Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 9 ബഹുപദങ്ങളും സമവാക്യങ്ങളും Important Extra Questions and Answers Malayalam Medium can save valuable time.

SSLC Maths Chapter 9 Important Questions Malayalam Medium ബഹുപദങ്ങളും സമവാക്യങ്ങളും

Polynomials and Equations Class 10 Extra Questions Kerala Syllabus Malayalam Medium

Question 1.
4x2 – 8x + 3 എന്ന ബഹുപദത്തിന്റെ ചിത്രം, x അക്ഷത്തെ മുറിച്ചുകടക്കുന്ന ബിന്ദുക്കൾ ഏതൊക്കെ യാണ്?
(a) (\(\frac {3}{4}\), 0), (\(\frac {1}{2}\), 0)
(b) (\(\frac {3}{2}\), 0), (\(\frac {1}{2}\), 0)
(c) (\(\frac {3}{4}\), 0), (\(\frac {1}{6}\), 0)
(d) (\(\frac {7}{2}\), 0), (\(\frac {3}{2}\), 0)
Answer:
(b) (\(\frac {3}{2}\), 0), (\(\frac {1}{2}\), 0)
4x2 – 8x + 3 = 0
⇒ a = 4, b = -8, c = 3
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q1
⇒ x = \(\frac{8 \pm 4}{8}\)
⇒ x = \(\frac{8+4}{8}=\frac{12}{8}=\frac{3}{2}\)
അല്ലെങ്കിൽ x = \(\frac{8-4}{8}=\frac{4}{8}=\frac{1}{2}\)
ബഹുപദത്തിന്റെ ചിത്രം, x അക്ഷത്തെ മുറിച്ചു കടക്കുന്ന ബിന്ദുക്കൾ (\(\frac {3}{2}\), 0), (\(\frac {1}{2}\), 0) ആണ്.

Question 2.
ഒരു രണ്ടാംകൃതി ബഹുപദത്തിന്റെ പരിഹാരങ്ങളുടെ തുക -10 ഉം ഗുണനഫലം \(\frac {5}{2}\) ഉം ആണ്. ബഹുപദം ഏതാണ്?
(a) 2x2 – 20x + 10
(b) 2x2 – x + 5
(c) 2x2 – 20x + 5
(d) x2 – 20x + 5
Answer:
(c) 2x2 – 20x + 5
പരിഹാരങ്ങളുടെ തുക -10 ഉം ഗുണനഫലം \(\frac {5}{2}\) ഉം
⇒ a + b = -10, ab = \(\frac {5}{2}\)
ബഹുപദം = x2 + (a + b)x + ab
= x2 – 10x + \(\frac {5}{2}\)
= 2x2 – 20x + 5

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

Question 3.
ചുവടെയുള്ള പ്രസ്താവനകൾ നോക്കുക.
പ്രസ്താവന (A): പരിഹാരങ്ങളുടെ തുക 8 ഉം, ഗുണനഫലം 12 ഉം ആയ രണ്ടാംകൃതി ബഹുപദമാണ് x2 + 20x + 96
പ്രസ്താവന (B): a, b ഒരു ബഹുപദത്തിന്റെ പരിഹാരമാണെങ്കിൽ, B ബഹുപദം x2 + (a + b)x + ab ആയിരിക്കും.
(a) പ്രസ്താവന A ശരിയാണ്, പ്രസ്താവന B തെറ്റ്
(b) പ്രസ്താവന B ശരിയാണ്, പ്രസ്താവന A തെറ്റ്
(c) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമാണ് പ്രസ്താവന B
(d) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമല്ല പ്രസ്താവന B
Answer:
(b) പ്രസ്താവന B ശരിയാണ്. പ്രസ്താവന A തെറ്റ്
പ്രസ്താവന B ശരിയാണ്.
പരിഹാരങ്ങളുടെ തുക 8 ഉം, ഗുണനഫലം 12 ഉം
⇒ a + b = 8, ab = 12
ബഹുപദം = x2 + (a + b)x + ab = x2 + 8x + 12
അതിനാൽ പ്രസ്താവന A തെറ്റ്.

