Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

By reviewing Std 6 Social Science Notes Pdf Malayalam Medium and ജനാധിപത്യവും അവകാശങ്ങളും Class 6 Social Science Chapter 10 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 10 Notes Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Democracy and Rights Class 6 Notes Malayalam Medium

Question 1.
ജനാധിപത്യ ഗവൺമെന്റുകളുടെയും ജനാധിപ ത്യേതര ഗവൺമെന്റുകളുടേയും സവിശേഷതകൾ താരതമ്യം ചെയ്യുക ?
Answer:
ജനപ്രതിനിധികൾ നടത്തുന്ന ഭരണക്രമത്ത ജനാധിപത്യ ഗവൺമെന്റ് എന്നു പറയുന്നു. എന്നാൽ ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തി കളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭര ണക്രമമാണ് ജനാധിപത്യേതര ഭരണവ്യവസ്ഥ.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 1

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 2.
ജനാധിപത്യ ഗവൺമെന്റുകളുടെ മേന്മകൾ എന്തെല്ലാം ?
Answer:
ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിച്ചിരി ക്കുന്നത് ജനാധിപത്യ ഭരണക്രമമാണ്. ജനാധിപത്യ ഗവൺമെന്റിന്റെ മേന്മകൾ.

  • ജനാഭിലാഷം മാനിക്കുന്നു.
  • വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
  • ഭരണാധികാരികളും ജനങ്ങളും ഒരേ നിയമ ത്തിന് വിധേയരാണ്.
  • ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടിരി ക്കുന്നു.

Question 3.
മനുഷ്യാവകാശങ്ങൾ എന്നാൽ എന്ത് ? മനുഷ്യാ വകാശങ്ങളുടെ സംരക്ഷണത്തിന് കൈക്കൊണ്ടി ട്ടുള്ള പ്രധാന നടപടികൾ എന്തെല്ലാം ?
Answer:
മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയ തലത്തിലും സംസ്ഥാന തല ത്തിലും നിരവധി നടപടികൾ കൈക്കൊണ്ടിട്ടു ണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ദേശീയ മനു ഷ്യാവകാശ കമ്മീഷന്റെയും സംസ്ഥാന മനുഷ്യാ വകാശ കമ്മീഷനുകളുടെയും രൂപീകരണം.

Question 4.
അവകാശവും കടമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക.
Answer:
അവകാശങ്ങളും കടമകളും സ്വഭാവത്തിൽ സ്വത ന്തമാണ്. പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതം കൈവ രിക്കുന്നതിനും തന്റെ ശേഷിയും കഴിവും വിക സിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പുനൽകുന്നതുമായ വ്യവസ്ഥക ളാണ് ‘അവകാശങ്ങൾ, മറുവശത്ത്, ധാർമികമോ നിയമപരമോ ആയ ബാധ്യതകളാൽ ഒരാൾ പ്രതീക്ഷിക്കുന്നതോ ചെയ്യേണ്ടതോ ആയ ഒരു കാര്യത്തെ ‘കടമ’ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഓരോ പൗരനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള പ്രത്യേകാവകാശം നൽകിയിട്ടു ണ്ട്. എന്നാൽ മറ്റൊരാൾക്ക് താൻ ചെയ്യാൻ ആഗ ഹിക്കുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോൾ മാത്രമേ ഈ അവകാശങ്ങൾ നടപ്പിലാക്കാൻ കഴി യു.

കൂടാതെ, സമൂഹത്തിൽ ജീവിക്കുന്ന മറ്റ് വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കു വാൻ പൗരന്മാർക്ക് കടമയുണ്ട്. അതിനാൽ കട മയും അവകാശങ്ങളും പരസ്പരം ബന്ധപ്പെട്ടി രിക്കുന്നു. ഒരു വ്യക്തിയിൽ നിന്നും ഒരു കടമ ലംഘനം ഉണ്ടാകുമ്പോൾ മറ്റൊരാളുടെ അവകാശ ലംഘനമാണ് അവിടെ സംഭവിക്കുന്നത്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 5.
ജനാധിപത്യ ഭരണക്രമത്തിനുവേണ്ടി നടന്ന സമ രങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക ?
Answer:

  • ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം
  • ഫ്രഞ്ച് വിപ്ലവം
  • അമേരിക്കൻ സ്വാതന്ത്ര സമരം
  • ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര യുദ്ധം

Question 6.
ഏതൊക്കെ ഭരണക്രമങ്ങളാണ് ലോകത്ത് നില നിൽക്കുന്നത് ?
Answer:

  • രാജവാഴ്ച
  • പട്ടാളഭരണം
  • സുൽത്താൻഭരണം
  • ജനാധിപത്യഭരണം

Question 7.
കൂടുതൽ രാജ്യങ്ങളും അവിടുത്തെ ഗവൺമെന്റു കളും കണ്ടെത്തി പട്ടിക വിപുലീകരിക്കുക.
Answer:
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 2

Question 8.
ജനാധിപത്യ-ജനാധിപത്യേതര ഗവൺമെന്റുക ളുടെ സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണ സംവിധാനത്തെയാണ് ജനാധിപത്യ ഗ വൺമെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തി കളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭര ണക്രമമാണ് ജനാധിപത്യേതര ഭരണവ്യവസ്ഥ. ജനാധിപത്യ സംവിധാനത്തിൽ, ജനങ്ങൾ സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കുകയും വോട്ടവകാ ശം, രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു.

ജനാധിപത്യേതര സർക്കാരിൽ, അധികാരം പാരമ്പര്യമായി റുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നു. അതു പോലെതന്നെ ജനങ്ങളുടെ മൗലികാവകാശ ങ്ങൾക്ക് ജനാധിപത്യേതര ഗവൺമെന്റിൽ പ്രാധാ ന്യമില്ല. കൈമാ ജനാധിപത്യ ഗവൺമെന്റിൽ ആളുകൾക്ക് സർക്കാ രിനെയും അതിന്റെ നയങ്ങളെയും വിമർശിക്കാം. എന്നാൽ ജനാധിപത്യേതര സംവിധാനത്തിൽ ആളുകൾക്ക് സർക്കാരിനെയും അതിന്റെ നയങ്ങ ളെയും വിമർശിക്കാൻ അധികാരമില്ല.

ജനാധിപത്യ വ്യവസ്ഥയിൽ, ജനങ്ങൾക്ക് അഭി പ്രായ സ്വാതന്ത്യവും അവകാശങ്ങളും നിയമപ രമായി ഉറപ്പു നൽകുകയും ഭരണാധികാരികൾ നിയമത്തിന് വിധേയരായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ ജനാധിപത്യേതര സംവിധാ നത്തിൽ ജനങ്ങൾക്കുള്ള അഭിപ്രായ സ്വാത ന്ത്ര്യവും അവകാശങ്ങളും പരിമിതമാണ്. അതോ ടൊപ്പം ഭരണാധികാരി നിയമത്തിന് അതീതനാ ണ്, കാരണം അവർ തീരുമാനിക്കുന്നതാണ് നിയ

Question 9.
ഏതുതരം ഭരണരൂപം നിലനിൽക്കുന്ന രാജ്യത്ത് ജീവിക്കാനാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടു ന്നത് ? കാരണം വിശദമാക്കുക.
Answer:
ജനാധിപത്യ ഭരണ രൂപം നില നിൽക്കുന്ന രാജ്യത്ത് ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.മറ്റുള്ള സമ്പ്രദായങ്ങളെ അപേക്ഷിച്ച് അതിനുള്ള മേന്മകളാണ് ഇതിനു കാരണം. ജനാധിപത്യ സംവിധാനത്തിൽ, ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു, വ്യക്തികളുടെ സ്വാതന്ത്ര്യം സംര ക്ഷിക്കപ്പെടുന്നു, ഭരണാധികാരികളും ജനങ്ങളും ഒരേ നിയമത്തിന് വിധേയമാണ്. ഭരണാധികാരി കൾ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 10.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോ ധിച്ച് ജനാധിപത്യവുമായി ബന്ധപ്പെട്ടവയ്ക്ക നേരെ അടയാളവും ജനാധിപത്യതര ഗവൺ മെന്റുമായി ബന്ധപ്പെട്ടവയ്ക്കുനേരെ ഈ അടയാ ളവും രേഖപ്പെടുത്തുക.

  • കൃത്യമായ കാലപരിധിയിൽ തിരഞ്ഞെടുപ്പു നടക്കുന്നു.
  • തലമുറകളായി കൈമാറുന്ന ഭരണക്രമം
  • ജനപ്രതിനിധികളുടെ ഭരണം
  • രാജാവിന്റെ സുൽത്താന്റെ പട്ടാള മേധാവിയുടെ ഭരണം
  • വ്യക്തിസ്വാതന്ത്ര്യം നിലനിൽക്കുന്നു
  • കോടതികൾക്ക് നിയന്ത്രണം
  • ജനാഭിപ്രായം മാനിക്കുന്നു.

Answer:

  • കൃത്യമായ കാലപരിധിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നു — ✓
  • തലമുറകളായി കൈമാറുന്ന ഭരണക്രമം — ✗
  • ജനപ്രതിനിധികളുടെ ഭരണം — ✗
  • രാജാവിന്റെ സുൽത്താന്റെ പട്ടാളമേധാവി യുടെ ഭരണം — ✗
  • വ്യക്തി സ്വാതന്ത്ര്യം നിലനിൽക്കുന്നു — ✓
  • കോടതികൾക്ക് നിയന്ത്രണം — ✗
  • ജനാഭിപ്രായം മാനിക്കുന്നു — ✓

Question 11.
എന്താണ് അവകാശം?
Answer:
ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്ന തിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കു ന്നതിന് സഹായകമായതും സാമൂഹവും രാഷ്ട്രവും ഉറപ്പുനൽകുന്നതുമായ വ്യവസ്ഥക ളാണ് അവകാശങ്ങൾ,

Question 12.
പഠിക്കാനുള്ള അവകാശം കുട്ടിയുടെ അവകാശ മാണെന്ന് മനസ്സിലായല്ലോ. കൂടുതൽ അവകാശ ങ്ങൾ എഴുതി പട്ടിക പൂർത്തിയാക്കൂ.
Answer:

  • അതി ജീവനത്തിനും സംരക്ഷണത്തിനും പൂർണവികാസത്തിനുമുള്ള അവകാശം.
  • മാനസികവും ശാരീരികവുമായ പീഡനങ്ങ ളിൽനിന്നു സംരക്ഷണത്തിനും പരിചരണത്തി നുമുള്ള അവകാശം.
  • പങ്കാളിത്തത്തിനും അഭിപ്രായ സ്വാതന്ത്രത്തി നുമുള്ള അവകാശം.
  • ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയുടെ മിനിമാ മാനദണ്ഡങ്ങൾക്കുള്ള അവകാശം.

Question 13.
എന്തെല്ലാം പ്രത്യേക അവകാശ ങ്ങ ളാണ് സ്ത്രീകൾക്കുള്ളത് ?
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 3
Answer:

  • മറ്റു ചില അവകാശങ്ങൾ
  • പിന്തുടരുന്നതിനെതിരെയുള്ള അവകാശം.
  • ‘ജോലിസ്ഥലത്തെ പീഡനത്തിനെതിരായ അവ കാശം.
  • ഗാർഹിക പീഡനത്തിനെതിരായ അവകാശം.
  • സ്ത്രീധനത്തിനെതിരെയുള്ള അവകാശം.
  • സൗജന്യനിയമ സഹായത്തിനുള്ള അവകാശം.
  • രാത്രിയിൽ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുവാ നുള്ള അവകാശം.
  • അജ്ഞതക്കെതിരായ അവകാശം.

Question 14.
അജ്ഞതക്കെതിരായ അവകാശം,അവകാശങ്ങളും കടമകളും തമ്മിലുള്ള പരസ്പര ബന്ധം വിലയിരുത്തുക.
Answer:
ഓരോ അവകാശത്തിനും അനുസൃതമായ കട കളും നമുക്കുണ്ട്. കടമകളില്ലാത്ത അവകാശങ്ങൾ നിലനിൽക്കുകയില്ല. ‘ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പുനൽകുന്നതുമായ വ്യവസ്ഥകളാണ് അവകാശങ്ങൾ.

മറുവശത്ത്, ധാർമികമോ നിയമപരമോ ആയ ബാധ്യതകളാൽ ഒരാൾ പ്രതീക്ഷിക്കുന്നതോ ചെയ്യേണ്ടതോ ആയ ഒരു കാര്യത്തെയാണ് കടമ കൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ ഓരോ പൗരനും സ്വാതന്ത്രത്തോടെ ജീവിക്കുവാ നുള്ള പ്രത്യേകാവകാശം നൽകിയിട്ടുണ്ട്. ‘

എന്നാൽ മറ്റൊരാൾക്ക്, താൻ ചെയ്യാൻ ആഗ്രഹി ക്കുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോൾ മാത്രമേ ഈ അവകാശങ്ങൾ നടപ്പിലാക്കാൻ കഴിയൂ. കൂടാതെ സമൂഹത്തിൽ ജീവിക്കുന്ന മറ്റൊരു വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷി ക്കാനും ഓരോ പൗരന്മാർക്കും കടമയുണ്ട്. അതി നാൽ കടമയും അവകാശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിയിൽ നിന്നും ‘കടമ’ ലംഘനം ഉണ്ടാകുമ്പോൾ മറ്റൊരാളുടെ അവകാശത്തെയാണ് അത് ബാധിക്കുന്നത്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

 ജനാധിപത്യവും അവകാശങ്ങളും Class 6 Notes Questions and Answers

Question 1.
ദക്ഷിണാഫ്രിക്കയിലെ നീഗ്രോ വംശജരുടെ അവ കാശ സംരക്ഷണത്തിനു വേണ്ടി പോരാടിയ നേതാവ് ?
Answer:
നെൽസൺ മണ്ടേല

Question 2.
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ മുൻനിര പോരാളി ആരായിരുന്നു ?
Answer:
നെൽസൺ മണ്ടേല

Question 3.
ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ “ഭരണം ഏതാണ് ?
Answer:
ജനാധിപത്യ ഗവൺമെന്റ്

Question 4.
ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭരണക്രമം ഏത് ?
Answer:
ജനാധിപത്യേതര ഭരണവ്യവസ്ഥ

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 5.
ജനാധിപത്യ ഗവൺമെന്റുകളെ ഇതര ഗവൺമെന്റു കളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം എന്താണ് ?
Answer:
അവകാശങ്ങൾ

Question 6.
ഒരു പൗരന് മെച്ചപ്പെട്ട ജീവിതം ന്ന തിന് കൈവരിക്കുന്ന തിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കു സഹാ യ ക മാ യതും സമൂഹവും രാഷ്ട്രവും ഉറപ്പു നൽകുന്നതുമായ വ്യവസ്ഥ കൾക്കു പറയുന്ന പേര് ?
Answer:
അവകാശങ്ങൾ

Question 7.
ഓരോ രാജ്യവും ഭരണഘടനയിലുൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടി ………..
Answer:
അവകാശ പ്രതിക

Question 8.
ഇന്ത്യയുടെ അവകാശ പത്രികയ്ക്കു പറയുന്ന പേര് ?
Answer:
മൗലികാവകാശങ്ങൾ

Question 9.
മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങൾ?
Answer:
മനുഷ്യാവകാശങ്ങൾ

Question 10.
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നില വിൽ വന്നതെന്ന് ?
Answer:
1948 ഡിസംബർ 10

Question 11.
മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ദേശീ യതലത്തിൽ കൈക്കൊണ്ട് പ്രധാന നടപടി ?
Answer:
ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Question 12.
മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ
Answer:
ജസ്റ്റിസ് രംഗനാഥ മിശ്ര

Question 13.
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
Answer:
1998

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 14.
കുട്ടികളുടെ പ്രധാന അവകാശം ഏതാണ് ?
Answer:
വിദ്യാഭ്യാസത്തിനുള്ള അവകാശം

Question 15.
RTE ആക്ട് പ്രകാരം സൗജന്യവും നിർബന്ധിത വുമായ വിദ്യാഭ്യാസം എത്ര വയസ്സു മുതൽ എത്ര വയസ്സു വരെയാണ്
Answer:
6 മുതൽ 14 വരെ

Question 16.
‘ബച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘ ടന രൂപീകരിച്ച വ്യക്തിയാര് ?
Answer:
കൈലാസ് സത്യാർഥി

Question 17.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയതിന് പതിനേഴാം വയസ്സിൽ സമാധാ നത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്ക് ?
Answer:
മലാല യൂസഫ് സായി

Question 18.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ മേന്മകൾ എഴുതുക ?
Answer:

  • ജനാഭിലാഷം മാനിക്കുന്നു.
  • വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
  • ഭരണാധികാരികളും ജനങ്ങളും ഒരേ നിയമ ത്തിന് വിധേയരാണ്.
  • ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.

Question 19.
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നമുക്ക് ലഭ്യ മായ കുറച്ച് അവകാശങ്ങൾ എഴുതുക ?
Answer:

  • ജീവിക്കാനുള്ള അവകാശം
  • വിദ്യാഭ്യാസത്തിനുള്ള അവകാശം
  • അഭിപ്രായ സ്വാതന്ത്ര്യം
  • സംഘടനാ സ്വാതന്ത്യം

Question 20.
അവകാശ പ്രതിക എന്നാൽ എന്ത് ?
Answer:
ഓരോ രാജ്യവും ഭരണഘടനയിലുൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടിക യാണ് അവകാശപ്രതിക. ഇന്ത്യയുടെ അവകാശ പ്രതിക ‘മൗലികാവകാശങ്ങൾ’ എന്ന പേരിലറിയ പ്പെടുന്നു.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 21.
‘മനുഷ്യാവകാശങ്ങൾ’ എന്നാൽ എന്ത് ?
Answer:
മനുഷ്യാ വകാശങ്ങൾക്ക് കുറച്ച് ഉദാഹരണങ്ങൾ എഴുതുക ? മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.

മനുഷ്യാവകാശങ്ങൾ

  • ജീവിക്കാനുള്ള അവകാശം
  • സ്വാതന്ത്രത്തിനുള്ള അവകാശം
  • സംഘടനാ സ്വാതന്ത്ര്യം
  • തൊഴിലാവകാശം
  • സംസ്കാരവും ഭാഷയും ലിപിയും സംരക്ഷി ക്കാനുള്ള അവകാശം.

Question 22.
മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ഇന്ത്യാ ഗവൺമെന്റ് കൈകൊണ്ടിട്ടുള്ള നടപടികൾ എന്തെല്ലാം ?
Answer:
മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയ തലത്തിലും സംസ്ഥാന തല ത്തിലും നിരവധി നടപടികൾ കൈക്കൊണ്ടിട്ടു ണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ദേശീയ മനു ഷ്യാവകാശ കമ്മീഷന്റെയും സംസ്ഥാന മനുഷ്യാ വകാശ കമ്മീഷനുകകളുടെയും രൂപീകരണം.

Question 23.
ലഘുകുറിപ്പുകൾ തയാറാക്കുക.
(a) ദേശീയ മനുഷ്യാവകാശ കമ്മീഷൻ
(b) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
Answer:
(a) ദേശീയ മനുഷ്യാവകാശ കമ്മിഷൻ

  • മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ദേശീയ തലത്തിൽ കൈക്കൊണ്ട് പ്രധാന നടപടിയാണ് ദേശീയ മനുഷ്യാവകാശ കമ്മി ഷൻ രൂപീകരണം.
  • 1993-ൽ പാർലമെന്റ് പാസാക്കിയ മനുഷ്യാ വകാശ സംരക്ഷണ നിയമമനുസരിച്ചാണ് കമ്മീഷന് രൂപം നൽകിയത്.
  • ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാ നുൾപ്പെടെ അഞ്ചംഗങ്ങൾ ഉണ്ടാകും.
  • റിട്ടയർ ചെയ്ത ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കും കമ്മീഷന്റെ ചെയർമാൻ.

(b) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
(b) എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന മനു ഷ്യാവകാശ കമ്മീഷനുകൾക്ക് രൂപം നൽകി യിട്ടുണ്ട്.

  • 1998-ൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നു.
  • ഒരു ചെയർമാനും രണ്ടംഗങ്ങളും അടങ്ങി യതാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീ ഷൻ.
  • ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ തന്നെയാണ് സംസ്ഥാന
  • മനുഷ്യാവകാശ കമ്മീഷനുമുള്ളത്. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാവു ന്നതാണ്.

Question 24.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചുമതലകൾ എഴുതുക ?
Answer:
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികളിന്മേൽ അന്വേഷണം നടത്തുക.
ജയിലുകളും മറ്റും സന്ദർശിച്ച് അന്തേവാസിക ളുടെ ജീവിതസൗകര്യം പഠിച്ച് ശുപാർശകൾ നൽകുക.
മനുഷ്യാവകാശ സംരക്ഷണത്തിന് ഫലപ്രദ മായ നിർദേശങ്ങൾ നൽകുക.
മനുഷ്യാവകാശ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ പരിപോഷിപ്പിക്കുക.

Question 25.
‘കുട്ടികളുടെ അവകാശസംരക്ഷണം വളരെ പ്രധാ നപ്പെട്ടതാണ്.’ എന്തുകൊണ്ട് ?
Answer:
ബാല്യത്തിന്റെ ശാരീരികവും മാനസികവുമായ അവസ്ഥ കുട്ടികളെ സവിശേഷ പരിഗണന അർഹിക്കുന്നവരാക്കുന്നു. അതിനാൽ കുട്ടിക ളുടെ അവകാശ സംരക്ഷണം വളരെ പ്രധാന മാണ്.

Question 26.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികൾ ഏതെല്ലാം ?
Answer:
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ദേശീയ ബാലാവകാശ കമ്മീ ഷന്റെയും സംസ്ഥാന ബാലാവകാശ കമ്മീഷനു കളുടെയും രൂപീകരണം.

Question 27.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതി നുള്ള മാർഗങ്ങൾ ഏതെല്ലാം ?
Answer:
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ദേശീയ വനിതാ കമ്മീഷനും സംസ്ഥാനതല ത്തിൽ സംസ്ഥാന വനിതാ കമ്മീഷനുകളും പ്രവർത്തിക്കുന്നു. സ്ത്രീകൾക്കെതിരായ അതി ക്രമങ്ങൾ, അവകാശ നിഷേധങ്ങൾ എന്നിവയു മായി ബന്ധപ്പെട്ട പരാതികൾ കമ്മീഷന് സമർപ്പി ക്കാവുന്നതാണ്. പരാതികൾ അന്വേഷിച്ച് ആവ ശ്യമായ നടപടികൾ കമ്മീഷൻ കൈക്കൊള്ളുന്ന താണ്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 28.
“മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
(a) ഏതെങ്കിലും രണ്ട് നടപടികളുടെ പേരെഴു തുക ?
(b) മനു ഷ്യാ വകാശ ചെയർമാൻ ആര് ? കമ്മീഷന്റെ ആദ്യ
(c) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമത ലകൾ എന്തെല്ലാം ?
Answer:
(a) ദേശീയ മനുഷ്യാവകാശ കമ്മീഷൻ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
(b) ജസ്റ്റിസ് രംഗനാഥ മിശ്ര
(c) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമ തലകൾ

  • മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികളിന്മേൽ അന്വേഷണം നടത്തുക.
  • ജയിലുകളും മറ്റും സന്ദർശിച്ച് അന്തേവാസി കളുടെ ജീവിത സൗകര്യം പഠിച്ച് ശുപാർശ കൾ നൽകുക.
  • മനുഷ്യാവകാശ സംരക്ഷണത്തിന് ഫലപ്രദ മായ നിർദേശങ്ങൾ നൽകുക.
  • മനുഷ്യാവകാശ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ പരിപോഷിപ്പിക്കുക.

Question 29.
(a) കുട്ടികളുടെ ഏതെങ്കിലും രണ്ട് അവകാശങ്ങൾ എഴുതുക
(b) പാർലമെന്റിൽ RTE ആക്ട് പാസാക്കിയ വർഷം.
(c) കുട്ടികളുടെ അവകാശ സംരക്ഷണം വളരെ പ്രധാനമാണ് എന്നു പറയുവാനുള്ള കാരണം എന്ത് ?
Answer:
(a) വിദ്യാഭ്യാസത്തിനുള്ള അവകാശം
അതിജീവനത്തിനുള്ള അവകാശം
(b) 2009
(c) ബാല്യത്തിന്റെ ശാരീരികവും മാനസികവുമായ അവസ്ഥ കുട്ടികളെ സവിശേഷ പരിഗണന അർഹിക്കുന്നവരാക്കുന്നു. അതിനാൽ കുട്ടിക ളുടെ അവകാശ സംരക്ഷണം വളരെ പ്രധാ നമാണ്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 30.
പട്ടിക പൂർത്തീകരിക്കുക,
സ്ത്രീകളുടെ പ്രത്യേക അവകാശങ്ങൾ
1. തുല്യജോലിക്ക് തുല്യവേതനം
2. ………..
3. ………..
4. ………..
5. ………..
Answer:
സ്ത്രീകളുടെ പ്രത്യേക അവകാശങ്ങൾ
1. തുല്യജോലിക്ക് തുല്യവേതനം
2. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യമേഖലയിൽ തുല്യ പരിഗണന
3. സ്കോളർഷിപ്പുകൾ, പഠന സഹായങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിൽ തുല്യാ വസരം.
4. ജോലിസ്ഥലത്തെ പീഡനത്തിനെതിരായ അവ കാശം.
5. ഗാർഹിക പീഡനത്തിനെതിരായ അവകാശ.

Question 31.
ചേരുംപടി ചേർക്കുക.
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 4
Answer:
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 5

Question 32.
മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് ‘മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ ഒരു പ്രസംഗം തയാറാക്കുക.
Answer:
മനുഷ്യാവകാശ ദിനത്തിൽ പ്രസംഗിക്കുവാൻ മാതൃകയിലുള്ള ചെറുപ്രസംഗമാണ് ഇത്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ വിദ്യാർത്ഥികൾക്ക് ഇത് സഹായകമാണ്. ബഹുമാനപ്പെട്ട അദ്ധ്യാപകരേ, പ്രിയസുഹൃത്തു ഗുാർണിംഗ്, ഇന്ന് ഇവിടെ നിന്ന് മനുഷ്യാ വകാശ ദിനത്തെക്കുറിച്ച് സംസാരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

ഒരു വീടും തലയ്ക്കുമു കളിൽ ഒരു മേൽക്കൂരയും ഭക്ഷണവും സുരക്ഷി തമായി സ്കൂളിൽ വരാൻ കഴിയുന്നതുമെല്ലാം ചില മനുഷ്യാവകാശങ്ങളാണ്. എല്ലാ ജീവികളും ഇതിന് അർഹരുമാണ്. എന്നാൽ ലോകത്താക മാനം ഒന്ന് കണ്ണോടിച്ചാൽ കാണാൻ സാധിക്കും, പല സ്ഥലങ്ങളിലും ആളുകളുടെ പാർപ്പിടം, ഭക്ഷ ണം, വിദ്യാഭ്യാസം മുതലായ അവകാശങ്ങൾ ആരൊക്കെയോ കവർന്നെടുക്കുന്നതായിട്ട്,

മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. 1948 ഡിസംബർ 10-ന്, 73 വർഷങ്ങൾക്കുമുമ്പ് യുഎൻ ജനറൽ അസംബ്ലി ആർട്ടിക്കിൾ 423 അംഗീകരി ക്കുകയും മനുഷ്യാവകാശ ദിനാചരണം പ്രഖ്യാ പിക്കുകയും ചെയ്തു. 1950-ലാണ് മനുഷ്യാവകാ ശങ്ങളുടെ സാർവത്രിക പ്രഖ്യാപനം മറ്റ് സംസ്ഥാ നങ്ങൾക്കും സംഘടനകൾക്കും ഔദ്യോഗിക മായി ക്ഷണം നൽകിയത്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

മനുഷ്യാവകാശ ലംഘനത്തിന്റെ ക്രൂരതകൾ നേരിടുന്ന ആളുകളിൽനിന്ന് ലഭിക്കുന്ന പ്രശ്ന ങ്ങളും പരാതികളും നിരീക്ഷിച്ച്, അവ ഇല്ലാതാ ക്കാൻ ശ്രമിച്ചു കൊണ്ട് ലോകത്തിലേക്ക് ഐക്യവും സമാധാനവും കൊണ്ടുവരിക എന്ന താണ് മനുഷ്യാവകാശദിനം ആഘോഷിക്കുന്ന തിന്റെ ലക്ഷ്യം. മനുഷ്യാവകാശ സംരക്ഷണത്തി നുവേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയ തല ത്തിലും സംസ്ഥാന തലത്തിലും നിരവധി നടപ ടികൾ കൈക്കൊണ്ടിട്ടുണ്ട്. അവയിൽ പ്രധാന പ്പെട്ടവയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷ ന്റെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു കളുടെയും രൂപീകരണം.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഏവരുടെയും കൂട്ടായ പ്രവർത്തനവും ഐക്യവു മെല്ലാം അനിവാര്യമാണ്. തെറ്റ് കണ്ടാൽ പ്രതിക രിക്കുവാനും അനീതിക്കെതിരെ പോരാടാനും നമുക്ക് ശ്രമിക്കാം. എല്ലാ മനുഷ്യരേയും സ്നേഹ ത്തോടെ നോക്കിക്കാണുകയും, കുഞ്ഞുങ്ങളെ വീട്ടിൽ നിന്നു തന്നെ മനുഷ്യസ്നേഹത്തെക്കു റിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ബോധവാ ന്മാരാക്കുകയും ചെയ്യാം. അങ്ങനെ നല്ലൊരു പുതു തലമുറയെ വാർത്തെടുക്കുകയും മനുഷ്യഅവകാ ശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവ രുത്തുകയും ചെയ്യാം.

നന്ദി, ജയ്ഹിന്ദ്.

Question 33.
സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് കൊളാഷ് തയാറാക്കുക.
Answer:
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 6

Democracy and Rights Class 6 Notes Pdf Malayalam Medium

“ജനാധിപത്യം’ എന്ന വാക്ക് സൂചിപ്പിക്കുന്നത്, ‘ജനങ്ങളുടെ ശക്തി അതായത് ജനങ്ങളുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്ന ഭരണരീതി എന്നാണ്. ജനാധിപത്യ സംവിധാനത്തിൽ എല്ലാവരെയും തുല്യരായി കാണു ന്നു. “ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം എന്ന് ജനാധിപത്യത്തെ നിർവചിക്കാം. ജനാധിപത്യ ഗവൺമെന്റിൽ, ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണമാണ്.

എന്നാൽ ജനാധിപത്യേതര ഗവൺമെന്റിൽ, അധികാരം പരമ്പരാഗതമായി കൈമാറുകയോ പിടിച്ചെടുക്കു കയോ ചെയ്യുന്നു. ജനാധിപത്യ സംവിധാനം പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു സംവിധാനമാണ്. ഈ പാഠഭാഗത്തിൽ നാം ജനാധിപത്യ വ്യവസ്ഥിതി, മനുഷ്യാവകാശങ്ങൾ, ദേശീയ മനുഷ്യാവകാശ കമ്മീ ഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ മുതലായവ യാണ് പഠിക്കുന്നത്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

  • ജനാധിപത്യ സംവിധാനത്തിൽ എല്ലാവരെയും തുല്യരായി കാണുന്നു.
  • ജനാധിപത്യ വ്യവസ്ഥയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമ്പോൾ തന്നെ വിവിധ രാജ്യങ്ങളിൽ ജനാധിപ ത്യേതര ഗവൺമെന്റുകൾ നിലനിൽക്കുന്നു.
  • ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യ ഗവൺമെന്റ് എന്നു പറയുന്നത്. ഇന്ത്യയിൽ ജനാധിപത്യ ഭരണരീതിയാണ് നിലനിൽക്കുന്നത്.
  • ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭരണക്രമമാണ് ജനാ
    ധിപത്യേതര ഭരണവ്യവസ്ഥ.
  • ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത് ജനാധിപത്യ ഭരണക്രമമാണ്. മറ്റുള്ള സമ്പ്രദായ ങ്ങളെ അപേക്ഷിച്ച് അതിനുള്ള മേന്മകളാണ് ഇതിനുകാരണം.
  • ജനാധിപത്യ ഗവൺമെന്റുകളെ ഇതര ഗവൺമെന്റുകളിൽനിന്നു വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അവ ഉറപ്പു നൽകുന്ന അവകാശങ്ങളാണ്.
  • ജനാധിപത്യരാജ്യങ്ങളിൽ മാത്രമാണ് അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നത്.
  • പൗരനമാർക്ക് ജനാധിപത്യജീവിതം സാധ്യമാകണമെങ്കിൽ പൗരാവകാശങ്ങൾ നിലനിൽക്കണം.
  • ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പു നൽകുന്നതുമായ വ്യവസ്ഥകളാണ് അവകാശങ്ങൾ.
  • അവകാശ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എല്ലാ രാജ്യങ്ങളിലെയും ഗവൺമെന്റുകൾ സ്വീക രിക്കാറുണ്ട്.
  • ഓരോ രാജ്യവും ഭരണഘടനയിലുൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് അവകാശ പ്രതിക

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല കേരളം Class 6 Social Science Chapter 9 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 9 Notes Malayalam Medium മധ്യകാല കേരളം

Medieval Kerala Class 6 Notes Malayalam Medium

Question 1.
പെരുമാൾക്കാലത്തെ സാമൂഹ്യ ജീവിതത്തെക്കു റിച്ച് കുറിപ്പ് തയാറാക്കുക.
Answer:

  • സി. ഇ. ഒമ്പതാം നൂറ്റാണ്ടോടെ മഹോദയപുരം കേന്ദ്രമാക്കി രാജഭരണം നിലവിൽ വന്നു. ഇവി
    ടുത്തെ രാജാക്കന്മാർ പെരുമാക്കൾ എന്നറിയ പ്പെട്ടു.
  • ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശ ങ്ങളും പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴി ലായിരുന്നു.
  • പെരുമാക്കന്മാർ ചേരൻ, ചേരമാൻ തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു. സമൂഹത്തിൽ ഭൂരിഭാഗവും ബ്രാഹ്മണർ ആധി പത്യം പുലർത്തുകയും കാർഷിക ഗ്രാമങ്ങളിൽ ബ്രാഹ്മണർ തങ്ങളുടെ അധികാരം സ്ഥാപിക്കു കയും ചെയ്തു.
  • ക്ഷേത്രങ്ങൾ അധികാര കേന്ദ്രങ്ങളായി വിക സിച്ചുവന്നു
  • ഭൂമിയിൽ നേരിട്ട് അധ്വാനിച്ചിരുന്നവർ ആളടി യാന്മാരായിരുന്നു.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 2.
കേരളത്തിലെ ഗ്രാമങ്ങളുടെ വളർച്ചയും കൃഷി യുടെ വ്യാപനവും തമ്മിൽ എങ്ങനെ ബന്ധപ്പെ ട്ടിരിക്കുന്നു ? വിശദമാക്കുക.
Answer:

  • പെരുമാൾക്കാലത്ത് കൃഷിയും വ്യാപാരവും സമ്പദ് വ്യവസ്ഥയുടെ അടിത്തറയായി.
  • കൃഷി വ്യാപകമായതോടെ “നാട് ‘ എന്ന വലിയ ഭൂപ്രദേശങ്ങൾ വികസിച്ചു.
  • കാർഷികോൽപ്പാദന വർദ്ധനവ് മറ്റ് സംസ്ഥാ നങ്ങളുമായി വ്യാപാരം നടത്തുന്നതിന് കേര ളത്തെ സഹായിക്കുകയും മറ്റ് രാജ്യങ്ങളിലേ ക്കുള്ള കാർഷിക ഉല്പ്പന്നങ്ങളുടെ കയറ്റുമ തിക്കും കാരണമായി.
  • ഈ കാരണങ്ങളെല്ലാം കൃഷിയുടെ വ്യാപന ത്തിനും അതു വഴിയായി ഗ്രാമങ്ങളുടെ വളർച്ചയ്ക്കും വഴിതെളിച്ചു.

Question 3
മധ്യകാല കേരളത്തിലെ ആഭ്യന്തര തുറമുഖ കച്ച വടത്തെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
Answer:

  • മധ്യകാല കേരളത്തിൽ സമുദ്ര വാണിജ്യത്തിൽ വലിയ പുരോഗതിയുണ്ടായി.
  • ആഭ്യന്തര വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടതു വഴിയായി പുതിയ വിപണികളും തുറമുഖ ങ്ങളും രൂപപ്പെട്ടു.
  • ആഭ്യന്തര വ്യാപാരത്തെ സംബന്ധിച്ചിടത്തോളം, നേരത്തെ മുതൽ ബാർട്ടർ സമ്പ്രദായം നില നിന്നിരുന്നു.
  • പിന്നീട് സാധനങ്ങൾ പണത്തിന്റെ അടിസ്ഥാ നത്തിൽ കൈമാറ്റം ചെയ്യുവാൻ തുടങ്ങി. അഞ്ചുവണ്ണം,
  • മണിഗ്രാമം തുടങ്ങിയ പേരുക ളിൽ കച്ചവട സംഘങ്ങൾ അന്ന് നിലവിലുണ്ടാ യിരുന്നു.
  • മധ്യകാലഘട്ടത്തിൽ സമുദ്ര വ്യാപാരം വമ്പിച്ച പുരോഗതി കൈവരിച്ചു.
  • കയറ്റുമതി സാധനങ്ങളുടെ ആവശ്യം വർദ്ധിച്ചു. ആവശ്യം വർദ്ധിച്ച് വിളകളുടെ ഉല്പാദനം ഗ്രാമപ്രദേശങ്ങളിൽ കൂടി.
  • ഈ ചരക്കുകളെല്ലാം വിപണികളിൽ കൈമാറ്റം ചെയ്യപ്പെട്ടു.
  • വിപണികളുടെ വികസനം പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്താൻ സഹായിച്ചു.

Question 4.
മധ്യകാലഘട്ടത്തിൽ കേരളത്തിൽ നിന്നും കയറ്റു മതി ചെയ്തതും ഇവിടേക്ക് ഇറക്കുമതി ചെയ്ത തുമായ ഉല്പന്നങ്ങളുടെ പട്ടിക തയാറാക്കുക.
Answer:
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 1

Question 5.
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയെക്കുറിച്ച് ഒരു പ്രബന്ധം തയാറാക്കുക.
Answer:
മലയാളം ദ്രാവിഡ ഭാഷകളുടെ കുടുംബത്തിൽ പെട്ടതാണ്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവ യാണ് ഈ കുടുംബത്തിൽപെടുന്ന മറ്റ് ഭാഷകൾ, ഈ നാലെണ്ണത്തിൽ തമിഴാണ് ഏറ്റവും പഴക്കം ചെന്നതും കൃഷിയെ നന്നായി വികസിപ്പിച്ചെടു ത്തതെന്നും കണക്കാക്കപ്പെടുന്നു.

എ.ഡി. എട്ടാം നൂറ്റാണ്ടലെ തമിഴിന്റെ ഒരു വക ഭേദമായി മലയാളത്തെ കരുതപ്പെടുന്നു. മധ്യകാല തമിഴ് കാലഘട്ടത്തെ തുടർന്നുള്ള നൂറ്റാണ്ടുക ളിൽനിന്ന്, കണ്ടെത്തിയ നിരവധി ലിഖിതങ്ങളും മറ്റ് വസ്തുക്കളും ഈ വസ്തുത തെളിയിക്കുന്നു. എന്നിരുന്നാലും കൃഷിയുടെ വളർച്ചയെ സ്വാധീ നിച്ച നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ, ആധു നിക തമിഴാണ് മലയാളത്തോട് ഏറ്റവും അടു ത്തത് എന്ന് വ്യക്തമാകുന്നു. ഒരു ഭാഷയെന്ന നില യിൽ, മലയാളം അതിന്റെ മാതൃഭാഷയായ മധ്യ കാല തമിഴിൽ നിന്ന് പല കാരണങ്ങളാൽ വേർപെട്ടു. സാമൂഹിക-രാഷ്ട്രീയ-ഭൂമിശാസ്ത്ര പരമായ കാരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സംസ്കൃതവും മലയാളഭാഷയുടെ വികാസത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപികളിലാണ് പഴയ മല യാളം എഴുതിയിരുന്നത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, എഴുത്തച്ഛന്റെ രാമായണം, മഹാ ഭാരതം കിളിപ്പാട്ടുകൾ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ എന്നിവ മലയാളഭാഷയുടെ വികാസത്തിന് വഴിതെളിച്ചു.

പതിനേഴാം നൂറ്റാണ്ടിൽ ഖ്വാസി മുഹമ്മദ് അറബി മലയാളത്തിൽ രചിച്ച മുഹിയിദ്ദീൻ മാലയും പതി നെട്ടാം നൂറ്റാണ്ടിൽ അർസു പാതിരി രചിച്ച “പുത്തൻപാനയും മലയാളഭാഷയുടെ പുരോഗ തിക്ക് സഹായകമായി. ഇവയ്ക്കു പുറമെ വട ക്കൻപാട്ടുകൾ, തെക്കൻപാട്ടുകൾ, തൊഴിൽപ്പാട്ട് എന്നിവയും മലയാളഭാഷയെ കൂടുതൽ ജനകീ യമാക്കി.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 6.
വൈജ്ഞാനിക മേഖലയിൽ മധ്യകാല കേരളം മികച്ച പുരോഗതി കൈവരിച്ചിരുന്നു.
Answer:

  • പെരുമാൾക്കാലത്തെ പ്രധാന ജ്യോതി ശാസ്ത്രജ്ഞനായിരുന്നു ശങ്കരനാരായണൻ. അദ്ദേഹം രചിച്ച ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് ‘ശങ്കരനാരായണീയം’.
  • ഗണിതശാസ്ത്രരംഗത്ത് സംഗ്രാമ മാധവൻ നൽകിയ സംഭാവനകൾ ലോകശ്രദ്ധ നേടി.
  • ആയുർവേദ ഗ്രന്ഥമായ ‘അഷ്ടാംഗഹൃദയം’ എഴുതിയതും അക്കാലത്തായിരുന്നു.
  • ചരിത്രവിവരങ്ങളടങ്ങിയ ‘മൂഷകവംശവും ‘തുഹഫത്തുൽ മുജാഹിദീനും മധ്യകാലഘട്ട ത്തിലെ സൃഷ്ടികളാണ്.
  • അക്കാലത്തെ വിദ്യാകേന്ദ്രങ്ങൾ ശാലകൾ എന്നറിയപ്പെട്ടു. ഇവ ക്ഷേത്രങ്ങളോടനുബന്ധി ച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.
  • ബുദ്ധകേന്ദ്രങ്ങളോട് ചേർന്ന് വിദ്യാലയങ്ങളെ “പള്ളികൾ’ എന്നാണ് വിളിച്ചിരുന്നത്.

Question 7.
മഹോദയ പുരം എവിടെയാ യി രു ന്ന വെന്ന് നിങ്ങൾക്കറിയാമോ ?
Answer:
മഹോദയപുരം എന്ന സ്ഥലം ഇപ്പോൾ കൊടു ങ്ങല്ലൂരാണ്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് കൊടുങ്ങല്ലൂർ സ്ഥിതി ചെയ്യുന്നത്.

Question 8.
ഭൂപടത്തിൽ പെരുമാൾക്കാലത്തെ രാജ്യ വി സ്തുതി എവിടെയൊക്കെ വ്യാപിച്ചിരുന്നു എന്ന് നോക്കൂ. അവ വ്യാപിച്ചിരുന്ന നാടുകൾ പട്ടിക യാക്കി എഴുതൂ.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 2
Answer:
നാടുകൾ
1. കോലത്തുനാട്
2. പുറകീഴാനാട്
3. കുറുമ്പനാട്
4. ഏറാളനാട്
5. രാമവളനാട്
6. വള്ളുവനാട്
7. നെടുങ്കാലൈനാട്
8. നെടുംപുറനാട്
9. കീഴ്മലൈനാട്
10. കാൽക്കരെ നാട്
11. വെമ്പലനാട്
12. നന്റുഴൈനാട്
13. മുഞ്ഞനാട്
14. വേണാട്

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 9.
പട്ടിക പൂർത്തിയാക്കുക
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 3
Answer:
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 4

Question 10.
എന്തൊക്കെ വിഭവങ്ങളാണ് നമ്മുടെ ദേശത്തു കൈമാറ്റം ചെയ്തിട്ടുണ്ടാവുക ?
Answer:

  • ഏലം
  • ഇഞ്ചി
  • ഗ്രാമ്പു
  • കുരുമുളക്
  • തേയില
  • മഞ്ഞൾ

Question 11.
വാന്റെ വിവരണത്തിൽനിന്നു കോഴിക്കോട്ടെ കച്ചവടത്തെക്കുറിച്ച് എന്തെല്ലാം വിവരങ്ങൾ ലഭിക്കും ? കുറിപ്പ് തയാറാക്കൂ.
Answer:

  • ചൈനയിൽ നിന്ന് ഒരു കപ്പലെത്തുമ്പോൾ രാജാവിന്റെ പ്രതിനിധിയായ ഷാബന്ദർ കോ യയും ഒരു ദല്ലാളും കപ്പലിലെത്തും.
  • കപ്പലിലെ വസ്തുക്കളുടെ പട്ടിക തയാറാക്കി ചരക്കുവില കണക്കാക്കാൻ ഒരുദിവസം നിശ്ച യിക്കും.
  • വില നിശ്ചയിച്ചു കഴിഞ്ഞാൽ പ്രതിജ്ഞയെടു ക്കുമായിരുന്നു, അതിൽ മാറ്റങ്ങൾ വരുത്തുവാൻ പാടില്ല എന്ന്.
  • ഇങ്ങനെ ദല്ലാളന്മാർ ഉറപ്പിക്കുന്ന വിലയ്ക്കാണ് വസ്തുക്കൾ കൈമാറ്റം ചെയ്തിരുന്നത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 12.
ഉണ്ണുനീലി സന്ദേശത്തിലെ ചില വരികൾ പാഠപു സ്തകത്തിൽനിന്നും നിങ്ങൾ വായിച്ചു കാണുമല്ലോ. ഈ സാഹിത്യരൂപം രൂപപ്പെട്ടത് എപ്പോഴാണ് ?
Answer:

  • മധ്യകാലഘട്ടത്തിൽ സംസ്കൃതവും പഴയ മല യാളഭാഷയും ചേർന്ന് ഒരു ഭാഷാശൈലി രൂപം കൊണ്ടു.
  • അത് മണിപ്രവാളരീതിയെന്ന് അറിയപ്പെടുന്നു.
  • നിരവധി ഗ്രന്ഥങ്ങൾ ഈ ശൈലിയിൽ രചി ക്കപ്പെട്ടു.
  • ഉണ്ണുനീലിസന്ദേശവും മണിപ്രാവള രീതിയിൽ രചിക്കപ്പെട്ട ഒരു കൃതിയാണ്.

