Practicing with Class 8 Malayalam Kerala Padavali Notes Pdf and മാണിക്യവീണ Manikyaveena Notes Questions and Answers improves language skills.
മാണിക്യവീണ Question Answer Notes Std 8 Malayalam Kerala Padavali Chapter 14
Class 8 Malayalam Kerala Padavali Unit 5 Chapter 14 Notes Question Answer Manikyaveena
Class 8 Malayalam Manikyaveena Notes Questions and Answers
Question 1.
മലയാളം മാതൃഭാഷയായത് പുണ്യമായാണ് കവി കാണുന്നതെന്നു സൂചിപ്പിക്കുന്ന വരികളേവ?
Answer:
ജീവനും നൂതനനോന്മേഷം പകർന്നിടും
ദേവഭാഷാമൃതം ചേർന്ന ഭാഷേ,
നിന്മുലപ്പാലിന്റെ വീര്യമുൾക്കൊണ്ടതെൻ
ജന്മ ജന്മാന്തര പുണ്യമല്ലേ
Question 2.
“ ത്വൽ കർമ്മമണ്ഡലം വിസ്തൃതമാരു കൈക്കുടവട്ടമാണായിരിക്കാം;
എങ്കിലും നിൻ കീർത്തിയെത്താത്ത തെങ്ങുവാൻ ശങ്കരദേശികദേശ ഭാഷ!
അന്തരീക്ഷത്തിൽ സുഗന്ധം പരക്കുവാ- നെന്തിനു കരിയേറെയോർത്താൽ?
വരികളിലെ ആശയഭംഗി കണ്ടെത്തി എഴുതുക?”
Answer:
മലയാളത്തിന്റെ മഹത്വവും ശക്തിസൗന്ദര്യവും പ്രൗഢിയും കാവ്യപാരമ്പര്യവും വിളിച്ചോതുന്ന കവിതയാണ് ‘മാണിക്യവീണ’. കടലും മലയും കുളിർചോലയുമെല്ലാം താലോലിക്കുന്ന
കൈക്കു ടന്ന വട്ടത്തിലുള്ള ഇത്തിരി വിസ്താരം മാത്രമേ കേരളദേശത്തിനുള്ളൂ. മലയാളത്തിന്റെ കീർത്തി യാകട്ടെ, നാനാദിക്കും താണ്ടി ലോകമാകെ പരി ഹസിക്കുന്നു. അദ്വൈതവാദികളായ ശ്രീശങ്കരാചാ ര്യരുടെ ദേശഭാഷ എന്ന നിലയിലും മലയാള ത്തിന്റെ കീർത്തിലോകമെങ്ങും പരന്നു. വിശ്വം മുഴു വൻ സുഗന്ധം പരത്താൻ കസ്തൂരി ഏറെ ആവ ശ്യമില്ലല്ലോ? ആ സുഗന്ധം എല്ലാവർക്കും പ്രിയ ങ്കരമാണ്. അതുപോലെ ലോകം മുഴുവൻ മലയാള ഭാഷയുടെ കീർത്തി വ്യാപിച്ചിരിക്കുന്നു.
Question 3.
ചിത്രവർണോജ്ജ്വലേ, നിൻ പുഷ്പവാടിയി- ലെ വസന്തങ്ങൾ വന്നതില്ല?
ഹൃത്തിലൊതുങ്ങാത്തൊരാവേശമാർന്നുകൊ- ണ്ടത് കുയിലുകൾ കൂകിയില്ല?
മപ്പോലും പൂക്കളെച്ചുറ്റിപ്പറഞ്ഞത മഭംഗങ്ങൾ മുരണ്ടതില്ല?
മലയാള കവിതയുടെ എന്തെല്ലാം സവിശേഷതക ളാണ് ഈ വരികളിൽ പ്രകടമാക്കുന്നത്?
Answer:
മലയാള ഭാഷയുടെ പുഷ്പവാടിയിൽ വിരുന്നുവന്ന കാവ്യപ്രസ്ഥാന വസന്തങ്ങളെയാണ് ഇവിടെ കവി അനുസ്മരിക്കുന്നത്. ഭാഷയുടെ പൂന്തോട്ടത്തിൽ എത്രയെത്ര മധുരവസന്തങ്ങളാണ് കടന്നുപോയ തെന്ന് കവി ഓർമ്മിപ്പിക്കുന്നു. സാഹിത്യ പ്രസ്ഥാനങ്ങളെയാണ് സൗന്ദര്യവും സമൃദ്ധിയും നിറഞ്ഞ വസന്തകാലം എന്നു കല്പിച്ചിരിക്കുന്നത്. ഹൃദയത്തിലൂറിയ കാവ്യാമൃതധാര ചൊരിഞ്ഞ് എത്ര കവികോകിലങ്ങൾ ആണ് ഭാഷയ്ക്ക് സ്വര രാഗസുധ പകർന്നു നൽകിയത്. ഭാഷയുടെ സൗന്ദ ര്യവും വിനിമയ സാധ്യതകളും ആവിഷ്ക്കരണശേ ഷിയും തിരിച്ചറിഞ്ഞ് സാഹിത്യസൃഷ്ടി നടത്തിയ പൂർവകവികളെയാണ് കവികോകിലങ്ങൾ എന്ന് വിശേഷിപ്പിച്ചത്. സാഹിത്യകൃതികളാകുന്ന പൂക്ക ളിലെ തേൻ നുകർന്ന് അതിനു ചുറ്റും കാവ്യാസ്വാ ദകരും നിരൂപകരുമായ വണ്ടുകൾ ഭാഷാരാമത്തെ ചുറ്റി പറന്നു നടന്നു. കവിതയും കഥയും ആട്ടക്ക ഥയും വഞ്ചിപ്പാട്ടും തുള്ളൽപ്പാട്ടും ആഖ്യായിക കളും നാടകവും ഉപന്യാസവും നിരൂപണവുമൊ ക്കെയായി ഭാഷാവസന്തം വശ്യമനോഹരമാണ്.
Question 4.
ആശയം, ചമൽക്കാരഭംഗി, തലക്കെട്ട്, എന്നിവ പരി ശോധിച്ച് കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാ റാക്കുക.
