ചട്ടിപ്പത്തിരി Notes Question Answer Class 6 Kerala Padavali Chapter 2

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 2 ചട്ടിപ്പത്തിരി Chatti Pathiri Notes Questions and Answers Pdf improves language skills.

Chatti Pathiri Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 1 Chapter 2 Chatti Pathiri Question Answer

Class 6 Malayalam Chatti Pathiri Notes Question Answer

പഠനപ്രവർത്തനങ്ങൾ
വായിക്കാം പറയാം

Question 1.
അടുക്കളയിൽ ചട്ടിപ്പത്തിരിയുണ്ടാക്കാൻ ഉപയോഗിക്കുന്ന കുറേ ഉപകരണങ്ങളുണ്ട് എന്തെല്ലാമാണവ?
Answer:
പിഞ്ഞാണം, സാൻ (പാത്രം) മുട്ടി പലക, വട്ടപ്പലക, ഓട്ട് പാത്രം, ചെമ്പ്, കയിൽക്കണ അടുപ്പ്, കാസ, പത്തിരിക്കുഴൽ, അടുപ്പ്, വട്ടച്ചെമ്പ്, തകരപ്പാട്ട്,പത്തിരി പലക,

Question 2.
ഏറെ കുട്ടികളുള്ള പുരയാണ്, കുട്ടികളുടെ കൈകൾ എല്ലായിടത്തും എത്തും ഇങ്ങനെ പറഞ്ഞത് ഏതു സന്ദർഭത്തിലാണ്? ഈ വാക്യം അർത്ഥമാക്കുന്നതെന്ത്?
Answer:
ചട്ടിപ്പത്തിരിയുണ്ടാക്കാനായി ശേഖരിച്ചു വെച്ച് സാധനങ്ങളൊക്കെ എണ്ണം നോക്കി അടക്കി വെക്കുന്നതിനിടയിലാണ് ബിച്ചായിശയിക്കാത്ത ഇങ്ങനെ പറയുന്നത്, പലഹാരം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ കുട്ടികൾ എടുത്തു കൊണ്ട് പോയി നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രദ്ധയും ആകുലതയും ഈ വാക്യം അർത്ഥമാക്കുന്നു.

Question 3.
‘ഞാൻ മരിച്ച പോലെ മറന്നായി’ ഈ വാക്യം അർഥമാക്കുന്നതെന്ത്?
Answer:
ചട്ടിപ്പത്തിരി ഉണ്ടാക്കാൻ ആവശ്യമായ പാലും പഞ്ചസാരയും കലക്കി വെക്കുന്നതിനെ കുറിച്ച് ബിച്ചായിശേയിതാത്ത കൽമേയിയോട് ചോദിച്ച സന്ദർഭത്തിൽ അത് ചെയ്യാൻ മറന്നുപോയ കൽമേയിയുടെ മറുപടിയാണിത്. മരിച്ചത് പോലെ എന്ന വാക്ക്യത്തിൽ തിരക്കിനിടയിൽ ചെയ്യേണ്ട കാര്യം പൂർണ്ണമായും മറന്നു പോയ കൽമേയിയുടെ ആകുലത വ്യക്തമാകുന്നു

ചട്ടിപ്പത്തിരി Notes Question Answer Class 6 Kerala Padavali Chapter 2

Question 4.
‘എന്താ ജനിച്ചിട്ട് ചട്ടിപ്പത്തിരി കാണാത്തതല്ലേ? ഹല്ല പിന്നെ!’ ആരാണിങ്ങനെ പറഞ്ഞത്? എപ്പോൾ?
Answer:
അടുക്കളയിൽ പലഹാരം ഉണ്ടാക്കുന്നതിനിടയിൽ കയറി വന്ന കൽമേയിയുടെ മകൻ അബു ചട്ടിപത്തിരിയുടെ പങ്ക് ചോദിച്ചപ്പോൾ ബിച്ചായി ശേയിത്താത്ത പറഞ്ഞതാണ് ഇത്.

Question 5.
‘ബിച്ചായി ശേയിതാ അതു കേട്ടില്ല. അതെന്നല്ല ലോകത്തിലെ മറ്റൊരൊച്ചയും കേട്ടില്ല’ എന്താവും കാരണം?
Answer:
ചട്ടിപ്പത്തിരി ഉണ്ടാക്കുന്നതിനിടയിലെ ബിച്ചായി ശേഷിതാത്തയുടെ ഏകാഗ്രതയെ ഇതിൽ സൂചിപ്പിക്കുന്നു. പലഹാരം ഉണ്ടാക്കുന്നതിനിടയിൽ ഒരു കുട്ടി അടുക്കള വാതിക്കൽ വന്ന് ചോദിക്കുന്നതൊന്നും അവർ കേട്ടില്ല. ലോകത്തിലെ മറ്റൊരൊച്ചയും കേൾക്കാത്ത വിധത്തിൽ പഞ്ചേന്ദ്രിയത്തെ ചെമ്പിനകത്തെ ചട്ടിപ്പത്തിരിയിൽ കേന്ദ്രീകരിച്ച് നിർത്തുകയാണ് ചെയ്യുന്നത്.

Question 6.
‘പലഹാരങ്ങളുടെ താജ് പണിത ആ കൈകൾക്ക് ആശ്വാസം തോന്നി’ എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? ഇവിടെ താജ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെ?
Answer:
ചട്ടിപ്പത്തിരി പാചകം ചെയ്യുന്ന നിമിഷങ്ങളിലെല്ലാം ബിച്ചായി ശേയി താത്ത ആകാംഷയിലും ആകുലതയിലുമാണ്. വിഭവം വിജയകരമായി പാകപ്പെട്ടു വരുന്നത് വരെ അവരുടെ ആകുലതകളും നീണ്ടു പോകുന്നു ഒടുവിൽ അത് വിജയിച്ചപ്പോൾ അവരുടെ നിർവൃതിയും കഥാകൃത്ത് ആവിഷ്ക്കരിക്കുന്നുണ്ട്. പാചകം മികവുറ്റൊരു കലാരൂപമായി മാറുന്നത് ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും മനോഹരമായ അദ്ഭുതമായ താജ്മഹൽ പോലെ ആ പലഹാരം രൂപം കൊണ്ടു. ചട്ടിപ്പത്തിരിയെ താജ്മഹലിനോടാണ് കഥാകൃത്ത് ഉപമിച്ചിരിക്കുന്നത്.

നാടൻ പദങ്ങളും പ്രയോഗങ്ങളും

Question 1.
റാത്തൽ, സർ, പൊതിരുക, തെരഞ്ഞുപോകുക, മതി… ഇങ്ങനെ ഒട്ടേറെ നാട്ടുഭാഷാപദങ്ങ ഈ പാഠഭാഗത്തുണ്ട്. പാഠഭാഗത്തെ ഇത്തരം പദങ്ങളും അവയുടെ അർഥവും കണ്ടെത്തി ചാർട്ടി ലെഴുതി ക്ലാസിൽ പ്രദർശിപ്പിക്കൂ.
Answer:
ഇഞ്ഞി – നീ
എപ്പം – എപ്പോൾ.
ഒട്ടിപ്പുടിക്കണ് – ഒട്ടിപ്പിടിക്കുന്നു
ഒട്ടുണ്ട് – ഒട്ടൽ
ഒരുത്തീല് – ഒരിടത്തേക്ക്
കണ്ടം – കഷണം
കയ്യാക്കം – സഹായം
കൽബ് – മനസ്സ്
കസ്കസ് – കറപ്പു ചെടിയുടെ വിത്ത്
കയിൽക്കണ – തവിയുടെ കോൽ
കൊണ്ടന്ന്ക്ക്ണ് – കൊണ്ടുവന്നിരിക്കുന്നു
കൊയച്ചത് – കുഴച്ചത്
കോള് – പലഹാരം
പണ്ടം – കടഞ്ഞ കോഴി മുട്ടയിൽ വിവിധ വസ്തുക്കൾ ചേർത്തു കുഴച്ചത്.
പയ്യു മ്പാല് – പശുവിൻ പാല്
പിഞ്ഞാണം – പാത്രം
പൂശി – പുരട്ടി
പൊതിരുക – കുതിരുക
ബറാബർ – വളരെ കൃത്യമായത്
ബാട്ടിയെടുക്കുക – വാട്ടിയെടുക്കുക
ബായിക്ക് – വായിക്ക്
ബെക്കീ – വയ്ക്കു
ബെച്ക്കണ് – വെച്ചിരിക്കുന്നു
ബെത്തിലടക്ക – വെറ്റിലയും അടക്കയും
മുട്ടിപ്പല – മുട്ടിപ്പലക (കനമുള്ള മരപ്പലക)
മേണം – വേണം
വട്ടപ്പല – വട്ടപ്പലക
സരിയാവൂല – ശരിയാവില്ല.
സാൻ – പാത്രം

ചട്ടിപ്പത്തിരി Notes Question Answer Class 6 Kerala Padavali Chapter 2

താജ് പണിയുന്ന താത്ത

Question 1.
പലഹാരങ്ങളുടെ താജ് പണിയുന്ന ബിച്ചായി ശേയിത്താത്തയെ ഈ കഥ വായിക്കാത്ത കൂട്ടു കാർക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു കത്തെഴുതു.
Answer:
കത്ത്

വിലാസം
നിള
ഷാർജ
യു എ. ഇ

പ്രിയപ്പെട്ട നിള
എന്തൊക്കെയുണ്ട് വിശേഷങ്ങൾ . നിന്റെ നാട്ടിലേക്കുള്ള വരവ് എന്നാണ് ? നിന്റെ നാട്ടിലേക്കുള്ള വരവിനായി ഞാൻ കാത്തിരിക്കുകയാണ്. നീ വരുമ്പോൾ നമ്മുടെ ബിച്ചായി ശേയി താത്തയുടെ വീട്ടിൽ പോകാം. നിനക്ക് ഒരുപാട് ഇഷ്ടമുള്ള പലഹാരമായ ചട്ടിപ്പത്തിരി താത്ത ഉണ്ടാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. താത്തയുടെ ചട്ടിപ്പത്തിരി വേറെ ലെവലാണ്…. നിനക്ക് അറിയാലൊ അത്. താത്ത ചട്ടിപ്പത്തിരി ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ തന്നെ കൊതിയാവും. ആദ്യം പലഹാരത്തിന് ആവശ്യമായ ചേരുവകളെല്ലാം ഒരുക്കി വെക്കും ആ വീട്ടിലെ സ്ത്രീകളെല്ലാം പാചകത്തിന് സഹായിക്കാൻ എത്തും ബിച്ചായി ശേയി താത്ത ആദ്യം ഗോതമ്പ് പൊടിയെടുത്ത് കുഴച്ച് മാവാക്കി വെക്കും. കൽമേയി ഉമ്മ ബാദാം കുതിരാനിട്ടു, പാത്തുമ്മയിത്ത

കോഴിമുട്ടയുടച്ച് പഞ്ചസാരയും ഏലക്കയും, പനിനീരും ചേർത്ത് കൊടുക്കും. ബിച്ചായി ശേയി താത്ത ആ മുട്ടകൂട്ട് നന്നായി അടിച്ച് പതപ്പിച്ച് പരുവപ്പെടുത്തും. മറ്റൊല്ലാ സ്ത്രീകളും ചേർന്ന് മാവ് പരത്തും. വലിയ പത്തിരികളായാണ് ഇവ പരത്തുന്നത്. ശേഷം താത്ത നെയ്യ് ഒഴിച്ച് വെള്ളകസും കിസ്മിസും വറുത്തു. ബാദാം നുറുക്കി, പാലും പഞ്ചസാരയും ചേർത്ത് അലിയിപ്പിച്ചു വെച്ചു. നെയ്യിൽ പൊരിച്ചെടുത്ത വെള്ള കസ്കസും കിസ്മിസും ബദാം നുറുക്കിയതും ചേർത്ത് കുഴച്ച് മാവാക്കി പാത്രത്തിൽ മാറ്റി വെക്കും. ശേഷം താത്ത പാലിൽ പതം വരാനിട്ട വാട്ടിയ തോലുകൾ ഒന്നിനു മുകളിൽ മറ്റൊന്നായി നെയ്യുള്ള ചെമ്പിലിട്ടു. അട്ടിയായി വെച്ച രണ്ടു തോലിന്റെ മീതെ പണ്ടം വിതറും. എന്നിട്ട് പഞ്ചസാരയും ഏലക്കയും പനിനീരും ചേർത്തു കലക്കി അടിച്ചു വെച്ച കോഴി മുട്ടക്കൊഴുപ്പിൽ നിന്നും കുറച്ചെടുത്ത് പണ്ടത്തിന്റെ മുകളിൽ പകരും.

ചാഞ്ഞും ചരിഞ്ഞും നിന്ന് മുട്ട കലക്കിയത് തോലിന്റെ എല്ലാ ഭാഗത്തും എത്തിയോ എന്ന് താത്ത നോക്കുന്നത് കാണാൻ നല്ല രസമാണ്. ആ സമയത്ത് ചുറ്റുമുള്ളതൊന്നും താത്ത അറിയാറില്ല. ഇങ്ങനെ 20 തോലുകളും അടക്കി വെച്ച് താത്ത ചട്ടിപ്പത്തിരി സെറ്റാക്കും അടുപ്പിന്റെ മുകളിലും കനൽ വെക്കും എല്ലാം വേവിച്ചെടുക്കും. എന്തൊരു രുചിയാണെന്നോ പറയുമ്പോൾ പോലും നാവിൽ വെള്ളം നിറയുന്നു.

കാര്യം ഇതൊക്കെയാണെങ്കിലും എനിക്ക് അത്രക്ക് പിടിക്കാത്ത ഒരു കാര്യമുണ്ട് . ആ വീട്ടിൽ കുറേ ആണുങ്ങൾ ഉണ്ട് . അവർക്കു വേണ്ടി കൂടിയാണ് ഈ പാചകം. എന്നിട്ടും അവരെന്താ അടുക്കളയിൽ സഹായത്തിന് വരാത്തത്. ആൺകുട്ടികളും പെൺകുട്ടികളും അടുക്കളയിലും മറ്റ് കാര്യങ്ങളിലും തുല്യമായി ഇടപെടണം. ആ ശീലങ്ങൾ നമുക്ക് ഇപ്പൊഴേ തുടങ്ങാം. ഞാൻ അടുക്കളയിലും വീട്ടിലെ മറ്റ് ജോലികളാലും അമ്മയെ സഹായിക്കാറുണ്ട്. നീയും അങ്ങനെ ചെയ്യണോട്ടോ…
ഇത്രയും എഴുതി ഈ കത്ത് അവസാനിപ്പിക്കുന്നു. നിന്റെ വരവിനായി കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
രവി

സ്ഥലം:
തീയ്യതി:

Question 2.
അടുക്കള ആരുടേതാണ് എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു.
Answer:
സംവാദം
മോഡറേറ്റർ : ആരുടേതാണ് അടുക്കള
പെണ്ണിന്റെയാണോ?
ആണിന്റെയാണോ?
ഭക്ഷണം കഴിക്കുന്ന എല്ലാവരുടേതുമല്ലേ?
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ തുറന്നു ചർച്ച ചെയ്യാം

ടീം 1
പൊതുവിൽ അടുക്കള പെണ്ണിന്റെയാണ്. അവർക്കാണല്ലൊ നന്നായി ഭക്ഷണം പാകം ചെയ്യാൻ അറിയുന്നത്

ടീം 2
ഇത് തെറ്റായ ചിന്താഗതിയാണ്. അടുക്കള എങ്ങനെ പെണ്ണിന്റെ ഇടമാകും, ആണിനും അവിടെ പണി ചെയ്യാൻ പറ്റണം. അടുക്കള ജോലികൾ പെണ്ണിന്റെ മാത്രം ഉത്തരവാദിത്തം ആക്കി മാറ്റിയത് ഇവിടെ നിലനിന്നിരുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ തെറ്റായ നിലപാടാണ്.

ടീം 1
പുരുഷമാർ അല്ലെ ജോലിക്ക് പോയി പണം സമ്പാദിക്കുന്നത്. അപ്പോൾ അവർക്ക് അടുക്കളയിൽ പണി ചെയ്യാൻ സമയം കിട്ടില്ല.

ടീം 2
പുരുഷന്മാർക് ആ പണിക്ക് കൃത്യമായ സമയമുണ്ട്. ശമ്പളം ഉണ്ട്. സ്ത്രീകൾക്കൊ? നേരം വെളുത്താൽ രാത്രി ഏറെ വൈകും വരെ അവർ വീട്ടുജോലികളിലായിരിക്കും. ശമ്പളവും ഇല്ല അംഗീകാരവും ഇല്ല. സ്ത്രീകളും ഇന്ന് പുറത്ത് ജോലിക്ക് പോകുന്നുണ്ട്, എന്നാലും ശിശു പരിപാലനവും, അടുക്കള പണിയുമെല്ലാം അവർ തന്നെ ചെയേണ്ടി വരുന്നു.
ഈ കാലഘട്ടത്തിൽ ഇതിന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്, പല വീടുകളിലും ഇന്ന് സ്ത്രീയും പുരുഷനും തുല്യമായി ജോലികൾ ചെയ്യുന്നുണ്ട്. അത് എല്ലാവരിലും എത്തണം.

മോഡറേറ്റർ :
ലിംഗഭേദമില്ലാതെ എല്ലാവരും എല്ലാ ജോലികളും ചെയ്യുന്ന പുതിയ കാലത്ത് അടുക്കള എല്ലാവരുടേതുമാണെന്ന സമത്വത്തിന്റെ പുതിയ ആകാശം ഇവിടെ പുലരട്ടെ.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ചട്ടി പത്തിരി എന്ന പാംഭാഗം ഏത് കൃതിയിലേതാണ്? എഴുതിയത് ആര്?
Answer:
സുൽത്താൻ വീട് പി.എ മുഹമ്മദ് കോയ

Question 2.
ചട്ടി പത്തിരി എന്ന പാംഭാഗത്തിന്റെ ആശയം എന്ത്?
Answer:
പി.എ. മുഹമ്മദ് കോയയുടെ സുൽത്താൻ വീട് എന്ന നോവലിലെ ഒരു സന്ദർഭമാണ് പാഠഭാഗം. ബിച്ചായിശേയിത്താത്തയുടെ അടുക്കളയിലെ ആത്മസമർപ്പണത്തിന്റെയും കലാചാതുര്യത്തിന്റെയും സുന്ദരമായ നിമിഷങ്ങൾ പകർന്നു തരുന്നതാണ് ചട്ടിപ്പത്തിരി എന്ന നോവൽഭാഗം. കൂടെയുള്ളവരെ കലായാതുര്യത്തോടെ സമന്യയിപ്പിച്ചാണ് ബിച്ചായി ശേയിത്താത്ത അടുക്കളയിൽ പലഹാരങ്ങളുടെ താജ് പണിയുന്നത്. ഗ്രാമ്യ ഭാഷയിലാണ് കഥയുടെ അവതരണം . ചട്ടിപ്പത്തിരി എന്ന പലഹാരം ഉനാക്കുന്നതാണ് ഇവിടെ വിവരിക്കുന്നത്.

ചട്ടിപ്പത്തിരി Notes Question Answer Class 6 Kerala Padavali Chapter 2

Question 3.
പുതിയ കാലത്തിന്റെ മാറിയ അടുക്കളയുടെ പ്രത്യേകതകൾ എന്തെല്ലാം?
Answer:

  1. അടുക്കള ജോലികൾ എളുപ്പമാക്കുന്നതിനായി കൂടുതൽ ഉപകരണങ്ങൾ വന്നു.
  2. സ്ത്രീയും പുരുഷനും ഒന്നിച്ച് ജോലി ചെയ്യുന്നു.
  3. പുതിയ ഭക്ഷണസംസ്കാരത്തിന്റെ കടന്നുവരവ്
  4. പുറത്തു നിന്നുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കൂടുതൽ അവസരങ്ങൾ.

Question 4.
കഥാപാത്ര നിരൂപണം തയ്യാറാക്കുക ബിച്ചായി ശേഷിക്കാത്ത
Answer:
ചട്ടിപ്പത്തിരി എന്ന നോവൽ ഭാഗത്തിലെ പ്രധാന കഥാപാത്രമാണ് ബിച്ചായി ശേയിത്താത്ത, ബിച്ചായി ശേയിത്താത്ത ചട്ടിപ്പത്തിരി ഉണ്ടാക്കുന്ന വിവരണമാണ് കഥാഭാഗം.

കഠിനാധ്വാനത്തിന്റെയും, ആത്മസമർപ്പണത്തിന്റെയും പ്രതീകമാണ് അവർ പചകത്തിന്റെ ഓരോ ഘട്ടത്തിലും അവർ ഏകാഗ്രമായി പ്രവർത്തികൾ ചെയ്യുന്നു. കൂടെയുള്ളവരെ അവരുടെ കഴിവുകൾക്ക് അനുസരിച്ച് സമന്യയിപ്പിച്ചാണ് ബിച്ചായി ശേയിത്താത്ത അടുക്കളയിൽ പലഹാരങ്ങളുടെ താജ് പണിയുന്നത്.. ലോകത്തിലെ മറ്റൊരൊച്ചയും കേൾക്കാത്ത വിധത്തിൽ പഞ്ചേന്ദ്രിയങ്ങൾ ചെമ്പിനകത്ത് രൂപം പ്രാപിച്ചു വരുന്ന ചട്ടിപ്പത്തിരിയിലേക്ക് കേന്ദ്രീകരിച്ച് നിർത്തുകയാണ് അവർ ചെയ്യുന്നത്, ആഹാരം തയ്യാറാക്കുന്നതിനിടയിൽ ഒരു കുട്ടി അടുക്കള വാതിൽക്കൽ വന്ന് ചോദിക്കുന്ന തൊന്നും അവർ കേട്ടില്ല. സർഗാത്മകമായ ചട്ടിപ്പത്തിരി നിർമാണത്തിനിടയിൽ സ്വാഭാവികതയോടെ ഭാഷയും വാമൊഴികളും ഉപയോഗിക്കുന്നതും കാണാം. നാടൻ ഭാഷാ പ്രയോഗങ്ങൾ ആണ് അവരുടെ സംഭാഷണങ്ങൾ.

അടുക്കള Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and അടുക്കള Adukkala Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Adukkala Summary

Adukkala Summary in Malayalam

അടുക്കള Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ടി.പി. രാജീവൻ
അടുക്കള Summary in Malayalam Class 6 1
നിരവധി കാവ്യസമാഹാരങ്ങളുടെ രചയിതാവാണ് ടി.പി.രാജീവൻ. നോവൽ, യാത്രാവിവരണം, ലേഖനസമാഹാരം മുതലായവയും അദ്ദേഹത്തിന്റേതായി മലയാള സാഹിത്യത്തിന് ലഭിച്ചിട്ടുണ്ട്. പ്രകൃതിയോടും സമൂഹത്തോടുമുള്ള കടപ്പാട് തന്റെ കൃതികളിൽ അദ്ദേഹം ആവിഷ്കരിക്കുന്നു. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച് നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം എന്നിവ കവിതാ സമാഹാരങ്ങളാണ്. “പുറപ്പെട്ടു പോകുന്ന വാക്ക്’ യാത്രാവിവരണവും “അതേ ആകാശം അതേ ഭൂമി’ എന്ന കൃതി ലേഖന സമാഹാരവുമാണ്. “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, “കെടിഎൻ കോട്ടൂർ എഴുതും ജീവിതവും’ എന്നിവ നോവലുകളാണ്. ഇംഗ്ലീഷിലും നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. പലപല ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അടുക്കള Summary in Malayalam Class 6

പാഠസംഗ്രഹം
അടുക്കള Summary in Malayalam Class 6 2
ടി.പി. രാജീവൻ എഴുതിയ അടുക്കള എന്ന ഗദ്യകവിത ഒരു നാടിനേയും വീട്ടിലെ അടുക്കളയേയും പരസ്പരം ബന്ധപ്പെടുത്തി വായിക്കുന്നു. നാടിന്റെ സമൃദ്ധിയും വിശപ്പിന്റെ ആഴവും സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളുമെല്ലാം ഈ കവിതയിൽ ആവിഷ്ക്കരിക്കുന്നു. നെല്ലും ഗോതമ്പും ചോളവും ബാർളിയും കരിമ്പും മുന്തിരിയും മധുര നാരങ്ങയും മത്സരിച്ചു വിളയുന്ന താഴ്വര, ആടും കോഴിയും താറാവും പന്നിയും ഒരുമിച്ചു മേയുന്ന വീട് ഈ വിവരണത്തിൽ നാടിന്റെയും വീടിന്റെയും സമൃദ്ധിയെ വർണിക്കുന്നു. എന്നാൽ ഇവക്കൊപ്പം മറന്നുവച്ച ഒരു അടുക്കള എന്ന ബിംബവും കടന്നുവരുന്നുണ്ട് സ്ത്രീയിലേക്ക് മാത്രം ചുരുങ്ങുന്ന ഗാർഹിക ജോലികളേയും ഇവിടെ പരാമർശിക്കുന്നു.

എന്റെ അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കും എന്ന വരികളിൽ ജീവിച്ചിരുന്നിരിക്കാൻ ഇടയില്ലാത്ത’ എന്ന പരാമർശത്തിൽ ജീവിതത്തെ അടയാളപ്പെടുത്താൻ പോലും കഴിയാതെപോയ, ജീവിച്ചിരുന്നു എന്നു പറയുവാൻ പോലും കഴിയാത്തത് അസ്വാതന്ത്ര്യം അനുഭവിച്ച ഒരു തലമുറയെ ആഴത്തിൽ വരച്ചിടുന്നുണ്ട്.

ഈ അവസ്ഥ പാരമ്പര്യമായി കൈമാറി വരുന്നതാണെന്നും ഇന്നും ഈ ദുഷിച്ച അവസ്ഥക്ക് പിന്തുടർച്ചകൾ ഉണ്ടാകുന്നു എന്നും കവി സൂചിപ്പിക്കുന്നു.

ആ അടുക്കള എന്നും തിരക്കു പിടിച്ച പണികളുടേതാണ് അവിടത്തെ പണികൾ ഒരിക്കലും അവസാനിക്കുന്നില്ല. സ്ത്രീ ജീവിതത്തെ തന്നെയാവാം ഈ വരികൾ പ്രതീകവൽകരികുന്നത്. ആർക്കെല്ലാമോവേണ്ടി എന്നും പാകപ്പെടുന്ന സ്ത്രീ ജീവിതാവസ്ഥയാണ് ഇത്.

പാചകം മാത്രമല്ല വൃത്തിയാക്കലും അവളുടെ കടമയാണ്. ഒന്നിരിക്കാൻ പോലും സമയമില്ലാതെ ധൃതിപോലെ നിലത്തും മേശപ്പുറത്തും ബാക്കിയായവ തുടച്ചു വൃത്തിയാക്കി കൊണ്ടിരിക്കുന്നു. പാത്രം കഴുകി നിരത്തിവച്ചുകൊണ്ടിരിക്കുന്നു.

അവിടെ ഒരാൾ എപ്പോഴും വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നു എന്ന പ്രയോഗത്തിലെ വിശപ്പ് ഭക്ഷണത്തിന് വേണ്ടി മാത്രമുള്ള വിശപ്പല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിശപ്പാണത്. ആ നിലവിളി കാലങ്ങളായി അനുഭവിച്ച് പോരുന്ന ലിംഗ അസമത്വത്തിനും അനീതിക്കും എതിരെയാണ് . ഈ കവിതക്ക് മറ്റൊരു ആശയതലവും നൽകാവുന്നതാണ്.

വിശപ്പടക്കാൻ എല്ലാവരും ചേർന്ന് പണിയെടുക്കുമ്പോഴും വിശന്ന് നിലവിളിക്കുന്ന ഒരാൾ ഇവിടെ ബാക്കിയാകുന്നുണ്ട് എന്ന തിരിച്ചറിവിലാണ് കവിത അവസാനിക്കുന്നത്. ആ തിരിച്ചറിവ് ലഭിക്കുമ്പോഴാണ് ഭക്ഷണത്തിന്റെ മൂല്യം നാം മനസിലാക്കുക. ഒരാളും വിശന്ന് നിലവിളിക്കാത്ത ഒരു ഭൂമി സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു ഈ കവിത.

അടുക്കള Summary in Malayalam Class 6

അർത്ഥം

ഇടം – സ്ഥലം
ആധികാരികം – അധികാരപൂർവ്വമായത്.
ആധിപത്യം – അധികാരം
പുരാഷാധിപത്യം – പുരുഷന് അധികാരമുള്ള
യഥേഷ്ടം – ഇഷ്ടം പോലെ, ധാരാളം
ഊഴി – ഭൂമി
പ്രതിഷ്ഠ – ഉറപ്പിക്കൽ, ബലമുള്ള സ്ഥാനം
സംക്രമണം – പ്രവേശിക്കൽ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറൽ

പര്യായം

അടുക്കള – പാകസ്ഥാനം, രസവതി, മഹാന്സം
അമ്മ – ജനനി, ജനിത്രി, ജനയിത്രി, മാതാവ്, പ്രസു, തായ
ചിരി – ഹാസം,സ്മേരം, സ്മിതം, ഹസിതം.
പകൽ – വാസരം, അഹസ്സ്, ദിവസ്സം
ഭൂമി – ഭൂ, അചല രസധരാ ധരിത്രി
സ്‌ത്രീ – യോഷ, അബല, നാരി, വനിത, മഹിള, അംഗന

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 1 അടുക്കള Adukkala Notes Questions and Answers Pdf improves language skills.

Adukkala Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 1 Chapter 1 Adukkala Question Answer

Class 6 Malayalam Adukkala Notes Question Answer

പഠനപ്രവർത്തനങ്ങൾ
കവിതയിലേക്ക്…..

Question 1.
നാടിന്റെയും വീടിന്റെയും സമൃദ്ധിയെക്കുറിച്ച് കവിതയിൽ എന്തെല്ലാം പറയുന്നുണ്ട്.
Answer:
നെല്ലും ഗോതമ്പും ചോളവും ബാർലിയും കരിമ്പും മുന്തിരിയും മധുരനാരങ്ങയും എല്ലാം ആ താഴ്വരയിൽ യഥേഷ്ടം വിളയുന്നു.ആടും കോഴിയും താറാവും പന്നിയുമെല്ലാം ആ വീട്ടിൽ ഒരുമിച്ച് മേഞ്ഞു നടക്കുന്നു. ആ നാടിന്റേയും വീടിന്റേയും വിഭവസമൃദ്ധിയെ ഈ വരികളിൽ സൂചിപ്പിക്കുന്നു.

Question 2.
അടുക്കളയിൽ എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പണികൾ എന്തെല്ലാമാണ്?
Answer:
എപ്പോഴും ഒരാൾ കറിക്ക് നുറുക്കി കൊണ്ടിരിക്കുന്നു. മീൻ നന്നാക്കി കൊണ്ടിരിക്കുന്നു. അരിയോ ഗോതമ്പോ ആട്ടികൊണ്ടിരിക്കുന്നു, മല്ലിയോ മുളകോ അരച്ചു കൊണ്ടിരിക്കുന്നു, ഇഞ്ചിയോ പൊതിനയോ ചതച്ചുകൊണ്ടിരിക്കുന്നു. എരിവും പുളിയും ഉപ്പും മധുരവും പാകം നോക്കി കൊണ്ടിരിക്കുന്നു. നിലത്തും മേശപ്പുറത്തും ബാക്കിയായവ തുടച്ചു വൃത്തിയാക്കി കൊണ്ടിരിക്കുന്നു. പാത്രം കഴുകി നിരത്തിവച്ചു കൊണ്ടിരിക്കുന്നു. ഈ പണികളെല്ലാം എപ്പോഴും അടുക്കളയിൽ തുടർന്നുകൊണ്ടിരിക്കുന്നു.

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

Question 3.
ഈ ജോലികളെല്ലാം നടക്കുമ്പോഴും അവിടെ വിശപ്പു ബാക്കിയാവുന്നു എന്നു സൂചിപ്പിക്കുന്ന വരി ഏതാണ്?
Answer:
ഇവിടെ എപ്പോഴും ഒരാൾ
വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നു.

Question 4.
അടുക്കള മറന്നു വെച്ചത് ആരായിരിക്കുമെന്നാണ് കവി അനുമാനിക്കുന്നത്?
Answer:
അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കാം എന്നാണ് കവി അനുമാനിക്കുന്നത്.

Question 5.
അടുക്കള എന്ന കവിത എഴുതിയത് ആരാണ്?
Answer:
ടി.പി. രാജീവൻ

വിശന്നു നിലവിളിക്കുന്നവർ

Question 1.
അടുക്കളയിൽ വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നതാരായിരിക്കും?
Answer:
പണിതിരക്കുകൾക്കിടയിൽ അടുക്കളയിലെ സ്ത്രീക്ക് ഒരു ഒഴിവു സമയം ലഭിക്കുന്നില്ല. വീട്ടിലെ എല്ലാവരുടേയും വയർ നിറക്കുന്ന അവൾക്ക് സ്വന്തം വയർ നിറക്കാൻ കഴിയുന്നില്ല. തിരക്കുകൾക്കിടയിൽ ആ സ്ത്രീ വിശന്നിരിക്കുകയാണ്, ആരും ആ നിലവിളി ശ്രദ്ധിക്കുന്നില്ല. ഈ വിശപ്പ് ഭക്ഷണത്തിന് വേണ്ടി മാത്രമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുമാണ്. ആ നിലവിളി കാലങ്ങളായി അനുഭവിച്ച് പോരുന്ന ലിംഗ അസമത്വത്തിനും അനീതിക്കും എതിരെയാണ്.

Question 2.
ഇത്രയും സമൃദ്ധമായ അടുക്കളയിൽ എപ്പോഴും ഒരാൾ വിശന്നു നിലവിളിക്കാൻ കാരണമെന്തായിരിക്കാം?
Answer:
അടുക്കള ജോലി തിരക്കുകൾക്കിടയിൽ സ്ത്രീക്ക് ഒന്നു നിവർന്നു നിൽക്കാൻ പോലും കഴിയുന്നില്ല. അവളുടെ വിശപ്പടക്കാൻ കഴിയുന്നില്ല. വിശന്നിട്ടുള്ള നിലവിളി മാത്രമല്ല അത്. അടുക്കളയിൽ ഉരുകി തീരുന്ന സ്ത്രീയുടെ നിലവിളിയാണ്.

ഈ കവിതക്ക് മറ്റൊരു ആശയതലവും നൽകാവുന്നതാണ്.

വിശപ്പടക്കാൻ എല്ലാവരും ചേർന്ന് പണിയെടുക്കുമ്പോഴും വിശന്ന് നിലവിളിക്കുന്ന ഒരാൾ ഇവിടെ ബാക്കിയാകുന്നുണ്ട് എന്ന തിരിച്ചറിവിലാണ് കവിത അവസാനിക്കുന്നത്. ആ തിരിച്ചറിവ് ലഭിക്കുമ്പോഴാണ് ഭക്ഷണത്തിന്റെ മൂല്യം നാം മനസിലാക്കുക. ഒരാളും വിശന്ന് നിലവിളിക്കാത്ത ഒരു ഭൂമി സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു ഈ കവിത.

അടുക്കളയ്ക്കുള്ളിൽ

Question 1.
ആറ്റൂർ രവിവർമ്മയുടെ സംക്രമണം എന്ന കവിതയിലും സാവിത്രി രാജീവന്റെ പ്രതിഷ്ഠ എന്ന കവിതയിലും സ്ത്രീ ജീവിതത്തിന്റെ വേദനാ ജനകമായ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്. സൂര്യനേക്കാൾ മുമ്പേ പിടഞ്ഞെണീക്കുകയും നക്ഷത്രങ്ങളേക്കാൾ വൈകി മയങ്ങുകയും ചെയ്യുന്ന വീട്ടിലെ അമ്മയെ ആറ്റൂർ ഈ കവിതയിൽ വിവരിക്കുന്നു. മക്കൾക്ക് വേണ്ടിയും കുടുംബത്തിനു വേണ്ടിയുമാണ് അവൾ പണിയെടുക്കുന്നത്. എല്ലാവർക്കു വേണ്ടിയും ഭക്ഷണം പാകം ചെയ്യേണ്ടതും വീടിനെ വൃത്തിയായി സൂക്ഷിക്കേണ്ടതും വീട്ടിലെ അമ്മയുടെ മാത്രം കടമയായി മാറുന്നു. അതുകൊണ്ടുതന്നെ അവൾക്ക് ക്ഷീണമകറ്റി ഉറങ്ങുവാനോ വിശ്രമിക്കാനോ കഴിയുന്നില്ല. ഒരിക്കൽ പോലും അവളുടെ ഈ പ്രവർത്തികൾക്ക് ആരും അംഗീകാരം നൽകുന്നില്ല. കുറ്റിച്ചൂലായും നാറപ്പായും ഞെണുങ്ങിയ വക്കാർന്നൊരു കഞ്ഞിപ്പാത്രമായും, ഒരട്ടി മണ്ണായും സ്ത്രീയെ ഉപയോഗിക്കുന്ന സാമൂഹിക അവസ്ഥയെ കവിതയിൽ വരച്ചിടുന്നു.

പ്രതിഷ്ഠ എന്ന സാവിത്രി രാജീവന്റെ കവിതാ ഭാഗത്ത് അടുക്കളയിലെ തേഞ്ഞു തീരുന്ന വീട്ടുപകരണമായി സ്ത്രീയെ പ്രതീകവൽക്കരിക്കുന്നു. സ്വന്തം കഴിവുകളും സർഗ്ഗാത്മകതയും സ്വപ്നങ്ങളുമെല്ലാം സ്ത്രീ കുടുംബത്തിന് വേണ്ടി ഉപേക്ഷിക്കുന്നു. ഒടുവിൽ ഒന്നുമല്ലാത്തവളായി തേഞ്ഞു തീരുന്നു. ജീവിക്കാൻ പോലും അവകാശം നഷ്ടപ്പെടുന്ന സ്ത്രീ അവസ്ഥയെ ഇവിടെ കാണാം.

സംക്രമണം – ആറ്റൂർ രവി വർമ്മ
കുറേനാളായുള്ളി –
ലൊരുത്തിതൻ ജഡമാളിഞ്ഞു നാറുന്നു

വിരലുകൾ മൂക്കിൽ
തിരുകിയാണു ഞാൻ നടപ്പതെങ്കിലും
അരികത്തുള്ളാരു-
മകലത്തുള്ളോരുമൊഴിഞ്ഞുമാറുന്നു

അറിവുവെച്ചപ്പോൾ
അവളുണ്ടെന് കണ്ണിലൊരു നൂലട്ടയായ്*
വിശപ്പിനാൽ വാരി
വലിച്ചുതിന്ന് ചത്തവന്ന് തള്ളയായ്

ഒരു പെണ്ണിൻ തല
യവൾക്കു ജന്മനാ കിടച്ചുവെങ്കിലു
മതിന്റെ കാതിന്മേൽ
കടലിരമ്പീലതിരതുളുമ്പീല
മുഖത്തു കണ്ണുക
ഇതിന്നു പാതിരയ്ക്കിടക്കുവാൻ മാത്രം,
ഒരു നിശബ്ദമാം
മുറിവിന്റെ വക്കുകളതിന്റെ ചുണ്ടുകൾ

മയങ്ങാറുണ്ടാവി
ല്ലവളോളം വൈകിയൊരു നക്ഷത്രവും,
ഒരൊറ്റ സൂര്യനു
മവളെക്കാൾ നേർത്ത പിടഞ്ഞെണീറ്റിലാ
പുറപ്പെട്ടേടത്താ
ണൊരായിരം കാതമവൾ നടന്നിട്ടും;
കുനിഞ്ഞു വീഴുന്നു
ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും;
ഉണർന്നിട്ടില്ലവ
ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും

ഒരു കുറ്റിച്ചൂല്
ഒരു നാറ്റത്തേപ്പ്*ഞെങ്ങിയ വക്കാർ
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ!

ഗതികിട്ടാത്തതാ
മവൾ തന്നാത്മാവിന്നൊരു യന്ത്രം പോലെ
യഴിച്ചെടുത്തു ഞാ
നതി സൂക്ഷ്മം വേറൊരുടലിൽ ചേർക്കാവൂ!

ഒരു നൂലട്ടപോ
ലിഴയും പെണ്ണിന്റെയുടലിനോടല്ല ;
വിശക്കുമ്പോളൂരി
ലിറങ്ങുന്ന നരഭുക്കാം കടുവയിൽ

(ഇനിയുമുണ്ണിക
ളു റങ്ങുമ്പോഴത്തിന്റെ മുരൾച്ച കേൾക്കാവു
മലയുടെ താഴെ
വയലിനക്കരെ, കതകിനപ്പുറം)
അവളുടെ നാവി
ന്നെടുത്തു വേറൊരു കുരലിൽ ചേർക്കാവൂ;

ഇറയത്തെച്ചിലു
രുചിച്ചിട്ടുന്നൊരു കൊടിച്ചിയിലല്ല;
വിശക്കുമ്പോഴിര
വളഞ്ഞു കൊന്നുതിന്നീടുന്ന ചെന്നായയിൽ

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

പൂരങ്ങളും ജന
പദങ്ങളും ചൂഴും വനവഹ്നികളി
ലവൾ തന്നുഗ്രമാം
വിശപ്പു ചേർക്കാവൂ, കലർത്തിടാവൂ
നവൾ തൻ വേദന

ചലവും ചോരയുമൊലിക്കും സന്ധ്യയിൽ,
അവളുടെ ശാപ
മണയ്ക്കാവൂ വിളനിലങ്ങളെയുണ
കിട്ടുന്ന സൂര്യനിൽ

വസൂരിമാലകൾ കുരുത്ത വ്യോമത്തിൽ
ബലിമൃഗമായി
ട്ടെടുത്തിടാവൂ ഞാനവളുടെ മൃതി.

പ്രതിഷ്ഠ സാവിത്രി രാജീവൻ
അടുക്കളയിലെ
തേഞ്ഞു തീരുന്ന വീട്ടുപകരണമാണു ഞാൻ.

ശ്വസിക്കുന്നതിനാൽ നടക്കുകയും
നടക്കുന്നതിനാൽ കിടക്കുകയും ചെയ്യുന്ന
പാചകങ്ങൾക്കൊപ്പം വാചകങ്ങൾ വിളമ്പുന്ന
സങ്കീർണത ഒട്ടുമില്ലാത്ത ഒരുപകരണം.

എന്റെ കുട്ടികൾക്ക്
ചിലപ്പോൾ എണ്ണമറ്റ പലഹാരങ്ങൾ നിർമിക്കുന്ന
ഒരു യന്ത്രമാണു ഞാൻ.
ചിലപ്പോൾ കടിക്കാൻ മറന്ന കുരയ്ക്കുന്ന പട്ടി.

ചെറിയവർക്ക്
വലിയവന്റെ യജമാനൻമാരാകാമെന്ന് തേനീച്ചയുടെയും ഉറുമ്പിന്റെയും പാത്തിലൂടെ
ഞാനവരെ പഠിപ്പിച്ചിരുന്നു.
അതിനാൽ എന്റെ കല്പനകളോട്

അവർ പ്രതികരിക്കാറില്ല.
ഇഷ്ടപ്പെട്ട കളിപ്പാവയോടെന്ന പോലെ
അവർ എന്നോട് കല്പിക്കുന്നു.
എളുപ്പത്തിൽ പാഞ്ഞുകയറാവുന്ന
ഒരൊറ്റക്കൽ മണ്ഡപം പോലെ

ആലാപനത്തിനും വിലാപത്തിനും പറ്റുന്ന
ഈ ചെറുഭൂമിയിലേക്ക്
അവർ കുതിച്ചു ചാടുന്നു.
അടുക്കളയിൽ നിന്ന്
അരങ്ങത്തേക്കു വന്ന ഒരു വീട്ടുപകരണമാണു ഞാൻ.
സമാഹരിക്കാത്ത പത്തിലേറെ കല്പനകൾ
തലയ്ക്കു മുകളിൽ തൂങ്ങുന്നത്
ഞാൻ നിത്യവും കാണാറുണ്ട്.
അയൽക്കാരന്റെ നോട്ടങ്ങളിൽ,
അയൽക്കാരിയുടെ ചിരി കളിൽ,
പത്രവാർത്തയിൽ പാഠപുസ്തകത്തിൽ
പതയുന്ന പരസ്യങ്ങളിൽ,
എന്തിന്..
കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളിൽ പോലുമുണ്ട്,
എനിക്കുള്ള കല്പനകളിൽ ചിലത്.
മൃഗശാലയിലെ വന്യ ജീവികളോടെന്ന പോലെ,
കാഴ്ചക്കാരും കാവൽക്കാരുമായി വരുന്നവർ
അഴികൾക്കു പിന്നിൽ നിന്ന്
എന്നോടു കല്പിക്കുന്നു. കമ്പിയിലാടുന്ന കിളികളെയോ
മൃഗങ്ങളെയോ പോലെ
എന്റെ ചെയ്തികൾ
അവരെ രസിപ്പിക്കുന്നു.
ചിലപ്പോൾ
കാർകൂന്തലിൽ തുളസിക്കതിർ ചൂടി,
നെറ്റിയിൽ ചന്ദനം ചാർത്തിയ,
ഒരു ദേവതയാണു ഞാൻ.
ചിലപ്പോൾ
കൃഷ്ണന്റെ വീളാവിവശയായ കാമുകി.
അല്ലെങ്കിൽ
ദൈവപുത്രന്റെ അമ്മ.
കാവ്യങ്ങളിൽ,
കാറ്റിലാടുന്ന വിശുദ്ധി വഴിയുന്ന വെള്ളത്താമര.
കീർത്തനങ്ങളിൽ
ദാരിക ശിരസ്സന്തിയ രക്തചാമുണ്ഡി.
പക്ഷേ,എനിക്കറിയാം
കോവിലും പ്രതിഷ്ഠയുമായിത്തീർന്ന
ഒരു വീട്ടുപകരണമാണു ഞാൻ
അടുക്കളയിലെ
തേഞ്ഞു തീരുന്ന ഒരു വീട്ടുപകരണം.

കൂടുതൽ ചോദ്യങ്ങൾ

Question 1.
അടുക്കള എന്ന കവിത എഴുതിയത് ആരാണ്?
Answer:
ടി.പി. രാജീവൻ

Question 2.
അടുക്കള എന്ന കവിതയുടെ കേന്ദ്ര പ്രമേയം എന്ത്?
Answer:
അടുക്കള ജോലികൾ സ്ത്രീകൾക്ക് മാത്രമായി കൽപ്പിച്ചു നൽകുന്ന വ്യവസ്ഥകൾക്ക് എതിരെ കവിത പ്രതികരിക്കുന്നു.

Question 3.
നാടിന്റെയും വീടിന്റെയും സമൃദ്ധിയെക്കുറിച്ച് കവിതയിൽ പരാമർശിക്കുന്നതെന്തെല്ലാം?
Answer:
നെല്ലും ഗോതമ്പും ചോളവും ബാർലിയും കരിമ്പും മുന്തിരിയും മധുരനാരങ്ങയും എല്ലാം ആ താഴ്വരയിൽ യഥേഷ്ടം വിളയുന്നു.ആടും കോഴിയും താറാവും പന്നിയുമെല്ലാം ആ വീട്ടിൽ ഒരുമിച്ച് മേഞ്ഞു നടക്കുന്നു. ആ നാടിന്റേയും വീടിന്റേയും വിഭവസമൃദ്ധിയെ കവി സൂചിപ്പിക്കുന്നു.

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

Question 4.
അടുക്കളയിൽ എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പണികൾ എന്തെല്ലാമാണ്?
Answer:
എപ്പോഴും ഒരാൾ കറിക്ക് നുറുക്കി കൊണ്ടിരിക്കുന്നു. മീൻ നന്നാക്കി കൊണ്ടിരിക്കുന്നു. അരിയോ ഗോതമ്പോ ആട്ടികൊണ്ടിരിക്കുന്നു, മല്ലിയോ മുളകോ അരച്ചു കൊണ്ടിരിക്കുന്നു, ഇഞ്ചിയോ പൊതിനയോ ചതച്ചുകൊണ്ടിരിക്കുന്നു. എരിവും പുളിയും ഉപ്പും മധുരവും പാകം നോക്കി കൊണ്ടിരിക്കുന്നു. നിലത്തും മേശപ്പുറത്തും ബാക്കിയായവ തുടച്ചു വൃത്തിയാക്കി കൊണ്ടിരിക്കുന്നു. പാത്രം കഴുകി നിരത്തിവച്ചു കൊണ്ടിരിക്കുന്നു. ഈ പണികളെല്ലാം എപ്പോഴും അടുക്കളയിൽ തുടർന്നുകൊണ്ടിരിക്കുന്നു.

Question 5.
ഈ ജോലികളെല്ലാം നടക്കുമ്പോഴും അവിടെ വിശപ്പു ബാക്കിയാവുന്നു എന്നു സൂചിപ്പിക്കുന്ന വരി ഏതാണ്?
Answer:
ഇവിടെ എപ്പോഴും ഒരാൾ
വിശന്നു നിലവിളിച്ചു കൊണ്ടിരിക്കുന്നു

Question 6.
അടുക്കള മറന്നു വെച്ചത് ആരായിരിക്കുമെന്നാണ് കവി അനുമാനിക്കുന്നത്?
Answer:
അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മയായിരിക്കാം എന്നാണ് കവി അനുമാനിക്കുന്നത്.

Question 7.
അടുക്കള പ്രമേയമാകുന്ന മറ്റ് മലയാള കൃതികൾ
Answer:

  1. അടുക്കള ടി.വി കൊച്ചുബാവ
  2. നെയ്പായസം മാധവിക്കുട്ടി
  3. കൈക്കലത്തുണികൾ വിജില ചിറപ്പാട്,
  4. വാതിലുകൾ പി.എൻ ഗോപീകൃഷ്ണൻ
  5. അന്നം അനിത തമ്പി
  6. പെണ്ണിനെ പൊള്ളിച്ചെടുക്കുമ്പോൾ പ്രസന്ന പാർവതി

Class 6 Malayalam Kerala Padavali Notes Unit 1 അമൃതം നുകരാം
അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1 1
വിശപ്പിനെക്കാൾ നല്ല കറിയില്ല
സ്നേഹത്തേക്കാൾ നല്ല സ്വാദുമില്ല
അടുക്കളയെന്ന വലിയ ലോകത്തിന്റെ
കാണാക്കാഴ്ച്ചകളിലേക്ക്…..

ഭക്ഷണ വിഭവങ്ങൾ കണ്ടെത്തലും പാകം ചെയ്യലും അവ പങ്കുവെച്ച് കഴിക്കുന്നതുമെല്ലാം ജീവിതാനുഭവത്തിന്റെ ഭാഗങ്ങളാണ്. ഭക്ഷണം ഒരു സംസ്ക്കാരമാണ്, പാചകം ചെയ്യൽ ഒരു കലയാണ്. ഒരോ നാടിന്റെയും സംസ്കാരത്തിനും കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ചാണ് ആ നാട്ടിലെ ഭക്ഷണരീതി നിലനിൽക്കുന്നത്.

ദേവകി നിലയങ്ങോടിന്റെ കാലപ്പകർച്ചകൾ എന്ന ഓർമ്മക്കുറിപ്പിലെ ഒരു ഭാഗമാണ് എരിശ്ശേരി എന്ന പ്രവേശക പാഠഭാഗത്ത് നൽകിയിരിക്കുന്നത്. ‘ എരിശ്ശേരി’ എന്ന ഭക്ഷണ വിഭവത്തിന്റെ പാചകത്തെക്കുറിച്ച് മാത്രമല്ല ഇവിടെ പരാമർശിക്കുന്നത്, ജീവിതരീതിയേയും ലിംഗനീതിയേയും അത് പ്രതീകവത്ക്കരിക്കുന്നു. അധികം തിളയ്ക്കേണ്ടതില്ല എന്ന് പറഞ്ഞു കൊണ്ട് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ആടക്കിയൊതുക്കാൻ ശ്രമിക്കുന്ന യാഥാസ്ഥിതിക ചിന്തകളെ എഴുത്തുകാരി തുറന്നു കാട്ടുന്നു. പുരുഷാധിപത്യ സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് സ്ത്രീകളെ പാകപ്പെടുത്തിയും പരുവപ്പെടുത്തിയും എടുക്കുന്ന സാമൂഹിക ദുഷ്ചിന്തകളെ ഈ ഭാഗം അടയാളപ്പെടുത്തുന്നു.

ദേവകി നിലയങ്ങോട്
അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1 2
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയാണ് ദേവകി നിലയങ്ങോട്. എടപ്പാളിനടുത്ത് പകരാവൂർ മനയ്ക്കലാണ് ജനിച്ചത്. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന വൈചിത്ര്യങ്ങളും ആചാരങ്ങളും തന്റെ കൃതികളിൽ അവർ പകർത്തി എഴുതി. അനുഭവങ്ങളും നമ്പൂതിരി സമുദായത്തൽ നിലനിൽക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങൾ വായനക്കാരുടെ ശ്രദ്ധ നേടി. “നഷ്ടബോധങ്ങളില്ലാതെ’, ‘യാത്ര കാട്ടിലും നാട്ടിലും’, വാതിൽ പുറപ്പാട് എന്നിവയാണ് പ്രധാന കൃതികൾ. കാലപ്പകർച്ചകൾ അവരുടെ ഓർമ്മക്കുറിപ്പാണ്. 2023 ജൂലൈ ആറിന് 95-ാം വയസ്സിൽ തൃശ്ശൂരിലെ വീട്ടിൽ വച്ച് അന്തരിച്ചു.

അടുക്കള Notes Question Answer Class 6 Kerala Padavali Chapter 1

പഠനപ്രവർത്തനങ്ങൾ

ചർച്ച
Question 1.
ഒരു ഭക്ഷണവിഭവം പാചകം ചെയ്യുന്നതിന്റെ ചില സൂചനകളുള്ള കുറിപ്പാണ് നിങ്ങൾ വായിച്ചത്. പാചകത്തെപ്പറ്റി മാത്രം പറയുന്ന കുറിപ്പാണോ ഇത്? പാചകം ചെയ്യലും പാകം തിരിച്ചറിയലും സ്ത്രീകളുടെ മാത്രം ചിന്തയ്ക്ക് ഇന്നു മാറ്റം വന്നിട്ടില്ലേ? കടമയാണെന്ന ചിന്തയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ലേ?
Answer:
ഒരു ഭക്ഷണ വിഭവം പാചകം ചെയ്യുന്നതിന്റെ ചില സൂചനകളുള്ള കുറിപ്പാണ് പാഠഭാഗത്ത് കൊടുത്തിരിക്കുന്നത് എന്നാൽ പാചകത്തെപ്പറ്റി മാത്രം പറയുന്ന കുറിപ്പല്ല.അത്. അടുക്കള സ്ത്രീയുടെ മാത്രം ഇടമാണെന്ന്, പാചകം ചെയ്യൽ സ്ത്രീയുടെ മാത്രം കടമയാണെന്നുമുള്ള തെറ്റായ മനോഭാവത്തെ ഇത് തുറന്നു കാണിക്കുന്നു. സ്ത്രീകൾ എന്നും പുരഷന്റെ അടിമയായി കണക്കാക്കപ്പെടുന്ന സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. സ്വന്തം നിലപാടുകൾ എടുക്കാൻ പോലും അവൾക്ക് കഴിയാറില്ല. തന്റെ സ്വാതന്ത്രത്തിനു വേണ്ടി അവൾ ശബ്ദമുയർത്തിയാൽ അവൾ “തന്റേടി ആയി മാറുന്നു. തന്റെ ഇടം കണ്ടെത്തനാണ് അവൾ ശ്രമിക്കുന്നത്. ഒരു കാലത്ത് വിദ്യാഭ്യാസത്തിനൊ, തൊഴിൽ നേടുന്നതിനോ, ഇഷ്ട വസ്ത്രം ധരിക്കുന്നതിനോ പോലും അവർക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. അടുക്കളയിലെ അടിമ മാത്രമായിരുന്നു അവൾ.

പാഠഭാഗത്ത് പരാമർശിക്കുന്നത് പോലെ അവളുടെ ചിരിക്ക് പോലും അളവുകൾ കൽപ്പിച്ചിരുന്ന കാലമായിരുന്നു അത്. നമ്മുടെ നാട്ടിലെ ചില പഴഞ്ചൊല്ലുകളിൽ പോലും സ്ത്രീകൾക്ക് നേരെയുള്ള ഈ അധികാര ഭാഷ നിലനിൽക്കുന്നുണ്ട്. “നാരി നടിച്ചിടം നാരകം നട്ടിടം രണ്ടും മുടിയും’, ‘പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും’, പെൺ ബുദ്ധി പിൻ ബുദ്ധി, തുടങ്ങിയ ചൊല്ലുകൾ ഇതിന് ഉദാഹരണമാണ്. ഇതിലെല്ലാം സ്ത്രീ വിരുദ്ധ സമീപനങ്ങൾ കാണാൻ കഴിയും.

ഒരുപാട് കാലത്തെ ഒരുപാട് പേരുടെ പ്രവർത്തന ഫലമായാണ് ഇത്തരം ചിന്തകൾക്ക് മാറ്റമുണ്ടായി കൊണ്ടിരിക്കുന്നത്. അത്തരം മാറ്റങ്ങളിലൂടെ സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഉയർന്ന മേഖലകളിൽ വിജയം കൈവരിക്കുന്നു. നമ്മുടെ എഴുത്തുകാരും അവരുടെ കൃതികളും ഈ മാറ്റങ്ങൾക്ക് വലിയൊരു കാരണമാണ്.

പാചകം ചെയ്യലും പാകം തിരിച്ചറിയലും സ്ത്രീകളുടെ മാത്രം കടമയാണെന്നുള്ള ചിന്തക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കാലങ്ങളായുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് ഇത്തരം അവസ്ഥ രൂപപ്പെട്ടു. വന്നത്. സ്വന്തം ജീവിതത്തിലെ യാദനകളും വേദനകളും ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വന്നിരുന്ന സ്ത്രീകളുടെ അടിമ ജീവിതത്തിൽ നിന്നും മാറി അവർ അവരുടെ അനുഭവങ്ങൾ തുറന്നു പറയാനും, തുറന്നെഴുതാനും പ്രതികരിക്കാനും തുടങ്ങി. നമ്മുടെ സാമൂഹിക പ്രവർത്തകരും എഴുത്തുകാരും ഇത്തരം മാറ്റങ്ങൾക്ക് പ്രധാന കാരണമാണ്. ഈ കാലഘട്ടത്തിൽ തുല്യതയുടേയും ലിംഗസമത്വത്തിന്റെയും ചിന്തകളാണ് പങ്കുവെക്കപ്പെടുന്നത്. വീട്ടുജോലികളിലും സാമ്പത്തിക ഇടങ്ങളിലും സ്ത്രീയും പുരുഷനും തുല്യ പങ്കാളിത്തത്തോടെ ഇടപെടുന്നതായി നമുക്ക് കാണാം.

Question 2.
എരിശ്ശേരി തിളയ്ക്കുന്നതുപോലെയേ പെൺകിടാങ്ങൾ ചിരിക്കാൻ പാടുള്ളൂ ഇതിനോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്?
ചർച്ചചെയ്ത് കണ്ടെത്തലുകളും അഭിപ്രായങ്ങളും അവതരിപ്പിക്കൂ.
Answer:
സ്ത്രീയുടെ ചിരിക്ക് പോലും അളവുകൾ കൽപ്പിക്കുന്ന തെറ്റായ ചിന്തകളെയാണ് ഈ വരികൾ സൂചിപ്പിക്കുന്നത്. ഭക്ഷണ വിഭവം പോലെ സ്ത്രീയേയും പാക്കപ്പെടുത്തണം എന്ന പുരുഷാധിപത്യ ചിന്തയെയാണ് ഇവിടെ വിമർശന വിധേയമാക്കുന്നത്.

Class 10 Physics Chapter 4 Important Questions Malayalam Medium

The comprehensive approach in 10th Class Physics Notes Malayalam Medium and Class 10 Physics Chapter 4 Important Questions Malayalam Medium വൈദ്യുതിയുടെ കാന്തികഫലം ensure conceptual clarity.

SSLC Physics Chapter 4 Important Questions Malayalam Medium

വൈദ്യുതിയുടെ കാന്തികഫലം Class 10 Important Questions

Question 1.
രണ്ടു തരം കാന്തങ്ങളുടെ കാന്തികമണ്ഡല രേഖകൾ ചിത്രീകരിച്ചിരിക്കുന്നു.
Class 10 Physics Chapter 4 Important Questions Malayalam Medium 1
ഏതെല്ലാം കാന്തങ്ങളുടെ കാന്തികമണ്ഡലരേഖ കളാണ് ചിത്രീകരിച്ചിരിക്കുന്നത്?
Answer:
ബാർകാന്തം, വൈദ്യുത കാന്തം
ബാർകാന്തത്തിന്റെയും വൈദ്യുത കാന്തത്തി ന്റെയും കാന്തികമണ്ഡലരേഖകൾ സമാനമാണ്. വൈദ്യുതകാന്തത്തിന്റെ കാന്തശക്തി താൽക്കാലി കവും ബാർകാന്തത്തിന്റേത് സ്ഥിരവുമാണ്.

