Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ

Students rely on Kerala Syllabus 9th Standard Chemistry Notes Pdf Download Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ to help self-study at home.

Std 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ

Question 1.
ഒരു രാസപ്രവർത്തനത്തിലെ അഭികാരകങ്ങളുടെ മൊത്തം മാസും ഉൽപന്നങ്ങളുടെ മൊത്തം മാസും തമ്മിലുള്ള ബന്ധം എന്താണ്?
Answer:
തുല്യമാണ്. അഭികാരകങ്ങളുടെ മൊത്തം മാസ് = ഉൽപന്നങ്ങളുടെ മൊത്തം മാസ്

Question 2.
ആരാണ് മാസ് സംരക്ഷണനിയമം പ്രസ്താവിച്ചത്?
Answer:
അന്റോയ്ൻ ലാവോസിയെ

Question 3.
4 ഗ്രാം ഹൈഡ്രജൻ 32 ഗ്രാം ഓക്സിജനുമായി പ്രവർത്തിച്ച് 36 ഗ്രാം ജലം ഉണ്ടാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമം ഏതാണ്?
Answer:
മാസ് സംരക്ഷണനിയമം

Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ

Question 4.
ബന്ധം കണ്ടെത്തി പൂരിപ്പിക്കുക.
വൈദ്യുത വിശ്ലേഷണ നിയമങ്ങൾ : മൈക്കൽ ഫാരഡെ
മാസ് സംരക്ഷണനിയമം : …………………………..
Answer:
അന്റോയ്ൻ ലാവോസിയെ

Question 5.
ഒരു രാസപ്രവർത്തനത്തിന്റെ സമവാക്യം കൊടുത്തിരിക്കുന്നു.
Answer:
Zn + x HCl → ZnCl2 + H2
a) x ന്റെ വില കണ്ടെത്തി രാസസമവാക്യത്തെ സമീകരിക്കുക.
b) ഈ രാസപ്രവർത്തനത്തിലെ അഭികാരകങ്ങൾ ഏതെല്ലാം?
Answer:
a) മാസ് സംരക്ഷണനിയമം അനുസരിച്ച് അഭികാരകങ്ങളുടെ മൊത്തം മാസും ഉൽപന്നങ്ങളുടെ
മൊത്തം മാസും തുല്യമായിരിക്കും.
Zn + x HCl → ZnCl2 + H2
65.38 + x(1 + 35.5) = 65.38 + (2 × 35.5) + 2
65.38 + x + 35.5x = 65.38 + 71 + 2
65.38 + 36.5x = 138.38
36.5x = 73
x = \(\frac{73}{36.5}\) = 2
സമീകൃത രാസസമവാക്യം : Zn + 2HCl → ZnCl2 + H2

b) അഭികാരകങ്ങൾ: സിങ്ക് (Zn), ഹൈഡ്രജൻ ക്ലോറൈഡ് (HCl)

Question 6.
24 g Mg, 73 g HCl മായി പൂർണമായും പ്രവർത്തിച്ച് 95 g MgCl2 ഉം ‘x’ g H2 ഉം ഉണ്ടാകുന്നു.
a) x ന്റെ വില എത്ര?
b) ഇത് ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:
a) Mg + 2HCl → MgCl2 + H2
24 g + 73 g → 95 g + x g
97 g → 95 g + x g
x g = 97 g – 95 g
x = 2 g

b) മാസ് സംരക്ഷണനിയമം.

Question 7.
ഈ പ്രവർത്തനം മാസ് സംരക്ഷണനിയമം പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുക.
N2 + H2 → NH3
(സൂചന H = 1 u, N = 14 u)
Answer:
അഭികാരകങ്ങളുടെ മൊത്തം മാസ് = (14 × 2) + (1 × 2)
= 28 + 2 = 30
ഉൽപന്നങ്ങളുടെ മൊത്തം മാസ് = (14 × 1) + (1 × 3)
= 14 + 3 = 17
അഭികാരകങ്ങളുടെ മൊത്തം മാസും ഉൽപന്നങ്ങളുടെ മൊത്തം മാസും തുല്യമല്ല. അതിനാൽ ഈ പ്രവർത്തനം മാസ് സംരക്ഷണനിയമം പാലിക്കുന്നില്ല.

