Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali Annual Exam Question Paper 2022-23 will help students prepare effectively for their upcoming exams.
Std 6 Malayalam Kerala Padavali Annual Exam Question Paper 2022-23
Time : 2 Hours
നിർദ്ദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
- ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.
പ്രവർത്തനം 1 – വായിക്കാം എഴുതാം
ഖണ്ഡിക വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. അന്നും വീട്ടു ചെലവിനുള്ള നെല്ല് കിട്ടാവുന്ന കൃഷിയുണ്ട്. അമ്മ യാണ് കൃഷിക്കാരി. കാലുള്ള ഒരു വലിയ കുടയുമാ യാണ് അമ്മ പാടത്തു പോവുക. വാസ്തവത്തിൽ അതൊരു അഭംഗിയായിരുന്നു. സ്ത്രീകൾ എപ്പോഴും ലേഡീസ് കുട ചൂടി നടക്കുന്നത് കാണാനാണ് ചന്തം. അമ്മ മുന്നിൽ നടക്കും പിന്നിൽ വാലായി ഞാനും. വെള്ളം നിറഞ്ഞ് പുഴപോലെ കിടക്കുന്ന ഇടത്തോ ടിന്റെ അരികിൽ കന്നുപൂട്ടുകാർക്കും കാളകൾക്കും പോകാനുള്ള വീതിയേറിയ വരമ്പിലൂടെയാണ് നട ത്തം. ഇരുവശത്തും പെണ്ണുങ്ങൾ ഞാറുപറിക്കുകയും നടുകയുമൊക്കെ ചെയ്യുന്നുണ്ടാകും. കള്ളിമുണ്ടും ബ്ലൗസുമാണ് പ്രധാനവേഷം. ചുരിദാറും മൊന്നും ഞങ്ങളുടെ നാട്ടിൻപുറത്തേക്ക് അന്ന് എത്തി നോക്കിയിട്ടില്ല. നടക്കുന്നതിനിടയിൽ പാടത്ത് പലഭാ ഗത്തുനിന്നും ഞാറ്റുപാട്ട് കേൾക്കാം. ഒരാൾ പാടിക്കൊ ടുക്കും. മറ്റുള്ളവർ ഏറ്റുപാടും. ജോലിയുടെ ക്ഷീണമ റിയാതിരിക്കാനാണ് അവർ പാടുന്നതെന്ന് അമ്മ പറ ഞ്ഞിട്ടുണ്ട്. വടക്കൻപാട്ടിലെ കഥകളാണ് അധികവും. കൊയ്ത്തുകാലത്തും പാട്ടിനൊരു പഞ്ഞവുമുണ്ടാകാ റില്ല. കൃഷി മലയാളിയുടെ ഉത്സവമായിമാറുന്ന കാല മായിരുന്നു അത്.
-സത്യൻ അന്തിക്കാട്
നൈറ്റിയു
(ഒരു അന്തിക്കാടൻ കൃഷിയനുഭവം)
1. സത്യൻ അന്തിക്കാടിന്റെ വീട്ടിൽ ആരുടെ മേൽനോ ട്ടത്തിലാണ് കൃഷി നടന്നിരുന്നത്?
(സത്യൻ അന്തിക്കാടിന്റെ പണിക്കാരികളുടെ, അമ്മയുടെ)
Answer:
അമ്മയുടെ
2. “അഭംഗിയാണ് എന്ന് സൂചിപ്പിച്ചിരിക്കുന്നത് എന്തിനെയാണ്?
(അമ്മ പാടത്ത് പോവുന്നത്, അമ്മ കാലുള്ള വലിയ കുട ചൂടുന്നത്. കള്ളിമുണ്ടും ബ്ലൗസും ധരിക്കു ന്നത്)
Answer:
അമ്മ കാലുള്ള വലിയ കുട ചൂടുന്നത്
3. കൃഷിപ്പണിയെടുക്കുന്ന സ്ത്രീകൾ ജോലിക്കിട യിൽ പാട്ടു പാടുന്നത് എന്തിന് വേണ്ടിയാണ്?
