Kerala Syllabus Class 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Teachers recommend solving Adisthana Padavali Class 9 Question Paper Set 3 (Adisthana Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Max Score: 40 Time
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതുക. (4 × 1 = 4)

Question 1.
അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദാഹം സ്വരാജ്വത്തിൽ ഒതുങ്ങിനിന്ന ദേശീയത്വമായിരുന്നില്ല. അടിവരയിട്ട പദത്തിന്റെ ശരിയായ വിഗ്ര
ഹാർത്ഥം ഏത്?

  • സ്വാതന്ത്ര്യത്തിനായുള്ള ദാഹം
  • സ്വാതന്ത്ര്യത്താലുള്ള ദാഹം
  • സ്വാതന്ത്ര്യവും ദാഹവും
  • സ്വാതന്ത്ര്യത്തിന്റെ ദാഹം

Answer:
സ്വാതന്ത്ര്യത്തിനായുള്ള ദാഹം

Question 2.
അർത്ഥമെഴുതുക

  • നിദാനം
  • ചിരസ്ഥായി
  • അസംഗതം
  • സമ്യക്ക്

Answer:

  • നിദാനം – മുഖ്യകാരണം
  • ചിരസ്ഥായി – വളരെക്കാലം നിലനിൽക്കുന്ന
  • അസംഗതം – ചേർച്ചയില്ലാത്ത
  • സമ്യക്ക് – ഒരുമിച്ച്

Question 3.
പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
സ്ഥിരതയില്ല
പകർത്തി കഴിയുമ്പോൾ
Answer:

  • പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
  • സ്ഥിരതയില്ല . സ്ഥിരത + ഇല്ല (ആഗമസന്ധി
  • പകർത്തി കഴിയുമ്പോൾ – പകർത്തി + കഴിയുമ്പോൾ (ദ്വി ത്വസന്ധി)

Question 4.
പര്യായപദങ്ങൾ
ദന്തം
മനുഷ്യൻ
Answer:

  • ദന്തം – പല്ലി, രദനം
  • മനുഷ്യൻ – മർത്യൻ, മനുജൻ

Kerala Syllabus Class 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Question 5.
മാതൃകപോലെ മാറ്റിയെഴുതുക
പ്രകൃതി ഭാവം – പ്രകൃതിയുടെ ഭാവം
സൗന്ദര്യം പ്രതീതി
കലാനിർമ്മാണം
Answer:
സൗന്ദര്യ പ്രതീതി – സൗന്ദര്യത്തിന്റെ പ്രതീതി
കലാനിർമ്മാണം – കലയുടെ നിർമ്മാണം

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (4 × 2 = 8)

Question 6.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക.
മകൻ അകന്നുകന്നു പോകുമ്പോൾ നെഞ്ചിൽ നിന്ന് എന്തോ ഒന്നു വലിച്ചു ചീന്തിയെടുക്കും പോലെ തോന്നുന്നു.
Answer:
മകൻ അകന്നുപോയി
നെഞ്ചിൽ നിന്ന് എന്തോ ഒന്ന് വലിച്ച് ചീന്തിയിട്ടപ്പോലെ തോന്നി.

Question 7.
എവിടെയാ അച്ഛൻ ബോയിൽ സൂക്ഷിച്ചിരിക്കുന്നത്?
അച്ഛനെങ്ങനെയാ ട്രീയൊക്കെ പിക്ക് ചെയ്തത് ഭാഷാ പ്രയോഗത്തിൽ വന്നിട്ടുള്ള എന്തെല്ലാം മാറ്റങ്ങളാണ് ഈ സംഭാ ങ്ങളിൽ നിന്നു വ്യക്തമാക്കുന്നത്?
Answer:
മാതൃഭാഷയ്ക്ക് ഒപ്പം കൂടുതലായി ഇംഗ്ലീഷ് പദങ്ങൾ പറ യുന്നു.
മാതൃഭാഷയോടുള്ള അവഗണന

Question 8.
സുജാതാദേവി നടത്തിയ യാത്ര എങ്ങനെയുള്ളതായിരുന്നു?
Answer:
രണ്ടു മാസം നീണ്ടുനിന്ന യാത്രയാണ് ലേഖിക നടത്തിയത്. സാധാരണ ജീവിതത്തിൽ നിന്നു കിട്ടുന്നതിനപ്പുറമുള്ള വലിയ ജീവിതപാഠങ്ങളാണ് ഈ യാത്രയിലൂടെ ലഭിച്ചത് വ്യത്യസ്തമായ ധാരാളം അറിവുകളും അനുഭവങ്ങളും അനുഭൂതികളും ലഭിച്ചു. നാട്ടിലൂടെയുള്ള യാത്രയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്ന അനുഭവങ്ങളാണ് കാട്ടിലൂടെയുള്ള യാത്രയിൽ നിന്നുണ്ടായത്.

Question 9.
വീരാൻകുട്ടി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവി കളിൽ ഒരാളാണ് വീരാൻകുട്ടി. എഴ് കവിതാ സമാഹാ രങ്ങൾ, കുട്ടികൾക്കായുള്ള മൂന്നു നോവലുകളും ഒരു കഥാ പുസ്തകവും, മഴത്തുള്ളികൾ വച്ച ഉമ്മകൾ (ഓർമ്മകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീരാൻ കുട്ടിയുടെ കവിതകൾ കേരളത്തിലെ വിവിധ സർവ്വകലാ ശാലകളിൽ പാഠപുസ്തക മായിട്ടുണ്ട്. എസ്. സി. ആർ. ടി. മൂന്ന്, എട്ട് ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിൽ വീരാൻ കുട്ടിയുടെ കവിത ഉൾപ്പെടുത്തി യിട്ടുണ്ട്. ഇംഗ്ലിഷ്, ജർമ്മൻ, അറബിക്, തമിഴ്, കന്നഡ, മറാഠി, ഹിന്ദി ഭാഷകളിലേക്ക് കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. പോയട്രി ഇന്റർനാഷണൽ വെബ് മാഗസിൻ, ലിറിക് ലൈൻ എന്നിവയിൽ കവിത പ്രസിദ്ധീകരിച്ചു. സ്വിഷ് റേഡിയോ കവിതയുടെ ജർമ്മൻ പരിഭാഷ പ്രക്ഷേപണം ചെയ്തു. 1962 ജൂലൈ 9 ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ടുത്തുള്ള നരയംകുളത്ത് കുഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മക നായി ജനിച്ചു. കടമേരി ആർ.എ.സി. ഹൈസ്കൂൾ, പച്ച്പഹാട് നവോദയ വിദ്യാലയ (രാജസ്ഥാൻ), കല്ലിക്കണ്ടി എൻ എ എം. കോളേജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ്, മൊകേരി ഗവ. കോളജ് എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു.

Kerala Syllabus Class 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Question 10.
എസ്. കെ. പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:

  • അനുവാചകരെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോകുന്ന അവതരണരീതി.
  • താൻ സഞ്ചരിച്ച നാടുകളിലെ മനുഷ്യരെയും കാഴ്ചക ചരിത്രത്തെയും
  • ആചാരത്തെയുമൊക്കെ പരിചയപ്പെടുത്തുന്നു.
  • ഭാഷയുടെ സൗന്ദര്യം
  • വർണനകൾ
  • രസകരമായ അവതരണങ്ങൾ
  • നർമബോധം
  • കേരളവുമായി താരതമ്യം ചെയ്യുന്ന രീതികൾ മുഖം മൂടികളില്ലാത്ത പച്ച മനുഷ്യരെ
  • അന്വേഷിച്ചു ഉദാത്തമായ മനുഷ്യസ്നേഹം
  • മനം മയങ്ങിപ്പോകുന്ന പ്രകൃതിസ്നേഹി
  • സൂക്ഷ്മമായ നിരീക്ഷണപാടവം
  • പ്രാചീന സംസ്കാരത്തിന്റെ ഉറവകൾ തേടിയുള്ള യാത്രകൾ
  • അതാത് പ്രദേശത്തിന്റെ ഭാഷ, വേഷം, ഭക്ഷണം എന്നിവയെ മനസ്സിലാക്കിക്കൊണ്ടുള്ളയാത്രകൾ.
  • ദേശാന്തരഗമനം നടത്തുന്ന പറവകളെപ്പോലെ ലോക മെങ്ങും സഞ്ചരിക്കുന്നതിൽ സംതൃപ്തികണ്ടെത്തുന്ന ഒരു നാടോടിയുടെ മനസ്സാണ് പൊറ്റെക്കാട്ടിനുള്ളത്.

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിതായ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിതയാത്രയായി ആവിഷ്കരിക്കുകയാണ് കവി. ഈ പ്രസ്താവനയുടെ സാധുത വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
വിത്തുകൾ എല്ലാം ഭൂമിയുടെ കുഞ്ഞുങ്ങളാണ്. ഭൂമിയുടെ നാളെകൾ എല്ലാം ഭൂമി ഭദ്രമാക്കുക വിത്തുകളിലൂടെയാണ്. എല്ലാ പ്രതീക്ഷകളും പച്ചപ്പും ഭൂമി നിറച്ചു വച്ചിരിക്കുന്നത് ഓരോ വിത്തുകൾക്കുള്ളിലാണ്. ഒരു വിത്തിന്റെ വിനീതമായ യാത്രയെ മഹത്തായ ജീവിത യാത്രയായിട്ടാണ് കവി ആവിഷ്ക്കരിക്കുന്നത്. ജീവിതം തന്നെ ഒരു യാത്രയാണ് ഓരോ വിത്തുകളിൽ നിന്നുമാണ് ഓരോ യാത്രകളുടെയും തുടക്കം യാത്രകൾ നമുക്ക് തരുന്നത് ജീവിത പാഠങ്ങളാണ് പ്രപഞ്ചത്തിലെ വിത്തുകൾ നടത്തുന്ന ലളിതമായ യാത്രയും നമുക്ക് പ്രകൃതി ഒരുക്കുന്ന പാഠപുസ്തകങ്ങളാണ്. അത മേൽ നിശ്ശബ്ദമായി പ്രഹസനങ്ങൾ ഇല്ലാതെ പ്രചോദനമോ ആർപ്പുവിളികളോ മുന്നിൽ നിന്നോ പിന്നിൽ നിന്നോ പ്രോത്സാഹനത്തിന് ആരുടെയും വാക്കുകൾ പോലും ഇല്ലാതെ സ്വന്തമെന്നു പറയാൻ ദേശാന്തരങ്ങളോ ആകാ ശമോ ഇല്ലാത്തവരുടെ യാത്രകളെ അടയാളപ്പെടു ത്തുകയാണ് വിത്തുകൾ. വിത്തുകൾ തങ്ങളുടെ പരിമിത മായ ഇടത്തു നിന്നും തങ്ങൾക്കാവശ്വമുള്ള ഊർജം ആഗി രണം ചെയ്തു സ്വയം ചരിക്കുകയാണ്. എവിടെയാണോ തന്റെ യാത്രയാവസാനിക്കുന്നതു അവിടെ നിന്നും പുതിയ ഒരു നാളെകൾ തുറന്നു തന്റെ യാത്രയുടെ പൂർത്തീകരണ ത്തിൽ എത്തിച്ചേരുകയും തന്റെ തലമുറകളുടെ പ്രയാണത്തിനു വഴി തുറക്കുകയും ചെയ്യുന്നു.

Question 12.
‘ധീരമെങ്കിലും എളിയ ശ്രമം’ എന്നാണ് അപ്പൂപ്പൻ താടിയുടെ പറക്കലിനെ കവി വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം നൽകുന്ന അർത്ഥസാധ്യതകൾ എന്തെല്ലാമാണ്? കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ തുടക്കത്തിൽ അപ്പുപ്പൻ താടിയുടെ പറക്ക ലിനെ എളിയ പറക്കൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ കവിതയുടെ അവസാനമാകട്ടെ അതൊരു ധീരമായ പറക്കലായി മാറുന്നു ചിറകുകളും ദേശാ ന്തരങ്ങളും ആകാശവും സ്വന്തമായില്ലത്തവന്റെ പറക്കൽ വെറും ഒരു പറക്കൽ അല്ല അതൊരു പ്രയാണമാണ്. ഭൂമിയിലെ ഏറ്റവും ലളിതമായ ഒന്നിന്റെ പ്രയാണം. ഒന്നുമില്ലാത്തവനും ഭൂമിയിൽ ഏറ്റവും ചെറിയവനും സ്വന്ത മായി ആകാശവും ചിറകുകൾ ഇല്ലാത്തവനും പറക്കാൻ സാധിക്കും എന്നുള്ള ഭൂമിയുടെ അടയാളമായാണ് അപ്പു പ്പൻ താടിയുടെ പറക്കലിനെ കൊണ്ട് കവി സൂചിപ്പിക്കു ന്നത്. ഭൂമിയിലെ ഏറ്റവും ചെറിയവ പുലർത്തുന്ന ജീവിതം ഒരു പാഠമാണ്. ഏറ്റവും എളിയവയുടെ പറക്കൽ ധീരമായ അടയാളപ്പെടുത്തലാണ്. വീണു പോകുന്നിടത്ത് ഒരു സ്മാരകം അവശേഷിപിപ്പിച്ചു തന്റെ പറക്കൽ അടയാള പ്പെടുത്തികൊണ്ടാണ് ഏറ്റവും എളിയവൻ ഒരു സ്മാരക മാകുന്നത്. ഒരു തലമുറയെ തന്റെ കയ്യിലൊതുക്കി വീണി ടത്ത് നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ആരും പുകഴ് ത്താനോ പ്രോത്സാഹിപ്പിക്കാനോ ഇല്ലാത്തവന്റെ പ്രയാണ മാണ് അപ്പുപ്പൻ താടിയുടെ പറക്കൽ. തന്റെ അറിവില്ലായ്മ യുടെ ഭാരക്കുറവിലാണ് അപ്പുപ്പൻ താടി പറക്കുന്നത് എന്ന് കവി പറയുന്നു. അതെ തന്റെ ഇല്ലായ്മയിൽ സ്വയം മുന്നോട്ടു തെളിച്ച ധീരമായ സഞ്ചാരപാതയാണ് അപ്പുപ്പൻ താടി അടയാള പ്പെടുത്തുന്നത് വീണു പോകുന്നണിടത്തു പോലും തന്റെ സ്വത്വത്തെ കൈവിടാതെ മുന്നോട്ടു പോകുകയാണ് അപ്പൂപ്പൻ താടി. വരാനിരിക്കുന്ന നാളെകളെകുറിച്ച് വമ്പൻ പ്രതീക്ഷകൾ ഇല്ലാതെ സ്വയം വഴിതെളിച്ചു മുന്നോട്ട് നീങ്ങുകയാണ് അപ്പുപ്പൻ താടി.

Question 13.
ഇളംകാറ്റിൽ തൂവലുകൾ മണ്ണിലേക്ക്…….പറവയുടെ വഴികൾ തെളിയുന്നു ഈ വാക്കുകളുടെ അർത്ഥം വിശദമാക്കുക?
Answer:
പ്രപഞ്ചത്തിൽ ഏറ്റവും ലളിതമായ ജീവിക്കുന്നവയുടെ ജീവിത യാത്രകൾ അടയാളപ്പെടുത്തുകയാണല്ലോ ഈ പാഠഭാഗത്തിൽ. പ്രപഞ്ചവും മനുഷ്യനും പരസ്പരബന്ധം പുലർത്തുകയും പരസ്പര്യത്തിൽ ജീവിക്കുകയും വേണം എന്ന് നാം കഴിഞ്ഞ പാഠഭാഗങ്ങളിൽ പഠിച്ചുവല്ലോ മനുഷ്യർക്ക് അവർക്കു എത്രമേൽ ലളിതമായി ജീവിക്കാൻ കഴിയും എന്നതിനുള്ള പാഠമാവുകയാണ് പ്രകൃതിയിലെ ഈ ചെറിയ ജീവികൾ അവർ തനകളുടെ ജീവിതത്തിൽ മറ്റുള്ളവരുമായി മത്സരിക്കുകയോ, തങ്ങളേക്കാൾ വലിയ നേട്ടം കൊയ്യുന്നവരെ നോക്കി നിൽക്കുകയോ ചെയ്യുന്നില്ല.

സ്വന്തം വഴികൾ സ്വന്തം സഞ്ചാരപാത സ്വയം തെളിയിക്കുക യാണ് ചെയ്യുന്നത് ഇളം കാറ്റിൽ തൂവലുകൾ മണ്ണിലേക്ക്. പറവയുടെ വഴിയവിടെ തെളിയുന്നു. തന്റെ യാത്രകളുടെ ശേഷിപ്പുകൾ അവിടെ അവശേഷിപ്പിച്ചു അത് യാത്ര തുടരുന്നു.

Question 14.
അപ്പൂപ്പൻതാടി ബാല്യകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ ആണ്. അപ്പൂപ്പൻ താടിയും നിങ്ങളും എന്ന വിഷയത്തിൽ ഒരു ബാല്യ കാല ഓർമ്മക്കുറിപ്പ് തയ്യാറാക്കുക?
Answer:
ബാല്യകാലത്തെ ഏറ്റവും സ്നേഹമുള്ള കൗതുകങ്ങളിൽ ഒന്നായിരുന്നു അപ്പുപ്പൻ താടി. അപ്പുപ്പൻ താടിയുടെ പിന്നാലെ എത്ര ദൂരമാണ് ഓടിയിട്ടുള്ളത്.ഞങ്ങൾ കുട്ടികളെ കളിപ്പിച്ചു കൊണ്ട് ഒന്ന് താന്നും പിന്നെ കയ്യെത്താ ദൂരത്തോളം പൊങ്ങി ഞങ്ങളെ നോക്കി കണ്ണിറുക്കിയും അത് പറന്നു പറന്നു പോകും. ഇടയിലെപ്പോളോ കയ്യിൽ കിട്ടുകയും ചെയ്യും. കയ്യിൽ കിട്ടുമ്പോൾ ഏറെ നേരം കയ്യിൽ ഇരിക്കുയും ഇല്ലല്ലോ. കുറെ നേരം പിടിവിടാതെ കൈയിൽ പിടിച്ചു മനോഹരമായ വെള്ളത്താടിയിൽ സൗമ്യ മായൊന്നും ഊതുകയും ചെയ്യും ഒന്ന് കൈതെറ്റിയാൽ ഞങ്ങളുടെ കണ്ണ് വെട്ടിച്ചു വീണ്ടും പറക്കൽ തുടരും. ഹോ അന്നൊന്നും അറിയില്ലായിരുന്നു അപ്പുപ്പൻ താടിയുടേത് ഇത്രമേൽ മനോഹരവും ലളിതവുമായ യാത്രയാണെന്ന് .

Question 15.
എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം (സോക്രട്ടീസ്) അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു. വീരാൻകുട്ടി സോക്രട്ടീസിന്റെ വാക്കുകളും കവിതാഭാഗവും താരതമ്യം ചെയ്യുക.
Answer:
എനിക്ക് ഒന്നും അറിയില്ല അത്രമേൽ എളിയവനാണ് ഞാൻ എന്ന തിരിച്ചറിവാണ് ഒരു മനുഷ്യന്റെ പൂർണ്ണമായ അറിവ് എന്ന് സോക്രട്ടീസ് പറയുന്നു. തനിക്കെല്ലാത്തിനെക്കുറിച്ചും അറിയാം എന്ന വിചാരം അറിവില്ലായ്മയുടെ തുടക്ക വുമാണ് എന്തു കൊണ്ടെന്നാൽ നാം ദിനംപ്രതി മാറ്റങ്ങൾക്കു വിധേയപെട്ടുകൊണ്ടിരിക്കുകയാണ്.

മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനും ജീവിതം അത്രമേൽ ലളിതവും നിഷ്പ്രഭവുമാണ് എന്ന തിരിച്ചറിവിൽ ജീവിക്കുന്നതാണ് ഏറ്റവും ലളിതവും മനോഹരവും. ഈ തിരിച്ചറിവ് മനുഷ്യന് പ്രദാനം ചെയ്യുന്നത് ലോകത്തെകുറിച്ചുള്ള പരമമായ വെളിച്ചമാണ്. ഇതേ ആശയത്തെ ഉൾക്കൊണ്ടാണ് വീരാൻകുട്ടി തന്റെ കവിതയിൽ അറിവില്ലായ്മയുടെ ഭാരക്കുറവിൽ അത് പറക്കുന്നു എന്ന് പറയുന്നത് . ഒന്നും അറിയാത്തവന് തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളെ കുറിച്ച് വളരെയേറേ ചിന്തിക്കേണ്ടി വരുന്നില്ല. വരുന്നതിനെയെല്ലാം ചെറുതാകുന്ന തന്റെ കഴിവുകൾ കൊണ്ട് തരണം ചെയ്തു ഒടുവിൽ അതിന്റെ യാത്രയുടെ അവസാനത്തിൽ പോലും തനിക്കു താനായി നിൽക്കാനുള്ള തുടരാനുള്ള ഇടം കണ്ടെത്തുകയും ചെയ്യുന്നു . പ്രകൃതി പങ്കുവെയ്ക്കുന്ന ചെറിയ ജീവകണങ്ങളുടെ ജീവിതപാഠമാണ് അപ്പൂപ്പൻ താടിയിലൂടെ വീരാൻ കുട്ടി ആവിഷ്ക്കരിക്കുന്നത് .

16 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക (2 × 6 = 12)

Question 16.
‘ഇവിടെയുണ്ടു ഞാൻ, എന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി.’
ലളിതം – പി. പി. രാമചന്ദ്രൻ
ഈ വരികളുടെ ആശയം കൂടി പരിഗണിച്ച് ‘സ്മാരകം ‘ എന്ന കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ് ഇവിടെ രേഖപെടുത്തിയിരിയ്ക്കുന്നത്. ചെറിയ വാക്കുകൾ കൊണ്ട് അത്രമേൽ ലളിതമായി വലിയ കാര്യങ്ങൾ, വലിയ വാർത്താമാനങ്ങൾ പങ്കു വെയ്ക്കുകയാണ് കവി. ലോക വീക്ഷണങ്ങൾ തന്നെ നാലു വരിയിൽ ഒതുക്കി ഏറ്റവും എളിയ ഒരു കിളിയുടെ ജീവിതത്തിലൂടെ ആവിഷ്കരി ക്കുകയാണിവിടെ. മലയാള കവിതയിൽ വാക്കിന്റെയും സൂക്ഷ്മാനുഭവങ്ങളുടേയും ആഖ്യാനങ്ങൾ സൃഷ്ടിച്ച കവി യാണ് പി.പി. രാമചന്ദ്രൻ. കാല്പനികതയെ മറിച്ചിട്ട തൊണ്ണൂറുകളിലെ കവികളിൽ ഒരേസമയം പാര പര ത്തേയും നവീനതയേയും മിതവാക്കായി സമന്വയി പിച്ച യാൾ. ഏറെയെഴു താതിരുന്നിട്ടും ഏറെ ആഴത്തിൽ മുഴക്ക മുണ്ടാക്കിയ കവി. ലളിതമെന്നു തോന്നുന്ന ഒരു പക്ഷി ചിറകിലൂടെ മനുഷ്യ ഭാഗധേയത്തേയും ലോകത്തുള്ള എല്ലാ ജനതകളിലേക്കും മനുഷ്യ ജീവിതത്തിന്റെ ലാളിത്യത്ത ആവിഷ്കരിക്കുകയാണ് കവി. എന്നാൽ വീരാൻ കുട്ടിയുടെ സ്മാരകത്തിലാകട്ടെ കിളിയേക്കാൾ ലളിതമായ അപ്പുപ്പൻ താടി സ്വന്തമായി ദേശാന്തരങ്ങളും ആകാശവും ഇല്ലാ ഞ്ഞിട്ടും അറിവില്ലായ്മയുടെ ഭാരക്കുറവിൽ സ്വയം മറന്നു തന്റെ കർത്തവ്യത്തിൽ മുഴുകുകയും.

ഏറ്റവും ഏറ്റവും ലളിതമായി തന്റെ ജീവിതത്തെ അടയാളപെടു ത്തുകയും ചെയ്യുന്നു. ഈ തിരക്കിട്ട ലോകത്തു മനുഷ്യർ മത്സര ത്തിലാണ്. തങ്ങൾക്കു നില നിൽക്കാൻ തന്റെ നില നിൽപ്പുകൾ അടയാളപ്പെടുത്താൻ മനുഷ്യൻ അത്രമേൽ ക്രൂരമായി ഇടപെടുന്നതു ഇന്നത്തെ പത്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കാണാൻ സാധിക്കും. എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവികൾ തങ്ങളുടെ ജീവിതത്തെ വളരെ ലളിതമായി ആവിഷ്കരിക്കുന്നത് മനുഷ്യന് പാഠമാകുകയാണ് വേണ്ടത് രണ്ടു കവിതകളും ആവിഷ്കരിക്കുന്നത് പ്രപഞ്ചത്തിലെ ഏറ്റവും ലളിതമായ ജീവിതങ്ങളാണ്. ആരോടും മത്സരിക്കുകയോ പരാതികൾ പറയാതെയും തങ്ങളുടെ ജീവിത ലക്ഷ്യത്തെ മനോഹരമായി ആവിഷ്ക്കരിക്കുന്ന ചെറിയ ജീവികളുടെ മഹത്വമാണ് ഈ കവിതകൾ . ചെറിതായിരിക്കുന്നതിന്റെ മഹത്വത്ത വെളിപ്പെടുത്തുകയാണ് ഈ കവിതകൾ

Kerala Syllabus Class 9 Malayalam 2 Model Question Paper Set 3 (Adisthana Padavali)

Question 17.
നിങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ അറബിനാടുകളിൽ ജോലി ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ അവരുടെ അനുഭവങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ചോദ്യാവലി തയ്യാറാക്കുക
Answer:
എത്ര വർഷമായി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു?
താങ്കൾക്ക് അവിടെ എന്ത് തൊഴിലാണ് ?
നാട്ടിൽ നിന്നും അകന്നു നിന്ന് തൊഴിൽ ചെയ്യുന്ന തിനോട് എന്താണ് അഭിപ്രായം ?
ആട് ജീവിതം എന്ന സിനിമ കണ്ടിരുന്നോ?
അങ്ങനെയുള്ള അനുഭവങ്ങൾ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ ?
അത്തരം അനുഭവങ്ങൾ നേരിട്ടവരെ പരിചയം ഉണ്ടോ?

Question 18.
വംശം എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യറാക്കുക.
Answer:
അതിരാവിലത്തെ വിശപ്പിനെ ശമിപ്പിക്കാൻ പ്രാതൽ തേടി വന്ന ഒരു ഉറുമ്പിനെ നോക്കി അതിന്റെ പ്രവൃത്തികളെ ആകാംഷയോടെ വർണിക്കുകയാണ് കവി. അടുപ്പിന്റെ പാതകത്തിൽ തെറിച്ച തേങ്ങാത്തരി ഒരു പൂവുപോലെ തന്റെ കൊമ്പിൽ എടുത്തുയർത്തി ചന്തത്തിൽ ആറു കാലുകളും കൊണ്ട് ധ്യതിയിൽ നടന്നു പോകുന്ന ഉറുമ്പിന്റെ ജീവിതത്തിലേക്ക് എത്തിനോക്കുകയാണ് ഇവിടെ പെരുമഴക്കാലത്ത് തന്റെ കൂട്ടുകാരുമൊരുമിച്ചു രുചിയോടെ കഴിക്കാനുള്ള കരുതലുകളാണ് ഇവയെല്ലാം. എന്ന തിളങ്ങുന്ന ആ മുഖത്തിനു അധ്വാനത്തിന്റെ ഗൗര വവും എള്ളു പോലെ മെലിഞ്ഞ ശരീരത്തിന് എന്ത് മനോഹാ രിതയുമാണ് കാണുന്നത് എന്ന് കവി പറയുന്നു.

ഉറുമ്പിന്റെ നേർത്ത ഇടുപ്പുകൾക്കു എന്ത് മനോഹാരിതയാണ് അതിന്റെ കടുത്ത അധ്വാന ഭാരം കൊണ്ടോ നിരന്തരമായ നൃത്ത ചുവടുകൾ കൊണ്ടുമാണോ എത്രയും മെലിഞ്ഞ ഇടുപ്പുകൾ സ്വന്തമായത് എന്ന് കവി ആശ്ചര്യം തൂകുന്നു. ഇത്രയും ചാരുത ആർക്കാണ് ഉള്ളത് എന്ന് കവി ചോദിച്ചു പോകുന്നു. ഉറുമ്പിന്റെ ഏറ്റവും ലളിതവും ചെറുതുമായ രൂപത്തെ മാനോഹരമായി ഒരു മരത്തിലെന്നോണം കൊത്തിവെയ്ക്കാൻ തന്റെ വേരുദാഹിക്കുന്നു എന്ന് കവി പറയുന്നു തന്റെ ജീവിതത്തിൽ മാതൃകയാക്കണം എന്നാണ് കവി ഉദ്ദേശിക്കുന്നത്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ വേല ചെയ്തു തന്നെ മരിച്ചു പോകുന്ന നിന്നെ തുടച്ചു നീക്കുന്നത് തന്നെ പാപാമാണെന്ന് കരുതി പോകുകയാണ്. കവി വീടും കടന്നു തൊടിയും കടന്നു തനിക്കു പ്രതി ബന്ധമായി നിന്ന് എല്ലാത്തിനെയും അതി ജീവിച്ചു മുന്നേറി പോകുന്ന തന്റെ ആയാസ ങ്ങൾ എല്ലാം ഒരു ആയാസമേയല്ല എന്ന മട്ടിൽ മുന്നോട്ട് പോകുകയാണ് ആ പാവം ചുമട്ടു കാരി. കവി ഉറുമ്പിനെ വളരെ സൂക്ഷ്മമായി ആവി ഷ്കരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഏറ്റവും ചെറുതായതിന്റെ ജീവിതം എത്ര മനോഹരമാണ് എന്ന് കവിത മനസിലാക്കുന്നു .

Kerala Syllabus Class 9 Malayalam 2 Model Question Paper Set 2 (Adisthana Padavali)

Teachers recommend solving Adisthana Padavali Class 9 Question Paper Set 2 (Adisthana Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 2 Model Question Paper Set 2 (Adisthana Padavali)

Max Score: 40 Time
Time : 1½ Hours.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)

Question 1.
ക്രമേണ അയാൾ പോലുമറിയാതെ മനസ്സ് സദാപി ആ മോഹത്തെ ഓമനിക്കാൻ തുടങ്ങി. അടിവരയിട്ട പദത്തിന്റെ അർത്ഥം കണ്ടെത്തുക.

  • വേഗത്തിൽ
  • ആഴത്തിൽ
  • എല്ലായ്പ്പോഴും
  • കൗതുകത്തോടെ

Answer:
എല്ലായ്പ്പോഴും

Question 2.
ആ നീലനേത്രങ്ങളിൽ നിന്നു പുറപ്പെട്ട രണ്ട് കണ്ണീർച്ചാലുകൾ കവിളിലൂടെ കീഴ്പ്പോട്ടൊഴുകുകയാണ് അടിവരയിട്ട പദത്തിന്റെ വിഗ്രഹാർത്ഥം എന്ത്?

  • കണ്ണീർപോലുള്ള ചാലുകൾ
  • കണ്ണീരിന്റെ ചാലുകൾ
  • കണ്ണീരും ചാലുകളും
  • കണ്ണീരിലെ ചാലുകൾ

Answer:
കണ്ണീരിന്റെ ചാലുകൾ

Question 3.
‘ഇത്രയും ഹൃദയഹാരിയായ കാഴ്ച ഗഗനസഞ്ചാരികളായ മാലാഖമാർ മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ. ‘

  • കടൽയാത്രികൾ
  • മാന്ത്രികർ
  • ആകാശയാത്രികർ
  • സാഹസികർ

Answer:
ആകാശയാത്രികർ

Question 4.
ശരിയായി പിരിച്ചെഴുതിയത് ഏത് ?

  • കേരളക്കര – കേരള + ക്കര
  • പിന്നിലെയനന്തത – പിന്നിലെ + യനന്തത
  • ഓർമ്മകളൊന്നും – ഓർമ്മ + ഒന്നും
  • മിഴിയിണ – മിഴി + ഇണ

Answer:
മിഴിയിണ – മിഴി + ഇണ

Kerala Syllabus Class 9 Malayalam 2 Model Question Paper Set 2 (Adisthana Padavali)

Question 5.
വംശം എന്ന കവിത എഴുതിയതാര്?
Answer:
വിജയലക്ഷ്മി

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (4 × 2 = 8)

Question 6.
സ്മാരകത്തിലെ അപ്പൂപ്പൻ താടിയെയും വിജയലക്ഷ്മിയുടെ ഉറുമ്പുകളെയും താരതമ്യം ചെയ്തു കുറിപ്പ് തയ്യാറാക്കുക.
Answer:
ചെറുതായിരിക്കുന്നതിന്റെ മഹത്വം, ഭൂമിയിലെ ചെറിയ ജീവികൾ തരുന്ന വലിയ ജീവിത പാഠങ്ങൾ, ലാളിത്വം അവ ഒടുവിൽ മനുഷ്യനും പ്രകൃതിക്കുമായി മാറ്റിവെക്കുന്ന മൂല്യങ്ങൾ എന്നിവ വരും തലമുറകളിലേക്ക് പകരുന്ന കവിതകളാണ് വീരാൻ കുട്ടി മാഷിന്റെ സ്മാരകവും വിജയ ലക്ഷ്മി അവതരിപ്പിക്കുന്ന വംശം എന്ന കവിതയും. ഇരുകവിതകളും പുലർത്തുന്ന മിതത്വം എളിമ എന്നിവ പകരുന്നത് ലോകത്തിൽ എല്ലാ മനുഷ്യരും തിരിച്ചറിയേണ്ട മൂല്യങ്ങളാണ്. ഏറ്റവും എളിയവർ പഠിപ്പിക്കുന്ന പാഠം പകരുന്ന ഊർജമാണ് ഈ കവിതകളുടെ ഉള്ളടക്കം. രാപകലില്ലാതെ അധ്വാനിക്കുന്ന ഉറുമ്പുകളും, ഏതു പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഉറുമ്പുകളും അപ്പുപ്പൻ താടിയും വാഗ്ദാനം ചെയ്യുന്ന നൈതികത ഒന്ന് തന്നെ ആണ്

Question 7.
നീ ജനൽ മെല്ലെക്കടന്നു മുറ്റത്തുള്ള പൂവാങ്കുരുന്നിലക്കാടുചുറ്റി, വൻ മലപോലെ വഴിമുടക്കാൻ നിന്ന വെള്ളാരങ്കല്ലിന്റെ ചോടു ചുറ്റി, നീലക്കിഴാനെല്ലി, മുക്കുറ്റി പൂക്കുന്ന മൂലയ്ക്കു മൺകൂനക്കോട്ട പറ്റി, ആകെത്തിരക്കിട്ട കത്തേയ്ക്കുപോകയാണായാമ്പി ല്ലാച്ചുട്ടുകാരി. ഈ വരികളിൽ മനുഷ്യനോട് സംവദിക്കപ്പെടുന്ന ആശയം എന്ത് ?
Answer:
ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾക്ക് ചെടികളും, ചെറിയ ഇലയും, കരിങ്കൽ കഷ്ണങ്ങളും ചെറിയൊരു മണൽത്തരി പോലും വലിയൊരു പ്രതിസന്ധിയാണ്. എന്നാൽ അതിലൊന്നും തെല്ലും ഭയന്നു പോകാതെ തന്റെ ചെറിയ ശരീരം വെച്ചുകൊണ്ട് നിരന്തരമായ ശ്രമത്തിലൂടെ മുന്നോട്ട് പോകയാണ് ചെയ്യുന്നത്. ചെറിയ പ്രശ്നങ്ങളിൽ പോലും പകച്ചു പോകുകയും മാനസികമായി അടിപ്പെട്ട് പോവുകയും ചെയ്യുന്ന മനുഷ്യർക്കു ഈ കൊച്ചു ജീവിയുടെ പ്രവർത്തികൾ ഒരു മാതൃകയാണ്.

Question 8.
ഉറുമ്പുകളുടെ വംശമഹത്വം അന്വേഷിക്കുന്നതിലൂടെ കവി പറയാൻ ശ്രമിക്കുന്ന വസ്തുതകൾ എന്തെല്ലാമാകും? ചർച്ചചെക
Answer:
ഉറുമ്പുകൾ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ചെറിയ ജീവി യാണ്. ഒരു കാൽപ്പെരുമാറ്റത്തിന്റെ പോലും ഒച്ചയുണ്ടാക്കാ നാകാത്തവർ, മറ്റൊരു കാൽ പെരുമാറ്റത്തിന്റെ പോലും അനക്കത്തിൽ ഇല്ലാതായി പോയേക്കാവുന്നവർ. എന്നിട്ടും തങ്ങളുടെ വലിപ്പത്തെക്കാൾ എത്രയോ മടങ്ങു വലിയ കാര്യമാണ് ആ ചെറിയ ജീവികൾ ചെയ്യുന്നത്. ഏറ്റവും വലുത് നമ്മളാണ് എന്ന് കരുതുന്ന മനുഷ്യനുപോലും മാതൃക ആകുകയാണ് ഈ കുഞ്ഞുറുമ്പുകൾ. യാതൊരു മടിയുമില്ലതെ ജനനം മുതൽ മരണം വന്നുഭവിക്കും വരെ പണിയെടുത്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ നിരന്തരമായ പ്രയത്നം കൊണ്ട് കീഴ്പെടുത്തുന്നവർ, വളരെ ചെറിയ ശരീരത്തി നകത്തു വളരെ വലിയ മനസ്സുള്ളവർ. തനിക്കായി മാത്രം ഒന്നും ശേഖരിക്കാതെ തന്റെ കൂടെ ഉള്ളവർക്കായിക്കൂടി കരുതിവെയ്ക്കുന്ന വലിയ മനസ്സുള്ളവർ. ആപത്തു കാല ത്തേക്ക് ശേഖരിക്കുന്നവർ തുടങ്ങി മനുഷ്യന് മാതൃകയാ കത്തക്ക എന്തെല്ലാം സവിശേഷതകളാണ് ഉറുമ്പുകൾക്കു ള്ളത്. അതു കൊണ്ടാണ് ഉറുമ്പുകളുടെ വംശ മഹത്വം കവി ആവിഷ്കരിക്കുന്നത്.

