Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

Reviewing 5th Standard Basic Science Notes Pdf Malayalam Medium and Kerala Syllabus Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ Questions and Answers can uncover gaps in understanding.

വ്യാധികൾ പടരാതിരിക്കാൻ Notes Class 5 Basic Science Chapter 2 Malayalam Medium

Away from Diseases Class 5 Malayalam Medium

Let Us Assess

Question 1.
വ്യക്തിശുചിത്വം പാലിക്കാനായി നിങ്ങളെടുത്ത അഞ്ച് തീരുമാനങ്ങൾ എഴുതൂ.
Answer:

  • രാവിലെ ആഹാരത്തിനുമുമ്പും രാത്രി ആഹാരത്തിന് ശേഷവും പല്ലുകൾ വൃത്തിയാക്കും.
  • കൈ കാലുകളിലെ നഖങ്ങൾ യഥാസമയം മുറിച്ചുമാറ്റും.
  • എല്ലാദിവസവും കുളിക്കും.
  • പുറത്തിറങ്ങി നടക്കുമ്പോൾ ചെരുപ്പിടും.
  • വസ്ത്രങ്ങൾ നന്നായി കഴുകിയശേഷം വെയിലത്ത് ഉണക്കി ഉപയോഗിക്കും.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

Question 2.
പകർച്ചവ്യാധികൾ തടയുന്നതിൽ വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പ്രധാനമാണ്’. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? വിശദീകരിക്കുക.
Answer:
യോജിക്കുന്നു.
വ്യക്തിശുചിത്വം പാലിക്കുന്നത് കൊണ്ടുമാത്രം പകർച്ചവ്യാധികൾ തടയാൻ കഴിയില്ല. പരിസരശുചിത്വമില്ലാ ത്തതു മൂലമാണ് പല പകർച്ചവ്യാധികളും ഉണ്ടാകുന്നതും വ്യാപിക്കുന്നതും.

Question 3.
പകരുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ നാം സ്വീകരിക്കേണ്ട മുൻകരുതലുകളിൽ നിങ്ങൾ യോജിക്കു നവ ഏതെല്ലാം?

  • മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കുക.
  • മാലിന്യങ്ങൾ പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുക.
  • വെള്ളം കെട്ടിനിർത്തേണ്ട സാഹചര്യം അനിവാര്യമെങ്കിൽ അതിൽ ഗപ്പി, ഗാംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക.
  • ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കേണ്ടതില്ല.
  • ഭക്ഷണസാധനങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക.
  • തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
  • വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
  • ഉറവിട മാലിന്യസംസ്കരണം ശീലമാക്കുക.

Answer:

  • മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കുക.
  • വെള്ളം കെട്ടിനിർത്തേണ്ട സാഹചര്യം അനിവാര്യമെങ്കിൽ അതിൽ ഗപ്പി, ഗാംബൂസിയ തുടങ്ങിയ മത്സ്യ ങ്ങളെ വളർത്തുക.
  • ഭക്ഷണസാധനങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക.
  • വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
  • ഉറവിട മാലിന്യസംസ്കരണം ശീലമാക്കുക.

Extended Activities

Question 1.
പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ഇവയ്ക്കെതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി നാടകം തയ്യാറാക്കി അവതരിപ്പിക്കുക.
Answer:
തലക്കെട്ട്: അണുക്കളെ പ്രതിരോധിക്കാം
ക്രമീകരണം: എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഒത്തുകൂടുന്ന ഒരു കമ്മ്യൂണിറ്റി പാർക്ക്. കഥാപാത്രങ്ങൾ:
ഡോ. ക്ലീൻ: ആരോഗ്യത്തെക്കുറിച്ച് പഠിപ്പിക്കുന്ന അറിവുള്ള ഡോക്ടർ.
ദേവ: വെളിയിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടി.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

മിസ്. നീറ്റ്: ശുചിത്വത്തിന് ഒരു മാതൃക.
വ്യാധികൾ പടരാതിരിക്കാൻ
മിസ്റ്റർ മെസ്സി: പലപ്പോഴും ശുചിത്വ നിയമങ്ങൾ അവഗണിക്കുന്ന ഒരു കഥാപാത്രം.
ആക്ട് 1: രോഗാണുക്കളെ കണ്ടുമുട്ടുക
രംഗം 1: പാർക്കിൽ
ഡോ. ക്ലീൻ : (സദസ്സിനെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രവേശിക്കുന്നു) “എല്ലാവർക്കും നമസ്ക്കാരം! ഇന്ന്, രോഗാണുക്കളെ കുറിച്ചും അവയെ എങ്ങനെ അകറ്റി നിർത്താം എന്നതിനെക്കുറിച്ചും നാം പഠിക്കാൻ പോവുകയാണ്!”
ദേവ : “എന്താണ് രോഗാണുക്കൾ, ഡോ. ക്ലീൻ?”
ഡോ. ക്ലീൻ : “അണുക്കൾ നമ്മെ രോഗികളാക്കിയേക്കാവുന്ന ചെറിയ ജീവികളാണ്. അവ പല തരത്തിൽ വ്യാപിക്കും, അതിനാൽ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.”

