Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf Board Model Paper 2019 to improve time management during exams.
Kerala Plus One Malayalam Board Model Paper 2019 with Answers
Time: 2½ Hours
Total Score: 80 Marks
1 മുതൽ 7 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (സ്കോർ 2 വീതം) (6 × 2 = 12)
Question 1.
“കായലരികത്ത്” എന്ന സിനിമാഗാനത്തെ ആസ്വാദ്യമാക്കുന്ന രണ്ട് സവിശേഷതകൾ എഴുതുക.
Answer:
നാട്ടുമൊഴി ഭംഗിയുള്ള പ്രയോഗങ്ങൾ
പഴയകാല കേരളത്തിലെ നാട്ടിൻപുറക്കാഴ്ചകളാണ് ഈ പാട്ടിൽ ആവിഷ്കരിക്കുന്നത്.
Question 2.
“ഈ ഇടയടരുകളെല്ലാം തന്നെ അങ്ങുതാഴെയുള്ള വേരുകൾ തേടി ചെല്ലുകയാണ്. വേരുകളിലൂടെ വീണ്ടും വൃക്ഷത്തിലെത്തി പുനർജനിക്കാൻ – ഈ വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെ കൊക്കെയാവാം?
• മനുഷ്യരുടെ പുനർജന്മസങ്കല്പം പ്രകൃതിയിൽ ആരോപിക്കു
• ഇലകൾ മനുഷ്യരെപ്പോലെയാണെന്ന് സ്ഥാപിക്കുന്നു.
• ഒന്നു ചീയുന്നതു മറ്റൊന്നിനു വളമാകുമെന്ന പ്രയോഗം ഓർമ്മിപ്പിക്കുന്നുന്നു
• മരങ്ങൾ നശിച്ചാലും പുനർജനിക്കുമെന്ന് സമാധാനിക്കുന്നു.
Answer:
• ഒന്നു ചീയുന്നത് മറ്റൊന്നിനു വളമാകുമെന്ന പ്രയോഗം ഓർമ്മി പ്പിക്കുന്നു.
• മരങ്ങൾ നശിച്ചാലും പുനർജനിക്കുമെന്ന് സമാധാ നിക്കുന്നു.
Question 3.
“ആവർത്തനത്തിന്റെ അസാധാരണമായൊരു താളം ‘സൈക്കിൾ മോഷ്ടാക്കൾ’ എന്ന സിനിമയ്ക്കുണ്ട് – ഈ പ്രസ്താവനയെ സാധുകരിക്കുന്ന ഒരു സന്ദർഭം കൂട്ടിച്ചേർക്കുക.
• ഒരു സൈക്കിൾ മോഷണത്തിൽ തുടങ്ങി മറ്റൊരു സൈക്കിൾ മോഷണത്തിൽ അവസാനിക്കുന്നു.
Answer:
ആദ്യഭാഗത്ത് റിച്ചിക്ക് ജോലികിട്ടിയത് ഭാഗ്യമായി കരുതി ഉപകാര സ്മരണയുമായി കൈനോട്ടക്കാരിയുടെ അടുക്കലെത്തിയ മരി യയെ റിച്ചി പുച്ഛിക്കുന്നു. എന്നാൽ സൈക്കിൾ മോഷ്ടിക്കപ്പെട്ട പ്പോൾ റിച്ചി കൈനോട്ടക്കാരിയെ കാണാനെത്തുന്നു.
Question 4.
മുഹ്യിദ്ദീൻ മാല ജനപ്രിയമാവാനുള്ള കാരണങ്ങൾ എടുത്തെ ഴുതുക.
• കേരളീയമായ ഇതിവൃത്തം.
• പ്രണയത്തിന്റെ ചിത്രീകരണം
• ഗഹനമായ ആശയങ്ങൾ ലളിതമായ ഭാഷയിൽ ആവിഷ്കരി ക്കുന്നു.
• ഹൃദ്യമായ ഇശൽ
Answer:
• ഗഹനമായ ആശയങ്ങൾ ലളിതമായ ഭാഷയിൽ ആവിഷ്ക്കരിക്കു ന്നു.
• ഹൃദ്യമായ ഇശൽ
Question 5.
“മോളെന്താ കല്യാണത്തിനു പോകാഞ്ഞത്? ശ്രീ മോൻ കോ നിർബന്ധിച്ചതല്ലിയോ? പുതുപ്പെണ്ണിനെ കാണാൻ എല്ലാർക്കും ആശകാണത്തില്ലിയോ?” പത്മാക്ഷിയുടെ ഈ വാക്കുകളിൽ പ്രതി ഫലിക്കുന്നത്;
• വൃദ്ധയെ തനിച്ചുകിട്ടാത്തതിലുള്ള നിരാശ
• പുതുപ്പെണ്ണ് ഒരു കാഴ്ചവസ്തുവാണെന്ന ചിന്ത
• സ്വതന്ത്രമായി ജോലി ചെയ്യാനാകാത്തതിലുള്ള അസ്വസ്ഥത.
