ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam ചിരിയുടെ അരങ്ങേറ്റം Chiriyude Arangettam Notes Questions and Answers improves language skills.

9th Class Malayalam Kerala Padavali Chapter 14 Question Answer Notes ചിരിയുടെ അരങ്ങേറ്റം

9th Class Malayalam Kerala Padavali Unit 5 Chapter 14 Notes Question Answer Chiriyude Arangettam

Class 9 Malayalam Chiriyude Arangettam Notes Questions and Answers

Question 1.
ചാപ്ലിന്റെ ബാല്യകാലത്തെ അരക്ഷിതാവസ്ഥയുടെ കാരണങ്ങൾ എന്തെല്ലാമായിരുന്നു? പാഠഭാഗത്തെ അടിസ്ഥാനമാക്കി ചർച്ചചെയ്യുക?
Answer:
മദ്യപാനി ആയ പിതാവും കടുത്ത ദാരിദ്ര്യത്തിലും ശരീരത്തിന്റെ നിസ്സഹായതയിലും
തൊഴിൽ ചെയ്യേണ്ടി വരികയും കുടുംബം പോറ്റുകയും ചെയ്ത ‘അമ്മ മാത്രമായിരുന്നു ചാപ്ലിന്റെ ആശ്രയം, കഷ്ടപ്പാടും ദുരിതവും കണ്ടുവളർന്ന ചാപ്ലിന്റെ ജീവിതത്തിൽ അരക്ഷിതാവസ്ഥ നില നിന്നിരുന്നു, എന്നാൽ കടുത്ത പ്രതിസന്ധിയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇച്ഛാ ശക്തി യോടെ പ്രവർത്തിക്കുയായിരുന്നു ചാപ്ലിൻ.

Question 2.
“അഞ്ചാം വയസ്സിൽ ഞാനെന്റെ അരങ്ങിലെ ആദ്യപ്രകടനം നടത്തിയത്
അമ്മയുടെ ശബ്ദപ്രശ്നം കാരണമാണ്.”
‘പ്രതിസന്ധികളുണ്ടാവുമ്പോഴാണ് പ്രതിഭ മാറ്റുരയ്ക്കപ്പെടുന്നത്.’
ചാപ്ലിന്റെ ആത്മകഥാഭാഗവും പ്രസ്താവനയും അടിസ്ഥാനമാക്കി പ്രതികരിക്കുക.?
Answer:
ജീവിത പ്രതിസന്ധിയിൽ ഒറ്റപ്പെട്ടു പോകുന്നവർ ജീവിതത്തെ പേടിച്ചു പരാജയപ്പെടുകയല്ല വേണ്ടത് നിരന്തരമായ പ്രയത്നങ്ങളിലൂടെ ജീവിതത്തെ തങ്ങൾക്കു കീഴ്പ്പെടുത്തുകയാണ് ചെയ്യേണ്ടത്, ചാപ്ലിന്റെ ജീവിത ദുരിതങ്ങളിൽ ചാപ്ലിൻ തന്റെ പ്രതിസന്ധികളെ അതിജീവിക്കാൻ തന്നാലാകുന്ന വിധം തന്റെ ചെറിയ പ്രായത്തിൽ തന്നെ പ്രയത്നിച്ച ചാപ്ലിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്. ജീവിതത്തെ സ്നേഹിച്ചും പരിഗണിച്ചും ആഘോഷിച്ചും മുന്നോട്ടു പോകുക. പ്രതിസന്ധികൾ തരണം ചെയ്യുമ്പോൾ ആണ് പ്രതിഭ മാറ്റുരയ്ക്കപ്പെടുന്നത് എന്ന് ചാപ്ലിന്റെ ജീവിത പാഠങ്ങളിൽ നിന്നും മനസിലാക്കാം.

ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Question 3.
• “എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങളുമുണ്ട് എന്ന കാര്യം എന്റെ ചുണ്ടുകൾക്ക് അറിയില്ല. അവ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും.”
• “ഒരു തമാശ കേട്ട നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത് വീണ്ടും വീണ്ടും കരയുന്നത്? ജീവിതം ആരുടെയും മുന്നിൽ തോറ്റുകൊടുക്കാവുന്നതല്ല.” (ചാർളി ചാപ്ലിൻ)
ജീവിതയാത്രയിൽ പലതരത്തിലുള്ള സങ്കടങ്ങളും വേദനകളും അനുഭവിക്കേണ്ടി വരാറുണ്ടല്ലോ. അത്തരം അനുഭവങ്ങൾ മറികടക്കാനുള്ള കരുത്തേകാൻ ചാർളി ചാപ്ലിന്റെ ജീവിതവും വാക്കുകളും പ്രചോദനമാകുന്നുണ്ടോ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കുറിപ്പ് തയ്യാറാക്കുക.?
Answer:
ജീവിതം എന്നത് ഒരു നാടകം പോലെ ആണ്. പല സന്ദർഭങ്ങളിലും പല വേഷങ്ങളും നാം അഭനയി ക്കേണ്ടി വരാറുണ്ട്, ജീവിതം നൽകുന്ന രംഗങ്ങളിൽ ഏല്ലാം തൊട്ടു കൊടുക്കാതെ ആത്മാർത്ഥമായി അഭിനയിക്കുക എന്നതാണ് വിജയം. ജീവിതത്തിൽ തോറ്റു കൊടുക്കാതിരിക്കുന്നിടത്തോളം കാലം ജീവിതം കീഴ്പെടുകയാണ് ചെയ്യുക. ജീവിതത്തെ മനോഹരമായി എങ്ങനെ കീഴ്പ്പെടുത്താൻ കഴിയും എന്ന ജീവിത പാഠങ്ങളാണ് ചാപ്ലിൻ പകർന്നു നൽകുന്നത് പ്രതിസന്ധികളെ എങ്ങനെ അവസരം ആക്കാം എന്നാണ് ചാപ്ലിൻ തന്റെ അനുഭവത്തിലൂടെ പങ്കു വെയ്ക്കുന്നത്.

Question 4.
ചാപ്ലിൻ ആത്മകഥാഭാഗത്ത് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ജീവിതമുഹൂർത്തങ്ങൾ അടിസ്ഥാനമാക്കി റോൾ പ്ലേ അവതരിപ്പിക്കുക?
Answer:

  • ചാപ്ലിന്റെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കി ഗ്രൂപ്പ് ആയി ചേർന്ന് തന്നിരിക്കുന്ന സൂചകങ്ങൾ പരിഗണിച്ചു റോൾ പ്ലേ തയ്യാറാക്കുക
  • മദ്യപാനംമൂലം ചാപ്ലിന്റെ മാതാപിതാക്കൾ വേർപിരിയുന്ന സന്ദർഭം.
  • രോഗിയായ അമ്മയുടെ അവശത നിറഞ്ഞ ജീവിതം.
  • അഞ്ചാം വയസ്സിൽ അരങ്ങേറ്റത്തിന് കാരണമായ സംഭവം. ചാപ്ലിന്റെ അരങ്ങേറ്റത്തിനുശേഷം വേദിയിൽ കടന്നുവരുന്ന അമ്മ. സദസ്യരുടെ പ്രകടനം.
  • റോൾ പ്ലേയ്ക്ക് ആവശ്യമായ സംഭാഷണങ്ങൾ തയ്യാറാക്കുന്നു. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നു. അവതരണത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നു.
  • കഥാപാത്രത്തിന്റെ രൂപം, ഭാവം, വൈകാരികാവസ്ഥ തുടങ്ങിയവ ചർച്ചചെയ്ത് കഥാപാത ചിത്രീകരണം പൂർത്തിയാക്കുന്നു. അവതരിപ്പിക്കുന്നു.

Question 5.
ജീവിതാനുഭവങ്ങളും അക്കാലത്തെ സാമൂഹികാവസ്ഥകളും ചാപ്ലിന്റെ സിനിമകളെ സ്വാധീനിച്ചിട്ടുണ്ടോ? ദി കിഡ്, മോഡേൺ ടൈംസ് എന്നീ സിനിമകൾ കണ്ട് നിരൂപണം തയ്യാറാക്കുക.?
Answer:
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 1
അക്കാലത്തെ ജീവിതാവസ്ഥകളും സാമൂഹികാവസ്ഥകളും ചാപ്ലിന്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്, സാമ്പത്തീകമായി അടിത്തറയില്ലായ്മയും ജീവിതത്തിൽ കടന്നു വന്ന വെല്ലു വിളികളും ചാപ്ലിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചപ്പോഴും ചാപ്ലിൻ പ്രതിസന്ധികളിൽ തളരാതെ തന്റെ പ്രതിഭയ്ക്ക മാറ്റ് കൂട്ടുകയായിരുന്നു. ചാപ്ലിൻ തന്റെ ജീവിതത്തെ ഉപയോഗിക്കുകയാണ് ചെയ്തത്. തന്റെ ജീവിതത്തിൽ കടന്നു വന്ന മുഹൂർത്തങ്ങളും പ്രതിസന്ധികളും ചാപ്ലിന്റെ സിനിമകളിലും പ്രകടമാണ്. ദാരിദ്ര്യത്തെ അതിജീവിക്കാൻ ചാപ്ലിൻ നടത്തുന്ന ജീവിത സാഹ സങ്ങൾ പലപ്പോഴും തമാശകളും പൊട്ടിച്ചിരിപ്പി ക്കുകയും ചിരിക്കു ശേഷം ചിന്തകൾ കൊണ്ട് മന സ്സിനെ നുള്ളി നോവിക്കുകയും ചെയ്യാറുണ്ട് എന്ന് നമുക്കേവർക്കുമറിയാം.