Question 4.
ചുവടെയുള്ള പ്രസ്താവനകൾ നോക്കുക.
പ്രസ്താവന (A): വശങ്ങൾ (x + 5) ഉം (x – 3) ഉം ആയ ചതുരത്തിന്റെ പരപ്പളവ് ഒരു രണ്ടാംകൃതി ബഹുപദം ആയിരിക്കും.
പ്രസ്താവന (B): ഒരു രണ്ടാംകൃതി ബഹുപദത്തെ രണ്ട് ഒന്നാംകൃതി ബഹുപദങ്ങളുടെ ഗുണനഫലമായി എഴുതാം.
(a) പ്രസ്താവന A ശരിയാണ്, പ്രസ്താവന B തെറ്റ്
(b) പ്രസ്താവന B ശരിയാണ്, പ്രസ്താവന A തെറ്റ്
(c) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമാണ് പ്രസ്താവന B
(d) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമല്ല പ്രസ്താവന B
Answer:
(d) രണ്ടും ശരിയാണ്. പ്രസ്താവന A യുടെ കാരണമല്ല പ്രസ്താവന B
പ്രസ്താവന B ശരിയാണ്.
വശങ്ങൾ (x + 5) ഉം (x – 3) ഉം ആയ ചതുര
ത്തിന്റെ പരപ്പളവ് = (x + 5)(x – 3)
= x2 + 5x – 3x – 15
= x2 + 2x – 15 ഒരു രണ്ടാം കൃതി ബഹുപദമാണ്.
പ്രസ്താവന A ശരിയാണ്.

Question 5.
x2 + 5x – 84 എന്ന ബഹുപദത്തെ രണ്ടു ഒന്നാം കൃതി ഘടകങ്ങളുടെ ഗുണനഫലമായി എഴുതുക.
Answer:
x2 + 5x – 84 = (x + a)(x + b) = x2 + (a + b)x + ab
a + b = 5, ab = -84
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 52 – 4 × (-84)
⇒ (a – b)2 = 25 + 336
⇒ (a – b)2 = 361
⇒ a – b = ±19
a – b = 19, എന്നെടുത്താൽ
a + b = 5, a – b = 19
a = \(\frac {1}{2}\) × (5 + 19)
= \(\frac {1}{2}\) × (5 + 19)
= \(\frac {1}{2}\) × 24
= 12
b = \(\frac {1}{2}\) ×(5 – 19)
= \(\frac {1}{2}\) × (-14)
= -7
a – b = -19, എന്നെടുത്താൽ
a + b = 5, a – b = -19
a = \(\frac {1}{2}\) × (5 + (-19)
= \(\frac {1}{2}\) × (-14)
= -7
b = \(\frac {1}{2}\) × (5 – (-19))
= \(\frac {1}{2}\) × (5 + 19)
= 12
∴ x2 + 5x – 84 = (x + 12)(x – 7)

Question 6.
ഒരു സമചതുരത്തിന്റെ ഓരോ വശവും 2 മീറ്റർ വീതം കുറഞ്ഞപ്പോൾ പരപ്പളവ് 49 ചതുരശ്രമീറ്റർ ആയി. യഥാർത്ഥ സമചതുരത്തിന്റെ വശത്തിന്റെ നീളം എത്രയാണ്?
Answer:
യഥാർത്ഥ സമചതുരത്തിന്റെ വശത്തിന്റെ നീളം x എന്നെടുത്താൽ
(x – 2)2 = 49
⇒ x2 – 4x + 4 = 49
⇒ x2 – 4x – 45 = 0
a = 1, b = -4, c = -45
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q6
x സമചതുരത്തിന്റെ വശത്തിന്റെ നീളം ആയതിനാൽ ന്യൂനസംഖ്യ ആവില്ല.
അതിനാൽ x = 9.

