Class 5 Malayalam Kerala Padavali Question Paper Set 5

During exam preparation, Class 5 Malayalam Kerala Padavali Question Paper Set 5 guide students properly.

Class 5 Malayalam Kerala Padavali Model Question Paper Set 5

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതി യാൽ മതി.

Question 1.
വായിക്കാം എഴുതാം.
പ്രാചീന കവികൾ
കുഞ്ചൻ നമ്പ്യാരെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ? തുള്ളൽ പ്രസ്ഥാനത്തിന്റെ ജനയിതാവ്. ഫലിത പരിഹാസ ങ്ങൾ കൊണ്ട് മലയാളികളെ കുടുകുടാ ചിരിപ്പിച്ച ജനകീയ കവി. അദ്ദേഹം അമ്പലപ്പുഴ രാജാവിന്റെയും തിരുവിതാംകൂർ രാജാവിന്റെയും സദസ്യനായിരുന്നു. രാജാക്കന്മാരുടെ ആശ്രിതനായി കഴിയുന്ന കാല ത്തുപോലും നമ്പ്യാർ അവരുടെ ഏറാൻ മൂളിയാകാൻ തയ്യാറായിരുന്നില്ല. തന്റെ സഹജമായിട്ടുള്ള നർമ്മ ബോധം കൊണ്ട് ഭരണാധികാരിയെ സത്യം ബോധിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
കുഞ്ചൻ നമ്പ്യാരുടെ സമകാലീനനായിരുന്ന എഴുത്തച്ഛനും ചെറുശ്ശേരിയും നമ്പ്യാരെപ്പോലെ തന്നെ മലയാള ഭാഷയിലെ ശ്രേഷ്ഠരായ കവിവര്യരാണ്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടും ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും മലയാള ഭാഷയിലെ ശ്രേഷ്ഠമായ കൃതി കളാണ്.

A. (a) ഒന്ന്: രാജാക്കന്മാരുടെ ആശ്രിതനായിക്കഴിയുന്ന കാലത്തുപോലും നമ്പ്യാർ അവരുടെ ഏറാൻ മൂളി യാകാൻ തയ്യാറായിരുന്നില്ല.
(b) രണ്ട്: തന്റെ സഹജമായിട്ടുള്ള നർമ്മബോധം കൊണ്ട് ഭരണാധികാരിയെ സത്യം ബോധിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഈ പ്രസ്താവനകളിൽ ശരിയേത്?
A. ഒന്നാമത്തേതു മാത്രം ശരി
B. രണ്ടാമത്തേതു മാത്രം ശരി
C. രണ്ടും തെറ്റ്
D. രണ്ടും ശരി
Answer:
D. രണ്ടും ശരി

B. ചേരുംപടി ചേർത്ത് എഴുതുക.

1. കുഞ്ചൻനമ്പ്യാർ a. കൃഷ്ണഗാഥ
2. എഴുത്തച്ഛൻ b. തുള്ളൽ പ്രസ്ഥാനം
3. ചെറുശ്ശേരി c. മലയാള ഭാഷയുടെ പിതാവ്

Class 5 Malayalam Kerala Padavali Question Paper Set 5 1

C. (i) കുഞ്ചൻ നമ്പ്യാരുടെ സമകാലീനനായിരുന്നു എഴുത്തച്ഛൻ.
(ii) എഴുത്തച്ഛന്റെ സമകാലീനനായിരുന്നില്ല. ചെറുശ്ശേരി.
A. ഒന്നാമത്തേത് ശരി
B. രണ്ടാമത്തേത് ശരി
C. ഒന്നാമത്തേത് തെറ്റ്
D. രണ്ടാമത്തേത് തെറ്റ്
Answer:
A. ഒന്നാമത്തേത് ശരി

D. ഗദ്യഭാഗത്തെ സൂചനപ്രകാരം ജനകീയ കവിയാര്?
A. എഴുത്തച്ഛൻ
B. കുഞ്ചൻ നമ്പ്യാർ
C. ചെറുശ്ശേരി
D. മേൽപ്പറഞ്ഞതിൽ എല്ലാം ശരി
Answer:
B. കുഞ്ചൻ നമ്പ്യാർ

Question 2.
(a) സംഭാഷണം
ഒടുവിൽ പുഴ ഡാലിയമ്മൂമ്മയെ കണ്ടെത്തി. അമ്മൂമ്മ പുഴയിലേക്ക് ചാടി. പുഴയെ കെട്ടിപ്പിടിച്ചു. പൊട്ടി ച്ചിരിക്കുകയും ചെയ്തു. ശേഷം അവർ എന്തെല്ലാമാകും സംസാരിച്ചിട്ടുണ്ടാവുക? ഡാലിയമ്മൂമ്മയും പുഴയും തമ്മിലുള്ള സംഭാഷണം തയ്യാറാക്കൂ.
Answer:
പുഴ : ഡാലിയമ്മൂമ്മ എത്ര നാളായി കണ്ടിട്ട്. നീ കൂടി പോയപ്പോൾ ഞാൻ ഒറ്റയ്ക്കായി.
ഡാലിയമ്മൂമ്മ : എന്തുചെയ്യാനാ….അവർ എന്നെ പിടിച്ചു കെട്ടിയാണ് കൊണ്ടുപോയത്.
പുഴ : ഈ മനുഷ്യർ എത്ര ദുഷ്ടരാണ്. അവരുടെ ആർഭാട ജീവിതത്തിനു വേണ്ടി ഈ പ്രകൃതിയെ നശിപ്പിക്കുന്നു.
ഡാലിയമ്മൂമ്മ : അത് അവരുടെ നാശത്തിൽ തന്നെ അവസാനിക്കും.
പുഴ : അതെ എല്ലാം മലിനമായി നശിക്കുകയാണ്.
ഡാലിയമ്മൂമ്മ : നാട് വികസിക്കുന്തോറും ഭൂമി നശിക്കുകയാണ്.
പുഴ : ഇനിയെങ്കിലും മനുഷ്യർക്ക് തിരിച്ചറിവുണ്ടാകട്ടെ. എങ്കിൽ ഭൂമിയെ സംരക്ഷിക്കു മായിരിക്കും.

(b) “ഞാൻ ആദ്യമായി നീരുറവ കണ്ടത് എന്റെ അമ്മയുടെ കണ്ണിൽ നിന്നാണ്. ഈ വാക്യം അർത്ഥമാ ക്കുന്നതെന്ത്?
A. അമ്മയുടെ കണ്ണിൽ നിന്നാണ് നീരുറവ കണ്ടത്.
B. അമ്മയാണ് നീരുറവ കണ്ടത്.
C. കുട്ടി ആദ്യം കണ്ട നീരുറവ അമ്മയുടെ കണ്ണിലാണ്.
D. കുട്ടിയുടെ കണ്ണിലാണ് നീരുറവ കണ്ടത്.
Answer:
C. കുട്ടി ആദ്യം കണ്ട നീരുറവ അമ്മയുടെ കണ്ണിലാണ്.

(c) “മിന്നുന്നതെല്ലാം പൊന്നല്ല.” ഈ പ്രയോഗത്തിന് അനുയോജ്യമായ ആശയം ഉൾക്കൊള്ളുന്ന വാക്യം ഏത്?
A. തിളങ്ങുന്നതെല്ലാം പൊന്നാണ്.
B. ആകർഷണീയമായതെല്ലാം ഗുണമുള്ളതാകില്ല.
C. പുറമേ കാണുന്നത് വച്ച് അകമളക്കാനാകില്ല.
D. പൊന്നിന് എപ്പോഴും തിളക്കമുണ്ടാകും.
Answer:
B. ആകർഷണീയമായതെല്ലാം ഗുണമുള്ളതാകില്ല.

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ആസ്വാദനക്കുറിപ്പ്
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നത് നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുന്നു – മുറക്കത്തി
ലൊന്നേ മനസ്സിന്നു മോഹം
ഒന്നിച്ചുണരുമുണർന്നെഴുന്നേല
മ്പോളൊന്നേ മിഴികളിൽ ദാഹം
(വയലാർ രാമവർമ്മ)
Answer:
പ്രകൃതി സൗന്ദര്യത്തെ എത്ര മനോഹരമായാണ് കവി വർണ്ണിച്ചിരിക്കുന്നത്. പ്രകൃതിയോട് ചേർന്നു ജീവി ക്കുന്ന മനുഷ്യരുടെ ജീവിതം കവിതയിൽ അവതരിപ്പിക്കുന്നു.

ഞാൻ ജീവിക്കുന്ന നാട്ടിൽ താമരപ്പൂക്കളും കന്നി നിലാവും ഇളംവെയിലും ചേർന്ന് മനോഹരമായ കാഴ്ച ഒരുക്കുന്നു എന്ന് കവി പറയുന്നു. ഞങ്ങൾ ഇവിടെ ഒന്നിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. ഉറങ്ങു മ്പോൾ പോലും മനസ്സിൽ ഒരേ ഒരു ആഗ്രഹമേയുള്ളൂ. ഈ പ്രകൃതി ഭംഗിയെ എന്നും കാണുവാൻ കഴി യണം. കണ്ണുകൾക്ക് എന്നും ദാഹമാണ്. എന്തിനെന്നോ. ഈ മനോഹരമായ കാഴ്ചകളെ എന്നും കണ്ടു കൊണ്ടിരിക്കുവാൻ മനുഷ്യരും പ്രകൃതിയും വേറിട്ടു നിൽക്കുകയല്ല, മറിച്ച് ഒരുമിച്ച് ഇഴുകിച്ചേർന്ന് ജീവി ക്കുകയാണ്. നമ്മൾ മനുഷ്യർ കാണാനാഗ്രഹിക്കുന്ന കാഴ്ചകളെ പ്രകൃതി അതിമനോഹരമായി എന്നും ഒരുക്കിവയ്ക്കുന്നു.

അല്ലെങ്കിൽ

(B) വർണന
അമ്പലഗോപുര നടയിലൊരാന
കൊമ്പനെ ഞാൻ കണ്ട
മുമ്പുമുതൽക്കേ ആനയിലിത്തിരി
കമ്പമെനിയ്ക്കുണ്ട
മുമ്പിൽത്തുമ്പു തുളഞ്ഞു വളഞ്ഞൊരു
തുമ്പിക്കരമുണ്ടേ
കണ്ടമരത്തിൻ ചില്ലകൾ ചീന്താൻ
വേണ്ട കരുത്തുണ്ടേ
കവി അമ്പലനടയിൽ കണ്ട കൊമ്പനാനയെയാണ് കവിതയിൽ വർണ്ണിക്കുന്നത്. നിങ്ങൾ കണ്ടിട്ടുള്ള ആനയെ വർണ്ണിക്കുക.
Answer:
ആന വളരെ വലിയ ജീവിയാണ്. വലിയ കാലുകൾ, കൊമ്പുകൾ, ചെവികൾ, നീണ്ട തുമ്പിക്കൈ എന്നി ങ്ങനെ ആനയെക്കാണാൻ വളരെ ഭംഗിയാണ്. ആനയ്ക്ക് വലുപ്പമുണ്ടെങ്കിലും വേഗത്തിലോടാൻ സാധി ക്കും. ഞാൻ കണ്ട ആന അമ്പലത്തിൽ ഉത്സവത്തിനായി ഒരുങ്ങി നിൽക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടി, വലിയ മാല അണിഞ്ഞ്, കാലിൽ ചങ്ങലപ്പൂട്ടോടെ നിന്ന് തലയും ചെവിയുമിളക്കി തുമ്പിക്കൈയിൽ പന യോല എടുത്ത് കുടഞ്ഞ് തിന്നുകൊണ്ടിരിക്കുന്ന ആനയെയാണ് ഞാൻ കണ്ടത്.

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) തിരുനെല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ എന്ന കവിത മഴ അനുഭവങ്ങളോടൊപ്പം നഷ്ടപ്പെട്ടു പോകുന്ന കൃഷിയുടേയും കൂട്ടായ്മയുടേയും ചിന്തകൾ വിവരിക്കുന്നു. നഷ്ടപ്പെട്ടു പോകുന്ന കൃഷിയെക്കുറിച്ച് നിങ്ങളുടെ ചിന്തകൾ എന്തെല്ലാമാണ്? കൃഷിയെ കുറിച്ച് എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്കുണ്ടോ? നിങ്ങളുടെ കൃഷി അനുഭവം കുറിപ്പായി എഴുതുക.
Answer:
എന്റെ കൃഷി അനുഭവം
കേരളം സുന്ദരമായ ഭൂപ്രകൃതികൊണ്ടും വ്യത്യസ്തമായ കൃഷി രീതികൾ കൊണ്ടും സമ്പന്നമാണ്. എന്നാൽ കാലഘട്ടത്തിനനുസരിച്ച് പ്രകൃതിയിലും കൃഷിയോടുമുള്ള സമീപനത്തിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വേഗതയേറിയ ഈ കാലഘട്ടത്തിൽ സ്വന്തമായി കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത നിരാകരിക്കപ്പെടു ന്നു. അതുകൊണ്ട് തന്നെ പ്രകൃതി ദുരന്തങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറി വരികയാണ്. ഈ സാഹച ര്യത്തിലാണ് കൃഷിയുടെ പ്രാധാന്യത്തെ മനസ്സിലാക്കേണ്ടത്. സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വീടുകളിൽ തന്നെ കൃഷി ചെയ്തെടുക്കുവാനും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും വേണം.

പുതുതലമുറ മാറ്റങ്ങളെ അംഗീകരിക്കുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാലയ ങ്ങളിൽ കൃഷി കൂട്ടായ്മയും അതിനോടൊപ്പം ചേർന്ന് ജൈവകൃഷി രീതികളെ അവലംബമാക്കി കര നെൽകൃഷി, പച്ചക്കറി കൃഷി എന്നിവ നടത്തുന്നുണ്ട്. സ്വയം കൃഷി ചെയ്തു ഉണ്ടാക്കിയ പച്ചക്കറികൾ കാണുന്നതും അവ പാകം ചെയ്യുന്നതുമെല്ലാം ഏറെ സന്തോഷം നൽകുന്നു.

അല്ലെങ്കിൽ

(B) ഓണം പിറന്നാലും ഉണ്ണിപിറന്നാലും
കോരനു കഞ്ഞി കുമ്പിളിൽ തന്നെ
ഓണവുമായി ബന്ധപ്പെട്ട ചൊല്ലാണിത്. ഈ ചൊല്ലിന്റെ ആശയം വിശകലനം ചെയ്ത് കുറിപ്പ് എഴുതുക.
Answer:
സമൃദ്ധിയുടെ ഉത്സവമാണ് ഓണം. ഓണവുമായി ബന്ധപ്പെട്ട നിരവധി ചൊല്ലുകൾ നമുക്കുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന ചൊല്ല്. ഒരിക്കലും തീരാത്ത ദാരിദ്ര്യത്തിന്റെ വേദനാജനകമായ അവസ്ഥയെ ഈ ചൊല്ല് അടയാള പ്പെടുത്തുന്നു. ഓണം ഏറ്റവും സമൃദ്ധമായി ആഘോഷിക്കുന്ന ഉത്സവമാണ്. സദ്യയും പുതുവസ്ത്രങ്ങളും സമ്പന്നമായ ചുറ്റുപാടുമാണ് ഓണത്തെ വരവേൽക്കുന്നത്. എന്നാൽ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ഒട്ടിയ വയറുമായി കഴിയുന്നവർ കൂടി ഈ ഓണനാളുകളെ തള്ളി നീക്കുന്നുണ്ട്. അവരുടെ യാതനാജനകമായ ജീവിതത്തെയും ഒരിക്കലും അവസാനിക്കാത്ത ദാരിദ്ര്യത്തെയുമാണ് ഈ ശൈലി അർത്ഥമാക്കുന്നത്.

Question 5.
ലഘു ഉപന്യാസം
മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തുന്ന ആഘോഷപരിപാടിയിൽ മാതൃഭാഷയും വ്യക്തിവികാസവും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
മാതൃഭാഷയുടെ ശക്തി
മാതൃഭാഷ നമ്മുടെ സംസ്കാരവും പാരമ്പര്യവുമാണ്. ഒരു വ്യക്തി ആദ്യമായി ആശയവിനിമയം നട ത്താൻ പഠിക്കുന്ന ഭാഷയെ മാതൃഭാഷയെന്നു പറയുന്നു. വ്യക്തിയുടെ മാനസികവും സാമൂഹികവും വൈകാരികവുമായ വികാസത്തിന് മാതൃഭാഷ വലിയ പങ്ക് വഹിക്കുന്നു. വ്യക്തിയുടെ സ്വത്വം രൂപീകരി ക്കുന്നതിലും മാതൃഭാഷയുടെ പങ്ക് വലുതാണ്. അതിനാലാണ് കവികൾ മാതൃഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി കവിതകൾ രചിച്ചിട്ടുള്ളത്.
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ.”
എന്ന് വള്ളത്തോൾ രചിച്ചിരിക്കുന്നു. ഈ വരിയിൽ മാതൃഭാഷയെ പെറ്റമ്മയായി പറയുന്നതിൽ നിന്ന് മന സ്സിലാക്കാം മാതൃഭാഷയ്ക്ക് നമ്മളിലുള്ള സ്ഥാനം.
വ്യക്തിരൂപീകരണത്തിനും വികസനത്തിനും മാതൃഭാഷ അനിവാര്യമാണ്. വൈജ്ഞാനിക വികാസത്തിനും സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും മാതൃഭാഷ ആവശ്യമാണ്. മാതൃഭാഷയുടെ മാധുര്യം ആവോളം ആസ്വദിക്കുന്നതിനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ. അന്യഭാഷകൾ അഭ്യസിക്കുന്നതി നോടൊപ്പം മാതൃഭാഷയുടെ മൂല്യം മനസ്സിലാക്കാനും അതിന്റെ മാധുര്യം നുണയാനും എല്ലാവർക്കും കഴിയട്ടെ.

Question 6.
കടങ്കഥ വ്യാഖ്യാനം
കാള കിടക്കും കയറോടും
ഈ കടങ്കഥയുടെ ഉത്തരം മത്തൻ വള്ളി എന്നാണ്. എന്തുകൊണ്ടാകാം ഈ കടങ്കഥയ്ക്ക് ഇങ്ങനെ ഉത്ത രമുണ്ടായത്. വ്യാഖ്യാനിച്ചെഴുതുക.
Answer:
മത്തൻ ചെടിയുടെ വളർച്ചയുടെ പ്രത്യേകതയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു വള്ളിച്ചെടിയാണ് മത്തൻ. അതിന്റെ ഫലത്തിന് ഉരുണ്ട രൂപമാണ്. താരതമ്യേന വലുപ്പവും കൂടുതലാണ്. മത്തൻ ഉണ്ടാകുമ്പോൾ അത് പാകമാകുന്നതുവരെ ഒരു സ്ഥലത്തുതന്നെ നിലനിൽക്കുകയും വലുതാകുകയും ചെയ്യുന്നു. മത്തൻ വള്ളികൾ മണ്ണിൽ പടർന്നു മുന്നോട്ട് പോകുന്നു. ഈ കടങ്കഥയിൽ മത്തനെ കാളയോടും മത്തൻ വള്ളിയെ കയറിനോടും സാദൃശ്യപ്പെടുന്നു.

Class 5 Malayalam Kerala Padavali Question Paper Set 4

During exam preparation, Class 5 Malayalam Kerala Padavali Question Paper Set 4 guide students properly.

Class 5 Malayalam Kerala Padavali Model Question Paper Set 4

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതി യാൽ മതി.

Question 1.
വായിക്കാം എഴുതാം.
സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേര ളത്തിനുള്ളത്. 15 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പുഴകളെയാണ് നദികളുടെ ഗണത്തിൽ കണക്കാക്കു ന്നത്. കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്ററുള്ള പെരിയാറും 16 കിലോമീറ്ററുള്ള മഞ്ചേശ്വരം പുഴ ഏറ്റവും ചെറിയ നദിയുമാണ്. 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴു കുന്നവയാണ്.
(a) ഒന്ന്. കേരളത്തിൽ 41 നദികളാണുള്ളത്.
(b) രണ്ട്: കേരളത്തിൽ 3 നദികൾ മാത്രമേ കിഴക്കേട്ടൊഴുകുന്നുള്ളൂ.
ഈ പ്രസ്താവനകളിൽ ശരിയേത്?
A. ഒന്നാമത്തേതു മാത്രം ശരി.
B. രണ്ടാമത്തേതു മാത്രം ശരി
C. രണ്ടും തെറ്റ്
D. രണ്ടും ശരി
Answer:
B. രണ്ടാമത്തേതു മാത്രം ശരി

B. നദികളും അവയുടെ സവിശേഷതകളും നൽകിയിരിക്കുന്നു. ചേരുംപടി ചേർത്ത് എഴുതുക.

1. കിഴക്ക് a. 244 km
2. പടിഞ്ഞാറ് b. 16 km
3. പെരിയാർ c. 41 km
4. മഞ്ചേശ്വരം d. 3 km

Class 5 Malayalam Kerala Padavali Question Paper Set 4 1
Answer:
B. (1-d, 2-c, 3-a, 4-b)

C. (i) 15 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പുഴകളെ നദികളായി കണക്കാക്കുന്നു.
(ii) നദികൾക്ക് 244 കിലോമീറ്റർ നീളം ഉണ്ടായിരിക്കണം.
A. ഒന്നാമത്തേത് തെറ്റ്
C. ഒന്നാമത്തേത് ശരി
B. രണ്ടാമത്തേത് ശരി
D. ഒന്നും രണ്ടും തെറ്റ്
Answer:
C. ഒന്നാമത്തേത് ശരി

Class 5 Malayalam Kerala Padavali Question Paper Set 4

D. ഗദ്യഭാഗത്തെ സൂചനപ്രകാരം കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണമെത്ര?
A. 244
B. 14
C. 44
D. 41
Answer:
D. 41

Question 2.
(a) സംഭാഷണം
എനിക്ക് ഈ പക്ഷിയെ ആശ്വസിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഡെയ്സിച്ചെടി ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹം സത്യമായെങ്കിൽ അവർ എന്തെല്ലാമാണ് സംസാരിക്കുക. ഡെയ്സിച്ചെടിയും വാനമ്പാ ടിയും തമ്മിലുള്ള സംഭാഷണം എഴുതുക.
Answer:
വാനമ്പാടി : ഡെയ്സി ചെടി നീയും എനിക്കൊപ്പം ഈ കൂട്ടിൽ അകപ്പെട്ടു പോയല്ലോ?
ഡെയ്സി ചെടി : സാരമില്ല കൂട്ടുകാരീ. നീ ഒറ്റയ്ക്കായില്ലല്ലോ.
വാനമ്പാടി : ശരിയാണ്. കൂട്ടിനുള്ളിലെ അസ്വാതന്ത്ര്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടാ യിരുന്നു. ഒന്നുയർന്നു പറക്കുവാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.
ഡെയ്സി ചെടി : ശരിയാണ്. ഈ കുട്ടികൾ നമ്മുടെ ജീവിതം നശിപ്പിക്കുകയാണ് ചെയ്തത്. അവ രുടെ സന്തോഷത്തിനു വേണ്ടി നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നു.
വാനമ്പാടി : എനിക്ക് വല്ലാതെ ദാഹിക്കുന്നു. ഇവിടെ ഒരു തുള്ളി വെള്ളമില്ല.
ഡെയ്സി ചെടി : എന്തു ക്രൂരതയാണവർ ചെയ്യുന്നത്. പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ നിലനിർത്താമായിരുന്നു.