(ക്ഷീണം അറിയാതിരിക്കാൻ, അമ്മയെ രസിപ്പി ക്കുന്നതിന്, പരിചയം പുതുക്കുന്നതിന്)
Answer:
ക്ഷീണം അറിയാതിരിക്കാൻ
4. ഈ ഖണ്ഡികയിൽ സൂചിപ്പിച്ചിരിക്കുന്നത് ഏത് കൃഷിയെപ്പറ്റിയാണ്?
(തെങ്ങ്, വാഴ, നെല്ല്)
Answer:
നെല്ല്
5. “ചന്തം ‘ എന്നതിന് സമാനപദം എഴുതുക
(ക്ഷീണം, ഭംഗി, പഞ്ഞം)
Answer:
ഭംഗി
പ്രവർത്തനം 2
(എ) വർണന തയ്യാറാക്കാം ക്ലാസ് പതിപ്പിലേക്കായി സന്ധ്യാസമയത്തെ കാഴ്ചക ളുടെ വർണന തയ്യാറാക്കുകയാണ് സ്നേഹ. ടെറസിൽ നിന്നുള്ള ദൂരക്കാഴ്ചയിൽ നിറയുന്ന ദൃശ്യങ്ങൾ അവൾ എഴുതാൻ തുടങ്ങി.
ആകാശത്താരോ ഒളിഞ്ഞിരുന്ന് ചുവപ്പും കുങ്കുമവും മഞ്ഞയും സ്വർണ്ണ നിറവുമൊക്കെ വാരിപ്പൂശിയ പോലെ. എന്തൊരു തുടുപ്പാണ് സൂര്യന്
സ്നേഹ എഴുതുന്ന മനോഹര കാഴ്ചകളെ പൂർത്തി യാക്കാൻ സഹായിക്കുക.
Answer:
സന്ധ്യാകാശം
സന്ധ്യാസമയത്തെ ആകാശം ടെറസിന് മുകളിൽ നിന്നാൽ നന്നായി കാണാം. ആകാശത്ത് സൂര്യനെ കാണാനില്ല. എന്നാൽ ആകാശ ത്താരോ ഒളിഞ്ഞിരുന്ന ചുമപ്പും കുങ്കുമവും മഞ്ഞയും സ്വർണനിറവും ഒക്കെ വാരി പൂശിയതു പോലെ തോന്നും.
ഇഴഞ്ഞു നീങ്ങുന്ന മേഘക്കൂട്ടങ്ങൾ കണ്ടാൽ വിറ കടുപ്പിലെ തീക്കട്ടകൾ പോലെ തോന്നും. എന്തു മനോഹരമാണ് സന്ധ്യാസമയത്തെ ആകാശം. നിരവധി വർണ്ണങ്ങൾ കലർത്തിയ പെയിന്റ് ബക്കറ്റ് ആരോ ഒഴിച്ചിരിക്കുകയാണെന്ന് തോന്നും. മേഘപാളികൾ നോക്കിനിൽക്കെ; കറുത്ത നിറ ത്തിൽ ഒരു നീണ്ട നിര ആകാശത്തോടുകൂടി പറന്നു വരുന്നു. ചേക്കേറാനായി പോകുന്ന കിളി കളോ മറ്റോ ആയിരിക്കും. അവയുടെ പറക്കൽ കാണാൻ ബഹുരസമാണ്. ഇംഗ്ലീഷ് അക്ഷരമാല യിലെ ഢ ആകൃതിയിലാണ് അവർ പറക്കുന്നത്. ദൂരെ തലയുയർത്തി നിൽക്കുന്ന തെങ്ങുകൾക്കും അപ്പുറത്ത്, പടിഞ്ഞാറൻ ആകാശത്തിലെ വർണ്ണ ക്കൂട്ടുകൾ ഇടയ്ക്കിടെ രൂപവും നിറവും മാറും. ചിലപ്പോൾ മേഘങ്ങൾക്കിടയിലൂടെ പ്രകാശ ത്തിന്റെ കുന്തമുനകളും കാണാം. വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്തത്ര മനോഹര മായ ഒരു ചിത്രമാണ് സന്ധ്യാ സമയത്ത
ആകാശം
(ബി) അന്തിക്കതിർകൾ മാരിവില്ലു വരച്ചു കളിക്കു ന്നതെവിടെ?
(കാട്ടുപുല്ലുകളിൽ, പവിഴപ്പൊളിയിൽ, നീരദത്തു ണ്ടിൽ)
Answer:
നിരദത്തുണ്ടിൽ
പ്രവർത്തനം 3
(എ) ആസ്വാദനക്കുറിപ്പ് തയ്യാറാ ക്കുക.
