Practicing with SSLC Malayalam Adisthana Padavali Class 10 Notes Pdf Unit 2 Chapter 2 ആനന്ദാശ്രുക്കൾ Anandashrukkal Notes Questions and Answers improves language skills.
Anandashrukkal Class 10 Notes Question Answer
Class 10 Malayalam Anandashrukkal Notes Question Answer
Class 10 Malayalam Adisthana Padavali Unit 2 Chapter 2 Anandashrukkal Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിച്ചുകൂടാ”
ഈ വാക്കുകളിലെ കരുതൽ എങ്ങനെയൊക്കെയാണ് നോവൽ ഭാഗത്ത് യാഥാർഥ്യമാകുന്നത്?
വ്യക്തമാക്കുക.
Answer:
ഈ വാക്കുകൾ ജോസിനോട് ഫാദർ ഫ്രാൻസിസ് പറയുന്നതാണ്. തന്റെ അനാഥത്വത്തെക്കുറിച്ചോർത്ത് വ്യസനിച്ചുകൊണ്ട് ജോസ് കൂട്ടുകാരിൽ നിന്നെല്ലാമകന്ന് ഒറ്റയ്ക്കിരിക്കുന്നത് കാണുമ്പോൾ ജോസിന്റെ ദുഃഖം മനസ്സിലാക്കിയിട്ടെന്നോണം ഫാദര് ഫ്രാൻസിസ് അവന്റെയടുത്ത് ചെന്ന് അവനെ സമാശ്വസിപ്പി ക്കാറുണ്ട്. കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിക്കാൻ പാടില്ലായെന്നും, എല്ലാ വേദനകളും, പ്രശ്നങ്ങളും തന്നോട് പങ്ക് വയ്ക്കണമെന്നും ഫാദർ ഫ്രാൻസിസ് അവനോട് പറഞ്ഞു, ഫാദറിന്റെ ഈ കരുതലും സ്നേഹവും പരിഗണനയും ഒരു അനാഥനാണെന്ന ജോസിന്റെ തോന്നൽ കുറെശ്ശെയായി മായ്ച്ചുകള ഞ്ഞു. അവന് “ആത്മവിശ്വാസം വർദ്ധിച്ചു. ഒടുവിൽ അസൂയാർഹമായ വിജയം കൈവരിച്ച് അവൻ ഉന്ന തപഠനത്തിന് യോഗ്യനാകുകയും ചെയ്തു. യഥാർത്ഥ സ്നേഹത്തിന് എന്തിനെയും മാറ്റി മറിക്കാനുളള ശക്തിയുണ്ടെന്ന് ഫാദർ ഫ്രാൻസിസ് തെളിയിച്ചു കൊടുത്തു.
Question 2.
“തന്റെ നമ്പറിനു മുകളിലുള്ള നക്ഷത്രചിഹ്നത്തിൽ അവന്റെ കണ്ണുകൾ തറച്ചുനിന്നു. മനസ്സിൽ ഉന്മേഷം പതഞ്ഞുപൊങ്ങി.”
പരീക്ഷാഫലം അറിയാൻ കാത്തുനിന്ന ജോസിന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ എന്തൊക്കെയാവാം? നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
പരീക്ഷാ ഫലത്തെക്കുറിച്ചുളള സൂചന ആദ്യമായി ജോസിന് നൽകിയത് ഫാദർ ഫ്രാൻസിസാണ്. അദ്ദേഹം പരീക്ഷാഫലം പ്രസിദ്ധീകരിച്ചുവന്ന പത്രത്തിന്റെ പേജ് ജോസിനെക്കാണിച്ചു. തന്റെ നമ്പറിന്റെ മുകളിൽ നക്ഷത്രചിഹ്നം കണ്ട് അവൻ സന്തോഷിച്ചു. ഫസ്റ്റ് ക്ലാസ് നേടിയവരുടെ നമ്പരിന്റെ മുകളിലാണ് നക്ഷത്രചിഹ്നം കാണുന്നതെന്ന് അവനറിയാം. തനിക്ക് ഉപരിപഠനത്തിനുളള അർഹത ഉറപ്പായപ്പോൾ അവന് അടക്കാനാകാത്ത സന്തോഷം തോന്നി. തന്റെ ഭാവിയെക്കുറിച്ച് അവൻ സ്വപ്നങ്ങൾ നെയ്തു. ഇതോ ടൊപ്പം തന്നെ കടുത്ത ആകാംക്ഷയും, അവനിലുണ്ടായി. ഒരു അനാഥനായ തന്റെ ഉപരിപഠനം ഏറ്റവും വലിയ പ്രശ്നമാണ്. ആരാണ് അവന്റെ പഠനച്ചിലവ് നിർവ്വഹിക്കുക. തന്റെ സ്വപ്നം നടക്കാതെ പോകുമോ? ഇത്തരം ചിന്തകളായിരുന്നു ആകാംക്ഷയുടെ കാരണം. പക്ഷേ അടുത്ത നിമിഷം തന്നെ സന്തോഷ ത്തിനും ആശ്വാസത്തിനും വക നൽകുന്ന വാഗ്ദാനമാണ് ഫാദർ ഫ്രാൻസിസിൽ നിന്നുണ്ടായത്. ഉന്നതവി ദ്യാഭ്യാസത്തിനുളള എല്ലാ ചെലവുകളും വഹിക്കാനുളള ഏർപ്പാടുണ്ടാക്കാം എന്ന ഫാദർ ഫ്രാൻസിസിന്റെ ഉറപ്പ് ജോസിനെ ഏറെ സന്തോഷിപ്പിച്ചു.
![]()
Question 3.
“രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി ആനന്ദാശ്രുക്കൾ!”
