ഒന്നല്ലൊരുകോടി മാവേലിമാർ Summary in Malayalam Class 5

Students can use 5th Standard Malayalam Adisthana Padavali Notes and ഒന്നല്ലൊരുകോടി മാവേലിമാർ Onnallorukodi Mavelimar Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Onnallorukodi Mavelimar Summary

Onnallorukodi Mavelimar Summary in Malayalam

ഒന്നല്ലൊരുകോടി മാവേലിമാർ Summary in Malayalam

ആമുഖം

പ്രകൃതി സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന കവിതകൾ ആവിഷ്ക്കരിക്കുന്നതിൽ
കഴിവതെളിയിച്ച കവിയാണ് എഴാച്ചേരി രാമചന്ദ്രൻ. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതയെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിജീവനത്തിന്റെ പാതയും മനോഹരമായി ചിത്രീകരിക്കപ്പെടുന്ന കവിതയാണ് ഏഴാചേരിയുടെ ഒന്നല്ലൊരു കോടി മാവേലി മാർ എന്നത്. കേരളം അതിജീവിച്ച് പ്രളയ പരമ്പരയുടെ ഓർമ പങ്കു വെയ്ക്കുന്ന കവിതയാണിത്. മലയാളിയുടെ മനോധൈര്യവും ആത്മവിശ്വാസവും, ജാതി മത ഭേദമന്യേ മലയാളി പുലർത്തുന്ന സംസ്കര ബോധത്തെയും അഭിനന്ദിക്കപ്പെടുന്ന ഒരു കവിതയാണിത്.
ഒന്നല്ലൊരുകോടി മാവേലിമാർ Summary in Malayalam Class 5 1

ഒന്നല്ലൊരുകോടി മാവേലിമാർ Summary in Malayalam Class 5

ആശയം
കേരളത്തിലെ പെരുമഴക്കാലത്തുണ്ടായ പ്രളയ ചിന്തകളെ ഓർമപ്പെടുത്തുന്ന കവിതയാണിത്, പ്രളയവും പ്രളയം കവർന്ന ജീവിതവും പ്രളയത്തിന്റെ താണ്ഡവത്തെ അതിജീവിച്ച മലയാളമണ്ണിനേയും പ്രശംസിക്കുന്ന കവിതയാണ്. ഒന്നല്ലൊരു കോടി മാവേലിമാർ. ഓണം മലയാളിയുടെ പൈതൃകമാണ്, ജാതി മത ഭേദമന്യേ ഓണം നാം കൊണ്ടാടുന്നു. എന്നാൽ പ്രളയം കവർന്ന ഓണകാലത്തെ ഓർമ്മകളെ വിവരിക്കുകയാണ് കവി ഈ കവിതയിലൂടെ.

ഒന്നല്ലൊരുകോടി മാവേലിമാർ Notes Question Answer Class 5 Adisthana Padavali Chapter 7

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 3 Chapter 7 ഒന്നല്ലൊരുകോടി മാവേലിമാർ Onnallorukodi Mavelimar Notes Questions and Answers Pdf improves language skills.

Onnallorukodi Mavelimar Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 3 Chapter 7 Onnallorukodi Mavelimar Question Answer

Class 5 Malayalam Onnallorukodi Mavelimar Notes Question Answer

കവിത ചൊല്ലാം
Question 1.
കവിത ആദ്യം മൗനമായി വായിക്കൂ. തുടർന്ന് ഗ്രൂപ്പുകളായി ഈണത്തിൽ ഒന്നിച്ചു ചൊല്ലൂ. എല്ലാം ഒഴുക്കിക്കൊണ്ടുപോകുന്ന പെരും പ്രളയകാലത്തിന്റെ സൂചനകൾ കവിതയിലുണ്ട്. വരികൾ കണ്ടെത്തി ചൊല്ലു.?
Answer:
“വട്ടത്തിൽ കൈകോർത്തുപാടിക്കളിക്കുന്ന മുറ്റം കരിമ്പുഴ കാർന്നുതിന്നു.
ഉത്രാടരാവിലെപ്പാൽ നിലാവേ ഒക്കെ നിനക്കറിവുള്ളതല്ലേ”
“മക്കളെക്കാളും പ്രിയമാർന്ന പൂവാലി ചത്തുമലച്ചു കുരുതിയാറ്റിൽ;
ഇപ്പരുവത്തിൽ ചിരിയ്ക്കാൻ മേലാ ഒക്കെപ്പൊറുക്കണേ കാക്കപ്പൂവേ, തിരു-
വോണം മറക്കാത്ത തുമ്പപ്പൂവേ!”

കവിതയുടെ ഉള്ളറിയാം
Question 1.
“ഇപ്പരുവത്തിൽ ചിരിക്കാൻ മേലാ,
ഒക്കെപ്പൊറുക്കണേ കാക്കപ്പൂവേ, തിരു-
വോണം മറക്കാത്ത തുമ്പപ്പൂവേ!”
പൂക്കളെ കണ്ടിട്ടും നമുക്ക് ചിരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാവും? നിങ്ങളുടെ കണ്ടെത്തലുകൾ എഴുതൂ.
Answer:
അത്രമേൽ തീവ്രമായ തീരാനഷ്ട്ടങ്ങളെ അതിജീവിച്ചു നിൽക്കുന്ന മലയാളിയുടെ വേദനകളെയാണ് ഈ കവിതയിൽ പങ്കുവെയ്ക്കുന്നത്. തങ്ങളുടെ മക്കൾക്ക് തുല്യവും മക്കളോളവും സ്നേഹിച്ച് വളർത്തു മൃഗങ്ങളും, പ്രിയപ്പെട്ട മനുഷ്യരും ജീവിച്ചു കൊതി തീരാത്ത വീടും എല്ലാം നഷ്ടമായ വേദനയിൽ പൂക്കളെ പോലും നോക്കി ചിരിക്കാൻ കഴിവില്ലാതെയാകുകയാണ് മനുഷ്യർ.

ഒന്നല്ലൊരുകോടി മാവേലിമാർ Notes Question Answer Class 5 Adisthana Padavali Chapter 7

കൊളാഷ്
Question 1.
ദുരന്തങ്ങളിലും അപകടങ്ങളിലും ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന ആളുകളെക്കുറിച്ച് പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നമുക്കറിയാം. അത്തരം വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് ക്ലാസിൽ വിശദീകരിക്കൂ. കൂടുതൽ ചിത്രങ്ങളും വാർത്തകളും ചേർത്ത് ഒരു കൊളാഷ് തയ്യാറാക്കൂ.
Answer:
ഒന്നല്ലൊരുകോടി മാവേലിമാർ Notes Question Answer Class 5 Adisthana Padavali Chapter 7 1

വിശകലനക്കുറിപ്പ്
Question 1.
എന്നാലും ഞങ്ങൾ പിടിച്ചുനില്ക്കും, കൊന്നാലും വീണ്ടും മുളച്ചു പൂക്കും, നന്മത്തിരി കത്തിച്ചായിരം കയ്യുകൾ ഒന്നിച്ചു നീളുന്ന ചേലുകണ്ടോ?
ആയിരമായിരം മാവേലിമാർ ആണായും പെണ്ണായും കാവൽ നിൽക്കേ, ഓണത്തിനിക്കുറി നമ്മൾ പാടും കേരളമെന്നുള്ള സംഘഗാനം, മർത്ത്യ ജീവിതമെന്നൊരുയിർപ്പു ഗാനം!
ഒന്നല്ലൊരു കോടി മാവേലി മാർ എന്ന കവിത നല്കുന്ന സന്ദേശം എന്ത്?
ഈ വരികൾ വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കൂ.
Answer:
മഹത്തായ അതിജീവനത്തിന്റെ സന്ദേശം പകരുന്ന കവിതയാണ് ഒന്നല്ല ഒരുകോടി മാവേലിമാർ, പ്രളയകാലത്തെ തീവ്രമായ വേദനയിൽ നിന്നും നഷ്ടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് മലയാളികളുടെ ആത്മവീര്യത്തെ തൊട്ടുണർത്തുന്ന വരികളാണ് ഈ കവിതയിൽ കാണാൻ ആവുക. 2018-ൽ മനുഷ്യൻ നേരിട്ട വെള്ളപൊക്കവും 2024-ൽ വായനാടിന്റെ മണ്ണിൽ നേരിടുന്ന ഉരുൾ പൊട്ടലും മഴവെള്ള പാച്ചിലും മലയാളികൾ വേദനയോടെ അതിജീവിക്കുകയായിരുന്നു. തകർന്നടിഞ്ഞ മനസ്സിൽ ബാക്കിയാക്കിയ നന്മയുടെ കിരണങ്ങളാണ് ഈ കവിതയിലൂടെ കാണാൻ സാധിക്കുക. തോളോട് തോൾ ചേർന്ന് നിന്ന് താങ്ങാകേണ്ടവർക്കു താങ്ങായും കരുത്തകേണ്ടവർക്കു കരുത്തായും ഉളളത് പങ്കു വെച്ച് മലയാളികൾ അതിജീവനത്തിന്റെ പാത തുടരുകയാണ്, ഒന്നുമല്ല മനുഷ്യൻ എന്ന് ഓരോ ദിനവും ഇവിടെ ഓർമപ്പെടുത്തുകയാണ്.

തുടർപ്രവർത്തനം
Question 1.
പാഠപുസ്തകത്തിൽ തന്നിരിക്കുന്ന ചിത്രത്തിന്റെ ചിത്ര വായന നടത്തി ആശയം ക്രോഡീകരിക്കുക ? മനുഷ്യന് ജാതിയും മതവും നിറവും മണവും, സമ്പാദ്യവും ഉള്ളവനും ഇല്ലാത്തവനും തുടങ്ങി ഒരു വേർതിരിവുകളും ഇല്ലാതെ എല്ലാ മനുഷ്യരിലും നിറഞ്ഞിരിക്കുന്ന ജീവൻ എന്ന ചൈതന്യവും ഒന്നാണ് എന്ന് ചിന്തിക്കുകയാണ് വേണ്ടത് എന്ന ചിന്താഗതിയുടെ പൊരുൾ നിറയ്ക്കുകയാണ് ഈ ചിത്രം. നമ്മളെ പോലുള്ള മനുഷ്യരുടെ ഉള്ളിൽ യാതൊരു അഹങ്കാരവും ഇല്ലാതെ ഭൂമിയിലെ ഏറ്റവും ചെറുത് എന്ന് കരുതി പരസ്പരം പാരസ്പര്യത്തിന്റെ പൊരുളോടെ ജീവിച്ചു മുന്നേറുകയാണ് ചെയ്യേണ്ടത്.

അറിവിലേക്ക്
ഒന്നല്ലൊരുകോടി മാവേലിമാർ Notes Question Answer Class 5 Adisthana Padavali Chapter 7 2
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. ചന്ദന മണിവാതില്ലാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു.

ഓർത്തിരിക്കാൻ

  • മനുഷ്യൻ നൈമിഷികമായ ജീവിതത്തിന്റെ ഉടമയാണ്.
  • അഹങ്കാരം ആപത്ത്.
  • ജാതിമത സമ്പാദ്യങ്ങൾക്കപുറം പാരസ്പര്യം എന്ന പൊരുൾ അറിയുക.
  • തിരിച്ചറിവാണ് ജീവിതത്തിന്റെ പൊരുൾ.
  • പരസ്പരം താങ്ങും തണലും ആകുക.