കുടയില്ലാത്തവർ
ഇന്നും മഴ പതിവുതെറ്റിച്ചില്ല. സ്കൂൾ വിട്ടതും മഴയും തുടങ്ങി. കുടയുള്ളവരെല്ലാം മഴയുടെ വരവിനെ സ്വാഗതം ചെയ്ത് വീട്ടിലേക്ക് നടന്നു.
കണ്ണൻകുട്ടിയുടെ ക്ലാസിലെ സുരേഷിന് കുടയില്ല. അവനാണെങ്കിൽ കാലിനു സുഖമില്ലാത്ത കുട്ടിയും. അവനു പോകേണ്ടത് മറ്റൊരു വഴിക്കായതിനാൽ | കണ്ണൻകുട്ടിക്ക് അവനെ കൂടെ നിർത്താനും കഴിയില്ല. “സുരേഷേ, ഈ കുട നീ കൊണ്ടുപൊയ്ക്കോ. ഞാൻ മഴതോർന്നിട്ടു പൊയ്ക്കോളാം.”
കണ്ണൻകുട്ടി കുട നീട്ടുക്കൊണ്ടു പറഞ്ഞു. ആദ്യം ഒന്നു മടിച്ചെങ്കിലും അവൻ കുട വാങ്ങിച്ചു
മഴ തിമിർത്തു പെയ്യുകയാണ്. സ്കൂൾ വരാന്തയിൽ ഇപ്പോൾ കുട്ടികളായിട്ട് കണ്ണൻകുട്ടി മാത്രമേ ഉള്ളൂ. “തുള്ളിക്കൊരു കുടം മഴ
തുമ്പിക്കൈവണ്ണത്തിൽ മഴ മദ്ദളം കൊട്ടുന്ന മഴ
അവൻ മഴയെ വായിച്ചെടുക്കാൻ ശ്രമിച്ചു. അപ്പോഴതാ, കുടയുമായി അമ്മ ഓടിവരുന്നു.
“എനിക്കറിയാം നിന്റെ കുട കൂട്ടുകാർക്ക് കൊടുത്തു കാണുമെന്ന് ”
കുട നീട്ടികൊണ്ട് അമ്മ പറഞ്ഞു. അമ്മയോടൊപ്പം
നടിക്കു മ്പോൾ അവൻ സുരേ
വീട്ടിലേക്കു ഷിനെക്കുറിച്ചു പറഞ്ഞു.
“അവന്റെ കാലിനു സുഖമില്ല. പാവം, ആ കുട അവൻ
എടുത്തോട്ടെ
അമ്മ ഒന്നു മൂളുകമാത്രം ചെയ്തു. പോകുന്നവഴിക്ക് അവൻ ഒന്നുകൂടി പറഞ്ഞു.
അമ്മ വരുമെന്ന് എനിക്കറിയാമായിരുന്നു.
-കെ.കെ. പല്ലശ്ശന
കഥയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. തലക്കെ ട്ടിനെക്കുറിച്ച് എഴുതാൻ മറക്കരുത്.
Answer:
കുടയില്ലാത്തവർ
കെ.കെ. പല്ലശ്ശന എഴുതിയ കഥയാണ് കുടയില്ലാ ത്തവർ. വായിക്കാൻ തുടങ്ങിയാൽ തീരാത നിർത്തുകയില്ല. അത്ര മനോഹരവും രസകരവും തുടർച്ചയായി വായിക്കാൻ പ്രേരിപ്പിക്കുന്നതും ആണ് ഈ കഥ.
കണ്ണൻ കുട്ടിയുടെ ക്ലാസിലെ കാലിന് സുഖമി ല്ലാത്ത കുട്ടിയാണ് സുരേഷ്. സ്കൂൾ വിട്ടപ്പോൾ പെരുമഴ. സുരേഷിനു കുടയില്ല. കണ്ണൻ കുട്ടി അവന്റെ കുട സുരേഷിന് കൊടുക്കുന്നു. മഴ തോർന്നിട്ട് പോകാമെന്ന പ്രതീക്ഷയിൽ വരാന്ത യിൽ കാത്തു നിന്നപ്പോൾ അമ്മ മറ്റൊരു കുടയു മായി വരുന്നു.
