പന്തുകളിക്കാനൊരു പെൺകുട്ടി Notes Question Answer Class 5 Adisthana Padavali Chapter 3

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 1 Chapter 3 പന്തുകളിക്കാനൊരു പെൺകുട്ടി Panthu Kalikkanoru Penkutti Notes Questions and Answers Pdf improves language skills.

Panthu Kalikkanoru Penkutti Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 1 Chapter 3 Panthu Kalikkanoru Penkutti Question Answer

Class 5 Malayalam Panthu Kalikkanoru Penkutti Notes Question Answer

കഥ ഉറക്കെ വായിക്കാം
Question 1.
നാലോ അഞ്ചോ ഗ്രൂപ്പായി തിരിഞ്ഞ് ഗ്രൂപ്പിൽ ഓരോരുത്തരായി മാറി മാറി കഥ വായിച്ച് പൂർത്തിയാക്കൂ. തുടർന്ന് ഒരു ഗ്രൂപ്പിൽനിന്ന് ഒരു കുട്ടി, അടുത്ത ഗ്രൂപ്പിൽനിന്ന് മറ്റൊരു കുട്ടി എന്ന ക്രമത്തിൽ എല്ലാ ഗ്രൂപ്പും ചേർന്ന് ക്ലാസിൽ പൊതുവായി കഥ വായിക്കണം.വായന കൂടുതൽ നന്നാവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയൂ.?
Answer:

  • മികച്ച വായന
  • ആശയ വ്യക്തത
  • അക്ഷര സ്ഫുടത
  • ഒഴുക്ക്
  • ശബ്ദ ക്രമീകരണം
  • ഭാവം

പന്തുകളിക്കാനൊരു പെൺകുട്ടി Notes Question Answer Class 5 Adisthana Padavali Chapter 3

രസകരമായ പ്രയോഗങ്ങൾ
Question 1.
‘മഞ്ഞേ, നിന്റെ കൈയെന്താ, ഓട്ടക്കെയാണോ?’ശരിക്കും മഞ്ഞയുടെ കൈയിൽ ഓട്ടയുണ്ടോ? എന്നിട്ടും പ്രകാശൻ ഇങ്ങനെ പറഞ്ഞതിന് കാരണമെന്തായിരിക്കും ചർച്ച ചെയ്യൂ. ഇത്തരം വാക്യങ്ങൾ കഥയിൽ ഇനിയും ഒളിച്ചിരിപ്പുണ്ടോ? കണ്ടെത്തുക.?
Answer:
ഗോളിയാവാൻ താല്പര്യമില്ലാതിരുന്ന മഞ്ഞക്കിളിയെ ഗോളിയാക്കിയത് പ്രകാശനാണ്. പ്രകാശനോടുള്ള അമർഷംകൊണ്ട് മഞ്ഞക്കിളി എതിർ ടീമിന്റെ ഗോളുകൾ പലപ്പോഴും വിട്ടുകൊടുത്തു. ഗോളി പന്ത് വിട്ടു കളഞ്ഞത് ടീമിന് ക്ഷീണമുണ്ടാക്കി. ഇതിൽ പ്രകോപിതനായ പ്രകാശൻ മഞ്ഞയോട് ഗോൾ വഴങ്ങിയതിന്റെ അമർഷം പ്രകടിപ്പിക്കുകയാണ്. മഞ്ഞ നിന്റെ കൈയെന്താ, ഒട്ടക്കെയാണോ എന്നീ പ്രയോഗങ്ങൾ കളിയുടെ ആവേശവും കുട്ടികൾക്കിടയിൽ കളിയിൽ ഉണ്ടാകുന്ന വാശിയും മറ്റും പ്രകടമാക്കാനും മനസിലാക്കാനും സഹായിക്കുന്ന പ്രയോഗങ്ങൾ ആണ്.

മകനോട്
Question 1.
‘ഒന്നും ആൺകുട്ടികളുടെ കുത്തകയല്ല. അങ്ങനെ ചിന്തിക്കുന്നത് നല്ല ആൺ കുട്ടികളുടെ ലക്ഷണവുമല്ല.’ അമ്മയുടെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു കുറിപ്പായി എഴുതൂ.
Answer:
ഈ കഥയുടെ കാമ്പും കാതലും ഈ വാക്യങ്ങൾ ആണ്. ഈ കഥ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്, ലിംഗ സമത്വം എന്ന ആശയം കുട്ടികളിൽ വളരെ ചെറുതിലെ തന്നെ തങ്ങളുടെ കുടുംബങ്ങളിൽ നിന്നും പകർന്നു കിട്ടേണ്ടതാണ്.ഒരമ്മ മകനോട് പങ്കു വെയ്ക്കുന്ന ഏറ്റവും നല്ല കാര്യമാണ് ഈ വാക്കുകൾ, തന്റെ അച്ഛൻ അത്തരത്തിൽ തുല്യതയും സമത്വവും ഉള്ള ഒരു വ്യക്തി ആണ് എന്ന അമ്മയുടെ അഭിമാനത്തോടെയുള്ള വാക്കുകൾ ആ കുട്ടിക്ക് എന്നും മാതൃകയാകും, തനിക്കു ചുറ്റുമുള്ള എല്ലാ മനുഷ്യർക്കും നമുക്കുള്ളത് പോലെ തന്നെ കഴിവും അവകാശങ്ങളും ഉണ്ട് എന്ന തിരിച്ചറിവാണു ഈ പഠഭാഗം പകർന്നു നൽകുന്നത്

Question 1.
മഞ്ഞക്കിളിയുടെ ഡയറി
Answer
പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഞ്ഞക്കിളി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന് ഉറക്കം വന്നതേയില്ല. അന്നത്തെ സംഭവങ്ങൾ ഓരോന്നായി അവന്റെ മനസ്സിൽ മിന്നിമറഞ്ഞു. അവൻ തന്റെ ഡയറി കൈയിലെടുത്ത് എഴുതാൻ തുടങ്ങി. മഞ്ഞയുടെ അന്നത്തെ ഡയറിക്കുറിപ്പ് എങ്ങനെയായിരിക്കും? എഴുതിനോക്കൂ.

തീയതി
ദിവസം

ഇന്നെന്തൊരു ദിവസം ആയിരുന്നു. ആ പ്രകാശന് എന്തൊരു അഹങ്കാരം ആണ്, ഒരിക്കൽ എങ്കിലും അവനെ കളിയിൽ തോൽപ്പിക്കണം. അവൻ എന്തിനാണ് എന്റെ കൈയ്ക്ക് ഓട്ടയുണ്ടോ എന്ന് ചോദിച്ചിട്ട് ഒടുവിൽ എന്നെ ഭയന്നത്, ഞാനും നന്നായി കളിക്കും എന്ന് അവനു ബോധ്യമായിരിക്കണം. സുമംഗലയെ കളിയാക്കേണ്ടിയിരുന്നില്ല. അമ്മ പറഞ്ഞത് എത്രമാത്രം വലിയ സത്യങ്ങളാണ്. രാജ്യം ഭരിച്ച ഇന്ദിരാഗന്ധിയെ കുറിച്ച് അമ്മ എത്രയോ തവണ പറഞ്ഞിരിക്കുന്നു, എന്റെ അറിവില്ലായ്മ കൊണ്ടല്ലേ അമ്മ എന്നോട് ക്ഷമിക്കുക, പകർന്നു തന്ന അറിവിന് നന്ദി.

നമ്മുടെ ക്ലാസ് കായികോത്സവം
Question 1.
റ്റോമോയിലെ കായികമേളയെക്കുറിച്ച് മനസ്സിലാക്കിയല്ലോ. എല്ലാവരെയും പങ്കെടുപ്പിച്ച് നമുക്കും ഒരു കായികമേള നടത്തിയാലോ?
എന്തെല്ലാം ഒരുക്കങ്ങൾ വേണം?
ഏതെല്ലാം ഇനങ്ങൾ ഉൾപ്പെടുത്തണം?
എവിടെവച്ചു നടത്തണം?
ആവശ്യമായ പ്രചാരണം എങ്ങനെയെല്ലാം?
വിജയികൾക്ക് സമ്മാനങ്ങൾ വേണ്ടേ?
എന്തെല്ലാം കളികൾ ?
Answer:
ഓട്ടം
ചാട്ടം
ഷട്ടിൽ
റിംഗ് ബോൾ
കക്കുകളി
സംഘാടനം
തയ്യാറെടുപ്പ്
പങ്കാളിത്തം
നടത്തിപ്പ്
സമ്മാനം

പോസ്റ്റർ, നോട്ടീസ്, ഡിജിറ്റൽ പോസ്റ്റർ, എന്നിവ തയ്യാറാക്കുന്നതിനൊപ്പം ദൃക്സാക്ഷി വിവരണം നൽകുന്നതിനും അത് യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഓരോ പ്രവർത്തനങ്ങൾക്കും കുട്ടികൾക്ക് ചുമതലകൾ നൽകേണ്ടതുണ്ട്. മേൽ പ്രവർത്തനങ്ങളിൽ ഉചിതമായ മേഖലകളിൽ ഭിന്ന നിലവാരക്കാരെ കൂടി പരിഗണിക്കണം

ദൃക്സാക്ഷി വിവരണം ഉൾപ്പെടെയുള്ള പ്രകടനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ യഥാസമയം പങ്കു വയ്ക്കുന്നത് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താനും പഠന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും അവരെ പ്രാപ്തരാക്കും.

പന്തുകളിക്കാനൊരു പെൺകുട്ടി Notes Question Answer Class 5 Adisthana Padavali Chapter 3

Question 1.
നോട്ടീസ് തയ്യാറാക്കാം, നോട്ടീസിലെന്തെല്ലാം ഉൾപ്പെടണം?
Answer:
ആകർഷകമായ തലക്കെട്ട്, സ്ഥലം, സമയം, തീയതി, നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയെ കുറിച്ചുള്ള ലഘു വിവരണം ആകർഷകമായ രീതിയിൽ തയ്യാറാക്കുക.
പന്തുകളിക്കാനൊരു പെൺകുട്ടി Notes Question Answer Class 5 Adisthana Padavali Chapter 3 1

പോസ്റ്റർ നിർമ്മിക്കാം
Question 1.
പോസ്റ്ററിലെന്തെല്ലാം വേണം?
ഡിജിറ്റൽ പോസ്റ്ററും നിർമ്മിക്കാമല്ലോ.
ഗ്രൂപ്പുകളായി തിരിഞ്ഞ് നോട്ടീസും പോസ്റ്ററുകളും ഡിജിറ്റൽ പോസ്റ്ററുകളും തയ്യാറാക്കും.
അവ സ്കൂളിലും പുറത്തും ഉചിതമായ സ്ഥാനത്ത് പ്രദർശിപ്പിക്കണേ.
ക്ലാസിന്റെ വാട്സാപ് ഗ്രൂപ്പുകളിൽ ഡിജിറ്റൽ പോസ്റ്ററുകൾ പങ്കിടാം.
Answer:
തലക്കെട്ട്, സമയം, സ്ഥലം, ആശയത്തിന്റെ പ്രധാന്യം രേഖപ്പെടുത്തൽ ആകർഷകത്വം
പന്തുകളിക്കാനൊരു പെൺകുട്ടി Notes Question Answer Class 5 Adisthana Padavali Chapter 3 2

ദൃക്സാക്ഷിവിവരണം
Question 1.
രണ്ടോ മൂന്നോ കുട്ടികൾ ചേർന്ന് കായികമേളയുടെ തത്സമയ വിവരണം നടത്തു. ഇത് റെക്കോഡ് ചെയ്ത് ക്ലാസിലെ എല്ലാ കുട്ടികൾക്കും കേൾക്കാനുള്ള അവസരവും വേണം.
Answer:
പ്രിയ കൂട്ടുകാർ വള്ളം കളിയുടെയും മറ്റും വിവരണം കേട്ടിട്ടില്ലേ, ഒരു കാര്യം നേരിൽ കണ്ടു കൊണ്ട് ദൂരെ നിൽക്കുന്നവർക്ക് അല്ലെങ്കിൽ ആ കാഴ്ച കാണാത്തവർക്കായി നേരിൽ കാണുന്ന അനുഭവം കിട്ടുന്ന പോലെ അവതരിപ്പിക്കുന്ന രീതിയെ ആണ് ദൃക്സാക്ഷി വിവരണം എന്ന് പറയുന്നത്. ഇത് അതിന്റെ ആവേശവും തീവ്രതയും കേൾക്കുന്നവരിൽ ജനിപ്പിക്കും.

ഞങ്ങളുടെ രചനാശില്പശാല
Question 1.
കളി, സൗഹൃദം, സ്നേഹം എന്നിവ ആവിഷ്കരിക്കുന്ന കഥകളും കവിതകളും അനുഭവങ്ങളുമാണ് നിങ്ങൾ പഠിച്ചത്. ഇതേ ആശയങ്ങൾ കഥയായും കവിതയായും ചിത്രങ്ങളായും ആവിഷ്കരിക്കാൻ കഴിയില്ലേ? ക്ലാസിലെല്ലാവരും പങ്കെടുക്കുന്ന ഒരു രചനാശില്പശാല നടത്താം. തയ്യാറാക്കിയ രചനകൾ മെച്ചപ്പെടുത്തി ക്ലാസിൽ അവതരിപ്പിക്കണം.
Answer:
പ്രിയ കൂട്ടുകാർ തയ്യാറാക്കിയ കൃതികൾ രചനകൾ ടീച്ചറുടെ സഹായത്തോടെ പ്രദർശിപ്പിക്കുക.

