Class 6 Malayalam Adisthana Padavali Second Term Question Paper 2022-23

Practicing with 6th Standard Adisthana Padavali Notes and Class 6 Malayalam Adisthana Padavali Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Adisthana Padavali Second Term Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ :

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാ നുള്ളതാണ്.
  • ആകെ ആറു പ്രവർത്തനങ്ങളാണ് നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം – 1 കണ്ടെത്താം എഴുതാം

കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെ ഓർമക്കുറിപ്പിൽ നിന്നുള്ള ഒരു ഭാഗം വായിക്കൂ. അമ്മയ്ക്ക് വായിക്കാൻ പുസ്തകമെടുക്കാനായി ഞങ്ങളുടെ ഗ്രാമീണ വായനശാലയിൽ ഞാൻ പതി വായി പോകുമായിരുന്നു. എന്റെ ആദ്യ സർവകലാ ശാലയാണ് ചെഞ്ചേരി യുവജനസമാജം വായനശാല. വയൽവരമ്പിലൂടെ വായനശാലയിലേക്കുള്ള വൈകു ന്നേരങ്ങളിലെ നടപ്പിന്റെ സുഖം ഇപ്പോഴും മറന്നിട്ടില്ല. വിശാലമായ നെൽപ്പാടങ്ങൾ, അതിനിരുവശത്തും കുറേ വീടുകൾ, ഒരു ചെറിയ കുളം, അങ്ങ് ദൂരെ പടി ഞ്ഞാദിക്കിൽ കുറുങ്കുളം കാവ്. അതിന്റെ പിന്നി ലാണ് സൂര്യൻ അസ്തമിക്കുക. അതിനപ്പുറം ഉള്ളൂർ തോട്. യാത്ര പറഞ്ഞിട്ടും പോകാതെ നിൽക്കുന്ന സ്നേഹസാന്നിധ്യം പോലെ എപ്പോഴും വീശുന്ന കാറ്റ്, ആ പഴയ ഗ്രാമത്തെക്കുറിച്ചോർക്കുമ്പോൾ നഷ്ട ബോധം കൊണ്ട് സങ്കടം വരും. പാടങ്ങളെല്ലാം പറ മ്പുകളായി മാറിപ്പോയി. എമ്പാടും വീടുകൾ. മനസ്സിൽ പതിഞ്ഞു കിടക്കുന്ന സ്വപ്നഭൂമിയാണ് ആ ഗ്രാമം.

1. അവലംബം : കെ. ജയകുമാറിന്റെ ഓർമ്മക്കുറിപ്പുകൾ ഗ്രാമത്തെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നു ന്നത് എന്തുകൊണ്ട്?
(സുഖസൗകര്യങ്ങൾ കുറവായതുകൊണ്ട്, ഗ്രാമ ങ്ങളിലെ പഴമകളുടെ ചന്തം മാഞ്ഞുപോയതി നാൽ, വായനശാലയിൽ പുസ്തകങ്ങൾ കുറവാ യത് കൊണ്ട്)
Answer:
ഗ്രാമങ്ങളിലെ പഴമകളുടെ ചന്തം മാഞ്ഞുപോ യതിനാൽ

2. യാത്ര പറഞ്ഞിട്ടും പോവാതെ നിൽക്കുന്നത്
(കാറ്റ്, മേഘം, സൂര്യൻ)
Answer:
കാറ്റ്

3. രചയിതാവിന്റെ സ്വപ്ന ഭൂമിയായ ഗ്രാമം എങ്ങ നെയുള്ളതാണ്?
(ഗ്രാമീണതയുള്ള നാട്, നഗരത്തിന്റെ തിരക്കുള്ള നാട്, എമ്പാടും വീടുകളുള്ള നാട്)
Answer:
ഗ്രാമീണതയുള്ള നാട്