ഫാദർ ഫ്രാൻസിസ്, ജോസ് എന്നിവർ അവരവരുടെ കടമകൾ നിറവേറ്റിയതിന്റെ ഫലമാണല്ലോ ഈ ആനന്ദാശ്രുക്കൾ. പാഠഭാഗത്തെ ആശയങ്ങൾ കൂടി പരിഗണിച്ച് ‘വിദ്യാഭ്യാസം ജീവിതപുരോഗതിക്ക് എന്ന വിഷയത്തിൽ പ്രസംഗം തയ്യാറാക്കുക.
Answer:
വിദ്യാഭ്യാസം ജീവിതപുരോഗതിക്ക്
വേദിയിലും, സദസ്സിലുമിരിക്കുന്ന ബഹുമാന്യരേ, പ്രിയപ്പെട്ട കൂട്ടുകാരേ,
“വിദ്യാഭ്യാസം ജീവിതപുരോഗതിക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി ലഘു പ്രസംഗം നടത്തുക എന്ന താണ് എന്റെ ലക്ഷ്യം.
അക്ഷരാഭ്യാസം വിദ്യാഭ്യാസത്തിന്റെ ആദ്യപടി മാത്രമാണ്. അതുകൊണ്ട് മാത്രം ഒരാൾക്ക് ജീവിതവി ജയം ഉണ്ടാക്കാൻ കഴിയില്ല. ജീവിത വിജയം ഉണ്ടാകണമെങ്കിൽ ഒരാൾക്ക് ഉന്നതവിദ്യാഭ്യാസം നേടിയേ കഴിയൂ. പഠനമാരംഭിക്കുന്ന കാലത്ത് തന്നെ ഓരോ വിദ്യാർത്ഥിക്കും പഠനത്തോട് ഒരു പ്രത്യേക ആഭി മുഖ്യം ഉണ്ടാകണം. തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്താനുളള ഏറ്റവും മികച്ച ഉപാധിയാണ് വിദ്യാ ഭ്യാസം എന്ന ബോധം ആദ്യം തന്നെ ഓരോ വിദ്യാർത്ഥിക്കും ഉണ്ടായിരിക്കണം. സാറാതോമസിന്റെ മുറി പ്പാടുകൾ എന്ന നോവലിലെ ജോസിനെ നിങ്ങൾ പരിചയപ്പെട്ടതാണല്ലോ. അനാഥനായ അവന്റെ ജീവിത ലക്ഷ്യം, പഠിച്ച് ഉയരങ്ങളിലെത്തണമെന്നതായിരുന്നു. ബന്ധുക്കളുടെ സ്നേഹലാളനകൾ ഒന്നും ഏൽക്കാൻ ഭാഗ്യമില്ലാതെ ജനിച്ചപ്പോൾ തന്നെ അനാഥാലയത്തിൽ ജീവിതമാരംഭിച്ച ജോസ് തന്റെ വേദനകളുടെ മുക ളിൽ ദൈവത്തെയും സ്വപ്നങ്ങളെയും പ്രതിഷ്ഠിച്ചു. പഠിച്ചു കയറണമെന്ന സ്വപ്നം. അതുകൊണ്ട് മാത്രമാണ് അവന് ഉന്നത വിദ്യാഭ്യാസത്തിനുളള അവസരം തുറന്ന് കിട്ടുന്നത്.
എന്റെ മുന്നിലിരിക്കുന്ന എന്റെ സഹപാഠികളോട് എനിക്ക് പറയാനുളളതും ഇക്കാര്യം തന്നെയാണ്. നമുക്ക് ഭാവിയെക്കുറിച്ച് ഒരു സ്വപ്നം ഉണ്ടായിരിക്കണം, ഒന്നല്ല ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരിക്കണം. വെറുതെ സമയം പാഴാക്കലല്ല വിദ്യാഭ്യാസം. ജീവിത പുരോഗതിയുടെ വാതിൽ തുറന്നിടുകയാണ് വിദ്യാഭ്യാസത്തി ലൂടെ സംഭവിക്കുന്നത്. നമ്മളെ നേർവഴിക്ക് നയിക്കുന്ന അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കെല്ലാം ഇക്കാര്യത്തിൽ കാര്യമായ പങ്കുണ്ട്. അവരുടെ ഉപദേശങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും അനുസരിച്ച് മാത്രമെ നാം പ്രവർത്തിക്കാവൂ. ലക്ഷ്യബോധത്തോടെ മാനവിക ധാർമ്മിക മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് മുന്നേറിയാൽ വിദ്യാഭ്യാസത്തിലൂടെ നമുക്ക് ഉയരങ്ങളിലെത്താമെന്ന കാര്യത്തിൽ സംശയമില്ല. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.
നന്ദി, നമസ്ക്കാരം
Question 4.
