കാണുന്നുണ്ടനേകമക്ഷരങ്ങൾ Kanunnundanekamaksharangal Summary in Malayalam Class 9

Students can use Class 9 Malayalam Kerala Padavali Notes കാണുന്നുണ്ടനേകമക്ഷരങ്ങൾ Kanunnundanekamaksharangal Summary in Malayalam to grasp the key points of a lengthy text.

Class 9 Malayalam Kanunnundanekamaksharangal Summary

കാണുന്നുണ്ടനേകമക്ഷരങ്ങൾ Summary in Malayalam

ആമുഖം

മലയാള സാഹിത്യത്തിൽ വളരെ ചർച്ച ചെയ്യപ്പെടുകയും ചർച്ചയ്ക്ക് എന്നും പഠന സാധ്യത തുടരുകയും ചെയ്യുന്ന ഒരു സാഹിത്യ മേഖലയാണ് ദളിത് സാഹിത്യം. തങ്ങൾക്കു നഷ്ടമാകുന്ന ഇടങ്ങളെ ചോദ്യം ചെയ്യുകയും അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്ത ദളിത് വിഭാഗങ്ങളുടെ നോവിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന കവിതയാണ് എം ആർ രേണുകുമാറിന്റെ കൊതിയൻ. പോയ്കയിൽ അപ്പച്ചന്റെ കവിതയ്ക്കു രാഷ്ട്രീയമായി സംവദിക്കുന്ന രീതിയാണ് രേണുകുമാർ സ്വീകരിച്ചിരിക്കുന്നത്.

കാണുന്നുണ്ടനേകമക്ഷരങ്ങൾ Kanunnundanekamaksharangal Summary in Malayalam Class 9

പാഠസംഗ്രഹം
കാണുന്നുണ്ടനേകമക്ഷരങ്ങൾ Kanunnundanekamaksharangal Summary in Malayalam Class 9 1
സാഹിത്യത്തിലും ജീവിതത്തിലും ദളിത് പ്രതിനിധാനത്തിൽ വന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന കവിതയാണ് എം. ആർ. രേണുകുമാറിന്റെ ‘കാണുന്നുണ്ടനേകമക്ഷരങ്ങൾ’. അടിസ്ഥാനജനവിഭാഗത്തിന്റെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തെ സൂക്ഷ്മതലത്തിൽ അവതരിപ്പി ക്കുന്നുവെന്നതാണ് ഈ കവിതയെ സവിശേഷമാക്കുന്നത്. പൊയ്കയിൽ അപ്പച്ചന്റെ കാണുന്നില്ലോരക്ഷരവും എന്റെ വംശ ത്തെപ്പറ്റി കാണുന്നുണ്ടനേകവംശത്തിന്റെ ചരിത്രങ്ങൾ എന്ന വരിക ളോട് രാഷ്ട്രീയമായി സംവദിക്കുന്ന രീതിയാണ് രേണുകുമാർ ഈ കവിതയിൽ സ്വീകരിച്ചിരിക്കുന്നത്.

വായിച്ചുപോയ ചരിത്രങ്ങ ളിലൊന്നും തന്റെ വംശത്തെപ്പറ്റി യാതൊന്നും കണ്ടില്ലെന്ന് പൊയ്കയിൽ അപ്പച്ചൻ രേഖപ്പെടുത്തുമ്പോൾ അതിനോട് ചേർന്നു നിന്നുകൊണ്ട് ദളിതജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ചരിത്രപരമായി അതിനെ തിരുത്തിയെഴുതുക എന്ന ദൗത്യമാണ് കവി ഏറ്റെടുക്കുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവങ്ങളുടെ സൂക്ഷ്മാവതരണത്തിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ചരിത്രപരമായി അതിനെ തിരുത്തിയെഴുതുക എന്ന ദൗത്യമാണ് കവി ഏറ്റെടുക്കുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവങ്ങളുടെ സൂക്ഷ്മാവതരണത്തിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റത്തെയാണ് കവിതയിൽ ആവിഷ്കരിക്കുന്നത്. “തലങ്ങും വിലങ്ങും ഈർക്കിലി വരകൾ കൊണ്ടുനിറഞ്ഞ വെടിപ്പായ മുറ്റം എന്ന ആദ്യ വരികളിൽത്തന്നെ ഈ മാറ്റത്തിന്റെ സൂചനകൾ കാണാം. വൃത്തിയും വെടിപ്പും അന്തസ്സുമുള്ള മുറ്റമെന്നത് അടിസ്ഥാനജനവിഭാഗത്തിന്റെ മാറിയ ജീവിതാവസ്ഥകളുടെ അടയാളങ്ങളാണ്.

