Class 6 Malayalam Adisthana Padavali First Term Question Paper 2022-23

Practicing with 6th Standard Adisthana Padavali Notes and Class 6 Malayalam Adisthana Padavali First Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Adisthana Padavali First Term Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ :

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാ നുള്ളതാണ്.
  • ആകെ ആറു പ്രവർത്തനങ്ങളാണ് നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – വായിക്കാം എഴുതാം

കഥാഭാഗം വായിച്ച് ചോദ്യങ്ങൾക്ക് ഏറ്റവും യോജിച്ച ഉത്തരമെഴുതുക.

ആകാശം തെളിഞ്ഞു വരുന്നു. ഇക്കുഷിമ വിറ യ്ക്കുന്ന കൈകൾ കൊണ്ട് കുഞ്ഞുങ്ങളെ തൊട്ടു
നോക്കി. ചൂടുള്ള രോമപ്പുതപ്പിനുള്ളിൽ അവർ ഉറങ്ങു കയാണെന്നു തോന്നിച്ചു. നന്നായി വെളിച്ചം പരന്ന പ്പോൾ ഇക്കുഷിമ കാടിനുള്ളിലേക്കു വീണ്ടും കൃതി യിൽ കടന്നുചെന്നു. ഒരു കെട്ടു പച്ചിലകളുമായി വേഗ ത്തിൽ തിരിച്ചു വന്നു. ചിപ്പിപ്പാത്രത്തിൽ വെള്ളവും. ഇലകൾ പിഴിഞ്ഞു നീരെടുത്തു രണ്ടുപേരുടെയും വായ തുറന്ന് തുള്ളികളായി ഒഴിച്ചുകൊടുത്തു. പിന്നെ തണു പുള്ള വെള്ളവും. വെയിൽക്കണ്ണുമായി ആകാശം അൽപ്പം കൂടി മുന്നോട്ടു വന്നു. ഇക്കുഷിമ കുട്ടികളെ ത്തന്നെ നോക്കിയിരുന്നു. പിന്നെ വിശ്വസിക്കാൻ പറ്റാ ത്തവിധം സ്തബ്ധയായ അവൾ സന്തോഷത്തിന്റേ തായ ഒരു സ്വരം പുറപ്പെടുവിച്ചു. (ഇക്കുഷിമയിലെ മുത്തശ്ശി)

1. കഥാഭാഗത്ത് ഇക്കുഷിമയുടെ ഏതു മനോഭാവ മാണ് കാണാൻ കഴിയുന്നത്?

  • സ്നേഹം
  • ദേഷ്യം
  • പരിഭവം

Answer:
സ്നേഹം

2. ചൂടുള്ള രോമപ്പുതപ്പ് എന്നതുകൊണ്ട് അർത്ഥ മാക്കുന്നതെന്ത്?

  • പുറത്തുള്ള ചൂട്
  • പുതപ്പിനുള്ള ചൂട്
  • ശരീരത്തിന്റെ ചൂട്

Answer:
പുതപ്പിനുള്ള ചൂട്

3. മാതൃക പോലെ എഴുതുക.
കുപ്പിച്ചില്ല് – കുപ്പി + ചില്ല്
ചിപ്പിപ്പാത്രം – _______________
Answer:
ചിപ്പി + പാത്രം

4. വാനം എന്ന പദത്തിന് സമാനമായി കഥാഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന വാക്കേത്?

  • കാട്
  • ആകാശം
  • വെയിൽ

Answer:
ആകാശം

5. ആകാശം തെളിഞ്ഞു വരുന്നു എന്ന പ്രയോഗം സൂചിപ്പിക്കുന്നതെന്ത്?

  • നേരം പുലർന്നു വരുന്നു
  • കാർമേഘം മറയുന്നു
  • ഇരുട്ട് വ്യാപിക്കുന്നു

Answer:
നേരം പുലർന്നു വരുന്നു.

