അമ്മ Notes Amma Question Answer Class 9 Kerala Padavali Chapter 2

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam അമ്മ Amma Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 2 Question Answer Notes അമ്മ

9th Class Malayalam Kerala Padavali Unit 1 Chapter 2 Notes Question Answer Amma

Class 9 Malayalam Amma Notes Questions and Answers

Question 1.
“അഞ്ചോ ആറോ കൊല്ലങ്ങൾക്ക് മുമ്പ്, തന്റെ മക്കൾ അമ്മേ അമ്മേ എന്ന് എത്ര തവണ വിളിച്ചിരുന്നു! അന്ന് അവർ തന്നെ ഉപേക്ഷിച്ചു പുറംരാജ്യങ്ങളിലേക്കു പോയ്ക്കഴിഞ്ഞിരുന്നില്ല. അന്ന് താനും സ്നേഹിക്കപ്പെട്ടവളായിരുന്നു.”
“പണ്ടൊരിക്കൽ താൻ തലവേദനിച്ചു കിടന്നപ്പോൾ പത്തുവയസ്സായ മകൻ അവന്റെ ചെറിയ കൈത്തലം തന്റെ നെറ്റിമേൽ വച്ചു ചോദിച്ചു:
“അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ?” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവനും എത്രവേഗത്തിൽ മറ്റൊരാളായി ത്തീർന്നിരിക്കുന്നു. അവനെ കണ്ടിട്ടു തന്നെ എത്ര കൊല്ലങ്ങളായി ! കണ്ടാൽ തനിക്കു തിരിച്ചറിയുമോ?”
കഥയിലെ ഈ മുഹൂർത്തങ്ങൾ വർത്തമാനകാല സമൂഹം അഭിമുഖീകരിക്കുന്ന എന്തെല്ലാം പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത് ? ചർച്ചചെയ്യുക.?
Answer:
വിദ്യാഭ്യാസം കൊണ്ടും ഔന്നത്യം കൊണ്ടും വളരെ പുരോഗതി പ്രാപിച്ച സമൂഹമാണ് നമ്മുടേത്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബവ്യവസ്ഥിതിയിലേക്കു കടന്നു വന്ന സമൂഹത്തിന്റെ മാറ്റങ്ങളാണ് ഇതെല്ലം. വാർദ്ധക്യത്തിലെ ഒറ്റപ്പെടലും, നഷ്ടപ്പെടുന്ന സ്നേഹവും തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു പറക്കുന്ന മക്കൾ നൽകുന്ന പരിഗണന ഇല്ലായ്മയും നഷ്ട്ടപെടുന്ന സ്നേഹത്തിന്റെ തീവ്രതയെ അടയാളപ്പെടുത്തുന്നുണ്ട്. അമ്മമാർ മാത്രം അനുഭവിക്കുന്ന വേദനകളെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവുകളായി മാധവിക്കുട്ടി തന്റെ അമ്മ കഥാപത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. നഷ്ടമാകുന്ന സ്നേഹം തേടുന്ന കഥകളാണ് മാധവിക്കുട്ടിയുടേത്. പരാതികളും, പരിഭവങ്ങളും ഇല്ലാത്ത സ്നേഹമാണ് അമ്മമാരുടേത്. തന്റെ മക്കൾ അനാഥാലയത്തിൽ ഉപേക്ഷിച്ചാലും, കൂട്ടായി ഇല്ലെങ്കിലും മക്കളെകുറ്റം പറയാൻ അമ്മയുടെ സ്നേഹം അനുവദിക്കില്ല എന്ന സത്യം കൂടി അവതരിപ്പിക്കുകയാണ് മാധവിക്കുട്ടി തന്റെ അമ്മക്കഥ കളിലൂടെ . വർത്തമാനകാല സമൂഹം ഇന്ന് നിരന്തരം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഒറ്റപ്പെടലും വാർദ്ധക്യത്തിലെ ഏകാന്തതയും. എല്ലാക്കാലത്തും സ്നേഹത്തിനും പരിഗണനയ്ക്കും ഒരേ മൂല്യമാണ് എന്ന് തെളിയിക്കുകയാണ് എഴുത്തുകാരി തന്റെ കൃതികളുടെ പുനർ വായനകളിലൂടെ.

