Students rely on SCERT Class 10 Chemistry Solutions and Class 10 Chemistry Chapter 6 Important Questions Malayalam Medium ലോഹങ്ങൾ to help self-study at home.
SSLC Chemistry Chapter 6 Important Questions Malayalam Medium
ലോഹങ്ങൾ Class 10 Important Questions
Question 1.
ഉചിതമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
ഇരുമ്പ്: ഹേമറ്റൈറ്റ്
അലുമിനിയം: …………………………
a) ക്രയോലൈറ്റ്
b) മാഗ്നറ്റൈറ്റ്
c) കുപ്രൈറ്റ്
d) ബോക്സൈറ്റ്
Answer:
d) ബോക്സൈറ്റ്
Question 2.
ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ചാണ് ഹേമറ്റൈറ്റിനെ അയൺ ആക്കി മാറ്റുന്നത്.
a) അയണിന്റെ അയിരിനോടൊപ്പം ബ്ലാസ്റ്റ് ഫർണസിൽ നിക്ഷേപിക്കുന്ന പദാർഥങ്ങൾ ഏതെല്ലാം?
b) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന സംയുക്തം എത്
Answer:
a) കോക്ക് (C), ചുണ്ണാമ്പ് കല്ല് (CaCO3)
b) കാർബൺ മോണോക്സൈഡ് (CO)
Question 3.
A, B, C കോളങ്ങൾ ഉചിതമായ വിധത്തിൽ ചേർത്തെഴുതുക.
| അയിരിന്റെ പ്രത്യേകത (A) | സാന്ദ്രണരീതി (B) | ഉദാഹരണം (C) |
| അയിരിന് അപ്രദവ്യത്തേക്കാൾ സാന്ദ്രത കൂടുതൽ | പ്ലവനപ്രക്രിയ | ടിൻസ്റ്റോൺ |
| അയിരിന് അപ്രദവ്യത്തേക്കാൾ സാന്ദ്രത കുറവ് | കാന്തികവിഭജനം | സ്വർണ്ണത്തിന്റെ അയിര് |
| അയിരിന് കാന്തിക സ്വഭാവം | ജലപ്രവാഹത്തിൽ കഴു കിയെടുക്കൽ | സിങ്ക് സൾഫൈഡ് |
Answer:
| അയിരിന്റെ പ്രത്യേകത (A) | സാന്ദ്രണരീതി (B) | ഉദാഹരണം (C) |
| അയിരിന് അപ്രദവ്യത്തേക്കാൾ സാന്ദ്രത കൂടുതൽ | ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ | സ്വർണ്ണത്തിന്റെ അയിര് |
| അയിരിന് അപ്രദവ്യത്തേക്കാൾ സാന്ദ്രത കുറവ് | പ്ലവനപ്രക്രിയ | സിങ്ക് സൾഫൈഡ് |
| അയിരിന് കാന്തിക സ്വഭാവം | കാന്തികവിഭജനം | ടിൻസ്റ്റോൺ |
Question 4.
ബോക്സൈറ്റ് എന്നത് ………………………….. ലോഹത്തിന്റെ അയിര് ആണ്.
a) ഇരുമ്പ്
b) അലുമിനിയം
c) സിങ്ക്
d) കോപ്പർ
Answer:
b) അലുമിനിയം
Question 5.
അപ്രദവ്യത്തിന് അയിരിനേക്കാൾ സാന്ദ്രത കൂടു തലാണെങ്കിൽ അയിരിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗത്തിന്റെ പേരെഴുതുക.
a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
b) പ്ലവനപ്രക്രിയ
c) കാന്തിക വേർതിരിക്കൽ
d) ലീച്ചിങ്
Answer:
b) പ്ലവന പ്രക്രിയ
![]()
Question 6.
ചുവടെ ചേർത്തിരിക്കുന്നവയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ലോഹശുദ്ധീകരണ മാർഗ്ഗ ങ്ങൾ ഏതെന്ന് എഴുതുക.
a) എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ലോഹം
b) കുറഞ്ഞ ദ്രവണാങ്കമുളള ലോഹം
c) കോപ്പറിന്റെ ശുദ്ധീകരണം
Answer:
a) സ്വേദനം
b) ഉരുക്കി വേർതിരിക്കൽ
c) വൈദ്യുതവിശ്ലേഷണ രീതി
Question 7.