Class 5 Malayalam Adisthana Padavali Notes Unit 3 കനൽവഴിയിൽ കരുത്തോടെ

കനൽവഴിയിൽ കരുത്തോടെ
ഒന്നല്ലൊരുകോടി മാവേലിമാർ Notes Question Answer Class 5 Adisthana Padavali Chapter 7 3
രാരിക്കം രാരാരോ രേരിക്കം രേരേരോ
രാരിക്കം രാരാരോ രേരിക്കം രേരേരോ
മലവെള്ളം വന്നാൽ നമ്മുടെ കുഞ്ഞുങ്ങളെങ്ങനെടീ
ചെറവെള്ളം വന്നാൽ നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ
മലവെള്ളം വന്നാൽ നമ്മള് മറുമല കേറും,
ചെറവെള്ളം വന്നാൽ നമ്മള് ചെറുമല കേറും.
രാരിക്കം രാരാരോ രേരിക്കം രേരേരോ
രാരിക്കം രാരാരോ രേരിക്കം രേരേരോ

ആമുഖം

ഒരുകാലത്തു മനുഷ്യർ വാമൊഴികളായി പറഞ്ഞുവെച്ചിരുന്ന വിജ്ഞാനശകലങ്ങളും നുറുങ്ങുകളും ആണ് നാടൻപാട്ടുകൾ, തങ്ങളുടെ പരിമിതമായ അറിവിൽ നിന്നും അനുഭവ സമ്പത്തിൽ നിന്നും പകർന്ന് വരുന്ന അറിവുകൾ, തങ്ങൾക്കറിവുള്ള ഭാഷയിൽ വരും തലമുറയിലേക്കു പകർത്തിയതു നാടൻ പാട്ടുകളിലൂടെയും വാമൊഴികളിലൂടെയും ആണ്. തങ്ങളുടെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും സ്വീകാര്യമായ അറിവുകളെ ഈണത്തിലും താളത്തിലും ഇമ്പമായി അവതരിപ്പിക്കപ്പെടുന്നു.

ആശയം
നാം കഴിഞ്ഞ കുറെ നാളുകളായി അതി ജീവനത്തിന്റെ പാത താണ്ടിയവർ ആണ്, കൊറോണ, പ്രളയം, തുടങ്ങി ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ അതിജീവനത്തിന്റെ കരുത്തു തെളിയിച്ചവർ.നഷ്ടമാകും എന്ന് കരുതിയ ജീവനെ കയ്യിൽ മുറുകെ പിടിച്ചു അന്യ ജീവന് വിളക്കായ ഒത്തിരി നിമിഷങ്ങൾ നമ്മിലൂടെ കടന്നു പോയിട്ടുണ്ട് . അതിജീവനം ആത്മധൈര്യമാണ്. അത്തരത്തിൽ നമുക്ക് മുന്നിലേക്ക് വരുന്ന എന്തിനെയും നമ്മളാൽ ആകും വിധം തരണം ചെയ്യാൻ കഴിയും എന്ന് പറയുന്ന ഒരു നാടൻ പാട്ടാണ് ഇവിടെ കാണാൻ കഴിയുന്നത്.

6th Standard Maths Second Term Question Paper 2022-23 Malayalam Medium

Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Second Term Question Paper 2022-23 Malayalam Medium will help students prepare effectively for their upcoming exams.

Class 6 Maths Second Term Question Paper 2022-23 Malayalam Medium

Time: 2 hours
Total Score : 60

പ്രവർത്തനം – 1
പട്ടിക പൂർത്തിയാക്കാം.

വിട്ടഭാഗം പൂരിപ്പിക്കുക.

സംഖ്യകൾ അഭാജ്യസംഖ്യകളുടെ ഗുണനം ഘടകങ്ങളുടെ എണ്ണം
12 2 × 2 × 3 3 × 2 = 6
80 2 × 2 × 2 × 2 × 5 (i) ………..
(ii) ……. 2 × 2 × 3 × 5 (ii) ……….
225 (iv) ………….. (v)………..

Answer:

സംഖ്യകൾ അഭാജ്യസംഖ്യകളുടെ ഗുണനം ഘടകങ്ങളുടെ എണ്ണം
12 2 × 2 × 3 3 × 2 = 6
80 2 × 2 × 2 × 2 × 5 (i) 5 × 2 = 10
(ii) 60 2 × 2 × 3 × 5 (ii) 3 × 2 × 2 = 12
225 (iv) 3 × 3 × 5 × 5 (v) 3 × 3 = 9

പ്രവർത്തനം – 2
ക്രമപ്പെടുത്താം

6th Standard Maths Second Term Question Paper 2022-23 Malayalam Medium 1
അമ്മൂസ് 5 സെ.മീ. നീളവും 3സെ.മീ. വീതിയും 1 സെ.മീ. ഉയരവുമുള്ള ചതുരക്കട്ടകളുണ്ട്.
a) ഒരു ചതുരക്കട്ടയുടെ വ്യാപ്തമെന്ത് ?
Answer:
ചതുരക്കട്ടയുടെ വ്യാപ്തം
V = l × b × h
l = 5 സെ. മീ.
b = 3 സെ. മീ.
h = 1 സെ. മീ.
വ്യാപ്തം = 5 × 3 × 1
= 15 ഘന സെ. മീ.

b) ഒരു വലിയപെട്ടിയുടെ അകത്തെ നിളം 20 സെ.മീ. വീതി 12 സെ.മീ. ഉയരം 4സെ.മീ. എങ്കിൽ അതിന്റെ ഉള്ളളവ് എത്ര ഘന. സെ.മീ. ആയിരിക്കും.
Answer:
വലിയ ചതുരപ്പെട്ടിയുടെ ഉള്ളളവ്
V = l × b × h
l = 20 സെ.മീ.
b = 12 സെ.മീ.
h = 4 സെ.മീ.
V = 20 × 12 × 4
= 960 ഘന സെ. മീ.

c) ഈ പെട്ടി നിറക്കാൻ എത്ര ചതുരക്കട്ടകൾ അമ്മൂസിന് ആവശ്യമുണ്ട്.
Answer:
വലിയ ബ്ലോക്കിനുള്ളിൽ ക്രമീകരിക്കാനാകുന്ന
ചെറിയ ബ്ലോക്കുകളുടെ എണ്ണം
6th Standard Maths Second Term Question Paper 2022-23 Malayalam Medium 2
= \(\frac{960}{15}\)
= 64 എണ്ണം

6th Standard Maths Second Term Question Paper 2022-23 Malayalam Medium

പ്രവർത്തനം – 3
ക്രമപ്പെടുത്താം

ടീച്ചർ കൊടുത്ത നമ്പർ കാർഡുകളാണ് ചുവടെ
6th Standard Maths Second Term Question Paper 2022-23 Malayalam Medium 3
a) ഏറ്റവും വല്യ സംഖ്യയേത്?
Answer:
15.823

b) ചെറിയ സംഖ്യയും വലിയ സംഖ്യയും തമ്മിലുള്ള വ്യത്യാണം.
Answer:
വലിയ സംഖ്യ = 15.823
ചെറിയ സംഖ്യ = 14.028
വ്യത്യാസം = 15.823 – 14.028
= 1.795

c) ആരോഹണക്രമത്തിൽ ഈ സംഖ്യകളെ എഴുതുക.
Answer:
ആരോഹണക്രമത്തിൽ
14.028, 14.12, 14.623, 14.732, 15.283, 15.823

പ്രവർത്തനം – 4

അനുന്റെ കൈയിൽ 4½ ഗ്രാം ഭാരമുള്ള 2 വളകളുണ്ട്.

a) അനുവിന്റെ വളകളുടെ ആകെ ഭാരമെത്ര (ഗ്രാമിൽ)?
Answer:
ഒരു വളയുടെ ഭാരം = 4½ ഗ്രാം
വളകളുടെ എണ്ണം = 2
ആകെ ഭാരം = 4½ × 2
= \(\frac{9}{2}\) × 2
= 9 ഗ്രാം

b) ആകെ 163 ഗ്രാം ഭാരമുണ്ടെങ്കിൽ ഇതുപോലുള്ള എത വളകൾ വേണം.
Answer:
ആകെ ഭാരം = 63 ഗ്രാം
ഒരു വളയുടെ ഭാരം = 4½
വളകളുടെ എണ്ണം = 63 ÷ 4½ ഗ്രാം
= 63 ÷ \(\frac{9}{2}\)
= \(\frac{63}{1} \times \frac{2}{9}\)
= 7 × 2 = 14

പ്രവർത്തനം – 5
പൂന്തോട്ടം

ചതുരാകൃതിയിലുള്ള ഒരു ഉദ്യാനമാണ് ചുവടെ.
6th Standard Maths Second Term Question Paper 2022-23 Malayalam Medium 4
a) ഉദ്യാനത്തിന്റെ ചുറ്റളവ് എന്ത്?
Answer:
ഉദ്യാനത്തിന്റെ ചുറ്റളവ് = 2 (നീളം + വീതി)
നീളം = 5.75 മീ, വീതി = 3.65 മീ
ചുറ്റളവ് = 2 (5.75 +3.65)
= 2 (9.40)
= 18.8 മീറ്റർ

b) നീളവും വീതിയും തമ്മിലുള്ള വ്യത്യാസമെന്ത്?
Answer:
നീളം = 5.75
വീതി = 3.65
വ്യത്യാസം = 5.75 – 3.65
= 2.10 മീ

c) താഴെയുള്ള ഏത് ഭിന്നമാണ് വീതിയെ സൂചിപ്പിക്കുന്നത്.
a) 3\(\frac{65}{10}\)
b) 3\(\frac{65}{100}\)
c) 3\(\frac{1}{2}\)
d) 3\(\frac{65}{1000}\)
Answer:
വീതി = 3.65 = 3\(\frac{65}{100}\)
ഉത്തരം (b)

പ്രവർത്തനം – 6

ഒരു സമചതുര പാത്രത്തിന്റെ നീളം, വീതി, ഉയരം എന്നിവ 10 സെ.മീ. ആണ്.

a) പാത്രത്തിന്റെ ഉള്ളളവ് ഘനസെ.മീ. യിൽ എത്രയാണ്? ഇതിനെ ലിറ്ററിലേക്ക് മാറ്റിയാലോ?
Answer:
പാത്രത്തിന്റെ ഉള്ളളവ് = പാത്രത്തിന്റെ വ്യാപ്തം
സമചതുരപാത്രത്തിന്റെ ഒരുവശം = 10 സെ.മീ.
ഉള്ളളവ് = വശം × വശം × വശം
= 10 × 10 × 10
= 1000 ഘനസെ.മീ.
1 ലിറ്റർ = 1000 ഘനസെ.മീ.
സമചതരുരപാത്രത്തിന്റെ ഉള്ളളവ് = 1 ലിറ്റർ

b) ഇതേ ഉള്ളളവുള്ള മറ്റൊരു പാത്രത്തിന്റെ നീളം 20 സെ. മിയും വീതി 10 സെ.മിയുമാണ് ഉയരമെന്താകും.
Answer:
ചതുരപാത്രത്തിന്റെ ഉള്ളളവ് = 1 ലിറ്റർ
= 1000 ഘനസെ.മീ.
നീളം = 20 സെ.മീ.
വീതി = 10 സെ.മീ.
6th Standard Maths Second Term Question Paper 2022-23 Malayalam Medium 5

c) എല്ലാ അളവുകളും ഇരട്ടിയായാൽ അതിന്റെ വ്യാപ്തം എത്ര മടങ്ങാകും.
Answer:
വശങ്ങളുടെ നീളം ഇരട്ടിയാകുമ്പോൾ
ഒരു വശം = 10 × 2 = 20
വ്യാപ്തം = 20 × 20 × 20
= 8 × 1000 ഘനസെ.മീ.
ഉള്ളളവ് 8 മടങ്ങ് കൂടി

