Students rely on Kerala Syllabus 9th Standard Chemistry Notes Pdf Download Chapter 5 Extra Questions and Answers Malayalam Medium രാസഗതികം to help self-study at home.
Std 9 Chemistry Chapter 5 Extra Questions and Answers Malayalam Medium രാസഗതികം
Question 1.
ചുവടെ നൽകിയിട്ടുള്ളവയിൽ രാസമാറ്റം ഏതാണ്?
a) ഇരുമ്പ് തുരുമ്പിക്കുന്നു
b) മെഴുക് ഉരുകുന്നു
c) ജലം നീരാവിയാകുന്നു
d) ഉപ്പ് ജലത്തിൽ ലയിക്കുന്നു
Answer:
ഇരുമ്പ് തുരുമ്പിക്കുന്നു
Question 2.
ചുവടെ നൽകിയിരിക്കുന്ന രാസപ്രവർത്തനം ഏതു വിഭാഗത്തിൽ പെടുന്നു.
Zn + 2HCl → ZnCl2 + H2
a) സംയോജനം
b) വിഘടനം
c) ദ്വിവിഘടനം
d) ആദേശം
Answer:
ആദേശം
Question 3.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക ഉൽപാദനത്തിൽ ‘ഉപയോഗിക്കുന്ന ഉൽപ്രേരകം
ഏതാണ്?
a) മാംഗനീസ് ഡൈഓക്സൈഡ്
b) ഇരുമ്പ്
c) വനേഡിയം പെന്റോക്സൈഡ്
d) നിക്കൽ
Answer:
വനേഡിയം പെന്റോക്സൈഡ്
![]()
Question 4.
പട്ടിക I-ലെ രാസപ്രവർത്തനങ്ങളെ പട്ടിക II-ലെ ഉചിതമായ ഉത്തരവുമായി ചേരുംപടി ചേർക്കുക.
| പട്ടിക I | പട്ടിക II |
| AB → A + B | താപാഗിരണ രാസപ്രവർത്തനം |
| X+Y– + A+B– → X+B– + A+Y– | വിഘടന രാസപ്രവർത്തനം |
| X + YZ → XZ + Y | ദ്വിവിഘടന രാസപ്രവർത്തനം |
| X + Y → XY – (ചൂടാക്കുമ്പോൾ) |
ആദേശ രാസപ്രവർത്തനം |
Answer:
| പട്ടിക I | പട്ടിക II |
| AB → A + B | വിഘടന രാസപ്രവർത്തനം |
| X+Y– + A+B– → X+B– + A+Y– | ദ്വിവിഘടന രാസപ്രവർത്തനം |
| X + YZ → XZ + Y | ആദേശ രാസപ്രവർത്തനം |
| X + Y → XY – (ചൂടാക്കുമ്പോൾ) |
താപാഗിരണ രാസപ്രവർത്തനം |
Question 5.
ആദ്യ ജോടിയിലെ ബന്ധം കണ്ടെത്തി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണം – സമ്പർക്ക പ്രക്രിയ
അമോണിയയുടെ നിർമ്മാണം – _______________
Answer:
ഹേബർ പ്രക്രിയ
Question 6.
ഖരാവസ്ഥയിലുള്ള അഭികാരകങ്ങൾ ഉൾക്കൊളളുന്ന രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാത്ത ഘടകം ഏതാണ്?
a) അഭികാരകങ്ങളുടെ ഗാഢത
b) താപനില
c) പ്രതലപരപ്പളവ്
d) മർദ്ദം
Answer:
മർദ്ദം
Question 7.
രാസസമവാക്യങ്ങൾ വിശകലനം ചെയ്ത് ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
Answer:
NaOH + HCl → NaCl + H2O
a) ഈ രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ഉൽപ്പന്നം ഏതാണ്?
b) ഇത്തരത്തിലുള്ള രാസപ്രവർത്തനത്തിന്റെ പേരെന്താണ്?
Answer:
a) സോഡിയം ക്ലോറൈഡ്
b) ദ്വിവിഘടന രാസപ്രവർത്തനം
Question 8.
