Students can use Std 8 Malayalam Kerala Padavali Notes Pdf കവിതയോട് Kavithayodu Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Kavithayodu Summary
കവിതയോട് Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു

പ്രശസ്തനായ മലയാളകവിയും, മാപ്പിളപ്പാട്ടു ഗവേഷകനും, വിവർത്തകനുമായിരുന്ന ടി. ഉബൈദ്. കന്നട പഠിച്ച് ഒടുവിൽ മലയാളത്തിലെ മഹാകവി ആയി മാറിയ പ്രതിഭാസമാണ് അദ്ദേഹം.
1908 ഒക്ടോബർ 7ന് കാസർഗോഡ് ജില്ലയിലെ പള്ളിക്കാലിൽ ജനനം. യഥാർത്ഥ പേര് അബ്ദു റഹ്മാൻ. സ്വദേശത്ത് പ്രാഥമിക വിദ്യാഭ്യാസവും നേടി. മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബി ഭാഷകൾ അറിയാമായിരുന്ന അദ്ദേഹം അധ്യാപകനായാണ് ജോലി നോക്കിയിരുന്നത്. കേരള സാഹിത്യഅക്കാദമി അംഗം, സംഗിത നാടക അക്കാദമി അംഗം, കേരള കലാമ ണ്ഡലം അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഉബൈദിന്റെ തെരഞ്ഞെടുത്ത കവിതകൾ, രണ്ടുബോധനങ്ങൾ, ബാഷ്പധാര, വിടവാങ്ങൽ, തിരു മുൽക്കാഴ്ച തുടങ്ങിയവ പ്രധാനകൃതികൾ ആണ്. ചിന്താവിഷ്ടയായ സീത, വീണപൂവ് തുടങ്ങിയ കൃതി കൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനസർക്കാറിന്റെ അധ്യാപക അവാർഡ് നേടി യിട്ടുണ്ട്. 64-ാം ജന്മദിനത്തിന് നാലുദിവസം ബാക്കി നിൽക്കേ 1972 ഒക്ടോബർ 3-ന് ഒരു പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു.
ആമുഖം
അമ്മ അറിവാണ് പെറ്റമ്മ ഉപേക്ഷിച്ചവർക്ക് മാതൃത്വം നൽകുന്നത് പ്രകൃതിയാണ്. അൻപും ആഹാരവും ആശയവും നൽകി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ആദർശ ശക്തിയുടെ മഹിമ നമ്മ പലപ്പോഴും അത്ഭുതപ്പെടുത്തും. എത്ര തിരഞ്ഞാലും ആ രൂപം നമുക്ക് പ്രത്യക്ഷം ആവില്ല. പക്ഷേ നമുക്ക് മുൻപിൽ നമ്മെ നയിച്ചുകൊണ്ട് ആ ദൈവീകത മുന്നേ റും. അതിന്റെ മഹത്വം കണ്ടെത്താൻ അലയുന്നവർ പ്രകൃതിശ്വരി എന്ന് അറിവിലേക്ക് എത്തിച്ചേരുന്നു.
പ്രപഞ്ചമാകെ ആ ചൈതന്യത്തെ അന്വേഷിക്കുന്ന കുട്ടിയായി കവി പരിവർത്തിക്കുന്നു. അമ്മയെ, പ്രപഞ്ച സത്യത്തെ അന്വേഷിക്കുന്ന ജീവപ്രകൃതിയെ കവി കാട്ടി ത്തരുന്നു.
![]()
പാഠസംഗ്രഹം
ഒരു മാപ്പിളസാഹിത്യ പണ്ഡിതനും മലയാള കവിയുമായിരുന്നു ടി.ഉബൈദ്. അദ്ദേഹത്തിന്റെ കവി തകൾ പ്രകൃതിയോടും ദേശസ്നേഹത്തോടും ഇസ്ലാ മിനോടും ഇഴുകിച്ചേർന്നിരുന്നു.