Question 2.
സ്വതന്ത്രമായി നിൽക്കുന്ന കാന്തസൂചിക്കു മുക ളിലൂടെ അതിന് സമാന്തരവും അടുത്തുമായി അതേ ദിശയിൽ AB എന്ന ചാലകഭാഗം വരത്ത ക്ക വിധം ചിത്രത്തിൽ കാണുന്നതു പോലെ സർക്കീട്ട് ക്രമീകരിക്കുക.
Answer:
Class 10 Physics Chapter 4 Important Questions Malayalam Medium 2
സ്വിച്ച് ഓൺ ചെയ്യുക.
a) കാന്തസൂചിയുടെ ഉത്തരധ്രുവം (N) വ്യതിച ലിച്ച ദിശ നിരീക്ഷിച്ച് ആദ്യത്തെ പട്ടിക പൂർത്തി
യാക്കൂ.
Answer:

നമ്പർ ചാലകം കാന്തസൂചി മുകളിൽ കാന്തസൂചിയുടെ ഉത്തര ധ്രുവത്തിന്റെ (N) ചലന ദിശ പ്രദക്ഷിണദിശ/അപ്രദക്ഷിണദിശ
1 വൈദ്യുതപ്രവാഹദിശ A യിൽ നിന്ന് B യിലേക്ക് അപ്രദക്ഷിണദിശ
2 വൈദ്യുതപ്രവാഹം B യിൽ നിന്ന് A യിലേക്ക് പ്രദക്ഷിണദിശ

b) വൈദ്യുതപ്രവാഹദിശ A യിൽ നിന്ന് B യി ലേക്കാവുമ്പോൾ ചാലകത്തിലൂടെയുള്ള ഇല ക്ട്രോണുകളുടെ പ്രവാഹം ഏതു ദിശയിലായി രിക്കും.
Answer:
Bയിൽ നിന്ന് A യിലേക്ക്.

c) ചാലകം കാന്തസൂചിക്ക് താഴെയാക്കി പരിക്ഷണം ആവർത്തിച്ച് നിരീക്ഷണം എഴുതുക.
Answer:

നമ്പർ ചാലകം കാന്തസൂചിക്കു താഴെ കാന്തസൂചിയുടെ ഉത്തര ധ്രുവത്തിന്റെ (N) ചലന ദിശ പ്രദക്ഷിണദിശ / അപ്രദക്ഷിണദിശ
1 വൈദ്യുതപ്രവാഹദിശ A യിൽ നിന്ന് B യിലേക്ക് പ്രദക്ഷിണദിശ
2 വൈദ്യുതപ്രവാഹം B യിൽ നിന്ന് A യിലേക്ക്. അപ്രദക്ഷിണദിശ

(d) കാന്തസൂചി വിഭ്രംശിക്കാനുള്ള കാരണം എന്താ യിരിക്കും?
Answer:
വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിനുചുറ്റും ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നു. ഈ കാ ന്തിക മണ്ഡലവും കാന്തസൂചിക്കു ചുറ്റുമുള്ള കാന്തികമണ്ഡലവും തമ്മിലുള്ള പരസ്പരം വർത്തനഫലമായാണ് കാന്തസൂചി വിഭ്രംശിക്കു ന്നത്.

e) വിഭ്രംശത്തിന്റെ ദിശ വൈദ്യുതപ്രവാഹത്തിന്റെ ദിശയെ ആശ്രയിക്കുന്നുണ്ടോ?
Answer:
ഉണ്ട്

Class 10 Physics Chapter 4 Important Questions Malayalam Medium

Question 3.
കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വൈദ്യു തപ്രവാഹമുള്ള ചാലകത്തിന്റെ ചലനദിശയെ ഏതെല്ലാം ഘടകങ്ങളാണ് സ്വാധീനിക്കുന്നത്?
Answer:

  • വൈദ്യുതപ്രവാഹദിശ
  • കാന്തികമണ്ഡലത്തിന്റെ ദിശ

Question 4.
വൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെ ടുത്തുന്ന ഉപകരണങ്ങളിൽ ചലനദിശ കണ്ട ത്താൻ സഹായകമായ നിയമം ഏതാണ്?
Answer:
ഫ്ളെമിങ്ങിന്റെ ഇടതുകൈ നിയമം

Question 5.
ഒരു വൈദ്യുതമോട്ടോറിന്റെ ഭാഗങ്ങൾ വിശദീകരിക്കുക.
Answer:
N, S – കാന്തികധ്രുവങ്ങൾ
XY – മോട്ടോർ തിരിയുന്ന അക്ഷം
ABCD – ആർമെച്ചർ
B1, B2 – ഗ്രാഫൈറ്റ് ബ്രഷുകൾ
R1, R2 – സിറ്റ് റിങ്ങുകൾ

മോട്ടോർ തത്ത്വം, ഫ്ളെമിങ്ങിന്റെ ഇടതുകൈനി യമം ഇവ അടിസ്ഥാനപ്പെടുത്തിയാണ് മോട്ടോർ പ്രവർത്തിക്കുന്നത്. പച്ചിരുമ്പ് കോറിനുമുകളിൽ ചുറ്റിയ കമ്പിച്ചുരുളുകളായ ആർമെച്ചറിനെ XY അക്ഷത്തിൽ ദൃഢമായി ബന്ധിച്ചിരിക്കുന്നു. AB എന്ന വശത്തും CD എന്ന വശത്തും വ്യത്യസ്ത ദിശയിൽ ബലങ്ങൾ അനുഭവപ്പെടുന്നു. ആർമെ ച്ചർ ചലിക്കുന്നു. ആർമെച്ചറിന്റെ ഭ്രമണം തുടർച്ച യായി നിലനിൽക്കണമെങ്കിൽ ആർമെച്ചറിലൂടെ യുള്ള വൈദ്യുതപ്രവാഹദിശ തുടർച്ചയായി മാറി ക്കൊണ്ടിരിക്കണം. ഓരോ അർദ്ധഭ്രമണത്തിനു ശേ ഷവും സർക്കീട്ടിലെ വൈദ്യുതപ്രവാഹദിശമാ റ്റാൻ സ്പിറ്റ്റിങ്ങ് കമ്മ്യൂട്ടേറ്റർ സഹായിക്കുന്നു.

Question 6.
സ്വതന്ത്രമായി നിൽക്കുന്ന ഒരു കാന്തസൂചിയുടെ താഴെക്കൂടി തെക്കുനിന്ന് വടക്കോട്ട് ഒരു ചാലക ത്തിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുന്നു.
a) കാന്തസൂചിയുടെ ഉത്തരധ്രുവം ഏതു ദിശയി ലാണ് തിരിയുക?
b) ഏതു നിയമം പ്രയോജനപ്പെടുത്തിയാണ് ഈ നിഗമനത്തിലെത്തിച്ചേർന്നത്?
c) നിയമം പ്രസ്താവിക്കുക.
d) ചാലകത്തിലൂടെയുള്ള വൈദ്യുതപ്രവാഹം കിഴ ക്കുപടിഞ്ഞാറുദിശയിൽ ആയാൽ കാന്തസൂചി യുടെ വിഭ്രംശത്തെക്കുറിച്ച് നിങ്ങളുടെ ഊഹം എന്താണ്? കാരണം വിശദമാക്കുക.
Answer:
a)കിഴക്കോട്ട് (പ്രദക്ഷിണദിശയിൽ)

b) വലതുകൈപെരുവിൽ നിയമം

c) വലുതു കൈപെരുവിരൽ നിയമം.
തള്ളവിരൽ വൈദ്യുതപ്രവാഹദിശയിൽ വരത്ത ക്കരീതിയിൽ ചാലകത്തെ വലതുകൈകൊണ്ട് പിടിക്കുന്നതായി സങ്കലിൽപ്പിച്ചാൽ ചാലക ചുറ്റിപ്പിടിച്ച് മറ്റു വിരലുകൾ കാന്തികമണ്ഡല ത്തിന്റെ ദിശയിലായിരിക്കും.

ഇതേ നിയമം മാക്സ്വെല്ലിന്റെ വലംപിരി നി യമം എന്നും അറിയപ്പെടുന്നു. ഒരു വലംപിരി തിരിച്ചു മുറുക്കുമ്പോൾ നീങ്ങുന്ന ദിശ വൈദ്യുത പ്രവാഹദിശയായി പരിഗണിച്ചാൽ തിരിയുന്ന ദിശ കാന്തികമണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും.

d) നിശ്ചലാവസ്ഥയിൽ ആയിരിക്കും. കാന്തസൂചി യുടെ കാന്തികമണ്ഡലത്തിന്റെ ദിശയും ചാലക ത്തിൽ കൂടിയുള്ള കറന്റ് മൂലമുണ്ടാകുന്ന കാന്തി കമണ്ഡലത്തിന്റെ ദിശയും ഒന്നുതന്നെയാണ്.

Question 7.
ഒരു സോളിനോയ്ഡിലൂടെ വൈദ്യുതി കടത്തി വിടുമ്പോഴുണ്ടാകുന്ന ധ്രുവത് എങ്ങനെ കണ്ടെത്താം? വൈദ്യുതവാഹിയായ സോളിനോ യ്ഡിന് ചുറ്റുമുള്ള കാന്തശക്തി വർധിപ്പിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുക.
Answer:
സോളിനോയിഡിന്റെ അഗ്രങ്ങളിലെ വൈദ്യുത പ്രവാഹദിശ പരിശോധിച്ച് പ്രദക്ഷിണദിശയിലുള്ള ഭാഗത്തെ ദക്ഷിണധ്രുവമെന്നും അപ്രദക്ഷിണ ദി ശയിലുള്ള അഗ്രം ഉത്തരധ്രുവമാണെന്നും മനസ്സി ലാക്കാം. സോളിനോയിഡിനു ചുറ്റുമുള്ള കാന്ത ശക്തി വർധിപ്പിക്കാൻ ചുറ്റുകളുടെ എണ്ണം വർധി പ്പിക്കുക. വൈദ്യുത പ്രവാഹം വർധിപ്പിക്കുക, കോറിന്റെ കനം കൂട്ടുക.

Question 8.
ഒരു കവചിതചാലകം AB ഒരു ചുരുളാക്കി വച്ചി രിക്കുന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഇതി ലൂടെ A യിൽ നിന്ന് B യിലേക്ക് വൈദ്യുതി പ്രവ ഹിക്കുന്നു എന്നു കരുതുക. എങ്കിൽ,
Class 10 Physics Chapter 4 Important Questions Malayalam Medium 3
a) AB എന്ന ചാലകത്തിലെ ഇലക്ട്രോണുകളുടെ പ്രവാഹദിശ എപ്രകാരമായിരിക്കും.
b) A B എന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തിക മണ്ഡലത്തിന്റെ ദിശ കണ്ടെത്താൻ കഴിയുമോ? ഇതിനു സഹായകമായ നിയമം പ്രസ്താവിക്കുക.
c) കമ്പിച്ചുരുളിനുള്ളിൽ കാന്തികമണ്ഡലത്തിന്റെ ദിശ കണ്ടെത്തുന്നതെങ്ങനെയെന്ന് വിശദമാക്കുക.
Answer:
a) B യിൽ നിന്ന് A യിലേക്ക്.

b) മേശയിലൂടെ താഴെയ്ക്ക് ആയിരിക്കും. വലതുകൈപെരുവിൽ നിയമം

c) ചാലകത്തിനുള്ളിലെ കാന്തികമണ്ഡല രേഖക ളുടെ ദിശ പെരുവിരൽ നിയമം അനുസരിച്ച് കണ്ടെത്താം. ചാലകത്തിന്റെ ഏത് ഭാഗത്തും പെരു വിരൽ കറിന്റെ ദിശയിൽ പടിച്ചാൽ കാന്തിക മണ്ഡലരേഖകളുടെ ദിശ ചുരുളിനു ള്ളിലേയ്ക്കാണെന്ന് മനസിലാക്കാം. (മുകളിൽ നിന്ന് താഴേയ്ക്ക്)

Class 10 Physics Chapter 4 Important Questions Malayalam Medium

Question 9.
വൈദ്യുതി പ്രവഹിക്കുന്ന AB എന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തിക മണ്ഡലത്തിന്റെ ദിശ അട യാളപ്പെടുത്തിയിരിക്കുന്നു.
Class 10 Physics Chapter 4 Important Questions Malayalam Medium 4
മാക്സ്വെല്ലിന്റെ വലതുകൈ പെരുവിരൽ നിയമ ത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുത പ്രവാഹ ദിശ കണ്ടെത്തി എഴുതുക.
Answer:
A യിൽ നിന്ന് B യിലേക്ക്.

Question 10.
വളരെ നീളം കൂടിയ ഒരു സോളിനോയ്ഡിലൂടെ
Class 10 Physics Chapter 4 Important Questions Malayalam Medium 5
നുള്ളിലെ കാന്തികമണ്ഡലത്തിന്റെ അളവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയായതു കണ്ടെത്തി എഴുതുക.
a) പൂജ്യമായിരിക്കും.
b) എല്ലാ ബിന്ദുക്കളിലും ഒരേ അളവിലായിരിക്കും.
c) അഗ്രങ്ങളിലേക്കെത്തുന്തോറും ക്രമമായി കുറയുന്നു.
d) അഗ്രങ്ങളിലേക്കെത്തുന്തോറും ക്രമമായി കൂടുന്നു.
Answer:
b) എല്ലാ ബിന്ദുക്കളിലും ഒരേ അളവിലായിരിക്കും.

Question 11.
ഒരു കാന്തികമണ്ഡലത്തിലൂടെയുള്ള ഇലക്ട്രോ ണുകളുടെ സഞ്ചാരദിശ അടയാളപ്പെടുത്തിയിരി ക്കുന്നു. “കാന്തികമണ്ഡലത്തിന്റെ സ്വാധീന ത്താൽ ഇലക്ട്രോണുകളിൽ അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ പേപ്പറിനുള്ളിലേക്കുള്ള ദിശ യിലാണ് “ഈ പ്രസ്താവന ശരിയോ? ഫ്ളെമി ങ്ങിന്റെ ഇടതുകൈ നിയമത്തിന്റെ സഹായത്താൽ വിശദമാക്കുക.
Class 10 Physics Chapter 4 Important Questions Malayalam Medium 6
Answer:
ശരിയാണ്. ഇലക്ട്രോണിന്റെ ചലനദിശയ്ക്ക് എതിർ ദിശയിലാണ് വൈദ്യുതി പ്രവഹിക്കുന്നത്. ഫ്ളെമിങ്ങിന്റെ ഇടതു കൈ നിയമമനുസരിച്ച് കാന്തിക മണ്ഡലത്തിന്റെ ദിശയിൽ ചൂണ്ടുവിര ലും, വൈദ്യുതപ്രവാഹത്തിന്റെ ദിശയിൽ നടുവി രലും പിടിക്കുമ്പോൾ പെരുവിരൽ താഴേയ്ക്കാണ് നിൽക്കുന്നത്.

Question 12.
ചാലകവലയത്തിനു ചുറ്റുമുണ്ടാകുന്ന കാന്തികമ ണ്ഡലത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ട പരീ ക്ഷണത്തിൽ ചാലകവലയം തെക്കുവടക്കു ദിശ യിൽ വച്ചിരിക്കുന്നതു ശ്രദ്ധിച്ചല്ലോ. ഇതിന്റെ ആവ ശ്യകതയെന്ത്?
Class 10 Physics Chapter 4 Important Questions Malayalam Medium 7
Answer:
ചാലക വലയം തെക്കുവടക്ക് ദിശയിൽ വച്ചാൽ മാത്രമേ കാന്തസൂചി സ്വതന്ത്രമാവുകയുള്ളൂ. ഭൂകാ ന്തത്തിന്റെ സ്വാധീനം പരീക്ഷണഫലത്തെ സ്വാധീ നിക്കാതിരിക്കാനാണ് ചാലകവലയം തെക്കുവടക്ക് ദിശയിൽ വയ്ക്കുന്നത്.

Question 13.
ഒരു ഡി.സി. മോട്ടോറിൽ സിറ്റ് റിങ് കമ്മ്യൂട്ടേ റിൽ അർധവളമാണ് ഉപയോഗിക്കുന്നത്.ഇതിന്റെ ആവശ്യകത എന്ത്?
Answer:
മോട്ടോറിൽ സ്പിറ്റ്റിങ്ങുകൾ ആർമെച്ചർ ചലി ക്കുന്നതിനനുസരിച്ച് ഭ്രമണം ചെയ്യുന്നു. ഇതിനാൽ ആർമെച്ചറിലേക്ക് പ്രവഹിക്കുന്ന കറന്റിന്റെ ദിശ മാറ്റാൻ സ്പ്ലിറ്റ് റിങ്ങുകളിലെ അർദ്ധവളയങ്ങളുടെ സ്ഥാനം മാറുന്നതുമൂലം സാധ്യമാകുന്നു. ഇതുവ ഴിയാണ് മോട്ടോറിന്റെ തുടർച്ചയായ ഭ്രമണം സാധ്യമാകുന്നത്.

Question 14.
വൈദ്യുതി പ്രവഹിക്കുന്ന ഒരു സോളിനോ യ്ഡിനെ വലിച്ച് ചുരുളുകൾ തമ്മിലുള്ള അകലം വർധിപ്പിക്കുന്നു. ഇതിന്റെ കാന്തശക്തിയിൽ എന്തു മാറ്റം വരും? വിശദമാക്കുക.
Answer:
കാന്തശക്തി കുറയും. ഒരു യൂണിറ്റ് പരപ്പളവിലു ടെയുള്ള മണ്ഡലരേഖകളുടെ എണ്ണം കുറയുന്ന തുമൂലം കാന്തശക്തി കുറയുന്നു.

Question 15.
മോട്ടോർ തത്വം പ്രസ്താവിക്കുക. ചാലകത്തിലെ വൈദ്യുതപ്രവാഹദിശയും കാന്തിക മണ്ഡല
ത്തിന്റെ ദിശയും ഒന്നുതന്നെയായാൽ ചാലക ത്തിന്റെ ചലനം എപ്രകാരമായിരിക്കും?
Answer:
ഒരു കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാകുകയും അത് ചലിക്കുകയും ചെയ്യുന്നു. ചാലകത്തിലെ വൈദ്യുത പ്രവാഹദിശയും കാന്തികമണ്ഡലത്തിന്റെ ദിശയും ഒന്നു തന്നെ യാണ്. അതിനാൽ ചാലകം നിശ്ചലമായിരിക്കും.

Class 10 Physics Chapter 4 Important Questions Malayalam Medium

Question 16.
ഒരു സോളിനോയിഡിനു ചുറ്റുമുള്ള ബലരേഖകൾ വരച്ച് പ്രദർശിപ്പിക്കുക.
Answer:
Class 10 Physics Chapter 4 Important Questions Malayalam Medium 8

Question 17.
തെറ്റുണ്ടെങ്കിൽ തിരുത്തുക.
a) യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണമാണ് വൈദ്യുതമോട്ടോർ
b) ചലിക്കും ചുരുൾ ലൗഡ്സ്പീക്കറിന്റെ വോയ്സ് കോയിലിൽ കനം കൂടിയ കമ്പിയാണ് ഉപയോഗിക്കുന്നത്.
Answer:
a) വൈദ്യുതോർജം യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണമാണ് വൈദ്യുതമോട്ടോർ
b) ചലിക്കും ചുരുൾ ലൗഡ്സ്പീക്കറിന്റെ വോയ്സ് കോയിലിൽ കനം കുറഞ്ഞ കമ്പി യാണ് ഉപയോഗിക്കുന്നത്.

Question 18.
വൈദ്യുത മോട്ടോറിന്റെ പ്രധാനഭാഗങ്ങൾ എഴുതുക.
Answer:
ഫീൽഡ് കാന്തം, ആർമെച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ്റിങ്ങുകൾ

Question 19.
ഒരു സോളിനോയിഡിൽ കൂടിയുള്ള വൈദ്യുത പ്രവാഹം നിരീക്ഷിച്ച് P, Q എന്നിവയുടെ ധ്രുവത
കണ്ടെത്തുക.
Class 10 Physics Chapter 4 Important Questions Malayalam Medium 9
Answer:
P) – ദക്ഷിണധ്രുവം
Q) – ഉത്തരധ്രുവം

Question 20.
a) സോളിനോയിഡ് എന്നാൽ എന്ത്?
b) പച്ചിരുമ്പുകോറായി വച്ചുകൊണ്ട് സോളിനോ യിഡിൽ കൂടി വൈദ്യുതി കടത്തിവിട്ടാൽ കാന്ത ശക്തിയുണ്ടാകുന്ന മാറ്റം എന്താണ്?
Answer:
a)സർപ്പിൾ ആകൃതിയിൽ ചുറ്റിയെടുത്ത ഒരു ചാലകകമ്പിച്ചുരുളാണ് സോളിനോയ്ഡ്
b) കാന്തശക്തി കൂടുന്നു.

Question 21.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്കു ഉത്തരമെഴുതുക.
Class 10 Physics Chapter 4 Important Questions Malayalam Medium 10
a) കോറിൽ കമ്പനം ചെയ്യുമ്പോൾ പേപ്പർ കോണി നു ചുറ്റുമുള്ള വായുരൂപത്തിന് എന്ത് സംഭവി ക്കുന്നു.
b)ഏറ്റക്കുറച്ചിൽ ഇല്ലാത്ത വൈദ്യുതിയാണ് വോയ്സ് കോയിലിൽ എത്തുന്നതെങ്കിൽ കമ്പനം ഉണ്ടാകുമോ? എന്തു കൊണ്ട്?
c) ഇതിന്റെ പ്രവർത്തനതത്ത്വം എന്താണ്?
d) ഇതിൽ നടക്കുന്ന ഊർജമാറ്റം എഴുതുക?
Answer:
a) ചുറ്റുമുള്ള വായുരൂപം കമ്പനം ചെയ്യുന്നു. തൽഫലമായി ശബ്ദം ഉണ്ടാകുന്നു.
b) കമ്പനം ഉണ്ടാകുന്നില്ല. കാരണം ഫ്ളക്സ് വ്യതിയാനം സംഭവിക്കുന്നില്ല.
c) മോട്ടോർ തത്വം
d) വൈദ്യുതോർജം ശബ്ദോർജമായി മാറുന്നു.

Question 22.
കാന്തികക്ഷേത്രത്തിലുള്ള വൈദ്യുതപ്രവാഹമുള്ള ചാലകത്തിൽ ഒരു ബലം അനുഭപ്പെടുന്നു ഇതിന്റെ ഫലമായി ബലത്തിന്റെ ദിശയിൽ ചാലകം ചലി ക്കുന്നു.
a) ഇതിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രണ്ടുപകരണങ്ങളുടെ പേരെഴുതുക.
b) കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വൈദ്യുതപ്രവാഹമുള്ള ചാലകത്തിന്റെ ചലന ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം ഏതാണ്?
Answer:
a) മിക്സി, ഇലക്ട്രിക് ബെൽ, ഇലക്ട്രിക് ഫാൻ
b) ഫ്ളെമിംങ്ങിന്റെ ഇടതുകൈ നിയമം

Question 23.
വൈദ്യുതപ്രവാഹമുള്ള ഒരു ചാലകമ്പി ക്കുസമീപം
a) മാറ്റ് കോമ്പസ് കൊണ്ടുവന്നാൽ എന്തു സംഭവിക്കും?
b) കാരണമെഴുതുക.
Answer:
a) മാഗ്നറ്റിക് കോമ്പസിന്റെ സൂചി വിഭ്രംശിക്കുന്നു.

b) വൈദ്യുത പ്രവാഹം മൂലം ഉണ്ടാകുന്ന കാന്തിക മണ്ഡലവും മാഗ്നറ്റിക് കോമ്പസിന്റെ കാന്തികമണ്ഡലവും തമ്മിലുള്ള പരസ്പര പ്രവർത്തനം (വികർഷണം) മൂലമാണ് ഇതു സംഭവിക്കുന്നത്.

Class 10 Physics Chapter 4 Important Questions Malayalam Medium

Question 24.
വൈദ്യുതകാന്തികത പ്രയോജനപ്പെടുത്തിയി ട്ടുള്ള ഉപകരണങ്ങൾ ലിസ്റ്റു ചെയ്യുക.
Answer:
വൈദ്യുതമോട്ടോർ
ജനറേറ്റർ
ഇലക്ട്രോമാഗ്നറ്റിക് റിലേ
വൈദ്യുതബെൽ
വൈദ്യുത ഫാൻ
ടേപ്പ് റിക്കാർഡർ
മാഗ്നറ്റിക് ക്രെയിൻ
MCB
ELCB

Question 25.
വൈദ്യുത മോട്ടോറിൽ സ്പ്ലിറ്റ്റിങ് കമ്മ്യൂട്ടേറ്ററിന്റെ ധർമം എന്ത്?
Answer:
മോട്ടോറിന്റെ ഭ്രമണം തുടർച്ചയായി നില നിൽക്കണമെങ്കിൽ ആർ മെച്ചറിലൂടെ യുള്ള വൈദ്യുതപ്രവാഹദിശ തുടർച്ചയായി മാറിക്കൊണ്ടിരിക്കണം. ഓരോ അധഭ്രമണത്തിനു ശേഷവും സർക്കീട്ടിലെ വൈദ്യുത പ്രവാഹദിശ മാറ്റാൻ സഹായിക്കുക എന്നതാണ് സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്ററിന്റെ ധർമ്മം.

Question 26.
ബോക്സുകളിൽ തന്നിട്ടുള്ള പ്രസ്താവനകൾ ലൗഡ് സ്പീക്കറിന്റെ പ്രവർത്തനവുമായി ബന്ധ പ്പെട്ടവയാണ്. അവയെ ക്രമത്തിലാക്കുക.
Class 10 Physics Chapter 4 Important Questions Malayalam Medium 10
Answer:
Class 10 Physics Chapter 4 Important Questions Malayalam Medium 12

Question 27.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി കാരണം എഴുതുക.
(പേപ്പർ ഡയഫ്രം, വോയ്സ് കോയിൽ, സ്പ്ലിറ്റ് റി ങ്ങുകൾ, ഫീൽഡ് കാന്തം)
Answer:
സ്പിറ്റ് റിങ്ങുകൾ
സിറ്റ് റിങ്ങുകൾ, വൈദ്യുത മോട്ടോറിന്റെ ഭാഗ മാണ്. പേപ്പർ ഡയഫ്രം, വോയ്സ് കോയിൽ, ഫീ ൽഡ് കാന്തം എന്നിവ ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിന്റെ ഭാഗങ്ങളാണ്.

Question 28.
ചലിക്കും ചുരുൾ ലൗഡ്സ്പീക്കറിന്റെ പ്രവർത്ത നം എഴുതുക.
Answer:
മോട്ടോർ തത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തി ക്കുന്ന ഉപകരണമാണ് ചലിക്കും ചുരുൾ ലൗ ഡ്സ്പീക്കർ. മൈക്രോഫോണിൽ നിന്ന് ലഭിക്കു ന്ന വൈദ്യുത സിഗ്നലുകളെ ആംപ്ലിഫയർ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു. ഈ ഓഡിയോസി ഗ്നലുകളെ കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വോയ്സ് കോയിലിലൂടെ കടത്തിവിടുന്നു. വൈദ്യുതി കടന്നുപോകുന്ന കോയിൽ കാന്തിക മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് ബലം അനുഭവപ്പെടുകയും കറന്റിന് അനുസരിച്ച് കോയിൽ കമ്പനം ചെയ്യുകയും ചെയ്യുന്നു. ഇത് ഡയഫത്ത് കമ്പനം ചെയ്യിക്കുന്നു. അങ്ങനെ ശബ്ദം പുന : സൃഷ്ടിക്കപ്പെടുന്നു.

Question 29.
ബാർമാഗ്നറ്റ്,വൈദ്യുതവാഹിയായ സോളിനോയ്ഡ് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യേക തകൾ ചുവടെ നൽകിയിരിക്കുന്നു. അവയെ തരംതിരിച്ച് പട്ടിക പൂർത്തിയാക്കുക.
• കാന്തശക്തി താൽക്കാലികമാണ്.
• കാന്തശക്തി സ്ഥിരമാണ്
• കാന്തികധ്രുവത മാറ്റാൻ സാധിക്കുകയില്ല.
• കാന്തശക്തി വ്യത്യാസപ്പെടുത്താൻ കഴിയില്ല.
• കാന്തശക്തി വ്യത്യാസപ്പെടുത്താൻ കഴിയും.
• കാന്തികധ്രുവത് മാറ്റാൻ സാധിക്കും
Answer:

ബാർ മാഗ്നറ്റ് വൈദ്യുതവാഹിയായ സോളിനോയ്ഡ്
കാന്തശക്തി സ്ഥിരമാണ് കാന്തശക്തി താൽക്കാലി കമാണ്.
കാന്തശക്തി വ്യത്യാസ പ്പെടുത്താൻ കഴിയില്ല. കാന്തശക്തി വ്യത്യാസ പ്പെടുത്താൻ കഴിയും.
കാന്തികധ്രുവത മാറ്റാൻ സാധിക്കുകയില്ല. കാന്തികധ്രുവത മാറ്റാൻ സാധിക്കും

Question 30.
വൈദ്യുത വാഹിയായ സോളിനോയ്ഡിന്റെ കാന്തശക്തി കൂട്ടുന്നത് എങ്ങനെയാണ്?
Answer:

  • യൂണിറ്റ് നീളത്തിലുള്ള ചാലകച്ചുറ്റുകളുടെ എണ്ണം കൂട്ടുക
  • കറന്റ് കൂട്ടുക
  • പച്ചിരുമ്പ് കോറിന്റെ ഛേദതല പരപ്പളവ് (കനം) കൂട്ടുക.

Question 31.
മോട്ടോർ തത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തി ക്കുന്ന ഉപകരണങ്ങൾ ഏതെല്ലാമാണ്?
Answer:
ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ, ഫാൻ, മിക്സി, ഗ്രൈൻഡർ

Class 10 Physics Chapter 4 Important Questions Malayalam Medium

Question 32.
മോട്ടോറിൽ ഓരോ അർദ്ധഭ്രമണത്തിനു ശേഷവും எமயே(களை ആർമെച്ചറിലൂടെയുള്ള കറന്റിന്റെ ദിശയ്ക്ക് വ്യത്യാ സം വരുത്തുന്നതിന് ഉപയോഗിക്കുന്ന സംവിധാന മാണ് …………………………………
Answer:
സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റർ

Question 33.
ഒന്നാം പദജോഡി ബന്ധം കണ്ടെത്തി രണ്ടാമത്തെ പദജോഡി പൂർത്തിയാക്കുക.
വൈദ്യുത മോട്ടോർ : മോട്ടോർ തത്വം;
ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ : …………………..
Answer:
മോട്ടോർ തത്വം

Question 34.
തന്നിരിക്കുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക. തെറ്റായ പ്രസ്താവനകൾ തിരുത്തി എഴുതുക.
a) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം നോർത്ത്പോൾ ആയിരിക്കും.
b) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം സൗത്ത് പോൾ ആയിരിക്കും.
c) ഒരു ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിൽ വൈദ്യുതോർജ്ജം ശബ്ദതോർജ്ജമായി മാറുന്നു.
Answer:
a) തെറ്റ്, സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറ ന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം സൗത്ത്പോൾ ആയിരിക്കും.

b) തെറ്റ്, സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറ ന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആണെങ്കി ൽ ആ അഗ്രം നോർത്ത് പോൾ ആയിരിക്കും.

c) ശരി

Question 35.
ചിത്രം നിരീക്ഷിക്കുക.
a) സർക്കീട്ടിലെ സ്വിച്ച് ഓൺ ചെയ്യുമ്പോൾ കാന്തസൂചിയുടെ നോർത്ത് പോൾ ഏത് ദിശ യിലാണ് വിഭ്രംശിക്കുന്നത്? (ക്ലോക്ക് വൈസ് ദിശ ആന്റിക്ലോക്ക് വൈസ് ദിശ)
b) കാന്തസൂചിയുടെ നോർത്ത് പോളിന്റെ വിഭ്രംശം എതിർ ദിശയിൽ ആക്കാൻ രണ്ട് മാർഗങ്ങൾ നിർദ്ദേശിക്കുക.
Class 10 Physics Chapter 4 Important Questions Malayalam Medium 13
Answer:
a)ആന്റിക്ലോക്ക് വൈസ് ദിശ
b)കറൻറ് വിപരീതമാക്കുക, AB എന്ന ചാലക കമ്പി കാന്തസൂചിയുടെ താഴെയായി ക്രമീകരി ക്കുക.

Question 36.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 4 Important Questions Malayalam Medium 14
a) കറന്റ് A യിൽ നിന്ന് B യിലേക്ക് ആയിരി ക്കുമ്പോൾ ഓരോ കാന്തസൂചിയുടെയും നോർ ്പോൾ വിഭ്രംശിച്ച് നിൽക്കുന്ന ദിശ ഏതാണ്? (ക്ലോക്ക് വൈസ് ദിശ / ആന്റിക്ലോക്ക് വൈസ് ദിശ)
b) ഇത് കണ്ടെത്തുന്നതിന് സഹായകമായ നിയ മം ഏത്?
c) നിയമം പ്രസ്താവിക്കുക.
Answer:
a) ആന്റിക്ലോക്ക് വൈസ് ദിശ

b) വലതു കൈ പെരുവിരൽ നിയമം

c) വൈദ്യുതപ്രവാഹ ദിശയിൽ പെരുവിരൽ വര ത്തക്ക രീതിയിൽ ചാലകത്തെ വലതുകെ കൊണ്ട് ചുറ്റിപ്പിടിക്കുന്നതായി സങ്കല്പിച്ചാൽ ചാലകത്തെ ചുറ്റിപ്പിടിച്ച വിരലുകൾ കാന്തികമ ണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും.

Question 37.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 4 Important Questions Malayalam Medium 15
a) ഇത് ഏത് ഉപകരണത്തിന്റെ രേഖാചിത്രമാണ്?
b) ഈ ഉപകരണത്തിൽ സ്പിറ്റ് റിങ് കമ്മ്യൂട്ടേറ്റർ ഉപയോഗിച്ചിരിക്കുന്നതിന്റെ ആവശ്യകത എന്താണ്?
c) ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങൾ എന്തൊക്കെയാണ്?
Answer:
a) DC മോട്ടോർ

b) ഓരോ അർധഭ്രമണത്തിനു ശേഷവും ആർമെച്ച റിലൂടെയുള്ള കറന്റിന്റെ ദിശ വ്യത്യാസപ്പെടു ത്തുന്നതിനാണ് സ്പിറ്റ് റിങ് കമ്മ്യൂട്ടേറ്റർ ഉപയോഗിച്ചിരിക്കുന്നത്.

c) കാന്തികധ്രുവങ്ങൾ, സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റർ, ഗ്രാഫൈറ്റ് ബ്രഷുകൾ, ആർമെച്ചർ

Question 38.
ഒരു നിവർന്ന (ഋജു) ചാലകത്തിലൂടെ വൈദ്യുതി പ്രവാഹിക്കുമ്പോൾ അതിന് ചുറ്റുമുള്ള കാന്തിക മണ്ഡലദിശ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന നി യമമാണ് ………………….
Answer:
വലതു കൈ പെരുവിരൽ നിയമം

Question 39.
സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകമാണ് ……………………….
Answer:
സോളിനോയിഡ്

Question 40.
ഫ്ളെമിങ്ങിന്റെ വലതു കൈ നിയമത്തിൽ തള്ളവി രൽ സൂചിപ്പിക്കുന്നത ………………………….. ന്റെ ദിശയാണ്
Answer:
വൈദ്യുത പ്രവാഹദിശ കറന്റിന്റെ ദിശ

Class 10 Physics Chapter 4 Important Questions Malayalam Medium

Question 41.
മോട്ടോറിലെ ആർമേച്ചർ തുടർച്ചയായി ഭ്രമണം ചെയ്യാൻ സഹായിക്കുന്നത് …………………………… ആണ്
Answer:
സ്പ്ലിറ്റ് റിങ്ങ് കമ്മ്യൂട്ടേറ്റർ

Question 42.
ചലിക്കും ചുരുൾ ലൗഡ്സ്പീക്കറിലെ ചലിക്കുന്ന ഭാഗങ്ങൾ ഏവ?
Answer:
വോയിസ് കോയിൽ, ഡയഫ്രം

Question 43.
ചിത്രത്തിൽ X, Y എന്നീ ബിന്ദുക്കളിലെ കാന്തിക മണ്ഡല ദിശ വരയ്ക്കുക.
Class 10 Physics Chapter 4 Important Questions Malayalam Medium 16
Answer:
Class 10 Physics Chapter 4 Important Questions Malayalam Medium 17

Question 44.
ഒരു സോളിനോയിഡിലൂടെ വൈദ്യുതി പ്രവഹിക്കു ന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്?
a) A എന്ന ഭാഗത്തെ ധ്രുവത ഏത്?
b) B എന്ന ഭാഗത്തെ ധ്രുവത ഏത്?
Class 10 Physics Chapter 4 Important Questions Malayalam Medium 18
Answer:
a) ഉത്തരധ്രുവം
b) ദക്ഷിണ ധ്രുവം

Question 45.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 4 Important Questions Malayalam Medium 19
a) വൈദ്യുതി പ്രവഹിക്കുന്നത് A യിൽ നിന്ന് B യിലേക്ക് ആണെങ്കിൽ AB എന്ന ചാലകത്തി ന്റെ ചലനദിശ കണ്ടു പിടിക്കുക (അകത്തേക്ക്, പുറത്തേക്ക്)
b) ചാലകത്തിന്റെ ചലനദിശ കണ്ടു പിടിക്കാൻ സഹായിച്ച നിയമം ഏത്?
Answer:
a) അകത്തേക്ക്
b) ഫ്ളെമിങ്ങിന്റെ ഇടതു കൈ നിയമം

Question 46.
ഒരു കാന്തിക മണ്ഡലത്തിൽ ഇലക്ട്രോണുകളുടെ സഞ്ചാരദിശ അടയാളപ്പെടുത്തിയിരിക്കുന്നു.
Class 10 Physics Chapter 4 Important Questions Malayalam Medium 6
a) ഇലക്ട്രോണുകളിൽ അനുഭവപ്പെടുന്ന ബലത്തി ന്റെ ദിശ കണ്ടു പിടിക്കുക (പേപ്പറിന് ഉള്ളിലേക്ക്, പേപ്പറിന് വെളിയിലേക്ക്)
b) ഇലക്ട്രോണുകളിൽ അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ കണ്ടു പിടിക്കാൻ സഹായിച്ച നിയമം പ്ര സ്താവിക്കുക
Answer:
a) പേപ്പറിന് വെളിയിലേക്ക്

b) ഇടതു കൈയുടെ തള്ളവിരൽ, ചൂണ്ടു വിരൽ, നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക. ചൂണ്ടു വിരൽ കാന്തി മണ്ഡലത്തി ന്റെ ദിശയിലും നടുവിരൽ വൈദ്യുത പ്രവാഹ ദിശയിലുമായാൽ തള്ള വിരൽ സൂചിപ്പിക്കു ന്നത് ചാലകത്തിന്റെ ചലനദിശ ആയിരിക്കും.

Question 47.
ചലിക്കും ചുരുൾ ലൗഡ്സ് സ്പീക്കർ വൈദ്യുത ഊർജ്ജത്തെ ശബ്ദോർജ്ജമാക്കി മാറ്റുന്നു.
a) വോയിസ് കോയിൽ സ്ഥിതി ചെയ്യുന്ന ത എവിടെയാണ്?
b) വോയിസ്കോയിൽ വൈദ്യുതി എത്തുന്നത് എവിടെ നിന്നാണ്?
c) ഡയഫ്രം ബന്ധിപ്പിരിക്കുന്നത് ഏത് ഭാഗവുമാ യിട്ടാണ്?
Answer:
a) കാന്തിക ധ്രുവങ്ങൾക്ക് ഇടയിൽ
b) ആംപ്ലിഫയറിൽ നിന്ന്
c) വോയിസ് കോയിലുമായി

Class 10 Physics Chapter 4 Important Questions Malayalam Medium

Question 48.
Class 10 Physics Chapter 4 Important Questions Malayalam Medium 20
a) ഉപകരണത്തിന്റെ പേര് എഴുതുക.
b) ഈ ഉപകരണത്തിന്റെ ഊർജമാറ്റം എഴുതുക.
c) ഈ ഉപകരണത്തിൽ ABCD എന്ന ഭാഗ ത്തിന്റെ പേര് എന്ത്?
Answer:
a) വൈദ്യുത മോട്ടോർ
b) വൈദ്യിതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു
c) ആർമെച്ചർ

Question 49.
ചിത്രം പരിശോധിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക
Class 10 Physics Chapter 4 Important Questions Malayalam Medium 20
a) വൈദ്യുത പ്രവാഹ ദിശ A യിൽ നിന്ന് ആരം ഭിച്ച് D യിലേക്ക് ആണെങ്കിൽ ആർമെച്ചറിന്റെ ഭ്രമണദിശ എന്തായിരിക്കും (പ്രദക്ഷിണ ദിശ, അപ്രദക്ഷിണ ദിശ)
b) ഉത്തരം സാധൂകരിക്കുക.
c) R1, R2, എന്ന ഭാഗത്തിന്റെ പേര് എന്താണ്? ഈ ഭാഗത്തിന്റെ ധർമ്മം എഴുതുക?
Answer:
a) അപ്രദക്ഷിണദിശ

b) ഫ്ളെമിങ്ങിന്റെ ഇടതു കൈ നിയമം ഉപയോഗി ച്ചാൽ, നടുവിരൽ കറന്റിന്റെ ദിശയിലും ചു
ണ്ടു വിരൽ കാന്തികമണ്ഡലത്തിന്റെ ദിശയി ലും വയ്ക്കുമ്പോൾ തള്ളവിരൽ AB എന്ന ചാലകത്തിന്റെ ചലനദിശയെ സൂചിപ്പിക്കുന്നു. അത് താഴേക്കാണ് അതിനാൽ ABCD എന്ന കോയിൽ അപ്രദക്ഷിണദിശയിൽ ഭ്രമണം ചെയ്യുന്നു.

c) R1, R2, സ്ലിറ്റ് റിങ്ങുകൾ ആർമെച്ചറിന്റെ ഓരോ അർദ്ധഭ്രമണത്തിലും സ്പിറ്റ് റിങ്ങുക ളുടെ സ്ഥാനം പരസ്പരം മാറി വരുന്നതി നാൽ ആർമെച്ചറിലൂടെയുള്ള കറന്റിന്റെ ദിശ യും മാറുന്നു. തന്മൂലം ആർമെച്ചർ തുടർച്ച യായി ഭ്രമണം ചെയ്യുന്നു.

Question 50.
വൈദ്യുതി പ്രവഹിക്കുന്ന AB എന്ന ചാലകത്തിന് ചുറ്റുമുള്ള കാന്തികമണ്ഡലത്തിന്റെ ദിശ അടയാ ഉപ്പെടുത്തിയിരിക്കുന്നു.
Class 10 Physics Chapter 4 Important Questions Malayalam Medium 21
a) വൈദ്യുത പ്രവാഹ ദിശ കണ്ടുപിടിക്കുക.
b) വൈദ്യുത പ്രവാഹ ദിശ കണ്ടുപിടിക്കാൻ സഹായിച്ച നിയമം ഏത്
c) നിയമം പ്രസ്താവിക്കുക.
Answer:
a) A യിൽ നിന്നും B യിലേക്ക്
b) മാക്സ്വെല്ലിന്റെ വലതു കൈ പെരുവിരൽ നിയമം

c) വൈദ്യുതപ്രവാഹ ദിശയിൽ പെരുവിരൽ വരത്തക്ക രീതിയിൽ ചാലകത്തെ വലതുകൈ കൊണ്ട് ചുറ്റിപ്പിടിക്കുന്നതായി സങ്കല്പിച്ചാൽ ചാലകത്തെ ചുറ്റിപ്പിടിച്ച് വിരലുകൾ കാന്തി കമണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും.

Question 51.
ഒരു സോളിനോയിഡ് സെല്ലുമായി ബന്ധിപ്പിച്ചിരി ക്കുന്ന സർക്കീട്ടാണ് ചുവടെ തന്നിരിക്കുന്നത്
a) സ്വിച്ച് ഓൺ ചെയ്യുമ്പോൾ A എന്ന അഗ ത്തിലെ കാന്തിക ധ്രുവത് എന്തായിരിക്കും?
Class 10 Physics Chapter 4 Important Questions Malayalam Medium 22
b) സ്വിച്ച് ഓൺ ചെയ്യുമ്പോൾ B എന്ന അഗ ത്തിലെ കാന്തിക ധ്രുവത് എന്തായിരിക്കും?
c) വൈദ്യുതവാഹിയായ സോളിനോയിഡിന്റെ കാന്തശക്തി കൂട്ടാനുള്ള രണ്ട് മാർഗ്ഗങ്ങൾ നി ർദ്ദേശിക്കുക
Answer:
a) ദക്ഷിണധ്രുവം
b) ഉത്തരധ്രുവം
c)

  1. ചുറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക
  2. വൈദ്യുത പ്രവാഹ തീവ്രത വർദ്ധിപ്പിക്കുക. അല്ലെങ്കിൽ സെല്ലുകളുടെ എണ്ണം കൂട്ടുക.

Class 10 Physics Chapter 2 Important Questions Malayalam Medium

The comprehensive approach in 10th Class Physics Notes Malayalam Medium and Class 10 Physics Chapter 2 Important Questions Malayalam Medium ലെൻസുകൾ ensure conceptual clarity.

SSLC Physics Chapter 2 Important Questions Malayalam Medium

ലെൻസുകൾ Class 10 Important Questions

Question 1.
ലെൻസിന്റെ മധ്യബിന്ദുവാണ്..
Answer:
പ്രകാശികകേന്ദ്രം

Question 2.
ഒന്നാം പദജോഡി ബന്ധം കണ്ടെത്തി രണ്ടാമത്തെ പദജോഡി പൂർത്തിയാക്കുക.
സ്ക്രീനിൽ പതിപ്പിക്കാവുന്ന പ്രതിബിംബങ്ങൾ :
യഥാർഥ പ്രതിബിംബങ്ങൾ
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത
പ്രതിബിംബങ്ങൾ …………
Answer:
മിഥ്യ പ്രതിബിംബങ്ങൾ

Class 10 Physics Chapter 2 Important Questions Malayalam Medium

Question 3.
ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

വസ്തുവിന്റെ സ്ഥാനം പ്രതിബിംബത്തി ന്റെ സ്ഥാനം പ്രതിബിംബത്തിന്റെ സവിശേഷതകൾ
……………………. 2F നും F നുമിടയിൽ ചെറുത്, തലകീഴായത്. യഥാർഥം
2F ൽ ………………… അതേ വലിപ്പം, തലകീഴായത്, യഥാർഥം
2F നും F നുമിടയിൽ 2F ന് അപ്പുറം ………………………………….
…………………… അനന്തതയിൽ (വളരെ അകലെ) വലുത്, തലകീഴായത്. യഥാർഥം
F നും ലെൻസിനുമി ടയിൽ വസ്തുവിന്റെ അതേ വശത്ത് F നും 2F നുമിടയിൽ ………………………………..

Answer:

വസ്തുവിന്റെ സ്ഥാനം പ്രതിബിംബത്തിന്റെ സ്ഥാനം പ്രതിബിംബത്തിന്റെ സവിശേഷതകൾ
2F ന് അപ്പുറം 2F നും F നുമിടയിൽ ചെറുത്, തലകീഴായത്, യഥാർഥം
2F ൽ 2F ൽ അതേ വലിപ്പം, തലകീഴായത്. യഥാർഥം
2F നും F നുമിടയിൽ 2F ന് അപ്പുറം വലുത്, തലകീഴാ യത്, യഥാർഥം
F ൽ അനന്തതയിൽ (വളരെ അകലെ) വലുത്, തലകീഴാ യത്. യഥാർഥം
F നും ലെൻസിനു മിടയിൽ വസ്തുവിന്റെ അതേ വശത്ത് നും 26 നുമിടയിൽ വലുത്, മിഥ്യ, നിവർന്നത്

Question 4.
കോൺവെക്സ് ലെൻസിന് മിഥ്യാ പ്രതിബിംബ രൂപീകരണം സാധ്യമാണോ? ചിത്രത്തിന്റെ സഹായത്തോടെ വ്യക്തമാക്കുക.
Answer:
സാധ്യമാണ്
Class 10 Physics Chapter 2 Important Questions Malayalam Medium 1

Question 5.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
(പ്രകാശിക കേന്ദ്രം, ആ വർധനം, അപ്പച്ചർ, വകതാകേന്ദ്രങ്ങൾ)
Answer:
ആവർധനം

Question 6.
തന്നിരിക്കുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക. തെറ്റായ പ്രസ്താവനകൾ തിരുത്തി എഴുതുക.
കാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ച്,
a) ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബം തലകീഴായതാണെന്ന് മനസ്സി ലാക്കാം.
b) ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതി ബിംബം നിവർന്നതാണെന്ന് മനസ്സിലാക്കാം.
c) ആ വർധനം ഒന്നിൽ കുറവായതിനാൽ പ്രതിബിംബം വസ്തുവിനേക്കാൾ ചെറുതാ ണെന്ന് മനസ്സിലാക്കാം.
d) ആവർധനത്തിലെ നെഗറ്റീവ് ചിഹ്നം പ്രതിബിംബം തലകീഴായതും യഥാർഥവുമാണ് എന്നതിനെ സൂചിപ്പിക്കുന്ന.
Answer:
a) തെറ്റ്, ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബം നിവർന്നതാണെന്ന് മനസ്സി ലാക്കാം.
b) തെറ്റ്, ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതിബിംബം തലകീഴായതാണെന്ന് മനസ്സി ലാക്കാം.
c) ശരി
d) ശരി

Question 7.
ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണ്. അതിന്റെ പ്രകാശിക അക്ഷത്തിൽ 2 cm ഉയരമുള്ള ഒരു വസ്തു ലെൻസിൽ നിന്നു 40 cm അകലെ സ്ഥിതിചെയ്യുന്നു. ലെൻസിൽ നിന്നു പ്രതിബിംബത്തിലേക്കുള്ള ദൂരം കണക്കാക്കുക. ഈ അവസരത്തിൽ ആവർധനം എത്രയായി രിക്കും? പ്രതിബിംബത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?
Answer:
a) f = 20 cm
ho = 2 cm വസ്തു കോൺവെക്സ് ലെൻസിന്റെ 21 (40 cm) ൽ സ്ഥിതിചെയ്യുന്നു. ഈ അവസരത്തിൽ ലെൻസിൽ നിന്നു പ്രതിബിംബത്തിലേക്കുള്ള ദൂരം = 40 cm
ആവർധനം = -1
പ്രതിബിംബത്തിന്റെ പ്രത്യേകതകൾ: അതേവലുപ്പം, തലകീഴായത്, യഥാർഥം

Question 8.
ലെൻസ് സമവാക്യം എഴുതുക.
Answer:
\(\frac{1}{\mathrm{f}}\) = \(\frac{1}{\mathrm{v}}\) = \(\frac{1}{\mathrm{u}}\)
f = ഫോക്കസ് ദൂരം u = വസ്തുവിലേക്കുള്ള ദൂരം
v = പ്രതിബിംബത്തിലേക്കുള്ള ദൂരം

Question 9.
ഒന്നാം പദജോഡി ബന്ധം കണ്ടെത്തി രണ്ടാമത്തെ പദജോഡി പൂർത്തിയാക്കുക.
ഫോക്കസ് ദൂരം : മീറ്റർ
ലെൻസിന്റെ പവർ : ……………………..
Answer:
ഡയോപ്റ്റർ

Question 10.
100 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ലെൻസിന്റെ പവർ എത്രയായിരിക്കും?
Answer:
കോൺകേവ് ലെൻസിന്റെ ഫോക്കസ് ദൂരം = -100
cm = -1 m
ലെൻസിന്റെ പവർ = P = 1/f = 1/-1 = 1 D
പവർ നെഗറ്റീവ് ആണെങ്കിൽ കോൺകേവ് ലെൻസാണെന്ന് തിരിച്ചറിയാം.

Class 10 Physics Chapter 2 Important Questions Malayalam Medium

Question 11.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾക്ക് യോജിച്ചത് ബോക്സിൽ നിന്നും തിരഞ്ഞെടു ത്തെഴുതുക.

ടെലിസ്കോപ്, കോമ്പൗണ്ട് മൈക്രോസ്കോപ്, ഒബ്ജക്ടിവ്, ഐപീസ്

a) വസ്തുക്കളെ വലുതാക്കിക്കാണിക്കുന്ന ഉപകരണം.
b) അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനുള്ള ഉപകരണം.
c) പ്രതിബിംബത്തെ ഏത് ലെൻസിലൂടെയാണോ നിരീക്ഷിക്കുന്നത് ആ ലെൻസ്
d) നിരീക്ഷിക്കേണ്ട വസ്തുവിനടുത്ത് വയ്ക്കുന്ന ലെൻസ്
Answer:
a) കോമ്പൗണ്ട് മൈക്രോസ്കോപ്
b) ടെലിസ്കോപ്
c) ഐപീസ്
d) ഒബ്ജക്ടിവ്

Question 12.
ലെൻസിലൂടെ പ്രകാശം കടന്നു പോകുന്ന ഭാഗത്തിന്റെ പരപ്പളവാണ്…………………….
Answer:
അപ്പച്ചർ

Question 13.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ പട്ടികപ്പെടുത്തുക.
Answer:
• മധ്യഭാഗം കനം കുറവാണ്
• അരികുകൾ കനം കുറഞ്ഞവയാണ്
• മധ്യഭാഗം കനം കൂടിയതാണ്
• അരികുകൾ കനം കൂടിയതാണ്
• വസ്തുക്കളെ വലുതാക്കി കാണിക്കുന്നു
• വസ്തുക്കളെ ചെറുതാക്കി കാണിക്കുന്നു
Answer:

കോൺവെക്സ് ലെൻസ് കോൺകേവ് ലെൻസ്
• അരികുകൾ കനം കുറഞ്ഞവയാണ്
• മധ്യഭാഗം കനം കൂടിയതാണ്
• വസ്തുക്കളെ വലുതാക്കി കാണി ക്കുന്നു
• അരികുകൾ കനം കൂടിയതാണ്
• മധ്യഭാഗം കനം കുറവാണ്
• വസ്തുക്കളെ ചെറു താക്കി കാണിക്കുന്നു

Question 14.
കോൺവെക്സ് ലെൻസിന്റെ 2F ന് അപ്പുറം വസ്തു വയ്ക്കുമ്പോൾ പ്രതിബിംബം രൂപപ്പെടു ന്നതിന്റെ രേഖാചിത്രം വരച്ചു പൂർത്തിയാക്കൂ. പ്രതിബിംബ ത്തിന്റെ സ്ഥാനവും സവിശേഷതകളും കണ്ടെത്തു.
Answer:
Class 10 Physics Chapter 2 Important Questions Malayalam Medium 2
പ്രതിബിംബത്തിന്റെ സ്ഥാനം : മറുവശത്ത് F നും 2F നും ഇടയിൽ
പ്രതിബിംബത്തിന്റെ സവിശേഷതകൾ : തലകീഴാ യത്, ചെറുത്, യഥാർത്ഥം

Question 15.
കോൺകേവ് ലെൻസിൻറെ F നും 2F നും ഇടയിൽ വസ്തു വയ്ക്കുമ്പോൾ പ്രതിബിംബം രൂപപ്പെടുന്ന തിന്റെ രേഖാചിത്രം വരച്ചു പൂർത്തിയാക്കൂ.
Answer:
Class 10 Physics Chapter 2 Important Questions Malayalam Medium 3

Question 16.
മിഥ്യാ പ്രതിബിംബങ്ങൾ മാത്രം രൂപപ്പെടുത്തുന്ന ലെൻസ് ……………………. ആണ്.
(കോൺവെക്സ് ലെൻസ്, കോൺകേവ് ലെൻസ്)
Answer:
കോൺകേവ് ലെൻസ്

Question 17.
ചേരുംപടി ചേർക്കുക.
Class 10 Physics Chapter 2 Important Questions Malayalam Medium 4
Answer:
Class 10 Physics Chapter 2 Important Questions Malayalam Medium 5

Class 10 Physics Chapter 2 Important Questions Malayalam Medium

Question 18.
കോൺകേവ് ലെൻസ് കോൺവെക്സ് ലെൻസുകളുടെ മുഖ്യ ഫോക്കസുകൾ തമ്മിൽ താരതമ്യം ചെയ്തു പട്ടികപ്പെടുത്തുക.
Answer:
Class 10 Physics Chapter 2 Important Questions Malayalam Medium 6
Class 10 Physics Chapter 2 Important Questions Malayalam Medium 7

Question 19.
ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണ്. പ്രകാശിക കേന്ദ്രത്തിൽ നിന്നും 30 cm അകലെയായി ഒരു വസ്തു വച്ചിരിക്കുന്നു. പ്രതി ബിംബത്തിലേക്കുള്ള അകലം കണ്ടെത്തുക. പ്രതി ബിംബത്തിന്റെ പ്രത്യേകതകൾ എഴുതുക.
Answer:
f = 20 cm
u = -30cm
(1/v) – (1/u) = 1/f
(1/v) = (1/f) + (1/u)
= (1/20) + (1/- 30)
= (1/20) – (1/30)
= (30 – 20)/ (30 × 20)
= 10/600
= 1/60
v = 60 cm
പ്രതിബിംബത്തിലേക്കുള്ള അകലം = 60 cm
പ്രതിബിംബത്തിന്റെ പ്രത്യേകതകൾ: വലുത്, തലകീഴായത്, യഥാർഥം

Question 20.
ലെൻസിന്റെ പവർ എന്നതുകൊണ്ട് അർത്ഥമാക്കു ന്നത് എന്താണ്? ഇതിന്റെ യൂണിറ്റ് പ്രസ്താവിക്കുക. പവർ നെഗറ്റീവ് ആകുന്നത് ഏതുതരം ലെൻ സിലാണ്?
Answer:
ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമത്തെ പവർ എന്ന് പറയുന്നു. പവർ P = 1 / f
ലെൻസിന്റെ പവറിന്റെ SI യൂണിറ്റ് ഡയോപ്റ്റർ ആണ്.
പവർ നെഗറ്റീവ് ആകുന്നത് കോൺകേവ് ലെൻസിലാണ്.

Question 21.
ലെൻസുകളുടെ മൂന്നു ഉപയോഗങ്ങൾ എഴുതുക.
Answer:

  • ക്യാമറ
  • കോമ്പൗണ്ട് മൈക്രോസ്കോപ്പ്
  • ടെലിസ്കോപ്പ്

Question 22.
ശരിയായ ലെൻസ് സമവാക്യം കണ്ടെത്തുക.
a) (1/u) (1/v) = 1/f
b) (1/v) – (1/u) = 1/f
c) (1/v)+(1/u) = 1/f
d) (1/f) (1/u) = (1/v)
Answer:
b) (1/v) – (1/u) = 1/f

Question 23.
ആവർധനം എന്നാൽ എന്ത്?
Answer:
പ്രതിബിംബത്തിന്റെ ഉയരം വസ്തുവിന്റെ ഉയര ത്തിന്റെ എത്ര മടങ്ങാണെന്ന് സൂചിപ്പിക്കുന്നതാണ്
ആവർധനം.

Question 24.
ആ വർധനം കണ്ടെത്തുന്ന സമവാക്യങ്ങൾ എഴുതുക.
Answer:
m = \(\frac{\mathrm{h}_{\mathrm{i}}}{\mathrm{~h}_{\mathrm{o}}}\) = \(\frac{v}{u}\)

Question 25.
ആ വർധനം പോസിറ്റീവും ഒന്നിനേക്കാൾ ചെറുതുമായാൽ ഇത് ഏതുതരം ലെൻസിൽ ആയിരിക്കും? പ്രതിബിംബത്തിന്റെ സ്വഭാവം എഴുതുക.
Answer:
ഇത് കോൺകേവ് ലെൻസിൽ ആയിരിക്കും. പ്രതിബിംബത്തിന്റെ സ്ഥാനം : അതേ വശത്ത് F നും ലെൻസിനും ഇടയിൽ
പ്രതിബിംബത്തിന്റെ സ്വഭാവം : ചെറുത്, മിഥ്യ, നിവർന്നത്

Class 10 Physics Chapter 2 Important Questions Malayalam Medium

Question 26.
ആവർധനം പോസിറ്റീവും ഒന്നിനേക്കാൾ വലുതു മായാൽ ഇത് ഏതുതരം ലെൻസിൽ ആയിരിക്കും? പ്രതിബിംബത്തിന്റെ സ്വഭാവം എഴുതുക.
Answer:
ഇത് കോൺവെക്സ് ലെൻസിൽ ആയിരിക്കും. പ്രതിബിംബത്തിന്റെ സ്ഥാനം : വസ്തുവിന്റെ അതേ വശത്ത് F നും 2F നുമിടയിൽ
പ്രതിബിംബത്തിന്റെ സ്വഭാവം : വലുത്, മിഥ്യ, നിവർന്നത്

Question 27.
മിഥ്യാ പ്രതിബിംബം എന്നാൽ എന്ത്?
Answer:
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത, എന്നാൽ കാണാൻ മാത്രം കഴിയുന്ന പ്രതിബിംബമാണ് മിഥ്യാ പ്രതിബിംബം.

Question 28.
കോൺകേവ് ലെൻസ് മിഥ്യാപ്രതിബിംബം രൂപീകരിക്കുന്ന രേഖാചിത്രം വരയ്ക്കുക.
Answer:
Class 10 Physics Chapter 2 Important Questions Malayalam Medium 3

Question 29.
കാർട്ടീഷ്യന്റെ ചിഹ്നരീതി നിയമങ്ങൾ ഏതെല്ലാ മാണ്?
Answer:

  • ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിൽ നിന്നാണ് എല്ലാ ദൂരങ്ങളും അളക്കേണ്ടത്.
  • പതനരശ്മിയുടെ അതേ ദിശയിൽ അളക്കുന്ന ദൂരങ്ങൾ പോസിറ്റീവും അല്ലാത്തവ നെഗറ്റീവു മായി പരിഗണിക്കേണ്ടതാണ്.
  • പ്രകാശിക അക്ഷത്തിന് മുകളിലേക്ക് അള ക്കുന്ന അളവുകൾ പോസിറ്റീവും താഴേക്കു ള്ളവ നെഗറ്റീവുമായി പരിഗണിക്കേണ്ടതാണ്.

Question 30.
ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ 15 cm അകലെ വസ്തു വച്ചപ്പോൾ ലെൻസിൽ നിന്നും 30 cm അകലെയായി യഥാർഥ പ്രതിബിംബം ലഭിച്ചു. ഈ ലെൻസിന്റെ ഫോക്കസ് ദൂരം എത്ര?
Answer:
u = -15 cm, v = +30 cm
f = \(\frac{u v}{u-v}\) = \(\frac{-15 \times 30}{-15-30}\) = \(\frac{-15 \times 30}{-45}\) = +10 cm

Question 31.
ഒരു കോൺകേവ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണ്. ഈ ലെൻസിൽ നിന്നും 30 cm അകലെയായി ഒരു വസ്തു വച്ചാൽ ലഭിക്കുന്ന പ്രതിബിംബത്തിലേക്കുള്ള അകലം കണക്കാ
ക്കുക.
Answer:
u = -30 cm, f = -20 cm
\(\frac{u f}{u+f}\) = \(\frac{-30 \times-20}{-30+-20}\) = \(\frac{+600}{-50}\)
= -12 cm

Question 32.
ഒരു ലെൻസിൽ നിന്നും 30 cm അകലെയായി 3 cm ഉയരമുള്ള വസ്തു വച്ചപ്പോൾ 60 cm അക ലെയായി രൂപപ്പെടുന്ന യഥാർഥ പ്രതിബിംബ ത്തിന്റെ ഉയരമെത്ര?
Answer:
u = -30 cm, v = + 60 cm
h0 = 3 cm, hi = ?
m = \(\frac{\mathrm{v}}{\mathrm{u}}\) = \(\frac{60}{-30}\) = -2
m = \(\frac{-\mathrm{h}_{\mathrm{i}}}{3}\)
-2 = \(\frac{-\mathrm{h}_{\mathrm{i}}}{3}\)
hi = 6 cm

Class 10 Physics Chapter 2 Important Questions Malayalam Medium

Question 33.
10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിന്റെ 15 cm അകലെയായി ഒരു വസ്തു വിന്റെ പ്രതിബിംബം രൂപീകരിക്കുന്നു.
a) വസ്തു കോൺവെക്സ് ലെൻസിൽ നിന്ന് എത അകലത്തായിരിക്കും?
b) വസ്തുവിന്റെ ഉയരം 3 cm ആണെങ്കിൽ പ്രതി ബംബത്തിന്റെ ഉയരം എത്രയായിരിക്കും?
c) പ്രതിബിംബത്തിന്റെ മറ്റു സവിശേഷതകൾ എന്തൊക്കെയായിരിക്കും?
Answer:
a) f = + 10 cm, v = + 15 cm
Class 10 Physics Chapter 2 Important Questions Malayalam Medium 8
c) പ്രതിബംബത്തിന്റെ ഉയരം – 1.5 cm ആണ്. ഇതിൽ നിന്നും പ്രതിബിംബം തലകീഴായതും യഥാർഥവും
വലുതും ആയിരിക്കുമെന്ന് മനസ്സിലാക്കാം.

Question 34.
രണ്ട് ലെൻസ് ഉപയോഗിച്ച് നടത്തിയ പരീക്ഷണ ങ്ങളിൽ ലഭിച്ച പ്രതിബിംബങ്ങളുടെ സ്വഭാവം തന്നിരിക്കുന്നു.
i) നിവർന്നതും വലുതുമായ മിഥ്യാപ്രതിബിംബം
ii) നിവർന്നതും ചെറുതുമായ മിഥ്യാപ്രതിബിംബം
a) ഇവ ഓരോന്നും ഏതുതരം ലെൻസുകളാണ്?
b) ഇവയിൽ ഏത് ലെൻസ് ഉപയോഗിച്ചാണ് വസ്തുവിന്റെ അതേ വലുപ്പത്തിലുള്ള പ്രതിബിംബം ലഭ്യമാക്കാൻ കഴിയുന്നത്? വസ്തുവിന്റെ സ്ഥാനം എവിടെയായിരിക്കും?
Answer:
a) i) കോൺവെക്സ് ലെൻസ്
ii) കോൺകേവ് ലെൻസ്
b) കോൺവെക്സ് ലെൻസിന്റെ 2Fൽ വസ്തു വച്ചാൽ അതേ വലുപ്പത്തിലുള്ള പ്രതിബിംബം ലഭിക്കും.