സാന്ദ്രീകരിച്ച് അയിരിനെ ഓക്സൈഡുകൾ ആക്കി മാറ്റാൻ റോസ്റ്റിങ് കാൽസിനേഷൻ എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു.
a) റോസ്റ്റിങ്, കാൽസിനേഷൻ ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?
b) താഴെപ്പറയുന്നവയിൽ ഏതാണ് കാൽസിനേ ഷൻ വിധേയമാക്കാവുന്നത്?
(സൾഫൈഡ് അയിരുകൾ, കാർബണേറ്റ് അയിരുകൾ, സൾഫേറ്റ് അയിരുകൾ)
Answer:
a) അയിരിനെ ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ വായുവിന്റെ സാന്നിധ്യത്തിൽ ചൂടാക്കുന്ന രീതിയാണ് റോസ്റ്റിങ്.
അയിരിനെ ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ വായുവിന്റെ അസാന്നിധ്യ ത്തിൽ ചൂടാക്കുന്ന രീതിയാണ് കാൽസിനേ ഷൻ.
b) കാർബണേറ്റ് അയിരുകൾ
Question 8.
ഹേമറ്റൈറ്റ് ഇരുമ്പായി മാറുന്നത് ബ്ലാസ്റ്റ് ഫർണ സിലെ പ്രവർത്തനങ്ങളിലൂടെയാണ്.
a) ബ്ലാസ്റ്റ് ഫർണസിലേക്ക് ചേർക്കുന്ന പദാർഥ ങ്ങൾ ഹേമറ്റൈറ്റും ചുണ്ണാമ്പുകല്ലും ……………………….. ഉം ആണ്.
b) ഫർണസിൽ കാർബൺ മോണോക്സൈ ഡാണ് പ്രധാനമായും ഹേമറ്റൈറ്റിനെ നിരോ ക്സീകരിച്ച് അയൺ ആക്കി മാറ്റുന്നത്. ഈ പ്രവർത്തനത്തിന്റെ രാസസമവാക്യമെഴുതുക.
c) ഫർണസിൽ നിന്നും മാലിന്യങ്ങളെ സ്ലാഗ് ആക്കി നീക്കം ചെയ്യുന്നു. സ്ലാഗ് ഉണ്ടാകുന്ന പ്രവർത്തന സമവാക്യം പൂർത്തീകരിക്കുക. …………………. + SiO2 → CaSiO3
d) ഫർണസിൽ നിന്ന് ലഭിക്കുന്ന ഇരുമ്പ് ഏത് പേരിൽ അറിയപ്പെടുന്നു?
Answer:
a) കോക്കും (C)
b) Fe2O3 + 3CO → 2Fe + 3CO2
c) CaO + SiO2 → CaSiO3
d) പിഗ് അയൺ (Pg iron)
Question 9.
പ്ലാറ്റിനം, ഗോൾഡ് എന്നിവ ഭൂവൽക്കത്തിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നു. കാര ണമെന്ത്?
Answer:
പ്ലാറ്റിനം, ഗോൾഡ് എന്നിവയിൽ ക്രിയാശീലം വളരെ കുറവാണ്. അതിനാൽ ഇവ മറ്റു മൂലകങ്ങ ളുമായി സംയോജിക്കുന്നില്ല.
Question 10.
സാന്ദ്രീകരിച്ച് അയിരിനെ ഓക്സൈഡ് ആക്കു ന്നതിന് രണ്ട് രീതികൾ ഉപയോഗിക്കുന്നു.
a) കാൽസിനേഷൻ
b) റോസ്റ്റിങ്
ഇവ തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
a) ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ അയിരിനെ വായുവിന്റെ അസാന്നിദ്ധ്യത്തിൽ
ചൂടാക്കുന്നു.
b) ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ അയിരിനെ വായുവിന്റെ സാന്നിധ്യത്തിൽ ചൂടാക്കുന്നു.
