When preparing for exams, Kerala SCERT Class 6 Maths Solutions Malayalam Medium Chapter 7 ദശാംശരീതി can save valuable time.
SCERT Class 6 Maths Chapter 7 Solutions Malayalam Medium ദശാംശരീതി
Class 6 Maths Chapter 7 Malayalam Medium Kerala Syllabus ദശാംശരീതി
Question 1.
വശങ്ങളുടെ നീളം 6.4 സെ.മീറ്ററായ സമചതുരത്തിന്റെ ചുറ്റളവ് എത്ര സെ.മീറ്ററാണ്?
Answer:
സമചതുരത്തിന്റെ ചുറ്റളവ് = 4a
= 4 × 6.4
= 25.6 സെ.മീ
Question 2.
6.45 മീറ്റർ വീതം നീളമുള്ള 3 കമ്പികൾ അറ്റത്തോട്ട് ചേർത്ത് വെച്ചാൽ ആകെ എത്ര നീളമുണ്ടാകും?
Answer:
ഒരു കമ്പിയുടെ നീളം = 6.45 മീറ്റർ
3 കമ്പികളുടെ ആകെ നീളം = 6.45 × 3
= 19.35 മീറ്റർ
Question 3.
ഒരു സഞ്ചിയിൽ 4.575 കി.ഗ്രാം പഞ്ചാസാര കൊള്ളും. ഇത്തരം 8 സഞ്ചികളിൽ ആകെ എത്ര പഞ്ചസാര നിറയ്ക്കാം?
Answer:
ഒരു സഞ്ചിയിലെ പഞ്ചസാരയുടെ ഭാരം = 4.575 കി.ഗ്രാം
= 4575 ഗ്രാം
8 സഞ്ചികളിലെ പഞ്ചസാരയുടെ ഭാരം = 4575 × 8
= 36600 ഗ്രാം
= \(\frac{36600}{1000}\)
= 36.6 കി.ഗ്രാം
![]()
Question 4.
ഒരു കിലോഗ്രാം അരിയുടെ വില 34.50 രൂപ. 16 കിലോഗ്രാം അരി വാങ്ങാൻ എത്ര രൂപ വേണം?
Answer:
ഒരു കി.ഗ്രാം അരിയുടെ വില = 34.50
16 കി.ഗ്രാം അരിയുടെ വില = 34.50 × 16
= 552 രൂപ
Question 5.
ഒരു പാത്രത്തിലെ വെളിച്ചെണ്ണ കുപ്പികളിൽ നിറച്ചു. ഓരോ കുപ്പിയിലും 0.475 ലിറ്റർ കൊള്ളും. പാത്രത്തിൽ എത്ര ലിറ്ററ് വെളിച്ചെണ്ണ ഉണ്ടായിരുന്നു?
Answer:
ഒരു കുപ്പിയിലെ വെളിച്ചെണ്ണ = 0.475 ലിറ്റർ
കുപ്പിയുടെ എണ്ണം = 6
പാത്രത്തിലുണ്ടായിരുന്ന വെളിച്ചെണ്ണ = 0.475 × 6
= 2.85 ലിറ്റർ
Question 6.
8.35 മീറ്റർ നീളവും 3.2 മീറ്റർ വീതിയുമുള്ള ചതുരാകൃതിയിലുള്ള മുറിയുടെ പരപ്പളവ് എത്ര?
Answer:
മുറിയുടെ നീളം = 8.35 മീറ്റർ
വീതി = 3.2 മീറ്റർ
പരപ്പളവ് = നീളം × വീതി
= 8.35 × 3.2
= 26.72 ച.മീറ്റർ
Question 7.
ചുവടെയുള്ളവ കണക്കാക്കുക
1) 46.2 × 0.23
2) 57.52 × 31.2
3) 0.01 × 0.01
4) 2.04 × 2.4
5) 25 × 3.72
6) 0.2 × 0.002
സംഖ്യകൾ ദശാംശം കൂടാതെ ഗുണനഫലം കാണുക. കിട്ടുന്ന ഉത്തരത്തിൽ അത്രയും സ്ഥാനം വലതുനിന്നും ഇടത്തോട്ട് മാറ്റി ദശാംശം ഇടുക).
Answer:
1) 46.2 × 0.23 = 10.626
2) 57.52 × 31.2 = 1794.624
3) 0.01 × 0.01 = 0.0001
4) 2.04 × 2.4 = 4.896
5) 25 × 3.72 = 9.3
6) 0.2 × 0.002 = 0.0004
Question 8.
321.2 × 23 = 7357.6 ആണ്. താഴെ കൊടുത്തിരിക്കുന്നവ യുടെ ഉത്തരം ഗുണിച്ചു നോക്കാതെ എഴുതാമോ?
1) 321.2 × 23
2) 0.3212 × 23
3) 32.12 × 23
4) 32.12 × 0.23
5) 3.212 × 23
6) 321.2 × 0.23
Answer:
1) 321.2 × 23 = 7387.6
2) 0.3212 × 23 = 7.3876
3) 32.12 × 23 = 738.76
4) 32.12 × 0.23 = 7.3876
5) 3.212 × 23 = 73.876
6) 321.2 × 0.23 = 73.876
Question 9.
ചുവടെയുള്ളവയിൽ 1.47 × 3.7 ൽ തുല്യമായവ ഏതെല്ലാം?
I) 14.7 × 3.7
II) 147 × 0.37
III) 1.47 × 0.37
IV) 0.147 × 37
V) 14.7 × 0.37
VI) 0.0147 × 370
VII) 1.47 × 3.70
Answer:
IV) 0.147 × 37
V) 14.7 × 0.37
VI) 0.0147 × 370
VII) 1.47 × 3.70
Question 10.
ചതുരാകൃതിയായ ഒരു സ്ഥലത്തിന്റെ നീളം 45.8 മീറ്ററും വീതി 39.5 മീറ്ററ് സ്ഥലത്തിന്റെ പരപ്പളവ് എത്ര?
Answer:
നീളം = 45.8 മീറ്റർ
വീതി = 39.5 മീറ്റർ
പരപ്പളവ് = 45.8 × 39.5
= 1809.1 ച .മീറ്റർ
Question 11.
ഒരു ലിറ്റർ പെട്രോളിന്റെ വില 68.50 രൂപ. 8.5 ലിറ്റർ പെട്രോ ളിന്റെ വില എന്ത്?
Answer:
ഒരു ലിറ്റർ പെട്രോളിന്റെ വില = 68.50 രൂപ
8.5 ലിറ്റർ പെട്രോളിന്റെ വില = 68.50 × 8.5
= 582.25 രൂപ
Question 12.
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത്?
1) 0.01 × 0.001
2) 0.101 × 0.01
3) 0.101 × 0.001
4) 0.10 × 0.001
Answer:
ഏറ്റവും വലിയ സംഖ്യ = 0.101 × 0.01 = 0.00101
