Kerala State Syllabus 7th Standard Question Papers and Answers 2025-2026

Class 7 is an important stage where students continue to build their knowledge in different subjects. To prepare effectively for exams, students should practice Kerala State Syllabus 7th Standard Question Papers and Answers 2025-2026 regularly.

The syllabus & Samagra Plus Class 7 Question Paper with Answer followed in Kerala schools is prepared by the Kerala Board of Public Examinations. The curriculum is designed to help students develop a strong academic foundation and improve their understanding of different subjects.

Kerala State Syllabus 7th Standard Question Papers and Answers 2026

Students can prepare better with Samagra Class 7 Model Question Paper, which help them understand the exam pattern and practice important questions from all subjects.

SCERT Class 7 Model Question Paper 2026

Subjects Included in Class 7

The main subjects in Samagra Plus Class 7 Question Paper with Answer include:

Each subject requires a different study approach. Mathematics requires regular problem solving, while language subjects focus on reading and writing practice. Science and Social Science require understanding of concepts and careful revision of lessons.

Final Words

Kerala State Syllabus 7th Standard Question Papers and Answers and Previous Year Question Paper Class 7 Kerala Syllabus English Medium are very useful for exam preparation. Samagra Question Paper Class 7 help students practice regularly, understand the structure of the exam, and improve confidence before the final test. With consistent practice and proper revision, students can achieve better results in their examinations.

Class 7 Social Science Question Paper with Answers Kerala Syllabus 2025-2026

Social Science in Class 7 helps students understand historical events, geographical features, and social developments. The subject encourages students to explore how societies and cultures evolved over time.  For better exam results, Kerala State Syllabus 7th Standard Question Papers and Answers should be solved carefully.

The syllabus and exam pattern are prepared by the Kerala Board of Public Examinations. To prepare well, students should practice Class 7 Social Science Question Paper with Answers Kerala Syllabus and previous year question papers.

Class 7 Social Science Model Question Paper Kerala Syllabus

To prepare effectively for exams, Class 7 Social Science Model Question Paper Kerala Syllabus provide useful practice. Samagra Plus Class 7 Social Science Question Paper help students learn how to write answers clearly and organize their thoughts properly. Practicing these Class 7 Social Science Question Paper with Answers Pdf Download also improves confidence before the exam.

Kerala Syllabus 7th Standard Social Science Model Question Paper

Samagra Plus Class 7 Social Science Question Paper

7th Standard Social Science Question Paper Pdf Malayalam Medium

  • Class 7 Social Science Question Paper Set 1 Malayalam Medium
  • Class 7 Social Science Question Paper Set 2 Malayalam Medium
  • Class 7 Social Science Question Paper Set 3 Malayalam Medium
  • Class 7 Social Science Question Paper Set 4 Malayalam Medium
  • Class 7 Social Science Question Paper Set 5 Malayalam Medium

Class 7 Social Science Previous Year Question Paper Kerala Syllabus provide insight into important lessons and topics that are often asked in examinations.

The Social Science Question Paper Class 7 State Syllabus usually includes short answers, descriptive questions, and sometimes map-based questions. Regular reading and revision of Class 7 Social Science Question Paper with Answers Kerala Syllabus help students understand the subject better.

Class 7 Basic Science Question Paper Kerala Syllabus 2025-2026

Kerala Syllabus 7th Standard Basic Science Question Papers in Class 7 introduces students to important scientific concepts related to the natural world. The syllabus designed by the Kerala Board of Public Examinations focuses on developing curiosity and scientific thinking.  For better exam results, Kerala State Syllabus 7th Standard Question Papers and Answers should be solved carefully.

Class 7 Basic Science Annual Exam Question Paper helps students understand how science questions are framed in the exam. These papers also help students revise key concepts and prepare better explanations for theory questions.

Class 7 Basic Science Annual Exam Question Paper English Medium

For better understanding of scientific concepts, Kerala Syllabus 7th Standard Basic Science Question Papers and Answers help students practice important questions.

Class 7 Basic Science Question Paper with Answer

Class 7 Basic Science Question Paper Pdf Malayalam Medium

  • Class 7 Basic Science Question Paper Set 1 Malayalam Medium
  • Class 7 Basic Science Question Paper Set 2 Malayalam Medium
  • Class 7 Basic Science Question Paper Set 3 Malayalam Medium
  • Class 7 Basic Science Question Paper Set 4 Malayalam Medium
  • Class 7 Basic Science Question Paper Set 5 Malayalam Medium

Class 7 Basic Science Previous Year Question Paper help students identify important chapters and commonly asked questions. 7th Basic Science Question Paper also give students a clear idea about the difficulty level of the exam.

The Class 7 Basic Science Question Paper with Answer generally includes short answers, explanations, and diagram-based questions. Reading the textbook carefully and practicing Std 7 Basic Science Annual Exam Question Paper English Medium regularly helps students perform well in the exam.

Kerala Syllabus 7th Standard Hindi Question Paper 2025-2026

Kerala Syllabus 7th Standard Hindi Question Paper in Class 7 helps students develop reading skills, grammar knowledge, and writing ability. The syllabus & Samagra Class 7 Hindi Question Paper followed in Kerala schools is designed by the Kerala Board of Public Examinations to gradually improve language proficiency.  For better exam results, Kerala State Syllabus 7th Standard Question Papers and Answers should be solved carefully.

7th Standard Hindi Question Paper Kerala Syllabus help students become familiar with the exam format and practice different types of language questions.

7th Standard Hindi Question Paper Kerala Syllabus

Students can strengthen their language skills with 7th Std Hindi Question Paper, Class 7 Hindi Question Paper Kerala Syllabus for regular practice.

Class 7 Hindi Question Paper Kerala Syllabus

7th Standard Question Paper with Answer Pdf Kerala Syllabus

Hindi Question Paper Class 7 State Syllabus, Samagra Plus Class 7 Hindi Question Paper help students recognize important lessons and frequently asked grammar topics. Practicing these Kerala Syllabus 7th Standard Hindi Model Question Paper also helps students improve their writing skills.

The Hindi exam usually includes comprehension passages, grammar exercises, short answers, and writing tasks such as paragraphs or letters. Regular reading and practice of Class 7 Hindi Question Paper Kerala Syllabus help students perform better in the examination.

Class 7 Malayalam Adisthana Padavali Question Paper Set 1

During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 1 guide students properly.

Class 7 Malayalam Adisthana Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.

പകലുകൾ രാവുകൾ
(ആന്ധ്രാപ്രദേശിലെ മലമ്പാട’ ഗോത്ര വിഭാഗത്തിന്റെ ജീവിതത്തിലൂടെ നടത്തിയ യാത്ര പാടത്തും കാട്ടിലും പണിക്കു പോയ സ്ത്രീപുരുഷന്മാർ തിരിച്ചെത്തുമ്പോൾ സന്ധ്യ താണ്ടിയിരിക്കും. പൊടുന്നനെ കുടിലുകളുണരും. പിച്ചളച്ചെമ്പുകളും ചുമന്ന് കിണറ്റിൻ കരയിലെത്തുന്ന സ്ത്രീകളുടെ ശബളാഭമായ രൂപങ്ങൾക്കും പ്രസന്നമായ ശബ്ദങ്ങൾക്കുമൊപ്പം സന്ധ്യ തെല്ലിട അവസാനത്തെ പ്രസരിപ്പ് ചൂടുന്നു. പിന്നെ വിളറി ചാരമായി ഇരുണ്ട്. പാറുന്ന ചിമ്മിനി വിളക്കിന്റെ നാളങ്ങളായി വെളിച്ചം പിരിയുന്നു. സന്ധ്യയുടെ അധോഗതിയോടെ പൊട്ടിച്ചിരികളും പതുങ്ങുന്നു. കാൽത്തളകളുടേയും വസ്ത്രത്തുമ്പുകളു ടേയും ഒച്ചകൾ കേൾക്കാതാവുന്നു. പുൽത്തുമ്പുകൾ ചവയ്ക്കുകയും ഈർപ്പമുള്ള നിലത്ത് കുളമ്പടികൾ മാറ്റുകയും ചെയ്യുന്ന കന്നുകാലികളുടെ അനക്കം മാത്രമുള്ള രാത്രിയുടെ ഏതോഘട്ടത്തിൽ ചുമർ തുരന്ന് കൊച്ചുമാളങ്ങളിൽ സൂക്ഷിച്ച് മണ്ണെണ്ണ നാളങ്ങളും ഒടുങ്ങുന്നു.

വേനൽ ദിവസങ്ങളിൽ കുടിലുകൾക്കിടയിൽ നടക്കുമ്പോൾ വാതിൽപ്പുറങ്ങളിൽ കൂടിയിരുന്ന് കുട്ടികൾക്ക് മൂലയൂട്ടുകയും, നിലയ്ക്കാതെ സംസാരിച്ച് ചിരിക്കുകയും ചെയ്യുന്ന സ്ത്രീകൾ. അവരുടെ ഭാരിച്ച ആഭരണങ്ങളിലും വസ്ത്രങ്ങളിലെ കണ്ണാടിച്ചില്ലുകളിലും വെയിൽ പെരുപ്പിക്കുന്ന നിറങ്ങൾ. കുടിക്കട്ടി ലുകളിൽ ചാരിയിരുന്ന് ചിന്തിക്കുന്ന വൃദ്ധന്മാർ, വീട്ടുമുറ്റങ്ങളിലിരുന്ന് ദുർബലമായി വാദിക്കുന്ന പുരു ഷന്മാർ. ലമ്പാട തണ്ടകളിൽ ധാരാളം ഒഴിവുസമയമുണ്ട്. വിതയുടേയും കൊയ്ത്തിന്റെയും ഇടയ്ക്കുവരുന്ന മാസങ്ങൾ ദീർഘമായ വിശ്രമകാലങ്ങളാണ്. സ്വന്തം ഭൂമിയില്ലാത്തവർക്ക്, പക്ഷേ ഒഴിവുദിവസങ്ങൾ കുറവാണ്. കാട്ടിൽച്ചെന്ന് വിറക് സംഭരിച്ച് നഗരങ്ങളിൽ നിന്നു വരുന്ന ഏജന്റുകൾക്ക് വിറ്റാണ് അവർ പുലരുന്നത്. അച്ചൻ കൊണ്ട് തണ്ടയിൽ ഭൂമിയില്ലാത്ത കുടുംബങ്ങൾ ചുരുക്കമാണ്. അതിനാൽ അവർക്ക് ഒഴിവുദിനങ്ങൾ ഏറെയുണ്ട്.

A. പകലുകൾ രാത്രികൾ എന്ന ഭാഗം ഏത് ഗോത്ര വിഭാഗത്തിന്റെ ജീവിതത്തെ വിവരിക്കുന്നു?
(a) ഭോജ്പുരി ഗോത്രം
(b) ലമ്പാടി ഗോത്രം
(c) ഗോരഖ്പുരി ഗോത്രം
(d) നാഗ പാല ഗോത്രം
Answer:
(b) ലമ്പാടി ഗോത്രം

B. സ്ത്രീകളും പുരുഷന്മാരും പണികൊണ്ടു തിരിച്ചെത്തുമ്പോൾ എന്ത് സമയമായിരിക്കും?
(a) പുലർച്ചെ
(b) ഉച്ചയോടെ
(c) സന്ധ്യ താണ്ടിയപ്പോൾ
(d) രാത്രി തുടങ്ങുമ്പോൾ
Answer:
(c) സന്ധ്യ താണ്ടിയപ്പോൾ

C. ചെറിയ മാളങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത് എന്താണ്?
(a) ഭക്ഷണസാധനങ്ങൾ
(b) മണ്ണെണ്ണ നാളങ്ങൾ
(c) വിലപ്പെട്ട ആഭരണങ്ങൾ
(d) വസ്ത്രങ്ങൾ
Answer:
(b) മണ്ണെണ്ണ നാളങ്ങൾ

D. ഈ വിഭാഗത്തിനായി “വിതയും കൊയ്ത്തിനും ഇടയിൽ വരുന്ന മാസങ്ങൾ’ എങ്ങനെ വിശകലനം ചെയ്യുന്നു?
(a) കഠിനമായ തൊഴിലാളി കാലം
(b) ആഘോഷ സമയങ്ങൾ
(c) ദീർഘമായ വിശ്രമകാലങ്ങൾ
(d) വമ്പിച്ച മത്സ്യത്തൊഴിലാളി കാലം
Answer:
(c) ദീർഘമായ വിശ്രമകാലങ്ങൾ

