Students can use Std 8 Malayalam Kerala Padavali Notes Pdf അമ്മമ്മ Ammamma Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Ammamma Summary
അമ്മമ്മ Summary in Malayalam
തന്റെ ജീവന്റെ വിളക്ക് കെട്ടുപോകുന്നതിനു മുൻപേ പേരക്കുട്ടിയുടെ ജീവിതം തിരിനീട്ടി പ്രകാശിപ്പിക്കുന്ന സാധുമായ ഒരു വൃദ്ധയുടെ സഹനത്തിന്റെ നേർക്കാ ഴ്ചയാണ് പി. സുരേന്ദ്രന്റെ “അമ്മമ്മ” കാട്ടിത്തരുന്നത്. കുട്ടികൾക്കുവേണ്ടി ജീവിതത്തിൽ കഷ്ടപ്പാടുകൾ ഒരു നിയോഗമായി ഏറ്റെടുക്കുന്ന അമ്മമ്മയിലൂടെ കാഴ്ച പാടും കാവ്യാത്മകമായ ഭാഷയും ഈ ഓർമ്മക്കുറു പ്പിനെ സവിശേഷമാക്കുന്നു. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ പ്രകാശപൂരി തവും അർത്ഥപൂർണ്ണവും മനോഹരവുമാകുന്നതെന്ന് പുതുതലമുറയ്ക്ക് തിരിച്ചറിയാൻ സാധിക്കും.
![]()
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളിൽ ഒരാളാണ് പി. സുരേന്ദ്രൻ 1961 നവംബർ 4-ാം തിയ്യതി മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് ജനിച്ചു. അധ്യാപകനായും ചന്ദിക പ്രതത്തിന്റെ പിരിയോഡിക്കൽ എഡിറ്ററായും ജോലി ചെയ്തു. ഇദ്ദേ ഹത്തിന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷകൾ സൺഡേ ഹെറാൾഡ്, ഇന്ത്യൻ ലിറ്ററേച്ചർ, എൻ. ബി.ടി ആന്തോ ളജി, മലയാളം ലിറ്റററി സർവ്വേ, വേൾഡ് ക്ലാസ്സിക്ക് എന്നിവയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
“പാപ്പിലിയോ ബുദ്ധ” എന്ന ചിത്രിത്തിന്റെ തിരക്കഥ സംവിധായകനൊപ്പം രചിച്ച ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ പിരിയൻ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാർത്ഥനകൾ, ചൈനീസ് മാർക്കറ്റ്, മഹാ യാനം മായാപുരാണം, ഗ്രീഷ്മമാപിനി ജൈവം എന്നി വയാണ്. മുപ്പത്തിമൂന്നാം ഓടക്കുഴൽ പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി ട്രാവൽ ഗ്രാന്റ്, മികച്ച ചെറു കഥക്കുള്ള മൾബറി അവാർഡ്, അങ്കണം അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചുട്ടുണ്ട്.
പാഠസംഗ്രഹം
പി. സുരേന്ദ്രന്റെ ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവാഴി കൾ എന്ന ഓർമപുസ്തകത്തിലെ ഒരു കുറിപ്പാണ്
അമ്മമ്മ.
അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥാപാത്രം അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതല അവർക്കാണ്. തേവിത്തേവി വറ്റിപ്പോയകിണർ എന്നാണ് കഥാകാരൻ അമ്മ യെ വിശേഷിപ്പിക്കുന്നത്. എന്നാലും സ്നേഹത്തിന്റെ തെളിനീര് പൊടിയുന്നുണ്ട്. വിധവയായ അവർ മൂന്നു പേരക്കുട്ടികളെ പോറ്റി വളർത്താൻ കഠിനമായി അധ്വാനിക്കുന്നു.

