കൈകോർത്തവർ പറഞ്ഞത് Summary in Malayalam Class 7

Students can use Class 7 Malayalam Adisthana Padavali Notes and കൈകോർത്തവർ പറഞ്ഞത് Kaikorthavar Paranjathu Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Kaikorthavar Paranjathu Summary

Kaikorthavar Paranjathu Summary in Malayalam

കൈകോർത്തവർ പറഞ്ഞത് Summary in Malayalam

ആമുഖം

കേരളത്തെ നടുക്കിയ ദുരന്തമാണ് 2018 ൽ നാം നേരിട്ടത്, പ്രളയത്തിൽ മനസ്സും ശരീരവും തളർന്നവരെ തങ്ങളുടെ ജീവൻ കൊടുത്ത് തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ദൃശ്യങ്ങൾ ആണ് നാം ഈ കവിതയിൽ കാണുന്നത്. മനുഷ്യൻ മനസിൽ കരുതിയ പലതര വിവേചന ചിന്തകളും നിമിഷ നേരം കൊണ്ട് ഇല്ലാതെ ആയ സന്ദർഭങ്ങൾ ആയിരുന്നു ഈ സംഭവങ്ങളിലൂടെ മനുഷ്യൻ തിരിച്ചറിഞ്ഞത്.

കൈകോർത്തവർ പറഞ്ഞത് Summary in Malayalam Class 7

ആശയം
അതിജീവനം അതും ഒരു ജീവിതം ആണ്. എന്ന മഹത്തായ ആശയം പങ്കുവെയ്ക്കുന്ന കവിതയാണ് കൈകോർത്തവർ പറഞ്ഞത് എന്ന കവിത. ജീവിതം ഒന്നൊന്നായി നിമിഷ നേരം കൊണ്ട് കൈവിട്ടു പോയവർക്ക് താങ്ങായവർ നമ്മുടെ ചുറ്റുവട്ടത്തുള്ള മനുഷ്യർ തന്നെ ആണ്. അവിടെ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ രക്ഷകൻ എന്ന ചിന്ത മാത്രമാണ് ഉണ്ടായത്. വീണു പോയവരെ എഴുന്നേൽപ്പിക്കാൻ ഉള്ള കൈകളായും, മുങ്ങി പോയവരെ പൊക്കിയെടുത്ത തോണിക ളായും മനുഷ്യർ മാറുന്ന കാഴ്ചകളാണ് നമ്മൾ കണ്ടത്. മനുഷ്യർക്ക് താങ്ങാകുന്ന മനുഷ്യരെ തന്നെയാണ് ഇവിടെ നമുക്ക് കാണാൻ ആകുന്നത്.
കൈകോർത്തവർ പറഞ്ഞത് Summary in Malayalam Class 7 1

Leave a Comment