4. വൈകുന്നേരങ്ങളിൽ എഴുത്തുകാരൻ പോയിരു ന്നത് എങ്ങോട്ട്?
(കുറുങ്കുളം കാവിലേക്ക്, വായനശാലയിലേക്ക്, ഉള്ളൂർ തോട്ടിലേക്ക്
Answer:
വായനശാലയിലേക്ക്

5. കെ. ജയകുമാർ ആദ്യ സർവകലാശാലയായി വിശേഷിപ്പിച്ചത്?
(വായനശാല, ഗ്രാമം, വിദ്യാലയം)
Answer:
വായനശാല

Class 6 Malayalam Adisthana Padavali Second Term Question Paper 2022-23

പ്രവർത്തനം – 2

(എ) വിശകലനക്കുറിപ്പ് തയ്യാറാക്കുക
താഴെക്കൊടുത്ത ശൈലി ശ്രദ്ധിക്കൂ.

ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച

അകലെയുള്ളതോ അടുത്ത് പരിചയമില്ലാത്തതോ ആയ കാര്യങ്ങൾ കേമമാണെന്നു തോന്നും എന്നാണ് ശൈലിയുടെ അർത്ഥം. മുകളിലെ ഇതുപോലെ ഒട്ടേറെ ശൈലികൾ നിങ്ങൾക്ക് പരിചി തമാണല്ലൊ. മറ്റൊന്ന് നോക്കൂ.

തേടിയ വള്ളി കാലിൽ ചുറ്റി

ഈ ശൈലിയെ വിശകലനം ചെയ്ത് കുറിപ്പ് തയ്യാ
Answer:
തേടിയ വള്ളി കാലിൽ ചുറ്റി നമ്മൾ ആഗ്രഹിച്ച കാര്യം അല്ലെങ്കിൽ കുറെ നാളായി പ്രതീക്ഷിച്ച കാര്യം നമ്മെ തേടിവന്നു എന്നാണ് ഈ ശൈലിയുടെ അർത്ഥം.

ബി) കൂട്ടത്തിൽപ്പെടാത്തത് ഏത്?
(വഞ്ചി, പുഞ്ച, തോണി)
Answer:
പുഞ്ച

പ്രവർത്തനം – 3

(എ) ലഘു ഉപന്യാസം തയ്യാറാക്കുക “കാലം മാറുമ്പോൾ കോലവും മാറും’ എന്നാണല്ലോ എന്ന പാഠഭാഗത്ത് പഴയ കൃഷിരീതികളെക്കുറിച്ചുള്ള സൂചനയുണ്ട്. ഇക്കാലത്ത് കൃഷിയിറക്കുന്നതിലും കൊയ്തെടുക്കുന്നതിനും വിത്തുകളിലുമൊക്കെ എന്തെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നു. അല്ലേ?
കാർഷികരംഗത്ത് വന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് ലഘു ഉപന്യാസം തയ്യാറാക്കൂ
Answer:
കൃഷിക്കു പ്രാധാന്യം നൽകിയിരുന്ന ഒരു സാംസ്കാരമായിരുന്നു. കേരളത്തിലുണ്ടായിരു ന്നത്. നിലമൊരുക്കുന്നതും വിത്തുവിതയ്ക്ക് ന്നതും കളപറിക്കുന്നതും കൊയ്യുന്നതുമെല്ലാം ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടെയും അനു ഭവമായിട്ടായിരുന്നു അക്കാലത്ത് മനുഷ്യർ കണ്ടിരുന്നത്. എന്നാൽ ഇന്ന് വയലുകളും തോപ്പുകളും മലകളുമൊന്നുമില്ല. അധ്വാനി ക്കാൻ മടിക്കുന്ന കേരളീയർ അരിക്കും പച്ചക്ക റികൾക്കൊമൊക്കെ മറ്റു സംസ്ഥാനങ്ങളെ യാണ് ആശ്രയിക്കുന്നത്. കൃഷിക്കും കർഷ കർക്കും അർഹിക്കുന്ന പ്രാധാന്യം ഇന്നത്തെ സമൂഹം നൽകുന്നില്ല. കൃഷിയും കർഷകരും ഉണ്ടെങ്കിലേ മനുഷ്യസമൂഹത്തിന് നിലനിൽപ്പു ഉള്ളുവെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നില്ല. നെൽകൃഷി ഇല്ലാത്തതിനാൽ ഇക്കാലത്ത് നെല്ല് സംഭരിച്ചുവയ്ക്കേണ്ട ആവശ്യമില്ല. അതിനാൽ പത്തായങ്ങളും ഇല്ലാതായി. കുന്നുകളിൽ നിന്നുള്ള മണ്ണിട്ട് വയലുകൾ നികത്തുന്നതു കൊണ്ട് വയലുകളും ഇന്ന് അപ്രത്യക്ഷമായി.