Class 7 Malayalam Adisthana Padavali Question Paper Set 1

Question 2.
പഴഞ്ചൊല്ല് വിശകലനം ചെയ്യാം
a) “വിത്തെടുത്തുണ്ണുക
നാളത്തെ പൊന്മാൻ പാഠഭാഗത്തിലെ മുഴുവൻ മീനുകളെയും പിടിച്ചുകൊണ്ടുപോകുന്ന പരദേശികളുടെ പ്രവർത്തിയെയും തന്നിരിക്കുന്ന പഴഞ്ചൊല്ലിനെയും ബന്ധപ്പെടുത്തി വിശകലനം ചെയ്യുക
Answer:
വിത്തെടുത്തുണ്ണുക എന്ന പഴഞ്ചൊല്ല് ഭാവിയെക്കുറിച്ച് ചിന്തിക്കാതെ മുഴുവനായും ഉപയോഗിക്കുക എന്ന അർത്ഥത്തിലാണ്. ഇവിടെ പുഴയിലെ മുഴുവൻ മീനുകളെയും നഞ്ചു കലക്കി പിടിക്കുകയാണ് പരദേശികൾ. ആ മീനുകളെ ആശ്രയിക്കുന്ന മറ്റുള്ളവരെ കുറിച്ചോ ആ ജീവജാലത്തിന്റെ നിലനിൽപ്പിനെ കുറിച്ചോ ചിന്തിക്കുന്നില്ല. വിത്തെടുത്തുണ്ണുക എന്നാൽ ഭാവിയിൽ വിളവില്ലാതെ ആക്കുക എന്നതിന്റെ സൂചനയാണ്. കഥയിലും ഇതേ പശ്ചാത്തലമാണ് നിലനിൽക്കുന്നത്.

b) ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.
1) പൊന്മാനുകൾ ധാരാളം കാണുന്നതുകൊണ്ട് ആറ്റിറമ്പ് പൊന്മാനുകളുടെ നാട് എന്നറിയപ്പെട്ടു.
2) വേനൽക്കാലം ആയതിനാൽ പൊന്മാനുകൾ ചിലച്ച് കൂട്ടുകാരെയെല്ലാം വിളിച്ചുകൂട്ടുന്നു.
3) ഗോപിയും പ്രകാശനും ഉള്ള മീനു മുഴുവൻ പിടിച്ചു കൊണ്ടു പോയി
A. ഒന്നും രണ്ടും ശരി
B. രണ്ടും മൂന്നും ശരി
C. ഒന്നും മൂന്നും ശരി
D. ഒന്നു മാത്രം ശരി
Answer:
D. ഒന്നു മാത്രം ശരി

c) കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം: രാത്രി മുഴുവൻ മഞ്ഞിൽ കുതിർന്ന് ഇലയുടെ ചിത്രം വരച്ചു ചേർത്തു. കാരണം. തന്റെ മാസ്റ്റർ പീസ് തയ്യാറാക്കുകയായിരുന്നു ബെർമാൻ.
A. കാര്യം ശരി കാരണം തെറ്റ്
B. കാര്യവും കാരണവും ശരി
C. കാര്യവും കാരണവും തെറ്റ്
D. കാര്യം തെറ്റ് കാരണം ശരി
Answer:
A. കാര്യം ശരി കാരണം തെറ്റ്

ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ചോദ്യാവലി
നിങ്ങളുടെ നാട്ടിലെ ഒരു കർഷകന് കർഷകശ്രീ പുരസ്കാരം ലഭിച്ചുവെന്നിരിക്കട്ടെ. അദ്ദേഹവുമായി അഭിമുഖം നടത്തുവാൻ ആവശ്യമായ ചോദ്യാവലി തയ്യാറാക്കുക.
Answer:
ചോദ്യാവലി
കർഷകശ്രീ പുരസ്കാരത്തിലേക്ക് എത്തിയ അങ്ങയുടെ പ്രയത്നങ്ങളെക്കുറിച്ച് പറയാമോ?
കൃഷി ഉപജീവനമായി തിരഞ്ഞെടുത്തതിൽ എല്ലാകാലത്തും അങ്ങേയ്ക്ക് ലാഭം ഉണ്ടായിട്ടുണ്ടോ?
കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണെന്നാണ് അങ്ങ് ചിന്തിക്കുന്നത്?
സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടോ?
വിപണിയിലെ വില കർഷകരിലേക്ക് നേരിട്ട് ലഭ്യമാക്കുന്നുണ്ടോ?
ജൈവകൃഷിയുടെ സാധ്യതകൾ എത്രമാത്രം ലാഭകരമാണ്?

അല്ലെങ്കിൽ

(B) പോസ്റ്റർ
ന്യൂമോണിയ പടർന്നു പിടിക്കുന്ന കാലിഫോർണിയയിലെ അവസ്ഥ അവസാനത്തെ ഇല എന്ന പാഠഭാഗത്തിൽ പരിചയപ്പെട്ടല്ലോ. ന്യൂമോണിയക്കെതിരെ ജാഗ്രത നിർദേശങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഒരു ബോധവൽക്കരണ പോസ്റ്റർ തയ്യാറാക്കുക പോസ്റ്ററിന്റെ തലക്കെട്ട്, ജാഗ്രത നിർദ്ദേശങ്ങൾ, ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉൾപ്പെടുത്തുക
Answer:
പോസ്റ്റർ

ജാഗ്രത നിർദ്ദേശങ്ങൾ – ന്യൂമോണിയ പടർന്നു പിടിക്കാതെ രക്ഷപ്പെടാം!

ന്യൂമോണിയയുടെ വ്യാപനം തടയാൻ ഈ നിർദ്ദേശങ്ങൾ പാലിക്കു മിതമായ അകലം പാലിക്കുക.
പൊതുസ്ഥലങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക. പോകുന്ന സാഹചര്യ ങ്ങളിൽ ജനസമ്പർക്കത്തിൽ നിന്ന് അകലം പാലിക്കുക.
7 മാസ്ക് ധരിക്കുക – പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക. പനി, ക്ഷീണം, ഹൃദ്രോഗം, ചുമ, ശ്വാസ പ്ര ങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
ശുചിത്വം പാലിക്കുക. വീട്ടിലും ജോലി സ്ഥലത്തും ശുചിത്വം ഉറപ്പാക്കുക ആരോഗ്യകരമായ ഭക്ഷണം. പോഷക സമ്പന്നമായ ഭക്ഷണം കഴിച്ച് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക.
വാക്സിനേഷൻ. സർക്കാർ നിർദ്ദേശിച്ച വാക്സിനുകൾ മാത്രം സ്വീകരിക്കുക. നല്ല ഉറക്കം ശരീരത്തിന് മതിയായ വിശ്രമം നൽകുക.
Class 7 Malayalam Adisthana Padavali Question Paper Set 1 1

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) വിശകലന കുറിപ്പ്
ഫാത്തിമ തുരുത്തിലേക്കുള്ള യാത്രയിൽ കവി കണ്ടതും കാണാനിടയുള്ളതും ആയ കാഴ്ച്ചകൾ വിവരിച്ചിരിക്കുന്നു. വിശകലനം ചെയ്തു കുറിപ്പെഴുതുക.
Answer:
കുരീപ്പുഴ ശ്രീകുമാറിന്റെ “ഫാത്തിമത്തുരുത്ത് കവിതയിൽ കവി ഫാത്തിമത്തുരുത്തിലേക്കുള്ള യാത്രയെ സവിശേഷമായി ചിത്രീകരിച്ചിരിക്കുന്നു. രാത്രി വഞ്ചിയിൽ നിലാവിനിടയിൽ സഞ്ചരിക്കുകയും, കായലിൽ നീന്തുന്ന മീനുകളെയും പായലുമാലകളെയും കാണുകയും, പാറയും മുള്ളുവേങ്ങയും ഒരുക്കുന്ന മഴപ്പെ രുമ്പറ മുഴക്കവും എന്നിവയിലൂടെ പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യുന്നു. കവി യാത്രയിലുടനീളം കാണുന്നതും കാണേണ്ടതും മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും കൂട്ടിച്ചേർക്കുന്ന ദൃശ്യങ്ങളാണ്. രോഗബാധിതർക്കു കൈവിളക്ക് കൊടുക്കുന്ന ജീവിതൗഷധമായ സ്നേഹവും, അനാഥരായ നായകൾക്കും പൂച്ചകൾക്കും വേണ്ടി പ്രകടമാക്കുന്ന കരുതലും, ഭൂമിയെ പുണർത്തുന്ന കുഞ്ഞുപുല്ലുകളുടെ മനോഹാരിതയും, പ്രണയത്തോടെയും ഭാവനയോടെയുമുള്ള അനുഭവങ്ങളും കവിതയിൽ പ്രതിഫലിക്കുന്നു. ഫാത്തിമത്തുരുത്തിലേക്കുള്ള യാത്ര പ്രകൃതിയും മനുഷ്യജീവിതവും ഒരുമിച്ച് അനുഭവിക്കുന്ന ആഴത്തിലുള്ള ദൃശ്യാനുഭവമായാണ് കവി കാണിക്കുന്നത്.

(B) കുറിപ്പ്
അല്ലെങ്കിൽ
”ഉർവിയേപ്പുഷ്പിപ്പിക്കും കലപോൽ നമുക്കത
നിർവൃതികരം സർഗവ്യാപാരമുണ്ടോ മന്നിൽ?

വൈലോപ്പിള്ളി

ഈ വരികളുടെ ആശയവും “ഗ്രാമശ്രീകൾ” എന്ന കവിതയുടെ ആശയവും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
“ഉർവിയേപ്പുഷ്പിപ്പിക്കും കലപോൽ നമുക്ക
നിർവൃതികരം സർഗവ്യാപാരമുണ്ടോ മണ്ണിൽ?

വൈലോപ്പിള്ളി

“ഗ്രാമശ്രീകൾ” എന്ന കവിതയിലും ഈ വരികളിലും ഒരേ ആശയമാണ്.
“ഗ്രാമശ്രീകൾ” കവിതയിൽ കർഷകസ്ത്രീകൾ കഠിന പരിശ്രമം ചെയ്ത് ഗ്രാമത്തെ സമൃദ്ധമാക്കുന്നു. അതിനാൽ ഗ്രാമം പട്ടിണിയിലേക്കു പോകാതെ നിലനിർത്തുന്നു. അതുകൊണ്ടുതന്നെ അവർ ഗ്രാമത്തിന്റെ ഐശ്വര്യങ്ങൾ ആണെന്ന് കവിയത്രി പാടുന്നു.
വൈലോപ്പിള്ളി ഈ വരികളിലൂടെ പറയുന്നത്, കൃഷി ചെയ്ത മണ്ണിൽനിന്നു ലഭിക്കുന്ന സമൃദ്ധി ഏറ്റവും വലിയ സമ്പത്താണ്. അതു പ്രകൃതിയുടെ സൃഷ്ടിയാണെന്നും മറ്റേതു സമ്പത്തും അതിനേക്കാൾ ഉത്തമമല്ലെന്നും പറയുന്നു. അതു പോലെ തന്നെ കൃഷി എന്ന ആ കലയെക്കാൾ മികച്ചതായി മറ്റൊരു കലയും ഇല്ലെന്നു തന്നെ കവി പറയുന്നു. കലകൾ സദാ ആത്മസംതൃപ്തി നൽകുന്നവയാണ്. കൃഷിയും അതുപോലെതന്നെ. അതു കൊണ്ട് തന്നെ മഹത്തരമായ പ്രവർത്തിയാണ് കർഷകരുടേത് എന്ന് രണ്ട് കവികളും ഉദ്ഘോഷിക്കുന്നു.
അതിനാൽ, കർഷകരുടെ കഠിനാധ്വാനവും പ്രകൃതിയുടെ സമൃദ്ധിയും നമുക്ക് അഭിമാനകരവും ആദരണീയവും ആണ്.

Class 7 Malayalam Adisthana Padavali Question Paper Set 1

Question 5.
വിവരണം
“കാട് ആരത്’ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വനസംരക്ഷണത്തിന്റെ ആവശ്യകതയെ ഉപന്യാസിക്കുക
Answer:
വനസംരക്ഷണത്തിന്റെ ആവശ്യകത
“കാട് ആരത്” എന്ന പാഠഭാഗത്തിൽ പറയുന്നത് പോലെ വനം നമ്മൾ സൃഷ്ടിച്ചിട്ടില്ല. വനം പ്രകൃതിയുടെ സമ്മാനമാണ്. ജീവിതത്തിലുടനീളം ആവശ്യമായ എന്തിന്റെയും ഉറവിടം വനത്തിൽ നിന്നാണെന്ന് തന്നെ പറയാം. ശുദ്ധ വായു ശുദ്ധ വെള്ളം പ്രകൃതിയുടെ സന്തുലനത എല്ലാം ഇവിടുത്തെ വനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആഗോളതാപനത്തിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും രക്ഷ നൽകുന്നവയാണ് വനങ്ങൾ. അവ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്
”
വനത്തിൽ ജീവിച്ചുവരുന്ന മൃഗങ്ങളും പുഴകളും നദികളും നമ്മുടെ ജീവിതത്തിന് സഹായകമാണ്. അതുകൊണ്ട്, വനം നശിപ്പിക്കരുത്. നാം മരങ്ങൾ നട്ടു സംരക്ഷിക്കണം. ഇത് നമ്മുടെ ബാധ്യതയാണ്. വനം സംരക്ഷിച്ചാൽ ഭൂമി നന്മ നിലനിർത്തും. പ്രകൃതിയെ നാം സ്നേഹിച്ച് പരിപാലിക്കണം. അതുകൊണ്ട്, മരങ്ങൾ നട്ടു വളർത്തുകയും വനം നശിപ്പിക്കാതിരിക്കയും ചെയ്യണം. നമുക്ക് പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്.
പ്രകൃതിയെ സംരക്ഷിക്കുക, ഭാവി തലമുറകൾക്ക് സുരക്ഷിതമായ ഭൂമി നൽകുക.

