അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2

Practicing with Class 8 Malayalam Kerala Padavali Notes Pdf and അമ്മമ്മ Ammamma Notes Questions and Answers improves language skills.

അമ്മമ്മ Question Answer Notes Std 8 Malayalam Kerala Padavali Chapter 2

Class 8 Malayalam Kerala Padavali Unit 1 Chapter 2 Notes Question Answer Ammamma

Class 8 Malayalam Ammamma Notes Questions and Answers

Question 1.
“അത്രയ്ക്ക് പെരുകുന്ന സങ്കടങ്ങളുടെ അർത്ഥം പിന്നീടാണെനിക്ക് മനസ്സിലായത്”. അമ്മമ്മയുടെ സങ്കടങ്ങളുടെ കാരണമെന്താവാം?
Answer:
മൂന്ന് പേരക്കുട്ടികളെ പോറ്റി വളർത്തുന്നത് വിധ വയായ അമ്മമ്മയായിരുന്നു. മൂന്നാമത്തെ പേരക്കു ട്ടിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് കുട്ടികളുടെ അമ്മ മരണപ്പെടുന്നത്. അവളുടെ ഭർത്താവ് തികഞ്ഞ മദ്യപാനിയായിരുന്നു. അമ്മവിളക്ക് ഊതിക്കെടുത്തി പറക്കമുറ്റാത്ത മൂന്നു മക്കളെ ഇരുട്ടിലേക്കു തള്ളി അയാൾ എങ്ങോട്ടോ ഓടിപ്പോയി. ഇന്ന് അമ്മയി ല്ലാത്ത കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും ആവലാ തികളും നിറവേറ്റാൽ അമ്മമ്മ മാത്രമേയുള്ളൂ. മൂന്നു മക്കളുടെയും പഠനത്തെക്കുറിച്ച് വലിയ പ്രതീക്ഷ കൾ ഉള്ളതുകൊണ്ടാണ് അമ്മ അവരെ ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളിൽ ചേർത്തത് പേര മക്കളുടെ ചൂടില്ലാത്ത വീട്ടിൽ അമ്മമ്മ തണുത്തുവിറയ്ക്കുന്നുണ്ടാവണം അമ്മമ്മയുടെ ജീവിതലക്ഷ്യം തന്നെ അമ്മയില്ലാത്ത കുട്ടികളെ നല്ല നിലയിലെത്തിക്കുകയാണ്. എന്നാലും അവരെ പിരിഞ്ഞുനിൽക്കുന്ന സങ്കടവും അവരുടെ ഭാവി യോർത്തുള്ള വേവലാതികളും കാരണം അമ്മമ്മ യുടെ സങ്കടം പെരുക്കുകയാണ് എന്നാണ് കഥാ കാരൻ പറയുന്നത്.

Question 2.
അമ്മമ്മയുടെ സവിശേഷതകൾ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഒട്ടേരെ പ്രയോഗങ്ങൾ പാഠഭാ ഗത്തുണ്ട് അവ കണ്ടെത്തി ഓർമ്മറിപ്പിന് അവ എത്ര മാത്രം ചാരുതയേകുന്നു എന്നു പരിശോധിക്കുക.
Answer:
തേവിത്തവി വറ്റിപ്പോയ കിണറാണ് മുമ്പിൽ എന്നാലും പൊടിയുന്നുണ്ട് തെളിനീര്-
തേവിത്തവി വറ്റിപ്പോയ കിണറു പോലെ കരത്തു കരഞ്ഞു അമ്മമ്മയുടെ കണ്ണുകൾ വറ്റി പോയിരിക്കുന്നു. എന്നാലും വറ്റിയ കിണറിൽ തെളിനീര് പൊടിയുന്നതുപോലെ ഒരിക്കലും വറ്റാത്ത സ്നേഹ വാത്സല്യങ്ങൾ അമ്മമ്മയുടെ ഉള്ളിലുണ്ട്.

കരച്ചിൽ വടുകെട്ടിയ മുഖം-
കരഞ്ഞുകരഞ്ഞ് കണ്ണീരുന്നങ്ങിയ മുഖമായി രുന്നു അമ്മമ്മയുടേത്. മകളുടെ മരണവും അനാഥരായ പേരക്കുട്ടികളുടെ കാര്യവു മോർത്ത് അമ്മമ്മയ്ക്ക് എന്നും സങ്കടമാണ്.

