Class 10 Chemistry Chapter 7 Important Questions Malayalam Medium

Students rely on SCERT Class 10 Chemistry Solutions and Class 10 Chemistry Chapter 7 Important Questions Malayalam Medium വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ to help self-study at home.

SSLC Chemistry Chapter 7 Important Questions Malayalam Medium

വ്യാവസായിക പ്രാധാന്യമുള്ള ചില സംയുക്തങ്ങൾ Class 10 Important Questions

Question 1.
a) പരീക്ഷണശാലയിൽ അമോണിയ നിർമ്മിക്കു ന്നതിനാവശ്യമായ രാസവസ്‌തുക്കൾ ഏതെല്ലാം?
b) അമോണിയ ഈർപ്പരഹിതമാക്കാൻ ഉപയോ ഗിക്കുന്ന ശോഷകാരകം ഏത്?
c) അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജോർ കമഴ്ത്തി വയ്ക്കുന്നതു എന്തുകൊണ്ട്?
Answer:
a) അമോണിയം ക്ലോറൈഡ് (NH4Cl)
കാൽസ്യം ഹൈഡ്രോക്സൈഡ് (Ca(OH)2)
b) നീറ്റുകക്ക, കാൽസ്യം ഓക്സൈഡ് (CaO)
c) അമോണിയയുടെ സാന്ദ്രത വായുവിനേ ക്കാൾ കുറവായതിനാൽ വായുവിന്റെ അധോ മുഖാദേശം വഴി ശേഖരിക്കുന്നതിന്

Question 2.
Class 10 Chemistry Chapter 7 Important Questions Malayalam Medium 1 സൂചിപ്പിക്കുന്നത് സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിലെ ഒരു ഘട്ടത്തെയാണ്.
a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
b) ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ് രകം ഏത്?
c) ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോ പ്രവർത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു?
i) ഓക്സിജൻ (O2) കൂടുതലായി ചേർക്കുന്നു.
ii) മർദ്ദം കുറയ്ക്കുന്നു.
Answer:
a) സമ്പർക്ക പ്രക്രിയ (contact process)

b) വനേഡിയം പെന്റോക്സൈഡ് (V2O5)

c) (i) പുരോപ്രവർത്തന വേഗത കൂടുന്നു.
(ii) പുരോപ്രവർത്തന വേഗത കുറയുന്നു.

Question 3.
Class 10 Chemistry Chapter 7 Important Questions Malayalam Medium 2
a) ഗ്രാഫിന്റെ ഏത് ഭാഗമാണ് സംതുലനാവ സ്ഥയെ സൂചിപ്പിക്കുന്നത്?
b) എന്തുകൊണ്ടാണ് രാസസംതുലനം ഗതിക സംതുലനമാണെന്ന് പറയുന്നത്?
c) ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോപ വർത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
a) AD

b) രാസപ്രവർത്തനം നിലയ്ക്കുന്നതുമൂലമല്ല വ്യൂഹം സംതുലനാവസ്ഥ പ്രാപിക്കുന്നത്. പുരോ പ്രവർത്തനത്തിന്റെയും പശ്ചാത് വർത്തനത്തിന്റെയും വേഗത തുല്യമാകുന്ന തുമാത്രമേയുള്ളൂ. സംതുലനാവസ്ഥയിലും അഭികാരകങ്ങൾ പ്രവർത്തിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാവുകയും ഉൽപന്നങ്ങൾ വിഘടിച്ച് അഭി കാരകങ്ങളായി മാറുകയും ചെയ്തുകൊണ്ടി രിക്കുന്നു. അതിനാൽ തന്മാത്രാതലത്തിൽ രാസസംതുലനം ഗതികസംതുലനമാണ്.

