എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 5 Chapter 13 എന്റെ അമ്മ Ente Amma Notes Questions and Answers Pdf improves language skills.

Ente Amma Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 5 Chapter 13 Ente Amma Question Answer

Class 5 Malayalam Ente Amma Notes Question Answer

കുഞ്ഞുനൊമ്പരം
Question 1.
പൊൻകുന്നം വർക്കി തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർക്കുകയാണ്. എന്തെല്ലാം ഓർമ്മ കളാണ് കഥാകാരൻ പങ്കുവയ്ക്കുന്നത്? നിങ്ങളെ ഏറെ സ്പർശിച്ച അനുഭവം ഏതാണ്? പറയൂ.
Answer:
പങ്കുവയ്ക്കുന്ന ഓർമ്മകൾ

  • കുട്ടിക്കാലത്ത് അനുഭവിച്ച ഒറ്റപ്പെടൽ.
  • വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട്.
  • അമ്മയുടെ നിസ്സഹായാവസ്ഥ.
  • പണമില്ലാത്തതിനാൽ ഉപരിപഠനത്തിന് അവസരം ലഭിക്കാതിരുന്നത്.

കഥയിൽ എന്നെ ഏറെ സ്പർശിച്ച സംഭവം
ഇംഗ്ലീഷ് സ്കൂളിലേക്കയക്കാത്തത് എന്തുകൊണ്ടാണെന്ന് കഥാകാരൻ നിരന്തരം അമ്മയോട് ചോദിച്ച് ശല്യം ചെയ്തപ്പോൾ അമ്മ നല്ലതു നാലെണ്ണം തുടക്കു വച്ചു തന്ന ശേഷം നിർദേശം നൽകി. എന്നാൽ കുട്ടിക്കൊപ്പം ആ അമ്മയും കരയുന്നുണ്ടായിരുന്നു.

എഴുത്തിന്റെ കരുത്ത്
Question 1.
അതുകൊണ്ട് പരുപരുപ്പുകളിൽക്കൂടി ഞങ്ങൾ വളർന്നു.
അടിവരയിട്ട് പ്രയോഗമെന്തിനെയാണ് സൂചിപ്പിക്കുന്നത്?
കുട്ടിക്കാലത്ത് സഹിച്ച കഷ്ടപ്പാടുകൾ….
മറ്റൊരു പ്രയോഗം നോക്കൂ.
ശേഷിയുള്ളത് ശേഷിക്കും എന്ന മട്ടിൽ ഞാൻ വളർന്നുകയറി.
പാഠത്തിൽ ഇതുപോലെയുള്ള പ്രയോഗങ്ങൾ ഇനിയുമുണ്ട്. അവ കണ്ടെത്തി അവയുടെ ആശയം വിശദമാക്കി നോട്ടുപുസ്തകത്തിൽ കുറിക്കുമല്ലോ.
Answer:

  • പരുപരുപ്പുകളിൽക്കൂടി – ഈ പ്രയോഗം കുട്ടിക്കാലത്ത് സഹിച്ച കഷ്ടപ്പാടുകൾ സൂചിപ്പിക്കുന്നു. ഒട്ടും എളുപ്പമാല്ലാത്ത ജീവിത സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു.
    വാക്കുകളുടെ ആവർത്തിച്ചുള്ള പ്രയോഗം അവസ്ഥയുടെ തീവ്രതയെ മനസ്സിലാക്കി തരുന്നു.
  • ശേഷിയുള്ളത് ശേഷിക്കും – ഈ പ്രയോഗം സ്വന്തം കഴിവും അദ്ധ്വാനവും കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുക എന്നാണ് സൂചിപ്പിക്കുന്നത്.
  • ചിരട്ടത്തീ കത്തിക്കുക – ഈ പ്രയോഗം മനസിലേറ്റ വേദനയുടെ തീവ്രതയെ കാണിക്കുന്നു.

എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13

അമ്മയെക്കുറിച്ച്
Question 1.
താഴെ ചേർത്ത കവിതകൾ ഗ്രൂപ്പുകളിൽ വായിച്ച് ചർച്ച ചെയ്യൂ.
Answer:
അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ
അപർണ പറഞ്ഞു
“അമ്മയ്ക്ക് നല്ല മണം”
“എന്തു മണം”
“അമ്മമണം”
എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13 1
അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പത്തെയും അമ്മയുടെ ചാരെ കുഞ്ഞ് അനുഭവിക്കുന്ന കരുതലിന്റെയും ആഴങ്ങളാണ് ഈ വരികളിൽ വിഷ് കരിച്ചിരിക്കുന്നത്. ‘അമ്മ മണം’ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും മണമാണ്. സ്വന്തം ശരീരവും ജീവിതവും മക്കൾക്ക് വേണ്ടി നീക്കി വെക്കുന്ന അമ്മമാരെ ഈ കവിത ഓർമിപ്പിക്കുന്നു.
***
ഞാൻ ആദ്യമായി നീരുറവ കണ്ടത്
എന്റെ അമ്മയുടെ കണ്ണിൽ നിന്നാണ്
ഒരു വെയിലായി എനിക്കതിനെ
വറ്റിക്കാനാവുമോ?’

ഒരു കുട്ടിയുടെ കാഴ്ച്ചയായാണ് കവിത അവതരിപ്പിച്ചിരിക്കുന്നത്. കവിതയിൽ അമ്മ അനുഭവിക്കുന്ന വേദനകളുടെ ആഴത്ത അടയാളപ്പെടുത്തുന്നു. അമ്മയുടെ കണ്ണിലെ നീരുവ ജീവിത പ്രശ്നങ്ങളിൽ നിന്നും ഉണ്ടായതാവാം, ഇതിൽ നിന്നെല്ലാം ഒരു മോചനം അമ്മക്ക് നൽകണമെന്ന് കുട്ടി ആഗ്ര ഹിക്കുന്നുണ്ട്. ഒരു വെയിലായി അമ്മയുടെ കണ്ണീരിന്റെ നീരുറവ വറ്റിക്കണമെന്ന് കുട്ടി ആഗ്രഹിക്കുന്നു. അമ്മയുടെ ദുഃഖത്തിൽ വേദനിക്കുന്ന മക്കളുടെ മനസ്സിനേയും അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയും കവിത വരച്ചിടുന്നു.

‘കറിയുപ്പ് തീർന്നു
എങ്കിലും,
വിയർപ്പ് കുറുക്കിയെടുത്ത്
അമ്മ കഞ്ഞിയുണ്ടാക്കി.’
എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13 2
വീട്ടിലും അടുക്കളയിലുമായി ഉരുകി തീരുന്ന അമ്മമാരെ ഈ കവിത ഓർമിപ്പിക്കുന്നു. കുടുംബത്തിനും കുട്ടികൾക്കും വേണ്ടി അമ്മമാർ അക്ഷീണം പ്രവർത്തിക്കുന്നു എന്നാൽ അവരെ ആരും ശ്രദ്ധിക്കാറില്ല. സ്വയം ഉരുകി തീർന്നു കൊണ്ടാണ് അമ്മമാർ അവരുടെ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നത്.
***
അടുക്കളക്ക് കറുപ്പുനിറം
പുകയും വിറക്കിന്റെ കറുപ്പുനിറം
എത്ര തിരക്കിലുമെന്നെ കണ്ടാൽ
അമ്മ മനസ്സിൽ മുല്ലനിറം!

അടുക്കളകളിൽ ഒതുങ്ങി പോകുന്ന അമ്മമാരെ ഈ കവിത അടയാളപ്പെടുത്തുന്നു. കുടുംബത്തിന്റെ വിഷമതകൾക്കിടയിലും മക്കളെക്കാണുമ്പോൾ അവർ സന്തോഷം പങ്കിടുന്നു.

താരതമ്യം ചെയ്യാം
ഒരു ലേഖനഭാഗം വായിക്കാം.

സാധാരണ മട്ടിലുള്ള ഒരണുകുടുംബം. പ്രഭാതം. സ്കൂൾ വിദ്യാർഥിയായ മകൻ ഊൺമേശപ്പുറത്ത് പുസ്തകങ്ങൾ നിരത്തിവെച്ചു പഠിക്കുകയാണ്. ഇടയ്ക്കൊരു സമയത്ത് അവൻ അമ്മയെ വിളിച്ചു. ആദ്യം പതുക്കെ. പിന്നെ തെല്ലുറക്കെ. അങ്ങനെ മൂന്നോ നാലോ വട്ടം. അവർ വിളികേട്ടില്ല.

അമ്മ തൊട്ടപ്പുറത്ത് അടുക്കളയിലുണ്ട്. പുലർച്ചെ നാലുമണിക്കെഴുന്നേറ്റ് തുടങ്ങിയ പണിയാണ്. തിരക്കോടു തിരക്ക്. വീട്ടിൽ നാലാളുണ്ടെങ്കിൽ അവർക്ക് അഞ്ചുതരം വിഭവം വേണം. ഒരുകെ സിങ്കിലെ പാത്രങ്ങളിൽ, ഒരുകൈ കുക്കിങ് സ്റ്റൗവിൽ, ഒരു ചിരവയിൽ, ഒരുകെ മിക്സിയിൽ അങ്ങനെ ചടുല നർത്തനമാണ്. ഇതൊക്കെ കഴിഞ്ഞു വേണം, കുളിച്ചൊരുങ്ങി ഇറങ്ങി യോടാൻ. ബസ്സു പിടിച്ച് ആപ്പീസിലെത്തേണ്ടേ? ആരും നിർബന്ധിച്ചിട്ടല്ല. സമയത്ത് ജോലിക്കെത്തണമെന്ന ഒരു താൽപര്യം. ഉള്ളിലെ രോഷവും സങ്കടവും മകന്റെ വിളിയെ അവഗണിക്കാൻ അവരെ പ്രേരിപ്പിച്ചു.

എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13

സംഗീതാർദ്രമായ രണ്ടക്ഷരം അശോകൻ ചരുവിൽ
Question 1.
പൊൻകുന്നം വർക്കിയുടേയും അശോകൻ ചരുവിലിന്റേയും രചനകളിലെ അമ്മമാരുടെ ജീവി താവസ്ഥ കാണിച്ച് തരുന്ന ചില സൂചനകൾ നോക്കൂ.

പൊൻകുന്നം വർക്കിയുടെ അമ്മ അശോകൻ ചരുവിലിന്റെ രചനയിലെ അമ്മ
• പാവപ്പെട്ട കുടുംബം • ഇടത്തരം അണുകുടുബം
• മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ല. • താല്പര്യമുണ്ടെങ്കിലും ശ്രദ്ധിക്കാനാവുന്നില്ല
• വിദ്യാഭ്യാസമില്ല, കൂലിപ്പണിയെടുക്കുന്നു. • ഓഫീസ് ജോലിയുണ്ട്

സൂചനകളുടെയും നിങ്ങൾ കൂട്ടിച്ചേർത്തവയുടെയും സഹായത്തോടെ രണ്ട് അമ്മമാരുടേയും ജീവിതം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:

പൊൻകുന്നം വർക്കിയുടെ അമ്മ അശോകൻ ചരുവിലിന്റെ രചനയിലെ അമ്മ
• പാവപ്പെട്ട കുടുംബം • ഇടത്തരം അണുകുടുബം
• മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ല. • താല്പര്യമുണ്ടെങ്കിലും ശ്രദ്ധിക്കാനാവുന്നില്ല
• വിദ്യാഭ്യാസമില്ല, കൂലിപ്പണിയെടുക്കുന്നു. • ഓഫീസ് ജോലിയുണ്ട്
• നിസ്സഹായയായ അമ്മ • ഒറ്റക്കാണ് എല്ലാം ചെയ്യുന്നത്.

പൊൻകുന്നം വർക്കിയുടെ രചനയിൽ കുടുംബിനിയായ, വിധവയായ ഒരു അമ്മയുടെ ദാരിദ്രാവസ്ഥയും നിസ്സഹായാവസ്ഥയും പറയുന്നു. ഭർത്താവിന്റെ മരണം സാമ്പത്തികാവസ്ഥയെ തകർക്കുകയും മകളുടെ വിദ്യാഭ്യാസ ത്തിന് പോലും സഹചര്യമില്ലാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. അശോകൻ ചെരുവിലിന്റെ കഥയിലെ അമ്മ പുതിയകാലത്തിലും അമ്മമാർ നേരിടുന്ന പ്രശ്നങ്ങളെയും ജോലി ഭാരത്തേയും അവതരിപ്പിക്കുന്നു. അമ്മമാർ പുറത്ത് ജോലിയുണ്ടെങ്കിൽ പോലും വീട്ടു ജോലികളുടേയും അടുക്കള പണികളുടേയും കുട്ടികളുടെ പരിപാലനത്തിന്റെയുമെല്ലാം ജോലി അവളിൽ തന്നെ നിലനിൽക്കുന്നു. ഏതു കാലഘട്ടത്തിലും വെന്തുരുകാൻ വിധിക്കപ്പെട്ട സ്ത്രീ അവസ്ഥകളെ രണ്ട് കൃതികളിലും അവതരിപ്പിക്കുന്നു.
എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13 3
1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. അച്ഛൻ സി.എ. രാജൻ മാസ്റ്റർ, അമ്മ വി. എ. ചന്ദ്രമോഹൻ, കാട്ടൂർ ഹൈസ്കൂൾ കാറളം ഹൈസ്കൂൾ, നാട്ടിക എസ്. എൻ. കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. കുറച്ചുകാലം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് പഞ്ചായത്ത് വകുപ്പിലും രജിസ്ട്രേഷൻ വകുപ്പിലും ഉദ്യോഗം.

സൂര്യകാന്തികളുടെ നഗരം, പരിചിതഗന്ധങ്ങൾ, ഒരു രാത്രിക്ക് ഒരു പകൽ, മരിച്ചവരുടെ കടൽ, ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുപന്യാസം, കാട്ടൂർക്കടവിലെ ക്രൂരകൃത്യം, ആമസോൺ, അശോകൻ ചരുവിലിന്റെ കഥകൾ, തെരഞ്ഞെടുത്ത കഥകൾ (കഥാസമാഹാരം) ജലജീവിതം, കടൽക്കരയിലെ വീട് (നോവലെറ്റ്) കങ്കാരുനൃത്തം, കറപ്പൻ (നോവൽ) കഥകളിലെ വീട്, ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം, ദൈവം കഥ വായിക്കുന്നുണ്ട്, കഥയുടെ മറുകര, കഥയറിയാതെ, എഴുത്തിന്റെ വെയിലും നിലാവും (ഉപന്യാസം). ചെറുകാട് അവാർഡ്, ഇടശ്ശേരി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തുവർക്കി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കൂടുതൽ ചോദ്യങ്ങൾ
Question 1.
എന്റെ അമ്മ എന്ന പാഠഭാഗത്തിന് ആസ്വാദനം തയ്യറാക്കുക.
Answer:
പൊൻകുന്നം വർക്കിയുടെ ജീവിതാനുഭവം ആണ് “എന്റെ അമ്മ എന്ന പാഠഭാഗത്ത് വിവരിക്കുന്നത്. കർഷകരുടേയും, തൊഴിലാളികളുടെയും വേദനിക്കുന്നവരുടേയും കഥകളായിരുന്നു അദ്ദേഹം വായനക്കാർക്കായി പകർത്തിയിട്ടത്. സ്വന്തം ജീവിതത്തിൽ എഴുത്തുകാരൻ അനുഭവിച്ച ദാരിദ്രവും, ഒറ്റപ്പെടലും, അനാഥത്വവും എല്ലാം ഈ കഥകളിലും പ്രതിഫലിക്കുകയായിരുന്നു.

എന്റെ അമ്മ എന്ന ഭാഗത്ത് അനാഥത്വവും ദാരിദ്രവും കാരണം വിദ്യാഭ്യാസത്തിനു പോലും അവസരം ലഭിക്കാതെ പോകുന്ന കുട്ടിയെ നാം കാണുന്നു. ജീവിതാനുഭവങ്ങൾ അവനെ സ്വയംപര്യാപ്തനാക്കുന്നു. വേദനിക്കുന്ന ജീവിതാനുഭവങ്ങളെ കഥകളാക്കി മറ്റു കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നിസ്സഹായയായ അമ്മയെയാണ് കഥയിൽ അവതരിപ്പിക്കുന്നത്. ഭർത്താവിന്റെ മരണശേഷം ആ അമ്മയും രണ്ട് മക്കളും പട്ടിണിയിലൂടെയാണ് കടന്നു പോയത്. മക്കൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുവാനാവാത്തതിൽ ആ അമ്മ വേദനിക്കുന്നുണ്ട്.

