SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും to help self-study at home.

Class 10 Geography Chapter 4 Important Questions Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 4 Important Questions Malayalam Medium

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Question 1.
ഉപഭോക്താവിന് സാധനങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ത്?
a) ലാഭം
b) നഷ്ടം
c) സംതൃപ്തി
d) വിരസത
Answer:
c) സംതൃപ്തി

Question 2.
ഉപയോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തിയെ സാമ്പത്തികശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷൽ എങ്ങനെ വിശേഷിപ്പിച്ചു?
a) ഉപയുക്തത
b) ആവശ്യം
c) മൂല്യം
d) ഗുണം
a) ഉപയുക്തത

Question 3.
ഒരു വസ്തു ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയുടെ അളവ് ഏത് യൂണിറ്റിലാണ് രേഖപ്പെടുത്തുന്നത്?
a) കിലോഗ്രാം
b) ലിറ്റർ
c) മീറ്റർ
d) യൂട്ടിൽസ്
Answer:
d) യൂട്ടിൽസ്

Question 4.
ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഉപഭോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തി അളക്കുന്നതിനായി ആദ്യമായി ശ്രമിച്ചത്?
a) കാറൽ മാർക്സ്
b) ആൽഫ്രഡ് മാർഷൽ
c) ജോൺ മെയ്നാർഡ് കെയ്സ്
d) ആഡം സ്മിത്ത്
Answer:
b) ആൽഫ്രഡ് മാർഷൽ

Question 5.
ഒരു നിശ്ചിത സമയത്ത് ഒരു വസ്തു തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉപയുക്തതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നാണ് കാർഡിനൽ യൂട്ടിലിറ്റി സിദ്ധാന്തം പറയുന്നത്?
a) കൂടുന്നു
b) കുറയുന്നു
c) സ്ഥിരമായി നിൽക്കുന്നു
d) വ്യത്യാസമില്ല
Answer:
b) കുറയുന്നു

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 6.
ഒരുവസ്തുവിന്റെ പല യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഒരു വ്യക്തിക്ക് ലഭിക്കുന്ന ഉപയുക്തതയുടെ ആകെത്തുക എന്താണ്?
a) സീമാന്ത ഉപയുക്തത
b) ശരാശരി ഉപയുക്തത
c) മൊത്തം ഉപയുക്തത
d) അധിക ഉപയുക്തത
Answer:
c) മൊത്തം ഉപയുക്തത

Question 7.
ഒരു വസ്തുവിന്റെ ഒരു അധിക യൂണിറ്റ് ഉപയോഗിക്കുമ്പോൾ മൊത്തം ഉപയുക്തതയിൽ ഉണ്ടാകുന്ന മാറ്റം എന്താണ് അറിയപ്പെടുന്നത്?
a) മൊത്തം ഉപയുക്തത
b) സീമാന്ത ഉപയുക്തത
c) ശരാശരി ഉപയുക്തത
d) ഉപയുക്തതയുടെ അളവ്
Answer:
b) സീമാന്ത ഉപയുക്തത

Question 8.
ഓരോ അധിക ഓറഞ്ചും കഴിക്കുമ്പോൾ നയനയുടെ മൊത്തം ഉപയുക്തതയ്ക്കും സീമാന്ത ഉപയുക്തതയ്ക്കും എന്ത് സംഭവിക്കുന്നു?
a) കൂടുന്നു
b) കുറയുന്നു
c) ആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു
d) മാറ്റമില്ല
Answer:
b) കുറയുന്നു

Question 9.
അപചയ സീമാന്ത ഉപയുക്തത നിയമം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്?
a) ഉപഭോക്താവിന്റെ വരുമാനം
b) ഉത്പാദനക്ഷമത
c) ഉപഭോക്താവിന്റെ മുൻഗണനകൾ സ്ഥിരമാ യിരിക്കും എന്ന അനുമാനം
d) സാങ്കേതികവിദ്യയുടെ വളർച്ച
Answer:
c) ഉപഭോക്താവിന്റെ മുൻഗണനകൾ സ്ഥിരമായി രിക്കും എന്ന അനുമാനം

Question 10.
എല്ലാ വസ്തുക്കളുടെയും ഉപയോഗത്തിൽ മാറ്റമില്ലാതെ ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് ലഭിക്കുന്ന സീമാൻ ഉപയുക്തതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നാണ് അപചയ സീമാന്ത ഉപയുക്തത നിയമം പറയുന്നത്?
a) കൂടുന്നു
b) കുറയുന്നു
c) സ്ഥിരമായി നിൽക്കുന്നു
d) ഇരട്ടിയാക്കുന്നു
Answer:
b) കുറയുന്നു

Question 11.
സിഗരറ്റ് വലിക്കുന്ന ഒരാൾക്ക് അതിൽ നിന്ന് ഉപയുക്തത ലഭിക്കുന്നുണ്ടെങ്കിലും, സിഗരറ്റ് എന്തായി കണക്കാക്കപ്പെടുന്നു?
a) ദോഷകരമായ വസ്തു
b) ഉപയോഗപ്രദമായ വസ്തു
c) ആവശ്യവസ്തു
d) സൗജന്യ വസ്തു
Answer:
a) ദോഷകരമായ വസ്തു

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 12.
ഉപയുക്തത എന്നത് എന്തിനെ ആശ്രയിച്ചിരി ക്കുന്നു?
a) ഉത്പാദനച്ചെലവ്
b) ഗവൺമെന്റ് നയങ്ങൾ
c) വിപണി വില
d) വ്യക്തിഗത ഇഷ്ടങ്ങൾ
Answer:
d) വ്യക്തിഗത ഇഷ്ടങ്ങൾ

Question 13.
ചൂടുള്ള കാലാവസ്ഥയിൽ ഒരാൾക്ക് ഫാൻ നൽകുന്നത് തണുത്ത കാലാവസ്ഥയിൽ നൽകു മ്പോൾ എന്തായിരിക്കും കൂടുതൽ?
a) വില
b) ആവശ്യം
c) ഉപയുക്തത
d) ലഭ്യത
Answer:
c) ഉപയുക്തത

Question 14.
സൗജന്യ സാധനങ്ങൾക്ക് വില നൽകേ ണ്ടതുണ്ടോ?
a) ഉണ്ട്
b) ഇല്ല
c) സാഹചര്യങ്ങൾക്കനുരിച്ച്
d) ഗവൺമെന്റ് തീരുമാനമനുസരിച്ച്
Answer:
b) ഇല്ല

Question 15.
വില നൽകി വാങ്ങുന്ന വസ്തുക്കൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
a) സാമ്പത്തിക സാധനങ്ങൾ
b) സൗജന്യ സാധനങ്ങൾ
c) ഉപഭോഗ സാധനങ്ങൾ
d) മൂലധന സാധനങ്ങൾ
Answer:
a) സാമ്പത്തിക സാധനങ്ങൾ

Question 16.
വ്യക്തികൾ അവരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി അന്തിമമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ഏതാണ്?
a) മൂലധന സാധനങ്ങൾ
b) ഈടുനിൽക്കുന്ന സാധനങ്ങൾ
c) ഉപഭോഗ സാധനങ്ങൾ
d) ഈടുനിൽക്കാത്ത സാധനങ്ങൾ
Answer:
c) ഉപഭോഗ സാധനങ്ങൾ

Question 17.
മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന സാധനങ്ങൾ ഏതാണ്?
a) ഉപഭോഗ സാധനങ്ങൾ
b) ഈടുനിൽക്കാത്ത സാധനങ്ങൾ
c) ഈടുനിൽക്കുന്ന സാധനങ്ങൾ
d) മൂലധന സാധനങ്ങൾ
Answer:
d) മൂലധന സാധനങ്ങൾ

Question 18.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കു ന്നതിനായി ഇന്ത്യയിൽ നിലവിൽ വന്ന നിയമം ഏതാണ്?
a) ഇന്ത്യൻ ഭരണഘടന
b) ഉപഭോക്തൃ സംരക്ഷണ നിയമം 1986
c) കമ്പനി നിയമം
d) വിൽപ്പന ചരക്ക് നിയമം
Answer:
b) ഉപഭോക്തൃ സംരക്ഷണ നിയമം 1986

Question 19.
ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഏത് നിയമത്തിന് പകരമാണ് നിലവിൽ വന്നത്?
a) ഇന്ത്യൻ കരാർ നിയമം
b) വിൽപ്പന ചരക്ക് നിയമം
c) ഉപഭോക്തൃ സംരക്ഷണ നിയമം – 1986
d) അവശ്യ സാധന നിയമം
Answer:
(c) ഉപഭോക്തൃ സംരക്ഷണ നിയമം – 1986

Question 20.
CCPA യുടെ പൂർണ്ണരൂപം എന്താണ്?
a) Consumer Complaint Protection Authority
b) Central Consumer Promotion Agency
c) Central Consumer Protection Authority
d) Citizen Consumer Protection Act
Answer:
(c) Central Consumer Protection Authority

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 21.
ഉപഭോക്താക്കളുടെ തർക്കങ്ങൾ പരിഹരിക്കു ന്നതിനുള്ള സംവിധാനത്തിന്റെ ഏറ്റവും ഉയർന്ന തലം ഏതാണ്?
a) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
b) സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ
c) സുപ്രീം കോടതി
d) ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
Answer:
d)ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Question 22.
കടക മുദ്ര എന്തിനെ സൂചിപ്പിക്കുന്നു?
a) ഉൽപ്പന്നങ്ങളുടെ നിർദ്ദിഷ്ട ഗുണനിലവാരം
b) ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ
c) കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണമേന്മ
d) പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ
Answer:
(a) ഉൽപ്പന്നങ്ങളുടെ നിർദ്ദിഷ്ട ഗുണനിലവാരം

Question 23.
ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഏതാണ്?
a) നിർമ്മാണ തീയതി
b) പരമാവധി ഉപയോഗ കാലാവധി/കാലഹരണ പ്പെടൽ തീയതി
c) ഉത്പാദകരുടെ പേര്
d) പരസ്യത്തിലെ വിവരങ്ങൾ
Answer:
b) പരമാവധി ഉപയോഗ കാലാവധി/കാലഹര ണപ്പെടൽ തീയതി

Question 24.
ഉപഭോക്തൃ സംതൃപ്തി അളക്കാൻ സാധ്യമാണോ?
Answer:
ഇല്ല

Question 25.
അപചയ സീമാന്ത ഉപയുക്തത നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:
ഉപഭോഗം

Question 26.
പ്രകൃതിയിൽ ധാരാളമായി ലഭിക്കുന്നതും എല്ലാവർക്കും ലഭ്യമായതുമായ വസ്തുക്കൾക്ക് പറയുന്ന പേരെന്താണ്?
Answer:
സൗജന്യ സാധനങ്ങൾ

Question 27.
വില നൽകി വാങ്ങുന്ന വസ്തുക്കൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
Answer:
സാമ്പത്തിക സാധനങ്ങൾ

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 28.
ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾക്ക് പറയുന്ന പേരെന്താണ്?
Answer:
ഈടുനിൽക്കുന്ന സാധനങ്ങൾ

Question 29.
ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ വില കൂടാതെ മറ്റെന്താണ് ഉറപ്പുവരുത്തേണ്ടത്?
Answer:
ഗുണനിലവാരം

Question 30.
ഉപഭോക്താവ് സാധനങ്ങൾ വാങ്ങുമ്പോൾ എന്ത് രേഖ ലഭിക്കേണ്ടതാണ് അവകാശമായി കാണേ
ണ്ടത്?
Answer:
ബിൽ

Question 31.
a) ഉപയോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന പേരെന്ത്?
b) ഉപയുക്തത അളക്കുന്നതിനുള്ള സാങ്കൽപ്പിക യൂണിറ്റ് ഏതാണ്?
Answer:
a) ഉപയുക്തത
b) യൂട്ടിൽ സ്

Question 32.
അപചയ സീമാൻ ഉപയുക്തത നിയമത്തിന്റെ പ്രധാനപ്പെട്ട രണ്ട് അനുമാനങ്ങൾ എന്തൊക്കെ യാണ്?
Answer:

  • ഉപഭോക്താവിന്റെ വരുമാനം, അഭിരുചി എന്നിവ സ്ഥിരമായിരിക്കണം
  • ഉപയോഗം തുടർച്ചയായിരിക്കണം. ഇടവേളക ളില്ലാതെ ഉപയോഗിക്കണം
  • മറ്റു സാധനങ്ങളുടെ ഉപയോഗം നിജപ്പെടുത്തി യിരിക്കണം

Question 33.
മൂലധന സാധനങ്ങൾ വയൽ, എന്ത്? ഉദാഹരണ സഹിതം വ്യക്തമാക്കുക.
Answer:
മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൽപ്പാദി പ്പിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളാണ് മൂലധന സാധനങ്ങൾ. ഇവ ഉൽപ്രധാന പ്രക്രിയയെ സഹായിക്കുന്നു.
ഉദാ: യന്ത്രങ്ങൾ, ഉപകരണങ്ങൾ.

Question 34.
ഉപയുക്തത എന്നാൽ എന്ത്? ഉപയുക്തതയുടെ പ്രധാനപ്പെട്ട രണ്ട് സവിശേഷതകൾ വിവരിക്കുക.
Answer:
ഒരു വസ്തു ഉപയോഗിക്കുന്നതിലൂടെ ഒരു ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തിയാണ് ഉപയുക്തത.

  • ഇത് വ്യക്തിഗതമാണ്. ഓരോ വ്യക്തിക്കും ഓരോ സമയത്തും ഒരേ വസ്തുവിൽ നിന്ന് ലഭിക്കുന്ന ഉപയുക്തത വ്യത്യസ്തമായിരിക്കും.
  • ഇതിന് സ്ഥലവും സമയവും അനുസരിച്ച് മാറ്റം ഉദാഹരണത്തിന്, തണുപ്പുള്ള കാലാവസ്ഥയിലുള്ള ഒരാൾക്ക് ലഭിക്കുന്നത് ഉപയുക്തത ഒരു ഫാനിൽ നിന്ന് ചൂടുള്ള കാലാവസ്ഥയിലുള്ള ഒരാൾക്ക് ലഭിക്കണ മെന്നില്ല.
  • ഇത് ഗണിതപരമായി അളക്കാൻ സാധ്യമല്ല. എന്നാൽ താരതമ്യം ചെയ്യാൻ സാധിക്കും.

Question 35.
മൊത്തം ഉപയുക്തതയും സീമാന്ത ഉപയുക്ത തയും തമ്മിലുള്ള ബന്ധം ഒരു ഉദാഹരണത്തിലൂടെ വിശദമാക്കുക.
Answer:
ഒരു വ്യക്തി ഒരു വസ്തുവിന്റെ ഒന്നിലധികം യൂണിറ്റുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന മൊത്തം സംതൃപ്തിയുടെ അളവാണ് മൊത്തം ഉപയുക്തത. ഒരു അധിക യൂണിറ്റ് ഉപയോഗിക്കു 38 മ്പോൾ മൊത്തം ഉപയുക്തതയിൽ ഉണ്ടാകുന്ന മാറ്റമാണ് സീമാൻ ഉപയുക്തത.

  • നയന ആദ്യത്തെ ഓറഞ്ച് കഴിക്കുമ്പോൾ 20 യൂട്ടിൽസ് സംതൃപ്തി ലഭിക്കുന്നു (മൊത്തം ഉപയുക്തത = 20, സീമാന്ത ഉപയുക്തത = 20),
  • രണ്ടാമത്തെ ഓറഞ്ച് കഴിക്കുമ്പോൾ 18 യൂട്ടിൽസ് അധിക സംതൃപ്തി ലഭിക്കുന്നു (മൊത്തം ഉപയുക്തത = 38 സമാന്ത ഉപയുക്തത = 18).
  • ഓരോ അധിക ഓറഞ്ചും കഴിക്കുമ്പോൾ സീമാന്ത ഉപയുക്തത കുറയുകയും മൊത്തം ഉപയുക്തത വർദ്ധിക്കുകയും ചെയ്യുന്നു. സീമാന്ത ഉപയുക്തത പൂജ്യമാകുന്നിടം വരെ.

Question 36.
അപചയ സീമാന്ത ഉപയുക്തത നിയമം വിവരിക്കുക. ഈ നിയമത്തിന്റെ പ്രധാനപ്പെട്ട രണ്ട് അനുമാനങ്ങൾ എന്തൊക്കെയാണ്?
Answer:
മറ്റ് വസ്തുക്കളുടെ ഉപയോഗത്തിൽ മാറ്റമില്ലാതെ ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് മ ലഭിക്കുന്ന സീമാന്ത ഉപയുക്തത കുറഞ്ഞുവരും എന്നതാണ് അപചയ സീമാൻ ഉപയുക്തത നിയമം.

  • ഉപഭോക്താവിന്റെ വരുമാനം, അഭിരുചി എന്നിവ സ്ഥിരമായിരിക്കണം.
  • ഉപയോഗം തുടർച്ചയായിരിക്കണം. ഇടവേളകളില്ലാതെ ഉപയോഗിക്കണം.
  • മറ്റ് സാധനങ്ങളുടെ ഉപയോഗം നിജപ്പെടുത്തി യിരിക്കണം.

Question 37.
സൗജന്യ സാധനങ്ങളും സാമ്പത്തിക സാധനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ വ്യക്തമാക്കുക. ഓരോന്നിനും ഉദാഹരണങ്ങൾ നൽകുക.
Answer:
പ്രകൃതിയിൽ ധാരാളമായി ലഭിക്കുന്നതും എല്ലാവർക്കും സൗജന്യമായി ലഭ്യമാകുന്നതുമായ വസ്തുക്കളാണ് സൗജന്യ സാധനങ്ങൾ. ഇവയ്ക്ക് വില നൽകേണ്ടതില്ല. ഉദാഹരണം: സൂര്യപ്രകാശം, ശുദ്ധവായു.

വില നൽകി വാങ്ങുകയും പലപ്പോഴും നിർമ്മിക്കു കയോ ഖനനം ചെയ്യുകയോ ചെയ്യേണ്ടി വരുന്ന വസ്തുക്കളാണ് സാമ്പത്തിക സാധനങ്ങൾ.
ഇവ പരിമിതവും ഉപയോഗത്തിന് പ്രതിഫലം നൽകേണ്ടതുമാണ്.
ഉദാഹരണം: പുസ്തകങ്ങൾ, വസ്ത്രങ്ങൾ.
സൗജന്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ല, എന്നാൽ സാമ്പത്തിക സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാം.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 38.
ഉപഭോഗ സാധനങ്ങളും മൂലധന സാധനങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട മൂന്ന് വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
Answer:
വ്യക്തികൾ അവരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി അന്തിമമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളാണ് ഉപഭോഗ സാധനങ്ങൾ. ഇവ 8 ഉത്പാദന പ്രക്രിയയിൽ വീണ്ടും ഉപയോഗിക്കില്ല. ഉദാഹരണം: ഭക്ഷണം, വസ്ത്രം.

മറ്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളാണ് മൂലധന സാധനങ്ങൾ. ഇവ ഉത് പാദന പ്രക്രിയയെ സഹായിക്കുന്നു. ഉദാഹരണം: യന്ത്രങ്ങൾ, ഉപകരണങ്ങൾ.

ഉപഭോഗ സാധനങ്ങൾ നേരിട്ടുള്ള സംതൃപ്തി നൽകുന്നു, എന്നാൽ മൂലധന സാധനങ്ങൾ പരോക്ഷമായ സംതൃപ്തി നൽകുന്നു.

Question 39.
ഈടുനിൽക്കുന്നതും ഈടുനിൽക്കാത്തതുമായ സാധനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഓരോ വിഭാഗത്തിനും ഉദാഹരണങ്ങൾ നൽകുക.
Answer:
ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളാണ് ഈടുനിൽക്കുന്ന സാധനങ്ങൾ. ഇവ വീണ്ടും ഉപയോഗിക്കാവുന്നവയായിരിക്കും. ഉദാഹരണം: ഫർണിച്ചർ, വാഹനം.

കുറഞ്ഞ കാലയളവിനുള്ളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളാണ് ഈടുനിൽക്കാത്ത സാധനങ്ങൾ. ഇവ ഒറ്റത്തവണ ഉപയോഗത്തിനുശേഷം നശിച്ചു പോകുന്നു. ഉദാഹരണം: ഭക്ഷണം, പച്ചക്കറികൾ.

ഈടുനിൽക്കുന്ന സാധനങ്ങൾക്ക് താരതമ്യേന ക ഉയർന്ന വിലയായിരിക്കും, എന്നാൽ ഈടു നിൽക്കാത്ത സാധനങ്ങൾക്ക് കുറഞ്ഞ വിലയാ യിരിക്കും.

Question 40.
ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം.

  • ഉൽപ്പന്നത്തിന്റെ പരമാവധി ഉപയോഗ കാലാവധി/കാലഹരണപ്പെടൽ തീയതി പരിശോധിക്കണം.
  • വില, ഗുണനിലവാരം, വാറന്റി തുടങ്ങിയ ഉൽപ്പന്നവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കണം.
  • വാങ്ങുന്ന സാധനങ്ങളുടെ ബിൽ കൈപ്പറ്റണം.

Question 41.
ജി.എസ്.ടി (GST) എന്നാൽ എന്ത്? ജി.എസ്.ടിയുടെ പ്രധാന ലക്ഷ്യം എന്ത്?
Answer:
ചരക്ക് സേവന നികുതിയാണ് ജി.എസ്.ടി (Goods and Services Tax).

  • പല തരത്തിലുള്ള നികുതികളെ ഏകീകരിച്ച് “ഒരു രാജ്യം; ഒരു നികുതി’ എന്ന ആശയം നടപ്പാക്കുക എന്നതാണ് ജി.എസ്.ടിയുടെ പ്രധാന ലക്ഷ്യം.
  • ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്നു.
  • ജി.എസ്.ടിയിൽ വിവിധ നിരക്കുകളുണ്ട് (5%, 12%, 18%, 28%).

Question 42.
ഉപഭോക്തൃ ചൂഷണങ്ങൾ ഒഴിവാക്കാൻ ഒരു ഉപഭോക്താവ് എതെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം?
Answer:

  • ഒരു ഉപഭോക്താവ് താൻ വാങ്ങുന്ന സാധന ങ്ങളുടെ ഗുണനിലവാരം, അളവ്, പരിശുദ്ധി, വില തുടങ്ങിയ വിവരങ്ങൾ അറിഞ്ഞിരിക്കണം.
  • ഉപഭോക്താവിന് ഉൽപ്പന്നത്തെക്കുറിച്ച് സംശയ ങ്ങളുണ്ടെങ്കിൽ ചോദിച്ച് മനസ്സിലാക്കണം.
  • സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ നിർബന്ധ മായും വാങ്ങുകയും അതിൽ ജി.എസ്.ടി നമ്പർ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

Question 43.
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങൾ എന്തൊക്കെ യായിരുന്നു?
Answer:

  • ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷി ക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
  • ഉപഭോക്താക്കളുടെ അവകാശങ്ങൾ വ്യക്ത മായി നിർവചിക്കുക.
  • ഉപഭോക്തൃ സംരക്ഷണത്തിനായി പ്രത്യേക നീതിന്യായ സംവിധാനങ്ങൾ സ്ഥാപിക്കുക.

Question 44.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം 1986ലെ നിയമത്തിൽ നിന്ന് എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു
Answer:

  • 2019ലെ നിയമം ഉപഭോക്താക്കളെ കൂടുതൽ ശക്തരാക്കുന്നു.
  • ഇകൊമേഴ്സ് പ്ലാറ്റ് ഫോമുകൾ വഴിയുള്ള ഉപഭോക്തൃ ചൂഷണങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ഈ നിയമത്തിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) സ്ഥാപിച്ചു.

Question 45.
ഒരു ഉപഭോക്താവിന്റെ പ്രധാനപ്പെട്ട മൂന്ന് അവകാശങ്ങൾ എന്തൊക്കെയാണ്?
Answer:

  • സുരക്ഷിതത്വത്തിനുള്ള അവകാശം (ജീവനും സ്വത്തിനും അപകടകരമായ ഉൽപ്പന്നങ്ങളിൽ നിന്ന് സംരക്ഷണം നേടാനുള്ള അവകാശം).
  • തിരഞ്ഞെടുക്കാനുള്ള അവകാശം (മത്സരാ ധിഷ്ഠിത വിലയിൽ വിവിധ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം).
  • അറിയാനുള്ള അവകാശം (ഉൽപ്പന്നങ്ങളുടെ ഗുണമേന്മ, അളവ്, പരിശുദ്ധി, വില തുടങ്ങിയ വിവരങ്ങൾ അറിയാനുള്ള അവകാശം).

Question 46.
ഉപഭോക്തൃ തർക്ക പരിഹാര സംവിധാനത്തിന്റെ ഘടന എങ്ങനെയാണ്?
Answer:
ഉപഭോക്തൃ തർക്ക പരിഹാരത്തിനായി മൂന്ന് തലങ്ങളിലുള്ള കോടതികളുണ്ട്.

  • ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (ഒരു കോടി രൂപ വരെ നഷ്ടപരിഹാരം വരുന്ന കേസുകൾ).
  • സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (ഒരു കോടി മുതൽ പത്ത് കോടി രൂപ വരെ നഷ്ടപരിഹാരം വരുന്ന കേസുകൾ).
  • ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (പത്ത് കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം വരുന്ന കേസുകൾ).)

Question 47.
വിവിധ തരം തട്ടിപ്പുകൾ ഏതൊക്കെയാണ്? ഓരോ തട്ടിപ്പിനും പരിഹാരം തേടാവുന്ന രണ്ട് സ്ഥാപന ങ്ങളെക്കുറിച്ച് എഴുതുക.
Answer:
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ, ആരോഗ്യരംഗത്തെ തട്ടിപ്പുകൾ, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ, ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകൾ എന്നിവ സാധാരണയായി കണ്ടുവരുന്ന തട്ടിപ്പുകളാണ്.

  • വിദ്യാഭ്യാസ തട്ടിപ്പുകൾക്ക് UGC/AICTE/State Board എന്നിവരെ സമീപിക്കാം. ഉപഭോക്തൃ ഫോറത്തിലും പരാതി നൽകാം.
  • ബാങ്കിംഗ് തട്ടിപ്പുകൾക്ക് ബാങ്കിന്റെ ഗ്രീവൻസ് റിഡസ്സൽ മെക്കാനിസത്തെയും RBI ഓംബുഡ്സ്മാനെയും സമീപിക്കാം.

Question 48.
ഉപഭോക്തൃ വിദ്യാഭ്യാസം എന്നാൽ എന്ത്? ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, ഉൽപ്പന്നങ്ങളെയും സേവന ങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, വിപണിയിലെ തട്ടിപ്പുകൾ, ഉപഭോക്തൃ നിയമങ്ങൾ എന്നിവയെ ക്കുറിച്ച് അവബോധം നൽകുന്നതാണ് ഉപഭോക്തൃ വിദ്യാഭ്യാസം.

  • ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷി ക്കുക.
  • ഉപഭോക്താക്കളെ ഉത്തരവാദിത്തങ്ങളെ ക്കുറിച്ച് ബോധവാന്മാരാക്കുക.
  • വിപണിയിലെ ധാർമ്മികതയും ചൂഷണങ്ങളും തിരിച്ചറിയാൻ സഹായിക്കുക.

Question 49.
ഒരു ഉപഭോക്താവ് ചൂഷണത്തിനിരയാകാതിരി ക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ വിശദമാ ക്കുക.
Answer:

  • ഒരു ഉപഭോക്താവ് സാധനങ്ങൾ വാങ്ങുന്ന തിനു മുമ്പ് ഉൽപ്പന്നത്തെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ (ഗുണനിലവാരം, അളവ്, വില, ഉപയോഗരീതി, പാർശ്വഫലങ്ങൾ) അറിഞ്ഞിരി ക്കണം.
  • പരസ്യങ്ങളിൽ കാണുന്ന വാഗ്ദാനങ്ങളിൽ മാത്രം വിശ്വസിക്കാതെ ഉൽപ്പന്നത്തിന്റെ യഥാർത്ഥ ഗുണമേന്മ ഉറപ്പുവരുത്തണം.
  • സാധനങ്ങൾ വാങ്ങുമ്പോൾ നിർബന്ധമായും ബിൽ വാങ്ങുകയും അതിൽ വില, നികുതി തുടങ്ങിയ വിവരങ്ങൾ കൃരുമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധി ക്കുകയും വേണം.
  • കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാതിരി ക്കാൻ ശ്രദ്ധിക്കുകയും ഉൽപ്പന്നത്തിന്റെ പാക്കറ്റിലുള്ള ലേബലുകൾ വായിച്ച് മനസ്സിലാ ക്കുകയും വേണം.

Question 50.
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പ്രധാനപ്പെട്ട നാല് സവിശേഷതകൾ വിവരിക്കുക.
Answer:

  • ഈ നിയമം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (CCA) രൂപം നൽകി. ഇത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക ക്ഷിക്കുന്നതിനും ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനും അധികാരം നൽകുന്നു.
  • ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വ്യാജ വ്യാപാര രീതികൾ തടയുന്നതിനുള്ള നിയമങ്ങൾ ഈ നിയമത്തിൽ ഉൾക്കൊള്ളുന്നു.
  • ഉപഭോക്തൃ തർക്ക പരിഹാര പ്രക്രിയ ലളിതമാക്കി. ഓൺലൈൻ വഴിയും പരാതികൾ സമർപ്പിക്കാൻ സാധിക്കും.
  • തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 51.
ഒരു ഉപഭോക്താവിന് ലഭിക്കേണ്ട നാല് അവകാശങ്ങൾ വിശദമാക്കുക.
Answer:

  • സുരക്ഷിതത്വത്തിനുള്ള അവകാശം: ജീവനും സ്വത്തിനും അപകടകരമായ ഉൽപ്പന്നങ്ങളിൽ നിന്ന് സംരക്ഷണം നേടാനുള്ള അവകാശം.
  • തിരഞ്ഞെടുക്കാനുള്ള അവകാശം: മത്സരാധി ഷ്ഠിത വിലയിൽ വിവിധ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം.
  • അറിയാനുള്ള അവകാശം: ഉൽപ്പന്നങ്ങളുടെ ഗുണമേന്മ, അളവ്, പരിശുദ്ധി, വില തുടങ്ങിയ വിവരങ്ങൾ അറിയാനുള്ള അവകാശം.
  • പരിഹാരം തേടാനുള്ള അവകാശം: ഉപഭോക്തൃ ചൂഷണങ്ങൾക്കെതിരെയും വ്യാജ വ്യാപാര രീതികൾക്കെതിരെയും പരിഹാരം തേടാനുള്ള അവകാശം.

Question 52.
ഉപഭോക്തൃ തർക്ക പരിഹാര സംവിധാനത്തിലെ വിവിധ തലങ്ങൾ വിശദമാക്കുക. ഓരോ തലത്തിലും പരിഗണിക്കാവുന്ന കേസുകളുടെ സ്വഭാവം വ്യക്തമാക്കുക.
Answer:
ഉപഭോക്തൃ തർക്ക പരിഹാരത്തിന് മൂന്ന് തലങ്ങളുണ്ട്.

  • ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികളാണ് ഇവിടെ പരിഗണിക്കുന്നത്.
  • സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ: ഒരു കോടി രൂപ മുതൽ പത്ത് കോടി രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികളാണ് ഇവിടെ പരിഗണിക്കുന്നത്.
  • ദേശീയ ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ: പത്ത് കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികളാണ് ഇവിടെ പരിഗണിക്കുന്നത്.

Question 53.
വിവിധ തരം തട്ടിപ്പുകളും അവയ്ക്ക് പരിഹാരം കാണാവുന്ന നാല് വഴികളും വ്യക്തമാക്കുക.
Answer:
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ (അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ), ആരോഗ്യരംഗത്തെ തട്ടിപ്പുകൾ (വ്യാജ ചികിത്സ), വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ (സൈബർ കുറ്റകൃത്യങ്ങൾ), ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകൾ (ഫോൺകോൾ) എന്നിവ സാധാരണയായി കണ്ടുവരുന്ന തട്ടിപ്പുകളാണ്.

  • ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളിൽ (UGC, AICTE, Medical Council) പരാതി നൽകുക.
  • ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകുക.
  • സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുക.
  • പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.

Question 54.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതി നായി നിലവിലുള്ള പ്രധാനപ്പെട്ട നാല് നിയമങ്ങൾ ഏതൊക്കെയാണ്?
Answer:

  • ഉപഭോക്തൃ സംരക്ഷണ നിയമം 1986: ഉപഭോ ക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കു ന്നതിനും തർക്കങ്ങൾക്ക് പരിഹാരം കാണുന്ന തിനും ലക്ഷ്യമിട്ടുള്ള നിയമം,
  • ഉപഭോക്തൃ സംരക്ഷണ നിയമം 2019: ഇകൊമേഴ്സ് ഉൾപ്പെടെയുള്ള പുതിയ സാഹചര്യങ്ങൾക്കനുരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം.
  • ഭക്ഷ്യസുരക്ഷാ നിലവാര നിയമം 2006: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാ ക്കുന്നതിനുള്ള നിയമം.
  • ചരക്ക് സേവന നികുതി (GST) നിയമം 2017: നികുതി സമ്പ്രദായം ലളിതമാക്കുകയും ഉപഭോ ക്താക്കൾക്ക് ഏകീകൃത വില ലഭ്യമാക്കുകയും ചെയ്യുന്നു.

Question 55.
ഉപഭോക്ത്യ വിദ്യാഭ്യാസം ഉപഭോക്താക്കൾക്ക് എങ്ങനെ പ്രയോജനകരമാകും? നാല് പ്രധാനപ്പെട്ട നേട്ടങ്ങൾ വിവരിക്കുക.
Answer:

  • ഉപഭോക്തൃ വിദ്യാഭ്യാസം ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദി ത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്നു.
  • വിപണിയിലെ തട്ടിപ്പുകൾ തിരിച്ചറിയാനും ചൂഷണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാനും ഇത് സഹായിക്കുന്നു.
  • ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിഞ്ഞ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനും മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് പ്രോത്സാഹനം നൽകുന്നു.
  • ഉപഭോക്തൃ തർക്ക പരിഹാര സംവിധാനങ്ങ ളെക്കുറിച്ച് അവബോധം നൽകുന്നതിലൂടെ 59 പരാതികൾ ഫലപ്രദമായി സമർപ്പിക്കാനും നീതി നേടാനും ഇത് സഹായിക്കുന്നു.

Question 56.
ഉപഭോക്തൃ സംരക്ഷണ പ്രസ്ഥാനം ഇന്ത്യയിൽ എങ്ങനെ രൂപംകൊണ്ടു? ഇതിന്റെ പ്രധാനപ്പെട്ട നാല് ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
Answer:
1966ൽ ബോംബെയിൽ കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി ഓഫ് ഇന്ത്യ രൂപീകരിച്ചതോടെയാണ്
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ പ്രസ്ഥാനം നിലവിൽ വന്നത്.

  • ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷി ക്കുക.
  • തട്ടിപ്പുകളും വഞ്ചനകളും തടയുക.
  • ഉപഭോക്താക്കളെ ശാക്തീകരിക്കുക.
  • പരസ്യങ്ങളിൽ സത്യസന്ധമായ വിവരങ്ങൾ ഉറപ്പുവരുത്തുക.

Question 57.
സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന നാല് പ്രധാനപ്പെട്ട ഗുണമേന്മാ ചിഹ്നങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:

  • ISI മാർക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) നൽകുന്ന ഈ ചിഹ്നം വ്യാവസായിക ഉൽപ്പന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പാക്കുന്നു.
  • AGMARK: കാർഷിക – വന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നം.
  • FSSAI ചിഹ്നം : ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്ന തിനുള്ള ചിഹ്നം.
  • മറ്റ് നിരവധി ഗുണമേന്മാ ചിഹ്നങ്ങളും നിലവിലുണ്ട്.

Question 58.
ഒരു ഉപഭോക്താവ് പരാതി നൽകേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട നാല് പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടാൽ ബന്ധപ്പെട്ട ഓഫീസിലോ ഉപഭോക്തൃ കോടതിയിലോ പരാതി നൽകാം.

  • പരാതി വെള്ള പേപ്പറിൽ വ്യക്തമായി എഴുതി നൽകണം.
  • ബിൽ, വാറന്റി കാർഡ് തുടങ്ങിയ ആവശ്യമായ രേഖകൾ പരാതിയോടൊപ്പം ചേർക്കണം.
  • പരാതിയിൽ തട്ടിപ്പിന്റെ സ്വഭാവം, സംഭവിച്ച നഷ്ടം, ആവശ്യമായ പരിഹാരം എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 59.
ഉപഭോക്തൃ സംതൃപ്തി എന്നാൽ എന്ത്? ഉപഭോക്തൃ സംതൃപ്തി ഒരു സ്ഥാപനത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണ്? വിശദീ കരിക്കുക.
Answer:
ഒരു ഉപഭോക്താവ് ഒരു ഉൽപ്പന്നമോ സേവനമോ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷ ത്തെയും സംതൃപ്തിയെയും ആണ് ഉപഭോ സംതൃപ് തി എന്ന് പറയുന്നത്. ഉപഭോക്ത സംതൃപ്തി ഏതൊരു സ്ഥാപനത്തിനും വളരെ യധികം പ്രധാനപ്പെട്ടതാണ്. സംതൃപ്തരായ ഉപഭോക്താക്കൾ വീണ്ടും ഉൽപ്പന്നങ്ങൾ വാങ്ങു കയും മറ്റുള്ളവരോട് ശുപാർശ ചെയ്യുകയും ചെയ്യും. ഇത് സ്ഥാപനത്തിന്റെ വിൽപന വർദ്ധിപ്പിക്കാനും നല്ലൊരു ബാൻഡ് നാമം നേടാനും സഹായിക്കും. നേരെമറിച്ച്, സംതൃപ് തരല്ലാത്ത ഉപഭോക്താക്കൾ സ്ഥാപനത്തെക്കുറിച്ച് മോശം അഭിപ്രായങ്ങൾ പറയുകയും അത് സ്ഥാപനത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൂടാതെ, ഇന്നത്തെ മത്സരമേറിയ കച്ചവട ലോകത്ത് ഉപഭോക്താക്കളെ നിലനിർത്തുന്നതിനും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ഉയർന്ന ഉപഭോക്തൃ സംതൃപ്തി അത്യന്താപേക്ഷിതമാണ്. ഉപഭോക്താ ക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്ക് മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന തിലൂടെ സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ സാധിക്കും.

Question 60.
അപചയ സീമാന്ത ഉപയുക്തത നിയമം ഉപഭോഗ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു? ഒരു ദൈനംദിന ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
Answer:
അപചയ സീമാന്ത ഉപയുക്തത നിയമം അനുസരിച്ച്, ഒരു വ്യക്തി ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ ഉപയോഗി ക്കുമ്പോൾ, ഓരോ അധിക യൂണിറ്റിൽ നിന്നും സംതൃപ്തി (സീമാന്ത ഉപയുക്തത) കുറഞ്ഞുവരും. ഈ നിയമം നമ്മുടെ ദൈനംദിന ഉപഭോഗ തീരുമാനങ്ങളെ വളരെയ ധികം സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, നമുക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ലഡ്ഡു കഴിക്കാൻ തുടങ്ങു മ്പോൾ ആദ്യത്തെ ലഡ്ഡു നൽകുന്ന സംതൃപ്തി വളരെ വലുതായിരിക്കും. രണ്ടാമത്തെ ല കഴിക്കുമ്പോൾ സംതൃപ്തി കുറയും, മൂന്നാമത്തേത് കഴിക്കുമ്പോൾ വീണ്ടും കുറയും. ഒരു ഘട്ടം എത്തുമ്പോൾ ലഡ്ഡു കഴിക്കുന്നതിൽ നിന്ന് നമുക്ക് സംതൃപ്തി ലഭിക്കാതെ വരികയോ അല്ലെങ്കിൽ വെറുപ്പ് തോന്നുകയോ ചെയ്യാം. ഇവിടെ, ഓരോ അധിക ലഡ്ഡുവും നൽകുന്ന സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു. ഈ തത്വം അനുസരിച്ചാണ് ആളുകൾ ഒരു നിശ്ചിത അളവിൽ കൂടുതൽ ഒരേ ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നത്. വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവർ വിവിധ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് ഈ നിയമത്തിന്റെ അടിസ്ഥാ നത്തിലാണ്.

Question 61.
ഉപഭോക്താക്കൾ വിപണിയിൽ ലഭ്യമായ വിവിധ തരം സാധനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട തിന്റെ പ്രാധാന്യം എന്താണ്?
Answer:
ഉപഭോക്താക്കൾ വിപണിയിൽ ലഭ്യമായ വിവിധതരം സാധനങ്ങളെക്കുറിച്ച് അറിഞ്ഞി രിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓരോ ഉൽപ്പന്നത്തിനും അതിന്റെതായ പ്രത്യേകതകളും ഉപയോഗങ്ങളും ഗുണനിലവാരവും വിലയുമു ണ്ടായിരിക്കും. വ്യത്യസ്ത ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കും വരുമാനത്തിനും അനുയോ ജ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. സൗജന്യ സാധനങ്ങൾ, സാമ്പത്തിക സാധനങ്ങൾ, ഉപഭോഗ സാധനങ്ങൾ, മൂലധന സാധനങ്ങൾ, ഈടുനിൽക്കുന്നവ, ഈടുനിൽ ക്കാത്തവ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയുന്നത് വിവേക പൂർണ്ണമായ ഉപഭോഗ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ഉപഭോക്താക്കളെ ചൂഷണത്തി നിരയാക്കുകയും ഗുണമേന്മയില്ലാത്ത ഉൽപ ന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യും. അതിനാൽ, ഓരോ ഉപഭോക്താവും വിപണിയിലെ ഉൽപ്പന്നങ്ങളെക്കുറിച്ച് ബോധവാന്മാരായിരി ക്കേണ്ടത് അത്യാവശ്യമാണ്.

Question 62.
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ഉപഭോക്താ ക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എങ്ങനെ ഒരു നാഴികക്കല്ലായി മാറുന്നു? വിശദ മാക്കുക.
Answer:
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷി ക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. 1986ലെ പഴയ നിയമത്തിൽ ഇല്ലാതിരുന്ന പല പുതിയ വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉപഭോക്തൃ ചൂഷണങ്ങൾ തടയുന്നതിന് ഈ നിയമം കൂടുതൽ പ്രാധാന്യം നൽകുന്നു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ ക്കെതിരെ നടപടിയെടുക്കാനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (CCPA) രൂപം നൽകാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഉപഭോക്തൃ തർക്ക പരിഹാര പ്രക്രിയ കൂടുതൽ ലളിതമാക്കിയതും ഓൺലൈൻ വഴി പരാതികൾ സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതും ഈ നിയമത്തിന്റെ പ്രധാന നേട്ടങ്ങളാണ്. മൊത്തത്തിൽ, ഉപഭോക്താക്കളുടെ താൽപ ര്യങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് നീതി ഉറപ്പാക്കുന്നതിനും 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം കൂടുതൽ ശക്തമായ ഒരു ചട്ടക്കൂട് നൽകുന്നു.

Question 63.
ഉപഭോക്തൃ വിദ്യാഭ്യാസം ഒരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കാവുന്നത് എന്തു കൊണ്ട് ഉപഭോക്തൃ വിദ്യാഭ്യാസം സമൂഹത്തിൽ എങ്ങനെയെല്ലാമാണ് സ്വാധീനം ചെലുത്തുന്നത്?
Answer:
ഉപഭോക്തൃ വിദ്യാഭ്യാസം ഒരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കുന്നത് ഉപഭോക്താ ക്കൾക്ക് അവരുടെ അവകാശങ്ങളെയും ഉത്തര വാദിത്തങ്ങളെയും കുറിച്ച് അവബോധം നൽകുന്ന തിലൂടെ ഒരു നീതിയുക്തവും ധാർമ്മികവുമായ സമൂഹം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതു കൊണ്ടാണ്. ഉപഭോക്തൃ വിദ്യാഭ്യാസം ലഭിച്ച ഉപഭോക്താക്കൾ ചൂഷണങ്ങൾക്ക് ഇരയാകാ നുള്ള സാധ്യത കുറയുകയും അവർ വിവേക പൂർണ്ണമായ ഉപഭോഗ തീരുമാനങ്ങൾ എടുക്കു കയും ചെയ്യും. ഇത് കച്ചവട സ്ഥാപനങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തി ക്കാൻ പ്രേരിപ്പിക്കുകയും വിപണിയിൽ ഗുണമേന്മ യുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കു കയും ചെയ്യും. കൂടാതെ, ഉപഭോക്തൃ വിദ്യാ ഭ്യാസം പാരിസ്ഥിതിക അവബോധം വളർത്തു ന്നതിനും സുസ്ഥിരമായ ഉപഭോഗ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഒരു ബോധവത്കൃത ഉപഭോക്തൃ സമൂഹം രാജ്യ ത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നീതിക്കും ഒരു പോലെ അത്യാവശ്യമാണ്. അതിനാൽ, ഉപഭോക്തൃ വിദ്യാഭ്യാസം നൽകുന്നത് വ്യക്തിഗത നേട്ടത്തിനപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കുന്നു.

Question 64.
ഉപഭോക്തൃ വിദ്യാഭ്യാസം എന്ന ആശയം വിശദീകരിക്കുകയും ഉപഭോക്താക്കള ശാക്തീകരിക്കുന്നതിൽ അതിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുക.
Answer:
ഉപഭോക്തൃ വിദ്യാഭ്യാസം എന്നത് വ്യക്തികളെ വിപണിയിൽ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് സജ്ജരാക്കുക എന്ന ലക്ഷ്യ ത്തോടെയുള്ള ഒരു സമഗ്ര പ്രക്രിയയാണ് . ഉപഭോക്തൃ വിദ്യാഭ്യാസം എന്നത് ഉപഭോ ക്താക്കളുടെ അവകാശങ്ങളെ മനസ്സിലാക്കുക, അവരുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയുക, ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ലഭ്യമായ വൈവിധ്യതയിൽ ബോധവാന്മാരാകുക, വിവിധ വിപണികൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുക, പ്രസക്തമായ ഉപഭോക്ത സംരക്ഷണ നിയമങ്ങൾ മനസ്സിലാക്കുക എന്നിവ ഉൾക്കൊള്ളുന്നു.

ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ ബഹുമുഖവും ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിന് നിർണായകവുമാണ്. ഒന്നാമതായി, അന്യായമായ വ്യാപാര രീതികൾക്കും ചൂഷണത്തിനുമെതിരെ വ്യക്തികളെ ലഭ്യമായ സുരക്ഷാ മാർഗങ്ങളെക്കുറിച്ച് ബോധവാന്മാ രാക്കുന്നതിലൂടെ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രണ്ടാമതായി, ഉപഭോക്താക്കളെ അവരുടെ ബോധവാന്മാ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാ രാക്കുക, ഉത്സാഹപൂർവ്വമായ ഉപഭോഗം, ധാർമ്മിക പെരുമാറ്റം, അവരുടെ തിരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുക എന്നിവയുടെ ആവശ്യകത ഊന്നിപ്പറയുക എന്നിവയാണ്. മൂന്നാമതായി, ഡിജിറ്റൽ വിപണിയിലെ അപകടസാധ്യതകളെയും സുരക്ഷിത ഇടപാട് രീതികളെയും കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിലൂടെ വ്യാപാരത്തിൽ, പ്രത്യേകിച്ച് ഓൺലൈൻ വ്യാപാരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇത് ശ്രമിക്കുന്നു. കൂടാതെ,

ഉപഭോക്തൃ വിദ്യാഭ്യാസം വിപണിയിലെ ധാർമ്മികതയും നിയന്ത്രണങ്ങളും തിരിച്ചറിയാൻ ലക്ഷ്യമിടുന്നു. ഉപഭോക്താക്കളെ ന്യായവും അന്യായവുമായ ബിസിനസ്സ് തിരിച്ചറിയാനും ഭരണ നിയമങ്ങൾ മനസ്സി ലാക്കാനും പ്രാപ്തരാക്ക പെരുമാറ്റം ഉപഭോക്ത സംരക്ഷണ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും, അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ പരിഹാരം തേടാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതിലും ഇത് പ്രധാനമാണ്. കൂടാതെ, ഉൽപ്പന്ന ഗുണനിലവാരം, മാനദണ് ഡങ്ങൾ, സാധ്യതയുള്ള ആരോഗ്യ അപകടങ്ങൾ എന്നിവയെക്കുറിച്ച് ഉപഭോക്താ ക്കളെ ബോധവൽക്കരിക്കുന്നതിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരി ക്കുന്നു. അവസാനമായി, ഉപഭോക്തൃ പരാതികൾ ഫലപ്രദമായും നീതിയുക്തമായും പരിഹരിക്ക പ്പെടുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കു ന്നതിലൂടെ ഉപഭോക്തൃ നീതി പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ, ശാക്തീകരിക്കപ്പെട്ടതും സംരക്ഷിതവുമായ ഒരു ഉപഭോക്ത്യ അടിത്തറ സൃഷ്ടിക്കുന്നതിൽ ഉപഭോക്തൃ വിദ്യാഭ്യാസം നിർണായക പങ്ക് വഹിക്കുന്നു.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 65.
ഇന്ത്യയിലെ ഉപഭോക്തൃ കോടതികളുടെ ത്രിതല ഘടന വിവരിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലുള്ള ഉപദേശക സമിതികളുടെ പങ്ക് സംക്ഷിപ്തമായി വിവരിക്കുകയും ചെയ്യുക.
AAnswer:
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം, ഉപഭോക്തൃ തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ഇന്ത്യയിൽ ഒരു ത്രിതല ഉപഭോക്തൃ കോടതി ഘടന സ്ഥാപിക്കുന്നതി ലേക്ക് നയിച്ചു. അടിസ്ഥാന തലത്തിൽ ജില്ലാ ഉപഭോക്തൃ ഫോറങ്ങളുണ്ട്, അവ ഒരു നിശ്ചിത മൂല്യമുള്ള സാധനങ്ങളോ സേവനങ്ങളോ ഉൾപ്പെടുന്ന പരാതികൾ കൈകാര്യം ചെയ്യുന്നു (തുടർന്നുള്ള ഭേദഗതികളിൽ ഈ മൂല്യം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, പക്ഷേ ഘടന നിലനിൽക്കുന്നു). 6 ജില്ലാ ഫോറങ്ങൾക്ക് മുകളിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ ഉണ്ട്, അവ ജില്ലാ ഫോറങ്ങളിൽ നിന്നുള്ള അപ്പീലുകൾ കേൾക്കുകയും ഉയർന്ന മൂല്യമുള്ള കേസുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഈ ഘടനയുടെ അഗ്രഭാഗത്ത് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (NCDRC) ഉണ്ട്, ഇത് സംസ്ഥാന കമ്മീഷനുകളിൽ നിന്നുള്ള അപ്പീലു കൾ കേൾക്കുകയും ദേശീയ പ്രാധാന്യമുള്ളതും വളരെ ഉയർന്ന മൂല്യമുള്ളതുമായ കേസുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഉപഭോക്തൃ പരാതികൾക്ക് പ്രവേശനക്ഷമതയും ഒന്നിലധികം തലത്തിലുള്ള അവലോകനവും ഈ ശ്രേണി പര മായ സംവിധാനം ഉറപ്പാക്കുന്നു.

ഈ ജുഡീഷ്യൽ ഘടനയ്ക്കൊപ്പം, ഉപഭോക്തൃ സംരക്ഷണ നിയമം ത്രിതല ഉപദേശക സമിതികളും സ്ഥാപിച്ചു. ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ, സംസ്ഥാന ഉപഭോക്തൃ സംരക്ഷണ കൗൺസിൽ, ദേശീയ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ. ഉപഭോക്തൃ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഉപഭോക്തൃ സംരക്ഷണ ത്തിനായുള്ള നയങ്ങളും പരിപാടികളും രൂപീകരി ക്കുന്നതിലും അതത് സർക്കാരുകളെ (ജില്ലാ, സംസ്ഥാന, കേന്ദ്ര) ഉപദേശിക്കുക എന്നതാണ് ഈ കൗൺസിലുകളുടെ പ്രാഥമിക പങ്ക്. ഗവൺമെന്റ് തീരുമാനമെടുക്കൽ പ്രക്രിയകളിൽ ഉപഭോക്തൃ താൽപ്പര്യങ്ങൾ പരിഗണിക്കപ്പെടു ന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വിലപ്പെട്ട ഇൻപു ട്ടുകളും ശുപാർശകളും നൽകിക്കൊണ്ട് അവർ അഭിഭാഷക സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നു.

Question 66.
ഒരു ബിൽ (ബില്ല്/റസിറ്റ്) വാങ്ങുമ്പോൾ ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ:
Answer:

  • GST നമ്പർ: ബില്ലിൽ വിൽപ്പനക്കാരന്റെ GSTIN (GST Identification Number) ഉണ്ടോ എന്ന് പരിശോധിക്കുക.
  • GST റേറ്റ് ഓരോ ഇനത്തിനും ബില്ലിൽ പ്രത്യേകം GST ശതമാനം (5%, 12%, 18%, 28%) രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക.
  • HSN/SAC കോഡ്: ഉൽപ്പന്നങ്ങൾക്ക് HSN കോഡ് (സാധനങ്ങൾക്ക്) അല്ലെങ്കിൽ SAC കോഡ് (സേവനങ്ങൾക്ക് ഉണ്ടോ എന്ന് പരിശോധിക്കുക.
  • ബില്ലിന്റെ വിശദാംശങ്ങൾ:
  • വിൽപ്പനക്കാരന്റെ പേര്, വിലാസം.
  • വാങ്ങുന്നയാളുടെ പേര് (നിങ്ങളുടേത്).
  • ഇനങ്ങളുടെ വിശദമായ വിവരണം.
  • ആകെ തുക, GST എന്നിവ വെവ്വേറെ കാണിച്ചിട്ടുണ്ടോ.
  • ഇൻവോയ്സ് തീയതി ബില്ലിന്റെ തീയതി ശ്രദ്ധിക്കുക (GST ക്ലെയിം ചെയ്യാൻ ഇത് പ്രധാനമാണ്).

SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും

Students often refer to Kerala Syllabus SSLC Geography Notes Malayalam Medium Pdf and Class 10 Geography Chapter 5 Notes Question Answer Malayalam Medium പണവും സമ്പദ് വ്യവസ്ഥയും that include all exercises in the prescribed syllabus.

Class 10 Geography Chapter 5 Notes Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 5 Notes Question Answer Malayalam Medium

10th Class Geography Chapter 5 Notes Malayalam Medium

SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും 1
Question 1.
ചിത്രങ്ങൾ നിരീക്ഷിക്കൂ. ചിത്രം 5.2ൽ പറയുന്നത് പണം ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി എന്നതാണ്. അതുപോലെ എല്ലാ ചിത്രങ്ങളും പണം ചെയ്യുന്ന വിവിധ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കൂട്ടുകാരുമായി ചർച്ച ചെയ്ത് 5.3, 5.4.5.5 എന്നീ ചിത്രങ്ങൾക്ക് വിശദീകരണം നൽകുക.
Answer:
ഈ ചിത്രങ്ങൾ പണത്തിന്റെ വിവിധതരത്തിലുളള പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നു. ചിത്രം 5.1ൽ പണം ഒരു വിനിമയ മാധ്യമമായി പ്രവർത്തിക്കുന്നു (പണം ഉപയോഗിച്ച് ആളുകൾ സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.), ചിത്രം 5.3ൽ പണം മൂല്യത്തിന്റെ അളവുകോലായി ചിത്രീകരിക്കുന്നു. (വ്യത്യസ്ത സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകൾ താരതമ്യം ചെയ്യുന്നു.), ചിത്രം 5.4ൽ പണം മൂല്യത്തിന്റെ സംഭരണിയായി പ്രവർത്തിക്കുന്നു (സമ്പാദ്യമായും ആസ്തികളായും സൂക്ഷിക്കുന്നു), ചിത്രം 5.5ൽ പണം പിന്നീടു നൽകുന്നതിനായി പ്രവർത്തിക്കുന്നു (പണം കടം കൊടുക്കുകയും കടം വാങ്ങുകയും ചെയ്യുക).

Question 2.
കഴിഞ്ഞ ഒരു മാസം നിങ്ങളുടെ വീട്ടിൽ പണം ഉപയോഗിച്ച് നടത്തിയ സാധന, സേവന കൈമാറ്റങ്ങളുടെ ഒരു പട്ടിക രക്ഷിതാക്കളുമായി ആലോചിച്ച് തയ്യാറക്കുക.
Answer:
ഉദാഹരണം:-സന്ദീപിന്റെ വീട്ടിൽ ഒരുമാസം പണം എങ്ങനെയെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു എന്നതിന്റെ ഒരു മാതൃക ഇതാ. ഈ മാസം എന്റെ വീട്ടിൽ പണം ഉപയോഗിച്ചു നടത്തിയ ഇടപാടുകൾ:- വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങളും, ഗൃഹോപകരണങ്ങളും വാങ്ങുന്നതിന് പണം ചിലവഴിച്ചു. വെള്ളം, ഫോൺ, വൈദ്യുതി തുടങ്ങിയ വിവിധ സേവനങ്ങൾക്കും ഞങ്ങൾ പണം നൽകി. ഞങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഭാവിയിലെ ഉപയോഗത്തിനായി മൂല്യം സംഭരിക്കുന്നതിനെ പ്രതിനിധീകരിക്കുന്ന സമ്പാദ്യത്തിനായി നീക്കിവച്ചു. കാലക്രമേണ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പണത്തിന്റെ പ്രവർത്തനം പ്രകടമാക്കുന്ന ഒരു ബാങ്ക് വായ്പ ഞങ്ങൾ തിരിച്ചടച്ചു.

Question 3.
പണത്തിന്റെ സവിശേഷതകൾ
പൊതുവെ അംഗീകരിക്കപ്പെടുക, സ്വീകരിക്കപ്പെടുക എന്നതാണ് പണത്തിന്റെ ഒരു പ്രധാന സവിശേഷത. മറ്റെന്തെല്ലാം സവിശേഷതകളാണ് പണത്തിനുണ്ടാകേണ്ടത്? ചർച്ച ചെയ്ത് ലിസ്റ്റ് പൂർത്തിയാക്കുക.
Answer:

  • പൊതുവെ സ്വീകാര്യമായത്
  • ഈട് നിൽക്കുന്നത്
  • പൊതുവായി സ്വീകാര്യമായത്
  • ഈട് നിലനിൽക്കുന്നത്
  • എളുപ്പത്തിൽ കൊണ്ടുനടക്കാൻ സാധിക്കുന്നത്
  • ആവശ്യത്തിനനുസരിച്ച് വിഭജിക്കാൻ സാധിക്കുന്നത്
  • ദുർലഭമായത്

Question 4.
പണത്തിന്റെ വിവിധ ധർമ്മങ്ങൾ എഴുതിനോക്കൂ
Answer:

  • വിനിമയ ഉപാധി
  • മൂല്യം അളക്കുന്നതിനുളള ഉപാധി
  • മൂല്യ ശേഖരഉപാധി
  • ഭാവിയിലുളള കൊടുക്കൽ വാങ്ങലുകളുടെ ഉപാധി

SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും

Question 5.
SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും 2
Answer:
ഇതൊരു മാതൃകയാണ്.
ഒരു വിദ്യാർത്ഥി രണ്ട് നോട്ട്ബുക്കുകൾ ആദ്യം വാങ്ങിയതിന് ശേഷം, വൈകുന്നേരം 5 മണിയോടെ നൂറ് രൂപ നോട്ടിന്റെ ഒരു സാങ്കൽപ്പിക യാത്ര ഇതാ

  • കൈമാറ്റം 1: ഒരു വിദ്യാർത്ഥി രാവിലെ 9 മണിക്ക് 50 രൂപയ്ക്ക് രണ്ട് നോട്ട്ബുക്കുകൾ വാങ്ങുന്നു. കടയുടമ ഇപ്പോൾ 100 രൂപ നോട്ടുകൾ കൈവശം വച്ചിട്ടുണ്ട്.
  • കൈമാറ്റം 2 (രാവിലെ 11 മണി) സ്റ്റേഷനറി സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഡെലിവറി ഡ്രൈവർക്ക് പണം നൽകാൻ കടയുടമ 100 രൂപ നോട്ടുകൾ ഉപയോഗിക്കുന്നു.
  • കൈമാറ്റം 3 (ഉച്ചയ്ക്ക് 2 മണി) ഡെലിവറി
    ഡ്രൈവർ ഒരു പെട്രോൾ സ്റ്റേഷനിൽ അവരുടെ വാഹനത്തിന്
    ഇന്ധനം വാങ്ങാൻ 100 രൂപ നോട്ടുകൾ ഉപയോഗിക്കുന്നു.
  • കൈമാറ്റം 4 (വൈകുന്നേരം 4 മണി) ഒരു പ്രാദേശിക മാർക്കറ്റിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ പെട്രോൾ സ്റ്റേഷൻ അറ്റൻഡന്റ് 100 രൂപ നോട്ടുകൾ ഉപയോഗിക്കുന്നു.

ഈ സാങ്കൽപ്പിക യാത്ര അനുസരിച്ച്, 100 രൂപ നോട്ടുകൾ രാവിലെ 9 നും വൈകുന്നേരം 5 നും ഇടയിൽ നാല് കൈമാറ്റങ്ങൾക്ക് വിധേയമായി. ഓരോന്നും അതിന്റെ മൂല്യം ഒരു വിനിമയ മാധ്യമമായി പൂർണ്ണമായും ഉപയോഗിച്ചു. ഈ ഇടപാടുകളുടെ മൊത്തം മൂല്യം Rs.400 ആണ് (4 കൈമാറ്റങ്ങൾ × Rs.100) ഓരോ വിനിമയവും സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ പ്രചരണത്തിന് സംഭാവന നൽകുന്നു.

പണത്തിന്റെ പ്രചരണത്തിന്റെ വേഗത ഒരു യൂണിറ്റ് പണം എത്ര തവണ കൈമാറ്റം ചെയ്യപ്പെടുന്നു, എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. കറൻസിയുടെ കൈമാറ്റത്തിലെ വേഗത സാമ്പത്തിക വളർച്ചയുടെ വേഗതയെ സൂചിപ്പിക്കുന്നു, അതേസമയം കറൻസിയുടെ കൈമാറ്റത്തിലെ വേഗതയിലെ കുറവ് സാമ്പത്തിക മാന്ദ്യത്തെ സൂചിപ്പിക്കുന്നു.

Question 6.
പണപ്പെരുപ്പത്തെ സംബന്ധിക്കുന്ന വാർത്തകൾ കണ്ടെത്തി അത് ക്ലാസിൽ അവതരിപ്പിക്കുക. ഓരോ വാർത്തയിലും പറയുന്ന കാരണങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
(സൂചനകൾ)
SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും 3

Question 7.
SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും 4
കേരളം
നഗരങ്ങളിലെ പണപ്പെരുപ്പം ആഗസ്റ്റ് 6.08 ഉം, സെപ്റ്റംബറിൽ 4.93 നഗര പണപ്പെരുപ്പത്തിൽ 1.15 ശതമാനം പോയിന്റുകളുടെ കുറവുണ്ടായി.

ഗ്രാമ നഗരങ്ങളിലെ പണപ്പെരുപ്പം: ആഗസ്റ്റ് 6.40 ഉം, സെപ്റ്റംബറിൽ 4.59 ഗ്രാമ പണപ്പെരുപ്പത്തിൽ 1.81 ശതമാനം പോയിന്റുകളുടെ കുറവുണ്ടായി.

മൊത്തം 6.26 (ആഗസ്റ്റ്), 4.72 (സെപ്റ്റംബർ) മൊത്തം പണപ്പെരുപ്പത്തിൽ 1.54 ശതമാനം പോയിന്റുകളുടെ കുറവുണ്ടായി.

