SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും to help self-study at home.

Class 10 Geography Chapter 1 Important Questions Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 1 Important Questions Malayalam Medium

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Question 1.
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റ്, ആർദ്രത, വർഷണം എന്നിവയെ വിളിക്കുന്ന പേരെന്ത്?
a) കാലാവസ്ഥ
b) ദിനാന്തരീക്ഷസ്ഥിതി
c) താപനില
d) ആർദ്രത
Answer:
b) ദിനാന്തരീക്ഷസ്ഥിതി

Question 2.
ഒരു വിശാല ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സൂചകങ്ങളുടെ ശരാശരിയെ വിളിക്കുന്ന പേരെന്ത്?
a) ദിനാന്തരീക്ഷസ്ഥിതി
b) താപനില
c) ആർദ്രത
d) കാലാവസ്ഥ
Answer:
d) കാലാവസ്ഥ

Question 3.
ഭൂമിയുടെ പ്രധാന ഊർജ്ജ സ്രോതസ്സ് ഏതാണ്?
a) കാറ്റ്
b) മഴ
c) സൂര്യൻ
d) മേഘം
Answer:
c) സൂര്യൻ

Question 4.
സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്ന പ്രക്രിയയുടെ പേരെന്ത്?
a) താപചാലനം
b) സംവഹനം
c) അണുസംയോജനം
d) വികിരണം
Answer:
c) അണുസംയോജനം

Question 5.
ഭൂമിയിലെത്തുന്ന സൂര്യരശ്മിയുടെ അളവിനെ എന്താണ് വിളിക്കുന്നത്?
a) താപബജറ്റ്
b) ഭൗമവികിരണം
c) ഇൻസൊലേഷൻ
d) ഹരിതഗൃഹ പ്രഭാവം
Answer:
c) ഇൻസൊലേഷൻ

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 6.
ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത് ഏത് തരംഗങ്ങളായിട്ടാണ്?
a) ദീർഘതരംഗങ്ങൾ
b) ശബ്ദ തരംഗങ്ങൾ
c) പ്രകാശ തരംഗങ്ങൾ
d) ഹ്രസ്വതരംഗങ്ങൾ
Answer:
d) ഹ്രസ്വതരംഗങ്ങൾ

Question 7.
താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജവികിരണം നടക്കുന്നത് ഏത് തരംഗങ്ങളാ യിട്ടാണ്?
a) ഹ്രസ്വതരംഗങ്ങൾ
b) റേഡിയോ തരംഗങ്ങൾ
c) ദീർഘതരംഗങ്ങൾ
d) മൈക്രോ തരംഗങ്ങൾ
Answer:
c) ദീർഘതരംഗങ്ങൾ

Question 8.
ഭൂമിയിൽ നിന്ന് ദീർഘതരംഗങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യപ്പെടുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
a) ഇൻസൊലേഷൻ
b) താപചാലനം
c) ഭൗമവികിരണം
d) സംവഹനം
Answer:
c) ഭൗമവികിരണം

Question 9.
സൂര്യരശ്മി ലംബമായി പതിക്കുന്നത് ഏത് താപീയമേഖലയിലാണ്?
a) ഉഷ്ണമേഖല
b) മിതോഷ്ണമേഖല
c) ശൈത്യമേഖല
d) ഉപധ്രുവീയമേഖല
Answer:
a) ഉഷ്ണമേഖല

Question 10.
ഭൗമോപരിതലത്തിലെ ശരാശരി അന്തരീക്ഷമർദ്ദം എത്രയാണ്?
a) 76 mmHg
b) 1000 mb
c) 1050 hPa
d) 50 cmHg
Answer:
a) 76 mmHg

Question 11.
അന്തരീക്ഷമർദം അളക്കുന്ന ഉപകരണം ഏതാണ്?
a) തെർമോമീറ്റർ
b) ഹൈഗ്രോമീറ്റർ
c) ബാരോമീറ്റർ
d) അനീമോമീറ്റർ
Answer:
c) ബാരോമീറ്റർ

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 12.
ഭൂമധ്യരേഖാ പ്രദേശത്തെ ഉയർന്ന താപനില കാരണം രൂപം കൊള്ളുന്ന ന്യൂനമർദ മേഖല ഏതാണ്?
a) ധ്രുവീയ ഉച്ചമർദ മേഖല
b) ഉപോഷ്ണ ഉച്ചമർദ മേഖല
c) ഭൂമധ്യരേഖാ ന്യൂനമർദ മേഖല
d) ഉപധ്രുവീയ ന്യൂനമർദ മേഖല
Answer:
c) ഭൂമധ്യരേഖാ ന്യൂനമർദ മേഖല

Question 13.
വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത്?
a) കാലികവാതങ്ങൾ
b) പ്രാദേശികവാതങ്ങൾ
c) സ്ഥിരവാതങ്ങൾ
d) അസ്ഥിരവാതങ്ങൾ
Answer:
c) സ്ഥിരവാതങ്ങൾ

Question 14.
ഉഷ്ണകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപംകൊള്ളുന്ന ന്യൂനമർദം കാരണം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വീശുന്ന കാറ്റുകൾ ഏതാണ്?
a) കിഴക്കൻ കാറ്റുകൾ
b) പടിഞ്ഞാറൻ കാറ്റുകൾ
c) തെക്ക് പടിഞ്ഞാറൻ മൺസൂൺ
d) വടക്ക് കിഴക്കൻ മൺസൂൺ
Answer:
c) തെക്ക് പടിഞ്ഞാറൻ മൺസൂൺ

Question 15.
അന്തരീക്ഷത്തിലെ ജലത്തിന്റെ അളവിനെ എന്താണ് വിളിക്കുന്നത്?
a) താപനില
b) ആർദ്രത
c) മർദ്ദം
d) വർഷണം
Answer:
b) ആർദ്രത

Question 16.
അന്തരീക്ഷത്തിലെ ജലബാഷ് പം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയുടെ പേരെന്ത്?
a) ബാഷ്പീകരണം
b) ഖനീഭവിക്കൽ
c) ഉൽപാദനം
d) ലയനം
Answer:
b) ഖനീഭവിക്കൽ

Question 17.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഘനീകരണ രൂപങ്ങൾ ഏതെല്ലാം?
a) ആലിപ്പഴവീഴ്ച
b) തുഷാരം
c) ഹിമം
d) മഞ്ഞുവീഴ്ച

Options
I. a, b
II. b, c
III. c, d
IV. a, c
Answer:
II. b, c

Question 18.
ചുവടെ നൽകിയിരിക്കുന്നതിൽ ഏതെല്ലാമാണ് ചക്രവാതങ്ങൾ?
a) ടൈഫൂൺസ്
b) ഫൊൻ
c) ഹർമാറ്റൻ
d) വില്ലിവില്ലീസ്
I. a, b
II. b, c
III. a, d
IV. b, d
Answer:
III. a, d

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 19.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏത് കാറ്റാണ് ദക്ഷിണാർധഗോളത്തിൽ കൂടുതൽ ശക്തമായി വീശുന്നത്?
a) മൺസൂൺ കാറ്റുകൾ
b) വാണിജ്യവാതങ്ങൾ
c) പശ്ചിമവാതങ്ങൾ
d) ധ്രുവീയ വാതങ്ങൾ
Answer:
c) പശ്ചിമവാതങ്ങൾ

Question 20.
സഹാറ മരുഭൂമിയിലൂടെ വീശുന്ന പ്രാദേശിക വാതം ഏത്?
a) മു
b) ചിനൂക്ക്
c) ഫൊൻ
d) ഹർമാറ്റൻ
Answer:
d) ഹർമാറ്റൻ

Question 21.
റോക്കി പർവത ചരിവിൽ വീശുന്ന പ്രാദേശിക വാതം ഏത്?
a) മു
b) ചിനൂക്ക്
c) ഫൊൻ
d) ഹർമാറ്റൻ
Answer:
b) ചിനൂക്ക്

Question 22.
സൂര്യൻ ഉൾപ്പെടെ പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളിലും ഊർജ്ജം ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണ്?
Answer:
അണുസംയോജനത്തിലൂടെ.

Question 23.
ഭൗമോപരിതലത്തിൽ നിന്നും ദീർഘതരംഗങ്ങളായി ഊർജ്ജം പുറന്തള്ളപ്പെടുന്ന പ്രക്രിയയെ അറിയപ്പെടുന്നത്.
Answer:
ഭൗമവികിരണം.

Question 24.
ഒരു ദിവസത്തെ കൂടിയ അന്തരീക്ഷതാപനിലയായി കാലാവസ്ഥാനിരീക്ഷകർ കണക്കാക്കുന്നത് ഏത്
സമയത്തെ താപനിലയാണ്?
Answer:
ഉച്ചയ്ക്ക് 2 മണിക്ക് രേഖപ്പെടുത്തുന്ന താപനില,

Question 25.
ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പികരേഖകൾക്ക് എന്ത് പേര് നൽകുന്നു?
Answer:
സമതാപരേഖകൾ (Isotherms)

Question 26.
അന്തരീക്ഷതാപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
Answer:
തെർമോമീറ്റർ

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 27.
സൂര്യപ്രകാശത്തെ ഉള്ളിലേക്ക് കടത്തിവിടുകയും എന്നാൽ ഉള്ളിലെ ചൂടിനെ പുറത്തേക്ക് വിടാതിരിക്കുകയും ചെയ്യുന്ന ഗ്ലാസ് മേൽക്കൂരയുള്ള കെട്ടിടങ്ങളെ അറിയപ്പെടുന്നത് ഏതു പേരിൽ?
Answer:
ഹരിത ഗൃഹം

Question 28.
ഇൻസൊലേഷനിലൂടെ ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന സൗരോർജ്ജത്തിന്റെ അളവ് എത്ര?
Answer:
51 യൂണിറ്റ്

Question 29.
കേരളത്തിൽ പൊതുവെ മിതമായ താപനില അനുഭവപ്പെടാൻ കാരണം എന്ത്?
Answer:
കേരളം സമുദ്രതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നതുകൊണ്ട്

Question 30.
സമതാപരേഖകൾ വരയ്ക്കുന്നത് എന്തിനാണ്?
Answer:
താപവിതരണം സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്യുന്നതിന്.

Question 31.
മെർക്കുറി ഉപയോഗിച്ച് അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Answer:
മെർക്കുറി ബാരോമീറ്റർ

Question 32.
അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന സൗരവികി രണം അന്തരീക്ഷത്തെ കാര്യമായി ചൂടുപിടിപ്പിക്കാ അത് എന്തുകൊണ്ട്?
Answer:
അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന സൗരവികി രണം ഹ്രസ്വതരംഗങ്ങളായതിനാൽ അന്തരീ ക്ഷത്തെ കാര്യമായി ചൂടുപിടിപ്പിക്കാറില്ല.

Question 33.
ഹരിതഗൃഹ പ്രഭാവം (Greenhouse Effect) എന്നാൽ എന്ത്?
Answer:
ഭൗമവികിരണത്തെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നത് അന്തരീ ക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. ഇതിനെ ഹരിതഗൃഹ പ്രഭാവമെന്ന് വിളിക്കുന്നു.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 34.
ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്നതിൽ താപസന്തുലനപ്രക്രിയയുടെ പ്രാധാന്യം എന്താണ്?
Answer:
ഭൂമിയിലെ താപനിലയെ സന്തുലിതമായി നിലനിർത്തി ജീവന് അനുയോജ്യമായ സാഹ ചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ താപസന്തുലന പ്രക്രിയ പ്രധാന പങ്ക് വഹിക്കുന്നു.

Question 35.
ദിവസം മുഴുവൻ ഒരേ അളവിലാണോ സൗരോർജ്ജം ലഭിക്കുന്നത്?
Answer:
അല്ല, സൂര്യോദയം മുതൽ ക്രമേണ ഉയരുകയും ഉച്ചയോടെ പാരമ്യത്തിലെത്തുകയും ചെയ്യുന്നു.

Question 36.
സമതാപരേഖകൾ (Isotherms) എന്നാൽ എന്ത്?
Answer:
ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളാണ് സമതാപരേഖകൾ (Isotherms).

Question 37.
താപനിലയെ ഭൂപടങ്ങളിൽ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
Answer:
ഓരോ പ്രദേശത്തും രേഖ പ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്നു.

Question 38.
സമുദ്രത്തിൽ നിന്നകലുന്തോറും താപനിലയിൽ എന്ത് മാറ്റം സംഭവിക്കുന്നു?
Answer:
സമുദ്രസ്വാധീനം കുറയുന്നതിനാൽ പകൽ താപം വളരെ ഉയരുന്നതിനും രാത്രി താപം വളരെ കുറയുന്നതിനും കാരണമാകുന്നു.

Question 39.
സമമർദരേഖകൾ (Isobars) എന്നാൽ എന്ത്?
Answer:
ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന അന്തരീക്ഷമർദത്തെ ഭൂപടങ്ങളിൽ രേഖപ്പെടുത്തി ഒരേ മർദമുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖ കളാണ് സമമർദരേഖകൾ (Isobars).

Question 40.
ഉപധ്രുവീയ ന്യൂനമർദമേഖലകൾ രൂപപ്പെടാൻ കാരണം എന്ത്?
Answer:
ഭൂഭ്രമണത്തിന്റെ സ്വാധീനശക്തിയാൽ മേഖലയിൽ വായു വൻതോതിൽ ആകാശത്തേ യ്ക്ക് ഉയർത്തപ്പെടുന്നതിനാലാണ്.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 41.
കോറിയോലിസ് ബലം എന്നാൽ എന്ത്?
Answer:
കോറിയോലിസ് പ്രഭാവം മൂലം ഉത്തരാർധഗോള ത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലിക്കുന്നു.

Question 42.
ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്നാൽ എന്ത്?
Answer:
പ്രതിദിനം ഭൂമിയിലേക്ക് വന്നുചേരുന്ന ഏറെക്കുറെ മുഴുവൻ ഊർജ്ജവും ഇത്തരത്തിൽ പുനഃവികി രണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരി തലതാപം ക്രമാതീതമായി കൂടാതെയും കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്നു. ഈ താപസന്തുലനപ്രക്രിയയെ ഭൂമിയുടെ താപബജറ്റ് (Heat budget) എന്നു വിളിക്കുന്നു.

Question 43.
ദൈനിക ശരാശരി ഊഷ്മാവ് കണക്കാക്കാൻ എന്ത് വിവരങ്ങളാണ് ആവശ്യം?
Answer:
കൂടിയ താപനിലയും
കുറഞ്ഞ താപനിലയും.

Question 44.
മെർക്കുറി ബാരോമീറ്റർ, അനിറോയിഡ് ബാരോ മീറ്റർ എന്നിവ താരതമ്യം ചെയ്യുക.
Answer:

  • മെർക്കുറി ഉപയോഗിച്ച് അന്തരീക്ഷമർദം അളക്കുന്ന ഉപകരണം.
  • മെർക്കുറിയില്ലാതെ അന്തരീക്ഷമർദം അളക്കുന്ന ഉപകരണം.

Question 45.
ഭൗമോപരിതല ശരാശരി മർദം എത്രയാണ്? ഇത് ഒരു മെർക്കുറി ബാരോമീറ്ററിൽ എത്ര സെന്റീമീറ്റർ രസനിരപ്പിലാണ് രേഖപ്പെടുത്തുന്നത്?
Answer:

  • 1013.2 mb അല്ലെങ്കിൽ hpa.
  • 76 സെന്റീമീറ്റർ രസനിരപ്പ്

Question 46.
ഉപോഷ്ണ ഉച്ചമർദ മേഖലകൾ രൂപപ്പെടാൻ കാരണം എന്ത്?
Answer:
മധ്യരേഖാപ്രദേശത്തുനിന്നും വികസിച്ചുയരുന്ന വായു ഉയർന്ന വിതാനത്തിൽ ധ്രുവങ്ങൾക്കഭിമുഖ മായി കാറ്റായി വീശുകയും ക്രമേണ തണുത്ത് 30° തെക്ക് 30° വടക്ക് അക്ഷാംശമേഖലകളിൽ താഴ്ന്നി റങ്ങുകയും ചെയ്യുന്നതിനാലാണ്.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 47.
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകങ്ങൾ ഏവ?
Answer:

  • മില്ലിബാർ (mb)
  • ഹെക്ടോപാസ്കൽ (hpa)

Question 48.
അന്തരീക്ഷത്തിൽ എത്ര തരത്തിലുള്ള വായു ചലനങ്ങളാണ് ഉണ്ടാകുന്നത്? ഏതെല്ലാം?
Answer:

  • രണ്ട് തരം
  • വായു പ്രവാഹം വായുവിന്റെ ലംബ ദിശയിലുള്ള ചലനം
  • കാറ്റ് വായുവിന്റെ തിരശ്ചീന ചലനം.

Question 49.
ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസമെന്താണ്?
Answer:
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റ്, ആർദ്രത വർഷണം തുടങ്ങിയ സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി (Weather) എന്ന് വിശേഷിപ്പിക്കുന്നത്.
അതേസമയം, ഒരു വിശാല ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സൂചകങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ (Climate) എന്ന് വിളിക്കുന്നത്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിർണ്ണയിക്കുന്നത് ഏകദേശം 35 മുതൽ 40 വർഷത്തെ ദിനാന്തരീക്ഷ സൂചകങ്ങൾ പരിഗണിച്ചാണ്.

Question 50.
ഭൂമിയിലെ ദിനാന്തരീക്ഷസ്ഥിതിയെ സ്വാധീനി ക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
ഭൂമിയിൽ ഓരോ പ്രദേശത്തും ലഭ്യമാകുന്ന സൂര്യപ്രകാശത്തിന്റെ അളവിനനുസരിച്ച് അന്തരീക്ഷ താപനില, മർദം, കാറ്റ്, ആർദ്രത തുടങ്ങിയ ഘടകങ്ങൾക്ക് വ്യതിയാനമുണ്ടാകും. അതിനാൽ ഈ ഘടകങ്ങളെയാണ് ദിനാന്തരീക്ഷ ഘടകങ്ങൾ (Elemetns of Weather) എന്ന് വിളിക്കു ന്നത്. ഈ ഘടകങ്ങൾ ഒരു പ്രദേശത്ത് അനുഭവ പ്പെടുന്ന ദിനാന്തരീക്ഷസ്ഥി തിയെ നേരിട്ട് സ്വാധീനിക്കുന്നു.

Question 51.
സൂര്യൻ എങ്ങനെയാണ് ഭൂമിയുടെ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നത്?
Answer:
സൂര്യനിൽ നടക്കുന്ന അണുസംയോജനം (Nuclear fusion) എന്ന പ്രക്രിയയിലൂടെയാണ് ഊർജ്ജം ഉണ്ടാകുന്നത്. ഈ അണുസംയോജന ത്തിലൂടെ വൻതോതിൽ തുടർച്ചയായി രൂപപ്പെടുന്ന ഊർജ്ജം സൂര്യനിൽ നിന്ന് ഹ്രസ്വ തരംഗങ്ങളായി വികിരണം ചെയ്യപ്പെടുന്നു. സൂര്യനിൽ നിന്നുള്ള ഈ വികിരണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഭൗമോപരിതലത്തിലേക്ക് എത്തുന്നത്. ഇതിനെ യാണ് ഇൻ സൊലേഷൻ (Insolation) എന്ന് വിളിക്കുന്നത്.

Question 52.
ഹ്രസ്വതരംഗങ്ങളും ദീർഘ തരംഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണ്?
Answer:
ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത് ഹ്രസ്വതരംഗങ്ങളായിട്ടാണ്. ഈ തരംഗങ്ങൾക്ക് ആവൃത്തി കൂടുതലായതിനാൽ അന്തരീക്ഷത്തിലൂടെ തടസ്സമില്ലാതെ കടന്നുപോ കാൻ കഴിയും. താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജ വികിരണം നടക്കുന്നത് ദീർഘ തരംഗങ്ങളായിട്ടാണ്. ഈ തരംഗങ്ങൾക്ക് ആവൃത്തി കുറവായതിനാൽ അന്തരീക്ഷ വസ്തുക്കളാൽ ആഗിരണം ചെയ്യപ്പെടു കയോ പ്രതിഫലിക്കപ്പെടുകയോ ചെയ്യാം.

Question 53.
ഭൗമവികിരണം (Terrestrial Radiation) എന്താണ്? അന്തരീക്ഷ താപനിലയ ഇത് എങ്ങ നെ സ്വാധീനിക്കുന്നു?
Answer:
ഭൗമോപരിതലത്തിൽ നിന്ന് ദീർഘ തരംഗങ്ങളായി ഊർജ്ജം പുനർ വികിരണം ചെയ്യപ്പെടുന്ന പ്രക്രിയയെയാണ് ഭൗമവികിരണം എന്ന് വിളിക്കുന്നത്. ഭൗമവികിരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ (Greenhouse gases) ആഗിരണം ചെയ്യുന്നതിലൂടെ അന്തരീക്ഷം ചൂടുപിടിക്കുന്നു. ഇതിനെയാണ് ഹരിതഗൃഹ പ്രഭാവം (Greenhouse effect) എന്ന് പറയുന്നത്.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 54.
താപചാലനം (Conduction), സംവഹനം (Convection), അഭിവഹനം (Advection) എന്നിവയെക്കുറിച്ച് വിവരിക്കുക.
Answer:
a. താപചാലനം (Conduction): asans ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷ ത്തിലെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്ന പ്രക്രിയയാണിത്.

b. സംവഹനം (Convection): ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷവായു ചൂടുപിടിച്ച് വികസിച്ച് മുകളിലേക്ക് ഉയരുന്നതിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് താപം വ്യാപിക്കുന്നു.

c. അഭിവഹനം (Advection): കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്നതിനെയാണ് അഭിവഹനം എന്ന് പറയുന്നത്.

Question 55.
ഭൂമിയുടെ താപബജറ്റ് (Heat budget) എന്താണ്? ഭൂമിയുടെ നിലനിൽപ്പിന് ഇത് എങ്ങനെ പ്രധാനമാണ്?
Answer:
ഭൂമിയിലേക്ക് വരുന്നതും പുറത്തേക്ക് ഊർജ്ജത്തിന്റെ പോകുന്നതുമായ തുലനാവസ്ഥയാണ് ഭൂമിയുടെ താപബജറ്റ് എന്ന് വിളിക്കുന്നത്. പ്രതിദിനം ഭൂമിയിലേക്ക് വന്നുചേരുന്ന ഊർജ്ജത്തിന്റെ അളവും വിവിധ പ്രക്രിയകളിലൂടെ പുറത്തേക്ക് പോകുന്ന ഊർജ്ജത്തിന്റെ അളവും തുല്യമായി നിലനിർത്തുന്ന ഈ താപസന്തുലന പ്രക്രിയയാണ് ഭൂമിയെ ഒരു ജീവിഗ്രഹമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

Question 56.
ഒരു ദിവസത്തിലെ ഏറ്റവും കൂടിയ താപനിലയും കുറഞ്ഞ താപനിലയും എപ്പോഴാണ് രേഖപ്പെടുത്തു ന്നത്? എന്തുകൊണ്ട്?
Answer:
ഒരു ദിവസത്തിലെ ഏറ്റവും കൂടിയ അന്തരീ താപനില സാധാരണയായി ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് കാലാവസ്ഥാ നിരീക്ഷകർ രേഖപ്പെടുത്തുന്നത്. കാരണം, അന്തരീക്ഷം ചൂടാകുന്നത് ഭൗമോപരിതലം ചൂടായതിന് ശേഷമാണ്, അതിനാൽ താപനിലയുടെ കാര്യത്തിൽ ഒരു താമസം അനുഭവപ്പെടുന്നു. ഒരു ദിവസത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില സൂര്യോദയത്തിന് തൊട്ടുമുമ്പാണ് രേഖപ്പെടുത്തുന്നത്. കാരണം, രാത്രികാല ഭൗമവികിരണത്തിലൂടെ ഊർജ്ജം നഷ്ടപ്പെട്ട് ഭൗമോപരിതലവും അന്തരീക്ഷവും തണുക്കുന്നു.

Question 57.
സമതാപ രേഖകൾ (Isotherms) എന്താണ് ? കാലാവസ്ഥാ പഠനത്തിൽ ഇവയുടെ പ്രാധാന്യ മെന്താണ്?
Answer:
ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളെയാണ് സമതാപ രേഖകൾ (Isotherms) എന്ന് വിളിക്കുന്നത്. താപനിലയുടെ വിതരണം സംബന്ധിച്ച വിശകലനങ്ങൾക്ക് സമതാപരേഖാ ഭൂപടങ്ങൾ ഏറെ ഉപയോഗപ്രദമാണ്. ഒരു പ്രദേശത്തെ താപനിലയുടെ വ്യതിയാനങ്ങളും താപീയ മേഖലകളും എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.

Question 58.
അന്തരീക്ഷമർദം (Atmospheric Pressure) എന്താണ്? ഇതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
അന്തരീക്ഷവായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദം (Atmospheric Pressure). അന്തരീക്ഷമർദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
a. അന്തരീക്ഷ താപനില
b. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
c. അന്തരീക്ഷവായുവിലെ ജലാംശം (ആർദ്രത

Question 59.
ഭൂമധ്യരേഖാന്യൂനമർദ്ദമേഖല (Equatorial Low Pressure Belt) എങ്ങനെയാണ് രൂപം കൊള്ളുന്നത്? ഈ മേഖലയുടെ സവിശേഷത എന്താണ്?
Answer:
ഭൂമധ്യരേഖാ പ്രദേശത്തെ ഉയർന്ന താപനില കാരണം വായു ചൂടായി വികസിച്ച് ഉയരുന്നതിനാലാണ് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt) രൂപം കൊള്ളുന്നത്. മേഖലയിൽ ലംബ ദിശയിലുള്ള വായുപ്രവാഹം കൂടുതലായതിനാൽ തിരശ്ചീനമായ കാറ്റുകൾ വീശുന്നില്ല. കാറ്റുകൾ ഇല്ലാത്ത മേഖല എന്ന അർത്ഥത്തിൽ ഈ മർദ്ദമേഖലയെ നിർവാത 6 മേഖല (Doldrums) എന്നും വിളിക്കുന്നു.

Question 60.
സ്ഥിരവാതങ്ങൾ (Permanent Winds) ഏതൊക്കെയാണ്? അവ ഏതെല്ലാം മർദമേഖലകൾക്കിടയിലാണ് വീശുന്നത്?
Answer:
വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിര വാതങ്ങൾ (Permanent Winds). പ്രധാന സ്ഥിര വാതങ്ങൾ ഇവയാണ്:

a. വാണിജ്യവാതങ്ങൾ (Trade Winds): ഉപോഷ്ണ ഉച്ചമർദമേഖലകളിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

b. പശ്ചിമവാതങ്ങൾ (Westerlies): ഉപോഷ്ണ ഉച്ച മർദമേഖലകളിൽ നിന്ന് ഉപധ്രുവീയന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

c. ധ്രുവീയപൂർവ്വവാതങ്ങൾ (Polar Easetrlies): ധ്രുവീയ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 61.
തെക്ക് പടിഞ്ഞാറൻ മൺസൂൺ (South West Monsoon) കാറ്റുകൾ എങ്ങനെയാണ് രൂപം കൊള്ളുന്നത്? ഇന്ത്യയിൽ ഇവയുടെ പ്രാധാന്യമെന്താണ്?
Answer:
ഉഷ്ണകാലത്ത് ഇന്ത്യൻ ഉപഭൂഖണ് ഡം അമിതമായി ചൂടുപിടിക്കുന്നതിനാൽ ശക്തമായ ന്യൂനമർദം രൂപം കൊള്ളുന്നു. താരതമ്യേന ഉയർന്ന മർദമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ന്യൂനമർദമുള്ള കരഭാഗത്തേക്ക് കാറ്റ് വീശുന്നു. കോറിയോലിസ് പ്രഭാവം മൂലം തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന ഈ കാറ്റുകൾ കരയിൽ പ്രവേശിക്കുമ്പോൾ പലയിടങ്ങളിലും വ്യാപകമായ മഴ ലഭിക്കുന്നു. ഈ തെക്ക് പടിഞ്ഞാറൻ മൺസൂൺ ആണ് ഇന്ത്യയിലെ പ്രധാന മഴക്കാലത്തിന് കാരണം.

Question 62.
ആപേക്ഷിക ആർദ്രത (Relative Humidtiy) എന്താണ്? ഇത് എങ്ങനെ കണക്കാക്കാം?
Answer:
ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജലബാഷ്പത്തിന്റെ അളവും നിശ്ചിത സമയത്ത് അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ യഥാർത്ഥ അളവും തമ്മിലുള്ള അനുപാതത്തെയാണ് ആപേക്ഷിക ആർദ്രത (Relative Humidtiy) എന്ന് വിളിക്കുന്നത്. ഇതിനെ ശതമാനത്തിലാണ് കാണിക്കുന്നത്. ആപേക്ഷിക ആർദ്രത കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ഇതാണ്: ആപേക്ഷിക ആർദ്രത = (കേവല ആർദ്രത / അന്തരീക്ഷത്തിൻറെ ആകെ ജലാഗിരണശേഷി) × 100

Question 63.
ഘനീകരണം (Condensation) എന്നാൽ എന്ത്? അന്തരീക്ഷത്തിലെ ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ ഏതെല്ലാമാണ്?
Answer:
അന്തരീക്ഷത്തിലെ ജലാംശം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം (Condensation). ഘനീകരണ ത്തിന്റെ വിവിധ രൂപങ്ങൾ ഇവയാണ്:
a. തുഷാരം (Dew): രാത്രിയിൽ തണുത്ത പ്രതലങ്ങളിൽ നീരാവി ഘനീഭവിച്ച് ഉണ്ടാകുന്ന ചെറിയ ജലത്തുള്ളികൾ.

b. ഹിമം (Frost): അന്തരീക്ഷ താപനില 0°C ന് താഴെയാകുമ്പോൾ നീരാവി നേരിട്ട് ഐസ് പരലുകളായി മാറുന്നത്.

c. മൂടൽമഞ്ഞ് (Mist and Fog): അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീവിച്ച് അന്തരീക്ഷത്തിൽ തന്നെ ജലകണികകളായി തങ്ങിനിൽക്കുന്നത്. ദൂരക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഇതിനെ നേർത്ത മൂടൽമഞ്ഞ് (Mist) എന്നും കനത്ത മൂടൽമഞ്ഞ് (Fog) എന്നും തരംതിരിക്കാം.

d. മേഘങ്ങൾ (Clouds): അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളിൽ നീരാവി ഘനീഭവിച്ച് ഉണ്ടാകുന്ന ജലകണികകളുടെ കൂട്ടം.

Question 64.
ഭൂമിയിലെ കാലാവസ്ഥാ ഘടകങ്ങൾ മനുഷ്യ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
a. ഒരു പ്രദേശത്തെ കാലാവസ്ഥാ സാഹചര്യ ങ്ങൾ ഭൂമുഖത്തെ സൂക്ഷ്മജീവികൾ, ജന്തു ജാലങ്ങൾ, മനുഷ്യജീവിതം എന്നിവയിൽ വൈവിധ്യം സൃഷ്ടിക്കുന്നതിൽ നിർണ്ണായ കമാണ്.

b. ആഹാരക്രമം, വസ്ത്രധാരണം, ഭവന നിർ മ്മാണം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ നമ്മുടെ ശാരീരികവും മാനസികവുമായ സ്ഥിതിവിശേഷങ്ങളിലും മനുഷ്യരാശിയിലെ വർണ്ണ വർഗ്ഗ വൈവിധ്യ ങ്ങളിലും കാലാവസ്ഥാ ഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്.

c. ലോകമെമ്പാടുമുള്ള കാർഷിക വൃത്തി മുഖ്യമായും കാലാവസ്ഥയ്ക്ക് അനുസൃതമാ യാണ് നിലകൊള്ളുന്നത്.

Question 65.
സൂര്യനിൽ ഊർജ്ജം എങ്ങനെയാണ് ഉത്പാദി പ്പിക്കപ്പെടുന്നത്? ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജത്തിന്റെ അളവ് എത്രയാണ്?
Answer:
a. അണുസംയോജനം (Nuclear fusion) എന്ന പ്രക്രിയയിലൂടെയാണ് സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്നത്.

b. സൂര്യനിൽ നിന്ന് രൂപം കൊള്ളുന്ന ഊർജ്ജം ഹ്രസ്വതരംഗങ്ങളായി വികിരണം ചെയ്യപ്പെടുന്നു.

c. സൂര്യനിൽ നിന്നുള്ള വികിരണത്തിന്റെ ഒരു ചെറിയ ഭാഗം (ഏകദേശം 200 ദശലക്ഷത്തിൽ ഒരു ഭാഗം) മാത്രമാണ് ഭൗമോപരിതലത്തിലേക്ക് എത്തുന്നത്.

d. ഭൗമോപരിതലത്തിലേക്ക് എത്തുന്ന സൗരവി കിരണത്തിന്റെ അളവിനെ ‘ഇൻസൊലേഷൻ (Insolation) എന്ന് വിളിക്കുന്നു.

Question 66.
ഭൗമോപരിതലവും അന്തരീക്ഷവും എങ്ങനെയാണ് ചൂടുപിടിക്കുന്നത്? താപം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന പ്രധാന പ്രക്രിയകൾ ഏതെല്ലാമാണ്?
Answer:
a. സൗരവികിരണത്തിലൂടെ ഭൗമോപരിതലം ചൂടുപിടിക്കുന്നു.

b. തുടർന്ന് വിവിധ താപന പ്രക്രിയകളിലൂടെ ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷ ത്തിലേക്ക് താപം വ്യാപിക്കുന്നു.

c. പ്രധാന താപന പ്രക്രിയകൾ ഇവയാണ്: താപചാലനം (Conduction), സംവഹനം (Convection), അഭിവഹനം (Advection), വികിരണം (Radiation).

d. ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യുന്നത് ഹ്രസ്വതരംഗ ങ്ങളായിട്ടാണ്, എന്നാൽ താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജ വികിരണം നടക്കുന്നത ദീർഘതരം ങ്ങളായിട്ടാണ്.

Question 67.
ഹരിതഗൃഹ പ്രഭാവം എന്താണ്? അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ പങ്ക് വിശദമാക്കുക.
Answer:
a. ഭൗമോപരിതലത്തിൽ നിന്ന് ദീർഘതരംഗ ങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യുന്ന പ്രക്രിയയെ ഭൗമവികിരണം (Terresrtial Radiation) എന്ന് വിളിക്കുന്നു.

b. ഭൗമവികിരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നതിനാൽ അന്തരീക്ഷം ചൂടുപിടിക്കുന്നു. ഇതിനെയാണ് ഹരിതഗൃഹ പ്രഭാവം എന്ന് വിളിക്കുന്നത്.

c. ഭൂമിയിലേക്ക് വരുന്ന ഊർജ്ജവും തിരികെ പോകുന്ന ഊർജ്ജവും സന്തുലിതമാ ക്കുന്നതിൽ ഹരിതഗൃഹ പ്രഭാവം പ്രധാന പങ്ക് വഹിക്കുന്നു.

Question 68.
ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്താണ്? ഇത് ഭൂമിയെ ഒരു ജീവഗ്രഹമായി നിലനിർത്തുന്ന തിൽ എങ്ങനെ സഹായിക്കുന്നു?
Answer:
a. ഭൂമിയിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ താപത്തിന്റെ സന്തുലന പ്രക്രിയയാണ് ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്ന് വിളിക്കുന്നത്.

b. അന്തരീക്ഷത്തിൽ എത്തുന്ന സൗരോർജ്ജം 100 യൂണിറ്റായി സങ്കൽപ്പിച്ചാൽ, അതിൽ 35 യൂണിറ്റ് പ്രതിഫലനത്തിലൂടെ തിരികെ പോകുന്നു, 14 യൂണിറ്റ് അന്തരീക്ഷത്തിലെ വസ്തുക്കൾ ആഗിരണം ചെയ്യുന്നു, 51 യൂണിറ്റ് ഭൗമോപരിതലത്തിൽ ലഭിക്കുന്നു.

c. താപചാലനം, സംവഹനം തുടങ്ങിയ താപന പ്രക്രിയകളിലൂടെ ഭൂമിയിൽ നിന്ന് 34 യൂണിറ്റ് ഊർജ്ജം അന്തരീക്ഷത്തിന് കൈമാറുന്നു, 17 യൂണിറ്റ് ഊർജ്ജം നേരിട്ടും 48 യൂണിറ്റ് അന്തരീക്ഷത്തിൽ നിന്ന് പുനർവികിരണം ചെയ്യപ്പെടുന്നതിലൂടെയും ഭൂമിയിലും അന്തരീക്ഷത്തിലുമായി ലഭ്യമായ മുഴുവൻ ഊർജ്ജവും ഒത്തുചേരുന്നു.

d. ഈ താപ സന്തുലന പ്രക്രിയ ഭൂമിയെ ഒരു ജീവഗ്രഹമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

Question 69.
ദൈനികതാപാന്തരം (Diurnal range of temperature) എന്താണ്? ഒരു ദിവസത്തിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്തുന്നത് എപ്പോഴാണ്?
Answer:
a. ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് ദൈനിക താപാന്തരം.

b. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് സാധാരണ യായി ഒരു ദിവസത്തെ ഏറ്റവും കൂടിയ അന്തരീക്ഷ താപനില കാലാവസ്ഥാ നിരീക്ഷ കർ കണക്കാക്കുന്നത്.

c. സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള താപ നിലയാണ് ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയായി കണക്കാക്കുന്നത്.

Question 70.
സമതാപ രേഖകൾ (Isotherms) എന്താണ്? ഭൂപടങ്ങളിൽ ഇവ എങ്ങനെയാണ് ഉപയോഗിക്കു ന്നത്?
Answer:
a. ഭൂപടങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയുടെ അടിസ്ഥാനത്തിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമതാപ രേഖകൾ (Isotherms).

b. താപ വിതരണം സംബന്ധിച്ച വിശകലന ങ്ങൾക്ക് സമതാപരേഖാ ഭൂപടങ്ങൾ ഉപയോഗ പ്രദമാണ്.

c. സത്താപരേഖകൾ ഉപയോഗിച്ച് ആഗോളതാപ വിതരണം കാണിക്കുന്ന ഭൂപടങ്ങൾ നില വിലുണ്ട്.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 71.
കാറ്റുകൾ എങ്ങനെയാണ് രൂപം കൊള്ളുന്നത്? കാറ്റിന്റെ ദിശയെയും വേഗതയെയും സ്വാധീനി A ക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
a. അന്തരീക്ഷത്തിലെ മർദ വ്യത്യാസങ്ങളാണ് കാറ്റുകൾക്ക് കാരണം. ഉയർന്ന മർദമുള്ള പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മർദമുള്ള പ്രദേശങ്ങളിലേക്ക് വായു ചലിക്കുന്നതി നെയാണ് കാറ്റ് എന്ന് വിളിക്കുന്നത്.

b. കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകം കൊറിയോലിസ് ബലം (Coriolis force) ആണ്, ഇത് ഉത്തരാർധഗോളത്തിൽ സഞ്ചാര ദിശയുടെ വലത്തോട്ടും ദക്ഷിണാർധഗോ ളത്തിൽ ഇടത്തോട്ടും കാറ്റുകളെ വ്യതിചലിപ്പി ക്കുന്നു. ഭൂമധ്യരേഖയിൽ ഈ വ്യതിചലനം ഇല്ല.

c. കാറ്റിന്റെ വേഗതയെയും ശക്തിയെയും പ്രധാനമായി സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങൾ മർദചരിവു ബലവും ഘർഷണബലവും ആണ്. മർദ വ്യത്യാസം കൂടുതലുള്ള ഇടങ്ങളിൽ കാറ്റ് ശക്തമായിരിക്കും. ഭൗമോപരിതലത്തിലെ കുന്നുകൾ, മലകൾ, കെട്ടിടങ്ങൾ തുടങ്ങിയവ വായുവിന്റെ സഞ്ചാരത്തിന് തടസ്സമുണ്ടാ ക്കുന്നു (ഘർഷണം), ഇത് കാറ്റിന്റെ വേഗത കുറയ്ക്കുന്നു.

Question 72.
സ്ഥിരവാതങ്ങൾ (Permanent winds) ഏതൊക്കെ യാണ്? അവ ഏത് മർദ മേഖലകളിലാണ് വീശുന്നത്?
Answer:
• വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിര വാതങ്ങൾ (Permanent winds). ഇവയെ നിരന്തര വാതങ്ങൾ,ആഗോള വാതങ്ങൾ എന്നും വിളിക്കുന്നു.
• പ്രധാന സ്ഥിര വാതങ്ങൾ ഇവയാണ്:
i. വാണിജ്യ വാതങ്ങൾ
ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു. ഉത്തരാർദ്ധഗോളത്തിൽ വടക്കു കിഴക്കൻ ദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കൻ ദിശയിലുമാണ് ഇവ വീശുന്നത്.

ii. പശ്ചിമ വാതങ്ങൾ
ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

iii. ധ്രുവീയപൂർവ്വവാതങ്ങൾ
ധ്രുവീയ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.

Question 73.
കാലിക വാതങ്ങൾ (Seasonal winds) എന്താണ്? ഉദാഹരണങ്ങൾ നൽകുക.
Answer:
• നിശ്ചിത ഇടവേളകളിൽ ദിശ മാറ്റുന്ന കാറ്റുകളാണ് കാലിക വാതങ്ങൾ
• ഉദാഹരണങ്ങൾ:
i. കടൽക്കാറ്റ് (Sea breeze) കരക്കാറ്റ് (Land breeze): പകൽ കരയിൽ നിന്ന് കടലിലേക്കും രാത്രി കടലിൽ നിന്ന് കരയിലേക്കും വീശുന്ന കാറ്റുകൾ.

ii. പർവതക്കാറ്റ് (Mountain breeze) താഴ്വരക്കാറ്റ് (Valley breeze): രാത്രി പർവ്വതങ്ങളിൽ നിന്ന് താഴ്വരകളിലേക്കും പകൽ താഴ്വരകളിൽ നിന്ന് പർവതങ്ങളിലേക്കും വീശുന്ന കാറ്റുകൾ.

iii. മൺസൂൺ കാറ്റുകൾ: ഉഷ്ണകാലത്തും ശൈത്യകാലത്തും ദിശ മാറുന്ന കാറ്റുകൾ. തെക്കു പടിഞ്ഞാറൻ മൺസൂൺ (വേനൽ കാലം) ഉയർന്ന മർദമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് താഴ്ന്ന മർദമുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വീശുന്നു, ഇത് വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു. വടക്കുകിഴക്കൻ മൺസൂൺ (ശൈത്യകാലം) വടക്കേ ഇന്ത്യൻ കരപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീശുന്നു, ഇത് താരതമ്യേന വരണ്ട കാറ്റാണ്.

Question 74.
ആർദ്രത (Humidity) എന്താണ്? കേവല ആർദ തയും (Absolute Humidity) ആപേക്ഷിക ആർദ്രത യും (Relative Humidity) തമ്മിലുള്ള വ്യത്യാസമെ ന്താണ്?
Answer:
a. അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള ജലാം ശത്തെയാണ് ആർദ്രത (Humidity) എന്ന് വിളിക്കുന്നത്.

b. ഒരു നിശ്ചിത വ്യാപ്തം അന്തരീക്ഷവായുവിൽ അടങ്ങിയിട്ടുള്ള അന്തരീക്ഷ ജലത്തിന്റെ യഥാർത്ഥ അളവിനെ കേവല ആർദ്രത (Absolute Humidity) എന്ന് വിളിക്കുന്നു.

c. ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷ വായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജല ബാഷ്പത്തിന്റെ അളവും ആ നിശ്ചിത സമയത്ത് നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിൽ അടങ്ങിയിട്ടുള്ള ജലത്തിന്റെ യഥാർത്ഥ അളവും തമ്മിലുള്ള അനുപാതത്തെ ആപേ ക്ഷിക ആർദ്രത (Relative Humidity) എന്ന് വിളിക്കുന്നു. ഇത് ശതമാനത്തിൽ കണക്കാക്കുന്നു.

d. ആപേക്ഷിക ആർദ്രത = (കേവല ആർദ്രത / അന്തരീക്ഷത്തിന്റെ ആകെ ജലാഗിരണ ശേഷി × 100

Question 75.
എ കോളത്തിൽ നൽകിയിട്ടുള്ളവയ്ക്കനുസരിച്ച് ബി കോളത്തിൽ നൽകിയിട്ടുള്ളവയെ ക്രമപ്പെടുത്തി
എഴുതുക.

എ ബി
സിറസ് മേഘങ്ങൾ പഞ്ഞിക്കെട്ടുകൾക്ക് സമാന മായി കാണപ്പെടുന്ന മേഘം
സ്ട്രാറ്റസ് മേഘങ്ങൾ താഴ്ന്ന വിതാനങ്ങളിൽ കാണ പ്പെടുന്ന ഇരുണ്ട മഴമേഘങ്ങൾ
ക്യുമുലസ് മേഘങ്ങൾ ഉയർന്ന വിതാനത്തിൽ തൂവൽ ക്കെട്ടുകൾക്ക് സമാനമായി കാണപ്പെടുന്നു
നിംബസ് മേഘങ്ങൾ കനത്ത പാളികളായി കാണപ്പെടുന്നു

Answer:

എ ബി
സിറസ് മേഘങ്ങൾ ഉയർന്ന വിതാനത്തിൽ തൂവൽ ക്കെട്ടുകൾക്ക് സമാനമായി കാണപ്പെടുന്നു
സ്ട്രാറ്റസ് മേഘങ്ങൾ കനത്ത പാളികളായി കാണപ്പെടുന്നു
ക്യുമുലസ് മേഘങ്ങൾ പഞ്ഞിക്കെട്ടുകൾക്ക് സമാന മായി കാണപ്പെടുന്ന മേഘം
നിംബസ് മേഘങ്ങൾ താഴ്ന്ന വിതാനങ്ങളിൽ കാണ പ്പെടുന്ന ഇരുണ്ട മഴമേഘങ്ങൾ

Question 76.
ചുവടെ നൽകിയിട്ടുള്ള പട്ടികയിൽ വിട്ടുപോയി ട്ടുള്ളവ പൂരിപ്പിക്കുക.

പർവതക്കാറ്റ് A
B പകൽ സമയത്ത് പർവതചരിവിലെ വായു വികസിച്ച് ഉയരുന്നു
കരക്കാറ്റ് C
D പകൽ സമയത്ത് മർദം കൂടിയ കടലിൽ നിന്നും വീശുന്നു

Answer:
A. രാത്രിയിൽ പർവത മേഖലയിലെ വായു തണുത്ത് താഴ്വരയിലേക്ക് ഇറങ്ങുന്നു.
B. താഴ്വരക്കാറ്റ്
C. രാത്രിയിൽ മർദം കൂടിയ കരയിൽ നിന്നും കടലിലേക്ക് വീശുന്നു.
D. കടൽക്കാറ്റ്

Question 77.
ഘനീകരണം എന്നാലെന്ത്? വിവിധതരം ഘനീകരണരൂപങ്ങൾ ഏതെല്ലാം? വിശദീകരിക്കുക.
Answer:
അന്തരീക്ഷത്തിലെ നീരവി ജലകണികകളായി മാറ്റപ്പെടുന്ന പ്രക്രിയയാണ് ഘനീകരണം. ഘനീകരണത്തിന്റെ വിവിധ രൂപങ്ങളാണ് തുഷാരം, ഹിമം, മൂടൽമഞ്ഞ്, മേഘങ്ങൾ എന്നിവ.

തുഷാരം : രാത്രികാലത്ത് ഭൗമോപരിതലം തണു ക്കുന്നതിനെ തുടർന്ന് ഉപരിതലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാഗവും തണു ക്കുന്നു. നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി പുൽക്കൊടികളിലും ഇലകളിലും മറ്റ് തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിക്കുന്നു.

ഹിമം : അന്തരീക്ഷ താപനില 0 ഡിഗ്രി സെൽ ഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തുഷാരത്തിന്റെ സ്ഥാനത്ത് നേർത്ത ഹിമകണികകൾ രൂപം കൊള്ളുന്നു.

മൂടൽമഞ്ഞ് : അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീഭവിച്ച് നേർത്ത ജലകണികകളായി അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നു. അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിൽ പൊടിപടലങ്ങൾ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുന്നതിനാലാണ് മൂടൽമഞ്ഞുണ്ടാകുന്നത്. മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ചയെ അടിസ്ഥാ നമാക്കി അവയെ നേർത്ത മൂടൽമഞ്ഞ് (Mist), കനത്ത മൂടൽമഞ്ഞ് (Fog) എന്നിങ്ങനെ തരംതിരിക്കാം.

മേഘങ്ങൾ : അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുന്നതിലൂടെയാണ് മേഘങ്ങൾ (Clouds) ഉണ്ടാകുന്നത്. ഇത്തരത്തിൽ രൂപം കൊള്ളുന്ന ജലകണികകളുടെ വലുപ്പം 0.001 സെന്റീമീറ്ററിലും താഴെയാണ്. അതിനാലാണ് അവ അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നത്.