Class 6 Malayalam Adisthana Padavali First Term Question Paper 2022-23

പ്രവർത്തനം – 2 സംഭാഷണം

“അക്കമ്മയെ ബംഗ്ലാവിലെത്തിച്ച ശങ്കരണ്ണൻ നാളു കൾക്കു ശേഷം അവളെ കാണാനെത്തി. അക്കമ്മയ്ക്ക് സന്തോഷം അടക്കാനായില്ല. അവൾ ഓടിച്ചെന്ന് ശങ്ക രണ്ണനോട് ബംഗ്ലാവിലെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു.

എ) അക്കമ്മയും ശങ്കരണ്ണനും തമ്മിൽ നടക്കാനിട യുള്ള സംഭാഷണം തയ്യാറാക്കൂ.
Answer:
ശങ്കരൻ: അക്കമ്മേ, മോൾക്ക് സുഖമാണോ? പുതിയ വീട് എങ്ങനെയുണ്ട്? എല്ലാവർക്കും നിന്നെ ഇഷ്ടമായോ?
അക്കമ്മ ശങ്കര്ണ്ണാ, ഇവിടെ എല്ലാവർക്കും എന്നെ വല്യ ഇഷ്ടമാ. ഒരു വേലക്കാരിയോട് പെരുമാറുന്നപോലെയല്ല എന്നോട് പെരുമാറു ന്നത്. മകളെപ്പോലെയാ ഇവിടുത്തെ അമ്മ എന്നെ സ്നേഹിക്കുന്നത്. ശങ്കരണ്ണൻ എന്റെ വീട്ടിൽ പോയിരുന്നോ? അച്ഛനും അമ്മയ്ക്കും സുഖമാണോ?
ശങ്കരണ്ണൻ; അച്ഛനും അമ്മയും സുഖമായിരു ന്നു. ഒരു ദിവസം അവർ നിന്നെ കാണാൻ വരും. പിന്നെ ഇവിടുത്തെ ആളുകൾ പാവങ്ങളാ മോളേ, നല്ല സ്നേഹമുള്ളവരാ
അക്കമ്മ ഇവിടെ വലിയൊരു തെങ്ങിൻതോ പ്പുണ്ട്. നിറയെ തേങ്ങകളുമുണ്ട്. അതുവഴി നട ക്കാനും തേങ്ങ പെറുക്കിക്കൂട്ടാനുമൊക്കെ
എനിക്ക് എന്ത് ഇഷ്ടമാണെന്നോ. ഞാനിനി ഇവിടം വിട്ട് എങ്ങോട്ടുമില്ല. എന്റെ വീടുപോലെ എനിക്കിഷ്ടമാ ഇവിടം.

ബി) “സന്തോഷം” എന്ന പദത്തിന് പകരം പദമാണ്?
(ഹർഷം, വർഷം, ശോകം)
Answer:
ഹർഷം

പ്രവർത്തനം – 3 ആസ്വാദനക്കുറിപ്പ്

സച്ചിദാനന്ദന്റെ വേഗമുറങ്ങൂ എന്ന കവിതയിൽ പ്രകൃതി തൊട്ടിലും താരാട്ടുമാകുന്നു. പ്രകൃതിയിലെ സുന്ദരഭാവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വേഗമുറ ങ്ങാൻ മകളോട് പറയുകയാണിവിടെ.
ഈ കവിത വായിച്ചു നോക്കൂ.

ഒരു ഉറക്കു പാട്ട്

എൻ കുഞ്ഞുറങ്ങിക്കൊൾകെൻ കുഞ്ഞുറങ്ങിക്കൊൾ
കെ.എൻ.കുഞ്ഞുറങ്ങിക്കൊൾകന്റെ തങ്കം,
നാളെപ്പുലർകാലത്തുന്മേഷമിന്നത്തെ
ക്കാളുമിണങ്ങിയുണർന്നെണീക്കാൻ,
എല്ലാർക്കും നിന്ദ്രതന്നെങ്കത്തിൽ വിശ്രമി
ച്ചുല്ലാസം കോലുവാൻ കാലമായി
വെള്ളിച്ചാറൊത്തുവിളങ്ങും നിലാവിതാ
വെള്ളക്കിടക്ക വിരിച്ചു നീളേ.
മാന്തളിർ തിന്നു മദിച്ചോരിളംകുയിൽ
പൂന്തേൻകുഴമ്പാൽ നിൻ കർണ്ണയുഗ്മം
പാടേ നിറക്കാനായ്,നഗളനാളത്താ
ലോടക്കുഴലിടയ്ക്കതിടുന്നു
എൻ കുഞ്ഞുറങ്ങിക്കൊൾകെ,ൻ കുഞ്ഞുറങ്ങിക്കൊൾ
കെ.ൻകുഞ്ഞുറങ്ങിക്കൊൾകന്റെ തങ്കം.
(വള്ളത്തോൾ)
(അങ്കം – മടിത്തട്ട്, യുഗ്മം – രണ്ട്)