Answer:
മലയാളത്തിന്റെ മഹത്വവും ശക്തിസൗന്ദര്യവും പ്രൗഢിയും കാവ്യപാരമ്പര്യവും വിളിച്ചോതുന്ന കവിതയാണ് “മാണിക്യവീണ കൈരളിക്ക് വന്ദനം അർപ്പിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. ദ്രാവിഡ നന്ദിനിയായി വളർന്ന ഭാഷ, ചന്ദനാമോ ദം കലർന്ന ഭാഷ, ദേവഭാഷാമൃതം ചേർന്ന ഭാഷ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ കവി മല യാളഭാഷയ്ക്ക് നൽകുന്നുണ്ട്. വശ്യമായ ശൈലി കൊണ്ട് മലയാള ഭാഷയെ ജയിക്കാൻ ഈ ലോകത്തു മറ്റൊരു മനോഹര ഭാഷയുണ്ടോ എന്ന് കവി സംശയിക്കുന്നു.
കടലും മലയും താലോലിക്കുന്ന, കൈക്കുടന്ന വട്ട ത്തിലുള്ള ഇത്തിരി വിസ്താരം മാത്രമേ കേരളദേ ശത്തിനുളളൂ. മലയാളത്തിന്റെ കീർത്തിയാകട്ടെ നാനാദിക്കും താണ്ടി ലോകമാകെ കസ്തൂരി ഗന്ധം പരത്തുന്നു. അദ്വൈതവാദിയായ ശ്രീശങ്കരാചാര്യ രുടെ ദേശഭാഷ എന്ന നിലയിലും മലയാളത്തിന്റെ കീർത്തി ലോകമെങ്ങും പരന്നു.
നിരവധി ബിംബകല്പനകളിലൂടെയാണ് മലയാള ഭാഷയുടെ പാരമ്പര്യത്തെ കവി വർണ്ണിക്കുന്നത്. ഭാഷയുടെ പൂന്തോട്ടത്തിൽ എത്രയെത്ര മധുരവ സന്തങ്ങളാണ് കടന്നുപോയതെന്ന് കവി ഓർമ്മി പ്പിക്കുന്നു. സാഹിത്യപ്രസ്ഥാനങ്ങളെയാണ് സൗന്ദ ര്യവും സമൃദ്ധിയും നിറഞ്ഞ വസന്തകാലം എന്നു കവി കല്പിച്ചിരിക്കുന്നത്. ഹൃദയത്തിലൂറിയ കാവ്യാ മൃതധാര ചൊരിഞ്ഞ് എത്ര കവികോകിലങ്ങൾ ആണ് ഭാഷയ്ക്ക് സ്വരരാഗസുധ പകർന്നു നൽകി യത്. ഭാഷയുടെ സൗന്ദര്യവും വിനിമയ സാധ്യത കളും ആവിഷ്കരണശേഷിയും തിരിച്ചറിഞ്ഞ് സാഹിത്യസൃഷ്ടി നടത്തിയ പൂർവ്വകവികളെയാണ് കവികോകിലങ്ങൾ എന്ന് വിശേഷിപ്പിച്ചത്.
സാഹിത്യ കൃതികളാകുന്ന പൂക്കളിലെ തേൻ നുകർന്ന് അതിനു ചുറ്റും കാവ്യാസ്വാദകരും നിരൂപകരുമായ വണ്ടുകൾ ഭാഷാരാമത്തെ ചുറ്റി പറന്നു നടന്നു. ഭാവനാസമ്പന്നമായ ഭാഷയുടെ ശക്തിയും സൗന്ദര്യവുമാണിത്.
കല്യാണനിക്ഷേപവും കാമധേനുവുമാണ് ഭാഷ എന്നും കവി പറയുന്നു. ഭാഷയെ ഭജിക്കുന്ന ഭാവന ധന്യവും ഭാഷയെ പുകഴ്ത്തുന്ന നാവ് വന്ദ്യവുമാണ്. ഉണർവും ഉന്മേഷവും രോമാഞ്ചവും കൊണ്ട് ഹൃദ യത്തെ ത്രസിപ്പിക്കുന്ന മലയാളത്തെ സംഗീതസ്വ രങ്ങൾ പുറപ്പെടുവിക്കുന്ന മാണിക്യവീണയായി കൽപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത് ശബ്ദസൗന്ദര്യത്തിൽ സമ്പന്നമാണ് ഈ കവിത. ഈ അനുപ്രാസവും ദ്വിതീയാക്ഷരപ്രാസവും കവിതാ ആസ്വാദനത്തിന് കൂടുതൽ സഹായകമാകുന്നു. മഞ്ജരി വൃത്തം കവിതയെ സുന്ദരമാക്കുന്നുണ്ട്. മാണിക്യവീണ എന്ന ശീർഷകത്തിൽ മലയാള ത്തിന്റെ സൗന്ദര്യം മുഴുവൻ പ്രതിഫലിക്കുന്നുണ്ട്.
Question 5.
മാതൃഭാഷയുടെ മഹത്ത്വം പ്രമേയമായി വരുന്ന കവിതകൾ ശേഖരിച്ച് ചൊല്ലി അവതരിപ്പിക്കുക.
Answer:
മിണ്ടിത്തുടങ്ങാൻ ശ്രമിയ്ക്കുന്ന പിഞ്ചിളം-
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ!
മർത്ത്യൻ പെറ്റമ്മ തൻ ഭാഷതാൻ
മാതാവിൻ വാത്സല്യസുഗന്ധം നുകർന്നാലോ
പൈതങ്ങൾ പൂർണ്ണ വളർച്ച നേടു
(എന്റെ ഭാഷ-വള്ളത്തോൾ)
ഓർക്കുക, അച്ഛനും അമ്മയും
പ്രണയിച്ച് ഭാഷ മലയാളം…..
കുമ്പിളിൽ കഞ്ഞി വിശപ്പാറ്റുവാൻ
വാക്കുതന്ന മലയാളം…
പെങ്ങളോടെല്ലാം പറഞ്ഞു
തളിർക്കുവാൻ വന്ന മലയാളം…
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാൻ
ആയുധം തന്ന മലയാളം…..
(അമ്മ മലയാളം -കുരിപ്പുഴ ശ്രീകുമാർ)
എന്നെയുറക്കാൻ കിടത്തുമ്പോഴും മെല്ലെ-
മെല്ലെയിരുട്ടിന്നുമപ്പുറം പ്രളയത്തി-
ലൊന്നായലിയിച്ചെടുക്കുമ്പോഴും, പിന്നെ
ഞാനറിയാതെ വിളിച്ചുണർത്തുമ്പോഴും
എന്തിനെന്നില്ലാതെയുദയഗതി വിലയങ്ങു-
ളെന്നിലൂടെന്നുമാവർത്തിച്ചിടുമ്പോഴും
വാക്കെന്റെയമ്മയുമച്ഛനുമാകുന്നു
വാക്കിൻ വിരൽ തൂങ്ങിയല്ലോ നടക്കുന്നു
(വാക്ക് -വി.മധുസൂദൻ നായർ)
മലയാളമാണന്റെ മാതൃഭാഷ
മലനാടിന്നഭിമാന ദേശഭാഷ
മഹിമകൾ നിറയുന്ന മധുരഭാഷ
മലയാളികൾക്കു തൻ ജീവഭാഷ
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
തുയിലുണർത്തിപ്പോന്ന കാവ്യഭാഷ
ഇ.പിയും സി.വിയും നെടുങ്ങാടിയും
ഇഴചേർത്തുയർത്തിയ ഗദ്യഭാഷ
(മാതൃഭാഷാഗിതം – ശിവൻ മുപ്പത്തടം)
Question 6.