കഥയിലെ പ്രധാന കഥാപാത്രം കണ്ണൻ കുട്ടിയാ ണെന്ന് നമുക്ക് തോന്നാം. കഥയിൽ നിറഞ്ഞു നിൽക്കുന്നത് കണ്ണൻ കുട്ടിയാണ്. അവന്റെ പര സ്പരസ്നേഹമാണ് ഈ കഥയുടെ ആശയം. ശീലം തിരിച്ചറിഞ്ഞ അമ്മ അത് പ്രോത്സാഹിപ്പി ക്കുന്നു. കുറ്റം പറയുന്നില്ല. സ്വഭാവം നല്ലതാണെന്ന് അമ്മ തിരിച്ചറിഞ്ഞത് കൊണ്ടാവാം തന്റെ മകനു വേണ്ടി അവർ കുടയുമായി സ്കൂളിൽ വന്നത്. കഥ അവസാനിക്കുന്ന വരികൾ വായിക്കുമ്പോൾ അതുവരെയുള്ള നമ്മുടെ ചിന്തമാറി കഥാനായക സ്ഥാനത്തേക്ക് അമ്മ വരുന്നു. മകന്റെ ദാന ശീലത്തിന് പ്രോത്സാഹനം നൽകുന്ന അമ്മ യാണ് ഈ കഥയിലെ ഏറ്റവും വലിയ കഥാ പാത്രം എന്ന് വായനക്കാർ തിരിച്ചറിയുന്നു. കുടയുള്ളവരും കുട ഇല്ലാത്തവരായി മാറുന്ന ഈ കഥയ്ക്ക് ഈ തലക്കെട്ട് ഏറ്റവും ഉചിതമാണ്. എന്റെ … എന്റെ എന്റേതു മാത്രം എന്ന സ്വാർത്ഥ ചിന്ത കൈവെടിഞ്ഞ് നമുക്കും കുടയില്ലാത്തവ രാകാം…….. ഒന്നും ഇല്ലാത്തവരാകാം.
(ബി) കാഴ്ച വയ്ക്കുവാൻ മുത്തുകളേന്തി നിൽക്കു ന്നത് ആരെന്നാണ് സാധ്യമെന്ത് എന്ന കവിതയിൽ പറയുന്നത്?
(മുല്ലപ്പൂക്കൾ, ചെമ്പകങ്ങൾ, കാട്ടുപുല്ലുകൾ)
Answer:
കാട്ടുപുല്ലുകൾ
പ്രവർത്തനം – 4
(എ) താരതമ്യക്കുറിപ്പ് തയ്യാറാ ക്കുക.
മണ്ണിട്ടുമൂടിയ വയലുകളെല്ലാം
തിരിച്ചുവന്നെങ്കിൽ
വെട്ടിവീഴ്ത്തിയ കരിമ്പനകൾ
മുളച്ചുവന്നെങ്കിൽ
മണലെടുപ്പും പ്ലാസ്റ്റിക്കെറിയലും
നിർത്തിയിരുന്നെങ്കിൽ
ഒഴുക്കു നിലച്ച് പുഴകളെല്ലാം
തിരിച്ചുവന്നെങ്കിൽ
ഉരുൾപൊട്ടലും മണ്ണിടിച്ചിലും
അവസാനിച്ചിരുന്നെങ്കിൽ
മഹാവ്യാധികളെല്ലാം നാടിനു
പുറത്തുപോയെങ്കിൽ
പ്രകൃതിയായൊരുമ്മയെന്നും
ചിരിച്ചു നിന്നേ………
-ശ്രീഷിത (ആഗ്രഹം)
കവിതയിലൂടെ ശ്രീഷിത പറഞ്ഞ കാര്യങ്ങൾ വായി ച്ചുവല്ലോ. സാധ്യമെന്ത്’ എന്ന കവിതയിലൂടെ പ്രകൃ തിയുടെ മനോഹരദൃശ്യങ്ങൾ നാം പരിചയപ്പെട്ടു. രണ്ടു കവിതകളെയും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാ ക്കുക.