Question 35.
Class 10 Physics Chapter 2 Important Questions Malayalam Medium 9
a) MN എന്നത് ഏത് ലെൻസിനെ സൂചിപ്പിക്കുന്നു?
b) പ്രതിബിംബത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
c) നൽകിയിരിക്കുന്ന രേഖാചിത്രം സയൻസ് ഡയറിയിൽ പകർത്തി പൂർത്തിയാക്കൂ.
Answer:
a) കോൺവെക്സ് ലെൻസ്

b) വസ്തുവിനേക്കാൾ വലുതും യഥാർഥവും തലകീഴായതുമാണ്.

c) Class 10 Physics Chapter 2 Important Questions Malayalam Medium 10

Question 36.
ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ 30 cm അക ലെയായി 3 cm ഉയരമുള്ള ഒരു വസ്തു വച്ചിരിക്കു ന്നു. ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണ്.
a) പ്രതിബിംബത്തിലേക്കുള്ള അകലമെത്ര?
b) പ്രതിബിംബത്തിന്റെ സ്വഭാവമെന്ത്?
c) പ്രതിബിംബത്തിന്റെ ഉയരമെത്ര?
Answer:
a) u = -30 cm
v = ?
f = +20 cm
\(\frac{1}{\mathrm{f}}\) = \(\frac{1}{\mathrm{v}}\) – \(\frac{1}{\mathrm{u}}\)
\(\frac{1}{\mathrm{v}}\) = \(\frac{1}{\mathrm{f}}\) + \(\frac{1}{\mathrm{u}}\) = \(\frac{1}{20}\) + \(\frac{1}{-30}\) = \(\frac{1}{20}\) – \(\frac{1}{30}\) = \(\frac{1}{60}\)
\(\frac{1}{\mathrm{v}}\) = \(\frac{1}{60}\)
v = +60 cm

b) 2F ന് അപ്പുറം, യഥാർത്ഥം, തലകീഴായത്

c) ആവർധനം m = \(\frac{\mathrm{v}}{\mathrm{u}}\)
v = 60 cm
u = -30 cm
m = \(\frac{60}{-30}\) = -2
h0 = 3 cm
m = \(\frac{\mathrm{h}_{\mathrm{i}}}{\mathrm{~h}_0}\)
-2 = \(\frac{h_i}{3}\)
hi = – 6 cm
പ്രതിബിംബം തലകീഴായതായിരിക്കും.

Question 37.
ലെൻസുമായി ബന്ധപ്പെട്ട ചില സാങ്കേതിക പദങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവ ഓരോന്നും എന്താണെന്ന് രേഖപ്പെടുത്തുക. വക്രതാകേന്ദ്രം, പ്രകാശിക കേന്ദ്രം, പ്രകാശിക അക്ഷം
Answer:
ലെൻസിന്റെ ഭാഗമായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലൻസിന്റെ
വക്രതാകേന്ദ്രം.

ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശിക കേന്ദ്രം. വകതാ കേന്ദ്രങ്ങളിൽക്കൂടി കടന്നു പോകുന്ന സാങ്കല്പിക രേഖയാണ് പ്രകാശിക അക്ഷം.

Question 38.
കോൺവെക്സ് ലെൻസ്, കോൺകേവ് ലെൻസ് എന്നിവയുടെ മുഖ്യഫോക്കസ് ചിത്രീകരിക്കുക.
Answer:
Class 10 Physics Chapter 2 Important Questions Malayalam Medium 11
Class 10 Physics Chapter 2 Important Questions Malayalam Medium 12

Class 10 Physics Chapter 2 Important Questions Malayalam Medium

Question 39.
a) ലെൻസിന്റെ പവർ എന്നാലെന്ത്?
b) +50 cm ഫോക്കസ് ദൂരമുള്ള ലെൻസിന്റെ പവർ കണക്കാക്കുക.
c) ഡോക്ടറുടെ കുറിപ്പിൽ സൂചിപ്പിച്ച ലെൻ സുകളുടെ പവർ +2D ആണ്. ലെൻസിന്റെ ഫോക്കസ് ദൂരം കണക്കാക്കുക.
Answer:
a) ലെൻസിന്റെ മീറ്ററിലുള്ള ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമമാണ് പവർ.
b) f = + 50 cm = 0.50m.
P = \(\frac{1}{\mathrm{f}}\) = \(\frac{1}{0.50}\) = +2D
c) f = \(\frac{1}{\mathrm{p}}\) = \(\frac{1}{+2}\) = 0.50 m = 50 cm

Question 40.
a) ലെൻസ് സമവാക്യമെഴുതുക.
b) ഒരു കോൺകേവ് ലെൻസിൽനിന്നും 10 cm അക ലെയായി ഒരു വസ്തു വച്ചപ്പോൾ അതിന്റെ പ്രതിബിംബം ലെൻസിൽ നിന്നും 6 cm അകലെ യായി കാണപ്പെട്ടു. ലെൻസിന്റെ ഫോക്കസ് ദൂരം കണക്കാക്കുക.
Answer:
Class 10 Physics Chapter 2 Important Questions Malayalam Medium 13

Class 10 Physics Chapter 1 Important Questions Malayalam Medium

The comprehensive approach in 10th Class Physics Notes Malayalam Medium and Class 10 Physics Chapter 1 Important Questions Malayalam Medium ശബ്ദതരംഗങ്ങൾ ensure conceptual clarity.

SSLC Physics Chapter 1 Important Questions Malayalam Medium

ശബ്ദതരംഗങ്ങൾ Class 10 Important Questions

Question 1.
ഒരു തരംഗത്തിന്റെ ഗ്രാഫിക് ചിത്രീകരണമാണ് തന്നിരിക്കുന്നത്.
Class 10 Physics Chapter 1 Important Questions Malayalam Medium 1
a) ചിത്രത്തിൽ കാണുന്നത് ഏതുതരം തരംഗ മാണ്?
b) തരംഗത്തിന്റെ ആയതി എത്?
c) A യിൽ നിന്നും B യിൽ എത്താൻ 3 s എടുത്തു വെങ്കിൽ ആവൃത്തി എത്രയാണ്?
d) തരംഗവേഗം കണ്ടെത്തുക.
Answer:
a) അനുപ്രസ്ഥതരംഗം
b) 2 cm
c) 1 Hz
d) v = f λ = 1 × 6 = 6 m/s

Question 2.
കാരണം കണ്ടെത്തുക.
a) സിനിമ തീയേറ്ററുകളിലും ഹാളുകളിലും ആഡിറ്റോറിയങ്ങളിലും ചുമരുകൾ പരുക്കനാ
ക്കുന്നു.
b) തൂക്കുപാലത്തിലൂടെ പട്ടാളക്കാരെ മാർച്ച് ചെയ്തു പോകാൻ അനുവദിക്കാറില്ല.
Answer:
a) സിനിമ തീയേറ്ററുകളിലും ഹാളുകളിലും ആഡി റ്റോറിയങ്ങളിലും ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം മൂലം ഉണ്ടാകുന്ന മുഴക്കവും അതുമൂലമുണ്ടാകുന്ന അവ്യക്തതയും ഒഴിവാ ക്കാൻ വേണ്ടിയാണ് പരുപരുത്ത പ്രതലങ്ങൾ ഉപയോഗിക്കുന്നത്. പരുപരുത്ത പ്രതലങ്ങൾ ശബ്ദത്തെ കൂടുതലായി പ്രതിപതിപ്പിക്കുന്നില്ല.

b) തുടർച്ചയായുള്ള മാർച്ചിങ്ങിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന കമ്പനങ്ങളുടെ ആവൃത്തി പാലത്തിന്റെ സ്വാഭാവിക ആവൃത്തിക്ക് തുല്യമായാൽ പാലം ഉയർന്ന ആയതിയിൽ കമ്പനം ചെയ്ത് തകർന്നു പോകാനുള്ള സാധ്യതയുണ്ട്. അതായത് മാർച്ചിങ്ങിന്റെ കമ്പനാവൃത്തിയും പാലത്തിന്റെ സ്വാഭാവിക ആവൃത്തിയും തമ്മിൽ അനുനാദത്തിലാവു മ്പോൾ ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്ന തിനു വേണ്ടിയാണ് തൂക്കുപാലത്തിലൂടെ പട്ടാളക്കാരെ മാർച്ച് ചെയ്യാൻ അനുവദി ക്കാത്തത്.

Question 3.
384 Hz ആവൃത്തിയുള്ള ട്യൂണിംഗ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് 230 Hz സ്വാഭാവിക ആവൃത്തിയുള്ള മേശമേൽ അമർത്തുന്നു.
a) ഈ സന്ദർഭത്തിൽ മേശ കമ്പനം ചെയ്യുമോ?
b) ശബ്ദത്തിന്റെ ഉച്ചതയ്ക്ക് മാറ്റം ഉണ്ടാകുമോ? കാരണമെന്ത്?
Answer:
a) ചെയ്യും

b) ഉണ്ടാകും, ഉത്തേജിപ്പിച്ച് ട്യൂണിങ് ഫോർ ക്കിന്റെ തണ്ട് മേശപ്പുറത്ത് വയ്ക്കുമ്പോൾ ട്യൂണിങ് ഫോർക്കിന്റെ പ്രേരണയാൽ മേശ കമ്പനം ചെയ്യുന്നു. മേശയുടെ പരപ്പളവ് കൂടുതലായതിനാൽ ശബ്ദത്തിന്റെ ഉച്ചത വർദ്ധിക്കുന്നു. മേശ പ്രണോദിത കമ്പനത്തിന് വിധേയമാകുന്നു

Class 10 Physics Chapter 1 Important Questions Malayalam Medium

Question 4.
512 Hz ആവൃത്തിയുള്ള ഒരു ട്യൂണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് ഒരു റെസൊണൻസ് കോളത്തിന്റെ വായ്ഭാഗത്ത് പിടിക്കുന്നു. അപ്പോൾ ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ചെറിയ വർദ്ധനവ് ഉണ്ടാകുന്നു.
a) റെസൊണൻസ് കോളത്തിനുള്ളിലെ വായുവി നുണ്ടായ കമ്പനം ഏത് പേരിൽ അറിയപ്പെടുന്നു?
b) ശബ്ദത്തിന്റെ ഉച്ചത ഏറ്റവും കൂടുതൽ ആകുന്ന സന്ദർഭത്തിൽ വായുരൂപത്തിന്റെ കമ്പനാവൃത്തി എത്രയായിരിക്കും?
Answer:
a) പ്രണോദിത കമ്പനം
b) 512 Hz

Question 5.
ജലോപരിതലത്തിലുള്ള ഒരു കപ്പലിൽ നിന്നുള്ള ശബ്ദ സിഗ്നൽ ജലത്തിനടിയിലുള്ള പാറമേൽ തട്ടി 6 s ശേഷം കപ്പലിലേക്ക് തിരിച്ചെത്തുന്നു. കടൽ ജലത്തിൽ ശബ്ദത്തിന്റെ വേഗം 1522 m/s
a) ശബ്ദം പ്രേഷണം ചെയ്യപ്പെടുന്നത് ഏതുതരം തരംഗരൂപത്തിലാണ്?
b) ശബ്ദ സിഗ്നൽ കപ്പലിൽ തിരിച്ചെത്തിയത് ശബ്ദ ത്തിന്റെ ഏതു പ്രതിഭാസം മൂലമാണ്?
c) ജലോപരിതലത്തിൽ നിന്നും പാറയിലേക്കുള്ള അകലം കണക്കാക്കുക.
Answer:
a) അനുദൈർഘ്യതരംഗം

b) ശബ്ദത്തിന്റെ പ്രതിപതനം

c) ശബ്ദത്തിന്റെ വേഗം = സഞ്ചരിച്ച ആകെ ദൂരം/സമയം
സഞ്ചരിച്ച ആകെ ദൂരം = ശബ്ദത്തിന്റെ വേഗം × സമയം
2d = v × t
d = (v × t)/2 = (1522 × 6)/2 = 4566 m

Question 6.
ചേരുംപടി ചേർക്കുക.

A B
സൗണ്ട് ബോർഡ് അനുനാദം
സൊണൻസ് കോളം പിരിയഡ്
തരംഗ സവിശേഷത റിക്ടർ സ്കെയിൽ
ഭൂകമ്പതീവ്രത ശബ്ദപ്രതിപതനം

Answer:

A B
സൗണ്ട് ബോർഡ് ശബ്ദപതിപതനം
സൊണൻസ് കോളം അനുനാദം
തരംഗ സവിശേഷത പിരിയഡ്
ഭൂകമ്പതീവ്രത റിക്ടർ സ്കെയിൽ

Question 7.
ഇമ്പമാർന്ന സ്വരങ്ങൾ വഹിക്കുന്നതും വിനാശകാ രികളായ സുനാമി സൃഷ്ടിക്കുന്നതും തരംഗങ്ങ ളാണ്. സുനാമിക്ക് കാരണമായ തരംഗം ഏത്?
Answer:
സീസ്മിക് തരംഗം

Question 8.
ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കുന്നത് ഏത് സ്കെയിലിലാണ്?
Answer:
റിക്ടർ സ്കെയിലിൽ

Question 9.
ഭൂകമ്പങ്ങളുടെ പരിണതഫലങ്ങൾ ഏതെല്ലാമാണ്?
Answer:

  • കെട്ടിടങ്ങൾക്ക് നാശം സംഭവിക്കുന്നു
  • ഗതാഗത മാർഗ്ഗങ്ങൾ തകരാറിലാകുന്നു.
  • ഡാമുകൾ തകരുന്നു.
  • വൻമരങ്ങൾ നിലം പതിക്കുന്നു.
  • ജീവനാശം സംഭവിക്കുന്നു.
  • സുനാമിക്ക് കാരണമാകുന്നു.

Class 10 Physics Chapter 1 Important Questions Malayalam Medium

Question 10.
രണ്ട് അനുപ്രസ്ഥ തരംഗങ്ങൾ A, B എന്നിവ വായുവിലൂടെ പ്രേഷണം ചെയ്യുന്നതിന്റെ ഒരു പ്രത്യേക സമയത്തുള്ള ഗ്രാഫിക് ചിത്രീകരണം ആണ് തന്നിരിക്കുന്നത്.
Class 10 Physics Chapter 1 Important Questions Malayalam Medium 2
4 s കൊണ്ടാണ് തരംഗങ്ങൾ ഇത്രയും ദൂരം സഞ്ചരിച്ചതെങ്കിൽ,
a) തരംഗങ്ങളുടെ വേഗം താരതമ്യം ചെയ്യുക.
b) ഓരോ തരംഗത്തിന്റെയും തരംഗദൈർഘ്യം എഴുതുക.
c) ഏതു തരംഗത്തിനായിരിക്കും ആവൃത്തി കൂടുതൽ?
d) A, B തരംഗങ്ങളുടെ ആയതികൾ എഴുതുക.
e) 6 s കൊണ്ട് തരംഗം എത്ര ദൂരം സഞ്ചരിക്കും?
Answer:
a) രണ്ടു തരംഗങ്ങളുടെയും വേഗം തുല്യമാണ്.

b) A യുടെ തരംഗദൈർഘ്യം = λ = 8 m
B യുടെ തരംഗദൈർഘ്യം = λ = 4 m

c) B യ്ക്ക്

d) A യുടെ ആയതി = 2 cm
B യുടെ ആയതി = 2 cm

e) 6 s കൊണ്ട് സഞ്ചരിക്കുന്ന ദൂരം = (16/4) × 6 = 24 m

Question 11.
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി കാരണം എഴുതുക. ആയതി, തരംഗദൈർഘ്യം, തരംഗവേഗം, തുലനസ്ഥാനം
Answer:
തുലനസ്ഥാനം,മറ്റുള്ളവ തരംഗ സവിശേഷതകൾആണ്.

Question 12.
താഴെക്കൊടുത്തിരിക്കുന്ന ഓരോ സന്ദർഭത്തിലും സംഭവിക്കുന്നത് സ്വാഭാവിക കമ്പനമാണോ പ്രണോദിതകമ്പനമാണോ എന്ന് പട്ടികപ്പെടുത്തുക.
a) ഉത്തേജിപ്പിച്ച ട്യൂണിംഗ് ഫോർക്കിന് ഉണ്ടാകുന്ന കമ്പനം
b) വീണക്കമ്പികൾ മീട്ടുമ്പോൾ സൗണ്ട് ബോർഡിന് ഉണ്ടാകുന്ന കമ്പനം
c) ചെണ്ട കൊട്ടുമ്പോൾ അ തിന ക വായുവിന്റെ കമ്പനം
d) നാണയം തറയിൽ വീഴുമ്പോഴുള്ള കമ്പനം
e) സ്റ്റീൽ പാത്രത്തിൽ ൺ ഉപയോഗിച്ച് തട്ടുമ്പോൾ പാത്രത്തിന് ഉണ്ടാകുന്ന കമ്പനം
Answer:

സ്വാഭാവിക കമ്പനം പ്രണോദിത കമ്പനം
a) ഉത്തേജിപ്പിച്ച ട്യൂണിംഗ് ഫോർക്കിന് ഉണ്ടാകുന്ന കമ്പനം
d) നാണയം തറയിൽ വീഴുമ്പോഴുള്ള കമ്പനം
e) സ്റ്റീൽ പാത്രത്തിൽ ൺ ഉപയോഗിച്ച് തട്ടുമ്പോൾ പാത ത്തിന് ഉണ്ടാകുന്ന കമ്പനം
b) വീണക്കമ്പികൾ മീട്ടുമ്പോൾ സൗണ്ട് ബോർഡിന് ഉണ്ടാകുന്ന കമ്പനം
c) ചെണ്ട കൊട്ടുമ്പോൾ അതിനകത്ത വായുവിന്റെ കമ്പനം

Question 13.
ഒരു തടിക്കട്ടയിൽ വിവിധ നീളത്തിലുള്ള ഹാക് സോബ്ലേഡുകൾ ഉറപ്പിച്ചിരിക്കുന്നതിന്റെ ചിത്രമാണ് ചുവടെ തന്നിരിക്കുന്നത്.
Class 10 Physics Chapter 1 Important Questions Malayalam Medium 3
a) C എന്ന ബ്ലേഡിനെ ഉത്തേജിപ്പിച്ചാൽ അതേ ആയതിൽ കമ്പനം ചെയ്യുന്ന ബ്ലേഡ് ഏത്?
b) ഇവ രണ്ടും ഒരേ ആയതിയിൽ കമ്പനം ചെയ്യുന്നത് എന്തുകൊണ്ട്?
c) മറ്റ് ബ്ലേഡുകൾക്കുണ്ടാകുന്ന കമ്പനം ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
a) F
b) അനുനാദം കാരണം രണ്ടിന്റെയും സ്വാഭാവിക ആവൃത്തി തുല്യമാണ്.
c) പ്രണോദിത കമ്പനം

Question 14.
തരംഗ സമവാക്യം എഴുതുക. ഓരോ അക്ഷര ങ്ങളും എന്തിനെ സൂചിപ്പിക്കുന്നു?
Answer:
തരംഗവേഗം = ആവൃത്തി × തരംഗദൈർഘ്യം
v = fλ
v – തരംഗവേഗം
f – ആവൃത്തി
λ – തരംഗദൈർഘ്യം

Question 15.
അനുദൈർഘ്യതരംഗങ്ങളുടെ നിർവചനം എഴുതുക.
Answer:
അടുത്തടുത്ത രണ്ട് ഉച്ചമർദമേഖലകൾ തമ്മിലോ അടുത്തടുത്ത രണ്ട് നീചമർദമേഖലകൾ തമ്മിലോ ഉള്ള അകലമാണ് അനുദൈർഘ്യ തരംഗത്തിന്റെ തരംഗദൈർഘ്യം.

Question 16.
അൾട്രാസോണിക് തരംഗങ്ങളുടെ 4 ഉപയോഗ ങ്ങൾ എഴുതുക.
Answer:

  • വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചു കളയാൻ
  • ഫിസിയോതെറാപ്പിയിൽ
  • വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുട ങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രതിബിംബം രൂപപ്പെടുത്താൻ
  • സർപ്പിളാകൃതിയുള്ള കുഴലുകൾ, നിശ്ചിത ആകൃതിയില്ലാത്ത യന്ത്രഭാഗങ്ങൾ, ഇലക്ട്രോ ണിക് ഘടകങ്ങൾ തുടങ്ങിയവ വൃത്തിയാക്കുന്നതിന്.

Question 17.
സുനാമിയിൽ നിന്ന് രക്ഷനേടാനുള്ള 2 മുൻ കരുതലുകൾ എഴുതുക.
Answer:

  • സുനാമി മുന്നറിയിപ്പ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുമ്പോൾ കടൽത്തീരത്തു നിന്നും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്.
  • രക്ഷപ്പെടാനുള്ള തിരക്കിനിടയിൽ വസ്തുവക കൾ എടുക്കാൻ ശ്രമിക്കാതെ, ജീവനാണ് വലുത് എന്ന് തിരിച്ചറിഞ്ഞ്, ആത്മരക്ഷയ്ക്കായി ശ്രമിക്കുക.

Class 10 Physics Chapter 1 Important Questions Malayalam Medium

Question 18.
ഹാളുകളുടെ സീലിങ്ങുകൾ വളച്ചു നിർമ്മിച്ചിരി ക്കുന്നത് എന്തിനുവേണ്ടിയാണ്?
Answer:
ഹാളുകളുടെ വളഞ്ഞ സീലിങ്ങുകൾ ഒരു സ്രോത സ്സിൽ നിന്നുണ്ടാകുന്ന ശബ്ദത്തെ പ്രതിപതിപ്പിച്ച് ഹാളിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കാൻ സഹായിക്കുന്നു.

Question 19.
സീസ്മോളജി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
Answer:
സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സിസ്മോളജി.

Question 20.
സുനാമി എന്താണ്?
Answer:
കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളാണ് സുനാമി.

Question 21.
അൾട്രാസോണോഗ്രാഫി എന്താണെന്ന് വിശദമാക്കുക.
Answer:
ശരീര കലകളിലൂടെ സഞ്ചരിക്കുന്ന അൾട്രാസോ ണിക് തരംഗങ്ങൾ ശരീര കലകളിലെ സാന്ദ്രതാവ്യ തിയാനമുള്ള ഭാഗങ്ങളിൽ തട്ടി പതിക്കുന്നു. ഈ തരംഗങ്ങളെ വൈദ്യുത സിഗ്നലുകൾ ആക്കി മാറ്റി അവയവത്തിന്റെ ചിത്രം രൂപപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് അൾട്രാസോണോഗ്രാഫി.

Question 22.
സോണാറിന്റെ ഉപയോഗം എന്താണ്?
Answer:

  • ജലത്തിന് അടിയിലുള്ള വസ്തുക്കളിലേക്ക് ഉള്ള അകലം കണ്ടെത്തുന്നതിന് ഉപയോഗി ക്കുന്നു.
  • സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗി ക്കുന്നു.
  • മത്സ്യ കൂട്ടങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു.

Question 23.
സോണാറിൽ ഏതു തരം തരംഗങ്ങളാണ് പ്രയോ ജനപ്പെടുത്തുന്നത്? ഈ തരംഗങ്ങളുടെ മറ്റൊരു ഉപയോഗം എഴുതുക.
Answer:
അൾട്രാസോണിക് തരംഗങ്ങൾ, വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചു കളയാൻ

Question 24.
ചുവടെ നൽകിയിരിക്കുന്ന തരംഗങ്ങളെ അനുയോ ജ്യമായി പട്ടികപ്പെടുത്തുക.
Answer:
• തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു.
• ഉച്ചമർദമേഖലകളും നീചമർദമേഖലകളും ഉണ്ടാകുന്നു.
• മാധ്യമത്തിൽ മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നു.
• ശൃംഗങ്ങളും ഗർത്തങ്ങളും ഉണ്ടാകുന്നു.
• തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തര മായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു.
• മാധ്യമത്തിൽ മർദവ്യതിയാനങ്ങൾ ഉണ്ടാകു ന്നില്ല.
Answer:

അനുദൈർഘ്യ തരംഗം അനുപ്രസ്ഥതരംഗം
• തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് സമാന്തരമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു.
• ഉച്ചമർദമേഖലകളും നീചമർ ദമേഖലകളും ഉണ്ടാകുന്നു.
• മാധ്യമത്തിൽ മർദവ്യ തിയാനങ്ങൾ ഉണ്ടാകുന്നു.
• തരംഗത്തിന്റെ പ്രേഷണദി ശയ്ക്ക് ലംബമായി മാധ്യ മത്തിലെ കണികകൾ കമ്പനം ചെയ്യുന്നു.
• ശൃംഗങ്ങളും ഗർത്തങ്ങളും ഉണ്ടാകുന്നു.
• മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നില്ല.

Question 25.
ചുവടെ നൽകിയിരിക്കുന്ന തരംഗങ്ങളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
• സീസ്മിക് തരംഗം
• പ്രകാശ തരംഗം
• ശബ്ദ തരംഗം
• റേഡിയോതരംഗം
• ജലാശയങ്ങളിൽ ഉണ്ടാകുന്ന ഓളങ്ങൾ
Answer:

പ്രഷണത്തിന് മാധ്യമം ആവശ്യമുള്ളവ പ്രേഷണത്തിന് മാധ്യമം ആവശ്യമില്ലാത്തവ
• സീസ്മിക് തരംഗം
• ശബ്ദ തരംഗം
• ജലാശയങ്ങളിൽ ഉണ്ടാകുന്ന ഓളങ്ങൾ
• റേഡിയോതരംഗം
• പ്രകാശ തരംഗം

Question 26.
ഗ്രാഫ് നിരീക്ഷിക്കുക.
Class 10 Physics Chapter 1 Important Questions Malayalam Medium 4
a) തരംഗത്തിന്റെ ആയതി എത്രയെന്ന് കണ്ടെത്തുക.
b) തരംഗം രണ്ട് സെക്കന്റിൽ 800 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ തരംഗത്തിന്റെ വേഗംഎത്ര?
c) തരംഗത്തിന്റെ ആവൃത്തി എത്ര?
Answer:
a) 1.5 മീറ്റർ (ഇത് x – അക്ഷത്തിൽ ശൃംഗത്തിനുനേരെയുള്ള റീഡിംഗ് കണ്ടെത്തി എഴുതണം.)

b) വേഗം = ദൂരം/സമയം
= \(\frac{800}{2}\) = 400 m/s

c) V = fλ
λ = 4m
400 = f × 4
ആവൃത്തി = \(\frac{400}{4}\) = 100 Hz

Class 10 Physics Chapter 1 Important Questions Malayalam Medium

Question 27.
ജലോപരിതലത്തിലുള്ള ഒരു കപ്പലിൽ നിന്നുള്ള ശബ്ദസിഗ്നൽ ജലത്തിനടിയിലുള്ള പാറമേൽ തട്ടി 4 സെക്കന്റിന് ശേഷം കപ്പലിലേക്ക് തിരിച്ച് എത്തുന്നു. എങ്കിൽ ഉപരിതലത്തിൽ നിന്നും പാറയിലേക്കുള്ള അകലം കണക്കാക്കുക. കടൽ ജലത്തിൽ ശബ്ദവേഗം 1500 m/s ആയി പരിഗണിച്ചിരിക്കുന്നു.
Answer:
ശബ്ദവേഗം = V = 1500 m/s
സമയം = t = 4s
സഞ്ചരിച്ച ദൂരം s = vt = 6000 m
ഉപരിതലത്തിൽനിന്ന് പാറയിലേക്കുള്ള ദൂരം
= \(\frac{6000}{2}\) = 3000 m

Question 28.
339 m/s വേഗത്തിൽ സഞ്ചരിക്കുന്ന ഒരു തരംഗ ത്തിന്റെ തരംഗദൈർഘ്യം 1.5 km ആണ്. ഈ തരം ഗത്തിന്റെ ആവൃത്തി എത്രയായിരിക്കും?
Answer:
v = 339 m/s
λ = 1.5 km
= 1500 m
V = fλ
f = \(\frac{v}{\lambda}\) = \(\frac{339}{1500}\)
= 0.226 Hz

Question 29.
2 kHz ആവത്തിയുള്ള ഒരു ശബ്ദതരംഗത്തിന്റെ തരംഗദൈർഘ്യം 35 cm ആണ്. ഈ തരംഗം 1500 മീറ്റർ ദൂരം സഞ്ചരിക്കാനെടുക്കുന്ന സമയം എത യായിരിക്കും?
Answer:
f = 2 kHz = 2000 Hz
λ = 35 cm = 0.35 m
v = fλ
= 2000 × 0.35
= 700 m/s
t = ദൂരം വേഗം
= \(\frac{1500}{700}\) = 2.14s

Question 30.
മനുഷ്യന്റെ ശ്രവണപരിധി 20 Hz മുതൽ 20,000 Hz വരെയാണല്ലോ. എങ്കിൽ മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദതരംഗങ്ങളുടെ തരംഗദൈർഘ്യ ത്തിന്റെ പരിധി എത്രയായിരിക്കും? ശബ്ദവേഗം 340 m/s ആയി പരിഗണിക്കുക.
Answer:
f = 20 Hz, v = fλ λ = \(\frac{v}{f}\) = 17m
f = 20000 Hz, v = fλ, λ = 0.017 m
തരംഗദൈർഘ്യത്തിന്റെ പരിധി = 0.017m to 17m

Question 31.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾക്കനുസരിച്ച് അനുപ്രസ്ഥതരംഗം, അനുദൈർഘ്യതരംഗം എന്നിങ്ങനെ രണ്ടായി തരംതിരിക്കുക.
a) മാധ്യമത്തിലെ കണികകൾ ഊർജപ്രേഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്നു.
b) മാധ്യമത്തിൽ മർദ്ദവ്യത്യാസം സൃഷ്ടിക്കുന്നു.
c) ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും രൂപപ്പെടും.
d) പ്രകാശതരംഗങ്ങൾ
e) സിസ്മികരംഗങ്ങൾ
f) ശൃംഗങ്ങളും ഗർത്തങ്ങളും രൂപപ്പെടുന്നു.
Answer:
അനുപ്രസ്ഥതരംഗം: a, d, f
അനുദൈർഘ്യതരംഗം: b, c, e

Question 32.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 1 Important Questions Malayalam Medium 5
a) ഇത് ഏതുതരം തരംഗചലനത്തെയാണ് സൂചിപ്പി ക്കുന്നത്? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
b) ഇതിന്റെ വേഗം 6420 m/s ആണെങ്കിൽ ആവൃത്തിഎത്ര?
Answer:
a) അനുദൈർഘ്യതരംഗം: ഇവിടെ y – axis ൽ രേഖപ്പെടുത്തിയിരിക്കുന്നത് മർദവ്യതിയാനമാണ്. മർദവ്യതിയാനം ഉണ്ടാകുന്നത് അനുദൈർഘ്യ തരംഗങ്ങൾ രൂപപ്പെടുമ്പോൾ ആണ്.

b) വേഗം = 6420 m/s
ആവൃത്തി കണക്കാക്കാൻ തരംഗദൈർഘ്യം അറിയേണ്ടതുണ്ട്. ചിത്രം നിരീക്ഷിച്ച് കണ്ടെത്തുക. തരംഗദൈർഘ്യം = 6 മീറ്റർ
ആവൃത്തി f = \(\frac{v}{\lambda}\) = \(\frac{6420}{6}\)
= 1070 Hz

Question 33.
50 Hz ആവൃത്തിയുള്ള ഒരു ശബ്ദസിഗ്നലിനെ ലംബമായി അയച്ചത് അടിത്തിന്റെ അടിത്തട്ടിലേക്ക് ക പതിപതിച്ച് 4 സെക്കന്റു കൊണ്ട് തിരികെ എത്തി. സമുദ ജലത്തിൽ ശബ്ദത്തിന്റെ വേഗം 1500 m/s ആയി കണക്കാക്കുക. എങ്കിൽ
a) സമുദ്രത്തിന്റെ ആഴം എത്ര?
b) സമുദ്രജലത്തിന്റെ തരംഗത്തിന്റെ λ എത്ര?
Answer:
a) സമുദ്രത്തിന്റെ ആഴം d എന്ന് പരിഗണിക്കുക.
തരംഗം സഞ്ചരിച്ച ദൂരം = 2d
2d = വേഗം × സമയം = 1500 × 4
= 6000 മീറ്റർ
∴ ആഴം = 6000 ÷ 2 = 3000 മീറ്റർ

b) v = fλ
f = 50 k Hz = 50000 Hz
1500 = 50000λ
∴ തരംഗദൈർഘ്യം λ = \(\frac{1500}{50000}\)
= 0.03 m

Question 34.
പ്രതിപതിച്ചു വരുന്ന എല്ലാ ശബ്ദവും നമ്മുടെ കാതുകൾ സ്വീകരിക്കാറുണ്ട്. എന്നാൽ അവയെ എല്ലാം വേർതിരിച്ചറിയുവാൻ കഴിയുകയില്ല. എന്തുകൊണ്ട്?
Answer:
ശ്രവണ സ്ഥിരത എന്ന പ്രതിഭാസം മൂലം 0.1 സെക്കന്റ് സമയത്തിനുള്ളിൽ മറ്റൊരു ശബ്ദം ചെവിയിൽ പതിച്ചാൽ അവ ഒരുമിച്ച് കേൾക്കുന്ന പ്രതീതിയാണ് ഉണ്ടാകുക. അതിനാൽ വേർതിരിച്ച് അറിയുവാൻ കഴിയില്ല.

Class 10 Physics Chapter 1 Important Questions Malayalam Medium

Question 35.
രണ്ട് വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് ഒരേ മാധ്യമത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദതരംഗ ങ്ങളുടെ ഗ്രാഫാണ് തന്നിരിക്കുന്നത്. ഇവയിൽ ആ വൃത്തി കൂടിയത് ഏത്? നിങ്ങളുടെ നിഗമനത്തിന്റെ അടിസ്ഥാനമെന്ത്?
Class 10 Physics Chapter 1 Important Questions Malayalam Medium 6
Answer:
ആവൃത്തി കൂടിയത് ഗ്രാഫ് B. ഒരേ മാധ്യമത്തിലൂടെ ആയതിനാൽ ശബ്ദവേഗം തുല്യമായിരിക്കും.അങ്ങനെയെങ്കിൽ തരംഗദൈർ ഘ്യവും ആവൃത്തിയും വിപരീത അനുപാതത്തി ലായിരിക്കും. ഇവിടെ തരംഗ ദൈർഘ്യം കുറവ് സൂചിപ്പിക്കുന്നത് ഗ്രാഫ് B ആണ്. അതിനാൽ ആവൃത്തി കൂടുതൽ സൂചിപ്പിക്കുന്നത് ഗ്രാഫ് B.

Question 36.
ഒരു ശബ്ദതരംഗം വായുവിൽ നിന്ന് ജലത്തിലേക്ക് കടക്കുമ്പോൾ അതിന്റെ തരംഗദൈർഘ്യത്തിന് എന്ത് മാറ്റം സംഭവിക്കുന്നു? കാരണം എന്ത്?
Answer:
കൂടുന്നു.
ശബ്ദവേഗം ജലത്തിൽ 1482 m/s, വായുവിൽ 343 m/s ആകുന്നു. എന്നാൽ ഈ ശബ്ദതരംഗത്തിന്റെ ആവൃത്തി മാധ്യമത്തിനനുസരിച്ച് മാറുകയില്ല.
v = fλ ആയതിനാൽ തരംഗദൈർഘ്യം കൂടിയാൽ മാത്രമേ ഈ സമവാക്യം അർത്ഥവത്താകൂ.

Question 37.
Class 10 Physics Chapter 1 Important Questions Malayalam Medium 7
30 മീറ്റർ അകലത്തിലുള്ള രണ്ട് മതിലുകൾക്കിട യിൽ A എന്ന സ്ഥാനത്തുനിന്ന് ഒരാൾ ശക്തമായി കൈകൊട്ടുന്നു. എങ്കിൽ
a) പ്രതിധ്വനി ഉണ്ടാകുവാൻ സാധ്യതയുണ്ടോ?
b) ഏത് ഭിത്തിയിൽ തട്ടിയതിന്റെ ഫലമായിട്ടാ യിരിക്കും ആദ്യം കേൾക്കുന്ന പ്രതിധ്വനി
c) പ്രതിധ്വനി കേൾക്കാൻ ആവശ്യമായ ചുരുങ്ങിയ അകലം കണക്കാക്കുന്നതെങ്ങനെ യാണെന്ന് വിശദമാക്കുക.
Answer:
a) കേൾക്കാൻ സാധിക്കും.

b) W2 എന്ന മതിലിൽ തട്ടി പ്രതിപതിച്ചായിരിക്കും ആദ്യത്തെ പ്രതിധ്വനി.

c) പ്രതിധ്വനി കേൾക്കണമെങ്കിൽ ആദ്യശബ്ദം ശ്രവിച്ച് 0.1 സെക്കന്റിന് ശേഷം വീണ്ടും ചെവിയിൽ പതിക്കണം. ഈ സമയം കൊണ്ട് വായുവിലൂടെ ശബ്ദം സഞ്ചരിക്കേണ്ട ദൂരം 34 മീറ്ററാണ്. (ദൂരം = വേഗം x സമയം) അതിനാൽ സ്രോതസ്സിൽ നിന്ന് 17 മീറ്ററിൽ കൂടുതലാണ് പ്രതിപതനതലം എങ്കിൽ പ്രതിധ്വനി കേൾക്കാൻ കഴിയും. ശബ്ദവേഗത്തിന് മാറ്റമുണ്ടായാൽ ഈ അകലത്തിനും മാറ്റമുണ്ടാകും.

Question 38.
ചിത്രത്തിൽ ഒരു തരംഗത്തിന്റെ ദൂര-സ്ഥാനാന്തര “ഗ്രാഫ് തന്നിരിക്കുന്നു. 2 സെക്കന്റ് കൊണ്ട് ഉണ്ടായ ഒരു തരംഗം ചിത്രീകരിച്ചിരിക്കുന്നു.
Class 10 Physics Chapter 1 Important Questions Malayalam Medium 8
ഈ തരംഗത്തിന്റെ
a) ആയതിയത്?
b) തരംഗദൈർഘ്യമെത്ര?
c) ആവൃത്തിയത്?
d) വേഗമെത്ര?
Answer:
a) 0.2 മീറ്റർ
b) 4 മീറ്റർ
c) ആവൃത്തി f = \(\frac{n}{t}\) = \(\frac{4}{2}\) = 2Hz
d) വേഗം = fλ = 2 × 4 = 8 m/s

Question 39.
0.2 സെക്കന്റുകൊണ്ട് ഒരു തരംഗം സഞ്ചരിച്ച ദൂരവും സ്ഥാനാന്തരവുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
Class 10 Physics Chapter 1 Important Questions Malayalam Medium 9
a) ഈ തരംഗത്തിന്റെ തരംഗദൈർഘ്യം എത്ര?
b) ഇതിന്റെ ആവൃത്തിയത്?
c) ഇതിന്റെ വേഗമെത്ര?
Answer:
a) 5 മീറ്റർ.
b) ആവൃത്തി f = \(\frac{n}{t}\) = \(\frac{3}{0.2}\) = 15 Hz
c) വേഗം = fλ = 15 × 5 = 75 m/s

Question 40.
താഴെ കൊടുത്തിരിക്കുന്നവ ഏതുതരം തരംഗം എന്ന് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുക.
a) വായുവിലെ ശബ്ദതരംഗം
b) ജലോപരിതലത്തിലെ ഓളങ്ങൾ
c) ട്യൂണിങ് ഫോർക്ക് കമ്പനം ചെയ്യുമ്പോൾ വായുവിലുണ്ടാകുന്ന തരംഗം.
Answer:
a) അനുദൈർഘ്യ തരംഗം.
b) അനുപ്രസ്ഥതരംഗം.
c) അനുദൈർഘ്യതരംഗം.

Class 10 Physics Chapter 1 Important Questions Malayalam Medium

Question 41.
ഒരു തരംഗം ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
Class 10 Physics Chapter 1 Important Questions Malayalam Medium 10
a) B യുടെ അതേ കിനാവസ്ഥയിലുള്ളവസ്ഥയിലുള്ള കണമേത്?
b) അവയ്ക്കിടയിലെ ദൂരം എന്തായിട്ടാണ റിയപ്പെടുന്നത്?
c) C മുതൽ E വരെയുള്ള ദൂരം 25 മീറ്റർ എങ്കിൽ തരംഗ ദൈർഘ്യം എത്ര?
Answer:
a) F
b) തരംഗദൈർഘ്യം.
c) 50 മീറ്റർ.

Question 42.
ഒരു പ്രത്യേക സമയത്തിൽ ജലോപരിതലത്തിൽ കണ്ട തരംഗത്തിന്റെ ചിത്രീകരണം താഴെ കൊടുത്തിരിക്കുന്നു.
Class 10 Physics Chapter 1 Important Questions Malayalam Medium 11
a) ഈ തരംഗത്തിൽ എത്ര ഗർത്തങ്ങൾ ഉണ്ട്?
b) ഈ തരംഗത്തിന്റെ തരംഗ ദൈർഘ്യം കണ്ടെത്തുക.
c) 0.02 സെക്കന്റ് സമയം കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിക്കുന്നത് എങ്കിൽ തരംഗത്തിന്റെ വേഗം എത്?
Answer:
a) 3
b) 4 മീറ്റർ
c) ആമൂത്തി f = \(\frac{n}{t}\) = \(\frac{3}{0.02}\)
= 150 Hz
വേഗം v = fλ = 150 × 4
= 600 m/s

Question 43.
ശബ്ദം ഒരു മാധ്യമത്തിലൂടെ 5 സെക്കന്റിൽ 1700 മീറ്റർ ദൂരം സഞ്ചരിച്ചുവെങ്കിൽ ശബ്ദം സഞ്ചരിച്ച മാധ്യമം ഏതാണ്?
Answer:
വായു.
v = \(\frac{s}{t}\) = \(\frac{1700}{5}\) = 340 m/s

Question 44.
Class 10 Physics Chapter 1 Important Questions Malayalam Medium 12
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു ശബ്ദ തരംഗത്തിന്റെ A, B, C, D എന്നീ സ്ഥലങ്ങളിലുള്ള കമ്പനാവസ്ഥകളാണ്. ഇതിൽ തരംഗദൈർഘ്യത്തെ സൂചിപ്പിക്കുന്നത് ഏതാണ്?
a) യും Cയും തമ്മിലുള്ള അകലം
b) Aയും Dയും തമ്മിലുള്ള അകലം
c) Aയും Bയും തമ്മിലുള്ള അകലം
d) Bയും Cയും തമ്മിലുള്ള അകലം
Answer:
a) Aയും Cയും തമ്മിലുള്ള അകലം

Question 45.
ഒരു ശബ്ദം പുറപ്പെട്ട്, മൂന്ന് സെക്കന്റുകൾക്ക് ശേഷം അതിന്റെ പ്രതിധ്വനി കേട്ടു.
a) എങ്കിൽ ശബ്ദസാതസ്സിൽ നിന്നും പ്രതിഫല നതലം എത്ര അകലെയാണ് സ്ഥിതിചെയ്യുന്നത്? (ശബ്ദത്തിന്റെ വായുവിലെ വേഗത = 340 m/s)
b) വലിയ ഹാളുകളിൽ ശബ്ദത്തിന്റെ പ്രതിപതനം മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ സ്വീകരിക്കാവുന്ന രണ്ട് മാർഗ്ഗങ്ങൾ നിർദേശിക്കുക.
Answer:
a) ദൂരം = വേഗത × സമയം
= 340 × 3 = 1020 m
സ്രോതസ്സും പ്രതിഫലനതലവും തമ്മിലുള്ള അകലം = \(\frac{1020}{2}\) = 510 മീറ്റർ

b) ചുമരുകൾ പരുക്കനാക്കുക, കൂടുതൽ വെന്റി ലേഷൻ നൽകുക.

Question 46.
വായുവിലൂടെ 330 m/s പ്രവേഗത്തിൽ സഞ്ചരിക്കുന്ന ഒരു ശബ്ദത്തിന്റെ തരംഗദൈർഘ്യം 66 മീറ്ററാണെന്ന് കണ്ടെത്തി. എങ്കിൽ
a) ഈ ശബ്ദത്തിന്റെ ആവൃത്തി എത്രയായിരിക്കും?
b) ഇത്തരം ആവൃത്തിയുള്ള ശബ്ദങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
a) v = fλ
330 = f × 66
f = \(\frac{330}{66}\) = 5 Hz

b) ഇൻഫ്രാസോണിക് (< 20Hz)

Class 10 Physics Chapter 1 Important Questions Malayalam Medium

Question 47.
ഒരു സ്രോതസ്സിൽ നിന്നും പുറപ്പെടുന്ന ശബ്ദം വായുവിൽ തുടർച്ചായി ഉണ്ടാക്കുന്ന മർദ വ്യതിയാനത്തിന്റെ ഗ്രാഫിക് ചിത്രീകരണമാണ് ചുവടെ തന്നിരിക്കുന്നത്.
Class 10 Physics Chapter 1 Important Questions Malayalam Medium 13
a) ഒരു തരംഗത്തിന്റെ ആയതിയും, തരംഗദൈർ ഘ്യവും വിശദമാക്കുക.
b) C, R ഇവ എന്തിനെ സൂചിപ്പിക്കുന്നു?
c) ഈ തരംഗത്തിന്റെ ആവൃത്തി 0.2 Hz, ആണെങ്കിൽ തരംഗവേഗം കണക്കാക്കുക?
d) ഇത് ഏത് തരം തരംഗമാണ്?
e) ഇത്തരം തരംഗങ്ങൾക്ക് കൂടുതൽ ഉദാഹര ണങ്ങൾ കണ്ടെത്തുക?
Answer:
a) ആയതി: തുലനസ്ഥാനത്തുനിന്ന് ഒരു കണികയ്ക്കുണ്ടാവുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം.

തരംഗദൈർഘ്യം:
സമാനകമ്പനാവസ്ഥയിലുള്ള അടുത്ത ടുത്ത രണ്ട് കണികകൾ തമ്മിലുള്ള അകലമാണ്
തരംഗദൈർഘ്യം.

b) C – ഉച്ചമർദമേഖല
R – നീചമർദമേഖല

c) f = 0.2 Hz; λ = 1m
v = fλ = 0.2 × 1 = 0.2 m/s

d) അനുദൈർഘ്യതരംഗം

e) ശബ്ദം, സീസ്മിക് തരംഗം

Question 48.
ജലോപരിതലത്തിൽ നിന്നുള്ള ശബ്ദ സിഗ്നൽ 3 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ജലത്തിനടിയിലുള്ള പാറമേൽ തട്ടി എത്ര സെക്കന്റുകൾക്ക് ശേഷം ജലോപരിതലത്തിലേക്ക് മടങ്ങിയെത്തും?
(ജലത്തിലെ ശബ്ദവേഗം 1500 m/s).
Answer:
d = 6 km = 6000 m
v = 1500 m/s
v = \(\frac{d}{t}\)
t = \(\frac{d}{v}\) = \(\frac{6000}{1500}\) = 4s

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

The comprehensive approach in SSLC Physics Notes Pdf Malayalam Medium and Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം ensure conceptual clarity.

10th Class Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Std 10 Physics Chapter 4 Notes Malayalam Medium – Let’s Assess

Question 1.
AB എന്ന ഒരു കവചിതചാലകം ചിത്രത്തിൽ കാ ണുന്നതുപോലെ വലയമാക്കി വച്ചിരിക്കുന്നു. ഒരു ബാറ്ററി ചാലകത്തിന്റെ അഗ്രങ്ങളുമായി ബന്ധിപ്പി ച്ചിരിക്കുന്നു.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 1
a) സ്വിച്ച് ഓൺ ചെയ്യുമ്പോൾ A എന്ന ഭാഗത്തും B എന്ന ഭാഗത്തും ചാലകത്തിന് ചുറ്റും രൂപപ്പെടുന്ന കാന്തികമണ്ഡലത്തിന്റെ ദിശ കണ്ടെത്തുക.
b) ഇതിനു സഹായകമായ നിയമം പ്രസ്താവിക്കുക.
c) ചാലകവലയത്തിൽ കാന്തികമണ്ഡലത്തിന്റെ ദിശ കണ്ടെത്തുന്നത് എങ്ങനെയെന്ന് വിശദമാ ക്കുക.
Answer:
a) A എന്ന ഭാഗത്ത് ആന്റിക്ലോക്ക് വൈസ്, B എന്ന ഭാഗത്ത് ക്ലോക്ക് വൈസ്.

b) വലതു കൈ പെരുവിരൽ നിയമം

c) കറന്റിന്റെ ദിശ പോസിറ്റീവിൽ നിന്ന് നെഗറ്റീ വിലേക്ക് ആയതിനാൽ അഭിമുഖീകരിക്കുന്ന വശത്ത് കോയിലിൽ വൈദ്യുതി പ്രവഹിക്കുന്നത് ക്ലോക്ക് വൈസ് ദിശയിൽ. ക്ലോക്ക് വൈസ് ദിശ യിൽ വൈദ്യുതി പ്രവഹിക്കാൻ കാന്തികമണ്ഡ ലത്തിന്റെ ദിശ കോയിലിന് ഉള്ളിലേക്കായിരിക്കും.

Question 2.
വൈദ്യുതി പ്രവഹിക്കുന്ന AB എന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തികമണ്ഡലത്തിന്റെ ദിശ അടയാ ഉപ്പെടുത്തിയിരിക്കുന്നു. ഈ ചാലകത്തിലൂടെയും ള്ള വൈദ്യുതപ്രവാഹത്തിന്റെ ദിശ കണ്ടെത്തി അതിന് സഹായകമായ നിയമം പ്രസ്താവിക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 2
Answer:
കാന്തികമണ്ഡലരേഖകളുടെ ദിശയിൽ വലതു കൈയുടെ 4 വിരലുകൾ വരത്തക്ക രീതിയിൽ ചാലകഞ്ഞെ ചുറ്റി പിടിക്കുമ്പോൾ വലതു കൈ പെരുവിരൽ നിയമം അനുസരിച്ച് കറന്റിന്റെ ദിശ B യിൽ നിന്ന് A യിലേക്കാണ്.

Question 3.
വൈദ്യുതി പ്രവഹിക്കുന്ന ഒരു സോളിനോയ്ഡിന്റെ കാന്തികധ്രുവതയെ സംബന്ധിച്ച് ചുവടെ കൊടു ത്തിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തി എഴുതുക.
a) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം നോർത്ത് പോൾ ആയിരിക്കും.
b) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറൻറ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം സൗത്ത്പോൾ ആയിരിക്കും.
c) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ B- അഗ്രം സൗത്ത് പോൾ ആയിരിക്കും
d) ഇവയൊന്നുമല്ല.
Answer:
b) സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറൻറ് G ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ആ അഗ്രം സൗത്ത്പോൾ ആയിരിക്കും.

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 4.
ചിത്രം നിരീക്ഷിക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 3
a) ഇത് ഏത് ഉപകരണത്തിന്റെ രേഖാചിത്രമാണ്?
b) ആർമെച്ചർ ക്ലോക്ക് വൈസ് ദിശയിൽ കറങ്ങു ന്നതിന് X എന്ന അഗ്രം ബാറ്ററിയുടെ ഏത് ടെർമിനലുമായാണ് ബന്ധിപ്പിക്കേണ്ടത്?
c) ഈ ഉപകരണത്തിൽ സ്പിറ്റ് റിങ് കമ്മ്യൂട്ടേറ്റർ ഉപയോഗിച്ചിരിക്കുന്നതിന്റെ ആവശ്യകത എന്താണ്?
Answer:
a) DC മോട്ടോർ

b) ആർമെച്ചർ ക്ലോക്ക് വൈസ് ദിശയിൽ കറങ്ങ ണമെങ്കിൽ AB എന്ന വശത്ത് മുകളിലേക്കും DC എന്ന വശത്ത് താഴേക്കും ബലം അനുഭ വപ്പെടണം. AB എന്ന വശത്ത് മുകളിലേക്ക് ബലം അനുഭവപ്പെടണമെങ്കിൽ കറന്റിന്റെ ദിശ ഇടതു കൈ നിയമമനുസരിച്ച് B യിൽ നിന്ന് A യിലേക്ക് ആയിരിക്കണം. അതുപോലെ DC യി ൽ കറന്റിന്റെ ദിശ D യിൽ നിന്ന് C യിലേക്ക് ആയിരക്കണം. ആർമെച്ചറിലൂടെയുള്ള ക ന്റിന്റെ ദിശ D-C-B-A ആവണമെങ്കിൽ X എന്ന അഗ്രം ബാറ്ററിയുടെ നെഗറ്റീവുമായി ബന്ധിപ്പിക്കേണ്ടതാണ്.

c) ഓരോ അർധഭമണത്തിനു ശേഷവും ആർമെച്ച റിലൂടെയുള്ള കറന്റിന്റെ ദിശ AB എന്ന വശ ത്തും DC എന്ന വശത്തും വ്യത്യാസപ്പെടുത്തു ന്നതിനാണ് സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റർ ഉപയോഗി ച്ചിരിക്കുന്നത്.

Question 5.
ഒരു മൂവിങ് കോയിൽ ലൗഡ്സ്പീക്കറിൽ ഡയഫ്ര ത്തിന്റെ ധർമ്മമെന്ത്?
a) ശബ്ദസിഗ്നലുകളെ പുഷ്ടിപ്പെടുത്തുന്നതിന്.
b) യാന്ത്രികോർജത്തെ ശബ്ദതരംഗങ്ങളാക്കി മാറ്റുന്നതിന്.
c) ഉന്നത ആവൃത്തിയിൽ ഉള്ള ശബ്ദസിഗ്നലുകളെ വേർതിരിക്കുന്നതിന്.
d) കാന്തികമണ്ഡലത്തിന്റെ ശക്തി വർധിപ്പിക്കുന്നതിന്
Answer:
b) യാന്ത്രികോർജത്തെ ശബ്ദതരംഗങ്ങളാക്കി മാറ്റുന്നതിന്.

Question 6.
ഒരു കാന്തസൂചിക്ക് മുകളിൽ അതിനു സമാന്തരമാ യി ഒരു ചാലകം ക്രമീകരിച്ചിരിക്കുന്നു.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 4
a) സ്വിച്ച് ഓണാക്കിയാൽ കാന്തസൂചി വിഭ്രംശി ക്കാൻ കാരണമെന്ത്?
b) ഈ വിഭ്രംശത്തിന്റെ ദിശ വിപരീതമാക്കാൻ രണ്ടു മാർഗങ്ങൾ നിർദേശിക്കുക.
Answer:
a) വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിന് ചുറ്റുമായി ഒരു കാന്തിക മണ്ഡലം ഉണ്ടാകുന്നു. ഈ കാന്തിക മണ്ഡലവും കാന്തസൂചി ക്ക് ചുറ്റുമുള്ള കാന്തിക മണ്ഡലവും തമ്മിലു ള്ള പരസ്പര പ്രവർത്തനം മൂലമാണ് കാന്ത സൂചി വിഭ്രംശിച്ചത്.

b) കറന്റിന്റെ ദിശ വ്യത്യാസപ്പെടുത്തുക, ചാലകം കാന്തസൂചിക്ക് താഴെയായി ക്രമീകരിക്കുക.

Question 7.
ചിത്രങ്ങൾ (ചിത്രം 4.34 (a), (b)) നിരീക്ഷിക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 5
a) സ്വിച്ച് ഓണാക്കിയാൽ ഓരോ സന്ദർഭത്തിലും കാ ന്തസൂചിയുടെ നോർത്ത് പോൾ വിഭ്രംശിക്കുന്നത് ക്ലോക്ക് വൈസ് ദിശയിലാണോ ആന്റിക്ലോക്ക് വൈസ് ദിശയിലാണോ?
b) ഉത്തരം സാധൂകരിക്കുക.
Answer:
a) ചിത്രം 4.34 (a) നോർത്ത് പോൾ ആന്റിക്ലോക്ക് വൈസ് ദിശയിൽ വിഭ്രംശിക്കും.
ചിത്രം 4.34 (b) നോർത്ത് പോൾ ക്ലോക്ക് വൈസ് ദിശയിൽ വിഭ്രംശിക്കും.

b) സ്വിച്ച് ഓൺ ചെയ്യുമ്പോൾ കാന്തസൂചി വിഭ്രം ശിക്കുന്നു. വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിന് ചുറ്റും ഒരു കാന്തികമണ്ഡലം ഉണ്ടാകുന്നു. ആ കാന്തികമണ്ഡലവും കാന്ത സൂചിക്ക് ചുറ്റുമുള്ള കാന്തികമണ്ഡലവും തമ്മിലുള്ള പരസ്പര പ്രവർത്തനം കൊണ്ട് കാന്തസൂചിയുടെ മേൽ ഒരു ബലം അനുഭവ പ്പെടുന്നു. കാന്തസൂചി വിഭ്രംശിക്കുന്നു.

Question 8.
AB എന്നത് ഒരു ചെമ്പ് കമ്പിയാണ്. ഒരു കാന്ത ത്തിന്റെ സൗത്ത് പോളിനു മുകളിൽ വച്ചിരിക്കുന്ന അക്രിലിക്ക് ഷീറ്റിൽ ബാറ്ററി, സ്വിച്ച് എന്നിവയുമാ യി ഘടിപ്പിച്ചിരിക്കുന്ന രണ്ട് ചെമ്പ് കമ്പികൾക്കു മുകളിലാണ് AB ക്രമീകരിച്ചിരിക്കുന്നത്
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 6
a) സ്വിച്ച് ഓണാക്കിയാൽ ചെമ്പ് കമ്പി ഏത് ദിശ യിൽ ഉരുളും ? (Q വിലേക്ക് / P യിലേക്ക്)
b) കറന്റിന്റെ ദിശ വിപരിതമാക്കിയാലോ?
Answer:
a) P യിലേക്ക് ഉരുളും
b) Q വിലേക്ക് ഉരുളും

Question 9.
ചിത്രം 4.36 നിരീക്ഷിക്കൂ.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 7
a) ഏത് ഉപകരണത്തിന്റെ രേഖാചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്?
b) ഇതിന്റെ പ്രവർത്തനതത്വമെന്ത്?
c) ഇതിൽ നടക്കുന്ന ഊർജമാറ്റമെന്ത്?
d) അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളുടെ പേരെഴുതുക.
e) ഇതേ തത്വത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു ഉപകരണത്തിന്റെ പേരെഴുതുക.
Answer:
a) ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ

b) മോട്ടോർ തത്വം

c) വൈദ്യുതോർജത്തെ ശബ്ദോർജ്ജമാക്കുന്നു.

d) A – വോയ്സ് കോയിൽ
B – പേപ്പർ ഡയഫ്രം
C – ഫീൽഡ് കാന്തം
D – കണക്ടിങ് വയർ
E – പച്ചിരുമ്പ് കവചം

e) വൈദ്യുത മോട്ടോർ

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 10.
N, S എന്നീ ധ്രുവങ്ങൾക്കിടയിലായി തടിക്കഷണ ത്തിൽ മെർക്കുറിയുണ്ട്. മെർക്കുറിയെ സ്പർശി ച്ചു നിൽക്കുന്ന സ്വതന്ത്രമായി കറങ്ങാൻ കഴിയു ന്ന ലോഹ പൽച്ചക്രത്തിലൂടെ വൈദ്യുതി കടത്തി വിടുന്നു.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 8
a) ചക്രം ഏത് ദിശയിൽ തിരിയും?
(ക്ലോക്ക്വൈസ് ദിശ / ആന്റിക്ലോക്ക് വൈസ് ദിശ)
b) ഉത്തരം സാധൂകരിക്കുക.
Answer:
a) ചക്രം ക്ലോക്ക് വൈസ് ദിശയിൽ തിരിയും.

b) ഫ്ളെമിങ്ങിന്റെ ഇടതു കൈ നിയമം അനുസരി ച്ച് ചൂണ്ടുവിരൽ കാന്തിക മണ്ഡലത്തിന്റെ ദിശയിലും നടുവിരൽ വൈദ്യുതപ്രവാഹത്തി ന്റെ ദിശയിലും പിടിക്കുകയാണെങ്കിൽ പെരു വിരൽ ചാലകത്തിന്റെ ചലന ദിശയെ സൂചിപ്പി ക്കുന്നു. അത് പ്രകാരം ചക്രം ക്ലോക്ക് വൈസ് ദിശയിൽ തിരിയുന്നതാണ്.

SSLC Physics Chapter 4 Notes Questions and Answers Pdf Malayalam Medium

വൈദ്യുതവാഹിയായ ചാലകവും കാന്തികമണ്ഡലവും
പ്രവർത്തനം 1
Question 1.
സ്വതന്ത്രമായി തിരിയുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന (പിട്ട് ചെയ്യപ്പെട്ട) കാന്തസൂചിക്ക് സമീപം ഒരു തടിക്കഷണം കൊണ്ടുവന്ന് നോക്കൂ. എന്ത് നിരീക്ഷിക്കുന്നു? കാന്തസൂചി (വിഭ്രംശിക്കുന്നു/വിഭ്രംശിക്കുന്നില്ല)
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 9
Answer:
വിഭ്രംശിക്കുന്നില്ല

Question 2.
തടിക്കഷണത്തിനു പകരം ഒരു ബാർ മാഗ്നറ്റ് കാന്തസൂചിക്ക് സമീപം കൊണ്ടു വരൂ. എന്ത് നിരീക്ഷിക്കുന്നു ഇതിനു? കാരണം എന്തായിരിക്കും?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 10
Answer:
കാന്തസൂചി വിഭ്രംശിക്കുന്നു, രണ്ട് കാന്തികധ്രുവങ്ങളുടെ പരസ്പരാകർഷണ വികർഷണം മൂലമാണ് കാന്ത സൂചി വിഭ്രംശിച്ചത്. കാന്തസൂചിക്ക് സമീപം മറ്റൊരു കാന്തികമണ്ഡലം സൃഷ്ടിക്കപ്പെട്ടാൽ കാന്ത സൂചി വിഭ്രംശിക്കും.

ഒരു കാന്തത്തിന് ചുറ്റും കാന്തികമണ്ഡലം ഉണ്ട്. കാന്തികമണ്ഡലത്തിൽ അനേകം മണ്ഡലരേഖകൾ (ഫ്ളക്സ് രേഖകൾ) ഉണ്ട്. ഈ സാങ്കല്പിക രേഖകൾ കാന്തിക മണ്ഡലത്തെ ദൃശ്യവൽക്കരിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്.

Question 3.
മാഗ്നറ്റിക് കോമ്പസ് ഉപയോഗിച്ച് ഒരു ബാർമാഗ്നറ്റിന് ചുറ്റുമുള്ള കാന്തിക ഫ്ളക്സ് രേഖകൾ ചിത്രീകരിക്കൂ.
Answer:
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 11

Question 4.
കാന്തത്തിനു പുറത്ത് കാന്തിക ഫ്ളക്സ് രേഖകളുടെ ദിശ എപ്രകാരമാണ്?
Answer:
N → S

Question 5.
കാന്തത്തിനകത്തോ?
Answer:
S → N

വൈദ്യുതവാഹിയായ ചാലകവും കാന്തികമണ്ഡലവും (Current Carrying Conductor and Magnetic Field)
ഒരു ചാലകക്കമ്പി, 9 V സെൽ, ബെൽസ്വിച്ച് എന്നിവ ഉപയോഗിച്ച് ചിത്രം 4.4 ലേതു പോലെ ഒരു സർക്കീട്ട് നിർമ്മിക്കൂ. ഇത് പിവട്ട് ചെയ്യപ്പെട്ട കാന്തസൂചിക്ക് സമീപം കൊണ്ടു വരൂ.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 12

Question 6.
ബെൽസ്വിച്ച് ഓഫ് ആയിരിക്കുമ്പോൾ കാന്തസൂചിയുടെ ദിശ ഏത്?
Answer:
N → S

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 7.
ബെൽസ്വിച്ച് ഓൺ ചെയ്തു നോക്കൂ. എന്ത് നിരീക്ഷിക്കുന്നു?
Answer:
കാന്തസൂചി വിഭ്രംശിക്കുന്നു.

