Practicing with Kerala Padavali Malayalam Standard 6 Notes Pdf and Class 6 Malayalam Kerala Padavali First Term Question Paper 2022-23 will help students prepare effectively for their upcoming exams.
Std 6 Malayalam Kerala Padavali First Term Question Paper 2022-23
Time : 2 Hours
നിർദ്ദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാ ണ്.
- ആകെ ആറു പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. ആദ്യത്തെ പ്രവർത്തനം നിർബന്ധമായും ചെയ്യണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലെ ത്തിന് ഉത്തരമെഴുതിയാൽ മതി.
പ്രവർത്തനം 1 – വായിക്കാം എഴുതാം
താഴെ തന്നിരിക്കുന്ന കവിത വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ
മെച്ചത്തിൽ നന്നായി പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാൽ പവിഴവും
പച്ചരത്നക്കല്ലുമൊന്നിച്ചുകോർത്തുളള
മാലകൾകൊണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്ക്കുന്നു വാഴകൾ
നാലു ഭാഗങ്ങളിൽ തിങ്ങിവിങ്ങിത്താ
ബാലാനിലൻ വന്നു തട്ടുന്ന നേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
താഴത്തു ഭാഗത്തു വീണുകിടക്കുന്ന
വാഴപ്പഴം കൊണ്ടു മൂടി മഹീതലം
-കുഞ്ചൻ നമ്പ്യാർ (കല്യാണസൗഗന്ധികം)
എ) എന്തിനെക്കുറിച്ചുള്ള വർണ്ണനയാണ് വരികളിൽ തെളിയുന്നത്?
- വാഴക്കൂട്ടം
- ദിക്കുകൾ
- പച്ചരത്നക്കല്ല്
Answer:
വാഴക്കൂട്ടം
ബി) ഇളംകാറ്റ് എന്നർത്ഥം വരുന്ന വാക്ക് ഏത്?
- മഹീതലം
- ബാലാനിലൻ
- ദലങ്ങൾ
Answer:
ബാലാനിലൻ
സി) ബാലാനിലൻ വന്നു തട്ടുന്ന നേരത്ത് കോലാ ഹലത്തോടെ നൃത്തമാടി നിന്നത് ആരാണ്?
- കദളിക്കുലകൾ
- രത്നക്കല്ലുകൾ
- ദലങ്ങൾ
Answer:
ദലങ്ങൾ
![]()
ഡി) മാതൃകപോലെ എഴുതുക
- വാഴപ്പഴം വാഴ + പഴം
- പച്ചക്കല്ല്
Answer:
പച്ച + കല്ല്
ഇ) ആരുടെ ലീലാവിലാസം കണ്ടിട്ടാണ് മാലോകർ ശങ്കിക്കുന്നത്?
- ബാലാനിലന്റെ
- വാഴകളുടെ
- ദിക്കുകളുടെ
Answer:
വാഴകളുടെ
പ്രവർത്തനം -2 വാങ്മയചിത്രം തയാറാക്കുക
നിറയെ പൂത്തുലഞ്ഞ് ചാഞ്ഞുനിൽക്കുന്ന വൃക്ഷത്തി ലേക്കു പറന്നിറങ്ങുന്ന പക്ഷികൾ.
അപ്പുറത്ത് നീല മലനിരകളുടെ മതിൽക്കെട്ട്. മനോഹരമായ ഒരു പ്രകൃതിവർണനയാണ് ഇത്
എ) ഇതുപോലെ നിങ്ങൾ ആസ്വദിച്ച പ്രകൃതിദൃശ്യ ത്തിന്റെ വാങ്മയചിത്രം തയ്യാറാക്കുക.