Question 4.
N2 + 3H2 → 2NH3 + താപം
താഴെ പറയുന്ന മാറ്റങ്ങൾ പുരോ പ്രവർത്ത നത്തെ എങ്ങനെ സ്വാധീനിക്കും?
a) കൂടുതൽ നൈട്രജൻ (N2) ചേർക്കുന്നു.
b) താപനില കുറയ്ക്കുന്നു.
c) മർദ്ദം കൂട്ടുന്നു.
d) ഉണ്ടായ അമോണിയ നീക്കം ചെയ്യുന്നു.
Answer:
a) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
b) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
c) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
d) പുരോപ്രവർത്തന വേഗത വർധിക്കുന്നു.

Question 5.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഫ്ളോചാർട്ട് നിൽകിയിരിക്കുന്നു. പൂർത്തിയാക്കുക.
Class 10 Chemistry Chapter 7 Important Questions Malayalam Medium 3
Answer:
a = SO2 b = H2S2O7

Class 10 Chemistry Chapter 7 Important Questions Malayalam Medium

Question 6.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
എന്ന ഉഭയദിശാ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഗ്രാഫ് ആണ് നൽകിയിരിക്കുന്നത്.
Class 10 Chemistry Chapter 7 Important Questions Malayalam Medium 4
a) പ്രവർത്തനം ‘C’ പ്രവർത്തനം ‘D’ എന്നി വയ്ക്ക് അനുയോജ്യമായ രാസപ്രവർത്തന ങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ സമവാക്യ ങ്ങൾ എഴുതുക.
b) A എന്ന ബിന്ദുവിന്റെ പ്രത്യേകതയെന്ത്?
Answer:
a) പ്രവർത്തനം ‘C’
N2(g) + 3H2(g) → 2NH3(g) + താപം
പ്രവർത്തനം ‘D’
2NH3 → N2 + 3H2

b) A എന്ന ബിന്ദുവിൽ പുരോപ്രവർത്തന വേഗ തയും പശ്ചാത്പ്രവർത്തന വേഗതയും തുല്യ മാകുന്നു. വ്യൂഹം സംതുലനാവസ്ഥ പ്രാപി ക്കുന്നു.

Question 7.
അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയയുടെ രാസസമവാക്യം നൽകിയിരിക്കുന്നു.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
താഴെ പറയുന്ന ഘടകങ്ങൾ പുരോപ്രവർത്തന വേഗതയെ എങ്ങനെ സ്വാധീനിക്കുന്നു?
a) അമോണിയ വ്യൂഹത്തിൽ നിന്നും നീക്കം ചെയ്യുന്നു.
b) താപനില കൂട്ടുന്നു.
c) മർദ്ദം കൂട്ടുന്നു.
d) കൂടുതൽ നൈട്രജൻ ചേർക്കുന്നു.
Answer:
a) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
b) പുരോപ്രവർത്തന വേഗത കുറയുന്നു.
c) പുരോപ്രവർത്തന വേഗത കൂടുന്നു.
d) പുരോപ്രവർത്തന വേഗത കൂടുന്നു.

Question 8.
a) തന്നിരിക്കുന്ന രാസവസ്തുക്കളിൽ പരീക്ഷ ശാലയിൽ അമോണിയ നിർമ്മിക്കുന്നതിനാ വശ്യമായവ ഏതെല്ലാം?
(NaCl, Ca(OH)2, CaCl2, NH4Cl)
b) ഉണ്ടാകുന്ന അമോണിയ വാതകം നീറ്റുകക്ക യിലൂടെ കടത്തി വിടുന്നു.
Answer:
a) Ca(OH)2, NH4Cl

b) Ca(OH)2 + 2NH4Cl → CaCl2 + 2H2O + 2NH3
അമോണിയയോടൊപ്പം ഉണ്ടാകുന്ന ജലബാ ഷ്പത്തെ നീക്കം ചെയ്യുന്നതിന് നീറ്റുകക്കയി ലൂടെ കടത്തി വിടുന്നു.
അല്ലെങ്കിൽ
അമോണിയയെ ഇർപ്പരഹിതമാക്കാൻ നീറ്റു കക്കയിലൂടെ കടത്തിവിടുന്നു.