‘മ്ലാനത മൂടിക്കെട്ടിയ മുഖം’, ‘സന്തോഷം പതഞ്ഞുപൊങ്ങി’ ഇത്തരം സവിശേഷപ്രയോഗങ്ങൾ കഥാസന്ദർഭത്തിന് എത്രത്തോളം മിഴിവു നൽകുന്നു? സമാന പ്രയോഗങ്ങൾ കൂടി കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
നോവലിന്റെ ഭാഷയും, ശൈലിയും, മറ്റ് സവിശേഷ പ്രയോഗങ്ങളും നോവലിന് ആസ്വാദ്യത വർദ്ധിപ്പിക്കാ നുതകുന്ന ഘടകങ്ങളാണ്. കഥ, നോവൽ തുടങ്ങിയ സാഹിത്യ രൂപങ്ങൾക്ക് ഒരു പ്രത്യേക ഭാഷയുണ്ട്. ഉപന്യാസം, ലേഖനം എന്നീ സാഹിത്യ രൂപങ്ങളുടെ ഭാഷയല്ല അത്. ആലങ്കാരിക പ്രയോഗങ്ങൾ കാവ്യാ ത്മക പ്രയോഗങ്ങൾ എന്നിവയൊക്കെ കഥാസാഹിത്യത്തിൽ കാണാം. ‘മ്ലാനത മൂടിക്കെട്ടിയ മുഖം’, ‘സന്തോഷം പതഞ്ഞ് പൊങ്ങി’ മുതലായ പ്രയോഗങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. മറ്റ് ചിലപ്രയോഗങ്ങൾ നോക്കാം. മണിമുഴക്കം അനുസരിച്ച് ചിട്ടപ്പെടുത്തിയ ജീവിത രീതി, നിയന്ത്രണങ്ങൾ കൊണ്ട്, വരിഞ്ഞ് കെട്ടുക, ‘ഒഴുക്കുവെള്ളത്തിലെ ഒതളങ്ങ’, ‘മ്ലാനത മൂടിക്കെട്ടിയ മുഖം’, ‘ദുഖങ്ങൾ നിരത്തിവച്ച്’ മുതലായ പ്രയോഗങ്ങൾ കഥാസന്ദർഭത്തിന് വേണ്ടത്ര മിഴിവ് നൽകുന്നുണ്ട്. എങ്ങും നിലയില്ലാത്ത ജോസിന്റെ ജീവിതം ധ്വനിപ്പിക്കാൻ ഒഴുക്കുവെള്ളത്തിലെ ഒതളങ്ങ’ എന്ന പ്രയോഗം ഏറെ പ്രയോജനകരമാണ്. അസ്വാ തന്ത്യത്തിന്റെ കാറിന്യം വ്യക്തമാക്കാൻ ‘നിയന്ത്രണങ്ങൾ കൊണ്ട് വരിഞ്ഞ് കെട്ടുക’ എന്ന പ്രയോഗവും ഏറെ ഉപകരിക്കും.
Question 5.
“നല്ലതല്ലൊരുവൻ ചെയ്ത
നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം
സദാചാരം
(ശ്രീനാരായണഗുരു
ശ്രീനാരായണഗുരു പകർന്നു നൽകിയ ജീവിതപാഠം നോവൽഭാഗത്ത് എങ്ങനെയെല്ലാമാണ് പ്രതിഫലിക്കുന്നത്? വിശദമാക്കുക.
Answer:
ഒരാൾ ചെയ്യുന്ന നല്ല കാര്യം മറക്കുന്നത് ഒരിക്കലും നല്ലതല്ല. നല്ലതല്ലാത്ത കാര്യം ചെയ്താൽ അത് ഉടനെ മറക്കുകയും വേണം. ശ്രീനാരായണ ഗുരുദേവന്റെ വരികളുടെ സാരം ഇതാണ്. ശ്രീനാരായണ ഗുരു വിന്റെ ഈ ആദർശം നോവലിൽ പലയിടത്തും പ്രതിഫലിക്കുന്നുണ്ട്. ജിവിതത്തിലുണ്ടാകുന്ന കയ്പ്പേറിയ അനുഭവങ്ങൾ ഉടൻ തന്നെ മറന്ന് കളയുന്നതാണ് ഉത്തമം. അനാഥാലയത്തിൽ വച്ച് സഹപാഠികളുടെ കളി യാക്കലുകളും അവഗണനകളും മറ്റും ജോസിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ തന്റെ മഹത്തായ ജീവിതലക്ഷ്യത്തിന് മുമ്പിൽ അത്തരം കൈയ് നിറഞ്ഞ അനുഭവങ്ങൾ ജോസ് മറന്ന് കളയുകയാണ് ഉണ്ടായത്. എന്നാൽ അനാഥാലയത്തിലെ ഫാദർ ഫ്രാൻസിസിന്റെയും, ഫാദർ ജോസഫിന്റെയും പെരു മാറ്റം ജോസിന് ഏറെ ആശ്വാസകരമായിരുന്നു. തന്റെ മഹത്തായ ലക്ഷ്യത്തിലെത്തിച്ചേരാനുളള ചവിട്ടുപ ടികളായി ജോസ് അത്തരം പ്രവർത്തനങ്ങളെ കാണുകയും ചെയ്യുന്നുണ്ട്. അനീതിക്കും അസമത്വത്തിനു മെതിരെയുളള ധീരമായ ചെറുത്ത് നിൽപ്പാണ് ഇത്തരം പ്രവർത്തനങ്ങൾ.
![]()
Question 6.
പ്രതിസന്ധികളെ അതിജീവിച്ച് ജോസ് നേടിയ ഉന്നതവിജയം ഏവർക്കും പ്രചോദനമേകുന്നതാണല്ലോ. ഈ സംഭവം അടിസ്ഥാനമാക്കി പത്രവാർത്ത തയ്യാറാക്കുക.