മാണിക്യവീണ എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക?
Answer:
മാണിക്യവീണ എന്നാൽ മാണിക്യം കൊണ്ടുള്ള വീണ എന്നർത്ഥം. നവരത്നങ്ങളിൽ ഒന്നാണ് മാണിക്യം. അതുകൊണ്ട് തന്നെ അമൂല്യവുമാണ ത്. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കാൻ കഴിവുള്ള സംഗീതോപകരണമാണ് വീണ, ഭാഷ വീണയാ കു മ്പോൾ അക്ഷരങ്ങൾ തന്തികളാകുന്നു. ഉണർവും ഉന്മേഷവും നൽകുന്ന സംഗീതം പോലെ മാധുര്യമേറിയതാണ് മലയാളഭാഷ. അതു കൊണ്ട് തന്നെ മാണിക്യവീണ എന്ന ശീർഷകത്തി ലൂടെ മലയാളത്തിന്റെ മുഴുവൻ സൗന്ദര്യവും പ്രതി ഫലിക്കുന്നുണ്ട്.
Question 7.
ദ്വിതീയാക്ഷരപ്രാസം വരുന്ന വരികൾ കണ്ടെത്തി എഴുതുക.
Answer:
വരികളിലെ രണ്ടാമത്തെ അക്ഷരം ആവർത്തി ക്കുന്നതാണ് ദ്വിതീയാക്ഷരപ്രാസം.
മാതൃക
വന്ദനം വന്ദനം ! വാർമെത്തും ദ്രാവിഡ
നന്ദിനിയായി വളർന്ന ഭാഷ,
വന്ദനം വന്ദനം. ചിത്തം കവർത്തിടും
ചന്ദനാമോദം കലർന്ന ഭാഷേ,
Question 8.
മാതൃഭാഷയെ മുലപ്പാലായി കൽപ്പിച്ചതിന്റെ ഔചി ത്യമെന്ത്?
Answer:
മുലപ്പാൽ കുഞ്ഞിന്റെ സർവതോമുഖമായ വളർച്ചയ്ക്ക് ആവശ്യമാണ്. അതുപോലെയാണ് മാതൃഭാഷയും, വ്യക്തിയുടെ മാനസികവും ബൗദ്ധി കവും ഭാവനപരവുമായ ശേഷികൾ വർധിപ്പിക്കു ന്നത് മാതൃഭാഷയാണ്. അമ്മിഞ്ഞപ്പാലോടൊപ്പ മാണ് മാതൃഭാഷയുടെ മാധുര്യവും പകർന്നു കിട്ടു ന്നത്. അമ്മ കുട്ടിക്ക് ആദ്യം കൊടുക്കുന്നത് മുല പാലാണ്, അതുപോലെ ആദ്യമായി ആ കുട്ടി പഠിക്കുന്നതും മാതൃഭാഷ തന്നെയാണ്. മാതൃഭാ ഷയുമായി ഒരു വ്യക്തി പ്രകടിപ്പിക്കുന്ന വൈകാ രികബന്ധമാണ് ഈ കൽപ്പനകൊണ്ട് അർത്ഥമാ ക്കുന്നത്.
Question 9.
ദ്രാവിഡ നന്ദിനിയായി വളർന്ന ഭാഷ ഏത്?
Answer:
മലയാളം
Question 10.
ദേവഭാഷാമൃതം ചേർന്ന ഭാഷ?
Answer:
മലയാളം
Question 11.
മലയാള ഗാനങ്ങൾ കേൾക്കുമ്പോൾ പ്രകൃതി എങ്ങനെ പ്രതികരിക്കുന്നു?
Answer:
ദക്ഷിണമുദ്രത്തിലെ തിരമാലകൾ താളമിട്ട് നൃത്തം ചെയ്യുന്നു. തെങ്ങോലകളും കരിമ്പാലകളും മർമ്മരശബ്ദത്തിൽ സ്വരവിസ്താരം നടത്തുന്നു. കാട്ടുചോലകൾ ആനന്ദരാഗങ്ങൾ മൂളുന്നു.
Question 12.
‘മലയാളം’ ചെറിയ ദേശത്തിന്റെ ഭാഷയാണ ങ്കിലും അതുലോകപ്രശസ്തമായതിന്റെ കാരണം സൂചിപ്പിക്കുന്ന വരികൾ ഉദ്ധരിക്കുക?
Answer:
“തൽ കർമ്മമണ്ഡലം വിസ്തൃതമല്ലൊരു
കൈക്കുടവട്ടമാണായിരിക്കാം
എങ്കിലും നിൻ കീർത്തിയെത്താത്തതെങ്ങുവാൻ
ശങ്കരദേശിക ദേശഭാഷ!
അന്തരീക്ഷത്തിൽ സുഗന്ധം പരക്കുവാൻ-
നെന്തിനു കസ്തൂരിയേറെയോർത്താൽ
Question 13.
മലയാളഭാഷയെ നാം എങ്ങനെയെല്ലാമാണ് കവി കാണുന്നത്?
Answer:
മംഗളകരമായ (വിശിഷ്ടമായ) സ്വത്തായിട്ടും (സ മ്പാദ്യം) ആഗ്രഹിക്കുന്നതെന്തും തരുന്ന കാമ ധേനുവിനെപോലെയും കവി കാണുന്നു.
Question 14.
മലയാളത്തെ ആദരിക്കുന്നതിന്റെ മഹത്വം എന്ത്?
Answer:
മലയാളത്തെ ആരാധിക്കുന്ന ഭാവന ധന്യമാകുന്നു. മലയാളത്തെ പുകഴ്ത്തുന്ന നാവ് വന്ദനീയമാ കുന്നു.
Question 15.
മലയാളമെന്നു കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന അനുഭവങ്ങൾ വിശദമാക്കുക?