എ) കവിതയിലെ ആശയങ്ങൾ, പ്രയോഗഭംഗി, വർണനകൾ, സ്വന്തം നിരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
തൊട്ടിലും താരാട്ടുമായി മകളെ ഉറക്കുന്ന പ്രകൃതിയെയാണ് സച്ചിദാനന്ദന്റെ വേഗമുറങ്ങു എന്ന കവിതയിൽ നാം കാണുന്നത്. മകളുടെ സ്വപ്നങ്ങളിൽ ജീവിതത്തിന്റെ പുതുവിളകൾ പൊട്ടിവിരിയും എന്ന് മനോഹരമായ ദൃശ്യങ്ങ ളിലൂടെയും പ്രയോഗങ്ങളിലൂടെയും കവി വരച്ചു കാട്ടുന്നു. അമ്പിളിക്കലയാകുന്ന പൊൻ തിടമ്പ് തലയിലേറ്റി കറുത്ത കൊമ്പനാനയെപ്പോലെ രാത്രി കടന്നു വരുന്നു. മാനുകളും മുയലുകളും ഉറങ്ങിക്കഴിഞ്ഞു. കാടിറങ്ങി. ആറും കടലു മെല്ലാം ശാന്തമായി. മീനുകൾ മിഴി പൂട്ടി ഉറ ങ്ങി. സൂര്യൻ കായലിനപ്പുറത്തും മറഞ്ഞു. പക്ഷി കൾ പാട്ട് അവസാനിപ്പിച്ച് കൂട്ടിലേക്ക് മടങ്ങി. അക്ഷരങ്ങൾ കടലാസ്സിൽ മയങ്ങി. നീലമയി ലിനെപ്പോലെ പീലി വിരിച്ച് സ്വപ്നങ്ങൾ നെയ്ത് ലോകം ഉറക്കത്തിന് കാവൽ നിന്നു. നിലാവ് ആനയെപ്പോലെ തലോടിക്കൊണ്ടിരു ന്നു. മകളുടെ സ്വപ്നങ്ങളിൽ ജീവിതത്തിന്റെ പുത മണങ്ങൾ പൊട്ടിവിരിയുന്നതു കവി കാണിച്ചു തരുന്നു.

ബി) “വേഗമുറങ്ങൂ’ എന്ന കവിത ഏത് വിഭാഗ ത്തിൽപ്പെടുന്നു?

  • വഞ്ചിപ്പാട്ട്
  • താരാട്ടുപാട്ട്
  • തുള്ളൽപ്പാട്ട്

Answer:
താരാട്ട് പാട്ട്

Class 6 Malayalam Adisthana Padavali First Term Question Paper 2022-23

പ്രവർത്തനം – 4

വർണന തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ചു നോക്കൂ.

മുല്ലപ്പൂപോലുള്ള പൂനിലാവിൽ ചന്ദ്രബിംബത്തെ ക്കൊണ്ടും താരകക്കൂട്ടങ്ങളെക്കൊണ്ടും പ്രകൃതി ആകാ ശത്തെ അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്നതു കണ്ടപ്പോൾ ആ വശ്യസൗന്ദര്യത്തിനു മുമ്പിൽ എല്ലാം മറന്നങ്ങനെ നിന്നുപോയി. നക്ഷത്രക്കൂട്ടങ്ങളുടെ നടു വിലായി വിസ്താരത്തിൽ ഒഴിഞ്ഞു കിടക്കുന്നൊരു ഭാഗമുണ്ട്. ആകാശത്തെ പകുത്തുമാറ്റിയപോലെ തോന്നിക്കുന്ന ഈ ഭാഗത്ത് ഞൊറിവെച്ചപോലെ വെൺമേഘക്കൂട്ടങ്ങൾ ഇരുഭാഗത്തും നുരഞ്ഞു പത ഞ്ഞപോലെ കിടക്കുന്നു.
(എം.കെ. രാമചന്ദ്രൻ)

