6th Standard Basic Science First Term Question Paper 2023-24 Malayalam Medium

Practicing with SCERT Class 6 Basic Science Notes and Kerala Syllabus 6th Standard Basic Science First Term Question Paper 2023-24 Malayalam Medium will help students prepare effectively for their upcoming exams.

Class 6 Basic Science First Term Question Paper 2023-24 Malayalam Medium

പ്രവർത്തനം 1
ഉള്ളിത്തൊലിയുടെ കോശങ്ങൾ മൈക്രോ സ്കോപ്പിലൂടെ കണ്ട ഒരു കുട്ടി വരച്ച ചിത്രം നിരീക്ഷിക്കുക.
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 1
എ) ഈ ചിത്രത്തിൽ എ, ബി എന്നീ കോശഭാഗങ്ങ ളുടെ പേരെഴുതുക.
ബി) ഈ കോശഭാഗങ്ങളുടെ പ്രത്യേകതകൾ എഴു തുക.
സി) താഴെ തന്നിരിക്കുന്നവയിൽ നിന്നും കോശ നിരീക്ഷണത്തിനായി എടുക്കേണ്ട ഉള്ളിയുടെ ഭാഗം കണ്ടെത്തി എഴുതുക.
എ) നന്നായി ഉണങ്ങിയ ഉള്ളിത്തൊലി
ബി) മാംസളമായ കട്ടിയുള്ള ഭാഗം
സി) ഉള്ളിയുടെ തണ്ട്
ഡി) മാംസളമായ ഭാഗത്തുനിന്നും നേർത്ത തൊലി
Answer:
എ) എ -കോശ ദ്രവ്യം, ബി മർമ്മം
ബി) കോശസ്തരത്തിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവപദാർത്ഥമാണ് കോശ ദ്രവ്യം.
മർമ്മം കോശകേന്ദ്രമായി വർത്തിക്കുന്നു. സി)
d) മാംസളമായ ഭാഗത്തു നിന്നും നേർത്ത തൊലി

പ്രവർത്തനം 2
ചുവടെ കൊടുത്തിരിക്കുന്ന ചലന സന്ദർഭങ്ങൾ ശ്രദ്ധിക്കൂ.

  • മിക്സി പ്രവർത്തിപ്പിക്കു മ്പോൾ ബ്ലേഡിന്റെ ചലനം.
  • ചെണ്ട കൊട്ടുമ്പോൾ തുകലിന്റെ ചലനം.
  • ലിഫ്റ്റിന്റെ ചലനം
  • ക്ലോക്കിലെ സൂചിയുടെ അഗ്രഭാഗത്തിന്റെ ചലനം.

എ) ഈ സന്ദർഭങ്ങളിൽ നടക്കുന്ന ചലനങ്ങൾ കണ്ടെത്തി എഴുതുക.
ബി) ഭ്രമണചലനവും വർത്തുള ചലനവും തമ്മി ലുള്ള വ്യത്യാസമെന്ത്?
സി) വായുവിന്റെ ചലനം തിരിച്ചറിയുന്ന രണ്ടു സന്ദർഭങ്ങൾ എഴുതുക.
Answer:
എ) മിക്സി പ്രവർത്തിപ്പിക്കുമ്പോൾ ബ്ലേഡിന്റെ
ചലനം – വർത്തുളചലനം.
ചെണ്ട കൊട്ടുമ്പോൾ തുകലിന്റെ ചലനം – കമ്പനം.
ലിഫ്റ്റിന്റെ ചലനം – നേർരേഖ ചലനം.
നാക്കിലെ സൂചിയുടെ അഗ്രഭാഗത്തിന്റെ ചലനം വർത്തുളചലനം.
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 2
സി)

  • ഒരു കടൽത്തീരത്ത് ഇരിക്കുമ്പോൾ,
  • ഒരു ബലൂൺ ഊതി വീർപ്പിക്കുമ്പോൾ.
  • പായിക്കപ്പലിലും പാരച്യൂട്ടിലും സഞ്ചരിക്കു മ്പോൾ.
  • മേഘങ്ങൾ സഞ്ചരിക്കുമ്പോൾ. (Any two)

