Practicing with Std 7 Malayalam Adisthana Padavali Notes Unit 3 Chapter 8 കൈകോർത്തവർ പറഞ്ഞത് Kaikorthavar Paranjathu Notes Questions and Answers Pdf improves language skills.
Kaikorthavar Paranjathu Class 7 Notes Questions and Answers
Class 7 Malayalam Adisthana Padavali Notes Unit 3 Chapter 8 Kaikorthavar Paranjathu Question Answer
Class 7 Malayalam Kaikorthavar Paranjathu Notes Question Answer
കണ്ടെത്താം, പറയാം
Question 1.
എന്തിനാണ് അവർ കൈകോർത്തതെന്ന് കവിത വായിച്ച് കണ്ടെത്തുക.
Answer:
പ്രളയത്തെ അതിജീവിക്കുന്നതിനും പ്രളയത്തിൽ തകർന്നു പോയ മനുഷ്യർക്കു കൈത്താങ്ങാകുന്നതിനും
വേണ്ടിയാണ് അവർ കൈകോർത്തത്.
Question 2.
പ്രളയത്തെ കൈക്കുള്ളിലാക്കിയത് എങ്ങനെ?
Answer:
ഒരേ മനസോടെയും ഒരേ ലക്ഷ്യത്തോടെയും കൈകോർത്താണ് അവർ പ്രളയത്തെ കൈക്കുള്ളിൽ ആക്കിയത്
Question 3.
എങ്ങനെയാണ് അവർ മരണത്തെ വെന്നത് ?
Answer:
നൃത്തങ്ങൾ കൊണ്ടണ് മരണത്തെ വെന്നത്
Question 4.
മതിലുകൾ പൊളിച്ചത് എങ്ങനെ?
Answer:
പാട്ടുകൾ കൊണ്ട് അവർ മതിലുകൾ തകർത്തു
കാവ്യഭംഗി കണ്ടെത്താം
Question 1.
“ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും.
പ്രാചീനമായ പർവതങ്ങളെപ്പോലെ, അക്ഷരങ്ങളെപ്പോലെ,
“കണ്ണുകൾ കൊണ്ട് ഞങ്ങൾ കപ്പലുകൾ തീർത്തു”.
“ഞങ്ങൾ ശിരസ്സിൽ വിമാനങ്ങൾ ഇറക്കി”.
“പാട്ടുകൾ കൊണ്ട് ഞങ്ങൾ മതിലുകൾ പൊളിച്ചു
നൃത്തങ്ങൾകൊണ്ട് ഞങ്ങൾ മരണം വെന്നു”
ആശയഭംഗി, പ്രയോഗഭംഗി, സമകാലികസംഭവങ്ങൾ എന്നിവ പരിഗണിച്ച് മുകളിൽ നൽകിയ വരികളുടെ കാവ്യഭംഗി കണ്ടെത്തി എഴുതുക.
Answer:
പ്രകൃതിയിലേക്ക് മനുഷ്യന്റെ ക്രൂരമായ കടന്നു കയറ്റവും അടിച്ചമർത്തലും മൂലം പ്രകൃതി അതിന്റെ പ്രതിരോധത്തിലാണ്, പ്രകൃതിയുടെ ഈ പ്രതിഷേധത്തിൽ അകപ്പെട്ടു പോകുന്ന മനുഷ്യരെ അതിജീവനത്തിനു പ്രാപ്തമാക്കുന്നതും മനുഷ്യൻ തന്നെ ആണ്, മനുഷ്യന് മനുഷ്യൻ തന്നെ ആണ് പർവ്വതങ്ങളെപ്പോലെ കരുത്തുള്ള മനസ്സായി അതിജീവിക്കാൻ സഹായിക്കുന്നത്, കണ്ണുകൾ കൊണ്ട് കപ്പലുകൾ തീർത്തും പാട്ടുകൾ കൊണ്ട് അതിജീവനത്തിന്റെ മുറിവുകൾ ഉണക്കിയമാണ് അവർ മുറിവേറ്റ മനുഷ്യരെ കര കയറ്റിയത്. സമീപകാലത്തു നടന്ന എല്ലാ സംഭവങ്ങളും ചൂരൽമലയും, വെള്ളാർമലയും എല്ലാം നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങൾ ആണ്.
താരതമക്കുറിപ്പ് തയ്യാറാക്കാം
Question 1.