Question 9.
ഗൾഫിലെ ആദ്വദിവസത്തെ യാത്രാനുഭവത്തെക്കുറിച്ച് നജീബ് തന്റെ കൂട്ടുകാരന് അയയ്ക്കാനിടയുള്ള ശബ്ദസന്ദേശം തയ്യാറാ ക്കുക.
Answer:
നി എവിടെയാണ് ? ഞാൻ എത്തപ്പെട്ടിരിക്കുന്നതു വലിയ ഒരു അപകടത്തിലാണ്. പടച്ചോനല്ലതെ എന്നെ ഇവിടുന്നു ആർക്കും രക്ഷിക്കാൻ പറ്റാതെ ഒരിടമാണ് ഹക്കീമേ നിനക്ക് സുഖമാണോ നി എവിടെയാണ് രാത്രി എന്തെങ്കിലും കഴിച്ചോ ..ഓരു നിനക്ക് കുടിക്കാനോ തിന്നാനോ എന്തെങ്കിലും തന്നോ.. എനിക്ക് പേടിയാകുന്നു ഹക്കിമോ .. നമുക്ക് തിരിച്ചു പോകാൻ കഴിയുമോ ഹക്കിമേ

Question 10.
വിമാനത്തിൽ നിന്നും എത്രയോ മണിക്കൂറുകൾക്കു മുമ്പ് കിട്ടിയ ഇത്തിരി പച്ചവെള്ളം മാത്രമായിരുന്നു എന്റെ അന്നത്തെ അതുവരെയുള്ള ആഹാരം. അടിവരയിട്ടിരിക്കുന്ന പദം നൽകുന്ന അർത്ഥമെന്ത് ? ഇതുപോലെ പച്ച ചേർന്നുവരുന്ന കൂടു തൽ പദങ്ങൾ കണ്ടെത്തി അർത്ഥതലം വ്യക്തമാക്കുക?
Answer:
വിമാനത്തിൽ നിന്നും വെള്ളമില്ലാതെ വിശപ്പുമാറ്റാൻ ഒന്നും തന്നെ കിട്ടിയില്ല എന്നതാണ് ഇത് ധ്വനിപ്പിക്കുന്ന അർത്ഥം

  • പച്ചവെള്ളം – ചൂടാക്കാത്ത വെള്ളം
  • പച്ചമനുഷ്യൻ – കളങ്കമില്ലാത്ത മനുഷ്യൻ
  • പച്ചപ്പരിഷ്കാരി – ഏറ്റവും പുതിയ പരിഷ്കാരം
  • സ്വീകരിച്ചയാൾ – പച്ചമാങ്ങ പഴുക്കാത്ത മാങ്ങ

11 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിതായ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
നടക്കും തോറും തെളിയും വഴികൾ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക?
Answer:

  • അറിവ് നിർമിക്കുന്നതിന്
  • സ്വയം തിരിച്ചറിയുന്നതിന്
  • ലോകത്തെ അറിയുന്നതിന്
  • ജീവിതം എന്താണ് എന്നറിയുന്നതിന്
  • പ്രകൃതിയെ പഠിക്കുന്നതിന്

Kerala Syllabus Class 9 Malayalam 2 Model Question Paper Set 2 (Adisthana Padavali)

Question 12.
യാത്രിക നേടിയ അനുഭവപാഠങ്ങൾ എന്തൊക്കെയാണ് ?
Answer:
ജീവിതത്തിൽ വലിയ പാഠങ്ങളാണ് യാത്രയിലൂടെ എഴുത്തു കാരി പഠിച്ചത്. സാധാരണക്കാരിൽ സാധരണക്കാരിയായി ജീവിതം മുന്നോട്ടുപോകുന്നതും വിശക്കുമ്പോൾ തട്ടുകട യിൽ നിന്ന് കഴിക്കാനും,വെറും നിലത്തും കടത്തിണ്ണയിലും ഉറങ്ങാനും, അപരിചിതരോടൊപ്പം യാതൊരു സുരക്ഷാ ഭയവും ഇല്ലാതെ യാത്ര ചെയ്യാൻ അങ്ങനെ പൊങ്ങച്ചങ്ങ ളില്ലാത്ത ജീവിതത്തിന്റെ പച്ചയായ യാഥാർഥങ്ങളിലേക്ക് പ്രകൃതിയുടെ ജീവസ്സുകളിലേക്കാണ് യാത്രിക ഇറങ്ങി ചെന്നത്. പന്ത്രണ്ടു കൊല്ലം കൊണ്ട് ജീവിതം നൽകാത്ത അറിവുകൾ വെറും രണ്ടു മാസം കൊണ്ട് ലഭിക്കുകയാ യിരുന്നു

Question 13.
അവധിക്കാല അനുഭവങ്ങൾ പങ്കുവെച്ച് നിങ്ങളുടെ സുഹൃത്തിനു ഒരു കത്ത് തയ്യാറാക്കുക.
Answer:
പ്രിയപ്പെട്ട അനുവിന്
നിനക്ക് സുഖം തന്നെ അല്ലെ, എത്ര ദിവസമായി നമ്മൾ തമ്മിൽ കണ്ടിട്ട് വെക്കേഷനായിട്ട് എന്താ നിന്റെ പരിപാടികൾ. ലൈബ്രറിയിൽ പോകണമെന്നും പുസ്ത കങ്ങൾ വായിക്കണമെന്നും പറഞ്ഞിരുന്നല്ലോ പോയി തുടങ്ങിയോ, ഞാൻ രണ്ടു പുസ്തകങ്ങൾ വായിച്ചു കേട്ടോ. ഒന്ന് ബഷീറിന്റേയും മറ്റൊന്ന് സഞ്ചാരസാഹിത്യകാരനായ എസ്. കെ. പൊറ്റക്കാടിന്റെയും നീയും എസ്. കെ. യുടെ പുസ്തകങ്ങൾ വായിച്ചു നോക്കണം കേട്ടോ നിനക്ക് ഇഷ്ട്ടപ്പെടും തീർച്ച. നമ്മൾ ഒരുമിച്ചു ഒത്തിരി യാത്രകൾ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലേ നമ്മൾ എസ് കെ വായിക്കുമ്പോൾ നമ്മൾ യാത്രയിലാണെന്നേ തോന്നു. പിന്നെ മറ്റൊരു സന്തോഷം കൂടി ഉണ്ട് ഞങ്ങൾ കഴിഞ്ഞ ആഴ്ച അമ്മാവനും കുടുംബവുമായി ഊട്ടിക്കു പോവുകയു ണ്ടായി. വളരെ വലിയ മലകളും ചുരങ്ങളും ഒക്കെ കടന്നു തണുപ്പിന്റെ ഒരു കോട്ടയിലാണ് ഞങ്ങൾ പ്രവേശിച്ചത് എന്ന് തോന്നി. രണ്ടു ദിവസം അവിടെ ചിലവഴിച്ചു. പൂന്തോട്ട ങ്ങളും പൂക്കളും താഴ്വാരങ്ങളും ഒക്കെ കണ്ടു തീർത്തു. യാത്ര ചെയ്യുമ്പോൾ നമുക്ക് വളരെ വലിയ സന്തോഷം തോന്നും. യാത്രതിരുമ്പോ സങ്കടവും. നിന്നോട് പറയാൻ ഒത്തിരി വിശേഷങ്ങൾ ഞാൻ കാത്തു വെച്ചിട്ടുണ്ട്. നിന്റെ വിശേഷങ്ങൾ ഉടനെ നീ അറിയിക്കണേ.
സ്വന്തം അമ്മു

Question 14.
യാത്രാനുബന്ധമായി സുജാതാദേവി എഴുതിയ കത്തിലെയും എസ്. കെ. യുടെ യാത്രാവിവരണത്തിലെയും ആവിഷ്കാരത്തിന്റെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer:
സുജാത ദേവിയുടെ യാത്രയിൽനിന്ന് യാത്രികയ്ക്കുണ്ടായ അനുഭവമാണ് ഈ കത്ത്. അവരിൽ നിറച്ച ആനന്ദം അവ രുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്കു പങ്കുവെയ്ക്കു കയാണ് അവർ ചെയ്യുന്നത്. കത്തെന്ന മാധ്യമത്തിൽ കൊള്ളാവുന്ന പരിമിതിയിൽ ഒരു യാത്രയിൽ കൊള്ളാവുന്ന മുഴുവൻ അനുഭവങ്ങളും ഉൾകൊണ്ടതത്രയും ചെറിയ വക്കിൽ ഒതുക്കി അവതരിപ്പിക്കുകയായിരുന്നു എഴുത്തു കാരി. എന്നാൽ എസ്. കെ. തന്റെ യാത്രകളിലൂടെ മലയാളത്തിൽ രൂപപെടുത്തിയെടുത്തത് ഒരു സാഹിത്യ സരണി തന്നെയാണ്. സഞ്ചാര സാഹിത്യത്തിന്റെ സാധ്യതകൾ എല്ലാം എത്രത്തോളം ആഴത്തിൽ പ്രയോജന പെടുത്താൻ കഴിയുമോ അത്രത്തോളം വിപുലമായി വാക്കുകൾ കൊണ്ട് തന്റെ കണ്ണുകൾ കണ്ട കാഴ്ചകളത്രയും വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് എസ്. കെ. സുജാത ദേവിയുടെ യാത്രകൾ സ്വന്തം ജീവിതാനുഭവം വികസി ഷിക്കാനുള്ളതാണ്. ഹിമാലയൻ യാത്ര എന്നതു ഒരുപാടർ മാനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അറിവുകൊണ്ടും യാത്രാനുഭവങ്ങൾ കൊണ്ടും ഈ വാക്ക് പാഠത്തിനനു യോജ്യമാണ്. എസ്. കെ. യുടെ യാത്ര ലോകത്ത അറിയാനും ടാഗോറിന്റെ ദർശനങ്ങൾ അറിയാനുമാണ്. വൈജ്ഞാനിക ബോധത്തിന്റെ നിറകുംഭങ്ങൾ ആകുക യാണ് ഈ വിവരണം.

Question 15.
വിഷ്വൽ ട്രാവലോഗുകൾ, ഷോട്സ്, റീൽസ് എന്നിവ നിർമ്മിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങൾ എന്തെല്ലാം? ചർച്ച ചെയ്യുക?
Answer:
വിഷ്യൽ ട്രാവലോഗുകൾ യാത്രകളെ ദൃശ്വഭാഷയിൽ അവത രിപ്പിക്കുന്ന രീതിയാണ്. ചെറിയ വീഡിയോകളായി അവതരി പ്പിക്കുന്ന രീതിയാണ് റീൽസ്, ഷോട്സ് തുടങ്ങിയവ. 60 സെക്കന്റ് നീളമുള്ള നീലുകളാണ് സാധാരണയായി അവതരിപ്പിക്കുക. യുട്യൂബിൽ ചെറുവീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് ഷോട്സുകൾ. ഇവയോ രോന്നു ചിത്രീകരിക്കുമ്പോൾ പ്രത്യേകമായ മുന്നൊരുക്ക ങ്ങൾ നടത്തണം. ദൃശ്യവൽക്കരിക്കാനുപയോഗിക്കുന്ന വിഷയത്തിന്റെ മേഖല, വ്യപ്തി, വലുപ്പം, സമയം എന്നിവ പ്രധാനമാണ്. ഓരോ ഘട്ടവും വ്യക്തമായി ആസൂത്രണം ചെയ്യണം തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യാപ്തി, വലുപ്പം, സമയം എന്നിവ പരിഗണിച്ചു രൂപരേഖ തയ്യാറാക്കുക.

  • നിർബന്ധമായും ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തിരു മാനിക്കണം.
  • ദൃശ്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഔചിത്വം പാലി ക്കണം.
  • ആകർഷകമായവ തെരഞ്ഞെടുക്കണം.
  • അവതരണരീതിയെക്കുറിച്ച് ധാരണയുണ്ടാവണം.
  • ചിത്രീകരണത്തിനാവശ്വമായ ഒരുക്കങ്ങൾ നടത്തണം.
  • ക്വാമറ സാധ്യതകൾ, വിവിധ ദൃശ്യ രൂപങ്ങൾ തിരിച്ചറിയൽ, മിഡിൽ സ്ഥലം, ചരിത്ര
  • സാംസ്കാരിക പശ്ചാത്തലം, പ്രകൃതിദൃശ്വങ്ങൾ മറ്റ് സന്ദർഭങ്ങൾ എന്നിവ തീരുമാനി ക്കണം.
  • ആവശ്വമായ വിവരണം, ശബ്ദമിശ്രണം, ആനിമേഷൻ സാധ്യതകൾ എഡിറ്റിങ്ങ് ശ്രദ്ധിക്കണം.
  • ഫലപ്രദമായ എഡിറ്റിങ്ങ് ആപ്പ് ഉപയോഗപ്പെടുത്തുക
  • സംക്ഷിപ്ത
  • ആകർഷകത്വം

Kerala Syllabus Class 9 Malayalam 2 Model Question Paper Set 2 (Adisthana Padavali)

16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 16.
വിവിധ യാത്രാനുഭവങ്ങൾ പരിചയപ്പെട്ടല്ലോ. നിങ്ങൾ നടത്തിയ ഒരു യാത്രാവിവരണം തയ്യാറാക്കുക.
Answer:

  • നിങ്ങൾ സഞ്ചരിച്ച യാത്രയെ കുറിച്ച് നിങ്ങളുടെ ആശയത്തിൽ യാത്രക്കുറിപ്പുകൾ എഴുതുക .
  • യാത്ര കുറിപ്പിൽ ആകർഷകമായ ഭാഷ ഉപയോഗിക്കുക
  • സ്ഥലങ്ങൾ അവയുടെ പ്രത്യേകതകൾ എന്നിവ കൃത്യമായും മനോഹരമായും രേഖപ്പെടുത്തുക.
  • യാത്രയിലുടനീളം നിങ്ങൾ അനുഭവിച്ച മാനസികമായ മാറ്റങ്ങൾ സന്തോഷം എന്നിവ പങ്കുവെയ്ക്കുക
  • യാത്രചെയ്യുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക .
  • എല്ലാവരുടെയും ശേഖരിച്ചു മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി യാത്രാ പതിപ്പിനെ ആകർഷകമാക്കുക

Question 17.
‘ശാന്തി നികേതൻ’ കുറിപ്പ് തയ്യാറാക്കുക.
Answer:
തന്റെ പിതാവായ മഹർഷി ദേവേന്ദ്രനാഥ ടാഗോർ 1863-ൽ തുടക്കം കുറിച്ച് ശാന്തിനികേതൻ 1901- ൽ ഒരു വിദ്യാല യവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു രവീന്ദ്രനാഥ ടാഗോർ, പരിസ്ഥിതികേന്ദ്രീകൃതമായ വിദ്യാഭ്യാസ കേന്ദ്രവും സാംസ്കാരിക ഇടവുമാക്കി ശാന്തിനികേതനെ ടാഗോർ മാറ്റിയെടുത്തു. കൊൽക്കത്തയിലെ ബിർകും ജില്ലയിലെ ബോൽപൂർ ഗ്രാമത്തിലാണ് ശാന്തിനികേതൻ സ്ഥിതി ചെയ്യുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടം എന്ന അർഥത്തിലാണ് ശാന്തിനികേതനം എന്ന പേര് നൽകിയത്. നോബൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക മുഴുവൻ ടാഗോർ ശാന്തിനികേതനത്തിനായി മാറ്റിവെച്ചു.

1921ൽ ഈ വിദ്യാലയം വിശ്വഭാരതി സർവ്വകലാശാലയായി മാറി. 1951- ൽ ഇത് കേന്ദ്രസർവ്വകലാശാലയാക്കി ഉയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളും ഭാരതവും ഒന്നിക്കുന്ന സ്ഥലം എന്ന അർഥത്തിലാണ് വിശ്വഭാരതി എന്ന പേര് നൽകിയത്. യാത്ര വിശ്വം ഭവത്വയേകനീഡം ഇവിടെ ലോകം ഒരു പക്ഷിക്കൂടായി മാറുന്നു എന്നതാണ് ആ കലാലയ ത്തിന്റെ മുദ്രാവാക്യം ടാഗോറിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പ്രകൃതി, കലാദർശനങ്ങൾ ഒത്തുചേരുന്ന ശാന്തിനികേതൻ വിശ്വമാനവികത യുടെയും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്. 2023 – ൽ യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ചതോടെ ഇവിടം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു.

Question 18.
പ്രതിസന്ധികളും ജീവിതവിജയവും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
പ്രതിസന്ധികളും ജീവിത വിജയവും
പദം പദം ഉറച്ചു നാം എന്ന ഭാഗം ജീവിതത്തിന്റെ വേറിട്ട തലങ്ങൾ സംവദിക്കുന്ന പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരി ക്കുന്നത്. ഓരോ മനുഷ്യരും ഓരോ സാഹചര്യത്തിൽ ജീവി തത്തെ സമീപിക്കുന്നതും മുന്നേറുന്നതും പല കാഴ്ചപ്പാടു കളിലൂടെ അവതരിപ്പിക്കുകയാണ് ഓരോ പാഠഭാഗവും, വംശം എന്ന കവിതയിൽ ഭൂമിയിലെ ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾ ജീവിതത്തെ ആവിഷ്കരിക്കു ന്നതാണ് ഈ കവിതയുടെ പ്രമേയം. തങ്ങൾക്കു കിട്ടിയ എന്തും തന്റെ കൂട്ടാളികൾക്കും കൂടി പങ്കു വയ്ക്കണം എന്ന് കരുതുന്ന ചെറിയ ശരീരത്തിലെ വലിയ മനസ്സിനെ തന്നിലേക്ക് പകർത്താൻ കൊതിക്കുകയാണ് എഴുത്തു കാരി. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവിയിൽ നിന്ന് പോലും ജീവിതത്തിലേക്ക് പകർത്താൻ ധാരാളമുണ്ടെന്നു പഠിപ്പിക്കുകയാണ് ഈ കവിത. എം. ടി. യുടെ ദയ ആത്മ വിശ്വാസത്തിന്റെ പ്രതിരൂപമാണ്. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും ക്ഷമയോടെയും ആത്മവിശ്വാസ ത്തോടെയും മുന്നേറാൻ ദയ നമ്മെ പഠിപ്പിക്കുന്നു.

ദയയുടെ മുന്നിൽ അടങ്ങാത്ത പ്രതികാര മനോഭാവത്തിൽ ഓടി യടുത്ത് കുതിരയെ പോലും തന്റെ തന്മയത്വമുള്ള ഇട പെടൽ കൊണ്ട് കീഴ്പെടുത്തുകയാണ് ദയ, ഏതു സാഹ ചര്യത്തിൽ എങ്ങനെ ഇടപെടണം എന്ന് വളരെ കൃത്യമായി ദയ ചൂണ്ടിക്കാണിക്കുന്നു, ദയ നൽകുന്ന ജീവിത പാഠങ്ങൾ അതിജീവനത്തിന്റെയാണ്, തഥാഗതാ എന്നതാക്കട്ടെ ജീവിത ത്തിന്റെ അവസാന ഘട്ടങ്ങളിൽ മനുഷ്യൻ നേരിടേണ്ടി വരുന്ന ആരോഗ്വവും മാനസികവുമായ സംഘർഷങ്ങളോട് പൊരുത്തപെടാൻ മനുഷ്യർ നേരിടുന്ന വെല്ലുവിളികളാണ്, ഓരോരുത്തരുടേയും ഓർമകളിലാണ് മനുഷ്യർ ജീവിക്കുന്നത്. ഓർമകൾ ഇല്ലാതാകും തോറും നഷ്ടമാകുന്നത് ആ ഓർമയിൽ ജീവിക്കുന്ന മനുഷ്യർ കൂടിയാണ്, ജീവിതം മധുരം പകരുന്ന നിമിഷങ്ങൾ മാത്രമല്ല സംഭാവന ചെയ്യുന്നത്,’ ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളും അവയെ അതിജീവക്കേണ്ട മാർഗങ്ങളും നാം ഈ പാഠഭാഗങ്ങളിലൂടെ തിരിച്ചറിയുന്നു.

Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Teachers recommend solving Adisthana Padavali Class 9 Question Paper Set 1 (Adisthana Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Max Score: 40
Time : 1½ hours

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
അയാളുടെ സഹജമായുള്ള സ്വഭാവമായിരുന്നു അത്. അടിവരയിട്ട് പദത്തിന്റെ അർത്ഥം എന്ത് ?

  • ജന്മനായുള്ള,
  • തിന്മകലർന്ന
  • വല്ലപ്പോഴുമുള്ള
  • സ്നേഹരഹിതമായ

Answer:
ജന്മനായുള്ള,

Question 2.
‘കാനന നിഗൂഢതകൾ ഒരു ചലച്ചിത്രത്തിലെന്നതുപോലെ എന്റെ മുന്നിൽ വന്നു മറയുകയായിരുന്നു യഥേഷ്ടം” അടിവരയിട്ട് പദത്തിന്റെ ശരിയായ വിഗ്രഹരൂപമേത്?

  • കാനനവും നിഗൂഢതയും
  • കാനനമാകുന്ന നിഗൂഢതകൾ
  • കാനനത്തിന്റെ നിഗൂഢതകൾ
  • കാനനമായ നിഗൂഢതകൾ

Answer:
കാനനത്തിന്റെ നിഗൂഢതകൾ

Question 3.
ചുവടെ നൽകിയ മാതൃകയ്ക്ക് സമാനമായ പദച്ചേരുവ കണ്ടെത്തി എഴുതുക.

  • മാതൃക : ജല + പരിപ്പ് = ജലപ്പരപ്പ്
  • ഞാൻ + ആലോചിച്ചു = ഞാനാലോചിച്ചു
  • അടി + തട്ട് = അടിത്തട്ട്
  • ഒരില + ഇട്ട് = ഒരിലയിട്ട്
  • നാം + അതിനെ = നാമതിനെ

Answer:
അടി + തട്ട് = അടിത്തട്ട്

Question 4.
കൊടിയേറ്റം എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ?

  • കൊടി, ഏറ്റം
  • കൊടി, യേറ്റം
  • കൊടി, എറ്റം
  • കൊടി അറ്റം

Answer:
കൊടി, ഏറ്റം

Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 5.
പദപരിചയം എഴുതുക
പാതകം
ദാരു
Answer:
പാതകം – അടുപ്പ് തിണ്ണ
ദാരു – മരം

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക (4 × 2 = 8)

Question 6.
എള്ളുടൽ എന്ന് ഉറുമ്പിന്റെ ശരീരത്തെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?
Answer:
വളരെ ചെറുതും എള്ളുപോലെ കറുത്തതും നേർത്ത തുമായ ശരീരപ്രകൃതമായതിനാൽ.

Question 7.
മുക്കുറ്റിയിലെ മഞ്ഞുതുള്ളിയിൽ മറ്റൊരു ലോകം വരികൾ ഉൾക്കൊള്ളുന്ന ആശയം വിശദമാക്കുക?
Answer:
ഭൂമിയിലെ ഏറ്റവും ചെറുതായിരിക്കുന്ന ജീവകണങ്ങൾ നമുക്ക് തരുന്ന അനുഭവങ്ങൾ അനുഭവപാഠങ്ങൾ വളരെ വലുതാണ് എന്നാവിഷ്ക്കരിക്കുന്ന വരികളാണ് ഇവിടെ തന്നിരിക്കുന്നത്. മുക്കുറ്റിയും ഉറുമ്പിനെ പോലെ വളരെ വളരെ ചെറിയ ഒരു ജീവനാണല്ലോ, ആരുടെ എങ്കിലും പാദത്തിനടിയിൽ പെട്ടാൽ പോലും ചതഞ്ഞരിക്കാ വുന്ന കുഞ്ഞു ജീവൻ, എന്നാൽ അതിനു പോലും മറ്റുള്ളവർക്കു മാതൃകയാകാൻ കഴിയുന്ന ഒരു ലോകത്തെ ഉള്ളിൽ ഒതുക്കാനുള്ള കഴിവുണ്ട്.
അതിനു മേൽ ഇരിക്കുന്ന മഞ്ഞുതുള്ളികൾക്കോ അതിനെ ക്കാൾ മഹത്വപൂർണമായ മറ്റൊരു ലോകത്തെ ഉൾക്കൊ ള്ളനുള്ള കഴിവുണ്ട്. ഭൂമിയിൽ ചെറുതായിരിക്കുന്നതിന്റെ ചെറിയവന്റെ വലിപ്പമാണ് ഈ വരികൾ പങ്കുവയ്ക്കുന്നത്.

Question 8.
ജീവിതത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന എന്തെല്ലാം നൈപുണികളാണ് ഉറുമ്പിൽ കവി കാണുന്നത്? കണ്ടെത്തുക.
Answer:

  • അധ്വാന ശീലം
  • മടിയും തളർച്ചയുമില്ലാത്ത അധ്വാനം
  • പരസ്പരം പങ്കു വെക്കൽ
  • കരുതൽ
  • പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനോഭാവം

Question 9.
നീ ഇവിടെ എത്തിയിട്ട് എത്രനാളായി!
നീ ഇവിടെ എത്തിയിട്ട് എത്രനാളായി?
ഈ രണ്ടുവാക്യങ്ങളിലെയും ചിഹ്നങ്ങളിലെ വ്യത്യാസം കണ്ടെത്തി അവ വാക്യങ്ങൾക്കു നൽകുന്ന അർഥവ്യത്യാസം
വിശദീകരിക്കുക.
Answer:
ആശ്ചര്യചിഹ്നം ! ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യരൂപ ത്തിലുള്ള വാക്യങ്ങൾക്ക്. ആശ്ചര്യം, വെറുപ്പ്, സന്തോഷം സങ്കടം, പരിഹാസം തുടങ്ങി അമിതമായ വികാര പ്രകടനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഒന്നാമത്തെ വാക്യത്തിൽ അതിശയോക്തിയാണ് നില നിൽക്കുന്നത്. ഒരാൾ മറ്റൊരാളോട് അത്ഭുതത്തോടെ ചോദി ക്കുന്ന ചോദ്യം
ചോദ്യചിഹ്നം ? ചോദ്യം സൂചിപ്പിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ രൂപമാണ്. ഒരാൾ മറ്റൊരാളോട് ഉത്തരം കിട്ടാനായി ചോദിക്കുന്നു

Question 10.
‘നജീബിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ’ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അവനവൻ അനുഭവിക്കുന്ന അവസ്ഥ അവനവനെക്കാൾ വലുതായി ആർക്കും മനസിലാക്കാൻ കഴിയില്ല എന്ന സത്യാ വസ്ഥയാണ് ഈ വരികൾ പറഞ്ഞു വയ്ക്കുന്നത്. നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന ആമുഖകുറിപ്പോടു കൂടിയാണ് ആടുജീവിതം
തുടങ്ങുന്നത് തന്നെ. അത്രമേൽ തീവ്രമായ ജീവിതാ വസ്ഥകൾ വെറും നുണകളായി തോന്നാം എന്നുള്ളതു കൊണ്ടാകാം ഈ വരികൾ ചേർത്തിരിക്കുന്നത്. മരു ഭൂമിയിലെ ഒട്ടകത്തിന് വെള്ളത്തിന്റെ വില നന്നായറിയാം. നീരുറവയുടെ കുളിരും ആഴവും അതിന്റെ സ്വപ്നമായി രുന്നിരിക്കണം. കിണറ്റിലെ തവളയ്ക്കു സ്വാതന്ത്ര്യത്തിന്റെ

വിലയും ഈ നോവൽ സന്ദർഭവുമായി ഏറ്റവും യോജിച്ചു നിൽക്കുന്ന വാക്കുകളാണിത്.

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
“തഥാഗത” എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം യോജിക്കുന്നുണ്ടോ? കഥ വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമർഥി ക്കുക?
Answer:
മലയാളസാഹിത്യത്തിൽ മനോഹരമായ ഒരുപാട് കഥകളും കഥകളേക്കാൾ കാമ്പുള്ള തലക്കെട്ടുകളും നമുക്ക് കാണാൻ കഴിയും, തലക്കെട്ടുകൾ കഥകളുടെയാകട്ടെ കവിതകളുടെയാകട്ടെ അതിന്റെ ആഴവും പരപ്പും തല ക്കെട്ടിൽ തന്നെ കാണാൻ സാധിക്കും വിധം സുന്ദരമായി രിക്കും അതുപോലെ തന്നെ ഈ കഥയ്ക്കും വളരെ അനുയോജ്യമായ തലക്കെട്ടാണ് തഥാഗഥാ. എന്താണോ സംഭവിക്കുന്നത് അങ്ങനെ തന്നെ തുടരുക എന്നർത്ഥമാണ് ഈ തലക്കെട്ടു കൊണ്ട് എഴുത്തുകാരി ഉദ്ദേശിക്കുന്നത്. അമ്മയുടെ അവസ്ഥയും അതുപോലെ തന്നെ ആണല്ലോ, ഈ നിമിഷത്തിൽ എന്താണോ അങ്ങനെ തന്നെ ആയി ജീവിക്കുക എന്നതാണ് അമ്മയുടെ അവസ്ഥ. നാളെയെ കുറിച്ചോ ഇന്നിനെ കുറിച്ചോ യാതൊരു ചിന്തകളും ഓർമനഷ്ട്ടപെട്ടവർക്കു ഉണ്ടാകുകയില്ലല്ലോ. അതുകൊണ്ടു തന്നെ ഈ തലക്കെട്ട് ഈ കഥയുടെ ആശയവുമായി വളരെയധികം ചേർന്ന് നിൽക്കുന്നു

Question 12.
താങ്ങി, എടുത്ത്
പതിവ്, പോലെ
അധികം, ആണ്
ഇറങ്ങി, പോകുന്ന
മുകളിൽ നൽകിയ പദങ്ങൾ ചേർത്തെഴുതുമ്പോൾ വന്ന മാറ്റങ്ങൾ എന്തെല്ലാം? കണ്ടെത്തി എഴുതുക. ഇത്തരത്തിലുള്ള കൂടു
തൽ പദങ്ങൾ കണ്ടെത്തി പിരിച്ചെഴുതി പട്ടികപ്പെടുത്തുക.
Answer:
വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. ഇങ്ങനെ വർണ്ണങ്ങൾ സന്ധി ക്കുമ്പോൾ അവയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാ കാറുണ്ട്. ഈ മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു. എന്നാൽ എല്ലാ യ വ സരത്തിലും സന്ധിയിൽ ഇങ്ങനെ വർണ്ണവികാരങ്ങൾ ഉണ്ടാവണമെന്നില്ല.

ഉച്ചാരണസൗകര്യ മാണ് സന്ധിയിലെ വർണ്ണവികാരത്തിന് മുഖ്യകാരണം എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെ ത്തെയും കുറിക്കുന്നു. മലയാള വ്യാകരണത്തിൽ സന്ധി നിർണയം വളരെ പ്രധാനപെട്ട ഒന്നാണ്, സന്ധി പരിചയപ്പെടുന്നതിനും അതിനെക്കുറിച്ചറിയുന്നതിനുമാണ് ഇത്തരത്തിലുള്ള വ്യാകരണ ഭാഗങ്ങൾ ഉൾപെടുത്തി യിരിക്കുന്നത് താങ്ങി +എടുത്ത് താങ്ങിയെടുത്ത്, (ഇവിടെ എ എന്ന സ്വരം പോയി ആ സ്ഥാനത്തു യ എന്ന സ്വരം വന്നു ചേരുന്നു.

പതിവ് പോലെ = പതിവുപോലെ, (ഇവിടെ ചന്ദ്രക്കല പോയ ശേഷം ഉ എന്ന സ്വരത്തിന്റെ ചിഹ്നം വന്നു ചേരുകയാണ്) അധികം ആണ് = അധികമാണ് (ഇവിടെ അനുസ്വാരം പോയ ശേഷം മ എന്ന സ്വരം വരുന്നു ഇറങ്ങി പോകുന്ന ഇറങ്ങിപ്പോകുന്ന (ഇവിടെ പ എന്ന സ്വരം ഇരട്ടിക്കുകയാണ് ചെയ്യുന്നത്)

Question 13.
“ചെറുതുമ്പപ്പൂവിനൊക്കും,
വെളുത്തുപ്പും വിളമ്പുന്നു”
ഈ കാവ്യപ്രയോഗത്തിന്റെ ഭംഗി കണ്ടെത്തിയെഴുതുക.
Answer:
അസാമാന്യമായ ഭാഷാ നൈപുണ്യം കൊണ്ട് അനുഗ്രഹീത നായ കവിയാണ് കുഞ്ചൻ നമ്പ്യാർ. തന്റെ വാക്കുകളിൽ കടന്നു വരുന്ന വർണ്ണനകളും അലങ്കാര പ്രയോഗങ്ങളും എല്ലാക്കാലത്തും വായനക്കാരനെ ഞെട്ടിക്കുന്ന തരത്തിലു ള്ളതാണ്. പദ സംയോഗങ്ങളുടെ ഉള്ളിൽ കടന്ന് എത്രമാത്രം ആഴത്തിൽ അവയെ മനോഹരമാക്കാൻ കഴിയുമോ അത്രയും മനോഹരമായ ഉപമകൾ കൊണ്ട് നമ്പ്യാർ വാക്കു കൾക്ക് പുനർഭാവം നൽകും. നമ്പ്യാരുടെ കൃതികളിൽ നിറയുന്ന വാങ്മയ രൂപങ്ങളുടെ മനോഹാരിത വാക്കുകൾ കൊണ്ട് വർണിക്കുക അസാധ്യമാണ് എന്ന് തോന്നും.

ചെറിയ തുമ്പപ്പൂ പോലത്തെ ചോറിനോടൊപ്പം വെളുത്ത ഉപ്പും വിളമ്പുന്നു എന്ന് മനോഹരമായി അവതരി പ്പിച്ചിരിക്കുക യാണ് കവി. വാക്കുകൾ തമ്മിലുള്ള ചേർച്ചയ്ക്കു വേണ്ടി കവി ഉപയോഗിക്കുന്ന ആദ്യാക്ഷരപ്രാസവും ഉപമയും വളരെ മനോഹരമായ വാങ്മയചിത്രങ്ങൾ വായനക്കാരന് സംഭാവന ചെയ്യുന്നു.

Question 14.
അടച്ചുവച്ചതു വേഗം തിളയ്ക്കുന്നു അടുപ്പിലായാലും അടുക്കളയിലായാലും?
Answer:
പഴയകാലത്തു ഭക്ഷണം പാകം ചെയ്തിരുന്നത് പ്രാചീനമായ രീതിയിൽ അടപ്പിലായിരുന്നുല്ലോ, വിറകുകൾ ഉപയോഗിച്ച് ആഹാരം അടച്ചു വെച്ച് വളരെ നന്നായി വേവിച്ചായിരുന്നു ആഹാരം പാകം ചെയ്തിരുന്നത്. അത്തരം ആഹാരങ്ങൾ വളരെ സുരക്ഷിതവും ശരീരത്തിന് ദോഷകരവു മായിരുന്നില്ല.

എന്നാൽ ഇന്ന് വഴിയോരങ്ങളിലും മറ്റും തുറന്നു വെച്ചും സുരക്ഷിതമല്ലാതെയും വേവിക്കുന്ന ഭക്ഷണ രീതിയാണ് കൂടുതൽ ആസ്വാദ്യകരമായി ആളുകൾ വാങ്ങി കഴിക്കുന്നത്. ഇത് ശരീരത്തിൽ ദോഷകരമായി ബാധിക്കും എന്നുള്ളതാണ്. അടച്ചു വെച്ച് ഭദ്രതയോടെ ചെയ്യുന്നതാണ് എന്നും ശരീരത്തിന് നന്നായി വരുകയുള്ളു. നല്ല ശരീരത്തിൽ ആണ് നല്ല മനസുണ്ടാവുകയുള്ളു, നല്ല മനസിൽ നല്ല ചിന്തകളും

Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 15.
ലോകാരോഗ്വദിനത്തിൽ ആരോഗ്യത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ തയ്യാറാക്കുക.
Answer:
Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali) 1
ആരോഗ്യമാണ് സമ്പത്ത് ഏപ്രിൽ 7 ലോക ആരോഗ്യദിനം

16 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക (2 × 6 = 12)

Question 16.
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു നാടൻ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
എല്ലാ വർഷവും ഏപ്രിൽ 7 – ന് ലോകാരോഗ്യ സംഘടന യുടെ നേതൃത്വത്തിൽ ലോകാരോഗ്യദിനം ആഘോഷിക്ക പ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948-ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 – മുതൽ എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗദിനം ആഘോഷിക്ക പെടണമെന്ന് പ്രഥമ ആരോഗ്വസഭയാണ് തീരുമാനമെ ടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. ഇന്ന് നാം ഇവിടെ ചർച്ചചെയ്യുന്നത് നമ്മുടെ മാറിയ ഭക്ഷണ രീതികളെക്കു റിച്ചാണ്, നമ്മുടെ കുട്ടികൾ വരും തലമുറയുടെ വാഗ്ദാനങ്ങൾ ആണ്. നമ്മുടെ ആരോഗ്യം രാജ്യത്തിന്റെ സമ്പ ത്താണ്. മാറിയ ഭക്ഷണ രീതികൾ നമ്മുടെ ശരീരത്തെയും ശരീരത്തിലൂടെ മനസ്സിനെയും ബാധിക്കുന്നു. നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.

പണ്ടുകാലത്ത് നമ്മുടെ മാതാപിതാക്കളും അപ്പനപ്പൂപ്പൻമാരുമെല്ലാം ചെറുപ്പത്തിൽ കൃത്രിമത്വമില്ലാത്ത ഭക്ഷണ സാധനങ്ങളാണ് കഴിച്ചിരുന്നത്. അവരുടെ കാലത്തു വളരെ വിരളമായിരുന്ന പല രോഗങ്ങളും ഇന്ന് നമ്മുടെ തലമുറയിലുള്ള കുട്ടികൾക്ക് പോലും വ്യപകമായി കണ്ടുവരുന്നുണ്ട്. എന്നാൽ നമുക് നമ്മുടെ ആരോഗ്യം തിരിച്ചു പിടിക്കേണ്ടതനിവാര്യമാണ്. നമ്മൾ വിഷരഹിതമായ പച്ചക്കറികളും, നമ്മുടെ നാട്ടിൽ ഉള്ള നാടൻ ഫലങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. പഴയതാണെങ്കിലും നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുകയാണ് വേണ്ടത്. നമ്മുടെ വീട്ടിൽ ഉപയോഗിച്ചിരുന്ന നാടൻ പലഹാരങ്ങളിലേക്കു നമ്മൾ മടങ്ങേണ്ടതനിവാര്യമാണ്. ആവിയിൽ വേവിച്ചതും, കൃത്രിമ രുചിയും മണവും ഇല്ലത്തതുമായ ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിനു വേണ്ടി ശീലമാക്കുക.

Question 17.
മലയാളികളുടെ മാറുന്ന ഭക്ഷണശീലങ്ങൾ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക
Answer:
മലയാളികളുടെ മാറുന്ന ഭക്ഷണശീലങ്ങൾ
ആരോഗ്യരംഗത്ത് ഒരു കാലത്ത് വികസിത രാജ്യങ്ങളെക്കാൾ മുന്നിൽ നിന്നിരുന്ന കേരളം ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും അഗാതതയിലേക്ക് പോയി. ആരോഗദായകം ആഹാരങ്ങളും, ആരോഗ്വ പരിപാലന ഉപകരണങ്ങളും, ആരോഗ്വ സൗന്ദര്യ സംരക്ഷണം ഉൽപന്നങ്ങളും, യഥേഷ്ടം വിറ്റഴിയുന്നതും കേരളത്തിൽ തന്നെയാണ്. എന്നാൽ ഇന്ന് രോഗാവസ്ഥക ളുടെ പിടിയിൽ കേരളം അമർന്നിരിക്കുന്നു ഹൈജീനിക് ആവർത്തിച്ചു പറയുന്ന മലയാളി പകർച്ചവ്യാധികളാൽ നട്ടം തിരിയുന്നത് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതു
കാണാം.

നടന്നു മരിക്കണം. കിടന്ന് മരിക്കരുത് എന്ന് പറയുന്ന മലയാളി, സുപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പോലും നരകയാതന അനുഭവിക്കുന്ന കാഴ്ച കാണുന്നുണ്ട് . വൈവിധ്യങ്ങളുടെ കേളി ഗൃഹമായ കേരളം ആരോഗ്യ പ്രശ്നങ്ങളിലും സാമൂഹ്യ പ്രശ്നങ്ങളിലും, പ്രതിലോമകര മായ സാമൂഹ്യപ്രശ്നങ്ങളിലും പിന്നിലേക്കു പോയിരി ക്കുന്നു . കാരണം അറിയാൻ ആധുനിക ശാസ്ത്ര ഗവേഷണ ഉപകരണങ്ങളുടെ റിപ്പോർട്ടൊന്നും ആവശ്യമില്ല. പഞ്ചസാരയ്ക്ക് മധുരം ഉണ്ടെന്നറിയാൻ ഒന്നും പഠിക്കേണ്ട കാര്യമില്ല രുചിച്ചു നോക്കിയാൽ മാത്രം മതി. അതുപോലെ തന്നെയാണ്, കഴിഞ്ഞ നാല്പതു വർഷം കൊണ്ട് നാം മാറാ രോഗങ്ങളുടെ അടിമയായ തീർന്നത് മാറിയ ഭക്ഷണശീലം തന്നെയാണെന്ന് വ്യക്തമാകും.

ആഹാരം തന്നെയാണ് ഔഷധം നമ്മുടെ നിത്വഭക്ഷണത്തിൽ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ പഴവർഗങ്ങൾ ചെറുധാന്യ ങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, മത്സ്യമാംസാദികൾ, പച്ചക്കറികൾ എന്നിവ ധാരാളമുണ്ട്. അതിൽ പച്ചക്കറികൾ എന്ന പേര് വരാൻ കാരണം പച്ചക്കു കഴിക്കുക അതായത് ചെടിയിൽ നിന്നും അടർത്തിയെടുത്ത് അധികം താമസിയാതെ തന്നെ പാചകം ചെയ്ത് ഭക്ഷിക്കുക എന്നാൽ ഇന്ന് നാം കഴിക്കുന്ന പച്ചക്കറികൾ ദിവസങ്ങളോ ആഴ്ചകളോ, കഴിഞ്ഞവയാണ്. നാം കഴിക്കുന്ന ആഹാരത്തിലെ 10% വരുന്ന പച്ചക്കറികൾ തന്നെയാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കു വയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു ദിവസം 300 ഗ്രാം പച്ചക്കറികൾ നിർബന്ധമായും കഴിക്കണമെന്ന് ഡബ്ല്യു എച്ച് .ഒ. നിഷ്കർഷിച്ചിട്ടുള്ളത്.