Question 13.
കേരളക്കരയിൽ പ്രാചീന കാലം തൊട്ട് മലയാള ഭാഷ നിലവിലുണ്ടായിരുന്നോ ?
Answer:
ദ്രാവിഡഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക ഭാഷയാണ് മലയാളം. എ. ഡി. ഒൻപതാം നൂറ്റാണ്ടിലാണ് മലയാളഭാഷ ദ്രാവി ഡത്തിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ് പൊതുവായ നിഗമനം. ഏകദേശം സി.ഇ. 830-ൽ ഉള്ള ഒരു ലിഖിതമാണ് മലയാള ഭാഷയുടെ ആദ്യ കാല രേഖ. അതുകൊണ്ട് മലയാളം പ്രാചീന കാലം മുതൽക്കേ ഉപയോഗത്തിലുണ്ടായിരുന്നു വെന്നാണ് കരുതപ്പെടുന്നത്.

Question 14.
കേരളം മലയാളദേശം എന്നും അറിയപ്പെടാറു ണ്ടല്ലോ. എന്തുകൊണ്ടാകും ഈ പേരു വന്നത് ?
Answer:
കേരളത്തിലെ ആളുകൾ ഭാഷയായി ‘മലയാളം’ ഉപയോഗിക്കുന്നു. അതിനാൽ കേരളത്തെ മല യാളദേശം എന്നും അറിയപ്പെടാറുണ്ട്.

Question 15.
താഴെ തന്നിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കൂ. ഏതെല്ലാം കലാരൂപങ്ങളാണവ എന്നു പറയാമോ ?
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 5
Answer:

  • മാർഗ്ഗംകളി
  • ഒപ്പന
  • കൂത്ത്
  • കൂടിയാട്ടം
  • കഥകളി

Question 16.
ക്ഷേത്രങ്ങളിൽ കലകൾ അരങ്ങേറുന്ന വേദി അറി യപ്പെടുന്നത് ഏതു പേരിലാണ്?
Answer:
കൂത്തമ്പലം

Question 17.
അനുഷ്ഠാനകലകൾ ജനകീയമായിരുന്നെന്ന് പറ യുന്നത് എന്തുകൊണ്ടാവും ?
Answer:
തെയ്യം, തിറ, കളംപാട്ട് തുടങ്ങിയ അനുഷ്ഠാന കലകൾ കാവുകളിലും മറ്റ് ആരാധാനലയങ്ങ ളിലും നടത്തുന്നവയായിരുന്നു. അതിനാലാണ് അനുഷ്ഠാനകലകൾ ജനകീയമായിരുന്നുവെന്ന് പറയുന്നത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 18.
വിജ്ഞാന രംഗത്തെ മധ്യകാല കേരളത്തിന്റെ സംഭാവനകൾ ഉൾക്കൊള്ളിച്ച് താഴെ തന്നിരി ക്കുന്ന ഡയഗ്രം പൂർത്തിയാക്കുക.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 6
Answer:
(a) ശങ്കരനാരായണീയം
(b) സംഗ്രാമ മാധവൻ
(c) അഷ്ടാംഗ ഹൃദയം
(d) മൂഷകവംശം
തുഹ്ഫത്തുൽ മുജഹിദീൻ

മധ്യകാല കേരളം Class 6 Notes Questions and Answers

Question 1.
9-ാം നൂറ്റാണ്ടുമുതൽ 18-ാം നൂറ്റാണ്ടുവരെയുള്ള മധ്യകാല കേരളത്തെപ്പറ്റി അറിവുതരുന്ന സുപ്ര ധാന രേഖകൾ ?
Answer:
ചെപ്പേടുകൾ

Question 2.
ചെപ്പേടുകളിൽ എഴുതിയിരിക്കുന്ന ലിപി ഏതാണ് ?
Answer:
വട്ടെഴുത്ത്

Question 3.
കേരളം ഉൾപ്പെടുന്ന പ്രാചീന തമിഴകത്തിൽ ആരുടെ ഭരണമാണ് നിലനിന്നിരുന്നത് ?
Answer:
മൂവേന്തന്മാരുടെ

Question 4.
മഹോദയപുരം കേന്ദ്രമാക്കി ഭരണം നടത്തിയി രുന്ന രാജാക്കന്മാർ എന്ത് പേരിലാണ് അറിയ പ്പെട്ടിരുന്നത് ?
Answer:
പെരുമാക്കൾ

Question 5.
‘നാടുകളുടെ’ ഭരണാധികാരികളെ എന്ത് പേരാണ് വിളിച്ചിരുന്നത് ?
Answer:
നാടുവാഴികൾ

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 6.
നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങൾ ഏതാണ് ?
Answer:
സ്വരൂപങ്ങൾ

Question 7.
മധ്യകാല കേരളത്തിൽ നിലവിലുണ്ടായിരുന്ന കച്ച വട സംഘങ്ങൾ ഏതൊക്കെ ?
Answer:
അഞ്ചുവണ്ണം, മണിഗ്രാമം

Question 8.
മധ്യകാലഘട്ടത്തിൽ, സംസ്കൃതവും പഴയ മല യാളഭാഷയും ചേർന്നുണ്ടായ ഭാഷാശൈലി ഏത് ?
Answer:
മണിപ്രവാളം

Question 9.
പഴയ മലയാളം എഴുതിയിരുന്ന ലിപികൾ ഏതാണ് ?
Answer:
വട്ടെഴുത്ത്, കോലെഴുത്ത്

Question 10.
അറബി മലയാളത്തിലുള്ള ‘മുഹിയിദ്ദീൻ മാല’യുടെ രചയിതാവ് ആരാണ് ?
Answer:
ഖാസി മുഹമ്മദ്

Question 11.
പതിനെട്ടാം നൂറ്റാണ്ടിൽ പുത്തൻ പാന രചിച്ച
Answer:
അർണോസു പാതിരി

Question 12.
കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ പ്രചാരത്തി ലുണ്ടായിരുന്ന ഒരു സങ്കരഭാഷയേത് ?
Answer:
അറബി മലയാളം

Question 13.
കൂത്തമ്പലങ്ങളിൽ അരങ്ങേറിയിരുന്ന കലകൾക്കു പറയുന്ന പേര് ?
Answer:
ക്ഷേത്ര കലകൾ

Question 14.
പെരുമാൾക്കാലത്തെ പ്രധാന ജ്യോതി ശാസ്ത്ര ജ്ഞൻ ആരായിരുന്നു ?
Answer:
ശങ്കരനാരായണൻ

Question 15.
ചരിത്രവിവരങ്ങളടങ്ങിയ മധ്യകാലഘട്ടത്തിലെ സൃഷ്ടികൾ ഏതെല്ലാം ?
Answer:
മൂഷകവംശവും, തുഹ്ഫത്തുൽ മുജാഹിദീനും

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 16.
മധ്യകാല കേരളത്തിൽ, ക്ഷേത്രങ്ങളോടനുബന്ധി ച്ചുണ്ടായിരുന്ന വിദ്യാകേന്ദ്രങ്ങൾക്കു പറയുന്ന
Answer:
ശാലകൾ

Question 17.
ബുദ്ധ കേന്ദ്രങ്ങളോട് ചേർന്ന് വിദ്യാലയങ്ങളെ എന്താണ് വിളിച്ചിരുന്നത് ?
Answer:
പള്ളികൾ

Question 18.
‘പെരുമാക്കൾ’ എന്നറിയപ്പെട്ടിരുന്നത് ആരായി രുന്നു ?
Answer:
സി.ഇ. ഒമ്പതാം നൂറ്റാണ്ടോടെ മഹോദയപുരം കേന്ദ്ര മാക്കി രാജഭരണം നിലവിൽ വന്നു. ഇവിടുത്തെ രാജാക്കന്മാർ പെരുമാക്കൾ എന്നറിയപ്പെട്ടു.

Question 19.
പെരുമാക്കന്മാർ അറിയപ്പെട്ടിരുന്ന മറ്റ് പേരുകൾ ഏതെല്ലാം?
Answer:

  • ചേരൻ
  • ചേരമാൻ
  • കുലശേഖരൻ

Question 20.
പെരുമാൾക്കാലത്തെ സാമൂഹികവും സാമ്പത്തി കവുമായ സവിശേഷതകൾ എന്തൊക്കെയായി രുന്നു
Answer:

  • ജലലഭ്യതയുള്ള പ്രദേശങ്ങളിൽ കൃഷി വ്യാപ കമായി.
  • കാർഷിക ഗ്രാമങ്ങളിൽ ബ്രാഹ്മണർ അധികാരം സ്ഥാപിച്ചു.
  • ക്ഷേത്രങ്ങൾ അധികാരകേന്ദ്രങ്ങളായി വിക സിച്ചു വന്നു.
  • കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം ബ്രാഹ്മ ണർക്കായിരുന്നു.
  • ഭൂമിയിൽ നേരിട്ട് അധ്വാനിച്ചിരുന്നവർ ആളടി യാന്മാരായിരുന്നു.

Question 21.
‘സ്വരൂപങ്ങൾ’ എന്നാൽ എന്താണ് ?
Answer:
നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങൾ സ്വരൂ പങ്ങളെന്നറിയപ്പെട്ടു. നാടുവാഴികളുടെ കുടും ബവും സ്വരൂപം എന്ന പേരിൽ തന്നെയാണ് അറി യപ്പെട്ടത്. കുടുംബത്തിലെ മൂത്ത അംഗമാണ് അധികാരം കൈയാളിയിരുന്നത്.

പ്രധാനസ്വരൂപങ്ങൾ

  • വേണാട് ഭരിച്ചിരുന്ന തൃപ്പാപ്പൂര് സ്വരൂപം
  • കൊച്ചി ഭരിച്ചിരുന്ന പെരുമ്പടപ്പ് സ്വരൂപം
  • കോഴിക്കോട് ഭരിച്ചിരുന്ന നെടിയിരുപ്പ് സ്വരൂപം
  • ചിറക്കൽ ഭരിച്ചിരുന്ന കോല സ്വരൂപം

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 22.
‘നാടുകൾ’ എന്നാലെന്ത് ?
Answer:
കൃഷി വ്യാപകമായതോടെ വികസിച്ച് വലിയ പ്രദേശങ്ങളാണ് ‘നാടുകൾ,

Question 23.
ആരാണ് നാടുവാഴികൾ ?
Answer:
നാടുകളിൽ ഭരണം നടത്തിയിരുന്ന ഭരണാധി കൾക്ക് പറയുന്ന പേരാണ് നാടുവാഴികൾ.

Question 24.
ലഘുകുറിപ്പ് തയ്യാറാക്കുക.
അഞ്ചുവണ്ണം, മണിഗ്രാമം
Answer:
സി.ഇ. 9-ാം നൂറ്റാണ്ടുമുതൽ 13-ാം നൂറ്റാണ്ടുവരെ കേരളത്തിൽ കച്ചവടം നടത്തിയ സംഘങ്ങളാ ണിവ.

Question 25.
കേരളത്തിന്റെ കടൽത്തീര പട്ടണങ്ങളായിരുന്നു ഇവരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ.
മധ്യകാല കേരളത്തിലെ പ്രധാന അങ്ങാടികളു ടെയും തുറമുഖങ്ങളുടെയും പേരുകളാണ് താഴെ തന്നിരിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തിൽ പട്ടിക പൂർത്തീകരിക്കുക.
(കൊല്ലം, കൊച്ചി, പന്തലായനി, കോഴിക്കോട്, വളപട്ടണം, അനന്തപുരം)
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 7
Answer:
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 8

Question 26.
ആരായിരുന്ന മാഹ്വാൻ ?
Answer:
പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരിയായിരുന്നു മാഹ്വാൻ.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 27.
മധ്യകാല കേരളത്തിലെ ഭാഷ, സാഹിത്യം, കല എന്നിവ വിശദീകരിക്കുക ?
Answer:

  • മലയാളം തമിഴിൽ നിന്നു രൂപപ്പെട്ടുവന്ന ഭാഷ യാണെന്ന് പൊതുവെ കരുതപ്പെടുന്നു.
  • സംസ്കൃതവും മലയാളഭാഷയുടെ വികാസ ത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
  • വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപികളി ലാണ് പഴയ മലയാളം എഴുതിയിരുന്നത്.
  • ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, എഴുത്തച്ഛന്റെ രാമായണം, മഹാഭാരതം കിളിപ്പാട്ടുകൾ,
    കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ എന്നിവ മലയാളഭാഷയുടെ വികാസത്തിന് വഴിതെളിച്ചു.
  • പതിനേഴാം നൂറ്റാണ്ടിൽ ഖ്വാസി മുഹമ്മദ്,അറബി മലയാളത്തിൽ രചിച്ച “മുഹിയിദ്ദീൻ മാല’യും പതിനെട്ടാം നൂറ്റാണ്ടിൽ അർണോസു പാതിരി രചിച്ച ‘പുത്തൻപാന’യും മലയാളഭാ ഷയുടെ പുരോഗതിക്ക് സഹായകമായി.
  • ഇവയ്ക്കു പുറമെ വടക്കൻ പാട്ടു കൾ, തെക്കൻപാട്ടുകൾ, തൊഴിൽപ്പാട്ട് എന്നിവയും മലയാളഭാഷയെ കൂടുതൽ ജനകീയമാക്കി.

Question 28.
ക്ഷേത്രകലകളും അനുഷ്ഠാന കലകളും തമ്മി ലുള്ള വ്യത്യാസമെന്ത് ?
Answer:
ക്ഷേത്രകലകൾ
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കലകൾ ക്ഷേത്രങ്ങളോടു ചേർന്ന കൂത്തമ്പലങ്ങളിലാണ് അരങ്ങേറിയിരുന്നത്. ഇങ്ങനെയുള്ള കലകളാണ് ക്ഷേത്രകലകൾ,

അനുഷ്ഠാന കലകൾ
കാവുകളിലും മറ്റ് ആരാധനായിടങ്ങളിലും നട ത്തപ്പെടുന്ന തെയ്യം, തിറ, കളംപാട്ട് തുടങ്ങിയ കലകളാണ് അനുഷ്ഠാന കലകൾ എന്നറിയപ്പെ ടുന്നത്.

Question 29.
മലയാളഭാഷയെ കൂടുതൽ ജനകീയമാക്കിയ കൃതി കൾ ഏതെല്ലാം?
Answer:

  • വടക്കൻപാട്ടുകൾ
  • തെക്കൻപാട്ടുകൾ
  • തൊഴിൽപ്പാട്ട്

Question 30.
“മധ്യകാല കേരളത്തെപ്പറ്റി അറിവു തരുന്ന സുപ ധാന രേഖകളാണ് ചെപ്പേടുകൾ”.
(a) ചെപ്പേടുകളിൽ എഴുതിയിരിക്കുന്ന ലിപി ഏതാണ് ?
(b) എന്തുകൊണ്ടാണ്, മധ്യകാല കേരളത്തിൽ ചെമ്പ് തകിടിന് വലിയ പ്രാധാന്യം ലഭിച്ചത് ?
Answer:
(a) വട്ടെഴുത്ത്
(b) മധ്യകാല കേരളത്തിൽ ചെമ്പ് തകിടിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. മഹോദയപുരം ആസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ കേരളം ഭരിച്ചിരുന്ന ഭാസ്കര രവി അഞ്ചുവണ്ണമെന്ന കച്ചവട സംഘത്തിന് അനുവദിച്ചുകൊടുത്ത അവകാശങ്ങളാണ് ഈ രേഖയിലുള്ളത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 31.
“ക്ഷേത്രകലകളും അനുഷ്ഠാനകലകളും മധ്യകാല കേരളത്തിൽ വികാസം പ്രാപിച്ച കലാരൂപങ്ങ ളാണ്”.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 9

(a) ചിത്രത്തിൽ കാണുന്ന കലാരൂപങ്ങളെ തിരി ച്ചറിഞ്ഞ് അവയുടെ പേരെഴുതുക ?
(b) തന്നിരിക്കുന്ന കലാരൂപങ്ങളെ ക്ഷേത്രകല കൾ, അനുഷ്ഠാന കലകൾ എന്നിങ്ങനെ തരം തിരിക്കുക.
Answer:
(a)

  • തെയ്യം
  • കഥകളി
  • ചാക്യാർകൂത്ത്
  • കളംപാട്ട്

(b) ക്ഷേത്രകലകൾ-കഥകളി, ചാക്യാർകൂത്ത് അനുഷ്ഠാനകലകൾ-തെയ്യം, കളംപാട്ട്

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 32.
ചേരുംപടി ചേർക്കുക.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 11
Answer:
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 12

Question 33.
(a) ക്ഷേത്രകലകൾ എന്നാലെന്ത് ?
(b) ക്ഷേത്രങ്ങളിൽ കലകൾ അരങ്ങേറുന്ന വേദി അറിയപ്പെടുന്നത് ഏതു പേരിലാണ്
(c) ക്ഷേത്ര കലകൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
(a) ക്ഷേത്രകലകൾ
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കല കൾ ക്ഷേത്രങ്ങളോടു ചേർന്ന കൂത്തമ്പലങ്ങ ളിലാണ് അരങ്ങേറിയിരുന്നത്. അവ ക്ഷേത്ര കലകളായാണ് അറിയപ്പെടുന്നത്.
(b) കൂത്തമ്പലം
(c) കൂത്ത്, കഥകളി

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 34.
മധ്യകാലഘട്ടത്തിൽ വികസിച്ച് വിവിധ കലാരൂ പങ്ങൾ.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 10

Question 35.
മധ്യകാല കേരളചരിത്രം
Answer:
മഗധയിലെ മൗര്യ ചക്രവർത്തിയായ അശോകൻ ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ഒരു ശിലാസന ത്തിൽ കേരളം എന്ന പദം ആദ്യമായി ചേരാസ് (കേരളപുത്) എന്നാണ് രേഖപ്പെടുത്തിയത്. അശോകന്റെ കാലത്ത് ദക്ഷിണേന്ത്യയിലെ നാല് സ്വതന്ത്രരാജ്യങ്ങളിൽ ഒന്നായി ഇത് പരാമർശി ക്കപ്പെട്ടു. മറ്റുള്ളവ ചോളന്മാരും പാണ്ഡ്യന്മാരും സത്യപുത്രനന്മാരുമാണ്.

അറബിക്കടലിനു കുറുകെ എല്ലാ പ്രധാന മെഡി റ്ററേനിയൻ, ചെങ്കടലുമായും വ്യാപാരബന്ധം സ്ഥാപിച്ച് ചേരന്മാർ കേരളത്തെ ഒരു അന്താ രാഷ്ട്ര വ്യാപാര കേന്ദ്രമാക്കി മാറ്റി. പുരാതന ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിന്റെ പ്രധാന വഴികളിലൊന്നായിരുന്നു ചേരന്മാരുടെ ആധിപ ത്യം. അയൽക്കാരായ ചോളന്മാരുടെയും മറ്റും ആവർത്തിച്ചുള്ള ആക്രമണങ്ങളെ തുടർന്ന് ആദ്യ കാല ചേരന്മാർ തകർന്നു.

എട്ടാം നൂറ്റാണ്ടിൽ, മധ്യകാല കേരളത്തിലെ കാല ടിയിലാണ് ശങ്കരാചാര്യർ ജനിച്ചത്. അദ്വൈത വേദാന്തത്തിന്റെ വ്യാപകമായ സ്വാധീനമുള്ള തത്വ ചിന്തയുടെ സ്ഥാപനങ്ങൾ സ്ഥാപിച്ചു കൊണ്ട് അദ്ദേഹം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വിപുലമായി സഞ്ചരിച്ചു. 12-ാം നൂറ്റാണ്ടിൽ രാജ്യം പിരിച്ചുവിടപ്പെടുന്നതുവരെ ഒമ്പതാം നൂറ്റാണ്ടിൽ ചേരന്മാർ കേരളത്തിന്റെ നിയന്ത്രണം തിരിച്ചുപി ടിച്ചു.

അതിനുശേഷം ചെറിയ സ്വയം ഭരണാധി കാരമുള്ള മേധാവികൾ, പ്രത്യേകിച്ച് കോഴിക്കോട് സാമ്രാജ്യം ഉയർന്നുവന്നു. കോഴിക്കോട്, കൊച്ചി തുറമുഖങ്ങൾ നിരവധി വിദേശ സ്ഥാപനങ്ങൾക്ക് മധ്യകാല ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീര ത്തിലേക്കുള്ള പ്രധാന കവാടങ്ങളായി പ്രവർത്തി ച്ചു. ഈ സ്ഥാപനങ്ങളിൽ ചൈനക്കാരും അറബി കളും ഉൾപ്പെടുന്നു.പതിനാലാം നൂറ്റാണ്ടിൽ തിരുരിലെ സംഗമഗ്രാമ ത്തിലെ മാധവയാണ് കേരള ജ്യോതിശാസ്ത്ര ഗണിത ശാസ്ത്ര വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ചില സംഭാവനകളിൽ അനന്തമായ ശ്രേണിയുടെ കണ്ടെത്തലും കാൽക്കുലസിന്റെ അടിത്തറയും ഉൾപ്പെടുന്നു.

1498-ൽ ഗുജറാത്തി വ്യാപാരികളുടെ സഹായ ത്തോടെ, പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡഗാമ ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ്ഹോപ്പിന്റെ മുനമ്പ് ചുറ്റി കോഴിക്കോട്ടേക്ക് ഒരു കടൽപാത സ്ഥാപിച്ചു. അദ്ദേഹത്തിന്റെ നാവിക സേന പോർച്ചുഗീസ് കോട്ടകളും ചെറിയ വാസസ്ഥലങ്ങളും ഉയർത്തി. ഇത് ഇന്ത്യയിൽ യൂറോപ്യൻ സ്വാധീനത്തിന് തുടക്കം കുറിച്ചു. അങ്ങനെ, ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും ബ്രട്ടീഷുകാരുടെയും യൂറോപ്യൻ വ്യാപാര താൽപര്യങ്ങൾ കേരളത്തിൽ കേന്ദ്രസ്ഥാനം നേടി.

Medieval Kerala Class 6 Notes Pdf Malayalam Medium

സി. ഇ. ഒമ്പതാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള മധ്യകാല കേരള ചരിത്ര ത്തിന്റെ പ്രധാന സ്രോതസ്സാണ് കോപ്പർ പ്ലേറ്റുകൾ (എപ്പിഗ്രഫി), ചെമ്പ് തകിടിൽ ആലേഖനം ചെയ്ത ലിഖി തങ്ങളെ ചെപ്പോടുകൾ എന്നാണ് വിളിക്കുന്നത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

മധ്യകാല കേരളത്തിൽ ഒരു അധികാര ശ്രേണി നിലനിന്നി രുന്നു. നാടുവാഴികളും ബ്രാഹ്മണരും ശ്രേണിയുടെ മുകൾത്തട്ടിലും ഉരാളർ, കരാളർ മുതലായ വിഭാഗങ്ങൾ താഴെതട്ടിലും ആയിരുന്നു. മധ്യകാല കേരളത്തിലെ ജനജീവിതം, പെരുമാക്കൾ, നാടുവാഴി സ്വരൂപങ്ങൾ, ഭാഷ, സാഹിത്യം, കല, വിജ്ഞാനം മുതലായ കാര്യങ്ങളാണ് ഈ പാഠഭാഗത്ത് നാം പഠിക്കുവാൻ പോകു.

  • മധ്യകാല കേരളത്തെപ്പറ്റി അറിവു തരുന്ന സുപ്രധാന രേഖകളാണ് ചെപ്പേടുകൾ.
  • വട്ടെഴുത്ത് എന്ന പഴയകാല ലിപിയിലാണ് ചെപ്പേടുകൾ എഴുതിയിരിക്കുന്നത്.
  • സി. ഇ, ഒമ്പതാം നൂറ്റാണ്ടോടെ മഹോദയപുരം കേന്ദ്രമാക്കി രാജഭരണം നിലവിൽ വന്നു. ഇവിടുത്തെ രാജാക്കന്മാർ പെരുമാക്കൾ എന്നറിയപ്പെട്ടു.
  • ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു.
  • പെരുമാൾ ഭരണം അവസാനിച്ചതോടെ അവരുടെ കീഴിൽ ഭരണം നടത്തിയിരുന്ന നാടുവാഴികൾ അതതു നാടുകളിൽ സ്വന്തം നിലയ്ക്ക് ഭരണം ആരംഭിച്ചു.
  • നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങൾ സ്വരൂപങ്ങളെന്നറിയപ്പെട്ടു.
    നാടുകൾ തമ്മിൽ സമ്പത്തിലും
  • സൈനിക ശക്തിയിലും വ്യത്യാസങ്ങളുണ്ടായിരുന്നു
  • ആധിപത്യത്തിനു വേണ്ടി നാടുവാഴികൾ പരസ്പരം പോരടിച്ചു.
  • മധ്യകാല കേരളത്തിൽ പുറംനാടുകളുമായുള്ള കച്ചവടവും പ്രാദേശിക കച്ചവടവും പുരോഗതി പ്രാപിച്ചി.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

  • പുറംനാട്ടിലെ ഉല്പന്നങ്ങൾ കേരളത്തിലെ വിപണികളിലും എത്തിച്ചേർന്നിരുന്നു.
  • അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയ പേരുകളിൽ കച്ചവട സംഘങ്ങൾ അന്ന് നിലവിലുണ്ടായിരുന്നു.
  • മധ്യകാല കേരളത്തിൽ സമുദ്രവാണിജ്യത്തിൽ വലിയ പുരോഗതിയുണ്ടായി.
  • അങ്ങാടികളുടെ വളർച്ച പ്രാദേശിക കച്ചവടം ശക്തിപ്പെടുന്നതിന് സഹായകമായി.
  • കരവഴിയും കടൽ വഴിയും നിരവധി ഉല്പന്നങ്ങൾ അങ്ങാടികളിൽ എത്തിച്ചേർന്നു.
  • മലയാളം തമിഴിൽ നിന്നു രൂപപ്പെട്ടുവന്ന ഭാഷയാണെന്ന് പൊതുവെ കരുതപ്പെടുന്നു. സംസ്കൃതവും മല യാളഭാഷയുടെ വികാസത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
  • വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപികളിലാണ് പഴയ മലയാളം എഴുതിയിരുന്നത്.
  • ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, എഴുത്തച്ഛന്റെ രാമായണം, മഹാഭാരതം കിളിപ്പാട്ടുകൾ കുഞ്ചൻ നമ്പ്യാ രുടെ തുള്ളൽ കൃതികൾ എന്നിവ മലയാള ഭാഷയുടെ വികാസത്തിന് വഴിതെളിച്ചു.
  • പതിനേഴാം നൂറ്റാണ്ടിൽ ഖാസി മുഹമ്മദ് അറബിമലയാളത്തിൽ രചിച്ച ‘മുഹിയിദ്ദീൻ മാല’യും
  • പതിനെട്ടാം നൂറ്റാണ്ടിൽ അർണോസു പാതിരി രചിച്ച “പുത്തൻ പാനയും മലയാള ഭാഷയുടെ പുരോഗതിക്ക് സഹായ
  • കമായി.കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കലകൾ ക്ഷേത്രങ്ങളോടു ചേർന്ന കൂത്തമ്പലങ്ങളിലാണ് അരങ്ങേ റിയിരുന്നത്.
  • കാവുകളിലും മറ്റ് ആരാധാനായിടങ്ങളിലും നടത്തപ്പെടുന്ന തെയ്യം, തിറ, കളംപാട്ട് തുടങ്ങിയവ അനു ഷ്ഠാനകലകളാണ്. അവ ക്ഷേത്രകലകളേക്കാൾ ജനകീയമായിരുന്നു.
  • വൈജ്ഞാനിക മേഖലയിലും മധ്യകാല കേരളം മികച്ച പുരോഗതി കൈവരിച്ചിരുന്നു.
  • അക്കാലത്തെ വിദ്യാകേന്ദ്രങ്ങൾ ‘ശാലകൾ’ എന്നറിയപ്പെട്ടു. ഇവ ക്ഷേത്രങ്ങളോടനുബന്ധിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

  • ബുദ്ധകേന്ദ്രങ്ങളോട് ചേർന്ന് വിദ്യാലയങ്ങളെ ‘പള്ളികൾ’ എന്നാണ് വിളിച്ചിരുന്നത്.
  • പതിനെട്ടാം നൂറ്റാണ്ടോടെ വ്യത്യസ്തമായ സാമ്പത്തിക-സാമൂഹിക ക്രമങ്ങൾ കേരളത്തിൽ രൂപം
  • കൊണ്ടു. മധ്യകാല കേരളത്തിൽ, ഭാഷ, കല, വിജ്ഞാനം എന്നിവയും തനതായ രൂപം കൈവരിച്ചു.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല ലോകം Class 6 Social Science Chapter 8 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 8 Notes Malayalam Medium മധ്യകാല ലോകം

Medieval World Class 6 Notes Malayalam Medium

Question 1.
ഫ്യൂഡൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഏതൊക്കെയായിരുന്നു ?
Answer:
Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം 1

Question 2.
ഫ്യൂഡൻ സാമൂഹിക വ്യവസ്ഥയിലെ കർഷകരുടെ സ്ഥിതി പരിശോധിക്കുക ?
Answer:

  • ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവ
  • സ്ഥിതിയെ ഫ്യൂഡലിസം എന്നു വിളിക്കുന്നു. ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടി ലുള്ളവർ കർഷകരായിരുന്നു.
  • സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു.
  • പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടുക ളിലും ജോലിചെയ്യാൻ ഇവർ നിർബന്ധിതരാ യിരുന്നു.
  • അടിമകളുടേതിനു തുല്യമായിരുന്നു കർഷക രുടെ ജീവിതം.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

Question 3.
മധ്യകാലഘട്ടത്തിൽ നഗരങ്ങൾ ഉയർന്നു വന്ന തിൽ കച്ചവടത്തിന്റെ പങ്ക് വിശകലനം ചെയ്യുക.
Answer:
(ഫ്യൂഡലിസം നിലനിന്ന മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ കച്ചവടത്തിന് വലിയ പ്രാധാന്യമി ല്ലായിരുന്നു. മാനറുകളിലെ ഉല്പന്നങ്ങൾ അവി ടെത്തന്നെ വിനിയോഗിച്ചു. ഓരോ പ്രദേശത്തും സംഘടിപ്പിക്കപ്പെട്ട ചിന്തകളിലൂടെയാണ് ഉല്പ ന്നങ്ങളും കാർഷികോപകരണങ്ങളും വിനിമയം ചെയ്തത്.

സി.ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ നിരവധി പുതിയ നഗരങ്ങൾ വളർന്നുവന്നു, കച്ച വട പ്രാധാന്യമുള്ള സ്ഥലങ്ങളും കരകൗശല വ്യവ സായകേന്ദ്രങ്ങളുമാണ് നഗരങ്ങളായി മാറിയത്. തുറമുഖങ്ങളെ കേന്ദ്രീകരിച്ചും ചില നഗരങ്ങൾ ഉയർന്നു വന്നു.

ഇറ്റലിയിൽ ആയിരുന്നു ഇത്തര ത്തിലുള്ള പുതിയ നഗരങ്ങൾ ആദ്യം രൂപപ്പെ ഏഷ്യൻ രാജ്യങ്ങളുമായും പടിഞ്ഞാറൻ യൂറോ പ്യൻ രാജ്യങ്ങളുമായും ഇറ്റലിയിലെ നഗരങ്ങൾ കച്ചവടം നടത്തിയിരുന്നു. വെനീസ്, മിലാൻ, ഫ്ളോറൻസ്, ജെനോവ എന്നിവയായിരുന്നു ഇറ്റ ലിയിലെ പ്രധാന നഗരങ്ങൾ, ന്യൂറംബർഗ് (ജർമ്മ നി), കോൺസ്റ്റാന്റിനോപ്പിൾ (തുർക്കി) എന്നി വയും അക്കാലത്തെ പ്രധാന നഗരങ്ങളായിരുന്നു.

ഇന്ത്യ, ചൈന തുടങ്ങിയവ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, രത്നങ്ങൾ, തുണിത്തര ങ്ങൾ തുടങ്ങിയ പ്രധാനമായും എത്തിയത് ഈ നഗരങ്ങളിലേക്കായിരുന്നു. അവിടെനിന്നാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഈ ഉല്പന്നങ്ങൾ കൊണ്ടുപോയത്.

Question 4.
മധ്യകാലഘട്ടത്തിൽ നിർമിക്കപ്പെട്ട പള്ളികളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് ?
Answer:

  • മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി കൾ അക്കാലത്തെ വാസ്തുവിദ്യാരംഗത്തെ നേട്ടങ്ങൾക്ക് ഉദാഹരണമാണ്.
  • കമാനങ്ങളും വിശാലമായ മുറികളും അക്കാലത്ത് നിർമിച്ച പള്ളികളുടെ പ്രത്യേകതകളാണ്.
  • റോമന് ശൈലി എന്നാണ് ഈ നിർമാണ രീതി അറിയപ്പെടുന്നത്.
  • സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഗോഥിക് എന്നറിയപ്പെടുന്ന ഒരു പുതിയ നിർമാണ ശൈലി നിലവിൽ വന്നു.
  • കൂർത്ത ഗോപുരങ്ങൾ ഈ ശൈലിയുടെ സവി ശേഷതയാണ്.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

Question 5.
സാഹിത്യ രംഗങ്ങളിലെ അറബികളുടെ നേട്ടങ്ങൾ വിശദീരിക്കുക.
Answer:
ശാസ്ത്രം, സാഹിത്യം എന്നീ രംഗങ്ങളിലായി രുന്നു അറബികളുടെ പ്രധാന സംഭാവന. അൽറാ സി, ഇബ്ൻ സിന എന്നിവർ വൈദ്യ ശാസ്ത്രത രംഗത്തെ പ്രതിഭകളായിരുന്നു. അൽറാസി രചിച്ച

വൈദ്യശാസ്ത്ര ഗ്രന്ഥമാണ് കിത്താബുൽ ഹ ഇബ്ൻസിനു രചിച്ച പുസ്തകമാണ് അൽ-ഖാ ഒമർഖയാം രചിച്ച’ റുബായിയ്യാത്ത്, ഫിർദൗസി യുടെ ‘ ഷാനാമ എന്നിവ അക്കാലത്തെ പ്രധാന സാഹിത്യ സൃഷ്ടികളാണ്. പ്രശസ്തമായ ആയിരത്തൊന്നു രാവുകൾ’ അറബികളുടെ മറ്റൊരു സാഹിത്യസംഭാവനയാണ്.

പുരാതന ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗങ്ങ ളിൽ കൈവരിച്ച പല നേട്ടങ്ങളും അറബികൾ മനസ്സിലാക്കുകയും അവരിലൂടെ അത് യൂറോപ്പി ലേക്ക് എത്തുകയും ചെയ്തു. ഉദാഹരണം പൂജ്യം, ദശാംശസമ്പ്രദായം തുടങ്ങിയവ.

Question 6.
ശാസാത്ര-സാങ്കേതിക രംഗങ്ങളിലെ ചൈനക്കാ രുടെ സംഭാവനകളെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
Answer:
അച്ചടിയന്ത്രം, വെടിമരുന്ന് എന്നിവ ചൈനക്കാ രുടെ കണ്ടുപിടിത്തങ്ങളാണ്. ഇവ ചൈനക്കാ രിൽനിന്നാണ് യൂറോപ്യൻ മനസ്സിലാക്കിയത്. അച്ച ടിവിദ്യ വിജ്ഞാനത്തിന്റെ വളർച്ചയെ സഹായി ച്ചു.

കടൽയാത്രകളിൽ ദിശ മനസ്സിലാക്കുവാൻ സഹായിക്കുന്ന വടക്കുനോക്കിയന്ത്രവും ചൈന ക്കാരുടെ കണ്ടുപിടിത്തമാണ്. വാസ്തുവിദ്യാരം ഗത്തും ചൈനക്കാർ വിദഗ്ദരായിരുന്നു. പഗോഡ കൾ’ എന്നറിയപ്പെടുന്ന ബുദ്ധദേവാലയങ്ങൾ അവരുടെ നിർമാണവൈഭവത്തിന് തെളിവാണ്.

Question 7.
കോളം എ യിൽ തന്നിട്ടുള്ളവയോട് യോജിക്കു നവ കോളം ബി യിൽനിന്ന് കണ്ടെത്തി എഴു തുക.
Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം 2
Answer:
Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം 3
Question 8.
കാലം സി.ഇ. അഞ്ചാം നൂറ്റാണ്ട്. യൂറോപ്പിലെ ജനങ്ങൾ ഓരോ ദിവസവും ഭീതിയോടെയാണ് തട്ടിനീക്കിയത് വടക്കൻ യൂറോ പിൽനിന്നുള്ള ജർമാനികവർഗക്കാരുടെ നിരന്തര ആക്രമ ഇങ്ങളായിരുന്നു അവരുടെ ഭീതിക്ക് കാരണം. ഇരച്ചു വന്ന ആക്രമണകാരികൾ നഗരങ്ങൾ കൊള്ളയടിക്കുകയും ആളു കളെ കൂട്ടക്കുരുതി നടത്തുകയും ചെയ്തു. ജനങ്ങൾ രാജാ കന്മാരോട് സങ്കടമുണർത്തിച്ചെങ്കിലും അവരും നിസ്സഹായ രായിരുന്നു.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

അവസാനം രാജാക്കന്മാർ ഒരു വഴി കണ്ടെത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നവർക്ക് രാജ്യത്തെ ഭൂമി വീതിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. ധീരന്മാരും യുദ്ധവി രന്മാരുമായ നിരവധി പ്രഭുക്കൾ ജനങ്ങളുടെ സംരക്ഷകരായി രംഗത്തു വന്നു. പ്രതിഫലമായി ലഭിച്ച ഭൂമി, തങ്ങളോട് കുറു പുലർത്തിയവർക്കും സേവനങ്ങൾ നൽകാൻ തയാ റായവർക്കും അവർ വീതിച്ചു നൽകി

ഇങ്ങനെ ഭൂമി ലഭിച്ചവർ അൽ വ്യവസ്ഥയിൽ മറ്റുചിലർക്ക് ഭൂമി കൈമാറി. ഇത്തരത്തിൽ വിണം ചെയ്ത
ഭൂമിയിൽ കർഷകരെക്കൊണ്ട് പകലന്തിയോളം ജോലി ചെയ്യിച്ചു. അടിമ കളുടേതിനു തുല്യമായിരുന്നു കർഷകരുടെ ജീവിതം.
മധ്യകാല യൂറോപ്പിന്റെ ചരിത്രം സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങൾ മുകളിൽ നൽകിയ വിവര ണത്തിൽനിന്ന് മനസ്സിലാക്കാം ?
Answer:

  • യൂറോപ്പിലെ ജനങ്ങൾ നിരന്തരം ആക്രമണ ങ്ങൾ നേരിട്ടിരുന്നു.
  • ആക്രമണങ്ങളെ ചെറുക്കൻ രംഗത്തുവന്ന പ്രഭു ക്കന്മാർക്ക് രാജാവ് ഭൂമി വീതിച്ചു നൽകിയിരുന്നു.
  • ധീരന്മാരും യുദ്ധവീരന്മാരുമായ നിരവധി പ്രഭു ക്കൾ ജനങ്ങളുടെ സംരക്ഷകരായി രംഗത്തു വന്നു.
  • പ്രതിഫലമായി ലഭിച്ച ഭൂമി, തങ്ങളോട് കൂറു പുലർത്തിയവർക്കും സേവനങ്ങൾ നൽകാൻ തയ്യാറായവർക്കും അവർ വീതിച്ചു നൽകി.
  • ഭൂമി ലഭിച്ചവർ അതേ വ്യവസ്ഥയിൽ മറ്റു ചിലർക്ക് ഭൂമി കൈമാറി.
  • ഇത്തരത്തിൽ വിതരണം ചെയ്ത ഭൂമിയിൽ കർഷകരെക്കൊണ്ട് പകലന്തിയോളം ജോലി ചെയ്യിച്ചു.
  • അടിമകളുടേതിന് തുല്യമായിരുന്നു കർഷക രുടെ ജീവിതം.

Question 9.
ഫ്യൂഡൽ സമൂഹത്തിലെ കർഷകരുടെ അവസ്ഥ ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:

  • ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടി ലുള്ളവർ കർഷകരായിരുന്നു.
  • സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു.
  • പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടുകളിലും ജോലി ചെയ്യാൻ ഇവർ നിർബന്ധിതരായിരുന്നു.
  • അടിമകളുടേതിനു തുല്യമായിരുന്നു കർഷക രുടെ ജീവിതം.

Question 10.
മധ്യകാല യൂറോപ്പിൽ നഗരങ്ങൾ വളർന്നുവന്ന തെങ്ങനെയെന്ന് വിശകലനം ചെയ്യുക.
Answer:
സി. ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ നിരവധി പുതിയ നഗരങ്ങൾ വളർന്നുവന്നു. കച്ച വട പ്രാധാന്യമുള്ള സ്ഥലങ്ങളും കരകൗശല വ്യവ സായ കേന്ദ്രങ്ങളുമാണ് നഗരങ്ങളായി മാറിയത്. തുറമുഖങ്ങളെ കേന്ദ്രീകരിച്ചും ചില നഗരങ്ങൾ ഉയർന്നു വന്നു.

ഇറ്റലിയിൽ ആയിരുന്നു ഇത്തര ത്തിലുള്ള പുതിയ നഗരങ്ങൾ ആദ്യം രൂപപ്പെട്ടത്. ഏഷ്യൻ രാജ്യങ്ങളുമായും പടിഞ്ഞാറൻ യൂറോ പ്യൻ രാജ്യങ്ങളുമായും ഇറ്റലിയിലെ നഗരങ്ങൾ കച്ചവടം നടത്തിയിരുന്നു. വെനിസ്, മിലാൻ, ഫ്ളോറൻസ്, ജെനോവ എന്നിവയായിരുന്നു

ഇറ്റലിയിലെ പ്രധാന നഗരങ്ങൾ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സുഗന്ധവ്യ ജനങ്ങൾ, രത്നങ്ങൾ, തുണിത്തരങ്ങൾ തുട ങ്ങിയവ പ്രധാനമായും എത്തിയത് ഈ നഗരങ്ങ ളിലേക്കായിരുന്നു. അവിടെ നിന്നാണ് മറ്റു യൂറോ പ്യൻ രാജ്യങ്ങളിലേക്ക് ഈ ഉല്പന്ന ങ്ങൾ കൊണ്ടുപോയത്. മധ്യകാലഘട്ടത്തിൽ ഉയർന്നു വന്ന മിക്ക നഗരങ്ങൾക്കും സ്വന്തമായൊരു ഭരണസംവിധാനമുണ്ടായിരുന്നു. ഓരോ നഗരവും വലിയ ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

Question 11.
മധ്യകാല യൂറോപ്പിലെ സാമ്പത്തിക ജീവിതത്തിൽ ഗിൽഡുകൾക്കുള്ള പ്രാധാന്യം വിലയിരുത്തുക ?
Answer:

  • യൂറോപ്പിൽ പുതുതായി വളർന്നുവന്ന നഗര ങ്ങൾ കര കൗശല വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു.
  • ഈ നഗരങ്ങളിലെ കച്ചവടക്കാർ ‘ ഗിൽഡുകൾ എന്നറിയപ്പെടുന്ന കൂട്ടായ്മകൾ രൂപീകരിച്ചു.
  • കച്ചവടക്കാർക്ക് പുറമെ ഇരുമ്പു പണിക്കാർ, സ്വർണപ്പണിക്കാർ, തുകൽപ്പണിക്കാർ, മരപ്പ ണിക്കാർ എന്നിവരും ഗിൽഡുകൾ രൂപീകരി ച്ചിരുന്നു.
  • വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണനി ലവാരം, തൊഴിലാളികളുടെ ജോലി സമയം എന്നിവ നിശ്ചയിച്ചത് ഗിൽഡുകളായിരുന്നു.
  • ഇതിൽ നിന്നെല്ലാം മധ്യകാല യൂറോപ്പിലെ സാമ്പത്തിക ജീവിതത്തിൽ ഗിൽഡുകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കുവാൻ സാധിക്കും.

