Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം

A thorough understanding of Std 10 Biology Notes Malayalam Medium and Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം can improve academic performance.

SSLC Biology Chapter 4 Important Questions Malayalam Medium

ജീവികളിലെ രാസസംവേദനം Class 10 Important Questions

Question 1.
പ്രസ്താവനയും കാരണവും പരിശോധിച്ച് ശരി യായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന: ഓക്സിനുകൾ സസ്യകാണ്ഡ ത്തിന്റെ നിഴൽ ഭാഗത്ത് അടിഞ്ഞുകൂടുന്നു, ഇത് കാണ്ഡം പ്രകാശത്തിന് നേരെ വളയാൻ കാരണമാ കുന്നു.
കാരണം: ഓക്സിനുകൾ അടിഞ്ഞുകൂടുന്ന കോശ ങ്ങളിൽ കോശവികാസം വർദ്ധിപ്പിക്കുന്നു.
a) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ ശരിയായ വിശദീ കരണമാണ്.
b) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ തെറ്റായ വിശദീക രണമാണ്.
c) പ്രസ്താവന ശരി. കാരണം തെറ്റ്
d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
a) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ ശരിയായ വിശദീക രണമാണ്.

Question 2.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന 1: ഇല, പുഷ്പം, ഫലങ്ങൾ എന്നിവ പാകപ്പെടുന്നതിനും പഴുക്കുന്നതിനും ഓക്സിനു കൾ സഹായിക്കുന്നു.
പ്രസ്താവന 2: ജിബ്ബറിലുകൾ വിത്തുകളുടെ സുപ്താവസ്ഥ നിലനിർത്തുന്നു.
a) പ്രസ്താവന 1 ഉം 2 ഉം ശരി
b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
c) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
d) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്

Question 3.
നൽകിയിട്ടുള്ള ഉത്തരങ്ങളിൽ നിന്നും ശരിയായി ക്രമീകരിച്ചിരിക്കുന്നത് കണ്ടെത്തുക.

A. ഓക്സിൻ i. വിത്തുകളുടെ സുപ്താ വസ്ഥ ഇല്ലാതാക്കുന്നു.
B. ജിബർലിൻ ii. ട്രോപിക ചലനങ്ങളെ നിയന്ത്രിക്കുന്നു.
C. സൈറ്റോകിനിൻ iii. പാകമായ ഇലകളും പഴങ്ങളും പൊഴിക്കുന്നു.
D. അബ്സെസിക് ആസിഡ് iv. കോശ വൈവിധ്യവൽക്ക രണത്തെ ഉത്തേജിപ്പിക്കുന്നു.

(a) A – iv, B – ii, C – i, D – iii
(b) A – ii, B – i, C – iv, D – iii
(c) A – iii, B – iv, C – i, D – ii
(d) A – i, B – iii, C – ii, D – iv
Answer:
(b) A – ii, B – i, C – iv, D – iii

A. ഓക്സിൻ ii. ട്രോപിക ചലനങ്ങളെ നിയന്ത്രിക്കുന്നു.
B. ജിബർലിൻ i. വിത്തുകളുടെ സുപ്താ വസ്ഥ ഇല്ലാതാക്കുന്നു.
C. സൈറ്റോകിനിൻ iv. കോശ വൈവിധ്യവൽക്ക രണത്തെ ഉത്തേജിപ്പിക്കുന്നു.
D. അബ്സെസിക് ആസിഡ് iii. പാകമായ ഇലകളും പഴങ്ങളും പൊഴിക്കുന്നു.

Question 4.
പ്രസ്താവനയും കാരണവും പരിശോധിച്ച് ശരി യായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന: രക്തതിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതിന് സഹായിക്കുന്ന ഹോർമോ ണുകളാണ് ഇൻസുലിനും ഗ്ലൂക്കഗോണും.
കാരണം: ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോ സിന്റെ അളവ് വർധിപ്പിക്കുകയും ഗ്ലൂക്കഗോൺ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
a) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ ശരിയായ വിശദീ കരണമാണ്.
b) പ്രസ്താവനയും കാരണവും ശരിയാണ്. കാരണം പ്രസ്താവനയുടെ തെറ്റായ വിശദീക രണമാണ്.
c) പ്രസ്താവന ശരി. കാരണം തെറ്റ്
d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
c) പ്രസ്താവന ശരി. കാരണം തെറ്റ്

Question 5.
നൽകിയിട്ടുള്ള ഉത്തരങ്ങളിൽ നിന്നും ശരിയായി ക്രമീകരിച്ചിരിക്കുന്നത് കണ്ടെത്തുക.