ഇന്ത്യ:
നഗരങ്ങളിലെ പണപ്പെരുപ്പം ആഗസ്റ്റ് 6.59 ഉം, സെപ്റ്റംബറിൽ 4.65 നഗര പണപ്പെരുപ്പത്തിൽ 1.94 ശതമാനം പോയിന്റുകളുടെ കുറവുണ്ടായി.ഗ്രാമീണം: 5.33, (സെപ്റ്റംബർ), 7.02% (ഓഗസ്റ്റ്). ഗ്രാമീണ പണപ്പെരുപ്പത്തിൽ 1.69 ശതമാനം പോയിന്റിന്റെ കുറവ്.

ആകെ 5.02 (സെപ്റ്റംബർ 6.83 (ഓഗസ്റ്റ്). മൊത്തം പണപ്പെരുപ്പത്തിൽ 1.81 ശതമാനം പോയിന്റിന്റെ കുറവ്.

ചുരുക്കത്തിൽ, 2023 സെപ്റ്റംബറിനെ 2023 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലും കേരളത്തിലും നഗര, ഗ്രാമീണ, മൊത്തം വിഭാഗങ്ങളിലുടനീളമുള്ള പണപ്പെരുപ്പ നിരക്കുകളിൽ കുറവ് അനുഭവപ്പെട്ടു.

SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും

Question 8.
വിവിധ കാലയളവുകളിലെ റിപ്പോ നിരക്കുകൾ ചുവടെ നൽകിയിരിക്കുന്നു:
ജൂൺ 2022 4.90%
ഡിസംബർ 2022 6.25%
സെപ്റ്റംബർ 2022 6.50%
• റിപ്പോനിരക്കിലെ പ്രവണത കണ്ടെത്തുക.
• ജൂൺ 2022 മുതൽ ഡിസംബർ 2022 വരെയുള്ള കാലയളവിൽ വായ്പ, സമ്പാദ്യം എന്നിവയെ റിപ്പോനിരക്ക് സ്വാധീനിച്ചത് എങ്ങനെയെന്ന് ചർച്ച ചെയ്യുക.
Answer:
റിപ്പോ നിരക്ക് പ്രവണതകൾ
റിപ്പോ നിരക്ക് (ജൂൺ 2022, സെപ്റ്റംബർ 2023) ജൂൺ 2022: 4.90% ഡിസംബർ 2022: 6.25% (1.35 ശതമാനം പോയിന്റുകളുടെ വർദ്ധനവ്)

സെപ്റ്റംബർ 2023: 6.50% (0.25 ശതമാനം പോയിന്റുകളുടെ കൂടുതൽ വർദ്ധനവ്) കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതായതിനാൽ റിസർവ് ബാങ്ക് കർശനമായ പനയം സ്വീകരിച്ചുവെന്ന് ഇത് സൂചിപ്പിക്കുന്നു.

(2022 ജൂൺ മുതൽ 2022 ഡിസംബർ വരെ റിപ്പോ നിരക്ക് വർദ്ധനവിന്റെ ആഘാതം
1. ക്രഡിറ്റ് (കടമെടുക്കൽ) സ്വാധീനം ഉയർന്ന വായ്പാ ചെലവ്: ബാങ്കുകൾ
വർദ്ധിച്ച വായ്പാ നിരക്കുകൾ (ഭവനവായ്പകൾ, വ്യക്തിഗത വായ്പകൾ,ബിസിനസ്സ് വായ്പകൾ) കാരണം സെൻട്രൽ ബാങ്കിൽ നിന്ന് കടമെടുക്കുന്നതിനുള്ള ചെലവ് ഉയർന്നു.

വായ്പകളുടെ ഡിമാൻഡ് കുറഞ്ഞു: ഉപഭോക്താക്കളും ബിസിനസുകളും കടമെടുത്തു ഉയർന്ന പലിശ പേയ്മെന്റുകൾ കാരണം കുറവ്, സാമ്പത്തിക മാന്ദ്യം പ്രവർത്തനം. കർശനമായ വായ്പാ ലഭ്യത: ബാങ്കുകൾ വായ്പ നൽകുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തി, റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളെ ബാധിക്കുന്നു.

Question 9.
റിസർവ് ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നിലവിലെ റിപ്പോനിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക്, കരുതൽ ധന അനുപാതം എന്നിവ കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
ഏപ്രിൽ 6, 2025, ൽ ലഭ്യമായ വിവരം അനുസരിച്ച് റിപ്പോ നിരക്ക് 6.25%, റിവേഴസിപ്പോനിരക്ക് 3.35%, കരുതൽ ധന അനുപാതം (CRR) 4%. എന്നിങ്ങനെയാണ്.

Question 10.
റിസർവ് ബാങ്കിന്റെ ധർമ്മങ്ങൾ വിശകലനം ചെയ്ത് അത് ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുക?
Answer:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) രാജ്യത്തിന്റെ കേന്ദ്ര ബാങ്കാണ്, സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് തുടങ്ങിയ പ്രധാന പലിശ നിരക്കുകൾ ക്രമീകരിച്ചുകൊണ്ട് പണനയത്തിലൂടെ സമ്പദ്വ്യവസ്ഥയിലെ പണ വിതരണം നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. അങ്ങനെ ചെയ്യുന്നതിലൂടെ, ആർ.ബി.ഐ പണപ്പെരുപ്പം നിയന്ത്രിക്കുകയും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. പൊതുജനവിശ്വാസം നിലനിർത്തുന്നതിനും സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബാങ്കിംഗ് സംവിധാനത്തിന്റെ ഒരു റെഗുലേറ്ററായും സൂപ്പർവൈസറായും ഇത് പ്രവർത്തിക്കുന്നു.

ആർ.ബി.ഐ കറൻസി പുറപ്പെടുവിക്കുകയും വിദേശനാണ്യ കരുതൽ ശേഖരം കൈകാര്യം ചെയ്യുകയും സർക്കാരിന് ഒരു ബാങ്കറായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക ഉൾച്ചേർക്കലിനെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളം സുഗമമായ പേയ്മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങളിലൂടെ, ആർ.ബി.ഐ സമ്പദ്വ്യവസ്ഥയിലെ ക്രഡിറ്റ്, നിക്ഷേപം, ഉപഭോഗ രീതികളെ സ്വാധീനിക്കുന്നു, അതുവഴി ഇന്ത്യയിലെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.

Question 11.
നിങ്ങളുടെ സമീപപ്രദേശത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് കണ്ടെത്തി അവ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന് പട്ടികപ്പെടുത്തുക.
Answer:
കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്. ബി. ഐ
  • കാനറ ബാങ്ക്
  • പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)
  • ബാങ്ക് ഓഫ് ബറോഡ
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
  • ഇന്ത്യൻ ബാങ്ക്
  • ബാങ്ക് ഓഫ് ഇന്ത്യ
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  • ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐബി)
  • യൂക്കോ ബാങ്ക്
  • പഞ്ചാബ് & സിന്ധ് ബാങ്ക്

കേരളത്തിലെ സ്വകാര്യമേഖലാ ബാങ്കുകൾ

  • ഫെഡറൽ ബാങ്ക്
  • സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി)
  • ധനലക്ഷ്മി ബാങ്ക്

പുതുതലമുറ സ്വകാര്യ ബാങ്കുകൾ

  • എച്ച് ഡി എഫ് സി ബാങ്ക്
  • ഐസി ഐസി ഐ ബാങ്ക്
  • ആക്സിസ് ബാങ്ക്
  • കൊടക് മഹീന്ദ്ര ബാങ്ക്
  • ഇൻഡസ്ഇൻഡ് ബാങ്ക്
  • ഐ ഡി എഫ് സി ഫസ്റ്റ്റ്റ് ബാങ്ക്
  • യെസ് ബാങ്ക്
  • ബന്ദൻ ബാങ്ക്

കേരളത്തിലെ വിദേശ ബാങ്കുകൾ

  • സിറ്റിബാങ്ക്
  • സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്
  • എച്ച്എസ്ബിസി
  • സ്മോൾ ഫിനാൻസ് ബാങ്കുകൾ (എസ്എഫ്ബി), പേയ്മെന്റ് ബാങ്കുകൾ
  • ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
  • ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
  • ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
  • ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് (ഇപ്പോൾ എയു സ്മോൾ ഫിനാൻസ് ബാങ്കുമായി ലയിപ്പിച്ചു)

പേമെന്റ് ബാങ്കുകൾ

  • എയർടെൽ പേയ്മെന്റ്സ് ബാങ്ക്
  • ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐപിപിബി)

Question 12.
ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന് സമ്പാദ്യനിക്ഷേപങ്ങളേക്കാൾ പലിശനിരക്ക് നൽകുന്നത് എന്തുകൊണ്ട്?
Answer:
സ്ഥിരനിക്ഷേപങ്ങൾക്ക് (Fixed Deposits) സാധാരണ സമ്പാദ്യ നിക്ഷേപങ്ങളേക്കാൾ (Savings Accounts) ഉയർന്ന പലിശനിരക്ക് ബാങ്കുകൾ നൽകുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.

a) നിക്ഷേപത്തിന്റെ സ്ഥിരത: സ്ഥിരനിക്ഷേപങ്ങൾ ഒരു നിശ്ചിത കാലയളവിൽ (ഉദാ: 1 വർഷം, 5 വർഷം) ബാങ്കിൽ ലോക്ക് ചെയ്യപ്പെടുന്നു. ഇത് ബാങ്കിന് ദീർഘകാലത്തേക്ക് ആ സ്വത്ത് ഉപയോഗിക്കാനും മറ്റു ലാഭകരമായ വായ്പകൾ നൽകാനും അവസരം നൽകുന്നു. സമ്പാദ്യ നിക്ഷേപങ്ങളിൽ നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും പണം എടുക്കാനാകും, അതിനാൽ ബാങ്കിന് ഈ തുകകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയില്ല.

b) ബാങ്കിന്റെ ദ്രവ്യതാ നിയന്ത്രണം: സ്ഥിരനിക്ഷേപങ്ങൾ ബാങ്കിന്റെ ദ്രവ്യതാ (ഹശൂൗശറശ്യ) ആവശ്യങ്ങൾ കുറയ്ക്കുന്നു, കാരണം നിശ്ചിത കാലം വരെ പണം എടുക്കാനാവില്ല. ഇത് ബാങ്കിനെ കൂടുതൽ സുരക്ഷിതമായി വായ്പാ ബിസിനസ്സ് നടത്താൻ സഹായിക്കുന്നു.

c) നിക്ഷേപകരെ ആകർഷിക്കാൻ ഉയർന്ന പലിശ നൽകി ബാങ്കുകൾ കൂടുതൽ ആളുകളെ സ്ഥിരനിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നു. ഇത് ബാങ്കിന് ലാഭകരമായ വായ്പകൾ നൽകാനുള്ള മൂലധനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

അതിനാൽ, സ്ഥിരനിക്ഷേപങ്ങളുടെ ദീർഘകാല സ്വഭാവവും ബാങ്കിന്റെ ധനകാര്യ സുസ്ഥിരതയും നിലനിർത്താനുള്ള ആവശ്യവും കൊണ്ടാണ് സമ്പാദ്യ നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ നൽകുന്നത്.

SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും

Question 13.
അനുവും മനുവും ഒൻപതാം ക്ലാസിലെ വിദ്യാർഥികളാണ്. അനുവിന് സംസ്ഥാനതല പ്രസംഗം മത്സരത്തിൽ സമ്മാനമായി 25,000 രൂപ ലഭിച്ചു. മനുവിന് ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നാഷണൽ മെറിറ്റ് കംമീൻസ് സ്കോളർഷിപ്പായി ഓരോ വർഷവും 12,000 രൂപയും ലഭിക്കുന്നുണ്ട്. രണ്ടുപേരും ഈ പണം ഉന്നതവിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. അനുവിനും മനുവിനും ഏതുതരം ബാങ്ക് അക്കൗണ്ടുകളിൽ പണം ഡിപ്പോസിറ്റ് ചെയ്യുവാൻ ആയിരിക്കും നിങ്ങൾ നിർദേശിക്കുന്നത്?
Answer:

  • അനുവിന്, ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതും ദീർഘകാല സമ്പാദ്യത്തിന് അനുയോജ്യവുമായതിനാൽ ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് അനുയോജ്യമാണ്.
  • മനുവിനെ സംബന്ധിച്ചിടത്തോളം, പതിവ് നിക്ഷേപങ്ങൾക്ക് ഒരു റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ഏറ്റവും അനുയോജ്യമാണ്, അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്കുള്ള ഒരു സമ്പാദ്യനിക്ഷേപ അക്കൗണ്ട് അദ്ദേഹത്തിന് തിരഞ്ഞെടുക്കാം.

Question 14.
വാണിജ്യബാങ്കുകൾ നൽകുന്ന വിവിധ വായ്പകൾ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വാണിജ്യ ബാങ്കുകൾ വ്യക്തികൾക്കും ബിസിനസ്സുകൾക്കും വിവിധ തരത്തിലുള്ള വായ്പകൾ (ലോണുകൾ) നൽകുന്നു. ഇവയിൽ പ്രധാനപ്പെട്ടവ ഇവയാണ്:

  • വ്യക്തിഗത വായ്പകൾ (Personal Loans)
    വിവിധ ആവശ്യങ്ങൾക്കായി (ഉദാ: വിവാഹം, വിദ്യാഭ്യാസം, യാത്ര) നിബന്ധനകളിൽ ലഭ്യമാണ്.
    സാധാരണയായി ഉയർന്ന പലിശനിരക്കും ഹ്രസ്വകാല തിരിച്ചടവ് പദ്ധതിയും ഉണ്ട്.
  • വീട്ടുവായ്പ (Home Loan)
    വീട് നിർമ്മിക്കാനോ വാങ്ങാനോ ഉള്ള ദീർഘകാല വായ്പ.
    സാധാരണയായി 15 – 30 വർഷത്തെ തിരിച്ചടവ് കാലയളവും കുറഞ്ഞ പലിശനിരക്കും ഉണ്ട്.
  • വാഹന വായ്പ (Vehicle Loan)
    കാർ, ബൈക്ക് തുടങ്ങിയ വാഹനങ്ങൾ വാങ്ങാൻ ലഭിക്കുന്ന വായ്പ.
    വാഹനം തന്നെ ഈ വായ്പയുടെ ഉറപ്പായി ഉപയോഗിക്കുന്നു.
  • വ്യവസായ വായ്പ (Business Loan)
    ബിസിനസ്സ് വികസനത്തിനോ പുതിയ യന്ത്രസാമഗ്രികൾ വാങ്ങാനോ ലഭിക്കുന്ന വായ്പ.
    ബിസിനസ്സ് പ്ലാൻ, ലാഭക്ഷമത എന്നിവ അടിസ്ഥാനമാക്കി അനുവദിക്കുന്നു.
  • കാർഷിക വായ്പ (Agricultural Loan)
    കർഷകർക്ക് വിത്ത്, വളം, കാർഷിക യന്ത്രങ്ങൾ എന്നിവ വാങ്ങാൻ നൽകുന്ന വായ്പ. സർക്കാർ സബ്സിഡി പലിശനിരക്കിൽ ലഭ്യമാണ്.
  • വിദ്യാഭ്യാസ വായ്പ (Education Loan)
    വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനായി നൽകുന്ന വായ്പ.
    കോഴ്സ് പൂർത്തിയാകുന്നതുവരെ പലിശ ഒടുക്കേണ്ടതില്ല.
  • ബാങ്കുകൾ ഇവയ്ക്ക് പുറമേ ക്രഡിറ്റ് കാർഡ്, ഓവർഡ്രാഫ്റ്റ്, ഗോൾഡ് ലോൺ തുടങ്ങിയ മറ്റ് സേവനങ്ങളും നൽകുന്നു. ഓരോ വായ്പയുടെയും നിബന്ധനകൾ, പലിശനിരക്ക്, തിരിച്ചടവ് കാലയളവ് എന്നിവ വ്യത്യസ്തമാണ്.

Question 15.
നിങ്ങളുടെ പരിസരത്തുള്ള 3 ബാങ്കുകൾ സന്ദർശിച്ച് അവർ വിവിധ വായ്പകൾക്ക് ഈടാക്കുന്ന പലിശനിരക്ക് കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും 5
• ബാങ്കുകൾ കുറഞ്ഞ പലിശനിരക്ക് ഈടാക്കുന്നത് ഏതുതരം വായ്പയ്ക്കാണ്?
• വിവിധ വായ്പകൾക്ക് സ്വീകരിക്കുന്ന ഈടുകൾ ലിസ്റ്റ് ചെയ്യുക.
Answer:

ഇനം ബാങ്കിന്റെ പേര് ബാങ്കിന്റെ പേര് ബാങ്കിന്റെ പേര്
SBI ഫെഡറൽ ബാങ്ക് HDFC ബാങ്ക്
ഭവന വായ്പ 8.25% p.a. 8.50% p.a 8.40% p.a
കാർഷിക വായ്പ 8.25% to 9% pa 8.50% p.a to 9% p a 9.25% to 16.05 %
വ്യക്തിഗത വായ്പ 11.15% 15% p. a 10.50% to16% p. a 10.75% p.a to 21.50%

• ഏറ്റവും കുറഞ്ഞ പലിശനിരക്കിലുളള വായ്പ-ഭവന വായ്പ (വസ്തു ഈടിന്മേൽ വസ്തു ഈടു
നൽകുന്നതിനാൽ താരതമ്യേന കുറഞ്ഞ പലിശ നിരക്ക്.

ഉദാഹരണം: SBI (8.25% p.a.), HDFC (8.40% p.a.), ഫെഡറൽ ബാങ്ക് (8.50% p.a.).
• വിവിധ വായ്പകൾക്കുളള ഈടുകൾ
കാർഷിക വായ്പ : വസ്തു/ വിള/ സ്വർണം /യന്ത്രങ്ങൾ
വ്യക്തിഗത വായ്പ (ഈട് ഇല്ല ) സാലറി സർട്ടിഫിക്കറ്റ്
സ്വർണ പണയം : സ്വർണാഭരണം
വാഹന വായ്പ : വാഹനം (വാഹന ഈട്)

Question 16.
വാണിജ്യബാങ്കുകൾ സാമ്പത്തികപ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
Answer:
വാണിജ്യ ബാങ്കുകൾ ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ (economy) ഗണ്യമായി സ്വാധീനിക്കുന്നു. അവയുടെ പ്രധാന പങ്കുകൾ ഇവയാണ്:

• ധനസഹായം നൽകൽ (Credit Creation)
ബാങ്കുകൾ ലോണുകളും വായ്പകളും വഴി പണം സൃഷ്ടിക്കുന്നു, ഇത് ബിസിനസ്സുകാർക്കും വ്യക്തികൾക്കും നിക്ഷേപങ്ങൾക്കും ചെലവിനും പണം ലഭ്യമാക്കുന്നു. ഇത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നു.

• പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കൽ (Liquidity Management)
ബാങ്കുകൾ സമ്പാദ്യ നിക്ഷേപങ്ങൾ സ്വീകരിച്ച് അത് വായ്പയായി നൽകുന്നത് പണത്തിന്റെ ചാക്രിക ഒഴുക്ക് (cash flow) സുഗമമാക്കുന്നു.

റിപ്പോ നിരക്ക്, CRR, SLR തുടങ്ങിയ ബാങ്കിംഗ് നയങ്ങൾ വഴി പണപ്പെരുപ്പവും പണക്കുറവും നിയന്ത്രിക്കുന്നു.

• നിക്ഷേപങ്ങൾ ഉത്തേജിപ്പിക്കൽ (Mobilizing Savings)
ബാങ്കുകൾ സാധാരണക്കാർക്ക് സുരക്ഷിതമായ നിക്ഷേപ മാർഗങ്ങൾ (FD, RD) വാഗ്ദാനം ചെയ്യുന്നു, ഇത് സമ്പത്ത് ശേഖരിക്കാനും ഉൽപാദനത്തിന് ധനസഹായം ലഭിക്കാനും സഹായിക്കുന്നു.

• സർക്കാർ സാമ്പത്തിക നയങ്ങൾക്ക് പിന്തുണ (Supporting Government Policies)
ബാങ്കുകൾ സർക്കാരിന്റെ വികസന പദ്ധതികൾ (ഉദാ: MSME ലോൺ, കാർഷിക വായ്പ നടപ്പാക്കാൻ സഹായിക്കുന്നു. റിസർവ് ബാങ്കിന്റെ നയങ്ങൾ (പലിശ നിരക്ക് മാറ്റം വഴി സാമ്പത്തിക സ്ഥിരത നിലനിർത്തുന്നു.

• തൊഴിൽ സൃഷ്ടിക്കൽ (Employment Generation)
ബിസിനസ്സുകാർക്ക് ലഭിക്കുന്ന വായ്പകൾ പുതിയ ജോലി അവസരങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ, ബാങ്കുകൾ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ്, അവയില്ലാതെ ഒരു ആധുനിക സമ്പദ് വ്യവസ്ഥ പ്രവർത്തിപ്പിക്കാൻ കഴിയില്ല.

SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും

Question 17.
ബാങ്കിംഗ് സേവനങ്ങൾ ഓൺലൈനായി ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള തട്ടിപ്പുകളും അതിനെതിരെ നാം സ്വീകരിക്കേണ്ട നടപടികളും സംബന്ധിച്ച് ബോധവൽക്കരണം സൃഷ്ടിക്കുന്നതിന് ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായുള്ള അഭിമുഖം സംഘടിപ്പിക്കുക അഭിമുഖത്തിനായുള്ള ചോദ്യാവലി തയ്യാറാക്കുമല്ലോ.
Answer:
(ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായുള്ള അഭിമുഖത്തിനുള്ള ചോദ്യാവലി)

ഓൺലൈൻ ബാങ്കിംഗ് സൗകര്യമേറിയതാണെങ്കിലും, സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ
ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ അഭിമുഖത്തിൽ, ഒരു ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് സാധ്യമായ തട്ടിപ്പുകളും സുരക്ഷാ നടപടികളും വിശദമായി മനസ്സിലാക്കാം.
ചോദ്യാവലിയും പ്രതീക്ഷിക്കുന്ന ഉത്തരങ്ങളും

1. ഓൺലൈൻ ബാങ്കിംഗിൽ സാധാരണയായി നേരിടുന്ന തട്ടിപ്പുകൾ ഏതൊക്കെയാണ്?
ഫിഷിംഗ് (Phishing) ഇമെയിലുകൾ/എസ്എംഎസ്
ഫേക്ക് ബാങ്കിംഗ് ആപ്പുകൾ
OTP/UPI പിടിച്ചെടുക്കൽ
പൊതു വൈഫൈ ഉപയോഗിച്ച് ട്രാൻസാക്ഷൻ

2. ഫിഷിംഗ് (Phishing) ആക്രമണങ്ങളിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം?
ബാങ്കിന്റെ ഔദ്യോഗിക ഇമെയിൽ വെബ്സൈറ്റ് മാത്രം വിശ്വസിക്കുക.
ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് പകരം നേരിട്ട് ബാങ്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

3. UPI/മൊബൈൽ ബാങ്കിംഗ് സുരക്ഷിതമായി ഉപയോഗിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണം?
UPI PIN/MPIN ആർക്കും പങ്കിടരുത്.
രണ്ട്ഘട്ട (2FA) പ്രാമാണീകരണം ഉപയോഗിക്കുക.
ക്രമമായി പാഡ് മാറ്റുക

4. ഒരു തട്ടിപ്പ് സംഭവിച്ചാൽ ഉടൻ എന്ത് ചെയ്യണം?
ബാങ്ക് കസ്റ്റമർ കെയറിനെ അറിയിക്കുക (ടോൾഫ്രീ നമ്പർ)
ട്രാൻസാക്ഷൻ ബ്ലോക്ക് ചെയ്യാൻ അഭ്യർത്ഥിക്കുക.
പോലീസിൽ പരാതി നൽകുക (സൈബർ സെൽ)

5. ബാങ്കുകൾ തട്ടിപ്പുകൾ തടയാൻ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങൾ നടത്തുന്നു?
ബയോമെട്രിക്/OTP പ്രാമാണീകരണം
സസ്പീഷ്യസ് ട്രാൻസാക്ഷനുകൾക്ക് റിയൽ ടൈം അലേർട്ട്
AI – ബേസ്ഡ് സുരക്ഷാ സിസ്റ്റങ്ങൾ

ഉപസംഹാരം:
ഓൺലൈൻ ബാങ്കിംഗ് സുരക്ഷിതമാക്കാൻ ഉപഭോക്താവിന്റെ ബോധവത്കരണവും ബാങ്കുകളുടെ സുരക്ഷാ സംവിധാനങ്ങളും സമന്വയിപ്പിക്കേണ്ടതുണ്ട്. തെറ്റായ ലിങ്കുകൾ ഒഴിവാക്കുക, രഹസ്യ വിവരങ്ങൾ ആർക്കും നൽകരുത്, സംശയാസ്പദമായ പ്രവർത്തനങ്ങൾ സുരക്ഷയാണ് ഓൺലൈൻ ബാങ്കിംഗിന്റെ ആദ്യത്തെ ഓർമ്മ! ജാഗ്രതയോടെ പ്രവർത്തിക്കുക.

Question 18.
കേരളത്തിലെ വിവിധ കാലയളവുകളിലെ വായ്പയുടെ ഉറവിടങ്ങൾ പട്ടികയിൽ നൽകിയിരിക്കുന്നു.
SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും 6
• 2019 – 21 കാലയളവിൽ ബാങ്കുകളിൽ നിന്നുള്ള വായ്പാവിഹിതം കുറയാനും സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള വായ്പാവിഹിതം വർധിക്കാനുമുള്ള കാരണം കണ്ടെത്തുക.
• കേരളത്തിലെ വായ്പാസംവിധാനത്തിൽ പ്രാദേശിക പണമിടപാടുകാരുടെ സ്വാധീനം ചർച്ച ചെയ്യുക.
Answer:
• ബാങ്ക് വായ്പകളിലെ കുറവിനും സ്വയം സഹായ സംഘങ്ങളിലെ വർദ്ധനവിനും കാരണം (2019-21) ബാങ്ക് വായ്പ വിഹിതത്തിലെ കുറവ് (68.55% മുതൽ 44.51% വരെ), സ്വയം സഹായ സംഘങ്ങളിലെ വർദ്ധനവ് (8.8% മുതൽ 41.53%) എന്നിവ കോവിഡ്19 തടസ്സങ്ങളെ പ്രതിഫലിപ്പിക്കുന്നു, അവിടെ ബാങ്കുകൾ വായ്പകൾ കർശനമാക്കി.

• പ്രാദേശിക പണമിടപാടുകാരുടെ സ്വാധീനം ഉയർന്ന പലിശനിരക്ക് ഉണ്ടായിരുന്നിട്ടും, വേഗത്തിലുള്ളതും ഈടില്ലാത്ത വായ്പകൾ കാരണം കുറയുന്നുണ്ടെങ്കിലും (8.04% മുതൽ 4.43%വരെ) പ്രാദേശിക പണമിടപാടുകാർ നിർണായകമായി തുടരുന്നു. അവർ ബാങ്കിംഗ് സൗകര്യമില്ലാത്ത ഗ്രാമീണ മേഖലകൾക്ക് സേവനം നൽകുന്നു, പക്ഷേ ദുർബലരായ വായ്പക്കാരെ ചൂഷണം ചെയ്യുന്നു. അവരുടെ കുറവ് മെച്ചപ്പെട്ട ഔപചാരിക വായ്പാ സൗകര്യത്തെ സൂചിപ്പിക്കുന്നു, എന്നിരുന്നാലും ബാങ്കുകൾ/സ്വയം സഹായ സംഘങ്ങൾ പിന്നിലുള്ളിടത്ത് അനൗപചാരിക ആശ്രയത്വം നിലനിൽക്കുന്നു.

വായ്പാ നിക്ഷേപ അനുപാതം: (Credit Deposit Ratio) വായ്പാ നിക്ഷേപ അനുപാതം വായ്പകൾക്കായി ഉപയോഗിക്കുന്ന ഒരു ബാങ്കിന്റെ നിക്ഷേപങ്ങളുടെ അനുപാതം അളക്കുന്നു.

Question 19.
ഇന്ത്യയിലെ വിവിധ വായ്പാ സാതസ്സുകൾ ഏതെല്ലാം? അവ എങ്ങനെയാണ് സമ്പദ്ഘടനയിൽ പ്രവർത്തിക്കുന്നതെന്ന് ക്ലാസ്സിൽ ചർച്ച ചെയ്യുക.
Answer:
ഇന്ത്യയിൽ വായ്പകൾ നൽകുന്ന പ്രധാന സ്രോതസ്സുകൾ:

  • വാണിജ്യ ബാങ്കുകൾ – ലോൺ, ഓവർഡ്രാഫ്റ്റ്, ക്രെഡിറ്റ് കാർഡ് വഴി ധനസഹായം നൽകുന്നു. ഇവ സാമ്പത്തിക സ്ഥിരതയും നിക്ഷേപവും ഉത്തേജിപ്പിക്കുന്നു.
  • സഹകരണ ബാങ്കുകൾ – ഗ്രാമീണർക്കും കർഷകർക്കും ലഭ്യമായ കുറഞ്ഞ പലിശ വായ്പകൾ നൽകി സാമൂഹ്യസാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നു.
  • മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (MFIs) – സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചെറുവായ്പകൾ നൽകി സ്വയം തൊഴിൽ വർദ്ധിപ്പിക്കുന്നു.
  • NBFCs (ബാങ്കേതര സാമ്പത്തിക സ്ഥാപനങ്ങൾ) – ഫ്ലെക്സിബിൾ ലോൺ നിബന്ധനകളോടെ ബിസിനസ്സുകൾക്കും വ്യക്തികൾക്കും സേവനം നൽകുന്നു.
  • സർക്കാർ സ്കീമുകൾ – മുദ്ര ലോൺ, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ വഴി എംഎസ്എംഇ സ്റ്റാർട്ടപ്പുകൾ, കർഷകർക്ക് പിന്തുണ.

വായ്പ സോതസ്സുകൾ ബിസിനസ്സ് വികസനം, ജോലി സൃഷ്ടി, ഉപഭോക്തൃ ചെലവ് എന്നിവയ്ക്ക് ധനസഹായം നൽകി സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നു. എന്നാൽ, കടം വാങ്ങുന്നവർ പലിശ നിരക്കുകളും തിരിച്ചടവ്ക്ഷമതയും ശ്രദ്ധിക്കേണ്ടതുണ്ട്.

Question 20.
വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖലാബാങ്കുകളിലെ വായ്പാനിക്ഷേപ അനുപാതം നൽകിയിരിക്കുന്നു.

സംസ്ഥാനം മാർച്ച് 2021 മാർച്ച് 2022 മാർച്ച് 2023
ആന്ധ്രാപ്രദേശ് 136.20 145.62 155.40
അസം 37.69 42.98 47.27
തമിഴ്നാട് 103.05 99.76 104.79
കേരളം 64.74 65.85 72.05
പഞ്ചാബ് 44.56 43.68 41.92

a) ചില സംസ്ഥാനങ്ങളിൽ വായ്പാ നിക്ഷേപ അനുപാതം കൂടുതലാകാനും മറ്റ് ചില സംസ്ഥാനങ്ങളിൽ വായ്പാനിക്ഷേപ അനുപാതം കുറവായിരിക്കാനുമുള്ള കാരണങ്ങൾ കണ്ടെത്തുക.
b) മാർച്ച് 2021 മുതൽ മാർച്ച് 2023 വരെയുള്ള വായ്പാ നിക്ഷേപ അനുപാതം വിലയിരുത്തുക.
Answer:
ഉയർന്ന/കുറഞ്ഞ വായ്പാ നിക്ഷേപ അനുപാതത്തിനുള്ള കാരണങ്ങൾ

ഉയർന്ന വായ്പാ നിക്ഷേപ അനുപാതം:

  • എംഎസ്എംഇകൾ, പണമടയ്ക്കൽ മൂലമുണ്ടാകുന്ന ചെലവ്, റിയൽ എസ്റ്റേറ്റ് വളർച്ച എന്നിവ കാരണം ശക്തമായ ക്രഡിറ്റ് ഡിമാൻഡ്.
  • വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ നിക്ഷേപ സമാഹരണം (ഉദാ. കേരളത്തിന്റെ ഉയർന്ന എൻആർഐ പണമടയ്ക്കൽ ഇന്ധന വായ്പ).

കുറഞ്ഞ വായ്പാ നിക്ഷേപ അനുപാതം:

  • വായ്പാ സ്വീകാര്യത കുറവായ കാർഷിക ആധിപത്യം.
  • ഉയർന്ന സമ്പാദ്യം (ബാങ്ക് നിക്ഷേപങ്ങൾ) എന്നാൽ ദുർബലമായ വ്യാവസായിക വായ്പാ ആവശ്യകത.

കേരളം: സിഡിആർ 64.74 (2021) ൽ നിന്ന് 72.05 (2023) ആയി ഉയർന്നു.
തമിഴ്നാട്: സന്തുലിതമായ നിക്ഷേപകഡിറ്റ് വളർച്ചയെ പ്രതിഫലിപ്പിക്കുന്ന സ്ഥിരത (103.05%-104.79%). പഞ്ചാബ്/അസം: സ്ഥിരമായി കുറഞ്ഞ സിഡിആർ (<50%) എന്നത് പരിമിതമായ വായ്പാ ആഗിരണം, സമ്പാദ്യം എന്നിവയെ സൂചിപ്പിക്കുന്നു.
ആന്ധ്രാപ്രദേശ് : വായ്പാ നിക്ഷേപ അനുപാതം 136.20 (2021) ൽ നിന്ന് 155.40 (2023) ആയി ഉയർന്നു.

Question 21.
സാമ്പത്തിക ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച നടപടികൾ എന്തെല്ലാം?
Answer:

  • പ്രധാനമന്ത്രി ജൻധൻ യോജന (PMJDY): 2014 ൽ ആരംഭിച്ച ഇത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളിൽ ഒന്നാണ്. എല്ലാ വീടുകൾക്കും ഒരു ബാങ്ക് അക്കൗണ്ട്, ഡെബിറ്റ് കാർഡ്, ആകസ്മിക ഇൻഷുറൻസ്, ഓവർഡ്രാഫ്റ്റ് സൗകര്യം എന്നിവ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
  • നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT): ഈ സംവിധാനത്തിന് കീഴിൽ, സർക്കാർ സബ്സിഡികൾ, ക്ഷേമ പെൻഷനുകൾ എന്നിവ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു.
  • സാമ്പത്തിക സാക്ഷരതാ പരിപാടികൾ: സേവിംഗ്സ്, ക്രഡിറ്റ്, ഇൻഷുറൻസ്, ഡിജിറ്റൽ ബാങ്കിംഗ് എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിന് ആർ.ബി.ഐയും മറ്റ് സർക്കാർ സ്ഥാപനങ്ങളും പതിവായി ബോധവൽക്കരണ കാമ്പുകൾ നടത്തുന്നു.
  • ചെറുകിട ധനകാര്യ ബാങ്കുകളും പേമെന്റ് ബാങ്കുകളും താഴ്ന്ന വരുമാനക്കാർക്ക് അടിസ്ഥാന ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, പിന്നോക്ക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് RBI ഈ ബാങ്കുകൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത്.

SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും

Std 10 Geography Chapter 5 Notes Malayalam Medium – Extended Activities

Question 1.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് സന്ദർശിച്ച് വിവിധ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് ഒരു ക്ലാസ് പതിപ്പ് തയ്യാറാക്കുക.
Answer:
വാർഷിക റിപ്പോർട്ട്

  • വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്നു.
  • ആർബിഐയുടെ പ്രവർത്തനവും ഭാവി പദ്ധതികളും വിശദീകരിക്കുന്നു.
  • സമ്പദ് വ്യവസ്ഥ എങ്ങനെ പ്രവർത്തിച്ചു എന്ന് കാണിക്കുന്നു.

സാമ്പത്തിക സ്ഥിരത റിപ്പോർട്ട്

  • ബാങ്കുകളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു.
  • സാമ്പത്തിക വ്യവസ്ഥ സ്ഥിരതയുള്ളതാണോ എന്ന് പറയുന്നു.

മോണിറ്ററി പോളിസി റിപ്പോർട്ട്

  • പലിശ നിരക്കുകളെക്കുറിച്ചുള്ള ആർബിഎയുടെ തീരുമാനങ്ങൾ വിശദീകരിക്കുന്നു.
  • പണപ്പെരുപ്പത്തിലും പണ നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കറൻസിയെയും ധനകാര്യത്തെയും കുറിച്ചുള്ള റിപ്പോർട്ട്

  • സാമ്പത്തിക വിഷയങ്ങളുടെ ആഴത്തിലുള്ള വിശകലനം നൽകുന്നു.
  • ഗവേഷകർക്കും നയരൂപീകരണക്കാർക്കും ഉപയോഗപ്രദമാണ്.

Question 2.
നിങ്ങളുടെ പ്രദേശത്തുള്ള ഒരു വാണിജ്യബാങ്ക് സന്ദർശിച്ച് അവരുടെ വിവിധ പ്രവർത്തനങ്ങൾ, നൽകുന്ന സേവനങ്ങൾ എന്നിവ മനസ്സിലാക്കുക. വായ്പാ നിക്ഷേപ അനുപാതം, വിവിധ വായ്പകൾ, നിക്ഷേപങ്ങൾ, അവയുടെ പലിശനിരക്കുകൾ എന്നിവ കാണിക്കുന്ന ചാർട്ട് തയ്യാറാക്കുക.
Answer:
(സൂചനകൾ: താഴെ കാണുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കുക.)

സേവനങ്ങൾ വിശദാംശങ്ങൾ
നിക്ഷേപങ്ങൾ സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം (FD), ആവർത്തന നിക്ഷേപം (RD).
വായ്പകൾ ഭവന വായ്പ, വ്യക്തിഗത വായ്പ, കാർ വായ്പ, വിദ്യാഭ്യാസ വായ്പ, ബിസിനസ് വായ്പ.
മറ്റ്സേവനങ്ങൾ ATM സേവനങ്ങൾ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, UPI സേവനങ്ങൾ.
ഉപഭോക്തൃ പിന്തുണ ഹെൽപ്പ് ഡെസ്ക്, കെവൈസി അപ്ഡേറ്റ് ചെയ്യൽ, അക്കൗണ്ട് തുറക്കൽ സഹായം.

ഒരു ബാങ്കിലെ സാധാരണ പ്രവർത്തനങ്ങൾ ഇവയാണ്. കൂടാതെ, വിവിധ നിക്ഷേപങ്ങൾ (സേവിംഗ്സ് ഡെപ്പോസിറ്റുകൾ, കറന്റ് ഡെപ്പോസിറ്റുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ), വായ്പകൾ (ഭവന വായ്പ, വ്യക്തിഗത വായ്പ, കാർ വായ്പ്), അവയുടെ പലിശ നിരക്കുകൾ എന്നിവ കണ്ടെത്താൻ ശ്രമിക്കുക.

Question 3.
ഒരു ഉൽപാദന യൂണിറ്റ് സന്ദർശിച്ച് ചുവടെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ട്
തയ്യാറാക്കുക.
• പ്രവർത്തനമേഖല (പ്രാഥമികം, ദ്വിതീയം, തൃതീയം)
• ഈ ഉൽപാദന യൂണിറ്റിന് ബാങ്ക് പ്രദാനം ചെയ്യുന്ന സേവനങ്ങൾ.
• മറ്റ് മേഖലകളുമായുള്ള ബന്ധം
Answer:
റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള സൂചനകൾ: ഒരു ഉൽപാദന യൂണിറ്റ് സന്ദർശിക്കുക.

പ്രവർത്തന മേഖല

  • യൂണിറ്റ് എന്താണ് ഉത്പാദിപ്പിക്കുന്നതെന്ന് തിരിച്ചറിയുക: സാധനങ്ങൾ (വസ്ത്രങ്ങൾ, ഭക്ഷണം, യന്ത്രങ്ങൾ പോലുള്ളവ) അല്ലെങ്കിൽ സേവനങ്ങൾ.
  • അത് ഭൗതിക വസ്തുക്കൾ നിർമ്മിക്കുകയാണെങ്കിൽ, അത് ദ്വിതീയ മേഖലയിലാണ്.
  • അത് അസംസ്കൃത വസ്തുക്കൾ (കൃഷി, മത്സ്യബന്ധനം പോലുള്ളവ) വളർത്തുകയാണെങ്കിൽ, അത് പ്രാഥമിക മേഖലയാണ്.
  • അത് സേവനങ്ങൾ (ബാങ്കിംഗ്, ഐടി, വിദ്യാഭ്യാസം പോലുള്ളവ) നൽകുന്നുണ്ടെങ്കിൽ, അത് തൃതീയ മേഖലയാണ്.

ബാങ്ക് സേവനങ്ങൾ

  • വായ്പകൾ: പ്രവർത്തന മൂലധന വായ്പ, യന്ത്ര വായ്പ അല്ലെങ്കിൽ കെട്ടിട വായ്പ.
  • ബാങ്ക് അക്കൗണ്ടുകൾ: ബിസിനസ് ഉപയോഗത്തിനുള്ള കറന്റ് അക്കൗണ്ട്.
  • ഡിജിറ്റൽ സേവനങ്ങൾ: ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്.
  • ക്രെഡിറ്റ്/ഓവർഡ്രാഫ്റ്റ്: പണമില്ലാത്തപ്പോൾ അവർ ഓവർഡ്രാഫ്റ്റ് ഉപയോഗിക്കുന്നുണ്ടോ.
  • ഇൻഷുറൻസ് അല്ലെങ്കിൽ സാമ്പത്തിക ആസൂത്രണ സേവനങ്ങൾ.

മറ്റ് മേഖലകളുമായുള്ള ബന്ധം

  • അവർ ആരിൽ നിന്നാണ് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നത്?
  • ഉൽപ്പന്നങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ ആരാണ് അവരെ സഹായിക്കുന്നത്?

SSLC Geography Chapter 5 Notes Pdf Malayalam Medium

  • പണം എന്നത് ഒരു സമ്പദ്വ്യവസ്ഥയിൽ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു വിനിമയ മാധ്യമമായി പ്രവർത്തിക്കുന്നു.
  • പണത്തിന് സ്വീകാര്യത, ഈടുനിൽപ്പ് വിഭജിക്കാനുള്ള കഴിവ്, ഏകത തുടങ്ങിയ നിരവധി സവിശേഷതകളുണ്ട്.
  • ഒരു സമ്പദ് വ്യവസ്ഥ എന്നത് ഉത്പാദനം, വിതരണം, ഉപഭോഗം എന്നീ സാമ്പത്തിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ്.
  • ബാങ്കുകൾ സമ്പദ് വ്യവസ്ഥയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ്.
  • ഇത് സമ്പാദ്യം നിക്ഷേപമായി മാറുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം ലഭിക്കുന്നതിനും സഹായിക്കുന്നു.
  • ഇന്ത്യയുടെ കേന്ദ്ര ബാങ്കാണ്. ആർ .ബി .ഐ.
  • പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നിവ ആർ .ബി .ഐ. യുടെ പ്രധാന ലക്ഷ്യങ്ങളാണ്.
  • വാണിജ്യ ബാങ്കുകൾ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും, വ്യവസായം, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി വായ്പകൾ നൽകുകയും ചെയ്യുന്നു.
  • ബാംങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ബാങ്കുകളെപ്പോലെ എല്ലാ ധർമ്മങ്ങളും നിർവഹിക്കാത്ത എന്നാൽ ധനകാര്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളാണ്.
  • സാമ്പത്തിക ഉൾച്ചേർക്കൽ രാജ്യത്തിലെ എല്ലാ പൗരന്മാർക്കും താങ്ങാനാവുന്ന ചെലവിൽ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സാമ്പത്തിക ഉൾച്ചേർക്കൽ.

ആമുഖം

ഈ അധ്യായം പണത്തെയും സമ്പദ്വ്യവസ്ഥയെയും കുറിച്ചുള്ള പ്രധാന ആശയങ്ങളിലേക്ക് വെളിച്ചം വീശുന്നു. പണം എങ്ങനെയാണ് സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റം സുഗമമാക്കുന്നതെന്നും, ഒരു സമ്പദ് വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിൽ അതിന്റെ പങ്ക് എന്താണെന്നും ഈ യൂണിറ്റ് വിശദീകരിക്കുന്നു. പണത്തിന്റെ ഉത്ഭവം, വിവിധ രൂപങ്ങൾ, അതിന്റെ പ്രധാന ധർമ്മങ്ങൾ എന്നിവ ലളിതമായി ഈ ഭാഗത്ത് ചർച്ച ചെയ്യുന്നു. കൂടാതെ, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സമ്പദ്വ്യവസ്ഥയിൽ വഹിക്കുന്ന നിർണായക പങ്കും പരിശോധിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പോലുള്ള കേന്ദ്ര ബാങ്കുകളുടെ ധർമ്മങ്ങൾ,

പണത്തിന്റെ വിതരണം നിയന്ത്രിക്കുന്നതിലും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിലുമുള്ള അവരുടെ പ്രാധാന്യം എന്നിവയും വിവരിക്കുന്നു. വാണിജ്യ ബാങ്കുകൾ പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും, വായ്പ നൽകുന്നതിലും നിക്ഷേപം സ്വീകരിക്കുന്നതിലുമുള്ള അവരുടെ പങ്കിനെക്കുറിച്ചും ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നു. അവസാനമായി, എല്ലാ വിഭാഗം ആളുകൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക ഉൾച്ചേർക്കൽ എന്ന ആശയവും, അതുമായി ബന്ധപ്പെട്ട സർക്കാർ സംരംഭങ്ങളും ഈ പാഠഭാഗം ചർച്ച ചെയ്യുന്നു. മൊത്തത്തിൽ, പണത്തെയും സമ്പദ് വ്യവസ്ഥയെയും കുറിച്ചുള്ള അടിസ്ഥാന ധാരണ നൽകുന്ന ഒരു സമഗ്രമായ പഠന സഹായിയാണ് ഈ യൂണിറ്റ്.

പണം (Money)
• പണം എന്നത് ഒരു സമ്പദ്വ്യവസ്ഥയിൽ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു വിനിമയ മാധ്യമമായി പ്രവർത്തിക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തമ്മിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കുന്ന ഒരു പ്രധാന ഘടകമാണിത്. പണത്തിന് സ്വീകാര്യത, ഈടുനിൽപ്പ്, വിഭജിക്കാനുള്ള കഴിവ്, ഏകത തുടങ്ങിയ നിരവധി സവിശേഷതകളുണ്ട്.

• സമ്പദ് വ്യവസ്ഥ (Economy): ഒരു സമ്പദ് വ്യവസ്ഥ എന്നത് ഉത്പാദനം, വിതരണം, ഉപഭോഗം എന്നീ സാമ്പത്തിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ്. പണം ഈ പ്രവർത്തനങ്ങളെ സുഗമമാക്കുകയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ബാങ്കുകൾ (Banks)
• ബാങ്കുകൾ സമ്പദ് വ്യവസ്ഥയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ്. അവ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും, ആവശ്യമുള്ളവർക്ക് വായ്പകൾ നൽകുകയും ചെയ്യുന്നു. ഇത് സമ്പാദ്യം നിക്ഷേപമായി മാറുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം ലഭിക്കുന്നതിനും സഹായിക്കുന്നു. കേന്ദ്ര ബാങ്കും (RBI) വാണിജ്യ ബാങ്കുകളും ഇതിൽ പ്രധാന പങ്കുവഹിക്കുന്നു.

SSLC Geography Chapter 5 Notes Pdf Malayalam Medium പണവും സമ്പദ് വ്യവസ്ഥയും

• റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India RBI): ഇന്ത്യയുടെ കേന്ദ്ര ബാങ്കാണ്. ആർ .ബി .ഐ. ഇതിന് രാജ്യത്തെ കറൻസി നോട്ടുകൾ അച്ചടിച്ചിറക്കാനും, പണത്തിന്റെ ലഭ്യത നിയന്ത്രിക്കാനും, ബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും അധികാരമുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നിവ ആർ .ബി .ഐ. യുടെ പ്രധാന ലക്ഷ്യങ്ങളാണ്. പണപ്പെരുപ്പം

• (Inflation): പണപ്പെരുപ്പം എന്നത് ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും പൊതുവായ വിലനിലവാരം വർദ്ധിക്കുന്ന പ്രവണതയാണ്. പണത്തിന്റെ അളവ് വർദ്ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കാം. പണപ്പെരുപ്പം സാമ്പത്തിക വളർച്ചയ്ക്ക് ദോഷകരമാണ്, അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

വാണിജ്യ ബാങ്കുകൾ (Commercial Banks):
• വാണിജ്യ ബാങ്കുകൾ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും, വ്യവസായം, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി വായ്പകൾ നൽകുകയും ചെയ്യുന്നു. സേവിംഗ്സ് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ ഇവ നൽകുന്നു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NonBanking Financial Institutions):
• ഇവ ബാങ്കുകളെപ്പോലെ എല്ലാ ധർമ്മങ്ങളും നിർവഹിക്കാത്ത എന്നാൽ ധനകാര്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളാണ്. കെ .എസ്.എഫ് .ഇ പോലുള്ള സ്ഥാപനങ്ങൾ ഈ ഗണത്തിൽപ്പെടുന്നു. ഇവയ്ക്ക് സാധാരണയായി നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ല.

സാമ്പത്തിക ഉൾച്ചേർക്കൽ (Financial Inclusion):
• രാജ്യത്തിലെ എല്ലാ പൗരന്മാർക്കും താങ്ങാനാവുന്ന ചെലവിൽ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സാമ്പത്തിക ഉൾച്ചേർക്കൽ. ഇത് ദാരിദ്ര്യം കുറയ്ക്കാനും സാമ്പത്തിക അസമത്വം ഇല്ലാതാക്കാനും സഹായിക്കും. പ്രധാനമന്ത്രി ജൻധൻ യോജന പോലുള്ള പദ്ധതികൾ ഈ ലക്ഷ്യം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ്.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Students often refer to Kerala Syllabus SSLC Geography Notes Malayalam Medium Pdf and Class 10 Geography Chapter 4 Notes Question Answer Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും that include all exercises in the prescribed syllabus.

Class 10 Geography Chapter 4 Notes Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 4 Notes Question Answer Malayalam Medium

10th Class Geography Chapter 4 Notes Malayalam Medium

Question 1.
ഓരോ യൂണിറ്റ് ഓറഞ്ച് കൂടുതലായി ഉപയോഗിക്കുമ്പോഴും മൊത്തം ഉപയുക്തതയിലും സീമാന്ത ഉപയുക്തതയിലും വരുന്നമാറ്റം താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു. പട്ടിക പരിശോധിച്ച് തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 1
a) 1 മുതൽ 5 വരെ യൂണിറ്റ് ഓറഞ്ച് ഉപയോഗിക്കുമ്പോൾ മൊത്തം ഉപയുക്തതയ്ക്ക് എന്ത് സംഭവിക്കുന്നു? 6 യൂണിറ്റിന് ശേഷം മൊത്തം ഉപയുക്തതയിൽ എന്ത് മാറ്റമാണ് വരുന്നത്?
b) എത്രാമത്തെ യൂണിറ്റ് ഓറഞ്ച് ഉപയോഗിക്കുമ്പോഴാണ് സീമാന്ത ഉപയുക്തത പൂജ്യം ആകുന്നത്? 7, 8 എന്നീ യൂണിറ്റ് ഓറഞ്ച് ഉപയോഗിക്കുമ്പോൾ സീമാൻ ഉപയുക്തത നെഗറ്റീവ് ആകുന്നത് എന്തുകൊണ്ട്?
Answer:
a) 1 മുതൽ 5 യൂണിറ്റ് വരെ ഓറഞ്ച് ഉപയോഗിക്കുമ്പോൾ, മൊത്തം ഉപയുക്തത 20 ൽ നിന്ന് 67 ആയി വർദ്ധിച്ചു. ആറാമത്തെ യൂണിറ്റിന്റെ ഉപഭോഗത്തിനു ശേഷവും മൊത്തം ഉപയുക്തത അതേപടി തുടരുന്നു (67).

b) 6 യൂണിറ്റ് ഓറഞ്ച് കഴിക്കുമ്പോൾ മാർജിനൽ യൂട്ടിലിറ്റി പൂജ്യമായി കാണിക്കുന്നു. 7 യൂണിറ്റ് ഓറഞ്ച് കഴിക്കുമ്പോൾ, ആകെ യൂട്ടിലിറ്റി 67 ൽ നിന്ന് 64 ആയി കുറയുന്നു (അതിനാൽ, അതിന്റെ മാർജിനൽ യൂട്ടിലിറ്റി 64 – 67 = 3 ആയി കണക്കാക്കുന്നു). തുടർന്ന്, 8 യൂണിറ്റ് ഓറഞ്ച് കഴിക്കുമ്പോൾ, ആകെ യൂട്ടിലിറ്റി വീണ്ടും കുറയുന്നു, ആ സാഹചര്യത്തിൽ മാർജിനൽ യൂട്ടിലിറ്റി -7 ആണ് (അതായത്, 57 – 64 = 7), അതിനാൽ മാർജിനൽ യൂട്ടിലിറ്റിയുടെ മൂല്യങ്ങൾ നെഗറ്റീവ് ആയി മാറുന്നു.

Question 2.
മൊത്തം ഉപയുക്തതയും സീമായ ഉപയുക്തതയും
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 2
ചിത്രം 4.4 നിരീക്ഷിച്ച് മൊത്തം ഉപയുക്തതയും സീമാന്ത ഉപയുക്തതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
ആദ്യത്തെ യൂണിറ്റ് ഓറഞ്ച് മുതൽ ആറാമത്തെ യൂണിറ്റ് ഓറഞ്ച് കഴിക്കുന്നതുവരെ ഉപയുക്തതയിൽ വർദ്ധന ഉണ്ടാവുകയും അതിനുശേഷം മൊത്തം ഉപയുക്തതയിൽ കുറവുണ്ടാവുകയും ചെയ്യുന്നു. അതേപോലെതന്നെ ആദ്യത്തെ യൂണിറ്റ് ഓറഞ്ച് കഴിക്കുന്നതിനേക്കാൾ കുറഞ്ഞ സീമന്ത ഉപയുക്തതയാണ് രണ്ടാമത്തെ ഓറഞ്ച് കഴിക്കുമ്പോൾ ഉണ്ടാകുന്നത്. ക്രമേണ ഇത് കുറഞ്ഞ് ആറാമത്തെ ഓറഞ്ചിൽ എത്തുമ്പോൾ സീമാന്ത ഉപയുക്തത പൂജ്യം ആയി തീരുകയും 7, 8 ഓറഞ്ചുകൾ കഴിക്കുമ്പോഴേക്കും സീമാന്ത ഉപയുക്തത നെഗറ്റീവാകുകയും ചെയ്യുന്നു.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 3.
വിവിധതരം സാധനസേവനങ്ങളും അവയുടെ പ്രത്യേകതകളും താഴെ കൊടുത്തിരിക്കുന്നു. ഉചിതമായ ഉദാഹരണങ്ങൾ ചേർത്ത് പട്ടിക പൂർത്തിയാക്കുക. ഇതിനായി നൽകിയിട്ടുള്ള സൂചനകൾ പ്രയോജന പ്പെടുത്താവുന്നതാണ്.
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 3
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 4
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 5
സൂചനകൾ
• സൂര്യപ്രകാശം, വായു
• ഭക്ഷണം, വാഹനങ്ങൾ
• വസ്ത്രങ്ങൾ, ധാതുക്കൾ
• ഫാക്ടറികൾ, ഉപകരണങ്ങൾ
• വീട്, ചെരിപ്പ്
• മേശ, വീട്
• പാൽ, പച്ചക്കറി
Answer:

വിവിധതരം സാധനങ്ങൾ പ്രത്യേകതകൾ ഉദാഹരണങ്ങൾ
സൗജന്യ സാധനങ്ങൾ (Free Goods) പ്രകൃതിയിൽ ധാരാളമായിട്ടുള്ളവയും എല്ലാവർക്കും ലഭ്യമായവയും ആയ വസ്തുക്കളാണ് സൗജന്യ സാധന ങ്ങൾ ഇവ സൗജന്യമായി ലഭിക്കുന്നവ യാണ് ഇവയ്ക്ക് വില നൽകേണ്ടതില്ല. സൂര്യപ്രകാശം വായു
ഇക്കണോമിക്സ് സാധനങ്ങൾ (Economic Goods) വില കൊടുത്തു വാങ്ങി ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇവ ഇക്കണോമിക് സാധനങ്ങൾ

പലപ്പോഴും നിർമിക്കപ്പെടുന്നതോ പ്രകൃതിയിൽ നിന്ന് ശേഖരിക്കപ്പെടുന്നതോ ആകാം

ധാതുക്കൾ
ഉപഭോഗ സാധനങ്ങൾ (Consumer Goods) ജനങ്ങൾ തങ്ങളുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി അന്തിമമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണ് ഉപഭോഗ വസ്തുക്കൾ. വിലയെ അടിസ്ഥാന മാക്കി ക്രയവിക്രയം നടത്തുന്ന അവ ഉൽപ്പാദനപ്രക്രിയയ്ക്ക് വീണ്ടും വിധേയമാകാത്തവയാണ്. പാൽ പച്ചക്കറി ഭക്ഷണം
മൂലധന സാധനങ്ങൾ (Capital Goods) മറ്റു ഉൽപ്പന്നങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കാൻ നിർമ്മിക്കപ്പെട്ട സാധനങ്ങൾ ആണിവ. മൂലധന

സാധനങ്ങൾ ഉൽപാദനപ്രക്രിയയെ സഹായിക്കുന്നതോടൊപ്പം ചിലപ്പോൾ ഉപഭോഗസാധനങ്ങൾ ആയി

ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ അവ മൂലധന സാധനങ്ങൾ ആവില്ല.

ഫാക്ടറികൾ ഉപകരണങ്ങൾ
ഈട് നിൽക്കുന്ന സാധനങ്ങൾ (Durable Goods) ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ആണ് ഈടു നിൽക്കാത്ത സാധനങ്ങൾ

ഇവ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ആയിരിക്കും

മേശ വീട് വാഹനങ്ങൾ
ഈട് നിൽക്കാത്ത സാധനങ്ങൾ (Non-Durable Goods) കുറച്ചു കാലയളവിലേക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ആണ് ഈട് നിൽക്കാത്ത സാധനങ്ങൾ വസ്ത്രങ്ങൾ, ചെരുപ്പ്

Question 4.
സാധനസേവനങ്ങൾ വാങ്ങി ബില്ല് ലഭിക്കുമ്പോൾ അതിൽ GST നമ്പർ ഉണ്ടായെന്ന് പരിശോധി ക്കുന്നതോടൊപ്പം മറ്റെന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് എഴുതിനോക്കൂ.
Answer:

  • GST നിരക്ക്
  • ഉപഭോക്താവിന്റെ പേര്
  • വാങ്ങിയ ഇനത്തിന്റെ വിശദാംശങ്ങൾ

Question 5.
നിങ്ങളുടെ വീടുകളിൽ ഒരു നിശ്ചിത ഇടവേളയിൽ വാങ്ങിയ സാധനങ്ങളുടെ ബില്ലുകൾ പരിശോധിച്ച് വിവിധ GST നിരക്കുകൾ ചുമത്തിയിരിക്കുന്ന സാധനങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുക.
Answer:

ഇനം GST റേറ്റ് കുറിപ്പ്
അരി, ഗോതമ്പ് 0% അടിസ്ഥാന ആഹാര പദാർത്ഥങ്ങൾ
പാൽ, കുരുമുളക് 5% അവശ്യ ഭക്ഷണപദാർത്ഥങ്ങൾ
ടൂത്ത് പേസ്റ്റ്, സോപ്പ് 12% വ്യക്തിശുചിത്വ സാധനങ്ങൾ
മൊബൈൽ ഫാൻ ഫോൺ, 18% ഇലക്ട്രോണിക്സ്/വീട്ടുപയോഗ സാധനങ്ങൾ
ഏയർ കണ്ടീഷനർ, ലക്ഷ്വറി കാർ 28% ലക്ഷ്വറി ഇനങ്ങൾ

a) 1 മാസത്തെ ബില്ലുകൾ (ചില്ലറ, ഓൺലൈൻ ഓർഡറുകൾ) ശേഖരിക്കുക.

b) ഓരോ ബില്ലിലെ GST റേറ്റ് എഴുതുക.

c) ഇനങ്ങളെ അവയുടെ ഗണം അനുസരിച്ച് തരംതിരിക്കുക (ഉദാ: ഭക്ഷണം, ഇലക്ട്രോണിക്സ്, സൗന്ദര്യവസ്തുക്കൾ).
കുറിപ്പ്:
0% GST: അടിസ്ഥാന ആഹാരം, പുസ്തകങ്ങൾ.
5% GST: ഡയപ്പർ, ആയുർവേദ മരുന്നുകൾ.
2%/18% GST: മിക്ക വീട്ടുപയോഗ സാധനങ്ങൾ.
28% GST: ആഡംബര ഇനങ്ങൾ (ഉദാ: ചോക്ലേറ്റ്, ബൈക്ക്).
ഇപ്രകാരം ഒരു ലിസ്റ്റ് തയ്യാറാക്കി പരിശോധിച്ചാൽ GST റേറ്റുകളുടെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 6.
ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുക. Answer:
നിങ്ങളുടെ ക്ലാസ്സിൽ ഉപഭോക്തൃ അവകാശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ തയ്യാറാക്കുന്നതിനുളള ഒരു മാതൃക നൽകുന്നു. (സൂചനാ വാക്യങ്ങൾ)

  • ഉൽപ്പന്ന സുരക്ഷിതത്വം ഉപഭോക്താവിന്റെ അവകാശം.
  • ഉൽപ്പന്നങ്ങളെ സംബന്ധിച്ച വിവരങ്ങൾ അറിയുക ഉപഭോക്താവിന്റെ അവകാശം
  • തിരഞ്ഞെടുപ്പിനുളള ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കുക
  • പരാതിപ്പെടാനും നഷ്ടപരിഹാരം ലഭിക്കാനുമുളള ഉപഭോക്താവിന്റെ അവകാശം
  • ഉപഭോക്തൃ വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മയ്ക്ക്
  • ബോധമുള്ള ഉപഭോക്താവ്, സുരക്ഷിത ഇന്ത്യ!

Question 7.
സ്കൂൾ ലൈബ്രറിയിൽ നിന്നും കഴിഞ്ഞ 6 മാസത്തെ ദിനപത്രങ്ങൾ പരിശോധിച്ച് ഉപഭോക്താക്കൾ ഇരയായ വിവിധതരം തട്ടിപ്പുകൾ കണ്ടെത്തി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
a) ഡിജിറ്റൽ, ഓൺലൈൻ തട്ടിപ്പുകൾ:

  • ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിൽപ്പനക്കാർ പണം സ്വീകരിച്ചതിനുശേഷം സാധനങ്ങൾ വിതരണം ചെയ്യുന്നില്ല
  • നിയമാനുസൃതമായ വെബ്സൈറ്റുകളുമായി വളരെ സാമ്യമുള്ള വ്യാജ വെബ്സൈറ്റുകൾ
    സൃഷ്ടിക്കൽ.
  • ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈൻ വാങ്ങലുകൾക്കായി ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ അനധികൃതമായി ഉപയോഗിക്കൽ.

b) സാമ്പത്തിക തട്ടിപ്പുകൾ

  • വായ്പ ലഭിക്കുന്നതിന് തെറ്റായ വിവരങ്ങളോ രേഖകളോ നൽകൽ.
  • ബാങ്കിംഗ് ഇടപാടുകളുടെ സങ്കീർണ്ണമായ ഒരു ശ്രേണിയിലൂടെ അത് കടത്തിവിട്ട് നിയമവിരുദ്ധമായി സമ്പാദിച്ച പണത്തിന്റെ ഉത്ഭവം മറച്ചുവെക്കൽ.

c) സാമൂഹികവും മറ്റ് തട്ടിപ്പുകളും:
• പ്രണയബന്ധത്തിലാണെന്ന് വ്യക്തികളെ വിശ്വസിപ്പിച്ച് പണം ആവശ്യപ്പെടുന്നതിന് വ്യാജ ഓൺലൈൻ പ്രൊഫൈലുകൾ സൃഷ്ടിക്കൽ.