Answer:
മലയാളമെന്നു കേൾക്കുമ്പോഴേ സന്തോഷത്താൽ നാം രോമാഞ്ചമണിയുന്നു. ജീവചൈതന്യത്തിന്റെ കാതലായ അല്ലയോ മലയാളമേ നിന്നെക്കുറി ച്ചോർക്കുമ്പോ ഓരോ ഹൃദയവും ആഹ്ലാദത്തിന്റെ തിമിർപ്പിൽ ആകുന്നു.
Question 16.
മലയാള ഭാഷയ്ക്ക് എന്തു നൽകാമെന്നാണ് കവി പറയുന്നത്?
Answer:
അല്ലയോ, സുന്ദരിയായ (തേജസ്വിയായ മലയാ ളമേ നിനക്ക് സർവ്വവും ഞാൻ കാണിക്കയായി സമർപ്പിച്ചിടാം. അവിടത്തെ മാണിക്യവീണ (വിശി ഷ്ടമായ) വീണമീട്ടിയാലും.
കൂടുതൽ അറിയാം
എന്റെ ഭാഷ എന്റെ അഭിമാനം എന്ന വിഷയത്തെ ക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക
എന്റെ ഭാഷ എന്റെ അഭിമാനം
മാതൃഭാഷാസ്നേഹം മാതാവിനോടുള്ള സ്നേഹ മാണ് പെറ്റമ്മയ്ക്ക് തുല്യമായ ഭാഷയെ നാം എവിടെ യായാലും മറക്കരുത്. നമ്മെ പാലൂട്ടി വാത്സല്യ ത്തോടെ വളർത്തുന്ന മാതാവിന് തുല്യമാണ് മാതൃ ഭാഷ. നമ്മുടെ മാതൃഭാഷ മലയാളമാണ്.
നാം ആദ്യം ഉച്ചരിക്കുന്ന പദം ‘അമ്മ’ എന്നാണ്. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ പദമാണ് “അമ്മ ബാഹ്യമായി അമ്മയിൽ നിന്ന് അകന്നാലും ആന്തരി കമായി ആ ബന്ധം സുദൃഢമാണ്. സ്വന്തം ഭാഷയോട് വൈകാരികമായ ഒരു ബന്ധമാണ് നമുക്കുള്ളത്. മാതൃ ഭാഷയുടെ കൈപിടിച്ചാണ് നാം നവലോകത്തേയ്ക്കു കാലെടുത്തു വയ്ക്കുന്നത്. സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുന്ന അനുഭൂതിയാണ് അത് നമ്മളിൽ ഉണർത്തു ന്നത്.
മാതൃഭാഷയും മാതാവും ഭിന്നമല്ല. അമ്മയിൽ നിന്ന് അകലുന്നവൻ ഭാഷയിൽ നിന്നും അകലുന്നു. “സ്നേഹമുണ്ടമ്മയോടെങ്കിൽ സ്നേഹിക്കും നിങ്ങൾ ഭാഷയെ” -മാതൃഭാഷയെ സ്നേഹിക്കാനും ആദരി ക്കാനും നാം ഉണർന്നു പ്രവർത്തിക്കണം.
ഭാഷ വാക്കാണ്. ഓരോ വാക്കിനും ഒരു സംസ്കാ രമുണ്ട്. അക്ഷരങ്ങളിൽ നിന്നും പദങ്ങളിലേക്കും പദ ങ്ങളിൽ നിന്നും വാക്യത്തിലേക്കും ഭാഷ വളരുന്നു. അവ ഉച്ചരിച്ചും എഴുതിയും പഠിക്കണം. ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് വാക്കാണ്. വാക്ക് നമ്മെ നിയ ന്തിക്കുന്നു. വാക്കിന്റെ പ്രകാശമില്ലെങ്കിൽ നമുക്ക് നില നിൽക്കാനാവില്ല. വാക്കിന്റെ വെളിച്ചവും തെളിച്ചവും ശക്തിയുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.
ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷയാണ് നമ്മുടെ മാതൃഭാഷ മലയാളം. ദ്രാവിഡനന്ദിനിയായ മലയാളം ദേവഭാഷയായ സംസ്കൃതം ചേർന്നഭാഷ യാണ്. മലയാള ഭാഷയിൽ ധാരാളം സംസ്കൃതഭാ ഷാപദങ്ങൾ ഉണ്ട്. സാംസ്കാരിക പൈതൃകത്തിന്റെ ഭാഷ സംസ്കൃതമാണ്. സംസ്കൃതമാകുന്ന ഹിമാല യത്തിൽ നിന്ന് ഉത്ഭവിച്ച ഗംഗയാണ് പ്രൗഢവും പരി ശുദ്ധവുമായ മലയാളഭാഷ,
ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിലൂടെ നമ്മുടെ സംസ്കൃതി തന്നെയാണ് ആദരിക്കപ്പെട്ടത്. വിപുല മായ ഒരു ദാർശനിക സമ്പത്തു തന്നെ നമ്മുടെ മല യാള ഭാഷയ്ക്കുണ്ട്. ഒരു ജനതയുടെ സംസ്കാര ത്തിന്റെ പ്രതീകമാണ് ഭാഷ. ഭാഷ തന്നെയാണ് സംസ്കാരം. തലമുറയിൽ നിന്ന് തലമുറയിലേക്ക് സംസ്കാരിക കൈമാറ്റം നടക്കുന്നത് ഭാഷയിലൂടെ യാണ്. സാമൂഹിക ജീവിതത്തിൽ മനുഷ്യനെ ബന്ധ പ്പിക്കുന്ന ചരടാണ് ഭാഷ. പരസ്പര സ്നേഹവും സഹ കരണവും സഹവർത്തിത്വവും നിലനിർത്താൻ ഭാഷ വേണം.
നമ്മുടെ അമൂല്യ സമ്പത്തുകളിൽ ഏറ്റവും പ്രധാനം ഭാഷതന്നെയാണ്. മനുഷ്യന് പ്രാണവായു വെന്ന പോലെ മാതൃഭാഷ വേണം. വ്യക്തിത്വ വികസ നത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന താണ് മാതൃഭാഷ. അറിയാനും അറിയിക്കാനും ആവി ഷ്കരിക്കാനും സ്വാംശീകരിക്കാനും ഭാഷ വേണം.
സമ്പൂർണ്ണ വികാസമാണ് നാം വിദ്യാഭ്യാസത്തി ലൂടെ ലക്ഷ്യമാക്കുന്നത്. അക്ഷരജ്ഞാനം വിദ്യാഭ്യാ സത്തിന്റെ മാർഗ്ഗമാണ്. അക്ഷരം അറിവാണ് അത് നശിക്കാത്ത ഒന്നാണ്. അക്ഷരം അറിവിൻ കനിയുടെ കരുവാണ്. അത് രക്ഷാകവചമാണ്. സ്വരങ്ങളുടെ മാധുര്യവും വ്യജ്ഞനങ്ങളുടെ ദൃഢതയും ചേർന്ന് അക്ഷരമാല മലയാളത്തിന്റെ അക്ഷയഖനിയാണ്.