പൊറുതികെട്ട ജന്മം
ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ അമ്മമ്മ യുടെ ജീവിതമാണിവിടെ വരച്ചു കാട്ടുന്നത്.

ഭൂമിയുടെ കാതിൽ മഹാസങ്കടങ്ങൾ അറിയുന്ന പാദങ്ങൾ
ചെരുപ്പ് ധരിക്കാത്ത അമ്മമ്മ വിണ്ടുപൊട്ടിയ പാദങ്ങളുമായി വിശ്രമമില്ലാതെ പരക്കം പായു
കയാണ്.

ഇത്തരം പ്രയോഗങ്ങളിലൂടെ അമ്മമ്മയുടെ സവി ശേഷതകളെ കാവ്യാത്മകമായി അവതരിപ്പിക്കുക യാണ് എഴുത്തുകാരൻ. അനുഭവക്കുറിപ്പിനെ ഹൃദയസ്പർശിയാക്കുന്ന ഇത്തരം പ്രയോഗങ്ങളി ലൂടെ അമ്മമ്മയുടെ രൂപവും ഭാവവും സഹനവും ത്യാഗവുമെല്ലാം അർത്ഥപൂർണമായി വായനക്കാ രിലെത്തുന്നു.

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2

Question 3.
വർണ്ണത്തിളപ്പിന്റെ ലോകം മനുഷ്യബന്ധങ്ങളെ പെട്ടെന്ന് മാറ്റിമറിക്കുന്നുവോ?
കുടുംബന്ധങ്ങൾ ഊഷ്മളമാകേണ്ടതിന്റെ പ്രാധാ ന്യത്തെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
മാന്യ സദസ്സിന് വന്ദനം
ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് കുടുംബ ന്ധങ്ങളെക്കുറിച്ചാണ്. കെട്ടുറപ്പുള്ള കുടുംബബന്ധ ങ്ങളാണ് നല്ല ഒരു വ്യക്തിയെയും അതിലൂടെ ഒരു നല്ല സമൂഹത്തെയും കെട്ടിപ്പടുക്കുന്നത്. ഏതു വിദ്യാലയത്തിൽനിന്നും പഠിക്കുന്നതിനേക്കാൾ വലിയ പാഠങ്ങൾ നാം സ്വന്തം വീടുകളിൽ നിന്ന് പഠിക്കുന്നു. കൂട്ടുകുടുംബം അണുകുടുംബത്തി ലേക്കും അണുകുടുംബം ഏകാകികളിലേക്കും കൂടുമാറിക്കഴിയുന്ന സാമൂഹിക ജീവിതത്തിൽ പ്രശ്നങ്ങളും നാൾക്കുനാൾ പെരുകിക്കൊണ്ടിരി ക്കുന്നു. ശാഖോപശാഖകളായി ആകാശത്തിലേക്ക് വിതാനിച്ചുനിൽക്കുന്ന ഒരു ആൽമരമായിരിക്കുന്നു മലയാളിയുടെ കൂട്ടുകുടുംബം. അതിനകത്ത് കളി സ്ഥലവും സദ്ഗുണപാഠശാലയും കുടുംബക്കോ ടതികളും കേൾക്കാൻ ആളുകളുമുണ്ടായിരുന്നു.

അണുകുടുംബത്തിലേക്ക് കുടിയേറിപ്പോൾ, പരി ഹാരത്തറകൾ, കേൾവിക്കൂട്ടം എന്നിവ ഇല്ലാതായി. സുഖസൗകര്യങ്ങളുടെയും വർണ്ണത്തിളപ്പുകളു ടെയും പിന്നാലെ പോകുന്ന നാം വന്ന വഴികൾ മറന്നു പോകുന്നു. നമുക്ക് വേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കളെയും മറ്റും വൃദ്ധസദനങ്ങളിൽ കൊണ്ട് തള്ളുന്നവരുടെ എണ്ണം ഇന്ന് കൂടിക്കൂടി വരികയാണ്. ജീവിതസുഖങ്ങളുടെ വർണ്ണത്തിളപ്പ് തേടിയുള്ള നെട്ടോട്ടത്തിനിട യിൽ മറ്റുള്ള വരെയൊന്നും ശ്രദ്ധിക്കാൻ പലർക്കും സമയമില്ല. ഇന്ന് സമൂഹത്തെ കാർന്നുതിന്നുന്ന മദ്യപാനം, ആത്മഹത്യാ പ്രവണത, വിവാഹമോചനങ്ങൾ കുട്ടി കളുടെ ഒളിച്ചോട്ടം തുടങ്ങിയവക്കെല്ലാം ഒരു പരി ധിവരെ കാരണമാകുന്നത് കുടുംബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മ തന്നെയാണ്. ബന്ധങ്ങളുടെ ഇഴ യടുപ്പമില്ലായ്മ വരും തലമുറയെ ദോഷകരമായി ബാധിക്കും എന്ന് നാം തിരിച്ചറിയണം.