Question 9.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
ചുവടെ കൊടുത്തിരിക്കുന്ന മാറ്റങ്ങൾ സംതുല നാവസ്ഥയിലുള്ള ഈ വ്യൂഹത്തിലെ പുരോഹ വർത്തന വേഗത്തെ എങ്ങനെ സ്വാധീനിക്കുന്നു?
a) മർദ്ദം കുറയ്ക്കുന്നു.
b) താപനില വർധിപ്പിക്കുന്നു.
c) കൂടുതൽ H2 ചേർക്കുന്നു.
Answer:
a) പുരോപ്രവർത്തന വേഗം കുറയുന്നു.
b) പുരോപ്രവർത്തന വേഗം കുറയുന്നു.
c) പുരോപ്രവർത്തന വേഗത വർധിക്കുന്നു.

Question 10.
പഞ്ചസാര യിൽ ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുന്നു.
a) നിങ്ങൾ എന്ത് നിരീക്ഷിക്കുന്നു?
b) ഗാഢസൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണ മാണ് ഇവിടെ പ്രകടമാകുന്നത്?
c) അമോണിയ NH3 യുടെ നിർമ്മാണവേളയിൽ ശോഷകാരകമായി ഗാഢ സൾഫ്യൂരിക് ആസിഡ് ഉപയോഗിക്കുന്നില്ല. എന്തുകൊണ്ട്?
d) സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന രാസപദാർഥം ഏത്?
(NaCl, KCl, BaCl2, BaSO4)
Answer:
a) പഞ്ചസാര കരിയായി മാറുന്നു. (കറുത്ത അവ ഷിപ്തം ഉണ്ടാകുന്നു.)
b) നിർജലീകരണ സ്വഭാവം
c) ബേസിക് സ്വഭാവമുള്ള അമോണിയ സൾഫ്യൂ രിക് ആസിഡുമായി പ്രവർത്തിച്ച് അമോ ണിയം സൾഫേറ്റ് ലവണമായി മാറുന്നു.
d) BaCl2

Question 11.
a) അമോണിയം ക്ലോറൈഡ് ശക്തമായി ചൂടാ കുമ്പോൾ ലഭിക്കുന്ന സംയുക്തങ്ങൾ ഏവ?
b) ഈ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
a) അമോണിയയും (NH3), ഹൈഡ്രജൻ ക്ലോറൈഡും (HCl).
b) NH4C \(\text { ⇌ }\) NH3 + HCl

Class 10 Chemistry Chapter 7 Important Questions Malayalam Medium

Question 12.
N2(g) + 3H2(g) \(\text { ⇌ }\) 2NH3(g) + താപം
ഈ സംതുലനാവസ്ഥയിൽ ചുവടെ തന്നിരി ക്കുന്ന ഘടകങ്ങൾ ഉൽപന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
a) താപനില കുറയ്ക്കുന്നു.
b) മർദം കൂട്ടുന്നു.
c) വ്യൂഹത്തിൽ നിന്നും അമോണിയ തുടർച്ച യായി നീക്കം ചെയ്യുന്നു.
Answer:
a) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.
b) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.
c) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.

Question 13.
ഒരു വാച്ച് ഗ്ലാസിലെടുത്ത നീലനിറമുള്ള കോപ്പർ സൾഫേറ്റ് ക്രിസ്റ്റലുകളിലേക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുന്നു.
a) നിരീക്ഷണം രേഖപ്പെടുത്തുന്നു.
b) സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണമാണ് ഇവിടെ പ്രകടമാകുന്നത്?
Answer:
a) കോപ്പർ സൾഫേറ്റിന്റെ നീലനിറം അപ്രത്യ ക്ഷമാകുന്നു. (കോപ്പർ സൾഫേറ്റ് വെളളനിറ മാകുന്നു.)
b) നിർജ്ജലീകരണഗുണം

