Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Reviewing 5th Standard Basic Science Notes Pdf Malayalam Medium and Kerala Syllabus Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ Questions and Answers can uncover gaps in understanding.

ജലം നിത്യജീവിതത്തിൽ Notes Class 5 Basic Science Chapter 3 Malayalam Medium

Water and Life Class 5 Malayalam Medium

Let Us Assess

Question 1.
ജലത്തിന്റെ അവസ്ഥാമാറ്റമാണ് ചുവടെ ചിത്രീകരിച്ചിരിക്കുന്നത്. യോജിച്ച പദങ്ങൾ ചേർത്ത് ഫ്ളോചാർട്ട് പൂർത്തിയാക്കുക.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 1
Answer:
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 3

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 2.
ജലത്തെക്കുറിച്ചുള്ള ആശയചിത്രീകരണം പൂർത്തിയാക്കൂ.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 2
Answer:
സ്രോതസ്സ്
കിണർ, കുളം, പുഴ, കായൽ, തോട്, കുഴൽക്കിണർ, മഴ, നീരുറവകൾ.

ഉപയോഗം
കുടിക്കാൻ, കഴുകാൻ, തണുപ്പിക്കാൻ, ജലസേചനത്തിന്.

സവിശേഷത
മൂന്നവസ്ഥകളിലും കാണപ്പെടുന്നു, താപം താങ്ങാനുള്ള കഴിവ്, സാർവികാലയകം, വിതാനം പാലിക്കുന്നു.

അവസ്ഥകൾ
ഖരം, ദ്രാവകം, വാതകം.

മലിനീകരണം
ഗൃഹമാലിന്യങ്ങൾ എത്തുന്നു, കീടനാശിനികളും രാസവളങ്ങളും എത്തുന്നു, ഫാക്ടറി മാലിന്യങ്ങൾ എത്തുന്നു, വിസർജ്യ വസ്തുക്കൾ എത്തുന്നു.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 3.
മൂന്ന് വ്യത്യസ്ത സ്രോതസ്സുകളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച റിപ്പോർട്ടാണ് താഴെ നൽകിയിരിക്കുന്നത്. പട്ടിക വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ എഴുതൂ.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 4
a) കുടിക്കാൻ ഏറ്റവും സുരക്ഷിതമായ വെള്ളം ഏതു സ്രോതസ്സിലേതാണ്?
b) പുഴ, കുളം എന്നിവയിലെ ജലം കുടിവെള്ളമാക്കി മാറ്റാൻ കഴിയുമോ? എങ്ങനെ?
c) ജലസ്രോതസ്സുകളിലെ മലിനീകരണം തടയാൻ എന്തെല്ലാം ചെയ്യണം?
Answer:
a) കിണർ
b) കഴിയും. ജലശുദ്ധീകരണ പ്ലാന്റുകളിൽ അണുനാശനം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഇവയെ കുടിവെള്ളമാക്കി മാറ്റാൻ കഴിയും.
c)

  • മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ എത്തുന്നത് തടയണം.
  • ഫാക്ടറികളിലെ മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ എത്തുന്നത് തടയണം.
  • കീടനാശിനികളും രാസവളങ്ങളും ജലസ്രോതസ്സുകളിൽ എത്താതെ നോക്കണം.
    തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതെ ടോയ്ലറ്റുകൾ ഉപയോഗിക്കണം.

Question 4.
ജലത്തിന്റെ സവിശേഷതകൾക്ക് യോജിച്ച ഉദാഹരണങ്ങൾ നിത്യജീവിത സന്ദർഭങ്ങളിൽനിന്നു കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 5
Answer:
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 6
Extended Activities

Question 1.
നിങ്ങളുടെ പ്രദേശത്തെ പ്രധാന കുടിവെള്ളസ്രോതസ്സ് ഏതാണെന്നു കണ്ടെത്തുന്നതിനായി ഒരു സർവേ നടത്തൂ. നിങ്ങളുടെ വീട്ടിലെയും തൊട്ടടുത്ത മൂന്ന് വീടുകളിലെയും കുടിവെള്ള സ്രോതസ്സു കളെക്കുറിച്ച് വിവരശേഖരണം നടത്തണം.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 7
എല്ലാവരും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് കണ്ടെത്തലുകൾ ക്ലാസിൽ അവതരിപ്പിക്കൂ.
Answer:
സൂചകങ്ങൾ:
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 8

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 2.
നിങ്ങളുടെ സ്കൂളിലെ ജല ഉപയോഗത്തെ കുറിച്ച് ഒരന്വേഷണം നടത്തി കുറിപ്പ് തയ്യാറാക്കൂ.
ശേഖരിക്കേണ്ട വിവരങ്ങൾ

  • സ്കൂളിലെ ജലസ്രോതസ്സുകൾ ഏതെല്ലാം?
  • ഒരു ദിവസം എത്ര വെള്ളം ചെലവാകുന്നുണ്ട്?
  • ഏതെല്ലാം ആവശ്യങ്ങൾക്ക്?
  • കൂടുതൽ ചെലവാകുന്നത് ഏതാവശ്യത്തിനാണ്?
  • നിലവിലെ ജല ഉപയോഗം കുറയ്ക്കുന്നതിന് നിങ്ങൾക്കുള്ള പ്രായോഗിക നിർദേശങ്ങൾ എന്തെല്ലാ മാണ്?

Answer:
സൂചകങ്ങൾ:

  • ജലസ്രോതസ്സുകൾ: ഞങ്ങളുടെ സ്കൂൾ പ്രാഥമികമായി രണ്ട് സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം
  • ഉപയോഗിക്കുന്നു: കിണർ, കുഴൽക്കിണർ
  • പ്രതിദിന ജല ഉപയോഗം: നമ്മുടെ സ്കൂൾ പ്രതിദിനം ശരാശരി 5,000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു.
  • ആവശ്യങ്ങൾ: കുടിവെള്ളം, അടുക്കളയിൽ പാചകം, ക്ലാസ് മുറികൾ വൃത്തിയാക്കൽ, ടോയ്ലറ്റുകളിൽ, ചെടികൾ നനയ്ക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സ്കൂളിൽ വെള്ളം ഉപയോഗിക്കുന്നു.
    ക്ലാസ് മുറികളും ടോയ്ലറ്റുകളും വൃത്തിയാക്കുന്നത് ഉൾപ്പെടെ ശുചിത്വം നിലനിർത്താൻ സ്കൂളിൽ ഭൂരിഭാഗം വെള്ളവും ഉപയോഗിക്കുന്നു.

ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ:

  • ചോർന്നൊലിക്കുന്ന ടാപ്പുകളോ പൈപ്പുകളോ വെള്ളം പാഴാക്കുന്നത് ഒഴിവാക്കാൻ ഉടൻ ശരിയാക്കുക.
  • ഉപയോഗത്തിന് ശേഷം ടാപ്പുകൾ കർശനമായി ഓഫ് ചെയ്യാൻ വിദ്യാർത്ഥികളെയും ജീവനക്കാരെയും പ്രോത്സാഹിപ്പിക്കുക.
  • ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരേയും ബോധവൽക്കരിക്കുകയും ജലം സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുക.