Question 78.
വർഷണം എന്നാലെന്ത്? വർഷണത്തിന്റെ വിവിധ രൂപങ്ങൾ ഏതൊക്കെ? അവയുടെ സവിശേഷ തകൾ വിശദീകരിക്കുക.
Answer:
തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിൽ ജലകണികകളുടെ വലുപ്പം കൂടിവരുന്നു. ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിയാ അത് വലുപ്പമാർജിക്കുന്നതോടെ ജലകണികകൾ മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വ്യത്യസ്ത രൂപങ്ങളിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. ഇതിനെ വർഷണം (Precipitation) എന്ന് വിളിക്കുന്നു. വർഷണത്തിന്റെ വിവിധ രൂപങ്ങളാണ് മഴ, മഞ്ഞുവീഴ്ച, ആലിപ്പഴവീഴ്ച എന്നിവ. ജലത്തുള്ളികളായി നമുക്ക് കൂടുതൽ അനുഭവ വേദ്യമായ വർഷണരൂപമാണ് മഴ.

ശൈത്യകാലാവസ്ഥാപ്രദേശങ്ങളിലും മിതോഷ്ണ കാലാവസ്ഥാപ്രദേശങ്ങളിലെ ശൈത്യകാലത്തും അന്തരീക്ഷതാപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായതിനാൽ വർഷണം നേർത്ത ഹിമപരലു കളുടെ രൂപത്തിലാണുണ്ടാകുക. ഇതാണ് മഞ്ഞു 8 വീഴ്ച (Snowfall).

മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ട ജലകണി കകൾ അന്തരീക്ഷത്തിന്റെ വിവിധ തലങ്ങളിൽ വച്ച് A ആവർത്തിച്ചുള്ള ഘനീകരണത്തിന് വിധേയമാ കുന്നതിനാൽ പാളികളായി തണുത്തുറഞ്ഞ് മഞ്ഞ് കട്ടകളുടെ രൂപത്തിൽ ഭൂമിയിൽ പതിക്കുന്നു. ഇതിനെ ആലിപ്പഴ വീഴ്ച (Hailstones) എന്ന് വിളിക്കുന്നു.

SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 79.
മഴ ഉണ്ടാകുന്നതെങ്ങനെ? വിവിധതരം മഴകളെ വിശദീകരിച്ച് കുറിപ്പ് തയാറാക്കുക.
Answer:
കടലിൽ നിന്നും നീരാവിപൂരിതമായ കാറ്റ് കരയിൽ പ്രവേശിക്കുകയും പർവത ചരിവുകളിൽ തട്ടി ഉയരുകയും ചെയ്യുന്നു. ഇത് കാറ്റിന് അഭിമുഖമായ പർവത വശത്ത് ഘനീകരണത്തിനും മഴമേഘ ങ്ങളുടെ രൂപീകരണത്തിനും ഇടയാക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന മഴയെ പർവതമഴ (Oro graphic Rainfall) എന്ന് വിളിക്കുന്നു.

ഉഷ്ണകാലത്ത് ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ മഴയുണ്ടാകുന്നത്. സംവഹന പ്രക്രിയയിലൂ ടെയാണ്. ഇത്തരത്തിലുണ്ടാകുന്ന മഴയെ സംവഹന വൃഷ്ടി (Convectional Rainfall) എന്ന് വിളിക്കുന്നു. സാധാരണയായി ഉച്ചതിരിഞ്ഞാണ് ഇത്തരത്തിൽ മഴയുണ്ടാകുന്നത് എന്നതിനാൽ സംവഹനമഴയെ നാലുമണിമഴ (4 O’ clock rain) എന്നും വിളിക്കാറുണ്ട്.

ഒരു ചക്രവാതവ്യവസ്ഥയിൽ ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുമ്പോൾ ഭാരം കുറഞ്ഞ ഉഷ വായു ഉയർത്തപ്പെടുകയും തുടർന്ന് ഘനീകരണത്തിനും മഴയ്ക്കും കാരണമാകുകയും ചെയ്യുന്നു. ഇതാണ് ചക്രവാതവൃഷ്ടി (Cyclonic Rainfall). ഉഷ്ണശീതവായു സഞ്ചയങ്ങൾ സംയോജിക്കുന്ന അതിരുകളെ വാതമുഖങ്ങൾ (Front) എന്നാണ് വിളിക്കുന്നത്. അതിനാൽ ഇത്തരം മഴയെ വാതമുഖമഴ (Frontal Rainfall) എന്നും വിളിക്കുന്നു.

Question 80.
മൺസൂൺ കാറ്റുകളെ തെക്ക് പടഞ്ഞാറൻ എന്നും വടക്ക് കിഴക്കൻ എന്നും വിളിക്കപ്പെടുന്നു. പ്രസ്താവനയെ സാധൂകരിക്കുക.
Answer:
കാറ്റിന്റെ കാലികമായ ദിശാവ്യതിയാനമാണ് മൺസൂൺ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്

• തെക്കുപടിഞ്ഞാറൻ മൺസൂൺ
ഉഷ്ണകാലത്ത് ദക്ഷിണേഷ്യൻ വൻകര പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡം വൻ തോതിൽ ചൂടുപിടിക്കുന്നതിനാൽ ശക്തമായ ന്യൂനമർദം രൂപപ്പെടുന്നു. താരതമ്യേന ഉയർന്ന മർദമുള്ള ഇന്ത്യൻ സമുദ്രത്തിൽ നിന്നും മർദം കുറഞ്ഞ വൻ കരഭാഗത്തേയ്ക്ക് കാറ്റ് വിശുന്നു. കോറിയോലിസ് പ്രഭാവത്താൽ തെക്കുപടിഞ്ഞാറ് നിന്നും വീശുന്ന ഈ കാറ്റുകൾ കരയിൽ പ്രവേശിക്കുന്നതോടെ പലയിടങ്ങളിലും വ്യാപകമായി മഴ ലഭിക്കുന്നു. ഇതാണ് . തെക്കുപടിഞ്ഞാറൻ മൺസൂൺ.

• വടക്കുകിഴക്കൻ മൺസൂൺ
ശൈത്യകാലത്ത് ദക്ഷിണേഷ്യ ഉൾപ്പെടുന്ന ഉത്തരവൻകര ഭാഗങ്ങൾ കൊടുംശൈത്യത്തിന്റെ പിടിയിലമരുന്നതിനാൽ ഉത്തരേന്ത്യയ്ക്കുമുകളിൽ ഉച്ചമർദം രൂപപ്പെടുന്നു. ഇതിനാൽ കരയിൽ നിന്നും ഇന്ത്യൻ സമുദ്രത്തിലേയ്ക്ക് വടക്കുകിഴക്ക് ദിശയിൽ നിന്നും തുടർച്ചയായി കാറ്റ് വീശുന്നു. പൊതുവെ ഈർപ്പരഹിതമായ ഈ കാറ്റുകളെ വടക്കുകിഴക്കൻ പൊതുവെ ഈർപ്പരഹിതമായ ഈ കാറ്റുകളെ വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ എന്ന് വിളിക്കുന്നു.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Students often refer to Kerala Syllabus SSLC Geography Notes Malayalam Medium Pdf and Class 10 Geography Chapter 3 Notes Question Answer Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് that include all exercises in the prescribed syllabus.

Class 10 Geography Chapter 3 Notes Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 3 Notes Question Answer Malayalam Medium

10th Class Geography Chapter 3 Notes Malayalam Medium

Question 1.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലകൾ ചിത്രീകരിച്ചിട്ടുള്ള ഭൂപടമാണ് ചുവടെ നൽകിയിട്ടുള്ളത്. ഭൂപടം അടിസ്ഥാനമാക്കി ഒരു അറ്റ്ലസിന്റെ സഹായത്തോടുകൂടി നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ.
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 1
1. ഈ മേഖല സ്ഥിതി ചെയ്യുന്നത് ഏത് പ്രധാന വൻകരകളിലാണ്?
2. ഈ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഏതൊക്കെ?
3. ഏത് താപീയമേഖലയിലാണ് ഈ കാലാവസ്ഥാ മേഖല സ്ഥിതി ചെയ്യുന്നത്?
4. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ വൻകരകളിലെ ഭൂമധ്യരേഖാ കാലവസ്ഥാ മേഖലയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് ഒരു അറ്റ്ലസിന്റെ സഹായത്തോടെ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.

വൻകരകൾ രാജ്യങ്ങൾ
ഏഷ്യ • ഇന്തോനേഷ്യ
•
•
ആഫ്രിക്ക • ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ
•
•
തെക്കേ അമേരിക്ക •  ബ്രസീൽ

Answer:
1. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക
2. ആമസേൺതടം, കോംഗോ തടം, മലേഷ്യ, ഇന്തോനേഷ്യ
3. ഉഷ്ണ മേഖല
4.

വൻകരകൾ രാജ്യങ്ങൾ
ഏഷ്യ • ഇന്തോനേഷ്യ
• മലേഷ്യ
• സിംഗപ്പൂർ
• ഫിലിപ്പൈൻസ്
• ശ്രീലങ്ക
• മാലിദ്വീപ്
ആഫ്രിക്ക • ഡെമോക്രാറ്റിക് റിപബ്ലിക്
• ഓഫ് കോംഗോ
• മഡഗാസ്കർ
• ഉഗാണ്ട
• ഗാബോൺ
• കാമറൂൺ
• റുവാണ്ട
• സൊമാലിയ
തെക്കേ അമേരിക്ക • ബ്രസീൽ
• കൊളംബിയ
• ഇക്വഡോർ
• പെറു
• വെനിസ്വേല

Question 2.
ഭൂമധ്യരേഖാ കാലാവസ്ഥ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ ലോക ഭൂപടരൂപരേഖയിൽ അടയാളപ്പെടുത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 1

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 3.
എന്തുകൊണ്ടാണ് ഈ കാലാവസ്ഥാ മേഖല ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല എന്നറിയപ്പെടുന്നത്?
Answer:
ഭൂമിയെ വടക്കൻ, ദക്ഷിണ അർദ്ധഗോളങ്ങളായി വിഭജിക്കുന്ന 0° അക്ഷാംശത്തിൽ ഭൂമധ്യരേഖയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ കാലാവസ്ഥാ മേഖലയെ ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല എന്ന് വിളിക്കുന്നത്. ഈ പ്രദേശത്ത്, വർഷം മുഴുവനും സൂര്യരശ്മികൾ നേരിട്ട് മുകളിലേക്ക് പതിക്കുന്നു, ഇത് സ്ഥിരമായി ഉയർന്ന താപനിലയ്ക്കും തീവ്രമായ സൗരോർജ്ജ ചൂടിനും കാരണമാകുന്നു. തൽഫലമായി, പ്രദേശത്ത് കനത്ത മഴ, ഉയർന്ന ഈർപ്പം, വർഷം മുഴുവനും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുന്നു. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളുടെ സവിശേഷതയാണ് ഈ സവിശേഷ കാലാവസ്ഥാ സാഹചര്യങ്ങൾ, അതുകൊണ്ടാണ് “ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല” എന്ന പേര് ഉപയോഗിക്കുന്നത്.

Question 4.
സംവഹനമഴ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അവയുടെ സവിശേഷതകളും എന്താണെന്ന് ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന മഴയാണ് സംവഹനമഴ. ഈ പ്രദേശത്ത് അനുഭവപ്പെടുന്ന ഉയർന്ന താപം മൂലം ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലെത്തിച്ചേരുന്ന വായു തണുക്കു കയും ഘനീകരണം സംഭവിക്കുകയും ചെയ്യുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടി മഴപെയ്യു കയും ചെയ്യുന്നു.

Question 5.
കേരളത്തിൽ സംവഹനമഴ അനുഭവപ്പെടാറുണ്ടോ? ഏതൊക്കെ മാസങ്ങളിലാണ് ഈ മഴ അനുഭവപ്പെടുന്നത്?
Answer:
കേരളത്തിൽ സംവഹനമഴ അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത് ഉഷ്ണവും ഈർപ്പവുമുള്ള കാലാവസ്ഥ കാരണം കേരളത്തിൽ സംവഹനമഴ സാധാരണയായി മാർച്ച് മുതൽ മെയ് വരെ മാസങ്ങളിൽ അനുഭവപ്പെടാറുണ്ട്. ഈ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും സാധാരണമാണ്.

Question 6.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ വാർഷിക മഴയുടെയും താപനിലയുടെയും വിതരണ ക്രമമാണ് ചുവടെ നൽകിയിട്ടുള്ള ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രങ്ങൾ വിശകലനം ചെയ്ത് ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 2
a) രണ്ട് സ്ഥലങ്ങളിലെയും ഏറ്റവും ഉയർന്നതും ഏറ്റവും താഴ്ന്നതുമായ മാസിക ശരാശരി താപനില എത്ര?
b) ഓരോ സ്ഥലത്തെയും വാർഷിക താപാന്തരം എത്ര?
c) മഴ ലഭിക്കാത്ത മാസങ്ങൾ ഉണ്ടോ?
Answer:
a) ക്വാലാലമ്പൂർ (ചിത്രം 3.4):
ഏറ്റവും ഉയർന്ന ശരാശരി താപനില: 26.3 °C (ജൂൺ മാസം)
ഏറ്റവും താഴ്ന്ന ശരാശരി താപനില: 25.1 °C (ജനുവരി, ഡിസംബർ മാസങ്ങൾ)
ബൊഗോട്ട (ചിത്രം 3.5):
ഏറ്റവും ഉയർന്ന ശരാശരി താപനില: 13.3 °C (സെപ്റ്റംബർ മാസം)
ഏറ്റവും താഴ്ന്ന ശരാശരി താപനില: 12.5 °C (നവംബർ മാസം)

b) ക്വാലാലമ്പൂർ: വാർഷിക താപാന്തരം: 26.3 °C – 25.1 °C = 1.2 °C
ബൊഗോട്ട: വാർഷിക താപാന്തരം: 13.3 °C – 12.5 °C = 0.8 °C

c) ക്വാലാലമ്പൂർ : മഴ ലഭിക്കാത്ത മാസങ്ങൾ ഇല്ല. എല്ലാ മാസങ്ങളിലും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ബൊഗോട്ട: മഴ ലഭിക്കാത്ത മാസങ്ങൾ ഇല്ല. എന്നാൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ താരതമ്യേന കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 7.
എന്തുകൊണ്ടാണ് കിളിമഞ്ചാരോ കൊടുമുടി വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്നത്?
Answer:
കിളിമഞ്ചാരോ കൊടുമുടി (Mount Kilimanjaro) വർഷം മുഴുവൻ മഞ്ഞുമൂടിക്കിടക്കുന്നത് അതിന്റെ ഉയരം കാരണമാണ്. കിഴക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,895 മീറ്റർ (19,341 അടി) ഉയരത്തിലാണ്. ഉയരത്തിനനുസരിച്ച് വായുവിന്റെ താപനില കുറയുന്നതാണ് മഞ്ഞ് സ്ഥിരമായി നിലനിൽക്കാൻ പ്രധാന കാരണമായി കാണുന്നത്.

Question 8.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ ജന്തുജാലങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
(സൂചനകൾ)
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 3

Question 9.
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭൂമധ്യരേഖാ കാലാവസ്ഥാമേഖലയിലെ പ്രധാന കാർഷിക വിളകളും അവയുടെ കൃഷി മേഖലകളും അവ കൃഷിചെയ്യുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തി ഒരു പട്ടിക
തയ്യാറാക്കുക.
Answer:
ഭൂമധ്യരേഖാകാലാവസ്ഥാ മേഖലയിലെ പ്രധാന കാർഷിക വിളകളും അവയുടെ കൃഷിചെയ്യുന്ന മേഖലകളും

വിള കൃഷിചെയ്യുന്ന മേഖലകളും
റബ്ബർ മലേഷ്യ, ഇന്തോനേഷ്യ
കൊക്കോ ആഫ്രിക്കൻ രാജ്യങ്ങൾ
എണ്ണപ്പന മലേഷ്യ, ഇന്തോനേഷ്യ
തേങ്ങ് ഉഷ്ണമേഖലാ പ്രദേശങ്ങൾ
കരിമ്പ് ഉഷ്ണമേഖലാ പ്രദേശങ്ങൾ
കാപ്പി ഉഷ്ണമേഖലാ കുന്നിൻ പ്രദേശങ്ങൾ
തേയില ഉഷ്ണമേഖലാ കുന്നിൻ പ്രദേശങ്ങൾ
വാഴ ഉഷ്ണമേഖലാ പ്രദേശങ്ങൾ
മധുരക്കിഴങ്ങ് ഉഷ്ണമേഖലാ പ്രദേശങ്ങൾ

Question 10.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂമധ്യരേഖാ കാലാവസ്ഥാമേഖലയിൽ ഉൾപ്പെടുന്ന പ്രധാന നഗരങ്ങളും അവയുടെ സ്ഥാനവും കണ്ടെത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തു.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 4

Question 11.
ആമസോൺ വനങ്ങളിലെ കാട്ടുതീയക്കുറിച്ചുള്ള വാർത്തകൾ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പത്രമാധ്യങ്ങളിൽനിന്നും ശേഖരിച്ച് കുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ആമസോൺ വനത്തിലെ കാട്ടുതീകൾ പ്രകൃതിദുരന്തമാണ്. ഇത് കാർബൺ ഡൈഓക്സൈഡ് വർദ്ധനവ്, ജൈവവൈവിധ്യത്തിന് ഭീഷണി, കാലാവസ്ഥാവ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്നു. വാർത്താ മാധ്യമങ്ങൾ, ഉപഗ്രഹ ചിത്രങ്ങൾ (NASA, Google Earth), സോഷ്യൽ മീഡിയ ഡാറ്റ എന്നിവ ഉപയോഗിച്ച് തീയുടെ വ്യാപ്തി വിശകലനം ചെയ്യാം. AI, ഡാറ്റാ അനാലിറ്റിക്സ് എന്നിവ ഉപയോഗിച്ച് തീ പടരുന്ന സ്ഥലങ്ങൾ പ്രവചിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കാനും കഴിയും.

പ്രധാന വിവരങ്ങൾ:
2023- ൽ ആമസോണിൽ 10 ലക്ഷം ഏക്കറിൽ കൂടുതൽ തീ പടർന്നു (BBC, Reuters).

  • ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് റിയൽ ടൈം മോണിറ്ററിംഗ് സാധ്യമാണ്.
  • ഡാൻസ്, സെൻസറുകൾ എന്നിവ ഉപയോഗിച്ച് തീ നിയന്ത്രണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാട്ടുതീയുടെ ആഘാതം കുറയ്ക്കാനും പ്രതികരണം മെച്ചപ്പെടുത്താനും കഴിയും. ഇത് പരിസ്ഥിതി സംരക്ഷണത്തിന് പുതിയ വഴികൾ തുറക്കുന്നു.

സൂചന: ഗ്രാഫുകൾ/ചിത്രങ്ങൾ ചേർത്താൽ അവതരണം കൂടുതൽ ഫലപ്രദമാകും!

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 12.
ഭൂമധ്യരേഖാമഴക്കാടുകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് വിവരസാങ്കേതി കവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിവരശേഖരണം നടത്തി ചർച്ച സംഘടിപ്പിക്കൂ.
Answer:
ഭൂമധ്യരേഖാമഴക്കാടുകൾ (Tropical Rainforests) ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങളാണ്, എന്നാൽ വനനശീകരണം, കാലാവസ്ഥാമാറ്റം, ഖനനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നു. വിവരസാങ്കേതികവിദ്യ (ICT) ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാനും നിരീക്ഷിക്കാനും സാധിക്കും.

പ്രധാന വെല്ലുവിളികൾ

  1. വനനശീകരണം – ആമസോൺ, കോംഗോ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കൃഷി/ നിർമ്മാണത്തിനായി വനം നശിപ്പിക്കൽ.
  2. ജൈവവൈവിധ്യ നഷ്ടം – ഷഠ്പദങ്ങൾ, സസ്യങ്ങൾ എന്നിവ നശിക്കുന്നു.
  3. കാലാവസ്ഥാമാറ്റം – കാർബൺ ഡൈഓക്സൈഡിന്റെ ആഗിരണം കുറയുന്നത് ആഗോളതാപനത്തിന് കാരണമാകുന്നു.

വിവരസാങ്കേതിക വിദ്യയുടെ പങ്ക്

  • ഉപഗ്രഹ ഡാൺ നിരീക്ഷണം – NASA, Google Earth Engine എന്നിവ ഉപയോഗിച്ച് റിയൽ ടൈം വനനഷ്ടം ട്രാക്കുചെയ്യാം.
  • AI & ബിഗ് ഡാറ്റ – കൃത്രിമബുദ്ധി ഉപയോഗിച്ച് അനധികൃത വൃക്ഷവെട്ടൽ തടയാം.
  • ബ്ലോക്ക് ചെയിൻ – സബിൾ തടി ഉൽപ്പന്നങ്ങൾക്കായി സുസ്ഥിര ഉപയോഗം ഉറപ്പാക്കാം. സിറ്റിസൺ
  • സയൻസ് – പൊതുജനം ഡാറ്റ ശേഖരിക്കാൻ ആപ്പുകൾ (eBird, iNaturalist) ഉപയോഗിക്കാം.

സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴക്കാടുകളുടെ സംരക്ഷണം മെച്ചപ്പെടുത്താം. എന്നാൽ ഇതിന് ലോകസമുദായത്തിന്റെ സഹകരണം അത്യാവശ്യമാണ്.

Question 13.
a. ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെ പ്രത്യേകതകളാണ് ലോംഗ് ഇയർബൈൻ എന്ന പട്ടണത്തിൽ കാണാൻ സാധിക്കുന്നത്?
b. ഒരു അറ്റ്ലസ് പരിശോധിച്ച് ലോംഗ്ഇയർബൈൻ എന്ന പട്ടണത്തിന്റെ സ്ഥാനം കണ്ടെത്തൂ. ഈ പ്രദേശം ഏത് കാലാവസ്ഥാ മേഖലയിലാണ്? കണ്ടെത്തി എഴുതൂ.
Answer:
a.

  • ഹിമപാതം
  • മഞ്ഞുവീഴ്ച
  • ധ്രുവ രാത്രി
  • കമ്പിളി വസ്ത്രങ്ങൾ

b. ലോംഗ് ഇയർബൈനിന്റെ സ്ഥാനം:

  • നോർവേയുടെ വടക്ക്, ആർട്ടിക് സമുദ്രത്തിലെ സ്വാൽബാർഡ് ദ്വീപുകളിലാണ് ലോംഗ് ഇയർബൻ സ്ഥിതി ചെയ്യുന്നത്.
  • ഇത് ഏകദേശം 78° വടക്കൻ അക്ഷാംശത്തിലും 15° കിഴക്കൻ രേഖാംശത്തിലും സ്ഥിതിചെയ്യുന്നു.

കാലാവസ്ഥ: ലോംഗ്ഇയർബൈൻ ധ്രുവ കാലാവസ്ഥയിൽ ആർട്ടിക് കാലാവസ്ഥ എന്നും അറിയപ്പെടുന്നു. ഈ പ്രദേശം വളരെ തണുത്ത താപനില, മഞ്ഞുമൂടിയ പ്രകൃതിദൃശ്യങ്ങൾ, നീണ്ട, ഇരുണ്ട ശൈത്യകാലം എന്നിവയ്ക്ക് പേരുകേട്ടതാണ്.

Question 14.
ടൺഡാമേഖലയുടെ സ്ഥാനം തിരിച്ചറിഞ്ഞില്ലേ? ഇനി ടൺ ഡാമേഖല ഏതൊക്കെ വൻകരകളിലായാണ് വ്യാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തി ചുവടെ നൽകിയിട്ടുള്ള പട്ടിക പൂർത്തിയാക്കൂ.
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 5
Answer:

പ്രദേശങ്ങൾ വൻകര
സൈബീരിയ
ഗ്രീൻലാൻഡ്
ഐസ്ലാൻഡ്
വടക്കൻ സ്കാന്റനേവിയ
വടക്കൻകാനഡ
അലാസ്ക
യുറേഷ്യ
വടക്കേ അമേരിക്ക
യുറേഷ്യ
യുറേഷ്യ
വടക്കേ അമേരിക്ക
വടക്കേ അമേരിക്ക

Question 15.
ഒരു അറ്റലസിന്റെ സഹായത്തോടെ ടൺഡാ മേഖലയുടെ സ്ഥാനം കണ്ടെത്തി എന്റെ ഭൂപടശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 6

Question 16.
a) സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരാർധഗോളത്തിൽ ആയിരിക്കുന്നത് ഏതൊക്കെ മാസങ്ങളിലാണ്?
Answer:
ഏപ്രിൽ മുതൽ സെപ്തംബർ വരെ

b) സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണാർധഗോളത്തിൽ ആയിരിക്കുന്നത് ഏതൊക്കെ മാസങ്ങളിലാണ്?
Answer:
ഒക്ടോബർ മുതൽ മാർച്ച് വരെ

c) ഈ കാലയളവുകളിൽ ധ്രുവങ്ങളിൽ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഏതുവിധമാണ്
Answer:
സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരാർദ്ധഗോളത്തിലായിരിക്കുമ്പോൾ ഉത്തരധ്രുവത്തിൽ ആറുമാസ ത്തോളം പകലും ദക്ഷിണധ്രുവത്തിൽ ആറുമാസത്തോളം രാത്രിയും അനുഭവപ്പെടുന്നു.
സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണാർദ്ധഗോളത്തിലായിരിക്കുമ്പോൾ ദക്ഷിണധ്രുവത്തിൽ ആറുമാസ ത്തോളം പകലും ഉത്തരധ്രുവത്തിൽ ആറുമാസത്തോളം രാത്രിയും അനുഭവപ്പെടുന്നു.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 17.
ടൺഡാമേഖലയിലെ ഒരു പ്രദേശത്ത് രേഖപ്പെടുത്തിയ വർഷണത്തിന്റെയും താപനിലയുടെയും വാർഷിക വിതരണക്രമമാണ് ചുവടെ നൽകിയിട്ടുള്ള ഡയഗ്രം സൂചിപ്പിക്കുന്നത്. തന്നിട്ടുള്ള സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഡയഗ്രം വിശകലനം ചെയ്യൂ.
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 7

a) ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസം ഏതാണ്?
Answer:
ആഗസ്റ്റ്

b) ഏറ്റവും കുറവ് മഴ ലഭിച്ച മാസം ഏതാണ്?
Answer:
ഫെബ്രുവരി

c) ഏറ്റവും കൂടുതൽ ശരാശരി താപനില രേഖപ്പെടുത്തിയ മാസം ഏതാണ്?
Answer:
ജൂലൈ

d) ഏറ്റവും കുറവ് ശരാശരി താപനില രേഖപ്പെടുത്തിയ മാസം ഏതാണ്?
Answer:
ഫെബ്രുവരി

e) കൂടിയ ശരാശരി താപനില കുറഞ്ഞ ശരാശരി താപനില.
Answer:
ജൂലൈയിൽ 6.4°C & ഫെബ്രുവരിയിൽ 23.4°C

f) വാർഷിക താപാന്തരം
Answer:
6.4°C (-23.4°C) = 29.8°C

Question 18.
ഒരു അറ്റ്ലസിന്റെ സഹായത്തോടെ ടൺഡയിലെ ഓരോഗോത്ര വിഭാഗവും വസിക്കുന്ന മേഖലകൾ കണ്ടെത്തി ലോകഭൂപടരൂപരേഖയിൽ അടയാളപ്പെടുത്തൂ. അതത് മേഖലകളിൽ ഗോത്രവിഭാഗങ്ങളുടെ പേരുകൾ കൂടി എഴുതി ചേർത്ത് എന്റെ ഭൂപട ശേഖരത്തിൽ ഉൾപ്പെടുത്തൂ.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 8

Question 19.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ടൺഡാമേഖലയിൽ കാണപ്പെടുന്ന മൃഗങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് 9

Question 20.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം ടൺഡാമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് ഒരു കുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ടൺഡാ മേഖല, ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലെ വിശാലമായ ഹിമാവൃതമായ പ്രദേശമാണ്. സംവേദനക്ഷമമായ ആവാസവ്യവസ്ഥ
ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ ഫലങ്ങൾ അനുഭവിക്കുന്നു.

പ്രധാന വെല്ലുവിളികൾ

  1. പെർമാഫാസ്റ്റ് ഉരുകൽ: ആഗോളതാപനത്തിന്റെ ഫലമായി ടൺഡാ മേഖലയിലെ ഐസ് പാളികൾ ഗണ്യമായ തോതിൽ ഉരുക്കുന്നു.
  2. ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നു.
  3. പരമ്പരാഗത ജനവിഭാഗങ്ങളുടെ ജീവിതത്തെ ബാധിക്കൽ: പരമ്പരാഗത വേട്ടയാടൽ രീതികൾക്ക് ഭീഷണി.

സാങ്കേതിക പരിഹാരങ്ങൾ:

  • ഉപഗ്രഹ ചിത്രീകരണം: ഹിമത്തിന്റെ ഉരുകൽ നിരീക്ഷിക്കാൻ
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: കാലാവസ്ഥാ മാറ്റം പ്രവചിക്കാൻ
  • ഐഒടി ഉപകരണങ്ങൾ: പരിസ്ഥിതി പരിശോധനയ്ക്ക്

ടൺഡാ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രശ്നമാണ്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ പ്രശ്നങ്ങൾ നേരിടാൻ കഴിയും, പക്ഷേ ഉടനടി നടപടി ആവശ്യമാണ്.

Std 10 Geography Chapter 3 Notes Malayalam Medium – Extended Activities

Question 1.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെയും ടൺ ഡാമേഖലയിലെയും ജനജീവിതം എന്ന ശീർഷകത്തിൽ ക്ലാസിൽ ഒരു സെമിനാർ സംഘടിപ്പിക്കൂ.
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല
ഭൂമധ്യരേഖയ്ക്ക് സമീപമാണ് ഇത് കാണപ്പെടുന്നത്. ബ്രസീൽ (ദക്ഷിണ അമേരിക്ക), കോംഗോ (ആഫ്രിക്ക), ഇന്തോനേഷ്യ (ഏഷ്യ) തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്.

കാലാവസ്ഥ എങ്ങനെയുള്ളതാണ്?

  • വർഷം മുഴുവനും വളരെ ചൂടും ഈർപ്പവും
  • കനത്ത മഴ
  • മഴക്കാടുകൾ എന്നറിയപ്പെടുന്ന ഇടതൂർന്ന വനങ്ങൾ

ഇവിടെ ആളുകൾ എങ്ങനെ താമസിക്കുന്നു?

  • ചെറിയ ഗ്രാമങ്ങളിൽ പലരും താമസിക്കുന്നു.
  • വെള്ളപ്പൊക്കം ഒഴിവാക്കാൻ വീടുകൾ തൂണുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.
  • ആളുകൾ കൂടുതലും കൃഷി ചെയ്യുകയും വാഴ, നെല്ല്, കൊക്കോ തുടങ്ങിയ വിളകൾ വളർത്തുകയും ചെയ്യുന്നു.
  • അവർ നദികളിലൂടെ സഞ്ചരിക്കുന്നു അല്ലെങ്കിൽ വനങ്ങളിലൂടെ നടക്കുന്നു.
  • ചൂടുള്ള കാലാവസ്ഥ കാരണം വസ്ത്രങ്ങൾ ഭാരം കുറഞ്ഞതാണ്.

വെല്ലുവിളികൾ:

  • അമിതമായ മഴ വിളകൾ കേടുവരുത്തും.
  • പ്രാണികളും വന്യമൃഗങ്ങളും സാധാരണമാണ്.

ടൺഡ്രാ മേഖല
ആർട്ടിക് സർക്കിളിനടുത്തുള്ള വിദൂര വടക്കൻ പ്രദേശങ്ങളിൽ വടക്കൻ കാനഡ, അലാസ്ക, റഷ്യ, ഗ്രീൻലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്നു.

കാലാവസ്ഥ എങ്ങനെയുള്ളതാണ്?

  • വളരെ തണുപ്പും വരണ്ടതും
  • വർഷത്തിൽ ഭൂരിഭാഗവും മഞ്ഞുമൂടിയതാണ്
  • ചെറിയ വേനൽക്കാലം, നീണ്ട ശൈത്യകാലം
  • ഇവിടെ മരങ്ങൾ വളരുന്നില്ല

ആളുകൾ ഇവിടെ എങ്ങനെ താമസിക്കുന്നു?

  • ഇൻയൂട്ട് പോലുള്ള ആളുകൾ ഇവിടെ താമസിക്കുന്നു.
  • മുമ്പ് വീടുകൾ ഐസ് കട്ടകൾ (ഇഗ്ലുകൾ) കൊണ്ടാണ് നിർമ്മിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അവർക്ക് ആധുനിക വീടുകളും ഉണ്ട്.
  • മൃഗങ്ങളുടെ തൊലി കൊണ്ട് നിർമ്മിച്ച കട്ടിയുള്ള വസ്ത്രങ്ങൾ അവർ ധരിക്കുന്നു.
  • ഭക്ഷണത്തിനായി അവർ സീലുകൾ, മത്സ്യം തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നു.

വെല്ലുവിളികൾ
· വളരെ കഠിനമായ കാലാവസ്ഥ

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

Question 2.
വിവരസാങ്കേതികവിദ്യയുടെ സേവനം പ്രയോജനപ്പെടുത്തി ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലും ടൺഡാമേഖലയിലും ഉൾപ്പെടുന്ന ഗോത്രവിഭാഗങ്ങളുടെ ജീവിതരീതികൾ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ ആൽബം തയ്യാറാക്കൂ, ഇവരുടെ ജീവിതരീതികൾ താരതമ്യം ചെയ്ത് ഒരു പഠനം നടത്തൂ.
Answer:
പേജ് 1: കവർ പേജ്: തലക്കെട്ട്: ‘ഭൂമധ്യരേഖ, ടൺഡാ മേഖലകളിലെ ഗോത്രങ്ങളുടെ ജീവിതം’
പേജ് 2: രണ്ട് കാലാവസ്ഥാ മേഖലകളെയും പരിചയപ്പെടുത്തുന്ന കുറച്ച് വരികൾ, ഭൂമധ്യരേഖയെയും ആർട്ടിക് വൃത്തത്തെയും അടയാളപ്പെടുത്തുന്ന ഒരു ലോക ഭൂപടം കാണിക്കുക.
പേജ് 3 – 5: ഭൂമധ്യരേഖാ മേഖല ഗോത്രങ്ങൾ
ഉദാഹരണം: യാനോ മാമി (ആമസോൺ മഴക്കാടുകൾ)
ചിത്രങ്ങൾ: വനം, സ്റ്റിൽറ്റ് വീടുകൾ, ഗോത്രവർഗക്കാർ, നദീതടങ്ങൾ

ജീവിതശൈലി:

  • മഴക്കാടുകളിൽ വലിയ കുടുംബ ഗ്രൂപ്പുകളായി താമസിക്കുക.
  • വേട്ടയാടുക, മീൻ പിടിക്കുക, പഴങ്ങൾ ശേഖരിക്കുക.
  • വേട്ടയാടുന്നതിന് ബ്ലോ പൈപ്പുകളും അമ്പുകളും ഉപയോഗിക്കുക.
  • മരവും ഇലകളും കൊണ്ട് നിർമ്മിച്ച വീടുകൾ.
    പേജ് 6 – 8: ടൺഡാ മേഖല ഗോത്രങ്ങൾ
    ഉദാഹരണം: ഇൻയൂട്ട് (ആർട്ടിക് മേഖല)
    ചിത്രങ്ങൾ: മഞ്ഞുമൂടിയ ഭൂമി, ഇകൾ, രോമ വസ്ത്രങ്ങൾ.

ജീവിതശൈലി

  • ഹിമപാതത്തിലും മഞ്ഞുവീഴ്ചയിലും ജീവിക്കുന്ന പ്രദേശങ്ങൾ.
  • ചൂടിനായി മൃഗങ്ങളുടെ തൊലി കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിക്കുക.
  • മത്സ്യം, സീലുകൾ, കരിബോ എന്നിവ കഴിക്കുക.
  • ഇപ്പോൾ വീടുകൾ ആധുനികമാണ്, പക്ഷേ ഇല്ലുകൾ നേരത്തെ ഉപയോഗിച്ചിരുന്നു.

Question 3.
ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെയും ടൺഡാമേഖലയിലെയും കാലാവസ്ഥകളെ തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കൂ.
Answer:

സവിശേഷത ഭൂമധ്യരേഖാകാലാവസ്ഥാ മേഖല ടൺഡ്രോകാലാവസ്ഥാ മേഖല
സ്ഥാനം ഭൂമധ്യരേഖയ്ക്ക് സമീപം (0° അക്ഷാംശം) ഉത്തരധ്രുവത്തിന് സമീപം (ആർട്ടിക് വൃത്തം)
താപനില എപ്പോഴും ചൂട് (25°C മുതൽ 30°C വരെ) എപ്പോഴും തണുപ്പ് (ശൈത്യകാലത്ത് -30°C യിൽ താഴെ പോകാം)
ഋതുക്കൾ വർഷം മുഴുവനും ചൂടും ഈർപ്പവും നീണ്ട ശൈത്യകാലവും ഹ്രസ്വവും തണുത്തതുമായ വേനൽക്കാലവും
ഈർപ്പം വളരെ ഉയർന്നത്. വായു ഈർപ്പമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി തോന്നുന്നു വളരെ താഴ്ന്നത്- വരണ്ടതും തണുത്തതുമായ വായു.

Question 4.
ധ്രുവ ദീപ്തി എന്ന പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ഒരു സചിത്ര വിവരണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ധ്രുവദീപ്തി എന്നത് ഭൂമിയുടെ വടക്കും തെക്കും ധ്രുവപ്രദേശങ്ങളിലായി രാത്രി ആകാശത്ത് കാണപ്പെടുന്ന പ്രകാശ പ്രതിഭാസമാണ്. വടക്കൻ ധ്രുവത്തിൽ കാണപ്പെടുന്നതിനെ അറോറ ബോറിയാലിസ് (Aurora Borealis) എന്നും തെക്കൻ ധ്രുവത്തിലെത്തന്നെ അറോറ ഓസ്ട്രാലിസ് (Aurora Australis) എന്നും വിളിക്കുന്നു.

ഈ പ്രതിഭാസം എങ്ങനെ ഉണ്ടാകുന്നു?

  • സൂര്യനിൽനിന്നുള്ള സൗരവാദം എന്നറിയപ്പെടുന്ന ഊർജ്ജകണങ്ങൾ ഭൂമിയിലേക്ക് വരുന്നു.
  • ഈ കണങ്ങൾ അന്തരീക്ഷത്തിലെ ഓക്സിജൻ, നൈട്രജൻ തുടങ്ങിയ വായുവുമായി ഇടപെടുന്നു.
  • ഇതിന്റെ ഫലമായി ആകാശത്ത് വിവിധ നിറങ്ങളിലുള്ള പ്രകാശം ഉണ്ടാകുന്നു അതാണ് ധ്രുവദീപ്തി.

Question 5.
ഭൂമധ്യരേഖാമഴക്കാടുകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് ക്ലാസിൽ ഒരു ഡിബേറ്റ് സംഘടിപ്പിക്കൂ.
Answer:
അനുകൂലവാദങ്ങൾ

  • വനശീകരണം – കൃഷി, ഖനനം, റോഡുകൾ എന്നിവയ്ക്കായി മരങ്ങൾ മുറിക്കുന്നു.
  • ജൈവവൈവിധ്യം നഷ്ടപ്പെടുന്നത് – മൃഗങ്ങൾക്കും സസ്യങ്ങൾക്കും വീടുകൾ നഷ്ടപ്പെടുകയും വംശനാശം സംഭവിക്കുകയും ചെയ്യാം.
  • കാലാവസ്ഥാ വ്യതിയാനം – മരങ്ങൾ കുറയുന്നത് വായുവിൽ കൂടുതൽ കാർബൺ ഡൈഓക്സൈഡ് ഉണ്ടാക്കുന്നു.
  • മണ്ണൊലിപ്പ് – മരങ്ങളില്ലെങ്കിൽ മണ്ണ് എളുപ്പത്തിൽ ഒലിച്ചു പോകും.

പ്രതികൂലവാദങ്ങൾ

  • സാമ്പത്തിക ആവശ്യങ്ങൾ – ജോലികൾക്കും കൃഷിക്കും വികസനത്തിനും വനഭൂമി ഉപയോഗിക്കുന്നു.
  • ഇക്കോടൂറിസം – മഴക്കാടുകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥ യെ സഹായിക്കുന്നു.
  • സംരക്ഷണ ശ്രമങ്ങൾ – പല രാജ്യങ്ങളിലും വനങ്ങളെ സംരക്ഷിക്കുന്നതിന് നിയമങ്ങളുണ്ട്.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

SSLC Geography Chapter 3 Notes Pdf Malayalam Medium

  • ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
  • സൂര്യരശ്മി വർഷം മുഴുവനും ലംബമായി പതിക്കുന്നതിനാൽ ഇവിടെ താപനില ഏകദേശം സ്ഥിരമായിരിക്കും, ഏകദേശം 27 ഡിഗ്രി സെൽഷ്യസ്.
  • ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ പ്രധാന സവിശേഷത നിബിഢമായ മഴക്കാടുകളാണ്.
  • ഓർക്കിഡുകൾ, പന്നൽച്ചെടികൾ, വള്ളിച്ചെടികൾ തുടങ്ങിയ മറ്റു സസ്യങ്ങളും ഇവിടെ ഇടതൂർന്ന് വളരുന്നു.
  • ഭൂമധ്യരേഖാ മഴക്കാടുകൾ ജന്തുവൈവിധ്യത്താൽ വളരെ സമ്പന്നമാണ്.
  • മരങ്ങളിൽ ജീവിക്കുന്ന അർബോറിയൽ ജീവികൾ ഇവിടെ ധാരാളമായി കാണപ്പെടുന്നു. കുരങ്ങുകൾ, മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഉരഗങ്ങൾ, വിവിധയിനം വർണ്ണാഭമായ പക്ഷികൾ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുജാലങ്ങളിൽ ചിലതാണ്.
  • ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ജനസാന്ദ്രത പൊതുവെ കുറവാണ്.
  • ആഫ്രിക്കയിലെ പിഗ്മികൾ, ആമസോൺ തടത്തിലെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർ, മലേഷ്യയിലെ ഒറാങ് അസ്ലി തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന തദ്ദേശീയ വാസികൾ.
  • ആധുനിക നഗരങ്ങൾ ഈ മേഖലയിൽ വളർന്നുവരുന്നുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വനങ്ങളുടെ നിബിഢതയും വികസനത്തിന് തടസ്സമുണ്ടാക്കുന്നു.
  • ഭൂമധ്യരേഖാ വനങ്ങൾക്ക് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി വനനശീകരണമാണ്.
  • വനനശീകരണം ജൈവവൈവിധ്യത്തിന് വലിയ നാശം വരുത്തുകയും ആഗോള കാലാവസ്ഥാ മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു.
  • ടൺഡ്രാ കാലാവസ്ഥാ മേഖല ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് സമീപം സ്ഥിതിചെയ്യുന്നു.
  • കുറഞ്ഞ താപനിലയും കുറഞ്ഞ മഴയും മഞ്ഞുവീഴ്ചയുടെ രൂപത്തിൽ ഈ പ്രദേശത്തെ സസ്യജാലത്തെയും ജന്തുജാലത്തെയും ഗണ്യമായി സ്വാധീനിക്കുന്നു.
  • ടൺഡാ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വളരെ കുറവാണ്. കഠിനമായ കാലാവസ്ഥയും കുറഞ്ഞ വളർച്ചാ കാലയളവുമാണ് ഇതിന് കാരണം.
  • ടൺഡാ പ്രദേശങ്ങളിൽ ജന്തുവൈവിധ്യം ഭൂമധ്യരേഖാ പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണ്.
  • ആർട്ടിക് കുറുക്കൻ, ചെന്നായ, ധ്രുവക്കരടി, കസ്തൂരി കാള, ആർട്ടിക് മുയൽ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുവിഭാഗങ്ങളാണ്.
  • ടൺഡ്രോ പ്രദേശങ്ങളിലെ മനുഷ്യജീവിതം പ്രധാനമായും തീരപ്രദേശങ്ങളിൽ ഒതുങ്ങിനിൽക്കുന്നു.
  • ശൈത്യകാലത്ത് ഇതു പോലുള്ള താൽക്കാലിക വാസസ്ഥലങ്ങളിലും വേനൽക്കാലത്ത് മൃഗത്തോലുകൾ കൊണ്ടുള്ള കൂടാരങ്ങളിലുമാണ് ഇവർ താമസിക്കുന്നത്.
  • കാലാവസ്ഥാ മാറ്റം ടൺഡ്രോ പ്രദേശങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ആമുഖം

ഭൂമിയിലെ വൈവിധ്യമാർന്ന ഭൂപ്രകൃതികൾ രൂപപ്പെടുന്നത് വിവിധതരം കാലാവസ്ഥാ മേഖലകളിലാണ്, ഓരോന്നും അതിജീവനത്തിനായി യഥാർത്ഥത്തിൽ ഒരുക്കിയിട്ടുള്ള പ്രത്യേക പരിസ്ഥിതികളും ജീവിതരീതികളും പിന്തുണയ്ക്കുന്നു. ഭൂമിയിലെ വിവിധ കാലാവസ്ഥാ മേഖലകളെക്കുറിച്ച് മുൻ അധ്യായങ്ങളിൽ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. ഈ അധ്യായത്തിൽ, ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്ന ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തുന്ന ടൺഡാ മേഖലയുടേയും സവിശേഷതകൾ പരിശോധിക്കുന്നു. കാഠിന്യം നിറഞ്ഞ ചൂടും തീവ്രമായ തണുപ്പും ഉള്ള ഈ മേഖലകളിലെ കാലാവസ്ഥാ സവിശേഷതകൾ, അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് ഇവിടെ വിശദീകരിക്കുന്നു. ഈ രണ്ട് വ്യത്യസ്ഥ കാലാവസ്ഥാ മേഖലകളെ താരതമ്യം ചെയ്യുന്നതിലൂടെ, ഭൂമിയുടെ അതിശയിപ്പിക്കുന്ന ജൈവവൈവിധ്യത്തെയും, കാലാവസ്ഥ, ജീവിതം, മനുഷ്യന്റെ ഇണചേരൽ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഈ അധ്യായത്തിലൂടെ സാധിക്കുന്നു.

ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല (Equatorial Climate Zone)

ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു. ഈ പ്രദേശം വർഷം മുഴുവനും ഉയർന്ന താപനിലയും ധാരാളം മഴയും അനുഭവിക്കുന്നു. സൂര്യരശ്മി വർഷം മുഴുവനും ലംബമായി പതിക്കുന്നതിനാൽ ഇവിടെ താപനില ഏകദേശം സ്ഥിരമായിരിക്കും, ഏകദേശം 27 ഡിഗ്രി സെൽഷ്യസ്. പ്രഭാതത്തിൽ മിതമായ താപനില അനുഭവപ്പെടുമെങ്കിലും, ക്രമേണ അത് വർദ്ധിക്കുകയും ഉയർന്ന ബാഷ്പീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സംവഹന മഴ ഇവിടെ സാധാരണമാണ്. വർഷത്തിൽ ഏകദേശം 175 സെന്റീമീറ്റർ മുതൽ 250 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പവും കാരണം ഈ മേഖല ജൈവവൈവിധ്യത്താൽ സമ്പന്നമാണ്.

• ഭൂമധ്യരേഖാ സസ്യജാലം (Equatorial Vegetation): ഭൂമധ്യരേഖാ കാലാവസ്ഥാ മേഖലയിലെ പ്രധാന സവിശേഷത നിബിഢമായ മഴക്കാടുകളാണ്. ഈ വനങ്ങളിൽ ഉയരം കൂടിയതും ഇലപൊഴിയാത്തതുമായ വിവിധയിനം വൃക്ഷങ്ങൾ കാണപ്പെടുന്നു. എബണി, മഹാഗണി, സിൻഘോണ, റോസ് വുഡ് തുടങ്ങിയ വിലയേറിയ മരങ്ങൾ ഇവിടെ വളരുന്നു. സൂര്യപ്രകാശം ലഭ്യതയ്ക്കനുസരിച്ച് ഈ വനങ്ങളെ ഉപരിപാളി, മധ്യപാളി, കീഴ്പാളി എന്നിങ്ങനെ വിവിധ തട്ടുകളായി തരംതിരിക്കാം. ഓർക്കിഡുകൾ, പന്നൽച്ചെടികൾ, വള്ളിച്ചെടികൾ തുടങ്ങിയ മറ്റു സസ്യങ്ങളും ഇവിടെ ഇടതൂർന്ന് വളരുന്നു. ഉയർന്ന ജൈവവൈവിധ്യം ഈ മഴക്കാടുകളുടെ പ്രധാന പ്രത്യേകതയാണ്.