Question 14.
സംതുലനാവസ്ഥയിലുള്ള ഒരു ഉഭയദിശാ
പ്രവർത്തനം നൽകിയിരിക്കുന്നു.
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
a) പുരോപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
b) താഴെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോ പ്രവർത്തന വേഗതയെ എങ്ങനെ സ്വാധീനിക്കുന്നു?
(i) കൂടുതൽ O2 ചേർക്കുന്നു.
(ii) മർദ്ദം വർദ്ധിപ്പിക്കുന്നു.
c) സംതുലനാവസ്ഥയിലുള്ള ഒരു ഉഭയദിശാപ വർത്തനത്തിൽ ഉൽപ്രേരകത്തിന്റെ സ്വാധീ നാമെന്ത്?
Answer:
a) 2NO(g) + O2(g) → 2NO2(g) + താപം

b) i) പുരോപ്രവർത്തന വേഗത വർദ്ധിക്കുന്നു.
ii) പുരോപ്രവർത്തന വേഗത വർദ്ധിക്കുന്നു.

c) ഉൽപ്രേരകം പുരോപ്രവർത്തനത്തിന്റെയും പശ്ചാത്പ്രവർത്തനത്തിന്റെയും വേഗത ഒരു പോലെ ത്വരിതപ്പെടുത്തുന്നു. അതിനാൽ വ്യൂഹം വേഗത്തിൽ സംതുലനാവസ്ഥ പ്രാപി ക്കുന്നു.

Question 15.
അമോണിയയുടെ ജലീയ ലായനിയിൽ ഫിനോൾഫ്തലീൻ പിങ്ക് നിറമാണുള്ളത്. ഇത്അ മോണിയയുടെ……… സ്വഭാവത്തെ സൂചിപ്പി ക്കുന്നു.
Answer:
ബേസിക സ്വഭാവം (ആൽക്കലി സ്വഭാവം)

Question 16.
ഗാഢ സൾഫ്യൂരിക് ആസിഡ് നൈട്രേറ്റുകളു മായി പ്രവർത്തിച്ച് നൈട്രിക് ആസിഡ് ഉണ്ടാകു ന്നു. ഈ പ്രവർത്തനത്തിന്റെ രാസസമവാക്യ മാണ് താഴെ കൊടുത്തിരിക്കുന്നത്.
NaNO3 + H2SO4 → NaHSO4 + HNO3
a) ഇതേ രീതിയിൽ ഹൈഡ്രോക്ലോറിക് ലഭി ക്കാൻ ഉപയോഗിക്കുന്ന സോഡിയം ലവണമേത്?
b) ഈ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
a) സോഡിയം ക്ലോറൈഡ് (NaCl)
b) NaCl + H2SO4 → NaHSO4 + HCl

Question 17.
സംതുലനാവസ്ഥ കൈവരിച്ച ഒരു ഉഭയദിശാ രാസപ്രവർത്തനം നൽകിയിരിക്കുന്നു.
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) താപനിലയിലുള്ള വർധനവ് ഉൽപന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
b) കൂടുതൽ ഉൽപന്നം ലഭിക്കുന്നതിന് മർദ്ദ ത്തിൽ വരുത്തേണ്ട മാറ്റമെന്ത്?
c) ഓക്സിജന്റെ ഗാഢത വർദ്ധിപ്പിക്കുന്നത് പുരോപ്രവർത്തനത്തെ ഏങ്ങനെ സ്വാധീനി ക്കുന്നു?
d) ഉദധഭിശാപ്രവർത്തനത്തിൽ ഉൽപ്രേ രകത്തിന്റെ ധർമ്മം എന്ത്?
Answer:
a) ഉൽപന്നത്തിന്റെ അളവ് കുറയുന്നു.

b) പുരോപ്രവർത്തനഫലമായി മോളുകളുടെ എണ്ണം (വ്യാപ്തം) കുറയുന്നതിനാൽ കൂടുതൽ ഉൽപ്പന്നം ലഭിക്കാൻ മർദ്ദം വർധിപ്പിക്കണം.

c) പുരോപ്രവർത്തന വേഗത വർധിക്കുന്നു.

d) ഒരു ഉഭയദിശാ പ്രവർത്തനത്തിൽ ഉൽപ്രേരകം പശ്ചാത് പ്രവർത്തനത്തേയും ഒരുപോലെ ത്വരിതപ്പെ ടുത്തുന്നു. അതിനാൽ വ്യൂഹം വേഗത്തിൽ സംതുലനാവസ്ഥ കൈവരിക്കുന്നു.