• ഭർത്താവിനെ അനുസരിക്കാത്തതിലുള്ള നീരസം
Answer:
• പുതുപ്പെണ്ണ് ഒരു കാഴ്ച വസ്തുവാണെന്ന ചിന്ത.
• ഭർത്താവിനെ അനുസരിക്കാത്തതിലുള്ള നീരസം.
Question 6.
അരുളില്ലാത്തവരെ സൂചിപ്പിക്കുന്നതിന് ശ്രീനാരായണഗുരു ഉപ യോഗിക്കുന്ന കല്പനകൾ ഏവ
• ഇമ്പമില്ലാത്ത ഗാനം
• ദുർഗന്ധമുള്ള ശരീരം
• ഫലമാകാത്ത പുഷ്പം
• തന്ത്രികൾ പൊട്ടിയ വീണ
Answer:
ദുർഗന്ധമുള്ള ശരീരം
ഫലമാകാത്ത പുഷ്പം.
Question 7.
‘സംക്രമണ’ത്തിൽ സ്ത്രീ ജീവിതാവസ്ഥയെ സൂചിപ്പിക്കാൻ ഉപ യോഗിക്കുന്ന ഗാർഹിക ബിംബങ്ങൾ ഏവ
• ഒരു കുറ്റിച്ചൂല്
• വസുരിമാലകൾ കൊരുത്ത വ്യോമം
• കാതിൽ ഇരമ്പുന്ന കടൽ
• ഞെണുങ്ങിയ വക്കാർന്ന കഞ്ഞിപ്പാത്രം.
Answer:
ഒരു കുറ്റിച്ചൂല്
ഞെണുങ്ങിയവക്കാർന്ന കഞ്ഞിപ്പാത്രം.
8 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം) (5 × 4 = 20)
Question 8.
‘സന്ദർശന’ത്തിലെ നായകന്റെ ഭൂതകാലം ഇരുണ്ടതായിരുന്നെന്ന് കവിതയിൽ സൂചനകളുണ്ടോ? വിശകലനം ചെയ്ത് കുറിപ്പെഴു തുക.
Answer:
സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമായിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ, സ്വച്ഛമായ നിറഭേദ ങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തിലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ സ്ത്രീ സൗന്ദര്യ ത്തിന്റേയും പ്രകൃതിയുടെ നിറക്കൂട്ടുകളുടേയും ഭൂതകാല ത്തിന്റെ സൗകുമാര്യം കാണിക്കുന്നു. കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്ത തായി പറയുന്നു. ഇവിടേയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്ക്കരിക്കുന്നു.
പ്രണയശൂന്യമായ വർത്തമാന കാലത്തിന് പ്രകൃതിയുടെ ദൃശ്യചാ രുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സത്രച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞു പോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.
കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകളായിരുന്നു പ്രണയിച്ച പ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂലമായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാരങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ദൃശ്വഭംഗികളായി സങ്കൽപ്പിച്ച് ആവി ഷ്ക്കരിക്കുന്നു.
കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്ക്കരിക്കു അതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.
Question 9.
ജനപ്രിയ സിനിമകളെ വിശകലനം ചെയ്യുന്ന ലേഖനമാണല്ലോ ‘സിനിമയും സമൂഹവും’ പ്രസ്തുത ലേഖനത്തിലെ ആശയങ്ങൾ ആസ്പദമാക്കി ഒരു ജനപ്രിയസിനിമാ സംവിധായകനുമായി അഭി മുഖത്തിലേർപ്പെടുന്നതിനുള്ള ചോദ്യങ്ങൾ തയ്യാറാക്കുക. (4 എണ്ണം)
Answer:
- ജനപ്രിയ സിനിമകൾ യാഥാർത്ഥ്വത്തിൽ നിന്നകന്നു നിൽക്കു ന്നവയാണോ?
- സമകാലിക സമൂഹത്തിൽ ജനപ്രിയ സിനിമകളുടെ പങ്ക് ഒന്നു വ്യക്തമാക്കാമോ?
- ജനപ്രിയ സിനിമകളിൽ കാലികമായ തിരുത്തലുകൾ ആവ ശ്വമുണ്ടോ?
- വാർപ്പുമാതൃകയായ കഥാപാത്രങ്ങൾ’ ജനപ്രിയ സിനിമയുടെ പ്രതിസന്ധിയായി മാറുന്നുണ്ടോ!
Question 10.
നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോകയാണ്. നീ മാത്രം.
‘അനർഘ നിമിഷ’ത്തിലെ നീ ആരാകാം? നിങ്ങളുടെ നിഗമനം അവതരിപ്പിക്കുക.