A. തൈറോയ്ഡ് ഗ്രന്ഥി i. കാൽസിടോണിൻ
B. പാൻക്രിയാസ് ii. എപിന്റെഫിൻ
C. അഡ്രീനൽ മെഡുല്ല iii. ഗ്ലൂക്കഗോൺ
D. പീനിയൽ ഗ്രന്ഥി iv മെലടോണിൻ

(a) A – iv, B – ii, C – i, D – iii
(b) A – ii, B – i, C – iv, D – iii
(c) A – iii, B – iv, C – i, D – ii
(d) A – i, B – iii, C – ii, D – iv
Answer:
(d) A – i, B – iii, C – ii, D – iv

A. തൈറോയ്ഡ് ഗ്രന്ഥി i. കാൽസിടോണിൻ
B. പാൻക്രിയാസ് iii. ഗ്ലൂക്കഗോൺ
C. അഡ്രീനൽ മെഡുല്ല ii. എപിന്റെഫിൻ
D. പീനിയൽ ഗ്രന്ഥി iv മെലടോണിൻ

Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം

Question 6.
പദ ജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. പദജോഡികൾ തമ്മിലുള്ള ബന്ധവും എഴുതുക.
ജൈവഘടികാരം: മെലടോണിൻ :: മുഖ്യ നിയന്ത്രകൻ: …………………………
Answer:
ഹൈപ്പോതലാമസ്, ഹോർമോണുകളും സവിശേ ഷതയും

Question 7.
പട്ടിക വിശകലനം ചെയ്ത് ശരിയായ ജോഡി കണ്ടെത്തി എഴുതുക.

a) വളർച്ചാഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻ കുറയുന്നു. വാമനത്വം
b) വളർച്ചാഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻ കൂടുന്നു. അകാമെഗാലി
c) വളർച്ചാഘട്ടത്തിന് ശേഷം സൊമാറ്റോ ട്രോപ്പിൻ കൂടുന്നു. ഭീമാകാരത്വം

Answer:
a) വളർച്ചാ ഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻ കുറയുന്നു – വാമനത്വം

Question 8.
ചിത്രത്തിൽ കാണുന്ന ഗ്രന്ഥികൾ ഏതെന്ന് തിരി ച്ചറിയുക?
Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 1
Answer:
A – തൈറോയ്ഡ്, B – പാരാതൈറോയ്ഡ്

Question 9.
രക്തത്തിൽ കലർന്ന് സഞ്ചരിക്കുന്നതിനാൽ ഹോർമോണുകൾ ശരീരത്തിലെ എല്ലാ കോശ ങ്ങളിലും എത്തിച്ചേരുന്നുണ്ട്. എന്നാൽ എല്ലാ ഹോർമോണുകളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. കാരണം വിശദമാക്കുക.
Answer:
ഓരോ ഹോർമോണിനെയും തിരിച്ചറിഞ്ഞ് പ്രവർ ത്തിക്കുന്ന ഗ്രാഹികൾ ഉള്ള ലക്ഷ്യകലകളിൽ മാത്രമേ ഓരോന്നും പ്രവർത്തിക്കുകയുള്ളൂ.

Question 10.
ചിത്രീകരണം പൂർത്തിയാക്കുക.
Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 2
Answer:
a) നവജാതശിശുക്കളുടെയും കുട്ടികളുടെയും മസ്തിഷ്കം വികസിപ്പിക്കുന്നു.

b) ഹൃദയം, ത്വക്ക്, പ്രത്യുൽപാദനവ്യവസ്ഥ തുട ങ്ങിയവയുടെ ആരോഗ്യം നിലനിർത്തുന്നു.