Question 13.
ഒരു സ്കൂളിൽ കഴിഞ്ഞയാഴ്ചയിലെ 5 ദിവസം ആകെ 132,575 ലിറ്റർ പാൽ കുട്ടികൾക്ക് കൊടുത്തു. ഒരു ദിവസം ശരാശരി എത്ര ലിറ്റർ പാൽ കൊടുത്തു?
Answer:
ആകെ സ്കൂളിൽ കൊടുത്ത പാൽ = 132.575
ഒരു ദിവസം ശരാശരി കൊടുത്ത പാൽ = 132.575 ÷ 5
= 26.515 ലിറ്റർ
Question 14.
33.6 കി.ഗ്രാം അരി 8 പേർ തുല്യമായി വീതിച്ചെടുത്തു. സുജിത അതിൽ കിട്ടിയതിനെ 3 ആയി ഭാഗിച്ച് ഒരു ഭാഗം റസിയക്ക് കൊടത്തു. റസിയക്ക് കിട്ടിയത് എത്ര കിലോഗ്രാമാണ് ?
Answer:
ആകെ അരിയുടെ അളവ് = 33.6 കി.ഗ്രാം
സുജിതയ്ക്ക് കിട്ടിയത്
= 33.6 ÷ 8
= 4.2 കി.ഗ്രാം
സുജിതയ്ക്ക് കിട്ടിയത്
= 4.2 ÷ 3
= 1.4 കി.ഗ്രാം
Question 15.
0.8 മീറ്റർ നീളമുള്ള റിബൺ 16 സമഭാഗങ്ങളാക്കിയാൽ ഒരു ഭാ ഗത്തിന്റെ നീളമെന്ത്?
Answer:
റിബണിന്റെ നീളം = 0.8 മീറ്റർ
0.8 മീറ്ററിന്റെ 1/16 ഭാഗം = 0.8 ÷ 16
= 0.05 മീറ്റർ
![]()
Question 16.
ചുവടെയുള്ള കണക്കുകൾ ചെയ്യുക
i) 54.5 ÷ 5
ii) 14.24 ÷ 8
iii) 56.87 ÷ 11
iv) 3.12 ÷ 2
v) 35.523 ÷ 3
vi) 36.48 ÷ 12
vii) 16.56 ÷ 9
viii) 32.454 ÷ 4
i×) 425.75 ÷ 25
Answer:
i) 54.5 ÷ 5 = 10.9
ii) 14.24 ÷ 8 = 1.78
iii) 56.87 ÷ 11 = 5.17
iv) 3.12 ÷ 2 = 1.56
v) 35.523 ÷ 3 = 11.841
vi) 36.48 ÷ 12 = 3.04
vii) 16.56 ÷ 9 = 1.84
viii) 32.454 ÷ 4 = 8.1135
ix) 425.75 ÷ 25 = 17.03
Question 17.
105.728 ÷ 7 = 15.104 എന്നതിൽനിന്ന് താഴെ കൊടുത്തവ യുടെ ഉത്തരം ഹരിച്ചു നോക്കാതെ കണക്കാക്കുക.
i) 1057.28 ÷ 7
ii) 105728 ÷ 7
iii) 1.05728 ÷ 7
Answer:
i) 1057.28 ÷ 7 = 151.04
ii) 1057287 = 015104
iii) 1.05728 ÷ 7 = 0.15104
Question 18.
ഒരു സംഖ്യയെ 9 കൊണ്ട് ഗുണിച്ചപ്പോൾ 145.71 കിട്ടി. സംഖ്യ എന്താണ് ?
Answer:
സംഖ്യ × 9 = 145.71
സംഖ്യ = 145.71 ÷ 9
= 16.19
Question 19.
ഒരു ചതുരത്തിന്റെ പരപ്പളവ് 3.25 ച.മീറ്ററും നീളം 2.5 മീറ്ററു മാണ്. വീതി എന്ത്?
Answer:
ചതുരത്തിന്റെ പരപ്പളവ് = 3.25 ച.മീറ്റർ
നീളം = 2.5 മീറ്റർ
വീതി = പരപ്പളവ് ÷ നീളം
= 3.25 ÷ 2.5
= \(\frac{325}{100} \div \frac{25}{10}\)
= \(\frac{325}{100} \times \frac{10}{25}\)
= 1.3 മീറ്റർ
Question 20.
ഒരു പാത്രത്തിൽ 4.05 ലിറ്റർ വെളിച്ചെണ്ണയുണ്ട്. അത് 0.45 ലിറ്റർ കൊള്ളുന്ന കുപ്പികളിലാക്കണം. എത്ര കുപ്പികൾ വേണം?
Answer:
ആകെ വെളിച്ചെണ്ണ = 4.05 ലിറ്റർ
ഒരു കുപ്പിയുടെ അളവ് = 0.45 ലിറ്റർ
കുപ്പികളുടെ എണ്ണം = 4.05 ÷ 0.45
= \(\frac{405}{100} \div \frac{45}{100}\)
= \(\frac{405}{100} \times \frac{100}{45}\)
= 9 എണ്ണം
Question 21.
ചുവടെയുള്ള ഹരണഫലങ്ങൾ കണ്ടുപിടിക്കുക.
i) \(\frac{35.37}{0.03}\)
Answer:
\(\frac{35.37}{0.03}\) = 35.37 ÷ 0.03
= \(\frac{3537}{100} \div \frac{3}{100}\)
= \(\frac{3537}{100} \times \frac{100}{3}\)
= \(\frac{3537}{3}\) = 1179
ii) \(\frac{10.92}{2.1}\)
Answer:
\(\frac{10.92}{2.1}\) = 10.92 ÷ 21
= \(\frac{1092}{100} \div \frac{21}{10}\)
= \(\frac{1092}{100} \times \frac{10}{21}\)
= \(\frac{1092}{10 \times 21}=\frac{52}{10}\)
= 5.2
iii) \(\frac{40.48}{1.1}\)
Answer:
\(\frac{40.48}{1.1}\) = 40.48 ÷ 1.1
= \(\frac{4048}{100} \div \frac{11}{10}\)
= \(\frac{4048}{100} \times \frac{10}{11}\)
= \(\frac{368}{10}\)
= 36.8
iv) \(\frac{0.045}{0.05}\)
Answer:
\(\frac{0.045}{0.05}\) = 0.045 ÷ 0.05
= \(\frac{45}{1000} \div \frac{5}{100}\)
= \(\frac{45}{1000} \times \frac{100}{5}\)
= \(\frac{9}{10}\)
= 0.9
v) 0.001 ÷ 0.1
Answer:
0.001 ÷ 0.1 = \(\frac{1}{1000} \div \frac{1}{10}\)
= \(\frac{1}{1000} \times \frac{10}{1}\)
= \(\frac{1}{100}\)
= 0.01