Question 2.
“എന്റെ അമ്മയല്ല”. പാൽക്കാരൻ പറഞ്ഞു. “എന്റെ അമ്മയാണെങ്കിൽ ഈ വയ്യാത്ത കാലത്തു പച്ചക്കറി വാങ്ങാൻ ഞാനവരെ പുറത്തേക്കയയ്ക്കുകയില്ല. ഇവരെ ഞാനിന്ന് ആദ്യം കാണു കയാണ്”.
പാൽക്കാരൻ ബോലാറാമിന്റെ വാക്കിലും പ്രവൃത്തിയിലും തെളിയുന്ന മനോഭാവം വിശകലനം ചെയ്യുക.?
Answer:
നന്മ വറ്റാത്ത ചിലതെങ്കിലും നമ്മുടെ ലോകത്തു പ്രകൃതി അവശേഷിപ്പിച്ചിട്ടുണ്ടാകും എന്ന് പറയും പോലെയാണ് ബോലേറാം. ഭൂമിയിലെ സ്നേഹത്തിന്റെയും നന്മയുടെയും ഉറവ വറ്റാത്ത മനുഷ്യർക്കുദാഹരണം ആകുകയാണ്. ബോലേറാം. തന്റെ അമ്മയായിരുന്നു എങ്കിൽ ഈ പ്രായത്തിൽ താൻ ഇങ്ങനെ വിടുകയില്ലായിരുന്നു എന്ന് പറയുന്നതിൽ അവശേഷിക്കുന്ന സ്നേഹവും പരിഗണന യുമാണ് നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിക്കും വേണ്ടത്. ഇനി വരുന്ന തലമുറയ്ക്ക് പകരേണ്ടതും ഈ ആശയമാണ് എന്ന് എഴുത്തുകാരി ആഗ്രഹിക്കുന്നുണ്ട്. സ്നേഹം ഒരു അതിജീവനം ആണ്, അതിജീവനത്തിന്റെ മാർഗമാണ് സ്നേഹം, കരുതൽ ഇതെല്ലം വറ്റിയ ലോകം മരുഭൂമിക്ക് തുല്യമാണ്.

അമ്മ Notes Amma Question Answer Class 9 Kerala Padavali Chapter 2

Question 3.
“കരിഞ്ഞ മരങ്ങളുടെ വേരുകൾ, മണ്ണിൽ നിന്നു പിടിവിടുവിച്ചു മേല്പോട്ട് ഉയരുന്നതു പോലെ, ആ കൈവിരലുകൾ ഒരു നിശ്ചലതയോടെ മേല്പോട്ടു വളഞ്ഞു കിടക്കുന്നു”.
ഇത്തരത്തിലുള്ള പ്രയോഗങ്ങൾ കഥയുടെ ഭാവതലത്തിൽ ഉണ്ടാക്കുന്ന മാറ്റം എന്ത്? കഥയിൽ നിന്ന് ഇതുപോലെ യുള്ള മറ്റ് പ്രയോഗങ്ങൾ കണ്ടെത്തി വിശദീകരിക്കുക.
Answer:
ഇത്തരം സന്ദർഭങ്ങൾ കഥയുടെ ഭാവതലത്തെയും കഥാ പാത്രത്തിന്റെ ശക്തിയെയും വ്യക്തമാക്കുന്നു, കഥാപാത്രത്തിന്റെ ജീവിതാവസ്ഥയും കഥാപാത്രം അനുഭവിക്കുന്ന മാനസികാവസ്ഥയും വ്യക്തമാക്കാൻ കഴിയുന്ന വരികളാണ് ഇവ. തന്റെ വളർച്ച എത്തിയ മക്കൾ തന്നിൽ നിന്നും സ്വന്തം കാര്യം നോക്കി പറന്നകന്നിരിക്കുന്നു. കരിഞ്ഞ മരങ്ങളുടെ വേരുകൾ പിടിവിട്ട് ആകാശത്തേക്ക് ഉയരും പോലെ ആണ് മക്കളുടെ വളർച്ച. വളർന്നു പാകമായവർ ഒടുവിൽ അകന്നു പോകുമ്പോൾ തന്റെ ജീവൻ കൊടുത്ത് വളർത്തിയ മക്കൾ അമ്മയെ തനിച്ചാക്കി പോകുന്നു എന്നതാണ്.

Question 4.
“അമ്മയെ മക്കളുടെ അടുത്താക്കിയിട്ടേ ഞാൻ മടങ്ങുകയുള്ളു.”
“അതൊന്നും വേണ്ടാ, മകനേ”, വൃദ്ധ പറഞ്ഞു : ”വെറുതേ കുട്ടികൾ പേടിക്കും. വേദന മാറി, ഞാൻ തന്നെ പൊയ്ക്കൊള്ളാം.”
അമ്മയുടെ എന്തെല്ലാം സവിശേഷതകളാണ് ഈ സംഭാഷണത്തിൽ തെളിയുന്നത്?
കണ്ടെത്തു:
Answer:

  • മക്കളെ കുറ്റപ്പെടുത്താതിരിക്കാനുള്ള കരുതൽ
  • മക്കളോടുള്ള വാത്സല്യം

തന്റെ കൂടെ മക്കൾ ഇല്ല എന്നും തന്റെ മക്കൾ തന്നെ തനിച്ചാക്കി പോയിരിക്കുന്നു എന്നും തന്റെ ജീവിതാവസ്ഥ ഇതാണെന്നും മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനും ആണ് അമ്മ ശ്രമിക്കുന്നത്.