‘എത്ര സുന്ദരമെന്റെ മലയാളം’ എന്ന് കവി പാടി യത് വെറുതെയല്ല, വശ്യമായ ശൈലിയും സൗന്ദ ര്യവും നിറഞ്ഞ നമ്മുടെ മലയാളം നശിച്ചുപോകാതെ അതിനെ സംരക്ഷിക്കണം, നിലനിർത്തണം. മറ്റുള്ള ഭാഷകൾ സ്വഭാഷയിലൂടെ ഉൾക്കൊള്ളണം. “മലയാ മറിഞ്ഞാൽ എളുപ്പമേതു ഭാഷയും,’ നാളത്തെ തല മുറ ഭാഷയെയും സംസ്കാരത്തെയും പാരമ്പര്യ ത്തെയും അറിയാതെ വളരുന്ന സാഹചര്യം സൃഷ്ടി ക്കരുത്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു ജനസമൂഹം സ്വന്തം ഭാഷയെ കൈവെടിയുകയില്ല.
‘ജനനിയും ജന്മഭൂമിയും സ്വർഗ്ഗത്തെക്കാൾ വലു താണ് ‘ എന്നു രാമായണത്തിൽ പറയുന്നു. അത്രമാ ധാന്യം തന്നെയാണ് സ്വന്തം മാതൃഭാഷയ്ക്കും നൽകേ ണ്ടത് മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യവും ആവ ശ്യകതയും മനസ്സിലാക്കി അതിന് പ്രാധാന്യം നൽകു കയും സ്വഭാഷയെ ആദരിക്കുകയും സ്നേഹിക്കു കയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തലമുറയായി കുഞ്ഞുങ്ങൾ വളർന്നു വരണം. അക്ഷര വെളിച്ചം മനസ്സിനെ പ്രകാശമുളളതാകട്ടെ. പ്രഭാപൂർണ്ണമാകട്ടെ എന്ന് ആശംസിക്കുന്നു.
നന്ദി,
നമസ്ക്കാരം.
മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യം
മനുഷ്യ ജീവിതത്തിൽ ഉന്നതമായ സ്ഥാനം നൽകേണ്ട ഒന്നാണ് വിദ്യാഭ്യാസം. കാരണം ഒരു മനു ഷ്യായുസ്സ് നേടിയെടുക്കുന്ന സകല കഴിവുകളുടെയും വികാസം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാ ണ്. അതുകൊണ്ടാണിവിടെ വിദ്യാഭ്യാസം എന്നത് ജീവിതത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയുള്ള തയ്യാറെ ടുപ്പാണ് എന്ന് നിർവചിച്ചിരിക്കുന്നത്. വിവിധ സ്വഭാ വമേന്മയോടുകൂടി ജനിക്കുന്ന മനുഷ്യൻ വിദ്യാഭ്യാ സത്തിലൂടെ പലതും സ്വീകരിക്കുകയും ഉപേക്ഷിക്കു കയും ചെയ്യുന്നു. അങ്ങനെ മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയ യിലൂടെയാണ്.
സംസാരിച്ചു തുടങ്ങുന്ന പിഞ്ചു കുഞ്ഞിന്റെ നാവിൽ ആദ്യം തത്തികളിക്കുന്നത് മാതൃഭാഷയാണ്. മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്ന സഹജഭാഷയാണ്. അമ്മയും മാതൃഭാഷയും കുഞ്ഞിന്റെ രണ്ട് അമ്മമാ രായി നിലകൊള്ളുന്നു.
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ-
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
എന്നാ മഹാകവി വള്ളത്തോള്ളിന്റെ വരികൾ മാതൃഭാഷയുടെ പ്രാധാന്യത്തെയാണ് വിളിച്ചറിയിക്കു ന്നത്. മനുഷ്യജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ചിലതാണ് മാതാവ്. മാതൃഭൂമി, മാതൃ ഭാഷ എന്നിവ. അന്തർദേശീയ ഭാഷയായ ഇംഗ്ലീഷ് ലോകഭാഷ എന്ന നിലയിൽ അതുല്യ സ്ഥാനം വഹി ക്കുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർവിഭജനം ചെയ്തത് മാതൃഭാഷയെ പ്രോത്സാ ഹിപ്പിക്കുവാനാണ്. വിദേശഭാഷയിലൂടെ വിദ്യാഭ്യാസം ചെയ്യുന്നത് വിദ്യാർത്ഥികൾക്കത് വിഷമമാണ്. വിദേശ ഭാഷ പഠിക്കാൻ തന്നെ നാം കൂടുതൽ സമയം ചെല വഴിക്കണം. ഭാരതീയർക്ക് ദേശീയബോധം കുറയു വാനുള്ള പ്രധാന കാരണം വിദ്യാഭ്യാസത്തിൽ ഇംഗ്ലീ ഷിന് അമിത പ്രാധാന്യം കൊടുത്തത് കൊണ്ടാണെന്ന് ഒരു ചിന്താഗതിയുണ്ട്.
പരീക്ഷ വിജയവും ഉദ്യോഗലബ്ധിയും മാത്രമല്ല വിദ്യാഭ്യാസത്തിന് പ്രധാന ഉദ്ദേശങ്ങൾ. നാം മാതൃ ഭാഷാഭിമാനികളും സ്വരാജ്യസ്നേഹികളും ആയിത്തീ രുന്നതിന് വിദ്യാഭ്യാസത്തിൽ പ്രമുഖ സ്ഥാനം മാത ഭാഷയ്ക്ക് നൽകണം ഇന്ന് നാം സ്വതന്ത്രരാണ്. നമ്മുടെ പുരാതന സംസ്കാരത്തെയും ആദർശ ത്തെയും സംരക്ഷിക്കുവാൻ മാതൃഭാഷ വിജ്ഞാനം അത്യന്താപേക്ഷിതമാണ്. മാതൃഭാഷയായ മലയാള ത്തിന് മറ്റു ഭാഷകളോട് ഒപ്പം നിൽക്കാൻ ഉള്ള എല്ലാ ഗുണവിശേഷങ്ങളും ഉണ്ട്.