മലയാളിയുടെ ഭക്ഷണ രീതിയിലാണ് മാറ്റം ഏറ്റവും കൂടു തൽ പ്രകടം. മനുഷ്യായുസിനെ ഒരു പ്രത്യേക കാലയള വിനപ്പുറം കടക്കാൻ അനുവദിക്കാത്ത തരത്തിൽ ഭക്ഷ സംസ്കാരം ആരോഗ്യത്തെ തളർത്തുന്നു. കഞ്ഞിയും പയറും കഴിച്ച് ആരോഗ്യവാനായി നടന്നിരുന്ന മലയാളി എന്നാൽ ഇപ്പോൾ, വയർ വീർപ്പിച്ച് അതിൽ നിറയെ അസുഖങ്ങളുമായി നടക്കുന്നു.
കഞ്ഞിയും പുഴുക്കും മലയാളിയുടെ മുഖമുദ്രയാണ്. ഒരു കാലത്ത് കപ്പ പുഴുങ്ങിയതും ചക്ക പുഴുങ്ങിയതും ആയി രുന്നു പ്രാതലിന് ആരോഗ്യമായിരുന്നു ആ തലമുറയുടെ സമ്പാദ്യം.

വിദ്യാഭ്യാസവും ജോലിയും സമ്പാദ്യവും ജീവിതസാഹചര്യങ്ങളും മാറിയതിലൂടെ നമ്മുടെ ഭക്ഷണ രീതിയിലും കാര്യമായ മാറ്റങ്ങൾ പ്രത്യക്ഷമായി. പരിഷ്കാരം മസാലദോശയുടെയും ചപ്പാത്തിയുടെയും പൂരിയുടെയും രൂപത്തിൽ വിരുന്നെത്തി. വിദേശ വിഭവങ്ങളും മലയാളിയുടെ തീൻമേശയിൽ നിരന്നു. തിരക്ക് പിടിച്ച ഓട്ടത്തിൽ ബ്രഡ് റോസ്റ്റ് ചെയ്തതോ ഇൻസ്റ്റന്റ് ന്യൂഡിൽസോ കോൺഫ്ലെക്സോ എന്തെങ്കിലും കിട്ടിയാൽ മതി പ്രാതലിന് എന്ന അവസ്ഥയിലാണ്.

അന്നും ഇന്നും ഉച്ചയ്ക്ക് ചോറു തന്നെയാണ് മലയാളിക്ക് പഥ്യം രാവിലത്തെ പുഴുക്കിന്റെ ബാക്കിയും പച്ചക്കറിക ളുമായിരുന്നു ഒരു കാലത്ത് ചോറിനെ കൂട്ട്. അധികം വൈകാതെ പച്ചക്കറികൾ മാംസവിഭവങ്ങളായി. ഇറച്ചിയും മീനും ഇല്ലാതെ ചോറെങ്ങനെ കഴിക്കുമെന്നായി. ബിരിയാണിയും ഫ്രൈഡ് റൈസും ന്യൂഡില് സുമാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം. പാട്ട് മലയാളിയുടെ ജീവിതത്തിൽ ചരിത്ര പ്രതിഷ്ഠ നേടിയ കാലമായിരുന്നു പിന്നെ വന്നത്. രാവിലെയെന്നോ ഉച്ചയെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പൊറോട്ട മലയാളികളുടെ സന്തത സഹചാരിയായി മാറി.

രോഗങ്ങൾ പലരുടെയും അത്താഴം മുട്ടിച്ചു. ജീവിതശൈലി രോഗങ്ങൾ മൂലം മിക്കവരും അത്താഴത്തിന് സോ സാലഡോ തെരഞ്ഞെടുത്തു. ബാക്കിയുള്ളവർ ഹോട്ടലു കൾ തന്നെ ശരണമാക്കി. ബർഗറും സാൻവിച്ചും പിസയും ഗ്രിൽഡ് ചിക്കനും ഷവർമയും ഇല്ലാതെ ഇന്ന് മലയാളിക്കൊരു ജീവിതമില്ല. പല പാരമ്പര്യ വിഭവങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചുവരിക തന്നെ ചെയ്തു. കഞ്ഞിയും കപ്പയും പുഴുക്കുമൊക്കെ ഫൈവ്സ്റ്റാർ പദവിയോടെയാണ് ഇന്ന് ഭക്ഷ്യ മേശയിൽ നിരന്നിരിക്കുന്നത്. പാശ്ചാത്യ വിഭവങ്ങളൊക്കെ പരീക്ഷിച്ചു തുടങ്ങിയതു മുതൽ മലയാളിയുടെ ആരോഗ്യ ക്രമം താളംതെറ്റി തുടങ്ങി. അരകല്ലും ആട്ടുകല്ലും ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസങ്ങൾ ആയി ഒതുങ്ങി ദോശയും ഇഡ്ഡലിയും കഴിച്ചാൽ ഒരു സ്റ്റാൻഡേർഡില്ലാതായി മാറുമല്ലോ എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് നമ്മളിൽ ഭക്ഷണരീതിയിലെന്നപോലെ നമ്മുടെ പാചക രീതിയും മാറി കൊണ്ടിരിക്കുന്നു. വറുത്തതും പൊരിച്ചതുമില്ലെങ്കിൽ എന്തുണ് ? മസാലയിൽ മുക്കിയ കറിയില്ലെങ്കിൽ പ്ലേറ്റ് മടക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ.

ഇത്തരത്തിൽ മാറി വരുന്ന ഭക്ഷണ രീതികൾ നിരവധി ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് അന്താരാഷ്ട്ര പഠനങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ട്. 2021 ലെ കണക്ക് പ്രകാരം 1,898,160 പേരിലാണ് ക്യാൻസർ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യം നോക്കാതെയുള്ള ഭക്ഷണരീതികളും വ്യായാമക്കുറവും തുടങ്ങി നിരവധി ഘടകങ്ങൾ നമ്മളെ വലിയ രോഗങ്ങളിലേക്ക് തള്ളിവിടുന്നു. പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കഴിച്ചു ശീലിച്ച നമ്മുടെ പൂർവികർ ആരോഗ്വത്തോടെ ജീവിച്ചു മരിച്ചപ്പോൾ ചെറുപ്പത്തിൽ തന്നെ രോഗങ്ങളുടെ നീണ്ട ലിസ്റ്റുമായി ആണ് നാമോരോരുത്തരും ജീവിക്കുന്നത്.

ഓരോ ഡോക്ടർമാരുടെയും മുന്നിലെ നീണ്ട നിര കണ്ടാലറിയാം എത്രത്തോളം മലയാളികൾ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന്. ഇന്ത്യയിലെ ഒരു ലക്ഷം ജനങ്ങളിൽ 106 പേർ ക്വാൻസർ രോഗികൾ ആണെങ്കിൽ കേരളത്തിൽ അത് 135 പേരാണ് എന്നത് ആശങ്ക ഉളവാ ക്കുന്ന കാര്യമാണ്. ഓരോ ഗ്രാമങ്ങളിലും ഇന്ന് ഡയാലിസ് സെന്ററുകൾ കൂടിവരികയാണ്. ആകെ ജനസംഖ്യയുടെ ഫാസ്റ്റ്ഫുഡും അശാസ്ത്രീയമായ ഭക്ഷണരീതികളുമാണ് ഇത്രയേറെ രോഗികളെ സൃഷ്ടിക്കുന്നത്. അടുക്കളയിലെ പാചകം കുറയുകയും പാഴ്സലുകളുയുടെയും ഓൺ ലൈൻ ഡെലിവറികളുടെയും എണ്ണം കൂടുകയും ചെയ്തത്

മലയാളിയെ വലിയ വിപത്തിലേക്കാണ് തള്ളി വിടുന്നത്. ഭക്ഷണരീതി മാറ്റാൻ തയ്യാറല്ലാത്തിടത്തോളം ഇനിയും രോഗികളുടെ എണ്ണം കൂടുകയേയുള്ളൂ. ഭക്ഷണ സംസ്കാരത്തിൽ പുറകോട്ട് നടക്കുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. പലരീതിയിലും ഭക്ഷണരീതികൾ നമ്മുടെ ശരീരത്തിൽ വില്ലനായി മാറുന്നത് നമ്മൾ അറിയുന്നില്ല.

ഇഷ്ടപ്പെട്ടത് എല്ലാം വാരിവലിച്ചു തിന്നുന്ന സമ്പ്രദായം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ രീതി നാം സ്വീകരിക്കേ ണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും ഭക്ഷ്യവിഷബാധ ദുരന്തങ്ങൾ ഉണ്ടായി കൊണ്ടിരിക്കുമ്പോഴും ഗുണമേന്മ ഉറപ്പുവരുത്താൻ നാം എന്ത് സുരക്ഷാ രീതികളാണ് സ്വീകരി ക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം. ഭക്ഷണശീലം മാറ്റിയില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം നമ്മളോരോരു ത്തരും അറിയണം. നന്മ വിളമ്പുന്ന ഭക്ഷണരീതികളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയേ തീരു…

Kerala Syllabus Class 9 Malayalam 2 Model Question Paper Set 1 (Adisthana Padavali)

Question 18.
എസ്. കെ. പൊറ്റക്കാടിന്റെ പ്രധാന സഞ്ചാര സാഹിത്യ കൃതികൾ പരിചയപെടുത്തുക?
Answer:

  • 1949 യാത്രാസ്മരണകൾ
  • 1951 കാപ്പിരികളുടെ നാട്ടിൽ
  • 1954 സിംഹഭൂമി
  • 1954 നൈൽ ഡയറി
  • 1954 മലയ നാടുകളിൽ
  • 1955 ഇന്നത്തെ യൂറോപ്പ്
  • 1955 ഇന്തൊനേഷ്യൻ ഡയറി
  • 1955 സോവിയറ്റ് ഡയറി
  • 1956 പാതിരാസൂര്യന്റെ നാട്ടിൽ
  • 1958 ബാലിദ്വീപ്
  • 1960 ബൊഹീമ്യൻ ചിത്രങ്ങൾ
  • 1967 ഹിമാലയ സാമ്രാജ്യത്തിൽ
  • 1969 നേപ്പാൾ യാത്ര
  • 1960 ലണ്ടൻ നോട്ട്ബുക്ക്
  • 1974 കയ്റോ കത്തുകൾ
  • 1977 ക്ലിയോപാട്രയുടെ നാട്ടിൽ
  • 1976 ആഫ്രിക്ക
  • 1977 യൂറോപ്പ്
  • 1977 ഏഷ്യ

Kerala Syllabus Class 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 5 (Kerala Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Max Score: 40
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)

Question 1.
വിപരീതാർത്ഥം എഴുതുക

  • രസം
  • ഉപകാരം
  • ഓർമ്മ
  • സൗകര്യം

Answer:
രസം × നീരസം
ഓർമ്മ × മറവി
ഉപകാരം × ഉപദ്രവം
സൗകര്യം × അസൗകര്യം

Question 2.
അഭിമുഖം എന്ന കവിത എഴുതിയതാര്?
1. കെ. ജി. ശങ്കരപ്പിള്ള
2. കല്ലൂർ പൊക്കുടൻ
3. കുമാരനാശാൻ
4. ഇടശ്ശേരി
Answer:
1. കെ. ജി. ശങ്കരപ്പിള്ള

Question 3.
മലയാളകവിതയുടെ കാല്പനികതവസന്തത്തിനു തുടക്കം കുറിച്ച കവി ആരാണ്?

  • കുമാരനാശാൻ
  • ഉള്ളൂർ
  • വള്ളത്തോൾ
  • ചെറുശ്ശേരി

Answer:
കുമാരനാശാൻ

Question 4.
സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് സംക്രമിച്ച കാവ്യപ്രസ്ഥാനം ഏത്?
Answer:
ഖണ്ഡകാവ്യം

Kerala Syllabus Class 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 5.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം ഏത്?

  • വീണപൂവ്
  • ദുരവസ്ഥ
  • നളിനി
  • ചിന്താവിഷ്ടയായ സീത

Answer:
വീണപൂവ്

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക (2 × 2 = 4)

Question 6.
പുളിമാവുവെട്ടി എന്ന കവിത നൽകിയ തിരിച്ചറിവ് എന്തെല്ലാമാണ്?
Answer:
മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാവേണ്ട ആത്മബന്ധം
പ്രകൃതി നശിപ്പിച്ചിട്ട് മനുഷ്യനുമാത്രമായി നിലനില്പില്ല.
മണ്ണിനോടും മരങ്ങളോടും സർവചരാചരങ്ങളോടും സരളസ്നേഹം വളർന്നുവരണം

Question 7.
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു, ഇലകൾക്കൊപ്പം, നമ്മളും ‘പുളിമാവുവെട്ടി’ ‘ആന ഡോക്ടർ’ എന്നീ പാഠങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു. ഇലകൾക്കൊപ്പം ഞങ്ങളും. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അനന്ദകരമായ ബന്ധത്തെ കാണിക്കുകയാണ് ഈ വരികൾ. മഴ പരിസ്ഥിതിയുടെ ആനന്ദമാണ്. ആ ആനന്ദത്തിൽ പ്രകൃതി സന്തോഷപൂർവം പങ്കുചേരുന്നതാണ് ഈ നൃത്തം. ഇതിനോടൊപ്പം മനുഷ്യനും പങ്കുചേരുന്നു. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അന്തരീകമായ ബന്ധത്തിന്റെ സന്തോഷ പൂർണമായ രംഗങ്ങളാണ് കവി എവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. മനുഷ്യന്റെ വൈകാ രികവും മാനസികവും ബൗദ്ധികവുമായ എല്ലാ ഘടകങ്ങളിലും പ്രകൃതിയുടെ സ്വാധീനം കാണാൻ സാധിക്കും. പലപ്പോഴും മനുഷ്യന്റെ നിലനിൽപ്പിന് അത് അനിവാര്യമാണ് താനും .

Question 8.
ശതകാലത്തിന്റെ ജീർണതകൾ തകർന്നടിയുന്നതെപ്പോൾ?
Answer:
കർഷകർ പെരുവഴിയിലൂടെ ശക്തമായ കാലടികൾ വെച്ചു കൊണ്ട് മുന്നോട്ട് നീങ്ങുമ്പോൾ അവരുടെ ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ഇല്ലാതെയാകുന്നു

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക (5 × 4 = 20)

Question 9.
അച്യുതമ്മാമയുടെയും മാധവവന്റെയും പ്രത്യേകതകൾ താരതമ്യം ചെയ്ത് പട്ടികയിൽ ചേർക്കുക.
Answer:

അച്യുതമ്മാമ മാധവൻ
പഴയ കാലത്തിന്റെ പ്രതിനിധി. ആധുനികതയുടെ പ്രതിനിധി.
ഒരുപാട് സംസാരിക്കുന്നയാൾ. | സ്വന്തം കാര്യം നോക്കാൻ പോലും സമയമില്ല.
മറ്റാരും സ്വന്തമെന്നു പറയാൻ ഇല്ല. ബന്ധങ്ങൾക്കു വിലകൊടുക്കാൻ കഴിയില്ല.

Question 10.
തൊഴിൽ മേഖലകൾ എങ്ങനെ ഉള്ളതാകണം? നിങ്ങളുടെ അഭിപ്രായം എഴുതുക.
Answer:
തൊഴിലിടങ്ങൾ സമാധാനപൂർണമാകണം
മാനസികവും ബൗദ്ധികവുമായ സഹകരണം സാധ്യമാകണം
തൊഴിലാളികളുടെ അവകാശങ്ങൾ ആവശ്യങ്ങൾ എന്നിവയ്ക്ക് പ്രധാന്യം നൽകണം
തൊഴിലാളി മുതലാളി ബന്ധങ്ങൾക്ക് പരസ്പരം ബഹു മാനം വേണം
കൃത്യമായ ഇടവേളകൾ തൊഴിലിടങ്ങളിൽ അനി വാര്യമാണ്

Question 11.
സുഖസൗകര്യം എന്നാൽ സുഖവും സൗകര്യവും എന്നാണല്ലോ അർത്ഥം. ഇവിടെ ചേർത്തു എഴുതിയ രണ്ടു പദങ്ങൾക്കും തുല്യ പ്രാധാന്യമാണുള്ളത്. ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി വിഗ്രഹിച്ചെഴുതുക.
Answer:

സമസ്തപദം വിഗ്രഹം
പൂമേനി പൂപോലുള്ള മേനി
തലവേദന തലയിലെ വേദന
ആനക്കൊമ്പ് ആനയുടെ കൊമ്പ്
ആവിക്കപ്പൽ ആവികൊണ്ട് പ്രവർത്തിക്കുന്ന കപ്പൽ
കാട്ടുവഴി കാട്ടിലൂടെയുള്ള വഴി
കാട്ടാന കാട്ടിലെ ആന
പ്രതിവർഷം ഓരോ വർഷവും
മതിമുഖി മതിയെപ്പോലെ മുഖമുള്ളവൾ
മരപ്പൊടി മരത്തിന്റെ പൊടി
ആറ്റുമണൽ ആറ്റുമണൽ ആറ്റിലെ മണൽ

Kerala Syllabus Class 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 12.
അധ്വാനിക്കാൻ തയ്യാറല്ലാത്തവൻ ആഹാരത്തിനർഹനല്ല ഈ വാക്യത്തെ വിയർത്തവന്റെ വിശപ്പിനു സുഖവുമുണ്ട് എന്ന പഴ ബൊല്ലുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക. അധ്വാനവുമായി ബന്ധപ്പെടുത്തി കൂടുതൽ പഴഞ്ചൊല്ലുകൾ കണ്ടെത്തുക.
Answer:
അവനവന്റെ അധ്വാനത്തിന്റെ ഫലമാണ് നാം ഭക്ഷിക്കേണ്ടത്. അധ്വാനത്തിന്റെ ഫലം അല്ലാത്തതിന്റെ പങ്കുപറ്റുന്നതു ആത്മനിന്ദയക്ക് തുല്യമാണ് എന്നാണ് പഴമക്കാർ പറയുന്നത്. ഇത്തരത്തിൽ പണ്ടുകാലത്തുള്ളവർ പറയുന്നത് വരും തലമുറയിൽ അധ്വാനശീലം വളർത്താനും അധ്വാന ത്തിന്റെയും ആഹാരത്തിന്റെയും വില മനസിലാക്കാ നുമായിരുന്നു. വിയർത്തവന്റെ വിശപ്പിനു സുഖമുണ്ട് എന്ന ചൊല്ല് വളരെ അർത്ഥവത്താണ്. എന്തുകൊണ്ടെന്നാൽ ശാരീരികമായി അധ്വാനിക്കുന്നവനു വളരെ നല്ല് വിശപ്പുണ്ടാകും അവൻ എത്ര മാത്രം കഷ്ട്ടപെട്ടാണ് ഒരു നേരത്തെ ആഹാരം കണ്ടെത്തുന്നത് എന്ന് വളരെ വ്യക്തമായി അറിയാൻ കഴിയും. അധ്വാനിക്കുന്നവന് വിളമ്പി കൊടുക്കാനും ആർക്കും മടികാണുകയില്ല, അധ്വാനിക്കുന്നവന് സമൂഹം നൽകുന്ന ബഹുമാനമാണ് ഈ ചൊല്ലിൽ കാണാൻ സാധിക്കുക.

Question 13.
പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുക ഈ ശൈലിയുടെ അർത്ഥം കണ്ടെത്തി വ്യാഖ്യാനിക്കുക.
Answer:
പുരയ്ക്കു തീ പിടിക്കുമ്പോൾ തീയണക്കുകയാണ് വേണ്ടത്. പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴ വെട്ടുക എന്നാൽ പ്രധാന കാര്യം മറന്നു മറ്റൊരു പ്രവൃത്തിയിൽ ഏർപ്പെടുക എന്നാണ് ഉദാഹരണത്തിനു പുഴക്ക് കുറുകെ ഡാം വരുമ്പോൾ കാടു നശിപ്പി ക്കുന്നു. ഇതിനിടയിൽ ലാഭേച്ഛയിൽ വനം മാഫിയ മരം മുറിച്ച് വിൽക്കുന്നു. ഒന്നിന് മറവിൽ മറ്റൊന്ന് എന്ന അർത്ഥത്തിൽ ആണ് ഈ ശൈലി പ്രയോഗിക്കുന്നത്.

  • എലിയെ പേടിച്ചു ഇല്ലം ചുടുക
  • അമ്മയ്ക്ക് പേറ്റു നോവ് മകൾക്കു വീണവായന
  • പോത്തിനോട് വേദമോതുക.

Question 14.
നോവൽ ഭാഗത്തെ ഏതെല്ലാം സന്ദർഭങ്ങളാണ് ഡോ. കെയും ആനയും തമ്മിലുളള വൈകാരിക ബന്ധം സൂചിപ്പിക്കുന്നത് ? കണ്ടെത്തി എഴുതുക.
Answer:
ഒന്നര കൊല്ലം മുൻപ് അമ്മയുടെ കാലിൽ തറച്ച കുപ്പിച്ചില്ല് ഊരിയെടുത്ത ഓർമയിലാണ് മൈലുകൾ താണ്ടി കുന്നിറങ്ങി ഗ്രാമങ്ങൾ കടന്ന് അന്ന് അമ്മയോ ടൊപ്പം ഉണ്ടായിരുന്ന കുട്ടിയാന വന്നിരിക്കുന്നത്. തങ്ങൾക്കു ചെയ്ത ഉപകാരത്തെ നന്ദിയോടെ ഓർത്തു വെച്ചിരിക്കുകയാണ് കരയിലെ ഏറ്റവും വലിയജീവിയായ ആന. ആനകൾ അങ്ങനെ ആണ് അവ ജീവിക്കുന്നത് കൂടുതൽ വലിയ ലോകത്തിലാണ്. ചെറിയ അടയാളങ്ങൾ പോലും ഓർത്തുവെയ്ക്കുന്ന വിശാലമായ മനസ്സാണ് ആ നകൾക്കുള്ളത് എന്ന് കഥാകാരൻ പറയുന്നു. പാഠഭാഗത്തെ നിരവധി സന്ദർഭങ്ങളിൽ നിന്നും തന്റെ അമ്മയെ രക്ഷിച്ച മനസ്സിനോട് ആദരവ് കാണിക്കുന്ന ആ വലിയ മൃഗത്തെയും, മൃഗങ്ങൾക്കു മുന്നിൽ പോലും എളിമയോടെ, കാരുണ്യത്തിന്റെ കടലായി വർത്തിക്കുന്ന ഡോക്ടറെയും പാരസ്പര്യത്തിന്റെ പൊരുളുകൾ തുറക്കുന്ന പുസ്തകങ്ങളായി കാണണം.

പിന്നെയും കുപ്പി തന്നെ എന്ന ഡോക്ടറുടെ വാക്കുകളിൽ തെളിയുന്ന അനുഭവ പാഠം ആണല്ലോ ആ കുട്ടിക്കൊമ്പനെ ഇവിടെ എത്തിച്ചത്. പഞ്ഞിയിൽ മരുന്ന് മുക്കി മുറിവിൽ തേക്കുമ്പോൾ ആനകുട്ടി ഒന്ന് ഞരങ്ങി എന്ന സന്ദർഭത്തിൽ ഡോക്ടർ ഹൃദയം കൊണ്ട് ആനക്കുട്ടിയെ സ്പർശിക്കുന്നുണ്ട്. ഒടുവിൽ കാലിലെ ചിലെടുത്ത ശേഷം ഇരുളിൽ മറഞ്ഞു നിന്ന് ആനക്കൂട്ടങ്ങൾ കുട്ടിയെ വളഞ്ഞു.

ആനകൾ കൂട്ടത്തോടെ നന്ദി പ്രകടിപ്പിക്കുന്ന ആ രംഗം ഓരോ വായന ക്കാരനിലും നന്ദിയുടെ നൂറു ചിഹ്നം വിളികൾ കേട്ടിട്ടു ണ്ടാകും. വൈകാരികത മനുഷ്യരുടെ കൊച്ചുലോകത്തിനു മാത്രം സ്വന്തമായതല്ല എന്ന വലിയ തിരിച്ചറിവാണിത്. ഹൃദയങ്ങളിൽ അടയാളപ്പെടുന്ന ബന്ധങ്ങൾ അങ്ങനെ യാണ്. അതിനു വലിപ്പ ചെറുപ്പമോ ലിംഗഭേദമോ ജാതി ഭേദമോ ഇല്ല. മനുഷ്യർ എന്നോ മൃഗങ്ങൾ എന്നോ ഇല്ല. വേദനിക്കുന്നവന്റെ ശരീരത്തിനും മനസിനും നൽകുന്ന ചെറിയ തലോടൽ പോലും സൃഷ്ടിക്കുന്നതു വലിയ മാന വികതയാണ് എന്ന സത്വമാണ് ഈ ഗദഭാഗം പങ്കു വെക്കുന്നത്.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക (2 × 6 = 12)

Question 15.
തൊഴിൽ രംഗത്തെ പ്രതിസന്ധികളും അതിജീവനവും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
തൊഴിൽ ഒരു അതിജീവനമാർഗമാണ്. മനുഷ്യന് അവന്റെ ജീവിതത്തിലെ പലതരം അസന്തുലിതാവസ്ഥയോടും തുലനം ചെയ്തു മുന്നോട്ട് പോകാൻ തൊഴിൽ അനി വാര്യമാണ്. ഇന്ന് സമൂഹത്തിൽ പലതരം തൊഴിലുകൾ നിലവിലുണ്ട്. ഏതു മേഖലയിലും സ്വതന്ത്രമായി ജീവിതമാർഗ്ഗം കണ്ടെത്താനുള്ള അവകാശം ഇന്ന് നമ്മുടെ ലോകത്തു കാണാം. തൊഴിൽ മേഖലയിൽ ധാരാളം മാറ്റങ്ങൾ ഇന്ന് കാണാൻ സാധിക്കും. പഴയ കാലത്തു തൊഴിൽ മേഖലയിൽ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യങ്ങൾക്കെല്ലാം ഒരു പരിധി വരെ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തൊഴിൽ രംഗത്തു നിലവിലിരുന്ന ലിംഗ വിവേചനത്തിനും അടിസ്ഥാന കൂലി നിർണയത്തിനും മറ്റും വ്യാപകമായ മാറ്റമാണ് ഉളളത്. പണ്ടുകാലത്ത് നിലനിന്നിരുന്ന തൊഴിൽ നിയമങ്ങളിൽ നിന്നും ഈ കാലത്തു ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തുല്യ ജോലിക്കു തുല്യ വേതനം, സ്ത്രീകൾക്ക് പ്രത്യേക പരിഗണന, വിശ്രമ മുറികൾ തുടങ്ങി മനസ്സിനും ശരീര ത്തിനും സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിനും തൊഴിൽ അനുകൂല മനോഭാവങ്ങൾ ഉണ്ടാകുന്നതിനും തൊഴിലിടങ്ങൾ പാടെ മാറ്റം വന്നിരിക്കുന്നു.

നമ്മുടെ മനോഭാവമാണ് ഓരോ തൊഴിലിലും ശോഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത്. കേവലം പണം എന്നതിനുപരി തൊഴിലിടം തന്റെ വ്യക്തിത്വ വൈകാരിക സാമൂഹിക വികസനത്തിനുള്ള ഇടം കൂടിയായി മാറേണ്ടതുണ്ട് അപ്പോൾ നാം അറിയാതെ തന്നെ അതിനായി പ്രവർത്തിക്കുകയും അതിൽ പ്രശോഭിക്കാനുള്ള സാദ്ധ്യതകൾ തുറന്നു വരു കയും ചെയ്യും. എന്നാൽ കാലം എത്ര പുരോഗമിച്ചിട്ടും നിയമങ്ങൾക്കൊക്കെ മാറ്റം വന്നിട്ടും ചില തൊഴിൽ മേഖലകളിൽ എല്ലാം ഇപ്പോളും അനിയന്ത്രിതമായ ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യക്തികൾക്ക് തൊഴിലിട ങ്ങളിൽ സ്വാതന്ത്ര്വം വേണം.

മാനസികമായോ ശാരീരികമായോ ഉള്ള അതിക്രമങ്ങൾ ഒഴിവാക്കുകയും തികച്ചും ഓരോ വ്യക്തിയെയും ബഹു മാനിക്കുകയും സ്വയം ആത്മാഭിമാനം വർധിക്കാനുള്ള ഇടമാവുകയും വേണം തൊഴിലിടങ്ങൾ. പണ്ടുകാലത്ത് മിക്ക ആൾക്കാരും കുലത്തൊഴിലുകളെയാണ് ആശ്രയി ച്ചിരുന്നത്. മൺപാത്ര നിർമാണം, കയർ മേഖല, തെങ്ങു കയറ്റം, ആഭരണ നിർമാണം, പായ നെയ്ത്തു, കൃഷി തുടങ്ങി പാരമ്പര്യമായി കൈമാറി വന്ന തൊഴിലുകളെ ആണ് ആ ശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പരിധി വരെ പാരമ്പര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. മികച്ച സാമൂഹിക ജീവിത നിലവാരം. മികച്ച വരുമാനം എന്നിവ മുന്നിൽ കണ്ടു കൊണ്ടാണ് പാരമ്പര്യ തൊഴിലിടങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് സംഭവിക്കുന്നത്.

സ്വാതന്ത്ര്വം കിട്ടുന്നതിനു മുമ്പുളള നമ്മുടെ തൊഴിൽ മേഖല ഒന്ന് ചിന്തിച്ചു നോക്കുക. അർഹമായ കൂലിയോ, തൊഴി ലാളികൾക്കു മാന്വമായ പെരുമാറ്റമോ ഒന്നും തന്നെ ലഭിച്ചി രുന്നില്ല. അടിമ ഉടമ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അതിൽ നിന്നെല്ലാം ഇത്രയും പുരോഗതി പ്രാപിച്ചത് ഒരു പാട് തൊഴിലാളികൾ നിരവധി ത്യാഗം സഹിച്ചും തൊഴിലാളി സംഘടനകളുടെ പ്രവർത്തന ഫലമായുമാണ്. എല്ലാക്കാ ലത്തും തൊഴിൽ മേഖലകൾ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട് അതിനെ എല്ലാം അതിജീവിച്ചാണ് നാം ഇത്രയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതികൾ
കൈവരിച്ചത്. തൊഴിലിടങ്ങൾ വീണ്ടും പരിവർത്തന പെടുകയും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും വേണം. തൊഴിലാളികൾക്ക് തൊഴിലെന്നത് ജീവനോപാധി എന്നതിലുപരി ആത്മവ്യക്തിത്വ വികാസങ്ങൾക്കുള്ള ഇടം കൂടി ആയിത്തീരാൻ കഴിയണം.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 16.
കഥയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും വിശകലനം ചെയ്ത് അമ്മയെന്ന കഥാപാത്രത്തെ നിരൂപണം തയ്യാറാക്കുക.
Answer:
അമ്മയുടെ നല്ല കാലം എല്ലാം അമ്മ മക്കൾക്ക് വേണ്ടി മാറ്റിവെച്ചു. ജീവിതത്തിൽ എത്രയോ അഴുക്കു തുണികൾ കഴുകി കഴിഞ്ഞിരിക്കുന്നു. എത്രയോ വിഭവങ്ങൾ വച്ചുവിളമ്പി കഴിഞ്ഞിരിക്കുന്നു, ഒടുവിൽ താൻ മാത്രം ബാക്കിയായി തന്റെ ഏകാന്തതയിൽ പങ്കുചേരാനും തന്റെ വേദനകളിൽ തനിക്കു സാമിപ്യം ആകുന്നതിനും തന്റെ മക്കൾ അടുത്തു വേണം എന്നും അമ്മ ആഗ്രഹിക്കുന്നു. എന്നാൽ മക്കൾ തന്നെ വിട്ട് അവരുടെ ഉയർച്ചയിലേക്കു പറന്നു പോയിരിക്കുന്നു. മക്കളെ കുറ്റം പറയാതിരിക്കാൻ, മനസുകൊണ്ടുപോലും കുറ്റപ്പെടുത്താതിരിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. തന്റെ വേദനകളിൽ കൈത്തലം അമർത്തി അമ്മയ്ക്ക് വേദനിക്കുന്നോ എന്ന് ചോദിച്ച കൊച്ചു ബാല്യത്തിന്റെ നിഷ്കളങ്കമായ സമയത്തിൽ തന്നെ അമ്മ യുടെ മനസ്സു ചുറ്റിത്തിരിയുന്നു. തന്റെ മക്കൾ എത വലുതായാലും അമ്മയ്ക്ക് തന്റെ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും.

Question 17.
സുകൃതഹാരങ്ങൾ എന്ന കവിതയ്ക്കു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രൊഫ. ലക്ഷ്മി നരസുവിന്റെ The Essence of Budhism എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ കൃതിയുടെ മൂലകഥാംശം. മറ്റു കൃതികളെപ്പോലെ നാടകീയമായ തുടക്കമല്ല മറിച്ച് നേരിട്ടുള്ള ആദി മധ്യാന്തപ്പൊരുത്ത ത്തോടുകൂടിയ ആഖ്യാന രീതിയാണ് ആശാൻ ഈ കാവ്യത്തിൽ പിന്തുടരുന്നത്. സംവാദാത്മകതയാണ് ഈ കാവ്യത്തിന്റെ മറ്റൊരു പ്രത്യേകത. ജാതീയവും മത പരവുമായ അന്ധതകളുടെ വേരറുത്തു കൊണ്ടുള്ള ഈ കൃതിയുടെ ഒരു നൂറ്റാണ്ടു കാലത്തെ നില നിൽപ് സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. ആശാന്റെ സാമൂഹികബോധം, പ്രതിബദ്ധത പ്രചാരണ പരത എന്നിവയ്ക്കൊപ്പം കാവ്യഭംഗിയും തെളിയുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി. ഓരോ വാക്കിലും കവിത സ്ഫുരിക്കുന്ന പ്രതീകാത്മകഘടന കവിതയിൽ കാണാം.

കവിതയുടെ ആദ്യഭാഗത്ത് ചിത്രീകരിക്കുന്ന പശ്ചാത്തല വർണ്ണന ഇതിനുദാഹരണമാണ്. ഉണങ്ങിയ പേരാൽ, വഴിക്കിണർ, അത്താണി, ചുമടുതാങ്ങി തരിശുനിലം ഇതെല്ലാം ജാതിയുടെ വേനലിനെ പ്രതീകവൽക്കരിക്കു കയാണ് ചെയ്യുന്നത്. ജാതിയുടെ പൊള്ളുന്ന വേന ലിലേയ്ക്ക് ആനന്ദഭിക്ഷു വന്നു ചേരുന്നു. പകർന്നു കൊടുക്കുന്ന കുളിർത്ത തണ്ണീരിന്റെ ഉറവിടമായി മാതംഗി മാറുന്നു. വൈയക്തികമായ അനുരാഗത്തിന്മേൽ ലോകാനുരാഗം എത്രമേൽ എപ്രകാരം പ്രസക്തമാകുന്നു എന്ന് ആശാൻ ചണ്ഡാലഭിക്ഷുകിയിലൂടെ സമർഥി ക്കുന്നു.

‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ’ ഇതാണ് ഈ കാവ്യത്തിന്റെ കേന്ദ്ര പ്രമേയം. ഈ വരികളുടെ ആന്തരാർഥത്തിന് ഏറെ പ്രസക്തിയുണ്ട്. വർത്തമാനകാലത്ത് നമ്മുടെ സമൂഹ ശരീരവും മനസ്സും ജാതി മതാന്ധതയാൽ വരണ്ടു പോകുന്നു എന്ന തോന്നലുണ്ടാകുമ്പോൾ ഈ കാവ്യത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ് 1907 ൽ വീണ പൂവി’ൽ തുടങ്ങി ആധുനിക മനുഷ്യാവസ്ഥയുടെ ഭിന്ന പ്രകാരങ്ങളും അവയെ മുൻനിർത്തിക്കൊണ്ട് സാമൂഹിക നീതിയെ സാക്ഷാത്കരിക്കാനുള്ള ഭാവാത്മകമായ ഇടപെടലുമാണ് ചണ്ഡാലഭിക്ഷുകി. ‘ആശാന്റെ സ്നേഹ സങ്കൽപ്പത്തിന് എക്കാലത്തും കീർത്തികേട്ട വരികൾ ചണ്ഡാലഭിക്ഷു കിയിലേതാണ്. സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു. സ്നേഹം താൻ ശക്തി ജഗത്തിൽ സ്വയം സ്നേഹം താനാനന്ദമാർക്കും. സ്നേഹം താൻ ജീവിതം ശ്രീമൻ സ്നേഹ വ്യാഹതി തന്നെ മരണം.

സ്നേഹം നരകത്തിൻ ദ്വീപിൽ സ്വർഗ്ഗേഹം പണിയും പടുത്വം’ എന്ന വരികൾ ഉരുവിടാത്തവരായി കേരളത്തിൽ ആരും തന്നെ ഉണ്ടാവില്ല. മാതംഗി പകരുന്ന കുടിനീരില ഓരോ തുള്ളിയും ധന്യതയുടെ ഹാരങ്ങളുമായി മാറുന്നു. അത് മാതംഗിയുടെ മനസ്സിൽ സദ്പ്രവൃത്തിയുടെ കുളിർമ്മ നല്കുന്നു. ആശാന് കവിത സാമൂഹിക പരിവർത്തന ത്തിനുള്ളതാണ്. മാനവികത പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന വർത്ത മാനകാലത്ത് ആശാൻ കൃതികൾ ആവർത്തിച്ച് വായിക്ക പ്പെടേണ്ടതുണ്ട്. ഈ തിരിച്ചറിവ് പകരുന്ന വിധത്തിൽ ചണ് ഡാലഭിക്ഷുകിയിലെ സുകൃതഹാരം എന്ന ഭാഗ ത്തിന്റെ വായനയും ആസ്വാദനവും നടക്കുന്നുവെന്ന് ഉറപ്പാക്കണം.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 4 (Kerala Padavali)

Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 4 (Kerala Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 4 (Kerala Padavali)

Max Score: 40
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക (4 × 1 = 4)

Question 1.
‘അഭിമുഖം’ എന്ന കവിത ഏത് കവിതാ സമാഹാരത്തിൽ നിന്ന് എടുത്തതാണ്?

  • കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ
  • പ്രഭാവർമ്മ
  • കല്ലേൽ പൊക്കുടൻ
  • ജയമോഹൻ

Answer:
കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ

Question 2.
പകരം പദങ്ങൾ എഴുതുക

  • ഓർമ്മ
  • മരണം
  • മഴ
  • അമ്മ

Answer:

  • ഓർമ്മ – സ്മൃതി, സ്മരണ
  • മരണം – മാരി, വർഷം
  • മഴ – മൃത്യു, ചരമം
  • അമ്മ – മാതാവ്, ജനനി

Question 3.
പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക

  • കഴിയില്ലെന്നാണ്
  • വിഷയമവതരിപ്പിക്കുക
  • സുന്ദരമാക്കാൻ
  • അക്കാലത്തിന്റെ

Answer:

  • കഴിയില്ലെന്നാണ് – കഴിയില്ല + എന്നാണ് (ലോപസന്ധി)
  • സുന്ദരമാക്കാൻ – സുന്ദരം + ആക്കാൻ (ആദേശസന്ധി)
  • വിഷയമവതരിപ്പിക്കുക – വിഷയം + അവതരിപ്പിക്കുക (ആദേശസന്ധി)
  • അക്കാലത്തിന്റെ – അ + കാലത്തിന്റെ (ദ്വിത്വസന്ധി)

Kerala Syllabus Class 9 Malayalam 1 Model Question Paper Set 4 (Kerala Padavali)

Question 4.
അർത്ഥമെഴുതുക

  • ഭൗതികം
  • ദക്ഷിണം

Answer:
ഭൗതികം – ഭൂതസംബന്ധമായ
ദക്ഷിണം – തെക്കുഭാഗം

Question 5.
വിഗ്രഹിച്ചെഴുതി സമാസം നിർണ്ണയിക്കുക
തെണ്ടിപ്പട്ടി
സ്വച്ഛനിദ്ര
Answer:
തെണ്ടിനടക്കുന്ന പട്ടി – മദ്ധ്യമപദലോപി
സ്വച്ഛമായ നിദ്ര – കർമ്മധാരയൻ

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
കഥയിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും വിശകലനം ചെയ്ത് അമ്മയെന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
അമ്മയുടെ നല്ല കാലം എല്ലാം അമ്മ മക്കൾക്ക് വേണ്ടി മാറ്റിവെച്ചു. ജീവിതത്തിൽ എത്രയോ അഴുക്കു തുണികൾ കഴുകി കഴിഞ്ഞിരിക്കുന്നു. എത്രയോ വിഭവങ്ങൾ വച്ചുവിളമ്പി കഴിഞ്ഞിരിക്കുന്നു, ഒടുവിൽ താൻ മാത്രം ബാക്കിയായി തന്റെ ഏകാന്തതയിൽ പങ്കുചേരാനും തന്റെ വേദനകളിൽ തനിക്കു സാമിപ്യം ആകുന്നതിനും തന്റെ മക്കൾ അടുത്തു വേണം എന്നും അമ്മ ആഗ്രഹിക്കുന്നു. എന്നാൽ മക്കൾ തന്നെ വിട്ട് അവരുടെ ഉയർച്ചയിലേക്കു പറന്നു പോയിരിക്കുന്നു.

