Class 8 Malayalam Kerala Padavali Second Term Question Paper 2022-23

Practicing with SCERT Class 8 Malayalam Kerala Padavali Solutions and Std 8 Malayalam Kerala Padavali Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Std 8 Malayalam Kerala Padavali Second Term Question Paper 2022-23

Time : 1½ Hours
Score : 40

Instructions (നിർദ്ദേശങ്ങൾ) :

  • ആദ്യത്തെ പതിനഞ്ച് മിനിറ്റ് സമാശ്വാസ സമ യമാണ്.
  • ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ കമ പ്പെടുത്താനും ഈ സമയം വിനിയോഗിക്ക ണം.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കാം.

1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം (4 × 1 = 4)

Question 1.
ലോകമേ തറവാടു തനിക്കീച്ചെടികളും
പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ.
ഈ വരികൾക്ക് യോജിക്കുന്ന ആശയം കണ്ടെത്തി എഴുതുക.

  • ചെടികളും പുൽകളും പുഴുക്കളും ഒരേ കുടുംബമല്ല.
  • എല്ലാ ജീവജാലങ്ങളും സ്വന്തം കുടുംബാംഗങ്ങളാണ്.
  • സ്വന്തം കുടുംബത്തെയും തറവാട്ടുകാരെയും പ്രധാന മായി കാണുന്നു.
  • സ്വന്തം കുടുംബത്തോടുള്ള പ്രത്യേകമായ ഇഷ്ടം.

Answer:
എല്ലാ ജീവജാലങ്ങളും സ്വന്തം കുടുംബാംഗങ്ങളാണ്.

Question 2.
“ഒരിക്കലും മുൻപേ നിശ്ചയിച്ചുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ സഞ്ചാരപഥങ്ങൾ.
അടിവരയിട്ട പദത്തിന്റെ വിഗ്രഹാർത്ഥം ഏത്?

  • സഞ്ചാരവും പഥങ്ങളും
  • സഞ്ചാരമാകുന്ന പഥങ്ങൾ
  • സഞ്ചാരത്തിന്റെ പഥങ്ങൾ
  • സഞ്ചാരം പോലുള്ള പഥങ്ങൾ

Answer:
സഞ്ചാരത്തിന്റെ പഥങ്ങൾ

Question 3.
“ദിനം പ്രതി വന്ന വാർത്തകൾ മനുഷ്യസ്നേഹികളുടെ ഉറക്കം കെടുത്തി.
“ഉറക്കം കെടുത്തി’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്?

  • ദുഃസ്വപ്നം കണ്ടു.
  • അസ്വസ്ഥരാക്കി.
  • ഉറങ്ങാൻ പ്രേരിപ്പിച്ചു.
  • നന്നായി ഉറങ്ങി.

Answer:
അസ്വസ്ഥരാക്കി.

Question 4.
“ഇത്രയും ചൊല്ലിപ്പിരിഞ്ഞുപോയുമ്മ, എ
ഫുൾത്തട്ടിൽ കാപട്യം വെന്തെരിഞ്ഞു.
ഈ വരിയിൽ “കാപട്യം’ എന്ന പദംകൊണ്ട് അർത്ഥമാക്കു ന്നത് എന്ത്?

  • സന്തോഷം
  • കളളത്തരം
  • സ്നേഹം
  • ആത്മാർത്ഥത

Answer:
കളളത്തരം

Class 8 Malayalam Kerala Padavali Second Term Question Paper 2022-23

Question 5.
മാതൃകപോലെ പിരിച്ചെഴുതുക
ചുള്ളിക്കമ്പ് – ചുള്ളി + കമ്പ്
മയിൽപ്പീലി – ____________
Answer:
മയിൽ പീലി

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യ ങ്ങളിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം (2 × 2 = 4)

Question 6.
അർത്ഥവ്യത്യാസം വരാതെ രണ്ടുവാക്യമാക്കി എഴുതുക. സർക്കാർ സുരക്ഷാസംവിധാനങ്ങളും മത്സ്യത്തൊഴിലാളി കളും സന്നദ്ധപ്രവർത്തകരും ജീവരക്ഷയ്ക്കായി എത്തിയ പ്പോൾ നിങ്ങൾ ഏതു ജാതിയാണ്, ഏതു മതമാണ് എന്നാരും ചോദിച്ചില്ല.
Answer:
സർക്കാർ സുരക്ഷാസംവിധാനങ്ങളും മത്സ്യത്തൊഴിലാളി കളും സന്നദ്ധപ്രവർത്തകരും ജീവരക്ഷയ്ക്കായി എത്തി. അപ്പോൾ നിങ്ങൾ ഏതു ജാതിയാണ്. ഏതു മതമാണ് എന്നാരും ചോദിച്ചില്ല.

Question 7.
“അന്നൊക്കെയെൻ നാട്ടിൽ ഭൂരിജനങ്ങൾക്കും, അന്നമൊരു സ്വപ്നമായിരുന്നു.”
അക്കാലത്തെ സാമൂഹികാവസ്ഥ ഈ വരികളിൽ അവതരി പിച്ചിരിക്കുന്നത് എങ്ങനെ? വ്യക്തമാക്കുക.
Answer:
സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിന് കീഴിലായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നാടെങ്ങും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. ഇതിനു പുറമെ രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളും ജനങ്ങളെ കൂടു തൽ കഷ്ടതയിലാഴ്ത്തി. ഒരു നേരത്തെ ഭക്ഷണം പോലും ജനങ്ങൾക്ക് സ്വപ്നം മാത്രമായിരുന്ന ആ കാലത്തെക്കുറി ച്ചാണ് കവി ഇവിടെ പരാമർശിക്കുന്നത്.