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

Question 7.
പൊതുവ്യത്യാസം 1 ആയ ഒരു സമാന്തരശ്രേണി യുടെ ആദ്യ പദത്തിന്റെയും മൂന്നാം പദത്തിന്റെയും ഗുണനഫലം 143 ആണ്. ശ്രേണിയുടെ ആദ്യ മൂന്നു പദങ്ങൾ ഏതൊക്കെയാണ്?
Answer:
ആദ്യ പദം x, എന്നെടുത്താൽ,
മൂന്നാം പദം = x + 2
x(x + 2) = 143
⇒ x2 + 2x = 143
⇒ x2 + 2x – 143 = 0
a = 1, b = 2, c = -143
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q7
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q7.1
ആദ്യ പദം x = 11 എന്നെടുത്താൽ, മണിയുടെ ആദ്യ മൂന്നു പദങ്ങൾ 11, 12, 13,
ആദ്യപദം x = -13 എന്നെടുത്താൽ, ശ്രേണിയുടെ ആദ്യ മൂന്നു പദങ്ങൾ -13, -12, -11.

Question 8.
അടുത്തടുത്ത സംഖ്യകളുടെ ഗുണനഫലത്തിന്റെ കൂടെ 1 കൂട്ടിയാൽ 289 കിട്ടും. സംഖ്യകൾ ഏതൊക്കെയാണ്?
Answer:
ഒരു സംഖ്യ x, എന്നെടുത്താൽ, തൊട്ടടുത്ത ഇരട്ട സംഖ്യ x + 2.
x(x + 2) + 1 = 289
⇒ x2 + 2x + 1 = 289
⇒ x2 + 2x + 1 – 289 = 0
⇒ x2 + 2x – 288 = 0
a = 1, b = 2, c = -288
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q8
സംഖ്യ x = 16, എന്നെടുത്താൽ അടുത്ത സംഖ്യ x + 2 = 18
സംഖ്യ x = 18, എന്നെടുത്താൽ അടുത്ത സംഖ്യ x + 2 = -16

Question 9.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചതുരാകൃതിയി ലുള്ള ഷീറ്റിന്റെ നീളം 13 സെന്റിമീറ്റർ ആണ്. ഈ ഷീറ്റിൽ നിന്ന് പരമാവധി വലുപ്പമുള്ള രണ്ടു സമചതുര ഷീറ്റുകൾ മുറിച്ചെടുക്കുന്നു. മിച്ചമുള്ള ഷീറ്റിന്റെ പരപ്പളവ് 15 ചതുരശ്രമീറ്റർ ആണ്.
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q9
(a) ഷീറ്റിന്റെ വീതിx എന്നെടുത്താൽ, മിച്ചമുള്ള ഷീറ്റിന്റെ നീളം എന്താണ്?
(b) രണ്ടാംകൃതി സമവാക്യം ഉണ്ടാക്കി മിച്ചമുള്ള ഷീറ്റിന്റെ നീളവും വീതിയും കണ്ടുപിടി ക്കുക.
Answer:
(a) മിച്ചമുള്ള ഷീറ്റിന്റെ നീളം = 13 – 2x
(b) മിച്ചമുള്ള ഷീറ്റിന്റെ പരപ്പളവ് = 15 ചതുര ശ്രമീറ്റർ
x(13 – 2x) = 15
⇒ 13x – 2x2 = 15
⇒ 2x2 – 13x + 15 = 0
a = 2, b = -13, c = 15
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q9.1
ഷീറ്റിന്റെ വീതി x = 5 എന്നെടുത്താൽ,
നീളം = 13 – 2x
= 13 – 2 × 5
= 3
ഷീറ്റിന്റെ വീതി x = \(\frac {3}{2}\) എന്നെടുത്താൽ,
നീളം = 13 – 2x
= 13 – 2 × \(\frac {3}{2}\)
= 10