Question 3.
ജലം വിതാനം പാലിക്കുന്നു എന്നു പരീക്ഷണത്തിലൂടെ തെളിയിക്കുന്നതിന് ഒരു ഉപകരണം രൂപ കൽപ്പന ചെയ്യുക. സൂചകങ്ങൾ:
Answer:
1. ഉപകരണം സജ്ജമാക്കുക

  • സുതാര്യമായ കണ്ടെയ്നർ ഒരു സപ്പോർട്ട് സ്റ്റാൻഡിലോ പരന്ന പ്രതലത്തിലോ വയ്ക്കുക.
  • കണ്ടെയ്നറിൽ അടയാളപ്പെടുത്തിയ അളവ് വരെ വെള്ളം നിറയ്ക്കുക
  • ഫ്ലെക്സിബിൾ ട്യൂബിംഗിന്റെ ഒരു അറ്റം കണ്ടെയ്നറിലേക്ക് ചേർക്കുക, അത് അടിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുക.
  • കുഴലുകളുടെ മറുവശം ജലനിരപ്പിന് മുകളിൽ വയ്ക്കുക.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

2. ജലനിരപ്പ് നിരീക്ഷിക്കുക: കണ്ടെയ്നറിലെ ജലനിരപ്പും ട്യൂബിംഗിന്റെ അവസാനവും ശ്രദ്ധിക്കുക.
3. ഫുഡ് കളറിംഗ് ചേർക്കുക: ആവശ്യമെങ്കിൽ, എളുപ്പത്തിൽ കാണാൻ വെള്ളത്തിൽ കുറച്ച് തുള്ളി ഫുഡ് കളറിംഗ് ചേർക്കുക.
4. ട്യൂബ് കൈകാര്യം ചെയ്യുക: ജലനിരപ്പിന് മുകളിലുള്ള തുറന്ന അറ്റത്തിന്റെ ഉയരത്തിൽ മാറ്റം വരുത്താതെ ട്യൂബിംഗ് വളയ്ക്കുക.
5. മാറ്റങ്ങൾ നിരീക്ഷിക്കുക കുഴലുകൾക്കുള്ളിലെ ജലനിരപ്പ് കണ്ടെയ്നറിലെ ജലനിരപ്പിന് തുല്യമായി തുടരുന്നതെങ്ങനെയെന്ന് നിരീക്ഷിക്കുക.

ജലം നിത്യജീവിതത്തിൽ Notes Questions and Answers

Question 1.
എന്തായിരിക്കും പുഴ ഇങ്ങനെ പറയാൻ കാരണം?
Answer:
വിവിധ ആവശ്യങ്ങൾക്ക് ആളുകൾ ജലം ഉപയോഗിക്കുന്നു. ജലമില്ലെങ്കിൽ ആളുകൾ ദുരിതത്തിലാകും.

Question 2.
പുഴവെള്ളം നാം എന്തിനെല്ലാം ഉപയോഗിക്കുന്നുണ്ട്?
Answer:
കൃഷിക്ക്, കുളിക്കുന്നതിന്, വാഹനങ്ങൾ കഴുകുന്നതിന്, കന്നുകാലികളെ കുളിപ്പിക്കുന്നതിന്.

Question 3.
കുടിക്കാനും മറ്റ് വീട്ടാവശ്യങ്ങൾക്കും പുഴവെള്ളം നേരിട്ട് ഉപയോഗിക്കാമോ?
Answer:
പാടില്ല. പുഴ വെള്ളത്തിൽ മാലിന്യങ്ങളും രോഗകാരികളായ സൂക്ഷ്മജീവികളും ഉണ്ടായിരിക്കും. ചുവടെ നൽകിയ ചിത്രീകരണം വിശകലനം ചെയ്യൂ.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 9

പുഴവെള്ളത്തിന്റെ ശുദ്ധീകരണഘട്ടങ്ങൾ
1. വലിയ മാലിന്യങ്ങൾ അരിച്ച് മാറ്റുന്നു.
2. മാലിന്യങ്ങൾ അടിയാനനുവദിക്കുന്നു.
3. പല തട്ടുള്ള അരിപ്പകൾകൊണ്ട് അരിച്ചുമാറ്റുന്നു.
4. രോഗാണുക്കളെ നശിപ്പിക്കുന്നു.
ശുദ്ധജലത്തിന്റെ വിതരണഘട്ടങ്ങൾ
5. ടാങ്കിൽ സംഭരിക്കുന്നു.
6. ജലം വീടുകളിലേക്ക് എത്തിക്കുന്നു.
പുഴയിലെ വെള്ളം ശുദ്ധീകരിച്ചാണ് വീടുകളിലേക്ക് എത്തിക്കുന്നത്.

Question 4.
വീട്ടിലേക്ക് വെള്ളം കിട്ടുന്ന സ്രോതസ്സുകൾ ഏവ?
Answer:
കിണർ, കുഴൽക്കിണർ, മഴവെള്ള സംഭരണി.
ഒരു ദിവസം നിങ്ങൾക്ക് എത്ര ലിറ്റർ വെള്ളം വേണ്ടിവരും?
വിവിധ ആവശ്യങ്ങൾക്കായി ഒരാൾ ഉപയോഗിച്ച വെള്ളത്തിന്റെ ഏകദേശ അളവ് പട്ടികപ്പെടുത്തിയിരിക്കുന്നത് നോക്കൂ.

ജലത്തിന്റെ ഏകദേശ പ്രതിദിന ഉപയോഗം
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 10

Question 5.
നൽകിയ പട്ടികയിലെ ഉപയോഗവുമായി നിങ്ങളുടെ ഒരു ദിവസത്തെ ഉപയോഗം താരതമ്യം ചെയ്തുനോക്കൂ. നിങ്ങൾ ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് എന്താവശ്യത്തിനാണ്? നിങ്ങളുടെ വീട്ടിൽ ഒരു ദിവസം ഏകദേശം എത്ര ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട്? കണ്ടെത്തി ശാസ്ത്രപുസ്തകത്തിൽ എഴുതു.
Answer:
കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും.
ശരാശരി, ഒരു സാധാരണ കുടുംബം പ്രതിദിനം ഒരാൾക്ക് 100 മുതൽ 400 ലിറ്റർ വരെ വെള്ളം ഉപയോഗിച്ചേക്കാം, എന്നാൽ ഇത് വ്യാപകമായി വ്യത്യാസപ്പെടാം.

കൂടുന്ന ആവശ്യവും കുറയുന്ന ലഭ്യതയും
ജനസംഖ്യാവർധനവും ജലമലിനീകരണത്തിന്റെ തോതിലുള്ള വർധനവും കാരണം ശുദ്ധജല ലഭ്യത കുറഞ്ഞുവരികയാണ്. ലോകത്തെ 200 കോടിയോളം മനുഷ്യർക്ക് ആവശ്യ ത്തിന് ശുദ്ധജലം ലഭിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ വരും വർഷങ്ങളിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് കരുതപ്പെടുന്നു. ജലമലിനീകരണം മൂലമുള്ള രോഗങ്ങൾകൊണ്ട് ലോകത്ത് പ്രതിവർഷം ദശലക്ഷക്കണ ക്കിന് ആളുകൾ മരിക്കുന്നുണ്ട്.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 6.
നമ്മുടെ ശരീരത്തിൽ ജലത്തിന്റെ പ്രാധാന്യം എന്താണ്?
Answer:
എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ജലം ആവശ്യമാണ്. മനുഷ്യ ശരീരത്തിലെ ഒരു പ്രധാന ഘടകമാണ് ജലം.