Question 8.
ഇപ്പോൾ കാന്തസൂചി വിഭ്രംശിച്ചത് എന്തുകൊണ്ടാണ്?
Answer:
വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിന് ചുറ്റുമായി ഒരു കാന്തിക മണ്ഡലം ഉണ്ടാകുന്നു. ഈ കാന്തിക മണ്ഡലവും കാന്തസൂചിക്ക് ചുറ്റുമുള്ള കാന്തിക മണ്ഡലവും തമ്മിലുള്ള പരസ്പര പ്രവർത്ത നം മൂലമാണ് കാന്തസൂചി വിഭ്രംശിച്ചത്.

വൈദ്യതിയുടെ കാന്തികഫലം:
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും കാന്തികമണ്ഡലം രൂപപ്പെടുന്നു. ഈ കാന്തികമണ്ഡ ലത്തിന് ഒരു കാന്തസൂചിയിൽ ബലം പ്രയോഗിക്കാൻ കഴിയും. ഇതാണ് വൈദ്യുതിയുടെ കാന്തികഫലം.

Question 9.
കാന്തസൂചിയുടെ വിഭ്രംശത്തിന്റെ ദിശ കറന്റിന്റെ ദിശയെ ആശ്രയിക്കുന്നുണ്ടോ?
Answer:
കാന്തസൂചിയുടെ വിഭ്രംശത്തിന്റെ ദിശ കറന്റിന്റെ ദിശയെ ആശ്രയിക്കുന്നുണ്ട്.

Question 10.
പിവട്ട് ചെയ്യപ്പെട്ട കാന്തസൂചിക്ക് മുകളിൽ അതിനടുത്ത് സമാന്തരമായി AB എന്ന ചാലകഭാഗം വരത്തക്ക വിധം ചിത്രം 4.5 ൽ കാണുന്നതുപോലെ സർക്കീട്ട് ക്രമീകരിക്കുക. ബെൽസ്വിച്ച് ഓൺ ചെയ്യുമ്പോൾ എ ത് നിരീക്ഷിക്കുന്നു?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 13
Answer:
കാന്തസൂചി വിഭ്രംശിക്കുന്നു

Question 11.
മുകളിൽ നിന്ന് നോക്കുമ്പോൾ കാന്തസൂചിയുടെ നോർത്ത് പോൾ ഏത് ദിശയിലാണ് വിഭ്രംശിച്ചത്? (ക്ലോക്ക് വൈസ് ദിശ / ആന്റിക്ലോക്ക് വൈസ് ദിശ)
Answer:
ആന്റിക്ലോക്ക് വൈസ് ദിശ

Question 12.
കറന്റിന്റെ ദിശ വിപരീതമാക്കി നോക്കൂ. ഇപ്പോൾ കാന്തസൂചി എതിർ ദിശയിൽ വിഭ്രംശിക്കുന്നില്ലേ?
Answer:
വിഭ്രംശിക്കുന്നു

Question 13.
എന്തായിരിക്കും കാരണം?
Answer:
കറന്റിന്റെ ദിശ വിപരീതമാക്കിയപ്പോൾ ചാലകത്തിനു ചുറ്റുമുള്ള കാന്തികമണ്ഡലത്തിന്റെ ദിശ വിപരീതമായതാണ് ഇതിനു കാരണം.

Question 14.
ചിത്രം 4.5 ൽ കറന്റ് A യിൽ നിന്ന് B യിലേക്ക് ആയിരിക്കുമ്പോൾ കാന്തസൂചിയുടെ നോർത്ത് പോൾ വിഭ്രംശിച്ച ദിശ ഏതാണ്? (ക്ലോക്ക് വൈസ് ദിശ / ആന്റിക്ലോക്ക് വൈസ് ദിശ
Answer:
ആന്റിക്ലോക്ക് വൈസ് ദിശ

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 15.
കറന്റ് B യിൽ നിന്ന് A യിലേക്ക് ആയാലോ? (ക്ലോക്ക് വൈസ് ദിശ/ആന്റിക്ലോക്ക് വൈസ് ദിശ
Answer:
ക്ലോക്ക്വൈസ് ദിശ

Question 16.
ചാലകം കാന്തസൂചിയുടെ താഴെയായി ക്രമീകരിച്ച് പരീക്ഷണം ആവർത്തിക്കുക. കറന്റ് A യിൽ നിന്ന് B യിലേക്ക് ആയിരിക്കുമ്പോൾ കാന്തസൂചിയുടെ നോർത്ത് പോൾ വിഭ്രംശിച്ച ദിശ ഏതാണ്? (ക്ലോക്ക് വൈസ് ദിശ / ആന്റിക്ലോക്ക് വൈസ് ദിശ)
Answer:
ക്ലോക്ക്വൈസ് ദിശ

Question 17.
കറന്റ് B യിൽ നിന്ന് A യിലേക്ക് ആയാലോ? (ക്ലോക്ക് വൈസ് ദിശ/ആന്റിക്ലോക്ക് വൈസ് ദിശ)
Answer:
ആന്റിക്ലോക്ക് വൈസ് ദിശ

Question 18.
കാന്തസൂചിയുടെ വിഭ്രംശത്തിന് കറന്റിന്റെ ദിശയുമായുള്ള ബന്ധം മനസ്സിലാക്കുന്നതിന് പരീക്ഷണം
എഴുതുക.
Answer:
ചിത്രത്തിൽ കാണുന്ന രീതിയിൽ ഒരു കാർഡ്ബോർഡിലൂടെ ചെമ്പുകമ്പി കടത്തി
കാർഡ്ബോർഡിന്റെ പ്രതലത്തിന് ലംബമായി നിൽക്കുന്ന വിധത്തിൽ ക്രമീകരിക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 14
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 15
ചെമ്പ് കമ്പിയുമായി 9 V ബാറ്ററി, ബെൽസ്വിച്ച് എന്നിവ ശ്രേണിയിൽ ബന്ധിപ്പിക്കുക. ചെമ്പ് കമ്പിക്ക് – ചുറ്റും കാർഡ് ബോർഡിൽ ചെറിയ മാഗ്നറ്റിക് കോമ്പസുകൾ വലയ ആകൃതിയിൽ ചിത്രത്തിൽ കാണുന്ന തു പോലെ ക്രമീകരിക്കുക. ബെൽ സ്വിച്ച് ഓൺ ചെയ്യുക. കാന്തസൂചികളുടെ നോർത്ത് പോളിന്റെ വിഭ്രം- ശ ദിശ നിരീക്ഷിക്കുക. കറന്റ് A യിൽ നിന്ന് B യിലേക്ക് ആയിരിക്കുമ്പോൾ ഓരോ കാന്തസൂചിയുടെയും നോർത്ത് പോൾ ആന്റിക്ലോക്ക് വൈസ് ദിശയിൽ വിഭ്രംശിച്ച് നിൽക്കുന്നു. മാഗ്നറ്റിക് കോമ്പസുകൾ നിരീ വൈദ്യുതിയുടെ കാന്തികഫലം ക്ഷിച്ച് കാന്തസൂചിയുടെ നോർത്ത് പോളുകൾ കാർഡ്ബോർഡിൽ അടയാളപ്പെടുത്തുക. മാഗ്നറ്റിക് കോമ്പ സുകൾ കാർഡ്ബോർഡിൽ നിന്ന് മാറ്റിയശേഷം കാന്തിക മണ്ഡലരേഖകൾ വരച്ച് അവയുടെ ദിശ അ ടയാളപ്പെടുത്തുക. ഇപ്പോൾ കാന്തികമണ്ഡലത്തിന്റെ ദിശ ആന്റിക്ലോക്ക് വൈസ് ദിശയാണ്. ഇനി AB എന്ന ചാലകത്തിലൂടെ കറന്റിന്റെ ദിശയിൽ പെരുവിരൽ വരത്തക്ക വിധം ചാലകം വലതുകൈ കൊണ്ട് ചുറ്റിപ്പിടിക്കുന്നതായി സങ്കല്പിച്ച് നോക്കൂ. ചാലകത്തെ ചുറ്റിയിരിക്കുന്ന വിരലുകളുടെ അഗ്രം കാണിക്കു ന്ന ദിശയും കാന്തിക മണ്ഡലത്തിന്റെ ദിശയും ഒന്നാണ്.

Question 19.
കറന്റ് A യിൽ നിന്ന് B യിലേക്ക് ആയിരിക്കുമ്പോൾ ഓരോ കാന്തസൂചിയുടെയും നോർത്ത് പോൾ വിഭ്രംശിച്ച് നിൽക്കുന്ന ദിശ ഏതാണ്? (ക്ലോക്ക് വൈസ് ദിശ / ആന്റിക്ലോക്ക് വൈസ് ദിശ)
Answer:
ആന്റിക്ലോക്ക് വൈസ് ദിശ

Question 20.
മാഗ്നറ്റിക് കോമ്പസുകൾ നിരീക്ഷിച്ച് കാന്തസൂചിയുടെ നോർത്ത് പോളുകൾ കാർഡ്ബോർഡിൽ അട യാളപ്പെടുത്തുക. മാഗ്നറ്റിക് കോമ്പസുകൾ കാർഡ്ബോർഡിൽ നിന്ന് മാറ്റിയശേഷം കാന്തിക മണ്ഡല രേഖകൾ വരച്ച് അവയുടെ ദിശ അടയാളപ്പെടുത്തുക ഇപ്പോൾ കാന്തികമണ്ഡലത്തിന്റെ ദിശ ഏതാണ്? (ക്ലോക്ക് വൈസ് / ആന്റിക്ലോക്ക് വൈസ്)
Answer:
ആന്റിക്ലോക്ക് വൈസ് ദിശ

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 21.
ഇനി AB എന്ന ചാലകത്തിലൂടെ കറന്റിന്റെ ദിശയിൽ പെരുവിരൽ വരത്തക്ക വിധം ചാലകം വലതുകൈ കൊണ്ട് ചുറ്റിപ്പിടിക്കുന്നതായി സങ്കല്പിച്ച് നോക്കൂ. ചാലകത്തെ ചുറ്റിയിരിക്കുന്ന വിരലുകളുടെ അഗ്രം കാ ണിക്കുന്ന ദിശയും കാന്തികമണ്ഡലത്തിന്റെ ദിശയും താരതമ്യം ചെയ്തു. ഇവ ഒന്നല്ലേ?
Answer:
ചാലകത്തെ ചുറ്റിയിരിക്കുന്ന വിരലുകളുടെ അഗ്രം കാണിക്കുന്ന ദിശയും കാന്തികമണ്ഡലത്തിന്റെ ദിശയും ഒന്നാണ്.

വലതുകൈ പെരുവിരൽ നിയമം
വൈദ്യുതപ്രവാഹ ദിശയിൽ പെരുവിരൽ വരത്തക്ക രീതിയിൽ ചാലകത്തെ വലതുകൈ കൊണ്ട് ചുറ്റിപ്പിടിക്കുന്നതായി സങ്കല്പിച്ചാൽ ചാലകത്തെ ചുറ്റിപ്പിടിച്ച വിരലുകൾ കാന്തികമണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും.

Question 22.
വൈദ്യുതി പ്രവഹിക്കുന്ന ചാലകവലയത്തിന് ചുറ്റും കാന്തികമണ്ഡലം രൂപപ്പെടുന്നു എന്ന് മനസ്സിലാക്കു
ന്നതിന് പരീക്ഷണം എഴുതുക.
Answer:
ചിത്രത്തിൽ കാണുന്നതുപോലെ ഒരു കാർഡ്ബോർഡിൽ രണ്ട് സുഷിരങ്ങൾ ഇടുക. അവയിൽ കൂടി ഒരു ചാലകക്കമ്പികടത്തി വലയ രൂപത്തിൽ ആക്കുക. വലയത്തിന്റെ പകുതിഭാഗം കാർഡ്ബോർഡിന് മുകളിലും പകുതി താഴെയുമായി ക്രമീകരിക്കുക. സുഷിരങ്ങളിൽക്കൂടി ചാലക കമ്പി കടന്നുപോകുന്ന ഭാഗത്തിന് സമീപത്തായി മാഗ്നറ്റിക് കോമ്പസുകൾ നിരത്തി വയ്ക്കുക. ചാലകവലയത്തെ ബാറ്ററി, ബെൽ സ്വിച്ച് എന്നിവയുമായി ബന്ധിപ്പിക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 16
a) ബെൽസ്വിച്ച് ഓൺ ചെയ്യുക. എന്തു നിരീക്ഷിക്കുന്നു? A എന്ന ഭാഗത്തെയും B എന്ന ഭാഗത്തെയും കാന്തിക മണ്ഡലത്തിന്റെ ദിശ മാഗ്നറ്റിക് കോമ്പസ് നിരീക്ഷിച്ച് കണ്ടെത്തുക.
Answer:
മാഗ്നറ്റിക് കോമ്പസുകൾ വിഭ്രംശിക്കുന്നു.

b) നിങ്ങൾ അഭിമുഖീകരിക്കുന്ന വശത്ത് കോയിലിൽ വൈദ്യുതി പ്രവഹിക്കുന്നത് ഏതു ദിശയിലാണ്?
(ക്ലോക്ക് വൈസ് ദിശ / ആന്റിക്ലോക്ക് വൈസ് ദിശ)
Answer:
ക്ലോക്ക് വൈസ് ദിശ

c) ഈ അവസരത്തിൽ ഫ്ളക്സ് രേഖകളുടെ ദിശ ഏതാണ്? (കോയിലിന്റെ ഉള്ളിലേക്ക് പുറത്തേക്ക്) Answer:
കോയിലിന്റെ ഉള്ളിലേക്ക്

d) ബെൽസ്വിച്ച് ഓഫാക്കിയാൽ കാന്തികമണ്ഡലത്തിന് എന്ത് സംഭവിക്കും?
Answer:
കാന്തശക്തി ഇല്ലാതാകുന്നു.

ചാലകവലയത്തിലെ കറന്റ് ക്ലോക്ക് വൈസ് ദിശയിലാണെങ്കിൽ ഫ്ളക്സ് രേഖകളുടെ ദിശ പുറത്തുനിന്ന് ചുറ്റിനുള്ളിലേക്ക് ആയിരിക്കും. കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിലാണെങ്കിൽ

ഫ്ളക്സ് രേഖകൾ ചുറ്റിനുള്ളിൽ നിന്ന് പുറത്തേക്ക് ആയിരിക്കും. സർക്കീട്ടിൽ കറന്റ് ഇല്ലാത്തപ്പോൾ കാന്തശക്തി ഇല്ലാതാകുന്നു. കമ്പിച്ചുരുളിന് ലഭിക്കുന്ന കാന്തശക്തി താൽക്കാലികമാണ്.

Question 23.
ചാലകവലയത്തിലെ കാന്തശക്തി വർധിപ്പിക്കാൻ മാർഗമുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരീക്ഷണം എഴുതുക.
Answer:
ഒരു ചാലകവലയത്തെ ബാറ്ററി, ബെൽസ്വിച്ച് എന്നിവയുമായി ഘടിപ്പിക്കുക. പിവട്ട് ചെയ്യപ്പെട്ട കാന്തസൂചിയുടെ ഒരഗ്രത്തായി ഈ ചാലകവലയം പിടിക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 17
a) ബെൽസ്വിച്ച് ഓൺ ചെയ്യുക. എന്ത് നിരീക്ഷിക്കുന്നു?
Answer:
കാന്തസൂചി വിഭ്രംശിക്കുന്നു.

b) ചാലകച്ചുറ്റുകളുടെ എണ്ണം വർധിപ്പിച്ച ശേഷം കാന്തസൂചിയുടെ സമീപത്തായി ഈ ചുറ്റുകൾ പിടി ക്കുക. ഇതിൽക്കൂടി നേരത്തെ ഉപയോഗിച്ച അതേ അളവ് വൈദ്യുതി പ്രവഹിപ്പിക്കുക. കാന്തസൂചി യുടെ വിഭ്രംശത്തിൽ എന്തു മാറ്റം നിരീക്ഷിക്കുന്നു?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 18
Answer:
കാന്തസൂചിയുടെ വിഭ്രംശം കൂടുന്നു.

c) കാന്തശക്തിക്ക് എന്തു മാറ്റമുണ്ടായി?
Answer:
കാന്തശക്തി കൂടുന്നു.

d) അടുത്തതായി 1.5 V സെല്ലിന് പകരം 3 V ബാറ്ററി ഘടിപ്പിച്ച് വൈദ്യുതി പ്രവഹിപ്പിക്കുക. ഇപ്പോൾ കാന്തസൂചിയുടെ വിഭ്രംശം? (കൂടി / കുറഞ്ഞു)
Answer:
കാന്തസൂചിയുടെ വിഭ്രംശം കൂടി.

e) അങ്ങനെയെങ്കിൽ ഒരു ചാലകമ്പിച്ചുരുളിനു ചുറ്റുമുള്ള കാന്തികമണ്ഡലത്തിന്റെ ശക്തിയെ അല്ലെങ്കി ൽ തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എഴുതൂ.
Answer:

  • ചാലകച്ചുറ്റുകളുടെ എണ്ണം
  • കറന്റ്

Question 24.
വൈദ്യുതി പ്രവഹിക്കുന്ന സോളിനോയ്ഡിന് ചുറ്റും കാന്തികമണ്ഡലം രൂപപ്പെടുന്നു എന്ന് മനസ്സിലാ ക്കുന്നതിന് പരീക്ഷണം എഴുതുക.
Answer:
ഒരു PVC പൈപ്പിൽ കവചിത ചാലകം ചുറ്റി എടുക്കുക. കമ്പിച്ചുരുളിന് രൂപമാറ്റം വരാതെ പൈപ്പിൽ നിന്നും വേർപെടുത്തി എടുക്കുക. ഇപ്പോൾ കമ്പിച്ചുരുളിന്റെ ആകൃതി ഒരു സ്പ്രിങ് പോലെയാണ്. ഇത്തരത്തിൽ സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകമാണ് സോളിനോയ്ഡ്. ഇതിലെ എല്ലാ ചുറ്റുകളുടെയും കേന്ദ്രങ്ങൾ ഒരേ നേർരേഖയിൽ ആയിരിക്കും.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 19
ഇതുപോലെ 4 m നീളമുള്ള കവചിത ചെമ്പ് കമ്പി അതേ PVC പൈപ്പിൽ ചുറ്റി മറ്റൊരു സോളിനോയ്ഡ് ആദ്യം നിർമ്മിച്ച സോളിനോയ്ഡിന്റെ അതേ നീളത്തിൽ തയ്യാറാക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 20
ആദ്യം നിർമ്മിച്ച സോളിനോയ്ഡിന് ചുറ്റുമായി മാഗ്നറ്റിക് കോമ്പസുകൾ വയ്ക്കുക സോളിനോയ്ഡിനെ 9 V ബാറ്ററി, ബെൽസ്വിച്ച് എന്നിവയുമായി ഘടിപ്പിക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 21
a) ബെൽസ്വിച്ച് ഓണാക്കുമ്പോൾ എന്തു നിരീക്ഷിക്കുന്നു?
Answer:
മാഗ്നറ്റിക് കോമ്പസുകൾ വിഭ്രംശിക്കുന്നു.

b) രണ്ടാമത്തെ സോളിനോയ്ഡ് ഉപയോഗിച്ച് പരീക്ഷണം ആവർത്തിക്കുക. ഇപ്പോൾ എന്ത് നിരീക്ഷിക്കുന്നു? (വിഭ്രംശം കൂടി / കുറഞ്ഞു).
Answer:
വിഭ്രംശം കൂടി

c) കാരണമെന്ത്?
Answer:
കാന്തികമണ്ഡലത്തിന്റെ ശക്തി കൂടി

d) സോളിനോയ്ഡിൽക്കൂടിയുള്ള കറന്റ് വർധിപ്പിക്കുക. ഇപ്പോൾ കാന്തസൂചികളുടെ വിഭ്രംശം?
(കൂടി / കുറഞ്ഞു
Answer:
കൂടി

e) അടുത്തതായി സോളിനോയ്ഡിന്റെ കോർ ആയി ഒരു പച്ചിരുമ്പ് വയ്ക്കുക. ബെൽ സ്വിച്ച് ഓൺ ചെയ്യുക. ഇപ്പോൾ എന്ത് നിരീക്ഷിക്കുന്നു?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 22
Answer:
വിഭ്രംശം കൂടുന്നു.

f) ഇനി ഛേദതല പരപ്പളവ് കൂടിയ ഒരു പച്ചിരുമ്പ് വച്ച ശേഷം ബെൽ സ്വിച്ച് ഓൺ ചെയ്ത് നോക്കുക. എന്ത് നിരീക്ഷിക്കുന്നു?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 23
Answer:
വിഭ്രംശം കൂടുന്നു.

g) സോളിനോയ്ഡിന്റെ അഗ്രങ്ങളിലെ മാഗ്നറ്റിക് കോമ്പസുകൾ നോക്കി അതത് അഗ്രങ്ങളിൽ ഉള്ള ധ്രുവത നിർണ്ണയിക്കുക. സോളിനോയ്ഡിന്റെ ഒരു അഗ്രത്തു കറന്റ് ക്ലോക്ക് വൈസ് ദിശയിലാണെങ്കിൽ B അഗ്രം ഏത് ധ്രുവമായിരിക്കും? (സൗത്ത് പോൾ / നോർത്ത് പോൾ)
Answer:
സൗത്ത് പോൾ
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 24

h) കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആകുന്ന അഗത്തോ?
Answer:
നോർത്ത് പോൾ

i) ഒരു സോളിനോയ്ഡിനെ വലതുകൈ കൊണ്ട് ചുറ്റിപ്പിടിക്കുന്നതായി സങ്കല്പ്പിക്കുക. ചുറ്റിയിരിക്കുന്ന വിരലുകൾ കറന്റിന്റെ ദിശയിൽ ആവുമ്പോൾ പെരുവിരൽ ചൂണ്ടുന്നത് ആ സോളിനോയ്ഡിന്റെ നോർത്ത് പോളിലേക്കല്ലേ?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 25
Answer:
ചുറ്റിയിരിക്കുന്ന വിരലുകൾ കറന്റിന്റെ ദിശയിൽ ആവുമ്പോൾ പെരുവിരൽ ചൂണ്ടുന്നത് സോളിനോയ്ഡിന്റെ ആ നോർത്ത് പോളിലേക്കാണ്.

കറന്റിന്റെ ദിശയിൽ നാല് വിരലുകൾ വരത്തക്കവിധത്തിൽ ഒരു സോളിനോയ്ഡിനെ വലതുകൈകൊണ്ട് പിടിക്കുന്നതായി സങ്കല്പ്പിച്ചാൽ വലതുകൈയുടെ പെരുവിരൽ സൂചിപ്പിക്കുന്ന ദിശയിലായിരിക്കും സോളിനോയിഡിന്റെ നോർത്ത് പോൾ (N). വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്താനാണ് സോളിനോയ്ഡ് ഉപയോഗിക്കുന്നത്.

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 25.
വൈദ്യുത വാഹിയായ സോളിനോയ്ഡിന്റെ കാന്തശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണെന്ന്
എഴുതൂ.
Answer:

  • യൂണിറ്റ് നീളത്തിലുള്ള ചാലകച്ചുറ്റുകളുടെ എണ്ണം
  • കറൻ്റ്
  • പച്ചിരുമ്പ് കോറിന്റെ സാന്നിധ്യം
  • പച്ചിരുമ്പ് കോറിന്റെ ഛേദതല പരപ്പളവ് (കനം)
വൈദ്യുതകാന്തം (Electromagnets)
വൈദ്യുതി ഉപയോഗിച്ച് കാന്തികമണ്ഡലം സൃഷ്ടിക്കുന്ന സംവിധാനമാണ്
വൈദ്യുതകാന്തം (Electromagnets)

Question 26.
ശക്തി കൂടിയ ഒരു വൈദ്യുതകാന്തം എങ്ങനെ നിർമ്മിക്കാമെന്ന് വിശദമാക്കുക.
Answer:
സാമഗ്രികൾ: കവചിത ചെമ്പ് കമ്പി, പച്ചിരുമ്പ് കോർ, ബാറ്ററി, സ്വിച്ച്

നിർമ്മാണം: ഛേദതല പരപ്പളവ് കൂടിയ ഒരു പച്ചിരുമ്പ് കോറിന് ചുറ്റും പരമാവധി എണ്ണം ചുറ്റുകൾ വരത്തക്ക രീതിയിൽ കവചിത ചാലക കമ്പി ചുറ്റി എടുക്കുക. ചെമ്പ് കമ്പിയെ ബാറ്ററിയുമായി ബന്ധിപ്പിച്ച് കമ്പിയിലൂടെ പരമാവധി കറന്റ് നൽകുക. ഒരു സ്വിച്ച് ബന്ധിപ്പിക്കുക.

Question 27.
ഒരു ബാർമാഗ്നറ്റിന് മുകളിൽ വച്ചിരിക്കുന്ന അക്രിലിക് ഷീറ്റിലും വൈദ്യുതി പ്രവഹിക്കുന്ന സോളിനോയ്ഡിന്റെ മുകളിൽ വച്ചിരിക്കുന്ന അക്രിലിക്ക് ഷീറ്റിലും ഇരുമ്പു പൊടി വിതറി നോക്കൂ. എന്താണ് നിരീക്ഷിക്കുന്നത്? ഒരു ബാർമാഗ്നറ്റിന്റെയും വൈദ്യുതി പ്രവഹിക്കുന്ന സോളിനോയ്ഡിന്റെയും ചുറ്റുമുള്ള കാന്തികമണ്ഡ ലത്തിന് സമാനതകളുണ്ടോ?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 26
Answer:
ഒരു ബാർമാഗ്നറ്റിന്റെയും വൈദ്യുതി പ്രവഹിക്കുന്ന സോളിനോയ്ഡിന്റെയും ചുറ്റുമുള്ള കാന്തികമണ്ഡല ത്തിന് സമാനതകളുണ്ട്. ഒരു ബാർ മാഗ്നറ്റിന്റെയും സോളിനോയ്ഡിന്റെയും ചുറ്റും ഉണ്ടാകുന്ന കാന്തിക മണ്ഡലരേഖകളുടെ വിന്യാസം ഒരുപോലെ ആണ്.

Question 28.
ബാർമാഗ്നറ്റിന്റെയും സോളിനോയ്ഡിന്റെയും കാന്തശക്തിയിലെ സ്ഥിരത, ധ്രുവത, കാന്തശക്തിയിൽ ആവശ്യാനുസരണം മാറ്റം വരുത്താനുള്ള സാധ്യത തുടങ്ങിയവ താരതമ്യം ചെയ്ത് പട്ടിക 4.1 പൂർത്തി യാക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 27
Answer:

ബാർമാറ്റ് വൈദ്യുതവാഹിയായ സോളിനോയ്ഡ്
കാന്തശക്തി സ്ഥിരമാണ് കാന്തശക്തി താൽക്കാലികമാണ്
കാന്തശക്തി വ്യത്യാസപ്പെടുത്താൻ കഴിയില്ല കാന്തശക്തി വ്യത്യാസപ്പെടുത്താൻ കഴിയും.
കാന്തികധ്രുവത മാറ്റാൻ സാധിക്കുകയില്ല കാന്തികധ്രുവത മാറ്റാൻ സാധിക്കും

Question 29.
ശക്തിയേറിയ കാന്തികമണ്ഡലം ഉപയോഗിക്കുന്ന സന്ദർഭങ്ങൾ എഴുതുക.
Answer:
കെയിൻ, മാഗ്ലെവ് ട്രെയിൻ, MRI സ്കാനർ, വൈദ്യുത മോട്ടോർ
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 28

Question 30.
വൈദ്യുതി പ്രവഹിക്കുന്ന ചാലകവലയങ്ങളുടെ ചിത്രങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. നിങ്ങൾ അഭിമുഖീകരിക്കുന്ന ഭാഗത്തെ കാന്തികധ്രുവതയുമായി ബന്ധപ്പെട്ട് ശരിയായ ചിത്രങ്ങളേവ?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 29
Answer:
(b), (c)

Question 31.
ചിത്രം 4.20 നിരീക്ഷിക്കുക.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 30
a) A എന്ന അഗ്രത്തെ കാന്തികധ്രുവത എന്ത്?
Answer:
സൗത്ത് പോൾ

b) B എന്ന അഗ്രത്തെ കാന്തികധ്രുവത എന്ത്?
Answer:
നോർത്ത് പോൾ

Question 32.
സ്വിച്ച് ഓൺ ചെയ്യുമ്പോൾ മോട്ടോർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് പരീക്ഷണം എഴുതുക.
(മോട്ടോർ തത്വം മനസ്സിലാക്കുന്നതിന് പരീക്ഷണം എഴുതുക).
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 31
Answer:
സാമാന്യം വലുപ്പമുള്ള ഒരു റിങ് മാഗ്നറ്റ് നോർത്ത് പോൾ മുകളിൽ വരത്തക്ക വിധം മേശപ്പുറത്ത് വയ്ക്കുക. അതിനുമുകളിലായി നേർത്ത അക്രിലിക്ക് ഷീറ്റ് വയ്ക്കുക. ഷീറ്റിൽ കാന്തത്തിന് മുകളിലായി 20 cm വൈദ്യുതിയുടെ കാന്തിക ഫലം നീളമുള്ള, ഇൻസുലേഷൻ മാറ്റിയ രണ്ട് ചെമ്പ് കമ്പിക്കഷണങ്ങൾ സമാന്തരമായി വയ്ക്കുക. ഇവയ്ക്ക് മുകളിലായി ചിത്രത്തിൽ കാണുന്നതുപോലെ മറ്റൊരു ചെമ്പ് കമ്പിക്കഷണം (AB) കുറുകെ വയ്ക്കുക. സമാന്തരമായി വച്ചിട്ടുള്ള ചെമ്പ് കമ്പികളിലൊന്നിൽ ഒരു ബെൽ സ്വിച്ചിലൂടെ 12 V ബാറ്ററിയുടെ പോസി റ്റീവ് ടെർമിനൽ ഘടിപ്പിക്കുക. രണ്ടാമത്തെ ചെമ്പ് കമ്പിയുടെ അഗ്രത്ത് ബാറ്ററിയുടെ നെഗറ്റീവ് ടെർമിന ലും ഘടിപ്പിക്കുക. സ്വിച്ച് ഓൺ ചെയ്യുമ്പോൾ ചെമ്പ് കമ്പി Q വിലേക്ക് ചലിക്കുന്നു. ബാറ്ററിയുടെ ധ്രുവ ങ്ങൾ മാറ്റുമ്പോൾ ചെമ്പ് കമ്പി P യിലേക്ക് ചലിക്കുന്നു. കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന, സ്വത ന്തമായി ചലിക്കാൻ കഴിയുന്ന ചാലകത്തിൽക്കൂടി വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകം വിഭ്രംശിക്കാ നുള്ള പ്രവണത ഉളവാക്കും. ഇതാണ് മോട്ടോർ തത്വം.

a) സ്വിച്ച് ഓൺ ചെയ്യുമ്പോൾ എന്ത് നിരീക്ഷിക്കുന്നു?
Answer:
AB എന്ന ചെമ്പ് കമ്പി ചലിക്കുന്നു.

b) ഏത് ദിശയിലേക്കാണ് AB എന്ന ചെമ്പ് കമ്പി ചലിച്ചതെന്ന് കുറിച്ചുവയ്ക്കൂ. (Q വിലേക്ക് / P യിലേക്ക്)
Answer:
Q വിലേക്ക്

c) ബാറ്ററിയുടെ ധ്രുവങ്ങൾ മാറ്റി ഘടിപ്പിച്ച് പരീക്ഷണം ആവർത്തിച്ചുനോക്കൂ, ചെമ്പ് കമ്പിയുടെ ചലനം ഏത് ദിശയിലാണ്?
(Q വിലേക്ക് / P യിലേക്ക്)
Answer:
P യിലേക്ക് ചലിക്കുന്നു.

d) കാന്തത്തിന്റെ സൗത്ത് പോൾ മുകളിൽ വരത്തക്ക രീതിയിൽ വച്ച് പരീക്ഷണം ആവർത്തിച്ചുനോക്കൂ.
Answer:
AB എന്ന ചെമ്പ് കമ്പി യിലേക്ക് ചലിക്കുന്നു.

e) ബാറ്ററിയുടെ ധ്രുവങ്ങൾ മാറ്റിയും പരീക്ഷണം ആവർത്തിച്ചുനോക്കൂ. എന്ത് നിരീക്ഷിക്കുന്നു?
Answer:
AB എന്ന ചെമ്പ് കമ്പി Q വിലേക്ക് ചലിക്കുന്നു.

f) കാന്തത്തിന്റെ ധ്രുവതയും
വൈദ്യുതപ്രവാഹദിശയും ഒരുമിച്ച് വിപരീതമാക്കിയാൽ എന്ത് നിരീക്ഷിക്കും?
Answer:
ചെമ്പ് കമ്പി ആദ്യം ചലിച്ച അതേ ദിശയിൽ തന്നെ ചലിക്കും.

g) ഈ പ്രവർത്തനങ്ങളിൽ AB എന്ന ചാലകം പൂർവദിശയിൽ ചലിച്ചതിന് കാരണമെന്തായിരിക്കും?
Answer:
ചെമ്പ് കമ്പിയിൽ അതേ ദിശയിൽ തന്നെ ബലം അനുഭവപ്പെടുന്നു.

വൈദ്യുതിയുടെയും കാന്തികമണ്ഡലത്തിന്റെയും ദിശ ഒരുമിച്ച് വിപരീതമാക്കിയാൽ ചാലകം ആദ്യം ചലിച്ച അതേ ദിശയിൽത്തന്നെ ചലിക്കും.

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 33.
ചാലകത്തിൽ അനുഭവപ്പെട്ട ബലത്തിന്റെ ദിശയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:

  • വൈദ്യുതപ്രവാഹ ദിശ
  • കാന്തികമണ്ഡലത്തിന്റെ ദിശ

Question 34.
ഈ പരീക്ഷണത്തിൽ വൈദ്യുതപ്രവാഹത്തിന്റെയും കാന്തിക മണ്ഡലത്തിന്റെയും ദിശകൾ ഏത് രീതിയി
ലാണ് ക്രമീകരിച്ചിരിക്കുന്നത്? (പരസ്പരം ലംബമാണ് പരസ്പരം സമാന്തരമാണ്
Answer:
പരസ്പരം ലംബമാണ്

Question 35.
ഇടതുകൈയുടെ ചൂണ്ടുവിരൽ കാന്തികമണ്ഡലത്തിന്റെ ദിശയിലും നടുവിരൽ ചാലകത്തിലൂടെയുള്ള വൈദ്യുതപ്രവാഹദിശയിലും പിടിച്ചു നോക്കൂ. ഇപ്പോൾ പെരുവിരൽ സൂചിപ്പിക്കുന്ന ദിശയിലേക്കല്ലേ ചാലകത്തിൽ ബലം അനുഭവപ്പെടുന്നത്?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 32
Answer:
പെരുവിരൽ സൂചിപ്പിക്കുന്ന ദിശയിലേക്കാണ് ചാലകത്തിൽ ബലം അനുഭവപ്പെടുന്നത്.

ഫ്ളെമിങ്ങിന്റെ ഇടതുകൈ നിയമം (Fleming’s left hand rule)

ഇടതുകൈയുടെ പെരുവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക. ചൂണ്ടുവി രൽ കാന്തികമണ്ഡലത്തിന്റെ ദിശയിലും നടുവിരൽ വൈദ്യുതപ്രവാഹദിശയിലുമായാൽ പെരുവിരൽ സൂചിപ്പിക്കുന്നത് ചാലകത്തിൽ അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ ആയിരിക്കും.

Question 36.
ഒരു വൈദ്യുതമോട്ടോർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
Answer:
ഒരു വൈദ്യുതമോട്ടോറിന്റെ ഭാഗങ്ങളും പ്രവർത്തനവും മനസ്സിലാക്കുന്നതിനായി ചില പ്രവർത്തനങ്ങൾ ചെയ്തു നോക്കാം. ഇതിനായി ഒരു കാർഡ് ബോർഡ്, കവചിത ചെമ്പ് കമ്പി, 9 V ബാറ്ററി, റിങ് മാഗ്നറ്റ്, രണ്ട് സേഫ്റ്റി പിന്നുകൾ, ചാലകക്കമ്പി എന്നിവയാണ് ആവശ്യമായിട്ടുള്ളത്. കവചിത ചെമ്പ് കമ്പി ഒരു PVC പൈപ്പിൽ ചുറ്റി ചുരുളാക്കി എടുക്കുക. ചുരുളിന്റെ രണ്ട് അഗ്രങ്ങളും അല്പം പുറത്തേക്ക് നീണ്ടു നിൽക്കുന്ന രീതിയിലാണ് ചുറ്റിയെടുക്കേണ്ടത്. രണ്ട് അഗ്രങ്ങളിലേയും ഇൻസുലേഷൻ മാറ്റുക. ചുറ്റിയെടു ത്ത കമ്പിച്ചുരുൾ, റിങ് മാഗ്നറ്റ്, 9 V ബാറ്ററി എന്നിവ ചിത്രത്തിൽ കാണുന്നതുപോലെ സജ്ജീകരിക്കുക. കമ്പിച്ചുരുളിന്റെ തലം കാർഡ്ബോർഡിന്റെ പ്രതലത്തിന് സമാന്തരമായിരിക്കുന്ന രീതിയിൽ ക്രമീകരി ക്കാൻ ശ്രദ്ധിക്കണം. സ്വിച്ച് ഓൺ ചെയ്യുമ്പോൾ കമ്പിച്ചുരുൾ വളരെ വേഗത്തിൽ കറങ്ങുന്നു.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 33
a) സ്വിച്ച് ഓൺ ചെയ്യുമ്പോൾ എന്താണ് നിരീക്ഷിക്കുന്നത്?
Answer:
കമ്പിച്ചുരുൾ വളരെ വേഗത്തിൽ കറങ്ങുന്നു.

b) കമ്പിച്ചുരുൾ വളരെ വേഗത്തിൽ കറങ്ങുന്നതിന് കാരണമെന്താണ്?
Answer:
സ്വിച്ച് ഓൺ ചെയ്യുമ്പോൾ കമ്പി വളരെ വേഗത്തിൽ കറങ്ങുന്നതിന് കാരണം അതിന്മേൽ തുടർച്ചയായി, വിപരീത ദിശകളിൽ ബലം അനുഭവപ്പെടുന്നത് കൊണ്ടാണ്.

മോട്ടോർ തത്വം (Motor Principle)

കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന, സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന ചാലകത്തിൽ കൂടി വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകം വിഭ്രംശിക്കാനുള്ള പ്രവണത ഉളവാക്കും. ഇതാണ് മോട്ടോർ തത്വം.

Question 37.
ഏത് തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഫാൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ വൈദ്യുതോപകരണ ങ്ങളിലെ മോട്ടോറുകൾ പ്രവർത്തിക്കുന്നത്?
Answer:
മോട്ടോർ തത്വം

Question 38.
വൈദ്യുതമോട്ടോറിന്റെ പ്രധാന ഭാഗങ്ങൾ എന്തൊക്കെയാണ്?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 34
N, S → കാന്തികധ്രുവങ്ങൾ
R1, R2 → സ്പ്ലിറ്റ് റിങ്ങുകൾ
B1, B2 → ഗ്രാഫൈറ്റ് ബ്രഷുകൾ
A B C D → ആർമെച്ചർ (അനുയോജ്യമായ ആകൃതിയിലുള്ള പച്ചിരുമ്പ് കോറിന് മുകളിൽ കവചിത ചെമ്പ് കമ്പി ചുറ്റിയെടുത്ത സംവിധാനമാണ് ആർമെച്ചർ. P Q എന്ന ഭ്രമണ അക്ഷത്തിൽ ഇതിനെ ദൃഢമായി ബ ന്ധിപ്പിച്ചിരിക്കുന്നു. ഈ അക്ഷത്തെ ആസ്പദമാക്കി ആർമെച്ചറിന് സ്വതന്ത്രമായി കറങ്ങാൻ കഴിയും).

Question 39.
ചിത്രം 4.25 ൽ നിന്ന് ആർമേച്ചറിലൂടെയുള്ള കറന്റിന്റെ ദിശ ഏതാണെന്ന് മനസ്സിലാക്കാമല്ലോ . കാന്തികമണ്ഡലത്തിന്റെ ദിശയെ അപേക്ഷിച്ച്
a) AB എന്ന വശത്തും CD എന്ന വശത്തും വൈദ്യുതപ്രവാഹം ഒരേ ദിശയിലാണോ?
Answer:
AB എന്ന വശത്തും CD എന്ന വശത്തും വൈദ്യുതപ്രവാഹം ഒരേ ദിശയിലല്ല.

b) AB എന്ന വശത്ത് അനുഭവപ്പെടുന്ന ബലവും CD എന്ന വശത്ത് അനുഭവപ്പെടുന്ന ബലവും ഒരേ ദിശയി ലാണോ?
Answer:
AB എന്ന വശത്ത് അനുഭവപ്പെടുന്ന ബലവും CD എന്ന വശത്ത് അനുഭവപ്പെടുന്ന ബലവും ഒരേ ദിശയി ലല്ല.

c) AB എന്ന വശത്ത് അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ (മുകളിലേക്ക് / താഴേക്ക്)
Answer:
താഴേക്ക്

d) CD എന്ന വശത്ത് അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ (മുകളിലേക്ക് / താഴേക്ക്
Answer:
മുകളിലേക്ക്

e) AB എന്ന വശത്തും CD എന്ന വശത്തും അനുഭവപ്പെടുന്ന ബലങ്ങൾ ആർമെച്ചറിൽ ഉളവാക്കുന്ന ഫലം എന്താണ്?
Answer:
ആർമെച്ചർ തുടർച്ചയായി കറങ്ങുന്നു.
ഇപ്രകാരം മോട്ടോർ തത്വത്തെ അടിസ്ഥാനമാക്കി വൈദ്യുതോർജം യാന്ത്രികോർജം ആക്കി മാറ്റുന്ന സംവിധാനമാണ് വൈദ്യുത മോട്ടോർ.

f) AB എന്ന വശത്തും CD എന്ന വശത്തും വിപരീതദിശകളിലേക്കല്ലേ ബലം അനുഭവപ്പെടുന്നത്?
Answer:
AB എന്ന വശത്തും CD എന്ന വശത്തും വിപരീതദിശകളിലേക്കാണ് ബലം അനുഭവപ്പെടുന്നത്.

g) കാന്തികമണ്ഡലത്തിന്റെ ദിശയ്ക്ക് വ്യതിയാനം ഇല്ലാത്തതിനാൽ AB എന്ന വശത്തും CD എന്ന വശ ത്തും വിപരീത ദിശകളിൽ ബലം അനുഭവപ്പെടുന്നത് കറന്റിന്റെ ദിശ വിപരിതമായതുകൊണ്ടല്ലേ?
Answer:
കാന്തികമണ്ഡലത്തിന്റെ ദിശയ്ക്ക് വ്യതിയാനം ഇല്ലാത്തതിനാൽ AB എന്ന വശത്തും CD എന്ന വശ ത്തും വിപരീത ദിശകളിൽ ബലം അനുഭവപ്പെടുന്നത് കറന്റിന്റെ ദിശ വിപരിതമായതുകൊണ്ടാണ്.

h) അർധഭ്രമണത്തിന് (180°) ശേഷം എങ്ങനെയാണ് ഇത് സാധ്യമാകുന്നത്?
Answer:
ബ്രഷുകളുടെയും സ്പിറ്റ് റിങ്ങുകളുടെയും സവിശേഷക്രമീകരണമാണ് ഇത് സാധ്യമാക്കുന്നത്.

i) ആർമെച്ചർ കറങ്ങിത്തുടങ്ങുന്നതിനു തൊട്ടുമുൻപ് (ചിത്രം 4.25) ബ്രഷുകളും സ്പ്ലിറ്റ് റിങ്ങുകളും തമ്മിലു ള്ള ബന്ധം B1R1, B2R2 എന്നിങ്ങനെയല്ലേ?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 34
Answer:
ആർമെച്ചർ കറങ്ങിത്തുടങ്ങുന്നതിനു തൊട്ടുമുൻപ് ബ്രഷുകളും സ്പിറ്റ് റിങ്ങുകളും തമ്മിലുള്ള ബന്ധം B1R1, B2R2 എന്നിങ്ങനെയാണ്.

j) ആർമെച്ചർ ഒരു അർധഭ്രമണം പൂർത്തിയാക്കിക്കഴിയുമ്പോൾ (ചിത്രം 4.26) ബ്രഷുകളും റിങ്ങുകളും തമ്മി ലുള്ള ബന്ധം എങ്ങനെയാണ്?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 35
Answer:
ആർമെച്ചർ ഒരു അർധഭ്രമണം പൂർത്തിയാക്കിക്കഴിയുമ്പോൾ ബ്രഷുകളും റിങ്ങുകളും തമ്മിലുള്ള ബന്ധം B1R2, B2R1 എന്നിങ്ങനെയാണ്.

k) ആർമെച്ചർ ഒരു ഭ്രമണം പൂർത്തിയാക്കിക്കഴിയുമ്പോൾ ബ്രഷുകളും റിങ്ങുകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് (ചിത്രം 4.27) ?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 36
Answer:
ആർമെച്ചർ ഒരു ഭ്രമണം പൂർത്തിയാക്കിക്കഴിയുമ്പോൾ ബ്രഷുകളും റിങ്ങുകളും തമ്മിലുള്ള ബന്ധം B1R1, B2R2 എന്നിങ്ങനെയാണ്.

l) ഭ്രമണം തുടങ്ങുമ്പോൾ (ചിത്രം 4.25) നോർത്ത് പോളിന് സമീപമുള്ള AB എന്ന വശത്ത് കറന്റിന്റെ ദിശ ഏ
താണ്?
A → B / B → A
Answer:
A → B

m) ഭ്രമണം തുടങ്ങുമ്പോൾ സൗത്ത് പോളിന് സമീപമുള്ള CD എന്ന വശത്തോ? C → D / D → C
Answer:
C → D

n) ഒരു അർധ ഭ്രമണം കഴിയുമ്പോൾ (ചിത്രം 4.26) നോർത്ത് പോളിന് മുന്നിലെത്തുന്ന വശം CD ആണല്ലോ? കറന്ററിന്റെ ദിശ ഏതാണ്? C→ D / D + C
Answer:
D → C

o) സൗത്ത് പോളിന് മുന്നിലെത്തുന്ന AB എന്ന വശത്ത് കറന്റിന്റെ ദിശയോ?
Answer:
B → A

p) നോർത്ത് പോളിന് മുന്നിൽ AB, CD എന്നീ വശങ്ങൾ എത്തുമ്പോൾ കറന്റിന്റെ ദിശ എപ്പോഴും ഉള്ളിലേക്ക് / പുറത്തേക്ക്
Answer:
ഉള്ളിലേക്ക്

q) സൗത്ത് പോളിന് മുന്നിൽ AB, CD എന്നീ വശങ്ങൾ എത്തുമ്പോഴോ?
Answer:
പുറത്തേക്ക്

മോട്ടോറിൽ കാന്തികധ്രുവങ്ങളുടെ മുന്നിലെത്തുന്ന ആർമെച്ചർ ഭാഗങ്ങളിൽ കറന്റിന്റെ ദിശ ഒരുപോലെ ആകുന്നതിനാൽ ആർമെച്ചർ തുടർച്ചയായി ഒരേ ദിശയിൽ ഭ്രമണം ചെയ്യുന്നു.

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 40.
സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റർ എന്താണ്?
Answer:
മോട്ടോറിൽ ഓരോ അർധഭ്രമണത്തിനു ശേഷവും ആർമെച്ചറിലൂടെയുള്ള കറന്റിന്റെ ദിശയ്ക്ക് വ്യത്യാ സം വരുത്തുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ് സ്പിറ്റ് റിങ് കമ്മ്യൂട്ടേറ്റർ.

Question 41.
മോട്ടോർ തത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മറ്റ് ഉപകരണം ഏതാണ്?
Answer:
ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ (Moving Coil Loudspeaker)

Question 42.
ചലിക്കും ചുരുൾ ലൗഡ്സ്പീക്കറിന്റെ പ്രധാന ഭാഗങ്ങളേവ?
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 37
Answer:

  • പേപ്പർ ഡയഫ്രം
  • വോയിസ് കോയിൽ
  • ഫീൽഡ് കാന്തം

Question 43.
എവിടെയാണ് വോയ്സ് കോയിൽ സ്ഥിതി ചെയ്യുന്നത്?
Answer:
കാന്തികമണ്ഡലത്തിൽ

Question 44.
വോയ്സ് കോയിലിലേക്ക് ഓഡിയോ സിഗ്നലുകൾ (വൈദ്യുത സിഗ്നലുകൾ) എത്തുന്നത് എവിടെ നിന്നാണ്?
Answer:
വോയിസ് കോയിലിലേക്ക് ഓഡിയോ സിഗ്നലുകൾ എത്തിച്ചേരുന്നത് ആംപ്ലിഫയറിൽ നിന്നാണ്.

Question 45.
ഏതു ഭാഗവുമായാണ് ഡയഫ്രം ബന്ധിപ്പിച്ചിരിക്കുന്നത്?
Answer:
ഡയഫ്രം വോയ്സ് കോയിലുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Question 46.
വോയ്സ് കോയിലിലൂടെ ഓഡിയോ സിഗ്നലുകൾ പ്രവഹിക്കുമ്പോൾ എന്ത് സംഭവിക്കും?
Answer:
കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വോയ്സ് കോയിലിലൂടെ ഓഡിയോസിഗ്നലുകൾ പ്രവഹി ക്കുമ്പോൾ കോയിലിൽ ബലം അനുഭവപ്പെടുകയും കറന്റിന് അനുസരിച്ച് കോയിൽ കമ്പനം ചെയ്യുകയും ചെയ്യുന്നു.

Question 47.
ഡയഫ്രത്തിനെന്ത് സംഭവിക്കും?
Answer:
ഡയഫ്രം കമ്പനം ചെയ്യുന്നു

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

Question 48.
ഈ ഉപകരണത്തിൽ ഉണ്ടാകുന്ന ഊർജമാറ്റമെന്ത്?
Answer:
ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ വൈദ്യുതോർജത്തെ ശബ്ദോർജമാക്കുന്നു.

Question 49.
ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
Answer:
മൈക്രോഫോണിൽ നിന്ന് ലഭിക്കുന്ന വൈദ്യുത സിഗ്നലുകളെ (ഓഡിയോ സിഗ്നലുകൾ) ആംപ്ലിഫയർ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു. ഈ ഓഡിയോ സിഗ്നലുകളെ കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വോയ്സ് കോയിലിലൂടെ കടത്തിവിടുന്നു. വൈദ്യുതി കടന്നുപോകുന്ന കോയിൽ കാന്തിക മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് ബലം അനുഭവപ്പെടുകയും കറന്റിന് അനുസരിച്ച് കോയിൽ കമ്പനം ചെയ്യുകയും ചെയ്യുന്നു. ഇത് ഡയഫ്രത്തെ കമ്പനം ചെയ്യിക്കുന്നു. അങ്ങനെ ശബ്ദം പുനഃസൃഷ്ടി ക്കപ്പെടുന്നു.

Question 50.
ചിത്രം 4.29 ൽ AB എന്നത് സ്വതന്ത്രമായി ചലിക്കാത്തവിധം ക്രമീകരിച്ചിരിക്കുന്ന ഒരു ചാലകദണ്ഡ് ആണ്.
Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം 38
a) ബെൽസ്വിച്ച് ഓണാക്കിയാൽ AB എന്ന ചാലക ദണ്ഡ് എങ്ങോട്ട് ചലിക്കും?
b) വൈദ്യുതിയുടെ ദിശ മാറ്റിക്കൊണ്ട് ദണ്ഡിന്റെ ചലനദിശ മാറാതിരിക്കാൻ എന്തുചെയ്യണം?
Answer:
a) ബെൽ സ്വിച്ച് ഓണാക്കുമ്പോൾ AB എന്ന ചാലകം കാന്തത്തിനുള്ളിലേക്ക് (മുകളിലേക്ക്) ചലിക്കും.

b) വൈദ്യുതിയുടെ ദിശ മാറ്റിക്കൊണ്ട് ചലന ദിശ മാറാതിരിക്കാൻ കാന്തിക ധ്രുവങ്ങൾ പരസ്പരം മാറ്റണം (കാന്തികമണ്ഡലത്തിന്റെ ദിശ വിപരീതമാക്കണം).

Question 51.
ഒരു ചലിക്കും ചുരുൾ ലൗഡ്സ്പീക്കറിലെ ഊർജമാറ്റമെന്ത്?
Answer:
ഒരു ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിൽ വൈദ്യുതോർജ്ജം ശബ്ദതോർജ്ജമായി മാറുന്നു

Question 52.
മോട്ടോർ തത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രണ്ട് ഉപകരണങ്ങളുടെ പേരെഴുതുക.
Answer:
ചലിക്കും ചുരുൾ ലൗഡ് സ്പീക്കർ, വൈദ്യുത മോട്ടോർ

Class 10 Physics Chapter 4 Malayalam Medium – Extended Activities

Question 1.
രണ്ടു സ്ഥിരകാന്തങ്ങൾ, ഒരു കഷണം ചെമ്പ് കമ്പി, ചാലകമ്പികൾ, ഒരു സെൽ എന്നിവ ഉപയോഗിച്ച് മോട്ടോർ തത്വം തെളിയിക്കുന്നതിന് ഒരു ഉപകരണം നിർമ്മിച്ച് പ്രവർത്തിപ്പിക്കുക.
Answer:
ഘട്ടങ്ങൾ:

  1. ചെമ്പ് കമ്പി കൊണ്ട് ഒരു ചുരുൾ ഉണ്ടാക്കുക
    • സിലിണ്ടർ ആകൃതിയിലുള്ള ഒരു വസ്തുവിന് ചുറ്റും ചെമ്പ് കമ്പി 10 – 15 തവണ ചുറ്റുക.
    • ഇരുവശത്തും 2 – 3 ഇഞ്ച് നീളത്തിൽ കമ്പി സ്വതന്ത്രമാക്കി വയ്ക്കുക.
  2. കമ്പിയുടെ ഓരോ അറ്റത്തുനിന്നും ഏകദേശം 1 സെന്റിമീറ്റർ ഇൻസുലേഷൻ നീക്കം ചെയ്യുക.
  3. പേപ്പർ ക്ലിപ്പുകൾ ‘എൽ’ ആകൃതികളിലേക്ക് ക്രമീകരിക്കുക. ഇത് ഉപകരണത്തെ ഒരു പ്രതല ത്തിൽ ഘടിപ്പിക്കാൻ സഹായിക്കും.
  4. മാഗ്നെറ്റുകൾ കൃത്യമായി ഉറപ്പിക്കുക സ്ഥിരകാന്തങ്ങൾ പരസ്പരം അഭിമുഖമായി വരുന്നവിധത്തിൽ ചുരുളിനു താഴെയായി ഘടിപ്പിക്കുക.
  5. ബാറ്ററി കണക്റ്റ് ചെയ്യുക
    കമ്പിയുടെ ഒരറ്റം പോസിറ്റീവ് ടെർമിനലിലേക്കും മറ്റൊന്ന് ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിലേ ക്കും ഘടിപ്പിക്കുക.
  6. കാന്തങ്ങൾക്ക് മുകളിൽ കമ്പിചുരുൾ ഘടിപ്പിച്ച് സർക്യൂട്ട് പൂർത്തിയാക്കുക. ഇത്രയും ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ കമ്പിച്ചുരുൾ തിരിയേണ്ടതാണ്.

നിഗമനം
തിരിയുന്ന കമ്പിച്ചുരുൾ ഒരു ലളിതമായ മോട്ടോറിലെ വൈദ്യുതകാന്തികതയുടെ തത്വങ്ങൾ പ്രകടമാക്കുന്നു.

Question 2.
ഉപയോഗശൂന്യമായ ഒരു ലൗഡ്സ്പീക്കർ പൊളിച്ച് ഭാഗങ്ങൾ തിരിച്ചറിഞ്ഞ് ഒരു പേപ്പറിൽ നിരത്തി ലേബൽ ചെയ്ത് പ്രദർശിപ്പിക്കുക. ഇതിലെ വോയ്സ് കോയിൽ വളരെ നേർത്തതാകാൻ കാര ണമെന്താണ്?
Answer:
പൊളിച്ചുമാറ്റാനുള്ള ഘട്ടങ്ങൾ:
1. ആവശ്യമുള്ള വസ്തുക്കൾ:

  • സ്ക്രൂഡ്രൈവർ
  • പ്ലയേഴ്സ്

2. സ്പീക്കർ ഗിൽ നീക്കം ചെയ്യുക.
ഗിൽ കവർ അഴിച്ചുമാറ്റുക.

3. കോണിനെ പുറത്തെടുക്കുക:
• ഫ്രെയിമിൽ നിന്ന് കോണിനെ ശ്രദ്ധാപൂർവ്വം ഉയർത്തുക.

4. ഭാഗങ്ങൾ തിരിച്ചറിയുക:
വോയ്സ് കോയിൽ: കോണിൽ ഘടിപ്പിച്ചിരിക്കുന്ന. കമ്പി കൊണ്ടുണ്ടാക്കിയ കോയിൽ.

  • കാന്തം: അടിയിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ ഭാഗം.
  • കോൺ: ശബ്ദം സൃഷ്ടിക്കാനായി കമ്പനം ചെയ്യു ന്ന ഭാഗം. (സാധാരണ നാം ഡയഫ്രം എന്ന് വിളിക്കുന്ന ഭാഗം)
  • സസ്പെൻഷൻ: കോണിന് ചുറ്റുമുള്ള വഴക്കമു ള്ള വലയം.
    ഫയിം: എല്ലാറ്റിനെയും ഒരുമിച്ച് നിർത്തുന്ന ബാഹ്യ ഘടന. (തിരഞ്ഞെടുത്ത ലൗഡ്സ്പീക്ക റിനെ അടിസ്ഥാനമാക്കി അതിന്റെ ഭാഗങ്ങൾ അ ൽപ്പം വ്യത്യസ്തമായിരിക്കാം. എന്നാൽ അടിസ്ഥാ ന ഭാഗങ്ങൾ ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ എന്ന ഭാഗത്തു ചർച്ച ചെയ്തതു പോലെ തന്നെ.)

5. ഭാഗങ്ങൾ ക്രമീകരിക്കുകയും ലേബൽ ചെയ്യുകയും ചെയ്യുക:

ഒരു ലൗഡ് സ്പീക്കറിലെ വോയ്സ് കോയിൽ നേർ ത്തതാണ്, കാരണം ഇതിന് ഭാരം കുറവായതിനാ ൽ ചലനവേഗത വർധിപ്പിക്കുന്നു. വൈദ്യുത സി ഗ്നലുകളോട് വേഗത്തിൽ പ്രതികരിക്കാനും അ ങ്ങനെ ശബ്ദഗുണനിലവാരം കൂട്ടുവാനും ഇത് സഹായിക്കുന്നു. കാന്തികമണ്ഡലത്തിനുള്ളിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു, താപ വ്യാപനത്തിന് സഹായിക്കുന്നു. അങ്ങനെ ഒരു ഒതുക്കമുള്ള. ഡി സൈനാക്കി മാറ്റുവാൻ ഇത് സഹായിക്കുന്നു. ഈ ക്രമീകരണം മൊത്തത്തിലുള്ള ശബ്ദപ്രകടനം മെച്ചപ്പെടുത്തുന്നു.

Class 10 Physics Chapter 4 Notes Malayalam Medium വൈദ്യുതിയുടെ കാന്തികഫലം

10th Class Physics Notes Pdf Malayalam Medium Chapter 4

Class 10 Physics Chapter 4 Notes Pdf Malayalam Medium

ഓർമ്മിക്കേണ്ട വസ്തുതകൾ

  • ഒരു കാന്തത്തിന് ചുറ്റും കാന്തികമണ്ഡലം ഉണ്ട്. കാന്തികമണ്ഡലത്തിൽ അനേകം മണ്ഡലരേഖകൾ (ഫ്ള ക്സ് രേഖകൾ) ഉണ്ട്. ഈ സാങ്കല്പിക രേഖകൾ കാന്തിക മണ്ഡലത്തെ ദൃശ്യവൽക്കരിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്.
  • വൈദ്യുതിയുടെ കാന്തികഫലം – വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും കാന്തികമണ്ഡലം രൂപപ്പെടുന്നു. ഈ കാന്തികമണ്ഡലത്തിന് ഒരു കാന്തസൂചിയിൽ ബലം പ്രയോഗിക്കാൻ കഴിയും. ഇതാണ് വൈദ്യുതിയുടെ കാന്തികഫലം.
  • വലതുകൈ പെരുവിരൽ നിയമം – വൈദ്യുതപ്രവാഹ ദിശയിൽ പെരുവിരൽ വരത്തക്ക രീതിയിൽ ചാലകത്തെ വലതുകൈ കൊണ്ട് ചുറ്റിപ്പിടിക്കുന്നതായി സങ്കല്പിച്ചാൽ ചാലകത്തെ ചുറ്റിപ്പിടിച്ച വിരലുകൾ കാന്തികമണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും.
  • ചാലകവലയത്തിലെ കറന്റ് ക്ലോക്ക് വൈസ് ദിശയിലാണെങ്കിൽ ഫ്ളക്സ് രേഖകളുടെ ദിശ പുറത്തുനിന്ന് ചു റ്റിനുള്ളിലേക്ക് ആയിരിക്കും. കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിലാണെങ്കിൽ ഫ്ളക്സ് രേഖകൾ ചുറ്റിനു ള്ളിൽ നിന്ന് പുറത്തേക്ക് ആയിരിക്കും. സർക്കീട്ടിൽ കറന്റ് ഇല്ലാത്തപ്പോൾ കാന്തശക്തി ഇല്ലാതാകുന്നു. കമ്പിച്ചുരുളിന് ലഭിക്കുന്ന കാന്തശക്തി താൽക്കാലികമാണ്.
  • ചാലകമ്പിച്ചുരുളിനു ചുറ്റുമുള്ള കാന്തികമണ്ഡലത്തിന്റെ ശക്തിയെ അല്ലെങ്കിൽ തീവ്രതയെ സ്വാധീനി ക്കുന്ന ഘടകങ്ങൾ
    • ചാലകച്ചുറ്റുകളുടെ എണ്ണം
    • കറൻ്റ്
  • കറന്റിന്റെ ദിശയിൽ നാല് വിരലുകൾ വരത്തക്കവിധത്തിൽ ഒരു സോളിനോയ്ഡിനെ വലതുകൈകൊണ്ട് പിടിക്കുന്നതായി സങ്കല്പ്പിച്ചാൽ വലതുകൈയുടെ പെരുവിരൽ സൂചിപ്പിക്കുന്ന ദിശയിലായിരിക്കും സോളിനോയിഡിന്റെ നോർത്ത് പോൾ (N). വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്താനാണ് സോളിനോയ്ഡ് ഉപയോഗിക്കുന്നത്.
  • വൈദ്യുത വാഹിയായ സോളിനോയ്ഡിന്റെ കാന്തശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
    • യൂണിറ്റ് നീളത്തിലുള്ള ചാലകച്ചുറ്റുകളുടെ എണ്ണംകളുടെ എണ്ണം
    • കറൻ്റ്
    • പച്ചിരുമ്പ് കോറിന്റെ സാന്നിധ്യം
    • പച്ചിരുമ്പ് കോറിന്റെ ഛേദതല പരപ്പളവ് (കനം)
  • വൈദ്യുതി ഉപയോഗിച്ച് കാന്തികമണ്ഡലം സൃഷ്ടിക്കുന്ന സംവിധാനമാണ് വൈദ്യുതകാന്തം (Electromagnets).
  • ഫ്ളെമിങ്ങിന്റെ ഇടതുകൈ നിയമം (Fleming’s left hand rule)- ഇടതുകൈയുടെ പെരുവിരൽ ചൂണ്ടുവിരൽ, നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക. ചൂണ്ടുവിരൽ കാന്തികമണ്ഡലത്തിന്റെ ദിശയിലും നടുവിരൽ വൈദ്യുതപ്രവാഹദിശയിലുമായാൽ പെരുവിരൽ സൂചിപ്പിക്കുന്നത് ചാലകത്തിൽ അനുഭവപ്പെടു ന്ന ബലത്തിന്റെ ദിശ ആയിരിക്കും.
  • കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന, സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന ചാലകത്തിൽക്കൂടി വൈദ്യു തി പ്രവഹിക്കുമ്പോൾ ചാലകം വിഭ്രംശിക്കാനുള്ള പ്രവണത ഉളവാക്കും. ഇതാണ് മോട്ടോർ തത്വം.
  • വൈദ്യുതമോട്ടോറിന്റെ പ്രധാന ഭാഗങ്ങൾ കാന്തികധ്രുവങ്ങൾ, സ്പ്ലിറ്റ് റിങ്ങുകൾ, ഗ്രാഫൈറ്റ് ബ്രഷുകൾ,
    ആർമെച്ചർ എന്നിവയെല്ലാമാണ്.
  • വൈദ്യുത മോട്ടോർ വൈദ്യുതോർജത്തെ യാന്തി കോർജമാക്കി മാറ്റുന്നു.
  • മോട്ടോറിൽ കാന്തികധ്രുവങ്ങളുടെ മുന്നിലെത്തുന്ന ആർമെച്ചർ ഭാഗങ്ങളിൽ കറന്റിന്റെ ദിശ ഒരുപോലെ ആകുന്നതിനാൽ ആർമെച്ചർ തുടർച്ചയായി ഒരേ ദിശയിൽ ഭ്രമണം ചെയ്യുന്നു.
  • മോട്ടോറിൽ ഓരോ അർദ്ധഭ്രമണത്തിനു ശേഷവും ആർമെച്ചറിലൂടെയുള്ള കറന്റിന്റെ ദിശയ്ക്ക് വ്യത്യാസം വരുത്തുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ് സ്പിറ്റ് റിങ് കമ്മ്യൂട്ടേറ്റർ.
  • ചലിക്കും ചുരുൾ ലൗഡ്സ്പീക്കറിന്റെ പ്രധാന ഭാഗങ്ങൾ പേപ്പർ ഡയഫ്രം,വോയ്സ് കോയിൽ,ഫീൽഡ് കാന്തം എന്നിവയെല്ലാമാണ്.
  • ചലിക്കും ചുരുൾ ലൗഡ്സ്പീക്കർ വൈദ്യുതോർജത്തെ ശബ്ദോർജമാക്കുന്നു.