Question 10.
1 മുതലുള്ള തുടർച്ചയായ n എണ്ണൽ സംഖ്യകളുടെ \(\frac{n(n+1)}{2}\) ആണ്. അങ്ങനെയെങ്കിൽ 1 മുതലുള്ള തുടർച്ചയായ എണ്ണൽ സംഖ്യകൾ എത്ര വരെ കൂട്ടിയാലാണ് 325 കിട്ടുക?
Answer:
\(\frac{n(n+1)}{2}\) = 325
⇒ \(\frac{n^2+n}{2}\) = 325
⇒ n2 + n = 650
⇒ n2 + n – 650 = 0
n2 + n – 650 = (n + a)(n + b) = n2 + (a + b)n + ab
a + b = 1, ab = -650
(a – b)2 = (a + b)2 – 4ab
⇒ (a – b)2 = 12 – 4 × (-650)
⇒ (a – b)2 = 1 + 2600 = 2601
⇒ a – b = ±51
a – b = 51, എന്നെടുത്താൽ
a + b = 1, a – b = 51
a = \(\frac {1}{2}\) × (1 + 51)
= \(\frac {1}{2}\) × 52
= 26
a = \(\frac {1}{2}\) × (1 – 51)
= \(\frac {1}{2}\) × (-50)
= -25
a – b = -51, എന്നെടുത്താൽ
a + b = 1, a – b = -51
a = \(\frac {1}{2}\) × (1 – 51)
= \(\frac {1}{2}\) × (-50)
= -25
b = \(\frac {1}{2}\) × (1 – (-51))
= \(\frac {1}{2}\) × (1 + 51)
= 26
ഇവ ഉപയോഗിച്ച്,
n2 + n – 650 = (n + 26)(n – 25)
⇒ n2 + n – 600 = 0
⇒ (n + 25)(n – 24) = 0
⇒ n = -26 അല്ലെങ്കിൽ n = 25
n എന്നത് സംഖ്യകളുടെ എണ്ണം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ n = 25
1 മുതലുള്ള തുടർച്ചയായ 25 വരെ എണ്ണൽ സംഖ്യകൾ കൂട്ടിയാലാണ് 325 കിട്ടുക.

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

Question 11.
ചിത്രത്തിൽ ഞാൺ AB യും CD നീട്ടി P യിൽ കൂട്ടിമുട്ടുന്നു. PB = 14 സെന്റിമീറ്റർ, AB = 5 സെന്റിമീറ്റർ, CD = 15 സെന്റീമീറ്റർ. PC യുടെ നീളം എന്താണ്?
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q11
Answer:
PC യുടെ നീളം x എന്നെടുത്താൽ,
PD = x + 15
PB 14, AB = 5
⇒ PA = 14 – 5 = 9
PA × PB = PC × PD
⇒ 9 × 14 = x(x + 15)
⇒ x2 + 15x = 126
⇒ x2 + 15x – 126 = 0
a = 1, b = 15, c = -126
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q11.1
x എന്നത് PC യുടെ നീളം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ x = 6
PC യുടെ നീളം 6 സെന്റിമീറ്റർ.

Question 12.
ഒരു മട്ടത്രികോണത്തിന്റെ ലംബവശങ്ങൾ തമ്മി ലുള്ള വ്യത്യാസം 10 സെന്റിമീറ്ററും പരപ്പളവ് 12 ചതുരശ്ര സെന്റിമീറ്ററും ആയാൽ ലംബവശങ്ങളുടെ നീളം കണക്കാക്കുക.
Answer:
ഒരു ലംബവശം x എന്നെടുത്താൽ, മറ്റേ വശം x + 10
പരപ്പളവ് = \(\frac {1}{2}\) × x(x + 10) = 72
⇒ x(x + 10) = 144
⇒ x2 + 10x = 144
⇒ x2 + 10x – 144 = 0
a = 1, b = 10, c = -144
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q12
x എന്നത് വശത്തിന്റെ നീളം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ, x = 8
ലംബവശങ്ങളുടെ നീളം = 8, 18

Question 13.
70 സെ.മീ നീളമുള്ള കമ്പി വളച്ച് ചതുരം ഉണ്ടാ ക്കുന്നു. അതിന്റെ വികർണത്തിന്റെ നീളം 25 സെ.മീ ആണെങ്കിൽ ചതുരത്തിന്റെ നീളവും വീതിയും കാണുക.
Answer:
ചതുരത്തിന്റെ ചുറ്റളവ് = 70 സെന്റിമീറ്റർ
ചതുരത്തിന്റെ നീളം x എന്നെടുത്താൽ
⇒ 2 (നീളം + വീതി) = 36
⇒ നീളം + വീതി = 36
⇒ x + വീതി = 36
⇒ വീതി = 36 – x
വികർണ്ണത്തിന്റെ നീളം 25 സെന്റിമീറ്റർ ആണെങ്കിൽ
x2 + (36 – x)2 = 252
⇒ x2 + 362 – 72x + x2 = 252
⇒ 2x2 – 72x + 1296 = 625
⇒ 2x2 – 72x + 671 = 0
a = 2, b = -72, c = 671
അതിനാൽ,
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q13
വികർണ്ണത്തിന്റെ നീളം 25 സെന്റിമീറ്ററായി ചതുരമുണ്ടാക്കാൻ കഴിയില്ല.