Question 5.
കഥയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും വിശകലനം ചെയ്ത് അമ്മയെന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
അമ്മയുടെ നല്ല കാലം എല്ലാം അമ്മ മക്കൾക്ക് വേണ്ടി മാറ്റിവെച്ചു. ജീവിതത്തിൽ എത്രയോ അഴുക്കു തുണികൾ കഴുകി കഴിഞ്ഞിരിക്കുന്നു. എത്രയോ വിഭവങ്ങൾ വച്ചുവിളമ്പി കഴിഞ്ഞിരിക്കുന്നു, ഒടുവിൽ താൻ മാത്രം ബാക്കിയായി തന്റെ ഏകാന്തതയിൽ പങ്കുചേരാനും തന്റെ വേദനകളിൽ തനിക്കു സാമിപ്യം ആകുന്നതിനും തന്റെ മക്കൾ അടുത്തു വേണം എന്നും അമ്മ ആഗ്രഹിക്കുന്നു. എന്നാൽ മക്കൾ തന്നെ വിട്ട് അവരുടെ ഉയർച്ചയിലേക്കു പറന്നു പോയിരിക്കുന്നു. മക്കളെ കുറ്റം പറയാതിരിക്കാൻ, മനസുകൊണ്ടുപോലും കുറ്റപ്പെടുത്താതിരിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. തന്റെ വേദനകളിൽ കൈത്തലം അമർത്തി അമ്മയ്ക്ക് വേദനിക്കുന്നോ എന്ന് ചോദിച്ച് കൊച്ചുബാല്യത്തിന്റെ നിഷ്കളങ്കമായ സമയത്തിൽ തന്നെ അമ്മയുടെ മനസ്സു ചുറ്റിത്തിരയുന്നു. തന്റെ മക്കൾ എത്ര വലുതായാലും അമ്മയ്ക്ക് തന്റെ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും.

Question 6.
ആ കാഴ്ച കണ്ട് അവർ പകച്ചു നിന്നുപോയി.
ആ കാഴ്ചകണ്ട് അവർ വീട്ടിലേക്കു തിരിച്ചുപോയി.
‘പോയി’ എന്ന പദം രണ്ടു വാക്യസന്ദർഭത്തിലും ഒരേ അർഥത്തിലാണോ ഉപയോഗിച്ചിരിക്കുന്നത്? എന്താണ് അവ തമ്മിലുള്ള വ്യത്യാസം? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.?
Answer:
അയാൾ അവിടെ നിന്ന്പോയി.
അയാൾ അവിടെ നിന്നുപോയി.
അയാൾ അവിടെ നിന്ന് പോയി എന്നതിന് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോയി എന്നാണ് അർത്ഥമാക്കുന്നത്, അയാൾ അവിടെ തന്നെ നിന്ന് പോയി എന്നാൽ ചലിക്കാൻ കഴിയാത്ത വിധം സ്തബ്ദനായി നിന്ന് പോയി എന്നാണ് അർത്ഥമാക്കുന്നത്

Question 7.
ഈ കഥയിൽ നിങ്ങളെ സ്വാധീനിച്ച് ജീവിതമുഹൂർത്തങ്ങളെ ഒരു ഹ്രസ്വചലച്ചിത്രത്തിനുള്ള തിരക്കഥ തയ്യാറാക്കുക.
Answer:
സൂചകങ്ങൾ

  • കഥാസന്തർന്ദങ്ങൾ പൂർണമായും ഉൾക്കൊളളുക
  • കഥയുടെ ആശയത്തെ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളെ കണ്ടെത്തുക
  • കഥയെ ചെറുതാക്കി അനുയോജ്യമായ സംഭാഷണങ്ങൾ ആക്കുക
  • ഉചിതമായ പരിശീലനത്തോടെ അവതരിപ്പിക്കുക

അമ്മ Notes Amma Question Answer Class 9 Kerala Padavali Chapter 2

Question 8.
ചില വിരലുകൾ ഹൃദയത്തിൽ തൊടുന്നു. സ്നേഹിക്കപ്പെടുമ്പോഴും പരിഗണിക്കപ്പെടുമ്പോഴും ജീവിതം മനോഹരമാകുന്നു.?
Answer:
ജീവിതം സ്നേഹമാണ്, സ്നേഹിക്കപെടുമ്പോഴും പരിഗണിക്കപെടുമ്പോഴുമാണ് മനുഷ്യനു ജീവിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത്. ആരെയും ആശ്രയം ഇല്ലാത്ത, ആരാലും പരിഗണന ഇല്ലാത്ത ഒരാൾക്കു ജീവിതത്തിൽ നിരാശയായിരിക്കും തോന്നുക. ചില തലോടലുകൾ, സാമിപ്യം, സ്പർശനം എല്ലാം ചിലർക്ക് മുന്നോട്ടുള്ള ഊർജ്ജ സ്രോതസ്സുകളായാണ് മാറുക, പരസ്പരം കരുതലും ഹൃദയമുള്ളവരാകുകയും ചെയ്യുക, സ്നേഹിയ്ക്കപ്പെടാനും പരിഗണിക്കപ്പെടാനും അർഹതയുള്ളവരാകാൻ നാം പ്രയത്നിക്കേണ്ടതുണ്ട്, സമൂഹത്തിനു മാതൃകയും നന്മയുള്ളവരായും മാറുക.

Leave a Comment