ആമുഖം

വൈദ്യുതിയുടെ വിവിധ ഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാന്തിക ഫലം. വൈദ്യുതിയും കാന്തികത യും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വൈദ്യുത പ്രവാഹമുള്ള ഒരു ചാലകത്തിന് ചുറ്റുമുള്ള കാന്തിക മണ്ഡ ലം, സോളിനോയ്ഡിന് ചുറ്റുമുള്ള കാന്തിക മണ്ഡലം, വൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്തുന്ന അവസരങ്ങൾ തുടങ്ങിയവയെ കുറിച്ച് ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നു.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

The comprehensive approach in SSLC Physics Notes Pdf Malayalam Medium and Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ ensure conceptual clarity.

10th Class Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Std 10 Physics Chapter 2 Notes Malayalam Medium – Let’s Assess

Question 1.
ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണ്. അതിന്റെ പ്രകാശിക കേന്ദ്രത്തിൽ നിന്നു പ്രകാശിക അക്ഷത്തിൽ 60 cm അകലെ ഉയരമുള്ള ഒരു വസ്തു സ്ഥിതി ചെയ്യുന്നു.
a) പ്രതിബിംബത്തിന്റെ ഉയരം കണക്കാക്കുക.
b) ഇവിടെ ലഭ്യമാകുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ എന്തെല്ലാമായിരിക്കും?
Answer:
f = +20 cm, u = -60 cm, h0 = +3 cm
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 1
∴ = -1.5 cm

b) പ്രതിബിംബം വസ്തുവിനേക്കാൾ ചെറുത് തലകീഴായത് / യഥാർഥം

Question 2.
ഒരു ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണ്.
a) ഒരു വസ്തു ലെൻസിൽ നിന്ന് 30 cm അകലെ സ്ഥിതിചെയ്യുന്നു. വ്യക്തമായ പ്രതിബിംബം ലഭിക്കാൻ സീൻ എത്ര അകലെ സ്ഥിതി ചെയ്യണമെന്ന് കണക്കാക്കുക.
b) വസ്തുവിന്റെ ഉയരം 1.2 cm ആണെങ്കിൽ സ്ക്രീനിൽ ദൃശ്യമാകുന്ന പ്രതിബിംബത്തിന്റെ ഉയരം എത്രയായിരിക്കും?
Answer:
a) പ്രതിബിംബം സ്ക്രീനിൽ ലഭിക്കുന്നു എന്നതിനാൽ ലെൻസ് കോൺവെക്സ് ലെൻസ് ആണ്.
f = +20 cm
u = -30 cm
v = \(\frac{\mathrm{uf}}{\mathrm{u}+\mathrm{f}}\) = \(\frac{-30 \times+20}{-30+(+20)}\)
= \(\frac{-600}{-10}\)
= 60 cm
സ്ക്രീൻ ലെൻസിൽ നിന്ന് 60 cm അകലെ യാണ് വയ്ക്കേണ്ടത്.

b) h0 = 1.2 cm
m = \(\frac{\mathrm{v}}{\mathrm{u}}\) = \(\frac{60}{-30}\) = -2
m = \(\frac{\mathrm{h}_{\mathrm{i}}}{\mathrm{~h}_0}\)
hi = m × h0 = -2 × 1.2
hi = -2.4 cm

Question 3.
ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 100 mm ആണ്. അതിന്റെ പ്രകാശിക അക്ഷത്തിൽ 15 mm ഉയരമുള്ള ഒരു വസ്തു പ്രകാശിക കേന്ദ്രത്തി ൽനിന്നു 60 mm അകലെ സ്ഥിതിചെയ്യുന്നു.
a) ഇതിന്റെ രേഖാചിത്രം ഗ്രാഫ് പേപ്പറിൽ വരച്ച് പ്രതിബിംബത്തിന്റെ സ്ഥാനവും ഉയരവും കണ്ടെത്തുക.
b) വസ്തുവിലേക്കുള്ള അകലം 20 mm ആണ ങ്കിൽ ആവർധനം
Answer:
a) f = +100 mm = 10 cm
h0 = +15 mm = 1.5 cm
u = -60 mm = -6 cm
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 2
v = \(\frac{\mathrm{uf}}{\mathrm{u}+\mathrm{f}}\) = \(\frac{-6 \times 10}{-6+10}\) = \(\frac{-60}{4}\)
= -15 cm = -150 mm
m = \(\frac{\mathrm{v}}{\mathrm{u}}\) = \(\frac{-15}{-6}\) = 2.5
m = \(\frac{\mathrm{h}_{\mathrm{i}}}{\mathrm{~h}_0}\)
hi = m × h0 = 2.5 × 1.5
hi = 3.75 cm

b) u = -20 mm = -2 cm
f = 100 mm = 10 cm
v = \(\frac{\mathrm{uf}}{\mathrm{u}+\mathrm{f}}\) = \(\frac{-2 \times 10}{-2+10}\) = \(\frac{-20}{8}\) = -2.5 cm
m = \(\frac{\mathrm{v}}{\mathrm{u}}\) = \(\frac{-20}{8}\) = 1.25

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 4.
ഒരു കോൺകേവ് ലെൻസ് രൂപപ്പെടുത്തുന്ന പ്രതിബിംബവുമായി ബന്ധപ്പെട്ട് നാല് പ്രസ്താവ നകൾ നൽകിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചുവടെ നൽകിയവയിൽ ശരിയായ ഉത്തരം
കണ്ടെത്തിയെഴുതുക.
i) ചെറുതും തലകീഴായതുമായിരിക്കും
ii) ചെറുതും മിഥ്യയുമായിരിക്കും
ii) വലുതും മിഥ്യയുമായിരിക്കും
iv) ചെറുതും നിവർന്നതുമായിരിക്കും
a) രണ്ടാമത്തെ പ്രസ്താവന മാത്രം ശരി
b) ഒന്നാമത്തെ പ്രസ്താവന മാത്രം ശരി
c) രണ്ടാമത്തെ പ്രസ്താവനയും നാലാമത്തെ പ്രസ്താവനയും ശരി
d) മൂന്നാമത്തെ പ്രസ്താവന മാത്രം ശരി
Answer:
c) രണ്ടാമത്തെ പ്രസ്താവനയും നാലാമത്തെ പ്രസ്താവനയും ശരി.

Question 5.
ഒരു കോൺകേവ് ലെൻസിന്റെ ഫോക്കസ് ദൂരം 50 cm ആണ്. അതിന്റെ പവർ എത്രയായിരിക്കും?
a) +2D
b) +0.5 D
c) -2D
d) -0.5 D
Ans:
c) -2D
f = – 50 cm = \(\frac{-50}{100}\) m
P = \(\frac{1}{\mathrm{f}}\) = \(\frac{1}{-\frac{50}{100}}\) = \(\frac{-100}{50}\) = -2D

Question 6.
ഒരു ടെലിസ്കോപ്പുമായി ബന്ധപ്പെട്ട് ഏറ്റവും അനുയോജ്യമായ പ്രസ്താവന കണ്ടെത്തിയെഴുതുക.
a) ഒബ്ജക്ടീവ് ലെൻസിന് ഫോക്കസ് ദൂരം കുറവും ഐപീസ് ലെൻസിന് ഫോക്കസ് ദൂരം കൂടുതലും
b) ഒബ്ജക്ടിവ് ലെൻസിന് ഫോക്കസ് ദൂരം കൂടുതലും ഐപീസ് ലെൻസിന് ഫോക്കസ് ദൂരം കുറവും
c) ഒബ്ജക്ടിവ് ലെൻസും ഐപീസ് ലെൻസും കോൺകേവ് ലെൻസായിരിക്കും
d) ഒബ്ജക്ടീവ് ലെൻസ് കോൺകേവും ഐപീസ് ലെൻസ് കോൺവെക്സ് ലെൻസുമായിരിക്കും
Answer:
b) ഒബ്ജക്ടീവ് ലെൻസിന് ഫോക്കസ് ദൂരം കൂടു തലും ഐപീസ് ലെൻസിന് ഫോക്കസ് ദൂരം കുറവും

Question 7.
ഒരു ലെൻസിനു മുന്നിൽ വസ്തു വച്ചപ്പോൾ ലഭിച്ച പ്രതിബിംബം തലകീഴായതാണ്.
a) ഇത് യഥാർഥമാണോ മിഥ്യയാണോ?
b) ഈ പ്രതിബിംബത്തിന്റെ മറ്റൊരു പ്രതിബിംബം, അതേ വലുപ്പത്തിൽ യഥാർഥവും നിവർന്നതു മാകണമെങ്കിൽ നിങ്ങൾ എന്ത് ചെയ്യും?
Answer:
a) യഥാർഥം

b) ഈ പ്രതിബിംബം മറ്റൊരു കോൺവെക്സ് ലെൻസിന്റെ 2Fൽ വരത്തക്കവിധം ക്രമീകരി കരിക്കണം

Question 8.
ഒരു ലെൻസിന്റെ മുഖ്യ ഫോക്കസിൽ ഒരു വസ്തു വച്ചപ്പോൾ നിവർന്നതും വസ്തുവിനെ അപേക്ഷിച്ച് ചെറുതുമായ പ്രതിബിംബം ലഭിച്ചു.
a) ഇത് ഏത് തരം ലെൻസാണ്?
b) പ്രതിബിംബ രൂപീകരണത്തിന്റെ രേഖാചിത്രം വരയ്ക്കുക.
Answer:
a) കോൺകേവ് ലെൻസ്
b) Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 3

Question 9.
ഒരു ലെൻസിനു മുന്നിൽ വസ്തു വച്ചപ്പോൾ ലഭിച്ച പ്രതിബിംബം (IM) ചിത്രീകരിച്ചിരിക്കുന്നു.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 4
a) ചിത്രത്തിൽ PQ ഒരു ലെൻസ് ആണെങ്കിൽ ഇത് ഏതു തരമാണ്?
b) രേഖാചിത്രം പൂർത്തിയാക്കി വസ്തുവിന്റെ സ്ഥാനം കണ്ടെത്തുക.
c) വസ്തുവിന്റെ ഉയരം പ്രതിബിംബത്തിന്റെ ഉയരത്തേക്കാൾ (കൂടുതൽ / കുറവ്)
Answer:
a) കോൺവെക്സ് ലെൻസ്
b) Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 5
c) കൂടുതൽ

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 10.
A, B, C കോളങ്ങളിൽ തന്നിരിക്കുന്നവയെ അനുയോജ്യമായി ചേർത്തെഴുതുക
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 6
Answer:
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 7

SSLC Physics Chapter 2 Notes Questions and Answers Pdf Malayalam Medium

കോൺകേവ് ലെൻസും കോൺവെക്സ് ലെൻസും
ചിത്രം 2.1 നിരീക്ഷിക്കൂ. പ്രായമായവർ അക്ഷരങ്ങൾ വലുതായി കാണാൻ സഹായിക്കുന്ന റീഡിങ് ലെൻസ് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 8
Question 1.
ലെൻസുകൾ പ്രയാജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാമാണ്?
Answer:

  • കളിപ്പാട്ടങ്ങൾ
  • കണ്ണടകൾ
  • ഡോർലെൻസ് (പുറത്തെ ദൃശ്യങ്ങൾ കാണാൻ വാതിലിൽ ഉറപ്പിച്ചിരിക്കുന്ന ലെൻസ്)
  • ടെലിസ്കോപ്
  • മൈക്രോസ്കോപ്
  • ബൈനോക്കുലേർസ്
  • വാച്ച് നന്നാക്കാൻ ഉപയാഗിക്കുന്ന ഐപീസ്
  • ക്യാമറകൾ

Question 2.
സാധാരണ ഗ്ലാസ് ഷീറ്റിനെ അപേക്ഷിച്ച് റീഡിങ് ലെൻസുകൾക്ക് എന്തു പ്രത്യേകതയാണുള്ളത്?
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 9
Answer:
സൂര്യപ്രകാശം കനം കുറഞ്ഞ ഒരു ഗ്ലാസ് ഷീറ്റിലൂടെ പേപ്പറിൽ പതിപ്പിക്കുക. പേപ്പറും ഗ്ലാസ്ഷീറ്റും തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തി നോക്കൂ. ഗ്ലാസ്ഷീറ്റ് പേപ്പറിനടുത്തായിരുന്നാലും അകലെയായിരുന്നാലും പ്രകാശഖണ്ഡത്തിന്റെ വലുപ്പം മാറുന്നില്ല. ഗ്ലാസ് ഷീറ്റിന് പ്രകാശരശ്മികളെ സംവജിപ്പിക്കാൻ കഴിയില്ല. ഇതേ പ്രവർത്തനം റീഡിങ് ലെൻസ് ഉപയോഗിച്ച് ചെയ്തുനോക്കൂ. പ്രകാശഖണ്ഡത്തിന്റെ വലുപ്പം വളരെ കുറയുകയും ആ ഭാഗത്ത് പ്രകാശ തീവ്രത കൂടുകയും ചെയ്യുന്നു. അതേ അകലത്തിൽ ലെൻസ് കൂടുതൽ നേരം പിടിച്ചു നോക്കൂ. കടലാസ് പുകയുന്നതും തീ കത്തുന്നതും കാണാൻ കഴിയുന്നു. ഇത്തരം ലെൻസാണ് കോൺവെക്സ് ലെൻസ് (Convex lens). ഇതിന് പ്രകാശരശ്മികളെ സംവജിപ്പിക്കാൻ കഴിയും.

കോൺവെക്സ് ലെൻസും കോൺകേവ് ലെൻസും
മുൻ പ്രവർത്തനത്തിലുപയോഗിച്ച് ലെൻസ് (കോൺവെക്സ് ലെൻസ്) നിരീക്ഷിച്ച് അതിന്റെ പ്രത്യേകതകൾ കുറിക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 10

Question 3.
കോൺവെക്സ് ലെൻസിന്റെ പ്രത്യേകതകൾ:
Answer:

  • മധ്യഭാഗം കനം കൂടുതലാണ്.
  • വസ്തുക്കളെ വലുതാക്കിക്കാണിക്കുന്നു.
  • അരികുകൾ കനം കുറഞ്ഞവയാണ്.
    ഇത്തരം ലെൻസാണ് കോൺവെക്സ് ലെൻസ് (Convex lens). ഇതിന് പ്രകാശരശ്മികളെ  സംവജിപ്പിക്കാൻ കഴിയും.

Question 4.
മറ്റൊരു തരം ലെൻസ് (കോൺകേവ് ലെൻസ്) ശ്രദ്ധിക്കൂ. ഇതിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 11
Answer:
കോൺകേവ് ലെൻസിന്റെ പ്രത്യേകതകൾ:

  • മധ്യഭാഗം കനം കുറവ്.
  • അരികുകൾ കനം കൂടിയത്
  • വസ്തുക്കളെ ചെറുതാക്കി കാണിക്കുന്നു.

Question 5.
കോൺകേവ് ലെൻസുകൾ ഉപയോഗിച്ച് ഒരു കടലാസുകഷണം കത്തിക്കാൻ ശ്രമിച്ചു നോക്കൂ. സാധിക്കുന്നുണ്ടോ?
Answer:
കോൺകേവ് ലെൻസുകൾക്ക് പ്രകാശരശ്മികളെ സംവജിപ്പിക്കാൻ കഴിയുന്നില്ല. ഇത്തരം ലെൻസുകൾ പ്രകാശരശ്മികളെ വിവജിപ്പിക്കുന്നതിനാൽ ഇവ ഉപയോഗിച്ച് കടലാസുകഷണം കത്തിക്കാൻ സാധ്യമല്ല. ഇത്തരം ലെൻസുകളെയാണ് കോൺകേവ് ലെൻസുകൾ (Concave lenses)എന്ന് പറയുന്നത്.

Question 6.
കോൺകേവ് ലെൻസുകളുടെയും കോൺവെക്സ് ലെൻസുകളുടെയും പ്രത്യേകതകൾ പട്ടികപ്പെടുത്തൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 12
Answer:

കോൺവെക്സ് ലെൻസ് കോൺകേവ് ലെൻസ്
• അരികുകൾ കനം കുറഞ്ഞവയാണ്
• മധ്യഭാഗം കനം കൂടിയതാണ്
• വസ്തുക്കളെ വലുതാക്കി കാണിക്കുന്നു
• അരികുകൾ കനം കൂടിയതാണ്
• മധ്യഭാഗം കനം കുറവാണ്
• വസ്തുക്കളെ ചെറു താക്കി കാണിക്കുന്നു

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 7.
നിങ്ങൾ പരിചയപ്പെട്ട ലെൻസുകളിലൂടെ അക്ഷരങ്ങളെ നിരീക്ഷിച്ചുകൊണ്ട് ലെൻസുകളെ ഒരു വശത്തേക്ക് നീക്കിനോക്കൂ. നിരീക്ഷണഫലം എന്താണ്?
Answer:

  • കോൺവെക്സ് ലെൻസ് ഉപയോഗിക്കുമ്പോൾ അക്ഷരങ്ങൾ വിപരീത ദിശയിലേക്ക് നീങ്ങുന്നതായി തോന്നുന്നു.
  • കോൺകേവ് ലെൻസ് ഉപയോഗിക്കുമ്പോൾ അക്ഷരങ്ങൾ അതേദിശയിലേക്ക് നീങ്ങുന്നതായി തോന്നുന്നു.

Question 8.
ഓരോ ലെൻസിനും എത്ര പ്രതലങ്ങൾ ഉണ്ട്?
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 13
Answer:
ഓരോ ലെൻസിനും രണ്ട് പ്രതലങ്ങൾ ഉണ്ട്.
ചിത്രം 2.5 (a) 2.5 (b) നിരീക്ഷിക്കുക.

Question 9.
ഒരു ലെൻസിന് എത്ര അപവർത്തനപ്രതലങ്ങൾ ഉണ്ട്?
Answer:
ഓരോ ലെൻസിനും രണ്ട് പ്രതലങ്ങൾ ഉണ്ട്. ഇവ രണ്ടിലൂടെയും പ്രകാശം കടന്നുപോകുമ്പോൾ അപവർത്തനം സംഭവിക്കും. അതായത് ഒരു ലെൻസിന് രണ്ട് അപവർത്തനപ്രതലങ്ങൾ ഉണ്ട്.

Question 10.
ലെൻസിന്റെ അപവർത്തനപ്രതലങ്ങൾ ഏതിന്റെ ഭാഗങ്ങളാണ്?
(ഗോളങ്ങളുടെ/വൃത്തങ്ങളുടെ
Answer:
ലെൻസിന്റെ അപവർത്തനപ്രതലങ്ങൾ ഗോളങ്ങളുടെ ഭാഗങ്ങളാണ്.

Question 11.
എന്താണ് ലെൻസ്?
Answer:
അപവർത്തനപ്രതലങ്ങൾ ഗോളങ്ങളുടെ ഭാഗമായി വരുന്ന സുതാര്യമാധ്യമമാണ് ലെൻസ് (Lens).

ലെൻസുമായി ബന്ധപ്പെട്ട പദങ്ങൾ
Question 12.
ലെൻസുമായി ബന്ധപ്പെട്ട പദങ്ങൾ ഏതൊക്കെയാണ്?
Answer:

  • പ്രകാശിക കേന്ദ്രം(Optic centre): ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശികകേന്ദ്രം (O).
  • വക്രതാകേന്ദ്രങ്ങൾ (Centres of curvature):ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് വക്രതാകേന്ദ്രങ്ങൾ.
  • പ്രകാശിക അക്ഷം (Optic axis): ലെൻസിന്റെ വക്രതാകേന്ദ്രങ്ങളിലൂടെയും പ്രകാശിക ന്ദ്രത്തിലൂടെയും കടന്നുപോകുന്ന സാങ്കൽപിക രേഖയാണ് പ്രകാശിക അക്ഷം.
  • അപ്പെച്ചർ (Aperture): ലെൻസിലൂടെ പ്രകാശം കടന്നു പോകുന്ന ഭാഗത്തിന്റെ പരപ്പളവാണ് അപ്പെച്ചർ.
    ക്യാമറ, മൈക്രോസ്കോപ് തുടങ്ങിയ പ്രകാശിക ഉപകരണങ്ങളിൽ സ്റ്റോപ്പ് ഉപയോഗിച്ച് അപ്പെക്കർ വ്യത്യാസപ്പെടുത്താം.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 14
ചിത്രം 2.6 (a), (b) നിരീക്ഷിക്കൂ.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 13.
കോൺവെക്സ് ലെൻസിനെ സൂചിപ്പിക്കുന്ന ചിത്രം ഏത്?
Answer:
ചിത്രം 2.6 (a)
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 15

Question 14.
കോൺകേവ് ലെൻസിനേയോ?
Answer:
ചിത്രം 2.6 (b)
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 16

Question 15.
c1, c2 എന്നിവ എന്തിനെ സൂചിപ്പിക്കുന്നു?
Answer:
വകതാകേന്ദ്രങ്ങളെ സൂചിപ്പിക്കുന്നു.

Question 16.
പ്രകാശിക കേന്ദ്രത്തെ സൂചിപ്പിക്കുന്നത് ഏത്? (C1, O, C2)
Answer:
O

Question 17.
പ്രകാശിക അക്ഷത്തെ സൂചിപ്പിക്കുന്നത് ഏത്?
Answer:
C1OC2

മുഖ്യഫോക്കസ് (Principal focus)
Question 18.
ലെൻസുകളുടെ മുഖ്യഫോക്കസുകൾ കണ്ടെത്തുന്നതിനായി ഒരു പ്രവർത്തനം ചെയ്യുക.
Answer:
പ്രവർത്തനം

സാമഗ്രികൾ: ഏകദേശം 50 cm നീളവും 30 cm വീതിയും 20 cm ഉയരവുമുള്ളതും ഒരു വശം സുതാര്യവുമായ ഒരു പെട്ടി (രണ്ടു വിപരീത വശങ്ങളിലും ചെറിയ ഓരോ സുഷിരം ഇട്ടശേഷം സുഷിരങ്ങളെ സുതാര്യമായ ഷീറ്റുകൊണ്ടടച്ചത്), ലേസർ ടോർച്ച് (ധാരാളം രശ്മികൾ പുറത്തേക്ക് വരുന്ന തരത്തിലുള്ളത്), ചന്ദനത്തിരി, തീപ്പെട്ടി, കോൺവെക്സ് ലെൻസ്, ലെൻസ് സ്റ്റാന്റ്)

പ്രവർത്തനം
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 17
പെട്ടിക്കുള്ളിൽ ലെൻസ് സ്റ്റാൻഡിൽ കോൺവെക്സ് ലെൻസ് ഉറപ്പിച്ച ശേഷം പുക നിറയ്ക്കുക. ചിത്രത്തിൽ കാണുന്നതുപോലെ ലേസർ ടോർച്ചിൽ നിന്നുള്ള പ്രകാശരശ്മികൾ സുഷിരത്തിലൂടെ ലെൻസിൽ പതിപ്പിക്കുക.

നിരീക്ഷണം:
കോൺവെക്സ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം ലെൻസിന്റെ മറുവശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ സംവജിക്കുന്നു.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 19.
പ്രകാശപാത ചിത്രീകരിക്കൂ.
Answer:
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 18

Question 20.
കോൺവെക്സ് ലെൻസിന്റെ മുഖ്യഫോക്കസ് എന്നാൽ എന്താണ്?
Answer:
കോൺവെക്സ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം ലെൻസിന്റെ മറുവശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ സംവജിക്കുന്നു (Converge). ഈ ബിന്ദുവാണ് കോൺവെക്സ് ലെൻസിന്റെ മുഖ്യഫോക്കസ് (F).

Question 21.
എതിർ വശത്തെ സുഷിരത്തിലൂടെ പ്രകാശം കടത്തി വിട്ട് ചിത്രം 2.7ലെ പ്രവർത്തനം ആവർത്തിക്കൂ. ഈ സന്ദർഭത്തിലും പ്രകാശരശ്മികൾ സംവജിക്കപ്പെടുന്നുണ്ടല്ലോ.
Answer:
പ്രകാശരശ്മികൾ സംവജിക്കപ്പെടുന്നുണ്ട്.

Question 22.
കോൺവെക്സ് ലെൻസുകൾക്ക് എത്ര മുഖ്യഫോക്കസുകൾ ഉണ്ട്?
Answer:
കോൺവെക്സ് ലെൻസുകൾക്ക് ഇരുവശത്തുമായി രണ്ട് മുഖ്യഫോക്കസുകൾ ഉണ്ടായിരിക്കും. ഈ ഫോക്കസുകൾ പ്രകാശിക കേന്ദ്രത്തിൽ നിന്ന് തുല്യ അകലത്തിലായിരിക്കും.

Question 23.
കോൺവെക്സ് ലെൻസിന്റെ മുഖ്യഫോക്കസ് യഥാർഥമായി (Real) പരിഗണിക്കുന്നു. കാരണമെന്ത്?
Answer:
കോൺവെക്സ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമാന്തരമായി കടന്നുപോകുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യഫോക്കസിലൂടെ കടന്നുപോകുന്നതിനാൽ കോൺവെക്സ് ലെൻസിന്റെ മുഖ്യഫോക്കസ് യഥാർഥമായി (Real) പരിഗണിക്കുന്നു.

Question 24.
കോൺവെക്സ് ലെൻസിന്റെ ഏകദേശ ഫോക്കസ് ദൂരം കണ്ടെത്തുക.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 19
Answer:
കോൺവെക്സ് ലെൻസിന്റെ ഏകദേശ ഫോക്കസ് ദൂരം കണ്ടെത്താനുള്ള ഒരു മാർഗമാണ് ഡിസ്റ്റന്റ് ഒബ്ജക്ട് മെതേഡ് (Distant object method). കോൺവെക്സ് ലെൻസുപയോഗിച്ച് അകലെയുള്ള ഒരു മരത്തിന്റെയോ കെട്ടിടത്തിന്റെയോ പ്രതിബിംബം സ്ക്രീനിൽ പതിപ്പിക്കുക. ഒരു സ്കെയിൽ ഉപയോഗിച്ച് ലെൻസും പ്രതിബിംബവും തമ്മിലുള്ള അകലം അളക്കുക. ഈ ദൂരമാണ് ആ ലെൻസിന്റെ ഏകദേശ ഫോക്കസ് ദൂരം.

ഫോക്കസ് ദൂരം (Focal length)

ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിൽ നിന്ന് മുഖ്യ ഫോക്കസിലേക്കുള്ള അകലമാണ് ഫോക്കസ് ദൂരം (f).

Question 25.
കോൺകേവ് ലെൻസുകളുടെ മുഖ്യഫോക്കസുകൾ കണ്ടെത്തുന്നതിനായി ഒരു പ്രവർത്തനം ചെയ്യുക.
Answer:
സാമഗ്രികൾ : ഏകദേശം 50 cm നീളവും 30 cm വീതിയും 20 cm ഉയരവുമുള്ളതും ഒരു വശം സുതാര്യവുമായ ഒരു പെട്ടി (രണ്ടു വിപരീത വശങ്ങളിലും ചെറിയ ഓരോ സുഷിരം ഇട്ടശേഷം സുഷിരങ്ങളെ സുതാര്യമായ ഷീറ്റുകൊണ്ടടച്ചത്), ലേസർ ടോർച്ച് (ധാരാളം രശ്മികൾ പുറത്തേക്ക് വരുന്നതരത്തിലുള്ളത്), ചന്ദനത്തിരി, തീപ്പെട്ടി, കോൺകേവ് ലെൻസ്, ലെൻസ്സ്റ്റാന്റ്.

പ്രവർത്തനം
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 20
പെട്ടിക്കുള്ളിൽ ലെൻസ് സ്റ്റാൻഡിൽ കോൺകേവ് ലെൻസ് ഉറപ്പിച്ച ശേഷം പുക നിറയ്ക്കുക. ചിത്രത്തിൽ കാണുന്നതുപോലെ ലേസർ ടോർച്ചിൽ നിന്നുള്ള പ്രകാശരശ്മികൾ സുഷിരത്തിലൂടെ ലെൻസിൽ പതിപ്പി ക്കുക.

നിരീക്ഷണം:
കോൺകേവ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം അതേ വശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ നിന്ന് അകന്ന് പോകുന്നതായി തോന്നുന്നു. ഈ ബിന്ദുവാണ് കോൺകേവ് ലെൻസിന്റെ മുഖ്യഫോക്കസ് (F). കോൺകേവ് ലെൻസ് പ്രകാശരശ്മികളെ വിവജിക്കുന്നു (Diverge).

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 26.
പ്രകാശപാത ചിത്രീകരിക്കൂ.
Answer:
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 21

കോൺകേവ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം അതേ വശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ നിന്ന് അകന്ന് പോകുന്നതായി തോന്നുന്നു. ഈ ബിന്ദുവാണ് കോൺകേവ് ലെൻസിന്റെ മുഖ്യഫോക്കസ് (F).

Question 27.
കോൺകേവ് ലെൻസിന്റെ എതിർ വശത്തെ സുഷിരത്തിലൂടെ പ്രകാശം കടത്തിവിട്ട് പ്രവർത്തനം ആവർത്തിക്കൂ. ഈ സന്ദർഭത്തിലും പ്രകാശരശ്മികൾ വിവജിക്കപ്പെടുന്നുണ്ടല്ലോ.
Answer:
പ്രകാശരശ്മികൾ വിവജിക്കപ്പെടുന്നുണ്ട്.

Question 28.
കോൺകേവ് ലെൻസുകൾക്ക് എത്ര മുഖ്യഫോക്കസുകൾ ഉണ്ട്?
Answer:
കോൺകേവ് ലെൻസുകൾക്ക് ഇരുവശത്തുമായി രണ്ട് മുഖ്യ ഫോക്കസുകൾ ഉണ്ടായിരിക്കും. ഈ ഫോക്കസുകൾ പ്രകാശിക കേന്ദ്രത്തിൽ നിന്ന് തുല്യ അകലത്തിലായിരിക്കും.

Question 29.
കോൺകേവ് ലെൻസിൽ അപവർത്തന രശ്മികൾ മുഖ്യഫോക്കസിലൂടെ കടന്നു പോകുന്നുണ്ടോ? അങ്ങനെയെങ്കിൽ കോൺകേവ് ലെൻസിന്റെ മുഖ്യ ഫോക്കസ് മിഥ്യയായിട്ടാണോ (Virtual) അതോ യഥാർഥമായിട്ടാണോ (Real) പരിഗണിക്കുന്നത്?
Answer:
കോൺകേവ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം അതേ വശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ നിന്ന് അകന്ന് പോകുന്നതായി തോന്നുന്നു. അപവർത്തന രശ്മികൾ മുഖ്യഫോക്കസിലൂടെ കടന്നു പോകുന്നില്ല. കോൺകേവ് ലെൻസിന്റെ മുഖ്യഫോക്കസ് മിഥ്യയായിട്ടാണ് പരിഗണിക്കുന്നത്.

Question 30.
കോൺകേവ് ലെൻസിന്റെ മുഖ്യ ഫോക്കസ് മിഥ്യയായി (Real) പരിഗണിക്കുന്നു. കാരണമെന്ത്?
Answer:
കോൺകേവ് ലെൻസിൽ അപവർത്തന രശ്മികൾ മുഖ്യഫോക്കസിലൂടെ കടന്നു പോകുന്നില്ല. കോൺകേവ് ലെൻസിന്റെ മുഖ്യ ഫോക്കസ് മിഥ്യയായിട്ടാണ് പരിഗണിക്കുന്നത്.

ലെൻസുകളുടെ പ്രതിബിംബരൂപീകരണം
Question 31.
ചിത്രം 2.11 ൽ കാണുന്നതുപോലെ കോൺവെക്സ് ലെൻസുപയോഗിച്ച് ജനലിന്റെ പ്രതിബിംബം സ്ക്രീനിൽ പതിപ്പിച്ച് നോക്കൂ. നിരീക്ഷണഫലങ്ങൾ സയൻസ് ഡയറിയിൽ എഴുതു.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 22
Answer:
പ്രതിബിംബം സ്ക്രീനിൽ രൂപീകരിക്കാൻ സാധിക്കുന്നു. സവിശേഷതകൾ: ചെറുത്, തലകീഴായത്, യഥാർഥം.

Question 32.
കോൺകേവ് ലെൻസ് ഉപയോഗിച്ച് പ്രതിബിംബം രൂപീകരിക്കാൻ ശ്രമിച്ചു നോക്കൂ. സാധിക്കുന്നുണ്ടോ? നിരീക്ഷണഫലങ്ങൾ സയൻസ് ഡയറിയിൽ എഴുതു.
Answer:
പ്രതിബിംബം സ്ക്രീനിൽ രൂപീകരിക്കാൻ സാധിക്കുന്നില്ല.

Question 33.
ഏത് ലെൻസ് ഉപയോഗിച്ചപ്പോഴാണ് സ്ക്രീനിൽ പ്രതിബിംബം രൂപീകരിക്കുവാൻ കഴിഞ്ഞത്?
Answer:
കോൺവെക്സ് ലെൻസ് ഉപയോഗിച്ചപ്പോഴാണ് സ്ക്രീനിൽ പ്രതിബിംബം രൂപീകരിക്കുവാൻ കഴിഞ്ഞത്.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 34.
സ്ക്രീനിൽ പതിപ്പിക്കാവുന്ന പ്രതിബിംബങ്ങളാണ്………..
(യഥാർഥ പ്രതിബിംബങ്ങൾ / മിഥ്യാ പ്രതിബിംബങ്ങൾ
Answer:
യഥാർഥ പ്രതിബിംബങ്ങൾ

സ്ക്രീനിൽ പതിപ്പിക്കാവുന്ന പ്രതിബിംബങ്ങളാണ് യഥാർഥ പ്രതിബിംബങ്ങൾ

Question 35.
യഥാർഥ പ്രതിബിംബങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.
Answer:

  • ക്യാമറയിൽ ലഭിക്കുന്നത്.
  • സിനിമാസ്ക്രീനിൽ രൂപപ്പെടുന്നത്.
  • കണ്ണിന്റെ റെറ്റിനയിൽ രൂപപ്പെടുന്നത്

Question 36.
കോൺവെക്സ് ലെൻസ് ഉപയോഗിച്ചുള്ള പ്രതിബിംബ രൂപീകരണം – പരീക്ഷണം എഴുതുക.
Answer:
പരീക്ഷണം
സാമഗ്രികൾ : പ്രകാശ സ്രോതസ്സ്, ഫോക്കസ് ദൂരം കണ്ടെത്തിയ കോൺവെക്സ് ലെൻസ്, ലെൻസ് സ്റ്റാന്റ്, സ്ക്രീൻ.

പ്രവർത്തനം:
പ്രകാശസ്രോതസ്സ്, ഫോക്കസ് ദൂരം കണ്ടെത്തിയ കോൺവെക്സ് ലെൻസ്, ലെൻസ് സ്റ്റാന്റ്, സ്ക്രീൻ എന്നിവ ചിത്രത്തിലേതുപോലെ ക്രമീകരിക്കുക. ലെൻസിന്റെ ഇരുവശത്തും പരീക്ഷണം ചെയ്യുന്ന പ്രതലത്തിൽ F ഉം 2F ഉം അളന്ന് അടയാളപ്പെടുത്തുക. ഇവിടെ വസ്തുവിന്റെ പ്രതിബിംബം നമുക്ക് സ്ക്രീനിൽ ലഭിക്കണം. അതിനാൽ ഈ പരീക്ഷണത്തിൽ പ്രകാശ സ്രോതസ്സിനെ വസ്തുവായി ഉപയോഗിക്കുന്നു.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 23
വസ്തുവിനെ (പ്രകാശസ്രോതസ്സ്) 2F നും അപ്പുറം, 2F ൽ, 2F നും F നുമിടയിൽ, F ൽ, F നും ലെൻസിനുമിടയിൽ വച്ച് സ്ക്രീനിന്റെ സ്ഥാനം ക്രമീകരിച്ച് വ്യക്തമായ പ്രതിബിംബം രൂപീകരിക്കുക.

Question 37.
പ്രതിബിംബത്തിന്റെ പ്രത്യേകതകൾ നിരീക്ഷിച്ച് ചുവടെ നൽകിയ പട്ടികയിൽ രേഖപ്പെടുത്തുക.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 24
Answer:

വസ്തുവിന്റെ സ്ഥാനം പ്രതിബിംബത്തിന്റെ സ്ഥാനം പ്രതിബിംബത്തിന്റെ സവിശേഷതകൾ
2F ന് അപ്പുറം 2F നും F നുമിടയിൽ ചെറുത്, തലകീഴായത്, യഥാർഥം
2F ൽ 2F ൽ അതേ വലുപ്പം, തലകീഴായത്, യഥാർഥം
2F നും F നുമിടയിൽ 2F ന് അപ്പുറം വലുത്, തലകീഴായത്, യഥാർഥം
F ൽ അനന്തതയിൽ (വളരെ അകലെ) വലുത്, തലകീഴായത്, യഥാർഥം
F നും ലെൻസിനുമി ടയിൽ വസ്തുവിന്റെ അതേ വശത്ത് F നും 2F നുമിടയിൽ വലുത്, മിഥ്യ, നിവർന്നത്

കോൺവെക്സ് ലെൻസിന്റെ പ്രതിബിംബ രൂപീകരണത്തിന്റെ രേഖാചിത്രം
Question 38.
ചിത്രങ്ങൾ (ചിത്രം 2.13 (a), (b), (c) ) നിരീക്ഷിച്ച് A എന്ന ബിന്ദുവിൽ നിന്ന് വ്യത്യസ്ത പാതയിൽ കോൺവെക്സ് ലെൻസിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളുടെ പാതയുടെ വിശദാംശം പട്ടിക 2.3 ൽ രേഖപ്പെടുത്തൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 25
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 26
Answer:

ഒരു ബിന്ദുവിൽ നിന്നും പ്രകാശിക അക്ഷത്തിന് സമാന്തരമായി ഒരു കോൺ വെക്സ് ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മി മറുവശത്ത് മുഖ്യഫോക്ക സിലൂടെ കടന്നു പോകുന്നു.
പ്രകാശിക കേന്ദ്രത്തിലൂടെ കടന്നു പോകുന്ന പ്രകാശരശ്മി അപവർത്തനത്തിന് വിധേ യമാകാതെ നേർ പാതയിൽ കടന്നുപോകുന്നു
വസ്തുവിന്റെ അതേ വശത്തുള്ള ഫോക്കസിലൂടെ കടന്ന് ലെൻ സിൽ പതിക്കുന്ന പ്രകാശരശ്മി അപവർത്തനത്തിനുശേഷം പ്രകാശിക അക്ഷത്തിന് സമാ ന്തരമായി കടന്നു പോകുന്നു.

വസ്തുവിലെ ഒരു ബിന്ദുവിൽ നിന്നു വരുന്ന പ്രകാശരശ്മി ലെൻസിലെ ഏത് ബിന്ദുവിലൂടെ കടന്നുപോയാലും, പ്രകാശരശ്മികളുടെ പാത അപവർത്തന നിയമങ്ങൾക്കനുസരിച്ചായിരിക്കും.

Question 39.
ചിത്രം 2.14 നിരീക്ഷിച്ചതിൽ നിന്നും വിവിധ പാതകളിലൂടെ കടന്നുപോയ പ്രകാശരശ്മികൾ ഒരു ബിന്ദുവിലൂടെ കടന്നു പോകുന്നതായി കാണുന്നില്ലേ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 27
Answer:
വിവിധ പാതകളിലൂടെ കടന്നുപോയ പ്രകാശരശ്മികൾ ഒരു ബിന്ദുവിലൂടെ കടന്നു പോകുന്നതായി കാണുന്നു. അതിനാൽ A യുടെ പ്രതിബിംബം D യിൽ ഉണ്ടാകുന്നു. ഇതുപോലെ വസ്തുവിന്റെ ഏതൊരു ബിന്ദുവിൽ നിന്നും ലെൻസിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളുടെ സംഗമസ്ഥാനത്തായിരിക്കും വസ്തുവിലെ ആ ബിന്ദുവിന്റെ പ്രതിബിംബം ലഭിക്കുന്നത്. അപവർത്തനരശ്മികളുടെ സംഗമസ്ഥാനത്ത് ഒരു സ്ക്രീൻ വച്ചാൽ അവിടെ പ്രതിബിംബം ദൃശ്യമാകുന്നു.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 40.
വ്യത്യസ്ത സ്ഥാനങ്ങളിൽ വസ്തുവയ്ക്കുമ്പോൾ പ്രതിബിംബം രൂപപ്പെടുന്നതിന്റെ രേഖാചിത്രം വരച്ചു പൂർത്തിയാക്കൂ. പ്രതിബിംബത്തിന്റെ സ്ഥാനവും സവിശേഷതകളും കണ്ടെത്തൂ.
Answer:
a) വസ്തു 2F ന് അപ്പുറം
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 28

  • പ്രതിബിംബത്തിന്റെ സ്ഥാനം : മറുവശത്ത് F നും 2F നും ഇടയിൽ
  • പ്രതിബിംബത്തിന്റെ സവിശേഷതകൾ : തലകീഴായത്, ചെറുത്, യഥാർത്ഥം

b) വസ്തു 2F ൽ
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 29

  • പ്രതിബിംബത്തിന്റെ സ്ഥാനം : മറുവശത്ത് 2F ൽ
  • പ്രതിബിംബത്തിന്റെ സവിശേഷതകൾ : അതേ വലുപ്പം, തലകീഴായത്, യഥാർഥം

c) വസ്തു F നും 2F നും ഇടയിൽ
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 30

  • പ്രതിബിംബത്തിന്റെ സ്ഥാനം : മറുവശത്ത് 2F ന് അപ്പുറം
  • പ്രതിബിംബത്തിന്റെ സവിശേഷതകൾ : വലുത്, തലകീഴായത്, യഥാർഥം

d) വസ്തു F ൽ
പ്രതിബിംബരൂപീകരണത്തിന്റെ ചിത്രം വരയ്ക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 31
• അപവർത്തനരശ്മികൾ സംവജിക്കുന്നുണ്ടോ?
Answer:
അപവർത്തനരശ്മികൾ സംവജിക്കുന്നില്ല

• പ്രതിബിംബത്തിന്റെ സവിശേഷതകൾ എന്തെല്ലാമായിരിക്കും?
Answer:
വലുത്, തലകീഴായത്, യഥാർഥം

• കോൺവെക്സ് ലെൻസ് എപ്പോഴും യഥാർഥ പ്രതിബിംബം മാത്രമാണോ രൂപീകരിക്കുന്നത്?
Answer:
കോൺവെക്സ് ലെൻസ് എപ്പോഴും യഥാർഥ പ്രതിബിംബം മാത്രമല്ല രൂപീകരിക്കുന്നത്.

e) വസ്തു ഫോക്കസിനും (F) ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിനും (O) ഇടയിൽ
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 32

  • പ്രതിബിംബത്തിന്റെ സ്ഥാനം : വസ്തുവിന്റെ അതേ വശത്ത് F നും 2F നുമിടയിൽ
  • പ്രതിബിംബത്തിന്റെ സവിശേഷതകൾ :
  • വലുത്
  • മിഥ്യ
  • നിവർന്നത്

Question 41.
ഇവിടെ വസ്തുവിൽ നിന്നു ലെൻസിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികൾ പൊതുവായ ഒരു ബിന്ദുവിലൂടെ കടന്നു പോകുന്നുണ്ടോ?
Answer:
ഇവിടെ വസ്തുവിൽ നിന്നു ലെൻസിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികൾ പൊതുവായ ഒരു ബിന്ദുവിലൂടെ കടന്നുപോകുന്നില്ല.

Question 42.
വസ്തുവിൽ നിന്നു വരുന്ന പ്രകാശരശ്മികൾ അകന്നു പോവുകയല്ലേ ചെയ്യുന്നത്?
Answer:
വസ്തുവിൽ നിന്നു വരുന്ന പ്രകാശരശ്മികൾ അകന്നു പോവുകയാണ് ചെയ്യുന്നത്

Question 43.
ലെൻസിന്റെ മറുവശത്തുനിന്ന് ഈ വസ്തുവിനെ നിരീക്ഷിക്കുമ്പോൾ വസ്തുവിന്റെ പ്രതിബിംബം നമുക്ക് വലുതായി കാണാൻ കഴിയുന്നില്ലേ?
Answer:
ലെൻസിന്റെ മറുവശത്തുനിന്ന് ഈ വസ്തുവിനെ നിരീക്ഷിക്കുമ്പോൾ വസ്തുവിന്റെ പ്രതിബിംബം നമുക്ക് വലുതായി കാണാൻ കഴിയുന്നു.

Question 44.
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത, എന്നാൽ കാണാൻ മാത്രം കഴിയുന്ന പ്രതിബിംബം…… (മിഥ്യയാണ് /യഥാർഥമാണ്)
Answer:
മിഥ്യയാണ്

സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും എന്നാൽ നമുക്കു കാണാൻ മാത്രം
കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് മിഥ്യാപ്രതിബിംബങ്ങൾ (Virtual images)

കോൺകേവ് ലെൻസിലെ പ്രതിബിംബ രൂപീകരണം
കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പ്രതിബിംബം രൂപീകരിച്ചതുപോലെ കോൺകേവ് ലെൻസ് ഉപയോഗിച്ച് പ്രതിബിംബം രൂപീകരിക്കാൻ ശ്രമിക്കൂ.

കോൺകേവ് ലെൻസ് പ്രതിബിംബം രൂപീകരിക്കുന്ന രേഖാചിത്രം
Question 45.
ഒരു കോൺകേവ് ലെൻസിലൂടെ പ്രകാശം കടന്നുപോകുമ്പോൾ പ്രകാശപാതയിലുണ്ടാകുന്ന മാറ്റം നിരീക്ഷിച്ച് പട്ടിക 2.4 പൂർത്തിയാക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 33
Answer:

പ്രകാശിക അക്ഷത്തിനു സമാന്തര മായി കോൺകേവ് ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ (അപവർത്തനത്തിനു ശേഷം) പ്രകാശ സ്രോതസ്സിന്റെ അതേ വശത്തെ മുഖ്യ ഫോക്കസിൽ നിന്ന് പുറപ്പെട്ടു പ്രകാശിക അക്ഷത്തിൽ നിന്നും അകന്നു പോകുന്ന വിധത്തിൽ പോകുന്നു.
മറുവശത്തെ മുഖ്യ ഫോക്കസിനെ ലക്ഷ്യമാക്കി ലെൻസിലൂടെ ന്നുപോകുന്ന പ്രകാശ രശ്മികൾ (അപവർത്തനത്തിനു ശേഷം) പ്രകാശിക അക്ഷത്തിന് സമാ ന്തരമായി കടന്നുപോകുന്നു.
പ്രകാശിക കേന്ദ്രത്തിലൂടെ കടന്നു പോകുന്ന പ്രകാശരശ്മികൾ അപവർത്തനത്തിന് വിധേയ മാകാതെ നേർ പാതയിൽ കട ന്നുപോകുന്നു.

Question 46.
കോൺകേവ് ലെൻസ് പ്രതിബിംബം രൂപീകരിക്കുന്ന രേഖാചിത്രം സയൻസ് ഡയറിയിൽ വരയ്ക്കുക.
Answer:
a) വസ്തു F നും 2F നും ഇടയിൽ
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 34

  • പ്രതിബിംബത്തിന്റെ സ്ഥാനം : അതേ വശത്ത് നും ലെൻസിനും ഇടയിൽ
  • പ്രതിബിംബത്തിന്റെ സവിശേഷതകൾ : ചെറുത്, മിഥ്യ, നിവർന്നത്

b) വസ്തു F നും ലെൻസിനും ഇടയിൽ
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 35

  • പ്രതിബിംബത്തിന്റെ സ്ഥാനം : അതേ വശത്ത് F നും ലെൻസിനും ഇടയിൽ
  • പ്രതിബിംബത്തിന്റെ സവിശേഷതകൾ : ചെറുത്, മിഥ്യ, നിവർന്നത്

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 47.
കോൺകേവ് ലെൻസിന്റെ പ്രതിബിംബരൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 36
Answer:
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 37

Question 48.
പട്ടിക 2.5 വിശകലനം ചെയ്തതിൽ നിന്ന് കോൺകേവ് ലെൻസ് രൂപപ്പെടുത്തുന്ന പ്രതിബിംബം മിഥ്യയാണെന്ന് മനസ്സിലായല്ലോ. എന്തായിരിക്കും ഇതിനു കാരണം?
Answer:
കോൺകേവ് ലെൻസ് പ്രകാശരശ്മികളെ വിവജിക്കുന്നതുകൊണ്ട് അത് രൂപപ്പെടുത്തുന്ന പ്രതിബിംബം എല്ലായ്പ്പോഴും മിഥ്യയായിരിക്കും

Question 49.
കോൺകേവ് ലെൻസ് രൂപപ്പെടുത്തുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എല്ലായ്പ്പോഴും……………..
Answer:
വസ്തുവിന്റെ അതേ വശത്ത് നും ലെൻസിനുമിടയിലായിരിക്കും.

ലെൻസ് സമവാക്യം
ലെൻസ് സമവാക്യം (Lens Equation)
ലെൻസിലെ പ്രതിബിംബ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രകാശിക കേന്ദ്രത്തിൽ നിന്നു വസ്തുവിലേക്കുള്ള ദൂരം, പ്രതിബിംബത്തിലേക്കുള്ള ദൂരം, ഫോക്കസ് ദൂരം എന്നിവയാണ് നാം പരിഗണിക്കുന്നത്. ചിത്രത്തിൽ ഈ ദൂരങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 38

Question 50.
ചിത്രത്തിൽ വസ്തു (OB) വിലേക്കുള്ള അകലം സൂചിപ്പിച്ചിരിക്കുന്നത് ഏത് അക്ഷരം ഉപയോഗിച്ചാണ്?
Answer:
വസ്തുവിലേക്കുള്ള അകലം സൂചിപ്പിച്ചിരിക്കുന്നത് u എന്ന അക്ഷരം ഉപയോഗിച്ചാണ്.

Question 51.
ചിത്രത്തിൽ v എന്ന അക്ഷരം സൂചിപ്പിക്കുന്നത് ഏത് അകലത്തെയാണ്?
Answer:
v എന്ന അക്ഷരം സൂചിപ്പിക്കുന്നത് ലെൻസിൽ നിന്നു പ്രതിബിംബത്തിലേക്കുള്ള ദൂരത്തെയാണ്.

Question 52.
f എന്ന അക്ഷരം സൂചിപ്പിക്കുന്നത് ഏത് അകലത്തെയാണ്?
Answer:
f എന്ന അക്ഷരം സൂചിപ്പിക്കുന്നത് ഫോക്കസ് ദൂരത്തെയാണ്.
ലെൻസുകൾ മാറുന്നതിനനുസരിച്ചും വസ്തുവിന്റെ സ്ഥാനം മാറുന്നതിനനുസരിച്ചും ലെൻസുമായി ബന്ധപ്പെട്ട് നാം എടുക്കുന്ന അളവുകൾക്ക് അനുയോജ്യമായ ചിഹ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

കാർട്ടീഷ്യൻ ചിഹ്നരീതി (Cartesian sign convention)
ലെൻസുമായി ബന്ധപ്പെട്ട സമവാക്യങ്ങൾ ഉപയോഗിച്ച് ഗണിതപ്രശ്ന നിർധാരണം ചെയ്യുമ്പോൾ അളവുക ൾക്ക് അനുയോജ്യമായ ചിഹ്നങ്ങൾ നൽകേണ്ടതുണ്ട്. ലെൻസുകളിൽ പൊതുവായി ഈ നിയമങ്ങൾ ഉപയോ ഗിക്കാം.

Question 53.
ലെൻസുകളിൽ പൊതുവായി ഉപയോഗിക്കുന്ന നിയമങ്ങൾ ഏതെല്ലാമാണ്?
Answer:

  • ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിൽ നിന്നാണ് എല്ലാ ദൂരങ്ങളും അളക്കേണ്ടത്.
  • പതനരശ്മിയുടെ അതേ ദിശയിൽ അളക്കുന്ന ദൂരങ്ങൾ പോസിറ്റീവും അല്ലാത്തവ (എതിർദിശയിൽ) നെഗറ്റീവുമായി പരിഗണിക്കേണ്ടതാണ്.
  • പ്രകാശിക അക്ഷത്തിന് മുകളിലേക്ക് അളക്കുന്ന അളവുകൾ പോസിറ്റീവും താഴേക്കുള്ള വ നെഗറ്റീവുമായി പരിഗണിക്കേണ്ടതാണ്.

വ്യത്യസ്ത സന്ദർഭങ്ങളിൽ പൊതുവായ സമവാക്യം ഉപയോഗിച്ച് ഗണിതപ്രശ്ന നിർധാരണം നടത്താൻ കാർട്ടീഷ്യൻ ചിഹ്നരീതിയിലൂടെ സാധിക്കുന്നു. വസ്തു ലെൻസിന്റെ ഇടതുവശത്താണോ വലതു വശത്താണോ എന്ന് പരിഗണിക്കേണ്ടതില്ല.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 54.
ചിത്രം 2.22 (a), (b) നിരീക്ഷിച്ച് കാർട്ടീഷ്യൻ ചിഹ്നരീതിയുടെ അടിസ്ഥാനത്തിൽ പട്ടിക 2.6 പൂർത്തിയാക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 39
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 40
Answer:
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 41

Question 55.
ഒരു ലെൻസ് രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനത്തെ സ്വാധീനിക്കുന്നത് എന്തെല്ലാമാണ്?
Answer:
ഒരു ലെൻസ് രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനത്തെ സ്വാധീനിക്കുന്നത്, വസ്തുവിന്റെ സ്ഥാനവും ലെൻസിന്റെ ഫോക്കസ് ദൂരവുമാണ്.

Question 56.
ലെൻസ് സമവാക്യം എഴുതുക.
Answer:
\(\frac{1}{\mathrm{f}}\) = \(\frac{1}{\mathrm{v}}\) – \(\frac{1}{\mathrm{u}}\) f = \(\frac{u v}{u-v}\)
f = ഫോക്കസ് ദൂരം u = വസ്തുവിലേക്കുള്ള ദൂരം v = പ്രതിബിംബത്തിലേക്കുള്ള ദൂരം

Question 57.
ചിത്രം നിരീക്ഷിച്ച് വസ്തുവിലേക്കുള്ള അകലവും പ്രതിബിംബത്തിലേക്കുള്ള അകലവും അടയാളപ്പെ ടുത്തിയിരിക്കുന്നത് ശ്രദ്ധിക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 42
Answer:
a) ചിഹ്നനിയമങ്ങൾ ഉപയാഗിച്ച് അളവുകൾ എഴുതുക.
b) ലെൻസിന്റെ ഫോക്കസ് ദൂരം കണക്കാക്കുക.
Answer:
a) വസ്തുവിലേക്കുള്ള അകലം u = – 90 cm (പതനരശ്മിയുടെ വിപരീത ദിശയിലുള്ള അളവ്)
പ്രതിബിംബത്തിലേക്കുള്ള അകലം v = + 30 cm (പതനരശ്മിയുടെ അതേ ദിശയിലുള്ള അളവ്)

b) f = uv/u-v
f = (-90 x+30)/ (-90 –+30) = -2700 cm2 /-120 cm = +22.5 cm ഫോക്കസ് ദൂരം പോസിറ്റീവ് ആയതിനാൽ മുഖ്യഫോക്കസ് യഥാർഥമാണെന്നും ലെൻസ് കോൺവെക്സ് ലെൻസ് ആണെന്നും മനസ്സിലാക്കാം.

ആവർധനം (Magnification)

പ്രതിബിംബത്തിന്റെ ഉയരം വസ്തുവിന്റെ ഉയരത്തിന്റെ എത മടങ്ങാ ണെന്ന് സൂചിപ്പിക്കുന്നതാണ് ആവർധനം. പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാത സംഖ്യയാണ് ആവർധനം. ഇതിന് യൂണിറ്റ് ഇല്ല.

ആവർധനം = പ്രതിബിംബത്തിന്റെ ഉയരം വസ്തുവിന്റെ ഉയരം = hi / ho
ആവർധനം = പ്രതിബിംബത്തിലേക്കുള്ള ദൂരം വസ്തുവിലേക്കുള്ള ദൂരം = v/u
m = \(\frac{\mathrm{h}_{\mathrm{i}}}{\mathrm{~h}_{\mathrm{o}}}\) = \(\frac{\mathrm{v}}{\mathrm{u}}\)

കാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ച് ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബം നിവർന്നതാണെന്നും ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതിബിംബം തലകീഴായതാണെന്നും മനസ്സിലാക്കാം.

Question 58.
ചിത്രം 2.23 ലെ അളവുകൾ ഉപയോഗിച്ച് ആവർധനം കണക്കാക്കി പ്രതിബിംബത്തിന്റെ സ്വഭാവങ്ങൾ എഴുതുക.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 42
Answer:
m = hi / ho അഥവാ m = v/u
u = -90 cm ho = 1.8 cm
v = 30 cm hi = = -0.6cm
m = hi / ho = -0.6/+1.8 = – 1/3
m = v/u = +30 /-90 = – 1/3
ആവർധനം ഒന്നിൽ കുറവായതിനാൽ പ്രതിബിംബം വസ്തുവിനേക്കാൾ ചെറുതാണെന്ന് മനസ്സിലാക്കാം.
ആവർധനത്തിലെ നെഗറ്റീവ് ചിഹ്നം പ്രതിബിംബം തലകീഴായതും യഥാർഥവുമാണ് എന്നതിനെ സൂചിപ്പിക്കുന്നു.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 59.
പ്രതിബിംബത്തിന്റെ സ്വഭാവത്തിന് ആവർധനവുമായുള്ള ബന്ധം പരിഗണിച്ച് പട്ടിക 2.7 പൂർത്തീകരിക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 43
Answer:

പ്രതിബിംബത്തിന്റെ സ്വഭാവം ആവർധനത്തിന്റെ ചിഹ്നം (പോസിറ്റീവ്/നെഗറ്റീവ്)
നിവർന്നത് പോസിറ്റീവ്
തലകീഴായത് നെഗറ്റീവ്
യഥാർഥം നെഗറ്റീവ്
മിഥ്യ പോസിറ്റീവ്

Question 60.
ഒരു കോൺവെക്സ് ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിൽ നിന്ന് പ്രകാശിക അക്ഷത്തിൽ 12 cm അകലെയായി 2 cm ഉയരമുള്ള വസ്തു സ്ഥിതിചെയ്യുന്നു. കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം 6 cm ആണ്.
a) നൽകിയ അളവുകളുടെ അടിസ്ഥാനത്തിൽ ഒരു രേഖാചിത്രം വരച്ച് പ്രതിബിംബത്തിന്റെ സവിശേഷതകൾ എഴുതുക.
b) പ്രതിബിംബത്തിന്റെ ഉയരം അളന്ന് ആവർധനം കണക്കാക്കുക.
Answer:
a) Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 44

  • പ്രതിബിംബത്തിന്റെ സ്ഥാനം : മറുവശത്ത് 2F ൽ
  • പ്രതിബിംബത്തിന്റെ സവിശേഷതകൾ : അതേ വലുപ്പം, തലകീഴായത്, യഥാർഥം

b) പ്രതിബിംബത്തിന്റെ ഉയരം = 2 cm
ആവർധനം = hi / ho = 2/2 = -1

Question 61.
ഒരു കോൺകേവ് ലെൻസിന്റെ ഫോക്കസ് ദൂരം 20 cm ആണ്. അതിന്റെ പ്രകാശിക അക്ഷത്തിൽ 2 cm ഉയരമുള്ള ഒരു വസ്തു ലെൻസിൽ നിന്നു 30 cm അകലെ സ്ഥിതിചെയ്യുന്നു
a) ലെൻസിൽ നിന്നു പ്രതിബിംബത്തിലേക്കുള്ള ദൂരം കണക്കാക്കുക.
b) ഈ അവസരത്തിൽ ആവർധനം എത്രയായിരിക്കും? പ്രതിബിംബത്തിന്റെ പ്രത്യേകതകൾ എന്തെല്ലാ
മാണ്?
a) f = -20cm
ho = 2 cm
u = – 30cm
\(\frac{1}{\mathrm{f}}\) = \(\frac{1}{\mathrm{v}}\) – \(\frac{1}{\mathrm{u}}\)
1/v = 1/f + 1/u
1/v = (u + f)/u f
v = uf / (u + f) = – 12cm

b) ആവർധനം, m = v/u = -12/-30 = 0.4
m = 0.4
രൂപപ്പെട്ട പ്രതിബിംബം ചെറുതും മിഥ്യയായതും നിവർന്നതുമായിരിക്കും.

Question 62.
ലെൻസുകൾ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ ഏതെല്ലാം?
Answer:
ലെൻസുകൾ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളാണ് കണ്ണട, സിമ്പിൾ മൈക്രോസ്കോപ്, കോമ്പൗണ്ട് മൈക്രോസ്കോപ്, ടെലിസ്കോപ് എന്നിവ.

Question 63.
കണ്ണട വാങ്ങാനായി ഡോക്ടർമാർ നൽകിയ കുറിപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ രേഖപ്പെടുത്തിയത് എന്താണെന്ന് തിരിച്ചറിയാൻ കഴിയുമോ? +2.00 എന്നത് സൂചിപ്പിക്കുന്നത് എന്തിനെയാണ്?
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 45
Answer:
കണ്ണടയിലെ ലെൻസിന്റെ പവർ ആണ് ഇത് സൂചിപ്പിക്കുന്നത്.