Answer:
ശ്രീഷിതയുടെ ആഗ്രഹം’ എന്ന കവിതയിൽ മനു ഷ്യൻ പ്രകൃതിയോട് ചെയ്ത മണ്ണിട്ടുമൂടിയവയലും വെട്ടി വീഴ്ത്തിയ കരിമ്പനയും മണലെടുപ്പും പ്ലാസ്റ്റിക്കെറിയലുമെല്ലാം നിർത്തി പഴയകാല ത്തേക്ക് തിരിച്ചു പോയാൽ പ്രകൃതിയാകുന്ന അമ്മയ്ക്ക് എത്രമാത്രം സന്തോഷം ഉണ്ടാകും എന്നുപറയുന്നു.
സാധ്യമെന്ത് എന്ന കവിതയിൽ പ്രകൃതി നമു ക്കായി ഒരുക്കിയിരിക്കുന്ന അനവധിയായ കാഴ്ച കളും സൗകര്യങ്ങളും നാം കാണാതെ പോകു ന്നു. കണ്ടിട്ടും കാണാത്തതുപോലെ പ്രവർത്തി ക്കുന്നു. കുളങ്ങളും പൂമരങ്ങളും മനുഷ്യൻ കാണാതെ -തിരിച്ചറിയാതെ മറ്റെന്തിനോ വേണ്ടി ഓടുകയാണ് എന്ന് കവി പറയുന്നു.
മനുഷ്യൻ പ്രകൃതിയുടെ നല്ലതും നന്മയും തിരി ച്ചറിയാതെ കുളങ്ങൾ നികത്തി, കുന്നുകൾ ഇടി ച്ചുനിരത്തി പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാ ക്കാതെ നശിപ്പിച്ചു. ഈ രണ്ടു കവിതകളും ഏറെ ക്കുറെ ഒരേ ആശയം തന്നെയാണ് പറയുന്നത്. പ്രകൃതി നമുക്കായി ഒരുക്കി വെച്ചിരിക്കുന്ന വിദ വങ്ങൾ കാത്തുസൂക്ഷിക്കണമെന്ന സന്ദേശമാണ് ഈ രണ്ടു കവിതകളുടെയും ആശയം
(ബി) പുഴ’ എന്ന പാഠഭാഗത്ത് കല്ലായിപ്പുഴയാണ്, അഴിമുഖം അകലെ കാണാം.’ എന്ന വാക്യമു ണ്ട്. എന്താണ് അഴിമുഖം
(പുഴയുടെ ഉറവിടം, പുഴ കടലിൽ ചേരുന്ന ഭാഗം, കടലോരം)
Answer:
പുഴ കടലിൽ ചേരുന്ന ഭാഗം
പ്രവർത്തനം – 5
എ) അനുഭവക്കുറിപ്പ് തയ്യാറാ ക്കുക
പുറത്ത്, മഴ ചാറുന്നുണ്ട്, ഞാനെന്റെ ഓലക്കുട മറ ന്നില്ല, കാവിൻപടിയിൽ നിന്നുള്ള വീതിയുള്ള വരമ്പ് ചെന്നെത്തുന്നത് മൺറോഡിലേക്കാണ്. വള്ളിപു കൾക്കിടയിലെ ചവിട്ടുവഴി നിറയെ ചെളിയാണ്. ഞാറു നട്ടിട്ടേയാകാത്ത കണ്ടങ്ങളിൽ ചെളി വെള്ളം നിറഞ്ഞിരിക്കുന്നു. വരമ്പിലെ വീതി കൂടിയ കഴായ ഞാൻ പണിപ്പെട്ടു ചാടിക്കടന്നു. വഴുതി വീഴാതെ റോഡിലേക്ക് ചെന്നു കയറിയപ്പോൾ മഴ തുടങ്ങി. ഓലക്കുട ഉയർത്തിപ്പിടിച്ച്, തളം കെട്ടി. നിൽക്കുന്ന ചെളിവെള്ളം തട്ടിത്തെറിപ്പിച്ചുകൊണ്ട് സ്കൂളെത്തിയപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരു ന്നു. മഴ കാരണം കുറെ ദിവസങ്ങളായി അസംബ്ലി, യില്ല. മഴ നനഞ്ഞ് ഈറനായ കുപ്പായത്തിന്റെ ത ണുപ്പ് ഒന്നാമത്തെ പീര്യഡ് മുഴുവൻ എന്നെ അലോ സരപ്പെടുത്തി. അപ്പോൾ ഞാൻ അടുത്തിരുന്ന ചങ്ങാ തിമാരുടെ അടുത്തേക്ക് പറ്റിയിരുന്നു.