മക്കളെ കുറ്റം പറയാതിരിക്കാൻ, മനസുകൊണ്ടുപോലും കുറ്റപ്പെടുത്താതിരിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. തന്റെ വേദനകളിൽ കൈത്തലം അമർത്തി അമ്മയ്ക്ക് വേദനിക്കുന്നോ എന്ന് ചോദിച്ച കൊച്ചുബാല്യത്തിന്റെ നിഷ്കളങ്കമായ സമയത്തിൽ തന്നെ അമ്മയുടെ മനസ്സു ചുറ്റിത്തിരയുന്നു. തന്റെ മക്കൾ എത്ര വലുതായാലും അമ്മയ്ക്ക് തന്റെ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആയിരിക്കും.

Question 7.
സൃഷ്ടി – സ്രഷ്ടാവ്
അനുഗ്രഹം – അനുഗൃഹീതൻ
ഇത്തരം പദജോടികൾ കണ്ടെത്തി പട്ടികപ്പെടുത്തുക. അവ ഉൾക്കൊള്ളുന്ന ഭാഷാപരമായ സവിശേഷതകൾ വിശകലനം ചെയ്യുക.
Answer:
നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഇത്തരത്തിൽ പുതിയ പദങ്ങൾ ഉൽപാദിപ്പിക്കുന്നത് ഭാഷയിൽ സാധാരണമാണ്. കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി ചർച്ച ചെയ്യുക. സൃഷ്ടി എന്ന നാമരൂപത്തിൽ നിന്നുണ്ടായ മറ്റൊരു പദമാണ് സ്രഷ്ടാവ്. അതുപോലെ അനുഗ്രഹം എന്നതിൽ നിന്ന് അനുഗൃഹീതൻ.

  • മിടുക്ക് – മിടുക്കി മിടുക്കൻ
  • തല – തലയൻ /തലച്ചി
  • സാമർഥ്യം – സമർഥൻ സമർഥ
  • സ്വാതന്ത്ര്യം – സ്വതന്ത്രൻ സ്വതന്ത

Question 8.
പൂക്കളാകുന്ന ചിരി
മഴയാകുന്ന കണ്ണുനീർ
കാറ്റാകുന്ന തലോടൽ, ……………… പ്രകൃതിയിലെ ചില സൂക്ഷ്മ സംവേദങ്ങളിൽ ചിലതാണിത്, ഈ വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആശ യങ്ങൾ ചർച്ച ചെയ്യുക?
Answer:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിസൂക്ഷ്മമ ബന്ധത്തിന്റെ ഇടങ്ങളാണ് ഇവയെല്ലാം, പരിസ്ഥിതിയും മനുഷ്യനും തമ്മിൽ ആഴത്തിലുഉള്ള ബന്ധത്തെകുറിച്ചു നാം പാഠഭാഗത്തിൽ ഉടനീളം ചർച്ച ചെയ്തു കഴിഞ്ഞല്ലോ. മനുഷ്യന് പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാൻ സാധ്യ മല്ല. മനുഷ്യന്റെ ഓരോ ഇടപെടലുകൾക്കും പ്രകൃതി അതിന്റെ പ്രതികരണം തരും. മനുഷ്യന് തണലായും ജീവവായുവായും, സകല മാലിന്യ വാഹിയായും തെളി നീരായും കുടിനീരായും താങ്ങായും തലോടലായും പ്രകൃതി ഒരുങ്ങും, എന്നാൽ മനുഷ്യൻ പ്രകൃതിയെ അത മേൽ കാർന്നു തിന്നുമ്പോൾ പ്രകൃതി തന്റെ പ്രതികരണ ങ്ങളുടെ ഭാവം മാറ്റുകയും ചെയ്യും, മനുഷ്യന് പ്രകൃതി യുടെ കൈത്താങ്ങു ജീവിതാന്ത്യം വരെ വേണമെന്ന താണ് സത്യം അതുകൊണ്ട് തന്നെ പ്രകൃതിയോട് ചേർന്ന് നിൽകാൻ വരും തലമുറകൾ പഠിക്കുകയും പാലിക്കു കയും വേണം. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഒരു സുസ്ഥിരത പുലർത്താൻ ഇത്തരത്തിൽ ഒരു നയം നടപ്പാക്കേണ്ടത്തിന്റെ ആവശ്യകതയാണ് ഈ യൂണിറ്റിൽ ഉടനീളം ചർച്ച ചെയ്യുന്നത്.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)

Question 9.
പരിസ്ഥിതി അതിന്റെ തനിമയോടെ എല്ലാക്കാലത്തും നിലനിൽക്കേണ്ടതാണെന്ന കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന കവിതാഭാഗ മാണ് പുളിമാവുവെട്ടി. ഈ പ്രസ്താവനയെ മുൻനിർത്തി കവിതയ്ക്കു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
പരിസ്ഥിതി അതിനു അനുയോജ്യമായ സന്തുലിതാ വസ്ഥ ‘സ്വയം നിലനിർത്തുന്നുണ്ട്. എല്ലാ ജീവജാലങ്ങ ളെയും ഒരു കണ്ണിപോലെ ഒന്ന് ഒന്നിന്റെ തുടർച്ചയായി പ്രകൃതി നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യു ന്നുണ്ട്. മനുഷ്യനെയും മനുഷ്യനുൾപ്പെടുന്ന സമൂഹ ത്തെയും പ്രകൃതി പരിപാലിക്കുന്നുണ്ട്. മനുഷ്യനാകട്ടെ പരിസ്ഥിതിയുടെ സന്തുലനാവാസ്ഥ തകർക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയാണ് ചെയ്യുന്നത് ഉപയോഗത്തിന് ശേഷം വലിച്ചെറിയുക എന്ന സംസ്കാരമാണല്ലോ ആധുനിക മനുഷ്യൻ പിന്തുടരുന്നത് അതുകൊണ്ട് തന്നെ തന്റെ നേട്ടങ്ങൾക്കൊടുവിൽ ഒന്നിനെയും തിരിഞ്ഞു നോക്കാത്ത ഒരവസ്ഥയാണ് നിലവിൽ മനുഷ്യനുള്ളത്. പ്രകൃതിയിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റവും ഇതിനുദാഹരണമാണ്. തങ്ങൾക്കാവശ്യമായതിലധികവും വേണം എന്ന മനുഷ്യന്റെ മനോഭാവമാണ് ഈ കവിതയിൽ തെളിയുന്നത്. അതിനപ്പുറം സ്വാർത്ഥലാഭത്തിനോടുള്ള മനുഷ്യന്റെ അത്യാഗ്രഹ കൂടിയാണ് ഇടശ്ശേരി. പ്രകൃതി നൽകുന്ന തണലും തലോടലും തിരിച്ചു നൽകാൻ മനുഷ്യൻ ശ്രമിക്കുന്നില്ല നൂറ്റാണ്ടുകളായി കനിയും കനിവും നൽകിയ മരമാണ് പുളിമാവ്. ഭൂമിയുടെ മാറിടത്തിലേക്കു ആഴത്തിൽ വേരിറങ്ങിയതാണ്. ഉടമയുടെ ബാല്യവും കൗമാരവും തല മുറകളും കണ്ടതാണ് എങ്കിലും തെല്ലുപോലും കനി വില്ലാതെ വെട്ടി പലകകൾ ആക്കാൻ തീരുമാനിച്ചിരിക്കു കയാണ് ഉടമ.

വേരറുത്തു വീഴുമ്പോൾ ഭൂമി സ്വന്തം മാറു പിളരും പോലെ കുലുങ്ങുകയാണ് ചെയ്തതു മനു ഷ്യന്റെ മയമില്ലാത്ത ഇത്തരം പ്രവൃത്തികളുടെ ഫലം അ നുഭവിക്കേണ്ടിവരുന്നതും മനുഷ്യൻ തന്നെയാണ് അവന്റെ തലമുറകൾ തന്നെയാണ്. നിർത്താതെ പെയ്യുന്ന പേമാരിയായും. തണലില്ലാത്ത കൊടും വെയിലായും, കുടിനീരില്ലാത്ത കയങ്ങളായും പ്രകൃതിമാറും. മനുഷ്യന്റെ നിലനിൽപ്പിനു പ്രകൃതിയുടെ കനിവ് അനി വാര്യമാണ്. അതുകൊണ്ടു തന്നെ തന്റെയും തന്റെ തലമുറയുടെയും നിലനിൽപ്പിനു പ്രകൃതിയെ സുസ്ഥിര മാക്കേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്ക് വായനക്കാരനെ എത്തിക്കുകയാണ് കവി.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 4 (Kerala Padavali)

Question 10.
കാളവണ്ടി യുഗത്തിൽ നിന്നും പുട്നിക് യുഗത്തിലേക്കുള്ള കുതിപ്പിനെയാണ് അത് ലക്ഷ്യമാക്കുന്നത്”. മനുഷ്യ പുരോഗ തിയെ അടയാളപ്പെടുത്തുന്നതിന്. ഈ വാക്യപ്രയോഗം എത്രമാത്രം പര്യാപ്തമാണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പി ക്കുക.
Answer:
കാള വണ്ടി യുഗത്തിൽ നിന്നും റ്റ്നിക് യുഗത്തിലേ ക്കുള്ള കുതിപ്പ് നിസാരമായ കാര്യമല്ല നാളുകൾ കൊണ്ട് മനുഷ്യൻ നേടിയെടുത്ത വിജയങ്ങളുടെ ചരിത്രമാണത്. മനുഷ്യൻ പുരോഗതിയുടെ പാരമ്യത്തിൽ എത്തിയെങ്കിലും വികസനം ഇന്നും തുടർന്നു തന്നെയാണ് പോകുന്നത്. കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ കൂടുതൽ ഇനിയും ബാക്കിയാണ് എന്നാണ് ശാസ്ത്രവും മനുഷ്യനും പറയുന്നത്. കാളവണ്ടിയിൽ നിന്ന് എഞ്ചിനുകളിലേക്കും അവിടെ നിന്ന് ആകാശത്തു മേഘച്ചിറകുകളെയും ഒടുവിലൊടുവിൽ ആകാശവും തുളച്ചു അന്വഗ്രഹത്തിൽ പോലും കൊടി നാട്ടിയതാണ് മനുഷ്യ പുരോഗതി. കാടുകളിൽ നിന്ന് നാടുകളും നാടുകളിൽ നിന്നു നഗരവും ജനിക്കുന്നത് പോലെയാണ് കാളവണ്ടിയിൽ നിന്നും പുട്ട് നിക്കി ലേക്കുള്ള യാത്ര, മനുഷ്യ പുരോഗതിയുടെ ചരിത്രത്തെ ഒരു വരിയിൽ ഒതുക്കി എഴുത്തുകാരൻ.

Question 11.
സമസ്തപദങ്ങൾ : ക്രമീകരിച്ചെഴുതാം
ന്റെ, ഓട്, ആൽ, എ, കൽ, കുറിച്ചുള്ള, ആയ, ഇൽ, തുടങ്ങിയ ഇടനിലകൾ ചേർത്ത് വിഗ്രഹിച്ചെഴുതി നോക്കൂ…………… ഇത്തര ത്തിൽ പദങ്ങൾ ചേർത്തുപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?
Answer:

  • മനുഷ്വശക്തി – മനുഷ്യന്റെ ശക്തി
  • ഹൃദയതാളം – ഹൃദയത്തിന്റെ താളം
  • ആവിവണ്ടി – ആവിയാൽ ഓടുന്ന വണ്ടി
  • കേരളസമൂഹം – കേരളത്തിലെ സമൂഹം
  • ലോകബോധം – ലോകത്തെക്കുറിച്ചുള്ള ബോധം
  • ജീവിതസമീപനം – സാന്ദ്രമായ മുദ്രകൾ
  • സാന്ദ്രമുദ്രകൾ – ജീവിതത്തെക്കുറിച്ചുള്ള സമീപനം
  • മാനവികതാബോധം – മാനവികതയെ സംബന്ധിച്ച ബോധം
  • പുരോഗമനോന്മുഖം – പുരോഗമനത്തോട് ഉന്മുഖം ആയിരിക്കുന്നത്.
  • പ്രേരണാശക്തി – പ്രേരണയുടെ ശക്തി
  • ജീവിതമഹത്വം – ജീവിതത്തിന്റെ മഹത്വം
  • ഭൗതികസൗകര്യങ്ങൾ – ഭൗതികമായ സൗകര്യങ്ങൾ
  • മഹാവിപിനം – മഹത്തായ വിപിനം

ഇങ്ങനെ പദങ്ങൾ പ്രയോഗിക്കുന്നത് കൊണ്ട് വാക്യങ്ങൾ ചുരുക്കിപ്പറയുന്നതിനും ഉച്ചാരണം സുഗമമാക്കുന്നതിനും, ഭാഷയുടെ ഓജസ്സ് നിലനിർത്തുന്നതിനും കാവ്യാത്മകമായി പ്രയോഗിക്കുന്നതിനും സാധിക്കുന്നു

Question 12.
“അഞ്ചോ ആറോ കൊല്ലങ്ങൾക്ക് മുമ്പ്, തന്റെ മക്കൾ അമ്മേ അമ്മേ എന്ന് എത്ര തവണ വിളിച്ചിരുന്നു! അന്ന് അവർ തന്നെ ഉപേക്ഷിച്ചു പുറംരാജ്യങ്ങളിലേക്കു പോയ്ക്കഴിഞ്ഞിരുന്നില്ല. അന്ന് താനും സ്നേഹിക്കപ്പെട്ടവളായിരുന്നു.
“പണ്ടൊരിക്കൽ താൻ തലവേദനിച്ചു കിടന്നപ്പോൾ പത്തുവയസ്സായ മകൻ അവന്റെ ചെറിയ കൈത്തലം തന്റെ നെറ്റിമേൽ വച്ചു ചോദിച്ചു:
“അമ്മയ്ക്കു വേദനിക്കുന്നുണ്ടോ?” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവനും എത്രവേഗത്തിൽ മറ്റൊരാളായി ത്തീർന്നിരിക്കുന്നു! അവനെ കണ്ടിട്ടു തന്നെ എത്ര കൊല്ലങ്ങളായി ! കണ്ടാൽ തനിക്കു തിരിച്ചറിയുമോ?”
കഥയിലെ ഈ മുഹൂർത്തങ്ങൾ വർത്തമാനകാല സമൂഹം അഭിമുഖീകരിക്കുന്ന എന്തെല്ലാം പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത് ? ചർച്ചചെയ്യുക.?
Answer:
വിദ്യാഭ്യാസം കൊണ്ടും ഔന്നത്യം കൊണ്ടും വളരെ പുരോഗതി പ്രാപിച്ച സമൂഹമാണ് നമ്മുടേത്. കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബവ്യവസ്ഥിതി യിലേക്കു കടന്നു വന്ന സമൂഹത്തിന്റെ മാറ്റങ്ങളാണ് ഇതെല്ലം. വാർദ്ധക്യത്തിലെ ഒറ്റപ്പെടലും, നഷ്ടപ്പെടുന്ന സ്നേഹവും തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു പറക്കുന്ന മക്കൾ നൽകുന്ന പരിഗണന ഇല്ലായ്മയും നഷ്ടപെടുന്ന സ്നേഹത്തിന്റെ തീവ്രതയെ അടയാളപ്പെടു ത്തുന്നുണ്ട്. അമ്മമാർ മാത്രം അനുഭവിക്കുന്ന വേദനകളെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവുകളായി മാധവിക്കുട്ടി തന്റെ അമ്മ കഥാപത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. നഷ്ട മാകുന്ന സ്നേഹം തേടുന്ന കഥകളാണ് മാധവിക്കുട്ടി യുടേത്. പരാതികളും, പരിഭവങ്ങളും ഇല്ലാത്ത സ്നേഹമാണ് അമ്മമാരുടേത്. തന്റെ മക്കൾ അനാഥാലയത്തിൽ ഉപ ക്ഷിച്ചാലും, കൂട്ടായി ഇല്ലെങ്കിലും മക്കളെ കുറ്റം പറയാൻ അമ്മയുടെ സ്നേഹം അനുവദിക്കില്ല എന്ന സത്യം കൂടി അവതരിപ്പിക്കുകയാണ് മാധവിക്കുട്ടി തന്റെ അമ്മക്കഥ കളിലൂടെ വർത്തമാനകാല സമൂഹം ഇന്ന് നിരന്തരം നേരി ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഒറ്റപ്പെടലും വാർദ്ധക്യത്തിലെ ഏകാന്തതയും. എല്ലാക്കാലത്തും സ്നേഹത്തിനും പരിഗണനയ്ക്കും ഒരേ മൂലമാണ് എന്ന്
തെളിയിക്കു കയാണ് എഴുത്തുകാരി തന്റെ കൃതികളുടെ പുനർ വായനകളിലൂടെ.

Question 13.
തരിശുനിലങ്ങൾ എന്ന തലക്കെട്ട് കവിതയ്ക്കു എത്രമാത്രം അനുയോജ്യമാണ്.
Answer:
ഭൂമിയുടെ ജീവനറ്റ ഇടമാണ് തരിശു നിലങ്ങൾ. തരിശു നിലങ്ങൾ ഉർവരതയുടെ തീരമാക്കാൻ പണിപ്പെടുന്ന വരാണ് വേലക്കാർ. ജീവിതത്തിന്റെ തരിശു നിലം പച്ചപ് പുതപ്പിക്കുന്നതിനാണ് വേലക്കാർ
പണിപ്പെടുന്നത്. ജീവിതത്തിന്റെ ദാരിദ്ര്യവും പട്ടിണിയുടെ കൃതിയും മനുഷ്യ ജീവിതത്തിലെ ഊഷരതകളാണല്ലോ. അവയില്ലാതാക്കാൻ വേലക്കാർ പണിപ്പെടുമ്പോൾ ഭൂമിയുടെ തന്നെ പച്ചപ്പാണ് നിലനിൽക്കുന്നത് അതുകൊണ്ട് തന്നെ തരിശു നിലങ്ങൾ എന്ന തലക്കെട്ട് കവി തിരഞ്ഞെടുത്തത് വളരെ അനുയോജ്യമാണ്. അതുകൊണ്ട് തന്നെയാണ് കരിമുകിലിനോട് വേലക്കാരെ ഉപമിച്ചിരി ക്കുന്നത്. കരിമുകിൽ ഊഷര ഭൂമിയുടെ കുടിനീരാണല്ലോ. ചടുലമായ താളത്തിൽ വേലക്കാർ കടന്നു വരുമ്പോൾ തരിശുഭൂമി മൂരിനിവർത്തുകയാണ്, പച്ചപ്പിനായി കൊതി ക്കുന്ന ഭൂമിയുടെ മാറിടത്തിലേക്കു പ്രതീക്ഷയുടെ കിരണമാവുകയാണ് വേലക്കാർ.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 4 (Kerala Padavali)

Question 14.
അച്യുതമ്മാമ എന്ന കഥാപാത്രത്തെ പാഠഭാഗത്തെ സവിശേഷതകൾ മുൻനിർത്തി നിരൂപണം ചെയ്യുക.
Answer:
അച്യുതന്മാമ കഥയിലെ കേന്ദ്രകഥാപാത്രമാണ്. അച്യുത ജാമയുടെ പ്രകൃതം തിരക്കുള്ള കഥാനായകന് ഒരിക്കലും സ്വീകാര്യമായതല്ല. രണ്ടു തലമുറകൾ തമ്മിലുള്ള അന്തരമാണ് ഈ കഥയിലുടനീളം കാണാൻ സാധിക്കുക, അച്യുതമ്മാമയുടെ സ്വഭാവരീതി കഥയുടെ തുടക്കത്തിൽ തന്നെ കഥാനായകൻ പറഞ്ഞുവെയ്ക്കുണ്ട്. ഒന്നും ഒതുക്കി പറയുന്ന ശീലം അച്യുതമ്മാമയ്ക്ക് ഇല്ല. പരത്തി വിശദീ കരിച്ചു ഒന്നിൽ നിന്ന് തുടങ്ങി ഓർത്തോർത്തു പറയണം അമ്മാമയ്ക്കു. എന്നാൽ കഥയിലുടനീളം തന്റെ നേരങ്ങളെ അളന്നു തിട്ടപെടുത്തി ജീവിക്കുന്ന കഥാനായകന്റെ ഇപ്പോളത്തെ സാഹചര്യത്തിന് അമ്മാമയുടെ കഥകൾക്കു ചെവികൊടുക്കാൻ നേരമില്ല. കഥാനായകന് അച്ഛന് പകരമായവനാണ് അമ്മാമ. തന്റെ അമ്മയുടെ അതെ മുഖച്ചായ ഉള്ളയാൾ. തന്റെ ബാല്യങ്ങൾക്കു ഉത്സവ പറമ്പിലെ നിറങ്ങൾ പകർന്നയാൾ. തന്റെ തമാശകൾക്ക് അമിട്ട് പൊട്ടുമ്പോലെ ചിരിച്ചു തിമിർത്തയാൾ അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് തന്റെ രണ്ടു മണിക്കൂറാണ് അതിനായി അയാൾ മൂന്ന് നാല് നേരം വരികയും ചെയ്തു എന്നിട്ടൊടുവിൽ പരത്തി പറയേണ്ടതെല്ലാം രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കേണ്ടവയെല്ലാം രണ്ടു വരികളിൽ ഒതുക്കി വെയ്ക്കുകയായിരുന്നു അദ്ദേഹം.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 15.
സമീപ പ്രദേശങ്ങളിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി തൊഴിലും സംതൃപ്തിയും എന്ന വിഷ യത്തിൽ അഭിമുഖം നടത്തുക?
Answer:
അഭിമുഖത്തിനുള്ള ചോദ്യങ്ങൾ ഏതു മേഖലയിലാണ് താങ്കൾ തൊഴിൽ ചെയ്യുന്നത് ?
എത്രവർഷമായി ഈ ജോലിയിൽ തുടരുന്നു ?
മാനസികമായും ശാരീരികമായും ഈ അധ്വാന രീതിയോട് പൊരുത്തപ്പെടാൻ സാധിക്കുന്നുണ്ടോ ?
എന്തുകൊണ്ട് ഈ തൊഴിൽ സ്വീകരിച്ചു?
ഈ തൊഴിൽ ജീവിത രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ?
തൊഴിൽ ഒന്നും ചെയ്യാതെ ഉള്ള ജീവിതത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ?
തൊഴിൽ ചെയ്യുന്ന ത്തിലൂടെ സാമൂഹികമായ അംഗീകാരം ലഭ്യമാകുന്നുണ്ടോ?
തൊഴിലിടം സുരക്ഷിതമാണോ ?

Question 16.
പണി ചെയ്യാനുള്ള ശക്തിയും അതിനുള്ള ആഗ്രഹവുമുള്ള കാലത്തോളം മനുഷ്യൻ അത് ചെയ്യാൻ ഒരുങ്ങണം. ജീവിക്കുക എന്നതിനർത്ഥം അധ്വാനിക്കുക എന്നതാണ്. – (ജവഹർലാൽ നെഹ്റു
ജോലി ചെയ്യുന്നതിലൂടെ നമ്മൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കുകയാണ് നമ്മുടെ വ്യക്തിപ്രഭാവത്തിനു മാറ്റും അന്തസ്സും അത് കൂട്ടുകയും ചെയ്യുന്നു. – (കെ. പി. കേശവമേനോൻ)
മുകളിൽ നൽകിയ നിരീക്ഷണത്തിലെ ആശയങ്ങൾ താരതമ്യം ചെയ്തു തൊഴിൽ വ്യക്തിത്വ വികാസനത്തിന് എന്ന വിഷയ ത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.
Answer:
അധ്വാനത്തെക്കുറിച്ചുള്ള വളരെ കാമ്പുള്ള വാക്കുകളാണ് ജവഹർലാൽ നെഹ്റു സമൂഹത്തോട് പങ്ക് വെച്ചിരി ക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സാന്നിധ്യമാണല്ലോ നെഹ്റു. നമ്മുടെ നാടിന്റെ സ്വാതന്ത്വത്തിനു വേണ്ടി സ്വന്തം ജീവൻ തന്നെ പണയം വെച്ച് രാജ്യത്തിനു വേണ്ടി അധ്വാനിച്ചവരിൽ ഒരാൾ. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ കാലാതീതമായ ഊർജ്ജമാണ്. ‘പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന് മഹാനായ ഗാന്ധിജി പറഞ്ഞതോർക്കുക. ജീവിതം എന്നാൽ അധ്വാനം ആണെന്നും, ജീവിക്കുന്ന അത്രയും കാലം അധ്വനിക്കുക എന്നതും പരസ്പര പുരകമായ വാക്കുകൾ ആണ്. ഏതൊരു മനുഷ്യനും എക്കാലത്തും സ്വീകാര്യമായ വാക്കുകൾ. ജീവിതത്തെ കരുപ്പിടിപ്പിക്കാൻ അധ്വാനം അനിവാര്യമാണ്. നാം ഏതു മേഖലയിലാണോ നിൽക്കുന്നത്, വിദ്യർത്ഥികൾ ആണെങ്കിൽ തങ്ങളുടെ അധ്വാനശക്തിയും അൽ സമർപ്പണവും ചെയ്യേണ്ടത് പഠനത്തിലാണ്.

എങ്കിൽ മാത്രമേ മികച്ച വിജയം സാധ്യമാക്കാൻ സാധിക്കുകയുള്ളു. മനുഷ്യന്റെ ജീവിത വിജയത്തിന്റെ താക്കോൽ അധ്വാനമാണ്. നിരന്തരമായ അധ്വാനത്തിലൂടെ മാത്രമേ ജീവിതത്തെ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുകയുള്ളു എന്ന് ജവഹർലാൽ നെഹറുവിന്റെ വാക്കുകളിലൂടെ തിരിച്ചറിയാൻ കഴിയും. എന്നാൽ ശ്രീ. കെ. പി. കേശവമേനോന്റെ വാക്കുകളാകട്ടെ ഒരു തൊഴിലിനെ നാം എങ്ങനെ സമീപിക്കണമെന്നും തൊഴിൽ നമുക്ക് എന്താണ് പ്രദാനം ചെയ്യുന്നതും എന്നുള്ളതിന്റെ വെളിപ്പെടുത്തലുകൾ ആണ്. ഏതൊരു കാര്യത്തിലും മനുഷ്യന്റെ സമീപനമാണ് പ്രധാനം എന്ന തിരിച്ചറിവ് കൂടി നൽകുകയാണ് ഇവിടെ.

ഒരു തൊഴിൽ എന്നത് കേവലം പണ സമ്പാദന മാർഗം മാത്രമല്ല അത് വ്യക്തിയുടെ പ്രതിഭയെ വികസിപ്പിക്കാൻ ഉള്ളത് കൂടിയാണ് എന്ന് തിരിച്ചറിയണം. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ പൊരുത്തപെടലുകളിലൂടെയും താല്പര്യ പൂർവമുള്ളതും സ്വാഗതാർഹവുമായ ഇടപെടലു കളിലൂടെയാണ് അത് സാധ്യമാവുകയുള്ളു. ഒരു സമൂഹ ത്തിൽ ഒന്നും ചെയ്യാതെ സുഖലോലുപരായി ജീവിച്ചു പോകുക എന്ന നിലപട് മുന്നോട്ടു വെക്കുന്നവർ തങ്ങളുടെ ജീവിതത്തെ സ്വയം നശിപ്പിച്ചു കളയുകയാണ്. എന്തു കൊണ്ടെന്നാൽ സമൂഹത്തിൽ ഒരിടവും മാന്യമായ ഇടപെട ലുകളും അംഗീകാരവും സാധ്യമാകണ മെന്നുണ്ടെങ്കിൽ നാം ഉറപ്പായും തന്നാൽ കഴിയും വിധമുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടതുണ്ട്. മനോഹരമായ ജീവിതത്തിന്റെ ആത്മ സംതൃപ്തി നിലനിൽക്കപെടുന്നത് മനുഷ്യന്റെ പരിശ്രമ ത്തിലാണ്.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 4 (Kerala Padavali)

Question 17.
നമ്മൾ എന്ത് ജോലി എടുക്കുന്നവരാണെങ്കിലും സകല കഴിവുകളും സാമർത്ഥ്യവും അതിൽ കേന്ദ്രീകരിക്കുക അതിൽ നിന്നു ളവാകുന്ന സന്തുഷ്ടി അനുഭവിച്ചറിയേണ്ടതാണ്.
നാം ചെയ്യുന്ന തൊഴിൽ മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന വിശ്വാസവും നമുക്കുണ്ടാകണം.
തന്നിരിക്കുന്ന സൂചനയിലെ ആശയവും സമകാലിക സാഹചര്യവും പരിഗണിച്ചു “തൊഴിലും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
സാമൂഹികവും സാമ്പത്തികവുമായ പുരോഗതി സാധ്യമാ കുന്നതിന്നാണ് ഓരോ വ്യക്തിയും ജോലി ചെയ്യുന്നത്. തൊഴിലിലൂടെയും അധ്വാനത്തിലൂടെയും മാത്രമാണ് ഒരു വ്യക്തിക്ക് പുരോഗതിയും വ്യക്തിത്വ വികസനവും സാധ്യമാകുന്നത്. തൊഴിൽ ചെയ്തു ജീവിക്കുന്നവന് മാത്രമാണ് സമൂഹത്തിൽ അർഹമായ മാന്യതയും അംഗീ കാരവും സ്ഥാനവും ലഭ്യമാവുകയുള്ളു. സമൂഹത്തിനു മുന്നിൽ മറ്റുള്ളവർക്ക് ഉപകാരമാം വിധത്തിൽ ജീവിക്കുകയാണ് വേണ്ടത്.

നമ്മുടെ തൊഴിലിലൂടെ നമുക്കും നമ്മുടെ ചുറ്റുമുള്ള വർക്കും കൂടി പുരോഗതി സാധ്യമാക്കുക എന്നത് അനുഗ്രഹീതമായ കാര്യമാണ്. നമ്മിലൂടെ മറ്റൊരാളുടെ മാനസിക സന്തോഷത്തിനും കാരണമാവുക എന്നത് മനുഷ്യൻ എന്ന നിലയിൽ എത്ര മനോഹരമായ കാര്യമല്ലേ . ഈ ഭൂമിയിൽ മനുഷ്യർ പരസ്പര്യത്തോടെ ജീവിക്കുന്ന തിനേക്കാൾ മനോഹരമായി മറ്റെന്താണുള്ളത്. നമ്മുടെ ഇന്നത്തെ തലമുറയിലാകട്ടെ എല്ലാവരും വിദ്യാസമ്പന്നരാണ്. എല്ലവർക്കും പരിശ്രമത്തിലൂടെ മികച്ച തൊഴിലവസരം സാധ്യമാകുന്നുണ്ട്. പണ്ട് കാലത്തേക്കാൾ ഒരുപാട് ജീവിത പുരോഗതിയും സാധ്യമാകുന്നുണ്ട് എന്നാൽ കുടുംബ ത്തോടൊപ്പം ചിലവഴിക്കാനും ചുറ്റുമുള്ളവരോട് ചേർന്നിരി ക്കണോ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് ഒരു വാസ്തവ മാണ്. എല്ലാവരും വിദ്യാ സമ്പന്നരാകുന്നതിലൂടെ സമൂഹ ത്തിൽ വൈറ്റ് കോളർ ജോലികൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.

എന്നാൽ ജോലി തൊഴിൽ എന്നത് ഒരു ജീവനോപാധി എന്നതിലുപരി സാമൂഹിക നിർമിതി ക്കുള്ള ഇടം കൂടിയാകുന്നുണ്ട്, കർഷകനും, മത്സ്യബന്ധനം ചെയ്യുന്നവനും, വീട്ടുജോലി ചെയ്യുന്നവനും എല്ലാരും ചെയ്യുന്നത് തൊഴിൽ തന്നെയാണ്, എല്ലാ തൊഴിലിനും അതിന്റെതായ മാന്യതയും സ്ഥാനവും നൽകാൻ എല്ലാവർക്കും കഴിയണം. വലിയ ജോലി ചെയ്യുന്നവർ മാത്ര മായാൽ സമൂഹം അതിന്റെ തുലനാവസ്ഥയിൽ സഞ്ചരി ക്കാൻ കഴിയില്ല അതുകൊണ്ട് ഏതു തൊഴിൽ ആണെങ്കിലും നാം നമ്മുടെ നൂറു ശതമാനവും നൽകി അർപ്പണ മനോഭാവത്തോടുകൂടി മുന്നോട്ടു പോകുക. ഓരോ തൊഴി ലാളികളും സാമൂഹത്തിന്റെ സുപ്രധാന ആണിക്കല്ലാണ്.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 3 (Kerala Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

Max Score: 40
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)

Question 1.
വിഗ്രഹിച്ചെഴുതുക

  • കായലോരം
  • കൈകാലുകൾ

Answer:
കായലിന്റെ ഓരം
കൈയും കാലും

Question 2.
“ഈ ചെറിയ കൃതിയുടെ ഗഹനത സുശിക്ഷിതമായ വായനക്കാരെ എന്നും വശീകരിച്ചു കൊണ്ടിരിക്കും” ആരുടെ വാക്കുക ളാണ് ?

  • എം. കെ. സാനു
  • എൻ. വി. കൃഷ്ണവാര്യർ
  • ഡോ. എസ്. ശാരദക്കുട്ടി
  • പ്രഭാവർമ്മ

Answer:
എം. കെ. സാനു

Question 3.
“ആന ഡോക്ടർ” എന്ന നോവൽ എഴുതിയതാര്?

  • ജയമോഹൻ
  • സാറാജോസഫ്
  • കല്ലേൻപൊക്കുടൻ
  • കമലാസുരയ്യ

Answer:
ജയമോഹൻ

Question 4.
അർത്ഥമെഴുതുക

  • മസറ
  • അർബാബ്
  • പ്രഭാപൂരം
  • നിർദാക്ഷിണ്യം

Answer:

  • മസറ – ആടുകളുടെ കിടപ്പാടം
  • പ്രഭാപൂരം – വെളിച്ചം നിറഞ്ഞത്
  • അർബാബ് – യജമാനന്റെ മുതലാളി
  • നിർദാക്ഷിണ്യം – ദയ ഇല്ലാതെ

Question 5.
പുഞ്ചിരിഹാ കുലീനമാം കള്ളം
നെഞ്ചുകീറി ഞാൻ നേരിനെ കാട്ടാം
എന്ന് ഉദ്ഘോഷിച്ച കവി ആരാണ്?
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
നിലത്തിട്ടു വലിച്ച് നെടുമ്പുരയിലേക്ക് മൊയന്മതാലിക്കാക്കയെ കൊണ്ടുപോയി. ഓലമടൽ വലിച്ചു കൊണ്ടും പോവും പോലെ അടിവരയിട്ട പ്രയോഗത്തിന്റെ അർത്ഥവ്യാപ്തി കണ്ടെത്തിയെഴുതുക.
Answer:
മാനസികമായി വെല്ലുവിളികൾ അനുഭവിക്കുന്നവരോ ടുള്ള സമൂഹത്തിന്റെ മനോഭാവം.
ഓലമടൽ വലിച്ചു കൊണ്ടുപോകും പോലെ മനുഷ്യരെ വലിച്ചുകൊണ്ടുപോകുന്നതിലെ മനുഷ്യരെ വലിച്ചുകൊ ണ്ടുപോകുന്നതിലെ ക്രൂരത.

Question 7.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കി എഴുതുക.
നഷ്ടപ്പെട്ടുപോയതെല്ലാം പിന്നീടു വാശിയോടെ നേടിയെടുക്കാനെയെങ്കിലും ആ പതനകാലം സമ്പത്തിന്റെ വ്യർത്ഥത ഞങ്ങളെ ബോധ്യപ്പെടുത്തിത്തന്നു.
Answer:
നഷ്ടപ്പെട്ടു പോയതെല്ലാം പിന്നീട് വാശിയോടെ നേടി യെടുക്കാനായി.
എങ്കിലും ആ പതനകാലം സമ്പത്തിന്റെ വ്യർത്ഥത ഞങ്ങളെ ബോധ്യപ്പെടുത്തുന്നു.

Question 8.
“പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ
പാൽക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം”
ഈ വരികളിൽ തെളിയുന്ന പണ്ടത്തെപ്പാട്ടുകളുടെ പ്രത്യേകതകൾ എന്തെല്ലാം?
Answer:
ഈണം, താളഭംഗി
നിരക്ഷകർക്കുപോലും ആസ്വദിക്കാവുന്നതാണ്
ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)

Question 9.
ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം രേഖപ്പെടുത്തുന്ന സിനിമയാണ് യുഗപുരുഷൻ, നിരൂപണം തയ്യാറാക്കുക.
Answer:
ശ്രീനാരായണ ഗുരുവിന്റെ ജീവിതരേഖ ചിത്രീകരിക്കുന്ന സിനിമയാണ് യുഗപുരുഷൻ. തലൈ വാസൽ വിജയ് ആണ് ഇതിൽ ശ്രീനാരായണഗുരുവായി അഭിനയിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിനോട് വളരെ അധികം സാമ്യമുള്ള രീതിയിലാണ് അദ്ദേഹത്തിന്റെ ചലനങ്ങൾ എല്ലാം തന്നെ. ശ്രീ നാരായാണഗുരുവിനെ നേരിൽ കണ്ടുകൊണ്ട് അദ്ദേഹ ത്തിന്റെ കാലത്തിലേക്ക് പോകുന്ന തരത്തിലുള്ള അനുഭവം നമ്മളിൽ സൃഷ്ടിക്കാൻ ഈ അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പൂർവികർ ജീവിതത്തിൽ അനുഭവിച്ചു പോന്ന അനുഭവങ്ങളുടെ തീവ്രതയും, സ്വാതന്ത്ര്യമില്ലായ്മയും എല്ലാം നമുക്ക് ഈ സിനിമയിലൂടെ മനസിലാക്കാൻ കഴിയും. അദ്ദേഹത്തിന്റെ സമകാലീനനായ കുമാര നാശാനും, അദ്ദേഹത്തിന്റെ കൃതികളുടെ മൂല്യങ്ങളും എല്ലാം ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്.

Question 10.
“എന്റെ അമ്മയല്ല”. പാൽക്കാരൻ പറഞ്ഞു. “എന്റെ അമ്മയാണെങ്കിൽ ഈ വയ്യാത്ത കാലത്തു പച്ചക്കറി വാങ്ങാൻ ഞാനവരെ പുറത്തേക്കയക്കുകയില്ല. ഇവരെ ഞാനിന്ന് ആദ്യം കാണുകയാണ്.
പാൽക്കാരൻ ബോലാറാമിന്റെ വാക്കിലും പ്രവൃത്തിയിലും തെളിയുന്ന മനോഭാവം വിശകലനം ചെയ്യുക.?
Answer:
നന്മ വറ്റാത്ത ചിലതെങ്കിലും നമ്മുടെ ലോകത്തു പ്രകൃതി അവശേഷിപ്പിച്ചിട്ടുണ്ടാകും എന്ന് പറയും പോലെയാണ് ബോലേറാം. ഭൂമിയിലെ സ്നേഹത്തിന്റെയും നന്മയുടെയും ഉറവ വറ്റാത്ത മനുഷ്യർക്കുദാഹരണം ആകുകയാണ് ബോലേറാം. തന്റെ അമ്മയായിരുന്നു എങ്കിൽ ഈ പ്രായത്തിൽ താൻ ഇങ്ങനെ വിടുകയില്ലായിരുന്നു എന്ന് പറയുന്നതിൽ അവശേഷിക്കുന്ന സ്നേഹവും പരിഗണന യുമാണ് നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിക്കും വേണ്ടത്. ഇനി വരുന്ന തലമുറയ്ക്കു പകരേണ്ടതും ഈ ആശയമാണ് എന്ന് എഴുത്തുകാരി ആഗ്രഹിക്കുന്നുണ്ട്. സ്നേഹം ഒരു അതിജീവനം ആണ്, അതിജീവനത്തിന്റെ മാർഗമാണ് സ്നേഹം, കരുതൽ ഇതെല്ലം വറ്റിയ ലോകം മരുഭൂമിക്ക് തുല്യമാണ്.

