Class 6 Malayalam Kerala Padavali Second Term Question Paper 2022-23

Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 6 Malayalam Kerala Padavali Second Term Question Paper 2022-23

Time : 2 Hours

നിർദ്ദേശങ്ങൾ

  1. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
  2. ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 – കണ്ടെത്താം എഴുതാം

മഴപ്പേടി
മഴവരുന്നു പേമഴ
കുടിലിനുള്ളിലാരെല്ലാം
കിടുകിടെ വിറച്ചുകൊണ്ടാ
രമ്മയും കിടാങങളും
മഴയെനിക്കു പേടിയാണ്
പുലിയിറങ്ങിവന്നപോൽ
മഴ കലിച്ചു കാറ്റുമായ്
വിരലുകോർത്തു താണ്ഡവം
കടപുഴക്കി മാമരം
പ്രളയമായി സങ്കടം
മഴയെനിക്കു പേടിയാണ്
അടിയുലഞ്ഞു വീണപോൽ.
കുരീപ്പുഴ ശ്രീകുമാർ

മഴപ്പേടി എന്ന കവിതയിലെ വരികൾ വായിച്ചല്ലോ? താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം തിര ഞ്ഞെടുത്തെഴുതുക.

1) മഴ കാറ്റുമായി വിരലുകോർത്ത് നടത്തുന്ന നൃത്തത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദം ഏതാണ്?
(പേമഴ, താണ്ഡവം, പ്രളയം)
Answer:
താണ്ഡവം

2) പുറത്ത് മഴ പെയ്യുമ്പോൾ കിടുകിടെ വിറയ്ക്കു ന്നതാരാണ്?
(പുലി, കാറ്റ്, അമ്മയും കുട്ടികളും)
Answer:
അമ്മയും കുട്ടികളും

3) വലിയമരം എന്നതിന് പകരം ഉപയോഗിച്ചിരി ക്കുന്ന പദം ഏതാണ്?
(പേമഴ, മാമരം, പ്രളയം)
Answer:
മാമരം

4) മഴയുടെ ഏത് ഭാവത്തെയാണ് ഇവിടെ കവി വർണിച്ചിരിക്കുന്നത്?
(സന്തോഷത്തെ, ഭീകരതയെ, ശാന്തതയെ)
Answer:
ഭീകരതയെ

5) പുലിയിറങ്ങി വന്നപോൽ എന്ന പ്രയോഗത്തിൽ ഏതുതരം മഴയെയാണ് കവി അവതരിപ്പിക്കു ന്നത്?
(ചാറ്റൽ മഴ, രാത്രിമഴ, പേമഴ)
Answer:
രാത്രിമഴ

പ്രവർത്തനം – 2

(എ) വിളംബരം തയ്യാറാക്കുക

മഴയുടെ മഹാനഗരത്തിൽ നിന്ന് ഒരു കുഞ്ഞുതുള്ളി കടലു കാണാനിറങ്ങി. ഒറ്റയ്ക്കില്ല, ഒത്തിരി കുഞ്ഞൻമാരോടും കുഞ്ഞത്തിമാരോടുമൊപ്പമായി രുന്നു ആ പോക്ക്. ആകാശത്തിലെ പള്ളിക്കുടത്തിൽ നിന്ന് വേനലവധി അടിച്ചുപൊളിക്കാനായി ഒരു എസ്കർഷൻ
എസ്കർഷൻ വിനോദയാത്ര
കുഞ്ഞുതുള്ളിയും കുഴിയാനയും – അരുൺ രവി

“ഹാമെലിനിലെ കുഴലൂത്തുകാരൻ’ എന്ന പാഠഭാഗ ത്തിൽ മേയറുടെ ഒരു വിളംബരം നിങ്ങൾ കണ്ടുവ ല്ലോ. മുകളിൽ ചേർത്ത വരികൾ വായിച്ചില്ലെ. ആകാ ശത്തിലെ കുഞ്ഞുമഴത്തുളളികൾ ഭൂമി സന്ദർശിക്കാൻ വരികയാണ്. മഴത്തുള്ളിയുടെ വരവിനെ വിളിച്ചു പറഞ്ഞ് മേഘങ്ങൾ നടത്തുന്ന വിളംബരം തയ്യാറാക്കൂ.
Answer:

ഡും ഡും ഡും

മഴയുടെ മഹാനഗരത്തിലെ മഴത്തുള്ളികളെ

കാണാൻ ഒരു അവസരം!
ആകാശത്തിലെ പള്ളിക്കൂടത്തിൽ നിന്ന് വേനലവധി അടിച്ചു പൊളിക്കാനായി ഒരു വിനോദയാത്രയിൽ നിങ്ങൾക്കും

പങ്കെടുക്കാം!
ആയതിനാൽ നാളെ പ്രഭാതത്തിൽ എല്ലാവരും കടപ്പുറത്ത് എത്തണമെന്ന് മേഘരാജ് അറിയി ച്ചിരിക്കുന്നു. കുഞ്ഞൻമാരും കുഞ്ഞത്തിമാരും കൂടിയുള്ള ഉല്ലാസയാത്രയിൽ പങ്കെടുക്കുന്ന

വർക്ക് ആകർഷകമായ സമ്മാനങ്ങൾ.

(ബി) ഹാമെലിൻ പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
(നൈൽ, ആമസോൺ, വെസർ)
Answer:
വെസെർ

Class 6 Malayalam Kerala Padavali Second Term Question Paper 2022-23

പ്രവർത്തനം – 3

(എ) സംഭാഷണം തയ്യാറാക്കുക പ്രകൃതിയാണ് നമ്മുടെ അമ്മ എന്ന സന്ദേശമാണ് ജി. ശങ്കരപ്പിള്ളയുടെ ചിത്രശലഭങ്ങൾ എന്ന നാടകം നമുക്ക് പകർന്നു തന്നത്. താഴെ ചേർത്തിരിക്കുന്ന കഥ വായിച്ചു നോക്കൂ.

ഫസ്റ്റ് എയ്ഡ്
“അമ്മേ, ആ ഫസ്റ്റ് എയ്ഡ് ബോക്സ് എവിടെ? ഇന്നലെ ഞാൻ സൈക്കിളിൽ നിന്നു വീണപ്പോൾ അമ്മ മരുന്ന വെച്ചുതന്നില്ലേ”
ആ ഫസ്റ്റ് എയ്ഡ് ബോക്സ് എവിടേന്ന്? “നിനക്കെന്തിനാ ഇപ്പോ അത്? ഇനി അതും കൂടി നശിപ്പിച്ചാ നിനക്ക് സമാധാനമാവുമോ? “വേറെയൊന്നിനും അല്ലാ, ഇന്നു രാവിലെ മുറിച്ചു മാറ്റിയ മുറ്റത്തെ മാവിന് മരുന്നു വെച്ചു കൊടുക്കാ നാ. അവൻ പറഞ്ഞു.
മാളവിക. എസ്. ആലത്തൂർ

മരുന്നുവച്ചുകൊടുത്തതിനുശേഷം കുട്ടിയും മുറ്റത്തെ മാവും തമ്മിൽ എന്തെല്ലാം സംസാരിച്ചിരിക്കും? അവ രുടെ സംഭാഷണം തയാറാക്കുമല്ലൊ?
Answer:
കുട്ടി : നിന്റെ കൊമ്പുകളും ഇലകളും പോയ
പ്പോൾ നിനക്ക് വേദനിച്ചോ?
മാവ് : നീ കണ്ടില്ലേ എന്റെ ശരീരത്തിൽ നിന്നും രക്തം വാർന്നു പോകുന്നത്.
കുട്ടി : സാരമില്ല ഞാൻ മരുന്ന് വെച്ച് കെട്ടി ത്തരാം
‘മാവ് : മരുന്നുവെച്ചാൽ എന്റെ മുറിവ് മാറില്ല. നിന്റെ വീട്ടുകാർ എന്റെ തലവെട്ടി കളഞ്ഞില്ലേ?
കുട്ടി : പിന്നെ ഞാനെന്തു ചെയ്യും
മാവ് : നീ ഒരു തൈ വെച്ചു പിടിപ്പിച്ചാൽ വേദന മാറും
കുട്ടി : ഓ, അത് ഞാൻ ഏറ്റു ഒന്നല്ല പത്ത് തെ ഇന്ന് തന്നെ നടും.