ദാരിദ്ര്യവും, അനാഥത്വവും അനുഭവിക്കുന്ന കുടുംബങ്ങളിലെ ദയനീയമായ അവസ്ഥകളാണ് ഈ പാഠഭാഗം പറയാൻ ശ്രമിക്കുന്നത്. പരിമിതമായ ജീവിതാവസ്ഥകളിൽ നിന്നും വളർന്നുവന്ന് ഏറെ പ്രശസ്തനായ കഥാകാരന്റെ ജീവിതവും വായനക്കാർക്ക് പ്രചോദനം നൽകുന്നു.

എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13

Question 2.
എന്റെ അമ്മ എന്ന പാഠഭാഗം പൊൻകുന്നം വർക്കിയുടെ ഏത് കൃതിയിൽ നിന്നും എടുത്തിട്ടു ള്ളതാണ് ?
Answer:
ഞാൻ കഥാകാരനായ കഥ

Question 3.
കഥാകൃത്തിന്റെ ജീവിത സാഹചര്യങ്ങൾ വിവരിക്കുക?
Answer:
പാവപ്പെട്ട കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് മരണപ്പെട്ടു. അനുജനും അമ്മയുമടങ്ങിയ ആ കുടുംബം വളരെ കഷ്ടപെട്ടാണ് ജീവിച്ചിരുന്നത്.

Question 4.
ആരുടെ സഹായത്താലാണ് കഥാകാരൻ സ്ക്കൂളിൽ ചേർന്നത്.
Answer:
അയൽവാസിയുടെ

Question 5.
വിദ്യാർത്ഥിയായിരുന്നപ്പോൾ കഥാകാരന്റെ ഹൃദയത്തിൽ ചിരട്ടത്തീ ‘ കത്തിച്ച സംഭവം എന്തായിരുന്നു.
Answer:
ഫീസും ആഹാരവും തരാൻ വിഷാദ ഭാരത്തോടു കൂടി ബുദ്ധിമുട്ടുന്ന അമ്മയുടെ നിസ്സഹായാ വസ്ഥയാണ് ആ സംഭവം.

Question 6.
എന്തുകൊണ്ടാണ് കഥാകൃത്തിന് ഇംഗ്ലീഷ് സ്കൂളിൽ ഉപരിപഠനത്തിനായി പോകാൻ കഴിയാതിരുന്നത്?
Answer:
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഇംഗ്ലീഷ് സ്കൂളിൽ ഉപരിപഠനത്തിന് പോകാൻ കഴിയാതിരുന്നത്.

എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13

Class 5 Malayalam Kerala Padavali Notes Unit 5 കടലോളം സ്നേഹം
എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13 4
സനേഹബന്ധങ്ങളിലൂടെ മാനവികതാബോധം വളർത്താൻ ശ്രമിക്കുന്ന കൃതികളാണ് ഈ ഭാഗത്ത് ഉൾകൊള്ളിച്ചിരിക്കുന്നത്. പ്രകൃതി വിഭവങ്ങളിലും ജീവന്റെ അടരുകളെ മനസിലാക്കി അവയെ സ്നേഹിക്കുവാനും പരിചരിക്കുവാനുമുള്ള ചിന്തകൾ വളർത്താൻ ഈ കൃതികൾ സഹായിക്കുന്നു. മാതൃസ്നേഹത്തിന്റെയും, പ്രകൃതി മനുഷ്യരുടെ അമ്മയാണെന്നുള്ള തിരിച്ചറിവിന്റെയും ആഴങ്ങൾ ഈ കൃതികളിൽ ഉൾക്കൊള്ളുന്നു. പാരിസ്ഥിതിക ബോധത്തിന്റെ ചിന്തകൾ ഉണർത്തുന്നവയാണിവ. പൊൻകുന്നം വർക്കിയുടെ ‘ഞാൻ കഥാകാരനായ കഥ’ എന്ന കൃതിയിലെ ‘എന്റെ അമ്മ’ എന്ന പി. കുഞ്ഞിരാമൻ അനുഭവക്കുറിപ്പ്, യു. അരവിന്ദാക്ഷന്റെ പ്രകൃതി ഒരു സ്നേഹിത’ എന്ന കഥ, നായരുടെ ‘പട്ടം പറപ്പിക്കട്ടെ’ എന്നീ കൃതികളാണ് ഈ യൂണിറ്റിൽ ഉൾച്ചേർത്തിരിക്കുന്നത്.

പാഠസംഗ്രഹം

ഒരു കുട്ടിയും പൂവും തമ്മിലുള്ള അടുപ്പമാണ് ഈ തുടർക്കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയിൽ അലിഞ്ഞ് ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിപ്പിക്കുന്നു ഈ കഥ. വിടർന്നു വരുന്ന ഒരു പൂവും, ആ പൂവിന് കിട്ടുന്ന കൂട്ടുകാരിയും ആണ് പ്രധാന കഥാപാത്രങ്ങൾ. പൂവ് കുട്ടിയോട് ഒരുപാട് കഥകൾ പറയുന്നു, മൊട്ടായിരുന്നപ്പോൾ തോന്നിയ വിടരാനുള്ള മോഹത്തെക്കുറിച്ച്, ആരും കേർക്കാതെ അമ്മ പാടുന്ന താരാട്ടിനെക്കുറിച്ച്, ഒരുപാടു കാര്യങ്ങൾ പറയുന്ന കാറ്റിനെക്കുറിച്ച്. സന്ധ്യവരെ കുട്ടിയും പൂവും ഒരുപാട് കഥകൾ പറഞ്ഞു. പറയാത്ത കഥകൾ ഇനിയും ഉണ്ടായിരുന്നു. കുട്ടി വീട്ടിലേക്ക് മടങ്ങി രാവിലെ തിരികെയെത്തി പൂവിനെ നോക്കിയ കുട്ടി കണ്ടത് അത് പൊഴിഞ്ഞു കിടക്കുന്നതായാണ്. അവൾക്ക് ഒരു പാട് സങ്കടമായി അമ്മച്ചെടി അവളെ സമാധാനിപ്പിച്ചു. കഥകൾ പറയാൻ ഇനിയും ചിലരുണ്ട് എന്ന് അമ്മച്ചെടി ആശ്വസിപ്പിച്ചു. പുതിയ പൂമൊട്ടുകൾ അത് ശരിവച്ചു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അടുപ്പത്തെ ഈ കഥ പകർത്തിയെഴുതുന്നു. പ്രകൃതി മനുഷ്യനു വേണ്ടി ചൊരിയുന്ന മാതൃസ്നേഹത്തിന്റെയും കരുതലിന്റെയും ആഴങ്ങളാണ് കഥയുടെ ഭാഷ. ഒരു ജീവന്റെ ജനനവും മരണവും അതിനിടയിൽ നാം ചെയ്തു തീർക്കേണ്ട കടമകളെക്കുറിച്ചും കഥ ഓർമപ്പെടുത്തുന്നു.

എന്റെ അമ്മ Notes Question Answer Class 5 Kerala Padavali Chapter 13

പ്രവേശക പ്രവർത്തനം
Question 1.
കുട്ടിയുടെ സങ്കടം തീർക്കാൻ അമ്മച്ചെടി പറഞ്ഞതെന്താണ്?
Answer:
‘കരയരുത്, കഥകൾ പറഞ്ഞു തരാൻ പൂവ് ചിലരെയൊക്കെ ഏൽപ്പിച്ചിട്ടുണ്ട്’ ഇതാണ് കുട്ടിയുടെ സങ്കടം തീർക്കാൻ അമ്മച്ചെടി പറഞ്ഞത്.

Question 2.
മൊട്ടുകൾ കുട്ടിയോട് പിന്നീട് പറഞ്ഞ കഥകൾ എന്തൊക്കെയാവാം?
Answer:
ഇളം കാറ്റിന്റെ തലോടലിനെ പറ്റി, ശക്തമായ കാറ്റിൽ ചെടികൾ ആടിയുലയുന്നതിനെ പറ്റി, ചില്ലകൾ ഒടിയുന്നതിനെപ്പറ്റി, ചിത്രശലഭങ്ങളും വണ്ടുകളും വന്ന് തേൻ കുടിക്കുന്നതിനെ പറ്റി, ചെറു പ്രാണികളും പുഴുക്കളും വന്ന് ഇലകളും പൂക്കളും തിന്നുന്നതിനെ പറ്റി, പൂവുകൾ കായുകൾ ആയും പിന്നീട് അവ വിത്തുകളായും വിത്തിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാകുന്നതിനെയും പറ്റി.

ഡാലിയമ്മൂമ്മയുടെ പുഴ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഡാലിയമ്മൂമ്മയുടെ പുഴ Daliyammummayude Puzha Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Daliyammummayude Puzha Summary

Daliyammummayude Puzha Summary in Malayalam

ഡാലിയമ്മൂമ്മയുടെ പുഴ Summary in Malayalam
ഡാലിയമ്മൂമ്മയുടെ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനിച്ചു. മലയാളത്തിലെ ഉത്തരാധുനിക സാഹിത്യകാര ന്മാരിൽ പ്രശസ്തനാണ് ഇദ്ദേഹം. പുതുകാലത്ത് മനുഷ്യനും പ്രകൃതിയും എങ്ങനെയെല്ലാം മലിനമാക്കപ്പെടുന്നു എന്ന് അദ്ദേഹം തന്റെ കൃതികളിൽ പറയാൻ ശ്രമിക്കുന്നു. വ്യത്യസ്തമായ ഭാഷാ ശൈലി അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകതയാണ്. കാലിക പ്രധാന്യമുള്ള വിഷയങ്ങളോടുള്ള ശക്തമായ പ്രതികരണം കഥാകൃത്ത് തന്റെ കഥകളിലൂടെ പറയുന്നു. ഉടൽഭൗതികം, സമ്പർക്ക കാന്തി, 124, ബുദ്ധപദം, അടി, ഇരു, തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. നോവലിനുള്ള 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ സമ്പർക്ക കാന്തിക്ക് ലഭിച്ചു.

ഡാലിയമ്മൂമ്മയുടെ പുഴ Summary in Malayalam Class 5

പാഠസംഗ്രഹം

നദീതടങ്ങളിൽ നിന്നാണ് മനുഷ്യസംസ്കാരം രൂപപ്പെടുന്നത്. പുഴയുമായി ജൈവിക ബന്ധം മനുഷ്യനു ഉണ്ടായിരുന്നു. ലാഭ ചിന്തയോടെയുള്ള പ്രവർത്തനങ്ങൾ ഇന്ന് പുഴയുടെ രൂപഭാവങ്ങളെ മാറ്റി. രൂപഭാവങ്ങൾ മാറുന്ന പുഴയുമായി ഡാലി അമ്മൂമ്മക്കുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുന്ന മനോഹരമായ കഥയാണ് “ഡാലിയമ്മൂമ്മയുടെ പുഴ’, വി ഷിനിലാലിന്റെ നരോദ പാട്യയിൽ നിന്നുള്ള ബസ് എന്ന കഥാസമാഹാരത്തിൽ നിന്നെ എടുത്തിട്ടുള്ളതാണ് ഡാലിയമ്മൂമ്മ-യുടെ പുഴ എന്ന കഥ.
ഡാലിയമ്മൂമ്മയുടെ പുഴ Summary in Malayalam Class 5 2
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിള്ളിയാറിനെ ഉത്ഭവസ്ഥാനം ആണ് കഥാപാരിസരം. പ്രകൃതി സുന്ദരമായ ഗ്രാമാന്തരീക്ഷത്തിൽ കഥ നടക്കുന്നു. ആ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഡാലി എന്ന അമ്മൂമ്മയും അമ്മൂമ്മയുടെ കൂട്ടുകാരിയായ കിള്ളിയാറുമാണ് കഥയിലെ പ്രധാന കഥാ പാത്രങ്ങൾ. ഡാലി അമ്മൂമ്മ സംസാരിച്ചു തുടങ്ങുന്ന പ്രായത്തിൽ കൂട്ടുകൂടിയതാണ് പുഴയുമായി വീട്ടിൽ നിന്നും നൂറുമീറ്റർ അകലെ – യായിരുന്നു പുഴ ഒഴുകിയിരുന്നത്. പിന്നീട് പുഴയിലെ മണ്ണെടുപ്പ് കാരണം പുഴ പരന്നൊഴുകി ഡാലിയമ്മൂമ്മയുടെ വീട്ടുപടി വരെ എത്തി – നിൽക്കുന്നു. കലിതുള്ളി ഒഴുകുന്ന അവസരങ്ങ – ളിൽ പുഴ തന്നെ ഡാലിയമ്മൂമ്മയോട് വീട്ടിൽ നിന്ന് മാറിപ്പോകാൻ പറയാറുള്ളതാണ് എന്നാൽ ഡാലിയമ്മൂമ്മ പോകാൻ കൂട്ടാക്കാറില്ല. എത്ര കലിതുള്ളി ഒഴുകിയാലും പുഴ ഡാലിയമ്മൂ മ്മയുടെ വീടിന് കേടുപാട് പറ്റാതെ ചുറ്റിവളഞ്ഞു മാത്രമേ ഒഴുകാറുള്ളൂ. ഒരിക്കൽ കവിഞ്ഞൊഴു – കുന്ന അവസരത്തിൽ ഒരു പെരുമ്പാമ്പിൻ കുഞ്ഞിനെ പുഴ, ഡാലിയമ്മൂമ്മയുടെ വീട്ടിലേക്ക് കയറ്റിവെച്ചു. ഡാലിയമ്മൂമ്മ ഒറ്റക്കായി പോയ പെരുമ്പാമ്പിന്റെ കുഞ്ഞിന് ആശ്രയമായി.
ഡാലിയമ്മൂമ്മയുടെ പുഴ Summary in Malayalam Class 5 3
പുഴയുടെ വ്യാപ്തി വലുതായി വരുന്നത് കാരണം പരിസരവാസികൾ എല്ലാം വീട് ഒഴിഞ്ഞു പോയിരുന്നു. ശേഷിക്കുന്നത് ഡാലിയമ്മൂമ്മ മാത്രമാണ് അവിടെ താമസിക്കുന്നത്. ജീവനാപത്താണെന്ന് പലരും വിലക്കിയെങ്കിലും പുഴയുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചു പോകാൻ ഡാലിയമ്മൂമ്മ തയ്യാറായില്ല. വരാൻ പോകുന്ന കാലവർഷത്തെ മുന്നിൽ കണ്ട് തുരുത്തിൽ ഒറ്റപ്പെട്ടു താമസിക്കുന്നത് ജീവനാപത്താണെന്ന് കാരണത്താൽ ജില്ലാ കളക്ടറും സംഘവും ഡാലിയമ്മൂമ്മയെ അവിടെ നിന്ന് നഗരത്തിലെ ഫ്ളാറ്റിലേക്ക് നിർബന്ധപൂർവ്വം മാറ്റി. പതിമൂന്നാം നിലയിലെ അപ്പാർട്ട്മെന്റിന് കിള്ളി എന്ന് പേരും നൽകി.

കാലവർഷം തുടങ്ങിയപ്പോൾ വിഷാദിയായി ഒഴുകിയിരുന്ന പുഴയ്ക്ക് കലിയിളകി. പുഴ ഡാലിയമ്മൂമ്മയെ തേടിയിറങ്ങി. നഗരത്തിലെ എല്ലാ വഴികളിലൂടെയും പുഴയൊഴുകി. പുഴ നഗരത്തെ സമനികുതി പഠിപ്പിച്ചുകൊണ്ട് സമനിരപ്പിൽ ഒഴുകി. ഒടുവിൽ പുഴ ഡാലിയമ്മൂമ്മയെ കണ്ടെത്തി. ഡാലിയമ്മൂമ്മ പുഴയിലേക്ക് ചാടി പുഴയെ കെട്ടിപ്പിടിച്ചു ഇരുവരും പൊട്ടിച്ചിരിച്ചു.

ലാഭചിന്തയോടും സ്വാർത്ഥതയോടും കൂടിയ മനുഷ്യന്റെ പ്രവർത്തികൾ പുഴകളെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് കഥപറയുന്നു. മണലൂറ്റുകാരണം കരകവർന്നതും പുഴയെ ആശ്രയിച്ച് ജീവിച്ചവർക്ക് പലായനം ചെയ്യേണ്ടി വന്നതും അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ കുറിച്ചുള്ള ജാഗ്രതപ്പെടുത്തലും നഷ്ടപ്പെട്ടുപോയ മനുഷ്യന്റെ സമഭാവനയും തുല്യതയും അൽപനേരത്തേക്ക് എങ്കിലും തിരിച്ചുപിടിക്കാൻ മഹാപ്രളയം വേണ്ടി വന്നു എന്ന ഓർമ്മപ്പെടുത്തലിലേക്ക് കഥ വിരൽ ചൂണ്ടുന്നു.