Answer:
പത്രവാർത്ത
|
അധ്വാനത്തിന്റെ വിജയം കോട്ടയം: കുഞ്ഞായിരിക്കുമ്പോൾ മുതൽ അനാഥാലയങ്ങളിൽ വളർന്ന ജോസ് എന്ന വിദ്യാർത്ഥിക്ക് കഴിഞ്ഞ SSLC പരീക്ഷയിൽ അഭിമാനാർഹമായ വിജയം. ലിറ്റിൽ ഫ്ളവർ ഓർഫനേജിലും, പട്ടണ ത്തിൽ നിന്നും അല്പം അകലെയുള്ള മറ്റൊരു ഓർഫനേജിലുമായിട്ടാണ് ജോസ് വളർന്നത്. ശക്ത മായ ദൈവവിശ്വാസവും, കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായുള്ള ജോസ് തന്റെ സ്വപ്ന വിജയം അനായാസം കരസ്ഥമാക്കുകയായിരുന്നു. അനാഥാലയത്തിലെ ഫാദർ ഫ്രാൻസിസിന്റെ പിൻതു ണയും സ്നേഹവും കരുതലും ജോസിന്റെ വിജയത്തിന്റെ പിന്നിലുണ്ട്. ചങ്ങനാശ്ശേരിയിലെ സെന്റ് പീറ്റേഴ്സ് കോളേജിൽ ചേർന്ന് പഠിക്കാനൊരുങ്ങുകയാണ് ജോസ് എന്ന കൊച്ചുമിടുക്കൻ. |
ആനന്ദാശ്രുക്കൾ Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
“ഇഷ്ടാനിഷ്ടങ്ങൾ എന്ന പദത്തിന്റെ അർഥ വുമായി യോജിക്കുന്നത് കണ്ടെത്തുക.
(a) ഇഷ്ടങ്ങളും, അനിഷ്ടങ്ങളും
(b) ഇഷ്ടവും അനിഷ്ടങ്ങളും
(c) ഇഷ്ടവും അനിഷ്ടവും
(d) ഇഷ്ടങ്ങളും അനിഷ്ടവും
Answer:
(c) ഇഷ്ടവും അനിഷ്ടവും
തെറ്റ് തിരുത്തുക
Question 2.
“അച്ഛനുമമ്മയുമില്ലാത്ത അനാഥനായ തനിക്ക് പഠി ച്ചുയരാനുള്ള മാർഗം തെളിയിച്ചു തരണേ”
Answer:
അനാഥനായ തനിക്ക് പഠിച്ചുയരാനുള്ള മാർഗം തെളിയിച്ചു തരണേ. അച്ഛനുമമ്മയുമില്ലാത്ത തനിക്ക് പഠിച്ചുയരാനുള്ള മാർഗം തെളിച്ചുതരണേ.
Question 3.
“ഒഴുക്ക് വെള്ളത്തിലെ ഒതളങ്ങപോലെ” ഈ ശൈലിയുടെ ശരിയായ ആശയം എന്താണ്? ജോസിന്റെ ജീവിതവുമായി ആ ശൈലിക്കുളള ബന്ധം വ്യക്തമാക്കുക
Answer:
ഒതളങ്ങ ഒഴുക്ക് വെള്ളത്തിൽ വീണാൽ അത് എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകും. അതിന് പ്രത്യേക ലക്ഷ്യമൊന്നുമുണ്ടാകില്ല. എവിടെ യാണോ ഒഴുക്ക് അവസാനിക്കുന്നത് അവിടെ ഒത ളങ്ങയുടെ സഞ്ചാരവും അവാസനിക്കും. മുറിപ്പാ ടുകൾ എന്ന നോവലിലെ ജോസ് എന്ന കഥാപാ തവും ഈ ഒതളങ്ങയെപ്പോലെയാണ്. എവി ടെയോ ജനിച്ചു. ജനിച്ച ശേഷം എങ്ങോട്ടൊ ക്കെയോ ഒഴുകി. ഒടുവിൽ ഒരു തീരത്തടിഞ്ഞു. അതാണ് അവൻ താമസിക്കുന്ന അനാഥാലയം.
![]()
Question 4.
“ഇച്ഛാ ശക്തിയുണ്ടെങ്കിൽ ഏത് പ്രതികൂല സാഹ ചര്യത്തെയും കടന്നുപോകാനും ഒടുവിൽ വിജയം പ്രാപിക്കാനും കഴിയും” ജോസിന്റെ ജീവിത ത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസ്താവന വില യിരുത്തുക.
Answer:
മുറിപ്പാടുകൾ എന്ന നോവലിൽ നിന്നും എടുത്തി ട്ടുള്ള ആനന്ദാശ്രുക്കൾ എന്ന പാഠഭാഗത്ത് പ്രത്യ ക്ഷപ്പെടുന്ന പ്രധാനകഥാപാത്രമാണ് ജോസ്, അനാഥനായി വളർന്ന അവൻ ഒടുവിൽ രണ്ട് അനാഥാലയങ്ങളിലായിട്ടാണ് ജീവിച്ചത്. രണ്ടാമ ത്തെ അനാഥാലയം, അവനെ സംബന്ധിച്ചിട ത്തോളം ജീവിത ലക്ഷ്യങ്ങളിലെത്തിച്ചേരാൻ അവനെ ഏറെ സഹായിക്കുകയും ചെയ്തു.
ജോസിന്റെ ആദ്യകാല ജീവിതം, അനാഥത്വം പേറി നടക്കേണ്ടി വന്നതിന്റെ വ്യഥകൾ നിറഞ്ഞതായി രുന്നു. മാതാപിതാക്കളും ബന്ധുക്കളുമൊക്കെ യുള്ള കുട്ടികളോടൊപ്പം പഠനം നിർവഹിക്കേണ്ടി വന്നപ്പോൾ തന്റെ നഷ്ടങ്ങളെയും ദൗർഭാഗ്യങ്ങ ളെയും കുറിച്ച് അവൻ കൂടുതൽ ബോധവാനാ വാൻ തുടങ്ങി. കൂടുതൽ വാശിയോടെ പഠിക്കാൻ അവനെ പ്രേരിപ്പിച്ചത് ഇക്കാര്യമാണ്. തനിക്കും മറ്റുളളവരുടെ മുന്നിൽ വിജയിക്കണമെന്ന തോന്ന ലാണ് അവനെ ധീരമായി മുന്നോട്ടു നയിച്ചത്. അനാഥാലയത്തിലെ ഫാ ജർ ഫാൻസിസ് നൽകിയ സ്നേഹവും പിന്തുണയും അവന് ശക്ത മായ പ്രചോദനമായിരുന്നു. ഏത് വിധേനയും വിജ യിക്കണമെന്ന വാശിയും ഇച്ഛാശക്തിയുമാണ് പരീ ക്ഷയിൽ ഡിസ്റ്റിംഗ്ഷനോടെ പാസ്സാവാൻ അവനെ സഹായിച്ചത്.