Question 8.
കുരുവിക്കു കൂടുകൂട്ടാൻ വൻമരത്തിലെ ചെറുശാഖ മതി ഉണങ്ങി. ഇലകളും ചുള്ളിക്കമ്പുകളും മതി.’ (ഭൂമിയുടെ സ്വപ്നം)
ഈ വാക്യത്തിൽ തെളിയുന്ന ഉണ്ണിയുടെ ജീവിത കാഴ്ചപ്പാ ടുകൾ വ്യക്തമാക്കുക.
Answer:
ചെറിയ ഒരു പക്ഷിയാണ് കുരുവി. പാട്ടുപാടി പറന്നു നട ക്കുന്ന കുരുവിയ്ക്ക് മുട്ടയിടാൻ ഒരു ചെറിയ കൂട് മതി. വൻമരത്തിന്റെ ചെറിയ ശാഖകളിൽ ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും കൊണ്ട് കൂടു കൂട്ടി മുട്ടയിടുന്ന കുരുവി സംതൃപ്തയാണ്. ഉയർന്നു പറക്കാൻ മോഹമില്ലാത്ത ചെറിയ കാര്യങ്ങളിൽ സംതൃപ്തിയും നിർവൃതിയും കാണുന്ന ഒരു കുരുവിയാണ് ഉണ്ണി സ്വയം കരുതുന്നത്. ഭൂനിയമം വന്ന പോൾ അവരുടെ കൈവശമുള്ള കൃഷിഭൂമിയെല്ലാം കർഷ കർക്ക് നൽകേണ്ടി വന്നു. അതോടെ ഇല്ലത്തെ പ്രതാപം അസ്തമിച്ചു. എന്നാൽ കർഷകരുടെ അവകാശങ്ങൾ സന്തോ ഷപൂർവ്വം അംഗീകരിക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. ഉള്ളതുകൊണ്ട് അവർ തൃപ്തരായിരുന്നു ഒരു കുരുവിയെപ്പോലെ.

9 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം (5 × 4 = 20)

Question 9.
“അഭിനയിക്കുന്നത് സ്വയംവര കൃഷ്ണന്റെ ഭാഗമാണ്. (കീർത്തിമുദ്ര
– സൂചനയും പാഠഭാഗവും പരിഗണിച്ച് ആശാൻ തന്റെ കലാ ജീവിതത്തെക്കുറിച്ച് ഓർമ്മിച്ചത് എന്തെല്ലാമെന്ന് വിശദമാ ക്കുക.
Answer:
കളിയോഗത്തോട് വിടവാങ്ങുന്നതിനുള്ള അവസാനത്തെ അരങ്ങേറ്റമാണ് ഗവർണറും മുഖ്യമന്ത്രിയും കളികാണാൻ വരുന്നുണ്ട്. ആശാന് കലാതിലകമെന്ന കീർത്തിമുദ്ര നൽകു ന്നത് മുഖ്യമന്ത്രിയാണ്. പതിമൂന്നാമത്തെ വയസ്സിൽ കച്ചകെ ട്ടിത്തുടങ്ങിയതാണ് വയസ്സ് 88 ആയിരുന്നു. മറ്റ് മാർഗ്ഗങ്ങളി ലാത്തതു കൊണ്ട് ജീവിക്കാനായി വേഷക്കാരനായി. എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചിരിക്കുന്നു. കളിപ്പെ ട്ടിയും ചുമന്നുള്ള നടപ്പുകൾ. പുതിയ ചെറുപ്പക്കാരിൽ എത പേർ കലയെ കാര്വമായി കരുതുന്നു. വളരെ ചുരുക്കം പേരു ണ്ടാകാം. കളിയരങ്ങ് തനിക്ക് ജൈവസന്നിധിയാണ്. ഗുരുനാഥന്മാരെ എന്നും അനുസരിച്ചിട്ടേയുള്ളൂ. ശിഷ്യന്മാർ ഒട്ടേറെയുണ്ട്. കഥാപാത്രങ്ങളിൽ തന്റെ വ്യക്തിത്വം പകർന്നാ ടിയിട്ടുണ്ടോ ആവോ? എന്തായാലും പ്രായാധിക്യത്താൽ രോഗ ങ്ങളാൽ ഇനി വേഷത്തിനെന്നല്ല ഒന്നിനും വയ്യ. മോഹിച്ച തെല്ലാം കിട്ടില്ല. വിധിച്ചതേ കിട്ടൂ. സ്നേഹിച്ചവളെ, കുഞ്ഞു ലക്ഷ്മിയെ തനിക്കു ലഭിച്ചില്ല.

ഒന്നും ശാശ്വതമല്ല. എല്ലാം മറയും കാലവും കാമിനിയുമെല്ലാം യൗവനത്തിൽ, ശ്രീക ഷ്ണവേഷത്തിൽ, കൺകുളുർത്ത വരുന്നുണ്ടായിരുന്നു. കുഞ്ഞുലക്ഷ്മിയെ രാധയായി സങ്കല്പിച്ചിരുന്നതിനാൽ നിത്യകാമുകനായ കൃഷ്ണന്റെ വേഷം വളരെ തന്മയത്തോ ടെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇങ്ങനെ പല കഥ കളും മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ആശാൻ അണിയ റയിലെ കളിപ്പെട്ടിയിൽ ചാരിയിരുന്നു. യൗവനത്തിൽ ശ്രീക ഷ്ണനായി നിറഞ്ഞുനിന്ന് ആശാന് പിന്നീട് ലഭിച്ചത് യവ നന്റെ വേഷമായിരുന്നു. ആശാന്റെ യവനനെ തോല്പിക്കാൻ ആരുമില്ലെന്ന് കാഴ്ചക്കാർ വിലയിരുത്തി. വേഷങ്ങളിൽ വന്ന വ്യതിയാനം ആശാനെ വേദനിപ്പിച്ചിരുന്നു.

അരിമാവും നെയോലയും തയാറായി. ഇനി ഇരിക്കാം എന്ന് ചുട്ടിക്കാരൻ പറഞ്ഞപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്നത്. അണിയറ യിലെ കോപ്പുകളാണ് കൺമുന്നിലെത്തി. കൂട്ടത്തിൽ സ്വയം വരകൃഷ്ണന്റെ ആ പഴയ കിരീടം കണ്ടു. തനിക്കായി നിർമ്മിച്ച ആ കിരീടത്തെ തൊട്ടുവണങ്ങി നമസ്ക്കരിച്ചപ്പോൾ കണ്ണുനിറഞ്ഞു. സാധാരണ പകലുന്ന് കഴിഞ്ഞ് ചുട്ടിക്ക് ഇരി ക്കുകയാണ് പതിവ്. ഏകാദശി നോയമ്പായതിനാൽ ഒന്നും കഴിച്ചിരുന്നില്ല. രണ്ടു തവണ തലച്ചുറ്റി. തന്റെ യവനനെക്ക ണ്ടാൽ എല്ലാവരും ഞെട്ടണം എന്ന നിശ്ചയത്തോടെ, ശിഷ്യൻ കൊണ്ടു വന്ന ഇളനീര് കുടിച്ച് ചുട്ടിയ്ക്കായി കിടന്നു. യവ നന്റെ മുഖമെഴുത്തും ഉടുത്തുകെട്ടും തലപ്പാവുമെല്ലാം. അണിഞ്ഞ് വാളെടുത്ത് അരങ്ങത്തേയ്ക്ക് പുറപ്പെടാൻ ഒരു ങ്ങി. അരങ്ങത്ത് കൃഷ്ണൻ തിരശ്ശീലയ്ക്കു പിന്നിൽ പ്രത്യ ക്ഷപ്പെട്ടു. ആശാന്റെ അവസാനവേഷം അരങ്ങുതകർക്കു ന്നതു കാണാൻ അക്ഷമരായി. ചുവന്ന കണ്ണുകളും ക്രൗര്യ ത്തോടെയുള്ള ഗർജ്ജനവും ഏറ്റുമുട്ടലുകളും കാണികളെ പിടിച്ചിരുത്തി. ആശാന്റെ യവനൻ അരങ്ങുതകർത്തു. പട വെട്ടിത്തളർന്ന ആശാൻ അരങ്ങത്ത് തളർന്നുവീണു. സാധാ രണ കൈപിടിച്ച് എഴുന്നേല്ക്കുകയാണ് പതിവ്. അതുകൊ ണ്ടായില്ല. ആശാന്റെ കൈ കടന്നുപിടിച്ചപ്പോൾ തണുത്തുക ഴിഞ്ഞിരുന്നു. മുക്കത്ത് വിരൽ വെച്ചപ്പോൾ ശ്വാസമില്ല. കീർത്തിമുദ്ര സ്വീകരിക്കാതെ ആശാൻ ജീവിതയാത്ര അവ സാനിപ്പിച്ചിരിക്കുന്നു.