(b) വിലാപം എന്ന പദത്തിന് മറ്റൊരു പദം എന്ത്?
A. ദുഃഖം
B. കരച്ചിൽ
C. നിരാശ
D. വേദന
Answer:
B. കരച്ചിൽ

(c) ഒരു പുൽനാമ്പ് എനിക്കിപ്പോൾ വൻമരമാണ്. നിന്റെ ഓരോ ഇതളും എനിക്കൊരു പൂവാണ്. ആരാണ് ഇങ്ങനെ പറഞ്ഞത്?
A. കുട്ടികൾ
B. വാനമ്പാടി
C. ഡെയ്സിച്ചെടി
D. മൈന
Answer:
B. വാനമ്പാടി

(d) ഡെയ്സിച്ചെടി എന്ന കഥാഭാഗം നൽകുന്ന സന്ദേശം എന്ത്?
A. പ്രകൃതിയുടെ സൗന്ദര്യം സംരക്ഷിക്കുക.
B. പരസ്പര സ്നേഹത്തിന്റെ പ്രാധാന്യം
C. ഒരുമയുടെ പ്രാധാന്യം
D. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം
Answer:
B. പരസ്പര സ്നേഹത്തിന്റെ പ്രാധാന്യം

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) ഓർമ്മക്കുറിപ്പ്
നീർനാഗത്തെ പിടിച്ച ബഷീറിന്റെ അനുഭവം നിങ്ങൾ പഠിച്ചുവല്ലോ? ഇത്തരത്തിൽ നിങ്ങൾ ചെയ്ത ഏതെ ങ്കിലും ഒരു കുസൃതിയെ കുറിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരു ദിവസം ഞാനെന്റെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു. അപ്പോഴാണ് ഞാനാക്കാര്യം ശ്രദ്ധിച്ചത്. വീട്ടുമുറ്റത്തെ മാവിൻ ചില്ലയിൽ ഒരു കാക്കക്കൂട്. ഇടയ്ക്കിടയ്ക്ക് അമ്മ കാക്ക തീറ്റയുമായി വന്നു പോകു ന്നുണ്ട്. അതു കണ്ടപ്പോൾ അതിലൊരു കുഞ്ഞുണ്ടാകുമെന്നു ഞാൻ ഊഹിച്ചു. കുഞ്ഞിനെ കാണാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി. പറ്റുമെങ്കിൽ കുറച്ച് ഭക്ഷണവും കൊടുക്കണം. അതിനു എന്താണ് വഴി ഞാൻ ആലോചിച്ചു. ഒരു ബുദ്ധി ഉദിച്ചു. ഒരു കോലുമായി വന്ന് ആ കാക്കക്കൂടിനെ ചെറുതാ യൊന്ന് ഉന്തി. എന്റെ ദൈവമേ! അതുമാത്രമേ എനിക്കോർമ്മയുള്ളൂ. ഒരു പ്രദേശത്തെ മുഴുവൻ കാക്ക കളും അവിടെ ഒറ്റ നിമിഷം കൊണ്ടെത്തി. എവിടെയൊക്കെയോ എനിക്ക് കൊത്തുകിട്ടി. ഞാൻ ജീവനും കൊണ്ട് വീട്ടിനകത്തേക്കോടി രക്ഷപ്പെട്ടു. അതിനുശേഷം കാക്കകളെ എനിക്ക് വലിയ ഭയമാണ്.

അല്ലെങ്കിൽ

(B) കഥാപാത്ര നിരൂപണം തയ്യാറാക്കുക.
നീർനാഗം എന്ന കഥയിലെ കുട്ടിയുടെ സ്വഭാവസവിശേഷതകൾ ചേർത്ത് ഒരു കഥാപാത്ര നിരൂപണം തയ്യാറാക്കുക.
Answer:
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലമാണ് “നീർനാഗം’ എന്ന കഥയിലെ വിഷയം. ഏഴു വയസ്സുള്ള കുട്ടിയാണ് ഇതിലെ നായകൻ. നാട്ടിലെ പാമ്പു പിടുത്തക്കാരന്റെ പ്രവർത്തികൾ കണ്ട് കൗതുകം തോന്നിയ കുട്ടി പാമ്പു പിടിക്കാനായി കച്ചകെട്ടിയിറങ്ങുന്നു. വലിയൊരു പച്ച ഈർക്കിലിയെടുത്ത് കുടുക്കുണ്ടാക്കി കുളത്തിലെ നീർക്കോലിയെ അവൻ പിടിക്കുന്നു. അവനെ വഹിച്ചുകൊണ്ട് അടുത്തുള്ള വീടുകളിൽ കയ റിയിറങ്ങി. സമപ്രായക്കാരും അതിൽ കുറഞ്ഞവരുമായ ഒട്ടു വളരെ ശിഷ്യൻമാരേയും ശിഷ്യകളേയും സമ്പാദിച്ചു. ശേഷം വീട്ടിൽ കൊണ്ടുപോയി കെട്ടിത്തൂക്കി. ഇതുകണ്ട്. ബാപ്പ ദേഷ്യപ്പെടുകയും അടിക്കു കയും ചെയ്തു. മുതിർന്നവരെപ്പോലെ പ്രവർത്തികൾ ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമി ക്കുന്ന വ്യക്തിയാണ് കഥയിലെ കുട്ടി. അവൻ മുതിർന്നവർക്ക് കിട്ടുന്ന പരിഗണന തനിക്ക് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) നിങ്ങൾ വായിച്ചിട്ടുള്ള പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക:-
(സൂചനകൾ: രചയിതാവിന്റെ പേര്, കൃതിയുടെ പേര്, ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് കൃതി, ഉള്ള ടക്കത്തിന്റെ ചുരുക്കം, നിങ്ങളെ ആകർഷിച്ച ഭാഗം എന്നിവയെല്ലാം ഉൾപ്പെടുത്തണം.)
Answer:
ഖബർ കെ.ആർ. മീര
കെ.ആർ. മീരയുടെ ഖബർ’ എന്ന നോവൽ വ്യക്തിബന്ധങ്ങളിലെ സങ്കീർണതകളെ അവതരിപ്പിക്കുന്നു. ഇതിലെ പ്രധാന കഥാപാത്രം അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയായ ഭാവനയാണ്. കൂടാതെ ഭാവനയുടെ മകൻ, അച്ഛൻ, അമ്മ, കേസിന്റെ ആവശ്യമുമായി കണ്ടുമുട്ടുന്ന ഖയാലുദ്ദീൻ തങ്ങളും ഇതിലെ മറ്റ് കഥാ പാത്രങ്ങളാണ്.

ഒരു ഖബർ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന മതപരമായ ചർച്ചകളും, പുരുഷാധിപ ത്യം, മാമൂലുകൾ, സാമൂഹിക വ്യവസ്ഥിതിയിലുള്ള കെട്ടുകഥകൾ എന്നീ വിഷയങ്ങളെല്ലാം നോവൽ ചർച്ച ചെയ്യുന്നു. നിയമവും വിശ്വാസവും തമ്മിലുള്ള സംഘർഷവും സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടവും നോവലിൽ വിഷയമാകുന്നു.

നോവലിൽ കൺകെട്ടു വിദ്യയെക്കുറിച്ച് പറയുന്ന ഭാഗമാണ് എന്നെ ഏറെ ആകർഷിച്ചത്. കെ.ആർ.മീര യുടെ എഴുത്തിലെ പതിവു വിഷയങ്ങളെ നോവൽ തിരുത്തുന്നില്ല. എങ്കിലും വളരെ ചെറിയ താളുകളി ലായി ഒരു കാവ്യം പോലെ ഖബറിനെ എഴുത്തുകാരി സ്പഷ്ടമായി അവതരിപ്പിച്ചിരിക്കുന്നു.

അല്ലെങ്കിൽ

(B) പള്ളിപ്പുറം ഗവ. യു.പി. സ്കൂളിലെ വായനശാലാ ഉദ്ഘാടനമാണ് നവംബർ 14-ന്. ഇതിലേക്ക് നാട്ടുകാ രേയും ജനസേവകരേയും ക്ഷണിക്കുന്നതിനായി നോട്ടീസ് തയ്യാറാക്കുക.
Answer:
നോട്ടീസ്
Class 5 Malayalam Kerala Padavali Question Paper Set 4 2

Question 5.

  • ഭീഷണി
  • അശ്രദ്ധ
  • കീഴടങ്ങുക

മുകളിൽ നൽകിയിരിക്കുന്ന വാക്കുകൾ ഉപയോഗിച്ച് അർത്ഥവത്തായ വാക്യങ്ങൾ രചിക്കുക.
Answer:
(a) പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിക്ക് ‘ഭീഷണി’ യാണ്.
(b) അശ്രദ്ധ അപകടം വിളിച്ചു വരുത്തും.
(c) ശത്രുക്കൾ രാജാവിനു മുന്നിൽ കീഴടങ്ങി.

Class 5 Malayalam Kerala Padavali Question Paper Set 4

Question 6.
ജലമലിനീകരണത്തിനെതിരെ പ്രചാരണം നടത്താൻ ഉചിതമായ പരസ്യ വാക്യങ്ങൾ എഴുതുക.
Answer:
Class 5 Malayalam Kerala Padavali Question Paper Set 4 3

Class 5 Malayalam Kerala Padavali Question Paper Set 3

During exam preparation, Class 5 Malayalam Kerala Padavali Question Paper Set 3 guide students properly.

Class 5 Malayalam Kerala Padavali Model Question Paper Set 3

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതി യാൽ മതി.

Question 1.
വായിക്കാം എഴുതാം.
സംഘകാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായ വിവിധ മേഖലകളായി തരംതിരിച്ചിരിക്കുന്നു. ഈ മേഖലകളാണ് പൊതുവായി തിണ എന്നറിയപ്പെടുന്നത്. കുറിഞ്ചിത്തിണ, പാലതിണ, മരുതം തിണ നെയ്തൽ തിണ, മുല്ലൈത്തിണ എന്നിങ്ങനെ തിണകൾ 5 വിധമാണുള്ളത്.

തിന്ന് 5 വിധമാണുള്ളത്. തിണ എന്നാൽ ധാന്യം എന്നും അർത്ഥമാക്കുന്നുണ്ട്. വനമേഖലയ്ക്ക് അടു ത്തുള്ള മലകളും കാടുകളും ഉൾപ്പെട്ടിരിക്കുന്ന സ്ഥലം കുറിഞ്ചിതി. കുറിഞ്ചിയെന്നാൽ തമിഴിൽ മല എന്നാണർത്ഥം. മലകളിൽ തന്നെ ജലദൗർലഭ്യമുള്ള പ്രദേശം പാലത്തിന്, ചെറിയ കുന്നുകളും കുറ്റി ക്കാടുകളും നിറഞ്ഞ മലയോരങ്ങൽ മുത്തിന്, ഏറ്റവും വളക്കൂറുള്ള പ്രദേശങ്ങൾ മരുതം തിണ തീരപ്രദേശം നെയ്തൽ തിണ്. ഇവ കൂടാതെ കൈക്കിളൈ, പെരുന്തിണൈ എന്നീ രണ്ടു തിണകളെക്കു റിച്ചു കൂടി ചില കൃതികളിൽ വിവരിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് ഭൂമിശാസ്ത്ര വിഭജനവുമായി ബന്ധമില്ല.

A. (a) ഒന്ന് തിണ എന്നാൽ ഭൂമിശാസ്ത്രപരമായ വിവിധ മേഖലകളുടെ തരംതിരിവുകളാണ്.
(b) രണ്ട്: ധാന്യം എന്ന് തിണയ്ക്ക് മറ്റൊരു അർത്ഥമുണ്ട്.
ഈ പ്രസ്താവനകളിൽ ശരിയേത്?
a. ആദ്യത്തേത് ശരി
b. രണ്ടാമത്തേത് മാത്രം ശരി
c. രണ്ടും ശരി
d. രണ്ടും തെറ്റ്
Answer:
c. രണ്ടും ശരി

Class 5 Malayalam Kerala Padavali Question Paper Set 3

B. ചുവടെ തന്നിരിക്കുന്നവ ചേരുംപടി ചേർത്ത് എഴുതുക.

A B
1. പാലൈ a. വനമേഖലയ്ക്ക് അടുത്തത്
2. മുല്ലൈ b. തീരപ്രദേശം
3. നെയ്തൽ c. ജലദൗർലഭ്യം ഉള്ളത്
4. മരുതം d. കുറ്റിക്കാടുകൾ
5. കുറിഞ്ചി e. വളക്കൂറ്

a. 1 – c, 2 – d, 3 – c, 4 – d, 5 – c
b. 1 – c, 2 – d, 3 – c, 4 – b, 5 – a
c. 1 – c, 2 – d, 3 – b, 4 – e, 5 – a
d. 1 – d, 2 – b, 3 – c, 4 – a, 5 – e
Answer:
c. 1 – c, 2 – d, 3 – b, 4 – e, 5 – a

C. (i) കക്കി ഒരു തിണയല്ല. എന്നാൽ പെരുന്തിണ തിണയാണ്.
(ii) കുറിഞ്ചി, മരുതം, പാല, മുല്ല, നെയ്തൽ എന്നിവയാണ് തിണകൾ.
A. ഒന്ന് മാത്രം ശരി
B. രണ്ട് മാത്രം ശരി
C. ഒന്ന് ഭാഗമായി ശരി
D. രണ്ടും തെറ്റ്
Answer:
B. രണ്ട് മാത്രം ശരി

D. തിണ സങ്കല്പം നിലനിന്നിരുന്ന കാലഘട്ടം ഏത്?
A. വേദകാലം
B. സംഘകാലം
C. ശിലാകാലം
D. പേർമിയൻ കാലം
Answer:
B. സംഘകാലം

Question 2.
നീലാകാശത്തിനു താഴെ അണക്കെട്ട് ഒരു സർപ്പശിരസ്സുപോലെ അവർ നാൽവരുടേയും തലയ്ക്കു മീതെ മറപിടിച്ചിരിക്കുകയായിരുന്നു. ഇരുവശത്തേക്കും താഴെനിന്നു മുകളിലേയ്ക്കും വളവുള്ള രീതിയിലാണ ല്ലോ അണക്കെട്ട് പണിതുയർത്തിയിരിക്കുന്നത്. അത് ശരിക്കും കാണാൻ ഏറ്റവും ചുവട്ടിൽ പോയി നിൽക്കുക തന്നെ വേണം. അഖിലും അമ്മുവും കണ്ണുകൾ അടച്ചു.
(a) ഇടുക്കിയുടെ താജ്മഹൽ എന്ന കഥയിൽ അമ്മുവിനും അഖിലിനും താജ്മഹൽ കാണാൻ കഴിഞ്ഞില്ല. എന്നാൽ സ്വന്തം നാട്ടിലെ ഹൃദ്യമായ അനുഭവമാണ് അവർക്ക് ലഭിച്ചത്. അമ്മുവിനും അഖിലിനും സ്വന്തം നാട്ടിൽ നിന്നും ലഭിച്ച ഹൃദ്യമായ അനുഭവം വിവരിച്ച് എഴുതുക.
Answer:
സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ ഇടുക്കിയുടെ താജ്മഹൽ എന്ന കഥ വളരെ ഹൃദ്യമായ അനുഭവ ‘മാണ് നൽകുന്നത്. അമ്മുവിനും അഖിലിനും ആഗ്രയിലെ താജ്മഹൽ കാണുക എന്നത് വളരെ വല്യ ആഗ്രഹമായിരുന്നു. ഈ ആഗ്രഹം അവർ അവരുടെ അച്ഛനുമായി പങ്ക് വച്ചു. എന്നാൽ ഏറെ ദൂരം യാത്ര ചെയ്യാനുളള പണം അവരുടെ കൈവശം ഇല്ലായിരുന്നു. അതിനാൽ അച്ഛന് അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഹൃദ്യമായ മറ്റൊരു കാഴ്ച കാണിക്കുവാൻ അച്ഛനവരെ കൂട്ടിക്കൊണ്ടു പോയി. ഇടുക്കി അണക്കെട്ട് കാണിക്കുവാനാണ് അച്ഛനവരെ കൊണ്ടുപോയത്. ഇടുക്കി അണക്കെട്ട് തലയുയർത്തി നിൽക്കുന്ന കാഴ്ചയാണ് കുട്ടികൾ കണ്ടത്. വിസ്മയിപ്പിക്കുന്ന കാഴ്ചയാ യിരുന്നു അത്. രണ്ട് കരിമ്പാറകൾക്കിടയിൽ നദിയെ തടഞ്ഞു നിർത്തുന്ന ഭിത്തിയായി അണക്കെട്ട് നിലകൊള്ളുന്നു.

(b) ‘സർപ്പശിരസ്സ്’ എന്ന പദത്തിന്റെ അർത്ഥം എന്ത്?
A. പാമ്പിന്റെ തല
B. തലവേദന
C. പാമ്പ്
D. തല
Answer:
A. പാമ്പിന്റെ തല

(c) അണക്കെട്ട് ഒരു സർപ്പശിരസ്സുപോലെ നിൽക്കുന്നു.’ ഈ പ്രയോഗത്തിനു സമാനമായി അണക്കെ ട്ടിനെ വിശേഷിപ്പിച്ചു കൊണ്ട് മറ്റൊരു പ്രയോഗം എഴുതുക.
Answer:
കൊമ്പനാനകളെ പോലെ നിലകൊള്ളുന്ന പാറകൾ

(d) ഇടുക്കിയുടെ താജ്മഹൽ എന്ന കഥ എഴുതിയത് ആര്?
Answer:
സുസ്മേഷ് ചന്ദ്രോത്ത്

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) നിങ്ങൾക്ക് യാത്ര ചെയ്യുന്നത് ഇഷ്ടമല്ലേ. പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ നമുക്ക് എന്തെല്ലാം അനുഭവങ്ങളാണ് നൽകുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട ഒരു യാത്രാനുഭവം എഴുതുക.
Answer:
എന്റെ കോയമ്പത്തൂർ യാത്ര
കഴിഞ്ഞ വേനലവധിക്ക് അച്ഛനും അമ്മയ്ക്കും അനുജത്തിയ്ക്കുമൊപ്പം ഞാനൊരു കോയമ്പത്തൂർ യാത്ര നടത്തി. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയായിരുന്നു അത്. കാറിലാണ് ഞങ്ങൾ യാത്ര ചെയ്തത്. രാവിലെ വളരെ നേരത്തെ ഉണർന്നു. യാത്ര പോകുന്ന ഉത്സാഹത്തിലായിരുന്നു ഞങ്ങ ളെല്ലാവരും. പുലർച്ചെ യാത്രയാരംഭിച്ചതിനാൽ റോഡിൽ സാധാരണപോലെ തിരക്കനുഭവപ്പെട്ടില്ല. തൃശ്ശൂർ പാലക്കാട് ജില്ലകൾ കടന്നാണ് ഞങ്ങൾ കോയമ്പത്തൂരിലെത്തിയത്. തൃശ്ശൂർ ജില്ലയിൽ കുതിരാനെന്ന തുരംഗപാതയിലൂടെ കടന്നുപോയി. വ്യത്യസ്തമായ അനുഭവമായിരുന്നു അത്. വലിയൊരു പാറയെ തുളച്ച് യാത്ര സമയം ലാഭിച്ച മനുഷ്യ തലച്ചോറിനെ നന്ദിപൂർവ്വം ഞാൻ സ്മരിച്ചു. തുരങ്കം കടന്ന് ചെന്നത് ഇരു വശവും മരങ്ങളാലും മലകളാലും നിറഞ്ഞു നിൽക്കുന്ന പാലക്കാടൻ പാതയിലേക്കാണ്. കേരളത്തിന്റെ ഭൂപ്രകൃതിയേയും പശ്ചിമഘട്ടത്തെക്കുറിച്ചും ചിന്തിച്ചു കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര. പാലക്കാടൻ യാത്രയിൽ എന്നെ ആകർഷിച്ച മറ്റൊരു കാഴ്ച പനന്തോട്ടങ്ങളാണ്. റോഡിനിരുവശവും കാറ്റിലാടിയു ലഞ്ഞു നിൽക്കുന്ന കരിമ്പനകൾ.

നാലുമണിക്കൂർ യാത്ര ചെയ്താണ് കോയമ്പത്തൂർ എത്തിയത്. കോയമ്പത്തൂരിൽ എന്നെ ആകർഷിച്ചത് തമിഴ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന ബോർഡുകളാണ്. ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന ബോർഡുകൾ നന്നേ കുറവാണ്. തമിഴർക്ക് മാതൃഭാഷയോടുള്ള സ്നേഹം അറിയാവുന്നതുകൊണ്ടു തന്നെ അത്ഭുതം ഒന്നും തോന്നിയില്ല. എന്നാൽ തമിഴരെ ഓർത്ത്, ഭാഷയോട് അവർക്കുള്ള സ്നേഹത്തെയോർത്ത് അഭിമാനം തോന്നി. കുറച്ച് സ്ഥലങ്ങൾ എല്ലാം കണ്ട് രണ്ടു ദിവസത്തിനു ശേഷം ഞങ്ങൾ നാട്ടിലേക്ക് മട ങ്ങി. കോയമ്പത്തൂരിനേക്കാൾ അവിടേക്കും തിരിച്ചുമുള്ള യാത്രയാണെന്നെ ആകർഷിച്ചത്.