(ബി) തണുപ്പ് എന്നതിന്റെ പകരം പദം തിരഞ്ഞെടു ത്തെഴുതുക.
(താപം, ശ്വേതം, ശീതം)
Answer:
ശീതം

പ്രവർത്തനം – 4

(എ) വിലയിരുത്തൽ കുറിപ്പ്

ലോകം മുഴുവൻ അറിയപ്പെടുന്ന കലാകാരനും നാട പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തിയെക്കുറി ച്ചുള്ള കുറിപ്പ് വായിച്ചുനോക്കൂ.
ഏതൊരു അച്ഛനും മകളുടെ വിവാഹത്തിനുവേണ്ടി കരുതി വയ്ക്കുന്നതുപോലെ തന്റെ മകൾക്കായും കൃഷ്ണമൂർത്തി സമ്പത്ത് സ്വരുക്കുട്ടി. ഫീസടയ്ക്കാൻ കഴിയാതെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി ആത്മഹത്യ ചെയ്ത സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. നാടകത്തിന്റെ തിരക്കുകളിൽ മുഴുകിയ ആ രാത്രിയിൽ കൃഷ്ണമൂർത്തി മകൾ സീതയോട് ചോദിച്ചു. കല്യാണം വളരെ ലളിതമായി നടത്തിയാൽ അച്ഛനോട് മകൾക്ക് ദേഷ്യം തോന്നുമോ? മകൾക്ക് നൽകാനിരുന്ന സ്വർണാഭരണങ്ങൾ 25 വിദ്യാർത്ഥിക ളുടെ വിദ്യാഭ്യാസച്ചെലവിലേക്ക് മാറ്റി വയ്ക്കാൻ കൃഷ്ണമൂർത്തി തീരുമാനിച്ചു. സീത, അച്ഛന്റെ അഭി പ്രായത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ജീവിത ത്തിലെ ഏറ്റവും വലിയ സൗന്ദര്യം ലാളിത്യമാണ് എന്ന സന്ദേശമാണ് സൂര്യ കൃഷ്ണമൂർത്തി ഇതിലൂടെ പകർന്നു തരുന്നത്.

കെട്ടുകല്യാണം പോലുള്ള അനാചാരങ്ങൾക്കെതിരെ ശ്രീനാരായണഗുരു നടത്തിയ പ്രവർത്തനങ്ങൾ പാഠഭാ ഗത്തു നിന്നും നാം മനസ്സിലാക്കിയതാണ്. മകളുടെ സമ്മ തത്തോടെ ഈ പിതാവ് സ്വീകരിച്ച നിലപാടിനെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു. കുറിപ്പ് തയ്യാറാക്കൂ.
Answer:
കെട്ട് കല്യാണം പോലുള്ള അനാചാരങ്ങൾക്കെ തിരെ ശ്രീനാരായണഗുരു നടത്തിയ പ്രവർത്ത നങ്ങൾ പ്രശംസനീയമാണ്. കെട്ടുകല്യാണം എന്ന പാഠഭാഗത്തിൽ മകളുടെ സമ്മതത്തോടെ പിതാവ് സ്വീകരിച്ച നിലപാടിനോട് യോജിക്കു ന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾക്ക് ഇന്ന് പ്രസക്തി വർദ്ധിച്ചിരിക്കുന്നു. വിദ്യാഭ്യാസ പരമായും ബുദ്ധിപരമായും വളരെയേറെ മുന്നിൽ നിൽക്കുന്ന നമ്മുടെ നാട്ടിൽ ഇപ്പോഴും അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കു ന്നുണ്ട്. ആഡംബരത്തോടുള്ള താൽപര്യം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ജാതി യുടെയും മതത്തിന്റെയും പേരിലുള്ള വകതിരി വുകളും ഇന്നും വളർന്നു കൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇന്നും നിലനിൽക്കുന്ന ഈ സമൂഹത്തിൽ ഗുരുവിന്റെ സന്ദേശങ്ങൾ വളരെയധികം പ്രസക്തകമാണ്.