Question 6.
ആസ്വാദന കുറിപ്പ് എഴുതുക.
ഞങ്ങൾ കൈകോർത്തു
പ്രളയം ഞങ്ങളുടെ കൈകൾക്കുള്ളിലായി
ഞങ്ങൾ കുനിഞ്ഞുനിന്നു
ചവിട്ടിക്കയറാനുള്ള പാറകളായി
ഞങ്ങൾ നിലത്തിരുന്നു
കടന്നുപോകാനുള്ള ചവിട്ടുപടികളായി
ഞങ്ങൾ നിവർന്നുനിന്നു
മുകളിലെത്താനുള്ള കോവണികളായി
ഞങ്ങൾ കമിഴ്ന്നുകിടന്നു
പുഴകടക്കാനുള്ള പാലങ്ങളായി
കണ്ണുകൾ കൊണ്ട് ഞങ്ങൾ കപ്പലുകൾ തീർത്തു
ഞങ്ങൾ ശിരസ്സിൽ വിമാനങ്ങളിറക്കി
കാലുകൾകൊണ്ട് ഞങ്ങൾ കോട്ടകൾ കെട്ടി
പാട്ടുകൾകൊണ്ട് ഞങ്ങൾ മതിലുകൾ പൊളിച്ചു
നൃത്തങ്ങൾകൊണ്ട് ഞങ്ങൾ മരണം വന്നു
ഞങ്ങൾ അതിജീവിക്കുകതന്നെ ചെയ്യും
പ്രാചീനമായ പർവതങ്ങളെപ്പോലെ,
അക്ഷരങ്ങളെപ്പോലെ.
(പ്രളയാവസാനം – സച്ചിദാനന്ദൻ)
കവിതയുടെ ആശയ തലവും സമകാലിക സംഭവങ്ങളെയും പ്രയോഗ ഭംഗിയെയും കാവ്യഭംഗിയും ഉൾപ്പെടുത്തി ആസ്വാദനക്കുറിപ്പ് എഴുതുക
Answer:
2018ൽ കേരളത്തെ നടുക്കിയ പ്രളയം വലിയ ദുരന്തമായി ചരിത്രത്തിൽ രേഖപ്പെടുത്തി. പ്രളയത്തിൽ മനുഷ്യർ തളർന്നപ്പോൾ, അവരുടെ ജീവൻ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ദൃശ്യങ്ങൾ കവിതയിൽ പ്രതിഫലിക്കുന്നു. മനുഷ്യൻ അവിശ്വസനീയമായ സാഹചര്യങ്ങളിലും മനുഷ്യസ്നേഹവും കരുതലും തെളിയിച്ച സംഭവം നമ്മെ അത്ഭുതപ്പെടുത്തുന്നു.

അതിജീവനവും ജീവിക്കാനുള്ള ശക്തിയും മനുഷ്യരുടെ കൂട്ടായ്മയിലൂടെ പ്രകടമാകുന്നു. ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസങ്ങൾ ഒരിക്കലും പ്രശ്നമല്ല. വീണവരെ എഴുന്നേൽപ്പിക്കാൻ, മുങ്ങിയവരെ രക്ഷിക്കാൻ മനുഷ്യർ കൈകോർത്തു, തോണികളായി മാറി, സ്നേഹത്തോടെയും സഹകരണത്തോടെയും പ്രവർത്തിച്ച കഥയാണ് കവിത പറയുന്നത്. മനുഷ്യർക്ക് താങ്ങാകുന്നവരാണ് മറ്റുള്ള മനുഷ്യർ എന്ന സന്ദേശമാണ് കവിത നമുക്ക് നൽകുന്നത്.

കൈകോർത്തവർ പറഞ്ഞത് ഒരു പ്രളയകാവ്യമായി മനുഷ്യസ്നേഹത്തിന്റെ മഹത്തായ ദൃശ്യങ്ങളും, സഹകരണത്തിന്റെ മൂല്യങ്ങളും, പ്രതിസന്ധികളെ അതിജീവിക്കുന്ന ശേഷിയും മനോഹരമായി കാണിക്കുന്നു. തിളങ്ങിനിൽക്കുന്ന മനുഷ്യത്വ മൂല്യങ്ങളും ദൃഢമായ കരളുറപ്പും കവിതയുടെ മാറ്റുകൂട്ടുന്നു. മിതമായ വാക്കുകളും ശക്തിയുള്ള ആശയങ്ങളും ഉള്ള കവിത ഹൃദയങ്ങളിൽ ഇടം നേടുന്നു.

Class 6 Malayalam Adisthana Padavali Question Paper Set 1

During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 1 guide students properly.

Class 6 Malayalam Adisthana Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം, എഴുതാം
താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാചീനമായ സംസ്കാരങ്ങൾ നശിച്ചുപോയിട്ടുണ്ട്. അത് ഉയർത്തിപ്പിടിച്ച അനശ്വരമൂല്യങ്ങൾക്ക് സാർവ്വത്രികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്താണതിനു കാരണം? അതിന്റെ പ്രാചീ നതയും ഏകീഭാവവും നൈരന്തര്യവും സാർവ്വത്രികതയും ശ്രദ്ധേയം തന്നെ.

ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യവും സമ്പന്നതയും സുപ്രധാനങ്ങളാണ്. അതേ വൈവിധ്യവും സമ്പന്നതയും കേരളസംസ്കാരത്തി നുമുണ്ട്. അതുകൊണ്ടാണ് യുഗപ്പകർച്ചകളിലൂടെ അതിനു നിലനിൽക്കാണാത്തത്.

ജീവിതത്തിന്റെ എല്ലാ മ ലങ്ങളിലും മനുഷ്യചേതനയ്ക്കുണ്ടായിട്ടുള്ള മഹത്തായ നേട്ടങ്ങളുടെ ആകെ തുകയാണ് സംസ്കാരം, മതം, തത്ത്വചിന്ത, ഭാഷ, സാഹിത്യം, കല ശില്പവിദ്യ, വിദ്യാഭ്യാസം, സാമ്പത്തികവും സാമൂഹികവുമായ സംവിധാ നക്രമങ്ങൾ എന്നിങ്ങനെയുള്ള ഭിന്നമേഖലകളിലെല്ലാം ഒരു ജനത കൈവരിച്ചിട്ടുള്ള കൂട്ടായ നേട്ടങ്ങളുടെ അന്ത സ്സാരത്തെയാണ് സംസ്കാരം പ്രതിനിധാനം ചെയ്യുന്നത്.

ഈ അളവുകോലു വച്ചുനോക്കുമ്പോൾ കേരളത്തിന്റെ സംസ്കാരം സമുന്നതമാണെന്നു കാണാൻ പ്രയാസമില്ല. ചരിത്രത്തിന്റെ വിഭിന്നഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ പ്രതിഭ ഊർജ്ജസ്വലമായി പ്രവർത്തിച്ചിട്ടുണ്ട്. തത്ഫലമായി കേരളീയരുടെ പ്രയത്നങ്ങൾക്കെല്ലാം മികവുറ്റ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്.

a. ലോകത്തിൽ ഏതു സംസ്കാരത്തിനാണ് പതനം സംഭവിച്ചിട്ടില്ലാത്തത്?
(A) ഭാരതീയം
(B) പാശ്ചാത്യം
(C) പൗരസ്ത്യം
(D) യൂറോപ്യൻ
Answer:
(A) ഭാരതീയം

b. ഭാരതീയ സംസ്കാരം നിലനിൽക്കുന്നതിന്റെ കാരണം?
(A) പ്രാചീനത കാരണം
(B) ഏകീഭാവം കാരണം
(C) വൈവിധ്യവും സാർവ്വത്രികതയും കാരണം
(D) മുകളിൽ പറഞ്ഞവ കാരണം
Answer:
(D) മുകളിൽ പറഞ്ഞവ കാരണം

c. ഒരു ജനതയുടെ സാമ്പത്തികവും, സാമൂഹികവുമായ സംവിധാനക്രമങ്ങളുടെ അന്തസത്ത എന്താണ്?
(A) വിദ്യാഭ്യാസം
(C) സംസ്കാരം
(B) മതം
(D) തത്ത്വചിന്ത
Answer:
(C) സംസ്കാരം

d. ചുവടെ തന്നിരിക്കുന്ന പ്രസ്താവന വായിച്ച് ഉത്തരം തിരഞ്ഞെടുക്കുക.?
(1) കേരളത്തിന്റെ പ്രതിഭ ഊർജ്ജസ്വലമായി പ്രവർത്തിച്ചിട്ടുണ്ട്.
(2) തത്ഫലമായി കേരളീയരുടെ പ്രയത്നങ്ങൾക്കെല്ലാം മികവുറ്റ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്.
(A) 1 ശരി
(B) 1 ഉം 2 ഉം ശരി
(C) 2 ശരി
(D) 1 ഉം 2 ഉം തെറ്റ്
Answer:
(B) 1 ഉം 2 ഉം ശരി

Class 6 Malayalam Adisthana Padavali Question Paper Set 1

Question 2.
പോസ്റ്റർ
(a) മാതൃഭാഷയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 6 Malayalam Adisthana Padavali Question Paper Set 1 - 1

b. മാതൃഭാഷയെ സംബന്ധിച്ച് ശരിയായത് ഏത്?
(A) മാതൃഭാഷയും പരിസ്ഥിതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ്.
(B) ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടില്ല
(C) വസ്തുക്കളെ തിരിച്ചറിയാൻ മാതൃഭാഷ വഴി സാധിക്കുന്നില്ല
(D) അന്യഭാഷകളിൽ ചേർത്തു പറയാൻ കഴിയുന്ന പദസമ്പത്താണ് മാതൃഭാഷയുടെത്.
Answer:
(A) മാതൃഭാഷയും പരിസ്ഥിതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ്.

c. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന ഏത്?
(A) കണക്കു പരീക്ഷയിൽ ഒന്നാമനായത് അവന്റെ കുശലത്വം കൊണ്ടുമാത്രമാണ്.
(B) കളിയിലുള്ള കുശലത്വമാണ് അവരെ വിജയിക്കാൻ സഹായിച്ചത്
(C) കുശലത്വം ആവശ്യമില്ലാത്ത കളിയാണ് ചെസ്സ്
(D) ശില്പിയുടെ കുശലത്വം ശില്പങ്ങളിൽ മനസ്സിലാക്കാം.
Answer:
(D) ശില്പിയുടെ കുശലത്വം ശില്പങ്ങളിൽ മനസ്സിലാക്കാം.

ചുവടെ കൊടുത്ത (3 A), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.

Question 3.
(A) വിശകലനക്കുറിപ്പ്
പക്ഷികൾ മരിക്കുന്നില്ലേയെന്ന ശന്തനുവിന്റെ എന്ന ചോദ്യത്തിന് അച്ചൻ നൽകിയ മറുപടിയെന്തായി രുന്നു? അങ്ങനെ പറയാനുള്ള കാരണമെന്താവും? പക്ഷികളുടെ മരണത്തെക്കുറിച്ചുളള ശന്തനുവിന്റെ അന്വേഷണത്തിന്റെ കാരണമെന്താണ്? ഒരു വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
“പക്ഷികൾ മരിക്കില്ലേ?” ശന്തനുവിന്റെ ചോദ്യം”
മരിച്ച മനുഷ്യരെയും മറ്റു മൃഗങ്ങളെയും ശാന്തനു കണ്ടിരുന്നു എങ്കിലും പക്ഷികളുടെ മരണമോ മരിച്ച പക്ഷിയെയോ ഈ അഞ്ചുവയസ്സിന് ഇടയ്ക്ക് അവൻ കണ്ടില്ലായിരുന്നു. അതുകൊണ്ടാണ് അവൻ ഇങ്ങനെയൊരു സംശയം അച്ഛനോട് ഉന്നയിച്ചത്. തന്റെ മകന്റെ ജിജ്ഞാസപരമായ ചോദ്യത്തിന് അച്ഛന്റെ മറുപടി: “അവർ മരിക്കുന്നതിനു പകരം പറന്നുപറന്നു പോകുന്നു. ദൈവം കത്തുന്ന നക്ഷത്രമായി വഴികാട്ടുന്നു.” എന്നായിരുന്നു.