ആശയ പ്രകടനത്തിനും ശാസ്ത്രീയ കാര്യങ്ങളെ പ്രതിപാദിക്കാനുമുള്ള എല്ലാ ഗുണവിശേഷങ്ങളുമുള്ള നാം എത്ര ഭാഷകൾ കൈവശമാക്കിയാലും മാതൃഭാ ഷയിലൂടെ മാത്രമേ സ്വന്തം ഹൃദയവികാരങ്ങൾ ശക്ത മായും വ്യക്തമായും മറ്റുള്ളവരെ ധരിപ്പിക്കാൻ കഴി യു. വിശ്വസാഹിത്യങ്ങളും ശാസ്ത്രീയ കാര്യങ്ങളും നമ്മിൽ വേരുറക്കുന്നത് മാതൃഭാഷയിലൂടെയാണ്. അതു കൊണ്ടാണ് ഏതൊരു വേദവു മേ തൊരു ശാസ്ത്രവുമേ തൊരു കാവ്യവുമേതൊരാൾക്കും ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ വക്തത്തിൽ നിന്നു താൻ കേൾക്ക വേണം എന്ന് മഹാകവി വള്ള ത്തോൾ പാടിയത്.
വീടും നാടും അന്യമായി കാണുന്ന ഇളം തലമുറ യുടെ മാതൃഭാഷാ വൈമുഖ്യം നാം ശ്രദ്ധിക്കാതിരു ന്നിട്ട് കാര്യമില്ല. “ജനിക്കും മുൻപ് മകൻ ഇംഗ്ലീഷ് പഠി ക്കണമതിനാൽ ഭാര്യതൻ പേറങ്ങിഴുണ്ടിൽ തന്നെയാ ക്കിനേൻ എന്ന കുഞ്ഞുണ്ണി മാഷിന്റെ പരിഹാസം കേര ളീയരുടെ പൊങ്ങച്ചത്തെയും മിഥ്യബോധത്തെയു മാണ് സൂചിപ്പിക്കുന്നത്. തന്നോടു തന്നെയുളള ഈ യുദ്ധം മലയാളികളുടെ ശാപമാണ്. മാതൃഭാഷാവ ബോധം ജനകീയതയുടെ സിരാരക്തം ആണെന്ന കാര്യം ഇനിയും മറന്നാൽ നമ്മുടെ ഭാവി പുകയാൽ മൂടിപ്പോകും എന്നതിന്റെ സംശയം വേണ്ട. ഈ അവ സരത്തിൽ എന്നുടെ ഭാഷ താനെൻ തറവാട്ടമ്മ അന്യയാം ഭാഷ വിരുന്നുകാരി എന്ന കവി വാക്യം മറക്കാതിരിക്കുക.
എന്റെ ഭാഷ ഒരു വ്യാഖ്യാനം
“മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്
മറ്റുള്ളഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ”
സംസാരിച്ചു തുടങ്ങുന്ന കുഞ്ഞിന്റെ ചുണ്ടിൽ നിന്നും ആദ്യം പുറപ്പെടുന്ന ശബ്ദമാണ് ‘അമ്മ’ ‘അമ്മ’ എന്ന ശബ്ദം അവൻ ഏതുഭാ ഷയിലാണോ ഉച്ചരിക്കുന്നത് അതാണ് അവന്റെ മാതൃഭാഷ. അമ്മിഞ്ഞപ്പാലിനോടൊപ്പം ചുണ്ടിൽ വിരിയുന്ന ആ ഭാഷയാണ് അവന് തന്റെ ചുറ്റു മുള്ള ലോകത്തെക്കുറിച്ച് അറിവുനേടിക്കൊടുക്കു ന്നത്. ആദ്യത്തെ ഗുരു അമ്മയാണെന്നതുപോലെ ആദ്യത്തെ ഭാഷ മാതൃഭാഷയുമാണ്. മാതൃഭാഷ പെറ്റമ്മയാണ്. മറ്റുള്ള ഭാഷകൾ പോറ്റമ്മമാരാണ്. ‘പെറ്റമ്മ ചമഞ്ഞാൻ പോറ്റമ്മയാകില്ല’ എന്ന പഴ കൊല്ല് സുപരിചിതമായ മലയാളിക്ക് മാതൃഭാ ഷയ്ക്കും അന്യഭാഷകൾക്കും മനുഷ്യജീവിതത്തി ലുള്ള സ്ഥാനം വ്യക്തമാകാൻ ഇതിലും നല്ല ഒരു ഉപമ വേറെയില്ല. ഈ കവിത എഴുതുന്ന കാലത്ത് വിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷ് കൊടികുത്തിവാഴു കയായിരുന്നു. ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച ഈ വിദ്യാഭ്യാസം നേടുന്നവർക്ക് സർക്കാർ ജോലിയും വക്കീൽപ്പണിപോലുള്ള മറ്റ് ഉന്നതപദവികളും ലഭി ച്ചിരുന്നു. ഉപജീവനത്തിന് മെച്ചപ്പെട്ട മാർഗ്ഗങ്ങൾ കാണിച്ചുകൊടുത്തതുകൊണ്ടാവാം കവി ഇംഗ്ലീഷ് പോലുള്ള ഭാഷകളെ പോറ്റമ്മ എന്നുവിശേഷിപ്പി ച്ചത്.
“മാതാവിന്റെ വാത്സല്യദുഗ്ദ്ധം നുകർന്നാലോ പൈതങ്ങൾ പൂർണ്ണവളർച്ച നേടൂ”
അമ്മ വാത്സല്യത്തോടെ പകർന്നു നൽകുന്ന മുലപ്പാൽ ഒരു കുഞ്ഞിന്റെ വളർച്ചയിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നത് ശാസ്ത്രീയ മായി തെളിയിക്കപ്പെട്ട വസ്തുതയാണ്. രോഗപ തിരോധശേഷി, ആന്തരാവയവങ്ങളുടെ വളർച്ച എന്നിവയെല്ലാം മുലപ്പാൽ സ്വാധീനിക്കുന്നുണ്ട്. മാതൃഭാഷയും അതുപോലെ മനുഷ്യന്റെ വളർച്ച യിൽ മാനസികവും ബൗദ്ധികവുമായ വികാസ ത്തിൽ വലിയപങ്കു വഹിക്കുന്നുണ്ട്. മുലപ്പാൽ ശാരീ രകമായ വളർച്ചയെ സ്വാധീനിക്കുമ്പോൾ മാതൃ ഭാഷ മാനസികവും ബൗദ്ധികവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ശൈശവ ബാല്യകൗമാരങ്ങളിൽ നേടുന്ന വിദ്യാ ഭ്യാസം മാതൃഭാഷയിലായിരിക്കണം.
‘അമ്മതാൻ തന്നെ പകർന്നു തരുമ്പോഴേ
നമ്മൾക്കമൃതുമമൃതായേത്താണൂ!
ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
മേതൊരുകാവ്യവുമേതൊരാൾക്കും
ഹൃത്തിൽപ്പതിയേണമെങ്കിൽ സ്വഭാഷതൻ.
വക്രതത്തിൽ നിന്നു താൻ കേൾക്കവേണം’
അമൃതാണെങ്കിൽ പോലും രുചിയോടെ ആസ്വ ദിച്ചുകഴിക്കണമെങ്കിൽ അമ്മ അടുത്തിരുന്ന് വാത്സ ല്യത്തോടെ വിളമ്പിത്തരണം. അമ്മയുടെ ആ നിസ്വാർത്ഥ സേവനം മറ്റാരിൽ നിന്നും ലഭിക്കുക യില്ല. അതുപോലെയാണ് മാതൃഭാഷയും. എത്രമ ഹത്തരമായ തത്ത്വശാസ്ത്രവും ശാസ്ത്രജ്ഞാ നവും സാഹിത്യവും നമുക്ക് ഏറ്റവും രുചികരമായി തോന്നുക. അത് മാതൃഭാഷയിലൂടെ ലഭിക്കുമ്പോ ഴാണ്. അമ്മയുടെ സ്നേഹമസ്യണമായ വാക്കു കൾ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കുന്നതു പോലെ സ്വഭാഷയിലൂടെ ലഭിക്കുന്ന ഏതൊരറിവും നമ്മുടെ ഹൃദയത്തിൽ തങ്ങിനിൽക്കും.
“ഹൃദ്യം സ്വഭാഷതൻ ശീകരമോരോന്നു
മുൾത്തനായ്ച്ചേരുന്നു ചിത്തതാരിൽ
അന്യബിന്ദുക്കളോ തൽബഹിർഭാഗമേ
മിന്നിച്ചുനിൽക്കുന്ന തൂമുത്തുകൾ”
മനസിനെ ഒരു പൂവായി കല്ലിക്കുകയാണെങ്കിൽ അതിനുള്ളിലെ തേൻ കണകമാണ് മാതൃഭാഷ. ചെറുപ്രാണികളെ പൂന്തേനിന്റെ സുഗന്ധവും മാധു ര്യവും പൂവിലേയ്ക്ക്ആ കർഷിക്കുന്നതുപോലെ ചുറ്റുപാടുമുള്ള മനുഷ്യരെ ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന നല്ല വാക്കുകൾ നമ്മിലേയ്ക്ക് ആകർഷിക്കുന്നു. ഹൃദയത്തിന്റെ ഭാഷ എപ്പോഴും മാതൃഭാഷതന്നെയായിരിക്കുമെന്നാണ് കവിയിവിടെ സൂചിപ്പിക്കുന്നത്. മനുഷ്യന്റെയുള്ളിലെ നന്മ (സ്നേഹം, കാരുണ്യം, ദയ, ദീനാനുകമ്പ, വെളി വാക്കുവാൻ ഹൃദയത്തിന്റെ ഭാഷയായ മാതൃഭാ ഷ്യയ്ക്ക് കഴിയുകയുളളു. നാം ആർജ്ജിക്കുന്ന മറ്റു ഭാഷകൾ ചിത്ത താരിന്റെ ഇതളുകളിൽ പറ്റി നിൽക്കുന്ന മഞ്ഞുതുള്ളികൾ മാത്രമാണ് എന്നും കവി പറയുന്നു. മഞ്ഞുതുള്ളികൾ സൂര്യാതാപ ത്തിൽ അപ്രത്യക്ഷമാകും. വികാരാവിഷ്കരണ ത്തിന്റെ ചൂടിൽ അന്യഭാഷകൾ അപ്രത്യക്ഷമാകും. അന്യഭാഷാപരിജ്ഞാനം ബാഹ്യമായ അലങ്കാരം മാത്രമാണ്.
“ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേൾപ്പിച്ച കൈരളി
പാടവഹനീയെന്നാർ പറയും”
ആദികാവ്യമായ രാമായണവും പഞ്ചമവേദം എന്നറിയപ്പെടുന്ന മഹാഭാരതവും വിവിധ വിജ്ഞാ നശാഖകളെ പ്രതിനിധാനം ചെയ്യുന്ന ഭഗവദ്ഗീത, നീതിസാരം, അർത്ഥശാസ്ത്രം, ചിന്താരത്നം തുട ങ്ങിയ കൃതികളും മലയാളത്തിലൂടെ ആവിഷ്കരി ക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംസ്കൃതസാഹിത്യ ത്തിന്റെ ഈടുവയ്പുകളായ എല്ലാ മഹദ്ഗ്രന്ഥങ്ങ ളേയും ഉൾക്കൊള്ളാൻ കഴിയുന്ന മലയാളഭാഷ സാമർത്ഥ്യമില്ലാത്തവളാണ് എന്ന് ആരാണു പറ യുക എന്നു കവി ചോദിക്കുന്നു. വള്ളത്തോൾ എന്റെ ഭാഷ എന്ന കവിത എഴുതുന്ന കാലത്ത് പരമ്പരാഗത വിദ്യാഭ്യാസം എന്നാൽ സംസ്കൃതാ ഭ്യസനമായിരുന്നു. ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച ആധു നിക വിദ്യാഭ്യാസമാകട്ടെ അവരുടെ ഭരണഭാഷ യായ ഇംഗ്ലീഷിനു മാത്രം മുൻതൂക്കം നൽകി. മല യാളത്തെ പഠിക്കേണ്ട ഭാഷയായോ, പഠനമാധ്യമ മായോ അംഗീകരിക്കാൻ അക്കാലത്തെ വരേണ്യ വർഗ്ഗം തയ്യാറായിരുന്നില്ല. സംസ്കൃതപക്ഷപാതി കളായ പരമ്പാരഗത പണ്ഡിതന്മാരോടും ഇംഗ്ലീഷ് പക്ഷപാതികളായ ആധുനിക വിദ്യാഭ്യാസം സിദ്ധി ച്ചവരോടുമാണ് കവി ഈ ചോദ്യം ചോദിക്കുന്നത്.
‘കൊണ്ടാടി നാനാവിചിന്തനതന്തുക്കൾ
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായിൽ
കേരളത്തിന്നീയിരുൾക്കുണ്ടിൽ നിന്നൊന്നു
കേറാൻ പിടിക്കയറെന്തു വേറെ?”