• ഭൂമധ്യരേഖാ ജന്തുജാലം (Equatorial Animal Life): ഭൂമധ്യരേഖാ മഴക്കാടുകൾ ജന്തുവൈവിധ്യത്താൽ വളരെ സമ്പന്നമാണ്. മരങ്ങളിൽ ജീവിക്കുന്ന അർബോറിയൽ ജീവികൾ ഇവിടെ ധാരാളമായി കാണപ്പെടുന്നു. കുരങ്ങുകൾ, മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഉരഗങ്ങൾ, വിവിധയിനം വർണ്ണാഭമായ പക്ഷികൾ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുജാലങ്ങളിൽ ചിലതാണ്. ഷഡ്പദങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നിവയും ഈ വനങ്ങളിൽ വൈവിധ്യത്തോടെ കാണപ്പെടുന്നു. ഇടതൂർന്ന വനമായതിനാൽ തറയിൽ ജീവിക്കുന്ന വലിയ സസ്യഭുക്കുകൾ ഇവിടെ കുറവാണ്.

• ഭൂമധ്യരേഖയിലെ മനുഷ്യജീവിതം (Human Life in the Equator): ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ജനസാന്ദ്രത പൊതുവെ കുറവാണ്. ആഫ്രിക്കയിലെ പിഗ്മികൾ, ആമസോൺ തടത്തിലെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർ, മലേഷ്യയിലെ ഒറാങ് അസ്ലി തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന തദ്ദേശീയ വാസികൾ. ഇവർ പ്രധാനമായും വേട്ടയാടൽ, കാർഷികവൃത്തി, വനവിഭവ ശേഖരണം എന്നിവയിലൂടെ ഉപജീവനം നടത്തുന്നു. ആധുനിക നഗരങ്ങൾ ഈ മേഖലയിൽ വളർന്നുവരുന്നുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വനങ്ങളുടെ നിബിഢതയും വികസനത്തിന് തടസ്സമുണ്ടാക്കുന്നു.

ഭൂമധ്യരേഖയിലെ പരിസ്ഥിതി വെല്ലുവിളികൾ (Environmental Challenges in the Equator): ഭൂമധ്യരേഖാ വനങ്ങൾക്ക് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി വനനശീകരണമാണ്. കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ, മരംവെട്ട്, ഖനനം തുടങ്ങിയ വിവിധ മനുഷ്യ പ്രവർത്തനങ്ങൾ ഈ മഴക്കാടുകളെ വ്യാപകമായി നശിപ്പിക്കുന്നു. ഈ വനനശീകരണം ജൈവവൈവിധ്യത്തിന് വലിയ നാശം വരുത്തുകയും ആഗോള കാലാവസ്ഥാ മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു.

SSLC Geography Chapter 3 Notes Pdf Malayalam Medium മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്

ടൺഡാ കാലാവസ്ഥാ മേഖല (Tundra Climate Zone)
• ടൺഡാ കാലാവസ്ഥാ മേഖല ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് സമീപം സ്ഥിതിചെയ്യുന്നു. ഇവിടെ താപനില വളരെ കുറവാണ്, ദീർഘവും തണുപ്പുള്ളതുമായ ശൈത്യകാലവും ഹ്രസ്വവും തണുത്തതുമായ വേനൽക്കാലവുമാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. വർഷത്തിലെ ഭൂരിഭാഗം സമയവും ഭൂമി മഞ്ഞാൽ മൂടപ്പെട്ടിരിക്കും. വേനൽക്കാലത്ത് ഏതാനും ആഴ്ചകൾ മാത്രമേ താപനില പൂജ്യ ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുകയുള്ളൂ. കുറഞ്ഞ താപനിലയും കുറഞ്ഞ മഴയും മഞ്ഞുവീഴ്ചയുടെ രൂപത്തിൽ) ഈ പ്രദേശത്തെ സസ്യജാലത്തെയും ജന്തുജാലത്തെയും ഗണ്യമായി സ്വാധീനിക്കുന്നു.

• ടൺഡാ സസ്യജാലം (Tundra Vegetation): ടൺഡ്രോ പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വളരെ കുറവാണ്. കഠിനമായ കാലാവസ്ഥയും കുറഞ്ഞ വളർച്ചാ കാലയളവുമാണ് ഇതിന് കാരണം. ഇവിടെ പ്രധാനമായി കാണപ്പെടുന്നത് പായലുകൾ, കണുകൾ, പുൽവർഗ്ഗങ്ങൾ, കുറ്റിച്ചെടികൾ, കുള്ളൻ വില്ലോസ്, ബിർച്ചസ് തുടങ്ങിയ സസ്യങ്ങളാണ്. വേനൽക്കാലത്ത് മഞ്ഞ് ഉരുകുമ്പോൾ ഈ സസ്യങ്ങൾ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. മണ്ണിന്റെ ഉപരിതലത്തിൽ മാത്രമേ വേരുകൾ വളരുന്നുള്ളൂ, കാരണം താഴെയുള്ള പാളി ഉറഞ്ഞ മഞ്ഞാണ് (പെർമാഫാസ്റ്റ്).

• ടൺഡാ ജന്തുജാലം (Tundra Animal Life): ടൺഡ്രോ പ്രദേശങ്ങളിൽ ജന്തുവൈവിധ്യം ഭൂമധ്യരേഖാ പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇവിടെ കാണപ്പെടുന്ന മൃഗങ്ങൾ തണുപ്പുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെട്ടിട്ടുള്ളവയാണ്. ആർട്ടിക് കുറുക്കൻ, ചെന്നായ, ധ്രുവക്കരടി, കസ്തൂരി കാള, ആർട്ടിക് മുയൽ എന്നിവ ഈ മേഖലയിലെ പ്രധാന ജന്തുവിഭാഗങ്ങളാണ്. തെക്കൻ പ്രദേശങ്ങളിൽ നിന്ന് ദേശാടനം നടത്തുന്ന പക്ഷികളും വേനൽക്കാലത്ത് ഇവിടെ എത്താറുണ്ട്.

• ടൺഡായിലെ മനുഷ്യജീവിതം (Human Life in the Tundra): ടൺഡ്രോ പ്രദേശങ്ങളിലെ മനുഷ്യജീവിതം പ്രധാനമായും തീരപ്രദേശങ്ങളിൽ ഒതുങ്ങിനിൽക്കുന്നു. ഗ്രീൻലാൻഡ്, വടക്കൻ കാനഡ, അലാസ്ക
സൈബീരിയ, വടക്കൻ ഫിൻലാൻഡ് സ്കാന്റിനേവിയ എന്നിവിടങ്ങളിലെ എസ്കിമോകൾ (ഇട്ട്), ലാപ്പ്സ് (സാമി), യാക്കൂട്സ് തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന തദ്ദേശീയ ജനവിഭാഗങ്ങൾ. ഇവർ പരമ്പരാഗതമായി വേട്ടയാടൽ, മത്സ്യബന്ധനം എന്നിവയിലൂടെ ഉപജീവനം നടത്തുന്നു. ശൈത്യകാലത്ത് ഇഗ്ലൂ പോലുള്ള താൽക്കാലിക വാസസ്ഥലങ്ങളിലും വേനൽക്കാലത്ത് മൃഗത്തോലുകൾ കൊണ്ടുള്ള കൂടാരങ്ങളിലുമാണ് ഇവർ താമസിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഇപ്പോൾ ഈ പ്രദേശങ്ങളിലും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

• ടൺഡായിലെ പരിസ്ഥിതി വെല്ലുവിളികൾ (Environmental Challenges in the Tundra): കാലാവസ്ഥാ മാറ്റം ടൺഡ്രോ പ്രദേശങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ആഗോളതാപനം കാരണം പെർമാഫാസ്റ്റ് (നിലനിൽക്കുന്ന ഉറഞ്ഞ മണ്ണ് ഉരുകുന്നത് ഈ മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥകളെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് മണ്ണിടിച്ചിലിനും തീരദേശങ്ങളുടെ നാശത്തിനും കാരണമാകുന്നു, അതുപോലെ തദ്ദേശീയ ജനങ്ങളുടെ ജീവിതരീതികളെയും ഇത് ദോഷകരമായി ബാധിക്കുന്നു.

SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ to help self-study at home.

Class 10 History Chapter 5 Important Questions Malayalam Medium

Kerala Syllabus Class 10 Social Science History Chapter 5 Important Questions Malayalam Medium

Question 1.
പൊതുജനാഭിപ്രായം എന്നാലെന്ത്?
Answer:
ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ മേലുള്ള ജനങ്ങളുടെ പൊതുവായ അഭിപ്രായ മാണ് പൊതുജനാഭിപ്രായം.

Question 2.
പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ വിശദമാക്കുക.
Answer:

  • പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭി പ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു.
  • പൊതുജനാഭിപ്രായം എന്നത് ഭൂരിപക്ഷം ആളുകളുടെയും കാഴ്ചപ്പാടുകളോ അഭിപ്രാ യങ്ങളോ ആകണമെന്നില്ല. എന്നാൽ അത് ഒരു വിഷയത്തിന്മേലുള്ള പൊതുസമ്മതം ഉണ്ടാക്കുന്നു.
  • സാഹചര്യങ്ങൾക്കും സമയത്തിനു പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭി പ്രായം മാറാവുന്നതാണ്.
  • പൊതു ജനാഭിപ്രായം എല്ലായ്പ്പോഴും രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂ ഹിക സാമ്പത്തിക സാംസ്കാരിക കാര്യങ്ങ ളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
  • പൊതുജനാഭിപ്രായ പ്രകടനത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടി ട്ടില്ല. ആർക്കും ഏത് പ്രദേശത്ത് നിന്നും അവ രുടെ അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്.
  • പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.

SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Question 3.
പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘട കങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • വ്യക്തികളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം
  • മനോഭാവം
  • വിശ്വാസങ്ങൾ
  • മുൻധാരണകൾ
  • നേതൃത്വപാടവം

Question 4.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികളെ വ്യക്തമാക്കുക.
Answer:

  • കുടുംബം
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • സമപ്രായ സംഘങ്ങൾ
  • മാധ്യമങ്ങൾ
  • രാഷ്ട്രീയ പാർട്ടികളും അവയുടെ പ്രവർത്ത നങ്ങളും
  • സാമൂഹിക സ്ഥാപനങ്ങളും സംഘടനകളും
  • അഭിപ്രായവോട്ടെടുപ്പ്
  • കലയും സാഹിത്യവും

Question 5.
പൊതുജനാഭിപ്രായം രൂപീകരിക്കാൻ സഹായി ക്കുന്ന പ്രധാനമാധ്യമങ്ങൾ ഏതെല്ലാം?
Answer:

  • പ്രതങ്ങൾ
  • റേഡിയോ
  • ടെലിവിഷൻ
  • സാമൂഹിക മാധ്യമങ്ങൾ

Question 6.
വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പി ക്കുന്നതിനെ പ്രതിരോധിക്കാനായി സ്വീകരി ക്കേണ്ട വിവിധ മാർഗങ്ങൾ എന്തെല്ലാം?
Answer:

  • വാർത്തളുടെയും സന്ദേശങ്ങളുടെയും സത്യ സന്ധത ഉറപ്പുവരുത്തുന്നതിനായി യഥാർഥ ഉറവിടം കണ്ടെത്തൽ.
  • വ്യാജവാർത്തകളും സന്ദേശങ്ങളുമാണ് എന്ന് തിരിച്ചറിയുന്ന പക്ഷം അത് മറ്റുള്ളവരുമായി പങ്കിടാതിരിക്കൽ.
  • സൈബർ സെൽ പോലുള്ള ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കൽ.

Question 7.
പൊതുജനാഭിപ്രായം രൂപീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന വിവിധ മാർഗങ്ങൾ വ്യക്തമാക്കുക.
Answer:

  • പത്രമാധ്യമങ്ങൾ, ജേർണലുകൾ, ലഘുലേ ഖകൾ, പ്രകടന പത്രികകൾ, പോസ്റ്ററുകൾ തുടങ്ങിയ പ്രസിദ്ധീകരിക്കുന്നു.
  • സമ്മേളനങ്ങൾ
  • പ്രകടനങ്ങൾ
  • റാലികൾ
  • സെമിനാറുകൾ

Question 8.
പൊതുജനാഭിപ്രായത്തിന് വിഘാതമാകുന്ന ഘടകങ്ങളെ വ്യക്തമാക്കുക.
Answer:

  • നിരക്ഷരത
  • ഡിജിറ്റൽ വിഭജനം
  • ദാരിദ്ര്യം
  • അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്ത നവും രാഷ്ട്രീയ പാർട്ടികളിലെ ജനാധി പത്യ സാഹിത്യവും
  • തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ തെറ്റായപ്രവണതകൾ
  • അഴിമതി
  • പ്രാദേശികവാദം
  • സാമൂഹിക സാമ്പത്തിക-സാംസ്കാരിക- സാംസ്കാരിക വിഭാഗീയ താല്പര്യങ്ങൾ
  • വ്യക്ത്യാരാധന

Question 9.
അഭിപ്രായ വോട്ടെടുപ്പ് എന്തെന്ന് വ്യക്തമാ ക്കുക.
Answer:
വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ പൊതുമനോഭാവ ത്തെയും അഭിപ്രായത്തെയും കുറിച്ചുള്ള വിവര ശേഖരണത്തിനുള്ള വളരെ ഫലപ്രദമായ മാർഗ മാണ് അഭിപ്രായവോട്ടെടുപ്പ്.

ഇതിൽ ജനസംഖ്യയുടെ ഒരു സാമ്പിൾ തിര ഞ്ഞെടുത്ത് അവരിലൂടെ വിഷയത്തെ സംബന്ധി ചുളള അഭിപ്രായം ആരായുന്നു. ഈ അഭിപ്രാ യത്തെ അടിസ്ഥാനമാക്കി പൊതുജനാഭിപ്രായം
രൂപപ്പെടുത്തുന്നു.

Question 10.
നിരക്ഷരത പൊതുജനാഭിപ്രായ രൂപീകരണ ത്തിന് വിഘാതമാകുന്നതെങ്ങനെ?
Answer:
നിരക്ഷരരായ ജനങ്ങൾക്ക് പൊതുപ്രശ്നങ്ങളെ ക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമേ ഉണ്ടാ യിരിക്കുകയുള്ളൂ. അവർക്ക് യുക്തിപരമായ അഭി പ്രായങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടത ശേഷി ഉണ്ടായിരിക്കണമെന്നില്ല.

SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Question 11.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കുടുംബം വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:

  • ഒരു കുട്ടിയുടെ സാമൂഹീകരണ പ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
  • കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാ സങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാ റുണ്ട്.
  • കുടുംബത്തിൽ നടക്കുന്ന ചർച്ചകളിൽ കുട്ടി പങ്കാളിയോ സാക്ഷിയോ ആണ്. ഇതിൽ രാഷ്ട്രീയം, മതം, വിശ്വാസം, സാഹിത്യം തുടങ്ങിവയയെല്ലാം വിഷയമാകാറുണ്ട്.
  • ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങളി ലുള്ള കുട്ടിയുടെ അഭിപ്രായ രൂപീകരണ ത്തിൽ പ്രഥമ സ്വാധീനം കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിനാണ്.

Question 12.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
ഏതൊരു വിഷയത്തിലും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നവമാധ്യമങ്ങൾക്കും (സാമൂഹിക മാധ്യമങ്ങൾ) ഇന്ന് പ്രമുഖ സ്ഥാന മാണുള്ളത്. ആധുനിക കാലത്ത് സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ആശയ വിനിമയം നടത്തുന്നവരാണ്. ഇത്തരം ഡിജിറ്റൽ ഇടങ്ങളിലുള്ള ചതിക്കുഴികൾ ഓരോരുത്തരും തിരിച്ചറിയേണ്ടത് അനിവാര്യമാ ണ്. അതിനായി നാം മാധ്യമസാക്ഷരതയും ഡിജി റ്റൽ സാക്ഷരതയും ആർജിച്ചെടുക്കേണ്ടതാണ്. വിവിധ മാധ്യമ രൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേ ശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടി ക്കാനും വിനിമയം നടത്താനുമുളള കഴിവാണ് മാധ്യമസാക്ഷരത, മാധ്യമ ഉള്ളടക്കം എങ്ങനെ നിർമ്മിക്കുന്നുവെന്നും അത് നമ്മുടെ ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വാർത്തക ളെയും സന്ദേശങ്ങളെയും വിമർശനാത്മകമായി എങ്ങനെ വ്യാഖ്യാനിക്കണമെന്നതും മെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ ക് ത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേ തിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്ന തിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത. മാധ്യ മസാക്ഷരത ഉളളടക്കത്തിലും അതിന്റെ വ്യാഖ്യാ നത്തിലുമെല്ലാം ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഡിജി റ്റൽ സാക്ഷരത പ്രധാനമായും ഉപകരണങ്ങ ളെയും പ്ലാറ്റ്ഫോമുകളെയും പരിഗണിക്കുന്നു.

Question 13.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
കുട്ടിയുടെ അറിവ് രൂപപ്പെടുത്തുന്നതിലും വിക സിപ്പിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖ്യപങ്കാണ് വഹിക്കുന്നത്. അവകാശങ്ങൾ, കട മകൾ, ശാസ്ത്രീയ ചിന്ത, വിമർശനാത്മക ചിന്ത, സംസ്കാരം തുടങ്ങിവയിലെല്ലാമുള്ള അറിവും നൈപുണിയുമെല്ലാം കൂട്ടി ആർജ്ജിച്ചെടുക്കു ന്നത് പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലൂടെയാണ്. വിദ്യാഭ്യാസ പ്രക്രിയ ഒരു വ്യക്തിയെ ഏതെങ്കിലുമൊരു വിഷയത്തിൽ സ്വതന്ത്രവും യുക്തിഭദ്രവുമായ അഭിപ്രായം രൂപ പ്പെടുത്താൻ സഹായിക്കും. വിവിധ വിഷയങ്ങ ളിലുള്ള ധാരണകൾ കുട്ടികളിൽ രൂപപ്പെടുത്തു ന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രധാനപ് ങ്കുവഹിക്കുന്നു.

Question 14.
സമപ്രായസംഘങ്ങൾ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് പ്രചോദമാകുന്നതെങ്ങനെ യെന്ന് പരിശോധിക്കുക.
Answer:
വ്യക്തിത്വം, മനോഭാവം, പെരുമാറ്റം തുടങ്ങിയ വയിൽ സമപ്രായസംഘങ്ങളിലെ അംഗങ്ങൾ ഏതാണ്ട് പൊതുസ്വഭാവം പുലർത്തുന്നു. വ്യക്തി പരമായ അനുഭവങ്ങൾ, സാമൂഹിക സ്വാധീനം എന്നിവയിലെല്ലാം ഇവർ ചില പൊതുവായ സവിശേഷതകൾ പങ്കുവെയ്ക്കുന്നുണ്ട്. സർക്കാർ നയങ്ങളോടുള്ള സമീപനം, വിവിധ വിഷയങ്ങ ളിൽ പുലർത്തുന്ന മനോഭാവം രാഷ്ട്രീയ പാർട്ടി കളോടുള്ള സമീപനം എന്നിവയിലെല്ലാം സമ പ്രായസംഘങ്ങളിലെ അംഗങ്ങൾക്ക് പരസ്പരം സ്വാധീനക്കാൻ കഴിയും.

Question 15.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് പരിശോധിക്കുക.
Answer:
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സുപ ധാനമായ പങ്കാണ് മാധ്യമങ്ങൾക്കുള്ളത്. അച്ചടി മാധ്യമങ്ങളിലൂടെയും റേഡിയോ, ടെലിവിഷൻ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളിലൂടെയും ഡിജിറ്റൽ മീഡിയ, സാമൂഹിക മാധ്യമങ്ങൾ തുട ങ്ങിയ നവമാധ്യമങ്ങളിലൂടെയും ലഭ്യമാകുന്ന വാർത്തകളും ചർച്ചകളും പരസ്യപരിപാടികളും ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവ രുന്നതിനും അതിൽ പൊതുജനാഭിപ്രായം രൂപീക രിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയുന്നു.

Question 16.
മാധ്യമ സാക്ഷരതയും ഡിജിറ്റൽ സാക്ഷര തയും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
മാധ്യമ സാക്ഷരത : വിവിധ മാധ്യമരൂപങ്ങളി ലൂടെ ലഭിക്കുന്ന സന്ദേശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടിക്കാനും വിനിമയം നടത്താനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത.

ഡിജിറ്റൽ സാക്ഷരത: ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ കണ്ടെത്തുന്നതിനും വിലയി രുത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഫലപ്രദമായി ഉപയോഗി ക്കുന്നതിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത.

Question 17.
സാമൂഹിക സ്ഥാപനങ്ങളും സംഘടനകളും പൊതുജനാഭിപ്രായ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. പ്രസ്താവന സമർഥി ക്കുക.
Answer:
മതസ്ഥാപനങ്ങൾ, ജാതി മത സംഘടനകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, യുവജനപ്രസ്ഥാന ങ്ങൾ, സ്ത്രീ സമത്വ പ്രസ്ഥാനങ്ങൾ, തൊഴിലാളി യൂണിയനുകൾ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ, വ്യാപാരി വ്യവ സായി സംഘടനകൾ തുടങ്ങിയവയെല്ലാം പൊതുജനാഭിപ്രായ രൂപീകരണത്തിൽ അവരു ടേതായ പങ്ക് വഹിക്കുന്നു.

SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Question 18.
ഡിജിറ്റൽ വിഭജനം എന്നാലെന്ത്?
Answer:
ഇന്റർനെറ്റ്, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ തുടങ്ങിയ ആധുനിക വിവരസാങ്കേതികവിദ്യയിലേക്കുളള പ്രാപ്യതയിലുണ്ടാകുന്ന വിടവാണ് ഡിജിറ്റൽ വിഭജനം.

Question 19.
ദാരിദ്ര്യം പൊതുജനാഭിപ്രായ രൂപീകരണത്തിന് തടസ്സമാകുന്നതെങ്ങനെ?
Answer:
ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗങ്ങൾ പല പ്പോഴും പൊതുകാര്യങ്ങളിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നവരായിരിക്കും. അതുകൊണ്ടുതന്നെ പൊതുവിഷയങ്ങളെക്കുറിച്ചുളള അഭിപ്രായ രൂപീ കരണത്തിൽ ഇവർക്ക് വേണ്ട രീതിയിൽ ഇടപെ ടാൻ സാധിക്കാറില്ല,

Question 20.
പൊതുജനാഭിപ്രായ രൂപീകരണത്തിൽ പ്രത ങ്ങൾ വഹിക്കുന്ന പങ്ക് വിലയിരുത്തുക.
Answer:
എല്ലാ സാമൂഹിക – രാഷ്ട്രീയ സംഭവങ്ങളെയും പൊതുജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിൽ പ്രധാനപങ്കാണ് പത്രങ്ങൾക്കുള്ളത്. ആനുകാ ലിക പ്രശ്നങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചും തിരിച്ച് ജനങ്ങളുടെ അഭിപ്രായം സർക്കാരിന് മുന്നിൽ എത്തിച്ചും ജനാധിപത്യ പ്രക്രിയയെ ശക്തമാക്കാൻ പത്രങ്ങൾക്ക് കഴിയുന്നു. ആ നില യ്ക്ക് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ പത്രങ്ങൾക്ക് മുഖ്യസ്ഥാനമാണുള്ളത്.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Students often refer to Kerala Syllabus SSLC Geography Notes Malayalam Medium Pdf and Class 10 Geography Chapter 1 Notes Question Answer Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും that include all exercises in the prescribed syllabus.

Class 10 Geography Chapter 1 Notes Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 1 Notes Question Answer Malayalam Medium

10th Class Geography Chapter 1 Notes Malayalam Medium

Question 1.
ദൈനംദിന മനുഷ്യപ്രവർത്തനങ്ങളിൽ ദിനാവസ്ഥാപഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസിൽ ചർച്ച സംഘടിപ്പിക്കൂ.
സൂചനകൾ: കൃഷി, സഞ്ചാരം/ഗതാഗതം, മത്സ്യബന്ധനം, വിനോദസഞ്ചാരം
Answer:
• കൃഷി
ദിനാവസ്ഥാപഠനം കൃഷിയിൽ അത്യന്താപേക്ഷിതമാണ്. വിളകളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മഴ, താപനില, ആർദ്രത എന്നിവയെ ആശ്രയിച്ചാണ് കർഷകർ വിത്തുപാകൽ, നനവ്, വിളവെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നത്. മഴക്കുറവോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോൾ വിളനഷ്ടം സംഭവിക്കുന്നു. ഇത് തടയാൻ കാലാവസ്ഥാ പ്രവചനങ്ങൾ സഹായിക്കുന്നു. ഉദാഹരണത്തിന്, ഏറ്റവും അനുയോജ്യമായ സമയത്ത് വിതയ്ക്കാൻ കർഷകർക്ക് കാലാവസ്ഥാ റിപ്പോർട്ടുകൾ ഉപയോഗപ്രദമാണ്.

• സഞ്ചാരം/ഗതാഗതം
ദിനാവസ്ഥയുടെ സ്വാധീനം റോഡ്, റെയിൽ, വിമാന ഗതാഗതങ്ങളെ നേരിട്ട് ബാധിക്കുന്നു. കനത്ത മഴ, മഞ്ഞ്, മൂടൽമഞ്ഞ്, കൊടുങ്കാറ്റ് തുടങ്ങിയവ യാത്രാ സുരക്ഷയെ ബാധിക്കും. ഉദാഹരണത്തിന്, കൊടുങ്കാറ്റിനെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കാം. കാലാവസ്ഥാ പ്രവചനങ്ങൾ ഉപയോഗിച്ച് യാത്രാ പ്ലാൻ മുന്നോട്ട് വയ്ക്കാനോ ഒഴിവാക്കാനോ സാധിക്കും.

• മത്സ്യബന്ധനം
കടൽത്തീരങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. കൊടുങ്കാറ്റ് ഉള്ളപ്പോൾ മീൻപിടുത്തക്കാർക്ക് കടലിൽ പോകാൻ കഴിയില്ല. കാലാവസ്ഥാ പ്രവചനങ്ങൾ മത്സ്യബന്ധനത്തിന് സുരക്ഷിതമായ സമയം തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. കൂടാതെ, സമുദ്രത്തിന്റെ ഉപരിതല താപനില, ഒഴുക്ക് എന്നിവ മത്സ്യങ്ങളുടെ ചലനത്തെ ബാധിക്കുന്നു.

• വിനോദസഞ്ചാരം
ദിനാവസ്ഥ വിനോദസഞ്ചാര മേഖലയെ വലിയ അളവിൽ സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, മലയോര പ്രദേശങ്ങളിലെ ടൂറിസം മഞ്ഞുവീഴ്ചയെ ആശ്രയിച്ചിരിക്കും. കടുത്ത വേനൽ അല്ലെങ്കിൽ മഴക്കാലം ടൂറിസ്റ്റുകളുടെ എണ്ണം കുറയ്ക്കാം. ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് പ്ലാൻ ചെയ്യുന്നു.

ദിനാവസ്ഥാപഠനം മനുഷ്യന്റെ ദൈനംദിന ജീവിതത്തിനും തൊഴിലിനും അനിവാര്യമാണ്. കൃഷി, ഗതാഗതം, മത്സ്യബന്ധനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ കാലാവസ്ഥയുടെ പ്രവചനം സുരക്ഷയും ലാഭവും ഉറപ്പാക്കുന്നു. അതിനാൽ, ദിനാവസ്ഥാ ശാസ്ത്രത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു.

Question 2.
ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്നതിൽ താപസന്തുലനപ്രക്രിയയുടെ പ്രാധാന്യം ചർച്ച ചെയ്യുക.
Answer:
ഭൂമി ഒരു ജീവഗ്രഹമായി നിലനിൽക്കുന്നതിന് താപസന്തുലനം (Thermal Equilibrium) വളരെ നിർണായകമാണ്. സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജ്ജവും ഭൂമിയിൽ നിന്ന് വിട്ടുപോകുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് താപസന്തുലനം. ഇത് ഭൂമിയുടെ ശരാശരി താപനില സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

• ഗ്രീൻഹൗസ് പ്രഭാവവും താപസന്തുലനവും:- ഭൂമിയുടെ അന്തരീക്ഷത്തിലെ ഗ്രീൻഹൗസ് വാതകങ്ങൾ (CO2, മീഥെയ്ൻ, ജലബാഷ്പം) സൂര്യന്റെ താപത്തിന്റെ ഒരു ഭാഗം ആഗിരണം ചെയ്യുകയും താപനില സ്ഥിരമാക്കുകയും ചെയ്യുന്നു.
ഈ സംവിധാനം ഇല്ലാതിരുന്നാൽ, ഭൂമിയുടെ താപനില വളരെ താഴ്ന്ന് ജീവൻ അസാധ്യമാകും.

• സമുദ്രങ്ങളുടെ പങ്ക് :- സമുദ്രങ്ങൾ താപശേഖരണശാല പോലെ പ്രവർത്തിക്കുന്നു. അവ സൂര്യതാപം ആഗിരണം ചെയ്ത് സാവധാനം പുറത്തേയ്ക്ക് വിടുന്നു. ഇത് താപനിലയിലെ അസന്തുലിത തടയുകയും കാലാവസ്ഥാ സ്ഥിരത നിലനിർത്തുകയും ചെയ്യുന്നു.

• ജൈവവൈവിധ്യത്തിന് അനുകൂലമായ അന്തരീക്ഷം:- താപസന്തുലനം ഇല്ലാതെ, ഭൂമിയുടെ താപനില അങ്ങേയറ്റം കൂടുകയോ കുറയുകയോ ചെയ്യും. ഇത് ജലചക്രം, കാലാവസ്ഥാ പാറ്റേണുകൾ, മണ്ണിന്റെ ഫലപുഷ്ടി എന്നിവയെ ബാധിച്ച് ജീവജാലങ്ങൾക്ക് അനുകൂലമല്ലാത്ത അവസ്ഥ സൃഷ്ടിക്കും.

• മാനവന്റെ ഇടപെടലും താപസന്തുലനത്തിന്റെ തകർച്ചയും:- കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അമിതമായ പുറംതളളൽ ഗ്രീൻഹൗസ് പ്രഭാവം വർദ്ധിപ്പിക്കുന്നു. ഫോസിൽ ഇന്ധന ഉപയോഗം, വനനശീകരണം, വ്യാവസായിക പ്രക്രിയകൾ തുടങ്ങിയവ താപസന്തുലനത്തെ തടസ്സപ്പെടുത്തി ആഗോളതാപനം (Global Warming) ഉണ്ടാക്കുന്നു.
ഭൂമിയുടെ താപസന്തുലനം ഒരു സൂക്ഷ്മസന്തുലിതാവസ്ഥയാണ്, ഇത് ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. മനുഷ്യന്റെ പ്രവർത്തനങ്ങൾ ഈ സന്തുലനം തകർക്കുന്നുണ്ടെങ്കിലും, പുനരുപയോഗം, പുനരുപയോഗ ഊർജ്ജം, വനവൽക്കരണം തുടങ്ങിയ നടപടികൾ വഴി നമുക്ക് ഇത് സംരക്ഷിക്കാൻ കഴിയും.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 3.
ഒരു പ്രദേശത്തെ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസും ആണെന്ന് സങ്കല്പിച്ച് നികതാപാന്തരവും ദൈനിക ശരാശരി താപനിലയും കണക്കാക്കൂ.
Answer:
ഒരു പ്രദേശത്തെ :

  • കൂടിയ താപനില = 36° സെൽഷ്യസ്
  • കുറഞ്ഞ താപനില = 28° സെൽഷ്യസ്
  • ദൈനിക താപാന്തരം = 36° C – 28° C = 8°C
  • ദൈനിക ശരാശരി താപനില = 36° C + 28°C/2 = 64/2 = 32° C

Question 4.
ചിത്രം 1.5 നിരീക്ഷിച്ച് താപീയ മേഖലകൾ ഏതെല്ലാമെന്നും അവ ഏതൊക്കെ അക്ഷാംങ്ങൾക്കിടയിലാ ണെന്നും മനസ്സിലാക്കൂ.
Answer:

  • ഉഷ്ണമേഖല – ഉത്തരായനരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ഇടയിൽ.
  • ഉത്തര മിതോഷ്ണമേഖല – ഉത്തരായനരേഖയ്ക്കും ആർട്ടിക് വൃത്തത്തിനും ഇടയിൽ
  • ദക്ഷിണ മിതോഷ്ണമേഖല – ദക്ഷിണായനരേഖയ്ക്കും അന്റാർട്ടിക് വൃത്തത്തിനും ഇടയിൽ
  • ഉത്തര ശൈത്യമേഖല – ആർട്ടിക് വൃത്തത്തിനും ഉത്തരധ്രുവത്തിനും ഇടയിൽ
  • ദക്ഷിണ ശൈത്യമേഖല – അന്റാർട്ടിക് വൃത്തത്തിനും ദക്ഷിണധ്രുവത്തിനും ഇടയിൽ

Question 5.
നൽകിയിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ഉയരത്തിനനുസരിച്ച് താപനിലയിലുണ്ടാകുന്ന കുറവ് മനസ്സിലാക്കൂ. 6 കി.മീ. ഉയരത്തിലെത്തുമ്പോൾ താപനില എത്രയായിരിക്കുമെന്ന് കണക്കാക്കി ചിത്രത്തിൽ എഴുതിച്ചേർക്കൂ.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 1
Answer:
അന്തരീക്ഷത്തിൽ ഓരോ കിലോമീറ്റർ ഉയരം വർദ്ധിക്കുംതോറും 6.4° C ഊഷ്മാവ് കുറയുന്നു. ഇതിനെ ക്രമമായ താപനഷ്ട നിരക്ക് എന്നു പറയുന്നു. 6 കി. മി. ഉയരത്തിലെത്തുമ്പോൾ താപനില -8.4° C ആയിരിക്കും.

Question 6.
ഊട്ടി, മൂന്നാർ, കൊടൈക്കനാൽ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ പൊതുവെ കുറഞ്ഞ താപനില അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
Answer:
ഊട്ടി, കൊടൈക്കനാൽ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ്. ഒരു പ്രദേശം സമുദ്രനിരപ്പിൽ നിന്നും എത്രത്തോളം ഉയരത്തിലാണോ സ്ഥിതി ചെയ്യുന്നത് അത്രത്തോളം താപനില കുറയുന്നതായി കാണാം. ഉയരവും താപനിലയും വിപരീത അനുപാത ത്തിൽ അനുഭവപ്പെടുന്നതാണ് ഇതിന്റെ കാരണം.

Question 7.
ചിത്രം 1.7 ൽ A, B എന്നീ സ്ഥലങ്ങളിൽ എവിടെയായിരിക്കും ദൈനികതാപാന്തരം കൂടുതൽ? എന്തുകൊണ്ട്?
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 2
Answer:
B യിൽ ആയിരിക്കും ദൈനികതാപാന്തരം കൂടുതൽ. ഇതിന്റെ കാരണം, സമുദ്രത്തിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്.

Question 8.
കേരളത്തിൽ പൊതുവെ മിതമായ താപനിലയാണ് അനുഭവപ്പെടുന്നത്. കാരണമെന്ത്?
Answer:
കേരളത്തിൽ പൊതുവെ മിതമായ താപനില അനുഭവപ്പെടുന്നത് സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര ഘടനയും കാലാവസ്ഥയും മൂലമാണ്. അറബിക്കടലിന്റെ സമീപത്ത് കേരളം സ്ഥിതിചെയ്യുന്നത് കാരണം സമുദ്രത്തോട് ബന്ധപ്പെട്ടു നിലനിൽക്കുന്ന സമുദ്ര കാറ്റുകൾ താപനില നിയന്ത്രിക്കുന്നു. കൂടാതെ, പശ്ചിമഘട്ടം ചൂടുള്ള വരണ്ട കാറ്റുകൾ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയുന്നു. ഈ ഘടകങ്ങൾ ചേർന്നാണ് കേരളത്തിൽ മിതമായ താപനില അനുഭവപ്പെടുന്നത്.

Question 9.
ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ നമുക്ക് ചെവിയടപ്പ് തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നതെന്തുകൊണ്ട്?
Answer:
ഉയർന്ന പ്രദേശങ്ങളിലേക്ക് (പർവതങ്ങൾ, വിമാനം എന്നിവ) പോകുമ്പോൾ ചെവിയടപ്പ് അനുഭവപ്പെടുന്നതിന് കാരണം അന്തരീക്ഷ മർദത്തിലെ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ്. ഉയരം കൂടുംതോറും അന്തരീക്ഷ മർദം കുറയുന്നു. ചെവിക്കുള്ളിലെ മർദം പുറത്തമർദവുമായി സമീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 10.
ഉൾപ്രദേശങ്ങളെ അപേക്ഷിച്ച് തീരപ്രദേശങ്ങളിൽ അന്തരീക്ഷമർദം കുറവായിരിക്കും. കാരണമെന്ത്?
Answer:
തീരപ്രദേശങ്ങളിൽ അന്തരീക്ഷമർദം കുറവാകാനുള്ള പ്രധാന കാരണം ജലത്തിന്റെ ഉയർന്ന താപശേഷി ആണ്. സമുദ്രം വേഗത്തിൽ തണുക്കാത്തതിനാൽ, തീരങ്ങളിൽ വായു ചൂടേറിയതും വികസിപ്പിച്ചതുമാകുന്നു, ഇത് മർദം കുറയ്ക്കുന്നു. ഉൾനാട്ടിൽ, ഭൂമി വേഗം തണുക്കുമ്പോൾ വായു സങ്കോചിക്കുകയും മർദം കൂടുകയും ചെയ്യുന്നു (കോണ്ടിനെന്റൽ ഇഫക്റ്റ്). കൂടാതെ, സമുദ്രത്തിൽ നിന്നുള്ള ഈർപ്പം കൂടിയ വായു ഭാരം കുറയ്ക്കുന്നു.

Question 11.
വ്യത്യസ്ത ഋതുക്കളിലെ ആഗോള മർദവിതരണ ഭൂപടങ്ങൾ വിവരസാങ്കേതിക സഹായത്താൽ ഡൗൺലോഡ് ചെയ്ത് മർദവിതരണക്രമത്തിലെ വ്യത്യാസം മനസ്സിലാക്കൂ.
Answer:
(സൂചനകൾ: വെബ്സൈറ്റുകൾ ഉപയോഗിച്ച് കൂടുതൽ മർദവിതരണ ഭൂപടങ്ങൾ ശേഖരിച്ച് വ്യത്യാസം തിരിച്ചറിയുക.)
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 3

Question 12.
ഇന്ത്യയിൽ മൺസൂൺ കാറ്റുകൾക്ക് ദിശയെ അടിസ്ഥാനമാക്കി പേര് നൽകിയിട്ടുള്ളതെങ്ങനെയാണ്?
Answer:
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ, വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ.

Question 13.
ചുവടെ നൽകിയിട്ടുള്ള ചിത്രങ്ങളിലെ സമമർദരേഖകൾ വിശകലനം ചെയ്ത് കാറ്റിന്റെ വേഗത എവിടെയാണ് കൂടുതൽ എന്ന് കണ്ടെത്തൂ. (√അടയാളമിടുക).
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 4
Answer:
√ അടയാളമിട്ട സ്ഥലത്താണ് കാറ്റിന്റെ വേഗത കൂടുതൽ കാരണം ഇവിടെ മർദരേഖകൾ അടുത്തടുത്തായി കാണപ്പെടുന്നു.

Question 14.
വൻകരകളെ അപേക്ഷിച്ച് സമുദ്രോപരിതലത്തിൽ കാറ്റ് ശക്തമാകാനുളള കാരണമെന്ത്?
Answer:
സമുദ്രോപരിതലത്തിൽ ഘർഷണം കുറവായതിനാൽ കാറ്റിന് തടസ്സങ്ങൾ ഇല്ല. കരയിൽ മരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ കാറ്റിനെ തടയുമ്പോൾ, സമുദ്രത്തിൽ കാറ്റിന് സ്വതന്ത്രമായി വീശാൻ സാധിക്കുന്നു. ഇതുകൊണ്ടാണ് സമുദ്രത്തിൽ കാറ്റ് ശക്തമാകുന്നത്.

Question 15.
ചിത്രം 1.17 നിരീക്ഷിച്ച് ഏതൊക്കെ മർദമേഖലകൾക്കിടയിലാണ് ഈ കാറ്റുകളോരൊന്നും വീശുന്നത് എന്ന് കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ. ആഗോള മർദമേഖലകൾ കാണിക്കുന്ന ചിത്രം (ചിത്രം 1.13) കൂടി ഉപയോഗപ്പെടുത്തുമല്ലോ.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 5
Answer:

സ്ഥിരവാതങ്ങൾ മർദമേഖലകൾ
വാണിജ്യവാതങ്ങൾ ഉപോഷ്ണ ഉച്ചമർദമേഖലകളിൽ നിന്നും മധ്യരേഖാ ന്യൂനമർദമേഖലയിലേക്ക്
പശ്ചിമവാതങ്ങൾ ഉപോഷ്ണ ഉച്ചമർദമേഖലകളിൽ നിന്നും ഉപധ്രുവീയ ന്യൂനമർദമേഖലയിലേക്ക്
ധ്രുവീയവാതങ്ങൾ ധ്രുവീയ ഉച്ചമർദമേഖലകളിൽ നിന്നും ഉപധ്രുവീയ ന്യൂനമർദമേഖലയിലേക്ക്

Question 16.
വാണിജ്യവാതങ്ങൾ ഉത്തരാർധഗോളത്തിൽ വടക്കുകിഴക്കൻ കാറ്റുകളായും ദക്ഷിണാർധ ഗോളത്തിൽ തെക്കുകിഴക്കൻ കാറ്റുകളായും വീശുന്നു. കാരണമെന്ത്?
Answer:
ഭൂമിയുടെ ഭ്രമണം മൂലം (ഫെറലിന്റെ നിയമം) സൃഷ്ടിക്കപ്പെടുന്ന കോറിയോലിസ് പ്രഭാവം കാരണം വാണിജ്യവാതങ്ങളുടെ ദിശ ഉത്തരാർധഗോളത്തിൽ കാറ്റ് സഞ്ചാരദിശയുടെ വലത്തോട്ട് വ്യതിചലിക്കുന്നതിനാൽ വാണിജ്യവാതങ്ങൾ വടക്കുകിഴക്ക് ദിശയിൽ വീശുന്നു.

ദക്ഷിണാർധഗോളത്തിൽ കാറ്റ് സഞ്ചാരദിശയുടെ ഇടത്തോട്ട് വ്യതിചലിക്കുന്നതിനാൽ വാണിജ്യവാതങ്ങൾ തെക്കുകിഴക്കൻ ദിശയിൽ വീശുന്നു.

Question 17.
ഉത്തരാർധഗോളത്തെ അപേക്ഷിച്ച് ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തമാണ്. എന്തായിരിക്കാം കാരണം?
Answer:
ദക്ഷിണാർധഗോളത്തിൽ കരയുടെ തടസ്സം കുറവായതിനാൽ പശ്ചിമവാതങ്ങൾ കൂടുതൽ ശക്തമാണ്. ഉത്തരാർധഗോളത്തിൽ പർവതങ്ങളും കരപ്രദേശങ്ങളും കാറ്റിനെ തടയുമ്പോൾ, ദക്ഷിണാർധഗോളത്തിൽ വിശാലമായ സമുദ്രപ്രദേശങ്ങൾ (40°60° തെക്ക്) കാറ്റിന് തടസ്സമില്ലാതെ വീശാൻ അനുവദിക്കുന്നു. ഇത് “റോറിംഗ് 40s, ഫ്യൂരിയസ് 50s” എന്നീ ശക്തമായ കാറ്റുകൾക്ക് കാരണമാകുന്നു.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 18.
കടൽക്കാറ്റും കരക്കാറ്റും സൂചിപ്പിക്കുന്ന ചിത്രങ്ങൾ നോട്ടുബുക്കിൽ വരച്ച് ഈ കാറ്റുകളുടെ രൂപീകരണത്തെപ്പറ്റി കുറിപ്പെഴുതുക.
Answer:
• കടൽക്കാറ്റ് (Sea Breeze)
പകൽ കര കടലിനേക്കാൾ വേഗത്തിൽ ചൂടാവുന്നതിനാൽ വായു ചൂടാകുകയും ഉയരുകയും ചെയ്യുന്നു. ഇത് കരയിൽ ഒരു ന്യൂനമർദമേഖല സൃഷ്ടിക്കുന്നു. തത്ഫലമായി തണുത്ത കാറ്റ് സമുദ്രോപരിതലത്തിൽ നിന്നും കരയിലേക്ക് വീശുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 6

• കരക്കാറ്റ് (Land Breeze):
രാത്രി കര കടലിനേക്കാൾ വേഗം തണുക്കുമ്പോൾ വായു സങ്കോചിക്കുകയും തത്ഫലമായി കരയിൽ ഉയർന്ന മർദമേഖല സൃഷ്ടിക്കപ്പെടുന്നു. തത്ഫലമായി സമുദ്രത്തിലെ താപം കരയിലേതിനേക്കാൾ കൂടുതലായതിനാൽ കടലിൽ ന്യൂനമർദമേഖല സൃഷ്ടിക്കപ്പെടുന്നു. ഇതുമൂലം തണുത്ത കാറ്റ് കരയിൽ നിന്നും കടലിലേക്ക് വീശുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 7

Question 19.
ഉഷ്ണമേഖലാ ചക്രവാതങ്ങളെ മിതോഷ്ണ ചക്രവാതങ്ങളുമായി താരതമ്യം ചെയ്ത് കുറിപ്പ്ത യ്യാറാക്കുക.
Answer:
ഉഷ്ണമേഖലാ ചക്രവാതങ്ങൾ:

  • ഉഷ്ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിൽ രൂപം കൊള്ളുന്നു.
  • മിതോഷ്ണമേഖലാ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കുറവാണെങ്കിലും കൂടുതൽ വിനാശകാരികളാണ്.
  • ഉത്തരാർധഗോളത്തിൽ വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നു. കരയിൽ പ്രവേശിക്കുന്നതോടെ നിർജ്ജീവമാകുന്നു.
  • ഉത്തരാർധഗോളത്തിൽ എതിർ ഘടികാരദിശയിലും ദക്ഷിണാർധഗോളത്തിൽ ഘടികാരദിശയിലും കാറ്റ് വീശുന്നു

മിതോഷ്ണ ചക്രവാതങ്ങൾ:

  • മിതോഷ്ണമേഖലയിൽ ഉഷ്ണവായുവും ശീതവായുവും സന്ധിക്കുന്ന വാതമുഖങ്ങളിലാണ് രൂപം കൊള്ളുന്നത്.
  • ഉഷ്ണമേഖലാ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കൂടുതലാണെങ്കിലും വിനാശകാരികളല്ല.
  • വൻകരകൾക്ക് മുകളിലൂടെയും നീങ്ങാൻ കഴിയും.
  • ഉത്തരാർധഗോളത്തിൽ എതിർ ഘടികാരദിശയിലും ദക്ഷിണാർധഗോളത്തിൽ ഘടികാരദിശയിലും കാറ്റ് വീശുന്നു.

Question 20.
ജലം നീരാവിയായി മാറുന്ന പ്രക്രിയയെ എന്ത് വിളിക്കുന്നു?
Answer:
ജലം നീരാവിയായി മാറുന്ന പ്രക്രിയയെ ബാഷ്പീകരണം എന്ന് വിളിക്കുന്നു.

Question 21.
ഏതെല്ലാം സ്രോതസ്സുകളിൽ നിന്നാണ് അന്തരീക്ഷത്തിലേക്ക് ജലബാഷ്പമെത്തുന്നത്?
Answer:
അന്തരീക്ഷത്തിലേക്ക് ജലബാഷ്പം എത്തുന്ന സ്രോതസ്സുകൾ:

  • സമുദ്രങ്ങൾ – ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ്
  • നദികൾ, തടാകങ്ങൾ, ജലാശയങ്ങൾ – ജലാംശം ബാഷ്പീകരിക്കപ്പെടുന്നു.
  • മണ്ണിലെ ഈർപ്പം – ഉയർന്ന താപനിലയിൽ നിന്ന് ബാഷ്പീകരണം.
  • സസ്യങ്ങൾ (Transpiration) – ഇലകളിലൂടെ ജലം ബാഷ്പമായി പുറത്തുവിടുന്നു.