സ്നേഹം ധർമം, മാനവികത തുടങ്ങിയ മൂല്യങ്ങൾ ജിവിതത്തിൽ നിന്നും നഷ്ടപ്പൊടാതെ നാം നോ ക്കണം. ജീവിതത്തെ താങ്ങിനിർത്തുന്ന സ്തംഭങ്ങ ളാണവ. അതിനാൽ നന്മയെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കുകയാണ് കുടുംബ ജീവിതത്ത ചേർത്തുപിടിക്കാൻ സഹായകമാവുക. കൂടുതൽ ഇമ്പമുണ്ടാക്കുന്നതാണ് കുടുംബം എന്ന ആപ്ത വാക്യത്തിനപ്പുറം, കൂടാതിരിക്കുമ്പോഴും ഇമ്പം അനുഭവപ്പെടുന്നതു കൂടിയാണ് കുടുംബം എന്ന സങ്കൽപ്പത്തിലേക്ക് നാം മാറേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു.

Question 4.
വന്നു + ഇല്ല = വന്നില്ല.
തേവി + തേവി – വിവി
മഴ + ഇല്ല – മഴയില്ല.
വിൺ + തലം – വിണ്ടലം
അക്ഷരങ്ങൾ കുടിച്ചേരുമ്പോൾ നാലുതരം മാറ്റ ങ്ങൾ ഉണ്ടാകുന്നത് കണ്ടല്ലോ. കൂടുതൽ ഉദാഹ രണങ്ങൾ കണ്ടെത്തുക.
Answer:
സൂചി + ആഴി = സൂചിയായി (ആഗമസന്ധി)
പ്രായത്തിൽ + തന്നെ = പ്രായത്തിൽത്തന്നെ (ദ്വിത്വസന്ധി)
ഒൻപതിൽ + എത്തി = ഒൻപതിലെത്തി (ആദേശസന്ധി)
കൺ + നീര് = കണ്ണീര് (ആദേശസന്ധി)
ചോര + ആയി = ചോരയായി (ആഗമസന്ധി)

സന്ധി

  • പ്രകൃതി പ്രത്യയങ്ങളോ പദങ്ങളോ തമ്മിൽ ചേരു മ്പോൾ ഉച്ചാരണ സൗകര്യത്തിനു വേണ്ടി വർണ ങ്ങൾക്കു വരുന്ന മാറ്റത്തെയാണ് സന്ധി എന്നു പറ യുന്നത്.

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2 1
എന്നിവയാണ് പ്രധാന സന്ധികൾ

  • ലോപസന്ധി
    പ്രകൃതി പ്രത്യയങ്ങളോ പദങ്ങളോ തമ്മിൽ ചേരു മ്പോൾ ഉച്ചാരണ സൗകര്യത്തിന് വേണ്ടി ഒരു വർണം ലോപിക്കുന്നത് ലോപസന്ധി.
    ഉദാ: പറഞ്ഞ് + ഇരുന്നു പറഞ്ഞിരുന്ന് (സംവ്യ തോകാരം ലോപിച്ചു
  • ആഗമസന്ധി
    രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ പുതിയ തായി ഒരു വർണം വന്നുചേരുന്നതാണ് ആഗമ സന്ധി
    ഉദാ: കര + ഉള്ള കരയുള്ള (യകാരം ആഗമിച്ചു)
  • ദ്വിത്വസന്ധി
    രണ്ട് വർണങ്ങൾ തമ്മിൽ ചേരുമ്പോൾ അവയി ലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.
    ഉദാ: പച്ച + കല്ല് പച്ചക്കല്ല്
  • ആദേശസന്ധി
    രണ്ടു വർണങ്ങൾ തമ്മിൽ വരുമ്പോൾ ഒരു വർണ്ണ പോയി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണ്ണം വരുന്നതാണ് ആദേശം.
    ഉദാ: വിൺ + തലം = വിണ്ടലം

Question 5.
അമ്മമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
വാർധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറയുന്നത്. ജീവിതത്തിന്റെ ഭാരങ്ങാ ളൊക്കെ ഇറക്കിവെച്ച് മക്കളോടും കൊച്ചുമക്കളോ ടൊപ്പം വിശ്രമ ജീവിതം നയിക്കേണ്ടുന്ന കാലം. വാർധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരി യുന്ന ചിലരുണ്ട് അങ്ങനെ ഒരാളാണ് അമ്മമ്മ.

അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥപാത്രം, ദാരി ദ്യവും ദുരിതവും നിറഞ്ഞതാണ് അവരുടെ ജീവിതം. നഗ്നമായ കാതുകൾ, സൂര്യകിരണങ്ങൾ നിറങ്ങളൊക്കെ കവർന്നുകൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മ യുടെ പാദങ്ങൾ എന്നിവ അവരുടെ ദൈന്യത വരച്ചു കാണിക്കുന്നു. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടി കളുടെ സംരക്ഷണ ചുമതല അവർക്കാണ്. വിധ വയായ അവർ മുന്നു പേരക്കുട്ടികളേയും പോറ്റി വളർത്താൻ കഠിനമായി അധ്വാനിക്കുന്നു.

സ്നേഹസമ്പന്നയാണ്, ത്യാഗമൂർത്തിയാണ് എടു ക്കാൻ കഴിയാത്ത ചുമടുമായി ഏകയായ അവർ പക്ഷേ, ദൃഢചിത്തയാണ്. തേവിത്തേവി വറ്റി പ്പോയ കിണർ എന്നാണ് കഥാകാരൻ അമ്മമ്മയെ വിശേഷിപ്പിക്കുന്നത്. എങ്കിലും വറ്റാത്ത ഉറവ പോലെ തന്റെ കൊച്ചു മക്കൾക്കു കടലോളം സ്നേഹവും, പഠിക്കാനുള്ള സൗകര്യവും അവ രുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഇല്ലായ്മ യിലും അമ്മമ്മ അവർക്കു നൽക്കുന്നു. നാളെ അവർ തന്നെ തിരിച്ചു സ്നേഹിക്കുമോ എന്നൊന്നും അവർ വേവലാതിപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ഒരുക്കി കൊടുക്കുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ.

അമ്മമ്മ എന്ന കഥാപാത്രം ലാളിത്യമുള്ള പ്രവർ ത്തികളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടി ക്കുന്നത്. കഥ വായിച്ചു കഴിയുമ്പോൾ നമ്മിൽ പല രുടെയും കണ്ണുകൾ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതാകുന്നത്.

Question 6.
അമ്മമ്മ എന്ന ശീർഷകം പാഠഭാഗത്തിന് ഉചിത മാണോ? വിശദമാക്കുക.
Answer:
ഈ കഥയിലെ കേന്ദ്രകഥാപാത്രമാണ് അമ്മമ്മ അമ്മയില്ലാത്ത മൂന്നു കുട്ടികളുടെ ഏകപ്രതി ക്ഷയും അമ്മമ്മയാണ്. അവർക്കായി ഏതു ദുരി തക്കടലും ഒറ്റക്ക് നീന്തികടക്കാൻ അമ്മമ്മ തയ്യാ റാണ് എടുക്കാൻ കഴിയാത്ത ചുമടുമായി ഏക യായ അവർ പക്ഷേ, ദൃഢചിത്തയാണ്. തന്റെ ജീവിതം കൊച്ചു മക്കൾക്കായി ഉഴിഞ്ഞുവച്ച അവർ നാളെ തന്നെ അവർ തിരിച്ചു സ്നേഹിക്കുമോ എന്ന ആശങ്കപ്പെടുന്നില്ല. പ്രതീക്ഷകൾ നിറഞ്ഞ ഒരു ജീവിതം കൊച്ചു മക്കൾക്കു ഒരുക്കികൊടുക്കുന്ന തിൽ അമ്മമ്മ എന്ന കഥാപാത്രം ഒരു വികാര പ്രപ ഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയു മ്പോൾ നമ്മിൽ പലരുടെയും കണ്ണുകൾ നനയും അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും അമ്മമ്മയാണ് ഈ കഥയുടെ ജീവൻ അതിനാൽ തന്നെ “അമ്മമ്മ എന്നല്ലാതെ മറ്റൊരു ശീർഷകവും ഈ കഥയ്ക്ക് ഉചിതമാവില്ല.