രംഗം 2: അണുക്കൾ എങ്ങനെ പടരുന്നു.
ഡോ. ക്ലീൻ : “വസ്തുക്കളിൽ സ്പർശിക്കുമ്പോഴോ കൈ കഴുകാതെയിരിക്കുമ്പോഴോ വായുവിലൂടെ രോഗാണുക്കൾ പടരും.”
മിസ്റ്റർ മെസ്സി : (ഉപദേശം അവഗണിച്ച്, കൈ കഴുകാതെ അവന്റെ മുഖത്ത് സ്പർശിക്കുന്നു) കൈകഴുകൽ രീതി കാണിക്കുന്നു) “കഴിക്കുന്നതിന് മുമ്പും പുറത്തുപോയി
മിസ്. നീറ്റ് : (ശരിയായ
കളിച്ചതിന് ശേഷവും എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.
ആക്ട് 2: സുരക്ഷിതമായി തുടരുക
രംഗം 1: കമ്മ്യൂണിറ്റിയിൽ
ദേവ : “അണുക്കളെ തടയാൻ എന്തുചെയ്യും, ഡോ. ക്ലീൻ?”
ഡോ. ക്ലീൻ : “ആരോഗ്യം നിലനിർത്താൻ നമുക്ക് ചില ലളിതമായ നിയമങ്ങൾ പാലിക്കാം.” മിസ് നീറ്റ് : “നിങ്ങൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ അല്ലെങ്കിൽ കൈമുട്ട് ഉപയോഗിച്ച് വായ മൂടുക.”
ഡോ. ക്ലീൻ : “നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ ശരിയായി
സംസ്കരിക്കുക, കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.”
രംഗം 2: വീട്
ഡോ. ക്ലീൻ : “വീട്ടിൽ, ശുദ്ധമായ ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, താമസിക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.”
മിസ് നീറ്റ് : “ഓർക്കുക, നിങ്ങൾക്ക് അസുഖം തോന്നുന്നുവെങ്കിൽ, മുതിർന്നവരോട് പറയുക, വിശ്രമിക്കുക.”

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

ആക്ട് 3 : അണുക്കളെ പ്രതിരോധിക്കുന്നവർ പ്രവർത്തനത്തിലാണ്.
രംഗം 1: എല്ലാവരും ചേരുന്നു
ദേവ : (ആവേശത്തോടെ) “നമുക്കെല്ലാം രോഗാണുക്കളെ നശിപ്പിക്കാം, നമ്മുടെ സമൂഹത്തെ സുരക്ഷിതമായി സൂക്ഷിക്കാം!”
ഡോ. ക്ലീൻ : “മികച്ച ആശയം. നല്ല ശുചിത്വം പരിശീലിക്കുന്നതിലൂടെ, നമുക്കെല്ലാവർക്കും പരസ്പരം ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കാനാകും.”
മിസ് നീറ്റ്: “നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, ഉത്തരവാദിത്തമുള്ള അണുനാശിനികളാകാം!” ഡോ. ക്ലീൻ : “ഇന്ന് ഞങ്ങളോടൊപ്പം രോഗാണുക്കളെ കുറിച്ച് പഠിച്ചതിന് നന്ദി! ഓർക്കുക, നല്ല ശുചിത്വമാണ് നമ്മുടെ ഏറ്റവും മികച്ച പ്രതിരോധം. എല്ലാവരും ആരോഗ്യത്തോടെയിരിക്കൂ!”

Question 2.
സ്കൂൾ പരിസരത്തിന്റെ മാലിന്യമാപ്പ് തയ്യാറാക്കുക. മാപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ പരിസരം മാലിന്യമുക്തമാക്കാനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കുക.
Answer:
സ്കൂൾ പരിസരത്തിന്റെ മാലിന്യമാപ്പ്
മാപ്പിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ:
സ്കൂൾ പരിസരത്തിന്റെ ഒരു സ്കെച്ച്: ക്ലാസ് റൂമുകൾ, കളിസ്ഥലം, ഓഫീസ്, ടോയ്ലറ്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ സ്ഥാനം വ്യക്തമായി കാണിക്കുന്ന ഒരു സ്കെച്ച് വരയ്ക്കുക. മാലിന്യ തരം: ഓരോ സ്ഥലത്തും ഏത് തരത്തിലുള്ള മാലിന്യങ്ങളാണ് കാണപ്പെടുന്നതെന്ന് വ്യക്തമാക്കുക. (ഉദാഹരണം: പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ, പേപ്പർ, കുപ്പികൾ, ഇലകൾ, മരക്കൊമ്പുകൾ)
മാലിന്യ അളവ്: ഓരോ സ്ഥലത്തും എത്രത്തോളം മാലിന്യം കാണപ്പെടുന്നുവെന്ന് വ്യക്തമാക്കുക. (ഉദാഹരണം: കുറച്ച്, ഇടത്തരം, ധാരാളം)
മാലിന്യ ഉറവിടം: മാലിന്യം എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമാക്കുക. (ഉദാഹരണം: വിദ്യാർത്ഥികൾ, അധ്യാപകർ, സന്ദർശകർ, കാറ്റിൽ വരുന്നത്)