ഉപഭോക്തൃ ചൂഷണങ്ങൾ – വിശകലനവും പരിഹാരങ്ങളും സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാന്നതിനായി ഒരു മാതൃക നൽകുന്നു.

സ്കൂൾ ലൈബ്രറിയിൽ നിന്നും കഴിഞ്ഞ 6 മാസത്തെ ദിനപത്രങ്ങൾ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തുക.

ദിനപത്രങ്ങളിൽ നിന്ന് കേസുകൾ സംബന്ധിച്ച വാർത്തകൾ ശേഖരിച്ച് ഒരു പട്ടിക തയ്യാറാക്കുക.

വിശകലനത്തിനുയോജ്യമായ ചിത്രങ്ങൾ ഉപയോഗിച്ച് റിപ്പോർട്ട് ആകർഷണീയമാക്കുക. പ്രാദേശികമായി നടന്ന ഒരു ഉപഭോക്തൃ ചൂഷണവുമായി ബന്ധപ്പെട്ട ഒരു കേസ് ‘വിശദമായി എഴുതുക.

Question 8.
ചിത്രം 4.14ൽ കൊടുത്തിട്ടുള്ള രണ്ട് ടൂത്ത് പേസ്റ്റുകളുടെ ലേബലുകൾ പരിശോധിച്ച് അതിൽ നിന്നും കണ്ടെത്തിയ ചിഹ്നങ്ങളും അവയുടെ അർഥങ്ങളും ചേർത്ത് ഒരു കുറിപ്പ് തയ്യാറാക്കൂ.
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 6
Answer:
ടൂത്ത് പേസ്റ്റുകളുടെ ഈ രണ്ട് ലേബലുകളിലും കാണപ്പെടുന്ന ചിഹ്നങ്ങൾ ഇവയാണ്:

  • ഒരു ചതുരത്തിനുള്ളിലെ പച്ച ഡോട്ട്: ഉൽപ്പന്നം 100% സസ്യാഹാരമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
  • ഒരു അമ്പടയാളമുള്ള ഒരു ത്രികോണത്തിനുള്ളിൽ 20 എന്ന നമ്പർ: പേപ്പറിനും കാർഡ്ബോർഡിനുമുള്ള റെസിൻ തിരിച്ചറിയൽ കോഡാണിത്, പാക്കേജിംഗ് പുനരുപയോഗിക്കാവുന്നതാണെന്ന് സൂചിപ്പിക്കുന്നു.
  • ത്രികോണത്തിന് താഴെയുള്ള “PAP” എന്ന അക്ഷരങ്ങൾ മെറ്റീരിയൽ പേപ്പറാണെന്ന് സൂചിപ്പിക്കുന്നു.
  • ഒരു വ്യക്തി ഒരു ചവറ്റുകുട്ടയിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന്റെ പ്രതീകം: ഇത് പാക്കേജിംഗിന്റെ ശരിയായ സംസ്കരണത്തെയും പുനരുപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നു

Question 9.
ഇത്തരം ചിഹ്നങ്ങൾ കൂടാതെ ഉല്പന്നങ്ങളുടെ ഗുണമേന്മ സൂചിപ്പിക്കുന്ന മറ്റ് പല ചിഹ്നങ്ങളുമുണ്ട്. അവ കണ്ടെത്തി ഒരു പിക്ചർ ആൽബം തയ്യാറാക്കൂ.
Answer:
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 7
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 8

Question 10.
നിയമങ്ങളും നടപടികളും കൊണ്ടുമാത്രം ഉപഭോക്താക്കളുടെ സംതൃപ്തി പൂർണ്ണമായും ഉറപ്പുവരുത്താനാകില്ല. പൗരബോധമുള്ള ഒരു സമൂഹത്തിന്റെ ഇടപെടൽ കൂടി ഇതിനായി വേണ്ടതുണ്ട്. എങ്ങനെയൊക്കെ ഒരു സമൂഹത്തിന് ഇക്കാര്യത്തിൽ ഇടപെടാം? ക്ലാസിൽ ഒരു ചർച്ച സംഘടിപ്പിച്ച് കുറിപ്പ് തയ്യാറാക്കൂ.
Answer:

  • ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കാൻ നിയമങ്ങൾ (ഉപഭോക്തൃ സംരക്ഷണ നിയമം, 2019), സാമൂഹ്യ ബോധം, ഗുണനിലവാര നിയന്ത്രണം എന്നിവ അനിവാര്യമാണ്. ഒരു ബോധവൽക്കരിച്ച സമൂഹം ഈ മേഖലയിൽ ഇടപെടേണ്ടത് അനിവാര്യമാണ്.
  • ഉപഭോക്തൃ സംതൃപ്തി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ
  • ചൂഷണം: വിലയിടിവ്, ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ, വ്യാജ വാഗ്ദാനങ്ങൾ.
  • അജ്ഞത. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ.
  • സമൂഹത്തിന്റെ പങ്ക്
  • ബോധവൽക്കരണം:
    സ്കൂളുകളിൽ ഗ്രാമസഭകളിൽ ഉപഭോക്തൃ അവകാശ ക്യാമ്പെയ്ൻ നടത്തുക.
    സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പങ്കുവെക്കുക.

സാമൂഹ്യ നിരീക്ഷണം:
പ്രാദേശിക കടകളിൽ MRP, ഗുണനിലവാരം എന്നിവ പരിശോധിക്കാൻ വോളന്റിയർ ടീം രൂപീകരിക്കുക. ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകാൻ ഉത്സാഹിപ്പിക്കുക.

വിദ്യാർഥികളുടെ പങ്ക്
സ്കൂൾ പ്രോജക്ടുകൾ: ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പോസ്റ്ററുകൾ, സർവേകൾ തയ്യാറാക്കുക. ലഘു നാടകങ്ങൾ: ചൂഷണത്തിന്റെ ഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ നാടകങ്ങൾ സ്കിറ്റുകൾ.

പ്രായോഗിക നടപടികൾ
ബിൽ/റസിറ്റ് വാങ്ങുക, വാറന്റി കാർഡ് സൂക്ഷിക്കുക.
സാമൂഹ്യ ബോധവും സജീവമായ പങ്കാളിത്തവും മൂലം ഉപഭോക്താവിനെ ശക്തിപ്പെടുത്താം.”ബോധവാനായ ഉപഭോക്താവ്, ശക്തമായ സമൂഹം’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുക!

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Std 10 Geography Chapter 4 Notes Malayalam Medium – Extended Activities

Question 1.
nationalconsumerhelpline.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് കൺസ്യൂമർ ഹാന്റ് ബുക്കിൽ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന ചിത്രങ്ങൾ ശേഖരിച്ച് ഒരു ആൽബം തയ്യാറാക്കുക.
Answer:
SSLC Geography Chapter 4 Notes Pdf Malayalam Medium ഉപഭോക്താവ് അവകാശങ്ങളും സംരക്ഷണവും 9

Question 2.
നിങ്ങളുടെ പ്രദേശത്തുള്ള വിവിധ വിപണികൾ സന്ദർശിച്ച് ഉപഭോക്താവിന്റെ മാറിക്കൊണ്ടിരിക്കുന്ന താൽപര്യങ്ങൾ, ഉല്പന്നങ്ങളുടെ സ്വഭാവം, വിലയിലെ മാറ്റങ്ങൾ എന്നിവ തിരിച്ചറിയുന്നതിനുള്ള ഒരു സർവെ നടത്തുക.
Answer:
(സൂചനകൾ: ചില സർവേ ചോദ്യങ്ങൾ നിങ്ങളുടെ റഫറൻസിനായി നൽകിയിട്ടുണ്ട്).
i) കഴിഞ്ഞ വർഷങ്ങളിലായി, നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ തരങ്ങളോടുള്ള നിങ്ങളുടെ മുൻഗണനകളിൽ മാറ്റം വന്നിട്ടുണ്ടോ?

  • അതെ □
  • ഇല്ല □
  • ചെറുതായി □

ii) പുതിയ ബ്രാൻഡുകളോ ഉൽപ്പന്നങ്ങളോ പരീക്ഷിക്കാനുള്ള നിങ്ങളുടെ താൽപ്പര്യം, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണോ കുറവാണോ?

  • സാധ്യത വളരെ കൂടുതലാണ് □
  • സാധ്യത അൽപ്പം കൂടുതലാണ് □
  • മാറ്റമില്ല □
  • സാധ്യത അൽപ്പം കുറവാണ് □

iii) പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ ഇഷ്ടപ്പെടുന്ന മാർഗങ്ങൾ ഏതാണ്? (ബാധകമായതെല്ലാം തിരഞ്ഞെടുക്കുക)

  • ഓൺലൈൻ പരസ്യങ്ങൾ □
  • സോഷ്യൽ മീഡിയ □
  • സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള ശുപാർശകൾ □
  • സ്റ്റോറിലെ ഡിസ്പ്ലേകൾ □
  • അവലോകന വെബ്സൈറ്റുകൾ □
  • മറ്റുള്ളവ (ദയവായി വ്യക്തമാക്കുക) □

iv) മുമ്പത്തേക്കാൾ കൂടുതൽ ജൈവ അല്ലെങ്കിൽ പ്രാദേശികമായി ലഭിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇപ്പോൾ വാങ്ങുന്നുണ്ടോ?

  • അതെ, ഗണ്യമായി കൂടുതൽ □
  • അതെ, അൽപ്പം കൂടുതൽ □
  • മാറ്റമില്ല □
  • കുറവ് □

v) ഇലക്ട്രോണിക്സ് വാങ്ങുമ്പോൾ ഏറ്റവും പുതിയ സവിശേഷതകളും സാങ്കേതികവിദ്യയും എത്രത്തോളം പ്രധാനമാണ്?

  • വളരെ പ്രധാനമാണ് □
  • മിതമായ പ്രാധാന്യം □
  • വളരെ പ്രധാനമല്ല □
  • ഒട്ടും പ്രധാനമല്ല □

Question 3.
പാഠഭാഗത്ത് നൽകിയ ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉൾപ്പെട്ട ചോദ്യാവലിയിൽ അനുയോജ്യമായ ചോദ്യങ്ങൾ കൂട്ടിച്ചേർത്ത് നിങ്ങളുടെ സമീപപ്രദേശത്തുള്ള വീടുകളിൽ ഒരു സർവെ നടത്തുക.
Answer:
(സൂചനകൾ: ചില സർവേ ചോദ്യങ്ങൾ നിങ്ങളുടെ റഫറൻസിനായി നൽകിയിട്ടുണ്ട്.
i) ഇന്ത്യയിലെ അടിസ്ഥാന ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് നിങ്ങൾ എത്രത്തോളം ബോധവാ ന്മാരാണ്?

  • വളരെ പരിചിതം □
  • ഏറെക്കുറെ പരിചിതം □
  • അത്ര പരിചിതമല്ല □
  • ഒട്ടും പരിചിതമല്ല □

ii) നിങ്ങളുടെ ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

  • അതെ □
  • ഇല്ല □
  • ഉറപ്പില്ല □

iii) ഇന്ത്യയിലെ ഏതെങ്കിലും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ചോ ഹെൽപ്പ് ലൈനുകളെക്കുറിച്ചോ നിങ്ങൾക്ക് അറിയാമോ?

  • അതെ (സാധ്യമെങ്കിൽ ദയവായി ഏതാണെന്ന് വ്യക്തമാക്കുക) □
  • ഇല്ല □

iv) നമ്മുടെ അയൽപക്കത്ത് ലഭ്യമായ സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള ഗുണനിലവാരത്തിൽ നിങ്ങൾ എത്രത്തോളം സംതൃപ്തനാണ്?

  • വളരെ സംതൃപ്തി □
  • സംതൃപ്തി □
  • നിഷ്പക്ഷത □
  • അസംതൃപ്തി □
  • വളരെ അസംതൃപ്തി □

Question 4.
സ്കൂളിലെ ഉപഭോക്തൃ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഉപഭോക്തൃ ഹെൽപ് ഡെസ്ക് രൂപീകരിക്കുക. ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടാൽ എടുക്കേണ്ട നടപടികളെക്കുറിച്ച് അധ്യാപകരുടെ സഹായത്തോടുകൂടി പൊതുജനങ്ങൾക്ക് മാർഗനിർദേശം നൽകുക.
Answer:
ഉപഭോക്തൃ ഹെൽപ് ഡെസ്ക് രൂപീകരിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസത്തിൽ സജീവമായി ഇടപെടുന്നതിനും, സ്കൂളിലെ ഉപഭോക്തൃ ക്ലബ്ബിലെ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചും അന്യായമായ പ്രവൃത്തികൾ നേരിടുമ്പോൾ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും പ്രാദേശിക സമൂഹത്തിന് അറിവ് ലഭിക്കുന്നു. ഈ സംരംഭം വിദ്യാർത്ഥികളിൽ പൗരബോധം വളർത്തുകയും കൂടുതൽ അറിവുള്ളതും സംരക്ഷിതവുമായ ഉപഭോക്തൃ അന്തരീക്ഷത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.

ഒരു ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടാൽ, പൊതുജനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ ഇവയാണ്:

  • വിൽപ്പനക്കാരനുമായി സേവന ദാതാവുമായി ഇടപെടുമ്പോൾ ശാന്തതയും മാന്യതയും പുലർത്താൻ ഉപഭോക്താക്കളെ ഉപദേശിക്കുക.
  • ഒറിജിനൽ ബില്ലുകൾ, രസീതുകൾ, ഇൻവോയ്സുകൾ തുടങ്ങിയ എല്ലാ തെളിവുകളും ശേഖരിച്ച് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
  • ഉപഭോക്താക്കളെ അവരുടെ പരാതിയുമായി ആദ്യം വിൽപ്പനക്കാരനെ/സേവന ദാതാവിനെ സമീപിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കാനും പ്രോത്സാഹിപ്പിക്കുക.
  • സുരക്ഷയ്ക്കുള്ള അവകാശം, അറിയിക്കാനുള്ള അവകാശം, തിരഞ്ഞെടുക്കാനുള്ള അവകാശം, കേൾക്കാനുള്ള അവകാശം, പരിഹാരം തേടാനുള്ള അവകാശം, ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ അടിസ്ഥാന ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക.
  • ഉപഭോക്തൃ സഹായ ഡെസ്ക് (നിങ്ങളുടെ സ്കൂളിന്റെ സംരംഭം), ഓൺലൈൻ ഉപഭോക്തൃ പരാതി പോർട്ടലുകൾ, ഉപഭോക്തൃ ഫോറങ്ങൾ, ഉപഭോക്തൃ സംഘടനകൾ/NGO കൾ തുടങ്ങിയ പരാതി പരിഹാര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക.
  • നിശ്ചിത സമയത്തിനുള്ളിൽ (സാധാരണയായി നടപടി സ്വീകരിച്ചതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ) പരാതികൾ ഫയൽ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. ഹെൽപ്പ് ഡെസ്കിന്റെ സുസ്ഥിരത പരിശോധിക്കുക.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

Question 5.
നിങ്ങളുടെ സ്കൂളിലെ പൂർവവിദ്യാർഥികളിൽ ആരെങ്കിലും ഉപഭോക്തൃ കോടതിയിൽ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ അവരെ സ്കൂളിലേക്ക് ക്ഷണിച്ച് ഉപഭോക്താക്കളുടെ അവകാശത്തെക്കുറിച്ച് ഒരു അഭിമുഖം സംഘടിപ്പിക്കുക.
Answer:
(ചില അഭിമുഖ ചോദ്യങ്ങൾ നിങ്ങളുടെ റഫറൻസിനായി താഴെ നൽകിയിരിക്കുന്നു).

  • ഉപഭോക്തൃ നിയമത്തിൽ വൈദഗ്ദ്ധ്യം നേടാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ്?
  • നിങ്ങളുടെ അനുഭവത്തിൽ നിന്ന്, ഉപഭോക്തൃ കോടതിയിൽ നിങ്ങൾ കാണുന്ന ഏറ്റവും സാധാരണമായ ഉപഭോക്തൃ അവകാശ ലംഘനങ്ങൾ ഏതൊക്കെയാണ്? (കൊച്ചി കേരളത്തിൽ നിങ്ങൾ ശ്രദ്ധിച്ച ഏതെങ്കിലും പ്രത്യേക പ്രവണതകളുണ്ടോ?)
  • ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ഉപഭോക്തൃ അവകാശങ്ങൾ എന്തൊക്കെയാണ്? നമ്മുടെ വിദ്യാർത്ഥികൾക്ക് വേണ്ടി ലളിതമായി അവ വിശദീകരിക്കാമോ?
  • സാധനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്ന പരാതികൾ ഏതൊക്കെയാണ് (ഉദാ. കേടായ ഉൽപ്പന്നങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ)?
  • ഉപഭോക്തൃ നിയമത്തിലോ അനുബന്ധ മേഖലകളിലോ ഒരു കരിയർ പിന്തുടരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നൽകാൻ സാധിക്കുന്ന ഒരു ഉപദേശം?

Question 6.
സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉപഭോക്തൃദിനം ഗംഭീരമായി ആചരിക്കുക.
Answer:
(സൂചനകൾ: ഉപഭോക്തൃ ദിനത്തിലെ സെമിനാറുകളിൽ ഉൾപ്പെടുത്തേണ്ട പ്രധാന പോയിന്റുകൾ)

  • വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ഉപഭോക്തൃ അവകാശങ്ങൾ
  • സുരക്ഷിതമായ ഓൺലൈൻ ഷോപ്പിംഗും സൈബർ തട്ടിപ്പ് ഒഴിവാക്കലും
  • ഉൽപ്പന്നങ്ങളുടെ ലേബലുകളും ഗുണനിലവാര മാനദണ്ഡങ്ങളും മനസ്സിലാക്കൽ
  • ബില്ലുകളുടെയും രസീതുകളുടെയും പ്രാധാന്യം
  • ഒരു ഉപഭോക്തൃ പരാതി എങ്ങനെ ഫയൽ ചെയ്യാം (പ്രാദേശിക ഉദാഹരണങ്ങളോടെ വിശദീകരിക്കുക) • ഭക്ഷ്യ സുരക്ഷയും ഉപഭോക്തൃ അവകാശങ്ങളും
  • സാമ്പത്തിക സാക്ഷരതയും സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കലും

ഇത്തരം സെമിനാറുകളെ അടിസ്ഥാനമാക്കി, ഉപഭോക്തൃ പ്രവർത്തനങ്ങൾ, ഉപഭോക്തൃ സംതൃപ്തി, ഉപഭോക്തൃ വിദ്യാഭ്യാസം മുതലായവയെക്കുറിച്ചുള്ള ചിത്രങ്ങൾ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ നിങ്ങൾക്ക് സംഘടിപ്പിക്കുകയോ ചിത്ര ആൽബങ്ങൾ നിർമ്മിക്കുകയോ ചെയ്യാം

Question 7.
ഉപഭോക്തൃ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വിദ്യാർഥികളായ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് കണ്ടെത്തി ലഘുലേഖകൾ തയ്യാറാക്കുക.
Answer:
ലഘുലേഖയിൽ ഉൾപ്പെടുത്താവുന്ന പ്രധാന ആശയങ്ങൾ:
a) ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം:

  • ഓരോ ഉപഭോക്താവിനും അറിയേണ്ട അവകാശങ്ങളെക്കുറിച്ച് ലളിതമായി വിശദീകരിക്കുക. ഉദാഹരണത്തിന്, സുരക്ഷയ്ക്കുള്ള അവകാശം (Right to Safety), വിവരങ്ങൾ അറിയാനുള്ള അവകാശം (Right to be Informed), തെരഞ്ഞെടുക്കാനുള്ള അവകാശം (Right to Choose), കേൾക്കാനുള്ള അവകാശം (Right to be Heard).
  • ഈ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ച വിവരങ്ങൾ നൽകുക.

b) ഉത്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ:

  • ഒരു ഉത്പന്നം വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (ഉദാഹരണത്തിന്: വില, ഗുണമേന്മ, ലേബൽ വിവരങ്ങൾ, നിർമ്മാണ തീയതി, കാലഹരണപ്പെടൽ തീയതി).
  • സേവനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (ഉദാഹരണത്തിന്: സേവന ദാതാവിന്റെ വിശ്വാസ്യത, വില, നിബന്ധനകൾ).
  • ഓൺലൈൻ പർച്ചേസുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ.

c) വ്യാജ വാഗ്ദാനങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് മുന്നറിയിപ്പ് നൽകുക.

  • എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വാഗ്ദാനങ്ങൾ, അവിശ്വസനീയമായ ഓഫറുകൾ എന്നിവയിൽ വീണുപോകാതിരിക്കാൻ ശ്രദ്ധിക്കുക.
  • ഓൺലൈൻ തട്ടിപ്പുകൾ, ലോട്ടറി തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ച് അവബോധം നൽകുക.

d) ബില്ലിംഗ്, പണമിടപാട്

  • ഓരോ പർച്ചേസിനും ബിൽ ആവശ്യപ്പെടേണ്ടതിന്റെ പ്രാധാന്യം.
  • പലതരം പണമിടപാട് രീതികളെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും വിവരങ്ങൾ നൽകുക.

e) ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ച് ലഘുവായ വിവരണം:

  • ഉപഭോക്തൃ സംരക്ഷണ നിയമം എന്തിനുവേണ്ടിയാണ്?
  • ഈ നിയമം എങ്ങനെ ഉപഭോക്താക്കളെ സഹായിക്കുന്നു?
  • പരാതികൾ എവിടെ നൽകണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ (ഉദാഹരണത്തിന്: ഉപഭോക്തൃ കോടതി).

ലഘുലേഖ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ലളിതമായ ഭാഷ ഉപയോഗിക്കുക.
  • ചിത്രീകരണങ്ങൾ, തലക്കെട്ടുകൾ, ഉപതലക്കെട്ടുകൾ എന്നിവ ഉപയോഗിച്ച് ലഘുലേഖയെ ആകർഷകമാക്കുക.
  • പോയിന്റുകളായി വിവരങ്ങൾ നൽകുന്നത് വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കും.
  • ലഘുലേഖയുടെ അവസാനം ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന വെബ്സൈറ്റുകളോ ഹെൽപ്പ് ലൈൻ നമ്പറുകളോ നൽകാം.

Question 8.
തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്ക് എതിരായി അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള കോടതി നിരീക്ഷണങ്ങളും വിധിന്യായങ്ങളും പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം, തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാൻ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംവിധാനം ഏർപ്പെടുത്തണം.

  • മാന്ത്രിക ചികിത്സകൾ, രോഗശാന്തി എന്നിവ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
  • പരസ്യങ്ങൾ നൽകുന്നവർ, പരസ്യം പ്രസിദ്ധീകരിക്കുന്നതിന് മുൻപ്, പരസ്യം നിയമപരമാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്നും സ്വയം സാക്ഷ്യപ്പെടുത്തണം.
  • തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെയും പരസ്യം ചെയ്യുന്ന സെലിബ്രിറ്റികൾക്കെതിരെയും നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്.
  • ഓൺലൈൻ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും വരുന്ന പരസ്യങ്ങൾ Consumer Protection Act, 2019, ചട്ടങ്ങൾ ലംഘിച്ചാൽ 10 ലക്ഷം രൂപ വരെ പിഴയും, തുടർച്ചയായി തെറ്റ് ചെയ്താൽ 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

SSLC Geography Chapter 4 Notes Pdf Malayalam Medium

  • ഉപഭോക്തൃ സംതൃപ്തി (Consumer satisfaction): ഒരു ഉപഭോക്താവ് സാധനങ്ങളോ സേവനങ്ങളോ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന മാനസികമായ സന്തോഷത്തയാണ് ഉപഭോക്തൃ സംതൃപ്തി എന്ന് പറയുന്നത്.
  • ഉപയുക്തത (Utility): ഒരു വസ്തു ഉപയോഗിക്കുന്നതിലൂടെ ഒരു ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തിയുടെ അളവിനെയാണ് ഉപയുക്തത എന്ന് പറയുന്നത്. ഇതിനെ യൂട്ടിൽസ് (Utils) എന്ന ഏകകം ഉപയോഗിച്ച് അളക്കാം എന്ന് കരുതപ്പെടുന്നു.
  • ഒരു പ്രത്യേക വസ്തുവിന്റെ വിവിധ യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഒരു വ്യക്തിക്ക് ലഭിക്കുന്ന ഉപയുക്തതയുടെ അളവാണ് മൊത്തം ഉപയുക്തത.
  • ഒരു വസ്തുവിന്റെ ഒരു അധിക യൂണിറ്റ് ഉപയോഗിക്കുമ്പോൾ മൊത്തം ഉപയുക്തതയിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് സീമാൻ ഉപയുക്തത എന്ന് പറയുന്നത്.
  • അപചയ സീമാൻ ഉപയുക്തത നിയമം (Law of Diminishing Marginal Utility): മറ്റ് വസ്തുക്കളുടെ ഉപഭോഗത്തിൽ മാറ്റമില്ലാതിരിക്കുമ്പോൾ ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുന്തോറും അതിൽ നിന്നും ലഭിക്കുന്ന സീമാൻ ഉപയുക്തത കുറഞ്ഞുവരും എന്നതാണ് ഈ നിയമം പറയുന്നത്
  • കാർഡിനൽ ഉപയുക്തത സിദ്ധാന്തം (Cardinal Utility Theory): ഒരു ഉപഭോക്താവിന് ഒരു സാധനത്തിൽ നിന്ന് ലഭിക്കുന്ന സംതൃപ്തിയെ എണ്ണിയളക്കാൻ സാധിക്കും എന്ന് ഈ സിദ്ധാന്തം പറയുന്നു.
  • ഉപഭോക്താക്കൾക്ക് വിപണിയിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി ചില അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സുരക്ഷിതത്വത്തിനുള്ള അവകാശം, തിരഞ്ഞെടുക്കാനുള്ള അവകാശം, അറിയാനുള്ള അവകാശം, പരാതിപ്പെടാനുള്ള അവകാശം, ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവ പ്രധാന ഉപഭോക്തൃ അവകാശങ്ങളിൽപ്പെടുന്നു.
  • ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1986ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം 1986.
  • ഉപഭോക്താക്കളുടെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള സംവിധാനങ്ങളാണ് ഉപഭോക്തൃ കോടതികൾ. ഇവ പ്രധാനമായും മൂന്ന് തലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
  • ചരക്ക് സേവന നികുതി (Goods and Services Tax – GST): 2017 ജൂലായ് 1 മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത നികുതി സമ്പ്രദായമാണിത്. GSTയിൽ വിവിധ നിരക്കുകളുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ GST നമ്പർ രേഖപ്പെടുത്തിയ ബിൽ വാങ്ങേണ്ടത് ഉപഭോക്താവിന്റെ അവകാശമാണ്.
  • ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നൽകുന്ന അംഗീകാര ചിഹ്നങ്ങളാണ് ഗുണമേന്മ ചിഹ്നങ്ങൾ (Quality Marks). ISI മാർക്ക്, AGMARK, FSSAI തുടങ്ങിയവ പ്രധാന ഗുണമേന്മ ചിഹ്നങ്ങളിൽപ്പെടുന്നു.
  • ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, ഉത്പന്നങ്ങളേയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, വിപണിയിലെ തട്ടിപ്പുകൾ, ഉപഭോക്തൃ നിയമങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനെയാണ് ഉപഭോക്തൃ വിദ്യാഭ്യാസം എന്ന് പറയുന്നത്. ഇത് ഉപഭോക്താക്കളെ ചൂഷണങ്ങളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു

ആമുഖം

ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു പാഠഭാഗമാണിത്. ഒരു ഉപഭോക്താവ് ഒരു സാധനമോ സേവനമോ ഉപയോഗിക്കുമ്പോൾ അനുഭവിക്കുന്ന ഉപഭോക്തൃ സംതൃപ്തി (Consumer satisfaction) എന്താണെന്നും അത് എങ്ങനെ അളക്കാൻ സാധിക്കുമെന്നും ഒന്നാം ഭാഗം ചർച്ച ചെയ്യുന്നു. ഉപഭോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തമായ ഉപയുക്തതയെക്കുറിച്ചും (Utility), അതിന്റെ അളവായ യൂട്ടിൽസിനെക്കുറിച്ചും (Utils) ഈ ഭാഗത്ത് വിശദീകരിക്കുന്നു.

മൊത്തം ഉപയുക്തത (Total Utility), സീമാന്ത ഉപയുക്തത (Marginal Utility) തുടങ്ങിയ ആശയങ്ങളും അപചയ സീമാന്ത ഉപയുക്തത നിയമവും ഉദാഹരണസഹിതം വിവരിക്കുന്നു.

തുടർന്ന്, കാർഡിനൽ ഉപയുക്തത സിദ്ധാന്തത്തിന്റെ അനുമാനങ്ങളും പരിമിതികളും പ്രതിപാദിക്കുന്നു. ഉപയുക്തതയും ഉപഭോഗയോഗ്യതയും തമ്മിലുള്ള വ്യത്യാസവും ഇവിടെ വ്യക്തമാക്കുന്നു. ഓരോ അവകാശങ്ങളും ഉപഭോക്താവിനും ലഭ്യമാകേണ്ട ഉപഭോക്താക്കളുടെ പ്രധാനപ്പെട്ട സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും അടുത്ത ഭാഗങ്ങളിൽ ചർച്ച ചെയ്യുന്നു. വിവിധ തരം സാധനങ്ങളെയും അവയുടെ പ്രത്യേകതകളെയും പരിചയപ്പെടുത്തുന്നതോടൊപ്പം, ഒരു ഉപഭോക്താവ് സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ ഭാഗത്ത് പറയുന്നു. ചരക്ക് സേവന നികുതി (GST) യെക്കുറിച്ചും ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട ബില്ലിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് തട്ടിപ്പുകളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ഉപഭോക്തൃ സംരക്ഷണ പ്രസ്ഥാനം ഇന്ത്യയിൽ എങ്ങനെ രൂപം കൊണ്ടുവെന്നും അതിന്റെ ലക്ഷ്യങ്ങളെന്തെല്ലാമാണെന്നും വിശദീകരിക്കുന്നു. 1986 ലെയും 2019ലെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ചും ഈ നിയമങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന സംരക്ഷണത്തെക്കുറിച്ചും ഈ സാമഗ്രി വിശദീകരിക്കുന്നു.

അവസാനമായി, ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാവുന്ന വിവിധ വേദികളെക്കുറിച്ചും ഗുണമേന്മ ഉറപ്പുവരുത്തുന്ന ചിഹ്നങ്ങളെക്കുറിച്ചും ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ
ഈ പഠന സാമഗ്രി വിവരിക്കുന്നു.

ഉപഭോക്തൃ സംതൃപ്തി
· ഉപഭോക്തൃ സംതൃപ്തി (Consumer satisfaction): ഒരു ഉപഭോക്താവ് സാധനങ്ങളോ സേവനങ്ങളോ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന മാനസികമായ സന്തോഷത്തെയാണ് ഉപഭോക്തൃ സംതൃപ്തി എന്ന് പറയുന്നത്. ഇത് വ്യക്തിപരമായ ഒരനുഭവമായതുകൊണ്ട് ഗണിതപരമായി അളക്കുന്നത് പ്രയാസമാണ്. എങ്കിലും, ഉപഭോക്താക്കളുടെ സംതൃപ്തി ഒരു കച്ചവട സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

· ഉപയുക്തത (Utility): ഒരു വസ്തു ഉപയോഗിക്കുന്നതിലൂടെ ഒരു ഉപഭോക്താവിന് ലഭിക്കുന്ന സംതൃപ്തിയുടെ അളവിനെയാണ് ഉപയുക്തത എന്ന് പറയുന്നത്. ഇതിനെ കൂട്ടിൽസ് (Utils) എന്ന ഏകകം ഉപയോഗിച്ച് അളക്കാം എന്ന് കരുതപ്പെടുന്നു.

· മൊത്തം ഉപയുക്തത (Total Utility TU): ഒരു പ്രത്യേക വസ്തുവിന്റെ വിവിധ യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഒരു വ്യക്തിക്ക് ലഭിക്കുന്ന മൊത്തം ഉപയുക്തതയുടെ അളവാണ്
മൊത്തം ഉപയുക്തത.

· സീമാൻ ഉപയുക്തത (Marginal Utility MU): ഒരു വസ്തുവിന്റെ ഒരു അധിക യൂണിറ്റ് ഉപയോഗിക്കുമ്പോൾ മൊത്തം ഉപയുക്തതയിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് സീമാന്ത ഉപയുക്തത എന്ന് പറയുന്നത്. ഉദാഹരണത്തിന്, നീനു ആദ്യത്തെ ഓറഞ്ച് കഴിക്കുമ്പോൾ 20 കൂട്ടിൽസ് സംതൃപ്തി ലഭിക്കുകയും രണ്ടാമത്തെ ഓറഞ്ച് കഴിക്കുമ്പോൾ 18 യൂട്ടിൽസ് ലഭിക്കുകയും ചെയ്താൽ, രണ്ടാമത്തെ ഓറഞ്ചിന്റെ സീമാന്ത ഉപയുക്തത 18 യൂട്ടിൽസ് ആണ്.

· അപചയ സീമാൻ ഉപയുക്തത നിയമം (Law of Diminishing Marginal Utility): മറ്റ് വസ്തുക്കളുടെ ഉപഭോഗത്തിൽ മാറ്റമില്ലാതിരിക്കുമ്പോൾ, ഒരു പ്രത്യേക വസ്തുവിന്റെ കൂടുതൽ യൂണിറ്റുകൾ തുടർച്ചയായി ഉപയോഗിക്കുന്തോറും അതിൽ നിന്നും ലഭിക്കുന്ന സീമാന്ത ഉപയുക്തത കുറഞ്ഞുവരും എന്നതാണ് ഈ നിയമം. നീനു ഓറഞ്ച് കഴിക്കുന്ന ഉദാഹരണത്തിൽ ഇത് വ്യക്തമാണ്; ഓരോ അധിക ഓറഞ്ച് കഴിക്കുന്തോറും അവൾക്ക് ലഭിക്കുന്ന അധിക സംതൃപ്തി കുറഞ്ഞുവരുന്നു.

കാർഡിനൽ ഉപയുക്തത സിദ്ധാന്തം (Cardinal Utility Theory): ഒരു ഉപഭോക്താവിന് ഒരു സാധനത്തിൽ നിന്ന് ലഭിക്കുന്ന സംതൃപ്തിയെ എണ്ണിയളക്കാൻ സാധിക്കും എന്ന് ഈ സിദ്ധാന്തം പറയുന്നു. ഓരോ ഉപഭോക്താവും ഏറ്റവും കൂടുതൽ ഉപയുക്തത ലഭിക്കുന്ന സാധനങ്ങളും സേവനങ്ങളും തിരഞ്ഞെടുക്കാൻ ശ്രമിക്കുമെന്നും ഈ സിദ്ധാന്തം അനുമാനിക്കുന്നു.

ഉപഭോക്താവിന്റെ അവകാശങ്ങളും സംരക്ഷണവും
• ഉപഭോക്താക്കളുടെ അവകാശങ്ങളും സംരക്ഷണവും (Consumer rights and protection): ഉപഭോക്താക്കൾക്ക് വിപണിയിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി ചില അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതത്വത്തിനുള്ള അവകാശം, തിരഞ്ഞെടുക്കാനുള്ള അവകാശം, അറിയാനുള്ള അവകാശം, പരാതിപ്പെടാനുള്ള അവകാശം, ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവ പ്രധാന ഉപഭോക്തൃ അവകാശങ്ങളിൽപ്പെടുന്നു.

• ഉപഭോക്തൃ സംരക്ഷണ നിയമം 1986 (Consumer Protection Act1986): ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1986ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണിത്. ഈ നിയമം ഉപഭോക്തൃ തർക്ക പരിഹാരത്തിനായി വിവിധ സംവിധാനങ്ങൾ സ്ഥാപിക്കാൻ സഹായിച്ചു.

• ഉപഭോക്തൃ സംരക്ഷണ നിയമം 2019 (Consumer Protection Act 2019): 1986ലെ നിയമത്തിന് പകരം 2020 ജൂലൈ 20ന് നിലവിൽ വന്ന പുതിയ നിയമമാണിത്. ഈ നിയമം ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകാനും അവരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. ഓൺലൈൻ വ്യാപാരം പോലുള്ള പുതിയ സാഹചര്യങ്ങളെക്കൂടി ഈ നിയമം ഉൾക്കൊള്ളുന്നു.

SSLC Geography Chapter 4 Important Questions Malayalam Medium ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും

ചരക്ക് സേവന നികുതി (Goods and Services Tax – GST): 2017 ജൂലൈ 1 മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത നികുതി സമ്പ്രദായമാണിത്. ഇത് വിവിധ തരം നികുതികളെ ഒന്നിപ്പിക്കുകയും ‘ഒരു രാജ്യം; ഒരു നികുതി’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. GSTയിൽ വിവിധ നിരക്കുകളുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ GST നമ്പർ രേഖപ്പെടുത്തിയ ബിൽ വാങ്ങേണ്ടത് ഉപഭോക്താവിന്റെ അവകാശമാണ്.

ഉപഭോക്തൃ കോടതികൾ
• ഉപഭോക്ത കോടതികൾ (Consumer Forums): ഉപഭോക്താക്കളുടെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള സംവിധാനങ്ങളാണ് ഉപഭോക്തൃ കോടതികൾ. ഇവ പ്രധാനമായും മൂന്ന് തലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

• ഗുണമേന്മ ചിഹ്നങ്ങൾ (Quality Marks): ഉത്പാന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നൽകുന്ന അംഗീകാര ചിഹ്നങ്ങളാണിവ. ISI മാർക്ക്, AGMARK, FSSAI തുടങ്ങിയവ പ്രധാന ഗുണമേന്മ ചിഹ്നങ്ങളിൽപ്പെടുന്നു.

ഉപഭോക്തൃ വിദ്യാഭ്യാസം
ഉപഭോക്തൃ വിദ്യാഭ്യാസം (Consumer Education): ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, ഉത്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, വിപണിയിലെ തട്ടിപ്പുകൾ, ഉപഭോക്തൃ നിയമങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനെയാണ് ഉപഭോക്തൃ വിദ്യാഭ്യാസം എന്ന് പറയുന്നത്. ഇത് ഉപഭോക്താക്കളെ ചൂഷണങ്ങളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് to help self-study at home.

Class 10 Geography Chapter 3 Important Questions Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 3 Important Questions Malayalam Medium

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Question 1.
ഭൂമധ്യരേഖാപ്രദേശങ്ങളിലെ പ്രധാന സസ്യജാലം ഏതാണ്?
(a) പുൽമേടുകൾ
(b) നിത്യഹരിതവനങ്ങൽ
(c) ഇലപൊഴിയും വനങ്ങൾ
(d) ടുൺഡാ സസ്യങ്ങൾ
Answer:
(b) നിത്യഹരിതവനങ്ങൽ

Question 2.
റഷ്യയിലെ ടൂൺഡാപ്രദേശങ്ങളിലെ ശരാശരി ജൂലൈ മാസത്തിലെ താപനില എത്രയാണ്?
(a) ഏകദേശം 10°C ൽ താഴെ
(b) 100°C ൽ കൂടുതൽ
(c) 25°C ൽ കൂടുതൽ
(d) 0°C ൽ താഴെ
Answer:
(a) ഏകദേശം 10°C ൽ താഴെ

Question 3.
ഭൂമധ്യരേഖാപ്രദേശങ്ങളിൽ വർഷം മുഴുവനും ലഭിക്കുന്ന മഴയുടെ അളവ് ഏകദേശം എത്രയാണ്?
(a) 50 സെന്റീമീറ്റർ
(b) 100 സെന്റീമീറ്റർ
(c) 175 സെന്റീമീറ്റർ മുതൽ 250 സെന്റീമീറ്റർ വരെ
(d) 300 സെന്റീമീറ്റർ
Answer:
(c) 175 സെന്റീമീറ്റർ മുതൽ 250 സെന്റീമീറ്റർ വരെ

Question 4.
‘ലോകത്തിന്റെ ശ്വാസകോശം എന്ന് വിശേഷിപ്പി ക്കുന്നത് ഏത് വനങ്ങളെയാണ്?
(a) ടൈഗെ വനങ്ങൾ
(b) ഭൂമധ്യരേഖാ നിത്യഹരിതവനങ്ങൾ
(c) മിതശീതോഷ്ണ വനങ്ങൾ
(d) മൺസൂൺ വനങ്ങൾ
Answer:
(b) ഭൂമധ്യരേഖാ നിത്യഹരിതവനങ്ങൾ

Question 5.
ആഫ്രിക്കയിലെ പിഗ്മികൾ ഏത് പ്രദേശത്തിലെ തദ്ദേശീയരാണ്?
(a) സഹാറ മരുഭൂമി
(b) കിഴക്കൻ ആഫ്രിക്കൻ പർവതങ്ങൾ
(c) നൈൽ നദീതടം
(d) കോംഗോ തടം
Answer:
(d) കോംഗോ തടം

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 6.
ടൺഡ്രാ പ്രദേശങ്ങളിലെ പ്രധാന സസ്യങ്ങൾ ഏതൊക്കെയാണ്?
(a) പായലുകൾ, ലൈക്കനുകൾ, ചെറിയ കുറ്റിച്ചെടികൾ
(b) ഉയരം കൂടിയ മരങ്ങൾ
(c) പുൽവർഗ്ഗങ്ങൾ മാത്രം
(d) ധാന്യവിളകൾ
Answer:
(a) പായലുകൾ, ലൈനുകൾ, ചെറിയ കുറ്റിച്ചെടികൾ

Question 7.
ടൺഡാ പ്രദേശങ്ങളിൽ വീശുന്ന ശക്തമായ ഹിമക്കാറ്റ് എങ്ങനെ അറിയപ്പെടുന്നു?
(a) മൺസൂൺ കാറ്റ്
(b) ലൂ
(c) ബ്ലിസാർഡ്
(d) ചിനൂക്ക്
Answer:
(c) ബ്ലിസാർഡ്

Question 8.
ഭൂമധ്യരേഖാപ്രദേശങ്ങളിലെ പ്രധാന കൃഷിരീതി ഏതാണ്?
(a) വിപുലമായ കൃഷി
(b) തോട്ടവിള കൃഷി
(c) സ്ഥലം മാറ്റിയുള്ള കൃഷി
(d) തീവ്ര കൃഷി
Answer:
(c) സ്ഥലം മാറ്റിയുള്ള കൃഷി

Question 9.
ടൺഡ്രാ കാലാവസ്ഥാ മേഖലയിൽ സൂര്യൻ ദീർഘകാലം അസ്തമിക്കാതെയിരിക്കുന്ന പ്രതി ഭാസം എവിടെയാണ് അനുഭവപ്പെടുന്നത്?
(a) ഭൂമധ്യരേഖാ പ്രദേശത്ത്
(b) അന്റാർട്ടിക് വൃത്തത്തിൽ
(c) ട്രോപിക് ഓഫ് കാൻസറിന് സമീപം
(d) ആർട്ടിക് വൃത്തം മുതൽ ധ്രുവം വരെ
Answer:
(d) ആർട്ടിക് വൃത്തം മുതൽ ധ്രുവം വരെ

Question 10.
ഭൂമധ്യരേഖാപ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട വൃക്ഷം ഏതാണ്?
(a) ഓക്ക്
(b) തേക്ക്
(c) എബണി
(d) പൈൻ
Answer:
(c) എബണി

Question 11.
ടൺഡ്രോ പ്രദേശങ്ങളിലെ തദ്ദേശീയരായ ആളുകൾ താൽക്കാലികമായി മഞ്ഞുകട്ടകൾ കൊണ്ട് നിർമ്മിക്കുന്ന വീടുകൾ എങ്ങനെ അറിയപ്പെടുന്നു?
(a) ഇഗ്ലു
(b) ടീപ്പി
(c) യാർട്ട്
(d) കൂടാരം
Answer:
(a) ഇഗ്ലു

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 12.
ഭൂമധ്യരേഖാപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട രോഗം, സെസെ ഈച്ച പരത്തുന്നതെന്താണ്?
(a) മലേറിയ
(b) ഡെങ്കിപ്പനി
(c) നിദ്രാ രോഗം (സ്ലീപ്പിംഗ് സിക്ക്നെസ്സ്)
(d) കോളറ
Answer:
(c) നിദ്രാ രോഗം (സ്ലീപ്പിംഗ് സിക്ക്നെസ്സ്)

Question 13.
ടൺഡ്രാ പ്രദേശങ്ങളിലെ ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗം എന്താണ്?
(a) കൃഷി
(b) കന്നുകാലി വളർത്തൽ
(c) വേട്ടയാടലും മത്സ്യബന്ധനവും
(d) ഖനനം
Answer:
(c) വേട്ടയാടലും മത്സ്യബന്ധനവും

Question 14.
ഭൂമധ്യരേഖാപ്രദേശങ്ങളിലെ മഴക്കാടുകളിൽ വനനശീകരണം പ്രധാനമായും എന്തിനു വേണ്ടിയാണ് നടത്തുന്നത്?
(a) വിനോദസഞ്ചാരം
(b) വന്യജീവി സംരക്ഷണം
(c) നഗരവൽക്കരണം മാത്രം
(d) ഖനനം, കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ
Answer:
(d) ഖനനം, കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ

Question 15.
ടൺഡ്രാ പ്രദേശങ്ങളിൽ തണുപ്പുകാലത്ത് താപനില എത്രവരെ താഴാറുണ്ട്?
(a) 0°C വരെ
(b) 10°C വരെ
(c) 50°C വരെ
(d) 100°C വരെ
Answer:
(c) 50°C വരെ

Question 16.
ഭൂമധ്യരേഖാപ്രദേശങ്ങളിൽ കാണപ്പെടുന്ന ഉയരം കൂടിയതും മഞ്ഞ് മൂടിയതുമായ പർവതശിഖരം ഏതാണ്?
(a) എവറസ്റ്റ് കൊടുമുടി
(b) കിളിമഞ്ചാരോ
(c) ആൻഡീസ് പർവതനിര
(d) റോക്കി പർവതനിര
Answer:
(b) കിളിമഞ്ചാരോ

Question 17.
കിളിമഞ്ചാരോ കൊടുമുടി സ്ഥിതിചെയ്യുന്നത് ഏത് വൻകരയിലാണ്?
(a) ആഫ്രിക്ക
(b) തെക്കേ അമേരിക്ക
(c) യൂറോപ്പ്
(d) വടക്കേ അമേരിക്ക
Answer:
(a) ആഫ്രിക്ക

Question 18.
ടൺഡ്രോ പ്രദേശങ്ങളിലെ തദ്ദേശീയരായ ലാപ്പ് (സാമി) ജനവിഭാഗം എവിടെയാണ് പ്രധാനമായും
കാണപ്പെടുന്നത്?
(a) സൈബീരിയ
(b) ഗ്രീൻലാൻഡ്
(c) വടക്കൻ ഫിൻലാൻഡ്, സ്കാൻഡിനേവിയ
(d) അലാസ്ക
Answer:
(c) വടക്കൻ ഫിൻലാൻഡ്, സ്കാൻഡിനേവിയ

Question 19.
ഭൂമധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ‘സെൽവാസ്’ (Selvas) എന്നറിയപ്പെടുന്ന വനങ്ങൾ എവിടെയാണ് പ്രധാനമായും കാണപ്പെടുന്നത്?
(a) ആഫ്രിക്കൻ കാടുകൾ
(b) തെക്കേ അമേരിക്കയിലെ ആമസോൺ തടം
(c) തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകൾ
(d) ഓസ്ട്രേലിയൻ മഴക്കാടുകൾ
Answer:
(b)തെക്കേ അമേരിക്കയിലെ ആമസോൺ തടം

Question 20.
ടൺഡ്രാ പ്രദേശങ്ങളിൽ മഞ്ഞുരുകുന്ന കാലത്ത് കാണപ്പെടുന്ന പ്രധാനപ്പെട്ട മൃഗം ഏതാണ്?
(a) ആർട്ടിക് കുറുക്കൻ
(b) സിംഹം
(c) ജിറാഫ്
(d) കംഗാരു
Answer:
(a) ആർട്ടിക് കുറുക്കൻ

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 21.
ഭൂമധ്യരേഖാപ്രദേശങ്ങളിലെ വനങ്ങളിൽ സൂര്യ പ്രകാശം കുറവായതിനാൽ ഈ പ്രദേശങ്ങളിൽ കാണപ്പെടാത്ത മൃഗങ്ങൾ ഏതെല്ലാം?
Answer:
സസ്യഭോജികളായ മൃഗങ്ങൾ.

Question 22.
ടൺഡ്രാ പ്രദേശങ്ങളിലെ ഏറ്റവും താഴ്ന്ന ശരാശരി താപനില രേഖപ്പെടുത്തുന്നത് ഏത് മാസത്തിലാണ്?
Answer:
ഫെബ്രുവരി

Question 23.
ഭൂമധ്യരേഖാപ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം സാധാരണയായി ഉണ്ടാകുന്ന മഴയുടെ പേരെന്താണ്?
Answer:
സംവഹന മഴ

Question 24.
ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്ന പ്രത്യേകതരം വീടുകൾ എങ്ങനെ അറിയപ്പെടുന്നു?
Answer:
പലോക്ക (Maloca)

Question 25.
ടൺഡ്രോ പ്രദേശങ്ങളിലെ മഞ്ഞിലൂടെ തെന്നി നീങ്ങാൻ ഉപയോഗിക്കുന്ന പ്രത്യേകതരം വണ്ടി കൾക്ക് പറയുന്ന പേരെന്താണ്?
Answer:
സ്ലെഡ്ജ് (Sledge)

Question 26.
ഭൂമധ്യരേഖാപ്രദേശങ്ങളിൽ ധാരാളമായി കൃഷി ചെയ്യുന്ന ഒരു പ്രധാന തോട്ടവിള ഏതാണ്?
Answer:
റബ്ബർ

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 27.
ടൺഡ്രാ പ്രദേശങ്ങളിലെ തദ്ദേശീയരായ എസ്കിമോകൾ വേനൽക്കാലത്ത് താമസിക്കുന്ന തുകൽ കൂടാരങ്ങൾക്ക് പറയുന്ന പേരെന്താണ്?
Answer:
ടെന്റുകൾ.

Question 28.
ഭൂമധ്യരേഖാപ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചു മാറ്റിയാൽ പിന്നീട് അവിടെ ഉണ്ടാകുന്ന ഇടതൂർന്ന പുൽമേടുകൾക്ക് പറയുന്ന പേരെന്താണ്?
Answer:
ലാലങ് (Lalang).

Question 29.
ടൺഡ്രാ പ്രദേശങ്ങളിലെ ധ്രുവങ്ങളിൽ അനുഭവ പ്പെടുന്ന രാത്രിക്കും പകലിനും ഉള്ള ദൈർഘ്യം എങ്ങനെയാണ്?
Answer:
ദീർഘമായ പകലും ദീർഘമായ രാത്രിയും,

ശരിയായ ജോഡി തിരഞ്ഞെടുക്കുക ആമസോൺ തടം
Question 30.
(a) പിഗ്മികൾ – ആമസോൺ തടം
(b) എസ്കിമോകൾ – ഗ്രീൻലാൻഡ്
(c) സാമി – സൈബീരിയ
(d) യാക്കൂട്ട്സ് – വടക്കൻ കാനഡ
Answer:
(b) എസ്കിമോകൾ – ഗ്രീൻലാൻഡ്

Question 31.
(a) നിത്യഹരിതവനങ്ങൾ – കുറഞ്ഞ മഴ
(b) ടൺഡ്രാ പ്രദേശം – ഉയരം കൂടിയ മരങ്ങൾ
(c) സംവഹന മഴ – ഭൂമധ്യരേഖാപ്രദേശം
(d) ബ്ലിസാർഡ് – ഭൂമധ്യരേഖാപ്രദേശം
Answer:
(c) സംവഹന മഴ – ഭൂമധ്യരേഖാപ്രദേശം

Question 32.
(a) റബ്ബർ കൃഷി – ടൺഡ്രാപ്രദേശം
(b) കൊക്കോ കൃഷി – ഭൂമധ്യരേഖാപ്രദേശം
(c) ഗോതമ്പ് കൃഷി – ഭൂമധ്യരേഖാപ്രദേശം
(d) നെല്ല് കൃഷി – ടൺഡ്രോ പ്രദേശം
Answer:
(b) കൊക്കോ കൃഷി – ഭൂമധ്യരേഖാപ്രദേശം

Question 33.
(a) ഇബ്നു – തുകൽ കൂടാരം
(b) മലോക്ക – മഞ്ഞുകട്ട വീട്
(c) കൊമ്പൊങ്സ് – മലേഷ്യയിലെ ഭൂമധ്യരേഖാ ഗ്രാമങ്ങൾ
(d) ലാലാങ് – നിത്യഹരിതവനം.
Answer:
(c) കൊമ്പൊങ്സ് – മലേഷ്യയിലെ ഭൂമധ്യരേഖാ ഗ്രാമങ്ങൾ

Question 34.
(a) ധ്രുവദീപ്തി – ഭൂമധ്യരേഖാപ്രദേശം
(b) സൂര്യൻ അസ്തമിക്കാത്ത രാത്രി – ടൺഡാ പ്രദേശം
(c) ഉയർന്ന താപനില – ടൺഡ്രോ പ്രദേശം
(d) ധാരാളം ജൈവവൈവിധ്യം – ടൺഡ്രാ പ്രദേശം
Answer:
(b) സൂര്യൻ അസ്തമിക്കാത്ത രാത്രി – ടൺഡാ പ്രദേശം

Question 35.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയുടെ ഒരു പ്രധാന പ്രത്യേകത എന്താണ്?
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയുടെ ഒരു പ്രധാന പ്രത്യേകത വർഷം മുഴുവനും ഏകദേശം ഒരേപോലെയുള്ള ഉയർന്ന താപനിലയാണ്.

Question 36.
ടൺഡ്രാ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന പ്രധാന കാലാവസ്ഥാ പ്രതിഭാസം ഏതാണ്?
Answer:
ടൺഡ്രാ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന പ്രധാന കാലാവസ്ഥാ പ്രതിഭാസം ദീർഘമായ തണുപ്പു കാലവും ഹ്രസ്വമായ വേനൽക്കാലവുമാണ്.

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 37.
ഭൂമധ്യരേഖാ നിത്യഹരിതവനങ്ങളുടെ പ്രാധാന്യം എന്ത്?
Answer:
ഭൂമധ്യരേഖാ നിത്യഹരിതവനങ്ങൾ ഉയർന്ന അളവിൽ കാർബൺ ആഗിരണം ചെയ്യുകയും ഓക്സിജൻ ഉത്പാദിപ്പി ക്കുകയും ചെയ്യുന്നതിനാൽ ഭൂമിയുടെ ശ്വാസ കോശം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

Question 38.
ടൺഡ്രാ മേഖലയിലെ പ്രധാന സസ്യജാലങ്ങൾ ഏതൊക്കെയാണ്?
Answer:
ടൺഡ്രാ മേഖലയിലെ പ്രധാന സസ്യജാലങ്ങൾ പായലുകൾ, വൈക്കണുകൾ, പുൽവർഗ്ഗങ്ങൾ, കുറ്റിച്ചെടികൾ എന്നിവയാണ്.

Question 39.
പിഗ്മികൾ ആരാണ്? അവർ എവിടെയാണ് പ്രധാനമായും കാണപ്പെടുന്നത്?
Answer:
പിഗ്മികൾ ആഫ്രിക്കയിലെ ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ചും കോംഗോ തടത്തിൽ കാണപ്പെടുന്ന തദ്ദേശീയ ജനവിഭാഗമാണ്. അവർ താരതമ്യേന ഉയരം കുറഞ്ഞവരാണ്.

Question 40.
ഭൂമധ്യരേഖാ പ്രദേശങ്ങളിലെ തദ്ദേശീയരുടെ പ്രധാന ഉപജീവനമാർഗ്ഗം എന്താണ്?
Answer:
ഭൂമധ്യരേഖാ പ്രദേശങ്ങളിലെ തദ്ദേശീയരുടെ പ്രധാന ഉപജീവനമാർഗ്ഗം വേട്ടയാടൽ, വനവിഭവ ശേഖരണം, മത്സ്യബന്ധനം, നാടോടി കൃഷി എന്നിവയാണ്.

Question 41.
ടൺഡ്രാ കാലാവസ്ഥാ മേഖല ഏത് ധ്രുവീയ മേഖലയിലാണ് പ്രധാനമായും കാണപ്പെടുന്നത്?
Answer:
ടൺഡ്രാ കാലാവസ്ഥാ മേഖല പ്രധാനമായും ഉത്തര ധ്രുവീയ മേഖലയിലാണ് കാണപ്പെടുന്നത്.

Question 42.
കാലാവസാഥാ വ്യതിയാനം ടൺഡ്രോ പ്രദേശത്തെ എങ്ങിനെയാണ് ബാധിക്കുന്നത്?
Answer:
ആഗോളതാപനം മൂലം ടൺഡയിലെ മഞ്ഞുരു കുന്നു.

Question 43.
ഭൂമധ്യരേഖാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരു പ്രധാന രോഗം ഏതാണ്, അത് എങ്ങനെയാണ് പകരുന്നത്?
Answer:
ഭൂമധ്യരേഖാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരു പ്രധാന രോഗം നിദ്രാ രോഗം (Sleeping sickness) ആണ്, ഇത് സെസെ (TseTse) ഈച്ചയിലൂടെയാണ് പകരുന്നത്.

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 44.
ടൺഡ്രോ പ്രദേശങ്ങളിലെ ശരാശരി താപനിലയും തണുപ്പുകാലത്തെ താപനിലയും എത്രയാണ്? ടൺഡാ പര്യവേഷണത്തിന് തയ്യാറെടുക്കുമ്പോൾ സഞ്ചാരി പ്രധാനമായി എന്താണ് ഓർത്തത്?
Answer:

  • ടൺഡാ പ്രദേശങ്ങളിലെ ശരാശരി താപനില ജൂൺ മാസത്തിൽ പോലും 10°C ന് താഴെയാണ്.
  • തണുപ്പുകാലത്ത് താപനില 50°C വരെ താഴാറുണ്ട്.
  • ടൺഡാ പര്യവേഷണത്തിന് തയ്യാറെടുക്കു മ്പോൾ സഞ്ചാരി പ്രധാനമായി ഓർത്തത് വർഷം മുഴുവൻ ഉയർന്ന താപം അനുഭവി ക്കുന്ന തന്റെ നാടിനെക്കുറിച്ചാണ്.

Question 45.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയുടെ പ്രധാന പ്രത്യേകത എന്താണ്? ഈ മേഖലയിൽ വർഷം മുഴുവൻ സൂര്യരശ്മി എങ്ങനെയാണ് പതിക്കുന്നത്?
Answer:

  • ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത വർഷം മുഴുവൻ താപനില ഏറെക്കുറെ ഒരേപോലെ യാണ് എന്നതാണ്.
  • ഭൂമധ്യരേഖാ പ്രദേശത്ത് കാര്യമായ ദിനേനയുള്ള താപനില വ്യതിയാനമില്ല.
  • ഭൂമധ്യരേഖാപ്രദേശത്ത് വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്നു.

Question 46.
സംവഹന മഴ എങ്ങനെയാണ് ഉണ്ടാകുന്നത്? ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കുന്നതിന് കാരണം എന്താണ്?
Answer:

  • ഉയർന്ന അളവിൽ ലഭിക്കുന്ന സൂര്യപ്രകാശം വർഷം മുഴുവൻ ഉയർന്ന താപനിലയ്ക്ക് കാരണമാകുന്നു.
  • പ്രഭാതത്തിൽ മിതമായ താപനില അനുഭവപ്പെ ടുന്നുണ്ടെങ്കിലും ക്രമേണ താപനില വർദ്ധിച്ച് ഉയർന്ന താപനിലയിലുള്ള ബാഷ്പീകരണ ത്തിനും കാരണമാകുന്നു.
  • ഈ ഉയർന്ന ബാഷ്പീകരണം ഉച്ചയ്ക്ക് ശേഷം കനത്ത സംവഹന മഴയ്ക്ക് കാരണമാകുന്നു. ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിൽ വർഷം മുഴുവൻ കനത്ത മഴ ലഭിക്കുന്നു.

Question 47.
ഭൂമധ്യരേഖാ നിത്യഹരിതവനങ്ങളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണ്? ഈ വനങ്ങളെ “ഭൂമിയുടെ ശ്വാസകോശം” എന്ന് വിശേഷിപ്പിക്കാൻ കാരണം എന്ത്?
Answer:

  • ഈ വനങ്ങളിൽ എബണി, മഹാഗണി, സിൻകോണ, റോഡ് തുടങ്ങിയ ധാരാളം വ്യത്യസ്ത ഇനം നിത്യഹരിത വൃക്ഷങ്ങൾ കാണപ്പെടുന്നു.
  • വൃക്ഷങ്ങളെ കൂടാതെ ചെറിയ പനകൾ, വള്ളിച്ചെടികൾ, ഓർക്കിഡുകൾ പോലുള്ള എപ്പിഫൈറ്റുകൾ, ധാരാളം പരാദസസ്യങ്ങൾ, പന്നൽച്ചെടികൾ, കാടുകൾ പോലുള്ള പുൽവർഗ്ഗസസ്യങ്ങൾ എന്നിവ ഇടതൂർന്ന് വളരുന്നു.
  • ഈ നിത്യഹരിത വനങ്ങൾ ഉയർന്ന അളവിൽ കാർബൺ ഡൈഓക്സൈഡ് വലിച്ചെടു ക്കുകയും ഓക്സിജൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഇവയെ “ഭൂമിയുടെ ശ്വാസകോശം” എന്ന് വിശേഷിപ്പിക്കുന്നത്.

Question 48.
ടൺ ഡാ കാലാവസ്ഥാ മേഖലയെ ആർട്ടിക് അല്ലെങ്കിൽ ധ്രുവീയ കാലാവസ്ഥാ മേഖല എന്ന് വിളിക്കാൻ കാരണമെന്താണ്? ഈ മേഖലയിലെ പ്രധാന കാലാവസ്ഥാ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:

  • ടൺഡ്രാ കാലാവസ്ഥാ മേഖല ആർട്ടിക് വൃത്തത്തിനും ധ്രുവത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിനെ ആർട്ടിക് അല്ലെങ്കിൽ ധ്രുവീയ കാലാവസ്ഥാ മേഖല എന്ന് വിളിക്കുന്നത്.
  • ഈ മേഖലയിൽ ഹ്രസ്വമായ വേനൽക്കാലവും ദീർഘമായ തണുപ്പുകാലവുമാണ് അനുഭവ
    പ്പെടുന്നത്.
  • ടൺഡ്രാ കാലാവസ്ഥയുടെ പ്രധാന സവിശേഷത വളരെ കുറഞ്ഞ വാർഷിക ശരാശരി താപനിലയാണ്. തണുപ്പുകാലത്ത് താപനില 30°C വരെ താഴാറുണ്ട്.