അച്ഛൻ ഇങ്ങനെയൊരു ഉത്തരം നൽകാൻ കാരണം പക്ഷികളുടെ മരണം കാണാത്ത ശന്തനുവിന്റെ മനസ്സിൽ ഭയവും രഹസ്യാന്വേഷണവും ഉണർന്നത് കൊണ്ട്, അച്ഛൻ ശാന്തത നൽകാൻ ഭാവനയിലൂടെ ഒരു ചിത്രം സ്ഥാപിക്കുകയായിരുന്നു.മരണമെന്ന സത്യം മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പക്ഷികളിൽ നിന്ന് ഉത്തരമറിയാനായിരുന്നു ശന്തനു ശാന്തമായി കാത്തിരുന്നത്. മരണവും ജീവനും തമ്മിലുള്ള അതിരുകൾക്കപ്പുറത്തേക്ക് ആ കുട്ടി ആലോചന ചെയ്തു. ജീവിതത്തിൽ അതിന്റെ അതുല്യമായ ആസ്വാദ്യങ്ങളെയും ദുരന്തങ്ങളെയും ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഈ കഥയുടെ ആന്തര ശക്തി.

അല്ലെങ്കിൽ
B. അഭിപ്രായക്കുറിപ്പ്
“ആ രക്തം മാഞ്ഞുപോയില്ല’ എന്ന വാക്യം ഏതു സന്ദർഭത്തിലാണ് എഴുത്തുകാരൻ ഉപയോഗിച്ചിരിക്കു ന്നത്? നിങ്ങളുടെ അഭിപ്രായക്കുറിപ്പായി എഴുതുക
Answer:
ഇൻസ്പെക്ടറുടെയും പോലീസിന്റെയും മർദ്ദനത്തിന് ഇരയായുള്ള നമ്പ്യാർ പാടത്ത് അബോധാവ സ്ഥയിൽ കിടക്കുകയാണ് അയാളുടെ ശരീരത്തിന്റെ മുറിവിൽ നിന്ന് രക്തം പാടത്തേക്ക് ഒഴുകുന്നുണ്ട്. അത് വെറും രക്തമല്ല, മനുഷ്യധൈര്യത്തിന്റെ, പ്രതിരോധത്തിന്റെ പ്രതീകമാണ്. അതുവഴി, എഴുത്തു കാരൻ അതിജീവനത്തിന്റെ ശക്തിയും സ്വാതന്ത്ര്യസമരത്തിന്റെ അക്ഷയത്വവും വ്യക്തമാക്കുന്നു.

പക്ഷേ, ആ രക്തം മാഞ്ഞുപോയില്ല.’ ഈ വാക്കുകൾ അയാളുടെ പ്രവർത്തനം വെറുതെയായില്ല എന്ന് സാരം. രക്ത പാടുകൾ കണ്ടുനിന്നവരിലും തുടർന്ന് പ്രവർത്തിക്കുന്നവരിലും വീര്യം പകരുന്നതാണെന്ന് വ്യക്തം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഓരോ ബലിദാനികളും അവരുടെ ത്യാഗങ്ങൾ കൊണ്ട് ഒരുപാട് പേരെ സമരമുഖത്തിലേക്കിറക്കിയ വീരയോദ്ധാക്കളാണ്.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.

Question 4.
(A) ആസ്വാദനക്കുറിപ്പ്
ഒരു മരം വെട്ടാതെയൊരു കോണിൽ കാണു –
മെന്നൊരു കാട് ഭൂമിയോടോതി ഒരു
കാടു ഭൂമിയിൽ പീടിൽതൊക്കെയും
പുലരിയോടൊപ്പമുണർന്നു
അവരുണർന്നപ്പോഴേ പുഴകൾ പാടി,
വീണ്ടും തളിരിട്ടു കരുണയും കാടും
പുതുസൂര്യൻ മഞ്ഞിന്റെ തംബുരു വീട്ടി
ഹാ പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിപ്പൊഴും പച്ചായായു
എന്നൊ-റില-തന്റെ ചില്ലയോടോതി.
– സച്ചിതാനന്ദൻ
മുകളിൽ തന്നിരിക്കുന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ ആസ്വാദനം

പ്രത്യാശയുടെ പച്ചപ്പുകൾ

ആധുനിക മലയാള കവിതയുടെ കരുത്തുറ്റ സ്വരമാണ് സച്ചിദാനന്ദന്റേത്. വിവരണങ്ങളിലൂടെയും സ്വത രചനകളിലൂടെയും ആസ്വാദകമനസ്സുകളെ അദ്ദേഹം ഉത്തേജിപ്പിച്ചു. എല്ലാം നശിച്ചുപോയെന്ന് കരുതി നിരാശരായവരോട് പ്രത്യാശ കൈവിടരുതെന്ന് ഉദ്ബോധിപ്പിക്കുകയാണ് ഈ കവിതയിലൂടെ കവി. പങ്കുവയ്ക്കപ്പെടുന്ന പ്രത്യാശകളും പ്രതീക്ഷകളും നാളെ ഉണർവിന്റെ മുന്നേറ്റങ്ങളായി മാറുമെന്ന് കവി പ്രവചിക്കുന്നു.

ഒരു ഞരമ്പ് ഇപ്പോഴും പച്ചയായിട്ടുണ്ട് എന്ന് ആദ്യം ചില്ലയോടു പറഞ്ഞത് ഒരു ഇലയാണ്. ഒരില കൊഴിയാതെ എന്ന് കാറ്റിനോടും, ഒരു ചില്ല ബാക്കിയുണ്ട് എന്ന് മരം പക്ഷിയോടും, ഒരു മരമെങ്കിലും ബാക്കിയുയാവുമെന്ന് കാട് ഭൂമിയോടും, ഒരു കാടെങ്കിലും നശിക്കാതെയുണ്ടാവു മെന്ന് മല സൂര്യനോടും പറഞ്ഞു.

ഒരു സൂര്യൻ കെടാതെയുണ്ട് എന്നാണ് കവി രാത്രിയോടു പറ ഞ്ഞത്. അതുകേട്ട് ഭൂമിയിലെ പീഡിതരെല്ലാം പുലരിയോടൊപ്പം ഉണർന്നു. പുഴകൾ പാടിത്തുടങ്ങി. കരുണയും കാടുമെല്ലാം ഉണരുന്നു. പുതുസൂര്യൻ മഞ്ഞിന്റെ തംബുരു മീട്ടി, അതോടെ വാക്കും മനസ്സും പുതുതായി. ഒരു ചെറിയ പ്രതീക്ഷ പങ്കുവെച്ചാൽ മതി നിരാശയിൽ നിന്ന് കരകയറാമെന്ന് കവി ഓർമ്മിപ്പിക്കുന്നു. പച്ചപ്പു നഷ്ടപ്പെട്ടിട്ടില്ലാത്ത ഞരമ്പിനെക്കുറിച്ച് ഒരു ഇല പങ്കുവച്ച് പ്രതീക്ഷയാണ് സർവതിനെയും ഉണർത്തുന്നത്. നിസ്സാരകാര്യങ്ങൾക്കുപോലും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ആധുനിക ലോകത്തിന് ലളിതമനോഹരമായ ഈ കവിത പകരുന്നത് ആത്മവിശ്വാസത്തിന്റെ സൂര്യവെ ളിച്ചമാണ്.

അല്ലെങ്കിൽ
(B) ആസ്വാദനക്കുറിപ്പ്
പ്ലാവിലെ കെട്ടിയ കുമ്പിളിൽ തുമ്പതൻ
പൂവുപോലിത്തിരിയുപ്പുതരിയെടു
ത്താവിപാറുന്ന പൊടിയരിക്കഞ്ഞിയിൽ
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പുചേർത്താലേ രുചിയുള്ളൂ കഞ്ഞിയിൽ
ഉപ്പുതരി വീണലിഞ്ഞു മറഞ്ഞുപോം
മട്ടിലെന്നുണ്ണീ ! നിൻ മുത്തശ്ശിയും നിന്നു
നില്പിലൊരുനാള് മറഞ്ഞു പോം! എങ്കിലും
നിന്നിലെയുമായിരിക്കുമീ മുത്തശ്ശി
യെന്നും! എന്നുണ്ണിയെ വിട്ടെങ്ങുപോകുവാൻ.
ഒ. എൻ. വി. കുറുപ്പ്
മനോഹരമായ ഈ കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ ആസ്വാദനം

ജീവിതത്തിന്റെ ഉപ്പ്

മനോഹരമായ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ ഹൃദയം നിറഞ്ഞ കവിയാണ് ഒ. എൻ. വി. കുറുപ്പ്, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതയാണ് ‘ഉപ്പ്’ ലളിതമായ വാക്കുകളിൽ അദ്ദേഹം അവതരിപ്പിക്കുന്നത് ആശയങ്ങളുടെ മഹാപ്രപഞ്ചമാണ്. കഞ്ഞിയിൽ അലിഞ്ഞുചേർന്ന് രുചിപകരുന്ന ഉപ്പുതരിപോലെയാണ് പാരമ്പര്യത്തിന്റെ കണികകളെന്ന് കുഞ്ഞിനെ ഓർമ്മിപ്പിക്കുകയാണ് മുത്തശ്ശി.

പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കണികകൾ ചേരുമ്പോഴാണ് ഏതൊരു ജീവിതവും ആസ്വാദ്യമാവുന്നത്. ആ സ്വാധീനത്തെ ഇല്ലാതാക്കാനാവില്ല. തന്റെ കാലം കഴിഞ്ഞാലും കുഞ്ഞിന്റെ ഉള്ളിൽ കരുത്തുപകർന്നുകൊണ്ട് താൻ നിലനിൽക്കുമെന്നും മുത്തശ്ശി പറയുന്നു.

പാരമ്പര്യത്തിന്റെ കണികകളാണ് ഏതൊരാളുടെയും വ്യക്തിത്വത്തിന്റെ കരുത്ത്, ആവി പറക്കുന്ന പൊടിയരിക്കഞ്ഞി, ഉപ്പുതരി, പ്ലാവിലക്കുമ്പിൾ ഇവയൊന്നും മലയാളിയെ പുതുതായി പഠിപ്പിക്കേണ്ട വാക്കുകളല്ല. കാരണം കേരളീയജീവിതം ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു. ഗ്രാമീണജീവിതത്തിന്റെ ചൂടും ചൂരും ഹൃദയത്തിലേക്ക് പകരുന്ന

വാക്കാണ് മുത്തശ്ശി. പഴമയുടെയും ജീവിതാനുഭവത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണവർ. ജീവിതമാകുന്ന ചൂടുകഞ്ഞിയിൽ അലിഞ്ഞുചേർന്ന് രുചിയായി മാറുന്ന മായ്ച്ചുകളയാനാവാത്ത സാംസ്കാരികപാരമ്പര്യമാണ് ഉപ്പു തരി. എത്രയേറെ പുരോഗമിച്ചാലും ഉള്ളിലലിഞ്ഞുചേർന്ന തന്റെ സംസാരത്തിൽ നിന്ന് ഒരാൾക്ക് മോചനം നേടാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് കവി. അത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. എത്ര തലമുറ കഴിഞ്ഞാലും അത് ജീവിതത്തിന് രുചി പകർന്നുകൊണ്ടായിരിക്കും.

Class 6 Malayalam Adisthana Padavali Question Paper Set 1

Question 5.
പ്രസംഗം
“ഉടമസ്ഥതയെന്നാലുപയോഗിച്ചീ നാടു
മുടച്ചുകളയാനും സ്വാതന്ത്യമെന്നാണർത്ഥം’
സ്വാതന്ത്ര്യത്തെക്കുറിച്ച് എന്തെല്ലാം ആശയങ്ങളാണ് ഈ കവിതാഭാഗത്തുള്ളത്? നിങ്ങളുടെ അഭിപ്രായ ങ്ങൾ ഉൾപ്പെടുത്തി പ്രസംഗം തയ്യാറാക്കുക.
Answer:
‘സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം’
ബഹുമാന്യരായ അധ്യാപകരെ പ്രിയ കൂട്ടുകാരെ നമസ്കാരം ഉടമസ്ഥത എന്ന പാഠഭാഗം നാമെല്ലാവരും പഠിച്ചതാണല്ലോ. അതിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം സ്വാതന്ത്ര്യം – അതൊരു പൊതു ആശയമല്ല. ഓരോ വ്യക്തിക്കും ഓരോ വസ്തുവിനും പോലും സ്വന്തം ധികാരപരിധിയിലായുള്ള സ്വാതന്ത്ര്യമാണ് ആവശ്യം.

ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിതയിൽ അച്ഛൻ അതി ഗൗരവത്തോടെ പറയുന്നു. “ഉടമസ്ഥതയെന്നാലുപയോഗിച്ചിടാനും മുടച്ചുകളയാനും സ്വാതന്ത്ര്യമെന്നാണർഥം, അപ്പോൾ മാത്രമേ അതൊരു സത്യമായ സ്വാതന്ത്ര്യമായി മാറുകയുള്ളൂ. അഭിമാനത്തോടെ കൈവശം വച്ചിട്ടും അതിനെ ഉപയോഗിക്കാനോ സംരക്ഷിക്കാനോ കഴിയുന്നില്ലെങ്കിൽ, അത് സ്വന്തം അധികാരമല്ല. ഇത് രാഷ്ട്രീയ ആശയമോ തത്ത്വശാസ്ത്രമോ അല്ല – ഒരുവന്റെ ഇഷ്ടത്തിന്റെയും അവകാശത്തിന്റെയും അധ്യായം മാത്രമാണ്. അത് കുട്ടിയുടെ കളിപ്പാട്ടമായിരിക്കാം, അല്ലെങ്കിൽ ജനതയുടെ വോട്ട്, ശബ്ദം, നിലപാട് എന്തും ആകാം.

സ്വാതന്ത്ര്യം എന്നാൽ – അവയെ പൂർണ്ണമായ അർത്ഥത്തിൽ ഉപയോഗിക്കാനുള്ള അവകാശമാണെന്ന് ഈ കവിത നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഈ ഭാരതഭൂമിയിൽ ഒരു കാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി യാതനകൾ സഹിച്ച ഒരുപാട് പേരെയും അവരുടെ പ്രവർത്തനങ്ങളെയും നമുക്കറിയാം.

ഒരിക്കലും ഒന്നിനുവേണ്ടിയും നഷ്ടപ്പെടുത്താൻ ഉള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം, സ്വതന്ത്രർ ആയിരിക്കാൻ അവരവർ പാലിക്കേണ്ട മര്യാദകളും ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. അവയുടെ ലംഘനം ഒരിക്കലും സ്വാതന്ത്ര്യം ആവുകയില്ലെന്ന് ഓർക്കണം. സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ് അതേസമയം സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വവുമാണ്.

നന്ദി

Question 6.
വായനക്കുറിപ്പ് കെ. തായാട്ടിന്റെ “നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന പുസ്തകത്തിൽ സമരചരിത്രങ്ങളുണ്ട്. അവ വായിച്ച് വായനാനുഭവം ക്ലാസ്സിൽ പങ്കുവയ്ക്കുക.
Answer:
കൂട്ടുകാരെ….
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരുന്ന ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ആത്മാഹുതി ചെയ്ത നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമടങ്ങുന്ന ഒരുജ്ജ്വലകൃതിയാണ് നാം ചങ്ങല പൊട്ടിച്ച കഥ. കഥ വായിച്ചു പോകുന്ന രസത്തോടെ അനായാസമായി കുട്ടികൾക്ക് ഇത് വായിച്ചു പോകാം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഉദാത്തമായ പല മുഹൂർത്തങ്ങളെപ്പറ്റിയും മൂർത്തമായ ധാരണയുണ്ടാക്കാൻ ഈ ഗ്രന്ഥത്തിനു കഴിയും.

ഇന്ത്യയെ സ്നേഹിക്കാനും സമൂഹത്തിൽ സ്വാതന്ത്ര്യവും സമത്വവും പുലർത്താനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി യത്നിക്കാനും കുട്ടികളെ പ്രാപ്തരാക്കുമെങ്കിൽ അതിൽക്കൂടുതൽ എന്തൊരു മേന്മയാണ് ഇത്തരമൊരു ഗ്രന്ഥത്തിനു വേണ്ടത്? നാം ചങ്ങല പൊട്ടിച്ച കഥ ഇന്ത്യൻ സ്വാതന്ത്യസമരചരിത്രം പഠിക്കുന്ന ഏതൊരാൾക്കും അത്യന്താപേക്ഷിതമായ കൃതിയാണ്.

Class 7 Malayalam Kerala Padavali Question Paper Set 1

During exam preparation, Class 7 Malayalam Kerala Padavali Question Paper Set 1 guide students properly.

Class 7 Malayalam Kerala Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഉത്തരമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
സാമൂഹിക ജീവിതത്തിൽ ആശയവിനിമയത്തിന് വേണ്ടി കണ്ടുപിടിക്കപ്പെട്ട മാധ്യമമാണ് ഭാഷ. വാക്കുകൾ ആ ഭാഷയുടെ ഘടകങ്ങളും. സാമൂഹിക ജീവിതത്തിൽ നിന്നുരുത്തിരിഞ്ഞ് രൂപം പ്രാപിച്ചു വന്ന ഭാഷയുടെ നിലനില്പ് പൊതുവായ മൂല്യബോധത്തിന്റെ പൊതുവായ ചില വിശ്വാസങ്ങളുടെ അസ്തിവാരത്തിലാണ്. അതില്ലാത്തിടത്ത് ഭാഷ നിരർത്ഥകമായിത്തീരുകയേയുള്ളൂ. വിശ്വാസത്തിന്റേയും വീക്ഷണത്തിന്റെയും കാര്യത്തിൽ നിങ്ങളുമായി യാതൊരു സാമ്യവുമില്ലാത്ത ഒരാളുമായി സംഭാഷണത്തിലേർപ്പെടാൻ നോക്കു. അപ്പോൾ ഇക്കാര്യം ശരിക്കനുഭവപ്പെടും. നിങ്ങൾക്ക് പരസ്പരം മനസ്സിലാവുകയില്ല. പരസ്പരം മനസ്സിലാ ക്കാൻ കഴിയാതെ പ്രയോഗിക്കപ്പെടുന്ന ഭാഷ അതിന്റെ അർത്ഥത്തെത്തന്നെ നിഷേധിക്കുകയാണല്ലോ ചെയ്യുന്നത്. അവിടെ മൗനമാണ് യാഥാർത്ഥ്യം. ഭാഷയിലൂടെയാണ് മനുഷ്യൻ അവന്റെ ഏറ്റവും വിലപ്പെട്ട മാനസികജീവിതം ലോകത്തിന് കാഴ്ചവയ്ക്കുന്നത്. അങ്ങനെ കാഴ്ച വയ്ക്കാൻ അവനെ സഹായിക്കുന്നത് ഭാഷാപ്രയോഗത്തിൽ കാതലായി പ്രവർത്തിക്കുന്ന മൂല്യബോധമോ വിശ്വാസമോ ആകുന്നു.

A. പൊതുവായ വിശ്വാസങ്ങളും മൂല്യങ്ങളും ഇല്ലാത്തിടത്ത് ഭാഷ എന്താകും?
(a) അമൂല്യമായിത്തീരും
(b) നിരർത്ഥകമായിത്തീരും
(c) വിശ്വസനീയമാകും
(d) വികസിക്കും
Answer:
(b) നിരർത്ഥകമായിത്തീരും

B. പരസ്പരം മനസ്സിലാക്കാനാകാതെ വരുന്നിടത്ത് യാഥാർത്ഥ്യം എന്താണ്?
(a) ശബ്ദം
(b) മൗനം
(c) വാദപ്രതിവാദം
(d) വിജയം
Answer:
(b) മൗനം

C. ഭാഷയിലൂടെ മനുഷ്യൻ ലോകത്തിന് കാഴ്ചവയ്ക്കുന്നത് എന്താണ്?
(a) രാഷ്ട്രീയജീവിതം
(b) ശാരീരികശേഷി
(c) മാനസികജീവിതം
(d) സാമ്പത്തികജീവിതം
Answer:
(c) മാനസികജീവിതം

D. ഭാഷാപ്രയോഗത്തിന് കാതലായി പ്രവർത്തിക്കുന്നത് എന്താണ്?
(a) മതബോധം
(b) മൂല്യബോധവും വിശ്വാസവും
(c) സംസ്കാരപരമ്പര
(d) വിദ്യാഭ്യാസം
Answer:
(b) മൂല്യബോധവും വിശ്വാസവും

Class 7 Malayalam Kerala Padavali Question Paper Set 1

Question 2.
a) ശീർഷകത്തിന്റെ ഔചിത്യം
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കാവ്യനർത്തകി എന്ന ശീർഷകം ഭാഷയെ കുറിച്ചുള്ള ചങ്ങമ്പുഴയുടെ കവിതയ്ക്ക് എത്രമാത്രം അനുയോജ്യമാണ്, അതിന്റെ ഔചിത്യം വിശദമാക്കുക.
Answer:
കാവ്യനർത്തകി
ചങ്ങമ്പുഴ എഴുതിയ കവിതയിൽ ഭാഷയെ ഒരു നർത്തകിയായി കാണിച്ചുകൊണ്ടാണ് അദ്ദേഹം അതിന്റെ സൗന്ദര്യവും കലാത്മകതയും വരച്ചുകാട്ടുന്നത്. “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി, കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി” എന്ന വരികളിലൂടെ കവിതയുടെ ഭാഷ സംഗീതാത്മകമായ ഭംഗിയോടെ മുന്നേറുന്നു.അതുകൊണ്ട് തന്നെ “കാവ്യനർത്തകി’ എന്ന ശീർഷകം കവിതയുടെ ഉള്ളടക്കത്തെയും അവതരണശൈലിയെയും കൃത്യമായി പ്രതിനിധീകരിക്കുന്നതാണ്. കവിതയിലെ ഭംഗി, ചലനം, സംഗീതം എന്നിവയെല്ലാം ഈ ശീർഷകത്തിലൂടെ പ്രതിഫലിക്കുന്നു.

b) തീയ്ക്ക് മാറിനിൽക്കാനേ കഴിയൂ ഈ ഹരിതസാമ്രാജ്യത്തിൽ എന്തുകൊണ്ട്?
A. ഇടതൂർന്ന ഇല ചാർത്തുകളാൽ സമ്പന്നമായതിനാൽ
B. മലപ്രദേശമാണ്
C. ജലസ്രോതസ്സുകൾ കൂടുതലാണ്
D. മഞ്ഞു വീഴ്ചയാണ്
Answer:
A. ഇടതൂർന്ന ഇല ചാർത്തുകളാൽ സമ്പന്നമായതിനാൽ

c) പ്രസ്താവന ശരിയോ തെറ്റോ.
മറ്റു കുട്ടികൾ ആരും അറിയരുത്. അലി ഇങ്ങനെ പറഞ്ഞത് അവൾക്ക് മാനക്കേട് ഉണ്ടാക്കുമെന്ന് കരുതിയാണ്.
A. പൂർണ്ണമായും ശരി
B. പൂർണ്ണമായും തെറ്റ്
C. ഭാഗികമായി ശരി
D. അത് അവന്റെ അല്ല എന്ന് തോന്നി.
Answer:
A. പൂർണ്ണമായും ശരി

ചുവടെക്കൊടുത്ത 34, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) വിശകലന കുറിപ്പ്
“പൂമ്പാറ്റകൾ ഒക്കെ കാറ്റിന് എന്നെ വിട്ടു കൊടുക്കാതെ വന്നു പൊതിഞ്ഞു നിന്നു ഈ വാക്യം കൊണ്ട് എഴുത്തുകാരൻ അർത്ഥമാക്കുന്നത് എന്താവാം? വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
“പൂമ്പാറ്റകൾ ഒക്കെ കാറ്റിന് എന്നെ
വിട്ടുകൊടുക്കാതെ വന്നു പൊതിഞ്ഞുനിന്നു
എന്ന വാക്യം എഴുത്തുകാരന്റെ പ്രകൃതിയോടുള്ള സമ്പൂർണ്ണ ഐക്യബോധത്തെ സൂചിപ്പിക്കുന്നു. സാധാരണയായി പൂമ്പാറ്റകൾ കാറ്റിനൊപ്പം പറക്കുന്നവരാണ്. എന്നാൽ ഇവിടെ അവ എഴുത്തുകാരനെ കാറ്റിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണെന്ന് കാണിക്കുന്നു. ഇതിലൂടെ എഴുത്തുകാരന് തന്റെ ആത്മാവ് പൂമ്പാറ്റകളുടെ കൂട്ടത്തിൽ ലയിച്ചുപോയതായി തോന്നുന്നു. പ്രകൃതി അവനെ തള്ളിക്കളയാതെ തന്റെ സ്നേഹാഭിമുഖ്യത്തിൽ പൊതിഞ്ഞു ചേർത്തുവെയ്ക്കുന്നു. ഈ വരി പ്രകൃതിയുടെ കരുതലും മനുഷ്യൻ അനുഭവിക്കുന്ന സുരക്ഷിതത്വബോധവും വ്യക്തമാക്കുന്നു. പൂമ്പാറ്റകളുടെ ലോകത്തിനുള്ളിൽ എഴുത്തുകാരൻ ഒരു കുഞ്ഞുപോലെ പൊതിഞ്ഞുനിൽക്കുന്ന അനുഭവമാണ് ഇതിലൂടെ പ്രകടമാകുന്നത്.