6th Standard Maths Second Term Question Paper 2022-23 Malayalam Medium

പ്രവർത്തനം – 7
പഠനമുറി

അയിഷയുടെ സ്റ്റഡിറ്റും ചതുരാകൃതിയിലാണ്. 4.75 മീറ്റർ നീളവും 3.84 മീ. വീതിയുമുണ്ട്.

a) സ്റ്റഡിറൂമിന്റെ പരപ്പളവ് ചതുരശ്ര മീറ്ററിൽ എത്രയാണ്.
Answer:
പഠനമുറിയുടെ നീളം = 4.75 മീ.
= 3.84 മീ.
പരപ്പളവ് = നീളം × വീതി
= 4.75 × 3.84
= 18.24 ച.മീ.

b) ടൈൽ പാകുന്നതിന് ഒരു ച.മീറ്ററിന് 350 രൂപയെങ്കിൽ എന്ത് ചെലവാകും.
Answer:
ടൈൽ പാകുന്നതിന്റെ ചെലവ്
ഒരു ച. മീറ്ററിൽ = 350 രൂപ
ആകെ ചെലവ് = 18.24 × 350 രൂപ
= 6384 രൂപ

c) 184 × 525 = 96600. എങ്കിൽ 18.4 × 52.5 എത്രയാ
Answer:
184 × 525 = 96600
18.4 × 52.5 = 966.00 രൂപ

പ്രവർത്തനം – 8
അടുത്തത്തേത് ?

ചില സംഖ്യകളും അവയുടെ ഘടകങ്ങളും ചുവടെ തന്നിരിക്കുന്നു. വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
a) രണ്ടുഘടകങ്ങളുള്ള സംഖ്യകൾ
6th Standard Maths Second Term Question Paper 2022-23 Malayalam Medium 6
Answer:
2 ഘടകങ്ങളുടെ സംഖ്യ
6th Standard Maths Second Term Question Paper 2022-23 Malayalam Medium 7

b) 3 ഘടകങ്ങൾ ഉള്ള സംഖ്യകൾ
6th Standard Maths Second Term Question Paper 2022-23 Malayalam Medium 8
Answer:
3 ഘടകങ്ങളുടെ സംഖ്യ
6th Standard Maths Second Term Question Paper 2022-23 Malayalam Medium 9

c) 4 ഘടകങ്ങൾ ഉള്ള സംഖ്യകൾ
6th Standard Maths Second Term Question Paper 2022-23 Malayalam Medium 10
Answer:
6th Standard Maths Second Term Question Paper 2022-23 Malayalam Medium 11

6th Standard Maths Second Term Question Paper 2022-23 Malayalam Medium

d) ഘടകക്രിയ ചെയ്ത് 216 ന്റെ എല്ലാ ഘടകങ്ങളും എഴു തുക.
Answer:
216 = 2 × 2 × 2 × 3 × 3 × 3
6th Standard Maths Second Term Question Paper 2022-23 Malayalam Medium 12
6th Standard Maths Second Term Question Paper 2022-23 Malayalam Medium 13

നന്മപ്പൂക്കൾ Summary in Malayalam Class 5

Students can use 5th Standard Malayalam Adisthana Padavali Notes and നന്മപ്പൂക്കൾ Nanmapookkal Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Nanmapookkal Summary

Nanmapookkal Summary in Malayalam

നന്മപ്പൂക്കൾ Summary in Malayalam

ആമുഖം

ജീവിതം കൈവിട്ടു പോകുന്നു എന്ന് തോന്നുന്ന നിമിഷങ്ങളിൽ അടിപതറാതെ മുന്നോട്ടു പോകാൻ ഉള്ള ഊർജം, ഒരു വെളിച്ചം നമ്മളെ തേടി വരാറുണ്ട്, ദൈവത്തിന്റെ കരസ്പർശമായും പിടിവള്ളിയായും ഒക്കെ നാം അതിനെ മനസിലാക്കും, ജീവിതത്തിൽ ഏറ്റവും കഠിനമായ അവസരങ്ങളിൽ പോലും പ്രതീക്ഷകൾ കൈവെടിയാതെയും ആത്മവിശ്വാസം നഷ്ടപെടാതെയും ഇരിക്കുക. അതിനോടൊപ്പം നമുക്ക് ചുറ്റും നിൽക്കുന്നവരെ നമ്മളാകുന്ന വിധം സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുക. അത്തരത്തിൽ സ്നേഹത്തിന്റെയും കരുതലിന്റെയും പങ്കുവെയ്ക്കൽ കാണിക്കുന്ന പാഠഭാഗമാണ് നന്മപൂക്കൾ.

നന്മപ്പൂക്കൾ Summary in Malayalam Class 5

ആശയം
വളരെ സ്നേഹമുള്ള മാതാപിതാക്കളായിരുന്നു മിരിക്കുണ്ടായിരുന്നത്. താൻ അന്ധയാണ് എന്ന് അതുവരെ മിറി അറിയാതെ വളർന്നത് അത്രത്തോളം ലാളനയും പരിഗണനയും അവൾ അറിഞ്ഞത് കൊണ്ടാണല്ലോ. ഒടുവിൽ പ്രകൃതി ക്ഷോഭത്തിൽ മിറിക്കു തന്റെ മാതാപിതാക്കളെ നഷ്ടപെടുന്നു. അന്ന് മുതൽ തന്റെ വൃദ്ധരായ മുത്തച്ഛനെയും മുത്തശ്ശിയെയും സംരക്ഷിക്കേണ്ട ബാധ്യത ആ കുഞ്ഞിലായി. എന്നാൽ ആ ഉത്തരവാദിത്തത്തെ അവൾ തന്റെ പരിമിതികൾ പോലും മറന്നു മനോഹരമായി നിർവഹിച്ചു. തണുപ്പുകാലത്ത് തന്റെ മുത്തച്ഛനും മുത്തശ്ശിക്കുമായി കമ്പിളി വാങ്ങാൻ അവൾ രാപകൽ അധ്വാനിച്ചു. അവളുടെ കഷ്ടപ്പാടും പരിശ്രമവും കണ്ട കൂട്ടുകാർ അവളെ സഹായിക്കാൻ തയ്യാറാവുകയാണ്. നന്മയുള്ള പൂക്കളെ പോലെ നൈർമല്യമുള്ള കുഞ്ഞുങ്ങളെ ആണ് നമുക്ക് ഇതിൽ കാണാനാവുക.
നന്മപ്പൂക്കൾ Summary in Malayalam Class 5 1

നന്മപ്പൂക്കൾ Notes Question Answer Class 5 Adisthana Padavali Chapter 6

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 2 Chapter 6 നന്മപ്പൂക്കൾ Nanmapookkal Notes Questions and Answers Pdf improves language skills.

Nanmapookkal Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 2 Chapter 6 Nanmapookkal Question Answer

Class 5 Malayalam Nanmapookkal Notes Question Answer

ഞങ്ങളുടെ ചിത്രകഥ
Question 1.
നന്മപ്പൂക്കൾ എന്ന കഥയിലെ സന്ദർഭങ്ങൾ പറയൂ.
മിറിയുടെ സന്തോഷം നിറഞ്ഞ വീട്
പെട്ടെന്നുണ്ടായ ഭൂകമ്പം
…………………………………….
…………………………………….
Answer:
ഇനിയും ധാരാളം സന്ദർഭങ്ങൾ കഥയിൽനിന്ന് കണ്ടെത്താമല്ലോ. അവ ക്രമപ്പെടുത്തി എഴുതൂ കഥ ചുരുക്കി ചിത്രങ്ങൾ ചേർത്തു എഴുതുക.

നാടകം കളിക്കാം
ചിത്രകഥ തയ്യാറാക്കുന്നതിനായി സന്ദർഭങ്ങൾ കണ്ടെത്തിയല്ലോ? ഇവ ചേർത്ത് ഒരു നാടകം കളിച്ചാലോ? എന്തെല്ലാം ഒരുക്കങ്ങൾ വേണം?
നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് രംഗങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമൊക്കെ കൂട്ടിച്ചേർക്കാം. ആവശ്യമായ ഒരുക്കങ്ങൾക്കു ശേഷം ഓരോ ഗ്രൂപ്പും നാടകം അവതരിപ്പിക്കണം.
മികവുകളും പരിമിതികളും ചർച്ചചെയ്യുമല്ലോ.
ചിത്രകഥ തയ്യാറാക്കിയല്ലോ, അതിൽ നിന്ന് കഥാപാത്രങ്ങൾ ഉൾക്കൊണ്ട് നാടകത്തിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കുക ശേഷം ക്ലാസിൽ അവതരിപ്പിക്കുക

നന്മപ്പൂക്കൾ Notes Question Answer Class 5 Adisthana Padavali Chapter 6

കവിതയരങ്ങ്
Question 1.
കളിയല്ല കളി എന്ന യൂണിറ്റിലും ഈ യൂണിറ്റിലും പഠിച്ച കവിതകളും ക്ലാസ് ലൈബ്രറിയിലും അടുത്തുള്ള വായനാശാലയിലും ഉള്ള കവിതാസമാഹാരങ്ങളിൽ നിന്നും ശേഖരിച്ച് സമാനകവിതകളും ചേർത്ത് ഒരു കവിതയരങ്ങ് നടത്തു. ഒറ്റയ്ക്കും സംഘമായും ചൊല്ലാം.
Answer:
• “ജീവിതത്തിൽ വെറുതെയാകുന്നീല ഭാവശുദ്ധിയും ഭംഗിയും വെൺമയും പൂവിനുള്ള സുഗന്ധവും അന്യനായ് താനൊരുക്കും ചെറിയ സംതൃപ്തിയും ഈയുണർ വാലുറക്കൊഴിക്കട്ടെ ഞാൻ ജീവിതത്തിന്റെ രാവെളുപ്പോളവും”. (വിഷണുനാരായണൻ നമ്പൂതിരി)

• “ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട് ഞാൻ നേടിടും.”
എന്ന് ചങ്ങമ്പുഴ എഴുതിയ പോലെ മെറി ഷൂ പോളിഷ് ചെയ്തുകൊണ്ട് ജീവിതസമരം തുടർന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരാകട്ടെ അവസരോചിതമായ ഇടപെടലുകളിലൂടെ മെറിയുടെ ജീവിതത്തിൽ നന്മയുടെ കിരണങ്ങൾ എത്തിച്ചു. അധ്യാപകരടക്കമുള്ളവർ പിന്നീട് അവളുടെ സംരക്ഷണം ഏറ്റെടുത്തു. തളരാത്ത പോരാട്ടം, ഇച്ഛാശക്തി, സമരവീര്യം, പ്രതിസന്ധികളെ മറികടക്കൽ, അതിജീവനം, സഹജീവികളോടുള്ള പരിഗണന, ആർദ്രത, അനുതാപം, കരുണ, കരുതൽ തുടങ്ങിയ ഒട്ടേറെ മൂല്യങ്ങൾ കുട്ടികളിലെത്താൻ ഈ പാഠഭാഗം സഹായിക്കും. ഈ മൂല്യങ്ങൾ ബാലാമണിയമ്മ സൂചിപ്പിച്ചതുപോലെ

• “അത്തിലിരുട്ടിൽ വെളിച്ചമൊട്ടേകുവാന് ശക്തങ്ങളീ നക്ഷത്രങ്ങൾ.” എന്ന നിലയിൽ കരുത്തുള്ളവയാണ്”.