Question 10.
കേരളത്തിലെ ദുരിതാശ്വാസക്യാമ്പുകൾ മനുഷ്യരെല്ലാം ഒരു പോലെയാണ് എന്ന ആശയത്തിന്റെ പ്രതീകങ്ങളായി.’ (മാന വികതയുടെ തീർത്ഥം)
“മാനുഷികമൂല്യങ്ങളുടെ മഹത്വമാണ് ‘ മാനവികതയുടെ തീർത്ഥം’ എന്ന പാഠഭാഗത്ത് ആവിഷ്കരിച്ചിരിക്കുന്നത്. – സൂചനകൾ വിശകലനം ചെയ്ത് നിങ്ങളുടെ നിരീക്ഷണ ങ്ങൾ എഴുതുക.
Answer:
പ്രളയം തകർത്ത ചേന്ദമംഗലത്തെ പരമ്പാരഗത കൈത്തറി യൂണിറ്റിലെ ചേറുപുരണ്ട തുണിയിൽ നിന്ന് രൂപം കൊണ്ടവ യാണ് ചേക്കുട്ടിപ്പാവകൾ ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് ചേക്കുട്ടിയുടെ അർത്ഥം. ചെളിപുരണ്ട് വിൽക്കാൻ കഴിയാത്തതിനാൽ നശിപ്പിക്കാനൊരുങ്ങിയ തുണിയിൽ നിന്നാണ് ചേക്കുട്ടിപ്പാവയുടെ ജനനം.

ഒരുപക്ഷേ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുള്ള അതിജീവനത്തിലെ ഏറ്റവും സർഗാത്മകമായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. പ്രളയാന്തര കേരളത്തിലൊ, അതിജീവനത്തിന്റെ പ്രതീകമായി ഇവ മാറി.

ദൃഢ നിശ്ചയവും സർഗാത്മകതയും ഉണ്ടെങ്കിൽ ഏതു പ്രതി ബന്ധങ്ങളെയും മറികടക്കാനാവും എന്ന മഹത്തായ പാഠ മാണ് ഈ പാവകൾ നമ്മെ പഠിപ്പിച്ചത്. ആവശ്യവസ്തു അല്ലാ തിരുന്നിട്ടും തങ്ങളാലാകുന്ന സഹായം ചെയ്യാനായി ആളു കൾ ഒന്നടങ്കം ഈ പാവകൾ വാങ്ങിയപ്പോൾ ഒത്തൊരുമയു ടെയും പരസ്പരസഹായത്തിന്റെയും മനോഹരമായ ഒരു ദാഹണമായി ചേക്കുട്ടി മാറി. മുറിപ്പാടുകൾക്കും പറ്റിപ്പിടിച്ച കറകൾക്കും വരെ ഭംഗിയുണ്ടെന്നും അത് അതിജീവന ത്തിന്റെ സൗന്ദര്വമാണെന്നും ചേക്കുട്ടി പാവകൾ വരും തല മുറയോട് പറഞ്ഞു കൊണ്ടേയിരിക്കും.

Class 8 Malayalam Kerala Padavali Second Term Question Paper 2022-23

Question 11.
ആത്മവിശ്വാസത്തിന്റെ കരുത്താണ് എക്കാലത്തും ജീവിത ത്തിന്റെ നിലനിൽപ്പിനാധാരം’ ‘ഭൂമിയുടെ സ്വപ്നം’ എന്ന പാഠഭാഗത്തിലെ ഉണ്ണിയുടെയും അമ്മയുടെയും ജീവിതത്ത മുൻനിർത്തി ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
ഡോ. ജോർജ് ഓണക്കൂറിന്റെ പ്രണയ താഴ്വരിയിലെ ദേവ ദാരു എന്ന നോവലിലെ ആദ്യ അധ്യായമാണ് ഈ പാഠഭാഗം. ജനിച്ച നാടിനു വേണ്ടി മകനെ സമർപ്പിക്കുന്ന ഒരമ്മയുടെ ചിത്രമാണ് ഇതിൽ തെളിയുന്നത്. നോവലിലെ കേന്ദ്രകഥാ പാത്രം ഉണ്ണി (ഹർഷവർധനൻ) ആണ് ഉണ്ണിയ്ക്ക് വരുന്ന സൈറയുടെ സന്ദേശത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഉണ്ണി യാദൃശ്ചികമായാണ് സൈറയെ കണ്ടുമുട്ടുന്നത്. ഉണ്ണിയുടെ സഞ്ചാരപഥങ്ങളിൽ എപ്പോഴും ആകസ്മികതയുടെ അംശം നിറഞ്ഞിരുന്നു. ഉണ്ണി യുടെ കാലം ആയപ്പോഴേക്കും ഇല്ലത്തെ പ്രതാപം നശിച്ചി രുന്നു. വൈധവ്യത്തിന്റെ ഇരുണ്ടവഴികളിൽ സ്വയം കരു ത്താർജ്ജിച്ച അമ്മ പണ്ടു പഠിച്ച നൃത്തച്ചുവടുകൾ വീണ്ട ടുത്തു. അപരാജിതനായ അമ്മയായിരുന്നു ഉണ്ണിയുടെ ശക്തി. വിധിയെ സാധാരണ മട്ടിൽ നേരിട്ട അമ്മയെ എല്ലാ വരും ബഹുമാനത്തോടെ നോക്കി കണ്ടു. ഉണ്ണിയുടെ വളർച്ച കണ്ടു അമ്മ നിർവൃതി കൊണ്ടു. അമ്മയുടെ സ്നേഹത്തിന് തിരികെ കൊടുത്തത് പഠനത്തിലെ മികവും വിനയാന്വിത മായ പെരുമാറ്റവുമാണ്. ഭൂനിയമം വന്നതോടെ ഇല്ലത്തെ പാട ശേഖരങ്ങൾ കർഷകർക്ക് സ്വന്തമായി. ഉണ്ണിയും അമ്മയും ഒരു പരിഭവവുമില്ലാതെ ആണ് ഭൂമി വിട്ടുനൽകിയത്. ഗ്രാമത്തിലെ സർക്കാർ പളളിക്കൂടത്തിലായിരുന്നു ഉണ്ണി യുടെ പഠനം.