ചിരിക്കു ശേഷം ജനിക്കുന്ന ചിന്തയിലാണ് ചാപ്ലിന്റെ സിനിമകളുടെ ആഴം അറിയുകയും ഇക്കാലമത്രയും നിരൂപക ശ്രദ്ധയിൽ തങ്ങി നിൽക്കുന്നതിനു കാരണമാകുകയും ചെയ്യുന്നത്. ചാർളി ചാപ്ലിൻ എഴുതി, സംവിധാനം, എഡിറ്റ്, നിർമ്മാണം, സംഗീതം എന്നിവ ഒരു കോമഡി ചിത്രമാണ് ദി കിഡ്. കോമഡി ഷോർട്ട്സ് നിർമ്മിച്ച് വർഷങ്ങൾക്ക് ശേഷം ചാപ്ലിന്റെ ആദ്യ ഫീച്ചർ ഫിലിം ആയിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ 68 മിനിറ്റായിരുന്നു ദൈർഘ്യം. ഖേദകരമെന്നു പറയട്ടെ, 1972ൽ വെട്ടിച്ചുരുക്കിയ റീറിലീസ്, ഇപ്പോൾ അത് 53 മിനിറ്റ് മാത്രം. 15 മിനുട്ട് തികയുമ്പോൾ പോലും സിനിമ ഉയർന്നു നിൽക്കുന്നു. അതിലുപരിയായി സിനിമ തികച്ചും മികച്ചതാണ്.
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 2

അവിവാഹിതയായ ഒരമ്മ തന്റെ കുഞ്ഞിനെ ഒരു ആഡംബര മാളികയുടെ പുറത്ത് ഒരു കാറിന്റെ പിൻസീറ്റിൽ ഉപേക്ഷിക്കുന്നു. കാറിന്റെ ഉടമസ്ഥൻ തന്റെ കുട്ടിയെ പരിപാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകരം കാർ മോഷ്ടിക്കപ്പെടുകയും കാർ മോഷ്ടാക്കൾ പരിഭ്രാന്തരാവുകയും കുഞ്ഞിനെ ഒരു ഇടവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. അലഞ്ഞുതിരിയുന്ന ടാംമ്പ് (ചാപ്ലിൻ) പകരം കുഞ്ഞിനെ കണ്ടെത്തുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം ചവിട്ടിയും കുട്ടിയും (ജാക്കി കൂഗൻ) കുംഭകോണങ്ങളുടെയും ചെറിയ കുറ്റകൃത്യങ്ങളുടെയും ഒരു പരമ്പര ഏറ്റെടുക്കുന്നതിനിടയിൽ അച്ഛനും മകനുമായി ഒരുമിച്ച് ജീവിക്കുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട ചാർളി ചാപ്ലിൻ ലോക സംസ്കാരത്തിൽ എത്ര പ്രസിദ്ധനായി തുടരുന്നു എന്നത് അതിശയകരമാണ്. കൂടാതെ ഇന്ന് കുറച്ച് ആളുകൾ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ ശ്രമിക്കുന്നത് അതിശയകരമാണ്. അമേരിക്കൻ നിശ്ശബ്ദ കോമഡിയുടെ കാര്യത്തിൽ, അദ്ദേഹം തന്റെ ലീഗിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്താണ്. ബർ കീറ്റന്റെ അത്ലറ്റിക് കോമാളിത്തം കൊണ്ട് മാത്രമാണ് അദ്ദേഹം എതിരാളി.