Question 11.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുത്ത് എഴുതുക.
a) സിന്തറ്റിക് ജിബ്ബറിലിനുകൾ തണ്ടിൽ വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്നു.
b) സിന്തറ്റിക് ഓക്സിനുകൾ കളനാശിനിയായും ഉപയോഗിക്കുന്നു.
c) സിന്തറ്റിക് എഥിലീൻ കരിമ്പിന്റെ കാണ്ഡദീർ ഘീകരണത്തിനും ഉപയോഗിക്കുന്നു.
d) സിന്തറ്റിക് ഓക്സിനുകൾ തണ്ടിൽ വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്നു.
e) സിന്തറ്റിക് ജിബ്ബറിലിനുകൾ മുന്തിരിച്ചെടിയിൽ കായ്കളുടെ വലുപ്പം കൂട്ടാൻ ഉപയോഗിക്കുന്നു.
f) വാഴപ്പഴം, തക്കാളി എന്നിവ ഒരേ സമയം പഴു പ്പിക്കാൻ എഥിലീൻ ഉപയോഗിക്കുന്നു.
Answer:
b), d), e), f)
b) സിന്തറ്റിക് ഓക്സിനുകൾ കളനാശിനിയായും ഉപയോഗിക്കുന്നു.
d) സിന്തറ്റിക് ഓക്സിനുകൾ തണ്ടിൽ വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്നു.
e) സിന്തറ്റിക് ജിബ്ബറിലിനുകൾ മുന്തിരിച്ചെടിയിൽ കായ്കളുടെ വലുപ്പം കൂട്ടാൻ ഉപയോഗിക്കുന്നു.
f) വാഴപ്പഴം, തക്കാളി എന്നിവ ഒരേ സമയം പഴു പ്പിക്കാൻ എഥിലീൻ ഉപയോഗിക്കുന്നു.

Question 12.
ഹോർമോണുകൾ രക്തത്തിലൂടെ എല്ലാ ഭാഗത്തേക്കും സംവഹനം ചെയ്യപ്പെടുന്നെങ്കിലും ഓരോന്നും പ്രത്യേകമായുള്ള ലക്ഷ്യകലകളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതെങ്ങനെ സാധ്യമാകുന്നു?
Answer:
ഹോർമോണുകൾ രക്തത്തിലൂടെ എല്ലാ ഭാഗത്തും എത്തുമെങ്കിലും ഓരോ ഹോർമോണിനെയും തിരിച്ചറിഞ്ഞ് സ്വീകരിക്കുന്ന ഗ്രാഹികളുള്ള കോശ ങ്ങളിൽ (ലക്ഷ്യ കലകളിൽ മാത്രമേ പ്രവർ ത്തി ക്കുകയുള്ളു. കോശസ്തരത്തിൽ ഹോർമോൺ ഗ്രാഹി സംയുക്തം രൂപപ്പെടുമ്പോൾ കോശത്തി നകത്തെ രാസാഗ്നികൾ പ്രവർത്തനക്ഷമമാകുന്നു.

Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം

Question 13.
ഒരു ദിനം നിരാഹാരമനുഷ്ഠിച്ച ഒരാൾ പിറ്റേന്ന് സമ ദ്ധമായി ഭക്ഷണം കഴിക്കുന്നു. ഈ രണ്ട് ദിവസ ങ്ങളിലും അയാളുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നില നിർത്തപ്പെടുന്നതെങ്ങനെ?
Answer:
നിരാഹാരമനുഷ്ഠിക്കുമ്പോൾ ഗ്ലൂക്കഗോൺ എന്ന ഹോർമോൺ ഗ്ലൈക്കോജനെയും അമിനോ ആസിഡുകളേയും ഗ്ലൂക്കോസാക്കി മാറ്റുന്നു. സമ ദ്ധമായി ഭക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ പ്രവർത്തിച്ച് ഗ്ലൂക്കോസ് കോശങ്ങളിലേക്ക് പോകു ന്നത് വർധിക്കുകയും അധികമുള്ള ഗ്ലൂക്കോസ് ഗ്ലൈക്കോജനായി മാറ്റപ്പെടുകയും ചെയ്യുന്നു.