എം.കൃഷ്ണദാസ് (ഓർമ്മ എന്ന കീറക്കടലാസ് “കഴായ വെള്ളം പോവാനുള്ള ചെറിയ ചാൽ ഇതുപോലെയുളള അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടാ വുമല്ലോ. നിങ്ങളുടെ രസകരമായ മഴക്കാല അനുഭവം എഴുതുക.
Answer:
ഒരു മഴക്കാലം. തോരാമഴ, അന്ന് പുസ്തകമെല്ലാം പ്ലാസ്റ്റിക് കവറിൽ ആക്കിയാണ് യാത്ര. ധാരാളം നെൽപാടങ്ങൾ ഉണ്ട്. പാടവരമ്പത്തു കൂടിയാണ് പോകേണ്ടത്. മഴക്കാലത്ത് നെൽപ്പാടത്ത് കൃഷി പണിക്കാരെ കൊണ്ട് നിറഞ്ഞിരിക്കും. സാധാ രണം പോകുന്ന പാടവരമ്പ് ചെളികൊണ്ട് തേച്ചു പിടിപ്പിച്ചിരിക്കുന്നു. എല്ലാവർഷവും ചെയ്യാറുള്ള കൃഷിപ്പണിയാണിത്. വരമ്പിനടുത്ത് എത്തിയ പ്പോൾ പണിക്കാർ വിളിച്ചു പറഞ്ഞു. ഇതിലെ പോകണ്ട, അപ്പുറത്തെ വരമ്പിലൂടെ പൊയ്ക്കോ . ചെളി കോരി വച്ച് വരമ്പിൽ അഞ്ചാറ് കുട്ടി കൾ വരിവരിയായി നടന്നാൽ വരമ്പിന്റെ പണി തീരും. ചെയ്ത ജോലി വെള്ളത്തിലാവും. അപ്പു റത്തെ വരമ്പിലൂടെ പോയാൽ അരകിലോമീറ്റർ ദൂരം കൂടുതൽ നടക്കണം. വേറെ വഴിയില്ല.
വൈകുന്നേരം തിരിച്ചുവരുമ്പോൾ പണിക്കാർ ആരുമില്ല. വരമ്പിലേക്ക് കാലെടുത്തുവെച്ചു. “ബം,’ ഒരു ശബ്ദത്തോടെ വരമ്പിലെ ചെളിയി ലേക്ക് കാൽ പൂണ്ടുപോയി തിരിച്ച് കാൽ പൊക്കി എടുക്കുമ്പോൾ കാലിലുണ്ടായിരുന്ന വള്ളിച്ചെ രുപ്പ് കാണാനില്ല. വരമ്പിലെ ചെളിക്കകത്ത് ചേരുപ്പ് കുടുങ്ങിപ്പോയിരുന്നു. ഏറെ പണിപ്പെട്ട് കൈകൊണ്ട് തപ്പിയെടുത്തു. കയ്യിൽ പിടിച്ചേ നട ക്കൂ. അന്നത്തെ അനുഭവം പഠിപ്പിച്ച പാഠം.
(ബി) പിളർപ്പിന്റെ വക്കിൽ കിടക്കുന്ന തുരുത്തുകൾ അനർഗളമായി വരുന്ന ജല പ്രവാഹത്തെ നാലായി മുറിക്കുന്നു.’
“അനർഗളമായി’ എന്ന പദത്തിന്റെ അർത്ഥമെന്ത്?
(തടസ്സം കൂടാതെ, ഇടയ്ക്കിടയ്ക്ക്, ശക്തിയായി)
Answer:
തടസ്സം കൂടാതെ
പ്രവർത്തനം – 6
(എ) വിശകലനക്കുറിപ്പ് തയ്യാറാ ക്കുക.
