Class 5 Malayalam Adisthana Padavali Question Paper Set 5

During exam preparation, Class 5 Malayalam Adisthana Padavali Question Paper Pdf Set 5 guide students properly.

Class 5 Malayalam Adisthana Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
ദക്ഷിണധ്രുവപ്രദേങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു പക്ഷിയാണ് പെൻഗ്വിൻ. വെളുത്ത കുപ്പായവും കറുത്ത കോട്ടും ധരിച്ച ഒരു മനുഷ്യരൂപമാണെന്നേ തോന്നുകയുള്ളൂ. പറക്കാൻ ശക്തിയില്ലാത്ത ഇതിന് രണ്ടടി പൊക്കവും ഏകദേശം ഇരുപത് റാത്തൽ തൂക്കവും വരും. പാറ്റപോലുള്ള ചെറിയ ഒരുതരം ജലപ്രാണി കളാണ് പെൻഗ്വിന്റെ ആഹാരം. അതിന്റെ ഒരേ ഒരു ശത്രു കടൽക്കടുവയാണ്. കടൽക്കടുവയ്ക്ക് വെള്ള ത്തിൽ വച്ചു മാത്രമേ ഇരപിടിക്കാൻ കഴിയൂ. അതിനാൽ മഞ്ഞുകട്ടയിലും കരയിലും പെൻഗ്വിന് നിർഭയം സഞ്ചരിക്കാം. അപകടം ഇല്ലെന്ന് ബോധ്യം വന്നാലേ അത് വെള്ളത്തിൽ ചാടുകയുള്ളൂ.
(a) പെൻഗ്വിനെ എവിടെയാണ് കണ്ടുവരുന്നത്?
A. ദക്ഷിണധ്രുവപ്രദേശങ്ങളിൽ
B. തെക്ക് ധ്രുവപ്രദേശങ്ങളിൽ
C. പടിഞ്ഞാറ് ധ്രുവപ്രദേശങ്ങളിൽ
D. കിഴക്ക് ധ്രുവപ്രദേശങ്ങളിൽ
Answer:
A. ദക്ഷിണധ്രുവപ്രദേശങ്ങളിൽ

(b) പെൻഗ്വിന്റെ ആഹാരമെന്താണ്?
A. പാറ്റ
B. പാറ്റ പോലുള്ള പ്രാണികൾ
C. പാറ്റ പോലുള്ള ജലപ്രാണികൾ
D. മറ്റു മത്സ്യങ്ങൾ
Answer:
C. പാറ്റ പോലുള്ള ജലപ്രാണികൾ

(c) പെൻഗ്വിന്റെ ഒരേ ഒരു ശത്രു ആരാണ്?
A. കടൽക്കുതിര
B. കടൽക്കടുവ
C. കടൽമത്സ്യങ്ങൾ
D. കടലാമ
Answer:
B. കടൽക്കടുവ

(d) പെൻഗ്വിന് ഏത് കാര്യത്തിലാണ് ശക്തിയില്ലാത്തത്?
A. നടക്കാൻ
B. ഓടാൻ
C. പറക്കാൻ
D. നീന്താൻ
Answer:
C. പറക്കാൻ

Question 2.
(a) കളിയനുഭവം
നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളത് കളിക്കാൻ ആണല്ലോ. കബഡി കളിയെപ്പറ്റി നിങ്ങൾക്കുള്ള അനു ഭവം ഒന്നു കുറിപ്പായി എഴുതി നോക്കാം.
Answer:
ഞങ്ങളുടെ നാട്ടിൽ മുതിർന്ന ചേട്ടൻമാർ ദിവസവും കബഡി കളിക്കുന്നതായി കാണാം. എന്നാൽ ഇത് എങ്ങനെയാണ് കളിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അവിടെ കളിക്കുന്ന മുതിർന്ന ഒരു ചേട്ട നോട് കളിയെപ്പറ്റി വിശദമായി ചോദിച്ചു മനസ്സിലാക്കി. കബഡി എന്നത് ഏഴ് കളിക്കാർ അടങ്ങിയ രണ്ടു ടീമുകൾ തമ്മിൽ കളിക്കുന്ന ഒരു കായിക വിനോദമാണ്. കളിക്കാർ എതിർ ടീമിന്റെ പകുതിയി ലേക്ക് റൈഡ് ചെയ്ത് അവിടെയുള്ളവരെ സ്പർശിക്കുകയും, ശ്വാസം അടക്കിപിടിച്ച് കബഡി, കബഡി എന്നു പറഞ്ഞ് സ്വന്തം കോർട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. എതിരാളികളെ ടാഗ് ചെയ്ത് തിരിച്ചെത്തുന്ന കളിക്കാർക്ക് പോയിന്റ് ലഭിക്കും. പ്രതിരോധിക്കുന്ന കളിക്കാർക്ക് റൈഡറെ തടഞ്ഞ് സ്വന്തം കോർട്ടിലേക്ക് തിരിച്ചെത്തുന്നത് തടഞ്ഞ് പോയിന്റ് നേടാം. സത്യത്തിൽ വളരെ രസകരമായ കളിയാണ് ഇതെന്ന് മനസ്സിലായി.

(b) മൈതാനത്ത് ആര് പറയുന്നതാണ് നിയമം?
A. പ്രകാശൻ
C. സുമംഗല
B. മഞ്ഞക്കിളി
D. അമ്മ
Answer:
A. പ്രകാശൻ

(c) “എന്നേം കൂടി കളിക്കാൻ കൂട്ടോ” – ആര് ചോദിച്ചതാണ് ഈ ചോദ്യം?
A. സുമംഗല
B. അമ്മ
C. മഞ്ഞക്കിളി
D. പ്രകാശൻ
Answer:
A. സുമംഗല

Class 5 Malayalam Adisthana Padavali Question Paper Set 5

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ഡയറി
കായികമേളയിൽ ഒന്നാമത് എത്തിയ തകാഹാഷിയെ ഓർക്കുന്നില്ല. ധാരാളം സമ്മാനങ്ങളും മത്സരങ്ങ ളിൽ നിന്ന് അവനു കിട്ടി. തകാഹാഷിയുടെ ആ ദിവസത്തെ ഡയറിക്കുറിപ്പെഴുതുക.
Answer:
19.10.2024
ചൊവ്വ
ഇന്ന് സ്കൂളിൽ നടന്ന കായികമേള വളരെ പ്രത്യേകതയുള്ളതായിരുന്നു. എല്ലാ ഇനങ്ങളിലും തകാഹാഷി ഒന്നാമതെത്തി എന്ന് അനൗൺസ് ചെയ്തപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു നേട്ടം തന്നെയായിരുന്നു. മറ്റുള്ളവർ കരിമീൻ തടിയന്റെ വയറ്റിൽ വഴിതെറ്റുമ്പോഴും അസംബ്ലി മന്ദിരത്തിലെ പട വുകളിൽ പാടുപെടുമ്പോഴും ഞാൻ വേഗത്തിൽ മുന്നേറി. ഞാൻ സമ്മാനങ്ങൾ കരസ്ഥമാക്കാൻ അഭിമാ നത്തോടെയും സന്തോഷത്തോടെയുമാണ് വേദിയിലേക്ക് കയറിയത്. ഒന്നിനു പിന്നാലെ ഒന്നായി എനിക്കു വിവിധ സമ്മാനങ്ങൾ ലഭിച്ചു. ഒന്നാം സമ്മാനമായി നാട്ടുചേന, മത്തങ്ങ, രണ്ടാം സമ്മാനമായി ഉരുളക്കിഴ ങ്ങും, മൂന്നാം സമ്മാനമായി ചീരയും ലഭിച്ചു. ഇന്നത്തെ കായികമേള എന്റെ ജീവിതത്തിലെ മറക്കാനാ വാത്ത ദിനമായി മാറി.

അല്ലെങ്കിൽ

(B) നോട്ടീസ്
മാറിമാറി വരുന്ന കാലാവസ്ഥാവ്യതിയാനം കൂട്ടുകാർക്ക് അറിയാമല്ലോ? മഴ മുന്നറിയിപ്പിനെ പറ്റി ഒരു നോട്ടീസ് തയ്യാറാക്കുക.
Answer:

നോട്ടീസ്

മഴ മുന്നറിയിപ്പ്

പ്രിയരേ,

സംസ്ഥാനത്ത് വ്യാപകമായ മഴയെ തുടർന്ന് ഡാമുകൾ ഏത് നിമി ഷവും തുറന്നു വിടാവുന്ന സാഹചര്യമാണ്. നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുഴയിൽ ജലം കൂടുന്ന സാഹചര്യമുണ്ടായാൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറണമെന്ന് അഭ്യർത്ഥിക്കുന്നു.

കൺട്രോൾ റൂം നമ്പർ: 9447281782
04735223282

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) താരതമ്യക്കുറിപ്പ്
കാട്ടിൽ പോയ കണ്ണനും കൂട്ടുകാരും അവിടെ ഏതെല്ലാം കളികളിലാണ് ഏർപ്പെട്ടത്? നിങ്ങൾ കളിക്കുന്ന കളികളുമായുള്ള സാമ്യവ്യത്യാസങ്ങൾ ചർച്ച ചെയ്ത് ഒരു താരതമ്യക്കുറിപ്പ് തയ്യാറാക്കുക.
Answer:
മനോഹരമായ ബാല്യത്തിന്റെ കൗതുകവും രസാത്മകതയുമാണ് ചെറുശ്ശേരിയുടെ ഈ വരികളിൽ കാണാ നാവുക. ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും സ്വായത്തമാക്കാൻ കഴിയാത്ത ഒരുപാടു മനോഹരവും ഹൃദ യാനന്ദം നൽകുന്നതുമായ കളികൾ ആണ്. അവരുടെ കളികൾ അരയന്നങ്ങൾ നടക്കുന്ന പിന്നാലെ നടന്നും കാട്ടിലെ മരങ്ങളിൽ കയറിചെന്ന് കുരങ്ങൻമാർ ചാടും പോലെ ചാടി മറിഞ്ഞും കൂട്ടുകാരൊത്തു മരം കേറിയും കരണം മറിഞ്ഞും സ്വയം മറന്നു ഉല്ലസിച്ച ബാല്യത്തെയാണ് നമുക്ക് അവിടെ കാണാൻ സാധി ക്കുക. എന്നാൽ ഇന്നത്തെ തലമുറയാകട്ടെ മൊബൈൽ ഗെയിമുകളിലും, അടച്ചിട്ട മുറിക്കുള്ളിലെ വീഡിയോ ഗെയിമുകളിലും തങ്ങളുടെ ബാല്യത്തെ തളച്ചിടുന്നു. പുറത്തിറങ്ങാനോ പണ്ടുകാലത്തെ പോലെ സഹവ സിക്കാനോ ഉള്ള സാഹചര്യങ്ങൾ ഇന്നത്തെ കുട്ടികൾക്കു കുറവാണ്.

അല്ലെങ്കിൽ

(B) മൈതാനത്ത് ഫുട്ബോൾ കളിക്കാൻ വന്ന സുമംഗല നേരിട്ടത് സന്തോഷകരമായ അനുഭവമല്ലെന്ന് നിങ്ങൾക്ക റിയാം. വീട്ടിലും പൊതുഇടങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യതയാണ് വേണ്ടത്. അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
തുല്യത, ലിംഗനീതി തുടങ്ങിയ മൂല്യങ്ങളെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും തുല്യ അവസരങ്ങളും തുല്യനീതിയും ലഭിക്കണമെന്നും ലിംഗപരമായ വിവേചനങ്ങൾ പാടില്ല എന്നും ഭരണഘടന പറയുന്നു. പന്തു കളിക്കാൻ അവസരം തേടിയെത്തിയ സുമംഗലയെ തടയു ന്നത് പ്രകാശനല്ല. അയാളിൽ ഉറച്ചുപോയ ലിംഗവിവേചന മനോഭാവമാണ്. ഈ മനോഭാവം ഒരു വ്യക്തി യിൽ വേരുപിടിക്കുന്നത് മുകളിൽ സൂചിപ്പിച്ച അനേകം ആശയവിനിമയങ്ങൾ വഴിയാണ്. അവസരങ്ങൾ ലഭിക്കുമ്പോൾ ഫുട്ബോൾ കളി, പത്രപ്രവർത്തനം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ സ്ത്രീകൾക്ക് ശോഭി ക്കാൻ കഴിയും. ചുരുക്കത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ തുല്യത അനിവാര്യമാണ്.

Question 5.
പോസ്റ്റർ
പരിസ്ഥിതി ദിനമായി നാം ജൂൺ 5 ആണല്ലോ ആഘോഷിക്കുന്നത്. ഇതിനായി ആകർഷകമായ ഒരു പോസ്റ്റർ നിർമ്മിക്കാം.
Answer:
Class 5 Malayalam Adisthana Padavali Question Paper Set 5 1

Class 5 Malayalam Adisthana Padavali Question Paper Set 5

Question 6.
തത്സമയ വിവരണം
കളി ഇഷ്ടപ്പെടുന്ന എല്ലാവരുടേയും ഇഷ്ടവിനോദമാണ് ഫുട്ബോൾ. ഫുട്ബോളിന്റെ ഒരു തത്സമയ വിവരണം അവതരിപ്പിക്കുക.
Answer:
“ഇതാ മൈതാനത്ത് അതിമനോഹരമായ ഫുട്ബോൾ മത്സരം നടക്കുന്നു. രണ്ടു ടീമുകളും വാശിയിലാ ണ്. ഇതാ അവർ മൈതാനത്തേക്ക് ഇറങ്ങുകയാണ്. ആദ്യത്തെ പാസ് അഭിലാഷിന്റെയാണ്. അഭിലാഷ് ജോൺ ഇതാ പന്തുമായി നീങ്ങുന്നു. പാസ് ……….. ഇതാ ജോണിന് ഇതാ മനോഹരമായ പാസ്
ജോൺ സിബിക്കു നൽകിയിരിക്കുന്നു. സിബി ഇതാ പന്തുമായി തെന്നി തെന്നി, പാറിപ്പാറി ഇതാ ഗോൾമു ഖത്തേക്ക് പാസ് …….. സിബിയുടെ കാലിൽ നിന്നും പന്ത് ഗോളിയെ വെട്ടിച്ച് വലയിലേക്ക് …… ആഹാ! എത്ര സുന്ദരമായ ഗോൾ ഗോൾ……….. ഇതാ സിബി അത് സാധിച്ചിരിക്കുന്നു സുഹൃത്തുകളെ….. ഇതാ വീണ്ടും പന്ത് പാസ് ചെയ്തിരിക്കുന്നു. എതിർടീം എങ്ങനെയും ഒരു ഗോൾ നേടാം എന്ന് ചിന്തിച്ചു റച്ചു ബോൾ പാസ് ചെയ്യുന്നു………. ലിയോ ഇതാ ബോളുമായി ഗോൾ മുഖത്തേക്ക്, ഇതാ ലിയോയുടെ ഹെഡ് ഷോട്ട് ഗോൾ ഇതാ ഗോളിയെ ഭേദിച്ച് ബോൾ വലയിലേക്ക് ……………..

Class 5 Malayalam Adisthana Padavali Question Paper Set 4

During exam preparation, Class 5 Malayalam Adisthana Padavali Question Paper Pdf Set 4 guide students properly.

Class 5 Malayalam Adisthana Padavali Model Question Paper Set 4

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
ദീപാവലി ഒരു വളരെ സന്തോഷകരമായ ഉത്സവമാണ്. ഇത് ഹിന്ദു കലണ്ടർ പ്രകാരം ആശ്വിൻ മാസ ത്തിലെ അമാവാസി ദിവസം ആഘോഷിക്കുന്നു. ഈ ദിവസം ആളുകൾ തങ്ങളുടെ വീടുകൾ അലങ്കരിച്ച്, ദീപങ്ങൾ തെളിയിക്കുകയും, മിഠായികൾ കഴിക്കുകയും ചെയ്യുന്നു. കുട്ടികൾ പടക്കങ്ങൾ പൊട്ടിയ്ക്കുക യും, മധുരം വിതരണം ചെയ്യുകയും ചെയ്യുന്നു. വീട്ടിൽ എല്ലാവരും ലക്ഷ്മി ദേവിയെ പൂജിക്കുകയും ചെയ്യുന്നു. ദീപാവലി ദിവസത്തിൽ ആളുകൾ അവരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാന ങ്ങൾ നൽകി ആശംസകൾ പ്രകടിപ്പിക്കുന്നു. ഈ ദിവസം ദുഷ്ടനെതിരെ നല്ലതിന്റെ വിജയത്തിന്റെ പ്രതീ
കമാണ്.
(a) ദീപാവലി എപ്പോൾ ആഘോഷിക്കപ്പെടുന്നു?
A. മാഘമാസം
B. ആശ്വിൻ മാസം
C. കാർത്തികമാസം
D. ചൈത്രമാസം
Answer:
B. ആശ്വിൻ മാസം

(b) ദീപാവലിയിൽ ആളുകൾ എന്തു ചെയ്യുന്നു?
A. ഉപവാസം ചെയ്യുന്നു.
B. ദീപങ്ങൾ തെളിയിക്കുന്നു.
C. വെള്ളം കുടിക്കുന്നു.
D. സ്കൂളിൽ പോകുന്നു.
Answer:
B. ദീപങ്ങൾ തെളിയിക്കുന്നു.