Question 8.
ചില രാസസമവാക്യങ്ങൾ നൽകിയിരിക്കുന്നു. അവയിൽ സമീകരിക്കാത്തവ കണ്ടെത്തി സമീക രിച്ചെഴുതുക.
a) 2H2 + O2 → 2H2O
b) N2 + H2 → NH3
c) C + O2 → CO2
d) SO2 + O2 → SO3
Answer:
സമീകരിക്കാത്ത രാസസമവാക്യങ്ങൾ: b), d)
സമീകരിച്ച രാസസമവാക്യങ്ങൾ:
b) N2 + 3H2 → 2NH3
d) 2SO2 + O2 → 2SO3

Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ

Question 9.
ഏതാനും രാസസമവാക്യങ്ങൾ നൽകിയിരിക്കുന്നു.
i) 2Mg + O2 → 2MgO
ii) SO2 + O2 → SO3
iii) 2H2O2 → 2H2O + O2
a) ഇവയിൽ സമീകരിച്ച സമവാക്യങ്ങൾ ഏതെല്ലാം?
b) സമീകരിക്കാത്ത സമവാക്യം സമീകരിച്ചെഴുതുക.
Answer:
b) i), iii)

ii) 25O2 + O2 → 2SO3

Question 10.
രണ്ട് സന്ദർഭങ്ങളിൽ ഹൈഡ്രജൻ ക്ലോറിനുമായി സംയോജിച്ച് ഹൈഡ്രജൻ ക്ലോറൈഡ് രൂപ പ്പെടുമ്പോൾ ഉള്ള അഭികാരകങ്ങളുടെയും ഉൽപന്നങ്ങളുടെയും മാസ് കാണിക്കുന്ന ഒരു പട്ടിക ചുവടെ നൽകിയിരിക്കുന്നു.
Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ 1
മേൽപ്പറഞ്ഞ പരീക്ഷണത്തിലെ അഭികാരകങ്ങളുടെയും ഉൽപന്നങ്ങളുടെയും മൊത്തം മാസ് എഴുതുക.
a) സാഹചര്യം 1: ……………………..
b) സാഹചര്യം 2: …………………….
c) ഈ പ്രവർത്തനം മാസ് സംരക്ഷണനിയമം അനുസരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
Answer:
a) അഭികാരകങ്ങളുടെ മൊത്തം മാസ് – 73 g
ഉൽപന്നങ്ങളുടെ മൊത്തം മാസ് – 73

b) അഭികാരകങ്ങളുടെ മൊത്തം മാസ് – 146
g ഉൽപന്നങ്ങളുടെ മൊത്തം മാസ് – 146 g

c) മാസ് സംരക്ഷണനിയമം അനുസരിച്ച് അഭികാരകങ്ങളുടെ മൊത്തം മാസും ഉൽപന്നങ്ങളുടെ മൊത്തം മാസും തുല്യമായിരിക്കും.
ഇവിടെ രണ്ട് സാഹചര്യങ്ങളിലും അഭികാരകങ്ങളുടെ മൊത്തം മാസും ഉൽപന്നങ്ങളുടെ മൊത്തം മാസും തുല്യമാണ്. അതുകൊണ്ട് ഈ പ്രവർത്തനം മാസ് സംരക്ഷണനിയമം പാലിക്കുന്നു.

Question 11.
സമീകരിക്കാത്ത ഒരു രാസസമവാക്യം നൽകിയിരിക്കുന്നു.
N2 + H2 → NH3
a) ഈ രാസപ്രവർത്തനത്തിലെ അഭികാരകങ്ങൾ ഏതെല്ലാം?
b) മുകളിൽ നൽകിയിരിക്കുന്ന രാസസമവാക്യം സമീകരിക്കുക.
c) സമീകൃത സമവാക്യത്തിലെ ഉൽപ്പന്ന തന്മാത്രയുടെ എണ്ണം എത്ര?
d) ഈ രാസസമവാക്യത്തിലെ സംയുക്തം ഏത്?
Answer:
a) നൈട്രജൻ, ഹൈഡ്രജൻ
b) N2 + 3H2 → 2NH3
c) 2 തന്മാത്രകൾ (2 അമോണിയ
d) അമോണിയ (NH3)

Question 12.
സമവാക്യം വിശകലനം ചെയ്ത് പൂരിപ്പിക്കുക.
Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ 2
ഓക്സീകരിക്കപ്പെട്ട ആറ്റം …………………..ആണ്.
Answer:
സിക്(Zn).