vi) 5.356 ÷ 0.13
Answer:
5.356 ÷ 0.13 = \(\frac{5356}{1000} \div \frac{13}{100}=\frac{5356}{1000} \times \frac{100}{13}\)
= \(\frac{5356}{13 \times 10}=\frac{412}{10}\)
= 41.2
vii) \(\frac{0.2 \times 0.4}{0.02}\)
Answer:
\(\frac{0.2 \times 0.4}{0.02}\) = 0.2 × 0.4 ÷ 0.002
= \(\frac{2}{10} \times \frac{4}{10} \div \frac{2}{100}\)
= \(\frac{2}{10} \times \frac{4}{10} \times \frac{100}{2}\)
= 4
viii) \(\frac{0.01 \times 0.01}{0.001 \times 0.1}\)
Answer:
\(\frac{0.01 \times 0.01}{0.001 \times 0.1}\) = (0.1 × 0.01) ÷ (0.001 × 0.1)
= \(\left(\frac{1}{10} \times \frac{1}{100}\right) \div\left(\frac{1}{1000} \times \frac{1}{10}\right)\)
= \(\frac{1}{10} \times \frac{1}{100} \times \frac{1000}{1} \times \frac{10}{1}\)
= 10
Question 22.
12125 നെ ഏത് സംഖ്യകൊണ്ട് ഹരിച്ചാൽ 1.2125 കിട്ടും.
Answer:
12125 ÷ സംഖ്യ = 1.2125
സംഖ്യ = 12125 ÷ 1.2125
= 12125 ÷ \(\frac{12125}{10000}\)
= 12125 ÷ \(\frac{10000}{12125}\)
= 10000
Question 23.
0.01 നെ ഏത് സംഖ്യകൊണ്ട് ഗുണിച്ചാൽ 0.00001 കിട്ടും?
Answer:
0.01 × സംഖ്യ = 0.00001
സംഖ്യ = \(\frac{0.00001}{0.01}\)
= 0.00001 ÷ 0.01
= \(\frac{1}{100000} \div \frac{1}{100}\)
= \(\frac{1}{100000}\) x 100 = \(\frac{1}{1000}\)
= 0.001
Question 24.
ചുവടെ കൊടുത്തിരിക്കുന്ന ഭിന്നസംഖ്യകളുടെ ദശാംശരൂപം കണ്ടുപിടിക്കുക.
i) \(\frac{3}{5}\)
Answer:
\(\frac{3}{5}=\frac{3 \times 2}{5 \times 2}=\frac{6}{10}\)
= 0.6
![]()
ii) \(\frac{7}{8}\)
Answer:
\(\frac{7}{8}=\frac{7 \times 5 \times 5 \times 5}{2 \times 5 \times 2 \times 5 \times 2 \times 5}\)
= \(\frac{875}{1000}\)
= 0.875
iii) \(\frac{5}{16}\)
Answer:
\(\frac{5}{16}=\frac{5 \times 5 \times 5 \times 5 \times 5}{2 \times 5 \times 2 \times 5 \times 2 \times 5 \times 2 \times 5}\)
= \(\frac{3125}{10000}\)
= 0.3125
iv) \(\frac{3}{40}\)
Answer:
\(\frac{3}{40}=\frac{3 \times 25}{40 \times 25}\)
= \(\frac{75}{1000}\)
= 0.075
v) \(\frac{3}{32}\)
Answer:
\(\frac{3}{32}=\frac{3 \times 5 \times 5 \times 5 \times 5 \times 5}{2 \times 5 \times 2 \times 5 \times 2 \times 5 \times 2 \times 5 \times 2 \times 5}\)
= \(\frac{3125}{10000}\)
= 0.09375
vi) \(\frac{61}{125}\)
Answer:
\(\frac{61}{125}=\frac{61 \times 2 \times 2 \times 2}{5 \times 5 \times 5 \times 8}\)
= \(\frac{488}{1000}\)
= 0.488
Question 25.
ചുവടെയുള്ള കണക്കുകളുടെ ഉത്തരം ദശാംശ രൂപത്തിലെ ഴുതുക.
1) 3 ലിറ്റർ പാൽ, ഒരുപോലുള്ള 8 കുപ്പികളിൽ നിറച്ചു. ഓരോ കുപ്പിയിലും എത്ര ലിറ്റർ പാലുണ്ട് ?
2) 17 ലിറ്റർ നീളമുള്ള ഒരു ചരട് 25 സമഭാഗങ്ങളാക്കി. ഓരോ കഷണത്തിന്റേയും നീളമെത്ര?
3) 19 കി.ഗ്രാം അരി 20 പേർക്ക് വീതിച്ചു. ഓരോരുത്തർക്കും എത്ര കി.ഗ്രാം കിട്ടി?
Answer:
i) ആകെ പാൽ = 3 ലിറ്റർ
കുപ്പികളുടെ എണ്ണം = 8
ഒരു കുപ്പിയിലുള്ള പാൽ = \(\frac{3}{8}=\frac{3 \times 125}{8 \times 125}\)
= \(\frac{375}{1000} .\)
= 0.375 ലിറ്റർ
ii) ചരടിന്റെ നീളം = 17 മീറ്റർ
കഷണങ്ങളുടെ എണ്ണം = 25
ഒരു കഷണത്തിന്റെ നീളം = 17 ÷ 25
= \(\frac{17 \times 4}{25 \times 4}\)
= \(=\frac{68}{100}\)
= 0.68 മീറ്റർ
iii) അരിയുടെ അളവ് = 19 കി.ഗ്രാം
വീതിച്ചവരുടെ എണ്ണം = 20
ഒരാളുടെ വീതം = 19 ÷ 20
= \(\frac{19}{20}=\frac{19 \times 5}{20 \times 5}\)
= \(\frac{95}{100}\)
= 0.95 കി.ഗ്രാം
Question 26.
\(\frac{1}{2}+\frac{1}{4}+\frac{1}{8}+\frac{1}{16}\) ന്റെ ദശാംശരൂപം എന്ത്?
Answer:

∴ 0.5 + 0.25 + 0.125 + 0.0625 = 0.9375
Question 27.
ഒരു രണ്ടക്ക സംഖ്യയെ മറ്റൊരു രണ്ടക്ക സംഖ്യകൊണ്ട് ഹരിച്ചപ്പോൾ 4.375 കിട്ടി. സംഖ്യകൾ ഏതൊക്കെ?
Answer:

∴ രണ്ടക്ക സംഖ്യകൾ = 70, 16
Question 28.
25.5 സെ.മീ നീളവും 20.4 സെ.മീ. 10.8 സെ.മീ.. ഉയരവുമുള്ള ഒരു ചതുരകട്ടയുടെ വ്യാപ്തമെന്ത്?
Answer:
ചതുരകട്ടയുടെ വ്യാപ്തം = നീളം × വീതി × ഉയരം
= 25.5 × 20.4 × 10.8
255 × 204 × 108 = 5618160
∴ 25.5 × 20.4 × 10.8 = 5618.16
Question 29.
ഒരു ബെഞ്ചിലിരിക്കുന്ന 3 കുട്ടികളുടെ ഉയരം 130.5 സെ.മീ., 128.7 സെ.മീ., 134.6 സെ.മീ. ആണ്. ഇവരുടെ ശരാശരി ഉയരമെത്ര?
Answer:

Question 30.
\(\frac{4 \times 3.06}{3}\) കണക്കാക്കുക.
Answer:
\(\frac{4 \times 3.06}{3}\)
= \(\frac{12.24}{3}\)
= 4.08
Question 31.
22 പെൻസിലിന് 79.20 രൂപ യാണ് വിലയെങ്കിൽ 10 പെൻസിലിന്റെ വിലയെന്ത് ?
Answer:
22 പെൻസിലിന്റെ വില = 79.20
1 പെൻസിലിന്റെ വില = \(\frac{79.20}{22}\)
= 3.6 രൂപ
10 പെൻസിലിന്റെ വില = 3.6 × 10 = 36 രൂപ
![]()
Question 32.
ക്രിയ ചെയ്യുക.
1) \(\frac{2.3 \times 3.2}{0.4}\)
Answer:

2) \(\frac{0.01 \times 0.001}{0.1 \times 0.01}\)
Answer:

Question 33.
0.1 നെ ഏതു സംഖ്യകൊണ്ട് ഹരിച്ചാൽ 0.001 കിട്ടും.
Answer:
0.1
സംഖ്യ = 0.001
സംഖ്യ = \(\frac{0.1}{0.001}=\frac{0.1 \times 1000}{0.001 \times 1000}\)
= \(\frac{100}{1}\)
= 100
Intext Questions And Answers
Question 1.
24.8 സെ.മീ. നീളമുള്ള കയറുകൊണ്ട് ഒരു സമചതുരം ഉണ്ടാക്കി. അതിന്റെ ഒരു വശത്തിന്റെ നീളമെന്ത് ?
Answer:
സമചതുരത്തിന്റെ ചുറ്റളവ് = 24.8 സെ.മീ
ഒരു വശത്തിന്റെ നീളം = 24.8 ÷ 4
= 6.2 സെ.മീ
Question 2.
8.4 മീറ്റർ നീളമുള്ള കയറിൽ നിന്നും 0.4 മീറ്റർ നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം?
Answer:
ഒരു കഷണം കയറിന്റെ നീളം = 8.4 ÷ 0.4
(8.4 = \(\frac{84}{10}\), 0.4 = \(\frac{4}{10}\))
∴ 8.4 ÷ 0.4 = \(\frac{84}{10} \div \frac{4}{10}\)
= \(\frac{84}{10} \times \frac{10}{4}\)
= \(=\frac{84}{4}\) = 21 കഷണം
Decimal Operations Class 6 Questions and Answers Malayalam Medium
Question 1
4258 × 19 = 80902
a) 425.8 × 19
b) 4258 × 0.19
c) 42.58 × 1.9
d) 0.4258 × 0.19
e) 4.258 × 19
Answer:
a) 425.8 × 19 = 8090.2
b) 4258 × 0.19 = 809.02
c) 42.58 × 1.9 = 80.902
d) 0.4258 × 0.19 = .080902
e) 4.258 × 19 = 80.902
Question 2.
ഈ വർഷം ദാമു തന്റെ വയലിൽ നെൽകൃഷിയാണ് ചെയ്തത്. ഒന്നാമത്തെ വിളവെടുപ്പിൽ 35.8 കി.ഗ്രാം നെല്ലും രണ്ടാമത്തെ വിളവിൽ 44.7 കി.ഗ്രാം നെല്ലുമാണ് ദാമുവിന് കിട്ടിയത്. നെല്ല് പുഴുങ്ങി കുത്തിയാൽ ഒരു കിലോയിൽ നിന്ന് 600 ഗ്രാം അരി ലഭിക്കും.
1) ആകെ എത്ര കി.ഗ്രാം അരി ലഭിച്ചിട്ടുണ്ടാകും?
2) കിട്ടിയ അരി ദാമു തന്റെ 5 മക്കൾക്കും കൂടി തുല്യമായി വീതിച്ചു നൽകി. ഒരാൾക്ക് എത്ര കി.ഗ്രാം വീതം അരി ലഭി ച്ചിട്ടുണ്ടാകും.
Answer:
ആകെ കിട്ടിയ നെല്ല് = 35.8 + 44.7 = 80.5 കി.ഗ്രാം
1 കി.ഗ്രാമിൽ നിന്നുള്ള അരി = 600 ഗ്രാം = 0.6 കി.ഗ്രാം
ആകെ കിട്ടിയ അരി = 80.5 × 0.6 = 48.30 കി.ഗ്രാം
അരി വീതിച്ചുകിട്ടിയ മക്കളുടെ എണ്ണം = 5
ഒരാൾക്ക് കിട്ടിയ അരി = \(\frac{48.3}{5}\) = 9.66 കി.ഗ്രാം
Question 3.
മിത്രയുടെ വിദ്യാലയത്തിന്റെ രൂപരേഖയാണ് ചുവടെയുള്ളത്.

സ്കൂൾ കിണറിലെ വെള്ളമുപയോഗിച്ചാണ് തോട്ടം നനക്കുന്നത്.
1) കിണറ്റിന്റെ അരികിൽ നിന്നും തോട്ടത്തിലെത്താൻ കുറഞ്ഞത് എത്ര മീറ്റർ നടക്കണം
2) സമചതുരാകൃതിയായ തോട്ടത്തിന്റെ ചുറ്റും വേലികെട്ടാൻ ഒരു ചുറ്റിന് 28.56 മീ. കമ്പി വേണം. തോട്ടത്തിന്റെ ഒരു വശ ത്തിന്റെ നീളം എത്ര മീറ്റർ?
3) ഭക്ഷണ ഹാൾ ടൈൽ ചെയ്യാൻ പി.ടി.എ. തീരുമാനിച്ചു. ഭക്ഷ ണഹാളിന്റെ പരപ്പളവ് എത്ര?
Answer:
1) കിണറിന്റെ അരികിൽ നിന്നും ഭക്ഷണഹാൾ വരെയുള്ള ദൂരം = 3.68 മീറ്റർ
ഭക്ഷണഹാളിന്റെ നീളം = 10.5 മീറ്റർ
ഹാളിൽനിന്നും തോട്ടം വരെയുള്ള ദൂരം = 2.75 മീറ്റർ
കിണറിൽ നിന്നും തോട്ടം വരെയുള്ള ദൂരം = 3.68 + 10.5 + 2.75
= 16.93 മീറ്റർ
2) പച്ചക്കറി തോട്ടത്തിന്റെ ചുറ്റളവ് = 28.56 മീറ്റർ
ഒരു വശത്തിന്റെ നീളം = \(\frac{28.56}{4}\)
= 7.14 മീറ്റർ
3) ഭക്ഷണഹാളിന്റെ നീളം = 10.5 മീറ്റർ
വീതി = 2.5 മീറ്റർ
പരപ്പളവ് = 10.5 × 2.5
= 26.25 ച.മീറ്റർ
![]()
Question 4.