ഏത് പ്രതികൂല സാഹചര്യത്തിൽ ജീവിക്കേണ്ടി വന്നാലും പരാജയ ഭീതി കൂടാതെ, ഇച്ഛാശക്തി യോടെ മുന്നേറിയാൽ ആർക്കും എന്തും ടിയിലൊതുക്കാവുന്നതേയുള്ളു എന്നതിന്റെ ഉത്ത മോദാഹരണമാണ് ജോസ്.
Question 5.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക ജോസ് കുട്ടിക്കാലം കഴിച്ചുകൂട്ടിയത് എവിടെ യാണ്?
• സെന്റ് പീറ്റേഴ്സ് കോളേജ് ഹോസ്റ്റലിൽ
• ഫാദർ ഫ്രാൻസിസിന്റെ വീട്ടിൽ
• ‘ലിറ്റിൽ ഫ്ളവർ’ ഓർഫനേജിൽ
• പള്ളിവക പള്ളിക്കുടത്തിൽ
Answer:
‘ലിറ്റിൽ ഫ്ളവർ’ ഓർഫനേജിൽ
Question 6.
ജോസിന് ‘ഏറ്റവും മനഃപീഡ തോന്നിയിരുന്നത് എപ്പോഴായിരുന്നു?
• മണിമുഴക്കം കേട്ട് ഉണരുമ്പോൾ
• ഫാദർ ഫ്രാൻസിസ് ഉപദേശിക്കുമ്പോൾ
• കൂട്ടുകാർ ‘ആരുമില്ലാത്തവൻ’ എന്ന് വിളിച്ച് അപഹസിക്കുമ്പോൾ
• പരീക്ഷാഫലം കാത്തിരിക്കുമ്പോൾ
Answer:
• കൂട്ടുകാർ ആരുമില്ലാത്തവൻ’ എന്ന് വിളിച്ച് അപഹസിക്കുമ്പോൾ
Question 7.
മകനേ! എന്താ നീയിങ്ങനെ ഒറ്റയ്ക്കിരിക്കുന്ന ത്?- കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിച്ചു കൂടാ.’ ഫാദർ ഫ്രാൻസിസിന്റെ ഈ വാക്കുകളി ലെ ഭാവം എന്ത്?
• ദേഷ്യം
• വാത്സല്യവും കരുണയും
• ഉപദേശം
• അത്ഭുതം
Answer:
• വാത്സല്യവും കരുണയും
Question 8.
‘എന്റെ ജോസേട്ടാ! ഇനി എന്തു വേണം?’ ചീറ്ററിന്റെ ഈ ചോദ്യത്തിലെ സൂചനയെന്ത്?
Answer:
ജോസിന്റെ വിജയത്തിലും തുടർന്ന് പഠിക്കാ ൻ അവസരം ലഭിച്ചതിലുമുള്ള അതിയായ സന്തോഷവും സംതൃപ്തിയുമാണ് സൂചന.
Question 9.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക
ജോസിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറ ഞ്ഞു. അദ്ദേഹം വാത്സല്യപൂർവം അവന്റെ തോളിൽ തട്ടി.
Answer:
ജോസിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറ ഞ്ഞപ്പോൾ അദ്ദേഹം വാത്സല്യപൂർവം അവന്റെ തോളിൽ തട്ടി.
Question 10.
‘മനഃപീഡ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത്?
• മനസ്സിന്റെ പീഡ
• മനസ്സാകുന്ന പീഡ
• മനസ്സിലെ പീഡ
• മനസ്സും പീഡയും
Answer:
• മനസ്സിലെ പീഡ
![]()
Question 11.
‘ആനന്ദാശ്രുക്കൾ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത്?
• ആനന്ദവും അശ്രുക്കളും
• ആനന്ദമാകുന്ന അശ്രുക്കൾ
• ആനന്ദത്തോടുകൂടിയ അശ്രുക്കൾ
• ആനന്ദത്തിന്റെ അശ്രുക്കൾ
Answer:
• ആനന്ദത്താലുളള അശ്രുക്കൾ/ആനന്ദം കൊ ണ്ടുണ്ടാകുന്ന അശ്രുക്കൾ/ആനന്ദത്തോടുകൂ ടിയ അശ്രുക്കൾ
Question 12.
ജോസിന് കോളേജ് വിദ്യാഭ്യാസം നൽകാൻ ഫാദർ ഫ്രാൻസിസ് തിരഞ്ഞെടുത്ത സ്ഥലം ഏതാണ്?
• ബോംബ
• പെരിന്തൽമണ്ണ
• ചങ്ങനാശ്ശേരി
• ജോസിന്റെ അച്ഛന്റെ വീട്
Answer:
• ചങ്ങനാശ്ശേരി
Question 13.
‘പ്രഭാതകർമ്മങ്ങൾ’ എന്ന പദത്തിന്റെ ശരി യായ വിഗ്രഹരൂപം ഏത്?
• പ്രഭാതത്തിലെ കർമങ്ങൾ
• പ്രഭാതവും കർമ്മങ്ങളും
• പ്രഭാതമായ കർമ്മങ്ങൾ
• പ്രഭാതത്തോടുകൂടിയ കർമ്മങ്ങൾ
Answer:
• പ്രഭാതത്തിലെ കർമ്മങ്ങൾ
Question 14.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി മാ റ്റിയെഴുതുക.