അല്ലെങ്കിൽ

(B) വേനലവധിക്ക് നടത്തിയ യാത്രയെക്കുറിച്ച് സുഹൃത്തിന് ഒരു കത്ത് എഴുതുക.
Answer:
പ്രിയപ്പെട്ട അജു,
നിനക്കവിടെ സുഖമെന്നു കരുതുന്നു. എനിക്കിവിടെ സുഖം തന്നെ. വേനലവധിയ്ക്ക് തമിഴ്നാട്ടിൽ പോയി രുന്നു. കൊടൈക്കനാലിലേയ്ക്കാണ് പോയത്. കേരളം വിട്ട് തമിഴ്നാട്ടിൽ കയറിയപ്പോൾ വലിയ ചൂട് അനുഭവപ്പെട്ടു. അസഹനീയമായ ചൂടായിരുന്നു. എന്നാൽ കൊടൈക്കനാലിലെത്തിയതും തണുക്കാൻ തുടങ്ങി. മനോഹരമായ യാത്രയായിരുന്നു. പ്രകൃതി രമണീയമായ മലകൾ കൊണ്ട് അനുഗ്രഹീതമായ പ്രദേശം. കേരളത്തിലെ മൂന്നാർ പോലെ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണിത്. നിനക്കറിയാമോ കൊടൈക്കനാൽ എന്ന പേര് എങ്ങനെ വന്നുയെന്ന്? എപ്പോഴും കോടമഞ്ഞിനാൽ ചുറ്റ പ്പെട്ടു കിടക്കുന്നതിനാലാണ് കൊടൈക്കനാൽ എന്ന പേരു വന്നത്. കൊടൈ കനാൽ എന്ന തമിഴ് വാക്കു കൾ ചേർന്നാണ് ഈ പേരുണ്ടായത്. അവിടെ നമ്മൾ സിനിമയിൽ കണ്ട ഗുണാകേവ് കാണാൻ പോയി ഭയം തോന്നി – അവിടുത്തെ പ്രകൃതിയും കാലാവസ്ഥയുമാണ് എന്നെയേറെ ആകർഷിച്ചത്. വേനലവ ധിയ്ക്ക് നീ എവിടെയെങ്കിലും പോയിരുന്നോ? അടുത്ത് അവധിയ്ക്ക് നമുക്ക് ഒരുമിച്ച് ഒരു യാത്ര പോയാലോ? മറുപടി എഴുതണോ?

സ്നേഹത്തോടെ,
ആമി

Class 5 Malayalam Kerala Padavali Question Paper Set 3

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) ദൃക്സാക്ഷി വിവരണം
തൃശ്ശൂർ പൂരത്തിന് പൂരപ്പറമ്പിൽ നിന്ന് ഒരു വാർത്ത ചാനലിനായി ദൃക്സാക്ഷി വിവരണം (റിപ്പോർട്ടിംഗ്) നടത്തുക.
Answer:
അതിപ്രസിദ്ധമാണ് തൃശ്ശൂർ പൂരം. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച് തൃശ്ശൂർ പൂരത്തിന് 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ മത്സ രങ്ങൾ നടക്കുന്നത് നമുക്കറിയാം. അത് ഏറ്റവും കൊടുമ്പിരി കൊള്ളുന്നത് കുടമാറ്റത്തിനാണ്. ഇത്തവണ വളരെ വ്യത്യസ്തമായ കുടകളാണ് നമുക്ക് കാണാൻ കഴിയുന്നത്. ദാ അങ്ങോട്ടു നോക്കൂ, വർണ്ണാഭമായ കൂടകൾ. ഓരോ കുട ഉയർത്തിയശേഷവും മൂന്നുപ്രാവശ്യം ആലവട്ടവും വെഞ്ചാമരവും ഉയർത്തിയ ശേഷമേ അടുത്ത കുടകൾ ഉയർത്തുന്നുള്ളൂ. 30 ആനകളുടേയും മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന് സുവർണശോഭ സമ്മാനിക്കുന്നു. അങ്ങോട്ടുനോക്കൂ വർണ്ണങ്ങൾ മിന്നിമറയുന്നു. മാറിമറയുന്നു. എത്ര മനോഹരം – പൂത്തുലയുന്ന വെഞ്ചാമരങ്ങൾ, ആലവട്ടം, നിറങ്ങൾ മാറിമറിയുന്ന കുടകൾ നോക്കൂ കണ്ണിനെ മയക്കുന്ന മനോഹരമായ കാഴ്ച.

അല്ലെങ്കിൽ

(B) നിങ്ങൾ നേരിൽ കണ്ട പൂരനഗരിയേയും പൂരത്തേയും കുറിച്ച് അന്നേ ദിവസം എഴുതാൻ സാധ്യതയുള്ള ഡയറിക്കുറിപ്പ് എഴുതുക.
Answer:
തീയതി
ദിവസം
ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. തൃശ്ശൂർ പൂരം നേരിൽ കാണാൻ ആഗ്രഹിക്കാത്ത വർ ആരാണുള്ളത്. ജനത്തിരക്കാണെങ്കിലും ചെണ്ടകൊട്ടും, ഗജവീരൻമാരുടെ എഴുന്നെള്ളിപ്പുമെല്ലാം കണ്ടങ്ങനെ ലയിച്ചുനിന്നു. ഇത്തവണത്തെ കുടമാറ്റം വ്യത്യസ്തമായിരുന്നു. വലിയ മത്സരമായിരുന്നു നട ന്നത്. വ്യത്യസ്തത നിറഞ്ഞ പല വർണ്ണക്കുടകൾ.
നമ്മുടെ കേരളത്തിലല്ലാതെ വേറെയെവിടെയാണ് ഇങ്ങനെ വ്യത്യസ്തമായ ഉത്സവങ്ങളുള്ളത്. എന്താ യാലും ഈ വർഷത്തെ തൃശൂർ പൂരം ഒരിക്കലു മറക്കില്ല.

Question 5.

  • സുഗതകുമാരി (1934 – ജനുവരി 22)
  • അച്ഛൻ പ്രശസ്ത കവി ബോധേശ്വരൻ
  • സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ
  • പാതിരാപ്പൂക്കൾ – കേരള സാഹിത്യ അക്കാദമി അവാർഡ്
  • രാത്രിമഴ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്
  • അമ്പലമണി – വയലാർ അവാർഡ്

മുത്തുച്ചിപ്പി, ഇരുൾച്ചിറകുകൾ, സ്വപ്നഭൂമി, പാവം മാനവ ഹൃദയം, രാധയെവിടെ, അമ്പലമണി, കുറി ഞ്ഞിപ്പൂക്കൾ, തുലാവർഷപച്ച, ദേവദാസി പ്രധാന കൃതികൾ
തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.

Answer:
സുഗതകുമാരി (1934 – 2020)
കാല്പനിക ഭാവഗീതങ്ങളിലൂടെ പ്രസിദ്ധി നേടിയ എഴുത്തുകാരി. 1934 ജനുവരി 22-ന് പ്രശസ്ത കവി ബോധേശ്വരന്റെ മകളായി തിരുവനന്തപുരത്തു ജനിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ പദവി വഹിച്ചിട്ടുണ്ട്. പാതിരാപ്പൂക്കൾ എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. “അമ്പലമണി’ എന്ന കവിത വയലാർ അവാർഡു നേടി. പിൽക്കാല കവിതകളിൽ പരിസ്ഥിതി, സ്ത്രീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സാമൂ ഹികബോധം വികസിച്ചു വരുന്നുണ്ട്. മുത്തുച്ചിപ്പി ഇരുൾച്ചിറകുകൾ, സ്വപ്നഭൂമി, രാത്രിമഴ, പാതിരാപ്പൂ ക്കൾ, പാവം മാനവ ഹൃദയം, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, രാധയെവിടെ, തുലാവർഷപ്പച്ച, ദേവദാസി എന്നിവ കവിതാ സമാഹാരങ്ങൾ ആണ്. 2006-ൽ പത്മശ്രീ ലഭിച്ചു. 2020 ഡിസംബർ 23-ന് അന്തരിച്ചു.

Class 5 Malayalam Kerala Padavali Question Paper Set 3

Question 6.
സൂചനയുടെ സഹായത്തോടെ പദസൂര്യൻ പൂർത്തീകരിക്കുക.
Class 5 Malayalam Kerala Padavali Question Paper Set 3 1
Answer:
Class 5 Malayalam Kerala Padavali Question Paper Set 3 2

Class 5 Malayalam Kerala Padavali Question Paper Set 2

During exam preparation, Class 5 Malayalam Kerala Padavali Question Paper Set 2 guide students properly.

Class 5 Malayalam Kerala Padavali Model Question Paper Set 2

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതി യാൽ മതി.

Question 1.
വായിക്കാം എഴുതാം.
തമിഴ്നാട്ടിലെ ഒരു പട്ടണത്തിൽ ഒരു സമ്പന്നകുടുംബത്തിൽ നിന്നുള്ള ഒരു മത്സ്യബന്ധന ബോട്ട് ഉടമ യുടെ മകനായി കലാം ജനിച്ചു. അഞ്ച് സഹോദരങ്ങളിൽ ഇളയവനായ കലാം, ദരിദ്ര സാഹചര്യങ്ങൾക്കി ടയിലും വിദ്യാഭ്യാസം തുടർന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1958-ൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗ നൈസേഷനിലേക്ക് മാറി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രോജക്ട് ഡയറ ക്ടറായിരുന്നു. ആദ്യത്തെ ഉപഗ്രഹം, SLV – III ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്. 1980-ൽ SLV – III രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു സമീപമുള്ള ഭ്രമണപഥത്തിലേക്ക് വിജയകരമായി വിക്ഷേ പിച്ചു. അദ്ദേഹത്തിന്റെ ശാസ്ത്രീയ നേട്ടങ്ങളും ജനപ്രീതിയും അദ്ദേഹത്തിന് മിസൈൽ മാൻ, ജനങ്ങളുടെ പ്രസിഡന്റ് എന്നീ വിശേഷണങ്ങൾ നേടിക്കൊടുത്തു.

A. (a) ഒന്ന്: എ.പി.ജെ. അബ്ദുൾ കലാം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രോജക്ട് ഡയറക്ടറായിരുന്നു.
(b) രണ്ട്: കലാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു.
ഈ പ്രസ്താവനകളിൽ ശരിയേത്?
a. ഒന്നാമത്തേത് ശരി
b. രണ്ടാമത്തേത് ശരി
c. ഒന്നും രണ്ടും ശരി
d. ഒന്നും രണ്ടും തെറ്റ്
Answer:
a. ഒന്നാമത്തേത് ശരി

B. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനു സവിശേഷമായി നൽകിയിരിക്കുന്ന മറ്റൊരു പേരെന്ത്?
a. ഉരുക്ക് മനുഷ്യൻ
b. ലോകമാന്യ തിലക്
c. മിസൈൽ മാൻ
d. ഇന്ത്യയുടെ വാനമ്പാടി
Answer:
c. മിസൈൽ മാൻ

C. രൂപകല്പന എന്ന വാക്കിന്റെ അർത്ഥം എന്ത്?
a. രൂപം കൊടുക്കുക
b. വെട്ടിയെടുക്കുക
c. വളർത്തുക
d. നശിപ്പിക്കുക
Answer:
a. രൂപം കൊടുക്കുക

D. റിസർച്ച്’ (Research) എന്നതിന്റെ മലയാള പദം.
a. അനുമതി
b. ഗവേഷണം
c. നിർമ്മാണം
d. ആനുകാലികം
Answer:
b. ഗവേഷണം

Class 5 Malayalam Kerala Padavali Question Paper Set 2

Question 2.
ഇലച്ചാർത്തുകൾ ഏറെനേരം പ്രതിരോധിച്ചു. പിന്നെ ആകാശവും ഇലകളും കാട്ടിലേക്ക് പെയ്തിറങ്ങി. ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിയിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു. പുഴയോരത്തെ പാറക്കെട്ടു കൾക്കിടയിലുള്ള സാമാന്യം വലിയ ഗുഹ. അതിന്റെ സുരക്ഷിതത്വത്തിൽ ചുള്ളി വിറകുകൾ എരിഞ്ഞു തുടങ്ങിയപ്പോൾ പുറത്ത് കാറ്റിന് പേപിടിച്ചു തുടങ്ങിയിരുന്നു.
a. മഴ വന്നപ്പോൾ പ്രകൃതിയിൽ വന്ന മാറ്റങ്ങൾ വിവരിച്ചുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
കാട്ടിലെ മഴയെന്ന പാഠഭാഗത്തിൽ മഴയെക്കുറിച്ച് പറയുന്നു. മഴ പെയ്തപ്പോൾ പുതിയൊരു കാടിനു ജീവൻ നൽകി. മരങ്ങളിലും ഇലകളിലും മണ്ണിലും പുഴയിലും ജീവികളിലും മാറ്റം പ്രകടമായി. മഴയും കാറ്റും നിലാവും ചേർന്നുള്ള ദൃശ്യഭംഗിയിൽ കാട്ടിലെ സർവ്വചരാചരങ്ങളും അകമഴിഞ്ഞാനന്ദിച്ചു. ഇലച്ചാർത്തുകൾ ഏറെനേരം പ്രതിരോധിച്ചു. പുഴയ്ക്ക് ജീവൻ വച്ചു തുടങ്ങി. കുന്നിലും മേട്ടിലും നിന്നായി നീർച്ചാലുകൾ പുഴയിലേക്ക് അരിച്ചിറങ്ങി. കാട്ടിൽ കന്നി മഴ യൗവ്വനമാണ് കൊണ്ടുവന്നത്. പുഴ ഒറ്റരാത്രി കൊണ്ട് സുന്ദരിയായി, കരിഞ്ഞുണങ്ങിയിരുന്ന പുൽനാമ്പുകൾ കിളിർത്തു, വരൾച്ച വീണ്ടും പച്ചയായി. ഇതെല്ലാമാണ് മഴ വന്നപ്പോൾ പ്രകൃതിയിൽ വന്ന മാറ്റങ്ങൾ.

b. ഇലച്ചാർത്തുകൾ എന്ന പദത്തിന് പകരം മറ്റൊരു പദം എഴുതുക.
Answer:
ഇലകളുടെ കൂട്ടം

c. ആകാശവും ഇലകളും കാട്ടിലേക്ക് പെയ്തിറങ്ങി. ഈ വാക്യത്തിന്റെ ആശയം എന്താണ്?
A. ആകാശത്തുനിന്നും ഇലകൾ പൊഴിഞ്ഞു.
B. മഴത്തുള്ളികൾക്കൊപ്പം മരങ്ങളിലെ ഇലകളും പൊഴിഞ്ഞു.
C. കാട്ടിൽ ഇല മഴ പെയ്തു.
D. ഇവയെല്ലാം ശരി
Answer:
B. മഴത്തുള്ളികൾക്കൊപ്പം മരങ്ങളിലെ ഇലകളും പൊഴിഞ്ഞു.

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകക്കാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി…
ചങ്ങമ്പുഴ-

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ കവിത രമണനിലെ വരികളാണിവ. ഈ വരികൾക്ക് ആസ്വാ ദനം തയ്യാറാക്കുക.
Answer:
മലയാളത്തിലെ പ്രശസ്തനായ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കാല്പനിക കവിതകളാണ് അദ്ദേഹം രചിച്ചിരുന്നത്. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ കവിതയായ രമണനിലെ വരികളാണ് ഇവിടെ നൽകി യിരിക്കുന്നത്. 1936-ൽ പ്രസിദ്ധീകരിച്ച ഈ കവിത മലയാളത്തിലെ ഭാവകാവ്യമാണ്. എല്ലാവരിലും ഒരേ പോലെ സ്വാധീനം ചെലുത്താൻ രമണൻ എന്ന കവിതയ്ക്കായി.

കവിതയുടെ ആരംഭത്തിൽ പ്രകൃതിയെ വർണ്ണിക്കുന്ന ഭാഗമാണ് ഇവിടെ തന്നിരിക്കുന്ന വരികൾ. പൂക്കൾ നിറഞ്ഞ് നിൽക്കുന്ന കാടുകൾ. അവ ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടേയും ഇലകളുടേയും ഹരിതാഭയിൽ മരതകം പോലെ മിന്നി. മരതക ഭംഗിയിൽ മുങ്ങിനിൽക്കുന്ന ഈ കാഴ്ച ഏതോരാളുടേയും കരളും മിഴിയും കവരുന്നതാണ് ഒരു കുറവും പറയാനില്ലാത്ത ഈ പ്രകൃതിഭംഗി.

അല്ലെങ്കിൽ

(B) ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ വരികളാണ് മുകളിൽ നൽകിയിട്ടുള്ളത്. ഈ വരികളിൽ ഗ്രാമസൗന്ദര്യത്തെ വർണ്ണിക്കുന്നത് കാണാം. ഇതേപോലെ മനോഹരമാണോ നിങ്ങളുടെ ഗ്രാമവും. നിങ്ങളുടെ ഗ്രാമത്തെ നാടിനെ വർണിച്ച് ഒരു കവിത എഴുതുക.
(കുറഞ്ഞത് നാല് വരി)
Answer:
മരതകമണിയും പാടവരമ്പിൻ
മൺപാതയിലൂടോടി രസിച്ചു
തളർന്നെത്തുമ്പോൾ
ക്ഷീണം തീർക്കാനരയാൽത്തറയും
ദാഹമകറ്റാൻ കുളിരരുവികളും
കാറ്റായ് തഴുകാൻ മലർവാകകളും
സമ്മേളിപ്പൂയെന്നുടെ ഗ്രാമം.

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.

Question 4.
(A) വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ വരുന്ന മഹാബലി ചക്രവർത്തിയെ സ്വീകരിക്കാൻ പ്രകൃതി എങ്ങനെയെല്ലാമാണ് ഒരുങ്ങുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ നിരീക്ഷണം കുറിപ്പായി എഴുതു……
Answer:
ഓണം കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. ഓണക്കാലത്ത് മഹാബലി നമ്മെ കാണാൻ എത്തുന്നു എന്നതാണ് സങ്കൽപ്പം. ഇങ്ങനെ വർഷത്തിലൊരിക്കലെത്തുന്ന മഹാബലിയെ കാണാൻ നമ്മൾ നിരവധി ഒരുക്കങ്ങൾ നടത്താറുണ്ട്. സദ്യയൊരുക്കുന്നു, പൂക്കളമിടുന്നു, പുത്തൻ വസ്ത്രങ്ങൾ വാങ്ങുന്നു. ഇങ്ങനെ പലവിധത്തിൽ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. എന്നാൽ പ്രകൃതിയെങ്ങനെയൊക്കെയാണ് തയ്യാറാകുന്ന തെന്ന് ശ്രദ്ധിക്കാൻ നമ്മൾ പലപ്പോഴും മറന്നു പോകും. ചിങ്ങമാസത്തിൽ മഹാബലിയെ വരവേൽക്കാൻ പ്രകൃതിയും തയ്യാറെടുക്കുന്നുണ്ട്. കേരളത്തിന്റെ വസ കാലമാണ് ഓണക്കാലമെന്ന് പറയാം. പ്രകൃതി പൂക്കളാൽ നിറഞ്ഞിരിക്കും. നട്ടുവളർത്തുന്ന ചെടിക ളിൽ മാത്രമല്ല തൊടിയിലെ പുൽച്ചെടികളിലും വള്ളിപ്പടർപ്പുകളിലും വരെ വിവിധ തരത്തിലുള്ള പൂക്കളെ കാണാം. പൂക്കളിൽ തേൻ കുടിക്കാൻ നിരവധി ഓണത്തുമ്പികളും എത്തുന്നു. തെളിഞ്ഞ കാലാവസ്ഥയും വിവിധ വർണ്ണത്തിലുള്ള പൂക്കളും ഓണത്തുമ്പികളുമെല്ലാം ചേർന്ന് മഹാബലിയെ വരവേൽക്കാൻ ഉത്സാ ഹത്തോടെ നിൽക്കുന്ന പ്രകൃതിയെയാണ് ഓണക്കാലത്ത് കാണുന്നത്.

അല്ലെങ്കിൽ

(B) ഇത്തവണത്തെ നിങ്ങളുടെ ഓണത്തെക്കുറിച്ച് സുഹൃത്തിന് ഒരു കത്തെഴുതുക.
Answer:
പ്രിയപ്പെട്ട (പേര്),
നിനക്ക് സുഖമല്ലേ?
എനിക്കിവിടെ സുഖമാണ്. ഈ ഓണത്തിന് നമ്മൾ ഒരുമിച്ച് കൂടണമെന്ന് ആഗ്രഹിച്ചിരുന്നു സാധിച്ചില്ല. നിന്റെ വടക്കേ ഇന്ത്യയിലേക്കുള്ള യാത്ര എങ്ങനെയുണ്ടായി. അതിനെക്കുറിച്ചുള്ള വിശേഷങ്ങളറിയാൻ എനിക്ക് തിടുക്കമായി. ഇവിടെ ഇത്തവണത്തെ ഓണത്തിന് ബന്ധുക്കൾ എല്ലാവരും ഒത്തുകൂടി. അതു കൊണ്ടുതന്നെ വലിയ ആഘോഷമായിരുന്നു ഇത്തവണത്തെ ഓണം.