ഡാലിയമ്മൂമ്മയുടെ പുഴ Summary in Malayalam Class 5

അർത്ഥം
അപാർട്ട്മെന്റ് – ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന പല നിലകളുള്ള കെട്ടിടം
ഊടു വഴി – വീതികുറഞ്ഞ വഴി, ഇടവഴി
ഊറ്റുകാർ – ഊറ്റിയെടുക്കുന്നവർ
എമ്പാടും – എല്ലായിടത്തും
ഒടപ്പെറന്നാൾ – പെങ്ങൾ, സഹോദരി
ഒടവല മീൻ – ഒരിനം പുഴമീൻ
കലിയിളകുക – കോപം കൊണ്ട് സമനില തെറ്റുക
കിള്ളി – കിള്ളിയാറ് (കരമനയാറിന്റെ കൈവഴി)
കൂലം – കര (തീരം)
കൂലം കുത്തുക – കര തകർക്കുക
കെളവി – വൃദ്ധ
ചെലപ്പം – ചിലപ്പോൾ
തുണ – സഹായം, കൂട്ട്
തുരുത്ത് – പുഴയുടെ നടുവിലുള്ള ചെറിയ കര പ്രദേശം
തുവരുക – ഉണങ്ങുക (തോരുക)
തം താരിച്ച് – സംസാരിച്ച്
ദയനീയം – സങ്കടം തോന്നിക്കുന്നത്
നെല – നില
നെടുവങ്ങാട്ട് – നെടുമങ്ങാട്ട്
പാളി – പരാജയപ്പെട്ടു
പുള്ളാര് – കുട്ടികൾ (ചെറുപ്പക്കാർ)
പൊരുന്നിരിക്കുക – മുട്ട വിരിയാൻ അടയിരിക്കുക
മട്ടുപ്പാവ് – വീടിന്റെ മുകൾ നിലയിലെ തുറന്ന സ്ഥലം
മരിയാദിക്ക് – മര്യാദക്ക്
മുടുക്ക് – ഇടവഴി
മെനയൊള്ള – കൊള്ളാവുന്ന
വക് – പൊത്ത്

പര്യായം
പുഴ – ആറ്, നദി, സരിത്ത്, തടിനി
വെള്ളം – ജലം, നീര്,
കൈ – കരം, പാണി
അമ്മ – തായ, ജനനി

വിപരീതം
സമത്വം × അസമത്വം
ശുദ്ധം × അശുദ്ധം
ധർമ്മം × അധർമ്മം
നീതി × അനീതി

ഡാലിയമ്മൂമ്മയുടെ പുഴ Notes Question Answer Class 5 Kerala Padavali Chapter 12

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 4 Chapter 12 ഡാലിയമ്മൂമ്മയുടെ പുഴ Daliyammummayude Puzha Notes Questions and Answers Pdf improves language skills.

Daliyammummayude Puzha Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 4 Chapter 12 Daliyammummayude Puzha Question Answer

Class 5 Malayalam Daliyammummayude Puzha Notes Question Answer

കഥയറിഞ്ഞ്
കഥ മൗനമായി വായിക്കൂ.
തുടർന്ന് ഭാവം ഉൾക്കൊണ്ട് ഉറക്കെ വായിച്ചവതരിപ്പിക്കുമല്ലോ.
കഥാപാത്രങ്ങൾ
Question 1.
കഥയിലെ കഥാപാത്രങ്ങൾ ആരെല്ലാം? അവരുടെ പ്രത്യേകതകൾ ഗ്രൂപ്പിൽ ചർച്ച ചെയ്തു. കഥാപാത്ര ങ്ങളെ പട്ടികപ്പെടുത്താം. നോട്ടുബുക്കിൽ ക്രമമായി എഴുതൂ.
ഇനി നമുക്ക് കഥയിലെ വ്യത്യസ്ത സന്ദർഭങ്ങൾ കണ്ടെത്താം. ഈ സന്ദർഭങ്ങൾക്ക് കഥയിലുള്ള പ്രാധാന്യം ചർച്ചചെയ്യൂ.
1. പെരുമ്പാമ്പിന്റെ കുഞ്ഞിനോടുള്ള ദയവ്
2. കലക്ടറുടെ വരവ്
3. ……………………………
Answer:
1. ഡാലിയമ്മൂമ്മ
2. കിള്ളി പുഴ
3. പെരുമ്പാമ്പിൻ കുഞ്ഞ്
4. കളക്ടർ

സംഭവങ്ങൾ

  • ഡാലിയമ്മൂമ്മയും പുഴയും തമ്മിലുള്ള വഴക്ക്
  • പുഴ കരയെ കാർന്നെടുത്തത്.
  • ഫ്ളാറ്റിൽ എത്തിയത്
    ഡാലിയമ്മൂമ്മയുടെ നാടുകടത്തൽ
  • പ്രളയം ഉണ്ടാകുന്നു
  • കിള്ളിയും ഡാലിയമ്മൂമ്മയും പുനഃസമാഗമം.

വാക്കെടുക്കാം വരിയൊരുക്കാം
Question 1.
താഴെ രണ്ട് കോളങ്ങളിലായി കൊടുത്ത പദങ്ങൾ പരിചയപ്പെടൂ.
ഡാലിയമ്മൂമ്മയുടെ പുഴ Notes Question Answer Class 5 Kerala Padavali Chapter 12 1
രണ്ടു കോളങ്ങളിൽ നിന്നും ഓരോ പദം ഉപയോഗിച്ച് ചെറുവാക്യങ്ങൾ നിർമ്മിക്കുക.
ഉദാ: ഞാൻ വേഗത്തിൽ നടന്നു.
Answer:

  1. പുഴ പെട്ടന്ന് നിറഞ്ഞു
  2. അമ്മുമ്മ വേഗത്തിൽ നടന്നു.
  3. ഒരു ഭംഗിയുള്ള മീൻ
  4. ഞാൻ മെല്ലെ ഇരുന്നു
  5. വലിയ കറുത്ത പാമ്പ്

ഡാലിയമ്മൂമ്മയുടെ പുഴ Notes Question Answer Class 5 Kerala Padavali Chapter 12

ഭാവത്തിനൊത്തു പറയാം
Question 1.
കഥയിലെ വിവിധ സന്ദർഭങ്ങളിൽ കഥാപാത്രങ്ങൾ തമ്മിൽ നടന്ന സംഭാഷണങ്ങൾ ഭാവമുൾക്കൊണ്ട് സംഘമായി ക്ലാസിൽ അവതരിപ്പിക്കുക.
Answer:
കള്ളിയാർ, ഡാലിയമ്മൂമ
കിള്ളിയാർ : ഡാലിയത്തുമേ എത്ര നാളായി കണ്ടിട്ട്. എന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും നീ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നീ കൂടി പോയപ്പോൾ ഞാൻ ഒറ്റയ്ക്കാണ്.
ഡാലിയത്തും : എന്തു ചെയ്യാനാ പുഴയേ.. അവർ എന്നെ പിടിച്ചു കെട്ടിയാ ഇവിടെ കൊണ്ട് വന്ന് ആക്കിയെ.
കിള്ളിയാർ : ഈ മനുഷ്യന്മാർ എത്ര ദുഷ്ടന്മാർ ആണ്, അവരുടെ ആർഭാട ജീവിതത്തിനു വേണ്ടി ഈ പ്രകൃതിയെ നശിപ്പിക്കുന്നു.
ഡാലിയമ്മൂമ : ‘അത് അവരുടെ നാശത്തിൽ തന്നെയാണ് അവസാനിക്കുന്നതെന്ന് ഇനിയെങ്കിലും അവർ മനസിലാക്കട്ടെ… കണ്ടോ പ്രളയം വന്ന് എല്ലാം നശിച്ചില്ലേ….
എല്ലാരും വെള്ളത്തിലായില്ലെ.
കിള്ളിയാർ : ‘ഹാ ഹാ ഇപ്പൊൾ അവർ കരഞ്ഞു വിളിക്കുന്നു….. എല്ലാം മലിനമായി നശിച്ചു കൊണ്ടിരിക്കുന്ന ഭൂമിയുടെ നിലവിളി അവർ കേൾക്കാഞ്ഞതെന്തേ…..
ഡാലിയമ്മുമ : ‘നാട് വികസിക്കുന്തോറും ഭൂമി നശിക്കുകയാണ്. നമ്മുടെ വായുവും വെള്ളവും ഭൂമിയും എല്ലാം മലിനമായി മാറിയിരിക്കുന്നു. കാലാവസ്ഥയിൽ മാറ്റം വന്നിരിക്കുന്നു . ഇതിനെല്ലാം കാരണം മനുഷ്യരും അവരുടെ പ്രവൃത്തികളുമാണ്
കിള്ളിയാർ : ‘ഇനിയെങ്കിലും അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ഈ വളർന്നു വരുന്ന പുതു തലമുറയ്ക്ക് ഈ ഭൂമിയെ സംരക്ഷിക്കാൻ കഴിഞ്ഞെങ്കിൽ അവരിലാണ് ഇനി എന്റെ പ്രതീക്ഷ.

ഹൃദയപൂർവ്വം പറഞ്ഞത്
Question 1.
ഡാലിയമ്മൂമ്മയെയും കിള്ളിയാറിനെയും ഇഷ്ടമായില്ലേ?
അവർ ഒടുവിൽ കണ്ടുമുട്ടിയപ്പോൾ പറഞ്ഞകാര്യങ്ങൾ കേട്ടല്ലോ? ഇനിയും അവർ തമ്മിൽ എന്തെല്ലാം സംസാരിച്ചിട്ടുണ്ടാവും? ആ സംഭാഷണം എഴുതിനോക്കൂ.
Answer:
കൂട്ടുകാരെ ഇതു തന്നെ ഒന്നു എഴുതിനോക്കുമോ….

മൊഴിയഴക്
Question 1.
നോക്കാതേം പാക്കാതേം എറങ്ങി നടന്നോളൂം.
അടിവരയിട്ട് പ്രയോഗം ശ്രദ്ധിക്കൂ.
ഇതുപോലുള്ള പ്രയോഗങ്ങളും പ്രാദേശികപദങ്ങളും കഥയിൽ നിന്ന് കണ്ടെത്തി എഴുതു.
Answer:
ഒരോ നാട്ടിലേയും ജനങ്ങൾ അവിടെ സംസാരിക്കുന്ന ചില ഭാഷകളും പ്രയോഗങ്ങളുമാണ് പ്രാദേശിക പദങ്ങൾ, ഭാഷ മലയാളം തന്നെ ആണെങ്കിലും പദങ്ങളുടെ അർത്ഥത്തിലും പ്രയോഗ രീതികളിലും നാട്ടു ഭാഷകൾ തമ്മിൽ വ്യത്യാസം ഉണ്ട്.

പ്രാദേശിക പ്രചാരത്തിലുള്ള ചില സവിശേഷതകളും പ്രയോഗങ്ങളും കഥയിലുണ്ട്. അത് കഥക്ക് ഭാഷാപരമായ ഒരു സൗന്ദര്യം നൽകുന്നു

  • മരിയാദിക്ക്
  • നോക്കാതേം പാക്കാതേം
  • തള്ളയില്ലാപ്പിള്ള
  • കെളവി
  • നെടുവങ്ങാട്ടെ
  • കാണാൻ മെനയുള്ള
  • തംതാരിച്ച്

Question 1.
ഭൂമി എല്ലാവരുടേതുമാണ് എന്ന സന്ദേശമുയർത്തി നടത്തുന്ന പരിസ്ഥിതി ബോധവൽക്ക രണജാഥയിൽ ഉപയോഗിക്കുന്നതിനുള്ള സന്ദേശവാക്യങ്ങൾ, മുദ്രാഗീതങ്ങൾ എന്നിവ തയ്യാറാക്കൂ.
Answer:

  • ‘ഭൂമിയെ സംരക്ഷിക്കാം ഭാവിക്കായ് കൈ കോർക്കാം’.
  • ‘കരുതാം പ്രകൃതിയെ നാളേയുടെ തലമുറക്കായി’.
  • ‘ഞാനും നീയും മാത്രമല്ല ഈ ജീവജാലങ്ങളെല്ലാം ഭൂമിയുടെ അവകാശികൾ
  • ‘ഭൂമി മനുഷ്യന്റെയല്ല മനുഷ്യൻ ഭൂമിയുടേതാണ്’ – സിയാറ്റിൻ മൂപ്പൻ
  • എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട് അവനവനൊന്ന് ചുറ്റുമുളള പ്രകൃതി മറ്റേത് – കുഞ്ഞുണ്ണി മാഷ്

കൂടുതൽ ചോദ്യങ്ങൾ
Question 1.
ഡാലിയമ്മയുടെ പുഴ എന്ന പാഠഭാഗത്തിനൊരു ആസ്വാദനം തയ്യാറാക്കുക.
Answer:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യബന്ധത്തിന്റെ കഥ പറയുകയാണ് ഭീഷണി പാടിയതിൽ നിന്നുള്ള ബസ് എന്ന സമാഹാരത്തിൽ നിന്ന് എടുത്തിട്ടുള്ള ഡാലിയമ്മൂമ്മയുടെ പുഴ എന്ന പാഠഭാഗം. പുഴയും ഡാലിയമ്മൂമ്മയും തമ്മിലുള്ള സൗഹൃദത്തെ വളരെ മനോഹരമായി തന്നെ കഥ അവതരിപ്പിക്കുന്നു. മണൽ എടുപ്പു കാരണം കാലവർഷം കിടക്കുമ്പോൾ എത്ര കലിതുള്ളി ഒഴുകിയാലും പുഴ ഒരിക്കൽപോലും അമ്മൂമ്മയ്ക്കോ അമ്മൂമ്മയുടെ വീടിനോ കേടുപാട് വരുത്തിയിട്ടില്ല. അതിരു കവിഞ്ഞു ഒഴുകുകയും മഴക്കാലത്ത് അത് കൂടുതൽ ശക്തമാവുകയും ചെയ്യുന്നതിനാൽ ആളുകൾ ആ തുരുത്ത് വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറുന്നു. എന്നാൽ ഡാലിയമ്മൂമ്മ മാത്രം തന്റെ പുഴയെ വിട്ട് ദൂരേക്ക് മാറാൻ തയ്യാറാവുന്നില്ല.

എന്നാൽ അമ്മൂമ്മയുടെ ജീവന് ഭീഷണി നിലനിൽക്കുന്നതിനാലും മഴ കനക്കുകയും എന്ന മുന്ന റിയിപ്പുള്ളതിനാലും അധികാരികൾ അമ്മൂമ്മയെ അവിടെ നിന്നും നിർബന്ധപൂർവ്വം മാറ്റുന്നു. അങ്ങനെ മാറ്റി താമസിച്ച് അമ്മൂമ്മയെ അന്വേഷിച്ചിറങ്ങുകയാണ്. പുഴ നഗരത്തിലൂടെയും നഗരത്തിലെ ഇടവഴികളിലൂടെയും ഒക്കെ ഡാലിയമ്മൂമ്മയെ അന്വേഷിച്ച് ഒഴുകി. അങ്ങനെ നഗരത്തെയും സമത്വം പഠിപ്പിച്ചു കൊണ്ട് പുഴ സമനിരപ്പിൽ ഒഴുകി അവസാനം ഡാലിയമ്മൂമ്മ കണ്ടെത്തി. ഡാലിയമ്മ പുഴയിലേക്ക് എടുത്തു ചാടി കുശലം പറഞ്ഞു. അവർ ഒരുമിച്ച് അറബിക്കടലിലേക്ക് ഒഴുകി എന്ന് പറഞ്ഞു കൊണ്ടാണ് കഥ ഇവിടെ അവസാനിപ്പിക്കുന്നത്.

പ്രകൃതിക്ക് മേലെയുള്ള കടന്നുകയറ്റവും പ്രകൃതി വിഭവങ്ങളെ ചൂഷണം
ചെയ്യുന്നതും എല്ലാം കഥ വിഷയം ആകുമ്പോൾ പോലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തെയും എല്ലാത്തിനും ഒടുവിൽ പ്രകൃതിയിലേക്ക് തന്നെ ലയിക്കുകയാണ് വേണ്ടതെന്നും ഉള്ള ഓർമ്മപ്പെടുത്തൽ കൂടി കഥ പറഞ്ഞുവയ്ക്കുന്നു.