Question 49.
ടൺഡ്രാ പ്രദേശങ്ങളിലെ പ്രധാന സസ്യജാലങ്ങൾ ഏതെല്ലാമാണ്? ഈ മേഖലയിൽ വൃക്ഷങ്ങൾ സാധാരണയായി കാണപ്പെടാത്തതിന് കാരണം എന്ത്?
Answer:

  • ടൺഡ്രാ പ്രദേശങ്ങളിലെ പ്രധാന സസ്യജാലങ്ങൾ പായലുകൾ, ലൈക്ക കൾ, മോസുകൾ, കുറ്റിച്ചെടികൾ എന്നിവയാണ്.
  • വളരെ കുറഞ്ഞ അളവിൽ ലഭിക്കുന്ന സൂര്യപ്രകാശവും അതിശൈത്യവുമാണ് ഈ മേഖലയിലെ സസ്യജാലങ്ങളുടെ വളർച്ചയെ പരിമിതപ്പെടുത്തുന്നത്.
  • ഈ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ടൺഡാ മേഖലയിൽ സാധാരണ യായി വൃക്ഷങ്ങൾ കാണപ്പെടാറില്ല. ചില താഴ്ന്ന പ്രദേശങ്ങളിൽ കുറഞ്ഞ ഉയരത്തിൽ വില്ലോസ്, ബിർച്ച്സ് തുടങ്ങിയ സസ്യങ്ങൾ കാണാം.

Question 50.
ലോംഗ് ഇയർ ബെൻ പട്ടണത്തിന്റെ ഒരു പ്രത്യേകത എന്താണ്?
Answer:
ലോംഗ് ഇയർബൈൻ ലോകത്തിലെ ഏറ്റവും വടക്കായുള്ള ജനവാസ കേന്ദ്രമായി കണക്കാക്ക പ്പെടുന്നു, കൂടാതെ എല്ലാ വർഷവും നവംബർ പകുതി മുതൽ ജനുവരി അവസാനം വരെ പൂർണ്ണമായും ഇരുട്ടിലാകും.

Question 51.
ഭൂമധ്യരേഖാ പ്രദേശത്തുനിന്നുള്ള ഒരാൾ ഒരു ധ്രുവീയ പ്രദേശത്ത് എത്തുമ്പോൾ അനുഭവിക്കുന്ന പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
Answer:
ഭൂമധ്യരേഖാ പ്രദേശത്തുനിന്നുള്ള ഒരാൾ ധ്രുവീയ പ്രദേശത്ത് എത്തുമ്പോൾ അനുഭവിക്കുന്ന പ്രധാന വ്യത്യാസങ്ങൾ അതിശൈത്യം, വളരെ കുറഞ്ഞ സൂര്യപ്രകാശം, ദൈർഘ്യമേറിയ രാവും പകലും, വ്യത്യസ്തമായ സസ്യജന്തുജാലങ്ങൾ എന്നിവ യാണ്. ഭൂമധ്യരേഖാ പ്രദേശത്ത് ഉയർന്ന താപനിലയും സമൃദ്ധമായ മഴയും അനുഭവപ്പെടു മ്പോൾ ധ്രുവീയ പ്രദേശത്ത് നേരെ വിപരീതമാണ് അവസ്ഥ.

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 52.
സംവഹന മഴ എങ്ങനെയാണ് ഉണ്ടാകുന്നത്? ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിൽ ഇത് സാധാരണമായിരിക്കുന്നതിന്റെ കാരണം വിശദീകരിക്കുക.
Answer:
സംവഹന മഴ ഉയർന്ന താപനില മൂലം വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്ന് തണുക്കു മ്പോളാണ് ഉണ്ടാകുന്നത്. ഭൂമധ്യരേഖാ കാലാ വസ്ഥാ മേഖലയിൽ വർഷം മുഴുവനും ഉയർന്ന താപനില ലഭിക്കുന്നതിനാൽ ശക്തമായ ബാഷ് പീകരണം നടക്കുകയും ഉച്ചയ്ക്ക് ശേഷം കുന്തിയായുള്ള സംവഹന സാധാരണ മാകുകയും ചെയ്യുന്നു.

Question 53.
ടൺഡ്രാ മേഖലയിലെ താപനിലയുടെ സവിശേ ഷതകളും അത് അവിടുത്തെ സസ്യജാല ങ്ങളെയും ജന്തു ജാലങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിശദമാക്കുക.
Answer:
ടൺഡ്രാ മേഖലയിലെ താപനിലയുടെ സവിശേഷത വളരെ കുറഞ്ഞ വാർഷിക ശരാശരി താപനിലയും (ശൈത്യകാലത്ത് 50 വരെ താഴാം) ഹ്രസ്വമായ വേനൽക്കാലവുമാണ് ഈ കുറഞ്ഞ ഈ താപനിലയും ദൈർഘ്യമേറിയ തണുപ്പും കാരണം വൃക്ഷങ്ങൾ വളരാത്ത അവസ്ഥയാണ്. പായലുകൾ, ക്കണുകൾ, കുറ്റിച്ചെടികൾ തുടങ്ങിയ കുറഞ്ഞ ഉയരമുള്ള സസ്യജാല ങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ജന്തുജാല ങ്ങളും ഈ കഠിനമായ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടവയാണ്.

Question 54.
ഭൂമധ്യരേഖാ നിത്യഹരിതവനങ്ങളിലെ ജൈവ വൈവിധ്യം വളരെ കൂടുതലായി കാണപ്പെടു ന്നതിന്റെ കാരണങ്ങൾ വിശകലനം ചെയ്യുക.
Answer:
ഭൂമധ്യരേഖാ നിത്യഹരിതവനങ്ങളിലെ ഉയർന്ന ജൈവവൈവിധ്യത്തിന് പ്രധാന കാരണം വർഷം മുഴുവനുമുള്ള ഉയർന്ന താപനിലയും സമൃദ്ധമായ മഴയുമാണ്. ഇത് സസ്യങ്ങൾക്ക് വളരാനും പുഷ് പിക്കാനും കായ്ക്കാനും ഇലപൊഴി ക്കാനുമെല്ലാം അനുകൂലമായ സാഹചര്യ മൊരുക്കുന്നു. വിവിധയിനം സസ്യങ്ങൾ ഇടതൂർന്ന് വളരുന്നതിനാൽ അനേകം ജന്തുജാലങ്ങൾക്ക് ആവാസവ്യവസ്ഥയും ഭക്ഷണവും ലഭിക്കുന്നു. മരങ്ങളുടെ ഉയരവ്യത്യാസം കാരണം വ്യത്യസ്ത തട്ടുകളിലായി ജീവികൾ വസിക്കുന്നതും ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നു.

Question 55.
ടൺഡ്രാ മേഖലയിലെ തദ്ദേശീയ ജനവിഭാഗ ങ്ങളുടെ ജീവിതരീതി ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി എങ്ങനെ ബന്ധപ്പെട്ടി രിക്കുന്നു?
Answer:
ടൺഡ്രാ മേഖലയിലെ തദ്ദേശീയ ജനവിഭാഗ ങ്ങളുടെ ജീവിതരീതി അവിടുത്തെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. കഠിനമായ കാലാവസ്ഥയും കുറഞ്ഞ സസ്യജാലങ്ങളും കാരണം അവർ പ്രധാനമായും വേട്ടയാടൽ, മത്സ്യബന്ധനം എന്നിവയെ ആശ്രയിക്കുന്നു. തിമിംഗലങ്ങൾ, സീലുകൾ, കരീബു തുടങ്ങിയ മൃഗങ്ങളെ അവർ ഭക്ഷണത്തിനും വസ്ത്രത്തിനും ആവശ്യമായ വസ്തുക്കൾക്കായും ഉപയോഗിക്കുന്നു. ശൈത്യ കാലത്ത് താമസിക്കാനായി ഇ പോലുള്ള വാസസ്ഥലങ്ങൾ, അവർ താൽക്കാലിക നിർമ്മിക്കുന്നു.

Question 56.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ കൃഷിരീതികളെക്കുറിച്ചും അവിടെ പ്രധാനമായി കൃഷി ചെയ്യുന്ന വിളകളെക്കുറിച്ചും വിവരിക്കുക.
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ പരമ്പരാഗത കൃഷിരീതികളിൽ പ്രധാനപ്പെട്ടത് സ്ഥലം വെട്ടിത്തെളിച്ച് ചുടുകൃഷി (Slash and burn agriculture) ആണ്. വനത്തിലെ മരങ്ങൾ വെട്ടിത്തെളിച്ച് കത്തിച്ചതിനുശേഷം അവിടെ കൃഷി ചെയ്യുന്നു. മരച്ചീനി, ചേന, ചേമ്പ്, വാഴ, നെല്ല് തുടങ്ങിയവയാണ് പ്രധാന വിളകൾ. യൂറോപു ക്കാരുടെ വരവോടെ ഇവിടെ തോട്ടവിള കൃഷി വ്യാപകമായി ആരംഭിച്ചു. റബ്ബർ, കൊക്കോ, തെങ്ങ്, എണ്ണപ്പന, കാപ്പി, തേയില തുടങ്ങിയവയാണ് പ്രധാന തോട്ടവിളകൾ.

Question 57.
ടൺഡ്രോ പ്രദേശങ്ങളിലെ വീടുകളുടെ നിർമ്മാണ രീതി അവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യ മായ രീതിയിൽ എങ്ങനെ വ്യത്യാസപ്പെട്ടിരി ക്കുന്നു?
Answer:
ടൺഡ്രോ പ്രദേശങ്ങളിലെ പരമ്പരാഗത വീടുകൾ, ഉദാഹരണത്തിന് ഇഗ്ലൂ, മഞ്ഞുകട്ടകളും തിമിംഗ ലങ്ങളുടെ എല്ലുകളും ഉപയോഗിച്ചാണ് നിർമ്മിച്ചി രിക്കുന്നത്. ഇത് തണുപ്പിനെ പ്രതിരോധിക്കാനും ഊഷ്മാവ് നിലനിർത്താനും സഹായി ക്കുന്നു. എന്നാൽ ആധുനിക സൗകര്യങ്ങ ളോടെയുള്ള വീടുകളും ഇന്ന് ഇവിടെ കാണാം. വീടുകളുടെ നിർമ്മാണരീതി അവിടുത്ത ലഭ്യമായ വസ് തുക്കൾ, കാലാവസ്ഥ, ജനങ്ങളുടെ ജീവിതരീതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

Question 58.
ഭൂമധ്യരേഖാ മഴക്കാടുകളും ടൺട്രാ പ്രദേശങ്ങളും ഇന്ന് നേരിടുന്ന പ്രധാന പാരിസ്ഥിതിക വെല്ലു വിളികൾ എന്തൊക്കെയാണ്?
Answer:
ഭൂമധ്യരേഖാ മഴക്കാടുകൾ ഇന്ന് നേരിടുന്ന പ്രധാന പാരിസ്ഥിതിക വെല്ലുവിളികൾ മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള വനനശീകരണം (കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ, ഖനനം എന്നിവയ് ക്കായി വനങ്ങൾ വെട്ടിനശിപ്പിക്കുന്നത്), കാട്ടുതീ എന്നിവയാണ്. ടൺഡാ പ്രദേശങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ മാറ്റമാണ്. ആഗോളതാപനില ഉയരുന്നതുമൂലം ഇവിടുത്തെ സ്വാഭാവിക മഞ്ഞുപാളികൾ ഉരുകുന്നത് ആവാസവ്യവസ്ഥയെയും പാരിസ്ഥിതിക സന്തുല നത്തെയും പ്രതികൂലമായി ബാധിക്കുന്നു.

Question 59.
ലോംഗ് ഇയർബൈൻ പോലുള്ള ധ്രുവീയ നഗരങ്ങളിലെ മനുഷ്യജീവിതം ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ജീവിതത്തിൽ നിന്ന് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു?
Answer:
ലോംഗ് ഇയർബൻ പോലുള്ള ധ്രുവീയ നഗരങ്ങളിലെ മനുഷ്യജീവിതം ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ജീവിതത്തിൽ നിന്ന് ധാരാളം വ്യത്യാസപ്പെട്ടിരിക്കുന്നു. ധ്രുവീയ നഗരങ്ങളിൽ അതിശൈത്യം, കുറഞ്ഞ സൂര്യപ്രകാശം ദീർഘമായ രാവും പകലും എന്നിവ അനുഭവപ്പെട മ്പോൾ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ഉയർന്ന താപനിലയും സമൃദ്ധമായ മഴയുമുണ്ട്. ധ്രുവീയ നിവാസികൾ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രധാരണരീതികളും വാസസ്ഥലങ്ങളു പിന്തുടരുമ്പോൾ ഭൂമധ്യരേഖാ നിവാസികളുടെ ജീവിതരീതി ഇതിൽ നിന്ന് വ്യത്യസ്തമാണ് ഭക്ഷണരീതികളിലും ഉപജീവനമാർഗ്ഗങ്ങളിലും വലിയ അന്തരമുണ്ട്.

Question 60.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ ഉയർന താപനിലയും ഈർപ്പവും രോഗങ്ങൾ വ്യാപകമ കാൻ എങ്ങനെ കാരണമാകുന്നു എന്ന് വിശദീക രിക്കുക.
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ സൂക്ഷ്മ ജീവി കളുടെയും (ബാക്ടീരിയ, വൈറസ്) കീടങ്ങളു ടെയും വളർച്ചയ്ക്കും വ്യാപനത്തിനും വളരെ അനുകൂലമാണ്. ഈർപ്പമുള്ള വായുവിലൂടെ രോഗാണുക്കൾ എളുപ്പത്തിൽ പടരുന്നു. കൊതുക്, ഈച്ച തുടങ്ങിയ വാഹക ജീവികളും ഇവിടെ ധാരാളമായി കാണപ്പെടുന്നതിനാൽ മലേറിയ, നിദാ രോഗം പോലുള്ള രോഗങ്ങൾ ഈ പ്രദേശത്ത് വ്യാപകമായി കാണപ്പെടുന്നു.

Question 61.
ഭൂമിയുടെ വ്യത്യസ്ത കാലാവസ്ഥാ മേഖലകളുടെ പ്രാധാന്യം എന്താണ്? ഓരോ മേഖലയിലെയും സസ്യജന്തുജാലങ്ങളും മനുഷ്യ ജീവിതവും ആ കാലാവസ്ഥയുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക.
Answer:
ഭൂമിയുടെ വ്യത്യസ്ത കാലാവസ്ഥാ മേഖലകൾ ഭൂമിയിലെ ജൈവവൈവിധ്യത്തിനും പാരിസ്ഥിതിക സന്തുലനത്തിനും അത്യന്താപേക്ഷിതമാണ്. ഓരോ കാലാവസ്ഥാ മേഖലയിലെയും സസ്യജന്തു ജാലങ്ങളും മനുഷ്യജീവിതവും അവിടുത്തെ തനതായ കാലാവസ്ഥയുമായി ദീർഘകാലത്തെ പരിണാമത്തിലൂടെ പൊരുത്തപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഭൂമധ്യരേഖാ മേഖലയിലെ ഉയർന്ന താപനിലയും മഴയും നിത്യഹരിത വനങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു, ഇത് അനേകം ജീവികൾക്ക് ആവാസവ്യവസ്ഥ യൊരുക്കുന്നു. ഇവിടുത്തെ തദ്ദേശീയർ വേട്ടയാടലും വനവിഭവ ശേഖരണവും അവരുടെ ജീവിതരീതിയുടെ ഭാഗമാക്കുന്നു. ടൺ ഡാ മേഖലയിലെ അതിശൈത്യവും കുറഞ്ഞ സസ്യജാലങ്ങളും റെയിൻ ഡിയർ പോലുള്ള തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ജീവികളുടെ വളർച്ചയ്ക്ക് അനുകൂലമാണ്, ഇവിടുത്തെ എസ്കിമോപോലുള്ള ജനവിഭാഗ ങ്ങൾ . അവരുടെ ഉപജീവനത്തിനായി ഈ മൃഗങ്ങളെ ആശ്രയിക്കുന്നു. അതിനാൽ, ഓരോ കാലാവസ്ഥാ മേഖലയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് തനതായ സംഭാവന നൽകുന്നു.

Question 62.
ഭൂമധ്യരേഖാ മഴക്കാടുകളും ടൺഡ്രാ പ്രദേശ ങ്ങളും തമ്മിലുള്ള കാലാവസ്ഥാപരവും ജൈവിക വുമായ പ്രധാന വ്യത്യാസങ്ങളെ താരതമ്യം ചെയ്ത് വിവരിക്കുക. ഈ വ്യത്യാസങ്ങൾ അവിടുത്തെ മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
ഭൂമധ്യരേഖാ മഴക്കാടുകളും ടൺഡ്രോ പ്രദേശ ങ്ങളും തമ്മിൽ ധാരാളം കാലാവസ്ഥാ പരവും
ജൈവികവുമായ വ്യത്യാസങ്ങളുണ്ട്. ഭൂമധ്യരേഖാ മേഖലയിൽ വർഷം മുഴുവനും ഉയർന്ന താപനിലയും സമൃദ്ധമായ മഴയുമുണ്ട്, ഇവിടെ നിത്യഹരിത വനങ്ങളും ഉയർന്ന ജൈവവൈ വിധ്യവും കാണപ്പെടുന്നു. എന്നാൽ ടൺഡ്രാ പ്രദേശത്ത് ദീർഘമായ തണുപ്പുകാലവും കുറഞ്ഞ താപനിലയും കുറഞ്ഞ മഴയും (മഞ്ഞുവീഴ്ചയുടെ രൂപത്തിൽ) അനുഭവപ്പെടുന്നു, ഇവിടെ കുറഞ്ഞ അളവിലുള്ള സസ്യജാലങ്ങളെയും (പായലുകൾ, ലക്കണ്ണുകൾ) തണുപ്പിനെ അതിജീവിക്കുന്ന ജന്തുജാലങ്ങളെയും കാണാം. ഈ കാലാവസ്ഥാ വ്യത്യാസങ്ങൾ അവിടുത്തെ മനുഷ്യജീവിതത്തെ കാര്യമായി സ്വാധീനിക്കുന്നു. ഭൂമധ്യരേഖാ നിവാസികൾക്ക് കൃഷി, വേട്ടയാടൽ എന്നിവ പ്രധാന ഉപജീവനമാർഗ്ഗമാകുമ്പോൾ ടാ നിവാസികൾ പ്രധാനമായും വേട്ടയാടലിനെയും മത്സ്യബന്ധനത്തെയും ആശ്രയിക്കുന്നു. വാസ സ്ഥലങ്ങളുടെ നിർമ്മാണരീതിയിലും വസ്ത്ര ധാരണത്തിലും ഭക്ഷണക്രമത്തിലും ഇരു മേഖല കളിലെയും ആളുകൾ വലിയ വ്യത്യാസങ്ങൾ പുലർത്തുന്നു.

SSLC Geography Chapter 3 Important Questions Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 63.
ആഗോള കാലാവസ്ഥാ മാറ്റം ഭൂമധ്യരേഖാ മഴക്കാടുകളെയും ടൺഡാ പ്രദേശങ്ങളെയും എങ്ങനെ ബാധിക്കാം? ഈ മാറ്റങ്ങളെ ലഘൂകരി ക്കുന്നതിനുള്ള പ്രതിവിധികൾ എന്തൊക്കെയാണ്?
Answer:
ആഗോള കാലാവസ്ഥാ മാറ്റം ഭൂമധ്യരേഖാ മഴക്കാടുകളെയും ടൺഡ്രോ പ്രദേശങ്ങളെയും ഗുരുതരമായി ബാധിക്കാം. ഭൂമധ്യരേഖാ പ്രദേശങ്ങളിലെ താപനില വർദ്ധിക്കുന്നത് വനങ്ങളുടെ ഘടനയെയും ജൈവവൈവി ധ്യത്തെയും മാറ്റിയേക്കാം, വരൾച്ചയും കാട്ടു തീയും വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. ടൺഡാ പ്രദേശങ്ങളിലെ പ്രധാന ഭീഷണി ഐസ് പാളികൾ (പെർമായഫാസ്റ്റ് പടലം) ഉരുകിപ്പോ കാനുള്ള സാധ്യതയാണ്. ഇത് മണ്ണിന്റെ സ്ഥിരതയെ ബാധിക്കുകയും മീഥേൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുകയും ചെയ്യും, ഇത് താപനിലയെ വീണ്ടും വർദ്ധിപ്പിക്കും. ഈ മാറ്റങ്ങളെ ലഘു കരിക്കുന്നതിനുള്ള പ്രതിവിധികൾ ആഗോള തലത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർ ഗമനം കുറയ്ക്കുക, വനനശീകരണം തടയുക, പുനരുജ്ജീവന പ്രവർത്തനങ്ങൾ പ്രോത്സാ ഹിപ്പിക്കുക, ടാ പ്രദേശങ്ങളിലെ പാരിസ് ഥിതിക സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് പ്രധാനം.

Question 64.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെയും ടൺഡാ കാലാവസ്ഥാ മേഖലയിലെയും ഭൂമിശാ സ്ത്രപരമായ സ്ഥാനവും അവിടുത്തെ സൂര്യരശ്മി യുടെ ലഭ്യതയും എങ്ങനെ വ്യത്യാസപ്പെട്ടി രിക്കുന്നു? ഈ വ്യത്യാസങ്ങൾ അവിടുത്തെ താപനിലയെയും ഋതുക്കളെയും എങ്ങനെ സ്വാധീനിക്കുന്നു?
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല ഭൂമധ്യരേഖയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ വർഷം മുഴുവനും സൂര്യരശ്മി ലംബമായി പതിക്കുകയും ഉയർന്ന അളവിൽ സൂര്യോർജ്ജം ലഭിക്കുകയും ചെയ്യുന്നു. ഇത് വർഷം മുഴുവനും ഉയർന്ന താപനിലയ്ക്കും കാര്യമായ ഋതു ഭേദങ്ങൾ ഇല്ലാത്ത അവസ്ഥയ്ക്കും കാരണമാകുന്നു. എന്നാൽ ടൺഡാ കാലാവസ്ഥാ മേഖല ഉത്തര ധ്രുവത്തിനും ആർട്ടിക് വൃത്തത്തിനും സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സൂര്യരശ്മി ചരിഞ്ഞാണ് പതിക്കുന്നത്, അതിനാൽ ലഭിക്കുന്ന സൂര്യോർജ്ജത്തിന്റെ അളവ് വളരെ കുറവാണ്. ഇത് വളരെ കുറഞ്ഞ താപനിലയ്ക്കും ദീർഘമായ ശൈത്യകാലത്തിനും ഹ്രസ്വമായ വേനൽക്കാ ലത്തിനും കാരണമാകുന്നു. ധ്രുവീയ പ്രദേശ ങ്ങളിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനമനുസരിച്ച് ആഴ്ചകളോളം സൂര്യൻ അസ്തമിക്കാത്തതും ഉദിക്കാത്തതുമായ അവസ്ഥകളുണ്ട്, ഇത് അവിടുത്തെ ഋതുക്കളെയും ജീവ ജാലങ്ങളെയും സാരമായി സ്വാധീനിക്കുന്നു.

Question 65.
‘ഭൂമിയുടെ ശ്വാസകോശം’ എന്ന് വിശേഷിപ്പി ക്കപ്പെടുന്ന ഭൂമധ്യരേഖാ നിത്യഹരിതവനങ്ങളുടെ പ്രാധാന്യം ഇന്നത്തെ സാഹചര്യത്തിൽ എന്താണ്? ഈ വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യ കതയും അതിനുള്ള വഴികളും വിശദീകരിക്കുക.
Answer:
ഭൂമിയുടെ ശ്വാസകോശം” എന്ന് വിശേഷിപ്പി ക്കപ്പെടുന്ന ഭൂമധ്യരേഖാ നിത്യഹരിതവനങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ അതിയായ പ്രാധാ ന്യമുണ്ട്. ഇവ അന്തരീക്ഷത്തിലെ അധിക കാർബൺ ഡൈ ഓക് സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നതിലൂടെ ആഗോള താപനില നിയന്ത്രി ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യത്തിന്റെ കേന്ദ്രം കൂടിയാണ് ഈ വനങ്ങൾ, അനേകം സസ്യജന്തുജാലങ്ങൾക്ക് ഇത് ആവാസവ്യവസ്ഥയൊരുക്കുന്നു. ഈ വനങ്ങളെ സംരക്ഷിക്കേണ്ടത് കാലാവസ്ഥാ മാറ്റത്ത ചെറുക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തു ന്നതിനും അത്യന്താപേക്ഷിതമാണ്. വനനശീകരണം തടയുക, അനധികൃത ഖനനം നിയന്ത്രിക്കുക, തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സുസ്ഥിരമായ വികസന രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വനങ്ങളെ സംരക്ഷിക്കാനുള്ള പ്രധാന വഴികൾ. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണവും ഈ ലക്ഷ്യം നടപ്പാക്കുന്നതിന് അനിവാര്യമാണ്.

SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Students often refer to Kerala Syllabus SSLC Geography Notes Malayalam Medium Pdf and Class 10 Geography Chapter 2 Notes Question Answer Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും that include all exercises in the prescribed syllabus.

Class 10 Geography Chapter 2 Notes Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 2 Notes Question Answer Malayalam Medium

10th Class Geography Chapter 2 Notes Malayalam Medium

Question 1.
ചിത്രം 2.2 നിരീക്ഷിച്ച് മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാമെന്ന് പട്ടികപ്പെടുത്തൂ.
Answer:

  • മധ്യ അമേരിക്ക
  • ബ്രസീലിന്റെ കിഴക്ക് ഭാഗം
  • മെഡഗാസ്കർ, ആഫ്രക്കയുടെ കിഴക്കൻ തീരം
  • ഇന്ത്യൻ ഉപഭൂഖണ്ഡം
  • ആസ്ട്രേലിയയുടെ വടക്ക് ഭാഗം.

Question 2.
മൺസൂൺ കാലാവസ്ഥാ മേഖലയിൽ സംവഹന മഴ ലഭിക്കാറുണ്ടോ?
Answer:
ഉണ്ട്

Question 3.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ മൺസൂൺ വനങ്ങളിൽ കാണപ്പെടുന്ന പ്രധാന സസ്യങ്ങളുടെയും ജന്തുക്കളുടെയും ചിത്രങ്ങൾ ശേഖരിച്ച് അടിക്കുറിപ്പോടെ ഒരു ഡിജിറ്റൽ ആൽബം
തയ്യാറാക്കൂ.
Answer:
സൂചനകൾ
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 1

SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 4.
ചിത്രം 2.4 നിരീക്ഷിച്ച് സാവന്ന കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാമെന്ന് പട്ടികപ്പെടുത്തൂ.
Answer:

  • ആഫ്രിക്ക
  • ബ്രസീലിന്റെ തെക്കുഭാഗം
  • വെനിസ്വേല
  • ആസ്ട്രേലിയ

Question 5.
സാവന്ന കാലാവസ്ഥാ മേഖലയുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.

അക്ഷാംശ സ്ഥാനം
സ്ഥിതിചെയ്യുന്ന ഭൂഖണഡങ്ങളും പ്രാദേശികമായി അറിയപ്പെടുന്ന പേരുകളും
കാലാവസ്ഥാ സവിശേഷതകൾ
സസ്യജാലങ്ങൾ
മൃഗങ്ങൾ

Answer:

അക്ഷാംശ സ്ഥാനം ഇരു അർധഗോളങ്ങളിലും 10° മുതൽ 30° വരെ
സ്ഥിതിചെയ്യുന്ന ഭൂഖണഡങ്ങളും പ്രാദേശികമായി അറിയപ്പെടുന്ന പേരുകളും • ആഫ്രിക്ക സാവന്ന
• തെക്കൻ ബ്രസീൽ കാംപോസ്
• വെനിസ്വല – ലനോസ്
• ആസ്ട്രേലിയ സാവന്ന
കാലാവസ്ഥാ സവിശേഷതകൾ • ഉഷ്ണവും ആർദ്രവുമായ വേനൽക്കാലം
• തണുപ്പ് കുറഞ്ഞതും വരണ്ടതുമായ ശൈത്യകാലം.
• വാർഷിക ശരാശരി താപനില 21°C മുതൽ 32 °C വരെ
• വാർഷിക മഴ 25 സെന്റീമീറ്റർ മുതൽ 125 സെന്റീമീറ്റർ വരെ
സസ്യജാലങ്ങൾ ഇലപൊഴിയും വൃക്ഷങ്ങളും, ഉയരം കൂടിയ പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളും
മൃഗങ്ങൾ ജിറാഫ്, സീബ്ര, സിംഹം, കടുവ

Question 6.
ചിത്രം 2.6 നിരീക്ഷിച്ച് ഉഷ്ണമേഖലാ മരുഭൂമി പ്രദേശങ്ങൾ ഏതെല്ലാമെന്ന് പട്ടികപ്പെടുത്തൂ.
Answer:

  • സഹാറ
  • അറ്റക്കാമ
  • നമീബ്
  • കലഹാരി
  • അറേബ്യൻ മരുഭൂമി
  • ആസ്ത്രേലിയൻ മരുഭൂമി

Question 7.
ഭൂപടരൂപരേഖയിൽ ഉഷ്ണ മരുഭൂമികളെ അടയാളപ്പെടുത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 2

Question 8.
എന്താണ് മരുപ്പച്ചകൾ?
Answer:
മരുഭൂമിയിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളാണ് മരുപ്പച്ചകൾ (ഒയാസിസ് ) കാണാൻ കഴിയുന്നത് . അവിടെ വെള്ളം ലഭ്യമാണ്. വരണ്ട ചുറ്റുപാടുകളുടെ നടുവിലുള്ള സ്വാഭാവിക “പച്ച കാടുകൾ” പോലെയാണ് അവ.

Question 9.
ഉഷ്ണ മരുഭൂമികളിൽ കാണപ്പെടുന്ന ജന്തുജാലങ്ങൾ ഏതെല്ലാമെന്ന് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി പട്ടികപ്പെടുത്തൂ. ചിത്രങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
സൂചനകൾ : താഴെ കാണിക്കുന്നവയുടെ ചിത്രങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ആൽബം തയ്യാറാക്കുക.

  • ഫെനെക് ഫോക്സ്
  • ഒസിച്ച് : ആഫ്രിക്കൻ മരുഭൂമിയിൽ കാണപ്പെടുന്നു.
  • ഒട്ടകം: ‘മരുഭൂമിയുടെ കപ്പൽ’ എന്നറിയപ്പെടുന്നു.

SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 10.
ചിത്രം 2.9 നിരീക്ഷിച്ച് മെഡിറ്ററേനിയൻ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഏതെല്ലാമെന്ന് പട്ടികപ്പെടുത്തൂ.
Answer:

  • സ്പെയിൻ (യൂറോപ്പ്)
  • പോർച്ചുഗൽ (യൂറോപ്പ്)
  • ഇറ്റലി (യൂറോപ്പ്)
  • ഗ്രീസ് (യൂറോപ്പ്)
  • മൊറോക്കോ (ആഫ്രിക്ക)
  • അൾജീരിയ (ആഫ്രിക്ക)
  • തുണീഷ്യ (ആഫ്രിക്ക)
  • ലിബിയ (ആഫ്രിക്ക)
  • ഈജിപ്ത് (പശ്ചിമഭാഗം) (ആഫ്രിക്ക)
  • തുർക്കി (യൂറോപ്പ്)
  • സിറിയ (ഏഷ്യ)
  • ലബനോൻ (ഏഷ്യ)
  • ഇസ്രായേൽ (ഏഷ്യ)
  • ജോർദാൻ (പശ്ചിമഭാഗം) (ഏഷ്യ)
  • കാലിഫോർണിയ (വടക്കേ അമേരിക്ക)
  • ചിലി (തെക്കേ അമേരിക്ക)

Question 11.
ചുവടെ നൽകിയിരിക്കുന്ന ഭൂപടം നിരീക്ഷിച്ച് മിതോഷ്ണ പുൽമേടുകൾ കാണപ്പെടുന്ന വൻകരകൾ,
അവയുടെ പ്രാദേശിക പേര് എന്നിവ എഴുതി പട്ടിക പൂർത്തിയാക്കുക.
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 3
Answer:

മിതോഷ്ണ പുൽമേടുകൾ
ഭൂപ്രദേശം അറിയപ്പെടുന്ന പേര്
തെക്കേ അമേരിക്ക പ്രയറി
ഏഷ്യ പാംപാസ്
ആഫ്രിക്ക വെൽഡ്
ആസ്ത്രേലിയ ഡൌൺസ്

Question 12.
ഭൂപടം 2.12 നിരീക്ഷിച്ച് ടൈഗെ മേഖല ഏതെല്ലാം വൻകരകളിലാണ് കാണപ്പെടുന്നത് എന്ന് കണ്ടെത്തുക.
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 4
Answer:

  • വടക്കേ അമേരിക്ക
  • യൂറോപ്പ്
  • ഏഷ്യ

Question 13.
ഭൂമധ്യരേഖാപ്രദേശങ്ങളേക്കാളും വ്യാവസായിക അടിസ്ഥാനത്തിൽ മരംവെട്ട് (Lumbering) ടൈഗമേഖലയിൽ കൂടുതലാണ്. കാരണമെന്ത്?
Answer:
ടൈഗെയിലെ മരങ്ങൾ ഉയരമുള്ളതും, നേരായതും, അടുത്ത് വളരുന്നതുമായതിനാൽ, യന്ത്രങ്ങൾ ഉപയോഗിച്ച് മുറിക്കാൻ എളുപ്പമുള്ളതിനാൽ, ഭൂമധ്യരേഖാ മേഖലയെ അപേക്ഷിച്ച് ടൈഗ മേഖലയിൽ തടി വ്യവസായം കൂടുതൽ വ്യാവസായികവൽക്കരിക്കപ്പെട്ടിരിക്കുന്നു. തണുത്ത കാലാവസ്ഥയും തണുത്തുറഞ്ഞ മണ്ണും യന്ത്രങ്ങളെ നന്നായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. കൂടാതെ, നല്ല റോഡുകളും ആധുനിക സാങ്കേതികവിദ്യയുമുള്ള കാനഡ, റഷ്യ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ടൈഗ പ്രദേശങ്ങൾ. മറുവശത്ത്, ഭൂമധ്യരേഖാ വനങ്ങൾ വളരെ കട്ടിയുള്ളതും, ചൂടുള്ളതും, ഈർപ്പമുള്ളതുമാണ്, അസമമായ മരങ്ങളും മോശം ഗതാഗതവും ഉള്ളതിനാൽ, മരം മുറിക്കുന്നതും നീക്കുന്നതും ബുദ്ധിമുട്ടാണ്.

Question 14.
ലോകത്തിലെ വിവിധ കാലാവസ്ഥാ മേഖലകളും അവയുടെ സവിശേഷതകളും മനസ്സിലാക്കിയല്ലോ? ഈ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ചുവടെ നൽകിയ പട്ടിക പൂർത്തിയാക്കി നോക്കൂ.
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 5
Answer:
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 6

SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 15.
കാലാവസ്ഥാമാറ്റങ്ങൾക്ക് കാരണമാകുന്ന ചില പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിട്ടുള്ളത്. കൂടുതൽ കണ്ടെത്തി അവയെ സ്വാഭാവിക കാരണങ്ങൾ, മനുഷ്യജന്യകാരണങ്ങൾ എന്നിങ്ങനെ തരം തിരിക്കൂ.
• വനനശീകരണം
• എണ്ണ ഖനനം
• വ്യവസായവൽക്കരണം
• അഗ്നിപർവത സ്ഫോടനം
• സമുദ്രജല പ്രവാഹങ്ങൾ
Answer:

സ്വാഭാവിക കാരണങ്ങൾ മനുഷ്യജന്യകാരണങ്ങൾ
• അഗ്നിപർവത സ്ഫോടനം
• സമുദ്രജലപ്രവാഹങ്ങൾ
• വനനശീകരണം
• എണ്ണഖനനം
• വ്യവസായവൽക്കരണം
• ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ

Question 16.
കാലാവസ്ഥാവ്യതിയാനം മനുഷ്യജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?
Answer:
കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തെ പല ഗുരുതരമായ രീതികളിലും ബാധിക്കുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്, ഉഷ്ണതരംഗം തുടങ്ങിയ തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾക്ക് ഇത് കാരണമാകുന്നു. ഈ സംഭവങ്ങൾ വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ എന്നിവ നശിപ്പിക്കുകയും ആളുകൾക്ക് ജീവിക്കാനും ജോലി ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഉയരുന്ന താപനില ചൂട് ആഘാതം, ശ്വസന പ്രശ്നങ്ങൾ, മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങളുടെ വ്യാപനം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. മഞ്ഞുരുകൽ കാരണം സമുദ്രനിരപ്പ് ഉയരുന്നു, ഇത് തീരദേശ നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ആളുകളെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മഴയെയും മണ്ണിനെയും ബാധിച്ചു കൊണ്ട് കൃഷി കൂടുതൽ ദുഷ്കരമാക്കുന്നു, ഇത് ഭക്ഷ്യക്ഷാമത്തിനും ഉയർന്ന വിലയ്ക്കും കാരണമാകും. മൊത്തത്തിൽ, കാലാവസ്ഥാ വ്യതിയാനം നമ്മുടെ ആരോഗ്യത്തെയും സുരക്ഷയെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന ഒരു വലിയ വെല്ലുവിളിയാണ്.

Question 17.
വിവിധ കാലാവസ്ഥാമേഖലകളിൽ കാലാവസ്ഥാ വ്യതിയാനം ഏതെല്ലാം വിധത്തിൽ ബാധിക്കുന്നുവെന്ന് കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
1. ഭൂമധ്യരേഖാ പ്രദേശം

  • ഭൂമധ്യരേഖാ പ്രദേശങ്ങളിൽ മഴയുടെ തീവ്രതയിലും അളവിലുമുണ്ടാകുന്ന മാറ്റ ങ്ങൾ ചില സ്ഥലങ്ങളിൽ മഴക്കാലം ദീർഘിക്കാമെങ്കിലും, ചിലത് വരണ്ട കാലാ വസ്ഥയാകാൻ സാധ്യതയുണ്ട്. അതിതീവ മഴയ്ക്കുളള സാധ്യത.
  • സാധാരണ നിലയിൽ തന്നെ ഉയർന്ന ചൂടനുഭ വപ്പെടുന്ന ഈ പ്രദേശങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടും.
  • അമിത ചൂടും വരണ്ട കാലാവസ്ഥയും മഴ ക്കാടുകളുടെ നിലനിൽപ്പിന് ഭീഷണിയാകും.

2. മൺസൂൺ പ്രദേശം

  • മൺസൂൺ കാലങ്ങളിലുണ്ടാകുന്ന വ്യത്യാസ – ങ്ങളായ തെറ്റായ സമയക്രമം, മഴയുടെ അളവിലുളള ഏറ്റകുറച്ചിലുകൾ ഇവ കൃഷിയെയും ജലലഭ്യതയും ബാധിക്കും.
  • മഴയുടെ അളവിലുളള ഏറ്റകുറച്ചിലുകൾ പ്രളയങ്ങളും വരൾച്ചയും ഉണ്ടാകും.

3. വന്ന മേഖല

  • മഴക്കാലത്ത് കുറവോ മാറ്റങ്ങളോ – മഴ ലഭ്യതയിൽ വ്യത്യാസമുണ്ടാകുന്നു.
  • വരണ്ട കാലാവസ്ഥ കാട്ടുതീ സാധ്യത വർദ്ധിപ്പിക്കും.
  • ഭക്ഷ്യ ലഭ്യത കുറയുന്നതിനാൽ മൃഗങ്ങൾ ജന വാസ മേഖലകളിലോ മാറാൻ നിർബന്ധിത മാകും.

4. ഉഷ്ണ മരുഭൂമികൾ
• ചൂടുകൂടുകയും തൽഫലമായി മരുഭൂമി വൽക്കരണം (desertification) വേഗത്തിലാവു കയും ചെയ്യും.

5. ടൈഗ മേഖല

  • ചൂടുകൂടുന്നത് വൃക്ഷങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമാണെങ്കിലും മണ്ണിന്റെ ഫലഭുഷ്ടി നഷ്ടപ്പെടാം.
  • ഉഷ്ണകാറ്റിനും കാട്ടുതീയും സാധാരണ സംഭവമാകാം.
  • വന്യജീവികളുടെ ആവാസവ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാകുന്നു.

6. ടൺഡാ മേഖല

  • മഞ്ഞുരുകൽ – താപനില ഉയരുന്നതോടെ സ്ഥിരമായി ഉറഞ്ഞുനില്ക്കുന്ന മണ്ണ് (permafrost) ഉരുകും.
  • വന്യജീവികളുടെ ആവാസവ്യവസ്ഥക്ക് ഭീഷണി
  • ചൂടുമൂലം ഹിമാനികൾ ഉരുകുന്നതിനാൽ ജലനിരപ്പ് ഉയരുന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷമിയാകും.

Question 18.
കാലാവസ്ഥാമാറ്റം പൂർണ്ണമായി തടയാൻ സാധിക്കുകയില്ല. എന്നാൽ കാലാവസ്ഥാമാറ്റത്തിന് ആക്കം കൂട്ടുന്ന മനുഷ്യഇടപെടലുകൾ നിയന്ത്രിക്കാൻ സാധിക്കും. സുസ്ഥിര വിഭവവിനിയോഗം സാധ്യമാക്കിക്കൊണ്ട് വ്യവസായ, വികസന പ്രവർത്തനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കും. ക്ലാസിൽ ചർച്ച ചെയ്യൂ.
ചർച്ചാസൂചകങ്ങൾ
• ഊർജകാര്യക്ഷമത പ്രോത്സാഹിപ്പിക്കൽ
• വനങ്ങൾ സംരക്ഷിക്കൽ
• സാങ്കേതികവിദ്യയിൽ മാറ്റം വരുത്തൽ
• കാറ്റ്, സൗരോർജം തുടങ്ങിയ പാരമ്പര്യേതര ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കൽ
Answer:
കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്ന മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കാൻ സുസ്ഥിര വിഭവവിനിയോഗം സാധ്യമാക്കിക്കൊണ്ട് വ്യവസായ, വികസന പ്രവർത്തനങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും:

  • ഊർജ്ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക: ഊർജ്ജ ഉപഭോഗം കുറയ്ക്കുന്ന നൂതന സാങ്കേതിക വിദ്യകളും രീതികളും പ്രചരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക.
  • വനസംരക്ഷണം: കർശന നിയമങ്ങളിലൂടെ വനനശീകരണം തടയുകയും വനവൽക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • സാങ്കേതികവിദ്യയിൽ മാറ്റം വരുത്തുക. ഹരിത സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
  • കാറ്റ്, സൗരോർജ്ജം തുടങ്ങിയ പാരമ്പര്യേതര ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക: പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക.
  • സുസ്ഥിര ഗതാഗത സംവിധാനങ്ങൾ: പൊതുഗതാഗതം, സൈക്കിൾ ഉപയോഗം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
  • മാലിന്യ സംസ്കരണം: മാലിന്യം കുറയ്ക്കുകയും പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • സുസ്ഥിര കൃഷി രീതികൾ: ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കുകയും ചെയ്യുക.

ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ, വ്യവസായ, വികസന പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും കാലാവസ്ഥാമാറ്റത്തെ ചെറുക്കാനും സാധിക്കും.

Std 10 Geography Chapter 2 Notes Malayalam Medium – Extended Activities

Question 1.
വിവിധ കാലാവസ്ഥാ മേഖലകളിലെ കാലാവസ്ഥയും ജനജീവിതവും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ. ഇതിനായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥാവിവരങ്ങളും ജനജീവിതവും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ശേഖരിച്ചു.
Answer:
ഭൂമധ്യരേഖാ മേഖല
കാലാവസ്ഥ: വർഷം മുഴുവനും ചൂടും ഈർപ്പവും നിറഞ്ഞതും കനത്ത മഴയും.
ജനജീവിതം: ആളുകൾ ചെറിയ സമൂഹങ്ങളിലാണ് ജീവിക്കുന്നത്. പലപ്പോഴും വേട്ടയാടൽ, ഒത്തുചേരൽ, മീൻപിടുത്തം, കൃഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇടതൂർന്ന വനങ്ങളും ഇടയ്ക്കിടെയുള്ള മഴയും ഗതാഗതത്തെയും ആധുനിക വികസനത്തെയും ബുദ്ധിമുട്ടാക്കുന്നു.

ഉഷ്ണമേഖലാ മരുഭൂമി മേഖല
കാലാവസ്ഥ: പകൽ സമയത്ത് വളരെ ചൂട്, രാത്രിയിൽ തണുപ്പ്. വളരെ കുറച്ച് മഴയും വരണ്ട വായുവും. ജനജീവിതം: ജലക്ഷാമം കാരണം ജീവിതം ദുഷ്കരമാണ്. ഒട്ടകങ്ങൾ, ആടുകൾ തുടങ്ങിയ മൃഗങ്ങളെ വളർത്തുന്ന ഒരു നാടോടി ജീവിതം ആളുകൾ നയിക്കുന്നു. ചില പ്രദേശങ്ങളിൽ, മരുപ്പച്ചകൾ കൃഷി അനുവദിക്കുന്നു.

മൺസൂൺ മേഖല
കാലാവസ്ഥ: ചൂടുള്ള വേനൽക്കാലം, നേരിയ ശൈത്യകാലം, കനത്ത മഴ (മൺസൂൺ).
ജനജീവിതം: മിക്ക ആളുകളും കർഷകരാണ്, നെല്ല്, ഗോതമ്പ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ വിളകൾ വളർത്തുന്നു. മൺസൂൺ മഴ കൃഷിക്ക് അത്യന്താപേക്ഷിതമാണ്, പക്ഷേ അമിതമായതോ വളരെ കുറഞ്ഞതോ ആയ മഴ വെള്ളപ്പൊക്കം അല്ലെങ്കിൽ വരൾച്ച പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

മിതശീതോഷ്ണ പുൽമേടുകൾ
കാലാവസ്ഥ: ചൂടുള്ള വേനൽക്കാലവും തണുത്ത ശൈത്യകാലവും. മിതമായ മഴ.
ജനജീവിതം: യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി, മൃഗസംരക്ഷണവും സാധാരണമാണ്. വികസിത ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ആളുകൾ താമസിക്കുന്നു.

മെഡിറ്ററേനിയൻ മേഖല
കാലാവസ്ഥ: ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലവും മിതമായതും നനഞ്ഞതുമായ ശൈത്യകാലവും. ജനജീവിതം: മുന്തിരി, ഒലിവ്, സിട്രസ് തുടങ്ങിയ പഴങ്ങളിൽ കൃഷി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആധുനിക പട്ടണങ്ങളിലും നഗരങ്ങളിലും ആളുകൾ താമസിക്കുന്നു, വിനോദസഞ്ചാരം ഒരു പ്രധാന വരുമാന സ്രോതസ്സാണ്.

ടൈഗ മേഖല
കാലാവസ്ഥ: വളരെ തണുത്ത ശൈത്യകാലം, ഹ്രസ്വമായ വേനൽക്കാലം. മിതമായതോ താഴ്ന്നതോ ആയ മഴ.

ജനജീവിതം: വിരളമായ ജനസംഖ്യ. ആളുകൾ തടി വ്യവസായം, രോമ വ്യാപാരം, വേട്ടയാടൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. ജീവിതം ലളിതവും തണുപ്പിനോട് പൊരുത്തപ്പെടുന്നതുമാണ്.

ടൺഡാ മേഖല
കാലാവസ്ഥ: വർഷത്തിൽ ഭൂരിഭാഗവും മഞ്ഞും ഐസും ഉള്ള അതിശൈത്യം. വളരെ ചെറിയ വേനൽക്കാലം.
ജനജീവിതം: മത്സ്യബന്ധനം, വേട്ടയാടൽ, എന്നിവയെ ആശ്രയിച്ച് കഠിനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നു. ആധുനിക ജീവിതം പരിമിതമാണ്.

SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 2.
വിവിധ പ്രദേശത്തെ മുതിർന്ന പൗരന്മാരുമായി അഭിമുഖം നടത്തി പരമ്പരാഗത കാലാവസ്ഥാ അറിവുകൾ ശേഖരിക്കൂ, അഭിമുഖത്തിനായുള്ള ചോദ്യാവലി തയ്യാറാക്കൂ, ഇപ്പോഴത്തെ കാലാവസ്ഥയിൽ വന്നിട്ടുള്ള, മാറ്റങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്തൂ.
Answer:
(സൂചനകൾ)
a. നിങ്ങളുടെ കുട്ടിക്കാലത്തെ അപേക്ഷിച്ച് കാലാവസ്ഥയിൽ എന്തൊക്കെ മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു?

b. മുൻകാലങ്ങളിൽ മഴയുടെ രീതി വ്യത്യസ്തമായിരുന്നോ? ഉണ്ടെങ്കിൽ, എങ്ങനെ?

c. താപനിലയുടെയോ ദൈർഘ്യത്തിന്റെയോ കാര്യത്തിൽ വേനൽക്കാലവും ശൈത്യകാലവും മാറിയിട്ടുണ്ടോ?

d. മുൻകാലങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ (വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്) കൂടുതലോ കുറവോ ആയിരുന്നോ?

e. പണ്ട് പൂക്കാലമോ കായ്ക്കുന്ന കാലമോ ഒരു നിശ്ചിത സമയത്ത് സംഭവിച്ചിരുന്നോ? അത് മാറിയിട്ടുണ്ടോ?

SSLC Geography Chapter 2 Notes Pdf Malayalam Medium

  • ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കും 10 അക്ഷാംശങ്ങൾക്കിടയിലാണ് ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല വ്യാപിച്ചിരിക്കുന്നത്.
  • ഉയർന്ന താപനിലയും ഈർപ്പവും കാരണം ഭൂമധ്യരേഖാ കാലാവസ്ഥയിൽ നിത്യഹരിത വനങ്ങൾ ധാരാളമായി കാണപ്പെടുന്നു.
  • കാലാനുസൃതമായി ദിശ മാറുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ.
  • വേനൽക്കാലത്ത് കടലിൽ നിന്നും കരയിലേക്കും ശൈത്യകാലത്ത് കരയിൽ നിന്നും കടലിലേക്കും ഈ കാറ്റുകൾ വീശുന്നു.
  • ഉയർന്ന മഴയും ഫലഭൂയിഷ്ഠമായ മണ്ണും, മൺസൂൺ മേഖലയെ ഒരു പ്രധാന കാർഷിക മേഖലയാക്കി നിലനിർത്തുന്നു.
  • രണ്ട് അർദ്ധഗോളങ്ങളിലും 10° മുതൽ 30° വരെ അക്ഷാംശങ്ങൾക്കിടയിൽ കാണപ്പെടുന്ന ഉഷ്ണമേഖലാ പുൽമേടുകളാണ് സാവന്ന.
  • മഴ കുറവായതിനാൽ ജലസേചനം ആവശ്യമില്ലാത്ത കൃഷിരീതിയാണ് (വരണ്ട കൃഷി Dry Farming)ഇവിടെ അവലംബിക്കുന്നത്.
  • ഉഷ്ണമേഖലയിലെ പുൽമേടുകളുടെയും മൺസൂൺ കാലാവസ്ഥാപ്രദേശങ്ങളുടെയും അരികുകളിലാണ് ഉഷ്ണ മരുഭൂമികൾ സാധാരണയായി സ്ഥിതി ചെയ്യുന്നത്.
  • വാണിജ്യവാതങ്ങൾ കരയിലേക്ക് വീശുമ്പോൾ ഈർപ്പം നഷ്ടപ്പെട്ട് വരണ്ട കാറ്റായി മാറുന്നതാണ് മരുഭൂമികൾ രൂപം കൊള്ളാനുള്ള പ്രധാന കാരണം.
  • മെഡിറ്ററേനിയൻ കടലിന് ചുറ്റുമുള്ള പ്രദേശങ്ങളാണ് മെഡിറ്ററേനിയൻ പ്രദേശങ്ങൾ.ലോകത്തിലെ പ്രധാന വൈൻ ഉത്പാദന രാജ്യങ്ങളിൽ ഒന്നാണ് ഈ മേഖല.
  • ഉഷ്ണമേഖലാകാലാവസ്ഥ ഇല്ലാത്തതും സമുദ്രാന്തർഭാഗത്ത് നിന്ന് അകലെയുള്ളതുമായ മിതോഷ്ണ മേഖലകളിലാണ് പുൽമേടുകൾ കാണപ്പെടുന്നത്.
  • രണ്ട് അർദ്ധഗോളങ്ങളിലും 40° മുതൽ 55° വരെ അക്ഷാംശങ്ങൾക്കിടയിലാണ് മിതോഷ്ണമേഖല പുൽമേടുകളുടെ സ്ഥാനം.
  • ഉത്തരാർദ്ധഗോളത്തിൽ 55° മുതൽ 70° വരെ അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ശൈത്യമേഖലയായാണ് ടൈഗ മേഖല.
  • ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക, കാനഡ, ഗ്രീൻലാന്റ്, യൂറോപ്പ്, ഏഷ്യയുടെ ആർട്ടിക് തീരങ്ങൾ എന്നിവിടങ്ങളിലാണ് ടൺഡാ അതിശൈത്യ മേഖല വ്യാപിച്ചിരിക്കുന്നത്.
  • അന്തരീക്ഷത്തിലെ ചില വാതകങ്ങൾ (കാർബൺ ഡൈഓക്സൈഡ്, മീഥേൻ) സൂര്യതാപം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ സഹായിക്കുന്നു. ഇത് ഹരിതഗൃഹവാതകങ്ങൾ (Greenhouse Gases) എന്നറിയപ്പെടുന്നു.
  • ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി എല്ലാ കാലാവസ്ഥാ മേഖലകളിലും മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് പാരിസ്ഥിതിക സന്തുലനത്തെ ദോഷകരമായി ബാധിക്കും.

ആമുഖം

‘കാലാവസ്ഥാ മേഖലകളും കാലാവസ്ഥാമാറ്റവും’ എന്ന ഈ അദ്ധ്യായം ലോകമെമ്പാടുമുള്ള വിവിധ കാലാവസ്ഥാ മേഖലകളെക്കുറിച്ചും അവ ജീവിതത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഒരു അവലോകനം നൽകുന്നു. താപനില, മഴ, എന്നിവയെ അടിസ്ഥാനമാക്കി തരംതിരിച്ചിരിക്കുന്ന കാലാവസ്ഥാ മേഖലകളുടെ ആശയം വിശദീകരിച്ചുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. കടുത്ത ചൂടിനും വരണ്ട അവസ്ഥയ്ക്കും പേരുകേട്ട ചൂടുള്ള മരുഭൂമികൾ; ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലവും നേരിയതും ഈർപ്പമുള്ളതുമായ ശൈത്യകാലവുമുള്ള മെഡിറ്ററേനിയൻ പ്രദേശം; മിതമായ മഴയും വിശാലമായ താപനില ശ്രേണികളുമുള്ള മിതശീതോഷ്ണ പുൽമേടുകൾ എന്നിവ കൃഷിക്ക് അനുയോജ്യമാക്കുന്നു. നീണ്ടതും കഠിനവുമായ ശൈത്യകാലവും പരിമിതമായ സസ്യജാലങ്ങളും ആധിപത്യം പുലർത്തുന്ന ധ്രുവപ്രദേശങ്ങൾ തുടങ്ങിയ തണുത്ത പ്രദേശങ്ങളെയും ഈ അധ്യായം ഉൾക്കൊള്ളുന്നു. ആഗോളതാപനം, അതിന്റെ മാനുഷികവും പ്രകൃതിദത്തവുമായ കാരണങ്ങൾ, കാലാവസ്ഥാ രീതികളിലും ആവാസവ്യവസ്ഥയിലും മനുഷ്യ സമൂഹങ്ങളിലും അതിന്റെ ഗണ്യമായ സ്വാധീനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കാലാവസ്ഥാവ്യതിയാനത്തിന്റെ അടിയന്തിര പ്രശ്നത്തെ ഇത് അഭിസംബോധന ചെയ്യുന്നു.

കാലാവസ്ഥാ മേഖലകൾ (Climatic Regions)
സമാനമായ കാലാവസ്ഥാ സവിശേഷതകൾ അനുഭവപ്പെടുന്ന വിശാലമായ ഭൂപ്രദേശങ്ങളെയാണ് കാലാവസ്ഥാ മേഖലകൾ എന്ന് പറയുന്നത്. താപം, വർഷപാതം തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങളിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാണ് ലോകത്ത് വിവിധ കാലാവസ്ഥാ മേഖലകൾ രൂപം കൊള്ളുന്നത്. ഓരോ മേഖലയിലും അതിന്റെതായ കാലാവസ്ഥയും അതിനനുസൃതമായ സസ്യജന്തുജാലങ്ങളും ഉണ്ടാകും. ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ച് അതാത് മേഖലകളിലെ ജനജീവിതവും രൂപപ്പെടുന്നു.

പ്രധാന കാലാവസ്ഥാ മേഖലകൾ താഴെപ്പറയുന്നവയാണ്:

  • ഭൂമധ്യരേഖാകാലാവസ്ഥാമേഖല (Equatorial Climatic Region)
  • മൺസൂൺ കാലാവസ്ഥാമേഖല (Monsoon Climatic Region)
  • സാവന്ന കാലാവസ്ഥാമേഖല (Savanna Climatic Region)
  • ഉഷ്ണ മരുഭൂമികൾ (Hot Deserts)
  • മിതോഷ്ണ പുൽമേടുകൾ (Temperate Grasslands)
  • മെഡിറ്ററേനിയൻ കാലാവസ്ഥാമേഖല (Mediterranean Climatic Region)
  • ടൈഗ മേഖല (Taiga Region)
  • ടൺഡാ മേഖല (Tundra Region)

ഓരോ കാലാവസ്ഥാ മേഖലയുടെയും പ്രധാന സവിശേഷതകൾ താഴെ നൽകുന്നു:

ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല (Equatorial Climatic Region)
ഭൂമധ്യരേഖയ്ക്ക് വടക്കും തെക്കും 10 അക്ഷാംശങ്ങൾക്കിടയിലാണ് ഈ മേഖല വ്യാപിച്ചിരിക്കുന്നത്. വർഷം മുഴുവനും ഉയർന്ന താപനിലയും ധാരാളമായ മഴയവുമാണ് ഈ കാലാവസ്ഥയുടെ പ്രധാന സവിശേഷത. സൂര്യരശ്മികൾ വർഷം മുഴുവൻ ലംബമായി പതിക്കുന്നതിനാലാണ് ഇവിടെ ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. ഉയർന്ന താപനിലയും ഈർപ്പവും കാരണം ഇവിടെ നിത്യഹരിത വനങ്ങൾ ധാരാളമായി കാണപ്പെടുന്നു.

മൺസൂൺ കാലാവസ്ഥാ മേഖല (Monsoon Climatic Region)
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 7
ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന ഈ മേഖലയിൽ പ്രധാനമായും മഴ ലഭിക്കുന്നത് മൺസൂൺ കാലത്താണ്. മൺസൂൺ കാലാവസ്ഥ ഇന്ത്യയിൽ ഉപഭൂഖണ്ഡത്തിൽ മാത്രമല്ല, തെക്കു കിഴക്കൻ ഏഷ്യ,പശ്ചിമാഫ്രിക്ക, വടക്കൻ ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നു. കാലാനുസൃതമായി ദിശ മാറുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ. വേനൽക്കാലത്ത് കടലിൽ നിന്നും കരയിലേക്കും ശൈത്യകാലത്ത് കരയിൽ നിന്നും കടലിലേക്കും ഈ കാറ്റുകൾ വീശുന്നു. ഈ മേഖലയിൽ ആർദ്രവും ദൈർഘ്യമേറിയതുമായ വേനൽക്കാലവും വരണ്ടതും ഹ്രസ്വവുമായ ശൈത്യകാലവുമാണ് അനുഭവപ്പെ ടുന്നത്. ഉയർന്ന താപനിലയും മഴയും കാരണം ഇടതൂർന്ന വനങ്ങൾ ഇവിടെ വളരുന്നു. ഇലപൊഴിയും വനങ്ങളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ലോകത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഒന്നാണ് മൺസൂൺ കാലാവസ്ഥമേഖല. ഉയർന്ന മഴയും ഫലഭൂയിഷ്ഠമായ മണ്ണും ഈ മേഖലയെ ഒരു പ്രധാന കാർഷിക മേഖലയാക്കി നിലനിർത്തുന്നു.

SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

സാവന്ന കാലാവസ്ഥാ മേഖല (Savanna Climatic Region)
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 8
രണ്ട് അർദ്ധഗോളങ്ങളിലും 10 മുതൽ 30 വരെ അക്ഷാംശങ്ങൾക്കിടയിൽ കാണപ്പെടുന്ന ഉഷ്ണമേഖലാ പുൽമേടുകളാണ് സാവന്നു. ഇവിടെ ഉഷ്ണവും ആർദ്രവുമായ വേനൽക്കാലവും തണുപ്പ് കുറഞ്ഞ വരണ്ട ശൈത്യകാലവുമാണ് അനുഭവപ്പെടുന്നത്. ഇലപൊഴിയും വൃക്ഷങ്ങളും ഉയരം കൂടിയ പുൽവർഗങ്ങളുമാണ് ഇവിടുത്തെ പ്രധാന സസ്യങ്ങൾ. വരൾച്ചയുള്ള പ്രദേശങ്ങളിൽ കുറ്റിച്ചെടികളും മുള്ളു ചെടികളും കാണപ്പെടുന്നു. സസ്യഭോജികളായ മൃഗങ്ങളും (ജിറാഫ്, സീബ്) മാംസാഹാരികളായ മൃഗങ്ങളും (സിംഹം, പുലി) ഇവിടെ ധാരാളമായി കാണപ്പെടുന്നു. മഴ കുറവായതിനാൽ ജലസേചനം ആവശ്യമില്ലാത്ത കൃഷിരീതിയാണ് (വരണ്ട കൃഷി Dry Farming)ഇവിടെ അവലംബിക്കുന്നത്.

ഉഷ്ണ മരുഭൂമികൾ (Hot Deserts)
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 2
ഉഷ്ണമേഖലയിലെ പുൽമേടുകളുടെയും മൺസൂൺ കാലാവസ്ഥാപ്രദേശങ്ങളുടെയും അരികുകളിലാണ് ഉഷ്ണ മരുഭൂമികൾ സാധാരണയായി സ്ഥിതി ചെയ്യുന്നത്. ഇവിടെ മഴ വളരെ കുറവാണ്. ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഉഷ്ണ മരുഭൂമികൾ കൂടുതലായി കാണപ്പെടുന്നത്. വാണിജ്യവാതങ്ങൾ കരയിലേക്ക് വീശുമ്പോൾ ഈർപ്പം നഷ്ടപ്പെട്ട് വരണ്ട കാറ്റായി മാറുന്നതാണ് മരുഭൂമികൾ രൂപം കൊള്ളാനുള്ള പ്രധാന കാരണം. കള്ളിമുൾ ചെടികൾ, ചെറിയ മുള്ളുവൃക്ഷങ്ങൾ, പനകൾ തുടങ്ങിയ ജലം സംഭരിക്കുന്ന സസ്യങ്ങളാണ് ഇവിടെ കൂടുതലായി വളരുന്നത്. താപനില വളരെ ഉയർന്നതും (ശരാശരി വാർഷിക താപനില 30°C) ശൈത്യകാല താപാന്തരം കൂടുതലുള്ളതുമാണ് ഇവിടുത്തെ കാലാവസ്ഥയുടെ കാഠിന്യം വർദ്ധിപ്പിക്കുന്നത്. ജനവാസയോഗ്യമല്ലാത്ത പ്രദേശങ്ങളാണിവ, എന്നിരുന്നാലും പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന തദ്ദേശീയ ഗോത്രവർഗ്ഗങ്ങൾ ഇവിടെയുണ്ട്.