തുടർപ്രവർത്തനം
Question 1.
സഹജീവികളോടുള്ള സ്നേഹം തിരിച്ചറിയുന്ന മറ്റൊരു കഥ കണ്ടെത്തുക.
Answer:
ബിയ്യാശയെ ആദ്യമായി കാണുന്നത് കോളേജിൽ വച്ചാണ്. മേഘങ്ങൾക്ക് തുളവീണപോലെ മഴ പെയ്തുതോർന്ന നേരമായിരുന്നു അത്. കനത്ത മഴയിൽ കാണാതായ ആടുകളെ തിരഞ്ഞുവന്നതായിരുന്നു അവർ. മഴക്കാലത്ത് ദ്വീപിൽ സുലഭമായി കാണുന്ന തിരിയിലകളുമായി ക്യാമ്പസിലേക്ക് കയറിവന്ന ഉമ്മ, മുറ്റത്തെ വേപ്പ് മരത്തിന്റെ ചുവട്ടിലിരുന്ന് നീട്ടി വിളിച്ചു. മുത്ത്ബീ… കുന്നിബീ… ആറ്റബീ…” ഒട്ടും ശല്യമുണ്ടാക്കാതെ ക്ലാസിന് പുറത്തെ വരാന്തയിൽ ചുരുണ്ടുകൂടി കിടന്നിരുന്ന ആടുകൾ ആഹ്ലാദത്തിന്റെ സൈറൺ വിളിച്ച് ഉമ്മയുടെ അരികിലേക്ക് പാഞ്ഞു. ഗുപ്തൻ നായരുടെ സാഹിതീയ വിമർശനങ്ങളിൽ കിടന്നു ഞെളിപിരികൊണ്ടിരുന്ന ക്ലാസ് മുറിയൊന്നാകെ മുറ്റത്ത് ഈറനണിഞ്ഞ് നിൽക്കുന്ന വേപ്പ് മരച്ചോട്ടിലേക്ക് വഴുതിവീണു.

തനിക്ക് ചുറ്റിലും . നിരന്നുനിന്ന് സ്നേഹവൃത്തം വരയ്ക്കുന്ന ആടുകളെ ഉടുത്തിരിക്കുന്ന പുള്ളിച്ചേല കൊണ്ട് തോർത്തിക്കൊടുക്കുകയാണ് അവർ. അനുസരണയുള്ള കൊച്ചു കുട്ടികളായി ആടുകൾ ഉമ്മയോട് ചേർന്നുനിന്നു.

ഇങ്ങനെ മഴയത്ത് നനഞ്ഞാ മക്കക്ക് ഫനി പിടിക്കേ.. മാതാവിന്റെ സ്നേഹം നിറഞ്ഞ ശാസന കേട്ട് ആടുകൾ പതുക്കെ മുരണ്ടു. അവർക്ക് മാത്രം തിരിയുന്ന ഭാഷയിൽ. ഉമ്മയോട് ചെവിയുരുമ്മി നിൽക്കാൻ ആളുകൾ മത്സരിച്ചു. ആശ്വാസവാക്കുകൾ കൊണ്ട് അവർ ഓരോരുത്തരെയും തലോടിക്കൊണ്ടിരുന്നു. സ്നേഹത്തിന്റെ നിറവിൽ അലിഞ്ഞുതീരാൻ കൊതിച്ച് ആടുകൾ ഉമ്മയോട് കൂടുതൽ അടുത്തുനിന്നു. മാതൃവാത്സല്യത്തിന്റെ തിരമാലകൾ ഉയർന്നു. ആട്ടിൻപറ്റങ്ങളുടെ സങ്കടതീരം മുങ്ങിപ്പോയി.

നന്മപ്പൂക്കൾ Notes Question Answer Class 5 Adisthana Padavali Chapter 6

അറിവിലേക്ക്
നന്മപ്പൂക്കൾ Notes Question Answer Class 5 Adisthana Padavali Chapter 6 1
ചെറുകഥാകൃത്ത്, ചിത്രകാരി, അധ്യാപിക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു കുട്ടികളുടെ മനസറിയുന്ന പുസ്തകങ്ങൾ ആണ് എഴുതിയത് അത്രയും. ബാലസാഹിത്യത്തിന് വിശേഷപെട്ട സംഭാവനകൾ ആണ് നൽകിയത്.

ഓർത്തിരിക്കാൻ

  • പരസ്പരം ഉള്ള സ്നേഹവും കരുതലും ആണ് മനുഷ്യന്റെ പരിമിതികളെ അതിജീവിക്കുന്നതിനു സഹായിക്കുന്നത്.
  • മനുഷ്യൻ പരിമിതിക്കു മുന്നിൽ തോറ്റു കൊടുക്കാതെ പരിശ്രമിക്കേണ്ടതുണ്ട്.
  • നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവും മനുഷ്യനെ മുന്നോട്ടു നയിക്കുന്നു.
  • നാമറിയാതെ നമ്മുടെ പരിമിതികളെ മറികടക്കാൻ മനസുവെച്ചാൽ നമുക്ക് സാധ്യമാണ്.

പരുക്കേറ്റ കുട്ടി Summary in Malayalam Class 5

Students can use 5th Standard Malayalam Adisthana Padavali Notes and പരുക്കേറ്റ കുട്ടി Parukketta Kutti Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Parukketta Kutti Summary

Parukketta Kutti Summary in Malayalam

പരുക്കേറ്റ കുട്ടി Summary in Malayalam

ആമുഖം

കളി കുട്ടികളുടെ ജീവിതമാണ്. കളികൾക്കിടയിൽ ഉണ്ടാകുന്ന വീഴ്ചകളും മുറിവുകളും സ്വാഭാവികമായും കുട്ടികൾക്ക് ആഭരണമായി മാറുന്നു. “അപൂർണ്ണതയ്ക്ക് വിരചിച്ചു വിശ്വം’ എന്ന കവി വാക്യം കുട്ടികളുടെ ഓരോ വീഴ്ചകളിലും ദർശിക്കാനാവും. അപൂർണ്ണതയെ അംഗീകരിച്ചുകൊണ്ടുതന്നെ, കുട്ടിയുടെ വളർച്ചയിലും വ്യക്തിത്വവികാസത്തിലും ഒപ്പം നിൽക്കുന്ന രക്ഷകർത്താവിനെയാണ് കുമാരനാശാൻ സുന്ദരമായി ചിത്രീകരിക്കുന്നത്. പൂർണ്ണതയിലേക്കുള്ള ഈ കുതിപ്പ് തന്നെയാണ് അറിയാനുള്ള വെമ്പലായി കുട്ടിയിൽ നിലനിൽക്കുന്നത്. പനിനീർപ്പൂവിനെ (സൗന്ദര്യത്തെ തൊടാൻ അടുത്തറിയാൻ ശ്രമിക്കുമ്പോൾ മുള്ളറ്റ് മുറിവ് പറ്റുന്നതും മാവിൽ കയറി വീണ് കാൽമുട്ടിൽ ചതവ് പറ്റുന്നതുമെല്ലാം അനുഭവങ്ങളിലൂടെ അറിയാനുള്ള കുട്ടിയുടെ ശ്രമങ്ങളാണ്. പൂർണതയ്ക്കായുള്ള പുതിയ അറിവുകൾക്കായുള്ള ഈ വെമ്പലിനെ സ്നേഹത്തിന്റെ ശീതള സ്പർശം കൊണ്ട് അംഗീകരിക്കുന്ന പരിഗണിക്കുന്ന അമ്മയെയാണ് നാം ഈ കവിതയിൽ കാണുന്നത്.

പരുക്കേറ്റ കുട്ടി Summary in Malayalam Class 5

ആശയം
പരുക്കേറ്റ കുട്ടി Summary in Malayalam Class 5 1
കുട്ടികൾ കളിച്ചു വളരണം, എന്നാണല്ലോ കളികൾ അവരുടെ വളർച്ചയ്ക്ക് അനിവാര്യമാണ്, കളികളിലൂടെയാണ് അവർ പലതും പഠിക്കുന്നത്. ജയവും തോൽവിയും ഇടർച്ചയും
വീഴ്ച്ചയും എല്ലാം കളികളിൽ ഉണ്ടാകും. ജീവിതത്തിൽ വിജയവും, തോൽവിയും, ഇടർച്ചയും, തളർച്ചയും, ഉയർച്ചയും ഉണ്ടാകുമെന്നും അവയ്ക്ക് നൽകേണ്ട പരിഗണന എത്ര മാത്രം ആണ് എന്നും തിരിച്ചറി യുന്നത് കുട്ടികൾ കൂട്ടമായും ഒറ്റയ്ക്കും കളികളിൽ ഏർപ്പെടുമ്പോൾ ആണ്. കളികൾ ഒരു പരീക്ഷണം ആണ്. തങ്ങളുടെ ഭാവനയിൽ നിന്ന് കൊണ്ട് ഉയരങ്ങൾ തേടാനും പുതിയവ അറിയാനും ഉള്ള പരീക്ഷണങ്ങൾ ആണ് കുട്ടി കൾക്ക് കളികൾ. എന്നാൽ ആ കളികളിൽ കുട്ടികൾക്കൊപ്പം നിൽക്കുന്ന മാതാപിതാക്കൾ ആണ് ഒരു നല്ല സമൂഹത്തിനു മാതൃക ആകുന്നത്. തങ്ങളുടെ ഏതു വീഴ്ച്ചയിലും തനിക്കു താങ്ങാകുന്ന രക്ഷകർത്താ ക്കൾ കുട്ടികൾക്ക് നൽകുന്ന ആത്മ വിശ്വാസം ചെറുതല്ല. അത്തരത്തിൽ ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് നാം എവിടെ കാണുന്നത്.
പരുക്കേറ്റ കുട്ടി Summary in Malayalam Class 5 2

പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 2 Chapter 5 പരുക്കേറ്റ കുട്ടി Parukketta Kutti Notes Questions and Answers Pdf improves language skills.