(ബി) ശ്രീനാരാണഗുരുവിന്റെ ജീവചരിത്ര തയാറാ ക്കിയ സാഹിത്യകാരൻ
(തകഴി, കെ. ദാമോദരൻ ബി.എ., മഹാത്മാ അയ്യ ങ്കാളി)
Answer:
കെ. ദാമോദരൻ ബി.എ.

പ്രവർത്തനം -5

(എ) ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാം.

Class 6 Malayalam Kerala Padavali Second Term Question Paper 2022-23 1
പരിശ്രമം ചെയ്യുകിലെന്തിനെയും എന്ന പാഠഭാഗ ത്തിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെക്കുറിച്ച് നിങ്ങൾ പഠിച്ചതാണല്ലോ. മുകളിൽ കൊടുത്ത സൂചനകളും നിങ്ങൾക്കറിയാവുന്ന കാര്യങ്ങളും ഉൾപ്പെടുത്തി ജീവചരിത്രക്കുറിപ്പ് തയ്യാ റാക്കുക.
Answer:
ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരി ക്കാൻ കഴിയാതെ വരുമ്പോൾ നാം അത് വിട്ടു കളയാറുണ്ട്. ഉയർച്ച താഴ്ചകളും പരാജയങ്ങളും നിറഞ്ഞതായിരുന്നു അബ്ദുൽ കലാമിന്റെ ജീവിതം. എന്നാൽ മറികടക്കാൻ കഴിയാത്ത വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അദ്ദേഹം ഓർമ്മിക്കുന്നുള്ളൂ.

1972 സതീഷ് ധവാനും ബ്രഹ്മപ്രകാശും കലാ മിനെ വിളിച്ച് എസ്.എൽ.വി.-3 യുടെ പദ്ധതി ഡയറക്ടറായി കലാമിനെ ചുമതലപ്പെടുത്തുന്ന തായും അതിനാവശ്യമായ പണവും ആളുകളും ലഭ്യമാകുമെന്നും അറിയിച്ചു. സതീഷ് ധവാനാ യിരുന്നു അന്ന് ഐ.എസ്. ആർ.ഒ ചെയർമാൻ. ഇതു കേട്ട് കലാം അതിശയിച്ചു. നിരവധി മുതിർന്ന ശാസ്ത്രജ്ഞന്മാരുണ്ടായിട്ടും അദ്ദേ ഹത്തെത്തന്നെ തെരെഞ്ഞെടുത്തതാണ് അത്ഭു തപ്പെടാൻ കാരണം. അമ്പരപ്പോടെ എങ്ങനെ യാണ് ഈ പദ്ധതി ചെയ്യേണ്ടതെന്ന് സതീഷ് ധവാനോടു ചോദിച്ചപ്പോൾ “ഒരാൾ പരിശ്രമ ത്തിലേർപ്പെടുന്നില്ല എന്നു കരുതുക. അപ്പോൾ അയാൾ അടങ്ങി ഒതുങ്ങി മാളത്തിൽത്തന്നെ കഴിയുകയാണ്. ഒരു ദൗത്യമോ ചുമതലയോ ഏറ്റെടുക്കുമ്പോൾ പ്രശ്നങ്ങളുണ്ടാകും. പ്രശ്ന ങ്ങളെ നേരിട്ട് വിജയം നേടണം”. ഇതായിരുന്നു സതീഷ് ധവാൻ പറഞ്ഞത്.

ഏഴു വർഷത്തിനു ശേഷം 1979-ൽ ഉപഗ്രഹം വിക്ഷേപണത്തിനു സജ്ജമായി. അവസാന സമയം വിക്ഷേപണം തുടരരുതെന്ന മുന്നറിയിപ്പാണ് കമ്പ്യൂട്ടർ നൽകിയത്. കമ്പ്യൂട്ടറിനെ മറികടന്ന് കെ കൊണ്ട് പ്രവർത്തിപ്പിച്ച് വിക്ഷേപണമാരംഭിച്ചു. വിക്ഷേപണം പരാജയമായിരുന്നു. ഉപഗ്രഹം ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഈ പരാജയ ത്തിൽ നിന്ന് വിജയം നേടാനുള്ള ഉപദേശം ലഭിച്ചത് സതീഷ് ധവാനിൽ നിന്നും തന്നിൽ നിറഞ്ഞ ആത്മീയ കരുത്തും കൊണ്ടാണ ന്നാണ് കലാം അനുസ്മരിക്കുന്നു. പരാജയ ത്തിന്റെ നാണക്കേടിനെ മറന്ന്, അതിന്റെ കാരണങ്ങൾ സസൂക്ഷ്മം വിലയിരുത്തി, വിക്ഷേപണം തകരാറിലാകാൻ കാരണം എയർ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്ന് കണ്ടെത്തി. ഇതിനുശേഷം ഉപകരണങ്ങളും ഗുണ നില വാരം പരിശോധിക്കുന്നതു കർശനമാക്കി. സാങ്കേതിക പോരായ്മ കണ്ടെ ത്തിയതിനൊപ്പം ശാസ്ത്രജ്ഞർ മനോവീര്യം ഉയർത്താനുള്ള ഈ ശ്രമം സഹായകമായി. അടുത്തകൊല്ലം വീണ്ടും വിക്ഷേപണം നടത്തി. ഉദ്യമത്തിൽ കലാം വിജയം നേടി.