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2

Question 7.
അടിവരയിട്ട പദങ്ങളുടെ അർഥവ്യത്യാസം കണ്ട ത്തുക.
അമ്മ വിളക്ക് ഊതിക്കുത്തി
അമ്മ വിളക്ക് ഊതിക്കെടുത്തി
Answer:
ആദ്യത്തെ വാക്യത്തിൽ അമ്മയാകുന്ന വിളക്ക് എന്ന അർത്ഥമാണുള്ളത്.
രണ്ടാമത്തെ വാക്യത്തിൽ വിളക്ക് അമ്മ ഊതിക്കെ ടുത്തി എന്നാണ് അർത്ഥമാക്കുന്നത്.

Question 8.
മൂന്ന് മക്കളുടെ ഭാരം താങ്ങൻ കഴിയാത്തതു കൊണ്ടാണ് മുത്തവനെ ഹോസ്റ്റലിൽ ചേർക്കാൻ തീരുമാനിച്ചത്. അടിവരയിട്ട പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
Answer:
മൂന്നു മക്കളുടെ പഠനവും ജീവിതച്ചെലവും താങ്ങാൻ അമ്മമ്മയ്ക്ക് കഴിയില്ല എന്നാന്ന് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്.

Question 9.
അമ്മമ്മയെക്കുറിച്ച് ആലോചിക്കാനേ വയ്യ… പി. സുരേന്ദ്രൻ “അമ്മമ്മ എന്ന അനുഭവകുറിപ്പ് അവ സാനിപ്പിക്കുന്നത് ഇങ്ങനെയാണ് വായനകാരായ നിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവാം. വർത്തമാ നകാല അനുഭവങ്ങളുമായി ബന്ധിപ്പിച്ച് ലേഖകന്റെ ആശങ്ക വിശകലനം ചെയ്യുക?
Answer:
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ എന്ന ഓർമ്മപു സ്തകത്തിലെ ഒരു കുറിപ്പാണ് അമ്മമ്മ, വാർധക്യ ത്തിലും പൊറുതികിട്ടാതെ നട്ടം തിരിയുകയാണ് അമ്മമ്മ. വിധവയായ അമ്മമ്മ മൂന്ന് പേരക്കുട്ടിക ളെയും പോറ്റി വളർത്താൻ കഠിനമായി അധ്വാനി ക്കുന്നു. മൂന്ന് കുട്ടികളുടെയും സംരക്ഷണ ചുമ തല വഹിക്കാൻ കഴിയാതെ വന്നപ്പോൾ അമ്മമ്മ അവരെ സൗജന്യ ഹോസ്റ്റൽ സംവിധാനമുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു. ഇടയ്ക്കിയ്ക്ക് അമ്മമ്മ സ്കൂളിൽ എത്തി മൂന്ന് കുട്ടികളെയും കൂട്ടി അങ്ങാടിയിലേക്കിറങ്ങും അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും.

സ്നേഹസമ്പന്നയും ത്യാഗമൂർത്തിയായ അമ്മമ്മ യുടെ വരും കാലമോർത്ത് കഥാകാരന്റെ നെഞ്ച് പിടയുകയാണ്. ഈ കുട്ടികൾ വളർന്ന് വർണ്ണത്തി ളപ്പിന്റെ ലോകത്ത് എത്തിയാൽ അവർ അമ്മമ്മയെ വെറുക്കുമോ എന്ന് കഥാകൃത്ത് ആശങ്കപ്പെടുക യാണ്. ജീവിതത്തിന്റെ അനാഥത്വം വലിയ ഒരു ശാപമാണെന്നും അവഗണകളുടെയും നീതികേടി ന്റെയും കാലഘട്ടമാണിതെന്നും കഥാകൃത്ത് അമ്മ മ്മയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.

Question 10.
‘ഒന്നോർത്താൽ അമ്മമ്മയ്ക്ക് ആശ്വാസമാണ്. എന്നാൽ ചിന്തകൾ പെരുകുന്തോറും മഹാസങ്ക ടങ്ങളും’ അമ്മമ്മയുടെ ചിന്തകൾ ഒരേസമയത്ത് തന്നെ ആശ്വാസകരവും സങ്കടകരവും ആകുന്നത് എങ്ങനെ?
Answer:
പേരക്കുട്ടി കൾ മൂന്നു പേരെയും ഹോസ്റ്റൽ സൗകര്യം ഉള്ള സ്കൂളിൽ ചേർത്തു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നു. എന്നത് അമ്മമ്മയ്ക്ക് ആശ്വസിക്കാൻ വക നൽക്കുന്നു. എന്നാൽ അവരെ പിരിഞ്ഞിരിക്കേണ്ടിവരുന്നു എന്നത് അമ്മമ്മയ്ക്ക് ഏറെ സങ്കടം ഉണ്ടക്കുകയും ചെയ്യുന്നു.