അല്ലെങ്കിൽ

(B) താരതമ്യകുറിപ്പ്
പെയ്തു തീരാത്ത സ്വപ്നം പോലെ എന്ന കഥയിലെ അലിയെയും, മനസ്സിലെ കിളി എന്ന കഥയിലെ പിവിനെയും താരതമ്യം ചെയ്തു കുറിപ്പ് എഴുതുക.
Answer:
പിക് ലു കരുണയും സ്നേഹവും സ്വാതന്ത്രബോധവും ഉള്ള ബാല ഹൃദയത്തിൻ ഉടമയാണ്. അവന്റെ സഹോദരൻ ഒരു മൈനയെ കൂട്ടിലടച്ചിടുമ്പോൾ പിക് ലു വല്ലാതെ വിഷമിക്കുന്നു. ആരോടും അനുവാദം ചോദിക്കാതെ തന്നെ അതിനെ തുറന്നു വിടുകയും ചെയ്യുന്നു. ഇത് അവന്റെ കാരുണ്യവും സ്വാതന്ത്ര്യത്തിനുള്ള ആകാംക്ഷയും തെളിയിക്കുന്നു. സ്വതന്ത്രമായ പറക്കലിൽ നിന്ന് അവൻ ആനന്ദം കണ്ടെത്തുന്നു.

പെയ്തു തീരാത്ത സ്വപ്നം പോലെ എന്ന കഥയിലെ അലി ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്. വിദ്യാർത്ഥിയായ അവനും ഇളയ സഹോദരിക്കും കൂടി ഒരു ജോഡി ഷൂസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് നഷ്ടപ്പെട്ടു പോകുന്നത്. അവരിൽ വലിയ വേദന ഉണ്ടാക്കുന്നു എങ്കിലും കുടുംബ പശ്ചാത്തലം മനസ്സിലാക്കി മറ്റൊന്നിനു വേണ്ടി അവർ രക്ഷിതാക്കളെ സമീപിക്കുന്നില്ല. തങ്ങളുടെ കളഞ്ഞുപോയ ഷൂസ് മറ്റൊരു കുട്ടിയുടെ കാലിൽ കാണുമ്പോഴും അവകാശവാദവുമായി മുന്നോട്ടുപോകാതെ ആ കുട്ടിയുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു. തങ്ങളെക്കാൾ മോശം സാഹചര്യത്തിലുള്ള ആ കുട്ടിയിൽ നിന്ന് ഷൂസ് തിരികെ വാങ്ങാതെ മടങ്ങിവരുന്ന അലി ഒരു മനുഷ്യസ്നേഹിയും കാരുണ്യമുള്ളവനും, ഔചിത്യ ബോധത്തോടെ പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയുമാണ്.

ഈ രണ്ടു കുട്ടികളും ഉയർന്ന മാനവിക മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. മുതിർന്നവർ പോലും ചിന്തിക്കാത്ത തരത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുന്നു.

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 4.
(A) ആസ്വാദന കുറിപ്പ്
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയ്, കഥകൾ പലതോതി,
നെഞ്ചണച്ചൊരു ഗുരു വളർത്തിയ കിളിമകൾ പാടി. (എന്റെ മലയാളം) (ഒ.എൻ.വി.)
എന്നുമീ യാത്ര’ എന്ന കാവ്യഭാഗം പഠിച്ചല്ലോ ഈ രണ്ടുകാവ്യഭാഗങ്ങളിലും ആവിഷ്കരിച്ചിരിക്കുന്ന ആശയതലമെന്ത്? ആസ്വാദനം തയ്യാറാക്കുക.
Answer:
ഒ.എൻ.വി.യുടെ എന്റെ മലയാളം കവിതയിൽ കുട്ടിക്കാലത്തെ മലയാള ഭാഷയുടെ മധുരവും സൗന്ദര്യവും പ്രതിഫലിക്കുന്നു. മുത്തുകളും പവിഴങ്ങളും പോലെ മലയാളം മനസ്സിൽ വീണതും, പാട്ടുകളും കഥകളും, ഗുരുവിന്റെ പരിശീലനവും – എല്ലാം ഒരു സ്നേഹാഭിഭാഷയായി കവി അവതരിപ്പിക്കുന്നു. ഭാഷ കേവലം സംവേദന മാധ്യമം അല്ല, ജീവിതത്തിന്റെ അനുഭവങ്ങൾ നിറഞ്ഞ അനുഭവഭൂമിതന്നെയാണ്. സാഹിത്യങ്ങളാണ് പാരമ്പര്യങ്ങളെയും ഭാവിയെയും ഒരുമിച്ച് ചേർക്കുന്ന കണ്ണി. “എന്നും ഈ യാത്ര എന്ന കവിതയിൽ മനുഷ്യന്റെ ജീവിതയാത്രയുടെ എല്ലാ തലങ്ങളെയും കൂട്ടിയിണക്കുന്നു കവി. ഇന്നലെകളിൽ പോയി മറഞ്ഞവരുടെയെല്ലാം ഗാനങ്ങൾ കവിയുടെ ഉള്ളിൽ ഉയർത്തെഴുന്നേൽക്കുന്നുണ്ട്. പൂർവികമായ ഇന്നലെകളെ മാത്രമല്ല താൻ ജീവിക്കുന്ന ഇന്നിനെയും അടുത്ത തലമുറയുടെ നാളെയേയും കവി ഭാവന ചെയ്യുന്നു.
ഒഎൻവിയുടെ കവിതകൾ രണ്ടും പാരമ്പര്യത്തെയും ഭാവിയെയും കൂട്ടിച്ചേർക്കുന്ന ഇന്നിന്റെ പ്രതിഭാസമായി സദാ നിലകൊള്ളുന്നു.
കാവ്യഭാഷയുടെ ലാളിത്യം കൊണ്ടും ആശയത്തിന്റെ ആഴം കൊണ്ടും കവിതകൾ സഹൃദയരിൽ നിലയുറപ്പിച്ചതാണ്.

അല്ലെങ്കിൽ

(B) വർണ്ണന
വെള്ളത്തിലെ തിര തള്ളുന്നതുപോലെ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകൾ
“പടക്കളത്തിലേക്ക്’ എന്ന കവിതയിലെ കുതിരകളെ കുറിച്ചുള്ള ഈ വർണ്ണന എത്രത്തോളം കാവ്യഭാഗത്തിന് സൗന്ദര്യം നൽകുന്നു. വിശദമാക്കുക.
Answer:
വെള്ളത്തിലെ തിരകൾ തള്ളുന്നതുപോലെ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകൾ’ എന്ന വരികൾ കവിതയിലെ ഏറ്റവും മനോഹരമായ ദൃശ്യാനുഭവമാണ്. കവി യുദ്ധഭൂമിയിലെ കുതിരകളുടെ ചടുലതയും ഉത്സാഹപരിതമായ നിലപാടും അത്യന്തം സജീവമായി വരച്ചുകാട്ടുന്നു. കുതിരകളുടെ ഉത്സാഹവും ശക്തിയും വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞു പ്രത്യക്ഷപ്പെടുന്നു. പ്രകൃതിയിലെ ഒരു സാധാരണ ദൃശ്യമായ തിരകളുടെ ചലനം കവി കുതിരകളുടെ ചലനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെ യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിലും കവിതയ്ക്ക് ഒരു സുന്ദരമായ സൗന്ദര്യചായം ലഭിക്കുന്നു. യുദ്ധത്തിന്റെ ഗൗരവം മാത്രമല്ല, അതിന്റെ ജീവത്വവും വൈഭവവും കൂടി കവിതയിൽ പ്രത്യക്ഷമാവുന്നു. കവിതയിലെ ഈ വർണ്ണന വായനക്കാരനെ യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുകയും അവിടെ നടക്കുന്ന സംഭവങ്ങളെ നേരിട്ട് അനുഭവിപ്പിക്കുകയും ചെയ്യുന്നു.

Question 5.
കഥാപാത്ര നിരൂപണം തയ്യാറാക്കുക
മൈന അതിന്റെ അമ്മയെ കണ്ടെത്തുമോ അതിനു വീട്ടിലേക്കുള്ള വഴിയറിയുമോ..?
പില്ലുവിന്റെ ഈ
മാനസിക അവസ്ഥ അവന്റെ സ്വഭാവ സവിശേഷതകൾ വ്യക്തമാക്കുന്നുണ്ടോ? കഥാപാത്രനിരൂപണം തയ്യാറാക്കുക.
Answer:
പ്രകൃതിദൃശ്യത്തോട് സാമ്യം കാണിച്ച് കവി യുദ്ധത്തിന്റെ ഭാരം കുറച്ച് വായനക്കാരന് ആസ്വാദ്യാനുഭവം സൃഷ്ടിക്കുന്നു. കവിതയ്ക്ക് കൂടുതൽ ആകർഷകത്വം ലഭിക്കുന്നു. കവിതയിലെ ദൃശ്യസൗന്ദര്യവും ഭാവസമ്പുഷ്ടതയും വർദ്ധിപ്പിക്കുന്നതിനാണ് ഈ ഉപമ ഉപയോഗിച്ചിരിക്കുന്നു. കവിതയിലെ ഈ വർണ്ണന വായനക്കാരനെ യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുകയും അവിടെ നടക്കുന്ന സംഭവങ്ങളെ നേരിട്ട് അനുഭവിപ്പിക്കുകയും ചെയ്യുന്നു.
പി ഈ കഥയിലെ സൂക്ഷ്മദർശിയും നിരീക്ഷണശേഷിയുള്ളവനുമായൊരു കുട്ടിയാണ്. അവൻ തന്റെ ചുറ്റുപാടുകളിലെ സംഭവങ്ങളെ വെറുതെ കാണുന്നവനല്ല, അവയോട് സംവദിക്കുകയും അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്നവനുമാണ്.

ഒരു ദിവസം പിക് ലു വിന്റെ ഏട്ടൻ ഒരു മൈനയെ കൂട്ടിലിട്ടത് കണ്ടപ്പോൾ പിക് ലുവിന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു. അനുമതി ചോദിക്കാതെ തന്നെ അതിനെ തുറന്നു വിടുന്നത് അവന്റെ കാരുണ്യവും സ്വാതന്ത്ര്യത്തിനുള്ള ആകാംക്ഷയും തെളിയിക്കുന്നു. “മൈന അമ്മയെ കണ്ടെത്തുമോ? വീട്ടിലേയ്ക്കുള്ള വഴിയറിയുമോ?” എന്ന ചോദ്യങ്ങൾ ചോദിക്കുന്ന പിക് ലു, ജീവികളോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നു.

പില്ലുവിന്റെ മനസ്സിലെ കിളി സ്വാതന്ത്ര്യമാണ്. കൂട്ടിൽ പൂട്ടിയിരുന്ന മൈനയെ മോചിപ്പിക്കുന്നതിലൂടെ തന്നെ അവൻ സ്വന്തം സ്വപ്നങ്ങളെയും ആശയങ്ങളെയും സ്വാതന്ത്ര്യത്തിലേക്ക് വിടുന്നു. സ്വതന്ത്രമായ പറക്കലിൽ നിന്ന് അവൻ ആനന്ദം കണ്ടെത്തുന്നു. അങ്ങനെ നോക്കുമ്പോൾ, പി. കരുണയും സ്വാതന്ത്ര്യപ്രേമവും നിറഞ്ഞ ബാലഹൃദയത്തിന്റെ പ്രതിനിധിയാണ്.

Class 7 Malayalam Kerala Padavali Question Paper Set 1

Question 6.
പത്രവാർത്ത
ഓട്ട മത്സരത്തിൽ വിജയിച്ച അലിയെ കുറിച്ചുള്ള വാർത്ത പത്രത്തിൽ വരികയാണെങ്കിൽ വാർത്ത തയ്യാറാക്കൂ.
Answer:
സ്കൂൾ കായിക മത്സരത്തിൽ അലി ഒന്നാം സ്ഥാനത്ത്
പാലക്കാട് : സ്കൂളിൽ നടന്ന വാർഷിക കായികമേളയിലെ ഓട്ട മത്സരത്തിൽ വിദ്യാർത്ഥിയായ അലി ഒന്നാം സ്ഥാനം നേടി. മൂന്നാം സമ്മാനമായി ലഭിക്കുന്ന ഷൂസ് അനിയത്തിയ്ക്ക് സമ്മാനിക്കാൻ വേണ്ടിയാണ് അലി മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ തന്റെ കഴിവും മനോവീര്യവും തെളിയിച്ചുകൊണ്ട് അലി ഒന്നാം സ്ഥാനത്തിന് അർഹനായി. അലിയുടെ ആവശ്യം മനസ്സിലാക്കി സ്പോർട്സ് കൗൺസിൽ ഷൂസ് സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അലിയുടെ ഈ വിജയം സഹപാഠികളിലും അധ്യാപകരിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്. “സ്വന്തം ലക്ഷ്യത്തിന് വേണ്ടിയാണ് മത്സരം തുടങ്ങിയതെങ്കിലും, സ്ഥിരപ്രയത്നം ഒരിക്കലും പരാജയപ്പെടില്ലെന്ന് അലി തെളിയിച്ചു. അധ്യാപകർ പ്രതികരിച്ചു. അലിയെ സ്കൂൾ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി നിയമിക്കുകയും അലിയ്ക്ക് ആവശ്യമായ കായിക പരിശീലനത്തിന്റെ ചിലവുകൾ വിദ്യാലയം തന്നെ വഹിക്കും എന്നും പ്രധാന അധ്യാപകൻ അറിയിച്ചു.