ബി) പൊലിമ എന്ന വാക്കുകൊണ്ട് അർത്ഥമാക്കു ന്നത് എന്ത്?
(മേന്മ, തനിമ, സമൃദ്ധ)
Answer:
സമൃദ്ധി

പ്രവർത്തനം – 4

(എ) പ്രതികരണക്കുറിപ്പ് തയ്യാറാ ക്കുക

ഒരുമയുടെ സന്ദേശമാണല്ലോ ഓണം നൽകുന്നത്. കാർട്ടൂൺ ശ്രദ്ധിക്കു
Class 6 Malayalam Adisthana Padavali Second Term Question Paper 2022-23 1
കുട്ടികൾ ചെയ്ത പ്രവൃത്തിയോടും മുതിർന്നവരുടെ അഭിപ്രായത്തോടും നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതൂ.
Answer:
മുതിർന്നവരുടെ അഭിപ്രായം ശരിയാണ്. പണ്ട് കാലങ്ങളിൽ ഓണം കൂട്ടായ്മയുടെയും നന്മ യുടെയും ആഘോഷമായിരുന്നു. ആഘോഷങ്ങ ളുടെ ഭാഗമായി പൂക്കളം ഒരുക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളെ ആശ്ര യിച്ചിരുന്നില്ല. തുമ്പയും തെച്ചിയും മുക്കുറ്റിയും എല്ലാം എല്ലായിടത്തും സമൃദ്ധം ആയിരുന്നു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു കാല ത്തെക്കുറിച്ച് ഈ കാർട്ടൂൺ ഓർമിപ്പിക്കുന്നു.

ബി) പിള്ളേരോണം’ എന്ന വാക്കു കൊണ്ട് അർത്ത മാക്കുന്നതെന്ത്?
(കുട്ടികളുടെ ഓണം, മുതിർന്നവരുടെ ഓണം, കർക്കിടകത്തിലെ തിരുവോണം)
Answer:
കുട്ടികളുടെ ഓണം