എ) പ്രകൃതിയുടെ സുന്ദരദൃശ്യങ്ങൾ എത്ര മനോ ഹരമായി ഇവിടെ പ്രതിപാദിച്ചിരിക്കുന്നു. നിങ്ങ ളുടെ അനുഭവത്തിൽ നിന്ന് ഒരു പ്രകൃതി വർണ്ണന തയ്യാറാക്കുക.
Answer:
സഞ്ചാരികളുടെ പറുദീസയായി അറിയപ്പെടുന്ന കേരളത്തിന്റെ പ്രകൃതിഭംഗി അവർണ്ണനീയ മാണ്. പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും, സ്വച്ഛി മണൽതിട്ടാം പാദോപ ധാനം പൂണ്ടും നിദ്ര ചെയ്യുന്ന കേരളം കവി കൾക്കും കലാകാരൻമാർക്കും ആവിഷ്കാര വിഷയമായിരുന്നു. ഭാർഗവക്ഷേത്രമായി അറി യപ്പെടുന്ന ഈ നാടിന്റെ പ്രകൃതിരമണീയത അന്യനാട്ടുകാർക്കും ആകർഷണീയത ജനിപ്പി ക്കുന്നതാണ്. കേരളത്തിലെ ഭൂപ്രകൃതിയും കാലാ വസ്ഥയും എല്ലാം ആ പ്രകൃതിരമണീയതയ്ക്ക മാറ്റുകൂട്ടുന്നു. പച്ചപ്പട്ടാർന്ന ഹരിതവനങ്ങൾ ഏറെ പ്രകീർത്തിക്കപ്പെടേണ്ടവയാണ്. ഈട്ടി, തേക്ക്, തുടങ്ങിയ വിലയേറിയ വൃക്ഷങ്ങൾ കൊണ്ട് നിറഞ്ഞു വനങ്ങൾ നമുക്ക് ധാരാളമു ണ്ട്. കടലും കരയും തമ്മിൽ സമന്വയിക്കുന്ന കോവളം കടപ്പുറം സഞ്ചാരികൾക്ക് മറ്റൊരു ആകർഷണകേന്ദ്രമാണ്.

ബി) നക്ഷത്രം എന്നതിന് സമാനമായ പദമേത്?

  • മുല്ലപ്പൂ
  • പൂനിലാവ്
  • താരകം

Answer:
താരകം

പ്രവർത്തനം: 5 – വിശകലനക്കുറിപ്പ്

“ചെകന്നുനിറഞ്ഞു തുളുമ്പി
നിൽക്കയാണൊരു പ്രാർത്ഥനാനാളം,

കടമ്മനിട്ട രാമകൃഷ്ണന്റെ ഊഞ്ഞാൽപ്പാട്ട് എന്ന കവിതയിൽ അച്ഛനും മക്കളും തമ്മിലുള്ള സ്നേഹപ കടനങ്ങൾ നോക്കി നിർവൃതി കൊണ്ടുനിൽക്കുന്ന അമ്മയെക്കുറിച്ച് ഇങ്ങനെ പറയുന്നു.