Answer:
മുറ്റത്തെ മുല്ല ചെടിയിൽ നിറയെ മുട്ടുകൾ വന്നു പൂത്തുലഞ്ഞിരിക്കുന്നു. അകലെ നിന്ന് നോക്കു മ്പോൾ വെളുത്ത പഞ്ഞിക്കെണ്ട് വച്ചതുപോലെ. അടുത്തു ചെന്നാൽ പാൽ തോൽക്കുന്നവെ യാൽ മുല്ലപ്പൂവിന്റെ സുഗന്ധം നമ്മുടെ മനസ്സിനെ മയക്കും. അസ്തമയ സൂര്യൻ പടിഞ്ഞാറൻ ചക്രവാള ത്തിൽ വലിയൊരു കുങ്കുമ തളികപോലെ ശോഭി ക്കുന്നു. ആകാശത്ത് മഞ്ഞയും കറുപ്പും ഇളം ചുമപ്പും നിറങ്ങളിൽ മേഘപാളികളിൽ അനുഗ ഹീത കലാകാരന്മാർ മനോഹരമായ ചിത്രം വര ച്ചിരിക്കുന്നു
ബി) വാതം എന്ന പദത്തിന് സമാനമായ പദം ഏത്?
- മുഖം
- കൂട്ടം
- സന്തോഷം
Answer:
കൂട്ടം
പ്രവർത്തനം 3- വിശകലനക്കുറിപ്പ്
എ) താമരത്താഴികൾ പോലെ നെടുതായി
ത്തൂമയെഴുതിയ കണ്ണിണയിൽ
പ്രേമവും ഹർഷവുമുൾക്കൊള്ളുമുണ്ണിത
ന്നോമന വക്തമിതെന്ന് രമ്യം
വള്ളത്തോൾ നാരായണമേനോന്റെ ഒരു ചിത്രം എന്ന കവിതയിൽ ഉണ്ണിക്കണ്ണന്റെ സൗന്ദര്യം വർണിക്കുന്ന വരികളാണിത്. ഇവിടെ കണ്ണന്റെ മുഖസൗന്ദര്യം വർണിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ എത്രമാത്രം ഉചിതമാണ്. വിശകലനക്കുറിപ്പ് തയ്യാറാ ക്കുക.
Answer:
വള്ളത്തോൾ രചിച്ച ഒരു ചിത്രം എന്ന കവിത യിൽ ഉണ്ണിക്കണ്ണന്റെ സൗന്ദര്യം വർണ്ണിക്കുന്ന വരികളാണിത്. താമരപ്പൂവിന്റെ ഇതളു കൾപോലെ നീണ്ട കണ്ണുകളിൽ കൺമഷി എഴു തിയതുപോലെ ഭംഗി വരുത്തിയിരിക്കുന്നു. താമ രപ്പൂവിന്റെ ഭംഗി കണ്ണന്റെ മുഖത്തുണ്ടെന്ന് കവി പറയാതെ പറയുന്നു. സന്തോ ഷവും സ്നേഹവും നിറഞ്ഞ മുഖഭാവം കണ്ണന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീക ഷ്ണന്റെ ഭാര്യയായ രുഗ്മണി ദേവി ലക്ഷ്മിദേ വിയുടെ അവതാരമാണ്. അവരുടെ കയ്യിൽ എപ്പോഴും താമരപ്പൂവ് ഉണ്ടായിരിക്കും അങ്ങ നെയും ഒരു ബന്ധം കണ്ടെത്താവുന്നതാണ്.
ബി. ജീവനുള്ള പാട്ട് എന്ന കവിത എഴുതിയത് ആര്?
Answer:
ജി. കുമാരപ്പിള്ള
പ്രവർത്തനം -4 പഴഞ്ചൊൽ വ്യാഖ്യാനം
“എല്ലു മുറിയെ പണിതാൽ
പല്ലു മുറിയെ തിന്നാം
ഈ പഴഞ്ചൊല്ല് ‘ഓടയിൽ നിന്ന് ‘എന്ന നോവൽ ഭാഗത്തെ പപ്പുവിന്റെ ജീവിതവുമായി ഏറെ ബന്ധപ്പെ ട്ടിരിക്കുന്നു. പപ്പുവിന്റെ ജീവിതാവസ്ഥയുമായി ബന്ധ പ്പെടുത്തി പഴഞ്ചൊല്ല് വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാ ക്കുക.