നമ്മുടെ ശരീരത്തിലെ ജലത്തിന്റെ ഏകദേശ അളവ് നോക്കൂ.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 11

മനുഷ്യശരീരത്തിലെ ഒരു പ്രധാന ഘടകമാണ് ജലം. എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ജലം ആവശ്യമാണ്

ജലം സസ്യങ്ങളിൽ
സസ്യങ്ങൾക്കും ജലം ആവശ്യമാണല്ലോ.
എന്തെല്ലാം ധർമ്മങ്ങളാണ് ജലം സസ്യങ്ങളിൽ നിർവഹിക്കുന്നത്? ചിത്രീകരണം നോക്കൂ.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 12
എല്ലാ ജീവികൾക്കും ജീവൽപ്രവർത്തനങ്ങൾക്ക് ജലം ആവശ്യമാണ്.

Question 7.
കുട്ടിയുടെ അഭിപ്രായം ശ്രദ്ധിച്ചോ? ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
Answer:
ഒരിക്കലുമില്ല. നിറമോ മണമോ ഇല്ലെങ്കിലും രോഗകാരികളായ സൂക്ഷ്മജീവികളും അപകടകരമായ രാസപദാർത്ഥങ്ങളും ജലത്തിൽ അടങ്ങിയിരിക്കാം.

ജലപരിശോധനാ റിപ്പോർട്ടിലെ ചില വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 13

Question 8.
ഇത്തരത്തിൽ ജലം പരിശോധിക്കുന്നതുകൊണ്ടുള്ള ഗുണമെന്താണ്? ചർച്ചചെയ്യൂ.
Answer:

  • ജലം പരിശോധിക്കുന്നതു മൂലം അതിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം
  • മനസ്സിലാക്കാം. ജലത്തിൽ അടങ്ങിയിട്ടുള്ള ലവണങ്ങൾ തിരിച്ചറിയാം.
  • ഓരോന്നിന്റെയും അളവ് നിർണയിക്കാം.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 9.
ശുദ്ധജലത്തിന്റെ നിർവചനം എഴുതുക.
Answer:
വളരെ ശുദ്ധവും കുടിക്കാൻ സുരക്ഷിതവുമായ വെള്ളമാണ് ശുദ്ധജലം. നിങ്ങൾക്ക് അസുഖം ഉണ്ടാക്കുന്ന മറ്റൊന്നും അതിൽ കലർന്നിട്ടില്ല.
നിങ്ങൾ കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്നറിയാൻ വെള്ളത്തിന്റെ സാമ്പിൾ നിങ്ങളുടെ പരിസരത്തെ ഗുണനിലവാര പരിശോധനാലാബുകളിൽ എത്തിച്ചാൽ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കും.

ജലത്തിന് ആകൃതി ഉണ്ടോ?
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 14

Question 10.
പല ആകൃതിയിലുള്ള പാത്രങ്ങളിൽ വെള്ളമെടുക്കൂ. ജലത്തിന്റെ ആകൃതിയും പാത്രത്തിന്റെ ആകൃതിയും തമ്മിൽ ബന്ധമുണ്ടോ?
Answer:
പാത്രത്തിന്റെ ആകൃതി തന്നെയാണ് അതിലുള്ള ജലത്തിനുമുള്ളത്.

Question 11.
താഴെ നൽകിയ വസ്തുക്കളിൽ ഏതെല്ലാമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുക?
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 15
Answer:
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 16

Question 12.
വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള വസ്തുക്കളുടെ കഴിവ് നമ്മുടെ വിവിധ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താറുണ്ടല്ലോ. അത്തരം ചില സന്ദർഭങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതൂ.
Answer:

  • ചങ്ങാടത്തിലെ യാത്ര
  • വള്ളം, ബോട്ട്, സ്പീഡ് ബോട്ട് യാത്ര
  • ലൈഫ് ജാക്കറ്റുകളും
  • ലൈഫ് ട്യൂബുകളും
  • വാട്ടർ ടാങ്കിലെയും ടോയ്ലറ്റ് ഫ്ലഷുകളിലെയും പ്ലാസ്റ്റിക് ബോളുകൾ
  • മത്സ്യവലകളിൽ ഘടിപ്പിക്കുന്ന പ്ലാസ്റ്റിക് ബോളുകൾ

Question 13.
എല്ലാ വസ്തുക്കളും വെള്ളത്തിൽ ലയിക്കുമോ?
വെള്ളത്തിൽ ലയിക്കാത്ത വസ്തുക്കളെ എങ്ങനെ കണ്ടെത്താം?
Answer:
ഇല്ല. പദാർത്ഥം ഖരാവസ്ഥയിൽ ദൃശ്യമാകുകയോ ലയിക്കാതെ ജലത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുകയോ ചെയ്താൽ, അത് വെള്ളത്തിൽ ലയിക്കില്ലെന്ന് മനസ്സിലാക്കാം.

Question 14.
(പഞ്ചസാര, ഉപ്പ്, വിനാഗിരി, അപ്പക്കാരം, സോപ്പുപൊടി, മണ്ണെണ്ണ, വെളിച്ചെണ്ണ, മെഴുക്, കർപ്പൂരം, തുരിശ്, പൊട്ടാസ്യം പെർമാംഗനേറ്റ്) മുകളിൽ കൊടുത്ത വസ്തുക്കളിൽ വെള്ളത്തിൽ ലയിക്കുന്നവ ഏതൊക്കെയാണ്?
Answer:
പഞ്ചസാര, ഉപ്പ്, വിനാഗിരി, അപ്പക്കാരം, സോപ്പുപൊടി, തുരിശ്, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവ വെള്ളത്തിൽ ലയിക്കും.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 15.
വെള്ളത്തിൽ ലയിക്കാത്ത വസ്തുക്കൾ ഏതെങ്കിലും ഉണ്ടോ? പരീക്ഷണം ചെയ്തുനോക്കി നിങ്ങളുടെ കണ്ടെത്തലുകൾ പട്ടികപ്പെടുത്തൂ.
Answer:
ഉണ്ട്.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 17

Question 16.
ചില ഖരവസ്തുക്കളും ദ്രാവകങ്ങളും വെള്ളത്തിൽ ലയിക്കുന്നു. വാതകങ്ങൾ ജലത്തിൽ ലയിക്കുമോ?
Answer:
വാതകങ്ങൾ ജലത്തിൽ ലയിക്കും.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 20

Question 17.
അക്വേറിയത്തിലെ മൽസ്യങ്ങൾക്ക് ശ്വസിക്കാൻ ഓക്സിജൻ എവിടെനിന്നാണ് ലഭിക്കുന്നത്?
Answer:
വെള്ളത്തിൽ ലയിച്ചു ചേർന്നിട്ടുള്ള ഓക്സിജൻ ആണ് മത്സ്യങ്ങൾ ശ്വസിക്കുന്നത്.

Question 18.
സോഡക്കുപ്പി തുറക്കുമ്പോൾ കുമിളകൾ പുറത്തുവരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. എങ്ങനെയാണ് സോഡ ഉണ്ടാക്കുന്നത്?
Answer:
ജലത്തിൽ കാർബൺ ഡൈഓക്സൈഡ് വാതകം ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്.
സോഡക്കുപ്പി തുറക്കുമ്പോൾ കാർബൺ ഡൈഓക്സൈഡ് വാതകം
സ്വതന്ത്രമാകുന്നതുകൊണ്ടാണ് കുമിളകൾ ഉണ്ടാകുന്നത്.