ഒരു സിനിമാഗാനത്തിലെ വരികൾ വായിച്ചു നോക്കൂ.
“അമ്മയല്ലാതൊരു ദൈവമുണ്ടോ
അതിലും വലിയൊരു കോവിലുണ്ടാ
(ശ്രീകുമാരൻ തമ്പി)

എ) കവിതാഭാഗവും ഗാനവും വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി സദാ പ്രാർത്ഥിക്കുന്ന മാതാവ്. അതിനുവേണ്ടി സ്വന്തം സുഖങ്ങൾ മാറ്റിവച്ച് എല്ലാം സഹിക്കുന്ന അമ്മ വീട്ടിലെത്തുന്ന അച്ഛന്റെ മുന്നിൽ മക്കൾ നട ത്തുന്ന സ്നേഹപ്രകടനങ്ങൾ കണ്ട് ആനന്ദിക്കു കയും നിർവൃതികൊള്ളുകയുമാണ് കുടുംബത്തി നുള്ളിലെ ഊഷ്മളമായ സ്നേഹത്തെയാണ് ഊഞ്ഞാൽപ്പാട്ട് എന്ന കവിതയിലൂടെ കടമ്മനിട്ട അവതരിപ്പിക്കുന്നത്. ജോലി കഴിഞ്ഞെത്തിയ അച്ഛനെ മക്കൾ സ്നേഹപ്രകടനങ്ങൾകൊണ്ട് പൊതിയുന്നു. ഓടിയെത്തുന്ന ഗീതമോൾ പിതാ വിന്റെ കഴുത്തിൽ തളിരുപോലുള്ള കൈ ചുറ്റി പിടിച്ച് തലകുനിച്ച് നെറ്റിയിൽ പറ്റി നിൽക്കുന്ന അഴുക്കു കലർന്ന വിയർപ്പി നെ ചുണ്ടു കൊണ്ടു തുടച്ചു. പിതാവിന്റെയും മക്കളുടെയും സ്നേഹം കണ്ട് അവർക്ക് നന്മ വരണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് കുഞ്ഞുങ്ങളുടെ അമ്മ ഒരു പ്രാർത്ഥനാ നാളം പോലെ നിൽക്കുകയാണ്. ഈ വരികളിൽ നിഷ്കളങ്ക സ്നേഹപ്രകടനം മനോഹര ദൃശ്യ മാണ് നമുക്കു കാണാൻ കഴിയുന്നത്. മക്കളുടെ സ്നേഹം അച്ഛന് ആനന്ദവും ഉത്സാഹവുമൊക്കെ പകർന്ന് ജീവിതം സന്തുഷ്ടമാക്കുന്ന അനുഭവ മാണ് നൽകുന്നത് . പ്രാർത്ഥനാനാളം എന്നതിൽ ഒരു തിരിപോലെയുള്ള മാതാവിന്റെ സൗന്ദര്യവും സ്നേഹവും നിർവൃതിയും വ്യക്തമാകുന്നു.

ബി) “പ്രാർത്ഥനാനാളം” എന്നതുകൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്?

  • അച്ഛൻ
  • അമ്മ
  • കൊച്ചു പൂമ്പാറ്റ

Answer:
അമ്മ

Class 6 Malayalam Adisthana Padavali First Term Question Paper 2022-23

പ്രവർത്തനം: 6 – ഉപന്യാസം

അമ്മ വാതിൽ തുറന്നു. ധനം, ആരോഗ്യം, സ്നേഹം ഇവർ മൂന്നുപേരും അവിടെത്തന്നെ ഉണ്ടാ യിരുന്നു. “ഞങ്ങൾക്ക് സ്നേഹം മതി”. അമ്മ അവ രോട് പറഞ്ഞു. സ്നേഹം അമ്മയോടൊപ്പം നടന്നു. പക്ഷേ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റ് രണ്ടു പേരും അവരോടൊപ്പം ചേർന്നു. അമ്മ ചോദിച്ചു. “നിങ്ങൾക്കൊരാൾക്കല്ലേ എന്നോടൊപ്പം വരാൻ പറ്റൂ?” ആരോഗ്യ മാണ് മറുപടി പറഞ്ഞത്. “നിങ്ങൾ എന്നെയോ ധനത്തിനെയോ ക്ഷണിച്ചിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമായിരുന്നു. പക്ഷേ ഞങ്ങൾ തോറ്റുപോയി. സ്നേഹം എവിടെയുണ്ടോ അവിടേക്ക് ഞങ്ങൾക്ക് കടന്നുവരാതിരിക്കാനാവില്ല.
(ഗോപിനാഥ് മുതുകാട്)