ഓണസദ്യയും, പൂക്കളവും പുത്തനുടുപ്പും, ഊഞ്ഞാലുമായി ഒതുങ്ങിപ്പോയിരുന്ന ഓണം എല്ലാവരും ഉണ്ടായിരുന്നതു കൊണ്ടുതന്നെ വർണ്ണാഭമായിരുന്നു. ഇവിടെ നിരവധി കളികൾ ഞങ്ങൾ കളിച്ചു. നമ്മുടെ ഓൺലൈൻ ഗെയിംസ് പോലെ ഒറ്റയ്ക്ക് മുറിക്കകത്തിരുന്നുള്ള കളിയല്ല. മുറ്റത്ത് സംഘമായി ഓടിയും നടന്നുമെല്ലാമുള്ള കളികളായിരുന്നു. ഞാൻ ശരിക്കും ആസ്വദിച്ചു. നിനക്കറിയണ്ടേ എന്തെല്ലാം കളികളാ യിരുന്നുവെന്ന്. കൈകൊട്ടിക്കളി, കസേരകളി, ഉറിയടിക്കൽ, അമ്മമാരുടെ തിരുവാതിര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ പൊട്ടിയ്ക്കൽ അങ്ങനെ നിരവധി കളികൾ. നിനക്കറിയുമോ കുപ്പിയിൽ വെള്ളം നിറ യ്ക്കലിനും ബലൂൺ പൊട്ടിയ്ക്കലിനും എനിക്ക് ആയിരുന്നു ഒന്നാം സ്ഥാനം.
വല്യമ്മ എനിക്ക് സമ്മാനമായി ഒരു പാക്കറ്റ് കായവറുത്തത് തന്നു. നീ കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായി രുന്നു എന്നു തോന്നി. അടുത്ത ഓണത്തിനു നമുക്ക് ഒരുമിച്ചുണ്ടാകാൻ ശ്രമിക്കാം. നിന്റെ യാത്രാവിശേ ഷങ്ങൾ എത്രയും വേഗം എഴുതി അറിയിക്കണേ. ഒത്തിരി സ്നേഹത്തോടെ,
ജാനി.

Class 5 Malayalam Kerala Padavali Question Paper Set 2

Question 5.
ഒരു തൈ നടാം
നമുക്കമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം
കൊച്ചുമക്കൾക്ക് വേണ്ടി
ഒരു തൈ നടാം
നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം
നല്ല നാളേക്കുവേണ്ടി
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഉയർത്തി പിടിച്ചുകൊണ്ട് സുഗതകുമാരി എഴുതിയ കവിതാ ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ വേദിയിലിരിക്കുന്നവരെ, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഏവർക്കും എന്റെ നമസ്കാരം.
നമ്മുടെ മഹത്തായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്തെന്നാൽ പ്രകൃതി നമ്മുടെ നിലനിൽപ്പിന്റെ ഉറവിടമാ ണ്. നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ഭക്ഷണം എല്ലാം പ്രകൃതി നമുക്ക് നൽകുന്നു. ജീവന്റെ നിലനിൽപ്പിന് നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ടതാണ്.

ഇതെല്ലാം അറിഞ്ഞിരുന്നുകൊണ്ടും നമ്മൾ എന്താണ് ചെയ്യുന്നത്? നഗരവൽക്കരണത്തിനായി മരങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ ഭാവിയിലേക്കുള്ള നമ്മുടെ വഴികൾ ഇല്ലാതാവുകയാണ്. മണൽ വാരി പുഴയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തി കൊണ്ട് വലിയ വലിയ പ്രകൃതി ദുരന്തങ്ങളെ വിളിച്ചു വരുത്തുന്നു.

നഷ്ടപ്പെട്ടുപോയ നന്മകളെ ഓർത്തു വിലപിക്കാതെ നമ്മൾ ഉണർന്നു പ്രവർത്തിക്കണം. പരിസ്ഥിതി മലി നീകരണത്തിന്റെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യ കൂമ്പാരമാണ്. ഈ മാലിന്യങ്ങളെ കൃത്യ മായി സംസ്ക്കരിക്കാനുള്ള ആധുനിക സാങ്കേതിക വിദ്യകളെ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അടങ്ങുന്ന മഹാശൃംഖലകളുടെ കണ്ണികൾ അഴിഞ്ഞ് മഹാനാശത്തിലേക്കു പോകാതെ പച്ചപ്പിലേക്ക് മടങ്ങാൻ ഉള്ള ശ്രമം നമ്മൾ വീടുകളിൽ നിന്നു തന്നെ തുട ങ്ങേണ്ടതുണ്ട്. നമുക്ക് ഒരുമിച്ച് പ്രകൃതിയെ സംരക്ഷിക്കാം ഒരു നല്ല നാളയെ സൃഷ്ടിക്കാം. പ്രകൃതിയെ സ്നേഹിക്കുക പരിപാലിക്കുക. ഭാവി നാളുകളിലേക്ക് കരുതി വയ്ക്കുക.

Question 6.
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തി കാട്ടി സ്ക്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പി ക്കാൻ ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
Class 5 Malayalam Kerala Padavali Question Paper Set 2 1

Class 5 Malayalam Kerala Padavali Question Paper Set 1

During exam preparation, Class 5 Malayalam Kerala Padavali Question Paper Set 1 guide students properly.

Class 5 Malayalam Kerala Padavali Model Question Paper Set 1

സമയം : 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
  • രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതി യാൽ മതി.

Question 1.
വായിക്കാം എഴുതാം.
കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ് കൊല്ലവർഷം. അതുകൊണ്ടു തന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം. ഭാരത ത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാ ട്ടിലെ രാജാവായിരുന്ന രാജശേഖരവർമ്മ തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി, തുലാം തുടങ്ങി പന്ത്രണ്ട് മലയാള മാസങ്ങളാണുള്ളത്. എ.ഡി. 825 ആഗസ്റ്റ് 25-ന് കൊല്ലവർഷം ആദ്യമായി കണ ക്കുകൂട്ടി തുടങ്ങിയത്.

A. (a) ഒന്ന്: കൊല്ലവർഷം കേരളത്തിന്റെ മാത്രം കാലഗണനാ രീതിയല്ല.
(b) രണ്ട്: മലയാളവർഷമെന്ന് കൊല്ലവർഷത്തിനു പേരുണ്ട്.
ഈ പ്രസ്താവനകളിൽ ശരിയേത്?
a. ആദ്യത്തേത് ശരി
b. ആദ്യത്തേതും രണ്ടാമത്തേതും തെറ്റ്
c. ആദ്യത്തേതും രണ്ടാമത്തേതും ശരി
d. രണ്ടാമത്തേത് ശരി
Answer:
d. രണ്ടാമത്തേത് ശരി

B. കൊല്ലവർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത് എന്ന്?
a. AD 852
b. AD 825 ആഗസ്റ്റ് 25
c. AD 825
d. AD 852 ആഗസ്റ്റ് 25
Answer:
b. AD 825 ആഗസ്റ്റ് 25

C. കൊല്ലവർഷം ആരംഭിച്ച രാജാവ് ആരെന്നാണ് കരുതുന്നത്?
a. കുലശേഖരൻ
b. രാജശേഖരവർമ്മ
c. കൊച്ചി രാജാവ്
d. പഴശ്ശിരാജ
Answer:
b. രാജശേഖരവർമ്മ

Class 5 Malayalam Kerala Padavali Question Paper Set 1

D. കൊല്ലവർഷ പഞ്ചാംഗം എന്തിനെ അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തു?
a. സൗരവർഷവും ചന്ദ്രമാസവും
b. സൗരവർഷവും സപ്തർഷി വർഷവും
C. സപ്തർഷി വർഷവും സൗരരാശിയും
d. സൗരവർഷവും സൗരമാസവും
Answer:
d. സൗരവർഷവും സൗരമാസവും

Question 2.
ഉണ്ടിരിക്കുന്നവൻ വായും തുറന്നങ്ങു
മിണ്ടാതിരുന്നാനുരുളയും കൈക്കൊണ്ടു
കണ്ടിരിക്കുന്നവൻ കണ്ണു തുറന്നെങ്ങു
തണ്ടികപ്പാവയെപ്പോലിരുന്നീടുന്നു.

a. കുഞ്ചൻ നമ്പ്യാരുടെ വായുവില്ലാത്ത ലോകം എന്ന കവിതാ ഭാഗത്ത് ഒരു ദിവസം അപ്രതീക്ഷിതമായി ഭൂമിയിൽ വായു സഞ്ചാരം നിലച്ചപ്പോൾ ഉണ്ടായ അവസ്ഥകളാണ് അവതരിപ്പിക്കുന്നത്. വായു ഇല്ലാ തായപ്പോൾ എന്തെല്ലാം സംഭവിച്ചു എന്നാണ് കവി വർണ്ണിക്കുന്നത്?
Answer:
വായുവില്ലാതാകുന്ന ലോകത്തെ ഭാവനയിൽ കണ്ട് കുഞ്ചൻനമ്പ്യാർ രചിച്ചിരിക്കുന്ന കൃതിയാണ് വായു വില്ലാത്ത ലോകം. വായുവില്ലാതായാൽ കൊത്തിവെച്ച് മരപ്പാവകൾ പോലെ മനുഷ്യർ നിൽക്കും. ഉണ്ടു കൊണ്ടിരിക്കുന്നവർ പെട്ടെന്ന് മിണ്ടാതെയാകും. അതു കണ്ടുകൊണ്ടിരിക്കുന്നവർ കണ്ണു തുറന്ന് തൂക്കിയിട്ട പാവപോലെ ഇരിക്കും. എല്ലാവരോടും ദേഷ്യപ്പെട്ടു കിടക്കുന്നവർ ഏതെങ്കിലുമൊരു കുണ്ടിൽ വീണ് തടിപോലെ കിടക്കും. ചിലർ വെള്ളത്തിൽ തന്നെ മുങ്ങിക്കിടക്കും. എണ്ണ തേച്ചു കൊണ്ടിരുന്ന വർ അതേപടി നിൽക്കും. കണ്ണെഴുതുന്നവർ അതേപോലെ നിലനിൽക്കും. കഞ്ഞി കോരി കുടിച്ചു കൊണ്ടി രുന്നവരും പാട്ടുപാടിക്കൊണ്ടിരുന്നവരും മദ്ദളം കൊട്ടികൊണ്ടിരുന്നവരും കുഴൽ ഊതിക്കൊണ്ടിരു ന്നവരുമെല്ലാം ഏതവസ്ഥയിലാണോ ഉണ്ടായിരുന്നത് അതേ അവസ്ഥയിൽ നിലകൊള്ളും. ഇങ്ങനെ വായുവില്ലാതാകുന്ന ലോകത്ത് എല്ലാവരും നിശ്ചലരായി ഒരു ചിത്രം വരച്ചുവച്ചതുപോലെ വിസ്മയക രമാംവിധം കാണപ്പെടുമെന്ന് കുഞ്ചൻ നമ്പ്യാർ വർണ്ണിക്കുന്നു.

b. “തണ്ടികപ്പാവ’ എന്ന പദത്തിന് പകരം പദം എഴുതുക.
Answer:
കെട്ടിതൂക്കിയ പാവ

C. പ്രസ്താവന (1)
ഉണ്ടു കൊണ്ടിരുന്നവൻ വായും തുറന്നിരുന്നു സംസാരിച്ചു.
പ്രസ്താവന (2)
കണ്ടിരുന്നവൻ കണ്ണും തുറന്ന് തണ്ടിക പാവയെപ്പോലെയിരുന്നു.
ഇതിൽ കവിതയിലെ ആശയത്തോട് യോജിക്കുന്ന പ്രസ്താവന ഏത്?
A) പ്രസ്താവന ഒന്ന് ശരി
B) പ്രസ്താവന രണ്ട് ശരി
C) രണ്ട് പ്രസ്താവനകളും തെറ്റ്
D) രണ്ട് പ്രസ്താവനകളും ശരി
Answer:
പ്രസ്താവന (2) ശരി

d. കുഞ്ചൻ നമ്പ്യാരുടെ ഏത് തുള്ളൽ വിഭാഗത്തിൽ ഉൾപ്പെടുന്ന കൃതിയാണ് “വായുവില്ലാത്ത ലോകം’
എന്ന തുള്ളൽ കൃതി.
A) ശീതങ്കൻ തുള്ളൽ
B) പറയൻ തുള്ളൽ
C) ഓട്ടൻ തുള്ളൽ
D) ഇവയൊന്നുമല്ല
Answer:
A) ശീതങ്കൻ തുള്ളൽ

ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.

Question 3.
(A) പൂക്കളെത്രയോ പൂക്കളീ ഭൂമിതൻ
മക്കളായിപ്പിറക്കുന്നു നിത്യവും
നീലവാനം മിഴികളിലുള്ളവർ
നീർക്കണങ്ങളാൽ മാല ചാർത്തുന്നവർ
ഏതു ചൂടിലും വാടാതെ നിൽപ്പവർ
ഏതിരുട്ടിലും മന്ദഹസിപ്പവർ.
പൂക്കളെക്കുറിച്ചുള്ള വർണ്ണനകൾ ആണ് മുകളിലത്തെ വരികളിൽ കാണുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പൂവിന്റെ വർണ്ണന തയ്യാറാക്കുക.
Answer:
എനിക്ക് ഏറെ ഇഷ്ടമുള്ള പൂവാണ് ചെമ്പകം. ചെമ്പകം മരമാണ്. ചെമ്പകമരത്തിൽ ഉണ്ടാകുന്ന പൂവ് ആണ് ചെമ്പകപൂവ്. രണ്ട് വിധത്തിലുള്ള ചെമ്പകപ്പൂക്കളെ ഞാൻ കണ്ടിട്ടുണ്ട്. ഒന്ന് ഇളം മഞ്ഞനിറവും മറ്റൊന്ന് കടും മഞ്ഞനിറവുമാണ്. രാത്രി കാലങ്ങളിലാണിവ പൂക്കുന്നത്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ രാത്രി കാലങ്ങ ളിൽ പൂക്കുന്ന ഒട്ടു മിക്ക പൂക്കൾക്കും സുഗന്ധമാണ്. ചെമ്പകപ്പൂവിനെ ഇഷ്ടപ്പെടാൻ കാരണവും അതിന്റെ സുഗന്ധം തന്നെ. ദൂരെയെവിടെ പൂത്താലും കാറ്റിലതിന്റെ മണം പരക്കും. കൈകളിലൊതുങ്ങുന്ന വലുപ്പമേ ഈ പൂക്കൾക്കുള്ളൂ. വാടിയാലും ചെമ്പകപ്പൂക്കളുടെ സുഗന്ധത്തിന് കുറവ് സംഭവിക്കില്ല.

അല്ലെങ്കിൽ

(B) ഏതെങ്കിലും ഒരു പൂവിനെ വർണ്ണിച്ചുകൊണ്ട് ഒരു കവിത എഴുതുക.
Answer:
എൻ ഓർമയിൽ ഉണ്ടൊരു വാടാമലർ
എൻ വല്ലിയിൽ വിടർന്ന ആദ്യമലർ
പനിനീർ പൂവെന്നതിന് പേരെങ്കിലും
കിനാകുഞ്ഞ് എന്നു ഞാൻ പേരു നൽകി
എൻ കിനാക്കളിൽ എന്നും വിടരും
ഈ കിനാമൊട്ടുകൾ എൻ സ്വപ്നങ്ങൾ

ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക. 4(A) ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിത

Question 4.
(A) ചിറകൊടിഞ്ഞുള്ളൊരീക്കാട്ടു പക്ഷി!
മഴു തിന്ന മാമരക്കൊമ്പിൻ തനിച്ചിരു
ന്നാടിയാച്ചിറകു ചെറുതിളക്കി
നോവുമെന്നോർത്തോ? പതുക്കെയനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു.

ഇടറുമിഗ്ഗാനമൊന്നേറ്റു പാടാൻ കൂടെ
യിണയില്ല കൂട്ടിന്നു കിളികളില്ല.
പതിവുപോൽ കൊത്തിപ്പിരിഞ്ഞുപോയ് മെടി
ലഴിവച്ചുണർത്തിയ കൊച്ചുമക്കൾ

കുഞ്ഞിപ്പൂക്കൾ – സുഗതകുമാരി
പക്ഷിയുടെ ചിറകൊടിഞ്ഞത് എങ്ങനെയായിരിക്കാം? നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് സങ്കൽപ്പിച്ചെ ഴുതുക.
Answer:
സുഗതകുമാരിയുടെ കുറിഞ്ഞിപ്പൂക്കൾ എന്ന കവിതയിൽ വനനശീകരണം മൂലം കൂടും കുട്ടികളേയും നഷ്ടപ്പെട്ട അമ്മക്കിളിയുടെ വേദന കാണാം. വെട്ടിയിട്ട മരത്തിന്റെ ചില്ലയിലായിരുന്നു ആ പക്ഷിയുടെ കൂട്. കൂട്ടിലുണ്ടായിരുന്ന തന്റെ കുഞ്ഞുങ്ങളേയും കൂടും അവൾക്ക് നഷ്ടമായി. നിസ്സഹായ ആയ ആ കിളിയുടെ ചിറകും ഒടിഞ്ഞു. മരംവെട്ടി വീഴ്ത്തിയപ്പോൾ കൂടോടെ താഴെ വീണ കിളിയുടെ ചിറകൊടി ഞ്ഞിരിക്കാം. അല്ലെങ്കിൽ മരം മുറിക്കാൻ വന്നവരെ അതിൽ നിന്ന് പിൻതിരിപ്പിക്കാനായി കൊത്തിയോടി ക്കാൻ ശ്രമിച്ചപ്പോൾ മരംവെട്ടുകാരുടെ പ്രത്യാക്രമണത്തിൽ ചിറക് നഷ്ടപ്പെട്ടതാകാം.

അല്ലെങ്കിൽ

(B) താരതമ്യം
ഇടറുമിഗ്ഗാനമൊന്നേറ്റു പാടാൻ കൂടെ
യിണയില്ല കൂട്ടിനും കിളികളില്ല.
പതിവുപോൽ കൊത്തിപ്പിരിഞ്ഞുപോയ്
മെയ്ച്ചൂടി-
ലടവച്ചുണർത്തിയ കൊച്ചുമക്കൾ
ഇവിടെ ഒറ്റപ്പെട്ടുപോയ ഒരമ്മക്കിളിയെയാണല്ലോ കാണുന്നത്. ഇതുപോലെ ഒറ്റപ്പെടുന്ന അമ്മമാർ മനു ഷ്യർക്കിടയിലുണ്ടോ? താരതമ്യം കുറിപ്പെഴുതുക.
Answer:
സുഗതകുമാരിയുടെ കുറിഞ്ഞിപ്പൂക്കൾ എന്ന കവിതയിൽ ഒറ്റപ്പെട്ടുപോയ ഒരു അമ്മക്കിളിയെ കാണാം. അമ്മക്കിളി തന്റെ പഴയ കാലത്തേയും കുഞ്ഞി മക്കളേയും കൂടിനേയും എല്ലാം ഓർത്ത് വേദനിക്കുന്നു. ഇതുപോലെ മക്കളാരും കൂടെയില്ലാതെ ഒറ്റപ്പെട്ടുപോയ നിരവധി അമ്മമാർ നമുക്കിടയിലുണ്ട്. ചിലപ്പോൾ മക്കൾ മരിച്ചുപോയതാകാം. അധികം അമ്മമാരും ഒറ്റയ്ക്കായി പോകുന്നതിനുള്ള പ്രധാന കാരണം മക്ക ളെല്ലാം ജോലിയ്ക്കും പഠനത്തിനുമായി വിദേശ രാജ്യങ്ങളിൽ പോകുന്നതാണ്. അമ്മമാരെ നോക്കാൻ കഴിയാതെ വൃദ്ധസദനങ്ങളിൽ ആക്കപ്പെടുന്ന അമ്മമാർ നിരവധിയാണ്. ഇങ്ങനെ നമ്മൾ മനുഷ്യർക്കിട യിൽ ഒറ്റപ്പെട്ടു പോകുന്നവർ ധാരാളമുണ്ട്.

Question 5.
വനം നശിക്കുന്നതു മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക.

  • ചുവടെ കൊടുത്തിരിക്കുന്ന സൂചനകൾ ഉപയോഗപ്പെടുത്തുക.
  • അനേകം ജീവിവർഗ്ഗങ്ങൾ നശിക്കുന്നു.
  • മണ്ണൊലിപ്പുണ്ടാകുന്നു.
  • പുഴകൾ വറ്റിപ്പോകുന്നു.
  • മഴക്കാലത്ത് വെള്ളപ്പൊക്കവും
  • വേനൽക്കാലത്ത് വരൾച്ചയുമുണ്ടാകുന്നു.
  • കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് വരുന്നു.

Answer:
വനനശീകരണം നമ്മുടെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുന്നു. വനനശീകരണമെന്നാൽ എന്താണ്? കാടിനെ ഇല്ലാതെയാക്കി ആ പ്രദേശത്തെ കൃഷിയിടമാക്കി മാറ്റുകയോ മേച്ചിൽ സ്ഥലങ്ങളായി പരിവർത്തനം ചെയ്യുകയോ ചെയ്യുന്നതിനെ വനനശീകരണം എന്നുപറയാം.
മനുഷ്യർ എന്തിനു വേണ്ടിയാണ് മരങ്ങളെ മുറിച്ചു മാറ്റി കാടിനെ ഇല്ലായ്മ ചെയ്യുന്നത്? മനുഷ്യന്റെ പാത സുഗമമാക്കാൻ, റോഡു നിർമ്മാണത്തിന്, നഗരവൽക്കരണത്തിന്, അണകെട്ടുകൾ നിർമ്മിക്കാൻ ജനസംഖ്യാ വളർച്ചയിൽ സ്ഥലപരിമിതി അനുഭവിക്കുന്നതിനാൽ ഭവനനിർമ്മാണത്തിനുവേണ്ടി. ഇതിനെല്ലാം വേണ്ടി നമ്മൾ വനത്തെ മുറിച്ചു മാറ്റുന്നു.