മെഡിറ്ററേനിയൻ കാലാവസ്ഥാ മേഖല (Mediterranean Climatic Region)
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 9
ഭൂപടത്തിൽ മെഡിറ്ററേനിയൻ കടലിന്റെ സ്ഥാനം ശ്രദ്ധിക്കുക. ഈ കടലിന് ചുറ്റുമുള്ള പ്രദേശങ്ങളാണ് മെഡിറ്ററേനിയൻ പ്രദേശങ്ങൾ. വരണ്ട വേനൽക്കാലവും ആർ ശൈത്യകാലവുമാണ് ഈ കാലാവസ്ഥയുടെ സവിശേഷത. ശൈത്യകാലത്താണ് ഇവിടെ കൂടുതൽ മഴ ലഭിക്കുന്നത്. ഓക്ക്, സിഖോയ തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും പൈൻ, ഫിർ തുടങ്ങിയ സ്തൂപികാഗ്ര വൃക്ഷങ്ങളും കുറ്റിച്ചെടികളും ഇവിടെ വളരുന്നു. പഴവർഗ്ഗങ്ങളും പച്ചക്കറികളുമാണ് ഇവിടുത്തെ പ്രധാന കൃഷി. ലോകത്തിലെ പ്രധാന വൈൻ ഉത്പാദന രാജ്യങ്ങളിൽ ഒന്നാണ് ഈ മേഖല.

മിതോഷ്ണ പുൽമേടുകൾ (Temperate Grasslands)
ഉഷ്ണമേഖലാ കാലാവസ്ഥ ഇല്ലാത്തതും സമുദ്രാന്തർഭാഗത്ത് നിന്ന് അകലെയുള്ളതുമായ മിതോഷ്ണ മേഖലകളിലാണ് പുൽമേടുകൾ കാണപ്പെടുന്നത്. രണ്ട് അർദ്ധഗോളങ്ങളിലും 40° മുതൽ 55° വരെ അക്ഷാംശ ങ്ങൾക്കിടയിലാണ് ഈ പുൽമേടുകളുടെ സ്ഥാനം. ഹ്രസ്വമായ വേനൽക്കാലവും ദൈർഘ്യമേറിയ ശൈത്യ കാലവുമാണ് ഇവിടുത്തെ കാലാവസ്ഥാ പ്രത്യേകത. ഭൂഖണ്ഡങ്ങളുടെ ഉൾഭാഗത്തായി സ്ഥിതി ചെയ്യുന്നതിനാൽ വേനൽക്കാലത്ത് ഉയർന്ന താപനില അനുഭവപ്പെടുന്നു. മഴയുടെ അളവിലെ ഏറ്റക്കുറച്ചിൽ സസ്യജാലങ്ങളിൽ പ്രകടമാണ്. സ്വാഭാവിക പുൽമേടുകളായിരുന്ന ഈ പ്രദേശങ്ങൾ ഇന്ന് വ്യാപകമായി കൃഷിഭൂമിക്കായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

ശൈത്യ മേഖല (Cold Region)

ടൈഗ മേഖല (Taiga Region)
SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും 4
ഉത്തരാർദ്ധഗോളത്തിൽ 55° മുതൽ 70° വരെ അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ശൈത്യമേഖലയാണിത്. ഇവിടെ കുറഞ്ഞ വേനൽക്കാലവും ദൈർഘ്യമേറിയ ശൈത്യകാലവുമാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് മഞ്ഞ് വീഴ്ച സാധാരണമാണ്. സ്തൂപികാഗ നിത്യഹരിത വൃക്ഷങ്ങളാണ് ഈ മേഖലയിൽ കൂടുതലായി വളരുന്നത് (പൈൻ, ഫിർ, സ്). റഷ്യൻ ഭാഷയിൽ ഈ വൃക്ഷങ്ങളെ ടൈഗാ എന്നാണ് വിളിക്കുന്നത്. മരംവെട്ടും കമ്പിളിരോമ വ്യവസായവുമെല്ലാമാണ് പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ.

ടൺസ്രാ മേഖല (Tundra Region)
ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക, കാനഡ, ഗ്രീൻലാന്റ്, യൂറോപ്പ്, ഏഷ്യയുടെ ആർട്ടിക് തീരങ്ങൾ എന്നിവിടങ്ങളിലാണ് ഈ അതിശൈത്യ മേഖല വ്യാപിച്ചിരിക്കുന്നത്. ഇവിടെ ശൈത്യകാല താപനില 25°C മുതൽ 40°C വരെയും, വേനൽക്കാലത്ത് 10°C വരെയും ഉയരാറുണ്ട്. ടൺഡാമേഖലയിൽ പ്രധാനമായും മഞ്ഞുവീഴ്ചയാണ് ഉണ്ടാകുന്നത്. പ്രതികൂല കാലാവസ്ഥയിൽ വളരെ കുറച്ച് സസ്യങ്ങൾ മാത്രമേ ഇവിടെ അതിജീവിക്കുന്നുള്ളൂ. ചെറിയ കുറ്റിച്ചെടികളും പായലുകളുമാണ് പ്രധാന സസ്യങ്ങൾ.

കാലാവസ്ഥാവ്യതിയാനം (Climate Change)
അനിയന്ത്രിതമായ വിഭവചൂഷണവും ശാസ്ത്രീയമല്ലാത്ത വികസന പ്രവർത്തനങ്ങളും എല്ലാ കാലാവസ്ഥാ മേഖലകളിലെയും കാലാവസ്ഥാ സവിശേഷതകളിൽ മാറ്റങ്ങൾ വരുത്തുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അന്തരീക്ഷ താപനിലയിലും കാലാവസ്ഥയിലുമുണ്ടാകുന്ന ദീർഘകാല മാറ്റങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് യു.എൻ. നിർവചിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ചില പ്രവർത്തനങ്ങൾ:
• വനനശീകരണം

പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ

  • എണ്ണ ഖനനം
  • വായു മലിനീകരണം
  • അഗ്നിപർവത സ്ഫോടനം
  • സമുദ്രജല പ്രവാഹങ്ങൾ

കാലാവസ്ഥാ വ്യതിയാനം വിവിധ രീതികളിൽ പ്രകൃതിയെയും മനുഷ്യജീവിതത്തെയും ബാധിക്കുന്നു. മനുഷ്യന്റെ ഇടപെടലുകളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നത്.

SSLC Geography Chapter 2 Notes Pdf Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

കാലാവസ്ഥാ വ്യതിയാനത്തിന്റെ ചില പ്രത്യാഘാതങ്ങൾ:

  1. ശരാശരി സമുദ്രനിരപ്പ് പ്രതിവർഷം 10 മുതൽ 20 മി.മീറ്റർ വരെ ഉയരുന്നു.
  2. ധ്രുവങ്ങളിലെ ഹിമാനികളുടെ അളവ് ഗണ്യമായി കുറഞ്ഞു.
  3. 135 ദശലക്ഷത്തിലധികം ആളുകൾ മരുഭൂമിവൽക്കരണ ഭീഷണി നേരിടുന്നു.
  4. ആഗോള താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. (1.1°C)
  5. മൺസൂൺ മഴയുടെ രീതിയിൽ മാറ്റങ്ങൾ വന്നിരിക്കുന്നു.

ഹരിതഗൃഹപ്രഭാവും (Greenhouse Effect) ആഗോളതാപനവും (Global Warming)
അന്തരീക്ഷത്തിലെ ചില വാതകങ്ങൾ (കാർബൺ ഡൈഓക്സൈഡ്, മീഥേൻ) സൂര്യതാപം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ സഹായിക്കുന്നു. ഇത് ഹരിതഗൃഹവാതകങ്ങൾ (Greenhouse Gases) എന്നറിയപ്പെടുന്നു. മനുഷ്യന്റെ ചില പ്രവർത്തനങ്ങൾ ഹരിതഗൃഹവാതകങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയും അന്തരീക്ഷ താപനില കൂടാൻ കാരണമാകുകയും ചെയ്യുന്നു.

ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി എല്ലാ കാലാവസ്ഥാ മേഖലകളിലും മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് പാരിസ്ഥിതിക സന്തുലനത്തെ ദോഷകരമായി ബാധിക്കും. മനുഷ്യന്റെ ചില പ്രവർത്തനങ്ങൾ ഹരിതഗൃഹവാതകങ്ങൾ അധികമായി ഉൽപാദിപ്പിക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഇതുമൂലം അന്തരീക്ഷത്തിന്റെ ഹരിതഗൃഹപ്രഭാവം കൂടുതൽ ശക്തമാകുകയും അന്തരീക്ഷതാപനില വർധിക്കുകയും ചെയ്യും. ഇതാണ് ആഗോളതാപനം (Global warming).

• കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ:

അന്താരാഷ്ട്ര ഉദ്യമങ്ങൾ വർഷം സ്ഥലം ഇടപെടലുകൾ
ലോകകാലാവസ്ഥാ സംഘടന 1950 ജനീവ കാലാവസ്ഥാസമ്മേളനങ്ങൾ
സ്റ്റോക്ക്ഹോം സമ്മേളനം 1972 സ്റ്റോക്ക്ഹോം പരിസ്ഥിതി പരിപാലനവും വികസനവും
ഭൗമഉച്ചകോടി 1992 റിയോ ഡിജനീറോ പ്രകൃതി സൗഹൃദ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എൻ അജണ്ട 21 തയ്യാറാക്കി
കാട്ടോ പ്രോട്ടോക്കോൾ 1997 കോട്ടോ അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങളുടെ അളവ് പരിമിതപ്പെടുത്തുക
മോൺട്രിയൽ പ്രോട്ടോക്കോൾ 1987 മോൺട്രിയൽ ഓസോൺപാളിക്ക് നാശം വരുത്തുന്ന പദാർഥങ്ങളുടെ അളവ് പരിമിതപ്പെടുത്തു
പാരിസ് ഉടമ്പടി 2015 പാരിസ് ആഗോളതാപവർധനവ് കുറയ്ക്കുക, കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങളോട് പൊരുത്തപ്പെടുവാൻ ലോകരാഷ്ട്രങ്ങളെ സഹായിക്കുക
G20 ഉച്ചകോടി 2023 ന്യൂഡൽഹി “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി

“ഹരിതവികസനം, കാലാവസ്ഥാധനകാര്യം, സമഗ്രവികസനം

കാലാവസ്ഥാ മേഖലകളും കാലാവസ്ഥാമാറ്റവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സ്വന്തം വാസസ്ഥലം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നവരെ കാലാവസ്ഥാ അഭയാർത്ഥികൾ (Climate Refugees) എന്ന് വിളിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം പൂർണ്ണമായും തടയാൻ സാധ്യമായേക്കില്ല, എന്നാൽ മനുഷ്യന്റെ ഇടപെടലുകൾ നിയന്ത്രിച്ച് ഇതിന്റെ ആക്കം കുറയ്ക്കാൻ സാധിക്കും.

SSLC Geography Chapter 2 Important Questions Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 2 Important Questions Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും to help self-study at home.

Class 10 Geography Chapter 2 Important Questions Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 2 Important Questions Malayalam Medium

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Question 1.
കാലികമായി ദിശാമാറ്റം സംഭവിക്കുന്ന കാറ്റുക ൾക്ക് പറയുന്ന പേര് എന്താണ്?
a) ധ്രുവീയ വാതകങ്ങൾ
b) മൺസൂൺ കാറ്റുകൾ
c) പശ്ചിമവാതങ്ങൾ
d) കിഴക്കൻ കാറ്റുകൾ
Answer:
(b) മൺസൂൺ കാറ്റുകൾ

Question 2.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല ഏത് അക്ഷാംശ ങ്ങൾക്കിടയിലാണ് വ്യാപിച്ചിരിക്കുന്നത്?
a) 231/2° വടക്ക് മുതൽ 661/2° വടക്ക് വരെ
b) 231/2° തെക്ക് മുതൽ 661/2° തെക്ക് വരെ
c) 40° വടക്ക് മുതൽ 55° വടക്ക് വരെ
d) 10° വടക്ക് മുതൽ 10° തെക്ക് വരെ
Answer:
(d) 10° വടക്ക് മുതൽ 10° തെക്ക് വരെ

Question 3.
സാവന്ന കാലാവസ്ഥാ മേഖലയിലെ പ്രധാന സസ്യങ്ങൾ ഏതാണ്?
a) ഇലപൊഴിയും വൃക്ഷങ്ങളും, പുൽമേടുകളും
b) ഇലപൊഴിയും കാടുകൾ
c) നിത്യഹരിത വനങ്ങൾ
d) സ്തൂപികാഗ്ര വൃക്ഷങ്ങൾ
Answer:
(a) ഇലപൊഴിയും വൃക്ഷങ്ങളും പുൽമേടുകളും

Question 4.
ഉഷ്ണ മരുഭൂമികളിലെ ശരാശരി വാർഷിക താപനില എത്രയാണ്?
a) 15°C
b) 20°C
c) 30°C
d) 40°C
Answer:
(c) 30°C

Question 5.
വളരെ തണുത്ത ശീതകാലവും ഹ്രസ്വമായ വേനൽക്കാലവും അനുഭവപ്പെടുന്ന കാലാവസ്ഥാ വിഭാഗമാണ്…..
a) മൺസൂൺ കാലാവസ്ഥ
b) മെഡിറ്ററേനിയൻ കാലാവസ്ഥ
c) സവാന കാലാവസ്ഥ
d) ടൈഗെ കാലാവസ്ഥ
Answer:
d) ടൈഗെ കാലാവസ്ഥ

Question 6.
ടൈഗ പ്രദേശത്തെ വേനൽക്കാലത്തെ ശരാശരി താപനില എത്രയാണ്?
a) 15°C മുതൽ 20°C വരെ
b) 21°C മുതൽ 32°C വരെ
c) 13°C മുതൽ 25°C വരെ
d) 20°C മുതൽ 25°C വരെ
Answer:
a) 15°C മുതൽ 20°C വരെ

SSLC Geography Chapter 2 Important Questions Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 7.
ടൈഗ പ്രദേശത്ത് പ്രധാനമായും കാണപ്പെടുന്ന മരങ്ങൾ ഏത് തരത്തിലുള്ളവയാണ്?
a) ഇലപൊഴിയും മരങ്ങൾ
b) സ്തൂപികാഗ്രനിത്യഹരിതവൃക്ഷങ്ങൾ
c) മുൾച്ചെടികളും, പനകളും
d) ചെറിയ കുറ്റിച്ചെടികളും പായലുകളും
Answer:
b) സ്തൂപികാഗ്രനിത്യഹരിതവൃക്ഷങ്ങൾ

Question 8.
ടൺഡാ പ്രദേശത്തെ ശീതകാല താപനില എത യാണ്?
a) 10°C ലധികം
b) 13°C മുതൽ 25°C വരെ
c) 25°C മുതൽ 40°C വരെ
d) 2°C മുതൽ 13°C വരെ
Answer:
c) 25°C മുതൽ 40°C വരെ

Question 9.
ഡാ പ്രദേശത്തെ മഴ/ വർഷണം പ്രധാന മായും എന്ത് രൂപത്തിലാണ്?
a) കനത്ത മഴ
b) ഹിമപാതം
c) ആലിപ്പഴം
d) മൂടൽമഞ്ഞ്
Answer:
b) ഹിമപാതം

Question 10.
ടൺഡ്രോ പ്രദേശത്ത് നാടോടി ജീവിതം നയിക്കുന്ന ആദിവാസി വിഭാഗങ്ങൾ ഏതൊക്കെയാണ്?
a) എസ്കിമോകൾ, ലാപ്പാസുകൾ
b) ബുഷ്മെൻ, മസായി
c) പിഗ്മികൾ, മസായി
d) ബെഡോയിൻസ്, എസ്കിമോകൾ
Answer:
a) എസ്കിമോകൾ, ലാപ്പാസുകൾ

Question 11.
ഭൂമധ്യരേഖാ കാലാവസ്ഥയുടെ ഒരു പ്രധാന സവിശേഷത എന്താണ്?
a) വ്യത്യസ്തമായ ചൂടും തണുപ്പും ഉള്ള ഋതുക്കൾ
b) വർഷം മുഴുവൻ കുറഞ്ഞ മഴ
c) വർഷം മുഴുവൻ ഉയർന്ന താപനിലയും ഉയർന്ന മഴയും
d) വളരെ തണുത്ത ശീതകാലം
Answer:
c) വർഷം മുഴുവൻ ഉയർന്ന താപനിലയും ഉയർന്ന മഴയും

Question 12.
ഉയർന്ന താപനിലയും മഴയും കാരണം ഭൂമധ്യരേഖാ കാലാവസ്ഥയിൽ കാണപ്പെടുന്ന സസ്യജാലം ഏത് തരത്തിലുള്ളതാണ്?
a) ഇലപൊഴിയും വൃക്ഷങ്ങളും, പുൽമേടുകളും
b) ഇലപൊഴിയും കാടുകൾ
c) നിത്യഹരിത വനങ്ങൾ
d) സ്തൂപികാഗ്ര വൃക്ഷങ്ങൾ
Answer:
c) നിത്യഹരിത വനങ്ങൾ

Question 13.
മൺസൂൺ കാറ്റുകളുടെ പ്രത്യേകത എന്ത്?
a) ഒരു ദിശയിൽ നിരന്തരം വീശുന്ന കാറ്റുകൾ
b) ഋതുവനുസരിച്ച് ദിശ മാറുന്ന കാറ്റുകൾ
c) ചൂടും വരണ്ടതുമായ കാറ്റുകൾ
d) തണുത്തതും വരണ്ടതുമായ കാറ്റുകൾ
Answer:
b) ഋതുവനുസരിച്ച് ദിശ മാറുന്ന കാറ്റുകൾ

Question 14.
മൺസൂൺ കാലാവസ്ഥാ പ്രദേശത്ത് എപ്പോഴാണ് സാധാരണയായി കാറ്റ് സമുദ്രത്തിൽ നിന്ന് കരയിലേക്ക് വീശുന്നത്?
a) ശീതകാലം
b) വസന്തകാലം
c) ശരത്കാലം
d) മഴക്കാലം
Answer:
d) മഴക്കാലം

SSLC Geography Chapter 2 Important Questions Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 15.
മൺസൂൺ കാലാവസ്ഥയിലെ മഴക്കാലത്തിന്റെ ഒരു സവിശേഷത ഈ പറയുന്നവയിൽ ഏതാണ്?
a) ഈർപ്പമുള്ളതും നീണ്ടതുമാണ്
b) തണുത്തതും നീണ്ടതുമാണ്
c) വരണ്ടതും ഹ്രസ്വവുമാണ്
d) തണുത്തതും ഹ്രസ്വവുമാണ്
Answer:
a) ഈർപ്പമുള്ളതും നീണ്ടതുമാണ്

Question 16.
മൺസൂൺ കാലാവസ്ഥാ പ്രദേശത്ത് സാധാര ണയായി കാണപ്പെടുന്ന വനങ്ങൾ തരത്തിലുള്ളവയാണ്?
a) ഇലപൊഴിയും വൃക്ഷങ്ങളും, പുൽമേടുകളും
b) മുൾച്ചടികളും, കുറ്റിക്കാടുകളും
c) ഇലപൊഴിയും വനങ്ങൾ
d) ടൈഗെ വനങ്ങൾ
Answer:
c) ഇലപൊഴിയും വനങ്ങൾ

Question 17.
ഇന്ത്യൻ ഉപഭൂഖണ്ഡം ഏത് കാലാവസ്ഥാ വിഭാഗത്തിൽ പെടുന്നു?
a) സഹാറ മരുഭൂമി
b) മെഡിറ്ററേനിയൻ തീരപ്രദേശങ്ങൾ
c) മൺസൂൺ കാലാവസ്ഥ
d) വടക്കേ അമേരിക്കയിലെ പ്രയറി
Answer:
c) മൺസൂൺ കാലാവസ്ഥ

Question 18.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാൻ കാരണം
എന്ത്?
a) സംവഹന മഴ
b) ശൈത്യ മഴ
c) ചുഴലിക്കാറ്റ്
(d) മൺസൂൺ മഴ
Answer:
a) സംവഹന മഴ

Question 19.
മൺസൂൺ പ്രദേശത്ത് മഴലഭ്യതയിൽ ഏറ്റക്കുറ ച്ചിലുകൾ ഉണ്ടാകാൻ കാരണം താഴെ പറയുന്ന വയിൽ ഏതാണ്?
a) ഭൂപ്രകൃതി
b) കാറ്റിന്റെ ദിശ
c) തീരപ്രദേശത്തുനിന്നുള്ള അകലം
d) ഇവയെല്ലാം
Answer:
d) ഇവയെല്ലാം

Question 20.
ലോകത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഒന്നായി മൺസൂൺ മേഖല മാറാൻ കാരണം താഴെ പറയുന്നവയിൽ ഏതാണ്?
a) ഉയർന്ന മഴലഭ്യത
b) തൊഴിലാളി ലഭ്യത
c) കാർഷിക സാധ്യതകൾ
d) ഇവയെല്ലാം
Answer:
d) ഇവയെല്ലാം

Question 21.
ഉഷ്ണമേഖലാ പുൽമേടുകളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ഏതാണ്?
a) ഉഷ്ണവും വരണ്ടതുമായ വേനൽക്കാലവും തണുപ്പുള്ള ശൈത്യകാലവും
b) ഉഷ്ണവും ആർദ്രവുമായ വേനൽക്കാലവും തണുപ്പുകുറഞ്ഞ വരണ്ട ശൈത്യകാലവും
c) തണുപ്പുള്ള വേനൽക്കാലവും വരണ്ട ശൈത്യകാലവും
d) മിതമായ വേനൽക്കാലവും മിതമായ ശൈത്യകാലവും
Answer:
b) ഉഷ്ണവും ആർദ്രവുമായ വേനൽക്കാലവും തണുപ്പുകുറഞ്ഞ വരണ്ട ശൈത്യകാലവും

Question 22.
സാവന്ന പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗങ്ങളാണ്
a) കൃഷിയും മത്സ്യബന്ധനവും
b) മൃഗപരിപാലനവും കൃഷിയും
c) ഖനനവും വ്യവസായവും
d) കച്ചവടവും ടൂറിസവും
Answer:
b) മൃഗപരിപാലനവും കൃഷിയും

SSLC Geography Chapter 2 Important Questions Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 23.
മെഡിറ്ററേനിയൻ കാലാവസ്ഥാ മേഖലയുടെ പ്രധാന സവിശേഷതയാണ്
a) വർഷം മുഴുവനും ഉയർന്ന മഴ
b) വരണ്ട വേനൽക്കാലവും ആർദ്ര ശൈത്യ കാലവും
c) വർഷം മുഴുവനും വരണ്ട കാലാവസ്ഥ
d) തണുപ്പുള്ള വേനൽക്കാലവും ചൂടുള്ള ശൈത്യകാലവും
Answer:
b)വരണ്ട വേനൽക്കാലവും ആർദ്ര ശൈത്യ കാലവും

Question 24.
മൺസൂൺ കാറ്റുകളുടെ പ്രധാന സവിശേഷത എന്താണ്? അവ എങ്ങനെയാണ് ദിശ മാറുന്നത്?
Answer:
കാലികമായി ദിശാമാറ്റം സംഭവിക്കുന്ന കാറ്റു കളാണ് മൺസൂൺ കാറ്റുകൾ. വേനൽക്കാലത്ത് കടലിൽ നിന്നും കരയിലേക്കും ശൈത്യകാലത്ത് കരയിൽ നിന്നും കടലിലേക്കും ഇവ ദിശ മാറുന്നു.

Question 25.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയുടെ പ്രധാന കാലാവസ്ഥാ സവിശേഷതകൾ എന്തെല്ലാമാണ്? എന്തുകൊണ്ടാണ് ഇവിടെ ചൂട് കൂടുതലായിരി ക്കുന്നത്?
Answer:
വർഷം മുഴുവൻ ഉയർന്ന താപനിലയും ധാരാളം മഴയുമാണ് ഈ മേഖലയുടെ പ്രത്യേകത. സൂര്യരശ്മി വർഷം മുഴുവൻ ഏറെക്കുറെ ലംബമായി പതിക്കുന്നതിനാലാണ് ഇവിടെ ചൂട് കൂടുതലായിരിക്കുന്നത്.

Question 26.
മൺസൂൺ കാലാവസ്ഥാ മേഖലയിലെ വേനൽ ക്കാലവും ശൈത്യകാലവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണ്?
Answer:
ആർദ്രവും ദൈർഘ്യമേറിയതുമായ വേനൽ ക്കാലവും വരണ്ടതും ഹ്രസ്വവുമായ ശൈത്യ കാലവുമാണ് മൺസൂൺ കാലാവസ്ഥയുടെ സവിശേഷത.

Question 27.
മൺസൂൺ കാലാവസ്ഥാ മേഖല ഒരു പ്രധാന കാർഷിക മേഖലയായി നിലനിർത്തുന്നത് എന്തു കൊണ്ടാണ്? ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ ഏതൊക്കെയാണ്?
Answer:
ഉയർന്ന മഴ ലഭിക്കുന്നതും ഫലഭൂയിഷ്ഠമായ മണ്ണുള്ളതുമാണ് ഇതിന് കാരണം. നെല്ല്, ചോളം, ചണം, പരുത്തി, കരിമ്പ് എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ.

Question 28.
കാലാവസ്ഥാവ്യതിയാനം എങ്ങനെയാണ് ആവാസവ്യവസ്ഥകളെ ബാധിക്കുന്നത്?
Answer:
കാലാവസ്ഥാവ്യതിയാനം ആവാസവ്യവസ്ഥ കളുടെ സ്വാഭാവികമായ നിലനിൽപ്പിനെ പ്രതി കൂലമായി ബാധിക്കുന്നു.

Question 29.
സാവന്ന പുൽമേടുകളെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നത് എന്തു കൊണ്ടാണ്? അവയുടെ ചില പ്രാദേശിക നാമങ്ങൾ ഏവയാണ്?
Answer:
വിവിധ പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സസ്യജന്തുജാലങ്ങളുടെ വ്യത്യാസങ്ങളുമാണ് വ്യത്യസ്ത പേരുകൾക്ക് കാരണം. ആഫ്രിക്കയിൽ സാവന്ന എന്നും തെക്കൻ ബ്രസീലിൽ കാമ്പോസ് എന്നും അറിയപ്പെടുന്നു.

Question 30.
ഉഷ്ണ മരുഭൂമികൾ സാധാരണയായി ഭൂഖണ് ഡങ്ങളുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കാണപ്പെ ടാനുള്ള പ്രധാന കാരണം എന്താണ്?
Answer:
വാണിജ്യവാതങ്ങൾ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ കരയിലെ ഈർപ്പം നഷ്ടപ്പെട്ട് വരണ്ട കാറ്റായി മാറുന്നതിനാലാണ് ഭൂഖണ്ഡങ്ങ ളുടെ പടിഞ്ഞാറൻ അരികുകളിൽ മഴ കുറയുന്നത്. ഇതാണ് മരുഭൂമികൾ രൂപം കൊള്ളാനുള്ള പ്രധാന കാരണം.

Question 31.
മെഡിറ്ററേനിയൻ കാലാവസ്ഥാ മേഖലയുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണ്? ഈ കാലാവസ്ഥാ മറ്റ് കാലാവസ്ഥാ മേഖലകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
വരണ്ട വേനൽക്കാലവും ആർദ്രമായ ശൈത്യകാല വുമാണ് ഇവിടുത്തെ പ്രധാന സവിശേഷത. ശൈത്യകാലത്ത് 35 സെൻറീമീറ്റർ മുതൽ 75 സെൻറീമീറ്റർ വരെ മഴ ലഭിക്കുന്നു എന്നതാണ് മറ്റ് കാലാവസ്ഥാ മേഖലകളിൽ നിന്നുള്ള പ്രധാന വ്യത്യാസം.

SSLC Geography Chapter 2 Important Questions Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 32.
മെഡിറ്ററേനിയൻ കാലാവസ്ഥാ മേഖലയിലെ പ്രധാന കൃഷികളും സാമ്പത്തിക പ്രാധാന്യവും എന്തെല്ലാമാണ്?
Answer:
പഴവർഗ്ഗങ്ങളും പച്ചക്കറികളുമാണ് ഇവിടുത്തെ പ്രധാന കൃഷി. ലോകത്തിലെ വൈൻ ഉത്പാദന ത്തിന്റെ ഭൂരിഭാഗവും ഈ രാജ്യങ്ങളിൽ നിന്നാണ്. നാരുള്ള ഫലങ്ങളുടെ കയറ്റുമതിയുടെ 70 ശതമാനവും ഈ മേഖലയിൽ നിന്നാണ്.

Question 33.
മെഡിറ്ററേനിയൻ പ്രദേശത്തെ പ്രധാന കാർഷിക വിളകളും സാമ്പത്തിക പ്രവർത്തനങ്ങളും എന്തെല്ലാമാണ്?
Answer:
പഴവർഗങ്ങളും പച്ചക്കറികളുമാണ് മെഡിറ്ററേനിയൻ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ.

  • സാധ്യമായ ഇടങ്ങളിൽ ധാന്യ കൃഷിയും കണ്ടുവരുന്നു.
  • ലോകത്തിൽ വൈൻ ഉൽപാദനത്തിൽ മുമ്പി ലുള്ളത് മെഡിറ്ററേനിയൻ രാജ്യങ്ങളാണ്.
  • നാരക ഫലങ്ങളുടെ കയറ്റുമതിയുടെ 70 ശതമാനവും മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുമാണ്.

Question 34.
മിതോഷ്ണ പുൽമേടുകൾ സാധാരണയായി എവിടെയാണ് കാണപ്പെടുന്നത്? ഈ പ്രദേശ ങ്ങളിലെ കാലാവസ്ഥാ സവിശേഷതകൾ എന്തെല്ലാമാണ്?
Answer:
ഇരു അർദ്ധഗോളങ്ങളിലും 40 മുതൽ 55 വരെ അക്ഷാംശങ്ങൾക്കിടയിലാണ് ഈ പുൽമേടു കളുടെ സ്ഥാനം. ഇവിടെ ഹ്രസ്വമായ വേനൽക്കാ ലവും ദൈർഘ്യമേറിയ ശൈത്യകാല വുമാണ് അനുഭവപ്പെടുന്നത്.

Question 35.
ടൺഡാ മേഖലയുടെ പ്രധാന സവിശേഷതകൾ എന്തെല്ലാം?
Answer:
ആർട്ടിക് വൃത്തത്തിന് വടക്ക് സ്ഥിതി ചെയ്യുന്ന അതിശൈത്യമേഖലയാണ് ടൺഡാ.

  • ഇവിടെ ശൈത്യകാല താപനില 25°C മുതൽ 40°C വരെയും വേനൽക്കാല താപനില 10°C വരെയുമാണ്.
  • മഞ്ഞു വീഴ്ചയുടെ രൂപത്തിലാണ് ഇവിടെ വർഷണം ലഭിക്കുന്നത്.
  • ഉയരം കുറഞ്ഞ ചെറുകുറ്റിച്ചെടികളും പായലു കളുമാണ് ഇവിടുത്തെ പ്രധാന സസ്യങ്ങൾ.

Question 36.
ടൈഗ കാലാവസ്ഥാ മേഖല ഏത് അക്ഷാംശ ങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്? ഇവിടു ത്തെ പ്രധാന കാലാവസ്ഥാ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:
ഉത്തരാർദ്ധഗോളത്തിൽ 55° മുതൽ 70° വരെ അക്ഷാംശങ്ങൾക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ വേനൽക്കാലവും ദൈർഘ്യ മേറിയ ശൈത്യകാലവുമാണ് ഇവിടെ അനുഭവ പ്പെടുന്നത്.

Question 37.
ടൈഗ മേഖലയിലെ പ്രധാന സസ്യജാലങ്ങൾ ഏതാണ്? ഈ മേഖലയെ ടെഗെ എന്ന് വിളിക്കാ നുള്ള കാരണം എന്താണ്?
Answer:
ഉപആർട്ടിക് വിഭാഗത്തിൽപ്പെടുന്ന സ്തൂപികാഗ്ര നിത്യഹരിത വൃക്ഷങ്ങളാണ് ഈ മേഖലയിൽ കൂടുതലായി വളരുന്നത്. സ്തൂപികാഗ്ര വൃക്ഷ ങ്ങളെ റഷ്യൻ ഭാഷയിൽ ടൈഗെ എന്ന് വിളിക്കുന്ന തിനാലാണ് ഈ മേഖലയ്ക്ക് ടൈ എന്ന പേര് ലഭിച്ചത്.ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക, കാനഡ, ഗ്രീൻലാൻഡ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ആർട്ടിക് സമുദ്രതീരങ്ങളിലാണ് ഇത് വ്യാപിച്ചിരിക്കുന്നത്. ശൈത്യകാല താപനില -25°C മുതൽ -40°C വരെയും വേനൽക്കാല താപനില 10°C വരെയുമാണ്.

Question 38.
ഹരിതഗൃഹ പ്രഭാവം എന്താണ്? ആ ഗോള താപനത്തിന് ഇത് എങ്ങനെ കാരണമാകുന്നു?
Answer:
അന്തരീക്ഷത്തിലെ ചില വാതകങ്ങൾ (കാർബൺ ഡൈ ഓക് സൈഡ്, മീഥേൻ തുടങ്ങിയവ സൗരോർജ്ജത്തെ ഭൂമിയിലേക്ക് കടത്തിവിടുകയും ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന താപം തടഞ്ഞു നിർത്തി അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ഹരിത ഗൃഹ പ്രഭാവം. മനുഷ്യന്റെ ചില പ്രവർത്തനങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂട്ടുന്നതിലൂടെ അന്തരീക്ഷത്തിലെ ഹരിതഗൃഹ പ്രഭാവം ശക്തമാവുകയും താപനില വർദ്ധിക്കുകയും ചെയ്യുന്നു. ഇതാണ് ആഗോള താപനം.

Question 39.
മൺസൂൺ കാലാവസ്ഥാ മേഖല ലോകത്തിലെ മറ്റു ചില പ്രദേശങ്ങളിലും അനുഭവപ്പെടുന്നുണ്ട് എന്ന് പറയുന്നു പ്രസ്താവന വിലയിരുത്തുക.
Answer:
ഇന്ത്യൻ ഉപഭൂഖണ്ഡം കൂടാതെ ലോകത്തിലെ മറ്റ് ചില പ്രദേശങ്ങളിലും സമാന കാലാവസ്ഥ അനുഭവപ്പെടുന്നുണ്ട്. ഉയർന്ന താപനിലയും മഴ ലഭിക്കുന്നതും മൂലം ഇടതൂർന്ന സസ്യജാലങ്ങൾ ഈ മേഖലയിലെ വനങ്ങളെ നിബിഡമാക്കാൻ സഹായിക്കുന്നു. ഇവിടെ നിത്യഹരിത വൃക്ഷങ്ങളും ഇലപൊഴിയും വൃക്ഷങ്ങളും കാണപ്പെടു ന്നുണ്ടെങ്കിലും കൂടുതലായി കാണപ്പെടുന്നത് ഇലപൊഴിയും കാടുകളാണ്.

Question 40.
സാവന്ന കാലാവസ്ഥാ മേഖലയിലെ കാലാവ സ്ഥാ പ്രത്യേകതകളും പ്രധാന സസ്യ ജന്തുജാല ങ്ങളും വിവരിക്കുക. വരണ്ട കൃഷിരീതി (Dry Farming) ഇവിടെ പ്രചാരത്തിലുള്ളതിന്റെ കാരണം എന്താണ്?
Answer:
ഉഷ്ണവും ആർദ്രവുമായ വേനൽക്കാലവും താപനില കുറഞ്ഞ വരണ്ട് ശൈത്യകാലവുമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇലപൊഴിയും വൃക്ഷങ്ങളും ഉയരം കൂടിയ പുൽമേടുകളുമാണ് പ്രധാന സസ്യങ്ങൾ. ജിറാഫ്, സീബ് തുടങ്ങിയ സസ്യഭോജികളും സിംഹം, കുറുക്കൻ തുടങ്ങിയ മാംസഭോജികളും ഇവിടെ കാണപ്പെടുന്നു. താരതമ്യേന വാക്കുറപ്പുള്ള മണ്ണും മഴ കുറവായ തിനാലും ജലം അധികം ആവശ്യമില്ലാത്ത കൃഷി രീതി (വരണ്ട കൃഷി) അവലംബിക്കുന്നു.

SSLC Geography Chapter 2 Important Questions Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 41.
ഉഷ്ണ മരുഭൂമികളിലെ ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും പ്രധാന സവിശേഷതകൾ
എന്തെല്ലാമാണ്? ഈ പ്രദേശങ്ങളിൽ ജനവാസം കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
Answer:
ഭൂമിയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളാണ് ഉഷ്ണ മരുഭൂമികൾ. കുറഞ്ഞ ജലാംശത്ത അതിജീവിക്കുന്ന കള്ളിമുൾച്ചെടികൾ, ചെറിയ കുറ്റിച്ചെടികൾ, പനകൾ തുടങ്ങിയ സസ്യങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. ഒട്ടകം, തേൾ തുടങ്ങിയ ജന്തുക്കളും ഇവിടെയുണ്ട്. കാലാവസ് ഥയും മറ്റ് ഘടകങ്ങളും അനുകൂലമല്ലാത്തതിനാൽ ഈ പ്രദേശങ്ങളിൽ ജനവാസം കുറവാണ്.

Question 42.
മെഡിറ്ററേനിയൻ കാലാവസ്ഥാ മേഖലയിലെ ശൈത്യകാലത്തെ മഴയുടെ പ്രാധാന്യം എന്താണ്? ഈ മേഖലയിലെ സസ്യജാലങ്ങൾ മറ്റു പ്രദേശ ങ്ങളിലെ സസ്യജാലങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു?
Answer:
ശൈത്യകാലത്തെ മഴ ശീതകാല വിളകൾക്ക് ഏറെ പ്രയോജനകരമാണ്. ഇവിടെ ഓക്ക് പോലെയുളള ഉയരം കൂടിയ നിത്യഹരിത വൃക്ഷങ്ങളും പൈൻ, ഫിർ തുടങ്ങിയ നിത്യഹരിത സ്തൂപികാഗ വൃക്ഷങ്ങളും കുറ്റിച്ചെടികളും കാണപ്പെടുന്നു. മറ്റ് പല കാലാവസ്ഥാ മേഖലകളിലേയും പോലെ ഇടതൂർന്ന വനങ്ങൾ ഇവിടെ കുറവാണ്.

Question 43.
മിതോഷ്ണ പുൽമേടുകളിലെ കാലാവസ്ഥയും സസ്യജന്തുജാലങ്ങളും വിവരിക്കുക. ഈ പുൽമേടുകൾ സ്വാഭാവിക മേച്ചിൽപ്പുറങ്ങ ളായിരുന്നിട്ടും ഇന്ന് കൃഷിഭൂമിയായി കൂടുതലായി പരിവർത്തനം ചെയ്യപ്പെടാനുള്ള കാരണം എന്താണ്?
Answer:
ഇവിടെ ഹ്രസ്വമായ വേനൽക്കാലവും ദൈർഘ്യ മേറിയ ശൈത്യകാലവുമാണ് അനുഭവപ്പെടുന്നത്. വിവിധയിനം പുൽവർഗ്ഗങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. മിതോഷ്ണ പുൽമേടുകൾ സ്വാഭാവിക മേച്ചിൽപ്പുറങ്ങളായിരുന്നെങ്കിലും ഇന്ന് വാണിജ്യ അടിസ്ഥാനത്തിലുള്ള ധാന്യകൃഷിക്കും മൃഗപരിപാലനത്തിനും വേണ്ടി കൂടുതലായി കൃഷിഭൂമിയായി പരിവർത്തനം ചെയ്യപ്പെട്ടി രിക്കുന്നു. ഉയർന്നധാന്യ ഉത്പാദനവും യന്ത്ര വൽകൃത കൃഷിരീതികളുമാണ് ഇതിന് പ്രധാന കാരണം.

Question 44.
ടൺഡാ മേഖലയിലെ സസ്യജാലങ്ങളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണ്? ഇവിടെ കൃഷി ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം വിശദീക രിക്കുക. ഈ മേഖലയിലെ തദ്ദേശീയ ജനവിഭാഗ ങ്ങളുടെ ജീവിതരീതി എങ്ങനെയുള്ളതാണ്?
Answer:
അതിശൈത്യ മേഖലയായതുകൊണ്ട് ഇവിടെ വളരെ കുറഞ്ഞ സസ്യങ്ങൾ മാത്രമേ അതിജീവിക്കു കയുള്ളൂ. വേനൽക്കാലത്ത് മാത്രം വളരുന്ന ചെറിയ കുറ്റിച്ചെടികളും പായലുകളുമാണ് പ്രധാനമായും കാണപ്പെടുന്നത്. വളർച്ചാകാലം വളരെ കുറവായതിനാലാണ് ഇവിടെ കൃഷി ചെയ്യാൻ സാധിക്കാത്തത്. എസ്കിമോ, ലാപ്പാസ് തുടങ്ങിയ തദ്ദേശീയർ അർദ്ധനാടോടി ജീവിതം നയിക്കുന്നു.

Question 45.
കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന ചില മനുഷ്യജന്യ പ്രവർത്തനങ്ങൾ ഏതെല്ലാമാണ്? വനനശീകരണം കാലാവസ്ഥാവ്യതിയാനത്തിന് എങ്ങനെ കാരണമാകുന്നു എന്ന് വിശദീകരിക്കുക.
Answer:
വനനശീകരണം, എണ്ണ ഖനനം, വ്യാവസായിക വൽക്കരണം, നഗരവൽക്കരണം തുടങ്ങിയവയാണ് കാലാവസ്ഥാവ്യതിയാനത്തിലേക്ക് നയിക്കുന്ന മനുഷ്യന്റെ ഇടപെടലുകൾ. വനങ്ങൾ അന്തരീക്ഷ ത്തിലെ കാർബൺ ഡൈഓക്സൈഡിനെ വലിച്ചെ ടുത്ത് ഓക്സിജൻ പുറത്തുവിടുന്നു. വനങ്ങൾ നശിപ്പിക്കുമ്പോൾ അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് വർദ്ധിക്കുകയും ഇത് ആഗോള താപനത്തിന് കാരണമാവുകയും ചെയ്യുന്നു.

Question 46.
കാലാവസ്ഥാവ്യതിയാനം മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു? കാലാവസ്ഥാ അഭയാർ ത്ഥികൾ (Climate Refugees) ആരാണ്?
Answer:
കാലാവസ്ഥാവ്യതിയാനം പല തരത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. വരൾച്ച, പ്രളയം, മരുഭൂമീകരണം, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ ദുരന്തങ്ങൾ കാരണം പല ആളുകളും നിർബന്ധ പൂർവം കുടിയിറക്കപ്പെടുന്നു. തങ്ങളുടെ വാസസ് ലവും ജീവനോപാധികളും നഷ്ടപ്പെടുന്ന വരെയാണ് കാലാവസ്ഥാ അഭയാർത്ഥികൾ എന്ന് വിളിക്കുന്നത്.

Question 47.
കാലാവസ്ഥാവ്യതിയാനം തടയുന്നതിനുള്ള ചില പ്രധാന നിർദേശങ്ങൾ എന്തൊക്കെയാണ്?
Answer:
ഊർജ്ജക്ഷമത പ്രോത്സാഹിപ്പിക്കുക, വനങ്ങൾ സംരക്ഷിക്കുക, ഭക്ഷ്യരീതിയിൽ മാറ്റം വരുത്തുക, കാറ്റ്, സൗരോർജ്ജം തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുക എന്നിവ കാലാവസ്ഥാ വ്യതിയാനം തടയുന്ന തിനുള്ള ചില പ്രധാന നിർദേശങ്ങളാണ്.

Question 48.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ചില പ്രധാന പ്രവർത്തനങ്ങൾ ഏതൊക്കെയാണ്? അവയെ സ്വാഭാവിക കാരണങ്ങൾ എന്നും മനുഷ്യജന്യ കാരണങ്ങൾ എന്നും എങ്ങനെ തരംതിരിക്കാം?
Answer:
വനനശീകരണം, എണ്ണ ഖനനം, വ്യവസായ വൽക്കരണം, അഗ്നിപർവ്വത സ്ഫോടനം, സമുദ്രജല പ്രവാഹങ്ങൾ എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ചില പ്രധാന പ്രവർത്തനങ്ങളാണ്. ഇതിൽ വനനശീകരണം, എണ്ണ ഖനനം, വ്യവസായവൽക്കരണം എന്നിവ മനുഷ്യജന്യ കാരണങ്ങളാണ്. അഗ്നിപർവ്വത സ്ഫോടനവും സമുദ്രജല പ്രവാഹങ്ങളും സ്വാഭാവിക കാരണങ്ങളാണ്.

Question 49.
ടൺഡാ കാലാവസ്ഥാ മേഖല എവിടെയാണ് വ്യാപിച്ചിരിക്കുന്നത്? ഇവിടുത്തെ ശൈത്യകാലവും വേനൽക്കാലവും എങ്ങനെയായിരിക്കും?
Answer:
ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക, കാനഡ, ഗ്രീൻലാന്റ്, യൂറോപ്പിലെയും ഏഷ്യയിലെയും ആർട്ടിക് സമുദ്രതീരങ്ങൾ എന്നീ പ്രദേശങ്ങ ളിലായി വ്യാപിച്ചിരിക്കുന്ന അതി ശൈത്യ അതിശൈത്യ മേഖലയാണിത്. ഇവിടെ ശൈത്യകാല താപനില 25°C മുതൽ -40°C വരെയാണ്. വേനൽക്കാലത്ത് താപനില 10°C വരെ ഉയരാറുണ്ട്. ടൺ ഡാ കാലാവസ്ഥാ മേഖലയിൽ മുഖ്യമായും മഞ്ഞു വീഴ്ചയുടെ രൂപത്തിലായിരിക്കും വർഷപാതം.

Question 50.
മൺസൂൺ കാലാവസ്ഥാ മേഖലയിലെ ഭൂപ്രകൃതി, കാറ്റിന്റെ ദിശ, തീരപ്രദേശത്തുനിന്നുള്ള അകലം എന്നിവ മഴയുടെ ലഭ്യതയെ എങ്ങനെ സ്വാധീനി ക്കുന്നു എന്ന് വിശദീകരിക്കുക. ഈ കാലാവസ്ഥാ മേഖലയിലെ കാർഷിക രീതികളെക്കുറിച്ചും പ്രധാന വിളകളെക്കുറിച്ചും വിവരിക്കുക.
Answer:
• മൺസൂൺ പ്രദേശത്ത് മഴയുടെ ലഭ്യതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ് ഭൂപ്രകൃതി, കാറ്റിന്റെ ദിശ, തീരപ്രദേശത്തു നിന്നുള്ള അകലം എന്നിവ. പർവതനിരകളുള്ള പ്രദേശങ്ങളിൽ കാറ്റുകൾ തടയപ്പെടുന്നതുമൂലം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാറ്റിന്റെ ദിശയിലുള്ള മാറ്റങ്ങൾ മഴയുടെ അളവിനെയും വിതരണത്തെയും സ്വാധീനി ക്കുന്നു. തീരപ്രദേശങ്ങളോട് അടുത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ഈർപ്പം ലഭിക്കു ന്നതുകൊണ്ട് മഴയുടെ അളവ് കൂടുതലാ യിരിക്കും. എന്നാൽ, ഉൾപ്രദേശങ്ങളിലേക്ക് പോകുന്തോറും മഴയുടെ അളവ് കുറയാൻ സാധ്യതയുണ്ട്.

• ഉയർന്ന മഴ ലഭിക്കുന്നതും ഫലഭൂയിഷ്ഠമായ മണ്ണുള്ളതുമാണ് മൺസൂൺ കാലാവസ്ഥാ മേഖലയെ ഒരു പ്രധാന കാർഷിക മേഖലയാക്കി നിലനിർത്തുന്നത്. ഇവിടെ തീ ഉപജീവന കൃഷിയാണ് പ്രധാനമായും നിലനിൽക്കുന്നത്. നെല്ല്, ചോളം, ചണം, പരുത്തി, കരിമ്പ് തുടങ്ങിയ ഉഷ്ണമേഖലാ വിളകളാണ് ഈ മേഖലയിൽ കൃഷി ചെയ്യുന്നത്. ചില അപൂർവ്വം പ്രദേശങ്ങളിൽ സ്ഥാനാന്തര കൃഷി രീതികളും നിലവിലുണ്ട്. മഴയുടെ ലഭ്യതയിലുള്ള വ്യത്യാസങ്ങൾക്കനുസരിച്ച് സസ്യജാലങ്ങ ളുടെ ഇനങ്ങളിലും വൈവിധ്യങ്ങളിലും മാറ്റങ്ങൾ വരുന്നു.

SSLC Geography Chapter 2 Important Questions Malayalam Medium കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും

Question 51.
ഉഷ്ണമേഖലാ കാലാവസ്ഥാ മേഖലയിലെ മൂന്ന് പ്രധാന കാലാവസ്ഥാ ഉപവിഭാഗങ്ങളായ ഉഷ്ണ മരുഭൂമികൾ, സാവന്ന, മൺസൂൺ കാലാവസ്ഥാ മേഖല എന്നിവയുടെ പ്രധാന സവിശേഷതകളെ താരതമ്യം ചെയ്ത് വിശദീകരിക്കുക. ഓരോ മേഖലയിലെയും സസ്യജന്തുജാലങ്ങളിലും ജനജീവിതത്തിലും കാണുന്ന വ്യത്യാസങ്ങൾ എടുത്തുപറയുക.
Answer:
• ഉഷ്ണമേഖലാ കാലാവസ്ഥാ മേഖലയിൽ പ്രധാനമായും മൂന്ന് ഉപവിഭാഗങ്ങളാണുള്ളത്. ഉഷ്ണ മരുഭൂമികൾ, സാവന്ന, മൺസൂൺ കാലാവസ്ഥാ മേഖല.

• ഉഷ്ണ മരുഭൂമികൾ: ഇവിടെ ഉയർന്ന താപനിലയും വളരെ കുറഞ്ഞ മഴയുമാണ് അനുഭവപ്പെടുന്നത്. വരണ്ട കാലാവസ്ഥയെ അതിജീവിക്കുന്ന കള്ളിമുൾച്ചെടികൾ പോലുള്ള സസ്യങ്ങളും ഒട്ടകം പോലുള്ള ജന്തുക്കളുമാണ് ഇവിടെ കാണപ്പെടുന്നത്. ജനവാസം വളരെ കുറവാണ്.

• സാവന്ന ഇവിടെ ഉഷ്ണവും ആർദ്രവുമായ വേനൽക്കാലവും താരതമ്യേന തണുപ്പുള്ള വരണ്ട ശൈത്യകാലവുമാണ് അനുഭവപ്പെ ടുന്നത്. ഉയരം കൂടിയ പുൽമേടുകളും ഇലപൊഴിയും വൃക്ഷങ്ങളുമാണ് പ്രധാന സസ്യങ്ങൾ. ജിറാഫ്, സീബ് തുടങ്ങിയ സസ്യഭോജികളും സിംഹം പോലുള്ള മാംസഭോജികളും ഇവിടെയുണ്ട്. ജനസാന്ദ്രത താരതമ്യേന കുറവാണ്, മൃഗപരിപാലനവും വരണ്ട കൃഷിരീതികളുമാണ് പ്രധാന ഉപജീവനമാർഗ്ഗം.

• മൺസൂൺ കാലാവസ്ഥാ മേഖല ഇവിടെ ആർദ്രവും ദൈർഘ്യമേറിയതുമായ വേനൽ ക്കാലവും വരണ്ടതും ഹ്രസ്വവുമായ ശൈത്യ കാലവുമാണ് അനുഭവപ്പെടുന്നത്. ഉയർന്ന താപനിലയും മഴയും കാരണം ഇടതൂർന്ന വനങ്ങൾ കാണപ്പെടുന്നു. നിത്യഹരിത വൃക്ഷങ്ങളും ഇലപൊഴിയും വൃക്ഷങ്ങളും ഇവിടെയുണ്ട്. ഉയർന്ന ജനസാന്ദ്ര തയുള്ള ഈ പ്രദേശം പ്രധാനമായും കാർഷിക മേഖലയാണ്. നെല്ല്, ചോളം തുടങ്ങിയ വിളകളാണ് പ്രധാന മായും കൃഷി ചെയ്യുന്നത്.

• ഈ മൂന്ന് മേഖലകളിലെയും കാലാവസ്ഥ, സസ്യജന്തുജാലങ്ങൾ, ജനജീവിതം എന്നിവ യിൽ വ്യക്തമായ വ്യത്യാസങ്ങൾ കാണാം. മഴ യുടെ അളവ്, താപനില എന്നിവയിലെ വ്യത്യാസങ്ങൾ ഓരോ മേഖലയിലെയും ജീവജാലങ്ങളെയും മനുഷ്യ ജീവിതത്തെയും സ്വാധീനിക്കുന്നു.

Question 52.
ഹരിതഗൃഹ പ്രഭാവം എന്നാൽ എന്താണ്? ആഗോള താപനം എങ്ങനെയാണ് ഉണ്ടാകുന്നത്?
Answer:
അന്തരീക്ഷത്തിലെ ചില വാതകങ്ങൾക്ക് സൂര്യ താപം അന്തരീക്ഷത്തിൽ തങ്ങിനിർത്താൻ ശേഷി യുണ്ട്. കാർബൺ ഡൈഓക്സൈഡ്, മീഥേൻ തുടങ്ങിയ ഇത്തരം വാതകങ്ങളെയാണ് ഹരിതഗൃഹ വാതകങ്ങൾ എന്ന് പറയുന്നത്. ഹരിതഗൃഹ വാതകങ്ങൾ സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് കടത്തിവിടുകയും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും തിരികെ പോകുന്ന ഭൗമവികിരണം തടഞ്ഞു നിർത്തി അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് അന്തരീക്ഷത്തിന്റെ ഹരിതഗൃഹ പ്രഭാവം എന്നറിയപ്പെടുന്നത്. മനുഷ്യരുടെ ചില പ്രവർത്തനങ്ങൾ ഹരിതഗൃഹ വാതകങ്ങൾ അധികമായി ഉത് പാദിപ്പിക്കപ്പെടാൻ കാരണ മാകുന്നുണ്ട്. ഇതുമൂലം അന്തരീക്ഷത്തിന്റെ ഹരിതഗൃഹ പ്രഭാവം കൂടുതൽ ശക്തമാവുകയും അന്തരീക്ഷ താപനില വർദ്ധിക്കുകയും ചെയ്യും. ഇതാണ് ആഗോളതാപനം

Question 53.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളും ആഗോളതലത്തിൽ അനുഭവ പ്പെടുന്ന ചില പ്രത്യാഘാതങ്ങളും വിവരിക്കുക. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള ശ്രമങ്ങൾ എന്തെ ല്ലാമാണ്?
Answer:
• കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം, വ്യാവസായിക ശാലകളിലെ മാലിന്യങ്ങൾ, വനനശീകരണം തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങളാണ് അന്തരീക്ഷത്തിലെ
ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂട്ടുന്നത്. ഇത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാന കാരണമാകുന്നു.

• കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി ലോകമെമ്പാടും പല പ്രത്യാഘാതങ്ങളും അനുഭവപ്പെടുന്നു. ശരാശരി സമുദ്രനിരപ്പ് ഉയരുന്നു, ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുന്നു, മരുഭൂമീകരണം വ്യാപകമാകുന്നു, ആഗോള താപനില വർദ്ധിക്കുന്നു, കാലം തെറ്റിയ മഴയും അതിതീവ്രമായ മഴയും ഉണ്ടാകുന്നു. ഇത് കാലാവസ്ഥാ മേഖലകളുടെ സ്ഥിരതയെ ബാധിക്കുകയും പാരിസ്ഥിതിക സന്തുലനം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

• കാലാവസ്ഥാവ്യതിയാനം തടയുന്നതിനായി അന്താരാഷ്ട്ര തലത്തിൽ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ലോക കാലാവസ്ഥാ സംഘടന (WMO), സ്റ്റോക്ക്ഹോം സമ്മേളനം (1972), റിയോ ഡി ജനീറോ ഭൗമ ഉച്ചകോടി (1992), കോട്ടോ പ്രോട്ടോക്കോൾ (1997), മോൺ ട്രിയൽ പ്രോട്ടോക്കോൾ (1987), പാരിസ് ഉടമ്പടി (2015), G20 ഉച്ചകോടി (2023) എന്നിവ ഇതിലെ പ്രധാനപ്പെട്ടവയാണ്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുക, പുനരു പയോഗ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗി ക്കുക, വനങ്ങൾ സംരക്ഷിക്കുക എന്നിവയെ ല്ലാം ഈ ഉടമ്പടികളുടെ ലക്ഷ്യങ്ങളാണ്.

Question 54.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കുടിയിറക്കങ്ങളും കാലാവസ്ഥാ അഭയാർ ത്ഥികളും ആഗോളതലത്തിൽ ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിഭാസത്തിന്റെ കാരണങ്ങളും പ്രത്യാഘാ തങ്ങളും വിശദമാക്കുക. ഇതിനൊരു പരിഹാരം കാണുന്നതിന് വ്യക്തിഗത തലത്തിലും സാമൂഹിക തലത്തിലും എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും?
Answer:
• കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന വരൾച്ച, പ്രളയം, മരുഭൂമീകരണം, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ ദുരന്തങ്ങൾ കാരണം ധാരാളം ആളുകൾക്ക് തങ്ങളുടെ വാസസ്ഥലം ഉപേക്ഷിച്ച് പോകേണ്ടി വരുന്നു. ഇത്തരത്തിലുള്ള കുടിയിറക്കങ്ങളെ കാലാവ സ്ഥാ കുടിയിറക്കങ്ങൾ എന്നും ഇങ്ങനെയു ള്ളവരെ കാലാവസ്ഥാ അഭയാർത്ഥികൾ എന്നും വിളിക്കുന്നു. ആഗോളതലത്തിൽ ഏകദേശം 50 ദശലക്ഷത്തോളം ആളുകൾ കാലാവസ്ഥാ സംബന്ധമായ കാരണങ്ങളാൽ കുടിയിറക്കപ്പെട്ടിട്ടുണ്ട് എന്ന് യു.എൻ കണക്കു കൾ സൂചിപ്പിക്കുന്നു.

• ഈ പ്രതിഭാസം ബാധിക്കുന്നവരുടെ ജീവിതത്തെ ദയനീയമാക്കുന്നു. അവർക്ക് തങ്ങളുടെ വീടുകളും ജീവനോപാധികളും നഷ്ടപ്പെടുന്നു. ഇത് സാമൂഹികവും സാമ്പത്തി കവുമായ പല പ്രശ്നങ്ങൾക്കും കാരണ മാകുന്നു. കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് പല രാജ്യങ്ങളിലും അഭയാ ർത്ഥി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

• ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിന് വ്യക്തിഗത തലത്തിലും സാമൂഹിക തലത്തിലും കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്. ഊർജ്ജ ക്ഷമത പ്രാത്സാഹിപ്പിക്കുക, വനങ്ങൾ സംരക്ഷിക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുന്നതിനുള്ള ജീവിത ശൈലി മാറ്റങ്ങൾ വരുത്തുക, സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നിവ വ്യക്തിഗത തലത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ്. സാമൂഹിക തലത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നിയമങ്ങൾ നടപ്പാക്കുക, ഹരിതഗൃഹ വാതക ങ്ങൾ പുറന്തള്ളുന്ന വ്യവസായങ്ങളെ നിയന്ത്രി ക്കുക, സുസ്ഥിര വികസനത്തിന് പ്രാധാന്യം നൽകുക, കാലാവസ്ഥാ വ്യതിയാനത്തെക്കു റിച്ചുള്ള അവബോധം വളർത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ആഗോള തലത്തിലുള്ള സഹകരണത്തിലൂടെ മാത്രമേ ഈ ഗുരുതരമായ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കൂ.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും to help self-study at home.

Class 10 Geography Chapter 1 Important Questions Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 1 Important Questions Malayalam Medium

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Question 1.
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റ്, ആർദ്രത, വർഷണം എന്നിവയെ വിളിക്കുന്ന പേരെന്ത്?
a) കാലാവസ്ഥ
b) ദിനാന്തരീക്ഷസ്ഥിതി
c) താപനില
d) ആർദ്രത
Answer:
b) ദിനാന്തരീക്ഷസ്ഥിതി

Question 2.
ഒരു വിശാല ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സൂചകങ്ങളുടെ ശരാശരിയെ വിളിക്കുന്ന പേരെന്ത്?
a) ദിനാന്തരീക്ഷസ്ഥിതി
b) താപനില
c) ആർദ്രത
d) കാലാവസ്ഥ
Answer:
d) കാലാവസ്ഥ

Question 3.
ഭൂമിയുടെ പ്രധാന ഊർജ്ജ സ്രോതസ്സ് ഏതാണ്?
a) കാറ്റ്
b) മഴ
c) സൂര്യൻ
d) മേഘം
Answer:
c) സൂര്യൻ

Question 4.
സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്ന പ്രക്രിയയുടെ പേരെന്ത്?
a) താപചാലനം
b) സംവഹനം
c) അണുസംയോജനം
d) വികിരണം
Answer:
c) അണുസംയോജനം

Question 5.
ഭൂമിയിലെത്തുന്ന സൂര്യരശ്മിയുടെ അളവിനെ എന്താണ് വിളിക്കുന്നത്?
a) താപബജറ്റ്
b) ഭൗമവികിരണം
c) ഇൻസൊലേഷൻ
d) ഹരിതഗൃഹ പ്രഭാവം
Answer:
c) ഇൻസൊലേഷൻ

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 6.
ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത് ഏത് തരംഗങ്ങളായിട്ടാണ്?
a) ദീർഘതരംഗങ്ങൾ
b) ശബ്ദ തരംഗങ്ങൾ
c) പ്രകാശ തരംഗങ്ങൾ
d) ഹ്രസ്വതരംഗങ്ങൾ
Answer:
d) ഹ്രസ്വതരംഗങ്ങൾ

Question 7.
താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജവികിരണം നടക്കുന്നത് ഏത് തരംഗങ്ങളാ യിട്ടാണ്?
a) ഹ്രസ്വതരംഗങ്ങൾ
b) റേഡിയോ തരംഗങ്ങൾ
c) ദീർഘതരംഗങ്ങൾ
d) മൈക്രോ തരംഗങ്ങൾ
Answer:
c) ദീർഘതരംഗങ്ങൾ

Question 8.
ഭൂമിയിൽ നിന്ന് ദീർഘതരംഗങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യപ്പെടുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
a) ഇൻസൊലേഷൻ
b) താപചാലനം
c) ഭൗമവികിരണം
d) സംവഹനം
Answer:
c) ഭൗമവികിരണം

Question 9.
സൂര്യരശ്മി ലംബമായി പതിക്കുന്നത് ഏത് താപീയമേഖലയിലാണ്?
a) ഉഷ്ണമേഖല
b) മിതോഷ്ണമേഖല
c) ശൈത്യമേഖല
d) ഉപധ്രുവീയമേഖല
Answer:
a) ഉഷ്ണമേഖല

Question 10.
ഭൗമോപരിതലത്തിലെ ശരാശരി അന്തരീക്ഷമർദ്ദം എത്രയാണ്?
a) 76 mmHg
b) 1000 mb
c) 1050 hPa
d) 50 cmHg
Answer:
a) 76 mmHg

Question 11.
അന്തരീക്ഷമർദം അളക്കുന്ന ഉപകരണം ഏതാണ്?
a) തെർമോമീറ്റർ
b) ഹൈഗ്രോമീറ്റർ
c) ബാരോമീറ്റർ
d) അനീമോമീറ്റർ
Answer:
c) ബാരോമീറ്റർ

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 12.
ഭൂമധ്യരേഖാ പ്രദേശത്തെ ഉയർന്ന താപനില കാരണം രൂപം കൊള്ളുന്ന ന്യൂനമർദ മേഖല ഏതാണ്?
a) ധ്രുവീയ ഉച്ചമർദ മേഖല
b) ഉപോഷ്ണ ഉച്ചമർദ മേഖല
c) ഭൂമധ്യരേഖാ ന്യൂനമർദ മേഖല
d) ഉപധ്രുവീയ ന്യൂനമർദ മേഖല
Answer:
c) ഭൂമധ്യരേഖാ ന്യൂനമർദ മേഖല

Question 13.
വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത്?
a) കാലികവാതങ്ങൾ
b) പ്രാദേശികവാതങ്ങൾ
c) സ്ഥിരവാതങ്ങൾ
d) അസ്ഥിരവാതങ്ങൾ
Answer:
c) സ്ഥിരവാതങ്ങൾ

Question 14.
ഉഷ്ണകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപംകൊള്ളുന്ന ന്യൂനമർദം കാരണം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വീശുന്ന കാറ്റുകൾ ഏതാണ്?
a) കിഴക്കൻ കാറ്റുകൾ
b) പടിഞ്ഞാറൻ കാറ്റുകൾ
c) തെക്ക് പടിഞ്ഞാറൻ മൺസൂൺ
d) വടക്ക് കിഴക്കൻ മൺസൂൺ
Answer:
c) തെക്ക് പടിഞ്ഞാറൻ മൺസൂൺ

Question 15.
അന്തരീക്ഷത്തിലെ ജലത്തിന്റെ അളവിനെ എന്താണ് വിളിക്കുന്നത്?
a) താപനില
b) ആർദ്രത
c) മർദ്ദം
d) വർഷണം
Answer:
b) ആർദ്രത

Question 16.
അന്തരീക്ഷത്തിലെ ജലബാഷ് പം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയുടെ പേരെന്ത്?
a) ബാഷ്പീകരണം
b) ഖനീഭവിക്കൽ
c) ഉൽപാദനം
d) ലയനം
Answer:
b) ഖനീഭവിക്കൽ

Question 17.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഘനീകരണ രൂപങ്ങൾ ഏതെല്ലാം?
a) ആലിപ്പഴവീഴ്ച
b) തുഷാരം
c) ഹിമം
d) മഞ്ഞുവീഴ്ച

Options
I. a, b
II. b, c
III. c, d
IV. a, c
Answer:
II. b, c

Question 18.
ചുവടെ നൽകിയിരിക്കുന്നതിൽ ഏതെല്ലാമാണ് ചക്രവാതങ്ങൾ?
a) ടൈഫൂൺസ്
b) ഫൊൻ
c) ഹർമാറ്റൻ
d) വില്ലിവില്ലീസ്
I. a, b
II. b, c
III. a, d
IV. b, d
Answer:
III. a, d

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 19.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏത് കാറ്റാണ് ദക്ഷിണാർധഗോളത്തിൽ കൂടുതൽ ശക്തമായി വീശുന്നത്?
a) മൺസൂൺ കാറ്റുകൾ
b) വാണിജ്യവാതങ്ങൾ
c) പശ്ചിമവാതങ്ങൾ
d) ധ്രുവീയ വാതങ്ങൾ
Answer:
c) പശ്ചിമവാതങ്ങൾ

Question 20.
സഹാറ മരുഭൂമിയിലൂടെ വീശുന്ന പ്രാദേശിക വാതം ഏത്?
a) മു
b) ചിനൂക്ക്
c) ഫൊൻ
d) ഹർമാറ്റൻ
Answer:
d) ഹർമാറ്റൻ

Question 21.
റോക്കി പർവത ചരിവിൽ വീശുന്ന പ്രാദേശിക വാതം ഏത്?
a) മു
b) ചിനൂക്ക്
c) ഫൊൻ
d) ഹർമാറ്റൻ
Answer:
b) ചിനൂക്ക്

Question 22.
സൂര്യൻ ഉൾപ്പെടെ പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളിലും ഊർജ്ജം ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണ്?
Answer:
അണുസംയോജനത്തിലൂടെ.