കൂടാതെ നമ്പ്യാർ മാഷിൽ നിന്ന് സംസ്കൃത പഠനവും ലഭിച്ചു. അതിന്റെ ശക്തിയിൽ വിജ്ഞാനത്തിന്റെ ആകാശങ്ങൾ തേടി പറന്നുയർന്നു. അമ്മയുടെ ത്തിൽ അവഗണിച്ചവർ, അനാഥ ശിശുവിനെപോലെ ഒഴിവാ ക്കിയവർ എല്ലാം ഉണ്ണിയ്ക്ക് ആശംസകളുമായി എത്തി. അപരാജിതനായ അമ്മയുടെ മകന് നക്ഷത്രപഥങ്ങളാണ് സ്വപ്നം. ഉണ്ണി സമർത്ഥനായി പഠിച്ചു. മകൻ ഇന്ത്യയിലെ മികച്ച കേന്ദ്രത്തിൽ പഠിച്ച് ഉന്നത വിജയം കൈവരിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അമ്മയുടെ ആഗ്രഹം സഫലമായി. മുംബൈ ഐ.ഐ.ടി. യിൽ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിക്കുന്നു. നാട്ടിൽ ചെറിയ ജോലിയുമായി ഒതുങ്ങുക. അമ്മയുടെ അരികിൽ തന്നെ എപ്പോഴും ഉണ്ടാവുക എന്ന ചിന്ത അമ്മ വേരോടെ പിഴു തെറിഞ്ഞു. രാഷ്ട്രത്തിനുവേണ്ടി എന്തു നല്കാനാവുമെന്ന് ചിന്തിക്കാൻ അമ്മ ഉണ്ണിയെ പ്രേരിപ്പിച്ചു. ഗ്രാമത്തിൽ നിന്ന് യാത്ര പറഞ്ഞു പോകുമ്പോഴും അമ്മ ഒപ്പമുണ്ടെന്ന് ഉണ്ണി വിശ്വസിച്ചു. കാവിലെ ചോറ്റാനിക്കര അമ്മയുടെയും കുരി ശു പളളിയിലെ വ്യാകുല മാതാവിന്റെയും മുന്നിൽ പ്രാർത്ഥിച്ചു ഉണ്ണി ഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചു.

വൈധവ മാതൃത്വത്തിന്റെ മഹാശക്തി ഉണ്ണിയെ സംരക്ഷിച്ചു. മഹാന ഗരത്തിന്റെ തിരക്കുകളിൽ പെടാതെ ഏകാഗ്രമായി പഠിച്ചു ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഗവേഷണപ ഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. അന്തരീക്ഷത്തിലെ നക്ഷ ത്രമായി പ്രഭ ചൊരിയാൻ അമ്മയുടെ പ്രാർത്ഥനയും അനു ഗ്രഹവും കരുത്തായി. ഇന്ത്യ എന്താണെന്ന് അറിയണമെന്നും അറിവുകൾക്കപ്പുറത്ത് യഥാർത്ഥ ജ്ഞാനം സ്വന്തമാക്കണ മെന്നും അമ്മ ഉണ്ണിയെ ഉപദേശിച്ചു. അമ്മയുടെ വാക്കുകൾ ഉണ്ണിയ്ക്ക് ഭൂമിയുടെ ശബ്ദമാണ്. ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധിഷണാശാലിയുമായ ഒരു ശാസ്ത്ര ജ്ഞനുമായി രൂപപ്പെടുത്തിയത്. ഈ അമ്മയുടെ ജീവി തവും ദർശനവുമാണ്.

Question 12.
“നന്നേ തിരക്കായിരുന്നു മോനേ.
പറ്റില മീൻകറിയുണ്ടാക്കാൻ; ഇക്കണ്ട
പട്ടിണിക്കാർക്കൊക്കെ കഞ്ഞിവേണ്ടേ?”

നന്മയുടെ ആൾരൂപമായ ചില അമ്മമാർ എന്നും സമൂഹ ത്തിന് പ്രതീക്ഷയും പ്രകാശവുമായി നിലകൊള്ളുന്നു. കാവ്യ ഭാഗം വിശകലനം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ് പട്ടിണി പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആൾരൂപമായ ഒരമ്മ, ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും, ഒരു നേരം അതില്ലാതായപ്പോൾ പരിഭവിക്കുകയും, പിന്നീട് തിരി ച്ചറിവുണ്ടാവുകയും ചെയ്യുന്ന ഒരു കുട്ടി, ഇവരെ കുറിച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ വേദം. വലിയ വിശ പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേരിയും കറിയും മീനുമൊ ന്നുമില്ല എന്ന കാരണത്താൽ ഉള്ള വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു കുട്ടി. ഊണു മേശയിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടു ത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാ വങ്ങളായ അയൽക്കാർ അവിടെ കുടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നല്കുന്നു. ആ കഞ്ഞിയിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉളളു. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തുകയും തള്ളു കയും ചെയ്തു തിരക്ക് കൂട്ടുന്നു. അവനെ കണ്ട ഉമ്മ അരി കിലേക്ക് എത്തി ഇങ്ങനെ പറഞ്ഞു.