മാലിന്യമാപ്പ് തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ:
സ്കൂൾ പരിസരം വൃത്തിയായി നിരീക്ഷിക്കുക.
ഓരോ സ്ഥലത്തും ഏത് തരത്തിലുള്ള മാലിന്യങ്ങളാണ് കാണപ്പെടുന്നതെന്ന് രേഖപ്പെടുത്തുക. ഓരോ സ്ഥലത്തും എത്രത്തോളം മാലിന്യം കാണപ്പെടുന്നുവെന്ന് വിലയിരുത്തുക.
മാലിന്യം എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്തുക.
ഈ വിവരങ്ങൾ ഉപയോഗിച്ച് ഒരു സ്കെച്ച് വരയ്ക്കുക.
സ്കെച്ചിൽ മാലിന്യ തരം, അളവ്, ഉറവിടം എന്നിവ വ്യക്തമായി അടയാളപ്പെടുത്തുക.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

സ്കൂൾ പരിസരം മാലിന്യമുക്തമാക്കാനുള്ള നിർദ്ദേശങ്ങൾ:
മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ഒരു സംവിധാനം സ്ഥാപിക്കുക. ഓരോ തരത്തിലുള്ള മാലിന്യത്തിനും പ്രത്യേകം സംഭരണ സംവിധാനം ഉണ്ടായിരിക്കണം.
വിദ്യാർത്ഥികളെയും അധ്യാപകരെയും മാലിന്യ നിർമാർജ്ജനം, വേർതിരിക്കൽ, പുനരുപയോഗം എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കുക. സ്കൂളിൽ മാലിന്യ നിർമാർജ്ജനം കുറയ്ക്കുന്നതിനും പുനരുപയോഗം വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ പഠിപ്പിക്കുക.
സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനായി ഒരു ദിനചര്യ നടപ്പിലാക്കുക. വിദ്യാർത്ഥികളെയും അധ്യാപകരെയും ഈ പ്രവർത്തനത്തിൽ ഉൾപ്പെടുത്തുക.
മാലിന്യം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക.

വ്യാധികൾ പടരാതിരിക്കാൻ Notes Questions and Answers

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 1

Question 1.
പനി വരാനുള്ള കാരണം എന്ത്?
Answer:
പനിയുള്ള മറ്റുള്ളവരിൽ നിന്ന് പകരാം.

Question 2.
രോഗം പകരാതിരിക്കാൻ എന്തുചെയ്യണം?
Answer:
രോഗബാധിതരുമായി സമ്പർക്കം ഒഴിവാക്കുക.
രോഗബാധിതർ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

Question 3.
നിങ്ങൾക്കറിയാവുന്ന രോഗങ്ങളുടെ പേരുകൾ ശാസ്ത്രപുസ്തകത്തിൽ എഴുതുക.
Answer:
പനി, ജലദോഷം, ചുമ, ചിക്കൻപോക്സ്, കോളറ, ഡെങ്കിപ്പനി, കാൻസർ, പ്രമേഹം, മലേറിയ, ഹൃദ്രോഗങ്ങൾ തുടങ്ങിയവ.

Question 4.
പട്ടിക പൂരിപ്പിക്കുക
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 2
Answer:
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 3

Question 5.
രോഗമുള്ള ഒരാളുമായി ഇടപഴകുമ്പോൾ നമുക്കും ആ രോഗം വരാനുള്ള സാധ്യതയില്ലേ? പകർച്ച വ്യാധികൾക്ക് കാരണമാകുന്നത് എന്തായിരിക്കും? അവയെ നമുക്ക് കാണാൻ സാധിക്കുമോ?
Answer:
രോഗമുള്ള ഒരാളുമായി ഇടപഴകുമ്പോൾ നമുക്കും ആ രോഗം വരാനുള്ള സാധ്യതയുണ്ട്. കണ്ണുകൊണ്ട് നേരിട്ട് കാണാൻ സാധിക്കാത്ത സൂക്ഷ്മജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയാണ് മിക്ക പകർച്ചവ്യാധികൾക്കും കാരണമാകുന്നത്.