ചുവടെ നൽകിയിട്ടുള്ളവ ഓരോന്നും ഏത് തരം രാസപ്രവർത്തനമാണെന്ന് എഴുതുക.
a) 2H2 + O2 → 2H2O
b) NH4Cl → NH3 + HCl
c) CuSO4 + Fe → FeSO4 + Cu
d) KCl + AgNO3 → KNO3 + AgCl
Answer:
a) സംയോജനം
b) വിഘടനം
c) ആദേശം
d) ദ്വിവിഘടനം
Question 9.
ഒരു ടെസ്റ്റ് ട്യൂബിൽ ചെറിയ അളവിൽ സോഡിയം ക്ലോറൈഡ് ലായനി എടുക്കുന്നു. ഇതിലേക്ക് ഒരു തുള്ളി സിൽവർ നൈട്രേറ്റ് ലായനി ചേർക്കുന്നു.
a) നിങ്ങളുടെ നിരീക്ഷണം എഴുതുക.
b) NaCl + AgNO3 → X + NaNO3. ‘X’എന്താണെന്ന് എഴുതുക.
Answer:
a) സിൽവർ ക്ലോറൈഡിന്റെ (AgCl) വെളുത്ത തൈര് രൂപത്തിലുള്ള അവക്ഷിപ്തം ഉണ്ടാകുന്നു.
b) X – AgCl (സിൽവർ ക്ലോറൈഡ്).
![]()
Question 10.
സംയോജന രാസപ്രവർത്തനം, വിഘടന രാസപ്രവർത്തനം എന്നിവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.
Answer:
സംയോജന രാസപ്രവർത്തനത്തിൽ രണ്ടോ അതിലധികമോ പദാർഥങ്ങൾ (മൂലകങ്ങൾ സംയുക്തങ്ങൾ) സംയോജിച്ച് ഒറ്റ പദാർഥമായി മാറുന്നു. എന്നാൽ വിഘടന രാസപ്രവർത്തനത്തിൽ ഒരു പദാർഥം വിഘടിച്ചു രണ്ടോ അതിലധികമോ പദാർഥങ്ങൾ ഉണ്ടാകുകയാണ് ചെയ്യുന്നത്.
Question 11.
a) ലബോറട്ടറിയിൽ ഹൈഡ്രജൻ തയ്യാറാക്കാൻ ആവശ്യമായ രാസവസ്തുക്കൾ ഏതൊക്കെയാണ്?
b) ഈ രാസപ്രവർത്തനത്തിന്റെ സമീകൃത രാസസമവാക്യം എഴുതുക.
c) ഇത് ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ് ?
(വിഘടനം, സംയോജനം, ആദേശം, ദ്വിവിഘടനം).
Answer:
a) നേർപ്പിച്ച HCl ഉം സിങ്കും.
b) Zn + 2HCl → ZnCl2 + H2
c) ആദേശ രാസപ്രവർത്തനം
Question 12.
ചുവടെ നൽകിയിട്ടുള്ള രാസപ്രവർത്തനങ്ങളിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
Answer:
a) Na2SO4 + BaCl2 → ___________ + _________
b) (NH2)2Cr2O7 → __________ + 4H2O + ___________
c) 2Pb(NO3)2 → _________ + 4NO2 + __________
Answer:
a) Na2SO4 + BaCl2 → 2NaCl + BaSO4
b) (NH2)2Cr2O7 → Cr2O3 + 4H2O + N2
c) 2Pb(NO3)2 → 2PbO + 4NO2 + O2
Question 13.