Question 19.
നാരങ്ങവെള്ളം തയ്യാറാക്കിയപ്പോൾ എന്തെല്ലാമാണ് ലയിച്ചുചേർന്നത്? ഇവ എന്തിലാണ് ലയിച്ചത്?
Answer:
നാരങ്ങവെള്ളം തയ്യാറാക്കുമ്പോൾ നാരങ്ങയും പഞ്ചസാരയും വെള്ളത്തിൽ ലയിച്ചുചേരുന്നു. ലയിച്ചുചേരുന്ന വസ്തുവിനെ ലീനം എന്നും എന്തിലാണോ ലയിച്ചുചേരുന്നത്, ആ വസ്തുവിനെ ലായകം എന്നും പറയുന്നു. ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ലായനി.

Question 20.
മുമ്പ് ചെയ്ത പ്രവർത്തനങ്ങളിൽഓരോന്നിലെയും ലായനി, ലീനം, ലായകം എന്നിവ പട്ടികപ്പെടുത്തി നോക്കൂ.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 18
Answer:
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 19

Question 21.
വെള്ളത്തിൽ ലയിക്കുന്ന മറ്റു വസ്തുക്കൾ കണ്ടെത്തി പട്ടിക വിപുലീകരിക്കുമല്ലോ.
Answer:
ഷാംപൂ, നാരങ്ങാ നീര്, കോൺ ഫ്ലോർ, കീടനാശിനി

Question 22.
ചക്കപ്പശ, ടാർ എന്നിവ പറ്റിപ്പിടിച്ചാൽ എങ്ങനെയാണ് നീക്കം ചെയ്യാറുള്ളത്?
Answer:
മണ്ണെണ്ണയോ വെളിച്ചെണ്ണയോ പുരട്ടിയാൽ ഇവ ഇളകി പോകും.

Question 23.
എന്തുകൊണ്ടാണ് ഇവ വെള്ളം കൊണ്ട് കഴുകിക്കളയാനാവാത്തത്?
Answer:
ഇവ വെള്ളത്തിൽ ലയിക്കുന്നില്ല.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 24.
ബോൾ പേനയിലെ മഷി വസ്ത്രത്തിൽ പുരണ്ടാൽ അത് നീക്കം ചെയ്യാൻ എന്താണ് മാർഗം?
Answer:
സ്പിരിറ്റ്, സാനിറ്റൈസർ എന്നിവ പുരട്ടിയശേഷം നന്നായി ബ്രഷ് ഉപയോഗിച്ച് കഴുകുക.

Question 25.
വെള്ളത്തിൽ ലയിക്കുന്ന വസ്തുക്കൾ മണ്ണെണ്ണയിലും വെളിച്ചെണ്ണയിലും ലയിക്കുമോ? പട്ടികയിൽ നൽകി യിരിക്കുന്ന ലീനങ്ങൾ വിവിധ ലായകങ്ങളിൽ ലയിപ്പിച്ചുനോക്കൂ.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 21
Answer:

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 22

Question 26.
ജലത്തിന്റെ ലായകശേഷി പ്രയോജനപ്പെടുത്തുന്ന കൂടുതൽ ഉദാഹരണങ്ങൾ എഴുതൂ.
Answer:

  • വസ്ത്രങ്ങൾ അലക്കാൻ
  • ജലീയലായനികൾ തയ്യാറാക്കാൻ
  • ആസിഡുകളും മറ്റും നേർപ്പിക്കാൻ
  • പരീക്ഷണശാലകളിലെ ഉപകരണങ്ങൾ കഴുകി വൃത്തിയാക്കാൻ

Question 27.
വെള്ളം, പഞ്ചസാര, മഷി എന്നിവ ഉപയോഗിച്ച് താഴെ പറയുന്ന രീതിയിൽ പരീക്ഷണം ചെയ്തുനോക്കൂ.
Answer:
സന്ദർഭം 1
രണ്ടു ഗ്ലാസുകളിൽ വെള്ളമെടുത്ത് ഒന്നിൽ പഞ്ചസാരത്തരികളും മറ്റൊന്നിൽ പൊടിച്ച പഞ്ചസാരയും ലയിപ്പിച്ചുനോക്കൂ.
നിരീക്ഷണം 1
പൊടിച്ച പഞ്ചസാര വേഗത്തിൽ ലയിച്ചു ചേരുന്നു.

സന്ദർഭം 2
രണ്ടു ഗ്ലാസുകളിൽ വെള്ളമെടുത്ത് ഒന്നിൽ പഞ്ചസാര ഇളക്കാതെയും രണ്ടാമത്തേതിൽ പഞ്ചസാര ഇളക്കിയും ലയിപ്പിച്ചുനോക്കൂ.
നിരീക്ഷണം 2
ഇളക്കുമ്പോൾ പഞ്ചസാര വേഗത്തിൽ ലയിക്കുന്നു.

സന്ദർഭം 3
ഒരു ഗ്ലാസിൽ ചൂടുവെള്ളവും മറ്റൊരു ഗ്ലാസിൽ തണുത്ത വെള്ളവും എടുത്ത് ഒരു തുള്ളി മഷി ലയിപ്പിച്ചുനോക്കൂ.
നിരീക്ഷണം 3
ചൂടുവെള്ളത്തിൽ മഷി പെട്ടെന്ന് ലയിച്ചു ചേരുന്നു.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 28.
പഞ്ചസാരയും മഷിയും ലയിക്കുന്നതിന്റെ വേഗതയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
Answer:
പഞ്ചസാരയേക്കാൾ വേഗത്തിൽ മഷി വെള്ളത്തിൽ ലയിക്കുന്നു.

Question 29.
വസ്തുക്കളുടെ ലയനവേഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തി എഴുതുക.
Answer:

  • ചെറുതരികളാകുമ്പോൾ ലയനവേഗം കൂടുന്നു
  • ശക്തിയായിളക്കുമ്പോൾ ലയനവേഗം കൂടുന്നു
  • ചൂട് കൂടുമ്പോൾ ലയനവേഗം കൂടുന്നു

Question 30.
എന്തെല്ലാം ആവശ്യങ്ങൾക്കാണ് ഐസ് ഉപയോഗിക്കാറുള്ളത്?
Answer:

  • ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ
  • ശീതള പാനീയങ്ങൾ ഉണ്ടാക്കാൻ
  • ഐസ്ക്രീമുകൾ ഉണ്ടാക്കാൻ
  • പർവ്വത പ്രദേശങ്ങളിൽ ഐസിനുമുകളിൽ ഐസ് സ്കേറ്റിംഗ് നടത്താൻ
  • ധ്രുവ പ്രദേശങ്ങളിൽ എസ്കിമോകൾ വീടുണ്ടാക്കാൻ

Question 31.
ഐസ് അല്പസമയം പുറത്ത് വച്ചിരുന്നാൽ എന്താണ് സംഭവിക്കുക? എന്താണിതിന് കാരണം?
Answer:
ഐസ് ഉരുകി വെള്ളമാകും. ചുറ്റുപാടിൽ നിന്ന് ചൂട് വലിച്ചെടുക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