വനനശീകരണം സംഭവിക്കുമ്പോൾ മരങ്ങൾ മാത്രമാണോ ഇല്ലാതെയാകുന്നത്? അല്ല. അവിടെയാണ് മാതൃക ചോദ്യപേപ്പർ – 5 അസന്തുലിതമായ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നത്. മരങ്ങളും, വനങ്ങളും, ജീവന്റെ നിലവറയാ ണ്. ഒരു മരത്തെ ആശ്രയിച്ച് നിരവധി ജീവജാലങ്ങൾ ജീവിക്കുന്നു. പക്ഷികൾ മുതൽ ചെറുപ്രാണികൾ വരെ. മരത്തിന്റെ വേര് പിടിച്ചു നിർത്തിയിരിക്കുന്ന മണ്ണ് മരമില്ലാതാകുന്നതോടെ ഒലിച്ചു പോകുന്നു. മഴ കുറയുന്നു. വരൾച്ച കൂടുന്നു. പുഴകൾ വറ്റുന്നു. ഇങ്ങനെ പരസ്പരാശ്രയത്തിൽ നിലനിൽക്കുന്ന പ്രകൃതി യുടെ താളം തെറ്റുന്നു. കാട്ടുമൃഗങ്ങൾക്ക് കാട് നഷ്ടമാകുന്നതോടുകൂടി ഭക്ഷണം ലഭ്യമല്ലാതാകുന്നു. പുഴകൾ വറ്റുന്നതോടെ ദാഹം ശമിപ്പിക്കാൻ കഴിയാതെ വരുന്നു. അങ്ങനെ കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് വരുന്നു. കാട് വെട്ടി വെളുപ്പിച്ചുണ്ടാക്കിയ നാട് മൃഗങ്ങൾക്ക് കാട്ടുപരിധി തന്നെയായി നിലനിൽക്കുന്നതും കാട്ടുമൃഗങ്ങളുടെ വരവിന് കാരണമാണ്. വനനശീകരണം വായുമലിനീകരണത്തിനും കാരണമാണ്. ഇങ്ങനെ ഒരു മരം മുറിക്കുന്നതുപോലും വലിയ വ്യത്യാസങ്ങൾ പ്രകൃതിയിൽ ഉണ്ടാകുന്നുണ്ട്. വരും തലമുറകൾ വനനശീകരണമുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് ബോധമുള്ളവരാകട്ടെ.

Class 5 Malayalam Kerala Padavali Question Paper Set 1

Question 6.
“അക്കരെ നിൽക്കുമ്പോൾ ഇക്കരെപ്പച്ച” ഇതൊരു ചൊല്ലാണ്. ഇത്തരത്തിലുള്ള രണ്ട് ചൊല്ലുകൾ എഴുതുക.
Answer:

  • അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
  • അഞ്ജനമെന്നതു ഞാനിറയും
  • മഞ്ഞളുപോലെ വെളുത്തിരിക്കും.
  • അടിതെറ്റിയാൽ ആനയും വീഴും.
  • അടികൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും.
  • അണ്ണാൻ കുഞ്ഞും തന്നാലായത്.

Class 5 Basic Science Question Paper Set 5 Malayalam Medium

For better subject understanding, Class 5 Basic Science Question Paper Pdf Set 5 Malayalam Medium offer useful practice.

Class 5 Basic Science Model Question Paper Set 5 Malayalam Medium

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.

Question 1.
A. നൽകിയിരിക്കുന്ന ജീവികളിലെ പൊതുവായ ഘടകം എഴുതുക:
ഉറുമ്പ്, പുൽച്ചാടി, ചിത്രശലഭങ്ങൾ, വണ്ടുകൾ, ഈച്ച, കൊതുക്, തേനീച്ച
Answer:
ഇവ മുട്ടയിടുന്ന പ്രാണികളാണ്.

B. നൽകിയിരിക്കുന്ന ചാർട്ട് പൂർത്തിയാക്കുക.
…..(a)……..(b)……..(C)…. → ചിത്രശലദം
Answer:
(a) മുട്ട,
(b) ലാർവ,
(c) പ്യൂപ്പ

C. ചിത്രം നിരീക്ഷിക്കുക. ഇത് എന്താണ് സൂചിപ്പിക്കുന്നത്? വിശദീകരിക്കുക.
Class 5 Basic Science Question Paper Set 5 Malayalam Medium 1
Answer:
ചിത്രം രൂപാന്തരണത്തെ സൂചിപ്പിക്കുന്നു. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്ന് മാതൃജീവിയോട് സാദൃശ്യയമുള്ളതായി മാറുന്നു. ഈ മാറ്റത്തെ രൂപാന്തരണം എന്നാണ് പറയുന്നത്.

Class 5 Basic Science Question Paper Set 5 Malayalam Medium

2. ഈ ചോദ്യത്തിന് 2 (A), 2 (B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 2 (A), 2 (B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 2.
A.a) കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി കാരണം എഴുതുക.
ത്വക്ക്, അസ്ഥി, കണ്ണ്, ചെവി
Answer:
അസ്ഥികൾ, മറ്റുള്ളവ ഇന്ദ്രിയങ്ങളാണ്

b) താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്ന് നമ്മുടെ ശരീരത്തിന്റെ ശ്രവണേന്ദ്രിയം കണ്ടെത്തുക.
i) ചെവികൾ
ii) കണ്ണുകൾ
iii) ത്വക്ക്
iv) നാവ്
Answer:
i) ചെവികൾ

c) നാവ് രുചി അറിയാൻ മാത്രമാണോ സഹായിക്കുന്നത്? നാവിന്റെ മറ്റ് പ്രവർത്തനങ്ങൾ എന്തൊക്കെ യാണ്?
Answer:
നാവ് കേവലം രുചി അറിയാൻ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്. അതിന്റെ മറ്റ് ചില പ്രധാന പ്രവർത്തനങ്ങൾ ഇവയാണ് :

  • ചവയ്ക്കലും വിഴുങ്ങലും: വായ്ക്ക് ചുറ്റും ഭക്ഷണം നീക്കാൻ നാവ് സഹായിക്കുന്നു, ഇത് ചവയ്ക്കലും വിഴുങ്ങലും എളുപ്പമാക്കുന്നു.
  • സംസാരിക്കൽ: വാക്കുകളും ശബ്ദങ്ങളും രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന പേശിയാണിത്.
  • ശ്വസനം: ശ്വാസനാളം തുറന്നുവെക്കാൻ നാവ് സഹായിക്കുന്നു.
  • വായ വൃത്തിയാക്കൽ: പല്ലുകളും മോണകളും വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു.

OR

B. a) ചുവടെയുള്ള പട്ടിക വ്യത്യസ്ത ഇന്ദ്രിയങ്ങളും അവയുടെ പ്രവർത്തനങ്ങളും കാണിക്കുന്നു. പട്ടിക പരിശോധിച്ച് ഓപ്ഷനുകളിൽ നിന്ന് ശരിയായ ജോഡികൾ കണ്ടെത്തുക.

(a) കണ്ണ് 1. ശ്രവണം
(b) ചെവി 2. രുചി
(c) മൂക്ക് 3. സ്പർശനം
(d) ത്വക്ക് 4. കാഴ്ച്ച
(e) നാവ് 5. ഗന്ധം

i) (a) – 5, (b) – 1, (c) – 4, (d) – 2, (e) – 3
ii) (a) – 4, (b) – 5, (c) – 3, (d) – 1, (e) – 2
iii) (a) – 4, (b) – 1, (c) – 5, (d) – 3, (e) – 2
iv) (a) – 2, (b) – 3, (c) – 5, (d) – 4, (e) – 1
Answer:
iii) (a) – 4, (b) – 1, (c) – 5, (d) – 3, (e) – 2

b) ചിത്രം നിരീക്ഷിച്ച് ചോദ്യത്തിന് ഉത്തരം നൽകുക.
Class 5 Basic Science Question Paper Set 5 Malayalam Medium 2
എന്താണ് ഇന്ദ്രിയങ്ങൾ?
Answer:
ജീവികൾക്ക് അവരുടെ ചുറ്റുപാടുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന വ്യത്യസ്ത തരം അവയവങ്ങളുണ്ട്. ഈ അവയവങ്ങളെ ഇന്ദ്രിയങ്ങൾ എന്ന് വിളിക്കുന്നു.

c) ജലദോഷം ഉണ്ടാകുമ്പോൾ ആളുകൾക്ക് ഗന്ധം തിരിച്ചറിയാനുള്ള പ്രാപ്തി കുറയുന്നത് എന്തുകൊണ്ട്?
Answer:
മൂക്കിന്റെ ഉള്ളിലെ മ്യൂക്കസ് മെംബൻ എന്നറിയപ്പെടുന്ന നേർത്ത പാളിക്ക് ജലദോഷം വരുമ്പോൾ വീക്കവും നീർക്കെട്ടും ഉണ്ടാകുന്നു. ഇതിന്റെ ഫലമായി മൂക്കടപ്പ് അനുഭവപ്പെടുകയും, വായുവിന് സുഗന്ധം വഹിച്ചുകൊണ്ട് മൂക്കിനുള്ളിലൂടെ സഞ്ചരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. കൂടാതെ, ജലദോഷം മൂലം ഉത്പാദിപ്പിക്കപ്പെടുന്ന കഫം, ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ഘ്രാണഗ്രന്ഥികളെ (olfactory receptors) മൂടുന്നു. അതിനാൽ, വായുവിലുള്ള ഗന്ധത്തിന്റെ തന്മാത്രകൾക്ക് ഈ ഗ്രാഹികളുമായി ബന്ധപ്പെടാൻ കഴിയാതെ വരുന്നു. ഈ രണ്ട് കാരണങ്ങൾകൊണ്ടാണ് ജലദോഷം ഉള്ളപ്പോൾ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നത്.

Question 3.
A) താഴെ പറയുന്നവയെ ഏകബീജപത്ര സസ്യങ്ങളെന്നും ദ്വിബീജപത്ര സസ്യങ്ങളെന്നും തരംതിരിക്കുക.
തെങ്ങ്, മാങ്ങ, ചക്ക, അടയ്ക്ക, ഗോതമ്പ്, പേര, സപ്പോട്ട
Answer:

ഏകബീജപത്ര സസ്യങ്ങൾ ദ്വിബീജപത്ര സസ്യങ്ങൾ
അടയ്ക്ക മാങ്ങ
ഗോതമ്പ് ചക്ക
പേര സപ്പോട്ട

B) വെണ്ടയുടെ വിത്ത് വളരെ ആഴത്തിൽ വിതച്ചാൽ മുളയ്ക്കില്ലെന്ന് രമേശ് പറഞ്ഞു. ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?
Answer:
തീർച്ചയായും, ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. ഭ്രൂണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയുടെ ഫലമായാണ് മുളയ്ക്കൽ സംഭവിക്കുന്നത്. ഇതിന് വലിയ അളവിൽ ഊർജ്ജം ആവശ്യമാണ്. ശ്വസനത്തിലൂടെയാണ് ഈ ഊർജ്ജം ലഭിക്കുന്നത്, ഇതിന് കൂടുതൽ ഓക്സിജൻ ആവശ്യമാണ്. എന്നാൽ മണ്ണിന്റെ അടിത്തട്ടിൽ ഓക്സിജന്റെ അഭാവം അനുഭവപ്പെടുന്നു. ഇക്കാരണത്താൽ, മണ്ണിൽ ആഴത്തിൽ വിതച്ച വിത്തുകൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതിനാൽ അവ മുളയ്ക്കുന്നില്ല.

C) വിത്ത് മുളയ്ക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ എന്തൊക്കെയാണ്?
Answer:
വായു, വെള്ളം, അനുകൂലമായ താപനില.

Question 4.
a) താഴെ കാണിച്ചിരിക്കുന്ന നക്ഷത്രഗണം തിരിച്ചറിയുക.
Class 5 Basic Science Question Paper Set 5 Malayalam Medium 3
Answer:
വേട്ടക്കാരൻ (ഓറിയോൺ)

b) നക്ഷത്രഗണത്തിന് ഇങ്ങനെ പേരിട്ടിരിക്കുന്നത് എന്തുകൊണ്ട്?
Answer:
നക്ഷത്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ, ഒരു വേട്ടക്കാരന്റെ ആകൃതി നമുക്ക് സങ്കൽ പ്പിക്കാൻ കഴിയും, അതിനാൽ വേട്ടക്കാരൻ എന്ന പേര് ലഭിച്ചു. ഗ്രീക്കുകാർ ഈ നക്ഷത്ര ഗണത്തിന് ഓറിയോൺ എന്ന പേര് നൽകി, ഇത് അവരുടെ പുരാണങ്ങളിലെ ഒരു വേട്ടക്കാ രന്റെ പേരാണ്.

c) നക്ഷത്രഗണം എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
നക്ഷത്രക്കുട്ടത്തെ നക്ഷത്രഗണം എന്ന് വിളിക്കുന്നു.

Class 5 Basic Science Question Paper Set 5 Malayalam Medium

Question 5.
താഴെ കൊടുത്തിരിക്കുന്ന ആഹാരശൃംഖലാജാലം നിരീക്ഷിച്ച് ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
Class 5 Basic Science Question Paper Set 5 Malayalam Medium 4
a) ഈ ആവാസ വ്യവസ്ഥയിൽ മാനുകളുടെ എണ്ണം വർദ്ധിച്ചാൽ എന്ത് സംഭവിക്കും?
Answer:
മാനുകളുടെ എണ്ണത്തിലെ വർദ്ധനവ് സസ്യ ങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തും. ഇത് സസ്യങ്ങളെ ഭക്ഷിക്കുന്ന ജീവികളുടെ നില നിൽപ്പിനെ ബാധിക്കും. (ഉദാഹരണം: പുൽ ച്ചാടി. ഇത് മുഴുവൻ ആഹാരശൃംഖലാ ജാലത്തെയും ബാധിക്കുന്നു.

b) കടുവകൾ ഈ ആവാസ വ്യവസ്ഥയിൽ നിന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?
Answer:
കടുവകളെപ്പോലുള്ള മൃഗങ്ങൾ ഭക്ഷ്യ ശൃംഖ ലയുടെ മേൽത്തട്ടിലാണ് കാണപ്പെടുന്നത്. മാൻ, കാട്ടുപന്നി തുടങ്ങിയ, സസ്യങ്ങളെ ഭക്ഷി ക്കുന്ന മൃഗങ്ങളെയാണ് അവർ കൂടുതലും വേട്ടയാടുന്നത്. കടുവകൾ ഇല്ലാതെയായാൽ, ഈ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ സസ്യഭുക്കു കളുടെ എണ്ണം വർദ്ധിക്കും.

c) ആഹാരശൃംഖലാജാലം എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
ജീവജാലങ്ങൾ ഭക്ഷണത്തിനായി പരസ്പരം ആശ്രയിക്കുന്നു. ജീവികളുടെ ഈ പരസ്പര ബന്ധമാണ് ആഹാരശൃംഖലാജാലം.

6. ഈ ചോദ്യത്തിന് 6 (A), 6 (B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 6 (A), 6 (B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 6.
A. a) നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏതെന്ന് എഴുതുക.
പ്രസ്താവന : ഹൃദ്രോഗം സ്ഥിരീകരിച്ച ഒരാൾക്ക്, മറ്റുള്ളവരിലേക്ക് ആ രോഗം പകരാനുള്ള സാധ്യത ഒഴിവാക്കിക്കൊണ്ട് ഒരു സാമൂഹിക ഒത്തുചേരലിൽ പങ്കെടുക്കാൻ കഴിയും.
കാരണം : ഹൃദ്രോഗം ഒരു പകർച്ചാവ്യാധിയല്ല. അതായത് നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ പ്രാണികൾ, മലിനമായ ഭക്ഷണം പോലുള്ള മറ്റ് വ്യാപന വാഹകരിലൂടെയോ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. പലപ്പോഴും ജനിതക, പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങളുടെ ഫലമായുണ്ടാകുന്ന ഒന്നാണിത്.
A. പ്രസ്താവന ശരിയാണ്, പക്ഷേ നൽകിയിരിക്കുന്ന കാരണം തെറ്റാണ്.
B. പ്രസ്താവന തെറ്റാണ്, കാരണം ശരിയാണ്.
C. പ്രസ്താവന ശരിയാണ് കാരണവും ശരിയാണ്.
D. പ്രസ്താവനയും നൽകിയിരിക്കുന്ന കാരണവും തെറ്റാണ്.
Answer:
C. പ്രസ്താവന ശരിയാണ് കാരണവും ശരിയാണ്.

b) നൽകിയിരിക്കുന്ന രോഗങ്ങളെ പകരുന്ന രോഗങ്ങൾ, പകരാത്ത രോഗങ്ങൾ എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തുക.
വിളർച്ച, ജലദോഷം, ചിക്കൻ പോക്സ്, മീസിൽസ്, ക്ഷയം, എലിപ്പനി, ടൈഫോയ്ഡ്, ക്വാഷിയോർകോർ, പ്രമേഹം, രക്തസമ്മർദ്ദം, തലവേദന, വയറുവേദന, അസിഡിറ്റി, അപസ്മാരം, ആസ്ത്മ, കോളറ, മഞ്ഞപ്പിത്തം, വയറിളക്കം, മന്ത്, മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ഹീമോഫീലിയ, ഹൃദ്രോഗങ്ങൾ, വൃക്കയിലെ കല്ല്, കാൻസർ, മാനസിക രോഗങ്ങൾ, കൊറോണ, പ്ലേഗ്, കുഷ്ഠം, ഡിഫ്തീരിയ
Answer:

പകരുന്ന രോഗങ്ങൾ പകരാത്ത രോഗങ്ങൾ
  • ജലദോഷം
  • ചിക്കൻ പോക്സ്
  • മീസിൽസ്
  • ക്ഷയം
  • എലിപ്പനി
  • ടൈഫോയ്ഡ്
  • കോളറ
  • മഞ്ഞപ്പിത്തം
  • വയറിളക്കം
  • മന്ത്
  • മലമ്പനി
  • ഡെങ്കിപ്പനി
  • ചിക്കുൻഗുനിയ
  • കൊറോണ
  • പ്ലേഗ്
  • കുഷ്ഠം
  • ഡിഫ്തീരിയ
  • വിളർച്ച
  • ക്വാഷിയോർകോർ
  • പ്രമേഹം
  • രക്തസമ്മർദ്ദം
  • തലവേദന
  • വയറുവേദന
  • അസിഡിറ്റി
  • അപസ്മാരം
  • ഹൃദ്രോഗങ്ങൾ
  • വൃക്കയിലെ കല്ല്
  • കാൻസർ
  • മാനസിക രോഗങ്ങൾ

c) സസ്യങ്ങളെയും മൃഗങ്ങളെയും ബാധിക്കുന്ന രണ്ട് രോഗങ്ങളുടെ പേര് എഴുതുക.
Answer:
മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ: ആന്ത്രാ ക്സ്, കുളമ്പുരോഗം, അകിട് വീക്കം, പക്ഷി പനി, പേവിഷബാധ
സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ: നെല്ലിലെ തവിട്ട് ഇലപ്പുള്ളി, പയറിലെ മൊസൈക് രോഗം, തെങ്ങിലെ കൂമ്പുചീയൽ കുരുമുളകിലെ ധ്രുതവാട്ടം, വാഴയുടെ മണ്ടയടപ്പ് രോഗം, തെങ്ങിലെ മണ്ഡരി രോഗം

OR

Class 5 Basic Science Question Paper Set 5 Malayalam Medium

B. a) ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതിനോടാണ് നിങ്ങൾ യോജിക്കുന്നത് ?
I. എല്ലാ സൂക്ഷ്മാണുക്കളും രോഗത്തിന് കാരണമാകുന്നില്ല.
II. വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കുന്നതിലൂടെ എല്ലാ രോഗങ്ങളെയും അകറ്റി നിർത്താൻ കഴിയും
III. ആഴ്ചയിലൊരിക്കൽ ഡ ഡേ ആചരിക്കുന്നതിലൂടെ കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങളെ ഒരു പരിധിവരെ തടയാൻ കഴിയും.
IV. എല്ലാ വാക്സിനുകളും കുത്തിവയ്ക്കപ്പെടുന്നവയാണ്.
Answer:
I, II, III എന്നീ പ്രസ്താവനകളോട് ഞാൻ യോജിക്കുന്നു.

b) രോഗകാരികളായ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് രോഗാണു വാഹകർ. രോഗാണുവാഹകരെ നിയന്ത്രിക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും? ഏതെങ്കിലും രണ്ട് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
Answer:

  • പരിസരം വൃത്തിയാക്കുക
  • വ്യക്തിശുചിത്വം പാലിക്കുക

c) കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള വിവിധ നടപടികൾ എഴുതുക.
Answer:

  • വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതി രിക്കുക.
  • വീടുകൾക്ക് ചുറ്റുമുള്ള പുല്ലും കളകളും നീക്കംചെയ്യൽ
  • അഴുക്കുചാലുകൾ വൃത്തിയാക്കൽ
  • കൊതുകുവളരുന്ന സാഹചര്യം ഒഴിവാക്കുക.

Class 5 Basic Science Question Paper Set 4 Malayalam Medium

For better subject understanding, Class 5 Basic Science Question Paper Pdf Set 4 Malayalam Medium offer useful practice.

Class 5 Basic Science Model Question Paper Set 4 Malayalam Medium

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.

Question 1.
സുനിത വില്യംസ് ഒരു ബഹിരാകാശയാത്രികയാണ്. ബഹിരാകാശ പര്യവേക്ഷണത്തിലെ നേട്ടങ്ങൾക്കും ബഹിരാകാശത്തുവെച്ചു പ്രധാനപ്പെട്ട ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തിയതിന്റെ പേരിലും അവർ പ്രശസ്തയാണ്.
i. _________ ബഹിരാകാശത്തുനിന്നു തന്നെ നിരീക്ഷണങ്ങൾ നടത്താനും പരീക്ഷണങ്ങൾ ചെയ്യാനും ബഹിരാകാശത്ത് ഒരുക്കിയ പരീക്ഷണശാലയാണ്.
Answer:
ബഹിരാകാശ നിലയം

ii. പരീക്ഷണങ്ങൾക്കായി ബഹിരാകാശ നിലയത്തിലെത്തുന്ന ആളുകൾ അഭിമുഖീകരിക്കുന്ന ഏതെങ്കിലും 4 പ്രശ്നങ്ങൾ എഴുതുക.
Answer:

  • വായുവില്ല
  • ഭാരം അനുഭവപ്പെടുന്നില്ല (ബഹിരാകാശത്ത് ഒഴുകി നടക്കുന്നു)
  • വെള്ളമില്ല
  • ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട്
  • ആശയവിനിമയത്തിന് മാധ്യമമില്ല

iii. അത്തരം പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് ആവശ്യമായ ഏതെങ്കിലും 4 പ്രത്യേക ക്രമീകരണങ്ങൾ എഴുതുക.
Answer:

  • കഠിനമായ സാഹചര്യങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ, ബഹിരാകാശയാത്രികർ സ്പേസ് സ്യൂട്ടുകൾ ധരിക്കുന്നു.
  • ആശയവിനിമയത്തിനായി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
  • ഭക്ഷണവും ജലവും ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ
  • എമർജൻസി ഉപകരണങ്ങൾ

Class 5 Basic Science Question Paper Set 4 Malayalam Medium

Question 2.
മൃഗങ്ങളെയും അവയുടെ വാസസ്ഥലത്തെയുംകുറിച്ച് ചിന്തിക്കുക.
a) പാമ്പുകൾ ഏതുതരത്തിലുള്ള സ്ഥലത്താണ് താമസിക്കാൻ ഇഷ്ടപ്പെടുന്നത്?
Answer:
പൊത്തുകൾ അല്ലെങ്കിൽ പാറയിടുക്കുകൾ പോലുള്ള തണുത്തതും മറയുള്ളതുമായ സ്ഥലങ്ങൾ.

b) കൂട്ടമായി ജീവിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്ന രണ്ട് മൃഗങ്ങളുടെ പേര് നൽകുക.
Answer:
ഉറുമ്പുകളും തേനീച്ചകളും.

c) പാമ്പുകൾ നമുക്ക് ഉപകാരപ്രദമാണ്. എങ്ങനെ?
Answer:
വിളകൾക്ക് ഭീഷണിയാകുന്ന എലികളെയും മറ്റ് ജീവികളെയും പാമ്പുകൾ ഭക്ഷണമാക്കുന്നു.

d) ചുവടെ നൽകിയിരിക്കുന്ന പക്ഷിയുടെ ശരീരഭാഗങ്ങൾ അടയാളപ്പെടുത്തുക
Class 5 Basic Science Question Paper Set 4 Malayalam Medium 1
Answer:
അടയാളപ്പെടുത്തിയ പക്ഷിയുടെ ഭാഗങ്ങൾ:
a – കണ്ണ്, b- കൊക്ക്, c – തൂവൽ, d – വാല്.