(c) ദീപാവലിയിൽ ആരെ പൂജ ചെയ്യുന്നു?
A. ഗണേശൻ
B. ശിവഭഗവാൻ
C. ലക്ഷ്മി ദേവി
D. വിഷ്ണു
Answer:
C. ലക്ഷ്മി ദേവി

(d) ദീപാവലി എന്തിന്റെ പ്രതീകമാണ്?
A. പ്രണയത്തിന്റെ
B. ദീപത്തിന്റെ
C. ദുഷ്ടനെതിരെ നല്ലതിന്റെ വിജയത്തിന്റെ
D. നല്ലതിനെതിരെ ദുഷ്ടന്റെ വിജയത്തിന്റെ
Answer:
C. ദുഷ്ടനെതിരെ നല്ലതിന്റെ വിജയത്തിന്റെ

Question 2.
(a) അനുഭവക്കുറിപ്പ്
ഉണ്ണിക്കണ്ണന് മുത്തശ്ശിയെ ഇഷ്ടമാണ്. മുത്തശ്ശിയുടെ മനസ്സു നിറയെ സ്നേഹമാണെന്നും ഉണ്ണിക്ക് അറിയാം. ഇത്തരത്തിൽ ഒരു സ്നേഹാനുഭവം നിങ്ങൾക്കും ഉണ്ടാവില്ലേ? നിങ്ങളുടെ ഒരു സ്നേഹാനു ഭവം എഴുതൂ.
Answer:
സത്യസന്ധമായ സ്നേഹം ആരിൽ നിന്നു കിട്ടിയാലും അത് മനോഹരമാണ്. സുഹൃത്തുക്കൾ ആകട്ടെ നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന നമ്മുടെ മാതാപിതാക്കൾ ആകട്ടെ അങ്ങനെ സ്നേഹം നമുക്ക് നൽകുന്നവർക്ക് നാം സ്നേഹവും പരിഗണനയും തിരിച്ചു നൽകണം. ഒരു മനുഷ്യന് തന്റെ ആയു സ്സിൽ അതിനുമപ്പുറം ഒന്നും ചെയ്യാനാകില്ല. എനിക്ക് ഒരു മുത്തശ്ശി ഉണ്ടായിരുന്നു. എന്റെ മൂത്തമ്മ. അങ്ങനെയാണ് ഞാൻ വിളിക്കുക. ഞാൻ ആണ് അവരുടെ ആദ്യത്തെ പേരക്കുട്ടി. എനിയ്ക്കായി മൂത്തമ്മ ഒരുക്കുന്നത് ഏറ്റവും രുചിയുള്ള കറികളായിരുന്നു. ആ കറിയുടെ മണം ഇന്നും എന്റെ നാവിലും തലച്ചോറിലും ഉണ്ട്. എന്റെ രസമുകുളങ്ങളെ ഇന്നോളം മറ്റൊരു രുചിയും അത്രമേൽ ത്രസി പ്പിച്ചിട്ടില്ല. എന്നോടുളള സ്നേഹവും വാത്സല്യവും മൂത്തമ്മ നിറച്ചിരുന്നത് ആ രസക്കൂട്ടുകളിൽ ആയി രുന്നു. എനിക്ക് ആ സ്നേഹവും രുചിയും നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ ആയി എങ്കിലും ഇന്നും എന്റെ ഓർമ്മയിൽ ആ മണവും രുചിയും ഇളംകാറ്റിൽ എന്നപോലെ ഓടിയെത്താറുണ്ട്.

(b) “വീട്ടുവേല ചെയ്യാൻ പോയ അമ്മ തിരിച്ചുവരുമ്പോൾ ഇത്തിരി ചോറും തണുത്താറിയ കറിയും നനഞ്ഞ തൂവാല പോലത്തെ പപ്പടവും ഒക്കെ തിരിച്ചു കൊണ്ടുവരും”. ഇവിടെ ആരുടെ ജീവിതസാ ഹചര്യത്തെക്കുറിച്ചാണ് പറയുന്നത്?
A. അമ്മയുടെ
B. ഉണ്ണിക്കണ്ണന്റെ
C. അച്ഛന്റെ
D. മുത്തശ്ശിയുടെ
Answer:
B. ഉണ്ണിക്കണ്ണന്റെ

(c) ഉണ്ണിക്കണ്ണന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു?
A. പന്തുകളി
B. ക്രിക്കറ്റുകളി
C. ഊഞ്ഞാലാട്ടം
D. കുട്ടിയും കോലും
Answer:
C. ഊഞ്ഞാലാട്ടം.

Class 5 Malayalam Adisthana Padavali Question Paper Set 4

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ഡയറി
മിറിയെ കൂട്ടിക്കൊണ്ട് പോകാൻ അവളുടെ കൂട്ടുകാരികളെത്തി! തെരുവോരത്തിരുന്ന് ഷൂ വൃത്തിയാക്കി ക്കൊടുക്കുകയായിരുന്നു. ഷൂ പോളിഷ് ചെയ്യാനായി നിൽക്കുന്നവരുടെ നിര… അന്നു രാത്രി മിറി എഴു താനിടയുള്ള ഡയറി സങ്കൽപ്പിച്ചെഴുതുക.
Answer:
വ്യാഴം
4/12/2024
ഇന്നെന്റെ ജീവിതത്തിൽ ഒരുപാട് വിഷമിക്കുകയും സന്തോഷിക്കുകയും ചെയ്ത ദിവസമാണ്. എന്നെ അന്ധത പോലും അറിയിക്കാതെ വളർത്തിയ എന്റെ മാതാപിതാക്കളെയാണ് പ്രകൃതിക്ഷോ ഭത്തിൽ നഷ്ടപ്പെടുന്നത്. അതോടുകൂടി മുത്തശ്ശനേയും മുത്തശ്ശിയേയും സംരക്ഷിക്കേണ്ട ചുമതല എനി യ്ക്കായി. എനിക്ക് എന്റെ പരിമിതികൾ പോലും മറന്ന് അവർക്കുവേണ്ടി ആ ഉത്തരവാദിത്വങ്ങൾ എൽക്കേ ണ്ടതായി വന്നു. ഇന്ന് എന്റെ കൂട്ടുകാരികൾ എന്റെ കഷ്ടപ്പാടും പരിശ്രമവും കണ്ട് എന്നെ സഹായി ക്കാൻ തയ്യാറാവുകയാണ്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്നാൽ തണുപ്പുകാലത്ത് എന്റെ മുത്തശ്ശനും മുത്തശ്ശിക്കും കമ്പിളി വാങ്ങണമെങ്കിൽ ഞാനെന്തു ചെയ്യും? എനിക്ക് ഒരുപാട് വിഷമം തോന്നു ന്നു. ഞാൻ അധ്വാനിക്കും, എന്റെ മുത്തശ്ശനും മുത്തശ്ശിക്കും വേണ്ടി.

അല്ലെങ്കിൽ

(B) കുറിപ്പ്
“സഹജീവികളോടുള്ള സ്നേഹം’ എന്നതിനെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
സ്നേഹത്തിന്റെ പ്രതിഫലം എന്നുപറയുന്നത് കരുണയാണ്. കാരുണ്യപ്രവർത്തനവും. സമൂഹത്തിൽ അവ ശത അനുഭവിക്കുന്നവരോട് മനസ്സറിഞ്ഞ് കാരുണ്യം കാണിക്കാനും പ്രകടിപ്പിക്കാനും കഴിയുന്ന ഒരു അവ സ്ഥയാണ് യഥാർത്ഥ സ്നേഹത്തിന്റെ പ്രതിഫലനം. സ്നേഹം എന്നത് മനുഷ്യരുൾപ്പെടെയുള്ള ജീവജാ ലങ്ങളുടെ ജന്മസിദ്ധ വികാരമാണ്. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഏവരും കൊതിക്കുന്നു. ജീവൻ നിലനിർത്താൻ ദാഹജലം അനിവാര്യമായപോലെ സാമൂഹികബന്ധങ്ങൾ കിളിർക്കാൻ സ്നേഹത്തിന്റെ നീരുറവ നിർബന്ധമാണ്. ഹൃദയകവാടങ്ങൾ തുറക്കാനുള്ള താക്കോലുകളാണ് സ്നേഹം. മനുഷ്യമനസ്സു കളെ അഗാധമായി സ്വാധീനിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നതാണ് സ്നേഹം.

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) കഥാരചന
ഉരച്ചി വണ്ണമക്ഷതമോരോന്നുമേ
തിരിച്ചു ചുംബിച്ചാളുടനമ്മ
സരിച്ച് പുഷ്പത്തെയളിപോലെ, കുട്ടി
ചിരിച്ചാൻ കാർ നീങ്ങും ശശിപോലെ
വേദനിച്ചു കരയുന്ന കുട്ടി, കുട്ടിയെ അമ്മ ആശ്വസിപ്പിക്കുമ്പോൾ കുട്ടിയിലുണ്ടാകുന്ന ഭാവമാറ്റം എത മനോഹരമായിട്ടാണ് കവി ആവിഷ്കരിച്ചിരിക്കുന്നത്? ഇതുപോലെ അമ്മയെ കേന്ദ്രകഥാപാത്രമാക്കി മറ്റൊരു കഥയെഴുതുക.
Answer:
ഒരിക്കൽ രാമുവും അമ്മയും കൂടി ചന്തയിൽ സാധനങ്ങൾ വാങ്ങാൻ പോവുകയായിരുന്നു. കഥകളും മറ്റും പറഞ്ഞ് വളരെ സന്തോഷത്തോടെയായിരുന്നു അവർ പോയത്. പോകുന്ന വഴി അമ്മ രാമുവിന് ഐസ്ക്രീമും, ചോക്ലേറ്റും ഒക്കെ വാങ്ങി കൊടുത്തു. പെട്ടെന്നാണ് ഒരു കാർ വളരെ സ്പീഡിൽ എത്തി മാതൃക ചോദ്യപേപ്പർ – 3 യത്. അമ്മ ഇത് കണ്ടയുടനെ രാമുവിനെ റോഡിൽ നിന്ന് തട്ടി മാറ്റി. പാവം അമ്മ. കാർ വന്ന് ശക്തമായി അമ്മയെ ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാർ രാമുവിനേയും അമ്മയേയും ആശുപത്രിയിലാക്കി. രാമു ഒരു പാട് പേടിച്ചു. തന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് കരുതി. എന്തായാലും അമ്മയുടെ കാലും കൈയും ഒടിഞ്ഞിരുന്നു. കൈയും കാലും കെട്ടിവച്ച അമ്മയെക്കണ്ട് പാവം രാമുവിന് വിഷമം തോന്നി. തന്നെ രക്ഷിക്കാനാണല്ലോ പാവം അമ്മ ഇത് വരുത്തി വച്ചത്. അമ്മയുടെ സ്നേഹം എത്രത്തോ ളമാണെന്ന് മനസ്സിലാക്കിയ രാമു അമ്മയുടെ നെറുകയിൽ ഒരുമ്മ കൊടുത്തു.

അല്ലെങ്കിൽ

(B) വായനക്കുറിപ്പ്
വായനാദിനത്തോടനുബന്ധിച്ച് നിങ്ങൾ നിരവധി പുസ്തകങ്ങളും കവിതകളുമൊക്കെ വായിച്ചിട്ടുണ്ടാകും. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ പുസ്തകത്തേയോ രചനയെയോ കുറിച്ച് വായനക്കുറിപ്പ് തയ്യാറാക്കുക.
Answer:
വായനാദിനത്തോടനുബന്ധിച്ച് ഞാൻ ബഷീറിന്റെ “പാത്തുമ്മയുടെ ആട്’ വായിക്കാൻ ഇടയായി. എത നല്ല രചനയാണ് അത്. പാത്തുമ്മയും, അബ്ദുൽ റഹ്മാൻ, മറ്റു കഥാപാത്രങ്ങളൊക്കെ എന്റെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു. ബഷീറിന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ബന്ധുമിത്രാദികളെയെല്ലാം കോർത്തി ണക്കി ഒരു രചന എഴുതുക, അത് സമൂഹത്തിലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുക. ഇതൊക്കെ വലിയ കാര്യങ്ങൾ തന്നെയാണ്. എനിക്ക് ഈ രചനയിലെ കഥാപാത്രമായ ആടിനെ ഒരുപാട് ഇഷ്ടപ്പെട്ടു. വായ നക്കാരുടെ മനസ്സറിഞ്ഞ് തന്നെയാണ് ഓരോ കഥാപാത്രങ്ങളെയും ബഷീർ സൃഷ്ടിച്ചിരിക്കുന്നത്. സാഹി ത്യത്തിലെ മറ്റു രചനകളിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ഈ രചന ബഷീർ സൃഷ്ടിച്ചിരിക്കുന്നത്.

Question 5.
നിങ്ങളുടെ സ്കൂളിൽ നിന്ന് മലയാള സാഹിത്യ ക്ലബിന്റെ ഒരു പഠനയാത്ര പോകുന്നു.
2025 ആഗസ്റ്റ് 20-ാം തീയതി രാവിലെ 8 മണിയ്ക്ക് യാത്ര ആരംഭിക്കുന്നു. രക്ഷിതാക്കളെ ഈ വിവരം അറി യിക്കാനായി ഒരു നോട്ടീസ് തയ്യാറാക്കുക.
Answer:

പഠനയാത്ര

നമ്മുടെ സ്കൂളിലെ മലയാള സാഹിത്യ ക്ലബിന്റെ നേതൃത്വ ത്തിൽ 2025 ഓഗസ്റ്റ് മാസം 20-ാം തീയതി രാവിലെ എട്ടു മണിക്ക് ഒരു പഠനയാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും വേഗം അവരവ രുടെ പേരുകൾ സാഹിത്യ ക്ലബിന്റെ സെക്രട്ടറിയെ ഏൽപ്പി ക്കേണ്ടതാണ്.

Class 5 Malayalam Adisthana Padavali Question Paper Set 4

Question 6.
അഭിപ്രായക്കുറിപ്പ്
മൈതാനത്ത് ഫുട്ബോൾ കളിക്കാൻ വന്ന സുമംഗല നേരിട്ടത് സന്തോഷകരമായ അനുഭവമല്ലെന്ന് നിങ്ങൾക്ക റിയാം. വീട്ടിലും പൊതുഇടങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യതയാണ് വേണ്ടത്. അഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
മൈതാനത്ത് ഫുട്ബോൾ കളിക്കാൻ എത്തിയ സുമംഗല നേരിട്ടത് അവളെ നിരാശപ്പെടുത്തുന്ന അനുഭവ മായിരുന്നു. പെൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാനാവില്ലെന്ന് പറഞ്ഞ് പ്രകാശനും കൂട്ടുകാരും അവളെ പരിഹസിച്ചു. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. കളി, പഠനം, തൊഴിൽ, വിനോദം എന്നിവയിൽ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ അവകാശമുണ്ട്. വീട്ടിലും സ്കൂളിലും പൊതുഇടങ്ങളിലും എല്ലാവരോടും തുല്യത പുലർത്തണം. പെൺകുട്ടികളെ അവഗണിക്കുന്നത് നീതിയല്ല. അവർക്കും കഴിവ് തെളിയിക്കാനും വിജയിക്കാനും പൂർണ്ണ അവകാശമുണ്ട്. കുട്ടികളെ തമ്മിൽ വേർതിരിച്ചു കാണാതെ തുല്യ മായി പ്രോത്സാഹിപ്പിക്കുമ്പോഴാണ് സമൂഹം മുന്നോട്ടു പോകുക.

Class 5 Malayalam Adisthana Padavali Question Paper Set 3

During exam preparation, Class 5 Malayalam Adisthana Padavali Question Paper Pdf Set 3 guide students properly.