Question 14.
തന്നിട്ടുള്ള ഫ്ളോ ചാർട്ട് പൂർത്തിയാക്കുക.
Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 3
Answer:
A) അഡ്രീനൽ മെഡുല്ല
B) കോർട്ടിസോൾ
C) അൾഡോസ്റ്റീറോൺ
D) നോർ എപിനെഫിൻ

Question 15.
അലർജി രോഗങ്ങൾക്കും നീരുകെട്ടൽ (വീക്കം) പ്രശ്നത്തിനും ഔഷധമായ ഹോർമോൺ ഏത്? ഈ ഹോർമോൺ ഇതേ രോഗമുള്ള പ്രമേഹരോ ഗിക്ക് നൽകാമോ? എന്തുകൊണ്ട്?
Answer:
അഡ്രീനൽ ഗ്രന്ഥിയുടെ കോർട്ടിസോൾ. രക്ത ത്തിൽ ഗ്ലൂക്കോസ് വർധിപ്പിക്കുന്നതുകൊണ്ട് ഈ ഹോർമോൺ പ്രമേഹമുള്ളവർക്ക് നൽകാറില്ല.

Question 16.
പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പിൻദളം സംഭരിക്കുന്ന ഹൈപ്പോതലാമസിന്റെ ഹോർമോണുകൾ ഏതെല്ലാം? ഓരോന്നും നിർവഹിക്കുന്ന പ്രവർ ത്തനം വ്യക്തമാക്കുക.
Answer:
ഓക്സിടോസിൻ, വാസോപ്രസിൻ (ADH)

  • ഓക്സിടോസിൻ ഗർഭാശയഭിത്തിയിലെ മിനുസ പേശികളുടെ സങ്കോചം വർധിപ്പിച്ച് പ്രസവം ക്രിയ സുഗമമാക്കാനും മുലപ്പാൽ ചുരത്താനും സഹായിക്കുന്നു.
  • വാസോപ്രസിൻ വൃക്കകളിൽ ജലത്തിന്റെ പുന രാഗിരണം നിർവ്വഹിക്കുന്ന ആന്റി ഡൈയൂററ്റിക് ഹോർമോണായി വർത്തിക്കുന്നു.

Question 17.
അന്തസ്രാവിഗ്രന്ഥികളുടെ നിയന്ത്രണത്തിന് ഹൈപ്പോതലാമസിൽ നിന്നും സ്രവിക്കപ്പെടുന്ന ഹോർമോണുകൾ ഏതൊക്കെയാണ്?
Answer:
റിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും. റിലീസിംഗ് ഹോർമോണുകൾ പിറ്റ്യൂറ്ററിയുടെ മുൻദളത്തെ സ്വാധീനിച്ച് ഉദ്ദീപന ഹോർമോണുകൾ ഉൾപ്പെടെയുള്ളവയെ സ്രവിപ്പി ക്കുന്നതിന് പ്രേരണ നൽകുന്നു. ഇൻഹിബിറ്ററി ഹോർമോണുകളാകട്ടെ ചില ഗ്രന്ഥികളുടെ ഹോർ മോൺ സ്രവത്തെ തടയുകയാണ് ചെയ്യുന്നത്.

Question 18.
മഴക്കാലത്തും വേനൽക്കാലത്തും മൂത്രത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകുന്നതിന് എന്ത് വിശ ദീകരണം നൽകും?
Answer:
വാസോപ്രസിൻ, വേനൽക്കാലത്ത് വൃക്കകളിൽ ജലത്തിന്റെ പുനരാഗിരണം നിർവ്വഹിക്കുന്ന ആന്റി ഡൈയൂററ്റിക് ഹോർമോണായി വർത്തിക്കുന്നതു കൊണ്ട് മൂത്രത്തിന്റെ അളവിൽ കുറവ് വരുന്നു. മഴക്കാലത്തും തണുപ്പുകാലത്തും വാസോ പ്രസിൻ കുറയുന്നതുകൊണ്ട് മൂത്രത്തിന്റെ അളവ് കൂടുതലായിരിക്കും.

Question 19.
താഴെ പറയുന്നവയുമായി ബന്ധപ്പെട്ട ഹോർ മോൺ തകരാറ് ഏതെന്ന് കണ്ടെത്തുക?
a) ഇൻസുലിൻ കുത്തിവയ്പ്
b) തൈറോക്സിൻ ഉപയോഗിച്ചുള്ള ചികിത്സ
c) കാൽസ്യം അടങ്ങിയ ഗുളികയും ഭക്ഷണവും
d) കടൽവിഭവങ്ങളും ഇലക്കറികളും അയഡി നുള്ള ഉപ്പും
Answer:
a) പ്രമേഹം
b) മിക്സെഡിമ
c) അസ്ഥിശോഷണം
d) ഗോയിറ്റർ

Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം

Question 20.
തന്നിരിക്കുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട സസ്യഹോർ മോൺ ഏതെന്ന് കണ്ടെത്തി എഴുതുക.
a) ഇതളുകൾ വിരിയുന്നു, ഇലകൾ വളരുന്നു.
b) ഫലം പഴുക്കുന്നു
c) ഇലകളും ഫലങ്ങളും കൊഴിയുന്നു
d) കാണ്ടാ വളർച്ച
Answer:
a) ജിബ്ബർലിൻ
b) എഥിലിൻ
c) അബ്സെസിക് ആസിഡ് / കൂടിയ അളവിൽ എഥിലിൻ
d) ഓക്സിൻ

Question 21.
കൃത്രിമ സസ്യഹോർമോണുകൾ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ. എന്താണ് നിങ്ങ ളുടെ അഭിപ്രായം?
Answer:
ശരിയാണ്. കൃത്രിമ സസ്യഹോർമോണുകൾ പ്രയോജനപ്പെടുന്നവയാണെങ്കിലും പലതും ശ്രദ്ധ യോടെ കൈകാര്യം ചെയ്യേണ്ട രാസവസ്തുക്ക ളാണ്. അത് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

Question 22.
വരിവരിയായി പോകുന്ന ഉറുമ്പുകളുടെ പാത യിൽ മനു വിരലുകൾ കൊണ്ട് കുറുകെ അമർത്തി വരച്ചു. തുടർന്ന് ഉറുമ്പുകൾ വഴിമാറിപ്പോയി.
a) ഇതിന് കാരണമായ പദാർത്ഥം ഏത്?
b) ഈ പദാർത്ഥത്തിന്റെ മറ്റൊരു ധർമ്മം എഴുതുക.
Answer:
a) ഫിറമോണുകൾ
b) അപകടസൂചന നൽകാൻ / ഇണയെ ആകർഷി ക്കാൻ / അതിർത്തി നിശ്ചയിക്കുന്നതിന്.

Question 23.
ചിത്രം നിരീക്ഷിച്ച് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 4
a) ‘X’ ഏതു ഗ്രന്ഥിയെ സൂചിപ്പിക്കുന്നു?
b) സിംപതറ്റിക് വ്യവസ്ഥയോടു ചേർന്ന് ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഈ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകൾ ഏതെല്ലാം?
Answer:
a) അഡ്രീനൽ ഗ്രന്ഥി
b) എപിനെഫ്രിൻ, നോർഎപിനെഫ്രിൻ

Question 24.
ഒരാളുടെ മൂത്രത്തിലൂടെ ധാരാളം ജലം നഷ്ടപ്പെടുന്നു.
a) രോഗാവസ്ഥ ഏതാവാം?
b) ഈ രോഗാവസ്ഥയിലേക്കു നയിക്കുന്ന സാഹ ചര്യം വിശകലനം ചെയ്യുക.
Answer:
a) ഡയബറ്റിസ് ഇൻസിപ്പിഡസ്

b) ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണാണ് ADH.
ADH വൃക്കയിൽ ജലത്തിന്റെ പുനഃരാഗിരണം വർ ദ്ധിപ്പിക്കുന്നു.
ADH ന്റെ ഉല്പാദനം കുറയുന്നു, ഇത് മൂലം ജല ത്തിന്റെ പുനഃരാഗിരണം തടസ്സപ്പെടുന്നു. ഇത് രോഗാവസ്ഥയിലേക്ക് നയിക്കുന്നു.

Question 25.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 5
a) X Y എന്നിവ തിരിച്ചറിയുക.
b) ‘Y’ യുടെ ധർമ്മമെന്ത്?
Answer:
a) പോർട്ടൽ സിര – X
പിറ്റ്യൂറ്ററിയുടെ പിൻദളം – Y

b) ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഓക്സി ടോസിൻ, വാസോപ്രസിൻ ഹോർമോണുകളെ സംഭരിച്ച് വയ്ക്കുകയും ആവശ്യാനുസരണം രക്തത്തിൽ കലർത്തുകയും ചെയ്യുന്നു.