Answer:
കവിയും ഫിലോസഫറുമായ ബഷീറിന്റെ ദൃഷ്ടിയിൽ മാങ്കൊസ്റ്റിൻ മരം നീയും; അവശേഷിക്കുന്ന ബഷീർ ഞാനുമാണ്. അതായത് ഈ പ്രപഞ്ചം നീയാണ്. പ്രപഞ്ചത്തെ വേർതിരിച്ച് നീയെന്ന് വിളിച്ച് നിർത്തുന്ന ബഷീർ പ്രപഞ്ചത്തെ വളരെ ശക്തവും സനാ തനവുമായ ശക്തിസ്വരൂപമായി കാണുന്നു. തനിക്കു പരിചയ മുള്ള ഒട്ടനവധി പേർ വരികയും പോകുകയും താനും ആ വഴിയെ യാത്രയാവുകയുമാണ്. ഈ പ്രപഞ്ചം തന്നെ വിളിച്ചു. ഇനി അതിനെ തനിച്ചാക്കി താൻ മാത്രം തിരിച്ചു പോകുകയാണ്. ജീവിതത്തിന്റെ നിസ്സാരതയോടൊപ്പം അതിന്റെ ആഴങ്ങളിലേ ക്കുള്ള ബന്ധങ്ങളും ബഷീർ കണ്ടെത്തുന്നു. അപാരതയുടെ അതിർത്തിയിൽ നിൽക്കുമ്പോൾ നാദബ്രഹ്മത്തിന്റെ അനന്തമായ വിശ്രമം ബഷീർ കണ്ടെത്തുന്നത് തന്റെ ഉൾക്കണ്ണുകൊണ്ടാണ്.
പ്രപഞ്ചത്തിലെ എല്ലാമറിഞ്ഞ് തികഞ്ഞവനായല്ല ബഷീർ, യാത്ര യാകുന്നത്. പ്രപഞ്ചത്തെ സ്നേഹിച്ചു. അറിയാൻ ശ്രമിച്ചു. പക്ഷേ കാലമിത്രയായിട്ടും അറിയാൻ സാധിച്ചിട്ടില്ല. മന്വന്തരങ്ങളും യുഗ ങ്ങളും ഇന്നലെകളിൽ ലയിച്ചു പോയി. ഇവിടെ വിനയാന്വിതനായ ബഷീറിന്റെ പ്രപഞ്ചത്തോടുള്ള ആദരവ് പ്രകടമാകുന്നു.
ജീവിതം പ്രപഞ്ചത്തോടൊപ്പമാണ്. മരണം അതിൽ നിന്നും വിട വാങ്ങലാണ്. പ്രപഞ്ചത്തിൽ ലയിച്ചു ചേരലാണ്. അതായത് ഇന്നലെകളിലേക്കാണ് ലയിക്കുന്നത്. അപ്പോൾ അവശേഷിക്കു ന്നത് പ്രപഞ്ചം മാത്രമാണ്.
സ്നേഹിച്ചും, വെറുത്തും, ദേഷ്യപ്പെട്ടും കഴിഞ്ഞ മനുഷ്യജീവിത ത്തിന്റെ നിസ്സാരതയാണ് ബഷീർ ഇവിടെ ആവിഷ്ക്കരിക്കുന്നത്. ഈ നിസ്സാരതയുടെ സ്വാഭാവികമായ പരിമിതികൾക്കുള്ളിൽ നിന്നും സ്നേഹപൂർവ്വം പ്രപഞ്ചത്തോട് വിടപറയുന്ന ഒരു ജീവന്റെ ആത്മഗീതിയാണ് അനർഘനിമിഷം.
Question 11.
‘മയങ്ങാറുണ്ടവില്ലവളോളം വൈകിയൊരു നക്ഷത്രവും ഒരൊറ്റ സൂര്യനുമവളേക്കാൾ നേർത്ത പിടഞ്ഞെണിറ്റിലാ’
(സംക്രമണം)
ഈ വരികളിൽ പ്രതിഫലിക്കുന്ന സ്ത്രീ ജീവിതാവസ്ഥയെ കുറിച്ച് ലഘുക്കുറിപ്പെഴുതുക.
Answer:
സ്ത്രീവേദനയുടെ ദയനീയതയെ സൂര്യനോടും നക്ഷത്രങ്ങ ളോടും ചേർത്തുനിർത്തി ആവിഷ്ക്കരിക്കയാണിവിടെ. അവൾ വീട്ടിൽ അവസാനം ഉറങ്ങുന്നവളാണ്. ആദ്യം എഴുന്നേൽക്കു ന്നവളാണ്. ഈ സത്യത്തെ വളരെ യൂണിവേഴ്സലായ വലിയ ക്യാൻവാസ്സിൽ ചിത്രം വരച്ചതുപോലെ എഴുതിയിരിക്കുന്നു. നക്ഷ ത്രങ്ങൾ മയങ്ങുന്നത് പുലരിയിലാണ്. സൂര്യനേക്കാൾ നേരത്തെ പിടഞ്ഞെണീക്കുന്ന സ്ത്രീയുടെ ഉറക്കത്തിനുള്ള സമയം കുറ ച്ചുനേരം മാത്രമാണ്. അവൾ തനിയെ ഉണർന്നുപോകുന്നു.