Question 23.
ഭൗമോപരിതലത്തിൽ നിന്നും ദീർഘതരംഗങ്ങളായി ഊർജ്ജം പുറന്തള്ളപ്പെടുന്ന പ്രക്രിയയെ അറിയപ്പെടുന്നത്.
Answer:
ഭൗമവികിരണം.

Question 24.
ഒരു ദിവസത്തെ കൂടിയ അന്തരീക്ഷതാപനിലയായി കാലാവസ്ഥാനിരീക്ഷകർ കണക്കാക്കുന്നത് ഏത്
സമയത്തെ താപനിലയാണ്?
Answer:
ഉച്ചയ്ക്ക് 2 മണിക്ക് രേഖപ്പെടുത്തുന്ന താപനില,

Question 25.
ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പികരേഖകൾക്ക് എന്ത് പേര് നൽകുന്നു?
Answer:
സമതാപരേഖകൾ (Isotherms)

Question 26.
അന്തരീക്ഷതാപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
Answer:
തെർമോമീറ്റർ

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 27.
സൂര്യപ്രകാശത്തെ ഉള്ളിലേക്ക് കടത്തിവിടുകയും എന്നാൽ ഉള്ളിലെ ചൂടിനെ പുറത്തേക്ക് വിടാതിരിക്കുകയും ചെയ്യുന്ന ഗ്ലാസ് മേൽക്കൂരയുള്ള കെട്ടിടങ്ങളെ അറിയപ്പെടുന്നത് ഏതു പേരിൽ?
Answer:
ഹരിത ഗൃഹം

Question 28.
ഇൻസൊലേഷനിലൂടെ ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന സൗരോർജ്ജത്തിന്റെ അളവ് എത്ര?
Answer:
51 യൂണിറ്റ്

Question 29.
കേരളത്തിൽ പൊതുവെ മിതമായ താപനില അനുഭവപ്പെടാൻ കാരണം എന്ത്?
Answer:
കേരളം സമുദ്രതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നതുകൊണ്ട്

Question 30.
സമതാപരേഖകൾ വരയ്ക്കുന്നത് എന്തിനാണ്?
Answer:
താപവിതരണം സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്യുന്നതിന്.

Question 31.
മെർക്കുറി ഉപയോഗിച്ച് അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Answer:
മെർക്കുറി ബാരോമീറ്റർ

Question 32.
അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന സൗരവികി രണം അന്തരീക്ഷത്തെ കാര്യമായി ചൂടുപിടിപ്പിക്കാ അത് എന്തുകൊണ്ട്?
Answer:
അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന സൗരവികി രണം ഹ്രസ്വതരംഗങ്ങളായതിനാൽ അന്തരീ ക്ഷത്തെ കാര്യമായി ചൂടുപിടിപ്പിക്കാറില്ല.

Question 33.
ഹരിതഗൃഹ പ്രഭാവം (Greenhouse Effect) എന്നാൽ എന്ത്?
Answer:
ഭൗമവികിരണത്തെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നത് അന്തരീ ക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. ഇതിനെ ഹരിതഗൃഹ പ്രഭാവമെന്ന് വിളിക്കുന്നു.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 34.
ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്നതിൽ താപസന്തുലനപ്രക്രിയയുടെ പ്രാധാന്യം എന്താണ്?
Answer:
ഭൂമിയിലെ താപനിലയെ സന്തുലിതമായി നിലനിർത്തി ജീവന് അനുയോജ്യമായ സാഹ ചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ താപസന്തുലന പ്രക്രിയ പ്രധാന പങ്ക് വഹിക്കുന്നു.

Question 35.
ദിവസം മുഴുവൻ ഒരേ അളവിലാണോ സൗരോർജ്ജം ലഭിക്കുന്നത്?
Answer:
അല്ല, സൂര്യോദയം മുതൽ ക്രമേണ ഉയരുകയും ഉച്ചയോടെ പാരമ്യത്തിലെത്തുകയും ചെയ്യുന്നു.

Question 36.
സമതാപരേഖകൾ (Isotherms) എന്നാൽ എന്ത്?
Answer:
ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളാണ് സമതാപരേഖകൾ (Isotherms).

Question 37.
താപനിലയെ ഭൂപടങ്ങളിൽ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
Answer:
ഓരോ പ്രദേശത്തും രേഖ പ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്നു.

Question 38.
സമുദ്രത്തിൽ നിന്നകലുന്തോറും താപനിലയിൽ എന്ത് മാറ്റം സംഭവിക്കുന്നു?
Answer:
സമുദ്രസ്വാധീനം കുറയുന്നതിനാൽ പകൽ താപം വളരെ ഉയരുന്നതിനും രാത്രി താപം വളരെ കുറയുന്നതിനും കാരണമാകുന്നു.

Question 39.
സമമർദരേഖകൾ (Isobars) എന്നാൽ എന്ത്?
Answer:
ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന അന്തരീക്ഷമർദത്തെ ഭൂപടങ്ങളിൽ രേഖപ്പെടുത്തി ഒരേ മർദമുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖ കളാണ് സമമർദരേഖകൾ (Isobars).

Question 40.
ഉപധ്രുവീയ ന്യൂനമർദമേഖലകൾ രൂപപ്പെടാൻ കാരണം എന്ത്?
Answer:
ഭൂഭ്രമണത്തിന്റെ സ്വാധീനശക്തിയാൽ മേഖലയിൽ വായു വൻതോതിൽ ആകാശത്തേ യ്ക്ക് ഉയർത്തപ്പെടുന്നതിനാലാണ്.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 41.
കോറിയോലിസ് ബലം എന്നാൽ എന്ത്?
Answer:
കോറിയോലിസ് പ്രഭാവം മൂലം ഉത്തരാർധഗോള ത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലിക്കുന്നു.

Question 42.
ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്നാൽ എന്ത്?
Answer:
പ്രതിദിനം ഭൂമിയിലേക്ക് വന്നുചേരുന്ന ഏറെക്കുറെ മുഴുവൻ ഊർജ്ജവും ഇത്തരത്തിൽ പുനഃവികി രണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരി തലതാപം ക്രമാതീതമായി കൂടാതെയും കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്നു. ഈ താപസന്തുലനപ്രക്രിയയെ ഭൂമിയുടെ താപബജറ്റ് (Heat budget) എന്നു വിളിക്കുന്നു.

Question 43.
ദൈനിക ശരാശരി ഊഷ്മാവ് കണക്കാക്കാൻ എന്ത് വിവരങ്ങളാണ് ആവശ്യം?
Answer:
കൂടിയ താപനിലയും
കുറഞ്ഞ താപനിലയും.

Question 44.
മെർക്കുറി ബാരോമീറ്റർ, അനിറോയിഡ് ബാരോ മീറ്റർ എന്നിവ താരതമ്യം ചെയ്യുക.
Answer:

  • മെർക്കുറി ഉപയോഗിച്ച് അന്തരീക്ഷമർദം അളക്കുന്ന ഉപകരണം.
  • മെർക്കുറിയില്ലാതെ അന്തരീക്ഷമർദം അളക്കുന്ന ഉപകരണം.

Question 45.
ഭൗമോപരിതല ശരാശരി മർദം എത്രയാണ്? ഇത് ഒരു മെർക്കുറി ബാരോമീറ്ററിൽ എത്ര സെന്റീമീറ്റർ രസനിരപ്പിലാണ് രേഖപ്പെടുത്തുന്നത്?
Answer:

  • 1013.2 mb അല്ലെങ്കിൽ hpa.
  • 76 സെന്റീമീറ്റർ രസനിരപ്പ്

Question 46.
ഉപോഷ്ണ ഉച്ചമർദ മേഖലകൾ രൂപപ്പെടാൻ കാരണം എന്ത്?
Answer:
മധ്യരേഖാപ്രദേശത്തുനിന്നും വികസിച്ചുയരുന്ന വായു ഉയർന്ന വിതാനത്തിൽ ധ്രുവങ്ങൾക്കഭിമുഖ മായി കാറ്റായി വീശുകയും ക്രമേണ തണുത്ത് 30° തെക്ക് 30° വടക്ക് അക്ഷാംശമേഖലകളിൽ താഴ്ന്നി റങ്ങുകയും ചെയ്യുന്നതിനാലാണ്.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 47.
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകങ്ങൾ ഏവ?
Answer:

  • മില്ലിബാർ (mb)
  • ഹെക്ടോപാസ്കൽ (hpa)

Question 48.
അന്തരീക്ഷത്തിൽ എത്ര തരത്തിലുള്ള വായു ചലനങ്ങളാണ് ഉണ്ടാകുന്നത്? ഏതെല്ലാം?
Answer:

  • രണ്ട് തരം
  • വായു പ്രവാഹം വായുവിന്റെ ലംബ ദിശയിലുള്ള ചലനം
  • കാറ്റ് വായുവിന്റെ തിരശ്ചീന ചലനം.

Question 49.
ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസമെന്താണ്?
Answer:
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റ്, ആർദ്രത വർഷണം തുടങ്ങിയ സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി (Weather) എന്ന് വിശേഷിപ്പിക്കുന്നത്.
അതേസമയം, ഒരു വിശാല ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സൂചകങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ (Climate) എന്ന് വിളിക്കുന്നത്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിർണ്ണയിക്കുന്നത് ഏകദേശം 35 മുതൽ 40 വർഷത്തെ ദിനാന്തരീക്ഷ സൂചകങ്ങൾ പരിഗണിച്ചാണ്.

Question 50.
ഭൂമിയിലെ ദിനാന്തരീക്ഷസ്ഥിതിയെ സ്വാധീനി ക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
ഭൂമിയിൽ ഓരോ പ്രദേശത്തും ലഭ്യമാകുന്ന സൂര്യപ്രകാശത്തിന്റെ അളവിനനുസരിച്ച് അന്തരീക്ഷ താപനില, മർദം, കാറ്റ്, ആർദ്രത തുടങ്ങിയ ഘടകങ്ങൾക്ക് വ്യതിയാനമുണ്ടാകും. അതിനാൽ ഈ ഘടകങ്ങളെയാണ് ദിനാന്തരീക്ഷ ഘടകങ്ങൾ (Elemetns of Weather) എന്ന് വിളിക്കു ന്നത്. ഈ ഘടകങ്ങൾ ഒരു പ്രദേശത്ത് അനുഭവ പ്പെടുന്ന ദിനാന്തരീക്ഷസ്ഥി തിയെ നേരിട്ട് സ്വാധീനിക്കുന്നു.

Question 51.
സൂര്യൻ എങ്ങനെയാണ് ഭൂമിയുടെ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നത്?
Answer:
സൂര്യനിൽ നടക്കുന്ന അണുസംയോജനം (Nuclear fusion) എന്ന പ്രക്രിയയിലൂടെയാണ് ഊർജ്ജം ഉണ്ടാകുന്നത്. ഈ അണുസംയോജന ത്തിലൂടെ വൻതോതിൽ തുടർച്ചയായി രൂപപ്പെടുന്ന ഊർജ്ജം സൂര്യനിൽ നിന്ന് ഹ്രസ്വ തരംഗങ്ങളായി വികിരണം ചെയ്യപ്പെടുന്നു. സൂര്യനിൽ നിന്നുള്ള ഈ വികിരണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഭൗമോപരിതലത്തിലേക്ക് എത്തുന്നത്. ഇതിനെ യാണ് ഇൻ സൊലേഷൻ (Insolation) എന്ന് വിളിക്കുന്നത്.

Question 52.
ഹ്രസ്വതരംഗങ്ങളും ദീർഘ തരംഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണ്?
Answer:
ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത് ഹ്രസ്വതരംഗങ്ങളായിട്ടാണ്. ഈ തരംഗങ്ങൾക്ക് ആവൃത്തി കൂടുതലായതിനാൽ അന്തരീക്ഷത്തിലൂടെ തടസ്സമില്ലാതെ കടന്നുപോ കാൻ കഴിയും. താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജ വികിരണം നടക്കുന്നത് ദീർഘ തരംഗങ്ങളായിട്ടാണ്. ഈ തരംഗങ്ങൾക്ക് ആവൃത്തി കുറവായതിനാൽ അന്തരീക്ഷ വസ്തുക്കളാൽ ആഗിരണം ചെയ്യപ്പെടു കയോ പ്രതിഫലിക്കപ്പെടുകയോ ചെയ്യാം.

Question 53.
ഭൗമവികിരണം (Terrestrial Radiation) എന്താണ്? അന്തരീക്ഷ താപനിലയ ഇത് എങ്ങ നെ സ്വാധീനിക്കുന്നു?
Answer:
ഭൗമോപരിതലത്തിൽ നിന്ന് ദീർഘ തരംഗങ്ങളായി ഊർജ്ജം പുനർ വികിരണം ചെയ്യപ്പെടുന്ന പ്രക്രിയയെയാണ് ഭൗമവികിരണം എന്ന് വിളിക്കുന്നത്. ഭൗമവികിരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ (Greenhouse gases) ആഗിരണം ചെയ്യുന്നതിലൂടെ അന്തരീക്ഷം ചൂടുപിടിക്കുന്നു. ഇതിനെയാണ് ഹരിതഗൃഹ പ്രഭാവം (Greenhouse effect) എന്ന് പറയുന്നത്.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 54.
താപചാലനം (Conduction), സംവഹനം (Convection), അഭിവഹനം (Advection) എന്നിവയെക്കുറിച്ച് വിവരിക്കുക.
Answer:
a. താപചാലനം (Conduction): asans ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷ ത്തിലെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്ന പ്രക്രിയയാണിത്.

b. സംവഹനം (Convection): ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷവായു ചൂടുപിടിച്ച് വികസിച്ച് മുകളിലേക്ക് ഉയരുന്നതിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് താപം വ്യാപിക്കുന്നു.

c. അഭിവഹനം (Advection): കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്നതിനെയാണ് അഭിവഹനം എന്ന് പറയുന്നത്.

Question 55.
ഭൂമിയുടെ താപബജറ്റ് (Heat budget) എന്താണ്? ഭൂമിയുടെ നിലനിൽപ്പിന് ഇത് എങ്ങനെ പ്രധാനമാണ്?
Answer:
ഭൂമിയിലേക്ക് വരുന്നതും പുറത്തേക്ക് ഊർജ്ജത്തിന്റെ പോകുന്നതുമായ തുലനാവസ്ഥയാണ് ഭൂമിയുടെ താപബജറ്റ് എന്ന് വിളിക്കുന്നത്. പ്രതിദിനം ഭൂമിയിലേക്ക് വന്നുചേരുന്ന ഊർജ്ജത്തിന്റെ അളവും വിവിധ പ്രക്രിയകളിലൂടെ പുറത്തേക്ക് പോകുന്ന ഊർജ്ജത്തിന്റെ അളവും തുല്യമായി നിലനിർത്തുന്ന ഈ താപസന്തുലന പ്രക്രിയയാണ് ഭൂമിയെ ഒരു ജീവിഗ്രഹമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

Question 56.
ഒരു ദിവസത്തിലെ ഏറ്റവും കൂടിയ താപനിലയും കുറഞ്ഞ താപനിലയും എപ്പോഴാണ് രേഖപ്പെടുത്തു ന്നത്? എന്തുകൊണ്ട്?
Answer:
ഒരു ദിവസത്തിലെ ഏറ്റവും കൂടിയ അന്തരീ താപനില സാധാരണയായി ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് കാലാവസ്ഥാ നിരീക്ഷകർ രേഖപ്പെടുത്തുന്നത്. കാരണം, അന്തരീക്ഷം ചൂടാകുന്നത് ഭൗമോപരിതലം ചൂടായതിന് ശേഷമാണ്, അതിനാൽ താപനിലയുടെ കാര്യത്തിൽ ഒരു താമസം അനുഭവപ്പെടുന്നു. ഒരു ദിവസത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില സൂര്യോദയത്തിന് തൊട്ടുമുമ്പാണ് രേഖപ്പെടുത്തുന്നത്. കാരണം, രാത്രികാല ഭൗമവികിരണത്തിലൂടെ ഊർജ്ജം നഷ്ടപ്പെട്ട് ഭൗമോപരിതലവും അന്തരീക്ഷവും തണുക്കുന്നു.

Question 57.
സമതാപ രേഖകൾ (Isotherms) എന്താണ് ? കാലാവസ്ഥാ പഠനത്തിൽ ഇവയുടെ പ്രാധാന്യ മെന്താണ്?
Answer:
ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളെയാണ് സമതാപ രേഖകൾ (Isotherms) എന്ന് വിളിക്കുന്നത്. താപനിലയുടെ വിതരണം സംബന്ധിച്ച വിശകലനങ്ങൾക്ക് സമതാപരേഖാ ഭൂപടങ്ങൾ ഏറെ ഉപയോഗപ്രദമാണ്. ഒരു പ്രദേശത്തെ താപനിലയുടെ വ്യതിയാനങ്ങളും താപീയ മേഖലകളും എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.

Question 58.
അന്തരീക്ഷമർദം (Atmospheric Pressure) എന്താണ്? ഇതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
അന്തരീക്ഷവായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദം (Atmospheric Pressure). അന്തരീക്ഷമർദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
a. അന്തരീക്ഷ താപനില
b. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
c. അന്തരീക്ഷവായുവിലെ ജലാംശം (ആർദ്രത

Question 59.
ഭൂമധ്യരേഖാന്യൂനമർദ്ദമേഖല (Equatorial Low Pressure Belt) എങ്ങനെയാണ് രൂപം കൊള്ളുന്നത്? ഈ മേഖലയുടെ സവിശേഷത എന്താണ്?
Answer:
ഭൂമധ്യരേഖാ പ്രദേശത്തെ ഉയർന്ന താപനില കാരണം വായു ചൂടായി വികസിച്ച് ഉയരുന്നതിനാലാണ് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt) രൂപം കൊള്ളുന്നത്. മേഖലയിൽ ലംബ ദിശയിലുള്ള വായുപ്രവാഹം കൂടുതലായതിനാൽ തിരശ്ചീനമായ കാറ്റുകൾ വീശുന്നില്ല. കാറ്റുകൾ ഇല്ലാത്ത മേഖല എന്ന അർത്ഥത്തിൽ ഈ മർദ്ദമേഖലയെ നിർവാത 6 മേഖല (Doldrums) എന്നും വിളിക്കുന്നു.

Question 60.
സ്ഥിരവാതങ്ങൾ (Permanent Winds) ഏതൊക്കെയാണ്? അവ ഏതെല്ലാം മർദമേഖലകൾക്കിടയിലാണ് വീശുന്നത്?
Answer:
വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിര വാതങ്ങൾ (Permanent Winds). പ്രധാന സ്ഥിര വാതങ്ങൾ ഇവയാണ്:

a. വാണിജ്യവാതങ്ങൾ (Trade Winds): ഉപോഷ്ണ ഉച്ചമർദമേഖലകളിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

b. പശ്ചിമവാതങ്ങൾ (Westerlies): ഉപോഷ്ണ ഉച്ച മർദമേഖലകളിൽ നിന്ന് ഉപധ്രുവീയന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

c. ധ്രുവീയപൂർവ്വവാതങ്ങൾ (Polar Easetrlies): ധ്രുവീയ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 61.
തെക്ക് പടിഞ്ഞാറൻ മൺസൂൺ (South West Monsoon) കാറ്റുകൾ എങ്ങനെയാണ് രൂപം കൊള്ളുന്നത്? ഇന്ത്യയിൽ ഇവയുടെ പ്രാധാന്യമെന്താണ്?
Answer:
ഉഷ്ണകാലത്ത് ഇന്ത്യൻ ഉപഭൂഖണ് ഡം അമിതമായി ചൂടുപിടിക്കുന്നതിനാൽ ശക്തമായ ന്യൂനമർദം രൂപം കൊള്ളുന്നു. താരതമ്യേന ഉയർന്ന മർദമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ന്യൂനമർദമുള്ള കരഭാഗത്തേക്ക് കാറ്റ് വീശുന്നു. കോറിയോലിസ് പ്രഭാവം മൂലം തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന ഈ കാറ്റുകൾ കരയിൽ പ്രവേശിക്കുമ്പോൾ പലയിടങ്ങളിലും വ്യാപകമായ മഴ ലഭിക്കുന്നു. ഈ തെക്ക് പടിഞ്ഞാറൻ മൺസൂൺ ആണ് ഇന്ത്യയിലെ പ്രധാന മഴക്കാലത്തിന് കാരണം.

Question 62.
ആപേക്ഷിക ആർദ്രത (Relative Humidtiy) എന്താണ്? ഇത് എങ്ങനെ കണക്കാക്കാം?
Answer:
ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജലബാഷ്പത്തിന്റെ അളവും നിശ്ചിത സമയത്ത് അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ യഥാർത്ഥ അളവും തമ്മിലുള്ള അനുപാതത്തെയാണ് ആപേക്ഷിക ആർദ്രത (Relative Humidtiy) എന്ന് വിളിക്കുന്നത്. ഇതിനെ ശതമാനത്തിലാണ് കാണിക്കുന്നത്. ആപേക്ഷിക ആർദ്രത കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ഇതാണ്: ആപേക്ഷിക ആർദ്രത = (കേവല ആർദ്രത / അന്തരീക്ഷത്തിൻറെ ആകെ ജലാഗിരണശേഷി) × 100

Question 63.
ഘനീകരണം (Condensation) എന്നാൽ എന്ത്? അന്തരീക്ഷത്തിലെ ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ ഏതെല്ലാമാണ്?
Answer:
അന്തരീക്ഷത്തിലെ ജലാംശം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം (Condensation). ഘനീകരണ ത്തിന്റെ വിവിധ രൂപങ്ങൾ ഇവയാണ്:
a. തുഷാരം (Dew): രാത്രിയിൽ തണുത്ത പ്രതലങ്ങളിൽ നീരാവി ഘനീഭവിച്ച് ഉണ്ടാകുന്ന ചെറിയ ജലത്തുള്ളികൾ.

b. ഹിമം (Frost): അന്തരീക്ഷ താപനില 0°C ന് താഴെയാകുമ്പോൾ നീരാവി നേരിട്ട് ഐസ് പരലുകളായി മാറുന്നത്.

c. മൂടൽമഞ്ഞ് (Mist and Fog): അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീവിച്ച് അന്തരീക്ഷത്തിൽ തന്നെ ജലകണികകളായി തങ്ങിനിൽക്കുന്നത്. ദൂരക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഇതിനെ നേർത്ത മൂടൽമഞ്ഞ് (Mist) എന്നും കനത്ത മൂടൽമഞ്ഞ് (Fog) എന്നും തരംതിരിക്കാം.

d. മേഘങ്ങൾ (Clouds): അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളിൽ നീരാവി ഘനീഭവിച്ച് ഉണ്ടാകുന്ന ജലകണികകളുടെ കൂട്ടം.

Question 64.
ഭൂമിയിലെ കാലാവസ്ഥാ ഘടകങ്ങൾ മനുഷ്യ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
a. ഒരു പ്രദേശത്തെ കാലാവസ്ഥാ സാഹചര്യ ങ്ങൾ ഭൂമുഖത്തെ സൂക്ഷ്മജീവികൾ, ജന്തു ജാലങ്ങൾ, മനുഷ്യജീവിതം എന്നിവയിൽ വൈവിധ്യം സൃഷ്ടിക്കുന്നതിൽ നിർണ്ണായ കമാണ്.

b. ആഹാരക്രമം, വസ്ത്രധാരണം, ഭവന നിർ മ്മാണം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ നമ്മുടെ ശാരീരികവും മാനസികവുമായ സ്ഥിതിവിശേഷങ്ങളിലും മനുഷ്യരാശിയിലെ വർണ്ണ വർഗ്ഗ വൈവിധ്യ ങ്ങളിലും കാലാവസ്ഥാ ഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്.

c. ലോകമെമ്പാടുമുള്ള കാർഷിക വൃത്തി മുഖ്യമായും കാലാവസ്ഥയ്ക്ക് അനുസൃതമാ യാണ് നിലകൊള്ളുന്നത്.

Question 65.
സൂര്യനിൽ ഊർജ്ജം എങ്ങനെയാണ് ഉത്പാദി പ്പിക്കപ്പെടുന്നത്? ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജത്തിന്റെ അളവ് എത്രയാണ്?
Answer:
a. അണുസംയോജനം (Nuclear fusion) എന്ന പ്രക്രിയയിലൂടെയാണ് സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്നത്.

b. സൂര്യനിൽ നിന്ന് രൂപം കൊള്ളുന്ന ഊർജ്ജം ഹ്രസ്വതരംഗങ്ങളായി വികിരണം ചെയ്യപ്പെടുന്നു.

c. സൂര്യനിൽ നിന്നുള്ള വികിരണത്തിന്റെ ഒരു ചെറിയ ഭാഗം (ഏകദേശം 200 ദശലക്ഷത്തിൽ ഒരു ഭാഗം) മാത്രമാണ് ഭൗമോപരിതലത്തിലേക്ക് എത്തുന്നത്.

d. ഭൗമോപരിതലത്തിലേക്ക് എത്തുന്ന സൗരവി കിരണത്തിന്റെ അളവിനെ ‘ഇൻസൊലേഷൻ (Insolation) എന്ന് വിളിക്കുന്നു.

Question 66.
ഭൗമോപരിതലവും അന്തരീക്ഷവും എങ്ങനെയാണ് ചൂടുപിടിക്കുന്നത്? താപം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന പ്രധാന പ്രക്രിയകൾ ഏതെല്ലാമാണ്?
Answer:
a. സൗരവികിരണത്തിലൂടെ ഭൗമോപരിതലം ചൂടുപിടിക്കുന്നു.

b. തുടർന്ന് വിവിധ താപന പ്രക്രിയകളിലൂടെ ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷ ത്തിലേക്ക് താപം വ്യാപിക്കുന്നു.

c. പ്രധാന താപന പ്രക്രിയകൾ ഇവയാണ്: താപചാലനം (Conduction), സംവഹനം (Convection), അഭിവഹനം (Advection), വികിരണം (Radiation).

d. ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യുന്നത് ഹ്രസ്വതരംഗ ങ്ങളായിട്ടാണ്, എന്നാൽ താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജ വികിരണം നടക്കുന്നത ദീർഘതരം ങ്ങളായിട്ടാണ്.

Question 67.
ഹരിതഗൃഹ പ്രഭാവം എന്താണ്? അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ പങ്ക് വിശദമാക്കുക.
Answer:
a. ഭൗമോപരിതലത്തിൽ നിന്ന് ദീർഘതരംഗ ങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യുന്ന പ്രക്രിയയെ ഭൗമവികിരണം (Terresrtial Radiation) എന്ന് വിളിക്കുന്നു.

b. ഭൗമവികിരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നതിനാൽ അന്തരീക്ഷം ചൂടുപിടിക്കുന്നു. ഇതിനെയാണ് ഹരിതഗൃഹ പ്രഭാവം എന്ന് വിളിക്കുന്നത്.

c. ഭൂമിയിലേക്ക് വരുന്ന ഊർജ്ജവും തിരികെ പോകുന്ന ഊർജ്ജവും സന്തുലിതമാ ക്കുന്നതിൽ ഹരിതഗൃഹ പ്രഭാവം പ്രധാന പങ്ക് വഹിക്കുന്നു.

Question 68.
ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്താണ്? ഇത് ഭൂമിയെ ഒരു ജീവഗ്രഹമായി നിലനിർത്തുന്ന തിൽ എങ്ങനെ സഹായിക്കുന്നു?
Answer:
a. ഭൂമിയിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ താപത്തിന്റെ സന്തുലന പ്രക്രിയയാണ് ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്ന് വിളിക്കുന്നത്.

b. അന്തരീക്ഷത്തിൽ എത്തുന്ന സൗരോർജ്ജം 100 യൂണിറ്റായി സങ്കൽപ്പിച്ചാൽ, അതിൽ 35 യൂണിറ്റ് പ്രതിഫലനത്തിലൂടെ തിരികെ പോകുന്നു, 14 യൂണിറ്റ് അന്തരീക്ഷത്തിലെ വസ്തുക്കൾ ആഗിരണം ചെയ്യുന്നു, 51 യൂണിറ്റ് ഭൗമോപരിതലത്തിൽ ലഭിക്കുന്നു.

c. താപചാലനം, സംവഹനം തുടങ്ങിയ താപന പ്രക്രിയകളിലൂടെ ഭൂമിയിൽ നിന്ന് 34 യൂണിറ്റ് ഊർജ്ജം അന്തരീക്ഷത്തിന് കൈമാറുന്നു, 17 യൂണിറ്റ് ഊർജ്ജം നേരിട്ടും 48 യൂണിറ്റ് അന്തരീക്ഷത്തിൽ നിന്ന് പുനർവികിരണം ചെയ്യപ്പെടുന്നതിലൂടെയും ഭൂമിയിലും അന്തരീക്ഷത്തിലുമായി ലഭ്യമായ മുഴുവൻ ഊർജ്ജവും ഒത്തുചേരുന്നു.

d. ഈ താപ സന്തുലന പ്രക്രിയ ഭൂമിയെ ഒരു ജീവഗ്രഹമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

Question 69.
ദൈനികതാപാന്തരം (Diurnal range of temperature) എന്താണ്? ഒരു ദിവസത്തിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്തുന്നത് എപ്പോഴാണ്?
Answer:
a. ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് ദൈനിക താപാന്തരം.

b. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് സാധാരണ യായി ഒരു ദിവസത്തെ ഏറ്റവും കൂടിയ അന്തരീക്ഷ താപനില കാലാവസ്ഥാ നിരീക്ഷ കർ കണക്കാക്കുന്നത്.

c. സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള താപ നിലയാണ് ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയായി കണക്കാക്കുന്നത്.

Question 70.
സമതാപ രേഖകൾ (Isotherms) എന്താണ്? ഭൂപടങ്ങളിൽ ഇവ എങ്ങനെയാണ് ഉപയോഗിക്കു ന്നത്?
Answer:
a. ഭൂപടങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയുടെ അടിസ്ഥാനത്തിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമതാപ രേഖകൾ (Isotherms).

b. താപ വിതരണം സംബന്ധിച്ച വിശകലന ങ്ങൾക്ക് സമതാപരേഖാ ഭൂപടങ്ങൾ ഉപയോഗ പ്രദമാണ്.

c. സത്താപരേഖകൾ ഉപയോഗിച്ച് ആഗോളതാപ വിതരണം കാണിക്കുന്ന ഭൂപടങ്ങൾ നില വിലുണ്ട്.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 71.
കാറ്റുകൾ എങ്ങനെയാണ് രൂപം കൊള്ളുന്നത്? കാറ്റിന്റെ ദിശയെയും വേഗതയെയും സ്വാധീനി A ക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
a. അന്തരീക്ഷത്തിലെ മർദ വ്യത്യാസങ്ങളാണ് കാറ്റുകൾക്ക് കാരണം. ഉയർന്ന മർദമുള്ള പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മർദമുള്ള പ്രദേശങ്ങളിലേക്ക് വായു ചലിക്കുന്നതി നെയാണ് കാറ്റ് എന്ന് വിളിക്കുന്നത്.

b. കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകം കൊറിയോലിസ് ബലം (Coriolis force) ആണ്, ഇത് ഉത്തരാർധഗോളത്തിൽ സഞ്ചാര ദിശയുടെ വലത്തോട്ടും ദക്ഷിണാർധഗോ ളത്തിൽ ഇടത്തോട്ടും കാറ്റുകളെ വ്യതിചലിപ്പി ക്കുന്നു. ഭൂമധ്യരേഖയിൽ ഈ വ്യതിചലനം ഇല്ല.

c. കാറ്റിന്റെ വേഗതയെയും ശക്തിയെയും പ്രധാനമായി സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങൾ മർദചരിവു ബലവും ഘർഷണബലവും ആണ്. മർദ വ്യത്യാസം കൂടുതലുള്ള ഇടങ്ങളിൽ കാറ്റ് ശക്തമായിരിക്കും. ഭൗമോപരിതലത്തിലെ കുന്നുകൾ, മലകൾ, കെട്ടിടങ്ങൾ തുടങ്ങിയവ വായുവിന്റെ സഞ്ചാരത്തിന് തടസ്സമുണ്ടാ ക്കുന്നു (ഘർഷണം), ഇത് കാറ്റിന്റെ വേഗത കുറയ്ക്കുന്നു.

Question 72.
സ്ഥിരവാതങ്ങൾ (Permanent winds) ഏതൊക്കെ യാണ്? അവ ഏത് മർദ മേഖലകളിലാണ് വീശുന്നത്?
Answer:
• വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിര വാതങ്ങൾ (Permanent winds). ഇവയെ നിരന്തര വാതങ്ങൾ,ആഗോള വാതങ്ങൾ എന്നും വിളിക്കുന്നു.
• പ്രധാന സ്ഥിര വാതങ്ങൾ ഇവയാണ്:
i. വാണിജ്യ വാതങ്ങൾ
ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു. ഉത്തരാർദ്ധഗോളത്തിൽ വടക്കു കിഴക്കൻ ദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കൻ ദിശയിലുമാണ് ഇവ വീശുന്നത്.

ii. പശ്ചിമ വാതങ്ങൾ
ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

iii. ധ്രുവീയപൂർവ്വവാതങ്ങൾ
ധ്രുവീയ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

Question 73.
കാലിക വാതങ്ങൾ (Seasonal winds) എന്താണ്? ഉദാഹരണങ്ങൾ നൽകുക.
Answer:
• നിശ്ചിത ഇടവേളകളിൽ ദിശ മാറ്റുന്ന കാറ്റുകളാണ് കാലിക വാതങ്ങൾ
• ഉദാഹരണങ്ങൾ:
i. കടൽക്കാറ്റ് (Sea breeze) കരക്കാറ്റ് (Land breeze): പകൽ കരയിൽ നിന്ന് കടലിലേക്കും രാത്രി കടലിൽ നിന്ന് കരയിലേക്കും വീശുന്ന കാറ്റുകൾ.

ii. പർവതക്കാറ്റ് (Mountain breeze) താഴ്വരക്കാറ്റ് (Valley breeze): രാത്രി പർവ്വതങ്ങളിൽ നിന്ന് താഴ്വരകളിലേക്കും പകൽ താഴ്വരകളിൽ നിന്ന് പർവതങ്ങളിലേക്കും വീശുന്ന കാറ്റുകൾ.

iii. മൺസൂൺ കാറ്റുകൾ: ഉഷ്ണകാലത്തും ശൈത്യകാലത്തും ദിശ മാറുന്ന കാറ്റുകൾ. തെക്കു പടിഞ്ഞാറൻ മൺസൂൺ (വേനൽ കാലം) ഉയർന്ന മർദമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് താഴ്ന്ന മർദമുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വീശുന്നു, ഇത് വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു. വടക്കുകിഴക്കൻ മൺസൂൺ (ശൈത്യകാലം) വടക്കേ ഇന്ത്യൻ കരപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീശുന്നു, ഇത് താരതമ്യേന വരണ്ട കാറ്റാണ്.

Question 74.
ആർദ്രത (Humidity) എന്താണ്? കേവല ആർദ തയും (Absolute Humidity) ആപേക്ഷിക ആർദ്രത യും (Relative Humidity) തമ്മിലുള്ള വ്യത്യാസമെ ന്താണ്?
Answer:
a. അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള ജലാം ശത്തെയാണ് ആർദ്രത (Humidity) എന്ന് വിളിക്കുന്നത്.

b. ഒരു നിശ്ചിത വ്യാപ്തം അന്തരീക്ഷവായുവിൽ അടങ്ങിയിട്ടുള്ള അന്തരീക്ഷ ജലത്തിന്റെ യഥാർത്ഥ അളവിനെ കേവല ആർദ്രത (Absolute Humidity) എന്ന് വിളിക്കുന്നു.

c. ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷ വായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജല ബാഷ്പത്തിന്റെ അളവും ആ നിശ്ചിത സമയത്ത് നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിൽ അടങ്ങിയിട്ടുള്ള ജലത്തിന്റെ യഥാർത്ഥ അളവും തമ്മിലുള്ള അനുപാതത്തെ ആപേ ക്ഷിക ആർദ്രത (Relative Humidity) എന്ന് വിളിക്കുന്നു. ഇത് ശതമാനത്തിൽ കണക്കാക്കുന്നു.

d. ആപേക്ഷിക ആർദ്രത = (കേവല ആർദ്രത / അന്തരീക്ഷത്തിന്റെ ആകെ ജലാഗിരണ ശേഷി × 100

Question 75.
എ കോളത്തിൽ നൽകിയിട്ടുള്ളവയ്ക്കനുസരിച്ച് ബി കോളത്തിൽ നൽകിയിട്ടുള്ളവയെ ക്രമപ്പെടുത്തി
എഴുതുക.

ബി
സിറസ് മേഘങ്ങൾ പഞ്ഞിക്കെട്ടുകൾക്ക് സമാന മായി കാണപ്പെടുന്ന മേഘം
സ്ട്രാറ്റസ് മേഘങ്ങൾ താഴ്ന്ന വിതാനങ്ങളിൽ കാണ പ്പെടുന്ന ഇരുണ്ട മഴമേഘങ്ങൾ
ക്യുമുലസ് മേഘങ്ങൾ ഉയർന്ന വിതാനത്തിൽ തൂവൽ ക്കെട്ടുകൾക്ക് സമാനമായി കാണപ്പെടുന്നു
നിംബസ് മേഘങ്ങൾ കനത്ത പാളികളായി കാണപ്പെടുന്നു

Answer:

ബി
സിറസ് മേഘങ്ങൾ ഉയർന്ന വിതാനത്തിൽ തൂവൽ ക്കെട്ടുകൾക്ക് സമാനമായി കാണപ്പെടുന്നു
സ്ട്രാറ്റസ് മേഘങ്ങൾ കനത്ത പാളികളായി കാണപ്പെടുന്നു
ക്യുമുലസ് മേഘങ്ങൾ പഞ്ഞിക്കെട്ടുകൾക്ക് സമാന മായി കാണപ്പെടുന്ന മേഘം
നിംബസ് മേഘങ്ങൾ താഴ്ന്ന വിതാനങ്ങളിൽ കാണ പ്പെടുന്ന ഇരുണ്ട മഴമേഘങ്ങൾ

Question 76.
ചുവടെ നൽകിയിട്ടുള്ള പട്ടികയിൽ വിട്ടുപോയി ട്ടുള്ളവ പൂരിപ്പിക്കുക.

പർവതക്കാറ്റ് A
B പകൽ സമയത്ത് പർവതചരിവിലെ വായു വികസിച്ച് ഉയരുന്നു
കരക്കാറ്റ് C
D പകൽ സമയത്ത് മർദം കൂടിയ കടലിൽ നിന്നും വീശുന്നു

Answer:
A. രാത്രിയിൽ പർവത മേഖലയിലെ വായു തണുത്ത് താഴ്വരയിലേക്ക് ഇറങ്ങുന്നു.
B. താഴ്വരക്കാറ്റ്
C. രാത്രിയിൽ മർദം കൂടിയ കരയിൽ നിന്നും കടലിലേക്ക് വീശുന്നു.
D. കടൽക്കാറ്റ്

Question 77.
ഘനീകരണം എന്നാലെന്ത്? വിവിധതരം ഘനീകരണരൂപങ്ങൾ ഏതെല്ലാം? വിശദീകരിക്കുക.
Answer:
അന്തരീക്ഷത്തിലെ നീരവി ജലകണികകളായി മാറ്റപ്പെടുന്ന പ്രക്രിയയാണ് ഘനീകരണം. ഘനീകരണത്തിന്റെ വിവിധ രൂപങ്ങളാണ് തുഷാരം, ഹിമം, മൂടൽമഞ്ഞ്, മേഘങ്ങൾ എന്നിവ.

തുഷാരം : രാത്രികാലത്ത് ഭൗമോപരിതലം തണു ക്കുന്നതിനെ തുടർന്ന് ഉപരിതലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാഗവും തണു ക്കുന്നു. നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി പുൽക്കൊടികളിലും ഇലകളിലും മറ്റ് തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിക്കുന്നു.

ഹിമം : അന്തരീക്ഷ താപനില 0 ഡിഗ്രി സെൽ ഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തുഷാരത്തിന്റെ സ്ഥാനത്ത് നേർത്ത ഹിമകണികകൾ രൂപം കൊള്ളുന്നു.

മൂടൽമഞ്ഞ് : അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീഭവിച്ച് നേർത്ത ജലകണികകളായി അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നു. അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിൽ പൊടിപടലങ്ങൾ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുന്നതിനാലാണ് മൂടൽമഞ്ഞുണ്ടാകുന്നത്. മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ചയെ അടിസ്ഥാ നമാക്കി അവയെ നേർത്ത മൂടൽമഞ്ഞ് (Mist), കനത്ത മൂടൽമഞ്ഞ് (Fog) എന്നിങ്ങനെ തരംതിരിക്കാം.

മേഘങ്ങൾ : അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുന്നതിലൂടെയാണ് മേഘങ്ങൾ (Clouds) ഉണ്ടാകുന്നത്. ഇത്തരത്തിൽ രൂപം കൊള്ളുന്ന ജലകണികകളുടെ വലുപ്പം 0.001 സെന്റീമീറ്ററിലും താഴെയാണ്. അതിനാലാണ് അവ അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നത്.

Question 78.
വർഷണം എന്നാലെന്ത്? വർഷണത്തിന്റെ വിവിധ രൂപങ്ങൾ ഏതൊക്കെ? അവയുടെ സവിശേഷ തകൾ വിശദീകരിക്കുക.
Answer:
തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിൽ ജലകണികകളുടെ വലുപ്പം കൂടിവരുന്നു. ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിയാ അത് വലുപ്പമാർജിക്കുന്നതോടെ ജലകണികകൾ മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വ്യത്യസ്ത രൂപങ്ങളിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. ഇതിനെ വർഷണം (Precipitation) എന്ന് വിളിക്കുന്നു. വർഷണത്തിന്റെ വിവിധ രൂപങ്ങളാണ് മഴ, മഞ്ഞുവീഴ്ച, ആലിപ്പഴവീഴ്ച എന്നിവ. ജലത്തുള്ളികളായി നമുക്ക് കൂടുതൽ അനുഭവ വേദ്യമായ വർഷണരൂപമാണ് മഴ.

ശൈത്യകാലാവസ്ഥാപ്രദേശങ്ങളിലും മിതോഷ്ണ കാലാവസ്ഥാപ്രദേശങ്ങളിലെ ശൈത്യകാലത്തും അന്തരീക്ഷതാപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായതിനാൽ വർഷണം നേർത്ത ഹിമപരലു കളുടെ രൂപത്തിലാണുണ്ടാകുക. ഇതാണ് മഞ്ഞു 8 വീഴ്ച (Snowfall).

മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ട ജലകണി കകൾ അന്തരീക്ഷത്തിന്റെ വിവിധ തലങ്ങളിൽ വച്ച് A ആവർത്തിച്ചുള്ള ഘനീകരണത്തിന് വിധേയമാ കുന്നതിനാൽ പാളികളായി തണുത്തുറഞ്ഞ് മഞ്ഞ് കട്ടകളുടെ രൂപത്തിൽ ഭൂമിയിൽ പതിക്കുന്നു. ഇതിനെ ആലിപ്പഴ വീഴ്ച (Hailstones) എന്ന് വിളിക്കുന്നു.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 79.
മഴ ഉണ്ടാകുന്നതെങ്ങനെ? വിവിധതരം മഴകളെ വിശദീകരിച്ച് കുറിപ്പ് തയാറാക്കുക.
Answer:
കടലിൽ നിന്നും നീരാവിപൂരിതമായ കാറ്റ് കരയിൽ പ്രവേശിക്കുകയും പർവത ചരിവുകളിൽ തട്ടി ഉയരുകയും ചെയ്യുന്നു. ഇത് കാറ്റിന് അഭിമുഖമായ പർവത വശത്ത് ഘനീകരണത്തിനും മഴമേഘ ങ്ങളുടെ രൂപീകരണത്തിനും ഇടയാക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന മഴയെ പർവതമഴ (Oro graphic Rainfall) എന്ന് വിളിക്കുന്നു.

ഉഷ്ണകാലത്ത് ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ മഴയുണ്ടാകുന്നത്. സംവഹന പ്രക്രിയയിലൂ ടെയാണ്. ഇത്തരത്തിലുണ്ടാകുന്ന മഴയെ സംവഹന വൃഷ്ടി (Convectional Rainfall) എന്ന് വിളിക്കുന്നു. സാധാരണയായി ഉച്ചതിരിഞ്ഞാണ് ഇത്തരത്തിൽ മഴയുണ്ടാകുന്നത് എന്നതിനാൽ സംവഹനമഴയെ നാലുമണിമഴ (4 O’ clock rain) എന്നും വിളിക്കാറുണ്ട്.

ഒരു ചക്രവാതവ്യവസ്ഥയിൽ ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുമ്പോൾ ഭാരം കുറഞ്ഞ ഉഷ വായു ഉയർത്തപ്പെടുകയും തുടർന്ന് ഘനീകരണത്തിനും മഴയ്ക്കും കാരണമാകുകയും ചെയ്യുന്നു. ഇതാണ് ചക്രവാതവൃഷ്ടി (Cyclonic Rainfall). ഉഷ്ണശീതവായു സഞ്ചയങ്ങൾ സംയോജിക്കുന്ന അതിരുകളെ വാതമുഖങ്ങൾ (Front) എന്നാണ് വിളിക്കുന്നത്. അതിനാൽ ഇത്തരം മഴയെ വാതമുഖമഴ (Frontal Rainfall) എന്നും വിളിക്കുന്നു.

Question 80.
മൺസൂൺ കാറ്റുകളെ തെക്ക് പടഞ്ഞാറൻ എന്നും വടക്ക് കിഴക്കൻ എന്നും വിളിക്കപ്പെടുന്നു. പ്രസ്താവനയെ സാധൂകരിക്കുക.
Answer:
കാറ്റിന്റെ കാലികമായ ദിശാവ്യതിയാനമാണ് മൺസൂൺ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്

• തെക്കുപടിഞ്ഞാറൻ മൺസൂൺ
ഉഷ്ണകാലത്ത് ദക്ഷിണേഷ്യൻ വൻകര പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡം വൻ തോതിൽ ചൂടുപിടിക്കുന്നതിനാൽ ശക്തമായ ന്യൂനമർദം രൂപപ്പെടുന്നു. താരതമ്യേന ഉയർന്ന മർദമുള്ള ഇന്ത്യൻ സമുദ്രത്തിൽ നിന്നും മർദം കുറഞ്ഞ വൻ കരഭാഗത്തേയ്ക്ക് കാറ്റ് വിശുന്നു. കോറിയോലിസ് പ്രഭാവത്താൽ തെക്കുപടിഞ്ഞാറ് നിന്നും വീശുന്ന ഈ കാറ്റുകൾ കരയിൽ പ്രവേശിക്കുന്നതോടെ പലയിടങ്ങളിലും വ്യാപകമായി മഴ ലഭിക്കുന്നു. ഇതാണ് . തെക്കുപടിഞ്ഞാറൻ മൺസൂൺ.

• വടക്കുകിഴക്കൻ മൺസൂൺ
ശൈത്യകാലത്ത് ദക്ഷിണേഷ്യ ഉൾപ്പെടുന്ന ഉത്തരവൻകര ഭാഗങ്ങൾ കൊടുംശൈത്യത്തിന്റെ പിടിയിലമരുന്നതിനാൽ ഉത്തരേന്ത്യയ്ക്കുമുകളിൽ ഉച്ചമർദം രൂപപ്പെടുന്നു. ഇതിനാൽ കരയിൽ നിന്നും ഇന്ത്യൻ സമുദ്രത്തിലേയ്ക്ക് വടക്കുകിഴക്ക് ദിശയിൽ നിന്നും തുടർച്ചയായി കാറ്റ് വീശുന്നു. പൊതുവെ ഈർപ്പരഹിതമായ ഈ കാറ്റുകളെ വടക്കുകിഴക്കൻ പൊതുവെ ഈർപ്പരഹിതമായ ഈ കാറ്റുകളെ വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ എന്ന് വിളിക്കുന്നു.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Students often refer to Kerala Syllabus SSLC Geography Notes Malayalam Medium Pdf and Class 10 Geography Chapter 3 Notes Question Answer Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് that include all exercises in the prescribed syllabus.

Class 10 Geography Chapter 3 Notes Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 3 Notes Question Answer Malayalam Medium

10th Class Geography Chapter 3 Notes Malayalam Medium

Question 1.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലകൾ ചിത്രീകരിച്ചിട്ടുള്ള ഭൂപടമാണ് ചുവടെ നൽകിയിട്ടുള്ളത്. ഭൂപടം അടിസ്ഥാനമാക്കി ഒരു അറ്റ്ലസിന്റെ സഹായത്തോടുകൂടി നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ.
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 1
1. ഈ മേഖല സ്ഥിതി ചെയ്യുന്നത് ഏത് പ്രധാന വൻകരകളിലാണ്?
2. ഈ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഏതൊക്കെ?
3. ഏത് താപീയമേഖലയിലാണ് ഈ കാലാവസ്ഥാ മേഖല സ്ഥിതി ചെയ്യുന്നത്?
4. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ വൻകരകളിലെ ഭൂമധ്യരേഖാ കാലവസ്ഥാ മേഖലയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് ഒരു അറ്റ്ലസിന്റെ സഹായത്തോടെ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.

വൻകരകൾ രാജ്യങ്ങൾ
ഏഷ്യ • ഇന്തോനേഷ്യ

ആഫ്രിക്ക • ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ

തെക്കേ അമേരിക്ക •  ബ്രസീൽ

Answer:
1. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക
2. ആമസേൺതടം, കോംഗോ തടം, മലേഷ്യ, ഇന്തോനേഷ്യ
3. ഉഷ്ണ മേഖല
4.

വൻകരകൾ രാജ്യങ്ങൾ
ഏഷ്യ • ഇന്തോനേഷ്യ
• മലേഷ്യ
• സിംഗപ്പൂർ
• ഫിലിപ്പൈൻസ്
• ശ്രീലങ്ക
• മാലിദ്വീപ്
ആഫ്രിക്ക • ഡെമോക്രാറ്റിക് റിപബ്ലിക്
• ഓഫ് കോംഗോ
• മഡഗാസ്കർ
• ഉഗാണ്ട
• ഗാബോൺ
• കാമറൂൺ
• റുവാണ്ട
• സൊമാലിയ
തെക്കേ അമേരിക്ക • ബ്രസീൽ
• കൊളംബിയ
• ഇക്വഡോർ
• പെറു
• വെനിസ്വേല

Question 2.
ഭൂമധ്യരേഖാ കാലാവസ്ഥ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ ലോക ഭൂപടരൂപരേഖയിൽ അടയാളപ്പെടുത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 1

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 3.
എന്തുകൊണ്ടാണ് ഈ കാലാവസ്ഥാ മേഖല ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല എന്നറിയപ്പെടുന്നത്?
Answer:
ഭൂമിയെ വടക്കൻ, ദക്ഷിണ അർദ്ധഗോളങ്ങളായി വിഭജിക്കുന്ന 0° അക്ഷാംശത്തിൽ ഭൂമധ്യരേഖയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ കാലാവസ്ഥാ മേഖലയെ ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല എന്ന് വിളിക്കുന്നത്. ഈ പ്രദേശത്ത്, വർഷം മുഴുവനും സൂര്യരശ്മികൾ നേരിട്ട് മുകളിലേക്ക് പതിക്കുന്നു, ഇത് സ്ഥിരമായി ഉയർന്ന താപനിലയ്ക്കും തീവ്രമായ സൗരോർജ്ജ ചൂടിനും കാരണമാകുന്നു. തൽഫലമായി, പ്രദേശത്ത് കനത്ത മഴ, ഉയർന്ന ഈർപ്പം, വർഷം മുഴുവനും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുന്നു. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളുടെ സവിശേഷതയാണ് ഈ സവിശേഷ കാലാവസ്ഥാ സാഹചര്യങ്ങൾ, അതുകൊണ്ടാണ് “ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല” എന്ന പേര് ഉപയോഗിക്കുന്നത്.

Question 4.
സംവഹനമഴ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അവയുടെ സവിശേഷതകളും എന്താണെന്ന് ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന മഴയാണ് സംവഹനമഴ. ഈ പ്രദേശത്ത് അനുഭവപ്പെടുന്ന ഉയർന്ന താപം മൂലം ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലെത്തിച്ചേരുന്ന വായു തണുക്കു കയും ഘനീകരണം സംഭവിക്കുകയും ചെയ്യുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടി മഴപെയ്യു കയും ചെയ്യുന്നു.

Question 5.
കേരളത്തിൽ സംവഹനമഴ അനുഭവപ്പെടാറുണ്ടോ? ഏതൊക്കെ മാസങ്ങളിലാണ് ഈ മഴ അനുഭവപ്പെടുന്നത്?
Answer:
കേരളത്തിൽ സംവഹനമഴ അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത് ഉഷ്ണവും ഈർപ്പവുമുള്ള കാലാവസ്ഥ കാരണം കേരളത്തിൽ സംവഹനമഴ സാധാരണയായി മാർച്ച് മുതൽ മെയ് വരെ മാസങ്ങളിൽ അനുഭവപ്പെടാറുണ്ട്. ഈ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും സാധാരണമാണ്.

Question 6.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ വാർഷിക മഴയുടെയും താപനിലയുടെയും വിതരണ ക്രമമാണ് ചുവടെ നൽകിയിട്ടുള്ള ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രങ്ങൾ വിശകലനം ചെയ്ത് ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 2
a) രണ്ട് സ്ഥലങ്ങളിലെയും ഏറ്റവും ഉയർന്നതും ഏറ്റവും താഴ്ന്നതുമായ മാസിക ശരാശരി താപനില എത്ര?
b) ഓരോ സ്ഥലത്തെയും വാർഷിക താപാന്തരം എത്ര?
c) മഴ ലഭിക്കാത്ത മാസങ്ങൾ ഉണ്ടോ?
Answer:
a) ക്വാലാലമ്പൂർ (ചിത്രം 3.4):
ഏറ്റവും ഉയർന്ന ശരാശരി താപനില: 26.3 °C (ജൂൺ മാസം)
ഏറ്റവും താഴ്ന്ന ശരാശരി താപനില: 25.1 °C (ജനുവരി, ഡിസംബർ മാസങ്ങൾ)
ബൊഗോട്ട (ചിത്രം 3.5):
ഏറ്റവും ഉയർന്ന ശരാശരി താപനില: 13.3 °C (സെപ്റ്റംബർ മാസം)
ഏറ്റവും താഴ്ന്ന ശരാശരി താപനില: 12.5 °C (നവംബർ മാസം)

b) ക്വാലാലമ്പൂർ: വാർഷിക താപാന്തരം: 26.3 °C – 25.1 °C = 1.2 °C
ബൊഗോട്ട: വാർഷിക താപാന്തരം: 13.3 °C – 12.5 °C = 0.8 °C

c) ക്വാലാലമ്പൂർ : മഴ ലഭിക്കാത്ത മാസങ്ങൾ ഇല്ല. എല്ലാ മാസങ്ങളിലും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ബൊഗോട്ട: മഴ ലഭിക്കാത്ത മാസങ്ങൾ ഇല്ല. എന്നാൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ താരതമ്യേന കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 7.
എന്തുകൊണ്ടാണ് കിളിമഞ്ചാരോ കൊടുമുടി വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്നത്?
Answer:
കിളിമഞ്ചാരോ കൊടുമുടി (Mount Kilimanjaro) വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്നത് അതിന്റെ ഉയരം കാരണമാണ്. കിഴക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,895 മീറ്റർ (19,341 അടി) ഉയരത്തിലാണ്. ഉയരത്തിനനുസരിച്ച് വായുവിന്റെ താപനില കുറയുന്നതാണ് മഞ്ഞ് സ്ഥിരമായി നിലനിൽക്കാൻ പ്രധാന കാരണമായി കാണുന്നത്.

Question 8.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ ജന്തുജാലങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
(സൂചനകൾ)
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 3

Question 9.
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭൂമധ്യരേഖാ കാലാവസ്ഥാമേഖലയിലെ പ്രധാന കാർഷിക വിളകളും അവയുടെ കൃഷി മേഖലകളും അവ കൃഷിചെയ്യുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തി ഒരു പട്ടിക
തയ്യാറാക്കുക.
Answer:
ഭൂമധ്യരേഖാകാലാവസ്ഥാ മേഖലയിലെ പ്രധാന കാർഷിക വിളകളും അവയുടെ കൃഷിചെയ്യുന്ന മേഖലകളും

വിള കൃഷിചെയ്യുന്ന മേഖലകളും
റബ്ബർ മലേഷ്യ, ഇന്തോനേഷ്യ
കൊക്കോ ആഫ്രിക്കൻ രാജ്യങ്ങൾ
എണ്ണപ്പന മലേഷ്യ, ഇന്തോനേഷ്യ
തേങ്ങ് ഉഷ്ണമേഖലാ പ്രദേശങ്ങൾ
കരിമ്പ് ഉഷ്ണമേഖലാ പ്രദേശങ്ങൾ
കാപ്പി ഉഷ്ണമേഖലാ കുന്നിൻ പ്രദേശങ്ങൾ
തേയില ഉഷ്ണമേഖലാ കുന്നിൻ പ്രദേശങ്ങൾ
വാഴ ഉഷ്ണമേഖലാ പ്രദേശങ്ങൾ
മധുരക്കിഴങ്ങ് ഉഷ്ണമേഖലാ പ്രദേശങ്ങൾ

Question 10.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂമധ്യരേഖാ കാലാവസ്ഥാമേഖലയിൽ ഉൾപ്പെടുന്ന പ്രധാന നഗരങ്ങളും അവയുടെ സ്ഥാനവും കണ്ടെത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തു.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 4

Question 11.
ആമസോൺ വനങ്ങളിലെ കാട്ടുതീയക്കുറിച്ചുള്ള വാർത്തകൾ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പത്രമാധ്യങ്ങളിൽനിന്നും ശേഖരിച്ച് കുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ആമസോൺ വനത്തിലെ കാട്ടുതീകൾ പ്രകൃതിദുരന്തമാണ്. ഇത് കാർബൺ ഡൈഓക്സൈഡ് വർദ്ധനവ്, ജൈവവൈവിധ്യത്തിന് ഭീഷണി, കാലാവസ്ഥാവ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്നു. വാർത്താ മാധ്യമങ്ങൾ, ഉപഗ്രഹ ചിത്രങ്ങൾ (NASA, Google Earth), സോഷ്യൽ മീഡിയ ഡാറ്റ എന്നിവ ഉപയോഗിച്ച് തീയുടെ വ്യാപ്തി വിശകലനം ചെയ്യാം. AI, ഡാറ്റാ അനാലിറ്റിക്സ് എന്നിവ ഉപയോഗിച്ച് തീ പടരുന്ന സ്ഥലങ്ങൾ പ്രവചിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കാനും കഴിയും.

പ്രധാന വിവരങ്ങൾ:
2023- ൽ ആമസോണിൽ 10 ലക്ഷം ഏക്കറിൽ കൂടുതൽ തീ പടർന്നു (BBC, Reuters).

  • ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് റിയൽ ടൈം മോണിറ്ററിംഗ് സാധ്യമാണ്.
  • ഡാൻസ്, സെൻസറുകൾ എന്നിവ ഉപയോഗിച്ച് തീ നിയന്ത്രണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാട്ടുതീയുടെ ആഘാതം കുറയ്ക്കാനും പ്രതികരണം മെച്ചപ്പെടുത്താനും കഴിയും. ഇത് പരിസ്ഥിതി സംരക്ഷണത്തിന് പുതിയ വഴികൾ തുറക്കുന്നു.

സൂചന: ഗ്രാഫുകൾ/ചിത്രങ്ങൾ ചേർത്താൽ അവതരണം കൂടുതൽ ഫലപ്രദമാകും!

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 12.
ഭൂമധ്യരേഖാമഴക്കാടുകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് വിവരസാങ്കേതി കവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിവരശേഖരണം നടത്തി ചർച്ച സംഘടിപ്പിക്കൂ.
Answer:
ഭൂമധ്യരേഖാമഴക്കാടുകൾ (Tropical Rainforests) ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങളാണ്, എന്നാൽ വനനശീകരണം, കാലാവസ്ഥാമാറ്റം, ഖനനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നു. വിവരസാങ്കേതികവിദ്യ (ICT) ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാനും നിരീക്ഷിക്കാനും സാധിക്കും.