Question 12.
ശാസ്ത്ര-സാങ്കേതിക കലാരംഗങ്ങളിലെ മധ്യ കാല ചൈനയുടെ നേട്ടങ്ങൾ ഉൾപ്പെടുത്തി പദ സൂര്യൻ പൂർത്തിയാക്കുക.
Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം 4
Answer:
Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം 6

Question 13.
ശാസ്ത്ര-സാഹിത്യരംഗങ്ങളിലെ അറബികളുടെ സംഭാവനകൾ ഉൾക്കൊള്ളിച്ച് ചുവടെ തന്നിട്ടുള്ള ഡയഗ്രം പൂർത്തിയാക്കുക.
Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം 5

Answer:
Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

മധ്യകാല ലോകം Class 6 Notes Questions and Answers

Question 1.
മധ്യകാല യൂറോപ്യൻ സമൂഹത്തിലെ ഏറ്റവും ഉയർന്ന സ്ഥാനം ആർക്കായിരുന്നു ?
Answer:
രാജാവിന്

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

Question 2.
രാജാവിന് സൈനിക സേവനം നൽകിയിരുന്ന വിഭാഗം ഏത് ?
Answer:
പ്രഭുക്കന്മാർ

Question 3.
ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവ സ്ഥിതി ഏത് ?
Answer:
ഫ്യൂഡലിസം

Question 4.
ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലു ള്ളവർ ആരായിരുന്നു ?
Answer:
കർഷകർ

Question 5.
ഫ്യൂഡൽ സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ?
Answer:
കർഷകർ

Question 6.
പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാല മായ പ്രദേശങ്ങളെ വിളിച്ചിരുന്നത് ഏത് പേരി ലാണ് ?
Answer:
മാനർ

Question 7.
കറുത്ത മരണം എന്ന പേരിൽ അറിയപ്പെട്ട രോഗം ?
Answer:
പ്ലേഗ്

Question 8.
പ്ലേഗ് എന്ന രോഗത്തെക്കുറിച്ച്, ബൊക്കാച്ചിയോ പ്രതിബാധിച്ചിരിക്കുന്ന പുസ്തകം ഏത് ?
Answer:
ദക്കാമറൺ

Question 9.
യൂറോപ്യൻ നഗരങ്ങളിലെ കച്ചവടക്കാർ രൂപീക രിച്ച് കൂട്ടായ്മകൾ എന്ത് പേരിലറിയപ്പെടുന്നു ?
Answer:
ഗിൽഡുകൾ

Question 10.
മധ്യകാല ഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി കളുടെ പ്രധാന സവിശേഷത എന്താണ് ?
Answer:
കമാനങ്ങളും, വിശാലമായ മുറികളും

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

Question 11.
കമാനങ്ങളും വിശാലമായ മുറികളും ഉൾക്കൊ ള്ളിച്ചുള്ള നിർമാണരീതി ഏതാണ് ?
Answer:
റോമനസ്ക് ശൈലി

Question 12.
സി. ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ നിലവിൽ വന്ന പുതിയ നിർമാണ ശൈലി ഏതാണ് ?
Answer:
ഗോഥിക്

Question 13.
കടൽയാത്രകളിൽ ദിശ മനസ്സിലാക്കുവാൻ സഹാ യിക്കുന്ന ഉപകരണം ഏത് ?
Answer:
വടക്കുനോക്കിയന്ത്രം

Question 14.
ബുദ്ധദേവാലയങ്ങൾക്ക് പറയുന്ന പേര് ?
Answer:
പഗോഡകൾ

Question 15.
കിത്താബുൽ ഹഎന്ന വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചതാരാണ് ?
Answer:
അൽറാസി

Question 16.
മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
രാജാവ്

  • മധ്യകാല യൂറോപ്യൻ സമൂഹത്തിലെ ഏറ്റവും ഉയർന്ന സ്ഥാനം രാജാവിനായിരുന്നു.
  • രാജ്യത്തെ മുഴുവൻ ഭൂമിയുടെയും ഉടമസ്ഥൻ രാജാവായിരുന്നു.
  • രാജാവ് ഭൂമി പ്രഭുക്കന്മാർക്കു നൽകുകയും പ്രതിഫലമായി അവരിൽ നിന്ന് സൈനിക സേവനം സ്വീകരിക്കുകയും ചെയ്തു.

പ്രഭുക്കന്മാർ

  • രാജാവിൽ നിന്നും ഭൂമി ലഭിക്കുന്ന വിഭാഗമായി രുന്നു പ്രഭുക്കന്മാരുടേത്.
  • ഭൂമിക്ക് പ്രതിഫലമായി പ്രഭുക്കന്മാർ സൈനിക സേവനം രാജാവിന് നൽകി.
  • ഓരോ പ്രഭുവും തനിക്ക് ലഭിച്ച ഭൂമിയുടെ ഒരു ഭാഗം ഇടപ്രഭുക്കന്മാർ എന്ന മറ്റൊരു വിഭാഗ ത്തിനു നൽകി.
  • പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാ ലമായ പ്രദേശങ്ങളെ ‘ മാനർ’ എന്ന് വിളിച്ചി രുന്നു.

ഇടപ്രഭുക്കന്മാർ

  • പ്രഭുക്കന്മാരുടെ പക്കൽനിന്നും ഒരുഭാഗം ഭൂമി സ്വീകരിക്കുന്നവരായിരുന്നു ഇടപ്രഭുക്കന്മാർ, ഭൂമിക്ക്
  • പകരമായി പ്രഭുക്കന്മാർക്ക് സേവനങ്ങൾ ചെയ്തിരുന്ന വിഭാഗമായിരുന്നു ഇടപ്രഭുക്ക ന്മാർ.

കർഷകർ

  • ഫ്യൂഡൻ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടി ലുള്ളവർ കർഷകരായിരുന്നു.
  • സമൂഹത്തിൽ ഏറ്റവും കൂടുതലുള്ള വിഭാഗവും അവരായിരുന്നു.
  • അടിമകളുടേതിനു തുല്യമായിരുന്നു കർഷക രുടെ ജീവിതം.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

Question 17.
മാനർ എന്നാൽ എന്ത് ?
Answer:
പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാല മായ പ്രദേശങ്ങളെ ‘ മാനർ’ എന്നാണ് വിളിച്ചി രുന്നത്. ഓരോ മാനറിലും കൃഷിഭൂമിക്ക് പുറമെ മേച്ചിൽ സ്ഥലങ്ങൾ, പ്രഭുവിന്റെ വലിയ വീട്, മില്ലു കൾ, കർഷകരുടെ കുടിലുകൾ, പ്രാർത്ഥനാലയം തുടങ്ങിയവ ഉണ്ടായിരുന്നു.

Question 18.
മധ്യകാലഘട്ടത്തിൽ വളർന്നുവന്ന നഗരങ്ങൾ ഏതെല്ലാം ?
Answer:
മിലാൻ, വെനീസ്, ഫ്ളോറൻസ്, ജനോവ ഇറ്റലി ന്യൂറംബർഗ്ഗ്-ജർമ്മനി
കോൺസ്റ്റാന്റിനോപ്പിൾ തുർക്കി

Question 19.
ലഘുകുറിപ്പ് തയ്യാറാക്കുക ഫ്യൂഡലിസം
Answer:
ഫ്യൂഡ് എന്ന ജർമൻ പദത്തിൽനിന്നാണ് ഫ്യൂഡ ലിസം എന്ന പദം രൂപപ്പെട്ടത്. ഫ്യൂഡ് എന്നാൽ “ഒരു തുണ്ട് ഭൂമി’ എന്നാണ് അർത്ഥം. ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യവ്യവസ്ഥിതിയെ യാണ് ഫ്യൂഡലിസം എന്ന് വിളിക്കുന്നത്. ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലു ള്ളവർ കർഷകരായിരുന്നു.

Question 20.
യൂറോപ്യൻ നഗരങ്ങളുടെ പ്രത്യേകതകൾ എഴു തുക?
Answer:

  • മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന മിക്ക നഗ രങ്ങൾക്കും സ്വന്തമായൊരു ഭരണ സംവിധാ നമുണ്ടായിരുന്നു.
  • ഓരോ നഗരവും വലിയ ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു.
  • ശുചീകരണ കാര്യത്തിൽ വളരെ പിന്നോക്ക മായിരുന്നതിനാൽ ഇത്തരം നഗരങ്ങൾ പ്ലേഗ് പോലുള്ള പകർച്ചവ്യാധികളുടെ ഭീഷണിയിൽ ആയിരുന്നു.

Question 21.
ഗിൽഡുകൾ’ എന്നാൽ എന്ത് ?
Answer:
യൂറോപ്പിൽ പുതുതായി വളർന്നുവന്ന നഗരങ്ങൾ കരകൗശല വ്യവസായത്തിന്റെയും കച്ചവടത്തി ന്റെയും കേന്ദ്രങ്ങളായിരുന്നു. ഈ നഗരങ്ങളിലെ കച്ചവടക്കാർ ‘ ഗിൽഡുകാൾ’ എന്നറിയപ്പെടുന്ന കൂട്ടായ്മകൾ രൂപീകരിച്ചു. കച്ചവടക്കാർക്ക് പുറമെ ഇരുമ്പുപണിക്കാർ, സ്വർണപ്പണിക്കാർ, തുകൽപ്പ ണിക്കാർ, മരപ്പണിക്കാർ എന്നിവരും ഗിൽഡുകൾ രൂപീകരിച്ചിരുന്നു. വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണനിലവാരം, തൊഴിലാളികളുടെ ജോലി സമയം എന്നിവ നിശ്ചയിച്ചിരുന്നത് ഗിൽഡുക ളായിരുന്നു.

Question 22.
മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി കളുടെ പ്രത്യേകത എന്താണ് ?
Answer:
മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളി കൾ അക്കാലത്തെ വാസ്തുവിദ്യാ രംഗത്തെ നേട്ട ങ്ങൾക്ക് ഉദാഹരണമാണ്. കമാനങ്ങളും വിശാല മായ മുറികളും അക്കാലത്ത് നിർമിച്ച പള്ളികളുടെ എന്നാണ് ഈ നിർമാണരീതി അറിയപ്പെടുന്നത്.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

Question 23.
മധ്യകാലഘട്ടത്തിൽ വിജ്ഞാനത്തിന്റെയും കലയു ടെയും മേഖലകളിൽ, ചൈനക്കാരും അറബികളും നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുക ?
Answer:
ചൈനയുടെ സംഭാവനകൾ
അച്ചടിയന്ത്രം, വെടിമരുന്ന് എന്നിവ രുടെ കണ്ടുപിടുത്തങ്ങളാണ്. ഇവ ചൈനക്കാ രിൽനിന്നാണ് യൂറോപ്യൻ മനസ്സിലാക്കിയത്. അച്ച ടിവിദ്യ വിജ്ഞാനത്തിന്റെ വളർച്ചയെ സഹായി ച്ചു. കടൽയാത്രകളിൽ ദിശ മനസ്സിലാക്കാൻ സഹാ യിക്കുന്ന വടക്കു നോക്കിയന്ത്രവും ചൈനക്കാ രുടെ കണ്ടു പിടിത്തമാണ്. വാസ്തു വിദ്യാരം ഗത്തും ചൈനക്കാർ വിദഗ്ദരായിരുന്നു. പഗോ ഡകൾ എന്നറിയപ്പെടുന്ന ബുദ്ധദേവാലയങ്ങൾ അവരുടെ നിർമാണ വൈഭവത്തിന് തെളിവാണ്.

അറബികൾ നൽകിയ സംഭാവനകൾ
ശാസ്ത്രം, സാഹിത്യം എന്നീ രംഗങ്ങളിലായി രുന്നു അറബികളുടെ പ്രധാന സംഭാവന, അൽറാ സി, ഇബ്ൻ സിന എന്നിവർ വൈദ്യശാസ്ത്രരം ഗത്തെ പ്രതിഭകളായിരുന്നു. അൽറാസി രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥമാണ് കിത്താബുൽ ഹ ഇബ്ൻ സിന രചിച്ച പുസ്തകമാണ് അൽ-ഖാനൂൻ. ഒമർഖയാം രചിച്ച “ബായിയ്യാത്ത്’, ഫിർഭൗസി യുടെ ‘ഷാനാമ’ എന്നിവ അക്കാലത്തെ പ്രധാന സാഹിത്യസൃഷ്ടികളാണ്. പ്രശസ്തമായ ‘ആയിരത്തൊന്നു രാവുകൾ’ അറബികളുടെ മറ്റൊരു സാഹിത്യ സംഭാവനയാണ്.

Question 24.
റോമനസ്ക് ശൈലി എന്നാൽ എന്ത് ?
Answer:
കമാനങ്ങളും വിശാലമായ മുറികളും അക്കാലത്ത് നിർമിച്ച പള്ളികളുടെ പ്രത്യേകതകളാണ്. ഈ നിർമാണ രീതിയെയാണ് റോമനസ് ശൈലി എന്ന് പറയുന്നത്.

Question 25.
(a) മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഏതൊക്കെ ?
(b) ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യ വ്യവ സ്ഥിതി എന്താണ് ?
(c) ഫ്യൂഡൽ സമൂഹത്തിലെ കർഷകരുടെ അവസ്ഥ എന്തായിരുന്നു ?
Answer:
(a) രാജാവ്, പ്രഭുക്കന്മാർ, ഇടപ്രഭുക്കന്മാർ, കർഷ കർ എന്നിവരായിരുന്നു മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ.
(b) ഫ്യൂഡലിസം
(c)

  • ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവർ കർഷകരായിരുന്നു.
  • പ്രഭുക്കന്മാരുടെ കൃഷിയിടങ്ങളിലും വീടു കളിലും ജോലി ചെയ്യാൻ ഇവർ നിർബന്ധി തരായിരുന്നു.
  • കർഷകരെക്കൊണ്ട് പകലന്തിയോളം ജോലി ചെയ്യിച്ചിരുന്നു.
  • അടിമകളുടേതിനു തുല്യമായിരുന്നു കർഷ കരുടെ ജീവിതം

Question 26.
യൂറോപ്യൻ നഗരങ്ങളിലെ കച്ചവടക്കാരുടെ കൂട്ടാ യാണ് ഗിൽഡുകൾ.
(a) കച്ചവടക്കാർക്ക് പുറമെ ഏതൊക്കെ ജോലി ചെയ്യുന്നവരാണ് ഗിൽഡുകൾ രൂപീകരിച്ചത് ?
(b) മധ്യകാല യൂറോപ്പിലെ സാമ്പത്തിക ജീവിത ത്തിൽ ഗിൽഡുകൾക്കുള്ള പ്രാധാന്യം വില യിരുത്തുക ?
(c) മധ്യകാല യൂറോപ്പിലെ വിജ്ഞാനത്തെയും കലയെയും കുറിച്ച് വിശദീകരിക്കുക.
Answer:
(a) കച്ചവടക്കാർക്ക് പുറമെ ഇരുമ്പു പണിക്കർ,
സ്വർണപ്പണിക്കാർ, തുകൽപ്പണിക്കാർ, മരപ്പ ണിക്കാർ എന്നിവരും ഗിൽഡുകൾ രൂപീകരി ച്ചിരുന്നു.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

(b) യൂറോപ്പിൽ പുതുതായി വളർന്നുവന്ന നഗര ങ്ങൾ കരകൗശല വ്യവസായത്തിന്റെയും കച്ച വടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഈ നഗ രങ്ങളിലെ കച്ചവടക്കാർ ‘ ഗിൽഡുകൾ എന്നറിയപ്പെടുന്ന കൂട്ടായ്മകൾ രൂപീകരിച്ചു.

  • കച്ചവടക്കാർക്ക് പുറമെ വിവിധ ജോലി കൾ ചെയ്യുന്നവരും ഗിൽഡുകൾ രൂപീക രിച്ചിരുന്നു.
  • വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണ നിലവാരം, തൊഴിലാളികളുടെ ജോലി സമയം എന്നിവ നിശ്ചയിച്ചത് ഗിൽഡുക ളായിരുന്നു.

(c) മധ്യകാല യൂറോപ്പിൽ വിജ്ഞാനം, കല എന്നീ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതിയു ണ്ടായി.

  • ക്രിസ്ത്യൻ പള്ളികളും സന്ന്യാസി മാ ങ്ങളും ആയിരുന്ന വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങൾ,
  • സന്ന്യാസ മഠങ്ങളോട നുബന്ധിച്ച് ലൈബ്രറികൾ ഉണ്ടായിരുന്നു.
  • അച്ചടി സമ്പ്രദായം ഇല്ലാതിരുന്ന അക്കാ ലത്ത് പല പുസ്തകങ്ങളുടെയും കൈയെ ഴുത്തു പ്രതികൾ ഉണ്ടാക്കി സന്ന്യാസി മഠ ങ്ങളിൽ സൂക്ഷിച്ചിരുന്നു.
  • മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിരവധി സർവ കലാ ശാലകളും ഉണ്ടാ യി രു ന്നു. വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായിരുന്നു അവ.

ഫ്യൂഡലിസം
ഫ്യൂഡലിസം അഥവാ ഫ്യൂഡൽ സമ്പ്രദായം 9-ാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ മധ്യകാല യൂറോപ്പിൽ അഭിവൃദ്ധി പ്രാപിച്ച നിയമ, സാമ്പത്തിക, സൈനിക, സാംസ് കാരിക, രാഷ്ട്രീയ ആചാരങ്ങളെ വിവരിക്കാൻ ഉപയോ ഗിക്കുന്ന പദമാണ്. വിശാലമായി നിർവചിച്ചാൽ, സേവനത്തിനോ അധ്വാനത്തിനോ പകരമായി ഭൂമി കൈവശം വയ്ക്കുന്നതിൽ നിന്ന് ഉരുത്തി രിഞ്ഞ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായിരുന്ന അത്.

മധ്യ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഫിയോഡം അല്ലെങ്കിൽ ഫ്യൂഡം എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഇത് ഉരുത്തിരിഞ്ഞതെങ്കിലും, ഫ്യൂഡലിസവും അത് വിവരിക്കുന്ന വ്യവസ്ഥയും ഒരു രാഷ്ട്രീയ വ്യവസ്ഥയായി കണക്കാക്കപ്പെട്ടി രുന്നില്ല.

ഫ്യൂഡലിസത്തിന്റെ ക്ലാസിക് യോദ്ധാക്കളായ പ്രഭുക്കന്മാർക്കിടയിൽ നിലനിന്നിരുന്ന പരസ്പര നിയമപരവും സൈനികവുമായ ബാധ്യതകളുടെ ഒരു കൂട്ടം വിവരിക്കുന്നു. ഇത് പ്രഭുക്കന്മാർ, സാമ തന്മാർ, കള്ളന്മാർ എന്നീ മൂന്ന് പ്രധാന ആശയ ങ്ങളെ ചുറ്റിപ്പറ്റിയാണ്. വിശാലമായ രീതിയിൽ പറഞ്ഞാൽ, ഒരു പ്രഭു ഭൂമി കൈവശം വച്ചിരുന്ന ഒരു കുലീനനായിരുന്നു. ഒരു വാസൽ എന്നത് യജമാനൻ ഭൂമി കൈവശം വച്ച വ്യക്തിയാണ്. ഭൂമി ഒരു ഫഫ് എന്നാണ് അറിയപ്പെട്ടിരുന്നത്.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

തമ്പുരാന്റെ ഫൈഫിന്റെയും ഉപയോഗത്തിനും സംരക്ഷണത്തിനും പകരമായി, വാസൽ തമ്പു രാന് എന്തെങ്കിലും സേവനം നൽകും. ഫ്യൂഡൻ ഭൂവുടമസ്ഥതയിൽ പലതരത്തിലുള്ള സൈനിക സേവനങ്ങളും സൈനികേതര സേവനങ്ങളും ഉണ്ടായിരുന്നു. ഫ്യൂഡുമായി ബന്ധപ്പെട്ട് പ്രഭുവും വസനും തമ്മിലുള്ള ബാധ്യതകളും അനുബന്ധ അവകാശങ്ങളും ഫ്യൂഡൽ ബന്ധത്തിന്റെ അടി സ്ഥാനമാണ്.

17-ാം നൂറ്റാണ്ടിലെ പണ്ഡിതന്മാർ നിർവചിച്ച തുപോലെ, മധ്യകാല ഫ്യൂഡൽ സമ്പ്രദായം പൊതു അധികാരത്തിന്റെ അഭാവവും കേന്ദ്രീകൃത ഗവൺമെന്റുകൾ മുമ്പ് നടത്തിയിരുന്ന ഭരണപ രവും ജൂഡീഷ്യൽ പ്രവർത്തനങ്ങളുടെ പ്രാദേ ശിക പ്രഭുക്കന്മാരുടെ പ്രയോഗവും ആയിരുന്നു. ഫ്യൂഡലിസം ഫ്യൂഡൽ സമ്പ്രദായം എന്ന പദ ങ്ങൾ യൂറോപ്യൻ ചരിത്രത്തിന്റെ ഒരു നീണ്ട കാല ഘട്ടത്തെ സംക്ഷിപ്തമായി കൈകാര്യം ചെയ്യാൻ ചരിത്രകാരന്മാരെ പ്രാപ്തരാക്കുന്നു.

ഫ്യൂഡൽ സമ്പ്രദായം സമൂഹത്തിൽ എന്ത് പങ്കാണ് വഹിച്ചത് ?
ഫ്യൂഡലിസം എന്നത് പാശ്ചാത്യ, മധ്യയൂറോപ്പിൽ മധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഒരു സാമു ഹിക വ്യവസ്ഥയാണ്. എന്നിരുന്നാലും ഫ്യൂഡൽ സമൂഹത്തിന്റെ സ്വഭാവ സവിശേഷതകൾ ലോക ത്തിലെ മറ്റ് പ്രദേശങ്ങളിലും വിവിധ കാലഘട്ട ങ്ങളിൽ കാണാം. ഫ്യൂഡലിസം പരസ്പര ബന്ധ ങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫ്യൂഡലി സത്തിന്റെ പ്രത്യയ ശാസ്ത്രപരവും ധാർമ്മിക വുമായ അടിസ്ഥാനം, മധ്യകാല സംസ്കാര ത്തിന്റെ സ്വഭാവം നിർണ്ണയിച്ച് ക്രിസ്തുമതമായി രുന്നു.

ഫ്യൂഡൽ വ്യവസ്ഥയുടെ ഒരു പ്രധാന സവിശേ ഷത കർഷകരുടെ സാമ്പത്തികേതര നിർബന്ധ മായിരുന്നു. അത് വർഗ അസമത്വത്തിന്റെയും അടി മത്തത്തിന്റെയും രൂപമെടുക്കാം. ഫ്യൂഡൽ സമ്പ ദായത്തിന് കീഴിലാണ് വ്യവസായിക ബന്ധ ങ്ങളുടെ അടിസ്ഥാനം.

Medieval World Class 6 Notes Pdf Malayalam Medium

യൂറോപ്യൻ ചരിത്രത്തിൽ സി. ഇ, അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള കാല ഘട്ടം ലോക ചരിത്രത്തിൽ മധ്യകാലം എന്നറിയപ്പെടുന്നു. മധ്യകാലഘട്ടത്തെ ഇരുണ്ടയുഗം എന്ന് പറയാറു ണ്ട്. പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം ആരംഭിച്ച ഇത് നവോത്ഥാന കാലത്തിന്റെ ആദ്യഘട്ടം വരെ നീണ്ടുനിന്നു. മധ്യകാല ലോകം എന്ന പാഠഭാഗത്ത് മധ്യകാല യൂറോപ്പിന്റെയും മധ്യകാല ചൈനയുടെയും, അറബികളുടെയും ചരിത്രമാണ് നാം വിശദമായി പഠിക്കുവാൻ പോകുന്നത്.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

  • മധ്യകാല യൂറോപ്യൻ സമൂഹത്തിൽ രാജാവ്, പ്രഭുക്കന്മാർ, ഇടപ്രഭുക്കന്മാർ, കർഷകർ എന്നിങ്ങനെ നാല് വിഭാഗങ്ങൾ നിലനിന്നിരുന്നു.
  • ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട
  • സാമൂഹ്യവ്യവസ്ഥിതിയെ ഫ്യൂഡലിസം എന്നു വിളിക്കുന്നു.
  • പ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന വിശാലമായ പ്രദേശങ്ങളെ “മാനർ എന്നാണ് വിളിച്ചിരുന്നത്.
  • ഫ്യൂഡലിസം നിലനിന്ന മധ്യകാലഘട്ടത്തിൽ തുടക്കത്തിൽ കച്ചവടത്തിന് വലിയ പ്രാധാന്യമില്ലായിരു
    സി.ഇ. പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിൽ നിരവധി പുതിയ നഗരങ്ങൾ വളർന്നുവന്നു.
  • മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന മിക്ക നഗരങ്ങൾക്കും സ്വന്തമായൊരു ഭരണ സംവിധാനമുണ്ടായിരുന്നു.
  • യൂറോപ്പിൽ പുതുതായി വളർന്നുവന്ന നഗരങ്ങൾ കരകൗശല വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു.
  • യൂറോപ്യൻ നഗരങ്ങളിലെ കച്ചവടക്കാർ ‘ ഗിൽഡുകൾ’ എന്നറിയപ്പെടുന്ന കൂട്ടായ്മകൾ രൂപീകരിച്ചു.
  • വിവിധതരം ഉല്പന്നങ്ങളുടെ വില, ഗുണനിലവാരം, തൊഴിലാളികളുടെ ജോലി സമയം എന്നിവ നിശ്ച യിച്ചത് ഗിൽഡുകളായിരുന്നു.
  • മധ്യകാല യൂറോപ്പിൽ വിജ്ഞാനം, കല എന്നീ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി.
  • അച്ചടി സമ്പ്രദായം ഇല്ലാതിരുന്ന അക്കാലത്ത് പല പുസ്തകങ്ങളുടെയും കൈയെഴുത്തു പ്രതികൾ ഉണ്ടാക്കി സന്ന്യാസിമഠങ്ങളിൽ സൂക്ഷിച്ചിരുന്നു.
  • മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിരവധി സർവകലാശാലകൾ ഉണ്ടായിരുന്നു.
  • മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളികൾ അക്കാലത്തെ വാസ്തുവിദ്യാ രംഗത്തെ നേട്ടങ്ങൾക്ക് ഉദാഹരണമാണ്.
  • കമാനങ്ങളും വിശാലമായ മുറികളും അക്കാലത്ത് നിർമിച്ച പള്ളികളുടെ പ്രത്യേകതകളാണ്. റോമന് ശൈലി എന്നാണ് ഈ നിർമാണ രീതി അറിയപ്പെടുന്നത്.
  • സി. ഇ. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഗോഥിക് എന്നറിയപ്പെടുന്ന ഒരു പുതിയ നിർമാണ ശൈലി നിലവിൽ വന്നു.

Class 6 Social Science Chapter 8 Question Answer Malayalam Medium മധ്യകാല ലോകം

  • മധ്യകാലഘട്ടത്തിൽ വിജ്ഞാനത്തിന്റെയും കലയുടെയും മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി യവരാണ് ചൈനക്കാരും അറബികളും.
  • അച്ചടിയന്ത്രം, വെടിമരുന്ന് എന്നിവ് ചൈനക്കാരുടെ കണ്ടുപിടിത്തങ്ങളാണ്.
  • കടൽയാത്രകളിൽ ദിശ മനസ്സിലാക്കാൻ സഹായിക്കുന്ന വടക്കുനോക്കിയന്ത്രവും ചൈനക്കാരുടെ കണ്ടു പിടുത്തമാണ്.
  • പഗോഡകൾ എന്നാണ് ബുദ്ധദേവാലയങ്ങൾ അറിയപ്പെട്ടിരുന്നത്.
  • ശാസ്ത്രം, സാഹിത്യം എന്നീ രംഗങ്ങളിലായിരുന്നു അറബികളുടെ പ്രധാന സംഭാവന.
  • പുരാതന ഇന്ത്യ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ കൈവരിച്ച് പല നേട്ടങ്ങളും അറബികൾ മനസ്സിലാ ക്കുകയും അവരിലൂടെ അത് യൂറോപ്പിലേക്ക് എത്തുകയും ചെയ്തു.
  • മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ കച്ചവടം ശക്തിപ്പെടുകയും കച്ചവട ബന്ധങ്ങളിലൂടെ സാംസ്ക്കാ രിക വിജ്ഞാന മേഖലകളിലെ പുരോഗതി മറ്റ് പ്രദേശങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്തു.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല ഇന്ത്യ കലയും സാഹിത്യവും Class 6 Social Science Chapter 7 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 7 Notes Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Medieval India: Art and Literature Class 6 Notes Malayalam Medium

Question 1.
മധ്യകാലഘട്ടത്തിലെ ചില നിർമിതികളും അവ നിർമിച്ച ഭരണകാലഘട്ടവും അടങ്ങിയ പട്ടിക പൂർത്തിയാക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 1
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 2

Question 2.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 3
പ്രശസ്ത ഒഡിയ സാഹിത്യകാരി പ്രതിഭാറായ് ‘ശിലാപത്മം’ എന്ന നോവലിൽ, കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിന്റെ നിർമാണത്തെക്കുറിച്ച് നൽകിയ വിവരണമാണ് മുകളിൽ കൊടുത്തിട്ടു ള്ളത്.ഇതിൽനിന്ന് എന്തെല്ലാം വിവരങ്ങളാണ് കണ്ട ത്താനാകുന്നത് ?
Answer:

  • ക്ഷേത്രത്തിന്റെ നിർമാണത്തിനാവശ്യമായ പല നിറത്തിലുള്ള ശിലകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും കൊണ്ടുവന്നു.
  • നീലഗിരിയിൽ നിന്നും മറ്റ് വിദൂര രാജ്യങ്ങ ളിൽനിന്നും വെള്ള, നീല, കറുപ്പ് മുതലായ നിറ ത്തിലുള്ള കല്ലുകൾ കൊണ്ടുവന്നു.
  • ഏകദേശം 1200 ഓളം ശില്പികൾ വർഷങ്ങ ളോളം പണിയെടുത്താണ് നിർമാണം പൂർത്തീ കരിച്ചത്.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 3.
“ഇന്ത്യയിൽ ഇന്നു കാണുന്ന ക്ഷേത്രനിർമാണ രീതി വിവിധ ഘട്ടങ്ങളിലൂടെ വികാസം പ്രാപിച്ച താണ്.” സമർഥിക്കുക.
Answer:

  • പല്ലവരാജാവായ നരസിംഹവർമന്റെ കാലത്ത് അവിടെ നിർമിച്ച ക്ഷേത്രങ്ങൾ പഞ്ചരഥങ്ങൾ എന്ന് അറിയപ്പെടുന്നു.
  • അവയോരോന്നും ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വയാണ്. ഇന്ത്യയുടെ പല ഭാഗത്തും ഈ രീതി യിൽ ഒറ്റക്കല്ലിൽ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നു.
  • മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രങ്ങൾ ഇത്തരത്തിൽപ്പെട്ടവയാണ്. ആറാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാല ത്താണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചത്.
  • പിൽക്കാലത്ത് ചെത്തിമിനുക്കിയ പാറകൾ ഉപ യോഗിച്ച് ഉയരമേറിയ ക്ഷേത്രങ്ങൾ നിർമി ക്കുന്ന രീതി നിലവിൽ വന്നു. ഇവയിൽ ഭൂരി ഭാഗവും ബഹുനില ക്ഷേത്രങ്ങളായിരുന്നു.
  • ആസാമിലെ കാമാഖ്യക്ഷേത്രവും ചോളരാജാ വായ രാജരാജൻ തഞ്ചാവൂരിൽ നിർമിച്ച ബൃഹ ദീശ്വരക്ഷേത്രവും ഇതിന് ഉദാഹരണങ്ങളാണ്.
  • പിന്നീട് ക്ഷേത്രഭിത്തികൾ ശില്പങ്ങൾ കൊണ്ട ലങ്കരിക്കുന്ന സമ്പ്രദായം വ്യാപകമായി.
  • രാമായണം, മഹാഭാരതം, ഭാഗവതം എന്നിവ യിലെ കഥാസന്ദർഭങ്ങളുടെ ദൃശ്യങ്ങൾ ക്ഷേത്ര ച്ചുമരുകളിൽ കൊത്തിവച്ചു.
  • ക്ഷേത്രഭിത്തികളിൽ ശില്പങ്ങൾകൊണ്ടലങ്ക രിക്കുന്ന രീതിക്ക് ഉദാഹരണമാണ് മധ്യപ്രദേ ശിലെ ഖജുരാഹോ ക്ഷേത്രം.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 4.
ഡൽഹിയിലെ ചെങ്കോട്ടയാണ് ചിത്രത്തിൽ കാണുന്നത്. അതിന് ഈ പേരുവരാൻ കാരണ മെന്തായിരിക്കും.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 4
Answer:
മുഗൾഭരണകാലത്തെ കോട്ടകളിൽ പ്രധാനപ്പെട്ട താണ് ഇത്. പൂർണമായും ചുവന്ന മണൽക്ക ല്ലുകൾകൊണ്ടാണ് ചെങ്കോട്ട നിർമിച്ചിരിക്കുന്നത്. അതിനാലാണ് ഈ നിർമിതിക്ക് ‘ചെങ്കോട്ട’ എന്ന പേര് വരാൻ കാരണം.

Question 5.
മധ്യകാല ഇന്ത്യയിലെ പ്രധാന നിർമിതികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുക. ചുവടെ കൊടുത്തിരി ക്കുന്ന പട്ടിക പൂർത്തിയാക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 5

Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 6

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 6.
ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാശൈലിയി ലുള്ള നിർമിതികളുടെ പൊതുവായ സവിശേഷ തകൾ കണ്ടെത്തി എഴുതുക.
Answer:

  • സൽത്തനത്ത് ഭരണകാലത്ത് ഇന്ത്യയിൽ ഒരു പുതിയ വാസ്തു വിദ്യാശൈലി രൂപപ്പെട്ടു. ഇത് ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി എന്നറിയപ്പെടുന്നു.
  • വാസ്തു വിദ്യാരംഗത്ത് വിദഗ്ധരായ വരെ തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
  • തൊഴിലാളികൾ, കൽപ്പണിക്കാർ തുടങ്ങിയ വരും നിർമാണപ്രവർത്തനങ്ങളിൽ പങ്കാളിക ശൈലികൾ സമന്വ ളായി. ഇരുകൂട്ടരുടെയും യിച്ചാണ് ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാ ശൈലി രൂപപ്പെട്ടത്.
  • ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാശൈലി യുടെ സവിശേഷതകൾ:
  • കമാനങ്ങളും താഴികക്കുടങ്ങളും മിനാരങ്ങളും ഈ ശൈലിയുടെ മുഖ്യ സവിശേഷതകളാണ്.
  • കെട്ടിടങ്ങളിൽ അലങ്കാരത്തിനുവേണ്ടി പുഷ്പ ങ്ങളുടെയും സസ്യങ്ങളുടെയും രൂപങ്ങൾ കൊത്തിവച്ചു.
    കെട്ടിടങ്ങളുടെ നിർമാണത്തിന് കുമ്മായം, ചുവന്ന കല്ല്, മാർബിൾ മുതലായവ ഉപയോഗിച്ചു.
  • നിർമിതികളോടു ചേർന്ന് വിശാലമായ പൂന്തോ ട്ടങ്ങളുണ്ടാക്കി.

Question 7.
പ്രാദേശിക ഭാഷകളിലുണ്ടായ കൃതികളെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചുമുള്ള വിവരങ്ങൾ ചാർട്ടിൽനിന്ന് ശേഖരിച്ച് പട്ടിക പൂർത്തീകരിക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 7
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 8

മധ്യകാല ഇന്ത്യ കലയും സാഹിത്യവും Class 6 Notes Questions and Answers

Question 1.
തെക്കേ ഇന്ത്യയിൽ കാഞ്ചീപുരം ആസ്ഥാനമാക്കി ഭരണം നടത്തിയവർ ആരാണ് ?
Answer:
പല്ലവന്മാർ

Question 2.
പല്ലവരാജാവായ നരസിംഹവർമന്റെ കാലത്ത് മഹാബലിപുരത്ത് നിർമിച്ച ക്ഷേത്രങ്ങൾക്ക് പറ യുന്ന പേര് ?
Answer:
പഞ്ച രഥങ്ങൾ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 3.
പല്ലവന്മാരുടെ പ്രധാന തുറമുഖം ?
Answer:
മഹാബലിപുരം

Question 4.
ചോളരാജാവായ രാജരാജൻ നിർമിച്ച ക്ഷേത്രം ഏതാണ്?
Answer:
തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം

Question 5.
കാമാഖ്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
Answer:
ആസാം

Question 6.
ക്ഷേത്രഭിത്തികളിൽ ശില്പങ്ങൾകൊണ്ടലങ്കരി ക്കുന്ന രീതിക്ക് ഉദാഹരണം എഴുതുക ?
Answer:
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രം

Question 7.
ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി ഇന്ത്യയിൽ രൂപപ്പെട്ടത് എന്നാണ്?
Answer:
സൽത്തനത്ത് ഭരണകാലത്ത്

Question 8.
ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലിയിൽ പണിതീർത്ത ആദ്യ നിർമ്മിതിയുടെ പേര് എഴു തുക?
Answer:
കുത്തബ് മിനാർ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 9.
സൽത്താനത്ത് സ്ഥാപകൻ ആരായിരുന്നു ?
Answer:
കുത്തുബുദ്ദീൻ ഐബക്

Question 10.
ബിജാപ്പൂരിലെ ഗോൾ ഗും ബസ് നിർമിച്ചത് ആരുടെ ഭരണകാലത്താണ്
Answer:
ബാഹ്മിനി സുൽത്താന്മാരുടെ കാലത്ത്

Question 11.
കുത്തബ് ഷാഹി സുൽത്താന്മാരുടെ കാലത്ത് നിർമിച്ച ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാ ശൈലിക്ക് ഉദാഹരണം പറയുക ?
Answer:
ഹൈദരാബാദിലെ ചാർമിനാർ

Question 12.
ദക്ഷിണേന്ത്യയിൽ വിജയനഗര രാജാക്കന്മാർ ക്ഷേത്രങ്ങൾ ഏതെല്ലാം ?
Answer:
വിലസ്വാമി ക്ഷേത്രവും ഹസാരരാമക്ഷേത്രവും

Question 13
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യ യിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യാശൈലി ഏതാണ്?
Answer:
ഗോഥിക് ശൈലി

Question 14.
ഗോഥിക് ശൈലിയിലുള്ള ഏതെങ്കിലും ഒരു നിർമിതിയുടെ പേര് എഴുതുക. ?
Answer:
കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി

Question 15.
മധ്യകാല ഇന്ത്യയിൽ, കർണാടക സംഗീതത്തിൽ ശ്രദ്ധേയനായിരുന്ന സംഗീതജ്ഞനാരാണ് ?
Answer:
പുരന്ദരദാസൻ

Question 16.
സൂഫിവര്യന്മാർ താമസിച്ചിരുന്ന ഖാൻകകളിൽ രൂപപ്പെട്ട സംഗീതരൂപം ഏതാണ് ?
Answer:
ഖവ്വാമി

Question 17.
ദൈവത്തോടുള്ള സ്നേഹവും ഭക്തിയും അടി സ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ രൂപം കൊണ്ട പ്രസ്ഥാനം ഏതാണ് ?
Answer:
ഭക്തിപ്രസ്ഥാനം

Question 18.
ആഡംബര ജീവിതത്തെ എതിർക്കുകയും ആത്മീ യ ജീവിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന പ്രസ്ഥാനം ഏതാണ് ?
Answer:
സൂഫി പ്രസ്ഥാനം

Question 19.
ആധ്യാത്മരാമായണം രചിച്ചതാര് ?
Answer:
എഴുത്തച്ഛൻ

Question 20.
ഉപനിഷത്തുകളും അഥർവവേദവും പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തത് ആരാണ് ?
Answer:
ദാരാഷുക്കോ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 21.
പഞ്ചരഥങ്ങൾ എന്നാൽ എന്ത് ?
Answer:
പല്ലവരാജാവായ നരസിംഹവർമന്റെ കാലത്ത് അവിടെ നിർമിച്ച ക്ഷേത്രങ്ങൾ പഞ്ചരഥങ്ങൾ എന്നറിയപ്പെടുന്നു.

Question 22.
പഞ്ചരഥങ്ങളുടെ പ്രത്യേകതകൾ എഴുതുക ?
Answer:

  • പഞ്ചര ക്ഷേത്രങ്ങൾ ഒറ്റക്കല്ലിൽ കൊത്തി യെടുത്തവയാണ്.
  • ഇന്ത്യയുടെ പലഭാഗത്തും ഈ രീതിയിൽ ഒറ്റ ക്കല്ലിൽ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നു.
  • മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്ര ങ്ങൾ ഇത്തരത്തിൽപ്പെട്ടവയാണ്.
  • ആറാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലത്താണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചത്.

Question 23.
ആസാമിലെ കാമാഖ്യക്ഷേത്രത്തിന്റെ പ്രത്യേകത എന്താണ് ?
Answer:
ചെത്തിമിനുക്കിയ പാറകൾ ഉപയോഗിച്ചാണ് കാമാഖ്യക്ഷേത്രം നിർമിച്ചിരിക്കുന്നത്. ബഹുനി ലക്ഷേത്രമായിരുന്നു ഇത്.

Question 24.
ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യാശൈലിക്ക് ഉദാഹരണങ്ങൾ എഴുതുക.
കുത്തബ് മിനാർ
……………………….
……………………….
……………………….
……………………….
Answer:
കുത്തബ് മിനാർ
താജ്മഹൽ
ഹുമയൂണിന്റെ ശവകുടീരം
ചെങ്കോട്ട
ചാർമിനാർ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 25.
പട്ടിക പൂർത്തീകരിക്കുക.
(സൂചകം: കൊണാർക്ക്, മഹാബലിപുരം, ആസാം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തഞ്ചാവൂർ)
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 9
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 10

Question 26.
ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ വികാസ ത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തെല്ലാമാ യിരുന്നു
Answer:
വാസ്തുവിദ്യാരംഗത്ത് വിദഗ്ധരായവരെ തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയി ലേക്കും കൊണ്ടുവന്നു. അവരോടൊപ്പം തദ്ദേശീ . യരായ ശില്പികൾ, തൊഴിലാളികൾ, കൽപ്പണി ക്കാർ തുടങ്ങിയവരും നിർമാണപ്രവർത്തനങ്ങ ളിൽ പങ്കാളികളായി. ഇരുകൂട്ടരുടെയും ശൈലി കൾ സമന്വയിച്ചാണ് ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി രൂപപ്പെട്ടത്.

Question 27.
ഹുമയൂണിന്റെ ശവകുടീരത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?
Answer:

  • ഡൽഹിയിലാണ് ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
  • മനോഹരമായ പൂന്തോട്ടത്തിന്റെ മധ്യഭാഗ ത്താണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ചുവന്ന
  • മണൽക്കല്ലും വെണ്ണക്കല്ലും കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.
  • താജ്മഹലിന്റെ നിർമാണത്തിന് മാതൃകയാക്കി യത് ഈ സ്മാരകത്തെയാണ്.

Question 28.
ദക്ഷിണേന്ത്യയിലെ വിജയനഗര രാജാക്കന്മാർ മധ്യകാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ് ?
Answer:

  • ഇവ പാറകൾ ചെത്തിമിനുക്കി നിർമിച്ച ബഹു നില ക്ഷേത്രങ്ങളാണ്.
  • ക്ഷേത്രങ്ങളോട് ചേർന്ന് മണ്ഡപങ്ങൾ നിർമിച്ചു.
  • അലങ്കാരപ്പണികളുള്ള തൂണുകൾ നിർമിച്ചു.
  • ക്ഷേത്രങ്ങൾ വിപുലപ്പെടുത്തി.

Question 29.
ഖവ്വാലി’യെക്കുറിച്ച് ചെറുവിവരണം തയ്യാറാക്കുക.
Answer:
സൂഫിവര്യന്മാർ താമസിച്ചിരുന്ന ഖാൻകകളിൽ രൂപപ്പെട്ട ഒരു സംഗീതരൂപമാണ് ഖവ്വാലി, ഉർദു ഭാഷയിൽ രചിക്കപ്പെട്ട ഭക്തിഗീതങ്ങൾ വാദ്യമേ ളങ്ങളുടെ അകമ്പടിയോടെ ചടുലമായ താളക്രമ ത്തിൽ ആലപിക്കുന്നതാണ് ഇതിന്റെ പ്രത്യേക്ത.

Question 30.
താഴെ നൽകിയിരിക്കുന്ന ഫ്ളോ ചാർട്ട് പൂർത്തി യാക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 12
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 11

Question 31.
(a) ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി എന്നാൽ എന്ത് ?
(b) ഇൻഡോ-ഇസ്ലാമിക് ശൈലിയിലെ ആദ്യ നിർമിതി ഏത് ?
Answer:
(a) സൽത്താനത്ത് ഭരണകാലത്ത് ഇന്ത്യയിൽ ഒരു പുതിയ വാസ്തു വിദ്യാ ശൈലി രൂപപ്പെട്ടു. ഇത് ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാ ശൈലി എന്നറിയപ്പെട്ടു.
(b) കുത്തബ്മിനാർ

Question 32.
(a) മധ്യകാല ഇന്ത്യയിൽ കർണാടക സംഗീത ത്തിലെ ശ്രദ്ധേയനായിരുന്ന വ്യക്തിയാര് ?
(b) ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സവിശേഷത എന്താണ് ?
(c) മധ്യകാല ഇന്ത്യയിലെ ഏതെങ്കിലും രണ്ട് സംഗീതജ്ഞരുടെ പേരെഴുതുക ?
Answer:
(a) പുരന്ദരദാസൻ
(b) സൽത്തനത്ത് മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫല മായി രൂപപ്പെട്ട പുതിയൊരു സംഗീതശൈ ലിയാണ് ഹിന്ദുസ്ഥാനി സംഗീതം.
(c) അമീർ ഖുസ്രു, താൻസൻ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

Question 33.
(a) മധ്യകാല ഇന്ത്യയിൽ, സാഹിത്യത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കുവ ഹിച്ച് പ്രസ്ഥാനങ്ങൾ ഏതെല്ലാം ?
(b) ഭക്തിപ്രസ്ഥാനവും സൂഫിപ്രസ്ഥാനവും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു ?
(c) പ്രാദേശികഭാഷകളുടെ വളർച്ചയ്ക്ക് സഹാ പ്രസ്ഥാനം ഏത് ?
Answer:
(a) ഭക്തിപ്രസ്ഥാനം, സൂഫിപ്രസ്ഥാനം
(b) ഭക്തിപ്രസ്ഥാനം

  • ദൈവത്തോടുള്ള സ്നേഹവും ഭക്തിയും അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ രൂപം കൊണ്ടതാണ് ഭക്തിപ്രസ്ഥാനം.
  • 14-ാം നൂറ്റാണ്ടോടെയാണ് ഈ ആശയം ഉത്തരേന്ത്യയിലേക്ക് വ്യാപിച്ചത്.
  • ‘ ഗുരുനാനാക്ക്, കബീർദാസ്, തുളസീദാസ് തുടങ്ങിയവരായിരുന്നു ഉത്തരേന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകർ.

സൂഫിപ്രസ്ഥാനം

  • ആഡംബര ജീവിതത്തെ എതിർക്കുകയും ആത്മീയജീവിതത്തിന് പ്രാധാന്യം നൽകു കയും ചെയ്തവരായിരുന്നു സൂഫികൾ.
  • ‘സൂഫ് ‘ എന്ന അറബ് വാക്കിൽനിന്നാണ് സൂഫിസം എന്ന പദം ഉണ്ടായത്.
  • ഖാജാ മൊയ്നുദ്ദീൻ, ചിസ്തി, നിസാമുദ്ദീൻ ഔലിയ തുടങ്ങിയവർ സൂഫി പ്രസ്ഥാന ത്തിന്റെ പ്രചാരകരായിരുന്നു.

(c) ഭക്തി പ്രസ്ഥാനം

Question 34.
ചേരുംപടി ചേർക്കുക.
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 13
Answer:
Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും 14

ഇന്ത്യയിൽ സന്ദർശിക്കേണ്ട പ്രശസ്തമായ 20 ചരിത്രസ്മാരകങ്ങൾ
ഒരുപാട് രാജവംശങ്ങളും, സാമ്രജ്യങ്ങളും നില നിന്നിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇവ മനസ്സി ലാക്കുന്നതിനും, ഇന്ത്യയുടെ പ്രത്യേകതകൾ അറിയുന്നതിനും താഴെ തന്നിരിക്കുന്ന 20 ചരിത്ര സ്മാരകങ്ങൾ ശ്രദ്ധിക്കുക.