Class 10 Chemistry Chapter 7 Important Questions Malayalam Medium

Question 18.
അമോണിയയുടെ ഗാഢ ജലീയ ലായനി ……………………………… എന്നറിയപ്പെടുന്നു.
Answer:
ലിക്കർ അമോണിയ

Question 20.
ഗാഢ ഹൈഡ്രോക്ലോറിക് ആസിഡിൽ (HCl) മുക്കിയ ഒരു ഗ്ലാസ് റോഡ് അമോണിയ വാതകത്തിന് മുകളിൽ കാണിച്ചപ്പോൾ കട്ടി യുള്ള വെളുത്ത പുകയുണ്ടായി.
a) ഈ പരീക്ഷണത്തിൽ ഉണ്ടായ സംയുക്തം ഏത്?
b) ഈ സംയുക്തം ഉണ്ടാകുന്ന രാസപ്രവർത്ത നത്തിന്റെ സമവാക്യം എഴുതുക.
Answer:
a) അമോണിയം ക്ലോറൈഡ് (NH4Cl)
b) NH4Cl → NH3 + HCl

Question 21.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിലെ പ്രധാന ഘട്ടത്തിന്റെ സമ വാക്യം വിശകലനം ചെയ്യുക.
2SO2 + O2 \(\text { ⇌ }\) 2SO2 + താപം
a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമാണം ഏത് പേരിൽ അറിയപ്പെടുന്നു?
b) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൽപ രകം ഏത്?
c) ഉണ്ടാകുന്ന SO3 യുടെ അളവിനെ താഴെ കൊടുത്ത മാറ്റങ്ങൾ എങ്ങനെ സ്വാധീനി ക്കുന്നു എന്നെഴുതുക.
(i) കൂടുതൽ O2 ചേർക്കുന്നു.
(ii) മർദ്ദം വർദ്ധിപ്പിക്കുന്നു.
Answer:
a) സമ്പർക്ക പ്രക്രിയ (Contact process)
b) വനേഡിയം പെന്റോക്സൈഡ് (V2O5)

c) i) ഉൽപന്നത്തിന്റെ (SO3) അളവ് വർധിക്കുന്നു.
ii) ഉൽപന്നത്തിന്റെ (SO3) അളവ് വർധിക്കുന്നു.

Question 22.
സൾഫ്യൂരിക് ആസിഡ് രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെട്ടു.
a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണ പ്രക്രിയയുടെ പേരെന്ത്?
b) ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ് രകം ഏത്?
c) പഞ്ചസാരയിലേക്ക് ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ ഒരു കറുത്ത അവക്ഷിപ്തം ലഭിക്കുന്നു. ഈ
നിരീക്ഷണ ത്തിനുള്ള കാരണം വിശദമാക്കുക.
Answer:
a) സമ്പർക്ക പ്രക്രിയ (Contact process)

b) വനേഡിയം പെന്റോക്സൈഡ് (V2O5)

c) ഗാഢ സൾഫ്യൂരിക് ആസിഡ് ഒരു നിർജലീ കാ ര ക മാ ണ്. ഇത് പഞ്ചസാരയിലുള്ള ഹൈഡ്രജനേയും ഓക്സിജനേയും ജല ത്തിലെ അനുപാതത്തിൽ ആഗിരണം ചെയ്യു ന്നു. തന്മൂലം കാർബൺ മാത്രം അവശേഷി ക്കുന്നു. കറുത്ത അവഷിപ്തം കാർബൺ ആണ്.
Class 10 Chemistry Chapter 7 Important Questions Malayalam Medium 5