വായനശാല സന്ദർശിക്കാം
Question 1.
അടുത്തുള്ള വായനശാല സന്ദർശിച്ച് കുട്ടികളുമായി ബന്ധപ്പെട്ട മാസികകളും പുസ്തകങ്ങളും കണ്ടെത്തി വായിക്കൂ…?
Answer:
പ്രിയ മക്കൾക്ക് വായിച്ചു വളരാൻ
പന്തുകളിക്കാനൊരു പെൺകുട്ടി Notes Question Answer Class 5 Adisthana Padavali Chapter 3 3
തുടർപ്രവർത്തനങ്ങൾ
Question 1.
വിലക്കുകളും മാറ്റിനിർത്തലുകളും ഇന്നും പെൺകുട്ടികൾക്കും സ്ത്രീകൾക്കും അനുഭവിക്കേണ്ടി വരുന്നില്ലേ? സ്ത്രീകൾക്ക് വോട്ടവകാശം പോലും നിഷേധിച്ച കാലം ലോകചരിത്രത്തിലുണ്ട്. വീട്ടുജോലികൾ സ്ത്രീകൾ തന്നെ ചെയ്യണമെന്ന് നിർബന്ധ ബുദ്ധി ഇന്നും തുടരുന്നില്ലേ?
Answer:
സ്ത്രീ പുരുഷ അസമത്വത്തിന്റെ തുടക്കം നമ്മുടെ കുടുംബങ്ങളിൽ നിന്ന് തന്നെ ആണ് തുടങ്ങുന്നത്. പെൺകുട്ടികൾ അടങ്ങി ഒതുങ്ങേണ്ടവർ ആണ് എന്നും ആൺകുട്ടികൾക്ക് അടക്കവും ഒതുക്കവും ആവശ്യമില്ല എന്നും അവൻ ആൺകുട്ടിയാണ് തുടങ്ങിയ പറച്ചിലുകളും മറ്റും തുടങ്ങുന്നത് നമ്മുടെ വീടുകളിൽ നിന്ന് തന്നെയല്ലേ? അങ്ങനെയുള്ള ചിന്തകളിൽ നിന്ന് വളരുന്ന തലമുറയെല്ലാം മാറി ചിന്തിക്കേണ്ടതിനാണ് ഇത്തരത്തിലുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത്, ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം പെൺകുട്ടികൾക്കും ആകും. അല്ലങ്കിൽ അതിനേക്കാൾ ഇരട്ടി സ്ത്രീകൾ ചെയ്യുന്നുണ്ട്, എത്രയോ കഠിനമായ കാര്യങ്ങൾ ആണ് നമ്മുടെ അമ്മ വീടുകളിൽ ചെയ്യുന്നത് . തുല്യത തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണ്. കുട്ടികളും അച്ഛനും എല്ലാം ഇത്തരത്തിൽ മാറി ചിന്തിച്ചു സമൂഹത്തിനു മാതൃക
ആകുക.

പന്തുകളിക്കാനൊരു പെൺകുട്ടി Notes Question Answer Class 5 Adisthana Padavali Chapter 3

അറിവിലേക്ക്
കളിയുടെ അമ്മ വീടായ ഇംഗ്ലണ്ടിൽ സ്ത്രീകൾ ഫുട്ബോൾ കളിക്കുന്നതിന് ഒരുകാലത്ത് വിലക്കേർ പ്പെടുത്തിയിരുന്നുവെന്നത് കേൾക്കുമ്പോൾ അദ്ഭുതം തോന്നും. ബ്രസീലിൽ നാലുദശാബ്ദക്കാലം ഈ വിലക്കുണ്ടായിരുന്നു, അതും അടുത്തകാലം വരെ. 1921-ലാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (എ.ഫ്.എ.) വിലക്കേർപ്പെടുത്തിയത്. തങ്ങളുമായി പേരു ചേർത്തിട്ടുള്ള ക്ലബ്ബുകളുടെ ഒരു മൈതാനത്തും സ്ത്രീകൾക്ക് കളിക്കാൻ പാടില്ലെന്നായിരുന്നു അവരുടെ നിശ്ചയം. അവർക്ക് സൗകര്യം കുറഞ്ഞ മറ്റു ഗ്രൗണ്ടുകളിൽ വേണമെങ്കിൽ കളിക്കാം.

1970-ൽ ഈ വിലക്കു നീക്കി. ബ്രസീലിൽ ജനറൽ ഗെറ്റൂലിയോ വർഗാസിന്റെ ഗവൺമെന്റ് തന്നെ 1941-ൽ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവന്നു. 1979-വരെ ഇത് നിലനിന്നു. ഇംഗ്ലീഷുകാർ സ്ത്രീകൾക്ക് പറ്റിയ കളിയല്ല ഇതെന്നാണ് വിധിയെഴുതിയത്. അവരുടെ ബ്രസീലുകാർ പ്രത്യുത്പാദനശേഷിയെ കളി ബാധിക്കുമെന്നും വിധിച്ചു. രണ്ടും ഒന്നുതന്നെ.

ബ്രസീലിൽ അക്കാലത്ത് കളിക്കാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഇപ്പോൾ പരിശീലകയായി പ്രവർത്തിക്കുന്ന 59-കാരി ദിൽമ മെൻസ് പറയുന്നുണ്ട് (സ്പോർട്ട്സ്റ്റാർ, ദ ഹിന്ദു ഡോട്ട് കോം, 2207-2023). പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നതു കണ്ടാൽ പോലീസ് പിടിക്കും. ശിക്ഷയൊന്നും വ്യവസ്ഥചെയ്തിട്ടില്ലെങ്കിലും ആരെങ്കിലും വന്ന് കൂട്ടിക്കൊണ്ടുപോകും വരെ സ്റ്റേഷനിൽ കഴിയണം. ആൺകുട്ടികളോടൊപ്പമാണ് കളി. പിടിക്കാൻ വരുമ്പോൾ ഗ്രൗണ്ടിനു സമീപം കുത്തിയിട്ടുള്ള കുഴിയിൽ അവർ ഒളിച്ചിരിക്കുമായിരുന്നുവത്രേ!
പന്തുകളിക്കാനൊരു പെൺകുട്ടി Notes Question Answer Class 5 Adisthana Padavali Chapter 3 4
മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തും സംവിധായകനും ആണ് മലയാള ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള ഇദ്ദേഹം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഓർത്തിരിക്കാൻ

  • ആണും പെണ്ണും എന്ന വേർതിരിവ് സമൂഹത്തിലും ജീവിതത്തിലും ആവശ്യമില്ല
  • മനുഷ്യർ എല്ലാവരും തുല്യാരാണ്
  • കളിയാക്കലുകളും പരിഹാസങ്ങളും ജീവിതത്തിൽ ആവശ്യമില്ല
  • മനുഷ്യർ പരസ്പരം താങ്ങാകേണ്ടവരാണ്
  • കളികൾ സമൂഹത്തിൽ ജീവിക്കേണ്ട പാലിക്കേണ്ട നിയമങ്ങൾ പഠിപ്പിക്കുന്നു

കാട്ടിലെ കളികൾ Summary in Malayalam Class 5

Students can use 5th Standard Malayalam Adisthana Padavali Notes and കാട്ടിലെ കളികൾ Kattile Kalikal Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Kattile Kalikal Summary

Kattile Kalikal Summary in Malayalam

കാട്ടിലെ കളികൾ Summary in Malayalam

ആമുഖം

മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയങ്ങളിൽ ഒരാളാണ് ചെറുശ്ശേരി, കൃഷ്ണ ഭക്തനായ ചെറുശ്ശേരി കണ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെ കൃഷ്ണഗാഥയിൽ പ്രതിപാദിച്ചിരിക്കുന്നു. മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥാ രചിച്ചിരിക്കുന്നത്. ഗാഥാ എന്നാൽ പാട്ട് എന്നർത്ഥം. കൃഷ്ണഗാഥാ എന്നാൽ കൃഷ്ണന്റെ പാട്ടും. കൃഷ്ണന്റെ ബാല്യകാല വിശേഷങ്ങൾ കണ്മുന്നിൽ നടക്കുമാറ് മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ചെറുശ്ശേരി. മനോഹരമായ വർണനകൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും മായിക ലോകം തീർത്തിരിക്കുകയാണ് കവി.

പാഠസംഗ്രഹം
കാട്ടിലെ കളികൾ Summary in Malayalam Class 5 1
ചെറുശ്ശേരി നൽകിയ മുന്തിരിപ്പാട്ടാണ് കൃഷ്ണഗാഥ. കണ്ണന്റെ കുട്ടിക്കാല കുസൃതികളും കളികളും ചെറുശ്ശേരി കൃഷ്ണഗാഥയിൽ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. രാജാവും ചെറുശ്ശേരിയും തമ്മിൽ ചതുരംഗം കളിക്കുമ്പോൾ ആളെ ഉന്തിയില്ലെങ്കിൽ രാജാവ് തോൽക്കും ചെറുശ്ശേരി ജയിക്കും എന്ന നിലവന്നു. അപ്പോഴാണ് അടുത്ത് നിന്ന് കളി കണ്ടിരുന്ന രാജ്ഞി കുട്ടിയെ തൊട്ടിലാട്ടുന്ന പാട്ടിലൂടെ ആളെയുന്ത് എന്ന രഹസ്യ നിർദ്ദേശം നൽകിയത്. രാജാവ് ചതുരംഗക്കളത്തിലെ ആളെ ഉന്തി. ചെറുശ്ശേരി കളിയിൽ തോറ്റെങ്കിലും രാജ്ഞി പാടിയ പാട്ടിന്റെ ഈണം തന്റെ കവിതയിൽ സുന്ദരമായി ആവിഷ്കരിച്ചു. ജീവിത നിരീക്ഷണവും ഭാവനയും കൊണ്ട് സമ്പന്നമായ കൃഷ്ണഗാഥ മലയാളഭാഷയെ കൂടുതൽ സുന്ദരമാക്കി. വെണ്ണ കട്ട് തിന്നും സമപ്രായക്കാരോടൊപ്പം കളിച്ചു തിമിർത്തും കണ്ണൻ കുട്ടിക്കാലത്തെ ആഘോഷമാക്കി.

കാട്ടിലെ കളികൾ Summary in Malayalam Class 5

ഉണ്ണിക്കണ്ണന്റെ ബാല്യകാല ലീലകൾ ഒട്ടേറെ കവികളെ ആകർഷിച്ചിട്ടുണ്ട്. പ്രകൃതിയെ കണ്ടും തൊട്ടും കേട്ടും അറിഞ്ഞും അനുകരിച്ചും ആണ് കണ്ണനും കൂട്ടുകാരും കാട്ടിൽ കളിക്കുന്നത്. മൃഗങ്ങളെയും പക്ഷികളെയും മരങ്ങളെയുമെല്ലാം കളിക്കുട്ടുകാരാക്കുമ്പോൾ, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്ന സന്ദേശം അംഗീകരിക്കുകയാണ് കുട്ടികൾ ചെയ്യുന്നത്. സർവ്വ ചരാചരങ്ങളെയും ഒരുപോലെ കാണുന്ന ഈ കുട്ടിത്തം കൈമോശം വരുമ്പോഴാണ് മനുഷ്യൻ പ്രകൃതിയിൽ നിന്നകലുന്നത്. ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാ ജീവജാലങ്ങളെയും സ്വന്തം കൂട്ടുകാരാക്കുകയാണ് കണ്ണനും കൂട്ടുകാരും ചെയ്യുന്നത്. സ്വാതന്ത്ര്യവും ഭാവനയും ഒത്തുചേരുമ്പോൾ കളികൾ കൂടുതൽ സുന്ദരമായി മാറുന്നു. കളികളുടെയും കുട്ടിത്തത്തിന്റെയും ഈ സൗന്ദര്യമാണ് ചെറുശ്ശേരി ചിത്രീകരിക്കുന്നത്.
കാട്ടിലെ കളികൾ Summary in Malayalam Class 5 2

കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 1 Chapter 2 കാട്ടിലെ കളികൾ Kattile Kalikal Notes Questions and Answers Pdf improves language skills.