Question 11.
ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന ഏതാനും രാസ പ്രവർത്തനങ്ങളുടെ സമവാക്യങ്ങൾ നൽകിയി
രിക്കുന്നു.
i) Fe2O3 + 3CO → 2Fe + 3CO2
ii) CaCO3 → CaO + CO2
iii) CaO + SiO2 → CaSiO3
a) ഹേമറ്റൈറ്റിന്റെ രാസസൂത്രം എന്ത്?
b) ഹേമ റ്റെറ്റിനെ നിരോക്സീകരിക്കുന്ന സംയുക്തം ഏത്?
c) ഇതിൽ ഉപയോഗിക്കുന്ന ഫ്ളക്സ് ഏതാണ്?
Answer:
a) Fe2O3
b) കാർബൺ മോണോക്സൈഡ് (CO)
c) കാൽസ്യം ഓക്സൈഡ് (CaO)
![]()
Question 12.
ചില ലോഹങ്ങളും അവയുടെ ശുദ്ധീകരണ മാർഗ്ഗങ്ങളും തന്നിരിക്കുന്നു. അനുയോജ്യമായവ ബന്ധപ്പെടുത്തി എഴുതുക.
| ലോഹം | ശുദ്ധീകരണ മാർഗ്ഗം |
| ടിൻ | സ്വേദനം |
| കോപ്പർ | ഉരുക്കിവേർതിരിക്കൽ |
| സിങ്ക് | വൈദ്യുത വിശ്ലേഷണം |
Answer:
ടിൻ – ഉരുക്കി വേർതിരിക്കൽ
കോപ്പർ – വൈദ്യുതിവിശ്ലേഷണം
സിങ്ക് – സ്വേദനം
Question 13.
ബോക്സിൽ നിന്ന് അനുയോജ്യമായ സാന്ദ്രണരീതി കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
| ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ, ലീച്ചിങ്, കാന്തികവിഭജനം, പ്ലവനപ്രക്രിയ |
| അയിരുകളുടെ പ്രത്യേകത | അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളുടെ പ്രത്യേകത | സാന്ദ്രണരീതി |
| സാന്ദ്രത കൂടിയവ | സാന്ദ്രത കുറഞ്ഞവ | ……….(a)………… |
| കാന്തിക സ്വഭാവം ഉള്ളവ | കാന്തിക സ്വഭാവം ഇല്ലാത്തവ | …………(b)………… |
| സാന്ദ്രത കുറഞ്ഞ സൾഫൈഡ് അയിരുകൾ | സാന്ദ്രത കൂടിയവ | …………(c)………… |
| ലായനിയിൽ ലയിക്കുന്ന അലു മിനിയം അയിരുകൾ | അതേ ലായനിയിൽ ലയിക്കാ അവ | …………(d)………… |
Answer:
a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
b) കാന്തികവിഭജനം
c) പ്ലവനപ്രക്രിയ
d) ലീച്ചിങ്
Question 14.
സൾഫൈഡ് അയിരുകളെ സാന്ദ്രണം ചെയ്യുന്നതിനുള്ള മാർഗ്ഗം ഏത്?
a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
b) പ്ലവനപ്രകിയ
c) കാന്തിക വേർതിരിക്കൽ
d) ലീച്ചിങ്
Answer:
b) പ്ലവനപ്രക്രിയ
Question 15.
A, B, C കോളങ്ങൾ അനുയോജ്യമായ വിധം ചേർത്തെഴുതുക.
| അലോയ് സ്റ്റീൽ (A) | പ്രത്യേകത (B) | ഉപയോഗം (C) |
| സ്റ്റെയിൻലസ് സ്റ്റീൽ | ഉയർന്ന പ്രതിരോധം | സ്ഥിരകാന്തങ്ങൾ നിർമ്മിക്കുന്നതിന് |
| നികാം | കാന്തികസ്വഭാവം | പാത്രങ്ങൾ നിർമ്മിക്കുന്നതിന് |
| അൽനിക്കോ | ഉറപ്പുള്ളത് | ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന് |
Answer:
| അലോയ് സ്റ്റീൽ (A) | പ്രത്യേകത (B) | ഉപയോഗം (C) |
| സ്റ്റെയിൻലസ് സ്റ്റീൽ | ഉറപ്പുള്ളത് | പാത്രങ്ങൾ നിർമ്മിക്കുന്നതിന് |
| നികാം | ഉയർന്ന പ്രതിരോധം | ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന് |
| അൽനിക്കോ | കാന്തികസ്വഭാവം | സ്ഥിരകാന്തങ്ങൾ നിർമ്മിക്കുന്നതിന് |
Question 16.