തികഞ്ഞ മദ്യപാനിയായിരുന്നു അമ്മമ്മയുടെ മകളുടെ ഭർത്താവ്. അയാൾ കുട്ടികളുടെ അമ്മയെ ഇല്ലാതാക്കി അവരുടെ ജീവിതം അന്ധകാരത്തിലേക്ക് തള്ളിയിട്ടു. മൂന്നു കുട്ടികളുടെയും സംരക്ഷണ ചുമതല അമ്മ മ്മയ്ക്ക് കഴിയാതെ വന്നപ്പോൾ അമ്മമ്മ അവരെ സൗജന്യ ഹോസ്റ്റൽ സംവിധാനമുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു. കുട്ടികളെ വേദനയോടെ പറി ച്ചെടുത്തു മാറ്റുകയാണ് അവർ. അമ്മമ്മയുടെ രേഖാ ചിത്രം ഏതാനും വാക്കുകളിലൂടെ വരച്ചുവെക്കുന്നുണ്ട് കഥാകൃത്ത് നഗ്നമായ കാതുകൾ, സൂര്യകിരണങ്ങൾ നിറങ്ങളൊകെ കവർന്നു കൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മയുടെ പാദങ്ങൾ ഭൂമിയുടെ മഹാസങ്കടങ്ങൾ അറിയുന്നു. ഇടക്കിടക്ക് അമ്മമ്മ സ്കൂളിലെത്തി മൂന്നു പേരക്കട്ടിക ളേയും കൂട്ടി അങ്ങാടിയിലേക്കിറങ്ങും. ചായക്കടയിൽ അവരെ കൊണ്ടുപോയി പൊറോട്ടയും പഴംപൊരിയും മേടിച്ചു കൊടുക്കും ഈ കുട്ടികൾ വളർന്നാൽ വർണ്ണ ത്തിളപ്പിന്റെ ലോകത്ത് അവർ അമ്മമ്മയെ വെറുക്കില്ലേ എന്ന കഥാകൃത്ത് ആശങ്കപ്പെടുന്നിടത്ത് കഥ അവസാ നിക്കുന്നു.
സഹനത്തിന്റെ പ്രതിരൂപമായ ഒരു സ്ത്രീയുടെ നേർചിത്രമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത്. നമ്മു ടെയൊക്കെ അയൽപക്കത്ത് നമുക്കേറ്റവും പരിചിത മായ അല്ലെങ്കിൽ ജീവിതത്തിൽ ഏതൊക്കെയോ ഇരുണ്ട വഴിത്താരകളിൽ കണ്ടുമുട്ടിയ മുഖമാണ് അമ്മ മ്മയുടേത് അതുകൊണ്ടു കൂടിയാന്ന് അമ്മമ്മ എന്ന കഥയും കഥാപാത്രവും ഒരു പോലെ പ്രിയപ്പെട്ടതാകു ന്നത്.
![]()
അർത്ഥം
തേവിത്തേവി – കോരിക്കോരി
പൊറുതികെട്ട – സഹിക്കാനാവാത്ത
വടു – മുറിവുണങ്ങിയ പാട്
സ്വർണത്തിളക്കം – നിറപ്പകിട്ട്
ആവലാതികൾ – പരാതികൾ
വിധവ – ഭർത്താവ് മരിച്ച സ്ത്രീ
സമാസം കണ്ടെത്താം
കണ്ണീരുപ്പ് – കണ്ണീരിന്റെ ഉപ്പ് (സംബന്ധികാതൽ പുരുഷൻ)
സന്ധികണ്ടെത്താം
തേവിത്തേവി – തേവി + വി (ദ്വിത്വസന്ധി)
അമ്മയ്ക്കറിയം – അമ്മയ്ക്ക് + അറിയം (ലോപസന്ധി)
മദ്യപാനിയായിരുന്നു – മദ്യപാനി + ആയിരുന്നു (ആഗമ സന്ധി)
പണത്തെച്ചൊലി – പഠനത്തെ + ചൊല്ലി (ദ്വിത്വസന്ധി)
സമാനപദം
കുട്ടി – അർഭകൻ, കിശോരൻ
അമമ – മാതാവ്, ജനനി
മകൾ – പുത്രി, തനയ
മുഖം – വദനം, ആസ്യം