Question 11.
വർണ്ണത്തിളപ്പിന്റെ ലോകം വളരെപ്പെട്ടെന്ന് അവരെ മാറ്റി മറിക്കും. വെയിലിലൂടെ നടന്ന് നിറം മങ്ങിയ സാരിയിലേക്ക് വെറുപ്പോടെ അവർ നോക്കും ലേഖകൻ ഇങ്ങനെ ആശങ്കപ്പെടാൻ കാരണമെന്ത്?
Answer:
അമ്മമ്മയുടെ പേരക്കുട്ടികൾ വളർന്നുവരുന്നത് പുതിയ നിറക്കാഴ്ചകളിലേക്ക് ആണ്. നരച്ചുപി ത്തിയ സാരിയും അത് ചുറ്റിയ അമ്മമ്മയും പോരാ യായി തോന്നാനുള്ള സാധ്യത വളരെയേറെ യാണെന്ന് ലേഖകൻ ഭയപ്പെടുന്നു.

അമ്മമ്മ Notes Question Answer Class 8 Kerala Padavali Chapter 2

Question 12.
അമ്മയില്ലാത്ത മൂന്ന് മക്കളെയാണ് ഞാൻ പോറ്റു ന്നത് അമ്മമ്മയുടെ ഈ അവസ്ഥയ്ക്ക് കാരണം എന്ത്?
Answer:
അമ്മമ്മയുടെ ഏക മകൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മരുമകൻ എങ്ങോട്ടോ ഓടിപ്പോയി. അങ്ങനെ അമ്മയില്ലാത്ത പറക്കമുറ്റാത്ത മൂന്ന് കുട്ടി കളുടെ സംരക്ഷണ ചുമതല അമ്മമ്മയ്ക്കായി.

പാഠഭാഗത്തിലെ സവിശേഷ പ്രയോഗങ്ങൾ

  • ‘സൂര്യകിരണങ്ങൾ നിറങ്ങൾ ഒക്കെയും കവർന്നടുത്തു കൊണ്ടുപോയ ഒരേയൊരു സാരി’
    മാറിയുടുക്കാൻ മറ്റൊരു സാരി ഇല്ലാ ത്തതിനാൽ നിരന്തരമായ ഉപയോഗം മൂലം നിറം മങ്ങിപ്പോയ ഒരേ ഒരു സാരിയാണ് അമ്മ മ്മയ്ക്ക് ഉള്ളത്. അത് അമ്മമ്മ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ സൂചനയാണ്.
  • ‘അമ്മവിളക്ക് ഊതിക്കെടുത്തി’
    അമ്മയാകുന്ന പ്രകാശത്തെ ഊതിക്കെ ടുത്തി കുട്ടികളുടെ ജീവിതത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടു. കുട്ടികളുടെ അച്ചൻ അമ്മയുടെ മരണത്തിന് കാരണമായി എന്ന അമ്മ വിളക്ക് ഊതിക്കൊടുത്തി എന്ന പ്രയോഗത്തിലൂടെ മനസ്സിലാക്കാം.
  • ‘തേവിത്തേവി വറ്റിപ്പോയ കിണറാണ് മുമ്പിൽ എന്നാലും പൊടിയുന്നുണ്ട് തെളിനീര്’
    ജീവിതത്തിൽ അമ്മമ്മ സഹിച്ച ദുഃഖത്തെ ഈ പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നു. അമ്മ മ്മയ്ക്ക് കിണർ തെളിനീര് പൊടിയുന്നതു പോലെ വറ്റാത്ത സ്നേഹത്തിന്റെ ഉറവ അമ്മ മ്മയുടെ ഉള്ളിലുണ്ട്
  • ‘കണ്ണീർ തിളങ്ങുന്ന സൂചിയായി’
    മറ്റുളളവരുടെ ഹൃദയത്തെകൂടി വേദനി പ്പിക്കുന്നതാണ്, മുറിപ്പെടുത്തുന്നതാണ് അമ്മ മ്മുടെ ജീവിത ദുഃഖം.

Leave a Comment