Class 5 Malayalam Adisthana Padavali Model Question Paper Set 3

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ രഹസ്യം അവിടുത്തെ ജനങ്ങളുടെ ഉത്സാഹവും കർമ്മശേ ഷിയുമാണ്. അത്തരമൊരു രാഷ്ട്രത്തിൽ കായിക വിനോദങ്ങൾക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകി യിരിക്കും. “ആരോഗ്യ ശരീരത്തിൽ ആരോഗ്യ മനസ്സ്” എന്ന ആദർശം ആണ് ആധുനിക കാലത്ത് എല്ലാ രാജ്യങ്ങളും പിൻതുടരുന്നത്. എല്ലാ മേഖലകളിലും പ്രത്യേകിച്ച് ആരോഗ്യപൂർണ്ണമായ ഒരു ജനതയെ വാർത്തെടുക്കുന്ന കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങൾ ശ്രദ്ധ പുലർത്തി. അതിന്റെ തുടക്കമാണ് ആദ്യത്തെ ഏഷ്യാഡ്. 1951 മാർച്ച് നാലാം തീയതി ഡൽഹിയിലാണ് പ്രഥമ ഏഷ്യാഡ് അരങ്ങേറിയത്. അന്നത്തെ ഇന്ത്യൻ പ്രസിഡണ്ടായിരുന്ന ഡോ.രാജേന്ദ്ര പ്രസാദാണ് ആദ്യ ഏഷ്യാഡിന് തിരി കൊളുത്തിയത്. പതി നൊന്നു രാജ്യങ്ങൾ അതിൽ പങ്കെടുത്തു. ഏഷ്യയിലെ ജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിര ത്താനും, ഭാഷ, വേഷം, സംസ്കാരം എന്നിവയുടെ അതിർവരമ്പുകൾ മറികടന്ന് അവരെ ഒന്നിപ്പിക്കുന്ന ഒരു വേദിയൊരുക്കാനും ഏഷ്യൻ ഗെയിംസിനു കഴിഞ്ഞു.
(a) ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ രഹസ്യം എന്താണ്?
A. അവിടുത്തെ ജനങ്ങളുടെ പിന്തുണ
B. അവിടുത്തെ ജനങ്ങളുടെ ചിന്തകൾ
C. അവിടുത്തെ ജനങ്ങളുടെ ഉത്സാഹവും കർമ്മശേഷിയും
D. അവിടുത്തെ ജനങ്ങളുടെ സ്ഥിരോത്സാഹം
Answer:
C. അവിടുത്തെ ജനങ്ങളുടെ ഉത്സാഹവും കർമ്മശേഷിയും

(b) ആധുനിക കാലത്ത് എല്ലാ രാജ്യങ്ങളും പിൻതുടരുന്ന ആദർശവാക്യമേത്?
A. ആരോഗ്യമനസ്സിൽ ആരോഗ്യശരീരം
B. ആരോഗ്യശരീരത്തിൽ ആരോഗ്യമനസ്സ്
C. ആരോഗ്യഹൃദയത്തിൽ ആരോഗ്യശരീരം
D. ആരോഗ്യശരീരത്തിൽ ആരോഗ്യമസ്തിഷ്കം
Answer:
B. ആരോഗ്യശരീരത്തിൽ ആരോഗ്യമനസ്സ്

(c) ആരോഗ്യപൂർണ്ണമായ ജനതയെ വാർത്തെടുക്കാൻ ഏഷ്യൻ രാജ്യം നടത്തിയ തുടക്കം.
A. ഏഷ്യാഡ്
B. ക്രിക്കറ്റ്
C. ഒളിമ്പിക്സ്
D. ഫുട്ബോൾ
Answer:
A. ഏഷ്യാഡ്

(d) ആദ്യ ഏഷ്യാഡിന് തിരി കൊളുത്തിയതാര്?
A. മഹാത്മാഗാന്ധി
B. ജവാഹർലാൽ നെഹ്രു
C. സരോജിനി നായിഡു
D. ഡോ. രാജേന്ദ്രപ്രസാദ്
Answer:
D. ഡോ. രാജേന്ദ്രപ്രസാദ്

Question 2.
(a) കളിയനുഭവം
“കാട്ടിലെ കളികൾ’ എന്ന പാഠം കൂട്ടുകാർ പഠിച്ചുവല്ലോ. ഏതെങ്കിലും ഒരു നാടൻ കളിയെക്കുറിച്ച് നിങ്ങളുടെ അനുഭവക്കുറിപ്പ് പങ്കു വെയ്ക്കുക.
Answer:
ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നാം കേട്ടിട്ടില്ലാത്ത തരത്തിലുള്ള ചില കളികളുമുണ്ട്. എന്നാൽ “കുളം കര’ എന്ന നാടൻകളി അനുഭവം വിവരിക്കാം. കുട്ടികൾ ഒരു വൃത്തത്തിൽ നിന്നും കളിക്കുന്നു. അതിൽ വൃത്തം ‘കുളം’ എന്നും പുറത്തുള്ള സ്ഥലം “കര’ എന്നും സങ്കൽപ്പിക്കുന്നു. ഒരാൾ കുളം എന്നുപറ യുമ്പോൾ കുട്ടികൾ വൃത്തത്തിനുള്ളിലേക്കും “കര’ എന്നു പറയുമ്പോൾ പുറത്തേയ്ക്ക് ചാടണം. നേതാവ് പറയുന്നതിന് തെറ്റായി ചാടുന്നവർ കളിയിൽ നിന്ന് പുറത്താവുകയും അവസാനമായി നിൽക്കു ന്നയാൾ വിജയിക്കുകയും ചെയ്യുന്നു. ഞങ്ങൾ കുട്ടികൾ എല്ലാവരും ചേർന്ന് സ്ഥിരമായി കളിയ്ക്കുന്ന കളിയാണ് “കുളംകര’. നേതാവ് വൃത്തത്തിനുള്ളിൽ നിന്നാണ് പറയുന്നതും കളി നിയന്ത്രിക്കുന്നതും. രണ്ടോ അതിലധികമോ കുട്ടികൾക്ക് ഈ കളിയിൽ പങ്കെടുക്കാൻ സാധിക്കും.

(b) കണ്ണനും കൂട്ടുകാരും ആര് പാടുമ്പോഴാണ് കൂടെ പാടുന്നത്?
A. കേകി
B. കോഴി
C. അന്നങ്ങൾ
D. കോകിലം
Answer:
D. കോകിലം

(c) കണ്ണനും കൂട്ടുകാരും ആര് നടക്കുന്നതിന് പിന്നാലെയാണ് നടന്നത്?
A. കോകിലം
C. കേകി
B. അരയന്നം
D. കുരങ്ങൻ
Answer:
B. അരയന്നം

Class 5 Malayalam Adisthana Padavali Question Paper Set 3

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ഡയറി
“ജോലിയ്ക്ക് വരുമ്പോൾ കുട്ടികളെ കൊണ്ടു വരരുതെന്ന് പറഞ്ഞിട്ടില്ലേ’ – മുത്തശ്ശി ഒരു കഥ തുടങ്ങുന്നു എന്ന പാഠത്തെ ആസ്പദമാക്കി ഉണ്ണിക്കണ്ണന്റെ ഡയറിക്കുറിപ്പെഴുതുക.
Answer:
തിങ്കൾ
2/8/2025
ഇന്നത്തെ ദിവസം വിഷമിച്ച ഒരു ദിവസമാണ്. രാവിലെ മുതൽ ഊഞ്ഞാലിലാടാൻ ആഗ്രഹമുണ്ട്. എന്നാൽ മുത്തശ്ശിയോടിക്കാര്യം പറഞ്ഞപ്പോൾ “അമ്മ വരുമ്പം കൊണ്ടാരും മോനേ’ എന്നാണ് പറഞ്ഞത്. അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിൽ ഞാനിന്ന് പോയി വലിയ ഓടിട്ടൊരു മാളിക വീട്ടിലാണ് അമ്മയ്ക്ക് ജോലി. എപ്പോഴും അടഞ്ഞു കിടക്കുന്ന ഇരുമ്പു ഗേറ്റിന്റെ ഇരുവശങ്ങളിലും പല്ലിളിച്ചു കൊണ്ടു നിൽക്കുന്ന സിംഹപ്രതിമയെക്കണ്ടിട്ട് എനിക്ക് പേടിയൊന്നും തോന്നിയില്ല. എന്നാൽ ഗേറ്റ് കടന്ന് അകത്തേക്ക് ചെന്ന പ്പോഴോ ഒരു മനോഹരമായ പൂന്തോട്ടം കണ്ടിട്ടും കണ്ടിട്ടും മതി വന്നില്ല. എന്നാൽ പൂന്തോപ്പിനകത്തു നിന്നും ഒരു ശബ്ദം കേട്ടു. “ജോലിയ്ക്ക് വരുമ്പോൾ കുട്ടിയെ കൊണ്ടുവരരുതെന്ന് പറഞ്ഞിട്ടില്ലേ?” ഇതു കേട്ടപ്പോൾ തന്നെ എന്റെ ഹൃദയം തകർന്നു. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത്? ഇതൊക്കെ മാറേണ്ട ചിന്താഗതിയല്ലേ? ഇതുകേട്ടപ്പോൾ മുതൽ ഞാൻ വിഷമിച്ചിരിക്കുകയാണ്.

അല്ലെങ്കിൽ

(B) നോട്ടീസ്
“റ്റോമോയിലെ കായികമേള’ എന്ന പാഠഭാഗം പരിചയപ്പെട്ടല്ലോ. നിങ്ങളുടെ പഞ്ചായത്തിൽ നടക്കുന്ന കായികമേളയുമായി ബന്ധപ്പെട്ട ഒരു നോട്ടീസ് തയ്യാറാക്കുക.
Answer:
Class 5 Malayalam Adisthana Padavali Question Paper Set 3 1

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) ആസ്വാദനക്കുറിപ്പ്
ചുവടെ തന്നിരിക്കുന്ന മനോപടത്തിന്റെ സഹായത്തോടെ “പരുക്കേറ്റ കുട്ടി’ എന്ന കവിതയ്ക്ക് ഒരു ആസ്വാ ദനക്കുറിപ്പ് തയ്യാറാക്കുക.
Class 5 Malayalam Adisthana Padavali Question Paper Set 3 2
Answer:
കുമാരനാശാന്റെ പുഷ്പവടി എന്ന കൃതിയിൽ നിന്നെടുത്ത പരുക്കേറ്റ കുട്ടി’ എന്ന പാഠഭാഗത്തിലെ കുട്ടി പനിനീർ പൂങ്കുല നുള്ളാനും അതിനെ ആസ്വദിക്കാനും ചെല്ലുമ്പോഴാണ് മുള്ളുകൾ തറയ്ക്കുന്നത്. പനി നീർപൂവിന്റെ സുന്ദരമായ രൂപത്തിൽ മുള്ളുകൾ ഉണ്ട് എന്ന് കുട്ടി പഠിക്കുന്ന പാഠമാണ് അത് എന്ന് അമ്മ തിരിച്ചറിയുന്നു. പൂനുള്ളിയതിനോ കൈ മുറിഞ്ഞതിനോ അമ്മ കുഞ്ഞിനെ കുറ്റപ്പെടുത്തുന്നില്ല. കട്ടിലിൽ നിന്നും മരത്തിൽ നിന്നും വീണു നീറുകയും കയ്യും പൂങ്കവിളും മുറിഞ്ഞിട്ടും അമ്മ കുഞ്ഞിനെ ശകാരിക്കു ന്നില്ല. മനോഹരമായ ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ സ്നേഹത്തോടെ പങ്കു വയ്ക്കുകയാണ് അമ്മ. ഇവിടെ ഈ മുറിവുകൾ എല്ലാം നിന്റെ ജീവിതത്തിന്റെ ഭൂഷണമായി വരുമെന്നും നീ ഒരിക്കലും കര യുകയോ ഭയക്കുകയോ വേണ്ടയെന്നും അമ്മ പറയുന്നു. ഒപ്പം നിന്റെ ഏതു വീഴ്ചയിലും ഞാൻ നിന്നോ ടൊപ്പം ഉണ്ടാകുമെന്ന വലിയ ചേർത്തു നിർത്തൽ ആകുകയാണ് അമ്മ.

അല്ലെങ്കിൽ

(B) താരതമ്യക്കുറിപ്പ്
മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോകുന്ന പുതുതലമുറയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പുതുതലമുറയിലെ കുട്ടികളെയും പഴയ തലമുറയിലെ കുട്ടികളെയും പറ്റി ഒരു താരതമ്യക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
ഇത്രയേറെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ചെയ്ത നമ്മൾ മാതാപിതാക്കളുടെ സ്നേഹം അനുഭവി ക്കൻ കഴിയാത്തവരെക്കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ. അപ്പോൾ മാത്രമാണ് ഈ ഭൂമിയിൽ എത മാത്രം ഭാഗ്യം ചെയ്തവരാണ് നമ്മൾ എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവുകയുള്ളൂ. പുതുതലമുറയിലെ മാതാപിതാക്കൾ ജോലി സംബന്ധമായി വിദേശത്തും മറ്റുമായി കഴിയുകയാണ്. അവരുടെ കുട്ടികളോ നാട്ടിലും. വേണ്ട സമയത്ത് അവരുടെ സ്നേഹം ഈ കുട്ടികൾക്ക് കിട്ടാതെ പോകുന്നു. എന്നാൽ പഴയ തലമുറയിലെ മാതാപിതാക്കൾ അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ ദൈനംദിന കാര്യങ്ങൾ വിലയിരുത്തി അവരെ നേർവഴിക്ക് നടക്കാൻ സഹായിച്ചിരുന്നു. പുതുതലമുറയിലെ മാതാപി താക്കൾ അവരുടെ മക്കളുടെ നല്ല ജീവിതത്തിനായിട്ടാണ് വിദേശരാജ്യങ്ങളിൽ കഴിയുന്നത്. എന്നിരു ന്നാൽ തന്നെയും കുട്ടികളുടെ ജീവിതകാലഘട്ടത്തിൽ അവരുടെ വ്യക്തിത്വ വികസനത്തിനും, മാനസിക മായ അവരുടെ അഭിവൃദ്ധിക്കും മാതാപിതാക്കൾ കൂടെ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പഴയ തലമുറ യിലെ കുട്ടികൾക്ക് അത് വേണ്ടുവോളം ലഭിച്ചിരുന്നു.

Class 5 Malayalam Adisthana Padavali Question Paper Set 3

Question 5.
പോസ്റ്റർ
ജൂൺ 19
വായനദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 5 Malayalam Adisthana Padavali Question Paper Set 3 3

Question 6.
തത്സമയ വിവരണം
കളിക്കാരുടെ വേഗതയും കാണികളുടെ ആരവവും പങ്കുവെയ്ക്കുന്ന കളിയുടെ വിവരണം ആവേശകര മാണ്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു മത്സരത്തിന്റെ തത്സമയ വിവരണം അവതരിപ്പിക്കുക.
Answer:
“ഇതാ! കബഡി കളി ഉടൻ ആരംഭിക്കുകയാണ്. രണ്ട് ടീമുകൾ തമ്മിലാണ് മത്സരം. കളിക്കാർ വളരെ ആവേശത്തിലാണ് കളിക്കുന്നത്. ഇതാ ആദ്യ ടീമിൽ നിന്നും അഭിനവ് കബഡി കബഡി എന്ന് ആവർത്തിച്ചു പറഞ്ഞ് എതിർടീമിന്റെ ഭാഗത്തേക്ക് ഓടുന്നു. ഇതാ എതിർ ടീമിലെ കളിക്കാർ അഭിനവിനെ പിടിച്ചു വെയ്ക്കാൻ ശ്രമിക്കുകയാണ്. അഭിനവ് എതിർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ ഒരു ടീം തന്നെ യാണ് എതിർ ടീം. ഇതാ റൈഡ് നടത്താൻ വന്ന അഭിനവ് പരാജയപ്പെടുകയാണ് സുഹൃത്തുക്കളേ!

Class 5 Malayalam Adisthana Padavali Question Paper Set 2

During exam preparation, Class 5 Malayalam Adisthana Padavali Question Paper Pdf Set 2 guide students properly.

Class 5 Malayalam Adisthana Padavali Model Question Paper Set 2

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
മാപ്പിളപ്പാട്ടിൽ സംഗീതത്തിനാണ് മുൻതൂക്കം. ഒരു പാട്ട് മാപ്പിളപ്പാട്ടാണോ എന്ന് തീരുമാനിക്കാനുള്ള ഉപാ ധികളിൽ പ്രധാനം അത് പാടി കേൾക്കുകയാണ്. മാപ്പിളപ്പാട്ടുകളിലെ ഈണത്തിന്റെ താളക്രമം “ഇശൽ എന്നറിയപ്പെടുന്നു. “തൊങ്കൽ’ ‘കൊമ്പ്’ ‘കപ്പപ്പാട്ട്, “ഒപ്പന ചായൽ’, ‘ഒപ്പനമുറുക്കം’ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന നൂറുകണക്കിന് ഇശലുകളുണ്ട്. ഇശലുകളുടെ അടിസ്ഥാനം മിക്കപ്പോഴും ദ്രാവിഡ ഗാനര തികളാണ്. ഉദാഹരണമായി “തൊങ്കൽ’ എന്ന ഇശൽ “മാവേലി നാടുവാണീടും കാലം’ എന്ന മട്ടിനും, “ആദിഅന്തം’ എന്ന ഇശൽ ഓമനക്കുട്ടൻ ഗോവിന്ദൻ എന്ന മട്ടിനും പുകയിനാർ’ എന്ന ഇശൽ വഞ്ചിപ്പാ ട്ടിനും സദൃശമാണ്. അറബി ഈണവും ദ്രാവിഡ താളവും മാപ്പിളപ്പാട്ടിന്റെ സംഗീതത്തിൽ സമന്വയിക്കപ്പെ ടുന്നു. ഇവിടെയും രണ്ടു സംസ്കാരധാരകളുടെ ചേരുവ കാണാം.
(a) മാപ്പിളപ്പാട്ടിൽ എന്തിനാണ് മുൻതൂക്കം?
A. ശ്രുതി
B. സംഗീതം
C. ലയം
D. താളം
Answer:
B. സംഗീതം

(b) ഒരു പാട്ട് മാപ്പിളപ്പാട്ടാണോ എന്ന് തീരുമാനിക്കാനുള്ള പ്രധാന ഉപാധി
A. അത് അവതരിപ്പിക്കുക
B. അത് പാടിക്കേൾപ്പിക്കുക
C. അതിന്റെ നൃത്താവിഷ്കാരം ചെയ്യുക
D. അതിന്റെ ഭംഗി കൂട്ടുക
Answer:
B. അത് പാടിക്കേൾപ്പിക്കുക