Question 22.
സാമൂഹ്യശാസ്ത്ര ലാബിലെ സ്കൂൾ വെതർ സ്റ്റേഷനിലെ വെറ്റ് ആന്റ് ഉപയോഗിച്ച് നിശ്ചിത കാലയളവിൽ ദൈനംദിന ആപേക്ഷിക ആർദ്രത കണക്കാക്കി പട്ടികപ്പെടുത്തൂ.
Answer:
(സൂചനകൾ)
Step 1: തെർമോമീറ്റർ സജ്ജമാക്കുക (വെറ്റ് ആന്റ് ഡബൾബ് തെർമോമീറ്റർ
Step 2: രണ്ട് താപനിലകളും രേഖപ്പെടുത്തുക.
Step 3: താപനില വ്യത്യാസം കണക്കാക്കുക.
Step 4: ആപേക്ഷിക ആർദ്രത കണ്ടെത്തുക.
Step 5: പട്ടികയിൽ രേഖപ്പെടുത്തുക.
Step 6: ദിവസവും ഈ പ്രക്രിയ ആവർത്തിക്കുക.

Question 23.
പൂരിതാവസ്ഥയിൽ ആപേക്ഷിക ആർദ്രത എത്ര ശതമാനമായിരിക്കും?
Answer:
പൂരിതാവസ്ഥയിൽ ആപേക്ഷിക ആർദ്രത 100% ആയിരിക്കും

Question 24.
ആകാശം നിരീക്ഷിച്ച് വ്യത്യസ്ത ആകൃതി സവിശേഷതകളുള്ള മേഘങ്ങളെ തിരിച്ചറിയാൻ ശ്രമിക്കൂ. ഓരോ തരം മേഘങ്ങളും ദൃശ്യമാകുന്ന സമയവും കാലവും കുറിച്ചുവയ്ക്കാൻ മറക്കേണ്ട.
Answer:
(സൂചനകൾ)
Step 1: ആകാശം നിരീക്ഷിക്കുക.
Step 2: സമയവും കാലവും രേഖപ്പെടുത്തുക.
Step 3: മേഘങ്ങളുടെ ആകൃതി ശ്രദ്ധിക്കുക.
Step 4: മേഘ തരം തിരിച്ചറിയുക. (സിറസ് മേഘം,ക്യൂമുലസ് മേഘം,നിംബസ് മേഘം,സ്ട്രാറ്റസ് മേഘം)
Step 5: നിങ്ങളുടെ നിരീക്ഷണങ്ങൾ എഴുതുക.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

Question 25.
ആലിപ്പഴവീഴ്ച ശൈത്യകാലാവസ്ഥയിലാണോ ഉണ്ടാകുന്നത്? അന്വേഷിച്ചറിയൂ.
Answer:
ആലിപ്പഴ വീഴ്ച സാധാരണയായി ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴയോടൊപ്പമാണ് ഉണ്ടാകുന്നത്.

Question 26.
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മഴ ധാരാളമായി ലഭിക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ തീരെ കുറവാകാൻ കാരണം എന്ത്?
Answer:
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മഴ ധാരാളമായി ലഭിക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ മഴനിഴൽ പ്രദേശങ്ങളിൽ ഉൾപ്പെടുന്നതിനാലാണ് മഴ തീരെ കുറയുന്നത്.

Question 27.
ഭൂമധ്യരേഖാ കാലാവസ്ഥാ പ്രദേശങ്ങളിൽ ഏറെക്കുറെ എല്ലാ ദിവസവും സംവഹന വൃഷ്ടിയുണ്ടാകാൻ കാരണം എന്ത്?
Answer:
ഭൂമധ്യരേഖാ കാലാവസ്ഥാ പ്രദേശങ്ങളിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനാൽ താപനില വളരെ കൂടുതലാണ്. അതിനാൽ, വായു വേഗത്തിൽ ചൂടാകുകയും ഉയരുകയും ചെയ്യുന്നു. ഇത് സംവഹന പ്രക്രിയക്ക് കാരണമാകുകയും എല്ലാ ദിവസവും മഴ ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

Std 10 Geography Chapter 1 Notes Malayalam Medium – Extended Activities

Question 1.
സാമൂഹ്യശാസ്ത്ര ലാബിലെ സ്കൂൾ വെതർ സ്റ്റേഷനിലെ മാക്സിമം മിനിമം തെർമോമീറ്റർ ഉപയോഗപ്പെടുത്തി കൂടിയ താപനിലയും കുറഞ്ഞ താപനിലയും കണ്ടെത്തി ഓരോ ദിവസത്തെയും ദൈനിക താപാന്തരവും ദൈനിക ശരാശരി ഊഷ്മാവും കണക്കാക്കി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കൂ.
Answer:
(സൂചനകൾ)

  • തെർമോമീറ്റർ നിരീക്ഷിക്കുക (മാക്സിമം, മിനിമം തെർമോമീറ്റർ)
  • താപനില രേഖപ്പെടുത്തുക
  • ദൈനികതാപാന്തരം കണക്കാക്കുക.
  • ദൈനികതാപാന്തരം = കൂടിയ താപനില – കുറഞ്ഞ താപനില
  • ദൈനിക ശരാശരി താപനില കണക്കാക്കുക.
  • ദൈനിക ശരാശരി താപനില = SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 8
  • സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക.

Question 2.
റയിൻഗേജ് ഉപയോഗിച്ച് നിശ്ചിത കാലയളവിലെ ദൈനംദിന മഴയുടെ അളവ് കണക്കാക്കുക. നിങ്ങളുടെ രേഖപ്പെടുത്തൽ ഉപയോഗപ്പെടുത്തി ബാർ ഡയഗ്രം തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കൂ. അതത് ദിവസത്തെ മഴയുടെ അളവ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ മറക്കണ്ട.
Answer:
(സൂചനകൾ)

  • Step 1: റെയിൻ ഗേജ് ഉപയോഗിക്കുക.
    • മഴമാപിനി തുറന്ന സ്ഥലത്ത് വയ്ക്കുക. (മരങ്ങളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും അകലെ)
    • എല്ലാ ദിവസവും ഒരേ സമയത്ത് ഗേജ് പരിശോധിക്കുക.
    • ശേഖരിച്ച് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുക.
  • Step 2: ഡാറ്റ രേഖപ്പെടുത്തുക. (ഓരോ ദിവസത്തെയും തീയതിയും മഴയുടെ അളവും എഴുതുക)
  • Step 3: ബാർ ഡയഗ്രം തയ്യാറാക്കുക.
  • Step 4: സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക.

Question 3.
വിവിരസാങ്കേതിക സഹായത്തോടെ വിവിധതരം മേഘങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ആൽബം തയ്യാറാക്കൂ.
Answer:
(സൂചനകൾ: കൂടുതൽ മേഘങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ആൽബത്തിൽ ഉൾപ്പെടുത്തുക.)
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 9

SSLC Geography Chapter 1 Notes Pdf Malayalam Medium

  • ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വ സമയത്തേക്ക് അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദം, കാറ്റുകൾ, ആർദ്രത, വർഷണം തുടങ്ങിയ അന്തരീക്ഷപരമായ സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി എന്ന് പറയുന്നത്.
  • ഒരു വിശാലമായ ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സ്ഥിതികളുടെ ശരാശരിയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്.
  • സൂര്യനിൽ നിന്ന് പുറപ്പെടുന്ന വികിരണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഭൂമിയിൽ എത്തുന്നത്, ഇതിനെ ഇൻസൊലേഷൻ (INSOLATION) എന്ന് വിളിക്കുന്നു.
  • ഭൗമോപരിതലത്തിൽ നിന്ന് ദീർഘതരംഗങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഭൗമവികിരണം.
  • അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ഈ ഭൗമവികിരണം ആഗിരണം ചെയ്യുന്നത് അന്തരീക്ഷം ചൂടുപിടിക്കാൻ കാരണമാകുന്നു. ഇതിനെ ഹരിതഗൃഹ പ്രഭാവം എന്ന് പറയുന്നു.
  • ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത്ഹ്ര സ്വതരംഗങ്ങളായിട്ടാണ്.
  • താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജം പുറപ്പെടുന്നത് ദീർഘതരംഗങ്ങളായിട്ടാണ്.
  • ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് താപം വ്യാപിക്കുന്നതിന് പ്രധാനമായും നാല് പ്രക്രിയകളാണ് ഉള്ളത്. താപചാലനം, സംവഹനം, അഭിവഹനം, വികിരണം.
  • രണ്ടോ അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ആറ്റം രൂപം കൊള്ളുന്ന പ്രതിപ്രവർത്തനമാണ് അണുസംയോജനം.
  • ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജവും ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് താപബജറ്റ് എന്ന് വിളിക്കുന്നത്.
  • രണ്ടോ അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ആറ്റം രൂപം കൊള്ളുന്ന പ്രതിപ്രവർത്തനമാണ് അണുസംയോജനം.
  • ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജവും ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് താപബജറ്റ് എന്ന് വിളിക്കുന്നത്.
  • അന്തരീക്ഷ താപനില അളക്കുന്നതിനുള്ള ഉപകരണമാണ് തെർമോമീറ്റർ.
  • ഒരു ദിവസത്തിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന പ്രത്യേകതരം തെർമോമീറ്ററാണ് മാക്സിമം – മിനിമം തെർമോമീറ്റർ.
  • ഒരു നിശ്ചിത സമയപരിധിക്കുള്ളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള വ്യത്യാസമാണ് താപാന്തരം.
  • ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമതാപരേഖകൾ.
  • അന്തരീക്ഷത്തിലെ വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദം.
  • അന്തരീക്ഷ താപനില, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അന്തരീക്ഷത്തിലെ ജലാംശം എന്നിവ അന്തരീക്ഷമർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
  • ഭൂപടങ്ങളിൽ ഒരേ അന്തരീക്ഷമർദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമമർദ രേഖകൾ.
  • ഭൂമിയിൽ പ്രധാനമായും ഏഴ് ആഗോള മർദ മേഖലകളുണ്ട്.
  • ലംബ ദിശയിലുള്ള വായുവിന്റെ ചലനങ്ങളെയാണ് വായുപ്രവാഹങ്ങൾ എന്ന് പറയുന്നത്.
  • ഉയർന്ന മർദ്ദമുള്ള പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മർദമുള്ള പ്രദേശങ്ങളിലേക്ക് തിരശ്ചീന ദിശയിൽ വായു ചലിക്കുന്നതിനെയാണ് കാറ്റ് എന്ന് വിളിക്കുന്നത്.
  • കാറ്റുകളെ പ്രധാനമായിട്ടും സ്ഥിരവാതങ്ങൾ, കാലിക വാതങ്ങൾ, പ്രാദേശിക വാതങ്ങൾ, അസ്ഥിര വാതങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.
  • ഒരു നിശ്ചിത വ്യാപ്തമുള്ള അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷ ജലത്തിന്റെ യഥാർത്ഥ അളവിനെയാണ് കേവല ആർദ്രത എന്ന് വിളിക്കുന്നത്.
  • ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജലബാഷ്പത്തിന്റെ അളവും ആ സമയത്ത് അന്തരീക്ഷത്തിലുള്ള യഥാർത്ഥ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ് ആപേക്ഷിക ആർദ്രത.
  • അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ഉപകരണമാണ് ഹൈഗ്രോമീറ്റർ.
  • അന്തരീക്ഷത്തിലെ ജലബാഷ്പം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം.
  • അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളിൽ ഘനീകരണം നടക്കുന്നതിലൂടെയാണ് മേഘങ്ങൾ രൂപം കൊള്ളുന്നത്.
  • ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിയാത്തത്ര വലുപ്പമാർജിക്കുന്നതോടെ ജലകണികകൾ മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വ്യത്യസ്ത രൂപങ്ങളിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. ഇതിനെ വർഷണം എന്ന് വിളിക്കുന്നു.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

ആമുഖം

ഓരോ പ്രദേശത്തെയും സസ്യ ജന്തുജാലങ്ങളുടെ വൈവിധ്യത്തെ സ്വാധീനിക്കുന്നത് ആ പ്രദേശത്തെ കാലാവസ്ഥയാണ്., കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയും തമ്മിലുള്ള വ്യത്യാസം, ദിനാന്തരീക്ഷസ്ഥിതിയെ സ്വീധീനിക്കുന്ന ഘടകങ്ങൾ, സൂര്യപ്രകാശം, താപനില, അന്തരീക്ഷമർദം, കാറ്റ്, ആർദ്രത, വർഷണം തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങളെക്കുറിച്ചും, ഭൂമിയിലെ താപനിലയെ സ്വാധീനിക്കുന്ന സൗരോർജ്ജം, താപനില പ്രക്രിയകൾ, ഹ്രസ്വതരംഗങ്ങൾ, ദീർഘതരംഗങ്ങൾ, ഭൗമവികിരണം, ഹരിതഗൃഹ പ്രഭാവം, താപബജറ്റ് എന്നിവയെക്കുറിച്ചും, തുടർന്ന്, അന്തരീക്ഷമർദം, അതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ, കാറ്റുകൾ, കാറ്റുകളുടെ വിവിധ തരങ്ങൾ (സ്ഥിരവാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശികവാതങ്ങൾ, അസ്ഥിരവാതങ്ങൾ) എന്നിവയെക്കുറിച്ചും, അന്തരീക്ഷ ആർദ്രത, ഘനീകരണം, മൂടൽമഞ്ഞ്, മേഘങ്ങൾ, വിവിധതരം മേഘങ്ങൾ, വർഷണം (മഴ, മഞ്ഞ്, ആലിപ്പഴം), വിവിധതരം മഴ (പർവതമഴ, സംവഹനമഴ, ചക്രവാതമഴ) എന്നിവയെക്കുറിച്ചും ഈ പാഠഭാഗത്ത് വിശദീകരിക്കുന്നു.

ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും (Weather and Climate)
• ദിനാന്തരീക്ഷസ്ഥിതി (Weather)
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വ സമയത്തേക്ക് അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റുകൾ, ആർദ്രത, വർഷണം തുടങ്ങിയ അന്തരീക്ഷപരമായ സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി എന്ന് പറയുന്നത്. ഇത് മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ മാറാൻ സാധ്യതയുണ്ട്. ഒരു പ്രദേശത്തിന്റെ ദിനാന്തരീക്ഷസ്ഥിതിയെക്കുറിച്ചുള്ള പഠനം ദൈനംദിന കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.

• കാലാവസ്ഥ (Climate)
ഒരു വിശാലമായ ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സ്ഥിതികളുടെ ശരാശരിയാണ് കാലാവസ്ഥ എന്ന് വിളിക്കുന്നത്. ഏകദേശം 35 മുതൽ 40 വർഷത്തെ ദിനാന്തരീക്ഷ സ്ഥിതി വിവരങ്ങൾ പരിഗണിച്ചാണ് ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിർണ്ണയിക്കുന്നത്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ അവിടുത്തെ സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, മനുഷ്യജീവിതം എന്നിവയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു.

അന്തരീക്ഷ താപനില (Atmospheric Temperature)

• സൗരോർജ്ജം (Solar Energy)
ഭൂമിയുടെ പ്രധാന ഊർജ്ജ സ്രോതസ്സ് സൂര്യനാണ്. സൂര്യനിൽ നടക്കുന്ന അണുസംയോജന പ്രക്രിയയിലൂടെയാണ് ഊർജ്ജം ഉണ്ടാകുന്നത്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന വികിരണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഭൂമിയിൽ എത്തുന്നത്, ഇതിനെ ഇൻസൊലേഷൻ (INSOLATION) എന്ന് വിളിക്കുന്നു.

• ഭൗമവികിരണം (Terrestrial Radiation)
ഭൗമോപരിതലത്തിൽ നിന്ന് ദീർഘതരംഗങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യപ്പെടുന്ന പ്രക്രിയയാണ് ഭൗമവികിരണം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ഈ ഭൗമവികിരണം ആഗിരണം ചെയ്യുന്നത് അന്തരീക്ഷം ചൂടുപിടിക്കാൻ കാരണമാകുന്നു. ഇതിനെ ഹരിതഗൃഹ പ്രഭാവം എന്ന് പറയുന്നു.

• ഹ്രസ്വതരംഗങ്ങളും ദീർഘതരംഗങ്ങളും (Shortwaves and Longwaves Radiation)
ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത് ഹ്രസ്വതരംഗങ്ങളായിട്ടാണ്. ഉയർന്ന ആവൃത്തി കാരണം ഈ തരംഗങ്ങൾക്ക് അന്തരീക്ഷത്തിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയും. താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജം പുറപ്പെടുന്നത് ദീർഘതരംഗങ്ങളായിട്ടാണ്. ഈ തരംഗങ്ങൾക്ക് കുറഞ്ഞ ആവൃത്തിയായതിനാൽ അന്തരീക്ഷത്തിലെ വാതക തന്മാത്രകളാൽ ആഗിരണം ചെയ്യപ്പെടാനോ പ്രതിഫലിക്കപ്പെടാനോ കഴിയും.

• താപന പ്രക്രിയകൾ (Thermal Processes)
ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് താപം വ്യാപിക്കുന്നതിന് പ്രധാനമായും നാല് പ്രക്രിയകളാണ് ഉള്ളത്. താപചാലനം, സംവഹനം, അഭിവഹനം, വികിരണം.

  • താപചാലനം (Conduction):
    ചൂടുള്ള ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷത്തിലെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്നു.
  • സംവഹനം (Convection):
    ഭൂമിയോട് ചേർന്നുള്ള ചൂടുപിടിച്ച് വായു വികസിച്ച് മുകളിലേക്ക് ഉയരുന്നതിലൂടെ താപം ലംബമായി വ്യാപിക്കുന്നു.
  • അഭിവാഹനം (Advection):
    കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്നു.
  • വികിരണം (Radiation):
    ഭൗമോപരിതലം ചൂടുപിടിക്കുന്നതോടെ ദീർഘതരംഗങ്ങളായി ഊർജ്ജം പുറന്തള്ളുന്നു.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 10
• അണുസംയോജനം (Nuclear Fusion)
രണ്ടോ അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ ആറ്റം രൂപം കൊള്ളുന്ന പ്രതിപ്രവർത്തനമാണ് അണുസംയോജനം. ഹൈഡ്രജൻ പോലുള്ള ചെറിയ അറ്റോമിക സംഖ്യയുള്ള മൂലകങ്ങളിലാണ് ഈ പ്രക്രിയ സംഭവിക്കുന്നത്. സൂര്യൻ ഉൾപ്പെടെയുള്ള പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളിലും ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നത് അണുസംയോജനത്തിലൂടെയാണ്.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

• ഭൂമിയുടെ താപബജറ്റ് (Earth’ s Heat Budget)
ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജവും ഭൂമിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഊർജ്ജവും തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് താപബജറ്റ് എന്ന് വിളിക്കുന്നത്. ഈ താപസന്തുലനം ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അന്തരീക്ഷത്തിൽ എത്തുന്ന ആകെ സൗരോർജ്ജത്തിന്റെ 35 യൂണിറ്റ് പ്രതിഫലനത്തിലൂടെയും 14 യൂണിറ്റ് അന്തരീക്ഷത്തിലെ വാതകങ്ങൾ ആഗിരണം ചെയ്യുന്നതിലൂടെയും നഷ്ടപ്പെടുന്നു.

• താപനില അളക്കുന്നതിനുള്ള ഉപകരണം (Instrument for Measuring Temperature)
അന്തരീക്ഷ താപനില അളക്കുന്നതിനുള്ള ഉപകരണമാണ് തെർമോമീറ്റർ.

• മാക്സിമം-മിനിമം തെർമോമീറ്റർ (Maximum Minimum Thermometer):
ഒരു ദിവസത്തിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന പ്രത്യേകതരം തെർമോമീറ്ററാണ് ഇത്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 11
• താപാന്തരം (Temperature Range)
ഒരു നിശ്ചിത സമയപരിധിക്കുള്ളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള വ്യത്യാസമാണ് താപാന്തരം.
ദൈനികതാപാന്തരം = കൂടിയ താപനില – കുറഞ്ഞ താപനില
• ദൈനിക ശരാശരി താപനില (Daily Average Temperature):
ഒരു ദിവസത്തിലെ കൂടിയ താപനിലയുടെയും കുറഞ്ഞ താപനിലയുടെയും ശരാശരിയാണ് ദൈനിക ശരാശരി താപനില.
ദൈനിക ശരാശരി താപനില = SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 8
• ചൂടും താപനിലയും (Heat and Temperature)
ഒരു വസ്തുവിലുള്ള ആകെ ഊർജ്ജമാണ് ചൂട് അഥവാ താപം, ഇത് ജൂളിൽ അളക്കുന്നു. ഒരു വസ്തുവിന്റെ താപത്തിന്റെ അളവിനെയാണ് ഊഷ്മാവ് അഥവാ താപനില എന്ന് പറയുന്നത്, ഇത് ഡിഗ്രി സെൽഷ്യസ്, ഡിഗ്രി ഫാരൻഹീറ്റ്, കെൽവിൻ തുടങ്ങിയ ഏകകങ്ങളിൽ രേഖപ്പെടുത്തുന്നു.
• സമതാപരേഖകൾ (Isotherms)
ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമതാപരേഖകൾ. താപ വിതരണത്തെക്കുറിച്ച് പഠിക്കാൻ ഈ രേഖകൾ ഉപയോഗപ്രദമാണ്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 12
• ആഗോളതാപ വിതരണം (Global Temperature Disrtibution)
ഭൂമിയിൽ എല്ലായിടത്തും ഒരേ താപനില അനുഭവപ്പെടുന്നില്ല; താപ വിതരണത്തിൽ സ്ഥലപരവും  കാലികവുമായ വ്യതിയാനങ്ങൾ കാണപ്പെടുന്നു. അക്ഷാംശം, ഉയരം, കരയും കടലും തമ്മിലുള്ള വ്യത്യാസം, സമുദ്രജലപ്രവാഹങ്ങൾ, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങൾ താപവിതരണത്തെ സ്വാധീനിക്കുന്നു.

• താപീയമധ്യരേഖ (Thermal Equator)
ഓരോ രേഖാംശരേഖയിലെയും ഏറ്റവും ഉയർന്ന വാർഷിക ശരാശരി അന്തരീക്ഷ താപനില രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപിക രേഖയാണ് താപീയമധ്യരേഖ.

താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
• അക്ഷാംശീയ സ്ഥാനം (Latitude)
ഭൂമിക്ക് ഗോളാകൃതിയായതിനാൽ, ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞാണ് പതിക്കുന്നത്. അതിനാൽ ധ്രുവങ്ങളിലേക്ക് അടുക്കുന്തോറും താപനില ക്രമേണ കുറഞ്ഞുവരുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 13
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 14
• ഉന്നതി (Altitude)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൂടുന്തോറും അന്തരീക്ഷ താപനില ക്രമേണ കുറഞ്ഞുവരുന്നു. ഓരോ കിലോമീറ്റർ ഉയരത്തിനും ഏകദേശം 6.4° സെൽഷ്യസ് എന്ന നിരക്കിലാണ് താപനില കുറയുന്നത്, ഇതിനെ ക്രമമായ താപനഷ്ടനിരക്ക് എന്ന് വിളിക്കുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 1
• താപീയ മേഖലകൾ (Thermal Zones)
വ്യത്യസ്ത താപനിലയുടെ അടിസ്ഥാനത്തിൽ ഭൂമിയെ വിവിധ താപീയ മേഖലകളായി തരംതിരിച്ചിരിക്കുന്നു. ഉഷ്ണമേഖല, മിതോഷ്ണമേഖലകൾ, ധ്രുവീയ മേഖലകൾ.

• ഭൂപ്രകൃതി (Topography)
ഭൂപ്രകൃതി അനുസരിച്ച് ഓരോ പ്രദേശത്തും ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. സൂര്യന് അഭിമുഖമായുള്ള പർവതചരിവുകളിൽ താപം കൂടുതലും വിപരീത ചരിവുകളിൽ താപം കുറവുമായിരിക്കും.

• കരയും കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നത് (Differential Heating of Land and Sea) സമുദ്രോപരിതലത്തെ അപേക്ഷിച്ച് കര വേഗത്തിൽ ചൂടാവുകയും തണുക്കുകയും ചെയ്യുന്നു. അതിനാൽ സമുദ്രത്തെ അപേക്ഷിച്ച് കരഭാഗങ്ങളിൽ ഉഷ്ണകാല താപം കൂടുതലും ശൈത്യകാല താപം കുറവുമായിരിക്കും.

• സമുദ്രത്തിൽ നിന്നുള്ള അകലം (Distance from the Sea)
സമുദ്രതീര പ്രദേശങ്ങളിൽ കടലിൽ നിന്ന് കരയിലേക്കും തിരിച്ചും വീശുന്ന കാറ്റുകൾ താപനില മിതമായി നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ സമുദ്രത്തിൽ നിന്ന് അകന്നുപോകുന്തോറും ഈ സമുദ്രാന്തരീക്ഷ സ്വാധീനം കുറയുകയും പകൽ താപം കൂടുകയും രാത്രി താപം കുറയുകയും ചെയ്യുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 2
• സമുദ്രജലപ്രവാഹങ്ങൾ (Ocean Currents)
ഉഷ്ണജലപ്രവാഹങ്ങളും ശീതജലപ്രവാഹങ്ങളും കടന്നുപോകുന്ന തീരപ്രദേശങ്ങളിലെ അന്തരീക്ഷ താപനില യഥാക്രമം കൂടുകയും കുറയുകയും ചെയ്യുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 15
അന്തരീക്ഷമർദവും കാറ്റുകളും (Atmospheric Pressure and Winds)
• അന്തരീക്ഷമർദം (Atmospheric Pressure)
അന്തരീക്ഷത്തിലെ വായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദം. അന്തരീക്ഷ താപനില, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, അന്തരീക്ഷത്തിലെ ജലാംശം എന്നിവ അന്തരീക്ഷമർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

• ബാരോമീറ്റർ (Barometer)
അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റർ. മെർക്കുറി ബാരോമീറ്റർ, അനിറോയ്ഡ് ബാരോമീറ്റർ എന്നിവ പ്രധാനപ്പെട്ടവയാണ്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 16
• സമുദ്രനിരപ്പിലെ വായു മർദം
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം 76 സെന്റീമീറ്റർ മെർക്കുറി അഥവാ 1013.2 മില്ലി ബാർ ആണ്.

• ഉയരം (Altitude)
സമുദ്രനിരപ്പിൽ നിന്ന് ഉയരം കൂടുന്തോറും അന്തരീക്ഷവായുവിന്റെ സാന്ദ്രത കുറയുന്നതിനാൽ അന്തരീക്ഷമർദം ക്രമേണ കുറഞ്ഞുവരുന്നു. ഏകദേശം ഓരോ 10 മീറ്ററിനും 1 മില്ലിബാർ എന്ന തോതിലാണ് ലംബതലത്തിൽ അന്തരീക്ഷമർദം കുറയുന്നത്.

• വായുവിലെ ജലാംശം (Humidity)
വായുവിലെ ജലാംശം കൂടുമ്പോൾ നൈട്രജൻ, ഓക്സിജൻ തുടങ്ങിയ ഭാരം കൂടിയ വാതകങ്ങളുടെ സ്ഥാനത്ത് ഭാരം കുറഞ്ഞ ജലതന്മാത്രകൾ സ്ഥാനം പിടിക്കുന്നു. അതിനാൽ വരണ്ട വായുവിനെ അപേക്ഷിച്ച് ആർദ്രവായുവിൽ അന്തരീക്ഷമർദം കുറവായിരിക്കും.

സമമർദ രേഖകൾ (Isobars)
ഭൂപടങ്ങളിൽ ഒരേ അന്തരീക്ഷമർദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമമർദ രേഖകൾ.

ആഗോള മർദ വിതരണം (Global Pressure Disrtibution)
ഭൗമോപരിതലത്തിൽ അന്തരീക്ഷമർദം എല്ലായിടത്തും ഒരു പോലെയല്ല. താപം മർദത്തിന് വിപരീതാനുപാതത്തിലാണ്, അതിനാൽ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ കുറഞ്ഞ മർദവും ധ്രുവപ്രദേശങ്ങളിൽ കൂടിയ മർദവും അനുഭവപ്പെടുന്നു. ഭൂമിയുടെ ഭ്രമണം മൂലം മർദ സാഹചര്യങ്ങളിൽ വ്യതിയാനങ്ങളുണ്ടാകു കയും ചില പ്രത്യേക അക്ഷാംശ മേഖലകളിൽ മർദ മേഖലകൾ രൂപം കൊള്ളുകയും ചെയ്യുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 12

• ആഗോള മർദമേഖലകൾ (Global Pressure Belts)
ഭൂമിയിൽ പ്രധാനമായും ഏഴ് ആഗോള മർദ മേഖലകളുണ്ട്.

• ഭൂമധ്യരേഖന്യൂനമർദ മേഖല (Equatorial Low Pressure Belt):
ഉയർന്ന താപം കാരണം വായു ചൂടുപിടിച്ച് വികസിച്ച് ഉയരുന്നതിനാലാണ് ഈ മേഖല രൂപം കൊള്ളുന്നത്. ഇവിടെ കാറ്റുകൾ ദുർബലമായതിനാൽ ഈ മേഖലയെ നിർവാതമേഖല എന്ന് വിളിക്കുന്നു.

• ധ്രുവീയ ഉച്ചമർദ മേഖലകൾ (Polar High Pressure Belts):
ധ്രുവങ്ങളിൽ തണുപ്പ് കൂടുതലായതിനാൽ വായു തണുത്ത് താഴേക്ക് പതിക്കുന്നതിനാലാണ് ഈ മേഖലകൾ രൂപം കൊള്ളുന്നത്.

• ഉപോഷ്ണ ഉച്ചമർദ മേഖലകൾ (Subtropical High Pressure Belts):
ഭൂമധ്യരേഖയിൽ നിന്ന് ഉയർന്ന് ധ്രുവങ്ങളിലേക്ക് പോകുന്ന വായു ഏകദേശം 30 വടക്കും 30 തെക്കുമുള്ള അക്ഷാംശങ്ങളിൽ താഴേക്ക് പതിക്കുന്നതിനാലാണ് ഈ മേഖലകൾ രൂപം കൊള്ളുന്നത്.

• ഉപധ്രുവീയന്യൂനമർദ മേഖലകൾ (Subpolar Low Pressure Belts):
ഏകദേശം 60° വടക്കും 60 തെക്കുമുള്ള അക്ഷാംശങ്ങളിൽ ഭൂമിയുടെ ഭ്രമണത്തിന്റെ സ്വാധീനത്താൽ വായു മുകളിലേക്ക് ഉയരുന്നതിനാലാണ് ഈ മേഖലകൾ രൂപം കൊള്ളുന്നത്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 14
• വായുപ്രവാഹങ്ങൾ (Air Currents)
ലംബ ദിശയിലുള്ള വായുവിന്റെ ചലനങ്ങളെയാണ് വായുപ്രവാഹങ്ങൾ എന്ന് പറയുന്നത്.

• കാറ്റ് (Wind)
ഉയർന്ന മർദ്ദമുള്ള പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മർദ്ദമുള്ള പ്രദേശങ്ങളിലേക്ക് തിരശ്ചീന ദിശയിൽ വായു ചലിക്കുന്നതിനെയാണ് കാറ്റ് എന്ന് വിളിക്കുന്നത്. കാറ്റ് എവിടെ നിന്ന് വീശുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന് പേര് നൽകുന്നത്.

• കോറിയോലിസ് ബലം (Coriolis Force)
ഭൂമിയുടെ ഭ്രമണം മൂലം കാറ്റുകളുടെ സഞ്ചാര ദിശയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് കാരണമാകുന്ന സാങ്കൽപിക ബലമാണ് കോറിയോലിസ് ബലം. ഈ ബലം മൂലം ഉത്തരാർധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലതുവശത്തേക്കും ദക്ഷിണാർധഗോളത്തിൽ ഇടത് വശത്തേക്കും വ്യതിചലിക്കുന്നു.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 17
കാറ്റിന്റെ വേഗതയേയും ശക്തിയെയും പ്രധാനമായും രണ്ട് കാര്യങ്ങളാണ് സ്വാധീനിക്കുന്നത്

a) മർദചരിവ് ബലം (Pressure Gradient Force)
തിരശ്ചീന തലത്തിൽ മർദത്തിന്റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് മർദചരിവ്. ഉയർന്ന മർദ മേഖലകളിൽ നിന്ന് താഴ്ന്ന മർദമേഖലകളിലേക്ക് വായുവിനെ ചലിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ബലമാണ് മർദചരിവ്ബലം. മർദ വ്യത്യാസം കൂടുതലുള്ള ഇടങ്ങളിൽ കാറ്റിന്റെ ശക്തിയും കൂടുതലായിരിക്കും.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 4

b) ഘർഷണബലം (Frictional Force)
കുന്നുകൾ, മലകൾ, കെട്ടിടങ്ങൾ തുടങ്ങിയ ഭൗമോപരിതലത്തിലെ തടസ്സങ്ങൾ കാറ്റിന്റെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു.
• അനിമോമീറ്റർ, വിൻഡ് വെയിൻ (Anemometer, Wind Vane)
കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണമാണ് അനിമോമീറ്റർ. കാറ്റിന്റെ ദിശ സൂചിപ്പിക്കുന്ന ഉപകരണമാണ് വിൻഡ് വെയിൻ.

കാറ്റുകൾ (Winds)
കാറ്റുകളെ പ്രധാനമായിട്ടും സ്ഥിരവാതങ്ങൾ, കാലിക വാതങ്ങൾ, പ്രാദേശിക വാതങ്ങൾ, അസ്ഥിര വാതങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.

A. സ്ഥിരവാതങ്ങൾ (Permanent Winds):
വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണിവ. ഇവയെ ഗ്രഹീയ വാതങ്ങൾ എന്നും വിളിക്കുന്നു.

  • വാണിജ്യ വാതങ്ങൾ
    ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണിവ. ഉത്തരാർധഗോളത്തിൽ ഇവ വടക്കുകിഴക്കൻ വാണിജ്യ വാതങ്ങളായും ദക്ഷിണാർധഗോളത്തിൽ തെക്കുകിഴക്കൻ വാണിജ്യ വാതങ്ങളായും വീശുന്നു.
  • പശ്ചിമ വാതങ്ങൾ
    ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണിവ.
  • ധ്രുവീയ പൂർവ വാതങ്ങൾ
    ധ്രുവീയ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്ന കാറ്റുകളാണിവ.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 18

B. കാലിക വാതങ്ങൾ (Periodic Winds):
നിശ്ചിത ഇടവേളകളിൽ ദിശ മാറുന്ന കാറ്റുകളാണിവ.
• കടലിൽ നിന്നുള്ള കാറ്റ്, കരയിൽ നിന്നുള്ള കാറ്റ് (Sea Breeze, Land Breeze):
പകൽ സമയത്ത് കടലിൽ ചൂടു കുറവായതിനാൽ ഉയർന്ന മർദ്ദവും കരയിൽ ചൂടു കൂടുതലായതിനാൽ കുറഞ്ഞ മർദ്ദവും അനുഭവപ്പെടുന്നു, തന്മൂലം കടലിൽ നിന്ന് കരയിലേക്ക് വീശുന്ന കാറ്റാണ് കടൽക്കാറ്റ്. രാത്രിയിൽ കര വേഗത്തിൽ തണുക്കുന്നതിനാൽ ഉയർന്ന മർദ്ദവും കടൽ താരതമ്യേന ചൂടുള്ളതിനാൽ കുറഞ്ഞ മർദവും അനുഭവപ്പെടുന്നു, തന്മൂലം കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റാണ് കരക്കാറ്റ്.

• പർവതക്കാറ്റ്, താഴ്വരക്കാറ്റ് (Mountain Breeze, Valley Breeze):
രാത്രികാലങ്ങളിൽ പർവത ചെരിവുകളിലെ വായു തണുത്ത് താഴ്വരയിലേക്ക് വീശുന്നതാണ് പർവതക്കാറ്റ്. പകൽ സൂര്യതാപമേറ്റ് പർവത ചെരിവുകളിലെ വായു ചൂടുപിടിച്ച് ഉയർന്ന് താഴ്വരയിൽ നിന്ന് പർവത മുകളിലേക്ക് വീശുന്നതാണ് താഴ്വരക്കാറ്റ്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 19

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും
• മൺസൂൺ കാറ്റുകൾ (Monsoon Winds):
ഉഷ്ണകാലത്തും ശൈത്യകാലത്തും ദിശ മാറുന്ന കാറ്റുകളാണിവ.

• തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon):
ഉഷ്ണകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം അത്യധികം ചൂടുപിടിക്കുന്നതിനാൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം കാരണം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വീശുന്ന ഈ കാറ്റുകൾ ഇന്ത്യയിൽ വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു.

• വടക്കുകിഴക്കൻ മൺസൂൺ (Northeast Monsoon):
ശൈത്യകാലത്ത് ഉത്തര ഇന്ത്യൻ കരപ്രദേശത്ത് ഉയർന്ന മർദം രൂപംകൊള്ളുന്നതിനാൽ കരയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീശുന്ന ഈ വരണ്ട കാറ്റുകളാണ് വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ എന്ന് അറിയപ്പെടുന്നത്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 20

C. പ്രാദേശിക വാതങ്ങൾ (Local Winds):
താപനിലയിലെയും മർദത്തിലെയും പ്രാദേശിക വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന കാറ്റുകളാണിവ. ലൂ, ചിനൂക്ക്, ഫൊൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പ്രാദേശികവാതങ്ങൾ വീശുന്ന പ്രദേശം സവിശേഷതകൾ
മു ഉത്തരേന്ത്യൻ സമതലം ഉഷ്ണക്കാറ്റ്
ചിനൂക്ക് വടക്കേഅമേരിക്കയിലെ റോക്കി പർവതചരിവ് വരണ്ട ഉഷ്ണക്കാറ്റ്
ഫൊൻ യൂറോപ്പിലെ ആൽപ്സ് പർവത ചരിവ് വരണ്ട ഉഷ്ണക്കാറ്റ്
ഹർമാറ്റൻ ആഫ്രിക്കയിലെ സഹാറ മരുഭൂമി കൊടുംചൂടിന് ശമനമേകുന്നു

D. അസ്ഥിര വാതങ്ങൾ (Variable Winds):
ഹ്രസ്വകാലം മാത്രം നിലനിൽക്കുന്നതും ശക്തിയോ ദിശയോ പ്രവചിക്കാൻ സാധിക്കാത്തതുമായ കാറ്റുകളാണിവ. ചക്രവാതങ്ങളും പ്രതിചക്രവാതങ്ങളും ഈ ഗണത്തിൽപ്പെടുന്നു.

• ചക്രവാതങ്ങൾ (Cyclones):
ന്യൂനമർദ കേന്ദ്രങ്ങളിലേക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്ന് ശക്തിയായി കാറ്റ് ചുഴറ്റിയടിക്കുന്ന പ്രതിഭാസമാണ് ചക്രവാതങ്ങൾ.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 21
• ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical Cyclones):
ഉഷ്ണമേഖലാ സമുദ്രങ്ങൾക്ക് മുകളിൽ രൂപം കൊള്ളുന്ന ഇവ മിതോഷ്ണമേഖലാ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കുറഞ്ഞതാണെങ്കിലും നാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ളവയാണ്.

• മിതോഷ്ണമേഖലാ ചക്രവാതങ്ങൾ (Temperate Cyclones):
ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുന്ന അതിരുകളിൽ രൂപം കൊള്ളുന്ന ഇവ ഉഷ്ണമേഖലാ ചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കൂടിയതാണ്, എന്നാൽ വിനാശകാരികളല്ല.

• പ്രതിചക്രവാതങ്ങൾ (Anticyclones):
ഉച്ചമർദ കേന്ദ്രങ്ങളിൽ നിന്ന് പുറത്തേക്ക് കാറ്റ് ചുഴറ്റിയടിക്കുന്ന പ്രതിഭാസമാണ് പ്രതിചക്രവാതങ്ങൾ. ഇവ സാധാരണയായി വലിയ അന്തരീക്ഷ പ്രക്ഷുബ്ധതകൾ സൃഷ്ടിക്കാറില്ല.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 22

ആർദ്രത (Humidtiy)
അന്തരീക്ഷത്തിൽ അദൃശ്യമായി നിലകൊള്ളുന്ന ജലാംശത്തെ അന്തരീക്ഷ ആർദ്രത എന്ന വിളിക്കുന്നു.
• കേവല ആർദ്രത (Absolute Humidity)
ഒരു നിശ്ചിത വ്യാപ്തമുള്ള അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷ ജലത്തിന്റെ യഥാർത്ഥ അളവിനെയാണ് കേവല ആർദ്രത എന്ന് വിളിക്കുന്നത്.

• ആപേക്ഷിക ആർദ്രത (Relative Humidity)
ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജലബാഷ്പത്തിന്റെ അളവും ആ സമയത്ത് അന്തരീക്ഷത്തിലുള്ള യഥാർത്ഥ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ് ആപേക്ഷിക ആർദ്രത. ഇതിനെ ശതമാനത്തിൽ കണക്കാക്കുന്നു.
ആപേക്ഷിക ആർദ്രത = SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 23 × 100

• ഹൈഗ്രോമീറ്റർ (Hygrometer)

അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ഉപകരണമാണ് ഹൈഗ്രോമീറ്റർ. വെറ്റ് ആന്റ് ബൾബ് തെർമോമീറ്ററിലെ താപവ്യത്യാസം ഉപയോഗിച്ചും ആപേക്ഷിക ആർദ്രത കണക്കാക്കാം.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 24
• പൂരിതാവസ്ഥ (Saturation Level)
അന്തരീക്ഷം പൂർണ്ണമായും ജലപൂരിതമാകുന്ന അവസ്ഥയാണ് പൂരിതാവസ്ഥ. ഈ അവസ്ഥയിൽ ആപേക്ഷിക ആർദ്രത 100 ശതമാനമായിരിക്കും.

• പൂരിതാങ്കം (Saturation Point)
അന്തരീക്ഷം ജലപൂരിതമാകുന്ന നിർണ്ണായക ഊഷ്മാവിനെയാണ് പൂരിതാങ്കം എന്ന് വിളിക്കുന്നത്. ഈ അവസ്ഥയിൽ ഘനീഭവനം ആരംഭിക്കുന്നു.

• ഘനീകരണം (Condensation)
അന്തരീക്ഷത്തിലെ ജലബാഷ്പം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം.

ഘനീകരണ രൂപങ്ങൾ (Forms of Condensation)
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 25

• തുഷാരം (Dew):
രാത്രികാലങ്ങളിൽ ഭൗമോപരിതലം തണുക്കുമ്പോൾ ഉപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ച് പുൽക്കൊടികളിലും ഇലകളിലും മറ്റു തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിക്കുന്ന നേർത്ത ജലകണികകളാണ് തുഷാരം.

• ഹിമം (Frost):
അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ തുഷാരത്തിന് പകരം നേർത്ത ഹിമകണികകൾ രൂപം കൊള്ളുന്നതാണ് ഹിമം.

• മൂടൽമഞ്ഞ് (Fog):
അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീഭവിച്ച് നേർത്ത ജലകണികകളായി അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നതാണ് മൂടൽമഞ്ഞ്. താഴ്ന്ന വിതാനങ്ങളിൽ പൊടിപടലങ്ങളിൽ ഘനീകരണം നടക്കുന്നതിനാലാണ് മൂടൽമഞ്ഞ് ഉണ്ടാകുന്നത്. ദൂരക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഇതിനെ നേർത്ത മൂടൽമഞ്ഞ് (Mist), കനത്ത മൂടൽമഞ്ഞ് (Fog) എന്നിങ്ങനെ തരംതിരിക്കാം.

• മേഘങ്ങൾ (Clouds):
അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളിൽ ഘനീകരണം നടക്കുന്നതിലൂടെയാണ് മേഘങ്ങൾ രൂപം കൊള്ളുന്നത്. ഇങ്ങനെ രൂപം കൊള്ളുന്ന ജലകണികകളുടെ വലുപ്പം 0.001 സെന്റീമീറ്ററിൽ താഴെയാണ്.

  • സിറസ് മേഘങ്ങൾ (Cirrus Clouds):
    നേർത്ത തൂവൽക്കെട്ടുകൾ പോലെ ഉയരങ്ങളിൽ കാണുന്ന മേഘങ്ങളാണിവ.
  • സ്ട്രാറ്റസ് മേഘങ്ങൾ (Stratus Clouds):
    താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികൾ പോലെ രൂപപ്പെടുന്ന മേഘങ്ങളാണിവ.
  • ക്യുമുലസ് മേഘങ്ങൾ (Cumulus Clouds):
    ഉയർന്ന സംവഹന പ്രവാഹത്തിന്റെ ഫലമായി പഞ്ഞിക്കെട്ടുകൾ പോലെ കാണുന്ന മേഘങ്ങളാണിവ. ഇവ ലംബ ദിശയിൽ കൂടുതൽ വ്യാപിച്ചു കാണപ്പെടുന്നു.
  • നിംബസ് മേഘങ്ങൾ (Nimbus Clouds):
    താഴ്ന്ന വിതാനങ്ങളിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങളാണിവ. സാന്ദ്രമായ ജലകണികകൾ സൂര്യപ്രകാശത്തെ തടയുന്നതിനാലാണ് ഇവ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത്.
  • മറ്റ് മേഘ രൂപങ്ങൾ (Other Cloud Forms):
    സിറോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ്, ക്യുമുലോനിംബസ്, നിംബോസ്ട്രാറ്റസ് തുടങ്ങിയ വിവിധ മേഘ രൂപങ്ങളും കാണപ്പെടുന്നു.

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 9

SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും

വർഷണം (Precipitation)
ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിയാത്തത്ര വലുപ്പമാർജിക്കുന്നതോടെ ജലകണികകൾ മേഘങ്ങ ളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വ്യത്യസ്ത രൂപങ്ങളിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. ഇതിനെ വർഷണം എന്ന് വിളിക്കുന്നു.
• മഴ (Rain):
മേഘങ്ങളിലെ ജലകണികകൾ ഗുരുത്വാകർഷണം മൂലം താഴേക്ക് പതിക്കുന്ന ജലരൂപത്തിലുള്ള വർഷണമാണ് മഴ.

• മഞ്ഞുവീഴ്ച (Snowfall):
ശൈത്യകാലാവസ്ഥാപ്രദേശങ്ങളിലും മിതോഷ്ണ കാലാവസ്ഥാ പ്രദേശങ്ങളിലെ ശൈത്യകാലത്തും അന്തരീക്ഷതാപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കുന്നതിനാൽ വർഷണം നേർത്ത ഹിമപര ലുകളുടെ രൂപത്തിലായിരിക്കും, ഇതിനെ മഞ്ഞുവീഴ്ച എന്ന് പറയുന്നു.

• ആലിപ്പഴം (Hailstones):
മേഘങ്ങളിൽ നിന്ന് പുറപ്പെടുന്ന ജലകണികകൾ അന്തരീക്ഷത്തിലെ വിവിധ പാളികളിൽ വെച്ച് വീണ്ടും വീണ്ടും ഘനീകരണത്തിന് വിധേയമാകുന്നതിനാൽ കട്ടിയുള്ള മഞ്ഞുകട്ടകളുടെ രൂപത്തിൽ ഭൂമിയിൽ പതിക്കുന്നതാണ് ആലിപ്പഴം.