1) തന്നിരിക്കുന്ന 4 ചതുരങ്ങളുടെ പരപ്പളവ് കാണുക.
1) 8.6 സെ.മീ, 10 സെ.മീ.
2) 6.4 സെ.മീ, 12.7 സെ.മീ.
3) 9 സെ.മീ., 90 സെ.മീ
4) \(\frac{94}{10}\) സെ.മീ, \(\frac{85}{10}\) സെ.മീ
Answer:
ഒന്നാമത്തെ ചിത്രം
നീളം = 10 സെ.മീ.
വീതി = 8 സെ.മീ.
പരപ്പളവ് = നീളം× വീതി
= 10 × 8
= 80 ച.സെ.മീ.
രണ്ടാമത്തെ ചിത്രം
നീളം = 12.7 സെ.മീ.
വീതി = 6.4 സെ.മീ.
പരപ്പളവ് = നീളം × വീതി
= 12.7 × 6.4
= 81.28 ച.സെ.മീ.
മൂന്നാമത്തെ ചിത്രം
നീളം = 90
12.7 × 6.4 മീ.മീ. = \(\frac{90}{10}\) സെ.മീ. = 9 സെ.മീ.
വീതി = 9 സെ.മീ.
പരപ്പളവ് = നീളം × വീതി = 9 × 9
= 81 ച.സെ.മീ.
നാലാമത്തെ ചിത്രം
നീളം = \(\frac{85}{10}\) സെ.മീ. = 8.5 സെ.മീ.
വീതി = \(\frac{94}{10}\) സെ.മീ. = 9.4 സെ.മീ.
പരപ്പളവ് = നീളം × വീതി = 8.5 × 9.4
= 79.90 ച.സെ.മീ.
2) ഏതു ചിത്രത്തിനാണ് കൂടുതൽ പരപ്പളവ്
Answer:
പരപ്പളവ് കൂടുതൽ 2-ാമത്തെ ചിത്രം.
നീളം = 12.7 സെ.മീ.
വീതി = 6.4 സെ.മീ.
പരപ്പളവ് = 81.28 ച.സെ.മീ.
Question 5.
144 ÷ 24 = 6 14.4 ÷ 2.4?
Answer:
14.4 ÷ 2.4 = \(\frac{144}{24}\)
= 6
Question 6.
423 × 46 = 19458 എങ്കിൽ
1) 42.3 × 4.6 =
2) ഒരു സ്വർണ്ണ പണിക്കാരൻ 4.5 ഗ്രാം വീതം തൂക്കമുള്ള 15 വളകൾ രൂപം മാറ്റി 2.5ഗ്രാം വീതമുള്ള മോതിരങ്ങളാക്കി മാറ്റു
1) ആകെ എത്ര ഗ്രാം സ്വർണ്ണമുണ്ട് ?
2) ഈ സ്വർണ്ണമുപയോഗിച്ച് എത്ര മോതിരങ്ങൾ ഉണ്ടാക്കാം?
Answer:
1) 423 × 46 = 19458
42.3 × 4.6 = 194.58
2) വളയുടെ തൂക്കം = 4.5 ഗ്രാം
വളകളുടെ എണ്ണം = 15
ആകെ സ്വർണ്ണം = 4.5 × 15 = 67.5 ഗ്രാം
ഒരു മോതിരത്തിന്റെ തൂക്കം = 2.5 ഗ്രാം
മോതിരത്തിന്റെ എണ്ണം = 67.5 ÷ 2.5
= \(\frac{675}{10} \div \frac{25}{10}\)
= \(\frac{675}{10} \times \frac{10}{25}\)
= 27 ഗ്രാം
Question 7.
ഒരു ബഞ്ചിലെ 5 കുട്ടികളുടെ ഉയരം 1.45 മീ., 1.5 മീ., 1.46 മീ., 1.42മീ., 1,4മീ. എന്നിങ്ങനെയാണ്.
1) അവരുടെ ശരാശരി ഉയരമെത്ര?
2) ഇവരുടെ ശരാശരി ഭാരം 36.250 കി.ഗ്രാം. എങ്കിൽ ഇവരുടെ ആകെ ഭാരം എന്ത്?
3) 144 ÷ 24 = 6 എങ്കിൽ 14.4 ÷ 2.4 എത്ര?
Answer:

= \(\frac{1.45+1.5+1.46+1.42+1.4}{5}\)
= \(\frac{7.23}{5}\)
= 1.446 മീ.
2) ശരാശരി ഭാരം = 36.250
ആകെ ഭാരം = ശരാശരി × എണ്ണം
= 36.250 × 5
= 181.25 കിലോ
3) 144 ÷ 24 = 6
14.4 ÷ 2.4 = 6
![]()
Question 7.
പൂരിപ്പിക്കുക.
1) 0.1 × 100 = ________
2) 100 ÷ 0.1 = ________
3) 236 × 2.3 = ________ × 23
4) 178.05 100 = ________
5) 3.75 × 10 = ________
6) 875 ÷ 1000 = ________
7) 12.08 × ________ = 1.208
8) 365 × ________ = 3.65 × 12
9) 46.08 ÷ 0.1 = ________
10) 96 × 0.1 = 9.6 × ________
Answer:
1) 10
2) 1000
3) 23.6
4) 1.7805
5) 37.5
6) 0.875
7) 0.1
8) 0.12
9) 460.8
10) 1
Practice Questions
Question 1.
ലഘൂകരിക്കുക.
1) \(\frac{2.4 \times 5.8}{0.01 \times 58}\)
Answer:
= (2.4 × 5.8) ÷ (0.01 × 58)