ഡാലിയമ്മൂമ്മയുടെ പുഴ Notes Question Answer Class 5 Kerala Padavali Chapter 12

Question 2.
ഡാലിയമ്മൂമ്മയുടെ പുഴ എന്ന പാഠഭാഗം ഏതു കൃതിയിൽ നിന്നെടുത്തിട്ടുള്ളതാണ്?
Answer:
നരോദപാട്യയിൽ നിന്നുള്ള ബസ്സ്

Question 3.
ഡാലിയമ്മൂമ്മയുടെ കൂട്ടുകാരി ആയ പുഴയുടെ പേരെന്ത്?
Answer:
കിള്ളിയാർ

Question 4.
പുഴ ആരെ അന്വേഷിച്ചാണ് ഇറങ്ങിയത്?
Answer:
പുഴ ഡാലിയമ്മൂമ്മയെ അന്വേഷിച്ചാണ് ഇറങ്ങിയത്

Question 5.
പുഴ ഡാലിയമ്മൂമ്മയുടെ വീട്ടിലേക്ക് എന്തിനെയാണ് കയറ്റി വെക്കുന്നത്?
Answer:
പെരുമ്പാമ്പിൻ കുഞ്ഞിനെ

Question 6.
അവസാനം പുഴ ഡാലിയമ്മൂമ്മയെ കണ്ടെത്തിയപ്പോൾ ഉള്ള സന്ദർഭം എന്തായിരുന്നു?
Answer:
പുഴ കരകവിഞ്ഞ് ഒഴുകി, നഗരം വെള്ളത്തിൽ മുങ്ങി.

ഇതാ ഒരു മായാലോകം Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഇതാ ഒരു മായാലോകം Itha Oru Mayalokam Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Itha Oru Mayalokam Summary

Itha Oru Mayalokam Summary in Malayalam

ഇതാ ഒരു മായാലോകം Summary in Malayalam
ഇതാ ഒരു മായാലോകം Summary in Malayalam Class 5 1
സ്വാതന്ത്ര്യസമരഭടനായിരുന്ന മണ്ഡപത്തിൽ ശങ്കരൻ നായരുടെ പുത്രനായി 1940 ഫെബ്രുവരി പത്തൊൻപതിന് വൈക്കത്ത് ജനിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ എം. എസ്. സി. ബിരുദം നേടിയതിനുശേഷം കോട്ടയം സി. എം. എസ്. കോളേജിൽ അധ്യാപകനായി, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രൊഫ. ശിവദാസ് ദീർഘകാലം യുറീക്ക മാസികയുടെ എഡിറ്ററുമായിരുന്നു. ശാസ്ത്രപ്രചാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ, എഡിറ്റർ, പരിസ്ഥിതി പ്രവർത്തകൻ, ഗ്രന്ഥകാരൻ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ആരാ മാമാ ഈ വിശ്വമാനവൻ, ശാസ്ത്ര സല്ലാപം, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, ആറ്റം പുരാണം, നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം, കീയോ കീയോ, പുസ്തകക്കളികൾ, വിജയമന്ത്രങ്ങൾ കുട്ടികൾക്ക്, ബുദ്ധിയുണർത്തും കഥകൾ, ജയിക്കാൻ പഠിക്കാം, മണ്ണും മനുഷ്യനും, സ്നേഹക്കഥകൾ സ്വപ്നക്കഥകൾ തുടങ്ങി നൂറ്റിമുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. കുട്ടികളിൽ ശാസ്ത്രബോധം വളർത്താനുള്ള നിരന്തരമായ പ്രവർത്തനങ്ങൾ വഴി മറ്റു ഭാഷകൾക്കും മാതൃകയായതിന് ഭാരത സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ സയൻസ് ടെക്നോളജി കമ്യൂണിക്കേഷന്റെ ദേശീയ അവാർഡ്, ബാലസാഹിത്യത്തിനുള്ള അവാർഡ്, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, തുടങ്ങി അനേകം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇതാ ഒരു മായാലോകം Summary in Malayalam Class 5

പാഠസംഗ്രഹം

പ്രൊഫസർ എസ്. ശിവദാസന്റ മണ്ണു മനുഷ്യനും എന്ന ലേഖനത്തിൽ നിന്നും എടുത്തിട്ടുള്ളതാണ് പാഠഭാഗം. നൂറോളം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്. ന്യൂയോർക്ക് സുവോളജിക്കൽ സൊസൈറ്റിയിലെ ശാസ്ത്രജ്ഞനായ ഡോക്ടർ വില്യം ബീബ് പക്ഷികളെ ശേഖരിക്കാൻ ആണ് ബ്രസീലിലെ ബലം എന്ന പ്രദേശത്തിലെ കാട്ടിലെത്തിയത്. അവിടെ കാട്ടുമരങ്ങൾക്കിടയിലൂടെയും വീണു കിടക്കുന്ന ഇലകൾക്ക് മുകളിലൂടെയും കാട്ടരുകളിലൂടെയും ഒക്കെ സഞ്ചരിച്ച് അദ്ദേഹം അവശ്യമായ പക്ഷികളെ ശേഖരിച്ചു. പക്ഷികളെ നിരീക്ഷിക്കുന്ന സമയത്തെല്ലാം കണ്ണ് മരത്തിലായിരുന്നു. അപ്പോഴൊന്നും നിലത്തു നോക്കുവാൻ സമയം കിട്ടിയിരുന്നില്ല.

ഇനി ന്യൂയോർക്കിലേക്ക് തിരിച്ചു പോകണം. അതിന് കാട്ടിൽ നിന്ന് തിരിച്ചിറങ്ങി കടലിലെ ത്തണം. കപ്പലിൽ കയറണം പിന്നെ കുറെ ദിവസങ്ങൾ നീളുന്ന കപ്പൽ യാത്ര നടത്തണം കപ്പലിൽ കാടും മരങ്ങളും പക്ഷികളും ഇല്ലാത്തതിനാൽ നേരം പോക്കിന് വഴിയൊന്നും ഇല്ലെന്ന് മനസ്സിലാക്കിയ ഡോക്ടർ വില്യം ബീബ് കാട്ടുമണ്ണ് പരിശോധിക്കാം എന്ന ചിന്തയിൽ എത്തി. അതിനായി അദ്ദേഹം കാട്ടുമണ്ണ് ശേഖരിച്ചു. നൂറു വർഷങ്ങൾക്കു മുമ്പ് മണ്ണ് പരിശോധിക്കുന്ന ആശയത്തെപ്പറ്റി ആരും ചിന്തിച്ചിരുന്നില്ല. അഥവാ ആരെങ്കിലും ചിന്തിച്ചിരുന്നുവെങ്കിൽ കിറുക്കാണെന്ന് പറയുമായിരുന്നു. എന്നാൽ നല്ല ശാസ്ത്രജ്ഞന്മാർക്കേ ഇത്തരത്തിൽ മറ്റാർക്കും തോന്നാത്ത ആശയങ്ങൾ തോന്നുകയുള്ളൂ.
ഇതാ ഒരു മായാലോകം Summary in Malayalam Class 5 2
അങ്ങനെ ഒരു വലിയ ചാക്കിൽ അദ്ദേഹം മണ്ണ് വാരിയിട്ടു. കാട്ടുമണ്ണ് കുത്തിയിളക്കി വാരാൻ കഴിയില്ല. കാട്ടിലെ മണ്ണിനു മുകളിൽ പാളികൾ ഉണ്ടാവും. അടിഭാഗത്തെ കരിയില ചീഞ്ഞളിഞ്ഞിരിക്കും. ഇത് മണ്ണിനെ മുകളിൽ ഒരു പാടയായി നിലനിൽക്കും.

മണ്ണുമായി കപ്പലിൽ എത്തിയ ഡോക്ടർ വില്യം ബീബ് തന്നെ ചാക്കഴിച്ച് കൂട്ടുകാരുമൊത്ത് മണ്ണ് പരിശോധന ആരംഭിച്ചു. മണ്ണിൽ നിരവധി ജീവികളെ കണ്ട് വില്യം ബീബും കൂട്ടുകാരും അത്ഭുതപ്പെട്ടു. ഇത് കുറച്ചു മണ്ണിൽ ഇത്രയേറെ ജീവികളോ എന്നതാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. ഉറുമ്പുകൾ, ചിതലുകൾ, വണ്ടുകൾ, തേളു കൾ,പുഴുക്കൾ മണ്ണിരകൾ ഒച്ചുകൾ എന്നിങ്ങനെ നിരവധി ജീവികളെ കണ്ട് ഈ മണ്ണിന് ജീവനുണ്ട് എന്ന് അദ്ദേഹം അറിയാതെ പറഞ്ഞു പോയി.

ഇതാ ഒരു മായാലോകം Summary in Malayalam Class 5

തുടർന്ന് ലെൻസ് ഉപയോഗിച്ചുള്ള പരിശോധനയിൽ വെറും കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ജീവികളെയും അവർ കണ്ടു. നൂറുകണക്കിന് കൊച്ചു കൊച്ചു ജീവികൾ. ഈ പരിശോധന ദിവസങ്ങൾ നീണ്ടു. ഓരോ ദിവസവും പുതിയ പുതിയ ജീവികളെ കണ്ട് അവർ അത്ഭുതപ്പെട്ടു കൊണ്ടിരുന്നു. “വിശാലമായ ലോകത്തിൽ നിന്ന് കണ്ണുകളെ മണ്ണിനുള്ളിലേക്ക് ചുരുക്കിയപ്പോൾ ഞങ്ങൾ ഒരു മായാലോകത്തെ കണ്ടു ഡോക്ടർ വില്യംബീബും കൂട്ടുകാരും പറഞ്ഞു.
ഇതാ ഒരു മായാലോകം Summary in Malayalam Class 5 3
മണ്ണിലെ ഇരുട്ടിൽ ഇര തേടുന്നവർ, കൃഷി നടത്തുന്നവർ, കുമിളുകൾ വണ്ടുകൾ എന്നിങ്ങനെ തിന്നും തിന്നപ്പെട്ടും മത്സരിച്ചും സഹകരിച്ചും ജീവിക്കുന്ന നൂറുകണക്കിന് ജീവികളുടെ അത്ഭുത ലോകം. ഇങ്ങനെ ഈ അത്ഭുത ലോകത്തെ കണ്ടുകൊണ്ടിരുന്നപ്പോൾ ഡോക്ടർ വില്യം – ബീബും പുറംലോകത്തെപ്പറ്റി മറന്നു പോയി. താനും ചെറുതായി മണ്ണിനുള്ളിലെ മായാ ലോകത്തിൽ അകപ്പെട്ടതുപോലെ തോന്നി. ആലീസ് ഇൻ വണ്ടർലാൻഡ് എന്ന നോവലിൽ മായാ – ലോകത്ത് എത്തിപ്പെടുന്ന ആലീസിനെ പോലെ.
ഇതാ ഒരു മായാലോകം Summary in Malayalam Class 5 4

ഇതാ ഒരു മായാലോകം Notes Question Answer Class 5 Kerala Padavali Chapter 11

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 4 Chapter 11 ഇതാ ഒരു മായാലോകം Itha Oru Mayalokam Notes Questions and Answers Pdf improves language skills.

Itha Oru Mayalokam Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 4 Chapter 11 Itha Oru Mayalokam Question Answer

Class 5 Malayalam Itha Oru Mayalokam Notes Question Answer

കാണാക്കാഴ്ചകൾ
Question 1.
ലേഖനം വായിച്ച് ഓരോരുത്തരും ചോദ്യങ്ങൾ തയ്യാറാക്കുക.
ഉദാ: വില്ല്യം ബീബിന് തോന്നിയ വിചിത്രമായ ആശയം എന്തായിരുന്നു?
എന്തുകൊണ്ടാണ് അതിനെ വിചിത്രമായ ആശയം’ എന്ന് പറയുന്നത്?
ഗ്രൂപ്പിൽ ചോദ്യങ്ങൾ കൈമാറി വായിക്കുക. ഓരോ ഗ്രൂപ്പും മികച്ച പത്തുചോദ്യങ്ങൾ തെരഞ്ഞെടുക്കണം. ആവർത്തനങ്ങളൊഴിവാക്കി ചോദ്യങ്ങൾ ക്രമപ്പെടുത്തി എഴുതണം.
ഉത്തരങ്ങളും എഴുതി വയ്ക്കണം.
തുടർന്ന് രണ്ടു ഗ്രൂപ്പുകളായിത്തിരിഞ്ഞ് ചോദ്യോത്തരപ്പയറ്റ് നടത്തു.

ചോദ്യങ്ങൾ
1. ആരായിരുന്നു വില്യം ബീബ്
Answer:
ന്യൂയോർക്ക് സുവോളജിക്കൽ സൊസൈറ്റിയിലെ ശാസ്ത്രജ്ഞൻ ആയിരുന്നു വില്യം ബീബ്.

2. വില്യം ബിബിന് തോന്നിയ വിചിത്രമായ ആശയം എന്തായിരുന്നു?
Answer:
കാട്ടുമണ്ണ് പരിശോധിക്കണം എന്നായിരുന്നു ഡോക്ടർ വില്യം ബീബിനെ തോന്നിയ വിചിത്രമായ
ആശയം.

3. എന്തുകൊണ്ടാണ് ഡോക്ടർ വില്യം ചിന്തയെ വിചിത്രമായ ആശയം എന്ന് പറയുന്നത്?
Answer:
കാട്ടിൽ പക്ഷികളെ ശേഖരിക്കാൻ എത്തിയ ഡോക്ടർ വില്യം ബിബിൻ മണ്ണ് പരിശോധിക്കൻ തുടങ്ങിയതിനാലാണ് ഇത് വിചിത്രമായ ആശയം എന്ന് പറയുന്നത്

4. കാട്ടിലെ മണ്ണ് കാണപ്പെടുന്നത് എങ്ങനെ?
Answer:
കാട്ടിലെ മണ്ണിനു മുകളിൽ കരീയിലകളുടെ അനേകം അടുക്കുകൾ ഉണ്ടായിരിക്കും അവർ ചീഞ്ഞഴുകി മണ്ണിനു മുകളിൽ ഒരു പാളിയായി ഉണ്ടാകും അതിനും അടിയിലാണ് മണ്ണ്

5. മണ്ണ് പരിശോധിച്ച ഡോക്ടർ വില്യം ബിബിനും കൂട്ടുകാരും മണ്ണിൽ എന്തെല്ലാം ജീവികളെയാണ് കണ്ടത്?
Answer:
ഉറുമ്പുകൾ, ചിതലുകൾ, വണ്ടുകൾ, തേളുകൾ, പുഴുക്കൾ, മണ്ണിരകൾ, ഒച്ചുകൾ.

6. മണ്ണിലെ ജീവികളെ കണ്ട് ഡോക്ടർ വില്യം ബിബിൻ പറഞ്ഞതെന്ത്?
Answer:
ഈ മണ്ണിന് ജീവനുണ്ട്

7. ഡോക്ടർ വില്യം ബീബ് കണ്ട മായാ ലോകത്തെ കാഴ്ചകൾ എന്തെല്ലാമായിരുന്നു?
Answer:
മണ്ണിൽ ഇലകൾ വിശാലമായ പാഠങ്ങളായി മാറിയിരിക്കുന്നു. കാടുകളായി വളർന്നിരിക്കുന്നു. മണൽത്തരികൾക്കിടയിലൂടെ സൂപ്പർ ഹൈവേകൾ ഉണ്ടായിരിക്കുന്നു. അവിടെ ആരെയും അമ്പരപ്പിക്കുന്ന മിമിക്രി വീരന്മാർ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. വളരെ ചെറിയ വണ്ടുകൾ വളഞ്ഞു ചുരുണ്ട് ചെറിയ വിത്തുകളുടെ രൂപത്തിലിരുന്ന് ശത്രുക്കളെ പറ്റിക്കുന്നു.വിത്തുകളുടെ പുറത്തെ ഡിസൈനുകൾ വരെ വണ്ടുകളുടെ പുറത്തു ഉണ്ടായിരിക്കുന്നു. ചെറിയ വിത്തുകളോ വണ്ടുകളുടെ രൂപത്തിലും മിമിക്രി കാണിക്കുന്നു.

8. മണ്ണിനുള്ളിലെ മായാലോകത്തിൽ അകപ്പെട്ടതുപോലെയെന്ന് ഡോക്ടർ ബീബിന് തോന്നിയത് എപ്പോൾ?
Answer:
തിന്നും തിന്നപ്പെട്ടും മത്സരിച്ചും സഹകരിച്ചും ജീവിക്കുന്ന നൂറുകണക്കിന് ജീവികളുടെ അത്ഭുതലോകം കണ്ടപ്പോഴാണ് മണ്ണിനുള്ളിലെ മായാലോകത്തിൽ അകപ്പെട്ടതായി ഡോക്ടർ ബിബിന് തോന്നിയത്.