മഴയുടെ വിവിധതരങ്ങൾ

a) പർവതമഴ (Orographic Rainfall):
നീരാവിയോടുകൂടിയ കാറ്റ് കരയിലേക്ക് പ്രവേശിക്കുകയും പർവത ചെരിവുകളിൽ തട്ടി ഉയർന്ന് ഘനീഭവിച്ച് മഴയായി പെയ്യുകയും ചെയ്യുന്നതാണ് പർവതമഴ.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 26
• മഴനിഴൽ പ്രദേശം (Rain Shadow Region):
കാറ്റിന് അഭിമുഖമായുള്ള പർവതങ്ങളുടെ വശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമ്പോൾ, കാറ്റ് താഴേക്ക് ഇറങ്ങുന്ന മറുവശങ്ങളിൽ മഴ ലഭിക്കാത്ത പ്രദേശങ്ങളെയാണ് മഴനിഴൽ പ്രദേശം എന്ന് വിളിക്കുന്നത്.

b) സംവഹന വൃഷ്ടി (Convectional Rainfall):
ഉഷ്ണകാലത്ത് ഉച്ചസമയങ്ങളിൽ സംവഹന പ്രക്രിയയിലൂടെ ഉണ്ടാകുന്ന മഴയാണ് സംവഹന വൃഷ്ടി. ഭൂമധ്യരേഖാ കാലാവസ്ഥാ പ്രദേശങ്ങളിൽ മിക്ക ദിവസങ്ങളിലും ഈ രീതിയിലുള്ള മഴ ഉണ്ടാകാറുണ്ട്. ഇതിനെ നാലുമണിമഴ എന്നും വിളിക്കാറുണ്ട്.
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 27
• അതിതീവ്രമഴ, മേഘവിസ്ഫോടനം (Intense Rainfall, Cloudburst):
ഒരു പ്രത്യേക പ്രദേശത്ത് വളരെ കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴ പെയ്യുന്ന പ്രതിഭാസമാണ് അതിതീവ്രമഴ. മണിക്കൂറിൽ 10 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ മേഘവിസ്ഫോടനമായി കണക്കാക്കുന്നു. ഇത് മിന്നൽ പ്രളയങ്ങൾക്കും ഉരുൾപൊട്ടലിനും കാരണമാകാം.

c) ചക്രവാത വൃഷ്ടി (Cyclonic Rainfall):
ഒരു ചക്രവാതത്തിന്റെ ഭാഗമായി ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുമ്പോൾ ഉഷ്ണവായു ഉയർന്ന് ഘനീഭവിച്ച് മഴ പെയ്യുന്നതാണ് ചക്രവാതവൃഷ്ടി.ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുന്ന അതിരുകളെ വാതമുഖങ്ങൾ എന്നാണ് വിളിക്കുന്നത് .അതിനാൽ ഇത്തരം മഴയെ വാതമുഖമഴ എന്നും വിളിക്കുന്നു
SSLC Geography Chapter 1 Notes Pdf Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും 28
കാലാവസ്ഥാ മാറ്റം (Climate Change)
ഭൂമിയുടെ സ്വാഭാവിക താപനില സന്തുലനം തകരാറിലാകുന്ന തരത്തിൽ അന്തരീക്ഷ ഘടനയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. സ്വാഭാവികവും മനുഷ്യജന്യവുമായ കാരണങ്ങളാൽ ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ഇന്ന് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ട്. മനുഷ്യന്റെ അശാസ്ത്രീയവും പരിസ്ഥിതി വിരുദ്ധവുമായ ഇടപെടലുകൾ നിയന്ത്രിച്ച് അന്തരീക്ഷത്തിന്റെ ലോലമായ സന്തുലനം നിലനിർത്തേണ്ടത് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന്അ ത്യന്താപേക്ഷിതമാണ്.

SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും

Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും to help self-study at home.

Class 10 History Chapter 4 Important Questions Malayalam Medium

Kerala Syllabus Class 10 Social Science History Chapter 4 Important Questions Malayalam Medium

Question 1.
ഭൂമിശാസ്ത്രപര്യവേഷണങ്ങൾക്ക് കാരണമായി ത്തീർന്ന രണ്ട് പ്രധാന സംഭവങ്ങൾ ഏതെല്ലാം?
Answer:

  • തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ച ടക്കിയത്.
  • പോർച്ചുഗീസ് നാവികർ ആഫ്രിക്കയിലെ ഗിനിയ തീരംവരെ എത്തിച്ചേർന്നത്.

Question 2.
സമുദ്രപര്യവേഷണങ്ങൾക്ക് യാറോപ്യൻ രാജ്യ ങ്ങൾ അനുകൂലമായ നിരവധി ഘടകങ്ങൾ ഉണ്ടാ യിരുന്നു. അവ വ്യക്തമാക്കുക.
Answer:

  • മഹാസമുദ്രങ്ങൾ മുറിച്ച് കടക്കാൻ ശേഷി യുളള കപ്പലുകളുടെ നിർമ്മാണം.
  • നാവിക ഉപകരണങ്ങളുടെ കണ്ടുപിടുത്തം
  • ഭരണാധികാരികൾ നൽകിയ ശക്തമായ പിന്തുണ.
  • സമുദ്രയാത്രാനുഭവങ്ങൾ
  • ഭൂപടനിർമ്മാണം, വാനനിരീക്ഷണം എന്നീ മേഖലകളിൽ നേടിയ പുരോഗതി.

Question 3.
കോളനിവൽക്കരണത്തിന്റെ ഫലങ്ങൾ എന്തെല്ലാം?
Answer:

  • യൂറോപ്യൻ രാജ്യങ്ങളിലേക്ക് കോളനിക ളുടെ സമ്പത്ത് ഒഴുകി.
  • തദ്ദേശീയർക്ക് തങ്ങളുടെ പ്രദേശങ്ങളുടെ മേലുളള സാമ്പത്തിക – രാഷ്ട്രീയ അധികാ രങ്ങൾ നഷ്ടപ്പെട്ടു.
  • കോളനിയിലെ തദ്ദേശീയ സംസ്ക്കാരങ്ങൾ തകർച്ച നേരിട്ടു.
  • കോളനികളിൽ പാശ്ചാത്യ ജീവിതരീതികളുടെ വ്യാപനം ഉണ്ടായി.
  • ക്രിസ്തുമതം കോളനികളിൽ പ്രചരിപ്പിക്ക പ്പെട്ടു.

Question 4.
വ്യാവസായിക വിപ്ലവത്തിന്റെ ഫലമായുണ്ടായ പ്രധാന മാറ്റങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • ഉദ്പാദനം യന്ത്രാധിഷ്ടിതമായി
  • മെച്ചപ്പെട്ട ഇരുമ്പുരുക്ക് സാങ്കേതിക വിദ്യ യുടെ വികാസം.
  • മികച്ച ഉപകരണങ്ങൾ നിർമ്മിക്കപ്പെട്ടു.
  • ഗതാഗത സൗകര്യങ്ങൾ വികസിച്ചു
  • ഉദ്പാദനം കുടിലുകളിൽ നിന്നും ഫാക്ടറിക ളിലേക്ക് മാറി.

Question 5.
ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
Answer:

  • ഇറ്റലി
  • ജർമ്മനി
  • ഓസ്ട്രിയ – ഹംഗറി

SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും

Question 6.
ത്രികക്ഷി സൗഹാർദത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
Answer:

  • ഇംഗ്ലണ്ട്
  • റഷ്യ
  • ഫാൻസ്

Question 7.
ഭൂമിശാസ്ത്ര പര്യവേഷണങ്ങളുടെ ഫലങ്ങൾ വില യിരുത്തുക
Answer:

  • ഭൂമിശാസ്ത്രപര്യവേഷണങ്ങൾ സുപ്രധാന മായ നിരവധി അനന്തരഫലങ്ങൾ സൃഷ്ടിച്ചു
  • അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ വൻകര കളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാന പാതയായി അറ്റ്ലാന്റിക് തീരം മാറി. തൽഫലമായി മെഡിറ്ററേനിയൻ വാണിജ്യം തക രു ക യും അറ്റാ ലാന്റിക് തീരത്ത വാണിജ്യം വളരുകയും ചെയ്തു.
  • അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖ ണ്ഡങ്ങളിലെ പലപ്രദേശങ്ങളും യൂറോപ്യൻ അധിനിവേശത്തിന്റെ കീഴിലായി.
  • ഏഷ്യയിലെ കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം യൂറോ പ്യൻ കുത്തകയാക്കി മാറ്റാനുള്ള ശ്രമം ആരം ഭിച്ചു.
  • തെക്കേ അമേരിക്കയിൽ നിന്ന് വൻതോതിൽ സ്വർണ്ണവും വെള്ളിയും യൂറോപ്പിലേക്ക് എത്തി. അവയുടെ ഒരു ഭാഗം ഇന്ത്യയി ലുമെത്തി.
  • യൂറോപ്പും, ആഫ്രിക്കയും അമേരിക്കയും ഉൾ പ്പെട്ട ത്രികോണവ്യാപാരത്തിന്റെ വികാസം.
  • സ്വർണ്ണം, വെള്ളി എന്നിവ വർധിച്ച അളവിൽ യൂറോപ്പിൽ എത്തിയതോടെ നാണയ ഉപയോ ഗത്തിന്റെ തോത് വർധിച്ചു.
  • ക്രമേണ പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ വ്യാപാരാധിപത്യം തകരു കയും നെതർലൻഡ്സ്, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ആസ്ഥാനം കൈയ്യടക്കു കയും ചെയ്തു.
  • കോളനിവൽക്കരണത്തിലൂടെ സാമ്പത്തിക നേട്ടം കൊയ്യുവാനുള്ള ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ കിടമത്സരത്തിനാണ് പിൽക്കാല ലോകം സാക്ഷ്യം വഹിച്ചത്.

Question 8.
മെർക്കന്റിലസത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാ ക്കുക.
Answer:

  • വ്യാപാരത്തിലൂടെ സ്വർണ്ണവും വെള്ളിയും നേടുക എന്നതിന് പ്രധാന്യം നൽകുന്ന സാമ്പത്തിക നയ മായിരുന്നു മെർക്കന്റലിസം.
  • ഒരു രാജ്യത്തിന്റെ കൈവശമുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ശേഖരമാണ് ആ രാജ്യത്തിന്റെ സമ്പത്തിനെ നിർണ്ണയിക്കുന്നത്.
  • തങ്ങളുടെ രാജ്യത്തേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്തു കൊണ്ട് തങ്ങളുടെ കൈവശമുള്ള സമ്പത്ത് നഷ്ടപ്പെടാതെ സൂക്ഷിക്കാനും മറ്റ് രാജ്യങ്ങളിൽ നിന്ന് പരമാവധി സമ്പത്ത് ആർജിക്കാനും കഴിയുമെന്നതാണ് മെർക്കന്റലിസ്റ്റ് നയത്തിന്റെ സവിശേഷത.

Question 9.
കൊളോണിയൽ നയങ്ങൾ എന്നാലെന്ത്?
Answer:
കോളനികളിൽ നിന്ന് പരമാവധി സമ്പത്ത് തങ്ങ ളുടെ രാജ്യങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ അധീശരാജ്യങ്ങൾ നടപ്പിലാക്കുന്ന നയ ങ്ങളെയും തന്ത്രങ്ങളെയുമാണ് കൊളോണിയൽ നയങ്ങൾ എന്ന് വിളിക്കുന്നത്.

Question 10.
കച്ചവട മുതലാളിത്തവും വ്യാവസായിക മുതലാ ളിത്തവും താരതമ്യം ചെയ്യുക.
Answer:
കച്ചവട മുതലാളിത്തം

  • ഭൂമിശാസ്ത്രപര്യവേഷണങ്ങൾ ആഗോളവ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴി തുറന്നു. വ്യാപാര രംഗത്ത് നേരത്തെ മുതൽ പ്രവർത്തിച്ചിരുന്നവർ അതോടെ അതിസമ്പന്നരായി.
  • ഇവരെ കച്ചവട മുതലാളിമാർ എന്ന് വിളിക്കുന്നു. ഈ സമ്പദ് വ്യവസ്ഥ കച്ചവട മുതലാളിത്തം എന്നറി യപ്പെട്ടു.

വ്യാവസായിക മുതലാളിത്തം

  • കോളനി വൽക്കരണത്തിലൂടെ നേടിയ സമ്പത്ത് ഉപയോഗിച്ച് ഇംഗ്ലണ്ട് വ്യവസായ ശാലകൾ ആരംഭിച്ചു.
  • ഇങ്ങനെ സമ്പത്ത് നിക്ഷേപിച്ചവർ വ്യവസായശാലകളുടെ ഉടമസ്ഥാരാവുകയും വൻതോതിൽ ലാഭം നേടുകയും ചെയ്തു.
  • ഇതോടെ കച്ചവട മുതലാളിത്തം വ്യാവസായിക മുതലാളിത്തത്തിന് വഴി തുറന്നു.

Question 11.
വ്യാവസായിക വിപ്ലവത്തിന് നേട്ടങ്ങളും കോട്ട ങ്ങളും ഉണ്ടായിരുന്നു. പ്രസ്താവന സാധൂകരി ക്കുക.
Answer:

നേട്ടങ്ങൾ കോട്ടങ്ങൾ
ഫാക്ടറികളുടെ ഉദയം തൊഴിലാളികളെ ചൂഷണം ചെയ്യൽ
ഉൽപാദന വർധനവ് ദാരിദ്ര്യം, പകർച്ചവ്യാധി
പുതിയ തൊഴിലവസരങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ദൈർഘ്യമേറിയ തൊഴിൽ സമയവും കുറഞ്ഞ വേതനവും
നഗരങ്ങളുടെ ഉദയവും വ്യാപനവും ചേരികളുടെ ഉദയം
നാഗരിക ജീവിതം തിരക്കേറിയതും ശുചിത്വമില്ലാത്തതുമായ നഗരങ്ങൾ
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നഗരങ്ങളിൽ തൊഴിലാളികൾക്ക് ദുരിതജീവിതം

SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും

Question 12.
ചുവടെ തന്നിട്ടുളള പ്രസ്താവന ക്രമപ്പെടുത്തുക.

A B
ഫെർഡിനാന്റ് മഗല്ലൻ ബഹാമാസ് ദ്വീപ്
പെഡ്രോ അൽവാരസ് കബ്രോൾ കേപ്പ് ഓഫ് ഗുഡ് ഹോപ്പ്
ക്രിസ്റ്റഫർ കൊളംബസ് സമുദ്രത്തിലൂടെ ഭൂമിയെ ചുറ്റി സഞ്ചരിച്ചു
ബെർത്തലോമിയോ ഡയസ് ബ്രസീൽ

Answer:

A B
ഫെർഡിനാന്റ് മഗല്ലൻ സമുദ്രത്തിലൂടെ ഭൂമിയെ ചുറ്റി സഞ്ചരിച്ചു
പെഡ്രോ അൽവാരസ് കബ്രോൾ ബ്രസീൽ
ക്രിസ്റ്റഫർ കൊളംബസ് ബഹാമാസ് ദ്വീപ്
ബെർത്തലോമിയോ ഡയസ് കേപ്പ് ഓഫ് ഗുഡ് ഹോപ്പ്

Question 13.
സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ അധീനതയിലുണ്ടായിരുന്ന അമേരിക്കൻ പ്രദേ ശങ്ങൾ ഏത് പേരിലാണറിയപ്പെടുന്നത്?
Answer:
ലാറ്റിൻ അമേരിക്ക

Question 14.
വ്യാവസായിക വിപ്ലവം എന്നാലെന്ത്?
Answer:
1780 നും 1850 നും ഇടയിൽ യന്ത്രവൽക്കരണത്തി ലൂടെ ഉത്പാദന രംഗത്തുണ്ടായ മാറ്റങ്ങളെയാണ് വ്യാവസായിക വിപ്ലവം എന്ന് വിളിക്കുന്നത്.

Question 15.
വ്യാവസായിക വിപ്ലവത്തിന്റെ ആരംഭം ഏത് മേഖ ലയിലായിരുന്നു?
Answer:
തുണിയുൽപാദന മേഖലയിൽ

Question 16.
സോഷ്യലിസം എന്നാലെന്ത്?
Answer:
വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും, ഉദ്പാദനോപാധികളുടെ പൊതു ഉടമസ്ഥതയുമാ യിരുന്നു സോഷ്യലിസ്റ്റ് ആശയങ്ങളുടെ കേന്ദ്രബിന്ദു.

Question 17.
സോഷ്യലിസത്തെ പ്രായോഗികവും ശാസ്ത്രീ യവുമാക്കി മാറ്റിയതാരെല്ലാം?
Answer:
കാൾമാർക്സ്, ഫ്രെഡറിക് ഏംഗൽസ്

Question 18.
സാമ്രാജ്യത്വം എന്തെന്ന് വ്യക്തമാക്കുക.
Answer:
കോളനികളെ അസംസ്കൃത വസ്തുക്കൾ ശേഖ രിക്കാനുളള ഇടവും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനു ളള വിപണികളുമായി യൂറോപ്യർ മാറ്റി. ഇതിനായി കോളനികളിൽ രാഷ്ട്രീയാധിപത്യം സ്ഥാപിച്ചു. ഇത് സാമ്രാജ്യത്വത്തിന് വഴിതെളിച്ചു.

SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും

Question 19.
ചുവടെ തന്നിട്ടുളളവയെ കാലഗണനാക്രമത്തിലാ ക്കുക.
• ക്രിസ്റ്റഫർ കൊളംബസ് ബഹാമാസ് ദ്വീപിൽ എത്തി.
• സാമ്രാജ്യത്വം
• ബർത്തലോമിയോ ഡയസ് കേപ്പ് ഓഫ് ഗുഡ്ഹോപ്പിൽ എത്തിച്ചേർന്നു.
• വ്യാവസായിക വിപ്ലവം
Answer:
• ബർത്തലോമിയോ ഡയസ് കേപ്പ് ഓഫ് ഗുഡ്ഹോപ്പിൽ എത്തിച്ചേർന്നു
• ക്രിസ്റ്റഫർ കൊളംബസ് ബഹാമാസ് ദ്വീപിൽ എത്തി.
• വ്യാവസായിക വിപ്ലവം
• സാമ്രാജ്യത്വം

Question 20.
തന്നിട്ടുള്ളതിൽ ‘A’ വിഭാഗത്തിലെ പരസ്പര ബന്ധം മനസ്സിലാക്കി ‘B’ വിഭാഗം പൂർത്തിയാ ക്കുക.
(i) A) കബാൾ : ബ്രസീൽ
B) ജോൺ കബോട്ട് : …………………
(ii) ഫാഷിസം : ഇറ്റലി
B) നാസിസം : …………………………
(iii) A) ഇറ്റലി : ത്രികക്ഷി സഖ്യം
B) റഷ്യ : …………………..
(iv) A) ബെനിറ്റോ മുസ്സോളിനി : കരിങ്കുപ്പായക്കാർ
B) അഡോൾഫ് ഹിറ്റ്ലർ : ……………………………
Answer:
(i) ന്യൂഫൗണ്ട്ലാന്റ്
(ii) ജർമ്മനി
(iii) ത്രികക്ഷി സൗഹാർദം
(iv) തവിട്ട് കുപ്പായക്കാർ

തന്നിട്ടുളളവയിൽ നിന്നും ശരിയുത്തരം കണ്ട ത്തുക.
Question 21.
ഗസ്റ്റപ്പോ എന്ന രഹസ്യ പോലീസ് സ്ഥാപിച്ച താര്?
A) മുസ്സോളിനി
B) ഹിറ്റ്ലർ
C) കൊളംബസ്
D) മഗല്ലൻ
Answer:
B) ഹിറ്റ്ലർ

Question 22.
ചുവടെ തന്നിട്ടുളളതിൽ ഒന്നാം ലോക യുദ്ധാന ന്തരം സമഗ്രാധിപത്യ ഭരണം സ്ഥാപിക്കപ്പെടാത്ത രാഷ്ട്രം.
A) ഇറ്റലി
B) ജർമ്മനി
C) സ്പെയിൻ
D) അമേരിക്ക
Answer:
D) അമേരിക്ക

Question 23.
ചുഡാവിൽസൻ ഏത് രാജ്യത്തെ ഭരണാധികാ രിയായിരുന്നു?
A) ഫ്രാൻസ്
B) ഇറ്റലി
C) ജർമ്മനി
D) അമേരിക്ക
Answer:
D) അമേരിക്ക

Question 24.
അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെടാത്ത രാജ്യം?
A) ഇറ്റലി
B) ജർമ്മനി
C) ചൈന
D) ജപ്പാൻ
Answer:
C) ചൈന

Question 25.
തന്നിട്ടുളളവയെ കാലഗണനാക്രമത്തിലാക്കുക.
• സർവ്വരാജ്യസഖ്യത്തിന്റെ രൂപീകരണം
• രണ്ടാം ലോകയുദ്ധം
• ഒന്നാം ലോകയുദ്ധം
• ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം
Answer:
• ഒന്നാം ലോകയുദ്ധം
• സർവ്വരാജ്യസഖ്യത്തിന്റെ രൂപീകരണം
• രണ്ടാം ലോകയുദ്ധം
• ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം

SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും

Question 26.
തന്നിട്ടുളള പട്ടിക ക്രമപ്പെടുത്തുക.

A B
ഡേവിഡ് ലോയ്ഡ് ജോർജ് സെർബിയ
ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റ് ബെൽജിയം
ഗാാ പ്രിൻസപ്പ് ഓസ്ട്രിയ-ഹംഗറി
ലിയോപോൾഡ് രാജാവ് ഫാൻസ്

Answer:

A B
ഡേവിഡ് ലോയ്ഡ് ജോർജ് ഫാൻസ്
ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റ് ഓസ്ട്രിയ-ഹംഗറി
ഗാാ പ്രിൻസപ്പ് സെർബിയ
ലിയോപോൾഡ് രാജാവ് ബെൽജിയം

Question 27.
ഓട്ടോമൻ സാമ്രാജ്യം ആരുടെ നേതൃത്വത്തിലാ യിരുന്നു?
Answer:
തുർക്കി

Question 28.
രണ്ടാം ലോകയുദ്ധത്തിന്റെ സൈനികസഖ്യങ്ങൾ വ്യക്തമാക്കുക.
Answer:
SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും 1

Question 29.
ശീതസമരം എന്തെന്ന് പരിശോധിക്കുക.
Answer:
അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണി യനും വിപരീത സാമ്പത്തിക നയങ്ങൾ പിന്തു ടർന്നു. അമേരിക്ക മുതലാളിത്ത നയങ്ങളും സോവിയറ്റ് യൂണിയൻ സോഷ്യലിസ്റ്റ് നയങ്ങളു മാണ് പിന്തുടർന്നത്. ഇരുരാജ്യങ്ങളും പരസ്പരം ഭയക്കുകയും സ്വന്തം ആശയങ്ങൾ ലോകം മുഴു വൻ വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവർ തമ്മിലുളള ഈ ശീതസമയം അരനൂറ്റാ ണ്ടോളം നിലനിന്നു.

Question 30.
ഒന്നാം ലോകയുദ്ധത്തിന്റെ കാരണങ്ങൾ വിശദ മാക്കുക.
Answer:
1914 മുതൽ 1916 വരെ നടന്ന ഒന്നാം ലോകയുദ്ധം ലോകത്തിലെ എല്ലാ രാജ്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുത്ത ആദ്യയുദ്ധമായിരു ന്നു. ഇതിന്റെ കാരണങ്ങൾ ചുവടെ പറയുന്നു.

സാമ്രാജ്യത്വരാഷ്ട്രങ്ങളുടെ കിടമത്സരം
പഴയ സാമ്രാജ്യത്വരാഷ്ട്രങ്ങളും പുതിയ സാമാ ജ്യത്വ രാഷ്ട്രങ്ങളും തമ്മിലുളള കിടമത്സരം ഒന്നാം ലോകയുദ്ധത്തിന്റെ പ്രധാന കാരണങ്ങളി ലൊന്നായിരുന്നു. സാമ്പത്തിക, വ്യാവസായിക രംഗങ്ങളിൽ ജർമ്മനി കൈവരിച്ച അഭൂതപൂർവ മായ മുന്നേറ്റം ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും ആശങ്കപ്പെടുത്തി. ആഫ്രിക്കയിലെയും ഏഷ്യ യിലെയും പ്രദേശങ്ങൾ ഇംഗ്ലണ്ടിന്റെ യും, ഫാൻസിന്റെയും കോളനികളായിരുന്നതിനാൽ തുർക്കിയുടെ നിയന്ത്രണത്തിലായിരുന്നു ജർമ്മനി കണ്ണ് വച്ചത്. ഇതിനായി അവർ ബർലിൻ ബാഗ്ദാദ് റെയിൽ വേ പാത ആസൂത്രണം ചെയ്തു. ഇത് തങ്ങളുടെ സ്വാധീനമേഖലകളുടെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക ഇംഗ്ല ണ്ട്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾക്കുണ്ടായി. അങ്ങനെ സംഘർഷങ്ങളും ശത്രുതയും വളർന്ന് വന്നു.

തീവ്രദേശീയത
സ്വന്തം രാജ്യത്തോടുള്ള അമിതവും വൈകാരിക വുമായ സ്നേഹവും അതിന്റെ മഹത്വവൽക്കരണ വുമാണ് തീവ്രദേശീയത. ഇത് പലപ്പോഴും വംശീ യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതര പ്രദേശ ങ്ങൾ സ്വന്തമാക്കി തങ്ങളുടെ രാഷ്ട്രവിസ്തൃതി വർദ്ധിപ്പിക്കാനുളള ശ്രമങ്ങൾക്ക് രാഷ്ട്രങ്ങൾ വംശീയതയെ ഉപയോഗിച്ചു.തീവ്രദേശീയത ജർമ്മ നി, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ അപകട കരമായ അവസ്ഥയിലേക്ക് വളർന്നു. പാൻ സ്ലാവ്, പാൻ ജർമ്മൻ പ്രസ്ഥാനങ്ങൾ ഇത്തര ത്തിലുള്ള തീവ്രദേശീയത പ്രസ്ഥാനങ്ങൾക്കുളള ഉദാഹരണങ്ങളാണ്.

സൈനിക സഖ്യങ്ങളുടെ രൂപീകരണം
കോളനികൾക്കുവേണ്ടിയുളള മത്സരവും തീവ്രദേ ശീയതയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവ സാന നാളുകളിൽ യൂറോപ്പിലെ രാജ്യങ്ങൾക്കിട യിൽ പരസ്പരം ഭയവും സംശയവും ജനിപ്പിച്ചു. ഇത് രാജ്യങ്ങളെ സൈനീക സഖ്യങ്ങൾ രൂപീകരി ക്കാൻ പ്രേരിപ്പിച്ചു. തൽഫലമായി ത്രികക്ഷി സഖ്യം, ത്രികക്ഷി സൗഹാർദം എന്നിങ്ങനെ രണ്ട് സൈനി കസഖ്യങ്ങൾ രൂപപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാവങ്ങളിൽ ഈ രണ്ട് സഖ്യങ്ങളിൽപ്പെട്ട രാഷ്ട്ര ങ്ങൾ തമ്മിൽ സംഘർഷങ്ങളുണ്ടായി.

ഓസ്ട്രിയ – ഹംഗറിയുടെ കിരീടവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനനിന്റെ വധ ത്തെത്തുടർന്ന് 1914 ജൂലൈ 28 ന് ഓസ്ട്രിയ ഹംഗറി സെർബിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപി ച്ചു. ഈ പക്ഷത്തും സഖ്യരാഷ്ട്രങ്ങൾ ചേർന്ന തോടെ ഇത് ലോകയുദ്ധമായി മാറി.

Question 31.
ഒന്നാം ലോകയുദ്ധത്തിന്റെ ഫലങ്ങൾ വിശദമാ ക്കുക.
Answer:

  • ദശലക്ഷകണക്കിന് സൈനീകർക്കും സാധാ രണ ജനങ്ങൾക്കും ജീവഹാനി സംഭവിച്ചു.
  • കാഷിക – വ്യവസായ മേഖലകൾ തകർന്നു.
  • യൂറോപ്യൻ മേധാവിത്വത്തിന്റെ തകർച്ചയ്ക്ക് ആരംഭം കുറിച്ചു.
  • ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങൾ ശക്തിപ്പെട്ടു.
  • സർവ്വരാജ്യ സഖ്യത്തിന്റെ രൂപീകരണം.
  • ഇറ്റലി, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങൾ സമഗ്രാധിപത്യ ഭരണത്തിലേക്ക് നീങ്ങി.

SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും

Question 32.
സമഗ്രാധിപത്യത്തിന്റെ സവിശേഷതകൾ ചൂണ്ടി കാട്ടുക.
Answer:
ഒന്നാം ലോകയുദ്ധാനന്തരം സമഗ്രാധിപത്യത്തിന് ഊന്നൽ നൽകിയ പ്രസ്ഥാനങ്ങൾ ചില രാജ്യങ്ങളിൽ ഉയർന്നു വന്നു. പൗരരുടെ സ്വകാര്യതയെ മാനിക്കാതെ ഭരണകൂടത്തിന്റെ അധികാരം ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം സ്ഥാപിക്കുന്നതാണ് സമഗ്രാധിപത്യം. ഇതിന്റെ സവിശേഷതകൾ ചുവടെ നൽകുന്നു.

  • ജനാധിപത്യത്തിന്റെ നിരാസം
  • സോഷ്യലിസത്തോടുള്ള വിയോജിപ്പ്
  • സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കൽ
  • തീവ്രദേശീയത
  • രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ
  • യുദ്ധത്തെയും അക്രമത്തെയും മഹത്വവൽക്കരിക്കൽ

Question 33.
ഇറ്റലിയിലെ ഫാഷിസത്തിന്റെ പ്രത്യേകതകൾ വിശ ദമാക്കുക.
Answer:

  • ഇറ്റലിയിൽ ‘ഫാഷിസം’ എന്നറിയപ്പെടുന്നു.
  • സ്ഥാപകൻ – ബെനിറ്റോ മുസോളിനി.
  • 1922-ൽ അധികാരം പിടിച്ചെടുക്കുമെന്ന് ഭയ പ്പെടുത്തി തലസ്ഥാനമായ റോമിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
  • മാർച്ചിനുശേഷം അധികാരത്തിൽ വന്നു.
  • കരിങ്കുപ്പായക്കാർ എന്ന സായുധ സംഘത്തെ രൂപീകരിച്ചു.
  • ഫാഷിസ്റ്റ് ഇതര പാർട്ടികളെ നിരോധിച്ചു.
  • സോഷ്യലിസ്റ്റ്, തൊഴിലാളി, കർഷകപ്രസ്ഥാ നങ്ങളോടുള്ള ശത്രുത.

Question 34.
ജർമ്മനിയിലെ നാസിസത്തെക്കുറിച്ച് ഒരു ലഘു വിവരണം തയ്യാറാക്കുക.
Answer:
ജർമ്മനി

  • ജർമ്മനിയിൽ നാസിസം എന്നറിയപ്പെടുന്നു.
  • സ്ഥാപകൻ -അഡോൾഫ് ഹിറ്റ്ലർ
  • 1923-ൽ അധികാരം പിടിച്ചെടുക്കാൻ ബെർലി നിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും തുടർന്ന് തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു.
  • തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താ നുള്ള ശ്രമം ആരംഭിച്ചു.
  • ‘തവിട്ട് കുപ്പായക്കാർ’ എന്ന സൈന്യത്തിന് രൂപം നൽകി.
  • 1933 -ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിലും കുതന്ത്രങ്ങളി ലൂടെ അധികാരത്തിൽ വന്നു.
  • കമ്മ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, ജനാ ധിപത്യവാദികൾ, ജൂതർ എന്നിവരെ ഇല്ലാതാ ക്കാനുള്ള നയം നടപ്പിലാക്കി.
  • ‘ഗസ്റ്റെപ്പോ’ എന്ന രഹസ്യം പോലീസ് സേനയെ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ചു.
  • ഹിറ്റ്ലറുടെ ആക്രമണപരമ്പരകൾ രണ്ടാം ലോകയുദ്ധത്തിലേക്ക് നയിച്ചു.

Question 35.
രണ്ടാം ലോകയുദ്ധത്തിന്റെ കാരണങ്ങൾ വിശദ മാക്കുക.
Answer:
1939 മുതൽ 1945 വരെ നടന്ന രണ്ടാം ലോകയുദ്ധ ത്തിന്റെ പശ്ചാത്തലമാണ് ചുവടെ തന്നിട്ടുള്ളത്.

വേഴ്സായ് ഉടമ്പടി
ഒന്നാം ലോകയുദ്ധാനന്തരം സഖ്യകക്ഷികളുമായി ജർമ്മനി ഒപ്പുവെച്ച വേഴ്സായ് ഉടമ്പടിയിലെ വ്യവ സ്ഥകളാണ് രണ്ടാം ലോകയുദ്ധത്തിന് വിത്തുകൾ പാകിയത്. ഈ ഉടമ്പടി പ്രകാരം ജർമ്മനിക്ക് കോള നികളും കൈവശമുളള പ്രദേശങ്ങളും നഷ്ടപ്പെ ട്ടു. വൻതുക യുദ്ധപ്പിഴയായി ജർമ്മനിയുടെ മേൽ ചുമത്തി.

സർവരാജ്യസഖ്യത്തിന്റെ പരാജയം
രാജ്യങ്ങൾ തമ്മിലുളള തർക്കങ്ങളും ഏറ്റുമുട്ടലു കളും പരിഹരിക്കാനോ നിരായുധീകരണം നട പ്പിലാക്കാനോ സർവരാജ്യസഖ്യത്തിന് സാധിച്ചി ല്ല. ജപ്പാൻ, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങൾ ആക്രമണ പരമ്പരകളുമായി മുന്നോട്ട് പോയ പ്പോൾ നടപടി എടുക്കുന്നതിൽ സർവ്വരാജ്യ സഖ്യം പരാജയപ്പെട്ടു.

സൈനിക സഖ്യങ്ങളുടെ രൂപീകരണം
സാമ്രാജ്യത്വ കിടമത്സരം, അച്ചുതണ്ട് ശക്തികൾ, സഖ്യശക്തികൾ എന്നിങ്ങനെ രണ്ട് സൈനീക സഖ്യങ്ങളുടെ രൂപീകരണത്തിന് വഴിതെളിച്ചു.

പ്രീണന നയം
സോഷ്യലിസ്റ്റ് ആശയങ്ങളുടെ വ്യാപനത്തെ പ്രതി രോധിക്കാനുളള ഉപാധിയായി പാശ്ചാത്യ മുതലാ ളിത്ത രാജ്യങ്ങൾ ഫാസിസ്റ്റ് ആക്രമണങ്ങളെ കരു തി. മ്യൂണിച്ച് ഉടമ്പടി പാശ്ചാത്യ പ്രീണനത്തിന്റെ സുപ്രധാന ഉദാഹരണമാണ്. ഈ പ്രീണനനയ ങ്ങൾ ഹിറ്റ്ലർക്ക് ആത്മവിശ്വാസം നൽകുകയും അദ്ദേഹം ആക്രമണപരമ്പരകൾ തുടരുകയും ചെയ്തു. 1939 സെപ്റ്റംബർ 1 ന് ജർമ്മനി പോള ണ്ടിനെ ആക്രമിച്ചതോടുകൂടി രണ്ടാം ലോകയുദ്ധം ആരംഭിച്ചു.

Question 36.
രണ്ടാം ലോകയുദ്ധത്തിന്റെ ഫലങ്ങൾ വ്യക്തമാ ക്കുക.
Answer:

  • ദശലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ടു.
  • ഭക്ഷ്യക്ഷാമവും പകർച്ചവ്യാധിയും.
  • യൂറോപ്യൻ സമ്പദ് വ്യവസ്ഥ തകർന്നു.
  • കോളനിവൽക്കരണത്തിനും സാമ്രാജ്യത്വ ത്തിനും തിരിച്ചടി.
  • യൂറോപ്പിന്റെ ആധിപത്യം അവസാനിച്ചു.
  • ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം.
  • ഇറ്റലിയിലും ജർമ്മനിയിലും സമഗ്രാധിപത്യം അവസാനിച്ചു.
  • ഏഷ്യനാഫ്രിക്കൻ കോളനികൾ സ്വാതന്ത്ര്യം നേടി.
  • അമേരിക്കയും സോഷ്യലിസ്റ്റ് യൂണിയനും ആഗോള ശക്തികളായി.

SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും

Question 37.
നിയോ കൊളോണിയലിസം എന്നാലെന്ത്?
Answer:
പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾക്ക് വായ്പനൽകി അവയെ പരോക്ഷമായി ചൂഷണം ചെയ്തു. ഇത് നിയോ കൊളോണിയലിസം എന്ന റിയപ്പെട്ടു.

Question 38.
തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.
• മ്യൂണിച്ച് ഉടമ്പടി
• സോവിയറ്റ് യൂണിയന്റെ തകർച്ച
• ശീതസമരം
• വേഴ്സായി സന്ധി
Answer:
• വേഴ്സായി സന്ധി
• മ്യൂണിച്ച് ഉടമ്പടി
• ശീതസമരം
• സോവിയറ്റ് യൂണിയന്റെ തകർച്ച

Question 39.
ഏത് രാജ്യവുമായാണ് വേഴ്സായി ഉടമ്പടി ഒപ്പിട്ടത്?
Answer:
ജർമ്മനി

Question 40.
ലാറ്റിൻ അമേരിക്ക എന്നറിയപ്പെട്ട പ്രദേശങ്ങൾ ഏതെല്ലാം?
Answer:
സ്പെയിൻ, പോർച്ചുഗൽ, എന്നീ രാജ്യങ്ങളുടെ അധീനതയിലുണ്ടായിരുന്ന അമേരിക്കൻ പ്രദേശ ങ്ങളാണ് പിന്നീട് ലാറ്റിൻ അമേരിക്ക എന്നറിയപ്പെ ട്ടത്.

SSLC History Chapter 3 Important Questions Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 3 Important Questions Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ to help self-study at home.

Class 10 History Chapter 3 Important Questions Malayalam Medium

Kerala Syllabus Class 10 Social Science History Chapter 3 Important Questions Malayalam Medium

Question 1.
സാമാന്യബോധജ്ഞാനം എന്നാലെന്ത്?
Answer:
വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെ ടലുകൾ, സാംസ്കാരിക അറിവുകൾ എന്നിവയി ലൂടെ വ്യക്തികൾ ലോകത്തെക്കുറിച്ച് നേടുന്ന അടിസ്ഥാന ദൈനംദിന ധാരണയാണ് സാമാന്യ ബോധജ്ഞാനം, വ്യക്തികൾക്ക് സാമാന്യബോധ ജ്ഞാനമുണ്ടാകുന്നത് അവരുടെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ദൈനംദിന ധാരണകളിലു ടെയും ശീലങ്ങളിലൂടെയും അറിവുകളിലൂടെയു മാണ്.

Question 2.
സാമാന്യബോധജ്ഞാനത്തിന്റെ പരിമിതികൾ വ്യക്തമാക്കുക.
Answer:

  • ശീലങ്ങളെയോ ഊഹാപോഹങ്ങളെയോ ആശ്രയിക്കുന്നു.
  • ഭാഗികമായ അറിവുകൾ മാത്രം നൽകുന്നു
  • വാർപ്പു മാതൃകകളെ അടിസ്ഥാനമാക്കുന്നു
  • ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ പഠ നങ്ങളുടെയോ അടിസ്ഥാനമില്ല.
  • സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളെ മന സ്സിലാക്കാൻ കഴിയില്ല.

Question 3.
സാമൂഹിക വിശകലനം എന്തെന്ന് വ്യക്തമാ ക്കുക.
Answer:
സാമൂഹിക ബന്ധങ്ങൾ, സാമൂഹിക സ്ഥാപന ങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്ന ങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പരിശോധി ക്കുന്ന പ്രക്രിയയെയാണ് സാമൂഹിക വിശകലനം. സാമൂഹിക വിശകലനത്തിലൂടെ വിവിധ സാമൂ ഹിക സാഹചര്യങ്ങളെ സ്വാധീനിക്കുന്ന ഘടക ങ്ങളെക്കുറിച്ച് ആഴത്തിലുള്ള അവബോധം വളർത്തുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനു മുള്ള നിർദ്ദേശം നൽകുന്നതിനും സാധിക്കുന്നു.

SSLC History Chapter 3 Important Questions Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Question 4.
സമൂഹശാസ്ത്ര സങ്കല്പം എന്നാലെന്ത്?
Answer:
വ്യക്തിഗത പ്രശ്നങ്ങൾ വിശാലമായ സാമൂ ഹികഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നു വെന്ന് കണ്ടെത്തി വിശകലനം ചെയ്യാനുള്ള നൈപുണിയാണ് സമൂഹശാസ്ത്ര സങ്കല്പം വ്യക്തിഗത പ്രശ്നങ്ങളും അവയുടെ കാരണ ങ്ങളും അടയാളപ്പെടുത്തുകയും അതിനെ വിശാലമായ നിരീക്ഷണത്തിനും വിശകലന ത്തിനും വിധേയമാക്കി വിശദീകരിക്കുകയും ചെയ്യുന്ന രീതിയാണ് സമൂഹ ശാസ്ത്ര സങ്കല്പം വിഭാവനം ചെയ്യുന്നത്

Question 5.
സമൂഹശാസ്ത്ര സങ്കല്പം എന്ന സങ്കല്പനം ആദ്യമായി അവതരിപ്പിച്ചതാര്?
Answer:
അമേരിക്കൻ സമൂഹശാസ്ത്രജ്ഞനായ ചാൾസ് റൈറ്റ് മിരംസ് 1959-ൽ രചിച്ച “ദി സോഷ്യോള ജിക്കൽ ഇമാജിനേഷൻ” എന്ന പുസ്തകത്തിലാണ് സമൂഹ ശാസ്ത്രസങ്കല്പം എന്ന സങ്കല്പനം ആദ്യമായി അവതരിപ്പിച്ചത്. വ്യക്തിഗത പ്രശനങ്ങളെ വിശാല മായ സാമൂഹിക ഘടനയുടെ ഭാഗമായി കാണാൻ സഹായിക്കുന്ന ഒരു നൈപുണിയായിട്ടാണ് അദ്ദേഹം ഈ സങ്കല്പനം മുന്നോട്ടുവച്ചത്.

Question 6.
സ്വയം പ്രതിഫലനം എന്തെന്ന് വ്യക്തമാക്കുക.
Answer:
സ്വന്തം ചിന്തകളെയും പ്രവൃത്തികളെയും വിമർശ നാത്മകമായി വിലയിരുത്താനുള്ള നൈപുണി യാണ് സ്വയം പ്രതിഫലനം.

Question 7.
സമൂഹശാസ്ത്രസങ്കല്പത്തിന്റെ സവിശേഷതകൾ വിശദമാക്കുക.
Answer:

  • വിശാലമമായ വ്യക്തിഗത വീക്ഷണം.
  • സാമൂഹിക പ്രശ്നങ്ങളെ ആഴത്തിൽ മനസ്സി ലാക്കൽ
  • സ്വയം പ്രതിഫലനം
  • അനുതാപവും സഹിഷ്ണുതയും
  • വിമർശനാത്മക ചിന്ത
  • ഗുണാത്മകമല്ലാത്ത വഴക്കങ്ങളെ ചോദ്യം ചെയ്യൽ

Question 8.
‘വാർപ്പുമാതൃകകൾ’ എന്ന പദം കൊണ്ട് അർഥ മാക്കുന്നതെന്ത്?
Answer:
സാമാന്യവൽക്കരിച്ച വിശ്വാസങ്ങളെയോ ആശ യങ്ങളെയോ ആണ് ‘വാർപ്പുമാതൃക’ എന്ന പദം കൊണ്ടർത്ഥമാക്കുന്നത്.

Question 9.
സമൂഹശാസ്ത്ര സങ്കല്പത്തിന്റെ പ്രാധാന്യം വിശ ദമാക്കുക.
Answer:

  • വ്യക്തിഗത പ്രശ്നങ്ങൾ വിശാലമായ സാമൂ ഹിക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു വെന്ന് കണ്ടെത്തി വിശകലനം ചെയ്യാനുള്ള നൈപുണിയാണ് സമൂഹശാസ്ത്ര സങ്കല്പം.
  • എല്ലാ വ്യക്തിഗതപ്രശ്നങ്ങൾക്ക് പിന്നിലുള്ള സാമൂഹിക കാരണങ്ങളെയും സമൂഹശാസ്ത്ര സങ്കല്പ നത്തിലൂടെ കണ്ടെത്താൻ കഴിയും.
  • സാമൂഹിക ഘടനകൾ എങ്ങനെയാണ് നമ്മുടെയും മറ്റുളളവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് മനസ്സിലാക്കാൻ സമൂഹശാസ്ത്ര സങ്കല്പം സഹായിക്കുന്നു.
  • വ്യക്തികളെ അവരുടെ വ്യക്തിപരമായ സാഹചര്യങ്ങളിൽ നിന്ന് പുറത്ത് കടക്കാനും വിശാലമായ സാ മൂഹിക ഘടനകളുടെ പശ്ചാത്തലത്തിൽ സ്വന്തം അനുഭവങ്ങളെയും ജീവിതാവസ്ഥയെയും നോക്കി ക്കാണാനും സമൂഹശാസ്ത്ര സങ്കല്പം പ്രാപ്തരാക്കുന്നു.
  • വ്യക്തിയും സമൂഹവും തമ്മിലുളള സൂക്ഷ്മ-സ്ഥല ബന്ധങ്ങൾ കണ്ടെത്തുന്നതിന് സമൂഹശാസ്ത്ര സങ്കല്പം സഹായിക്കുന്നു.
  • സമൂഹശാസ്ത്ര സങ്കല്പം നമ്മെ സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുന്നു.
  • വ്യക്തിജീവിതവും സാമൂഹിക ഘടനകളും തമ്മിലുളള സങ്കീർണ്ണമായ പരസ്പരബന്ധം മനസ്സാലിക്കാനും അഭിസംബോധന ചെയ്യാനും സമൂഹശാസ്ത്ര സങ്കല്പം നമ്മളെ പ്രാപ്തരാക്കുന്നു.
  • ഇങ്ങനെ സാമൂഹിക ജീവിതത്തെ സമ്പന്നമാക്കുന്ന ശക്തമായ ഒരു ഉപകരണവും നൈപുണിയും സമീപനവുമായി സമൂഹശാസ്ത്ര സങ്കല്പം മാറുന്നു.

Question 10.
സാമാന്യബോധജ്ഞാന സമീപനവും സമൂഹശാസ്ത്രസങ്കല്പ സമീപനവും തമ്മിലുള്ള വ്യത്യാസം പരി ശോധിക്കുക.
Answer:

സാമാന്യബോധജ്ഞാന സമീപനം (Commonsense Knowledge Approach) സമൂഹശാസ്ത്രസങ്കല്പ സമീപനം (Sociological Imagination Approach)
വ്യക്തിഗത വീക്ഷണങ്ങളിലും അനുഭവങ്ങ ളിലുമായി പരിമിതപ്പെട്ടിരിക്കുന്നു. വ്യക്തിഗത അനുഭവങ്ങളെ വലിയ സാമൂഹിക ഘടനകളുമായി ബന്ധിപ്പിക്കുന്നതിനാൽ ഇതിന്റെ വ്യാപ്തി വലുതാണ്.
പലപ്പോഴും വാർപ്പുമാതൃകകളെ അടിസ്ഥാ നമാക്കിയുള്ള ഉപരിതലവിശദീകരണം മാത്രമേ നൽകുന്നുള്ളൂ. സാമൂഹികഘടകങ്ങൾ വ്യക്തികളിൽ ചെലു ത്തുന്ന സ്വാധീനത്തെക്കുറിച്ച് ആഴത്തിൽ വിശ കലനം ചെയ്യുന്നു.
സാമൂഹികയാഥാർഥ്യങ്ങളെയും പ്രശ്നങ്ങ ളെയും വിമർശനാത്മക ചിന്തയിലൂടെ സമീ പിക്കുന്നില്ല. വ്യക്തിപരമായ അനുഭവങ്ങളും സാമൂഹിക ഘടനകളും തമ്മിലുള്ള പരസ്പരബന്ധത്തെ ക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കുന്ന തിന് പ്രേരിപ്പിക്കുന്നു.

SSLC History Chapter 3 Important Questions Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Question 11.
സമൂഹശാസ്ത്ര സങ്കൽപ്പം ആദ്യമായി അവത രിപ്പിച്ചതാരാണ്?
Answer:
ചാൾസ് റൈറ്റ് മിൽസ്

Question 12.
സാമൂഹിക പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാ ക്കാൻ സഹായിക്കുന്ന ഘടകം.
Answer:
സമൂഹശാസ്ത്ര സങ്കൽപ്പം

Question 13.
സാമാന്യ ബോധജ്ഞാനത്തിലൂടെ ലഭിക്കുന്ന അറിവുകളെ പ്രശ്നപരിഹാരത്തിന് എപ്പോഴും ആശ്രയിക്കാൻ കഴിയുമോ?
Answer:
സാമാന്യബോധജ്ഞാനം വ്യക്തിപരമായ അനു ഭവങ്ങൾ, ശീലങ്ങൾ, വിശ്വാസങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുളളതാണ്. പ്രശ്നത്തിന് പിന്നിലെ മറ്റ് വസ്തുതകൾ പലപ്പോഴും പരിശോ ധിക്കപ്പെടുന്നില്ല. അതിനാൽ എല്ലാ പ്രശ്ന ങ്ങൾക്കും ഇത് പൂർണ്ണമായ പരിഹാരം നൽകണ മെന്നില്ല.സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളെ മനസ്സിലാക്കാൻ ഇത് പലപ്പോഴും പരിചയപ്പെടുന്നു.

Question 14.
സാമൂഹിക വിശകലനത്തിന്റെ ലക്ഷ്യങ്ങൾ കണ്ടെത്തുക.
Answer:
സാമൂഹിക വിശകലനത്തിന്റെ പ്രധാന ലക്ഷ്യ ങ്ങൾ സാമൂഹിക ബന്ധങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് പരിശോ ധിക്കുക എന്നതാണ്. ഇതിലൂടെ സാമൂഹിക സാഹ ചര്യങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് ആഴത്തിലുളള അവബോധം വളർത്താനും അവ മെച്ചപ്പെടുത്താനുമുളള നിർദ്ദേശങ്ങൾ നൽകാനും സാധിക്കുന്നു.