Kattile Kalikal Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 1 Chapter 2 Kattile Kalikal Question Answer

Class 5 Malayalam Kattile Kalikal Notes Question Answer

ഒന്നിച്ചുചൊല്ലാം കേൾക്കാം രസിക്കാം
Question 1.
‘കാട്ടിലെ കളികൾ’ എന്ന കവിത ചെറുഗ്രൂപ്പുകളായിത്തിരിഞ്ഞ് ചൊല്ലി നോക്കൂ. സമാനമായ ഒരു കവിതാഭാഗം താഴെ കൊടുത്തിട്ടുണ്ട്. രണ്ടും ഒരേ ഈണത്തിൽ ചൊല്ലാൻ കഴിയുന്നുണ്ടോ?
കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2 1
Answer:
ഗ്രൂപ്പുകളായി തിരിഞ്ഞു ഇഷ്ടമുള്ള ഈണത്തിൽ കവിത ആലപിക്കുക

കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2

പദങ്ങളന്വേഷിച്ച്
Question 1.
കാട്ടിലെ കളികൾ എന്ന കവിതയിൽ നിങ്ങൾക്കറിയാത്ത പദങ്ങൾ ഏതെല്ലാമാണ്? അവയിൽ നമ്മൾ സാധാരണ ഉപയോഗിക്കാത്ത പദങ്ങളുമുണ്ടാവും. അത്തരം പദങ്ങൾ കണ്ടെത്തൂ. നിഘണ്ടു ഉപയോഗിച്ച് അവയുടെ അർഥം കണ്ടെത്തി എഴുതുമല്ലോ.
Answer:
അടിയറവ് – തോൽവി
അന്നങ്ങൾ – അരയന്നങ്ങൾ
അന്നൽ – അരയന്നം
അപൂർവത – മുമ്പില്ലാത്ത സ്ഥിതി, അസാധാരണത്വം
അർദ്ധവൃത്താകാരം – പകുതി വൃത്തത്തിന്റെ ആകൃതി
അല – ഓളം
അവിശ്വസനീയം – വിശ്വസിക്കാൻ കഴിയാത്തത്
ആക്കം – ശക്തി
ആർക്കുക – വിളിച്ചുകൂവുക
ആസ്വാദ്യകരം – ആസ്വദിക്കാവുന്നത്
ഇതരം – മറ്റുള്ള
ഉദരം – വയർ
ഉലാത്തുക – അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടക്കുക
ഊഴം – അവസരം
എടുപ്പ് – ഉയരമുള്ള കെട്ടിടം
എലിമെന്ററി – പ്രൈമറി
കന്നുകൾ – കന്നുകാലികൾ
കാകൻ – കാക്ക
കാനനം – കാട്, വനം
കിളുന്ന് – ഇളയത്
കുത്തക – പൂർണ്ണാവകാശം
കുരുടിച്ച – കുറുകിയ, വളർച്ചയില്ലാത്ത
കേകി – മയിൽ, മയൂരം

താരതമ്യം ചെയ്യാം
Question 1.
കാട്ടിൽ പോയ കണ്ണനും കൂട്ടുകാരും അവിടെ ഏതെല്ലാം കളികളിലാണ് ഏർപ്പെട്ടത്? നിങ്ങൾ കളിക്കുന്ന കളികളുമായുള്ള സാമ്യവ്യത്യാസങ്ങൾ ചർച്ചചെയ്യൂ. താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
മനോഹരമായ ബാല്യത്തിന്റെ കൗതുകവും രസാത്മകതയുമാണ് ചെറുശേരിയുടെ ഈ വരികളിൽ കാണാനാവുക. ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും സ്വായത്തമാക്കാൻ കഴിയാത്ത ഒരുപാടു മനോഹരവും ഹൃദയാനന്ദം നൽകുന്നതുമാണ് അവരുടെ കളികൾ. അരയന്നങ്ങൾ നടക്കുന്ന പിന്നാലെ നടന്നും കാട്ടിലെ മരങ്ങളിൽ കയറിചെന്ന് കുരങ്ങൻമാർ ചാടും പോലെ ചാടി മറിഞ്ഞും കൂട്ടുകാരൊത്തു മരം കേറിയും കരണം മറിഞ്ഞും സ്വയം മറന്നു ഉല്ലസിച്ച ബല്യത്തെ ആണ് നമുക്ക് അവിടെ കാണാൻ സാധിക്കുക, എന്നാൽ ഇന്നത്തെ തലമുറയാകട്ടെ മൊബൈൽ ഗെയിമുകളും, അടച്ചിട്ട മുറിക്കുള്ളിലെ വീഡിയോ ഗെയ്മുകളിലും തങ്ങളുടെ ബല്യത്തെ തളച്ചിടുന്നു പുറത്തിറങ്ങാനോ പണ്ടുകാലത്തെ പോലെ സഹവസിക്കാനോ ഉള്ള സാഹചര്യങ്ങൾ ഇന്നത്തെ കുട്ടികൾക്ക് കുറവാണ്.

കളിയഴക് വരിയഴക്
Question 1.
‘കേകികൾ കൂകുമ്പോൾ കൂകിത്തുടങ്ങിനാർ
കോകിലം പാടുമ്പോൾ പാടുകയും.’
മുകളിൽ കൊടുത്ത വരികൾ വീണ്ടും വായിക്കൂ.
എന്തെല്ലാം കാഴ്ചകളാണ് നിങ്ങൾ കണ്ടത്?
ഇതുപോലെയുള്ള കൂടുതൽ സന്ദർഭങ്ങൾ കവിതയിൽനിന്നു കണ്ടെത്തുക.
ഇവ നമുക്ക് ക്ലാസിൽ എങ്ങനെയെല്ലാം അവതരിപ്പിക്കാം?
ചിത്രം, അഭിനയം, നൃത്തം… ഇനിയെന്തെല്ലാം?
ടീച്ചറുടെ സഹായത്തോടെ നിങ്ങളുടെ അവതരണങ്ങൾ വീഡിയോ ചെയ്ത് ക്ലാസിൽ പ്രദർശിപ്പിക്കാം.?
Answer:
കണ്ണനും കൂട്ടരും കാളിയാസ്വദിച്ചതിന്റെ വാങ്മയ ചിത്രങ്ങളാണ് ഓരോ വരികളിലും കാണാൻ ആകുക കവിയുടെ വരികൾക്ക് പിന്നാലെ പോയാൽ മനോഹരമായ കാടും മേടും കാട്ടാറും കുയിലിന്റെ കൂകലിന് മറുകുകൽ കൂവി കുയിലിനെ തൊപ്പിക്കുന്ന കൗതുക ബാല്യങ്ങളെ കാണാം.

എന്റെ കളിമോഹങ്ങൾ
Question 1.
നിങ്ങൾ ആഗ്രഹിച്ചിട്ടും കളിക്കാൻ കഴിയാത്ത കളികളുണ്ടോ? ഏതെല്ലാം? എന്തു കൊണ്ടാവും അതിനു കഴിയാത്തത്? നിങ്ങളുടെ കണ്ടെത്തലുകൾ ഓരോരുത്തരായി ക്ലാസിൽ പറഞ്ഞവതരിപ്പിക്കൂ.
‘എന്റെ കളിമോഹങ്ങൾ’ എന്ന ഒരു കുറിപ്പായി എഴുതൂ.?
Answer:
ബാല്യകാലത്തെ കളികൾ കുട്ടികളുടെ മാനസികവും ശാരീരികവും ആയ ഉന്നമനത്തിനും വളർച്ചയ്ക്കും ഒത്തിരി സഹായകം ആകുന്നുണ്ട്, മനുഷ്യരോട് ഇടപെഴകാനും തോൽക്കാനും ജയിക്കാനും പഠിക്കുന്നതും ബാല്യകാലത്തെ കളികളിലൂടെയാണ് .ഇത്തരത്തിൽ തോൽവിയുടെയും ജയത്തിന്റെയും മധുരം അറിഞ്ഞ നിങ്ങളുടെ കാളിയനുഭവങ്ങൾ പങ്കുവെയ്ക്കുക

ഉദാഹരണം
ഞങ്ങൾ വളരെ കുട്ടികൾ ആയിരുന്ന കാലം തോടും മേടും കേറിനടക്കും ഉച്ചയാവോളം, വയ്യോളം, അമ്മയുടെ വിളിയാണ് ഞങ്ങളുടെ കളിയുടെ അവസാന മണി, വിളിച്ചു വിളിച്ചോടുവിൽ വടി എടുക്കും എന്ന് തോന്നുമ്പോളാണ് കളി നിർത്തുക. അങ്ങനെ ഒരിക്കൽ ഞങ്ങൾ വാഴപിണ്ടികൊണ്ട് ആരും അറിയാതെ തോട്ടിൽ ഒരു ചങ്ങാടം കെട്ടി. രണ്ടു മൂന്നു ദിവസത്തെ പ്രയത്നം ആയിരുന്നു. ആരുമറിയാതെ ചങ്ങാടം നീര് തൊടുന്ന ദിവസം വീട്ടുകാർ കണ്ടുപിടിച്ചു, വെള്ളം തൊടാത്ത ആ വള്ളം കളി ഇന്നും ഓർമയിൽ ബാക്കി

കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2

തുടർ പ്രവർത്തനങ്ങൾ
Question 1.
വ്യത്യസ്ത ഇനം നാടൻ കളികൾ നിങ്ങളുടെ നാട്ടിൽ ഈ കളിക്കുള്ള പേരുകൾ എന്തെന്നു കണ്ടെത്തുക?
Answer:
കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2 2
അറിവിലേക്ക്
കാട്ടിലെ കളികൾ Notes Question Answer Class 5 Adisthana Padavali Chapter 2 3
പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

ഓർത്തിരിക്കാൻ

  • കളികൾ കുട്ടികളുടെ മാനസികവും കായികവും ആയ ആരോഗ്യത്തെ വർധിപ്പിക്കുന്നു
  • ജയവും തോൽവിയും അംഗീകരിക്കുന്നു
  • സമൂഹത്തിനോട് ഇണങ്ങുന്നു,
  • നിയമങ്ങൾ പാലിക്കാൻ ഉള്ളതാണ് എന്ന തിരിച്ചറിവ് ഉണ്ടാകുന്നു
  • കളികൾ ഏകാഗ്രതയ്ക്കും സാമൂഹിക ഐക്യത്തിനും ഉതകുന്നതാണ്

റ്റോമോയിലെ കായികമേള Summary in Malayalam Class 5

Students can use 5th Standard Malayalam Adisthana Padavali Notes and റ്റോമോയിലെ കായികമേള Tomoyile Kayikamela Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Tomoyile Kayikamela Summary

Tomoyile Kayikamela Summary in Malayalam

റ്റോമോയിലെ കായികമേള Summary in Malayalam

ആമുഖം

ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ്വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു ടോട്ടോചാൻ, The little girl at the window. ഇതിൽ ടോമോ ഗാകൻ എന്ന സ്ഥലത്തെ തന്റെ തന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ടോട്ടോചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നിൽക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോച്ചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലയ്ക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലയ്ക്കാണ്.

കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്. ടോട്ടോച്ചാനിലെ ഒരു ഭാഗമാണ് ഈ അധ്യായം. ഭിന്ന ശേഷിക്കാരനായ തന്റെ സഹപാഠിയെ തങ്ങളിൽ ഒരാളായി കണ്ടുകൊണ്ട് തങ്ങളേക്കാൾ അംഗീകരിക്കപ്പെടേണ്ട കഴിവുകൾ അവർക്കും ഉണ്ട് അവർക്കുള്ളതൊന്നും കുറവുകളല്ല കുറവുകളെ എല്ലാം സ്നേഹത്തിലൂടെയും കരുതലിലൂടെയും എങ്ങനെ ജീവിത വിജയത്തിന്റെ പാഠങ്ങളാക്കാം എന്ന് പഠിപ്പിക്കുകയാണ് കൊബയാഷി മാഷും കുട്ടോാളും.

റ്റോമോയിലെ കായികമേള Summary in Malayalam Class 5

പാഠസംഗ്രഹം

എല്ലാവരെയും ഉൾക്കൊള്ളുകയും ഉൾപ്പെടുത്തുകയും ചെയ്യുമ്പോഴാണ് മനുഷ്യ ജീവിതം സുന്ദരമാകുന്നത്. പരസ്പരം കഴിവുകൾ തിരിച്ചറിഞ്ഞും സഹകരിച്ചും മുന്നോട്ടുപോകുമ്പോൾ ഏതു പ്രതിസന്ധികളെയും മറികടക്കാൻ കഴിയും. പണം കൊടുത്തു വാങ്ങുന്ന സാമഗ്രികളുടെയൊന്നും സഹായമില്ലാതെയാണ് കൊബായാഷി മാസ്റ്റർ സ്കൂൾ കായികമേള സംഘടിപ്പിച്ചത്. വിദ്യാലയചുറ്റുപാടുകളെ തന്നെ കായികമേളയ്ക്ക് വേണ്ടി സർഗാത്മകമായി രൂപപ്പെടുത്തുകയാണ് ചെയ്തത്. ചുറ്റുപാടുമായി ബന്ധമുള്ളവരായതിനാൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ പരിപാടികളിൽ പങ്കെടുക്കാനും മികവുകൾ തെളിയിക്കാനും കഴിഞ്ഞു.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മാറ്റിനിർ ത്താറില്ല. റഫറി ആകുന്നതിലൂടെ മത്സരത്തിൽ കൂടുതൽ നിയന്ത്രണാധികാരവും പങ്കാളിത്തവും അവർക്ക് ലഭിക്കുന്നു. “ഉത്സവത്തിന്റെ വിലാസങ്ങൾ പോലും മത്സരത്തിനു മാത്രമാണെങ്കിൽ” എന്ന ദുരവസ്ഥ ഇതോടെ ഇല്ലാതാകുന്നു. അങ്ങനെ അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാകുന്നു. വിജയപരാജയങ്ങൾക്കപ്പുറം എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരം കുട്ടികളിൽ വളരുന്നു. ഇത്തിരിയോളം പോന്ന കൈകാലുകളുടെ ഉടമയായ തകാഹാഷി എല്ലായിനത്തിലും ഒന്നാമത് എത്തുന്ന തരത്തിൽ മത്സരങ്ങൾ വികസിക്കുന്നു.