Class 6 Malayalam Adisthana Padavali Second Term Question Paper 2022-23

പ്രവർത്തനം – 5

(എ) കഥാപാത്രനിരൂപണം തയ്യാറാക്കാം

സ്നേഹം
വീടിന്റെ വടക്കു ഭാഗത്തെ തൊടിയിൽ പടരാൻ തുട ങ്ങുന്ന വെള്ളരിവള്ളിയെ വളരാൻ സഹായകമായ രീതിയിൽ തിരിച്ചു വിടുകയാണ് അച്ചൻ. എന്തൊ ക്കയോ അഭിപ്രായം പറഞ്ഞുകൊണ്ട് അമ്മയും അടു ത്തുണ്ട്. ഓഫീസ് ജീവനക്കാരനായ അച്ഛൻ ഇത്തരം പണികൾ ഒന്നും ചെയ്തും കണ്ടിട്ടില്ല. ഒഴിവുദിവസ ങ്ങളിൽ മിക്കവാറും കമ്പ്യൂട്ടറും മൊബൈലും ആയി സമയം ചെലവഴിക്കും. അരികിലെത്തി പച്ചക്കറി വള ങ്ങളെക്കുറിച്ചുള്ള അച്ഛന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നത് മനുവാണ്. അവനായിരുന്നല്ലോ മുത്ത ച്ഛനെ സഹായിക്കാറ്…..!
പെട്ടെന്ന് മനുവിന് സങ്കടം വന്നു. കായ്ച്ചു നിൽക്കുന്ന വഴുതിനൽ ചേർത്തു പിടിച്ച് അവൻ നിന്നു. മുത്തശ്ശന്റെ മുഖം മനസ്സിൽ തെളിഞ്ഞു. മനുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അച്ഛനും അമ്മയും മനു വിനെ ചേർത്തുപിടിച്ചു.

മുഹമ്മദ് ഫഹീം പി അലനല്ലൂർ

മനുവിനെക്കുറിച്ച് കഥാപാത്രനിരൂപണം തയ്യാറാക്കു
Answer:
അന്യം നിന്നും പോകുന്ന പൈതൃകത്തിന്റെ ഒരു കണ്ണിയായി മനു ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. മുത്തച്ഛന്റെ സന്തത സഹചാരി യായി മുത്തച്ഛനെ അതിരറ്റ് സ്നേഹിക്കുന്നവ നാണ് മനു. സ്വന്തം മകനെക്കാളും മുത്തച്ഛൻ സമയം ചെലവഴിച്ചത് മനുവും ആയിട്ടാണ്. മനുവും മുത്തച്ഛനും തമ്മിൽ അഗാധമായ അടു പ്പത്തിലായിരുന്നു. കൃഷിയെക്കുറിച്ച് മനു വളരെ കൃത്യമായി എല്ലാ കാര്യങ്ങളും മനസ്സിലാക്കിയി രുന്നു. ഇതിൽ നിന്ന് മനുവിനെ കൃഷിയോടുള്ള ആഭിമുഖ്യം മനസ്സിലാക്കാം. മുത്തച്ഛന്റെ വേർപാട് മനുവിന് ആഘാതമായി ദുഃഖത്തിലാഴ്ത്തി, അത മേൽ മുത്തച്ഛനെ സ്നേഹിച്ചിരുന്നു.

ബി) ഉപ്പുകൊറ്റൻ ജാലവിദ്യകൊണ്ട് അപ്പങ്ങളാക്കി മാറ്റിയത് എന്താണ്?
(ഉപ്പുതരികൾ, നെല്ലിക്കകൾ, ചരൽക്കല്ലുകൾ)
Answer:
ഉപ്പുതരികൾ