ഈ കാണുന്ന പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി തയ്യാറാക്കുന്ന തിരക്കിലായതു കൊണ്ട് മീൻകറി ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിഷമിച്ചു നിൽക്കാതെ എന്റെ കുട്ടി ചമ്മന്തിയും ചോറും കഴിച്ചിട്ട് സ്കൂളിലേക്ക് പോവുക. സ്കൂളിൽ നിന്ന് വരു മ്പോൾ ഞാൻ അയിലക്കറി ഉണ്ടാക്കി വെക്കാം. ഇത്രയും പറ ഞ്ഞിട്ടുള്ള കഞ്ഞി വിളമ്പി കൊടുക്കാനായി പോയി. ഇതെല്ലാം കണ്ട് അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തുരുകി പോയി. സ്വയമുണ്ണാതെ അന്യന്റെ വിശപ്പകറ്റാ നായി പ്രിക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറി യുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് വറ്റില്ല കഞ്ഞിക്കുവേണ്ടി ഇരിക്കുമ്പോൾ വേണ്ടുവോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യവാനാണെന്നു അവൻ തിരി ച്ചറിയുന്നു. ആ തിരിച്ചറിവുകളിൽ നിന്നുണ്ടായ മനസ്താപ ത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറു മായി അവൻ ഉമ്മയുടെ പിന്നിൽ പതുങ്ങിയെത്തി വിതുമ്പി കൊണ്ട് ഇങ്ങനെ പറഞ്ഞു. എന്റെ ചോറും ഈ കഞ്ഞിവെ ള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ; ഇതുകേട്ട ഉമ്മ പൊട്ടിക്ക രഞ്ഞു കൊണ്ടവനെ മാറോടി ചേർത്ത് വിതുമ്പി പറഞ്ഞു. വിശക്കുന്ന വയറിനായി അന്നം തേടി തളരുന്ന പാവങ്ങളിൽ നിനക്ക് പടച്ചവനെ കാണാൻ സാധിക്കും. എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദമറിഞ്ഞാൽ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്നത്. ഈ കവിതയിൽ ഉമ്മയുടെ വേദം വിശ പ്പാണ്. മഹദ്ഗ്രന്ഥത്തിലുള്ള അറിവിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ വേദനകൾ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മ യുടെ ദർശനം. അന്യന്റെ വിശപ്പറിയാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാ ക്കുന്ന മനുഷ്യർക്കുള്ള മറുപടിയാണ് ഈ കവിത.

Question 13.
“ബുദ്ധന്റെയും അശോകന്റെയും ശങ്കരാചാര്യരുടെയും മഹാ ത്മാഗാന്ധിയുടെയും രവീന്ദ്രനാഥടാഗോറിന്റെയുമൊക്കെ ജന്മസ്ഥലിയായ വിശ്രാന്തഭൂമിക. അശാന്തനഗരത്തിൽ നിന്ന് കൂടുവിട്ടു പറക്കാൻ മോഹിക്കുന്ന പക്ഷി തേടിയെത്തുന്ന നീലാകാശം. (ഭൂമിയുടെ സ്വപ്നം) ഈ വാക്യങ്ങളിൽ തെളിയുന്ന ഇന്ത്യയുടെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer:
ഉണ്ണിയുടെ ഓർമ്മകളിലുള്ള ഗ്രാമം അതിമനോഹരമായിരുന്നു. ആ ഗ്രാമത്തിലെ മരങ്ങൾക്കിടയിലൂടെ ഒരു നാടോടിപ്പാട്ടു പോലെ കുളിർകാറ്റു വീശാറുണ്ട്. കൊച്ചു അരുവികളിലെ തെളിർവെള്ളം ഒഴുകി പുഴയിൽ ചേർന്നു. ആ ഗ്രാമവീഥിക ളിൽ ചന്ദനത്തിരിയുടെ ഗന്ധമായിരുന്നു. ഇല്ലത്തെ ഉമ്മറപ ടിയിലിരുന്നാൽ വിശാലമായ വയലുകൾ കാണാമായിരുന്നു. കന്നികൊയ്ത്ത് കഴിയുമ്പോൾ ഉഴുതുമറിച്ച മണ്ണിന്റെ സൗന്ദ ര്യം, തുലാമഴ, കഴിയുമ്പോൾ വിത്തുകൾ പച്ചപട്ടണിഞ്ഞ ഭംഗി, പുലർക്കാലത്തു മഞ്ഞണിഞ്ഞു നിൽക്കുന്ന നെൽക്കതിരു കളുടെ സൗന്ദര്യം, കുംഭമാസത്തിലെ കൊയ്ത്തിനായി കാത്തു കിടക്കുന്ന നെൽക്കതിരുകളുടെ തലയാട്ടൽ എല്ലാം ഉണ്ണി ആസ്വദിച്ചു. ആ വയൽ വരമ്പിൽ കൊറ്റികൾ തപസ്സു ചെയ്തി രുന്നു. ഈ കാഴ്ചകളെല്ലാം കാണാൻ മരക്കൊമ്പിലിരിക്കുന്ന ഒറ്റക്കണ്ണൻ ചകോരവും ഉണ്ണിക്ക് കൂട്ടായ് ഉണ്ടായിരുന്നു.

Question 14.
“ശാശ്വതമഹിംസയാണമ്മഹാത്മാവിൻ വ്രതം;
ശാന്തിയാണവിടേക്കു പരദേവത പണ്ടേ.
– ഗാന്ധിജിയെക്കുറിച്ച് വള്ളത്തോൾ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാവാം?
നിങ്ങളുടെ നിരീക്ഷണങ്ങൾ എഴുതുക.
Answer:
ആർഷസംസ്കാര പാരമ്പര്യത്തിലെ മഹായോഗിയായ ഗാന്ധി ജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടുത്തുന്നത്. ഭൂമി യിലെ സർവ്വചരാചര ങ്ങളേയും കുടുംബാംഗങ്ങളായാണ് ഗാന്ധിജി കണ്ടത്. ത്യാഗം നേട്ടമായും വിനയത്തെ ഉന്നതിയായും അദ്ദേഹം കണ്ടു. കർമയോഗത്തിൽ മുഴുകിയ മഹാത്മാവ് മറ്റു ള്ളവരുടെ നന്മയെ സാക്ഷ്യമാക്കിയാണ് പ്രയത്നിച്ചത്. ബഹുമാന ത്തേയും തിരസ്കാരത്തേയും ഒരു പോലെ ഉൾ കൊണ്ട് ഗാന്ധിജിയുടെ ഹൃദയവിശാലതയെ ആകാശത്തോ ടെയാണ് കവി സാദൃശ്യപ്പെടുത്തി യിരിക്കുന്നത്. ആയുധ മില്ലാതെ ധർമ്മയുദ്ധം നടത്തി വിജയം നേടുകയും പുസ്ത കമില്ലാതെ അറിവ് പകരുകയും മരുന്നില്ലാതെ രോഗം ശമിപ്പിക്കുകയും ബലിയില്ലാതെ യാഗം നടത്തുകയും ചെയ്ത മഹാത്മാവാണ് ഗാന്ധിജി.