Question 11.
“അമ്മയെ മക്കളുടെ അടുത്താക്കിയിട്ടേ ഞാൻ മടങ്ങുകയുള്ളു” ‘അതൊന്നും വേണ്ടാ, മകനേ, വൃദ്ധ പറഞ്ഞു. വെറുതേ കുട്ടികൾ പേടിക്കും. വേദന മാറി, ഞാൻ തന്നെ പൊയ്ക്കൊള്ളാം അമ്മയുടെ എന്തെല്ലാം സവിശേഷതകളാണ് ഈ സംഭാഷണത്തിൽ തെളിയുന്നത് ?
Answer:
മക്കളെ കുറ്റപ്പെടുത്താതിരിക്കാനുള്ള കരുതൽ മക്കളോ ടുള്ള വാത്സല്യം.
തന്റെ കൂടെ മക്കൾ ഇല്ല എന്നും തന്റെ മക്കൾ തന്നെ തനി ച്ചാക്കി പോയിരിക്കുന്നു എന്നും തന്റെ ജീവിതാവസ്ഥ ഇതാ ണെന്നും മറ്റുള്ളവർ തിരിച്ചറിയാതരിക്കാനും ആണ് അമ്മ ശ്രമിക്കുന്നത്.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

Question 12.
സുകൃതഹാരങ്ങൾ എന്ന ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answer:
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയോടുള്ള സവിശേഷ പ്രതികരണമാണ് കുമാ രാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി. അതിൽ നിന്നെ ടുത്തതാണ് . സുകൃതഹാരങ്ങൾ” എന്ന ഈ കാവ്യഭാഗം. ജാതിചിന്തയ്ക്കെതിരെയുള്ള പ്രവൃത്തിയാണ് മാതംഗി എന്ന ചണ്ഡാലപ്പെണ്ണിന് സുകൃതം നൽകുന്നത്. തണ്ണീർതുള്ളി കൾ കൊണ്ട് ആനന്ദഭിക്ഷുവിന്റെ ദാഹം തണുപ്പിച്ച മാതംഗി യുടെ കാരുണ്യപൂർണമായ പ്രവൃത്തി അവളെ പുണ്യശാലി നിയാക്കി ആനന്ദഭിക്ഷു ധൈര്യവും ആത്മവിശ്വാസവും സാമൂഹികബോധവും പകർന്നപ്പോൾ ജാതിവെറിയുടെ വരണ്ട ഭൂമിയെ മാതംഗി ജലത്താൽ ഉർവരമാക്കി.

സ്ത്രീയെന്ന നിലയിലും അടിസ്ഥാനവർഗ ജനങ്ങളുടെ പ്രതിനിധി എന്ന നിലയിലും അവൾ പകർന്നു കൊടുത്ത നീർതുള്ളികൾ സാമൂഹിക പരിവർത്തനത്തിന്റെ രൂപമായി മാറുന്നു. പുണ്യശാലിനിയായ അവളുടെ ആത്മാവിൽ അന്ത മില്ലാത്ത സദ്പ്രവൃത്തിയുടെ ഹാരങ്ങൾ കവി അർപ്പിക്കുന്ന ഈ കാവ്യഭാഗത്തിനു സുകൃതഹാരങ്ങൾ എന്ന പേര് തികച്ചും ഉചിതമാണ്.

Question 13.
“പുറത്തുനിന്ന് വെള്ളച്ചാട്ടം പോലെ തണുത്ത കാറ്റ് അകത്തേക്ക് വന്നു. ഇരുട്ട് വലിയ തിരശ്ശീല പോലെ തൂങ്ങികിടന്നു. പുറത്തി റങ്ങിയപ്പോൾ ഞാൻ നക്ഷത്രങ്ങളെ കണ്ടു കറുത്ത തിരശ്ശീലയിലെ സുഷിരങ്ങൾ ഇത്തരം പ്രയോഗങ്ങളാണ് ഗദ്യഭാഷയെ കൂടുതൽ ആകർഷകമാക്കുന്നത്. പാഠഭാഗത്തിലെ മറ്റു സന്ദർഭങ്ങൾ കൂടി കണ്ടെത്തി അവ നോവൽ ഭാഗത്തിന് എങ്ങനെ ഭംഗി നൽകുന്നു എന്ന് ചർച്ച ചെയ്യുക.
Answer:
വായനക്കാരന്റെ ഹൃദയത്തെ തൊടുന്നതാവണം ഓരോ സാഹിത്യ രചനകളും, കവിതയായാലും, കഥയായാലും, മറ്റേതു തരം രചനകൾ ആയാലും അത് സംവദിക്കാൻ ഉദ്ദേശിക്കുന്ന അതെ അർത്ഥവും ആവേശവും വായനക്കാരനിൽ അവശേഷിക്കുമ്പോൾ മാത്രമാണ് ആ രചനകൊണ്ട് എഴുത്തുകാരൻ ഉദ്ദേശിച്ച പൂർണത കൈവരികയുള്ളു.

വായനക്കൊടുവിലും വായിച്ച ഹൃദയത്തിൽ നിന്ന് വർണ്ണനകളുടെയും ഉപമയുടെയും കുത്തൊഴുക്കുണ്ടാകണം. അത്തരത്തിൽ വാക്യാർത്ഥങ്ങൾ കൊണ്ട് മനോഹരമാക്കിയ കൃതിയാണിതും. കാടിന്റെ മനോഹാരിതയും, കൂരിരുട്ടിന്റെ ചന്തവും, ആനയുടെയും ഡോക്ടറുടേയും സംവേദനങ്ങളും മനോഹരമായ ഭാഷയിൽ ആലേഖനം ചെയ്തിട്ടുണ്ട് കഥാകാരൻ. പുറത്തു നിന്നും വെള്ളച്ചാട്ടം പോലെ തണുപ്പ് അകത്തേക്ക് വന്നു എന്നതിൽ തണുപ്പിന്റെ തീവ്രതയും തുടർച്ചയുമാണ് കാണുന്നത്.

വെള്ളചാട്ടം ഒരു ശക്തിയാണല്ലോ അത്രമേൽ തീവ്രമായ തണുപ്പ് എന്നാണ് ഈ പദംകൊണ്ട് അർത്ഥമാക്കുന്നത്, ഇരു ട്ടിനെ തിരശീല പോലെയാണ് ഉപമിക്കുന്നത്. തിരശീലക്കു കനം ഇല്ല, നേരിയതാണ്. അതു കൊണ്ടാണല്ലോ ആനയുടെ നേരിയ നിഴലനക്കങ്ങൾ പോലും അവർക്കു മനസിലായതും ഇരുട്ടിന്റെ തീവ്രതയെ നിസാരമായി നിസ്സാരവൽക്കരി ക്കുകയാണിവിടെ. ആകാശത്തിലെ നക്ഷത്രങ്ങളെ സുഷിരങ്ങൾ ആയാണ് കഥാകാരൻ കാണുന്നത്, അങ്ങനെ വാക്കുകൾ കൊണ്ട് വരച്ചിട്ട മനോഹര ചിത്രങ്ങളാണ് ഈ കഥ. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേർ ക്കാഴ്ചകളാണ് വായനക്കാരനിൽ ഈ ഗദ്യഭാഗം സൃഷ്ടിക്കുന്നത്.

Question 14.
മലയാള സാഹിത്യത്തിലെ ഹാസ്യനായകൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കൃതി പുലർത്തുന്ന ആശയം ആന ഡോക്ടർ എന്ന കൃതിയോട് ചേർത്തുവായിക്കാൻ കഴിയുന്നതാണ്. വായിച്ചു കുറിപ്പ് തയ്യാറാക്കുക.
Answer:
ആന ഡോകൾ മലയാളികളുടെ വായനാനുഭവത്തിൽ നിറച്ചത് പാരസ്പര്വത്തിന്റെ പൊരുളുകളാണ്. പരിസ്ഥിതി യോടും അതിലെ ജീവജാലങ്ങളോടും നീതി പുലർത്തി അവരുടെ അവകാശങ്ങൾക്കു വേണ്ടി കൂടി ശബ്ദിച്ച സാഹിത്യകാരനാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ തങ്ങൾ പുതുതായി ഒരി ടത്തു സ്ഥലം വാങ്ങി വീട് വെയ്ക്കുകയും അവിടെ മനോഹരമായി താമസം നടത്തിവരുന്നതിനും ഇടയിൽ കഥാനായകന്റെ കുടുംബത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ഭൂമിയുടെ അവകാ ശികളിലെ പ്രമേയം. തന്റെ വീട്ടിലെ പഴ വർഗങ്ങൾ നശിപ്പിക്കുന്ന അണ്ണാനെയും, പഞ്ചസാരയിൽ കയറിക്കൂടുന്ന ഉറുമ്പുക ളെയും രാത്രി ചുമരിൽ കേറി ഇരിക്കുന്ന പല്ലികളെയും കുറ്റം പറയുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന ബഷീറിന്റെ സ്വന്തം ഭാര്യ ഫാബി ബഷീറാണ് ഈ സഹ ജീവികളുടെ ശത്രുവായി വരുന്നത്. ഒടുവിൽ പറമ്പിലെ വരുമാനമാർഗമായിരുന്ന നാളികേരം മുഴുവൻ വവ്വാൽ തിന്നാൻ തുടങ്ങിയപ്പോളാണ് ഫാബി വവ്വാലുകൾ വെടി വെച്ചു കൊല്ലുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയത്.

ഈ ചിന്തയിലുടനീളം ബഷീർ പറയുന്നുണ്ട് അവരും ഭൂമിയുടെ അവകാശികൾ ആണ് ഫാബി എന്ന്, അതെ മനുഷ്യന് മാത്രമാണ് ജീവിക്കാനുള്ള അവകാശം എന്ന തെറ്റായ ധാരണയാണല്ലോ അല്ലെങ്കിൽ ധാരണ ഇല്ലായ്മ ആണല്ലോ മനുഷ്യനെ ഇത്രമേൽ കരിനാക്കുന്നത്. ഒടുവിൽ വവ്വാലുകളോടുള്ള ഫാബിയുടെ പ്രതിരോധം ഒരു സാമൂഹിക കലാപമായി മാറുകയാണ്. അല്ല എങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ളതെല്ലാം കലാപങ്ങൾ തന്നെയാണല്ലോ. ബഷീർ വീണ്ടും വീണ്ടും പറയുന്നുണ്ടല്ലോ ഭൂമി അവരു ടെയും കൂടിയാണ് എന്ന്. ബഷീറിന്റെ ഈ പറച്ചിൽ തന്നെയല്ലേ ആന ഡോക്ടറും നമ്മോടു പറയുന്നത്. ഈ ആശയങ്ങൾ തന്നെയല്ലേ ഈ അദ്ധ്യായങ്ങളും ന പഠിപ്പിക്കുന്നത്.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 15.
“പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ തന്വിയാണവൾ കല്ലല്ലിരുമ്പല്ല.”
“പുണ്യശാലിനി, നീ പകർന്നീടുമി
ത്തണ്ണീർത്തന്നുടെയോരോരോ തുള്ളിയും”
“അന്തമറ്റ സുകൃതഹാരങ്ങൾ…
കാവ്യസന്ദർഭത്തിന് മാറ്റുക്കൂട്ടുന്ന മറ്റ് പ്രയോഗങ്ങൾ കൂടി കണ്ടെത്തി വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ബുദ്ധസന്യാസി ദാഹജലം ചോദിച്ചപ്പോൾ അങ്ങ് ദാഹം കൊണ്ട് ജാതി പോലും മറന്നോ എന്നും താൻ ചാമർ നായ കന്റെ മകളായ ഒരു നീചനാരി ആണെന്നും ഗ്രാമത്തിന്റെ പുറത്താണ് തന്റെ വാസമെന്നും അതിനാൽ ജലം നൽകാൻ കഴിയില്ലെന്നും തന്നോട് കോപം ഉണ്ടാകരുതേയെന്നും മാതംഗി പറഞ്ഞു. താൻ ജാതി അല്ല ചോദിച്ചത് ദാഹജലം ആണെന്നും ഭയമില്ലാതെ ജലം തന്നാലും എന്നുള്ള മറുപടി അവളെ വിസ്മയപ്പെടുത്തുന്നു. ആശാൻ ആ സന്ദർഭ ത്തിലെ മാതംഗിയെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചപദം തന്വി എന്നാണ്. അവൾ കല്ലുമല്ല ഇരുമ്പുമല്ല അവൾക്കൊരു മനസ്സുണ്ട്, അന്യന്റെ വേദന തിരിച്ചറിയാൻ കഴിയുന്ന ഒരു മനസ്സ്. തന്വി എന്ന വാക്കിന് സുന്ദരിയെന്ന നിഘണ്ടു അർത്ഥത്തിന് പുറത്ത് മനുഷ്യത്വത്തിന്റെ പരിവർത്ത നത്തിന്റെ പെൺരൂപമെന്ന അർഥം കൂടി വായിച്ചെടുക്കാം. മറ്റെന്തിനേക്കാൾ മനുഷ്യത്വത്തിനു വില കൽപ്പിക്കുന്നത് കൊണ്ട് തന്നെ അവൾ ഇവിടെ മനസ്സ് കൊണ്ടും സുന്ദരി യാകുന്നു.

പുണ്യശാലിനി മാതംഗിയുടെ കാരുണ്യപൂർണമായ പ്രവൃത്തിയാണ് പുണ്യ ശാലിനി എന്ന് വിശേഷിപ്പിക്കാൻ കാരണം. ജലം പുണ്യ വുമായി ബന്ധപ്പെട്ടതാണ്. ജലാശയങ്ങളെ പുണ തീർത്ഥങ്ങൾ എന്ന് വിളിക്കാറുണ്ടല്ലോ. ഓരോരോ തുള്ളിയും ഓരോരോ മുത്തുകൾ ആയിത്തീർന്നു കൊണ്ട് അവളുടെ സത്പ്രവൃത്തിയുടെ ഹാരങ്ങളായി മാറി ആത്മാവിൽ വീഴുന്നുണ്ടാവും. ഇത് അവളുടെ മനസ്സിൽ ഉണ്ടാകുന്ന വലിയ പരിവർത്തനം ധ്വനിപ്പിക്കുന്നു. അതൊരു ജനത യുടെ ഉയർത്തെഴുന്നേൽപ്പിന്റെ തിരിച്ചറിവിന്റെ വഴി വെട്ടുകയാണ്. മറ്റെന്തിനേക്കാൾ കാരുണ്യത്തിനും മനുഷ്യ നന്മയ്ക്കും പ്രാധാന്യം കല്പിക്കുന്ന മാതംഗിക്കു ചേർന്ന വിശേഷണം ആണിത്.

ചെന്തളിരിനേക്കാൾ ഭംഗിയുള്ള മേനി സൂര്യരശ്മികളാൽ മുടി, പ്രഭാതത്തിൽ അല്ലി കാട്ടി നിൽക്കുന്ന താമരയെ പോലെയാണ് വിടർന്ന ചിരിയോടെ നിൽക്കുന്ന മാതംഗിയെ കവി വർണ്ണിച്ചിരിക്കുന്നത്. സുരരശ്മികൾ ഏൽക്കുമ്പോൾ താമരയിലുണ്ടാകുന്ന ഭാവവ്യത്യാസം (വിടരലും പ്രകാശി ക്കലും ആനന്ദഭിക്ഷുവിന്റെ സാമീപ്യത്താലും പരിഗണന യാലും മാതംഗിയിൽ ഉണ്ടായി. ചുവന്ന തുടുത്ത കൈക്കു ബിളിൽ നീട്ടി ദാഹജലത്തിനായി നിൽക്കുന്ന ഭിക്ഷുവിനെ യാണ് ഇവിടെ വണ്ടായി സങ്കൽപിച്ചിരിക്കുന്നത്. ബുദ്ധ ഭിക്ഷുവിന്റെ സാമീപ്യവും വാക്കുകളും സൃഷ്ടിച്ച ഭാവ ചലനങ്ങൾ ആണ് ഈ മനോഹരമായ സാദൃശ്വ കല്പനയിൽ തെളിയുന്നത്.

Question 16.
“എങ്ങുമനുഷ്യനു ചങ്ങല
കൈകളി,
ലൻ കൈയുകൾ നൊന്തീടുകയാ; –
വീഴുവതെന്റെ പുറത്താകുന്നു;”
ണെങ്ങോ മർദനമവിടെ പ്രഹരം
ആഫ്രിക്ക (എൻ. വി. കൃഷ്ണവാര്യർ)
നിരുപാധികമായ സ്നേഹത്തിന്റെയും സാഹോദര്യ ത്തിന്റെയും ചിത്രങ്ങളാണ് മുകളിൽ നൽകിയ കാവി ഭാഗത്തും യൂണിറ്റിലെ രചനകളിലും തെളിയുന്നത്. മാനവിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്. രചനകളും സമകാലിക ലോകസാഹചര്യങ്ങളും ആസ്പദമാക്കി കെട്ടിപ്പടുക്കാം വിശ്വസാഹോദര്യം’ എന്ന വിഷ യത്തിൽ ഉപന്യാസം തയ്യാറാക്കുക.?
Answer:
എവിടെയൊക്കെ മനുഷ്യർ അടിച്ചമർത്തപ്പെടുന്നുവോ, എവിടെയൊക്കെ മനുഷ്യർ എഴുന്നേൽക്കാൻ വേണ്ടി പിടയുന്നുവോ; അവിടെയൊക്കെ ജീവിക്കുന്ന ‘പോരാളി’ എന്ന് കവി എന്ന വാക്കിന് ഒരു പര്യായം സൃഷ്ടിച്ചുവെച്ചു എൻ. വി എക്കാലത്തും വാക്കിനെ അദ്ദേഹം അതിജീവന ത്തിനുള്ള സമരായുധമാക്കിമാറ്റി. മനുഷ്യജീവിതത്തിൽ

പാരസ്പര്യവും സ്നേഹവും അനിവാര്യതയാണ്. ലോക ത്തിന്റെ നിലനിൽപ്പ് തന്നെ ആണ് പരസ്പരം ഉള്ള സ്നേഹ ത്തിൽ നിലനിൽക്കുന്നത്. പരസ്പരം സഹോദരർ എന്ന് പോലും തിരിച്ചറിയാത്ത ഒരു കാലത്തിലാണ് നാം ജീവി ക്കുന്നത്. അത്രമേൽ മൂല്യച്യുതി ഇന്ന് നമ്മുടെ സമൂഹത്തിൽ രൂപപെട്ടുകൊണ്ടിരിക്കുന്നു. മൂല്യങ്ങൾ ഇല്ലാതെ വളർന്നു വരുന്ന ഒരു തലമുറയ്ക്ക് മൂല്യ ബോധത്തിന്റെയും ജീവിതത്തിന്റെയും പൊരുൾ അറിയിക്കാനും വിശ്വമാനവൻ എന്ന കാഴ്ചപ്പാട് തിരിച്ചറിയുന്ന തിനും ജീവന്റെ പരമമായ പൊരുൾ പാരസ്പര്യമാണ് എന്ന സത്യത്തെ തിരിച്ചറിയു ന്നതിനും ബഷീറിന്റെ രചനകൾക്കു സാധിക്കും, തനിക്കു ചുറ്റുമുള്ള എല്ലാത്തിനെയും ബഷീർ അംഗീകരിക്കുന്നു, ചേർത്തു നിർത്തുന്നു.

ചെറു ജീവികളുടെ കലമ്പലുകൾ പോലും തന്റെ ജീവിതത്തിന്റെ ശ്രുതിയായി കാണാൻ ഉള്ളത്ര വിശാലമായ മനസ്സ് വായനക്കാരന് ഒരുക്കി കൊടു ക്കാനുള്ള കഴിവ് ബഷീറിന്റെ കൃതികൾ ക്കുണ്ട്; സ്നേഹ ത്തിന്റെ വിശാലതയാണ് ബഷീർ കൃതികൾ പുലർത്തുന്ന മാന്ദ്രികത ഇന്നത്തെ തലമുറകൾ തീർച്ചയായും തിരിച്ചറി യേണ്ടതാണ് ഇത്തരം കൃതികളിലെ ഉള്ളടക്കങ്ങൾ, പൊള്ള യായ മനുഷ്യ ചിന്താഗതികൾക്കപ്പുറം ജീവിതത്തിന്റെ പൊരു ളുകൾ തിരിച്ചറിയാൻ അത് കരുത്താകും, അവനവനെ തിരിച്ചറിയുക അവനവനിലൂടെ ലോകത്തെയും,

Kerala Syllabus Class 9 Malayalam 1 Model Question Paper Set 3 (Kerala Padavali)

Question 17.
പരിസ്ഥിതി പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെടുത്തുക.
Answer:
കല്ലേൻ പൊക്കുടൻ : പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽ ക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. യുനെസ്കോയുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശി ച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ. പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോളം കർഷകത്തൊഴിലാളി സമരത്തിലും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാക്കപ്പെട്ടു. ഏഴോം കർഷക ത്തൊഴിലാളി സമരം (1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി.

കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി. പൊക്കുടന്റെ ആത്മകഥയായ ‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തി യിരുന്നു. ആദിവാസി ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013 – ൽ പുറത്തിറ ങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2015- ൽ അന്തരിച്ചു.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 2 (Kerala Padavali)

Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 2 (Kerala Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 2 (Kerala Padavali)

Max Score: 40
Time : 1½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)

Question 1.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത് ?

  • കണ്ണീർ – കണ്ണ് + നീർ
  • കായലോരത്ത് – കായൽ + ഓരത്ത്
  • കൈയേറ്റം – കൈ + അറ്റം
  • കടലിരമ്പം – കടലിൽ + ഇരമ്പം

Answer:
കായൽ, ഓരത്ത്

Question 2.
കേവലസൗന്ദര്യം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത് ?

  • കേവലത്തിന്റെ സൗന്ദര്യം
  • കേവലമാകുന്ന സൗന്ദര്യം
  • കേവലമായ സൗന്ദര്യം
  • കേവലവും സൗന്ദര്യവും

Answer:
കേവലമായ സൗന്ദര്യം

Question 3.
താഴെ കൊടുത്ത പദങ്ങൾക്ക് അർത്ഥമെഴുതുക.

  • ചൂര്
  • ദുന്ദുഭി

Answer:
ചൂര് – തുളച്ചുകയറുന്ന മണം
ദുന്ദുഭി – പെരുമ്പറ

Question 4.
വേലക്കാരെ ആരോടാണ് കവി ഉപമിച്ചിരിക്കുന്നത്?

  • കരിമുകിലിനോട്
  • നക്ഷത്രത്തോട്
  • കാർമേഘത്തോട്
  • പുതുമണ്ണിനോട്

Answer:
കരിമുകിളിനോട്

Question 5.
സമാനപദങ്ങൾ എഴുതുക

  • ചോര
  • മെയ്യ്

Answer:
ചോര – നിണം, രക്തം
മെയ്യ് – ശരീരം, തനു

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
സുകൃതഹാരങ്ങൾ നൽകുന്ന ജീവിതപാഠങ്ങൾ എന്തെല്ലാം?
Answer:

  • മനുഷ്യർ ഒരു ജീവിവർഗം എന്ന നിലയിൽ തുല്യരാണ്.
  • സമത്വം എന്നതിൽ സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ട്.
  • സമത്വമുള്ളിടത്തെ സാഹോദര്യവുമുണ്ടാകൂ.
  • ഒരേ ഉദരത്തിൽ നിന്ന് ജനിച്ചവർ ആണല്ലോ സഹോദരങ്ങൾ.
  • ഓരോരോ തുള്ളികൾ ചേരുന്നതാണ് പ്രവാഹം. പ്രവാഹത്തിൽ താരതമ്യഭേദങ്ങളില്ല
  • അതില്ലാത്തയിടത്തെ സമത്വവും സാഹോദര്യവും ഉണ്ടാ വുകയുള്ളൂ.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 2 (Kerala Padavali)

Question 7.
ചില വിരലുകൾ ഹൃദയത്തിൽ തൊടുന്നു. സ്നേഹിക്കപ്പെടുമ്പോഴും പരിഗണിക്കപ്പെടുമ്പോഴും ജീവിതം മനോഹരമാകുന്നു?
Answer:
ഭഗിനി, സോദരി എന്നെല്ലാം ഭിക്ഷു വിളിക്കു ന്നത് മാതംഗിയുടെ ഉള്ളിൽ ജാതിക്കതീതമായ സഹോദര സ്നേഹത്തിന്റെ സുകൃതഹാരങ്ങൾ അർപ്പിക്കുന്നു. ജീവിതം സ്നേഹമാണ്, സ്നേഹിക്കപെടുമ്പോഴും പരിഗ നിക്കപെടുമ്പോഴുമാണ് മനുഷ്യനു ജീവിക്കാനുള്ള ഊർജ്ജം ലഭിക്കുന്നത്. ആരെയും ആശ്രയം ഇല്ലാത്ത, ആരാലും പരിഗണന ഇല്ലാത്ത ഒരാൾക്കു ജീവിതത്തിൽ നിരാശയായിരിക്കും തോന്നുക. ചില തലോടലുകൾ, സാമിപ്യം, സ്പർശനം എല്ലാം ചിലർക്ക് മുന്നോട്ടുള്ള ഊർജ്ജ സ്രോതസ്സുകളായാണ് മാറുക, പരസ്പരം കരുതലും ഹൃദയമുള്ളവരാകുകയും ചെയ്യുക, സ്നേ ഹിയ്ക്കപ്പെടാനും പരിഗണിക്കപ്പെടാനും അർഹത യുള്ളവരാകാൻ നാം പ്രയത്നിക്കേണ്ടതുണ്ട്, സമൂഹ ത്തിന് മാതൃകയും നന്മയുള്ളവരായും മാറുക.

Question 8.
മനുഷ്യരെ മാത്രമല്ല പ്രകൃതിയിലെ സർവചരാചരങ്ങളെയും സഹജീവികളായി കാണാൻ കഴിയണം. അവർക്കിടയിൽ അവരി ലൊരാളായി ജീവിക്കാൻ കഴിയണം. പ്രശാന്തമായ മനസ്സോടെ വിശകലനം ചെയ്യുക.
Answer:
മനുഷ്യർക്കുള്ളത് പോലെ തന്നെ ഈ ഭൂമിയിൽ ജീവി ക്കാൻ എല്ലാ ജീവികൾക്കും അവകാശം ഉണ്ട്, മനുഷ്യ രുടേതു മാത്രമാണ് ഈ പ്രപഞ്ചത്തിലെ എല്ലാം എന്ന് ചിന്തിക്കുന്നത് ഇടുങ്ങിയ സ്വാർത്ഥമായ ചിന്തയാണ്. മനുഷ്യന് ജീവിക്കാൻ അവകാശം ഉള്ളതുപോലെ ചേതന നഷ്ട്ടപെടാത്ത എന്തിനും ജീവിക്കാനും സഹവസിക്കാ നുമുള്ള സ്വാതന്ത്ര്യം ഉണ്ട് അവരിൽ ഒരാളായി നാം അവർക്കിടയിലെ ഒരാളായി ജീവിക്കുമ്പോഴാണ് ഭൂമി പങ്കു വയ്ക്കപ്പെടുന്നത്. മനുഷ്യന് പ്രശാന്തമായ മനസോടെ പാരസ്പര്യത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞു സഹജീവികളോടൊത്തു ജീവിക്കാൻ കഴിയണം അതിന്റെ സാധുതയും സാധ്യതകളും വിശാലമാണ്.

Question 9.
ജീവജാലങ്ങളോടുള്ള നമ്മുടെ സമീപനം മാറേണ്ടതുണ്ടോ? പ്രതികരിക്കുക
Answer:
മലയാള സാഹിത്യത്തിൽ വേറിട്ട എഴുത്തുകൾ കൊണ്ട് വായനക്കാരന്റെ ഹൃദയത്തിൽ ചിന്തകളുടെ മഹാപ്രവാഹം നിറച്ച എഴുത്തകാരനാണ് പ്രഭാവർമ്മ. അദ്ദേഹത്തിന്റെ എഴുത്തുകൾ വായനക്കാരനിൽ വായനക്കൊടുവിൽ സൃഷ്ടിക്കുന്ന ഒരു ബോധ മണ്ഡലമുണ്ട്. അവിടെ കൃതിയും വായനക്കാരനും തമ്മിൽ നടക്കുന്ന ഒരു സംഘർഷം കാണാം ആ സംഘർഷമത ആ കൃതിയുടെ കാതൽ. അത്തരത്തിൽ ഒരു കൃതിയാണ് കിളിക്കൂട്. നാലുവരിയിൽ ഒതുങ്ങിയ ഒരു മുക്തകമാണ് കിളിക്കൂട്. കിളിയെപ്പോൽ ചെറുത്. കിളിക്കൂടുപോൽ ചെറുത്. കിളിയും കിളിക്കൂടും ചെറുതാണെങ്കിലും കിളി പറക്കാനുള്ള ആകാശം വലുതാണ്, അതിരുകൾ ഇല്ലാത്ത അകാശമാണ് കിളിക്കു പ്രപഞ്ചം നൽകിയ കൂട്. ആകാശത്തിൽ പറക്കുന്ന കിളികൾ ജീവിതത്തിൽ മനുഷ്യന് മാതൃകയാണ് വിതയ്ക്കു കയോ കൊയ്യുകയോ ചെയ്യാതെ തന്റെ അതിരുകൾ ഇല്ലാത്ത ആകാശത്തിൽ നാളെയെക്കുറിച്ച് ആകുലതകൾ ഇല്ലാതെ ജീവിക്കുന്നവർ.

മറ്റുള്ളവരുടെ മനോഹരമായ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നവരാണ് മനുഷ്യർ. അതു കൊണ്ടാണല്ലോ ആകാശത്തിൽ സ്വാതന്ത്രരായി പറക്കുന്ന കിളികളെ തങ്ങളുടെ ചെറിയ സന്തോഷത്തിനു വേണ്ടി കൂട്ടിലടക്കുന്നതും, ഇണക്കി വളർത്തുന്നതും, ആ ഇണക്കി വളർത്തൽ ഒരുതരത്തിൽ ഒരു അടിമയാക്കൽ ആണല്ലോ. എല്ലാവരേയും തങ്ങൾക്കു അടിമയാക്കുക എന്നതാണല്ലോ മനുഷ്യന്റെ സ്വാഭാവം.

കിളിക്കു വേണ്ടത് കിളിക്കൂടാണ് എന്ന് നാം കിളിയെയും നമ്മെയും പറഞ്ഞു പറ്റിക്കുന്നു എന്നാണ് കവി പറയുന്നത്. കിളിയെ മാത്രമല്ല നമ്മെയും നാം പറ്റിക്കുന്നു. കിളിയുടെ ആകാശം ചെറുതാണെന്നും എന്നും കിളിക്കു വേണ്ടത് മനുഷ്യ നിർമിതമായ കൂടാണെന്നും. കിളിക്കുള്ളത് ആകാശമാണെന്നും അതിലുറങ്ങാനും അതിൽ പറക്കാനും നാം അടങ്ങുന്ന മനുഷ്യർ ആരെയും അനുവദിക്കാറില്ല എന്നും കവി പറയുന്നു. കവി ഇവിടെ പ്രതിപാദിക്കുന്ന കിളി വ്യംഗ്യമായ അർത്ഥത്തിൽ സ്ത്രീയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവരുടെ ആകാശത്തെയും നാം വീടുകളിൽ കെട്ടിയിടുകയാണല്ലോ ഇവിടെ ബന്ധിയാക്കപ്പെടുന്ന എല്ലാ മനുഷ്യരെയും കവി കിളിയായി കാണുകയാണ്. അടിമത്തത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഉള്ള മോചനമാണ് അനിവാര്യം. പ്രകൃതി സ്വാതന്ത്ര്യത്തിന്റെ ലോകമാണ് വിഭാവനം ചെയ്യുന്നത്.

Question 10.
ഒട്ടേറെ വാങ്മയ ദൃശ്യങ്ങൾകൊണ്ട് സമ്പന്നമാണല്ലോ ‘പുളിമാവ് വെട്ടി’ എന്ന കവിതാഭാഗം അത്തരം ദൃശ്യങ്ങൾ കോർത്തിണക്കി സംഗീത ശില്പമായി അവതരിപ്പിക്കുക.
Answer:
കവിതയുടെ ദൃശ്യാവിഷ്ക്കരണമാണിത്. കുട്ടികളെ ഗ്രൂപ്പു കളാക്കി തിരിച്ച് അവതരിപ്പിക്കുക കവിതയിലെ വാങ്മയ ചിത്രങ്ങളെ ആശയ വ്യക്തത വരുംവിധം വേഷപ്പൊലിമ യോടെയും അനുയോജ്വമായ സംഗീത സന്നിവേശത്തോ ടെയും ദശ്വവൽക്കരിക്കുന്ന രീതിയാണ് സംഗീത ശില്പത്തിൽ സ്വീകരിയ്ക്കുന്നത്. അതാതു കാലത്തെ സാമൂഹിക പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപെടു ന്നതിനും പൊതുജനശ്രദ്ധ പിടിച്ചു പറ്റുന്നതിനും സംഗീത ശില് പങ്ങൾ മികച്ചതാണ് പുളിമാവ് വെട്ടി എന്ന കവിതയിൽ ഒരുക്കിയിരിക്കുന്ന വാങ്മയ ചിത്രങ്ങൾ.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 2 (Kerala Padavali)

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 × 4 = 16)

Question 11.
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു. ഇലകൾക്കൊപ്പം നമ്മളും. പുളിമാവുവെട്ടി ആന ഡോക്ടർ എന്നീ പദങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു. ഇലകൾക്കൊപ്പം ഞങ്ങളും. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അനന്ദകരമായ ബന്ധത്തെ കാണിക്കുകയാണ് ഈ വരികൾ.

മഴ പരിസ്ഥിതിയുടെ ആനന്ദമാണ്. ആ ആനന്ദത്തിൽ പ്രകൃതി സന്തോഷ പൂർവം പങ്കുചേരുന്നതാണ് ഈ നൃത്തം. ഇതിനോടൊപ്പം മനുഷ്യനും പങ്കുചേരുന്നു. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അന്തരീകമായ ബന്ധത്തിന്റെ സന്തോഷ പൂർണമായ രംഗങ്ങളാണ് കവി എവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. മനുഷ്യന്റെ വൈകാരികവും മാനസികവും ബൗദ്ധികവുമായ എല്ലാ ഘടകങ്ങളിലും പ്രകൃതിയുടെ സ്വാധീനം കാണാൻ സാധിക്കും. പലപ്പോഴും മനുഷ്യന്റെ നിലനിൽപ്പിന് അത് അനിവാര്യമാണ് താനും.

Question 12.
സാറാജോസഫിന്റെ ‘അലാഹയുടെ പെണ്മക്കൾ’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒരു ആമുഖകുറിപ്പ് തയ്യാറാക്കുക.
Answer:
നഗരത്തിന്റെ ഒരുപാടുള്ളിൽ നഗരത്തിൽ നിന്നകന്നു നിൽക്കുന്ന ഒരു നഗരത്തിന്റെ കുപ്പ തൊട്ടിയാകുന്ന ഇടമാണ് കോക്കാഞ്ചിറ. കോക്കാഞ്ചിറ എന്ന ഗ്രാമത്തിന്റെ നെടുവീർപ്പുകളാണ് അലാഹയുടെ പെണ്മക്കൾ എന്ന പുസ്തകത്തിലൂടെ സംവദിക്കപ്പെടുന്നത്. നഗരത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് കോക്കാം ചിറയിൽ ഉള്ളത്. നഗരത്തിലെ മാലിന്യ കൂമ്പാ രങ്ങൾ അടിഞ്ഞുകൂടുന്നിടമാണ് കോക്കാം ചിറ. നഗര ത്തിലെ കക്കൂസ് മാലിന്യങ്ങൾക്കിടയിലാണ് കൊക്കാം ചിറയിലെ തലമുറകൾ വളരുന്നത്.

നഗരം എത്രതന്നെ പരിഷ് കൃതമായാലും കൊക്കാം ചിറയിലെ ആളുകളി ലേക്ക് ആ പരിഷ്ക്കാരങ്ങൾ സമൂഹത്തിലെ ഉന്നതർ എന്നവകാശപ്പെടുന്നവർ കടത്തി വിട്ടിരുന്നില്ല. പാർശ്വ വൽക്കരിക്കപ്പെട്ട അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങ ളുടെ ജീവിത സ്വപ്നങ്ങളും അവർ ഉത്തരവാദി അല്ലാതി രിന്നിട്ടുകൂടി അവർ വഹിക്കുന്ന മാലിന്യങ്ങളുടെ മണം പേറിയ ജീവിതത്തിലൂടെ സമൂഹത്തിന്റെ മാറ്റി നിർത്തൽ മനോഭാവത്തെ പച്ചയായി അവതരിപ്പിക്കുകയാണ് സാറജോസഫ്.

Question 13.
സമാസം എന്നാൽ എന്ത്?
Answer:
ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടു ത്തുന്ന പ്രക്രിയയാണ് സമാസം ഇങ്ങനെ രൂപപ്പെട്ട പദത്തിന് സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തര പദം എന്നും വിളിക്കും. സമസ് ത പ ദ ത്ത പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടക പദങ്ങളുടെ അർത്ഥത്തിനപ്പുറം പുതിയ അർത്ഥവിശേഷങ്ങൾ സമസ്തപദം ഉല്പാദിപ്പി ക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങ ളുടെ രൂപവത്കരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

Question 14.
അധ്വാനവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ 4 എണ്ണം എഴുതുക.
Answer:
വേണമെങ്കിൽ ചക്ക വേരിലും
കായ്ക്കും മണ്ണിൽ പൊന്നു വിളയുക
സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാപത്തു തിന്നാം.
എല്ലുമുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം.