Parukketta Kutti Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 2 Chapter 5 Parukketta Kutti Question Answer

Class 5 Malayalam Parukketta Kutti Notes Question Answer

Question 1.
ഈണത്തിൽ താളത്തിൽ
Answer:
കവിത മൗനമായി വായിക്കൂ. അതിനു ശേഷം ചെറിയ ഗ്രൂപ്പുകളിൽ കവിതയ്ക്ക് യോജിച്ച ഈണം കണ്ടെത്തി ചൊല്ലണം. തുടർന്ന് ഓരോരുത്തരായും ചൊല്ലാം.?
കൂട്ടുകാരുമായി ചേർന്ന് കവിതയ്ക്ക് ഈണം നൽകി വ്യത്യസ്ത ഈണത്തിലും താളത്തിലും അവതരിപ്പിക്കുക.

പുതിയ പദങ്ങൾ
Question 1.
കവിത ചൊല്ലുമ്പോൾ ചില പുതിയ വാക്കുകൾ കണ്ടെത്തിയോ? പുസ്തകത്തിലെ പദപരിചയം നോക്കിയും ടീച്ചറോട് ചോദിച്ചും അവയുടെ അർഥം മനസ്സിലാക്കി നോട്ടുപുസ്തകത്തിലെഴുതണം.
Answer:
പദപരിചയം
അക്ഷയം – നശിക്കാത്തത്
അന്ധ – കാഴ്ചയില്ലാത്തവൾ
അമ്പാട് – സ്നേഹത്തോടെ
അലോഗ്യം – ഇഷ്ടമില്ലായ്മ, ദേഷ്യം
അളി – വണ്ട്
ഇരിക്കപ്പൊറുതി – മനസ്സിന്റെ സമാധാനം, സ്വസ്ഥത
ഉജ്ജ്വലനക്ഷത്രം – തിളങ്ങുന്ന നക്ഷത്രം
ഉരച്ച് – പറഞ്ഞ്
ഒക്കിൽ – അരക്കെട്ടിന്റെ ഒരു വശത്ത്
ഓരത്ത് – സമീപം, അരികെ
കഷ്ടത – വിഷമം
കുഴഞ്ഞുമറിയുക – സങ്കീർണ്ണമാവുക
കുന്നുകൂന്ന് – നന്നായി കുനിഞ്ഞ്
കൊഞ്ഞനം കുത്തുക – മുഖം കോട്ടി പരിഹസിക്കുക
കോറിയിടുക – വരച്ചിടുക
കോലായ – വീടിന്റെ ഉറയം, വരാത്ത
ക്ഷതം – മുറിവ്, പരുക്ക്
ചിണുങ്ങുക – കൊഞ്ചിപ്പറയുക, ചെറുതായി വാശിപിടിക്കുക
ചെറുവാല്യക്കാരൻ – ചെറുപ്പക്കാരൻ
തെരുവോരം – തെരുവിന്റെ അരിക്
ദുരന്തം – ആപത്ത്
പുലരാൻ കാലത്ത് – അതിരാവിലെ
പെടാപ്പാട് – വലിയ കഷ്ടപ്പാട്
പൈതൻ – തീരെ ചെറിയ കുട്ടി
ഭൂഷണം – അലങ്കാരം
മയക്കുവിദ്യ – മയക്കാനുള്ള സൂത്രം
മരവിക്കുക – അനങ്ങാൻ കഴിയാതാവുക
മൂർധാവ് – നെറുക
ശശി – ചന്ദ്രൻ
ശുണ്ഠി – ദേഷ്യം, വാശി
സ്‌ഫുരിച്ച – തെളിഞ്ഞ, പ്രകാശിച്ച

പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5

കവിതയിലെ അമ്മയും കുട്ടിയും
Question 1.
കുട്ടിക്ക് പരുക്കുണ്ടാവാൻ എന്തെല്ലാം കാരണങ്ങളുണ്ട്? അമ്മ കുട്ടിയെ സമാധാനിപ്പിക്കുന്നതെങ്ങനെ?
കരയുന്ന കുട്ടി ചിരിക്കാൻ തുടങ്ങിയതെപ്പോഴാണ്?
ഗ്രൂപ്പുകളായിരുന്ന് കവിത വായിച്ച് ഈ കാര്യങ്ങൾ കണ്ടെത്തൂ. ക്ലാസിൽ പൊതു വായി അവതരിപ്പിക്കൂ.
Answer:
കുട്ടികൾ കുസൃതി കുടുക്കകൾ ആണ് അവർക്കു വീഴ്ചകൾക്കു ധാരാളം സാധ്യതകൾ ഉണ്ട് . മരം കയറിയും വീട്ടിലെ ഉപകരണങ്ങളിലും മറ്റും അവർ കയറുകയും ഇറങ്ങുകയും ഓടുകയും മറിയുകയും ചെയ്യും. അവരുടെ വിനോദങ്ങളാണ് ഇതെല്ലം. കവിതയിലും കുട്ടി പലതവണ കട്ടിലിൽ കയറുകയും വീഴുകയും ചെയ്യുന്നുണ്ട്. പനിനീർ പൂവിന്റെ മുള്ളു കൊണ്ടും, മരം കയറിയും ഒക്കെ കുട്ടി വീഴ്ചകൾ മുറിവുകൾ ഒക്കെ നേരിടുന്നുണ്ട്. എന്നാൽ ഈ വീഴ്ചകളിലൊന്നും നീ പേടിക്കുകയോ തളരുകയോ വേണ്ട എന്ന് അമ്മ പറയുകയും ഈ വീഴ്ചകൾ എല്ലാം നിനക്കുള്ള പാഠങ്ങൾ ആണ് എന്ന് അമ്മ സ്നേഹത്തോടെ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ഈ വീഴ്ചകൾ പതറാൻ ഉള്ളതല്ല എന്ന് അമ്മയുടെ സ്നേഹമുള്ള പരിഗണനയിൽ നിന്നും തിരിച്ചറിഞ്ഞ കുട്ടിയിൽ നിന്നും വേദന അകലുകയും ചിരിക്കുകയും ചെയ്തു.

വാക്കുകൾ കൊണ്ടുള്ള ചിത്രം
Question 1.
ഉരച്ചി വണ്ണമക്ഷതമോരോന്നുമേ
തിരിച്ചു ചുംബിച്ചാളുടനമ്മ,
സരിച്ച് പുഷ്പത്തെയളിപോലെ, കുട്ടി
ചിരിക്കാൻ കാർ നീങ്ങും ശശിപോലെ.
വേദനിച്ചു കരയുന്ന കുട്ടി, കൂട്ടിയുടെ അടുത്തെത്തുന്ന അമ്മ, അമ്മയുടെ ആശ്വസിപ്പിക്കൽ, കുട്ടിയുടെ ഭാവമാറ്റം ഇക്കാര്യങ്ങളെല്ലാം ഈ നാലുവരികളിലുണ്ട്. ഇതിൽ അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുമ്പോൾ കുട്ടിയിലുണ്ടാകുന്ന ഭാവമാറ്റം എത്ര മനോഹരമായിട്ടാണ് കവി ആവിഷ്കരിച്ചിരിക്കുന്നത്. വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
തന്റെ വീഴ്ചകളിൽ ഉണ്ടായ മുറിവിനാൽ അമ്മയെ ഭയന്ന് നിലവിളിച്ച് കുഞ്ഞിനെ വിടർന്ന പൂവിൽ ഒരു വണ്ട് എത്ര മാത്രം ആഴത്തിൽ ചുംബിക്കുമോ അത്രമാത്രം സ്നേഹത്തോടെ അമ്മ ചേർത്തണച്ചു. അമ്മയുടെ സ്നേഹത്തിൽ തന്റെ വേദനയും മുറിവുകളും ഇല്ലാതെയായി എന്ന് കുഞ്ഞിന് തോന്നി. അതോടെ തന്റെ വേദനകൾ മറന്നു കുഞ്ഞിന്റെ മുഖം ചിരിയാൽ മനോഹരമായി. വേദനിക്കുന്നവർക്കു നൽകുന്ന സ്നേഹവും പരിഗണനയും അവരിൽ നിറക്കുന്ന ഉന്മേഷം ആശ്വാസം എത്ര മാത്രം ആണ് എന്ന് തിരിച്ചറിയുന്ന വരികളാണ് ഇത്.

ആസ്വാദനമെഴുതാം
Question 1.
ചുവടെ കൊടുത്ത മനോപടം നോട്ടുപുസ്തകത്തിൽ എഴുതി പൂർത്തിയാക്കു
പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5 1
Answer:
കുട്ടി പനിനീർ പൂങ്കുല നുള്ളാനും അതിനെ ആസ്വദിക്കാനും ചെല്ലുമ്പോഴാണ് മുള്ളുകൾ തറയ്ക്കുന്നത്. പനിനീർപ്പൂവിന്റെ സുന്ദരമായ രൂപത്തിൽ മുള്ളുകൾ ഉണ്ട് എന്ന് കുട്ടി പഠിക്കുന്ന പാഠമാണ് അത് എന്ന് അമ്മ തിരിച്ചറിയുന്നു. പൂനുള്ളിയതിനോ കൈ മുറിഞ്ഞതിനോ അമ്മ കുഞ്ഞിനെ കുറ്റപ്പെടുത്തുന്നില്ല. കട്ടിലിൽ നിന്നും മരത്തിൽ നിന്നും വീണു നെറുകയും കയ്യും പൂങ്കവിളും മുറിഞ്ഞിട്ടും അമ്മ കുഞ്ഞിനെ ശകാരിക്കുന്നില്ല. മനോഹരമായ ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ സ്നേഹത്തോടെ പങ്കു വെയ്ക്കുകയാണ് അമ്മ. ഇവിടെ ഈ മുറിവുകൾ എല്ലാം നിന്റെ ജീവിതത്തിന്റെ ഭൂഷണമായി വരുമെന്നും നീ ഒരിക്കലും കരയുകയോ ഭയക്കുകയോ വേണ്ടയെന്നും അമ്മ പറയുന്നു. ഒപ്പം നിന്റെ ഏതു വീഴ്ച്ചയിലും ഞാൻ നിന്നോടൊപ്പം ഉണ്ടാകുമെന്ന വലിയ ചേർത്തു നിർത്തൽ ആകുകയാണ് അമ്മ.