Question 32.
വിവിധ സന്ദർഭങ്ങളിൽ ഐസിന് വരുന്ന മാറ്റങ്ങൾ പരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 23
Answer:
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 24

Question 33.
ചൂട് വഹിക്കാൻ വെള്ളത്തിനുള്ള കഴിവ് പല സന്ദർഭങ്ങളിലും നാം പ്രയോജനപ്പെടുത്തുന്നുണ്ടല്ലോ. ഏതെ ല്ലാമാണ് അത്തരം സന്ദർഭങ്ങൾ?
Answer:

  • അരി വേവിക്കുന്നതിന്
  • വെള്ളം ചൂടാക്കി സൂക്ഷിക്കുന്നതിന്
  • വാഹനങ്ങളിലെ റേഡിയേറ്ററുകളിൽ
  • ചൂടായ വസ്തുക്കളെ പെട്ടെന്ന് തണുപ്പിക്കുന്നതിന്
  • ഫാക്ടറികളിലെ ബോയിലറുകളിൽ

ചൂടാക്കുമ്പോൾ ജലം ബാഷ്പമായി ഉയരുന്നത് കണ്ടിട്ടില്ലേ?
ജലം നിത്യജീവിതത്തിൽ

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

നനഞ്ഞ തുണി ഉണങ്ങുമ്പോൾ തുണിയിലെ ജലാംശത്തിന് എന്തു സംഭവിക്കുന്നു? ചർച്ചചെയ്യൂ. ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിൽനിന്ന് ചെറുകണികകൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ബാഷ്പീകരണം (vapourisation) എന്നു പറയുന്നു. ചൂടാകു മ്പോൾ ബാഷ്പീകരണത്തിന്റെ തോത് വർധിക്കുന്നു. ബാഷ്പീകരണം എല്ലാ താപനിലയിലും സംഭവിക്കുന്നു. ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥ കളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർഥമാണ് ജലം.

Question 34.
ചിത്രീകരണത്തിലേതുപോലെ ഒരു ഉപകരണം ഉണ്ടാക്കി ഏതെങ്കിലും ഒരു കുപ്പിയിൽ വെള്ളം ഒഴിച്ചുനോക്കൂ. എന്താണ് സംഭവിക്കുന്നത്?
Answer:
എല്ലാ കുപ്പികളിലെയും ജലനിരപ്പ് ഒരുപോലെയാണ്.

Question 35.
ജലാശയങ്ങൾ വറ്റുമ്പോൾ സമീപത്തെ വീടുകളിലെ കിണറുകളിൽ ജലനിരപ്പിന് എന്തു സംഭ വിക്കും?
Answer:
ജലാശയങ്ങൾ വറ്റുമ്പോൾ സമീപത്തെ കിണറുകളിൽ ജലനിരപ്പ് താഴുന്നു.

Question 36.
വ്യവസായശാലകൾ നിയന്ത്രണമില്ലാതെ ജലമെടുക്കുന്നത് ആ പ്രദേശത്തെ ജലലഭ്യതയെ ബാധിക്കുമോ?
Answer:
തീർച്ചയായും ബാധിക്കും.
നിയന്ത്രണമില്ലാതെ ജലമെടുക്കുമ്പോൾ ജലനിരപ്പ് താഴുന്നു. അതിനാൽ സമീപപ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കിട്ടുകയില്ല.
വിതാനം പാലിക്കുന്നു എന്നത് ജലത്തിന്റെ ഒരു സവിശേഷതയാണ്.

Question 37.
ഭൂമിയിലെ പ്രധാന ജലശേഖരം ഏതാണ്?
Answer:
കടൽ
വലിയ അളവിൽ ലവണങ്ങൾ ലയിച്ചുചേർന്നിട്ടുള്ളതുകൊണ്ട് കടൽവെള്ളം
ദൈനംദിനാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല.
ഈ ജലസ്രോതസ്സുകളിൽ വെള്ളമെത്തുന്നത് മഴയിലൂടെയാണല്ലോ.

Question 38.
നിങ്ങളുടെ ചുറ്റുപാടിലെ ശുദ്ധജലസ്രോതസ്സുകൾ ഏതെല്ലാമെന്ന് എഴുതൂ.
Answer:
കിണർ, കുളം, പുഴ, കായൽ, തോട്, കുഴൽക്കിണർ, മഴ, നീരുറവകൾ.

Question 39.
ഇവയിൽ ശുദ്ധജലസ്രോതസ്സുകൾ ഏവ?
Answer:
കിണർ, കുഴൽക്കിണർ, മഴ, നീരുറവകൾ.

ജലത്തുള്ളിക്ക് പറയാനുള്ളത്
ജീവജാലങ്ങൾക്ക് ഞങ്ങളില്ലാതെ ജീവിക്കാനാവില്ല. ജലാശയങ്ങൾ ചൂടുപിടിക്കുമ്പോൾ ഞങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നു. പിന്നീട് തണുത്ത് മഴമേഘങ്ങളായി മാറുന്നു. അവിടെ വച്ച് ചെറുകണികകളായ ഞങ്ങൾ ഒന്നിച്ചുചേർന്ന് മഴത്തുള്ളികളായി ഭൂമിയിലേക്കു പതിക്കുന്നു. അങ്ങനെ ജലസ്രോതസ്സുകളുടെ ഭാഗമായി മാറുന്നു.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

ഭൂമിയിൽ ലഭ്യമായിട്ടുള്ള ശുദ്ധജലം ജീവജാലങ്ങൾക്ക് ആവശ്യമാണ്. എന്നാൽ മനുഷ്യന്റെ ചില ഇടപെടലുകൾ ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ചുവടെ നൽകിയ സന്ദർഭങ്ങൾ നിരീക്ഷിക്കുക
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 25

Question 40.
ജലമലിനീകരണവും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസിൽ ഒരു സെമിനാർ നടത്തൂ.
Answer:
സൂചകങ്ങൾ:
ജലമലിനീകരണത്തിന്റെ കാരണങ്ങൾ

  • നദികളിൽ വസ്ത്രങ്ങളും വാഹനങ്ങളും കഴുകുക.
  • ഗാർഹിക മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുക.
  • ഫാക്ടറി മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുക.
  • കന്നുകാലികളെ നദികളിൽ കുളിപ്പിക്കുക.
  • കാർഷികമേഖലകളിൽ നിന്ന് നദികളിലേക്കുള്ള വളങ്ങളുടെയും കീടനാശിനികളുടെയും ഒഴുക്ക്.

ജലം നിത്യജീവിതത്തിൽ

  • നദികളിൽ വസ്ത്രങ്ങളും വാഹനങ്ങളും കഴുകുന്നത് ഒഴിവാക്കുക.
  • കന്നുകാലികളെ നദികളിൽ കുളിപ്പിക്കുന്നത് ഒഴിവാക്കുക.
  • വീടുകളിൽ മാലിന്യ നിർമാർജനത്തിന് അനുയോജ്യമായ രീതികൾ സ്വീകരിക്കുക.
  • ഫാക്ടറി മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കുക.
  • വളങ്ങളും കീടനാശിനികളും വിവേകപൂർവ്വം ഉപയോഗിക്കുക.
  • ടോയ്ലറ്റുകളും മറ്റ് ശുചിത്വ സൗകര്യങ്ങളും ഉപയോഗിക്കുക.