Class 6 Malayalam Kerala Padavali Question Paper Set 1

During exam preparation, Class 6 Malayalam Kerala Padavali Question Paper Pdf Set 1 guide students properly.

Class 6 Malayalam Kerala Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  2. ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  3. രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.

Question 1.
വായിക്കാം എഴുതാം.
കിഴക്ക് പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ് അറബിക്കടൽ വരെയുള്ള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭിന്നമാണ്. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണ് ഈ മലനിരകൾ.

പാലക്കാട് ജില്ലയിലെ വാളയാറിൽ മാത്രമാണ് പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്. വാളയാർ ചുരം ഉള്ളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലവസ്ഥയാണ്. 600 കിലോമീറ്റർ നീണ്ടുകിടക്കുന്ന കേരളത്തിന്റെ തീര പ്രദേശത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾ ഒഴികെ ബാക്കി ജില്ല കളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്നു.

a. കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത് എന്താണ്?
A. വടക്ക് കിഴക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം
B. വടക്ക് തെക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം
C. വാളയാർ ചുരം
D. തീരപ്രദേശം
Answer:
B. വടക്ക് തെക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം

b. പ്രകൃതി നിർമ്മിത മതിലുകൾ എന്നു വിശേഷിപ്പിക്കുന്നത് ഏതു മലനിരകളെയാണ്?
A. അഗസ്ത്യാർകൂടം
C. പശ്ചിമഘട്ട മലനിരകൾ
B. ബ്രഹ്മഗിരി മലനിരകൾ
D. ആനമുടി
Answer:
C. പശ്ചിമഘട്ട മലനിരകൾ

C. മറ്റു ജില്ലകളിൽ നിന്ന് പാലക്കാട് ജില്ലയിൽ മാത്രം ചൂടുകൂടുതലായി അനുഭവപ്പെടാൻ കാരണമെന്ത്?
A. താമരശ്ശേരി ചുരം
C. ആര്യങ്കാവ് ചുരം
B. വാളയാർ ചുരം
D. ആരുവാമൊഴി ചുരം
Answer:
B. വാളയാർ ചുരം

d. അറബിക്കടൽ സ്പർശിക്കാത്ത ജില്ലകൾ ഏത്?
A. കോട്ടയം, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ, ഇടുക്കി
B. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ, വയനാട്
C. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്
D. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, എറണാകുളം
Answer:
C. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്

Class 6 Malayalam Kerala Padavali Question Paper Set 1

Question 2.
(A) കുറിപ്പ്
അകന്നുപോയ് അവയെല്ലാം
അവയെല്ലാം മറവിതൻ
കരിമ്പടം പുതച്ചൊ
മാഞ്ഞുപോയി
വയലുകൾ നികന്നെങ്ങും
നഗരത്തീവിഭവങ്ങൾ
വിളമ്പുന്ന മണിമേട
യുയർന്നു വാനിൽ

a. കവി സൂചിപ്പിക്കുന്ന നഷ്ടങ്ങൾ എന്തെല്ലാം? നമ്മുടെ വയലുകൾക്കും കൃഷിരീതിക്കും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത്? കുറിപ്പ് തയ്യാറാക്കുക.
Answer:
കുറിപ്പ്
ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കൊയക്കട്ടെ എന്ന കവിത ഭക്ഷണസംസ്കാരത്തെക്കുറിച്ച് പറയു ന്നു. ഓരോ ഭക്ഷണ വിഭവത്തോടൊപ്പവും അതുണ്ടാക്കി ഊട്ടുന്നവരുടെ മനസും സ്നേഹവും ലയിച്ചു ചേരുന്നുണ്ട്. അങ്ങനെയൊരു കഥാപാത്രമാണ് കവിതയിൽ കാണുന്ന വല്യമ്മ. കൊതിയൂറുന്ന കൊയ കട്ട മടിക്കുത്തിൽ ഭദ്രമായി പൊതിഞ്ഞുകെട്ടി മഴയത്ത് നനഞ്ഞൊട്ടി ഓലക്കുട ചൂടി വയൽ വരമ്പി ലൂടെ വരുന്ന വലിയമ്മയെ കുറിച്ചുള്ള ഓർമ്മ വിശപ്പിന്റെയും കൊതിയുടേയും പലഹാരങ്ങളുടേയും കൂടി ഓർമ്മയാകുന്നു. എന്നാൽ ആ കാലവും ഓർമ്മകളുമെല്ലാം മറവിയുടെ കരിമ്പടം പുതച്ചു.

വലിയമ്മയുടെ മരണത്തെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വിസ്മൃതിയിലാണ്ട് പോകുന്ന നമ്മുടെ സംസ്കാ രങ്ങളേയും നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയേക്കുറിച്ചും ഈ വരികൾ പരാമർശിക്കുന്നു. വയലുകൾ നികന്നെന്നും, അതോടെ കൃഷികൾ ഇല്ലാതായെന്നും, നാഗരികതയുടെ വിഭവങ്ങൾ വിള പുന്ന മണിമേടകൾ ഉയർന്നു പൊങ്ങുന്നുവെന്നും കവിത പറഞ്ഞു വയ്ക്കുന്നു.

മാറുന്ന സംസ്കാര ത്തിലും മാറുന്ന രുചികളിൽ പോലും ഇന്നും ആ കൊയക്കട്ടയുടെ രുചിയും മണവും അത് ഉണ്ടാക്കി തന്നിരുന്ന വല്യമ്മയുടെ വാത്സല്യവും നിറഞ്ഞു നിൽക്കുന്നു. മാറിവരുന്ന സംസ്കാരവും രുചി വിഭ വങ്ങളുമെല്ലാം താൽക്കാലിക സന്തോഷങ്ങൾക്കു മാത്രമേ ഉതകുന്നുള്ളൂ.

b. അടുക്കള മറന്നു വച്ചത് ആരായിരിക്കുമെന്നാണ് കവി അനുമാനിക്കുന്നത്?
A. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മാ യായിരിക്കാം.
B. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരിക്കുന്ന അമ്മയായിരിക്കാം.
C. അമ്മയുടെ അമ്മയായിരിക്കാം.
D. അമ്മയായിരിക്കാം.
Answer:
A. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മാ യായിരിക്കാം.

C. ഇന്ദിരയ്ക്ക് അയച്ച കത്തുകളുടെ സമാഹാരത്തിന് നൽകിയ പേര് എന്ത്?
A. വിശ്വചരിത്രാവലോകം
B. വിശ്വാവലോകനം
C. വിശ്വലോക ചരിത്രം
D. ചരിത്രവിശ്വാവലോകനം
Answer:
B. വിശ്വാവലോകനം

ചുവടെ കൊടുത്ത (3A), (3B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക

Question 3
(A) പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
• “എരിശ്ശേരി തിളയ്ക്കുന്നതുപോലയെ പെൺകിടാങ്ങൾ ചിരിക്കാൻ പാടുള്ളൂ.’
• “അടുക്കള പെണ്ണിന്
ഒടുക്കമുണ്ടാലും മതി.”
• “ഉറക്കെ ചിരിക്കുന്നോളെ
ഉലക്കകൊണ്ടടിക്കണം.

നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ചില ചൊല്ലുകളാണിവ. സ്ത്രീകൾക്ക് നേരെയുള്ള അനീതിയാണ് ഈ ശൈലിയിൽ തെളിയുന്നത്. ഇത്തരം ചിന്തകൾ ഈ കാലഘട്ടത്തിലും പിൻതുടരുന്നുണ്ടോ? പ്രതികരണം കുറിപ്പായി എഴുതുക.
Answer:
സ്ത്രീയുടെ ചിരിയ്ക്കുപോലും അളവു കല്പിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അവൾ അടുക്കളയിൽ കഴി യേണ്ടവളാണെന്നും പുരുഷനുവേണ്ടി ഭക്ഷണം പാകം ചെയ്യേണ്ടവളാണെന്നും കൽപ്പിച്ചിരുന്നകാലം. ആ കാലത്തെ ചൊല്ലുകളിൽ പോലും സ്ത്രീയോടുള്ള മനോഭാവം വ്യക്തമാണ്. സ്ത്രീയുടെ ചിരിക്ക് പോലും അളവുകൾ കൽപ്പിക്കുന്ന തെറ്റായ ചിന്തകൾ അവ ഉൾക്കൊള്ളുന്നു. ഭക്ഷണവിഭവം പോലെ സ്ത്രീയേയും പാകപ്പെടുത്തണം എന്ന പുരുഷാധിപത്യചിന്ത ഈ ചൊല്ലുകളിലെല്ലാം വ്യക്തമാണ്. നാരിനടിച്ചിടം, നാരകം നട്ടിടം മുടിയും പെൺബുദ്ധി പിൻബുദ്ധി തുടങ്ങിയ ചൊല്ലുകളെല്ലാം ഇതിനുദാഹരണമാണ്.

ഇതിലെല്ലാം സ്ത്രീ വിരുദ്ധ സമീപനങ്ങൾ കാണാൻ കഴിയും. ഒരുപാട് കാലത്തെ ഒരുപാട് പേരുടെ പ്രവർത്തനഫലമാ യാണ് ഇത്തരം ചിന്തകൾക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നത്. അത്തരം മാറ്റങ്ങളിലൂടെ സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഉയർന്ന മേഖലകളിൽ വിജയം കൈവരിക്കുന്നു. പാചകം ചെയ്യലും പാകം തിരിച്ചറിയലും സ്ത്രീകളുടെ മാത്രം കടമയാണെന്നുള്ള ചിന്തക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ തുല്യതയു ടേയും ലിംഗസമത്വത്തിന്റെയും ചിന്തകളാണ് പങ്കുവെയ്ക്കപ്പെടുന്നത്. വീട്ടുജോലികളിലും സാമ്പത്തിക ഇടപാടുകളിലും സ്ത്രീയും പുരുഷനും തുല്യപങ്കാളിത്തത്തോടെ ഇടപെടുന്നതായി നമുക്ക് കാണാം.

അല്ലെങ്കിൽ
B) ചെമ്പകപ്പൂവായി മാറിയ കുട്ടിയുടെ മനസ്സിലും പ്രവൃത്തികളിലും നിറഞ്ഞു നിൽക്കുന്ന കുട്ടിത്തത്തെ ചെമ്പകപ്പൂവെന്ന കവിതയിൽ കാണാം. കുട്ടിക്ക് അമ്മയോടുള്ള സ്നേഹവും കവിതയിൽ വിവരിച്ചിരി ക്കുന്നു. എങ്ങനെയെല്ലാമാണ് കുട്ടിക്ക് അമ്മയോടുള്ള അടുപ്പം കവിതയിൽ തെളിയുന്നത്? കുറിപ്പ് തയ്യാ
റാക്കുക.
Answer:
ലോകപ്രശസ്ത കവി രവീന്ദ്ര ടാഗോറിന്റെ ശ്രദ്ധേയമായ കവിതയാണ് ചെമ്പകപ്പൂവ് എന്ന കവിതാഭാഗം. ഏറെ ഹൃദ്യമായ കവിതയാണിത്. ചെമ്പകപ്പൂവായി മാറിയ കുട്ടിയുടെ മനസ്സിലും പ്രവൃത്തികളിലും നിറഞ്ഞു നിൽക്കുന്ന കുട്ടിത്തത്തെ ഈ കവിതയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചെമ്പകപ്പൂവായി മാറു മ്പോഴും അവൾ അമ്മയ്ക്ക് ചുറ്റും സഞ്ചരിക്കുന്നു. കുട്ടിയെ കാണാതിരുന്നാൽ അമ്മ വിഷമിക്കുമെന്നും, അവളെ തേടി നടക്കുമെന്നും കുട്ടി ചിന്തിക്കുന്നു.