Question 26.
ഹോർമോണുകളെ സംബന്ധിച്ച് ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് മാത്രം എടുത്തഴുതുക.
a) ഈസ്ട്രജൻ ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്നു.
b) പ്രൊജസ്റ്ററോൺ പ്രസവത്തിന് സഹായിക്കുന്നു.
c) പ്രോലാക്ടിൻ മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.
d) ഓക്സിടോസിൻ മുലപ്പാൽ ചുരത്താൻ സഹായിക്കുന്നു.
Answer:
c) പ്രോലാക്ടിൻ മുലപ്പാൽ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു, d) ഓക്സിടോസിൻ മുലപ്പാൽ ചുരത്താൻ സഹായിക്കുന്നു.

Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം

Question 27.
താഴെ തന്നിരിക്കുന്ന പ്രസ്താവകൾ പരിശോധിച്ച് കാരണം എഴുതുക.
a) പ്രസവസമയത്ത് ഗർഭിണികൾക്ക് ഓക്സിടോ സിൻ കുത്തിവെയ്ക്കുന്നു.
b) രാത്രിയിൽ ഉറക്കം വരുന്നു. നേരം പുലരു മ്പോൾ ഉറക്കത്തിൽ നിന്നും ഉണരുന്നു.
Answer:
a) ഗർഭാശയത്തിലെ മിനുസപേശികളുടെ സങ്കോചത്തെ സഹായിക്കുന്നു, പ്രസവം സുഗമാക്കുന്നു.

b)

  • രാത്രികാലങ്ങളിൽ മെലാടോണിൻ ഉല്പാ ദനം കൂടുന്നത് ഉറക്കത്തിന് കാരണമാ കുന്നു.
  • പകൽ മെലാടോണിന്റെ അളവ് കുറയുന്ന തിനാൽ ഉണർന്നിരിക്കുന്നു.

Question 28.
ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക.
a) രക്തത്തിലെ ജലത്തിന്റെ അളവ് കൂടിയാൽ വാസോപ്രസിന്റെ ഉല്പാദനം കൂടുന്നു.
b) തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്ത ഉത്തേജിപ്പിക്കുന്നു.
c) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ ഇൻസുലിൻ ഉല്പാദനം കൂടുന്നു.
d) മുതിർന്നവരിൽ തൈറോക്സിന്റെ കുറവ് കറ്റിനിസത്തിന് കാരണമാകുന്നു.
Answer:
b) തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്ത ഉത്തേജിപ്പിക്കുന്നു, c) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ ഇൻസുലിൻ ഉല്പാദനം കൂടുന്നു.

Question 29.
പട്ടിക പൂർത്തിയാക്കുക.

സസ്യഹോർമോൺ ധർമ്മം
സിന്തറ്റിക് ഓക്സിനുകൾ …………..(a)……………
…………..(b)…………. മുന്തിരിച്ചെടിയിൽ കായ്കളുടെ വലുപ്പം കൂട്ടാനും കരിമ്പിന്റെ കാണ്ഡദീർഘീകരണ ത്തിനും ഉപയോ – ഗിക്കുന്നു.
സിന്തറ്റിക് എഥിലീൻ …………(c)……….

Answer:
a) തണ്ടിൽ വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്നു. കളനാശിനിയായും ഉപയോഗിക്കുന്നു (2, 4 -D).

b) സിന്തറ്റിക് ജിബ്ബറിലിനുകൾ

c) ഫലങ്ങൾ പാകപ്പെടുത്തി ഒരേസമയം വിളവെ ടുക്കാൻ കാർഷിക മേഖലയിൽ എഥിലീൻ പ്രയോജനപ്പെടുത്തുന്നു. വാഴപ്പഴം, തക്കാളി എന്നിവ ഒരേ സമയം പഴുപ്പിക്കാൻ എഥിലീൻ ഉപയോഗിക്കുന്നു.

Question 30.
ഒരു അന്തസ്രാവിഗ്രന്ഥിയുമായി ബന്ധപ്പെട്ട് സൂചനകൾ ചുവടെ കൊടുത്തിരിക്കുന്നു. അത് വിശകലനം ചെയ്‌ത്
നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
• സ്ഥാനം മാറെല്ലിന് താഴെ
• ശൈശവഘട്ടത്തിൽ സജീവമായി പ്രവർത്തി ക്കുന്നു.
പ്രായപൂർത്തിയാകുമ്പോൾ ചുരുങ്ങി ചെറുതാ വുന്നു.
a) ഗ്രന്ഥിയുടെ പേര് എന്ത്?
b) ഈ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?
c) ഈ ഹോർമോണിന്റെ ധർമ്മം എന്ത്?
Answer:
a) തൈമസ് ഗ്രന്ഥി
b) തൈമോസിൻ
c) ലിംഫോസൈറ്റുകളുടെ പാകപ്പെടലിനെയും പ്രവർത്തന ത്തെയും നിയന്ത്രിക്കുന്നു.