Question 13.
മിക്ക സംയുക്തങ്ങളിലും ഓക്സിജന്റെ ഓക്സിഡേഷൻ നമ്പർ ……………………… ആണ്
(+1, -1, +2, -2)
Answer:
-2

Question 14.
നിരോക്സീകരണം സൂചിപ്പിക്കുന്നത് ഇലക്ട്രോൺ ………………………….. പ്രവർത്തനം ആണ്.
(സ്വീകരിക്കുന്ന /നഷ്ടപ്പെടുന്ന)
Answer:
നിരോക്സീകരണം സൂചിപ്പിക്കുന്നത് ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം ആണ്.

Question 15.
റിഡോക്സ് പ്രവർത്തനത്തിന് ഒരു ഉദാഹരണം നൽകുക.
Answer:
ഇന്ധനങ്ങളുടെ ജ്വലനം.

Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ

Question 16.
Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ 3
ഈ പ്രവർത്തനത്തിലെ ഓക്സീകാരി ഏതാണ്?
Answer:
ക്ലോറിൻ.

Question 17.
ഓക്സീകരണം സൂചിപ്പിക്കുന്നത്
a) പ്രോട്ടോൺ നഷ്ടപ്പെടുന്ന പ്രവർത്തനം.
b) ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം.
c) ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനം.
d) പ്രോട്ടോൺ സ്വീകരിക്കുന്ന പ്രവർത്തനം.
Answer:
c) ഇലക്ട്രോൺ നഷ്ടപ്പെടുന്ന പ്രവർത്തനം.

Question 18.
ചുവടെ നൽകിയിരിക്കുന്ന രാസസമവാക്യം വിശകലനം ചെയ്ത് ഓക്സീകാരി, നിരോക്സീകാരി
എന്നിവ കണ്ടെത്തുക.
Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ 4
Answer:
ഓക്സീകാരി – Cl (ഓക്സിഡേഷൻ നമ്പർ കുറയുന്നു)
നിരോക്സീകാരി – Na (ഓക്സിഡേഷൻ നമ്പർ കൂടുന്നു)

Question 19.
H3PO4 ലെ ഫോസ്ഫറസിന്റെ ഓക്സിഡേഷൻ നമ്പർ കണ്ടെത്തുക. (സൂചന ഓക്സിഡേഷൻ നമ്പർ H = +1 O = -2)
Answer:
(+1 × 3) + P + (-2 × 4) = 0
+ 3 + P + -8 = 0
P + -5 = 0
P = +5

Question 20.
H2SO4 ലെ ‘S’ ന്റെ ഓക്സിഡേഷൻ നമ്പർ കണക്കാക്കുക.
Answer:
ഹൈഡ്രജന്റെ ഓക്സിഡേഷൻ നമ്പർ = +1
ഓക്സിജന്റെ ഓക്സിഡേഷൻ നമ്പർ 2
ഒരു സംയുക്തത്തിലെ ഘടക ആറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ ആകെ തുക പൂജ്യമാണ്. (2 x +1) + S + (4 × -2) = 0
2 + S + -8 = 0
S – 6 = 0
S = +6
H2SO4 ലെ S ന്റെ ഓക്സിഡേഷൻ നമ്പർ = +6

Question 21.
ഒരു രാസപ്രവർത്തനത്തിന്റെ സമവാക്യം നൽകിയിരിക്കുന്നു.
Answer:
Mg + F2 → MgF2
(സൂചന: Mg ന്റെ ഇലക്ട്രോൺ വിന്യാസം = 2, 8, 2 ; F = 2, 7)
a) ഈ രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റം ഏത്?
b) ഇവിടെ ഓക്സീകാരി ആയി പ്രവർത്തിക്കുന്ന ആറ്റമേത്?
Answer:
a) MgF2 രൂപീകരണത്തിൽ, Mg അതിന്റെ 2 ഇലക്ട്രോണുകൾ ഫ്ലൂറിൻ ആറ്റത്തിന് വിട്ടുകൊടുക്കുന്നു. അതിനാൽ, ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റം മഗ്നീഷ്യം (Mg) ആണ്.
b) ഫ്ലൂറിൻ (F2)
ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകൾ നേടുന്ന പ്രക്രിയയെ നിരോക്സീകരണം എന്നും ഓക്സീകരണത്തിന് സഹായിക്കുന്നതിനെ ഓക്സീകാരി എന്നും പറയുന്നു.