ശാശ്വതമായ അഹിംസ വ്രതമായും ശാന്തിയെ ദൈവമായും അദ്ദേഹം കണ്ടു. അഹിംസയാകുന്ന പടച്ചട്ട ഏതു കൊടു വാളിന്റേയും വായ്ത്തല മടക്കും എന്നാണ് അദ്ദേഹത്തിന്റെ വചനം. ക്രിസ്തുദേവന്റെ പരിത്യാഗശീലവും ഭഗവാൻ ശ്രീകൃഷ്ണന്റെ ധർമ്മരക്ഷോപദേശവും ശ്രീബുദ്ധന്റെ അഹിംസയും, ശ്രീ ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയും. രതിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദ് നബിയുടെ സ്ഥിരനിശ്ചയവും തുടങ്ങി ലോകത്ത് ജീവിച്ചിരു ന്നിട്ടുള്ള എല്ലാ മഹാത്മക്കളുടേയും മൂല്യങ്ങൾ ഗാന്ധിജിയിൽ ഒത്തുചേർന്നിരിക്കുന്നതായി കവി പറയുന്നു. ഭീരുവിനേയും ക്രൂരനേയും പിശുക്ക് നേയും അലസ നേയും ഏഷണിക്കാരനെയും മെല്ലാം തന്റെ സാമിപ്യംകൊണ്ട് തന്നെ നല്ലവനാക്കി മാറ്റാൻ ഗാന്ധിജിക്ക് കഴിയുമെന്ന് കവി വിശ്വസിക്കുന്നു. ഇങ്ങനെ ഗാന്ധിജിയെ സകല ആദർശ ങ്ങളുടെയും മനുഷ്യരൂപമായി കാണുകയാണ് കവി.

Class 8 Malayalam Kerala Padavali Second Term Question Paper 2022-23

15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഒരുപുറ ത്തിൽ ഉത്തരമെഴുതുക. 6 സ്കോർ വീതം (2 × 6 = 12)

Question 15.
മഹദ് വ്യക്തികളുടെ സദ്ഗുണങ്ങൾ ഒരുമിച്ച് സമ്മേളിച്ച മഹാത്മാവാണ് ഗാന്ധിജി.
മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രതിഫലേച്ഛകൂടാതെ പ്രവർത്തിച്ച ആൾ.
പ്രശംസയെയും നിന്ദയെയും ഒരുപോലെ സമീപിച്ച വ്യക്തി.
സൂചനകളും എന്റെ ഗുരുനാഥൻ’ എന്ന കവിതയിലെ ആശ യങ്ങളും പരിഗണിച്ച് ഗാന്ധിജിയുടെ ജീവിതകാഴ്ചപ്പാടുക ളെക്കുറിച്ച് ലഘു ഉപന്യാസം തയാറാക്കുക.
Answer:
മഹാത്മാഗാന്ധിയുടെ അതിമഹത്തായ ജീവിത ദർശനങ്ങളും വിശ്വാമാനവികതയും വരച്ചുകാട്ടുന്ന കവിതയാണ് എന്റെ ഗുരുനാഥൻ. ഗാന്ധിജിയുടെ തിളക്കമാർന്ന വ്യക്തിത്വത്തെ ക്കുറിച്ച് മലയാള ത്തിൽ രചിക്കപ്പെട്ടതിൽ ഏറ്റവും മികച്ച കവിതയാണിത്. ഗാന്ധിജിയെ തന്റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ഗുണവശങ്ങൾ വിശദീകരിക്കു കയുമാണ് കവി.

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പ്രസ്താവിച്ച മഹാത്മജിയെ സകല ആദർശങ്ങളുടെയും മനുഷ രൂപമായി കവി കാണുന്നു. ഗാന്ധിജിയുടെ വ്യക്തിമഹിമകൾ വർണിച്ചുകൊണ്ടു തുടങ്ങുന്ന കവിതയിൽ ലാളിത്വം, കർമനിരത, ആദർശാത്മക ജീവതം തുടങ്ങിയ വിശദാംശ ങ്ങളിലൂടെ ഗാന്ധിജി യുടെ വ്യക്തിസ്വരൂപം വരച്ചുകാട്ടുന്നു. ആദർശസംസ്കാര പാരമ്പര്യത്തിലെ മഹായോഗി യായ ഗാന്ധിജിയെയാണ് എന്റെ ഗുരുനാഥൻ എന്ന കവിത യിലൂടെ വള്ളത്തോൾ നമുക്ക് പരിചയപ്പെടു ത്തുന്നത്.

ഈ കവിതയിൽ ഒരു ഭാഗത്തു ഗാന്ധിജിയുടെ പേര് സൂചി ഷിക്കുന്നില്ല. എങ്കിൽ തന്നെയും ഈ കവിത വായിക്കുമ്പോൾ അദ്ദേഹത്തിന്റെ രൂപം നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നു. ഗാന്ധിജിക്ക് ലോകം സ്വന്തം തറവാടുപോലെയാണ് ത്വജിക്കുന്നതാണ് അദ്ദേഹം നേട്ടമായി കരുതുന്നത്. ആയുധ മില്ലാതെ ധർമ്മയുദ്ധം നടത്തുന്നവനാണ് ഗാന്ധിജി. ഈ ഗുരു നാഥൻ പുസ്തകം ഇല്ലാതെ പുണ്യം പഠിപ്പിക്കു ന്നവനാണ്. ഔഷധമില്ലതെ രോഗം ശമിപ്പിക്കുന്നു. ഹിംസയില്ലാതെ യജ്ഞം ചെയ്യുന്ന അദ്ദേഹത്തിന്റെ വൃതം അഹിംസയാണ് . ശാന്തിയാണ് അദ്ദേഹത്തിന്റെ പരദേവത.

അഹിംസയാകുന്ന അദ്ദേഹത്തിന്റെ പടച്ചട്ട മതി ഏതുകൊടിയ വാളിന്റെയും വായ്ത്തല മടക്കുവാൻ. ഗംഗയൊഴുക്കുന്ന നാട്ടിൽ മാത്രമേ ഇതുപോലെ ഒരു നന്മനിറഞ്ഞ കല്പവൃക്ഷം തളിർത്തു വരികയുള്ളു എന്ന് വള്ളത്തോൾ എന്റെ ഗുരുനാഥൻ എന്ന കവിതയിലൂടെ വരച്ചുകാട്ടുന്നു.