(c) മാപ്പിളപ്പാട്ടുകളിലെ ഈണത്തിന്റെ താളക്രമത്തെ എന്തുപറയുന്നു?
A. ഇശൽ
B. ആദിഅന്തം
C. ശ്രുതി
D. ലയം
Answer:
A. ഇശൽ

(d) ഇശലുകളുടെ അടിസ്ഥാനം എന്ത്?
A. പാശ്ചാത്യരീതി
B. പൗരസ്ത്യ രീതി
C. ദ്രാവിഡരീതി
D. പടിഞ്ഞാറ് രീതി
Answer:
C. ദ്രാവിഡരീതി

Class 5 Malayalam Adisthana Padavali Question Paper Set 2

Question 2.
(a) കളിയനുഭവം
സമൂഹത്തിൽ ഇന്നും പ്രസിദ്ധിയാർജ്ജിച്ചു നിൽക്കുന്ന ഒരു നാടൻ കളിയാണല്ലോ കുട്ടിയും കോലും’. ഈ കളിയുമായി ബന്ധപ്പെട്ട ഒരു കളിയനുഭവം എഴുതുക.
Answer:
കേരളത്തിൽ കുട്ടികൾ സ്ഥിരം കളിക്കുന്ന ഒരു നാടൻകളിയാണ് കുട്ടിയും കോലും. കൊട്ടിയും പുള്ളും, ചുട്ടിയും കോലും, ചൊട്ടയും മണിയും, ഇട്ടിയും കോലും, ചുള്ളീം വടിയും എന്നൊക്കെ പ്രാദേശിക മായി ഒട്ടേറെ പേരുകളുണ്ട്. ഈ കളി ക്രിക്കറ്റിനോടും ബേസ്ബോളിനോടും സാദൃശ്യമുള്ള നാടൻ കളിയാണ്.
ഒരു മുഴം നീളമുള്ള മരക്കമ്പാണ് കോല്. ഏതാണ്ട് രണ്ടര ഇഞ്ച് നീളമുള്ള ചെറിയ മരക്കമ്പിനെ കുട്ടി യെന്നും വിളിക്കുന്നു. നിലത്ത് നീളമുള്ള ഒരു ചെറിയ കുഴിയിൽ കുട്ടി വെച്ച് കോല് കൊണ്ട് അതിനെ കോരി തെറുപ്പിച്ചാണ് കളി തുടങ്ങുന്നത്. നിലത്ത് തട്ടാതെ കുട്ടിയെ പിടിക്കാൻ കഴിഞ്ഞാൽ കളിക്കാ രൻ പുറത്താകും. കുട്ടിയെ പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കോല് കുട്ടിക്കു മുകളിൽ കുത്തനെ നിർത്തും. കുട്ടി വീണു കിടക്കുന്ന സ്ഥലത്ത് നിന്ന് എതിർഭാഗം കോലിലേക്ക് കുട്ടി എറിഞ്ഞു കൊള്ളിക്കണം. കുട്ടി കോലിൽ കൊണ്ടാൽ കളിക്കാരൻ അപ്പോഴും പുറത്താകും. ഈ രണ്ടു കടമ്പ കളും കടന്ന് വേണം കളിക്കാരന് ആദ്യം പോയിന്റിനായി കളിക്കാൻ.

(b) അമ്മ ലാപ്പ് ടോപ്പിൽ പഴയ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണിച്ചു തന്നു. ആരുടെ പ്രകടനമാണ്
മഞ്ഞക്ക് മികച്ചതായി തോന്നിയത്?
A. സുമംഗലിയുടെ
B. റൊണാൾഡോയുടെ
C. പ്രകാശന്റെ
D. മാർത്തയുടെ
Answer:
D. മാർത്തയുടെ

(c) മാർത്ത പന്തുമായി എങ്ങനെയാണ് കുതിക്കുന്നത്?
A. കുതിരയെപ്പോലെ
B. അസ്ത്രം പോലെ
C. കടുവയെപ്പോലെ
D. മിന്നൽ പോലെ
Answer:
B. അസ്ത്രം പോലെ

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ഡയറി
രാവിലെ 8.30 മുതൽ വൈകീട്ട് മൂന്നു മണി വരെ സാധാരണ ക്ലാസ്സിലിരിക്കേണ്ട സമയം ഗ്രേറ്റ പാർലമെന്റ് കെട്ടിടത്തിനു മുന്നിൽ തപസ്സു ചെയ്തു. ആ ദിവസത്തെ ഗ്രേറ്റയുടെ ഡയറി തയ്യാറാക്കുക.
Answer:
ബുധൻ
15/10/2025
ഇന്നത്തെ ദിവസം കടന്നു പോയത് ജീവിതത്തിലെ ഒരു പ്രധാന ദിവസമായാണ്. അവധിക്കാലം കഴിഞ്ഞ് നിരത്തുകളിൽ യൂണിഫോം ഇട്ട് ബാഗും തൂക്കി കുട്ടികളെ കാണാൻ തുടങ്ങി. പാർലമെന്റ് മന്ദിരത്തിന്റെ മുന്നിൽ ഞാൻ ഇരുന്നു. അകത്തളങ്ങളിലാണ് ജനപ്രതിനിധികൾ ദ്വീപ് രാഷ്ട്രത്തിന്റെ ചട്ടങ്ങൾ ചമയ ന്നത്. എത്രയെത്ര ചർച്ചകളാണ് അരങ്ങേറുന്നത്? പക്ഷേ ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ച് ആരെങ്കിലും ഒരാൾ അതിനുള്ളിൽ തല പുകയ്ക്കാറുണ്ടോ? ഒരു മാറ്റം ഉണ്ടാക്കാൻ സാധിക്കാത്തത്ര നിസ്സാരക്കാരനല്ല ആരും. ജീവിതശൈലിയിൽ കൊണ്ടുവരുന്ന കൊച്ചു കൊച്ചു മാറ്റങ്ങൾക്കു പോലും മലിനീകരണം വലിയ അളവിൽ കുറയ്ക്കാൻ കഴിഞ്ഞേക്കാം. കൂട്ടായ പ്രവർത്തനങ്ങൾക്ക് ഭരണകൂടങ്ങൾ തന്നെ മുൻകൈയെ ടുക്കണം. ഭൂമിക്കു വേണ്ടി നിയമങ്ങൾ നിർമ്മിക്കപ്പെടണം. എന്നെക്കൊണ്ട് ആകുന്ന രീതിയിൽ പ്രതികരി ക്കാനാണ് ഞാനിന്ന് അവിടെ പ്ലക്കാർഡുമേന്തി ഇരുന്നത്. എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിക്കുമെ
ങ്കിൽ

അല്ലെങ്കിൽ

(B) നോട്ടീസ്
“എന്റെ മലയാളം’ ഉപജില്ലാതല ഉദ്ഘാടനം മഞ്ചേരിയിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി ആകർഷക മായ നോട്ടീസ് തയ്യാറാക്കുക.
Answer:
Class 5 Malayalam Adisthana Padavali Question Paper Set 2 1

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) അഭിപ്രായക്കുറിപ്പ്
ഗുണകരമായ എന്തെല്ലാം കാര്യങ്ങൾക്കു വേണ്ടി സമൂഹമാധ്യമങ്ങളെ നമുക്ക് ഉപയോഗിക്കാം. നിങ്ങ ളുടെ അഭിപ്രായങ്ങൾ പങ്കു വെയ്ക്കുക.
Answer:
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമു കൾ ഭൂമിശാസ്ത്രപരമായ തടസ്സങ്ങളിലും സമയ മേഖലകളിലും എളുപ്പത്തിൽ ആശയവിനിമയം സാധ്യമാ ക്കുന്നു. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പരിചയക്കാർ, സഹപ്രവർത്തകർ, സെലിബ്രിറ്റികൾ എന്നി വരുമായി പോലും തടസ്സമില്ലാതെ ബന്ധം നിലനിർത്താൻ അവ ആളുകളെ അനുവദിക്കുന്നു. സന്ദേശമയ യ്ക്കൽ, ഫോട്ടോ വീഡിയോ പങ്കിടൽ, ഗ്രൂപ്പുകൾ തുടങ്ങിയ സവിശേഷതകൾ ബന്ധങ്ങൾ വളർത്തിയെ ടുക്കാൻ സഹായിക്കുന്നു. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവ ലോകമെമ്പാടു മുള്ള സംഭവങ്ങളെ കുറിച്ച് തൽക്ഷണ അപ്ഡേറ്റുകൾ നൽകുന്ന തത്സമയ വാർത്താ ഉറവിടങ്ങളായി ഉയർന്നു വന്നിട്ടുണ്ട്. ഇത് ബ്രേക്കിംഗ് ന്യൂസുകളിലേക്ക് പ്രവേശനം സുഗമമാക്കുകയും സമകാലിക സംഭ വങ്ങൾ പുറത്തു വരുമ്പോൾ അവയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.

അല്ലെങ്കിൽ

(B) താരതമ്യക്കുറിപ്പ്
“പരുക്കേറ്റ കുട്ടി’ എന്ന പാഠത്തെ അടിസ്ഥാനമാക്കി പഴയ തലമുറയിലെ കുട്ടികളെയും പുതിയ തലമുറ യിലെ കുട്ടികളെയും പറ്റി ഒരു താരതമ്യക്കുറിപ്പ് തയ്യാറാക്കുക.
Answer:
യാഥാർഥ്യബോധമുള്ള തലമുറയാണ് ഇപ്പോഴത്തേത്. എന്റെ അഭിപ്രായത്തിൽ ഇന്നത്തെ തലമുറയിലെ കുട്ടികൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് സമപ്രായക്കാർക്കാണ്. ജാതിമത രാഷ്ട്രീയ വേർതിരിവുകളൊന്നും അവരുടെ സൗഹൃദത്തെ ബാധിക്കുന്നില്ല. പരമ്പരാഗതമായി പിന്തു ടർന്നു വന്ന സാമൂഹിക രീതികളെയും കുടുംബ സങ്കൽപ്പത്തെയും അതേപടി പിന്തുടരുന്നവരാണ് പഴയ തലമുറയിലെ കുട്ടികൾ. എന്നാൽ ഇന്നത്തെ കുട്ടികൾ ഇതൊന്നും പിന്തുടരാൻ ഒരുക്കമല്ല. അവർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കുമൊക്കെയാണ്. തങ്ങളെ ക്കുറിച്ച് ലോകം എന്തു പറയുന്നു എന്നതിനെക്കുറിച്ച് അവർ ചിന്തിക്കുന്നേയില്ല. എന്നാൽ പഴയ തലമുറ യിലെ കുട്ടികൾ സമൂഹം എന്തു പറയും എന്നതിന് കൂടുതൽ ഊന്നൽ കൊടുത്തിരുന്നു. പുതിയ തലമു റയിലെ കുട്ടികൾ പഴയ തലമുറയെപ്പോലെയല്ല അവരേക്കാൾ കുറച്ചു കൂടി നല്ലവരാണെന്നു ഞാൻ പറയും.

Class 5 Malayalam Adisthana Padavali Question Paper Set 2

Question 5.
പോസ്റ്റർ
ചിങ്ങം 1 കർഷകദിനമാണല്ലോ. അതുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 5 Malayalam Adisthana Padavali Question Paper Set 2 2

Question 6.
തത്സമയ വിവരണം
ഓണവുമായി ബന്ധപ്പെട്ട് അനേകം നാടൻ കളികൾ നമുക്ക് പരിചിതമാണല്ലോ. വടംവലിയുടെ ഒരു ദൃക്സാക്ഷി വിവരണം തയ്യാറാക്കുക.
Answer:
“ഇതാ വടംവലിക്കുള്ള ടീമുകൾ റെഡിയായി; വളരെ ശക്തിയോടെ വലിച്ച് ഞങ്ങൾ ജയിക്കും എന്ന മുൻവിളിയോടെ ഇതാ രണ്ടു ടീമുകളും കളത്തിലേക്ക് ഇറങ്ങുന്നു. ഒന്നാമത്തെ ടീം അഭിലാഷിന്റെ നേതൃ ത്വത്തിലാണ്. വളരെ ഊർജ്ജസ്വലതയോടെ ഇതാ രണ്ടാമത്തെ ടീമും വരവായി. രാജുവിന്റെ നേതൃത്വ ത്തിൽ. ഇതാ രണ്ടു ടീമും വടം കൈയിലെടുക്കുന്നു. ഇതാ അവർ നിലയുറപ്പിക്കുകയാണ് സുഹൃത്തുക്ക ളെ. കളി ആരംഭിക്കുകയായി, അഭിലാഷിന്റെ നേതൃത്വത്തിൽ അവർ ശക്തമായി രാജുവിന്റെ ടീമിനെ അങ്ങോട്ടു വലിക്കുന്നു. രാജു വലിക്ക് ഇതാ തങ്ങളും ഒട്ടും പിന്നിലല്ല എന്ന് തീരുമാനത്തിലുറച്ച് രാജ രാജുവിന്റെ ടീം വിജയിച്ചിരിക്കുന്നു.

Class 5 Malayalam Adisthana Padavali Question Paper Set 1

During exam preparation, Class 5 Malayalam Adisthana Padavali Question Paper Pdf Set 1 guide students properly.

Class 5 Malayalam Adisthana Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
  • എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.

Question 1.
വായിക്കാം എഴുതാം.
മിതോഷ്ണമേഖലയിൽ സമൃദ്ധമായി കാണപ്പെടുന്ന വൃക്ഷമാണ് അത്തി. ഗ്ലാസ്സ് ഹൗസിനുള്ളിലും അത്തി വളർത്താറുണ്ട്. അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിൽ പേരയ്ക്കയുടെ ആകൃതിയി ലുള്ള ഫലങ്ങളുണ്ടാകും. ഉള്ളിൽ അനേകം ചെറിയ വിത്തുകളുള്ള ഫലങ്ങൾ ഉണക്കിയെടുക്കാറുണ്ട്. തൊലി, കായ്, വേര് എന്നിവ ഔഷധയോഗ്യമാണ്. കമ്പുകൾ മുറിച്ചു നട്ട് അത്തികൾ വളർത്തുന്നത് വ്യവ സായോദ്ദേശത്തോടെയാണ്. കുരങ്ങ്, അണ്ണാൻ, വവ്വാൽ, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തു വരുന്ന വിത്തുകൾ തെങ്ങിന്റേയോ, മറ്റു വൃക്ഷങ്ങളു ടേയോ മുകളിലിരുന്നു വളരാൻ തുടങ്ങുന്നു. ഇവ കുറെ വളർന്നു കഴിയുമ്പോൾ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകൾ പുറപ്പെടുവിച്ചും, ഇലകളാൽ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാൻ തുടങ്ങും.
(a) അത്തി ഏത് മേഖലയിലാണ് കൂടുതലായി കാണപ്പെടുന്നത്?
A. ശീതോഷ്ണ മേഖലയിൽ
B. മിതോഷ്ണമേഖലയിൽ
C. ഉഷ്ണമേഖലയിൽ
D. ശീതമേഖലയിൽ
Answer:
B. മിതോഷ്ണമേഖലയിൽ

(b) അത്തി ഏതു ഫലത്തിന്റെ ആകൃതിയിലാണ് കാണപ്പെടുക.
A. പേരയ്ക്കയുടെ
B. മാങ്ങയുടെ
C. മുന്തിരിയുടെ
D. ഓറഞ്ചിന്റെ
Answer:
A. പേരയ്ക്കയുടെ

(c) അത്തിയുടെ ഏത് ഭാഗമാണ് ഔഷധയോഗ്യമായത്?
A. വേര്
B. കമ്പി
C. ഇല
D. പൂവ്
Answer:
A. വേര്

(d) അത്തിപ്പഴത്തോടൊപ്പം കുരങ്ങനും മറ്റും എന്താണ് അകത്താക്കുന്നത്?
A. വേര്
B. പൂവ്
C. ഇല
D. വിത്ത്
Answer:
D. വിത്ത്

Class 5 Malayalam Adisthana Padavali Question Paper Set 1

Question 2.
(a) കളിയനുഭവം
ഓണത്തിനും മറ്റും കാണുന്ന ഒരു കളിയാണല്ലോ തുമ്പിതുള്ളൽ. ഈ കളിയുമായി ബന്ധപ്പെട്ട ഒരു അനുഭവം വ്യക്തമാക്കുക.
Answer:
ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന രസകരമായൊരു കളിയാണ് തുമ്പിതുള്ളൽ. ചില സ്ഥലങ്ങളിൽ തിരുവാതിര ആഘോഷത്തിനും കളിക്കും. പെൺകുട്ടികളാണ് തുമ്പി തുള്ളുക. ഞങ്ങ ളുടെ നാട്ടിൽ തിരുവാതിരയ്ക്കാണ് ഞാൻ ഈ കളി കണ്ടത്. കയ്യിൽ തുമ്പച്ചെടിയുടെ കുടമോ മര ത്തപ്പോ നടുക്കിരിക്കുന്ന പെൺകുട്ടിയുടെ കയ്യിൽ ഉണ്ടാകും. ചുറ്റും നിൽക്കുന്നവർ പാട്ടു പാടു കയും ആർപ്പും കുരവയുമായി പെൺകുട്ടിയെ തുമ്പി തുള്ളിക്കുവാൻ ശ്രമിക്കുകയും ചെയ്യും. പാട്ടുകളുടെ താളത്തിനനുസൃതമായി സംഘങ്ങളായ പെൺകുട്ടികൾ പെൺകുട്ടിയെ മൃദുവായി അടിച്ചു നീങ്ങും. ഇവർ മധ്യത്തിലിരിക്കുന്ന പെൺകുട്ടിയെ വലം വയ്ക്കുകയും ചെയ്യും. ഗാനത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് പെൺകുട്ടി തുമ്പിയെപ്പോലെ തുള്ളാൻ നോക്കുന്നു. പാട്ടിനോടൊപ്പം ശരീ രവും വിറയ്ക്കും. എല്ലാം കഴിയുമ്പോൾ പെൺകുട്ടി മോഹാലസ്യപ്പെട്ട് നിലത്ത് വീഴും.