Question 14.
പൊതുവ്യത്യാസം 4 ആയ ഒരു സമാന്തര ശ്രേണി യുടെ പദങ്ങളെല്ലാം അധിസംഖ്യകളാണ്. ഈ ശ്രേണി യിലെ തുടർച്ചയായ രണ്ടു പദങ്ങളുടെ ഗുണനഫലം അവയുടെ തുകയ്ക്ക് തുല്യമാണ്.
(a) ഒരു പദം x എന്നെടുത്താൽ തൊട്ടടുത്ത പദം ഏതായിരിക്കും?
(b) പദങ്ങൾ കണക്കാക്കുക
Answer:
(a) പൊതുവ്യത്യാസം = 4
ഒരു പദം x, എന്നെടുത്താൽ,
തൊട്ടടുത്ത പദം x + 4
(b) x(x + 4) = x2 + x + 4
⇒ x2 + 4x = 2x + 4
⇒ x2 + 4x – 2x – 4 =0
⇒ x2 + 2x – 4 = 0
a = 1, b = 2, c = -4
അതിനാൽ,
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q14
⇒ x = \(\frac{-2 \pm \sqrt{20}}{2}\)
⇒ x = \(\frac{-2 \pm 2 \sqrt{5}}{2}\)
⇒ x = -1 ± √5
If x = -1 + √5 അല്ലെങ്കിൽ x = -1 – √5
If x = -1 + √5, ആണെങ്കിൽ തൊട്ടടുത്ത പദം
x + 4 = -1 + √5 + 4 = 3 + √5
-1 + √5, 3 + √5, 7 + √5,…
If x = -1 – √5, ആണെങ്കിൽ തൊട്ടടുത്ത പദം
x + 4 = -1 – √5 + 4 = 3 – √5
-1 – √5, 3 – √5, 7 – √5,….

Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും

Question 15.
9, 11, 13,,.. എന്ന സമാന്തരശ്രേണിയുടെ കുറച്ച് പദങ്ങ ളുടെ തുകയോട് 16 കൂട്ടിയപ്പോൾ 256 കിട്ടി. എത്ര സംഖ്യകൾ ആണ് കൂട്ടിയത്?
Answer:
9, 11, 13,.. എന്ന സമാന്തര ശ്രേണിയുടെ കുറച്ച് പദങ്ങളുടെ തുകയോട് 16 കൂട്ടിയപ്പോൾ 256 കിട്ടി. അതായത്,
സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 256 – 16 = 240 ആണ്.
ആദ്യപദം (a) = 9
പൊതുവ്യത്യാസം (d) = 2
xn = dn + (f – d)
= 2n + (9 – 2)
= 2n + 7
an + b ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം
ആണെങ്കിൽ ആദ്യത്തെ 1 പദങ്ങളുടെ തുക.
= a\(\frac {n}{2}\)(n + 1) + nb
= 2\(\frac {n}{2}\)(n + 1) + n × 7
= n(n + 1) +7n
= n2 + n + 7n
= n2 + 8n
⇒ n2 + 8n = 240
⇒ n2 + 8n – 240 = 0
a = 1, b = 8, c = -240
അതിനാൽ,
n = \(\frac{-b \pm \sqrt{b^2-4 a c}}{2 a}\)
Class 10 Maths Chapter 9 Extra Questions Malayalam Medium Kerala Syllabus ബഹുപദങ്ങളും സമവാക്യങ്ങളും Q15
⇒ n = \(\frac{-8+32}{2}\)
⇒ n = 12
അല്ലെങ്കിൽ
n = \(\frac{-8-32}{2}\) = -20
n എന്നത് പദങ്ങളുടെ എണ്ണം ആയതിനാൽ ന്യൂന സംഖ്യ അല്ല.
അതിനാൽ n = 12
12 സംഖ്യകൾ ആണ് കൂട്ടിയത്.

Leave a Comment