Answer:
ഓടയിൽ നിന്ന് എന്ന കഥയിലെ കഥാപാത്ര ത്തിന് ചേരുന്ന പഴഞ്ചൊല്ലാണിത്. പപ്പു അനാ ഥനാണ് അവന് റിക്ഷ വലിക്കലാണ് ജോലി. നന്നായി പണിയെടുക്കും കിട്ടുന്ന പൈസ മുഴു വൻ ഭക്ഷണം വാങ്ങി കഴിക്കും.
പണിയെടുക്കാൻ മടിയില്ലാത്ത ആളാണ് പപ്പു. അനാഥനായതുകൊണ്ട് മക്കളോ മാതാപിതാ ക്കളോ ആരും ഇല്ല. അതുകൊണ്ട് അവർക്ക് വേണ്ടി പണം ചെലവാക്കുകയോ സമ്പാദിക്കു കയോ ആവശ്യമില്ല. സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം പണിയെടുക്കുക. ബാക്കി സമ യത്ത് വിശ്രമിക്കുക ഇതാണ് പപ്പുവിന്റെ സ്വഭാ വം. പണിയെടുക്കാൻ മടിയില്ലാത്തതുകൊണ്ടും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യും എന്നു കൊണ്ടും പപ്പുവിനെ സംബന്ധിച്ച് ഈ പഴഞ്ചൊല്ല് നന്നായി ചേരും
![]()
പ്രവർത്തനം -5 കഥാപാത്രനിരൂപണം
“ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി
ചെലവാക്കവേ ഹൃദയത്തിലുലാവുന്നു
നിത്യനിർമല പൗർണമി
(അക്കിത്തം)
ഈ വരികളിലെ ആശയം ‘പാട്ടിന്റെ പാലാഴി’ എന്ന പാഠഭാഗത്തെ കുഞ്ഞുമുഹമ്മദ് എന്ന പോലീസുക രാന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹ ത്തിന്റെ സ്വഭാവ സവിശേഷതകൾ ഉൾപ്പെടുത്തി കഥാ പാത്രനിരൂപണം തയാറാക്കുക.
Answer:
പാട്ടിന്റെ പാലാഴി എന്ന കഥയിൽ എം.എസ്. ബാബുരാജ് എടുത്തു വളർത്തിയ കുഞ്ഞുമുഹ മ്മദ് എന്ന പോലീസുകാരനെക്കുറിച്ച് പറയുന്നുണ്ട്. അനാഥനായി വഴിയരികിൽ വയറ്റത്ത് അടിച്ച് പാടി നടന്ന ബാബുരാജിനെകണ്ട് ഭയന്നിട്ടാണ് കുഞ്ഞുമുഹമ്മദ് ആ കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നത്. വേറെ കുട്ടികളും അദ്ദേഹ ത്തിനുണ്ട്. എന്നിട്ടുപോലും അദ്ദേഹം എടുത്തു വളർത്തി. മാത്രമല്ല അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്നു. പലപ്പോഴും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി അവരിലെ കഴിവുകൾ തിരി ച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഒത്തിരി പണം ഉണ്ടായിട്ടല്ല ഇങ്ങനെയൊക്കെ ചെയ്തത്. മന സ്സിന്റെ നന്മയാണിത്.
മറ്റുള്ളവരെ നോക്കി ഒന്ന് ചിരിക്കാനുള്ള മടി കാണിക്കുന്ന ഇക്കാലത്ത് ഇത്തരക്കാരെ കണ്ട് കിട്ടുക പ്രയാസമാണ്. അക്കിത്തം പറയുന്നതു പോലെ മറ്റുള്ളവർക്കു വേണ്ടി നന്മ ചെയ്യു മ്പോൾ ഹൃദയത്തിൽ സമാധാനം ഉണ്ടാകുന്നു. ആ അനാഥ കുഞ്ഞുങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ് കുഞ്ഞുമുഹമ്മദ് ഇങ്ങനെയൊക്കെ ചെയ്തത്. കുഞ്ഞുമുഹമ്മദ് മാത്രമല്ല, എം.എ സ്. ബാബുരാജും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വദിക്കുന്ന ലക്ഷകണക്കിന് സംഗീതപ്രേമി കളും കുഞ്ഞു മുഹമ്മദിനെ ഓർക്കുന്നു. നമുക്കും കുഞ്ഞുമുഹമ്മദിനെ യാത്രയാക്കാൻ ശ്രമിക്കാം. ഈ കഥാപാത്രം ഭാവന സൃഷ്ടിയ ല്ല, യഥാർത്ഥത്തിൽ ഉള്ളതാണ്. യഥാർത്ഥ ജീവിതത്തിൽ ഇത്തരം കഥാപാത്രങ്ങൾ വളരെ കുറവാണെന്നു മാത്രം. ഈ പാഠഭാഗം വായിക്കുമ്പോൾ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന വ്യക്തിയാണ് കുഞ്ഞുമുഹമ്മദക്ക്.