കുളിച്ച് വൃത്തിയായി ഇറയത്തെ അതിരിൽ മണമൂറി പൊട്ടിച്ചിരിച്ചു നിൽക്കുന്ന ഇലഞ്ഞിമരവും കുളിച്ച് വൃത്തിയായി ഇറയത്ത് വഴിക്കണ്ണുമായിരിക്കുന്ന കുഞ്ഞുങ്ങളും സമാനതകളില്ലാത്ത അടിമജീവിതം അടിച്ചേൽപ്പിക്കപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ പ്രസാദാത്മകമായ പരിവർത്തനങ്ങളെയാണ് വ്യക്തമാക്കുന്നത്. “ആരാണിങ്ങനെ അലങ്കോലമായ് കിടന്ന വീടിനെ അടുക്കിപ്പെറുക്കി വെടിപ്പുള്ളതാക്കിയത് എന്ന കവിയുടെ ചോദ്യം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്കാണ് വഴി തുറക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതാവസ്ഥകളിലുണ്ടായ മാറ്റം കേവലം ഔദാര്യത്തിന്റെയോ പ്രീതിപ്പെടുത്തലിന്റെയോ ഭാഗമല്ലെന്നും കേരളത്തിൽ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ പരിണിത ഫലമാണെന്നും കവി തിരിച്ചറിയുന്നുണ്ട്. കാണുന്നുണ്ട് അവരുടെ കണ്ണുകളിൽ; അനേകമക്ഷരങ്ങൾ. എന്ന് കവിത അവസാനിക്കുമ്പോൾ നവോത്ഥാന കേരളം നടന്നു തീർത്ത വഴികളിലൂടെയാണ് കവിയും സഞ്ചരിക്കുന്നതെന്നു കാണാം.

അറിവിലേക്ക്

പത്തനംതിട്ട തിരുവല്ല താലൂക്കിൽ ഇരവി പേരൂരിൽ മന്നിക്കൽ പൊയ്കയിൽ വീട്ടിൽ 1879 ഫെബ്രുവരി 17ന് ജനിച്ചു. 18 വയസ്സു ള്ളപ്പോൾ ക്രിസ്തുമതം സ്വീകരിക്കുകയും യോഹന്നാൻ എന്ന പേര് തിരഞ്ഞെടുക്കു കയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിക്കുകയുണ്ടായി. 1921, 1931 വർഷങ്ങളിൽ അദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭൂരഹിതർക്ക് ഭൂമി നൽകുക, അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കുക, സർക്കാർ സർവീസിൽ സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ശ്രീമൂലം പ്രജാസഭയിൽ ഉന്നയിച്ചു. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം ചരിത്രത്തിൽ ഇടം നേടാത്തതിനെ ക്കുറിച്ചുള്ള ആശങ്കകളാണ് പൊയ്കയിൽ അപ്പച്ചൻ ഈ പാട്ടിലൂടെ ആവിഷ്കരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിനും ചരിത്രമുണ്ടെന്നും എന്നാൽ അവരുടെ ചരിത്രം തിരസ്കരിക്കപ്പെടുകയാണുണ്ടാ യതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ വംശത്തിന്റെ ചരിത്രം എഴുതി വയ്ക്കാൻ ആരുമില്ലാതെ പോയല്ലോ എന്ന് അദ്ദേഹം തന്റെ പാട്ടിലൂടെ രേഖപ്പെടുത്തുമ്പോൾ ഒരു സമൂഹം ചരിത്രത്തിൽനിന്ന് തിരസ്കരിക്കപ്പെട്ടതിന്റെ ആകുലതകളാണ്.
കാണുന്നുണ്ടനേകമക്ഷരങ്ങൾ Kanunnundanekamaksharangal Summary in Malayalam Class 9 2
പോട്ട് ആർട്ട്-ചരിത്രാതീതകാലം മുതൽ പാത്രങ്ങളിൽ പെയിന്റിംഗ് നടത്തുന്ന രീതി നിലവി ലുണ്ടായിരുന്നു. നീലയും വെള്ളയും നിറത്തിൽ അലങ്കാരങ്ങൾ നടത്തുന്ന ചൈനീസ് പോട്ടറി വളരെ പ്രശസ്തമാണ്. ആധുനിക കാലത്ത് കളിമൺ, സെറാമിക്, ഗ്ലാസ് പാത്രങ്ങളിൽ അലങ്കാരപ്പണികളും പെയിന്റിങ്ങുകളും നടത്തുന്നുണ്ട്. അവ കലാവസ്തു എന്ന നിലയിലും അലങ്കാരവസ്തു എന്ന നിലയിലും പരിഗണിക്കപ്പെടുന്നു. ക്രാഫ്റ്റ് വർക്കിന്റെ വർധനവും സമൂഹമാധ്യമങ്ങളുടെ സ്വാധീനവും മൂലം വർണ്ണാഭവും ആകർഷകവുമായ കരകൗശലവസ്തുവായി പോട്ട് ആർട്ട് മാറിയിട്ടുണ്ട്.