ഇവിടെ ആത്മാഭിമാനത്തിന്റെ ഉയർത്തെഴുന്നേ പിന്റെ പ്രതീകമായി കവി മാതൃഭാഷയെ കാണു ന്നു. കേരളത്തിന് ഈ അടിമത്തത്തിൽ നിന്ന് മോചനം നേടാനുളള ഒരേയൊരു മാർഗം കണ്ട ത്തുകയാണ് ഇവിടെ. ആത്മഭാഷയായ മലയാ ളത്തെ പുതിയകാലത്തിന്റെ വിജ്ഞാനംകൊണ്ടു പുഷ്ടിപ്പെടുത്തുകയാണ്. രാഷ്ട്രീയവും മാനസി കവുമായ അടിമത്തത്തിൽ നിന്ന് മോചനം നേടാ നുള്ള മാർഗ്ഗം. പാരതന്ത്ര്യമാകുന്ന പടുകുഴിയിൽ നിന്ന് കരേറാനുള്ള പിടിക്കയർ അതുമാത്രമാണെന്ന് കവി അന്നേ കണ്ടിരുന്നു. വള്ളത്തോളിന്റെ കാന്ത ദർശിത്വം നമുക്ക് ഈ വരികളിൽ കാണാം. ബ്രിട്ടീ ഷുകാർ ഇന്ത്യവിട്ടുപോയി അവരുടെ രാഷ്ട്രീയാ ധിപത്യത്തിൽ നിന്നും നാം മോചനം നേടി. എങ്കിലും മാനസികമായ അടിമത്തം ഇന്നും നില നിൽക്കുന്നു. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷിന്റെ കൊടികുത്തിവാഴ്ച തുടരുകയാണ്. അന്ന് വളളത്തോളിന്റെ വാക്കുകൾ ചെവിക്കൊ ണ്ടിരുന്നെങ്കിൽ ഇന്ന് ലോകത്തെ ഏതുവിജ്ഞാ നവും മാതൃഭാഷയായ മലയാളത്തിൽ പഠിക്കാൻ യുവതലമുറയ്ക്ക് അവസരം ലഭിക്കുമായിരുന്നു.
Class 8 Malayalam Kerala Padavali Notes Unit 5 കാലം ദർശിച്ച രസാനുഭൂതികൾ
ഈ ഐതിഹ്യ കഥയിൽ നിന്നു കിട്ടുന്ന ആശയങ്ങൾ എന്തൊക്കെ? ചർച്ച ചെയ്യുക.
യഥാർത്ഥ ജ്ഞാനമുള്ളവർ ഒരിക്കലും അഹങ്കാരികളാവില്ല. മറ്റുള്ളവരുടെ കഴിവിനെ ചെറുതായി കാണാനും അവർ ശ്രമിക്കില്ല. ജ്ഞാനിയാണെങ്കിലും മേൽപ്പറഞ്ഞ ഗുണഗണങ്ങൾ ഒന്നും ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു ഉദ്ദണ്ഡശാസ്ത്രികൾ. അതിനാലാണ് അദ്ദേഹം ഭട്ടതിരിയെ ആകാരണത്തിന്റെ പേരിൽ പരിഹസിച്ചത്. എന്നാൽ ആകാരണത്തിലല്ല, കഴിവിലാണ് കാവ്യം എന്ന വലിയ സത്യം ഭട്ടതിരി ശാസ്ത്രീ കൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. അറിവ് നേടും തോറും വിനയവും വർധിക്കണമെന്നും, മറ്റുള്ളവരെ ചെറുതായി കാണാനോ ആ കാരണത്തിന്റെ പേരിൽ അവരെ വിലയിരുത്താനോ പരിഹസിക്കാനോ പാടി ല്ലെന്നുമുള്ള പാഠമാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.
ഐതിഹ്യമാല
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല.
• ജനനം
കൊല്ലവർഷം 1030 മീനം 11-നു വെള്ളിയാഴ്ച രോഹിണി നക്ഷത്രത്തിൽ (ക്രി.വ.1855 മാർച്ച് 23) കോട്ട യത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ശങ്കു’ എന്നു വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.1937 ജൂലൈ 22-ന് (1112 കർക്കടകം 7-ന് 82-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
• പ്രധാന കൃതികൾ
മണിപ്രവാള കൃതികൾ, നാടകങ്ങൽ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊ ട്ടിപ്പാട്ട്, തുള്ളൽപ്പാട്ട്, വഞ്ചിപ്പാട്ട്, ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
• സ്മാരകങ്ങൾ
1968-ലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം. ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്. സ്മാരകമന്ദിരം നിർമ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നൽകിയത് കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ അനന്തരവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പമ്പിള്ളി ഗോവിന്ദമേ നോൻ 1969-ൽ സ്മാരകന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1972-ൽ മന്ദിരത്തിന്റെ നിർമ്മാണ ത്തിന് തുടക്കം കുറിച്ചു.
പുസ്തകപ്രസാധകരായിരുന്ന തൃശൂരിലെ മംഗളോ ദയം കമ്പിനിയിലൂടെ കൈവന്നിരുന്ന ഐതിഹ്യ മാലയുടെ പകർപ്പവകാശം പതിനായിരം രൂപകൊ ടുത്ത് സമിതി വിലയ്ക്കു വാങ്ങി. സാഹിത്യ പ്രവർത്തക സഹകരണസംഘം സെക്രട്ടറിയുടെ സമിതി വൈസ് പ്രസിഡന്റായിരുന്ന ഡി.സി. കിഴ മുറിയുടെ പ്രത്യേക താത്പര്യമനുസരിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 120-ാം ജന്മദിനത്തിൽ സംഘത്തി ലൂടെ പുറത്തുവന്നു. ആ പതിപ്പിൽ നിന്നു ലഭിച്ച ആദായംകൊണ്ട് സ്മാരകമന്ദിരത്തിന്റെ പണി തുടർന്നു നടത്തുകയുണ്ടായി. മെയ് 14-ന് ആയി രുന്നു മന്ദിരത്തിന്റെ ഉദ്ഘാടനം.
1978 മുതൽ എല്ലാ വർഷവും ഏപ്രിൽ നാലിന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം സമിതി ആഘോഷിച്ചുവരുന്നു. 1981 മുതൽ സ്മാരകപ്രഭാ ഷണപരമ്പര ആരംഭിച്ചു. 1980-ൽ സ്കൂൾ ഓഫ് ആർട്സ് തുടങ്ങി. 85-ൽ സംഗീതവിദ്യാലയവും. 2001-ൽ നഴ്സറി സ്കൂളും ആരംഭിച്ചു. 1991-ൽ സമിതി ഒരു ട്രസ്റ്റാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തി ച്ചുവരുന്നു. 1997-ൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമ്പൂർണ്ണകൃതികൾ സമിതി പ്രസിദ്ധപ്പെടുത്തി.