Question 15.
വാർപ്പു മാതൃകകൾ സമൂഹത്തിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നതെങ്ങനെയാണ്?
Answer:
വാർപ്പു മാതൃകകൾ സമൂഹത്തിൽ ഒരു പ്രത്യേക വിഭാഗത്തെക്കുറിച്ച് സാമാന്യവൽക്കരിച്ച തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നു.

Question 16.
സാമൂഹീകരണ പ്രക്രിയ സാമാന്യബോധജ്ഞാ നത്തെ സഹായിക്കുന്നതെങ്ങനെ?
Answer:
സാമൂഹീകരണത്തിലൂടെ ലഭിക്കുന്ന അറിവുകളും ശീലങ്ങളും ഉപയോഗിച്ചാണ് ചിലർ വ്യക്തിഗത പ്രശ്നങ്ങളെ പൊതുവിൽ സമീപിക്കുന്നത്. സാമു ഹീക നീതീകരണത്തിലൂടെ നേടിയ അറിവുകൾ സാമാന്യബോധജ്ഞാനത്തിന്റെ അടിസ്ഥാനമായി മാറുകയും വ്യക്തികളുടെ പ്രശ്നങ്ങളെക്കുറി ചുളള കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും ചെയ്യുന്നു.

SSLC History Chapter 3 Important Questions Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Question 17.
സമൂഹശാസ്ത്ര സങ്കൽപ്പം സ്വയം പ്രതിഫലനം സാധ്യമാക്കുന്നതെങ്ങനെ?
Answer:
സമൂഹശാസ്ത്രസങ്കൽപ്പം സ്വന്തം ചിന്തകളെയും പ്രവർത്തികളെയും വിമർശനാത്മകമായി വിലയി രുത്താനുളള ശേഷി നൽകുന്നു. ഇത് വ്യക്തിപര മായ പ്രശ്നങ്ങൾക്ക് പിന്നിലെ സാമൂഹിക ഘടക ങ്ങളെ മനസ്സിലാക്കാനും തിരിച്ചറിയാനും സ്വയം പ്രതിഫലനം നടത്തുവാനും സഹായിക്കുന്നു.

Question 18.
സമൂഹശാസ്ത്രസങ്കൽപ്പം വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു. പ്രസ്താവന സമർപ്പിക്കുക.
Answer:
സമൂഹശാസ്ത്രസങ്കൽപ്പം വിവിധ സാമൂഹിക ഘട കങ്ങൾ വ്യക്തിജീവിതത്തെ എങ്ങനെ സ്വാധീനി ക്കുന്നു എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. ഇതിലൂടെ വിമർശനാത്മക ചിന്തയെ വളർത്തുന്നു.

ഇത് നിലവിലുളള ധാരണകളെയും സമ്പ്രദായങ്ങ ളെയും ചോദ്യം ചെയ്യാൻ വ്യക്തികളെ പ്രേരിപ്പി ക്കുന്നു.

Question 19.
ഗുണാമകമല്ലാത്ത വഴക്കങ്ങളെ ചോദ്യം ചെയ്യാൻ സമൂഹശാസ്ത്ര സങ്കൽപ്പം സഹായക മാകുന്നതെങ്ങനെ?
Answer:
കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമ്പ ത്തിക സ്ഥാപനങ്ങൾ തുടങ്ങിയ സാമൂഹികസ്ഥാ പനങ്ങൾ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളിലും അതിന്റെ അനന്തര ഫലങ്ങളിലും ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ സമൂഹശാസ്ത്രസ ങ്കൽപ്പം സഹായിക്കുന്നു. ഇതിലൂടെ ഗുണാത്മക മല്ലാത്ത സാമൂഹിക വഴക്കങ്ങളെയും വിശ്വാസ ങ്ങളെയും ചോദ്യം ചെയ്യാൻ സാധിക്കുന്നു.

Question 20.
ദാരിദ്ര്യത്തെക്കുറിച്ചുളള സമൂഹശാസ്ത്രസങ്കൽപ്പ സമീപനവും സാമാന്യബോധജ്ഞാന സമീപ നവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
Answer:
സാമാന്യബോധജ്ഞാന സമീപനം ദാരിദ്ര്യത്തിന് കാരണം വ്യക്തിപരമായ ഘടകങ്ങളാണെന്ന് കരു തുന്നു. എന്നാൽ സമൂഹശാസ്ത്രസമീപനം അസ മത്വം, ഭരണതലത്തിലെ പിഴവുകൾ തുടങ്ങിയവ സാമൂഹിക ഘടകങ്ങളെ ദാരിദ്ര്യത്തിനുളള കാര ണമായി പരിഗണിക്കുന്നു.

Question 21.
സാമാന്യബോധജ്ഞാന സമീപനവും, സമൂഹശാ സങ്കൽപ്പന സമീപനവും തമ്മിലുള്ള വ്യത്യാ
സങ്ങൾ പട്ടികപ്പെടുത്തുക.
Answer:
സാമാന്യബോധജ്ഞാന സമീപനം:- വ്യക്തിഗത വീക്ഷണങ്ങളിലും അനുഭവങ്ങളിലും പരിമിതപ്പെ ട്ടിരിക്കുന്നു.

സമൂഹശാസ്ത്ര സങ്കൽപ്പ സമീപനം:- വ്യക്തി ഗത അനുഭവങ്ങളെ വിശാലമായ സാമൂഹികസം ഘടനകളുമായി ബന്ധിപ്പിക്കുന്നതിനാൽ വ്യാപ്തി വലുതാണ്.

Question 23.
ദി സോഷ്യോളജിക്കൽ ഇമാജിനേഷൻ എന്ന ഗ്രന്ഥം രചിച്ചതാര്?
Answer:
ചാൾസ് റൈറ്റ് മിൽസ്

SSLC History Chapter 3 Important Questions Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Question 24.
ചാൾസ് റൈറ്റ് മിൽസ് ദി സോഷ്യോളജിക്കൽ ഇമാജിനേഷൻ എന്ന ഗ്രന്ഥം രചിച്ച വർഷം.
Answer:
1959

Question 25.
വ്യക്തിഗത പ്രശ്നങ്ങളും സാമൂഹിക പ്രശ്ന ങ്ങളും തമ്മിലുളള ബന്ധം പരിശോധിക്കുക.
Answer:
ഏതൊരു വ്യക്തിഗത പ്രശ്നത്തിന്റെ പിന്നിലും സാമൂഹികമായ ഘടകങ്ങൾ ഉണ്ടായിരിക്കും. സാമാന്യ ബോധജ്ഞാനത്തിൽ വ്യക്തിപരമായ ഘടകങ്ങളെ മാത്രമെ കണ്ടെത്താൻ കഴിയുമെ ങ്കിലും യഥാർത്ഥത്തിൽ വ്യക്തിഗത പ്രശ്ന ങ്ങൾക്ക് പിന്നിൽ സാമൂഹിക പ്രശ്നങ്ങളും ഉണ്ടാ യിരിക്കും. സമൂഹശാസ്ത്ര സങ്കൽപ്പത്തിലൂടെ അവ കണ്ടെത്താൻ കഴിയൂ.

SSLC History Chapter 5 Notes Pdf Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Students often refer to Kerala Syllabus SSLC History Notes Malayalam Medium Pdf and Class 10 History Chapter 5 Notes Question Answer Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ that include all exercises in the prescribed syllabus.

Class 10 History Chapter 5 Notes Malayalam Medium

Kerala Syllabus Class 10 Social Science History Chapter 5 Notes Question Answer Malayalam Medium

10th Class History Chapter 5 Notes Malayalam Medium

Question 1.
വിദ്യാലയത്തിലെ വാർഷികാഘോഷം സംഘ ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘാടകർ നിങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാറില്ലേ? എങ്ങനെയെല്ലാമാണ് നിങ്ങൾ അഭിപ്രായം അറിയിക്കാറുള്ളത്?
Answer:

  • സ്കൂൾ പാർലമെന്റ് വഴി
  • സംഘാടക സമിതി യോഗങ്ങളിൽ പങ്കെടു ക്കുന്ന ക്ലാസ് പ്രതിനിധികൾ വഴി
  • ചർച്ചയിലൂടെയും യോഗത്തിലൂടെയും
  • ഗൂഗിൾ ഫോം പോലുള്ള ഓൺലൈൻ ഫോമുകൾ വഴി

Question 2.
പ്രദേശത്തെ യാത്രാസൗകര്യങ്ങൾ, മാലിന്യസം സ്കരണം തുടങ്ങിയവുമായി ബന്ധപ്പെട്ട് നിങ്ങ ളുടെയും കൂട്ടുകാരുടെയും അഭിപ്രായങ്ങൾ ക്ലാസിൽ ചർച്ച ചെയ്ത് സാമൂഹ്യശാസ്ത്രക ബിൽ അവതരിപ്പിക്കുക. .
Answer:
ആധുനിക സമൂഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന രണ്ട് മേഖലകളാണ് ഗതാഗത സൗക
ര്യങ്ങളും മാലിന്യസംസ്കരണവും. ഒരു നാടിന്റെ വികസനത്തിന്റെ അളവുകോലായി പരിഗണിക്ക പ്പെടുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് നിലവിൽ ഗതാഗത സൗകര്യങ്ങളാണ്. നിലവിൽ വാഹന ങ്ങൾ സ്വന്തമായുളള വ്യക്തികളുടെ എണ്ണം വർ ധിച്ചുകൊണ്ടിരിക്കുകയാണ് സ്വാഭാവികമായും ഗതാ ഗത സൗകര്യങ്ങളും വർധിക്കേണ്ടിയിരിക്കുന്നു. മെച്ചപ്പെട്ട റോഡുകൾ, ട്രാഫിക് സംവിധാനങ്ങൾ, സൂചനബോർഡുകൾ എന്നിവ വഴി ഗതാഗതസൗ കര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാം.

പൗരബോധം ഏറ്റവും കൂടുതൽ പ്രതിഫലിപ്പി ക്കേണ്ട മേഖലയാണ് മാലിന്യസംസ്കരണം. മാലിന്യം നിക്ഷേപിക്കാനുളള സൗകര്യങ്ങൾ ഒരുക്കുക, ശാസ്ത്രീയമായ മാലിന്യ ശേഖരണം, നിർമ്മാർജ്ജനം എന്നിവ വളരെ പ്രധാനമാണ്. മാലിന്യങ്ങളെ പുനരുപയോഗിക്കുക വഴി നാടിന്റെ പുരോഗതിക്ക് ഗുണകരമാവുകയും ചെയ്യും.

SSLC History Chapter 5 Notes Pdf Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Question 3.
ഡയഗ്രം പൂർത്തിയാക്കി പൊതുജനാഭിപ്രായ ത്തിന്റെ സവിശേഷതകൾ ഓരോന്നും ചർച്ച ചെയ്ത് ചാർട്ട് തയ്യാറാക്കുക.
SSLC History Chapter 5 Notes Pdf Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ 1
Answer:

  • പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭി പ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു.
  • പൊതുജനാഭിപ്രായം എന്നത് ഭൂരിപക്ഷം ആളുകളുടേയും കാഴ്ചപ്പാടുകളോ അഭിപ്രാ യങ്ങളോ ആകണമെന്നില്ല. എന്നാൽ അത് ഒരു വിഷയത്തിന്മേലുള്ള പൊതുസമ്മതം ഉണ്ടാ ക്കുന്നു.
  • സാഹചര്യങ്ങൾക്കും സമയത്തിനും പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭി പ്രായം മാറാവുന്നതാണ്.
  • പൊതുജനാഭിപ്രായം എല്ലായ്പ്പോഴും രാഷ്ട്രീ യകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക-സാ മ്പത്തിക-സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
  • പൊതുജനാഭിപ്രായപ്രകടനത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടി ല്ല. ആർക്കും ഏത് പ്രദേശത്തുനിന്നും അവ രുടെ അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്.
  • പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.

Question 4.
പൊതുജനാഭിപ്രായ രൂപീകരണത്തിന്റെ ആദ്യ ഘട്ടം കൂടുംബങ്ങളിൽ നിന്നാണ് ആരംഭിക്കു ന്നത്. ഈ പ്രസ്താവന വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:

  • ഒരു കുട്ടിയുടെ സാമൂഹീകരണ പ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
  • കുടുംബങ്ങളുടെ പരമ്പാരഗതമായ വിശ്വാസ ങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാ റുണ്ട്.
  • കുടുംബത്തിൽ നടക്കുന്ന ചർച്ചകളിൽ കുട്ടി പങ്കാളിയോ സാക്ഷിയോ ആണ്. ഇതിൽ രാഷ്ട്രീയം, മതം, വിശ്വാസം, സാഹിത്യം തുടങ്ങിവയയെല്ലാം വിഷയമാകാറുണ്ട്.
  • ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങളി ലുള്ള കുട്ടിയുടെ അഭിപ്രായ രൂപീകരണ ത്തിൽ പ്രഥമ സ്വാധീനം കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിനാണ്.

Question 5.
സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടു തൽ സജീവമാക്കാനുള്ള നിർദ്ദേശങ്ങൾ ക്ലാസിൽ ചർച്ച ചെയ്ത കുറിപ്പ് തയ്യാറാക്കി സ്കൂൾ പാർലമെന്റിൽ അവതരിപ്പിക്കൂ.
Answer:

  • അധ്യാപകരേയും കുട്ടികളേയും ഉൾപ്പെ ടുത്തി ഒരു ലൈബ്രറി ക്ലബ് സ്ഥാപിക്കുക.
  • ഓരോ ക്ലാസിനും സമയം അനുവദിച്ച് നൽകുക.
  • പുസ്തകശേഖരണം വർധിപ്പിക്കുക.
  • ചർച്ചകൾ, സെമിനാറുകൾ നടത്തുക
  • പുസ്തകങ്ങളുടെ സ്റ്റോക്ക് ഡിജിറ്റലാക്കുക

Question 6.
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന തിലേക്കായി നിങ്ങളുടെ വിദ്യാലയത്തിലും പരിസരപ്രദേശങ്ങളിലും എന്തെല്ലാം പരിപാടി കൾ ആസൂത്രണം ചെയ്യാം? കൂട്ടുകാരുമായി ചർച്ച ചെയ്ത് ലിസ്റ്റ് തയ്യാറാക്കൂ.
Answer:

  • ലഹരി ഉപയോഗത്തിന്റെ അപകടം വെളി വാക്കുന്ന പോസ്റ്റർ പ്രദർശനങ്ങൾ, ചർച്ച കൾ, തെരുവുനാടകങ്ങൾ എന്നിവ സംഘ ടിപ്പിക്കുക.
  • ബോധവൽക്കരണത്തിന്റെ ഭാഗമായി ഉപ ന്യാസരചന, ചിത്രരചന, പ്രസംഗമത്സരം, ഡിബേറ്റുകൾ എന്നിവ സംഘടിപ്പിക്കുക.
  • കലാ-കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക.
  • കൗൺസിലിംഗ് പോലുള്ള പിന്തുണ സംവി ധാനം ഉറപ്പാക്കൽ
  • സമൂഹമാധ്യമങ്ങൾ വഴിയുളള പ്രചരണങ്ങൾ സംഘടിപ്പിക്കൽ
  • ജാഗ്രതാസമിതികൾ രൂപീകരിക്കൽ

Question 7.
ഒരേ വിഷയവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് വിവിധ പത്രങ്ങളിൽ വന്ന വാർത്ത കൾ ശേഖരിക്കു. ടീച്ചറുടെ പിന്തുണയോടു കൂടി വാർത്തയുടെ അവതരണ രീതി, ഉള്ള ടക്കം, വസ്തുതകൾ എന്നിവ പരിശോധിച്ച് വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:

  • Step 1: വിഷയം തിരഞ്ഞെടുക്കുക (ഉദാ: പാഠ്യപദ്ധതിയിലെ മാറ്റങ്ങൾ, വിദ്യാലയ ശുചിത്വം)
  • Step 2: വിവിധ പത്രങ്ങളിൽ നിന്നുള്ള വാർത്തകൾ ശേഖരിക്കുക.
  • Step 3: അധ്യാപകന്റെ പിന്തുണ തേടുക.
  • Step 4: വാർത്തകളെ തമ്മിൽ താരതമ്യം ചെയ്യുക (ഓരോ വാർത്തയിലുമുള്ള അവതര ണരീതി, ഉള്ളടക്കം, വസ്തുതകൾ എന്നിവ ശ്രദ്ധിക്കുക)
  • Step 5: വിശകലനക്കുറിപ്പ് തയ്യാറാക്കുക.

Question 8.
വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിക്കു ന്നതിനെ പ്രതിരോധിക്കാനായി നാം എന്തെല്ലാം മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്?
Answer:

  • വാർത്തകളുടെയും സന്ദേശങ്ങളുടെയും സത്യസന്ധത ഉറപ്പുവരുത്തുന്നതിനായി യഥാർഥ ഉറവിടം കണ്ടെത്തൽ.
  • വ്യാജവാർത്തകളും സന്ദേശങ്ങളുമാണ് എന്ന് തിരിച്ചറിയുന്ന പക്ഷം അത് മറ്റുള്ളവരുമായി പങ്കിടാതിരിക്കൽ.
  • സൈബർ സെൽ പോലുള്ള ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കൽ.
  • ഡിജിറ്റൽ സാക്ഷരത വളർത്തുക.
  • വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ സുഹൃ ത്തുക്കളെയും കുടുംബാംഗങ്ങളെയും ബോധവൽക്കരിക്കുക.

SSLC History Chapter 5 Notes Pdf Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Question 9.
പൊതുജനാഭിപ്രായരൂപീകരണത്തിൽ നവമാധ്യ മങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഏതൊരു വിഷയത്തിലും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നവമാധ്യമങ്ങൾക്കും (സാമൂഹിക മാധ്യമങ്ങൾ) ഇന്ന് പ്രമുഖ സ്ഥാന മാണുള്ളത്. ആധുനിക കാലത്ത് സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ആശയ വിനിമയം നടത്തുന്നവരാണ്. ഇത്തരം ഡിജിറ്റൽ ഇടങ്ങളിലുള്ള ചതിക്കുഴികൾ ഓരോരുത്തരും തിരിച്ചറിയേണ്ടത് അനിവാര്യമാ ണ്. അതിനായി നാം മാധ്യമസാക്ഷരതയും ഡിജി റ്റൽ സാക്ഷരതയും ആർജിച്ചെടുക്കേണ്ടതാണ്. വിവിധ മാധ്യമ രൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേ ശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടി ക്കാനും വിനിമയം നടത്താനുമുളള കഴിവാണ് മാധ്യമസാക്ഷരത, മാധ്യമ ഉള്ളടക്കം എങ്ങനെ നിർമ്മിക്കുന്നുവെന്നും അത് നമ്മുടെ ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വാർത്തക ളെയും സന്ദേശങ്ങളെയും വിമർശനാത്മകമായി എങ്ങനെ വ്യാഖ്യാനിക്കണമെന്നതും മെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ ക് ത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേ തിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്ന തിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത. മാധ്യ മസാക്ഷരത ഉളളടക്കത്തിലും അതിന്റെ വ്യാഖ്യാ നത്തിലുമെല്ലാം ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഡിജി റ്റൽ സാക്ഷരത പ്രധാനമായും ഉപകരണങ്ങ ളെയും പ്ലാറ്റ്ഫോമുകളെയും പരിഗണിക്കുന്നു.

Question 10.
ചുവടെ നൽകിയിരിക്കുന്ന പട്ടിക പൂർത്തി യാക്കി ക്ലാസിൽ ചർച്ച ചെയ്ത് “പൊതുജനാ ഭിപ്രായ രൂപീകരണത്തിൽ രാഷ്ട്രീയ പാർട്ടിക ളുടെ പങ്ക്” എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.
SSLC History Chapter 5 Notes Pdf Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ 2
Answer:

  • പ്രകടനങ്ങൾ
  • സമ്മേളനങ്ങൾ
  • റാലികൾ
  • സെമിനാറുകൾ

ജനാധിപത്യ ഭരണക്രമത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും സമാഹരിക്കാനും മുൻപന്തിയിൽ നിൽക്കുന്നത് രാഷ്ട്രീയ പാർട്ടി കളും അവയുടെ പ്രവർത്തനങ്ങളുമാണ്. ഭരണ നേതൃത്വത്തിലുളള പാർട്ടികളും പ്രതിപക്ഷത്തുള്ള പാർട്ടികളും പൊതുജനാഭിപ്രായ രൂപീകരണ ത്തിൽ ഒരുപോലെ പങ്കുവഹിക്കുന്നുണ്ട്. പൊതു ജനങ്ങളെ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പി ക്കുന്നതിനായി രാഷ്ട്രീയബോധമുള്ളവരാക്കി മാറ്റുക എന്നുള്ളതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ലക്ഷ്യം. ഓരോ രാഷ്ട്രീയ പാർട്ടിയും അവർക്കനുകൂലമായ പൊതുജനാഭിപ്രായം രൂപ പ്പെടുത്തുന്നതിനായി പത്രമാധ്യമങ്ങൾ, ജേർണ ലുകൾ, ലഘുലേഖകൾ, പ്രകടന പത്രികകൾ, പോസ്റ്ററുകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കാറുണ്ട്, സമൂഹവും ഭരണകൂടവും നേരിടുന്ന എല്ലാ പ്രധാന പ്രശ്നങ്ങളിലും ഇടപെടാനും അഭി പ്രായം രൂപീകരിക്കാനും രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കാറുണ്ട്.

ജനങ്ങളെ പൊതുകാര്യങ്ങളിൽ ഇടപെടുത്തുന്ന തിനും തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കെടുപ്പി ക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ പ്രാപ്തരാക്കുന്നു.

തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുക മാത്രമല്ല, തിരഞ്ഞെടുപ്പിനു ശേഷവും പൊതുപ്രശ്നങ്ങ ളിൽ രാഷ്ട്രീയ പാർട്ടികൾ പ്രചരണം നടത്തി ക്കൊണ്ടേയിരിക്കും. തിരഞ്ഞെടുപ്പ് പ്രചാരഘട്ട ങ്ങളിൽ പൊതുജനാഭിപ്രായം തങ്ങൾക്ക് അനു കൂലമാക്കാൻ ഓരോ രാഷ്ട്രീയ പാർട്ടിയും അവ രവരുടേതായ നിലപാടുകൾ വ്യക്തമാക്കാൻ ശ്രമി ക്കാറുണ്ട്.

Question 11.
നിങ്ങളുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീ നിച്ച ഏതെങ്കിലും കലാരൂപത്തെക്കുറിച്ചോ സാഹിത്യരചനയെക്കുറിച്ചോ കൂട്ടുകാരുമായി ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കും.
Answer:
കേരളത്തിൽ സാമൂഹിക-രാഷ്ട്രീയ പ്രശ്ന ങ്ങളെക്കുറിച്ച് ജനാഭിപ്രായം രൂപപ്പെടുത്തുന്ന തിൽ കലാസാഹിത്യ സൃഷ്ടികൾ ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. പുരോഗമനപരമായ ആശയ ങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അനീതികളെ ചോദ്യം ചെയ്യുന്നതിനും മാറ്റങ്ങ ളുടെ പതാകവാഹകരാകുന്നതിനും പ്രചോദന മേറിയ നിരവധി കലാസാഹിത്യസൃഷ്ടികൾ കേരളത്തിൽ ഉടലെടുത്തു. കേരളത്തിൽ നില നിന്ന ജാതിവിവേചനം, സ്ത്രീകളുടെ പാർശ്വ വൽക്കരണം, കർഷകരും തൊഴിലാളികളും നേരിട്ട് ചൂഷണങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ യാണ് ഈ കൃതികൾ അഭിസംബോധന ചെയ്തത്. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അര ങ്ങത്തേക്ക്, തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കെ. ദാമോദരന്റെ പാട്ട് ബാക്കി തുടങ്ങിയ നാടകങ്ങളും കുമാരനാശാന്റെ ദുരവ സ്ഥ, തകഴി, എം.ടി. തുടങ്ങിയവരുടെ കൃതികൾ എല്ലാം തന്നെ ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്ത സാഹിത്യകലാസൃഷ്ടികൾക്ക് ഉദാഹര ണങ്ങളായിരുന്നു.

Question 12.
ചുവടെ കൊടുത്തിരിക്കുന്ന ഡയഗ്രം പൂർത്തി യാക്കി ക്ലാസിൽ ചർച്ച ചെയ്യുക. പൊതുജനാ ഭിപ്രായ രൂപീകരണത്തിന് വിഘാതമാകുന്ന കൂടുതൽ ഘടകങ്ങൾ കണ്ടെത്തു.
SSLC History Chapter 5 Notes Pdf Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ 3
Answer:

  • നിരക്ഷരത
  • ഡിജിറ്റൽ വിഭജനം
  • ദാരിദ്ര്യം
  • അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്ത നവും രാഷ്ട്രീയ പാർട്ടികളിലെ ജനാധി പത്യരാഹിത്യവും
  • തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ തെറ്റായ പ്രവണതകൾ

ഇവയ്ക്ക് പുറമെ അഴിമതിയും പ്രാദേശികവാ ദവും മറ്റ് സാമൂഹിക സാമ്പത്തിക സാംസ്കാ രിക വിഭാഗീയ താൽപര്യങ്ങളും വ്യക്ത്യാരാധ നയുമെല്ലാം യഥാർഥ പൊതുജനാഭിപ്രായത്ത ഹനിക്കുന്ന ഘടകങ്ങളാണ്.

Question 13.
“ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിൽ പൊതുജനാഭിപ്രായരൂപീകരണത്തിന്റെ പങ്ക്” എന്ന വിഷയത്തിൽ ഒരു പ്രബന്ധം തയ്യാറാ ക്കുക.
Answer:
ഒരു രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തുല്യ മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ വ്യവസ്ഥിതിയാണ് ജനാധിപത്യം. ജനപങ്കാ ളിത്തം ഉറപ്പു വരുത്തുന്ന സംവിധാനമെന്ന നിലയ്ക്ക് ജനാധിപത്യ സർക്കാരുകൾ അതിന്റെ നയങ്ങളും പരിപാടികളും രൂപപ്പെടുത്തുന്നത് ജനങ്ങളുടെ അഭിപ്രായങ്ങൾ, താൽപര്യങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടാണ്. കൂടാതെ ജനാ ധിപത്യ സംവിധാനത്തിൽ നടക്കുന്ന തിരഞ്ഞ ടുപ്പുകളെ മുഖ്യമായി സ്വാധീനിക്കുന്നതും ജന ങ്ങളുടെ അഭിപ്രായങ്ങളാണ്.

ജനാധിപത്യസംവിധാനത്തിൽ പൗരസമൂഹം ഭര ണാധികാരികളെ നിരന്തരമായ വിമർശനങ്ങളി ലൂടെ ഉത്തരവാദിത്വമുള്ളവരാക്കിത്തീർക്കും. അധി കാര പ്രയോഗങ്ങളെ ചോദ്യം ചെയ്യാനും നിയമ വാഴ്ചയെ ക്രമപ്പെടുത്താനും പൊതുജനാഭി പ്രായം കൊണ്ട് സാധിക്കും. അങ്ങനെയൊരു സമൂഹത്തിൽ പൗരരുടെ അവകാശങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് ജനങ്ങൾ തികച്ചും ബോധവാന്മാരായിരിക്കും. സ്വേച്ഛാധികാരവും ഏകാധിപത്യപ്രവണതകളും പൊതുജനാഭിപ്രായം ശക്തിപ്പെട്ട സമൂഹത്തിൽ തടയപ്പെടുകയും പൗര രുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷി ക്കപ്പെടുകയും ചെയ്യുന്നു. പൊതുജനാഭിപ്രായം ശക്തിപ്പെട്ട സമൂഹത്തിൽ ഓരോ വിഷയവും വിമർശനാത്മകമായി വിലയിരുത്തപ്പെടുകയും അത് രാഷ്ട്രീയ പാർട്ടികളെ ഉത്തരവാദിത്വമുള്ള വരാക്കി തീർക്കുകയും ചെയ്യുന്നു. ജനങ്ങളുടെ സഞ്ചിതമായ അഭിപ്രായമെന്ന നിലയ്ക്ക് പൊതു ജനാഭിപ്രായം ജനാധിപത്യ സംവിധാനത്തിൽ മുഖ്യപങ്ക് വഹിക്കുന്നു.

SSLC History Chapter 5 Notes Pdf Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

Std 10 History Chapter 5 Notes Malayalam Medium – Extended Activities

Question 1.
തിരഞ്ഞെടുപ്പുകളിൽ പൊതുജനാഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിച്ച് ക്ലാസിൽ ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
(സൂചനകൾ: നൽകിയിരിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തി സെമിനാർ നടത്തുക.)

  • പ്രാദേശിക വിഷയങ്ങൾ
  • വികസനം
  • സ്ഥാനാർത്ഥിയുടെ വ്യക്തിത്വവും മുൻ ചരിത്രവും
  • രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും
  • മാധ്യമങ്ങളുടെ സ്വാധീനം

Question 2.
ലഹരി, സൈബർ കുറ്റങ്ങൾ തുടങ്ങിയ ഏതെ ങ്കിലും സാമൂഹികതിന്മകൾക്കെതിരെ
പൊതു ജനാഭിപ്രായം രൂപീകരിക്കുന്നതിന് സഹായക മാകുന്ന ഒരു സ്കിറ്റ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
(സൂചനകൾ)
Step 1: വിഷയം തിരഞ്ഞെടുക്കുക.
Step 2: പ്രധാന സന്ദേശം തീരുമാനിക്കുക.
Step 3: സ്ക്രിപ്റ്റ് തയ്യാറാക്കുക.
Step 4: കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക.
Step 5: ഒരു ഗ്രൂപ്പ് സന്ദേശം അല്ലെങ്കിൽ മുദ്രാവാക്യത്തോടെ അവസാനിപ്പിക്കുക.

Question 3.
വി. ടി. ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം കേരളീയ നവോത്ഥാനത്തിന് വലിയ സംഭാവനകളാണ് നൽകിയത്. നാടകം വായിച്ച് ഈ പ്രസ്താ വനയോട് പ്രതികരിക്കുക.
Answer:
(സൂചനകൾ: നിങ്ങളുടെ സ്കൂൾ ലൈബ്രറിയിൽ നിന്ന് ഈ പുസ്തകം ശേഖരിച്ച് പ്രധാന പ്രമേയ ങ്ങൾ, സ്വാധീനം, കേരള നവോത്ഥാനത്തിലെ പങ്ക് എന്നിവ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.)

Question 4.
സ്കൂളിൽ സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’ എന്ന സിനിമയുടെ പ്രദർശനം സംഘടിപ്പിച്ച് അതിലെ ഇതിവൃത്തം ചർച്ചചെയ്യൂ. സ്കൂൾ മാഗസിനിലേയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
(സൂചനകൾ)
സ്ക്രീനിംഗ് സംഘടിപ്പിക്കുക.

  • നിങ്ങളുടെ സോഷ്യൽ സയൻസ് അധ്യാപക നിൽ നിന്നോ സ്കൂൾ പ്രിൻസിപ്പലിൽ നിന്നോ അനുമതി നേടുക.
  • സ്ക്രീനിങ്ങിന് അനുയോജ്യമായ തീയതിയും സമയവും തിരഞ്ഞെടുക്കുക.
  • ഉപകരണങ്ങൾ ക്രമീകരിക്കുക (പ്രൊജക്ടർ, സ്ക്രീൻ, സ്പീക്കറുകൾ, ആവശ്യമെങ്കിൽ മുറി ഇരുണ്ടതാക്കുക)
  • സത്യജിത് റേയെക്കുറിച്ചും ഇന്ത്യൻ സിനിമ യിൽ അദ്ദേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു ഹ്രസ്വ ആമുഖം തയ്യാറാക്കുക.
  • വിദ്യാർത്ഥികളെയും അധ്യാപകരെയും മുൻ കൂട്ടി അറിയിക്കുക (ഒരു പോസ്റ്റർ അല്ലെ ങ്കിൽ സർക്കുലർ സൃഷ്ടിക്കുക).

പഥേർ പാഞ്ചാലിയുടെ പ്ലോട്ട് ചർച്ച ചെയ്യുക.

  • സത്യജിത് റേ സംവിധാനം ചെയ്ത ചിത്രം 1955 ലാണ് പുറത്തിറങ്ങിയത്.
  • ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവ ലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
  • ഗ്രാമീണ ബംഗാളിൽ താമസിക്കുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ കഥ.
  • ദാരിദ്ര്യം, നഷ്ടം, നിഷ്കളങ്കത, കുടുംബ ബന്ധ ങ്ങൾ, പ്രത്യാശ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

SSLC History Chapter 5 Notes Pdf Malayalam Medium

  • വിദ്യാർഥികൾ പഠിച്ച കാര്യങ്ങൾ എടുത്തു കാട്ടുക.
  • സത്യജിത് റേയുടെ സംവിധാനം, സംഗീതം, കഥപറച്ചിൽ എന്നിവയെ പ്രശംസിക്കുക.
  • ജനാധിപത്യക്രമത്തിൽ സർക്കാരുകൾ നയരൂപീ കരണത്തിന്റെ ഭാഗമായി പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ട്.
  • ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ രൂപിക രിക്കപ്പെടുന്നത് ജനങ്ങളുടെ കാഴ്ചപ്പാടുകളിലൂ ടെയും താൽപര്യങ്ങളിലൂടെയും അഭിലാഷങ്ങ ളിലൂടെയുമാണ്.
  • ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിന്മേ ലുളള ജനങ്ങളുടെ പൊതുവായ അഭിപ്രായമാണ് പൊതുജനാഭിപ്രായം
  • പൊതുജനാഭിപ്രായങ്ങളിലൂടെ ശാക്തീകരിക്ക പ്പെടുന്ന പൗരസമൂഹം ജനാധിപത്യത്തെ ശക്തി പ്പെടുത്തും.
  • സാമൂഹിക ജീവിതത്തിലും ഭരണതലത്തിലും രാഷ്ട്രീയ തലത്തിലുമെല്ലാം പൊതുജനാഭി പ്രായത്തിന്റെ സ്വാധീനം വളരെ വലുതാണ്.
  • സമൂഹത്തിലെ ചില പ്രശ്നങ്ങൾ ഉത്തരവാദി ത്വമുള്ള പൗരർ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടു ത്തുമ്പോഴാണ് പൊതുജനാഭിപ്രായം രൂപം കൊള്ളുന്നത്.
  • പൊതുജനാഭിപ്രായം സർക്കാരിനുമേൽ ജനകീയ നിയന്ത്രണത്തിനുള്ള ഫലപ്രദമായ ഒരു മാർഗ മാണ്.
  • ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊ ന്നായി പൊതുജനാഭിപ്രായത്തെ പരിഗണിക്കുന്നു
  • പൊതുജനാഭിപ്രായത്തിന് നിരവധി സവിശേഷ തകൾ ഉണ്ട്.
  • പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രാ യങ്ങളെ പ്രതിഫലിപ്പിക്കുന്നു.
  • പൊതുജനാഭിപ്രായം ഒരു വിഷയത്തിൻമേലുള്ള പൊതുസമ്മതം ഉണ്ടാക്കുന്നു.
  • സാഹചര്യങ്ങൾക്കും സമയത്തിനും പുതിയ അറിവുകൾക്കുമനുസരിച്ച്പൊ തുജനാഭിപ്രായം മാറാവുന്നതാണ്.
  • പൊതുജനാഭിപ്രായം എല്ലായ്പ്പോഴും രാഷ്ട്രീ യകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക സാമ്പ ത്തിക-സാംസ്കാരിക കാര്യങ്ങളുമായി ബന്ധ പ്പെട്ടും രൂപപ്പെടാറുണ്ട്.
  • പൊതുജനാഭിപ്രായ പ്രകടനത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല.
  • പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശ യവിനിമയം ഉറപ്പാക്കുന്നു.
  • വ്യക്തികളുടെ സാമൂഹികസാംസ്കാരിക പശ്ചാ ത്തലം, മനോഭാവം, വിശ്വാസങ്ങൾ, മുൻധാരണ കൾ, നേതൃത്വപാടവം, വിദ്യാഭ്യാസം മുതലായ വയെല്ലാം പൊതുജനാഭിപ്രായത്തെ സ്വാധീനി ക്കുന്ന ഘടകങ്ങളാണ്.
  • പൊതു ജനാഭിപ്രായ രൂപീകരണം എന്നത് യാന്ത്രികമായതോ കൃത്യതയുള്ളതോ സമയബ ന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല.
  • ഔപചാരികവും അനൗപചാരികവുമായ പ്രക്രി യകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപ പ്പെട്ടു വരുന്നത്.
  • പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന വിവിധ ഏജൻസികളുണ്ട്.
  • കുടുംബം, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സമപ്രാ യസംഘങ്ങൾ, മാധ്യമങ്ങൾ, രാഷ്ട്രീയപാർട്ടി കൾ, സാമൂഹികസ്ഥാപനങ്ങളും, സംഘടനകളും, കലയും സാഹിത്യവും അഭിപ്രായവോട്ടെടുപ്പ് തുടങ്ങിയവ
  • പൊതുജനാഭിപ്രായം രൂപപ്പെടു ത്തുന്ന വിവിധ ഏജൻസികളാണ്
  • പൊതുജനാഭിപ്രായത്തിന് വിഘാതമാകുന്ന നിര വധി ഘടകങ്ങൾ ഉണ്ട്.
  • നിരക്ഷരത, ഡിജിറ്റൽ വിഭജനം, ദാരിദ്ര്യം, അനാ രോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്രീയ പാർട്ടികളിലെ ജനാധിപത്യരാഹിത്യ വും, തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ തെറ്റായ പ്രവണതകൾ തുടങ്ങിയവ പൊതു ജനാഭി പ്രായത്തിന് വിഘാതമാകുന്ന ഘടകങ്ങളാണ്.
  • ഇവയ്ക്ക് പുറമെ അഴിമതിയും പ്രാദേശികവാ ദവും മറ്റ് സാമൂഹിക സാമ്പത്തിക-സാംസ്കാ രിക വിഭാഗീയ താൽപര്യങ്ങളും വ്യക്ത്യാരാധാ നയുമെല്ലാം യഥാർത്ഥ പൊതുജനാഭിപ്രായത്തെ ഹനിക്കുന്ന ഘടകങ്ങളാണ്.
  • ഒരു രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തുല്യ മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ വ്യവസ്ഥതയാണ് ജനാധിപത്യം.
  • ജനാധിപത്യ സംവിധാനത്തിൽ നടക്കുന്ന തിര ഞ്ഞെടുപ്പുകളെ മുഖ്യമായി സ്വാധീനിക്കുന്നതും ജനങ്ങളുടെ അഭിപ്രായങ്ങളാണ്.

SSLC History Chapter 5 Notes Pdf Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ

ആമുഖം

ലോകത്തിലെ ഏറ്റവും മഹത്തായ ഭരണവ്യവസ്ഥയാണ് ജനാധിപത്യം. ജനാധിപത്യത്തിൽ പൊതുജനാഭിപ്രാ യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ, പൊതുജനാഭിപ്രാ യം രൂപപ്പെടുത്തുന്ന വ്യത്യസ്ത ഏജൻസികൾ, പൊതുജനാഭിപ്രായത്തിന് വിഘാതമാകുന്ന ഘടകങ്ങൾ എന്നി വയെക്കുറിച്ചാണ് ഈ പാഠഭാഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. കൃത്യമായ പൊതുജനാഭിപ്രായ രൂപീകര ണത്തിലൂടെ മാത്രമേ ശക്തമായ ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിയൂ. ജനാധിപത്യത്തിൽ പ്രധാനം ജന ങ്ങൾ തന്നെയാണ്. അവരുടെ അഭിപ്രായത്തിന് വിലനൽകാത്ത ഏതൊരു ഭരണകൂടവും ജനവിരുദ്ധമായി മാറാനുള്ള സാധ്യതയുണ്ട്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വ്യത്യസ്തതരം മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് ഈ അധ്യായം ആഴത്തിൽ പരിശോധിക്കുന്നു. ശരിയായ പൊതുജനാഭിപ്രായത്തിന്റെ രൂപിക രണത്തിലൂടെ മാത്രമേ സുതാര്യമായ ഒരു ജനാധിപത്യഭരണകൂടം സ്ഥാപിക്കാൻ കഴിയുള്ളൂ എന്ന് ഈ അധ്യായം പഠിതാക്കളെ ഓർമ്മിപ്പിക്കുന്നു.

പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ
ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ രൂപീകരിക്കപ്പെടുന്നത് ജനങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയും താൽപ ര്യങ്ങളിലൂടെയും അഭിലാഷങ്ങളിലൂടെയുമാണ്. ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിന്മേലുള്ള ജനങ്ങളുടെ പൊതുവായ അഭിപ്രായമാണ് പൊതുജനാഭിപ്രായം. ഇത് ഒരു വിഷയത്തിൽ സമൂഹത്തിലെ ജനങ്ങൾ പൊതുവായി സ്വീകരിക്കുന്ന നിലപാടോ അഭിപ്രായമോ ആകാം. പൊതുജനാഭിപ്രായങ്ങളി ലൂടെ ശാക്തീകരിക്കപ്പെടുന്ന പൗരസമൂഹം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. അവരുടെ അഭിപ്രായ ങ്ങളിലെ യുക്തിചിന്തയും ശാസ്ത്രീയ വീക്ഷണവും പൊതുജനാഭിപ്രായത്തെ ഗുണാത്മകമായും ഇതു വഴി സാമൂഹികവിഷയങ്ങളിൽ ജാഗ്രതയുള്ള പൗരസമൂഹം രൂപപ്പെടും.

പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ
സാമൂഹിക ജീവിതത്തിലും ഭരണതലത്തിലും രാഷ്ട്രീയ തലത്തിലുമെല്ലാം പൊതുജനാഭിപ്രായത്തിന്റെ സ്വാധീനം വളരെ വലുതാണ്. സമൂഹത്തിലെ ചില പ്രശ്നങ്ങൾ ഉത്തരവാദിത്വമുള്ള പൗരർ സമൂഹ ത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴാണ് പൊതുജനാഭിപ്രായം രൂപം കൊള്ളുന്നത്. പൊതുജനാഭിപ്രാ യത്തിന് നിരവധി സവിശേഷതകൾ ഉണ്ട്. പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു. പൊതുജനാഭിപ്രായം എന്നത് ഭൂരിപക്ഷം ആളുകളുടെയും കാഴ്ച്ചപ്പാടുകളോ അഭി പ്രായങ്ങളോ ആകണമെന്നില്ല. സാഹചര്യങ്ങൾക്കും സമയത്തിനും പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭിപ്രായം മാറാവുന്നതാണ്. പൊതുജനാഭിപ്രായം രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂ ഹിക സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്. പൊതുജനാഭിപ്രാ യത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. പൊതുജനാഭിപ്രായം ജനാധിപത്യ പരമായ ആശയവിനിമയം ഉറപ്പാക്കുന്നു.

പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികൾ
പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ കൃത്യതയുള്ളതോ സമയബന്ധിതമായതോ ആയ ഒരു പ്രക്രിയ അല്ല. എപ്പോഴാണോ ഒരു പൊതുപ്രശ്നം സമൂഹത്തിൽ ഉയർന്നുവരുന്നത്, അപ്പോ ഴെല്ലാം സമൂഹത്തിലെ വിവിധഭാഗങ്ങൾ അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കു ന്നു. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും അതൊരു പൊതുഅ ഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു. കുടുംബം, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സമപ്രായസംഘങ്ങൾ, മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സ്ഥാപനങ്ങൾ, സംഘടനകൾ, അഭിപ്രായ വോട്ടെടുപ്പ്, കല, സാഹിത്യം എന്നിവ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന വിവിധ ഏജൻസികളാണ്.

പൊതുജനാഭിപ്രായ രൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങൾ
പൊതുജനാഭിപ്രായം ശക്തമാകുന്നിടത്ത് ജനാധിപത്യം ശക്തിപ്പെടും. ജനാധിപത്യത്തിന്റെ പരിമിതി കളെ ശക്തമായ പൊതുജനാഭിപ്രായം കൊണ്ട് തിരുത്തുവാനും ശരിയായ ദിശയിലേക്ക് നയിക്കുവാനും സാധിക്കും. എന്നാൽ സമൂഹത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമായി നിൽക്കുന്ന ചില ഘടകങ്ങളുണ്ട്. നിരക്ഷരത, ഡിജിറ്റൽ വിഭജനം, ദാരിദ്ര്യം, അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്ത നവും രാഷ്ട്രീയപാർട്ടികളിലെ ജനാധിപത്യരാഹിത്യവും, തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ തെറ്റായ പ്രവണതകൾ തുടങ്ങിയവ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമാകുന്ന ഘടകങ്ങളാണ്. ഇവ പുറമെ അഴിമതി, പ്രാദേശിക വാദം, സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വിഭാഗീയ താൽപ ര്യങ്ങൾ, വ്യക്ത്യാരാധാന തുടങ്ങിയവും പൊതുജനാഭിപ്രായത്തെ ഹനിക്കുന്നു.

SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം

Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം to help self-study at home.

Class 10 History Chapter 2 Important Questions Malayalam Medium

Kerala Syllabus Class 10 Social Science History Chapter 2 Important Questions Malayalam Medium

Question 1.
‘A’ കോളത്തിന് അനുയോജ്യമായി ‘B’ കോളം ക്രമപ്പെടുത്തി എഴുതുക.

A B
ലൂയി പതിനാലാമൻ നല്ല നിയമം നല്ല പൗരരെ സൃഷ്ടിക്കുന്നു.
ലൂയി പതിനാറാമൻ ടെന്നീസ് കോർട്ട് പ്രതിജ്ഞ
റൂസ്സോ മേരി അന്റോയിന്
മിറാബോ ഞാനാണ് രാഷ്ട്രം

Answer:

A B
ലൂയി പതിനാലാമൻ ഞാനാണ് രാഷ്ട്രം
ലൂയി പതിനാറാമൻ മേരി അന്റോയിന്
റൂസ്സോ നല്ല നിയമം നല്ല പൗരരെ സൃഷ്ടിക്കുന്നു
മിറാബോ ടെന്നീസ് കോർട്ട് പ്രതിജ്ഞ

SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം

Question 2.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാ ക്രമത്തി ലാക്കുക.
• വാട്ടർലൂ യുദ്ധം
• വിയന്ന കോൺഗ്രസ്
• ബാസ്റ്റിലിന്റെ പതനം
• പൊതുരക്ഷാ കമ്മിറ്റിയുടെ രൂപീകരണം
Answer:
• ബാസ്റ്റിലിന്റെ പതനം
• പൊതുരക്ഷാ കമ്മിറ്റിയുടെ രൂപീകരണം
• വാട്ടർലൂ യുദ്ധം
• വിയന്ന കോൺഗ്രസ്

Question 3.
ചുവടെ തന്നിട്ടുള്ള ടൈംലൈൻ പൂർത്തിയാക്കുക.
SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം 1
Answer:
a) എസ്റ്റേറ്റ് ജനറൽ അവസാനമായി വിളിച്ചു ചേർത്തു.
b) ബാസ്റ്റിലിന്റെ പതനം
c) നാഷണൽ കൺവെൻഷൻ നിലവിൽ വന്നു.
d) ഫ്രാൻസിന് പുതിയ ഭരണഘടന
e) വാട്ടർലൂ യുദ്ധം / വിയന്ന കോൺഗ്രസ്

Question 4.
ഫ്രഞ്ച് വിപ്ലവത്തിന്റെ രാഷ്ട്രീയ കാരണങ്ങൾ വിശദമാക്കുക.
Answer:
ഫ്രാൻസിൽ നിലനിന്നിരുന്ന സ്വേച്ഛാധിപത്യ രാഷ്ട്രീയവ്യവസ്ഥയ്ക്ക് എതിരെയായിരുന്നു ജനമുന്നേറ്റം ഉയർന്നുവന്നത്. പതിറ്റാണ്ടുകളായി ഫാൻസ് ഭരിച്ചിരുന്നത് ബൂർബൺ രാജവംശമായിരുന്നു. രാജാധി കാരം ദൈവദത്തമാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. എസ്റ്റേറ്റ്സ്, ജനറൽ എന്ന പേരിൽ ഒരു പാർലമെന്റ് ഉണ്ടായിരുന്നുവെങ്കിലും ദീർഘകാലമായി അത് വിളിച്ച് ചേർക്കാതെയാണ് ഭരണം നടത്തിയി രുന്നത്. “ഞാനാണ് രാഷ്ട്രം’ എന്ന് പ്രഖ്യാപിച്ച് ലൂയി പതിനാലാമൻ ആയിരുന്നു പൂർബൺ രാജാക്കന്മാ രിൽ പ്രധാനി. ലൂയി പതിനഞ്ചാമന്റെ കാലത്തെ അഴിമതിയും ധൂർത്തും യുദ്ധങ്ങളും രാജ്യത്തെയും ജന ങ്ങളെയും ദുരിതത്തിലാക്കി. ലൂയി പതിനാലാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരു ന്നില്ല. രാജ്ഞിയായിരുന്ന മാരി അന്റോയിനറ്റിന്റെ ധാരാളിത്തവും ധൂർത്തും ജനങ്ങളിൽ അസംതൃപ്തി ഉളവാക്കി.