പ്രധാന വെല്ലുവിളികൾ

  1. വനനശീകരണം – ആമസോൺ, കോംഗോ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കൃഷി/ നിർമ്മാണത്തിനായി വനം നശിപ്പിക്കൽ.
  2. ജൈവവൈവിധ്യ നഷ്ടം – ഷഠ്പദങ്ങൾ, സസ്യങ്ങൾ എന്നിവ നശിക്കുന്നു.
  3. കാലാവസ്ഥാമാറ്റം – കാർബൺ ഡൈഓക്സൈഡിന്റെ ആഗിരണം കുറയുന്നത് ആഗോളതാപനത്തിന് കാരണമാകുന്നു.

വിവരസാങ്കേതിക വിദ്യയുടെ പങ്ക്

  • ഉപഗ്രഹ ഡാൺ നിരീക്ഷണം – NASA, Google Earth Engine എന്നിവ ഉപയോഗിച്ച് റിയൽ ടൈം വനനഷ്ടം ട്രാക്കുചെയ്യാം.
  • AI & ബിഗ് ഡാറ്റ – കൃത്രിമബുദ്ധി ഉപയോഗിച്ച് അനധികൃത വൃക്ഷവെട്ടൽ തടയാം.
  • ബ്ലോക്ക് ചെയിൻ – സബിൾ തടി ഉൽപ്പന്നങ്ങൾക്കായി സുസ്ഥിര ഉപയോഗം ഉറപ്പാക്കാം. സിറ്റിസൺ
  • സയൻസ് – പൊതുജനം ഡാറ്റ ശേഖരിക്കാൻ ആപ്പുകൾ (eBird, iNaturalist) ഉപയോഗിക്കാം.

സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴക്കാടുകളുടെ സംരക്ഷണം മെച്ചപ്പെടുത്താം. എന്നാൽ ഇതിന് ലോകസമുദായത്തിന്റെ സഹകരണം അത്യാവശ്യമാണ്.

Question 13.
a. ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെ പ്രത്യേകതകളാണ് ലോംഗ് ഇയർബൈൻ എന്ന പട്ടണത്തിൽ കാണാൻ സാധിക്കുന്നത്?
b. ഒരു അറ്റ്ലസ് പരിശോധിച്ച് ലോംഗ്ഇയർബൈൻ എന്ന പട്ടണത്തിന്റെ സ്ഥാനം കണ്ടെത്തൂ. ഈ പ്രദേശം ഏത് കാലാവസ്ഥാ മേഖലയിലാണ്? കണ്ടെത്തി എഴുതൂ.
Answer:
a.

  • ഹിമപാതം
  • മഞ്ഞുവീഴ്ച
  • ധ്രുവ രാത്രി
  • കമ്പിളി വസ്ത്രങ്ങൾ

b. ലോംഗ് ഇയർബൈനിന്റെ സ്ഥാനം:

  • നോർവേയുടെ വടക്ക്, ആർട്ടിക് സമുദ്രത്തിലെ സ്വാൽബാർഡ് ദ്വീപുകളിലാണ് ലോംഗ് ഇയർബൻ സ്ഥിതി ചെയ്യുന്നത്.
  • ഇത് ഏകദേശം 78° വടക്കൻ അക്ഷാംശത്തിലും 15° കിഴക്കൻ രേഖാംശത്തിലും സ്ഥിതിചെയ്യുന്നു.

കാലാവസ്ഥ: ലോംഗ്ഇയർബൈൻ ധ്രുവ കാലാവസ്ഥയിൽ ആർട്ടിക് കാലാവസ്ഥ എന്നും അറിയപ്പെടുന്നു. ഈ പ്രദേശം വളരെ തണുത്ത താപനില, മഞ്ഞുമൂടിയ പ്രകൃതിദൃശ്യങ്ങൾ, നീണ്ട, ഇരുണ്ട ശൈത്യകാലം എന്നിവയ്ക്ക് പേരുകേട്ടതാണ്.

Question 14.
ടൺഡാമേഖലയുടെ സ്ഥാനം തിരിച്ചറിഞ്ഞില്ലേ? ഇനി ടൺ ഡാമേഖല ഏതൊക്കെ വൻകരകളിലായാണ് വ്യാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തി ചുവടെ നൽകിയിട്ടുള്ള പട്ടിക പൂർത്തിയാക്കൂ.
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 5
Answer:

പ്രദേശങ്ങൾ വൻകര
സൈബീരിയ
ഗ്രീൻലാൻഡ്
ഐസ്ലാൻഡ്
വടക്കൻ സ്കാന്റനേവിയ
വടക്കൻകാനഡ
അലാസ്ക
യുറേഷ്യ
വടക്കേ അമേരിക്ക
യുറേഷ്യ
യുറേഷ്യ
വടക്കേ അമേരിക്ക
വടക്കേ അമേരിക്ക

Question 15.
ഒരു അറ്റലസിന്റെ സഹായത്തോടെ ടൺഡാ മേഖലയുടെ സ്ഥാനം കണ്ടെത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 6

Question 16.
a) സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരാർധഗോളത്തിൽ ആയിരിക്കുന്നത് ഏതൊക്കെ മാസങ്ങളിലാണ്?
Answer:
ഏപ്രിൽ മുതൽ സെപ്തംബർ വരെ

b) സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണാർധഗോളത്തിൽ ആയിരിക്കുന്നത് ഏതൊക്കെ മാസങ്ങളിലാണ്?
Answer:
ഒക്ടോബർ മുതൽ മാർച്ച് വരെ

c) ഈ കാലയളവുകളിൽ ധ്രുവങ്ങളിൽ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏതുവിധമാണ്
Answer:
സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരാർദ്ധഗോളത്തിലായിരിക്കുമ്പോൾ ഉത്തരധ്രുവത്തിൽ ആറുമാസ ത്തോളം പകലും ദക്ഷിണധ്രുവത്തിൽ ആറുമാസത്തോളം രാത്രിയും അനുഭവപ്പെടുന്നു.
സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണാർദ്ധഗോളത്തിലായിരിക്കുമ്പോൾ ദക്ഷിണധ്രുവത്തിൽ ആറുമാസ ത്തോളം പകലും ഉത്തരധ്രുവത്തിൽ ആറുമാസത്തോളം രാത്രിയും അനുഭവപ്പെടുന്നു.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 17.
ടൺഡാമേഖലയിലെ ഒരു പ്രദേശത്ത് രേഖപ്പെടുത്തിയ വർഷണത്തിന്റെയും താപനിലയുടെയും വാർഷിക വിതരണക്രമമാണ് ചുവടെ നൽകിയിട്ടുള്ള ഡയഗ്രം സൂചിപ്പിക്കുന്നത്. തന്നിട്ടുള്ള സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഡയഗ്രം വിശകലനം ചെയ്യൂ.
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 7

a) ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസം ഏതാണ്?
Answer:
ആഗസ്റ്റ്

b) ഏറ്റവും കുറവ് മഴ ലഭിച്ച മാസം ഏതാണ്?
Answer:
ഫെബ്രുവരി

c) ഏറ്റവും കൂടുതൽ ശരാശരി താപനില രേഖപ്പെടുത്തിയ മാസം ഏതാണ്?
Answer:
ജൂലൈ

d) ഏറ്റവും കുറവ് ശരാശരി താപനില രേഖപ്പെടുത്തിയ മാസം ഏതാണ്?
Answer:
ഫെബ്രുവരി

e) കൂടിയ ശരാശരി താപനില കുറഞ്ഞ ശരാശരി താപനില.
Answer:
ജൂലൈയിൽ 6.4°C & ഫെബ്രുവരിയിൽ 23.4°C

f) വാർഷിക താപാന്തരം
Answer:
6.4°C (-23.4°C) = 29.8°C

Question 18.
ഒരു അറ്റ്ലസിന്റെ സഹായത്തോടെ ടൺഡയിലെ ഓരോഗോത്ര വിഭാഗവും വസിക്കുന്ന മേഖലകൾ കണ്ടെത്തി ലോകഭൂപടരൂപരേഖയിൽ അടയാളപ്പെടുത്തൂ. അതത് മേഖലകളിൽ ഗോത്രവിഭാഗങ്ങളുടെ പേരുകൾ കൂടി എഴുതി ചേർത്ത് എന്റെ ഭൂപട ശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 8

Question 19.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ടൺഡാമേഖലയിൽ കാണപ്പെടുന്ന മൃഗങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 9

Question 20.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം ടൺഡാമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് ഒരു കുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ടൺഡാ മേഖല, ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലെ വിശാലമായ ഹിമാവൃതമായ പ്രദേശമാണ്. സംവേദനക്ഷമമായ ആവാസവ്യവസ്ഥ
ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ ഫലങ്ങൾ അനുഭവിക്കുന്നു.

പ്രധാന വെല്ലുവിളികൾ

  1. പെർമാഫാസ്റ്റ് ഉരുകൽ: ആഗോളതാപനത്തിന്റെ ഫലമായി ടൺഡാ മേഖലയിലെ ഐസ് പാളികൾ ഗണ്യമായ തോതിൽ ഉരുക്കുന്നു.
  2. ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നു.
  3. പരമ്പരാഗത ജനവിഭാഗങ്ങളുടെ ജീവിതത്തെ ബാധിക്കൽ: പരമ്പരാഗത വേട്ടയാടൽ രീതികൾക്ക് ഭീഷണി.

സാങ്കേതിക പരിഹാരങ്ങൾ:

  • ഉപഗ്രഹ ചിത്രീകരണം: ഹിമത്തിന്റെ ഉരുകൽ നിരീക്ഷിക്കാൻ
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: കാലാവസ്ഥാ മാറ്റം പ്രവചിക്കാൻ
  • ഐഒടി ഉപകരണങ്ങൾ: പരിസ്ഥിതി പരിശോധനയ്ക്ക്

ടൺഡാ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രശ്നമാണ്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ പ്രശ്നങ്ങൾ നേരിടാൻ കഴിയും, പക്ഷേ ഉടനടി നടപടി ആവശ്യമാണ്.

Std 10 Geography Chapter 3 Notes Malayalam Medium – Extended Activities

Question 1.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെയും ടൺ ഡാമേഖലയിലെയും ജനജീവിതം എന്ന ശീർഷകത്തിൽ ക്ലാസിൽ ഒരു സെമിനാർ സംഘടിപ്പിക്കൂ.
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല
ഭൂമധ്യരേഖയ്ക്ക് സമീപമാണ് ഇത് കാണപ്പെടുന്നത്. ബ്രസീൽ (ദക്ഷിണ അമേരിക്ക), കോംഗോ (ആഫ്രിക്ക), ഇന്തോനേഷ്യ (ഏഷ്യ) തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്.

കാലാവസ്ഥ എങ്ങനെയുള്ളതാണ്?

  • വർഷം മുഴുവനും വളരെ ചൂടും ഈർപ്പവും
  • കനത്ത മഴ
  • മഴക്കാടുകൾ എന്നറിയപ്പെടുന്ന ഇടതൂർന്ന വനങ്ങൾ

ഇവിടെ ആളുകൾ എങ്ങനെ താമസിക്കുന്നു?

  • ചെറിയ ഗ്രാമങ്ങളിൽ പലരും താമസിക്കുന്നു.
  • വെള്ളപ്പൊക്കം ഒഴിവാക്കാൻ വീടുകൾ തൂണുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.
  • ആളുകൾ കൂടുതലും കൃഷി ചെയ്യുകയും വാഴ, നെല്ല്, കൊക്കോ തുടങ്ങിയ വിളകൾ വളർത്തുകയും ചെയ്യുന്നു.
  • അവർ നദികളിലൂടെ സഞ്ചരിക്കുന്നു അല്ലെങ്കിൽ വനങ്ങളിലൂടെ നടക്കുന്നു.
  • ചൂടുള്ള കാലാവസ്ഥ കാരണം വസ്ത്രങ്ങൾ ഭാരം കുറഞ്ഞതാണ്.

വെല്ലുവിളികൾ:

  • അമിതമായ മഴ വിളകൾ കേടുവരുത്തും.
  • പ്രാണികളും വന്യമൃഗങ്ങളും സാധാരണമാണ്.

ടൺഡ്രാ മേഖല
ആർട്ടിക് സർക്കിളിനടുത്തുള്ള വിദൂര വടക്കൻ പ്രദേശങ്ങളിൽ വടക്കൻ കാനഡ, അലാസ്ക, റഷ്യ, ഗ്രീൻലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്നു.

കാലാവസ്ഥ എങ്ങനെയുള്ളതാണ്?

  • വളരെ തണുപ്പും വരണ്ടതും
  • വർഷത്തിൽ ഭൂരിഭാഗവും മഞ്ഞുമൂടിയതാണ്
  • ചെറിയ വേനൽക്കാലം, നീണ്ട ശൈത്യകാലം
  • ഇവിടെ മരങ്ങൾ വളരുന്നില്ല

ആളുകൾ ഇവിടെ എങ്ങനെ താമസിക്കുന്നു?

  • ഇൻയൂട്ട് പോലുള്ള ആളുകൾ ഇവിടെ താമസിക്കുന്നു.
  • മുമ്പ് വീടുകൾ ഐസ് കട്ടകൾ (ഇഗ്ലുകൾ) കൊണ്ടാണ് നിർമ്മിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അവർക്ക് ആധുനിക വീടുകളും ഉണ്ട്.
  • മൃഗങ്ങളുടെ തൊലി കൊണ്ട് നിർമ്മിച്ച കട്ടിയുള്ള വസ്ത്രങ്ങൾ അവർ ധരിക്കുന്നു.
  • ഭക്ഷണത്തിനായി അവർ സീലുകൾ, മത്സ്യം തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നു.

വെല്ലുവിളികൾ
· വളരെ കഠിനമായ കാലാവസ്ഥ

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 2.
വിവരസാങ്കേതികവിദ്യയുടെ സേവനം പ്രയോജനപ്പെടുത്തി ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലും ടൺഡാമേഖലയിലും ഉൾപ്പെടുന്ന ഗോത്രവിഭാഗങ്ങളുടെ ജീവിതരീതികൾ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ, ഇവരുടെ ജീവിതരീതികൾ താരതമ്യം ചെയ്ത് ഒരു പഠനം നടത്തൂ.
Answer:
പേജ് 1: കവർ പേജ്: തലക്കെട്ട്: ‘ഭൂമധ്യരേഖ, ടൺഡാ മേഖലകളിലെ ഗോത്രങ്ങളുടെ ജീവിതം’
പേജ് 2: രണ്ട് കാലാവസ്ഥാ മേഖലകളെയും പരിചയപ്പെടുത്തുന്ന കുറച്ച് വരികൾ, ഭൂമധ്യരേഖയെയും ആർട്ടിക് വൃത്തത്തെയും അടയാളപ്പെടുത്തുന്ന ഒരു ലോക ഭൂപടം കാണിക്കുക.
പേജ് 3 – 5: ഭൂമധ്യരേഖാ മേഖല ഗോത്രങ്ങൾ
ഉദാഹരണം: യാനോ മാമി (ആമസോൺ മഴക്കാടുകൾ)
ചിത്രങ്ങൾ: വനം, സ്റ്റിൽറ്റ് വീടുകൾ, ഗോത്രവർഗക്കാർ, നദീതടങ്ങൾ

ജീവിതശൈലി:

  • മഴക്കാടുകളിൽ വലിയ കുടുംബ ഗ്രൂപ്പുകളായി താമസിക്കുക.
  • വേട്ടയാടുക, മീൻ പിടിക്കുക, പഴങ്ങൾ ശേഖരിക്കുക.
  • വേട്ടയാടുന്നതിന് ബ്ലോ പൈപ്പുകളും അമ്പുകളും ഉപയോഗിക്കുക.
  • മരവും ഇലകളും കൊണ്ട് നിർമ്മിച്ച വീടുകൾ.
    പേജ് 6 – 8: ടൺഡാ മേഖല ഗോത്രങ്ങൾ
    ഉദാഹരണം: ഇൻയൂട്ട് (ആർട്ടിക് മേഖല)
    ചിത്രങ്ങൾ: മഞ്ഞുമൂടിയ ഭൂമി, ഇകൾ, രോമ വസ്ത്രങ്ങൾ.

ജീവിതശൈലി

  • ഹിമപാതത്തിലും മഞ്ഞുവീഴ്ചയിലും ജീവിക്കുന്ന പ്രദേശങ്ങൾ.
  • ചൂടിനായി മൃഗങ്ങളുടെ തൊലി കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിക്കുക.
  • മത്സ്യം, സീലുകൾ, കരിബോ എന്നിവ കഴിക്കുക.
  • ഇപ്പോൾ വീടുകൾ ആധുനികമാണ്, പക്ഷേ ഇല്ലുകൾ നേരത്തെ ഉപയോഗിച്ചിരുന്നു.

Question 3.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെയും ടൺഡാമേഖലയിലെയും കാലാവസ്ഥകളെ തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കൂ.
Answer:

സവിശേഷത ഭൂമധ്യരേഖാകാലാവസ്ഥാ മേഖല ടൺഡ്രോകാലാവസ്ഥാ മേഖല
സ്ഥാനം ഭൂമധ്യരേഖയ്ക്ക് സമീപം (0° അക്ഷാംശം) ഉത്തരധ്രുവത്തിന് സമീപം (ആർട്ടിക് വൃത്തം)
താപനില എപ്പോഴും ചൂട് (25°C മുതൽ 30°C വരെ) എപ്പോഴും തണുപ്പ് (ശൈത്യകാലത്ത് -30°C യിൽ താഴെ പോകാം)
ഋതുക്കൾ വർഷം മുഴുവനും ചൂടും ഈർപ്പവും നീണ്ട ശൈത്യകാലവും ഹ്രസ്വവും തണുത്തതുമായ വേനൽക്കാലവും
ഈർപ്പം വളരെ ഉയർന്നത്. വായു ഈർപ്പമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി തോന്നുന്നു വളരെ താഴ്ന്നത്- വരണ്ടതും തണുത്തതുമായ വായു.

Question 4.
ധ്രുവ ദീപ്തി എന്ന പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ഒരു സചിത്ര വിവരണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ധ്രുവദീപ്തി എന്നത് ഭൂമിയുടെ വടക്കും തെക്കും ധ്രുവപ്രദേശങ്ങളിലായി രാത്രി ആകാശത്ത് കാണപ്പെടുന്ന പ്രകാശ പ്രതിഭാസമാണ്. വടക്കൻ ധ്രുവത്തിൽ കാണപ്പെടുന്നതിനെ അറോറ ബോറിയാലിസ് (Aurora Borealis) എന്നും തെക്കൻ ധ്രുവത്തിലെത്തന്നെ അറോറ ഓസ്ട്രാലിസ് (Aurora Australis) എന്നും വിളിക്കുന്നു.

ഈ പ്രതിഭാസം എങ്ങനെ ഉണ്ടാകുന്നു?

  • സൂര്യനിൽനിന്നുള്ള സൗരവാദം എന്നറിയപ്പെടുന്ന ഊർജ്ജകണങ്ങൾ ഭൂമിയിലേക്ക് വരുന്നു.
  • ഈ കണങ്ങൾ അന്തരീക്ഷത്തിലെ ഓക്സിജൻ, നൈട്രജൻ തുടങ്ങിയ വായുവുമായി ഇടപെടുന്നു.
  • ഇതിന്റെ ഫലമായി ആകാശത്ത് വിവിധ നിറങ്ങളിലുള്ള പ്രകാശം ഉണ്ടാകുന്നു അതാണ് ധ്രുവദീപ്തി.

Question 5.
ഭൂമധ്യരേഖാമഴക്കാടുകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് ക്ലാസിൽ ഒരു ഡിബേറ്റ് സംഘടിപ്പിക്കൂ.
Answer:
അനുകൂലവാദങ്ങൾ

  • വനശീകരണം – കൃഷി, ഖനനം, റോഡുകൾ എന്നിവയ്ക്കായി മരങ്ങൾ മുറിക്കുന്നു.
  • ജൈവവൈവിധ്യം നഷ്ടപ്പെടുന്നത് – മൃഗങ്ങൾക്കും സസ്യങ്ങൾക്കും വീടുകൾ നഷ്ടപ്പെടുകയും വംശനാശം സംഭവിക്കുകയും ചെയ്യാം.
  • കാലാവസ്ഥാ വ്യതിയാനം – മരങ്ങൾ കുറയുന്നത് വായുവിൽ കൂടുതൽ കാർബൺ ഡൈഓക്സൈഡ് ഉണ്ടാക്കുന്നു.
  • മണ്ണൊലിപ്പ് – മരങ്ങളില്ലെങ്കിൽ മണ്ണ് എളുപ്പത്തിൽ ഒലിച്ചു പോകും.

പ്രതികൂലവാദങ്ങൾ

  • സാമ്പത്തിക ആവശ്യങ്ങൾ – ജോലികൾക്കും കൃഷിക്കും വികസനത്തിനും വനഭൂമി ഉപയോഗിക്കുന്നു.
  • ഇക്കോടൂറിസം – മഴക്കാടുകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥ യെ സഹായിക്കുന്നു.
  • സംരക്ഷണ ശ്രമങ്ങൾ – പല രാജ്യങ്ങളിലും വനങ്ങളെ സംരക്ഷിക്കുന്നതിന് നിയമങ്ങളുണ്ട്.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

SSLC Geography Chapter 3 Notes Pdf Malayalam Medium

  • ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
  • സൂര്യരശ്മി വർഷം മുഴുവനും ലംബമായി പതിക്കുന്നതിനാൽ ഇവിടെ താപനില ഏകദേശം സ്ഥിരമായിരിക്കും, ഏകദേശം 27 ഡിഗ്രി സെൽഷ്യസ്.
  • ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ പ്രധാന സവിശേഷത നിബിഢമായ മഴക്കാടുകളാണ്.
  • ഓർക്കിഡുകൾ, പന്നൽച്ചെടികൾ, വള്ളിച്ചെടികൾ തുടങ്ങിയ മറ്റു സസ്യങ്ങളും ഇവിടെ ഇടതൂർന്ന് വളരുന്നു.
  • ഭൂമധ്യരേഖാ മഴക്കാടുകൾ ജന്തുവൈവിധ്യത്താൽ വളരെ സമ്പന്നമാണ്.
  • മരങ്ങളിൽ ജീവിക്കുന്ന അർബോറിയൽ ജീവികൾ ഇവിടെ ധാരാളമായി കാണപ്പെടുന്നു. കുരങ്ങുകൾ, മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഉരഗങ്ങൾ, വിവിധയിനം വർണ്ണാഭമായ പക്ഷികൾ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുജാലങ്ങളിൽ ചിലതാണ്.
  • ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ജനസാന്ദ്രത പൊതുവെ കുറവാണ്.
  • ആഫ്രിക്കയിലെ പിഗ്മികൾ, ആമസോൺ തടത്തിലെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർ, മലേഷ്യയിലെ ഒറാങ് അസ്ലി തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന തദ്ദേശീയ വാസികൾ.
  • ആധുനിക നഗരങ്ങൾ ഈ മേഖലയിൽ വളർന്നുവരുന്നുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വനങ്ങളുടെ നിബിഢതയും വികസനത്തിന് തടസ്സമുണ്ടാക്കുന്നു.
  • ഭൂമധ്യരേഖാ വനങ്ങൾക്ക് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി വനനശീകരണമാണ്.
  • വനനശീകരണം ജൈവവൈവിധ്യത്തിന് വലിയ നാശം വരുത്തുകയും ആഗോള കാലാവസ്ഥാ മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു.
  • ടൺഡ്രാ കാലാവസ്ഥാ മേഖല ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് സമീപം സ്ഥിതിചെയ്യുന്നു.
  • കുറഞ്ഞ താപനിലയും കുറഞ്ഞ മഴയും മഞ്ഞുവീഴ്ചയുടെ രൂപത്തിൽ ഈ പ്രദേശത്തെ സസ്യജാലത്തെയും ജന്തുജാലത്തെയും ഗണ്യമായി സ്വാധീനിക്കുന്നു.
  • ടൺഡാ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വളരെ കുറവാണ്. കഠിനമായ കാലാവസ്ഥയും കുറഞ്ഞ വളർച്ചാ കാലയളവുമാണ് ഇതിന് കാരണം.
  • ടൺഡാ പ്രദേശങ്ങളിൽ ജന്തുവൈവിധ്യം ഭൂമധ്യരേഖാ പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണ്.
  • ആർട്ടിക് കുറുക്കൻ, ചെന്നായ, ധ്രുവക്കരടി, കസ്തൂരി കാള, ആർട്ടിക് മുയൽ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുവിഭാഗങ്ങളാണ്.
  • ടൺഡ്രോ പ്രദേശങ്ങളിലെ മനുഷ്യജീവിതം പ്രധാനമായും തീരപ്രദേശങ്ങളിൽ ഒതുങ്ങിനിൽക്കുന്നു.
  • ശൈത്യകാലത്ത് ഇതു പോലുള്ള താൽക്കാലിക വാസസ്ഥലങ്ങളിലും വേനൽക്കാലത്ത് മൃഗത്തോലുകൾ കൊണ്ടുള്ള കൂടാരങ്ങളിലുമാണ് ഇവർ താമസിക്കുന്നത്.
  • കാലാവസ്ഥാ മാറ്റം ടൺഡ്രോ പ്രദേശങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ആമുഖം

ഭൂമിയിലെ വൈവിധ്യമാർന്ന ഭൂപ്രകൃതികൾ രൂപപ്പെടുന്നത് വിവിധതരം കാലാവസ്ഥാ മേഖലകളിലാണ്, ഓരോന്നും അതിജീവനത്തിനായി യഥാർത്ഥത്തിൽ ഒരുക്കിയിട്ടുള്ള പ്രത്യേക പരിസ്ഥിതികളും ജീവിതരീതികളും പിന്തുണയ്ക്കുന്നു. ഭൂമിയിലെ വിവിധ കാലാവസ്ഥാ മേഖലകളെക്കുറിച്ച് മുൻ അധ്യായങ്ങളിൽ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. ഈ അധ്യായത്തിൽ, ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്ന ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തുന്ന ടൺഡാ മേഖലയുടേയും സവിശേഷതകൾ പരിശോധിക്കുന്നു. കാഠിന്യം നിറഞ്ഞ ചൂടും തീവ്രമായ തണുപ്പും ഉള്ള ഈ മേഖലകളിലെ കാലാവസ്ഥാ സവിശേഷതകൾ, അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് ഇവിടെ വിശദീകരിക്കുന്നു. ഈ രണ്ട് വ്യത്യസ്ഥ കാലാവസ്ഥാ മേഖലകളെ താരതമ്യം ചെയ്യുന്നതിലൂടെ, ഭൂമിയുടെ അതിശയിപ്പിക്കുന്ന ജൈവവൈവിധ്യത്തെയും, കാലാവസ്ഥ, ജീവിതം, മനുഷ്യന്റെ ഇണചേരൽ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഈ അധ്യായത്തിലൂടെ സാധിക്കുന്നു.

ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല (Equatorial Climate Zone)

ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. ഈ പ്രദേശം വർഷം മുഴുവനും ഉയർന്ന താപനിലയും ധാരാളം മഴയും അനുഭവിക്കുന്നു. സൂര്യരശ്മി വർഷം മുഴുവനും ലംബമായി പതിക്കുന്നതിനാൽ ഇവിടെ താപനില ഏകദേശം സ്ഥിരമായിരിക്കും, ഏകദേശം 27 ഡിഗ്രി സെൽഷ്യസ്. പ്രഭാതത്തിൽ മിതമായ താപനില അനുഭവപ്പെടുമെങ്കിലും, ക്രമേണ അത് വർദ്ധിക്കുകയും ഉയർന്ന ബാഷ്പീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സംവഹന മഴ ഇവിടെ സാധാരണമാണ്. വർഷത്തിൽ ഏകദേശം 175 സെന്റീമീറ്റർ മുതൽ 250 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പവും കാരണം ഈ മേഖല ജൈവവൈവിധ്യത്താൽ സമ്പന്നമാണ്.

• ഭൂമധ്യരേഖാ സസ്യജാലം (Equatorial Vegetation): ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ പ്രധാന സവിശേഷത നിബിഢമായ മഴക്കാടുകളാണ്. ഈ വനങ്ങളിൽ ഉയരം കൂടിയതും ഇലപൊഴിയാത്തതുമായ വിവിധയിനം വൃക്ഷങ്ങൾ കാണപ്പെടുന്നു. എബണി, മഹാഗണി, സിൻഘോണ, റോസ് വുഡ് തുടങ്ങിയ വിലയേറിയ മരങ്ങൾ ഇവിടെ വളരുന്നു. സൂര്യപ്രകാശം ലഭ്യതയ്ക്കനുസരിച്ച് ഈ വനങ്ങളെ ഉപരിപാളി, മധ്യപാളി, കീഴ്പാളി എന്നിങ്ങനെ വിവിധ തട്ടുകളായി തരംതിരിക്കാം. ഓർക്കിഡുകൾ, പന്നൽച്ചെടികൾ, വള്ളിച്ചെടികൾ തുടങ്ങിയ മറ്റു സസ്യങ്ങളും ഇവിടെ ഇടതൂർന്ന് വളരുന്നു. ഉയർന്ന ജൈവവൈവിധ്യം ഈ മഴക്കാടുകളുടെ പ്രധാന പ്രത്യേകതയാണ്.

• ഭൂമധ്യരേഖാ ജന്തുജാലം (Equatorial Animal Life): ഭൂമധ്യരേഖാ മഴക്കാടുകൾ ജന്തുവൈവിധ്യത്താൽ വളരെ സമ്പന്നമാണ്. മരങ്ങളിൽ ജീവിക്കുന്ന അർബോറിയൽ ജീവികൾ ഇവിടെ ധാരാളമായി കാണപ്പെടുന്നു. കുരങ്ങുകൾ, മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഉരഗങ്ങൾ, വിവിധയിനം വർണ്ണാഭമായ പക്ഷികൾ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുജാലങ്ങളിൽ ചിലതാണ്. ഷഡ്പദങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നിവയും ഈ വനങ്ങളിൽ വൈവിധ്യത്തോടെ കാണപ്പെടുന്നു. ഇടതൂർന്ന വനമായതിനാൽ തറയിൽ ജീവിക്കുന്ന വലിയ സസ്യഭുക്കുകൾ ഇവിടെ കുറവാണ്.

• ഭൂമധ്യരേഖയിലെ മനുഷ്യജീവിതം (Human Life in the Equator): ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ജനസാന്ദ്രത പൊതുവെ കുറവാണ്. ആഫ്രിക്കയിലെ പിഗ്മികൾ, ആമസോൺ തടത്തിലെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർ, മലേഷ്യയിലെ ഒറാങ് അസ്ലി തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന തദ്ദേശീയ വാസികൾ. ഇവർ പ്രധാനമായും വേട്ടയാടൽ, കാർഷികവൃത്തി, വനവിഭവ ശേഖരണം എന്നിവയിലൂടെ ഉപജീവനം നടത്തുന്നു. ആധുനിക നഗരങ്ങൾ ഈ മേഖലയിൽ വളർന്നുവരുന്നുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വനങ്ങളുടെ നിബിഢതയും വികസനത്തിന് തടസ്സമുണ്ടാക്കുന്നു.

ഭൂമധ്യരേഖയിലെ പരിസ്ഥിതി വെല്ലുവിളികൾ (Environmental Challenges in the Equator): ഭൂമധ്യരേഖാ വനങ്ങൾക്ക് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി വനനശീകരണമാണ്. കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ, മരംവെട്ട്, ഖനനം തുടങ്ങിയ വിവിധ മനുഷ്യ പ്രവർത്തനങ്ങൾ ഈ മഴക്കാടുകളെ വ്യാപകമായി നശിപ്പിക്കുന്നു. ഈ വനനശീകരണം ജൈവവൈവിധ്യത്തിന് വലിയ നാശം വരുത്തുകയും ആഗോള കാലാവസ്ഥാ മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

ടൺഡാ കാലാവസ്ഥാ മേഖല (Tundra Climate Zone)
• ടൺഡാ കാലാവസ്ഥാ മേഖല ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് സമീപം സ്ഥിതിചെയ്യുന്നു. ഇവിടെ താപനില വളരെ കുറവാണ്, ദീർഘവും തണുപ്പുള്ളതുമായ ശൈത്യകാലവും ഹ്രസ്വവും തണുത്തതുമായ വേനൽക്കാലവുമാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. വർഷത്തിലെ ഭൂരിഭാഗം സമയവും ഭൂമി മഞ്ഞാൽ മൂടപ്പെട്ടിരിക്കും. വേനൽക്കാലത്ത് ഏതാനും ആഴ്ചകൾ മാത്രമേ താപനില പൂജ്യ ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുകയുള്ളൂ. കുറഞ്ഞ താപനിലയും കുറഞ്ഞ മഴയും മഞ്ഞുവീഴ്ചയുടെ രൂപത്തിൽ) ഈ പ്രദേശത്തെ സസ്യജാലത്തെയും ജന്തുജാലത്തെയും ഗണ്യമായി സ്വാധീനിക്കുന്നു.

• ടൺഡാ സസ്യജാലം (Tundra Vegetation): ടൺഡ്രോ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വളരെ കുറവാണ്. കഠിനമായ കാലാവസ്ഥയും കുറഞ്ഞ വളർച്ചാ കാലയളവുമാണ് ഇതിന് കാരണം. ഇവിടെ പ്രധാനമായി കാണപ്പെടുന്നത് പായലുകൾ, കണുകൾ, പുൽവർഗ്ഗങ്ങൾ, കുറ്റിച്ചെടികൾ, കുള്ളൻ വില്ലോസ്, ബിർച്ചസ് തുടങ്ങിയ സസ്യങ്ങളാണ്. വേനൽക്കാലത്ത് മഞ്ഞ് ഉരുകുമ്പോൾ ഈ സസ്യങ്ങൾ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. മണ്ണിന്റെ ഉപരിതലത്തിൽ മാത്രമേ വേരുകൾ വളരുന്നുള്ളൂ, കാരണം താഴെയുള്ള പാളി ഉറഞ്ഞ മഞ്ഞാണ് (പെർമാഫാസ്റ്റ്).

• ടൺഡാ ജന്തുജാലം (Tundra Animal Life): ടൺഡ്രോ പ്രദേശങ്ങളിൽ ജന്തുവൈവിധ്യം ഭൂമധ്യരേഖാ പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇവിടെ കാണപ്പെടുന്ന മൃഗങ്ങൾ തണുപ്പുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെട്ടിട്ടുള്ളവയാണ്. ആർട്ടിക് കുറുക്കൻ, ചെന്നായ, ധ്രുവക്കരടി, കസ്തൂരി കാള, ആർട്ടിക് മുയൽ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുവിഭാഗങ്ങളാണ്. തെക്കൻ പ്രദേശങ്ങളിൽ നിന്ന് ദേശാടനം നടത്തുന്ന പക്ഷികളും വേനൽക്കാലത്ത് ഇവിടെ എത്താറുണ്ട്.

• ടൺഡായിലെ മനുഷ്യജീവിതം (Human Life in the Tundra): ടൺഡ്രോ പ്രദേശങ്ങളിലെ മനുഷ്യജീവിതം പ്രധാനമായും തീരപ്രദേശങ്ങളിൽ ഒതുങ്ങിനിൽക്കുന്നു. ഗ്രീൻലാൻഡ്, വടക്കൻ കാനഡ, അലാസ്ക
സൈബീരിയ, വടക്കൻ ഫിൻലാൻഡ് സ്കാന്റിനേവിയ എന്നിവിടങ്ങളിലെ എസ്കിമോകൾ (ഇട്ട്), ലാപ്പ്സ് (സാമി), യാക്കൂട്സ് തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന തദ്ദേശീയ ജനവിഭാഗങ്ങൾ. ഇവർ പരമ്പരാഗതമായി വേട്ടയാടൽ, മത്സ്യബന്ധനം എന്നിവയിലൂടെ ഉപജീവനം നടത്തുന്നു. ശൈത്യകാലത്ത് ഇഗ്ലൂ പോലുള്ള താൽക്കാലിക വാസസ്ഥലങ്ങളിലും വേനൽക്കാലത്ത് മൃഗത്തോലുകൾ കൊണ്ടുള്ള കൂടാരങ്ങളിലുമാണ് ഇവർ താമസിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഇപ്പോൾ ഈ പ്രദേശങ്ങളിലും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

• ടൺഡായിലെ പരിസ്ഥിതി വെല്ലുവിളികൾ (Environmental Challenges in the Tundra): കാലാവസ്ഥാ മാറ്റം ടൺഡ്രോ പ്രദേശങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ആഗോളതാപനം കാരണം പെർമാഫാസ്റ്റ് (നിലനിൽക്കുന്ന ഉറഞ്ഞ മണ്ണ് ഉരുകുന്നത് ഈ മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥകളെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് മണ്ണിടിച്ചിലിനും തീരദേശങ്ങളുടെ നാശത്തിനും കാരണമാകുന്നു, അതുപോലെ തദ്ദേശീയ ജനങ്ങളുടെ ജീവിതരീതികളെയും ഇത് ദോഷകരമായി ബാധിക്കുന്നു.

SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ to help self-study at home.

Class 10 History Chapter 5 Important Questions Malayalam Medium

Kerala Syllabus Class 10 Social Science History Chapter 5 Important Questions Malayalam Medium

Question 1.
പൊതുജനാഭിപ്രായം എന്നാലെന്ത്?
Answer:
ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ മേലുള്ള ജനങ്ങളുടെ പൊതുവായ അഭിപ്രായ മാണ് പൊതുജനാഭിപ്രായം.

Question 2.
പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ വിശദമാക്കുക.
Answer:

  • പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭി പ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു.
  • പൊതുജനാഭിപ്രായം എന്നത് ഭൂരിപക്ഷം ആളുകളുടെയും കാഴ്ചപ്പാടുകളോ അഭിപ്രാ യങ്ങളോ ആകണമെന്നില്ല. എന്നാൽ അത് ഒരു വിഷയത്തിന്മേലുള്ള പൊതുസമ്മതം ഉണ്ടാക്കുന്നു.
  • സാഹചര്യങ്ങൾക്കും സമയത്തിനു പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭി പ്രായം മാറാവുന്നതാണ്.
  • പൊതു ജനാഭിപ്രായം എല്ലായ്പ്പോഴും രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂ ഹിക സാമ്പത്തിക സാംസ്കാരിക കാര്യങ്ങ ളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
  • പൊതുജനാഭിപ്രായ പ്രകടനത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടി ട്ടില്ല. ആർക്കും ഏത് പ്രദേശത്ത് നിന്നും അവ രുടെ അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്.
  • പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.

SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Question 3.
പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘട കങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • വ്യക്തികളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം
  • മനോഭാവം
  • വിശ്വാസങ്ങൾ
  • മുൻധാരണകൾ
  • നേതൃത്വപാടവം

Question 4.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികളെ വ്യക്തമാക്കുക.
Answer:

  • കുടുംബം
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • സമപ്രായ സംഘങ്ങൾ
  • മാധ്യമങ്ങൾ
  • രാഷ്ട്രീയ പാർട്ടികളും അവയുടെ പ്രവർത്ത നങ്ങളും
  • സാമൂഹിക സ്ഥാപനങ്ങളും സംഘടനകളും
  • അഭിപ്രായവോട്ടെടുപ്പ്
  • കലയും സാഹിത്യവും

Question 5.
പൊതുജനാഭിപ്രായം രൂപീകരിക്കാൻ സഹായി ക്കുന്ന പ്രധാനമാധ്യമങ്ങൾ ഏതെല്ലാം?
Answer:

  • പ്രതങ്ങൾ
  • റേഡിയോ
  • ടെലിവിഷൻ
  • സാമൂഹിക മാധ്യമങ്ങൾ

Question 6.
വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പി ക്കുന്നതിനെ പ്രതിരോധിക്കാനായി സ്വീകരി ക്കേണ്ട വിവിധ മാർഗങ്ങൾ എന്തെല്ലാം?
Answer:

  • വാർത്തളുടെയും സന്ദേശങ്ങളുടെയും സത്യ സന്ധത ഉറപ്പുവരുത്തുന്നതിനായി യഥാർഥ ഉറവിടം കണ്ടെത്തൽ.
  • വ്യാജവാർത്തകളും സന്ദേശങ്ങളുമാണ് എന്ന് തിരിച്ചറിയുന്ന പക്ഷം അത് മറ്റുള്ളവരുമായി പങ്കിടാതിരിക്കൽ.
  • സൈബർ സെൽ പോലുള്ള ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കൽ.

Question 7.
പൊതുജനാഭിപ്രായം രൂപീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന വിവിധ മാർഗങ്ങൾ വ്യക്തമാക്കുക.
Answer:

  • പത്രമാധ്യമങ്ങൾ, ജേർണലുകൾ, ലഘുലേ ഖകൾ, പ്രകടന പത്രികകൾ, പോസ്റ്ററുകൾ തുടങ്ങിയ പ്രസിദ്ധീകരിക്കുന്നു.
  • സമ്മേളനങ്ങൾ
  • പ്രകടനങ്ങൾ
  • റാലികൾ
  • സെമിനാറുകൾ

Question 8.
പൊതുജനാഭിപ്രായത്തിന് വിഘാതമാകുന്ന ഘടകങ്ങളെ വ്യക്തമാക്കുക.
Answer:

  • നിരക്ഷരത
  • ഡിജിറ്റൽ വിഭജനം
  • ദാരിദ്ര്യം
  • അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്ത നവും രാഷ്ട്രീയ പാർട്ടികളിലെ ജനാധി പത്യ സാഹിത്യവും
  • തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ തെറ്റായപ്രവണതകൾ
  • അഴിമതി
  • പ്രാദേശികവാദം
  • സാമൂഹിക സാമ്പത്തിക-സാംസ്കാരിക- സാംസ്കാരിക വിഭാഗീയ താല്പര്യങ്ങൾ
  • വ്യക്ത്യാരാധന

Question 9.
അഭിപ്രായ വോട്ടെടുപ്പ് എന്തെന്ന് വ്യക്തമാ ക്കുക.
Answer:
വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ പൊതുമനോഭാവ ത്തെയും അഭിപ്രായത്തെയും കുറിച്ചുള്ള വിവര ശേഖരണത്തിനുള്ള വളരെ ഫലപ്രദമായ മാർഗ മാണ് അഭിപ്രായവോട്ടെടുപ്പ്.

ഇതിൽ ജനസംഖ്യയുടെ ഒരു സാമ്പിൾ തിര ഞ്ഞെടുത്ത് അവരിലൂടെ വിഷയത്തെ സംബന്ധി ചുളള അഭിപ്രായം ആരായുന്നു. ഈ അഭിപ്രാ യത്തെ അടിസ്ഥാനമാക്കി പൊതുജനാഭിപ്രായം
രൂപപ്പെടുത്തുന്നു.

Question 10.
നിരക്ഷരത പൊതുജനാഭിപ്രായ രൂപീകരണ ത്തിന് വിഘാതമാകുന്നതെങ്ങനെ?
Answer:
നിരക്ഷരരായ ജനങ്ങൾക്ക് പൊതുപ്രശ്നങ്ങളെ ക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമേ ഉണ്ടാ യിരിക്കുകയുള്ളൂ. അവർക്ക് യുക്തിപരമായ അഭി പ്രായങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടത ശേഷി ഉണ്ടായിരിക്കണമെന്നില്ല.

SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Question 11.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കുടുംബം വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:

  • ഒരു കുട്ടിയുടെ സാമൂഹീകരണ പ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
  • കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാ സങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാ റുണ്ട്.
  • കുടുംബത്തിൽ നടക്കുന്ന ചർച്ചകളിൽ കുട്ടി പങ്കാളിയോ സാക്ഷിയോ ആണ്. ഇതിൽ രാഷ്ട്രീയം, മതം, വിശ്വാസം, സാഹിത്യം തുടങ്ങിവയയെല്ലാം വിഷയമാകാറുണ്ട്.
  • ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങളി ലുള്ള കുട്ടിയുടെ അഭിപ്രായ രൂപീകരണ ത്തിൽ പ്രഥമ സ്വാധീനം കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിനാണ്.

Question 12.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
ഏതൊരു വിഷയത്തിലും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നവമാധ്യമങ്ങൾക്കും (സാമൂഹിക മാധ്യമങ്ങൾ) ഇന്ന് പ്രമുഖ സ്ഥാന മാണുള്ളത്. ആധുനിക കാലത്ത് സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ആശയ വിനിമയം നടത്തുന്നവരാണ്. ഇത്തരം ഡിജിറ്റൽ ഇടങ്ങളിലുള്ള ചതിക്കുഴികൾ ഓരോരുത്തരും തിരിച്ചറിയേണ്ടത് അനിവാര്യമാ ണ്. അതിനായി നാം മാധ്യമസാക്ഷരതയും ഡിജി റ്റൽ സാക്ഷരതയും ആർജിച്ചെടുക്കേണ്ടതാണ്. വിവിധ മാധ്യമ രൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേ ശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടി ക്കാനും വിനിമയം നടത്താനുമുളള കഴിവാണ് മാധ്യമസാക്ഷരത, മാധ്യമ ഉള്ളടക്കം എങ്ങനെ നിർമ്മിക്കുന്നുവെന്നും അത് നമ്മുടെ ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വാർത്തക ളെയും സന്ദേശങ്ങളെയും വിമർശനാത്മകമായി എങ്ങനെ വ്യാഖ്യാനിക്കണമെന്നതും മെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ ക് ത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേ തിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്ന തിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത. മാധ്യ മസാക്ഷരത ഉളളടക്കത്തിലും അതിന്റെ വ്യാഖ്യാ നത്തിലുമെല്ലാം ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഡിജി റ്റൽ സാക്ഷരത പ്രധാനമായും ഉപകരണങ്ങ ളെയും പ്ലാറ്റ്ഫോമുകളെയും പരിഗണിക്കുന്നു.

Question 13.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
കുട്ടിയുടെ അറിവ് രൂപപ്പെടുത്തുന്നതിലും വിക സിപ്പിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖ്യപങ്കാണ് വഹിക്കുന്നത്. അവകാശങ്ങൾ, കട മകൾ, ശാസ്ത്രീയ ചിന്ത, വിമർശനാത്മക ചിന്ത, സംസ്കാരം തുടങ്ങിവയിലെല്ലാമുള്ള അറിവും നൈപുണിയുമെല്ലാം കൂട്ടി ആർജ്ജിച്ചെടുക്കു ന്നത് പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലൂടെയാണ്. വിദ്യാഭ്യാസ പ്രക്രിയ ഒരു വ്യക്തിയെ ഏതെങ്കിലുമൊരു വിഷയത്തിൽ സ്വതന്ത്രവും യുക്തിഭദ്രവുമായ അഭിപ്രായം രൂപ പ്പെടുത്താൻ സഹായിക്കും. വിവിധ വിഷയങ്ങ ളിലുള്ള ധാരണകൾ കുട്ടികളിൽ രൂപപ്പെടുത്തു ന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രധാനപ് ങ്കുവഹിക്കുന്നു.

Question 14.
സമപ്രായസംഘങ്ങൾ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് പ്രചോദമാകുന്നതെങ്ങനെ യെന്ന് പരിശോധിക്കുക.
Answer:
വ്യക്തിത്വം, മനോഭാവം, പെരുമാറ്റം തുടങ്ങിയ വയിൽ സമപ്രായസംഘങ്ങളിലെ അംഗങ്ങൾ ഏതാണ്ട് പൊതുസ്വഭാവം പുലർത്തുന്നു. വ്യക്തി പരമായ അനുഭവങ്ങൾ, സാമൂഹിക സ്വാധീനം എന്നിവയിലെല്ലാം ഇവർ ചില പൊതുവായ സവിശേഷതകൾ പങ്കുവെയ്ക്കുന്നുണ്ട്. സർക്കാർ നയങ്ങളോടുള്ള സമീപനം, വിവിധ വിഷയങ്ങ ളിൽ പുലർത്തുന്ന മനോഭാവം രാഷ്ട്രീയ പാർട്ടി കളോടുള്ള സമീപനം എന്നിവയിലെല്ലാം സമ പ്രായസംഘങ്ങളിലെ അംഗങ്ങൾക്ക് പരസ്പരം സ്വാധീനക്കാൻ കഴിയും.

Question 15.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് പരിശോധിക്കുക.
Answer:
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സുപ ധാനമായ പങ്കാണ് മാധ്യമങ്ങൾക്കുള്ളത്. അച്ചടി മാധ്യമങ്ങളിലൂടെയും റേഡിയോ, ടെലിവിഷൻ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളിലൂടെയും ഡിജിറ്റൽ മീഡിയ, സാമൂഹിക മാധ്യമങ്ങൾ തുട ങ്ങിയ നവമാധ്യമങ്ങളിലൂടെയും ലഭ്യമാകുന്ന വാർത്തകളും ചർച്ചകളും പരസ്യപരിപാടികളും ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവ രുന്നതിനും അതിൽ പൊതുജനാഭിപ്രായം രൂപീക രിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയുന്നു.

Question 16.
മാധ്യമ സാക്ഷരതയും ഡിജിറ്റൽ സാക്ഷര തയും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
മാധ്യമ സാക്ഷരത : വിവിധ മാധ്യമരൂപങ്ങളി ലൂടെ ലഭിക്കുന്ന സന്ദേശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടിക്കാനും വിനിമയം നടത്താനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത.

ഡിജിറ്റൽ സാക്ഷരത: ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ കണ്ടെത്തുന്നതിനും വിലയി രുത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഫലപ്രദമായി ഉപയോഗി ക്കുന്നതിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത.

Question 17.
സാമൂഹിക സ്ഥാപനങ്ങളും സംഘടനകളും പൊതുജനാഭിപ്രായ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. പ്രസ്താവന സമർഥി ക്കുക.
Answer:
മതസ്ഥാപനങ്ങൾ, ജാതി മത സംഘടനകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, യുവജനപ്രസ്ഥാന ങ്ങൾ, സ്ത്രീ സമത്വ പ്രസ്ഥാനങ്ങൾ, തൊഴിലാളി യൂണിയനുകൾ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ, വ്യാപാരി വ്യവ സായി സംഘടനകൾ തുടങ്ങിയവയെല്ലാം പൊതുജനാഭിപ്രായ രൂപീകരണത്തിൽ അവരു ടേതായ പങ്ക് വഹിക്കുന്നു.

SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Question 18.
ഡിജിറ്റൽ വിഭജനം എന്നാലെന്ത്?
Answer:
ഇന്റർനെറ്റ്, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ തുടങ്ങിയ ആധുനിക വിവരസാങ്കേതികവിദ്യയിലേക്കുളള പ്രാപ്യതയിലുണ്ടാകുന്ന വിടവാണ് ഡിജിറ്റൽ വിഭജനം.

Question 19.
ദാരിദ്ര്യം പൊതുജനാഭിപ്രായ രൂപീകരണത്തിന് തടസ്സമാകുന്നതെങ്ങനെ?
Answer:
ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗങ്ങൾ പല പ്പോഴും പൊതുകാര്യങ്ങളിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നവരായിരിക്കും. അതുകൊണ്ടുതന്നെ പൊതുവിഷയങ്ങളെക്കുറിച്ചുളള അഭിപ്രായ രൂപീ കരണത്തിൽ ഇവർക്ക് വേണ്ട രീതിയിൽ ഇടപെ ടാൻ സാധിക്കാറില്ല,

Question 20.
പൊതുജനാഭിപ്രായ രൂപീകരണത്തിൽ പ്രത ങ്ങൾ വഹിക്കുന്ന പങ്ക് വിലയിരുത്തുക.
Answer:
എല്ലാ സാമൂഹിക – രാഷ്ട്രീയ സംഭവങ്ങളെയും പൊതുജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിൽ പ്രധാനപങ്കാണ് പത്രങ്ങൾക്കുള്ളത്. ആനുകാ ലിക പ്രശ്നങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചും തിരിച്ച് ജനങ്ങളുടെ അഭിപ്രായം സർക്കാരിന് മുന്നിൽ എത്തിച്ചും ജനാധിപത്യ പ്രക്രിയയെ ശക്തമാക്കാൻ പത്രങ്ങൾക്ക് കഴിയുന്നു. ആ നില യ്ക്ക് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ പത്രങ്ങൾക്ക് മുഖ്യസ്ഥാനമാണുള്ളത്.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Students often refer to Kerala Syllabus SSLC Geography Notes Malayalam Medium Pdf and Class 10 Geography Chapter 1 Notes Question Answer Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും that include all exercises in the prescribed syllabus.

Class 10 Geography Chapter 1 Notes Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 1 Notes Question Answer Malayalam Medium

10th Class Geography Chapter 1 Notes Malayalam Medium

Question 1.
ദൈനംദിന മനുഷ്യപ്രവർത്തനങ്ങളിൽ ദിനാവസ്ഥാപഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസിൽ ചർച്ച സംഘടിപ്പിക്കൂ.
സൂചനകൾ: കൃഷി, സഞ്ചാരം/ഗതാഗതം, മത്സ്യബന്ധനം, വിനോദസഞ്ചാരം
Answer:
• കൃഷി
ദിനാവസ്ഥാപഠനം കൃഷിയിൽ അത്യന്താപേക്ഷിതമാണ്. വിളകളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മഴ, താപനില, ആർദ്രത എന്നിവയെ ആശ്രയിച്ചാണ് കർഷകർ വിത്തുപാകൽ, നനവ്, വിളവെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നത്. മഴക്കുറവോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോൾ വിളനഷ്ടം സംഭവിക്കുന്നു. ഇത് തടയാൻ കാലാവസ്ഥാ പ്രവചനങ്ങൾ സഹായിക്കുന്നു. ഉദാഹരണത്തിന്, ഏറ്റവും അനുയോജ്യമായ സമയത്ത് വിതയ്ക്കാൻ കർഷകർക്ക് കാലാവസ്ഥാ റിപ്പോർട്ടുകൾ ഉപയോഗപ്രദമാണ്.

• സഞ്ചാരം/ഗതാഗതം
ദിനാവസ്ഥയുടെ സ്വാധീനം റോഡ്, റെയിൽ, വിമാന ഗതാഗതങ്ങളെ നേരിട്ട് ബാധിക്കുന്നു. കനത്ത മഴ, മഞ്ഞ്, മൂടൽമഞ്ഞ്, കൊടുങ്കാറ്റ് തുടങ്ങിയവ യാത്രാ സുരക്ഷയെ ബാധിക്കും. ഉദാഹരണത്തിന്, കൊടുങ്കാറ്റിനെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കാം. കാലാവസ്ഥാ പ്രവചനങ്ങൾ ഉപയോഗിച്ച് യാത്രാ പ്ലാൻ മുന്നോട്ട് വയ്ക്കാനോ ഒഴിവാക്കാനോ സാധിക്കും.

• മത്സ്യബന്ധനം
കടൽത്തീരങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. കൊടുങ്കാറ്റ് ഉള്ളപ്പോൾ മീൻപിടുത്തക്കാർക്ക് കടലിൽ പോകാൻ കഴിയില്ല. കാലാവസ്ഥാ പ്രവചനങ്ങൾ മത്സ്യബന്ധനത്തിന് സുരക്ഷിതമായ സമയം തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. കൂടാതെ, സമുദ്രത്തിന്റെ ഉപരിതല താപനില, ഒഴുക്ക് എന്നിവ മത്സ്യങ്ങളുടെ ചലനത്തെ ബാധിക്കുന്നു.

• വിനോദസഞ്ചാരം
ദിനാവസ്ഥ വിനോദസഞ്ചാര മേഖലയെ വലിയ അളവിൽ സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, മലയോര പ്രദേശങ്ങളിലെ ടൂറിസം മഞ്ഞുവീഴ്ചയെ ആശ്രയിച്ചിരിക്കും. കടുത്ത വേനൽ അല്ലെങ്കിൽ മഴക്കാലം ടൂറിസ്റ്റുകളുടെ എണ്ണം കുറയ്ക്കാം. ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് പ്ലാൻ ചെയ്യുന്നു.

ദിനാവസ്ഥാപഠനം മനുഷ്യന്റെ ദൈനംദിന ജീവിതത്തിനും തൊഴിലിനും അനിവാര്യമാണ്. കൃഷി, ഗതാഗതം, മത്സ്യബന്ധനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ കാലാവസ്ഥയുടെ പ്രവചനം സുരക്ഷയും ലാഭവും ഉറപ്പാക്കുന്നു. അതിനാൽ, ദിനാവസ്ഥാ ശാസ്ത്രത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു.

Question 2.
ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്നതിൽ താപസന്തുലനപ്രക്രിയയുടെ പ്രാധാന്യം ചർച്ച ചെയ്യുക.
Answer:
ഭൂമി ഒരു ജീവഗ്രഹമായി നിലനിൽക്കുന്നതിന് താപസന്തുലനം (Thermal Equilibrium) വളരെ നിർണായകമാണ്. സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജ്ജവും ഭൂമിയിൽ നിന്ന് വിട്ടുപോകുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് താപസന്തുലനം. ഇത് ഭൂമിയുടെ ശരാശരി താപനില സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

• ഗ്രീൻഹൗസ് പ്രഭാവവും താപസന്തുലനവും:- ഭൂമിയുടെ അന്തരീക്ഷത്തിലെ ഗ്രീൻഹൗസ് വാതകങ്ങൾ (CO2, മീഥെയ്ൻ, ജലബാഷ്പം) സൂര്യന്റെ താപത്തിന്റെ ഒരു ഭാഗം ആഗിരണം ചെയ്യുകയും താപനില സ്ഥിരമാക്കുകയും ചെയ്യുന്നു.
ഈ സംവിധാനം ഇല്ലാതിരുന്നാൽ, ഭൂമിയുടെ താപനില വളരെ താഴ്ന്ന് ജീവൻ അസാധ്യമാകും.

• സമുദ്രങ്ങളുടെ പങ്ക് :- സമുദ്രങ്ങൾ താപശേഖരണശാല പോലെ പ്രവർത്തിക്കുന്നു. അവ സൂര്യതാപം ആഗിരണം ചെയ്ത് സാവധാനം പുറത്തേയ്ക്ക് വിടുന്നു. ഇത് താപനിലയിലെ അസന്തുലിത തടയുകയും കാലാവസ്ഥാ സ്ഥിരത നിലനിർത്തുകയും ചെയ്യുന്നു.

• ജൈവവൈവിധ്യത്തിന് അനുകൂലമായ അന്തരീക്ഷം:- താപസന്തുലനം ഇല്ലാതെ, ഭൂമിയുടെ താപനില അങ്ങേയറ്റം കൂടുകയോ കുറയുകയോ ചെയ്യും. ഇത് ജലചക്രം, കാലാവസ്ഥാ പാറ്റേണുകൾ, മണ്ണിന്റെ ഫലപുഷ്ടി എന്നിവയെ ബാധിച്ച് ജീവജാലങ്ങൾക്ക് അനുകൂലമല്ലാത്ത അവസ്ഥ സൃഷ്ടിക്കും.

• മാനവന്റെ ഇടപെടലും താപസന്തുലനത്തിന്റെ തകർച്ചയും:- കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അമിതമായ പുറംതളളൽ ഗ്രീൻഹൗസ് പ്രഭാവം വർദ്ധിപ്പിക്കുന്നു. ഫോസിൽ ഇന്ധന ഉപയോഗം, വനനശീകരണം, വ്യാവസായിക പ്രക്രിയകൾ തുടങ്ങിയവ താപസന്തുലനത്തെ തടസ്സപ്പെടുത്തി ആഗോളതാപനം (Global Warming) ഉണ്ടാക്കുന്നു.
ഭൂമിയുടെ താപസന്തുലനം ഒരു സൂക്ഷ്മസന്തുലിതാവസ്ഥയാണ്, ഇത് ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. മനുഷ്യന്റെ പ്രവർത്തനങ്ങൾ ഈ സന്തുലനം തകർക്കുന്നുണ്ടെങ്കിലും, പുനരുപയോഗം, പുനരുപയോഗ ഊർജ്ജം, വനവൽക്കരണം തുടങ്ങിയ നടപടികൾ വഴി നമുക്ക് ഇത് സംരക്ഷിക്കാൻ കഴിയും.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 3.
ഒരു പ്രദേശത്തെ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസും ആണെന്ന് സങ്കല്പിച്ച് നികതാപാന്തരവും ദൈനിക ശരാശരി താപനിലയും കണക്കാക്കൂ.
Answer:
ഒരു പ്രദേശത്തെ :

  • കൂടിയ താപനില = 36° സെൽഷ്യസ്
  • കുറഞ്ഞ താപനില = 28° സെൽഷ്യസ്
  • ദൈനിക താപാന്തരം = 36° C – 28° C = 8°C
  • ദൈനിക ശരാശരി താപനില = 36° C + 28°C/2 = 64/2 = 32° C

Question 4.
ചിത്രം 1.5 നിരീക്ഷിച്ച് താപീയ മേഖലകൾ ഏതെല്ലാമെന്നും അവ ഏതൊക്കെ അക്ഷാംങ്ങൾക്കിടയിലാ ണെന്നും മനസ്സിലാക്കൂ.
Answer:

  • ഉഷ്ണമേഖല – ഉത്തരായനരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ഇടയിൽ.
  • ഉത്തര മിതോഷ്ണമേഖല – ഉത്തരായനരേഖയ്ക്കും ആർട്ടിക് വൃത്തത്തിനും ഇടയിൽ
  • ദക്ഷിണ മിതോഷ്ണമേഖല – ദക്ഷിണായനരേഖയ്ക്കും അന്റാർട്ടിക് വൃത്തത്തിനും ഇടയിൽ
  • ഉത്തര ശൈത്യമേഖല – ആർട്ടിക് വൃത്തത്തിനും ഉത്തരധ്രുവത്തിനും ഇടയിൽ
  • ദക്ഷിണ ശൈത്യമേഖല – അന്റാർട്ടിക് വൃത്തത്തിനും ദക്ഷിണധ്രുവത്തിനും ഇടയിൽ

Question 5.
നൽകിയിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ഉയരത്തിനനുസരിച്ച് താപനിലയിലുണ്ടാകുന്ന കുറവ് മനസ്സിലാക്കൂ. 6 കി.മീ. ഉയരത്തിലെത്തുമ്പോൾ താപനില എത്രയായിരിക്കുമെന്ന് കണക്കാക്കി ചിത്രത്തിൽ എഴുതിച്ചേർക്കൂ.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 1
Answer:
അന്തരീക്ഷത്തിൽ ഓരോ കിലോമീറ്റർ ഉയരം വർദ്ധിക്കുംതോറും 6.4° C ഊഷ്മാവ് കുറയുന്നു. ഇതിനെ ക്രമമായ താപനഷ്ട നിരക്ക് എന്നു പറയുന്നു. 6 കി. മി. ഉയരത്തിലെത്തുമ്പോൾ താപനില -8.4° C ആയിരിക്കും.

Question 6.
ഊട്ടി, മൂന്നാർ, കൊടൈക്കനാൽ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ പൊതുവെ കുറഞ്ഞ താപനില അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
Answer:
ഊട്ടി, കൊടൈക്കനാൽ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ്. ഒരു പ്രദേശം സമുദ്രനിരപ്പിൽ നിന്നും എത്രത്തോളം ഉയരത്തിലാണോ സ്ഥിതി ചെയ്യുന്നത് അത്രത്തോളം താപനില കുറയുന്നതായി കാണാം. ഉയരവും താപനിലയും വിപരീത അനുപാത ത്തിൽ അനുഭവപ്പെടുന്നതാണ് ഇതിന്റെ കാരണം.