Question 15.
തരിശ് നിലങ്ങളിലേക്കു വരുന്ന തൊഴിലാളികളേയേയും കരിമുകിലുകളെയും കവി അവതരിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം ചെയ്യുക?
Answer:

  • തരിശ് നിലങ്ങളിലേക്കു വരുന്നു
  • കരിമുകിൽ പോലെ വേലക്കാർ,
  • എരിയും വേനലിലറുതിയിലണയും
  • കരിമുകിൽ പോലെ വേലക്കാർ

നാളുകളായി മഴ കിട്ടാതെ ദാഹിച്ചു വിയർക്കുന്ന തരിശു നിലങ്ങളിലേക്കു പ്രതീക്ഷയുടെ കുടിനീരുമായി കടന്നു വരുന്ന കരിമുകിലിനോടാണ് വേലക്കാരെ കവി ഉപമിച്ചിരിക്കുന്നത് വേനലിലും മഴയിലും ജീവിതം മുഴുവൻ അധ്വാനത്തിന്റെ ഭാരവുമായി ഉറച്ച ചുവടു കളോടെ മുന്നേറുന്ന ഇവരുടെ ശരീരവും കരിമുകിൽ പോലെ കരുത്തുള്ളതും കറുത്ത നിറത്തോട് കൂടിയതു മാണ് എന്ന് കവി പറയുന്നു. കരിമുകിലിന്റെയും ഭൂമി യുടെ കാവൽക്കാരായ വേലക്കാരുടെയും കണ്ണിൽ കരു ത്തിന്റെ മിന്നൽ പിണരുകളാണ്. എന്നാൽ ഇരുവരു ടെയും മനസ്സിൽ നിറയുന്നത് തെളിനീരിന്റെ കുളിരുക ളാണ് എന്നാണ് കവി പറയുന്നത്

Kerala Syllabus Class 9 Malayalam 1 Model Question Paper Set 2 (Kerala Padavali)

16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒരു പുറത്ത് കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 16.
അധ്വാനവർഗത്തിന്റെ ജീവിതാവസ്ഥയും അധ്വാനത്തോടുള്ള മനോഭാവവും ആവിഷ്കരിക്കുന്ന കവിതയാണ് ‘തരിശ്ശ് നിലങ്ങളി ലേക്ക് ‘ കവിതയിൽ നിന്ന് സൂചനകൾ കണ്ടെത്തി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
അധ്വാനവർഗ്ഗത്തിന്റെ നോവും കരളുറപ്പും ആത്മ വിശ്വാ സവും പങ്കു വെയ്ക്കുന്ന കവിതയാണ് ശ്രീ തിരുനെല്ലൂർ കരുണാകരന്റെ തരിശുനിലങ്ങളിക്ക് എന്ന കവിത അധ്വാനിക്കുന്നവരുടെ ജീവിതത്തിന്റെ നോവും തേങ്ങലും ഗദ്ഗദങ്ങളായി നിഴലിക്കുന്നു എങ്കിലും അധ്വാനത്തോട് അവർ പുലർത്തുന്ന നീതിയും നൈതികതയുമാണ് ഈ പാഠഭാഗം ഉടനീളം കാണുന്നത്. അധ്വാനിക്കുന്നവർ മുഴു പട്ടിണിയോട് മല്ലിടുന്നവരാണ്. കാരിരുമ്പിന്റെ കരുത്താണ് അവരുടെ ഉരുക്കു കൈയ്യുകൾക്കും ജീവിത പ്രാരാബ്ദ ത്തോട് മല്ലിടുന്ന മനസിനും എന്ന് കവി പറയുന്നു. അവരുടെ വരവ് തന്നെ കരിമുകിലിനെ പോലെയാണ ന്നാണ് കവി പറയുന്നത്. തരിശ്ശ് നിലത്തിനു കാർമുകിൽ പ്രതീക്ഷയാണല്ലോ.

അതുപോലെ തന്നെയാണ് ഊഷര ഭൂമിക്കും കാർമുകിലിന്റെ വരവു പ്രതീക്ഷയുടെ പുതു നാമ്പുകൾ ആണ്. വേലക്കാരും കാർമുകിലും അവരുടെ ജീവിതം എത്ര തന്നെ ദുസ്സഹമാണെങ്കിലും അവരുടെ ഓരോ ചുവടുകളുടെയും ഉറപ്പ് മുന്നിൽ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തോൽപ്പിക്കുന്ന തരത്തിലുള്ള താണ്. ജീവിതത്തിനു മുന്നിലെ പ്രതിബന്ധങ്ങളിൽ പകച്ചുനിൽക്കുന്നവർക്ക് ഒരു ഊർജ്ജമാണിക്കവിത.

എന്തുകൊണ്ടെന്നാൽ ജീവിതത്തിന്റെ ഏതു മേഖലകളിലും അധ്വാനം അത്രമേൽ മഹത്തരവും അനിവാര്യവുമാണ് അതുപോലെ അവരുടെ തെളിനീർ പോലെ തെളിഞ്ഞ മനസ്സും. കയ്യിൽ ഏഴഴകായി വിരിഞ്ഞു നിൽക്കുന്ന വിത്തുകളും ഇടിവാളുകൾ പോലെ ശക്തമാണ് എന്നും കവി പറയുന്നു. പ്രതിബന്ധങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി പോയകാലത്തിനെ എല്ലാം തള്ളിക്കളഞ്ഞു പുതുമയുടെ പ്രതീക്ഷകളോടെയാണ് അവർ വരുന്നത് എന്ന് കവിതയുടെ രണ്ടാം ഭാഗത്തു കവി വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ ഋതുക്കൾ പലതും മാറിവന്നിട്ടും തെല്ലും തന്നെ ഉടയാത്ത ഭൂമിയുടെ സൗന്ദര്യം നിറഞ്ഞ താഴ്വരകൾ കവി കാണിച്ചു തരുന്നതിനോടൊപ്പം മുതലാളിത്തത്തിന്റെ കയ്യിൽ അമർന്നു വന്ധ്യയായി മാറിയ ഭൂമിയെയും കവി കാണിക്കുന്നുണ്ട്.

ഇടിവെട്ടീടും വണ്ണം ഉറപ്പുള്ള ചുവടുകളുമായി കടന്നു വരുന്ന നാളെയുടെ പ്രതീക്ഷകളാണ് തൊഴിലാളികൾ എന്നാണ് നാം ഇവിടെ മനസിലാക്കേണ്ടത്. ഭൂമി ഇവരുടെ ബലിഷ്ഠമായ കൈകളിൽ അമരാൻ കൊതിക്കുന്ന ഭൂമിയെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ജീവിതമാകുന്ന അറുതിയോട് അംഗം വെട്ടുന്ന മനുഷ്യരാണ് തൊഴിലാളികൾ, അവരുടെ മുന്നിൽ എല്ലാം ജീവിതത്തിനുള്ള വഴിവെട്ടലു കളാണ്. നൈമിഷികമായ നേരം കൊണ്ടുതന്നെ കരിങ്കൽ പ്പാറകൾ പോലും തുരയ്ക്കുന്നവർ ആണ് തൊഴിലാളികൾ. അവർക്കു മണ്ണിൽ പണിയെടുക്കുക എന്നത് നിസാരമാണ്. ജീവിതത്തിനോടും അധ്വാനത്തിനോടും അവർക്കു ഒരേ മനോഭാവം തന്നെയാണ് ഉള്ളത് എന്ന് ഈ വരികളിൽ കാണാൻ കഴിയും എന്തുകൊണ്ടെന്നാൽ അവർക്കു ജീവിതം തന്നെയാണ് അധ്വാനം .

Question 17.
എന്റെ ജീവിതം എത്രത്തോളം എന്റെ കൈയിലല്ല എന്ന സത്യം ഗാഢമായി നൊന്തറിഞ്ഞ നിമിഷമായിരുന്നു അത്. പ്രവൃത്തി ദിവ സങ്ങളിലെ ഇരുപത്തിനാലിൽ കവിയുന്ന മണിക്കൂറുകൾ എല്ലാം ഞായറാഴ്ചത്തേക്കാണ് ഞാൻ നീക്കിവെക്കാറുള്ളത്. തന്നിരി ക്കുന്ന സൂചനകളും കഥയിലെ മറ്റു സന്ദർഭങ്ങളും സമകാലിക തൊഴിൽമേഖലയിലെ പ്രശ്നങ്ങളും വിശകലനം ചെയ്തു മാന സികോല്ലാസം പകരുന്നവയാകണം തൊഴിലിടങ്ങൾ എന്ന വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക?
Answer:
ജീവിക്കാൻ മനുഷ്യന് തൊഴിൽ അനിവാര്യമാണ്. തൊഴിൽ ഇല്ലാതെയോ സാമ്പത്തികമില്ലാതെയോ ജീവിതം മുന്നോട്ട് പോകുന്നത് സാധ്യമായ കാര്യമല്ല. ജീവിത ത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി ആവശ്യമാണ് വ്യക്തിഗതമായ വളർച്ചയ്ക്കും മാനസിക വികസന ത്തിനും തൊഴിൽ കൂടിയേ തീരു. എന്നാൽ ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്ന താ യിരിക്കണം നമ്മുടെ തൊഴിലിടങ്ങൾ. ജീവിതം കൂടുതൽ സംഘർഷ പൂർണ്ണമാക്കുന്നതായിരിക്കരുത് തൊഴിലിട ങ്ങൾ. ക്ഷണിക മാത്രമായ മനുഷ്യജീവിതം തന്റെ ചുറ്റുവട്ടത്തോട് ചേർന്നിരുന്നു സന്തോഷിക്കാനുള്ളതാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കു നമ്മൾ കടന്നു പോകുമ്പോൾ നമ്മോടൊപ്പം നമ്മുടെ ചുറ്റുമുള്ളവർ കൂടിയാണ് സംഘർഷത്തിലാകുന്നത് കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്ന് നാം കേട്ടിട്ടുണ്ടല്ലോ അപ്പോൾ തീർച്ചയായും മനുഷ്യർക്കു കൂടിച്ചേരലുകൾ അനിവാര്യമാണ്.

മനുഷ്യ സംസ്കാരത്തിന്റെ ചരിത്രം തന്നെ ഒന്ന് പരിശോധിച്ചു നോക്കു കൂട്ടത്തോടെ ജീവിച്ചു ഒരുമിച്ചു പങ്കുവെച്ചും കൂട്ടമായി ആഘോഷിച്ചുമാണ് അവർ ഒരു സംസ്ക്കാരം കെട്ടിപ്പടുത്തത്. അതിന്റെ തുടർച്ചയിലാണ് നാം എല്ലാവരും കണ്ണിചേർന്നത്. അതു കൊണ്ടുതന്നെ ആണ് മനുഷ്യന് ഒറ്റപെടലുകളോട് താല്പര്യമില്ലാത്തതും ഒറ്റപെടലുകൾ അതിജീവിക്കാൻ മറ്റു മനുഷ്യരെ പോലെ സാധ്യമാവാത്തതും. അതുകൊണ്ടു തന്നെ മനുഷ്യനു കൂട്ടുചേരലും ഒന്നിച്ചിരിക്കലും അവന്റെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും സന്തോഷമായ ജീവിത അന്തരീക്ഷത്തിനും അ നി വാര്യമാണ്. വ്യവസായ വിപ്ലവത്തോടനുബന്ധിച്ചു ലോക തൊഴിലാളികൾ “എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം” എന്ന റോബർട്ട് ഓവന്റെ മഹത്തായ മുദ്രാവാക്യം ഉന്നയിച്ചായിരുന്നു സമരം ചെയ്തിരുന്നത്. ഇത് ഒരു മനുഷ്യന് വേണ്ട അടിസ്ഥാന ആവശ്വമാണ്.

എന്തു കൊണ്ടെന്നാൽ മനുഷ്യന്റെ ആരോഗ്വവും അവന്റെ മാനസിക നിലയും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. മനുഷ്യന്റെ ഒന്നിച്ചിരിക്കൽ നേരങ്ങൾ, വിനോദങ്ങൾ എന്നിവ അവന്റെ സ്വാതന്ത്ര്യമാണ്. ലോക മിത്രയും പുരോഗമിച്ചിട്ടും സ്വന്തം ജീവിതം മറന്നു തിരക്കുകൾക്ക് പിന്നാലെ മാത്രം പായുന്നവർ തിരിച്ചറിയുക നമുക്ക് ചുറ്റുമുള്ളവരെ കൂടി നാം പരിഗണിക്കണം. തൊഴിലി ടങ്ങൾ സന്തോഷപൂർണവും സമാധാനപൂർണവും ആയാൽ കുടുംബത്തിനോടും സൗഹൃദങ്ങളോടും ചേർ ന്നിരിക്കാൻ നമുക്ക് സമയം കണ്ടെത്താൻ സാധിക്കും.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 2 (Kerala Padavali)

Question 18.
സമകാലിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ വിശകലനം ചെയ്തു തൊഴിൽരംഗത്തെ പ്രതിസന്ധികളും അതിജീവനവും എന്ന വിഷയത്തിൽ ലഘുലേഖനം തയ്യാറാക്കുക.
Answer:
തൊഴിൽ ഒരു അതിജീവനമാർഗമാണ്. മനുഷ്യന് അവന്റെ ജീവിതത്തിലെ പലതരം അസന്തുലിതാവസ്ഥയോടും തുലനം ചെയ്തു മുന്നോട്ട് പോകാൻ തൊഴിൽ അനി വാര്യമാണ്. ഇന്ന് സമൂഹത്തിൽ പലതരം തൊഴിലുകൾ നില വിലുണ്ട്. ഏതു മേഖലയിലും സ്വതന്ത്രമായി ജീവിതമാർഗ്ഗം കണ്ടെത്താനുള്ള അവകാശം ഇന്ന് നമ്മുടെ ലോകത്തു കാണാം. തൊഴിൽ മേഖലയിൽ ധാരാളം മാറ്റങ്ങൾ ഇന്ന് കാണാൻ സാധിക്കും. പഴയ കാലത്തു തൊഴിൽ മേഖലയിൽ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യങ്ങൾക്കെല്ലാം ഒരു പരിധി വരെ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തൊഴിൽ രംഗത്തു നിലവിലിരുന്ന ലിംഗ വിവേചനത്തിനും അടിസ്ഥാന കൂലി നിർണയത്തിനും മറ്റും വ്യാപകമായ മാറ്റമാണ് ഉളളത്. പണ്ടുകാലത്ത് നിലനിന്നിരുന്ന തൊഴിൽ നിയമങ്ങളിൽ നിന്നും ഈ കാലത്തു ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

തുല്യ ജോലിക്കു തുല്യ വേതനം, സ്ത്രീകൾക്ക് പ്രത്യക പരിഗണന, വിശ്രമ മുറികൾ തുടങ്ങി മനസ്സിനും ശരീര ത്തിനും സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിനും തൊഴിൽ അനുകൂല മനോഭാവങ്ങൾ ഉണ്ടാകുന്ന തിനും തൊഴിലിടങ്ങൾ പാടെ മാറ്റം വന്നിരിക്കുന്നു. നമ്മുടെ മനോഭാവമാണ് ഓരോ തൊഴിലിലും ശോഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത്. കേവലം പണം എന്നതിനുപരി തൊഴിലിടം തന്റെ വ്യക്തിത്വ വൈകാരിക സാമൂഹിക വികസനത്തിനുള്ള ഇടം കൂടിയായി മാറേണ്ടതുണ്ട് അപ്പോൾ നാം അറിയാതെ തന്നെ അതിനായി പ്രവർത്തിക്കുകയും അതിൽ പ്രശോഭിക്കാനുള്ള സാദ്ധ്യതകൾ തുറന്നു വരു കയും ചെയ്യും. എന്നാൽ കാലം എത്ര പുരോഗമിച്ചിട്ടും നിയമങ്ങൾക്കൊക്കെ മാറ്റം വന്നിട്ടും ചില തൊഴിൽ മേഖല കളിൽ എല്ലാം ഇപ്പോളും അനിയന്ത്രിതമായ ചൂഷണങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യക്തികൾക്ക് തൊഴിലിടങ്ങളിൽ സ്വാതന്ത്ര്യം വേണം.

മാനസികമായോ ശാരീരികമായോ ഉള്ള അതിക്രമങ്ങൾ ഒഴിവാക്കുകയും തികച്ചും ഓരോ വ്യക്തിയെയും ബഹു മാനിക്കുകയും സ്വയം ആത്മാഭിമാനം വർധിക്കാനുള്ള ഇടമാവുകയും വേണം തൊഴിലിടങ്ങൾ. പണ്ടുകാലത്ത് മിക്ക ആൾക്കാരും കുലത്തൊഴിലുകളെയാണ് ആശ്രയിച്ചി രുന്നത്. മൺപാത്ര നിർമാണം, കയർ മേഖല, തെങ്ങുകയറ്റം, ആഭരണ നിർമാണം, പായ നെയ്ത്തു, കൃഷി തുടങ്ങി. പാരമ്പര്യമായി കൈമാറി വന്ന തൊഴിലുകളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പരിധി വരെ പാരമ്പര്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. മികച്ച സാമൂഹിക ജീവിത നിലവാരം. മികച്ച വരുമാനം എന്നിവ മുന്നിൽ കണ്ടു കൊണ്ടാണ് പാരമ്പര്യ തൊഴിലിടങ്ങളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് സംഭവിക്കുന്നത്.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുളള നമ്മുടെ തൊഴിൽ മേഖല ഒന്നു ചിന്തിച്ചു നോക്കുക. അർഹമായ കൂലിയോ, തൊഴി ലളികൾക്കു മാന്യമായ പെരുമാറ്റമോ ഒന്നും തന്നെ ലഭിച്ചിരു ന്നില്ല. അടിമ ഉടമ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അതിൽ നിന്നെല്ലാം ഇത്രയും പുരോഗതി പ്രാപിച്ചത് ഒരുപാട് തൊഴിലാളികൾ നിരവധി ത്യാഗം സഹിച്ചും തൊഴിലാളി സംഘടനകളുടെ പ്രവർത്തന ഫലമായുമാണ്. എല്ലാക്കാ ലത്തും തൊഴിൽ മേഖലകൾ പ്രതി സന്ധികൾ നേരിട്ടിട്ടുണ്ട് അതിനെ എല്ലാം അതിജീവിച്ചാണ് നാം ഇത്രയും സാമ്പ ത്തികവും സാമൂഹികവുമായ പുരോഗതികൾ കെ വരിച്ചത്. തൊഴിലിടങ്ങൾ വീണ്ടും പരിവർത്തനപെടുകയും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും വേണം. തൊഴി ലാളികൾക്ക് തൊഴിലെന്നത് ജീവനോപാധി എന്നതിലുപരി ആ വ്യക്തിത്വ വികാസങ്ങൾക്കുള്ള ഇടം കൂടി ആയിത്തീരാൻ കഴിയണം.

Kerala Syllabus Class 9 Social Science Model Question Paper Set 5 Malayalam Medium

Students can practice with Kerala Syllabus 9th Standard Social Science Question Paper Set 5 Malayalam Medium to familiarize themselves with the exam format.

Kerala Syllabus Std 9 Social Science Model Question Paper Set 5 Malayalam Medium

സമയം: 2 1/2 മണിക്കൂർ
സ്കോർ: 80

നിർദ്ദേശങ്ങൾ

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

I. 1 മുതൽ 11 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക. (4 × 1 = 4)

Question 1.
ശിലായുധങ്ങൾക്കൊപ്പം ചെമ്പ് ഉപകരണങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടത്ത ……… എന്ന് വിളിക്കുന്നു.
a) പ്രാചീനശിലായുഗം
b) താമ്രശിലായുഗം
c) മധ്യശിലായുഗം
d) നവീനശിലായുഗം
Answer:
b) താമ്രശിലായുഗം

Question 2.
കറുത്ത മണ്ണ് ………….. ന് ഒരു ഉദാഹരണമാണ്.
a) ലാറ്ററൈറ്റ് മണ്ണ്
b) തനതിടമണ്ണിനങ്ങൾ
c) വഹിച്ചുകൊണ്ടുവന്ന മണ്ണിനങ്ങൾ
d) പർവത മണ്ണ്
Answer:
b) തനതിടമണ്ണിനങ്ങൾ

Question 3.
പഞ്ചാബ്-ഹരിയാന സമതലത്തിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സമതലത്തിന്റെ വിഭജനം……….. എന്നറിയപ്പെടുന്നു.
a) രാജസ്ഥാൻ സമതലം
b) ബ്രഹ്മപുത്രാസമതലം
c) പഞ്ചാബ്-ഹരിയാന സമതലം
d) ഗംഗാസമതലം
Answer:
d) ഗംഗാസമതലം

Kerala Syllabus Class 9 Social Science Model Question Paper Set 5 Malayalam Medium

Question 4.
ബുദ്ധൻ തന്റെ ആശയങ്ങൾ……….. ഭാഷയിൽ പ്രചരിപ്പിച്ചു.
a) പാലി
b) ഹിന്ദി
c) മറാഠി
d) തമിഴ്
Answer:
a) പാലി

Question 5.
കോള് കോളം B യുമായി ചേരുംപടി ചേർക്കുക. (2 × 4 = 8)

A B
ഛോട്ടാ നാഗ്പൂർ പീഠഭൂമി ഏറ്റവും ഉയരമുളള കൊടുമുടി
ഉപദ്വീപീയ പീഠഭൂമി ധാതുക്കളുടെ ഹൃദയഭൂമി
ആനമുടി പർവത അടിവാരം
പർവത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമികൾ വൻകര പീഠഭൂമികൾ

Answer:

A B
ഛോട്ടാ നാഗ്പൂർ പീഠഭൂമി ധാതുക്കളുടെ ഹൃദയഭൂമി
ഉപദ്വീപീയ പീഠഭൂമി വൻകര പീഠഭൂമികൾ
ആനമുടി ഏറ്റവും ഉയരമുളള കൊടുമുടി
പർവത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമികൾ പർവത അടിവാരം

Question 6.
ചേരുംപടി ചേർക്കുക.

അഗ്രഹാരം വ്യാപാര പ്രമുഖർ
ദേവദാനം ബ്രാഹ്മണർക്ക് ദാനമായി നൽക്കുന്ന ഭൂമി
ബ്രഹ്മദേയം ബ്രാഹ്മണഗ്രാമങ്ങൾ
സാർഥവാഹ ക്ഷേത്രത്തിന് ദാനം ചെയ്യപ്പെട്ട ഭൂമി

Answer:

അഗ്രഹാരം ബ്രാഹ്മണഗ്രാമങ്ങൾ
ദേവദാനം ക്ഷേത്രത്തിന് ദാനം ചെയ്യപ്പെട്ട ഭൂമി
ബ്രഹ്മദേയം ബ്രാഹ്മണർക്ക് ദാനമായി നൽക്കുന്ന ഭൂമി
സാർഥവാഹ വ്യാപാര പ്രമുഖർ

Question 7.
എന്താണ് അനുലോമയും പ്രതിലോമയും? (4 × 2 = 8)
Answer:
അനുലോമ: ഉയർന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ പുരുഷനും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ സ്ത്രീയും തമ്മിലുള്ള വിവാഹം.
പ്രതിലോമ: ഉയർന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ സ്ത്രീയും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ പുരുഷനും തമ്മിലുള്ള വിവാഹം.

Question 8.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ തമിഴ്നാടിന്റെയും കർണാടകയുടെയും ഉൾപ്രദേശങ്ങളിൽ വളരെ കുറവ് മഴ പെയ്യാനുള്ള കാരണം എന്താണ്?
Answer:
തമിഴ്നാടിന്റെയും കർണാടകയുടെയും ഉൾപ്രദേശ ങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ വളരെ കുറവാണ്, കാരണം ഈ പ്രദേശങ്ങൾ പശ്ചിമഘട്ട ത്തിലെ മഴനിഴൽ പ്രദേശങ്ങളാണ്.

Question 9.
എന്താണ് ജനസംഖ്യാപിരമിഡ്?
Answer:
വിവിധ പ്രായപരിധിയിൽപ്പെടുന്ന ജനങ്ങൾ ഉൾപ്പെടുന്നതാണ് രാജ്യത്തിന്റെ ജനസംഖ്യാഘടന. ജനസംഖ്യാ പിരമിഡ് എന്നത് ഒരു ജനസംഖ്യയുടെ (സാധാരണയായി ലോകത്തിലെ ഒരു രാജ്യത്തി ന്റെയോ പ്രദേശത്തിന്റെയോ പ്രായ വിഭാഗങ്ങളും ലിംഗഭേദവും അനുസരിച്ച് വിതരണം ചെയ്യുന്നതിന്റെ ഗ്രാഫിക്കൽ ചിത്രീകരണമാണ്; ജനസംഖ്യ വർദ്ധി ക്കുമ്പോൾ ഇത് സാധാരണയായി ഒരു പിരമിഡിന്റെ ആകൃതി എടുക്കുന്നു.

Kerala Syllabus Class 9 Social Science Model Question Paper Set 5 Malayalam Medium

Question 10.
ആശ്രിതാനുപാതം നിർവചിക്കുക.
Answer:
ഒരു രാജ്യത്തെ അധ്വാധിക്കുന്ന ജനസംഖ്യ (സജീവ പ്രായഘടന) 15 മുതൽ 64 വയസ്സുവരെ യുള്ളവരാണ്. 15 വയസ്സിന് താഴെയുള്ളവരും 64 വയസ്സിന് മുകളിലുള്ളവരും ആശ്രിത വിഭാഗത്തിൽ പെടുന്നു. ജനസംഖ്യയുടെ ആശ്രിത വിഭാഗത്തെയും തൊഴിൽ ചെയ്യുന്ന ജനസംഖ്യയെയും താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന ആശ്രിതാനുപാതം.

Question 11.
ഇന്ത്യയുടെ ഭൂപടത്തിൽ താഴെപ്പറയുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുക. (1 × 4 = 4)
a) പാടലീപുത്രം
b) കൗസാംബി
c) ഉജ്ജയിനി
d) മഥുര
Answer:
Kerala Syllabus Class 9 Social Science Model Question Paper Set 5 Malayalam Medium Img 1

12 മുതൽ 20 വരെ ഏതെങ്കിലും 8 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (8 × 3 = 24)

Question 12.
ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ജനസംഖ്യ വളരെ ഉയർന്നും മറ്റ് ചില സംസ്ഥാനങ്ങളിൽ വളരെ താഴ്ന്നും നിൽക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമായിരിക്കാം?
Answer:

  • കാലാവസ്ഥ
  • ഭൂപ്രക്യതി
  • ജലലഭ്യത
  • മണ്ണിനങ്ങൾ
  • ജീവിതച്ചെലവ്
  • ആരോഗ്യമേഖലയിലേക്കുള്ള പ്രവേശനം
  • സംസ്ഥാനങ്ങളുടെ വികസന നിലവാരം
  • വിദ്യാഭ്യാസം

Question 13.
ഉപകരണങ്ങളുടെ ഉപയോഗത്തിൽ മൂന്നു പ്രധാന ഘട്ടങ്ങൾ ഉണ്ടായിരുന്നതായി പുരാവസ്തുഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വിലയിരുത്തുക.
Answer:
ഉപകരണങ്ങളുടെ ഉപയോഗത്തിന്റെ മൂന്നു പ്രധാന ഘട്ടങ്ങളാണ് പ്രയോജനപ്പെടുത്തൽ, രൂപമാറ്റം വരുത്തൽ, ക്രമവൽക്കരണം എന്നിവ. പ്രയോജനപ്പെടുത്തൽ: ലഭ്യമായ കല്ലുകളെ രൂപമാറ്റം വരുത്താതെ തന്നെ ഉപയോഗിക്കുന്ന രീതി. രൂപമാറ്റം വരുത്തൽ: ലഭ്യമായ കല്ലുകളെ ആവശ്യാ നുസരണം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്ന രീതി. ക്രമവൽക്കരണം: ഓരോ ആവശ്യത്തിനും പ്രത്യേ കതരം ഉപകരണങ്ങൾ നിർമ്മിക്കുന്ന രീതി.

Question 14.
വരണ്ടമണ്ണ് ചെമ്മണ്ണിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:

  • ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറൻ രാജസ്ഥാൻ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വ്യാപ കമായി കാണപ്പെടുന്ന മണ്ണാണ് വരണ്ടമണ്ണ്.
  • ഘടനാപരമായി മണൽരൂപവും ലവണത്വ സ്വഭാവവുമുള്ള ഈ മണ്ണിൽ ജൈവാംശവും ജലാംശവും വളരെ കുറവായിരിക്കും.
  • അതിനാൽ ഈ മണ്ണിൽ സസ്യവളർച്ചയ്ക്ക് ജലസേചനം അനിവാര്യമാണ്.

Question 15.
ധാതുക്കളുടെ ഹൃദയഭൂമി എന്ന് വിളിക്കപ്പെടുന്ന പീഠഭൂമി ഏതാണ്? എന്തുകൊണ്ട്?
Answer:
ഈ പ്രദേശത്തെ വിവിധ ധാതുക്കളുടെ സമൃദ്ധി കാരണം ഛോട്ടാ നാഗ്പൂർ പീഠഭൂമിയെ ധാതുക്കളുടെ ഹൃദയഭൂമി എന്ന് വിളിക്കുന്നു.

ഉപദ്വീപീയ പീഠഭൂമിയിലെ പരൽരൂപ ശിലാ പാളികളിലും ഉയരംകുറഞ്ഞ കുന്നുകളി ലുമാണ് ധാതുവിഭവങ്ങൾ ഏറെയും കേന്ദ്രീകരി ച്ചിരിക്കുന്നത്.

ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഛോട്ടാ നാഗ്പൂർ-ഒഡിഷ പീഠഭൂമിയാണ് ഇന്ത്യ യിലെ ഏറ്റവും സമ്പന്നമായ ധാതുമേഖല.

കൽക്കരി, ഇരുമ്പയിര്, മാംഗനീസ്, മൈക്ക, ബോക്സൈറ്റ്, ചെമ്പ് തുടങ്ങി ധാരാളം ലോഹ- അലോഹ ധാതുക്കളാൽ സമൃദ്ധമാണിവിടം.

Question 16.
ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക,
Answer:
സത്ലജ് നദി മുതൽ കാളീനദി വരെയുള്ള ഹിമാലയ പ്രദേശമാണ് ഉത്തരാഖണ്ഡ് ഹിമാലയം. ഇതിന്റെ പടിഞ്ഞാറുഭാഗം ഗഢ്വാൾ ഹിമാലയം എന്നും കിഴക്കൻഭാഗം കുമവൂൺ ഹിമാലയം എന്നും . അറിയപ്പെടുന്നു.നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാർനാഥ് തുടങ്ങി ഉയരമേറിയ കൊടുമുടികൾ ഉത്തരാഖണ്ഡ് .ഹിമാലയത്തിൽ സ്ഥിതിചെയ്യുന്നുഗംഗ, യമുന എന്നീ നദികളുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രി, യമുനോത്രി തുടങ്ങിയ ഹിമാനികളും നൈനിതാൽ, ഭീംതാൽ തുടങ്ങിയ ശുദ്ധജല തടാകങ്ങളും ഈ മേഖലയിലുണ്ട്.

Question 17.
താഴെ നൽകിയിരിക്കുന്ന പദങ്ങൾ നിർവചിക്കുക.
a) ഹിമാദ്രി
b) ഹിമാചൽ
c) സിവാലിക്
Answer:
a) ഹിമാദ്രി (ഗ്രേറ്റർഹിമാലയം/ഇന്നർഹിമാലയം) സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6100 മീറ്ററിനുമുകളിൽ ഉയരമുള്ള നിരയാണ്. ഏകദേശം 25 കിലോമീറ്റർ ആണ് ഇതിന്റെ വീതി. മഞ്ഞുമൂടപ്പെട്ട പർവത ങ്ങളാണിവ. ലോകത്തിലെ ഉയരമേറിയ മിക്ക കൊടുമുടികളും കാണപ്പെടുന്നത് ഈ
നിരയിലാണ്.

b) ഹിമാചൽ: (ലസ്സർ ഹിമാലയം) സമുദ്രനിരപ്പിൽ നിന്നും 3500 മുതൽ 4500 മീറ്റർ വരെ ശരാശരി ഉയരമുള്ള പർവതനിരയാണ് ഹിമാചൽ. ഏകദേശം 60 മുതൽ 80 കിലോമീറ്റർ വരെ വീതിയുണ്ട്.

c) സിവാലിക്: (ഔട്ടർഹിമാലയം) ഹിമാലയ- നിരകളിൽ ഏറ്റവും തെക്കായുള്ളതും ഗംഗാസമതലത്തിന് അതിരായി നിലകൊള്ളു ന്നതുമായ സിവാലിക്നിരയ്ക്ക് ഏകദേശം 60 മുതൽ 150 കിലോമീറ്റർ വരെ വീതിയുണ്ട്.

Kerala Syllabus Class 9 Social Science Model Question Paper Set 5 Malayalam Medium

Question 18.
“പൊതുവായ ആശയങ്ങൾ മുന്നോട്ട് വച്ചവരാണ് ബുദ്ധനും മഹാവീരനും, വിലയിരുത്തുക.
Answer:
ഒരുപോലെ ഉള്ള ആശയങ്ങൾ മുന്നോട്ട് വച്ചവരാണ് ബുദ്ധനും മഹാവീരനും. അവർ മുന്നോട്ട് വച്ച പ്രധാന ആശയങ്ങളാണ്:

  • സാധാരണക്കാരന്റെ ഭാഷയിൽ ആശയങ്ങൾ പ്രചരിപ്പിച്ചു.
  • വേദങ്ങളുടെ ആധികാരികതയെ നിരാകരിച്ചു. ജാതിവ്യവസ്ഥ,
  • അഹിംസ സിദ്ധാന്തം പ്രചരിപ്പിച്ചു. എതിർത്തു.
  • യാഗങ്ങൾ എന്നിവയെ
  • സന്യാസം

Question 19.
ഉപദ്വീപീയ പീഠഭൂമിയിലെ സാമൂഹിക ജീവിതം വിശദീകരിക്കുക.
Answer:
ഉപദ്വീപീയ പീഠഭൂമിയിൽ മിതമായ ജനസംഖ്യയാണുള്ളത്.

പൊതുവെ കൃഷിയോഗ്യമല്ലാത്ത ഭൂപ്രകൃതിയും വൻകര കാലാവസ്ഥയും കാരണം ആദ്യകാലങ്ങളിൽ ഉപദ്വീപീയ ജനവാസം പരിമിതമായിരുന്നു.

ധാതുഖനന പ്രവർത്തനങ്ങൾ റോഡ്-റെയിൽ ഗതാഗത മാർഗ്ഗങ്ങൾ വികസിച്ചതും ധാതു ആരംഭിച്ചതും വ്യവസായങ്ങളുടെ ആവിർഭാവവും ജനങ്ങളെ പീഠഭൂമിയിലേയ്ക്കടുപ്പിച്ചു.

ജലസേചനവും സാങ്കേതിക മുൻനിർത്തിയുള്ള വാണിജ്യ കൃഷിസാധ്യതകളും ഇവിടെ ജനവാസം ഉയരുന്നതിന് കാരണമായി.

സംസ്ഥാന തലസ്ഥാനങ്ങളും ഖനന വ്യവസായ മേഖലകളും കേന്ദ്രീകരിച്ച് വൻനഗരങ്ങൾ തന്നെ വികസിക്കാനിടയായി.

Question 20.
a) കുടിയേറ്റം വിശദീകരിക്കുക.
b എന്താണ് ആഭ്യന്തരകുടിയേറ്റവും രാജ്യാന്തരകുടിയേറ്റവും?
Answer:
a) ഒരുപ്രദേശത്ത് നിന്ന് മറ്റൊരുപ്രദേശത്തേക്ക് സ്ഥിരമായോ താൽക്കാലികമായോ ജനങ്ങൾ കുടിയേറ്റം
മാറിത്താമസിക്കുന്നതിനെയാണ് എന്ന് പറയുന്നത്.

b) ആഭ്യന്തര കുടിയേറ്റം:
രാജ്യാതിർത്തിക്കുള്ളിലുള്ള കുടിയേറ്റങ്ങൾ.
കേരളത്തിലെ ജനങ്ങൾ തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജനങ്ങൾ, കേരളത്തിലേക്ക് വരുന്നതും.

രാജ്യാന്തരകുടിയേറ്റം:
രാജ്യത്തിന്റെ അതിർത്തി കടന്നുള്ള കുടിയേറ്റം.
ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളി ലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ജനങ്ങൾ പോകുന്നത്.

21 മുതൽ 26 വരെ ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (5 × 4 = 20)

Question 21.
ഉൽപ്പാദന പ്രക്രിയയിൽ സാമ്പത്തിക വിഭവങ്ങളുടെ പങ്ക് ചർച്ച ചെയ്യുക.
Answer:
ഉൽപ്പാദന പ്രക്രിയയിൽ സാമ്പത്തിക വിഭവങ്ങൾ ചരക്കുകളുടെയും സേവനങ്ങളുടെയും സൃഷ്ടിയിൽ നിർണായക പങ്ക് വഹിക്കുന്നു. ഓരോ തരത്തിലുള്ള വിഭവത്തിനും പ്രത്യേക പ്രവർത്തനങ്ങളുണ്ട്:
ഭൂമി അസംസ്കൃത വസ്തുക്കളും ഉൽപാദനത്തിനുള്ള സ്ഥലവും നൽകുന്നു.

അസംസ്കൃത വസ്തുക്കളെ പൂർത്തി യായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ ആവശ്യമായ ജോലികൾ നിർവഹിക്കുന്നു.

ഉപകരണങ്ങൾ, യന്ത്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകി മൂലധനം ഉത്പാദനം സുഗമമാക്കുന്നു.

സംരംഭകത്വം ഉൽപാദനത്തിന്റെ മറ്റ് ഘടകങ്ങളെ സംയോജിപ്പിക്കുകയും വിവേ ങ്ങൾ സംഘടിപ്പിക്കുകയും മൂല്യം സൃഷ്ടിക്കുകയും ഉൽപ്പന്നങ്ങൾ വിപണിയിൽ മൂന്ന് എത്തിക്കുകയും ചെയ്യുന്നു.

Question 22.
ഏഴാംപട്ടികയിലെ അധികാരവിഭജനം വിശദീകരിക്കുക.
Answer:
ഏഴാംപട്ടികയിലെ അധികാരവിഭജനം വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
യൂണിയൻ ലിസ്റ്റ്- കേന്ദ്ര ഗവൺമെന്റിന് സമ്പൂർണ്ണ നിയമനിർമ്മാണ അധികാരമുള്ള 97 വിഷയങ്ങളുടെ ഒരു പട്ടികയാണിത്.

ഉദാഹരണം: വിദേശകാര്യം, പ്രതിരോധം, റെയിൽവെ, ബാങ്കിംഗ്, പൗരത്വം തുടങ്ങിയവ.

സംസ്ഥാന ലിസ്റ്റ് സാധാരണഗതിയിൽ സംസ്ഥാന ഗവൺമെന്റുകൾക്ക് നിയമ നിർമ്മാണ അധികാരമുള്ള 66 വിഷയങ്ങളുടെ പട്ടികയാണിത്.

ഉദാഹരണം: കൃഷി, ജയിൽ, പോലീസ്, തദ്ദേശ സ്വയംഭരണം തുടങ്ങിയവ.

സമവർത്തി ലിസ്റ്റ് കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കും നിയമ നിർമ്മാണ അധികാരമുള്ള 47 വിഷയങ്ങളുടെ പട്ടികയാണിത്.

ഉദാഹരണം: വിദ്യാഭ്യാസം, വനം, ട്രേഡ് യൂണി യനുകൾ, വിവാഹം, ജനന മരണ രജിസ്ട്രേഷൻ മുതലായവ.

Question 23.
ഡെക്കാൻ പീഠഭൂമിയുടെ പ്രധാന സവിശേഷതകളും അതിർത്തികളും എഴുതുക.
Answer:
തെക്ക് എന്നർത്ഥമുള്ള ‘ദക്ഷിൺ’ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഡക്കാൻ എന്ന പേരുണ്ടായത്. പശ്ചിമഘട്ടം, പൂർവഘട്ടം എന്നീ മലനിരകൾ ക്കിടയിലായി സത്പുര പർവതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശമാണ് ഡക്കാൻ പീഠഭൂമി. സത്പുര പർവതം, മൈക്കലാനിര മഹാദിയോ കുന്നുകൾ എന്നീ മലനിരകൾ ഡക്കാൻ പീഠഭൂമിയുടെ വടക്കേ അതിരാകുന്നു.

ഒഴുകിപ്പരന്നുണ്ടായ ബസാൾട്ട്, ഗ്രാനൈറ്റ്, നയിസ് തുടങ്ങിയ പരൽരൂപശിലകളാണ് ഡക്കാൻ പീഠഭൂമിക്ക് രൂപംനൽകുന്നത്. ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്. ഈ മേഖലയ ‘ഡക്കാൻട്രാപ്പ്’ എന്നുവിളിക്കുന്നു. ‘റിഗർമണ്ണ് എന്നറിയപ്പെടുന്ന ഫലപുഷ്ഠിയും ജല സംഭരണശേഷിയുമുള്ള മണ്ണ് വേനലിലും കാർഷികവിളകൾക്ക് സംരക്ഷണമേകുന്നു.