ടി. ഉബൈദിന്റെ “കവിതയോട് ‘ എന്ന കവിത പ്രക തിയാകുന്ന അമ്മയെ അന്വേഷിച്ച് അലയുന്ന ഒരു കുട്ടി യുടെ കഥ വിവരിക്കുന്നു. സ്വന്തം അമ്മയായിട്ടാണ് കുട്ടി പ്രകൃതിയെ സങ്കൽപ്പിക്കുന്നത്. ആ അമ്മയെ തേടി യുള്ള അലിച്ചിലിലാണ് കുട്ടി. എല്ലായിടത്തും പ്രകൃതി മാതാവിന്റെ കാൽപ്പാടുകൾ കാണുന്ന കുട്ടി ഒരിക്കലും പ്രകൃതിമാതാവിനെ നേരിൽ കാണാൻ സാധിക്കാത്ത തിൽ ഉള്ള സങ്കടവും നിരാശയും എടുത്ത് പറയു ന്നുണ്ട്.
പ്രകൃതിമാതാവിന്റെ കാൽപ്പാടുകൾ എന്ന് കവി വർണിക്കുന്നത് സൂര്യന്റെ ഉദയവും അസ്തമയവും,
മയിലിന്റെ പാട്ടും, കളകളം പാടിയൊഴുകുന്ന പുഴയുടെ താളവും, ഇടിയും മഴവില്ലുമൊക്കെയാണ്. ഉദയവേള യിലും അസ്തമയത്തും സൂര്യന്റെയും ആകാശത്തി ന്റെയും മനോഹരിതയെ വർണ്ണിക്കുന്നു കവി. കിഴക്ക് മടിത്തട്ടിൽ കിടത്തി താലോലിക്കുന്ന പുത്രനായിട്ടാണ് സൂര്യനെ അദ്ദേഹം സങ്കൽപ്പിക്കുന്നത്. സന്ധ്യാസമ യത്തെ അതിമനോഹരമായ ദൃശ്യങ്ങൾ വർണിക്കാ നായി പടിഞ്ഞാറ് തടാകത്തിൽ കുളി കഴിഞ്ഞ പൊൻപ ട്ടുടുത്ത് സൂര്യദീപവും കൈയിലേന്തി പ്രാർത്ഥനക്കായി ചെല്ലുന്ന പെൺകൊടി എന്ന പ്രയോഗമാണ് ഉപയോ ഗിച്ചിരിക്കുന്നത്. പ്രകൃതിമാതാവിനെ തിരഞ്ഞ് അലയുന്ന കുട്ടി, മാതാവ് സാധുവായ കർഷകന് നൽകാൻ കരു തിവെച്ച രത്നങ്ങൾ നിറഞ്ഞ ഇരുമ്പുപെട്ടികളും പത്താ യങ്ങളുമെല്ലാം നിറച്ചുവെച്ചിരിക്കുന്ന ആകാശമാകുന്ന തട്ടിൻപുറത്തും എത്തി. എന്നാൽ അവിടെയും കണ്ട് കിട്ടിയില്ല. മാതാവിനെ.
കവി കവിതയിൽ മഴവില്ലിനെ മാണിക്യമാലയായും ഇടിമിന്നലിനെ അരഞ്ഞാണമായും ഉപമിക്കുന്നു. ഇവ പ്രകൃതിമാതാവിന്റെ ആഭരണങ്ങ ളാണ് എന്നാണ് കവി പറയുന്നത്. പ്രപഞ്ചത്തിലെ കുയി ലിന്റെ പാട്ട് താരാട്ടായും അരുവിയിലെ ഓളങ്ങൾ മാതാ വിന്റെ കരഘോഷമായും താരതമ്യം ചെല്ലുന്ന കവി കവിതയിൽ പലയിടത്തും ചമൽക്കാരഭംഗിയും, പ്രയോ ഗഭംഗിയും ഉപയോഗപ്പെടുത്തുന്നു. ഇത് വഴി കവിത യുടെ അർത്ഥവും മനോഹാരിതയും വർധിപ്പിക്കാൻ സാധിക്കുന്നു. ഉദാഹരണമായി സവിശേഷ പ്രയോഗ ഭംഗിയുള്ള സൂര്യോദയവും അസ്തമയവും ചമൽക്കാ രഭംഗി ഉൾക്കൊള്ളുന്ന മഴവില്ലിന്റെയും ഇടിമിന്നലി ന്റെയും വിശേഷണങ്ങളും കവിതയുടെ മാറ്റ് കൂട്ടാൻ സഹായിക്കുന്നു. എല്ലായിടത്തും പ്രകൃതിമാതവാവിന്റെ കാൽപ്പാടുകൾ കണ്ടെത്തുന്ന കുട്ടിക്ക് മാതാവിനെ മാത്രം കാണാൻ സാധിക്കുന്നില്ല. ഇവിടെ ഭൂമിയാണ് പ്രകൃതിമാതാവ് എന്ന സങ്കൽപ്പം കവി കൊണ്ടുവരു ന്നു. പ്രകൃതിയുടെ ഭംഗി വർണിക്കുന്നതും പല കാര്യ ങ്ങളുമായി ഉപമിക്കുന്നതും വഴി കവിതയുടെ ഭംഗി വർധിപ്പിക്കുവാനും കവിക്ക് സാധിക്കുന്നു.
ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതും ഒരുപക്ഷെ ഭാവിതലമുറ എന്തെന്ന് അറിയാതെ വരുന്നതുമായ ഒന്നാ യിരിക്കാം പ്രകൃതിഭംഗി. വനനശീകരണവും, ആഗോ ളതാപനവും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുവാൻ ഈ കവിത മുതൽക്കൂട്ടാ കുന്നു.
അർത്ഥം
അംബിക – ലോകമാതാവ് എന്ന സങ്കല്പം
ഈവിധം – ഇപ്രകാരം
ഹൃത്ത്യം – മനസ്സ്
കേണ് – അപേക്ഷിച്ച്
പൂർവം – ആദ്യം, കിഴക്ക്, കൂടി
ആറ്റുനോറ്റ് – ഒന്നിനുവേണ്ടി ദീക്ഷിച്ച്
നീരാടുക – കുളിക്കുക
സ്മിതം – പുഞ്ചിരി
ഒളി – ശോഭ
നിരാശൻ – ആശ നശിച്ചവൻ
പശ്ചിരം – പടിഞ്ഞാറ്
സ്നാനം – കുള
ചെവന്ന – ചുവന്ന
അർക്കൻ – സൂര്യൻ
താവകം – നിന്റെ, അങ്ങയുടെ
സാധു – ഗുണവാൻ, പാവപ്പെട്ടവൻ, അനുകമ്പനീയൻ
കൃഷകൻ – കൃഷിചെയ്യുന്നവൻ (കർഷകൻ)
അംബ – അമ്മ
പ്രകൃതംബ – പ്രകൃതിയാകുന്ന അമ്മ
സാമോദം – സന്തോഷത്തോടെ
വിണ്ണ് – ആകാശം
അണയുക – എത്തിച്ചേരുക
കാഞ്ചി – അരഞ്ഞാൺ
കോകിലം – കുയിൽ
ഒമി – ശബ്ദം
മാറ്റൊലിക്കൊള്ളുക – പ്രതിധ്വനിക്കുക
പത്മം – താമര
പാദപത്മം – പത്മം പോലെയുള്ള പാദം
ചെമ്പനീർപുഷ്പം – റോസാപ്പൂവ്
സമ്മോഹനം – മോഹിപ്പിക്കുന്നത്
![]()
പര്യായം
സ്മിതം – പുഞ്ചിരി, സ്‌മേരം
പശ്ചിമം – പടിഞ്ഞാറ്, പ്രതീചി
സന്ധ്യ – അന്തി, പ്രദോഷം
കൃഷകൻ – കൃഷിവലൻ, കർഷകൻ
വിണ്ണ് – ആകാശം, അംബരം
മിന്നൽ – ക്ഷണപ്രഭ, വിദ്യുത്
മാല – മാല്യം, സക്
പത്മം – താമര, അംബുജം
കാഞ്ചി – അരഞ്ഞാണം, മേഖല
സന്ധികണ്ടെത്താം
നിന്നുണ്ണി – നിന്റെ ഉണ്ണി (സംബന്ധികാ, തൽപുരുഷൻ
മടിത്തട്ടിൽ – മടിയുടെ തട്ടിൽ, (സംബന്ധികാ, തൽപുരുഷൻ)
പ്രകൃതംബ – പ്രകൃതിയാകുന്ന അമ്മ (നിർദ്ദേശികാ തൽപുരുഷൻ)
ഇരുമ്പുപെട്ടി – ഇരുമ്പുകൊണ്ട് പെട്ടി (മധ്യമപദലോപി)
മാണിക്യമാല – മാണിക്യം കൊണ്ട് മാല (ഗതി തൽപുരുഷൻ)
പാദപത്മം – പത്മം പോലെയുള്ള പാദം (ഉപമ, തൽപുരുഷൻ)
പൊൻച്ചാറിൽ – പൊന്നിന്റെ ചാറിൽ (സംബന്ധികാതൽപുരഷൻ)