Students rely on Kerala Syllabus 9th Standard Chemistry Notes Pdf Download Chapter 3 Extra Questions and Answers Malayalam Medium രാസബന്ധനം to help self-study at home.
Std 9 Chemistry Chapter 3 Extra Questions and Answers Malayalam Medium രാസബന്ധനം
Question 1.
ബാഹ്യതമഷെല്ലിൽ അഷ്ടകവിന്യാസമില്ലാത്ത ഉൽക്കൃഷ്ട വാതകമാണ് ……………………….
Answer:
ഹീലിയം (He)
Question 2.
ഒരു തന്മാത്രയിൽ ഘടകകണങ്ങളെ ചേർത്തുനിർത്തുന്ന ബലത്തെ …………………….. എന്ന് പറയുന്നു
Answer:
രാസബന്ധനം
Question 3.
ചുവടെ നല്കിയിട്ടുള്ള രാസസമവാക്യങ്ങൾ വിലയിരുത്തി ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. സൂചന : അറ്റോമിക നമ്പർ Mg = 12; Cl = 17
Answer:
Mg + Cl2 → MgCl2
Mg → Mg2+ + ……………..
Cl + 1e– → ……………..
Cl + Cl → …………….
a) രാസസമവാക്യങ്ങൾ പൂർത്തിയാക്കുക.
b) കാറ്റയോൺ, ആനയോൺ എന്നിവ തിരിച്ചറിയുക.
c) – Mg തന്മാത്രയിലെ രാസബന്ധനം ഏതു വിഭാഗത്തിൽപെടുന്നു.
a) Mg → Mg2+ + 2e–
Cl + 1e– → Cl–
Cl + Cl → Cl2
b) കാറ്റയോൺ = Mg2+
ആനയോൺ = Cl–
c) അയോണികബന്ധനം
Question 4.
കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക.
(Ar, Ne, Kr, He)
Answer:
He
Question 5.
MgF2 ഒരു അയോണിക സംയുക്തമാണ്.
(സൂചന : അറ്റോമിക നമ്പർ Mg = 12, F = 9
a) MgF2 ലെ കാറ്റയോൺ ഏത്?
b) ഈ സംയുക്തത്തിലെ ആനയോണിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
c) അയോണിക സംയുക്തങ്ങളുടെ ഒരു സവിശേഷത എഴുതുക.
Answer:
a) Mg2+
b) 2, 8
c) ഖരം / ജലത്തിൽ ലയിക്കുന്നു / ലായനി ആയിരിക്കുമ്പോഴും ഉരുകിയ അവസ്ഥയിലും വൈദ്യുതി കടത്തി വിടുന്നു / ഉയർന്ന ദ്രവണാങ്കം & തിളനില.
Question 6.
a) ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രാരൂപീകരണത്തിന്റെ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം വര യ്ക്കുക.
(സൂചന : ഇലക്ട്രോൺ വിന്യാസം H – 1, Cl – 2, 8, 7)
b) HCl തന്മാത്ര പോളാർ സ്വഭാവം കാണിക്കുന്നു. എന്തുകൊണ്ട്?
Answer:
a)
b) – ഭാഗികമായ വൈദ്യുത ചാർജുകളുള്ള സഹസംയോജക സംയുക്തമാണ്.
Question 7.
ബന്ധം കണ്ടെത്തി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
i) ഇലക്ട്രോൺ ഡോട്ട് ഡയഗ്രം : ഗിൽബർട്ട് ന്യൂട്ടൺ
ലൂയിസ് ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ : ……………………………..
ii) മൂലകങ്ങൾ: പ്രതീകങ്ങൾ
സംയുക്തങ്ങൾ: …………………………
Answer:
i) ലിനസ് പോളിങ്
ii) രാസസൂത്രം
………….
Question 8.
ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏതാണ്?
a) ഫ്ളൂറിൻ
b) ക്ലോറിൻ
c) ഹീലിയം
d) സോഡിയം
Answer:
ഫ്ളൂറിൻ
Question 9.
ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പൂർത്തീകരിച്ച് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. (പ്രതീകങ്ങൾ യഥാർഥമല്ല)
മൂലകം | അറ്റോമിക നമ്പർ | ഇലക്ട്രോൺ വിന്യാസം |
P | 9 | 2, 7 |
Q | 17 | ………………….. |
R | 10 | ………………….. |
S | 12 | ………………….. |
a) മുകളിൽ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ സ്ഥിരത ഏറ്റവും കൂടിയ മൂലകം ഏത്? ഉത്തരം സാധൂകരിക്കുക.
b) രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോണുകൾ വിട്ടുകൊടുക്കുന്ന മൂലകം ഏത്?
c) എന്ന മൂലകം P – യുമായി സംയോജിച്ച് ഉണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
Answer:
മൂലകം | അറ്റോമിക നമ്പർ | ഇലക്ട്രോൺ വിന്യാസം |
P | 9 | 2, 7 |
Q | 17 | 2, 8, 7 |
R | 10 | 2, 8 |
S | 12 | 2, 8, 2 |
a) R ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ ഉള്ളതിനാൽ
b) S
c) S -എന്ന മൂലകത്തിന്റെ സംയോജകത = 2
P- എന്ന മൂലകത്തിന്റെ സംയോജകത = 1
രാസസൂത്രം = SP2
Question 10.
ചില മൂലകങ്ങളും അവയുടെ ഇലക്ട്രോൺ വിന്യാസവും ചുവടെ തന്നിരിക്കുന്നു. (പ്രതീകങ്ങൾ യഥാർഥമല്ല.)