രോഗകാരികൾ
കണ്ണുകൊണ്ട് നേരിട്ട് കാണാൻ സാധിക്കാത്ത സൂക്ഷ്മജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് തുട ങ്ങിയവയാണ് മിക്ക പകർച്ചവ്യാധികൾക്കും കാരണമാകുന്നത്. രോഗങ്ങൾക്ക് കാരണമാകുന്നതിനാൽ ഇവയെ രോഗകാരികൾ എന്നു പറയുന്നു.

സൂക്ഷ്മജീവികൾക്കൊപ്പം
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 4
എല്ലാ സൂക്ഷ്മജീവികളും രോഗകാരികളല്ല. നമ്മുടെ ശരീരത്തിൽ തൊലിപ്പുറത്തുമെല്ലാം ഉപകാരികളായ ഒട്ടനേകം ബാക്ടീരിയകളുണ്ട്. നമ്മുടെ ആഹാരത്തിന്റെ ദഹനത്തിനും ആഗിരണത്തിനുമെല്ലാം അവ സഹായിക്കുന്നുണ്ട്. സൂക്ഷ്മജീവികൾ നമുക്ക് ഉപകാരികളാകുന്ന നിരവധി സന്ദർഭങ്ങളുണ്ട്. ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ബാക്ടീരിയകളാണ്. ബാക്ടീരിയകളും ഫംഗസുകളുമൊക്കെയാണ് ജൈവാ വശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നത്.

Question 6.
സൂക്ഷ്മജീവികൾ ഉപകാരികളാകുന്ന കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ എഴുതുക.
Answer:

  • നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ദഹനത്തിനും ഭക്ഷണം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.
  • ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ബാക്ടീരിയകളാണ്.
  • പാൽ തൈരായി മാറുന്നത് ബാക്ടീരിയകളുടെ പ്രവർത്തനഫലമായാണ്.
  • ബാക്ടീരിയകളും ഫംഗസുകളുമൊക്കെ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ചു മണ്ണിൽ ചേർക്കുന്നു.
  • പയറുവർഗത്തിൽപ്പെട്ട ചെടികളുടെ വേരിലുള്ള ബാക്ടീരിയകൾ അന്തരീക്ഷ ചെയ്യാൻ സസ്യങ്ങളെ സഹായിക്കുന്നു.

Question 7.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് മറയ്ക്കുന്നതെന്തിനാണ്?
Answer:
രോഗമുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗകാരികൾ അന്തരീക്ഷ വായുവിൽ കലരുന്നു. ഇത് വളരെ വേഗത്തിൽ രോഗം മറ്റുള്ളവരിലേക്ക് പകരുന്നതിന് കാരണമാകുന്നു. ഇത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

Question 8.
ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കുന്നതെന്തിനാണ്?
Answer:
രോഗകാരികളെ വഹിക്കുന്ന ഈച്ച, പാറ്റ മുതലായവ ഭക്ഷണപദാർത്ഥത്തിൽ എത്താതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. രോഗകാരികളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് വ്യാപിപ്പിക്കാൻ ഇത്തരം പ്രാണി കൾക്ക് കഴിയും. എലി മുതലായ ജീവികളും ഭക്ഷണത്തിൽ സ്പർശിച്ചാലും എലിപ്പനിപോലുള്ള അസുഖ ങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

Question 9.
രോഗകാരികളായ സൂക്ഷ്മജീവികൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് ഏതെല്ലാം മാർഗ ങ്ങളിലൂടെയാണ്?
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 5
Answer:
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 6

Question 10.
രോഗാണുവാഹകരായ ഏതെല്ലാം ജീവികളെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും?
Answer:
ഈച്ചകൾ, എലികൾ, പാറ്റകൾ, കൊതുകുകൾ, വവ്വാലുകൾ മുതലായവ.
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 7

Question 11.
രോഗാണുവാഹകർ പെരുകുന്ന സാഹചര്യങ്ങൾ എഴുതുക.
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 8
Answer:
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 9

Question 12.
രോഗാണുവാഹകരെ നിയന്ത്രിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും? ക്ലാസിൽ ചർച്ചചെ യ്ത് ശാസ്ത്രപുസ്തകത്തിൽ എഴുതുക.
Answer:

  • കൊതുകുവളരുന്ന സാഹചര്യം ഒഴിവാക്കുക
  • വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
  • പാർപ്പിടങ്ങൾക്ക് ചുറ്റുമുള്ള പുല്ലും പാഴ്ച്ചെടികളും നീക്കുക
  • ഓടകൾ ശുചീകരിക്കുക

Question 13.
കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമാണ്?
Answer:

  • സന്ധ്യാസമയത്ത് വാതിലും ജനലും അടച്ചിടുക.
  • കൊതുകുതിരി ഉപയോഗിക്കുക.
  • കൊതുകിനെ നശിപ്പിക്കാൻ കഴിയുന്ന ഉപകരണകൾ (ഉദാ: വൈദ്യുത ബാറ്റുകൾ) ഉപയോഗിക്കുക.
  • കിടക്കകൾക്കു ചുറ്റും കൊതുക് വല ഉപയോഗിക്കുക.
  • കൊതുകിനെ അകറ്റിനിർത്തുന്ന പദാർത്ഥങ്ങൾ ഉപയോഗിക്കുക.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

രോഗങ്ങളും രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകളും
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 10

Question 14.
രോഗങ്ങൾ വരാതിരിക്കാൻ നിങ്ങളുടെ വീട്, വിദ്യാലയം, ശുചിമുറികൾ എന്നിവയുടെ ശുചിത്വം ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാം?
Answer:

  • വീട്, വിദ്യാലയം, പരിസരപ്രദേശങ്ങൾ, ശുചിമുറികൾ എന്നിവ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക.
  • മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കുക.
  • വെള്ളം കെട്ടികിടക്കാതെ നോക്കുക.
  • ഡ്രെയ്നേജ് പൈപ്പുകൾ ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്തുക.
  • അനുയോജ്യമായ ശുചീകരണ ലോഷനുകൾ ഉപയോഗിച്ച് വൃത്തിയാക്കുക.
  • മാലിന്യസംസ്കരണത്തിന് അനുയോജ്യമായ രീതികൾ പിന്തുടരുക.

Question 15.
മനുഷ്യനെ മാത്രമാണോ പകർച്ചവ്യാധികൾ ബാധിക്കാറുള്ളത്?
Answer:
അല്ല. മൃഗങ്ങളെയും സസ്യങ്ങളെയും പകർച്ചവ്യാധികൾ ബാധിക്കാറുണ്ട്.

Question 16.
സസ്യങ്ങളെ ബാധിക്കുന്ന പകർച്ചവ്യാധികൾ എഴുതുക.
Answer:

  • നെല്ലിലെ തവിട്ട് ഇലപ്പുള്ളി
  • പയറിലെ മൊസൈക് രോഗം
  • തെങ്ങിലെ കൂമ്പുചീയൽ
  • കുരുമുളകിലെ ധ്രുവവാട്ടം
  • വാഴയുടെ മണ്ടയടപ്പ് രോഗം
  • തെങ്ങിലെ മണ്ഡരി രോഗം

Question 17.
ജന്തുക്കളെ ബാധിക്കുന്ന പകർച്ചവ്യാധികൾ എഴുതുക.
Answer:

  • ആന്ത്രാക്സ്
  • കുളമ്പുരോഗം
  • അകിട് വീർക്കൽ
  • പക്ഷിപ്പനി
  • പേവിഷബാധ
  • ക്ഷയം

Question 18.
ഇവയിൽ ഏതെല്ലാമാണ് നല്ല ആരോഗ്യശീലങ്ങൾ? ടിക്ക് ചെയ്യൂ.

  • ഭക്ഷണത്തിനു ശേഷം മാത്രമേ
  • കൈകഴുകാറുള്ളൂ.
  • ദിവസവും രാത്രി ആഹാരശേഷം പല്ലുതേക്കാറുണ്ട്.
  • കൈകാലുകളിലെ നഖങ്ങൾ വെട്ടാറില്ല.
  • പുറത്തിറങ്ങി നടക്കുമ്പോൾ ചെരുപ്പിടാറുണ്ട്.
  • പക്ഷികൾ കടിച്ചിട്ട പഴങ്ങൾ കഴിക്കാറുണ്ട്.
  • തുറന്നുവച്ചു വിൽക്കുന്ന പലഹാരങ്ങളും പാനീയങ്ങളും കഴിക്കാറില്ല.
  • പൊതുസ്ഥലങ്ങളിൽ തുപ്പാറുണ്ട്.
  • എല്ലാ ദിവസവും കുളിക്കാറുണ്ട്.

Answer:

  • ദിവസവും രാത്രി ആഹാരശേഷം പല്ലുതേക്കാറുണ്ട്.
  • പുറത്തിറങ്ങി നടക്കുമ്പോൾ ചെരുപ്പിടാറുണ്ട്.
  • തുറന്നുവച്ചു വിൽക്കുന്ന പലഹാരങ്ങളും പാനീയങ്ങളും കഴിക്കാറില്ല.
  • എല്ലാ ദിവസവും കുളിക്കാറുണ്ട്.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

Question 19.
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശി പ്പിക്കൂ.
Answer:
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 11

Question 20.
ഏതെല്ലാം രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്സിനുകൾ എടുക്കേണ്ടത്?
Answer:
ടെറ്റനസ്, പോളിയോ, കോവിഡ്-19, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, അഞ്ചാംപനി എന്നിവയാണ് ആളുകൾക്ക് വാക്സിനേഷൻ നൽകേണ്ട ചില രോഗങ്ങൾ.