സമൂഹത്തിൽ സ്ത്രീ വളരെ വൈകി ഉറങ്ങുകയും വളരെ നേരത്തെ ഉണരുകയും ചെയ്യുന്നു. എല്ലാ ഭവനങ്ങളിലും പ്രഭാ തമാകും മുമ്പെ അടുക്കളയിലെ ലൈറ്റ് തെളിഞ്ഞിരിക്കും. ഇത് പൈതൃകമായി തുടരുന്ന സാമുഹ്യമായ കീഴ് വഴക്കമാണ്.
വീട് ദിനംപ്രതി നവീകരിച്ചു കൊണ്ടിരിക്കുന്നു. തൂത്ത് വൃത്തി യാക്കി നിത്യവും വീട് പുതുമോടിയിൽ നിർത്തുന്നത് സ്ത്രീയാ ണ്. മക്കൾക്ക് ഭക്ഷണമായും ഭർത്താവിന് സ്നേഹമായും പ്രായ മായവർക്ക് മരുന്നായും അവൾ കാത്തിരിക്കുന്നു. ഇത് സമൂഹം കാലങ്ങളായി സ്ത്രീക്ക് നൽകിയതാണ്. അടുക്കള സ്ത്രീയുടെ മേഖലയാണ്. അത് അവൾ ഭരിക്കുമെന്ന് പ്രശംസിച്ച് സ്ത്രീയെ മെരുക്കിയത് സമൂഹത്തിന്റെ പൊതുവായ വൈദ്ധ്യമാണ്.
Question 12.
“ശ്രീകൃഷ്ണന് അമ്മയോടുള്ള സ്നേഹം ‘പീലിക്കണ്ണുകൾ’ എന്ന കാവ്യഭാഗത്തിന്റെ അന്തർധാരയായി വർത്തിക്കുന്നു” – ഈ പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
താൻ ഏറെ സ്നേഹിക്കുന്ന അമ്മയെ മറക്കാൻ രാജാവും ദൈവ വുമായ കൃഷ്ണന് സാധിക്കുന്നില്ല. അമ്മയ്ക്ക് നന്ദഗോപരുടെ കൈയിൽ ചേല കൊടുത്തയക്കുന്നു. ഏറെ പ്രിയപ്പെട്ടവരെ ഓർക്കുകയും അവരുടെ ഇഷ്ടങ്ങളെ മറക്കാതിരിക്കുകയും ചെയ്യുന്നത് ആ വ്യക്തിയോടുള്ള സ്നേഹത്തെ കാണിക്കുന്നു. അമ്മ തനിക്ക് നൽകിയ ചേലകൾ എടുത്ത് വെയ്ക്കണമെന്നും താൻ വരുമ്പോൾ തനിയ്ക്ക് നൽകണമെന്നും കൃഷ്ണൻ പറ യുമ്പോൾ സ്വന്തം രാജാധികാരത്തെയും ഈശ്വാരാധികാര ത്തെയും മറക്കുകയും പകരം അയ്ക്ക് ഒരു വൻ എത വളർന്നാലും കുട്ടിയായിരിക്കും എന്ന പരമയാഥാർത്ഥ്യത്തെ നമുക്ക് മുന്നിൽ കവി ഉയർത്തികാണിക്കുകയും ചെയ്തിരിക്കുന്നു. കുട്ടി ത്വത്തിന്റെ ആവിഷ്ക്കാര ഭംഗികൊണ്ട് മനോഹരമായ വാക് ചിത്ര ങ്ങൾ സൃഷ്ടിക്കാൻ കവിയ്ക്ക് സാധിച്ചിട്ടുണ്ട്.
“പിള്ളേരെ നുള്ളിനാനെന്നങ്ങുചൊല്ലിട്ടു
പീലികൊണ്ടെന്നെയടിച്ചാള”.
ഈ വരികളിലൂടെ വായനക്കാരൻ കടന്നു പോകു മ്പോ ഴൊക്കെതന്നെ അനുഭൂതികളുടെ വേലിയേറ്റം ഓരോ മലയാളി കളുടേയും മനസ്സിൽ രൂപീകരിക്കാൻ കവിയ്ക്ക് സാധിച്ചിട്ടുണ്ട്. അതെന്തായാലും ബോധപൂർവ്വം രൂപീകരിച്ച കവിതയുടെ ഗുണ മല്ല, മറിച്ച് അനുഭവങ്ങളുടെ തീഷ്ണമായ സുഗന്ധം പേറിനടന്ന കവിയുടെ ആത്മാർത്ഥമായ സമീപനമാണ്. ആ സമീപനം തന്നെ യാണ് ഈ കവിതയുടെ ശ്രേഷ്ഠതയും ആസ്വാദ്യതയും. ഓരോ വായനക്കാരനേയും അവരുടേയോ തങ്ങൾക്ക് പരിചയമുള്ളതോ ആയ ബാല്യത്തെ അനുഭവിച്ച് തീർക്കലാണ് കൃഷ്ണഗാഥ എന്ന മഹാകാവ്യം ചെയ്തുകൊണ്ടിരിക്കുന്നത്.