Question 5.
ഫ്രഞ്ച് വിപ്ലവത്തിന് കാരണമായ സാമൂഹിക ഘടകങ്ങൾ വിശദമാക്കുക.
Answer:
പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തെ മൂന്ന് തട്ടുകളായി (എസ്റ്റേറ്റുകൾ) വിഭജിച്ചിരുന്നു. പുരോഹി തർ ഒന്നാം എസ്റ്റേറ്റിലും, പ്രഭുക്കൾ രണ്ടാം എസ്റ്റേറ്റിലും, സാധാരണക്കാർ മൂന്നാം എസ്റ്റേറ്റിലുമായിരുന്നു ഉൾപ്പെട്ടിരുന്നത്. ഭൂസ്വത്തിന്റെ വലിയൊരു ഭാഗവും ഫ്രാൻസിലെ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലാ യിരുന്നു. പുരോഹിതരെ എല്ലാത്തരം നികുതികളിൽ നിന്നും ഒഴിവാക്കിയിരുന്നു. പുരോഹിതർ കർഷക രിൽ നിന്നും വിളവിന്റെ പത്തിലൊന്ന് ടൈഥ് എന്ന നികുതിയായി പിരിച്ചിരുന്നു.

ഭരണരംഗത്തെ ഉയർന്ന സ്ഥാനങ്ങളും സൈന്യത്തിലെ ഉയർന്ന പദവികളും കൈയടക്കി വച്ചിരുന്നത് പ്രഭുക്കളായിരുന്നു. ആഢംബര ജീവിതം നയിച്ചിരുന്ന പ്രഭുക്കൾ ജനങ്ങളിൽ നിന്ന് വിവിധ നികുതികൾ പിരിച്ചിരുന്നു.

മധ്യവർഗവും തൊഴിലാളികളും കർഷകരും അടങ്ങുന്നതായിരുന്നു ഫ്രാൻസിലെ മൂന്നാമത്തെ എസ്റ്റേറ്റ്. ഇവർ കോമൺസ് (സാധാരണക്കാർ) എന്നറിയപ്പെട്ടു. മൂന്നാമത്തെ എസ്റ്റേറ്റിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. ഇവർ രാജാവിനും പള്ളിക്കും പ്രഭുവിനും വ്യത്യസ്തങ്ങളായ നികുതികൾ നൽകാൻ ബാധ്യസ്ഥരായിരുന്നു. അതോടൊപ്പം പ്രതിഫലമില്ലാത്ത അനേകം നിർബന്ധിത സേവനങ്ങളും ഇവർ ചെയ്യേണ്ടിയിരുന്നു. അവയിൽ ചിലതാണ്:

  • ആവശ്യമുള്ള സന്ദർഭങ്ങളിൽ സൈനിക സേവനം നടത്തുക.
  • പൊതു നിരത്തുകൾ, ജലമാർഗ്ഗങ്ങ ങ്ങൾ, പാലങ്ങൾ തുടങ്ങിയവയുടെ മരാമത്തുപണികൾക്ക് സൗജന്യസേവനം നൽകുക.

Question 6.
ഫ്രഞ്ച് വിപ്ലവത്തെ ചിന്തകന്മാർ സ്വാധീനിച്ചതെ ങനെ?
Answer:
SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം 2
SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം 3
SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം 4

SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം

Question 7.
മധ്യവർഗത്തിന്റെ ഉയർച്ച ഫ്രഞ്ച് വിപ്ലവത്തിന് കാരണമായോ എന്ന് പരിശോധിക്കുക.
Answer:
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് സമൂഹത്തിൽ ഒരു മധ്യവർഗം ഉയർന്നവന്നു. ഫ്രാൻസിന്റെ കാർഷിക വ്യാവസായിക രംഗത്ത് ഇക്കാലത്തുണ്ടായ പുരോഗതി മധ്യവർഗത്തിന്റെ ഉദയത്തിന് കാരണമായി. കാർഷി ക-വ്യാവസായിക രംഗങ്ങളിലെ പുരോഗതിയുടെ ഫലമായി പുതിയ നഗരങ്ങൾ ഉയർന്നുവന്നു. നഗരങ്ങ ളിലെ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തിയവർ സാമ്പത്തിക പുരോഗതി കൈവരിക്കുകയും മധ്യ വർഗത്തിന്റെ ഭാഗമാവുകയും ചെയ്തു. മധ്യവർഗവും ഭരണകൂടത്തിനും പ്രഭുക്കൾക്കും നികുതി നൽക ണമായികുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുൻപന്തിയിലെത്തിയിട്ടും ഭരണത്തിലും സൈന്യ ത്തിലും അവർക്ക് അർഹിക്കുന്ന പദവിയോ അധികാരമോ ലഭിച്ചിരുന്നില്ല. ചുരുക്കത്തിൽ കടുത്ത അസം തൃപ്തിയോടെയാണ് മധ്യവർഗം കഴിഞ്ഞിരുന്നത്.

ചുവടെ തന്നിട്ടുള്ളവയിൽ നിന്നും ശരിയു ത്തരം കണ്ടെത്തി എഴുതുക.

Question 8.
ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ചക വർത്തി ആരായിരുന്നു?
എ) ലൂയി പതിനാലാമൻ
ബി) മിറാബോ
സി) ലൂയി പതിനാറാമൻ
ഡി) നെപ്പോളിയൻ
Answer:
ലൂയി പതിനാറാമൻ

Question 9.
ഫ്രഞ്ച് സമൂഹത്തിലെ രണ്ടാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്ന വിഭാഗം:
എ) പ്രഭുക്കന്മാർ
ബി) പുരോഹിതർ
സി) മധ്യവർഗം
ഡി) സാധാരണക്കാർ
Answer:
എ) പ്രഭുക്കന്മാർ

Question 10.
ചുവടെ തന്നിട്ടുള്ളതിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളിൽ ഉൾപ്പെടാത്തത്.
എ) സ്വാതന്ത്ര്യം
ബി) മാനവികത
സി) സമത്വം
ഡി) സാഹോദര്യം
Answer:
ബി) മാനവികത

Question 11.
ഫ്രാൻസിലെ പുരോഹിതർ കർഷകരിൽ നിന്നും പിരിച്ച് നികുതി
എ) വോങ്തീയം
ബി) എസ്റ്റേറ്റ്
സി) ജാക്കോബിൻ
ഡി) ടൈഥ്
Answer:
ഡി) ടൈഥ്

Question 12.
മൂന്നാമത്തെ എസ്റ്റേറ്റിലെ ജനങ്ങൾ ചെയ്യേണ്ടി യിരുന്ന പ്രതിഫലമില്ലാത്ത നിർബന്ധിത സേവ നങ്ങൾക്ക് ഉദാഹരങ്ങൾ എഴുതുക.
Answer:

  • ആവശ്യമുള്ള സന്ദർഭങ്ങളിൽ സൈനികസേ വനം നടത്തുക.
  • പൊതുനിരത്തുകൾ, ജലമാർഗങ്ങൾ, പാല ങ്ങൾ തുടങ്ങിയവയുടെ മരാമത്തു പണി കൾക്ക് സൗജന്യ സേവനം നൽകുക.

Question 13.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

A B
മൊണ്ടെസ്ക ടു ട്രീറ്റിസ്സ് ഓഫ് ഗവൺമെന്റ്
റൂസ്സോ സ്ത്രീയുടേയും സ്ത്രീ പൗരരു ടേയും അവകാശ പ്രഖ്യാപനം
ജോൺലോക്ക് സാമൂഹ്യ ഉടമ്പടി
ഒളിമ്പ് ദെ ഗൂഷ് നിയമത്തിന്റെ ആത്മാവ്

Answer:

A B
മൊണ്ടെസ്ക നിയമത്തിന്റെ ആത്മാവ്
റൂസ്സോ സാമൂഹ്യ ഉടമ്പടി
ജോൺലോക്ക് ടു ട്രീറ്റിൻസ് ഓഫ് ഗവൺമെന്റ്
ഒളിമ്പ് ദെ ഗൂഷ് സ്ത്രീയുടേയും സ്ത്രീ പൗരരു ടേയും അവകാശ പ്രഖ്യാപനം

Question 14.
ഫ്രഞ്ച് പാർലമെന്റായ എസ്റ്റേറ്റ്സ് ജനറലിനെ കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
Answer:

  • ഫ്രഞ്ച് സമൂഹത്തെപ്പോലെ എസ്റ്റേറ്റ്സ് ജനറലും മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു.
  • മൂന്ന് എസ്റ്റേറ്റുകളും പ്രത്യേകം ഹാളുകളിലാണ് സമ്മേളിച്ചിരുന്നത്.
  • ഒന്നും രണ്ടും എസ്റ്റേറ്റുകളിലെ അംഗത്വം പരമ്പരാഗതമായിരുന്നു.
  • എന്നാൽ മൂന്നാം എസ്റ്റേറ്റിലെ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.
  • ഒരു സഭയ്ക്ക് ഒരു വോട്ട് എന്ന നിലവിലെ രീതിയെ ആദ്യത്തെ രണ്ട് എസ്റ്റേറ്റുകളും പിന്തുണച്ചു.
  • തങ്ങൾ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളുടെ ആവലാതികളും ആവശ്യങ്ങളുമായി എത്തിച്ചേർന്നവരാ യിരുന്നു മൂന്നാം എസ്റ്റേറ്റിലെ പ്രതിനിധികൾ

Question 15.
ടെന്നീസ് കോർട്ട് പ്രതിജ്ഞ എന്തെന്ന് വ്യക്തമാ ക്കുക.
Answer:
മൂന്ന് എസ്റ്റേറ്റുകളും ഒരുമിച്ച് സമ്മേളിക്കണം എന്ന മൂന്നാം എസ്റ്റേറ്റിന്റെ ആവശ്യത്തെ മറ്റ് രണ്ട് എസ്റ്റേറ്റു കളും അനുകൂലിച്ചില്ല. തുടർന്ന് 1789 ജൂൺ 17-ാം തീയതി മൂന്നാം എസ്റ്റേറ്റിലെ അംഗങ്ങൾ തങ്ങളാണ് ഫ്രാൻസിന്റെ യഥാർത്ഥ ജനപ്രതിനിധികൾ എന്ന് പ്രഖ്യാപിക്കുകയും തങ്ങളുടെ സഭയെ ഫ്രഞ്ച് ദേശീയ സഭ എന്ന് വിളിക്കുകുയം ചെയ്തു. ഉപരിസഭകളുടെ പിന്തുണയോടെ ലൂയി പതിനാറാമൻ ഈ സഭ സമ്മേളിച്ചിരുന്ന ഹാൾ അടച്ചിടുകയും പട്ടാളക്കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ജൂൺ 20-ന് ഴാങ്-സിൽവിയൻ ബലി, അബ്ബസീസ്, മിറാബോ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്നാം എസ്റ്റേ റ്റിലെ പ്രതിനിധികൾ തൊട്ടടുത്തുള്ള ടെന്നീസ് കോർട്ടിൽ സമ്മേളിച്ചു. ഒരു വ്യവസ്ഥാപിത ഭരണഘടന ഉണ്ടാകുന്നതുവരെ തങ്ങൾ പിരിഞ്ഞു പോവുകയില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഇത് പിൽക്കാലത്ത് ടെന്നീസ് കോർട്ട് പ്രതിജ്ഞ’ എന്നറിയപ്പെട്ടു. ദേശീയസഭയുടെ ഈ സമ്മേളനം ടെന്നീസ് കോർട്ട് അസംബ്ലി എന്നു മറിയപ്പെട്ടു.

Question 16.
ഫ്രാൻസിലെ ദേശീയസഭ നിയമനിർമ്മാണം വഴി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഏതെല്ലാം?
Answer:

  • അടിമത്തം നിർത്തലാക്കി.
  • പ്രഭുക്കളുടെ പ്രത്യേക അധികാരങ്ങൾ എടുത്തു കളഞ്ഞു.
  • ജനങ്ങൾ കത്തോലിക്കാ സഭയ്ക്ക് നൽകേ ണ്ടിയിരുന്ന കരം നിർത്തലാക്കി.
  • അധികമായി ചുമത്തിയിരുന്ന നികുതികൾ റദ്ദാക്കി.

Question 17.
ഫ്രഞ്ച് വിപ്ലവത്തിൽ സ്ത്രീകളും സുപ്രധാന പങ്ക് വഹിച്ചു. പ്രസ്താവന സാധൂകരിക്കുക.
Answer:
ഭക്ഷ്യക്ഷാമവും ദേശീയ സഭയോട് സഹകരി ക്കാത്ത ലൂയി പതിനാറാമന്റെ നയങ്ങളും സ്ത്രീകളെ പ്രക്ഷോഭത്തിനിറങ്ങാൻ പ്രേരിപ്പിച്ചു. ആയിരക്കണക്കിന് സ്ത്രീകൾ ചൂൽ ഉൾപ്പെടെ യുള്ള നിത്യോപയോഗ സാമഗ്രികളും വാൾ, കുന്തം, തോക്ക് എന്നിവയും കൈയിലേന്തി പൂർബൺ രാജാക്കന്മാരുടെ വസതിയായ വേഴ്സായ് കൊട്ടാ രത്തിലേക്ക് മാർച്ച് ചെയ്തു. ദേശീയ സഭയുടെ തീരുമാനങ്ങൾ അംഗീകരിക്കാമെന്ന് ലൂയി പതിനാ റാമൻ ഉറപ്പു കൊടുത്തു. ഫ്രാൻസിലെ നാടക കൃത്തും പൊതുപ്രവർത്തകയുമായിരുന്ന ഒളിമ്പ് ദെ ഗൂഷ് വിപ്ലവകാലത്ത് സ്ത്രീകളുടെ അവകാശ ങ്ങൾക്കുവേണ്ടി വാദിച്ച ഉറച്ച സ്ത്രീ ശബ്ദമായി രുന്നു. “സ്ത്രീയുടേയും സ്ത്രീ പൗരരുടേയും അവ കാശ പ്രഖ്യാപനം’ എന്ന ഗ്രന്ഥത്തിൽ പുരുഷ ന്മാർക്ക് ലഭിച്ച അവകാശങ്ങൾ സ്ത്രീകൾക്കും ലഭ്യ മാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അധികാ രവും അവകാശങ്ങളുമുള്ള സാമൂഹിക ഘടനയ്ക്ക് വേണ്ടി അവർ നിലകൊണ്ടു. സ്ത്രീ സമത്വത്തിന് വേണ്ടി വാദിച്ച മറ്റൊരു വനിതയായിരുന്നു മാഡം ഴാങ് റോളണ്ട്.

Question 18.
ഫ്രഞ്ച് ദേശീയസഭയുടെ പരിഷ്കാരങ്ങൾ എഴുതുക.
Answer:

  • രാജ്യത്താകമാനം ഏകീകൃത ഭരണഘടന നട പ്പിലാക്കി.
  • അസൈനാറ്റ് എന്ന കടലാസ് കറൻസി പുറ ത്തിറക്കി.
  • മതമേധാവികളുടെ നിയന്ത്രണത്തിലായിരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി.
  • പൂർണ്ണമായ മതസഹിഷ്ണുത പ്രഖ്യാപിച്ചു.
  • പുരോഹിതർ ഗവൺമെന്റിന്റെ ശമ്പളം പറ്റു ന്നവരായി മാറി.

തന്നിട്ടുള്ള ‘a’ വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മി ലുള്ള പരസ്പരം ബന്ധം കണ്ടെത്തി ‘b’ വിഭാഗം പൂർത്തിയാക്കുക.

Question 19.
(a) അസൈനാറ്റ് : കടലാസ് കറൻസി
(b) ടൈഥ് : …………………………
Answer:
നികുതി

Question 20.
(a) ഡയറക്ടറി : ഭരണസംവിധാനം
(b) ഗില്ലറ്റിൻ : ………………………
Answer:
മനുഷ്യരെ കൊല്ലുന്നതിനുള്ള യന്ത്രം

Question 21.
(a) ലിസെയ് : വിദ്യാലയം
(b) ബാസ്റ്റിൽ : ……………………….
Answer:
കോട്ട

Question 22.
ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രധാ നപ്പെട്ട ആശയങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ തുല്യ അവകാശങ്ങളോടെ സ്വതന്ത്രനായി ജീവിക്കുന്നു.
  • എല്ലാ രാഷ്ട്രീയ കൂട്ടായ്മകളുടേയും ലക്ഷ്യം മനുഷ്യന്റെ സ്വാഭാവികമായും അവിഭാജ്യവു മായ അവകാശങ്ങൾ സംരക്ഷിക്കുക എന്ന താണ്. അവ സ്വത്ത്, സ്വാതന്ത്ര്യം, സുരക്ഷി തത്വം, അടിച്ചമർത്തലുകളെ ചെറുക്കൽ എന്നി വയ്ക്കുള്ള അവകാശമാണ്.
  • എല്ലാ പരമാധികാരവും രാഷ്ട്രത്തിൽ കുടി കൊള്ളുന്നു. മറ്റുള്ളവർക്ക് ഹാനികരമല്ലാത്ത പ്രവർത്തനങ്ങൾ നടത്താനുള്ള അധികാര മാണ് സ്വാതന്ത്ര്യത്തിലുൾക്കൊള്ളുന്നത്.
  • സമൂഹത്തിന് ഹാനികരമാകുന്ന പ്രവർത്തന ങ്ങളെ വിലക്കാനുള്ള അവകാശം മാത്രമേ നിയമത്തിനുള്ളൂ.

Question 23.
സെപ്റ്റംബർ കൂട്ടക്കൊല എന്നാലെന്ത്?
Answer:
യൂറോപ്പിലെ പ്രബലശക്തികളായ ബ്രിട്ടനും ഓസ്ട്രിയയും റഷ്യയും ഫ്രാൻസിനെ ആക്രമിച്ച പ്പോൾ ഈ സ്ഥിതി വിശേഷം നേരിടുന്നതിനായി ഒരു പൊതുരക്ഷാ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മി റ്റിയുടെ നേതൃത്വത്തിൽ അതിഭീകരമായ ഭരണ മാണ് പാരീസിൽ അരങ്ങേറിയത്. ആയിരക്കണ ക്കിന് ജനങ്ങളെ ദിനംപ്രതി രാജ്യദ്രോഹികളെന്ന് മുദ്രകുത്തി കാരാഗൃഹത്തിൽ അടച്ചു. ജയിലുകൾ നിറഞ്ഞപ്പോൾ തിരക്ക് കുറയ്ക്കാൻ വേണ്ടി 1500 ഓളം പേരെ പാരീസിലെ തെരുവുകളിൽ വച്ച് കൊലപ്പെടുത്തി. ഇത് സെപ്തംബർ കൂട്ട ക്കൊല’എന്നറിയപ്പെടുന്നു.

Question 24.
റിപ്പബ്ലിക്കായി മാറിയ ഫാൻസിന്റെ ഭരണനേ തൃത്വം പിടിച്ചെടുത്തത് ഏത് വിഭാഗമായിരുന്നു?
Answer:
ജാക്കോബിറ്റുകൾ

Question 25.
ഫ്രാൻസിലെ പൊതുരക്ഷാ കമ്മിറ്റിക്ക് നേതൃത്വം നൽകിയത് ആരെല്ലാം?
Answer:

  • ഡാൻടൻ
  • ഹെബർട്ട്
  • മരാട്ട്
  • റോബസ്പിയർ

Question 26.
ഫ്രഞ്ച് വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ വിശദ മാക്കുക.
Answer:

  • ഫ്രാൻസിലെ ഫ്യൂഡലിസത്തിന്റെ തകർച്ച
  • പഴയഭരണത്തിലെ നിയമങ്ങൾ ഇല്ലാതായി.
  • പുരോഹിതരുടേയും പ്രഭുക്കരുടേയും എല്ലാതരം ആനുകൂല്യങ്ങളും നിർത്തലാക്കി.
  • ഏകീകൃത അളവുതൂക്ക സമ്പ്രദായം
  • ആധുനിക ദേശീയത
  • ജനാധിപത്യ ഭരണക്രമം
  • ഏഷ്യയിലേയും ആഫ്രിക്കയിലേയും ദേശീയ സ്വാതന്ത്ര്യ സമരങ്ങളെ സ്വാധീനിച്ചു.

Question 27.
നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങൾ വിലയി രുത്തുക.
Answer:

പരിഷ്കാരങ്ങൾ മാറ്റങ്ങൾ
നിയമപരിഷ്കാരങ്ങൾ നെപ്പോളിയന്റെ നിയമസംഹിത (Napoleonic Code) ഫ്യൂഡൽ അവസാനിപ്പിക്കുകയും സമത്വവും ‘മതസ്വാത നിയമങ്ങൾ ന്ത്യവും അംഗീകരിക്കുകയും ചെയ്തു.
കൺകോർഡറ്റ് (നെപ്പോളി യനും പോപ്പും തമ്മിലുണ്ടായ കരാർ) പോപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരം കത്തോലിക്കാ സഭ യുടെ പ്രവർത്തന സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു. മറ്റ് മതവിഭാഗ ങ്ങളിൽപ്പെട്ടവർക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു.
വിദ്യാഭ്യാസ പരിഷ്കാരങ്ങൾ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു. ലിസെയ് (Lycee) എന്ന പേരിൽ സർക്കാർ നിയ ന്ത്രണത്തിലുള്ള വിദ്യാലയങ്ങൾ സ്ഥാപിച്ചു. സർക്കാർ സർവീസിലേക്കും സൈന്യത്തിലേക്കും ആവശ്യമുള്ള വിദ്യാസ മ്പന്നരെ സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. യൂണിവേ ഴ്സിറ്റി ഓഫ് ഫാൻസ് എന്ന പേരിൽ ഒരു ദേശീയ സർകലാശാ ലാസമ്പ്രദായം ആരംഭിച്ചു. ഈ സംവിധാനത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ നിയന്ത്രിച്ചു.
സാമ്പത്തികപരിഷ്കാരങ്ങൾ ബാങ്ക് ഓഫ് ഫാൻസ് സ്ഥാപിക്കുകയും ഏകീകൃത കറൻസി സംവിധാനം നടപ്പിലാക്കുകയും ചെയ്തു.
സൈനിക പരിഷ്കാരങ്ങൾ സൈന്യത്തെ പല ബറ്റാലിയനുകളാക്കി പുനഃസംഘടിപ്പിച്ചു.

Question 28.
ബാങ്ക് ഓഫ് ഫാൻസ് സ്ഥാപിച്ചതാര്?
എ) ലൂയി പതിനാലാമൻ
ബി) നെപ്പോളിയൻ
സി) റോബിയർ
ഡി) മിറാബോ
Answer:
ബി) നെപ്പോളിയൻ

Question 29.
ഏത് രാജ്യത്തിനെതിരായാണ് നെപ്പോളിയൻ കോണ്ടിനെന്റൽ വ്യവസ്ഥ നടപ്പിലാക്കിയത്?
എ) സ്പെയിൻ
ബി) റഷ്യ
സി) ജർമ്മനി
ഡി) ബ്രിട്ടൻ
Answer:
ഡി) ബ്രിട്ടൻ

Question 30.
വിയന്ന സമ്മേളനത്തിന് നേതൃത്വം നൽകിയ താര്?
എ) നെപ്പോളിയൻ
ബി) മെറ്റേണിച്ച്
സി) റോബിയർ
ഡി) ലൂയി പതിനാറാമൻ
Answer:
ബി) മെറ്റേണിച്ച്

Question 31.
വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയ പ്പെടുത്തിയ രാഷ്ട്രം?
എ) ബ്രിട്ടൻ
ബി) റഷ്യ
സി) സ്പെയിൻ
ഡി) ചൈന
Answer:
എ) ബ്രിട്ടൻ

Question 32.
കോണ്ടിനെന്റൽ വ്യവസ്ഥ എന്തെന്ന് വ്യക്തമാക്കുക.
Answer:
ബ്രിട്ടനെ സാമ്പത്തികമായി തകർക്കാൻ നെപ്പോളിയൻ ആവിഷ്കരിച്ച പദ്ധതിയായിരുന്നു കോണ്ടിനെന്റൽ വ്യവസ്ഥ. ഇത് പ്രകാരം ഫാൻസിന്റെ അധീനതയിലുള്ളതോ ഫ്രാൻസുമായി സൗഹൃദത്തിലുള്ളതോ ആയ രാജ്യങ്ങളെ ബ്രിട്ടനുമായുള്ള വ്യാപാരത്തിൽ നിന്ന് വിലക്കി.

Question 33.
വിയന്ന സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങൾ എന്തെല്ലാമായിരുന്നു?
Answer:

  • യൂറോപ്പിലെ രാജ്യങ്ങളിൽ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പുള്ള രാജഭരണം പുനഃസ്ഥാപിക്കുക.
  • ഫ്രാൻസിൽ ബർബൺ രാജഭരണം പുനഃസ്ഥാപിക്കുക.
  • ബ്രിട്ടന്റെ നാവിക മേധാവിത്വവും റഷ്യയുടെ കിഴക്കൻ യൂറോപ്പിലെ ആധിപത്യവും അംഗീകരിക്കുക.
  • മധ്യ യൂറോപ്പിൽ ഓസ്ട്രിയയുടെ മേധാവിത്വം അംഗീകരിക്കുക.

SSLC History Chapter 1 Important Questions Malayalam Medium മാനവികത

Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 1 Important Questions Malayalam Medium മാനവികത to help self-study at home.

Class 10 History Chapter 1 Important Questions Malayalam Medium

Kerala Syllabus Class 10 Social Science History Chapter 1 Important Questions Malayalam Medium

Question 1.
പതിനാലാം നൂറ്റാണ്ടോടെ യൂറോപ്പിലെ സാമൂ ഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെ സവിശേഷത കൾ എന്തെല്ലാമായിരുന്നു?
Answer:

  • മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാട് (മാനവി കത)
  • നഗരജീവിതത്തിന്റെ വളർച്ച
  • കച്ചവടത്തിന്റെ പുരോഗതി
  • ദേശരാഷ്ട്രങ്ങളുടെ വളർച്ച
  • വ്യക്തിസ്വാതന്ത്ര്യം
  • യുക്തിചിന്ത
  • മതേതര മൂല്യങ്ങളുടെ വ്യാപനം
  • പണാധിഷ്ഠിത സമ്പദ്ഘടന
  • പ്രാദേശിക ഭാഷകൾക്ക് ലഭിച്ച പ്രാധാന്യം
  • കല, ശാസ്ത്രരംഗങ്ങളിലുണ്ടായ മാറ്റങ്ങൾ

Question 2.
നവോത്ഥാനം എന്നാലെന്ത്?
Answer:
പതിനാലാം നൂറ്റാണ്ടോടെ യൂറോപ്പിലെ സാമൂഹി ക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗ ങ്ങളിൽ ചില മാറ്റങ്ങൾ സംഭവിച്ചു. ഇറ്റലിയിലാ യിരുന്നു ഈ മാറ്റങ്ങൾ പ്രകടമായത്. ഇറ്റലിയിൽ ആവിർഭവിച്ച ഈ മാറ്റങ്ങൾക്ക് ചരിത്രകാരന്മാർ നവോത്ഥാനം എന്ന പേര് നൽകി. മധ്യകാലത്തെ ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ആധുനിക കാല ഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ കാലമായി നവോ ത്ഥാനം ചരിത്രത്തിൽ ഇടം നേടി.

SSLC History Chapter 1 Important Questions Malayalam Medium മാനവികത

Question 3.
ഇറ്റാലിയൻ നഗരങ്ങൾ മറ്റ് നഗരങ്ങളിൽ നിന്നും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:

  • ഇറ്റാലിയൻ നഗരങ്ങൾ കൂടുതൽ സ്വതന്ത്രവും സമ്പന്നവും ഊർജ്ജസ്വലവും ആയിരുന്നു.
  • നഗരങ്ങളിലെ വ്യാപാരികളിൽ നിരവധിപേർ വാണിജ്യത്തിലൂടെ അതിസമ്പന്നരായി മാറിയിരുന്നു.
  • മധ്യകാലത്ത് നടന്ന കുരിശ് യുദ്ധങ്ങളുടെ ഫലമായി കിഴക്കൻ ലോകത്തെ സംസ്കാരങ്ങൾ, നഗര ങ്ങൾ, ജനജീവിതം തുടങ്ങിയവയുമായി ഇറ്റാലിയൻ നഗരങ്ങൾ പരിചയത്തിലായി.
  • ഇസ്ലാമിക സാമ്രാജ്യം, ബൈസന്റൈൻ (കിഴക്കൻ റോമൻ സാമ്രാജ്യം എന്നിവയുമായി സ്ഥാപിച്ച വാണിജ്യ ബന്ധത്തിലൂടെ വൻതോതിൽ സമ്പത്ത് ഇറ്റാലിയൻ നഗരങ്ങളിലേക്ക് ഒഴുകി.

Question 4.
ഇറ്റലിയിൽ ഉയർന്നുവന്ന സമ്പന്ന കുടുംബങ്ങ ളെയും അവയുടെ നഗരങ്ങളെയും കണ്ടെത്തുക.
Answer:

ഇറ്റാലിയൻ കുടുംബങ്ങൾ വളർന്നുവന്ന നഗരങ്ങൾ
മെഡിച്ചി ഫ്ളോറൻസ്
സ്ഫോർസാ മിലാൻ
ഫർസീസി പാരമ
ഓർസീനി നേപ്പിൾസ്
വിസ്കൊന്തി മിലാൻ

Question 5.
നവോത്ഥാനം ഇറ്റലിയിൽ ആരംഭിക്കാനിടയാ ക്കിയ ഘടകങ്ങളെ പട്ടികപ്പെടുത്തുക.
Answer:

  • വാണിജ്യപുരോഗതി
  • നഗരങ്ങളുടെ ആവിർഭാവം
  • സമ്പന്ന കുടുംബങ്ങൾ
  • കുരിശ് യുദ്ധങ്ങൾ
  • കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വിനിമയം
  • ബബോണിക് പ്ലേഗ്
  • തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെ ടുത്തത്
  • ഗ്രെക്കോ റോമൻ സംസ്കാരങ്ങളുടെ സ്വാധീനം

Question 6.
ചുവടെപ്പറയുന്ന ഘടകങ്ങൾ ഇറ്റലിയിൽ നവോ സ്ഥാനം ആവർഭവിക്കുന്നതിന് കാരണമായതെ ങ്ങനെയെന്ന് വിശദമാക്കുക.
• കുരിശുയുദ്ധങ്ങൾ
• ബബോണിക് പ്ലേഗ്
• കോൺസ്റ്റാന്റിനോപ്പിളിന്റെ പിടിച്ചെടുക്കൽ
Answer:
മധ്യകാലത്ത് നടന്ന കുരിശുയുദ്ധങ്ങൾ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വിനിമ യത്തിന് വഴി തെളിച്ചു. കിഴക്കൻ ലോകത്തെ സംസ്കാരങ്ങൾ, നഗരങ്ങൾ, ജനജീവിതം തുട ങ്ങിയവയുമായി ഇറ്റാലിയൻ നഗരങ്ങൾ പരിചയ ത്തിലായി. ഇത് ഇറ്റാലിയൻ നഗരങ്ങളുടെ വളർച്ചയ്ക്ക് വേഗത കൂട്ടി. ഇസ്ലാമിക സാമ്രാജ്യം ബൈസന്റൈൻ സാമ്രാജ്യം എന്നിവയുമായി സ്ഥാപിച്ച വാണിജ്യബന്ധത്തിലൂടെ വൻതോതിൽ സമ്പത്ത് ഇറ്റാലിയൻ നഗരങ്ങളിലേക്ക് ഒഴുകി. കാലാന്തരത്തിൽ മെഡിറ്ററേനിയൻ പ്രദേശം കേന്ദ്രീകരിച്ച് നിലനിന്നിരുന്ന കിഴക്കും പടി ഞ്ഞാറും തമ്മിലുള്ള വാണിജ്യത്തിന്റെ കുത്തക ഇറ്റാലിയൻ നഗരങ്ങളിലെ കച്ചവടക്കാരുടെ നിയന്ത്രണത്തിലായി.

പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊട്ടിപ്പുറ പ്പെട്ട ബബോണിക് പ്ലേഗ് എന്ന മഹാമാരി ഇറ്റാ ലിയൻ നഗരങ്ങളെ സാരമായി ബാധിച്ചു. “ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെടുന്ന ഈ ദുരന്തത്തിൽ വൻതോതിൽ ജനങ്ങൾ മരണപ്പെട്ടത് തൊഴിലാ ളികളുടെ ലഭ്യതയിൽ കുറവുണ്ടാക്കി. ഇത് ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കും വാണിജ്യ കേന്ദ്രീകൃതമായ മധ്യവർഗത്തിന്റെ വളർച്ചയ്ക്കും വഴിയൊരുക്കി. ജനങ്ങൾ പ്രാചീന ഗ്രീസിലേയും റോമിലേയും വൈദ്യശാസ്ത്രത്തെക്കുറിച്ച് കൂടു തൽ പഠിക്കാൻ തുടങ്ങി. മനുഷ്യൻ ജീവിത ത്തിന്റെ നൈമിഷികതയെയും അനിശ്ചിതത്വ ത്തെയും കുറിച്ച് ചിന്തിക്കാനും സുഖങ്ങളെക്കു റിച്ചന്വേഷിക്കാനും ചിന്തിക്കാനും തുടങ്ങി. ഇത് മാനവികതയിലേക്ക് വഴി തുറന്നു.

1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചു. പ്രാചീന ഗ്രെക്കോ-റോമൻ സാഹി തകൃതികളുടെ കൈയെഴുത്തു പ്രതികൾ കൈവ ശമുണ്ടായിരുന്ന പണ്ഡിതരുടെ കേന്ദ്രമായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ. തുർക്കികളുടെ ആക്രമ ണത്തെത്തുടർന്ന് അവർ തങ്ങളുടെ കൈവശ മുള്ള കൈയെഴുത്ത് പ്രതികളുമായി ഇറ്റാലിയൻ നഗരങ്ങളിലേക്ക് നീങ്ങി. സാംസ്കാരിക രംഗത്തും വൈജ്ഞാനിക രംഗത്തും പുത്തൻ ആശയങ്ങൾ പ്രകടമാകാൻ തുടങ്ങി.

Question 7.
സ്കൊളാസ്റ്റിസിസം എന്തെന്ന് വ്യക്തമാക്കുക.
Answer:
മധ്യകാല ലോകത്തെ പ്രധാനമായും സ്വാധീനി ച്ചിരുന്നത് സ്കൊളാസ്റ്റിസിസം എന്നറിയപ്പെട്ട തത്വ ശാസ്ത്രമായിരുന്നു. ക്രൈസ്തവ മതചിന്തയെ അടിസ്ഥാനമാക്കിയുള്ള ഈ തത്വശാസ്ത്രം വിജ്ഞാനത്തെയും അന്വേഷണ ങ്ങ ളേയും പ്രോത്സാഹിപ്പിച്ചുവെങ്കിലും ദൈവത്തിനും പര ലോകജീവിതത്തിനുമാണ് ഊന്നൽ നൽകിയത്.

SSLC History Chapter 1 Important Questions Malayalam Medium മാനവികത

Question 8.
മാനവികത നവോത്ഥാനത്തിന് പശ്ചാത്തലമൊ രുക്കിയതെങ്ങനെയെന്ന് പരിശോധിക്കുക.
Answer:
മനുഷ്യനും ഇഹ ലോകത്തിലും യുക്തിചി തയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് മാന വികത എന്ന ആശയം രൂപപ്പെട്ടത്. മനുഷ്യനിൽ അന്തർലീനമായ അനന്യത, വികാരങ്ങൾ, ശേഷി കൾ, എഴുത്ത്, സംഭാഷണം എന്നിവയ്ക്ക് മാന വികതാവാദികൾ ഊന്നൽ നൽകി. ദൈവകേന്ദ്രീ കൃതമായ വീക്ഷണത്തിലേക്കുള്ള പരിവർത്തന മായിരുന്നു ഇതിന്റെ അടിസ്ഥാനം. വിയോജിപ്പി കൾക്കും വിമർശനങ്ങൾക്കും മാനവികതയിൽ സ്ഥാനം ലഭിച്ചു. അവർ മതത്തിന്റെ ആധിപ ത്യത്തെ ചോദ്യം ചെയ്തു. മാനവികതാവാദികൾ പ്രാദേശിക ഭാഷയിൽ കൃതികൾ രചിക്കുകയും ഗ്രെക്കോ-റോമൻ ശൈലിയിൽ ചിത്രങ്ങൾ വര യ്ക്കുകയും ശില്പങ്ങൾ നിർമ്മിക്കുകയും ചെയ്തു.

Question 9.
ചുവടെ തന്നിട്ടുള്ളവയിൽ നിന്നും ശരിയുത്തരം കണ്ടെത്തി എഴുതുക.
റോജർ ബക്കൻ ഏത് രാജ്യക്കാരനായിരുന്നു?
എ) ജർമ്മനി
ബി) ഫ്രാൻസ്
സി) ഇംഗ്ലണ്ട്
ഡി) സ്പെയിൻ
Answer:
സി) ഇംഗ്ലണ്ട്

Question 10.
1453-ൽ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചത് ആരായിരുന്നു?
എ) ഗ്രീക്കുകാർ
ബി) തുർക്കികൾ
സി) മംഗോളിയർ
ഡി) ജർമൻ കാർ
Answer:
ബി) തുർക്കികൾ

Question 11.
കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം.
എ) റോം
ബി) ഫ്ളോറൻസ്
സി) മിലാൻ
ഡി) കോൺസ്റ്റാന്റിനോപ്പിൾ
Answer:
ഡി) കോൺസ്റ്റാന്റിനോപ്പിൾ

Question 12.
അരിസ്റ്റോട്ടിലിന്റെ രാജ്യം.
എ) ഗ്രീസ്
ബി) ഇറ്റലി
സി) ജർമ്മനി
ഡി) പോർച്ചുഗൽ
Answer:
എ) ഗ്രീസ്

Question 13.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

A B
ജിയോവിന്നി ബെല്ലിനി അന്ത്യവിധി
ലിയനാർഡൊ ഡാവിഞ്ചി ഗത്താമലാത്ത
മൈക്കലാഞ്ചലൊ ആഗണി ഇൻ ദിഗാർഡൻ
ഡൊണാടെല്ലൊ അന്ത്യ അത്താഴം

Answer:

A B
ജിയോവിന്നി ബെല്ലിനി ആഗണി ഇൻ ദിഗാർഡൻ
ലിയനാർഡൊ ഡാവിഞ്ചി അന്ത്യ അത്താഴം
മൈക്കലാഞ്ചലൊ അന്ത്യവിധി
ഡൊണാടെല്ലൊ ഗത്താമലാത്ത

Question 14.
നവോത്ഥാനകാലത്തെ ചിത്രങ്ങളുടെ സവിശേ ഷതകൾ എഴുതുക.
Answer:

  • ഭൂദൃശ്യങ്ങൾ
  • എണ്ണച്ഛായം
  • വർണ്ണങ്ങൾ കൊണ്ട് പ്രകാശത്തെയും അക ലത്തെയും ചിത്രീകരിക്കൽ
  • മനുഷ്യശരീരത്തിന്റെ യഥാർത്ഥ ചിത്രീകരണം.
  • ഛായാചിത്രങ്ങൾ
  • മനുഷ്യരൂപത്തിലുള്ള ദൈവത്തിന്റെ ചിത്രീ കരണം.

Question 15.
നവോത്ഥാനം ചിത്ര കലയിൽ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുക.
Answer:
ജിയോട്ടോയുടെ ചിത്രങ്ങളിലാണ് ഗക്കോ-റോ മൻ സ്വാധീനം ആദ്യം പ്രകടമായത്. പിൽക്കാ ലത്ത് ചിത്ര കലാ രംഗത്തേക്ക് കടന്നു വന്ന എല്ലാവരെയും സ്വാധീനിച്ച് ചിത്രകാരൻ മസാാ ആയിരുന്നു. ദൈനംദിന ജീവിതാനു ഭവങ്ങൾ പേറുന്ന മനുഷ്യരൂപങ്ങളെയാണ് തന്മ യത്വത്തോടെ അദ്ദേഹം ചിത്രീകരിച്ചത്. ലിയ നാർഡൊ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധങ്ങളായ ചിത്രങ്ങളാണ് ‘അന്ത്യഅത്താഴം’, ‘മൊണാലിസ’ എന്നിവ. വർണ്ണം, നിഴൽ, പ്രകാശം എന്നിവയെ സംയോജിപ്പിക്കുന്ന ശാസ്ത്രത്തിൽ ഡാവിഞ്ചി അതുല്യനായിരുന്നു വെന്ന് ഈ ചിത്രങ്ങൾ നമ്മോട് പറയുന്നുണ്ട്.

വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ മുകൾത്തട്ടിൽ വരച്ച ചുമർചിത്രങ്ങളും “അന്ത്യ വിധിയും’ മൈക്കലാഞ്ചലോ എന്ന മറ്റൊരു പ്രതി ഭാശാലിയെ അനശ്വരനാക്കുന്നു. ശക്തരും സുന്ദ രരുമായ മനുഷ്യരായിരുന്നു അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും കേന്ദ്രബിന്ദു. നവോത്ഥാനകാ ലത്ത് ശ്രദ്ധനേടിയ മറ്റ് രണ്ട് ചിത്രകാരന്മാരായി രുന്നു ടിഷ്യനും റാഫേലും. മനുഷ്യരെ വിവേകി കളും, മിതവാദികളും അന്തസ്സുള്ളവരുമായി റാഫേൽ ചിത്രീകരിച്ചു. ഇവരുടെ ചിത്രങ്ങളിൽ ആശയത്തോടൊപ്പം സൗന്ദര്യത്തിനും ഊന്നൽ നൽകി.

SSLC History Chapter 1 Important Questions Malayalam Medium മാനവികത

Question 16.
മാനവികത ശില്പവിദ്യയിൽ ചെലുത്തിയ സ്വാധീനം പരിശോധിക്കുക.
Answer:
നവോത്ഥാനകാലത്തെ ശ്രദ്ധേയരായ ശില്പിക ളിൽ ഒരാളായിരുന്നു ഡൊണാടെല്ലൊ. മധ്യകാല ഗോഥിക് ശൈലിയിൽ നിന്നും ശില്പകലയെ മോചിപ്പിച്ച അദ്ദേഹം ശില്പങ്ങൾക്ക് കൂടുതൽ ഊർജ്ജവും വ്യക്തിത്വവും പകർന്നു. ‘ദാവീ ദ്’, ‘ഗത്താമലാത്ത’ എന്നീ ശില്പങ്ങൾ അദ്ദേ ഹത്തെ അനശ്വരനാക്കി. മനുഷ്യരൂപത്തിൽ ദൈവത്തെ അവതരിപ്പിക്കുന്ന മൈക്കലാഞ്ചലോ യുടെ ശില്പങ്ങൾ പ്രാചീന ഗ്രെക്കോ-റോമൻ ശൈലിയിൽ നിന്നും വഴിമാറി സഞ്ചരിച്ചു. “പിയ ത്തയും’ “ദാവീദും’ അദ്ദേഹത്തെ പ്രശസ്തനാ ക്കി.

Question 17.
നവോത്ഥാനകാലത്തെ വാസ്തുവിദ്യയുടെ സവി ശേഷതകൾ വ്യക്തമാക്കുക.
Answer:
ഫിലിപ്പോ ബൂണലി വാസ്തുവിദ്യാ രംഗത്ത് ഒരു പുതിയ ശൈലിക്ക് തുടക്കം കുറിച്ചു. ഗോഥിക് വാസ്തുവിദ്യാശൈലിയിൽ നിന്നും വ്യത്യസ്ത മായി പ്രാചീന ഗ്രെക്കോ-റോമൻ ശൈലിയുടെ സ്വാധീനം അദ്ദേഹം ഫ്ളോറൻസിൽ നിർമ്മിച്ച കത്തീഡ്രലിൽ കാണാം. ഗോഥിക് ശൈലിയിലെ ഉയർന്ന ഗോപുരങ്ങൾക്ക് പകരം താഴികക്കുടങ്ങ ളായിരുന്നു (ഡ്യൂമോ) ഇവയ്ക്കുണ്ടായിരുന്നത്. മൈക്കലാഞ്ചലോ, മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റോമിൽ പണികഴിപ്പിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈ ശൈലി കൂടുതൽ പ്രകടമാണ്.

Question 18.
നവോത്ഥാന സാഹിത്യത്തിന്റെ സവിശേഷത കൾ വിശദമാക്കുക.
Answer:

  • നവോത്ഥാന സാഹിത്യകാരന്മാർ വ്യക്തി സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകി.
  • പ്രാദേശിക ഭാഷകളിൽ രചന നടത്തി.
  • ഗദ്യസാഹിത്യം
  • മനുഷ്യസ്നേഹം, രാജ്യസ്നേഹം, പ്രകൃതി പ്രതിഭാസങ്ങളോടുള്ള താൽപര്യം, സ്വത ന്തവും ഏകീകൃതവുമായ ഇറ്റലിക്കു വേണ്ടി യുള്ള മോഹങ്ങൾ എന്നിവ ദാന്തെയുടെ കൃതികളിൽ പ്രതിഫലിച്ചിരുന്നു.
  • മാനവികതയുടെ പ്രചാരകരിലൊരാളായ പെടാർക്ക് ലോറയ്ക്കെഴുതിക പ്രണയഗീത ങ്ങൾ ധീരവും വേറിട്ട ശൈലിയിലുമുള്ളതാ യിരുന്നു.
  • മധ്യകാലത്തെ ഫ്യൂഡൽ ഭരണാധികാരിക ളിൽ നിന്നും വ്യത്യസ്തനായ ഒരു ഭരണാധി കാരിയെയാണ് മാക്യവെല്ലി തന്റെ “ദി പ്രിൻസ്’ എന്ന കൃതിയിൽ ചിത്രീകരിച്ചത്.
  • മാനവികതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ എഴുത്തുകാരിയായിരുന്നു കാൻഫെ ഡെലെ.
  • അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം വായന വ്യാപകമാക്കി.

Question 19.
തന്നിട്ടുളള പട്ടിക ക്രമപ്പെടുത്തുക.

സാഹിത്യകാരൻ കൃതി രാജ്യം
ഇറാസ്മസ് ഡോൺ കിഹോട്ട് ഫാൻസ്
തോമസ് മൂർ ഗാർഗനുവ സ്പെയിൻ
മിഗ്വെൽ ഡെസെർവാന്തെ ഉട്ടോപ്പിയ നെതർലൻഡ്സ്
ഫാൻസ്വാ റാബെലെയ് ഇൻ പ്രെയിസ് ഓഫ് ഫോളി ഇംഗ്ലണ്ട്
സാഹിത്യകാരൻ കൃതി രാജ്യം

Answer:

സാഹിത്യകാരൻ കൃതി രാജ്യം
ഇറാസ്മസ് ഇൻ പ്രെയിസ് ഓഫ് ഫോളി നെതർലൻഡ്സ്
തോമസ് മൂർ ഉട്ടോപ്പിയ ഇംഗ്ലണ്ട്
മിഗ്വെൽ ഡെസെർവാന്തെ ഡോൺ കിഹോട്ട് സ്പെയിൻ
ഫാൻസ്വാ റാബെലെയ് ഗാർഗനുവ ഫാൻസ്

Question 20.
ചുവടെ തന്നിട്ടുള്ളതിൽ ‘a’ വിഭാഗത്തിലെ പരസ്പര ബന്ധം മനസ്സിലാക്കി ‘b’ വിഭാഗം പൂർത്തി യാക്കുക.
(i) (a) ജെഫ്രി ചോസർ : കാന്റർബറി കഥകൾ
(b) ഡിവൈൻ കോമഡി : ……………………….
(ii) (a) ജൂലിയസ് സീസർ : വില്യം ഷേക്സ്പിയർ
(b) ദി പ്രിൻസ് : ……………………..
(iii) (a) ലോറയ്ക്കെഴുതിയ
പ്രണയഗീതങ്ങൾ : പെട്രാർക്ക്
(b) ഡക്കാമറൺ കഥകൾ : ……………………..
(iv) (a) ദാവീദ് : ഡൊണാടെല്ലാ
(b) പിയത്ത : ……………….
Answer:
(i) ദാന്തെ
(ii) നിക്കോളോ മാക്യവെല്ലി
(iii) ബൊക്കാച്ചിയോ
(iv) മൈക്കലാഞ്ചലോ

Question 21.
യൂറോപ്പിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച താര്?
Answer:
ജൊഹാനസ് ഗുട്ടൻബർഗ്

Question 22.
‘നവോത്ഥാനം ചരിത്ര രചനയെ ശാസ്ത്രീയ മാക്കി’ പ്രസ്താവന സാധുകരിക്കുക.
Answer:
ചരിത്രത്തെ പ്രാചീനകാലം, മധ്യകാലം, ആധുനി കകാലം എന്നിങ്ങനെ വിഭജിക്കുന്ന രീതി നവോ ത്ഥാന കാലത്താണ് നിലവിൽ വന്നത്. മധ്യകാല ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും മതേതര ജീവിതത്തിലേക്കും ചിന്തയിലേക്കുമുള്ള മാറ്റം നവോത്ഥാന കാലത്ത് ചരിത്രരചനയിൽ പ്രതിഫ ലിച്ചു. മനുഷ്യകേന്ദ്രീകൃതമായ ചരിത്ര വ്യാഖ്യാ നങ്ങൾക്ക് അംഗീകാരം ലഭിക്കാൻ തുടങ്ങി. പുരാ വസ്തു തെളിവുകൾക്കും, ശേഷിപ്പുകൾക്കും ചരിത്ര രചനയിൽ സുപ്രധാനമായ സ്ഥാനം ലഭി ച്ചു. ചരിത്രകാരന്മാർ ചരിത്രരചനയിൽ ലിഖി തങ്ങൾ, നാണയങ്ങൾ, പ്രാചീന കൈയെഴുത്തു പ്രതികൾ തുടങ്ങിയവയ്ക്ക് സവിശേഷ സ്ഥാനം നൽകി. വിമർശനങ്ങൾക്ക് സ്ഥാനം ലഭിച്ചു. കഥ കളുടെയും മിത്തുകളുടെയും സ്ഥാനം ശാസ്ത്രീ യമായ അന്വേഷണങ്ങളും പഠനങ്ങളും കൈയ്യ ടക്കി. തന്നിട്ടുള്ളതിൽ നിന്നു ശരിയുത്തരം തിരഞ്ഞ ടുത്തെഴുതുക.