(1) താജ്മഹൽ
സ്ഥലം ആഗ്ര
മുഗൾ ചക്രവർത്തി ഷാജഹാൻ, പതിനാലാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ മരണമടഞ്ഞ തന്റെ പ്രിയ പത്നി മുംതാസ് മഹലിനായിട്ട് പണിത സ്മാരകമാണ് താജ്മഹൽ. സ്നേഹത്തിന്റെ സാക്ഷ്യ പത്രമായ ഈ സ്മാരകം ദൂരെ നിന്ന് നോക്കുമ്പോൾപോലും അതിശയിപ്പിക്കുന്നതായി തോന്നുന്നു.

(2) ചെങ്കോട്ട
സ്ഥലം – ഡൽഹി
ഇന്ത്യയിലെ കോട്ടകളിൽ ഏറ്റവും പ്രശസ്തമായ കോട്ടയാണ് ചെങ്കോട്ട, ഷാജഹാൻ ചക്രവർത്തി യുടെ നേതൃത്വത്തിലാണ് ഇത് നിർമിച്ചത്. പൂർണ മായും ചുവന്ന മണൽക്കല്ലുകൾ കൊണ്ടാണ് ചെങ്കോട്ട നിർമിച്ചിരിക്കുന്നത്.

(3) കുത്തബ് മിനാർ
സ്ഥലം — ഡൽഹി
240 അടി ഉയരമുള്ള ഈ സ്മാരകം ഡൽഹിയുടെ കിരീടമായാണ് അറിയപ്പെടുന്നത്. കുത്തുബുദ്ദീൻ ഐബക്കും അദ്ദേഹത്തിന്റെ അനന്തരാവകാശി കളും ചേർന്നാണ് കുത്തബ് മിനാർ നിർമിച്ചത്. അതിമനോഹരമായ ഈ ഗോപുരത്തിന്റെ എല്ലാ വശവും ബാൽക്കണികൾ ഉണ്ട്.

(4) ഹുമയൂണിന്റെ ശവകുടീരം
സ്ഥലം – ഡൽഹി
മുഗൾ സാമ്രാജ്യത്തിന്റെ ആദ്യകാല നിർമാണങ്ങ ളിൽ ഉൾപ്പെടുന്ന നിർമിതിയാണ് ഹുമയൂണിന്റെ ശവകുടീരം. അന്നത്തെ മുഗൾ ഭരണാധികാരിയാ യിരുന്ന അക്ബറാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

(5) ആഗ്രകോട്ട
സ്ഥലം – ആഗ
എ. ഡി. 1080-ലാണ് ആഗ്ര കോട്ട നിർമിച്ചത്. മുഗൾ ചക്രവർത്തി പണി കഴിപ്പിച്ച കോട്ടയാണ് ഇത്. ലോക മഹാ തമായ താജ്മഹലിന് രണ്ടര കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

(6) ഫത്തേപൂർ സിക്രി
സ്ഥലം – ഫത്തേപ്പൂർ സിക്രി
ഉത്തർപ്രദേശിലെ ആഗ ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. സിക്രി വാൽ രാജ്പുത് രാജാസ് ആണ് സിക്രി ഗഡ് എന്ന പേരിൽ ഈ നഗരം നിർമിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്.

(7) സുവർണ്ണ ക്ഷേത്രം
സ്ഥലം – പഞ്ചാബ്
സുവർണ്ണ ക്ഷേത്രം ആത്മീയമായി സിഖ് മത ത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാ ണ്. ഇതിന് നാല് പ്രവേശന കവാടങ്ങളുള്ള ഒരു ചതുരാകൃതിയിലുള്ള പ്ലാനും കുളത്തിന് ചുറ്റും ഒരു പ്രദക്ഷിണ പാതയും ഉണ്ട്.

(8) മാമലേശ്വരക്ഷേത്രം
സ്ഥലം – പഹൽഗാം
12-ാം നൂറ്റാണ്ടിലാണ് ചരിത്രപ്രസിദ്ധമായ മാമ ലേശ്വര ക്ഷേത്രം പണിതത്. പഹൽഗാമിലെ മനോ
ഹരമായ മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യു ന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ അതിക മിച്ചു കടക്കാനാവാത്തവിധം ഗണപതി, ക്ഷേത്രം സംരക്ഷിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.

(9) ജുമാ മസ്ജിദ്
സ്ഥലം – ഡൽഹി
ഡൽഹിയിലെ ചാന്ദ് നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ മോസ്കാണ് ജുമാ മസ്ജി ദ്. മുഗൾ രാജാവായ ഷാജഹാനാണ് ഈ പള്ളി യുടെ പണി തീർത്തത്. ഇന്ത്യയിലെ അറിയപ്പെ ടുന്ന മുസ്ലീം പള്ളികളിൽ ഒന്നാണിത്.

(10) സൂര്യക്ഷേത്രം
സ്ഥലം – ഒറീസ്സാ
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്. യുനെ സ്കോയുടെ ലോകപൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്.

(11) ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ സ്ഥലം – മദ്ധ്യപ്രദേശ്
മദ്ധ്യ പ്രദേശിലെ ചത്തർ പൂർ ജില്ലയിൽ ത്സാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുരാതനമായ ഹിന്ദു-ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയ ങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോ ദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ.

(12) സാഞ്ചി സ്തൂപം
സ്ഥലം – മദ്ധ്യപ്രദേശ്
മദ്ധ്യപ്രദേശ് സംസ്ഥാനത്തിൽ ഭോപ്പാലിൽ നിന്നും 46 കി.മീ. അകലെയുള്ള സാഞ്ചി എന്ന ഗ്രാമത്തി ലാണ് സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നത്. അശോക ചക്രവർത്തിയുടെ കാലത്താണ് ഇത്. പണികഴിപ്പിച്ചത്.

(13) ആംബർ കോട്ട
സ്ഥലം – അമേര
ഇന്ത്യയിലെ രാജസ്ഥാനിലെ അമേറിൽ സ്ഥിതി ചെയ്യുന്ന കോട്ടയാൺ അമേർ ഫോർട്ട് അഥവാ ആംബർ ഫോർട്ട്, അലൻ സിംഗ് ചന്ദയാണ് ആംബർ നഗരവും ആംബർ കോട്ടയും സ്ഥാപി ച്ചത്. ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഇത് ജയ്പൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്ര മാണ്.

(14) ഗേറ്റ്വേ ഓഫ് ഇന്ത്യ
സ്ഥലം – മുംബൈ
തെക്കേ മുംബൈയിൽ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹിന്ദു-മുസ്ലീം കെട്ടിട നിർമ്മാണ ശൈലി കൾ ഏകോപിപ്പിച്ചാണു രൂപകൽപ്പന.

(15) ജന്തർ മന്തർ സ്ഥലം – ജയ്പൂർ
ഇന്ത്യയിൽനിന്ന് ലോകപൈതൃക സ്മാരക പട്ടി കയിലെത്തുന്ന 28-ാമത്തെ പൈതൃക സ്മാരക മാണ് ജയ്പൂരിലെ ജന്തർ മന്തർ. ജയ്പൂരിന്റെ സ്ഥാപകനായ ജയ്സിങ്ങ് രണ്ടാമനാണ് ജന്തർ മന്തറിന്റെയും സ്ഥാപകൻ.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

(16) ബോം ജീസസ് ബസിലിക്ക
സ്ഥലം – ഗോവ
ഗോവയിൽ സ്ഥിതിചെയ്യുന്ന ഒരു യുനെസ്കോ ലോകപൈതൃക കേന്ദ്രം കൂടിയായ ക്രൈസ്തവ ദേവാലയമാണ് ബോം ജീസസ് ബസിലിക്ക, വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷി പ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ഈ ദേവാലയത്തി ലാണ്.

(17) ഹാപി
സ്ഥലം – ഹംപി
ഉത്തര കർണാടകത്തിലെ വിജയനഗര സാമ്രാജ്യ ത്തിന്റെ തലസ്ഥാനമായിരുന്ന പുരാതന നഗര മാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാ വശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.

(18) ബിബി കാ മഖ്ബറ
സ്ഥലം – ഔറംഗബാദ്
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് ബീബി കാ മഖ്ബ റാ. മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പുത്രൻ അസം ഷായുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമാണ് നടന്നത്.

(19) ചാർമിനാർ
സ്ഥലം – ഹൈദരാബാദ്
ഹൈദാരാബാദിൽനിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ. 2012-ൽ ഈ സ്മാരകം ലോകഭൂപട ത്തിൽ സ്ഥാനം നേടി. ‘ചാർമിനാർ’ എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർത്ഥം.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

(20) ഗോൽ ഗുംബസ്
സ്ഥലം – ബിജാപൂർ
ബിജാപൂർ സുൽത്താനായി രുന്ന മുഹമ്മദ്
ആദിൽഷായുടെ ശവകുടീര മന്ദിരമാണ് ഗോൽ ഗുംബസ് അല്ലെങ്കിൽ ഗോൽ ഗുംബദ്. കർണാട കത്തിലെ ബിജാപൂരിൽ സ്ഥിതി ചെയ്യുന്ന ഈ നിർമിതി 1656-ൽ പണിതീർത്തതാണ്.

Medieval India: Art and Literature Class 6 Notes Pdf Malayalam Medium

മധ്യകാല ഇന്ത്യൻ സംസ്കാരമെന്നാൽ പേർഷ്യൻ തത്വചിന്ത, സാഹിത്യം, കല, വാസ്തുവിദ്യ എന്നി വയുടെ സംയോജനമാണ്. മധ്യകാലഘട്ടത്തിലാണ് സാഹിത്യം വികാസം പ്രാപിച്ചത്. വിവിധ കാലഘട്ടങ്ങളി ലൂടെയാണ് ഇന്ത്യൻ വാസ്തുവിദ്യ വികസിച്ചത്. സൽത്തനത്ത് ഭരണകാലത്ത് ഇന്ത്യയിൽ ഒരു പുതിയ വാസ്തു വിദ്യാശൈലി രൂപപ്പെട്ടു. ഇത് ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യാശൈലി എന്നറിയപ്പെടുന്നു.

വാസ്തു വിദ്യയ്ക്ക് പുറമെ, മധ്യകാലഘട്ടത്തിൽ സംഗീതവും അഭിവൃദ്ധി പ്രാപിച്ചു. ചിത്രകലയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ പ്രകടമായി. മധ്യകാലത്ത് ഇന്ത്യയിൽ രൂപം കൊണ്ട് ഭക്തിപ്രസ്ഥാനവും സൂഫിപ്രസ്ഥാ നവും അക്കാലത്തെ സാഹിത്യത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കു വഹിച്ചു.
പ്രധാന ആശയങ്ങൾ

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

  • തെക്കേ ഇന്ത്യയിൽ കാഞ്ചീപുരം ആസ്ഥാനമാക്കി ഭരണം നടത്തിയ രാജാക്കന്മാരായിരുന്നു പല്ലവന്മാർ. അവരുടെ പ്രധാന തുറമുഖ നഗരമായിരുന്നു മഹാബലിപുരം.
  • പല്ലവരാജാവായ നരസിംഹവർമന്റെ കാലത്ത് അവിടെ നിർമ്മിച്ച ക്ഷേത്രങ്ങൾ പഞ്ചരഥങ്ങൾ എന്നറിയ പ്പെടുന്നു.
  • ആറാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലത്താണ് പഞ്ചരഥങ്ങൾ നിർമിച്ചത്.
  • പഞ്ചരഥങ്ങളുടെ കാലഘട്ടത്തിനുശേഷം, ക്ഷേത്ര വാസ്തുവിദ്യയിൽ ഒരു പുതിയ ശൈലി നിലവിൽ വന്നു.
  • പിന്നീട് ക്ഷേത്രമതിൽ ശില്പങ്ങൾ കൊണ്ട് അലങ്കരിക്കുന്ന ശൈലി വ്യാപകമായി.
  • രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയിലെ കഥാസന്ദർഭങ്ങളുടെ ദൃശ്യങ്ങൾ ക്ഷേത്രചുമരുകളിൽ കൊത്തിവച്ചു.
  • സൽത്തനത്ത് ഭരണകാലത്ത് ഇന്ത്യയിൽ ഒരു പുതിയ വാസ്തു
  • വിദ്യാശൈലി രൂപപ്പെട്ടു. ഇത് ഇൻഡോ -ഇസ്ലാമിക് വാസ്തു വിദ്യാശൈലി എന്നറിയപ്പെട്ടു.
  • വാസ്തു വിദ്യാരംഗത്ത് വിദദ്ധരായവരെ തുർക്കി, പേർഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

  • സൽത്തനത്ത് സ്ഥാപകനായിരുന്ന കുത്തുബുദ്ദീൻ ഐബക് ആണ് കുത്തബ് മിനാറിന്റെ നിർമാണം ആരം ഭിച്ചത്.
  • മുഗൾ ചക്രവർത്തിയായ ഷാജഹാൻ പത്നി മുംതാസ് മഹലിന്റെ ഓർമയ്ക്കായി ആഗ്രയിൽ നിർമിച്ച താജ്മഹൽ ഇൻഡോ-ഇസ്ലാമിക് ശൈലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ്.
  • മുഗൾഭരണകാലത്തെ കോട്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡൽഹിയിലെ ചെങ്കോട്ട
  • പൂർണമായും ചുവന്ന മണൽക്കല്ലുകൾ കൊണ്ടാണ് ചെങ്കോട്ട നിർമിച്ചിരിക്കുന്നത്.
  • മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ വിജയനഗര രാജക്കന്മാർ നിർമിച്ച് പ്രധാന ക്ഷേത്രങ്ങളാണ് വിട്ടലസ്വാമിക്ഷേത്രവും ഹസാര രാമക്ഷേത്രവും.
  • പതിനാറാം നൂറ്റാണ്ടിൽ പോർച്ചഗീസുകാർ ഒരു പുതിയ വാസ്തു വിദ്യാശൈലി ഇന്ത്യയിൽ പരിചയപ്പെ ടുത്തി. ഇത് ഗോഥിക് ശൈലി എന്നറിയപ്പെടുന്നു.
  • വാസ്തുവിദ്യ കൂടാതെ മധ്യകാല ഇന്ത്യയിൽ സംഗീതരംഗത്തും അഭിവൃദ്ധി പ്രാപിച്ചു.
    സൽത്തനത്ത് – മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീനഫലമായി പുതിയൊരു സംഗീ തശൈലി രൂപപ്പെട്ടു. ഇതാണ് ഹിന്ദുസ്ഥാനി സംഗീതം.
  • സംഗീതത്തിലെന്നപോലെ, ചിത്രകലയിലും മധ്യകാലഘട്ടത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വന്നു.
  • മധ്യകാല ഇന്ത്യയിൽ വാസ്തുവിദ്യ, സംഗീതം, ചിത്രകല എന്നീ മേഖലകളിലുണ്ടായ വികാസം പോലെ സാഹിത്യവും പുരോഗതി നേടി.
  • ഭക്തിപ്രസ്ഥാനത്തിന്റെ വരവ് വിവിധ പ്രാദേശികഭാഷകൾക്ക് ഉണർവേകി. ഭക്തി പ്രസ്ഥാനത്തിലെ കവി കളെല്ലാം സാധാരണക്കാരന്റെ ഭാഷയിലാണ് കവിതകൾ രചിച്ചത്.
  • സൂഫിപ്രസ്ഥാനം ഉറുദുഭാഷയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.

Class 6 Social Science Chapter 7 Question Answer Malayalam Medium മധ്യകാല ഇന്ത്യ കലയും സാഹിത്യവും

  • മധ്യകാലഘട്ടത്തിൽ നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തു.
    ഇന്ത്യയുടെ സംസ്കാരവും വിജ്ഞാനവും അന്യദേശങ്ങളിലേക്ക് വ്യാപിക്കുന്നതിൽ പരിഭാഷകൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. പുറംനാടുകളുമായുള്ള സാംസ്കാരികവിനിമയത്തിന് ഇത് വഴിയൊരുക്കി.

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

By reviewing Std 6 Social Science Notes Pdf Malayalam Medium and വൈവിധ്യങ്ങളുടെ ലോകം Class 6 Social Science Chapter 6 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 6 Notes Malayalam Medium വൈവിധ്യങ്ങളുടെ ലോകം

World of Diversities Class 6 Notes Malayalam Medium

Question 1.
മധ്യരേഖാ കാലാവസ്ഥാ മേഖലയിൽ പൊതുവെ ജനവാസം കുറവാണ്. ഇവിടെ ജനവാസത്തിന് പ്രതികൂലമായ സാഹചര്യങ്ങൾ സംബന്ധിച്ച നിങ്ങളുടെ കണ്ടെത്തലുകൾ എഴുതുക.
Answer:

  • മധ്യരേഖാ കാലാവസ്ഥാ മേഖലയിൽ പൊതുവെ ജനവാസം കുറവാണ്. അതിന്റെ കാരണങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
  • ഭൂമധ്യരേഖയുടെ 10° വടക്കിനും 10 തെക്കിനും ഇടയിലാണ് മധ്യരേഖാ കാലാവസ്ഥ മേഖല സ്ഥിതി ചെയ്യുന്നത്.
  • വർഷം മുഴുവനും ഉയർന്ന അന്തരീക്ഷ താപ നിലയും ദിവസവും ഉച്ചതിരിഞ്ഞ് ഇടിയും മിന്നലും ഉള്ള മഴയും ഈ മേഖലയുടെ മറ്റൊരു സവിശേഷതയാണ്.
  • നിബിഡവനവും ഈ പ്രദേശത്തിന്റെ ഒരു പ്രത്യേകതയാണ്.

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 2.
താഴെപ്പറയുന്ന പ്രദേശങ്ങൾ ഏത് കാലാ വസ്ഥ മേഖലയിലാണ് ?

  • ആമസോൺ നദീതടം
  • അറ്റക്കാമ

Answer:

  • ആമസോൺ നദീതടം മധ്യരേഖാ കാലാ
  • വസ്ഥ മേഖല
  • അറ്റക്കാമ – ഉഷ്ണ മരുഭൂമികൾ

Question 3.
വസ്ത്രധാരണത്തിന്റെ പ്രത്യേകതകളെ കാലാ വസ്ഥാ നിർണ്ണായകമായി സ്വാധീനിക്കുന്നു. മരു ഭൂമി നിവാസികളുടെ വസ്ത്രധാരണത്തെ ആസ്പ ദമാക്കി പ്രസ്താവന സാധൂകരിക്കുക. വസ്ത്രധാരണ രീതിയിൽ കാലാവസ്ഥ ചെലു ത്തുന്ന സ്വാധീനം വളരെ വലുതാണ്.

മരുഭൂമി നിവാസികൾ ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. മുഖം മറ യ്ക്കുന്ന ശിരോവസ്ത്രം ഇവരുടെ വസ്ത്രധാര ണത്തിലെ പ്രത്യേകതയാണ്. ചൂടേറിയതും വര ണ്ടതുമായ കാലാവസ്ഥയിൽനിന്ന് സംരക്ഷണം ലഭിക്കുവാനാണ് മരുഭൂമി നിവാസികൾ ഇത്തരം വസ്ത്രധാരണ രീതി പിന്തുടരുന്നത്.

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 4.
ഓരോ കാലാവസ്ഥ മേഖലയിലെയും ജനജീവി തത്തിൽ പ്രകൃതിയുടെ സ്വാധീനം പ്രകടമാണ്. നിങ്ങൾ പഠിച്ച കാലാവസ്ഥാ മേഖലകളിൽ ഏതെ ങ്കിലും ഒന്നിനെ അടിസ്ഥാനമാക്കി വ്യക്തമാക്കുക. സൂചനകൾ

  • ഭക്ഷണം
  • ഭവനനിർമ്മണം
  • വസ്ത്രധാരണം

Answer:
തുന്ദ്രാമേഖല
ഉത്തരാർദ്ധഗോളത്തിൽ ആർട്ടിക് വൃത്തത്തിന്, (66 1/2 വടക്ക്) ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥ മേഖലയാണ് തുന്ദ്രാ മേഖല, തീരെക്കുറഞ്ഞ മഴയും വിരളമായ സസ്യ ജാലങ്ങളും വളരെക്കുറഞ്ഞ ജനവാസവുമുള്ള ഈ മേഖല ഒരു ശീതമരുഭൂമിയാണ്. ജൂൺ മാസ ത്തിൽ അപൂർവ്വമായി അനുഭവപ്പെടുന്ന 10 സെൽഷ്യസാണ് ഇവിടുത്തെ ഏറ്റവും ഉയർന്ന താപം.

ഈ മേഖലയിൽ താമസിക്കുന്നത് ഇട്ട് ഗോത വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർ ശൈത്യ കാലത്ത് മഞ്ഞുകട്ടകൾ കൊണ്ട് നിർമ്മിക്കുന്ന താൽക്കാലിക വാസസ്ഥലങ്ങളാണ് ഇതു. വടക്കേ അമേരിക്ക, യുറേഷ്യ എന്നീ വൻകരകളുടെ വടക്ക് ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേ ശങ്ങളിൽ വസിക്കുന്നവരാണ് ഇന്യൂട്ടുകൾ, മൃഗ വേട്ടയും മത്സ്യബന്ധനവുമാണ് ജീവിത ഉപാധി, ചെറു സമൂഹങ്ങളായി ജീവിക്കുന്ന ഇവർ ഒരു പ്രദേശത്ത് സ്ഥിരമായി വസിക്കുന്നില്ല.

സഞ്ചാര വേളയിൽ മറ്റ് സമൂഹങ്ങളുമായി ആവശ്യസാധ നങ്ങൾ കൈമാറ്റം നടത്തുന്നു. തിമിംഗലത്തിന്റെ എല്ലും പരുക്കൻ കല്ലുകളും തുകലും മറ്റുമുപയോ ഗിച്ചും ഇവർ വീടുകൾ നിർമ്മിക്കാറുണ്ട്. ആറുമാസത്തോളം നീളുന്ന ശൈത്യകാലത്ത് ഇവർ ഇവിൽനിന്നും പുറത്തിറങ്ങാറില്ല.

ഇക്കാ ലത്തേക്കുള്ള ഭക്ഷണം ഇവർ മുൻകൂട്ടി കരുതി വയ്ക്കുന്നു. തുകൽകൊണ്ട് നിർമ്മിച്ചതും വായു കടക്കാത്തതുമായ പാദരക്ഷകളും രോമ നിർമ്മി തമായ ഇരട്ടപ്പാളികളുള്ള ട്രൗസറുകളും ജാക്കറ്റു കളും ഇവരുടെ പരമ്പരാഗത വസ്ത്രധാരണരീ തിയിൽപ്പെടും.

Question 5.
പിഗ്മികളുടെ ജീവിതരീതിയിൽ പ്രകൃതി എങ്ങനെയെല്ലാമാണ് സ്വാധീനിക്കുന്നത് ?
Answer:
ഉയരം കുറഞ്ഞ ശരീരപ്രകൃതവും ഇരുണ്ട നിറവു മാണ് പിഗ്മികൾക്ക്, കസാവ (മരച്ചീനി)യാണ് ഇവരുടെ മുഖ്യഭക്ഷണം. കൂടാതെ കായ്കനികളും വേട്ടയാടിക്കിട്ടിയ മാംസവും ഇവർ ഭക്ഷണ മാക്കാറുണ്ട്. ഇവർ മാനിന്റെ തുകലും ഇലകളും വസ്ത്രങ്ങളായി ഉപയോഗിക്കാറുണ്ട്. മരച്ചില്ല കളും വലിയ ഇലകളും ഓലകളും കൊണ്ട് അർദ്ധ വൃത്താകൃതിയിൽ ഇവർ വീടുണ്ടാക്കുന്നു. വന ങ്ങളെ ജീവനുതുല്യം സ്നേഹിക്കുകയും പരി പാലിക്കുകയും ചെയ്യുന്നവരാണിവർ.

Question 6.
കോംഗോ നദീതടത്തിലെ സവിശേഷതകൾ ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണ് ?
Answer:
ഭൂമിയിൽ എല്ലാ പ്രദേശത്തും സൂര്യപ്രകാശ ലഭ്യത ഒരുപോലെയല്ല. ഭൂമധ്യരേഖയോട്, അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് കോംഗോ നദീതടത്തിലെ കാലാവസ്ഥ സവിശേഷതകൾക്ക് കാരണം.

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 7.
ആഫ്രിക്കയെ കൂടാതെ മറ്റ് വൻകരകളിലും ഭൂമധ്യരേഖയോടടുത്ത് സമാന സവിശേഷതകൾ ഉള്ള പ്രദേശങ്ങൾ കണ്ടെത്തുക.
Answer:
തെക്കേ അമേരിക്കയിലെ ആമസോൺ നദീതട ത്തിലും തെക്ക് കിഴക്ക് ഏഷ്യയിലെ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും സമാന സവിശേഷതകൾ നിലനിൽക്കുന്നു.

Question 8.
മധ്യരേഖാ കാലാവസ്ഥാ മേഖലയിൽ പൊതുവെ ജനവാസം കുറവാണ്. എന്തായിരിക്കും കാരണം ?
Answer:

  • ഭൂമധ്യരേഖയിൽനിന്ന് 10 തെക്കും 10 വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന
  • മേഖലയാണ് മധ്യരേഖ കാലാവസ്ഥാ മേഖല, ഇവിടങ്ങളിൽ പൊതുവെ വർഷം മുഴുവനും ഉയർന്ന അന്തരീക്ഷ താപനിലയും ഉച്ച തിരിഞ്ഞ് ഇടിയും മിന്നലും ഉള്ള മഴയും അനുഭവപ്പെടുന്നു.
  • നിബിഡ വനമാണ് ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത.

ഇങ്ങനെയുള്ള കാരണങ്ങളെല്ലാമാണ് മധ്യരേഖാ കാലാവസ്ഥ മേഖലയിൽ ജനവാസം കുറവ്.

Question 9.
അറ്റ്ലസ് ഉപയോഗപ്പെടുത്തി മധ്യരേഖാ കാലാ വസ്ഥാ മേഖലയിലുൾപ്പെട്ട പ്രദേശങ്ങൾ കണ്ട ത്തുക.
Answer:

  • കോസ്റ്റാറിക്ക — മധ്യ അമേരിക്ക
  • ബ്രസീൽ — തെക്കേ അമേരിക്ക
  • കെനിയ — മധ്യ ആഫ്രിക്ക
  • ബോർണിയോ — തെക്ക്-കിഴക്കൻ
  • ബൊഗോട്ട — കൊളംബിയ
  • കാലി — കൊളംബിയ
  • മെഡാൻ — ഇന്ത്യോനേഷ്യ

Question 10.
മധ്യരേഖാ കാലാവസ്ഥ മേഖലയിലെ ഏതൊക്കെ സ്ഥലങ്ങളാണ് വലിയ നഗരങ്ങളായി മാറിയത് ?
Answer:
ബ്രസീൽ, മലേഷ്യ, ഇന്തോനേഷ്യ

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 11.
മധ്യരേഖാ വനങ്ങളിലെ ജന്തുക്കളിലേറെയും മര ങ്ങളിൽ ജീവിക്കുന്നവയാണ്. ഇതെന്തുകൊണ്ടാണ് ? Answer:
മഹാഗണി, എബണി, റോഡ് തുടങ്ങിയ കാഠിന്യമേറിയ മരങ്ങൾ ധാരാളമായി കാണ മധ്യരേഖാ
പ്പെടുന്ന നിബിഡ വനങ്ങൾ കാലാവസ്ഥ മേഖലകളുടെ സവിശേഷതയാണ്.  മഴയും സൂര്യപ്രകാശവും നന്നായി ലഭിക്കുന്ന തിനാൽ ഈ വനങ്ങളിലെ മരങ്ങൾ ഇലപൊഴി ക്കാറില്ല.

ആൾക്കുരങ്ങുകൾ, ലമർ, ഒറാങ്ങുട്ടാൻ തുടങ്ങിയ കുരങ്ങു വർഗ്ഗങ്ങൾ, മരങ്ങളിൽനിന്ന് മരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇഴജന്തുക്കൾ, വെള്ളക്കെട്ടുകളിൽ ജീവിക്കുന്ന നീർക്കുതിര, ചീങ്കണ്ണി തുടങ്ങിയ ജന്തുക്കൾ, പക്ഷി വർഗ്ഗത്തിൽ പ്പെട്ട തത്ത, വേഴാമ്പൽ എന്നിങ്ങനെ വൈവിധ്യ പൂർണ്ണമാണ് ഇവിടുത്തെ ജന്തുജാലങ്ങൾ. ഈ ജന്തുജാലങ്ങളിൽ ഭൂരിഭാഗവും ഭക്ഷണം കണ്ടെത്തുന്നത് മരങ്ങളിൽ നിന്നാണ്. അതു കൊണ്ടാണ് മധ്യരേഖാ വനങ്ങളിലെ ജന്തുക്കളി ലേറെയും മരങ്ങളിൽ ജീവിക്കുന്നത്.

Question 12.
ഉഷ്ണ മരുഭൂമികൾ സ്ഥിതി ചെയ്യുന്ന വൻകരകൾ അറ്റ്ലസിൽ നിന്നും കണ്ടെത്തി പട്ടിക പൂർത്തി കരിക്കുക.
Answer:
Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 1

Question 13.
മരുഭൂമികളിലെ കാലാവസ്ഥ സവിശേഷതകൾ എന്തെല്ലാമായിരിക്കും ?
Answer:
പകൽ താപം വളരെ കൂടുതലും രാത്രി താപം വളരെ കുറവുമാണിവിടെ. ഉഷ്ണകാലം ചുട്ടു പൊള്ളുന്നതാണെങ്കിലും ശൈത്യകാലത്ത് വളരെ കുറഞ്ഞ അന്തരീക്ഷതാപമാണ് അനുഭവ പ്പെടുന്നത്. മഴ തീരെ കുറവാണിവിടെ.

Question 14.
കള്ളിമുൾ വർഗ്ഗ സസ്യങ്ങൾക്ക് ഇലകളില്ല. മാംസളമായ കാണ്ഡമാണിവയ്ക്ക്. ഇത് എന്തു കൊണ്ടായിരിക്കും
Answer:

  • മാംസളമായ തണ്ട് മാത്രമുള്ളതും ഇലകളി ല്ലാത്തതുമായ സസ്യങ്ങളാണ് കള്ളിമുൾവർഗ്ഗ സസ്യങ്ങൾ.
  • മരുഭൂമി പ്രദേശങ്ങളിൽ ജലക്ഷാമമുണ്ട്.
  • മിക്ക കള്ളിമുൾവർഗ്ഗ സസ്യങ്ങളും ചൂടുള്ളതും വരണ്ടതുമായ അന്തരീക്ഷത്തിലുമാണ് വളരു
  • ജലം ലഭ്യമാകുമ്പോൾ അത് തണ്ടിൽ ശേഖ രിച്ചു വയ്ക്കുകയും പിന്നീട് ജലം ലഭ്യമാ കുന്നിടത്തോളം സമയം വരെ ശേഖരിച്ചു വച്ച ജലം അതിജീവനത്തിനായി ഉപയോഗിക്കു കയും ചെയ്യുന്നു.
  • ഇങ്ങനെ ജലം സംഭരിച്ചു വയ്ക്കുന്നതിനാ ലാണ് കള്ളിമുൾ വർഗ്ഗം സസ്യങ്ങൾക്ക് മാംസളമായ കാണ്ഡം ഉള്ളത്.

Question 15.
ഉഷ്ണ മരുഭൂമികളിൽ കൃഷി പൊതുവെ കുറവാണ്. എന്തായിരിക്കും കാരണം ?
Answer:
ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ജലം ലഭ്യ

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 16.
മരുഭൂമി നിവാസികൾ എന്തുകൊണ്ടാണ് പ്രത്യേകതയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്?
Answer:
മരുഭൂമിയിലെ ചൂടുള്ളതും വരണ്ടതുമായ കാലാ വസ്ഥയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന്, മരുഭൂമിയിലെ നിവാസികൾ സാധാരണയായി ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ഇവരുടെ വസ്ത്രധാരണത്തിലെ പ്രത്യേകതയാണ്

Question 17.
ഇട്ടുകൾ സ്ഥിരം വാസസ്ഥലങ്ങൾ നിർമ്മി ക്കാത്തതെന്തുകൊണ്ട്
Answer:

  • വടക്കേ അമേരിക്ക, യുറേഷ്യ എന്നീ വൻകരക ളുടെ വടക്കു ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്നവ രാണ് ഇട്ടുകൾ.
  • പ്രതികൂല കാലാവസ്ഥയും വിഭവങ്ങളുടെ അഭാവവും അതിജീവിച്ച് കഴിയുന്നവരാണ് ഇട്ടുകൾ.
  • മൃഗവേട്ടയും മത്സ്യബന്ധനവുമാണ് ഇവരുടെ പ്രധാന ജീവിത ഉപാധി.
  • ചെറുസമൂഹങ്ങളായി ജീവിക്കുന്ന ഇവർ ഒരു പ്രദേശത്ത് സ്ഥിരമായി വസിക്കുന്നില്ല. അവർ ഒരു
  • സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങുന്നു.

Question 18.
എന്തുകൊണ്ടാണ് ഇട്ടുകൾ വ്യത്യസ്തമായ വസ്ത്രധാരണ രീതി അനുവർത്തിക്കുന്നത് ?
Answer:
ആറുമാസത്തോളം നീളുന്ന ശൈത്യകാലത്ത് ഇവർ ഇവിൽ നിന്നും പുറത്തിറങ്ങാറില്ല. തുകൾകൊണ്ട് നിർമ്മിച്ചതും വായുകടക്കാത്ത തുമായ പാദരക്ഷകളും രോമ നിർമ്മിതമായ ഇരട്ടപ്പാളികളുള്ള ട്രൗസറുകളും ജാക്കറ്റുമാണ് ഇവരുടെ പരമ്പരാഗത വസ്ത്രധാരണ രീതി. തണുത്ത കാലാവസ്ഥയിൽനിന്ന് രക്ഷനേടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഇട്ടുകളുടെ വസ്ത്രധാരണം. ഏകദേശം ആറ് മാസം നീണ്ടു നിൽക്കുന്ന അതിശൈത്യകാലത്ത് ഇവർ ഇവരുടെ താൽക്കാലിക വസതിയായ ഇവിൽ നിന്നും പുറത്തുപോകാറില്ല.

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 19.
തുന്ദാ കാലാവസ്ഥാ മേഖല ഏതെല്ലാം വൻ കര കളിലായി സ്ഥിതി ചെയ്യുന്നു എന്ന് അറ്റ്ലസിൽ നിന്നും കണ്ടെത്തു
Answer:

  • വടക്കേ
  • അമേരിക്ക
  • യൂറോപ്പ്
  • ഏഷ്യ

Question 20.
നാം ഇതുവരെ പരിചയപ്പെട്ട കാലാവസ്ഥാ മേഖലകളുടെ സവിശേഷതകൾ താഴെ പറയുന്ന പട്ടികയിൽ രേഖപ്പെടുത്തു.
Answer:
Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 2
Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 3

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 21.
ചിത്രം നിരീക്ഷിച്ച് അതിൽ രേഖപ്പെടുത്തിയിരി ക്കുന്ന താപീയമേഖലകൾ തിരിച്ചറിയൂ,
Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 5
Answer:

  • ഉഷ്ണമേഖല
  • മിതോഷ്ണ മേഖല
  • ശൈത്യമേഖല

Question 22.
നിങ്ങൾ പരിചയപ്പെട്ട പ്രധാന കാലാവസ്ഥാ മേഖ ലകൾ ഓരോന്നും ഏത് താപീയമേഖലകൾക്കു ള്ളിലാണ് എന്ന് തിരിച്ചറിഞ്ഞ് പട്ടിക പൂർത്തി യാക്കുക.
Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 6
Answer:
Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 7

വൈവിധ്യങ്ങളുടെ ലോകം Class 6 Notes Questions and Answers

Question 1.
കാലാവസ്ഥ സവിശേഷതകളിൽ ഏറെക്കുറെ സമാനതകൾ പുലർത്തുന്ന ഭൂഭാഗങ്ങൾ ഏതാണ് ?
Answer:
കാലാവസ്ഥ മേഖലകൾ

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 2.
ഞങ്ങളാരെന്ന് കണ്ടുപിടിക്കാമോ ?
ഉയരം കുറഞ്ഞ ശരീരപ്രകൃതവും ഇരുണ്ട നിറ വുമാണ് ഞങ്ങൾക്ക്, കസാവയാണ് ഞങ്ങളുടെ കളുടെ മുഖ്യഭക്ഷണം. കൂടാതെ കായ്കനികളും വേട്ടയാടിക്കിട്ടിയ മാംസവും ഞങ്ങൾ കഴിക്കാറുണ്ട്.
Answer:
പിഗ്മികൾ

Question 3.
ആമസോൺ നദി സ്ഥിതി ചെയ്യുന്നത് എവിടെ യാണ്
Answer:
തെക്കേ അമേരിക്ക

Question 4.
ജൈവ വൈവിധ്യത്താൽ സമ്പന്നമായ ലോക ത്തിലെ ഏറ്റവും വിസ്തൃതമായ മഴക്കാടുകൾ എവിടെയാണ് ?
Answer:
ആമസോൺ നദീതടത്തിൽ

Question 5.
ഭൂമധ്യരേഖയിൽ നിന്ന് 10 തെക്കും 10 വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മേഖല ഏത് ?
Answer:
മധ്യരേഖാ കാലാവസ്ഥ മേഖല

Question 6.
മരങ്ങൾ ഇലപൊഴിക്കാത്ത വനങ്ങൾ ഏതാണ്?
Answer:
നിത്യഹരിത വനങ്ങൾ

Question 7.
മധ്യരേഖാ കാലാവസ്ഥ മേഖലയിലെ ഏതെ ങ്കിലും രണ്ട് ജന്തുജാലങ്ങളുടെ പേരുകൾ എഴു തുക
Answer:
ആൾക്കുരങ്ങുകൾ, ലമർ

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 8.
മധ്യരേഖാ കാലാവസ്ഥ മേഖലയിൽ വനഭൂമി യില്ലാത്ത ഒരു സ്ഥലത്തിന്റെ പേര് എഴുതുക.
Answer:
ബ്രസീൽ

Question 9.
20° അക്ഷാംശത്തിനും 30 അക്ഷാംശത്തിനും ഇടയിൽ രണ്ട് അർദ്ധഗോളങ്ങളിലും ഭൂഖണ്ഡ ങ്ങളുടെ പടിഞ്ഞാറൻ അരികുകളിലായി സ്ഥിതി ചെയ്യുന്നത് എന്താണ് ?
Answer:
ഉഷ്ണ മരുഭൂമികൾ

Question 10.
ഉഷ്ണ മരുഭൂമിക്ക് ഒരു ഉദാഹരണം എഴുതുക
Answer:
ആഫ്രിക്കയിലെ സഹാറ മരുഭൂമി

Question 11.
ഉഷ്ണ മരുഭൂമികളിലെ ഗോത്രവർഗ്ഗ ജനവിഭാഗങ്ങ ളുടെ പ്രധാന ജീവിതോപാധി ഏതാണ്?
Answer:
വേട്ടയാടലും കന്നുകാലി വളർത്തലും.

Question 12.
മരുഭൂമിയിലെ ജലലഭ്യമായ പ്രദേശങ്ങൾക്ക് പറയുന്ന എന്താണ്?
Answer:
മരുപ്പച്ചകൾ

Question 13.
ഉഷ്ണ മരുഭൂമികളിലെ സ്ഥിരം ജനവാസ മേഖ ലയ്ക്ക് ഒരു ഉദാഹരണം എഴുതുക .
Answer:
ആഫ്രിക്കയിലെ നൈൽ നദീതടം

Question 14.
വടക്കേ അമേരിക്ക, യൂറേഷ്യ എന്നീ വൻകരക ളുടെ വടക്ക് ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിട ക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്നവർ ആരാണ് ?
Answer:
ഇന്യൂട്ടുകൾ

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 15.
ഇട്ട് ഗോത്രവർഗ്ഗക്കാർ നിർമ്മിക്കുന്ന താൽ ക്കാലിക വാസസ്ഥലം ഏത് ?
Answer:

Question 16.
ഉത്തരാർദ്ധഗോളത്തിൽ ആർട്ടിക് വൃത്തത്തിന് (66. വടക്ക് ) ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥ മേഖല ഏത് ?
Answer:
തുന്ദ്രാ മേഖല

Question 17.
തുന്ദ്രാ മേഖലയിലെ ഏറ്റവും ഉയർന്ന താപം
Answer:
സെൽഷ്യസ്

Question 18.
തുന്ദ്രാ മേഖല ഏത് താപീയ മേഖലയിൽ ഉൾ പ്പെടുന്നവയാണ് ?
Answer:
ശൈത്യമേഖല

Question 19.
ആഫ്രിക്കയിലെ കോംഗോ നദീതടത്തിലെ സവി ശേഷതകൾ എന്തെല്ലാം ?
Answer:

  • വർഷം മുഴുവൻ ഉയർന്ന അന്തരീക്ഷതാപം, എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം ലഭിക്കുന്ന ഇടിമിന്നലോടുകൂടിയ മഴ
  • വൻമരങ്ങൾ, വള്ളിപ്പടർപ്പുകൾ, അടിക്കാടുകൾ, പായൽ വർഗ്ഗ സസ്യജാലങ്ങൾ, മരവാഴകൾ തുടങ്ങി ഇടതൂർന്ന് വളരുന്ന നിത്യഹരിത സസ്യങ്ങൾ
  • വൈവിധ്യമാർന്ന ജന്തുക്കൾ.

Question 20.
കോംഗോ നദീതടത്തിലെ പിഗ്മികളുടേതിന് സമാ നമായ ജീവിതശൈലിയുള്ള മറ്റ് വിഭാഗങ്ങളുടെ പേര് എഴുതുക ?
Answer:
ആമസോൺ തടത്തിലെ ഗോത്രവർഗ്ഗക്കാർ, മലേ ഷ്യയിലെ മാങ്ങുകൾ, ഇന്തൊനേഷ്യയിലെ കുബു, ദയാക് തുടങ്ങിയ ജനവിഭാഗങ്ങൾ പിഗ്മി കളെപ്പോലെ വനങ്ങളിൽ വസിക്കുന്നവരാണ്.

Question 21.
മധ്യരേഖാ കാലാവസ്ഥമേഖല എന്നാൽ എന്ത് ?
Answer:
ഭൂമധ്യരേഖയിൽനിന്ന് 10 തെക്കും 10 വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മേഖ ലയാണ് മധ്യരേഖാ കാലാവസ്ഥ മേഖല.

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

Question 22.
മധ്യരേഖാ കാലാവസ്ഥാ മേഖലയിലെ ജന്തു ജാലങ്ങൾ എന്തൊക്കെയെന്ന് എഴുതുക.
Answer:
ആൾക്കുരങ്ങുകൾ, ലമർ, ഒറാങ്ങുട്ടാൻ തുടങ്ങിയ കുരങ്ങു വർഗ്ഗങ്ങൾ, മരങ്ങളിൽ നിന്ന് മരങ്ങളി ലേക്ക് സഞ്ചരിക്കുന്ന ഇഴജന്തുക്കൾ, വെള്ളക്കെ ട്ടുകളിൽ ജീവിക്കുന്ന നീർക്കുതിര, ചീങ്കണ്ണി തുട ങ്ങിയ ജന്തുക്കൾ, പക്ഷിവർഗ്ഗത്തിൽപ്പെട്ട തത്ത, വേഴാമ്പൽ എന്നിങ്ങനെ വൈവിധ്യപൂർണ്ണമാണ് ഇവിടുത്തെ ജന്തുജാലങ്ങൾ.

Question 23.
മധ്യരേഖാ കാലാവസ്ഥാ മേഖലയുടെ സവിശേ ഷതയായ വിവിധയിനം മരങ്ങൾ ഏതെല്ലാം ?
Answer:
കാഠിന്യമേറിയ മരങ്ങളിൽ ഉൾപ്പെട്ട,

  • മഹാഗണി
  • എബണി
  • റോഡ്

Question 24.
ആഫ്രിക്കയിലെ നൈൽ നദീതടത്തിലെ മുഖ്യ മനുഷ്യപ്രവർത്തനങ്ങളും കാർഷിക വിളകളും ഏതൊക്കെയാണെന്ന് എഴുതുക.
Answer:
കൃഷിയും കന്നുകാലി വളർത്തലുമാണ് നൽ നദീതടത്തിലെ മുഖ്യമനുഷ്യ പ്രവർത്തനങ്ങൾ. ഗോതമ്പ്, ചോളം, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പരുത്തി തുടങ്ങിയവയാണ് പ്രധാന കാർഷിക വിളകൾ. മരുഭൂമികളിലെ കാലാവസ്ഥ സവിശേഷതകൾ പട്ടികപ്പെടുത്തുക.

Question 25.
മരുഭൂമികളിലെ കാലാവസ്ഥ സവിശേഷതകൾ
Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 8
Answer:
മരുഭൂമികളിലെ കാലാവസ്ഥ സവിശേഷതകൾ
1. പകൽ താപം വളരെ കൂടുതലാണ്.
2. രാത്രി താപം വളരെ കൂടുതലാണ്.
3. ഉഷ്ണകാലം ചുട്ടുപൊള്ളുന്നതാണ്.
4. ശൈത്യകാലത്ത് വളരെ കുറഞ്ഞ അന്തരീക്ഷ താപം.
5. മഴ തീരെ കുറവാണ്.