ഇരുമ്പിന്റെ വ്യാവസായിക നിർമ്മാണത്തിൽ ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന പ്രവർത്തനങ്ങ ളുടെ രാസസമവാക്യങ്ങൾ നൽകിയിരിക്കുന്നു.
♦ C + O2 → CO2 + Heat
♦ CO2 + C + Heat → 2CO
♦ Fe2O3 + 3CO → 2Fe + 3CO2
♦ CaCO3 → CaO + CO2
♦ CaO + SiO2 → CaSiO3
a) ബ്ലാസ്റ്റ് ഫർണസിൽ ഉപയോഗിക്കുന്ന ഇരു നിന്റെ അയിരേത്?
b) ഇവിടെ നിരോക്സീകാരിയായി പ്രവർത്തി ക്കുന്ന പദാർഥമേത്?
c) ഈ പ്രക്രിയയിൽ Ca0-ന്റെ ധർമ്മം എന്ത്?
d) സ്ലാഗ് നിർമ്മാണവുമായി ബന്ധപ്പെട്ട രാസ സമവാക്യം ഏത്?
Answer:
a) Fe2O3 (ഹേമറ്റൈറ്റ്)
b) കാർബൺ മോണോക്സൈഡ് (CO)
c) CaO ഫ്ളക്സായി പ്രവർത്തിക്കുന്നു
d) CaO + SiO3 → CaSiO3
Question 17.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
a) ടിൻസ്റ്റോൺ. കാന്തിക വിഭജനം
b) ബോക്സൈറ്റ്: ………………………
Answer:
ലീച്ചിങ് (അയിരിന്റെ സാന്ദ്രണ മാർഗം)
Question 18.
a) ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന ഉരു കിയ അയണിൽ 4% കാർബണും മറ്റു മാലി ന്യങ്ങളും അടങ്ങിയിരിക്കുന്നു. ഈ അയ ണിന്റെ പേരെന്ത്?
b) സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗി ക്കുന്ന അലോയ് സ്റ്റീൽ ഏത്?
c) ചില അലോയ് സ്റ്റീലുകളുടെ ഘടകങ്ങൾ ഒന്നു തന്നെയെങ്കിലും അവയുടെ ഗുണങ്ങൾ എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്?
Answer:
a) പിഗ് അയൺ (Pig iron)
b) അൽനിക്കോ (Alnico)
c) ഘടകങ്ങളുടെ അളവുകൾ (അനുപാതം) വ്യത്യാസപ്പെട്ടിരിക്കുന്നു.
![]()
Question 19.
ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന രാസപ്രവർത്തന ങ്ങളാണ് ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നത്.
a) ഹേമറ്റൈറ്റിന്റെ തന്മാത്രാ വാക്യമെന്ത്?
b) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന പദാർഥമേത്?
c) ഫർണസിൽ നിന്നും ഉരുകിയ രൂപത്തിൽ സ്ലാഗും അയണും പ്രത്യേകം പ്രത്യേകമായി പുറത്തെടുക്കുന്നു. സ്ലാഗ് എന്നാൽ എന്ത്?
d) സ്ലാഗ് ഉണ്ടാകുന്ന രാസപ്രവർത്തനത്തിന്റെ സമവാക്യമെഴുതുക.
Answer:
a) Fe2O3
b) കാർബൺ മോണോക്സൈഡ് (CO)
c) അയിരിലുള്ള അപദവ്യവും (ഗാങ്) അതു നീക്കം ചെയ്യാൻ ചേർക്കുന്ന ഫ്ളക്സും
പ്രവർത്തിച്ചുണ്ടാകുന്ന എളുപ്പത്തിൽ ഉരു കുന്ന സംയുക്തമാണ് സ്ലാഗ്.