Question 21.
16 വയസ്സിനുള്ളിൽ നിർബന്ധമായും എടുക്കേണ്ട വാക്സിനുകൾ ഏതൊക്കെയാണ്?
Answer:

  • DTaP (ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്)
  • IPV (ഇനാക്റ്റീവ് പോളിയോ വൈറസ്)
  • MMR (മീസിൽസ്, മുണ്ടിനീര്, റുബെല്ല)
  • വരിസെല്ല (ചിക്കൻപോക്സ്)
  • Hib (ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി)
  • Tdap (ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ്)
  • HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്)

Question 22.
കൂടുതൽ വിവരങ്ങൾ ആരോഗ്യപ്രവർത്തകരുമായുള്ള അഭിമുഖത്തിൽനിന്ന് ശേഖരിക്കൂ. ആരോഗ്യ പ്രവർത്തകരുമായുള്ള അഭിമുഖത്തിന് മുൻകൂട്ടി ചോദ്യാവലി തയ്യാറാക്കേണ്ടേ? ഏതെല്ലാം ചോദ്യ ങ്ങൾ ഉൾപ്പെടുത്തണം? ക്ലാസിൽ ചർച്ചചെയ്യൂ.
Answer:
അഭിമുഖത്തിൽ ഉൾപ്പെടുത്താവുന്ന ചില ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

  • 16 വയസ്സിന് മുമ്പ് നൽകേണ്ട നിർബന്ധിത വാക്സിനുകൾ ഏതൊക്കെയാണ്?
  • ഈ വാക്സിനുകൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
  • ഏത് പ്രായത്തിലാണ് ഈ വാക്സിനുകൾ നൽകേണ്ടത്?
  • കുട്ടിക്കാലത്തും കൗമാരത്തിലും ഈ വാക്സിനുകൾക്ക് എന്തെങ്കിലും ബൂസ്റ്ററുകൾ ആവശ്യമുണ്ടോ?
  • ഈ വാക്സിനുകളുടെ പൊതുവായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?
  • ഹെൽത്ത് കെയർ പ്രൊവൈഡർമാർ എങ്ങനെയാണ് ഈ പാർശ്വഫലങ്ങൾ ന്നത്? കൈകാര്യം ചെയ്യു
  • മിക്ക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും ഈ വാക്സിനുകൾ എളുപ്പത്തിൽ ലഭ്യമാണോ?
  • വാക്സിനേഷൻ ഷെഡ്യൂൾ പാലിക്കുന്നുണ്ടെന്ന് കുടുംബങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാനാകും?

Question 23.
നിങ്ങളുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി ചാർട്ട് പൂർത്തിയാക്കൂ.
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 12
Answer:
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 13
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 14
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 15

Question 24.
രോഗങ്ങൾ പകരുന്ന വിധവും പ്രതിരോധിക്കാനുള്ള മാർഗങ്ങളും സംബന്ധിച്ച് ആളുകൾക്ക് ശരിയായ അറിവ് നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഏതൊക്കെ യാണ്?
Answer:

  • നാടകം
  • പാവനാടകം
  • കാർട്ടൂൺ
  • പോസ്റ്റർ
  • സെമിനാർ
  • പ്രദർശനങ്ങൾ
  • ബോധവൽക്കരണ ക്ലാസുകൾ
  • ലഘുലേഖാവിവരണം
  • ഗൃഹസന്ദർശനം
  • മെഡിക്കൽ ക്യാമ്പുകൾ

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

Basic Science Class 5 Chapter 2 ഒറ്റയല്ലൊരു ജീവിയും Question Answer Notes

Question 1.
ചുവടെ നൽകിയിട്ടുള്ളവയിൽ പകരാത്ത രോഗം ഏതാണ്?
a) ഡെങ്കിപ്പനി
b) മലേറിയ
c) കാൻസർ
d) ക്ഷയം
Answer:
c) കാൻസർ

Question 2.
കൂട്ടത്തിൽ പെടാത്തത് ഏത്?
a) ബാക്ടീരിയ
b) കൊതുക്
c) വൈറസ്
d) ഫംഗസ്
Answer:
കൊതുക് (കൊതുക് രോഗാണുവാഹകർ, മറ്റുള്ളവ രോഗകാരികൾ)
വ്യാധികൾ പടരാതിരിക്കാൻ 2

Question 3.
ഈച്ച, കൊതുക്, എലിച്ചെള്ള്, വവ്വാൽ എന്നീ ജീവികൾ ഏത് വിഭാഗത്തിൽപെടുന്നു?
Answer:
രോഗാണുവാഹകർ

Question 4.
ചേരുംപടി ചേർക്കുക.
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 18
Answer:
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 19

Question 5.
കൊതുക് പരത്തുന്ന രോഗങ്ങൾക്ക് ഉദാഹരണങ്ങൾ നൽകുക.
Answer:

  • മലേറിയ
  • ഡെങ്കിപ്പനി
  • ചിക്കുൻഗുനിയ
  • മന്ത്

Question 6.
ചുവടെ നൽകിയിട്ടുള്ള പ്രസ്താവനകൾ ശരിയോ തെറ്റോ? തെറ്റായവ തിരുത്തിയെഴുതുക.
a) എല്ലാ സൂക്ഷ്മജീവികളും രോഗകാരികളാണ്.
b) വായുവിലൂടെ പകരുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി.
c) പകർച്ചവ്യാധികൾ സസ്യങ്ങളെയും ജന്തുക്കളെയും ബാധിക്കാറില്ല.
Answer:
a) തെറ്റ്. എല്ലാ സൂക്ഷ്മജീവികളും രോഗകാരികളല്ല.
b) തെറ്റ്. കൊതുക് പരത്തുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി.
c) തെറ്റ്. മനുഷ്യരെപോലെതന്നെ പകർച്ചവ്യാധികൾ സസ്യങ്ങളെയും ജന്തുക്കളെയും ബാധിക്കും.

Question 7.
വാർത്തകൾ ശ്രദ്ധിക്കൂ.
a) ഇത്തരം മഹാമാരികളെ അതിജീവിക്കാനായി സമൂഹത്തെ
ആവശ്യമായ പോസ്റ്റർ നിർമ്മിക്കൂ.
b) സമ്പർക്കം വഴി പകരുന്ന ഏതെങ്കിലും 2 രോഗങ്ങൾ എഴുതുക.
Answer:
a)

  • കൃത്രിമമായ ഭക്ഷണപാനീയങ്ങൾ
  • ഒഴിവാക്കൂ………
  • ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും ഒരു തൂവാല അല്ലെങ്കിൽ കൈമുട്ട് ഉപയോഗിച്ച്
  • അടച്ചുപിടിക്കുക. അടച്ചുവയ്ക്കാത്ത ഭക്ഷണപാനീയങ്ങൾ കഴിക്കാതിരിക്കുക.

b) ചിക്കൻപോക്സ്
ജലദോഷം

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

Question 8.
അപ്പുവിന്റെ അഭിപ്രായം ശ്രദ്ധിക്കൂ.
Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 16
a) യോജിക്കുന്നില്ല. എല്ലാ സൂക്ഷ്മജീവികളും രോഗകാരികളല്ല. നമ്മുടെ ശരീരത്തിൽ തൊലിപ്പുറത്തുമെല്ലാം ഉപകാരികളായ ഒട്ടനേകം ബാക്ടീരിയകളുണ്ട്.
b)

  • ആഹാരത്തിന്റെ ദഹനത്തിനും ആഗിരണത്തിനും സഹായിക്കുന്നു.
  • ദോശമാവ് പുളിപ്പിക്കാൻ സഹായിക്കുന്നു.
  • ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കാൻ സഹായിക്കുന്നു.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ 17

Question 9.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
രോഗചികിത്സ : മരുന്നുകൾ രോഗപ്രതിരോധം :
Answer:
വാക്സിനുകൾ

Question 10.
ചുവടെ നൽകിയിട്ടുള്ളവയിൽ ശരിയായ ആരോഗ്യശീലങ്ങൾ ഏവ?
a) ഭക്ഷണത്തിന് ശേഷം മാത്രം കൈ കഴുകുന്നു.
b) തറയിൽ വീണ് കിടക്കുന്ന പഴങ്ങൾ കഴിക്കുന്നു
c) അടച്ചുവെച്ചിരിക്കുന്ന പലഹാരങ്ങളും പാനീയങ്ങളും മാത്രം വാങ്ങി കഴിക്കുന്നു.
d) പൊതുസ്ഥലങ്ങളിൽ തുമ്മുകയും തുപ്പുകയും ചെയ്യുന്നു. മണ്ണും ചെളിയും പുരണ്ടാൽ സോപ്പിട്ടു കഴുകുന്നു.
f) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കുന്നു.
g) ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നു.
h) പഴവർഗങ്ങൾ കഴുകിയതിന് ശേഷം മാത്രം കഴിക്കുന്നു.
Answer:
അടച്ചുവെച്ചിരിക്കുന്ന പലഹാരങ്ങളും പാനീയങ്ങളും മാത്രം വാങ്ങികഴിക്കുന്നു.
മണ്ണും ചെളിയും പുരണ്ടാൽ സോപ്പിട്ടു കഴുകുന്നു.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കുന്നു.
ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നു.
പഴവർഗങ്ങൾ കഴുകിയതിന് ശേഷം മാത്രം കഴിക്കുന്നു.