Question 26.
വിവിധ കാലാവസ്ഥാ മേഖലകളിൽ കാണപ്പെ ടുന്ന ചില ജന്തുജാലങ്ങളുടെ പേരുകളാണ് താഴെ നൽകിയിരിക്കുന്നത്. മധ്യരേഖാ കാലാവസ്ഥ മേഖല, ഉഷ്ണ മരുഭൂമികൾ, തുന്ദ്രാ കാലാവസ്ഥ മേഖല എന്നിങ്ങനെ കാലാവസ്ഥാ മേഖലകൾ അനുസരിച്ച് അവയെ തരം തിരിക്കുക. ഒട്ടകം, മുതല, ധ്രുവക്കരടി, ആൾക്കുരങ്ങുകൾ, റെയിൻ ഡിയർ, കുതിര, കുറുക്കൻ, സീൽ, പാമ്പ്,ലമർ
Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 9
Answer:

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം 10

Question 27.
(a) ഏതെങ്കിലും രണ്ട് ഉഷ്ണ മരു ഭൂമികളും അതിന്റെ വൻകരകളും എഴുതുക.
(b) ഉഷ്ണ മരുഭൂമികളുടെ കാലാവസ്ഥ സവിശേ ഷതകൾ എഴുതുക.
(c) ഉഷ്ണമരുഭൂമികളിൽ കാണുന്ന ഇലകളില്ലാത്ത സസ്യത്തിന്റെ പേരെഴുതുക.
Answer:
(a) സഹാറ — ആഫ്രിക്ക
താർ — ഏഷ്യ

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

(b) ഉഷ്ണ മരുഭൂമികളുടെ കാലാവസ്ഥാ സവി ശേഷതകൾ

  • പകൽ താപം വളരെ കൂടുതലാണ്
  • രാത്രി താപം വളരെ കുറവാണ്
  • ഉഷ്ണകാലം ചുട്ടുപൊള്ളുന്നതാണ്
  • ശൈത്യകാലത്ത് വളരെ കുറഞ്ഞ അന്ത രീക്ഷ താപമാണ്
  • മഴ തീരെ കുറവാണ്

(c) കള്ളിമുൾച്ചെടികൾ

Question 28.
താപീയമേഖലകൾ ഏതെല്ലാം ?
Answer:

  • ഉഷ്ണമേഖല
  • മിതോഷ്ണമേഖല
  • ശൈത്യമേഖല

(1) ഭൂമി പരന്നതല്ല, എന്നാൽ തികച്ചും വൃത്താക തിയിലുമല്ല.
ഭൂമി ഒരിക്കലും പൂർണമായി ഉരുണ്ടിട്ടില്ല. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നു എന്നതിന്റെ ഫലമായി ഭൂമധ്യരേഖയ്ക്ക് ചുറ്റും 0.3 ശതമാനം അധികമായി വീർക്കുന്നു. വടക്ക് മുതൽ ദക്ഷിണ ധ്രുവം വരെയുള്ള ഭൂമിയുടെ വ്യാസം 12,714 1.1. (7900 66208).

(2) ദിവസങ്ങൾ നീളുകയാണ്.
ഭൂമിയുടെ ദിവസത്തിന്റെ ദൈർഘ്യം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമി രൂപപ്പെടുമ്പോൾ അതിന്റെ ദിവസം ഏകദേശം 6 മണിക്കൂർ ആയിരുന്നു. 620 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇത് 21.9 മണിക്കൂറായി വർദ്ധിച്ചു.

(3) ഭൂമി കൂടുതലും ഇരുമ്പ്, ഓക്സിജൻ, സിലി ക്കൺ എന്നിവയാണ്.
ഭൂമിയെ പദാർത്ഥങ്ങളുടെ കൂമ്പാരങ്ങളാക്കി വേർതിരിക്കാൻ കഴിയുമെങ്കിൽ 32.1% ഇരുമ്പ്, 30.1% ഓക്സിജൻ, 15.1% സിലിക്കൺ, 13.9% മഗ്നീഷ്യം എന്നിവ ലഭിക്കും. ഈ ഇരുമ്പിന്റെ ഭൂരിഭാഗവും ഭൂമിയുടെ കാമ്പിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമി യുടെ പുറംതോടിന്റെ സാമ്പിൾ പരിശോധിച്ചാൽ അതിൽ 47% ഓക്സിജനാണ്.

(4) ഭൂമിയുടെ ഉപരിതലത്തിന്റെ 70% വെള്ളത്താൽ
മൂടപ്പെട്ടിരിക്കുന്നു. ബഹിരാകാശ സഞ്ചാരികളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഭൂമിക്ക് “ബ്ലൂ പ്ലാനറ്റ് ” എന്ന വിളിപ്പേര് ലഭിച്ചു. നമ്മുടെ ഗ്രഹത്തിന്റെ ഭൂരിഭാ ഗവും, സമുദ്രങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. അതാ യത് ഭൂമിയിൽ ഏകദേശം 70% ഓളം വെള്ളമാ ണ്. ബാക്കിയുള്ള 30% സമുദ്രനിരപ്പിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഒര പുറംതോട് ആണ്. ആയ തിനാൽ ഇതിനെ “കോണ്ടിനെന്റൽ ക്രസ്റ്റ് ” എന്ന് വിളിക്കുന്നു.

(5) ഭൂമിയുടെ അന്തരീക്ഷം 10,000 കി.മീ. ദൂര ത്തേക്ക് വ്യാപിക്കുന്നു.
ഭൂമിയുടെ അന്തരീക്ഷം ഉപരിതലത്തിൽ നിന്ന് ആദ്യത്തെ 50 കി.മീ.നുള്ളിൽ കട്ടിയുള്ളതാണ്. പക്ഷേ അത് യഥാർത്ഥത്തിൽ ബഹിരാകാശ ത്തത് ഏകദേശം 10,000 കി. മീ. വരെ എത്തുന്നു. ഇത് അഞ്ച് പ്രധാന പാളികളാൽ നിർമ്മിതമാ ണ്. ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മെസോസ്ഫിയർ, തെർമോസ്ഫിയർ, എക്സോ സ്ഫിയർ. ഒരു

(6) ഭൂമിയുടെ ഉരുകിയ ഇരുമ്പ് കാമ്പ് കാന്തിക മണ്ഡലം സൃഷ്ടിക്കുന്നു.
ഭൂമി ഒരു വലിയ കാന്തം പോലെയാണ്. മുക ളിലും താഴെയുമായി യഥാർത്ഥ ഭൂമിശാസ്ത്രപ രമായ ധ്രുവങ്ങൾക്ക് സമീപം ധ്രുവങ്ങൾ, അത് സൃഷ്ടിക്കുന്ന കാന്തികക്ഷേത്രം ഭൂമിയുടെ ഉപ രിതലത്തിൽനിന്ന് ആയിരക്കണക്കിന് കി. മീ. പുറ ത്തേക്ക് വ്യാപിക്കുന്നു.

(7) ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങാൻ 24 മണി ക്കൂർ എടുക്കുന്നില്ല.
ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം പൂർണമായി ഭ്രമണം ചെയ്യാൻ 23 മണിക്കൂറും 56 മിനിറ്റും 4 സെക്കന്റും മാത്രമേ എടുക്കുന്നുള്ളൂ. (8) ഭൂമിയിലെ ഒരു വർഷം 365 ദിവസമല്ല. ഇത് യഥാർത്ഥത്തിൽ 365,2564 ദിവസമാണ്. ഈ അധിക 0.2564 ദിവസങ്ങളാണ് നാല് വർഷത്തി ലൊരിക്കൽ ഒരു അധിവർഷത്തിന്റെ ആവശ്യകത സൃഷ്ടിക്കുന്നത്.

(9) ഭൂമിക്ക് 1 ചന്ദ്രനും 2 കോ-ഓർബിറ്റൽ ഉപഗ്രഹ ങ്ങളുമുണ്ട്.
ഭൂമിക്ക് ഒരു ഉപഗ്രഹമുണ്ട് എന്ന് നമുക്കറിയാം. ഭൂമിയുടെ ഉപഗ്രഹമാണല്ലോ ചന്ദ്രൻ. എന്നാൽ ഭൂമിയുമായി ഒരു കോ-ഓർബിറ്റൽ ഭ്രമണ പഥ ത്തിൽ പൂട്ടിയിട്ടിരിക്കുന്ന 2 അധിക ഛിന്ന ഗ്രഹ ങ്ങളുണ്ട്. അവയെ 3753 കൂ എന്നും 2002 എഎ29 എന്നും വിളിക്കുന്നു.

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

(10) ജീവനുള്ളതായി അറിയപ്പെടുന്ന ഒരേയൊരു
ഗ്രഹം ഭൂമിയാണ്. ചൊവ്വയിൽ ജലത്തിന്റെയും ജൈവതന്മാത്രകളു ടെയും മുൻകാല തെളിവുകളും ശനിയുടെ ഉപ ഗ്രഹമായ ടൈറുനിലെ ജീവന്റെ നിർമ്മാണ ഘട കങ്ങളും കണ്ടെത്തിയെങ്കിൽ കൂടിയും, ജീവൻ ഉണ്ട് എന്ന് നമുക്ക് അറിയാവുന്ന ഒരേ ഒരു ഗ്രഹം ഭൂമിയാണ്.

World of Diversities Class 6 Notes Pdf Malayalam Medium

കാലാവസ്ഥാ സവിശേഷതകളിൽ ഏറെക്കുറെ സമാനതകൾ പുലർത്തുന്ന ഭൂഭാഗങ്ങൾ കാലാവസ്ഥ മേഖലകൾ എന്ന് അറിയപ്പെടുന്നു. ഭൂമിയിൽ എല്ലാ പ്രദേശത്തെയും സൂര്യപ്രകാശലഭ്യത ഒരു പോലെയല്ല എന്ന് നാം പഠിച്ചിട്ടുണ്ടല്ലോ.

ഇത് കാലാവസ്ഥ പ്രത്യേകതകൾക്ക് കാരണമാകുന്നു. ഈ പാഠഭാഗത്ത് നാം ഭൂമിയിലെ വിവിധങ്ങളായ ചൂടുള്ളതും മഴയുള്ളതുമായ പ്രദേശങ്ങൾ, ഭൂമധ്യരേഖാ കാലാവസ്ഥ പ്രദേശങ്ങൾ, മഴയെത്താത്ത മണൽപ്പരപ്പുകൾ, മഞ്ഞിന്റെ നാട്, തുന്ദ്ര കാലാവസ്ഥാ മേഖല, താപനില മേഖലകൾ തുടങ്ങിയ നിരവധി വൈവിധ്യങ്ങളിലൂടെ കടന്നുപോകുന്നു.

  • ഓരോ സ്ഥലത്തിന്റെയും കാലാവസ്ഥാ സവിശേഷതകൾക്കനുസൃതമായിട്ടാണ് വൈവിധ്യങ്ങൾ ഉരുത്തിരിഞ്ഞത്.
  • ഭൂമധ്യരേഖയിൽനിന്ന് 10 തെക്കും 10° വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മേഖലയാണ് മധ്യരേഖാ കാലവസ്ഥാ മേഖല.
  • സമൃദ്ധമായി മഴയും സൂര്യപ്രകാശവും ലഭിക്കുന്നതിനാൽ മധ്യരേഖ നിത്യഹരിത വനങ്ങളിലെ മരങ്ങൾ ഇലപൊഴിക്കാറില്ല.
  • രണ്ട് അർദ്ധഗോളങ്ങളിലും 20 മുതൽ 30 വരെ അക്ഷാംശങ്ങൾക്കിടയിൽ പൊതുവെ വൻകരകളുടെ പടിഞ്ഞാറ് ഭാഗത്താണ് ഉഷ്ണ മരുഭൂമികളുടെ സ്ഥാനം.
  • ചൂടുള്ള മരുഭൂമികളിൽ പകൽ താപനില വളരെ കൂടുതലാണ്. രാത്രി താപം വളരെ കുറവാണിവിടെ.
  • വേനൽക്കാലം വളരെ ചൂടേറിയതാണ്. ശൈത്യകാലത്ത് താഴ്ന്ന താപനില അനുഭവപ്പെടുന്നു. ഇവിടെ മഴയുടെ അളവ് വളരെ കുറവാണ്.
  • വേട്ടയാടലും കന്നുകാലി വളർത്തലുമാണ് ഉഷ്ണ മരുഭൂമികളിലെ ഗോത്രവർഗ്ഗ ജനവിഭാഗങ്ങളുടെ
  • പ്രധാന ജീവിതോപാധി. മാംസം, പാൽ, തിന, വിളകൾ, ഈന്തപ്പഴം തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഭക്ഷണം.

Class 6 Social Science Chapter 6 Question Answer Malayalam Medium വൈവിധ്യങ്ങളുടെ ലോകം

  • ചൂടുള്ള മരുഭൂമികളിൽ ജലം ലഭിക്കുന്ന സ്ഥലങ്ങളാണ് മരുപ്പച്ചകൾ.
  • ആഫ്രിക്കയിലെ നൈൽ നദീതടത്തിലെ മനുഷ്യരുടെ പ്രധാന പ്രവർത്തനങ്ങൾ കൃഷിയും കന്നുകാലി വളർത്തലുമാണ്.
  • മിക്ക ചൂടുള്ള മരുഭൂമികളും ധാതു നിക്ഷേപങ്ങളാൽ സമ്പന്നമാണ്.
  • ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് സാധാരണയായി മരുഭൂമി നിവാസികൾ ധരിക്കുന്നത്.
  • വടക്കേ അമേരിക്കയുടെയും യുറേഷ്യയുടെയും വടക്കൻ ഭാഗങ്ങളിൽ സ്ഥിരമായി മഞ്ഞുമൂടിയ പ്രദേശങ്ങളിലെ നിവാസികളാണ് ഇട്ടുകൾ.
  • പ്രതികൂല കാലാവസ്ഥയും വിഭവങ്ങളുടെ അഭാവവും അതിജീവിച്ച് കഴിയുന്നവരാണ് ഇന്യൂട്ടുകൾ. മൃഗവേട്ടയും മത്സ്യബന്ധനവുമാണ് ജീവിത ഉപാധി.
  • തുകൽ കൊണ്ട് നിർമ്മിച്ചതും വായു കടക്കാത്തതുമായ പാദരക്ഷകളും രോമനിർമ്മിതമായ ഇരട്ടപ്പാളിക ളുള്ള ട്രൗസറുകളും ജാക്കറ്റുകളുമാണ് ഇവരുടെ പരമ്പാരഗത വസ്ത്രധാരണ രീതി.

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

By reviewing Std 6 Social Science Notes Pdf Malayalam Medium and ഭൂമി കഥയും കാര്യവും Class 6 Social Science Chapter 5 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 5 Notes Malayalam Medium ഭൂമി കഥയും കാര്യവും

The Earth: Myth and Reality Class 6 Notes Malayalam Medium

Question 1.
ഭൂമിയുടെ ആകൃതിയുടെ പേരെന്ത് ? ആകൃതി സവിശേഷത വ്യക്തമാക്കുക ?
Answer:

  • ഭൂമിയുടെ സവിശേഷം ആകൃതിയെ ജിയോ യിഡ് എന്ന് വിളിക്കുന്നു.
  • ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറു തായി വീർത്തതുമായ ഗോളാകൃതിയാണ് ജിയോയിഡ്.
  • ജിയോയിഡ് എന്ന പദത്തിനർത്ഥം ഭൂമിയുടെ ‘ആകൃതി’ എന്നാണ്.
  • ഇന്ന് ബഹിരാകാശ ചിത്രങ്ങളിൽനിന്ന് ഭൂമി യുടെ ആകൃതി നമുക്കേറെ വ്യക്തമാണ്.

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

Question 2.
ഭ്രമണവും പരിക്രമണവും ഭൂമിയിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുന്നു. ഫലങ്ങൾ വിശദമാക്കുക.
Answer:
ഭ്രമണം

  • ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങു ന്നതിനെ ഭ്രമണം എന്ന് പറയുന്നു.
  • ഭ്രമണം മൂലം സൂര്യന് അഭിമുഖമായി വരുന്ന ഭാഗം പ്രകാശിതമാകുന്നതിനാൽ പകൽ
    അനുഭവപ്പെടുന്നു.
  • എന്നാൽ മറുഭാഗത്ത് സൂര്യപ്രകാശം എത്താ ത്തതിനാൽ രാത്രിയായിരിക്കും.
  • ഭൂമിയിൽ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്നത് ഭ്രമണം മൂലമാണ്.
  • ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ സമയം വേണം. ഇതിനെ ഒരു ദിവസമായി കണക്കാക്കുന്നു.

പരിക്രമണം

  • ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പംസൂര്യനെ വലംവയ്ക്കുകയും ചെയ്യുന്നു. ഈ വലം വയ്ക്കൽ പരിക്രമണം എന്ന് അറിയ പ്പെടുന്നു.
  • ഭൂമിയുടെ പരിക്രമണമാണ് ഇത്തരത്തിൽ വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന്കാരണം.

Question 3.
കാനഡക്കാരനായ ജീൻ ബലിവോ എന്ന സാഹ സിക സഞ്ചാരിക്ക് കാൽനടയായും കപ്പൽ യാത്ര ചെയ്തും ഭൂമിയെ വലംവയ്ക്കാൻ എത്ര വർഷം വേണ്ടിവന്നു എന്നറിയാമോ ?
Answer:
ഏകദേശം പതിനൊന്ന് വർഷങ്ങൾ

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

Question 4.
കണ്ടെത്താമോ ?
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 1

a. ഭൂമിയെ രണ്ട് അർദ്ധഗോളങ്ങളായി വിഭജി ക്കുന്ന അക്ഷാംശരേഖ?
b. ഭൂമദ്ധ്യരേഖയുടെ വടക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം
c. ഭൂമദ്ധ്യരേഖയുടെ തെക്ക് സ്ഥിതി ചെയ്യുന്ന അർദ്ധഗോളം
d. ഏറ്റവും വലിയ അക്ഷാംശവൃത്തം
Answer:
a. ഭൂമദ്ധ്യരേഖ
b. ഉത്താർദ്ധഗോളം
c. ദക്ഷിണാർദ്ധഗോളം
d. ഭൂമദ്ധ്യരേഖ

Question 5.
മാനക രേഖാംശത്തിന് എതിർ വശത്തുള്ള രേഖാംശത്തിന്റെ കോണീയ അകലം എത്ര ?
Answer:
180°

Question 6.
ഭൂമിയെ കിഴക്ക്, പടിഞ്ഞാറ് എന്നീ അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന രേഖ കണ്ടെത്തൂ.
Answer:
മാനക രേഖാംശം മാനകരേഖാംശം

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

Question 7.
ഭൂപടത്തിൽ നിന്നും ഇന്ത്യയുടെ സ്ഥാനം ഏതൊക്കെ അക്ഷാംശ രേഖാംശ രേഖകളുടെ ഇടയിലാണെന്ന കണ് കണ്ടെത്തു.

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 2
Answer:
ഇന്ത്യയുടെ സ്ഥാനം
8° വടക്ക് അക്ഷാംശത്തിനും 38 വടക്ക് അക്ഷാം ശത്തിനും ഇടയിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. കൂടാതെ 68 കിഴക്ക് രേഖാംശത്തിനും 98 കിഴക്ക് രേഖാംശത്തിനും ഇടയിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.

Question 8.
ഗ്ലോബും ലോകഭൂപടവും ഉപയോഗിച്ച് താഴെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 4
Answer:
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 5

Question 9.
ഒരു വർഷത്തിനുള്ളിൽ എന്തൊക്കെ മാറ്റങ്ങ ളാണ് നമുക്കു ചുറ്റിലും അനുഭവപ്പെടുന്നത് ?
Answer:

  • സ്കൂൾ വർഷാരംഭത്തോടെ മഴക്കാലമായി
  • ഇടയ്ക്കിടക്ക് പെയ്യുന്ന മഴ അഞ്ചാറുമാസം നീണ്ടുനിൽക്കുന്നു.
  • പതിയെ തണുപ്പ് കൂടി വരുന്നു.
  • അതുകഴിയുമ്പോൾ ചൂടായി വരുന്നു.
  • മരങ്ങളിൽ ചിലത് ഇലപൊഴിക്കുന്നു, ചിലത് പുഷ്പിക്കുന്നു, കായ്ക്കുന്നു.

Question 10.
എന്തുകൊണ്ടാണ് കാലങ്ങൾ മാറിമാറി അനുഭവപ്പെടുന്നത് ?
Answer:
ഭൂമിയുടെ പരിക്രമണമാണ് വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം.

Question 11.
ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിയ്ക്ക് എത്ര ദിവസങ്ങൾ വേണ്ടി വരും എന്നറിയാമോ ?
Answer:
ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിയ്ക്ക് 365 1/4 ദിവസങ്ങൾ ആവശ്യമാണ്. ഇതാണ് ഒരു വർഷം എന്നറിയപ്പെടുന്നത്.

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

Question 12.
വർക്ക് ഷീറ്റ്
ഓരോ ചിത്രത്തിലെയും നിഴലിനെ അടിസ്ഥാനമാക്കി യഥാ
സ്ഥാനത്ത് സൂര്യനെ വരച്ച് ചേർക്കുക.
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 6
Answer:
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 7

ഭൂമി കഥയും കാര്യവും Class 6 Notes Questions and Answers

Question 1.
ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം മുന്നോട്ടു വച്ചത് ഗ്രീക്ക് ചിന്തകനായ ………… ആണ്
Answer:
നെയിൽസ്

Question 2.
ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ച ഗ്രീക്ക് തത്വചിന്തകന്മാർ ആരൊക്കെ ?
Answer:
പൈഥഗോറസ്, അരിസ്റ്റോട്ടിൽ

Question 3.
ഭാരതീയ ജ്യോതിശാസ്ത്രജ്ഞരിൽ പ്രമുഖനായ ഒരു വ്യക്തിയുടെ പേരെഴുതുക ?
Answer:
ആര്യഭടൻ

Question 4.
ഭൂമിക്ക് കൃത്യമായ ഗോളത്തിന്റെ ആകൃതിയി ല്ലെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
Answer:
സർ ഐസക് ന്യൂട്ടൺ

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

Question 5.
ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറു തായി വീർത്തതുമായ ഗോളാകൃതിയ ………… എന്ന് പറയുന്നു.
Answer:
ജിയോയിഡ്

Question 6.
ജിയോയിഡ് എന്ന പദത്തിനർത്ഥം ?
Answer:
ഭൂമിയുടെ ആകൃതി

Question 7.
ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഭൗമോപരിതല ത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തിനു പറയുന്ന പേരെന്താണ് ?
Answer:
അക്ഷാംശം

Question 8.
ഏറ്റവും വലിയ അക്ഷാംശരേഖ ?
Answer:
ഭൂമധ്യരേഖ

Question 9.
ഭൂമധ്യരേഖയുടെ കോണിയ അളവ്
Answer:
0° (പൂജ്യം ഡിഗ്രി)

Question 10.
ഗ്ലോബിൽ ഇരു ധ്രുവങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് വരച്ചിരിക്കുന്ന രേഖകൾ ഏതാണ് ?
Answer:
രേഖാംശരേഖ

Question 11.
0° രേഖാംശം എന്തുപേരിലാണ് അറിയപ്പെടുന്നത് ?
Answer:
മാനകരേഖാംശം

Question 12.
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്ന തിനെ എന്ത് പറയും ?
Answer:
ഭ്രമണം

Question 13.
ഭൂമി അതിന്റെ അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലയം ചെയ്യുന്ന പ്രതിഭാസം എന്താണ് ?
Answer:
പരിക്രമണം

Question 14.
ഭൂമിയുടെ ചുറ്റളവ് എത്രയാണ് ?
Answer:
40,000+1.21.

Question 15.
ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വേണ്ട സമയം ?
Answer:
24 മണിക്കൂർ

Question 16.
ഭൂമിയുടെ പരിക്രമണത്തിന്റെ വേഗത എത്രയാണ് ?
Answer:
96,000 1.21.

Question 17.
366 ദിവസങ്ങൾ വരുന്ന വർഷത്തിനു പറയുന്ന പേര് ?
Answer:
അക്ഷാംശം

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

Question 18.

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 10
Answer:
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 11
Question 19.
എന്താണ് ‘ജിയോയിഡ് ?
Answer:
ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയെ ജിയോയിഡ് എന്ന് വിളിക്കുന്നു. ജിയോയിഡ് എന്ന പദത്തിനർത്ഥം ഭൂമിയുടെ ആകൃതി എന്നാണ്.

Question 20.
ഭൂമിയുടെ വലിപ്പം കണ്ടെത്തുവാൻ ആദ്യമായി ശ്രമിച്ചത് ആരാണെന്നറിയാമോ ?
Answer:
ഗ്രീക്ക് മൂന്നാം നൂറ്റാണ്ടിൽ തത്വചിന്തകനായ ഇറാത്തോസ്തനീസ്. സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ മാത്രം ആശ്രയിച്ചാണ് ഭൂമിയുടെ ചുറ്റളവ് 2,50,000 സ്റ്റേഡിയ എന്ന് കണ്ടത്തെയിത്.

Question 21.
അക്ഷാംശരേഖകൾ എന്നാൽ എന്ത് ?
Answer:
ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഭൗമോപരിത ലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തെയാണ് അക്ഷാംശം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഒരേ കോണിയ അളവുകളെ തമ്മിൽ യോജിപ്പിച്ചാൽ അക്ഷാംശരേഖകളാകും.

Question 22.
കുറിപ്പ് തയ്യാറാക്കുക : ഭൂമിയുടെ അച്ചുതണ്ട്
Answer:
ഒരു പന്തിന്റെ മധ്യഭാഗത്തുകൂടി ഒരു ദണ്ഡ് കടത്തി പന്തിനെ ഒന്ന് കറക്കിനോക്കിയാൽ പന്ത് കറങ്ങുന്ന ദഡാണ് പന്തിനെ സംബന്ധിച്ചിട ത്തോളാം അതിന്റെ അച്ചുതണ്ട്, എന്ന് മനസ്സ ലാക്കാം. ഇതുപോലെ ഭൂമിയുടെ കേന്ദ്രഭാഗത്തു കൂടി കടന്നുപോകുന്ന ഒരു സാങ്കല് പിക ദണ്ഡാണ് ഭൂമിയുടെ അച്ചുതണ്ട്. ഈ അച്ചു തണ്ടിനെ അടിസ്ഥാനമാക്കിയാണ് ഭൂമി സ്വയം കറങ്ങുന്നത്.

Question 23.
ഉത്തരധ്രുവവും ദക്ഷിണധ്രുവവും എന്താണ് ?
Answer:
ഭൂമധ്യരേഖയ്ക്ക് 90° വടക്കും 90° തെക്കുമായി കാണുന്ന അക്ഷാംശങ്ങളാണ് യഥാക്രമം ഉത്തരദ്രവവും ദക്ഷിണധ്രുവവും.

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

Question 24.
ഭൂമിയിൽ രാത്രിയും പകലും അനുഭവപ്പെടു ന്നതിന്റെ കാരണമെന്താണ് ?
Answer:
ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്ന തിനെയാണ് ഭ്രമണം എന്ന് പറയുന്നത്. ഭ്രമണം മൂലം സൂര്യന് അഭിമുഖമായി വരുന്ന ഭാഗം പ്രകാശിതമാകുന്നതിനാൽ പകൽ അനുഭവ പ്പെടുന്നു. എന്നാൽ മറുഭാഗത്ത് സൂര്യൻ എത്താത്തതിനാൽ രാത്രയായിരിക്കും. ഭൂമിയിൽ പകലും രാത്രയും മാറിമാറി അനുഭവപ്പെടുന്നത് ഭ്രമണം മൂലമാണ്. ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ സമയം വേണം. ഇതിനെ ഒരു ദിവസമായി കണക്കാക്കുന്നു.

Question 25.
‘പരിക്രമണം’ എന്നാലെന്താണ് ?
Answer:
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിനെ ആധാ രമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. ഈ വലം വയ്ക്കൽ പരിക്രമണം എന്ന് അറിയപ്പെടുന്നു.

Question 26.
എന്താണ് അധിവർഷം
Answer:
ഒരു പരിക്രമണം പൂർത്തിയാക്കാൻ ഭൂമിക്ക് 3654 ദിവസങ്ങൾ വേണ്ടിവരും. എന്നാൽ ഒരു വർഷ ത്തിന് 365 ദിവസങ്ങളാണുള്ളത്. ബാക്കിയുള്ള കാൽദിവസം നാല് വർഷങ്ങൾ കൂടുമ്പോൾ ഒരു പൂർണ്ണദിവസമായി പരിഗണിക്കുന്നു. അങ്ങനെ ഓരോ നാലാമത്തെ വർഷത്തിലും 366 ദിവസ ങ്ങൾ ഉണ്ടാകും. ഇതാണ് അധിവർഷം.

Question 27.
a. അക്ഷാംശരേഖകൾ എന്നാൽ എന്ത് ?
b. ഏറ്റവും വലിപ്പമേറിയ അക്ഷാംശരേഖ ഏതാണ് ?
c. ഭൂമിയുടെ ചിത്രം നിരീക്ഷിച്ച് പ്രധാനപ്പെട്ട അക്ഷാംശരേഖകൾ അടയാളപ്പെടുത്തുക.
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 12
Answer:
a. അക്ഷാംശരേഖകൾ – ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദു വിലേക്കുമുള്ള കോണീയ അകലത്തെയാണ് അക്ഷാംശം എന്ന് പറയുന്നത്. ഇത്തരത്തി ലുള്ള ഒരേ കോണീയ അളവുകളെ തമ്മിൽ യോജിപ്പിച്ചാൽ അക്ഷാംശരേഖകളാകും.
b. ഭൂമധ്യരേഖ
c.
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 13

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

Question 28.
a. ഭ്രമണവും പരിക്രമണവും എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു ?
b. ഭൂമിയിൽ പകലം രാത്രയും എങ്ങനെ അനുഭ വപ്പെടുന്നു ?
c. എന്തുകൊണ്ടാണ് കാലങ്ങൾ മാറിമാറി അനുഭ വപ്പെടുന്നത് ?
Answer:
a. ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങു ന്നതിനെയാണ് ഭ്രമണം എന്ന് പറയുന്നത്. എന്നാൽ, ഭൂമി അതിന്റെ സാങ്കല്പിക അച്ചു തണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതി നോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. ഈ വലംവയ്ക്കൽ പരിക്രമണം എന്ന് അറിയപ്പെടുന്നു.
b. ഭൂമിയിൽ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്ന ഭ്രമണം മൂലമാണ്.
c. ഭൂമിയുടെ പരിക്രമണമാണ് വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം.

Question 29.
a. അക്ഷാംശരേഖകൾക്ക് ലംബമായി വരച്ചി ട്ടുള്ള വക്രരേഖകൾക്ക് പറയുന്ന പേര് ?
b. മാനകരേഖാശം എന്നാൽ എന്ത് ?
c. രേഖാംശരേഖകളുടെ ഏതെങ്കിലും മൂന്ന് പ്രത്യേകതകളെഴുതുക?
Answer:
a. രേഖാംശരേഖകൾ
b. 0° രേഖാംശത്തിനു പറയുന്ന പേരാണ് മാനക രേഖാംശം.
c. രേഖാംശരേഖകളുടെ പ്രത്യേകതകൾ

  • ഗ്ലോബിൽ ഇരുധ്രുവങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് വരച്ചിരിക്കുന്ന രേഖകളാണ് രേഖാംശരേഖകൾ.
  • മാനകരേഖാംശത്തിനുവശവും കിഴക്കും പടിഞ്ഞാറുമുള്ള കോണീയ അകലമാണ്
  • കിഴക്ക് അർദ്ധഗോളത്തിലെ രേഖാംശ രേഖകളെ കിഴക്ക് രേഖാംശരേഖകളെന്നും പടിഞ്ഞാറ് അർദ്ധഗോളത്തിലുള്ളവയെ പടിഞ്ഞാറ് രേഖാംശ രേഖകളെന്നും വിളിക്കുന്നു.

Question 30.
ചേരുംപടി ചേർക്കുക.
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 14
Answer:
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 15

Question 31.
ഭൂമി : എന്റെ ആജീവനാന്ത സുഹൃത്ത്
Answer:
Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും 16

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

അധിവർഷത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ.

  • റോമൻ സാമ്രാജ്യത്തിന്റെ ഭരണാധികാരി യായിരുന്ന ജൂലിയസ് സീസർ ആധുനിക കാലത്തെ അധിവർഷത്തിന്റെ പിതാവായി കരുതപ്പെടുന്നു.
  • ചില സംസ്കാരങ്ങളിൽ ഫെബ്രുവരി 29-ന് അധിവർഷം ഉണ്ടായിരുന്നില്ല. പകരം ഫെബ്രുവരി 24 രണ്ട് തവണ ഉണ്ടായിരുന്നു.
  • ലോകത്ത് 4 ദശലക്ഷം ആളുകൾ അധിവർഷ ത്തിലെ ശിശുക്കളാണ്.
  • അധിവർഷത്തിൽ ജനിച്ച ശിശുക്കളെ ‘ലീപേഴ്സ്’ അല്ലെങ്കിൽ ‘ലീപ്ലിങ്ങ്സ് ‘ എന്നു വിളിക്കുന്നു.
  • 1461 കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഒരാൾക്ക് ലീപ് ബേബി ആകാനുള്ള സാധ്യത യുണ്ട്.
  • വളരെ പ്രശസ്തരായിട്ടുള്ള വ്യക്തികൾ ഫെബ്രുവരി 29-ന് ജനിച്ചിട്ടുണ്ട്.
  • 4 കൊണ്ട് നിശേഷം ഹരിക്കാവുന്ന എല്ലാ വർഷവും ഒരു അധിവർഷമാണ്.
  • 100 കൊണ്ട് നിശേഷം ഹരിക്കാവുന്ന എല്ലാ വർഷവും അധിവർഷമല്ല.
  • 400 കൊണ്ട് നിശേഷം ഹരിക്കാവുന്ന താണെങ്കിൽ ആ വർഷം അധിവർഷമാണ്.
  • 2096 കഴിഞ്ഞാൽ അടുത്ത അധിവർഷം 2104-ലാണ്. അതായത് 8 വർഷം ഇടവേള യിലാണ് 2104-ൽ അധിവർഷം ഉണ്ടാകുന്നത്.
  • വിവാഹ ആലോചന നടത്താൻ ചിലപ്പോൾ സ്ത്രീകൾ ഈ ദിവസം തിരഞ്ഞെടുക്കാറുണ്ട്.
  • ഗ്രീസിൽ, അധിവർഷത്തിൽ വിവാഹം കഴിക്കുന്നത് നിർഭാഗ്യമായി കണക്കാക്കുന്നു. അതിനാൽ 5 പേരെ പരിഗണിച്ചാൽ അതിൽ ഒരാൾ ഈ ദിവസം വിവാഹത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു.

Question 32.
എന്തുകൊണ്ടാണ് 366 ദിവസമുള്ള വർഷത്തെ അധിവർഷം അല്ലെങ്കിൽ ലിപ്പ് ഇയർ എന്ന് വിളിക്കുന്നത് ?
Answer:
സാധാരണ ഒരു വർഷത്തിൽ 52 ആഴ്ചയും 1 ദിവ സവും ആണുള്ളത്. അതായത് ഒരാളുടെ ജന്മദിനം ഒരു വർഷത്തിൽ ഒരു തിങ്കളാഴ്ചയാണെങ്കിൽ, അടുത്തവർഷം അത് ചൊവ്വാഴ്ചയായിരിക്കും. എന്നാൽ അധിവർഷത്തിൽ അധികമായി ഒരു ദിവസം വരുമ്പോൾ അത് സൂചിപ്പിക്കുന്നത് ജന്മദിനം ഒരു ദിവസം കുതിച്ചുകയറി എന്നതാണ്.

The Earth: Myth and Reality Class 6 Notes Pdf Malayalam Medium

ഭൂമിയുടെ ആകൃതിയെക്കുറിച്ച് പ്രചരിച്ചിട്ടുള്ള കഥകൾ പലപ്പോഴും ഭാവനാപൂർണ്ണവും രസകരവുമാണ്. പരമ്പരാഗതമായ കഥകളെ സൂചിപ്പിക്കുന്ന വാക്കാണ് “മിത്തുകൾ’. പ്രത്യേകിച്ച് ഒരു ജനതയുടെ ആദ്യകാല ചരിത്രത്തെ സംബന്ധിച്ചോ അല്ലെങ്കിൽ സ്വാഭാവികമോ സാമൂഹികമോ ആയ ഒരു പ്രതിഭാസത്തെ വിശദീകരിക്കുന്ന കാര്യങ്ങളെല്ലാം മിത്തുകളിൽ ഉൾപ്പെടും.

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

മറുവശത്ത് യാഥാർത്ഥ്യമെന്നൽ, ഒരു വ്യവസ്ഥയ്ക്കുള്ളിൽ വാസ്തവത്തിൽ നിലനിൽക്കുന്ന എല്ലാറ്റിന്റെയും ആകെത്തുകയാണ്. ഭൂമിയുടെ ആകൃതി, ഭൂമിയുടെ വലുപ്പം, നാം എവിടെയാണ്, ഭൂമിയിലെ വരകൾ, അക്ഷാംശങ്ങൾ, രേഖാംശങ്ങൾ, സൂര്യോദയവും അസ്തമയവും, മാറുന്ന ഋതുക്കൾ എന്നിങ്ങനെയുള്ള ചില മിഥ്യകളും യാഥാർത്ഥ്യങ്ങളുമാണ് ഈ പാഠഭാഗത്തിലൂടെ നമ്മൾ പഠിക്കുവാൻ പോകുന്നത്.

  • ഭൂമിയുടെ സവിശേഷ ആകൃതിയെ ജിയോയിഡ് എന്ന് വിളിക്കുന്നു.
  • ജിയോയിഡ് എന്ന പദത്തിനർത്ഥം ഭൂമിയുടെ ആകൃതി’ എന്നാണ്.
  • ഭൂമിയിൽ ഓരോ സ്ഥാനനിർണ്ണയവും നടത്തുന്നത് ചില അളവുകളുടെ അടിസ്ഥാനത്തിലാണ്.
  • ഗ്ലോബിലുള്ള കുറുകെ കാണുന്ന വരകളെ അക്ഷാംശ രേഖകളെന്നും നെടുകെ കാണുന്ന വരകളെ രേഖാംശ രേഖകളെന്നും വിളിക്കുന്നു.
  • ഗ്ലോബിലും ഭൂപടത്തിലുമൊക്കെ കാണുന്ന ഈ രേഖകൾ സാങ്കല്പിക രേഖകളാണ്.
  • ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണീയ അകലത്തെയാണ് അക്ഷാംശം എന്നു പറയുന്നത്.
  • ഉത്തരാർദ്ധഗോളത്തിലെ അക്ഷാംശരേഖകളെ വടക്ക് അക്ഷാംശരേഖകളെന്നും ദക്ഷിണാർദ്ധ ഗോളത്തിൽ ഉള്ളവയെ തെക്ക് അക്ഷാംശരേഖകളെന്നും പറയുന്നു.
  • ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.
  • ഭൂമധ്യരേഖയുടെ കോണീയ അളവ് )യാണ്.

Class 6 Social Science Chapter 5 Question Answer Malayalam Medium ഭൂമി കഥയും കാര്യവും

  • ഗ്ലോബിൽ ഇരുധ്രുവങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് വരച്ചിരിക്കുന്ന രേഖകളാണ് രേഖാംശരേഖകൾ.
  • 0° രേഖാംശം മാനകരേഖാംശം എന്ന പേരിൽ അറിയപ്പെടുന്നു.
  • കിഴക്ക് അർദ്ധഗോളത്തിലെ രേഖാംശ രേഖകളെ കിഴക്ക് രേഖാംശരേഖകളെന്നും പടിഞ്ഞാറ് അർദ്ധ ഗോളത്തിലുള്ളവയെ പടിഞ്ഞാറ് രേഖാംശരേഖകളെന്നും വിളിക്കുന്നു.
  • ഭൂമി സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നു പറയുന്നു.
  • ഭൂമിയിൽ പകലും രാത്രിയും മാറിമാറി അനുഭവപ്പെടുന്നത് ഭ്രമണം മൂലമാണ്.
  • ഭൂമി അതിന്റെ അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. ഈ വലംവയ്ക്കൽ പരിക്രമണം എന്ന് അറിയപ്പെടുന്നു.
  • ഭൂമിയുടെ പരിക്രമണമാണ് വിവിധ കാലങ്ങൾ അനുഭവപ്പെടുന്നതിന് കാരണം.
  • ഒരു പരിക്രമണം പൂർത്തിയാക്കുവാൻ ഭൂമിയ്ക്ക് 365 ദിവസങ്ങൾ വേണം. ഇതാണ് ഒരു വർഷം എന്നറിയപ്പെടുന്നത്.
  • ഓരോ നാലാമത്തെ വർഷത്തിലും 366 ദിവസങ്ങൾ ഉണ്ടാകും. ഇതാണ് അധിവർഷം.

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

By reviewing Std 6 Social Science Notes Pdf Malayalam Medium and ഉല്പാദനപ്രക്രിയയിലൂടെ Class 6 Social Science Chapter 4 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 4 Notes Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Production Process Class 6 Notes Malayalam Medium

Question 1
മനുഷ്യന്റെ ആവശ്യപൂർത്തീകരണത്തിന് ഉപ യോഗിക്കുന്നവയാണ് സാധനങ്ങളും സേവന ങ്ങളും. ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?
Answer:

  • മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്പർശി ക്കാനും കഴിയുന്നതുമായ വസ്തുക്കളാണ് സാധനങ്ങൾ.
  • പേന, പുസ്തകം മുതലായവ സാധനങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്. സേവനങ്ങൾ കാണുവാനോ സ്പർശിക്കു വാനോ കഴിയില്ല. മറിച്ച് അനുഭവിച്ചറിയാം.
  • അദ്ധ്യാപനം, ബാങ്കിംഗ് മുതലായവ സേവന ങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്. സാധനങ്ങളും സേവനങ്ങളും ഒരു സാമ്പ ത്തിക വ്യവസ്ഥയുടെ ഉൽപ്പന്നങ്ങളാണ്.
  • സാമ്പത്തിക പ്രവർത്തനം സാധനങ്ങളുടെയും സേവനങ്ങളുടെ ഉൽപാദനത്തെയും ഉപഭോഗ ത്തെയും ആശ്രയിച്ചിരിക്കുന്നു. അവ സാമ്പ ത്തിക ഉൽപാദനത്തിന്റെ രണ്ട് വിഭാഗങ്ങ ളാണ്.
  • ചില സ്ഥാപനങ്ങൾ സാധനങ്ങളും സേവന ങ്ങളും നൽകുമ്പോൾ, മറ്റുള്ളവ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഉൽപ്പന്ന ത്തിന്റെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീ കരിക്കുന്നു.
  • മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി യാണ് സാധനങ്ങളും സേവനങ്ങളും ഉപയോ ഗിക്കുന്നത്.

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Question 2.
സംഘാടകന്റെ ചുമതല മറ്റ് ഉൽപാദന ഘടകങ്ങളെ കൂട്ടി യോജിപ്പിക്കലാണ്. സമർ ത്ഥിക്കുക.
Answer:

  • ഭൂമി, തൊഴിൽ, മൂലധനം എന്നിങ്ങനെ വിവിധ ഉൽപ്പാദന ഘടകങ്ങളുടെ ഏകോപനത്തെ യാണ് സംഘാടനം സൂചിപ്പിക്കുന്നത്.
  • സംഘാടനം നടത്തുന്ന വ്യക്തിയെ സംഘാട കൻ സംരഭകൻ എന്നറിയപ്പെടുന്നു.
  • ഉൽപ്പാദന പ്രക്രിയയിൽ നിർണ്ണായക സ്ഥാന മാണ് സംഘാടകന് ഉള്ളത്.
  • ഒരു ഉല്പാദനഘടകമെന്ന നിലയിൽ സംഘാ ടനത്തിനുള്ള പ്രതിഫലം ലാഭമാണ്.
  • ഉൽപ്പാദന ഘടകങ്ങളുടെ ഏകോപന പ്രവർ ത്തനം ഉല്പാദനത്തിലേക്ക് നയിക്കുന്നു. അതു വഴിയായി ഉൽപ്പന്നം രൂപപ്പെടുന്നു.
  • വ്യക്തികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉൽപ്പന്നങ്ങൾ അത്യന്താപേക്ഷിതമാണ്.
  • ഇത് ഉൽപ്പാദനത്തെ തുടർച്ചയായ ഒരു പ്രക്രി യയാക്കുന്നു.

Question 3.
താഴെപ്പറയുന്ന ഉല്പാദനഘടകങ്ങളെക്കുറിച്ച് കുറിപ്പുകൾ തയാറാക്കുക.

  • തൊഴിൽ
  • മൂലധനം

Answer:
തൊഴിൽ

  • ഏതൊരു ഉല്പന്നത്തിന്റെയും ഉല്പാദന ത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു
    ഘടകമാണ് തൊഴിൽ.
  • തൊഴിലാളികൾ അവരുടെ അദ്ധ്വാന ശേഷി യാണ് ഉല് പാദനത്തിനായി ക്കുന്നത്. ഉപയോഗി
  • സാധനങ്ങളും സേവനങ്ങളും ഉല് പാദി പ്പിക്കുന്നതിന് തൊഴിലാളികൾ കായികവും മാനസികവും
  • ബുദ്ധിപരവുമായി അധ്വാന ശേഷി ഉപയോഗിക്കുന്നതിനെയാണ് തൊഴിൽ എന്നു പറയുന്നത്.
    അധ്വാന ശേഷിക്ക് പ്രതിഫലം ലഭിക്കുന്നു എങ്കിൽ മാത്രമേ അത് തൊഴിലാകുകയുള്ളൂ.
  • വീട്ടിൽ കുടുംബാംഗങ്ങൾ ചെയ്യുന്ന ജോലി കൾക്ക് ഉപയോഗിക്കുന്ന അധ്വാനശേഷിക്ക്പ്ര
  • തിഫലം ലഭിക്കാത്തതിനാൽ അത് തൊഴി ലായി പരിഗണിക്കാറില്ല.
  • തൊഴിലാളി നൽകുന്ന അദ്ധ്വാനശേഷിക്കുള്ള പ്രതിഫലം കൂലിയാണ്.
  • കൂലി മിക്കപ്പോഴും പണമായാണ് ലഭിക്കുന്നത്. പണത്തിനു പകരം സാധനങ്ങൾ ലഭിക്കുന്ന സന്ദർഭങ്ങളും ഉണ്ടാകാം. ഉദാഹരണമായി ചിലപ്പോൾ തെങ്ങുകയറ്റത്തിന് പ്രതിഫലമായി തേങ്ങ നൽകാറുണ്ട്.
  • ഏതൊരു തൊഴിലിനും മനുഷ്യൻ പ്രയോഗി ക്കുന്നത് അവന്റെ അദ്ധ്വാനശേഷിയാണ്. തൊഴിലാളിയുടെ അധ്വാനശേഷിയെ വിദ്യാ ഭ്യാസത്തലൂടെയോ പരിശീലനത്തിലൂടെയോ മെച്ചപ്പെടുത്തുവാൻ കഴിയും.