(b) അതിമോഹമാണ് മോളേ’ എന്ന് ആൺകുട്ടികൾ ആരോടാണ് പറഞ്ഞത്?
A. പ്രകാശനോട്
B. മഞ്ഞയോട്
C. സുമംഗലയോട്
D. മറ്റു പെൺകുട്ടികളോട്
Answer:
C. സുമംഗലയോട്

(c) സുമംഗലയുടെ അച്ഛൻ ആരാണ്?
A. കോൺട്രാക്ടർ
B. പന്തുകളിക്കാരൻ
C. അദ്ധ്യാപകൻ
D. ഡോക്ടർ
Answer:
B. പന്തുകളിക്കാരൻ

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) അഭിപ്രായക്കുറിപ്പ്
മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോകുന്നവരെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അഭിപ്രായ ക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഇത്രയേറെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ചെയ്ത നമ്മൾ മാതാപിതാക്കളുടെ സ്നേഹം അനുഭവി ക്കാൻ കഴിയാത്തവരെക്കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അപ്പോൾ മാത്രമാണ് ഈ ഭൂമിയിൽ എത മാത്രം ഭാഗ്യം ചെയ്തവരാണ് നമ്മൾ എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവുകയുള്ളൂ. കൂട്ടുകാരേ നമ്മുടെ മാതാപിതാക്കൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാണ്. എന്നാൽ അവർക്കു വേണ്ടി ജീവിക്കാൻ ആരാണ് ഉള്ളത് എന്ന് ചോദിച്ചു നോക്കുക. അവരുടെ വേദനകൾ, പരാതികൾ, പരിഭവങ്ങൾ ഇവയ്ക്കെല്ലാം ആരാണ് താങ്ങായി ഉണ്ടാവുക? ശരിക്കും നല്ല രീതിയിൽ ആണ് അവർ നമുക്കായി ജീവിക്കുന്നതും, ഇനി ജീവിക്കാ നിരിക്കുന്നതും. എന്നാൽ അവരെ മനസ്സിലാക്കാതെയാണ് ഇന്നത്തെ തലമുറ കഴിഞ്ഞു പോകുന്നത്.

അല്ലെങ്കിൽ

(B) വീട്ടുവേല ചെയ്യാൻ പോയ അമ്മ തിരിച്ചു വരുമ്പോൾ ഇത്തിരി ചോറും തണുത്താറിയ കറിയും നനഞ്ഞ തൂവാല പോലത്തെ പപ്പടവും ഒക്കെ കൊണ്ടുവരും.’ ഉണ്ണിക്കണ്ണന്റെ ജീവിതസാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്ത് കുറിപ്പെഴുതുക.
Answer:
ഉണ്ണിക്കണ്ണനെ വളർത്താനും അവനു വയറു നിറച്ചു ഭക്ഷണം നൽകാനുമാണ് അവന്റെ അമ്മ വീട്ടുജോ ലിക്ക് പോകുന്നത്. രാത്രി അമ്മ വളരെ വൈകി എത്തുമ്പോൾ ചിലപ്പോൾ ഉണ്ണിക്കണ്ണൻ ഉറങ്ങിയിട്ടുണ്ടാ കും. എങ്കിലും അമ്മ അവനെ ഉണർത്തുകയും വീണ്ടും വീണ്ടും ഭക്ഷണം വാരി നൽകുകയും ചെയ്യുന്നു. അമ്മയ്ക്ക് മകനോടുള്ള സ്നേഹവും പരിഗണനയും ലാളനയുമാണ് ഈ ഭാഗത്ത് കാണാൻ കഴിയുക. വിശന്നുറങ്ങുന്ന മകനും, പകലന്തിയോളം പണിയെടുക്കുന്ന അമ്മയും ഉണ്ണിക്കണ്ണന്റെ ജീവിത സാഹചര്യ ങ്ങളെ വ്യക്തമാക്കുന്നവയാണ്. ആ വലിയ വീട്ടിൽ ബാക്കിയാകുന്ന തണുത്ത ഭക്ഷണം അവരുടെ ഒരു നേരത്തെ ആശയമാണ് ഇല്ലായ്മയിലും സ്നേഹവും പരസ്പരമുള്ള പരിഗണനയും ആണ് ഉണ്ണിക്കണ്ണന്റെ ജീവിതത്തിലെ മധുരസ്വപ്നങ്ങളും ഉയരങ്ങളും ആകുന്നത്.

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) ഡയറി
പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഞ്ഞക്കിളി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന് ഉറക്കം വന്ന തേയില്ല. അന്നത്തെ സംഭവങ്ങൾ ഓരോന്നായി അവന്റെ മനസ്സിൽ മിന്നി മറഞ്ഞു. അവൻ തന്റെ ഡയറി കൈയിലെടുത്ത് എഴുതാൻ തുടങ്ങി. മഞ്ഞയുടെ അന്നത്തെ ഡയറിക്കുറിപ്പ് എഴുതുക.
Answer:
19/02/2024.
ചൊവ്വ
ഇന്നെന്തൊരു ദിവസം ആയിരുന്നു. ആ പ്രകാശന് എന്തൊരു അഹങ്കാരം ആണ്. ഒരിക്കൽ എങ്കിലും അവനെ കളിയിൽ തോൽപ്പിക്കണം. അവൻ എന്തിനാണ് എന്റെ കൈയ്ക്ക് ഓട്ടയുണ്ടോ എന്ന് ചോദിച്ചിട്ട് ഒടുവിൽ എന്നെ ഭയന്നത്, ഞാനും നന്നായി കളിക്കും എന്ന് അവന് ബോധ്യമായിരിക്കണം. സുമംഗലയെ കളിയാക്കേണ്ടിയിരുന്നില്ല. അമ്മ പറഞ്ഞത് അത്രമാത്രം വലിയ സത്യങ്ങളാണ്. രാജ്യം ഭരിച്ച ഇന്ദിരാഗാ ന്ധിയെക്കുറിച്ച് അമ്മ എത്രയോ തവണ പറഞ്ഞിരിക്കുന്നു. എന്റെ അറിവില്ലായ്മ കൊണ്ടല്ലേ, അമ്മ എന്നോട് ക്ഷമിക്കുക. പകർന്ന് തന്ന അറിവിന് നന്ദി.

അല്ലെങ്കിൽ

(B) നോട്ടീസ്
ഗ്രേറ്റയ്ക്ക് അനുമോദനം നൽകാനായി നിങ്ങളുടെ സ്കൂളിൽ വച്ച് നടക്കുന്ന ഒരു സമ്മേളനത്തിന്റെ നോട്ടീസ് തയ്യാറാക്കുക.
Answer:
Class 5 Malayalam Adisthana Padavali Question Paper Set 1 1

Class 5 Malayalam Adisthana Padavali Question Paper Set 1

Question 5.
പോസ്റ്റർ
ജൂലൈ 5, ബഷീർ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 5 Malayalam Adisthana Padavali Question Paper Set 1 2

Question 6.
തത്സമയ വിവരണം
നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയുടെ തത്സമയ വിവരണം തയ്യാറാക്കുക.
Answer:
“ഹോക്കി സ്റ്റിക്കുകൾ കൊണ്ട് ഒരു പന്തിനെ അമ്മാനമാടുന്ന ഹോക്കി ഉടൻ തന്നെ ഈ മൈതാനത്ത് വച്ച് ആരംഭിക്കുകയാണ്. പരസ്പരം കൈ കൊടുത്ത് റഫറിയുടെ സാന്നിധ്യത്തിൽ ഇതാ ക്യാപ്റ്റൻമാർ ടോസ് ഇടുന്നു. ടോസ് ബി ടീം നേടി. ഇതാ റഫറിയുടെ വിസിലടിയോടെ കളി ആരംഭിക്കുകയാണ്. കളി മുന്നേ ‘റുകയാണ്. പന്ത് പരസ്പരം പാസ് ചെയ്ത് കളിക്കുകയാണ്. അതാ ടീം എ യുടെ കൈയിൽ പന്ത് ലഭിച്ചി രിക്കുന്നു. വീണ്ടും ബോൾ ടീം ബി-യുടെ കൈയിലേക്ക്. ഇതാ ടീം ബി ഗോൾ മുഖത്തേക്ക്……..ഗോൾ

വീണ്ടും പന്ത് ടീം എയുടെ അടുത്തേക്ക്. ടീം എ ബോൾ പാസ് ചെയ്യുന്നു. തങ്ങളുടെ ഗോളിനു പകരം ചോദിക്കുമെന്ന് പറഞ്ഞ് ടീം എ മുന്നേറുകയാണ്. അതാ ഗോൾ പോസ്റ്റിനടുത്തെത്തി. ഗോളിയുടെ കൈയിൽ തട്ടി ബോൾ കോർണറിലേക്ക് പോയിരിക്കുന്നു. ഇതാ ഒരു കോർണർ കിക്ക് …. ടീം എ ഗോളിയെ മറികടന്ന് ഇതാ ഗോൾ നേടിയിരിക്കുന്നു………….

Class 5 Social Science Question Paper Set 5 Malayalam Medium

After completing the syllabus, Class 5 Social Science Question Paper Kerala Syllabus Set 5 Malayalam Medium test students’ understanding.

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദേശങ്ങൾ

  • ആകെ സമയത്തിന്റെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ചോദ്യങ്ങളിലെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതണം.

ഒന്നാമത്തെ ചോദ്യത്തിന് 1(A), 1(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 1(A), 1(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 1.
(A) താഴെ കൊടുത്തിരിക്കുന്ന കാർട്ടൂൺ നിരീക്ഷിക്കുക.
Class 5 Social Science Question Paper Set 5 Malayalam Medium 1
a) നൽകിയിരിക്കുന്ന കാർട്ടൂണിൽ നിന്ന് അസമത്വത്തിന്റെ രണ്ട് വർഗ്ഗീകരണങ്ങൾ വിശദീകരിക്കുക.
Answer:
സാമൂഹിക അസമത്വം: സാമൂഹിക അസമത്വം എന്നത് ഒരു സമൂഹത്തിനുള്ളിലെ വിഭവങ്ങൾ, അവസരങ്ങൾ, പദവികൾ എന്നിവയുടെ അസമമായ വിതരണത്തെ സൂചിപ്പിക്കുന്നു. വരുമാനത്തിലെ അസമത്വം, സമ്പത്തിലെ അസമത്വം, വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും അവസരമില്ലായ്മ, വംശം, ജാതി, ലിംഗപദവി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, രാഷ്ട്രീയസാമൂഹിക സ്ഥാപനങ്ങളിലെ അസമമായ പ്രാതിനിധ്യം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ സാമൂഹിക അസമത്വം പ്രകടമാകുന്നു. സാമൂഹിക അസമത്വത്തെ ഉന്മൂലനം ചെയ്യുന്നതിനായി സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും തുല്യത, നീതി, തുല്യ അവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടുളള നയങ്ങൾ സർക്കാർ രൂപീകരിക്കുന്നു.

സാമ്പത്തിക അസമത്വം: സാമ്പത്തിക അസമത്വം എന്നത് ഒരു സമൂഹത്തിലെ വ്യക്തികൾ അല്ലെങ്കിൽ സംഘങ്ങൾക്കിടയിൽ സമ്പത്ത്, വരുമാനം അല്ലെങ്കിൽ വിഭവങ്ങൾ എന്നിവയുടെ അസമമായ വിതരണത്തെ സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും അവസരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസംരക്ഷണം, രാഷ്ട്രീയ അധികാരം എന്നിവയിലേക്കുള്ള പ്രാപ്യതയിലെ അസമത്വത്തിലേക്ക് നയിക്കുന്നു. വിഭവങ്ങളുടെയും അവസരങ്ങളുടെയും കൂടുതൽ തുല്യമായ വിതരണം ലക്ഷ്യമിട്ടുള്ള വിവിധ നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സാമ്പത്തിക അസമത്വം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നു.

b) കുടുംബ വരുമാനത്തിലെ വ്യത്യാസം സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
1. അസമമായ ചെലവ് ശീലങ്ങൾ മൂലമാണ് വ്യത്യാസം ഉണ്ടാകുന്നത്.
2. തൊഴിൽ വരുമാനത്തിലെ വ്യത്യാസം മൂലമാണ് വ്യത്യാസം ഉണ്ടാകുന്നത്.
3. വരുമാന സ്രോതസ്സുകളിലെ വ്യത്യാസം മൂലമാണ് വ്യത്യാസം ഉണ്ടാകുന്നത്.
4. എല്ലാ കുടുംബങ്ങളും ഒരേ തുക സമ്പാദിക്കുന്നതിനാലാണ് വ്യത്യാസം ഉണ്ടാകുന്നത്.
i. 1 ഉം 2 ഉം ശരിയാണ്
ii. 2 ഉം 3 ഉം ശരിയാണ്
iii. 3 ഉം 4 ഉം ശരിയാഉണ്
iv. 1 ഉം 4 ഉം ശരിയാണ്
Answer:
ii. 2 ഉം 3 ഉം ശരിയാണ്

അല്ലെങ്കിൽ

B. വരുമാന സ്രോതസ്സിലെ വ്യത്യാസത്തെ ആശ്രയിച്ച് വരുമാനം വ്യത്യാസപ്പെടും.
a) വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കാം. അവ ഏതൊക്കെയാണ്?
Answer:
ഉയർന്ന വരുമാനമുളള കുടുംബങ്ങൾ
ഇടത്തരം വരുമാനമുളള കുടുംബങ്ങൾ
താഴ്ന്ന വരുമാനമുളള കുടുംബങ്ങൾ

b) സർക്കാർ നടപ്പിലാക്കുന്ന ഏതെങ്കിലും രണ്ട് ക്ഷേമ പെൻഷനുകൾ എഴുതുക.
Answer:
കാർഷിക തൊഴിലാളി പെൻഷൻ
വാർദ്ധക്യ പെൻഷൻ

Question 2.
നിയമങ്ങൾ സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടിയുള്ളതാണ്.
a) നിയമങ്ങൾ രൂപീകരിക്കുന്നതിനുള്ള രണ്ട് പ്രധാന രീതികൾ ഏതൊക്കെയാണ്?
Answer:
നിയമങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് രൂപപ്പെടുന്നത്.
സാമൂഹിക മാനദണ്ഡങ്ങളിലൂടെയോ ആചാരങ്ങളിലൂടെയോ രൂപപ്പെടുന്ന നിയമങ്ങൾ
വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെ രൂപപ്പെടുന്ന നിയമങ്ങൾ

b) കോടതികളുടെ ശ്രേണി പൂർത്തിയാക്കുക. ജില്ലാ കോടതികൾ
Class 5 Social Science Question Paper Set 5 Malayalam Medium 3
Answer:
Class 5 Social Science Question Paper Set 5 Malayalam Medium 2

Class 5 Social Science Question Paper Set 5 Malayalam Medium

Question 3.
a) ധ്രുവപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം വിശദീകരിക്കുക.
Answer:
തുകൽകൊണ്ട് നിർമ്മിച്ചതും വായു കടക്കാത്തതുമായ പാദരക്ഷകളും രോമ നിർമ്മിതമായ വസ്ത്രങ്ങളുമാണ് ഇവിടത്തെ ജനങ്ങൾ ധരിക്കുന്നത്. ഇവിടത്തെ തദ്ദേശീയരായ ഇന്യൂട്ട്, വളർത്തു നായകൾ വലിക്കുന്ന പരന്ന ഡ്ജുകളിൽ സഞ്ചരിക്കുന്നത് സാധാരണ കാഴ്ചയാണ്. ആറുമാസത്തോളം നീളുന്ന ശൈത്യകാലത്ത് ഇവർ വാസസ്ഥലമായ ഇഗ്ളുവിൽ നിന്ന് പുറത്തിറങ്ങാറില്ല. അതിശൈത്യത്തെ അതിജീവിക്കുന്ന പന്നൽ, പായൽ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യസസ്യവർഗങ്ങൾ. തിമിംഗലം, മത്സ്യങ്ങൾ, ഹിമമൂങ്ങ, സീൽ, ഹിമക്കരടി തുടങ്ങിയവയാണ് പ്രധാന ജന്തുവർഗങ്ങൾ. വേട്ടയാടലും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.

b) പാതിര സൂര്യന്റെ നാട്” എന്നറിയപ്പെടുന്ന രാജ്യം ഏതാണ്? എന്തുകൊണ്ട്
Answer:
പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമാണ് നോർവെ. യൂറോപ്പിന്റെ വടക്കുഭാഗത്താണ് നോർവെ സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ അധികകാലവും മഞ്ഞുമൂടിക്കിടക്കുന്ന നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളിൽ ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയുമാണ് അനുഭവപ്പെടുന്നത്.