Question 3.
A) കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി കാരണം നൽകുക
സൂര്യപ്രകാശം, കാറ്റ്, തിരമാലകൾ, പെട്രോളിയം റിഫൈനറി
Answer:
പെട്രോളിയം റിഫൈനറി, മറ്റുള്ളവ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളാണ്.

B) കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു?
Answer:
ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ രൂപപ്പെട്ടത്.

C) പെട്രോളിയത്തിന്റെ പ്രധാന ഉപയോഗങ്ങൾ എന്തൊക്കെയാണ്?
Answer:
പെട്രോൾ, ഡീസൽ, മണ്ണെണ്ണ, കൽക്കരി, ടാർ, എൽപിജി എന്നിവ ഉൽപ്പാദിപ്പിക്കാനാണ് പ്രധാനമായും പെട്രോളിയം ഉപയോഗിക്കുന്നത്. കൂടാതെ, കീടനാശിനികൾ, പ്ലാസ്റ്റിക്കുകൾ, മരുന്നുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു.

4. ഈ ചോദ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട് 4 (A), 4 (B). 4 (A) അല്ലെങ്കിൽ 4 (B) എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന് പൂർണ്ണമായും ഉത്തരം നൽകുക.

Question 4.
(A) A. ചുവടെ നൽകിയിട്ടുള്ള ജീവികളെ ശരിയായി ക്രമീകരിച്ച് ഒരു ആഹാരശൃംഖല രൂപീകരിക്കുക.

കുറുക്കൻ, കോഴി, പുഴു, കഴുകൻ, സസ്യം

Answer:
സസ്യം – പുഴു – കോഴി – കുറുക്കൻ – കഴുകൻ

B) നിങ്ങൾക്ക് ഒരു ലളിതമായ ആഹാരശൃംഖല വരയ്ക്കാൻ കഴിയുമോ?
Answer:
സസ്യം → മുയൽ → കുറുക്കൻ

C) ഒരു ജീവി അപ്രത്യക്ഷമായാൽ ആഹാരശൃംഖലയിലെ മറ്റ് ജീവികൾക്ക് എന്ത് സംഭവിക്കും? നിങ്ങൾ വരച്ച ആഹാരശൃംഖലയുടെ സഹായത്തോടെ വിശദീകരിക്കുക.
Answer:
ഈ ആഹാര ശൃംഖലയിൽ നിന്ന് മുയൽ അപ്രത്യക്ഷമാകുന്നു എന്ന് കരുതുക. അപ്പോൾ,
കുറുക്കന് ഭക്ഷണ സാതസ്സുകൾ ഇല്ലാതിരിക്കുകയും കുറുക്കന്റെ എണ്ണം കുറയുകയോ അവ ഇല്ലാതാകുകയോ ചെയ്യും.
സസ്യഭുക്കുകളുടെ അഭാവം മൂലം പുല്ലിന്റെ എണ്ണം വർദ്ധിച്ചേക്കാം.
കടുവയെപ്പോലെ മുയലിനെ ആഹാരമാക്കുന്ന മറ്റ് ജീവികളെയും ഇത് ബാധിച്ചേക്കാം.

OR

B. a) താഴെ കൊടുത്തിരിക്കുന്ന ആഹാരശൃംഖലകൾ പരിശോധിച്ച് ശരിയായ ശൃംഖല കണ്ടെത്തി എഴുതുക.
A) പുല്ല് → കടുവ → പശു
B) പുല്ല് → പുൽച്ചാടി → തവള → പാമ്പ്
C) പുല്ല് → പുൽച്ചാടി → മുയൽ → കുറുക്കൻ
D) പുല്ല് → പുലി → തവള → മുയൽ → പരുന്ത്
Answer:
B) പുല്ല് → പുൽച്ചാടി → തവള → പാമ്പ്

b) താഴെ കൊടുത്തിരിക്കുന്ന ആഹാരശൃംഖലയിൽ ചേരയുടെ എണ്ണം കുറഞ്ഞാൽ ആവാസത്തിനു ണ്ടാകുന്ന മാറ്റം വിശദീകരിക്കുക.

നെല്ല് → എലി → ചേര → പരുന്ത്

Answer:
ചേര പാമ്പുകളുടെ എണ്ണം കുറയുകയാണെങ്കിൽ, അവയ്ക്ക് ഭക്ഷണമാകുന്ന എലികളുടെ എണ്ണം വളരെയധികം വർദ്ധിക്കും. ഇരയില്ലാത്തതിനാൽ കഴുകന്മാരുടെ എണ്ണം കുറയും.

c) ചുവടെ കൊടുത്തിരിക്കുന്ന ജീവികൾ ഉൾപ്പെടുന്ന ആഹാരശൃംഖലാജാലം നിർമ്മിക്കുക.

തവള, പുല്ല്, പുൽച്ചാടി, പുഴു, കോഴി, കുറുക്കൻ, കഴുകൻ, പാമ്പ്

Answer:
Class 5 Basic Science Question Paper Set 4 Malayalam Medium 2

Class 5 Basic Science Question Paper Set 4 Malayalam Medium

Question 5.
A) ലയനവുമായി ബന്ധപ്പെട്ട ഈ പട്ടിക അനുയോജ്യമായി പൂർത്തിയാക്കുക.

ലീനം a) _________ b) _________
c) _________ ജലം സോഡാവെള്ളം
പഞ്ചസാര ജലം d) _________
e) _________ f) _________ തുരിശു ലായനി

Answer:
a) ലായകം
b) ലായനി
c) കാർബൺ ഡൈഓക്സൈഡ്
d) പഞ്ചസാര ലായനി
e) തുരിശ്
f) ജലം

B) ജലത്തെ സംബന്ധിക്കുന്ന മൂന്നു പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ എടുത്തെഴുതുക.
ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും ശുദ്ധജലമാണ്.
കൂടുതൽ വസ്തുക്കളെ ലയിപ്പിക്കുന്നതുകൊണ്ട് ജലത്തെ സാർവികലായകം എന്നു വിളിക്കുന്നു.
‘ ജലത്തിന്റെ വാതകാവസ്ഥയാണ് നീരാവി
Answer:
കൂടുതൽ വസ്തുക്കളെ ലയിപ്പിക്കുന്നതുകൊണ്ട് ജലത്തെ സാർവികലായകം എന്നു വിളിക്കുന്നു.
ജലത്തിന്റെ വാതകാവസ്ഥയാണ് നീരാവി

C) താഴെ നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയായ ഓപ്ഷൻ എഴുതുക. പ്രസ്താവന: ഒരു പദാർത്ഥം ചൂടാക്കുമ്പോൾ അതിന്റെ ബാഷ്പീകരണ നിരക്ക് വർദ്ധിക്കുന്നു. കാരണം: എല്ലാ താപനിലയിലും ബാഷ്പീകരണം സംഭവിക്കുന്നു.
A. പ്രസ്താവന ശരിയാണ്, പക്ഷേ കാരണം തെറ്റാണ്,
B. പ്രസ്താവന തെറ്റാണ്, കാരണം ശരിയാണ്.
C. പ്രസ്താവനയും കാരണവും ശരിയാണ്.
D. പ്രസ്താവനയും കാരണവും തെറ്റാണ്.
Answer:
C. പ്രസ്താവനയും കാരണവും ശരിയാണ്.

6. ഈ ചോദ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട് 6 (A), 6 (B). 6 (A) അല്ലെങ്കിൽ 6 (B) എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന് പൂർണ്ണമായും ഉത്തരം നൽകുക.

Question 6.
A. a) ഇനിപ്പറയുന്ന സ്വഭാവസവിശേഷതകളുള്ള ഏതെല്ലാം ജീവികളാണ് നിങ്ങൾക്ക് ചുറ്റും കാണപ്പെടുന്നത്?
1. വെള്ളത്തിൽ വസിക്കുന്നു, ചെതുമ്പലുകളുണ്ട്, വെള്ളത്തിൽ ചലിക്കാൻ സഹായിക്കുന്ന ചിറകുകളുണ്ട്.
2. ചെവിക്കുടയുണ്ട്, കുഞ്ഞുങ്ങൾക്ക് പാൽ നൽകുക
Answer:
1) മത്സ്യം,
2) സസ്തനികൾ

b) വളർത്തുമൃഗങ്ങൾ നമുക്ക് സഹായകരമാണെങ്കിലും, ചിലപ്പോൾ മനുഷ്യർക്ക് അവയിൽ നിന്ന് രോഗങ്ങൾ ഉണ്ടാകുന്നു. അത്തരം നാല് രോഗങ്ങൾ പട്ടികപ്പെടുത്തുക.
Answer:
പേവിഷബാധ, എലിപ്പനി, പക്ഷിപ്പനി, ആന്ത്രാക്സ്.

c) വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോൾ നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
Answer:
വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ
വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുക.
വളർത്തുമൃഗങ്ങളെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
വളർത്തുമൃഗങ്ങളുടെ നഖങ്ങളും മുടിയും ട്രിം ചെയ്ത് ഗൂം ചെയ്യുന്നത്
നല്ലതാണ്
വളർത്തുമൃഗങ്ങളുടെ കൂട് വൃത്തിയായി സൂക്ഷിക്കുക.

OR

B. വംശനാശം സംഭവിച്ച മൃഗങ്ങളെക്കുറിച്ചും ഇതിനകം അവ അപ്രത്യക്ഷമായതിനെക്കുറിച്ചും നിങ്ങൾക്കറിയാമല്ലോ?
a) ഇപ്പോൾ വംശനാശം സംഭവിച്ച ഒരു മൃഗത്തിന്റെ പേര് പറയുക.
Answer:
ദിനോസർ

b) ഇന്നും ജീവിക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ ആളുകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?
Answer:
മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിച്ചും, മലിനീകരണം തടയുന്നതിലൂടെയും ആളുകൾക്ക് അവരെ സംരക്ഷിക്കാൻ കഴിയും.

c) ഒരിക്കൽ ഭൂമിയിൽ നിലനിന്നിരുന്ന ചില ജീവികളുടെ വംശനാശത്തിന്റെ കാരണങ്ങൾ എന്തൊക്കെ യാവാം?
Answer:
ഭൂമിയിൽ നിലനിന്നിരുന്ന ജീവികളുടെ വംശനാശത്തിന്റെ കാരണങ്ങൾ:

  • കടുത്ത തണുപ്പ്
  • വരൾച്ച
  • ഉൽക്ക വീഴ്ച
  • പകർച്ചവ്യാധികൾ
  • അഗ്നിപർവ്വത
  • സ്ഫോടനങ്ങൾ
  • ആവാസ വ്യവസ്ഥയുടെ നാശം

Class 5 Basic Science Question Paper Set 3 Malayalam Medium

For better subject understanding, Class 5 Basic Science Question Paper Pdf Set 3 Malayalam Medium offer useful practice.

Class 5 Basic Science Model Question Paper Set 3 Malayalam Medium

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.

Question 1.
ചുവടെയുള്ള പട്ടിക നിരീക്ഷിക്കുക.

(a) പ്രാണികൾ (b) ________
ഉറുമ്പ് മുതല
പുൽച്ചാടി പാമ്പ്
ചിത്രശലഭം പല്ലി
വണ്ട് മാബൂയ
ഈച്ച കലോട്ടീസ്

A) ഗ്രൂപ്പ് (b) തിരിച്ചറിയുകയും അതിന്റെ പ്രത്യേകതകൾ എഴുതുകയും ചെയ്യുക?
Answer:
ഉരഗങ്ങൾ, ഉരഗങ്ങൾക്ക് വരണ്ട ചർമ്മവും ചെതുമ്പലുകളും ഉണ്ട്.

B) താഴെ നൽകിയിരിക്കുന്ന ഗ്രൂപ്പിൽ നിന്ന് മുട്ടയിടുന്ന മൃഗങ്ങളെ കണ്ടെത്തുക.

വവ്വാൽ, മുതല, ഗപ്പി, എലി

Answer:
മുതല, ഗപ്പി

C) മുട്ടകളിൽ നിന്ന് വിരിഞ്ഞതും മാതാപിതാക്കളുമായി സാമ്യമില്ലാത്തതുമായ കുഞ്ഞുങ്ങളുടെ പേര് നൽകുക.
Answer:
ലാർവകൾ.

Class 5 Basic Science Question Paper Set 3 Malayalam Medium

Question 2.
a) താഴെപ്പറയുന്ന വസ്തുക്കളെ വെള്ളത്തിൽ മുങ്ങുന്നവയും മുങ്ങാത്തവയും ആയി തരംതിരിക്കുക.
(പേപ്പർ, പ്ലാസ്റ്റിക് കുപ്പി, ചെമ്പ് വയർ, സ്റ്റീൽ പ്ലേറ്റ്, ഐസ് ക്യൂബ്, തേൻ)
Answer:

വെള്ളത്തിൽ മുങ്ങുന്നവ വെള്ളത്തിൽ മുങ്ങാത്തവ
ചെമ്പകമ്പി പേപ്പർ
സ്റ്റീൽ പ്ലേറ്റ് പ്ലാസ്റ്റിക് കുപ്പി
തേൻ ഐസ് ക്യൂബ്

b) താഴെപ്പറയുന്ന വസ്തുക്കളെ വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതും ആയി തരംതിരിക്കുക.
a) പഞ്ചസാര സിറപ്പ്
b) നാരങ്ങ നീര്
c) കറിയുപ്പ്
d) പാം ഓയിൽ
e) കൽക്കണ്ടം
f) മുളക് പൊടി
g) സിമന്റ്
h) അരിമാവ്
Answer:

വെള്ളത്തിൽ ലയിക്കുന്നവ വെള്ളത്തിൽ ലയിക്കാത്തവ
പഞ്ചസാരപ്പാനി പാം ഓയിൽ
നാരങ്ങ നീര് മുളകുപൊടി
ഉപ്പ് സിമന്റ്
പഞ്ചസാര മിഠായി അരിമാവ്

c) നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏതെന്ന് എഴുതുക.
പ്രസ്താവന: പഞ്ചസാരയുടെയും വെള്ളത്തിന്റെയും മിശ്രിതത്തിൽ, പഞ്ചസാര ലീനവും വെള്ളം ലായകവുമാണ്.
കാരണം: അലിഞ്ഞുചേരുന്ന വസ്തു (പഞ്ചസാര) ലീനമാണ്, എന്തിലാണോ ലയിച്ചുചേരുന്നത് (വെള്ളം), ആ വസ്തുവിനെ ലായകം എന്ന് പറയുന്നു. ഈ പ്രക്രിയ ഒരു ഏകാത്മക ലായനി രൂപപ്പെടുത്തുന്നു, ഇത് രണ്ട് പദാർത്ഥങ്ങളുടെയും ഏകീകൃത മിശ്രിതമാണ്.
A. പ്രസ്താവന ശരിയാണ്, പക്ഷേ നൽകിയിരിക്കുന്ന കാരണം തെറ്റാണ്.
B. പ്രസ്താവന തെറ്റാണ്, കാരണം ശരിയാണ്.
C. പ്രസ്താവന ശരിയാണ് കാരണവും ശരിയാണ്.
D. പ്രസ്താവനയും നൽകിയിരിക്കുന്ന കാരണവും തെറ്റാണ്.
Answer:
C. പ്രസ്താവന ശരിയാണ് കാരണവും ശരിയാണ്.

Question 3.
ഒരു ചിത്രശലഭത്തിന്റെ രൂപാന്തരണത്തിന്റെ ഘട്ടങ്ങൾ കാണിക്കുന്ന ചിത്രീകരണം നിരീക്ഷിക്കുക.
Class 5 Basic Science Question Paper Set 3 Malayalam Medium 1
a) ചിത്രശലഭത്തിന്റെ മുട്ടയിൽ നിന്ന് വിരിയുന്ന കുഞ്ഞിന്റെ പേര് പറയുക.
Answer:
ലാർവ

b) ചിത്രശലഭത്തിന്റെ രൂപാന്തരണത്തിന്റെ ഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
പൂമ്പാറ്റയുടെ മുട്ടയിൽ നിന്ന് വിരിയുന്ന അതിന്റെ കുഞ്ഞ് ഒരു ചെറിയ പുഴുവിനെപ്പോലെയാണ്. ഒരു ചിത്രശലഭത്തിന്റെ രൂപാന്തരണത്തിൽ, ലാർവ, പ്യൂപ്പ് ഘട്ടങ്ങൾക്ക് ശേഷം മുതിർന്ന ഒരു ചിത്രശലഭം പുറത്തേക്ക് വരുന്നു.

c) മാതാപിതാക്കളുമായി സാമ്യമില്ലാത്ത ഏതെങ്കിലും രണ്ട് ജീവികളുടെ പേര് പറയുക.
Answer:
തവള, കൊതുക്.

4. ഈ ചോദ്യത്തിന് 4 (A), 4 (B) എന്നീ രണ്ട് ഭാഗങ്ങളുണ്ട്. ഒന്നുകിൽ 4 (A) യ്ക്ക് അല്ലെങ്കിൽ 4 (B) യ്ക്ക് പൂർണ്ണമായും ഉത്തരം നൽകുക.

Question 4.
A. അപ്പുവും അമ്മുവും ടെറസിൽ നിന്ന് രാത്രി ആകാശം നിരീക്ഷിക്കുകയായിരുന്നു. അവർ കണ്ട നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും എങ്ങനെ വേർതിരിച്ചറിയാമെന്ന ആശയക്കുഴപ്പത്തിലായിരുന്നു അപ്പു.
a) അപ്പുവിനെ തന്റെ ആശയക്കുഴപ്പം ദൂരീകരിക്കാൻ സഹായിക്കുക.
Answer:
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. എന്നാൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നില്ല. അവയിൽ പതിക്കുന്ന പ്രകാശം പ്രതിഫലിക്കുന്നതുകൊണ്ടാണ് അവ പ്രകാശിക്കുന്നതായി നമുക്ക് തോന്നുന്നത്. ആകാശം നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾ മിന്നുന്നതായും ഗ്രഹങ്ങൾ മിന്നാതെ പ്രകാശിക്കുന്നതായും തോന്നുന്നു.

b) ആകാശനിരീക്ഷണത്തിനായി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം?
Answer:

  • വ്യക്തമായി ആകാശം കാണുന്ന സ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്.
  • മേഘാവൃതമായ അന്തരീക്ഷമുള്ള ദിവസം ഒഴിവാക്കണം.
  • കറുത്തവാവോ അതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളോ ആണ് തിരഞ്ഞെടുക്കേണ്ടത്കു ട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
  • കൂടുതൽ പ്രകാശമുള്ള പ്രദേശം തെരഞ്ഞെടുക്കരുത്.

c) താഴെപ്പറയുന്നവയെ സ്വയം പ്രകാശിക്കുന്നവയും സ്വയം പ്രകാശിക്കാത്തവയും എന്നിങ്ങനെ തരംതിരിക്കുക.
(സൂര്യൻ, നക്ഷത്രങ്ങൾ, ചന്ദ്രൻ, ശനി)
Answer:

സ്വയം പ്രകാശിക്കുന്നവ സ്വയം പ്രകാശിക്കാത്തവ
സൂര്യൻ ചന്ദ്രൻ
നക്ഷത്രങ്ങൾ ശനി

OR

B. താഴെ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിക്കുക.
Class 5 Basic Science Question Paper Set 3 Malayalam Medium 2
a) ബഹിരാകാശ നിലയം എന്നതുകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
Answer:
ബഹിരാകാശത്തു നിന്നു തന്നെ നിരീക്ഷണങ്ങൾ നടത്താനും പരീക്ഷണങ്ങൾ ചെയ്യാനും ബഹിരാ കാശത്ത് ഒരുക്കിയ പരീക്ഷണശാലയാണ് ബഹിരാകാശ നിലയം.

Class 5 Basic Science Question Paper Set 3 Malayalam Medium

b) ബഹിരാകാശ പരീക്ഷണങ്ങൾക്കായി ഇത്തരം ബഹിരാകാശനിലയങ്ങളിലെത്തുന്ന ആളുകൾ അഭിമുഖീകരിക്കുന്ന ഏതെങ്കിലും 2 പ്രശ്നങ്ങൾ എഴുതുക.
Answer:
വായുവില്ല
ഭാരം അനുഭവപ്പെടുന്നില്ല
വെള്ളമില്ല

c) കൃത്രിമ ഉപഗ്രഹങ്ങൾ എന്താണെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുക.
Answer:
ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്ര സംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യ നിർമ്മിത യന്ത്രങ്ങളാണ് കൃത്രിമോപഗ്രഹങ്ങൾ. ഉദാ: ഇൻസാറ്റ് വാർത്താവിനിമയവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ കൃത്രിമോപഗ്രഹം.