എ) സ്നേഹസ്പർശം എന്ന യൂണിറ്റിലെ പാഠഭാഗ ങ്ങളുടെ ആശയവും തന്നിരിക്കുന്ന കഥയുടെ ആശയവും ഉൾപ്പെടുത്തി “സ്നേഹത്തിന്റെ ശക്തി” എന്ന വിഷയത്തിൽ ഉപന്യാസം തയാ റാക്കുക.
Answer:
ഈ ലോകത്തെ സുന്ദരമായി നിലനിർത്തു ന്നത് സ്നേഹമെന്ന ഉദാത്തമായ വികാരമാണ്. സ്നേഹമുള്ളവർ മറ്റുള്ളവരുടെ സുഖവും
ദുഃഖവും സ്വന്തം സുഖവും ദുഃഖവുമായിത്തന്നെ കരുതുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത ഭാവ ങ്ങൾ അവതരിപ്പിക്കുന്ന പാഠഭാഗങ്ങളാണ് സ്നേഹസ്പർശം യൂണിറ്റിലുള്ളത്. കടമ്മനിട്ട യുടെ ഊഞ്ഞാൽപ്പാട്ട് കുടുംബബന്ധത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഇതിൽ വിശദമാ ക്കുന്നത് കുടുംബത്തിൽ നിലനിൽക്കേണ്ട സ്നേഹത്തിന്റെ ആവശ്യകതയാണ്. ജോലി ചെയ്യാൻ പോയ അച്ഛൻ ഏറെ വൈകിയാണ് വീട്ടിലെത്തുന്നത്. അപ്പോൾ മക്കൾ കാണിക്കുന്ന സ്നേഹപ്രകടനവും അച്ഛന്റെ സ്നേഹവാത്സ ല്യവും കണ്ട് മനം കുളിർത്ത് പ്രാർത്ഥനയോടെ നിൽക്കുകയാണ് അമ്മ. അതുപോലെ മക്കളിൽ കാണുന്ന സഹോദര സ്നേഹവുമൊക്കെ നിറഞ്ഞു നിൽക്കുന്നു. അവരുടെ വിശുദ്ധമായ ആ കുടുംബത്തെയും സ്നേഹത്തെയും വിവ രിക്കുന്ന കവി പറയുകയാണ് അവിടെ വീശുന്ന എല്ലാ കാറ്റിൽ പോലും സ്നേഹത്തിന്റെ സുഗ ന്ധമുണ്ട്.

“വേഗമുറങ്ങൂ’ എന്ന കവിതയിൽ അച്ഛന് മക ളോടുള്ള സ്നേഹത്തെക്കുറിച്ചാണ് പറയുന്നത്. ഇവിടെ നാം ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ കുടുംബബന്ധങ്ങളുടെ അടിത്തറയായ സ്നേഹത്തിന്റെ മഹത്വമാണ് ചൂണ്ടിക്കാട്ടുന്നത്. സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം കുടും ബമാണ്. കുടുംബത്തിൽ നിന്നു ലഭിക്കുന്ന അറി വാണ് സമൂഹത്തിലേക്ക് വ്യക്തികൾ പകർത്തു ന്നത്. കുടുംബം സ്നേഹബന്ധങ്ങൾ നിറഞ്ഞ താണെങ്കിൽ ഓരോരുത്തരും നല്ലവരായി മാറും. അവിടെ സ്നേഹമില്ലെങ്കിൽ വ്യക്തികൾ സ്നേഹമില്ലാത്തവരായി വളരും. ഈ കവിത കൾ പ്രകൃതിയാകുന്ന അമ്മ തന്റെ മക്കൾക്കു വേണ്ടി പാടുകയാണ്. ഇങ്ങനെ സ്നേഹത്തിൽ അധിഷ്ഠിതമായ കുടുംബത്തിന്റെ ശക്തിയി ലാണ് ലോകം മുന്നേറുന്നത് എന്നാണ് ഈ യൂണിറ്റിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയു ന്നത്.

Leave a Comment