9. എവിടെവച്ചാണ് ഡോക്ടർ വില്യം ബീബിനെ വിചിത്രമായ ആശയം തോന്നിയത്?
Answer:
ബ്രസീലിലെ കാട്ടിൽ വച്ച്.

10. എവിടെവച്ചാണ് ഡോക്ടർ വില്യം ബീബും കൂട്ടുകാരും മണ്ണ് പരിശോധന നടത്തിയത്?
Answer:
കപ്പലിൽ വച്ച്.

ഇതാ ഒരു മായാലോകം Notes Question Answer Class 5 Kerala Padavali Chapter 11

ആലീസിന്റെ അദ്ഭുതലോകം
Question 1.
“പണ്ടൊരു ആലീസ് അദ്ഭുതലോകത്തിലെത്തിയ കഥ കേട്ടിട്ടില്ലേ? താനും ഒരു ആലീസായതുപോലെ. മണ്ണിനടിയിലെ മായാലോകത്തിലെത്തിയ മറ്റൊരു ആലീസ്!”
ലൂയിസ് കരോൾ എഴുതിയ ‘ആലീസിന്റെ അദ്ഭുതലോകം’ എന്ന നോവൽ സ്കൂൾ ലൈബ്രറി യിൽനിന്നോ അടുത്ത വായനശാലയിൽനിന്നോ എടുത്ത് വായിക്കൂ. ആ പുസ്തകത്തെ പരിചയപ്പെടു ത്തുന്ന ഒരു കുറിപ്പ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
ആലീസിന്റെ അത്ഭുതലോകം
ഇംഗ്ലീഷ് സാഹിത്യകാരനായ ലൂയിസ് കരോൾ എഴുതിയ പ്രശസ്തമായ ബാലസാഹിത്യ നോവലാണ് ആലീസ് ഇൻ വണ്ടർലാൻഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആലീസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻഡ്. 1865ൽ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഈ കൃതി 174 ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. നിരവധി ചലച്ചിത്രങ്ങൾ ഈ നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കുട്ടിയായ ആലീസ് ഒരു വെള്ളമുയലിനെ പിന്തുടർന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുന്നതും അത്യന്തം വിസ്മയകരമായ അനുഭവത്തിൽ കൂടി കടന്നു പോകുന്നതുമായി സ്വപ്നം കാണുന്നതുമാണ് ഇതിലെ കഥ.

ഒരു ദ്രാവകം കുടിക്കുമ്പോൾ ചെറുതാകുന്നതും ഒരു കഷണം കേക്ക് കഴിക്കുമ്പോൾ വലുതാകുന്നതും പൂന്തോട്ടത്തിലെ പൂക്കൾ സംസാരിക്കുന്നത് കേൾക്കുന്നതും ഒക്കെ ആലീസിന്റെ അത്ഭുത ലോകത്തിലെ വിചിത്ര അനുഭവങ്ങളാണ്. ആലീസ് സ്വപ്നത്തിൽ നിന്ന് ഉണരുന്നതോടെ കഥ അവസാനിക്കുന്നു. മൗസ് ഡോടോ കാറ്റ് പില്ലർ താറാവ് എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളെ ഈ കൃതിയിൽ കാണാം.

ജീവിക്കാം, പ്രകൃതിയെ നോവിക്കാതെ
Question 1.
ഈ ചിത്രം നോക്കൂ.

ഇതിലെന്തെല്ലാം ഉണ്ട്?
ഇത്തരം കാഴ്ചകൾ ഭൂമിക്കും ജീവജാലങ്ങൾക്കും ഗുണകരമാണോ? ആരെല്ലാമാണ് ഭൂമിയുടെ അവ കാശികൾ ചർച്ചചെയ്ത് കുറിപ്പ് തയ്യാറാക്കാം.
Answer:
ചിത്രത്തിൽ പച്ചപുതച്ചു കുന്നുകളും നെൽപ്പാടങ്ങളും അതിനരികിലൂടെ ഒഴുകുന്ന പുഴയും നിരവധി കുന്നുകളും കാണാം. എന്നാൽ ഈ പച്ചപ്പും മരങ്ങളും കുന്നുകളും പുഴകളും ഇല്ലായ്മ ചെയ്യുന്നതായും ചിത്രം വ്യക്തമാക്കുന്നു. മരങ്ങൾ മുറിച്ച് തടി കെട്ടിയടുക്കിയ ലോറി പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുന്നിടിച്ച് മണ്ണാക്കി മാറ്റുന്നതും പാടങ്ങൾ നികത്തുന്നതും ഫാക്ടറിയിലെ മലിന ജലം ജലാശയത്തിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നതും ചിത്രത്തിൽ കാണാം. ഇത്തരം പ്രവർത്തികൾ പ്രകൃതി വിഭവങ്ങളെ ഉന്മൂലനം ചെയ്യുന്നു. മനുഷ്യന്റെ ആവശ്യങ്ങൾക്ക് മാത്രമായി പ്രകൃതിയെ വെട്ടിനിരത്തുന്നതും ഇടിച്ചു പരത്തുന്നതുമായ കാഴ്ചയാണ് ചിത്രത്തിലുള്ളത് ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും അവകാശമുണ്ട് തുടർന്നു വരുന്ന തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ് ഭൂമി എന്ന അവബോധം ഇല്ലായ്മയാണ് ചിത്രത്തിൽ കാണാനാവുന്നത്.

വായിക്കാം കണ്ടെത്താം
Question 1.
ചുവടെ കൊടുത്തിരിക്കുന്ന പദജോഡികൾ ശ്രദ്ധിക്കൂ. അവയിൽ എന്തു വ്യത്യാസമാണ് നിങ്ങൾക്ക് പറയാനുള്ളത്?
കണ്ടു – കണ്ട
തുറന്നു – തുറന്ന
ചിന്തിച്ചു – ചിന്തിച്ച
ഇതുപോലെ കൂടുതൽ പദജോഡികൾ പാഠഭാഗത്തുനിന്നും കണ്ടെത്തി എഴുതുക.
Answer:
കണ്ടു, തുറന്നു, ചിന്തിച്ചു, എന്നീ പദങ്ങൾ പൂർണക്രിയകളാണ്. കണ്ട, തുറന്ന, ചിന്തിച്ചു, എന്നീ പദങ്ങൾ അപൂർണ്ണ ക്രിയകളും.
കിടന്നു – കിടന്ന
പിടിച്ചു – പിടിച്ച
അലഞ്ഞു – അലഞ്ഞ
നടന്നു – നടന്ന
മറന്നു – മറന്ന
സഞ്ചരിച്ചു – സഞ്ചരിച്ച

മണ്ണറിവ് പൊന്നറിവ്
Question 1.
ചില പഴഞ്ചൊല്ലുകൾ വായിക്കാം
• മണ്ണറിഞ്ഞ് കൃഷി ചെയ്യണം
• മണ്ണ് പൊന്നാക്കണം
• ചേറു ചോറാകണം
• ചോറ് ചോക്കരുത്
മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ പഴഞ്ചൊല്ലുകൾ നമ്മോട് പറയുന്നത് എന്തെല്ലാം? പാഠഭാഗത്തുനിന്നും മണ്ണിനെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു പ്രസംഗം തയ്യാറാക്കൂ. ലോകമണ്ണുദിന (ഡിസംബർ 5)ത്തോടനുബന്ധിച്ച് അവതരിപ്പിക്കുകയും ചെയ്യുമല്ലോ?
Answer:
നമസ്കാരം,
മനുഷ്യരുൾപ്പെടെ കോടിക്കണക്കിന് ജീവികളാണ് മണ്ണ് എന്ന ലോകത്ത് നിലനിന്നു പോരുന്നത്. ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണുണ്ടാകാൻ ആയിരം വർഷം വേണമത്രേ. സൂക്ഷ്മാനുജീവികളായ ആൽഗെ ബാക്ടീരിയ വൈറസ് ഫംഗസ് പ്രോട്ടോസോവ എന്നിവയുടെ വിളനിലമാണ് മണ്ണ്. ആരോഗ്യകരമായ മണ്ണിന്റെ നിലനിൽപ്പിനാ സൂക്ഷ്മജീവികളുടെ പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. സൂക്ഷ്മജീവികളെ നിലനിർത്തി മണ്ണ് സംരക്ഷിക്കുന്നതിന് ജൈവകൃഷിമാക്കേണ്ടതുണ്ട്. മാരക കീടനാശിനികൾ മണ്ണിൽ ഉപയോഗിക്കാതിരിക്കുക.

മണ്ണിനെ ചൂഷണം ചെയ്യുന്നത് തടയാനും മണ്ണിന്റെ സമൃദ്ധി നിലനിർത്താനും വൈവിധ്യമാർന്ന കൃഷി സമ്പ്രദായത്തിലേക്ക് നാം തിരിച്ചു പോകേണ്ടതുണ്ട്. മണ്ണറിഞ്ഞ് കൃഷി ചെയ്യണം, ചേറു ചോറാകണം എന്നിങ്ങനെയുള്ള ചൊല്ലുകൾ തന്നെ പണ്ടുകാലത്ത് മണ്ണിനു നൽകിയിരുന്ന പ്രാധാന്യത്തെ വെളിവാക്കുന്നു. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണ് വേണം. മണ്ണിനെ അതിന്റെ സ്വാഭാവികതയിൽ നിലനിർത്തിയാൽ മാത്രമേ വരും തലമുറയുടെ അതിജീവനം സാധ്യമാകൂ. അതിനാൽ മണ്ണിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായി കണ്ട് പ്രവർത്തിക്കേണ്ടതുണ്ട്. ചോറ് ആകരുത് എന്ന പഴമൊഴി ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.

നന്ദി

ഇതാ ഒരു മായാലോകം Notes Question Answer Class 5 Kerala Padavali Chapter 11

കണ്ടറിഞ്ഞ് കേട്ടറിഞ്ഞ്
Question 1.
ഒരിക്കൽ ഒരു ശാസ്ത്രജ്ഞന് ഒരു കിറുക്ക് തോന്നി. ആ കിറുക്ക് മണ്ണിനെക്കുറിച്ചും മണ്ണിനടിയിലെ ജീവജാലങ്ങളെക്കുറിച്ചുമുള്ള അന്വേഷണത്തിന് വഴിതെളിച്ചു.
ഇതാ ഒരു മായാലോകം Notes Question Answer Class 5 Kerala Padavali Chapter 11 2
നിങ്ങളുടെ ചുറ്റുപാടുമുള്ള മരങ്ങൾ, ചെടികൾ, പൂക്കൾ, കുളങ്ങൾ, വയൽ, പുഴ തുടങ്ങിയവയെക്കു റിച്ച് എന്തെല്ലാമറിയാം? ഏതെങ്കിലും ഒന്നിനെക്കുറിച്ചന്വേഷിച്ച് കുറിപ്പ് തയ്യാറാക്കൂ. അവതരിപ്പിക്കൂ.
Answer:
വീട്ടുമുറ്റത്തെ മാവ് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വേനൽ അവധിക്കാലത്താണ് മാവുമായി ഞാൻ ഏറെ ചങ്ങാത്തം കൂടാറുള്ളത്. വളർന്നു പന്തലിച്ചു നിൽക്കുന്ന മാവിൻ ചുവട്ടിലെ തണലാണ് എന്റെ കളിസ്ഥലം. എന്റെ മാത്രമല്ല അണ്ണാൻ കുരുവി മരംകൊത്തി കാക്ക എന്നിങ്ങനെ നിരവധി വേറെയും ഉണ്ട്. വേനലവധി ആയാൽ അതിന്റെ ബലമുറ്റ ശാഖയിൽ ഊഞ്ഞാൽ കെട്ടും. അവധിക്കാലത്തെ ഊഞ്ഞാലാട്ടം എന്റെയും കൂട്ടുകാരുടെയും പ്രിയ വിനോദമാണ്.ഇടവിട്ട് വീശുന്ന കാറ്റിനും കാറ്റിലിളകുന്ന ഇലകളുടെ ശബ്ദത്തിനും പുറമേ മാവിനോട് ചങ്ങാത്തം കൂടാൻ ഞങ്ങളെ ഏറെ പ്രേരിപ്പിക്കുന്നത് ഇടയ്ക്കിടയ്ക്ക് ഞെട്ടറ്റു വീഴാറുള്ള മാമ്പഴങ്ങൾ ആണ്. ഓരോ വേനലവധിക്കാലത്തെ കളിയോർമ്മയ്ക്കും അടുത്ത തവണത്തേക്കുള്ള കാത്തിരിപ്പിനും മധുരം കൂട്ടുന്നത് ഈ വീട്ടുമുറ്റത്തെ മാവ് തന്നെ.

മഴ ചാറുമ്പോൾ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and മഴ ചാറുമ്പോൾ Mazha Charumbol Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Mazha Charumbol Summary

Mazha Charumbol Summary in Malayalam

മഴ ചാറുമ്പോൾ Summary in Malayalam

മഴ ചാറുമ്പോൾ Summary in Malayalam Class 5 1
1924 ഒക്ടോബർ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാട്ടിലാണ് ജനനം. പ്രാക്കുളം എൻ. എസ്. എസ്. ഹൈസ്കൂൾ, കൊല്ലം എസ്. എൻ, കോളേജ് (ബി. എ.), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (എം.എ.) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വളരെക്കാലം മലയാള വിഭാഗം അദ്ധ്യാപകനായിരുന്നു. പി. എസ്. സി അംഗം, ജനയുഗം പത്രാധിപർ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

സൗന്ദര്യത്തിന്റെ പടയാളികൾ, പ്രേമം മധുരമാണ് ധീരവുമാണ്, റാണി, മേഘസന്ദേശം (വിവർത്തനം), അന്തിമയങ്ങുമ്പോൾ, രാത്രി, അഭിജ്ഞാന ശാകുന്തളം (വിവർത്തനം), ജിപ്സികൾ, മലയാളഭാഷാ പരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും (പഠനം) എന്നിവയാണ് പ്രധാനകൃതികൾ.
ആശാൻ പുരസ്കാരം, വയലാർ അവാർഡ്, മൂലൂർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ദുബായ് ശക്തി അവാർഡ് എന്നിവയാണ് തിരുനല്ലൂരിനു ലഭിച്ച പുരസ്കാരങ്ങൾ.

മഴ ചാറുമ്പോൾ Summary in Malayalam Class 5

കവിതാസാരം
മഴ ചാറുമ്പോൾ Summary in Malayalam Class 5 2
തിരുനെല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ എന്ന കവിത മഴയുടെ ഭാവമാറ്റങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നു. ചൂടിൽ കുളിരു പരത്തുന്ന മഴ എല്ലാവർക്കും ഇഷ്ടമാണ്. വളരെ ദൂരെ കിഴക്കേ ചക്രവാളത്തിന്റെ അറ്റത്ത് നിന്ന് വരുന്ന മഴമേഘങ്ങൾ ആകാശത്ത് അങ്ങിങ്ങായി ചിതറി നീങ്ങുന്നു. അവ മെല്ലെ മെല്ലെ മഴത്തുള്ളി കളായി താഴേക്ക് പതിക്കുന്നു. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കുന്ന കാഴ്ചയെ കവി വെള്ളിക്കമ്പികളോട് സാദൃശ്യപ്പെടു ത്തുന്നു. പ്രകാശം മഴത്തുള്ളികളെ വെള്ളി നിറമുള്ളതാക്കി മാറ്റുന്നു.

ചെളിയിളകുന്ന വയലിൽ നിറയെ ഞാറു നടുന്ന കർഷക സ്ത്രീകളെ കണ്ടാൽ ആകാശത്തുനിന്ന് താഴെവീണ് ആകൃതി മാറിയ കാർമേഘ തുണ്ടുകൾ ആണെന്ന് തോന്നും. മണ്ണിൽ പൊരി വെയിലിൽ അധ്വാനിച്ച് കറുത്തുപോയ കർഷക സ്ത്രീകളെ കാർമേഘങ്ങളോട് കവി ഉപമിക്കുന്നു. കാർമേഘം മഴയായി പെയ്തിറങ്ങുമ്പോഴാണ് മണ്ണിന് കുളിരും സമൃദ്ധിയും ഉണ്ടാകുന്നത് അതുപോലെ കർഷകർ മണ്ണിൽ അധ്വാനിച്ചാണ് ഭൂമിയിലെ എല്ലാ മനുഷ്യർക്കും സമൃദ്ധി നൽകുന്നത്. തുടർന്ന് മഴയിൽ ശരീരവും മനസ്സും കുളിർത്തത് കൊണ്ടാണോ അതോ ക്ഷീണം മാറ്റുവാൻ ആണോ എന്നറിയില്ല മഴയിൽ കൃഷിപ്പണി ചെയുന്ന സ്ത്രീകൾ അവരുടെ ഓർമ്മയിൽ നിന്ന് ഉയർന്നുവന്ന തേന്മൊഴികളായ നാടൻ പാട്ടുകൾ പാടുന്നു. മനസ്സ് നിറയുമ്പോൾ നമ്മൾ അറിയാതെ പാട്ടുപാടി പോകാറുള്ളത് പോലെ ഇവിടെ കർഷക സ്ത്രീകളുടെ പാട്ടുകൾ തേൻ പോലുള്ള മധുരമൊഴികൾ നിറച്ചത് ആയിരുന്നു. ഇങ്ങനെ നല്ല മഴ ചാറ്റലും കാറ്റും മനസ് നിറഞ്ഞ് പുറത്തേക്കു ഒഴുകുന്ന പാട്ടും ഇപ്പോൾ വിടർന്നു സ്വപ്നം കാണുന്ന പൂവും എല്ലാം ഒന്നു ചേരുന്ന ഉന്മാദം, കാർഷിക സമൃദ്ധി, അത് പ്രകൃതിയുടെ സന്തോഷമാണ്.