പ്രവർത്തനം 6 ആസ്വാദനക്കുറിപ്പ്
കിങ്ങിണിചാർത്തിയ ബാല്യം
എങ്ങുന്നോടിയണഞ്ഞു മുന്നിൽ
കിങ്ങിണി ചാർത്തിയ ബാല്യം?
നീലച്ചുരുൾ മുടികെട്ടിച്ചാർത്തിയ
പീലിക്കണ്ണു ചലിച്ചു
ഇളകും ചുരുൾമുടി നെറ്റിയിൽ വീ
തിലകമൊരല്പം മാഞ്ഞു
വളകൾ ചിരിക്കും കൈത്താരുകളിൽ
തളകൾ ചലിക്കും കാലിൽ,
കിങ്ങിണി കൂകിടുമരയിൽ, തൂമണി
മാലകളിളകും മാറിൽ
താളം കുത്തിമറിഞ്ഞു നുരഞ്ഞതി
ലോളം തള്ളി മദിച്ചു;
നീണ്ടു വിടർന്ന മിഴിക്കോണിൽ, ചെ
ചുണ്ടുകൾ വിരിവതിനിടയിൽ,
അസ്പഷ്ടം നിന്നിളകി മോഹന
നിഷ്കളഹാസമൊരല്പം :
-എൻ. എൻ. കക്കാട്
ഈ കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ.

Answer:
എൻ.എൻ. കക്കാടിന്റെ കിങ്ങിണി ചാർത്തിയ ബാല്യം’ എന്ന കവിതയാണ് വായനയ്ക്കായി തന്നിരിക്കുന്നത്. ഈ കവിതയിൽ ശ്രീക ഷ്ണന്റെ രൂപഭംഗിയും ചലനങ്ങളും വാങ്മയ ചിത്രമായി രചിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ മുഖത്ത് വിരിയുന്ന നിഷ്കളങ്കമായ ചിരി കാണാൻ കവിക്ക് ഭാഗ്യം ലഭിക്കുന്നു. ലഘുവായ ഒരു കവിതയാണെങ്കിലും എത്ര വായിച്ചാലും മതിവരാത്ത ആശയസമ്പന്നതയും ഭാവനയും ആലങ്കാരികതയും ഈ കവിതയെ മികച്ചതാക്കുന്നു. എങ്ങുന്നോടിയണഞ്ഞു മുന്നിൽ കിങ്ങിണി ചാർത്തിയ ബാല്യം എന്ന വരികൾ വായനക്കാരെ ഭാവന ലോക ത്തേക്ക് കൊണ്ടുപോകുന്നതിനാൽ ഓരോരു ത്തർക്കും അതിന്റെ അർത്ഥം വ്യത്യസ്തമാക്കുന്നു. നല്ല ഈണത്തിൽ വായിക്കാവുന്ന ലളിതമായ കവിതയാണിത്.
നീലച്ചുരുൾമുടികെട്ടിച്ചാർത്തിയ പീലിക്കണ്ണ് എന്ന വരികൾ കവിതയിലെ ബാലൻ കണ്ണനാണ് എന്ന ആശയം വായനക്കാർക്ക് തരുന്നു. താളം കുത്തിമറിഞ്ഞു നുരഞ്ഞതി ലോളം തള്ളി മദിച്ചു എന്ന വരികൾ വായിക്കു മ്പോൾ കാളിയമർദ്ദനം ഓർമ്മ വരും. എനിക്ക് ഈ കവിത നന്നായി ഇഷ്ടപ്പെട്ടു.