Question 13.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിലെ വൃദ്ധയുടെ വാക്കുകളിൽ നിന്ന് അവരുടെ ഭർത്താവിന്റെ അമ്മയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നുണ്ട്. ആ അമ്മയുടെ കാഴ്ചപ്പാടുകളോട് നിങ്ങൾ യോജി ക്കുന്നുണ്ടോ? സ്വാഭിപ്രായക്കുറിപ്പ് എഴുതുക.
Answer:
ഓർമ്മയുടെ ഞരമ്പ് – കഥ സ്ത്രീ സ്വാതന്ത്യത്തിന്റേയും ദേശസ്വാ തന്ത്ര്യത്തിന്റേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും ഇല്ലായ്മ യിൽ പിടയുന്ന വൃദ്ധയുടെ ഓർമ്മകളാണ്.
സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ അധികാരങ്ങളുടെ ഇച്ഛക്കൊ ഷമായിരുന്നു. ഡൽഹിക്കു പോകുവാൻ കഴിയാത്ത സ്ത്രീ, പശു ക്കളെ നോക്കാനും അച്ഛന്റെ അസ്ഥിത്തറക്ക് വിളക്ക് വയ്ക്കുവാ നുമായി വീട്ടിൽ കഴിയേണ്ടവളാണ്. വൃദ്ധയുടെ ഓർമ്മകളായാണ് ഈ സ്വാതന്ത്ര്യദാഹത്തെ കഥയിൽ ആവിഷ്ക്കരിക്കുന്നത്. അവരെ വീട്ടുജോലികൾ പറഞ്ഞ് പഠിപ്പിച്ച് ഇരുത്തിയത് മറ്റൊരു സ്ത്രീയാ ണെന്നത് പുരുഷാധിപത്യത്തിന്റെ ഒരു ഉപാധികാരമായിട്ടാണ് കാണേ ണ്ടത്. അതായത് ഭർത്താവിന്റെ അധികാരത്തിൻ കീഴിൽ ഭർത്താ വിന്റെ അമ്മയ്ക്ക് സ്വാഭാവികമായി ലഭിക്കുന്ന അധികാരം. ഭർത്താ വിന്റെ അച്ഛന്റെ അസ്ഥിത്തറയിലെ വിളക്ക് തെളിയിക്കാൻ മരുമകൾ വേണമെന്നത് വീട്ടിലെ അധികാരം ഭർത്താവിനാണെന്ന് അറിയിക്കു ന്നു. അച്ഛന്റെ അസ്ഥിത്തറയിലെ വിളക്കിനെ ഭർത്താവിന്റെ അസ്ഥി ത്തറയിലെ വിളക്കായി കണ്ടിരുന്നുവെങ്കിൽ ആ വീട്ടിലെ അധികാരം ഭർത്താവിന്റെ അമ്മയുടേത് ആകുമായിരുന്നു. മരുമകളായിരുന്ന വൃദ്ധയുടെ ഓർമ്മകളിൽ ഡൽഹി കാണുന്നതിനുള്ള കൊതിയും ഭർത്താവിനോടൊപ്പം ആയിരിക്കുവാനുള്ള ആഗ്രഹവും ഇല്ലാതാ കുകയാണ്.
Question 14.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ മനോ ഹരമായ ആവിഷ്കാരമാണ് ‘കൈപ്പാട് ‘ – വിലയിരുത്തൽ കുറിപ്പ് എഴുതുക.
Answer:
കൈപ്പാടുനിലങ്ങളിലേക്ക് വിത്ത് വീഴുന്ന കാലം മുതൽ അതി ഥികളായി എത്തുന്ന ഓലഞ്ഞാലികൾ മുളച്ചു തുടങ്ങിയ നെന്മ ണികൾ പെറുക്കിയെടുത്ത് തിന്നുന്നതിൽ കൈപ്പാടുനിലക്കാർക്ക് യാതൊരു പരിഭവവുമില്ല. ഇവരാണ് കീടങ്ങളെ നശിപ്പിക്കുന്ന തിൽ മുൻകൈയ്യെടുക്കുന്നത്. നിലങ്ങളുടെ അരികിലുള്ള തെങ്ങുകളിൽ ഓലഞ്ഞാലികൾ കൂടുവെയ്ക്കാൻ തുടങ്ങുന്ന കാലമാകുമ്പോഴേക്കും നെൽച്ചെടികൾ നല്ല ഉയരത്തിൽ വളർന്നു വന്നിരിക്കും. ഓലഞ്ഞാലികൾക്ക് കൂടുപണിയാനുള്ള തെങ്ങോ ലയുടെ അരികും നെല്ലോലകളും കൈപ്പാടത്തുനിന്നും കിളി കൾ കൊണ്ടുപോകും.