അമ്മയുടെ ഓരോ പ്രവൃത്തികളും കാണാൻ ആഗ്രഹി ക്കുന്ന കുട്ടി പൂവിന്റെ സുഗന്ധം അമ്മയിലേക്ക് പകരാൻ ശ്രമിക്കുന്നു. പുസ്തകം വായിക്കുന്ന അമ്മ യുടെ പുസ്തകത്തിലെ നിഴലായും അവൾ മാറുന്നുണ്ട്. എത്ര വലുതായാലും അമ്മയ്ക്ക് തണലായി മാറാനും, പൂവായി മാറിയ കുട്ടി വൈകുന്നേരം ഞെട്ടറ്റു വീണു വീണ്ടും അമ്മയുടെ കുട്ടിയായ് മാറാനും ആഗ്രഹിക്കുന്നു എന്നും അമ്മയുടെ കുട്ടിയായിരിക്കാനാണ് എന്നും അവൾ ആഗ്രഹിക്കുന്നത്.

ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.

Question 4.
(A) അനുഭവക്കുറിപ്പ് എഴുതുക.
തൊട്ടും മണത്തും പ്രകൃതിയെ അടുത്തറിഞ്ഞു. ഹെലൻ കെല്ലറുടെ അനുഭവക്കുറിപ്പ് വായിച്ചുവല്ലോ. പ്രകൃതിയോടിടപഴകുമ്പോൾ നിങ്ങൾക്കും പലതരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലേ? ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഏതെങ്കിലും ഒരു പ്രകൃതി അനുഭവം എഴുതുക.
Answer:
അനുഭവക്കുറിപ്പ്
അവധിക്കാലത്ത് ഞാനും കുടുംബവും മൂന്നാറിലേക്ക് യാത്ര പോയി. വളരെ മനോഹരമായ യാത്രയായി രുന്നു അത്. പോകുന്ന വഴികളിലെല്ലാം പച്ച വിരിച്ച തേയിലത്തോട്ടങ്ങളും മരങ്ങളും വിവിധ നിറത്തിലുള്ള പൂക്കളും നിറഞ്ഞുനിന്നു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി നേരിൽ കാണാനായിരുന്നു ഞങ്ങളുടെ യാത്ര. ഇരവികുളം ദേശീയോദ്യാനത്തിലായിരുന്നു ഞങ്ങൾ നീലക്കുറിഞ്ഞി പൂക്കളെ കാണാൻ എത്തിയത്. രാജമല കൊളുക്കുമല തുടങ്ങിയ ഇടങ്ങളിലും നീലക്കുറിഞ്ഞികൾ കാണാനാകും.

ഇരവി കുളം ദേശീയോദ്യാനത്തിൽ ഏകദേശം 7000 അടിയോളം മുകളിൽ നിന്നു കൊണ്ട് ആ നീല വസന്തത്തെ ഞാൻ നേരിൽ കണ്ടു. എത്ര മനോഹരമായ അനുഭവമായിരുന്നു അത്. തണുപ്പിൽ, കുളിരു കോരിക്കുന്ന കാറ്റിൽ, നയനമനോഹരമായ ആ കാഴ്ച, നീല പരവധാനി വിരിച്ച പോലെ. 12 വർഷത്തിലൊരിക്കലെ ത്തുന്ന അത്ഭുതകാഴ്ച. എന്റെ മറക്കാനാകാത്ത പ്രകൃതിയനുഭവമാണ് ഈ നീലക്കുറിഞ്ഞി പൂക്കളുടെ കാഴ്ച.

B) അധ്വാനത്തിൽ നിന്ന് അറിവിലേക്ക്
കാടും പടലും വെണ്ണീറാക്കി കനകക്കതിരിന് വളമേകിയതെങ്ങനെ? ഇങ്ങനെ ചെയ്യാൻ എന്തെല്ലാം അറി വുകളാണ് മനുഷ്യനെ സഹായിച്ചത്?
അധ്വാനത്തിൽനിന്ന് അറിവുകളുണ്ടായതെങ്ങനെയെല്ലാമാകും?

ഈ പട്ടിക വായിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കൂ.

കൃഷിയുടെ ഘട്ടങ്ങൾ ഉപകരണങ്ങൾ രൂപപ്പെട്ട അറിവുകൾ കലകൾ
നിലമുഴൽ കലപ്പ, ട്രാക്ടർ മരം;ലോഹം കന്നുകാലികൾ യന്ത്രം, ഇന്ധനം വായ്ത്താരി നാടൻപാട്ട് ചൊല്ലുകൾ

പട്ടികയുടെ സഹായത്തോടെ “കാടും പടലും വെണ്ണീറാക്കി. മേലോട്ടുയരാൻ ചിറകുതകി” എന്നുവരെ യുള്ള വരികളിലെ ആശയം വിശകലനം ചെയ്തു കുറിപ്പു തയ്യാറാക്കൂ.
Answer:
“കാടും പടലും വെണ്ണീറാക്കി
കനകക്കതിരിനു വളമേകി.
കഠിനമിരമ്പു കുഴമ്പാക്കിപ്പല
കരുനിര വാർത്തു പണിക്കേകി,
അറിവിൻ തിരികൾ കൊളുത്തി, കലകൾ
ക്കാവേശത്തിന്റെ ചൂടേകി,
മാലോടിഴയും മർത്ത്യാത്മാവിനു
മേലോട്ടുയരാൻ ചിറകുതകി,

ആദിമകാലം മുതലുള്ള മനുഷ്യന്റെ നിരന്തരമായ അധ്വാനത്തിന്റെയും, അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടേയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളെല്ലം. വനത്തിൻ വേട്ടയാടി നടന്നിരുന്ന മനുഷ്യർ തീ കണ്ടുപിടിച്ചു തീയുടെ നിയന്ത്രിത ഉപയോഗം, മനുഷ്യരാശിയുടെ ആദ്യ മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു.

വെളിച്ചവും ചൂടും ഉത്പാദിപ്പിക്കാനും, സസ്യങ്ങളെയും മൃഗങ്ങളെയും പാചകം ചെയ്യാനും, നടീലിനായി കാടുകൾ വെട്ടിത്തെളിക്കാനും, കല്ലുപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള കല്ലുകൾ ചൂടാക്കാനും, വേട്ടമൃഗങ്ങളെ അകറ്റി നിർത്താനും, വസ്തുക്കൾക്കായി കളിമണ്ണ് കത്തിക്കാനും തീ ഉപയോഗിച്ചു.

തീക്ക് ചുറ്റും അവർ ആനന്ദനൃത്തമാടി, ഒരുമയുടെ പല കലാരൂപങ്ങളും അവിടെ രൂപം കൊണ്ടു. പുതിയ അറിവുകളും അനുഭവങ്ങളും ഉരുവം കൊണ്ടു. കാലങ്ങൾക്ക് അനുസരിച്ച് പുതിയ കണ്ടുപിടുത്തങ്ങളും, അറിവുകളും വളർന്നു വന്നു. പന്തങ്ങൾ കൊളുത്തിയ തീയുടെ വെളിച്ചം തലമുറകളിലേക്ക് പകർന്നുകൊണ്ടിരിക്കുന്നു.

Class 6 Malayalam Kerala Padavali Question Paper Set 1

Question 5.
മാതൃകപോലെ ചേർത്തെഴുതുക.
മാതൃക : വിത്ത് – ഇറക്കാൻ – വിത്തിറക്കാൻ
കൂട്ടി – ഇണക്കിയ =
കേട്ട് – കേൾവി =
സ്പടികം – പാത്രം =
കുതിച്ച് – ചാടി =
Answer:
കൂട്ടി + ഇണക്കിയ = കൂട്ടിയിണക്കിയ
കേട്ട് + കേൾവി = കേട്ടുകേൾവി
സ്പടികം + പാത്രം = സ്പടിക പാത്രം
കുതിച്ച് + ചാടി + ചാടി = കുതിച്ചു ചാടി

Question 6.
വിവരണം തയ്യാറാക്കുക.
ഗോട്ടി എന്ന കഥയിലെ കുട്ടി അവന്റെ ഭാവനയിൽ ഒരു പ്രത്യേക ലോകത്തിലെത്തുന്നത് വായിച്ചുവല്ലോ. നിങ്ങളും ഭാവനയുടെ ലോകത്ത് സഞ്ചരിച്ചിട്ടുണ്ടോ? അത്തരം ഒരു യാത്രയെക്കുറിച്ചുള്ള വിവരണം എഴുതുക.
Answer:
കുട്ടിക്കാലം മുതലേ ഉള്ളിൽ കടന്നു കൂടിയ സ്വപ്നമാണ് ക്രിസ്മസ് അപ്പൂപ്പൻ സമ്മാനങ്ങളുമായി വരുന്ന ത്. എന്നെങ്കിലുമൊരിക്കൽ റെയ്ൻഡീറുകൾ വലിക്കുന്ന വണ്ടിയിൽ ക്രിസ്മസ് അപ്പൂപ്പനും നിറയെ സമ്മാ നങ്ങൾക്കുമിടയിലിരുന്ന് മഞ്ഞിലൂടെ യാത്ര ചെയ്യണം. വണ്ടി സമ്മാനങ്ങളുമായി മുന്നിലേക്ക് നീങ്ങു മ്പോൾ മഞ്ഞുപെയ്യും. പതുക്കെ ക്രിസ്മസ് ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കും. സമ്മാന പൊതികൾ ഓരോ വീടുകളിലായി നൽകും.

അവസാനം എനിക്കായി മാറ്റിവച്ചിരിക്കുന്ന സമ്മാനം ക്രിസ്മസ് അപ്പൂപ്പൻ എനിക്കു നൽകും. അതു ഞാൻ കൈനീട്ടി വാങ്ങുന്ന നിമിഷം സമ്മാനപ്പൊതി വലുതാകാൻ തുടങ്ങും. വലുതായി വലുതായി പൊതി തുറന്നു വീഴുമ്പോൾ എനിക്കായി മനോഹരമായ ഒരു ലോകം പ്രത്യക്ഷമാകും.

Class 7 Malayalam Kerala Padavali & Adisthana Padavali Question Paper Pdf with Answers

Malayalam is an important language subject for students studying in Kerala. In Class 7 Malayalam Kerala Padavali & Adisthana Padavali Question Paper Pdf with Answers, students learn different prose lessons, poems, and grammar topics that improve language understanding.  For better exam results, Kerala State Syllabus 7th Standard Question Papers and Answers should be solved carefully.

The syllabus prepared by the Kerala Board of Public Examinations focuses on strengthening reading and writing skills.

Class 7 Malayalam Model Question Paper

For better exam preparation, Class 7 Malayalam Kerala Padavali Model Question Paper help students practice important lessons.

Std 7 Kerala Padavali Question Paper help students practice answering questions from prose, poetry, and grammar sections. These papers also help students understand how the exam paper is structured.

Class 7 Adisthana Padavali & Kerala Padavali Annual Exam Question Paper

Class 7 Malayalam Kerala Padavali Question Paper Pdf

Class 7 Malayalam Adisthana Padavali Question Paper Pdf

Samagra Class 7 Malayalam Model Question Paper, Class 7 Malayalam Kerala Padavali Annual Exam Question Paper give students an idea about important lessons and frequently asked questions.

The Malayalam exam usually includes comprehension questions, grammar exercises, and composition writing. Practicing Class 7 Malayalam Adisthana Padavali Question Paper regularly helps students write answers more confidently.

Class 7 Maths Model Question Paper Kerala Syllabus

Class 7 Maths Question Paper with Solutions Pdf Kerala State Syllabus in Class 7 helps students strengthen their understanding of numbers, algebra, geometry, and practical problem-solving. The syllabus & Std 7 Maths Question Paper Kerala Syllabus used in Kerala schools is prepared by the Kerala Board of Public Examinations to develop logical thinking and analytical skills among students.  For better exam results, Kerala State Syllabus 7th Standard Question Papers and Answers should be solved carefully.

Std 7 Maths Question Paper Kerala Syllabus

One effective way to prepare for the Maths examination is by practicing SCERT Class 7 Maths Question Paper with Answers. These 7th Standard Maths Question Paper with Answer Pdf are designed according to the latest syllabus and give students an idea about the format of the exam.

Students can improve problem-solving skills by practicing Class 7 Maths Model Question Paper Kerala Syllabus regularly.

Class 7 Maths Question Paper with Solutions Pdf State Syllabus

Class 7 Maths Question Paper Pdf Malayalam Medium

  • Class 7 Maths Question Paper Set 1 Malayalam Medium
  • Class 7 Maths Question Paper Set 2 Malayalam Medium
  • Class 7 Maths Question Paper Set 3 Malayalam Medium
  • Class 7 Maths Question Paper Set 4 Malayalam Medium
  • Class 7 Maths Question Paper Set 5 Malayalam Medium

Class 7 Maths Question Paper Pdf Kerala Syllabus and Class 8 Maths Previous Year Question Paper Kerala Syllabus are also helpful during revision. They show how questions were asked in earlier exams and allow students to practice different types of problems.

The Maths exam usually contains step-based calculations, short answer questions, and application problems. Regular practice of Class 7 Maths Question Paper Pdf Malayalam Medium helps students improve both accuracy and confidence while solving mathematical problems.