ചുവടെ നൽകിയിട്ടുള്ള രാസപ്രവർത്തനങ്ങളുടെ സമീകരിച്ച സമവാക്യം എഴുതുക. ഓരോന്നും ഏത് തരം രാസപ്രവർത്തനമാണെന്നും എഴുതുക.
a) ഹൈഡ്രജൻ പെറോക്സൈഡ് ജലം, ഓക്സിജൻ എന്നിവയായി മാറുന്നു.
b) അമോണിയം ക്ലോറൈഡ് ചൂടാക്കുമ്പോൾ അമോണിയ, ഹൈഡ്രജൻ ക്ലോറൈഡ് എന്നീ വാതകങ്ങൾ ഉണ്ടാകുന്നു.
c) സോഡിയം ഹൈഡ്രോക്സൈഡ് ആൽക്കലിയിൽ ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ സോഡിയം ക്ലോറൈഡ്, ജലം എന്നിവ ഉണ്ടാകുന്നു.
d) കോപ്പർ സൾഫേറ്റ് ലായനിയിൽ മുക്കിവെച്ചിരിക്കുന്ന സിങ്ക് പ്ലേറ്റിൽ കോപ്പർ പറ്റി പിടിക്കുന്നു.
e) സോഡിയം, ക്ലോറിൻ ഇവ സംയോജിച്ച് സോഡിയം ക്ലോറൈഡ് ഉണ്ടാകുന്നു.
Answer:
a) 2H2O2 → 2H2O + O2
വിഘടന രാസപ്രവർത്തനം
b) NH4Cl → NH3 + HCl
വിഘടന രാസപ്രവർത്തനം
c) NaOH + HCl → NaCl + H2O
ദ്വിവിഘടന രാസപ്രവർത്തനം
d) CuSO4 + Zn → ZnSO4 + Cu
ആദേശ രാസപ്രവർത്തനം
e) 2Na + Cl2 → NaCl
സംയോജന രാസപ്രവർത്തനം
Question 14.
രാസപ്രവർത്തനവേഗതയെ സ്വാധീനിക്കാത്ത ഘടകം ഏതാണ്?
a) ഗാഢത
b) താപനില
c) അഭികാരകങ്ങളുടെ സ്വഭാവം
d) അഭികാരകങ്ങളുടെ നിറം
Answer:
അഭികാരകങ്ങളുടെ നിറം
Question 15.
വേഗത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിന് ഉദാഹരണമാണ് _______________ .
a) പാൽ തൈരാകുന്നത്
b) ഹൈഡ്രജന്റെ ജ്വലനം
c) ഇരുമ്പ് തുരുമ്പ് പിടിക്കുന്നത്
d) ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടനം
Answer:
a) ഹൈഡ്രജന്റെ ജ്വലനം
![]()
Question 16.
രാസപ്രവർത്തനവേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ?
Answer:
അഭികാരകങ്ങളുടെ സ്വഭാവം, അഭികാരകങ്ങളുടെ ഗാഢത, പ്രതലപരപ്പളവ്, താപനില, ഉൽപ്രേരകങ്ങളുടെ സാന്നിധ്യം.
Question 17.
സിങ്കും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിപ്പിച്ചാണ് പരീക്ഷണ ശാലയിൽ ഹൈഡ്രജൻ നിർമ്മിക്കുന്നത്?
a) രാസപ്രവർത്തനത്തിന്റെ സമീകരിച്ച സമവാക്യം എഴുതുക. ഇതു ഏതു തരം രാസപ്രവർത്തനമാണ്?
b) കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഹൈഡ്രജൻ നിർമ്മിക്കാൻ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
Answer:
a) Zn + 2HCl → ZnCl2 + H2
ആദേശരാസപ്രവർത്തനം
b)
- സിങ്ക് കഷണങ്ങൾക്കു പകരം സിങ്ക് പൊടി ഉപയോഗിക്കുക.
- ഹൈഡ്രോക്ലോറിക്ക് ആസിഡിന്റെ ഗാഢത വർധിപ്പിക്കുക.
- താപനില വർധിപ്പിക്കുക.
Question 18.
ചില മരുന്നുകൾ റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കുന്നു. കാരണമെന്ത്?
Answer:
താപനില വർധിക്കുമ്പോൾ രാസപ്രവർത്തനവേഗത വർധിക്കുന്നു. താപനില വർധിച്ചാൽ വിഘടിക്കാൻ സാധ്യതയുള്ള മരുന്നുകളാണ് താഴ്ന്ന താപനിലയിൽ റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കുന്നത്.
Question 19.