Question 64.
ലെൻസിന്റെ പവർ എന്താണ്?
Answer:
ഫോക്കസ് ദൂരത്തിന്റെ വൽക്രമത്തെ പവർ എന്ന് പറയുന്നു. ഫോക്കസ് ദൂരം കുറഞ്ഞ ലെൻസിന്റെ പവർ കൂടുതലായിരിക്കും. പവർ P = 1/f

Question 65.
പവറിന്റെ SI യൂണിറ്റ്……………. ആണ്
Answer:
പവറിന്റെ SI യൂണിറ്റ് ഡയോപ്റ്റർ ആണ്

Question 66.
25 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ലെൻസിന്റെ പവർ എത്രയായിരിക്കും?
Answer:
കോൺകേവ് ലെൻസിന്റെ ഫോക്കസ് ദൂരം = 25 cm
ലെൻസിന്റെ പവർ SI യൂണിറ്റിൽ കണക്കാക്കുമ്പോൾ ഫോക്കസ് ദൂരം മീറ്ററിൽ പരിഗണിക്കണമെന്നതിനാൽ,
f = -25/100 m = -0.25m
പവർ P = 1/f
P = 1/-0.25 = -4D
പവർ നെഗറ്റീവ് ആണെങ്കിൽ കോൺകേവ് ലെൻസാണെന്ന് തിരിച്ചറിയാം.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 67.
കോൺവെക്സ് ലെൻസാണെങ്കിൽ പവറിന് ഏത് ചിഹ്നമായിരിക്കും നൽകുക?
Answer:
പോസിറ്റീവ്

Question 68.
ഡോക്ടറുടെ കുറിപ്പിലെ (ചിത്രം 2.24) ലെൻസ് ഏതു തരമാണ്?
Answer:
കോൺവെക്സ് ലെൻസ്

കോമ്പൗണ്ട് മൈക്രോസ്കോപ്പും അപവർത്തന ടെലിസ്കോപ്പും
ലെൻസുകൾ ഉപയോഗപ്പെടുത്തുന്ന ചില ഉപകരണങ്ങൾ
കോമ്പൗണ്ട് മൈക്രോസ്കോപ് (Compound Microscope)
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 46

Question 69.
കോമ്പൗണ്ട് മൈക്രോസ്കോപ്പിന്റെ ഉപയോഗം എന്താണ്?
Answer:
ഇവ വസ്തുക്കളെ വലുതാക്കിക്കാണിക്കുന്നു.

Question 70.
കോമ്പൗണ്ട് മൈക്രോസ്കോപ്പിലെ പ്രധാന ഭാഗങ്ങൾ ഏതെല്ലാം?
Answer:
കോമ്പൗണ്ട് മൈക്രോസ്കോപ്പിലെ പ്രധാന ഭാഗങ്ങളാണ് ഒബ്ജക്ടിവും ഐപീസും.

Question 71.
എന്താണ് ഒബ്ജക്ടിവ്?
Answer:
നിരീക്ഷിക്കേണ്ട വസ്തുവിനടുത്ത് വയ്ക്കുന്ന ലെൻസാണ് ഒബ്ജക്ടിവ്

Question 72.
എന്താണ് ഐപീസ്?
Answer:
ഒബ്ജക്ടിവ് ലെൻസ് രൂപപ്പെടുത്തുന്ന പ്രതിബിംബത്തെ ഏത് ലെൻസിലൂടെയാണോ നിരീക്ഷിക്കുന്നത് ആ ലെൻസാണ് ഐപീസ്. ഐപീസിന്റെ ഫോക്കസ് ദൂരം ഒബ്ജക്ടിവിന്റെതിനേക്കാൾ കൂടുതലായിരിക്കും.

Question 73.
ചിത്രം 2.25 (b) നിരീക്ഷിച്ച് കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസുകളുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് പട്ടിക 2.8 പൂർത്തീകരിക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 47
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 48
Answer:
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 49

Question 74.
നിരീക്ഷിക്കേണ്ട വസ്തു ഒബ്ജക്ടിവിന്റെ ഏത് സ്ഥാനത്താണ് വയ്ക്കേണ്ടത്?
(2F0 യ്ക്ക് അപ്പുറം/Fo യ്ക്കും 2F0 യ്ക്കും ഇടയിൽ)
Answer:
F0 യ്ക്കും 2Fo യ്ക്കും ഇടയിൽ

Question 75.
ഒബ്ജക്ടിവ് രൂപപ്പെടുത്തുന്ന പ്രതിബിംബത്തിന്റെ സ്ഥാനമോ?
Answer:
ഒബ്ജക്ടിവിന്റെ 2F0 യ്ക്ക് അപ്പുറം രൂപീകരിക്കപ്പെടുന്നു. ഈ പ്രതിബിംബത്തിന്റെ സ്ഥാനം ഐപീസിന്റെ പ്രകാശിക കേന്ദ്രത്തിനും FE യ്ക്കും ഇടയിലാണ്.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 76.
ഈ പ്രതിബിംബത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?
Answer:
ഈ പ്രതിബിംബം വസ്തുവിനേക്കാൾ വലുതും തലകീഴായതും യഥാർഥവുമാണ്.

Question 77.
ഐപീസ് രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?
Answer:

  • നിവർന്നത്
  • മിഥ്യ
  • വലുത്

Question 78.
കോമ്പൗണ്ട് മൈക്രോസ്കോപ്പിന്റെ പ്രവർത്തനം എഴുതുക.
Answer:
കോമ്പൗണ്ട് മൈക്രോസ്കോപ്പിന്റെ ഒബ്ജക്ടിവിന്റെ Fo യ്ക്കും 2F0 യ്ക്കും ഇടയിലാണ് വസ്തു വയ്ക്കേണ്ടത്. വസ്തുവിന്റെ വലുതും യഥാർഥവും തലകീഴായതുമായ പ്രതിബിംബം ഒബ്ജക്ടിവിന്റെ 2F0 യ്ക്കും അപ്പുറം രൂപീകരിക്കപ്പെടുന്നു. ഇതാണ് ഐപീസിനെ സംബന്ധിച്ചിടത്തോളം വസ്തുവായി വർത്തിക്കുന്നത്. ഇതിന്റെ സ്ഥാനം ഐപീസിന്റെ പ്രകാശിക കേന്ദ്രത്തിനും FE യ്ക്കും ഇടയിലാണ്. വസ്തുവിനേക്കാൾ വലുതും മിഥ്യയും, നിവർന്നതുമായ പ്രതിബിംബമാണ് ഐപീസിലൂടെ കാണാൻ കഴിയുന്നത്.

Question 79.
ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരം കൂട്ടുന്നത് കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ ഗുണകരമല്ല. എന്തായിരിക്കും കാരണം?
Answer:
ഒബ്ജക്ടിവ് ലെൻസിന് ഫോക്കസ് ദൂരം കൂടുതലാണെങ്കിൽ പ്രതിബിംബത്തിന്റെ വലുപ്പം കുറവായിരിക്കും. അതായത് ആവർധനം കുറവായിരിക്കും. അതിനാൽ ഒബ്ജക്ടീവ് ലെൻസിന് ഫോക്കസ് ദൂരം കുറവായിരിക്കണം.

അപവർത്തന ടെലിസ്കോപ് (Refracting Telescope)
Question 80.
ടെലിസ്കോപ്പിന്റെ ഉപയോഗം എന്താണ്?
Answer:
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനുള്ള ഉപകരണമാണ് ടെലിസ്കോപ്.

Question 81.
ടെലിസ്കോപ്പിലെ പ്രധാന ഭാഗങ്ങൾ ഏതെല്ലാം?
Answer:
ടെലിസ്കോപ്പിലെ പ്രധാന ഭാഗങ്ങളാണ് ഒബ്ജക്ടിവും ഐപീസും.

Question 82.
ചിത്രം 2.26 (a), 2.26 (b) എന്നിവ ശ്രദ്ധിക്കൂ. ടെലിസ്കോപ്പിന്റെ പ്രധാന ഭാഗങ്ങളാണ് ഒബ്ജക്ടിവും ഐപീസും. അവയുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ചുവടെ നൽകിയ പട്ടിക 2.9 പൂർത്തിയാക്കൂ.
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 49 Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 50
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 51
Answer:
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 52

Question 83.
ടെലിസ്കോപ്പിൽ വസ്തുവിന്റെ സ്ഥാനം എവിടെയാണ്? (വളരെ അകലെ / അടുത്ത്).
Answer:
വളരെ അകലെ

Question 84.
ഒബ്ജക്ടിവിന്റെ ഫോക്കസ് ദൂരം (കുറവാണ് / കൂടുതലാണ്)
Answer:
ടെലിസ്കോപ്പിൽ ഒബ്ജക്ടിവിന്റെ ഫോക്കസ് ദൂരം കൂടുതലാണ്.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Question 85.
ഒബ്ജക്ടിവ് രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത്?
(ചെറുതും യഥാർഥവുമാണ് / വലുതും മിഥ്യയുമാണ്
Answer:
ചെറുതും യഥാർഥവുമാണ്

Question 86.
ഈ പ്രതിബിംബം ഏത് ലെൻസിന്റെ വസ്തുവായാണ് വർത്തിക്കുന്നത്? (ഒബ്ജക്ടിവ് / ഐപീസ്)
Answer:
ഈ പ്രതിബിംബം ഐപീസ് ലെൻസിന്റെ വസ്തുവായാണ് വർത്തിക്കുന്നത്.

Question 87.
ഏത് ലെൻസിലൂടെയാണ് പ്രതിബിംബത്തെ നിരീക്ഷിക്കുന്നത്?
(ഒബ്ജക്ടിവ് / ഐപീസ്)
Answer:
ഐപീസ് ലെൻസിലൂടെയാണ് പ്രതിബിംബത്തെ നിരീക്ഷിക്കുന്നത്

Question 88.
ഐപീസിലൂടെ നാം കാണുന്ന പ്രതിബിംബം
(യഥാർഥമാണ് / മിഥ്യയാണ്
Answer:
ഐപീസിലൂടെ നാം കാണുന്ന പ്രതിബിംബം മിഥ്യയാണ്.

Question 89.
പ്രകാശത്തിന്റെ അപവർത്തനം പ്രയോജനപ്പെടുത്തുന്ന ടെലിസ്കോപ്പിൽ പ്രതിബിംബം രൂപീകരിക്കുന്നത് എങ്ങനെയാണ്?
Answer:
ടെലിസ്കോപ്പിൽ, വളരെയകലെയുള്ള വസ്തു വിന്റെ ചെറുതും യഥാർഥവും തലകീഴായതുമായ പ്രതിബിംബം, ഒബ്ജക്ടിവ് രൂപീകരിക്കുന്നു. ഒബ്ജക്ടിവ് ലെൻസ് രൂപീകരിച്ച പ്രതിബിംബത്തെയാണ് നാം ഐപീസിലൂടെ നിരീക്ഷിക്കുന്നത്. ഈ പ്രതിബിംബത്തിന്റെ സ്ഥാനം ഐപീസിന്റെ ഫോക്കസിനും പ്രകാശികകേന്ദ്രത്തിനും ഇടയിലായതിനാൽ ഐപീസ് രൂപീകരിക്കുന്ന മിഥ്യയായ പ്രതിബിംബം നമുക്ക് കാണാൻ കഴിയുന്നു.

ടെലിസ്കോപ് നിർമ്മാണം
ആവശ്യമായ സാമഗ്രികൾ:
ഏകദേശം 1m നീളമുള്ള PVC പൈപ്പ് (ലെൻസ് ഉറപ്പിക്കാവുന്ന തരത്തിൽ വ്യാസമുള്ളത്), കോൺവെക്സ് ലെൻസ് (5 cm / 10 cm വ്യാസവും 50 cm / 100 cm ഫോക്കസ് ദൂരവും ഉള്ളത്), പ്ലാസ്റ്റിക് കുപ്പി, വാച്ച് നന്നാക്കാനുപയോഗിക്കുന്ന ഐപീസ്.

ലെൻസുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

  • ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ്ദൂരവും അപ്പച്ചറും കൂടുതലായിരിക്കണം.
  • ഐപീസ് ലെൻസ് ഫോക്കസ് ദൂരവും അപ്പച്ചറും കുറഞ്ഞതായിരിക്കണം.
  • ഗുണനിലവാരം കൂടിയ ലെൻസുകൾ ഉപയോഗിക്കണം.

നിർമ്മിക്കുന്ന വിധം
Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 53
ഏകദേശം 10 cm വ്യാസമുള്ള PVC പൈപ്പിന്റെ ഒരുഗ്രത്ത് 10 cm വ്യാസവും 100 cm ഫോക്കസ് ദൂരവുമുള്ള ഒരു കോൺവെക്സ് ലെൻസ് ഉറപ്പിക്കുക. രണ്ട് ലിറ്ററിന്റെ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ അടിഭാഗം മുറിച്ച ശേഷം അത് പൈപ്പിന്റെ രണ്ടാമത്തെ അഗ്രത്ത് കയറ്റി വയ്ക്കുക. പ്ലാസ്റ്റിക് കുപ്പിയുടെ വായ്ഭാഗത്ത് വാച്ച് നന്നാക്കാനുപയോഗിക്കുന്ന ഐപീസ് ഉറപ്പിക്കുക. ഐപീസും ഒബ്ജക്ടിവും തമ്മിലുള്ള അകലം ക്രമീകരിച്ച് വളരെ അകലെയുള്ള വസ്തുക്കളെ നിരീക്ഷിക്കാം. ആകാശഗോളങ്ങളെ നിരീക്ഷിക്കുമ്പോൾ ടെലിസ്കോപ്പിനെ ഒരു സ്റ്റാന്റിൽ ഉറപ്പിക്കുന്നതായിരിക്കും അഭികാമ്യം.

Question 90.
എന്തുകൊണ്ടാണ് ടെലിസ്കോപ് ഉപയോഗിച്ച് സൂര്യനെ നോക്കരുത് എന്ന് പറയുന്നത്?
Answer:
ടെലിസ്കോപ് ഉപയോഗിച്ച് സൂര്യനെ നോക്കുമ്പോൾ സൂര്യരശ്മികൾ കണ്ണിന്റെ റെറ്റിനയിൽ കേന്ദ്രീകരിക്കപ്പെടും. പൊള്ളൽ ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് ടെലിസ്കോപ് ഉപയോഗിച്ച് സൂര്യനെ നോക്കരുത് എന്ന് പറയുന്നത്.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

Class 10 Physics Chapter 2 Malayalam Medium – Extended Activities

Question 1.
വിവിധ ആവശ്യങ്ങൾക്കായി കണ്ണട ഉപയോഗിക്കു ന്നവരെ നിങ്ങൾക്ക് പരിചയമുണ്ടാവുമല്ലോ. വ്യത്യസ്തതരത്തിലുള്ള കണ്ണടകളിൽ ഏത് തരം ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്, അവയുടെ പവർ തുടങ്ങിയവ കണക്കാക്കി ഉപയോഗിക്കുന്ന വരുടെ പ്രായം, നേരിടുന്ന പ്രശ്നം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് പട്ടികപ്പെടുത്തി വിശകലനം ചെയ്യുക.
Answer:
ഘട്ടങ്ങൾ

  • കണ്ണട ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്തുക
  • അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക, അവർ അനുഭവിക്കുന്ന നേത്ര വൈകല്യം, അവരുടെ പ്രായം, അവരുടെ കണ്ണടയിൽ ഉപയോഗിക്കുന്ന ലെൻസ്, ലെൻസിന്റെ പവർ എന്നിവയെക്കുറിച്ച് ശേഖരിച്ച വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന ഉദാഹരണത്തിൽ കാണിച്ചിരിക്കുന്നതുപോലെ പട്ടികപ്പെടുത്തുക.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 54
വിശകലനം
ചെറുപ്പക്കാരിൽ ഭൂരിഭാഗവും സിംഗിൾ വിഷൻ ലെൻസ് ഉപയോഗിക്കുന്നു. അവർ കൂടുതലും ഹ്രസ്വദൃഷ്ടിയാൽ കഷ്ടപ്പെടുന്നു. പ്രായമായ കൂടുതൽ ആളുകൾക്ക് ബൈഫോക്കൽ അല്ലെങ്കിൽ പ്രോഗ്രസീവ് ഗ്ലാസുകൾ ആവശ്യമാണ്. അവർ കൂടുതലും വെള്ളഴുത്തിനാലും ദീർഘദൃഷ്ടിയാലും ബുദ്ധിമുട്ടുന്നു.ബൈഫോക്കൽസ് അല്ലെങ്കിൽ പ്രോഗ്രസീവ് ഗ്ലാസുകളുമായി പൊരുത്തപ്പെടാൻ ആളുകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

നിഗമനം
പ്രായമായവർക്ക് ദീർഘദൃഷ്ടിക്കും ഹ്രസ്വദൃഷ്ടിക്കുമായി പലപ്പോഴും പ്രത്യേക കണ്ണടകൾ ആവശ്യമാണ്. ഉയർന്ന പവർ ഗ്ലാസുകളുള്ള ആളുകൾക്ക് കൂടുതൽ അസ്വസ്ഥത അനുഭവപ്പെടുന്നു, കണ്ണടയുടെ ഉപയോഗം മൂലമുള്ള ഏറ്റവും സാധാരണമായ പ്രശ്നങ്ങൾ മങ്ങിയ കാഴ്ച്ചയും കണ്ണിന് അനുഭവപ്പെടുന്ന ആയാസവുമാണ്.

Question 2.
സുതാര്യമായ ഒരു പോളിത്തീൻ ബാഗിൽ ജലം നിറച്ച് ഏകദേശ ഗോളാകൃതി ലഭിക്കുന്ന രീതിയിൽ ആക്കി കെട്ടുക. അതിനെ ഒരു കോൺവെക്സ് ലെൻസായി ഉപയോഗപ്പെടുത്തി കത്തുന്ന മെഴുകുതിരിയുടെ പല വലുപ്പത്തിലുള്ള പ്രതിബിംബങ്ങൾ രൂപീകരിക്കുക.
Answer:
വെള്ളം നിറച്ച പോളിത്തീൻ ബാഗ് ഒരു ലെൻസായി ഉപയോഗിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഒരു ഉദാഹരണവും വിവിധ വലുപ്പത്തിലുള്ള ചിത്രങ്ങളുടെ രൂപീകരണവും ചുവടെ നൽകിയിരിക്കുന്നു.

ഘട്ടങ്ങൾ
വെള്ളം നിറച്ച പോളിത്തീൻ ബാഗ് ഒരു ലെൻസായി പ്രവർത്തിക്കുന്നു.

  • സുതാര്യമായ ഒരു പ്ലാസ്റ്റിക് ബാഗിൽ വെള്ളം നിറച്ച് ഒരു പന്തിന്റെയോ ഗോളത്തിന്റെയോ ആകൃതിയിൽ കെട്ടുക.
  • ഈ ബാഗ് ഒരു ലെൻസ് പോലെ പ്രവർത്തിക്കുന്നു.

പ്രതിബിംബരൂപീകരണം

  • ഈ ബാഗ് മെഴുകുതിരിക്ക് മുന്നിൽ പിടിക്കുമ്പോൾ, ബാഗിലൂടെ കടന്നുപോകുന്ന പ്രകാശം സംവജിച്ച് മെഴുകുതിരിയുടെ പ്രതിബിംബം രൂപപ്പെടുത്തുന്നു.
  • പ്രതിബിംബം പതിപ്പിക്കാനായി സ്ക്രീൻ എന്നോണം ഒരു വെള്ള പേപ്പർ വയ്ക്കുക.
  • പല വലിപ്പവും സ്വഭാവവുമുള്ള പ്രതിബിംബങ്ങൾ ലഭിക്കുന്നതിന് മെഴുകുതിരി വ്യത്യസ്ത സ്ഥാനങ്ങളിൽ വയ്ക്കുക.
  • ലഭിച്ച പ്രതിബിംബത്തിന്റെ സ്ഥാനവും സ്വഭാവവും രേഖപ്പെടുത്തുക.

10th Class Physics Notes Pdf Malayalam Medium Chapter 2

Class 10 Physics Chapter 2 Notes Pdf Malayalam Medium

ഓർമ്മിക്കേണ്ട വസ്തുതകൾ

  • അപവർത്തനപ്രതലങ്ങൾ ഗോളങ്ങളുടെ ഭാഗമായി വരുന്ന സുതാര്യമാധ്യമമാണ് ലെൻസ് (Lens).
  • പ്രകാശികകേന്ദ്രം (Optic centre) : ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശികകേന്ദ്രം (O).
  • വക്രതാകേന്ദ്രങ്ങൾ (Centres of curvature) : ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് വക്രതാകേന്ദ്രങ്ങൾ.
  • പ്രകാശിക അക്ഷം (Optic axis) : ലെൻസിന്റെ വക്രതാകേന്ദ്രങ്ങളിലൂടെയും പ്രകാശിക കേന്ദ്രത്തിലൂടെയും കടന്നു പോകുന്ന സാങ്കൽപിക രേഖയാണ് പ്രകാശിക അക്ഷം.
  • അപ്പെച്ചർ (Aperture) : ലെൻസിലൂടെ പ്രകാശം കടന്നു പോകുന്ന ഭാഗത്തിന്റെ പരപ്പളവാണ് അപ്പെച്ചർ.
  • കോൺവെക്സ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം ലെൻസിന്റെ മറുവശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ സംവജിക്കുന്നു (Converge). ഈ ബിന്ദുവാണ് കോൺവെക്സ് ലെൻസിന്റെ മുഖ്യ ഫോക്കസ് (F).
  • ലെൻസിന്റെ പ്രകാശിക കേന്ദ്രത്തിൽ നിന്ന് മുഖ്യഫോക്കസിലേക്കുള്ള അകലമാണ് ഫോക്കസ് ദൂരം (f).
  • കോൺകേവ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം അതേ വശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ നിന്ന് അകന്ന് പോകുന്നതായി തോന്നുന്നു. ഈ ബിന്ദുവാണ് കോൺകേവ് ലെൻസിന്റെ മുഖ്യഫോക്കസ് (P).
  • സ്ക്രീനിൽ പതിപ്പിക്കാവുന്ന പ്രതിബിംബങ്ങളാണ് യഥാർഥ പ്രതിബിംബങ്ങൾ (Real images).
  • സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും എന്നാൽ നമുക്കു കാണാൻ മാത്രം കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് മിഥ്യാപ്രതിബിംബങ്ങൾ (Virtual images).
  • ഒരു കോൺവെക്സ് ലെൻസിന് വസ്തുവിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി ചെറുതും ഒരേ വലുപ്പമുള്ളതും വലുതുമായ പ്രതിബിംബങ്ങൾ രൂപപ്പെടുത്താൻ കഴിയും.
  • ഒരു കോൺകേവ് ലെൻസ് എല്ലായ്പ്പോഴും മിഥ്യയും, നിവർന്നതും ചെറുതുമായ പ്രതിബിംബങ്ങൾ രൂപപ്പെടുത്തുന്നു.
  • ഒരു ലെൻസ് രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്ഥാനത്തെ സ്വാധീനിക്കുന്നത്, വസ്തുവിന്റെ സ്ഥാനവും ലെൻസിന്റെ ഫോക്കസ് ദൂരവുമാണ്. ഇവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ലെൻസ് സമവാക്യം.
    \(\frac{1}{\mathrm{f}}\) = \(\frac{1}{\mathrm{v}}\) – \(\frac{1}{\mathrm{u}}\)
  • f = ഫോക്കസ് ദൂരം; u = വസ്തുവിലേക്കുള്ള ദൂരം; v = പ്രതിബിംബത്തിലേക്കുള്ള ദൂരം ഈ സമവാക്യം f = \(\frac{u v}{u-v}\) എന്നും എഴുതാം.
  • കാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ച് ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബം നിവർന്നതാണെന്നും ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതിബിംബം തലകീഴായതാണെന്നും മനസ്സിലാക്കാം.
  • ആവർധനം (Magnification): പ്രതിബിംബത്തിന്റെ ഉയരം വസ്തുവിന്റെ ഉയരത്തിന്റെ എത്ര മടങ്ങാണെന്ന് സൂചിപ്പിക്കുന്നതാണ് ആവർധനം.
  • പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാത സംഖ്യയാണ് ആവർധനം. ഇതിന് യൂണിറ്റ് ഇല്ല

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ 55

  • ഫോക്കസ് ദൂരത്തിന്റെ വൽക്രമത്തെ പവർ എന്ന് പറയുന്നു. ഫോക്കസ് ദൂരം കുറഞ്ഞ ലെൻസിന്റെ പവർ കൂടുതലായിരിക്കും. പവർ P = 1/f
  • പവറിന്റെ SI യൂണിറ്റ് ഡയോപ്റ്റർ ആണ്. ഇത് D എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
  • ഒരു മീറ്റർ ഫോക്കസ് ദൂരമുള്ള ലെൻസിന്റെ പവർ ഒരു ഡയോപ്റ്റർ (D) ആണ്
  • കോമ്പൗണ്ട് മൊകോപ്: ഇത് വസ്തുക്കളെ വലുതാക്കി കാണിക്കുന്നു. കോമ്പൗണ്ട് മൈക്രോസ്കോപ്പിലെ രണ്ട് പ്രധാന ഭാഗങ്ങളാണ് ഒബ്ജക്ടിവും ഐപീസും..
  • അപവർത്തന ടെലിസ്കോപ്: അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണിക്കുന്നു. അപവർത്തന ടെലിസ്കോപ്പിലെ രണ്ട് പ്രധാന ഭാഗങ്ങളാണ് ഒബ്ജക്ടിവും ഐപീസും.

Class 10 Physics Chapter 2 Notes Malayalam Medium ലെൻസുകൾ

ആമുഖം

ലെൻസുകൾ സുതാര്യമായ ഒപ്റ്റിക്കൽ ഉപകരണങ്ങളാണ്.ഇവ പ്രകാശത്തിന്റെ അപവർത്തനത്തെ അടിസ്ഥാ നമാക്കി പ്രവർത്തിക്കുന്നു. ക്യാമറകൾ, കണ്ണടകൾ, മൈക്രോസ്കോപ്പുകൾ, ടെലിസ്കോപ്പുകൾ തുടങ്ങിയ വി വിധ ഒപ്റ്റിക്കൽ സംവിധാനങ്ങളിൽ അവ നിർണായക ഘടകങ്ങളാണ്. ലെൻസുകൾ വ്യത്യസ്ത തരങ്ങളിൽ വ രുന്നു, അതിൽ കോൺവെക്സ്, കോൺകേവ് ലെൻസുകൾ ഉൾപ്പെടുന്നു.ഓരോന്നും പ്രകാശത്തെ കേന്ദ്രീകരി ക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലെൻസുകളുടെ സവിശേഷതകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. അവയുടെ പ്രയോഗങ്ങൾ മനസ്സിലാക്കുന്നത് ഒപ്റ്റിക്സ്, ഇമേജിംഗ് സാങ്കേതികവിദ്യ എന്നിവയിൽ അടിസ്ഥാന പരമാണ്. ഈ അധ്യായം കോൺവെക്സ്, കോൺവെക്സ് ലെൻസുകളിലെ പ്രതിബിംബരൂപീകരണം, ലെൻസ് സമവാക്യം, ലെൻസിന്റെ പവർ, കോമ്പൗണ്ട് മൊകോപ്, അപവർത്തന ടെലിസ്കോപ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

ലെൻസിന്റെ പവർ
ലെൻസിന്റെ പവർ (Power of Lens)
ലെൻസുകളുടെ ഫോക്കസ് ദൂരവുമായി ബന്ധപ്പെട്ട പദമാണ് അതിന്റെ പവർ. ഒരു ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികളെ സംവജിപ്പിക്കാനോ വിവജിപ്പിക്കാനോ ഉള്ള കഴിവാണ് അതിന്റെ പവർ.

ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമത്തെ പവർ എന്ന് പറയുന്നു. ഫോക്കസ് ദൂരം കുറഞ്ഞ ലെൻസിന്റെ പവർ കൂടുതലായിരിക്കും. പവർ P = 1/f

പവറിന്റെ SI യൂണിറ്റ് ഡയോപ്റ്റർ ആണ്. ഇത് D എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. ഒരു മീറ്റർ ഫോക്കസ് ദൂരമുള്ള ലെൻസിന്റെ പവർ ഒരു ഡയോപ്റ്റർ (D) ആണ്.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

The comprehensive approach in SSLC Physics Notes Pdf Malayalam Medium and Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ ensure conceptual clarity.

10th Class Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Std 10 Physics Chapter 1 Notes Malayalam Medium – Let’s Assess

Question 1.
ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്?
a) ശബ്ദവും പ്രകാശവും അനുപ്രസ്ഥ തരംഗ ങ്ങളാണ്.
b) ശബ്ദവും പ്രകാശവും അനുദൈർഘ്യതരംഗ ങ്ങളാണ്.
c) ശബ്ദം അനുദൈർഘ്യതരംഗവും പ്രകാശം അനുപ്രസ്ഥതരംഗവുമാണ്.
d) ശബ്ദം അനുപ്രസ്ഥ തരംഗവും പ്രകാശം അനുദൈർഘ്യതരംഗവുമാണ്
Answer:
ശബ്ദം അനുദൈർഘ്യ തരംഗവും പ്രകാശം അനുപ്രസ്ഥതരംഗവും ആണ്

Question 2.
വവ്വാലിന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ഉച്ചപരിധി 120 kHz ആണ് എങ്കിൽ പരമാവധി എത തരംഗദൈർഘ്യമുള്ള ശബ്ദം വരെ അതിനു കേൾക്കാൻ സാധിക്കും? ശബ്ദവേഗം 350 m/s എന്ന് പരിഗണിക്കുക.
Answer:
ശബ്ദത്തിന്റെ ഉച്ചപരിധി, f = 120 kHz = 120000 Hz
ശബ്ദവേഗം, v = 350 m/s
പരമാവധി തരംഗദൈർഘ്യം,λ = v/f
= (350 m/s)/120000 Hz
= 0.0029 m = 2.9 × 10-3 m

Question 3.
3.2 m/s വേഗത്തിൽ സഞ്ചരിക്കുന്ന രണ്ട് തരംഗങ്ങ ളുടെ ഗ്രാഫിക് ചിത്രീകരണം നൽകിയിരിക്കുന്നു.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 1
a) ഓരോ തരംഗത്തിന്റെയും ആവൃത്തി, പിരിയഡ്, തരംഗദൈർഘ്യം എന്നിവ കണ്ടെത്തി എഴുതുക.
Answer:
a) ചിത്രം 1.30 (a)
ശബ്ദവേഗം, v = 3.2 m/s
ആവൃത്തി, f = 1/8 H
പീരിയഡ്, T = 1/f = 8 s
തരംഗദൈർഘ്യം, λ = v/f= (3.2m/s)/(1/8 Hz)
= 3.2 × 8 = 25.6 m

b) ചിത്രം 1.30 (b)
ശബ്ദവേഗം, v = 3.2 m/s
ആവൃത്തി, f = 1 Hz
പീരിയഡ്, T = 1/f = 1 s
തരംഗദൈർഘ്യം, λ = v/f = (3.2m/s)/(1 Hz)
= 3.2 m

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 4.
താഴെത്തന്നിരിക്കുന്നവയിൽ ഏത് ആവൃത്തിയി ലുള്ള ശബ്ദമാണ് മനുഷ്യന് കേൾക്കാൻ സാധിക്കുന്നത്?
a) 5 Hz
b) 2000 Hz
c) 200 kHz
d) 50 kHz
Answer:
2000 Hz

Question 5.
ഒരു തരംഗത്തിന് 2 kHz ആവൃത്തിയും 35 cm തരംഗദൈർഘ്യവും ഉണ്ട്. എങ്കിൽ ഈ തരംഗം 0.5 s ൽ എത്ര ദൂരം സഞ്ചരിക്കും?
Answer:
ആവൃത്തി, f = 2 kHz = 2000 Hz
തരംഗദൈർഘ്യം λ = 35 cm = 0.35 m
തരംഗവേഗം, v = f λ = 2000 Hz × 0.35 m
= 700 m/s
ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം = 700 m
0.5 5 ൽ സഞ്ചരിക്കുന്ന ദൂരം = (700 m/s)/2 = 350 m

Question 6.
0.5 s ൽ 50 ശൃംഗങ്ങളും 50 ഗർത്തങ്ങളും ഉണ്ടാ കുന്ന തരംഗത്തിന്റെ ആവൃത്തി എത്?
Answer:
0.5 s ൽ ഉണ്ടാകുന്ന ശൃംഗങ്ങളുടെ എണ്ണം = 0.5
s ൽ ഉണ്ടാകുന്ന ഗർത്തങ്ങളുടെ എണ്ണം = 50
1 s ൽ ഉണ്ടാകുന്ന ശൃംഗങ്ങളുടെ എണ്ണം =
1 s ൽ ഉണ്ടാകുന്ന ഗർത്തങ്ങളുടെ എണ്ണം = 100
തരംഗത്തിന്റെ ആവൃത്തി = 100 Hz

Question 7.
ചിത്രം 1.31 (a), (b) എന്നിവയിൽ നൽകിയിരി ക്കുന്ന തരംഗങ്ങളെ സംബന്ധിച്ച് മായത്
(ആവൃത്തി, ആയതി, പീരിയഡ്)
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 2
Answer:
ആയതി

Question 8.
ഒരു അനുപ്രസ്ഥതരംഗത്തിന്റെ അടുത്തടുത്ത ഗർത്തങ്ങൾ തമ്മിലുള്ള അകലം 2 m ആണ്. അതിന്റെ വേഗം 20 m/s ആണെങ്കിൽ ആവൃത്തി കണ്ടെത്തുക.
Answer:
അടുത്തടുത്ത രണ്ട് ഗർത്തങ്ങൾ തമ്മിലുള്ള
അകലം = 2 m
തരംഗദൈർഘ്യം λ = 2 m
വേഗം, v = 20 m/s
ആവൃത്തി, f = v/λ = 20/2
= 10 Hz

Question 9.
ശബ്ദം ഒരു മാധ്യമത്തിലൂടെ പ്രേഷണം ചെയ്യു മ്പോൾ സഞ്ചരിക്കുന്നത് (മാധ്യമത്തിലെ കണിക കൾ / തരംഗം / ശബ്ദസ്രോതസ്സ് / മാധ്യമം)
Answer:
തരംഗം

Question 10.
മേശപ്പുറത്ത് ഉറപ്പിച്ച് നിർത്തിയിരിക്കുന്ന ട്യൂണി ങ്ഫോർക്കിന്റെ ഇരുഭുജങ്ങൾക്കും സമീപത്തായി ട്യൂണിങ് ഫോർക്കിനെ സ്പർശിക്കുന്ന രീതിയിൽ രണ്ട് പിത്ത്ബോളുകൾ തൂക്കിയിട്ടിരിക്കുന്നു. ഈ സംവിധാനത്തിന്റെ അടുത്തിരുന്ന് ഒരാൾ പിയാനോ വായിക്കുന്നു.
a) ഈ സന്ദർഭത്തിൽ പിത്ത് ബോളുകൾ ചെറു തായി അനങ്ങുന്നു. കാരണം എന്തായിരിക്കും?
(പ്രണോദിത കമ്പനം പ്രതിധ്വനി)
b) പിയാനോയിൽ ചില സ്വരങ്ങൾ വായിക്കു മ്പോൾ പിത്ത്ബോളുകൾ കൂടിയ ആയതിയിൽ തെറിക്കുന്നു. ഇതിന് കാരണമായ പ്രതിഭാസം ഏതാണ്? (അനുരണനം / അനുനാദം)
Answer:
a) പ്രണോദിത കമ്പനം
b) അനുനാദം

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

SSLC Physics Chapter 1 Notes Questions and Answers Pdf Malayalam Medium

Question 1.
ഊഞ്ഞാലിന്റെ ചലനം ഏതുതരമാണ്? (വർത്തുളം/ദോലനം)
Answer:
ദോലനം

Question 2.
ഊഞ്ഞാലിന്റെ ചലനത്തെ സൂചിപ്പിക്കുന്ന രേഖാചിത്രം നിരീക്ഷിക്കൂ.
ഊഞ്ഞാൽ സ്വതന്ത്രാവസ്ഥയിൽ നിന്ന് ദോലനം ആരംഭിക്കുന്ന സ്ഥാനം (തുലനസ്ഥാനം) എതാണ്? (A/O/B)
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 3
Answer:
O

Question 3.
ദോലനം എന്താണ്?
Answer:
ഒരു വസ്തു തുലനസ്ഥാനത്തെ ആസ്പദമാക്കി കൃത്യമായ ഇടവേളകളിൽ ഇരു വശത്തേക്കും ചലിക്കുന്നതാണ് ദോലനം (Oscillation).

Question 4.
ചിത്രത്തിൽ തുലനസ്ഥാനത്തുനിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനാന്തരം എത്ര?
(2a, a/2, a)
Answer:
a

ശബ്ദതരംഗങ്ങൾ തുലനസ്ഥാനത്തു നിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനാന്തരത്തിന്റെ അളവാണ് ആയതി (Amplitude). ആയതി a എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. ആയതിയുടെ SI യൂണിറ്റ് മീറ്റർ (m) ആകുന്നു

Question 5.
ഊഞ്ഞാൽ ഒരു ആട്ടം (ദോലനം) പൂർത്തിയാക്കുന്നത് എപ്പോഴാണ്?
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 4
(0 യിൽ നിന്ന് A യിലെത്തി തിരികെ O യിൽ എത്തുമ്പോൾ / O യിൽ നിന്ന് A യിൽ എത്തി, അവിടെ നിന്ന് B യിൽ എത്തി തിരികെ O യിൽ എത്തുമ്പോൾ)
Answer:
O യിൽ നിന്ന് A യിൽ എത്തി, അവിടെ നിന്ന് B യിൽ എത്തി തിരികെ O യിൽ എത്തുമ്പോൾ

Question 6.
ഒരു ദോലനം എന്താണ്?
Answer:
എവിടെ നിന്ന് ചലനം തുടങ്ങിയോ, അതേ ദിശയിൽ അവിടെ തിരിച്ചു വരുന്നതാണ് ഒരു ദോലനം.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 7.
A യിൽ നിന്നാണ് എണ്ണാൻ തുടങ്ങുന്നതെങ്കിൽ ഒരു ദോലനം പൂർത്തിയാക്കുന്നത് എപ്പോഴാണ്?
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 5
Answer:
A യിൽ നിന്നു B യിൽ പോയി തിരികെ A യിൽ എത്തുമ്പോഴാണ് ഊഞ്ഞാൽ ഒരു ദോലനം പൂർത്തിയാക്കുന്നത്.

Question 8.
ദോലനചലനങ്ങൾക്ക് കൂടുതൽ ഉദാഹരണങ്ങൾ എഴുതൂ.
Answer:

  • ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
  • ആടുന്ന തൊട്ടിലിന്റെ ചലനം
  • സിമ്പിൾ പെന്റുലത്തിന്റെ ബോബിന്റെ ചലനം
  • ആടുന്ന ഊഞ്ഞാലിന്റെ ചലനം

Question 9.
30 ദോലനങ്ങൾക്ക് 1 മിനിറ്റ് സമയം എടുക്കുന്ന ഒരു പെൻഡുലം ഒരു ദോലനം പൂർത്തിയാക്കാൻ എത സമയം എടുക്കും എന്ന് കണ്ടെത്താമോ?
Answer:
30 ദോലനത്തിന് ആവശ്യമായ സമയം = 1 മിനിറ്റ് = 60s
1 ദോലനത്തിന് ആവശ്യമായ സമയം = 60/30 = 2s

ഒരു ദോലനത്തിന് ആവശ്യമായ സമയമാണ് പീരിയഡ് (Period). പീരിയഡ് അളക്കുന്നത് സെക്കന്റ് (s) എന്ന യൂണിറ്റ് ഉപയോഗിച്ചാണ്.

Question 10.
ഇതേ പെൻഡുലം ഒരു സെക്കൻഡിൽ എത്ര ദോലനങ്ങൾ പൂർത്തിയാക്കും എന്ന് കണ്ടെത്തൂ.
Answer:
1 മിനിറ്റിലെ (60 s) ദോലനങ്ങളുടെ എണ്ണം = 30
1 സെക്കൻഡിലെ ദോലനങ്ങളുടെ എണ്ണം = 30/60 = 0.5

ഒരു സെക്കൻഡിൽ ഉണ്ടാകുന്ന ദോലനങ്ങളുടെ എണ്ണമാണ് ആവൃത്തി (frequency) (f). ആവൃത്തിയുടെ SI യൂണിറ്റ് ഹെട്സ് (Hz) ആകുന്നു.

സിമ്പിൾ പെൻഡുലം
Question 11.
ഒരു സിമ്പിൾ പെൻഡുലം ദോലനം ചെയ്യിച്ച് പെൻഡുലത്തിന്റെ പീരിയഡ്, ആവൃത്തി ഇവ കണ്ടെത്തുക.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 6
ഒരു ബോബ് ചരടിൽ കെട്ടി സ്റ്റാൻഡിൽ തൂക്കിയിടുക. ഈ സംവിധാനമാണ് സിമ്പിൾ പെൻഡുലം. കുറഞ്ഞ് ആയതിയിൽ ഒരു സിമ്പിൾ പെൻഡുലം ദോലനം ചെയ്യിക്കുക. സിമ്പിൾ പെൻഡുലം, മീറ്റർ സ്കെയിൽ, സ്റ്റോപ് വാച്ച് ഇവ ഉപയോഗിച്ച് പരീക്ഷണ പ്രവർത്തനത്തിലൂടെ പട്ടിക പൂർത്തിയാക്കുക.

പെൻഡുലത്തിന്റെ നീളം(l) 10 ദോലനങ്ങൾക്ക് ആവശ്യമായ സമയം (s) പിരിയഡ് (T) = സമയം/ദോലനങ്ങളുടെ എണ്ണം (s) ആവൃത്തി (f) (f) = ദോലനങ്ങളുടെ എണ്ണം/സമയം (Hz)
25
60
100

Answer:

പെൻഡുലത്തിന്റെ നീളം(l) 10 ദോലനങ്ങൾക്ക് ആവശ്യമായ സമയം (s) പിരിയഡ് (T) = സമയം/ദോലനങ്ങളുടെ എണ്ണം (s) ആവൃത്തി(f) (f) = ദോലനങ്ങളുടെ എണ്ണം/സമയം (Hz)
25 10 \(\frac{10}{10}\)  = 1 \(\frac{10}{10}\)  = 1
60 16 \(\frac{16}{10}\)  = 1.6 \(\frac{10}{16}\)  = 0.6
100 20 \(\frac{20}{10}\) = 2 \(\frac{10}{20}\) = 0.5

Question 12.
പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തിയിൽ എന്തു മാറ്റമുണ്ടാകും? (കൂടുന്നു / കുറയുന്നു)
Answer:
പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു.

പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 13.
പീരിയഡും ആവൃത്തിയും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
പീരിഡ് കൂടുമ്പോൾ ആവൃത്തി കുറയുന്നു. പീരിയഡും ആവൃത്തിയും വിപരീതാനുപാതത്തിലാണ്. ഒരു ദോലനത്തിന് ആവശ്യമായ സമയം = T

ആവൃത്തി (f) = 1/പിരിയഡ് (T) പീരിയഡ് കൂടുമ്പോൾ ആവൃത്തി കുറയുന്നു.

Question 14.
വിവിധ ട്യൂണിങ് ഫോർക്കുകൾ നിരീക്ഷിച്ച് അവ ഓരോന്നിലെയും രേഖപ്പെടുത്തൽ ഏതൊക്കെയാണെന്ന് യൂണിറ്റ് സഹിതം കുറിക്കുക.
Answer:
256 Hz, 288 Hz, 320 Hz, 341 Hz, 384 Hz, 480 Hz, 512 Hz

Question 15.
ട്യൂണിങ് ഫോർക്കിലെ രേഖപ്പെടുത്തലും അതിന്റെ കമ്പനങ്ങളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
Answer:
ട്യൂണിങ് ഫോർക്കിലെ രേഖപ്പെടുത്തൽ ആ ട്യൂണിങ് ഫോർക്കിന്റെ ആവൃത്തിയെ സൂചിപ്പിക്കുന്നു.

Question 16.
വ്യത്യസ്ത ആവൃത്തിയുള്ള ട്യൂണിങ് ഫോർക്കുകൾ ഒരേ രീതിയിൽ ഉത്തേജിപ്പിച്ച് ശബ്ദം ശ്രവിക്കൂ. വ്യത്യാസം അനുഭവപ്പെടുന്നുണ്ടോ? ഇവിടെ അനുഭവപ്പെട്ട ശബ്ദവ്യത്യാസത്തിനു കാരണം ആവൃത്തിയിലുള്ള വ്യത്യാസമല്ലേ?
Answer:
ശബ്ദവ്യത്യാസം അനുഭവപ്പെടുന്നു. ഇവിടെ അനുഭവപ്പെട്ട ശബ്ദവ്യത്യാസത്തിനു കാരണം ആവൃത്തിയിൽ ഉള്ള വ്യത്യാസമാണ്.

Question 17.
എന്താണ് സ്വാഭാവിക ആവൃത്തി?
Answer:
ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റെ തനതായ ആവൃത്തിയിൽ ആയിരിക്കും കമ്പനം ചെയ്യുന്നത്. ഈ ആവൃത്തിയാണ് ആ വസ്തുവിന്റെ സ്വാഭാവിക ആവൃത്തി (Natural frequency).

Question 18.
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്?
Answer:
ഒരു വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് വസ്തുവിന്റെ നീളം, വലുപ്പം, ഇലാസ്തികത, പദാർഥത്തിന്റെ സ്വഭാവം തുടങ്ങിയവ.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 19.
മേശപ്പുറത്ത് വച്ചിരിക്കുന്ന മിക്സി പ്രവർത്തിപ്പിക്കുമ്പോൾ മേശയും കമ്പനം ചെയ്യുന്നതായി അനുഭവ പ്പെട്ടിട്ടില്ലേ?
Answer:
മേശയും കമ്പനം ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

Question 20.
ഒരു ട്യൂണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് ശ്രവിക്കൂ. ഉത്തേജിപ്പിച്ച് ട്യൂണിങ് ഫോർക്കിന്റെ തണ്ട് മേശപ്പുറത്ത് വച്ചപ്പോൾ കേൾക്കുന്ന ശബ്ദത്തിൽ എന്ത് മാറ്റമുണ്ടായി?
Answer:
ശബ്ദം ഉച്ചത്തിലാകുന്നു.

Question 21.
ശബ്ദം ഉച്ചത്തിലായതിന് കാരണമെന്തായിരിക്കും?
Answer:
ഉത്തേജിപ്പിച്ച് ട്യൂണിങ് ഫോർക്കിന്റെ തണ്ട് മേശപ്പുറത്ത് വയ്ക്കുമ്പോൾ ട്യൂണിങ് ഫോർക്കിന്റെ പ്രേരണയാൽ മേശ കമ്പനം ചെയ്യുന്നു. മേശയുടെ പരപ്പളവ് കൂടുതലായതിനാൽ ശബ്ദത്തിന്റെ ഉച്ചത വർദ്ധിക്കുന്നു.

Question 22.
പ്രണോദിത കമ്പനം എന്നാൽ എന്താണ്?
Answer:
കമ്പനം ചെയ്യുന്ന വസ്തുവിന്റെ പ്രേരണം മൂലം മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത കമ്പനം (Forced vibration).

പ്രവർത്തനം 1
ചിത്രം നിരീക്ഷിക്കു
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 7
ഏകദേശം 17 cm നീളമുള്ള ഒരേ പോലെയുള്ള 3 ഹാക്സോ ബ്ലേഡ് കഷണങ്ങളും ഏകദേശം 13 cm നീളമുള്ള ഒരേ പോലെയുള്ള 3 ഹാക്ലോബ്ലേഡ് കഷണങ്ങളും രണ്ട് തടിക്കട്ടകൾക്കിടയിൽ ഉറപ്പിച്ചിരിക്കുന്ന സംവിധാനം ഉപയോഗിച്ച് ചുവടെ നൽകിയ പ്രവർത്തനങ്ങൾ ചെയ്തു നോക്കൂ.

Question 23.
A എന്ന ഹാക്സോബ്ലേഡ് വിരൽ കൊണ്ട് തട്ടി ഉത്തേജിപ്പിക്കുക. എന്ത് നിരീക്ഷിക്കുന്നു? (എല്ലാ ബ്ലേഡുകളും കമ്പനം ചെയ്യുന്നു മാത്രം കമ്പനം ചെയ്യുന്നു)
Answer:
എല്ലാ ബ്ലേഡുകളും കമ്പനം ചെയ്യുന്നു.

Question 24.
എല്ലാ ബ്ലേഡുകളും ഒരേ ആയതിയിലാണോ കമ്പനം ചെയ്യുന്നത്?
Answer:
അല്ല

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 25.
കൂടിയ ആയതിയിൽ കമ്പനം ചെയ്തവ ഏതെല്ലാമാണ്?
Answer:
C, E

Question 26.
എല്ലാ ബ്ലേഡുകളുടെയും കമ്പനം നിർത്തിയ ശേഷം B യെ കമ്പനം ചെയ്യിച്ച് നിരീക്ഷണം സയൻസ് ഡയറിയിൽ എഴുതൂ.
Answer:
എല്ലാ ബ്ലേഡുകളുടെയും കമ്പനം നിർത്തിയ ശേഷം B യെ കമ്പനം ചെയ്യിച്ചാൽ എല്ലാ ബ്ലേഡുകളും കമ്പനം ചെയ്യുകയും D, F എന്നീ ബ്ലേഡുകൾ കൂടിയ ആയതിയിൽ കമ്പനം ചെയ്യുകയും ചെയ്യുന്നു.

Question 27.
A എന്ന ഹാക്സോബ്ലേഡിനെ കമ്പനം ചെയ്യിച്ചപ്പോൾ C, E എന്നീ ബ്ലേഡുകൾ കൂടിയ ആയതിയിൽ കമ്പനം ചെയ്തത് എന്തുകൊണ്ടായിരിക്കും?
Answer:
C, E എന്നിവയുടെ സ്വാഭാവിക ആവൃത്തി A യുടെ സ്വാഭാവിക ആവൃത്തിക്ക് തുല്യമായതുകൊണ്ടാണ് അവ കൂടിയ ആയതിയിൽ കമ്പനം ചെയ്തത്.

പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമായാൽ ആ വസ്തുക്കൾ അനുനാദ (Resonance) ത്തിലാണെന്ന് പറയാം. അനുനാദത്തിന് വിധേയമാകുന്ന വസ്തു പരമാവധി ആയതിയിൽ കമ്പനം ചെയ്യും.

പ്രവർത്തനം
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 8
ഏകദേശം 50 cm നീളവും 4 cm വ്യാസവുമുള്ള PVC പൈപ്പ് പൂർണ്ണമായും ജലത്തിൽ താഴ്ത്തിവച്ച ശേഷം 512 Hz ന്റെ ട്യൂണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് പൈപ്പിന്റെ മുകൾ ഭാഗത്ത് പിടിക്കുക. പൈപ്പിനെ ക്രമമായി സാവധാനം ഉയർത്തി പൈപ്പിനുള്ളിലെ വായുപത്തിന്റെ നീളം വ്യത്യാസപ്പെടുത്തുക. ഒരു അവസരത്തിലും ഉത്തേജിപ്പിച്ച ട്യൂണിംഗ് ഫോർക്ക് വച്ചുകൊണ്ട് പരീക്ഷണം ആവർത്തിക്കുക. ഒരു ഘട്ടം എത്തുമ്പോൾ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നതായി അനുഭവപ്പെടുന്നു. ഇതിന്റെ കാരണം അനുനാദം ആണ്.

Question 28.
പ്രണോദിത കമ്പനവും അനുനാദവും പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാമാണ്?
Answer:

  • MRI സ്കാനിങ്ങിൽ
  • റേഡിയോ ട്യൂണിങ്ങിന്
  • ഗിറ്റാർ, വയലിൻ, വീണ, ഹാർമോണിയം, മൃദംഗം തുടങ്ങിയ സംഗീതോപകരണങ്ങളിൽ
  • സ്റ്റെതസ്കോപ്പിൽ
  • മെഗാഫോൺ, ഹോൺ, സംഗീതോപകരണങ്ങളായ ട്രംപറ്റ്സ്, നാഗസ്വരം തുടങ്ങിയ ഉപകരണങ്ങളിൽ.

Question 29.
ഒരു സിമ്പിൾ പെൻഡുലത്തിന്റെ ആവൃത്തി 1 Hz ആണ്. അതിന്റെ പീരിയഡ് എത്രയാണ്?
Answer:
ആവൃത്തി = 1 Hz
പീരിയഡ് = 1/ആവൃത്തി
= 1/1
= 1 s

Question 30.
ഒരു പെൻഡുലം ഒരു ദോലനം പൂർത്തിയാക്കാൻ 0.5 s എടുക്കുന്നുവെങ്കിൽ അതിന്റെ ആവൃത്തി എത്ര?
Answer:
0.5 s ലെ ദോലനങ്ങളുടെ എണ്ണം = 1
ആവൃത്തി = 1 സെക്കൻഡിലെ ദോലനങ്ങളുടെ എണ്ണം = 2 Hz

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 31.
512 Hz ആവൃത്തിയുള്ള ഒരു ട്യൂണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുന്നു. ഈ അവസരത്തിൽ മേശ കമ്പനം ചെയ്യുമോ? ഈ പ്രതിഭാസം ഏതു പേരിൽ അറിയപ്പെടുന്നു?
Answer:
കമ്പനം ചെയ്യും, പ്രണോദിത കമ്പനം

Question 32.
256 Hz ആവൃത്തിയുള്ള ട്യൂണിങ് ഫോർക്ക് കമ്പനം ചെയ്യുമ്പോൾ അതിന്റെ ചുറ്റുമുള്ള വായുവും ശബ്ദം കേൾക്കുന്ന വ്യക്തിയുടെ കർണ്ണപുടവും ഒരു സെക്കൻഡിൽ 256 തവണ കമ്പനം ചെയ്യുമോ?
Answer:
ചെയ്യും

Question 33.
തരംഗചലനം എന്നാൽ എന്താണ്?
Answer:
ഒരു ഭാഗത്ത് ലഭിക്കുന്ന ഊർജ്ജം മറ്റു ഭാഗങ്ങളിലേക്ക് ദോലനങ്ങളിലൂടെ തുടർച്ചയായി പ്രസരിക്കു ന്നതാണ് തരംഗചലനം (Wave motion)

Question 34.
തരംഗങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാമാണ്?
Answer:
റേഡിയോ തരംഗം, സീസ്മിക് തരംഗം, പ്രകാശ തരംഗം, ശബ്ദ തരംഗം, ജലാശയങ്ങളിൽ ഉണ്ടാകുന്ന ഓളങ്ങൾ

Question 35.
ഈ തരംഗങ്ങൾക്കെല്ലാം സഞ്ചരിക്കാൻ മാധ്യമം ആവശ്യമുണ്ടോ?
Answer:
ഇല്ല

Question 36.
പട്ടിക 1.2 അനുയോജ്യമായി പൂർത്തിയാക്കുക.
Answer:

പ്രേഷണത്തിന് മാധ്യമം ആവശ്യമുള്ളവ പ്രേഷണത്തിന് മാധ്യമം ആവശ്യമില്ലാത്തവ
• സീസ്മിക് തരംഗം
• ശബ്ദ തരംഗം
• ജലാശയങ്ങളിൽ ഉണ്ടാകുന്ന ഓളങ്ങൾ
• റേഡിയോതരംഗം
• പ്രകാശ തരംഗം

പട്ടിക 1.2

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

വൈദ്യുതകാന്തികതരംഗങ്ങൾ (Electromagnetic waves)
Question 37.
വൈദ്യുതകാന്തികതരംഗങ്ങൾ ഏതെല്ലാമാണ്?
Answer:
റേഡിയോ തരംഗങ്ങൾ, മൈക്രോവേവ്, ഇൻഫ്രാറെഡ് തരംഗങ്ങൾ. ദൃശ്യപ്രകാശം, അൾട്രാവയലറ്റ് കിരണങ്ങൾ, എക്സ് കിരണങ്ങൾ, ഗാമാ കിരണങ്ങൾ എന്നിവയാണ് വൈദ്യുതകാന്തികതരംഗങ്ങൾ. ഇവയുടെ പ്രേഷണത്തിന് മാധ്യമം ആവശ്യമില്ല.

യാന്ത്രിക തരംഗങ്ങൾ (Mechanical Waves)

പ്രേഷണത്തിന് മാധ്യമം ആവശ്യമായ തരംഗങ്ങളാണ് യാന്ത്രികതരംഗങ്ങൾ. യാന്ത്രികതരംഗങ്ങൾ പ്രധാനമായും രണ്ടു വിധമുണ്ട്. അനുദൈർഘ്യതരംഗങ്ങളും അനുപ്രസ്ഥതരംഗങ്ങളും

അനുദൈർഘ്യതരംഗങ്ങൾ (Longitudinal Waves)
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 9

Question 38.
ചിത്രം 1.8 (b) യിൽ സിങ്കിയിലെ വലയങ്ങൾ തരംഗം നീങ്ങുന്ന ദിശയ്ക്ക് സമാന്തരമായാണോ ലംബമായാണോ ചലിച്ചത്?
Answer:
ചിത്രം 1.8 (b) യിൽ സ്ലിങ്കിയിലെ വലയങ്ങൾ തരംഗം നീങ്ങുന്ന ദിശയ്ക്ക് സമാന്തരമായാണ് ചലിക്കുന്നത്.

Question 39.
അനുദൈർഘ്യതരംഗങ്ങൾ എന്നാൽ എന്ത്?
Answer:
മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുദൈർഘ്യതരംഗങ്ങൾ.

ശബ്ദപ്രേഷണത്തിന് മാധ്യമം ആവശ്യമാണെന്ന് പഠിച്ചിട്ടുണ്ടല്ലോ. വായുവിലൂടെ ശബ്ദം പ്രേഷണം ചെയ്യുന്നത് എപ്രകാരമാണെന്ന് നോക്കാം. ചിത്രം നിരീക്ഷിക്കൂ.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 10
ട്യൂണിങ് ഫോർക്ക് കമ്പനം ചെയ്യുമ്പോൾ വായുവിൽ രൂപപ്പെടുന്ന മർദവ്യതിയാനങ്ങൾ

Question 40.
ചിത്രം 1.9 ൽ ട്യൂണിങ് ഫോർക്കിന്റെ ഭുജം തുലന സ്ഥാനത്തു നിന്ന് A എന്ന വശത്തേക്ക് ചലിക്കുമ്പോൾ ആ വശത്തുള്ള വായുമർദം
(കൂടുന്നു/കുറയുന്നു)
Answer:
കൂടുന്നു

Question 41.
അതേ ഭുജം B എന്ന വശത്തേക്ക് ചലിക്കുമ്പോൾ ആ വശത്തുള്ള വായുമർദമോ?
Answer:
കുറയുന്നു

Question 42.
ട്യൂണിങ് ഫോർക്കിന്റെ ഭുജങ്ങൾ തുടർച്ചയായി കമ്പനം ചെയ്യുമ്പോൾ വായുവിൽ മർദം കൂടിയതും കുറഞ്ഞതുമായ മേഖലകൾ ഇടവിട്ട് രൂപപ്പെടുകയില്ലേ?
Answer:
രൂപപ്പെടും

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 43.
സ്ലിങ്കിയിൽ ഉണ്ടായ തരംഗവും വായുവിൽ ട്യൂണിങ് ഫോർക്ക് ഉണ്ടാക്കിയ തരംഗവും താരതമ്യം ചെയ്യുക.
Answer:
ഇവ രണ്ടും ഒരേ തരം തരംഗങ്ങൾ ആണ്. രണ്ടിലും മർദം കൂടിയ മേഖലകളും മർദം കുറഞ്ഞ മേഖ ലകളും രൂപപ്പെടുന്നു. ഇവ രണ്ടിലും തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് സമാന്തരമായാണ് മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നത്.

Question 44.
വായുവിലൂടെ ശബ്ദം പ്രേഷണം ചെയ്യുന്നത് എപ്രകാരമാണ്?
Answer:
ഒരു സ്രോതസ്സിൽ നിന്ന് പുറപ്പെടുന്ന ശബ്ദം വായുവിൽ തുടർച്ചയായും ക്രമമായും മർദവ്യതിയാനങ്ങൾ രൂപപ്പെടുത്തുന്നു. മാധ്യമത്തിൽ ഒന്നിടവിട്ട് ഉച്ചമർദമേഖലകളും (മർദം കൂടുതലായി അനുഭവപ്പെടുന്ന മേഖലകൾ) നീചമർദമേഖലകളും (മർദം കുറഞ്ഞ മേഖലകൾ) രൂപപ്പെടുത്തി ശബ്ദം സഞ്ചരിക്കുന്നു.

Question 45.
ശബ്ദം ഏതു തരം തരംഗമാണ്?
Answer:
ശബ്ദം അനുദൈർഘ്യതരംഗമാണ്.

Question 46.
തുലനസ്ഥാനത്തെ ആസ്പദമാക്കി ചരടിലെ കണികകളുടെ ചലനം എപ്രകാരമാണ്?
(സമാന്തരമായി / ലംബമായി)
Answer:
ലംബമായി

Question 47.
ചരടിലുണ്ടാകുന്ന തരംഗം നിങ്ങുന്ന ദിശയ്ക്ക് സമാന്തരമായാണോ ലംബമായാണോ ചരടിലെ ഓരോ ബിന്ദുവും ചലിക്കുന്നത്?
Answer:
ലംബമായിട്ട്

Question 48.
ചരടിലെ ബിന്ദുക്കൾ അവയുടെ തുലന സ്ഥാനത്തുനിന്ന് ലംബമായി മുകളിലേക്കും താഴേക്കും ചലിക്കുന്നതല്ലാതെ അവയ്ക്ക് പരിണത സ്ഥാനാന്തരചലനം ഉണ്ടാകുന്നുണ്ടോ?
Answer:
ഇല്ല

മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന  തരംഗങ്ങളാണ് അനുപ്രസ്ഥ തരംഗങ്ങൾ.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 49.
അനുപ്രസ്ഥതരംഗങ്ങൾ എന്നാൽ എന്ത്?
Answer:
മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങ ളാണ് അനുപ്രസ്ഥതരംഗങ്ങൾ.

Question 50.
ശൃംഗങ്ങൾ എന്നാൽ എന്ത്? ഗർത്തങ്ങൾ എന്നാൽ എന്ത്?
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 11
Answer:
അനുപ്രസ്ഥ തരംഗങ്ങളിൽ തുലന സ്ഥാനത്തു നിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന ഭാഗങ്ങളാണ് ശൃംഗങ്ങൾ (crests). ഏറ്റവും താഴ്ന്നു നിൽക്കുന്ന ഭാഗങ്ങളാണ് ഗർത്തങ്ങൾ (troughs).

പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ
1. സ്ലിങ്കി

പ്രവർത്തനം
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 12
സിങ്കി മേശപ്പുറത്ത് വച്ചശേഷം അതിന്റെ രണ്ടഗങ്ങളും വലിച്ചു പിടിക്കുക. സ്ലിങ്കിയുടെ ഒരു അഗ്രത്തിൽ പിടിച്ച് സ്ലിങ്കിയെ ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.

Question 51.
സ്ലിങ്കിയിൽ ഉണ്ടാക്കിയ തരംഗരൂപത്തിന് സമാന്തരമായാണോ ലംബമായാണോ വലയങ്ങൾ ചലിക്കു ന്നത്?
Answer:
ലംബമായിട്ട്

Question 52.
സ്ലിങ്കിയിൽ ഉണ്ടായത് ഏതുതരം തരംഗരൂപമാണ്?
Answer:
അനുപ്രസ്ഥതരംഗങ്ങൾ

Question 53.
വൈദ്യുതകാന്തികതരംഗങ്ങൾ ഏതുതരം തരംഗങ്ങളാണ്?
Answer:
വൈദ്യുതകാന്തികതരംഗങ്ങൾ അനുപ്രസ്ഥതരംഗങ്ങളാണ്.