കൗമാരപ്രായക്കാരിൽ മഹാഭൂരിപക്ഷത്തിന്റെയും കൈയിൽ മൊബൈൽ ഫോണുണ്ട്. മിക്ക വീടുക ളിലും ടെലിവിഷനുണ്ട്. കംപ്യൂട്ടറിന്റെ ഉപയോഗവും വ്യാപകമായിട്ടുണ്ട്. ഇങ്ങനെ തങ്ങളുടെ ശ്രദ്ധയും സമ യവും അപഹരിക്കാൻ ശേഷിയുള്ള പുതിയ വസ്തു ക്കളുമായി ഹൃദയബന്ധം പുലർത്തുന്നവർക്ക് പുസ്ത കങ്ങളോട് പഴയ തലമുറയ്ക്ക് തോന്നിയതുപോലുള്ള ആഭിമുഖ്യം ഉണ്ടാവുക എളുപ്പമല്ല. പുസ്തകങ്ങൾക്ക് മാത്രം നൽകാൻ കഴിയുന്ന അനുഭവങ്ങളുടെയും അറി വിന്റെയും ലോകവുമായി ചെറിയ പ്രായത്തിൽ തന്നെ പരിചയപ്പെട്ടു കഴിഞ്ഞാൽ ആ ജീവനാന്തം ആ ബന്ധം നിലനിൽക്കും
-എൻ. പ്രഭാകരൻ
പുതിയ തലമുറയുടെ വായനയെപ്പറ്റിയുള്ള അഭി പ്രായം വായിച്ചുവല്ലോ. ഈ അഭിപ്രായം വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
കൗമാരക്കാരിൽ മഹാഭൂരിപക്ഷത്തിന്റെയും കയ്യിൽ മൊബൈൽ ഫോണോ, കമ്പ്യൂട്ടറോ ഒക്കെയുണ്ട്. എല്ലാവരും കൂടുതൽ സമയം ഇവ രണ്ടിനോടൊപ്പം ആണ്. ഇത് വായനയെ വളരെ യധികം സ്വാധീനിച്ചിരിക്കുന്നു. ശ്രീ. എൻ പ്രഭാ കരൻ പറഞ്ഞതു പോലെ വായിക്കുമ്പോൾ പുസ്തകത്തോട് തോന്നുന്ന ഹൃദയബന്ധം നവ ഇലക്ട്രോണിക് മാധ്യമങ്ങളോട് തോന്നാൻ ഇട യില്ല. ഫോൺ കേടായാൽ വലിച്ചെറിയും എന്നാൽ പലരും പണ്ട് വായിച്ചതോ സ്വന്തമാക്കിയതോ ആയ പുസ്തകങ്ങൾ നിധിപോലെ സൂക്ഷിച്ചു വയ്ക്കുന്നു. ഈയൊരു ബന്ധം ഇല്ലാതാകുന്നത് നല്ലതല്ല. പുസ്തകങ്ങൾക്ക് മാത്രം നൽകാൻ കഴി യുന്ന വായനാനുഭവും അറിവും ഹൃദയബന്ധവും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അതിനായി വായ നാശീലം വളർത്തുക തന്നെ വേണം. ചെറുപ്രാ യത്തിൽ തന്നെ വായനയുടെ ലോകത്തേക്ക് വര ണം. വായിച്ചു വളരണം. പുസ്തകവായനയുടെ ഗുണങ്ങൾ അനുഭവിച്ചറിയുക തന്നെ വേണം അതിനായി വായനശീലമാക്കാം. ശ്രീ.എൻ. പ്രഭാ കരന്റെ അഭിപ്രായം തികച്ചും ആവശ്യവും അത്യാ വശ്യവും ഇന്നത്തെ കാലഘട്ടത്തിന് ചേർന്നതു മാണ്.
(ബി) ‘പുഴ’ എന്ന പാഠഭാഗത്തെ ഒരു വാചകം ശ്രദ്ധിക്കു
“പെൺകുട്ടികളും ആൺകുട്ടികളും കട്ടപ്പാരയും കൊട്ട യുമായി മരമുരുളുകളെ പൊതിയുന്നു.” എന്തിന് വേണ്ടി യായിരുന്നു ഇത്?
(മരമുരുളുകളുടെ വണ്ണവും നീളവും അളക്കാൻ, മര ങ്ങളുടെ പുറം തൊലി അടർത്തിയെടുക്കാൻ, മരത്ത ടികളിൽ നമ്പർ കൊത്താൻ
Answer:
മരങ്ങളുടെ പുറന്തൊലി അടർത്തിയെടുക്കാൻ.