6th Standard Basic Science First Term Question Paper 2022-23 Malayalam Medium

പ്രവർത്തനം 3
സ്കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ചില കുട്ടികൾ നേരിടുന്ന രോഗലക്ഷണങ്ങൾ കണ്ട ത്തിയത് ചുവടെ നൽകുന്നു.
കുട്ടി 1 വിളർച്ച
കുട്ടി 2 മങ്ങിയ പ്രകാശത്തിൽ കാഴ്ചക്കുറവ്
കുട്ടി 3 വായിൽ വണങ്ങൾ
കുട്ടി 4 തൊണ്ടയിൽ മുഴ

എ) മുകളിൽ സൂചിപ്പിച്ച കുട്ടികളുടെ രോഗലക്ഷ ണങ്ങൾ പരിശോധിച്ച് അവർ നേരിടുന്ന അപ ര്യാപ്തത രോഗങ്ങളും അപര്യാപ്തമായ പോഷ കഘടകവും അടങ്ങുന്ന പട്ടിക പൂർത്തിയാക്കു കു
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 3
ബി)നിശാന്ധത നേരിടുന്ന കുട്ടി എന്തെല്ലാം ആഹാര സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
Answer:
എ) കുട്ടി 1 – അനീമിയ, അയൺ
കുട്ടി 2 – നിശാന്ധത, വിറ്റമിൻ എ
കുട്ടി 3 വായ്പ്പുണ്ണ്, വിറ്റമിൻ ബി
കുട്ടി 4 – ഗോയിറ്റർ, അയഡിൻ,
ബി) നിശാന്ധത അനുഭവപ്പെടുന്ന കുട്ടി വിറ്റാമിൻ എ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളായ ഇല വർഗ ങ്ങൾ, പാലുൽപ്പന്നങ്ങൾ, ക്യാരറ്റ് എന്നിവ ഭക്ഷണത്തിൽ പ്പെടുത്തണം.

പ്രവർത്തനം 4
ചുവടെ കൊടുത്തിരിക്കുന്ന വസ്തുക്കൾ ശ്രദ്ധി കു

സേഫ്റ്റി പിൻ, ബ്ലേഡ്, അലൂമിനിയം കമ്പി, ഇരു പാണി, സൂചി, തീപ്പെട്ടിക്കൊള്ളി, പ്ലാസ്റ്റിക്

എ) ഈ വസ്തുക്കളിൽ കാന്തമാക്കി മാറ്റാൻ കഴിയു ന്നവ കണ്ടെത്തി എഴുതുക.
ബി) ഇവയിൽ ഏതെങ്കിലുമൊന്നിനെ കാന്തമാക്കി മാറ്റാൻ ചെയ്യുന്ന പ്രവർത്തനം വിശദമാക്കുക.
സി) താഴെ നൽകിയിട്ടുള്ളവയിൽ മിനിമോട്ടോറിൽ ഉപ യോഗിക്കാവുന്ന കാന്തം ഏതാണ്?