ഗാങ് + ഫ്ളക്സ് → സ്ലാഗ്
d) 
Question 20.
നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗി ക്കുന്ന ഒരു ലോഹമാണ് അലുമിനിയം.
a) അലുമിനിയത്തിന്റെ അയിര് ഏത്?
b) ഈ അയിരിന്റെ സാന്ദ്രീകരണ മാർഗ്ഗം എന്ത്?
c) അലുമിനിയം നിർമ്മാണത്തിൽ ഉപയോഗി ക്കുന്ന നിരോക്സീകാരി ഏത്?
d) അലുമിനിയം നിർമ്മാണത്തിൽ ക്രയോലൈറ്റ്
ഉപയോഗിക്കുന്നതെന്തിന്?
Answer:
a) ബോക്സൈറ്റ് (Al2O3.2H2O)
b) ലീച്ചിങ്
c) വൈദ്യുതി
d) അലുമിനിയത്തിന്റെ ഉരുകനില താഴ്ത്തുന്നു.
Question 21.
ഒരു ഇരുമ്പു വളയത്തിൽ ചെമ്പ് (കോപ്പർ) പൂശു ന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത്?
(FeSO4, AgNO3, ZnSO4, CuSO4)
Answer:
CuSO4
Question 22.
സാന്ദ്രീകരിച്ച് അയിരുകളെ അവയുടെ ഓ ഡാക്കി മാറ്റുന്നത് രണ്ട് പ്രക്രിയകൾ മുഖേനയാണ്.
a) വായുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പ്രക്രിയയുടെ പേരെന്ത്?
b) അയിര് കാർബണേറ്റ് ആണെങ്കിൽ ഏത് പ്രക്രി യാണ് ഉപയോഗിക്കുന്നത്?
Answer:
a) റോസ്റ്റിങ്
b) കാൽസിനേഷൻ
Question 23.
ഇരുമ്പിന്റെ വ്യാവസായിക നിർമ്മാണത്തിൽ ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന രാസപ്രവർത്ത നങ്ങളുടെ സമവാക്യങ്ങൾ നൽകിയിരിക്കുന്നു.
i) C + O2 → CO2 + Heat
ii) CO2 + C + Heat → 2CO
iii) Fe2O3 + 3CO → 2Fe + 3CO2
iv) CaCO3 → CaO + CO2
v) CaO + SiO2 → CaSiO3
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്ത രമെഴുതുക.
a) ഇവിടെ നിരോക്സീകാരിയായി പ്രവർത്തി ക്കുന്ന സംയുക്തം ഏത്?
b) ഇരുമ്പിന്റെ നിർമ്മാണത്തിൽ CO-യുടെ ധർമ്മമെന്ത്?
c) ഇവിടെ ഉണ്ടാകുന്ന സ്ലാഗ് ഏതാണ്?
Answer:
a) കാർബൺ മോണോക്സൈഡ് (CO)
b) CaO ഗാങിനെ നീക്കം ചെയ്യുന്ന ഫ്ളക്സായി പ്രവർത്തിക്കുന്നു.
c) കാൽസ്യം സിലിക്കേറ്റ് (CaSiO3)
CaO + SiO2 → CaSiO3
Question 24.
a) സിങ്ക് ലോഹത്തെ ശുദ്ധീകരിക്കാൻ ഉപയോ ഗിക്കുന്ന മാർഗ്ഗം എന്ത്?
b) സിങ്കിന്റെ ഏത് സവിശേഷതയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്?
Answer:
a) സ്വേദനം
b) താഴ്ന്ന തിളനില
Question 25.