എല്ലാവരെയും ഉൾക്കൊള്ളുന്ന സമഗ്രമായ വികാസം തന്നെയാണ് ഇത്. കാർഷികോല്പന്നങ്ങൾ നൽകുന്നത് കായികാധ്വാനത്തെ സമ്മാനമായി പരിഗണിക്കലാണ്. കൃഷിയോടും നാടിനോടും അധ്വാനത്തോടും അനുകൂല മനോഭാവം രൂപപ്പെടാനും ഇത്തരം പ്രവർത്തനങ്ങൾ വഴി കഴിയും. ആത്യന്തികമായി കായികമേളയിലൂടെ ജീവിത പരിശീലനം തന്നെയാണ് കുട്ടികൾക്ക് ലഭിക്കുന്നത്.
റ്റോമോയിലെ കായികമേള Summary in Malayalam Class 5 1

റ്റോമോയിലെ കായികമേള Notes Question Answer Class 5 Adisthana Padavali Chapter 1

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 1 Chapter 1 റ്റോമോയിലെ കായികമേള Tomoyile Kayikamela Notes Questions and Answers Pdf improves language skills.

Tomoyile Kayikamela Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 1 Chapter 1 Tomoyile Kayikamela Question Answer

Class 5 Malayalam Tomoyile Kayikamela Notes Question Answer

വായിക്കാം കണ്ടെത്താം എഴുതാം
Question 1.
റ്റോമോളിലെ കായികമേളയുടെ സവിശേഷതകൾ കണ്ടെത്തി എഴുതൂ.
Answer:
പണം കൊടുത്തു വാങ്ങുന്ന സാമഗ്രികളുടെയൊന്നും സഹായമില്ലാതെയാണ് കൊബായാഷി മാസ്റ്റർ സ്കൂൾ കായികമേള സംഘടിപ്പിച്ചത്. വിദ്യാലയചുറ്റുപാടുകളെ തന്നെ കായികമേളയ്ക്ക് വേണ്ടി സർഗാത്മകമായി രൂപപ്പെടുത്തുകയാണ് ചെയ്തത്.

റ്റോമോയിലെ രീതികൾ
Question 1.
‘ഓരോ കുട്ടിയേയും പരിഗണിച്ചായിരുന്നു റ്റോമോയിലെ കായികമേള.’ എങ്ങനെയൊക്കെയാണ് കൊബായാഷി മാസ്റ്റർ ഓരോരുത്തരെയും പരിഗണിച്ചിരുന്നത്? കൊബായാഷി മാസ്റ്ററുടെ ഈ സവിശേഷരീതിയെക്കുറിച്ച് ചർച്ച ചെയ്യൂ. നിങ്ങളുടെ കണ്ടെത്തലുകളെല്ലാം ചേർത്ത് കുറിപ്പ് തയ്യാറാക്കുമല്ലോ.?
Answer:
ചുറ്റുപാടുകളും ആയി ബന്ധമുള്ളവരായതിനാൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ പരിപാടികളിൽ പങ്കെടുക്കാനും മികവുകൾ തെളിയിക്കാനും കഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മാറ്റിനിർത്താറില്ല. റഫറി ആകുന്നതിലൂടെ മത്സരത്തിൽ കൂടുതൽ നിയന്ത്രണാധികാരവും പങ്കാളിത്തവും അവർക്ക് ലഭിക്കുന്നു.

റ്റോമോയിലെ കായികമേള Notes Question Answer Class 5 Adisthana Padavali Chapter 1

രസികൻ പ്രയോഗങ്ങൾ
Question 1.
പാഠം വായിച്ചപ്പോൾ രസകരമായ ചില വാക്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? മിന്നൽ വേഗത്തിൽ തകാഹാഷി അവരെ കടന്നു മുകളിലേക്ക് പോയി.
ഇവിടെ അടിവരയിട്ട ഭാഗം നോക്കു.
വളരെ പെട്ടെന്ന് എന്നു പറയാനാണ് മിന്നൽ വേഗത്തിൽ എന്നു പ്രയോഗിച്ചിരിക്കുന്നത്.
ഒരു വാക്യം കൂടി.
കരിമീൻ തടിയൻ ജീവനുള്ളതുപോലെ അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടാൻ തുടങ്ങും. സാധാരണ പറയുന്ന രീതിയിലല്ലാതെ, ഇതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ധാരാളം വാക്യങ്ങൾ ഈ പാഠത്തിലുണ്ട്. അവ കണ്ടെത്തിയെഴുതു?
Answer:

  • പ്രയോഗം
  • പ്രയാസപ്പെടുക
  • വെള്ളം കുടിക്കുക
  • നട്ടംതിരിയുക
  • അടിപൊളി
  • തേച്ചിട്ട് പോയി
  • ചെത്തി നടക്കുക
  • ഭയങ്കരം
  • അസാധ്യം

വെള്ളം കുടിക്കുക എന്ന പ്രയോഗത്തിന് പാഠഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന അർത്ഥം ബുദ്ധിമുട്ടുക എന്നതാണ്. ആഴത്തിൽ മുങ്ങിപ്പോകുമ്പോൾ രക്ഷയില്ലാതെ വരുന്ന അവസരത്തിൽ വെള്ളം കുടിച്ചു പോകുന്നു. ഈ അർത്ഥത്തിൽ അല്ലാതെ പ്രയാസപ്പെടുക എന്ന ആശയത്തിൽ ഊന്നിയാണ് വെള്ളം കുടിക്കുക എന്ന പ്രയോഗം രൂപപ്പെട്ടത്. വെള്ളവുമായോ വെള്ളം കുടിക്കുന്നതുമായോ ബന്ധമില്ലാത്ത ഒരു സന്ദർഭത്തിൽ ഈ ശൈലി പ്രയോഗിക്കുന്നത് സന്ദർഭത്തിലെ ഏറ്റവും കൃത്യമായ ആശയം എത്തിക്കുന്നതിനാണ്.

ചേരുമ്പോഴും പിരിയുമ്പോഴും
Question 1.
‘ഒരപൂർവത’ എന്ന വാക്ക് നോക്കൂ. ഒരു, അപൂർവത എന്നീ രണ്ടു പദങ്ങൾ ചേർന്നിരിക്കുന്നു. ഇങ്ങനെ രണ്ടു വാക്കുകൾ ചേർത്ത് ഒറ്റവാക്കാക്കി എഴുതിയ മറ്റു പദങ്ങൾ പാഠത്തിൽനിന്ന് കണ്ടെത്തൂ. അവയെ മുകളിൽ കൊടുത്ത രീതിയിൽ വെവ്വേറെ വാക്കുകളാക്കി എഴുതുകയും വേണം.
Answer:

മൂന്നുകാലിലോട്ടം മൂന്നുകാലിൽ ഓട്ടം
കായികമേളയ്ക്കുണ്ടായിരുന്നു കായിക മേളയ്ക്കുണ്ടായിരുന്നു
പങ്കെടുക്കാനാവാത്ത പങ്കെടുക്കാൻ ആവാത്ത
ഊഴമവസാനിച്ചു ഊഴം അവസാനിച്ചു

മത്സരങ്ങളല്ലാത്ത കളികൾ
Question 1.
റ്റോമോയിലും നമ്മുടെ സ്കൂളുകളിലും നടക്കുന്ന കായികമേളകളും മറ്റു പല കളികളും മത്സരങ്ങളാണ്. അവയിൽ ജയവും തോൽവിയുമുണ്ട്.നിങ്ങൾ ജയവും തോൽവിയും ഇല്ലാത്ത കളികൾ കളിക്കാറുണ്ടോ? അങ്ങനെയുള്ള ചില കളിയനുഭവങ്ങൾ പരിചയപ്പെടാം.?
Answer:
ജയവും തോൽവിയും ഇല്ലാത്ത കളി എന്നത് എത്ര മനോഹരമായ ആശയമാണ്. ആരും വിജയിക്കുന്നവനോ, തോൽക്കുന്നവനോ ആകുന്നില്ല എന്നുള്ളതാണ് ഈ കളിയുടെ പ്രത്യേകത. ഒരുമിച്ചു സന്തോഷിക്കുക എന്നതിലുപരി വിജയിയ്ക്കുന്നവനുള്ള സന്തോഷവും തോൽക്കുന്നവന്റെ പിടച്ചിലും ജീവിതത്തിൽ അനിവാര്യമല്ല എന്ന തിരിച്ചറിവ് ഇത്തരം കളികളിലൂടെ നടക്കുന്നു. പ്രദേശികമായി നിലവിലുള്ള കളികൾ അദ്ധ്യാപികയുടെ നേതൃത്ത്വത്തിൽ കളിക്കുക.

റ്റോമോയിലെ കായികമേള Notes Question Answer Class 5 Adisthana Padavali Chapter 1

തുടർപ്രവർത്തനങ്ങൾ
Quetsion 1.
നാടൻ കളികളുടെ പേരും ചിത്രവും ചേർത്തു കളി പതിപ്പ് തയ്യാറാക്കുക
Answer

  • ആലവട്ടം കളി
  • ദായക്കളി | കവടി കളി
  • അത്തള പിത്തള തവളാച്ചി
  • അമ്മാനക്കളി
  • അംബേ റസക
  • അല്ലി മുല്ലി ചമ്മന്തി
  • ആകാശം ഭൂമി
  • ആട്ടക്കളം കുത്തൽ
  • ആട്ടക്കളം
  • ആരുടെ കയ്യിൽ മോതിരം
  • ഇട്ടൂലി
  • ഉപ്പ് കളി

ഓർത്തിരിക്കാൻ

  • കളികൾ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വർധിപ്പിക്കുന്നു
  • കൊബായാഷി മാഷ് നല്ല ഒരു അധ്യപകൻ ആണ്
  • സമൂഹത്തിനു പ്രയോജനകരമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കൻ കോബയാഷി മാഷ് പ്രവർത്തിക്കുന്നു
  • കൊബയാഷി മാഷ് സഹജീവികളോട് അലിവ് കാണിക്കുന്നു
  • എല്ലവരെയും നമ്മൾ പരിഗണിക്കേണ്ടവരാണ് എന്ന തിരിച്ചറിവ് നൽകുന്നു

റ്റോമോയിലെ കായികമേള Notes Question Answer Class 5 Adisthana Padavali Chapter 1 1

Class 5 Malayalam Adisthana Padavali Notes Unit 1 കളിയല്ല കളി
റ്റോമോയിലെ കായികമേള Notes Question Answer Class 5 Adisthana Padavali Chapter 1 2
ആമുഖം

കായികവും മാനസികവുമായ ശേഷികളുടെ ഏകോപനം കളികളിൽ നടക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ കായിക ശേഷികളുടെ പ്രകടനമാണ് കളികൾ. എന്നാൽ ഈ കായിക പ്രകടനങ്ങൾക്ക് തുണയായി ബുദ്ധിപരവും ചിന്താപരവും സർഗാത്മകവുമായ ഇടപെടലുകൾ കൂടി കളികൾ ഉൾക്കൊള്ളുന്നു. കളികളാണ് കുട്ടികളുടെ വളർച്ചയ്ക്ക് കരുതലാകുന്നത്. കളികളിലൂടെ കുട്ടികൾ പുതിയൊരു സമൂഹജീവിയായി മാറുന്നു. സമൂഹത്തിന്റെ നിയമങ്ങളും സഹകരണ സഹവർത്തിത രീതികളും കുട്ടികൾ പലവിധ കളികളിലൂടെ അറിയുന്നു. ചെറിയ ചെറിയ നിയമങ്ങളെ അനുസരിക്കാനും പഠിക്കുന്നു. കുട്ടികൾ കളികളിലൂടെ സ്വായത്തമാക്കുന്ന മൂല്യങ്ങൾ തിരിച്ചറിയുന്നതിനായാണ് ഈ യൂണിറ്റ്. കളിച്ചും പഠിച്ചും കളികളിലൂടെ നമുക്ക് മുന്നേറാം, മനസും ശരീരവും കളികളിലൂടെയാണ് ഏകാഗ്രമാകുന്നതും വികാസം പ്രാപിക്കുന്നതും

പാരസംഗ്രഹം

മണൽപ്പരപ്പും മൈതാനവും പറമ്പുകളുമെല്ലാം അങ്ങനെ കളിസ്ഥലങ്ങളായും സാംസ്കാരിക വിനിമയത്തിനുള്ള പൊതുവിടങ്ങളായും വളർന്നു. ഒന്നിച്ച് കളിച്ചും ചിരിച്ചും സുഖദുഃഖങ്ങൾ തമ്മിൽ പങ്കുവെച്ചും വളർന്നവർക്കിടയിൽ മതേതരത്വം അടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെട്ടു. മാനവികത പോലുള്ള നവോത്ഥാന മൂല്യങ്ങളും കളികളിലൂടെ വേരുറച്ചു.