  • ബാർകാന്തം
  • U കാന്തം
  • ഡിസ്ക് കാന്തം
  • ആർക്ക് കാന്തം

Answer:
എ) സേഫ്റ്റി പിൻ, ബ്ലേഡ്, ഇരുമ്പാണി, സൂചി

ബി) ഒരു സൂചി എടുത്ത് കാന്തത്തിന്റെ ഏതെങ്കിലും ഒരു ധ്രുവം കൊണ്ട് സൂചിയുടെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ അമർത്തി ഉരസുക .കാന്തം ഉയർത്തിപിടിച്ച് കൊണ്ടുവന്ന് ആദ്യം ചെയ്ത പ്രവർത്തനം ആവർത്തിക്കുക. 15 – 20 പ്രാവശ്യം സൂചിയിൽ ഉരസണം. ഒരു ധ്രുവം മാത്രം ഉപ യോഗിച്ച് ഒരേ ദിശയിൽ മാത്രം ഉരസുക. സൂചി യിലേക്ക് ബ്ലേഡ് ആകർഷിക്കപ്പെടുന്നത് സൂചിക്ക് കാന്തികശക്തി ലഭിച്ചിട്ടുണ്ടെന്ന് സൂചി പ്പിക്കുന്നു . ഈ പ്രക്രിയയിലൂടെ നമുക്ക് ഒരു കാന്തിക പദാർത്ഥത്തെ ഒരു കാന്തമാക്കി മാറ്റാൻ കഴിയും.

സി) ആർക്ക് കാന്തം മിനി മോട്ടോറിൽ കാന്തമായി ഉപയോഗിക്കാം,

6th Standard Basic Science First Term Question Paper 2022-23 Malayalam Medium

പ്രവർത്തനം 5
ഒരു ബാർ കാന്തത്തിൽ ഇരുമ്പുപൊടി പറ്റിപ്പിടി ച്ചിരിക്കുന്ന ചിത്രീകരണം ശ്രദ്ധിക്കൂ.
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 4
എ) മുകളിൽ കൊടുത്തിരിക്കുന്നവയിൽ ശരിയായ ചിത്രീകരണം ഏത്? കാരണം വിശദമാക്കുക.
ബി) കാന്തങ്ങൾ തെക്കുവടക്കുദിശയിൽ നിൽക്കു ന്നത് പ്രയോജനപ്പെടുത്തുന്ന രണ്ടു സന്ദർഭ ങ്ങൾ എഴുതുക.
Answer:
എ) ചിത്രം 1
ഒരു കാന്തത്തിന്റെ ധ്രുവങ്ങളിൽ കാന്തിക ശക്തി കൂടുതലും അതിന്റെ മധ്യഭാഗത്ത് ദുർബല വുമാണ്.
ചിത്രം 1 ൽ കൂടുതൽ ഇരുമ്പ് പൊടി ധ്രുവങ്ങ ളിലും കുറഞ്ഞ അളവിൽ മധ്യഭാഗത്തും പറ്റിപ്പിടിച്ചിരിക്കുന്നു.

കപ്പലുകളിൽ ദിശ കണ്ടെത്താൻ
വനത്തിനുള്ളിലെ ദിശ അറിയാൻ
ഒരു വീട് പണിയുന്നതിന്റെ ദിശ അറിയാൻ

പ്രവർത്തനം 6
ചില ലായനികളും അവയിൽ ഉൾപ്പെട്ട വസ്തു ക്കളും പട്ടികപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കൂ.
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 5
എ) വിട്ടുപോയ ഭാഗം കണ്ടെത്തി പട്ടിക പൂർത്തിയാ
ബി) പട്ടികയിലെ ഓരോ ലായനിയിലെയും ലീനം, ലായകം എന്നിവ കണ്ടെത്തി എഴുതുക.
Answer:
എ) 1) കാർബൺ ഡൈ ഓക്സൈഡ്,
ii) വിനാഗിരി
iii) നൈട്രജൻ
iv) കാർബൺ ഡൈ ഓക്സൈഡ്,
v) സിങ്ക്

ബി) i) സോഡജലം
ലീനം : കാർബൺ ഡൈ ഓക്സൈഡ്, ; ലായിനി, ജലം
ii) വിനാഗിരി
ലീനം : അസറ്റിക് ആസിഡ് ; ലായിനി ജലം
iii) അന്തരീക്ഷ വായു
ലീനം : ഓക്സിജൻ, കാർബൺ ഡ ഓക്സൈഡ്, ലായിനി നൈട്രജൻ
iv) ലീനം : സിങ്ക് ; ലായിനി: കോപ്പർ

പ്രവർത്തനം 7
എ) ചുവടെ കൊടുത്തിരിക്കുന്ന വസ്തുക്കളെ ഏകാ ത്മക മിശ്രിതം, ഭിന്നാത്മക മിശ്രിതം എന്ന് തരം തിരിച്ച് പട്ടികപ്പെടുത്തൂ.