Question 31.
സൂചനകൾ വിശകലനം ചെയ്ത് ചുവടെ നൽ കിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
സൂചനകൾ
ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തി ഷ്കത്തിന്റെ വളർച്ചയും വികാസവും ത്വരിത പ്പെടുന്നു. ഉപാപചയപ്രവർത്തന നിരക്ക് ഉയർത്തുന്നു.
a) സൂചനകൾ ഏതു ഹോർമോണിനെ കുറിച്ചു ള്ളതാണ്?
b) ഈ ഹോർമോണിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ഹൈപ്പോതലാമസിന്റെയും പി റ്ററി ഗ്രന്ഥിയുടെയും പ്രവത്തനങ്ങൾ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഫ്ളോ ചാർട്ട് നിർമ്മി ക്കുക.
Answer:
a) തൈറോക്സിൻ
b) Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 6

Question 32.
ചുവടെ നൽകിയിരിക്കുന്ന അന്തസ്രാവിഗ്രന്ഥി യുടെ ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 7
a) A, B എന്നിവ സൂചിപ്പിക്കുന്ന ഭാഗങ്ങൾ ഏവ?
b) A ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ ഏവ? അവയുടെ പ്രവർത്തനം വിശദീകരിക്കുക.
Answer:
A – മെസുല്ല
B – കോർട്ടക്സ്

b) എപിന്റെഫിൻ, നോർഎപിനെഫിൻ
എപിനെഫ്രിൻ – അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നു.
നോർ എപിനെഫ്രിൻ – എപിനെഫിനുമായി ചേർന്ന് പ്രവർ ത്തിക്കുന്നു.

Question 33.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
a) മെറ്റാബോളിസത്തിന്റെ നിരക്ക് കൂടുന്നു.
b) ഭാരക്കുറവ്
c) തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ
d) ഹൃദയമിടിപ്പ് കുറയുന്നു
e) ശരീരഭാരം കൂടുന്നു
f) ഹൃദയമിടിപ്പ് കൂടുന്നു
g) മെറ്റാബോളിസം കുറയുന്നു,
h) അമിതമായ വിയർപ്പ്, ഉൽക്കണ്ഠ.

ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോ തൈറോയ്ഡിസം

Answer:

ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോ തൈറോയ്ഡിസം
a) മെറ്റാബോളിസത്തിന്റെ നിരക്ക് കൂടുന്നു,
b) ഭാരക്കുറവ്,
f) ഹൃദയമിടിപ്പ് കൂടുന്നു,
h) അമിതമായ വിയർപ്പ്, ഉൽക്കണ്ഠ.
c) തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ,
d) ഹൃദയമിടിപ്പ് കുറയുന്നു,
e) ശരീരഭാരം കൂടുന്നു,
g) മെറ്റാബോളിസം കുറയുന്നു.

Question 34.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 8
a) A, B, C എന്നിവ സൂചിപ്പിക്കുന്ന ഭാഗങ്ങളേവ?
b) 1, 2, 3, 4, 5 എന്നിവ സൂചിപ്പിക്കുന്ന ഹോർമോണു കളേവ?
c) ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ യുടെ ധർമമെന്ത്?
d) 1 സൂചിപ്പിക്കുന്ന ഹോർമോണിന്റെ ഏറ്റക്കു റച്ചിൽ മൂലമുണ്ടാകുന്ന വൈകല്യങ്ങളേവ?
Answer:
a) A – പിറ്റ്യൂറ്ററിയുടെ മുൻദളം
B – പിറ്റ്യൂറ്ററിയുടെ പിൻദളം
C – ഹൈപ്പോതലാമസ്

b) 1 – സൊമാറ്റോട്രോപിൻ (വളർച്ചാ ഹോർമോൺ)
2 – വാസോപ്രസിൻ / ADH
3 – ട്രോപിക് ഹോർമോൺ
5 – TSH
5 – ACTH

c) ഓക്സിടോസിൻ മൃദുല പേശീസങ്കോചം വർദ്ധിപ്പിച്ച് പ്രസവ പ്രക്രിയ സുഗമമാക്കുകയും മുലപ്പാൽ ചുരത്തുകയും ചെയ്യുന്നു.
വാസോപ്രസിൻ വൃക്കകളിൽ നിന്നും ജലം പുനരാഗിരണം ചെയ്യാൻ സഹായിച്ച് മൂത്രത്തി ലൂടെയുള്ള ജലനഷ്ടം കുറയ്ക്കുന്നു.