മൂലകം | ഇലക്ട്രോൺ വിന്യാസം |
A | 2, 8, 7 |
B | 2, 6 |
C | 2, 8, 2 |
D | 2, 5 |
a) ഇവയിൽ ഏതെല്ലാം മൂലകങ്ങളാണ് ഒരേ സംയോജകത കാണിക്കുന്നത്?
b) C യും A യും ചേർന്നുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം എഴുതുക.
Answer:
a) B, C (സംയോജകത = 2)
b) CA2
Question 11.
ചില മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ നൽകിയിരിക്കുന്നു. ഇവ വിശകലനം ചെയ്ത് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (സൂചന : ഇലക്ട്രോനെഗറ്റിവിറ്റി 5 = 2.58, O = 3.44, Ca = 1.0, F = 3.98)
a) പട്ടിക പൂർത്തിയാക്കുക
സംയുക്തം | രാസബന്ധനത്തിന്റെ സ്വഭാവം |
SO2 | A |
CaF2 | B |
b) ഉത്തരം സാധൂകരിക്കുക.
Answer:
a) A – സഹസംയോജകബന്ധനം
B – അയോണികബന്ധനം
b) സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ തമ്മിലുള്ള വ്യത്യാസം 1.7നും അതിൽ കൂടുതലോ എങ്കിൽ അയോണിക സ്വഭാവവും 1.7ൽ കുറവാണെങ്കിൽ സഹസംയോജക സ്വഭാവവും ആയിരിക്കും
SO2 വിൽ, വ്യത്യാസം = 3.44 – 2.58 = 0.86
CaF2 വിൽ, വ്യത്യാസം = 3.98 – 1.0 = 2.98
Question 12.
മഗ്നീഷ്യം ഓക്സൈഡിന്റെ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ചുവടെ തന്നിരിക്കുന്നു.
a) ഏത് ആറ്റമാണ് ഇലക്ട്രോണുകളെ സ്വീകരിക്കുന്നത്?
b) Mg2+ അയോൺ രൂപീകരണം കാണിക്കുന്ന രാസസമവാക്യം എഴുതുക.
c) ഇതിൽ അടങ്ങിയിരിക്കുന്ന ആനയോണിന്റെ പേരെഴുതുക.
d) Mg2+ അയോണിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
Answer:
a) ഓക്സിജൻ
b) Mg → Mg2+ + 2e–
c) ഓക്സൈഡ് അയോൺ
d) 2, 8
Question 13.
തന്നിരിക്കുന്ന ഇലക്ട്രോൺ ഡോട്ട് ഡയഗ്രം വിശകലനം ചെയ്ത് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്ത രമെഴുതുക.
a) ഇവിടെ സൂചിപ്പിച്ചിരിക്കുന്ന രാസബന്ധനം ഏത്?
b) ഈ സംയുക്തത്തിൽ ക്ലോറിന്റെ സംയോജകത എത്ര?
c) അലുമിനിയം ക്ലോറൈഡിന്റെ രാസസൂത്രം എഴുതുക.
(സൂചന: അലുമിനിയത്തിന്റെ സംയോജകത = 3)
Answer:
a) സഹസംയോജക ബന്ധനം.
b) ക്ലോറിന്റെ സംയോജകത = 1
c) AlCl3
Question 14.
ചില മൂലകങ്ങളും അവയുടെ സംയോജതകളും നൽകിയിരിക്കുന്നു.
മൂലകം | സംയോജകത |
Ba | 2 |
Cl | 1 |
O | 2 |
a) ബേരിയം ക്ലോറൈഡിന്റെ രാസസൂത്രം എഴുതുക.
b) കാത്സ്യം ഓക്സൈഡിന്റെ രാസസൂത്രം CaO എന്നാണ്. കാത്സ്യത്തിന്റെ സംയോജകത എത്ര?
Answer:
a) BaCl2
b) കാത്സ്യത്തിന്റെ സംയോജകത = 2
Question 15.
തന്നിരിക്കുന്ന സംയുക്തങ്ങൾ അയോണിക സംയുക്തമാണോ, സഹസംയോജക സംയുക്തമാണോ എന്ന് കണ്ടെത്തുക.
Answer:
a) CaO
b) CO2
(സൂചന : ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ O = 3.44, C = 2.5, Ca = 1.0)
Answer:
a) അയോണിക സംയുക്തം
3.44 – 1.0-2.44; 2.44 > 1.7
b) സഹസംയോജക സംയുക്തം
3.44 – 2.5 0.94; 0.94 < 1.7
Question 16.
സഹസംയോജക ബന്ധനം വഴിയാണ് ഓക്സിജൻ (O2) തന്മാത്രയും നൈട്രജൻ (N2) തന്മാത്രയും രൂപം കൊള്ളുന്നത്.
Answer:
a) ഏതു തരം സഹസംയോജക ബന്ധനമാണ് N2 തന്മാത്രയിൽ കാണപ്പെടുന്നത്?
b) എത്ര ജോഡി ഇലക്ട്രോണുകളാണ് O2 തന്മാത്രയിൽ പങ്കിട്ടിരിക്കുന്നത്?
c) O2 തന്മാത്രയിലെ രാസബന്ധനം സൂചിപ്പിക്കുന്ന ചിത്രം വരയ്ക്കുക
(സൂചന: അറ്റോമിക നമ്പർ O = 8, N = 7
Answer:
a) ത്രിബന്ധനം
b) 2 ജോഡി
c)