= 24
2) \(\frac{3.6 \times 0.25}{0.12}\)
Answer:
(3.6 × 0.25) ÷ (0.12)

3) \(\frac{3.6 \times 4.2}{0.1 \times 0.42}\)
Answer:
(3.6 × 4.2) ÷ (0.1 × 0.42)

4) \(\frac{9.8 \times 10.7}{0.2 \times 0.107}\)
Answer:
(9.8 × 10.7) ÷ (0.2 × 0.107)

5) \(\frac{6.25 \times 3.6}{25 \times 0.6}\)
Answer:
(6.25 × 3.6) ÷ (25 × 0.6)

Question 2.
ഒരു സ്കൂളിൽ ഒരാഴ്ചയിലെ 5 ദിവസം കുട്ടികൾക്ക് കൊടുത്ത പാലിന്റെ അളവാണ് ചുവടെ പട്ടികയിൽ.
a) ശരാശരി ഒരു ദിവസം കൊടുത്ത പാലിന്റെ അളവ് കണക്കാ ക്കുക.
b) ഏറ്റവും കൂടുതൽ പാൽ വിതരണം ചെയ്ത ദിവസം ഏതാണ്? എത്ര?
c) ഏറ്റവും കുറവ് പാൽ ഏത് ദിവസമായിരുന്നു?
d) അവ ശരാശരിയിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരി ക്കുന്നു?
e) ഒരു മാസം എത്ര പാൽ വേണ്ടി വരും.

Answer:
a) ശരാശരി വിതരണം ചെയ്ത

= \(\frac{125.4+138.5+113.2+132.3+144.8}{5}\)
= \(\frac{656.2}{5}\)
= 131.24 ലിറ്റർ
b) വെള്ളിയാഴ്ച = 144.8 ലിറ്റർ
c) ബുധനാഴ്ച = 115.2 ലിറ്റർ
d) ഏറ്റവും കൂടുതൽ പാൽ = 144.8 ലിറ്റർ
ശരാശരി = 131.24 ലിറ്റർ
വ്യത്യാസം = 144.8 – 131.24
= 13.56 ലിറ്റർ
ഏറ്റവും കുറവ് പാൽ = 115.2 ലിറ്റർ
ശരാശരിയിൽ നിന്നുള്ള = 131.24 – 115.2
= 16.04 ലിറ്റർ
e) ഒരു മാസം ആവശ്യമാകുന്നു പാൽ
= ശരാശരി × 30
= 131.24 × 30
= 3937.2 ലിറ്റർ
![]()
Question 3.
a) ഒരു സമചതുരത്തിന്റെ ചുറ്റളവ് 16.24 മീറ്ററായാൽ അതിന്റെ പരപ്പളവ് എത്രയാണ്
b) ഈ ചുറ്റളവ് നീളത്തിലുള്ള ചരടിനെ 2.5 മീറ്റർ നീളത്തിലുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം. ശേഷിക്കുന്ന കഷണ ത്തിന്റെ നീളമെത്ര?
Answer:
a) സമചതുരത്തിന്റെ ചുറ്റളവ് = 16.24മീറ്റർ
ഒരു വശത്തിന്റെ നീളം = \(\frac{16.24}{4}\) = 4.06 മീറ്റർ
സമചതുരത്തിന്റെ പരപ്പളവ് = 4.06 × 4.06
= 16.4836 ച. സെ. മീ.
b) ചരടിന്റെ നീളം = 16.24 മീറ്റർ
ഒരു കഷണത്തിന്റെ നീളം = 2.5 മീറ്റർ
കഷണങ്ങളുടെ എണ്ണം = 16.24 ÷ 2.5