ഐക്യമത്യം
ഉണക്കച്ചുള്ളിയൊന്നായ്
ഒടിക്കാമേതു ബാലനും
ഒന്നിച്ചൊരു കെട്ടായാൽ
ആനയ്ക്കും സാധ്യമായിടാ
അതിനാലാദ്യമെല്ലാരും
ഉണക്കച്ചുള്ളിയാകുവിൻ
അത്തൽ വിട്ടിട്ടൊരേ കെട്ടിൽ
അമർന്നോർത്തു കിടക്കുവിൻ
ഐകമത്യം മഹാബലം
മഹാവാക്യം മഹാദ്ഭുതം
ഐകമത്യം (കടമ്മനിട്ട രാമകൃഷ്ണൻ)
‘ഐകമത്യം’ എന്ന കവിതയെ പാഠഭാഗത്തിന്റെ ആശയവുമായി താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരുമിച്ചു നിന്നാൽ എന്തും സാധ്യമായിടും എന്ന തിരിച്ചറിവാണ് ഈ കവിതയിലൂടെ പങ്കുവെയ്ക്കുന്നത്. ഏതൊരു ചെറിയകുട്ടിക്കും തന്നാൽ ആകുന്ന വിധം ഉള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും. അണ്ണാൻ കുഞ്ഞും തന്നാൽ ആയതു എന്ന ചൊല്ലുപോലെ തന്നാൽ ആകുന്നതു ചെയ്യുക. നിരന്തരമായ പ്രയത്നം കൊണ്ട് ഏറ്റവും കഠിനമായതും ഏറ്റവും പ്രയാസമേറിയ കാര്യവും നിസാരമായും ഒരു മനസ്സായും ചെയ്യാൻ സാധിക്കും എന്നതാണ്. കൈകോർത്തവർ പറഞ്ഞത് എന്ന കവിതയും ഇത്തരത്തിൽ ഒരു ഒത്തൊരുമയുടെയും കൂട്ടായ പ്രയത്നത്തിന്റെയും ആശയമാണ് ഈ കവിതയിൽ കാണാൻ ആകുക.
ഭാവാത്മകമായി കവിത അവതരിപ്പിക്കാം
Question 1.
‘കൈകോർത്തവർ പറഞ്ഞത്’ എന്ന കവിത ഭാവാത്മകമായി അവതരിപ്പിക്കുക.?
Answer:
കവിതയുടെ ഭാവം ഉൾക്കൊണ്ടു ഈണത്തിലും താളത്തിലും അവതരിപ്പിക്കുക
കവിതയരങ്ങ്, കവിതപ്പതിപ്പ്
Question 1.
• ജീവിതവിജയം പ്രമേയമായിവരുന്ന കവിതകൾ കണ്ടെത്തി കൂട്ടായി ചൊല്ലാം, ആസ്വദിക്കാം. അത്തരത്തിലുള്ള സ്വന്തം കവിതകളും അവതരിപ്പിക്കാം.
• നിങ്ങൾ രചിച്ച കവിതകൾ എഡിറ്റുചെയ്ത് കവിതപ്പതിപ്പ് തയ്യാറാക്കൂ.
Answer:
നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടും സമൂഹത്തിൽ നാം ഇന്ന് കാണുന്ന പല ദുരന്തങ്ങളും ഉൾപ്പെടുത്തി നിങ്ങളുടെ ആശയത്തിൽ കവിത തയ്യാറാക്കുക, തയ്യാറാക്കിയ കവിതകൾ ക്ളാസിൽ പ്രദർശിപ്പിക്കുക
കുറിപ്പ് തയ്യാറാക്കാം
Question 1.
പ്രളയകാലത്തെ പതറിപ്പോർട്ടുകൾ ശേഖരിച്ച് വാർത്തകൾ വിശകലനം ചെയ്യുക. വിഷയങ്ങൾ നിശ്ചയിച്ച് കുറിപ്പുകൾ തയ്യാറാക്കുക.?