ബ്ലാസ്റ്റ് ഫർണസിലേക്ക് ചേർക്കുന്ന ‘A’ എന്ന പദാർഥം വിഘടിച്ച് ‘B’ ആവുകയും ഇരുമ്പ് നിർമ്മാണത്തിൽ ഫ്ളക്സ് ആയി പ്രവർത്തിക്കു
കയും ചെയ്യുന്നു.
a) A, B എന്നീ സംയുക്തങ്ങൾ തിരിച്ചറിയുക.
b) ബ്ലാസ്റ്റ് ഫർണസിലെ സ്ലാഗ് രൂപീകരണ ത്തിന്റെ സമവാക്യം എഴുതുക.
c) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന സംയുക്തം ഏതാണ്?
Answer:
a) A – CaCO3 B – CaO
CaCO3 → CaO + CO2
b) CaO + SiO2 → CaSiO3
c) കാർബൺ മോണോക്സൈഡ് (CO)
Question 26.
ഒരു ലോഹത്തിന്റെ അയിരിന് അതിലെ അപ്രദ വ്യത്തേക്കാൾ സാന്ദ്രത കുറവാണ്. ഈ അയി രിന്റെ സാന്ദ്രണത്തിന് അനുയോജ്യമായ മാർഗ്ഗം ഏതാണ്?
(ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ, പ്ലവന പ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ്)
Answer:
പ്ലവനപ്രക്രിയ
![]()
Question 27.
സ്റ്റെയിൻലസ് സ്റ്റീൽ, നിക്കാം, അൽനിക്കോ എന്നിവ അലോയ് സ്റ്റീലുകളാണ്.
a) ഇവയിൽ ഹീറ്റിംഗ് കോയിലുകൾ നിർമ്മി ക്കാൻ ഉപയോഗിക്കുന്നത് ഏത്?
b) ഇവയിൽ ഘടകങ്ങൾ ഒന്ന് തന്നെയായ അലോയ് സ്റ്റീലുകൾ ഏതെല്ലാം?
Answer:
a) നിക്രോം
b) സ്റ്റെയിൻലസ് സ്റ്റീൽ
(Fe, Ni, Cr, C)
Question 28.
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെ ടുന്ന ലോഹമാണ് അലുമിനിയം.
a) അലുമിനിയത്തിന്റെ അയിരേത്?
b) ഈ അയിരിന്റെ സാന ഘട്ടത്തിന്റെ
വിവിധ ഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
a) ബോക്സൈറ്റ് (Al2O3.2H2O)
b)
- ലീച്ചിങ് വഴി ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്നു.
- പൊടിയാക്കിയ ബോക്സൈറ്റ് ചൂടുള്ള NaOH ലായനിയിൽ ലയിപ്പിക്കുന്നു.
- സോഡിയം അലുമിനേറ്റ് ഉണ്ടാകുന്നു.
- അപ്രദവ്യങ്ങൾ അരിച്ചു മാറ്റുന്നു.
- കുറച്ച് Al(OH)3 ചേർത്തിളക്കുന്നു.
- കൂടുതൽ ജലം ചേർത്തു നേർപ്പിക്കുന്നു.
- Al(OH)3 കൂടുതലായി അവക്ഷിപ്തപ്പെടുന്നു.
- അവക്ഷിപ്തം അരിച്ചെടുത്തു കഴുകി ശക്തിയായി ചൂടാക്കുന്നു.
- അലുമിന (Al2O3) ഉണ്ടാകുന്നു.
Question 29.
ഉരുക്കി വേർതിരിക്കാൻ വഴി ശുദ്ധീകരിക്കുന്ന ലോഹ ജോഡികൾ തിരിച്ചറിയുക.
(Sn & Pb, Zn & Cd, Al & Fe, Cu & Ag)
Answer:
Sn & Pb
Question 30.
പട്ടിക പൂർത്തിയാക്കുക.
| അയിരിന്റെ പ്രത്യേകത | അയിരിൽ അടങ്ങിയിരിക്കുന്ന അപ്രദവ്യങ്ങളുടെ പ്രത്യേകത | സാന്ദ്രണരീതി |
| കാന്തികസ്വഭാവം | കാന്തിക സ്വഭാവമില്ല | ………….(a)…………. |
| താഴ്ന്ന സാന്ദ്രത | ഉയർന്ന സാന്ദ്രത | ………….(b)…………. |
| ഉയർന്ന സാന്ദ്രത | താഴ്ന്ന സാന്ദ്രത | ………….(c)…………. |
| കാന്തിക സ്വഭാവമില്ല | കാന്തികസ്വഭാവം | ………….(d)…………. |
Answer:
a) കാന്തിക വിഭജനം
b) പ്ലവനപ്രക്രിയ
c) ജലപ്രവാഹത്തിൽ കഴുകൽ
d) കാന്തിക വിഭജനം
Question 31.