വിറകു കഷണങ്ങൾ ചെറിയ ചീളുകൾ ആക്കി ഉപയോഗിച്ചാൽ വേഗത്തിൽ കത്തുന്നു. കാരണമെന്ത്?
Answer:
വിറക് കത്തുന്നത് ഒരു രാസപ്രവർത്തനമാണ്. പ്രതല പരപ്പളവ് കൂടുമ്പോൾ രാസപ്രവർത്തനവേഗം വർദ്ധിക്കുന്നു. വലിയ വിറകു കഷണങ്ങൾ ചെറിയ ചീളുകൾ ആക്കുമ്പോൾ പ്രതലപരപ്പളവ് വർദ്ധിക്കുന്നു. അതിനാൽ അവ വേഗത്തിൽ കത്തുന്നു.
Question 20.
i. ഉൽപ്രേരകങ്ങൾ എന്നാൽ എന്താണ്?
ii. ചുവടെ A, B കോളങ്ങളിൽ നൽകിയിട്ടുള്ളവയെ ശരിയായ രീതിയിൽ ചേർത്തെഴുതുക.
| പ്രവർത്തനം | ഉൽപ്രേരകം |
| സൾഫ്യൂരിക് ആസിഡ് നിർമ്മാണം | മാംഗനീസ് ഡൈഓക്സൈഡ് |
| അമോണിയ ഉൽപ്പാദനം | വനേഡിയം പെന്റോക്സൈഡ് |
| HH2O2 വിന്റെ വിഘടനം | ഇരുമ്പ് |
Answer:
i. സ്വയം മാറ്റത്തിന് വിധേയമാകാതെ സാന്നിധ്യം കൊണ്ട് രാസപ്രവർത്തനവേഗത്തിൽ മാറ്റം വരുത്താൻ കഴിയുന്ന പദാർഥങ്ങളാണ് ഉൽപ്രേരകങ്ങൾ.
ii.
| പ്രവർത്തനം | ഉൽപ്രേരകം |
| സൾഫ്യൂരിക് ആസിഡ് നിർമ്മാണം | വനേഡിയം പെന്റോക്സൈഡ് |
| അമോണിയ ഉൽപ്പാദനം | ഇരുമ്പ് |
| H2O2 വിന്റെ വിഘടനം | മാംഗനീസ് ഡൈഓക്സൈഡ് |
Question 21.
‘രാസപ്രവർത്തനവേഗം അഭികാരകങ്ങളുടെ സ്വഭാവത്ത ആശ്രയിച്ചിരിക്കുന്നു. ഇതു തെളിയിക്കുന്നതിന് ഒരു പരീക്ഷണം നിർദ്ദേശിക്കുക.
Answer:
രണ്ട് ടെസ്റ്റ് ട്യൂബുകളിൽ ഒരേ ഗാഢതയിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് തുല്യ അളവിൽ എടുക്കുക. ഒന്നിൽ ഒരു കഷണം മഗ്നീഷ്യവും മറ്റേതിൽ തുല്യമാസുള്ള സിങ്കുകഷണവും നിക്ഷേപിക്കുക. മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി വേഗത്തിൽ പ്രവർത്തിക്കുന്നു. മഗ്നീഷ്യം, സിങ്ക് എന്നീ ലോഹങ്ങൾ തമ്മിൽ ക്രിയാശീലത്തിലുള്ള വ്യത്യാസമാണ് ഇതിനു കാരണം.
Question 22.
രാസപ്രവർത്തനവേഗം അഭികാരകങ്ങളുടെ ഗാഢതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ഒരു പരീക്ഷണം നിർദ്ദേശിക്കുക.
Answer:
രണ്ടു ബോയിലിംഗ് ട്യൂബുകളിൽ ഒന്നിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും മറ്റേതിൽ ഗാഢ ഹൈഡ്രോക്ലോറിക് ആസിഡും എടുക്കുക. രണ്ടിലും തുല്യമാസുള്ള മാർബിൾ (CaCO3) കഷണങ്ങൾ നിക്ഷേപിക്കുക. ഗാഢത കൂടിയ ഹൈഡ്രോക്ലോറിക് ആസിഡിൽ രാസപ്രവർത്തനവേഗം കൂടുതലാണെന്ന് കാണാം.