ആരെയും പുറത്തു നിർത്താതെ, ഭിന്നശേഷിക്കാരടക്കമുള്ള എല്ലാവരെയും ഉൾപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന, ‘റ്റോമോയിലെ കായികമേള’ ടോട്ടോച്ചാൻ എന്ന കൃതിയിൽ നിന്നെടുത്തതാണ്. കണ്ണനോടൊപ്പം ബാലലീലകളിൽ ഏർപ്പെടുന്ന കൂട്ടുകാരെയാണ് കാട്ടിലെ കളികൾ എന്ന കവിതാ ഭാഗത്തിലൂടെ ചെറുശ്ശേരി ചിത്രീകരിക്കുന്നത്. തുല്യത, ലിംഗനീതി തുടങ്ങിയ ഭരണഘടനാ മൂല്യത്തെ അടിസ്ഥാനമാക്കി പെൺകുട്ടികൾക്കും തുല്യ പങ്കാളിത്തം ഉണ്ടാകണമെന്ന ആശയമാണ് ‘പന്തു കളിക്കാനൊരു പെൺകുട്ടി’ എന്ന കഥയിൽ സൂചിപ്പിക്കുന്നത്. വിശാലാർത്ഥത്തിൽ, മനുഷ്യ ജീവിതത്തിന്റെ പ്രധാന ഭാഗം തന്നെയാണ് കളികൾ എന്ന സന്ദേശമാണ് ഈ യൂണിറ്റിൽ പ്രകടമാകുന്നത്.

റ്റോമോയിലെ കായികമേള Notes Question Answer Class 5 Adisthana Padavali Chapter 1

പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ
Question 1.
നിങ്ങളും ധാരാളം കളിക്കുന്നവരാണ്. വീട്ടിലും സ്ക്കൂളിലും കൂട്ടുകാരോടൊത്ത് നിങ്ങൾ കളിക്കാറുണ്ട്. വീട്ടിൽ ഒറ്റയ്ക്കും ചില കളികൾ കളിച്ചിട്ടുണ്ടാവും. നിങ്ങളുടെ ഏതെങ്കിലും ഒരു കളിയനുഭവം പറഞ്ഞുനോക്കിയാലോ? എല്ലാവരും പറയണേ…?
Answer:

  • നിങ്ങളുടെ ഓർമയിലുള്ള നല്ല കളിയനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കുക
  • നിങ്ങളെ കുടുകുടെ ചിരിപ്പിച്ചതോ ദുഖിപ്പിച്ചതോ ആകാം പങ്കുവെയ്ക്കുക

തുടർപ്രവർത്തനം
Question 1.
‘കാല്യവേള മുഴുക്കെ, യൊടിഞ്ഞൊരു ചില്ലയാലേ കളിച്ചുകൊണ്ടങ്ങനെ ഈ മണലിലിരുന്നുരുളീടുമെ ന്നോമനേ, നിനക്കെന്തൊരത്യാനന്ദം! (കളിക്കോപ്പുകൾ ബാലാമണിയമ്മ) ആശയം വ്യക്തമാക്കുക?
Answer:
കളിക്കോപ്പായി ഒടിഞ്ഞ ചില്ല മാത്രമുള്ളപ്പോഴും മാനസികമായ ഏകാഗ്രതയുള്ളതുമൂലം കുട്ടിക്ക് അത്യാനന്ദം ലഭിക്കുന്നു എന്നാണ് കവിയത്രി പറയുന്നത്.

പട്ടം പറപ്പിക്കട്ടെ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and പട്ടം പറപ്പിക്കട്ടെ Pattam Parappikkatte Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Pattam Parappikkatte Summary

Pattam Parappikkatte Summary in Malayalam

പട്ടം പറപ്പിക്കട്ടെ Summary in Malayalam
പട്ടം പറപ്പിക്കട്ടെ Summary in Malayalam Class 5 1
1905 ഒക്ടോബർ 4 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം, ഇടയ്ക്ക് പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.

കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. 1948ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ് 27-ന് തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.

പട്ടം പറപ്പിക്കട്ടെ Summary in Malayalam Class 5

കവിതാ സാരം

കുട്ടികൾക്ക് ഏറെ വിനോദകരമായ ഒന്നാണ് പട്ടം പറത്തൽ. പട്ടം പറത്തി കളിക്കാൻ ഇഷ്ടമല്ലാത്തവരായ ആരുമില്ല. പട്ടം പറപ്പിക്കട്ടെ എന്ന ഈ കവിത വാനിൽ പാറി പറക്കുന്ന പട്ടത്തെ മനുഷ്യജീവിതവുമായി സാദൃശ്യപ്പെടുത്തുന്നു.

ആകാശത്ത് ഉയർന്ന് പറക്കുന്ന പട്ടത്തിന് പാരിടത്തെ (ഭൂമിയെ) ഒന്നായി കാണാനായിട്ട് സാധ്യമാണ്. അത്രയും ഉയരത്തിൽ നിന്നുള്ള കാഴ്ച പാരിടത്തെ മുഴുവനായി കാണാൻ കഴിയുന്ന ഒന്നാണ്. പട്ടത്തിന് ഉയരെ പറക്കണമെങ്കിൽ കാറ്റ് അനിവാര്യമാണ് ആയതിനാൽ ഇവിടെ താമരപ്പൂവിന്റെ അകമ്പടിയുമായി അരികിൽ വരാൻ കാറ്റിനെ വിളിക്കുകയാണ്.

കാറ്റിൽ പറന്നു വിലസുന്ന പട്ടം ഓരോ പടികളായി ഉയരങ്ങളിലേക്ക് പറന്നു പോകുന്നത് മനസ്സിനെ മനോഹരമായ വിചാര ശില്പം (ചിന്ത ) പോലെയാണ്. പട്ടം പറന്നു നടക്കുന്ന ആകാശത്തെ താഴെ നിന്ന് നോക്കുമ്പോൾ തടിച്ച ഒരു അച്ഛൻ താഴേക്ക് നോക്കുന്നത് പോലെയാണ് കവി ഭാവനയിൽ തോന്നുന്നത്.

തന്റെ പൊന്മകന് അനുഗ്രഹം നൽകുന്ന അമ്മയെ പോലെ അഴകാർന്നതാണ് ഭൂമി. സൂര്യന്റെ കരങ്ങളുടെ തലോടലേറ്റ് നിൽക്കുന്ന ഭൂമിയോട് മേൽപ്പോട്ട് പോന്നുകൊള്ളാൻ മേഘം പറയുന്നുണ്ട്.

മുകളിൽ ഉയർന്നു പറക്കുന്ന പട്ടത്തിന് പാരിടത്തെ ഒന്നായി കാണാനുള്ള നേട്ടമുണ്ട്. ആ നേട്ടത്തിൽ നിന്നുകൊണ്ടുതന്നെ ഈ കൊച്ചു കാറ്റിന്റെ തുണയോടു കൂടി മുകളിലേക്ക് ഉയർന്നും ആകാശത്തിൽ പറക്കുന്ന പറവകളായി ചേർന്ന് നിന്നും ഈ ലോകത്തെ അത് വീക്ഷിക്കട്ടെ.

അങ്ങനെ ലോകത്തെ മുഴുവൻ വീക്ഷിക്കുന്ന നിന്റെ കരളിന്റെ നൂലറ്റ് പോകാതിരിക്കട്ടെ അഥവാ നിന്റെ ഉള്ളിലെ നല്ല ചിന്തകളുടെ നൂലറ്റ് പോകാതിരിക്കട്ടെ എന്ന് കവി പ്രത്യാശിക്കുന്നു. ഭാരതത്തെ ഈ ഭൂമിയെ അതിർത്തി തിരിക്കാതെ വിവേചനം ഇല്ലാതെ തരംതിരിക്കാതെ ഒന്നായി കാണാനുള്ള നിന്റെ നേട്ടത്തെ അഥവാ കഴിവിനെ കൈമോശം വരുത്താതെ എന്നും ഇങ്ങനെ ഉയരങ്ങളിൽ പറന്നു നിൽക്കാൻ സാധിക്കട്ടെ.

ഇവിടെ ഭൂമിയിൽ മനുഷ്യരെന്നും വഴക്കടിച്ചാണ് കഴിയുന്നത്. വഴക്കുകൂടി വഴക്കുകൂടി ഈ പാരിന്റെ ഭംഗി അവർ കെടുത്തി. അതിനാൽ കളങ്കമില്ലാത്ത ചിന്തയുടെ ആകാശത്തിൽ ഉയരങ്ങളിൽ എന്നും ഈ കൊച്ചുപട്ടം പാറിനിൽക്കട്ടെ. ഇവിടെ ഈ കൊച്ചുപട്ടത്തെ കളങ്കമില്ലാത്ത കുട്ടികളുടെ മനസ്സിനോട് ചേർത്ത് വായിക്കാവുന്നതാണ്. കളങ്കമില്ലാത്ത ബാല്യം എന്നും നിലനിൽക്കട്ടെ എന്നുകൂടി ആശംസിക്കാം

കവിതാസ്വാദനം

പി. കുഞ്ഞിരാമൻ നായരുടെ പട്ടം പറപ്പിക്കട്ടെ എന്ന കവിത മാനവചിന്തയുടെ ദുഷിച്ച വശങ്ങളിൽ നിന്ന് കളങ്കമില്ലാത്ത ബാല്യം പറന്ന് ഉയർന്നു നിൽക്കട്ടെ എന്ന് പറയുന്നു. മനുഷ്യമനസ്സിലെ വേർതിരിവുകളും വിവേചനങ്ങളും തിരിച്ചറിയപ്പെടാത്ത ബാല്യം മനോഹരമാണ്. അത് ആകാശത്തിൽ പറന്നു വിലസി. എന്നും ഉയരങ്ങളിൽ നിലനിൽക്കട്ടെ എന്ന കവിഭാവന മനോഹരമാണ്.

മുകളിൽ നിന്ന് താഴേക്ക് നോക്കുന്ന ആകാശം വെളുത്ത താടി വെച്ചതുപോലെ എന്ന കവി കൽപ്പന അച്ഛന്റെ സശ്രദ്ധമായ നോട്ടം പോലെ അമ്മയായ ഭൂമിക്ക് സംരക്ഷണം നൽകുന്നു എന്ന് പറയാതെ പറയുന്നു. മനുഷ്യരാൽ വഴക്ക് നടത്തുന്ന ഭൂമിയെ മുകളിലേക്ക് മേഘം വിളിക്കുന്നുണ്ട്. താടി വെച്ച അച്ഛനെപ്പോലെ നിൽക്കുന്ന ആകാശത്തിന്റെയും തന്റെ പ്രിയപ്പെട്ട മകന് അനുഗ്രഹം നൽകിയ അമ്മയായ ഭൂമിക്കും ഇടയിൽ പാറിച്ചു നടക്കുന്ന കൊച്ചുകുട്ടിയായും പട്ടത്തെ നമുക്ക് കാണാവുന്നതാണ്.

കളങ്കമില്ലാത്ത ചിന്ത എന്നും നിലനിൽക്കട്ടെ എന്നു കവി ആശംസിക്കുന്നത് ഭൂമിയിലെ മനുഷ്യരുടെ പരിപാവനമല്ലാത്ത ചിന്തകളിൽ മനസ്സും മടുത്തിട്ടാവാം. ഇങ്ങനെ ബാല്യകാലത്തിന്റെ കളങ്കമില്ലാത്ത മനസ്സിനെ കവി ആകാശത്തിൽ പാറിപ്പറക്കുന്ന പട്ടത്തിനോട് ചേർത്തുവയ്ക്കുന്നത് കവിതയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

അർത്ഥം
പാരിടം – ഭൂമി ലോകം
വാനിൽ – ആകാശത്തിൽ
ചേതോഹരം – മനോഹരം
മാനവൻ – മനുഷ്യൻ
പാവനം – പവിത്രം, കളങ്കമില്ലാത്ത
ഓതി – പറഞ്ഞു
നഭസ്സ് – മേഘം
ആശിസ്സ് – അനുഗ്രഹം

പട്ടം പറപ്പിക്കട്ടെ Summary in Malayalam Class 5

പര്യായം
സൂര്യൻ : ആദിത്യൻ, അരുണൻ
ലോകം : ജഗത്ത്, ഭുവനം, വിശ്വം
മനുഷ്യൻ : മാനവൻ, മനുജൻ, മർത്യൻ
ആകാശം : അംബരം, ഗഗനം, നദസ്സ്
അമ്പിളി : ചന്ദ്രൻ, തിങ്കൾ, ശശാങ്കൻ

വിപരീതം
ഉദയം × അസ്തമയം
പ്രത്യക്ഷം × അപ്രത്യക്ഷം
ഉയർച്ച × താഴ്ച്ച

പട്ടം പറപ്പിക്കട്ടെ Notes Question Answer Class 5 Kerala Padavali Chapter 15

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 5 Chapter 15 പട്ടം പറപ്പിക്കട്ടെ Pattam Parappikkatte Notes Questions and Answers Pdf improves language skills.