സ്നേഹവും സൗഹൃദവും
Question 1.
സ്നേഹവും സൗഹൃദവും കരുതലും ഇങ്ങനെ എത്രയെത്ര കവിതകളിലുണ്ട്? അത്തരം കവിതകൾ കണ്ടെത്തി എഴുതി സൂക്ഷിക്കു. കൂട്ടായും തനിച്ചും ചൊല്ലുമല്ലോ.
Answer:
ഉപ്പയെന്റെയുപ്പയെ നി-
ജ്ജ്വലനക്ഷത്രം
ഉപ്പ്, എന്റെയുപ്പയെനി-
തക്ഷയ പാൽപ്പാത്രം.
– കുരീപ്പുഴ ശ്രീകുമാർ

എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മതൻ പീലിയാണച്ഛൻ
കടലാസുതോണിയെ പോലെയെൻ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ
കൈവന്ന ഭാഗ്യമാണച്ഛൻ.
– കൈതപ്രം

പേടിപ്പിച്ചോടിക്കാൻ നോക്കി പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ
കാറ്റിൻ ചുഴലിയായ് ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ
കാട്ടുതീയായിട്ടും ചെന്നും പൂതം
കണ്ണീരാലൊക്കെക്കെടുത്താളമ്മ
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ
– ഇടശ്ശേരി

സിനിമാഗാനങ്ങൾ
സൂര്യനായ് തഴുകിയുറക്കമുണർത്തുമെ ന്നച്ഛനെയാണെനിക്കിഷ്ടം
അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു
അമ്മ മനസ്സ് തങ്കമനസ്സ് മുറ്റത്തെ തുളസി പോലെ

പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5

Question 1.
മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോകുന്നവരെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
Answer:
ഇത്രയേറെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ചെയ്ത നമ്മൾ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്തവരെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ, അപ്പോൾ മാത്രമാണ് ഈ ഭൂമിയിൽ എത്ര മാത്രം ഭാഗ്യം ചെയ്തവരാണ് നമ്മൾ എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവുകയുള്ളു കൂട്ടുകാരേ. നമ്മുടെ മാതാപിതാക്കൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാണ്. എന്നാൽ അവർക്കു വേണ്ടി ജീവിക്കാൻ ആരാണ് ഉള്ളത് എന്ന് ചോദിച്ചു നോക്കുക. അവരിലൂടെ വേദനകൾ പരാതികൾ പരിഭവങ്ങൾ ഇവയെക്കെല്ലാം ആരാണ് താങ്ങായി ഉണ്ടാവുക. നിങ്ങൾക്ക് ഇത്തരം കൂട്ടുകാർ ഉണ്ടെങ്കിൽ നിങ്ങൾ അവർക്ക് താങ്ങാകുകയില്ലേ

തുടർപ്രവർത്തനം
Question 1.
കുമാരനാശാന്റെ കൃതികൾ പരിചയപ്പെടുത്തുക
Answer:
നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ഒരു സിംഹ പ്രസവം, പ്രരോധനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവ.

അറിവിലേക്ക്
പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5 2
കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തന ങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.

ആധുനിക കവിത്രയം

  • ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • കുമാരനാശാൻ
  • വള്ളത്തോൾ നാരായണമേനോൻ

ജനനം, ബാല്യം
1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്, കുമാരു (കുമാരനാശാൻ) ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്കു നല്ല അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു.

കുമാരുവിനെ അടക്കിനിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥപറയൽ. അച്ഛനാലപിക്കുന്ന കീർത്തനങ്ങൾ കേട്ട്, കുമാരു ലയിച്ചിരിക്കുമായിരുന്നു. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന്, കൊച്ചുകുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയസംഗീതത്തിലുമുള്ള താല്പര്യം, അച്ഛനിൽനിന്നു ലഭിച്ചതാണ്. ബാല്യകാലത്ത്, പലവിധ അസുഖങ്ങൾ വന്ന് കുമാരു കിടപ്പിലാകുക പതിവായിരുന്നു. അങ്ങനെയിരിക്കേ, കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിൽ, കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു അവരുടെ വീട്ടിൽ വരുകയും കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഗോവിന്ദനാശാന്റെ കീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച്, വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ, കുമാരുവിൽ കവിതയെഴുത്ത് ഒരു കമ്പമായി രൂപപ്പെട്ടിരുന്നു.

പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5

ഓർത്തിരിക്കാൻ

  • ആശാന്റെ ബാലസാഹിത്യ കവിതയാണ് പുഷ്പവാടി
  • കുട്ടികൾക്ക് കളിക്കിടയിൽ വീഴ്ചകൾ ഉണ്ടാകും
  • അത് അവരുടെ ജീവിതത്തിന്റെ ചവിട്ടുപടിയും പാഠ പുസ്തകങ്ങളും ആണ്
  • സ്നേഹത്തോടെ തിരുത്തുകയും നല്ല മാർഗം കാണിച്ചു കൊടുത്ത് ചേർത്തു നിർത്തുന്നവരും ജീവിതത്തിന്റെ പ്രകാശമാണ്
  • മാതാപിതാക്കളുടെ സ്നേഹം അമൂല്യമാണ്

മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Summary in Malayalam Class 5

Students can use 5th Standard Malayalam Adisthana Padavali Notes and മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Muthassi Oru Katha Thudangunnu Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Muthassi Oru Katha Thudangunnu Summary

Muthassi Oru Katha Thudangunnu Summary in Malayalam

മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Summary in Malayalam

ആമുഖം
മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Summary in Malayalam Class 5 1
ഉണ്ണിക്കണ്ണനും മുത്തശ്ശിയും അമ്മയും തമ്മിലുള്ള സ്നേഹബന്ധം വളർന്നു പൊങ്ങി ആകാശത്തിൽ വലിയ മരക്കൊമ്പ് തൊടുകയും നക്ഷത്രങ്ങളെ തൊടുകയും ചെയ്യുന്ന കഥയാണ് തിക്കോടിയൻ എഴുതിയ മുത്തശ്ശി ഒരു കഥ തുടങ്ങുന്നു എന്ന രചന. കൂട്ടുകുടുംബം അണുകുടുംബം ആയ പ്പോൾ നഷ്ടപെട്ട ചില ഓർമകൾ മാത്രമായി മുത്തശ്ശിയും അവരോടൊട്ടി നിൽക്കുന്ന കഥ കേട്ടുറങ്ങുന്ന കുഞ്ഞുങ്ങളും …സ്നേഹത്തോ ടൊപ്പം കരുതലും ഈ ബന്ധത്തിൽ ഉണ്ടാ യിരുന്നു. ഒരു കാലഘട്ടത്തിന്റെ സ്നേഹ സ്പർശത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം അമ്മയുടെ തീവ്രമായ സ്നേഹത്തിന്റെ അടയാള പെടുത്തലുകൾ കൂടി ഈ കൃതി പങ്കു വെയ്ക്കുന്നു.

മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Summary in Malayalam Class 5

ആശയം
മകനെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും മുത്തശ്ശിയും മുത്തശ്ശിയുടെ കഥകളും ചേർന്നതാണ് ഈ മനോഹരമായ പാഠഭാഗം. മുത്തശ്ശിയുടെ കഥകൾക്കൊപ്പം സ്വപ്നം കാണുന്ന, മുത്തശ്ശിയുടെ മടിയിലിരുന്നുറങ്ങുന്ന മുത്തങ്ങളുടെ മാന്ത്രികത തിരിച്ച റിയുന്ന സ്നേഹത്തിന്റെ തീവ്രതയാണ് ഈ പാഠഭാഗം. നഷ്ട്ടപെട്ടു പോയ ഒരു കാലഘട്ടത്ത ഓർമ്മപെടുത്തുന്നതിനോടൊപ്പം സ്നേഹത്തിന്റെ പങ്കുവെക്കൽ മനോഹരമാക്കുകയാണ് ഈ പാഠഭാഗം.
മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Summary in Malayalam Class 5 2

മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Notes Question Answer Class 5 Adisthana Padavali Chapter 4

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 2 Chapter 4 മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Muthassi Oru Katha Thudangunnu Notes Questions and Answers Pdf improves language skills.

Muthassi Oru Katha Thudangunnu Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 2 Chapter 4 Muthassi Oru Katha Thudangunnu Question Answer

Class 5 Malayalam Muthassi Oru Katha Thudangunnu Notes Question Answer

കഥയിലെ കൂട്ടുകാർ
Question 1.
കഥ വായിച്ചല്ലോ? ഇഷ്ടമായില്ലേ? ആരൊക്കെയാണ്?
വായിച്ചുമനസ്സിലാക്കിയ കാര്യങ്ങൾ ഓരോരുത്തരായി പറഞ്ഞോളൂ. ഏതെങ്കിലും ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ് തയ്യാറാക്കൂ.
Answer:
ഈ കഥയിലെ ഏറ്റവും മനോഹരമായ കഥാപാത്രമാണ് മുത്തശ്ശി..എനിക്ക് മുത്തശ്ശിയോ മുത്തശ്ശിയുടെ സ്നേഹമോ കിട്ടിയിട്ടില്ല ..ഈ കഥ വായിച്ചപ്പോൾ മുത്തശ്ശിയുടെ സ്നേഹത്തിന്റെ സാന്നിധ്യം അറിയാൻ കഴിഞ്ഞു, മുത്തശ്ശിയുടെ കഥപറച്ചിലും കേൾവിക്കുറവും, മുത്തശ്ശിയുടെ കൂനും എല്ലാം ഉണ്ണിക്കുട്ടന് ഇഷ്ടമുള്ളതു പോലെ എനിക്കും ഇഷ്ടമായി, മുത്തശ്ശിയുടെ കഥകേൾക്കാനും കഥയ്ക്കിടയിൽ മുത്തശിയുടെ നെറുകയിലുള്ള മുത്തം തരലും എന്റെ ഹൃദയത്തെ സ്നേഹം കൊണ്ട് നിറച്ചു

വാക്യങ്ങളിൽ തെളിയുന്ന ജീവിതം
Question 1.
‘വീട്ടുവേല ചെയ്യാൻ പോയ അമ്മ തിരിച്ചു വരുമ്പോൾ ഇത്തിരി ചോറും തണുത്താറിയ കറിയും നനഞ്ഞ തൂവാലപോലത്തെ പപ്പടവും ഒക്കെ കൊണ്ടുവരും.’ ഉണ്ണിക്കണ്ണന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് കുറിപ്പെഴുതൂ.
Answer:
ഉണ്ണിക്കണ്ണനെ വളർത്താനും അവനു വയറു നിറച്ചു ഭക്ഷണം നൽകാനും ആണ് അവന്റെ അമ്മ വീട്ടുജോലിക്ക് പോകുന്നത്. രാത്രി അമ്മ വളരെ വൈകി എത്തുമ്പോൾ ചിലപ്പോൾ ഉണ്ണിക്കണ്ണൻ ഉറങ്ങിയിട്ടുണ്ടാകും. എങ്കിലും അമ്മ അവനെ ഉണർത്തുകയും വീണ്ടും വീണ്ടും ഭക്ഷണം വാരി നൽകുകയും ചെയ്യുന്നു. അമ്മയ്ക്ക് മകനോടുള്ള സ്നേഹവും പരിഗണനയും ലാളനയുമാണ് ഈ ഭാഗത്തു കാണാൻ ആകുക. വിശന്നുറങ്ങുന്ന മകനും, പകലന്തിയോളം പണിയെടുക്കുന്ന അമ്മയും ഉണ്ണിക്കണ്ണന്റെ ജീവിത സഹചര്യങ്ങളെ വ്യക്തമാക്കുന്നവയാണ് . ആ വലിയ വീട്ടിൽ ബാക്കിയാകുന്ന തണുത്ത ഭക്ഷണം അവരുടെ ഒരു നേരത്തെ ആശ്രയമാണ്. ഇല്ലായ്മയിലും സ്നേഹവും പരസ്പരമുള്ള പരിഗണനയും ആണ് ഉണ്ണിക്കണ്ണന്റെ ജീവിതത്തിലെ മധുര സ്വപ്നങ്ങളും ഉയരങ്ങളും ആകുന്നത്.

മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Notes Question Answer Class 5 Adisthana Padavali Chapter 4

സ്നേഹാനുഭവം
Question 1.
ഉണ്ണിക്കണ്ണന് മുത്തശ്ശിയെ ഇഷ്ടമാണ്. മുത്തശ്ശിയുടെ മനസ്സു നിറയെ സ്നേഹമാണെന്നും ഉണ്ണിക്ക് അറിയാം. മറ്റൊരു കുട്ടി തന്റെ മുത്തശ്ശിയെ അവതരിപ്പിക്കുന്നതിങ്ങനെയാണ്…

മുത്തശ്ശി
പക്ഷിക്കൂടാം കാതും വച്ച്
തുമ്പപ്പൂമുണ്ടുമുടുത്ത്
വെറ്റിലപാക്കും നൂറുമായി
ഉമ്മറവാതിലിലെത്തുന്നേരം
വായിൽ നിന്നും തെച്ചിപ്പൂ
മനസ്സു നിറയെ മുല്ലപ്പൂ.
ഇത്തരത്തിൽ ഏതെങ്കിലും ഒരു സ്നേഹാനുഭവം നിങ്ങൾക്കും ഉണ്ടാവില്ലേ? മുത്തശ്ശി, മാതാപിതാക്കൾ, അധ്യാപകർ, കൂട്ടുകാർ…
നിങ്ങളുടെ ഒരു സ്നേഹാനുഭവം എഴുതൂ. അതിന് യോജിച്ച പേരും നൽകുമല്ലോ. എല്ലാവരുടെയും കുറിപ്പുകൾ ഒന്നിച്ചുചേർത്ത് ഒരു സ്നേഹപ്പതിപ്പുണ്ടാക്കണം. പതിപ്പിനും വേണം നല്ലൊരു പേര്.
Answer:
നിങ്ങളിലാരുടെയെങ്കിലും മുത്തശ്ശിയേയോ അമ്മയേയോ ക്ലാസിലേക്ക് ക്ഷണിച്ച് പതിപ്പ് പ്രകാശനം
ചെയ്യുമല്ലോ.
സത്യസന്ധമായ സ്നേഹം ആരിൽനിന്നും കിട്ടിയാലും അത് മനോഹരമാണ്, സുഹൃത്തുക്കൾ ആകട്ടെ നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന നമ്മുടെ മാതാപിതാക്കൾ ആകട്ടെ അങ്ങനെ സ്നേഹം നമുക്ക് നൽകുന്നവർക്ക് നാം സ്നേഹവും പരിഗണനയും തിരിച്ചു നൽകണം. ഒരു മനുഷ്യന് തന്റെ ആയുസ്സിൽ അതിനുമപ്പുറം ഒന്നും ചെയ്യാനാകില്ല.

എനിക്ക് ഒരു മുത്തശ്ശി ഉണ്ടായിരുന്നു എന്റെ മൂത്തമ്മ അങ്ങനെ ആണ് ഞാൻ വിളിക്കുക, ഞാൻ ആണ് അവരുടെ ആദ്യത്തെ പേരക്കുട്ടി, എനിക്കായി മൂത്തമ്മ ഒരുക്കുന്നത് ഏറ്റവും രുചിയുള്ള കറികളായിരുന്നു, ആ കറിയുടെ മണം ഇന്നും എന്റെ നാവിലും തലച്ചോറിലും ഉണ്ട്. എന്റെ രസമുകുളങ്ങളെ ഇന്നോളം മറ്റൊരു രുചിയും അത്രമേൽ ത്രസിപ്പിച്ചിട്ടില്ല. എന്നോടുള്ള സ്നേഹവും വാത്സല്യവും മൂത്തമ്മ നിറച്ചിരുന്നത് ആ രസക്കൂട്ടുകളിൽ ആയിരുന്നു. എനിക്ക് ആ സ്നേഹവും രുചിയും നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ ആയി എങ്കിലും ഇന്നും എന്റെ ഓർമയിൽ ആ മണവും രുചിയും ഇളം കാറ്റിൽ എന്ന പോലെ ഓടി എത്താറുണ്ട്

കഥ തുടരുന്നു
Question 1.
ഉണ്ണിക്കണ്ണന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു? ഊഞ്ഞാലിൽ കളിക്കാൻ, അല്ലേ? ഊഞ്ഞാലിൽ കളിക്കുന്നതിനിടയിൽ അവൻ വീണുപോയി. അവനു പരുക്കു പറ്റി. പാവം, അവൻ കരഞ്ഞു. ആരാവും അവന്റെ അടുത്ത് ഓടിയെത്തുക? അമ്മ, കൂട്ടുകാർ, അച്ഛൻ… അവർ അവനോടെന്തു പറഞ്ഞിട്ടുണ്ടാവും?
Answer:
ഊഞ്ഞാലിൽ കളിക്കുന്നതിനിടയിൽ അവൻ വീണുപോയി. അവനു പരുക്കു പറ്റി. പാവം, അവൻ കരഞ്ഞും ഉണ്ണിക്കണ്ണന്റെ കരച്ചിൽ കേട്ട് പാവം മുത്തശ്ശിയും അമ്മയും ഓടിയെത്തി, മുത്തശ്ശിയുടെ കൂനുപോലും മറന്നാണ് മുത്തശ്ശി ഓടിയത് എന്ന് തോന്നും, ഉണ്ണിക്കുട്ടൻ നിർത്താതെ കരയുകയാണ്, അവന്റെ കരച്ചിൽ മാറാൻ അമ്മ അവനെ വാരിയടുത്തു. മുത്തശ്ശി അവന്റെ നെറുകയിൽ ഉമ്മ നൽകി, മുത്തശ്ശിയുടെ ചുണ്ടുകളുടെ മാന്ത്രികത അവന്റെ കരച്ചിലിന്റെ വേഗം കുറച്ചു, അമ്മ അവനെ തടകി കൊണ്ട് പറഞ്ഞു, മോനെ മോന് വേദനിച്ചോ .. സാരമില്ല ഉയരങ്ങളിലേക്കു പോകും തോറും വീഴ്ചകൾ ഉണ്ടാകും, ഉയരത്തിൽ നിന്നുള്ള വീഴ്ചകൾക്കു വേദന കൂടുതലാണ്, സാരമില്ല എന്റെ മോന് ഇതൊരു തിരിച്ചറിവാകണം. ഓരോ ചുവടും സൂക്ഷിച്ചു ശ്രദ്ധിച്ചു വേണം നാം മുന്നേറാൻ അപ്പോൾ ഏതുയരവും അനായാസം ആകും. ഉണ്ണിക്കുട്ടന് അമ്മയുടെ വാക്കുകൾ ആശ്വാസമായി.. അവൻ അമ്മയെ കെട്ടിപിടിച്ചു.

തുടർപ്രവർത്തനം
Question 1.
അഭിനയിക്കാം
ഉണ്ണിക്കണ്ണൻ ഊഞ്ഞാലിൽ നിന്നും വീഴുന്ന സമയത്ത് ഓടിയെത്തുന്ന അമ്മ മുത്തശ്ശി ഈ കഥാപാത്രങ്ങളുടെ സംഭാഷണം ഉൾപ്പെടുത്തി ഒരു അഭിനയരംഗം ചിത്രീകരിക്കാമല്ലോ.
Answer:
പ്പായി തിരിഞ്ഞു അഭിനയം ഗംഭീരമാക്കില്ലേ..മികച്ചവയ്ക്കു സമ്മാനം

Question 2.
ഉണ്ണിക്കണ്ണനെ പരിചയപ്പെടുത്താം
Answer:
മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Notes Question Answer Class 5 Adisthana Padavali Chapter 4 1

അറിവിലേക്ക്
മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Notes Question Answer Class 5 Adisthana Padavali Chapter 4 2
മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (1916 – ജനുവരി 28, 2001). പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻ നായർക്ക് തിക്കോടിയനെന്ന പേരിട്ടത്. കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അദ്ദേഹം ജനിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ തൂലികാനാമത്തിന് വഴിവച്ചതും. അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായ ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ‘ജീവിതം’ എന്ന നാടകത്തിലാണ് തുടക്കം.

പ്രൊഫഷണൽ നാടകവേദി പുതുമകൾ തേടിയതിനു തിക്കൊടിയനും ഒരു കാരണക്കാരനാണ്. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കൊടിയൻ നിസ്സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. ഏതാനും നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റെതായുണ്ട് മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ തന്നെയാണ് തിക്കോടിയന്റെ നാടകങ്ങൾ. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളിൽ തട്ടുന്നതരത്തിൽ തിക്കോടിയൻ അവതരിപ്പിച്ചിട്ടുണ്ട്.

മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Notes Question Answer Class 5 Adisthana Padavali Chapter 4

ഓർത്തിരിക്കാൻ

  • നഷ്ട്ടപെട്ട ബാല്യകാലം
  • നഷ്ടമാകുന്ന സ്നേഹം
  • സ്നേഹവും പരിഗണനയും ജീവിതത്തിലെ പ്രചോദനങ്ങൾ ആണ്
  • ജീവിതത്തിലെ ഉയരങ്ങളെ തൊടാൻ സ്നേഹമുള്ളവർ കൂടെ വേണം
  • പരസ്പരം സ്നേഹമാണ് ജീവിതം

Class 5 Malayalam Adisthana Padavali Notes Unit 2 കനിവായ് നിലാവായ്
മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Notes Question Answer Class 5 Adisthana Padavali Chapter 4 3
ആമുഖം

സ്നേഹത്തിന്റെയും ചേർത്തു നിർത്തലിന്റെയും ആവശ്യകത മനുഷ്യന്റെ വളർച്ചയിൽ അനിവാര്യമാണ് എന്ന തിരിച്ചറിവ് നൽകുന്ന പാഠഭാഗങ്ങളാണ് ഈ അധ്യായത്തിൽ നമ്മൾ പരിചയപ്പെടുന്നത്. എത്ര കിട്ടിയാലും അനുഭവിച്ചാലും പ്രിയപെട്ടവരുടെ സ്നേഹം നമുക്ക് മതിയാകില്ലല്ലോ. പണത്തിനും ആഡംബരങ്ങൾക്കൊന്നും സ്നേഹത്തിനു പകരമാകാൻ സാധിക്കില്ല. ഈ പ്രപഞ്ചത്തിൽ മനുഷ്യനു മാത്രമാണ് പൂർണമായ അർത്ഥത്തിൽ സ്നേഹിക്കൻ കഴിയുക, തിരിച്ചറിയാൻ കഴിയുക, പരസ്പരം താങ്ങാകാൻ കഴിയുക. സ്നേഹം അനുഭവിക്കാൻ കഴിയാതെ പോയ ഒത്തിരി പേരെ നമുക്ക് ഈ സമൂഹത്തിൽ കാണാൻ കഴിയും. അവർക്ക് മുന്നിൽ എല്ലാവരാലും സ്നേഹിക്കപെടുന്ന നമ്മൾ എത്ര മാത്രം അനുഗ്രഹീതരാണ് എന്ന് ചിന്തിക്കുക. സ്നേഹിക്കുക എന്നത് ഒരു കഴിവാണ്. സ്നേഹിക്കപെടുന്നതും അത് പോലെ മനോഹരമായ അനുഭവം ആണ് എന്ന തിരിച്ചറിവിലേക്ക് കടന്നാലോ ….