മൂലധനം

  • ഒരു ഉല്പന്നം ഉല് പാദിപ്പിക്കുന്നതിനും ഉല്പാദനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ ഒന്നാണ് മൂലധനം.
  • ഒരു ഉല്പന്നം ഉല്പാദിപ്പിക്കുന്നതിന് ഫാക്ടറി സ്ഥാപിക്കുക, യന്ത്രങ്ങൾ വാങ്ങുക, തൊഴി ലാളികൾക്ക് വേതനം നൽകുക, ഉല്പ്പന നിർമ്മാണത്തിന് ആവശ്യമായ അസംസ്ക വസ്തുക്കൾ വാങ്ങുക തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് മൂലധനം ആവശ്യമാണ്.
  • ഉൽപാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യ നിർമ്മിത വസ്തുക്കൾ മൂലധനം എന്നറിയ പ്പെടുന്നു.
  • ഉൽപാദനപ്രവർത്തനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന യന്ത്രങ്ങൾ, വാഹനങ്ങൾ, കമ്പ്യൂട്ട റുകൾ
  • തുടങ്ങിയവ മൂലധനത്തിൽ ഉൾപ്പെടും. എല്ലാ ഉല്പാദനഘടകങ്ങളെപ്പോലെ മൂലധന ത്തിനും പ്രതിഫലം
  • ലഭിക്കുന്നുണ്ട്. മൂലധനത്തിനുള്ള പ്രതിഫലം പലിശയാണ്. മൂലധനത്തിന്റെ സവിശേഷതകൾ
  • മൂലധനം മറ്റ് എല്ലാ ഉൽപാദനഘടകങ്ങളേയും സഹായിക്കുന്നു.
  • മൂലധനം തൊഴിലാളികളുടെ ഉൽപന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു.
  • മൂലധനം ചലനാത്മകമാണ്.

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Question 4.
സാമ്പത്തിക പ്രവർത്തനങ്ങളുടെ ചാക്രിക ഗതി ചിത്രസഹായത്താൽ വിശദമാക്കുക.
Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ 1
Answer:

  • സാമ്പത്തിക പ്രവർത്തനങ്ങളുടെ ഗതി സൂചി പ്പിക്കുന്ന ചിത്രമാണ് മുകളിലുള്ളത്.
  • ഇവിടെ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നത്. ഉല് പാദന യൂണിറ്റും ഉല് പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ഗാർഹിക യൂണിറ്റുമാണ്.
  • മനുഷ്യന്റെ ആവശ്യപൂർത്തീകരണത്തിനാണ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്.
  • മനുഷ്യന്റെ ആവശ്യങ്ങൾ നിരവധിയാണ്. ഒരു ആവശ്യം നിറവേറ്റുമ്പോൾ പുതിയ ആവശ്യം ഉണ്ടാകും.
  • ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് സാധനങ്ങളും സേവനങ്ങളും ആവശ്യമായി വരും. അപ്പോൾ അവ ഉല്പാദിപ്പിക്കേണ്ടിവരും. അതുകൊണ്ട് ഈ പ്രക്രിയ തുടർച്ചയായി സംഭവിക്കുന്നതാണ്.
  • ഉല്പ്പാദന യൂണിറ്റുകൾക്ക് ഉൽപാദനഘട കങ്ങളും ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവ പ്രദാനം ചെയ്യുന്നത് ഗാർഹിക യൂണിറ്റാണ്.
  • ഉല്പാദനഘടകങ്ങൾക്കുള്ള പ്രതിഫലമായി പാട്ടം, കൂലി, പലിശ, ലാഭം എന്നിവ ഉല്പാദന യൂണിറ്റ്
  • ഗാർഹിക യൂണിറ്റിന് നൽകുന്നു. ഉല്പാദനയൂണിറ്റ് ഗാർഹിക യൂണിറ്റുകൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും നൽകുന്നു.
  • ഇതിന് പ്രതിഫലമായി ഗാർഹിക യൂണിറ്റ് ഉൽപാദന യൂണിറ്റുകൾക്ക് വില (Price) പണമായി നൽകുന്നു.
  • ഇങ്ങനെ ഉല് പാദനവും ഉപഭോഗവും നിരന്തരമായി തുടരുന്നതിനാൽ സാമ്പത്തിക പ്രവർത്തനങ്ങൾ ചാക്രിക ഗതിയിലാകും.

Question 5.
നിങ്ങൾ ഒരു ദിവസം ഉപയോഗിക്കുന്ന സാധന ങ്ങളുടെ പേര് എഴുതുക ?
Answer:

  • പേന
  • പുസ്തകം
  • കസേര
  • വസ്ത്രങ്ങൾ

Question 6.
എന്താണ് സാധനങ്ങൾ എന്നതുകൊണ്ട് അർത്ഥ മാക്കുന്നത് ?
Answer:
മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപ യോഗിക്കാവുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ വസ്തുക്കളാണ് സാധനങ്ങൾ.

Question 7.
‘സേവനം’ എന്നാൽ എന്ത് ?
Answer:
സേവനങ്ങൾ കാണുവാനോ സ്പർശിക്കുവാനോ കഴിയില്ല മറിച്ച് അനുഭവിച്ചറിയാം.

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Question 8.
ഒരു പുസ്തകം നിങ്ങളുടെ കൈവശം എത്തിയത് പല ആളുകളുടെയും പ്രവർത്തനഫലമായാണ്. ഈ പ്രക്രിയയിൽ എന്തെല്ലാം ഉൾപ്പെട്ടിട്ടുണ്ട് ?
Answer:

  • തൊഴിലാളികൾ
  • ഗതസൗകര്യമൊരുക്കുന്നവർ
  • പുസ്തക വിതരണക്കാർ
  • പുസ്തകം വിൽക്കുന്ന കടകൾ

Question 9.
എന്താണ് ഉല്പാദനം ?
Answer:
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയയാണ് ഉല്പാദനം.

Question 10.
ഒരു ചെരുപ്പ് നിർമ്മാണ ഫാക്ടറിയുടെ ചിത്ര മാണ് (ചിത്രം 4:2) കൊടുത്തിട്ടുള്ളത്. ചെരുപ്പ് എന്ന ഉല്പ്പന്നം നിർമ്മിക്കുന്നതിൽ ഏതെല്ലാം ഘടകങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ട് ?
Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ 2
Answer:

  • കെട്ടിടങ്ങൾ
  • യന്ത്രങ്ങൾ
  • തൊഴിലാളികൾ
  • വൈദ്യുതി
  • സംഘാടകർ
  • വിതരണക്കാർ
  • കടയുടമകൾ

Question 11.
ഉല്പാദനഘടകങ്ങൾ ഏതെല്ലാം ?
Answer:

  • ഭൂമി
  • തൊഴിൽ
  • മൂലധനം
  • സംഘാടനം

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Question 12.
(a) ഉല്പാദനഘടകമെന്ന നിലയിൽ ഭൂമിയിൽ ഏതൊക്കെ പ്രകൃതി വിഭവങ്ങൾ ഉൾപ്പെടും?
(b) ഭൂമിയിൽ ഉൾപ്പെടുന്ന കരഭാഗത്തിന്റെ വിസ് കൃതി നമ്മുടെ ആവശ്യം അനുസരിച്ച് വർദ്ധിപ്പിക്കാനാകുമോ ?
(c) ഭൂമിയിലെ കരഭാഗത്തിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുവാൻ കഴിയുമോ ? എങ്കിൽ എങ്ങനെ ?
(d) ഭൂമി എന്ന ഉല്പാദനഘടകത്തെ മറ്റൊരു സ്ഥലത്തേക്ക് ചലിപ്പിക്കുവാൻ കഴിയുമോ ?
Answer:
(a)

  • മണ്ണ്
  • ജലം
  • വനങ്ങൾ
  • വായു
  • കൽക്കരി
  • സമുദ്രങ്ങൾ
  • ചെടികൾ
  • മൃഗങ്ങൾ

(b) ഇല്ല. ഭൂമിയുടെ സ്വഭാവിക വലിപ്പം കൂട്ടാൻ നമുക്ക് കഴിയില്ല. എന്നാൽ കൃത്രിമമായി ചില മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും.

(c) കഴിയും. ശരിയായ വളം, വെള്ളം, ഇട വിളകൾ, വേനൽ ഉഴവ് തുടങ്ങിയവ ഉപയോ ഗിച്ച് നമുക്ക് ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാം.

(d) ഇല്ല. ഒരിക്കലും സാധ്യമല്ല.

Question 13.
താഴെ കൊടുത്തിരിക്കുന്ന സൂചകങ്ങൾ ഉപയോ ഗിച്ച് സംഘാടകന്റെ സവിശേഷതകൾ കണ്ടെത്തൂ.
(a) എന്താണ് സംഘാടകന്റെ ലക്ഷ്യം ?
(b) ഉല്പന്ന നിർമ്മാണത്തിൽ സംഘാടകന്റെ ഉത്തരവാദിത്വം എന്ത് ?
(c) ഏതൊക്കെ ഘടകങ്ങളെയാണ് സംഘാടകൻ കുട്ടി യോജിപ്പിക്കേണ്ടത് ?
(d) സംഘാടകന്റെ കഴിവ് എങ്ങനെയൊക്കെ വർദ്ധിപ്പിക്കാം ?
Answer:
(a) ഒരു സംഘാടകന്റെ ലക്ഷ്യങ്ങളിൽ ബിസി നസ് പ്ലാൻ വികസിപ്പിക്കുക, മികച്ച തീരുമാന മെടുക്കുക, ഉൽപ്പന്നം സമാരംഭിക്കുക, സാമ്പത്തിക സ്ഥിരത കൈവരിക്കുക, ലാഭം നേടുക, ഉപഭോക്തൃ സംതൃപ്തി തുടങ്ങിയവ ഉൾപ്പെടുന്നു.

(b)

  • ലക്ഷ്യ ക്രമീകരണം
  • മെച്ചപ്പെട്ട ആസൂത്രണം
  • ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയുന്നത്.
  • തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
  • കാര്യക്ഷമമായ ഒരു ടീം രൂപീകരിക്കുക.
  • മൂലധന സമാഹരണം
  • മികച്ച തീരുമാനമെടുക്കൽ
  • മൂല്യനിർണയം നടത്തൽ

(c)

  • ഭൂമി
  • തൊഴിൽ
  • മൂലധനം

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

(d) സംഘാടകന്റെ വൈദഗ്ദ്ധ്യം താഴെ പറയുന്ന രീതികളിൽ വർദ്ധിപ്പിക്കുവാൻ കഴിയും.

  • ശരിയായ ആസൂത്രണം
  • ശരിയായ പരിശീലനം
  • കഠിനാദ്ധ്വാനം
  • തുടർച്ചയായ മൂല്യനിർണ്ണയവും മെച്ചപ്പെടു ത്തലും
  • പ്രവർത്തി പരിചയത്തിലൂടെ

ഉല്പാദനപ്രക്രിയയിലൂടെ Class 6 Notes Questions and Answers

Question 1.
മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപ യോഗിക്കാവുന്നതും കാണാനും സ്പർശിക്കു വാനും കഴിയുന്നതുമായ വസ്തുക്കളാണ് ………….
Answer:
സാധനങ്ങൾ

Question 2.
…………. കാണുവാനോ സ്പർശിക്കുവാനോ കഴിയില്ല, മറിച്ച് അനുഭവിച്ചറിയാം.
Answer:
സേവനങ്ങൾ

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Question 3.
വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
സാധനങ്ങൾ
(a) പേന
(b) ………………
സേവനങ്ങൾ
(i) അധ്യാപനം
(ii) ………………..
Answer:
(a) മേശ
(ii) ബാങ്ക് ഉദ്യോഗം

Question 4.
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധാനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയ ഏതാണ് ?
Answer:
ഉല്പാദനം

Question 5.
ഉല്പാദന പ്രക്രിയയുടെ ഫലം എന്താണ് ?
Answer:
ഉല്പന്നം

Question 6.
ഉല്പാദന പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ഘട …………….. എന്ന് പറയുന്നു.
Answer:
ഉല്പാദനഘടകങ്ങൾ

Question 7.
ഉല്പാദക ഘടകമായ ഭൂമിയുടെ പ്രതിഫലം എന്താണ് ?
Answer:
പാട്ടം

Question 8.
ഉല്പാദനഘടകമെന്ന നിലയിൽ ഭൂമിയിൽ ഉൾ പ്പെട്ടിരിക്കുന്ന ഏതെങ്കിലും രണ്ട് പ്രകൃതി വിഭ വങ്ങളുടെ പേര് എഴുതുക
Answer:
മണ്ണ്, വനം

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Question 9.
‘കൂലി’ ഏത് ഉല്പ്പാദ ഘടകവുമായി ബന്ധ പ്പെട്ടിരിക്കുന്നു
Answer:
തൊഴിൽ

Question 10.
മൂലധനം : പലിശ
സംഘാടനം : …………
Answer:
ലാഭം

Question 11.
വിവിധ ഉൽപാദനഘടകങ്ങളെ കൂട്ടിയോജിപ്പി ക്കുന്ന വ്യക്തിയാര് ?
Answer:
സംഘാടകൻ – സംരഭകൻ

Question 12.
സാധനങ്ങളുടെയും സേവനങ്ങളുടെയും ചില ഉദാഹരണങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവയെ തരം തിരിക്കുക. അദ്ധ്യാപനം, വസ്ത്രങ്ങൾ, മേശ, നിയമോപ ദേശം, ബാഗ്, പേന, ബാങ്കിംഗ്, നഴ്സിംഗ് കെയർ.
Answer:
Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ 3

Question 13.
‘വിജ്ഞാനമൂലധനം’ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?
Answer:
നാമിന്ന് ജീവിക്കുന്നത് വിജ്ഞാന സമൂഹ ത്തിലാണ്. വിവര സാങ്കേതിക വിദ്യയും വിജ്ഞാ നവും ഉല്പാദനത്തിൽ കാര്യമായ പങ്കാണ് വഹിക്കുന്നത്. വിജ്ഞാന മൂലധനം ആർജ്ജിക്കാനുള്ള ശ്രമമാണ് ഇന്ന് ലോകവ്യാപകമായി നടക്കുന്നത്. വിജ്ഞാന മൂലധനത്തിന് ചില ഉദ്ദാഹരണങ്ങൾ.

  • നേതൃത്വം
  • സ്വാധീനം
  • സർഗ്ഗാത്മകത
  • പ്രശ്നപരിഹാരം
  • തീരുമാനമെടുക്കൽ

Question 14.
ഉല്പ്പാദന പ്രക്രിയയിൽ സംഘാടകന്റെ പങ്ക് ചിത്രീകരിക്കുന്ന ചാർട്ട് പൂർത്തിയാക്കുക.
Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ 4
Answer:
Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ 5

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Question 15.
‘അദ്ധ്വാനശേഷി’ എന്നാൽ എന്ത് ?
Answer:
എന്തെങ്കിലും ഒരുകാര്യം നേടിയെടുക്കുവാൻ വേണ്ടി, പ്രവർത്തിക്കുന്ന ആളുകളുടെ ആകെ എണ്ണമാണ് അദ്ധ്വാനശേഷി. ഏതൊരു തൊഴിലിനും മനുഷ്യൻ പ്രയോഗി ക്കുന്നത് അവന്റെ അദ്ധ്വാന ശേഷിയാണ്. ഇന്ന് ഉപയോഗിക്കേണ്ട അദ്ധ്വാന ശേഷി ഇന്ന് ഉപയോഗിച്ചില്ല എങ്കിൽ അത് നഷ്ടമാകും. തൊഴിലാളികളുടെ അദ്ധ്വാന ശേഷിയെ വിദ്യാ ഭ്യാസത്തിലൂടെയോ പരിശീലനത്തിലൂടെയോ മെച്ചപ്പെടുത്താൻ കഴിയും.

Question 16.
സാധനങ്ങളും സേവനങ്ങളും താരതമ്യം ചെയ്യുക.
Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ 6
Answer:
Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ 7

Question 17.
(a) ഉല്പാദനഘടകങ്ങൾ എന്നാൽ എന്ത് ?
(b) ഉല്പാദകഘടകങ്ങൾ ഏതൊക്കെയാണെന്ന് എഴുതുക ?
(c) മറ്റെല്ലാ ഉൽപാദന ഘടകങ്ങളെയും ഏകോ പിപ്പിക്കുന്ന ഘടകം ഏതാണ് ?
Answer:
(a) ഒരു ഉല്പന്നത്തിന്റെ ഉല് പാദനത്തിന് സഹായിക്കുന്ന വിവിധ ഘടകങ്ങളാണ് ഉല്പാദന ഘടകങ്ങൾ
(b)

  • ഭൂമി
  • തൊഴിൽ
  • മൂലധനം
  • സംഘാടനം

(c) സംഘാടനം

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

Question 18
ചേരുംപടി ചേർക്കുക.
ബി — ബി
ഭൂമി — ലാഭം
തൊഴിൽ — പാട്ടം
മൂലധനം — കൂലി
സംഘാടനം — പലിശ
Answer:
ബി — ബി
ഭൂമി — പാട്ടം
തൊഴിൽ — കൂലി
മൂലധനം — പലിശ
സംഘാടനം — ലാഭം

നിങ്ങളുടെ പ്രദേശത്തെ ഏതെങ്കിലും ഉൽപ്പാദന യൂണിറ്റ് സന്ദർശിച്ച് ഉൽപാദനത്തിന്റെ ഓരോ ഘടകങ്ങളും ഉൽപാദന പ്രക്രിയയിൽ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചുള്ള കുറിപ്പ്  തയ്യാറാക്കുക.

ഉദാഹരണം:
ആലപ്പുഴയിലെ ഒരു കയർ ഫാക്ടറി സന്ദർശിച്ച തിന്റെ വിവരണങ്ങളാണ് താഴെ നൽകുന്നത്. കേരളത്തിലെ പ്രശസ്തമായ കയർ വ്യവസാ യത്തിന്റെ നാഡീകേന്ദ്രമാണ് ആലപ്പുഴ, മനോ ഹരമായ പായകളും മറ്റ് കയറുൽപ്പന്നങ്ങളും നിർമ്മിക്കുന്നതിനായി തേങ്ങയുടെ തൊണ്ട് ഫൈബറാക്കി മാറ്റുന്നത് ഇവിടെ കാണാം.

ഉൽപാദനത്തിൽ സ്ത്രീകളും പുരുഷന്മാരും സജീവമായി ഇടപെടുന്നു. ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം തുടങ്ങിയ വിവിധ ഉൽപാദന ഘടകങ്ങൾ കയർ ഉൽപാദന യൂണിറ്റിൽ നിർണായക പങ്ക് വഹിക്കുന്നു. ഉൽപാദനത്തിന്റെ ഓരോ ഘടകങ്ങളുടെയും പ്രാധാന്യം ഇവിടെ വിവരിച്ചിരിക്കുന്നു.

(a) ഭൂമി: കായ്ക്കളിൽനിന്ന് വേർപെടുത്തിയ തൊണ്ടുകൾ പത്തുമാസം വരെ കായലിൽ കെട്ടിക്കിടക്കുന്നു. അതിനുശേഷം തൊണ്ടു കൾ തടികൊണ്ടുള്ള മാലകൾ ഉപയോഗിച്ച് സ്വമേധയാ അടിച്ച് നാരുകൾ ഉൽപാദിപ്പി ക്കുന്നു. നാരുകൾ പിന്നീട് ‘റാറ്റ്സ്’ എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത സ്പിന്നിംഗ് വീലുകളിൽ നൂലായി നൂൽക്കുന്നു. ഇത് ഫ്ളോർ കവറിംഗുകളുടെ എണ്ണമറ്റ് ഷേഡു കളിൽ നിന്നും നശിക്കാനും നെയ്തെടു ക്കാനും തയ്യാറാണ്.

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

(b) തൊഴിൽ:- രാജ്യത്തെ പ്രധാന നാളികേര ഉല്പാദക സംസ്ഥാനങ്ങളിലെ ലക്ഷ ത്തിലധികം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന കാർഷികാധിഷ്ഠിത ഗ്രാമീണ വ്യവസായമാണ് കയർ വ്യവസായം. ഇതൊരു കയറ്റുമതി അധിഷ്ഠിത വ്യവസായമാണ്. അതിനാൽ വലിയ തോതിൽ തൊഴി ലാളികൾ ആവശ്യമാണ്. പന്ത്രണ്ടായിര ത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന 115 സഹകരണ സംഘങ്ങൾ ആലപ്പുഴ യിലുണ്ട്. ഈഴവ, ദളിത്, മുസ്ലീം വിഭാഗ ങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികൾ.

(c) മൂലധനം:- ഒരു കയർ വ്യവസായം സ്ഥാപി ക്കുന്നതിന് വലിയ മൂലധനം ആവശ്യമാണ്. കയർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ നിരവധി വായ്പാ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.

(d) സംഘാടനം :- മറ്റെല്ലാ ഘടകങ്ങളെയും ഫലപ്രദമായി ഏകോപിപ്പിക്കുന്ന ഉൽപാദന ഘടകമാണ് സംഘാടനം. തൊഴിലാളികളുടെ ലഭ്യതക്കുറവ്, പരമ്പരാഗത രീതികൾക്കുള്ള സർക്കാർ പിന്തുണയുടെ അഭാവം, കുറഞ്ഞ കൂലി, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി തൊഴിലാളികൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് സംഘാടകന്റെ ഉത്തരവാദിത്വമാണ്. സ്ഥാപനത്തിന് മികച്ച ഫലം കിട്ടണം എന്ന ലക്ഷ്യത്തോടെ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നയാളായിരിക്കണം സംഘാടകൻ സംരഭകൻ.

Production Process Class 6 Notes Pdf Malayalam Medium

സാധനങ്ങൾക്കും സേവനങ്ങൾക്കും നമ്മുടെ ജീവിതത്തിൽ നിർണ്ണായക പങ്കുണ്ട്. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയയാണ് ഉല്പാദനം. എല്ലാ ഉല്പന്നങ്ങളും ഉൽപ്പാദന പ്രക്രിയയുടെ ഫലമാണ്. ഉൽപ്പാദനത്തിന് സഹായിക്കുന്ന നാല് ഘടകങ്ങളാണ് ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവ. ഓരോ ഘടകത്തിനും വ്യത്യസ്ത സവിശേഷതകളാണുള്ളത്. ഈ അദ്ധ്യായത്തിൽ വിവിധ ഉല്പാദക ഘടകങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും വിശദമായി പഠിക്കുവാൻ ശ്രമിക്കുകയാണ്.

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

  • മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ വസ്തുക്കളാണ് സാധനങ്ങൾ.
  • പേന, പുസ്തകം, കസേര, മേശ മുതലായവ സാധനങ്ങൾക്ക് ഉദ്ദാഹരണങ്ങളാണ്.
  • സേവനങ്ങൾ കാണുവാനോ സ്പർശിക്കുവാനോ കഴിയില്ല, മറിച്ച് അനുഭവിച്ചറിയാം.
  • സാധനങ്ങളും സേവനങ്ങളും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ് നാം ഉപയോഗിക്കുന്നത്.
  • മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയയാണ് ഉല്പാദനം.
  • മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉൽപ്പന്നങ്ങൾ അത്യന്താപേക്ഷിതമാണ്. ഇത് ഉൽപ്പാദനം തുടർച്ചയായ പ്രക്രിയയാക്കുന്നു.
  • ഉല്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് ഉല്പാദകഘടകങ്ങൾ.
  • ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയാണ് ഉൽപ്പാദകഘടകങ്ങൾ.
  • സാധനങ്ങളുടെ ഉൽപാദനത്തിന് ഉപയോഗിക്കുന്ന എല്ലാ പ്രകൃതി വിഭവങ്ങളും ഭൂമി എന്നതിൽപ്പെടും. ഉല്പാദനഘടകം എന്ന നിലയിൽ ഭൂമിയുടെ പ്രതിഫലമാണ് പാട്ടം.

Class 6 Social Science Chapter 4 Question Answer Malayalam Medium ഉല്പാദനപ്രക്രിയയിലൂടെ

  • ഏതൊരു ഉല്പന്നത്തിന്റെയും ഉല്പാദനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഘടകമാണ് തൊഴിൽ.
  • തൊഴിലാളി നൽകുന്ന അദ്ധ്വാന ശേഷിക്കുള്ള പ്രതിഫലം കൂലിയാണ്.
  • ഒരു ഉൽപ്പന്നം ഉല്പാദിപ്പിക്കുന്നതിനും ഉല്പാദനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ ഒന്നാണ് മൂലധനം.
  • മൂലധനത്തിനുള്ള പ്രതിഫലം പലിശയാണ്.
  • ഉല്പാദനഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം എന്നിവ കൂട്ടിയോജിപ്പിക്കലാണ് സംഘാടനം.
  • സംഘാടനം നടത്തുന്ന വ്യക്തി സംഘാടകൻ സംരഭകൻ എന്നറിയപ്പെടുന്നു.
  • ഒരു ഉല്പാദനഘടകമെന്ന നിലയിൽ സംഘാടനത്തിനുള്ള പ്രതിഫലം ലാഭമാണ്.
  • വ്യക്തികളുടെ ആവശ്യപൂർത്തീകരണത്തിന് ഉല്പന്നങ്ങൾ അനിവാര്യമാകുമെന്നതിനാൽ ഉല്പാദനം എന്ന പ്രക്രിയ നിരന്തരമാകുന്നു.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

By reviewing Std 6 Social Science Notes Pdf Malayalam Medium and കേരളം മണ്ണും മഴയും മനുഷ്യനും Class 6 Social Science Chapter 3 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 3 Notes Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Kerala The Land the Rain and the People Class 6 Notes Malayalam Medium

Question 1.
കേരളത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണി നങ്ങൾ എന്നിവയിലെ വൈവിധ്യം കാർഷിക വൈവിധ്യത്ത സ്വാധീനിക്കുന്നുണ്ടോ? ഉദാഹരണസഹിതം വിശദമാക്കുക.
Answer:
കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണും വൈവിധ്യമാർന്ന വിളകളുടെ കൃഷിക്ക് അനുയോജ്യമാണ്.

ഉദാഹരണം: മലനാട്, കാപ്പി, തേയില, ഏലം, കുരുമുളുക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ഇവിടെ താപനില 30 സെൽഷ്യസിൽ താഴെയാണ്. സമൃദ്ധമായ മഴയും നല്ല നീർവാർച്ചയുള്ള മണ്ണും ഈ വിളകളുടെ കൃഷിക്ക് അനുയോജ്യമായ മറ്റു സവിശേഷതകളാണ്.

ഇടനാട് പ്രദേശം പരിഗണിക്കുമ്പോൾ സമ ദ്ധമായ മഴയും നദീതടങ്ങളിലെ മണ്ണിന്റെ കട്ടിയുള്ള പാളികളും ചെറുകുന്നിൻ പ്രദേശങ്ങ ളിലെ ലാറ്ററൈറ്റ് മണ്ണും വിളവൈവിധ്യത്തിന് അനുകൂലമായ ഭൂമിശാസ്ത്രപരമായ ഘടകങ്ങ ളാണ്.

തീരപ്രദേശം പരിഗണിക്കുമ്പോൾ, താഴ്ന്ന ഇടങ്ങളിലെ എക്കൽ മണ്ണിന്റെ നിക്ഷേപം നെൽ കൃഷിക്കും തീരപ്രദേശങ്ങളിലെ ഉപ്പുരസമുള്ള എക്കൽമണ്ണ് തെങ്ങ് കൃഷിക്കും ഏറെ അനുകൂലമാണ്.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 2.
ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ഓരോ വ്യക്തിയും കർമ്മനിരതമാകേണ്ടതുണ്ട്. വിദ്യാ ർത്ഥി എന്ന നിലയിൽ എന്തൊക്കെ ക്രിയാത്മ നടപടികളാണ് ഇതിനായി നിങ്ങൾക്ക് ഏറ്റെടു ക്കുവാൻ കഴിയുക ?
Answer:

  • കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊന്ന് കൃഷി ചെയ്യാനുള്ള ഭൂമിയുടെ അഭാവമാണ്.
  • കൃഷി ചെയ്യാനുള്ള സ്ഥലത്തിന്റെ പ്രശ്നം പരി ഹരിക്കാനുള്ള ചില മാർഗ്ഗങ്ങളാണ് ഹൈഡ്രോ പോണിക്സ്, വെർട്ടിക്കൽ നെറ്റ് ഫാമിംഗ്, ടെറസ് ഫാമിംഗ് മുതലായ രീതികൾ.
  • നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പച്ചക്കറി കളിലും പഴങ്ങളിലും കീടനാശിനികൾ ഉൾ പ്പെടുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
  • ഹരിതകേരളം പദ്ധതിയുടെ ഭാഗമായി, ഓരോ കുടുംബവും അവരുടെ ആവശ്യത്തിനായി വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്യുന്നു. സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിക്ക് ആവശ്യ മായ പച്ചക്കറികൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ കൃഷി ചെയ്യുന്നു.
  • എല്ലായിടത്തും വിഷരഹിത ധാന്യങ്ങളും പച്ചക്കറികളും,
  • ആളുകൾ വയലുകളിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നതിനാൽ അവർക്ക് ജീവിത ശൈലി രോഗങ്ങളില്ല.
    അങ്ങനെയൊരു നാളെയാണ് നമുക്കാവശ്യം. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് ഇത് എളുപ്പത്തിൽ സാധ്യമാകും.

Question 3.
കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറികൾ എത്തുന്നത് എവിടെനിന്നാണ് ?
Answer:
മൈസൂരു, ഊട്ടി, മേട്ടുപ്പാളയം, കമ്പം, തേനി, ദഢനപത്രം, നാഗർകോവിൽ

Question 4.
നമുക്കു വേണ്ട പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, പൂക്കൾ തുടങ്ങിയവയിൽ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും ?
Answer:
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ തൊഴിലാളികളുടെ കൂലി വളരെ കൂടുതലാണ്. കേരളത്തിലെ കാലാവസ്ഥയിലും ഭൂവിനിയോഗ ത്തിലും വന്ന മാറ്റങ്ങളും ഈ മേഖലയിലെ കാർഷികോൽപാദനത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് കേരളത്തിൽ വലിയ തോതിൽ കൃഷി ചെയ്യുന്നത് ലാഭകരമല്ല. അതിനാൽ തന്നെ നമുക്കാവശ്യമായ പച്ചക്കറികളും, പൂക്കളും, ധാന്യങ്ങളുമെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരണം.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 5.
കൃഷിചെയ്യുന്നതിനാവശ്യമായ അടിസ്ഥാന ഘടകങ്ങൾ എന്തെല്ലാം?
Answer:

  • വളക്കൂറുള്ള മണ്ണ്
  • അനുയോജ്യമായ കാലാവസ്ഥ
  • ജല ലഭ്യത
  • മനുഷ്യാധ്വാനം

Question 6.
കേരളത്തിലെയും തമിഴ്നാട്ടിലെയും കാർഷിക സാഹചര്യങ്ങൾ താരതമ്യം ചെയ്യുക.
Answer:
Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും 1

Question 7.
കേരളത്തിലെയും തമിഴ്നാട്ടിലെയും കാർഷിക സാഹചര്യങ്ങൾ താരതമ്യം ചെയ്താൽ എന്തൊക്കെ നിഗമനങ്ങളിലെത്താം ?
Answer:
കേരളത്തിലും തമിഴ്നാട്ടിലും ഏതാണ്ട് ഒരേ തര ത്തിലുള്ള മണ്ണിനങ്ങളാണ് കാണപ്പെടുന്നത്. എന്നാൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ എക്കൽമണ്ണ് കേരളത്തിലാണുള്ളത്. മഴയുടെ ലഭ്യതയിലാകട്ടെ കേരളം തമിഴ് നാടിനേക്കാൾ ഏറെ മുന്നിലാണ്.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 8.
മലനാട്ടിലെ വിളകളുടെ വളർച്ചക്കാവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം ?
Answer:

  • താപനില 30 സെൽഷ്യസിൽ താഴെ
  • ധാരാളമായി ലഭിക്കുന്ന മഴ
  • നീർവാർച്ചയുള്ള മണ്ണ്

Question 9.
നമ്മുടെ മലനാട് പ്രദേശം ഏതൊക്കെ വിളകളുടെ കൃഷിക്കാണ് അനുയോജ്യം ? പട്ടികയാക്കൂ. എന്തുകൊണ്ടാണ് നിങ്ങൾ പട്ടികയിൽ ഉൾ പ്പെടുത്തിയ വിളകൾ മലനാട്ടിൽ കൃഷി ചെയ്യാ നാകുന്നത് ?
Answer:
താഴെ പറയുന്ന വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ കാലാവസ്ഥയാണ് മലനാട്ടിൽ
ഉള്ളത്.

  • ഏലം
  • കുരുമുളക്
  • ഇഞ്ചി
  • മഞ്ഞൾ
  • തേയില
  • കാപ്പി

മലനാട്, കൃഷിക്കനുയോജ്യമായ എക്കൽ മണ്ണും, കറുത്ത മണ്ണും കൊണ്ട് ഫലഭൂയിഷ്ഠമാണ്. അതി നാലാണ് ഏലം, കുരുമുളക് തുടങ്ങിയ വിളകൾ മലനാട്ടിൽ കൃഷി ചെയ്യാൻ സാധിക്കുന്നത്.

Question 10.
ഇടനാട്ടിൽ കൃഷിചെയ്യുന്ന പ്രധാന വിളകൾ ഏതെല്ലാം ?
Answer:
കേരളത്തിലെ പ്രധാന വാണിജ്യ വിളയായ റബർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോ ജ്യമാണിവിടം. ഇതുകൂടാതെ മരച്ചീനി, കാച്ചിൽ, ചേന തുടങ്ങിയ കിഴങ്ങുവർഗങ്ങളും പച്ചക്ക റികളും, ഏത്തവാഴ കൃഷിയും ഈ മേഖലയിൽ വ്യാപകമായിരുന്നു.

Question 11.
കർഷകർ പരമ്പരാഗത വിളകൾ ഉപേക്ഷിച്ച് റബർ കൃഷിയിലേക്ക് മാറാൻ കാരണമെന്തായിരിക്കും? ഇത് അവരുടെ ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും ?
Answer:
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജോലിക്കാരുടെ കൂലി വളരെ കൂടുതലാണ്. വൻതോതിൽ കൃഷി ചെയ്യുന്നത് കേരളത്തിൽ വലിയ ലാഭമല്ല. അതിനാൽ റബ്ബർ പോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ കൃഷി ചെയ്യുന്നതാണ് ഇപ്പോഴത്തെ ഭക്ഷ്യവിളകളേക്കാൾ കൂടുതൽ പണം സമ്പാദി ക്കാൻ ഇത് ജനങ്ങളെ സഹായിക്കും. ഒരിക്കൽ നട്ടാൽ ദീർഘകാലം വിളവ് ലഭിക്കു മെന്നത് റബറിന്റെ മേന്മയാണ്.

ജനങ്ങളുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ താഴെ കൊടുക്കുന്നു.

  • കേരളത്തിലെ ജനങ്ങൾക്ക് പരമ്പരാഗത വിളകൾ കൃഷി ചെയ്യാൻ താൽപര്യമില്ല.
  • കൃഷിയുടെ ഏക ലക്ഷ്യം പണം മാത്രമായി മാറി.
  • ആളുകൾക്ക് കഠിനാധ്വാനത്തോടുള്ള വിമുഖത.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 12.
തീരപ്രദേശത്തെ പ്രധാനവിളകൾ എന്തെല്ലാം ?
Answer:
നെൽകൃഷിയും തെങ്ങ് കൃഷിയുമാണ് തീര പ്രദേശത്തെ പ്രധാന വിളകൾ

Question 13.
പട്ടിക വിശകലനം ചെയ്ത്, താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും 2

(a) ഏതൊക്കെ വിളകളുടെ ഭൂവിസ്തൃതിയിലാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് ?
(b) ഏതു വിളയുടെ ഭൂവിസ്തൃതിയാണ് ഏറ്റവും കുറഞ്ഞിട്ടുള്ളത് ?
(c) ഏതൊക്കെ വിളകളുടെ ഭൂവിസ്തൃതിയാണ് കൂടിയിട്ടുള്ളത് ?
(d) മുകളിൽ നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാന ത്തിൽ പട്ടിക വിശകലനം ചെയ്യുമ്പോൾ എന്തെല്ലാം നിഗമനങ്ങൾ രൂപീകരിക്കാം ?
Answer:
(a) നെല്ല്, മരച്ചീനി
(b) നെല്ല്
(c) തെങ്ങ്, റബർ
(d) നെല്ല്, മരച്ചീനി എന്നീ വിളകളുടെ കൃഷിയിൽ കുറവ് വരുമ്പോൾ റബർകൃഷി വ്യാപിക്കു ന്നതായി കാണാം. ഭക്ഷ്യവിളകളേക്കാൾ നാണ്യവിളകൾ കൃഷി ചെയ്യുവാനാണ് ആളുകൾക്ക് താൽപര്യം.

Question 14.
കൃഷിഭൂമി കുറയുന്നത് കാർഷികമേഖലയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും ?
Answer:
കൃഷിഭൂമി കുറയുന്നത് കാർഷിക മേഖലയിൽ താഴെപറയുന്ന മാറ്റങ്ങൾ ഉണ്ടാക്കുന്നു.

  • കാർഷികമേഖലകളിലും വയലുകളിലുമാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്.
  • കൃഷിയോഗ്യമായ ഭൂമി കുറഞ്ഞാൽ കൃഷി കുറയുകയും വിളകളുടെ ഉൽപ്പാദനത്തിൽ കുറവ് വരുകയും ചെയ്യുന്നു.
  • ഇത് ജനങ്ങളുടെ വരുമാനത്തെ ബാധിക്കു കയും ആ പ്രദേശത്ത് പട്ടിണി ഉണ്ടാവുകയും ചെയ്യുന്നു.

Question 15.
കാർഷിക സംസ് കാരത്തിൽ നിന്ന് മാറിയ മലയാളിയുടെ ജീവിത ശൈലിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് ?
Answer:

  • ആളുകൾക്ക് കൃഷിയിൽ താൽപര്യമില്ല.
  • കൃഷിയുടെ ഏകലക്ഷ്യം ലാഭം നേടുക എന്നതു മാത്രമായി.
  • കഠിനാധ്വാനം ചെയ്യുവാനുള്ള വിമുഖത.
  • ഫാസ്റ്റ് ഫുഡ് സംസ്കാരം ശീലമായി.

കേരളം മണ്ണും മഴയും മനുഷ്യനും Class 6 Notes Questions and Answers

Question 1.
തേയില, കാപ്പി മുതലായവയുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയുള്ള ഭൂപ്രകൃതി വിഭാഗമേത് ?
Answer:
മലനാട്

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 2.
റബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?
Answer:
ജോൺ ജോസഫ് മർഫി

Question 3.
തീരപ്രദേശത്തിനും മലനാടിനുമിടയിലുള്ള ഭൂപ്രകൃതി വിഭാഗം ഏതാണ്?
Answer:
ഇടനാട്

Question 4.
ഇടനാട്ടിലെ വിളവൈവിധ്യങ്ങൾ ഏതെല്ലാമാണ് ?
Answer:
ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ

Question 5.
കേരളത്തിലെ പ്രധാന വാണിജ്യ വിളയേത് ?
Answer:
റബർ

Question 6.
സമുദ്രനിരപ്പിനോട് അടുത്തുള്ള ഭൂപ്രകൃതി വിഭാഗം ഏതാണ്?
Answer:
തീരപ്രദേശം

Question 7.
താഴ്ന്ന ഇടങ്ങളിലെ മുഖ്യകൃഷി ഏതാണ് ?
Answer:
നെൽക്കൃഷി

Question 8.
നെൽക്കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
Answer:
എക്കൽമണ്ണ്

Question 9.
നഗരവാസികളായ കൃഷിക്കാർക്ക് കൃഷിചെയ്യാൻ അനുയോജ്യമായ ഒരു രീതി നിർദ്ദേശിക്കുക.
Answer:
ഹൈഡ്രോപോണിക്സ്

Question 10.
വളരെക്കുറിച്ച് സ്ഥലം ഉള്ളവർക്ക് വീട്ടിൽ കൃഷിചെയ്യാൻ സഹായകമായ രീതി ഏതാണ് ?
Answer:
വെർട്ടിക്കൽ നെറ്റ് ഫാമിംഗ്

Question 11.
V.F.P.C.K.യുടെ പൂർണ്ണരൂപം എഴുതുക.
Answer:
വെജിറ്റബിൾ ആന്റ് ഫൂട്ട് പാമോഷൻ കൗൺസിൽ കേരള (V.F.P.C.K.)

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 12.
പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവിളകൾ, കൂൺ ഇനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ കൃഷി ത്തോടെ പ്രവർത്തിക്കുന്ന മിഷൻ ഏത് ?
Answer:
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ

Question 13.
കൊടുംതണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിച്ചു പോകാതിരിക്കാനായി സ്ഫടിക മേൽക്കൂരയുള്ള മുറികളിൽ അവ വളർത്തുന്ന രീതി ഏതാണ്?
Answer:
ഹരിതഗൃഹ കൃഷി

Question 14.
ഓരോ പ്രദേശത്തെയും മണ്ണിനും വിളയ്ക്കും ഓരോ സമയത്തും ആവശ്യമായ പരിചരണം കൃത്യമായ അളവിൽ നൽകുന്ന കൃഷിരീതി ഏതാണ്?
Answer:
കൃത്യതാ കൃഷി

Question 15.
വെള്ളവും വളവും കണികാരൂപത്തിൽ ഡിപ്പറുക ളിലൂടെ നൽകുന്ന രീതി ഏതാണ്?
Answer:
ഫെർട്ടിഗേഷൻ

Question 16.
കേരളത്തിൽ കർഷകദിനം ആചരിക്കുന്നതെ ന്നാണ് ?
Answer:
ചിങ്ങം – 1

Question 17.
കേരളത്തിലെ കാർഷിക പ്രവർത്തനങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ എന്തൊക്കെയാണ് ?
Answer:
കൃഷിക്ക് അനുയോജ്യമായ എക്കൽ മണ്ണ് കേരളത്തിലാണുള്ളത്. മഴയുടെ അളവും മികച്ചതാണ്. കൂടാതെ വാർഷിക മഴയുടെ അളവ് 300 സെന്റിമീറ്ററാണ്.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 18.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യ മായ കാർഷിക വിളകളും സുഗന്ധവ്യഞ്ജന ങ്ങളും ഏതൊക്കെയാണ് ?
Answer:
തെങ്ങ്, നെല്ല്, മരച്ചീനി, ചേന, കുരുമുളക്, ഇഞ്ചി, ഏലം മുതലായവയാണ് കേരളത്തിലെ കാല വസ്ഥയ്ക്ക് അനുയോജ്യമായ കാർഷിക വിള കളും സുഗന്ധവ്യഞ്ജനങ്ങളും.

Question 19.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിന്റെ അടി സ്ഥാനത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിയെ എങ്ങനെ തരം തിരിക്കാം ?
Answer:

  • 3 ആയി തിരിക്കാം
  • മലനാട്
  • ഇടനാട്
  • തീരപ്രദേശം

Question 20.
ഇടനാട്ടിലെ വിള വൈവിധ്യത്തിന് അനുകൂ ലമായ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ ഏതൊ ക്കെയാണ് ?
Answer:

  • ധാരാളമായി ലഭിക്കുന്ന മഴ
  • ഈ മേഖലയിലെ ചെറുകുന്നിൻ പ്രദേശങ്ങ ളിലെ ലാറ്ററൈറ്റ് മണ്ണ്
  • നദീതടങ്ങളിലെ എക്കൽ മണ്ണിന്റെ സാമാന്യം കനത്ത ആവരണം

Question 21.
കർഷകർ മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറാൻ നിർബന്ധിതരായതിന്റെ കാരണങ്ങൾ എന്തെല്ലാം ?
Answer:

  • കൃഷിയോഗ്യമായ ഭൂമി ക്രമേണ ജനവാസ കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു.
  • കൃഷിഭൂമിയിൽ സംഭവിച്ച ഗണ്യമായ കുറവ് മറ്റ് തൊഴിൽ മേഖലയിലേക്ക് മാറാൻ കർഷ കരെ പ്രേരിപ്പിച്ചു.
  • വിത്ത്, വളം എന്നിവയുടെ വില വർദ്ധന, തൊഴിലാളികളുടെ കൂലി എന്നിവ കൃഷിയെ ലാഭകരമല്ലാതാക്കി.

Question 22.
നമ്മുടെ സംസ്ഥാനത്ത് ഭൂവിനിയോഗത്തിൽ വന്ന മാറ്റത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ?
Answer:

  • നെൽവയലുകളും കുളങ്ങളും മറ്റ് ആവശ്യ ങ്ങൾക്കായി നികത്തൽ
  • കുന്നുകളുടെയും മലകളുടെയും നാശം
  • കുന്നിൻ ചെരിവുകളിലെ അശാസ്ത്രീയമായ
  • കൃഷിരീതികൾ

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 23.
ജീവിതശൈലി രോഗങ്ങൾ എന്നാലെന്ത് ?
Answer:
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് പുതു തലമുറ രോഗങ്ങളായ രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് മുഖ്യ കാരണം. ജീവിത രോഗങ്ങൾ എന്നാണിവയ്ക്ക് പൊതുവെയുള്ള പേര്.

Question 24.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ പ്രവർത്ത നങ്ങൾ എന്തെല്ലാം ?
Answer:
കേരളത്തിന്റെ കാർഷിക പൈതൃകം വീണ്ടെടു ക്കാൻ സർക്കാർ വിവിധ പരിപാടികളും പദ്ധതി കളും ആവിഷ്കരിച്ചിട്ടുണ്ട്. പഴങ്ങൾ, പച്ചക്കറി കൾ, സുഗന്ധവിളകൾ, കൂൺ ഇനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ കൃഷി പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ പ്രവർത്തിക്കുന്നത്. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുക എന്നതും ഈ മിഷന്റെ ലക്ഷ്യമാണ്.

Question 25.
ഹൈഡ്രോപോണിക്സ്, വെർട്ടിക്കൽ നെറ്റ് ഫാമിംഗ് എന്നിവയെക്കുറിച്ച് ലഘുകുറിപ്പുകൾ തയ്യാറാക്കുക.
Answer:
ഹൈഡ്രോപോണിക്സ്

  • മണ്ണിനേക്കാൾ ജലത്തെ അടിസ്ഥാനമാക്കി യുള്ള, പോഷക ലായനി ഉപയോഗിച്ച് ചെടികൾ വളർത്തുന്ന സാങ്കേതികതയാണ് ഹൈഡ്രോപോണിക്സ്.
  • ചെറുകിട കർഷകരും വാണിജ്യ സംരംഭങ്ങളും ഹൈഡ്രോപോണിക്സ് ഉൽപ്പാദന സംവിധാ നങ്ങൾ ഉപയോഗിക്കുന്നു.
  • കൃഷി ചെയ്യാൻ ഭൂമിയില്ലാത്ത നഗരവാസി കൾക്ക് ഈ വിദ്യ ഒരു പരിഹാരമാണ്.