നെല്ലുപണിയാത്ത ഒഴിഞ്ഞിടത്തെല്ലാം വിവിധ പേരുകളിൽ അ റിയപ്പെടുന്ന പോള – പോട്ട – ചെടികൾ തഴച്ചു വളരും. ഈ ടി കളും പ്രകൃതിക്ക് ആവശ്യമായവ തന്നെ. ഇവയുടെ ഇടയിൽ അനേകം മത്സ്യ ഇനങ്ങളും ഞണ്ടും ചെള്ളിയും സ്വൈര്യമായി വളരുന്നുണ്ട്. കന്നിമാസമാകുന്നതോടെ നെല്ല് മുത്ത് പോളകൾ പഴുത്ത് ചാഞ്ഞു വീഴാൻ തുടങ്ങും. സമൃദ്ധമായി വിളവു തരുന്ന കതിരിന്റെ കനമാണ് ഇതിനുകാരണം.
കൊയ്ത്തു കഴിഞ്ഞാൽ വെള്ളം ബണ്ടുകൾ തുറന്ന് നിലങ്ങളി ലേക്ക് കയറ്റി വിടും. കൊയ്ത്തുകഴിഞ്ഞ പാടത്ത് വീണുകിട ക്കുന്ന നെല്ലിൻ തണ്ടുകൾ അഴുകി പായൽ പറ്റി നിറഞ്ഞു കിടക്കും ഇവയിൽ ധാരാളം മത്സ്യങ്ങൾ വളരും, പള്ളൻ, കരി മീൻ, ചെള്ളി എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. ചെള്ളി യിൽ തന്നെ മൂന്നു നാലു വിഭാഗങ്ങൾ വേറേയുമുണ്ട്.
വെള്ളത്തിൽ വളരുന്ന ആൽഗകളെയും മറ്റും ആഹരിക്കുന്നതിന് മത്സ്യങ്ങൾ നൽകണ്ടങ്ങളിൽ വിഹരിക്കുന്നത് കാലങ്ങളായി കാണുന്ന കാഴ്ചകളാണ്.
കൊയ്ത്തുകാലം കഴിയുന്നതോടെ പാടങ്ങളിൽ ചേക്കേറുന്ന ദേശാടനക്കിളികൾ കൈപ്പാടുകളുടെ സവിശേഷതയാണ്. ഭൂഖ ണ്ഡത്തിന്റെ മറ്റൊരതിർത്തിയിൽ നിന്നും മൈലുകളോളം ആകാ ശവീഥിയും താണ്ടി വരുന്ന 45 ഇനത്തിലധികം വരുന്ന പക്ഷികൾ കൈപ്പാടുനിലങ്ങളിലെ മീനും ഞണ്ടും ആഹരിക്കുന്നു. ഈ പക്ഷി
കളുടെ വിസർജ്ജ്യങ്ങൾ കൈപ്പാടു നിലങ്ങളെ കൂടുതൽ ഫല ഭൂയിഷ്ഠമാക്കുന്നു. പ്രകൃതിയും അതിലെ ജീവിവർഗ്ഗവും തമ്മി ലുള്ള അനിതരസാധാരണമായ പാരസ്പര്യത്തിന്റെ നിദർശനമാണി വിടെ കാണുന്നത്. മണ്ണിരകൾ ഈ ഫലഭൂയിഷ്ടമായ മണ്ണിനെ കൂടു തൽ സമ്പുഷ്ടമാക്കുന്നു. ആധുനികകാലഘട്ടത്തിൽ കടുംകൃഷി അല്ലെങ്കിൽ അഗ്രി ബിസിനസ്സ് എന്നീ പേരുകളിൽ മണ്ണിനേയും കാർഷിക നൈതികതയേയും തച്ചുടക്കുന്ന ലാഭക്കൊതിയുടെ കൃഷിയിടങ്ങളിൽ കൈപ്പാട് ഹരിതമായ ജീവൽ പ്രതീക്ഷകൾ നൽകുന്നു.