ആശയം
കുഞ്ഞുങ്ങൾ പുസ്തകത്തിലും ചുവരുകളിലും തങ്ങളുടെ സ്വപ്ന ലോകങ്ങളും കുഞ്ഞിളം ചിറകുകളും വ്യത്യസ്ത വർണചിത്രങ്ങളായി കോറിയിടുന്നത് കാണാം. മഹാനായ ചിത്രകാരൻ രാജാരവിവർമ്മ തന്റെ ബാല്യകാലത്ത് കരിക്കട്ടകൾ കൊണ്ട് ചുമരുകൾ ചിത്രശാലയാക്കിയത് ഓർമയുണ്ടല്ലോ. അത്തരത്തിൽ തന്റെ കുഞ്ഞു മനസിലെ വലിയ ചിന്തകളെ ചുവരിൽ പലനിറത്തിൽ കോറിയിടുന്ന ആവിഷ്ക്കാര സൗന്ദര്യത്തിന്റെ ആദ്യ പടിയാണ് ഈ പാഠഭാഗം ചർച്ചചെയ്യുന്നത്. തന്റെ കുഞ്ഞനുജത്തി ഭിത്തിയിൽ കോറിയിട്ട് വരകൾ കണ്ടു പരാതിയുമായി അമ്മയെ സമീപിക്കുന്ന മൂത്ത കുട്ടിയെയും വൃത്തികേടായി കിടക്കുന്ന ചുവരുകൾ കണ്ട് അമ്മയുടെ ദേഷ്യം ആ മനോഹര വർണങ്ങളിൽ നിമിഷ നേരം കൊണ്ട് അലിഞ്ഞു ഇല്ലാതാകുന്നതും നമുക്ക് ഈ ഭാഗത്തു കാണാൻ ആകും.

പുസ്തകത്തിലെ പ്രവർത്തനങ്ങൾ
Question 1.
മുകളിൽ ചേർത്ത അനുഭവം വായിച്ചല്ലോ.
അമ്മയുടെ കണ്ണുനിറയാനെന്താണ് കാരണം? പറഞ്ഞുനോക്കൂ.?
Answer:
കുഞ്ഞിന്റെ കുത്തിവരകൾ അമ്മയെ പ്രകോപിപ്പിച്ചു എങ്കിലും കുഞ്ഞിന്റെ ആ വർകൾക്കുള്ളിൽ നിഷ്കളങ്കമായി ഒളിഞ്ഞു കിടന്ന സ്നേഹത്തെ അമ്മ കണ്ടത് കൊണ്ടാണ് അമ്മയുടെ കണ്ണുകൾ നിറഞ്ഞത്.

മുത്തശ്ശി ഒരു കഥ തുടങ്ങുന്നു Notes Question Answer Class 5 Adisthana Padavali Chapter 4

തുടർപ്രവർത്തനം
Question 1.
തിരുനെല്ലൂർ കരുണാകരൻ എഴുതിയ വസന്തം എന്ന കവിത വായിക്കാം
‘വാടി വീണതാം പൂക്കൾ മണ്ണുമായ് വാരിക്കൊണ്ടു പാറി വന്നാൽ മുന്നിൽ വന്നഞ്ചിതഹാസത്തോടെ. ‘അച്ഛനു പൂവേണമോ?’ ചോദിച്ച മകളുടെ സ്വച്ഛമാം കവിൾത്തട്ടിൽ കണ്ടു ഞാൻ വസന്തത്തെ’
ഈ വരികളിലെ ആശയം എന്ത് ?
Answer:
മകളുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ വലിയ ഒരു വസന്തകാലത്തെ കാണുകയാണ് അച്ഛനിവിടെ

അറിവിലേക്ക്
അരങ്ങു കാണാത്ത നടൻ എന്ന പുസ്തകത്തിൽ തിക്കോടിയൻ ഇങ്ങനെ പറയുന്നു; “കോളറ കൊയ്ത്തു നടത്തിയ, മരണം ചടുലനൃത്തമാടിയ മലബാറിലെ ഉൾനാടൻ വീഥിയിലൂടെ അന്നൊരു ഏകാന്തപഥികൻ സഞ്ചരിച്ചു. ശ്രീ വി. ആർ. നായനാർ. കോളറയുടെ കടന്നാക്രമണത്തിൽ രക്ഷാകർത്താക്കൾ നഷ്ടപ്പെട്ട് അനാഥരായിത്തീർന്ന കുട്ടികളെ വാത്സല്യത്തോടെ വാരിയെടുത്തു പുൽകി അഭയം നൽകുക എന്ന മഹാപ്രയത്നത്തിൽ അദ്ദേഹത്തിന് കൈമുതൽ ആയി ഉണ്ടായിരുന്നത് അലിവിന്റെ പൊന്നഴക് മാത്രം. യാതന കണ്ടറിഞ്ഞും കേട്ടറിഞ്ഞും അദ്ദേഹം ഓടിയടുക്കുന്നു. അനാഥശവങ്ങൾ മറവ് ചെയ്യുന്നു. അനാഥ ശിശുക്കളെ കയ്യേൽക്കുന്നു. രോഗത്തിന്റെ വ്യാപ്തി തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു. എവിടെ നായനാർ എത്തുന്നു അവിടെയെല്ലാം അനുയായികളും ഉണ്ടാകുന്നു. ഹൃദയാലുക്കളായ യുവാക്കൾ അദ്ദേഹത്തോടൊപ്പം ഏത് പ്രവർത്തനത്തിനും തയ്യാറാകുന്നു. കോളറയുടെ കറുത്തിരുണ്ട നിഴലിൽ കൊണ്ട് വിറടിച്ച് കിടക്കുന്ന ഗ്രാമങ്ങളിൽ ആദ്യകിരണങ്ങളുടെ പ്രകാശവും ചൂടുമെന്ന പോലെ നായനാരെത്തിച്ചേരുന്നു.

അങ്ങനെ അദ്ദേഹത്തിന്റെ ആശ്രാന്ത പരിശ്രമത്തിലൂടെ ആരോരുമില്ലാതെ മണ്ണടിഞ്ഞു പോകേണ്ട നിരവധി ജീവിതങ്ങൾക്ക് മലബാറിന്റെ മണ്ണിൽ അഭയകേന്ദ്രങ്ങളുണ്ടായി. തണലും തണുപ്പുമുണ്ടായി. വടക്ക് മാടായി മുതൽ തെക്ക് വലപ്പാട്ട് വരെ അവിടെയായി അനാഥമന്ദിരങ്ങൾ ഉയർന്നു. കോവിഡ് മഹാമാരിയെയും വെള്ളപ്പൊക്കത്തെയും കേരളം അതിജീവിച്ചത് മാനവികതയെ മുൻനിർത്തിയുള്ള ഇത്തരം കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ്. കുടുംബ ബന്ധങ്ങളും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങളും സ്നേഹ ചരടിൽ കോർക്കുമ്പോൾ സമൂഹത്തിന്റെ അതിജീവന് ശേഷി വർദ്ധിക്കും. പരസ്പര സ്നേഹം അങ്ങനെ സമൂഹത്തിന്റെ നിലനിൽപ്പിനെയും മുന്നോട്ട് പോക്കിനെയും സഹായിക്കും.

സ്നേഹം കവിതയിൽ
ജനകനില്ലാതെ ജനനിയില്ലാതെ തെരുവിൽ വാവിട്ട് കരയും ജീവനെ
ഇരുകൈയാല് വാരിയെടുത്തു ചുംബിക്കും മഹാ കാരുണ്യത്തിന്റെ മനുഷ്യരൂപമേ
(ബാലചന്ദ്രൻ ചുള്ളിക്കാട് മദർ തെരേസയെ കുറിച്ച് പറയുന്നു).
പല സുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം പരമാർത്ഥത്തിൽ പരനും ഞാനും ഭവാനുമൊന്നല്ലി

(പ്രേമ സംഗീതം ഉള്ളൂർ)

ഓർത്തിരിക്കാൻ
വളർന്നു പന്തലിക്കുന്ന സ്നേഹബന്ധങ്ങളും മാനവികതയിലൂന്നിയ ശ്രമങ്ങളും ലോകത്തെ മുന്നോട്ടു നയിക്കുന്നു എന്ന് ഈ യൂണിറ്റിലെ രചനകൾ പറയുന്നു.

പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam Class 5

Students can use 5th Standard Malayalam Adisthana Padavali Notes and പന്തുകളിക്കാനൊരു പെൺകുട്ടി Panthu Kalikkanoru Penkutti Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Panthu Kalikkanoru Penkutti Summary

Panthu Kalikkanoru Penkutti Summary in Malayalam

പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam

ആമുഖം

ഒന്നും ആൺ കുട്ടികളുടെ കുത്തകയല്ല എന്ന വാക്യമാണ് ഈ കഥയുടെ കാമ്പ്, ലിംഗ സമത്വം എന്ന മഹത്തായ ആശയത്തെ കുട്ടികൾ തിരിച്ചറിഞ്ഞു വളരണം, തങ്ങളുടെ കുടുംബങ്ങളിൽ നിന്ന് വേണം ആ മഹത്തായ ആശയം കുട്ടികളുടെ തലയിലും നെഞ്ചിലും ഇടം പിടിക്കേണ്ടത് എന്ന തിരിച്ചറിവ് പങ്കു വെക്കുന്ന ഒരു ചെറിയ വലിയ കഥയാണ് കലവൂർ രവികുമാറിന്റെ ഈ കഥാഭാഗം.
പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam Class 5 1

പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam Class 5

ആശയം
തുല്യത, ലിംഗനീതി തുടങ്ങിയ മൂല്യങ്ങളെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും തുല്യ അവസരങ്ങളും തുല്യനീതിയും ലഭിക്കണമെന്നും ലിംഗപരമായ വിവേചനങ്ങൾ പാടില്ല എന്നും ഭരണഘടന പറയുന്നു. ഈ ഭരണഘടനാ മൂല്യത്തെ സുന്ദരമായി ചിത്രീകരിക്കുന്ന പാഠഭാഗമാണ് ‘പന്തുകളിക്കാനൊരു പെൺകുട്ടി’. പന്തു കളിക്കാൻ അവസരം തേടിയെത്തിയ സുമംഗലയെ തടയുന്നത് പ്രകാശനല്ല; അയാളിൽ ഉറച്ചുപോയ ലിംഗവിവേചന മനോഭാവമാണ്. ഈ മനോഭാവം ഒരു വ്യക്തിയിൽ വേരുപിടിക്കുന്നത് മുകളിൽ സൂചിപ്പിച്ച അനേകം ആശയ വിനിമയങ്ങൾ വഴിയാണ്. അവസരങ്ങൾ ലഭിക്കുമ്പോൾ ഫുട്ബോൾ കളി, പത്രപ്രവർത്തനം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ സ്ത്രീകൾക്ക് ശോഭിക്കാൻ കഴിയുമെന്നും പാഠം സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ തുല്യത എന്ന ആശയത്തിന്റെ സുന്ദരമായ ആവിഷ്കാരമാണ് ഈ പാഠം.
പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam Class 5 2