വെർട്ടിക്കൽ നെറ്റ് ഫാമിംഗ്

  • വളരെക്കുറിച്ച് സ്ഥലസൗകര്യമുള്ള ആളുക ൾക്ക് വെർട്ടിക്കൽ നെറ്റ് ഫാമിംഗ് സഹായക രമാണ്.
  • ഇതിൽ വിളകൾ വീടിനുള്ളിൽ വെളിച്ചത്തി ന്റെയും താപനിലയുടെയും കൃത്രിമ സാഹ ചര്യങ്ങളിൽ വളർത്തുന്നു.
  • വെർട്ടിക്കൽ നെറ്റ് ഫാമിംഗിന്റെ പ്രധാന ലക്ഷ്യം ചെറിയ ഇടങ്ങളിൽ ഉയർന്ന ഉൽ പാദന ക്ഷമതയാണ്.

Question 26.
ഹരിതകേരളം എന്ന ആശയം വിശദീകരിക്കുക ?
Answer:

  • ഹരിതകേരളം ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുടുംബവും അവരുടെ ആവശ്യത്തിനായി വീട്ടു മുറ്റത്ത് പച്ചക്കറി കൃഷി ചെയ്യുന്നു എന്നതാണ്. സ്കൂളിൽ ഉച്ചഭക്ഷണം പരിപാടിക്ക് ആവ ശ്യമായ പച്ചക്കറികൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ കൃഷി ചെയ്യുന്നു.
  • വിഷരഹിത ധാന്യങ്ങളും പച്ചക്കറികളും എല്ലായിടത്തും.
  • ആളുകൾ വയലുകളിലും കൃഷിയിടങ്ങളിലും കഠിനാധ്വാനം ചെയ്യുന്നതിനാൽ അവർക്ക്
  • ജീവിതശൈലി രോഗങ്ങളൊന്നുമില്ല.
  • അങ്ങനെയൊരു നാളെയാണ് നമുക്കാവശ്യം. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് ഇത് എളുപ്പത്തിൽ നേടാനാകും.

(a) ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേര ളത്തെ എങ്ങനെ തിരിക്കാം ?
(b) ഏതെങ്കിലും ഒരെണ്ണം വിശദീകരിക്കുക
Answer:
(a) ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേര ളത്തെ 3 ആയി തിരിക്കാം.

  • മലനാട്
  • ഇടനാട്
  • തീരപ്രദേശം

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

(b) ഇടനാട്

  • തീരപ്രദേശത്തിനും മലനാടിനുമിടയിലാണ് ഇടനാട്.
  • കേരളത്തിൽ ഏറ്റവും അധികം വിളവൈവിധ്യ മുള്ള പ്രദേശമാണിത്.
  • ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ തുടങ്ങിയവ ഇടനാട്ടിലെ വിള വൈവിധ്യത്തിന്റെ ഭാഗമാണ്.
  • ധാരാളമായി ലഭിക്കുന്ന മഴ, ഈ മേഖല യിലെ ചെറുകുന്നിൻ പ്രദേശങ്ങളിലെ ലാറ്റ റൈറ്റ് മണ്ണിന്റെയും നദീതടങ്ങളിലെ എക്കൽ മണ്ണിന്റെയും സാമാന്യം കനത്ത ആവരണം തുടങ്ങിയ അനുകൂല ഭൂമി ശാസ്ത്ര ഘടകങ്ങളാണ് ഇടനാട്ടിലെ വിളവൈവിധ്യ ത്തിന് കാരണം.
  • കേരളത്തിലെ പ്രധാന വാണിജ്യവിളയായ റബർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനു യോജ്യമാണിവിടം.

Question 27.
പട്ടിക പൂർത്തീകരിക്കുക.
Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും 3
Answer:
Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും 4

Question 28.
(a) കാർഷികാധിഷ്ഠിത സംസ്കാരത്തിൽ നിന്ന് മാറിയ കേരളീയരുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളെ പട്ടികപ്പെടുത്തുക.
കൃഷിചെയ്യുന്നതിൽ താൽപര്യമില്ലാതായി
…………………………………………………..
…………………………………………………..
…………………………………………………..
(b) ജീവിതശൈലി രോഗങ്ങൾ എന്നാലെന്ത്
Answer:
(a)

  • കൃഷിചെയ്യുന്നതിൽ താൽപര്യമില്ലാതായി
  • കൃഷിയുടെ ഏകലക്ഷ്യം പണം മാത്രമായി മാറി.
  • ഫാസ്റ്റ് ഫുഡ് സംസ്കാരം നിലവിൽ വന്നു.
  • ആളുകൾക്ക് കഠിനാധ്വാനത്തോടുള്ള വിമുഖത.

(b)ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് പുതു തലമുറ രോഗങ്ങളുടെ രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് മുഖ്യകാരണം. ജീവി തശൈലി രോഗങ്ങൾ എന്നാണിവയ്ക്ക് പൊതുവെയുള്ള പേര്.

Question 29.
ഏതെങ്കിലും രണ്ട് നൂതന കൃഷിരീതികളെക്കുറിച്ച് വിശദീകരിക്കുക ?
Answer:
ഹരിതഗൃഹകൃഷി – കൊടുംതണുപ്പുള്ള ഇട ങ്ങളിൽ വിളകൾ നശിച്ചുപോകാതിരിക്കാനായി സ്ടിക് മേൽക്കുരയുള്ള മുറികളിൽ അവ അവയെ വളർത്തുന്ന രീതിയാണിത്.
വെർട്ടിക്കൽ നെറ്റ് ഫാമിംഗ് – വളരെക്കുറച്ച് സ്ഥലം ഉള്ളവർക്കുപോലും വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ സഹായകമാണ് വെർട്ടിക്കൽ നെറ്റ് ഫാമിംഗ്, മുളയിലോ കമ്പുകളിലോ വിലകുറഞ്ഞ വല കുത്തനെ വലിച്ചുകെട്ടിയാണ് ഈ കൃഷിരീതി നടപ്പാക്കുന്നത്.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 30.
കേരളത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, ജല ലഭ്യത, മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നിവ വൈവി ധ്യമാർന്ന വിളകളുടെ കൃഷിക്ക് അനുയോജ്യ മാണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ? എന്നിട്ടും കേരളത്തിൽ കൃഷി പിന്നോക്കം പോകാൻ ഇടയാക്കിയ സാഹചര്യം എന്ത് ? ചർച്ച ചെയ്യുക.
Answer:

  • ഉൽപ്പാദനച്ചെലവിലെ വർധനയും തൊഴിലാളി കളുടെ അഭാവവുമാണ് കാർഷിക മേഖലയിലെ തിരിച്ചടിക്ക് പ്രധാന കാരണം.
  • നെൽ വയലുകളും മറ്റ് കൃഷിയോഗ്യമായ നിലങ്ങളും ഇപ്പോൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.
  • മാറുന്ന ജീവിത ശൈലിയാണ് കാർഷിക മേഖ ലയിലെ തിരിച്ചടിക്കുള്ള മറ്റൊരു കാരണം.
  • ഭൂരിഭാഗം ആളുകളും വിദ്യാസമ്പന്നരാണ്. ആയതിനാൽ വൈറ്റ് കോളർ ജോലികളുടെ ആവശ്യം
  • വർദ്ധിപ്പിക്കുക എന്ന ചിന്തയും കാർ ഷികവൃത്തിയെ പ്രതികൂലമായി ബാധിക്കുന്നു. വിദേശരാജ്യങ്ങളിലെ ജോലികളിലേക്കും ജീവിതശൈലിയിലേക്കുമുള്ള ആകർഷണം.
  • ഇതര സംസ്ഥാനങ്ങളിൽ നിന്നും വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പച്ചക്കറികൾ.
  • റബർ പോലെയുള്ള വാണിജ്യ വിളകൾ ലാഭകരമായതിനാൽ, ഇങ്ങനെയുള്ള വിളകൾ മാത്രം കൃഷിചെയ്യുവാനുള്ള ആളുകളുടെ താല്പര്യം.
  • വർദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവൽ ക്കരണവും കൃഷിയോഗ്യമായ ഭൂമിയുടെ വിസ്തൃതി കുറക്കുന്നു.
  • ഫാക്ടറികളിൽ നിന്നുമുള്ള രാസമാലിന്യങ്ങൾ നിമിത്തം നമ്മുടെ ജലസ്രോതസ്സുകൾ വിഷ ലിപ്തമാണ്. ഇതും കാർഷിക പുരോഗതിക്ക് തടസ്സമായൊരു കാര്യമാണ്.
  • കാലാവസ്ഥ വ്യതിയാനമാണ് കൃഷിയിലെ മറ്റൊരു പ്രശ്നം.

Question 31.
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ശേഖരിക്കുക.
Answer:

  • ഉടമയുടെ കണ്ണ് ഒന്നാംതരം വളം
  • ആഴത്തിൽ ഉഴുത് അകലത്തിൽ വിതക്കുക.
  • കതിരിൽ വളം വച്ചിട്ട് കാര്യമില്ല.
  • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം…
  • അടക്കാമരമായാലോ.

Question 32.
അമരത്തടത്തിൽ തവള കരയണം.
(a) സംയുക്ത കൃഷി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
(b) ജലസേചനം, കള പറിയ്ക്കൽ, വളപ്രയോഗം എന്നിവ ഒരുമിച്ച് ചെയ്യുന്നതിന്റെ മെച്ചങ്ങൾ എന്തൊക്കെയാണ് ?
Answer:
(a) കൃഷിയൂണിറ്റിന്റെ വലിപ്പം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെറുകിട കർഷകരുടെ ഭൂമി ഒന്നിച്ച് ശേഖരിക്കുകയും കൂട്ടായി കൃഷി യിറക്കുകയും ചെയ്യുന്ന രീതിയാണ് സംയുക്ത കൃഷി.

(b)സംയുക്ത കൃഷിയുടെ ഗുണങ്ങൾ

  • കൃഷിചെയ്യുന്നതിനാവശ്യമായ ചിലവ് പങ്കിടുവാൻ സാധിക്കുന്നു.
  • കൂട്ടായ ഉത്തരവാദിത്വം ലാഭം പങ്കിടൽ
  • കൃഷിയുടെ വിവിധഘട്ടങ്ങളിലെ പ്രവർത്ത നങ്ങളായ വളം ഇടുന്നത്,
  • വെള്ളം നനയ്ക്കൽ, കൊയ്ത്ത് തുടങ്ങിയവയി ലുള്ള കൂട്ടായ പങ്കാളിത്തം,

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

Question 33.
കൃഷിക്കുള്ള ചില ആധുനിക സാങ്കേതിക വിദ്യകൾ എഴുതുക.
Answer:

  • വെർട്ടിക്കൽ നെറ്റ് ഫാമിംഗ്
  • ഹൈഡ്രോപോണിക്സ്
  • ഹരിതഗൃഹകൃഷി
  • കൃത്യതാകൃഷി
  • ഫെർട്ടിഗേഷൻ
  • ഏറോപോണിക്സ് (Aero ponic farming)

Kerala The Land the Rain and the People Class 6 Notes Pdf Malayalam Medium

വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യാൻ അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതി, മണ്ണ്, കാലാവസ്ഥ മുതലായവ. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിയെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിക്കാം. ഈ ഭൂപ്രകൃതി വിഭാഗങ്ങളോരോന്നിലും കൃഷി ചെയ്യുന്ന വിളകൾക്ക് ചില പ്രത്യേകതകളുണ്ട്.

എന്നാൽ കേരളത്തിന്റെ കാലാവസ്ഥയിലും ഭൂവിനിയോഗത്തിലും വന്ന മാറ്റങ്ങൾ ഈ മേഖലയിലെ കാർഷിക ഉല്പാദനത്തെ ഏറെ ബാധിച്ചിട്ടുണ്ട്. കേരളത്തിന്റെ കാർഷിക പാരമ്പര്യം തിരിച്ചു പിടിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കേരളത്തിന്റെ കൃഷിരീതികൾ, മാറുന്ന ജീവിതക്രമം, കേരളത്തിന്റെ കാർഷിക പാരമ്പര്യം തിരിച്ചുപിടിക്കുവാനുള്ള വിവിധ സർക്കാർ പദ്ധതികൾ മുതലായവയാണ് ഈ പാഠഭാഗത്ത് പഠിക്കാൻ പോകുന്നത്.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

  • വളക്കൂറുള്ള മണ്ണ്, അനുയോജ്യമായ കാലാവസ്ഥ, ജലലഭ്യത, മനുഷ്യാധ്വാനം മുതലായവ കൃഷിക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങളാണ്.
  • കേരളത്തിൽ തെങ്ങ്, നെല്ല്, മരച്ചീനി, ചേന, കാച്ചിൽ എന്നിവ മാത്രമല്ല കുരുമുളുക്, ഇഞ്ചി, ഏലം തുടങ്ങിയ സുഗന്ധ വിളകളുടെ വളർച്ചയ്ക്കും അനുകൂലമായ സാഹചര്യങ്ങളുണ്ട്.
  • കേരളത്തിന്റെ ഭൂപ്രകൃതി വിവിധ വിളകളുടെ കൃഷിക്ക് അനുയോജ്യമാണ്.
  • മലനാട്ടിലെ കാലാവസ്ഥ തേയില, കാപ്പി, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധ വിളകളുടെ വളർച്ചയ്ക്ക് അനുകൂലമാണ്.
  • കേരളത്തിലെ ഇടനാട് വൈവിധ്യമാർന്ന വിളകളാൽ സവിശേഷമാണ്. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയവ ഇടനാട്ടിലെ വിളവൈവിധ്യത്തിന്റെ ഭാഗമാണ്.
  • കേരളത്തിലെ പ്രധാന വാണിജ്യവിളയായ റബർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണ്
  • ഇടനാട്. സമുദ്രനിരപ്പിൽനിന്നും അധികം ഉയരമില്ലാത്ത പ്രദേശമാണ് തീരപ്രദേശം.
  • താഴ്ന്ന ഇടങ്ങളിലെ എക്കൽ മണ്ണിന്റെ നിക്ഷേപം നെൽകൃഷിക്ക് അനുയോജ്യമാണ്.
  • കൃഷിയും കാലാവസ്ഥയും നമ്മുടെ സംസ്ക്കാരത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നതിനുള്ള തെളിവുകളാണ് പഴഞ്ചൊല്ലുകൾ.
  • വിത്ത്, വളം, തൊഴിലാളികളുടെ കൂലി വർദ്ധനവ് മുതലായവ കൃഷി ആദായകരമല്ലാതാക്കി.
    കുളങ്ങളും വയലുകളും മണ്ണിട്ട് നികത്തി മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതും കുന്നിടിക്കലും
  • കുന്നിൻ ചരിവുകളിൽ അശാസ്ത്രീയമായി കൃഷി ചെയ്യുന്നതുമെല്ലാം കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നു.

Class 6 Social Science Chapter 3 Question Answer Malayalam Medium കേരളം മണ്ണും മഴയും മനുഷ്യനും

  • കായികാധ്വാനം കൂടുതൽ വേണ്ട കാർഷിക പ്രവർത്തനങ്ങളിൽനിന്നുള്ള പിന്മാറ്റം ആളുകളുടെ ജീവിത രീതിയിലും ആരോഗ്യസുരക്ഷയിലും അനവധി മാറ്റങ്ങൾക്കിടയാക്കി.
  • മാലിന്യം ദുർഗന്ധം വമിക്കാതെ സംസ്ക്കരിക്കാൻ ഇന്ന് നിരവധി മാർഗ്ഗങ്ങൾ പ്രചാരത്തിലുണ്ട്. വീട്ടിലെ മാലിന്യങ്ങളിൽ അഴുകിപ്പൊടിയുന്നവ ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കാം.
  • കൃഷിവകുപ്പും കുടുംബശ്രീ മിഷനും മറ്റു നിരവധി ഏജൻസികളും കൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാരിനെ സഹായിക്കുന്നുണ്ട്.
  • പരിസ്ഥിതി സൗഹൃദം, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര വികസനം, ഫലപ്രദമായ ഖര മാലിന്യ സംസ്കരണം, ശുചിത്വം തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനാണ് ഹരിതകേരളം പദ്ധതി ലക്ഷ്യമിടുന്നത്.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം Class 6 Social Science Chapter 2 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 2 Notes Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Medieval India: Society, Resource and Trade Class 6 Notes Malayalam Medium

Question 1.
മധ്യകാല ഇന്ത്യയിലെ കാർഷിക പ്രവർത്ത നങ്ങൾ മികവുറ്റതായിരുന്നു വിശദമാക്കുക.
Answer:

  • മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. പരുത്തി, ധാന്യ ങ്ങൾ, പയറുവർഗ്ഗങ്ങൾ, നീലം, കരിമ്പ് തുട ങ്ങിയവയായിരുന്നു അക്കാലത്തെ പ്രധാന വിളകൾ.
  • കാർഷിക പുരോഗതിക്കായി ഭരണാധികാ രികൾ പല നടപടികളും സ്വീകരിച്ചു. സേചന സൗകര്യങ്ങൾ ഒരുക്കി, വിത്തുകൾ വിതരണം ചെയ്തു, ഉദ്യോഗസ്ഥർക്ക് വേത നമായി ഭൂമി പതിച്ചു കൊടുത്തു തുടങ്ങി യവയാണ് അവ.
  • സ്വന്തമായി കൃഷി ഭൂമിയില്ലാത്ത കർഷകർ, കൃഷിക്കനുയോജ്യമായതും എന്നാൽ കൃഷി യിറക്കാത്തതുമായ ഭൂമി നേടിയെടുക്കുകയും അതിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുകയും ചെയ്തു.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 2.
നെയ്ത്തിന്റെയും കച്ചവടത്തിന്റെയും വ്യപാനം നഗരങ്ങളുടെ വളർച്ചയെ സഹായിച്ചതെങ്ങനെ ?
Answer:
നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ. ഗ്രാമീണ ജനത ഉല്പാദിപ്പിച്ച പരുത്തിയും നീലവും പട്ടു നൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി. തുണി നെയ്ത്തിന് പുതിയ ഉപകരണങ്ങളായ നൂൽ നൂൽക്കാനുള്ള ചർക്ക്, നെയ്ത്തിനുളള തറികൾ മുതലായവ ഉപയോഗിച്ചു. കാർഷിക രംഗത്തെ പുരോഗതി വാണിജ്യം അഭിവൃദ്ധി പ്പെടാനുള്ള സാഹചര്യമൊരുക്കി. ഇക്കാര്യങ്ങ ളെല്ലാം നഗരങ്ങളുടെ വളർച്ചയെ സഹായിച്ച ഘടകങ്ങളായിരുന്നു.

Question 3.
മധ്യകാല ഇന്ത്യയിലേക്ക് സഞ്ചാരികളെയും കച്ചവടക്കാരെയും ആകർഷിച്ച ഘടകങ്ങൾ എന്തെല്ലാം ?
Answer:

  • ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങൾ, തുണി ത്തരങ്ങൾ, തുകൽ, രത്നങ്ങൽ, ചന്ദനം, ലോഹങ്ങൾ, മുത്ത്, ആനക്കൊമ്പ്.
  • തുടങ്ങിയവ പുറം നാടുകളിൽ പ്രിയമുള്ള വിഭവങ്ങളായിരുന്നു.
  • ഈ വിഭവങ്ങളാണ് മധ്യകാല ഇന്ത്യയിലേക്ക് സഞ്ചാരികളെയും കച്ചവടക്കാരെയും ആകർ ഷിച്ചത്.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 4.
മധ്യകാല ഇന്ത്യ വിജ്ഞാന രംഗത്ത് കൈവരിച്ച പുരോഗതി പരിശോധിക്കുക.
Answer:

  • മധ്യകാല ഇന്ത്യയിൽ നിരവധി വിദ്യാകേന്ദ്ര ങ്ങൾ ഉണ്ടായിരുന്നു.
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ അറിവ് തേടിയെത്തി. വിദ്യാകേന്ദ്രങ്ങളിൽ
  • ബനാറസ്, ആഗ്ര, ലാഹോർ, കാഞ്ചി, മധുര, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാകേന്ദ്രങ്ങൾ ഇവയിൽ ശ്രദ്ധേയമായിരുന്നു.
  • ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾ അക്കാലത്ത് പുരോഗതി നേടി.
  • ഭാസ്കരാചാര്യർ രചിച്ച ലീലാവതി ശ്രദ്ധ യമായ ഗണിതശാസ്ത്ര ഗ്രന്ഥമായിരുന്നു. ജയ്പൂർ, ഡൽഹി, ഉജ്ജയിനി, ബനാറസ് എന്നിവടങ്ങളിൽ വാന നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു.
  • നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു.

Question 5.
ഇന്ത്യയെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ ബാബർനാമയിൽ നിന്ന് മനസ്സിലാക്കാം ?
Answer:
ഇന്ത്യയിലെ വൈവിധ്യങ്ങളും വിഭവങ്ങളുമാണ് ബാബർ വിശദീകരിക്കുന്നത്. ഹിന്ദുസ്ഥാൻ അത്ഭുതമുളവാക്കുന്ന ഭൂഭാഗമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് തികച്ചും വിഭിന്നമാണ്. ഇവിടുത്തെ പർവ്വതങ്ങൾ, നദികൾ, കാടുകൾ, മരുഭൂമികൾ എല്ലാം വ്യത്യസ്തമാണ്. ഇവിടത്തെ മൃഗങ്ങൾ, ചെടികൾ, ജനങ്ങൾ, ഭാഷകൾ, മഴ, കാറ്റ് എല്ലാം വൈവിധ്യമാർന്നവയാണ്.

Question 6.
വൈവിധ്യങ്ങളും വിഭവ സമൃദ്ധിയുമാണ് സഞ്ചാരികളെ മധ്യകാല ഇന്ത്യയിലേക്ക് ആകർഷിച്ചത്. അൽബറൂനിയുടെ വിവരണത്തിൽ പരാമർശി ച്ചിട്ടുള്ള തൊഴിലുകളും നികുതികളും ഏതൊക്കെയാണ് ?
Answer:
ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. കൃഷിയോടൊപ്പം കന്നുകാലി മേയ്ക്കലും, വ്യാപാരവും നിലനിന്നിരുന്നു. മൂന്ന് തരത്തിലുളള നികുതികളാണ് ഉണ്ടായിരുന്നത്. ഭൂമികരം, മേച്ചിൽ കരം, കച്ചവട നികുതി എന്നിവയായി രുന്നു അവ.

Question 7.
സൽത്തനത്ത് കാലഘട്ടത്തിലും മുഗൾ കാലഘട്ട ത്തിലും കൃഷിയുടെ പുരോഗതിയെ പ്രോത്സാ ഹിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു
Answer:
കൃഷിക്കനുയോജ്യമായതും എന്നാൽ കൃഷിയി റക്കാനാകാത്തതുമായ ഭൂമിയിൽ അക്കാലത്ത് ഇന്ത്യയിൽ ധാരാളമുണ്ടായിരുന്നു. കാർഷിക പുരോഗതിക്കായി ഭരണാധികാരികൾ ചില നടപടികൾ സ്വീകരിച്ചു.

  • ജലസേചന സൗകര്യങ്ങൾ ഒരുക്കി.
  • വിത്തുകൾ വിതരണം ചെയ്തു.
  • നികുതിയിളവുകൾ നൽകി.

ഇപ്രകാരം ഭൂമിയുടെ ഉടമാവകാശം നേടാൻ ഉത്സാഹശീലരായ കർഷകൾ ശ്രമിച്ചു. ഈ നടപടി ക്രമങ്ങളിലൂടെയെല്ലാം കാർഷിക പുരോഗതി നേടുവാൻ കഴിഞ്ഞു.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 8.
കൃഷിയോടൊപ്പം കാർഷികോപകരണങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പല കൈത്തൊഴി ലുകളും ഗ്രാമങ്ങളിൽ നിലനിന്നിരുന്നു. എന്തൊക്കെയാണ് ?
Answer:

  • ലോഹപണി
  • മരപ്പണി
  • ആയുധങ്ങളുടെ പണി
  • തുകൽ ജോലി

Question 9.
കാർഷികമേഖല നെയ്ത്തു വ്യവസായത്തിന്റെ വളർച്ചയെ സഹായിച്ചതെങ്ങനെ ?
Answer:

  • കാർഷിക മേഖല നെയ്ത്തു വ്യവസായത്തിന്റെ വളർച്ചയിൽ വളരെയേറെ പങ്കു വഹിച്ചിട്ടുണ്ട്. ഗ്രാമീണ ജനത ഉല്പാദിപ്പിച്ച് പരുത്തിയും നിലവും പട്ടുനൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി.
  • നീലത്തിന്റെയും പരുത്തിയുടെയും ലഭ്യത ഇന്ത്യൻ നെയ്ത്തുകാരെ വ്യത്യസ്ത നിറ ത്തിലും ഗുണനിലവാരത്തിലുമുള്ള വസ്ത്ര ങ്ങൾ നിർമ്മിക്കുവാൻ സഹായിച്ചു.
  • അസംസ്കൃത വസ്തുക്കളുടെ ഉൾനാടൻ ഉല്പാദനവും പുതിയ ഉപകരണങ്ങളുടെ വരവും വളർച്ചയെ സഹായിച്ചു. ഇങ്ങനെയെല്ലാമാണ് കാർഷിക മേഖല നെയ് ത വ്യവസായത്തിന്റെ വളർച്ചയെ സഹായിച്ചത്.

Question 10.
ഇന്ത്യ സന്ദർശിച്ച ഇബ്നു ബത്തൂത്തയും റാൽഫ് ഫിച്ചും ഇന്ത്യയിലെ നഗരങ്ങളെക്കുറിച്ച് നൽകിയ വിവരങ്ങൾ എന്തെല്ലാമാണ് ?
Answer:
സൽത്തനത്ത് കാലഘട്ടത്തിൽ ഇന്ത്യ സന്ദർ ശിച്ച് മൊറോക്കോ സഞ്ചാരിയായ ഇബ്നു ബത്തൂത്ത നൽകുന്ന വിവരങ്ങൾ:

  • വലിയ ജനസംഖ്യയും നിറഞ്ഞ സമ്പത്തു മുള നഗരങ്ങളാണ് ഇന്ത്യയിൽ ഉള്ളത്.
  • നഗരങ്ങളുടെ തെരുവോരങ്ങൾ വൈവിധ്യ മാർന്ന ഉല്പന്നങ്ങളുടെ കമ്പോളങ്ങളാണ്.
  • വർണ്ണാഭമായ പട്ടണങ്ങളാണ് ഡൽഹിയും ദൗലത്താബാദും.

മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരിയായ റാൽഫ് ഫിച്ചിന്റെ വിവരണത്തിൽ നിന്നും ലഭിക്കുന്ന വിവര ങ്ങൾ

  • ആഗ്രയും ഫത്തേപ്പൂർ സിക്രിയും അഹമ്മദാ ബാദും ലോകത്തു തന്നെ വലിയ നഗരമായ ലണ്ടനെക്കാൾ വലുതാണ്.
  • ഡൽഹി വലുതും സമ്പന്നമായ നഗരവു മാണ്.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 11.
മധ്യകാല ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഭൂപടത്തിൽ നിന്നും കണ്ടെത്തുക.
ദക്ഷിണേന്ത്യയിലെ വാണിജ്യകേന്ദ്രങ്ങളുടെ പുരോഗതിയെ സഹായിച്ച ഭൂമിശാസ്ത്രപരമായ പൊതു സവിശേഷത എന്തെന്ന് ചർച്ച ചെയ്യുക.
Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം 1

Answer:
മധ്യകാല ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങൾ

  • ഡൽഹി
  • അഹമ്മദാബാദ്
  • സൂറത്ത്
  • പൈത്താൻ
  • തഞ്ചാവൂർ
  • മധുര കോഴിക്കോട് കൊച്ചി
  • കൊല്ലം
  • കൊൽക്കത്ത
  • കാഞ്ചിപുരം
  • മുർഷിദാബാദ്
  • മഹാബലിപുരം
  • മറയൂർ

Question 12.
എതെല്ലാം തൊഴിൽ കൂട്ടങ്ങളായിരുന്നു കാർഖാന കളിൽ ഉണ്ടായിരുന്നത് ?
Answer:

  • സ്വർണ്ണ പണിക്കാർ
  • ചായം പൂശുന്നവർ
  • ചെരുപ്പു കുത്തികൾ
  • തയ്യൽക്കാർ
  • തുകൽ തൊഴിലാളികൾ

Question 13.
ഫ്രഞ്ച് സഞ്ചാരിയായ ടവർണിയറുടെ വിവരണ ത്തിൽ നിന്ന് അന്നത്തെ സാമൂഹിക ജീവിതത്തെ ക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുന്നത് ?
Answer:

  • സാമൂഹികവും സാമ്പത്തികവുമായ അസമത്വ ങ്ങൾ അക്കാലത്ത് ജനങ്ങൾക്കിടയിൽ നില നിന്നിരുന്നു. അവ വെന്ന് നോക്കാം എന്തൊക്കെയായിരുന്നു.
  • ജാതി, ഉദ്യോഗം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സാമൂഹിക പദവികൾ നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്.
  • രാജാക്കന്മാർ, പ്രഭുക്കന്മാർ, പുരോഹിതന്മമാർ, ഉദ്യോഗസ്ഥർ തുടങ്ങിയ വർ സാമൂഹിക പദവി അനുഭവിച്ചു.
  • കൈത്തൊഴിലുകളിലും കൃഷിയിലും ഏർപ്പെ ട്ടിരുന്നവർ സമൂഹത്തിലെ താഴെ തട്ടിലുള്ള വരായിരുന്നു.
  • ഓരോ ജാതിയിൽപ്പെട്ടവർക്കും അവരുടെ തായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു.
    സതി, ശൈശവ വിവാഹം തുടങ്ങിയ അനാ ചാരങ്ങൾ നിലനിന്നിരുന്നു.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 14.
അമീർ ഖുസ്രുവിന്റെ വാക്കുകളിൽ നിന്നും ഇന്ത്യയുടെ വിജ്ഞാന പുരോഗതിയെക്കുറിച്ച് എന്തെല്ലാം മനസ്സിലാക്കാം ?
Answer:

  • ഇന്ത്യക്കാർക്ക് ഏത് ഭാഷയിലും സംസാരി ക്കാനാവും എന്നാൽ മറ്റുള്ളവർക്ക് നമ്മുടെ ഭാഷ വഴങ്ങാൻ ബുദ്ധിമുട്ടാണ്.
  • വിജ്ഞാന സമ്പാദനത്തിന് മറ്റു രാജ്യങ്ങളി ലേക്ക് ഇന്ത്യക്കാർ പോകുന്നില്ല. മറ്റുള്ള രാജ്യ
  • ങ്ങളിൽ നിന്നുളളവർ ഇന്ത്യയിലേക്ക് വരിക യാണ്.
  • ചതുരംഗം, പഞ്ചതന്ത്രം കഥകൾ, സംഖ്യാ ശാസ്ത്രം എന്നിവ ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകളാണ്.

മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം Class 6 Notes Questions and Answers

Question 1.
മുഗൾ ചക്രവർത്തിയായ ബാബറിന്റെ ഓർമ്മക്കു റിപ്പ് ഏതാണ് ?
Answer:
ബാബർനാമ

Question 2.
മധ്യേഷയിൽ നിന്ന് ഇന്ത്യയിലെത്തിയ സഞ്ചാരി ആരാണ് ?
Answer:
അൽ-ബറൂനി.

Question 3.
മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതനമായി ഭൂമി പതിച്ചു കൊടുത്തിരുന്ന സമ്പ്രദായം ഏതാണ് ?
Answer:
ഇഖ് -സൽത്തനത്ത് കാലഘട്ടം.
ജാഗിർദാരി- മുഗൾ കാലഘട്ടം.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 4.
മധ്യകാല ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി ആരാണ് ?
Answer:
നിക്കോളോ കോണ്ടി.

Question 5.
കോഴിക്കോടു നിന്നും കയറ്റുമതി ചെയ്തിരുന്ന തുണിത്തരങ്ങൾ, യൂറോപ്യൻ വിപണിയിൽ എന്തും പേരിലാണ് അറിയപ്പെട്ടിരുന്നത് ?
Answer:
കാലിക്കോ,

Question 6.
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരിയാര് ?
Answer:
റാൽഫ് ഫിച്ച്.

Question 7.
മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലേക്കുളള വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങൾക്ക് പറയുന്ന പേര് ?
Answer:
കാർഖാനകൾ,

Question 8.
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി
Answer:
വർണിയർ.

Question 9.
സൽത്തനത്ത് കാലത്ത് ജീവിച്ചിരുന്ന പ്രമുഖ കവി ?
Answer:
അമീർ ഖുസ്രു

Question 10.
ലീലാവതി എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റ രചയിതാവ് ?
Answer:
ഭാസ്കരാചാര്യർ

Question 11.
വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർ ഷിച്ച ഘടകങ്ങൾ എന്തൊക്കെയാണ് ?
Answer:
ഇന്ത്യയിലെ വൈവിധ്യങ്ങളും വിഭവ സമൃദ്ധി യുമാണ് സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർ ഷിച്ചത്.

Question 12.
ഇഖ്തയും ജാഗിർദാരിയും വിശദീകരിക്കുക
Answer:
മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതന മായി ഭൂമി പതിച്ചു കൊടുക്കുമായിരുന്നു. ഈ സമ്പ്രദായം സൽത്തനത്ത് കാലഘട്ടത്തിൽ ഇഖ് എന്നും മുഗൾ കാലഘട്ടത്തിൽ ജാഗിർ ദാരി എന്നും അറിയപ്പെട്ടു.

Question 13.
ഇന്ത്യൻ തുണിത്തരങ്ങൾ എങ്ങനെയാണ് ലോക പ്രശസ്തി നേടിയത് ?
Answer:

  • നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ.
  • ഗ്രാമീണ ജനത ഉല്പാദിപ്പിച്ച പുരുത്തിയും നീലവും പട്ടുനൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി.
  • ഇന്ത്യൻ നെയ്ത്തുകാർ വ്യത്യസ്ത ഗുണ ത്തിലും നിറത്തിലുമുള്ള വസ്ത്രങ്ങൾ ഉല്പാ ദിപ്പിച്ചു.
  • പട്ട്, പരുത്തി, കമ്പിളി എന്നിവ കൊണ്ടുണ്ടാ ക്കിയ വസ്ത്രങ്ങൾ അവയിൽ പ്രധാനപ്പെട്ട വയായിരുന്നു.
  • തുണി നെയ്ത്ത്തിനായി പുതിയ ഉപകരണങ്ങ ളായ നൂൽനൂൽക്കാനുള്ള ചർക്കയും നെയ്ത്തി നായുള്ള തറികളും ഉപയോഗിച്ചു. ഇങ്ങനെയെല്ലാമാണ് ഇന്ത്യൻ തുണിത്തര ങ്ങൾ ലോകപ്രശസ്തി നേടിയത്.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 14.
കാർഷിക രംഗത്തെ പുരോഗതി വാണിജ്യം അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യമൊരുക്കിയ തെങ്ങനെ ?
Answer:

  • ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങൾ, തുണി ത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ചന്ദനം, ലോഹ ങ്ങൾ, മുത്ത്, ആനക്കൊമ്പ് തുടങ്ങിയവ പുറം നാടുകളിൽ പ്രിയമുളള വിഭവങ്ങളായിരുന്നു.
  • ഈ വിഭവങ്ങളാണ് വ്യാപാരികളെ ഇന്ത്യയി ലേക്ക് ആകർഷിച്ചത്.
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കച്ചവടക്കാർ, മധ്യകാലത്ത് ഇന്ത്യയി ലെത്തി.

Question 15.
ഇന്ത്യയുമായി വ്യാപാരം നടത്തിയ പുറം നാട്ടുകാർ ആരെല്ലാമായിരുന്നു?
Answer:

  • ചൈനക്കാർ
  • അറബികൾ
  • പോർച്ചുഗീസുകാർ
  • ഡച്ചുകാർ
  • ഇംഗ്ലീഷുകാർ
  • ഫ്രഞ്ചുകാർ

Question 16.
“കാലിക്കോ ‘, ‘കാലിക്കറ്റ് ‘ എന്നിവയെക്കുറിച്ച് ലഘു കുറിപ്പെഴുതുക
Answer:
കോഴിക്കോട് നിന്ന് പരുത്തി തുണിത്തരങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഈ തുണിത്തരങ്ങൾ യൂറോപ്യൻ വിപണിയിൽ “കാലിക്കോ’ എന്നാണ് അറിയപ്പെട്ടിരുന്നത്. കോഴിക്കോടിനെ യൂറോപ്യൻമാർ കാലിക്കറ്റ് എന്നാണ് വിളിച്ചത്.

Question 17
ഉല്പാദന കേന്ദ്രങ്ങൾക്കും മാർക്കറ്റുകൾക്കും ചുറ്റുമായി വികസിപ്പിച്ചെടുത്ത നഗരങ്ങളുടെ പേര് എഴുതുക ?
Answer:

  • ധാക്ക
  • പൈത്താൻ
  • കാഞ്ചിപുരം
  • ഉറയൂർ
  • മധുര

Question 18.
നഗരവാസികൾ ആരെല്ലാമായിരുന്നു
Answer:

  • കരകൗശല തൊഴിലാളികൾ
  • വ്യാപാരികൾ
  • ഉദ്യോഗസ്ഥർ
  • സേവകർ
  • അടിമകൾ

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 19.
കാർഖാനകൾ എന്താണെന്ന് വ്യാഖ്യാനിക്കുക ?
Answer:

  • മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരു ടെയും കൊട്ടാരങ്ങളിലേക്കുളള വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങ ളായിരുന്നു കാർഖാനകൾ.
  • വിവിധ ഉല് പാദന പ്രവർത്തനങ്ങൾക്കും പുതിയ സാങ്കേതിക വിദ്യകളുടെയും നൂതനാശയങ്ങളുടെയും പരിക്ഷണത്തിനു മായുള്ള സ്ഥലമായിരുന്നു കാർഖാനകൾ.

Question 20.
ടവർണിയർ ആരായിരുന്നു
Answer:
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരിയായിരുന്നു ടവർണിയർ.

Question 21.
ഇന്ത്യയുടെ വിജ്ഞാന പുരോഗതിയെക്കുറിച്ച് വിശദീകരിക്കുക ?
Answer:

  • മധ്യകാല ഇന്ത്യയിലും നിരവധി വിദ്യാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾ ഈ അറിവ് തേടിയെത്തി.
    വിദ്യാകേന്ദ്രങ്ങളിൽ
  • ബനാറസ്, ആഗ്ര, ലാഹോർ, കാഞ്ചി, മധുര, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാകേന്ദ്രങ്ങൾ ഇവയിൽ ശ്രദ്ധേയമായിരുന്നു.
  • ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾ അക്കാലത്ത് പുരോഗതി നേടി.
    ഭാസ്കരാചാര്യർ രചിച്ച ലീലാവതി ശ്രദ്ധേ യമായ ഗണിതശാസ്ത്ര ഗ്രന്ഥമായിരുന്നു.
  • ജയ് പൂർ, ഡൽഹി, ഉജ്ജയിനി, ബനാറസ് എന്നിവിടങ്ങളിൽ വാനനിരീക്ഷണ കേന്ദ്ര ങ്ങൾ സ്ഥാപിക്കപ്പെട്ടു.
  • നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു.

Question 22.
ഹിന്ദുസ്ഥാൻ അത്ഭുതമുളവാക്കുന്ന ഭൂഭാഗമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് തികച്ചും വിഭിന്നമാണ്. ഇവിടുത്തെ പർവ്വതങ്ങൾ, നദികൾ, കാടുകൾ, മരുഭൂമികൾ എല്ലാം വ്യത്യസ്തമാണ്. ഇവിടത്തെ മൃഗങ്ങൾ, ചെടികൾ, ജനങ്ങൾ, ഭാഷകൾ, മഴ, കാറ്റ് എല്ലാം വൈവിധ്യമാർന്നവയാണ്.
മുഗൽ ചക്രവർത്തി ബാബറിന്റെ ഓർമ്മക്കുറി പ്പിൽ നിന്നുള്ള ഭാഗമാണ് മുകളിൽ കൊടുത്തി ട്ടുള്ളത്.
(a) ബാബറിന്റെ ഓർമ്മക്കുറിപ്പിന്റെ പേരെന്താണ് ?
(b) ഇന്ത്യയെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ ഇതിൽ നിന്ന് മനസ്സിലാക്കാം ?
(c) ബാബറിന്റെ അഭിപ്രായത്തിൽ സഞ്ചാരികളെ മധ്യകാല ഇന്ത്യയിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്?
Answer:
(a) ബാബർ നാമ
(b) ഹിന്ദുസ്ഥാൻ അത്ഭുതമുളവാക്കുന്ന ഭൂഭാഗ മാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യു മ്പോൾ അത് തികച്ചും വിഭിന്നമാണ്. ഇവി ടുത്തെ പർവ്വതങ്ങൾ, നദികൾ, കാടുകൾ, മരു ഭൂമികൾ എല്ലാം വ്യത്യസ്തമാണ്. ഇവിടുത്തെ മൃഗങ്ങൾ, ചെടികൾ, ജനങ്ങൾ, ഭാഷ, മഴ, കാറ്റ് എല്ലാം വൈവിധ്യമാർന്നവയാണ്.
(c) ബാബറിന്റെ അഭിപ്രായത്തിൽ വൈവിധ്യ ങ്ങളും വിഭവ സമൃദ്ധിയുമാണ് സഞ്ചാരികളെ മധ്യകാല ഇന്ത്യയിലേക്ക് ആകർഷിച്ചത്.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

Question 23.
(a) മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ എന്തായിരുന്നു?
(b) ഈ പ്രധാന തൊഴിലിന്റെ പുരോഗതിക്കായി ഭരണാധികാരികൾ സ്വീകരിച്ച് ഏതെങ്കിലും രണ്ട് നടപടികൾ എഴുതുക?
(c) ജാഗിർദാരി സമ്പ്രദായം എന്നാൽ എന്ത്
Answer:
(a) കൃഷി.
(b) ജലസേചന സൗകര്യങ്ങൾ ഒരുക്കി നികുതി ഇളവുകൾ നൽകി
(c) മധ്യകാലഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വേതന മായി ഭൂമി പതിച്ചു കൊടുത്തിരുന്ന രീതി നിലനിന്നിരുന്നു. മുഗൾ കാലഘട്ടത്തിൽ ഈ സമ്പ്രദായത്തെ പറയുന്ന പേരാണ് ജാഗിർ ദാരി

Question 24.
കാർഷിക രംഗത്തെ പുരോഗതി, വാണിജ്യം അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യമൊരുക്കി യതെങ്ങനെ ?
Answer:
കാർഷിക രംഗത്തെ പുരോഗതി വാണിജ്യം അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യമൊരുക്കി. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തര ങ്ങൾ, തുകൽ, രത്നങ്ങൾ, ചന്ദനം, ലോഹങ്ങൾ, മുത്ത്, ആനക്കൊമ്പ് തുടങ്ങിയവ പുറം നാടു കളിൽ പ്രിയമുള്ള വിഭവങ്ങളായിരുന്നു. ഈ വിഭവങ്ങളാണ് വ്യാപാരികളെ ഇന്ത്യയിലേക്ക് ആകർഷിച്ചത്.

Question 25.
ചേരുംപടി ചേർക്കുക
Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം 2
Answer:
Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം 3

Question 26.
“മധ്യകാല ഇന്ത്യയിലെ സാമ്പത്തിക -സാമൂഹിക സ്ഥിതിയുടെ വൈജ്ഞാനികരംഗങ്ങളിലെ പുരോ ഗതിയും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ സംഘടിപ്പിക്കുക. വിഷയം : മധ്യകാല ഇന്ത്യയിലെ സാമ്പത്തിക -സാമൂഹിക സ്ഥിതിയും വൈജ്ഞാനികരംഗങ്ങ ളിലെ പുരോഗതിയും’
Answer:
ആമുഖം : മധ്യകാല ഇന്ത്യയിലെ സാമൂഹിക സാമ്പത്തികാവസ്ഥ മനസ്സിലാക്കുന്നതിന് ഏറ്റവും അധികം വിദേശ സഞ്ചാരികളുടെ സഞ്ചാര കുറിപ്പുകളാണ്, നാം ഉപയോഗിക്കുന്നത്. ആ കാലഘട്ടത്തിലെ സാമൂഹിക സാമ്പത്തികാ വസ്ഥയിൽ കൃഷി, കൈത്തൊഴിലുകൾ, നെയ്ത്തു വ്യവസായ വളർച്ച, വാണിജ്യ അഭിവൃദ്ധി, സാമൂ ഹിക അസമത്വങ്ങൾ മുതലായവ ഉൾപ്പെടുന്നു.

ഉളളടക്കം
സാമൂഹിക സാമ്പത്തികാവസ്ഥ
മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. പരുത്തി, ധാന്യങ്ങൾ, പയറുവർഗങ്ങൾ, നീലം, കരിമ്പ് തുടങ്ങി യവയായിരുന്നു അക്കാലത്തെ പ്രധാന വിളകൾ. കൃഷിക്കനുയോജ്യമായതും എന്നാൽ കൃഷിയി റക്കാത്തതുമായ ഭൂമി അക്കാലത്ത് ഇന്ത്യയിൽ

ധാരാളമുണ്ടായിരുന്നു. ഇത്തരം ഭൂമിയിൽ ആദ്യ മായി കൃഷി ചെയ്യുന്നവർക്ക് അതിന്റെ ഉടമസ്ഥാ വകാശം നേടാൻ ഉത്സാഹശീലരായ കർഷകർ ശ്രമിച്ചു. നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ. ഗ്രമീണ ജനത ഉല്പാദിപ്പിച്ച പരുത്തിയും നിലവും പട്ടുനൂലും നെയ്ത്തു വ്യവസായത്തെ ശക്തമാക്കി. ഇന്ത്യൻ നെയ്ത്തുകാർ വ്യത്യസ്ത ഗുണത്തിലും നിറത്തിലുമുളള വസ്ത്രങ്ങൾ ഉല്പാദിപ്പിച്ചു. പട്ട്, പരുത്തി, കമ്പിളി എന്നിവകൊണ്ട് ഉണ്ടാക്കിയ വസ്ത്രങ്ങൾ അവയിൽ പ്രധാനപ്പെട്ടവയാ യിരുന്നു. തുണി നെയ്ത്തിന് പുതിയ ഉപകരണ ങ്ങൾ ഉപയോഗിച്ചു.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

നെയ്ത്തിനുള്ള തറികളും അവയിൽ പ്രധാനപ്പെ ട്ടവയായിരുന്നു. തുണികളിൽ ചായം മുക്കുന്ന തിന് നീലവും നിറക്കൂട്ടുകളും ഉപയോഗിച്ചു. ഇന്ത്യൻ തുണിത്തരങ്ങൾ ലോകപ്രശസ്തി നേടി. കാർഷിക രംഗത്തെ പുരോഗതി വാണിജത്തിന്റെ അഭിവൃദ്ധിക്ക് സാഹചര്യം ഒരുക്കി. ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ചന്ദ്നം, ലോഹങ്ങൾ, മുത്ത്, ആനക്കൊമ്പ് തുടങ്ങിയവ പുറം നാടുകളിൽ പ്രിയമുള്ള വിഭവങ്ങളായിരുന്നു.