വെള്ളം കയറിയ മത്സ്യങ്ങൾ നിറഞ്ഞ കൈപ്പാടിൽ നിന്നും മീൻപിടുത്തം ഉപജീവനമാക്കിയ സ്ത്രീകൾ ഈ വാസ്ത വത്തെയാണ് കാണിക്കുന്നത്. ചെറിയ കുരുത്തികളുപയോഗിച്ച് വേലിറക്കത്തിൽ ചെറുവരമ്പുകൾ തീർത്തും, ചേറ്റിൽ കൈകൊണ്ട് മീൻ തപ്പിപ്പിടിച്ചും അന്നന്നത്തെ ആഹാരം ഉണ്ടാക്കിയെടുക്കുന്നു. കോൺക്രീറ്റ് വനങ്ങൾ പെരുകുകയും മനുഷ്യജീവിതത്തോട് പ്രകൃതിയും ആവാസവ്യവസ്ഥയും പുറംതിരിഞ്ഞു നിൽക്കു കയും ചെയ്തതിന്റെ ദുരന്ത ഫലങ്ങൾക്കിടയിൽ കൈപ്പാട്, പ്രകൃതി ജീവനത്തിന്റെ ആരും തുറന്നുനോക്കാതിരുന്ന പഴ യൊരു പാഠമാണ്. തുറന്നു നോക്കാനും പഠിക്കാനും വൈകിയ പാഠം.
15 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (5 × 6 = 30)
Question 15.
‘വാസനാവികൃതി’ എന്ന കഥയെ ആസ്പദമാക്കി, മലയാളത്തിലെ ആദ്യകാല കഥകളുടെ സവിശേഷതകളെക്കുറിച്ച് ലഘുപന്യാസം തയ്യാറാക്കുക.
Answer:
‘വാസനാവികൃതി’യെ സവിശേഷമാക്കുന്ന അനേകം ഘടകങ്ങൾ കണ്ട ഞാൻ കഴിയും.
• ഓർമ്മകളിലൂടെ കഥ പറയുന്ന സവിശേഷമായ ആഖ്യാനം :-
ഓർമ്മകളിലൂടെ കഥ പറയുന്ന സവിശേഷമായ ഒരു ആഖ്വാന ശൈലിയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ഈ കഥയിൽ സ്വീകരിച്ചിരിക്കുന്നത്. ഈ രീതിക്ക് അദ്ദേഹത്തിന് മുൻ മാതൃക കൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രതി ഭയുടെ തിളക്കത്തെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അന്നത്തെ കാലം 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾ തീർച്ചയായും മലയാള സാഹിത്വത്തിന് പ്രത്യേകിച്ച് ഗദ്യ സാഹിത്യത്തിന് ഒരു ഉണർവ്വിന്റെ കാലമായിരുന്നു.
പ്രത്യേകിച്ച് മാതൃകകളൊന്നും ഇല്ലാതെ വലഞ്ഞ മലയാള സാഹിത്വ അന്വേഷികൾക്കു മുന്നിൽ പാശ്ചാത്യ കഥാ, നോവൽ, സാഹിത്വ മാതൃകകൾ ധാരാളമായി വന്നെത്തുവാൻ തുടങ്ങി, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവിർഭാ വവും, അതിന്റെ പ്രചാരണവും സ്വാഭാവികമായും സാഹിത്യ പ്രേമികളെ അതിലേക്കാകർഷിച്ചു. എന്നിരുന്നാലും, പാശ്ചാത്യ മാതൃകകളെ അന്ധമായി അനുകരിക്കുന്ന വാർപ്പ് മാതൃകകളാ യിരുന്നു അന്നുകാലത്ത് പുറത്തിറക്കിയിരുന്ന നോവൽ ആഭാ സങ്ങളെല്ലാം തന്നെ. അതിനെതിരെ രൂക്ഷമായ പരിഹാസം ചൊരി ഞ്ഞുകൊണ്ട് ‘പറങ്ങോടൻ ചരിതം’ എന്ന പേരിൽ വേങ്ങയിൽ ഒരു പ്രഹസന രൂപം എഴുതിയുണ്ടാക്കി. ആ കാലഘട്ടത്തിലെ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് വേങ്ങയിൽ കഥാര ചന നിർവ്വഹിച്ചത്. കഥാപ്രസ്ഥാനത്തിനു തന്നെ അദ്ദേഹം നല്ലൊരു തുടക്കം തന്റെ ആദ്യ കഥയിലൂടെ നിർവ്വഹിച്ചു.
• കഥയിൽ നിറഞ്ഞുനിൽക്കുന്ന ഹാസ്വത്തിന്റെ അന്തരീക്ഷം :-
കഥയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ഹാസ്യത്തിന്റെ അന്ത രീക്ഷം തീർച്ചയായും വായനക്കാരിൽ ചിരി ഉണർത്തുന്നതോ ടൊപ്പം ചിന്തയും പകർന്നു നൽകും. മോഷണം എന്നത് ഏറ്റവും രസകരമായ രീതിയിൽ കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നു. മോഷണം മാത്രമല്ല അതിലേക്ക് നയിച്ച സാഹചര്യങ്ങളുടെ സമ്മർദ്ദ ങ്ങളായിരിക്കണം കഥ ഇത്രമാത്രം ജനകീയമാകാനുള്ള കാരണം. ‘വാസനാവികൃതി’ എന്ന തലക്കെട്ടുതന്നെ ചിന്തനീയമാണ്.