(ബി) സസന്തോഷം എന്നതിന്റെ സമാന പ്രയോഗം ഏത്?
(സന്ദർശനം, സസ്നേഹം, സല്ലാപം)
Answer:
സസ്നേഹം

Class 6 Malayalam Kerala Padavali Second Term Question Paper 2022-23

പ്രവർത്തനം -6

(എ) കുറിപ്പ് തയ്യാറാക്കുക.
ശരീരത്തിനു ചുറ്റും കത്തുന്ന പന്തങ്ങളുമായി പാഞ്ഞു
വരുന്ന തെയ്യം.
മുറുകുന്ന ചെണ്ടമേളം
തീപ്പൊരി ചിതറുന്ന ചൂട്ടുകൾ.

വടക്കേമലബാറിൽ പ്രചാരത്തിലുള്ള തെയ്യം കലാരൂ പത്തെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പിന്റെ തുടക്ക
മാണിത്.
പടയണിയെക്കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രദേശത്ത് പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കൂ.
Answer:
മുടിയേറ്റ്
ഞങ്ങളുടെ നാട്ടിലെ ഭദ്രകാളിക്ഷേത്രത്തിൽ നട ത്തിവരുന്ന ഒരനുഷ്ഠാനമാണ് മുടിയേറ്റ്. കാളിസേവയുടെ ഭാഗമായി നടത്തുന്ന ഈ കലാ രൂപത്തിന്റെ മുഖ്യപ്രമേയം ഭദ്രകാളിയും ദാരി കനും തമ്മിലുള്ള യുദ്ധമാണ്. ഇത് അരങ്ങേ റുന്ന അലങ്കരിച്ച് പന്തലിൽ ദാരികന്റെ ശിരസ്സ റുത്ത് മുടിച്ചുറ്റി തൂക്കി പിടിച്ച് വേതാളത്തിന്റെ പുറത്തേറി വരുന്ന കാളിയുടെ രൂപമാണ് ചിത്രീ കരിച്ചിട്ടുള്ളത്. കത്തിച്ചു വച്ച് നിലവിളക്കിനു മുമ്പിൽ അവതരിപ്പിക്കുന്ന ഇതിലെ മുഖ്യവേ ഷക്കാർ ഭദ്രകാളി, നാരദൻ, ദാരികൻ, ശിവൻ, ദാനവേന്ദ്രൻ, കാളി എന്നിവരാണ് സവിശേഷ മായ വേഷങ്ങളോടെ ശിവനും നാദരനും ആദ്യം രംഗത്തുവരും. പിന്നെയാണ് ദാരികന്റെ വരവ്. തുടർന്ന് കാളിയും കൂളിയും പുറപ്പെട്ടു. കാളിയും ദാരികനുമായി പോർവിളി നടക്കും. തുടർന്ന് കാളി ദാരിക യുദ്ധമാണ്. ദാരികന്റെ തലയെ ടുത്ത് കാളി രംഗത്തുവരുന്നതോടെ മുടിയേറ്റിന് അവസാനമായി

(ബി) പടയണിയിൽ ഉപയോഗിക്കുന്ന വാദ്യം.
(തിമില, ചെണ്ട, മദ്ദളം)
Answer:
ചെണ്ട

Leave a Comment