താഴയെ ഉന്നതിയായും ത്യാഗത്തെ നേട്ടമായും കാണുന്ന മഹാത്മജിയെ നന്മകൾ മാത്രമൊഴുക്കുന്നു മഹാനദിയാ യാണ് കവി വരച്ച് കാട്ടുന്നത് അഹിംസ യുടെ പടച്ചട്ട തകർക്കാൻ ഒരായുധത്തിനും സാധ്യമല്ലെന്ന് ഗാന്ധിജി പഠിപ്പിച്ചു. ഭാരതീയ നവോത്ഥാനം അടയാളപ്പെടുത്തുന്ന “എന്റെ ഗുരുനാഥൻ’ കുട്ടികളിൽ ദേശിയ ബോധവും അഹിംസയോടുള്ള ഇഷ്ട മനോഭാവവും ജനിപ്പിക്കാൻ ഉതകുന്നതാണ്.

Question 16.
“ജാതി- മത- രാഷ്ട്രീയ പരിഗണനകൾ ഏതുമില്ലാതെ രക്ഷാ പ്രവർത്തകർ പ്രവർത്തിച്ചതുകൊണ്ടാണ് മരണസംഖ്യയും മറ്റും കുറയ്ക്കാൻ കഴിഞ്ഞത്.
(മാനവികതയുടെ തീർത്ഥം)
“ഉള്ളലിഞ്ഞോതിനേൻ : എൻ ചോറുമാ കഞ്ഞി
വെള്ളത്തിലിട്ടു വിളമ്പിക്കൊളളൂ.” (വേദം)
തന്നിരിക്കുന്ന പാഠസന്ദർങ്ങളും കേരളത്തിലെ സമകാലിക അവസ്ഥകളും വിശകലനം ചെയ്ത് “നമുക്ക് മാനവികത യുടെ കാവലാളാവാം ‘എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാ റാക്കുക.
Answer:
ദുരിതങ്ങൾക്കൊപ്പം മഹത്തായ ജീവിത പാഠങ്ങൾ പകർന്നു നല്കിയാണ് 2011-ലെ പ്രളയം കടന്നു പോയത്. പ്രളയത്തിൽ അകപ്പെട്ടവരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റാൻ ജാതി – മത – രാഷ്ട്രീയ വേർതിരിവുകൾ മറന്നു. മലയാളികൾ ഒരുമിച്ച് നിന്നതിനെക്കുറിച്ചാണ് വൈശാഖൻ എഴുതുന്നത്.
അതോടൊപ്പം കുട്ടിക്കാലത്തെ പ്രളയഓർമ്മകളും ലേഖകൻ പങ്കുവെയ്ക്കുന്നു.

അപരന്റെ വേദന സ്വന്തം വേദനയായി തിരിച്ചറിഞ്ഞ് പട്ടിണി പാവങ്ങൾക്ക് കഞ്ഞി വിളമ്പുന്ന നന്മയുടെ ആൾരൂപമായ ഒരമ്മ, ദിവസവും സുഭിക്ഷമായി ഭക്ഷണം കഴിക്കുകയും, ഒരു നേരം അതില്ലാതായപ്പോൾ പരിഭവിക്കുകയും, പിന്നീട് തിരി ച്ചറിവുണ്ടാവുകയും ചെയ്യുന്ന ഒരു കുട്ടി ഇവരെ കുറിച്ചുള്ള കവിതയാണ് യൂസഫലി കേച്ചേരിയുടെ വേദം. വലിയ വിശ പൊന്നുമില്ലായിരുന്നെങ്കിലും ഉപ്പേരിയും കറിയും മീനുമൊ ന്നുമില്ല എന്ന കാരണത്താൽ ഉമ്മ വിളമ്പിയ ചോറിനു മുൻപിൽ മുഖം കറുപ്പിച്ചിരിക്കുകയായിരുന്നു കുട്ടി. ഊണു മേശയിൽ നിന്ന് പരിഭവത്തോടെ എഴുന്നേറ്റു ഉമ്മയുടെ അടു ത്തെത്തിയപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. പട്ടിണിപ്പാ വങ്ങളായ അയൽക്കാർ അവിടെ കൂടിയിരിക്കുന്നു. അവർക്കെല്ലാം ഉമ്മ ചൂടുള്ള കഞ്ഞി പകർന്നു നല്കുന്നു. ആ കഞ്ഞിയിലാകട്ടെ ഒന്നോ രണ്ടോ വറ്റ് മാത്രമേ ഉളളു. എന്നിട്ടും ആ കഞ്ഞിക്കു വേണ്ടി അവർ ഉന്തുകയും തള്ളു കയും ചെയ്തു തിരക്ക് കൂട്ടുന്നു. അവനെ കണ്ട ഉമ്മ അരി കിലേക്ക് എത്തി ഇങ്ങനെ പറഞ്ഞു.

ഈ കാണുന്ന പട്ടിണിപ്പാവങ്ങൾക്ക് കഞ്ഞി തയ്യാറാക്കുന്ന തിരക്കിലായതു കൊണ്ട് മീൻകറി ഉണ്ടാക്കാൻ കഴിഞ്ഞില്ല. വിഷമിച്ചു നിൽക്കാൻ എന്റെ കുട്ടി ചമ്മന്തിയും ചോറും കഴിച്ചിട്ട് സ്കൂളിലേക്ക് പോവുക. സ്കൂളിൽ നിന്ന് വരു മ്പോൾ ഞാൻ അയിലക്കറി ഉണ്ടാക്കി വെക്കാം. ഇത്രയും പറ ഞ്ഞിട്ടുള്ള കഞ്ഞി വിളമ്പി കൊടുക്കാനായി പോയി. ഇതെല്ലാം കണ്ട് അവന്റെ മനസിലെ ദേഷ്യവും സങ്കടവും വെന്തുരുകി പോയി. സ്വയമുണ്ണാതെ അന്യന്റെ വിശപ്പകറ്റാ നായി പ്രിക്കുന്ന ഉമ്മയുടെ മഹത്വം അവൻ തിരിച്ചറി യുന്നു. പഞ്ഞക്കെടുതിയിൽ ജനങ്ങൾ വിശന്നു വലഞ്ഞ് വറ്റില്ല കഞ്ഞിക്കുവേണ്ടി ഇരിക്കുമ്പോൾ വേണ്ടുവോളം ചോറ് കഴിക്കാനുള്ള താൻ എത്ര ഭാഗ്യവാനാണെന്നു അവൻ തിരി ച്ചറിയുന്നു. ആ തിരിച്ചറിവുകളിൽ നിന്നുണ്ടായ മനസ്താപ ത്താൽ അവന്റെ ഉള്ളം നീറി. ഒട്ടും വൈകാതെ തന്റെ ചോറു മായി അവൻ ഉമ്മയുടെ പിന്നിൽ പതുങ്ങിയെത്തി വിതുമ്പി കൊണ്ട് ഇങ്ങനെ പറഞ്ഞു. എന്റെ ചോറും ഈ കഞ്ഞിവെ ള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ. ഇതുകേട്ട ഉമ്മ പൊട്ടിക്ക രഞ്ഞു കൊണ്ടവനെ മാറോടി ചേർത്തി വിതുമ്പി പറഞ്ഞു. വിശക്കുന്ന വയറിനായി അന്നം തേടി തളരുന്ന പാവങ്ങളിൽ നിനക്ക് പടച്ചവനെ കാണാൻ സാധിക്കും. എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്ന വേദമറിഞ്ഞാൽ മറ്റെല്ലാമറിഞ്ഞു എന്നാണ് പറയുന്നത്. ഈ കവിതയിൽ ഉമ്മയുടെ വേദം വിശ പാണ്. മഹദ്ഗ്രന്ഥത്തിലുള്ള അറിവിനേക്കാൾ പ്രധാനമാണ് മനുഷ്യന്റെ വേദനകൾ മനസ്സിലാക്കുന്നത് എന്നാണ് ഉമ്മ യുടെ ദർശനം. അന്യന്റെ വിശപ്പറിയാതെ അവനവന്റെ സൗഭാഗ്യങ്ങളുടെ മൂല്യം തിരിച്ചറിയാതെ ജീവിതം പാഴാ ക്കുന്ന മനുഷ്യർക്കുള്ള മറുപടിയാണ് ഈ കവിത.