Pattam Parappikkatte Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 5 Chapter 15 Pattam Parappikkatte Question Answer

Class 5 Malayalam Pattam Parappikkatte Notes Question Answer

കവിതയുടെ ഉള്ളറിയാം
കവിത ചൊല്ലിക്കേട്ടപ്പോൾ കുറേ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.
ഇനി കവിത മൗനമായി വായിച്ച്, തുടർന്നു കൊടുത്തിരിക്കുന്ന ചോദ്യങ്ങളോടുള്ള പ്രതികരണം എഴുതൂ.

Question 1.
ആകാശത്തിന്റെ നോട്ടം എങ്ങനെയാണ്?
Answer:
താടി നരച്ച ഒരു അച്ഛന്റെ പോലെയാണ് താഴേക്ക് നോക്കി നിൽക്കുന്ന ആകാശം.

Question 2.
ഭൂമിയുടെ ഭംഗിയെ കുറിച്ച് കവി എന്താണ് പറയുന്നത്?
Answer:
പൊന്മകന് ആസിസ്സ് നേരുന്ന അമ്മയെപ്പോലെ ഭൂമി അഴകായി നിൽക്കുന്നു എന്ന്

Question 3.
മേഘം പട്ടത്തിനോട് പറഞ്ഞതെന്ത് ?
Answer:
സൂര്യ കരങ്ങളുടെ തലോടലേറ്റ് നിൽക്കുന്ന ഭൂമിയോട് മുകളിലേക്ക് പോരുമോ എന്നാണ് മേഘം പറഞ്ഞത്.

Question 4.
പട്ടത്തിന് പറവയെ പോലെ പാറാൻ കഴിയുന്നത് ആരുടെ സഹായത്താൽ ആണ്?
Answer:
പട്ടത്തിന് പറവയെ പോലെ പാറാൻ കഴിയുന്നത് കാറ്റിന്റെ സഹായത്താൽ ആണ്.

Question 5.
ആകാശത്ത് ഉയർന്നു പറക്കുന്ന പട്ടത്തിനുള്ള നേട്ടം എന്തായിരിക്കും?
Answer:
പാരിടത്തെ ഒന്നായി (മുഴുവനായി) കാണാൻ സാധിക്കുന്നു എന്നതാണ് നേട്ടം.

പട്ടം പറപ്പിക്കട്ടെ Notes Question Answer Class 5 Kerala Padavali Chapter 15

Question 6.
പാരിന്റെ കോലം കെട്ടതിന് എന്താണ് കാരണം?
Answer:
മാനവർ (മനുഷ്യർ) പരസ്പരം വഴക്കു കൂടിയാണ് പാരിന്റെ കോലം കെടുത്തിയത്.

വിശകലനം ചെയ്യാം
Question 1.
ഈ ലോകം വീക്ഷിക്കും നിൻ കരളിൽ
നൂലറ്റുപോകാതിരിക്കയെന്നും!
മാനവനെന്നും വഴക്കടിച്ചു
കോലംകെടുത്തിയ പാരിൽനിന്നും
പാവനചിന്താനഭസ്സിൽ, മീതെ
പാറട്ടെയെന്നുമെൻ കൊച്ചുപട്ടം.
ഈ വരികൾ ശ്രദ്ധിച്ചു വായിക്കൂ.

ലോകത്തെ വീക്ഷിക്കുന്ന പട്ടം, പട്ടത്തിന്റെ കരൾ, കരളിന്റെ നൂൽ, മാനവൻ വഴക്കടിച്ചു കോലം കെടുത്തിയ പാര്, പാവനചിന്താനഭസ്സ് (നല്ല ചിന്തകളുടെ ആകാശം)
പട്ടത്തെക്കുറിച്ചുമാത്രമാണോ ഈ വരികളിൽ പറയുന്നത്?
ഈ കൊച്ചുപട്ടം മറ്റെന്തെങ്കിലുമാണോ?
ഭൂമിയിലെ എല്ലാവരെയും ഒന്നായി കാണാൻ പട്ടത്തിനു കഴിയും. നമുക്കതിന് കഴിയുന്നുണ്ടോ? നമ്മുടെ മനസ്സും പട്ടം പോലെയായി മാറിയാലോ?
നിങ്ങളുടെ അഭിപ്രായങ്ങൾ ക്ലാസിൽ അവതരിപ്പിക്കൂ. തുടർന്ന് വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കൂ.
Answer:
ഈ വരികളിൽ പട്ടം മനുഷ്യമനസിനോട് ബന്ധപ്പെട്ട് നിൽക്കുന്നു. ഇവിടെ പാറിക്കളിക്കുന്നത് ഒരു കൊച്ചുപട്ടമാണ്. കളങ്കമില്ലാത്ത ചിന്തയുടെ ആകാശത്താണ് പട്ടം പറന്നു കളിക്കുന്നത്. പട്ടത്തിന്റെ കരൾ, കരളിന്റെ നൂൽ എന്നീ പ്രയോഗങ്ങൾ മനുഷ്യന്റെ ചിന്തകളുമായി ബന്ധപ്പെടുത്തുന്നു.

നിരവധി ജീവജാലങ്ങൾ വസിക്കുന്ന ഭൂമി മനുഷ്യരെ എങ്ങനെ വഴക്കടിച്ച് കോലം കെടുത്തിയെന്ന് കവി പറയുന്നുണ്ട്. മനുഷ്യന്റെ മനസ്സിലെ ഞാനെന്ന ചിന്തയും വേർതിരിവുകളും ആകാശത്ത് പറന്നു വിലസുന്ന പട്ടത്തിനില്ല. പട്ടത്തിന് എല്ലാവരെയും ഒന്ന് ഒന്നായി കാണാൻ കഴിയുന്നുണ്ട്. പട്ടത്തെപ്പോലെ സമഭാവനയും സമചിന്തയും എല്ലാ മനുഷ്യ മനസ്സുകളിലും ഉണ്ടാകട്ടെ എന്ന് കവി പ്രത്യാശിക്കുന്നു.

ഗുരുവചനം
Question 1.
ലോകം ഒന്നായിക്കാണമെന്നാണ് പട്ടം പറപ്പിക്കട്ടെ’ എന്ന കവിത നമ്മോട് പറയുന്നത്. പ്രപ ഞ്ചത്തെ ഒന്നായിക്കണ്ട ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ശ്രദ്ധിക്കാം.
പട്ടം പറപ്പിക്കട്ടെ Notes Question Answer Class 5 Kerala Padavali Chapter 15 1
‘നരനും നരനും തമ്മിൽ
സാഹോദര്യമുദിക്കണം
അതിന് വിഘ്നമായുള്ള-
തെല്ലാമില്ലാതെയാകണം’
ഈ വരികളിലൂടെ ഗുരു നമുക്ക് നൽകുന്ന സന്ദേസമെന്ത്? ‘കടലോളം സ്നേഹം’ എന്ന യൂണി റ്റിന്റെ തലക്കെട്ടുമായി ചേർത്ത് ഈ ഗുരുവചനം ക്ലാസിൽ ചർച്ച് ചെയ്യൂ.
Answer:
തത്വചിന്തകനും സന്യാസിയും കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ശ്രീനാരായണഗുരു. കേരളത്തിൽ നിലനിന്നിരുന്ന സവർണമേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിക്കുന്നതിൽ പങ്കു വഹിച്ചു.

അവനവന് ആത്മസുഹൃത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്നുള്ള തായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ആദർശം.
നരനും നരനും തമ്മിൽ
സാഹോദര്യമുദിക്കണം
അതിനു വ്യക്തമായുള്ളതെല്ലാം ഇല്ലാതെ ആവണം.
ജാതീയമായ വേർതിരിവുകൾ നിലനിന്നിരുന്ന കാലഘട്ടം ആയിരുന്നു ശ്രീനാരായണഗുരുവിന്റേത്. മനുഷ്യർ തമ്മിൽ അകലം പാലിക്കുന്ന സാഹോദര്യസ്നേഹം ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട ഈ വരികൾ ഇന്നും പ്രാധാന്യമർഹിക്കുന്നു.

മനുഷ്യനും മനുഷ്യനും തമ്മിൽ (നരനും നരനും) സാഹോദര്യം ഉദിക്കണം തടസ്സമായി നിൽക്കുന്നത് എന്തൊക്കെയാണ് അതെല്ലാം ഇല്ലാതെ ആകണമെന്ന് ശ്രീനാരായണഗുരുവിനെ വരികളിൽ വ്യക്തമാണ്.

ഈ ജാതീയമായ അസമത്വം സാമ്പത്തികമായ ആശ്രമത്വം തൊഴിൽപരമായ അസുഖം വിദ്യാഭ്യാസപരമായ ആസ്വമൃതം ഇങ്ങനെ എന്തെല്ലാം തരത്തിൽ അസമത്വങ്ങളും അതിർവരമ്പുകളും തരം നിലനിൽക്കുന്നുണ്ടോ അതെല്ലാം ഇല്ലാതെയാക്കാൻ മാനവരാശിക്ക് കഴിയണമെന്നാണ് ഈ വരികളിൽ അർത്ഥമാക്കുന്നത്. ഇത്തരത്തിൽ വിവേചനങ്ങളെ ഇല്ലാതാക്കണമെങ്കിൽ കടലോളം സ്നേഹം ഓരോ മനുഷ്യഹൃദയങ്ങളിലും ഉണ്ടായിരിക്കണം.

പട്ടം പറപ്പിക്കട്ടെ Notes Question Answer Class 5 Kerala Padavali Chapter 15

സ്നേഹത്തിന്റെ ഭാഷ
Question 1.
ഈ യൂണിറ്റിലെ എല്ലാ പാഠഭാഗങ്ങളും പരിചയപ്പെടുത്തുന്നത് സ്നേഹമാണ്; സ്നേഹത്തിന്റെ
ഭാഷയാണ്.
സ്നേഹത്തെക്കുറിച്ചുള്ള കവിവാക്യങ്ങൾ, കഥാസന്ദർഭങ്ങൾ, ഗാനങ്ങൾ, ചൊല്ലുകൾ, മഹാന്മാ രുടെ വാക്കുകൾ തുടങ്ങിയവ അടുത്തുള്ള വായനശാലകളിൽ നിന്ന് ശേഖരിച്ച് നോട്ടുപുസ്തക ത്തിലെതിവ്.
Answer:

  1. അവനവൻ ആത്മസുഹൃത്തിന് ആചരിക്കുന്നവ യപരന് സുഖത്തിനായി വരേണം – ശ്രീനാരായണ ഗുരു
  2. സ്നേഹത്തിൽ നിന്നല്ലോ മറ്റൊന്നും ലഭിച്ചിടാൻ സ്നേഹത്തിൻ ഫലം ജ്ഞാനത്തിന്റെ ഫലം ജ്ഞാനം സ്നേഹമേ പരം സൗഖ്യം സ്നേഹഭംഗമേ ദു?ഖം സ്നേഹമേ ധിക്കാലാതി വർത്തിയായി ജ്വലിച്ചാവൂ – ജി. ശങ്കരപ്പിള്ള
  3. സ്നേഹിക്കുകയില്ല ഞാൻ നോവും ആത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
    വയലാർ രാമവർമ്മ
  4. ഒരൊറ്റ മതം ഉണ്ട് ലകിന്നുയരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മെ പാലമൃതോട്ടും പാർവണ ശശിബിംബം – ഉള്ളൂർ എസ് പരമേശ്വരയ്യർ
  5. സ്നേഹമാണഖിലസാരമൂഴിയില് സ്നേഹസാരമിഹ സത്യമേകമാം
  6. “സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും ദ്രോഹം ദ്വേഷത്തെ നീക്കിടാ സ്നേഹം നീക്കിടുമോർക്ക നീ!’ – എൻ. കുമാരനാശാൻ
  7. നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ ഇതാണ് അഴകിതേ സത്യം ഇതു ശീലിക്കൽ ധർമ്മവും – അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട്.

മരങ്ങളുടെ ഭാഷ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and മരങ്ങളുടെ ഭാഷ Marangalude Bhasha Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Marangalude Bhasha Summary

Marangalude Bhasha Summary in Malayalam

മരങ്ങളുടെ ഭാഷ Summary in Malayalam

പാഠസാരം

ഈ കഥ കുട്ടിയും അച്ഛനും സസ്യങ്ങളും തമ്മി – ലുള്ള സംഭാഷണത്തിലൂടെ പുരോഗമിക്കുന്നു. കുട്ടിയുടെ വീടിനു ചുറ്റും ധാരാളം സസ്യങ്ങൾ ഉണ്ടായിരുന്നു. അച്ഛൻ നട്ടു നനച്ചു വളർത്തി വളർന്നു വന്നവയും, താനേ മുളച്ചു വന്നവയും. ഒരിക്കൽ അച്ഛനോടൊപ്പം തൊടിയിൽ നിൽക്കു കയായിരുന്നു കുട്ടി കൈപ്പവള്ളിയെ പരിപാലിക്കുന്ന അച്ഛനെ കണ്ടു എന്നാൽ അത് തന്നോട് അല്ലാ സംസാരിക്കുന്നതൊന്നു മനസ്സിലാക്കിയ കുട്ടി അച്ഛൻ ആരോടാണ് വർത്തമാനം പറയുന്നത് എന്ന് ചോദിച്ചു.