SSLC History Chapter 1 Important Questions Malayalam Medium മാനവികത

Question 23.
രാജാവ് കരുണാർദ്രൻ ആയിരിക്കണം എന്ന് അഭി പ്രായപ്പെട്ടത് ആര്?
എ) പെട്രാർക്ക്
ബി) നിക്കോളോ മാക്യവെല്ലി
സി) ജൊഹാനസ് ഗുട്ടൻബർഗ്
ഡി) ഇറാസ്മസ്
Answer:
ബി) നിക്കോളോ മാക്യവെല്ലി

Question 24.
ഇറ്റലിയിൽ ജീവിച്ചിരുന്ന മാനവികതാവാദിയായ വനിത.
എ) കസാന്ദ്ര ഫെഡെലെ
ബി) ലിയനാർഡൊ ബണി
സി) ഫ്ളാവിയോ ബിയോൻഡൊ
ഡി) ജെഫി ചോസർ
Answer:
എ) കസാന്ദ്ര ഫെഡെലെ

Question 25.
‘ഗലീലിയോയുടെ ജീവിതം’ എന്ന നാടകം രചിച്ചതാര്?
എ) തോമസ് മൂർ
ബി) ജെഫ്രി ചോസർ
സി) ബെർത്തോൾഡ് ബ്രെഹ്ത്
ഡി) കോപ്പർനിക്കസ്
Answer:
സി) ബെർത്തോൾഡ് ബ്രെഹ്ത്

Question 26.
‘ദൂരദർശിനി’ നിർമ്മിച്ചതാര്?
എ) ഗലീലിയോ ഗലീലി
ബി) കോപ്പർനിക്കസ്
സി) പാരസെൽസ്
ഡി) ടോളമി
Answer:
എ) ഗലീലിയോ ഗലീലി

Question 27.
ആധുനിക ശാസ്ത്രത്തിന്റെ ആവിർഭാവത്തിന് നവോത്ഥാനം നൽകിയ സംഭാവന വിലയിരു ത്തുക.
Answer:
നവോത്ഥാനം ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടു. പ്രപഞ്ചത്തിന്റെ ചല നങ്ങളെ നിയന്ത്രിക്കുന്നത് ഭൗതിക ശക്തികളാണ് എന്ന കാഴ്ചപ്പാട് ശാസ്ത്രജ്ഞർ മുന്നോട്ടു വച്ചു. ടോളമിയുടെ സിദ്ധാന്തത്തെ വെല്ലുവിളിച്ച കോപ്പർ നിക്കസ് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ല സൂര്യ നാണെന്ന് വാദിച്ചു. സൂര്യനിൽ നിന്നുള്ള അകല ത്തിനനു സരിച്ച് ഗ്രഹങ്ങളുടെ വേഗതയിൽ വ്യത്യാസം വരുന്നുവെന്ന് ജോഹന്നാസ് കെപ്ലർ കണ്ടെത്തി. ഇത് ഐസക് ന്യൂട്ടൻ ഗുരുത്വാകർഷ ണസിദ്ധാന്തം ആവിഷ്ക്കരിക്കുന്നതിനെ ശക്ത മായി സ്വാധീനിച്ചു. ഗലീലിയോ ഗലീലി താൻ നിർമ്മിച്ച ദൂരദർശിനിയുടെ സഹായത്താൽ വ്യാഴ ത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയങ്ങൾ എന്നിവ കണ്ടെത്തി. പാരസെൽസ് രോഗങ്ങ ളുടെ കാരണങ്ങൾ അന്വേഷിക്കുകയും അവ യുടെ പ്രതിവിധികൾ കണ്ടെത്താൻ ശ്രമിക്കു കയും ചെയ്തു.

Question 28.
യൂറോപ്പിന്റെ മതജീവിതത്തിൽ നവോത്ഥാനം ചെലുത്തിയ സ്വാധീനം വിലയിരുത്തുക.
Answer:
നവോത്ഥാനത്തിന്റെ സ്വാധീനം യൂറോപ്പിന്റെ മത രംഗത്തും പ്രതിഫലിച്ചു. ഇറാസ്മസിനെ പോലുള്ള മാനവികതാവാദികൾ രചിച്ച ആക്ഷേപ ഹാസ്യകൃതികളും ജോൺ ഹസ്സ്, സവോനറോള തുടങ്ങിയവരുടെ വിമർശനങ്ങളും കത്തോലിക്ക സഭയിൽ നിലനിന്നിരുന്ന ചില പ്രവണതകൾക്കും വിമർശനങ്ങൾക്കും എതിരായി പ്രതിഷേധങ്ങൾ രൂപംകൊള്ളുന്നതിന് പശ്ചാത്തലമൊരുക്കി. പാപ വിമോചന പത്രത്തിന്റെ വില്പനയായിരുന്നു അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. ഇതിൽ പ്രതിഷേധിച്ച് ജർമ്മനിയിലെ വിറ്റൻബർഗ് ദേവാലയത്തിന്റെ വാതിലിൽ 1517-ൽ മാർട്ടിൻ ലൂഥർ എന്ന പുരോ ഹിതൻ തന്റെ 95 പ്രബന്ധങ്ങൾ’ പതിപ്പിച്ചു. ഇത് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം എന്ന മതനവീകരണ പ്രസ്ഥാനത്തിന്റെ ആരംഭമായി കണക്കാക്കുന്നു. ജർമ്മനിയിലെ സർവകലാശാലകളും മതനവീക രണത്തന് പശ്ചാത്തലമൊരുക്കി. ജർമ്മനിയിൽ ആരംഭിച്ച മതനവീകരണം മറ്റ് യൂറോപ്യൻ രാജ്യ ങ്ങളിലേക്ക് വ്യാപിച്ചു.

Question 29.
മതനവീകരണം പ്രതി മത നവീകരണത്തിൽ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കു ന്നത്?
Answer:

  • കത്തോലിക്ക സഭയിൽ നിലനിന്ന ചില പ്രവ ണതകൾക്കും വിശ്വാസങ്ങൾക്കും എതിരായി രൂപംകൊണ്ട പ്രതിഷേധ പ്രസ്ഥാനമാണ് മത നവീകരണം.
  • മതനവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭ സ്വയം നവീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇത് പ്രതിമത നവീകരണം എന്ന റിയപ്പെടുന്നു.

Question 30.
പ്രതിമതനവീകരണം നടപ്പിലാക്കാൻ കത്തോ ലിക്ക സഭ കൈക്കൊണ്ട നടപടികൾ വ്യക്തമാ ക്കുക.
Answer:

  • ട്രെന്റിലെ സഭാ നേതൃത്വത്തിന്റെ സമ്മേളനം
  • വിശ്വാസികൾ വായിക്കാൻ പാടില്ലാത്ത പുസ്തകങ്ങളുടെ പട്ടികയായ ഇൻഡക്സ് പ്രസിദ്ധീകരിച്ചു.
  • ഇഗ്നേഷ്യസ് ലൊയോള “സൊസൈറ്റി ഓഫ് ജീസസ്’ എന്ന സംഘടന സ്ഥാപിച്ചു.
  • മതവിചാരണ കോടതി പുനസ്ഥാപിച്ചു.

SSLC History Chapter 1 Important Questions Malayalam Medium മാനവികത

Question 31.
തന്നിട്ടുളള പട്ടിക ക്രമപ്പെടുത്തുക.

A B
ടോളമി ഗുരുത്വാകർഷണ സിദ്ധാന്തം
കോപ്പർനിക്കസ് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണ്
ഐസക് ന്യൂട്ടൺ ശനിയുടെ വലയങ്ങൾ
ഗലീലിയോ ഗലീലി പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണ്

Answer:

A B
ടോളമി പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണ്
കോപ്പർനിക്കസ് പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണ്
ഐസക് ന്യൂട്ടൺ ഗുരുത്വാകർഷണ സിദ്ധാന്തം
ഗലീലിയോ ഗലീലി ശനിയുടെ വലയങ്ങൾ

Question 32.
ജർമ്മനിയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങ ളിലേക്കുള്ള മതനവീകരണത്തിന്റെ വ്യാപനം വ്യക്തമാക്കുക.
Answer:
സ്വിറ്റ്സർലണ്ടിൽ മതനവീകരണത്തിന് നേതൃത്വം നൽകിയത് ഉൾറിച്ച് സ്വിംഗ്ളി, ജോൺ കാൽവിൻ എന്നിവരായിരുന്നു. ഇംഗ്ലണ്ടിൽ രാജാവായ ഹെൻറി എട്ടാമനാണ്മ തനവീകരണത്തിന് നേതൃത്വം നൽകിയത്.

Question 33.
ഏത് രാജ്യത്തെ സഭയാണ് “ദേശീയ സഭ’ എന്ന റിയപ്പെട്ടത്?
Answer:
ഇംഗ്ലണ്ട്

SSLC History Chapter 3 Notes Pdf Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Students often refer to Kerala Syllabus SSLC History Notes Malayalam Medium Pdf and Class 10 History Chapter 3 Notes Question Answer Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ that include all exercises in the prescribed syllabus.

Class 10 History Chapter 3 Notes Malayalam Medium

Kerala Syllabus Class 10 Social Science History Chapter 3 Notes Question Answer Malayalam Medium

10th Class History Chapter 3 Notes Malayalam Medium

Question 1.
മഴക്കാലം. നാട്ടിലാർക്കും പണിയില്ല. ഞാനന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്നു. വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ അച്ഛന്റെ കൂടെ ഞാനും കടയിൽ പോയി. അച്ഛനെ കാണേണ്ട താമസം, മുമ്പ് സാധനങ്ങൾ കടം വാങ്ങിയ വകയിൽ കുറെയേറെ പണം കൊടുക്കാനുണ്ടെന്ന് കടക്കാരൻ ഓർമ്മിപ്പിച്ചു. കൈയിൽ കരുതിയ പണം അച്ഛൻ അദ്ദേഹത്തിന് നൽകി. അച്ഛൻ അന്ന് കുറേ വിഷമിച്ചു. ഒരു രൂപയ്ക്ക് പോലും എന്തു വിലയാണ്. പണമില്ലാത്തതാണ് ഞങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണം. എല്ലാം നേരെയാകുമെന്നുള്ള വിശ്വാസം എനിക്കുണ്ട്.

മഴക്കാലത്തെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുന്നതിനായി ടീച്ചറുടെ നിർദേശാനുസരണം അനു തയ്യാറാക്കിയ കുറിപ്പിലെ ഒരു ഭാഗമാണ് ഇവിടെ നൽകിയിരിക്കുന്നത്. അനുവും കുടുംബവും നേരിടുന്ന ഏതൊക്കെ പ്രശ്നങ്ങളാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്?
Answer:

  • മഴക്കാലത്തുണ്ടാകുന്ന തൊഴിൽ ദൗർലഭ്യം
  • പിതാവിന്റെ ബാധ്യതകൾ
  • പണത്തിന്റെ ലഭ്യതക്കുറവ്
  • കടബാധ്യതയുടെ സാമൂഹിക പ്രശ്നം
  • പണത്തിന്റെ മൂല്യം

Question 2.
സാമാന്യബോധജ്ഞാനം ഉണ്ടാകുന്നത് എങ്ങനെയൊക്കെയാവാം?
Answer:

  • വ്യക്തിഗത അനുഭവങ്ങളിലൂടെ
  • പൊതുനിരീക്ഷണങ്ങളിലൂടെ
  • ശീലങ്ങളിലൂടെ
  • ഭാഷയിലൂടെയും ആശയവിനിമയത്തിലൂടെയും

SSLC History Chapter 3 Notes Pdf Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Question 3.
കാലാവസ്ഥ വ്യതിയാനം മൂലം ഭൂമിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്?
Answer:

  • ആഗോളതാപനം
  • ജലക്ഷാമം
  • വനനശീകരണം
  • ജൈവനാശം

Question 4.
മനുഷ്യരുടെ എന്തെല്ലാം പ്രവൃത്തികളായിരിക്കാം ആഗോളതാപനത്തിന് കാരണമാകുന്നത്.
Answer:

  • പ്ലാസ്റ്റിക് കത്തിക്കൽ
  • വനനശീകരണം
  • വ്യവസായവൽക്കരണം
  • കൽക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കുന്നു.

Question 5.
പഠനമികവ് നേടാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം?
Answer:

  • സംഘം ചേർന്ന് പഠിക്കാം
  • കൃത്യമായ ഇടവേളകൾ
  • വിശ്രമം
  • അധികസമയം കണ്ടെത്തി പഠനം

Question 6.
പാർപ്പിടമില്ലായ്മ എന്ന പ്രശ്നത്തിനുപിന്നിലെ കാരണങ്ങൾ എന്തൊക്കെയായിരിക്കാം?
Answer:

  • സാമ്പത്തിക അസ്ഥരിത
  • തൊഴിലില്ലായ്മ
  • നിർമാണച്ചെലവ്
  • തൊഴിലാളികളുടെ അഭാവം

Question 7.
സാമാന്യബോധജ്ഞാനത്തിന് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി അതിലൂടെ നേടുന്ന അറിവുക ളുടെ പരിമിതികളെക്കുറിച്ച് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:

  • സ്ത്രീകൾ താരതമ്യേന ലളിതജോലികൾ മാത്രമേ ചെയ്യാറുള്ളൂ.
  • പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ അച്ചടക്കം പാലിക്കണം.
  • പെൺകുട്ടികളേ ചെറുപ്പത്തിലേ വിവാഹം കഴിച്ചയയ്ക്കണം.
  • സമ്പന്നർ ഉയർന്നതും ചെലവേറിയതുമായ ജീവിതം നയിക്കണം.

Question 8.
ചിത്രങ്ങൾ നിരീക്ഷിക്കുക.
SSLC History Chapter 3 Notes Pdf Malayalam Medium സാമൂഹികവിശകലനം സമൂഹശാസ്ത്രസങ്കല്പത്തിലൂടെ 1
ഈ ചിത്രങ്ങൾ ഓരോന്നിലും നിരീക്ഷിക്കാൻ സാധിക്കുന്ന വ്യക്തിഗത പ്രശ്നങ്ങളും അവയെ സ്വാധീനി ക്കുന്ന സാമൂഹിക ഘടകങ്ങളും പട്ടികയിൽ രേഖപ്പെടുത്തുക.
Answer:

ക്രമ നം. വ്യക്തിഗത പ്രശ്നങ്ങൾ സാമൂഹിക ഘടകങ്ങൾ
1. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നില്ല. വിദ്യാഭ്യാസം
2. വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ ഭരണപരമായ ഘടകങ്ങൾ
3. രോഗം ആരോഗ്യപരിപാലനം

SSLC History Chapter 3 Notes Pdf Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Question 9.
ചിത്രം നിരീക്ഷിക്കൂ.
SSLC History Chapter 3 Notes Pdf Malayalam Medium സാമൂഹികവിശകലനം സമൂഹശാസ്ത്രസങ്കല്പത്തിലൂടെ 2
ഒരാൾ വാഹനാപകടത്തിൽപ്പെടുന്നത് അയാളുടെ ശ്രദ്ധയില്ലായ്മകൊണ്ട് മാത്രമാണോ? മറ്റ് കാരണ ങ്ങൾ എന്തൊക്കെയാവാം?
Answer:

  • വാഹനപ്പെരുപ്പം
  • റോഡിന്റെ ദയനീയസ്ഥിതി
  • വാഹനത്തിന്റെ കേടുപാടുകൾ

Question 10.
ഞാൻ ഒരു എഞ്ചിനീയറായിരുന്നു. ചെറുപ്പത്തിൽ എന്റെ ആഗ്രഹം ഒരു ചിത്രകാരനാ കണമെന്നായിരുന്നു. പക്ഷേ എന്റെ മാതാപിതാ ക്കൾക്കോ അധ്യാപകർക്കോ ഞാൻ ചിത്രരചന ഒരു ജോലിയായി സ്വീകരിക്കുന്നതിന് താൽപര്യമുണ്ടായിരുന്നില്ല. ക്രമേണ ഞാനും അങ്ങനെ തന്നെ ചിന്തിച്ച് ഒരു എഞ്ചിനീയറാകാൻ തീരുമാനിച്ചു. എന്റെ ഇഷ്ടപ്രകാരമായിരുന്നു ഞാൻ എഞ്ചിനീയറായത് എന്ന ധാരണയായിരുന്നു എനിക്ക് ഉണ്ടാ യിരുന്നത്. എങ്കിലും ഞാനതിൽ തൃപ്തനായിരുന്നില്ല. ആഴത്തിൽ ചിന്തിച്ചപ്പോൾ ഞാൻ എഞ്ചിനീയറായത് എന്റെ മാത്രം തീരുമാനത്തിലല്ല എന്ന് എനിക്ക് മനസ്സിലായി. മാതാപിതാക്കൾ, അധ്യാപകർ, കൂട്ടുകാർ, അങ്ങനെ പലരുടേയും അഭിപ്രായം എന്നെ സ്വാധീനിച്ചിരുന്നു. ഇപ്പോൾ എഞ്ചിനീയർ ജോലിയിൽ നിന്ന് വിരമിച്ച് ഞാൻ ചിത്രരചനയിലേക്ക് കടന്നിരിക്കുന്നു. ഞാൻ
സന്തോഷവാനാണ്.

ഇഷാൻ എഞ്ചിനീയറിങ് ജോലി തിരഞ്ഞെടുത്തതിനു പിന്നിൽ ആരുടെയൊക്കെ സ്വാധീനം കൂടി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തുന്നത്?
Answer:

  • മാതാപിതാക്കൾ
  • അധ്യാപകർ
  • സുഹൃത്തുക്കൾ

Question 11.
ഒരു കുട്ടിക്ക് പരീക്ഷകൾക്ക് സ്ഥിരമായി കുറഞ്ഞ സ്കോർ ലഭിക്കുന്നുവെന്നും പഠനകാര്യങ്ങളിൽ ആ കുട്ടി വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നും വിചാരിക്കുക. അതിനുള്ള കാരണങ്ങളെ കുറിച്ച് സാമാന്യ ബോധജ്ഞാനത്തിൽ ചിന്തിക്കുമ്പോൾ നിങ്ങൾ എത്താൻ സാധ്യതയുള്ള നിഗമനങ്ങൾ എന്തൊക്കെ യാണ്?
Answer:

  • അലസത
  • പാഠ്യപദ്ധതിയുടെ പ്രശ്നം
  • പഠനരീതിയുടെ പിഴവ്

Question 12.
എന്നാൽ സമൂഹശാസ്ത്രസങ്കല്പത്തിലൂടെ ഈ വിഷയത്തെ സമീപിക്കുമ്പോൾ കാണാൻ കഴിയുന്ന വിശാലമായ സാമൂഹിക ഘടകങ്ങൾ എന്തൊക്കെയാവാം?
Answer:

  • കുടുംബപശ്ചാത്തലം
  • വിഭവങ്ങളുടെ പ്രാപ്യത
  • പഠനാന്തരീക്ഷം
  • സാമ്പത്തിക ഘടകങ്ങൾ

Question 13.
ഏതെല്ലാം വ്യക്തിഗത പ്രശ്നങ്ങളാണ് കുടിയേറ്റക്കാരുടെ വ്യക്തിഗത പ്രശ്നങ്ങളായി കണ്ടെത്താൻ കഴി യുന്നത്?
Answer:

  • ചൂഷണം
  • വിവേചനം

Question 14.
നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെയും നിത്യജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങളെയും നിരീക്ഷി ക്കുകയും അവയെപ്പറ്റി ഒരു ജേർണലിൽ രേഖപ്പെടുത്തുകയും ചെയ്യുക. ഇത്തരം വ്യക്തിഗതാനുഭവങ്ങളും സാമൂഹിക പ്രശ്നങ്ങളും എങ്ങനെയാണ് വിശാലമായ സാമൂഹിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് സമൂഹശാസ്ത്രസങ്കല്പസമീപനത്തിലൂടെ കണ്ടെത്തൂ. ഈ കണ്ടെത്തലുകൾ വിശകലനം ചെയ്ത് ജേർണലിൽ കുറിക്കുക. നിങ്ങളുടെ വിശകലനക്കുറിപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൽ ഡിജിറ്റൽ അവതരണം നടത്തി ചർച്ച ചെയ്യുക.
Answer:
വ്യക്തിഗത അനുഭവം തിരഞ്ഞെടുക്കുക: നിങ്ങൾ നേരിട്ട് കണ്ട് അല്ലെങ്കിൽ അനുഭവിച്ച ഒരു സംഭവം. ഉദാ: പൗരത്വ രേഖകൾ ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന ഒരു കുടുംബം, ബസിൽ സമീപിക്കപ്പെട്ട കുട്ടി തൊഴിൽ, സ്കൂൾ നഷ്ടമായ കുട്ടി മുതലായവ.

സാമൂഹിക പ്രശ്നം തിരിച്ചറിയുക. ഇത് വ്യക്തിപരമെന്ന് തോന്നിയാലും, അതിന് പിന്നിൽ വലിയൊരു സാമൂഹിക ഘടനയുണ്ട്. ഉദാ: തൊഴിൽ സുരക്ഷ ഇല്ലായ്മ, വിദ്യാഭ്യാസത്തിന്റെ അഭാവം, ബാലതൊഴിൽ, ഭിന്നതയുള്ളവർക്കുള്ള അവഗണന.

ഉദാഹരണങ്ങൾ ചേർക്കുക. വാർത്തകൾ, സർക്കാരിന്റെ നയം, ഡോക്യുമെന്ററികൾ, സിനിമ, കോളജ് കാമ്പസ് അനുഭവങ്ങൾ.

നിഗമനം എഴുതുക:

  • വ്യക്തിപരമായി നിങ്ങൾക്ക് എന്താണ് പഠിക്കാനായത്?
  • സമൂഹത്തിൽ മാറ്റം വരുത്താൻ എന്തൊക്കെ ചെയ്യാവുന്നതാണ്?.

SSLC History Chapter 3 Notes Pdf Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

Question 15.
പട്ടികയിൽ നൽകിയിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളുടെ കാരണങ്ങളെ സാമാന്യബോധജ്ഞാന സമീ പനത്തിലൂടെയും സമൂഹശാസ്ത്ര സങ്കല്പത്തിലൂടെയും കണ്ടെത്താൻ ശ്രമിക്കൂ.

സാമൂഹിക പ്രശ്നങ്ങൾ സാമാന്യബോധജ്ഞാന സമീപനം സമൂഹശാസ്ത്ര സങ്കല്പനസമീപനം
1. ദാരിദ്ര്യം • കഠിനാധ്യാനത്തിനുള്ള താൽപര്യമില്ലായ്മ

•

• വിഭവങ്ങളുടെ അസമമായ വിതരണം

•

2. തൊഴിലില്ലായ്മ • അലസത

•

• ജനസംഖ്യാവർധനവ്

•

3. പഠനസമ്മർദ്ദം • പരാജയപ്പെടുമെന്ന ഭയം

•

• ഉയർന്ന സ്കോർ നേടാൻ വിദ്യാലയത്തിൽ നിന്നുള്ള സമ്മർദം

•

Answer:

സാമൂഹിക പ്രശ്നങ്ങൾ സാമാന്യബോധജ്ഞാന സമീപനം സമൂഹശാസ്ത്ര സങ്കല്പനസമീപനം
1. ദാരിദ്ര്യം • കഠിനാധ്യാനത്തിനുള്ള താൽപര്യമില്ലായ്മ

• ദാരിദ്ര്യം

• വിഭവങ്ങളുടെ അസമമായ വിതരണം

• ഭരണപരമായ പിഴവ്

2. തൊഴിലില്ലായ്മ • അലസത

• വൈദഗ്ധ്യക്കുറവ്

• ജനസംഖ്യാവർധനവ്

• യന്ത്രവൽക്കരണം

3. പഠനസമ്മർദ്ദം • പരാജയപ്പെടുമെന്ന ഭയം

• താത്പര്യക്കുറവ്

• ഉയർന്ന സ്കോർ നേടാൻ വിദ്യാലയത്തിൽ നിന്നുള്ള സമ്മർദം

• രക്ഷിതാക്കളുടെ സമ്മർദം

ഒരേ പ്രശ്നം തന്നെ സാമാന്യബോധജ്ഞാനത്തിലൂടെയും സമൂഹശാസ്ത്രസങ്കല്പത്തിലൂടേയും സമീപിച്ചപ്പോൾ കണ്ടെത്തിയ വ്യത്യാസം എന്തൊക്കെയാണ്?

  • ഒരു പ്രശ്നത്തെ സാമാന്യബോധജ്ഞാനത്തിലൂടെ നോക്കുമ്പോൾ വ്യക്തിപരമായ പ്രശ്നങ്ങൾക്കായി രിക്കും മുൻതൂക്കം നൽകുന്നത്.
  • എന്നാൽ സമൂഹശാസ്ത്രസങ്കല്പനം ആ പ്രശ്നത്തെ ആഴത്തിലും വിശാലമായ കാഴ്ചപ്പാടോടെയും വിലയിരുത്തും.

Std 10 History Chapter 3 Notes Malayalam Medium – Extended Activities

Question 1.
‘ആരോഗ്യകരമായ സാമൂഹികജീവിതത്തിന് സമൂഹശാസ്ത്രസങ്കല്പത്തിന്റെ ആവശ്യകത’ എന്ന വിഷയത്തിൽ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഒരു ലഘുപ്രഭാഷണം തയ്യാറാക്കുക.
Answer:
(സൂചനകൾ. താഴെ കൊടുത്തിരിക്കുന്ന പ്രസംഗത്തെ അടിസ്ഥാനമാക്കി, അത് വിശദീകരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുക.)

എല്ലാവർക്കും നമസ്കാരം
ഇന്ന്, ‘ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന് സാമൂഹ്യശാസ്ത്രപരമായ ഭാവനയുടെ ആവശ്യകത’ എന്നതിനെക്കുറിച്ച് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു. സാമൂഹിക ഭാവന എന്നാൽ നമ്മുടെ ജീവിതം മറ്റുള്ളവരുമായും സമൂഹവുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുക എന്നാണ്. പശ്ചാത്തലം, കുടുംബം, പണം അല്ലെങ്കിൽ വിദ്യാഭ്യാസം എന്നിവ കാരണം ആളുകൾ വ്യത്യസ്തരാണെന്ന് മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, ആരെങ്കിലും സ്കൂളിൽ നന്നായി പഠിക്കുന്നില്ലെങ്കിൽ, അവരെ കുറ്റപ്പെടുത്തുന്നതിനുപകരം, നമ്മൾ ചിന്തിക്കണം. ഒരുപക്ഷേ അവർക്ക് വീട്ടിൽ സഹായം ലഭിക്കില്ലായിരിക്കാം, അല്ലെങ്കിൽ നമ്മൾ കാണാത്ത പ്രശ്നങ്ങൾ അവർക്കുണ്ട്. നാം സാമൂഹ്യശാസ്ത്രപരമായ ഭാവന ഉപയോഗിക്കുമ്പോൾ, നമ്മൾ കൂടുതൽ ദയയുള്ളവരും സഹായകരരും മനസ്സിലാക്കുന്നവരുമായി മാറുന്നു. ഇത് നമ്മുടെ സ്കൂളിനെയും നമ്മുടെ രാജ്യത്തെയും മികച്ച സ്ഥലമാക്കി മാറ്റുന്നു.

Question 2.
വ്യത്യസ്തമാധ്യമങ്ങളിൽ വന്ന ആനുകാലിക സാമൂഹിക പ്രശ്നങ്ങളുടെ വാർത്തകൾ ശേഖരിക്കുക. എങ്ങനെയാണ് ഒരേ സാമൂഹികവിഷയത്തെ വിവിധ മാധ്യമങ്ങൾ അവതരിപ്പിച്ചിട്ടുള്ളത് എന്ന് താരതമ്യം ചെയ്യുക. സമൂഹശാസ്ത്രസങ്കല്പസമീപനത്തിലൂടെ എങ്ങനെയാണ് വിവിധ മാധ്യമങ്ങൾ അവയെ അവതരിപ്പിച്ചിട്ടുള്ളതെന്ന് കണ്ടെത്തുക.
Answer:
(സൂചനകൾ)
വിഷയം: സാമൂഹിക പ്രശ്നം യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ
മീഡിയ 1: പത്ര ലേഖനം (ദി ടൈംസ് ഓഫ് ഇന്ത്യ)
കോളേജ് പഠനം പൂർത്തിയാക്കിയതിനുശേഷവും നിരവധി യുവാക്കൾ തൊഴിലില്ലാത്തവരാണെന്ന് പത്രം റിപ്പോർട്ട് ചെയ്തു. പുതിയ ബിരുദധാരികൾക്ക് മതിയായ ജോലികൾ ഇല്ലെന്ന് പറയുകയും ഇത് സ്ഥിതിവിവരക്കണക്കുകൾ നൽകുകയും ചില തൊഴിലില്ലാത്ത യുവാക്കളുമായി അഭിമുഖങ്ങൾ പങ്കിടുകയും ചെയ്തു.

മീഡിയ 2: ടിവി ന്യൂസ്
ജോലിക്കായി പ്രതിഷേധിക്കുന്ന യുവാക്കളുടെ വീഡിയോകൾ ടിവി വാർത്തയിൽ കാണിച്ചു. പ്രതിഷേധങ്ങളിലും യുവാക്കളുടെ രോഷത്തിലും അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേതാക്കളിൽ നിന്ന് അടിയന്തര നടപടി ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ആളുകൾ വിളിക്കുന്നതും കാണിച്ചു. മീഡിയ 3: സോഷ്യൽ മീഡിയ (ഇൻസ്റ്റാഗ്രാം റീലുകൾ/പോസ്റ്റുകൾ)

നല്ല മാർക്ക് നേടിയിട്ടും ജോലി കണ്ടെത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് സോഷ്യൽ മീഡിയയിൽ യുവാക്കൾ വ്യക്തിപരമായ കഥകൾ പങ്കിട്ടു. ചില പോസ്റ്റുകൾ വൈകാരികമായിരുന്നു, അത് അവരുടെ കുടുംബജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്ന് കാണിക്കുന്നു.

(മുകളിൽ പറഞ്ഞ ഉദാഹരണത്തെ അടിസ്ഥാനമാക്കി, ദാരിദ്ര്യം, അസമത്വം തുടങ്ങിയ വ്യത്യസ്ത സാമൂഹിക പ്രശ്നങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കുകയും വ്യത്യസ്ത മാധ്യമങ്ങൾ അത് എങ്ങനെ അവതരിപ്പിക്കുന്നുവെന്ന് താരതമ്യം ചെയ്യുകയും ചെയ്യുക.)

Question 3.
സമൂഹശാസ്ത്ര സങ്കല്പപുണി പ്രതിഫലിക്കുന്ന തരത്തിൽ നിങ്ങൾ നടത്തിയിട്ടുള്ള ഇടപെടൽ സന്ദർഭങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൽ അവതരിപ്പിക്കുക.
Answer:
(സൂചനകൾ)
അവതാരിക: സമൂഹശാസ്ത്രസങ്കല്പനൈപുണി എന്നത് വ്യക്തിഗത അനുഭവങ്ങൾ സമൂഹത്തിന്റെ വ്യാപക ഘടകങ്ങളുമായി ബന്ധിപ്പിച്ച് കാണാനുള്ള കഴിവാണ്. സമകാലിക സാമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും ഈ സമീപനം ഉപകാരപ്പെടുന്നു. ഞങ്ങൾ സമൂഹശാസ്ത്ര ക്ലബ്ബിലൂടെ ഇത്തരം സമീപനം ഉപയോഗിച്ച് ചില ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

1. പ്ലാസ്റ്റിക് മലിനീകരണം – സമീപ പ്രദേശത്തെ പഠനം
ഞങ്ങളുടെ സ്കൂൾ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർദ്ധനവിനെ കുറിച്ച് വ്യക്തിഗത തലത്തിൽ കണ്ട അനുഭവങ്ങൾ ഒരു സമൂഹശാസ്ത്രപ്രശ്നമായി കാണുകയും, ഈ പ്രശ്നത്തിന്റെ സാമൂഹിക ഘടകങ്ങൾ പൊതുജനീ അവബോധം, പൊതു സംവിധാനങ്ങളുടെ പരാജയം, ജനസംഖ്യയുടെ വളർച്ച തുടങ്ങിയവ) മനസിലാക്കുകയും ചെയ്തു. ക്ലബ്ബ് അംഗങ്ങൾ ചേർന്ന് പ്രശ്നം പരിശോധിക്കുകയും, ഓൺലൈൻ സർവേയും ശേഖരണ പ്രവർത്തനങ്ങളും നടത്തി റിപ്പോർട്ട് തയ്യാറാക്കി.

2. പ്രാദേശിക തൊഴിലവസരങ്ങളിലെ ലിംഗവിവ – ഫീൽഡ് സ്റ്റഡി
സ്ത്രീകൾക്കുള്ള തൊഴിൽ അവസരങ്ങൾ പരിമിതമാകുന്നതിന്റെ പശ്ചാത്തലത്തിൽ, ഞങ്ങൾ നടത്തിയ സന്ദർശനങ്ങളിൽ വ്യക്തിഗതമായ അനുഭവങ്ങൾ ശേഖരിക്കുകയും അവ സാമൂഹിക ഘടകങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുകയും ചെയ്തു. പ്രാദേശിക വ്യവസ്ഥകളും കുടുംബത്തെ ആശ്രയിച്ച പാതിരാത്രി ജോലികളോടുള്ള സമീപനവും അതിന്റെ ഭാഗമാകുന്നു.

3. പ്രായമായവരോടുള്ള സമീപനം – സമൂഹത്തിലെ മാറ്റങ്ങൾ
വൃദ്ധജനങ്ങളുടെ അവസ്ഥയെ കുറിച്ച് ക്ലബ്ബ് അംഗങ്ങൾ നടത്തിയ ചോദ്യാവലിയിലൂടെ വ്യക്തിഗതമായി കണ്ടുവരുന്ന അവഗണനയുടെ അന്തർവീക്ഷണങ്ങൾ സമൂഹത്തിലെ പാരമ്പര്യപരമായ മൂല്യങ്ങളിലെയും നിബന്ധനകളിലെയും മാറ്റങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിച്ചു.

സമാപനം: സമൂഹശാസ്ത്രസങ്കല്പപുണി അടിസ്ഥാനമാക്കി നടത്തിയ ഈ ഇടപെടലുകൾ വിദ്യാർത്ഥികളിൽ സാമൂഹികബോധം വളർത്തുകയും, പ്രശ്നങ്ങളിലേക്കുള്ള വിശകലനപരമായ സമീപനം രൂപപ്പെടുത്തുകയും ചെയ്തു.

SSLC History Chapter 3 Notes Pdf Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

SSLC History Chapter 3 Notes Pdf Malayalam Medium

  • സാമാന്യ ബോധജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തികൾ പലപ്പോഴും തങ്ങളുടെ പ്രശ്ന ങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തുന്നത്.
  • വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക അറിവുകൾ എന്നിവയിലൂടെ വ്യക്തികൾ ലോകത്തെക്കുറിച്ച് നേടുന്ന അടിസ്ഥാന ദൈനംദിന ധാരണയാണ് സാമാന്യബോധജ്ഞാനം
  • വ്യക്തികൾക്ക് സാമാന്യബോധജ്ഞാനമുണ്ടാകുന്നത് അവരുടെ ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ചുള്ള ദൈനംദിന ധാരണകളിലൂടെയും ശീലങ്ങളിലൂടെയും അറിവുകളിലൂടെയുമാണ്.
  • സാമാന്യബോധജ്ഞാനത്തിലൂടെ ലഭിക്കുന്ന അറിവുകൾ പലപ്പോഴും ഭാഗികമാണ്.
  • സാമാന്യബോധജ്ഞാനം ഊഹാപോഹങ്ങളെയും ശീലങ്ങളെയും ആശ്രയിക്കുന്നു.
  • സാമാന്യബോധജ്ഞാനം പലപ്പോഴും വാർപ്പുമാതൃകകളെ അടിസ്ഥാനമാക്കുന്നു.
  • സാമാന്യബോധജ്ഞാനം പലപ്പോഴും ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ പഠനങ്ങളുടെയോ അടി സ്ഥാനത്തിലല്ല രൂപീകൃതമാകുന്നത്.
  • സാമാന്യബോധജ്ഞാനം ഉപയോഗിച്ച് വ്യക്തിഗത പ്രശ്നങ്ങളെയോ സങ്കീർണ്ണമായ സാമൂഹികപ്രശ്നങ്ങ ളെയോ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല.
  • വ്യക്തിപരമായ പ്രശ്നങ്ങളെയും സാമൂഹികപ്രശ്നങ്ങളെയും സാമാന്യം ബോധജ്ഞാനത്തിലൂടെ മാത്രം സമീപിച്ചാൽ അവയുടെ ശരിയായ പരിഹാരങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് ലഭിക്കില്ല,
  • വ്യക്തിഗത പ്രശ്നങ്ങൾക്ക് പിന്നിൽ നിരവധി സാമൂഹിക ഘടകങ്ങൾ ഉണ്ടാകും.
  • സാമൂഹിക ബന്ധങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പരിശോധിക്കുന്ന പ്രക്രിയയാണ് സാമൂഹിക വിശകലനം.
  • വ്യക്തിഗത പ്രശ്നങ്ങൾ വിശാലമായ സാമൂഹികഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി വിശകലനം ചെയ്യാനുള്ള നൈപുണിയാണ് സമൂഹശാസ്ത്രസങ്കല്പം.
  • എല്ലാ വ്യക്തിഗത പ്രശ്നങ്ങൾക്ക് പിന്നിലുള്ള സാമൂഹിക കാരണങ്ങളെയും സമൂഹശാസ്ത്രസങ്കല്പത്തി ലൂടെ കണ്ടെത്താൻ കഴിയും.
  • സമൂഹശാസ്ത്രം അതിന്റെ അറിവ് തേടുന്നത് സാമാന്യബോധജ്ഞാനത്തിന് അതീതമായാണ്.

ആമുഖം

വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൽ, സാംസ്കാരിക അറിവുകൾ എന്നിവയിലൂടെ വ്യക്തി കൾ ലോകത്തെക്കുറിച്ച് നേടുന്ന അടിസ്ഥാന, ദൈനംദിനധാരണയാണ് സാമാന്യബോധജ്ഞാനം. സാമാന്യ ബോധജ്ഞാനം, പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങളെ പൂർണ്ണമായും കണ്ടെത്തുന്നതിൽ പലപ്പോഴും പരാജ യപ്പെടുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും സാമാന്യബോധജ്ഞാനത്തിലൂടെ മാത്രം സമീപിച്ചാൽ അവയുടെ ശരിയായ പരിഹാരങ്ങളെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് ലഭിക്കില്ല. വ്യക്തിഗത പ്രശ്നങ്ങൾക്ക് പിന്നിൽ നിരവധി സാമൂഹിക ഘടകങ്ങൾ ഉണ്ട്. സാമൂഹികബന്ധങ്ങൾ, സാമൂഹിക സ്ഥാപന ങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പരിശോധിക്കുന്ന പ്രക്രിയയാണ് സാമൂഹിക വിശകലനം. വ്യക്തിഗത പ്രശ്നങ്ങൾ വിശാല മായ സാമൂഹിക ഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി വിശലകനം ചെയ്യാനുള്ള നൈപുണി യാണ് സമൂഹശാസ്ത്രസങ്കല്പം. സമൂഹശാസ്ത്ര സങ്കല്പവും സാമൂഹിക വിശകലനവും എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പാഠഭാഗത്ത് ചർച്ച ചെയ്യുന്നത്.

സാമാന്യബോധജ്ഞാനവും സാമൂഹിക വിശകലനവും
വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹിക ഇടപെടലുകൾ, സാംസ്കാരിക അറിവുകൾ എന്നിവയി ലൂടെ വ്യക്തികൾ ലോകത്തെക്കുറിച്ച് നേടുന്ന അടിസ്ഥാന ദൈനംദിന ധാരണയാണ് സാമാന്യബോധജ്ഞാനം. ഈ അറിവുകൾ ഔപചാരിക അറിവുകളല്ല. മറിച്ച്, അനുമാനങ്ങളോ ദൈനംദിന പ്രായോഗിക അറിവുകളോ ആയിരിക്കും. ഈ അറിവുകൾ നിരീക്ഷണത്തിലൂടെയും അനുഭവത്തിലൂടെയും, സാമൂഹീകരണത്തിലു ടെയും പഠിച്ചെടുക്കാവുന്നതാണ്. വ്യക്തികൾക്ക് സാമാന്യബോധജ്ഞാനമുണ്ടാകുന്നത് അവരുടെ ചുറ്റുമുളള ലോകത്തെക്കുറിച്ചുളള ദൈനംദിന ധാരണകളിലൂടെയും ശീലങ്ങളിലൂടെയും അറിവുകളിലൂടെയുമാണ്. പല പ്പോഴും അതിന് പിന്നിലെ മറ്റ് വസ്തുതകൾ പരിശോധിക്കപ്പെടാറില്ല.

സാമാന്യബോധജ്ഞാനത്തിലൂടെ ലഭി ക്കുന്ന അറിവുകൾ പലപ്പോഴും ഭാഗീകമാണ്. സാമാന്യബോധജ്ഞാനം പലപ്പോഴും വാർപ്പു മാതൃകകളെ അടി സ്ഥാനമാക്കുന്നു. സാമാന്യബോധജ്ഞാനം ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ പഠനങ്ങളുടെയോ അടി സ്ഥാനത്തിലല്ല രൂപീകൃതമാകുന്നത്. വ്യക്തിഗത പ്രശ്നങ്ങൾക്ക് പിന്നിൽ നിരവധി സാമൂഹിക ഘടകങ്ങൾ ഉണ്ടാ യിരിക്കും. ആ ഘടകങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ സാമൂഹിക പ്രശ്നങ്ങളുടെ കാര്യകാരണ ബന്ധ ങ്ങളും പ്രത്യാഘാതങ്ങളും തിരിച്ചറിയാൻ സാധിക്കുന്നു. സാമൂഹിക ബന്ധങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ, സാമൂഹിക ഘടനകൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ വ്യക്തികളെയും സമൂഹത്തെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പരിശോധിക്കുന്ന പ്രക്രിയയാണ് സാമൂഹിക വിശകലനം.

സമൂഹശാസ്ത്ര സങ്കൽപ്പവും സാമൂഹിക വിശകലനവും
വ്യക്തിഗത പ്രശ്നങ്ങൾ വിശാലമായ സാമൂഹിക ഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി വിശകലനം ചെയ്യാനുളള നൈപുണ്യമാണ് സമൂഹശാസ്ത്ര സങ്കൽപ്പം. അമേരിക്കൻ സമൂഹ ശാസ്ത്രജ്ഞ നായ ചാൾസ് റൈറ്റ് മിൽസ് 1959 ൽ രചിച്ച ദി സോഷ്യോളജിക്കൽ ഇമാജിനേഷൻ എന്ന പുസ്തകത്തിലാണ് സമൂഹശാസ്ത്ര സങ്കൽപ്പം എന്ന സങ്കൽപ്പനം ആദ്യമായി അവതരിപ്പിക്കുന്നത്. വ്യക്തിഗത പ്രശ്നങ്ങളെ വിശാ ലമായ സാമൂഹിക ഘടനയുടെ ഭാഗമായി കാണാൻ സഹായിക്കുന്ന ഒരു നൈപുണിയായിട്ടാണ് അദ്ദേഹം ഈ സങ്കൽപ്പനം മുമ്പോട്ട് വച്ചത്.

SSLC History Chapter 3 Notes Pdf Malayalam Medium സാമൂഹികവിശകലനം: സമൂഹശാസ്ത്രസങ്കല്പത്തിലൂടെ

എല്ലാ വ്യക്തിഗത പ്രശ്നങ്ങൾക്കും പിന്നിലുളള സാമൂഹിക കാരണങ്ങളെയും സമൂഹശാസ്ത്ര സങ്കൽപ്പ ത്തിലൂടെ കണ്ടെത്താൻ കഴിയും. സാമൂഹിക ഘടനകൾ എങ്ങനെയാണ് നമ്മുടെയും മറ്റുളളവരുടെയും ജീവി തത്തെ സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കാൻ സമൂഹശാസ്ത്ര സങ്കൽപ്പം സഹായിക്കുന്നു. വ്യക്തികളെ അവ രുടെ വ്യക്തിപരമായ സാഹചര്യങ്ങളിൽ നിന്ന് പുറത്ത് കടക്കാനും വിശാലമായ സാമൂഹിക ഘടനകളുടെ പശ്ചാത്തലത്തിൽ സ്വന്തം അനുഭവങ്ങളെയും ജീവിതാവസ്ഥയെയും നോക്കിക്കാണാനും സമൂഹശാസ്ത്ര സങ്കൽപ്പം പ്രാപ്തരാക്കുന്നു. വിശാലമായ വ്യക്തിഗത വീഷണം, സാമൂഹിക പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാ വഴക്ക ക്കൽ, സ്വയം പ്രതിഫലനം, അനുതാപവും സഹിഷ്ണുതയും വിമർശനാത്മക ചിന്ത, ഗുണാത്മകമല്ലാത്ത ങ്ങളെ ചോദ്യം ചെയ്യൽ എന്നിവയാണ് സമൂഹശാസ്ത്ര സങ്കൽപ്പത്തിന്റെ സവിശേഷതകൾ.

സാമാന്യബോധജ്ഞാനവും സമൂഹശാസ്ത്ര സങ്കൽപ്പവും
സമൂഹശാസ്ത്രം അതിന്റെ അറിവ് തേടുന്നത് സാമാന്യബോധജ്ഞാനത്തിന് അതീതമായാണ് സമൂഹശാ സ്ത്രപരമായ അന്വേഷണത്തിൽ നിന്ന് സാമാന്യബോധജ്ഞാനം മനസ്സിലാക്കാനും വിശദീകരിക്കാനും സാധി ക്കുന്നു. നമുക്ക് ചുറ്റുമുളള സമൂഹത്തെ മനസ്സിലാക്കുന്നതിനുളള ശ്രമങ്ങളിലെ വ്യത്യസ്തമാർഗ്ഗങ്ങളാണ് സാമാ ന്യബോധജ്ഞാനവും സമൂഹശാസ്ത്ര സങ്കൽപ്പവും. ഇവ പരസ്പര ബന്ധിതവും എന്നാൽ സമൂഹശാസ്ത്ര ത്തിലെ സവിശേഷമായ ആശയങ്ങളുമാണ് ഈ ആശയങ്ങൾ രണ്ടും സമന്വയിപ്പിക്കുന്നതിലൂടെ വ്യക്തികൾക്ക് സമൂഹവുമായി വിമർശനാത്മകമായി ഇടപഴകാനും സാമാന്യബോധത്തിൽ മാത്രം അധിഷ്ടിതമായ നിലപാടു കൾ ഒഴിവാക്കാനും സാധിക്കുന്നു. ഇതിലൂടെ വ്യക്തികൾക്ക് സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും സാമൂഹിക പെരുമാറ്റങ്ങളുടെയും സാമൂഹിക പ്രശ്നങ്ങളുടെയുമെല്ലാം സങ്കീർണ്ണതകളെ വിവേചിച്ചറിയാനും കഴിയുന്നു.