Question 23.
2NO(g) + O2(g) \(\text { ⇌ }\) 2NO2(g) + താപം
a) ഒരു ഉഭയദിശാപ്രവർത്തനം സംതുലനാവസ്ഥ പ്രാപിക്കുന്നതെപ്പോൾ
b) താഴെ പറയുന്ന മാറ്റങ്ങൾ ഉൽപന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
(i) താപനില കൂട്ടുന്നു.
(ii) മർദ്ദം കൂട്ടുന്നു.
(iii) NO2 വ്യൂഹത്തിൽ നിന്ന് നീക്കം ചെയ്യുന്നു.
Answer:
a) പുരോപ്രവർത്തനത്തിന്റെയും പശ്ചാത് വർത്തനത്തിന്റെയും നിരക്കുകൾ തുല്യമാകു മ്പോൾ ഉഭയദിശാപ്രവർത്തനം സംതുലനാ വസ്ഥ പ്രാപിക്കുന്നു.

b) i) ഉൽപന്നത്തിന്റെ അളവ് കുറയുന്നു.
ii) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.
iii) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.

Question 24.
പരീക്ഷണശാലയിൽ അമോണിയ നിർമ്മിക്കു മ്പോൾ നീറ്റുകക്ക ……………….. ആയി ഉപയോഗി ക്കുന്നു.
Answer:
ശോഷകാരകമായി

Question 25.
ഒരു വാച്ച് ഗ്ലാസിൽ കുറച്ച് പഞ്ചസാര എടുത്തി രിക്കുന്നു. ഇതിലേക്ക് ‘X’ എന്ന പദാർഥം ചേർക്കുമ്പോൾ ഒരു കറുത്ത അവക്ഷിപ്തം ലഭിക്കുന്നു.
a) ‘X’ എന്ന പദാർഥം തിരിച്ചറിയുക.
b) ഈ മാറ്റത്തിന് കാരണമായ രാസപ്ര വർത്തനം വിശദീകരിക്കുക.
c) ‘X’ എന്ന പദാർഥം പൊട്ടാസ്യം നൈട്രേറ്റു മായി പ്രവർത്തിക്കുമ്പോൾ ഒരു ആസിഡ് ഉണ്ടാകുന്നു. ഇവിടെ നടക്കുന്ന രാസപ വർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
a) ഗാഢ സൾഫ്യൂരിക് ആസിഡ് (con.H2SO4)

b) ഗാഢ സൾഫ്യൂരിക് ആസിഡ് ഒരു നിർജലീ കാരകം ആണ്. ഗാഢ സൾഫ്യൂരിക് ആസിഡ് പഞ്ച സാരിയിലുള്ള ഹൈഡ് നേയും ഓക്സിജൻ ആറ്റത്തെയും ജലത്തിന്റെ അനു പാതത്തിൽ ആഗിരണം ചെയ്യുന്നു. കാർബൺ അവശേഷിക്കുന്നു. കറുത്ത അവക്ഷിപ്തം കാർബണാണ്.
Class 10 Chemistry Chapter 7 Important Questions Malayalam Medium 5
c) KNO3 + H2SO4 → KHSO4 + HNO3
ഉണ്ടാകുന്ന ആസിഡ് നൈട്രിക് ആസിഡ് (HNO3) ആണ്.

Question 26.
ഒരു ഉഭയദിശാ പ്രവർത്തനം നൽകിയിരിക്കുന്നു.
N2(g) + 3H2(g) \(\text { ⇌ }\) 2NH2(g) + താപം
a) താപനില വർധനവ് പുരോപ്രവർത്തനവേഗ തയെ എങ്ങനെ സ്വാധീനിക്കും?
b) മർദ്ദം വർധിപ്പിച്ചാൽ ഉൽപന്നത്തിന്റെ അള വിന് എന്തു സംഭവിക്കും?
c) ഉണ്ടാകുന്ന അമോണിയ തുടർച്ചയായി നീക്കം ചെയ്താൽ പുരോ പ്രവർത്തന ത്തിന്റെ വേഗതയ്ക്ക് എന്തു സംഭവിക്കും?
d) ഇവിടെ ബാധകമായ നിയമം ഏതാണ്?
Answer:
a) പുരോപ്രവർത്തന വേഗത കുറയുന്നു.
b) ഉൽപന്നത്തിന്റെ അളവ് വർധിക്കും.
c) പുരോപ്രവർത്തനവേഗത വർദ്ധിക്കും.
d) ലെ ഷാറ്റ്ലിയർ തത്വം