മരങ്ങളുടെ ഭാഷ Summary in Malayalam Class 5

കൈപ്പവള്ളിയോടാണ് താൻ സംസാരിക്കുന്നതെന്നുള്ള അച്ഛന്റെ മറുപടി കുട്ടിയെ അത്ഭുതപ്പെടുത്തി. നമ്മൾ മനുഷ്യർ സംസാരിക്കുന്നത് സസ്യങ്ങൾക്ക് മനസ്സിലാകുമോ എന്നതായിരുന്നു കുട്ടിയുടെ സംശയം. അച്ഛൻ പറഞ്ഞു, മനസ്സിലാവും. ഞാൻ പറയുന്നത് കൈപ്പ വള്ളിക്കും അവൾ പറയുന്നത് എനിക്കും മനസ്സിലാവും. തുടർന്ന് അച്ഛൻ പറഞ്ഞു, നാലുദിവസം മുമ്പ് കാറ്റിൽ തലയാട്ടി നിന്ന ഈ കൈപ്പ വള്ളി എന്നോട് പറഞ്ഞു എനിക്ക് മുകളിലോട്ട് കയറണം പന്തലിട്ടു തരണം പൂക്കണം കായ്ക്കണം എന്ന്. അന്ന് തൽക്കാലത്തേക്ക് ഒരു കമ്പ് താങ്ങായി നൽകാനേ കഴിഞ്ഞുള്ളൂ. മോളു കണ്ടോ കൈപ്പള്ളി വിരലുകൾ കൊണ്ട് കമ്പിയിൽ പിടിച്ചു മേലോട്ട് കയറിയത്. കുട്ടിക്ക് അച്ഛൻ എന്താണ് കൈപ്പവള്ളിയോട് സംസാരിച്ചത് എന്നറിയാൻ തിടുക്കമായി. കുട്ടി ചോദിച്ചു ഇപ്പൊ അച്ഛൻ എന്താ കൈപ്പവള്ളിയോട് പറഞ്ഞത്.

സുഖമായി കിടക്കാൻ പന്തൽ കെട്ടി തരണമെന്ന്. അച്ഛന്റെ മറുപടി വിശ്വസിക്കാൻ മകൾ തയ്യാറാകുന്നില്ല. ചെടികൾക്ക് മിണ്ടാൻ പറ്റില്ല നമ്മുടെ മലയാളവും അറിയില്ല. മകൾ പറഞ്ഞു, ശേഷം മരങ്ങൾ എങ്ങനെയാണ് സംസാരിക്കുന്നതെന്ന് അച്ഛൻ മകൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ്. പ്ലാവിന്റെ കൊമ്പ് ഒരു കൈ തെങ്ങിന്റെ അടുത്തേക്ക് വരുന്നതും തലചരിച്ചു വെച്ച് തെങ്ങ് പ്ലാവിനോട് ഉപദ്രവിക്കാൻ വരല്ലേ എന്ന് പറയുന്നതും തെങ്ങിന്റെ ചുവട്ടിൽ നിൽക്കുന്ന പപ്പായ മരം വെയിലും മഴയും കൊള്ളാതെ തെങ്ങിന്റെ തണലിൽ നിൽക്കാൻ സുഖമാണെന്നു പറയുന്നതും ഓലകൈയിലൂടെ കുറെ വെളിച്ചം വിട്ടുതരണമെന്ന് അഭ്യർത്ഥിക്കുന്നതും എല്ലാം അച്ഛൻ മകൾക്ക് പറഞ്ഞു കൊടുക്കുന്നു. ഇതിനെല്ലാം തെങ്ങ് പറയുന്ന മറുപടി എന്താണെന്ന് അച്ഛൻ മകളോട് പറഞ്ഞുകൊടുക്കുന്നു. എന്റെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള കാറ്റും വെളിച്ചവും താഴേക്ക് തരാം എന്നാകുമെന്ന് മകൾ മറുപടി പറയുന്നു. ഇവിടെ മകൾക്കും മരങ്ങളുടെ ഭാഷ മനസ്സിലാകുന്നു. മരങ്ങളുടെ ഭാഷ മനസ്സിലാക്കുക എന്നത് പ്രകൃതിയെ അറിയുക എന്നതാണ്.
മരങ്ങളുടെ ഭാഷ Summary in Malayalam Class 5 1

അർത്ഥം
ഓലക്കെ – ഓലകളാകുന്ന കൈ
ചടുലനർത്തനം – അതിവേഗത്തിലുള്ള നൃത്തം
താങ്ങുകമ്പ് – വള്ളികൾക്ക് മേലോട്ട് വളരാൻ താങ്ങായി കൊടുക്കുന്ന കമ്പ്.
പിറുപിറുക്കുക – വ്യക്തമല്ലാത്ത രീതിയിൽ സംസാരിക്കുക
പുളു – നുണ
പെടുക്കുന്നു – മൂത്രമൊഴിക്കുന്നു
ദേഷ് – നന്നായി എന്നതിന് ഉപയോഗിക്കുന്ന പദം
മൊഴി – വാക്ക്
മോട്ടർ – ബസ്സ്, കാർ, തുടങ്ങിയ വാഹനങ്ങൾ
ലാളന – ഓമനിക്കൽ
വങ്ക് – പൊത്ത്
വീക്ഷിക്കുക – നോക്കുക
അകം തരിക്കുക – കുളിരണിയുക

പര്യായം
അച്ചൻ – പിതാവ്, താതൻ, ജനകൻ
അദ്ഭുതം – വിസ്മയം, വിചിത്രം
ഇല – ദലം, പർണ്ണം, പ്രതം
കർഷകൻ – കൃഷീവലൻ, കൃഷിക്കാരൻ
ചുത്രി – തനയ, നന്ദിനി, തനുജ ,മകൾ
പൂന്തോട്ടം – ആരാമം, ഉദ്യാനം, പുഷ്പവാടി
മണ്ണ് – മൃത്ത്, മൃത്തിക

മരങ്ങളുടെ ഭാഷ Summary in Malayalam Class 5

വിപരീതം
ഉദയം × അസ്തമയം
ക്ഷമ × അക്ഷമ
അനുകൂലം × പ്രതികൂലം

പിരിച്ചെഴുതുക
പുഴുക്കേടുകൾ – പുഴു + കേടുകൾ
തലയുയർത്തി – തല + ഉയർത്തി
കാറ്റിലാടി – കാറ്റിൽ + ആടി

വിഗ്രഹിച്ചെഴുതുക
താങ്ങുകമ്പ് – താങ്ങുന്ന കമ്പ്
കൈവിരലുകൾ – കൈയിലെ വിരലുകൾ

മരങ്ങളുടെ ഭാഷ Notes Question Answer Class 5 Kerala Padavali Chapter 14

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 5 Chapter 14 മരങ്ങളുടെ ഭാഷ Marangalude Bhasha Notes Questions and Answers Pdf improves language skills.

Marangalude Bhasha Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 5 Chapter 14 Marangalude Bhasha Question Answer

Class 5 Malayalam Marangalude Bhasha Notes Question Answer

രംഗവേദി
Question 1.
കഥ നാടകമായി അവതരിപ്പിക്കുക
Answer:
മരങ്ങൾ പറഞ്ഞ കഥ….
കഥാപാത്രങ്ങൾ : പ്ലാവ്, തെങ്ങ്, പപ്പായച്ചെടി.

രംഗം 1
കുട്ടിയുടെ വീട്ടിലെ പൂന്തോട്ടം, ചെടികൾ പരസ്പരം സംസാരിക്കുന്നു
തെങ്ങ് : ‘എടീ, പ്ലാവേ നീയങ്ങു വളർന്നു വലുതായി ലോ….എത്ര പെട്ടന്നാ നിന്റെ വളർച്ച.
പ്ലാവ് : ഹൊ എന്റെ തെങ്ങ് ചേച്ചി, ഈ വീട്ടിലെ ചേട്ടൻ നല്ല പോലെ എന്നെ നോക്കി വളർത്തുന്നുണ്ട്, എനിക്ക് ആവശ്യമായ വെള്ളവും വളവും നൽകാൻ എപ്പോഴും ശ്രദ്ധിക്കും. അതുകൊണ്ടാ ഞാൻ ഇത്രയും പെട്ടന്ന് വലുതായത്.
തെങ്ങ് : അതു ശരിയാ നമ്മളെയൊക്കെ സ്വന്തം മക്കളെ പോലെയാ അദ്ദേഹം പരിപാലിക്കുന്നെ. പപ്പായ മരം: തെങ്ങ് ചേച്ചീ, ചേച്ചിയും നന്നായി വളർന്നിട്ടുണ്ട്. ചേച്ചീടെ തണലിൽ നിൽക്കാൻ സുഖാ… വെയിലും മഴയും അധികം കൊള്ളണ്ടല്ലോ.. എന്നാൽ സൂര്യവെളിച്ചം മുഴുവൻ മറയ്ക്കല്ലേ..
തെങ്ങ് : അനിയത്തി പേടിക്കണ്ടാ എന്റെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള കാറ്റും വെളിച്ചവും താഴേയ്ക്ക് തരാം.
പപ്പായമരം: നന്ദി തെങ്ങേച്ചീ….
തെങ്ങ് : ടീ പ്ലാവേ വളരുന്നതൊക്കെ കൊള്ളാം എന്നെ ഉപദ്രവിക്കാൻ വരല്ലേ ട്ടോ..
പ്ലാവ്: ഏയ് ഞാൻ ഉപദ്രവിക്കില്ല. എത്രയും പെട്ടന്ന് നമ്മുടെ കൃഷിക്കാരന് ആവശ്യമായ ഫലങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കണം അതാണ് എന്റെ ആഗ്രഹം.
പപ്പായ മരം : എനിക്കും അത് തന്നെയാ ആഗ്രഹം.

മരങ്ങളുടെ ഭാഷ Notes Question Answer Class 5 Kerala Padavali Chapter 14

ഞങ്ങളും പറയുന്നുണ്ട്
Question 1.
“ഭേഷ് … അതായത്, മോൾക്കും മരങ്ങളുടെ ഭാഷ വശമായി!”
അച്ഛൻ കുട്ടിയോടു പറഞ്ഞ ഈ വാക്യത്തോടെയാണ് കഥ അവസാനിക്കുന്നത്.
മരങ്ങളും ജീവികളും മനുഷ്യനെപ്പോലെ ഭാഷ ഉപയോഗിക്കുന്നവരാണോ?
മരങ്ങളുടെ ഭാഷ അച്ഛനെപ്പോലെ കുട്ടിയും പഠിച്ചു എന്നു പറയുന്നതുകൊണ്ട് കഥാകൃത്ത് എന്താ ണുദ്ദേശിച്ചത്?
ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും കണ്ടെത്തലുകളും ചേർത്ത് കുറിപ്പ് തയാറാക്കൂ.
Answer:
ചെടികളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അച്ഛൻ അതിൽ ആനന്ദവും സന്തോഷവും കണ്ടെത്തുന്നുണ്ട്. മനുഷ്യരെ പോലെ അവയ്ക്കും ജീവനുണ്ടെന്നും, ചെടികളുടെ ഭാഷ അവരും സംസാരിക്കുന്നുണ്ടെന്നുള്ള പ്രകൃതി സ്നേഹത്തിന്റെ തിരിച്ചറിവാണ് അച്ഛൻ കുട്ടിയിലേക്കും പകർന്നു കൊടുക്കുന്നത്.

മരങ്ങളുടെ ഭാഷ കുട്ടിയും പഠിച്ചു എന്നു പറയുന്നതു കൊണ്ട് പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും സ്നേഹിക്കാനും അടുത്തറിയാനുമുള്ള പ്രാപ്തി കുട്ടിക്കായി എന്നാണ് അച്ഛൻ പറയുന്നത്.

ഓർമ്മത്താളിലേയ്ക്ക്
Question 1.
പകലുണ്ടായ കാര്യങ്ങളെല്ലാം ഓർത്തുകൊണ്ടാണ് കുട്ടി അന്ന് ഉറങ്ങാൻ കിടന്നത്. കയ്പവ ള്ളിയും അച്ഛനും തമ്മിലുള്ള വർത്തമാനം അവളെ ഏറെ ചിന്തിപ്പിച്ചു. “മോൾക്കും മരങ്ങളുടെ ഭാഷ വശമായി’ എന്ന അച്ഛന്റെ വാക്കുകൾ അവളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഉറക്കം വരുന്നേയില്ല.
ജീവിതത്തിലെ മറക്കാനാവാത്ത ആ ദിവസത്തെക്കുറിച്ച് അവൾ ഡയറിയിൽ എഴുതാൻ തുടങ്ങി. നിങ്ങളും ഭാവനയ്ക്കനുസരിച്ച് ആ ഡയറി എഴുതൂ.
Answer:
ഡയറി
21/11/24
വ്യാഴം

ഇന്ന് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ദിവസമാണ്.
ഇന്ന് അച്ഛനോടൊപ്പം ഞാൻ തൊടിയിൽ പോയി, അവിടെ കുറേ പച്ചക്കറികളും, മരങ്ങളും പൂത്തും കായ്ച്ചും നിൽക്കുന്നുണ്ട്. നല്ല രസമായിരുന്നു അവിടെ…. അച്ഛൻ എത്ര ശ്രദ്ധയോടെയും സ്നേഹത്തോടെയുമാണ് അവയെ പരിപാലിക്കുന്നത്….. അച്ഛൻ അവയോട് സംസാരിക്കാറുണ്ട്. മരങ്ങളുടെ ഭാഷ അച്ഛനറിയാം.