Class 6 Malayalam Adisthana Padavali Second Term Question Paper 2022-23

പ്രവർത്തനം – 6

(എ) ഓർമ്മക്കുറിപ്പ് തയ്യാറാക്കുക

എനിക്ക് ആറുവയസ്സുള്ളപ്പോഴാണ്, കുഞ്ഞുതൊമ്മൻ ഭൂജാതനാവുന്നത്, അതുവരെയ്ക്കും മലഞ്ചെരിവിലെ ആ ചെറുവസതിയിൽ അപ്പനമ്മമാരും നാലു സഹോ ദരങ്ങളുമൊത്ത്, തികഞ്ഞ സ്വസ്ഥതയോടെ, ഞാന ങ്ങനെ ജീവിച്ചു വരികയായിരുന്നു. അപ്പോഴാണ് തൊമ്മന്റെ കടന്നു വരവ്. ആൾ ശിശു പ്രായം മുതൽക്കേ, ഒരതിസാമർഥ്യക്കാരനായിരുന്നു. എല്ലാ കുട്ടികളും നീന്തുന്ന പ്രായത്തിൽ തൊമ്മൻ നടക്കാൻ തുടങ്ങി. സാധാരണ പൈതങ്ങൾ കഷ്ടിച്ച് അരക്കുപ്പി പാൽ കുടിക്കുന്ന പരുവത്തിൽ നമ്മുടെ ചങ്ങാതിക്ക് രണ്ടുകുപ്പി പാൽ വേണം. ഒന്നരവയസ്സായപ്പോൾത്ത ന്നെ, ആൾ നല്ല മണിമണി പോലെ സ്ഫുടമായി സംസാരിച്ചു തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ എല്ലാറ്റിലും ഒരു പടി മുന്നിൽ തൊമ്മനെ ആദ്യമൊക്കെ ഞാൻ അതിരറ്റു സ്നേഹി ച്ചിരുന്നു. അവൻ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളൊ ക്കെയും ക്ഷമയോടെ സഹിച്ചിരുന്നു. തൊമ്മനോടുള്ള അകമഴിഞ്ഞ ആ സ്നേഹവായ്പിനു പിന്നിൽ വ്യക്ത മായ രണ്ടു വസ്തുതകളുണ്ടായിരുന്നു. ഒന്നാമത് അവൻ എന്റെ ഒരേ ഒരനുജൻ. രണ്ടാമത്, എട്ടാം പിറ ന്നാളിന് എനിക്ക് സമ്മാനമായി ലഭിച്ച് ജനിച്ചവൻ. കുഞ്ഞനുജൻ എന്ന റഷ്യൻ കഥാപു സ്തകം നൽകിയ പ്രചോദനം.

ഭുജാനനാവുക-ജനിക്കുക

റോസ്മേരിയുടെ ഓർമക്കുറിപ്പ് വായിച്ചല്ലോ. സഹോ ദരങ്ങളുമായോ കൂട്ടുകാരുമായോ ഉള്ള രസകരമായ നിങ്ങളുടെ ഓർമ്മകൾ കുറിപ്പായി എഴുതു
Answer:
ഓർമ്മക്കുറിപ്പ് എന്റെ ഓർമ്മയിലേക്ക് ഓടിയെത്തുന്നത് കൂട്ടു കാരിയുമായിട്ടുള്ള മഴക്കാലമാണ്. മഴക്കാലത്ത് എന്റെ പ്രിയ കൂട്ടുകാരി അമ്മുവുമായി മഴ നനഞ്ഞ് കളിച്ച് നടന്ന കാലം. മഴയത്ത് പറമ്പിൽ ചെറിയ കുഴികളുണ്ടാക്കും. അതിൽ ചാടി കളി ക്കുന്നത് ഇഷ്ടവിനോദമായിരുന്നു.

വൈകു ന്നേരം സ്കൂൾ വിടുമ്പോൾ മഴ വരാൻ പ്രാർത്ഥി ക്കുമായിരുന്നു. ഞാനും കവിതയും കടലാസ് തോണി ഉണ്ടാക്കും. മഴ വരണേ എന്ന് പ്രാർത്ഥിക്കും. മഴ വന്നാൽ പിന്നെ ഉത്സവമാണ്. പാടത്തിലൂടെ കടലാസ് തോണി ഒഴുക്കും. എന്നിട്ട് അതിന് പിന്നാലെ ഓടും. മഴവെള്ളം കാൽമുട്ടോളം കെട്ടി നിൽക്കുന്നിടത്ത് തൊഴിച്ച് അമ്മുവിന്റെ ദേഹത്ത് വെള്ളം തെറിപ്പിക്കും. എല്ലാത്തിന്റെയും അവസാനം പനിയും ജലദോ ഷവും അച്ഛന്റെ അടിയും.

ബി) മുഖഛായ എന്ന വാക്കിന് യോജക്കുന്നത്.
(മുഖവും, ഛായയും, മുഖമാകുന്ന ഛായ, മുഖ ത്തിന്റെ ഛായ)
Answer:
മുഖത്തിന്റെ ഛായ

Leave a Comment