അർത്ഥം
വാരിദം – മേഘം
ചേണ് – ഭംഗി
മൊഴി – വാക്ക്
ഉന്മാദം – സന്തോഷം
ഉന്മാദം – മനസ്സിന്റെ സ്ഥിരത നഷ്ടപ്പെടുന്ന അവസ്ഥ.
എമ്പാടും – എല്ലായിടത്തും
ചേണ് – അഴക്
പൊഴിയുന്നു – പെയ്യുന്നു.
മൊഴി – വാക്ക്
വിണ്ണ് – ആകാശം
വിഷാദം – സങ്കടം
ഞാറ് – നെല്ലിൻ തൈ

മഴ ചാറുമ്പോൾ Summary in Malayalam Class 5

പര്യായം
മേഘം – വാരിദം,, ഘനം, മുദിരം
ആകാശം – ദ്യോവ്, വിഹായസ്സ്, വ്യോമം, അംബരം
മഴ – വർഷം, മാരി

വിപരീതം
മണ്ണ് × വിണ്ണ്
ദൂരെ × അരികെ
ക്ഷീണം × അക്ഷീണം
വിടരുക × പൊഴിയുക

മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 4 Chapter 10 മഴ ചാറുമ്പോൾ Mazha Charumbol Notes Questions and Answers Pdf improves language skills.

Mazha Charumbol Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 4 Chapter 10 Mazha Charumbol Question Answer

Class 5 Malayalam Mazha Charumbol Notes Question Answer

കവിത ചൊല്ലാം
Question 1.
കവിത ഈണത്തിൽ ഭാവാത്മകമായി ചൊല്ലി അവതരിപ്പിക്കുക.
Answer:
കൂട്ടുകാരെ ഇതു നിങ്ങൾ തന്നെ ചെയ്യണേ…

കവിതക്ക് ഒപ്പം
Question 1.
ഈ കവിതയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വരികൾ ഏതെല്ലാമാണ്?
എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത്? പറഞ്ഞുനോക്കൂ. നോട്ടുപുസ്തകത്തിലെഴുതൂ.
Answer:
കവിതയിലെ ഇഷ്ട്ടപ്പെട്ട വരികൾ
‘ഒത്തുചേർന്നവർ തങ്ങൾ തന്നോർമ്മ
ക്കൊത്ത തേൻ മൊഴിപ്പാട്ടു പാടുന്നു.’

നഷ്ടപ്പെട്ടു പോകുന്ന കൃഷിയുടേയും കൂട്ടായ്മയുടേയും ചിത്രം ഈ വരികളിലൂടെ കവി വരച്ചിടുന്നു. കൃഷി ചെയ്യുമ്പോൾ അതിന്റെ ആയാസം കുറയ്ക്കാനായി കൃഷിക്കാർ ഒത്തുചേർന്ന് കൃഷി പാട്ടുകൾ പാടുകയും അവരുടെ ഓർമ്മകളും കൃഷി അറിവുകളും പങ്കുവെക്കുകയും ചെയ്യുന്നതിൽ നിന്നാണ് ഇത്തരം കൃഷിപ്പാട്ടുകൾ രൂപപ്പെടുന്നത്. അവ വായ്മൊഴിപ്പട്ടുകളായി തലമുറകളിലേക്ക് കൈമാറുകയും ചെയ്യുന്നു. എന്നാൽ കൃഷി ഇല്ലാതാകുന്നതോടെ ഇത്തരം കൂട്ടായ്മകളും അതിൽ നിന്നും ഉടലെടുക്കുന്ന അറിവുകളും നമുക്ക് നഷ്ടമാകുന്നു.
നഷ്ടപ്പെട്ടുപോകുന്ന ഒരു നല്ല കാലത്തെ കവി ഈ വരികളിൽ ചേർത്ത് വെക്കുന്നു.

മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10

ചന്തമുള്ളഭാഷ
Question 1.
വെള്ളിതൻ നേർത്ത കമ്പി, കാർമുകിലിൻ നുറുങ്ങ്, ഉള്ളിനുള്ളിൽ നിന്നോലുമിപ്പാട്ട് തുടങ്ങിയ പ്രയോ ഗങ്ങളുടെ ആശയവും ഭംഗിയും കൂട്ടുകാരുമായി ചർച്ച ചെയ്ത് കണ്ടെത്തി എഴുതൂ.
Answer:
വെള്ളിതൻ നേർത്ത കമ്പി : ഈ വാക്യത്തിൽ ചാറ്റൽ മഴയുടെ ഭംഗിയെ കവി അവതരിപ്പിക്കുന്നു. മഴത്തുള്ളികളിൽ പതിക്കുന്ന പ്രകാശം അവയെ വെള്ളി നിറമാക്കി മാറ്റുന്നതായും നേർത്ത വെള്ളി കമ്പികൾ പോലെ സുന്ദരമായി അവ മാറുന്നതായും കവി ഭാവന ചെയ്യുന്നു.

കാർമുകിലിൻ നുറുങ്ങ് : ആകാശത്തിലെ മഴമേഘങ്ങളെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. മേഘങ്ങളുടെ ആകൃതിയും വലിപ്പവും ചെറു നുറുങ്ങുകളെ പോലെ കാണപ്പെടുന്നു. കവിയുടെ കാവ്യപ്രയോഗ ചാരുതയെ ഈ പ്രയോഗത്തിൽ വ്യക്തമാകുന്നു.

ഉള്ളിനുള്ളിൽ നിന്നോലുമിപ്പാട്ട് : കൃഷിക്കാരുടെ ഒത്തുപ്പാട്ടിനെയാണ് ഈ പ്രയോഗം അവതരിപ്പിക്കുന്നത്. കൃഷിപ്പണിയുടെ ആയാസം കുറയ്ക്കാൻ അവർ പാടുന്ന പാട്ടുകൾ അവർക്കുള്ളിൽ നിറയുന്ന പ്രതീക്ഷയുടേയും, പ്രത്യാശയുടേയും ഈണമാണ്.

പിന്നെയും പിന്നെയും
Question 1.
“ദൂരെദൂരെക്കിഴക്കുനിന്നെത്തും
വാരിദങ്ങൾ കുതറി നീങ്ങുന്നു.”

‘ദൂരെദൂരെ’ എന്നു പറയുമ്പോൾ അർഥമാക്കുന്നതെന്താണ്?
ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ കവിതയിൽനിന്നു കണ്ടെത്തി അവ
കവിതയ്ക്ക് നൽകുന്ന ഭംഗി ചർച്ച ചെയ്യൂ.
ഇങ്ങനെ ഒരേ പദം ആവർത്തിച്ചുവരുന്ന സിനിമാഗാനങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാകുമല്ലോ. പാടി നോക്കൂ.
ഉദാ: മിനുങ്ങും മിന്നാമിനുങ്ങ
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
ബി.കെ. ഹരിനാരായണൻ
Answer:
പദങ്ങൾ ആവർത്തിച്ച് വരുന്നത് കവിതക്ക് കൂടുതൽ ഭംഗിയും ചാരുതയും കൈവരുത്തുന്നു. കവിത ചെല്ലുമ്പോൾ കൂടുതൽ ലാളിത്യവും ലഭിക്കുന്നു.

ഒരേ പദം ആവർത്തിച്ചു വരുന്ന സിനിമാ ഗാനങ്ങൾ
1. പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
ഗിരീഷ് പുത്തഞ്ചേരി

2. മേലെ മേലെ മാനം, മാനം നീളേ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ, നിറദീപം ചാർത്തുന്നു.
ഗിരീഷ് പുത്തഞ്ചേരി

വരമഴ, വർണമഴ
Question 1.
കവിത വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞ മഴച്ചിത്രങ്ങൾ നോട്ടുപുസ്തകത്തിൽ വരച്ചുനോക്കൂ. വരച്ച ചിത്രങ്ങൾക്ക് കവിതയിലെ യോജിച്ച വരികളോ നിങ്ങളുടെ സ്വന്തം വാക്യങ്ങളോ അടിക്കുറി പ്പായി ചേർക്കുമല്ലോ.
കവിതയിലെ കാഴ്ചകൾക്കു പുറമേ മഴയെക്കുറിച്ച് വേറെയും ചിത്രങ്ങൾ വരച്ച് ക്ലാസിൽ ഒരു മഴച്ചി ത്രപ്രദർശനം നടത്തു.
Answer:
കൂട്ടുകാരെ…. ഇതു തനിയെ ചെയ്യണേ…

മഴയനുഭവം പലതല്ലേ?
രണ്ടു മഴക്കാഴ്ചകൾ
മട്ടുപ്പാവിലിരുന്നൊരു കുട്ടി
മഴ കാണുന്നുണ്ട്.
പട്ടുകുടയ്ക്ക് പുറത്തൊരു പട പട
ഇ കൊട്ടുകൊടുക്കും മട്ടിൽ.

തൊട്ടൊരു കൂരയിൽ നിന്നൊരു കുട്ടി
മഴ കാണുന്നുണ്ട്
പൊട്ടിച്ചൊരും പുരയിൽ നിന്നും
ഞെട്ടിയെണീക്കും മട്ടിൽ
ഇ. ജനനൻ
Question 1.
രണ്ടുകുട്ടികളുടെ മഴയനുഭവമാണ് മുകളിലെ വരികളിലുള്ളത്. മഴ വ്യത്യസ്തമായ അനുഭവങ്ങൾക്ക് കാരണമാകുന്നത് എങ്ങനെയെല്ലാമാണ്? ചർച്ച ചെയ്യും കണ്ടെത്തലുകൾ എഴുതൂ.
Answer:
ഇ. ജിനൻ എഴുതിയ കവിതയിൽ രണ്ട് മഴയനുഭവങ്ങൾ നമുക്ക് കാണുവാൻ കഴിയും. സമ്പന്നതയുടെയും ദാരിദ്രത്തിന്റെയും ഇരു മുഖങ്ങളാണ് അവ. വ്യത്യസ്ത ജീവിതാവസ്ഥകൾ മനുഷ്യരുടെ അനുഭവ ലോകങ്ങളെ വ്യത്യസ്തമാക്കുന്നു.

കവിതയുടെ ആദ്യ ഭാഗത്ത് സമ്പന്ന കുടുംബത്തിലെ ഒരു കുട്ടിയുടെ മഴയനുഭവമാണ് പരാമർശിക്കുന്നത്. അവൻ മട്ടുപാവിൽ ഇരുന്ന് മഴ ആസ്വദിക്കുകയാണ്, മഴയെ സുന്ദരമായി കാണുവാനും അനുഭവിക്കുവാനും ആ കുട്ടിക്ക് കഴിയുന്നു. മട്ടുപ്പാവുള്ള വീടും പട്ടു കുടയുമെല്ലാം അവൻ അനുഭവിക്കുന്ന സാമ്പത്തിക സുരക്ഷയുടെ ചിത്രങ്ങളാണ്.

കവിതയുടെ രണ്ടാം ഭാഗത്ത് മറ്റൊരു കുട്ടിയുടെ മഴയനുഭവം വിവരിക്കുന്നു. പൊട്ടിച്ചോരുന്ന പുരയിൽ കിടക്കുമ്പോൾ മഴ അവനൊരു പേടി സ്വപ്നമായി മാറുന്നു. വീടിന്റെ സുരക്ഷിതത്വമില്ലായ്മയും അവൻ അനുഭവിക്കുന്ന ദാരിദ്ര്യവും ഈ വരികളിൽ വേദനയോടെ കവി അവതരിപ്പിക്കുന്നു.

ഈ രണ്ട് അനുഭവങ്ങളും ഒരേ നാട്ടിലെ കുട്ടികളാണ് അനുഭവിക്കുന്നത്, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ഇവിടെ വ്യക്തമാകുന്നു.

മഴക്കവിതകൾ ചൊല്ലാം
Answer:
മഴക്കവിതകൾ

രാത്രിമഴ

സുഗതകുമാരി
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിർത്താതെ
പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
***

തോരാമഴ
റഫീക്ക് അഹമ്മദ്
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ തനിച്ചു പുറത്തുനിന്നു.
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീർന്നിരുന്നു .
വാടകയ്ക്കായെടുത്തുള്ള കസേരകൾ
ഗ്യാസ് ലൈറ്റ്, പായകള് കൊണ്ടുപോയി .
വേലിക്കൽ പണ്ടവൾ നട്ടൊരു ചമ്പക
ച്ചോടോളമപ്പോളിരുട്ടുവന്നു,
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര് വെളിച്ചം തുടച്ചു നിന്നു.
ഉമ്മറയ്ക്കടിച്ചോട്ടിലവളഴി
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പിൽ
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി, മരക്കൊമ്പിലേറി.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചു നിൽക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളാരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു.
പള്ളിപ്പറമ്പില് പുതുതായി കുമിച്ചിട്ട
മണ്ണട്ടിമേലെ നിവർത്തിവെച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ
ട്ടിന്നോളമാ മഴ തോര്ന്നുമില്ല.
***

മഴ
വിജയലക്ഷ്മി
രാത്രിവീണയുമായ്
ഏകാകിയാം യാത്രികൻ വന്നു
വീണ്ടുമീ കർക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാൾ മുമ്പിലെന്നപോൽ
ജന്നലില് ഒറ്റമിന്നലിൽ
വീണ്ടും പഴയ ഞാൻ
രാത്രിവീണയുമായ്
ഏകാകിയാം യാത്രികന് വന്നു
വീണ്ടുമീ കർക്കടം
കാറ്റു തൊട്ടാൽ പുഴങ്ങുന്ന വേരുകൾ ചോട്ടിലെങ്കിലും
മേലെ തളിരുകൾ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന് ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
കാറ്റു തൊട്ടാല് പുഴങ്ങുന്ന വേരുകൾ ചോട്ടിലെങ്കിലും
മേലെ തളിരുകൾ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന് ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
***

മഴ
ഒ. എൻ. വി കുറുപ്പ്
കൊട്ടിപ്പാടുന്നു മഴ നടവരമ്പത്തൊരു
കുട്ടിയുണ്ടതിൻ കൈയിൽ
പുസ്തകം പൊതിച്ചോറും
കുടയായൊരു തൂശനിലയും
അതുകൊത്തിക്കുടയുമ്പോ
മഴക്കാറ്റിന്റെ കാക്കക്കൂട്ടം
****

മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10

കൂടുതൽ ചോദ്യങ്ങൾ
Question 1.
തിരുനല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ എന്ന കവിതയ്ക്ക് ആസ്വാദനം എഴുതുക.
Answer:
മഴ ഇഷ്ടമല്ലാത്തതായി ആരുമില്ല ചക്രവാളത്തിന്റെ അറ്റത്തുനിന്ന് വരുന്ന മഴമേഘങ്ങൾ ആകാശത്ത് അംഗങ്ങളായ ചിതറി നീങ്ങുന്നതും അവ മെല്ലെ മഴത്തുള്ളികളായി താഴേക്ക് പതിക്കുന്നതും കവി കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. താഴേക്ക് പതിക്കുന്ന മഴത്തുള്ളികളെ വെള്ളികമ്പികളുടെ സാദൃശ്യപ്പെടുത്തുന്ന കവിഭാവന കവിതയെ കൂടുതൽ ആകർഷണീയമാക്കുന്നു.