Answer:
ജലം കൊണ്ട് മുറിഞ്ഞവർ
പ്രളയകാലത്തെ പത്ര റിപ്പോർട്ടുകൾ ആണ് നാമിവിടെ കാണുന്നത്, പ്രകൃതിയുടെ സുന്ദര ദൃശ്യങ്ങൾ കൊണ്ട് സ്വർഗതുല്യമായ ഇടമായിരുന്നു നമ്മുടെ കേരളം. എന്നാൽ ഇന്നാകട്ടെ ലോകം കണ്ടതിൽ വച്ച് എറ്റവും തീവ്രമായ അവസ്ഥയിലൂടെ ആണ് നാം ഇന്ന് കടന്നു പോകുന്നത്. നിഷ്കളങ്കമായ ഒരുപാടു ജീവനുകളും ഒരു നാടിന്റെ തന്നെ സ്വപ്നങ്ങളും ആണ് ഇത്തരം പ്രകൃതി ദുരന്തങ്ങളിലൂടെ ഇല്ലതാകു ന്നത്. മനുഷ്യന് പ്രകൃതിക്കുമേലുള്ള കടന്നാക്രമണത്തിന്റെയും മനുഷ്യന്റെ അത്യാഗ്രഹങ്ങളുടെയും ഫലമാണിങ്ങനെയുള്ള ദുരന്തങ്ങൾ. പ്രകൃതിയെ തിരിച്ചറിയാനും പ്രകൃതിയുടെ താളത്തിനനുസരിച്ചു ജീവിക്കാനും മനുഷ്യൻ ഇനിയും പഠിക്കേണ്ടതുണ്ട്. നമുക്ക് ചുറ്റുമുള്ള മനുഷ്യർ പരസ്പരം അതിജീവനത്തിന്റെ പാതകൾ ആയതു കൊണ്ടാണ് നമുക്ക് ഇത്രയും എങ്കിലും അതിജീവിക്കാനും കരുത്തകാനും സാധ്യമായത്.
തുടർപ്രവർത്തനം
Question 1.
നിങ്ങളുടെ കണ്മുന്നിൽ അശരണരായ കുരുന്നുകൾക്ക് വേണ്ടി, എല്ലാം നഷ്ട്ടപെട്ട ജനതയ്ക്ക് വേണ്ടി എന്തെല്ലാം നന്മകൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും ?
Answer:
കൂട്ടായ പ്രവർത്തനങ്ങളിലൂടെ അവശ്യ സാധനങ്ങളുടെ ശേഖരണം, പണം, വസ്ത്രങ്ങൾ, മരുന്നുകൾ, എന്നിവ നൽകാനും അവർക്കായി പ്രവർത്തിക്കാനും പാഠപുസ്തകങ്ങളും അദ്ധ്യാപകർ പങ്ക് വെച്ച നോട്ടു കൾ പങ്കുവെയ്ക്കാനും സാധിക്കും.
Question 2.
വെള്ളത്തിൽ മുങ്ങിയ നിലവിളികൾ പടവുകളായി സ്വയം നിവരുന്നു. നമ്മളതിൽ ചവിട്ടിക്കയറുന്നു. ആശയം വിശദം ആക്കുക
Answer:
പ്രളയത്തിൽ എല്ലാം നഷ്ടപെട്ടുപോയവർ തങ്ങളുടെ നഷ്ടങ്ങളെ ഓർത്ത് നിലവിളിക്കുകയായിരുന്നില്ല. ബാക്കിയായ ജീവൻ കൊണ്ട് മറ്റുള്ളവർക്ക് ജീവിതത്തിലേക്ക് തിരിച്ചു കയറാൻ ഉള്ള ചവിട്ടു പടികൾ ആക്കുകയായിരുന്നു അവർ. നഷ്ടമായതൊക്കെയും ഒരുമിച്ചു തിരിച്ചു പിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
അറിവിലേക്ക്
മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം: മേയ് 28, 1946). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് “മറന്നുവെച്ച വസ്തുക്കൾ’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു.
ഓർത്തിരിക്കാൻ
- നമ്മുടേത് എന്ന് അഹങ്കരിക്കാനായി മാത്രം മനുഷ്യന് ഒന്നും ഇല്ല.
- മനുഷ്യർക്കു തമ്മിൽ തമ്മിൽ യാതൊരു വേർതിരിവുകളും ഇല്ല
- മനുഷ്യൻ ആണ് മനുഷ്യർക്കു തുണയാകുന്നത്. പരസ്പരം ജാതി മത വർണ്ണ ചിന്തകൾ ഒഴിവാക്കി പരസ്പര സ്നേഹം വളർത്തണം
- എല്ലാം നഷ്ട്ടപെട്ടവർക്കു നാം താങ്ങാകുക
- മനസ്സുകൊണ്ടും ശരീരം കൊണ്ടും നാം പരസ്പരം പൂരകമായി വർത്തിക്കുക