Question 4.
ആളുകളെയോ സാധനങ്ങളെയോ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഗതാഗത സംവിധാനം സഹായിക്കുന്നു.
a) ഉൾനാടൻ ജലഗതാഗതവും സമുദ്ര ജലഗതാഗതവും തമ്മിലുള്ള വ്യത്യാസം എന്താണ്?
Answer:
റെയിൽവേയുടെ ആവിർഭാവത്തിന് മുമ്പ്, ഇന്ത്യയിലെ പ്രധാന ഗതാഗത മാർഗ്ഗം ഉൾനാടൻ ജലഗതാഗതമായിരുന്നു. ധാരാളം നദികളും കായലുകളും ഉള്ള പ്രദേശങ്ങളിൽ ഉൾനാടൻ ജലഗതാഗതം വികസിച്ചു. പിന്നീട്, ഇതിനായി കനാലുകൾ നിർമ്മിച്ചു. മുൻകാലങ്ങളിൽ, അന്താരാഷ്ട്ര യാത്രയും ചരക്ക് ഗതാഗതവും പ്രധാനമായും സമുദ്ര ഗതാഗതത്തെ ആശ്രയിച്ചിരുന്നു. കാറ്റിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന കപ്പലുകളുടെ കണ്ടുപിടുത്തം സമുദ്ര ഗതാഗതത്തെ മെച്ചപ്പെടുത്തി. അത് മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായി.

b) ജലഗതാഗതത്തിന്റെയും വ്യോമഗതാഗതത്തിന്റെയും ഗുണങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • വ്യോമഗതാഗതത്തിന്റെ മേന്മകൾ
  • ഏറ്റവും വേഗതയേറിയ ഗതാഗതമാർഗം
  • വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളെ ബന്ധിപ്പിക്കുകയും ഭൂമിയെ ഒരു
  • ആഗോളഗ്രാമമാക്കുകയും ചെയ്യുന്നു.
  • ദേശീയ പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്നു.

ജലഗതാഗതം

  • താരതമ്യേന ചെലവ് കുറവ്
  • മലിനീകരണം കുറവ്
  • വ്യാപാരത്തിന് ഉപയോഗപ്രദമാണ്.

അഞ്ചാമത്തെ ചോദ്യത്തിന് 5(A), 5(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 5(A), 5(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 5.
A. a) മലനാട്, ഇടനാട്, തീരപ്രദേശം എന്നിവിടങ്ങളിലെ പ്രധാന കാർഷിക വിളകൾ പട്ടികപ്പെടുത്തൂ.
Answer:

പ്രദേശങ്ങൾ പ്രധാനവിളകൾ
മലനാട് തേയില, കാപ്പി, ഏലം, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, റബ്ബർ
ഇടനാട് നെൽക്കൃഷി, വാഴ, പച്ചക്കറികൾ, മരച്ചീനി, ചേമ്പ്, ചേന, കശുമാവ്
തീരപ്രദേശം നെൽക്കൃഷി, തെങ്ങ്

b) ഒരു പ്രദേശത്ത് കാർഷികസമൃദ്ധി ഉണ്ടാകണമെങ്കിൽ ഏതെല്ലാം ഘടകങ്ങൾ ഒത്തുചേരണം. കണ്ടെത്തുക.
Answer:
വളക്കൂറുള്ള മണ്ണ്, മേന്മയുള്ള വിത്ത്, മനുഷ്യവിഭവശേഷി, അനുയോജ്യമായ കാലാവസ്ഥ, ജലസേചന സൗകര്യം, ആധുനിക സാങ്കേതികവിദ്യ.

അല്ലെങ്കിൽ

B. മനുഷ്യന്റെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത ഒരു പ്രകൃതിവിഭവമാണ് ജലം.
a) കേരളത്തിലെ ജലസ്രോതസ്സുകളെക്കുറിച്ച് വിശദീകരിക്കുക.
Answer:
ഭൂമിയിലെ പ്രധാന ജലസ്രോതസ്സുകൾ നദികൾ, നീരുറവകൾ, കുളങ്ങൾ, തടാകങ്ങൾ എന്നിവയാണ്. കിഴക്ക് സഹ്യപർവ്വതം മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ അസമമായ ഒരു തരംഗഭീരമായ ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. സഹ്യപർവ്വതനിരയിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ കായലുകളിലേക്കും കടലിലേക്കും ഒഴുകി കേരളത്തെ ജലസമൃദ്ധമാക്കുന്നു. ഇവ കൂടാതെ, നമ്മുടെ നാട്ടിൽ നിരവധി തടാകങ്ങളും കുളങ്ങളുമുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന 44 നദികൾ കേരളത്തിൽ ഉണ്ട്. ഇതിൽ 3 നദികൾ കിഴക്കോട്ടും 41 നദികൾ പടിഞ്ഞാറോട്ടും ഒഴുകുന്നു. കേരളം പൊതുവെ ജലസമൃദ്ധമാണെങ്കിലും, ഭൂമിശാസ്ത്രപരമായ ചരിവ് കാരണം, കേരളത്തിലെ നീരുറവകളിൽ നിന്നുള്ള വെള്ളം വളരെ വേഗത്തിൽ അറബിക്കടലിൽ എത്തുന്നു.

b) കേരളത്തിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന ഏതെങ്കിലും രണ്ട് പദ്ധതികൾ എഴുതുക?
Answer:

  • ഇനി ഞാൻ ഒഴുകട്ടെ ഹരിതകേരളം മിഷൻ
  • മാലിന്യമുക്തം നവകേരളം-തദ്ദേശ സ്വയംഭരണ വകുപ്പ്

Class 5 Social Science Question Paper Set 5 Malayalam Medium

Question 6.
സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്നത് ഒരു നിശ്ചിത പ്രായപരിധിയിലെത്തിയ എല്ലാവർക്കും യാതൊരു വിവേചനവുമില്ലാതെ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമാണ്.
a) വിട്ടുപോയവ പൂരിപ്പിക്കുക
Class 5 Social Science Question Paper Set 5 Malayalam Medium 4
Answer:
Class 5 Social Science Question Paper Set 5 Malayalam Medium 5

b) തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ എഴുതുക.
Answer:

  • തിരഞ്ഞെടുപ്പിന്റെ ധർമ്മങ്ങൾ
  • തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കൽ
  • തിരഞ്ഞെടുപ്പ് വിജ്ഞാപനം
  • നാമനിർദേശപത്രിക സമർപ്പിക്കൽ
  • പ്രതിക സൂക്ഷ്മപരിശോധന
  • നാമനിർദേശപത്രിക പിൻവലിക്കൽ
  • തിരഞ്ഞെടുപ്പ് പ്രചരണം
  • വോട്ടെടുപ്പ്
  • വോട്ടെണ്ണലും ഫലപ്രഖ്യാപനവും

Class 5 Social Science Question Paper Set 4 Malayalam Medium

After completing the syllabus, Class 5 Social Science Question Paper Kerala Syllabus Set 4 Malayalam Medium test students’ understanding.

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദേശങ്ങൾ

  • ആകെ സമയത്തിന്റെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ചോദ്യങ്ങളിലെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതണം.

ഒന്നാമത്തെ ചോദ്യത്തിന് 1(A), 1(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 1(A), 1(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 1.
(A) ഒരു സമൂഹത്തിലെ വിഭവങ്ങൾ, അവസരങ്ങൾ, പദവി എന്നിവയുടെ അസമമായ വിതരണത്തെയാണ് സാമൂഹിക അസമത്വം എന്ന് പറയുന്നത്.
a) സാമൂഹിക അസമത്വത്തിന്റെ കാരണങ്ങളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും വിശദീകരിക്കുക.
Answer:

സാമൂഹിക അസമത്വത്തിനുള്ള കാരണങ്ങൾ സ്വാധീനിക്കുന്ന ഘടകങ്ങൾ

 

സാമ്പത്തിക അസമത്വം
  • വരുമാനത്തിലെ വിത്യാസം
  • തൊഴിലില്ലായ്മ
  • വിഭവങ്ങളുടെ ലഭ്യതക്കുറവ്
  • കൂലി/ശമ്പളത്തിലെ വ്യത്യാസം
തൊഴിലില്ലായ്മ
  • ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം
  • പരിമിതമായ വിദ്യാഭ്യാസ അവസരങ്ങൾ
സാമൂഹിക ഘടനകൾക്കുള്ളിലെ അസമത്വം
  • ജാതി, മതം, വംശം, ലിംഗപദവി, ഭിന്നശേഷി എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം
  • സാമൂഹിക വഴക്കങ്ങൾ സൃഷ്ടിക്കുന്ന അസമത്വം
ഭൂമിശാസ്ത്രപരമായ അസമാനതകൾ
  • ഗ്രാമ-നഗര വ്യത്യാസം
  • വിഭവങ്ങളുടെ ലഭ്യതക്കുറവ്
ചരിത്രപരമായ ഘടകങ്ങൾ
  • കോളനിവൽക്കരണം
  • അടിമത്തം
  • അടിച്ചമർത്തലുകൾ

അല്ലെങ്കിൽ

(B) മിശ്രഭോജനത്തെ കുറിച്ച് ഒരു കുറുപ്പ് തയാറാക്കുക.
Answer:
ജീവൻ നിലനിർത്തുന്നതിന് അനിവാര്യമായ ആഹാരം കഴിക്കുന്ന കാര്യത്തിൽ നിലനിന്നിരുന്ന വിവേചനം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നിരവധി സമരങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ കേരളത്തിൽ നടക്കുന്നുണ്ടായിരുന്നു. അയ്യാ വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച സമത്വസമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ‘സമപന്തി ഭോജനം’ മുതൽ നിരവധി സമരങ്ങളാണ് ഇത്തരത്തിൽ നടന്നിട്ടുള്ളത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 1917 മെയ് 29ന് എറണാകുളം ജില്ലയിലെ ചെറായിയിൽ ‘സഹോദരൻ പത്രത്തിന്റെ പത്രാധിപരായ കെ.അയ്യപ്പൻ സംഘടിപ്പിച്ച മിശ്രഭോജനം. വിവേചനത്തിനെതിരായ സമരത്തിലെ ഒരു നിർണ്ണായക സംഭവമായിരുന്നു ഇത്.

Question 2.
a) ചേരുംപടി ചേർക്കുക

വാൽനക്ഷത്രങ്ങൾ ഗ്രഹം പോലുള്ള ചെറിയ പാറക്കഷണങ്ങൾ
ക്ഷുദ്രഗ്രഹങ്ങൾ പാറ, പൊടി, ഐസ് എന്നിവയാൽ നിർമ്മിതമായത്
കുള്ളൻ ഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പാറക്കഷണങ്ങൾ
ഉൽക്കകൾ സൗരയൂഥത്തിലെ ചെറുതും ഗോളാകൃതിയിലുള്ളതുമായ വസ്തുക്കൾ

Answer:

വാൽനക്ഷത്രങ്ങൾ പാറ, പൊടി, ഐസ് എന്നിവയാൽ നിർമ്മിതമായത്
ക്ഷുദ്രഗ്രഹങ്ങൾ ഗ്രഹം പോലുള്ള ചെറിയ പാറക്കഷണങ്ങൾ
കുള്ളൻഗ്രഹങ്ങൾ സൗരയൂഥത്തിലെ ചെറുതും ഗോളാകൃതിയിലുള്ളതുമായ വസ്തുക്കൾ
ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പാറക്കഷണങ്ങൾ

b) ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹത്തിന്റെ പേര് നൽകുക.
Answer:
ഭൂമി

c) ഏറ്റവും തണുപ്പുള്ള ഗ്രഹത്തിന്റെ പേര് നൽകുക.
Answer:
യുറാനസ്

d) രണ്ടാമത്തെ വലിയ ഗ്രഹത്തിന്റെ പേര് നൽകുക.
Answer:
ശനി

Class 5 Social Science Question Paper Set 4 Malayalam Medium

Question 3.
a) സൂചിപ്പിച്ചിരിക്കുന്ന ഓരോ തൊഴിലും കേരളത്തിലെ ഏതേതു ഭൂപ്രകൃതിവിഭാഗങ്ങളിലാണ് മുഖ്യമായും കാണാൻ കഴിയുകയെന്ന് പട്ടികപ്പെടുത്തുക.
Class 5 Social Science Question Paper Set 4 Malayalam Medium 1
Answer:

ഭൂപ്രകൃതി വിഭാഗം തൊഴിൽ
മലനാട് റബ്ബർ കൃഷി, തേയില കൃഷി
ഇടനാട് നെൽകൃഷി, കളിമൺ പാത്ര നിർമ്മാണം
തീരപ്രദേശം മത്സ്യകൃഷി, തൊണ്ടുതല്ലലൽ

b) പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഏതെങ്കിലും രണ്ട് സർക്കാർ വകുപ്പുകളും സംവിധാനങ്ങളും എഴുതുക.
Answer:
കേരള റവന്യൂ ദുരന്ത നിവാരണ വകുപ്പ്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Question 4.
a) റോഡ് ഗതാഗതത്തിന്റെ ഗുണങ്ങൾ എഴുതുക.
Answer:
ചെലവ് കുറഞ്ഞത്
ചെറിയ യാത്രകൾക്ക് അനുയോജ്യം

b) ആധുനിക റോഡ് നിർമ്മാണത്തിന് തുടക്കമിട്ടത് ആരാണ്?
Answer:
1820ൽ സ്കോട്ടിഷ് എഞ്ചിനീയർ ജെ. എൽ. മക്ആദം ആധുനിക റോഡ് നിർമ്മാണത്തിന് തുടക്കമിട്ടു.

c) ആദ്യത്തെ ലോക്കോമോട്ടീവ് ട്രെയിൻ എഞ്ചിൻ നിർമ്മിച്ചത് ആരാണ്, അത് പ്രവർത്തിപ്പിക്കാൻ ആദ്യം ഉപയോഗിച്ച ഇന്ധനം ഏതാണ്?
Answer:
ജോർജ്ജ് സ്റ്റീഫൻസൺ 1825-ൽ ബ്രിട്ടനിൽ കൽക്കരി ഇന്ധനമായി ഉപയോഗിച്ച് ആദ്യത്തെ ലോക്കോമോട്ടീവ് ട്രെയിൻ എഞ്ചിൻ നിർമ്മിച്ചു.

അഞ്ചാമത്തെ ചോദ്യത്തിന് 5(A), 5(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 5(A), 5(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 5.
(A) a) തന്നിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രസ്ഥാനം തിരിച്ചറിയുക.
Class 5 Social Science Question Paper Set 4 Malayalam Medium 2
Answer:
ഖാദി പ്രസ്ഥാനം

b) സ്വദേശി പ്രസ്ഥാനവും’, ‘ഖാദി പ്രസ്ഥാനവും’ തമ്മിൽ വേർതിരിക്കുക.
Answer:
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1905 ഓഗസ്റ്റ് 7 ന് സ്വദേശി പ്രസ്ഥാനം ആരംഭിച്ചു. ബ്രിട്ടീഷ് നിർമ്മിത വസ്തുക്കൾ ബഹിഷ്കരിക്കുകയും ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉൽപ്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

1918 ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഖാദി പ്രസ്ഥാനം ആരംഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഖാദിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഖാദി പ്രസ്ഥാനം ശക്തി പ്രാപിച്ചതോടെ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ‘ചർക്കയുടെ ശബ്ദം ഉയർന്നു. തുടർന്ന്, ഖാദി വസ്ത്രങ്ങൾ ഇന്ത്യയിലുടനീളം വ്യാപിച്ചു.

(B) a) ചിത്രം പൂർത്തിയാക്കുക.
Class 5 Social Science Question Paper Set 4 Malayalam Medium 3
Answer:
Class 5 Social Science Question Paper Set 4 Malayalam Medium 4

b) ഒരു പ്രകൃതിദത്ത ചായത്തിന്റെ പേര് എഴുതുക.
Answer:
തീലം

Class 5 Social Science Question Paper Set 4 Malayalam Medium

Question 6.
ഭൂപടത്തിന്റെ സവിശേഷതകൾ തിരിച്ചറിയാൻ സൂചിക സഹായിക്കുന്നു.
a) പട്ടിക പൂരിപ്പിക്കുക.
Class 5 Social Science Question Paper Set 4 Malayalam Medium 5
Answer:
a) തുറമുഖം
b) ………………
c) ജില്ലാ ആസ്ഥാനം
d) Class 5 Social Science Question Paper Set 4 Malayalam Medium 6

b) കാർട്ടോഗ്രഫി എന്നാൽ എന്താണ്?
Answer:
ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖയാണ് ഭൂപടശാസ്ത്രം അഥവാ കാർട്ടോഗ്രഫി. ഭൂപടങ്ങൾ തയ്യാറാക്കുന്ന ആളെ കാർട്ടോഗ്രഫർ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്രസർക്കാർ ഏജൻസിയാണ് സർവേ ഓഫ് ഇന്ത്യ. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ആണ് ഇതിന്റെ ആസ്ഥാനം.