കരുതിവയ്ക്കാം നാളേക്ക്
മഴ ധാരാളം ലഭിക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ വേനൽക്കാലത്ത് പല പ്രദേശങ്ങളിലും വരൾച്ച ഉണ്ടാകുന്നുണ്ട്. മഴവെള്ളം സംഭരിച്ചുവച്ചാൽ വേനൽക്കാലത്തും ജലലഭ്യത ഉറപ്പാക്കാം. മഴവെള്ളം സംഭരിക്കുന്നതിനുള്ള ചില മാർഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതു നോക്കൂ.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 26

Question 41.
മറ്റെന്തെല്ലാം മാർഗങ്ങൾ ജലസംഭരണത്തിന് ഉപയോഗിക്കാം?
Answer:
ചെറിയ ഡാമുകൾ.

Question 42.
നിങ്ങളുടെ പ്രദേശത്ത് ഏതെല്ലാം മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തൂ.
Answer:
മഴവെള്ള സംഭരണി, കിണർ റീചാർജിങ്.

Basic Science Class 5 Chapter 3 ജലം നിത്യജീവിതത്തിൽ Question Answer Notes

Question 1.
താഴെപ്പറയുന്ന വസ്തുക്കളെ വെള്ളത്തിൽ മുങ്ങുന്നവയും മുങ്ങാത്തവയും ആയി തരംതിരിക്കുക.
(പേപ്പർ, പ്ലാസ്റ്റിക് കുപ്പി, ചെമ്പ് വയർ, സ്റ്റീൽ പ്ലേറ്റ്, ഐസ് ക്യൂബ്, തേൻ)
Answer:
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 27

Question 2.
താഴെപ്പറയുന്ന വസ്തുക്കളെ വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതും ആയി തരംതിരിക്കുക.
a) പഞ്ചസാര സിറപ്പ്
b) നാരങ്ങ നീര്
c) കറിയുപ്പ്
d) പാം ഓയിൽ
e) കൽക്കണ്ടം
f) മുളക് പൊടി
g) സിമന്റ്
h) അരിമാവ്
Answer:
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 29

Question 3.
അക്വേറിയങ്ങളിൽ എയർ പമ്പുകൾ ഘടിപ്പിക്കുന്ന നിങ്ങൾ കണ്ടിരിക്കാം. അതിന്റെ ആവശ്യമെന്താണ്?
Answer:
മത്സ്യങ്ങൾ വെള്ളത്തിൽ ലയിക്കുന്ന ഓക്സിജൻ ശ്വസിക്കുന്നു. തുടർച്ചയായ ശ്വസനം മൂലം വെള്ളത്തിലെ ഓക്സിജന്റെ അളവ് പൂജ്യം ശതമാനം വരെ കുറഞ്ഞു മത്സ്യങ്ങളുടെ മരണത്തിലേക്ക് നയിക്കാൻ ഇടയുണ്ട്. അതിനാൽ, ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാൻ അക്വേറിയങ്ങളിൽ എയർ പമ്പുകൾ ഘടിപ്പിച്ചിരിക്കുന്നു.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 4.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുക. തെറ്റായ പ്രസ്താവനകൾ ശരിയാക്കുക.
Answer:
a) താപനില വർദ്ധിക്കുമ്പോൾ പദാർത്ഥങ്ങളുടെ ലയിക്കൽ കുറയുന്നു.
b) ചൂടായിരിക്കുമ്പോഴാണ് ബാഷ്പീകരണം സംഭവിക്കുന്നത്.
c) ജലത്തിന് പരമാവധി താപം പിടിച്ചുനിർത്താനുള്ള ശേഷിയുണ്ട്.
d) പ്രകൃതിയിൽ ലഭ്യമായ ഏറ്റവും ശുദ്ധമായ ജലമാണ് മഴവെള്ളം.
e) ഒരു ലായനിയിൽ കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ള പദാർത്ഥമാണ് ലീനം.
a) തെറ്റ്
താപനില വർദ്ധിക്കുമ്പോൾ പദാർത്ഥങ്ങളുടെ ലയിക്കാനുള്ള കഴിവും വർദ്ധിക്കുന്നു.
b) തെറ്റ്
ബാഷ്പീകരണം എല്ലായ്പ്പോഴും സംഭവിക്കുന്നു.
c) ശരി
d) ശരി
e) omg
ഒരു ലായനിയിൽ കൂടുതൽ അളവിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ലായകമാണ്.

Question 5.
ചേരുംപടി ചേർക്കുക

A B
സാർവികലായകം തടയണ
ജലസംഭരണം രാസ കീടനാശിനികൾ
ജല മലിനീകരണം മഴമേഘങ്ങൾ
ജല ശ്രോതസ്സ് ലായനികൾ

Answer:

A B
സാർവികലായകം ലായനികൾ
ജലസംഭരണം തടയണ
ജല മലിനീകരണം രാസ കീടനാശിനികൾ
ജല ശ്രോതസ്സ് മഴമേഘങ്ങൾ

Question 6.
ജലശുദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ ക്രമരഹിതമായി നൽകിയിരിക്കുന്നു. അവ ശരിയായ ക്രമത്തിൽ വയ്ക്കുക.
A. മാലിന്യങ്ങൾ അടിയാനനുവദിക്കുന്നു.
B. രോഗാണുക്കളെ നശിപ്പിക്കുന്നു.
C. ജലം വീടുകളിലേക്ക് എത്തിക്കുന്നു.
D. വലിയ മാലിന്യങ്ങൾ അരിച്ച് മാറ്റുന്നു.
E. ടാങ്കിൽ സംഭരിക്കുന്നു.
F. പല തട്ടുള്ള അരിപ്പകൾകൊണ്ട് അരിച്ചുമാറ്റുന്നു.
D. വലിയ മാലിന്യങ്ങൾ അരിച്ച് മാറ്റുന്നു.
Answer:
D. വലിയ മാലിന്യങ്ങൾ അരിച്ച് മാറ്റുന്നു.
A. മാലിന്യങ്ങൾ അടിയാനനുവദിക്കുന്നു.
F. പല തട്ടുള്ള അരിപ്പകൾകൊണ്ട് അരിച്ചുമാറ്റുന്നു.
B. രോഗാണുക്കളെ നശിപ്പിക്കുന്നു.
E. ടാങ്കിൽ സംഭരിക്കുന്നു.
C. ജലം വീടുകളിലേക്ക് എത്തിക്കുന്നു.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 7.
താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക
a) ശരീരത്തിന്റെ ഏത് ഭാഗത്താണ് ഏറ്റവും കൂടുതൽ ജലാംശം ഉള്ളത്?
b) താഴെപ്പറയുന്നവയിൽ ഏതാണ് വെള്ളത്തിൽ മുങ്ങാത്തത്?
(ഐസ്, നാണയം, കല്ല്, ഇരുമ്പ് ആണി
c) ഖര, ദ്രാവക, വാതക അവസ്ഥയിൽ നിലനിൽക്കുന്ന പ്രകൃതിയിലെ ഏക പദാർത്ഥം ഏതാണ്?
Answer:
a) രക്തം – 94%
b) ഐസ്
c) ജലം