Question 5.
A) വിത്ത് വിതരണം എന്താണ്? ഇതിൽ മൃഗങ്ങൾ വഹിക്കുന്ന പങ്ക് ഉദാഹരണ സഹിതം വ്യക്തമാക്കുക.
Answer:
വിത്ത് വിതരണം എന്നാൽ ഒരു സസ്യത്തിന്റെ വിത്തുകൾ മാതൃസസ്യത്തിൽ നിന്നും അകലെയുള്ള പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയാണ്. ഇത് സസ്യങ്ങളുടെ നിലനിൽപ്പിനും വ്യാപന ത്തിനും അത്യന്താപേക്ഷിതമാണ്.
മൃഗങ്ങളിലൂടെയുള്ള വിത്ത് വ്യാപനം:
പക്ഷികൾ പഴങ്ങൾ കഴിക്കുകയും, വിസർജനത്തിലൂടെ മാതൃ സസ്യത്തിൽ നിന്ന് വളരെ അകലെ വിത്തുകൾ പുറന്തള്ളുകയും ചെയ്യുന്നു.
മൃഗങ്ങൾ അവരുടെ രോമങ്ങളിൽ ഒട്ടിപ്പിടിച്ച് വിത്തുകൾ വഹിച്ചുകൊണ്ടു വിവിധയിടങ്ങളിലേക്ക് പോകുന്നു.

B) തേങ്ങ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ദൂരെ സ്ഥലങ്ങളിൽ എത്തുകയും ചെയ്യുന്നു. ഈ അനുകൂലനം വിത്ത് വിതരണത്തിന് അവയെ എങ്ങനെ സഹായിക്കുന്നുവെന്ന് വിശദീകരിക്കുക.
Answer:

  • വിത്ത് വിതരണത്തിനായുള്ള നാളികേരത്തിന്റെ അനുകൂലനങ്ങൾ:
  • കുറച്ചു ദിവസങ്ങൾ വെള്ളത്തിൽ കിടന്നാലും ചീഞ്ഞുപോവില്ല.
  • തൊണ്ടിൽ വായു നിറഞ്ഞുനിൽക്കുന്നതുകൊണ്ട് വെള്ളത്തിൽ പൊങ്ങിക്കിടക്കും.

C) പാകമാകുമ്പോൾ വിത്തുകൾ പൊട്ടിത്തെറിച്ച് വിത്തുവിതരണം നടത്തുന്ന സസ്യങ്ങളെക്കുറിച്ചും ഈ പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ചും എഴുതുക.
Answer:
പൊട്ടിത്തെച്ച് വിത്ത് വിതരണം നടത്തുന്ന വിത്തുകളുടെ ഉദാഹരണം: ബാൽസം.
പ്രാധാന്യം: മികച്ച വളർച്ചയ്ക്കായി വിശാലമായ പ്രദേശത്തേക്ക് വിത്തുകൾ ചിതറിക്കിടക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

6. ഈ ചോദ്യത്തിന് 6 (A), 6 (B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 6 (A), 6 (B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 6.
A) A) സൗരയൂഥത്തിലെ ആകാശഗോളങ്ങളുടെ പേര് നൽകുകയും ഒരു ഭ്രമണപഥത്തിന്റെ പ്രവർത്തനം വിശദീകരിക്കുകയും ചെയ്യുക.
Answer:
ആകാശഗോളങ്ങളും ഭ്രമണപഥങ്ങളും: ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സൂര്യനെയോ മറ്റ് ആകാശഗോളങ്ങളെയോ ചുറ്റി സഞ്ചരിക്കുന്നത് പരിക്രമണപഥങ്ങൾ എന്നറിയപ്പെടുന്ന നിശ്ചിത പാതകളിലൂടെയാണ്.

B) കാലാവസ്ഥാ പ്രവചനത്തിൽ കൃത്രിമ ഉപഗ്രഹങ്ങൾ എങ്ങനെ സഹായിക്കുന്നു? ഉദാഹരണങ്ങൾ നൽകുക.
Answer:
കാലാവസ്ഥാ പ്രവചനത്തിനായി അന്തരീക്ഷ ഡാറ്റ ശേഖരിക്കുക.
ഉദാഹരണം: ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇൻസാറ്റ് ഉപഗ്രഹങ്ങൾ.

C) ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യങ്ങളെക്കുറിച്ചും ബഹിരാകാശ പര്യവേക്ഷണത്തിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ചും ഒരു കുറിപ്പ് എഴുതുക.
Answer:
ചന്ദ്രയാൻ ദൗത്യങ്ങൾ:
ചന്ദ്രയാൻ 1: ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 1. 2008 ഒക്ടോബർ 22 ന് ശ്രീഹരിക്കോ ട്ടയിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തുകയാണ് ചന്ദ്രയാൻ 1 ചെയ്തത്.
ചന്ദ്രയാൻ 2: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 2. 2019 ജൂലൈ 22 നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രനിൽ ഇറങ്ങി പാറകളുടെയും മണ്ണിന്റെയും പ്രത്യേകതകൾ പഠിക്കുകയായിരുന്നു ലക്ഷ്യം.
ചന്ദ്രയാൻ 3: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യപേടകമാണ് ചന്ദ്രയാൻ 3. ഇത് 2023 ജൂലൈ 14 -ന് വിക്ഷേപിച്ചു. 2023 ആഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ലാൻറർ ഇറങ്ങി. അതിൽ നിന്നുള്ള റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെട്ടു.

OR

B) a) നമ്മുടെ രാജ്യം വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹങ്ങളുടെയും അവയുടെ പ്രധാന ഉപയോഗത്തിന്റെയും പട്ടിക ചുവടെ നൽകിയിരിക്കുന്നു. പട്ടിക പരിശോധിച്ച് ഓപ്ഷനുകളിൽ നിന്ന് ശരിയായ ജോഡികൾ കണ്ടെത്തുക.

കൃത്രിമോപഗ്രഹം പ്രധാന ഉപയോഗം
1. ഇൻസാറ്റ് a) വിദ്യാഭ്യാസം
2. എജ്യുസാറ്റ് b) ജ്യോതിശാസ്ത്രപഠനം
3. ഐ.ആർ.എൻ.എസ്.എസ്. c) വാർത്താവിനിമയം
4. കാർട്ടോസാറ്റ് d) പ്രതിരോധം
5. ആസ്ട്രോസാറ്റ് e) ഭൗമനിരീക്ഷണം
6. ജിസാറ്റ് 7, എമിസാറ്റ് f) ഗതിനിർണ്ണയം

A. 1-e, 2-a, 3d, 4-b, 5-f, 6-c.
B. 1-c, 2-f, 3 – b, 4 – a, 5 – d, 6 – e,
C. 1-a, 2-e, 3-c, 4-d, 5-b, 6-f
D. 1-c, 2-a, 3-f, 4-e, 5-b, 6-d.
Answer:
D. 1-c, 2-a, 3-f, 4-e, 5-b, 6-d.

Class 5 Basic Science Question Paper Set 3 Malayalam Medium

b) കൃത്രിമ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നത് എങ്ങനെ?
Answer:
റോക്കറ്റുകളുടെ സഹായത്തോടെയാണ് കൃത്രിമ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെടുന്നത്.

c) ISRO എന്നത് വിപുലീകരിക്കുക. ISRO യുടെ ലക്ഷ്യം എഴുതുക.
Answer:
ഐ. എസ്. ആർ. ഒനമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പി ലാക്കുന്ന ബഹിരാകാശ സ്ഥാപനമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (Indian Space Research Organisation ISRO).

Class 5 Basic Science Question Paper Set 2 Malayalam Medium

For better subject understanding, Class 5 Basic Science Question Paper Pdf Set 2 Malayalam Medium offer useful practice.

Class 5 Basic Science Model Question Paper Set 2 Malayalam Medium

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.

Question 1.
A) നമ്മുടെ ചുറ്റുപാടുകളിൽ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നമുക്ക് എങ്ങനെയൊക്കെ സഹായകമാകുന്നു? ചില ഉദാഹരണങ്ങൾ പട്ടികപ്പെടുത്തുക.
Answer:
പുകയോ ചീത്ത ഭക്ഷണങ്ങളോ പോലുള്ള അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും സ്ഥലങ്ങൾ ഓർമ്മിക്കാനും നല്ല ഭക്ഷണം തിരിച്ചറിയാനും ഗന്ധത്തിന് കഴിയും.

B) കണ്ണുകളുടെയും ത്വക്കിന്റെയും സവിശേഷതകൾ എഴുതുക.
Answer:
നമുക്ക് ചുറ്റുമുള്ള വസ്തുക്കളുടെ ദൂരം കാണാനും വിലയിരുത്താനും കണ്ണുകൾ സഹായിക്കുന്നു.
ത്വക്ക് നമ്മുടെ ശരീരത്തെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും സ്പർശനം, താപനില, വേദന എന്നിവ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

C) കാഴ്ചക്കുറവ് ഉള്ളവർക്ക് കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേകതകൾ എന്തെല്ലാമാണ്?
Answer:
വ്യത്യസ്ത വലിപ്പം: പണത്തിന്റെ വലിപ്പം വ്യത്യാസമുണ്ട്. ചില നോട്ടുകൾ വലുതാണ്. മറ്റുള്ളവ ചെറുതും.
നോട്ടുകളിൽ ഉയരമുള്ള ചിഹ്നങ്ങൾ, ലൈനുകൾ എന്നിവ ഉണ്ടാകും. ഇത് സ്പർശനത്തിലൂടെ തിരിച്ചറിയാം.
നോട്ടിന്റെ നിറം: നോട്ടുകളുടെ നിറം വ്യത്യാസമുള്ളതാണ്. ഇത് കാഴ്ചക്കുറവുള്ളവർക്ക് സഹായകമാണ്.

Class 5 Basic Science Question Paper Set 2 Malayalam Medium

Question 2.
A) വേര് പടലത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്ന സസ്യങ്ങളെ തരംതിരിക്കുക.

തെങ്ങ്, മുള, പപ്പായ, മാവ്, പേരമരം, നെല്ല്, ചെമ്പരത്തി, വാഴ

 

താര് പടലമുള്ള സസ്യങ്ങൾ നാരു വേര് പടലമുള്ള സസ്യങ്ങൾ

Answer:

താര് പടലമുള്ള സസ്യങ്ങൾ നാരു വേര് പടലമുള്ള സസ്യങ്ങൾ
മാവ് തെങ്ങ്
പേരമരം മുള
പപ്പായ നെല്ല്
ചെമ്പരത്തി വാഴ

B) നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏതെന്ന് എഴുതുക.
പ്രസ്താവന : കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു താരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് തായ് വേരുപടലം.
കാരണം: മാവ്, പ്ലാവ് തുടങ്ങിയ മരങ്ങൾക്ക് നാരുകളുള്ള വേരുകളാണ് ഉള്ളത്.
a) പ്രസ്താവന ശരിയാണ്, പക്ഷേ കാരണം തെറ്റാണ്.
b) പ്രസ്താവന തെറ്റാണ്, കാരണം ശരിയാണ്.
c) പ്രസ്താവനയും കാരണവും ശരിയാണ്.
d) പ്രസ്താവനയും കാരണവും തെറ്റാണ്.
Answer:
a) പ്രസ്താവന ശരിയാണ്, പക്ഷേ കാരണം തെറ്റാണ്.

C) ഇലകളുടെ സിരവിന്യാസവും, അവയുടെ വേരുകളുടെ ഘടനയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വിശദീകരിക്കുക.
Answer:
ഉണ്ട്. ജാലികാസിരാവിന്യാസം കാണിക്കുന്ന സസ്യങ്ങൾക്ക് താരു പടലവും, സമാന്തര സിരാവിന്യാസം കാണിക്കുന്ന സസ്യങ്ങൾക്ക് നാരുവേരുപടലവും ആണ് കാണപ്പെടുന്നത്.

Question 3.
ചുവടെ നൽകിയിരിക്കുന്ന മൃഗത്തിന്റെ ചിത്രം നിരീക്ഷിക്കുക.
Class 5 Basic Science Question Paper Set 2 Malayalam Medium 1
a) ഇത് ഏത് തരം മൃഗങ്ങളിൽ പെടുന്നു?
Answer:
സസ്തനികൾ

b) ഈ മൃഗത്തിന്റെ ഒരു സവിശേഷത എഴുതുക.
Answer:
ശരീരം രോമാവൃതമായിരിക്കും, കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തും

c) ഇവയ്ക്കു നട്ടെല്ലുണ്ടോ?
Answer:
കംഗാരുക്കൾക്ക് നട്ടെല്ലുണ്ട്.

d) പഴ ഈച്ചകൾ മാമ്പഴങ്ങൾക്ക് എങ്ങനെ കേടുപാടുകൾ വരുത്തുന്നു, ഈ പ്രക്രിയയുടെ ഫലം എന്താണ്?
Answer:
സൂചി പോലുള്ള ഒരു അവയവം ഉപയോഗിച്ച് തൊലി തുളച്ച് പഴ ഈച്ചകൾ മാമ്പഴത്തിന് കേടു വരുത്തുന്നു. അതിനുള്ളിൽ മുട്ടകൾ വിരിഞ്ഞ് ലാർവകൾ ഉണ്ടാകുന്നു, അവ പഴത്തിന്റെ മാംസളമായ ഭാഗം ഭക്ഷിക്കുന്നു. മാമ്പഴം മുറിക്കുമ്പോൾ പുഴുക്കളെ കാണാൻ കാരണമാകുന്നത് ഈ പ്രവർത്തന ഫലമായാണ്.

4. ഈ ചോദ്യത്തിന് 4 (A), 4 (B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 4 (A), 4 (B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 4.
A. വേനൽക്കാലത്തു വയനാട്ടിലേക്ക് പോകുകയായാണ് ബെനും കെനും. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇവർക്ക് താൽപ്പര്യമുണ്ട്. എന്നാൽ വഴി അവർക്ക് അപരിചിതമാണ്.
A) ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ വാഹനത്തിന്റെ ഡ്രൈവർ ഏതു രീതിയാണ് സ്വീകരിക്കേണ്ടത്?
Answer:
ഗൂഗിൾ മാപ്പിലെ നിർദ്ദേശങ്ങൾ ഉപയോഗിക്കുക.

B) അത്തരം സേവനങ്ങൾ നൽകുന്നതിൽ കൃത്രിമ ഉപഗ്രഹങ്ങൾ എങ്ങനെയാണ് ഒരു പ്രധാന പങ്ക് വഹിക്കുന്നത്? വിശദീകരിക്കുക.
Answer:
ക്യാമറയും മറ്റ് നിരവധി ഉപകരണങ്ങളും ഘടിപ്പിച്ച ചില യന്ത്രസംവിധാനങ്ങൾ മനുഷ്യർ നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. അവ സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ഈ മനുഷ്യനിർമ്മിത യന്ത്രങ്ങളാണ് കൃത്രിമോപഗ്രഹങ്ങൾ (Artificial satellites). ഇത്തരം കൃത്രിമോപഗ്രഹങ്ങളാണ് ജി. പി. എസ്. (Global Positioning System) പോലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നത്. നിങ്ങളുടെ വീടും സ്കൂളുമൊക്കെ നിൽക്കുന്ന പ്രദേശങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ നമുക്ക് മൊബൈലിലൂടെയും കമ്പ്യൂട്ടറിലൂടെയും കാണാനാവും.

C) താഴെ നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
പ്രസ്താവന; വാർത്താവിനിമയത്തിനായി ഇൻസാറ്റ് ശ്രേണിയിലെ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നു.
കാരണം: ജിസാറ്റ്, എമിസാറ്റ് ഉപഗ്രഹങ്ങൾ പ്രധാനമായും പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണ്.
a) പ്രസ്താവനയും കാരണവും ശരിയാണ്, കാരണം പ്രസ്താവനയുടെ ശരിയായ വിശദീകരണമാണ്.
b) പ്രസ്താവനയും കാരണവും ശരിയാണ്, പക്ഷേ കാരണം പ്രസ്താവനയുടെ ശരിയായ വിശദീകരണമല്ല.
c) പ്രസ്താവന ശരിയാണ്, പക്ഷേ കാരണം തെറ്റാണ്.
d) പ്രസ്താവന തെറ്റാണ്, പക്ഷേ കാരണം ശരിയാണ്.
e) പ്രസ്താവനയും കാരണവും തെറ്റാണ്.
Answer:
b) പ്രസ്താവനയും കാരണവും ശരിയാണ്, പക്ഷേ കാരണം പ്രസ്താവനയുടെ ശരിയായ വിശദീകരണമല്ല.

B. a) ഇനിപ്പറയുന്ന പ്രസ്താവനകൾ വായിക്കുക.
I. ആദ്യത്തെ കൃത്രിമോപഗ്രഹമാണ് പുട്നിക് 1.
II. ബഹിരാകാശയാത്രികരായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരാണ് ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്.
III. ചന്ദ്രൻ നക്ഷത്രങ്ങളേക്കാൾ വലുതാണ്.
IV. ഗ്രഹങ്ങൾ മിന്നിത്തിളങ്ങുന്നു.
V. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ.
ശരിയായ സെറ്റ് തിരഞ്ഞെടുക്കുക.
a) ii, iii, iv ശരിയാണ്
b) i, ii, iii ശരിയാണ്
c) i, iii, iv ശരിയാണ്
d) i, ii, v ശരിയാണ്
Answer:
d) i, ii, v ശരിയാണ്

b) പട്ടിക പരിശോധിച്ച് ഓപ്ഷനുകളിൽ നിന്ന് ശരിയായ ജോഡികൾ കണ്ടെത്തുക.

1. ISRO A. സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം
2. SDSC B. യുഎസ് ബഹിരാകാശ ഏജൻസി
3. വ്യാഴം C. ഇന്ത്യൻ ബഹിരാകാശ ഏജൻസി
4. NASA D. റോക്കറ്റ് വിക്ഷേപണ കേന്ദ്രം

A) 1-D, 2-C, 3-B, 4 A
B) 1-C, 2-D, 3-A, 4-B
C) 1-B, 2-A, 3-D, 4-C
D) 1-C, 2-A, 3-B, 4-D
Answer:
B) 1-C, 2-D, 3-A, 4-B

c) പ്രകാശിക്കുന്ന ഏതെല്ലാം വസ്തുക്കൾ ആകാശത്തുണ്ട്? നക്ഷത്രങ്ങളെയും മറ്റ് ആകാശഗോളങ്ങളെയും എങ്ങനെ വേർതിരിച്ചറിയാം?
Answer:
സൂര്യനും നക്ഷത്രങ്ങളും: സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. എന്നാൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നില്ല. അവയിൽ പതിക്കുന്ന പ്രകാശം പ്രതിഫലിക്കുന്നതുകൊണ്ടാണ് അവ പ്രകാശിക്കുന്നതായി നമുക്ക് തോന്നുന്നത്. ആകാശം നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾ മിന്നുന്നതായും ഗ്രഹങ്ങൾ മിന്നാതെ പ്രകാശിക്കുന്നതായും തോന്നുന്നു.

Class 5 Basic Science Question Paper Set 2 Malayalam Medium

Question 5.
A) നൽകിയിരിക്കുന്നവയെ ഖര ഇന്ധനങ്ങൾ, ദ്രാവക ഇന്ധനങ്ങൾ, വാതക ഇന്ധനങ്ങൾ എന്നിങ്ങനെ പട്ടികപ്പെടുത്തുക.

വിറക്, ഡീസൽ, പെട്രോൾ, കരി, കൽക്കരി, ചാണകം, അറക്കപ്പൊടി, മണ്ണെണ്ണ, എൽപിജി, സിഎൻജി, ഹൈഡ്രജൻ, അസറ്റിലിൻ, ബയോഗ്യാസ്, വ്യോമയാന ഇന്ധനം, ബയോഡീസൽ.

Answer:

ഖര ഇന്ധനങ്ങൾ ദ്രാവക ഇന്ധനങ്ങൾ വാതക ഇന്ധനങ്ങൾ
വിറക് ഡീസൽ എൽ.പി.ജി
കരി പെട്രോൾ സി.എൻ.ജി.
കൽക്കരി മണ്ണെണ്ണ ഹൈഡ്രജൻ
ചാണകം വ്യോമയാന ഇന്ധനം അസറ്റലിൻ
അറക്കപ്പൊടി ബയോഡീസൽ

B) ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലം ഭാവിയിൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാകും?
Answer:
അനന്തരഫലങ്ങൾ:
വാഹനങ്ങൾക്ക് ഡീസലിനും പെട്രോളിനും ക്ഷാമം അനുഭവപ്പെടും
വീടുകളിലെ വൈദ്യുതി ക്ഷാമം.
ഫാക്ടറികളിലെ വൈദ്യുതി ക്ഷാമം

C) കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എങ്ങനെ?
Answer:
കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് കാറ്റാടിയന്ത്രം അഥവാ വിന്റ് മിൽ. വിൻ മില്ലിന്റെ പങ്കകൾ കറങ്ങുമ്പോൾ അതുമായി ബന്ധപ്പെടുത്തിയ ടർബൈൻ കറങ്ങുന്നു. ഈ ഊർജം ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

ഈ ചോദ്യത്തിന് 6 (A), 6 (B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 6 (A), 6 (B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 6.
വാക്സിനേഷൻ എടുക്കുന്നതിലൂടെ, രോഗങ്ങൾ ഇല്ലാതാക്കാനും എല്ലാവരെയും രോഗത്തിൽ നിന്ന് സുരക്ഷിതരായി നിലനിർത്താനും കഴിയും.
a) പോളിയോ വാക്സിൻ ഏത് രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു?
Answer:
പോളിയോ വാക്സിൻ പോളിയോവൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ രോഗമായ പോളിയോമെയി ലൈറ്റിസിൽ നിന്ന് സംരക്ഷിക്കുന്നു.

b) ഈ വാക്സിൻ നമ്മുടെ ശരീരത്തെ ഏതു രീതിയിൽ സഹായിക്കുന്നു?
Answer:
പോളിയോ വാക്സിൻ, വൈറസിനെതിരെ പ്രതിരോധശേഷി വളർത്തിയെടുക്കുന്നതിലൂടെ, നമ്മുടെ ശരീരത്തെ സഹായിക്കുന്നു.

c) എത്ര തരം പോളിയോ വാക്സിനുകൾ ലഭ്യമാണ്? അവ ഏതൊക്കെ?
Answer:
ഓറൽ പോളിയോ വാക്സിൻ (ഒപിവി), നിർജ്ജീവമാക്കിയ പോളിയോ വാക്സിൻ (ഐപിവി) എന്നിങ്ങനെ രണ്ട് തരം പോളിയോ വാക്സിനുകൾ ലഭ്യമാണ്.