Class 5 Social Science Question Paper Set 3 Malayalam Medium

After completing the syllabus, Class 5 Social Science Question Paper Kerala Syllabus Set 3 Malayalam Medium test students’ understanding.

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദേശങ്ങൾ

  • ആകെ സമയത്തിന്റെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ചോദ്യങ്ങളിലെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതണം.

ഒന്നാമത്തെ ചോദ്യത്തിന് 1(A), 1(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 1(A), 1(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 1.
(A) ധ്രുവപ്രദേശങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഭൂമിശാസ്ത്ര സവിശേഷതകളുള്ള ഭൂപ്രദേശങ്ങളാണ് ഉഷ്ണമേഖലാ മരുഭൂമികൾ.
a) മരുഭൂമിയുടെ സവിശേഷതകൾ എഴുതി ചാർട്ട് പൂർത്തിയാക്കുക.
Class 5 Social Science Question Paper Set 3 Malayalam Medium 1
Answer:
Class 5 Social Science Question Paper Set 3 Malayalam Medium 2

b) കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മനുഷ്യ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
Answer:

  • വാഹനങ്ങളിൽ നിന്നുള്ള വിഷവാതകങ്ങളുടെ പുറന്തള്ളൽ
  • വനനശീകരണം
  • പ്ലാസ്റ്റിക്കുകളുടെ അമിത ഉപയോഗം
  • കൃഷിയിടങ്ങളിൽ രാസവളങ്ങളുടെ പ്രയോഗം

അല്ലെങ്കിൽ

B. ഇന്ന് ലോകവും വരും തലമുറകളും നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ പ്രശ്നങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം.
a) കാലാവസ്ഥാ വ്യതിയാനത്തിന്റെ ചില പാർശ്വഫലങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • ആഗോള താപനിലയിലെ വർദ്ധനവ്
  • സമുദ്രനിരപ്പ് ഉയരുന്നതും സുനാമി ദുരന്തവും
  • സീസണൽ അല്ലാത്ത മഴയും, മഴയിലെ ഏറ്റക്കുറച്ചിലുകളും
  • വരൾച്ച
  • ധ്രുവീയ മഞ്ഞു ഉരുകൽ

b) ഹരിത കേരളം മിഷന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ ഏതൊക്കെയാണ്?
Answer:
ഹരിതകേരളം മിഷൻ മണ്ണ്, ജല സംരക്ഷണം, ശുചിത്വം, മാലിന്യ സംസ്കരണം, ജൈവകൃഷി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Class 5 Social Science Question Paper Set 3 Malayalam Medium

Question 2.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്കായി നിരവധി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
a) വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ എന്തൊക്കെയാണ്?
Answer:

  • പ്രീമെട്രിക് സ്കോളർഷിപ്പ്
  • പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
  • മെറിറ്റ് സ്കോളർഷിപ്പ്
  • ടി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്

b) സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിക്കുക.

  • ജനനി ജന്മരക്ഷ
  • പ്രതിഭ തീരം
  • ഗോത്രബന്ധ

Answer:
ജനനി ജന്മരക്ഷ: ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരം നൽകുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതി.
പ്രതിഭതീരം: തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതി.

ഗോതബന്ധു: ആദിവാസി വിദ്യാർത്ഥികളുടെ ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി പ്രാഥമിക വിദ്യാലയങ്ങളിൽ ആദിവാസി ഭാഷയിലും മലയാളത്തിലും മതിയായ അറിവുള്ള യോഗ്യരായ വ്യക്തികളെ അധ്യാപകരായി നിയമിക്കുന്നതിനുള്ള കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതി.

Question 3.
കേരളം ആവശ്യത്തിന് മഴ ലഭിക്കുന്ന ഒരു നാടാണ്.
a) കേരളത്തിലെ പ്രധാന മൺസൂൺ കാലങ്ങൾ ഏതൊക്കെയാണ്?
Answer:
കേരളത്തിൽ രണ്ട് പ്രധാന മഴക്കാലങ്ങളുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ അല്ലെങ്കിൽ കാലവർഷം
വടക്കുകിഴക്കൻ മൺസൂൺ അല്ലെങ്കിൽ തുലാവർഷം.

b) മണ്ണ് സംരക്ഷിക്കാനുള്ള വഴികൾ എന്തൊക്കെയാണ്?
Answer:
മണ്ണുസംരക്ഷണത്തിന് ഉപയോഗിക്കുന്ന മാർഗങ്ങളാണ് കണ്ടൽക്കാടുകൾ, കയർ ഭൂവസ്ത്രം, തട്ടുകൃഷി, പുലിമുട്ട് നിർമ്മാണം, വനവൽക്കരണം.

Question 4.
പുരാതന കാലത്തെ ഗുഹാഭിത്തികളിലെ ചിത്രങ്ങൾ ആ കാലഘട്ടത്തിലെ ആശയവിനിമയത്തിന്റെ ഉദാഹരണങ്ങളാണ്.
a) പട്ടിക പൂരിപ്പിക്കുക.

എഴുതാനുപയോഗിച്ചിരുന്ന പ്രതലം ഉപകരണം
ശില ….(i)….
…(ii)… ലോഹ എഴുത്താണി
താളിയോല …..(iii)…

Answer:
i. കൂർത്ത കല്ല്
ii. ചെമ്പ് തകിട്
iii. എഴുത്താണി നാരായം

b) ഇന്റർനെറ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ട് നൂതന ആശയവിനിമയ സംവിധാനങ്ങൾ എഴുതുക?
Answer:
വീഡിയോ കോൺഫറൻസിംഗ്
ഇകൊമേഴ്സ്

c) എഴുത്തിന്റെ വികാസത്തെക്കുറിച്ച് താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ കണ്ട ത്തുക.
1. എഴുത്ത് ആദ്യമായി വികസിപ്പിച്ചെടുത്തത് സുമേറിയക്കാരാണ്.
2. എഴുത്ത് ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ് വികസിപ്പിച്ചെടുത്തു.
3. ചൈനക്കാരാണ് ആദ്യമായി എഴുത്ത് വികസിപ്പിച്ചെടുത്തത്.
4. എഴുത്ത് 500 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് വികസിപ്പിച്ചെടുത്തത്.
i. 1 ഉം 2 ഉം ശരിയാണ്
ii. 2 ഉം 3 ഉം ശരിയാണ്
iii. 1 ഉം 3 ഉം ശരിയാണ്
iv. 3 ഉം 4 ഉം ശരിയാണ്
Answer:
i) 1 ഉം 2 ഉം ശരിയാണ്

അഞ്ചാമത്തെ ചോദ്യത്തിന് 5(A), 5(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 5(A), 5(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 5.
(A) a) കേരള നിയമസഭയിലേക്കുള്ള പതിനഞ്ചാമത് തിരഞ്ഞെടുപ്പ് 2021 ഏപ്രിൽ 6 ന് നടന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പാലിക്കേണ്ട ഘട്ടങ്ങൾ താഴെ കൊടുക്കുന്നു. അവ ശരിയായ ക്രമത്തിൽ എഴുതുക.

  • തിരഞ്ഞെടുപ്പ് വിജ്ഞാപനം
  • തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കൽ
  • വോട്ടെണ്ണലും ഫലപ്രഖ്യാപനവും
  • വോട്ടെടുപ്പ്
  • തിരഞ്ഞെടുപ്പ് പ്രചരണം
  • നാമനിർദേശപത്രിക പിൻവലിക്കൽ
  • നാമനിർദേശപത്രിക സമർപ്പിക്കൽ പ്രതിക സൂക്ഷ്മപരിശോധന

Answer:

  • തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കൽ
  • നാമനിർദേശപത്രിക സമർപ്പിക്കൽ പ്രതിക സൂക്ഷ്മപരിശോധന
  • നാമനിർദേശപത്രിക പിൻവലിക്കൽ
  • തിരഞ്ഞെടുപ്പ് വിജ്ഞാപനം
  • തിരഞ്ഞെടുപ്പ് പ്രചരണം
  • വോട്ടെടുപ്പ്
  • വോട്ടെണ്ണലും ഫലപ്രഖ്യാപനവും

b) വോട്ടർ എന്നാൽ ആരാണ്?
Answer:
18 വയസ്സ് തികയുന്ന ഏതൊരു പൗരനും തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ അവകാശമുണ്ട്, അത്തരം വ്യക്തികളെ വോട്ടർമാർ എന്ന് വിളിക്കുന്നു.

അല്ലെങ്കിൽ

B. ജനങ്ങൾ സ്വയം അല്ലെങ്കിൽ അവർ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്ന സംവിധാനത്തെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്.
a) ജനാധിപത്യത്തിന്റെ സവിശേഷതകൾ എഴുതുക.
Answer:

  • പരമോന്നത അധികാരം ജനങ്ങൾക്കുള്ളതാണ്
  • സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ
  • നിയമവാഴ്ച നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കുന്നു
  • സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ജുഡീഷ്യറി

b) നേരിട്ടുള്ള ജനാധിപത്യം പരോക്ഷ ജനാധിപത്യത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
നേരിട്ടുള്ള ജനാധിപത്യം അല്ലെങ്കിൽ പങ്കാളിത്ത ജനാധിപത്യം എന്നത് ജനങ്ങൾ ഭരണപരമായ കാര്യങ്ങളിൽ നേരിട്ട് പങ്കെടുക്കുന്ന ഒരു തരം ഗവൺമെന്റാണ്, അതേസമയം പരോക്ഷ ജനാധിപത്യത്തിൽ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് അവർക്കു വേണ്ടി തീരുമാനങ്ങൾ എടുക്കുന്നത്.

c) നിയമസഭ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ്?
Answer:
ഏപ്രിൽ 27

Class 5 Social Science Question Paper Set 3 Malayalam Medium

Question 6.
a) ഭൂഗോളവും ഭൂപടവും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
ഭൂമിയുടെ ഒരു ഗോളാകൃതിയിലുള്ള മാതൃകയാണ് ഒരു ഭൂഗോളമെന്ന് പറയാം.
ഒരു സ്ഥലത്തിന്റെ തിരഞ്ഞെടുത്ത സവിശേഷതകളുടെ പ്രതീകാത്മക പ്രതിനിധാനമാണ് ഒരു ഭൂപടം, സാധാരണയായി ഒരു പരന്ന പ്രതലത്തിൽ വരയ്ക്കും.

b) ഒരു ഭൂപടത്തിന്റെ അവശ്യ ഘടകങ്ങൾ എന്തൊക്കെയാണ്?
Answer:

  • പേര്
  • ദിശ
  • സൂചിക

Class 5 Social Science Question Paper Set 2 Malayalam Medium

After completing the syllabus, Class 5 Social Science Question Paper Kerala Syllabus Set 2 Malayalam Medium test students’ understanding.

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദേശങ്ങൾ

  • ആകെ സമയത്തിന്റെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ചോദ്യങ്ങളിലെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതണം.

Question 1.
(A) a) നിലവിലുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
നൽകിയിരിക്കുന്ന ലക്ഷ്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് പദ്ധതികൾ കണ്ടെത്തുക.

ഇനി ഞാൻ ഒഴുകട്ടെ കേരളത്തിലെ നദികളും ജലവിതരണവും സംരക്ഷിക്കുന്നതിനുള്ള സംരംഭം-ജലസ്രോതസ്സുകളുടെ പുനർജീവനം, നദീതട ശുചീകരണം, മഴവെള്ള സംഭരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്രമായ പദ്ധതിയാണ് ഇത്.
(i) മാലിന്യമുക്തം നവകേരളം പരിസ്ഥിതിയും പദ്ധതി,

സംരക്ഷിക്കാനുള്ള മാലിന്യനിർമാർജ്ജനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നവകേരളം ശുചിത്വവും സൃഷ്ടിക്കുന്നു, ജലസ്രോതസ്സുകളുടെ മലിനീകരണം തടയുകയും വരൾച്ച ഒഴിവാക്കുകയും ചെയ്യുന്നു.

(ii) കേരളത്തിലെ ജലസ്രോതസ്സുകളിലെ ജലനിലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പുഴകളും തടങ്ങളും ശുദ്ധീകരിച്ചും

പുനർജ്ജീവിപ്പിച്ചും തീരദേശങ്ങളിൽ ശുചിത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം.

(iii) തീരദേശങ്ങളിൽ ശുചിത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം.ഗ്രാമീണ പ്രദേശങ്ങളിൽ എല്ലാ വീടുകൾക്കും 2024ഓടെ പൈപ്പ് വഴി ശുദ്ധജലം എത്തിക്കുക. ജലസ്രോതസ്സുകളുടെ സംരക്ഷണം, ശുദ്ധജല വിതരണം, മഴവെള്ള സംഭരണം എന്നിവയും ഇതിന്റെ ഭാഗമാണ്.

Answer:
i. മാലിന്യമുക്തം നവകേരളം
ii. തെളിനീരൊഴുകും നവകേരളം
iii. ജലജീവൻ മിഷൻ

b) ജലാശയങ്ങൾ മലിനമാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
Answer:
വ്യവസായങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ
പ്ലാസ്റ്റിക് മാലിന്യങ്ങൾ
പെട്രോളിയം (എണ്ണ) മലിനീകരണം

അല്ലെങ്കിൽ

(B) പ്രകൃതി ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് സർക്കാരിന്റെ വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, യുവാക്കൾ, വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ ഒരുമിച്ച് പ്രവർത്തിച്ചു.
a) ദുരന്തങ്ങൾ തടയുന്നതിനും ലഘൂകരിക്കുന്നതിനും എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്താൻ കഴിയും?
Answer:

മുന്നൊരുക്കങ്ങൾ
ദുരന്തപൂർവ നിവാരണ പ്രവർത്തനം ദുരന്തസമയത്തെ രക്ഷാപ്രവർത്തനം ദുരന്താനന്തര പ്രവർത്തനം
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചില ദുരന്തങ്ങൾ മുൻകൂട്ടി അറിയുക. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സംവിധാനം ഒരുക്കുക. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുക.
ദുരന്ത സാധ്യതാ മേഖലകളിൽ മുന്നറിയിപ്പുകൾ നൽകി ബോധവത്കരണത്തിനും ജനങ്ങലെ മാറ്റിപ്പാർപ്പിക്കു ന്നതിനുമുള്ള നടപടികൾ സ്വീകരിക്കുക. ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ച് ഭക്ഷണം, വസ്ത്രം താമസ സൗകര്യം, ചികിത്സ എന്നിവ ലഭ്യമാക്കുന്നതിനുള്ള ആസൂത്രണം നടത്തുക. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്ത സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

b) പ്രകൃതി ദുരന്തങ്ങൾ നിർവചിക്കുക.
Answer:
ജീവൻ, സ്വത്ത്, പരിസ്ഥിതി എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന പ്രകൃതി പ്രതിഭാസങ്ങളാണ് പ്രകൃതി ദുരന്തങ്ങൾ.

Class 5 Social Science Question Paper Set 2 Malayalam Medium

Question 2.
കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും പല തരത്തിൽ ബാധിക്കുന്നു. ഇത് പല ജീവിവർഗങ്ങളുടെയും വംശനാശത്തിനും കാരണമാകുന്നു.
a) കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് നിങ്ങൾക്ക് എന്ത് പാരിസ്ഥിതിക നടപടികൾ സ്വീകരിക്കാൻ കഴിയും?
Answer:

  • വായു മലിനീകരണം കുറയ്ക്കുക
  • വനനശീകരണം തടയുക
  • പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക
  • ജൈവ വളങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക

b) വിട്ടുപോയ ഭാഗങ്ങൾ പൂർത്തിയാക്കുക.
ഭൂമിയുടെ ഉപഗ്രഹം – (i) _____________
സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി – (ii) _____________
സൗരയൂഥത്തിന്റെ കേന്ദ്രം – (iii) _____________
Answer:
i) ചന്ദ്രൻ
ii) ക്ഷീരപഥം
iii) സൂര്യൻ

Question 3.
പുരാതന സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാ നിയമങ്ങളും വഴക്കങ്ങളിൽ നിന്നോ ആചാരങ്ങളിൽ നിന്നോ രൂപപ്പെട്ടതാണ്.
a) സാമൂഹിക വഴക്കങ്ങൾ നിർവചിക്കുക.
Answer:
ഒരു പ്രത്യേക സാമൂഹിക സംഘടനയിലോ സംസ്കാരത്തിലോ സ്വീകാര്യമായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങളുടെയും മനോഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും അലിഖിത നിയമങ്ങളാണ് സാമൂഹിക വഴക്കങ്ങൾ.

b) കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏതെങ്കിലും മൂന്ന് നിയമങ്ങൾ എഴുതുക.
Answer:
ബാലവേല നിരോധന നിയമം, 1986
വിദ്യാഭ്യാസ അവകാശ നിയമം, 2009
ബാലനീതി നിയമം, 2015

c) 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന താഴെപ്പറയു ന്നവയിൽ നിന്ന് കണ്ടെത്തുക.
1. വിവര സാങ്കേതിക വിദ്യ ഉൾപ്പെടുന്ന ഇടപാടുകൾക്ക് നിയമപരമായ അംഗീകാരവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഇത് നടപ്പിലാക്കിയത്.
2. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇത് കർശനമായ ശിക്ഷ നൽകുന്നു.
3. ഇത് പ്രധാനമായും ഗതാഗത, ആശയവിനിമയ നിയമങ്ങളെക്കുറിച്ചാണ് കൈകാര്യം ചെയ്യുന്നത്.
4. ഇത് പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നു.
i. 1 ഉം 2 ഉം ശരിയാണ്
ii. 2 ഉം 3 ഉം ശരിയാണ്
iii. 3 ഉം 4 ഉം ശരിയാണ്
iv. 1 ഉം 3 ഉം ശരിയാണ്
Answer:
i) 1 ഉം 2 ഉം ശരിയാണ്.