Question 8.
താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക
a. ജലത്തിന്റെ രൂപത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?
b. സാർവിക ലായകത്തിന്റെ പേര് എഴുതുക?
c. ജലത്തിന്റെ വാതകാവസ്ഥ എന്താണ്?
d. ഭൂമിയിലെ പ്രധാന ജലസ്രോതസ്സ് ഏതാണ്?
Answer:
a. ജലത്തിന് കൃത്യമായ രൂപമില്ല. അതിനാൽ അത് നിറച്ച കണ്ടെയ്നറിന്റെ രൂപം എടുക്കുന്നു.
b. ജലം
c. നീരാവി
d. കടൽ
e. ഒരു ലായനിയുടെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?
Answer:
a. ജലത്തിന് കൃത്യമായ രൂപമില്ല. അതിനാൽ അത് നിറച്ച കണ്ടെയ്നറിന്റെ രൂപം എടുക്കുന്നു.
b. ജലം
c. നീരാവി
d. കടൽ
e. ലീനം, ലായകം

Question 9.
ജലത്തിന്റെ ചില ഗുണങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ അവർ ഉപയോഗിക്കുന്ന സാഹചര്യങ്ങളും. അവ ശരിയായി പൊരുത്തപ്പെടുത്തുക.
(പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു, ഒഴുകുന്നു, താപം വഹിക്കുന്നു, കൃത്യമായ ആകൃതിയില്ല. കണ്ടെയ്നറിന്റെ ആകൃതി എടുക്കുന്നു, ഖര, ദ്രാവക, വാതക അവസ്ഥയിൽ നിലനിൽക്കുന്നു a. മധുരമുള്ള പാനീയങ്ങളിൽ.
b. പൈപ്പുകളിലൂടെ കൊണ്ടുപോകുന്നു.
c. വിവിധ ആകൃതിയിലുള്ള പാത്രങ്ങളിൽ ശേഖരിക്കാം.
d. അണുവിമുക്തമാക്കാൻ.
e. ഐസ് വ്യവസായത്തിൽ ഉപയോഗിക്കാം.
f. വിവിധ ജലസംഭരണികളിൽ ശേഖരിക്കാം.
g. നീരാവി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കാം.
h. സോഡ വെള്ളം തയ്യാറാക്കുന്നതിന്.
Answer:
a. പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു.
b. ഒഴുകുന്നു.
c. കൃത്യമായ ആകൃതിയില്ല. കണ്ടെയ്നറിന്റെ ആകൃതി എടുക്കുന്നു.
d. താപം വഹിക്കുന്നു.
e. ഖര, ദ്രാവക, വാതക അവസ്ഥയിൽ നിലനിൽക്കുന്നു.
f. കൃത്യമായ ആകൃതിയില്ല. കണ്ടെയ്നറിന്റെ ആകൃതി എടുക്കുന്നു.
g. ഖര, ദ്രാവക, വാതക അവസ്ഥയിൽ നിലനിൽക്കുന്നു.
h. പദാർത്ഥങ്ങളെ ലയിപ്പിക്കുന്നു.

Question 10.
A) ലയനവുമായി ബന്ധപ്പെട്ട ഈ പട്ടിക അനുയോജ്യമായി പൂർത്തിയാക്കുക.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 30
B) ജലത്തെ സംബന്ധിക്കുന്ന മൂന്നു പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ എടുത്തെഴുതുക.

  • ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും ശുദ്ധജലമാണ്.
  • കൂടുതൽ വസ്തുക്കളെ ലയിപ്പിക്കുന്നതുകൊണ്ട് ജലത്തെ സാർവികലായകം എന്നു വിളിക്കുന്നു.
  • ജലത്തിന്റെ വാതകാവസ്ഥയാണ് നീരാവി

Answer:
a) ലായകം
b) ലായനി
c) കാർബൺ ഡൈഓക്സൈഡ്
d) പഞ്ചസാര ലായനി
e) തുരിശ്
f) ജലം

B)

  • കൂടുതൽ വസ്തുക്കളെ ലയിപ്പിക്കുന്നതുകൊണ്ട് ജലത്തെ സാർവികലായകം എന്നു വിളിക്കുന്നു.
  • ജലത്തിന്റെ വാതകാവസ്ഥയാണ് നീരാവി

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

Question 11.
ചിത്രം ശ്രദ്ധിക്കുക
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 31
a) ജലത്തിന്റെ ഏത് സ്വഭാവമാണ് ചിത്രീകരിച്ചിരിക്കുന്നത്?
b) പാത്രത്തിന്റെ മധ്യത്തിൽ കുറച്ച് മണൽ ഇടുകയാണെങ്കിൽ ജലനിരപ്പിൽ എന്ത് മാറ്റങ്ങൾ കാണാൻ കഴിയും?
c) നദികളിൽ നിന്ന് മണൽ ഖനനം ചെയ്താൽ അടുത്തുള്ള കിണറുകളിലെ ജലനിരപ്പിനെ എങ്ങനെ ബാധിക്കും?
Answer:
a) ജലം വിതാനം പാലിക്കുന്നു.
b) മൂന്ന് പാത്രങ്ങളിലെയും ജലനിരപ്പ് ഉയരും. അങ്ങനെ ജലം വിതാനം പാലിക്കും.
c) നദികളിൽ നിന്ന് മണൽ ഖനനം ചെയ്താൽ അടുത്തുള്ള കിണറുകളിലെ ജലനിരപ്പ് കുറയും.

Question 12.
താഴെപ്പറയുന്ന പ്രസ്താവന ശ്രദ്ധിക്കുക.
(പദാർത്ഥങ്ങൾ ലയിക്കുന്നതിനുള്ള ജലത്തിന്റെ ഗുണം വസ്ത്രങ്ങൾ കഴുകാൻ സഹായിക്കുന്നു)
A. ജലത്തിന്റെ മറ്റേതെങ്കിലും രണ്ട് സവിശേഷതകൾ പട്ടികപ്പെടുത്തുകയും ഈ സവിശേഷതകൾ ഉപയോഗിക്കുന്ന രണ്ട് ദൈനംദിന ജീവിത സാഹചര്യങ്ങൾ എഴുതുകയും ചെയ്യുക.
B. പട്ടിക പൂർത്തിയാക്കുക
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 32

Answer:
A.
Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ 33

B. i) ലീനം
ii) ലായകം
iii) ജലം
iv) കാർബൺ ഡൈഓക്സൈഡ്
v) ഉപ്പ്
vi) ഉപ്പ് വെള്ളം

Question 13.
എങ്ങനെയാണ് മഴ ഉണ്ടാകുന്നത്?
Answer:
ജലാശയങ്ങൾ ചൂടാകുമ്പോൾ ജലം അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അപ്പോൾ വെള്ളം തണുക്കുകയും മഴമേഘങ്ങളായി മാറുകയും ചെയ്യുന്നു. തുടർന്ന് മഴമേഘങ്ങളിലെ ചെറിയ കണികകൾ മഴത്തുള്ളികളായി സംയോജിച്ച് മഴയായി ഭൂമിയിലേക്ക് വീഴുന്നു.

ജലം നിത്യജീവിതത്തിൽ Class 5 Notes

ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഘടകങ്ങളിൽ ഒന്നാണ് ജലം. ജീവൻ ആദ്യം ഉൽഭവിച്ചതും ജലത്തിലാണ്. ഭൂമിയുടെ മുക്കാൽ ഭാഗവും ജലമാണ്. പക്ഷെ ഉപയോഗിക്കാൻ കഴിയുന്ന ശുദ്ധജലത്തിന്റെ അളവ് വളരെ കുറവാണ്. നിലവിലുള്ള ജലസ്രോതസ്സുകൾ തന്നെ മലിനമായിക്കൊണ്ടിരിക്കുന്നു.