വയലിൽ പണിയെടുക്കുന്ന സ്ത്രീകളെയും കവി മനോഹരമായി വർണിച്ചിരിക്കുന്നത് കാണാം. താഴെവീണ ആകൃതി മാറിയ കാർമേഘത്തുണ്ടുകളായാണ് വയലിൽ അങ്ങിങ്ങായി ജോലി ചെയ്യുന്ന സ്ത്രീകളെ കവി അവതരിപ്പിക്കുന്നത്. കാർമേഘം മഴയായി പെയ്തിറങ്ങുമ്പോഴാണ് മണ്ണിന് തണുപ്പ് ലഭിക്കുന്നതും വിളകൾ സമൃദ്ധമായി വളരുന്നതും അതുപോലെ തന്നെയാണ് കർഷകർ മണ്ണിൽ അധ്വാനിച്ച് സമൃദ്ധിയെ വിളയിക്കുന്നതും ഇവിടെ കൃഷിയും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഓർമ്മപ്പെടുത്തുന്നു.

കായികമായ തൊഴിലിലേർപ്പെടുമ്പോൾ അത് ആയാസരഹിതമാക്കാൻ പഴമക്കാർ നിരവധി പാട്ടുകൾ പാടുമായിരുന്നു അത്തരത്തിൽ ഇവിടെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾ പാട്ടുപാടുന്നത് മഴയിൽ മനസ്സും ശരീരവും പുലർത്തതിനാൽ ആണോ എന്ന് കവി സംശയിക്കുന്നു. എന്തുതന്നെയായാലും ആ പാട്ടുകൾ തേൻമൊഴികൾ ആണ്. ഇങ്ങനെയും മനസ്സുനിറക്കുന്ന മഴയും തേൻ മൊഴിയായ പാട്ടും ഇപ്പോൾ വിടർന്ന് സ്വപ്നം കാണുന്ന പൂമെല്ലാം ഒന്നിച്ചു ചേർന്ന സന്തോഷം തന്നെയാണ് സമൃദ്ധി എന്ന് പറഞ്ഞു നിർത്തുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യബന്ധത്തെ ഭംഗിയെ അവതരിപ്പിച്ചിരിക്കുന്ന കവിതയാണ് തിരുനല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ.

Question 2.
മഴ ചാറുമ്പോൾ എന്ന കവിത രചിച്ചതാര്?
Answer:
തിരുനല്ലൂർ കരുണാകരൻ

Question 3.
മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കുന്ന കാഴ്ചയെ കവി എന്തിനോടാണ് ഉപമിക്കുന്നത്?
Answer:
വെള്ളി കമ്പികളോട്

Question 4.
ചെളിയിളകുന്ന വയലിൽ ഞാറു നടുന്ന കർഷക സ്ത്രീകളെ കണ്ടാൽ എന്തു തോന്നും എന്നാണ് കവി പറയുന്നത്.
Answer:
താഴെവീണ് ആകൃതി മാറിയ കാർമേഘതുണ്ടുകളായി തോന്നും എന്നാണ് കവി പറയുന്നത്.

Question 5.
വയലിൽ പണിയെടുക്കുന്ന സ്ത്രീകൾ പാട്ടുപാടുന്നത് എന്തുകൊണ്ടാണ് കവി സംശയിക്കുന്നത്
Answer:
മഴയിൽ കർഷക സ്ത്രീകളുടെ ശരീരവും മനസ്സും കുളിർത്തതിനാൽ ആണോ അതോ അവരുടെ ക്ഷീണം മാറ്റുവാൻ ആണോ എന്നാണ് കവി സംശയിക്കുന്നത്

Question 6.
കർഷക സ്ത്രീകളുടെ പാട്ടുകൾ എന്തു പോലെ എന്നാണ് കവി പറയുന്നത്
Answer:
കർഷകരുടെ പാട്ടുകൾ തേന്മൊഴികൾ ആണ് എന്നാണ് കവി പറയുന്നത്.

Class 5 Malayalam Kerala Padavali Notes Unit 4 കുടയോളം ഭൂമി
മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10 1
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം മനസിലാക്കി തരുന്ന കൃതികളാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യർ പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നതിലൂടെ പ്രകൃതിക്ക് ഗുണങ്ങൾ ഉണ്ടാകുന്നുണ്ട്, ശാസ്ത്രീയമായ കൃഷിരീതികളും പ്രകൃതി വിഭവങ്ങളുടെ ക്രമമായ ഉപയോഗവുമെല്ലാം ആവാസ വ്യവസ്ഥയെ നിലനിർത്തുന്നതിൽ വളരെ പ്രധാന്യം അർഹിക്കുന്നു. എന്നാൽ പ്രകൃതിയെ തിരിച്ചു പിടിക്കാനും നിലനിർത്താനും കഴിയാത്ത രീതിയിൽ മനുഷ്യർ പ്രവർത്തിക്കുമ്പോൾ ആഗോളതാപനം പോലുള്ള വലിയ വിപത്തുകൾ ഉണ്ടാകുന്നു . മനുഷ്യർ പ്രകൃതിയുടെ ഉടമയല്ല എന്നും എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്നുമുള്ള വലിയ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട് ഇത്തരം തിരിച്ചറിവുകൾ ഉണ്ടാക്കാനാണ് ഈ ഭാഗത്തെ കൃതികൾ ശ്രമിക്കുന്നത്.

ഭാഷാ പഠനത്തിലൂടെ പ്രകൃതിയുടെ ഭാഷ കൂടി മനസിലാക്കാനും,. സാഹിത്യസ്വാദനത്തിലൂടെ ഭൂമിയുടെ സൗന്ദര്യത്തെ ആസ്വദിക്കാനും കുട്ടിക്ക് കഴിയുന്നു. തിരുനല്ലൂർ കരുണാകരൻ എഴുതിയ കവിത മഴ ചാറുമ്പോൾ. പ്രൊഫസർ എസ്. ശിവദാസ് എഴുതിയ മണ്ണും മനുഷ്യനും എന്ന ലേഖനത്തിലെ “ഇതാ ഒരു മായാ ലോകം ‘ എന്ന ഭാഗം. വി. ഷിനിലാൽ എഴുതിയ “ഡാലിയമ്മുമ്മയുടെ പുഴ’ എന്ന കഥ എന്നിവയാണ് ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന കൃതികൾ. പ്രകൃതി സൗന്ദര്യം തിരിച്ചറിയാനും ആസ്വദിക്കാനും പരിരക്ഷിക്കാനും ഉള്ള മനോഭാവം ഈ കൃതികൾ നിർമ്മിക്കുന്നു.

മഴ ചാറുമ്പോൾ Notes Question Answer Class 5 Kerala Padavali Chapter 10

പ്രവേശക പ്രവർത്തനം
Question 1.
“’ഇനിയവർ തനിച്ചാവുമോ?’ എന്ന ചോദ്യത്തിലാണ് കവിത അവസാനിക്കുന്നത്. ഇങ്ങനെ പറ യാൻ കാരണമെന്താവാം? ചർച്ച ചെയ്യൂ.
Answer:
പ്രകൃതി വലിയ പരിവർത്തനങ്ങളിലൂടെ കടന്നു പോകുന്നു. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ മാറ്റത്തെ പ്രകടമാക്കുന്നു. പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ആവാസവ്യവസ്ഥയെ അപകടത്തിൽ ആക്കുന്നുണ്ട്. ചൂടിന്റെ ആധിക്യം കാലാവസ്ഥ മാറ്റം എന്നിവ ജീവികളുടെ നിലനിൽപ്പിന് ഭീഷണിയായി മാറുന്നുണ്ട്. പുഴ, കുന്ന്, സമുദ്രം, മണ്ണ്, കായൽ, കുളം എന്നിവയെല്ലാം ഭീഷണി നേരിടുന്നു ഇങ്ങനെ പ്രകൃതിയുടെ നാശത്തെ കുറിച്ചുള്ള ആകുലതയാണ് കവിതാന്ത്യത്തിൽ കാണാൻ സാധ്യമാകുന്നത്.

ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഉണ്ണിയുടെ വിമാനയാത്ര Unniyude Vimanayathra Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Unniyude Vimanayathra Summary

Unniyude Vimanayathra Summary in Malayalam

ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam

എഴുത്തുകാരിയെ പരിചയപ്പെടാം
ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam Class 5 1
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. മലയാളത്തിലെയും ഇംഗ്ലഷിലെയും പ്രശസ്ത സാഹിത്യകാരിയാ യിരുന്ന കമലാസുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ചെറുപ്പം മുതലേ കവി തയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ ‘കൂപ്പുകൈ’ ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷത്തു തമ്പുരാനിൽ നിന്ന് 1947-ൽ ‘സാഹിത്യനിപുണ’ ബഹു മതി നേടി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പി ക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. ബാലാമണി അമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യ മായ ഭാവധാര മാതൃവാത്സല്യമാണ്. അഞ്ചുവർഷത്തോളം അനുഭവിച്ച അൽഷിമേഴ്സ് രോഗത്തി നൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 95-ാംത്തെ വയസ്സിൽ 2004 സെപ്തംബർ 29-ാം നായി രുന്നു മരണം.

കൃതികൾ
പ്രണാമം, അവർ പാടുന്നു, വെളിച്ചത്തിൽ, കളിക്കൊട്ട, ഭാവനയിൽ, നിവേദ്യം, സന്ധ്യ, മാതൃഹ
ദയം

പുരസ്കാരങ്ങൾ
സരസ്വതി സമ്മാനം, എൻ. വി. കൃഷ്ണവാരിയർ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം

ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam Class 5

പാരസംഗ്രഹം

കുട്ടിത്തത്തോടെ പ്രകൃതിയെ നിരീക്ഷിക്കുന്ന കവയിത്രിയാണ് ബാലാമണിയമ്മ. മനുഷ്യനും പ്രകൃതിയും വേറെയാണെന്ന് ഭേദബുദ്ധി കുട്ടിത്തത്തിനില്ല. മനുഷ്യനെയും പ്രകൃതിയെയും ഒന്നായി കാണാൻ അതിന് കഴിയും. ജീവിത പ്രശ്നങ്ങൾക്കിടയിൽ കൈമോശം വരുന്ന കുട്ടിത്തത്തെ വീണ്ടും വീണ്ടും കവിതകളിലൂടെ ഓർമ്മിപ്പിക്കുന്ന എഴുത്തുകാരിയാണ് ബാലാമണിയമ്മ.

വില കൂടിയ കളികോപ്പുകൾക്ക് പിറകെ ധനമോഹത്താൽ നേരവും ശക്തിയും ചെലവിടുന്നവർക്ക് നഷ്ടമാകു ന്നത് എന്താണെന്ന് കവയത്രി സൂചിപ്പിക്കുന്നു. കളിക്കോപ്പെടുത്ത് കളിക്കുന്ന കുട്ടിയിലൂടെ കളിപ്പാട്ടങ്ങൾക്ക് പോലും പുതിയ ജീവചൈതന്യം ലഭിക്കുന്നു.

കളിയും ചിരിയും കരച്ചിലും ഒത്തുചേർന്ന ജീവിതസൗന്ദര്യം ലഭിക്കുമ്പോഴാണ് മനുഷ്യർ സുന്ദരികളും സുന്ദ രന്മാരുമായിത്തീരുന്നത്. പുഞ്ചിരിയും കരച്ചിലും കൊഞ്ചലും കൂടിച്ചേർന്ന കുട്ടിത്തത്തിന് ജീവനില്ലാത്ത കളികോ പ്പുകൾക്ക് ജീവൻ നൽകാനും ഇങ്ങനെ കുട്ടികളുടെ കണ്ണിലൂടെ ലോകത്ത് കണ്ടതിനാലാണ് ഉണ്ണിയുടെ വിമാ നയാത്ര എന്ന കവിതയിൽ മന്നിടത്തെ കളിക്കോപ്പ് ചിന്നിയ തിണ്ണയായി കാണാൻ ബാലാമണി അമ്മയ്ക്ക് സാധിക്കുന്നത്. ലോകത്തിന്റെ അമ്മയായി സ്വയം സങ്കൽപ്പിക്കുമ്പോൾ മുകളിൽ നിന്ന് നോക്കാനും ലോകത്തെ കളിക്കോപ്പായി വീക്ഷിക്കാനും കഴിയുന്നു.
ഉണ്ണിയുടെ വിമാനയാത്ര Summary in Malayalam Class 5 2

“ഉച്ചനേരത്ത് ഉറങ്ങുമെന്നുണ്ണിയെ-
യുറ്റു നോക്കിയരികത്തിരിക്കുമ്പോൾ
എൻ കരളിൽക്കുറിച്ചിതാ രോക്ഷണത്താൽ
ശങ്ക പോക്കുമൊരുത്തരമിങ്ങനെ
ഇജ്ജഗദാത്മാവെന്നു നിൻ പൈതലായ്
നിശ്ചയമെന്ന് ലോകാംബയായി നീ”
കുട്ടികൾക്കിടയിൽ ബാലാമണിയമ്മ

ഇങ്ങനെ വിശ്വമാതാവായി പാറിയുയരുമ്പോ ഴാണ് വിമാനത്തിലിരുന്ന ഉണ്ണി യിലൂടെ അവർക്കും പാടാൻ തോന്നുന്നത്. ഇങ്ങനെ ഉയർന്നു പാറുമ്പോഴും വിമാനത്തിൽ കയറാൻ കഴിയാതെ ആശയോടെ വിരൽ ചൂണ്ടി നിൽക്കുന്ന കുട്ടികളെ (ജീവിതയാഥാർത്ഥ്യ ത്തെ) കാണാനും കവയിത്രിയ്ക്ക് കഴിയുന്നു. ചെന്തീയുടുപ്പിട്ട സൂര്യനും ഉറ്റുനോക്കുന്ന ഉണ്ണി നക്ഷത്രങ്ങളും വെളിച്ചത്തിൽ മൊട്ടകളുമെല്ലാം കുട്ടിത്തത്തിന്റെ ഭാവന പൂർണ്ണമായ ആഘോ ഷങ്ങൾ തന്നെയാണ്. ലോകത്തെ കാണു മ്പോൾ
കൈമോശം വന്നുപോകാറുളള കുട്ടി
നടന്നുനടന്ന്, പിന്നെ പറന്നുപറന്ന് ഭാഗം 3
ത്തത്തിന്റെ മഴവിൽക്കണ്ണാടി കവയിത്രി ഈ കവിതയിലൂടെ തിരിച്ചു നൽകുന്നു!

ഉണ്ണിയുടെ വിമാനയാത്ര Notes Question Answer Class 5 Kerala Padavali Chapter 9

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 3 Chapter 9 ഉണ്ണിയുടെ വിമാനയാത്ര Unniyude Vimanayathra Notes Questions and Answers Pdf improves language skills.

Unniyude Vimanayathra Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 3 Chapter 9 Unniyude Vimanayathra Question Answer

Class 5 Malayalam Unniyude Vimanayathra Notes Question Answer

ഭാവനയിൽ കാണാം
Question 1.
ആകാശത്തുനിന്ന് താഴേക്ക് നോക്കുമ്പോൾ ഉണ്ണി കണ്ട കാഴ്ചകളെന്തെല്ലാമാണ്?
Answer:
കുട്ടിത്തത്തോടെ പ്രകൃതിയെ നിരീക്ഷിക്കുന്ന കവയിത്രിയാണ് ബാലാമണിയമ്മ. ആകാശത്തു നിന്ന് കുട്ടി താഴേക്ക് നോക്കുമ്പോൾ എങ്ങോട്ടോ എന്നല്ലാതെ പായുന്ന വണ്ടികളും, പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ നടക്കുന്ന ആൾക്കാരും, വിലകൂടിയ കളിക്കോപ്പുകൾ അങ്ങുമിങ്ങുമായി വരാന്തയിൽ അലസ്യ മായി ഇട്ടിരിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുവാൻ കഴിയുന്നത്.

Question 2.
താഴെ നില്ക്കുന്ന കുട്ടി മേലെ പോകുന്ന വിമാനത്തെ നോക്കി പറയുന്നതെന്തെല്ലാം?
Answer:
ആകാശത്ത് അങ്ങും ഇങ്ങും പറക്കുന്ന വിമാനങ്ങൾ കാണുമ്പോൾ എനിക്ക് അതിൽ ഒന്ന് തൊടാനും കയറാനും ആഗ്രഹമുണ്ട്. പറവകൾ ചിറകടിച്ചു പറന്നു പോകുന്നതുപോലെയാണ് വിമാനങ്ങൾ പറക്കു ന്നത്.

Question 3.
ഉണ്ണനക്ഷത്രങ്ങൾ ഉണ്ണിയെ ഉറ്റുനോക്കുമ്പോൾ അവന് തോന്നുന്നത് എന്തെല്ലാമായിരിക്കും?
Answer:
ചെന്തീയുടുപ്പിട്ട സൂര്യനും ഉറ്റുനോക്കുന്ന ഉണ്ണി നക്ഷത്രങ്ങളും വെളിച്ചത്തിൽ മൊട്ടുകളെല്ലാം കുട്ടിത്ത ത്തിന്റെ ഭാവനാ പൂർണ്ണമായ ആഘോഷങ്ങൾ തന്നെയാണ്. ലോകത്തെ കാണുമ്പോൾ കൈവേഗം വന്നു പോകാറുള്ള കുട്ടിത്തത്തിന്റെ മഴവിൽക്കണ്ണാടി കവയിത്രി ഈ കവിതയിലൂടെ തിരിച്ചു നൽകുന്നു.