Question 4.
ആദിമ മനുഷ്യന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വസ്തു കല്ലായിരുന്നു.
a) ആദിമ മനുഷ്യൻ പരുക്കൻ കല്ല് എന്തിനു വേണ്ടി ഉപയോഗിച്ചു
Answer:

  • പൊടിക്കുന്ന ജോലികൾക്ക് ഉപയോഗിക്കുന്നു
  • തീ കത്തിക്കാൻ ഉപയോഗിക്കുന്നു
  • കായ്കളും വിത്തുകളും പൊട്ടിക്കാൻ ഉപയോഗിക്കുന്നു

b) തീയുടെ ഉപയോഗം എഴുതുക.
Answer:

  • ഭക്ഷണം പാകം ചെയ്യുന്നതിന്
  • മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്

അഞ്ചാമത്തെ ചോദ്യത്തിന് 5(A), 5(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 5(A), 5(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 5.
(A) വ്യക്തികളുടെ പ്രധാന വരുമാന മാർഗ്ഗം തൊഴിലാണ്.
a) വിട്ടുപോയി പൂരിപ്പിക്കുക.

സ്വയം തൊഴിൽ പദ്ധതികൾ നവജീവൻ പദ്ധതി
ഗുണഭോക്താക്കൾ ….(i)……
…..(ii)……. വൈകല്യമുള്ളവർ
ശരണ്യ ………(iii)……………
…..(iv)… കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കും ആശ്രിതർക്കും സാമ്പത്തിക സഹായം നൽകുന്നു.

Answer:
(i) മുതിർന്ന പൗരന്മാർ
(ii) കൈവല്യ
(iii) സ്ത്രീകൾ
(iv) ജീവനം

b) താഴെ പറയുന്നവയിൽ കാർഷികേതര തൊഴിലിന് ഉദാഹരണമല്ലാത്തത് ഏതാണ്?
a) വസ്ത്ര നിർമ്മാണം
b) നിർമ്മാണം
c) മൃഗസംരക്ഷണം
d) ബാങ്കിംഗ്
Answer:
c) മൃഗസംരക്ഷണം

അല്ലെങ്കിൽ

(B) ഒരു വ്യക്തിക്ക് പല സ്രോതസ്സുകളിൽ നിന്നും വരുമാനം നേടാം.
a) ഏതെങ്കിലും മൂന്ന് വരുമാന സ്രോതസ്സുകൾ എഴുതുക.
Answer:
ബാങ്ക് നിക്ഷേപം
ബിസിനസ്സ്
ആസ്തികൾ

b) വ്യക്തിഗത വരുമാനവും കുടുംബ വരുമാനവും തമ്മിൽ വേർതിരിക്കുക.
Answer:
ഒരു പ്രത്യേക കാലയളവിൽ വിവിധ വരുമാന സ്രോതസ്സുകളിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്ന ആകെ വരുമാനമാണ് വ്യക്തിഗത വരുമാനം.
ഒരു നിശ്ചിത കാലയളവിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കുന്ന വരുമാനമാണ് കുടുംബ വരുമാനം.

Class 5 Social Science Question Paper Set 2 Malayalam Medium

Question 6.
a) തന്നിരിക്കുന്ന വസ്തുക്കളെ പ്രകൃതിദത്ത നാരുകൾ എന്നും കൃത്രിമ നാരുകൾ എന്നും തരംതിരിക്കുക.
പരുത്തി, പോളിസ്റ്റർ, ചണം, നൈലോൺ, റയോൺ, പട്ട്
Answer:

പ്രകൃതിദത്ത നാരുകൾ കൃത്രിമ നാരുകൾ
പരുത്തി പോളിസ്റ്റർ
ചണം നൈലോൺ
പട്ട് റയോൺ,

b) പ്രകൃതിദത്ത നാരുകളും കൃത്യമ നാരുകളും തമ്മിലുള്ള വ്യത്യാസമെന്താണ്
Answer:
Class 5 Social Science Question Paper Set 2 Malayalam Medium 1

Class 5 Social Science Question Paper Set 1 Malayalam Medium

After completing the syllabus, Class 5 Social Science Question Paper Kerala Syllabus Set 1 Malayalam Medium test students’ understanding.

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദേശങ്ങൾ

  • ആകെ സമയത്തിന്റെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ചോദ്യങ്ങളിലെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതണം.

ഒന്നാമത്തെ ചോദ്യത്തിന് 1(A), 1(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 1(A), 1(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 1.
(A) സ്വയം ഭ്രമണം ചെയ്യുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ.
a) ഗ്രഹങ്ങളെ അവയുടെ സ്വഭാവസവിശേഷതകളുമായി പൊരുത്തപ്പെടുത്തുക.

ഗ്രഹങ്ങൾ സവിശേഷത
ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം
ബുധൻ ജീവൻ നിലനിൽക്കുന്ന ഒരേ ഒരു ഗ്രഹം
നെപ്ട്യൂൺ ഏറ്റവും തണുപ്പുളള ഗ്രഹം
യുറാനസ് സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം

Answer:

ഗ്രഹങ്ങൾ സവിശേഷതകൾ
ബുധൻ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം
ഭൂമി ജീവൻ നിലനിൽക്കുന്ന ഒരേ ഗ്രഹം
യുറാനസ് ഏറ്റവും തണുപ്പുള്ള ഗ്രഹം
നെപ്ട്യൂൺ സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം

b) വലുപ്പത്തിൽ രണ്ടാം സ്ഥാനമുളള ഗ്രഹം?
Answer:
ശനി

അല്ലെങ്കിൽ

B. കുട്ടികളുടെ സുരക്ഷയ്ക്കായി നമ്മുടെ ഭരണഘടന അവർക്ക് ചില അവകാശങ്ങൾ ഉറപ്പുനൽകുന്നു.
a) പോക്സോ ആക്ട് 2012 വിശദീകരിക്കുക.
Answer:
ലിംഗപദവി വ്യത്യാസം ഇല്ലാതെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി നിലവിൽ വന്ന നിയമമാണ് പോക്സോ ആക്ട് (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം) 2012. അന്താരാഷ്ട്രതലത്തിൽ 1989ൽ നിലവിൽ വന്ന കുട്ടികളുടെ അവകാശ ഉടമ്പടിയെ അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യാഗവൺമെന്റ് ഈ നിയമം നടപ്പിലാക്കിയിട്ടുള്ളത്.

b) താഴെ കൊടുത്തിരിക്കുന്നവ പൊരുത്തപ്പെടുത്തുക

ബാലവേല നിരോധന നിയമം 2015
വിദ്യാഭ്യാസ അവകാശ നിയമം 2012
ബാലനീതി നിയമം 1986
പോക്സോ ആക്ട് 2009

Answer:

ബാലവേല നിരോധന നിയമം 1986
വിദ്യാഭ്യാസ അവകാശ നിയമം 2009
ബാലനീതി നിയമം 2015
പോക്സോ ആക്ട് 2012

Class 5 Social Science Question Paper Set 1 Malayalam Medium

Question 2.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സാമൂഹിക അസമത്വം കുറയ്ക്കുന്നതിനുമായി കേന്ദ്രസംസ്ഥാന സർക്കാ രുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരവധി പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

ഗുണഭോക്താകൾ പദ്ധതികൾ സവിശേഷതകൾ
ഗ്രാമപ്രദേശങ്ങളിൽ 18 വയസ്സ് പൂർത്തിയായവർക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതി (i)
(ii) ലൈഫ് മിഷൻ വീട് നൽകുക
പട്ടികജാതി വിഭാഗത്തിലെ കുട്ടികൾ (iii) പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് ഇത് മികച്ച പഠന വിഭവങ്ങൾ നൽകുന്നു.
(iv) തീരമൈത്രി മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം.
21 നും 55 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിയുള്ള വ്യക്തികൾ കൈവല്യ (v)

Answer:
i. ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 100 തൊഴിൽ ദിനങ്ങൾ നൽകുന്നു.
ii. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ, ഭവനരഹിതർ, ദരിദ്ര ഭവനങ്ങളിൽ താമസിക്കുന്നവർ.
iii. വിദ്യാവാഹിനി
iv. മത്സ്യത്തൊഴിലാളി സ്ത്രീകൾ
v. അവസര സമത്വം

Question 3.
സമൂഹത്തിലെ ഓരോ വ്യക്തിക്കും മെച്ചപ്പെട്ട ജീവിതവും സംരക്ഷണവും ഉറപ്പാക്കാൻ നിയമങ്ങൾ അത്യാവശ്യമാണ്.
a) നിയമം എന്നാൽ എന്താണ്?
Answer:
സമൂഹത്തിന്റെ നിലനില്പിനും സുഗമമായ പ്രവർത്തനങ്ങൾക്കും വേണ്ടി ഏർപ്പെടുത്തുന്ന അംഗീകരി ക്കപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളുമാണ് നിയമം.

b) നിയമത്തിന്റെ ഏതെങ്കിലും 4 പ്രധാന സ്രോതസ്സുകൾ എഴുതുക.
Answer:
പൊതു ജനാഭിപ്രായം, നിയമനിർമ്മാണസഭ, കോടതി, സാമൂഹിക വഴക്കങ്ങൾ

Question 4.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ കുന്നുകൾ, കടൽത്തീരങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾപ്പെടുന്നു.
a) കേരളത്തിന്റെ മൂന്ന് ഭൂപ്രകൃതി വിഭാഗങ്ങൾ വിശദീകരിക്കുക.
Answer:
മലനാട്: സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗമാണിത്. ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ പ്രദേശമാണ് മലനാട്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് ഈ ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്.

ഇടനാട്: മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഭൂപ്രകൃതിവിഭാഗമാണ് ഇടനാട്. സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെയാണ് ഈ പ്രദേശത്തിന്റെ ഉയരം. ചെറുകുന്നുകളും താഴ്വരകളും നദീതടങ്ങളുമൊക്കെയാണ് ഇടനാടിന്റെ സവിശേഷതകൾ.
തീരപ്രദേശം: തീരപ്രദേശം ലക്ഷദ്വീപ്കടലിനോട് ചേർന്നുകാണുന്ന ഭൂപ്രകൃതി വിഭാഗമാണിത്. കടൽത്തീരത്തോട് അടുത്തുസ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെയാണ് ഉയരം.

b) കേരളത്തിലെ മഴക്കാലം വിശദീകരിക്കുക.
Answer:
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഗതിമാറി വീശുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ. ജൂൺസെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും മാതൃകാ ചോദ്യപേപ്പർ 5 കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ. കടലിൽ നിന്നും വീശുന്നതിനാൽ ഇവ ഈർപ്പവാഹിനികളാണ്. കരയിലേക്ക് പ്രവേശിക്കുന്ന ഈ കാറ്റുകളെ പശ്ചിമഘട്ടമലനിരകൾ തടഞ്ഞ് നിർത്തുന്നു. ഇതിന്റെ ഫലമായി കേരളം ഉൾപ്പെടുന്ന പടിഞ്ഞാറൻ തീരങ്ങളിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നു. ഇതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. കേരളത്തിൽ ഈ മഴക്കാലം “കാലവർഷം’ എന്നറിയപ്പെടുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ മൺസൂൺ കാറ്റുകൾ നേർവിപരീതദിശയിൽ വടക്കുകിഴക്കു നിന്നും വീശുന്നു. ഈ കാറ്റുകൾ വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ എന്നറിയപ്പെടുന്നു. ഈ കാറ്റുകളുടെ ഒരു ഭാഗം ബംഗാൾ ഉൾക്കടലിന് മുകളിലൂടെ കടന്നുപോകുന്നതിനാൽ ഈർപ്പപൂരിതമാവുകയും ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഈ മഴക്കാലം കേരളത്തിൽ തുലാവർഷം എന്നറിയപ്പെടുന്നു.

Class 5 Social Science Question Paper Set 1 Malayalam Medium

അഞ്ചാമത്തെ ചോദ്യത്തിന് 5(A), 5(B) എന്നീ ഭാഗങ്ങൾ ഉണ്ട്. 5(A), 5(B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും എഴുതിയാൽ മതിയാകും.

Question 5.
A. ആശയവിനിമയം എന്നത് ഒരു സ്ഥലത്തു നിന്നോ വ്യക്തിയിൽ നിന്നോ മറ്റൊരു സ്ഥലത്തേക്ക് വ്യക്തിയിലേക്ക് വിവരങ്ങൾ കൈമാറുന്നതിനെയാണ്.
a) വ്യക്തിഗത ആശയവിനിമയവും, ബഹുജന ആശയവിനിമയവും ഉദാഹണസഹിതം വേർതിരിക്കുക.
Answer:

വ്യക്തിഗത ആശയവിനിമയം ബഹുജന ആശയവിനിയമം
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സന്ദേശങ്ങളോ ആശയങ്ങളോ വിനിമയം ചെയ്യുന്നത്. ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നത്.
ഉദാ: ടെലഗ്രാഫ്, ടെലിഫോൺ, ഇമെയിൽ ഉദാ:പൊതുയോഗം, സെമിനാർ, തെരുവുനാടകം

b) പ്രാചീനകാലത്ത് ആശയവിനിമയത്തിനായി ആദിമമനുഷ്യർ ഏതു മാർഗങ്ങളാണ് ഉപയോഗിച്ചിരുന്നത്?
Answer:
ആദിമമനുഷ്യർ ശരീരമുഖ ചലനങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ആശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. പിന്നീട് അവർ ദൂരെ സ്ഥലങ്ങളിലുള്ളവരുമായി ആശയം കൈമാറാൻ തീയും പുകയും അടയാളങ്ങളായി ഉപയോഗിച്ചു.

അല്ലെങ്കിൽ

B. ഋതുക്കൾക്കനുസരിച്ച് അന്തരീക്ഷത്തിലും പ്രകൃതിയിലും മാറ്റങ്ങൾ സംഭവിക്കുന്നു.
a) ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസം എന്താണ്?
Answer:
ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥയാണ് ദിനാന്തരീക്ഷസ്ഥിതി. ദീർഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരിയാണ് കാലാവസ്ഥ.

b) ഭൂമിയുടെ രണ്ട് പ്രധാന ചലനങ്ങളായ ഭ്രമണത്തെയും പരിക്രമണത്തെയും അടിസ്ഥാനമാക്കി പട്ടിക തയ്യാറാക്കുക.
Answer:
Class 5 Social Science Question Paper Set 1 Malayalam Medium 1

c) ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?
Answer:
23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ് സമയം ആവശ്യമാണ്. ഇതാണ് ഒരു ദിവസം.

Question 6.
a) തുണി നിർമ്മാണത്തിന്റെ ചരിത്രം താഴെ കൊടുത്തിരിക്കുന്നു. വികസനത്തിന്റെ ഘട്ടങ്ങൾക്കനുസരിച്ച് അവയെ ക്രമീകരിക്കുക.
നീളമുള്ള നൂലുകൾ നിർമ്മിക്കാൻ വിവിധ നാരുകൾ ഉപയോഗിച്ചു.
പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് തുണികൾ നിർമ്മിച്ചു.
നെയ്ത്ത് യന്ത്രത്തിന്റെ കണ്ടുപിടുത്തം.
നെയ്ത്ത് ഉപകരണങ്ങളുടെ കണ്ടുപിടുത്തം
Answer:

  • പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് തുണികൾ നിർമ്മിച്ചു
  • നീളമുള്ള നൂലുകൾ നിർമ്മിക്കാൻ വിവിധ നാരുകൾ ഉപയോഗിച്ചു
  • നെയ്ത്ത് ഉപകരണങ്ങളുടെ കണ്ടുപിടുത്തം
  • നെയ്ത്ത് യന്ത്രത്തിന്റെ കണ്ടുപിടുത്തം.

b) തുണി നിർമ്മാണ ചരിത്രത്തെക്കുറിച്ച് താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
1. വസ്ത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്ത നാരാണ് റയോൺ.
2. ഇന്ത്യക്കാർ തങ്ങളുടെ മിച്ച തുണിത്തരങ്ങൾ വിൽക്കാൻ വിപണികൾ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തു.
3. വസ്ത്രങ്ങൾക്ക് നിറം നൽകാൻ കൃത്രിമ ചായങ്ങൾ ഉപയോഗിച്ചു.
4. സ്പിന്നിംഗ് ജെന്നിയുടെ കണ്ടുപിടുത്തം തുണി ഉൽപാദന മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തി.
i. 1 ഉം 2 ഉം ശരിയാണ്
ii. 2 ഉം 3 ഉം ശരിയാണ്
iii. 3 ഉം 4 ഉം ശരിയാണ്
iv. 1 ഉം 4 ഉം ശരിയാണ്
Answer:
iii. 3 ഉം 4 ഉം ശരിയാണ്