Question 54.
അനുപ്രസ്ഥതരംഗം, അനുദൈർഘ്യതരംഗം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യേകതകൾ ചുവടെ നൽകിയിരിക്കുന്നു. അവയെ തരംതിരിച്ച് പട്ടിക പൂർത്തിയാക്കുക.
• തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു.
• ഉച്ചമർദമേഖലകളും നീചമർദമേഖലകളും ഉണ്ടാകുന്നു.
• മാധ്യമത്തിൽ മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നു.
• ശൃംഗങ്ങളും ഗർത്തങ്ങളും ഉണ്ടാകുന്നു.
• തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു.
• മാധ്യമത്തിൽ മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നില്ല.
Answer:
അനുദൈർഘ്യതരംഗം

അനുദൈർഘ്യതരംഗം അനുപ്രസ്ഥതരംഗം
• തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു
• ഉച്ചമർദമേഖലകളും നീചമർദ്ദമേഖലകളും ഉണ്ടാകുന്നു
• മാധ്യമത്തിൽ മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നു.
• തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നു
• ശൃംഗങ്ങളും ഗർത്തങ്ങളും ഉണ്ടാകുന്നു.
• മർദവ്യതിയാനങ്ങൾ ഉണ്ടാകുന്നില്ല

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 55.
തരംഗങ്ങളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
ആയതി, ആവൃത്തി, പീരിയഡ്, തരംഗദൈർഘ്യം, തരംഗവേഗം
ആയതി (amplitude)
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 13

Question 56.
ചിത്രത്തിൽ തരംഗത്തിന്റെ തുലന സ്ഥാനത്തു നിന്ന് ഏറ്റവും കൂടിയ സ്ഥാനാന്തരമുള്ള ബിന്ദുക്കൾ
ഏതൊക്കെയാണ്?
(A, B, C, D, E)
Answer:
A, C, E

Question 57.
ചിത്രത്തിൽ തരംഗത്തിന്റെ ആയതി എത്?
Answer:
2 cm
പീരിയഡ് (period)
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 13

Question 58.
ചിത്രം 1.11 ൽ മാധ്യമത്തിലെ കണിക ഒരു കമ്പനം ( സൈക്കിൾ) പൂർത്തിയാക്കാൻ എടുക്കുന്ന സമയം എത്രയാണ്?
Answer:
1 s

Question 59.
ചിത്രത്തിലെ തരംഗത്തിന്റെ പീരിയഡ് എത്ര?
Answer:
1 s

Question 60.
സൈക്കിൾ (Cycle) എന്നാൽ എന്ത്?
Answer:
തരംഗചലനത്തിൽ ഒരു കണികയുടെ പൂർണ്ണമായ ഒരു ദോലനമാണ് ഒരു സൈക്കിൾ
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 14

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

ആവൃത്തി (frequency)
Question 61.
ഒരു ബിന്ദുവിലൂടെ ഒരു സെക്കന്റിൽ കടന്നു പോകുന്ന സൈക്കിളുകളുടെ എണ്ണമാണ് തരംഗത്തിന്റെ…… Answer:
ആവൃത്തി

Question 62.
ചിത്രം 1.11 ൽ തരംഗം ) യിൽ നിന്ന് D യിൽ എത്താൻ 1s എടുക്കുന്നെങ്കിൽ തരംഗത്തിന്റെ ആവൃത്തി കണ്ടെത്തൂ.
Answer:
1 Hz

തരംഗദൈർഘ്യം (Wavelength)
Question 63.
തരംഗദൈർഘ്യം എന്നാൽ എന്ത്?
Answer:
സമാന കമ്പനാവസ്ഥയിലുള്ള അടുത്തടുത്ത രണ്ടു കണികകൾ തമ്മിലുള്ള അകലമാണ് തരംഗദൈർഘ്യം. ഇത് മാധ്യമത്തിലെ ഓരോ കണികയും ഒരു കമ്പനം പൂർത്തിയാക്കാൻ എടുക്കുന്ന സമയം കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരത്തിന് തുല്യമാണ്. അടുത്തടുത്ത രണ്ട് ശൃംഗങ്ങൾ തമ്മിലോ അടുത്തടുത്ത രണ്ട് ഗർത്തങ്ങൾ തമ്മിലോ ഉള്ള അകലവും അനുപ്രസ്ഥ തരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കാം.

Question 64.
തരംഗദൈർഘ്യത്തെ സൂചിപ്പിക്കാൻ ……………….. ഉപയോഗിക്കുന്നു.
Answer:
λ

Question 65.
തരംഗഘ്യത്തിന്റെ യൂണിറ്റ്………………………. ആണ്.
Answer:
മീറ്റർ (m)

Question 66.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 15
ചിത്രം 1:13(a) യിൽ A എന്ന കണികയുമായി സമാന കമ്പനാവസ്ഥയിലുള്ള കണിക ഏത്? (B, C, D, E
Answer:
E

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 67.
P എന്ന കണികയുമായി സമാന കമ്പനാവസ്ഥയിലുള്ള കണിക ഏത്?
Answer:
Q

Question 68.
B എന്ന കണികയുമായി സമാന കമ്പനാവസ്ഥയിലുള്ള കണിക ഏത്?
Answer:
F

Question 69.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 16
ചിത്രം 1:13 (b) യിൽ തരംഗദൈർഘ്യത്തെ (λ) സൂചിപ്പിക്കുന്നത് ഏത്? (CR, RR)
Answer:
RR

Question 70.
CR സൂചിപ്പിക്കുന്നത് ഏത്?
(λ, λ/2, λ/4)
Answer:
λ/2

Question 71.
അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യം എങ്ങനെ കണക്കാക്കാം?
Answer:
അടുത്തടുത്ത രണ്ട് ഉച്ചമർദമേഖലകൾ തമ്മിലോ അടുത്തടുത്ത രണ്ട് നീചമർദമേഖലകൾ തമ്മിലോ ഉള്ള അകലം അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കാം.

തരംഗവേഗം (Speed Of Wave)
Question 72.
തരംഗവേഗം എന്നാൽ എന്ത്?
Answer:
ഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗവേഗം.

Question 73.
ഒരു തരംഗം 2 s ൽ 700 m സഞ്ചരിക്കുന്നുവെങ്കിൽ തരംഗവേഗം എത്രയാണ്?
Answer:
തരംഗം 2 s ൽ സഞ്ചരിക്കുന്ന ദൂരം = 700 m
തരംഗവേഗം = തരംഗം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം = \(\frac{700 \mathrm{~m}}{2 \mathrm{~s}}\) = 350 m/s

ആവൃത്തിയും തരംഗദൈർഘ്യവും തമ്മിൽ ബന്ധമുണ്ടോ?
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ
1. സ്ലിങ്കി

പ്രവർത്തനം:
സിങ്കി മേശപ്പുറത്ത് വച്ചശേഷം അതിന്റെ രണ്ടഗങ്ങളും വലിച്ചു പിടിക്കുക. സിങ്കിയുടെ ഒരു അഗ്രത്തിൽ പിടിച്ച് സ്ലിങ്കിയെ ഇരുവശങ്ങളിലേക്കും ചലിപ്പിച്ച് അനുപ്രസ്ഥതരംഗരൂപം സൃഷ്ടിക്കുക. തുടർന്ന് ഇരുവശത്തേക്കുമുള്ള ചലനത്തിന്റെ ആവൃത്തി വർധിപ്പിക്കുക. സ്ലിങ്കിയിൽ സൃഷ്ടിച്ച തരംഗരൂപത്തിന്റെ ആവൃത്തിയിലും തരംഗദൈർഘ്യത്തിലും ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.

നിരീക്ഷണം:
ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം കുറയുന്നു. ഒരു മാധ്യമത്തിലൂടെ ഒരേ സമയ ഇടവേളകളിൽ ഉണ്ടായ ഒരേ ആയതിയിലുള്ള രണ്ടു തരംഗങ്ങളുടെ ചിത്രീകരണം നൽകിയിരിക്കുന്നു.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 17

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 74.
ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം ……………………
Answer:
കുറയുന്നു

Question 75.
ചിത്രം 1.14(a) യിലെ തരംഗത്തിന്റെ തരംഗദൈർഘ്യം എത്ര?
Answer:
ചിത്രം 1.14(a) യിലെ തരംഗത്തിന്റെ തരംഗദൈർഘ്യം = 4 m

Question 76.
ചിത്രം 1.14(b) യിലെ തരംഗത്തിന്റെ തരംഗദൈർഘ്യം എത്ര?
Answer:
ചിത്രം 1.14 (a) യിലെ തരംഗത്തിന്റെ തരംഗദൈർഘ്യം = 2 m

Question 77.
രണ്ട് തരംഗങ്ങളും 12 m ദൂരം സഞ്ചരിക്കാൻ എടുത്ത സമയം 1 s. ചിത്രം 1.14 (a) യിലെ തരംഗത്തിന്റെ ആവൃത്തി എത്രയാണ്?
Answer:
3 Hz

Question 78.
ചിത്രം 1.14(b) യിലെ തരംഗത്തിന്റെ ആവൃത്തി എത്രയാണ്?
Answer:
6 Hz

Question 79.
ഏതു തരംഗത്തിനാണ് തരംഗദൈർഘ്യം കൂടുതൽ
Answer:
ചിത്രം 1.14 (a)
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 18

Question 80.
ആവൃത്തി കൂടിയ തരംഗമേത്?
Answer:
ചിത്രം 1.14 (b)
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 19

Question 81.
തരംഗദൈർഘ്യവും ആവൃത്തിയും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം കുറയുന്നു. തരംഗദൈർഘ്യം കൂടുമ്പോൾ ആവൃത്തി കുറയുന്നു.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 82.
രണ്ട് തരംഗങ്ങളും 12 m ദൂരം സഞ്ചരിക്കാൻ എടുത്ത സമയം തുല്യമാണല്ലോ. അപ്പോൾ തരംഗവേഗം തുല്യമല്ലേ?
Answer:
തുല്യമാണ്

Question 83.
ആവൃത്തിയും തരംഗദൈർഘ്യവും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
വേഗം സ്ഥിരമായിരിക്കുമ്പോൾ തരംഗത്തിന്റെ ആവൃത്തി തരംഗദൈർഘ്യത്തിന് വിപരീതാനു പാതത്തിൽ
ആയിരിക്കും.

വേഗം സ്ഥിരമായിരിക്കുമ്പോൾ തരംഗത്തിന്റെ ആവൃത്തി തരംഗദൈർഘ്യത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും. f ∝ \(\frac{1}{\lambda}\)

തരംഗവേഗം, ആവൃത്തി, തരംഗദൈർഘ്യം ഇവ തമ്മിലുള്ള ബന്ധം
ചിത്രം 1.15 വിശകലനം ചെയ്ത് ചുവടെ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

Question 84.
തരംഗദൈർഘ്യം (λ) എത്രയാണ്?
Answer:
2 m

Question 85.
0 യിൽ നിന്ന് A യിൽ എത്താൻ 1 s എടുക്കുന്നുവെങ്കിൽ ആവൃത്തി (f) എത്ര?
Answer:
ആവൃത്തി, f = 3 Hz

Question 86.
തരംഗവേഗം (v) എത്രയാണ്?
Answer:
6 m/s

Question 87.
തരംഗദൈർഘ്യം, ആവൃത്തി, തരംഗവേഗം ഇവ തമ്മിലുള്ള ബന്ധം എന്താണ്?
Answer:
ആവൃത്തിയുടെയും തരംഗദൈർഘ്യത്തിന്റെയും ഗുണനഫലമായിരിക്കും തരംഗവേഗം.
തരംഗവേഗം = ആവൃത്തി × തരംഗദൈർഘ്യം
v = fλ

Question 88.
തരംഗത്തിലെ കണികകളുടെ ഒരു പ്രത്യേക സമയത്തെ അവസ്ഥയാണ്
a) ചിത്രത്തിൽ എത്ര ശൃംഗങ്ങൾ ഉണ്ട്?
Answer:
3

b) എത്ര ഗർത്തങ്ങൾ ഉണ്ട്?
Answer:
3

c) തരംഗദൈർഘ്യം എത്ര?
Answer:
തരംഗദൈർഘ്യം, λ = 8 m
ചിത്രീകരിച്ചിരിക്കുന്നത്.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 89.
വായുവിൽ 350 m/s വേഗത്തിൽ സഞ്ചരിക്കുന്ന ഒരു അനുദൈർഘ്യ തരംഗത്തിന്റെ ആവൃത്തി 35 Hz എങ്കിൽ,
a) ഈ തരംഗത്തിന്റെ അടുത്തടുത്ത രണ്ട് ഉച്ചമർദമേഖലകൾ തമ്മിലുള്ള അകലം എത്രയാണ്?
Answer:
തരംഗവേഗം V = 350 m/s
ആവൃത്തി, f = 35 Hz
v = fλ
λ = v/f = \(\frac{350}{35}\) = 10 m
അടുത്തടുത്ത രണ്ട് ഉച്ചമർദമേഖലകൾ തമ്മിലുള്ള അകലം = 10 m
b) അടുത്തടുത്ത രണ്ട് നീചമർദമേഖലകൾ തമ്മിലുള്ള അകലമോ?
Answer:
അടുത്തടുത്ത രണ്ട് നീചമർദമേഖലകൾ തമ്മിലുള്ള അകലം = 10 m

Question 90.
175 Hz ആവൃത്തിയുള്ള ശബ്ദതരംഗത്തിന്റെ തരംഗദൈർഘ്യം 2 m ആണ്. ശബ്ദവേഗം കണക്കാക്കുക Answer:
ആവൃത്തി, f = 175 Hz
തരംഗദൈർഘ്യം λ = 2m
ശബ്ദവേഗം v = f λ = 175 Hz × 2 m = 350 m/s

ശബ്ദത്തിന്റെ പ്രതിപതനം പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ
Question 91.
ശബ്ദത്തിന്റെ പ്രതിപതനം പ്രയോജനപ്പെടുത്തിയിരിക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാമാണ്?
Answer:
• സൗണ്ട് ബോർഡുകൾ
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 20
• ഹാളുകളിൽ വളച്ചു നിർമ്മിച്ചിരിക്കുന്ന സീലിങ്ങുകൾ
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 21
ഒരു സ്രോതസ്സിൽ നിന്നുണ്ടാകുന്ന ശബ്ദത്തെ പ്രതിപതിപ്പിച്ച് ഹാളിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കാൻ ഇവ സഹായിക്കുന്നു.

ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം (Multiple Reflection of Sound)
അടച്ചിട്ടിരിക്കുന്ന ഹാളിൽ ഒരു സ്രോതസ്സിൽ നിന്നുണ്ടാകുന്ന ശബ്ദം ശ്രോതാവിലേക്ക് എത്തുന്ന വിധമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 22

Question 92.
സ്രോതസ്സിൽ നിന്നുള്ള ശബ്ദം എല്ലായ്പ്പോഴും നേരിട്ട് മാത്രമാണോ ശ്രോതാവിലേക്ക് എത്തുന്നത്?
Answer:
അല്ല

Question 93.
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം എന്നാൽ എന്ത്?
Answer:
പ്രതിപതിച്ചു വരുന്ന ശബ്ദതരംഗങ്ങൾ വീണ്ടും പ്രതിപതിക്കുന്നതാണ് ശബ്ദത്തിന്റെ ആവർത്തന
പ്രതിപതനം.

പ്രതിധ്വനി (Echo)
Question 94.
എക്കോ പോയിന്റിൽ ഉച്ചത്തിൽ വിളിക്കുന്ന അതേ ശബ്ദം അല്പസമയത്തിനുശേഷം വിണ്ടും കേൾക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? ഏത് പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്?
Answer:
പ്രതിധ്വനി (Echo) എന്ന പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്.

Question 95.
അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വലിയ ഹാളിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുമ്പോഴും വലിയ മലകളുടെ അകലെ നിന്ന് ഉച്ചത്തിൽ വിളിക്കുകയോ കൈകൊട്ടുകയോ ചെയ്യുമ്പോഴും അല്പസമയത്തിനുശേഷം അതേ ശബ്ദം വീണ്ടും കേൾക്കാൻ കഴിയുമല്ലോ. ഏത് പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്?
Answer:
പ്രതിധ്വനി (Echo) എന്ന പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്.

Question 96.
പ്രതിധ്വനി എന്നാൽ എന്ത്?
Answer:
ആദ്യശബ്ദം ശ്രവിച്ചതിനു ശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്നതാണ് പ്രതിധ്വനി.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 97.
ശ്രവണസ്ഥിരത എന്നാൽ എന്ത്?
Answer:
ഒരു ശബ്ദം നമ്മിൽ ഉണ്ടാക്കുന്ന ശ്രവണാനുഭവം 1/10 സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്നു. ഈ പ്രത്യേകതയാണ് ശ്രവണസ്ഥിരത (persistence of hearing). ഈ സമയത്തിനുള്ളിൽ മറ്റൊരു ശബ്ദം ചെവിയിൽ പതിച്ചാൽ അവ ഒരുമിച്ചു കേൾക്കുന്ന പ്രതീതിയാണ് ഉണ്ടാവുക.

Question 98.
ആദ്യശബ്ദം ശ്രവിച്ച് ചുരുങ്ങിയത് എത്ര സമയം കഴിഞ്ഞാലാണ് പ്രതിധ്വനി വ്യക്തമായി കേൾക്കാൻ കഴിയുക?
Answer:
1/10 s

Question 99.
ആദ്യശബ്ദം ശ്രവിച്ച് ചുരുങ്ങിയത് 1/10 s സമയം കഴിഞ്ഞാലാണ് പ്രതിധ്വനി വ്യക്തമായി കേൾക്കാൻ കഴിയുക. ഈ സമയം കൊണ്ട് ശബ്ദം എത്ര ദൂരം സഞ്ചരിക്കും? (വായുവിലെ ശബ്ദവേഗം 350 m/s)
Answer:
ദൂരം = വേഗം × സമയം = 350 × (1/10) = 35cm

Question 100.
ആദ്യശബ്ദം പ്രതിപതനത്തിനുശേഷം വീണ്ടും വ്യക്തമായി കേൾക്കണമെങ്കിൽ പ്രതിപതനതലം ശ്രോതാവിൽ നിന്ന് ചുരുങ്ങിയത് എത്ര അകലത്തിൽ ആയിരിക്കണം?
Answer:
ആദ്യശബ്ദം പ്രതിപതനത്തിനു ശേഷം വീണ്ടും വ്യക്തമായി കേൾക്കണമെങ്കിൽ പ്രതിധ്വനി കേൾക്കണമെങ്കിൽ) പ്രതിപതനതലം മാതാവിൽ നിന്ന് ചുരുങ്ങിയത് 35 m ന്റെ പകുതിയായ 17.5 m അകലെ ആയിരിക്കണം. പ്രതിപതനതലം 17.5 m ൽ കൂടുതലാണെങ്കിൽ അതേ ശബ്ദം വീണ്ടും വേർതിരിച്ച് കേൾക്കാൻ സാധിക്കും.

Question 101.
ചെറിയ മുറിക്കുള്ളിൽ പ്രതിധ്വനി കേൾക്കാത്തത് എന്തുകൊണ്ടായിരിക്കും?
Answer:
പ്രതിപതനതലം 17.5 m ൽ കൂടുതലാണെങ്കിലേ പ്രതിധ്വനി കേൾക്കാൻ സാധിക്കൂ.

Question 102.
ഒരു കതിന വെടി പൊട്ടുന്നതിന്റെ പ്രതിധ്വനി 1 സെക്കന്റിന് ശേഷം അത് പൊട്ടിച്ച ആൾ തന്നെ കേൾക്കുന്നു. പ്രതിധ്വനി കേൾക്കുന്ന ആളിൽ നിന്ന് പ്രതിപതനതലം എത്ര അകലെ ആയിരിക്കും? (വായുവിൽ ശബ്ദവേഗം 350 m/s).
Answer:
പ്രതിപതനതലത്തിലേക്കുള്ള അകലം d എന്നിരിക്കട്ടെ. എങ്കിൽ പ്രതിപതന തലത്തിലേക്കും തിരിച്ചും ശബ്ദം സഞ്ചരിക്കുന്ന ആകെ ദൂരം 2d ആയിരിക്കും
ശബ്ദത്തിന്റെ വേഗം സഞ്ചരിച്ച ആകെ ദൂരം / സമയം
v = 2d/2
d = (v × t)/2 = (350 × 1)/2 = 175 m
പ്രതിപതനതലം 175 m അകലത്തിൽ ആയിരിക്കണം.

Question 103.
ജലത്തിനുള്ളിൽ വച്ച് പ്രതിധ്വനി കേൾക്കണമെങ്കിൽ എത്ര അകലം ഉണ്ടായിരിക്കണം? (ജലത്തിൽ ശബ്ദവേഗം
Answer:
v = 1480 m/s
v = 2d/t
2d = v × t = 1480 × 1/10 = 148m
d = 148/2 = 74 m

അനുരണനം (Reverberation)
Question 104.
അനുരണനം എന്നാൽ എന്ത്?
Answer:
ഒരു ശബ്ദമുണ്ടായതിനു ശേഷം ആവർത്തന പ്രതിപതനത്തിന്റെ ഫലമായി ഉണ്ടാകുന്നതും മെല്ലെ കുറയുന്നതുമായ മുഴക്കമാണ് അനുരണനം.

ഒരു ശബ്ദമുണ്ടായതിനു ശേഷം ആവർത്ത പ്രതിപതനത്തിന്റെ ഫലമായി ഉണ്ടാകുന്നതും കുറയുന്നതുമായ മുഴക്കമാണ് അനുരണനം.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 105.
ഒഴിഞ്ഞ മുറിയിൽ നിന്നു ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നത് എന്തുകൊണ്ടായിരിക്കും?
Answer:
ഒഴിഞ്ഞ മുറിയിൽ നിന്നു ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം അനുഭവപ്പെടുന്നത് ശബ്ദ തരംഗങ്ങൾ ഗോളാകൃതിയിലുള്ള ചുമരുകളിൽ ആവർത്തന പ്രതിപതനത്തിന് വിധേയമാകുന്നത് മൂലം ഉണ്ടാകുന്ന മുഴക്കം (അനുരണനം) മൂലമാണ്.

Question 106.
കർണാടകത്തിലെ ബിജാപൂരിലുള്ള ഗോൾ ഗുസ് എന്ന മർമ്മര ഗോപുരത്തിനുള്ളിൽ ഒരു ചെറിയ ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ പോലും ആ ശബ്ദം ഗ്യാലറിക്കുള്ളിൽ മുഴുവൻ ആവർത്തിച്ചു കേൾക്കാം. ഏത് പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്?
Answer:
അനുരണനം എന്ന പ്രതിഭാസം മൂലമാണ് ഇത് സാധ്യമാകുന്നത്.

Question 107.
സിനിമാതീയേറ്റർ പോലുള്ള വലിയ ഹാളുകളുടെ ചുമരുകൾ പരുക്കൻ ആക്കിയിരിക്കുന്നത് എന്തിനാണ്?
Answer:
സിനിമാതീയേറ്റർ പോലുള്ള വലിയ ഹാളുകളിൽ ശബ്ദത്തിന്റെ ആവർത്തനപ്രതിപതനം മൂലം ഉണ്ടാകുന്ന മുഴക്കവും അതുമൂലം കേൾക്കുന്ന ശബ്ദത്തിനുണ്ടാകുന്ന അവ്യക്തതയും ഒഴിവാക്കാൻ വേണ്ടിയാണ് പരുപരുത്ത പ്രതലങ്ങൾ ഉപയോഗിക്കുന്നത്. പരുപരുത്ത പ്രതലങ്ങൾ ശബ്ദത്തെ കൂടുതലായി പ്രതിപതിപ്പിക്കുന്നില്ല.

ശ്രവണ പരിധി
ചിത്രം 1.22 ൽ മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ പരിധി ശ്രദ്ധിക്കൂ.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 23
Question 108.
കേൾവിശക്തിയുള്ള ഒരാൾക്ക് എല്ലാ ശബ്ദവും കേൾക്കാൻ സാധിക്കുമോ?
Answer:
സാധിക്കില്ല.

Question 109.
നായകളെ പരിശീലിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഗാൾട്ടൻ വിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ ആവൃത്തി എത്രയാണ്?
Answer:
നായകളെ പരിശീലിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഗാൾട്ടൻ വിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ ആവൃത്തി ഏകദേശം 30000 Hz ആണ്.

Question 110.
ഗാൾട്ടൻ വിസിലിന്റെ ശബ്ദം മനുഷ്യന് കേൾക്കാൻ സാധിക്കുമോ?
Answer:
ഗാൾട്ടൻ വിസിലിന്റെ ശബ്ദം മനുഷ്യന് കേൾക്കുവാൻ സാധിക്കില്ല.

Question 111.
സാധാരണ കേൾവിശക്തിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്രയാണ്?
Answer:
20 Hz

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 112.
സാധാരണ കേൾവിശക്തിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കൂടിയ പരിധി എത്രയാണ്?
Answer:
20000 Hz (20 kHz)

Question 113.
ഇൻഫ്രാസോണിക് എന്നാൽ എന്ത്?
Answer:
20000 Hz ൽ താഴെ ആവൃത്തിയുള്ള ശബ്ദമാണ് ഇൻഫ്രാസോണിക്.

Question 114.
അൾട്രാസോണിക് എന്നാൽ എന്ത്?
Answer:
20000 Hz ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദമാണ് അൾട്രാസോണിക്

Question 115.
എല്ലാ ആവൃത്തിയിലും ഉള്ള ശബ്ദം മനുഷ്യന് കേൾക്കാൻ സാധ്യമാണോ?
Answer:
എല്ലാ ആവൃത്തിയിലും ഉള്ള ശബ്ദം മനുഷ്യന് കേൾക്കാൻ സാധ്യമല്ല.

Question 116.
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ പരിധി എത്രയാണ്?
Answer:
20 Hz – 20000 Hz
അൾട്രാസോണിക് തരംഗങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ

അൾട്രാസോണിക് തരംഗങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ
Question 117.
അൾട്രാസോണിക് തരംഗങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ എന്ത്?
Answer:

  • വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചു കളയാൻ
  • ഫിസിയോതെറാപ്പിയിൽ
  • വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രതിബിംബം രൂപപ്പെടുത്താൻ
  • അൾട്രാസോണോഗ്രാഫിയിൽ
  • സർപ്പിളാകൃതിയുള്ള കുഴലുകൾ, നിശ്ചിത ആകൃതിയില്ലാത്ത യന്ത്രഭാഗങ്ങൾ, ഇലക്ട്രോണിക് ഘടകങ്ങൾ തുടങ്ങിയവ വൃത്തിയാക്കുന്നതിന്
  • സോണാർ (SONAR) എന്ന ഉപകരണത്തിൽ ജലത്തിനടിയിലുള്ള വസ്തുക്കളിലേക്കുള്ള അകലം കണ്ടെത്തുന്നതിന്

Question 118.
അൾട്രാസോണോഗ്രാഫി എന്നാൽ എന്ത്?
Answer:
ശരീരകലകളിലൂടെ സഞ്ചരിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ ശരീര കലകളിലെ സാന്ദ്രതാ വ്യതിയാനമുള്ള ഭാഗങ്ങളിൽ തട്ടി പ്രതിപതിക്കുന്നു. ഈ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റി അവയവത്തിന്റെ ചിത്രം രൂപപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് അൾട്രാസോണോഗ്രാഫി.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 24

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Question 119.
വൈദ്യശാസ്ത്രരംഗത്ത് രോഗനിർണ്ണയത്തിനും ചികിത്സക്കും അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവ എന്തൊക്കെയാണ്?
Answer:

  • വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചു കളയാൻ
  • ഫിസിയോതെറാപ്പിയിൽ
  • വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രതിബിംബം രൂപപ്പെടുത്താൻ
  • അൾട്രാസോണോഗ്രാഫിയിൽ

Question 120.
ജലോപരിതലത്തിലുള്ള ഒരു കപ്പലിലെ സോണാറിന്റെ ട്രാൻസ്മിറ്ററിൽ നിന്ന് പുറപ്പെടുന്ന അൾട്രാസോണിക് തരംഗം കടലിന്റെ അടിത്തട്ടിലുള്ള പാറക്കെട്ടിൽ തട്ടി 0.2 S സമയത്തിനു ശേഷം തിരിച്ചെത്തുന്നു എങ്കിൽ കപ്പലിൽ നിന്ന് പാറക്കെട്ടി ലേക്കുള്ള അകലം എത്ര? അൾട്രാസോണിക് തരംഗങ്ങളുടെ കടൽജലത്തിലെ വേഗം 1522 m/s ആയി പരിഗണിക്കുക.
Answer:
V = 1522 m/s
t = 0.2 s
V = 2d/t
2d = v × t
d = (v × t)/2 = (1522 × 0.2)/2 = 152.2 m

സീസ്മിക് തരംഗങ്ങളും സുനാമിയും (Seismic Waves and Tsunami)
Question 121.
സീസ്മിക് തരംഗങ്ങൾ എന്താണ്?
Answer:
ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, വൻ സ്ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങളാണ് സീസ്മിക് തരംഗങ്ങൾ.

Question 122.
എന്താണ് സീസ്മോളജി?
Answer:
സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സിസ്മോളജി.

Question 123.
ഭൂകമ്പങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത് …………………….. ൽ ആണ്.
Answer:
റിക്ടർ സ്കെയിലിൽ

Question 124.
എന്താണ് സുനാമി
Answer:
കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്ന് വിളിക്കുന്നത്.

Question 125.
സുനാമിയിൽ നിന്ന് രക്ഷനേടാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം?
Answer:

  • സുനാമി മുന്നറിയിപ്പ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുമ്പോൾ കടൽത്തീരത്തു നിന്നും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്.
  • അപകടഘട്ടം തരണം ചെയ്തു എന്ന് സ്വയം തീരുമാനിക്കാതെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുക.
  • രക്ഷപ്പെടാനുള്ള തിരക്കിനിടയിൽ വസ്തുവകകൾ എടുക്കാൻ ശ്രമിക്കാതെ ആത്മരക്ഷയ്ക്കായി ശ്രമിക്കുക.
  • ജീവനാണ് വലുത് എന്ന് തിരിച്ചറിയുക.
  • സുനാമിയിൽ പെട്ടുപോയാൽ പൊങ്ങിക്കിടക്കുന്ന ഏതെങ്കിലും വസ്തുക്കളിൽ പിടിമുറുക്കി രക്ഷപ്പെടുക.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

Class 10 Physics Chapter 1 Malayalam Medium – Extended Activities

Question 1.
ശബ്ദത്തിന്റെ അനുനാദം വ്യക്തമാക്കുന്ന ഒരു പ്രവർത്തനം ആസൂത്രണം ചെയ്യുക.
Answer:
ആവശ്യമായ വസ്തുക്കൾ

  • ഒരു ട്യൂണിംഗ് ഫോർക്ക്
  • ഒരു പ്ലാസ്റ്റിക് / പേപ്പർ കപ്പ്
  • ഒരു റബ്ബർ മാലറ്റ് (ട്യൂണിംഗ്
  • ഫോർക്കിൽ സൗമ്യമായി അടിക്കാൻ)

പ്രവർത്തന രീതി

  • ട്യൂണിംഗ് ഫോർക്ക് ഉത്തേജിപ്പിക്കുക ട്യൂണിംഗ് ഫോർക്ക് കമ്പനം ചെയ്യുന്നതിന് മാലറ്റ് ഉപയോഗിച്ച് സൗമ്യമായി അടിക്കുക.
  • ഇത് കപ്പിന് സമീപം കൊണ്ടുവരിക കമ്പനം ചെയ്യുന്ന ട്യൂണിംഗ് ഫോർക്ക് സ്പർശിക്കാതെ കപ്പിന് സമീപം പിടിക്കുക.
  • ശബ്ദം അടുത്ത് കേൾക്കുക കപ്പ് ശബ്ദം വർദ്ധിപ്പിക്കുന്നത് നിങ്ങൾ കേൾക്കും. ചിലപ്പോൾ, ആവശ്യത്തിന് വെളിച്ചമുണ്ടെങ്കിൽ കപ്പ് അൽപ്പം കമ്പനം ചെയ്തേക്കാം.

നിരീക്ഷണം
ട്യൂണിംഗ് ഫോർക്കിൽ നിന്നുള്ള ശബ്ദകമ്പനങ്ങൾ കപ്പ് വലിച്ചെടുക്കുന്നു. ഇതിനെ അനുനാദം എന്ന് വിളിക്കുന്നു. കപ്പ് അതേ ആവൃത്തിയിൽ കമ്പനം ചെയ്യാൻ തുടങ്ങുന്നതിനാൽ ശബ്ദം ഉച്ചത്തിലാകും.

Question 2.
അൾട്രാസോണിക് തരംഗങ്ങളും അവയുടെ ഉപയോഗവും എന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാർ പേപ്പർ തയാറാക്കി അവതരിപ്പിക്കൂ.
Answer:
സെമിനാർ പേപ്പർ: അൾട്രാസോണിക് തരംഗങ്ങൾ

  1. വിഷയവ്യാഖ്യാനം
    അൾട്രാസോണിക് തരംഗങ്ങൾ : 20,000 Hz (20 kHz) മുകളിലുള്ള ശബ്ദതരംഗങ്ങൾ.
  2. ഗുണങ്ങൾ
    ഉയർന്ന ആവൃത്തി : 20 kHz നു മുകളിലുള്ളത്. കുറഞ്ഞ തരംഗദൈർഘ്യം.
  3. ഉപയോഗങ്ങൾ
    • വൈദ്യശാസ്ത്രം
      അൾട്രാസോണോഗ്രാഫി : ആന്തര അവയവ ങ്ങളിൽ പരിശോധിക്കാൻ.
    • വ്യവസായം
      ക്ലീനിംഗ് : അൾട്രാസോണിക് ക്ലീനിംഗ്.
    • നാവിഗേഷൻ
      SONAR : സമുദ്ര ഗവേഷണത്തിലും മത്സ്യബന്ധനത്തിലും.
  4. നിഗമനം
    അൾട്രാസോണിക് തരംഗങ്ങൾ വിവിധ രംഗങ്ങളിൽ ഉപയോഗിക്കപ്പെട്ടു.
    വികസനത്തിനും ഗവേഷണത്തിനും വലിയ സാധ്യതകൾ ഉണ്ട്.

10th Class Physics Notes Pdf Malayalam Medium Chapter 1

Class 10 Physics Chapter 1 Notes Pdf Malayalam Medium

ഓർമ്മിക്കേണ്ട വസ്തുതകൾ

  • ഒരു വസ്തു തുലന സ്ഥാനത്തെ ആസ്പദമാക്കി കൃത്യമായ ഇടവേളകളിൽ ഇരു വശത്തേക്കും ചലിക്കുന്നതാണ് ദോലനം (Oscillation).
  • തുലനസ്ഥാനത്തു നിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനാന്തരത്തിന്റെ അളവാണ് ആയതി (Ampli tude). ആയതി a എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. ആയതിയുടെ SI യൂണിറ്റ് മീറ്റർ (m) ആകുന്നു.
  • ഒരു ദോലനത്തിന് ആവശ്യമായ സമയത്തെ പീരിയഡ് (Period) എന്നു പറയുന്നു. ഇത് T എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. പീരിയഡ് അളക്കുന്നത് സെക്കന്റ് (s) എന്ന യൂണിറ്റ് ഉപയോഗിച്ചാണ്.
  • ഒരു സെക്കൻഡിൽ ഉണ്ടാകുന്ന ദോലനങ്ങളുടെ എണ്ണമാണ് ആവൃത്തി (Frequency). ആവൃത്തിയുടെ SI യൂണിറ്റാണ് ഹെട്സ് (Hz). ആവൃത്തി സൂചിപ്പിക്കുന്നത് f എന്ന അക്ഷരം കൊണ്ടാണ്.
  • ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റെ തനതായ ആവൃത്തിയിൽ ആയിരിക്കും കമ്പനം ചെയ്യുന്നത്. ഈ ആവൃത്തിയാണ് ആ വസ്തുവിന്റെ സ്വാഭാവിക ആവൃത്തി (Natural frequency). കമ്പനം ചെയ്യുന്ന വസ്തുവിന്റെ പ്രേരണം മൂലം മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത mimo (Forced vibration).
  • പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയും തുല്യമായാൽ ആ വസ്തുക്കൾ അനുനാദ (Resonance) ത്തിലാണെന്ന് പറയാം. അനുനാദത്തിന് വിധേയമാകുന്ന വസ്തു പരമാവധി ആയതിയിൽ കമ്പനം ചെയ്യും.
  • ഒരു ഭാഗത്ത് ലഭിക്കുന്ന ഊർജം മറ്റു ഭാഗങ്ങളിലേക്ക് ദോലനങ്ങളിലൂടെ തുടർച്ചയായി പ്രസരിക്കുന്നതാണ് തരംഗചലനം (Wave motion).
  • റേഡിയോ തരംഗങ്ങൾ, മൈക്രോവേവ്, ഇൻഫ്രാറെഡ് തരംഗങ്ങൾ, ദൃശ്യപ്രകാശം, അൾട്രാവയലറ്റ് കിരണങ്ങൾ, എക്സ് കിരണങ്ങൾ, ഗാമാ കിരണങ്ങൾ എന്നിവ വൈദ്യുതകാന്തികതരംഗങ്ങളാണ്. ഇവയുടെ പ്രേഷണത്തിന് മാധ്യമം ആവശ്യമില്ല.
  • പ്രേഷണത്തിന് മാധ്യമം ആവശ്യമായ തരംഗങ്ങളാണ് യാന്തികതരംഗങ്ങൾ. യാന്ത്രികതരംഗങ്ങൾ പ്രധാനമായും രണ്ടു വിധമുണ്ട്. അനുദൈർഘ്യതരംഗങ്ങളും അനുപ്രസ്ഥതരംഗങ്ങളും.
  • മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുദൈർഘ്യതരംഗങ്ങൾ.
  • മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥതരംഗങ്ങൾ.
  • തരംഗങ്ങളുടെ പ്രധാന സവിശേഷതകളാണ് ആയതി, ആവൃത്തി, പീരിയഡ്, തരംഗദൈർഘ്യം, തരംഗവേഗം എന്നിവ.
  • അടുത്തടുത്ത രണ്ട് ശൃംഗങ്ങൾ തമ്മിലോ അടുത്തടുത്ത രണ്ട് ഗർത്തങ്ങൾ തമ്മിലോ ഉള്ള അകലവും അനുപ്രസ്ഥ തരംഗത്തിന്റെ തരംഗദൈർഘ്യമായി കണക്കാക്കാം. തരംഗദൈർഘ്യത്തെ സൂചിപ്പിക്കാൻ ലാംഡ (λ) എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിക്കുന്നു. തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് മീറ്റർ (m) ആണ്. • ഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗവേഗം. തരംഗവേഗത്തിന്റെ യൂണിറ്റ് m/s ആണ്.
  • മിനുസമുള്ള പ്രതലങ്ങൾ പരുപരുത്ത പ്രതലങ്ങളെ അപേക്ഷിച്ച് ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും. പ്രതിപതിച്ചു വരുന്ന ശബ്ദതരംഗങ്ങൾ വീണ്ടും പ്രതിപതിക്കുന്നതാണ് ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം.
  • ആദ്യശബ്ദം ശ്രവിച്ചതിനു ശേഷം അതേ ശബ്ദം പ്രതിപതിച്ച് വീണ്ടും കേൾക്കുന്നതാണ്  പ്രതിധ്വനി.
  • ഒരു ശബ്ദം നമ്മിൽ ഉണ്ടാക്കുന്ന ശ്രവണാനുഭവം 1/10 സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്നു. ഈ പ്രത്യേകതയാണ് ശ്രവണ സ്ഥിരത (Persistence of hearing). ഈ സമയത്തിനുള്ളിൽ മറ്റൊരു ശബ്ദം ചെവിയിൽ പതിച്ചാൽ അവ ഒരുമിച്ചു കേൾക്കുന്ന പ്രതീതിയാണ് ഉണ്ടാവുക.
  • ഒരു ശബ്ദമുണ്ടായതിനു ശേഷം ആവർത്തനപ്രതിപതനത്തിന്റെ ഫലമായി ഉണ്ടാകുന്നതും മെല്ലെ കുറയുന്നതുമായ മുഴക്കമാണ് അനുരണനം.
  • പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപതനതലം ചുരുങ്ങിയത് 17.5 m അകലെ ആയിരിക്കണം. പ്രതിപതനതലം 17.5 m ൽ കൂടുതലാണെങ്കിൽ അതേ ശബ്ദം വീണ്ടും വേർതിരിച്ച് കേൾക്കാൻ സാധിക്കും.
  • സാധാരണ കേൾവിശക്തിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി ഏകദേശം 20 Hz ഉം കൂടിയ പരിധി ഏകദേശം 20000 Hz (20 kHz) ഉം ആണ്. 20 Hz ൽ താഴെ ആവൃത്തിയുള്ള ശബ്ദമാണ് ഇൻഫ്രാസോണിക്. 20000 Hz ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദമാണ് അൾട്രാസോണിക്.
  • ശരീരകലകളിലൂടെ സഞ്ചരിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ ശരീര കലകളിലെ സാന്ദ്രതാവ്യതിയാനമുള്ള ഭാഗങ്ങളിൽ തട്ടി പ്രതിപതിക്കുന്നു. ഈ തരംഗങ്ങളെ വൈദ്യുതസിഗ്നലുകളാക്കി മാറ്റി അവയവത്തിന്റെ ചിത്രം രൂപപ്പെടുത്തുന്നു. ഈ സാങ്കേതികവിദ്യയാണ് അൾട്രാസോണോഗ്രാഫി.
  • ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, വൻ സ്ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങളാണ് സീസ്മിക് തരംഗങ്ങൾ. സീസ്മിക് തരംഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സീസ്മോളജി. ഭൂകമ്പങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത് റിക്ടർ സ്കെയിലിൽ ആണ്.
  • കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്ന് വിളിക്കുന്നത്.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

ആമുഖം

ഈ യൂണിറ്റിൽ ശബ്ദത്തെക്കുറിച്ചും തരംഗങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. ശ്രവണ ബോധം ഉളവാക്കുന്ന ഒരു ഊർജ്ജരൂപമാണ് ശബ്ദം. ശബ്ദം ശ്രവണയോഗ്യം ആകണമെങ്കിൽ ശബ്ദസ്രോതസ്സ്, മാധ്യമം, ശ്രവണേന്ദ്രിയം, എന്നിവ ആവശ്യമാണെന്ന് നേരത്തെ പഠിച്ചിട്ടുണ്ടല്ലോ. ദോലനചലനം, ആവൃത്തി, പീരീഡ്, സ്വാഭാവിക ആവൃത്തി, പ്രണോദിത കമ്പനം, അനുനാദം, തരംഗചലനം, വിവിധതരം തരംഗങ്ങളുടെ പ്രത്യേകതകൾ, തരംഗ സവിശേഷതകൾ, ശബ്ദത്തിന്റെ പ്രതിപതനം, പ്രതിധ്വനി, അനുരണനം, ശ്രവണ പരിധി, സീസ്മിക് തരംഗങ്ങൾ തുടങ്ങിയ ആശയങ്ങൾ ഈ യൂണിറ്റിൽ പഠിക്കാം.

തരംഗ ചലനം
പരീക്ഷണം
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 25
സാമഗ്രികൾ
1. ഏകദേശം 75 cm നീളമുള്ളതും ഒരഗ്രം അടഞ്ഞതുമായ സുതാര്യ ട്യൂബ്
2. ഭാരം കുറഞ്ഞ ചെറിയ പേപ്പർ ബോളുകൾ
3. ഉച്ചഭാഷിണിയുടെ യൂണിറ്റ്

പ്രവർത്തനം:
ഒരഗ്രം അടഞ്ഞ, നീളമുള്ള, സുതാര്യമായ ട്യൂബിനുള്ളിൽ ഭാരം കുറഞ്ഞ പേപ്പർ ബോളുകൾ ഇട്ടശേഷം ട്യൂബിന്റെ സ്വതന്ത്ര അഗ്രത്തിലൂടെ ഉച്ചത്തിലും ഒരേ ആവൃത്തിയിലുമുള്ള ശബ്ദം കടത്തിവിടുക.

നിരീക്ഷണം:
ശബ്ദം കടന്നു പോകുമ്പോൾ പേപ്പർ ബോളുകൾ അവയുടെ തുലനസ്ഥാനത്തുനിന്ന് മുന്നോട്ടും പിന്നോട്ടും കമ്പനം ചെയ്യുന്നത് കാണാം. ബോളുകൾ ക്രമമായി ഒന്നിടവിട്ട് അടുത്തും അകന്നും കാണപ്പെടുന്നു. ട്യൂബിന്റെ ഒരു അഗ്രത്തിൽ നിന്നും മറ്റേ അഗ്രത്തിലേക്ക് പേപ്പർ ബോളുകൾ നീങ്ങി പോകുന്നില്ല. ട്യൂബിനുള്ളിൽ തരംഗത്തിന്റെ ഏകദേശം രൂപം ദൃശ്യമാകുന്നു.

പ്രവർത്തനം:
സാമഗ്രികൾ
1. സ്ലിങ്കി
പ്രവർത്തനം:
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 26
ചിത്രം 1. 8 (a) യിൽ കാണുന്നതുപോലെ മേശപ്പുറത്ത് വച്ച സ്ലിങ്കിയുടെ രണ്ട് അഗ്രങ്ങളും വലിച്ചു പിടിക്കുക. ഒരു അഗ്രത്തിലെ ഏതാനും ചുരുളുകൾ അമർത്തി വിട്ടുനോക്കുക. ചിത്രം 1.8 (b) യിൽ കാണുന്നതുപോലെ സിങ്കിയുടെ ഒരഗ്രം മുന്നോട്ടും പുറകോട്ടും ചലിപ്പിച്ച് നോക്കുക.

നിരീക്ഷണം:
സ്ലിങ്കിയിൽ വിക്ഷോഭം രൂപപ്പെടുന്നു. സിങ്കിയിൽ ഉണ്ടാകുന്ന വിക്ഷോഭങ്ങളോടൊപ്പം സിങ്കിയിലെ വലയങ്ങൾ രണ്ടാമത്തെ അഗ്രത്തേക്ക് നീങ്ങിപ്പോകുന്നില്ല. സ്ലിങ്കിയുടെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം വലയങ്ങളുടെ പരിണത സ്ഥാനാന്തരം ഇല്ലാതെ മറ്റുഭാഗത്തേക്ക് വ്യാപിക്കുന്നു.

അനുപ്രസ്ഥതരംഗങ്ങൾ (Transverse Waves)
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ
1. സ്പ്രിങ്
2. ആണി
4. കപ്പി
5. തൂക്കകട്ടി

പ്രവർത്തനം
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 27
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 11
ആണി ഉപയോഗിച്ച് ഒരു സ്പ്രിങ് മേശമേൽ കുത്തനെ ഉറപ്പിക്കുക. ഒരു ചരടിന്റെ ഒരഗ്രം സിങ്ങിന്റെ മുകൾ ഭാഗത്തും രണ്ടാമത്തെ അഗ്രം 50 g തൂക്കക്കട്ടിയുമായും കെട്ടി ഉറപ്പിക്കുക. ചിത്രത്തിൽ കാണുന്നതുപോലെ മേശയുടെ അഗത്ത് ഉറപ്പിച്ച കപ്പിയിലൂടെ ചരട് കടത്തിയിടുക. സിങ് തുടർച്ചയായി അമർത്തുകയും സ്വതന്ത്രമാ ക്കുകയും ചെയ്യുക.

Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ

നിരീക്ഷണം:
സ്പ്രിങ് തുടർച്ചയായി അമർത്തുകയും സ്വതന്ത്രമാക്കുകയും ചെയ്യുമ്പോൾ ചരടിലൂടെ തരംഗങ്ങൾ കപ്പി വരെ സഞ്ചരിക്കും.

ആവൃത്തിയും തരംഗദൈർഘ്യവും തമ്മിൽ ബന്ധമുണ്ടോ?
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ
1. സ്ലിങ്കി

പ്രവർത്തനം:
സിങ്കി മേശപ്പുറത്ത് വച്ചശേഷം അതിന്റെ രണ്ടഗങ്ങളും വലിച്ചു പിടിക്കുക. സിങ്കിയുടെ ഒരു അഗ്രത്തിൽ പിടിച്ച് സ്ലിങ്കിയെ ഇരുവശങ്ങളിലേക്കും ചലിപ്പിച്ച് അനുപ്രസ്ഥതരംഗരൂപം സൃഷ്ടിക്കുക. തുടർന്ന് ഇരുവശത്തേക്കുമുള്ള ചലനത്തിന്റെ ആവൃത്തി വർധിപ്പിക്കുക. സ്ലിങ്കിയിൽ സൃഷ്ടിച്ച തരംഗരൂപത്തിന്റെ ആവൃത്തിയിലും തരംഗദൈർഘ്യത്തിലും ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കുക.

നിരീക്ഷണം:
ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം കുറയുന്നു. ഒരു മാധ്യമത്തിലൂടെ ഒരേ സമയ ഇടവേളകളിൽ ഉണ്ടായ ഒരേ ആയതിയിലുള്ള രണ്ടു തരംഗങ്ങളുടെ ചിത്രീകരണം നൽകിയിരിക്കുന്നു.
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 12

ശബ്ദത്തിന്റെ പ്രതിപതനം
പ്രവർത്തനം
പ്രവർത്തനത്തിന് ആവശ്യമായ സാമഗ്രികൾ:
1. പിവിസി പൈപ്പുകൾ
2. ഗ്ലാസ് പ്ലേറ്റ്
3. പരുപരുത്ത പ്രതലങ്ങൾ
4. അലാം ക്ലോക്ക്

പ്രവർത്തനം
Class 10 Physics Chapter 1 Notes Malayalam Medium ശബ്ദതരംഗങ്ങൾ 28
1 m നീളമുള്ള രണ്ട് PVC പൈപ്പുകൾ, ഗ്ലാസ് പ്ലേറ്റ്, അലാം ക്ലോക്ക് എന്നിവ ചിത്രത്തിൽ കാണുന്നരീതിയിൽ സജ്ജീകരിക്കുക. B എന്ന പൈപ്പ് വ്യത്യസ്ത കോണിൽ ക്രമീകരിച്ച് ക്ലോക്കിൽ നിന്നുള്ള ടിക് ടിക് ശബ്ദം ശ്രവിക്കുക. പതന കോണും പ്രതിപതന കോണും തുല്യമാകുന്ന രീതിയിൽ PVC പൈപ്പുകൾ ക്രമീകരിച്ചാൽ അലാം ക്ലോക്കിൽ നിന്നുള്ള ടിക് ടിക് ശബ്ദം വളരെ വ്യക്തമായി കേൾക്കാൻ സാധിക്കും. ഗ്ലാസ് പ്ലേറ്റിൽ തട്ടി പ്രതിപതിക്കുന്നതു മൂലമാണ് B എന്ന പൈപ്പിലൂടെ ശബ്ദം കേൾക്കാൻ കഴിഞ്ഞത്. ഗ്ലാസ്സ് പ്ലേറ്റിനു പകരം പരുപരുത്ത പ്രതലങ്ങൾ ഉപയോഗിച്ച് പരീക്ഷണം ആവർത്തിച്ചു നോക്കുക. പ്രതിപതിച്ചുവരുന്ന ശബ്ദത്തിന്റെ ഉച്ചത കുറയുന്നതായി അനുഭവപ്പെടുന്നു. കാരണം മിനുസമുള്ള പ്രതലങ്ങൾ പരുപരുത്ത പ്രതലങ്ങളെ അപേക്ഷിച്ച് ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും.

മിനുസമുള്ള പ്രതലങ്ങൾ പരുപരുത്ത പ്രതലങ്ങളെ അപേക്ഷിച്ച് ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

The comprehensive approach in SSLC Physics Notes Pdf Malayalam Medium and Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും ensure conceptual clarity.

10th Class Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Std 10 Physics Chapter 3 Notes Malayalam Medium – Let’s Assess

Question 1.
ഏറ്റവും അനുയോജ്യമായ ഉത്തരം കത്തി എഴുതുക.
ആകാശത്ത് മഴവില്ല് രൂപപ്പെടുമ്പോൾ ഒരു ജലകണികയിലൂടെ കടന്നു പോകുന്ന പ്രകാശരശ്മിക്ക് സംഭവി ക്കുന്നത് എന്താണ്?
a) ആന്തരപ്രതിപതനം
b) അപവർത്തനം
c) അപവർത്തനവും ആന്തരപ്രതിപതനവും
d) ഇവയൊന്നുമല്ല
Answer:
c) അപവർത്തനവും ആന്തരപ്രതിപതനവും

Question 2.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ധവളപ്രകാശം ഉല്ലാക്കാൻ കഴിയുന്ന വർണ്ണജോഡികൾ ഏതെല്ലാമാ ണ്?
Answer:
d) മജന്ത, പച്ച

Question 3.
ഒരു ഗ്ലാസ് പ്രിസത്തിനുള്ളിലേക്ക് ചരിഞ്ഞ് പ്രവേശിച്ച് കടന്നു പോകുന്ന ധവളപ്രകാശരശ്മി
i. അപവർത്തനത്തിന് വിധേയമാകുന്നില്ല
ii. പ്രകീർണ്ണനത്തിന് വിധേയമാകുന്നു
iii. പ്രകീർണ്ണനത്തിനും ദിശാവ്യതിയാനത്തിനും വിധേയമാകുന്നു
iv. ഇവയൊന്നിനും വിധേയമാകുന്നില്ല.
താഴെത്തന്നിരിക്കുന്നവയിൽ ഉചിതമായത് ഏത്?
a) ii & iii
b) iv
c) i & iv
d) ഇവയൊന്നുമല്ല
Answer:
a) ii & iii

Question 4.
ഉചിതമായി പൂരിപ്പിക്കുക.
a) സയൻ വർണ്ണം + ……………… → ധവളപ്രകാശം
b) നീല വർണ്ണം + ……………… → ധവളപ്രകാശം
c) മജന്ത വർണ്ണം + പച്ച വർണ്ണം → ………………..
d) മജന്ത വർണ്ണം + സയൻ വർണ്ണം + മഞ്ഞ വർണ്ണം → ………………..
Answer:
a) ചുവപ്പ്
b) മഞ്ഞ വർണ്ണം
c) ധവളപ്രകാശം
d) ധവളപ്രകാശം

Question 5.
താഴെ പറയുന്നവയ്ക്ക് വിസരണത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ വിശദീകരണം നൽകുക.
a) അപകട സൂചനയ്ക്കുള്ള ലാമ്പുകൾക്ക് ചുവന്ന പ്രകാശം ഉപയോഗിക്കുന്നു.
b) പകൽ സമയത്ത് പോലും ചന്ദ്രനിൽ ആകാശം ഇരു കാണുന്നു.
c) ആഴക്കടൽ നീല നിറത്തിൽ കാണുന്നു.
Answer:
a) തരംഗദൈർഘ്യം കൂടിയ ചുവപ്പ് വർണ്ണത്തിന് വിസരണം കുറവായിരിക്കും. ചുവപ്പ് വർണ്ണത്തിന് സഞ്ച രിക്കാൻ കഴിയുന്ന ദൂരം കൂടുതലായിരിക്കും. വളരെ അകലെ നിന്ന് കാണാൻ സാധിക്കും.

b) ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതിനാൽ പ്രകാശത്തിന് വിസരണം സംഭവിക്കുന്നില്ല. വിസരിത പ്രകാശ ത്തിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ ആകാശം ഇരുല്ല് കാണുന്നു.

c) ജലകണികകളിൽ തട്ടി വിസരണം സംഭവിക്കുന്നു.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 6.
ഒരു ഗ്ലാസ് പ്രിസത്തിലേക്ക് പതിക്കുന്ന പ്രകാശരശ്മിയുടെ പാത പൂർത്തികരിക്കുക (ചിത്രം 3.31).
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 1
Answer:
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 2

Question 7.
വൈദ്യുതകാന്തികസ്പെക്ട്രത്തിൽ ദൃശ്യപ്രകാശത്തോട് ചേർന്ന് ഇരുഭാഗങ്ങളിലുമായി കാണുന്ന വികിരണ ങ്ങൾ ഏതൊക്കെ? ഇവയിൽ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ വികിരണത്തിന്റെ ഒരു ഉപയോഗം എഴുതുക.
Answer:
വൈദ്യുതകാന്തികസ്പെക്ട്രത്തിൽ ദൃശ്യപ്രകാശത്തോട് ചേർന്ന് ഇരുഭാഗങ്ങളിലുമായി കാണുന്ന വികിരണങ്ങൾ അൾട്രാവയലറ്റ് വികിരണം, ഇൻഫ്രാറെഡ് വികിരണം എന്നിവയാണ്.

ഇവയിൽ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ വികിരണമാണ് അൾട്രാവയലറ്റ് വികിരണം. അൾട്രാവയലറ്റ് വികിരണത്തിന്റെ ഒരു ഉപയോഗം വിറ്റാമിൻ D ഉൽപാദിപ്പിക്കുന്നു.

Question 8.
ദീർഘദൃഷ്ടിയുള്ള (ഹൈപ്പർ മെട്രോപ്പിയ ഒരാളുടെ നിയർ പോയിന്റിലേക്കുള്ള ദൂരം 40 cm ആണ്.
a) 25 cm അകലെയുള്ള പുസ്തകത്തിലെ അക്ഷരങ്ങൾ വായിക്കുവാൻ ഈ വ്യക്തിക്ക് കഴിയുമോ?
b) അനന്തതയിലുള്ള വസ്തുവിനെ ഈ വ്യക്തിക്ക് കാണാൻ കഴിയുമോ?
c) കണ്ണിന്റെ ഈ ന്യൂനത എങ്ങനെ പരിഹരിക്കാം?
Answer:
a) കഴിയില്ല.
b) കഴിയും
c) അനുയോജ്യമായ പവറുള്ള കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ദീർഘദൃഷ്ടി പരിഹരിക്കാം.

Question 9.
ജലത്തിന് നിറമില്ലെങ്കിലും വെള്ളച്ചാട്ടത്തിൽ ജലം വെളുപ്പായി തോന്നാൻ കാരണം എന്ത്?
Answer:
വിസരണം

Question 10.
ചുവടെ കൊടുത്തിരിക്കുന്ന നിറമുള്ള വസ്തുക്കളെ മുറിയിലെ പ്രകാശത്തിന്റെ അടിസ്ഥാനത്തിൽ ഏത് വർണ്ണത്തിൽ കാണാൻ കഴിയും? പട്ടിക പൂർത്തിയാക്കൂ.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 3
Answer:
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 4

SSLC Physics Chapter 3 Notes Questions and Answers Pdf Malayalam Medium

Question 1.
പ്രകാശത്തിന്റെ ദിശാവ്യതിയാനത്തിന് എന്തായിരിക്കും കാരണം?
Answer:
പ്രകാശത്തിന്റെ അപവർത്തനം

Question 2.
പ്രിസത്തിന്റെ ഏതൊക്കെ പ്രതലങ്ങളിൽ വച്ചാണ് പ്രകാശരശ്മിക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നത്?
Answer:
AB, AC

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 3.
Answer:
പ്രകാശപാത സയൻസ് ഡയറിയിൽ ചിത്രീകരിക്കൂ.
Answer:
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 5

Question 4.
വായുവിൽ നിന്ന് പ്രിസത്തിലേക്ക് കടക്കുമ്പോൾ പ്രകാശരശ്മിക്ക് പ്രിസത്തിന്റെ ഏതു ഭാഗത്തേക്കാണ് വ്യതിയാനം സംഭവിക്കുന്നത്?
Answer:
പ്രിസത്തിന്റെ പാദഭാഗത്തേക്കാണ് വ്യതിയാനം സംഭവിക്കുന്നത്.

Question 5.
പ്രിസത്തിൽ നിന്ന് വായുവിലേക്ക് കടക്കുമ്പോഴോ?
Answer:
പ്രിസത്തിന്റെ പാദഭാഗത്തേക്ക്

പ്രിസത്തിലേക്ക് കടക്കുമ്പോഴും പ്രിസത്തിൽ നിന്ന് ബഹിർഗമിക്കുമ്പോഴും അപവർത്തനം കാരണം പ്രകാശരശ്മിക്ക് പ്രിസത്തിന്റെ പാദ (base) ഭാഗത്തേക്കാണ് വ്യതിയാനം സംഭവിക്കുന്നത്.

പ്രിസത്തിലേക്ക് കടക്കുമ്പോഴും പ്രിസത്തിൽ നിന്ന് ബഹിർഗമിക്കുമ്പോഴും അപവർത്തനം കാരണം പ്രകാശരശ്മിക്ക് പ്രിസത്തിന്റെ പാദ (base) ഭാഗത്തേക്കാണ് വ്യതിയാനം സംഭവിക്കുന്നത്.

Question 6.
ചുമരിൽ കാണുന്ന വർണ്ണങ്ങൾ സയൻസ് ഡയറിയിൽ വ്യതിയാനം കുറയുന്ന ക്രമത്തിൽ രേഖപ്പെടുത്തുക.
Answer:
ഘടക വർണ്ണങ്ങൾ വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് (VIBGYOR) ധവളപ്രകാശത്തിലെ ഘടക വർണ്ണങ്ങളുടെ ക്രമമായ വിതരണത്തെ വർണ്ണരാജി (Spectrum) എന്നു പറയുന്നു.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 6
പ്രിസത്തിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ ഘടക വർണ്ണങ്ങളായി വേർപിരിയുന്നത് ചിത്രം 3.4 ൽ നൽകിയിരിക്കുന്നത് നിരീക്ഷിക്കൂ.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 7

Question 7.
പ്രകാശരശ്മിക്ക് ദിശാവ്യതിയാനം സംഭവിക്കാനുള്ള കാരണം എന്തായിരിക്കും?
Answer:
പ്രകാശരശ്മി പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനം കാരണം പ്രിസത്തിന്റെ രണ്ട് വശങ്ങളിലും വച്ച് ദിശാവ്യതിയാനം സംഭവിക്കുന്നു.

Question 8.
ഈ ദിശാവ്യതിയാനം എല്ലാ വർണ്ണങ്ങൾക്കും ഒരുപോലെ ആയിരിക്കുമോ?
Answer:
അല്ല

Question 9.
പ്രകാശവർണ്ണങ്ങളിൽ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണമേതാണ്?
Answer:
വയലറ്റ്

Question 10.
തരംഗദൈർഘ്യം കൂടിയതോ?
Answer:
ചുവപ്പ്

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 11.
പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ ഏതു വർണ്ണത്തിനാണ് കൂടുതൽ വ്യതിയാനം സംഭവിച്ചത്? Answer:
വയലറ്റ്

Question 12.
കുറഞ്ഞ വ്യതിയാനമോ?
Answer:
ചുവപ്പ്

Question 13.
വർണ്ണങ്ങളുടെ ദിശാവ്യതിയാനം വ്യത്യസ്തമാവാൻ എന്തായിരിക്കും കാരണം?
Answer:
വ്യത്യസ്ത വർണ്ണങ്ങൾക്ക് തരംഗദൈർഘ്യം വ്യത്യസ്തമായിരിക്കും.

Question 14.
പ്രിസത്തിലൂടെ പ്രകാശം കടന്നു പോകുമ്പോൾ തരംഗദൈർഘ്യം കൂടിവരുന്നതിനനുസരിച്ച് വർണ്ണങ്ങൾക്കുള്ള വ്യതിയാനം എപ്രകാരമാണ് മാറുന്നത്?
Answer:
തരംഗദൈർഘ്യം കൂടിവരുന്നതിനനുസരിച്ച് വർണ്ണങ്ങൾക്ക് വ്യതിയാനം കുറയുന്നു.