കലാമിൻ, സിങ്ക് ബ്ലെൻഡ് എന്നിവ സിങ്കിന്റെ രണ്ട് അയിരുകളാണ്.
a) സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണരീതി എന്താണ്?
b) സാന്ദ്രണത്തിന് ശേഷം കലാമിനും സിങ്ക് ബ്ലെൻഡും സിങ്ക് ഓക്സൈഡുകളാക്കി മാറ്റുന്നത് രണ്ട് വ്യത്യസ്ത പ്രക്രിയ വഴിയാണ്. ഓരോ പ്രക്രിയയും വിശദീകരിക്കുക.
c) സിങ്ക് ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്? സിങ്കിന്റെ എന്ത് സവിശേഷതയാണ് ഈ മാർഗം തിരഞ്ഞെടുക്കാൻ കാരണം.
Answer:
a) പ്ലവന പ്രക്രിയ (സിങ്ക് ബ്ലൈൻഡ് (ZnS) സൾഫൈഡ് അയിരാണ്)
b) കലാമിൻ – കാൽസിനേഷൻ (ZnCO3 ആണ് കലാമിൻ)
ഉരുകൾ നിലയ്ക്ക് താഴെയുള്ള താപനിലയിൽ വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാക്കുന്നു.
സിങ്ക് ബ്ലെൻഡ് – റോസ്റ്റിങ്ങ് (ZnS ആണ് സിങ്ക് ബ്ലെൻഡ്). ഉരുകൽ നിലയ്ക്ക് താഴെയുള്ള താപനില യിൽ വായുവിന്റെ സാന്നിധ്യത്തിൽ ചൂടാക്കുന്നു.
c) സ്വേദനം
താഴ്ന്ന തിളനില
Question 32.
നൽകിയിട്ടുള്ള സംയുക്തങ്ങളിൽ അലുമിനിയത്തിന്റെ ധാതു ഏതാണ്?
(കലാമിൻ, കുറ്റ്, ക്രയോലൈറ്റ്, മാഗ്നറ്റൈറ്റ്)
Answer:
ക്രയോലൈറ്റ്
Question 33.
ലോഹനിർമ്മാണവുമായി ബന്ധപ്പെട്ട രണ്ട് രാസ പ്രവർത്തനങ്ങൾ നൽകിയിരിക്കുന്നു. ഇവയിൽ കാൽസിനേഷൻ, റോസ്റ്റിങ്ങ് എന്നിവ തിരിച്ചറി യുക.
a) Cu2S അയിര് ചൂടാക്കുമ്പോൾ Cu2O ആയി മാറുന്നു.
b) കാർബണേറ്റുകളും ഹൈഡ്രോക്സൈഡുക ളും ചൂടാക്കുമ്പോൾ അവ വിഘടിച്ച് അവ യുടെ ഓക്സൈഡുകൾ ഉണ്ടാക്കുന്നു.
Answer:
a) റോസ്റ്റങ്
b) കാൽസിനേഷൻ
![]()
Question 34.
വ്യവസായമേഖലയിലും നിർമ്മാണ രംഗത്തും വളരെ പ്രധാനപ്പെട്ട ഒരു ലോഹമാണ് ഇരുമ്പ്.
a) ഇരുമ്പ് വ്യാവസായികമായി ഉൽപാദിപ്പി ക്കാൻ ഉപയോഗിക്കുന്ന അയിരിന്റെ പേരും രാസസൂത്രവും എഴുതുക.
b) ഇരുമ്പിന്റെ വ്യാവസായിക ഉൽപ്പാദനത്തിലെ സ്ലാഗ് രൂപീകരണ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
c) ‘വിഡ്ഢികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന ഇരുമ്പിന്റെ ധാതു ഏതാണ്?
d) ഒരേ ഘടകമൂലങ്ങൾ അടങ്ങിയിരിക്കുന്ന രണ്ട് അലോയ് സ്റ്റീലുകളുടെ പേരെഴുതുക.