വേനൽക്കാലങ്ങളിൽ ജല ലഭ്യത വളരെ കുറയാറുമുണ്ട്. ജലമില്ലാതെ ജീവജാലങ്ങൾക്ക് അതിജീവിക്കാൻ ആവില്ല. നിരവധി ആവശ്യങ്ങൾക്ക് നാം ജലം ഉപയോഗിച്ചു വരുന്നു. ജലത്തിന്റെ ചില സവിശേഷതകളാണ് അതിനെ ഉപയോഗപ്രദമാക്കുന്നത്. ജലത്തിന്റെ സവിശേഷതകളും നിത്യജീവിതത്തിൽ ജലത്തിന്റെ സ്വാധീനവും നമുക്ക് ഈ യൂണിറ്റിൽ പരിചയപ്പെടാം. ജലം ജീവാമൃതമാണ്. നമുക്കതിനെ സംരക്ഷിക്കാം.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

  • ജലത്തിന് കൃത്യമായ രൂപമില്ല. അതിനാൽ അത് നിറച്ച കണ്ടെയ്നറിന്റെ രൂപം എടുക്കുന്നു.
  • നാണയങ്ങളും കല്ലുകളും പോലുള്ള ചില വസ്തുക്കൾ വെള്ളത്തിൽ മുങ്ങുമ്പോൾ പേപ്പർ ബോട്ടുകളും ഐസും പോലുള്ള മറ്റ് ചില വസ്തുക്കൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു.
  • ഉപ്പ്, വിനാഗിരി തുടങ്ങിയ ചില പദാർത്ഥങ്ങൾ വെള്ളത്തിൽ ലയിക്കുമ്പോൾ മണ്ണെണ്ണ, മെഴുക് തുടങ്ങിയ ചില പദാർത്ഥങ്ങൾ വെള്ളത്തിൽ ലയിക്കുന്നില്ല.
  • ലീനം ലായകത്തിൽ ലയിക്കുമ്പോൾ ഒരു ലായനി രൂപം കൊള്ളുന്നു.
    ലീനം + ലായകം → ലായനി
  • നിരവധി പദാർത്ഥങ്ങളെ ലയിപ്പിക്കാനുള്ള കഴിവ് ജലത്തിനുണ്ട്. അതിനാൽ ജലത്തെ സാർവികലായകം എന്ന് വിളിക്കുന്നു.
    പദാർത്ഥങ്ങളുടെ ലയിപ്പിക്കാനുള്ള വേഗത താഴെ കൊടുത്തിട്ടുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
    1. പൊടിച്ച പദാർത്ഥങ്ങൾക്ക് ലയിക്കാനുള്ള വേഗത കൂടുതലാണ്.
    2. ശക്തമായി ഇളക്കുമ്പോൾ, ലയിക്കുന്നതിനുള്ള വേഗത വർദ്ധിക്കുന്നു.
    3. ചൂടാകുമ്പോൾ ലയിക്കുന്നതിന്റെ വേഗത വർദ്ധിക്കുന്നു.
  • ദ്രവ്യത്തിന്റെ മൂന്ന് അവസ്ഥകളിലും ജലം നിലനിൽക്കാം.
    ഖരം – ഐസ്, ദ്രാവകം – വെള്ളം, ഗ്യാസ് – നീരാവി.
  • ദ്രാവകത്തിന്റെ ചെറിയ കണികകൾ അതിന്റെ ഉപരിതലത്തിൽ നിന്ന് ചുറ്റുപാടുകളിലേക്ക് വ്യാപിക്കുന്നതിനെ ബാഷ്പീകരണം എന്ന് വിളിക്കുന്നു. പദാർത്ഥം ചൂടാകുമ്പോൾ ബാഷ്പീകരണത്തിന്റെ നിരക്ക് വർദ്ധിക്കുന്നു. എല്ലാ താപനിലകളിലും ബാഷ്പീകരണം സംഭവിക്കുന്നു.
  • വെള്ളം വിതാനം പാലിക്കുന്നു.
  • ഭൂമി ഒരു ജലഗ്രഹമാണ്.
  • ജലാശയങ്ങൾ ചൂടാകുമ്പോൾ ജലം അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അപ്പോൾ വെള്ളം തണുക്കുകയും മഴമേഘങ്ങളായി മാറുകയും ചെയ്യുന്നു. തുടർന്ന് മഴമേഘങ്ങളിലെ ചെറിയ കണികകൾ മഴത്തുള്ളികളായി സംയോജിച്ച് മഴയായി ഭൂമിയിലേക്ക് വീഴുന്നു.
  • ദോഷകരമായ പദാർത്ഥങ്ങൾ ജലത്തെ മലിനമാക്കുകയും അത് സസ്യങ്ങൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും സുരക്ഷിതമല്ലാതാക്കുകയും ചെയ്യുമ്പോഴാണ് ജലമലിനീകരണം ഉണ്ടാകുന്നത്.
  • ജലമലിനീകരണത്തിന്റെ കാരണങ്ങൾ
    നദികളിൽ വസ്ത്രങ്ങളും വാഹനങ്ങളും കഴുകുക.
    ഗാർഹിക മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുക.
    ഫാക്ടറി മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുക.
    കന്നുകാലികളെ നദികളിൽ കുളിപ്പിക്കുക.
    കാർഷികമേഖലകളിൽ നിന്ന് നദികളിലേക്കുള്ള വളങ്ങളുടെയും കീടനാശിനികളുടെയും ഒഴുക്ക്.

Class 5 Basic Science Chapter 3 Notes Malayalam Medium ജലം നിത്യജീവിതത്തിൽ

  • ജലമലിനീകരണത്തിനുള്ള പ്രതിവിധികൾ
    നദികളിൽ വസ്ത്രങ്ങളും വാഹനങ്ങളും കഴുകുന്നത് ഒഴിവാക്കുക.
    കന്നുകാലികളെ നദികളിൽ കുളിപ്പിക്കുന്നത് ഒഴിവാക്കുക.
    വീടുകളിൽ മാലിന്യ നിർമാർജനത്തിന് അനുയോജ്യമായ രീതികൾ സ്വീകരിക്കുക.
    ഫാക്ടറി മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കുക.
    വളങ്ങളും കീടനാശിനികളും വിവേകപൂർവ്വം ഉപയോഗിക്കുക.
    ടോയ്ലറ്റുകളും മറ്റ് ശുചിത്വ സൗകര്യങ്ങളും ഉപയോഗിക്കുക.
  • മഴവെള്ള സംഭരണ ടാങ്കുകൾ, ചെക്ക് ഡാമുകൾ, കല്ല് മതിലുകൾ, കിണർ റീചാർജിംഗ്, മുതലായവ ജലസംഭരണത്തിനായി ഉപയോഗിക്കുന്ന രീതികളിൽ ഉൾപ്പെടുന്നു.
  • ശുദ്ധജലം വിലപ്പെട്ടതാണ്. നമ്മുടെ ഭാവിക്കായി നാം അത് സംരക്ഷിക്കണം.

Leave a Comment