Question 15.
പ്രകാശരശ്മിക്ക് ഉണ്ടാകുന്ന വ്യതിയാനം ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു?
Answer:

  • മാധ്യമത്തിന്റെ അപവർത്തനാങ്കം
  • പ്രകാശവർണ്ണത്തിന്റെ തരംഗദൈർഘ്യം

Question 16.
പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ പ്രകാശരശ്മിക്ക് ദിശാവ്യതിയാനം സംഭവിക്കാനുള്ള കാരണം എന്തായിരിക്കും?
Answer:
പ്രകാശം ഗ്ലാസ് പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ പ്രിസത്തിന്റെ രണ്ട് അപവർത്തന പ്രതലങ്ങളിലും വച്ച് പ്രകാശരശ്മിക്ക് അപവർത്തനം സംഭവിക്കുന്നു. അപ്പോൾ ഓരോ വർണ്ണത്തിനും ഉണ്ടാകുന്ന ദിശാവ്യതിയാനത്തിന്റെ തോത് പ്രകാശവർണ്ണത്തിന്റെ തരംഗദൈർഘ്യമനുസരിച്ച് വ്യത്യസ്തമായിരിക്കും. തരംഗദൈർഘ്യം കൂടിയ ചുവപ്പിന് വ്യതിയാനം കുറവും തരംഗദൈർഘ്യം കുറഞ്ഞ വയലറ്റിന് വ്യതിയാനം കൂടുതലും സംഭവിക്കുന്നു. മറ്റു വർണ്ണങ്ങളുടെ തരംഗദൈർഘ്യം ചുവപ്പിനും വയലറ്റിനും ഇടയിലായതിനാൽ ആനുപാതികമായി വ്യതിയാനം സംഭവിച്ച് ചുവപ്പിനും വയലറ്റിനും ഇടയിലായി ക്രമീകരിക്കപ്പെടുന്നു. ഓരോ വർണ്ണത്തിനും ഉണ്ടാകുന്ന ദിശാ വ്യതിയാനത്തിന്റെ തോത് പ്രകാശവർണ്ണത്തിന്റെ തരംഗദൈർഘ്യമനുസരിച്ച് വ്യത്യസ്തമായിരിക്കും.

Question 17.
സമന്വിത പ്രകാശം എന്നാൽ എന്താണ്?
Answer:
വ്യത്യസ്ത വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന പ്രകാശമാണ് സമന്വിത പ്രകാശം (Composite light).

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 18.
പ്രകീർണ്ണനം എന്നാൽ എന്താണ്?
Answer:
ഒരു സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർപിരിയുന്ന പ്രതിഭാസമാണ് പ്രകാശപ്രകീർണ്ണനം (Dispersion of light).

Question 19.
ആകാശത്ത് മഴവില്ല് ഉണ്ടാകുന്നത് എങ്ങനെ ആയിരിക്കും?
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 8
Answer:
മഴവില്ല് ഉണ്ടാകുന്നതിന് കാരണം പ്രകാശ പ്രകീർണ്ണനമാണ്. ജലകണികയിലേക്ക് കടന്നുപോയി പുറത്തേക്ക് വരുന്ന സൂര്യപ്രകാശരശ്മി രണ്ട് പ്രാവശ്യം അപവർത്തനത്തിനും ഒരു പ്രാവശ്യം ആന്തരപ്രതിപതനത്തിനും, വിധേയമാകുന്നു. പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഇത്തരം അപവർത്തനത്തിന്റെയും ആന്തരപ്രതിപതനത്തിന്റെയും സമന്വിതഫലമായാണ് മഴവില്ലുണ്ടാകുന്നത്

Question 20.
ജലകണികകളിലൂടെ കടന്നു പോകുന്ന പ്രകാശരശ്മികൾക്ക് എവിടെയൊക്കെ വച്ചാണ് അപവർത്തനം സംഭവിക്കുന്നത്?
Answer:
ജലകണികയിലേക്ക് കടക്കുമ്പോൾ, ജലകണികയിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ

Question 21.
അപവർത്തനം സംഭവിക്കുന്ന പ്രകാശരശ്മിക്ക് ജലകണികയ്ക്കുള്ളിൽ എന്താണ് സംഭവിക്കുന്നത്?
Answer:
ആന്തരപ്രതിപതനം

Question 22.
ചുമരിൽ ലഭിക്കുന്നത് ഏതുതരം പ്രകാശമാണ്?
(വർണ്ണപ്രകാശം / ധവളപ്രകാശം)
Answer:
ധവളപ്രകാശം

Question 23.
എന്തായിരിക്കാം ഇതിനു കാരണം?
Answer:
ഒന്നാമത്തെ പ്രിസത്തിൽ നിന്നു വരുന്ന പ്രകാശവർണ്ണങ്ങൾക്ക് രണ്ടാമത്തെ പ്രിസത്തിൽ വച്ച് വിപരീത ദിശയിൽ വ്യതിയാനം സംഭവിക്കുന്നതു കൊണ്ടാണ് വർണ്ണങ്ങൾ സംയോജിച്ച് ചുമരിൽ ധവള പ്രകാശം ലഭിക്കുന്നത്.

Question 24.
ദൃശ്യ പ്രകാശത്തെ കൂടാതെ മറ്റെന്തെങ്കിലും ഘടകങ്ങൾ സൂര്യ പ്രകാശത്തിൽ അടങ്ങിയിട്ടുണ്ടോ?
Answer:
അടങ്ങിയിട്ടുണ്ട്

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

വൈദ്യുതകാന്തിക സ്പെക്ട്രം (Electromagnetic spectrum)
Question 25.
സൂര്യരശ്മികൾ ശരീരത്തിൽ പതിക്കുമ്പോൾ ചൂട് അനുഭവപ്പെടാറുണ്ടല്ലോ? എന്തായിരിക്കും ഇതിന്
കാരണം?
Answer:
സൂര്യരശ്മികളിലെ താപത്തിന് കാരണം ഇൻഫ്രാറെഡ് വികിരണങ്ങളാണ്.

സൂര്യരശ്മികളിൽ ധവളപ്രകാശത്തെ കൂടാതെ ഇൻഫ്രാറെഡ് വികിരണങ്ങൾ, അൾട്രാവയലറ്റ് വികിരണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. സൂര്യരശ്മികളിലെ താപത്തിന് കാരണം പ്രധാനമായും ഇൻഫ്രാറെഡ് വികിരണങ്ങളാണ്.

Question 26.
വൈദ്യുതകാന്തികവികിരണങ്ങൾ എന്നാൽ എന്താണ്?
Answer:
ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് വികിരണങ്ങൾ, അൾട്രാവയലറ്റ് വികിരണങ്ങൾ തുടങ്ങിയവയ്ക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. ഇവ ശൂന്യതയിലൂടെ സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ (3 × 10 m/s) വേഗത്തിൽ സഞ്ചരിക്കുന്നു. ഇത്തരത്തിലുള്ള വികിരണങ്ങളാണ് വൈദ്യുതകാന്തിക വികിരണങ്ങൾ (Electromagnetic radiations).

വൈദ്യുതകാന്തികവികിരണങ്ങളുടെ ക്രമമായ വിതരണത്തെ വൈദ്യുതകാന്തിക സ്പെക്ട്രം (Electromagnetic spectrum) എന്നു വിളിക്കുന്നു.

Question 27.
ചിത്രം 3.10 നിരീക്ഷിക്കൂ. വൈദ്യുതകാന്തികസ്പെക്ട്രത്തിൽ അടങ്ങിയ തരംഗങ്ങൾ ഏതൊക്കെയാണ്? ഇവയെ തരംഗദൈർഘ്യത്തിന്റെ ആരോഹണക്രമത്തിൽ ലിസ്റ്റ് ചെയ്യൂ.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 9
Answer:
ഗാമ വികിരണം, X വികിരണം, അൾട്രാവയലറ്റ് വികിരണം, ദൃശ്യ പ്രകാശം, ഇൻഫ്രാറെഡ് വികിരണം,
മൈക്രോ തരംഗങ്ങൾ, റേഡിയോ തരംഗങ്ങൾ.

വൈദ്യുതകാന്തികതരംഗങ്ങളെ ആരോഹണക്രമത്തിൽ ചുവടെ നൽകിയിരിക്കുന്നു.

ഗാമ വികിരണം – X വികിരണം < അൾട്രാവയലറ്റ് വികിരണം < ദൃശ്യ പ്രകാശം – ഇൻഫ്രാറെഡ് വികിരണം < മൈക്രോ തരംഗങ്ങൾ – റേഡിയോ തരംഗങ്ങൾ.

Question 28.
നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി പട്ടിക 3.2 പുരിപ്പിക്കുക.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 10
Answer:

അതിവ്യാപനം ചെയ്യുന്ന വർണ്ണങ്ങൾ അതിവ്യാപനം ചെയ്താൽ ലഭിക്കുന്ന വർണ്ണങ്ങൾ
ചുവപ്പ് + പച്ച മഞ്ഞ
ചുവപ്പ് + നീല മജന്ത
നീല + പച്ച സയൻ
ചുവപ്പ് + പച്ച + നീല ധവളപ്രകാശം

Question 29.
പ്രാഥമിക വർണ്ണങ്ങൾ എന്നാൽ എന്താണ്?
Answer:
ചുവപ്പ്, പച്ച, നീല എന്നിവ ഉപയോഗിച്ച് ധവളപ്രകാശം മാത്രമല്ല മറ്റെല്ലാ വർണ്ണ പ്രകാശവും ഉണ്ടാക്കാം. അതിനാൽ ഈ വർണ്ണങ്ങളെ പ്രാഥമിക വർണ്ണങ്ങൾ (Primary colours) എന്ന് വിളിക്കുന്നു.

Question 30.
ദ്വിതീയ വർണ്ണം എന്നാൽ എന്താണ്?
Answer:
ഏതെങ്കിലും രണ്ടു പ്രാഥമിക വർണ്ണപ്രകാശങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണപ്രകാശമാണ് ദ്വിതീയ വർണ്ണം (Secondary colour).

Question 31.
ചിത്രത്തിൽ (ചിത്രം 3.12) നിന്ന് ദ്വിതീയ വർണ്ണങ്ങൾ കണ്ടെത്തി എഴുതൂ.
Answer:
മഞ്ഞ, മജന്ത, സയൻ

Question 32.
മഞ്ഞ പ്രകാശത്തിൽ അടങ്ങിയിരിക്കുന്ന പ്രാഥമിക വർണ്ണങ്ങൾ ഏതൊക്കെ?
Answer:
ചുവപ്പും പച്ചയും

Question 33.
മഞ്ഞ പ്രകാശത്തിൽ ഇല്ലാത്ത പ്രാഥമിക വർണ്ണം ഏത്?
Answer:
നീല

Question 34.
മഞ്ഞ പ്രകാശത്തോട്, മഞ്ഞയിൽ ഇല്ലാത്ത ഈ പ്രാഥമിക വർണ്ണം ചേർത്താൽ ഏത് വർണ്ണം ലഭിക്കും? Answer:
മഞ്ഞ പ്രകാശത്തോട്, മഞ്ഞയിൽ ഇല്ലാത്ത ഈ പ്രാഥമിക വർണ്ണം ചേർത്താൽ ധവളപ്രകാശം ലഭിക്കും.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 35.
ഒരു ദ്വിതീയവർണ്ണത്തോട് അതിൽ അടങ്ങിയിട്ടില്ലാത്ത പ്രാഥമി കവർണ്ണം ചേർത്താൽ ധവളപ്രകാശം ലഭിക്കുമല്ലോ?
Answer:
ഒരു ദ്വിതീയ വർണ്ണത്തോട് അതിൽ അടങ്ങിയിട്ടില്ലാത്ത പ്രാഥമി കവർണ്ണം ചേർത്താൽ ധവളപ്രകാശം ലഭിക്കും.

ഒരു ദ്വിതീയ വർണ്ണത്തോടു കൂടി ഏതു വർണ്ണം ചേരുമ്പോഴാണോ ധവളപ്രകാശം ലഭിക്കുന്നത് ആ വർണ്ണജോഡികളാണ് പൂരകവർണ്ണങ്ങൾ (Complementary colours).

Question 36.
പൂരകവർണ്ണത്തെ സംബന്ധിക്കുന്ന പട്ടിക 3.3 പൂർത്തീകരിക്കൂ.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 11
Answer:

ദ്വിതീയവർണ്ണം ഘടകവർണ്ണങ്ങൾ പൂരകവർണ്ണം
മഞ്ഞ ചുവപ്പ് + പച്ച നീല
മജന്ത ചുവപ്പ് + നീല പച്ച
സയൻ പച്ച + നീല പച്ച

Question 37.
ഒരു വൃത്തത്തകിടിന്റെ പകുതി ഭാഗത്ത് ക്രയോൺ ഉപയോഗിച്ച് ഇളം മഞ്ഞ നിറവും മറു പകുതിയിൽ ഇളം നീല നിറവും നൽകൂ. ഈ വൃത്തത്തകിടിനെ അതിവേഗം കറക്കി നോക്കൂ. എന്ത് നിരീക്ഷിക്കുന്നു? കാരണമെന്ത്?
Answer:
പൂരകവർണ്ണജോഡികൾ ചേരുമ്പോൾ ധവളപ്രകാശം ലഭിക്കുന്നു. വൃത്തത്തകിട് വെളുത്ത നിറത്തിൽ കാണുന്നു. കണ്ണിന്റെ വീക്ഷണസ്ഥിരത എന്ന പ്രത്യേകത മൂലമാണ് ഇത് സംഭവിക്കുന്നത്.

വീക്ഷണസ്ഥിരത (Persistence of vision)
Question 38.
വീക്ഷണസ്ഥിരത എന്നാൽ എന്താണ്?
Answer:
നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ നമ്മുടെ ദൃഷ്ടിപഥത്തിൽ നിന്ന് മാറ്റിയാലും അതിന്റെ ദൃശ്യാനുഭവം ഏകദേശം 1/16 സെക്കൻഡ് സമയത്തേക്ക് നിലനിൽക്കും. ഈ പ്രതിഭാസമാണ് വീക്ഷണ സ്ഥിരത (Persistence of vision).

Question 39.
കത്തുന്ന ചന്ദനത്തിരി വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നിവലയം കാണാമല്ലോ. എന്തുകൊണ്ടായിരിക്കും?
Answer:
കണ്ണിന്റെ വീക്ഷണസ്ഥിരത എന്ന പ്രത്യേകത മൂലമാണ് ഇത് സംഭവിക്കുന്നത്.

ന്യൂട്ടൻസ് കളർ ഡിസ്ക് (Newton’s colour disc)
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 12
Question 40.
ന്യൂട്ടൻസ് കളർ ഡിസ്ക് എന്നാൽ എന്താണ്? ന്യൂട്ടൻസ് കളർ ഡിസ്കിനെ വളരെ വേഗത്തിൽ കറക്കുമ്പോൾ എന്ത് നിരീക്ഷിക്കാൻ കഴിയും? കാരണം എന്ത്?
Answer:
സൂര്യപ്രകാശത്തിലെ വർണ്ണങ്ങളെ അതേ ക്രമത്തിലും അനുപാതത്തിലും പെയിന്റ് ചെയ്തിരിക്കുന്ന വൃത്താകൃതിയിലുള്ള ഒരു ഡിസ്കാണ് ന്യൂട്ടൻസ് കളർ ഡിസ്ക്.

ന്യൂട്ടൻസ് കളർ ഡിസ്റ്റ് വളരെ വേഗത്തിൽ കറക്കുമ്പോൾ ഏതെങ്കിലും ഒരു നിറത്തിന്റെ ദൃശ്യാനുഭവം കണ്ണിൽ നിന്നു മായുന്നതിനു മുമ്പായി മറ്റു നിറങ്ങളിൽ നിന്നുള്ള പ്രകാശവും തുടർച്ചയായും പെട്ടെന്നും നമ്മുടെ കണ്ണിലെത്തുന്നു. വീക്ഷണസ്ഥിരത എന്ന പ്രതിഭാസം മൂലം എല്ലാ നിറങ്ങളും ഒന്നിച്ചു കാണുന്ന പ്രതീതി ഉണ്ടാവുകയും ഡിസ്ക് ഏകദേശം വെള്ളനിറമായി തോന്നുകയും ചെയ്യുന്നു.

Question 41.
വീക്ഷണസ്ഥിരതയുമായി ബന്ധപ്പെടുത്തി ചുവടെ നൽകിയവയ്ക്ക് വിശദീകരണം നൽകൂ. തീപ്പന്തമോ തീക്കൊള്ളിയോ വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നിവലയം കാണപ്പെടുന്നു.
Answer:
തീപ്പന്തമോ തീക്കൊള്ളിയോ വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ ഏതെങ്കിലും ഒരു ഭാഗത്തിന്റെ ദൃശ്യാനുഭവം കണ്ണിൽ നിന്നു മായുന്നതിനു മുമ്പായി മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രകാശവും തുടർച്ചയായും പെട്ടെന്നും നമ്മുടെ കണ്ണിലെത്തുന്നു. വീക്ഷണസ്ഥിരത എന്ന പ്രതിഭാസം മൂലം എല്ലാ ഭാഗങ്ങളും ഒന്നിച്ചു കാണുന്ന പ്രതീതി ഉണ്ടാവുകയും അഗ്നിവലയമായി തോന്നുകയും ചെയ്യുന്നു.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

സുതാര്യ വസ്തുക്കളുടെ നിറം (Colour of Transparent Objetcs)
Question 42.
ചിത്രം 3.15 ൽ നൽകിയ ഫിൽറ്ററുകളിലൂടെ (സുതാര്യ വസ്തുവിലൂടെ) ധവളപ്രകാശം കടത്തിവിട്ട് ഒരു വെളുത്ത സ്ക്രീനിൽ പതിപ്പിച്ചു. പട്ടിക 3.4 പൂർത്തികരിക്കൂ.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 13
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 14
Answer:

ഫിൽറ്ററിൽ പതിക്കുന്ന പ്രകാശം ഫിൽറ്ററിന്റെ നിറം കടന്നുപോകുന്ന വർണ്ണം
ധവളപ്രകാശം ചുവപ്പ് ധവളപ്രകാശത്തിലെ ചുവപ്പ് വർണ്ണത്തെ കടത്തിവിടുന്നു
പച്ച ധവളപ്രകാശത്തിലെ പച്ച വർണ്ണത്തെ കടത്തിവിടുന്നു
നീല ധവളപ്രകാശത്തിലെ നീല വർണ്ണത്തെ കടത്തിവിടുന്നു

Question 43.
മഞ്ഞ ഫിൽറ്ററിലൂടെ ധവളപ്രകാശത്തെയും പ്രാഥമിക വർണ്ണങ്ങളിൽ ഓരോന്നിനെയും കടത്തി വിടാൻ ശ്രമിച്ചു നോക്കൂ. എന്ത് നിരീക്ഷിക്കാൻ കഴിയുന്നു?
Answer:
മഞ്ഞ ഫിൽറ്റർ മഞ്ഞ വർണ്ണത്തെയും അതിന്റെ ഘടകവർണ്ണങ്ങളായ ചുവപ്പ്, പച്ച എന്നീ വർണ്ണങ്ങളേയും കടത്തിവിടുന്നു.

Question 44.
ഓരോ ഫിൽറ്ററിലൂടെയും ധവളപ്രകാശത്തിലെ ഏതേത് വർണ്ണമാണ് കടന്നുപോകുന്നത്? ഫിൽറ്ററിൽ പതിക്കുന്ന മറ്റ് വർണ്ണങ്ങൾക്ക് എന്തായിരിക്കും സംഭവിക്കുക?
Answer:
ഫിൽറ്ററുകൾ ധവളപ്രകാശത്തിൽ നിന്ന് ഫിൽറ്ററിന്റെ നിറമുള്ള വർണ്ണത്തെയും അതിന്റെ ഘടകവർണ്ണങ്ങളേയും മാത്രമാണ് കടത്തിവിടുന്നത്.

Question 45.
ദ്വിതീയവർണ്ണങ്ങളുമായി ബന്ധപ്പെട്ട പട്ടിക 3.5 പൂർത്തികരിക്കൂ.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 15
Answer:

ഫിൽറ്റർ ഫിൽറ്ററിൽ പതിക്കുന്ന പ്രകാശം കടത്തിവിടുന്നു / കടത്തി വിടുന്നില്ല
മജന്ത ചുവപ്പ് ചുവപ്പിനെ കടത്തിവിടുന്നു
പച്ച പച്ചയെ കടത്തിവിടുന്നില്ല
നീല നീലയെ കടത്തിവിടുന്നു
മഞ്ഞ ചുവപ്പിനെ കടത്തിവിടുന്നു
ധവളം ചുവപ്പ്, നീല എന്നിവയെ കടത്തിവിടുന്നു
ഒരു ദ്വിതീയവർണ്ണത്തിലുള്ള ഫിൽറ്റർ അതിന്റെ നിറമുള്ള വർണ്ണത്തെയും അതിന്റെ ഘടക വർണ്ണങ്ങളെയും കടത്തിവിടുന്നു.

അതാര്യ വസ്തുവസ്തുക്കളുടെ നിറം (Colour of opaque objetcs)

ഒരു വസ്തുവിൽ നിന്ന് ഏത് പ്രകാശവർണ്ണമാണോ നമ്മുടെ കണ്ണിൽ പതിക്കുന്നത്. ആ നിറത്തിൽ ആയിരിക്കും നാം ആ വസ്തുവിനെ കാണുന്നത്.

Question 46.
താഴെ കൊടുത്ത വസ്തുക്കളിൽ സൂര്യപ്രകാശം (ധവളപ്രകാശം) പതിക്കുമ്പോൾ പ്രതിപതിപ്പിക്കുന്ന വർണ്ണങ്ങൾ ഏതായിരിക്കും? പട്ടിക 3.6 പൂർത്തിയാക്കൂ.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 16
Answer:

വസ്തു പ്രതിപതിപ്പിക്കുന്ന പ്രകാശം
നീല കാർ നീല
പച്ച നിറത്തിലുള്ള മാങ്ങ പച്ച
വെളുത്ത പാത്രം ധവളപ്രകാശം
ചുവന്ന ആപ്പിൾ ചുവപ്പ്

Question 47.
ഒരു അതാര്യവസ്തുവിൽ സൂര്യപ്രകാശം പതിക്കുമ്പോൾ അതിന്റെ നിറമുള്ള വർണ്ണത്തെയും അതിനോടടുത്ത തരംഗദൈർഘ്യങ്ങളുള്ള വർണ്ണങ്ങളെയും പ്രതിപതിപ്പിക്കുന്നു. മറ്റെല്ലാ വർണ്ണങ്ങൾക്കും എന്തായിരിക്കും സംഭവിക്കുക?
Answer:
മറ്റെല്ലാവർണ്ണങ്ങളെയും ആ വസ്തു ആഗിരണം ചെയ്യുന്നു.

Question 48.
തന്നിരിക്കുന്ന വസ്തുക്കളെ ചുവപ്പ്, പച്ച, മഞ്ഞ എന്നീ വർണ്ണ പ്രകാശങ്ങളിൽ ഓരോന്നിലും നിരീക്ഷിച്ച് ലഭിക്കുന്ന ഫലം എഴുതി പട്ടിക 3.7 പൂർത്തീകരിക്കുക.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 17
Answer:

വസ്തുക്കൾ പ്രകാശം വസ്തുവിനെ കാണുന്ന വർണ്ണം
ചുവന്ന പൂവ് ചുവപ്പ് ചുവപ്പ്
പച്ച ഇരുണ്ട-നിറം
മഞ്ഞ ചുവപ്പ്
പച്ച ഇല ചുവപ്പ് ഇരുണ്ട നിറം
പച്ച പച്ച
മഞ്ഞ പച്ച
മഞ്ഞ പൂവ് ചുവപ്പ് ചുവപ്പ്
പച്ച പച്ച
മഞ്ഞ, ധവളപ്രകാശം മഞ്ഞ

Question 49.
പച്ച ഇല ഏതൊക്കെ വർണ്ണങ്ങളെയാണ് പ്രതിപതിപ്പിക്കുന്നത്?
Answer:
പച്ച

Question 50.
ചുവന്ന പൂവോ?
Answer:
ചുവപ്പ്

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 51.
മഞ്ഞ നിറത്തിലുള്ള പൂവിന് മഞ്ഞ വർണ്ണത്തെ മാത്രമാണോ പ്രതിപതിപ്പിക്കുവാൻ സാധിക്കുക?
Answer:
മഞ്ഞ നിറത്തിലുള്ള പൂവിന് മഞ്ഞ വർണ്ണത്തെയും അതിന്റെ ഘടകവർണ്ണങ്ങളായ ചുവപ്പ്, പച്ച എന്നീ വർണ്ണങ്ങളേയും പ്രതിപതിപ്പിക്കാൻ കഴിയും.

Question 52.
ദ്വിതീയ വർണ്ണത്തിലുള്ള അതാര്യ വസ്തുവിന് അതിന്റെ വർണ്ണത്തെ മാത്രമാണോ പ്രതിപതിപ്പിക്കുവാൻ സാധിക്കുക?
Answer:
ദ്വിതീയ വർണ്ണത്തിലുള്ള അതാര്യ വസ്തുവിന് അതിന്റെ വർണ്ണത്തെയും ഘടക വർണ്ണങ്ങളെയും പ്രതിപതിപ്പിക്കാൻ കഴിയും.

Question 53.
എല്ലാ വർണ്ണങ്ങളെയും പ്രതിപതിപ്പിക്കുന്ന പ്രതലം ഏത് നിറത്തിൽ കാണപ്പെടും?
Answer:
എല്ലാ വർണ്ണങ്ങളെയും പ്രതിപതിപ്പിക്കുന്ന പ്രതലം ധവള പ്രകാശത്തിൽ വെളുത്ത നിറത്തിൽ കാണപ്പെടും.

Question 54.
എല്ലാ വർണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലമോ?
Answer:
എല്ലാ വർണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഇരുണ്ട നിറത്തിൽ കാണപ്പെടും.

എല്ലാ വർണ്ണങ്ങളെയും പ്രതിപതിപ്പിക്കുന്ന പ്രതലം ധവള പ്രകാശത്തിൽ വെളുപ്പായി കാണും. എല്ലാ വർണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു.

Question 55.
ആമുഖചിത്രത്തിൽ സൂചിപ്പിച്ച പൂന്തോട്ടത്തിലെ പൂക്കളിലെല്ലാം ഒരേ പ്രകാശമാണ് പതിക്കുന്നതെങ്കിലും ഓരോന്നും വ്യത്യസ്ത വർണ്ണങ്ങളിൽ കാണപ്പെടുവാൻ കാരണമെന്താണെന്ന് വിശദീകരിക്കുക.
Answer:
സൂര്യപ്രകാശം സമന്വിത പ്രകാശമാണ്. ഇതിൽ വ്യത്യസ്ത വർണ്ണങ്ങൾ അടങ്ങിയിരിക്കുന്നു. സൂര്യപ്രകാശം വസ്തുക്കളിൽ പതിക്കുമ്പോൾ ഓരോ വസ്തുവും അതിന്റെ നിറത്തിനനുസരിച്ച് വ്യത്യസ്ത വർണ്ണങ്ങളെയാണ് പ്രതിപതിപ്പിക്കുന്നത്. അതിനനുസരിച്ച് വസ്തുക്കളെ വ്യത്യസ്ത വർണ്ണങ്ങളിലാണ് കാണുന്നത്.

Question 56.
സൂക്ഷ്മകണികകളിൽ തട്ടി പ്രകാശം ചിതറുന്നത് ഏതു തരത്തിലാണ്?
(ക്രമമായി / ക്രമരഹിതമായി)
Answer:
ക്രമരഹിതമായി

Question 57.
സൂര്യപ്രകാശം എല്ലായിടത്തും വ്യാപിക്കുന്നതിന് ഇത്തരത്തിലുള്ള ചിതൽ ഇടയാക്കുന്നുണ്ടോ?
Answer:
സൂര്യപ്രകാശം എല്ലായിടത്തും വ്യാപിക്കുന്നതിന് ഇത്തരത്തിലുള്ള ചിതൽ ഇടയാക്കുന്നുണ്ട്.

മാധ്യമത്തിലെ കണങ്ങളിൽ തട്ടി പ്രകാശത്തിന് സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനമാണ് വിസരണം (Scattering)

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 58.
ലായനിയിൽ ആദ്യം ഏതു വർണ്ണമാണ് വ്യാപിച്ചത്?
Answer:
നീല

Question 59.
സ്ക്രീനിൽ കണ്ട വർണ്ണമാറ്റം ക്രമമായി എഴുതുക.
Answer:
മഞ്ഞ, ഓറഞ്ച്, ചുവപ്പ്

Question 60.
ഏറ്റവും ഒടുവിലായി സ്ക്രീനിൽ തെളിയുന്ന വർണ്ണം ഏതാണ്?
Answer:
ചുവപ്പ്

Question 61.
സൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, ഇൻഡിഗോ, നീല എന്നീ വർണ്ണങ്ങൾ അന്തരീക്ഷത്തിലെ കണങ്ങളിൽ തട്ടി ……………………… വിസരണത്തിന് വിധേയമാകുന്നു.
(കൂടുതൽ / കുറവ്)
Answer:
കൂടുതൽ

Question 62.
തരംഗദൈർഘ്യം കൂടിയ ചുവപ്പ് വർണ്ണത്തിന് വിസരണം ……………………………..
(കുറവായിരിക്കും / കൂടുതലായിരിക്കും)
Answer:
കുറവായിരിക്കും

Question 63.
അന്തരീക്ഷത്തിലൂടെ ചുവപ്പ് വർണ്ണത്തിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരം ………………………………..
(കൂടുതലായിരിക്കും / കുറവായിരിക്കും)
Answer:
കൂടുതലായിരിക്കും

Question 64.
വിസരണത്തിന്റെ അളവും കണങ്ങളുടെ വലുപ്പവും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണവും കൂടും. കണങ്ങളുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കൂടുതലായാൽ എല്ലാ വർണ്ണങ്ങൾക്കും വിസരണം ഒരുപോലെയായിരിക്കും.

ടിന്റൽ പ്രഭാവം (Tyndall effect)
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 18
Question 65.
ടോർച്ചിൽ നിന്നുള്ള പ്രകാശത്തെ ഒരു ബീക്കറിലെ ചോക്കുപൊടി കലർത്തിയ വെള്ളത്തിലൂടെ കടത്തി വിട്ടാൽ എന്താണ് നിരീക്ഷിക്കാൻ കഴിയുന്നത്? കാരണം എന്താണ്?
Answer:
പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്നു. ചോക്കുപൊടി കലർന്ന ജലം സസ്പെൻഷന് (Suspension) ഉദാഹരണമാണ്. ഒരു സസ്പെൻഷനിലൂടെ പ്രകാശം കടന്നു പോകുമ്പോഴുള്ള വിസരണം കാരണം പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്നു.

Question 66.
മഞ്ഞുകാലത്ത് ശിഖരങ്ങൾക്കിടയിലൂടെ കടന്നു വരുന്ന പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്നത് ……………………….. മൂലമാണ്.
Answer:
വിസരണം

Question 67.
എന്താണ് ടിന്റൽ പ്രഭാവം?
Answer:
ഒരു കൊളോയിഡൽ ദ്രവത്തിലൂടെയോ സസ്പെൻഷനിലൂടെയോ പ്രകാശകിരണങ്ങൾ കടന്നു പോകുമ്പോൾ അവയ്ക്ക് സംഭവിക്കുന്ന വിസരണം മൂലം വളരെ ചെറിയ കണികകൾ പ്രകാശിതമാകുന്നു. അതിനാൽ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ് ടിന്റൽ പ്രഭാവം (Tyndall effect). വിസരണത്തിന്റെ തീവ്രത കൊളോയിഡിലെ കണികകളുടെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. കണികകളുടെ വലുപ്പം കൂടുമ്പോൾ വിസരണതീവ്രത കൂടുന്നു.

ആകാശനീലിമ (Blue colour of the sky)
Question 68.
ആകാശം നീല നിറത്തിൽ കാണാനുള്ള കാരണം എന്തായിരിക്കും?
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 19
Answer:
സൂര്യപ്രകാശം അന്തരീക്ഷവായുവിലൂടെ സഞ്ചരിച്ചാണ് ഭൂമിയിലെത്തുന്നത്. അപ്പോൾ പ്രകാശത്തിന്റെ ഒരു ഭാഗം വിസരണത്തിന് വിധേയമാകുന്നു. വിസരണം ഏറ്റവും കൂടുതൽ സംഭവിക്കുന്നത് തരംഗ ദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, ഇൻഡിഗോ, നീല എന്നിവയ്ക്ക് ആയിരിക്കും. ഈ വിസരിത പ്രകാശമാണ് ആകാശത്ത് വ്യാപിക്കുന്നത്. നിരീക്ഷകന്റെ കണ്ണിലെത്തുന്ന പരിണത വിസരിത പ്രകാശം നീല വർണ്ണത്തിന്റെ ഫലം നൽകുന്നതു കൊണ്ട് ആകാശം നീലനിറത്തിൽ കാണുന്നു.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 69.
അന്തരീക്ഷത്തിലൂടെ പ്രകാശം കടന്നു വരുമ്പോൾ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്നത് ഏത് വർണ്ണങ്ങൾക്കായിരിക്കും?
Answer:
വയലറ്റ്, ഇൻഡിഗോ, നീല

Question 70.
അപ്പോൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്ന പ്രകാശ വർണ്ണം ഏതായിരിക്കും?
Answer:
നീല

ഉദയാസ്തമയ സമയങ്ങളിൽ സൂര്യന്റെ നിറം (Colour of Setting and Rising Sun)
Question 71.
ഉദയാസ്തമയ സമയങ്ങളിൽ സൂര്യന്റെ നിറം ചുവപ്പോ, മഞ്ഞയോ, ഓറഞ്ചോ ആയി കാണാൻ കാരണം എന്തായിരിക്കും?
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 20
Answer:
ഉദയാസ്തമയ സമയങ്ങളിൽ സൂര്യരശ്മിക്ക് നിരീക്ഷകന്റെ കണ്ണുകളിലെത്താൻ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കേണ്ട ദൂരം മറ്റു സമയത്തെ അപേക്ഷിച്ച് കൂടുതൽ ആയിരിക്കും. ഈ സമയങ്ങളിൽ ഏറ്റവും കുറവ് വിസരണം സംഭവിക്കുന്നത് തരംഗദൈർഘ്യം കൂടിയ ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ വർണ്ണങ്ങൾക്കാ യിരിക്കും.

Question 72.
ഉദയാസ്തമയ സമയങ്ങളിൽ സൂര്യരശ്മിക്ക് നിരീക്ഷകന്റെ കണ്ണുകളിലെത്താൻ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കേണ്ട ദൂരം മറ്റു സമയത്തെ അപേക്ഷിച്ച് ………………………. ആയിരിക്കും.
(കൂടുതൽ / കുറവ്)
Answer:
കൂടുതൽ

Question 73.
ഈ സമയങ്ങളിൽ ഏറ്റവും കുറവ് വിസരണം സംഭവിക്കുന്നത് ഏതൊക്കെ വർണ്ണങ്ങൾക്കായിരിക്കും?
Answer:
ചുവപ്പ്, മഞ്ഞ, ഓറഞ്ച്

Question 74.
ഭൂമിയെലെത്തുന്ന വർണ്ണങ്ങളിൽ പ്രാമുഖ്യം ഏതിനായിരിക്കും?
Answer:
ചുവപ്പിന്

Question 75.
മുൻ പരീക്ഷണത്തിൽ വസ്തുവിന്റെ സ്ഥാനം ലെൻസിൽ നിന്ന് 30 cm അകലേക്ക് മാറ്റി നോക്കൂ. ഇപ്പോൾ സ്ക്രീനിൽ വ്യക്തമായ പ്രതിബിംബം ലഭിക്കുന്നുണ്ടോ?
Answer:
ലഭിക്കുന്നില്ല

Question 76.
10 cm ഫോക്കസ് ദൂരമുള്ള ലെൻസിനു പകരം 12 cm ഫോക്കസ് ദൂരമുള്ള ലെൻസ് വച്ച് നോക്കൂ. എന്താണ് നിരീക്ഷിക്കാൻ കഴിയുന്നത്?
Answer:
വസ്തുവിന്റെ വ്യക്തമായ പ്രതിബിംബം സ്ക്രീനിൽ ലഭിക്കുന്നു.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 77.
ഇപ്പോൾ വ്യക്തമായ പ്രതിബിംബം ലഭിക്കാൻ കാരണം എന്തായിരിക്കും?
Answer:
അനുയോജ്യമായ ഫോക്കസ് ദൂരമുള്ള ലെൻസ് ഉപയോഗിച്ചപ്പോഴാണ് അതേ സ്ഥാനത്ത് വ്യക്തമായ പ്രതിബിംബം കിട്ടിയത്. വ്യത്യസ്ത സ്ഥാനങ്ങളിൽ വസ്തു സ്ഥിതിചെയ്യുമ്പോൾ പ്രതിബിംബം ഒരേ സ്ഥാനത്ത് ലഭിക്കണമെങ്കിൽ ലെൻസിന്റെ ഫോക്കസ് ദൂരം അനുയോജ്യമായ അളവിൽ ക്രമീകരിക്കപ്പെടേണ്ടതുണ്ട്.

Question 78.
വ്യത്യസ്ത അകലങ്ങളിൽ ഇരിക്കുന്ന വസ്തുക്കളുടെ പ്രതിബിംബങ്ങൾ റെറ്റിനയിൽ രൂപപ്പെടുത്തുന്നത് എങ്ങനെയായിരിക്കും?
Answer:
കണ്ണിലെ സീലിയറി പേശികളുടെ സഹായത്താൽ കണ്ണിന്റെ ലെൻസിന്റെ വക്രത ക്രമീകരിച്ച് അതിന്റെ ഫോക്കസ് ദൂരം വ്യത്യാസപ്പെടുത്തിയാണ് വ്യത്യസ്ത അകലങ്ങളിൽ ഇരിക്കുന്ന വസ്തുക്കളുടെ പ്രതിബിംബങ്ങൾ റെറ്റിനയിൽ രൂപപ്പെടുത്തുന്നത്. സീലിയറി പേശികൾ സങ്കോചിക്കുമ്പോൾ ലെൻസിന്റെ വകത കൂടുകയും ഫോക്കസ് ദൂരം കുറയുകയും ചെയ്യുന്നു.

Question 79.
അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ ലെൻസിന്റെ വക്രതയിൽ എന്ത് മാറ്റമുണ്ടാകും?
Answer:
അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ ലെൻസിന്റെ വക്രത കുറയും.

Question 80.
വക്രത കുറയുമ്പോൾ ഫോക്കസ് ദൂരമോ?
Answer:
വക്രത കുറയുമ്പോൾ ഫോക്കസ് ദൂരം കൂടുന്നു.

വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കത്തക്ക വിധം ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കഴിവാണ് കണ്ണിന്റെ സമഞ്ജനക്ഷമത (Power of accommodation).

Question 81.
ഒരു പുസ്തകം മൂക്കിനോട് ചേർത്ത് പിടിച്ചുകൊണ്ട് വായിക്കാൻ ശ്രമിക്കൂ. അക്ഷരങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ?
Answer:
കഴിയുന്നില്ല്

Question 82.
പുസ്തകം അകലേക്ക് നീക്കിയാലോ?!
Answer:
കാണാൻ കഴിയുന്നു

Question 83.
കണ്ണിൽനിന്ന് എത്ര അകലെ എത്തുമ്പോഴാണ് അക്ഷരങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നത്?
Answer:
25 cm (വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം)

നിയർ പോയിന്റ് (Near point)

ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദുവാണ് നിയർ പോയിന്റ് (Near point). ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം 25 cm ആണെന്ന് കണക്കാക്കിയിരിക്കുന്നു.

Question 84.
ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും കൂടിയ ദൂരം എത്രയായിരിക്കും?
Answer:
അനന്തത

ഫാർ പോയിന്റ് (Far point)

ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ബിന്ദുവാണ് ഫാർ പോയിന്റ് (Far point). ഈ ദൂരം അനന്തതയായി കണക്കാക്കപ്പെട്ടിരിക്കുന്നു.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 85.
നിയർ പോയിന്റും, ഫാർ പോയിന്റും എല്ലാവരിലും ഒരുപോലെ ആയിരിക്കുമോ?
Answer:
നിയർ പോയിന്റും, ഫാർ പോയിന്റും എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല.

ഹ്രസ്വദൃഷ്ടി (Short sightedness / Myopia)
Question 86.
ഹ്രസ്വദൃഷ്ടി എന്നാൽ എന്ത്?
Answer:
ചിലർക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുമെങ്കിലും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുന്നില്ല. കണ്ണിന്റെ ഈ ന്യൂനതയാണ് ഹ്രസ്വദൃഷ്ടി.

Question 87.
ഹ്രസ്വദൃഷ്ടിയുള്ള ഒരാളുടെ കാഴ്ചാനുഭവത്തിന്റെ രേഖാചിത്രമാണ് കൊടുത്തിരിക്കുന്നത്. വസ്തു കണ്ണിൽ നിന്ന് അകലെ P എന്ന സ്ഥാനത്തായിരിക്കുമ്പോൾ പ്രതിബിംബം എവിടെയാണ് രൂപപ്പെടുന്നത്?
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 21
Answer:
റെറ്റിനയ്ക്കു മുന്നിൽ

Question 88.
വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുമോ?
Answer:
വസ്തുവിനെ വ്യക്തമായി കാണാൻ കഴിയില്ല

Question 89.
വസ്തു Q ൽ ആയിരിക്കുമ്പോഴോ?
Answer:
കാണാൻ കഴിയും

Question 90.
ഹ്രസ്വദൃഷ്ടിയുള്ളവർക്ക് അകലെയുള്ളവ വ്യക്തമായി കാണാൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും? Answer:
ഹസ്വദൃഷ്ടിയുള്ളവരുടെ ഫാർ പോയിന്റ് (Far point) അനന്തതയിലായിരിക്കില്ല. കണ്ണിൽ നിന്ന് ഒരു നിശ്ചിത അകലത്തിലായിരിക്കും.

Question 91.
ഹ്രസ്വദൃഷ്ടിയുടെ കാരണമെന്തായിരിക്കാം?
Answer:

  • നേത്രഗോളത്തിന്റെ വലുപ്പം കൂടുതൽ
  • കണ്ണിലെ ലെൻസിന്റെ പവർ കൂടുതൽ

Question 92.
ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നതെങ്ങനെ?
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 22
Answer:
അനുയോജ്യമായ പവറുള്ള കോൺകേവ് ലെൻസ് ഉപയോഗിച്ച് ഹ്രസ്വദൃഷ്ടി പരിഹരിക്കാം.

ദീർഘദൃഷ്ടി (Long sightedness / hypermetropia)
Question 93.
ദീർഘദൃഷ്ടി എന്നാൽ എന്ത്?
Answer:
ചിലർക്ക് അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുമെങ്കിലും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുന്നില്ല. കണ്ണിന്റെ ഈ ന്യൂനതയാണ് ദീർഘദൃഷ്ടി.

Question 94.
ദീർഘദൃഷ്ടിയുള്ള ഒരാളുടെ കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നതിന്റെ ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. നേത്രഗോളത്തിന്റെ വലുപ്പം, കണ്ണിലെ ലെൻസിന്റെ പവർ എന്നിവയുമായി ബന്ധപ്പെടുത്തി ഈ ന്യൂനതയ്ക്കുള്ള കാരണം കണ്ടെത്തുക.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 23
Answer:

  • നേത്രഗോളത്തിന്റെ വലുപ്പം കുറവ്
  • കണ്ണിലെ ലെൻസിന്റെ പവർ കുറവ്

Question 95.
ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് …………….
(25 cm ൽ കൂടുതലായിരിക്കും / 25 cm ൽ കുറവായിരിക്കും)
Answer:
25 cm ൽ കൂടുതലായിരിക്കും

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

Question 96.
ദീർഘദൃഷ്ടി എങ്ങനെ പരിഹരിക്കാം?
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 24
Answer:
അനുയോജ്യമായ പവറുള്ള കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ദീർഘദൃഷ്ടി പരിഹരിക്കാം.

വെള്ളെഴുത്ത് (Presbyopia)
Question 97.
വെള്ളെഴുത്ത് എന്നാൽ എന്ത്?
Answer:
ആരോഗ്യമുള്ള കണ്ണിനെ സംബന്ധിച്ചിടത്തോളം നിയർ പോയിന്റിലേക്കുള്ള ദൂരം 25 cm ആണ്. പ്രായം കൂടിയവർക്ക് നിയർ പോയിന്റിലേക്കുള്ള അകലം 25 cm നേക്കാൾ കൂടിയിരിക്കും. ഇതിനു കാരണം സീലിയറി പേശികളുടെ ക്ഷമത കുറയുന്നതാണ്. അതായത്, അത്തരക്കാർക്ക് പവർ ഓഫ് അക്കൊമഡേഷനുള്ള കഴിവ് കുറവായിരിക്കും. ഇതാണ് വെള്ളെഴുത്ത്.

പ്രകാശമലിനികരണം (Light Pollution)
Question 98.
പ്രകാശമലിനീകരണം എന്താണ്?
Answer:
അമിതമായ അളവിലും തീവ്രതയിലും കൃത്രിമ പ്രകാശം സൃഷ്ടിക്കപ്പെടുന്നതിനെയാണ് പ്രകാശമലിനീകരണം എന്ന് പറയുന്നത്.

Question 99.
പ്രകാശമലിനീകരണത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായിരിക്കും?
Answer:

  • രാത്രികാലങ്ങളിലെ ഡ്രൈവിങ്ങിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
  • ആകാശക്കാഴ്ച മറയ്ക്കുന്നതുമൂലം വാനനിരീക്ഷണം ബുദ്ധിമുട്ടുള്ളതാക്കുന്നു.
  • ഉയർന്ന ഫ്ളാറ്റുകളിലെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു.
  • നിശാചരികളായ പല ജീവികളുടെയും പ്രജനനം, ഇരതേടൽ എന്നിവയെ ദോഷകരമായി ബാധിക്കുന്നു.
  • മനുഷ്യന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെയും മാനസികശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.

Class 10 Physics Chapter 3 Malayalam Medium – Extended Activities

Question 1.
പ്രകാശവർണ്ണങ്ങളും ചായങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്ന വിഷയത്തിൽ ഒരു കുറിപ്പ് യ്യാറാക്കുക.
Answer:
വർണ്ണങ്ങളും ചായങ്ങളും (Colour sand Dyes)
പ്രകാശവർണ്ണങ്ങളിൽ ചുവപ്പ്, പച്ച, നീല (RGB) എന്നിവയാണ് പ്രാഥമിക വർണ്ണങ്ങൾ. എന്നാൽ ചായങ്ങളിൽ സയൻ, മജന്ത, മഞ്ഞ (CMY) എന്നിവയെയാണ് പ്രാഥമികചായങ്ങളായി കണക്കാക്കുന്നത്. ഒരേ തീവ്രതയിലുള്ള പ്രാഥമിക വർണ്ണങ്ങളുടെയും പ്രാഥമികചായങ്ങളുടെയും സംയോജന ഫലം പട്ടികയിൽ നൽകിയിരിക്കുന്നു.

പ്രകാശവർണ്ണങ്ങൾ (Colours) ലഭിച്ച വർണ്ണം
നീല + പച്ച + ചുവപ്പ്
നീല + പച്ച
പച്ച + ചുവപ്പ്
നീല + ചുവപ്പ്
ധവളം
സയൻ
മഞ്ഞ
മജന്ത
ചായങ്ങൾ (Dyes) ലഭിച്ച ചായം
സയൻ + മഞ്ഞ + മജന്ത
സയൻ + മഞ്ഞ
സയൻ + മജന്ത
മഞ്ഞ + മജന്ത
ഇരുണ്ടത്
പച്ച
നീല
ചുവപ്പ്

പെയിന്റിങ്ങിലും പ്രിന്റിങ്ങിലും പ്രാഥമിക ചായങ്ങളാണ് ഉപയോഗിക്കുന്നത്. പ്രിന്റിങ്ങിൽ അധികമായി കറുപ്പ് ചായവും കൂടി ഉപയോഗിക്കുന്നു.

Question 2.
ന്യൂട്ടൻസ് കളർഡിസ്ക് നിർമ്മിച്ച് പ്രവർത്തിപ്പിക്കുക.
Answer:

  • കാർഡ്ബോർഡിൽ ഒരു വൃത്തം വരയ്ക്കുക.
  • വൃത്തത്തെ 7 തുല്യഭാഗങ്ങളായി വിഭജിക്കുക.
  • കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
  • ഓരോ ഭാഗത്തിനും VIBGYOR നിറങ്ങൾ (വയലറ്റ്, നീലം, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്)
    ഉപയോഗിച്ച് നിറം നൽകുക
  • ഡിസ്കിന്റെ മധ്യത്തിൽ ഒരു ദ്വാരം ഉണ്ടാക്കുക.
  • ദ്വാരത്തിൽ ഒരു പെൻസിൽ കടത്തി ഡിസ്ക് വേഗത്തിൽ കറക്കുക.

വീക്ഷണസ്ഥിരത എന്ന പ്രതിഭാസം മൂലം എല്ലാ നിറങ്ങളും ഒന്നിച്ചു കാണുന്ന പ്രതീതി ഉണ്ടാവുകയും ഡിസ്ക് വെള്ളനിറമായി തോന്നുകയും ചെയ്യുന്നു.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

10th Class Physics Notes Pdf Malayalam Medium Chapter 3

Class 10 Physics Chapter 3 Notes Pdf Malayalam Medium

ഓർമ്മിക്കേണ്ട വസ്തുതകൾ

  • പ്രിസത്തിലേക്ക് കടക്കുമ്പോഴും പ്രിസത്തിൽ നിന്ന് ബഹിർഗമിക്കുമ്പോഴും അപവർത്തനം കാരണം പ്രകാശരശ്മിക്ക് പ്രിസത്തിന്റെ പാദഭാഗത്തേക്കാണ് വ്യതിയാനം സംഭവിക്കുന്നത്.
  • ഒരു സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർപിരിയുന്ന പ്രതിഭാസമാണ് പ്രകാശ പ്രകീർണ്ണനം.
  • വ്യത്യസ്തവർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന പ്രകാശമാണ് സമന്വിത പ്രകാശം.
  • ധവളപ്രകാശത്തിലെ ഘടകവർണ്ണങ്ങളുടെ ക്രമമായ വിതരണത്തെ വർണ്ണരാജി എന്നു പറയുന്നു.
  • ഒന്നാമത്തെ പ്രിസത്തിൽ നിന്നു വരുന്ന പ്രകാശവർണ്ണങ്ങൾക്ക് രണ്ടാമത്തെ പ്രിസത്തിൽ വച്ച് വിപരീത ദിശയിൽ വ്യതിയാനം സംഭവിക്കുന്നതു കൊണ്ടാണ് വർണ്ണങ്ങൾ സംയോജിച്ച് ചുമരിൽ ധവള പ്രകാശം ലഭിക്കുന്നത്.
  • വൈദ്യുതകാന്തികവികിരണങ്ങളുടെ ക്രമമായ വിതരണത്തെ വൈദ്യുതകാന്തിക സ്പെക്ട്രം എന്നു വിളിക്കുന്നു.
  • ചുവപ്പ്, പച്ച, നീല എന്നിവ ഉപയോഗിച്ച് ധവളപ്രകാശം മാത്രമല്ല മറ്റെല്ലാ വർണ്ണ പ്രകാശവും ഉണ്ടാക്കാം. അതിനാൽ ഈ വർണ്ണങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്ന് വിളിക്കുന്നു. ഏതെങ്കിലും രണ്ടു പ്രാഥമിക വർണ്ണപ്രകാശങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണപ്രകാശമാണ് ദ്വിതീയ വർണ്ണം.
  • ഒരു ദ്വിതീയ വർണ്ണത്തോടു കൂടി ഏതു വർണ്ണം ചേരുമ്പോഴാണോ ധവളപ്രകാശം ലഭിക്കുന്നത്, ആ വർണ്ണജോഡികളാണ് പൂരകവർണ്ണങ്ങൾ.
  • നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ നമ്മുടെ ദൃഷ്ടിപഥത്തിൽ നിന്ന് മാറ്റിയാലും അതിന്റെ ദൃശ്യാ നുഭവം ഏകദേശം \(\frac{1}{16}\) സെക്കൻഡ് സമയത്തേക്ക് നിലനിൽക്കും. ഈ പ്രതിഭാസമാണ് വീക്ഷണസ്ഥിരത.
  • ന്യൂട്ടൻസ് കളർ ഡിസ്ക് വളരെ വേഗത്തിൽ കറക്കുമ്പോൾ വീക്ഷണസ്ഥിരത എന്ന പ്രതിഭാസം മൂലം എല്ലാ നിറങ്ങളും ഒന്നിച്ചു കാണുന്ന പ്രതീതി ഉണ്ടാവുകയും ഡിസ്ക് ഏകദേശം വെള്ളനിറമായി തോന്നുകയും ചെയ്യുന്നു.
  • ഒരു ദ്വിതീയവർണ്ണത്തിലുള്ള ഫിൽറ്റർ അതിന്റെ നിറമുള്ള വർണ്ണത്തെയും അതിന്റെ ഘടക വർണ്ണങ്ങളെയും കടത്തിവിടുന്നു.
  • ദ്വിതീയ വർണ്ണത്തിലുള്ള അതാര്യ വസ്തുവിന് അതിന്റെ വർണ്ണത്തെയും ഘടക വർണ്ണങ്ങളെയും പ്രതിപതിപ്പിക്കാൻ കഴിയും.
  • എല്ലാ വർണ്ണങ്ങളെയും പ്രതിപതിപ്പിക്കുന്ന പ്രതലം ധവള പ്രകാശത്തിൽ വെളുപ്പായി കാണും.
  • എല്ലാ വർണ്ണങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഇരുണ്ട നിറത്തിൽ കാണപ്പെടുന്നു.
  • മാധ്യമത്തിലെ കണങ്ങളിൽ തട്ടി പ്രകാശത്തിന് സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനമാണ് വിസരണം.
  • ഒരു കൊളോയിഡൽ ദ്രവത്തിലൂടെയോ സസ്പെൻഷനിലൂടെയോ പ്രകാശകിരണങ്ങൾ കടന്നു പോകുമ്പോൾ അവയ്ക്ക് സംഭവിക്കുന്ന വിസരണം മൂലം വളരെ ചെറിയ കണികകൾ പ്രകാശിതമാകുന്നു. അതിനാൽ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ് ടിന്റൽ പ്രഭാവം.
  • വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കത്തക്ക വിധം ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കഴിവാണ് കണ്ണിന്റെ സമഞ്ജനക്ഷമത.
  • ചിലർക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുമെങ്കിലും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുന്നില്ല. കണ്ണിന്റെ ഈ ന്യൂനതയാണ് ഹ്രസ്വദൃഷ്ടി.
  • ചിലർക്ക് അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുമെങ്കിലും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുന്നില്ല. കണ്ണിന്റെ ഈ ന്യൂനതയാണ് ദീർഘദൃഷ്ടി.
  • പ്രായം കൂടിയവർക്ക് നിയർ പോയിന്റിലേക്കുള്ള അകലം 25 cm നേക്കാൾ കൂടിയിരിക്കും. ഇതിനു കാരണം സീലിയറിപേശികളുടെ ക്ഷമത കുറയുന്നതാണ്. അതായത്, അത്തരക്കാർക്ക് പവർ ഓഫ് അക്കൊമഡേഷനുള്ള കഴിവ് കുറവായിരിക്കും. ഇതാണ് വെള്ളെഴുത്ത്.

ആമുഖം

നമുക്ക് ചുറ്റുമുള്ള വർണ്ണങ്ങളുടെ വിസ്മയക്കാഴ്ചകളെക്കുറിച്ചാണ് ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നത്. പ്രകാശത്തിന്റെ പ്രകീർണനം, വർണ്ണങ്ങളുടെ പുനസംയോജനം, മഴവില്ല്, വീക്ഷണസ്ഥിരത, പ്രാഥമിക വർണ്ണ ങ്ങൾ, ദ്വിതീയ വർണ്ണങ്ങൾ, പൂരക വർണ്ണങ്ങൾ, സുതാര്യ വസ്തുക്കളുടെ നിറം, അതാര്യ വസ്തുക്കളുടെ നിറം, വിസരണം, ആകാശ നീലിമ, ഉദയാസ്തമയ സമയത്തെ സൂര്യബിംബത്തിന്റെ ചുവപ്പുനിറം, ടിന്റൽ ഇഫക്ട്, പ്രകാശമലിനീകരണം തുടങ്ങിയ ആശയങ്ങളെക്കുറിച്ച് ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നു.

ഗ്ലാസ് പ്രിസത്തിലൂടെയുള്ള അപവർത്തനം
പ്രവർത്തനം 1
ഒരു ലേസർ ടോർച്ചിൽ നിന്നുള്ള പ്രകാശം ചിത്രത്തിൽ കാണുന്നതുപോലെ ഒരു പ്രിസത്തിലൂടെ കടത്തി വിട്ടു നോക്കു.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 25

പ്രകാശ പ്രകീർണ്ണനം (Dispersion of Light)
പ്രവർത്തനം 2
സമതല ദർപ്പണം ഉപയോഗിച്ച് സൂര്യപ്രകാശം മുറിയുടെ വെളുത്ത നിറമുള്ള ചുമരിൽ പതിപ്പിക്കുക. നേരിയ പ്രകാശബീം മാത്രം കടന്നു പോകത്തക്ക രീതിയിൽ പ്രകാശ പാതയിൽ നേരിയ വിടവ് (Slit) ക്രമീകരിക്കുക. ചുമരിൽ ഒരു വെളുത്ത പ്രകാശഖണ്ഡം കാണാം. വിടവിലൂടെ കടന്നു വരുന്ന പ്രകാശബീം ഒരു വശത്ത് ചരിഞ്ഞ് പതിക്കത്തക്ക രീതിയിൽ ഒരു പ്രിസം ക്രമീകരിക്കുക. ചുമരിൽ ധവളപ്രകാശത്തിനു പകരം മഴവില്ലിലേതുപോലുള്ള വിവിധ വർണ്ണങ്ങൾ പ്രത്യക്ഷപ്പെടുന്നു. സൂര്യപ്രകാശം വിവിധ വർണ്ണങ്ങളായി വേർപിരിയുന്നതായി കാണുന്നു.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 26

പ്രവർത്തനം 3
ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ ഒരു ചെറിയ സമതലദർപ്പണം പരന്ന പാത്രത്തിലെ ജലത്തിൽ ചരിച്ച് വയ്ക്കുക. സൂര്യപ്രകാശം പ്രതിപതിപ്പിച്ച് സ്ക്രീനിൽ പതിപ്പിക്കൂ. എന്താണ് നിരീക്ഷിക്കാൻ കഴിയുന്നത്? പ്രകാശ പ്രകീർണ്ണനത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുക.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 27
സ്ക്രീനിൽ ധവളപ്രകാശത്തിനു പകരം മഴവില്ലിലേതുപോലുള്ള വിവിധ വർണ്ണങ്ങൾ പ്രത്യക്ഷപ്പെടുന്നു. പ്രകാശ പ്രകീർണ്ണനത്തിന്റെ ഫലമായി സൂര്യപ്രകാശം ഘടക വർണ്ണങ്ങളായി വേർപിരിയുന്നു.

വർണ്ണങ്ങളുടെ പുനഃസംയോജനം (Recombination of Colours of Light)
പ്രവർത്തനം 4
പ്രിസത്തിലൂടെ സൂര്യപ്രകാശം കടത്തിവിടുന്ന പരീക്ഷണത്തിൽ (ചിത്രം 3.2) ഘടക വർണ്ണങ്ങളുടെ പാതയിൽ മറ്റൊരു സമാന പ്രിസം ചിത്രത്തിൽ (ചിത്രം 3.9) കാണിച്ചിരിക്കുന്നതുപോലെ ക്രമീകരിച്ചു നോക്കൂ.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 28
ചുമരിൽ ധവളപ്രകാശം ലഭിക്കുന്നു. ഒന്നാമത്തെ പ്രിസത്തിൽ നിന്നു വരുന്ന പ്രകാശവർണ്ണങ്ങൾക്ക് രണ്ടാമത്തെ പ്രിസത്തിൽ വച്ച് വിപരീത ദിശയിൽ വ്യതിയാനം സംഭവിക്കുന്നതു കൊണ്ടാണ് വർണ്ണങ്ങൾ സംയോജിച്ച് ചുമരിൽ ധവള പ്രകാശം ലഭിക്കുന്നത്.

Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

പ്രാഥമിക വർണ്ണങ്ങളും ദ്വിതീയ വർണ്ണങ്ങളും (Primary Colour sand Secondary Colours)
പ്രവർത്തനം 5
വൃത്താകൃതിയിലുള്ള ഒരു തകിടിൽ 120° കോണുകളിൽ ചുവപ്പ്, പച്ച, നീല എന്നീ പ്രകാശവർണ്ണങ്ങൾ പുറപ്പെടുവിക്കുന്ന LED കൾ ക്രമീകരിക്കുക. LED കളിൽ നിന്നുള്ള പ്രകാശം ഒരു PVC പൈപ്പിലൂടെ കടത്തിവിട്ട് സ്ക്രീനിൽ പതിപ്പിക്കുക. ചുവപ്പ്, പച്ച, നീല വർണ്ണങ്ങൾ പരസ്പരം അതിവ്യാപനം ചെയ്യത്തക്ക വിധത്തിൽ PVC പൈപ്പ് ക്രമീകരിക്കുക.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 29
ഒരേ തീവ്രതയിലുള്ള ചുവപ്പ്, പച്ച, നീല എന്നീ വർണ്ണങ്ങൾ ചേരുന്ന ഭാഗത്ത് ധവളപ്രകാശവും ചുവപ്പും പച്ചയും ചേരുന്ന ഭാഗത്ത് മഞ്ഞ പ്രകാശവും പച്ചയും നീലയും ചേരുന്ന ഭാഗത്ത് സയനും ചുവപ്പും നീലയും ചേരുന്ന ഭാഗത്ത് മജന്തയും ലഭിക്കുന്നതായി കാണാം.

പ്രകാശത്തിന്റെ വിസരണം (Scattering of Light)
സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ പ്രകാശകിരണങ്ങൾ അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളിൽ തട്ടി ചിതറുന്നതിന്റെ രേഖാചിത്രമാണ് (ചിത്രം 3.19) തന്നിരിക്കുന്നത്.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 30

പ്രവർത്തനം 6
ചതുരാകൃതിയിലുള്ള ഒരു ഗ്ലാസ് പാത്രത്തിൽ മുക്കാൽ ഭാഗത്തോളം ജലമെടുക്കുക. ചിത്രത്തിലേതു പോലെ ടോർച്ചിൽ നിന്നുള്ള പ്രകാശരശ്മികൾ പാത്രത്തിലെ ജലത്തിലൂടെ ഒരു സ്ക്രീനിൽ പതിപ്പിക്കുക. ലിറ്ററിന് 2 g എന്ന തോതിൽ സോഡിയം തയോസൾഫേറ്റ് പാത്രത്തിലെ ജലത്തിൽ ലയിപ്പിക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. ലായനിയിലും സ്ക്രീനിലും പ്രകാശത്തിനു ണ്ടാകുന്ന ക്രമാനുഗതമായ മാറ്റം നിരീക്ഷിക്കുക.

സോഡിയം തയോസൾഫേറ്റും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ കൊളോയിഡൽ സൾഫർ അവക്ഷിപ്തപ്പെടുന്നു. ക്രമേണ കണങ്ങളുടെ വലുപ്പം കൂടുന്നു. സൾഫർ കണങ്ങളുടെ വലുപ്പം ക്രമേണ വർധിച്ച് വരുന്നതിനനുസരിച്ച് ലായനിയിൽ നീല വർണ്ണം വ്യാപിക്കുന്നു. സ്ക്രീനിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്ന ക്രമത്തിൽ വർണ്ണമാറ്റം ഉണ്ടാകുന്നു.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 31

കണ്ണും കാഴ്ചയും (Eye and Vision)
പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ നമുക്ക് കാണാൻ കഴിയുന്നത് നമ്മുടെ കണ്ണുകളുടെ സഹായത്താലാണ്. കണ്ണുകൾ കാഴ്ച സാധ്യമാക്കുന്നത് എങ്ങനെയാണ്?

പ്രവർത്തനം 7
10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസ് എടുക്കുക. ഇത് ഉപയോഗിച്ച്, ലെൻസിൽ നിന്ന് 20 cm അകലെ വച്ചിരി ക്കുന്ന ഒരു മെഴുകുതിരി ജ്വാലയുടെ വ്യക്തമായ പ്രതിബിംബം സ്ക്രീനിൽ രൂപീകരിക്കുക. സമാനമായ രീതിയിലാണ് നമ്മുടെ കണ്ണിലും പ്രതിബിംബം രൂപീകരിക്കപ്പെടുന്നത്.
Class 10 Physics Chapter 3 Notes Malayalam Medium കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 32