ഈ വിഭവ ങ്ങളാണ് വ്യാപാരികളെ ഇന്ത്യയിലേക്ക് ആകർ ഷിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കച്ചവടക്കാർ മധ്യകാലത്ത് ഇന്ത്യയി ലെത്തി. സാമൂഹികവും സാമ്പത്തികവുമായ അസമത്വ ങ്ങൾ അക്കാലത്ത് ജനങ്ങൾക്കിടയിൽ നില നിന്നിരുന്നു. ജാതി, ഉദ്യോഗം, സമ്പത്ത് തുടങ്ങിയ വയെ അടിസ്ഥാനമാക്കിയാണ് സാമൂഹിക പദവി കൾ നിർണ്ണയിക്കപ്പെട്ടിരുന്നത്.

രാജാക്കന്മാർ മാർ, പ്രഭുക്കന്മാർ, പുരോഹിതന്മാർ, ഉദ്യോഗ സ്ഥർ തുടങ്ങിയവർ ഉയർന്ന സാമൂഹിക പദവി അനുവദിച്ചത്. കൈത്തൊഴിലുകളിലും കൃഷി യിലും ഏർപ്പെട്ടിരുന്നവർ സമൂഹത്തിലെ താഴെ തട്ടിലുള്ളവരായിരുന്നു. ഓരോ ജാതിയിൽ പ്പെട്ടവർക്കും അവരുടെതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു. സതി, ശൈശവ വിവാഹം തുടങ്ങിയ അനാചാരങ്ങളും അക്കാലത്ത് നിലനിന്നിരുന്നു.

വിദ്യാഭ്യാസ അവസ്ഥ
മധ്യകാല ഇന്ത്യയിൽ നിരവധി വിദ്യാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ വിദ്യാ കേന്ദ്രങ്ങളിൽ അറിവ് തേടിയെത്തി. ബനാറസ്, ആഗ്ര, ലാഹോർ, കാഞ്ചി, മധുര, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാകേന്ദ്രങ്ങൾ ഇവയിൽ ശ്രദ്ധേയമായിരുന്നു.
ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾ അക്കാലത്ത് പുരോഗതി നേടി. ഭാസ്കരാചാര്യർ രചിച്ച ലീലാവതി ശ്രദ്ധ യമായ ഗണിതശാസ്ത്ര ഗ്രന്ഥമായിരുന്നു. നിരവധി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. ജയ്പൂർ, ഡൽഹി, ഉജ്ജ്വ യിനി, ബനാറസ് എന്നിവിടങ്ങളിൽ വാനനിരി ക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

നിഗമനം
മധ്യകാല ഘട്ടത്തിൽ വ്യാപാരത്തിനും മറ്റുമായി ധാരാളം വിദേശികൾ ഇന്ത്യയിലേക്ക് കടന്നു വന്നു. കൃഷിയും കച്ചവടവും മെച്ചപ്പെ ടുന്നതിനായി ഭരണാധികാരികൾ വിവിധ രീതിയിൽ സഹായം ചെയ്തു. ഇത് വഴിയായി, ഇന്ത്യയിലെ സാമ്പത്തിക സാമൂഹിക അവസ്ഥ മെച്ചപ്പെടുകയും ചെയ്തു. വിജ്ഞാനിക രംഗത്തും ശ്രദ്ധേയമായ പുരോഗതി നേടുവാൻ ക്കുവാൻ ഇന്ത്യക്ക് സാധിച്ചു.

Question 27.
മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ പേരും സ്ഥലും എഴുതുക
Answer:

  • അൽ ബറൂനി — മധ്യേഷ്യ
  • നിക്കോളോ കോണ്ടി — ഇറ്റലി
  • ഇബ്നു ബത്തൂത്ത — മൊറോക്കോ
  • റാൽഫ് ഫിച്ച് — ഇംഗ്ലണ്ട്

Medieval India: Society, Resource and Trade Class 6 Notes Pdf Malayalam Medium

വൈവിധ്യങ്ങളും വിഭവ സമൃദ്ധിയുമാണ് സഞ്ചാരികളെ മധ്യകാല ഇന്ത്യയിലേക്ക് ആകർഷിച്ചത്. മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. കൃഷിയോടൊപ്പം കാർഷികോപകരണങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പല കൈത്തൊഴിലുകളും ഗ്രാമങ്ങളിൽ നിലനിന്നിരുന്നു. ലോഹപ്പണി, മരപ്പണി, ആയുധങ്ങൾ ഉപയോഗിച്ചുളള ജോലികൾ തുടങ്ങിയവയായിരുന്നു ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ജോലികളിൽ ചിലത്.

മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ തൊഴിൽ, ആ കാലഘട്ടത്തിലെ വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾ, മുഗൾ കാലഘട്ടത്തിലെ ജനജീവിതം തുടങ്ങിയ കാര്യങ്ങളാണ് ഈ പാഠഭാഗത്തിൽ നാം മനസ്സിലാക്കുന്നത്.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

  • മധ്യകാലഘട്ടത്തിൽ ഇന്ത്യയിലേക്ക് വന്ന സഞ്ചാരികളുടെ കുറിപ്പുകൾ ആ കാലഘട്ടത്തെക്കുറിച്ച് വിവരങ്ങൾ തരുന്നും
  • മധ്യകാല ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. പരുത്തി, ധാന്യങ്ങൾ,
  • പയറുവർഗ്ഗങ്ങൾ, നീലം, കരിമ്പ് തുടങ്ങിയവയായിരുന്നു പ്രധാന കൃഷി വിളകൾ.
  • മദ്യകാല ഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് ഭൂമി വേതനമായി നൽകിയിരുന്നു.
  • നെയ്ത്തും മറ്റ് കൈത്തൊഴിലുകളുമായിരുന്നു പട്ടണങ്ങളിലെ പ്രധാന തൊഴിൽ.
  • കാർഷിക രംഗത്തെ പുരോഗതി വാണിജ്യ അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യമൊരുക്കി.
  • ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ തുടങ്ങിയ പുറം
  • നാട്ടുകാരെല്ലാം ഇന്ത്യയുമായി വ്യപാരം നടത്തിയിട്ടുളളവരാണ്.
  • ഉല്പാദന കേന്ദ്രങ്ങളെയും ചന്തകളെയും കേന്ദ്രീകരിച്ചാണ് നഗരങ്ങൾ വളർന്നു വന്നത്.
  • കൈത്തൊഴിലുകൾ, വ്യപാരികൾ, ഉദ്യോഗസ്ഥർ, പരിചാരകർ, അടിമകൾ തുടങ്ങിയവരായിരുന്നു നഗരവാസികൾ,
  • മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങളിലേക്കുളള വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങളായിരുന്നു കാർഖാനകൾ.
  • സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ മുഗൾ കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു.
  • ജാതി, ഉദ്യോഗം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സാമൂഹിക പദവികൾ നിർണ്ണയിക്ക പ്പെട്ടിരുന്നത്.

Class 6 Social Science Chapter 2 Question Answer Malayalam Medium മധ്യകാല ഇന്ത്യ സമൂഹം വിഭവം വിനിമയം

  • മധ്യകാല ഇന്ത്യയിലും നിരവധി വിദ്യാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.
  • ഇന്ത്യ സാമ്പത്തിക പുരോഗതിക്കൊപ്പം വിജ്ഞാന പുരോഗതിയും കൈവരിച്ചു.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ Class 6 Social Science Chapter 1 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 1 Notes Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Medieval India: The Centres of Power Class 6 Notes Malayalam Medium

Question 1.
അധികാര കേന്ദ്രമായി മാറാൻ ഡൽഹിയെ സഹായിച്ച് ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം ?
Answer:
സിന്ധു – ഗംഗാ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഫല ഭൂയിഷ്ഠിത കാർഷിക പുരോഗതിക്ക് സഹായ കമായി. ആരവല്ലി പർവ്വത നിരകൾ ശത്രുക്ക ളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയെ സഹായിച്ചു.

ആരവല്ലി പർവ്വത നിരകളിലെ പാറക്കൂട്ടങ്ങളിൽ നിന്ന് കോട്ടകളു ടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനാ വശ്യമായ കല്ലുകളെ ശേഖരിക്കുവാൻ കഴിഞ്ഞു. യമുനാനദി ജലഗതാഗതത്തെ സഹാ യിച്ചതിനൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പു വരുത്തി. ഈ ഭൂമിശാസ്ത്ര പ്രത്യേകത കളാണ് ഭരണാധികാരികളെ ഡൽഹിയിലേക്ക് ആകർഷിച്ചത്.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 2.
ഇന്ത്യ ചരിത്രത്തിൽ നിർണ്ണായകമായ ഒന്നായി രുന്ന പാനിപ്പത്ത് യുദ്ധം സാധൂകരിക്കുക.
Answer:
ഡൽഹിക്കടുത്തുളള പാനിപ്പത്തിൽ കാബൂ ളിലെ’ (അഫ്ഗാനിസ്ഥാൻ) ഭരണാധികാരി ബാബറുടെയും സൽത്തനത്ത് ഭരണാധികാരി ഇബ്രാഹിം ലോധിയുടെയും സൈന്യങ്ങൾ ഏറ്റുമുട്ടി. ഇബ്രാഹിം ലോധിയെ പരാജയ പ്പെടുത്തി ബാബർ ഡൽഹി പിടിച്ചെടുത്തു.

പീരങ്കിയും വെടിമരുന്നും ഉപയോഗിച്ചതിനാൽ ബാബറുടെ സൈന്യത്തിനെ ഇബ്രാഹിം ലോധിയുടെ സൈന്യത്തെ എളുപ്പത്തിൽ പരാ ജയപ്പെടുത്താനായി. സൽത്തനത്ത് ഭരണം അവസാനിപ്പിച്ച് ഡൽഹി കേന്ദ്രമായി ബാബർ തുടക്കം കുറിച്ച് ഭരണം മുഗൾ ഭരണം എന്നറിയപ്പെടുന്നു.

Question 3.
മുഗൾ സാമ്രാജ്യത്തിന്റെ വികസനത്തിൽ അക്ബർ സ്വീകരിച്ച നയം വിശകലനം ചെയ്യുക.
Answer:
മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിൽ അക്ബർ പ്രധാന പങ്ക് വഹിച്ചു. അദ്ദേഹം വലിയൊരു സൈന്യത്തെ രൂപകരിച്ചു. ഇതിനു വേണ്ടി വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചു. മൻസബ്ദാരി സമ്പ്രദായം എന്നാണ് ഇതറി യപ്പെടുന്നത്. ഈ സമ്പ്രദായത്തിൽ ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർത്താൻ ബാധ്യസ്ഥനായിരുന്നു.

Question 4.
“റർ പ്രദേശത്തിന് വേണ്ടി വിജയനഗര ത്തിലെയും ബാഹ്മിനിയിലെയും ഭരണാധികാ രികൾ നിരന്തരം യുദ്ധം ചെയ്തു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ റെർ പ്രദേശത്തിന്റെ പ്രത്യേകതകൾ പരിശോധിക്കുക.
Answer:
കൃഷ്ണ തുംഗഭദ്ര എന്നീ നദികൾക്കിടയിൽ കിടക്കുന്ന റെർ പ്രദേശം ഫലഭൂയിഷ്ടമാ യിരുന്നു. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നാണ് ഇതറിയപ്പെടുന്നത്. ഈ പ്രദേശത്ത് ആധി പത്യം നോടാൻ വിജയനഗര ഭരണാധികാരി കളും ബാഹ്മിനി രാജാക്കന്മാരും നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 5.
മറാത്ത രാജ്യത്തിന്റെ വളർച്ചയെ സഹായിച്ച ഭൂമിശാസ്ത്ര ഘടകങ്ങൾ ഏതൊക്കെയാ യിരുന്നു.
Answer:
സി. ഇ പതിനോഴാം നൂറ്റാണ്ടിലാണ് മറാത്ത കൾ പ്രബല ശക്തിയായി മാറിയത്. ഭൂമി ശാസ്ത്ര സവിശേഷതകൾ മറാത്തകളുടെ വളർച്ചയെ ഏറെ സ്വാധീനിച്ചു. വിന്ധ്യ സത്പുര പർവ്വതങ്ങളും നർമ്മദ താപ്തി നദികളും മറാത്ത പ്രദേശത്തെ സമീപ പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചു. മറാത്ത പ്രദേശത്തിന് പ്രകൃതിദത്തമായ സംരക്ഷണം നൽകി.

Question 6.
(എ) വിഭാഗത്തിന് യോജിക്കുന്നവ (ബി) വിഭാ ഗത്തിൽ നിന്നു കണ്ടെത്തി എഴുതുക
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 1
Answer:
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 2

Question 7.
താഴെ തന്നിരിക്കുന്ന ഭൂപടം നിരീക്ഷിക്കൂ. എന്തെല്ലാം വിവരങ്ങൾ കണ്ടെത്താം ?
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 3
Answer:

  • സിന്ധു ഗംഗാ സമതലം
  • ആരവല്ലി പർവ്വതം
  • യമുനാ നദി
  • ഡൽഹി

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 8.
ഡൽഹിയെ അധികാര കേന്ദ്രമായി തിരഞ്ഞെടു ക്കുവാൻ ഭരണാധികാരികളെ പ്രേരിപ്പിച്ച ഭൂമി ശാസ്ത്ര ഘടകങ്ങൾ എന്തെല്ലാമായിരുന്നു ?
Answer:
സിന്ധു ഗംഗാ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഫല ഭൂയിഷ്ഠത കാർഷിക പുരോഗതിക്ക് സഹാ യകരമായി. ആരവല്ലി പർവ്വത നിരകൾ ശത്രു ക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയെ സഹായിച്ചു. ആരവല്ലി പർവ്വത നിരകളിലെ പാറക്കൂട്ടങ്ങളിൽ നിന്ന് കോട്ട കളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണ ത്തിനാവശ്യമായ കല്ലുകൾ ശേഖരിക്കുവാൻ കഴിഞ്ഞു. യമുനാ നദി ജലഗതാഗതത്തെ സഹായിച്ചതിനൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പു വരുത്തി ഈ ഭൂമിശാസ്ത്ര പ്രത്യേ കതകളാണ് ഭരണാധികാരികളെ ഡൽഹിയി ലേക്ക് ആകർഷിച്ചത്.

Question 9.
ചുവടെ കൊടുത്തിരിക്കുന്ന ഫ്ളോചാർട്ടിൽ സൽത്തനത്ത് കാലത്ത് ഡൽഹി ഭരിച്ച രാജ വംശങ്ങളെയും പ്രധാന ഭരണാധികാരി കളെയും ക്രമമായി നൽകിയിരിക്കുന്നു.
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 4

Question 10.
ഫ്ളോ ചാർട്ടിലെ വിവരങ്ങളുടെ അടിസ്ഥാന ത്തിൽ താഴെ പറയുന്ന പട്ടിക പൂർത്തിയാ ക്കുക.
Answer:
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 5

Question 11.
ഗുജറാത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേക തകൾ എന്തെല്ലാം ?
Answer:
നീണ്ട സമുദ്രം ഗുജറാത്തിന്റെ പ്രധാന സവി ശേഷതയാണ്. അതു കൊണ്ടുതന്നെ നിരവധി തുറമുഖങ്ങൾ ഗുജറാത്തിലുണ്ട്.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 12.
ഗുജറാത്തിന്മേലുളള ആധിപത്യം അലാ വുദ്ദീൻ ഖൽജിയുടെ സൈന്യത്തെ എങ്ങനെ യാണ് ശക്തിപ്പെടുത്തിയത് ?
Answer:
ഗുജറാത്ത് കീഴടക്കിയതോടെ തുറമുഖങ്ങൾ അലാവുദ്ദീൻ ഖൽജിയുടെ നിയന്ത്രണത്തി ലായി. ഇറാഖിൽ നിന്ന് ഈ തുറമുഖങ്ങൾ വഴി മികച്ച ഇനം കുതിരകളെ ഇറക്കുമതി ചെയ്യാൻ കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ സൈന്യത്തെ ശക്തിപ്പെടുത്തി. ഈ സൈന്യ ത്തിന്റെ സഹായത്തോടെ തെക്കെ ഇന്ത്യയിലും പടിഞ്ഞാറെ ഇന്ത്യയിലുമുളള പ്രദേശങ്ങൾ അലാവുദ്ദീൻ ഖൽജി തന്റെ നിയന്ത്രണ ത്തിലാക്കി.

Question 13.
ഭൂപടം നിരീക്ഷിച്ച് അക്ബറിന്റെ അധീനത യിൽ ഉൾപ്പെട്ട പ്രദേശങ്ങൾ കണ്ടെത്തി എഴുതുക

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 6

Answer:
അക്ബറുടെ അധീനതയിൽ ഉൾപ്പെട്ട പ്രദേശ

  • ങ്ങൾ
  • ഖാൻഡേഷ്
  • ഗുജറാത്ത്
  • ബംഗാൾ
  • ബീഹാർ
  • ഡൽഹി
  • മുൾത്താൻ
  • കാബൂൾ
  • കാശ്മീർ

Question 14.
ഭൂപടം നിരീക്ഷിച്ച് ഇന്ത്യക്ക് പുറത്ത് ചോളന്മാ രുടെ സ്വാധീനം വ്യാപിച്ച രാജ്യങ്ങൾ കണ്ട ത്തുക.
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 7
Answer:

  • ശ്രീലങ്ക
  • മലേഷ്യ
  • ഇന്തൊനേഷ്യൻ ദ്വീപുകൾ

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 15.
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 8
വിജയനഗര രാജ്യത്തെക്കുറിച്ച് പേർഷ്യൻ സഞ്ചാരിയായിരുന്ന അബ്ദുൾ റസാഖിന്റെ വിവരണത്തിലെ ഒരു ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇതിൽ നിന്നും എന്തെല്ലാം കാര്യങ്ങൾ കണ്ടെത്താം
Answer:

  • വിജയനഗര രാജ്യത്തിൽ ധാരാളം തുറമുഖ ങ്ങൾ ഉണ്ടായിരുന്നു.
  • രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഫല ഭൂയിഷ്ഠവും പതിവായി കൃഷിയിറക്കുന്നതു മാണ്.
  • രാജാവിന്റെ ഭരണത്തിന് കീഴിലുള്ള പ്രദേശ ങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ കുറഞ്ഞത് മൂന്നു മാസത്തെ
  • സമയമെങ്കിലും വേണം. സൈന്യത്തിന്റെ അംഗബലം 11 ലക്ഷം വരും.

Question 16.
റെയ്ച്ചൂർ പ്രദേശങ്ങൾക്ക് വേണ്ടി യുദ്ധം നടത്താൻ വിജയനഗര – ബാഹ്മിനി രാജാ ക്കന്മാരെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെ യായിരുന്നു ?
Answer:
കൃഷ്ണ, തുംഗഭദ്ര എന്നീ നദികൾക്കിടയിൽ കിടക്കുന്ന റെയ്ച്ചൂർ പ്രദേശം ഫലഭൂയിഷ്ഠ മായിരുന്നു. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നാണ് ഇതറിയപ്പെടുന്നത്. ഈ പ്രദേശത്ത് ആധിപത്യം നേടാൻ വിജയനഗര ഭരണാധികാ രികളും ബാഹ്മിനി രാജാക്കന്മാരും നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു.

Question 17.
മറാത്തകളുടെ വളർച്ചയെ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു ?
Answer:
വിന്ധ്യ- സത്പുര പർവ്വതങ്ങളും നർമ്മദ താപ്തി നദികളും മറാത്ത പ്രദേശത്തെ സമീപ പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചു. ഇത് മറാത്ത പ്രദേശത്തിന് പ്രകൃതിദത്തമായ സംരക്ഷണം നൽകി. മറാത്ത ഭാഷയും സാഹിത്യവും ജനങ്ങളിൽ ഐക്യബോധം വളർത്തി.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ Class 6 Notes Questions and Answers

Question 1.
ഏത് രാജാക്കാൻമാരുടെ കാലത്താണ് ഡൽഹി ആദ്യമായി അധികാര കേന്ദ്രമാകുന്നത് ?
Answer:
താമര രാജാക്കന്മാരുടെ

Question 2.
തൊമര രാജാക്കൻമാരുടെ കാലത്ത് ഡൽഹി അറിയപ്പെട്ടിരുന്നത് ?
Answer:
ദില്ലിക

Question 3.
തൊമര രാജാക്കൻമാരെ തുടർന്ന് ഡൽഹിയിൽ അധികാരത്തിലെത്തിയ രാജവംശം ?
Answer:
ചൗഹാൻ രാജവംശം

Question 4.
ചൗഹാൻ വംശത്തിലെ അവസാന ഭരണാധി കാരി ?
Answer:
പൃഥ്വിരാജ് ചൗഹാൻ

Question 5.
പൃഥ്വിരാജ് ചൗഹാനെ കീഴടക്കി ഡൽഹിയിൽ ആധിപത്യം സ്ഥാപിച്ച ഘോറിലെ (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) ഭരണാധികാരി?
Answer:
മുഹമ്മദ്

Question 6.
മുഹമ്മദിന്റെ സേനനായകൻ ?
Answer:
കുത്ബുദ്ദീൻ ഐബക്

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 7.
കുത്ബുദ്ദീൻ ഐബകിന്റെ രാജവംശം അറിയ പ്പെടുന്നത് ?
Answer:
മംലൂക്ക് വംശം (അടിമവംശം)

Question 8.
കുത്ബുദ്ദീൻ ഐബകിന് ശേഷം അധികാരത്തി ലെത്തിയത് ?
Answer:
ഇൽതുത്മിഷ്

Question 9.
ഇൽത്തുമിഷ് കീഴടക്കിയ പ്രദേശങ്ങൾ ?
Answer:
മുൾട്ടാൻ, ലാഹോർ, ബംഗാൾ

Question 10.
ഇൽത്തുമിഷ് പ്രചാരത്തിലാക്കിയ നാണയ ങ്ങൾ ?
Answer:
തങ്ക, ജിതൽ

Question 11.
ഡൽഹി സൽത്തനത്തിലെ ഏക വനിതാ ഭരണാധികാരി ?
Answer:
സുൽത്താന റസിയ

Question 12.
ഇൽത്തുമിഷിന് ശേഷം അധികാരത്തിലെ ത്തിയ പ്രധാന ഭരണാധികാരി ?
Answer:
ബാൽബൻ

Question 13.
മംലൂക്ക് വംശത്തെ തുടർന്ന് അധികാരത്തിലെ ത്തിയ രാജവംശം ?
Answer:
ഖൽജി രാജവംശം (ഖിൽജി രാജവംശം)

Question 14.
അലാവുദ്ദീൻ ഖൽജിയുടെ അധികാരത്തിൻ കീഴിലായ ആദ്യ പ്രദേശം ?
Answer:
ഗുജറാത്ത്

Question 15.
ഖൽജി വംശത്തെ തുടർന്ന് അധികാരത്തിൽ എത്തിയത് ?
Answer:
തുഗ്ലക്ക് വംശം

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 16.
ഭരണം കാര്യക്ഷമമാക്കുവാൻ തലസ്ഥാനം ഡൽഹിയിൽ നിന്ന് ദൗലത്താബാദിലേക്ക്മാറ്റിയ ഭരണാധികാരി ?
Answer:
മുഹമ്മദ് ബിൻ തുഗ്ലക്

Question 17.
ദൗലത്താബാദിന്റെ മുൻകാല പേര് ?
Answer:
ദേവഗിരി

Question 18.
പ്രധാന ചോള ഭരണാധികാരികൾ ആരെല്ലാം ?
Answer:
രാജ രാജ ചോളൻ, രാജേന്ദ്ര ചോളൻ

Question 19.
വിജയനഗര രാജ്യത്തിന്റെ സ്ഥാപകർ ?
Answer:
ഹരിഹരൻ, ബുക്കൻ

Question 20.
വിജയനഗരത്തിലെ പ്രധാന ഭരണാധികാരി ?
Answer:
കൃഷ്ണദേവരായർ

Question 21.
ബാഹ്മിനി രാജ്യത്തിന്റെ സ്ഥാപകൻ ?
Answer:
അലാവുദ്ദീൻ ഹസ്സൻ ബാൻഷാ

Question 22.
മറാത്ത രാജ്യത്തിലെ പ്രധാന ഭരണാധികാരി ?
Answer:
ശിവജി

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 23.
മറാത്ത രാജ്യത്തിന്റെ ആസ്ഥാനം ?
Answer:
പൂനെ

Question 24.
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 9

മുകളിൽ നൽകിയിരിക്കുന്ന വിവരണത്തിൽ നിന്നും യമുനാനിദയെക്കുറിച്ചുള്ള എന്തെല്ലാം വിവരങ്ങളാണ് ലഭ്യമാവുന്നത് ?
Answer:

  • ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗയുടെ പോഷകനദികളിൽ ഒന്നാണ് യമുനാനദി.
  • യമുനാനദി ഒഴുകുന്ന വഴിയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഡൽഹി.
  • ഉത്തരാഖണ്ഡിലെ യമുനോത്രിയിൽ നിന്നാണ് യമുനാനദിയുടെ ഉത്ഭവം.

Question 25.
ഡൽഹിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേക തകൾ എന്തെല്ലാം ?
Answer:

  • സിന്ധു – ഗംഗാ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്.
  • ആരവല്ലി പർവ്വത നിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽ ഹിയെ സഹായിച്ചു.
  • യമുനാനദി ഒഴുകുന്ന വഴിയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഡൽഹി.

Question 26.
സൽത്തനത്ത് ഭരണം അവസാനിപ്പിച്ച് ഡൽഹി കേന്ദ്രമായി ബാബർ തുടക്കം കുറിച്ച മുഗൾഭരണം വരുവാനിടയായ സാഹചര്യങ്ങൾ എന്തെല്ലാം ?
Answer:

  • 1526- ൽ, ഡൽഹിക്കടുത്തുള്ള പാനിപ്പ ത്തിൽ കാബൂളിലെ (അഫ്ഗാനിസ്ഥാൻ) ഭരണാധികാരി ബാബറുടെയും സൽത്ത നത്ത് ഭരണാധികാരി ഇബ്രാഹിം ലോദിയു ടെയും സൈന്യങ്ങൾ ഏറ്റുമുട്ടി.
  • പീരങ്കിയും വെടിമരുന്നും ഉപയോഗിച്ചതി നാൽ ബാബറുടെ സൈന്യത്തിന് ഇബ്രാഹിം ലോദിയുടെ സൈന്യത്തെ എളുപ്പത്തിൽ പരാജയപ്പെടുത്താനായി.
  • അങ്ങനെ സൽത്തനത്ത് ഭരണം അവ സാനിക്കുകയും ഡൽഹി കേന്ദ്രമായി ബാബർ തുടക്കം കുറിച്ച് മുഗൾ ഭരണം നിലവിൽ വരികയും ചെയ്തു.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 27.
അക്ബർ നാമയെക്കുറിച്ച് ചെറുവിവരണം തയ്യാറാക്കുക ?
Answer:
അക്ബറുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന അബുൾ ഫസൽ എഴുതിയ ചരിത്ര കൃതി യാണ് “അക്ബർ നാമ”. ഈ പുസ്തകത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യ ഭാഗം അക്ബറുടെ മുൻഗാമികളെയും രണ്ടാം ഭാഗം അക്ബറുടെ ഭരണകാലത്തെയും മൂന്നാം ഭാഗം അക്ബറുടെ ഭരണ സംവിധാനത്തെയും പ്രതിപാദിക്കുന്നു.

Question 28.
മൻസബ്ദാരി സമ്പ്രദായം എന്നാൽ എന്ത് ?
Answer:
മുഗൾ ഭരണാധികാരി അക്ബർ തുടക്കം കുറിച്ച് സമ്പ്രദായമാണ് മൻസബ്ദാരി സമ്പ ദായം. ഈ സമ്പ്രദായത്തിൽ ഓരോ ഉദ്യോഗ സ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർത്തുവാൻ ബാധ്യസ്ഥരായിരുന്നു.

Question 29.
മധ്യകാല ഇന്ത്യയുമായി ബന്ധപ്പെട്ട ഫ്ളോ ചാർട്ട് പൂർത്തീകരിക്കുക.
Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ 10
Answer:
(B) ചൗഹാൻ രാജവംശം
(C) സൽത്തനത്ത് ഭരണം
(i) ചോളന്മാർ
(iii) ബാഹ്മിനി
(iv) മറാഠകൾ

Question 30.
സി. ഇ. 1205 ൽ കുത്ബുദ്ദീൻ ഐബക് ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ചു
(a) മുകളിൽ നൽകിയിരിക്കുന്ന പ്രസ്ഥാവന യുമായി ബന്ധപ്പെട്ട രാജവംശം ഏതാണ് ?
(b) സി.ഇ 1206 മുതൽ സി.ഇ 1526 വരെ ഡൽഹി ആസ്ഥാനമാക്കി ഭരണം നടത്തി യവർ ……… എന്ന് അറിയപ്പെടുന്നു.
Answer:
(a) മാലൂക്ക് വംശം (അടിമ വംശം)
(c) സുൽത്താന്മാർ

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

Question 31.
(a) മൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി ആരാണ് ?
(b) മൻസബ്ദാരി സമ്പ്രദായം എന്നാൽ എന്ത് ?
(c) മുഗൾ ഭരണത്തിൽ പ്രധാന പദവികൾ വഹിച്ച ഏതെങ്കിലും രണ്ട് രജപുത്രരുടെ പേര് എഴുതുക ?
Answer:
(a) അക് ബർ
(b) മൻസബ്ദാരി സമ്പ്രദായത്തിൽ ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർ ത്താൻ ബാധ്യസ്ഥരാണ്. മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിന് അക്ബർ ചക വർത്തി നടപ്പാക്കിയ വ്യത്യസ്തമായ ഒരു രീതിയാണ് മൻസബ്ദാരി സമ്പ്രദായം.
(c) രാജാമാൻസിംഗ്, ബീർബൽ

Question 32.
(a) മധ്യകാല ഇന്ത്യയിലെ ഒരു അധികാര കേന്ദ്രമാണ് ഡൽഹി. ഈ കാലയളവിൽ ഡൽഹിയെ കൂടാതെ ഇന്ത്യയിൽ നില നിന്നിരുന്ന മറ്റ് രാജ്യങ്ങളുടെ പേരെഴു തുക
(b) പശ്ചിമേന്ത്യയിൽ നിലനിന്നിരുന്ന രാജ്യത്തെക്കുറിച്ച് വിശദീകരിക്കുക ?
Answer:
(a) ചോള രാജ്യം, വിജയനഗരം, ബാഹ്മിനി, മറാത്ത
(b) മറാത്ത രാജ്യം
സി.ഇ പതിനേഴാം നൂറ്റാണ്ടിലാണ് മറാത്ത കൾ പ്രബലശക്തിയായി മാറിയത്. ഭൂമി ശാസ്ത്ര സവിശേഷതകൾ മറാത്തകളുടെ വളർച്ചയെ ഏറെ സ്വാധീനിച്ചു. വിന്ധ്യ സത്പുര പർവ്വതങ്ങളും നർമ്മദ താപ്തി നദികളും മറാത്ത പ്രദേശത്തെ സമീപ പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചു. ഇത് മറാത്ത പ്രദേശത്തിന് പ്രകൃതിദത്തമായ സംരക്ഷണം നൽകി. മറാത്ത ഭാഷയും സാഹിത്യവും ജനങ്ങളിൽ ഐക്യബോധം വളർത്തി.

Question 33.
സിന്ധു ഗംഗാ സമതലത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഫല കാർഷിക പുരോഗതിക്ക്
സഹായകമായി.
(a) മുകളിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥലമേത് ?
(b) ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളിൽ ഏതെങ്കിലും രണ്ടെണ്ണം എഴുതുക
Answer:
(a) ഡൽഹി
(b) ആരവല്ലി പർവ്വത നിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയെ സഹായിച്ചു.
യമുന നദി ജലഗതാഗതത്തെ സഹായിച്ച തിനൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പു വരുത്തി.
“മധ്യകാല ഇന്ത്യയിലെ സൽത്തനത്ത് – മുഗൾ ഭരണത്തിന്റെ വ്യാപനം” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ പേപ്പർ തയ്യാറാക്കുക
Answer:
(1206 മുതൽ 1526 വരെയുളള കാലഘട്ടത്തിൽ സൽത്തനത്ത് ഭരണം വിക ഡൽഹിയിൽ സിച്ചു. ആ കാലയളവിൽ അഞ്ചിലധികം രാജ വംശങ്ങൾ ഡൽഹി ഭരിച്ചു. മാലൂക്ക് വംശം (അടിമവംശം), ഖൽജി വംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോദി വംശം എന്നീ രാജ വംശങ്ങളാണ് . സൽത്തനത്ത് കാലത്ത് ഡൽഹിയിൽ ഭരണം നടത്തിയിരുന്നത്. കുത്ബുദ്ദീൻ ഐബകിനാൽ സ്ഥാപിതമായ മംലൂക്ക് രാജവംശം ബാൽബൻ ഭരണത്തോടെ അവസാനിച്ചു. മാലൂക്ക് വംശത്തെ തുടർന്ന് അലാവുദ്ദീൻ ഖൽജി ഭരണാധികാരിയായ ഖൽജി വംശം നിലവിൽ വന്നു. ജലാലുദ്ദീൻ ഖൽജിയാണ് ഖൽജി വംശത്തിലെ ആദ്യ

ഭരണാധികാരി അദ്ദേഹം ജല വ്യാപാര സമ്പ്രദായം പരിഷ്കരിക്കുകയും ഇറാഖിൽ നിന്നും മികച്ച കുതിരകളെ ഇറക്കുമതി ചെയ്യാൻ ഗുജറാത്തിലെ തുറമുഖങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഇതിൽ അദ്ദേ ഹത്തിന്റെ സൈനിക ശക്തിയെ ശക്തിപ്പെ ടുത്തി.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

ഖൽജി വംശത്തിന് ശേഷം തുഗ്ലക്ക് വംശമാണ് നിലവിൽ വന്നത്. ഗിയാബുദ്ദീൻ ബാൽ ബണാൽ 1320 -ൽ സ്ഥാപിക്കപ്പെട്ട തുഗ്ലക്ക് വംശം 1412 – ൽ അവസാനിച്ചു. മുഹമ്മദ് ബിൻ തുഗ്ലക്ക്, ഫിറോസ് ഷാ തുഗ്ലക്ക് എന്നിവരും തുഗ്ലക്ക് വംശത്തിലെ ഭരണാധികാരികൾ ആയിരുന്നു. തലസ്ഥാന മാറ്റം, ടോക്കൺ കറൻസി, കാർഷിക പരിഷ്ക്കാരങ്ങൾ മുതലാ യവ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സംഭാവനകൾ ആയിരുന്നു.

തുഗ്ലക്ക് വംശത്തിന് ശേഷം ഡൽഹി ഭരിച്ചത് സയ്യിദ് വംശമാണ്. ഖിസിർ ഖാൻ തുടക്കം കുറിച്ച് സയ്യിദ് വംശം 1451- ൽ ലോദി വംശ ത്തിന്റെ ഭരണ കാലഘട്ടത്തോടെ അവ സാനിച്ചു. തുഗ്ലക്ക് വംശത്തിന് ശേഷം അധി കാരത്തിലെത്തിയ സയ്യിദ് വംശത്തിലെയും ലോദി വംശത്തിലെയും ഭരണാധികാരികൾ ദുർബലരായിരുന്നു. തുഗ്ലക്ക് വംശത്തിന് ശേഷം സൽത്തനത്ത് ഭരണം ക്ഷയിക്കാൻ തുടങ്ങി.

1526 ഓടെ സൽത്തനത്ത് ഭരണം അവസാനി പ്പിച്ച് ഡൽഹി കേന്ദ്രമായി ബാബർ തുടക്കം കുറിച്ചുളള മുഗൾ ഭരണം നിലവിലെത്തി. ബാബറിന്റെ മരണത്തിനു ശേഷം ഹുമയൂൺ അധികാരത്തിൽ കയറി. ബാബറിന്റെ മുത്ത മകനായിരുന്നു ഹുമയൂൺ.

1539 ൽ ഷേർസാസൂരി ഹുമയൂണിനെ ചൗസാ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ഇതിന്റെ ഫലമായി 15 വർഷത്തേളം ഹുമയൂണിന് അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടി വരികയും ചെയ്തു. എന്നാൽ പേർഷ്യയിലെ സാവിദ്

രാജവംശത്തിന്റെ സഹായത്തോടെ 1555 ൽ തന്റെ സാമ്രാജ്യം അധിക പ്രദേശങ്ങളോടെ അദ്ദേഹം തിരിച്ചു പിടിച്ചു. ഹുമയൂണിന് ശേഷം അദ്ദേഹത്തിന്റെ മകൻ അക്ബർ തന്റെ പതിമൂന്നാം വയസ്സിൽ പഞ്ചാബിന്റെ ഗവർണ റായി ചുമതലയേറ്റു. ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഒരു മുഗൾ ഭരണാധി കാരിയായിരുന്നു അക്ബർ.

അക്ബറിന്റെ മരണത്തിനു ശേഷം 1605-ൽ ജഹാംഗീർ സിംഹാസനസ്ഥനായി. വിദ്യാഭ്യാസവും ബുദ്ധിയുമുള്ള മികച്ച ഭരണാധികാരി യായിരുന്നു ജഹാംഗീർ, ജഹാംഗീറിനു ശേഷം ഷാജഹാൻ ചക്രവർത്തി സ്ഥാനമേറ്റു. ഷാജ ഹാൻ ചക്രവർത്തിയുടെ ഭരണകാലം “സുവർണ്ണ കാലഘട്ടം” എന്നാണ് അറിയ പ്പെടുന്നത്. ഷാജഹാന്റെ പുത്രൻ ഔറംഗ സേബ് 1658 -ൽ മുഗൾ ഭരണാധികാരിയായി സ്ഥാനമേറ്റു. ഔറംഗസേബിന്റെ ഭരണകാല ത്താണ് മുഗൾ സാമ്രാജ്യം ഏറ്റവും കൂടുതൽ വികസിച്ചത്. 1857 വരെ ഇത് നീണ്ടു നിന്നു.

Question 34.
ഡൽഹിക്കു പുറമെ മധ്യകാല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിലനിന്ന അധികാര കേന്ദ്രങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക
Answer:
(എ) ചോളരാജ്യം
സി.ഇ ഒമ്പതാം നൂറ്റാണ്ടോടെയാണ് ചോള രാജവശം പ്രബലമായത്. രാജ രാജ ചോളനും രാജേന്ദ്ര ചോളനും ആയിരുന്നു പ്രധാന ചോള ഭരണാധികാരികൾ. ശകതമായ നാവിക സേന ചോളൻമാർക്കുണ്ടായിരുന്നു. ഇവരുടെ സ്വാധീനം മലേഷ്യ, ഇന്തൊനേഷ്യൻ ദ്വീപു കൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.

(ബി) വിജയനഗരം
സി.ഇ പതിനാലം നൂറ്റാണ്ടിൽ നിലവിൽ വന്ന വിജയനഗര രാജ്യത്തിന്റെ സ്ഥാപകർ ഹരിഹരൻ, ബുക്കൻ എന്നിവരായിരുന്നു. കൃഷ്ണ ദേവരായർ ആയിരുന്നു വിജയ നഗര രാജ്യത്തിന്റെ പ്രധാന ഭരണാധികാരി.

(സി) ബാഹ്മിനി രാജ്യം
അലാവുദ്ദീൻ ഹസ്സൻ ബാഹ്മൻഷാ ആയി രുന്നു ബാഹ്മിനി രാജ്യത്തിന്റെ സ്ഥാപകൻ. കൃഷ്ണാ, തുംഗഭദ്ര എന്നീ നദികൾക്കിടയിൽ കിടക്കുന്ന റെയ്ച്ചൂർ പ്രദേശം ഫലഭൂയി ഷ്ഠമായിരുന്നു. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നാണ് ഇതറിയപ്പെടുന്നത്. ഈ പ്രദേശത്ത് ആധിപത്യം നേടാൻ വിജയനഗര ഭരണാധി കാരികളും ബാഹ്മിനി രാജാക്കൻമാരും നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

(ഡി) മറാത്ത രാജ്യം
മറാത്താ രാജ്യത്തിലെ പ്രധാന ഭരണാധികാരി ശിവജി ആയിരുന്നു. “ഛത്രപതി” എന്ന സ്ഥാന പേർ അദ്ദേഹം സ്വീകരിച്ചു. ശക്തമായ നാവിക സേനയും കരസേനയും മറാത്ത രാജ്യത്തിന്റെ പ്രത്യേകത ആയിരുന്നു. പ്രബലമായ രാഷ്ട്രീയ ശക്തിയായി മാറാൻ ഇത് അവരെ സഹായിച്ചു. മറാത്ത രാജ്യത്തിന്റെ ആസ്ഥാനം പൂനൈ ആയിരുന്നു.

Medieval India: The Centres of Power Class 6 Notes Pdf Malayalam Medium

സി.ഇ എട്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെയുളള കാലം ഇന്ത്യാചരിത്രത്തിൽ പൊതുവെ മധ്യകാലഘട്ടം എന്നറിയപ്പെടുന്നു. മുഗൾ രാജവംശവും സൽത്തനത്ത് ഭരണവുമായിരുന്നു മധ്യകാലഘട്ടത്തിൽ ഡൽഹിയിൽ നിലനിന്നിരുന്നത്. ഈ കാലയളവിൽ ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും നിലനിന്നിരുന്ന പ്രധാന രാജ്യങ്ങളാണ് ചോള രാജ്യം, വിജയനഗരം, ബാഹ്മിനി,
മറാത്ത

ഈ പാഠഭാഗത്തിൽ പ്രധാനമായും രണ്ട് ആശയങ്ങളെക്കുറിച്ചാണ് നാം പഠിക്കുന്നത്,
(a) ഡൽഹിയുടെ മധ്യകാലചരിത്രം
(b) ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും നിലനിന്നിരുന്ന വിവിധ അധികാര കേന്ദ്രങ്ങൾ പ്രധാന

  • സി. ഇ എട്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലം ഇന്ത്യാ ചരിത്രത്തിൽ പൊതുവെ മധ്യകാലഘട്ടം എന്നറിയപ്പെടുന്നു.
  • സിന്ധു – ഗംഗ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്.
  • ആരവല്ലി പർവത നിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുവാൻ ഡൽഹിയെ സഹായിച്ചു.
  • യമുനാ നദി ജലഗതാഗതത്തെ സഹായിച്ചതിനൊപ്പം ആവശ്യമായ ജലം ഉറപ്പു വരുത്തി.
  • താമര രാജാക്കാന്മാരെ തുടർന്ന് ചൗഹാൻ രാജവംശത്തിൽപ്പെട്ടവർ ഡൽഹിയിൽ ഭരണാധി കാരികളായി.
  • ഘോറിലെ മുഹമ്മദിന്റെ മരണശേഷം സി.ഇ 1206 -ൽ കുത്ബുദ്ദീൻ ഐബക് ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ചു.
  • സി. ഇ 1206 മുതൽ സി.ഇ 1526 വരെ ഡൽഹി ആസ്ഥാനമാക്കി ഭരണം നടത്തിയവർ സുൽത്താൻമാർ എന്നറിയപ്പെടുന്നു.

Class 6 Social Science Chapter 1 Question Answer Malayalam Medium മധ്യകാല ഇന്ത്യ അധികാരകേന്ദ്രങ്ങൾ

  • കുത്ബുദ്ദീൻ ഐബകിനു ശേഷം അധികാരത്തിലെത്തിയത് ഇൽതുത്മിഷ് ആയിരുന്നു.
  • ഇൽതുത്മിഷിനുശേഷം അധികാരത്തിലെത്തിയ പ്രധാന ഭരണാധികാരി ബാൽബൻ ആയിരുന്നു.
  • തുഗ്ലക്ക് വംശത്തിന് ശേഷം സൽത്തനത്ത് ഭരണം ക്ഷയിക്കാൻ തുടങ്ങി.
  • മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിൽ അക്ബർ പ്രധാന പങ്ക് വഹിച്ചു.
  • മൻസബ്ദാരി സമ്പ്രദായം എന്നാൽ, ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം സൈനികരെ നിലനിർത്തുവാൻ ബാധ്യസ്ഥതയുളളവരാണ്.
  • ചോള, വിജയനഗരം, ബാഹ്മിനി, മറാത്ത എന്നിവയാണ് മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും നിലനിന്നിരുന്ന പ്രധാന രാജ്യങ്ങൾ.
  • സി.ഇ ഒമ്പതാം നൂറ്റാണ്ടോടെയാണ് ചോള വംശം പ്രബലമായത്.
  • സി.ഇ പതിനാലാം നൂറ്റാണ്ടിൽ നിലവിൽ വന്ന വിജയനഗര രാജ്യത്തിന്റെ സ്ഥാപകർ ഹരിഹരൻ, ബുക്കൻ എന്നിവരായിരുന്നു
  • അലാവുദ്ദീൻ ഹസ്സൻ ബാൻഷാ ആയിരുന്നു ബാഹ്മിനി രാജ്യത്തിന്റെ സ്ഥാപകൻ.
  • സി.ഇ പതിനേഴാം നൂറ്റാണ്ടിലാണ് മറാത്തകൾ പ്രബല ശക്തിയായി മാറിയത്.