Question 17.
നിരവധി നാഴികകൾ കളിപ്പെട്ടി തലയിലേറ്റി നടന്നിട്ടുണ്ട്.
താനെന്നും ഇന്നും കലാസപര്യക്കുവേണ്ടി ജീവിതമുഴി ഞ്ഞുവച്ചവനാണ്.
ഇന്നത്തെ ചെറുപ്പക്കാരായ കളിയോഗത്തിലെ കുട്ടി കൾക്കെന്തറിയാം? അവരൊക്കെ കലയെ കാര്യമായെ ടുക്കുന്നുണ്ടോ? (കീർത്തിമുദ്ര
തന്നിരിക്കുന്ന സൂചനകളും പാഠഭാഗവും പരിഗണിച്ച് ആശാൻ എന്ന കഥാപാത്രത്തിന് നിരൂപണം തയ്യാറാക്കുക.
Answer:
കീർത്തിമുദ്ര എന്ന കഥയിലെ കേന്ദ്ര കഥാപാത്രമാണ് ആശാൻ. കൃഷ്ണനാട്ടം എന്ന കലാരൂപത്തിലൂടെ അര ങ്ങിലും അണിയറയിലും ഒരുപോലെ ശോഭിച്ച കലാകാരനാ യിരുന്നു ആശാൻ. വ്യത്യസ്ത രൂപഭാവങ്ങളുള്ള കഥാപാത്ര ങ്ങൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ. പതിമൂന്നാം വയ സ്സിലാണ് ആശാൻ കച്ചകെട്ടി അരങ്ങിലെത്തുന്നത്. പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ ജീവിതം കലയ്ക്ക് വേണ്ടി ഉഴ ഞ്ഞുവെച്ചു. കളിയരങ്ങിനെ ദൈവസന്നിധിയായി കൂടെ കലോപാസകനായി ആശാൻ – പുതുതലമുറ കലയെ കാര്യ മായെടുക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായി രുന്നു. പച്ചയിൽ നിന്ന് കത്തിവേഷത്തിലേക്ക് കാലം ആശാനെ എത്തിച്ചെങ്കിലും തന്റെ പ്രതിഭാവിലാസം കൊണ്ട് വേഷങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ ആശാന് കഴിഞ്ഞു. കളിയോഗത്തോടു വിട വാങ്ങുന്നതിന് തൊട്ടുമുൻപുള്ള കളിയിൽ കാണികളുടെ മനം കവർന്ന ആശാൻ അരങ്ങിൽ തന്നെ ജീവിതം ഹോമിച്ച് അനശ്വരനായി കൃഷ്ണനാട്ടം എന്ന കലയെ ദൈവീകമായി കാണുകയും ഒരു ആയുസ്സ് മുഴുവൻ അതിനായി സമർപ്പിക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു ആശാൻ. ചെറുപ്പത്തിൽ യൗവന തുടിപ്പുള്ള ശ്രീകൃഷ്ണനായി നിറഞ്ഞാടിയ ആശാൻ അവസാനകാലം ക്രൂരനായ യവനനായും അരങ്ങിൽ നിറ ഞ്ഞാടി. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വേഷമായിരു ന്നു ശ്രീകൃഷ്ണൻ – യൗവനത്തിന്റെയും പ്രേമത്തിന്റെയും ആദരവിന്റെയുമെല്ലാം പ്രതീകമായ ആ വേഷം ആശാൻ ഉജ്ജ്വലമാക്കി.

പിന്നീട് പ്രായമേറിയപ്പോൾ അദ്ദേഹത്തിന് കിട്ടിയ വേഷം യവനന്റേതായിരുന്നു. കൃഷ്ണവേഷത്തിൽ നിന്ന് നേർവിപ രീതമായി അസുരഗുണങ്ങളുടെ പ്രതീകമായിരുന്നു യവ നവേഷം. കൃഷ്ണവേഷത്തിൽ നിന്നുള്ള മാറ്റം ആശാനെ വിഷ മിപ്പിച്ചിരുന്നെങ്കിലും ഒരു കലാകാരനെന്ന നിലയിൽ രണ്ടു വേഷങ്ങളും അദ്ദേഹം ഒരുപോലെ മികച്ചതാക്കി. യവനവേ ഷത്തിലും ആശാനെ ജയിക്കാൻ ആരുമില്ലെന്ന് കാണികൾ വിധിയെഴുതി.
ലഭിക്കുന്ന വേഷം ഏതായാലും, വ്യക്തിപരമായി അതിനോ ടുള്ള ഇഷ്ടാനിഷ്ടങ്ങൾ മാറ്റിമറിച്ച്, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആ വേഷം മികച്ചതാക്കാൻ കഴിയുന്നയാളാണ് യഥാർത്ഥ കലാകാരൻ. ശ്രേഷ്ഠകലാകാരൻ എന്ന് ആശാനെ നിസ്സംശയം വിളിക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ കല യോടുള്ള അർപ്പണമനോഭാവം കൊണ്ട് തന്നെയാണ്.

Leave a Comment