![]()
Question 23.
പ്രതലപരപ്പളവും രാസപ്രവർത്തനവേഗവും തമ്മിലുള്ള ബന്ധമെന്ത്? കാരണമെന്ത്?
Answer:
പ്രതലപരപ്പളവ് വർധിക്കുന്നതനുസരിച്ച് പ്രവർത്തന വേഗത കൂടുന്നു. പ്രതലപരപ്പളവ് വർധിക്കുമ്പോൾ അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടിമുട്ടൽ നിരക്ക് വർധിക്കുന്നതാണിതിന് കാരണം.
Question 24.
താപനിലയും രാസപ്രവർത്തനവേഗവും തമ്മിലുള്ള ബന്ധമെന്ത്? ഇതു തെളിയിക്കുന്നതിന് ഒരു പരീക്ഷണം നിർദ്ദേശിക്കുക.
Answer:
താപനില വർധിക്കുമ്പോൾ രാസപ്രവർത്തനവേഗം വർധിക്കുന്നു. താപനില വർധിക്കുമ്പോൾ കൂടുതൽ തന്മാത്രകൾക്ക് ത്രെഷോൾഡ് എനർജി ലഭിക്കുന്നതാണ് ഇതിനു കാരണം. രണ്ടു ബോയിലിംഗ് ട്യൂബുകളിൽ
തുല്യ അളവിൽ നേർപ്പിച്ച സോഡിയം തയോസൾഫേറ്റ് ലായനിയെടുക്കുക. ഒരു ബോയിലിംഗ് ട്യൂബിനെ ചൂടാക്കുക. രണ്ടിലും ഒരേ അളവിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർത്തിളക്കുക. ചൂടാക്കിയ ബോയിലിംഗ് ട്യൂബിൽ രാസപ്രവർത്തന വേഗം കൂടുതലാണെന്ന് കാണാം.
Question 25.
ഉൽപ്രേരകങ്ങളുടെ സാന്നിധ്യം രാസപ്രവർത്തനവേഗതയിൽ വ്യത്യാസം വരുത്തുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതിന് ഒരു പരീക്ഷണം നിർദ്ദേശിക്കുക.
Answer:
ഒരു ടെസ്റ്റ് ട്യൂബിൽ 5mL ഹൈഡ്രജൻ പെറോക്സൈഡ് എടുക്കുക. എരിയുന്ന തീക്കൊള്ളി ടെസ്റ്റ് ട്യൂബിന്റെ ഉള്ളിലേക്ക് കടത്തി നോക്കുക. യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ടെസ്റ്റ് ട്യൂബിൽ അൽപ്പം മാംഗനീസ് ഡൈഓക്സൈഡ് ചേർക്കുക. പ്രവർത്തനം വേഗത്തിൽ നടക്കുന്നത് കാണാം. വീണ്ടും തീക്കൊള്ളി ടെസ്റ്റ് ട്യൂബിനുള്ളിലേയ്ക്ക് കടത്തി നോക്കുക. തീക്കൊള്ളി ആളിക്കത്തുന്നത് കാണാം. ഹൈഡ്രജൻ പെറോക്സൈഡ് വിഘടിച്ച് ഓക്സിജൻ വാതകം വേഗത്തിൽ പുറത്ത് വരുന്നതാണിതിന് കാരണം. പ്രവർത്തനം നിലച്ച ശേഷം ഒരു ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് മിശ്രിതം അരിച്ചെടുത്താൽ അതിലേയ്ക് ചേർത്ത MnO2 മാറ്റമില്ലാതെ തിരിച്ചു കിട്ടും. ഇവിടെ MnO2 വിന്റെ സാന്നിധ്യം മൂലം ഹൈഡ്രജൻ പെറോക്സൈഡിന്റെ വിഘടന വേഗത വർധിക്കുന്നതിനാൽ MnO2 ഈ പ്രവർത്തനത്തിൽ ഒരു ഉൽപ്രേരകമായി പ്രവർത്തിക്കുന്നുവെന്നു പറയാം.