Question 27.
SO3 വാതകം ഗാഢ സൾഫ്യൂരിക് ആസിഡിൽ ലയിപ്പിക്കുമ്പോൾ ലഭിക്കുന്ന ഉൽപന്നമേത്? Answer:
ഒലിയം (H2S2O7)
SO3 + H2SO4 → H2S2O7

Class 10 Chemistry Chapter 7 Important Questions Malayalam Medium

Question 28.
രണ്ട് ഉഭയദിശാ പ്രവർത്തനങ്ങൾ നൽകിയിരി ക്കുന്നു.
i) H2(g) + I2(g) \(\text { ⇌ }\) 2HI(g) + താപം
ii) 2SO2(g) + O2(g) \(\text { ⇌ }\) 2SO3(g) + താപം
a) മർദ്ദത്തിന് സ്വാധീനമില്ലാത്ത രാസ പ വർത്തനം തിരിച്ചറിയുക.
b) രണ്ടാമത്തെ പ്രവർത്തനത്തിൽ ഉൽപന്ന ത്തിന്റെ അളവിനെ ചുവടെ നൽകിയിട്ടുള്ളവ എങ്ങനെ സ്വാധീനിക്കും?
i) താപനില വർധിപ്പിക്കുന്നു. i
ii) മർദ്ദം കൂട്ടുന്നു.
Answer:
a) (i) H2(g) + I2(g) \(\text { ⇌ }\) 2HI(g) + താപം

b) (i) ഉൽപന്നത്തിന്റെ അളവ് കുറയുന്നു.
(i) ഉൽപന്നത്തിന്റെ അളവ് കൂടുന്നു.

Question 29.
ചേരുംപടി ചേർക്കുക.

വിഭാഗം 1 വിഭാഗം 2
(a) H2C2O4 (i) അസിഡിക് ലവണങ്ങൾ
(b) OH (ii) ത്രിബേസിക് ആസിഡ്
(c) H3PO4 (iii) ആൽക്കലി
(d) NH4Cl (iv) ദ്വിബേസിക് ആസിഡ്

Class 10 Chemistry Chapter 7 Important Questions Malayalam Medium 6
Answer:
D. (a) -(iv), (b) – (iii), (c) – (ii), (d) – (i)

വിഭാഗം 1 വിഭാഗം 2
(a) H2C2O4 (iv) ദ്വിബേസിക് ആസിഡ്
(b) OH (iii) ആൽക്കലി
(c) H3PO4 (ii) ത്രിബേസിക് ആസിഡ്
(d) NH4Cl (i) അസിഡിക് ലവണങ്ങൾ

Question 30.
പ്രസ്താവന 1: സസ്യങ്ങൾക്ക് കൂടിയ അളവിൽ വേണ്ടി വരുന്ന മൂന്ന് മൂലകങ്ങളാണ് നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും ഇവയെ പ്രാഥ മിക പോഷകങ്ങൾ എന്ന് വിളിക്കുന്നു.
പ്രസ്താവന 2: ചില മൂലകങ്ങൾ വളരെ കുറച്ച് അളവിൽ മാത്രമേ സസ്യങ്ങൾക്ക് ആവശ്യമുള്ളൂ. ആയതിനാൽ അവയെ സൂക്ഷ്മ പോഷകങ്ങൾ എന്ന് വിളിക്കുന്നു.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായത് ഏത്?
A. പ്രസ്താവന 1-ഉം 2-ഉം ശരിയാണ്.
B. പ്രസ്താവന 1 ശരിയാണ് എന്നാൽ 2 ശരിയല്ല.
C. പ്രസ്താവന 1 ശരിയല്ല, എന്നാൽ 2 ശരിയാണ്.
D. പ്രസ്താവന 1-ഉം 2-ഉം ശരിയല്ല.
Answer:
A. പ്രസ്താവന 1-ഉം 2-ഉം ശരിയാണ്.

Leave a Comment