കഷണങ്ങളുടെ എണ്ണം = 6
ശേഷിക്കുന്ന ഭാഗത്തിന്റെ നീളം = \(\frac{496}{1000}\)
= 0.496 മീറ്റർ
= 49.6 സെ. മീ.
Question 4.
ചുവടെയുള്ള ഭിന്നസംഖ്യകളുടെ ദശാംശരൂപം എഴുതുക.
1) \(\frac{2}{25}\)
Answer:
\(\frac{2}{25}=\frac{2 \times 4}{25 \times 4}=\frac{8}{100}\)
= 0.08
2) \(\frac{7}{16}\)
Answer:
\(\frac{7}{16}=\frac{7 \times 5 \times 5 \times 5 \times 5}{2 \times 2 \times 2 \times 2 \times 5 \times 5 \times 5 \times 5}\)
= \(\frac{4375}{10 \times 10 \times 10 \times 10}\)
= 0.4375
3) \(\frac{5}{32}\)
Answer:
\(\frac{5}{32}=\frac{5 \times 5 \times 5 \times 5 \times 5 \times 5}{2 \times 2 \times 2 \times 2 \times 2 \times 5 \times 5 \times 5 \times 5 \times 5}\)
= \(\frac{15625}{10 \times 10 \times 10 \times 10 \times 10}\)
= 0.15625
4) \(\frac{7}{8}\)
Answer:
\(\frac{7}{8}=\frac{7 \times 5 \times 5 \times 5}{2 \times 2 \times 2 \times 5 \times 5 \times 5}\)
= \(\frac{875}{10 \times 10 \times 10}\)
= 0.875
5) \(\frac{33}{50}\)
Answer:
\(\frac{33}{50}=\frac{33 \times 2}{50 \times 2}=\frac{66}{100}\)
= 0.66
Question 5.
7538 × 18 = 1356848
1) 753.8 × 18 =
2) 75.38 × 18:
3) 7.538 × 18-
4) 753.8 × 1.8 =
5) 753.8 × 0.18=
6) 7.538 × 1800=
7) 75.38 × 180 =
8) 753.8 × 0.18=
Answer:
7538 × 18 = 135684
1) 753.8 × 18 = 13568.4
2) 75.38 × 18 = 1356.84
3) 7.538 × 18 = 135.684
4) 753.8 × 1.8 = 1356.84
5) 753.8 × 0.18 = 135.684
6) 7.538 × 1800 = 13568400 = 13568.4
7) 75.38 × 180 = 13568.40 = 13568.4
8) 753.8 × 0.18 135684 13.5684
Decimal Operations Class 6 Notes Malayalam Medium
ഓർക്കേണ്ടവ: മീറ്ററിലുള്ള അളവ് സെന്റീമീറ്ററിലാക്കാൻ 100 കൊണ്ട് ഗുണിക്കണം. സെന്റിമീറ്ററിനെ മീറ്ററാക്കാൻ 100 കൊണ്ട് ഹരിക്കണം. 85 സെന്റിമീറ്റർ മീറ്ററിലാക്കുമ്പോൾ
85 ÷ 100 = 0.85 m
1 മി.മീ = \(\frac{1}{10}\)സെ.മീ = 0.1 സെ.മീ
1 സെ.മീ = \(\frac{1}{100}\) മീറ്റർ = 0.01m
1 ഗ്രാം = \(\frac{1}{1000}\) കി.ഗ്രാം = 0.001 കി.ഗ്രാം
രണ്ട് ദശാംശ സംഖ്യകൾ ഗുണിക്കുന്നതിൽ ദശാംശം ഒഴിച്ചുള്ള സംഖ്യകൾ ഗുണനഫലം കണ്ടതിനുശേഷമുള്ള ഉത്തരത്തിൽ എത്ര സ്ഥാനം ദശാംശത്തിന് ശേഷമുണ്ടോ അത്രയും സ്ഥാനം വലതു നിന്ന് ഇടതോടുമാറി ദശാംശം ചേർക്കണം.
രണ്ട് ദശാംശ സംഖ്യകൾ ഹരിക്കുമ്പോൾ ഹാരകത്തിൽ ദശാംശം മാറ്റിയതിന് ശേഷമേ ഹരിക്കാനാകൂ. ഹാരകത്തിൽ എത്ര ദശാം ശമുണ്ടോ അത്രയും ‘0’ ഉള്ള (10/100/1000) തുകൊണ്ട് രണ്ടി നേയും ഗുണിച്ച തി നിശേഷം ഹരിക്കാനാകൂ. ഹാര്യത്തിലെ ദശാംശം കഴിഞ്ഞുള്ള \(\frac{1}{10}\) സ്ഥാനം പരിഗണിക്കുമ്പോൾ ഹരണ ഫലത്തിൽ ദശാംശം ചേർന്ന് ഹരണം തുടരാം.
ക്ലാസ്സിലെ ഒരു കുട്ടിക്ക് ഷർട്ട് തൈക്കാൻ ശരാശരി 1.45 മീറ്റർ തുണി വേണം. ക്ലാസ്സിലെ 34 കുട്ടികൾക്കും ഷർട്ട് തയ്ക്കാൻ ആകെ എത്ര മീറ്റർ തുണി വേണം.
1.45 ന്റെ 34 മടങ്ങ്
1.45 മീറ്റർ = 145 സെ.മീ
145 ന്റെ 34 മടങ്ങ്
= 4930 സെ.മീ
= \(\frac{4930}{100}\)
= 49.30 മീറ്റർ
⇒ 0.1 × 0.1 = 0.01
0.01 × 0.01 = 0.0001
0.001 × 0.001 = 0.000001
0.0001 × 0.0001 = 0.00000001
![]()
⇒ എളുപ്പത്തിൽ കണക്കാക്കാം
1) 3.25 × 10 = 32.5
2) 4.2 × 10 = 42
3) 13.752 × 10 = 137.52
4) 3.45 × 100 = 345
5) 4.765 × 100 = 476.5
6) 14.572 × 100 = 1457.2
7) 1.345 × 1000 = 1345
8) 2.36 × 1000 = 2360
9) 1.523 × 1000 = 1523
ദശാംശരൂപത്തിലുള്ള സംഖ്യകളെ 10, 100, 1000 തുടങ്ങിയ സംഖ്യകൾകൊണ്ട് ഗുണിക്കുന്നതിന് എത്ര പൂജ്യമുണ്ടോ അത്രയും സ്ഥാനം വലത്തോട്ട് ദശാംശം മാറ്റിയിട്ടാൽ മതി.
ദശാംശ രൂപത്തിലുള്ള ഒരു സംഖ്യയെ 10, 100, 1000 എന്നി സംഖ്യകൾകൊണ്ട് ഹരിക്കുന്നതിന് ഹരിക്കേണ്ട സംഖ്യയുടെ ദശാംശം വലതുനിന്നും ഇടത്തോട്ട് മാറ്റിയിടണം. എത്ര പൂജ്യ മുണ്ടോ അത്രയും സ്ഥാനം മാറണം.
\(\frac{48.72}{0.12}=\frac{4872}{100} \div \frac{12}{100}\)
= \(\frac{4872}{100} \div \frac{100}{12}\)
= \(\frac{4872}{12}\)
= 406