Question 24.
നഗരരാഷ്ട്രങ്ങൾ എന്നാലെന്ത്?
Answer:
ഗ്രീസിൽ പൊതുസുരക്ഷയ്ക്കും ഭരണത്തിനുമായി ഗ്രാമങ്ങൾ ഒന്നിച്ചുനിന്നു. അവ നഗരരാഷ്ട്രങ്ങൾ എന്നറിയപ്പെട്ടു. ഒരു നഗരവും ചുറ്റുമുള്ള കാർഷിക ഗ്രാമങ്ങളും ഉൾപ്പെട്ടതായിരുന്നു ഒരു നഗരരാഷ്ട്രം. കുന്നുകളും പർവതങ്ങളും ഈ നഗരരാഷ്ട്രങ്ങൾക്ക് പ്രകൃതിദത്തമായ അതിർത്തികൾ നൽകി. ചില നഗര രാഷ്ട്രങ്ങൾ ദ്വീപുകളായിരുന്നു. ഉയർന്ന കുന്നുകൾക്ക് മീതെയായിരുന്നു നഗരരാഷ്ട്ര- ങ്ങളുടെ തലസ്ഥാനം. ഏതൻസ്, സ്പാർട്ട, കൊറിന്ത്, തീബ്സ് എന്നിവയായിരുന്നു ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങൾ,

Question 25.
ബി.സി.ഇ ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പുതിയ ആശയങ്ങളുടെ രൂപംകൊള്ളലിൽ ഗംഗാ തടത്തിന്റെ പങ്ക് വിശദീകരിക്കുക.
Answer:
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പുതിയ ആശയങ്ങൾ രൂപംകൊണ്ടത് പ്രധാനമായും ഗംഗാ തടത്തിലായിരുന്നു. നവീനാശയങ്ങളുടെ വളർച്ചയിൽ ഗംഗാതടത്തിലെ ഭൗതിക സാഹചര്യങ്ങളായ ഇരുമ്പുപകരണങ്ങളുടെ വ്യാപക ഉപയോഗവും കാർഷികോൽപാദന വർധനവും കച്ചവടം, നഗരങ്ങൾ എന്നിവയുടെ വളർച്ചയും പ്രധാന പങ്കുവഹിച്ചു.

ബി.സി.ജ. ആറാം നൂറ്റാണ്ടോടെ കൃഷിയെയും കന്നുകാലികളെയും ആശ്രയിച്ചുള്ള ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥ ഗംഗാതടത്തിൽ ഉയർന്നുവന്നു. ഇത് യാഗങ്ങൾക്കും മൃഗബലിക്കും പ്രാമുഖ്യം നൽകിയിരുന്ന വേദകാല ആചാരവുമായി പൊരു ത്തപ്പെട്ടതായിരുന്നില്ല. യാഗങ്ങളുടെ ഭാഗമായി കന്നുകാലികളെ വ്യാപകമായി ബലികൊടുക്കുന്നത്, അവയെ ആശ്രയിച്ചുള്ള കൃഷിയെ പ്രതികൂലമായി ബാധിച്ചു. വേദകാല ആചാരങ്ങൾക്കെതിരെ ചിന്തിക്കാൻ ഇത് പ്രേരണയായി.

Question 26.
“പണം ഒരു പൊതു വിനിമയ മാധ്യമമായി പ്രവർത്തിക്കുന്നു.
a) ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?
b) പണത്തിന്റെ പരിണാമം വിശദീകരിക്കുക.
Answer:
a) അതെ, എല്ലാ സാമ്പത്തിക പ്രവർത്ത നങ്ങളുടെയും അടിസ്ഥാനം പണമായതിനാൽ ഞാൻ ഈ പ്രസ്താവനയോട് യോജിക്കുന്നു.

b) പണത്തിന്റെ പരിണാമത്തിന്റെ ആദ്യഘട്ടങ്ങളിൽ മൃഗങ്ങളുടെ തൊലികൾ, കാർഷിക ഉൽപ്പന്നങ്ങൾ, കന്നുകാലികൾ എന്നിവ സാധാരണയായി പണമായി ഉപയോഗിച്ചിരുന്നു. ലോഹങ്ങൾ ലഭ്യമായതോടെ, സ്വർണ്ണവും വിവിധ രൂപത്തിലുള്ള മറ്റ് ലോഹങ്ങളും കറൻസിയായി ഉപയോഗിച്ചു. തുടർന്ന് ലോഹ നാണയങ്ങളും. കടലാസ് പണം അതിന്റെ സൗകര്യാർത്ഥം ഇഷ്ടപ്പെട്ട വ്യാപാര മാധ്യമമായി മാറി. വിപണികൾ വികസിക്കുകയും സാങ്കേതികവിദ്യ കൂടുതൽ പ്രചാരത്തിലാകുകയും ചെയ്തതോടെ പണം പ്ലാസ്റ്റിക് കാർഡുകൾ, കമ്പ്യൂട്ടറൈസ്ഡ് പേയ്മെന്റുകൾ തുടങ്ങിയ ആധുനിക രൂപങ്ങളിലേക്ക് പരിണമിച്ചു.

27 മുതൽ 29 വരെ ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (2 × 6 = 12)

Question 27.
ഉത്തരേന്ത്യൻ സമതലങ്ങളുടെ രൂപീകരണം ഹിമാലയത്തിന്റെ രൂപീകരണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? വ്യക്തമാക്കുക.
Answer:
ഏകദേശം 150-160 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഉപദ്വീപീയ ഇന്ത്യയും ആസ്ത്രേലിയൻ വൻകരയും ഉൾപ്പെടുന്ന ഇന്ത്യൻ ഫലകത്തിന്റെ സ്ഥാനം ദക്ഷിണാർധഗോളത്തിലായിരുന്നു. പിന്നീട് ഇത് വടക്കോട്ടുനീങ്ങി യൂറേഷ്യൻ ഫലക ത്തിനടുത്തുവന്നപ്പോൾ ഈ രണ്ടു ഫലകങ്ങളുടെയും ഇടയിൽ നിലകൊണ്ടിരുന്ന ടെഥിസ് സമുദ്രത്തിന്റെ അടിത്തട്ട് മടങ്ങി ഉയർന്നുവരാൻ തുടങ്ങി. അങ്ങനെയാണ് ഹിമാലയ പർവതം രൂപംകൊണ്ടത്.

ഹിമാലയത്തിൽനിന്നും ഉപദ്വീപിയ ഇന്ത്യയിൽനിന്നും ഉത്ഭവിച്ചൊഴുകുന്ന നദികൾ വഹിച്ചു കൊണ്ടുവന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ടാണ് ഫലഭൂയിഷ്ഠമായ സിന്ധു-ഗംഗ-ബ്രഹ്മപുത്രാ സമതലം രൂപപ്പെട്ടത്. ഹിമാലയരൂപീകരണ ഫലമായി ഹിമാലയത്തിന്റെ തെക്കായി രൂപപ്പെട്ട അതിവി ശാലമായ തടത്തിലാണ് അവ നിക്ഷേപിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് വർഷങ്ങളോളം നടന്ന നിക്ഷേപ പ്രക്രിയയുടെ ഫലമായാണ് ഈ സമതലം രൂപംകൊണ്ടത്. ഇവിടുത്തെ എക്കൽ നിക്ഷേപത്തിന്റെ കനം ഏകദേശം 1000 മീറ്റർ മുതൽ 2000 മീറ്റർ വരെയാണ്.

Kerala Syllabus Class 9 Social Science Model Question Paper Set 5 Malayalam Medium

Question 28.
a) ഹിമാലയത്തിലെ പ്രധാന പ്രാദേശിക വിഭാഗങ്ങൾ ഏതൊക്കെയാണ്?
b) പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രധാന വിഭജനങ്ങൾ വിശദീകരിക്കുക.
Answer:
a) ഹിമാലയത്തിൽ നിന്നും ഉദ്ഭവിക്കുന്ന നദികൾ പർവതനിരകൾക്ക് കുറുകെ ആഴമേറിയ താഴ്വരകൾ (ഗിരികന്ദരങ്ങൾ നിർമ്മിച്ചു.കൊണ്ടൊഴുകുന്നു.
പർവതനിരകൾക്ക് കുറുകെ ഒഴുകുന്ന നദികളെ നദികളെ അടിസ്ഥാന പ്പെടുത്തിയാണ് ഹിമാലയത്തെ പടിഞ്ഞാറൻ ഹിമാലയം, മധ്യഹിമാലയം, കിഴക്കൻ ഹിമാലയം എന്നിങ്ങനെ പ്രാദേശിക വിഭാഗങ്ങളായി വേർതിരിക്കുന്നത്.

b) ജമ്മുകാശ്മീരിന്റെ വടക്ക് സിന്ധുനദീ താഴ്വര മുതൽ ഉത്തരാഖണ്ഡിന്റെ കിഴക്ക് കാളിന്ദീ (ഘാഘരനദിയുടെ പോഷകനദി താഴ്വര വരെ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഹിമാലയത്ത കാശ്മീർ ഹിമാലയം, ഹിമാചൽ ഹിമാലയം, ഉത്തരാഖണ്ഡ് ഹിമാലയം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിക്കാം.

കാശ്മീർഹിമാലയം: മഞ്ഞുമൂടിയ കൊടുമുടികളും താഴ്വരകളും മലനിരകളും നിറഞ്ഞ കാശ്മീർ ഹിമാലയത്തിലെ പ്രധാന പർവതനിരകളാണ് കാരക്കോറം, സസ്ക്കർ, ലഡാക്ക്, പീർപഞ്ചാൽ എന്നിവ. ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയായ മൗണ്ട് K2 കാരക്കോറം നിരയിലാണ് സ്ഥിതി ചെയ്യുന്നത്. സിയാച്ചിൻ, ബോൽടോരോ തുടങ്ങിയവ ഈ പ്രദേശത്തെ പ്രധാന ഹിമാനികളാണ്.

കാശ്മീർ ഹിമാലയത്തിലെ നിരവധി ശുദ്ധജല തടാകങ്ങളിൽ ഒന്നായ ദാൽ തടാകത്തിന് പ്രാധാന്യമുണ്ട്, കാരണം ശ്രീനഗർ അതിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ദാൽതടാകത്തിലെ ശികാര തോണികളും ഫ്ലോട്ടിംഗ് മാർക്കറ്റുകളും കാശ്മീർ ടൂറിസ ത്തിന്റെ മുഖ മുദ്രകളാണ്. പർവതച്ചരിവുകളിൽ വേനൽക്കാലങ്ങളിൽ രൂപപ്പെടുന്ന പുൽമേടു കളാണ് ‘മർഗുകൾ’.

ഹിമാചൽ ഹിമാലയം: പ്രധാനമായും ഹിമാചൽപ്രദേശ് സംസ്ഥാനം ഉൾപ്പെടുന്ന ഹിമാലയ ഭാഗമാണ് ഹിമാചൽ ഹിമാലയം. ഈ പർവതപ്രദേശത്തെ പ്രധാന നദികളാണ് ചിനാബ്, രവി, ബിയാസ് എന്നിവ. ഈ പ്രദേശത്തെ പർവതനിരകളാണ് ധൗളാധർ, പീർപഞ്ചാൽ എന്നിവ. പർവതഭാഗങ്ങളിൽ അനേകം ശുദ്ധജലതടാകങ്ങൾ കാണാം. ചന്ദ്രതാൽ, സൂരജ്താൽ എന്നിവ ഇവയിൽ ചിലതാണ്. ഹിമാചൽപ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ബാരാലച്ചാ ലാ ചുരവും കുളുതാഴ്വരയെ ലാഹുൽ, സ്പിതി എന്നീ താഴ്വരകളുമായി ബന്ധിപ്പിക്കുന്ന റോഹ്താങ് ചുരവുമാണ് ഹിമാചൽ ഹിമാലയത്തിലെ

പ്രധാന ചുരങ്ങൾ. കുളു, കംഗ്ര, ലാഹുൽ തുടങ്ങിയ മനോഹരമായ താഴ്വരകളും സുഖവാസ കേന്ദ്രങ്ങളായ ഷിംല, മണാലി എന്നിവയും വിനോദസഞ്ചാരികളെ പ്രദേശങ്ങളിൽ ശൈത്യവും ആകർഷിക്കുന്ന ഇടങ്ങളാണ്. മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന ഈ പലയിടങ്ങളിലായിചുടുനീരുറവകൾ കാണപ്പെടുന്നുണ്ട്.

ഉത്തരാഖണ്ഡ് ഹിമാലയം: സത്ലജ് നദി മുതൽ കാളീനദി വരെയുള്ള ഹിമാലയ പ്രദേശമാണ് ഉത്തരാഖണ്ഡ്, ഹിമാലയം. ഇതിന്റെ പടിഞ്ഞാറുഭാഗം ഗഢ്വാൾ ഹിമാലയം എന്നും കിഴക്കൻഭാഗം കുമയൂൺ ഹിമാലയം എന്നും അറിയപ്പെടുന്നു. നന്ദാദേവി, കാമെറ്റ്, ബദരീനാഥ്, കേദാർ നാഥ് തുടങ്ങി ഉയരമേറിയ കൊടുമുടികൾ ഉത്തരാഖണ്ഡ് ഹിമാലയത്തിൽ സ്ഥിതിചെയ്യുന്നു.

ഗംഗ, യമുന എന്നീ നദികളുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രി, യമുനോത്രി തുടങ്ങിയ ഹിമാനികളും നൈനിതാൽ, ഭീംതാൽ തുടങ്ങിയ ശുദ്ധജല തടാകങ്ങളും ഈ മേഖലയിലുണ്ട്. ലെസ്സർ ഹിമാലയത്തിനും സിവാലിക് മലനിരകൾക്കുമിടയിൽ കാണപ്പെടുന്ന നിരപ്പായ താഴ്വരകളാണ് ദൂണുകൾ.ഇവിടങ്ങളിലെ ഉയർന്ന പർവതച്ചരിവുകളിൽ കാണപ്പെടുന്ന ക്കാല പുൽമേടുകളാണ് ‘ബുഗ്യാൽ’.

Question 29.
മൗര്യന്മാരുടെയും ഗുപ്തന്മാരുടെയും ഭരണസംവിധാനങ്ങൾ താരതമ്യം ചെയ്യുന്ന ഒരു കുറിപ്പ് തയ്യാറാക്കുക.
Kerala Syllabus Class 9 Social Science Model Question Paper Set 5 Malayalam Medium Img 2
Answer:
ബി.സി.ഇ നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്ത മൗര്യ സ്ഥാപിച്ച സാമ്രാജ്യം കേന്ദ്രീകൃതവും ബ്യൂറോക്രാറ്റിക് ഭരണത്തിനും പേരുകേട്ടതായിരുന്നു. നാലാം നൂറ്റാണ്ട് മുതൽ ആറാം നൂറ്റാണ്ട് വരെ തഴച്ചുവളർന്ന ഗുപ്ത സാമ്രാജ്യം, ഫ്യൂഡലിസം ഉപയോഗപ്പെടുത്തി, വിശ്വസ്തതയ്ക്കും സൈനിക സഹായത്തിനും പകരമായി പ്രാദേശിക ഭരണാധികാരികൾക്ക് ഭൂമി ദാനവും സ്വയംഭരണവും നൽകി അധികാരത്തെ വികേന്ദ്രീകരിച്ചു. വികേന്ദ്രീകൃത സമീപനം ഗുപ്ത സാമ്രാജ്യത്തെ വിശാലമായ നിയന്ത്രിക്കാൻ അനുവദിക്കുകയും പ്രാദേശിക നേതാക്കൾക്ക് അവരുടെ പ്രദേശങ്ങൾ ഭരിക്കാൻ അധികാരം നൽകുകയും ചെയ്തു.

അശോകയുടെ കീഴിൽ മൗര്യന്മാർ ബുദ്ധമതം സ്വീകരിക്കുകയും അത് ഭരണത്തിനും ധാർമ്മികതയും സാമൂഹിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്തു. ക്ഷേത്രങ്ങളെയും ബ്രാഹ്മണ പാരമ്പര്യങ്ങളെയും പിന്തുണച്ചുകൊണ്ട് ഗുപ്തന്മാർ ഹിന്ദുമതത്തെ അനുകൂലിച്ചു. വ്യത്യാസ ങ്ങൾക്കിടയിലും, രണ്ട് സാമ്രാജ്യങ്ങളും ബ്യൂറോ ക്രസി, നികുതി സംവിധാനങ്ങൾ, സമൃദ്ധിക്കായുള്ള വ്യാപാര ശൃംഖലകൾ തുടങ്ങിയ സവിശേഷതകൾ പങ്കിട്ടു. ഇരുവർക്കും ശക്തമായ സൈന്യവും വിപുലീകരിച്ച പ്രദേശങ്ങളും ഉണ്ടായിരുന്നു.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 1 (Kerala Padavali)

Teachers recommend solving 9th Class Malayalam Kerala Padavali Question Paper Set 1 (Kerala Padavali) to improve time management during exams.

Kerala Syllabus Std 9 Malayalam 1 Model Question Paper Set 1 (Kerala Padavali)

Max Score: 40 Time
Time : 1 ½ hrs.

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ 4 എണ്ണത്തിന് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഓരോന്നിനും ഒരു സ്കോർ വീതം) (4 × 1 = 4)

Question 1.
” സ്നേഹിപ്പു ഞാനി മണ്ണിലോരോപുൽക്കൊടിയെയും.” ആരുടെ വാക്കുകൾ ?
(സി) ഇടശ്ശേരി
(ബി) കെ. ജി. ശങ്കരപ്പിള്ള
(സി) ഇടശ്ശേരി
(ഡി) സുഗതകുമാരി
Answer:
ഒ. എൻ. വി.

Question 2.
അർത്ഥമെഴുതുക
ലീല
അവധൂതൻ
അഖണ്ഡം
പ്രശാന്തി
Answer:
ലീല – കളി, വിനോദം
അവധൂതൻ – സന്യാസി, യോഗി
അഖണ്ഡം – ഭിന്നിക്കാത്ത
പ്രശാന്തി – ശാന്തത, സമാധാനം

Question 3.
” വിയർപ്പു തുള്ളിയിൽ ലോകം കയ്യിൽ പുരളുന്ന ഉപ്പു പരലുകൾ ഏത് കവിതയിൽ നിന്ന് എടുത്തതാണ്?
അമ്മ
തരിശുനിലങ്ങളിലേക്ക്
പുളിമാവ് വെട്ടി
• സുകൃതഹാരങ്ങൾ
Answer:
തരിശുനിലങ്ങളിലേക്ക്

Question 4.
“ എന്റെ സാമൂഹികദർശനം മൂന്ന് വാക്കുകളിൽ സംഗ്രഹിക്കാവുന്നതാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം” ആരുടെ വാക്കു
കളാണ് ?

ശ്രീനാരായണഗുരു
കുമാരനാശാൻ
ഡോ. ബി.ആർ. അംബേദ്കർ
ഉള്ളൂർ
Answer:
ഡോ. ബി.ആർ. അംബേദ്കർ

Kerala Syllabus Class 9 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 5.
പിരിച്ചെഴുതി സന്ധി നിർണ്ണയിക്കുക
അറിയാതെയായിരം
മലയോരം
Answer:
അറിയാതെയായിരം അറിയാതെ + ആയിരം ആഗമസന്ധി ‘യ’ ആഗമം
മലയോരം – മല + ഓരം
ആഗമസന്ധി ‘യ’ ആഗമം

6 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് രണ്ടോ മുന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 × 2 = 4)

Question 6.
ആ കാഴ്ച കണ്ട് അവർ പകച്ചു നിന്നുപോയി. ആ കാഴ്ച കണ്ട് അവർ വീട്ടിലേക്കു തിരിച്ചുപോയി “പോയി” എന്ന പദം രണ്ടു വാക്യസന്ദർഭങ്ങളിലും ഒരേ അർഥത്തിലാണോ ഉപയോഗിച്ചിരിക്കുന്നത്? എന്താണ് അവ തമ്മിലുള്ള വ്യത്യാസം?
Answer:
അയാൾ അവിടെ നിന്ന് പോയി
അയാൾ അവിടെ നിന്നുപോയി
അയാള് അവിടെ നിന്ന് പോയി
എന്നതിന് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോയി എന്നാണ് അർത്ഥമാക്കുന്നത്. അയാൾ അവിടെ തന്നെ നിന്ന് പോയി എന്നാൽ ചലിക്കാൻ കഴിയാത്തവിധം സ്തബ്ദനായി നിന്ന് പോയി എന്നാണ് അർത്ഥമാക്കുന്നത്. മിടുക്കി മിടുക്കൻ

Question 7.
സൃഷ്ടി – സ്രഷ്ടാവ്
അനുഗ്രഹം – അനുഗൃഹീത
ഇത്തരം പദജോഡികൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
Answer:
മിടുക്ക് – മിടുക്കി മിടുക്കൻ
തല – തലയൻ / തലച്ചി
സാമർഥ്യം – സമർഥൻ / സമർഥ
സ്വാതന്ത്ര്യം – സ്വതന്ത്രൻ / സ്വതന്ത

Question 8.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട രണ്ട് സാഹിത്യ കൃതികൾ പരിചയപ്പെടുത്തുക
Answer:
. ആതി – സാറ ജോസഫ്
. ഭൂമിയുടെ അവകാശികൾ – വൈക്കം മുഹമ്മദ് ബഷീർ

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5 × 4 = 20)

Question 9.
വൈലോപ്പിള്ളിയുടെ കവിതകളുടെ മുഖ്യസവിശേഷതകളായി ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഏതെല്ലാം? വിശകലനം ചെയ്യുക.
Answer:
‘പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ചുകീറി ഞാൻ നേരിനെ കാട്ടാം’ എന്ന് ഉദ്ഘോഷിച്ച കവിയാണ്. ശ്രീ. വൈലോപ്പിള്ളി ശ്രീധര മേനോൻ. അദ്ദേഹം എന്താണ് എന്നുള്ളത് ഈ വരികളിലുണ്ട്. കവി കാവ്യ സപര്യയിലൂടെ തെളിയിച്ചതെല്ലാം നേരിന്റെ മുഖങ്ങൾ ആണ് എന്നു ഈ വരികളിലൂടെ മനസിലാക്കാൻ സാധിക്കും. കൊളോണിയൽ അധിനിവേശത്തെ തുടർന്ന് മനുഷ്യ പരമ്പരയിൽ ഉണ്ടായ ബൗധികമായ മാറ്റങ്ങളെക്കുറിച്ചും പ്രകൃതിക്കുമേൽ മനുഷ്യൻ ആധിപത്യം സൃഷ്ടിച്ചത്തിന്റെ വേദനകളും ആകുലതകളും പങ്കുവെയ്ക്കുന്നതാണ് വൈലോപ്പി ള്ളിയുടെ കവിതകൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളുടെ വേര് വഴികൾ കണ്ടെത്തുകയായിരുന്നു കവി.

മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിൽ പുലരണം എന്ന് ചിന്തിക്കുന്ന മനുഷ്യനാണു കവി. പക്ഷെ വികസനത്തിന്റെ പാതയിൽ തനിക്കു തടസമെന്നു തോന്നിയ എന്തിനെയും അറുത്തു മാറ്റുകയായിരുന്നു ആധുനിക മനുഷ്യൻ വിജയത്തിനുമേൽ വിജയം കൊയ്യുമ്പോൾ വളർച്ചയുടെ ഓരോ ചുവടും ചുറ്റുവട്ടത്തെ ചെറുജീവികൾക്കു പോലും വെല്ലുവിളിയായി മാറിയതിന്റെ വേദനകളാണ് കവി പങ്കു വെയ്ക്കുന്നത്. കന്നിക്കൊയ്ത്ത്, ഓണപ്പാട്ടുകൾ, കൈപ്പവല്ലരി, വിത്തും കൈക്കോട്ടും, കുടിയൊഴിക്കൽ, മകരക്കൊയ്ത്ത്, കൃഷ്ണമൃഗങ്ങൾ, കുന്നിമണികൾ തുടങ്ങി നെഞ്ചുകീറി നേരിനെ കാണിച്ചവയിലെല്ലാം പ്രകൃതിയിലേക്കുള്ള നോട്ടം കാണുന്നില്ലേ, അതാണ് കവി.

നഗരവൽക്കരണം മൂലം ഗ്രാമങ്ങൾ പ്രകൃതിയുടെ കുപ്പതോട്ടിയായ സംസ്കാരപരിണാമത്തോടുള്ള വിയോ ജിപ്പും നാടിനോടുള്ള ആത്മബന്ധം മുൻനിർത്തി വരാനി രിക്കുന്ന വിപത്തുകളെ വായനക്കാരനിലൂടെ ദീർഘ ദർശനം നടത്തുകയാണ്. ഉയർന്ന പാരിസ്ഥിതികാവ ബോധവും, മാനവികതയും നിറഞ്ഞു നിൽക്കുന്ന എഴുത്തു രീതിയാണ് കവിതയിൽ കാണാനാകുക.

Question 10.
മുഴുവൻ ഭൂമിയും ഒറ്റച്ചാലാ
യുഴുതു മറിക്കും വീര്യമോടെ
അണിയാണിയായ് വേലക്കാരാവ
മടിവെച്ചടിവെച്ചണയുമ്പോൾ
തൊഴിലാളികളുടെ എന്തെല്ലാം പ്രത്യേകതകളാണ് ഈ വരികളിൽ തെളിയുന്നത് ഇതുപോലെയുള്ള മറ്റുവരികൾ കണ്ടെത്തി ചർച്ച ചെയ്യുക.
Answer:
കരിങ്കൽ പാറകൾ പോലും തങ്ങളുടെ ബലിഷ്ഠമായ കൈകളാൽ നിഷ്പ്രയാസം തച്ചുടക്കുന്നവരാണ് തൊഴി ലാളികൾ. അധ്വാനിച്ചു കൈയും മനസ്സും ഇരുമ്പുപോൽ ബലിഷ്ഠമാക്കിയവരാണ് തൊഴിലാളികൾ. അവരുടെ പരുക്കനായ കെയ്ക്കും മനസ്സിനും ഭൂമിയുടെ ഉർവ്വ രമായ പച്ചമണ്ണ് ഉഴുതു മറിക്കുക എന്നത് വളരെ മി ഷികമായ കാര്യമായാണ് കവി അവതരിപ്പിക്കുന്നത്. അതുമാത്രമല്ല ജീവിതം പട്ടിണിയിലും ദാരിദ്ര്യത്തിലും ആണെങ്കിലും അതിനെയെല്ലാം മറികടക്കുന്ന ഊർജ്ജ മാണ് ഓരോ വേലക്കാർക്കും ഉള്ളത്. അവരുടെ നടപ്പിലും ഭാവത്തിലും എല്ലാം ഈ ഊർജ്ജസ്വലാത് പ്രകടമായി കാണാൻ സാധിക്കും എന്നാണ് കവി ഈ വരികളിലൂടെ അവതരിപ്പിക്കുന്ന ആശയം.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 11.
“പാത്തുമ്മായുടെ ആട് – ഒരു സത്യമായ കഥയാണ്.“ എന്ന് ലേഖകൻ പറയുന്നത് എന്തുകൊണ്ടാവാം? നിരീക്ഷണങ്ങൾ അവ
തരിപ്പിക്കുക.
Answer:
ബഷീറിന്റെ ജീവിതത്തിലെ നേർകാഴ്ചകളാണ് പത്തു മ്മയുടെ ആടിന്റെ മുഖ്യപ്രമേയം നാളുകൾക്കു ശേഷം തന്റെ വീട്ടിലേക്കു വന്ന ബഷീറിനോട് സഹോദരങ്ങളും അമ്മയും തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കുകയാണ്, നാടുചുറ്റി വളരെ ധനികനായാണ് താൻ തിരിച്ചു വന്നിരിക്കുന്നത് എന്നാണ് എല്ലാവരുടെയും വിചാരം, എന്നാൽ വീടിനു വേണ്ടി എല്ലാം ചെയ്യണമെന്ന ആഗ്രഹം ബഷീറിനുമുണ്ട്. മൂല കാരണം പണമാണ്. തന്റെ ദാരിദ്ര്യത്തെ പുരപ്പുറത്തു നിന്നും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു വിളിച്ചു പറയുകയാണ് ബഷീർ തന്റെ ഓരോ കൃതികളിലും, ഇതിന്റെ ഇടയിൽ തന്റെ കൂടപ്പിറപ്പുകളും ഭൂമിയുടെ അവകാശികളായ സകല ചരാചരങ്ങളും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങൾ ആകുന്നുണ്ട്

Question 12.
പിറ്റേന്ന് കാലത്തു കുളിമുറിയിൽ കടന്നപ്പോളാണ് അച്യുതൻമാമ്മയെക്കുറിച്ചുളള ചിന്ത പ്രജ്ഞയിൽ പ്രകാശം പറ്റിയത്? അച്യുതമ്മാമയെക്കുറിച്ച് എന്തെല്ലാം ഓർമ്മകളാണ് കഥാനായകൻ പങ്കുവെയ്ക്കുന്നത്? കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ഛനെ ഓർമയില്ലാത്ത തനിക്കു അച്ഛന്റെ കർത്തവ്യങ്ങൾ മുടങ്ങാതെ നിവർത്തിച്ചു തന്നയാൾ. ഇന്ന് കാണുന്ന ജീവിതത്തിലേക്ക് അച്ഛന്റെ സ്ഥാനത്തു നിന്നും കൈപിടിച്ച് താങ്ങായത് അച്യുതൻമാമ്മയാണ്. ബാല്യത്തിൽ ഉത്സവമേറ്റിയതും, താൻ തോളിൽ കയറിയാൽ കുതിരയായി മാറിയും. അമ്പലപ്പറമ്പിൽ അമിട്ട് പൊട്ടുമ്പോലെ ചിരിച്ചും തന്റെ ബാല്യകാല സന്തോഷങ്ങളിൽ ഒറ്റപ്പെടലിന്റെ വാതിലടച്ചു തനിക്കു കൂട്ടായി തീർന്നതും അച്യുതൻ മാമ്മയാണ്. ഓണനാളുകൾ ബാല്യകാലത്തിന്റെ കുളിരോർമ കളാണല്ലോ അവയ്ക്കെല്ലാം തന്റെ ജീവിതത്തിൽ വെളിച്ചം നിറച്ചത് അമ്മാമയാണ് എന്ന ഓർമ്മകൾ കഥാനായകനിൽ നിറയുന്നുണ്ട്. അമ്മാവന്റെ ഭാര്യ മരിച്ചതിനു ശേഷം അമ്മാമ അനുഭവിച്ചു വന്ന ജീവിത ക്ലേശങ്ങളും മക്കളിൽ നിന്നും ലഭിക്കാതെ പോന്ന താങ്ങും തണലും എല്ലാം അമ്മാമയുടെ വരവിലൂടെ മാധവന്റെ ഓർമകളിലേക്ക് തെളിയുന്നുണ്ട്.

Question 13.
അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ? മാതംഗി ഇങ്ങനെ ചോദിക്കാനിടയായത് എന്തുകൊണ്ടാവും? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
ആര്യനായ ഭിക്ഷ നീചനാരിയായി സമൂഹം കരുതിയിരുന്ന ചാമർ ജാതിയിൽപ്പെട്ട തന്നോട് ദാഹജലം ചോദിച്ചതി നാലാണത്. ശുദ്ധരെന്ന് കരുതുന്നവരെ അധഃകൃതരാ ക്കപ്പെട്ടവർ തീണ്ടിയാൽ പാപം ഉണ്ടാകും എന്ന ഭീതിയും അവൾക്കുണ്ട്. ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്, ഗ്രാമത്തിനു പുറത്തു വസിക്കുന്ന ചാമർനായകന്റെ മകളാണ് താൻ എന്നും, തന്നോട് ദേഷ്യം തോന്നരുതെന്നും ചണ്ഡാലഭിക്ഷുകി പറയുന്നു, അ ദാഹം കൊണ്ട് ആചാരങ്ങൾ മറന്നു പോയോ എന്ന് ബുദ്ധ സന്യാസിയോട് ചോദിക്കുകയാണ് മാതംഗി. തന്റെ വിനീതമായ എളിമകൊണ്ടും അന്ന് നില നിന്നിരുന്ന ജാതി വ്യവസ്ഥയോടുള്ള ഭയംകൊണ്ടുമാണ് മാതംഗി ബുദ്ധ സന്യാസിയോട് ഇത്തരത്തിൽ പെരു മാറുന്നത്.

Question 14.
സെൽഫി എടുക്കുവാൻ ആളുകൾക്ക് കൂടുതൽ താൽപര്യമുണ്ടോ? എന്തായിരിക്കും കാരണം?
Answer:
ഇന്നത്തെ കാലത്തു എല്ലാവരും സെൽഫി എടുക്കാൻ താല്പര്യമുള്ളവരാണ്, തങ്ങളുടെ ജീവിത ത്തിലെ എല്ലാ സന്ദർഭങ്ങളും മനോഹരമായി ചിത്രീകരിക്കാൻ താല്പര്യ പ്പെടുകയും തങ്ങളോട് തന്നെ കൂടുതൽ പ്രണയമുള്ള വരുമാണ് ഈ കാലത്തെ മനുഷ്യർ.

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 6 = 12)

Question 15.
‘എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാർത്തിക്കുള്ളതില്ല. ” – (ഗാന്ധിജി
ഈ പ്രസ്താവനയുടെ പൊരുൾ പരിശോധിച്ച് പ്രകൃതിയെ സ്നേഹിക്കാനും നല്ല നാളേയ്ക്കായ് എന്ന വിഷയത്തിൽ മുഖപ്ര
സംഗം തയ്യാറാക്കുക.
Answer:
പ്രകൃതിയെ സ്നേഹിക്കാം നല്ല നാളേയ്ക്കായ് മനുഷ്യന്റെ ജീവിതത്തിന്റെ അടിസ്ഥാനം പ്രകൃതിയാണ്. പ്രകൃതിയിൽ നിന്നാണ് ജീവന്റെ ഓരോ അണുവും വളരു കയും തുടരുകയും ചെയ്യുന്നത്. അതുകൊണ്ടാണ് പൂർവികർ പ്രപഞ്ചത്തിലെ ഒരോ ശക്തിയെയും ബഹു മാനിച്ചതും. പ്രകൃതിക്കനുയോജ്യമായ ജീവിത ശൈലി നയിച്ചതും. എന്നാൽ ആധുനിക മനുഷ്യൻ തന്റെ തിരക്കുകൾക്കിടയിൽ പരിസ്ഥിതിയെ മറക്കുകയാണ്. എന്താണ് തനിക്കു തന്റെ ലക്ഷ്യത്തിനു വിലങ്ങു തടിയാ കുന്നത് അതിനെ ഇല്ലായ്മ ചെയ്തു മുന്നേറുക എന്ന ചിന്താഗതിയാണ് ഉള്ളത്. ഒരു കാലത്തു പരിസ്ഥിതിക്ക നുകൂലമായ വീടുകളാണ് എല്ലാവരും ഉപയോഗിച്ചിരുന്നത് പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിഷരഹിതമായ പച്ചക്കറികളും കായ്കനികളുമാണ് മനുഷ്യൻ ഉപയോഗിച്ചിരുന്നത്.

എന്നാൽ ഇന്നാകട്ടെ എല്ലാം വിഷമയമാണ്. വീടുകൾക്കും കെട്ടിടങ്ങൾക്കും വേണ്ടി മുറിച്ചുമാറ്റപെടുന്ന മരങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിന് വേണ്ടി മൂടപെടുന്ന ജലാശയങ്ങൾ, മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് അന്യമാകുന്ന കാടുകൾ, കാടു നഷ്ടപ്പെടുന്ന കാട്ടുമൃഗങ്ങൾ, ഇടമില്ലാതെയാകുന്ന ചെറുജീവികൾ, വംശനാശം സംഭവിക്കുന്ന പക്ഷി മൃഗാദികൾ തുടങ്ങി മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കൊണ്ട് ഭൂമി നേരിടുന്ന വെല്ലുവിളികൾ നാൾക്കു നാൾ വർധിച്ചു വരികയാണ്. ഇത്തരം വെല്ലുവിളികൾക്കു തീർച്ചയായും പ്രകൃതി പ്രതികരിക്കുക തന്നെ ചെയ്യും. കാലം തെറ്റിയ കാലവർഷങ്ങളും അനിയന്ത്രിതമായ ചൂടും, വറ്റിവരണ്ട ശുദ്ധ ജല സംഭരണികളും അനാഥമായ പാടവരമ്പു കളായും, പ്രകൃതി അതിന്റെ മുഖഭാവം മാറ്റി കൊണ്ടിരിക്കും. ഓർക്കുക നമുക്കു ഇന്ന് ജീവിക്കാൻ ആകും വിധം ഈ പരിസ്ഥിതിയെ നയെ ഏൽപ്പിച്ചത് നമ്മുടെ പൂർവികരാണ്. നമുക്ക് ആവശ്യമായതെല്ലാം പ്രകൃതി തരുന്നുണ്ട് അതിന്റെ അളവിൽ കവിഞ്ഞു കൈ കടത്തുമ്പോഴാണ് അത് അത്യാർത്തി ആകുന്നത്. ഇത് തന്നെ ആണ് മഹാത്മാഗാന്ധി നമ്മോടു പങ്കുവെയ്ക്കുന്ന ആശയവും. നമ്മുടേത് മാത്രമല്ല ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്. വരും തലമുറയ്ക്ക് ഭംഗിയായി പകർന്നു നൽകുക. ഭൂമിയുടെ സുസ്ഥിരത നമ്മുടെ അനിവാര്യതയാണ്.

Question 16.
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നിങ്ങൾ എന്നും കാണാറുണ്ടോ? പണ്ടുകാലത്ത് ഇന്നത്തെപോലുള്ള ആധുനിക സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും അകലെ ഉള്ളവരുടെ സുഖവിവരങ്ങൾ അറിയാൻ സമയം കണ്ടെത്തിയിരു ന്നത് കത്തിലൂടെയും മറ്റുമായിരുന്നു നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനും കുടുംബത്തിനും വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ട് ഒരു കത്ത് തയ്യാറാക്കുക.?
Answer:
പ്രിയപ്പെട്ട ആര്യ നിനക്ക് സുഖമാണോ? എത്ര നാളുകളായി നമ്മൾ തമ്മിൽ കണ്ടിട്ട് ഏഴാം ക്ലാസ് കഴിഞ്ഞിട്ട് നമ്മൾ തമ്മിൽ കണ്ടതേയില്ല. നീ എന്നെ ഓർക്കാറുണ്ടോ. നീ അന്ന് നമ്മുടെ നെല്ലിമര ചുവട്ടിൽ നിന്റെ വിലാസം മണ്ണിൽ എഴുതിയിട്ടത് ഓർമ്മയുണ്ടോ? അന്ന് നീ എഴുതിയ വിലാസം ഇന്നും എന്റെ ഓർമയിലുണ്ട് മായാതെ, നിന്നെ ഓർക്കു മ്പോൾ എല്ലാം ഞാൻ നിന്റെ വിലാസവും നമ്മൾ ഒരുമിച്ചു വർഷങ്ങൾ കളിച്ചും കഥപറഞ്ഞും പരസ്പരം ക കോർത്തിരുന്ന നെല്ലി മരവും ഓർക്കാറുണ്ട്. നീ അമ്മയുടെ വീട്ടിൽ പോയി വന്നതിനു ശേഷം എനിക്ക് കൊണ്ടുവന്നു തരാറുള്ള ചക്കരമാങ്ങയുടെ മധുരം ഇന്നും എന്റെ നാവിലുണ്ട്.

നമ്മൾ ഒരുമിച്ചുണ്ട് മുത്തശ്ശി വച്ചുണ്ടാക്കിതരുന്ന പൊതിച്ചോറിന്റെ രുചി നീ എന്നും ഓർമിക്കുമെന്നു എന്നോട് നീ പറയാറില്ലേ അതുപോലെ, പോട്ടെ എനിക്കി വിടെ സുഖമാണ്, പുതിയ വിദ്യാലയം അദ്ധ്യാപകർ ദിനവും ബസ്സിൽഉള്ള യാത്രകൾ അങ്ങനെ തിരക്കുള്ള ഒരാളായി മാറി ഞാനും. വൈകുന്നേരങ്ങളിൽ അധികമായി ട്യൂഷനും ഉണ്ട്. നിനക്ക് സുഖമാണോ, അമ്മയ്ക്കോ അമ്മയോടും അച്ചനോടും ചേച്ചിയോടും എന്റെ സ്നേഹാന്വേഷണങ്ങൾ പറയില്ലേ?
ഒരുപാടു സ്നേഹത്തോടെ നിന്റെ സ്വന്തം അമ്മു.