Question 7.
ചിത്രം 1.7 ൽ A, B എന്നീ സ്ഥലങ്ങളിൽ എവിടെയായിരിക്കും ദൈനികതാപാന്തരം കൂടുതൽ? എന്തുകൊണ്ട്?
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 2
Answer:
B യിൽ ആയിരിക്കും ദൈനികതാപാന്തരം കൂടുതൽ. ഇതിന്റെ കാരണം, സമുദ്രത്തിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്.

Question 8.
കേരളത്തിൽ പൊതുവെ മിതമായ താപനിലയാണ് അനുഭവപ്പെടുന്നത്. കാരണമെന്ത്?
Answer:
കേരളത്തിൽ പൊതുവെ മിതമായ താപനില അനുഭവപ്പെടുന്നത് സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര ഘടനയും കാലാവസ്ഥയും മൂലമാണ്. അറബിക്കടലിന്റെ സമീപത്ത് കേരളം സ്ഥിതിചെയ്യുന്നത് കാരണം സമുദ്രത്തോട് ബന്ധപ്പെട്ടു നിലനിൽക്കുന്ന സമുദ്ര കാറ്റുകൾ താപനില നിയന്ത്രിക്കുന്നു. കൂടാതെ, പശ്ചിമഘട്ടം ചൂടുള്ള വരണ്ട കാറ്റുകൾ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയുന്നു. ഈ ഘടകങ്ങൾ ചേർന്നാണ് കേരളത്തിൽ മിതമായ താപനില അനുഭവപ്പെടുന്നത്.

Question 9.
ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ നമുക്ക് ചെവിയടപ്പ് തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നതെന്തുകൊണ്ട്?
Answer:
ഉയർന്ന പ്രദേശങ്ങളിലേക്ക് (പർവതങ്ങൾ, വിമാനം എന്നിവ) പോകുമ്പോൾ ചെവിയടപ്പ് അനുഭവപ്പെടുന്നതിന് കാരണം അന്തരീക്ഷ മർദത്തിലെ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ്. ഉയരം കൂടുംതോറും അന്തരീക്ഷ മർദം കുറയുന്നു. ചെവിക്കുള്ളിലെ മർദം പുറത്തമർദവുമായി സമീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 10.
ഉൾപ്രദേശങ്ങളെ അപേക്ഷിച്ച് തീരപ്രദേശങ്ങളിൽ അന്തരീക്ഷമർദം കുറവായിരിക്കും. കാരണമെന്ത്?
Answer:
തീരപ്രദേശങ്ങളിൽ അന്തരീക്ഷമർദം കുറവാകാനുള്ള പ്രധാന കാരണം ജലത്തിന്റെ ഉയർന്ന താപശേഷി ആണ്. സമുദ്രം വേഗത്തിൽ തണുക്കാത്തതിനാൽ, തീരങ്ങളിൽ വായു ചൂടേറിയതും വികസിപ്പിച്ചതുമാകുന്നു, ഇത് മർദം കുറയ്ക്കുന്നു. ഉൾനാട്ടിൽ, ഭൂമി വേഗം തണുക്കുമ്പോൾ വായു സങ്കോചിക്കുകയും മർദം കൂടുകയും ചെയ്യുന്നു (കോണ്ടിനെന്റൽ ഇഫക്റ്റ്). കൂടാതെ, സമുദ്രത്തിൽ നിന്നുള്ള ഈർപ്പം കൂടിയ വായു ഭാരം കുറയ്ക്കുന്നു.

Question 11.
വ്യത്യസ്ത ഋതുക്കളിലെ ആഗോള മർദവിതരണ ഭൂപടങ്ങൾ വിവരസാങ്കേതിക സഹായത്താൽ ഡൗൺലോഡ് ചെയ്ത് മർദവിതരണക്രമത്തിലെ വ്യത്യാസം മനസ്സിലാക്കൂ.
Answer:
(സൂചനകൾ: വെബ്സൈറ്റുകൾ ഉപയോഗിച്ച് കൂടുതൽ മർദവിതരണ ഭൂപടങ്ങൾ ശേഖരിച്ച് വ്യത്യാസം തിരിച്ചറിയുക.)
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 3

Question 12.
ഇന്ത്യയിൽ മൺസൂൺ കാറ്റുകൾക്ക് ദിശയെ അടിസ്ഥാനമാക്കി പേര് നൽകിയിട്ടുള്ളതെങ്ങനെയാണ്?
Answer:
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ, വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ.

Question 13.
ചുവടെ നൽകിയിട്ടുള്ള ചിത്രങ്ങളിലെ സമമർദരേഖകൾ വിശകലനം ചെയ്ത് കാറ്റിന്റെ വേഗത എവിടെയാണ് കൂടുതൽ എന്ന് കണ്ടെത്തൂ. (√അടയാളമിടുക).
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 4
Answer:
√ അടയാളമിട്ട സ്ഥലത്താണ് കാറ്റിന്റെ വേഗത കൂടുതൽ കാരണം ഇവിടെ മർദരേഖകൾ അടുത്തടുത്തായി കാണപ്പെടുന്നു.

Question 14.
വൻകരകളെ അപേക്ഷിച്ച് സമുദ്രോപരിതലത്തിൽ കാറ്റ് ശക്തമാകാനുളള കാരണമെന്ത്?
Answer:
സമുദ്രോപരിതലത്തിൽ ഘർഷണം കുറവായതിനാൽ കാറ്റിന് തടസ്സങ്ങൾ ഇല്ല. കരയിൽ മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ കാറ്റിനെ തടയുമ്പോൾ, സമുദ്രത്തിൽ കാറ്റിന് സ്വതന്ത്രമായി വീശാൻ സാധിക്കുന്നു. ഇതുകൊണ്ടാണ് സമുദ്രത്തിൽ കാറ്റ് ശക്തമാകുന്നത്.

Question 15.
ചിത്രം 1.17 നിരീക്ഷിച്ച് ഏതൊക്കെ മർദമേഖലകൾക്കിടയിലാണ് ഈ കാറ്റുകളോരൊന്നും വീശുന്നത് എന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ. ആഗോള മർദമേഖലകൾ കാണിക്കുന്ന ചിത്രം (ചിത്രം 1.13) കൂടി ഉപയോഗപ്പെടുത്തുമല്ലോ.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 5
Answer:

സ്ഥിരവാതങ്ങൾ മർദമേഖലകൾ
വാണിജ്യവാതങ്ങൾ ഉപോഷ്ണ ഉച്ചമർദമേഖലകളിൽ നിന്നും മധ്യരേഖാ ന്യൂനമർദമേഖലയിലേക്ക്
പശ്ചിമവാതങ്ങൾ ഉപോഷ്ണ ഉച്ചമർദമേഖലകളിൽ നിന്നും ഉപധ്രുവീയ ന്യൂനമർദമേഖലയിലേക്ക്
ധ്രുവീയവാതങ്ങൾ ധ്രുവീയ ഉച്ചമർദമേഖലകളിൽ നിന്നും ഉപധ്രുവീയ ന്യൂനമർദമേഖലയിലേക്ക്

Question 16.
വാണിജ്യവാതങ്ങൾ ഉത്തരാർധഗോളത്തിൽ വടക്കുകിഴക്കൻ കാറ്റുകളായും ദക്ഷിണാർധ ഗോളത്തിൽ തെക്കുകിഴക്കൻ കാറ്റുകളായും വീശുന്നു. കാരണമെന്ത്?
Answer:
ഭൂമിയുടെ ഭ്രമണം മൂലം (ഫെറലിന്റെ നിയമം) സൃഷ്ടിക്കപ്പെടുന്ന കോറിയോലിസ് പ്രഭാവം കാരണം വാണിജ്യവാതങ്ങളുടെ ദിശ ഉത്തരാർധഗോളത്തിൽ കാറ്റ് സഞ്ചാരദിശയുടെ വലത്തോട്ട് വ്യതിചലിക്കുന്നതിനാൽ വാണിജ്യവാതങ്ങൾ വടക്കുകിഴക്ക് ദിശയിൽ വീശുന്നു.

ദക്ഷിണാർധഗോളത്തിൽ കാറ്റ് സഞ്ചാരദിശയുടെ ഇടത്തോട്ട് വ്യതിചലിക്കുന്നതിനാൽ വാണിജ്യവാതങ്ങൾ തെക്കുകിഴക്കൻ ദിശയിൽ വീശുന്നു.

Question 17.
ഉത്തരാർധഗോളത്തെ അപേക്ഷിച്ച് ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തമാണ്. എന്തായിരിക്കാം കാരണം?
Answer:
ദക്ഷിണാർധഗോളത്തിൽ കരയുടെ തടസ്സം കുറവായതിനാൽ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തമാണ്. ഉത്തരാർധഗോളത്തിൽ പർവതങ്ങളും കരപ്രദേശങ്ങളും കാറ്റിനെ തടയുമ്പോൾ, ദക്ഷിണാർധഗോളത്തിൽ വിശാലമായ സമുദ്രപ്രദേശങ്ങൾ (40°60° തെക്ക്) കാറ്റിന് തടസ്സമില്ലാതെ വീശാൻ അനുവദിക്കുന്നു. ഇത് “റോറിംഗ് 40s, ഫ്യൂരിയസ് 50s” എന്നീ ശക്തമായ കാറ്റുകൾക്ക് കാരണമാകുന്നു.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 18.
കടൽക്കാറ്റും കരക്കാറ്റും സൂചിപ്പിക്കുന്ന ചിത്രങ്ങൾ നോട്ടുബുക്കിൽ വരച്ച് ഈ കാറ്റുകളുടെ രൂപീകരണത്തെപ്പറ്റി കുറിപ്പെഴുതുക.
Answer:
• കടൽക്കാറ്റ് (Sea Breeze)
പകൽ കര കടലിനേക്കാൾ വേഗത്തിൽ ചൂടാവുന്നതിനാൽ വായു ചൂടാകുകയും ഉയരുകയും ചെയ്യുന്നു. ഇത് കരയിൽ ഒരു ന്യൂനമർദമേഖല സൃഷ്ടിക്കുന്നു. തത്ഫലമായി തണുത്ത കാറ്റ് സമുദ്രോപരിതലത്തിൽ നിന്നും കരയിലേക്ക് വീശുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 6

• കരക്കാറ്റ് (Land Breeze):
രാത്രി കര കടലിനേക്കാൾ വേഗം തണുക്കുമ്പോൾ വായു സങ്കോചിക്കുകയും തത്ഫലമായി കരയിൽ ഉയർന്ന മർദമേഖല സൃഷ്ടിക്കപ്പെടുന്നു. തത്ഫലമായി സമുദ്രത്തിലെ താപം കരയിലേതിനേക്കാൾ കൂടുതലായതിനാൽ കടലിൽ ന്യൂനമർദമേഖല സൃഷ്ടിക്കപ്പെടുന്നു. ഇതുമൂലം തണുത്ത കാറ്റ് കരയിൽ നിന്നും കടലിലേക്ക് വീശുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 7

Question 19.
ഉഷ്ണമേഖലാ ചക്രവാതങ്ങളെ മിതോഷ്ണ ചക്രവാതങ്ങളുമായി താരതമ്യം ചെയ്ത് കുറിപ്പ്ത യ്യാറാക്കുക.
Answer:
ഉഷ്ണമേഖലാ ചക്രവാതങ്ങൾ:

  • ഉഷ്ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിൽ രൂപം കൊള്ളുന്നു.
  • മിതോഷ്ണമേഖലാ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കുറവാണെങ്കിലും കൂടുതൽ വിനാശകാരികളാണ്.
  • ഉത്തരാർധഗോളത്തിൽ വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നു. കരയിൽ പ്രവേശിക്കുന്നതോടെ നിർജ്ജീവമാകുന്നു.
  • ഉത്തരാർധഗോളത്തിൽ എതിർ ഘടികാരദിശയിലും ദക്ഷിണാർധഗോളത്തിൽ ഘടികാരദിശയിലും കാറ്റ് വീശുന്നു

മിതോഷ്ണ ചക്രവാതങ്ങൾ:

  • മിതോഷ്ണമേഖലയിൽ ഉഷ്ണവായുവും ശീതവായുവും സന്ധിക്കുന്ന വാതമുഖങ്ങളിലാണ് രൂപം കൊള്ളുന്നത്.
  • ഉഷ്ണമേഖലാ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കൂടുതലാണെങ്കിലും വിനാശകാരികളല്ല.
  • വൻകരകൾക്ക് മുകളിലൂടെയും നീങ്ങാൻ കഴിയും.
  • ഉത്തരാർധഗോളത്തിൽ എതിർ ഘടികാരദിശയിലും ദക്ഷിണാർധഗോളത്തിൽ ഘടികാരദിശയിലും കാറ്റ് വീശുന്നു.

Question 20.
ജലം നീരാവിയായി മാറുന്ന പ്രക്രിയയെ എന്ത് വിളിക്കുന്നു?
Answer:
ജലം നീരാവിയായി മാറുന്ന പ്രക്രിയയെ ബാഷ്പീകരണം എന്ന് വിളിക്കുന്നു.

Question 21.
ഏതെല്ലാം സ്രോതസ്സുകളിൽ നിന്നാണ് അന്തരീക്ഷത്തിലേക്ക് ജലബാഷ്പമെത്തുന്നത്?
Answer:
അന്തരീക്ഷത്തിലേക്ക് ജലബാഷ്പം എത്തുന്ന സ്രോതസ്സുകൾ:

  • സമുദ്രങ്ങൾ – ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ്
  • നദികൾ, തടാകങ്ങൾ, ജലാശയങ്ങൾ – ജലാംശം ബാഷ്പീകരിക്കപ്പെടുന്നു.
  • മണ്ണിലെ ഈർപ്പം – ഉയർന്ന താപനിലയിൽ നിന്ന് ബാഷ്പീകരണം.
  • സസ്യങ്ങൾ (Transpiration) – ഇലകളിലൂടെ ജലം ബാഷ്പമായി പുറത്തുവിടുന്നു.

Question 22.
സാമൂഹ്യശാസ്ത്ര ലാബിലെ സ്കൂൾ വെതർ സ്റ്റേഷനിലെ വെറ്റ് ആന്റ് ഉപയോഗിച്ച് നിശ്ചിത കാലയളവിൽ ദൈനംദിന ആപേക്ഷിക ആർദ്രത കണക്കാക്കി പട്ടികപ്പെടുത്തൂ.
Answer:
(സൂചനകൾ)
Step 1: തെർമോമീറ്റർ സജ്ജമാക്കുക (വെറ്റ് ആന്റ് ഡബൾബ് തെർമോമീറ്റർ
Step 2: രണ്ട് താപനിലകളും രേഖപ്പെടുത്തുക.
Step 3: താപനില വ്യത്യാസം കണക്കാക്കുക.
Step 4: ആപേക്ഷിക ആർദ്രത കണ്ടെത്തുക.
Step 5: പട്ടികയിൽ രേഖപ്പെടുത്തുക.
Step 6: ദിവസവും ഈ പ്രക്രിയ ആവർത്തിക്കുക.

Question 23.
പൂരിതാവസ്ഥയിൽ ആപേക്ഷിക ആർദ്രത എത്ര ശതമാനമായിരിക്കും?
Answer:
പൂരിതാവസ്ഥയിൽ ആപേക്ഷിക ആർദ്രത 100% ആയിരിക്കും

Question 24.
ആകാശം നിരീക്ഷിച്ച് വ്യത്യസ്ത ആകൃതി സവിശേഷതകളുള്ള മേഘങ്ങളെ തിരിച്ചറിയാൻ ശ്രമിക്കൂ. ഓരോ തരം മേഘങ്ങളും ദൃശ്യമാകുന്ന സമയവും കാലവും കുറിച്ചുവയ്ക്കാൻ മറക്കേണ്ട.
Answer:
(സൂചനകൾ)
Step 1: ആകാശം നിരീക്ഷിക്കുക.
Step 2: സമയവും കാലവും രേഖപ്പെടുത്തുക.
Step 3: മേഘങ്ങളുടെ ആകൃതി ശ്രദ്ധിക്കുക.
Step 4: മേഘ തരം തിരിച്ചറിയുക. (സിറസ് മേഘം,ക്യൂമുലസ് മേഘം,നിംബസ് മേഘം,സ്ട്രാറ്റസ് മേഘം)
Step 5: നിങ്ങളുടെ നിരീക്ഷണങ്ങൾ എഴുതുക.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 25.
ആലിപ്പഴവീഴ്ച ശൈത്യകാലാവസ്ഥയിലാണോ ഉണ്ടാകുന്നത്? അന്വേഷിച്ചറിയൂ.
Answer:
ആലിപ്പഴ വീഴ്ച സാധാരണയായി ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴയോടൊപ്പമാണ് ഉണ്ടാകുന്നത്.

Question 26.
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മഴ ധാരാളമായി ലഭിക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ തീരെ കുറവാകാൻ കാരണം എന്ത്?
Answer:
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മഴ ധാരാളമായി ലഭിക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ മഴനിഴൽ പ്രദേശങ്ങളിൽ ഉൾപ്പെടുന്നതിനാലാണ് മഴ തീരെ കുറയുന്നത്.

Question 27.
ഭൂമധ്യരേഖാ കാലാവസ്ഥാ പ്രദേശങ്ങളിൽ ഏറെക്കുറെ എല്ലാ ദിവസവും സംവഹന വൃഷ്ടിയുണ്ടാകാൻ കാരണം എന്ത്?
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ പ്രദേശങ്ങളിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനാൽ താപനില വളരെ കൂടുതലാണ്. അതിനാൽ, വായു വേഗത്തിൽ ചൂടാകുകയും ഉയരുകയും ചെയ്യുന്നു. ഇത് സംവഹന പ്രക്രിയക്ക് കാരണമാകുകയും എല്ലാ ദിവസവും മഴ ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

Std 10 Geography Chapter 1 Notes Malayalam Medium – Extended Activities

Question 1.
സാമൂഹ്യശാസ്ത്ര ലാബിലെ സ്കൂൾ വെതർ സ്റ്റേഷനിലെ മാക്സിമം മിനിമം തെർമോമീറ്റർ ഉപയോഗപ്പെടുത്തി കൂടിയ താപനിലയും കുറഞ്ഞ താപനിലയും കണ്ടെത്തി ഓരോ ദിവസത്തെയും ദൈനിക താപാന്തരവും ദൈനിക ശരാശരി ഊഷ്മാവും കണക്കാക്കി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കൂ.
Answer:
(സൂചനകൾ)

  • തെർമോമീറ്റർ നിരീക്ഷിക്കുക (മാക്സിമം, മിനിമം തെർമോമീറ്റർ)
  • താപനില രേഖപ്പെടുത്തുക
  • ദൈനികതാപാന്തരം കണക്കാക്കുക.
  • ദൈനികതാപാന്തരം = കൂടിയ താപനില – കുറഞ്ഞ താപനില
  • ദൈനിക ശരാശരി താപനില കണക്കാക്കുക.
  • ദൈനിക ശരാശരി താപനില = SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 8
  • സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക.

Question 2.
റയിൻഗേജ് ഉപയോഗിച്ച് നിശ്ചിത കാലയളവിലെ ദൈനംദിന മഴയുടെ അളവ് കണക്കാക്കുക. നിങ്ങളുടെ രേഖപ്പെടുത്തൽ ഉപയോഗപ്പെടുത്തി ബാർ ഡയഗ്രം തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കൂ. അതത് ദിവസത്തെ മഴയുടെ അളവ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ മറക്കണ്ട.
Answer:
(സൂചനകൾ)

  • Step 1: റെയിൻ ഗേജ് ഉപയോഗിക്കുക.
    • മഴമാപിനി തുറന്ന സ്ഥലത്ത് വയ്ക്കുക. (മരങ്ങളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും അകലെ)
    • എല്ലാ ദിവസവും ഒരേ സമയത്ത് ഗേജ് പരിശോധിക്കുക.
    • ശേഖരിച്ച് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുക.
  • Step 2: ഡാറ്റ രേഖപ്പെടുത്തുക. (ഓരോ ദിവസത്തെയും തീയതിയും മഴയുടെ അളവും എഴുതുക)
  • Step 3: ബാർ ഡയഗ്രം തയ്യാറാക്കുക.
  • Step 4: സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക.

Question 3.
വിവിരസാങ്കേതിക സഹായത്തോടെ വിവിധതരം മേഘങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
(സൂചനകൾ: കൂടുതൽ മേഘങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ആൽബത്തിൽ ഉൾപ്പെടുത്തുക.)
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 9

SSLC Geography Chapter 1 Notes Pdf Malayalam Medium

  • ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വ സമയത്തേക്ക് അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദം, കാറ്റുകൾ, ആർദ്രത, വർഷണം തുടങ്ങിയ അന്തരീക്ഷപരമായ സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി എന്ന് പറയുന്നത്.
  • ഒരു വിശാലമായ ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സ്ഥിതികളുടെ ശരാശരിയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്.
  • സൂര്യനിൽ നിന്ന് പുറപ്പെടുന്ന വികിരണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഭൂമിയിൽ എത്തുന്നത്, ഇതിനെ ഇൻസൊലേഷൻ (INSOLATION) എന്ന് വിളിക്കുന്നു.
  • ഭൗമോപരിതലത്തിൽ നിന്ന് ദീർഘതരംഗങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഭൗമവികിരണം.
  • അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ഈ ഭൗമവികിരണം ആഗിരണം ചെയ്യുന്നത് അന്തരീക്ഷം ചൂടുപിടിക്കാൻ കാരണമാകുന്നു. ഇതിനെ ഹരിതഗൃഹ പ്രഭാവം എന്ന് പറയുന്നു.
  • ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത്ഹ്ര സ്വതരംഗങ്ങളായിട്ടാണ്.
  • താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജം പുറപ്പെടുന്നത് ദീർഘതരംഗങ്ങളായിട്ടാണ്.
  • ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് താപം വ്യാപിക്കുന്നതിന് പ്രധാനമായും നാല് പ്രക്രിയകളാണ് ഉള്ളത്. താപചാലനം, സംവഹനം, അഭിവഹനം, വികിരണം.
  • രണ്ടോ അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ആറ്റം രൂപം കൊള്ളുന്ന പ്രതിപ്രവർത്തനമാണ് അണുസംയോജനം.
  • ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജവും ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് താപബജറ്റ് എന്ന് വിളിക്കുന്നത്.
  • രണ്ടോ അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ആറ്റം രൂപം കൊള്ളുന്ന പ്രതിപ്രവർത്തനമാണ് അണുസംയോജനം.
  • ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജവും ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് താപബജറ്റ് എന്ന് വിളിക്കുന്നത്.
  • അന്തരീക്ഷ താപനില അളക്കുന്നതിനുള്ള ഉപകരണമാണ് തെർമോമീറ്റർ.
  • ഒരു ദിവസത്തിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന പ്രത്യേകതരം തെർമോമീറ്ററാണ് മാക്സിമം – മിനിമം തെർമോമീറ്റർ.
  • ഒരു നിശ്ചിത സമയപരിധിക്കുള്ളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള വ്യത്യാസമാണ് താപാന്തരം.
  • ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമതാപരേഖകൾ.
  • അന്തരീക്ഷത്തിലെ വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദം.
  • അന്തരീക്ഷ താപനില, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അന്തരീക്ഷത്തിലെ ജലാംശം എന്നിവ അന്തരീക്ഷമർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
  • ഭൂപടങ്ങളിൽ ഒരേ അന്തരീക്ഷമർദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമമർദ രേഖകൾ.
  • ഭൂമിയിൽ പ്രധാനമായും ഏഴ് ആഗോള മർദ മേഖലകളുണ്ട്.
  • ലംബ ദിശയിലുള്ള വായുവിന്റെ ചലനങ്ങളെയാണ് വായുപ്രവാഹങ്ങൾ എന്ന് പറയുന്നത്.
  • ഉയർന്ന മർദ്ദമുള്ള പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മർദമുള്ള പ്രദേശങ്ങളിലേക്ക് തിരശ്ചീന ദിശയിൽ വായു ചലിക്കുന്നതിനെയാണ് കാറ്റ് എന്ന് വിളിക്കുന്നത്.
  • കാറ്റുകളെ പ്രധാനമായിട്ടും സ്ഥിരവാതങ്ങൾ, കാലിക വാതങ്ങൾ, പ്രാദേശിക വാതങ്ങൾ, അസ്ഥിര വാതങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.
  • ഒരു നിശ്ചിത വ്യാപ്തമുള്ള അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷ ജലത്തിന്റെ യഥാർത്ഥ അളവിനെയാണ് കേവല ആർദ്രത എന്ന് വിളിക്കുന്നത്.
  • ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജലബാഷ്പത്തിന്റെ അളവും ആ സമയത്ത് അന്തരീക്ഷത്തിലുള്ള യഥാർത്ഥ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ് ആപേക്ഷിക ആർദ്രത.
  • അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ഉപകരണമാണ് ഹൈഗ്രോമീറ്റർ.
  • അന്തരീക്ഷത്തിലെ ജലബാഷ്പം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം.
  • അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളിൽ ഘനീകരണം നടക്കുന്നതിലൂടെയാണ് മേഘങ്ങൾ രൂപം കൊള്ളുന്നത്.
  • ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിയാത്തത്ര വലുപ്പമാർജിക്കുന്നതോടെ ജലകണികകൾ മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വ്യത്യസ്ത രൂപങ്ങളിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. ഇതിനെ വർഷണം എന്ന് വിളിക്കുന്നു.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

ആമുഖം

ഓരോ പ്രദേശത്തെയും സസ്യ ജന്തുജാലങ്ങളുടെ വൈവിധ്യത്തെ സ്വാധീനിക്കുന്നത് ആ പ്രദേശത്തെ കാലാവസ്ഥയാണ്., കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയും തമ്മിലുള്ള വ്യത്യാസം, ദിനാന്തരീക്ഷസ്ഥിതിയെ സ്വീധീനിക്കുന്ന ഘടകങ്ങൾ, സൂര്യപ്രകാശം, താപനില, അന്തരീക്ഷമർദം, കാറ്റ്, ആർദ്രത, വർഷണം തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങളെക്കുറിച്ചും, ഭൂമിയിലെ താപനിലയെ സ്വാധീനിക്കുന്ന സൗരോർജ്ജം, താപനില പ്രക്രിയകൾ, ഹ്രസ്വതരംഗങ്ങൾ, ദീർഘതരംഗങ്ങൾ, ഭൗമവികിരണം, ഹരിതഗൃഹ പ്രഭാവം, താപബജറ്റ് എന്നിവയെക്കുറിച്ചും, തുടർന്ന്, അന്തരീക്ഷമർദം, അതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ, കാറ്റുകൾ, കാറ്റുകളുടെ വിവിധ തരങ്ങൾ (സ്ഥിരവാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശികവാതങ്ങൾ, അസ്ഥിരവാതങ്ങൾ) എന്നിവയെക്കുറിച്ചും, അന്തരീക്ഷ ആർദ്രത, ഘനീകരണം, മൂടൽമഞ്ഞ്, മേഘങ്ങൾ, വിവിധതരം മേഘങ്ങൾ, വർഷണം (മഴ, മഞ്ഞ്, ആലിപ്പഴം), വിവിധതരം മഴ (പർവതമഴ, സംവഹനമഴ, ചക്രവാതമഴ) എന്നിവയെക്കുറിച്ചും ഈ പാഠഭാഗത്ത് വിശദീകരിക്കുന്നു.

ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും (Weather and Climate)
• ദിനാന്തരീക്ഷസ്ഥിതി (Weather)
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വ സമയത്തേക്ക് അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റുകൾ, ആർദ്രത, വർഷണം തുടങ്ങിയ അന്തരീക്ഷപരമായ സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി എന്ന് പറയുന്നത്. ഇത് മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ മാറാൻ സാധ്യതയുണ്ട്. ഒരു പ്രദേശത്തിന്റെ ദിനാന്തരീക്ഷസ്ഥിതിയെക്കുറിച്ചുള്ള പഠനം ദൈനംദിന കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.

• കാലാവസ്ഥ (Climate)
ഒരു വിശാലമായ ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സ്ഥിതികളുടെ ശരാശരിയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്. ഏകദേശം 35 മുതൽ 40 വർഷത്തെ ദിനാന്തരീക്ഷ സ്ഥിതി വിവരങ്ങൾ പരിഗണിച്ചാണ് ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിർണ്ണയിക്കുന്നത്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ അവിടുത്തെ സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, മനുഷ്യജീവിതം എന്നിവയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു.

അന്തരീക്ഷ താപനില (Atmospheric Temperature)

• സൗരോർജ്ജം (Solar Energy)
ഭൂമിയുടെ പ്രധാന ഊർജ്ജ സ്രോതസ്സ് സൂര്യനാണ്. സൂര്യനിൽ നടക്കുന്ന അണുസംയോജന പ്രക്രിയയിലൂടെയാണ് ഊർജ്ജം ഉണ്ടാകുന്നത്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന വികിരണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഭൂമിയിൽ എത്തുന്നത്, ഇതിനെ ഇൻസൊലേഷൻ (INSOLATION) എന്ന് വിളിക്കുന്നു.

• ഭൗമവികിരണം (Terrestrial Radiation)
ഭൗമോപരിതലത്തിൽ നിന്ന് ദീർഘതരംഗങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഭൗമവികിരണം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ഈ ഭൗമവികിരണം ആഗിരണം ചെയ്യുന്നത് അന്തരീക്ഷം ചൂടുപിടിക്കാൻ കാരണമാകുന്നു. ഇതിനെ ഹരിതഗൃഹ പ്രഭാവം എന്ന് പറയുന്നു.

• ഹ്രസ്വതരംഗങ്ങളും ദീർഘതരംഗങ്ങളും (Shortwaves and Longwaves Radiation)
ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത് ഹ്രസ്വതരംഗങ്ങളായിട്ടാണ്. ഉയർന്ന ആവൃത്തി കാരണം ഈ തരംഗങ്ങൾക്ക് അന്തരീക്ഷത്തിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയും. താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജം പുറപ്പെടുന്നത് ദീർഘതരംഗങ്ങളായിട്ടാണ്. ഈ തരംഗങ്ങൾക്ക് കുറഞ്ഞ ആവൃത്തിയായതിനാൽ അന്തരീക്ഷത്തിലെ വാതക തന്മാത്രകളാൽ ആഗിരണം ചെയ്യപ്പെടാനോ പ്രതിഫലിക്കപ്പെടാനോ കഴിയും.

• താപന പ്രക്രിയകൾ (Thermal Processes)
ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് താപം വ്യാപിക്കുന്നതിന് പ്രധാനമായും നാല് പ്രക്രിയകളാണ് ഉള്ളത്. താപചാലനം, സംവഹനം, അഭിവഹനം, വികിരണം.

  • താപചാലനം (Conduction):
    ചൂടുള്ള ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്നു.
  • സംവഹനം (Convection):
    ഭൂമിയോട് ചേർന്നുള്ള ചൂടുപിടിച്ച് വായു വികസിച്ച് മുകളിലേക്ക് ഉയരുന്നതിലൂടെ താപം ലംബമായി വ്യാപിക്കുന്നു.
  • അഭിവാഹനം (Advection):
    കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്നു.
  • വികിരണം (Radiation):
    ഭൗമോപരിതലം ചൂടുപിടിക്കുന്നതോടെ ദീർഘതരംഗങ്ങളായി ഊർജ്ജം പുറന്തള്ളുന്നു.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 10
• അണുസംയോജനം (Nuclear Fusion)
രണ്ടോ അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ആറ്റം രൂപം കൊള്ളുന്ന പ്രതിപ്രവർത്തനമാണ് അണുസംയോജനം. ഹൈഡ്രജൻ പോലുള്ള ചെറിയ അറ്റോമിക സംഖ്യയുള്ള മൂലകങ്ങളിലാണ് ഈ പ്രക്രിയ സംഭവിക്കുന്നത്. സൂര്യൻ ഉൾപ്പെടെയുള്ള പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളിലും ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നത് അണുസംയോജനത്തിലൂടെയാണ്.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

• ഭൂമിയുടെ താപബജറ്റ് (Earth’ s Heat Budget)
ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജവും ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് താപബജറ്റ് എന്ന് വിളിക്കുന്നത്. ഈ താപസന്തുലനം ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അന്തരീക്ഷത്തിൽ എത്തുന്ന ആകെ സൗരോർജ്ജത്തിന്റെ 35 യൂണിറ്റ് പ്രതിഫലനത്തിലൂടെയും 14 യൂണിറ്റ് അന്തരീക്ഷത്തിലെ വാതകങ്ങൾ ആഗിരണം ചെയ്യുന്നതിലൂടെയും നഷ്ടപ്പെടുന്നു.

• താപനില അളക്കുന്നതിനുള്ള ഉപകരണം (Instrument for Measuring Temperature)
അന്തരീക്ഷ താപനില അളക്കുന്നതിനുള്ള ഉപകരണമാണ് തെർമോമീറ്റർ.

• മാക്സിമം-മിനിമം തെർമോമീറ്റർ (Maximum Minimum Thermometer):
ഒരു ദിവസത്തിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന പ്രത്യേകതരം തെർമോമീറ്ററാണ് ഇത്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 11
• താപാന്തരം (Temperature Range)
ഒരു നിശ്ചിത സമയപരിധിക്കുള്ളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള വ്യത്യാസമാണ് താപാന്തരം.
ദൈനികതാപാന്തരം = കൂടിയ താപനില – കുറഞ്ഞ താപനില
• ദൈനിക ശരാശരി താപനില (Daily Average Temperature):
ഒരു ദിവസത്തിലെ കൂടിയ താപനിലയുടെയും കുറഞ്ഞ താപനിലയുടെയും ശരാശരിയാണ് ദൈനിക ശരാശരി താപനില.
ദൈനിക ശരാശരി താപനില = SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 8
• ചൂടും താപനിലയും (Heat and Temperature)
ഒരു വസ്തുവിലുള്ള ആകെ ഊർജ്ജമാണ് ചൂട് അഥവാ താപം, ഇത് ജൂളിൽ അളക്കുന്നു. ഒരു വസ്തുവിന്റെ താപത്തിന്റെ അളവിനെയാണ് ഊഷ്മാവ് അഥവാ താപനില എന്ന് പറയുന്നത്, ഇത് ഡിഗ്രി സെൽഷ്യസ്, ഡിഗ്രി ഫാരൻഹീറ്റ്, കെൽവിൻ തുടങ്ങിയ ഏകകങ്ങളിൽ രേഖപ്പെടുത്തുന്നു.
• സമതാപരേഖകൾ (Isotherms)
ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമതാപരേഖകൾ. താപ വിതരണത്തെക്കുറിച്ച് പഠിക്കാൻ ഈ രേഖകൾ ഉപയോഗപ്രദമാണ്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 12
• ആഗോളതാപ വിതരണം (Global Temperature Disrtibution)
ഭൂമിയിൽ എല്ലായിടത്തും ഒരേ താപനില അനുഭവപ്പെടുന്നില്ല; താപ വിതരണത്തിൽ സ്ഥലപരവും  കാലികവുമായ വ്യതിയാനങ്ങൾ കാണപ്പെടുന്നു. അക്ഷാംശം, ഉയരം, കരയും കടലും തമ്മിലുള്ള വ്യത്യാസം, സമുദ്രജലപ്രവാഹങ്ങൾ, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങൾ താപവിതരണത്തെ സ്വാധീനിക്കുന്നു.

• താപീയമധ്യരേഖ (Thermal Equator)
ഓരോ രേഖാംശരേഖയിലെയും ഏറ്റവും ഉയർന്ന വാർഷിക ശരാശരി അന്തരീക്ഷ താപനില രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപിക രേഖയാണ് താപീയമധ്യരേഖ.

താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
• അക്ഷാംശീയ സ്ഥാനം (Latitude)
ഭൂമിക്ക് ഗോളാകൃതിയായതിനാൽ, ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞാണ് പതിക്കുന്നത്. അതിനാൽ ധ്രുവങ്ങളിലേക്ക് അടുക്കുന്തോറും താപനില ക്രമേണ കുറഞ്ഞുവരുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 13
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 14
• ഉന്നതി (Altitude)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്തോറും അന്തരീക്ഷ താപനില ക്രമേണ കുറഞ്ഞുവരുന്നു. ഓരോ കിലോമീറ്റർ ഉയരത്തിനും ഏകദേശം 6.4° സെൽഷ്യസ് എന്ന നിരക്കിലാണ് താപനില കുറയുന്നത്, ഇതിനെ ക്രമമായ താപനഷ്ടനിരക്ക് എന്ന് വിളിക്കുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 1
• താപീയ മേഖലകൾ (Thermal Zones)
വ്യത്യസ്ത താപനിലയുടെ അടിസ്ഥാനത്തിൽ ഭൂമിയെ വിവിധ താപീയ മേഖലകളായി തരംതിരിച്ചിരിക്കുന്നു. ഉഷ്ണമേഖല, മിതോഷ്ണമേഖലകൾ, ധ്രുവീയ മേഖലകൾ.

• ഭൂപ്രകൃതി (Topography)
ഭൂപ്രകൃതി അനുസരിച്ച് ഓരോ പ്രദേശത്തും ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. സൂര്യന് അഭിമുഖമായുള്ള പർവതചരിവുകളിൽ താപം കൂടുതലും വിപരീത ചരിവുകളിൽ താപം കുറവുമായിരിക്കും.

• കരയും കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നത് (Differential Heating of Land and Sea) സമുദ്രോപരിതലത്തെ അപേക്ഷിച്ച് കര വേഗത്തിൽ ചൂടാവുകയും തണുക്കുകയും ചെയ്യുന്നു. അതിനാൽ സമുദ്രത്തെ അപേക്ഷിച്ച് കരഭാഗങ്ങളിൽ ഉഷ്ണകാല താപം കൂടുതലും ശൈത്യകാല താപം കുറവുമായിരിക്കും.

• സമുദ്രത്തിൽ നിന്നുള്ള അകലം (Distance from the Sea)
സമുദ്രതീര പ്രദേശങ്ങളിൽ കടലിൽ നിന്ന് കരയിലേക്കും തിരിച്ചും വീശുന്ന കാറ്റുകൾ താപനില മിതമായി നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ സമുദ്രത്തിൽ നിന്ന് അകന്നുപോകുന്തോറും ഈ സമുദ്രാന്തരീക്ഷ സ്വാധീനം കുറയുകയും പകൽ താപം കൂടുകയും രാത്രി താപം കുറയുകയും ചെയ്യുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 2
• സമുദ്രജലപ്രവാഹങ്ങൾ (Ocean Currents)
ഉഷ്ണജലപ്രവാഹങ്ങളും ശീതജലപ്രവാഹങ്ങളും കടന്നുപോകുന്ന തീരപ്രദേശങ്ങളിലെ അന്തരീക്ഷ താപനില യഥാക്രമം കൂടുകയും കുറയുകയും ചെയ്യുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 15
അന്തരീക്ഷമർദവും കാറ്റുകളും (Atmospheric Pressure and Winds)
• അന്തരീക്ഷമർദം (Atmospheric Pressure)
അന്തരീക്ഷത്തിലെ വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദം. അന്തരീക്ഷ താപനില, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അന്തരീക്ഷത്തിലെ ജലാംശം എന്നിവ അന്തരീക്ഷമർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

• ബാരോമീറ്റർ (Barometer)
അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റർ. മെർക്കുറി ബാരോമീറ്റർ, അനിറോയ്ഡ് ബാരോമീറ്റർ എന്നിവ പ്രധാനപ്പെട്ടവയാണ്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 16
• സമുദ്രനിരപ്പിലെ വായു മർദം
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം 76 സെന്റീമീറ്റർ മെർക്കുറി അഥവാ 1013.2 മില്ലി ബാർ ആണ്.

• ഉയരം (Altitude)
സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുന്തോറും അന്തരീക്ഷവായുവിന്റെ സാന്ദ്രത കുറയുന്നതിനാൽ അന്തരീക്ഷമർദം ക്രമേണ കുറഞ്ഞുവരുന്നു. ഏകദേശം ഓരോ 10 മീറ്ററിനും 1 മില്ലിബാർ എന്ന തോതിലാണ് ലംബതലത്തിൽ അന്തരീക്ഷമർദം കുറയുന്നത്.

• വായുവിലെ ജലാംശം (Humidity)
വായുവിലെ ജലാംശം കൂടുമ്പോൾ നൈട്രജൻ, ഓക്സിജൻ തുടങ്ങിയ ഭാരം കൂടിയ വാതകങ്ങളുടെ സ്ഥാനത്ത് ഭാരം കുറഞ്ഞ ജലതന്മാത്രകൾ സ്ഥാനം പിടിക്കുന്നു. അതിനാൽ വരണ്ട വായുവിനെ അപേക്ഷിച്ച് ആർദ്രവായുവിൽ അന്തരീക്ഷമർദം കുറവായിരിക്കും.

സമമർദ രേഖകൾ (Isobars)
ഭൂപടങ്ങളിൽ ഒരേ അന്തരീക്ഷമർദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമമർദ രേഖകൾ.

ആഗോള മർദ വിതരണം (Global Pressure Disrtibution)
ഭൗമോപരിതലത്തിൽ അന്തരീക്ഷമർദം എല്ലായിടത്തും ഒരു പോലെയല്ല. താപം മർദത്തിന് വിപരീതാനുപാതത്തിലാണ്, അതിനാൽ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ കുറഞ്ഞ മർദവും ധ്രുവപ്രദേശങ്ങളിൽ കൂടിയ മർദവും അനുഭവപ്പെടുന്നു. ഭൂമിയുടെ ഭ്രമണം മൂലം മർദ സാഹചര്യങ്ങളിൽ വ്യതിയാനങ്ങളുണ്ടാകു കയും ചില പ്രത്യേക അക്ഷാംശ മേഖലകളിൽ മർദ മേഖലകൾ രൂപം കൊള്ളുകയും ചെയ്യുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 12

• ആഗോള മർദമേഖലകൾ (Global Pressure Belts)
ഭൂമിയിൽ പ്രധാനമായും ഏഴ് ആഗോള മർദ മേഖലകളുണ്ട്.

• ഭൂമധ്യരേഖന്യൂനമർദ മേഖല (Equatorial Low Pressure Belt):
ഉയർന്ന താപം കാരണം വായു ചൂടുപിടിച്ച് വികസിച്ച് ഉയരുന്നതിനാലാണ് ഈ മേഖല രൂപം കൊള്ളുന്നത്. ഇവിടെ കാറ്റുകൾ ദുർബലമായതിനാൽ ഈ മേഖലയെ നിർവാതമേഖല എന്ന് വിളിക്കുന്നു.

• ധ്രുവീയ ഉച്ചമർദ മേഖലകൾ (Polar High Pressure Belts):
ധ്രുവങ്ങളിൽ തണുപ്പ് കൂടുതലായതിനാൽ വായു തണുത്ത് താഴേക്ക് പതിക്കുന്നതിനാലാണ് ഈ മേഖലകൾ രൂപം കൊള്ളുന്നത്.

• ഉപോഷ്ണ ഉച്ചമർദ മേഖലകൾ (Subtropical High Pressure Belts):
ഭൂമധ്യരേഖയിൽ നിന്ന് ഉയർന്ന് ധ്രുവങ്ങളിലേക്ക് പോകുന്ന വായു ഏകദേശം 30 വടക്കും 30 തെക്കുമുള്ള അക്ഷാംശങ്ങളിൽ താഴേക്ക് പതിക്കുന്നതിനാലാണ് ഈ മേഖലകൾ രൂപം കൊള്ളുന്നത്.

• ഉപധ്രുവീയന്യൂനമർദ മേഖലകൾ (Subpolar Low Pressure Belts):
ഏകദേശം 60° വടക്കും 60 തെക്കുമുള്ള അക്ഷാംശങ്ങളിൽ ഭൂമിയുടെ ഭ്രമണത്തിന്റെ സ്വാധീനത്താൽ വായു മുകളിലേക്ക് ഉയരുന്നതിനാലാണ് ഈ മേഖലകൾ രൂപം കൊള്ളുന്നത്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 14
• വായുപ്രവാഹങ്ങൾ (Air Currents)
ലംബ ദിശയിലുള്ള വായുവിന്റെ ചലനങ്ങളെയാണ് വായുപ്രവാഹങ്ങൾ എന്ന് പറയുന്നത്.

• കാറ്റ് (Wind)
ഉയർന്ന മർദ്ദമുള്ള പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മർദ്ദമുള്ള പ്രദേശങ്ങളിലേക്ക് തിരശ്ചീന ദിശയിൽ വായു ചലിക്കുന്നതിനെയാണ് കാറ്റ് എന്ന് വിളിക്കുന്നത്. കാറ്റ് എവിടെ നിന്ന് വീശുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന് പേര് നൽകുന്നത്.

• കോറിയോലിസ് ബലം (Coriolis Force)
ഭൂമിയുടെ ഭ്രമണം മൂലം കാറ്റുകളുടെ സഞ്ചാര ദിശയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് കാരണമാകുന്ന സാങ്കൽപിക ബലമാണ് കോറിയോലിസ് ബലം. ഈ ബലം മൂലം ഉത്തരാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലതുവശത്തേക്കും ദക്ഷിണാർധഗോളത്തിൽ ഇടത് വശത്തേക്കും വ്യതിചലിക്കുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 17
കാറ്റിന്റെ വേഗതയേയും ശക്തിയെയും പ്രധാനമായും രണ്ട് കാര്യങ്ങളാണ് സ്വാധീനിക്കുന്നത്

a) മർദചരിവ് ബലം (Pressure Gradient Force)
തിരശ്ചീന തലത്തിൽ മർദത്തിന്റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് മർദചരിവ്. ഉയർന്ന മർദ മേഖലകളിൽ നിന്ന് താഴ്ന്ന മർദമേഖലകളിലേക്ക് വായുവിനെ ചലിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ബലമാണ് മർദചരിവ്ബലം. മർദ വ്യത്യാസം കൂടുതലുള്ള ഇടങ്ങളിൽ കാറ്റിന്റെ ശക്തിയും കൂടുതലായിരിക്കും.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 4

b) ഘർഷണബലം (Frictional Force)
കുന്നുകൾ, മലകൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭൗമോപരിതലത്തിലെ തടസ്സങ്ങൾ കാറ്റിന്റെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു.
• അനിമോമീറ്റർ, വിൻഡ് വെയിൻ (Anemometer, Wind Vane)
കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണമാണ് അനിമോമീറ്റർ. കാറ്റിന്റെ ദിശ സൂചിപ്പിക്കുന്ന ഉപകരണമാണ് വിൻഡ് വെയിൻ.

കാറ്റുകൾ (Winds)
കാറ്റുകളെ പ്രധാനമായിട്ടും സ്ഥിരവാതങ്ങൾ, കാലിക വാതങ്ങൾ, പ്രാദേശിക വാതങ്ങൾ, അസ്ഥിര വാതങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.

A. സ്ഥിരവാതങ്ങൾ (Permanent Winds):
വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണിവ. ഇവയെ ഗ്രഹീയ വാതങ്ങൾ എന്നും വിളിക്കുന്നു.

  • വാണിജ്യ വാതങ്ങൾ
    ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണിവ. ഉത്തരാർധഗോളത്തിൽ ഇവ വടക്കുകിഴക്കൻ വാണിജ്യ വാതങ്ങളായും ദക്ഷിണാർധഗോളത്തിൽ തെക്കുകിഴക്കൻ വാണിജ്യ വാതങ്ങളായും വീശുന്നു.
  • പശ്ചിമ വാതങ്ങൾ
    ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണിവ.
  • ധ്രുവീയ പൂർവ വാതങ്ങൾ
    ധ്രുവീയ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണിവ.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 18

B. കാലിക വാതങ്ങൾ (Periodic Winds):
നിശ്ചിത ഇടവേളകളിൽ ദിശ മാറുന്ന കാറ്റുകളാണിവ.
• കടലിൽ നിന്നുള്ള കാറ്റ്, കരയിൽ നിന്നുള്ള കാറ്റ് (Sea Breeze, Land Breeze):
പകൽ സമയത്ത് കടലിൽ ചൂടു കുറവായതിനാൽ ഉയർന്ന മർദ്ദവും കരയിൽ ചൂടു കൂടുതലായതിനാൽ കുറഞ്ഞ മർദ്ദവും അനുഭവപ്പെടുന്നു, തന്മൂലം കടലിൽ നിന്ന് കരയിലേക്ക് വീശുന്ന കാറ്റാണ് കടൽക്കാറ്റ്. രാത്രിയിൽ കര വേഗത്തിൽ തണുക്കുന്നതിനാൽ ഉയർന്ന മർദ്ദവും കടൽ താരതമ്യേന ചൂടുള്ളതിനാൽ കുറഞ്ഞ മർദവും അനുഭവപ്പെടുന്നു, തന്മൂലം കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റാണ് കരക്കാറ്റ്.

• പർവതക്കാറ്റ്, താഴ്വരക്കാറ്റ് (Mountain Breeze, Valley Breeze):
രാത്രികാലങ്ങളിൽ പർവത ചെരിവുകളിലെ വായു തണുത്ത് താഴ്വരയിലേക്ക് വീശുന്നതാണ് പർവതക്കാറ്റ്. പകൽ സൂര്യതാപമേറ്റ് പർവത ചെരിവുകളിലെ വായു ചൂടുപിടിച്ച് ഉയർന്ന് താഴ്വരയിൽ നിന്ന് പർവത മുകളിലേക്ക് വീശുന്നതാണ് താഴ്വരക്കാറ്റ്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 19

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും
• മൺസൂൺ കാറ്റുകൾ (Monsoon Winds):
ഉഷ്ണകാലത്തും ശൈത്യകാലത്തും ദിശ മാറുന്ന കാറ്റുകളാണിവ.

• തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon):
ഉഷ്ണകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം അത്യധികം ചൂടുപിടിക്കുന്നതിനാൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം കാരണം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വീശുന്ന ഈ കാറ്റുകൾ ഇന്ത്യയിൽ വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു.

• വടക്കുകിഴക്കൻ മൺസൂൺ (Northeast Monsoon):
ശൈത്യകാലത്ത് ഉത്തര ഇന്ത്യൻ കരപ്രദേശത്ത് ഉയർന്ന മർദം രൂപംകൊള്ളുന്നതിനാൽ കരയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീശുന്ന ഈ വരണ്ട കാറ്റുകളാണ് വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ എന്ന് അറിയപ്പെടുന്നത്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 20

C. പ്രാദേശിക വാതങ്ങൾ (Local Winds):
താപനിലയിലെയും മർദത്തിലെയും പ്രാദേശിക വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന കാറ്റുകളാണിവ. ലൂ, ചിനൂക്ക്, ഫൊൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പ്രാദേശികവാതങ്ങൾ വീശുന്ന പ്രദേശം സവിശേഷതകൾ
മു ഉത്തരേന്ത്യൻ സമതലം ഉഷ്ണക്കാറ്റ്
ചിനൂക്ക് വടക്കേഅമേരിക്കയിലെ റോക്കി പർവതചരിവ് വരണ്ട ഉഷ്ണക്കാറ്റ്
ഫൊൻ യൂറോപ്പിലെ ആൽപ്സ് പർവത ചരിവ് വരണ്ട ഉഷ്ണക്കാറ്റ്
ഹർമാറ്റൻ ആഫ്രിക്കയിലെ സഹാറ മരുഭൂമി കൊടുംചൂടിന് ശമനമേകുന്നു

D. അസ്ഥിര വാതങ്ങൾ (Variable Winds):
ഹ്രസ്വകാലം മാത്രം നിലനിൽക്കുന്നതും ശക്തിയോ ദിശയോ പ്രവചിക്കാൻ സാധിക്കാത്തതുമായ കാറ്റുകളാണിവ. ചക്രവാതങ്ങളും പ്രതിചക്രവാതങ്ങളും ഈ ഗണത്തിൽപ്പെടുന്നു.

• ചക്രവാതങ്ങൾ (Cyclones):
ന്യൂനമർദ കേന്ദ്രങ്ങളിലേക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്ന് ശക്തിയായി കാറ്റ് ചുഴറ്റിയടിക്കുന്ന പ്രതിഭാസമാണ് ചക്രവാതങ്ങൾ.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 21
• ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical Cyclones):
ഉഷ്ണമേഖലാ സമുദ്രങ്ങൾക്ക് മുകളിൽ രൂപം കൊള്ളുന്ന ഇവ മിതോഷ്ണമേഖലാ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കുറഞ്ഞതാണെങ്കിലും നാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ളവയാണ്.

• മിതോഷ്ണമേഖലാ ചക്രവാതങ്ങൾ (Temperate Cyclones):
ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുന്ന അതിരുകളിൽ രൂപം കൊള്ളുന്ന ഇവ ഉഷ്ണമേഖലാ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കൂടിയതാണ്, എന്നാൽ വിനാശകാരികളല്ല.

• പ്രതിചക്രവാതങ്ങൾ (Anticyclones):
ഉച്ചമർദ കേന്ദ്രങ്ങളിൽ നിന്ന് പുറത്തേക്ക് കാറ്റ് ചുഴറ്റിയടിക്കുന്ന പ്രതിഭാസമാണ് പ്രതിചക്രവാതങ്ങൾ. ഇവ സാധാരണയായി വലിയ അന്തരീക്ഷ പ്രക്ഷുബ്ധതകൾ സൃഷ്ടിക്കാറില്ല.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 22

ആർദ്രത (Humidtiy)
അന്തരീക്ഷത്തിൽ അദൃശ്യമായി നിലകൊള്ളുന്ന ജലാംശത്തെ അന്തരീക്ഷ ആർദ്രത എന്ന വിളിക്കുന്നു.
• കേവല ആർദ്രത (Absolute Humidity)
ഒരു നിശ്ചിത വ്യാപ്തമുള്ള അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷ ജലത്തിന്റെ യഥാർത്ഥ അളവിനെയാണ് കേവല ആർദ്രത എന്ന് വിളിക്കുന്നത്.

• ആപേക്ഷിക ആർദ്രത (Relative Humidity)
ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജലബാഷ്പത്തിന്റെ അളവും ആ സമയത്ത് അന്തരീക്ഷത്തിലുള്ള യഥാർത്ഥ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ് ആപേക്ഷിക ആർദ്രത. ഇതിനെ ശതമാനത്തിൽ കണക്കാക്കുന്നു.
ആപേക്ഷിക ആർദ്രത = SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 23 × 100

• ഹൈഗ്രോമീറ്റർ (Hygrometer)

അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ഉപകരണമാണ് ഹൈഗ്രോമീറ്റർ. വെറ്റ് ആന്റ് ബൾബ് തെർമോമീറ്ററിലെ താപവ്യത്യാസം ഉപയോഗിച്ചും ആപേക്ഷിക ആർദ്രത കണക്കാക്കാം.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 24
• പൂരിതാവസ്ഥ (Saturation Level)
അന്തരീക്ഷം പൂർണ്ണമായും ജലപൂരിതമാകുന്ന അവസ്ഥയാണ് പൂരിതാവസ്ഥ. ഈ അവസ്ഥയിൽ ആപേക്ഷിക ആർദ്രത 100 ശതമാനമായിരിക്കും.

• പൂരിതാങ്കം (Saturation Point)
അന്തരീക്ഷം ജലപൂരിതമാകുന്ന നിർണ്ണായക ഊഷ്മാവിനെയാണ് പൂരിതാങ്കം എന്ന് വിളിക്കുന്നത്. ഈ അവസ്ഥയിൽ ഘനീഭവനം ആരംഭിക്കുന്നു.

• ഘനീകരണം (Condensation)
അന്തരീക്ഷത്തിലെ ജലബാഷ്പം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം.

ഘനീകരണ രൂപങ്ങൾ (Forms of Condensation)
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 25

• തുഷാരം (Dew):
രാത്രികാലങ്ങളിൽ ഭൗമോപരിതലം തണുക്കുമ്പോൾ ഉപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ച് പുൽക്കൊടികളിലും ഇലകളിലും മറ്റു തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിക്കുന്ന നേർത്ത ജലകണികകളാണ് തുഷാരം.

• ഹിമം (Frost):
അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ തുഷാരത്തിന് പകരം നേർത്ത ഹിമകണികകൾ രൂപം കൊള്ളുന്നതാണ് ഹിമം.

• മൂടൽമഞ്ഞ് (Fog):
അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീഭവിച്ച് നേർത്ത ജലകണികകളായി അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നതാണ് മൂടൽമഞ്ഞ്. താഴ്ന്ന വിതാനങ്ങളിൽ പൊടിപടലങ്ങളിൽ ഘനീകരണം നടക്കുന്നതിനാലാണ് മൂടൽമഞ്ഞ് ഉണ്ടാകുന്നത്. ദൂരക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഇതിനെ നേർത്ത മൂടൽമഞ്ഞ് (Mist), കനത്ത മൂടൽമഞ്ഞ് (Fog) എന്നിങ്ങനെ തരംതിരിക്കാം.

• മേഘങ്ങൾ (Clouds):
അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളിൽ ഘനീകരണം നടക്കുന്നതിലൂടെയാണ് മേഘങ്ങൾ രൂപം കൊള്ളുന്നത്. ഇങ്ങനെ രൂപം കൊള്ളുന്ന ജലകണികകളുടെ വലുപ്പം 0.001 സെന്റീമീറ്ററിൽ താഴെയാണ്.

  • സിറസ് മേഘങ്ങൾ (Cirrus Clouds):
    നേർത്ത തൂവൽക്കെട്ടുകൾ പോലെ ഉയരങ്ങളിൽ കാണുന്ന മേഘങ്ങളാണിവ.
  • സ്ട്രാറ്റസ് മേഘങ്ങൾ (Stratus Clouds):
    താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികൾ പോലെ രൂപപ്പെടുന്ന മേഘങ്ങളാണിവ.
  • ക്യുമുലസ് മേഘങ്ങൾ (Cumulus Clouds):
    ഉയർന്ന സംവഹന പ്രവാഹത്തിന്റെ ഫലമായി പഞ്ഞിക്കെട്ടുകൾ പോലെ കാണുന്ന മേഘങ്ങളാണിവ. ഇവ ലംബ ദിശയിൽ കൂടുതൽ വ്യാപിച്ചു കാണപ്പെടുന്നു.
  • നിംബസ് മേഘങ്ങൾ (Nimbus Clouds):
    താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണിവ. സാന്ദ്രമായ ജലകണികകൾ സൂര്യപ്രകാശത്തെ തടയുന്നതിനാലാണ് ഇവ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത്.
  • മറ്റ് മേഘ രൂപങ്ങൾ (Other Cloud Forms):
    സിറോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ്, ക്യുമുലോനിംബസ്, നിംബോസ്ട്രാറ്റസ് തുടങ്ങിയ വിവിധ മേഘ രൂപങ്ങളും കാണപ്പെടുന്നു.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 9

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

വർഷണം (Precipitation)
ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിയാത്തത്ര വലുപ്പമാർജിക്കുന്നതോടെ ജലകണികകൾ മേഘങ്ങ ളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വ്യത്യസ്ത രൂപങ്ങളിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. ഇതിനെ വർഷണം എന്ന് വിളിക്കുന്നു.
• മഴ (Rain):
മേഘങ്ങളിലെ ജലകണികകൾ ഗുരുത്വാകർഷണം മൂലം താഴേക്ക് പതിക്കുന്ന ജലരൂപത്തിലുള്ള വർഷണമാണ് മഴ.

• മഞ്ഞുവീഴ്ച (Snowfall):
ശൈത്യകാലാവസ്ഥാപ്രദേശങ്ങളിലും മിതോഷ്ണ കാലാവസ്ഥാ പ്രദേശങ്ങളിലെ ശൈത്യകാലത്തും അന്തരീക്ഷതാപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കുന്നതിനാൽ വർഷണം നേർത്ത ഹിമപര ലുകളുടെ രൂപത്തിലായിരിക്കും, ഇതിനെ മഞ്ഞുവീഴ്ച എന്ന് പറയുന്നു.

• ആലിപ്പഴം (Hailstones):
മേഘങ്ങളിൽ നിന്ന് പുറപ്പെടുന്ന ജലകണികകൾ അന്തരീക്ഷത്തിലെ വിവിധ പാളികളിൽ വെച്ച് വീണ്ടും വീണ്ടും ഘനീകരണത്തിന് വിധേയമാകുന്നതിനാൽ കട്ടിയുള്ള മഞ്ഞുകട്ടകളുടെ രൂപത്തിൽ ഭൂമിയിൽ പതിക്കുന്നതാണ് ആലിപ്പഴം.

മഴയുടെ വിവിധതരങ്ങൾ

a) പർവതമഴ (Orographic Rainfall):
നീരാവിയോടുകൂടിയ കാറ്റ് കരയിലേക്ക് പ്രവേശിക്കുകയും പർവത ചെരിവുകളിൽ തട്ടി ഉയർന്ന് ഘനീഭവിച്ച് മഴയായി പെയ്യുകയും ചെയ്യുന്നതാണ് പർവതമഴ.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 26
• മഴനിഴൽ പ്രദേശം (Rain Shadow Region):
കാറ്റിന് അഭിമുഖമായുള്ള പർവതങ്ങളുടെ വശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമ്പോൾ, കാറ്റ് താഴേക്ക് ഇറങ്ങുന്ന മറുവശങ്ങളിൽ മഴ ലഭിക്കാത്ത പ്രദേശങ്ങളെയാണ് മഴനിഴൽ പ്രദേശം എന്ന് വിളിക്കുന്നത്.

b) സംവഹന വൃഷ്ടി (Convectional Rainfall):
ഉഷ്ണകാലത്ത് ഉച്ചസമയങ്ങളിൽ സംവഹന പ്രക്രിയയിലൂടെ ഉണ്ടാകുന്ന മഴയാണ് സംവഹന വൃഷ്ടി. ഭൂമധ്യരേഖാ കാലാവസ്ഥാ പ്രദേശങ്ങളിൽ മിക്ക ദിവസങ്ങളിലും ഈ രീതിയിലുള്ള മഴ ഉണ്ടാകാറുണ്ട്. ഇതിനെ നാലുമണിമഴ എന്നും വിളിക്കാറുണ്ട്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 27
• അതിതീവ്രമഴ, മേഘവിസ്ഫോടനം (Intense Rainfall, Cloudburst):
ഒരു പ്രത്യേക പ്രദേശത്ത് വളരെ കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴ പെയ്യുന്ന പ്രതിഭാസമാണ് അതിതീവ്രമഴ. മണിക്കൂറിൽ 10 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ മേഘവിസ്ഫോടനമായി കണക്കാക്കുന്നു. ഇത് മിന്നൽ പ്രളയങ്ങൾക്കും ഉരുൾപൊട്ടലിനും കാരണമാകാം.

c) ചക്രവാത വൃഷ്ടി (Cyclonic Rainfall):
ഒരു ചക്രവാതത്തിന്റെ ഭാഗമായി ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുമ്പോൾ ഉഷ്ണവായു ഉയർന്ന് ഘനീഭവിച്ച് മഴ പെയ്യുന്നതാണ് ചക്രവാതവൃഷ്ടി.ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുന്ന അതിരുകളെ വാതമുഖങ്ങൾ എന്നാണ് വിളിക്കുന്നത് .അതിനാൽ ഇത്തരം മഴയെ വാതമുഖമഴ എന്നും വിളിക്കുന്നു
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 28
കാലാവസ്ഥാ മാറ്റം (Climate Change)
ഭൂമിയുടെ സ്വാഭാവിക താപനില സന്തുലനം തകരാറിലാകുന്ന തരത്തിൽ അന്തരീക്ഷ ഘടനയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. സ്വാഭാവികവും മനുഷ്യജന്യവുമായ കാരണങ്ങളാൽ ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ഇന്ന് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ട്. മനുഷ്യന്റെ അശാസ്ത്രീയവും പരിസ്ഥിതി വിരുദ്ധവുമായ ഇടപെടലുകൾ നിയന്ത്രിച്ച് അന്തരീക്ഷത്തിന്റെ ലോലമായ സന്തുലനം നിലനിർത്തേണ്ടത് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന്അ ത്യന്താപേക്ഷിതമാണ്.