മറ്റുചില നവോഥാന നായകന്മാർ
വക്കം ഖാദർ: സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ സജീവമായിരുന്ന വക്കം ഖാദർ 1917 മെയ് 25ന് തിരുവിതാംകൂറിലെ വക്കം ഗ്രാമത്തിൽ ജനിച്ചു. ജോലിയാവശ്യാർത്ഥം മലേഷ്യയിലേക്ക് പോയ വക്കം ഖാദർ ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എയിൽ ചേരുകയും പ്രധാന ചുമ തലകൾ വഹിക്കുകയും ചെയ്തു. 1942 സെപ്റ്റംബറിൽ മലേഷ്യയിൽ നിന്ന് മലബാറിലെത്തിയ വക്കം ഖാദറിനെ ബ്രിട്ടീഷ് പട്ടാളം പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. 1943 സെപ്റ്റംബർ 13ന് ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ തൂക്കിലേറ്റി.

കെ. കേളപ്പൻ: പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു കെ കേളപ്പൻ. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തോടൊപ്പം തന്നെ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും അദ്ദേഹം ശക്തമായ നിലപാടെടുത്തു. വൈക്കം സത്യഗ്രഹത്തിൽ പ്രധാന പങ്കു വഹിച്ചു. 1931ൽ നടന്ന ഗുരുവായൂർ സത്യഗ്രഹത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി.

കെ. പി. കേശവമേനോൻ: സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു കെ. പി. കേശവമേനോൻ. തൊട്ടു കൂടായ്മയ്ക്കെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം വൈക്കം സത്യഗ്രഹത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു. ഈ സമരത്തിൽ പങ്കെടുത്തതിന് അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു.

കാണുന്നുണ്ടനേകമക്ഷരങ്ങൾ Kanunnundanekamaksharangal Summary in Malayalam Class 9

ഓർത്തിരിക്കാൻ

  • ഹൃദയത്തിന്റെ തുടിപ്പുകളാണ് മനുഷ്യരെ ആരോഗ്യമുള്ളവരാക്കുന്നത്. അനീതിക്കും സ്വാതന്ത്ര്യനിഷേധത്തിനുമെതിരെയുള്ള മനുഷ്യന്റെ പോരാട്ടങ്ങളും സമരങ്ങളുമാണ് ഭൂമിയെ ഉജ്ജലമാക്കിത്തീർത്തത്. ഒരു സമൂഹത്തിന്റെ ഉജ്ജ്വലമായ ഹൃദയത്തുടിപ്പുകൾ നാടിന്റെ പുരോഗതിക്കും വളർച്ചക്കും കാരണമാകുന്നു. തുടർന്ന് യൂണിറ്റിന് ഈ ശീർഷകം നൽകിയതിന്റെ ഔചിത്യം ചർച്ച ചെയ്യുന്നു.
  • സ്വാതന്ത്ര്യനിഷേധത്തിനും അനീതിക്കും അസമത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളും തത്ഫലമായി കേരളം സാമൂഹ്യജീവിതത്തിൽ കൈവരിച്ച പുരോഗതിയുമാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങളിൽ ചർച്ച ചെയ്തത്.
  • കേരളത്തിന്റെ സാമൂഹ്യനവോത്ഥാന മുന്നേറ്റങ്ങളെയും അതിന് നേതൃത്വം നൽകിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കുറിച്ച് യൂണിറ്റിലെ വിവിധ പാഠഭാഗങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിശകലനം ചെയ്തിട്ടുണ്ട്.
  • ഒരു സമൂഹത്തിന്റെ ഉജ്ജ്വലമായ ഹൃദയത്തുടിപ്പുകൾ തന്നെയാണ് പാഠഭാഗത്ത് ചർച്ചചെയ്തത്.

Leave a Comment