അവന്റെ പ്രാർത്ഥന തമ്പുരാൻ കേട്ടിരിക്കുന്നു. ഇതാ നോക്കി!
Answer:
അവന്റെ പ്രാർത്ഥന തമ്പുരാൻ കേട്ടിരിക്കുന്ന തുകൊണ്ട് ഇതാ നോക്കു!
Question 15.
‘ഈശോതമ്പുരാനേ എനിക്ക് ക്ലാസു!’ കിട്ട കിടക്കപ്പായിൽ മുട്ടുകുത്തി ജോസ് പ്രാർത്ഥി ക്കുമ്പോൾ തെളിയുന്ന പ്രധാന ഭാവം എന്ത്?
• ദേഷ്യം
• തീവ്രമായ ആഗ്രഹവും പ്രാർത്ഥനയും
• നിരാശ
• സന്തോഷം
Answer:
• തീവ്രമായ ആഗ്രഹവും പ്രാർത്ഥനയും
Question 16.
വാക്കുകളിലെ സൂചനയെന്തി
‘എന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും ഒരു പോലെ തന്നെയായിരിക്കേണ്ടതാണ്. പക്ഷേ, എ ന്തോ നിന്നോടുമാത്രം പ്രത്യേകമായ ഒരടുപ്പം സ്വന്തം മകനെപ്പോലെ. ഫാദർ ഫ്രാൻസിസിന്റെ ഈ വാക്കുകളിലെ സൂചനയെന്ത്?
Answer:
ജോസിനോടുളള അസാധാരണമായ വാത്സ ല്യവും വ്യക്തിപരമായ അടുപ്പവുമാണ് സൂചന.
Question 17.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക ഓർമ്മവച്ചപ്പോൾ തുടങ്ങി മണിമുഴക്കം അനു രിച്ചു ചിട്ടപ്പെടുത്തിയ ജീവിതരീതി ശീലിച്ചുക ഴിഞ്ഞിരുന്നതുകൊണ്ട് അവർക്ക് പരാതികളു ണ്ടായിരുന്നില്ല.
Answer:
- ഓർമ്മവച്ചപ്പോൾ തുടങ്ങി മണിമുഴക്കം അ നുസരിച്ചു ചിട്ടപ്പെടുത്തിയ ജീവിതരീതി അ വർ ശീലിച്ചുകഴിഞ്ഞിരുന്നു.
- അതുകൊണ്ട് അവർക്ക് പരാതികളുണ്ടാ യിരുന്നില്ല.
Question 18.
അനാഥാലയത്തിലെ ചിട്ടപ്പെടുത്തിയ ജീവിതം ജോസിനെയും മറ്റ് കുട്ടികളെയും എങ്ങനെ യാണ് സ്വാധീനിച്ചത്?
Answer:
അനാഥാലയത്തിലെ മണിമുഴക്കത്തിനനു രിച്ച് ചിട്ടപ്പെടുത്തിയ ജീവിതം കുട്ടികളിൽ ഒരു തരം യാന്ത്രികമായ അച്ചടക്കം വളർത്തി. അവ ർക്ക് വ്യക്തിപരമായ ബന്ധങ്ങളോ സ്വാതന്ത്ര്യ മോ കുറവായിരുന്നു. എന്നാൽ, ചെറുപ്പം മു തലേ ശീലിച്ചതുകൊണ്ടും മെച്ചപ്പെട്ട ഒരു ജീവി തരീതിയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടും അവർക്ക് അതിൽ പരാതികളുണ്ടായിരുന്നില്ല. പുറംലോകവുമായുള്ള (സ്കൂളിലെ കൂട്ടുകാർ) സമ്പർക്കമാണ് തങ്ങളുടെ ജീവിതത്തിലെ കുറവുകളെക്കുറിച്ച് ജോസിനെപ്പോലുളളവ രെ ബോധവാന്മാരാക്കിയത്.
![]()
Question 19.
ഫാദർ ഫ്രാൻസിസ് എന്ന കഥാപാത്രത്തിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:
ഫാദർ ഫ്രാൻസിസ് സ്നേഹവും വാത്സല്യ വും കരുതലും ഉള്ള ഒരു പുരോഹിതനാണ്. അനാഥനായ ജോസിന്റെ മാനസിക വിഷമ ങ്ങൾ മനസ്സിലാക്കി അവനെ ആശ്വസിപ്പിക്കു കയും ശരിയായ മാർഗ്ഗം ഉപദേശിക്കുകയും ചെയ്യുന്നു. ജോസിന്റെ പഠിക്കാനുള്ള ആഗ്ര ഹത്തെ പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെ യ്യുകയും ചെയ്യുന്നു. ജോസിനോട് ഒരു മക നോടുള്ള വാത്സല്യം അദ്ദേഹത്തിനുണ്ട്. പ്രതി സന്ധിയിൽ താങ്ങും തണലുമാകുന്ന ഒരു പി തതുല്യമായ കഥാപാത്രമാണ് ഫാദർ ഫ്രാൻ സിസ്.
Question 20.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാ ക്കി മാറ്റിയെഴുതുക.
തന്റെ മാതാപിതാക്കളെപ്പറ്റി ജോസിന് ഒരറിവും ഉണ്ടായിരുന്നില്ലെങ്കിലും കർമ്മലിൽ കന്യാസ് ത്രികൾ നടത്തുന്ന ഓർഫനേജിലെ സിസ്റ്റർ തെരിസായുടെ പരിചരണത്തിൽ കഴിഞ്ഞ ഓമകളുണ്ട്.
Answer:
- തന്റെ മാതാപിതാക്കളെപ്പറ്റി ജോസിന് ഒര റിവും ഉണ്ടായിരുന്നില്ല.