നേർപ്പിച്ച ആസിഡുകൾ, സംഭാരം, ആൽക്ക ഹോൾ, നാരങ്ങാവെള്ളം, അന്തരീക്ഷ വായു, കറികൾ, കഞ്ഞി, പഞ്ചസാര ലായനി

ബി) ഏകാത്മകമിശ്രിതവും ഭിന്നാത്മകമിശ്രിതവും തിരിച്ചറിയാനുള്ള ഒരു മാർഗം എഴുതുക.
സി) അടങ്ങിയിരിക്കുന്ന പദാർത്ഥത്തിന്റെ അടി സ്ഥാനത്തിൽ ചുവടെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്തതേത്?
എ) ചെമ്പ്
സി) ബ്രാസ്
ബി) സൾഫർ
ഡി) വെള്ളി
Answer:
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 6
ബി) ഒരു മിശ്രിതം വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യ ഗുണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ, ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് വിളിക്കുന്നു. ഒരു മിശ്രിതം ഉടനീളം ഒരേ ഗുണ ങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ, മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്ന് വിളിക്കുന്നു. വെള്ളത്തിലെ മണലിന്റെ മിശ്രിതം ഒരു ഭിന്നാത്മക മിശ്രിതമാണ്, അത് തെളിയൂറ്റൽ വഴി വേർതിരിക്കാൻ കഴിയും,

സി) ബാസ് ചെമ്പ്, സിങ്ക് എന്നിവയുടെ ഏകാത്മക മിശ്രിതമാണിത്

6th Standard Basic Science First Term Question Paper 2022-23 Malayalam Medium

പ്രവർത്തനം 8
ചെറിയ പന്ത്, പൗഡർ ടിന്നുകൾ, അടപ്പുകൾ, വിജാഗിരി, വലിയ ഐസ്ക്രീം ബോൾ, ചെറിയ വടി, വലിയ വടി, പന്ത്

എ) ഗോളരസന്ധിയുടെ മാതൃക നിർമ്മിക്കാൻ മുക ളിൽ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം വസ്തുക്കൾ ഉപയോഗിക്കാം?

ബി) ശരീരത്തിൽ അസ്ഥിസന്ധികൾ ഇല്ലാതിരു ന്നാൽ എന്തെല്ലാം പ്രയാസങ്ങൾ അനുഭവപ്പെ

സി) ഗോളരസന്ധി കാണപ്പെടുന്ന ശരീരഭാഗങ്ങൾ ഏതെല്ലാം? ഇത്തരം സന്ധികളുടെ പ്രത്യേകത എഴുതുക.
Answer:
എ) ഗോളരസന്ധിയുടെ മാതൃക നിർമ്മിക്കാൻ ഐസ്ക്രീം ബാൾ, ചെറിയ പന്ത്, ചെറിയ വടി എന്നീ വസ്തുക്കൾ ഉപയോഗിക്കാം.

ബി) അസ്ഥി സന്ധികൾ ഇല്ലാതായാൽ ചലന ത്തിനും പ്രവൃത്തികൾ ചെയ്യുവാനും പ്രയാസം അനുഭവപ്പെടുന്നു.

സി) ഗോളരസന്ധികൾ: തോളെല്ല്. ഇടുപ്പെല്ല് എന്നീ ഭാഗങ്ങളിലാണ് കാണപ്പെടുന്നു.. ഏറ്റവും ചലനസ്വാതന്ത്ര്യം ഉള്ള അസ്ഥി സന്ധിയാണിത്.