Kerala Syllabus Class 9 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 17.
ബഹങ്ങളുടെയും മേളങ്ങളുടെയും മധ്യത്തിലാണ് ബീഹാർ വന്നിരിക്കുന്നത്. പ്രശാന്തത തേടി! ചാമ്പയ്ക്ക് പറിച്ചെടുക്കാൻ വരുന്ന പെൺകുട്ടികളെ ചിത്രീകരിക്കുന്നിടത്ത് ബഷീർ തന്നെത്തന്നെ പരിഹസിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രസക രവും നാടകീയവുമായ ഒട്ടേറെ സന്ദർഭങ്ങൾ പാത്തുമ്മായുടെ ആടിൽ കാണാം. നോവലിൽ നിന്ന് ഇതുപോലെയുള്ള സന്ദർഭ ങ്ങൾ കണ്ടെത്തി റോൾ പ്ലേ അവതരിപ്പിക്കുക?
Answer:
റോൾ പ്ലേ
വേഷവിതാനങ്ങളില്ലാതെ കഥാപാത്രങ്ങളെ ഭാഷണതലത്തിൽ ആവിഷ്കരിക്കുന്നതാണ്. റോൾ പ്ലേ എന്നത് സൃഷ്ടിപരമായ ഒരു പ്രവർത്തനമാണ്. അതിൽ പങ്കെടുക്കുന്നവർ ഒരു സാഹചര്യ ത്തിൽ ഒരു പ്രത്യേക കഥാപാത്രങ്ങളായി മാറുകയും അഭിനയിക്കുകയും ചെയ്യുന്നു. ചില കഴിവുകൾ വികസിപ്പിക്കുന്നതിനോ പരിശീലിക്കുന്നതിനോ വ്യത്യസ്തമായ വീക്ഷണങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാറുണ്ട്. റോൾ പ്ലേയിൽ സംഘാംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ, ഉചിതമായ സംഭാഷണങ്ങളിലൂടെയുള്ള ആശയവിനിമയം എന്നിവ ഉൾപ്പെടുത്താറുണ്ട്. പരിചയ പെടുന്നതിനോ വ്യക്തികളെ സഹായിക്കുന്നതിനായി വിദ്യാഭ്യാസം, വിനോദം, തെറാപ്പി ഇത് വ്യത്യസ് ത കഥാപാത്രങ്ങളുടെ സവിശേഷതകൾ കണ്ടെത്താനും അനുകരണീയമായ ഇതര സാഹചര്യങ്ങളിൽ ഇടപെടാനും കുട്ടികളെ സഹായിക്കുന്നു.

അഭിനേതാക്കൾക്ക് നിർണായക പങ്കുണ്ട്. അവർ കഥാപാത്രങ്ങളെ അഭിനയത്തിലൂടെ ജീവസുറ്റതാ ക്കുന്നു. വേഷത്തിൽ മുഴുകി, കഥാപാത്രത്തിന്റെ പ്രേരണകൾ, സ്വഭാവം, പശ്ചാത്തലം എന്നിവ മനസ്സിലാക്കി അവരെ ബോധ്യപ്പെടുത്തുന്ന തരത്തിൽ അവതരിപ്പിക്കാനുള്ള ശേഷി വികസിക്കുന്നു.
റോൾ പ്ലേയിലെ അഭിനേതാക്കൾ അവരുടെ വ്യക്തിത്വം, സംഭാഷണ രീതികൾ, ശാരീരികക്ഷമത, റോളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ, അവർ അവതരിപ്പിക്കുന്ന കഥാപാത്രത്ത ക്കുറിച്ച് സ്വയം വിശദമായ ഗവേഷണം നടത്തുകയും അവർ അഭിമുഖീകരിക്കുന്ന സാഹചര്യവുമായി പൊരുത്തപ്പെടു കയും മറ്റ് അഭിനേതാക്കളുമായി ഇടപഴകുകയും, സംഭവ വികാസങ്ങളോട് യുക്തമായ വിധത്തിൽ പ്രതികരി ക്കുകയും ചെയ്യുന്നു.

റോൾ പ്ലേയിൽ അഭിനയിക്കുന്നവർക്ക് സ്വന്തം നിലയിൽ ചിന്തിക്കാനും കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ തുട രാനും മറ്റ് പങ്കാളികളുടെ പ്രവർത്തനങ്ങളോടും സംഭാഷണങ്ങളോടും ആധികാരികമായി പ്രതികരിക്കാനും കഴിയണം.
റോൾ പ്ലേയുടെ വിജയം അവരുടെ കഥാപാത്രങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാനും പങ്കെടുക്കുന്നവർക്ക് യാഥാർഥ്യവും ആകർഷകവുമായ അനുഭവം സൃഷ്ടിക്കാ നുമുള്ള അഭിനേതാക്കളുടെ കഴിവിനെ ആശ്രയിച്ചി രിക്കുന്നു. ശേഷികൾ വളരാനും നാടകാവതരണം പ്രയോജനപ്പെടും.

Kerala Syllabus Class 9 Social Science Model Question Paper Set 3 Malayalam Medium

Students can practice with Kerala Syllabus 9th Standard Social Science Question Paper Set 3 Malayalam Medium to familiarize themselves with the exam format.

Kerala Syllabus Std 9 Social Science Model Question Paper Set 3 Malayalam Medium

സമയം: 2 1/2 മണിക്കൂർ
സ്കോർ: 80

നിർദ്ദേശങ്ങൾ

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

I. 1 മുതൽ 11 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക. (4 × 1 = 4)

Question 1.
ഫാഹിയാൻ ഏത് രാജ്യത്ത് നിന്നുള്ളയാളായിരുന്നു?
(a) ഗ്രീസ്
(b) ചൈന
(c) േറാം
(d) പേർഷ്യ
Answer:
(b) ചൈന

Question 2.
അധ്വാനത്തിൽ നിന്നുള്ള പ്രതിഫലത്തെ …… എന്ന് വിളിക്കുന്നു.
(a) പാട്ടം
(b) വേതനം
(c) പലിശ
(d) ലാഭം
Answer:
(b) വേതനം

Question 3.
അജന്ത ഗുഹകൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
(a) മധ്യപ്രദേശ്
(b) ഉത്തർപ്രദേശ്
(c) കർണാടക
(d) മഹാരാഷ്ട്ര
Answer:
(d) മഹാരാഷ്ട്ര

Kerala Syllabus Class 9 Social Science Model Question Paper Set 3 Malayalam Medium

Question 4.
പഞ്ചാബ് സമതലങ്ങളിലൂടെ ഒഴുകുന്ന പ്രധാന നദിയാണ്……. നദ
(a) ഗംഗ
(b) സിന്ധു
(c) ബ്രഹ്മപുത്ര
(d) യമുന
Answer:
(b) സിന്ധു

Question 5.
ഉൽപ്പാദനത്തിന്റെ ഘടകങ്ങൾ അതിന്റെ പ്രതിഫലവുമായി പൊരുത്തപ്പെടുത്തുക. (2 × 4 = 8)

ഉൽപ്പാദനത്തിന്റെ ഘടകങ്ങൾ പ്രതിഫലം
A) ഭൂമി a) പലിശ
B) അധ്വാനം b) ലാഭം
C) മൂലധനം c) പാട്ടം
D) സംരംഭകത്വം d) വേതനം

Answer:

ഉൽപ്പാദനത്തിന്റെ ഘടകങ്ങൾ പ്രതിഫലം
A) ഭൂമി c) പാട്ടം
B) അധ്വാനം d) വേതനം
C) മൂലധനം a) പലിശ
D) സംരംഭകത്വം b) ലാഭം

Question 6.
കോളം A കോളം B യുമായി ചേരുംപടി ചേർക്കുക.

A B
മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകൻ കൗടില്യ
ഗ്രീക്ക് രാജ്യപ്രതിനിതി അശോക
അർത്ഥശാസ്ത്രം ചന്ദ്രഗുപ്ത മൗര്യ
ലിഖിതങ്ങൾ മെഗാസ്തനീസ്

Answer:

A B
മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യ
ഗ്രീക്ക് രാജ്യപ്രതിനിതി മെഗാസ്തനീസ്
അർത്ഥശാസ്ത്രം കൗടില്യ
ലിഖിതങ്ങൾ അശോക

Question 7.
നവീനശിലായുഗത്തിൽ കണ്ടെത്തിയ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്? (4 × 2 = 8)
Answer:

  • ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ ഇടപെടലിൽ നവീന ശിലായുഗത്തിൽ പുതിയ ഉപജീവന
    രീതികൾക്ക് മനുഷ്യർ തുടക്കംകുറിച്ചു.
  • മൃഗങ്ങളെ ഇണക്കിവളർത്തൽ.
  • കൃഷിയുടെ തുടക്കം.
  • കളിമണ്ണ് കൊണ്ട് നിർമ്മിച്ച ഇഷ്ടികകളുടെ ഉപയോഗം.
  • സാമൂഹിക ഗ്രൂപ്പുകൾ.

Kerala Syllabus Class 9 Social Science Model Question Paper Set 3 Malayalam Medium

Question 8.
ബാർട്ടർ സംവിധാനത്തെ നിർവചിക്കുക. അതിന്റെ ഗുണങ്ങളും ദോഷങ്ങളും എഴുതുക.
Answer:
പണം നിലവിലില്ലാതിരുന്ന കാലത്ത് വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെടുന്ന വിനിമയ മാർഗ്ഗമാണ് അക്കാലത്ത് നിലനിന്നിരുന്നത്. ഇത് ബാട്ടർ സംവിധാനം എന്നറിയപ്പെടുന്നു.

ബാർട്ടർ സമ്പ്രദായത്തിന്റെ ഗുണങ്ങൾ ബാർട്ടർ സമ്പ്രദായത്തിന്റെ പോരായ്മകൾ
ലളിതമാണ് മൂല്യങ്ങളുടെ പൊതുവായ അളവിന്റെ അഭാവം
പ്രകൃതി വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നില്ല സാധനങ്ങൾ സംഭരിക്കുന്നതിനുള്ള ബുദ്ധിമുട്ട്

Question 9.
ബുദ്ധനും മഹാവീരനും മുന്നോട്ടുവച്ച് പൊതുവായ ആശയങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • വേദങ്ങളുടെ ആധികാരികതയെ നിരാകരിച്ചു.
  • സാധാരണക്കാരന്റെ ഭാഷയിൽ ആശയങ്ങൾ പ്രചരിപ്പിച്ചു.
  • ജാതിവ്യവസ്ഥ, യാഗങ്ങൾ എന്നിവയെ എതിർത്തു.

Question 10.
എന്താണ് ചോല വനങ്ങൾ, അവയെ എവിടെ കാണപ്പെടുന്നു?
Answer:
പീഠഭൂമിയിലെ ഉയർന്ന പ്രദേശങ്ങളായ പശ്ചിമഘട്ടം, വിന്ധ്യാനിരകൾ, നീലഗിരിക്കുന്നുകൾ എന്നി വിടങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളെ പൊതുവെ ദക്ഷിണ പർവതവനങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം. ഇവിടങ്ങളിൽ 1500 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഇടങ്ങളിൽ മിതോഷ്ണസസ്യജാലങ്ങളും താഴേക്കുവരുമ്പോൾ ഉപോഷ്ണസസ്യജാലങ്ങളും കാണപ്പെടുന്നു. നീല ഗിരി, പളനി, ആനമല നിരകളിലെ ഉപോഷ്ണ സസ്യജാലങ്ങളെ ചോലവനങ്ങൾ എന്നുവിളിക്കുന്നു.

Question 11.
a) ഗംഗ സമതലത്തിലെ ഉപവിഭാഗങ്ങൾ ഏതൊക്കെയാണ്?
b) നൽകിയിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ അത് തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ചെയ്യുക.
Answer:
a) ഭൂമിശാസ്ത്രപരമായ സവിശേഷതകൾ അടി സ്ഥാനമാക്കി ഗംഗാസമതലത്തെ മൂന്നായി തരം തിരിക്കാം.

    • A- ഉപരിഗംഗാസമതലം
    • B- മധ്യഗംഗാസമതലം
    • C – കീഴ്ഗംഗാസമതലം

Kerala Syllabus Class 9 Social Science Model Question Paper Set 3 Malayalam Medium Img 1

II. 12 മുതൽ 20 വരെ ഏതെങ്കിലും 8 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (8 × 3 = 24)

Question 12.
പ്രാചീനശിലായുഗത്തിലെ മനുഷ്യന്റെ ജീവിത രീതികളെ കുറിച്ച് വിശദീകരിക്കുക.
Answer:

  • പരുക്കൻ ശിലാ ഉപകാരണങ്ങൾ ഉപയോഗിച്ചു.
  • ഗുഹകളിലും തുറസ്സായ സ്ഥലങ്ങളിലും താമസിച്ചു.
  • വേട്ടയാടൽ, ശേഖരണം എന്നിവയായിരുന്നു ഉപജീവനമാർഗ്ഗം.
  • പുരുഷന്മാർ വേട്ടയാടലിലും സ്ത്രീകൾ ശേകരണത്തിലും ഏർപ്പെട്ടിരുന്നു.
  • ഭക്ഷണം സംഭരിച്ചുവച്ചിരുന്നു.
  • നാടോടി ജീവിതമാണ് നിലനിന്നിരുന്നത്.

Question 13.
മനുഷ്യ മൂലധന രൂപീകരണം നിർവചിക്കുക. മനുഷ്യ മൂലധന രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
Answer:
മാനവവിഭവങ്ങളായ നമ്മൾ ഓരോരുത്തരും വിദ്യാഭ്യാസത്തിലൂടെയും തൊഴിൽ പരിശീലനത്തി ലൂടെയും മനുഷ്യ മൂലധനമായി മാറുന്നു. മനുഷ്യ ശേഷിയുടെ സാമ്പത്തിക മൂല്യമാണ് മനുഷ്യ മൂലധനം. മനുഷ്യ മൂലധനശേഖരത്തിലേക്ക് കാലക്രമേണ നടത്തുന്ന കൂട്ടിച്ചേർക്കലുകൾ ആണ് മനുഷ്യ മൂലധന രൂപീകരണം. ഇന്ത്യയുടെ ജനസംഖ്യയിൽ വർദ്ധിച്ചുവരുന്ന തൊഴിൽസേന രാജ്യത്തിന് നേട്ടമായി മാറണമെങ്കിൽ മനുഷ്യ മൂലധനം പേക്ഷിതമാണ്. മനുഷ്യ മൂലധന രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിൽ പരിശീലനം,
വർദ്ധിപ്പിക്കേണ്ടത് അത്യന്താ കുടിയേറ്റം, വിവരല ലഭ്യത മുതലായവ.

Kerala Syllabus Class 9 Social Science Model Question Paper Set 3 Malayalam Medium

Question 14.
ഉത്തരേന്ത്യൻ സമതലത്തിലെ ചൂടുള്ള കാലാവസ്ഥയിൽ ‘ലൂ’ യുടെ പ്രാധാന്യം എന്താണ്?
Answer:
മാർച്ച് മാസത്തോടെ ഉത്തരേന്ത്യൻ സമതലങ്ങളിൽ താപനില ഉയരുവാൻ തുടങ്ങും. ഏപ്രിൽ, മെയ്, ജൂൺ എന്നീ മാസങ്ങളിലാണ് ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണകാലം അതികഠിനമാണ്. മെയ് മാസത്തോടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ രാജസ്ഥാനിലെ മരുഭൂമി പ്രദേശങ്ങളിൽ നിന്നും ഗംഗാസമതലത്തിലേക്ക് ശക്തിയേറിയ വരണ്ട ഉഷ്ണക്കാറ്റുകൾ വീശാറുണ്ട്. ‘ലൂ’ എന്നറിയപ്പെടുന്ന ഈ കാറ്റുകൾ ഉത്തരേന്ത്യൻ സമതലത്തിലെ താപനില ഗണ്യമായി ഉയർത്തുന്നു.

Question 15.
ജനസംഖ്യ വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
Answer:

  • ദാരിദ്ര്യം
  • തൊഴിലില്ലായ്മ
  • പട്ടിണി
  • വിഭവങ്ങളുടെ കുറവ്
  • പരിസ്ഥിതിയുടെ തകർച്ച
  • അപര്യാപ്തമായ പൊതു സേവനങ്ങൾ

Question 16.
വലനം എന്ന പ്രക്രിയയിലൂടെ ഹിമാലയ പർവതനിരകളും ആൽപ്സ് പർവതനിരകളും എങ്ങനെയാണ് രൂപപ്പെട്ടത് ?
Answer:
ഭൂവൽക്കത്തിലെ ശിലാപാളികൾ സമ്മർദ ബലത്താൽ മടങ്ങി മടക്കുപർവതങ്ങൾ രൂപ പ്പെടാറുണ്ട്. വലനം എന്ന ഈ പ്രക്രിയയിലൂടെയാണ് മടക്കുപർവതങ്ങൾ രൂപപ്പെടുന്നത്. ഹിമാലയം, ആൽപ്സ് തുടങ്ങിയ പർവതനിരകൾ ഇത്തരത്തിൽ രൂപപ്പെട്ടവയാണ്.

Question 17.
അയവുള്ള ഭേദഗതിയും ദൃഢമായ ഭേദഗതിയും തമ്മിൽ വേർതിരിക്കുക.
Answer:
അയവുള്ള ഭേദഗതി:
ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകൾ പാർലമെന്റിന് കേവല ഭൂരിപക്ഷ ത്തിലൂടെ സാധാരണ നിയമ നിർമ്മാണത്തിന് സമാനമായ നടപടി ക്രമങ്ങൾ വഴി ഭേദഗതി ചെയ്യാവുന്നതാണ്.

ഉദാഹരണം: സംസ്ഥാനങ്ങളുടെ പേര്, അതിരുകൾ, പൗരത്വം തുടങ്ങിയവ.

ദൃഢമായ ഭേദഗതി :
ചില പ്രധാനപ്പെട്ട വകുപ്പു കളിൽ ഭേദഗതി വരുത്തുവാൻ പാർലമെന്റിന്റെ ഇരു സഭകളുടെയും പ്രത്യേക ഭൂരിപക്ഷം ആവശ്യമാണ്. ഉദാഹരണം – മൗലികാവകാശങ്ങൾ, മാർഗ്ഗ നിർദ്ദേ ശക തത്വങ്ങൾ തുടങ്ങിയവ.

Question 18.
താഴെപ്പറയുന്നവ വിശദീകരിക്കുക.
a) പ്രകടമായ തൊഴിലില്ലായ്മ
b) ഘടനാപരമായ തൊഴിലില്ലായ്മ
c) പ്രച്ഛന്നതൊഴിലില്ലായ്മ
Answer:

  • പ്രകടമായ തൊഴിലില്ലായ്മ അഥവാ തൊഴിൽ ചെയ്യാൻ സന്നദ്ധമായിട്ടും തൊഴിലില്ലാത്ത അവസ്ഥ.
  • ഘടനാപരമായ തൊഴിലില്ലായ്മ അഥവാ നൂതനസാങ്കേതികവിദ്യയുടെ പ്രയോഗംമൂലം തൊഴിൽ നഷ്ടമാകുന്ന അവസ്ഥ.
  • പ്രച്ഛന്നതൊഴിലില്ലായ്മ അഥവാ ഉൽപാദന പ്രവർത്തനത്തിൽ ആവശ്യത്തിലധികം തൊഴി ലാളികൾ പങ്കെടുക്കുന്ന അവസ്ഥ.

Question 19.
ഇന്ത്യയിലെ കാര്യനിർവഹണവിഭാഗത്തിന്റെ തലവനാണ് രാഷ്ട്രപതി”. പ്രസ്താവനയെ സാധൂകരിക്കുക.
Answer:
നിയമങ്ങളുടെയും നയങ്ങളുടെയും നടപ്പിലാക്കൽ, ഭരണനിർവഹണം എന്നീ ചുമതലകൾ നിർവഹിക്കുന്ന ഗവൺമെന്റിന്റെ വിഭാഗമാണ് കാര്യനിർവഹണവിഭാഗം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവ ഉൾപ്പെടുന്നതാണ് കാര്യനിർവഹണ വിഭാഗം. ഇന്ത്യയിലെ കാര്യനിർവഹണ വിഭാഗത്തിന്റെ തലവനാണ് രാഷ്ട്രപതി”. അഞ്ചുവർഷമാണ് രാഷ്ട്രപതിയുടെ ഔദ്യോഗികകാലാവധി.

പാർലമെന്റ് വിളിച്ചുചേർക്കുക, ലോകസഭ പിരിച്ചുവിടുക, പ്രധാന മന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുക, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജി മാര നിയമിക്കുക, സംസ്ഥാന ഗവർണ്ണർമാരെ നിയമിക്കുക, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക, പ്രതിരോധസേനകളുടെ സർവസൈന്യാധിപനായി പ്രവർത്തിക്കുക തുടങ്ങിയവയാണ് രാഷ്ട്രപതിയുടെ ചുമതലകൾ.

Kerala Syllabus Class 9 Social Science Model Question Paper Set 3 Malayalam Medium

Question 20.
ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ അനുകൂലമായതിനാൽ, ഹിമാലയൻ ைேவவு മുഴുവൻ വിനോദസഞ്ചാരത്തിന് ഉയർന്ന സാമ്പത്തിക ശേഷിയുള്ള ഒരു മേഖലയായി മാറിയിരിക്കുന്നു. ന്യായീകരിക്കുക.
Answer:
ഭൂപ്രകൃതി സവിശേഷതകൾ അനുകൂലമായതിനാൽ ഹിമാലയപ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള ഒരു വരുമാന ദായക മേഖലയായി മാറിയിട്ടുണ്ട്. തീർത്ഥാടനവുമായി ബന്ധപ്പെട്ട യാത്രകളാണ് ഈ മേഖലകളിലെ ടൂറിസം വികസനത്തിന് തുടക്കമിട്ടത്. കൈലാസം, മാനസ- സരോവരം, അമർനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങി നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ ഹിമാലയപർവത ഭാഗങ്ങളിലുണ്ട്.

നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ഇവിടങ്ങളിലേക്ക് സഞ്ചാരികൾ എത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഹിമാലയ പർവത പ്രദേശങ്ങളിലെ അനുകൂല കാലാവസ്ഥ തിരിച്ചറിഞ്ഞ് ഇവിടങ്ങളിൽ സുഖവാസകേന്ദ്രങ്ങൾ വികസിപ്പിച്ചതോടെയാണ് ടൂറിസം വികസനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. ഷിംല, ഡാർജിലിംങ്, ഷില്ലോങ്, അൽമോറ, റാണിക്കേറ്റ്, മുസോറി, നൈനിതാൽ തുടങ്ങിയ റിസോർട്ട് പട്ടണങ്ങൾ ഇന്നും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

III. 21 മുതൽ 26 വരെ ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (5 × 4 = 20)

Question 21.
വ്യത്യസ്ത ശിലായുഗ കാലഘട്ടങ്ങളെ ചുവടെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുക.
(സൂചനകൾ: ഉപകരണങ്ങൾ, ഉപജീവന രീതികൾ, ആശയ വിനിമയം)
Answer:
പ്രാചീന ശിലായുഗം :-

  • ഉപകരണങ്ങൾ: പരുക്കൻ ശിലാ ഉപകരണങ്ങൾ
  • ഉപജീവന രീതികൾ: വേട്ടയാടലും ശേഖരണവും
  • ആശയവിനിമയം: ഗുഹാചിത്രങ്ങൾ

മധ്യ ശിലായുഗം :-

  • ഉപകരണങ്ങൾ: സൂക്ഷ്മശിലാ ഉപകരണങ്ങൾ
  • ഉപജീവന രീതികൾ: വേട്ടയാടൽ, ശേഖരണം, മീൻ പിടിത്തം
  • ആശയവിനിമയം: ഗുഹാചിത്രങ്ങൾ

നവീന ശിലായുഗം :-

  • ഉപകരണങ്ങൾ: മിനുസപ്പെടുത്തിയ ശിലാ ഉപകര ണങ്ങൾ
  • ഉപജീവന രീതികൾ: മൃഗങ്ങളെ ഇണക്കി വളർ ത്തലും കൃഷിയും
  • ആശയവിനിമയം: ഗുഹാചിത്രങ്ങൾ

Question 22.
ഭൂമിശാസ്ത്ര സവിശേഷതകൾ മഗധയുടെ വളർച്ചയിൽ പ്രധാന കാരണമായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ട്?
Answer:
നല്ല മഴ ലഭിക്കുന്ന ഉൽപാദനക്ഷമതയുള്ള പ്രദേശമായിരുന്നു മഗധ, കൂടാതെ ധാരാളം ഇരുമ്പയിര് നിക്ഷേപവും ഉണ്ടായിരുന്നു. അതിനാൽ ഉപകരണങ്ങൾക്കും ആയുധങ്ങൾക്കും ആവശ്യ മായ ഇരുമ്പ് അവിടെത്തന്നെ ലഭ്യമായി. അക്കാലത്ത് യുദ്ധങ്ങളിൽ ആനകൾ പ്രധാന ഘടകമായിരുന്നു. മഗധയിലെ വനങ്ങളിൽ ആനകൾ യഥേഷ്ടം ഉണ്ടായിരുന്നു. ഇത് മഗധയുടെ യുദ്ധവിജയം ഉറപ്പാക്കി. ഗംഗയും അതിന്റെ പോഷകനദികളും ചരക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. ബിംബിസാരൻ, അജാതശത്രു തുടങ്ങിയ കഴിവുറ്റ ഭരണാധികാരികളും മഗധയിൽ ഉണ്ടാ യിരുന്നു.

Question 23.
a. വിളവെടുപ്പ് കാലം തിരിച്ചറിയുക.
I. ജൂൺ മുതൽ സെപ്റ്റംബർ വരെ
II. ഏപ്രിൽ മുതൽ ജൂൺ വരെ
b. നിങ്ങൾ തിരിച്ചറിഞ്ഞ ഓരോ വിളവെടുപ്പ് കാലത്തിനും വിളകളുടെ രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
a)
I. ഖാരിഫ് സീസൺ
II. സായിദ് സീസൺ

b) ഖാരിഫ് സീസൺ- അരി, പരുത്തി, ചണം.
സായിദ് സീസൺ- പച്ചക്കറികൾ, പഴങ്ങൾ, കാലി തീറ്റ.

Question 24.
“ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.”
a. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരം എഴുതുക.
b. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
a) അതെ, ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു, കാരണം ഇത് ഏകദേശം ഒന്നര ദശലക്ഷം വാക്കുകൾ അടങ്ങിയ സമഗ്രവും വിപുലവുമായ രേഖയാണ്.

b) ക്യാബിനറ്റ് മിഷന്റെ നിർദേശാനുസരണം 1946 ഡിസംബർ 6-ന് രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണസമിതി 1946 ഡിസംബർ 9 മുതൽ 2 വർഷവും 11 മാസവും 17 ദിവസവും നീണ്ടുനിന്ന ഒരു മഹത്തായ പ്രക്രിയയിലൂടെ നിർമ്മിച്ചതാണ് ഇന്ത്യൻ ഭരണഘടന. 1949. നവംബർ 26ന് അംഗീകരിച്ച്, നിയമമാക്കി, നമുക്കായിത്തന്നെ സമർപ്പിച്ച ഇന്ത്യൻ ഭരണഘടനയിൽ ഭാഗങ്ങളിലായി 395 വകുപ്പുകളും പട്ടികകളുമാണ് ഉണ്ടായിരുന്നത്.

1950 ജനുവരി 26-ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ഒരു സജീവപ്രമാണമായി തുടരുന്നു.
ഭരണഘടനയുടെ സവിശേഷതകൾ:

  • ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന
  • പാർലമെന്ററി ജനാധിപത്യം
  • ദൃഢവും അയവുള്ളതുമായ ഘടന
  • മൗലികാവകാശങ്ങളും, മൗലിക കർത്തവ്യങ്ങളും
  • മാർഗ്ഗനിർദ്ദേശക തത്വങ്ങൾ
  • ദ്വിമണ്ഡല നിയമ നിർമ്മാണ സഭകൾ
  • ശക്തമായ കേന്ദ്രഗവൺമെന്റോടുകൂടിയ ഫെഡറലിസം
  • സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ

Kerala Syllabus Class 9 Social Science Model Question Paper Set 3 Malayalam Medium

Question 25.
a. എന്താണ് ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ.
b. വരണ്ട ഇലപൊഴിയും കാടുകൾ, ആർദ്ര ഇലപൊഴിയും കാടുകൾ എന്താണെന്നു എഴുതുക.
Answer:
a) ഉത്തരേന്ത്യൻ സമതലത്തിലെ നൈസർഗിക സസ്യജാലങ്ങൾക്കും ഏറെ വൈവിധ്യമുണ്ട്. ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം എന്നീ ഘടകങ്ങളാണ് നൈസർഗിക സസ്യജാല ങ്ങളിലെ ഈ വൈവിധ്യത്തിന് കാരണം. ഉത്തരേന്ത്യൻ സമതലത്തിൽ പൊതുവെ കാണപ്പെടുന്ന നൈസർഗിക സസ്യജാലങ്ങളാണ് ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ.

b) ഉഷ്ണമേഖല ഇലപൊഴിയും വനങ്ങളെ രണ്ടായി തിരിക്കാം. വരണ്ട ഇലപൊഴിയും കാടുകൾ, ആർദ്ര ഇലപൊഴിയും കാടുകൾ എന്നിവയാണ് അവ. 70 സെന്റിമീറ്ററിനും 100 സെന്റിമീറ്ററിനും ഇടയിൽ വാർഷികം മഴ ലഭിക്കുന്ന പ്രദേശ ങ്ങളിലാണ് വരണ്ട ഇലപൊഴിയും കാടുകൾ കാണപ്പെടുന്നത്. വരണ്ട അന്തരീക്ഷ സ്ഥിതി യിൽ ഏകദേശം 6 മുതൽ 8 ആഴ്ച വരെ ഈ സസ്യങ്ങൾ ഇലപൊഴിക്കുന്നു.

ഉത്തർപ്രദേശിലെ സമതലങ്ങളിലും ബീഹാറിലും വരണ്ട ഇല പൊഴിയും വനങ്ങൾ കാണപ്പെടുന്നു. 100 സെന്റിമീറ്ററിനും 200 സെന്റിമീറ്ററിനും ഇടയിൽ വാർഷികമഴ ലഭിക്കുന്ന ടെറായ്-ഭാബർ മേഖല ഉൾപ്പെടുന്ന സിവാലിക് താഴ്വര, ഒഡിഷ യിലെയും പശ്ചിമബംഗാളിലെയും ചില ഭാഗ ങ്ങൾ എന്നിവിടങ്ങളിലാണ് ആർദ്ര ഇലപൊഴി യും കാടുകൾ കാണപ്പെടുന്നത്.

Question 26.
തൊഴിലില്ലായ്മ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
Answer:

  • തൊഴിലില്ലായ്മ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കും
  • തൊഴിലില്ലായ്മ സാമൂഹിക ഒറ്റപ്പെടലിലേക്കും ഏകാന്തതയുടെ വികാരങ്ങളിലേക്കും നയി ച്ചേക്കാം.
  • തൊഴിലില്ലായ്മ ആരോഗ്യത്തെയും പ്രതികൂല മായി ബാധിക്കുന്നു.
  • ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മ സമൂഹ ങ്ങളിൽ വിശാലമായ സാമൂഹികവും സാമ്പ ത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
  • തൊഴിലില്ലായ്മയുടെ നീണ്ട കാലയളവ് വ്യക്തി ഗത വികസനത്തെയും തടസ്സപ്പെടുത്തും.

IV. 27 മുതൽ 29 വരെ ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. (2 × 6 = 12)

Question 27.
ഗോത്രരാഷ്ട്രീയ വ്യവസ്ഥയിൽ നിന്ന് മഹാജനപദങ്ങളിലേക്കുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങൾ അവയുടെ സവിശേഷതകൾ എന്നിവ കണ്ടെത്തി ചർച്ച ചെയ്യുക.
Answer:
വേദകാലഘട്ടത്തിൽ ഗോത്രസമൂഹ വ്യവസ്ഥയാണ് നിലനിന്നിരുന്നത്. കൃഷി വ്യാപകമായതോടെ ഈ ഗോത്രസമൂഹങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. ഇവ ‘ജനപദങ്ങൾ’ എന്നറിയ പ്പെട്ടു.ജനപദങ്ങളിലെ കാർഷികമിച്ചോൽപ്പാദനം കച്ചവടത്തിന്റെയും നഗരങ്ങളുടേയും വളർച്ച യിലേക്ക് നയിച്ചു. വിവിധ സാമ്പത്തിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ക്രമപ്പെ ടുത്താനും ചില നിയന്ത്രണങ്ങൾ ആവശ്യ മായിരുന്നു. കൃഷിയോടും മണ്ണിനോടുമുള്ള ബന്ധം വളർന്നു വരുകയും ഇത് അവരവരുടെ പ്രദേശം എന്ന കാഴ്ച്ചപ്പാട് രൂപപ്പെടുത്തുകയും ചെയ്തു.

ബുദ്ധകൃതിയായ ‘അംഗുത്തരനികായയിൽ’ ഇത്തരം ത്തിൽ നിലവിൽ വന്ന 16 രാഷ്ട്രങ്ങളെപ്പറ്റി പറയുന്നുണ്ട്. ഇവ മഹാജനപദങ്ങൾ എന്നറിയപ്പെട്ടു. രാഷ്ട്രരൂപീകരണത്തിലേക്കുള്ള ഈ മാറ്റങ്ങൾ രണ്ടാം നഗരവൽക്കരണം എന്നറിയപ്പെട്ടു. മഹാജന പദങ്ങളിൽ കാര്യക്ഷമമായ നികുതി പിരിവ് സമ്പ്രദായവും സ്ഥിരസൈന്യവും നിലനിന്നിരുന്നു. ധാന്യങ്ങൾ, കന്നുകാലികൾ എന്നിവയെയാണ് മുഖ്യമായും നികുതിയായി നൽകിയിരുന്നത്. ഭരണനിർവഹണത്തിനായി ധാരാളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. മഹാജനപദങ്ങൾക്ക് കോട്ടകളും തലസ്ഥാന നഗരികളും ഉണ്ടായിരുന്നു.

Question 28.
മാനവ മൂലധനത്തിന്റെ രൂപീകരണത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, കുടിയേറ്റം എന്നിവയുടെ പങ്ക് വിശദീകരിക്കുക.
Answer:
→ വിദ്യാഭ്യാസം:

  • വിദ്യാഭ്യാസത്തിലൂടെ ആധുനിക സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിക്കാനും മെച്ചപ്പെട്ട
    തൊഴിൽ സ്വായത്തമാക്കാനും കൂടുതൽ വരുമാനം നേടാനും അതുവഴി രാജ്യത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകാനും ജനതയ്ക്ക് കഴിയുന്നു.
  • വിദ്യാഭ്യാസത്തിലൂടെ ഉയർന്ന ജീവിത നിലവാരം നേടുക എന്നത് മൂല്യ ബോധ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുവാനും സാധിക്കുന്നു.

→ ആരോഗ്യം:

ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥിതിയാണ് ആരോഗ്യം എന്ന് ലോകാ രോഗ്യ സംഘടന നിർവചിക്കുന്നു.

ആരോഗ്യക്ഷമത കുറഞ്ഞ ഒരു വ്യക്തിക്ക് മതിയായ പരിഗണനയും ആരോഗ്യ പരിരക്ഷ യും ലഭിക്കാത്ത പക്ഷം രാജ്യ പുരോഗതിയിൽ കാര്യക്ഷമമായി സംഭാവന നൽകാൻ സാധി ക്കുകയില്ല.

ആരോഗ്യ ക്ഷമത കുറയുന്നത് ഉത്പാദനക്ഷമത കുറയുന്നതിനും ജോലിയിൽ നിന്ന് നിൽക്കേണ്ടി വരുന്ന അവസ്ഥയ്ക്കും ഉല്പാദനം കുറയുന്നതിനും തൽഫലമായി രാജ്യത്തിന്റെ വരുമാനം കുറയുന്നതിനും കാരണമാകുന്നു.

പൊതുമേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് ആരോഗ്യ ഉപകേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി കൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയവ.

ആയുർവേദ പ്രകൃതി ചികിത്സ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയ വിവിധ ചികിത്സാ രീതികൾ ഇതിനോടൊപ്പം തന്നെ നടന്നുവരുന്നു.

ആരോഗ്യമേഖലയിലുള്ള ഗവൺമെന്റ് നിക്ഷേപ- ങ്ങൾ മനുഷ്യ മൂലധന രൂപീകരണത്തെ ശക്തിപ്പെടുത്തുന്നു.

ആരോഗ്യ പരിപാലന സംവിധാനങ്ങളിലൂടെ പ്രതിരോധ – ഔഷധങ്ങൾ, പ്രതിരോധ കുത്തി വെപ്പുകൾ, രോഗം ഭേദമാക്കാനുള്ള ഔഷധങ്ങൾ, പോഷകാഹാരലഭ്യത, ആരോഗ്യ സാക്ഷരതയുടെ പ്രചരണം, ശുദ്ധമായ കുടിവെള്ള വിതരണം, ശുചീകരണ നടപടികൾ എന്നിവ നടപ്പിലാക്കി വരുന്നു.

→ കുടിയേറ്റം:
വിദേശരാജ്യങ്ങളിലോ മറ്റൊരു പ്രദേശ- ത്തേക്ക് സ്ഥിരമായോ താൽക്കാലികമായോ ജനങ്ങൾ മാറിത്താമസിക്കുന്നതിനെയാണ് കുടിയേറ്റം എന്ന് പറയുന്നത്.

സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ കുടിയേറ്റം നിരവധി മാറ്റങ്ങൾ ഉണ്ടാക്കുന്നു. കുടിയേറ്റത്തിന്റെ അനന്തര ഫലമായി ഉണ്ടാകുന്ന പ്രാദേശികമാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനും ആവശ്യങ്ങൾ നിറവേ റ്റുന്നതിനും ചെലവുകൾ വഹിക്കുക എന്നത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്.

Question 29.
a) രാജ്യത്തെ പരമോന്നത നീതിന്യായ അധികാരിയാണ് സുപ്രീം കോടതി. വിശദീകരിക്കുക.
b) സുപ്രീം കോടതിയുടെ അധികാരങ്ങൾ എന്തൊക്കെയാണ്?
Kerala Syllabus Class 9 Social Science Model Question Paper Set 3 Malayalam Medium Img 2
Answer:
a. നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നിലവിൽ വന്നത് 1950 ജനുവരി 28- നാണ്. ന്യൂഡൽഹിയാണ് ആസ്ഥാനം. സുപ്രീം കോടതി ജഡ്ജിമാരുടെ ഔദ്യോഗിക കാലാവധി അറുപത്തിയഞ്ച് വയസ്സാണ്. ജഡ്ജിമാരെ കാലാവധിക്ക് മുമ്പായി നീക്കം ചെയ്യുന്നതിനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്.

ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതും രാജി സമർപ്പിക്കുന്നതും രാഷ്ട്രപതി മുമ്പാകെയാണ്. വിവിധതരത്തിലുള്ള നിയമ തർക്കങ്ങൾക്ക് പരിഹാരം നൽകുന്ന തോടൊപ്പം സുപ്രീംകോടതി ഭരണഘടനയുടെ പരമോന്നത വ്യാഖ്യാതാവായും മൗലികാ വകാശങ്ങളുടെ സംരക്ഷകരായും നിലകൊ ള്ളുന്നു.

b.അപ്പീൽ പരിഗണിക്കാനുള്ള അധികാരം:
സുപ്രീംകോടതി ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏതൊരു കീഴ്ക്കോടതിയുടെയും വിധിയിന്മേൽ വരുന്ന അപ്പീലുകൾ സ്വീകരി ക്കാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ട്.

→ ഉത്ഭവാധികാരം:
സുപ്രീംകോടതിക്ക് മാത്രം പരിഹരിക്കാൻ കഴിയുന്ന ചില വിഷയങ്ങളാണ് ഉത്ഭവാധികാരങ്ങളുടെ പരിധിയിൽ വരുന്നത്. ഉദാഹരണം കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ.

→ ഉപദേശക അധികാരം:
രാഷ്ട്രപതി ആവശ്യ പ്പെടുന്ന ഏതൊരു വിഷയത്തെ സംബന്ധിച്ചും നിയമോപദേശം നൽകുവാൻ സുപ്രീംകോടതിക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്.

→ റിട്ട് അധികാരം:
മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അവയുടെ സംരക്ഷ ണാർഥം റിട്ടുകളുടെ രൂപത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതിക്ക് അധികാരമുണ്ട്.

→ പുനരവലോകന അധികാരം:
ഭരണഘടന യുടെസംരക്ഷകർ എന്ന ചുമതല നിർവഹി ക്കുന്നതിൽ നീതിന്യായ വിഭാഗത്തിന് ഏറ്റവും കരുത്തായി നിൽക്കുന്നത് അതിന്റെ ‘നീതി ന്യായ പുനരവലോകന അധികാരമാണ്.