- എങ്കിലും കർമ്മലിൽ കന്യാസ്ത്രീകൾ നട ത്തുന്ന ഓർഫനേജിലെ സിസ്റ്റർ തെരിസായുടെ പരിചരണത്തിൽ കഴിഞ്ഞ ഓർമ്മക ളുണ്ട്.
Question 21.
‘മകനേ! എന്താ നീയിങ്ങനെ ഒറ്റയ്ക്കിരിക്കുന്നത് ഇങ്ങടുത്തു വരൂ, നിന്റെ മുഖത്ത് എന്താ ണൊരു വല്ലായ്മ ഒന്നും ഒളിച്ചുവയ്ക്കാതെ എന്നോടു പറയൂ. കൊച്ചുമനസ്സുകൾ ഒരിക്കലും വേദനിച്ചുകൂടാ’ ഫാദർ ഫ്രാൻസിസിന്റെ ഈ വാക്കുകളിൽ തെളിയുന്ന രണ്ട് സ്വഭാവസവി ശേഷതകൾ എഴുതുക.
Answer:
വാത്സല്യം / സ്നേഹം
കരുണ / സഹാനുഭൂതി
Question 22.
‘വൈകുന്നേരങ്ങളിൽ മ്ലാനത മൂടിക്കെട്ടിയ മുഖ വുമായി കളിക്കാൻ കൂട്ടാക്കാതെ ജോസ് അനാ ഥാലയത്തിന്റെ നീണ്ട നടശാലയുടെ പടികളിൽ ചടഞ്ഞുകൂടുമ്പോൾ-‘ ഈ വാക്കുകളിൽ തെളി യുന്ന ജോസിന്റെ മാനസികാവസ്ഥ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഈ സന്ദർഭത്തിൽ ജോസ് കടുത്ത ഏകാന്ത തയും വിഷാദവുമാണ് അനുഭവിക്കുന്നത്. സ്കൂളിലെ കൂട്ടുകാരിൽ നിന്നും കേൾക്കുന്ന കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങളും, ‘ആ രുമില്ലാത്തവൻ’ എന്ന വിളിയും അവനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. താൻ ഈ ലോകത്ത് ഒറ്റയ്ക്കാണെന്നും, തന്റെ ഇഷ്ടങ്ങ ൾക്ക് വിലകൽപ്പിക്കാനോ തന്നെ സ്നേഹിക്കാ നോ ആരുമില്ലെന്നുമുള്ള ചിന്ത അവനെ അല ട്ടുന്നു. കളികളിൽ ഏർപ്പെടാനോ മറ്റ് കുട്ടിക ളുമായി ഇടപഴകാനോ താല്പര്യമില്ലാതെ, അ വന്റെ ദുഃഖം അവന്റെ മുഖത്ത് നിഴലിക്കുന്നു (‘മ്ലാനത മൂടിക്കെട്ടിയ മുഖം’. തന്റെ അവസ്ഥ യുടെ കാരണം പൂർണ്ണമായി മനസ്സിലാക്കാ നോ അത് മറ്റുള്ളവരുമായി പങ്കുവെക്കാനോ കഴിയാത്ത ഒരു നിസ്സഹായതയും അവൻ അനുഭവിക്കുന്നുണ്ട്.
Question 23.
‘തന്റെ നമ്പറിനു മുകളിലുള്ള നക്ഷത്രചിഹ്ന ത്തിൽ അവന്റെ കണ്ണുകൾ തറച്ചുനിന്നു. മന സ്സിൽ ഉന്മേഷം പതഞ്ഞുപൊങ്ങി. അടിവരയിട്ട പ്രയോഗത്തിന്റെ സവിശേഷാർത്ഥം എന്ത്?
Answer:
പരീക്ഷാവിജയം ഉറപ്പായപ്പോൾ ജോസിനു ണ്ടായ അതിയായ സന്തോഷത്തെയും ആവേ ശത്തെയുമാണ് ഈ പ്രയോഗം കുറിക്കുന്ന ത്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം നേ ടിയതിലുള്ള ആഹ്ലാദവും, തുടർന്ന് പഠിക്കാനു ള്ള അവസരം തെളിഞ്ഞതിലുള്ള ആശ്വാസവും അവന്റെയുള്ളിൽ നിയന്ത്രണാതീതമായി ഉയ ർന്നുവന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Question 24.
അനാഥാലയത്തിലെ നിയന്ത്രണങ്ങൾ നിറഞ്ഞ തും വ്യക്തിസ്വാതന്ത്ര്യം കുറഞ്ഞതുമായ ജീവി തത്തിൽ കുട്ടികൾക്ക് പരാതികളുണ്ടായിരു ന്നില്ല എന്ന് കഥാകൃത്ത് പറയുന്നു. ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭി പ്രായം സമർത്ഥിക്കുക.
Answer:
കഥാകൃത്ത് പറയുന്നതുപോലെ, അനാഥാല യത്തിലെ കുട്ടികൾക്ക് ഒരുപക്ഷേ അവരുടെ ജീവിതരീതിയെക്കുറിച്ച് നേരിട്ട് പരാതികൾ ഉണ്ടായിരുന്നിരിക്കില്ല. അതിന് കാരണം, അവ ർക്ക് മെച്ചപ്പെട്ട ഒരു കുടുംബജീവിതത്തെ ക്കുറിച്ചോ മറ്റ് ജീവിത സാഹചര്യങ്ങളെക്കുറി ച്ചോ നേരിട്ട് അറിവുണ്ടായിരുന്നില്ല. ചെറുപ്പം മുതലേ ശീലിച്ച ചിട്ടകൾ അവരുടെ ജീവിതത്തി ന്റെ ഭാഗമായി മാറിയിരുന്നു. എന്നാൽ, പരാ തിയില്ല എന്നത് അവർ പൂർണ്ണ സന്തോഷവാ ന്മാരായിരുന്നു എന്ന് അർത്ഥമാക്കുന്നില്ല.