Question 22.
തന്നിരിക്കുന്ന രാസസമവാക്യം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. (സൂചന: ഇലക്ട്രോൺ വിന്യാസം Na – 2, 8, 1 Cl – 2, 8, 7)
Answer:
a) ഇവിടെ ഏത് ആറ്റത്തിനാണ് ഓക്സീകരണം സംഭവിച്ചത്?
b) ഈ രാസപ്രവർത്തനത്തിലെ നിരോക്സീകരണ സമവാക്യം എഴുതുക.
Answer:
a) സോഡിയം (Na)
b) Cl2 + 2e → 2Cl

Question 23.
രാസസമവാക്യം വിശകലനം ചെയ്ത് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക.
Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ 5
Answer:
(സൂചന: x ഉം, y ഉം, Zn ന്റെ ഓക്സിഡേഷൻ നമ്പറുകളാണ്.)
a) x, y ഇവ കണ്ടെത്തുക.
b) ഓക്സിഡേഷൻ നമ്പർ വർദ്ധിച്ച ആറ്റം ഏത്?
c) ഈ രാസപ്രവർത്തനത്തിലെ നിരോക്സീകാരി ഏത്?
Answer:
a) x = 0 (Zn മൂലകാവസ്ഥയിലാണ്.)
ZnCl2:
y + (2 × – 1) = 0
y – 2 = 0
y = +2

b) Zn (0 യിൽ നിന്ന് + 2 ആയി)

c) സിങ്ക് (Zn).

Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ

Question 24.
Class 9 Chemistry Chapter 4 Extra Questions and Answers Malayalam Medium റിഡോക്സ് പ്രവർത്തനങ്ങൾ 6
a) FeCl2 ൽ Fe യുടെ ഓക്സിഡേഷൻ നമ്പർ കണ്ടെത്തുക.
b) ഇത് ഒരു റിഡോക്സ് പ്രവർത്തനമാണോ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
Answer:
a) FeCl2
x + (2 × -2) = 0
x – 4 = 0
x = +4
FeCl2 ലെ Fe യുടെ ഓക്സിഡേഷൻ നമ്പർ +4 ആണ്.

b) അതെ, ഇത് ഒരു റിഡോക്സ് പ്രവർത്തനമാണ്.
Fe യുടെ ഓക്സിഡേഷൻ നമ്പർ 0 ൽ നിന്ന് +4 ആയി കൂടുന്നു. (ഓക്സീകരണം നടക്കുന്നു). ഹൈഡ്രജന്റെ ഓക്സിഡേഷൻ നമ്പർ +1 ൽ നിന്ന് 0 ആയി കുറയുന്നു. (നിരോക്സീകരണം നടക്കുന്നു). ഓക്സീകരണവും നിരോക്സീകരണവും ഒരേസമയം നടക്കുന്നതിനാൽ, മുകളിൽ നൽകിയിരിക്കുന്ന പ്രവർത്തനം ഒരു റിഡോക്സ് പ്രവർത്തനം ആണ്.

Question 25.
ചുവടെ നൽകിയിരിക്കുന്ന രാസസമവാക്യം വിശകലനം ചെയ്ത് പട്ടിക പൂർത്തീകരിക്കുക.
Mg + Cl2 → MgCl2

(സൂചന: അറ്റോമിക നമ്പർ Mg =12, C = 17)
a) ഓക്സീകരിക്കപ്പെട്ട ആറ്റം …………………
b) ഓക്സീകാരി ……………………..
c) നിരോക്സീകരണ സമവാക്യം ………………..
d) ഓക്സീകരണ സമവാക്യം ……………………….
Answer:
a) Mg
b) Cl
c) Cl + le → Cl
d) Mg → Mg2+ + 2e

Leave a Comment