B. താഴെ പറയുന്ന പ്രസ്താവന ശ്രദ്ധിക്കുക.
(പദാർത്ഥങ്ങൾ ലയിപ്പിക്കാനുള്ള വെള്ളത്തിന്റെ ഗുണം വസ്ത്രങ്ങൾ കഴുകാൻ സഹായിക്കുന്നു.
a) ജലത്തിന്റെ മറ്റേതെങ്കിലും രണ്ട് ഗുണങ്ങൾ പട്ടികപ്പെടുത്തുക, ഈ ഗുണങ്ങൾ ഉപയോഗിക്കുന്ന രണ്ട് ദൈനംദിന ജീവിത സാഹചര്യങ്ങൾ എഴുതുക.
Answer:

ജലത്തിന്റെ സവിശേഷതകൾ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ
ജലത്തിന് ആകൃതി ഇല്ല. പാത്രത്തിന്റെ ആകൃതി തന്നെയാണ് അതിലുള്ള ജലത്തിനുമുള്ളത്. വിവിധ രൂപത്തിലുള്ള കണ്ടെയ്നറുകളിൽ ജലം ശേഖരിക്കാം
ഖര, ദ്രാവക, വാതക അവസ്ഥയിൽ നിലനിൽക്കുന്നു. ഐസ് വ്യവസായത്തിൽ ജലം ഉപയോഗിക്കാം.

b) പട്ടിക പൂർത്തിയാക്കുക

(i) ___________ (ii) ___________ ലായനി
പഞ്ചസാര (iii) ___________ പഞ്ചസാര ലായനി
(iv) ___________ ജലം സോഡാവെള്ളം
(v) ___________ ജലം (vi) ___________

Answer:
(i) ജലം
(ii) ലായകം
(iii) ജലം
(iv) കാർബൺഡൈഓക്സൈഡ്
(v) ഉപ്പ്
(vi) ഉപ്പ് വെള്ളം

c) നിങ്ങളുടെ പ്രദേശത്തെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുക.
Answer:
കുടിവെള്ള ദൗർലഭ്യം പരിഹരിക്കാനുള്ള മാർഗങ്ങൾ:

  • വെള്ളം പാഴാക്കരുത്.
  • ജലത്തിന്റെ അമിത ഉപയോഗം കുറയ്ക്കുക.
  • ജലമലിനീകരണത്തിനു കാരണമാകുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
  • വനനശീകരണം നിയന്ത്രിക്കുക.
  • മഴക്കുഴികൾ, മഴവെള്ള സംഭരണികൾ മുതലായവ നിർമ്മിക്കുക.

Class 5 Basic Science Question Paper Set 1 Malayalam Medium

For better subject understanding, Class 5 Basic Science Question Paper Pdf Set 1 Malayalam Medium offer useful practice.

Class 5 Basic Science Model Question Paper Set 3 Malayalam Medium

സമയം: 2 മണിക്കൂർ 15 മിനിട്ട്

നിർദ്ദേശങ്ങൾ:

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം
  • ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.

Question 1.
കത്തുമ്പോൾ താപം പുറത്തു വിടുന്ന പദാർത്ഥങ്ങളെ ഇന്ധനങ്ങൾ എന്ന് വിളിക്കുന്നു.
a) അടുപ്പിലെ വിറക് എപ്പോഴും നന്നായി കത്തണമെന്നില്ല. വിറക് നന്നായി കത്താൻ എന്തുചെയ്യാൻ കഴിയും?
Answer:

  • കുഴൽ ഉപയോഗിച്ച് ഊതുന്നു.
  • ഉണങ്ങിയ വിറക് ഉപയോഗിക്കുക
  • വിറക് ചെറിയ കഷ്ണങ്ങൾ ആക്കുക.
  • വായുപ്രവാഹം (വിറകുകൾക്കിടയിൽ വായു അകത്തേക്ക് പ്രവേശിക്കുന്നതിനും തീ നന്നായി കത്തുന്നതിനും ഇടം നൽകുക)

b) ജ്വലനത്തിന് (കത്താൻ) വായു ആവശ്യമാണെന്ന് കാണിക്കുന്ന ഒരു പരീക്ഷണം എഴുതുക.
Answer:
പരീക്ഷണം:
ലക്ഷ്യം: കത്താൻ വായു ആവശ്യമാണോ?
ആവശ്യമായ വസ്തുക്കൾ: 2 മെഴുകുതിരികൾ, തീപ്പെട്ടി, ഒരു ഗ്ലാസ്
പ്രവർത്തനം: ഒരേ വലിപ്പത്തിലുള്ള രണ്ട് മെഴുകുതിരികൾ എടുക്കുക. രണ്ട് മെഴുകുതിരികളും കത്തിക്കുക. അവയിലൊന്ന് ഒരു ഗ്ലാസ് കൊണ്ട് മൂടുക. രണ്ട് മെഴുകുതിരികളും നിരീക്ഷിക്കുക.

നിരീക്ഷണം:
ഗ്ലാസ് ഇല്ലാത്ത മെഴുകുതിരി: വായുവിൽ നിന്ന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നതിനാൽ ഇത് സാധാരണയായി കത്തിക്കൊണ്ടിരിക്കും.
ഗ്ലാസിനടിയിലെ മെഴുകുതിരി: ഇത് മിന്നിമറയാൻ തുടങ്ങുകയും ഒടുവിൽ അണയുകയും ചെയ്യും. മെഴുകുതിരി കത്തിക്കൊണ്ടിരിക്കേണ്ട ഓക്സിജൻ വിതരണത്തെ ഗ്ലാസ് പരിമിതപ്പെടുത്തുന്നതിനാ ലാണ് ഇത് സംഭവിക്കുന്നത്.
നിഗമനം: മെഴുകുതിരികൾ കത്താൻ ഓക്സിജൻ ആവശ്യമാണെന്ന് പരീക്ഷണം കാണിക്കുന്നു. മൂടിവച്ച മെഴുകുതിരിക്ക് ഓക്സിജൻ ഇല്ലാത്തതിനാൽ അത് അണയുന്നു, അതേസമയം തുറന്നു വച്ച് മെഴുകുതിരി കത്തിക്കൊണ്ടിരിക്കുന്നു.

c) ഇന്ധന ഉപയോഗത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് മറ്റ് രണ്ടെണ്ണത്തിന് കാരണം?
പ്രസ്താവനകൾ:
1. വൈദ്യുത നിലയങ്ങളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഇന്ധനങ്ങൾ ഉപയോഗിക്കുന്നു.
2. കാർഷിക മേഖലയിൽ യന്ത്രങ്ങൾക്ക് ഊർജ്ജം പകരുന്നതിനും വിളകൾ കൊണ്ടുപോകുന്നതിനും ഇന്ധനങ്ങൾ ഉപയോഗിക്കുന്നു.
3. കൽക്കരി, പ്രകൃതിവാതകം, എണ്ണ തുടങ്ങിയ ഇന്ധനങ്ങൾ വൈദ്യുതി ഉൽപാദനം, ഗതാഗതം, കൃഷി എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
Answer:
പ്രസ്താവന 3 ആണ് കാരണം

Class 5 Basic Science Question Paper Set 1 Malayalam Medium

2. ഈ ചോദ്യത്തിന് 2 (A), 2 (B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 2 (A), 2 (B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 2.
A) a) ജലത്തിന്റെ അവസ്ഥാമാറ്റമാണ് ചുവടെ ചിത്രീകരിച്ചിരിക്കുന്നത്. യോജിച്ച പദങ്ങൾ ചേർത്ത് ഫ്ളോചാർട്ട് പൂർത്തിയാക്കുക.
Class 5 Basic Science Question Paper Set 1 Malayalam Medium 1
Answer:
Class 5 Basic Science Question Paper Set 1 Malayalam Medium 2

b) പട്ടിക പരിശോധിച്ച് ഓപ്ഷനുകളിൽ നിന്ന് ശരിയായ ജോഡികൾ കണ്ടെത്തുക.

A B
a) സാർ വികലായകം 1) തടയണ
b) ജലസംഭരണം 2) രാസ കീടനാശിനികൾ
c) ജല മലിനീകരണം 3) മഴമേഘങ്ങൾ
d) ജല സ്രോതസ്സ് 4) ലായനികൾ

(i) a) – 3, b) – 2, c) – 4, d) – 1
(ii) a) – 4, b) – 1, c) – 2, d) – 3
(iii) a) – 3, b) – 1, c) – 4, d) – 2
(iv) a) – 4, b) – 2, c) – 3, d) – 1
Answer:
(ii) a) – 4, b) – 1, c) – 2, d) – 3

c) ബാഷ്പീകരണം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഒരു വസ്തു ചൂടാകുമ്പോൾ അതിന്റെ ബാഷ്പീകരണ നിരക്കിന് എന്ത് സംഭവിക്കും?
Answer:
ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിൽനിന്ന് ചെറുകണികകൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ബാഷ്പീകരണം (vapourisation) എന്നു പറയുന്നു. ഒരു വസ്തു ചൂടാകുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് വർധിക്കുന്നു.

OR

B) മൂന്ന് വ്യത്യസ്ത സ്രോതസ്സുകളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച റിപ്പോർട്ടാണ് താഴെ നൽകിയിരിക്കുന്നത്. പട്ടിക വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ എഴുതൂ.

സവിശേഷത പുഴ കുളം കിണർ
നിറം കലങ്ങിയത് കലങ്ങിയത് തെളിഞ്ഞത്
ഗന്ധം ദുർഗന്ധം ദുർഗന്ധം ഗന്ധമില്ല
ജൈവമാലിന്യം ഉണ്ട് ഉണ്ട് ഇല്ല
രാസമാലിന്യം ഉണ്ട് ഉണ്ട് ഇല്ല

a) കുടിക്കാൻ ഏറ്റവും സുരക്ഷിതമായ വെള്ളം ഏതു സ്രോതസ്സിലേതാണ്?
Answer:
കിണർ

b) പുഴ, കുളം എന്നിവയിലെ ജലം കുടിവെള്ളമാക്കി മാറ്റാൻ കഴിയുമോ? എങ്ങനെ?
Answer:
കഴിയും. ജലശുദ്ധീകരണ പ്ലാന്റുകളിൽ അണുനാശനം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഇവയെ കുടിവെള്ളമാക്കി മാറ്റാൻ കഴിയും.

c) ജലസ്രോതസ്സുകളിലെ മലിനീകരണം തടയാൻ എന്തെല്ലാം ചെയ്യണം?
Answer:
മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ എത്തുന്നത് തടയണം.
ഫാക്ടറികളിലെ മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ എത്തുന്നത് തടയണം.
കീടനാശിനികളും രാസവളങ്ങളും ജലസ്രോതസ്സുകളിൽ എത്താതെ നോക്കണം.
തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതെ ടോയ്ലറ്റുകൾ ഉപയോഗിക്കണം.

d) ജലാശയങ്ങൾ വറ്റുമ്പോൾ അടുത്തുള്ള വീടുകളിലെ കിണറുകളിലെ ജലനിരപ്പിന് എന്ത് സംഭവിക്കും?
Answer:
ജലാശയങ്ങൾ വറ്റുമ്പോൾ, സമീപത്തെ കിണറുകളിലെ ജലനിരപ്പ് താഴുന്നു.

Class 5 Basic Science Question Paper Set 1 Malayalam Medium

Question 3.
a) താഴെയുള്ള ചിത്രം എന്തിനെ പ്രതിനിധീകരിക്കുന്നു?
Class 5 Basic Science Question Paper Set 1 Malayalam Medium 3
Answer:
ഈ ചിത്രം സൗരയൂഥത്തെ പ്രതിനിധീകരിക്കുന്നു.

b) പരിക്രമണപഥം എന്നാൽ എന്ത്?
Answer:
ആകാശഗോളങ്ങളുടെ സഞ്ചാരപാതയെ പരിക്രമണപഥം എന്ന് വിളിക്കുന്നു.

c) സൗരയൂഥത്തിൽ ഭൂമിയുടെയും ചന്ദ്രന്റെയും ചലനം വിവരിക്കുക.
Answer:
ഭൂമി സൂര്യനെ ചുറ്റുന്നു, ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു.

d) ചന്ദ്രന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
ചന്ദ്രന്റെ സവിശേഷതകൾ:
ഗോളാകൃതി
സ്വയം പ്രകാശിക്കുന്നില്ല
ഭൂമിയെ ചുറ്റുന്നു
സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നു.

4. ഈ ചോദ്യത്തിന് 4 (A), 4 (B) എന്നീ രണ്ടു ഭാഗങ്ങളുണ്ട്. 4 (A), 4 (B) എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായി എഴുതിയാൽ മതിയാകും.

Question 4.
A. പകരുന്ന രോഗങ്ങൾക്ക് പുറമെ മറ്റ് രോഗങ്ങളുമുണ്ട്.
a) താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് പൂർത്തിയാക്കുക.

പകരുന്ന രോഗങ്ങൾ ____________________
ഡെങ്കിപ്പനി കാൻസർ
മഞ്ഞപ്പിത്തം അൽഷിമേഴ്സ്
______________ ______________
______________ ______________
______________ ______________
______________ ______________

Answer:

പകരുന്ന രോഗങ്ങൾ പകരാത്ത രോഗങ്ങൾ
ഡെങ്കിപ്പനി കാൻസർ
മഞ്ഞപ്പിത്തം പ്രമേഹം
മലമ്പനി രക്തസമ്മർദ്ദം
ജലദോഷം മാനസിക രോഗം
കോളറ അൽഷിമേഴ്സ്
ചിക്കുൻ ഗുനിയ വാതരോഗങ്ങൾ

b) എല്ലാ സൂക്ഷ്മാണുക്കളും, നമ്മെ ദോഷകരമായി ബാധിക്കുന്നവയല്ല. അവയിൽ ചിലത് പല തരത്തിൽ ഉപയോഗപ്രദമാണ്. സൂക്ഷ്മാണുക്കളുടെ ഏതെങ്കിലും രണ്ട് ഉപയോഗങ്ങൾ സൂചിപ്പിക്കുക.
Answer:
സൂക്ഷ്മാണുക്കളുടെ ഉപയോഗങ്ങൾ:
നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ദഹനത്തിനും ഭക്ഷണം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.
ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ബാക്ടീരിയകളാണ്.
പാൽ തൈരായി മാറുന്നത് ബാക്ടീരിയകളുടെ പ്രവർത്തനഫലമായാണ്.

c) പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്താണ്?
Answer:
ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കൾ പകർച്ചവ്യാധികൾക്ക് കാരണമാകുന്നു.

OR

B. a) വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് നമുക്ക് രോഗങ്ങൾ തടയാൻ കഴിയും. രോഗങ്ങൾ തടയുന്നതിന് ശ്രദ്ധിക്കേണ്ട മറ്റ് നാല് നടപടികൾ എഴുതുക.
Answer:
രോഗങ്ങൾ തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ
വാക്സിനേഷൻ
പരിസ്ഥിതി ശുചിത്വവും ഭക്ഷ്യ സുരക്ഷയും
രോഗാണുവാഹകരുടെ നിയന്ത്രണം
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക

b) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുത്തെഴുതുക.
പ്രസ്താവന: കൂമ്പുചീയൽ തെങ്ങുകളിലേയ്ക്ക് വളരെ വേഗം വ്യാപിക്കുന്നു.
കാരണം: ജന്തുക്കളെപ്പോലെതന്നെ പകർച്ചവ്യാധികൾ സസ്യങ്ങളെയും ബാധിക്കാറുണ്ട്.
A. പ്രസ്താവന ശരിയാണ്, പക്ഷേ നൽകിയിരിക്കുന്ന കാരണം തെറ്റാണ്.
B. പ്രസ്താവന തെറ്റാണ്, കാരണം ശരിയാണ്.
C. പ്രസ്താവനയും കാരണവും ശരിയാണ്.
D. പ്രസ്താവനയും നൽകിയിരിക്കുന്ന കാരണവും തെറ്റാണ്.
Answer:
C. പ്രസ്താവനയും കാരണവും ശരിയാണ്.

c) നമ്മൾ എന്തിനാണ് വാക്സിനുകൾ എടുക്കുന്നത്? അവ എങ്ങനെയാണ് രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത്?
Answer:
രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ നാം വാക്സിനുകൾ എടുക്കുന്നു. വാക്സിനേഷനുകൾ ശരീരത്തിന് രോഗങ്ങൾക്കെതിരെയുള്ള കൃത്രിമ പ്രതിരോധശേഷി നൽകുന്നു.

Question 5.
a) താഴെ പറയുന്ന ജീവികളെ അവയുടെ കണ്ണുകളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തരംതിരിക്കുക.

മുയൽ, സിംഹം, മൂങ്ങ, കടുവ, മാൻ, പരുന്ത്, കുരങ്ങുകൾ, എലി, തവള

Answer:

തലയുടെ മുൻ വശത്ത് കണ്ണുകളുള്ളവ തലയുടെ വശങ്ങളിൽ കണ്ണുകളുള്ളവ
സിംഹം മുയൽ
മൂങ്ങ മാൻ
കടുവ എലി
പരുന്ത് തവള,
കുരങ്ങുകൾ

b) പത്രവാർത്ത വായിച്ചോ? കൺജങ്ക്റ്റിവിറ്റിസിന്റെ (ചെങ്കണ്ണ്) ലക്ഷണങ്ങൾ എന്തൊക്കെയാണ്?

സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപകമാകുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചെങ്കണ്ണ് രോഗം (കൺജക്റ്റിവിറ്റിസ്) വ്യാപകമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികളിലും, ഓഫീസ് ജീവനക്കാരിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യിരിക്കുകയാണ് ആരോഗ്യവകുപ്പ്.

Answer:

  • കൺജങ്ക്റ്റിവിറ്റിസിന്റെ (ചെങ്കണ്ണ്) ലക്ഷണങ്ങൾ:
  • കണ്ണിൽ വേദന അനുഭവപ്പെടുന്നു.
  • കണ്ണുകൾ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു.
  • കണ്ണുകൾക്ക് ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെടുന്നു.
  • കണ്ണുകളിൽ പൊള്ളൽ (ചൂട്) അനുഭവപ്പെടുന്നു.
  • കൺപോളകൾ വീർത്തിരിക്കാം.
  • തെളിഞ്ഞ വെളിച്ചം കണ്ണുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും

c) വ്യത്യസ്ത മൃഗങ്ങളുടെ കണ്ണുകളുടെ സ്ഥാനം അവയുടെ പരിസ്ഥിതിയിൽ അവയെ എങ്ങനെ സഹായിക്കുന്നു?
Answer:
തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് വസ്തുവിന്റെ സ്ഥാനവും അകലവും കൃത്യമായി തിരിച്ചറിയാൻ കഴിയുന്നു. കടുവ, സിംഹം തുടങ്ങിയ ജീവികളുടെ ഈ പ്രത്യേകത അവയെ ഇരപിടിക്കാൻ സഹായിക്കുന്നു. തലയുടെ വശങ്ങളിൽ കണ്ണുകളുള്ള ജീവികൾക്ക് രണ്ടു. വശങ്ങളിലുമുള്ള കാഴ്ച സാധ്യമാകുന്നു. മാൻ, മുയൽ തുടങ്ങിയ ജീവികൾക്ക് ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഈ പ്രത്യേകത സഹായിക്കുന്നു.

Class 5 Basic Science Question Paper Set 1 Malayalam Medium

Question 6.
ഭാവിയിലെ സസ്യങ്ങളെ ഉള്ളിൽ വഹിക്കുന്നവയാണ് വിത്തുകൾ. വിത്തുകൾ മുളച്ച് പുതിയൊരു ചെടി രൂപപ്പെടുന്ന പ്രക്രിയയാണ് മുളയ്ക്കൽ.
a) വെള്ളത്തിന് പുറമെ, ഒരു വിത്ത് മുളയ്ക്കുന്നതിന് അത്യാവശ്യമായ മറ്റ് രണ്ട് ഘടകങ്ങൾ ഏതൊക്കെ യാണ്?
Answer:
വെള്ളത്തിന് പുറമേ, ഒരു വിത്തിന് മുളയ്ക്കാൻ വായുവും അനുയോജ്യമായ താപനിലയും ആവശ്യമാണ്.

b) ചിത്രത്തിൽ കാണിച്ചിരിക്കുന്ന കൃഷി രീതി ഏതെന്ന് തിരിച്ചറിയുക. വിശദീകരിക്കുക.
Answer:
ഹൈഡ്രോപോണിക്സ്. മണ്ണില്ലാതെയും സസ്യങ്ങൾ വളർത്തുന്ന നൂതന രീതിയാണ് ഹൈഡ്രോപോണിക്സ്. ഈ കൃഷി രീതിയിൽ മണ്ണിനു പകരം പോഷക ലായനിയിൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.

c) ഒരു ഫലത്തിന്റെ സവിശേഷതകൾ നൽകിയിരിക്കുന്നു.

  • മാംസളമായ ഭാഗം
  • നല്ല മണം
  • ആകർഷകമായ നിറം

ഇത്തരം സ്വഭാവസവിശേഷതകളുള്ള ഫലങ്ങൾ ഉള്ളതുകൊണ്ട് ഈ ചെടിക്ക് എന്ത് പ്രയോജനമാണുള്ളത്?
Answer:
പക്ഷികൾ, വവ്വാലുകൾ മുതലായവ വഴി വിത്തുകൾ വിതരണം ചെയ്യുന്ന സസ്യങ്ങളുടെ ഫലത്തിന്റെ സ്വഭാവസവിശേഷതകളാണ് നൽകിയിരിക്കുന്നത്. ഈ സ്വഭാവസവിശേഷതകൾ, വിത്ത് വിതരണത്തിനായി ഇത്തരം ജീവികളെ ആകർഷിക്കുന്നതിന് സഹായകമാണ്.