ജോസിന്റെ അനുഭവങ്ങൾ സൂചിപ്പിക്കുന്നതു പോലെ, പുറംലോകവുമായി ഇടപഴകുമ്പോ ൾ തങ്ങളുടെ ജീവിതത്തിലെ കുറവുകളെക്കു റിച്ചും നഷ്ടപ്പെട്ട സ്നേഹവാത്സല്യങ്ങളെക്കുറി ച്ചും അവർക്ക് ബോധ്യമുണ്ടായിരുന്നു. അത് അവരിൽ ദുഃഖവും അപകർഷതാബോധവും ഉണ്ടാക്കിയിരുന്നു. അതിനാൽ അവർ പരാതി പ്പെട്ടില്ലെങ്കിലും അവരുടെ ഉള്ളിൽ വേദനക ളും പരിമിതികളെക്കുറിച്ചുള്ള ചിന്തകളും ഉ ണ്ടായിരുന്നു എന്ന് കരുതാം. പരാതിപ്പെടാ അത് ഒരുപക്ഷേ, അതുകൊണ്ട് പ്രയോജന മില്ലെന്ന തിരിച്ചറിവുകൊണ്ടോ അല്ലെങ്കിൽ പ്രതി ഷേധിക്കാനുള്ള അവസരമില്ലാത്തതുകൊണ്ടോ ആകാം.
![]()
Question 25.
നൽകിയിട്ടുള്ള സൂചനകളും (‘എന്നും മുട്ടിപ്പായി അവന് ഒരു അപേക്ഷ ഉണർത്തിക്കാനു ണ്ടായിരുന്നു: ‘അനാഥനും അഗതിയുമായ തനിക്ക് പഠിച്ചുയരാനുള്ള മാർഗം തെളിച്ചുതരണേ!’, ‘കിടക്കപ്പായിൽ മുട്ടുകുത്തി അവൻ ഹദയംനൊന്തു പ്രാർഥിച്ചു: ‘ഈശോതമ്പുരാനേ എനിക്ക് ക്ലാസു കിട്ടിണേ!”) പാഠഭാഗത്തിലെ മറ്റ് സന്ദർഭങ്ങളും പരിഗണിച്ച് ‘ജോസ് എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
സാറാ തോമസിന്റെ ‘മുറിപ്പാടുകൾ എന്നനോ വലിലെ ഭാഗമായ ‘ആനന്ദാശ്രുക്കളിലെ പ്രധാ ന കഥാപാത്രമാണ് ജോസ്. അനാഥത്വത്തി ന്റെ വേദനയും ഏകാന്തതയും അനുഭവിക്കു മ്പോഴും പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന നിശ്ചയദാർഢ്യമുള്ള ഒരു കുട്ടി യാണ് ജോസ്.
മാതാപിതാക്കളില്ലാതെ അനാഥാലയത്തിലെ ചിട്ടവട്ടങ്ങളിൽ അവൻ വളരുന്നു. കൂട്ടുകാരി ൽ നിന്നുള്ള പരിഹാസം (‘ആരുമില്ലാത്തവൻ”) അവനെ വേദനിപ്പിക്കുന്നു. തന്റെ ഇഷ്ടങ്ങൾ ക്കോ വിഷമങ്ങൾക്കോ വിലകല്പിക്കാൻ ആരു മില്ലെന്ന തോന്നൽ അവനെ അലട്ടുന്നു.
ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ ഠിച്ചുയരണമെന്ന തീവ്രമായ ആഗ്രഹം ജോസി നുണ്ട്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തനിക്ക് മെച്ചപ്പെട്ട ഒരു ജീവിതം നേടാനാകൂ എന്ന് അവൻ തിരിച്ചറിയുന്നു. ഇതിനായി അവൻ ഹൃദയം നൊന്ത് പ്രാർത്ഥിക്കുന്നു.
തനിക്ക് ആശ്രയിക്കാൻ ദൈവവും ഫാദർ ഫ്രാ ൻസിസും മാത്രമേയുള്ളൂ എന്ന് ജോസ് കരു തുന്നു. അവന്റെ ചെറുതും വലുതുമായ ദുഃഖ ങ്ങൾ അവൻ ക്രൂശിതരൂപത്തിനു മുന്നിൽ സമർപ്പിക്കുന്നു. അവന്റെ പ്രാർത്ഥനയ്ക്ക് ഫല മുണ്ടാകുന്നു എന്നത് അവന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നു.
ജോസ് തന്റെ ദുഃഖം ഉള്ളിലൊതുക്കുന്ന പ്രകൃതക്കാരനാണ്. എന്നാൽ വിജയം നേടുമ്പോ ഴും സ്നേഹം ലഭിക്കുമ്പോഴും അവന്റെ ക ണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നു ആന ന്ദാശ്രുക്കൾ). ഫാദറിനോടുള്ള ബഹുമാനവും പീറ്ററിനോടുള്ള സൗഹൃദവും അവന്റെ നല്ല ബന്ധങ്ങളെ കാണിക്കുന്നു.
ചുരുക്കത്തിൽ, അനാഥത്വത്തിന്റെ വേദനകൾ ക്കിടയിലും വിദ്യാഭ്യാസത്തിലൂടെയും പ്രാർ ത്ഥനയിലൂടെയും ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കു കയും ചെയ്യുന്ന, പ്രചോദനം നൽകുന്ന ഒരു കഥാപാത്രമാണ് ജോസ്.