പ്രവർത്തനം 9
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 7
എ) മുകളിൽ കൊടുത്തിരിക്കുന്ന അസ്ഥികൂടം ഏത് ജീവിയുടേതാണെന്ന് തിരിച്ചറിഞ്ഞെഴുതുക.

ബി) ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്ന ആന്തരാവയവങ്ങളെ സംരക്ഷിക്കുന്ന അസ്ഥി കുടത്തിന്റെ ഭാഗങ്ങൾ ഏതെല്ലാം? ഏതെങ്കിലും ഒരു അസ്ഥികൂട ഭാഗത്തിന്റെ പ്രത്യേകത എഴു തുക.

സി) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
* നട്ടെല്ല് * വാരിയെല്ല് * തുടയെല്ല് * സ്റ്റേപ്പിസ്
Answer:
പല്ലിയുടെ അസ്ഥികൂടം.
തലയോട്, വാരിയെല്ല്
തലയോട് പരസ്പരം ബന്ധിപ്പിക്കപ്പെട്ട ധാരാളം അസ്ഥികൾ ഒത്തുചേർന്നതാണ്. കീഴ്ത്താടിയെല്ല് ഒഴികെ മറ്റ് അസ്ഥികൾക്ക് ചലനസ്വാതന്ത്ര്യം ഇല്ല. വാരിയെല്ല് 12 ജോടി അസ്ഥികൾ വളഞ്ഞ് കൂടു പോലെ കാണുന്നു.
സി) തുടയെല്ല്.

പ്രവർത്തനം 10
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 8
എ) സൂര്യാസ്തമയത്തിനു അൽപ്പസമയത്തിനു ശേഷം കണ്ട ചന്ദ്രനെ ഒരു കുട്ടി വരച്ച ചിത്രം ശ്രദ്ധിക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടി രേഖപ്പെടുത്തിയ ശരിയായ ഊഹം കണ്ടെത്തി
എഴുതുക.
1) തലേ ദിവസം പൗർണമിയായിരുന്നു.
2) വരുന്ന ദിവസങ്ങളിൽ വൃദ്ധിയായിരിക്കും നിരീക്ഷിക്കാനാവുക.
3) വരുന്ന ദിവസങ്ങളിൽ ക്ഷമമായിരിക്കും നിരീക്ഷിക്കാനാവുക.
4) അടുത്ത ദിവസങ്ങളിൽ അമാവാസിയായി രിക്കും നിരീക്ഷിക്കാനാവുക.
ബി) ചിത്രീകരണം ശ്രദ്ധിക്കൂ.
6th Standard Basic Science First Term Question Paper 2022-23 Malayalam Medium Img 9
മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ കാണപ്പെടുന്ന ചന്ദ്രന്റെ സ്ഥാനങ്ങളാണ് മുകളിൽ ചിത്രീകരി ച്ചിരിക്കുന്നത്. ചന്ദ്രൻ ഓരോ ദിവസവും വ്യത്യ സ്ഥാനങ്ങളിൽ കാണപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കുക.

സി) ഭൂമിയിൽ നിന്ന് നോക്കുന്ന ആളിനു എല്ലാ യ്പ്പോഴും ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാൻ കഴിയുകയുള്ളു. എന്തുകൊണ്ട്?
Answer:
എ) ii) വരുന്ന ദിവസങ്ങളിൽ വൃദ്ധിയായിരിക്കും നിരീക്ഷിക്കാനാവുക.

ബി) ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയുന്നതു കൊണ്ടാണ് ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറിമാറി കാണുന്നത്

നി) ചന്ദ്രൻ 27 1/3 ചുറ്റും ഒരു തവണ പരിക്രമണം ചെയ്യുന്നത്. അതേ സമയമെടുത്താണ് ഒരു തവണ ഭ്രമണവും പൂർത്തിയാക്കുന്നത് അതു കൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുന്ന ഒരു ആളിന് ചന്ദ്രന്റെ ഒരു വശം മാത്രം കാണാൻ കഴിയുന്നത്.

Leave a Comment