നമ്മളെ പോലെ അവയ്ക്കും വേദനകളുണ്ട്, സന്തോഷവും സങ്കടങ്ങളും ഉണ്ട്. അതൊക്കെ അറിഞ്ഞും സ്നേഹിച്ചുമാണ് നമ്മൾ ചെടികൾ വളർത്തേണ്ടത്. ഈ തിരിച്ചറിവാണ് മരങ്ങളുടെ ഭാഷ അറിയുന്നതിലൂടെ അച്ഛൻ പറഞ്ഞു തന്നത്.

ഇതൊക്കെ അറിഞ്ഞപ്പോൾ എനിക്കും ഈ പ്രകൃതിയോട് ഒരുപാട് ഇഷ്ടം തോന്നി. അവരുടെ ഭാഷ ഇപ്പൊ എനിക്കും വശമായി.

പ്രകൃതിയുടെ ഭാഷ
Question 1.
പേജ് 95 കവിത വായിച്ച് കവി ഈ വരികളിലൂടെ എന്തെല്ലാം അനുഭവങ്ങൾ ആവിഷ്കരിക്കു ന്നുണ്ട്? ചർച്ച ചെയ്യുക.
Answer:
ഏറ്റുമാനൂർ സോമദാസന്റെ കവിത പ്രകൃതിയും ജീവജാലങ്ങളും എത്ര സുന്ദരമാണ് എന്ന് കാണിച്ചുതരുന്നു. ഇലകൾ കാറ്റിൽ ഉലയുന്നതും നിരവധി കിളികൾ അവയുടെ പൂ പോലെയുള്ള ചിറകുകൾ ഇളകുന്നതും കൊഞ്ചുന്ന മൊഴികളാൽ ശബ്ദിക്കുന്നതും കാണുമ്പോൾ നീല മലയിൽ ആകെ കുറിഞ്ഞിപ്പൂക്കൾ പൂത്തുനിൽക്കുന്നത് പോലെ മെയ് കുളിരു കോരുന്നു എന്ന് കവി പറയുന്നു. കുറിഞ്ഞിപ്പൂക്കൾ നല്ല തണുപ്പ് കാലങ്ങളിലാണ് പൂക്കാറുള്ളത് ഇങ്ങനെ പ്രകൃതി ജീവജാലങ്ങളാലും സസ്യങ്ങളാലും സമ്പന്നമാകുന്നതു കാണുമ്പോൾ മനസ്സ് നിറയുന്നു.

അകം ധരിച്ചു നിന്ന് ഉലയുന്ന മരവും അടിമുടി പൂവിടുന്നുണ്ട്. നിറയെ പൂത്തു നിൽക്കുന്ന മരങ്ങളും, കൊഞ്ചുന്ന മൊഴി, ശബ്ദിക്കുന്ന കിളികളും, കാറ്റും, ഇലകളും, പൂക്കളും എല്ലാം കൂടിയാണ് പ്രകൃതിയെ സമൃദ്ധം ആക്കുന്നത്. ഇങ്ങനെ സമൃദ്ധമായി നിൽക്കുന്ന പ്രകൃതിയെ അഥവാ ഭൂമിയെ കാണുമ്പോൾ മനം നിറഞ്ഞു ചിരിക്കുന്ന പെറ്റമ്മയെ പോലെയാണ് തോന്നുന്നത് എന്ന് കവി പറയുന്നു.

കൂടുതൽ ചോദ്യങ്ങൾ
Question 1.
അച്ഛൻ തൊടിയിൽ എന്താണ് ചെയ്തു കൊണ്ടിരുന്നത്?
Answer:
കയ്പ വള്ളികൾ ഒരോന്നായി കൈകൊണ്ട് പതുക്കെ പൊക്കിപ്പിടിച്ച് പുഴുക്കേടുകൾ നുള്ളിനീക്കുകയും ചെടികളോട് സംസാരിക്കുകയും ചെയ്യുകയായിരുന്നു.

Question 2.
അച്ഛൻ ആരോടാണ് സംസാരിച്ചിരുന്നത്?
Answer:
കയ്പ്പ വള്ളിയോട്

മരങ്ങളുടെ ഭാഷ Notes Question Answer Class 5 Kerala Padavali Chapter 14

Question 3.
കയ്പ് വള്ളി അച്ഛനോട് എന്താണ് പറഞ്ഞത്?
Answer:
‘എനിക്ക് മുകളിലോട്ട് കയറണം, പന്തലിട്ടു തരണം, പൂക്കണം, കായ്ക്കണം. ഇതെല്ലാമാണ് ചെടി അച്ഛനോട് പറഞ്ഞത്.

Question 4.
തെങ്ങ് പ്ലാവിനോട് എന്താണ് പറഞ്ഞത്?’
Answer:
ഉപദ്രവിക്കാൻ വരല്ലേ എന്നാണ് തെങ്ങ് പറയുന്നത്.

Question 5.
പ്രകൃതി ഒരു സ്നേഹിത എന്ന രചന ആരുടേതാണ് ?
Answer:
യു. അരവിന്ദാക്ഷൻ

എന്റെ അമ്മ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and എന്റെ അമ്മ Ente Amma Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Ente Amma Summary

Ente Amma Summary in Malayalam

എന്റെ അമ്മ Summary in Malayalam
എന്റെ അമ്മ Summary in Malayalam Class 5 1
1910 ജൂലായ് 1-ാം തിയതി ആലപ്പുഴ ജില്ലയിലെ വർക്കി ജോസഫിന്റെയും അന്നമ്മയുടേയും മകനായി ജനിച്ചു. പിന്നീട് കുടുംബത്തോടൊപ്പം കോട്ടയം പൊൻകുന്നത്തേക്ക് താമസം മാറ്റുകയായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മലയാളഭാഷയിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് ആലാം പള്ളി സ്കൂളിൽ അദ്ധ്യാപകനായി. 1939-ൽ എഴുതിയ തിരുമുൽക്കാഴ്ച എന്ന ഗദ്യകവിതയാണ് ആദ്യകൃതി. കർഷകരുടേയും, ദുഃഖിതരുടേയും ജീവിതങ്ങൾ അദ്ദേഹത്തിന്റെ കൃതികൾക്ക് വിഷയമായി. പുരോഗമന ചിന്താഗതിയിലൂടെ സമൂഹത്തെ നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2004 ജൂലായ് 2-ാം തിയതി തന്റെ 94-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

എന്റെ അമ്മ Summary in Malayalam Class 5

കഥകൾ

  • കഥകൾ,
  • ഹൃദയാനന്ദം,
  • മോഡൽ,
  • ശബ്ദിക്കുന്ന കലപ്പ,
  • ഡെമോക്രസി,
  • ദാഹം
  • ദൈവത്തേക്കാൾ ഞാൻ പേടിക്കുന്നത്,
  • പൊട്ടിയ ഇഴകൾ,
  • നാട്ടുവെളിച്ചം…

നാടകങ്ങൾ

  • കതിരുകാണാക്കിളി,
  • ഞാൻ ഒരധികപ്പറ്റാണ്,
  • അൾത്താര,
  • ഭർത്താവ്,
  • വിശറിക്കു കാറ്റുവേണ്ട,
  • സ്വർഗം നാണിക്കുന്നു,
  • കർണൻ,

പുരസ്കാരങ്ങൾ
സ്വാതന്ത്ര്യസമര സേനാനിക്കുള്ള താമ്രപത്രം നേടി. കേരള സാഹിത്യഅക്കാദമി അവാർഡ്, വള്ളത്തോൾ സമ്മാനം, കലാദർശന അവാർഡ്, കൊടുപ്പുന്ന സ്മാരക പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, ലളിതാംബിക അന്തർജനം അവാർഡ്, മദ്രാസ് സർവകലാശാല പുരസ്കാരം, പദ്മപ്രഭാ പുരസ്കാരം.

കഥാസാരം

പൊൻകുന്നം വർക്കിയുടെ ആത്മകഥാംശമുള്ള കൃതിയാണ് “ഞാൻ കഥാകാരനായ കഥ’ അതിലെ ഒരു ഭാഗമാണ് “എന്റെ അമ്മ’ എന്ന പാഠഭാഗം. ഇതിൽ അദ്ദേഹം തന്റെ കുട്ടിക്കാല അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഒരു പാവപ്പെട്ട കർഷക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്രായത്തിൽ പിതാവ് മരണപ്പെട്ടു, അദ്ദേഹവും അനുജനും, മാതാവും അനാഥരായി, ജീവിത പ്രാരാബ്ധങ്ങൾ മൂലം മാതാവിൽ നിന്നും ലാളനയോ വാത്സല്യമോ അദ്ദേഹ ത്തിന് ലഭിച്ചിട്ടില്ല. ദാരിദ്രത്തിന്റെയും, ഒറ്റപ്പെടലിന്റെയും തിക്തമായ അനുഭവങ്ങളിലൂടെ അദ്ദേഹം കടന്നുപോയി.
എന്റെ അമ്മ Summary in Malayalam Class 5 2
അയൽക്കാരന്റെ സഹായത്താലാണ് അദ്ദേഹം സ്കൂളിൽ ചേർന്നത്. വിദ്യാർത്ഥിയായിരുന്നപ്പോൾ ഫീസും ആഹാരവും തരാൻ ബുദ്ധിമുട്ടുന്ന അമ്മയുടെ നിസ്സഹായാവസ്ഥ ആ കുട്ടിയുടെ കൊച്ചു ഹൃദയത്തിൽ ചിരട്ടത്തീ പോലെ കത്തിനിന്നു. ബാല്യകാലത്ത് മുഴുവൻ അനുഭവിച്ച വേദനയുടെയും, ദാരിദ്രത്തിന്റെയും, ഒറ്റപ്പെടലിന്റെയും അനുഭവകഥകൾ അദ്ദേഹം കൂടുകാരോട് പറയുമായിരുന്നു. നാലാം ക്ലാസ് ജയിച്ചശേഷം മറ്റ് കുട്ടികൾ ഇംഗ്ലീഷ് സ്കൂളിലേക്ക് പഠനത്തിനായി പോയി, തന്നെ ഇംഗീഷ് സ്കൂളിലേക്കയക്കാത്തത് എന്തുകൊണ്ടാണെന്ന് അമ്മയോട് ചോദിച്ച് നിരന്തരം ശല്യം ചെയ്തപ്പോൾ അടിക്കുകയും “പോയി വല്ല ജോലിയും നോക്ക് ‘, എന്നുമാണ് അമ്മ പറഞ്ഞത്. അടികൊണ്ട് ഏങ്ങലടിച്ച് കരഞ്ഞു കൊണ്ടിരുന്നപ്പോൾ തനിക്കൊപ്പം കരയുന്ന സ്നേഹ ഗംഭീരയായ അമ്മയേയും ആ കുട്ടി കണ്ടു.

അർത്ഥം
നിപുണർ – മിടുക്കർ
പരമാർത്ഥം – വാസ്തവം, ഏറ്റവും ശരിയായത്
ലാളന – ഓമനിക്കൽ
വിഷാദം – സങ്കടം
സ്നിഗ്ധഭാവം – സ്നേഹം നിറഞ്ഞ ഭാവം
സ്നേഹ ഗംഭീര – സ്നേഹവും ഗാംഭീര്യവും നിറഞ്ഞവൾ
സ്വാധീനശക്തി – സ്വാധീനിക്കാനുള്ള കഴിവ്

എന്റെ അമ്മ Summary in Malayalam Class 5

പര്യായം
അമ്മ – മാതാവ്, ജനനി, തായ
പുത്രൻ – തനയൻ, മകൻ, സുതൻ
പിതാവ് – താതൻ, ജനകൻ, അച്ഛൻ

വിപരീതം
ദരിദ്രമായ × സമ്പന്നമായ
ജനനം × മരണം
സമ്മതിക്കുക × വിസമ്മതിക്കുക.
ശക്തം × അശക്തം

മാതൃകപോലെ എഴുതുക

  • കർഷകകുടുംബം – കർഷകരുടെ കുടുംബം
  • സ്നിഗ്ധഭാവങ്ങൾ – സ്നിഗ്ധമായ ഭാവങ്ങൾ
  • പരിഹാസ നിപുണൻ – പരിഹാസത്തിൽ നിപുണനായിട്ടുള്ളവൻ
  • നിസ്സഹായാവസ്ഥ – നിസ്സഹായമായ അവസ്ഥ