d) സൊമാറ്റോട്രോപിൻ കുറയുന്നതു മൂലം വാമനത്വവും വർദ്ധി ക്കുന്നതു മൂലം ഭീമാകാരത്വവും തുടർച്ചയായ ഉൽപാദനം മൂലം അക്രോമെഗാലിയും ഉണ്ടാകുന്നു.

Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം

Question 35.
ചിത്രീകരണം പൂർത്തിയാക്കുക.
Class 10 Biology Chapter 4 Important Questions Malayalam Medium ജീവികളിലെ രാസസംവേദനം 9
Answer:
a) ഗ്ലൂക്കോസിന്റെ ആന്തരസമസ്ഥിതി നിലനിർ ത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ മന്ദീഭ വിപ്പിക്കുന്നു. ശരീരത്തിന്റെ വീക്കം, അലർജി എന്നിവ പ്രതിരോധിക്കുന്നു.
b) ആൻഡ്രോജൻ
c) അൾഡോസ്റ്റീറോൺ
d) ശരീരത്തിലെ ലവണ സന്തുലനത്തിന് സഹാ യിക്കുന്നു. രക്തസമ്മർദം ക്രമീകരിക്കുന്നു.

Question 36.
തൈറോക്സിന്റെ ഉൽപ്പാദനം കൂടുന്നതും കുറയുന്നതും ശാരീരിക പ്രവർത്തനങ്ങളെ ബാധി ക്കുന്നു. പ്രസ്താവന സാധൂകരിക്കുക.
Answer:
തൈറോക്സിൻ ഉൽപാദനം കൂടുന്നത് (ഹൈപ്പർ തൈറോയ്ഡിസം) മൂലം എല്ലാ ജീവൽ പ്രവർത്തന ങ്ങളും ത്വരിതഗതി യിലാവുന്നു.
ഉദാ: കൂടിയശരീരതാപനില, ഹൃദയമിടിപ്പ്, ഉപാപചയ നിരക്ക്, വൈകാരിക പ്രക്ഷുബ്ധത. തൈറോക്സിൻ ഉൽപാദനം കുറയുന്നത് (ഹൈപ്പോതൈറോയ്ഡിസം) കുറഞ്ഞ ഉപാപചയ നിരക്ക്, ശരീര വളർച്ച ക്കുറവ്, ബുദ്ധിമാന്ദ്യം, ഉറക്കക്കുറവ് മുതലായവയ്ക്ക് കാരണമാ കാറുണ്ട്.

Question 37.
തേനീച്ചകൾ, ചിതലുകൾ മുതലായവ കോളനിക ളായി ജീവിക്കുന്നത് ചില പ്രത്യേക രാസവ സ്തുക്കൾ ഉപയോഗിച്ചുള്ള രാസ സന്ദേശങ്ങൾ വഴിയാണ്.
a) ഈ രാസവസ്തുക്കൾക്ക് പൊതുവായി പറയുന്ന പേരെന്ത്?
b) ഇത്തരം രാസവസ്തുക്കളുടെ മറ്റ് ഉപയോഗ ങ്ങൾ എഴുതുക.
c) ഇത്തരം രാസവസ്തുക്കൾക്ക് കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക.
Answer:
a) ഫിറമോണുകൾ

b) വരിയായി നടക്കാനും അപകടസൂചന നൽകാനും ആഹാര സാന്നിധ്യം അറിയാനും ഇണയെ ആകർഷിക്കാനും ഫിറമോണുകൾ സഹായിക്കുന്നു.

c) വെരുകിലെ സിവെറ്റോൺ, പെൺപട്ടുനൂൽ ശലഭത്തിലെ ബോംബിക്കോൾ.

Leave a Comment