ഉണ്ണിയുടെ വിമാനയാത്ര Notes Question Answer Class 5 Kerala Padavali Chapter 9

ഉണ്ണിക്കുതൂഹലം
Question 1.
‘ഒന്നുമില്ലല്ലോ ചിറകിന്നൊലിയല്ല,
തുണ്ണിക്കു തോന്നുന്നു പാടാൻ!’
ഏറെ സന്തോഷമുള്ളപ്പോൾ നാം പാടും, ആർത്തുവിളിക്കും, ഉണ്ണിയെപ്പോലെ സന്തോഷത്തോടെ പാടിയ, ആർത്തുവിളിച്ച അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടായിട്ടില്ലേ?
ക്ലാസ്സിൽ പങ്കുവെയ്ക്കൂ.
Answer:
ലോക നന്മയ്ക്കായി പൂട്ടിയിട്ട ദിനങ്ങളിൽ തീവണ്ടി
ഓർമ്മകളിലേക്ക് ഒന്നുകൂടി യാത്ര പോയി വന്നപ്പോൾ….

വെൽക്കം ടു കൊല്ലം ജംഗ്ഷൻ ഈ മനോഹരമായ അനൗൺസ്മെന്റ് കേൾക്കാനും ട്രെയിൻ യാത്ര ചെയ്യാനും കൊതിയാകുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ റെയിൽവേസ്റ്റേഷ നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ. ഒട്ടേറെ ട്രെയിനുകളും നിരവധി യാത്രക്കാരുമൊക്കെയായി ദിവ സവും തീവണ്ടികൾ ചൂളം വിളിച്ച് പോകുന്ന ഒരു സ്റ്റേഷൻ കൂടിയാണിത്.

ഓർമ്മകളെയും ചിന്തകളെയും നീലനിറമുള്ള ഇരിപ്പിടങ്ങളിലേക്ക് നമ്മളെ മാടിവിളിക്കുമ്പോൾ കൺമു ന്നിലേക്ക് പതുക്കെയും മിന്നിമറയലുകളുമായി കണ്ടു മതിയാകാത്ത മനോഹരമായ കാഴ്ചകൾ സമ്മാ നിച്ച ജനലാക്കമ്പികളും ഇരുപാളങ്ങളെ ഭേദിച്ച് നീ ഓടി മുന്നേറുമ്പോൾ ഞാനും നിനക്ക് ഒപ്പം എത്തിച്ചേ രാൻ ശ്രമിക്കുകയായിരുന്നു. ജീവിതയാത്രയിൽ നീണ്ടു കിടക്കുന്ന റെയിൽപാളവും എന്റെ മനസ്സും ദീർഘ ദൂര യാത്രയ്ക്ക് എപ്പോഴും തയ്യാറാണ്. നീണ്ടു നീണ്ട് ദൂരങ്ങൾക്കു വേഗമേറുമ്പോൾ കാണാകാഴ്ച്ചകൾ കാണാനും എന്റെ ഇരുകണ്ണുകളും മനസ്സും ആഗ്രഹിക്കുകയാണ്.

എന്റെ ചൂടു ശ്വാസോശ്വാസം ചങ്ങല വലിക്കും വരെ നിനക്ക് ഒപ്പം യാത്രയിൽ കാണും. നിഴലുപോലെ എൻ പാതയിൽ കൂകിപ്പായും തീവണ്ടിയേയും കാത്ത് ശുഭപ്രതീക്ഷയോടെ കൊല്ലം ഫ്ളാറ്റ്ഫോമിൽ ഞാനും ഉണ്ടാകും. ഒരു മനോഹരമായ തീവണ്ടി യാത്രയ്ക്കായി കാത്തിരിപ്പ്.

കവിതയിലെ കാഴ്ച
Question 1.
‘ചൂടുന്നതില്ലി ചെറുതീയതൊന്നുമേ,
കെടുന്നുമില്ലീ മഴയത്തുപോലുമേ!’
കുമാരനാശാൻ
എന്തിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് പറയാമോ?
ഇതുപോലെ കവിതയിൽ സൂര്യനെക്കുറിച്ച് പറയുന്ന വരികൾ കണ്ടെത്തിച്ചൊല്ലൂ.
പാഠഭാഗത്തുനിന്നും നിങ്ങൾക്കറിയാവുന്ന മറ്റു കവിതകളിൽ നിന്നും സമാനപ്രയോഗങ്ങൾ കണ്ടെത്തി
എഴുതൂ.
Answer:
സൂര്യനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

  1. അന്തിക്കു വാനിന്റെ വക്കത്തു നില്ക്കുന്നു.
    ചെന്തീയുടുപ്പിട്ട സൂര്യൻ
  2. രാക്കിളിക്കും ആമ്പൽപൂവിനും എന്നും തോഴൻ നമ്മുടെ ചന്ദ്രൻ മാമൻ തിങ്കൾ കലാമാമൻ
  3. പരനിന്ദ വീശുന്ന വാളിനാൽ ചൂളിപ്പോകാ പരകോടിയിൽ ചെന്ത പാവന ദിവ്യസ്നേഹം – ജി. ശങ്കരക്കുറുപ്പ്

കാവ്യ ഭാഷ
Question 1.
സാധാരണഭാഷയും കാവ്യഭാഷയും വ്യത്യസ്തമാണ് ഈ ഉദാഹരണം നോക്കൂ.

ചെന്തീയുടുപ്പിട്ട സൂര്യൻ : കഠിനമായ ചൂടും വെളിച്ചവുമുളള സൂര്യൻ
…………………………….. : ……………………………..
…………………………….. : ……………………………..

Answer:
കവിതയിൽ നിന്നും സമാനമായ കാവ്യഭാഷാപ്രയോഗങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക. വെണ്മയും നീലവും നീലവും വെണ്മയും:-
നീലനിറമുള്ള, വെണ്മയുള്ളതുമായ ആകാശം
നോക്കുക താഴെ വെളിച്ചത്തിന്റെ മൊട്ടുകൾ : രാത്രി വെളിച്ചത്തിൽ നക്ഷത്രങ്ങൾ മൊട്ടിടുന്നു

ഉണ്ണിയുടെ വിമാനയാത്ര Notes Question Answer Class 5 Kerala Padavali Chapter 9

യാത്രപോകാം
Question 1.
ഇനി നമുക്കൊരു യാത്ര പോയാലോ?
എവിടേക്കാണ് പോകേണ്ടത്? എന്തെല്ലാമാണ് കാണേണ്ടത്?
സംഘമായി ചർച്ച ചെയ്ത് ഒരു സ്ഥലം തെരഞ്ഞെടുക്കുക.
യാത്ര പോകുന്ന കാര്യം ഡിജിറ്റൽ പോസ്റ്റർ വഴി എല്ലാവരേയും അറിയിക്കുക. പോസ്റ്റർ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കാൻ മറക്കരുത്. യാത്ര കഴിഞ്ഞ് എല്ലാവരും ലഘുയാത്രാവിവരണം തയ്യാറാക്കുമല്ലോ.
Answer:
ഊട്ടിയിലേക്കൊരു കുടുംബയാത
2012-ന് അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്തെ ഫാമിലി ടൂറിന്റെ ചർച്ചകൾ വന്നത്. തൃശൂർ അതിരപ്പള്ളി എറണാകുളം പോയ ആദ്യയാത്ര നല്ല വിജയമായിരുന്നു. മെമ്പർമാരിൽ പലരും വിദ്യാർത്ഥി കളും ജോലിക്കാരും മറ്റും ആയതിനാൽ ഏകദിന പരിപാടിയേ നടക്കുമായിരുന്നുള്ളൂ. പലരും ഊട്ടിയിൽ പലവട്ടം പോയതാണെങ്കിലും ഒടുവിൽ അവിടം തന്നെ ഞങ്ങൾ യാത്രക്കു തെരഞ്ഞെടുത്തു. ഡിസംബർ 9നു യാത്ര പോകാൻ തീരുമാനിച്ചു. രാവിലെ ആറുമണിക്ക് ഞങ്ങളുടെ ബസ്സ് ഊട്ടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

മലപ്പുറം ജില്ല പിന്നിട്ടു ഒമ്പത് മണിയോടെ പ്രാതൽ കഴിക്കാനായി നാടുകാണി മദ്രാസ്സയിൽ എത്തിച്ചേർന്നു. എല്ലാവരും കൊണ്ട് വന്ന വ്യത്യസ്ത ഭക്ഷണങ്ങൾ ഷെയർ ചെയ്തു കഴിച്ചത് ആദ്യയാത്ര യിൽ വിജയമായപ്പോൾ ഈ യാത്രക്കും അത് തന്നെ തീരുമാനിക്കുകയായിരുന്നു. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ പ്രകൃതി ഒരുക്കിവച്ചിരിക്കുന്നത്. നാലുഭാഗത്തും മനോഹരമായ കാഴ്ചകൾ, ഗൂഡല്ലൂർ പട്ടണത്തിന്റെ ആകാശകാഴ്ച, ഞങ്ങളെ പേടിപ്പെടുത്തുന്ന അഗാധമായ കൊക്ക് ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ ഇതൊക്കെയായിരുന്നു അവിടെ ഞങ്ങൾ കണ്ടത്. ഊട്ടിയിൽ ഏറ്റവും അധികം ആളുകളെ ആകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡൻലേക്കാണ് തേയില കമ്പനിയിൽ നിന്ന് മലയിറങ്ങി ഞങ്ങൾ പോയത്. ഊട്ടിയിലെ തണുപ്പ് ഞങ്ങളിലേക്ക് ശരിക്കും ഇറങ്ങുന്നുണ്ടായിരുന്നു.

അവിടുത്തെ ചെടികളും മരങ്ങളും പച്ചപ്പും പുല്ലും എല്ലാം സുന്ദരമായ കാഴ്ചകൾ തന്നെയാണ് എന്റെ നയനങ്ങൾക്കു സമ്മാനിച്ചത്. കുടുംബത്തിലെ പലരെയും പരിചയപ്പെടാനും അടുത്തറിയാനും ഈ യാത്ര ഞങ്ങളെ സഹായിച്ചു. യാത്രയിലുടനീളം പലരും വിതരണം ചെയ്ത പഴങ്ങളും മറ്റും സ്നേഹം പങ്കുവെ ക്കുന്നതിനു തുല്യമായിരുന്നു. ചില കാരണങ്ങളാൽ എന്റെ പ്രിയസഖി കൂടെയില്ലാത്ത ദുഃഖം ഉണ്ടായിരു ന്നുവെങ്കിലും നന്നായി തന്നെ ഈ യാത്ര ആസ്വദിച്ചു. യാത്ര അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് മറക്കാനാവാത്ത മറ്റൊരു യാത്ര സമ്മാനിച്ച സന്തോഷത്തിൽ രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.

ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and ഉയരങ്ങളിലേക്കൊരു യാത്ര Uyarangalilekkoru Yathra Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Uyarangalilekkoru Yathra Summary

Uyarangalilekkoru Yathra Summary in Malayalam

ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam Class 5 1
ഒരു മലയാള സാഹിത്യകാരനും നാടകനടനും നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തൻ എന്ന കെ. തായാട്ട്. ഒരു സ്കൂൾ അധ്യാപകൻ കൂടിയായിരുന്ന ഇദ്ദേത്തിന് സാഹിത്യമേഖല യിലെ വിവിധ പുരസ്കാരങ്ങൾക്ക് പുറമേ മികച്ച അധ്യാപകർക്കുള്ള കേന്ദ്ര സംസ്ഥാന അവാർഡു കളും ലഭിച്ചിട്ടുണ്ട്.
കൃതികൾ : മേള, നൈവേദ്യം, പാൽപ്പതകൾ, നാടുകാണിച്ചുരം, മഴ മഴ തേന്മഴ
കഥാസമാഹാരങ്ങൾ : പുത്തൻകനി, നീലക്കണ്ണുകൾ
നാടകങ്ങൾ : ത്യാഗസീമ, ബഹദൂർഷാ, ശൂർപ്പണഖ, ഭഗത്സിംഗ്

പാരസംഗ്രഹം

ജീവിതത്തിലെ ഒരു ഭാവം, ചലനം, ആഗ്രഹം, സന്ദർഭം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിനെ സുന്ദരമായ ആവിഷ്കരിക്കുമ്പോഴാണ് ചെറുകഥ ഉണ്ടാകുന്നത്. അഖിൽ എന്ന കുട്ടിയുടെ താജ്മഹൽ കാണാനുള്ള ആഗ്രഹമാണ് ഇടുക്കിയിലെ താജ്മഹൽ എന്ന കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ ആഗ ഹത്തെ താങ്കളുടെ ജീവിത സാഹചര്യങ്ങൾക്കനു സരിച്ച് പൂർത്തികരിക്കുന്ന കുടുംബത്തെയാണ് നാം കഥയിൽ പരിചയപ്പെടുന്നത്.
ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam Class 5 2

ഉയരങ്ങളിലേക്കൊരു യാത്ര Summary in Malayalam Class 5

തങ്ങളുടെ ജീവിതപ്രയാസങ്ങൾ കുട്ടികളെ ബോധ്യ പ്പെടുത്തന്ന രക്ഷിതാക്കൾ. ഈ പ്രയാസങ്ങൾ തിരി ച്ചറിഞ്ഞ് സന്ദർഭത്തിൽ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കുട്ടികൾ. യാഥാർത്ഥ്യബോധ
ത്തോടെ തന്റെ ആഗ്രഹത്തെ ജീവിത ചുറ്റുപാടുക ളോട് ഇണക്കുകയും ഭാവനാപൂർണ്ണമായി സമന്വ യിപ്പിക്കുകയുമാണ് അഖിൽ ചെയ്യുന്നത്. പൂമ്പാറ്റ യെപ്പോലെ പറക്കാൻ കഴിയില്ലല്ലോ എന്ന് പറയുന്ന കുട്ടിയെ അല്ല നാം ഇവിടെ കാണുന്നത്.

അയ്യോ പോയ്ക്കൂടിക്കളിക്കാൻ – അമ്മേ!
വയ്യെനിക്കു പാപ്പാൻ
ആകാത്തതിങ്ങനെയെണ്ണി – ചുമ്മാ
മായ്കൊല്ലായെന്നോമലുണ്ണി!
പിച്ച് നടന്നു കളിച്ചു – നീയി
പിച്ചകമുണ്ടോ നടക്കു
കുട്ടിയും തളളയും കുമാരനാശാൻ

തങ്ങളുടെ ജീവിതസാഹചര്യങ്ങളിലുള്ള താജ്മഹലിനെ കുട്ടികൾ അച്ഛനമ്മമാരുടെ സഹായത്തോടെ കണ്ട ത്തുകയാണ്. അകലെയുള്ള സ്ഥലങ്ങളിൽ മാത്രമല്ല തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കാണാനും അറിയാനും ആസ്വദിക്കാനും ഉള്ള ഒട്ടേറെ കാര്യങ്ങൾ ഉണ്ടെന്ന് കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. കാലങ്ങളായി തടഞ്ഞു നിർത്തിയിരിക്കുന്ന വെള്ളത്തിന്റെ തണുപ്പും പ്രപഞ്ചത്തിന്റെ ഇരമ്പലുമെല്ലാം അണക്കെട്ട് ആ കുടുംബത്തെ അനുഭവിപ്പിച്ചു. നീലാകാശത്തിന് താഴെ സർപ്പ് ശരത് പോലെ കുടുംബാംഗങ്ങളുടെ തലയ്ക്ക് മീതെ മറപി ടിച്ച അണക്കെട്ട് ഇടുക്കിയിലെ താജ്മഹൽ തന്നെയാണെന്ന് അവർക്ക് ബോധ്യമായി. ശാസ്ത്രസാങ്കേതിക വിദ്യകളുടെ മികവും നേട്ടവും സുന്ദരമാണെന്ന് കൂടി ഈ കഥ പറയാതെ പറയുന്നു. ശാസ്ത്രത്തിന്റെ നേട്ട ങ്ങളെ അടുത്ത് ചെന്ന് അറിയാൻ ശ്രമിച്ചാൽ അവയിലെ സൗന്ദര്യം കൂടി നമുക്ക് ആസ്വദിക്കാനാകുമെന്ന് കഥ സൂചിപ്പിക്കുന്നു.