Question 11.
ജനനസമയത്തുതന്നെ എടുക്കേണ്ട രോഗപ്രതിരോധ വാക്സിനുകൾ ഏവ?
Answer:

  • OPV (പോളിയോ വാക്സിൻ
  • BCG
  • ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ

Question 14.
യഥാസമയങ്ങളിൽ വാക്സിനുകൾ എടുക്കണമെന്ന് പറയുന്നതെന്തുകൊണ്ടാണ്?
Answer:
ചില രോഗങ്ങളെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തി നുണ്ട്. എന്നാൽ പോളിയോ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ചില പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കാൻ ശരീരത്തിന് സാധിക്കാറില്ല. അതിനാൽ ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ നാം പ്രതി രോധ കുത്തിവയ്പുകൾ (വാക്സിനുകൾ) എടുക്കേണ്ടത് വളരെ ആവശ്യമാണ്.

വ്യാധികൾ പടരാതിരിക്കാൻ Class 5 Notes

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുകയെന്നത് ജീവിതത്തിൽ വളരെ പ്രധാനമാണ്. പകർച്ചവ്യാധികളും മഹാ മാരികളും അപ്രതീക്ഷിതമായി പൊട്ടിപുറപ്പെടുന്ന ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. അതിസൂക്ഷ്മങ്ങ ളായ രോഗകാരികളാണ് രോഗം പരത്തുന്നത്. വ്യക്തിശുചിത്വമില്ലായ്മയും പരിസരശുചിത്വമില്ലായ്മയും രോഗം വരുന്നതിനും വ്യാപിക്കുന്നതിനും കാരണമാണ്.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

വിവിധ തരം രോഗങ്ങളും അവ ഉണ്ടാകുന്നതിനും വ്യാപിക്കുന്ന തിനുമുള്ള കാരണങ്ങളും അറിഞ്ഞാൽ രോഗം വരാതെ നോക്കാൻ നമുക്ക് കഴിയും. ശരിയായ അറിവിലൂ ടെയും ശുചിത്വശീലങ്ങളിലൂടെയും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെയും നമുക്ക് രോഗങ്ങളെ അകറ്റി നിർത്താം. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്.രോഗം ഉണ്ടാക്കുന്ന സൂക്ഷ്മജീവികളെ രോഗകാരികൾ എന്ന് വിളിക്കുന്നു.

  • എല്ലാ സൂക്ഷ്മജീവികളും രോഗകാരികൾ അല്ല. ചില സൂക്ഷ്മജീവികൾ ആഹാരത്തിന്റെ ദഹനത്തിനും ആഗിരണത്തിനും ദോശമാവ് പുളിപ്പിക്കുന്നതിനും ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്ന തിനും സഹായിക്കുന്നു.
  • ഒരാളിൽനിന്ന് മറ്റുള്ളവരിലേക്കു പകരുന്ന രോഗങ്ങളാണ് പകർച്ചവ്യാധികൾ. ജലദോഷം, ചിക്കൻപോ ക്സ്, മലേറിയ, ക്ഷയം മുതലായവ ചില ഉദാഹരണങ്ങളാണ്.
    നേരിട്ടുള്ള സമ്പർക്കം, മലിനമായ ഭക്ഷണം, വെള്ളം, വായു, രോഗാണുവാഹകർ, മണ്ണ് എന്നിവയിലൂടെ യാണ് ഈ പകർച്ചവ്യാധികൾ പടരുന്നത്.
  • രോഗകാരികളായ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് രോഗാണു വാഹകർ. ഈച്ച, എലിച്ചെള്ള്, കൊതുക്, വവ്വാൽ തുടങ്ങി ധാരാളം ജീവികൾ രോഗാണുവാഹകരിൽ പ്പെടും.
  • ആഫ്രിക്കൻ പന്നിപനി, അകിടുവീർക്കൽ, മൊസൈക് രോഗം, തെങ്ങിലെ കൂമ്പുചീയൽ എന്നിവയാണ് സസ്യങ്ങളെയും മൃഗങ്ങളെയും ബാധിക്കുന്ന ചില പകർച്ചവ്യാധികൾ.
  • രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് സ്വാഭാവിക രോഗപ്രതിരോധശേഷി എന്നു പറയുന്നു.

Class 5 Basic Science Chapter 2 Notes Malayalam Medium വ്യാധികൾ പടരാതിരിക്കാൻ

  • പോളിയോ, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ ചില പകർച്ചവ്യാധികൾക്കെതിരെ സ്വാഭാവികമായ പ്രതിരോധ ശേഷി ഉണ്ടാക്കാൻ ശരീരത്തിന് സാധിക്കാറില്ല. ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ നാം പ്രതിരോധകു ത്തിവയ്പുകൾ എടുക്കേണ്ടതുണ്ട്. ഇതുവഴി രോഗപ്രതിരോധശേഷി ആർജിക്കാൻ സാധിക്കും. ഇതിനെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.

Leave a Comment