കോമഡി എപ്പോഴും കാലഹരണപ്പെടുമ്പോൾ, നിശ്ശബ്ദ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന തികച്ചും ശാരീരികമായ ഹാസ്യം യഥാർത്ഥത്തിൽ ചാപ്ലിന്റെ സൃഷ്ടികളെ ചെറുപ്പകാലത്തെ കോമഡി സിനിമകളേക്കാളും ശൈലികളേക്കാളും നന്നായി സംരക്ഷിക്കുന്നു. കുട്ടി വളരെ നന്നായി എഴുന്നേറ്റു നിൽക്കുന്നു, ഇന്നത്തെ ഏതൊരു സിനിമാപ്രേമിയും ട്രാക്ക് ചെയ്ത് കാണേണ്ടതാണ്. അത് ശരിക്കും ശ്രദ്ധേയമായ ഒരു പ്രവൃത്തിയാണ്. ദി കിഡിൽ ചാപ്ലിൻ തികച്ചും ശ്രദ്ധേയമായ എന്തെങ്കിലും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആദ്യ ഷോർട്ട്സ് പോലെ തന്നെ തമാശകളും നിറഞ്ഞതായിരിക്കുമ്പോൾ, സമാന്തരമായി ഓടുന്നതിനേക്കാൾ നാടകീയമായ അക്കാലത്തെ ജീവിതാവസ്ഥകളും സാമൂഹികാവസ്ഥകളും ചാപ്ലിൻ തന്റെ ചിത്രങ്ങളിലൂടെ വരച്ചു കാണിക്കുന്നു, തികച്ചും നിശ്ശബ്ദമായിട്ടെങ്കിലും ജീവിതത്തിന്റെ ചലനാത്മക ദൃശ്യങ്ങളാണ് നമുക്ക് കാണാൻ ആകുക
ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14 3
വ്യവസായ വിപ്ലവത്തിന്റെ കടന്നു വരവോടു കൂടി ജീവിതങ്ങൾ യന്ത്രങ്ങൾക്കടിമപ്പെടുന്നതിന്റെ നേർസാക്ഷ്യമായിരുന്നു മോഡേൺ ടൈംസ് എന്ന സിനിമ. ചാപ്ലിന്റെ സാമൂഹിക വീക്ഷണം അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും പ്രതിഫലിക്കുന്നതായി കാണാം

ചിരിയുടെ അരങ്ങേറ്റം Notes Chiriyude Arangettam Question Answer Class 9 Kerala Padavali Chapter 14

Question 6.
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, ഗായകൻ, സംഗീതസംവിധായകൻ തുടങ്ങി സിനിമയുടെ സമസ്തമേഖലകളിലും കഴിവ് തെളിയിച്ച്, ലോകം അംഗീകരിക്കുന്ന ബഹുമുഖപ്രതിഭയാണ് ചാർളി ചാപ്ലിൻ, ചാപ്ലിന്റെ ജീവിതവും സംഭാവനകളും കോർത്തിണക്കി ഒരു ലഘു ഡോക്യുമെന്ററി തയ്യാറാക്കുക.
Answer:
അധ്യാപകരുടെയും മികച്ച സിനിമ ഫാക്കൽട്ടികളുടെയും ക്ളാസ്സുകൾ പരിശോധിച്ചു ഡിക്യൂമെന്ററി ഗ്രൂപ്പ് ആയി ചേർന്ന് തയ്യാറാക്കുക.

Question 7.
തല ഉയർത്തി നോക്കുന്നവർക്കേ മഴവില്ലു കാണാനാകൂ… വാക്കുകളുടെ അർഥം വിശദമാക്കുക ?
Answer:
തങ്ങളുടെ ജീവിതപ്രാരാബ്ദങ്ങളിൽ തളർന്നു പോകുകയും സ്വയം ഒരു ഭാരമായി മാറി പിന്നിലേക്ക് പോകുകയല്ല ചെയ്യേണ്ടത് ജീവിത പ്രാരാബ്ദങ്ങളെ ഏറ്റെടുക്കുകയും സമചിത്തതയോടെ മുന്നോട്ടു പോകുകയുമാണ് ചെയ്യേണ്ടത് എന്ന് ചാപ്ലിൻ തന്റെ ജീവിതത്തിലൂടെ പങ്കു വെയ്ക്കുന്നു. ജീവിതം കുഴിക്കുന്ന കുഴിയിലേക്കു വീഴാൻ തയ്യാറായാൽ താങ്കൾക്കർഹമായ ഉയരങ്ങൾ താണ്ടാൻ സാധ്യമാകില്ല എന്ന് ചാപ്ലിൻ പഠിപ്പിക്കുന്നു. പ്രതിസന്ധികൾ ജീവിതം പഠിക്കുന്നതിനും അവസ രങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമായി മാറ്റി എടുക്കുക.

Leave a Comment