Answer:
a) ഹേമറ്റൈറ്റ് – Fe2O3
b) CaO + SiO2 → CaSiO3
c) അയൺ പൈറൈറ്റ്സ് (FeS2)
d) നിക്രോം, സ്റ്റെയിൻലസ് സ്റ്റീൽ
(Fe, Ni, Cr, C)
Question 35.
a) ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ലോഹമാണ് സദനം മുഖേന ശുദ്ധീകരി ക്കുന്നത്?
(ടിൻ, ലെഡ്, സിങ്ക്, ഇരുമ്പ്)
b) ലോഹത്തിന്റെ ഏത് ഗുണമാണ് ഇവിടെ ഉപ യോഗപ്പെടുത്തുന്നത്?
Answer:
a) സിങ്ക്
b) താഴ്ന്ന തിളനില
Question 36.
പ്രസ്താവന 1: സാന്ദ്രീകരിച്ച് അയിരിനെ വായു വിന്റെ സാന്നിധ്യത്തിൽ ദ്രവണാങ്കത്തെക്കാൾ താഴ്ന്ന താപനില യിൽ ചൂടാക്കുന്ന താണ് റോസ്റ്റിങ്.
പ്രസ്താവന 2: സാന്ദ്രീകരിച്ച് അയിരിനെ വായു വിന്റെ പരിമിതമായ അളവിലോ അസാന്നിധ്യ ത്തിലോ ദ്രവണാങ്കത്തേക്കാൾ താഴ്ന്ന താപ നിലയിൽ ചൂടാക്കുന്നതാണ് കാൽസിനേഷൻ.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായത് ഏത്?
A. പ്രസ്താവന 1-ഉം 2-ഉം ശരിയാണ്.
B. പ്രസ്താവന 1 ശരിയാണ് എന്നാൽ 2 ശരിയല്ല.
C. പ്രസ്താവന 1 ശരിയല്ല, എന്നാൽ 2 ശരിയാണ്.
D. പ്രസ്താവന 1-ഉം 2-ഉം ശരിയല്ല.
Answer:
A. പ്രസ്താവന 1-ഉം 2-ഉം ശരിയാണ്.
Question 37.
ചേരുംപടി ചേർക്കുക.
| അയിരുകളുടെ സ്വഭാവം | സാന്ദ്രണരീതി |
| (a) അയിരുകൾക്ക് സാന്ദ്രത കുറവും അപദവ്യ ങ്ങൾക്ക് സാന്ദ്രത കൂടു തലും | (i) ലീച്ചിങ് |
| (b) അയിരിന് കാന്തിക സ്വഭാവം ഉണ്ട്. അപ്രദ വ്യങ്ങൾക്ക് കാന്തികസ്വ ഭാവം ഇല്ല. | (ii) പ്ലവനപ്രക്രിയ |
| (c) അയിരിനെ ലയിപ്പി ക്കുന്ന ലായകം ഉപയോ ഗിക്കുന്നു. | (iii) കാന്തിക വിഭജനം |

Answer:
B. a – (ii), b – (iii), c – (i)
| അയിരുകളുടെ സ്വഭാവം | സാന്ദ്രണരീതി |
| (a) അയിരുകൾക്ക് സാന്ദ്രത കുറവും അപദവ്യ ങ്ങൾക്ക് സാന്ദ്രത കൂടു തലും | (ii) പ്ലവനപ്രക്രിയ |
| (b) അയിരിന് കാന്തിക സ്വഭാവം ഉണ്ട്. അപ്രദ വ്യങ്ങൾക്ക് കാന്തികസ്വ ഭാവം ഇല്ല. | (iii) കാന്തിക വിഭജനം |
| (c) അയിരിനെ ലയിപ്പി ക്കുന്ന ലായകം ഉപയോ ഗിക്കുന്നു. | (i) ലീച്ചിങ് |