കാരണം ‘വാസന’ ജന്മസിദ്ധമാണ്. തലമുറകളിൽ നിന്ന് തലമുറ കളിലേക്ക് പടർന്നു കയറുന്ന സ്വഭാവ സവിശേഷമാണത്. ഈ ‘വാസന’ തന്നെയാണ് ഈ കഥയിലെ മുഖ്യ ഹേതു. അതുകൊ ണ്ടുതന്നെ ഈ തലക്കെട്ട് ഏറ്റവും ഉചിതമായി നിൽക്കുന്നതും. കഥയുടെ പ്രധാന ഒഴുക്കായി ഹസ്വത്തെ നിലനിർത്താൻ കഥാക ത്തിനു കഴിഞ്ഞിട്ടുണ്ട്. കഥയുടെ തുടക്കം മുതലേ നിറഞ്ഞു നിൽക്കുന്ന ഇതിലെ കഥാനായകൻ, തനിക്കു പറ്റിയ ഏറ്റവും വലിയ അമളി ആദ്യമേ ഏറ്റുപറഞ്ഞുകൊണ്ട് നമുക്കുമുന്നിൽ അവ തരിപ്പിക്കുകയാണ്. ഒരു കള്ളന് പറ്റിയ അമളിയായതുകൊണ്ടുതന്നെ വായനക്കാരന്റെ സവിശേഷമായ ശ്രദ്ധ ആദ്യമേ നേടി എടുക്കാൻ കഥാകാരനും, കഥയ്ക്കും സാധിച്ചിട്ടുണ്ട്. പിന്നീട് ഒട്ടും വിരസമാ കാതെ, കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഉടനീളം ഈ ഹാസ്യ രസങ്ങളെ കൂടുതൽ കൂടുതൽ ഉദ്ദീപിക്കുക, ഉണർത്തുക എന്ന ധർമ്മമാണ് കാണുന്നത്. ഒടുവിൽ ഈ ഹാസ്യരസങ്ങളെ സ്ഫോട നാത്മകമായി കഥയുടെ ഒടുക്കം കൊണ്ടുചെന്നെത്തിക്കുന്നതിലും കഥാകാരൻ വിജയിച്ചു.
• കഥയുടെ കൈയ്യൊതുക്കവും, ശില്പഘടനയും
ഒന്നേകാൽ നൂറ്റാണ്ടു മുൻപ് കഥാപ്രസ്ഥാനവും മൊത്തത്തിൽ മലയാളത്തിലെ ഗദ്യ സാഹിത്യവും പുഷ്കലമാകുന്നതിന് ഏറെ മുമ്പായി ഒരു തുടക്കം കുറിക്കാനുള്ള നിയോഗമാണ് വേദിയിൽ കുഞ്ഞിരാമൻ നായനാരെ തേടിയെത്തിയത്. എന്നിട്ടും, തന്റെ കൈകളിൽ കിട്ടിയ ആ അവസരം ഭദ്രമായി വിനിയോഗിക്കുവാന് അദ്ദേഹത്തിന് സാധിച്ചു.
‘വാസനാവികൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നായി നിരൂപകന്മാർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം, അതിന്റെ കൈയ്യൊതുക്കവും, ശില്പഭദ്രതയും ആണ്. നവോത്ഥാന കാല ഘട്ടത്തിൽ പോലും കാണാൻ കഴിയാത്ത ഈ മിതത്വം, സംവിധാ നഭംഗി ഇവയൊക്കെ ഈ ആദ്യകഥയിൽ കണ്ടെത്താൻ സാധി ക്കും. ഇതൊക്കെക്കൊണ്ടാണ് കാലങ്ങൾ കഴിഞ്ഞിട്ടും വാസനാ വികൃതി’ നവീനത നിലനിർത്തുന്നതും പുതിയ തലമുറകളെ കൂടി ആകർഷിക്കുന്നതും.
ആദ്യകാല ഗദ്യസാഹിത്യം പ്രത്യേകിച്ച് നോവൽ, ചെറുകഥ തുട ങ്ങിയവയിൽ പിൽക്കാലത്ത് നിരൂപകന്മാർ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ദോഷം, അമിത വർണ്ണന കൊണ്ടുണ്ടായിട്ടുള്ള “വൃഥാ സ്ഥലത’ ആണ്. എവിടെയോ തുടങ്ങി, എങ്ങോട്ടോ പോകുന്ന ഒരു ദുരവസ്ഥ. ഒരു ആദിമധ്യാന്ത’ ഘടന പോലുമി ല്ലാതെ ഒഴുക്കിനനുസരിച്ച് എഴുത്തുകാരൻ നീന്തുന്ന അവസ്ഥ. ഇതിൽ വെള്ളം കുടിച്ച് അവശരാകുന്നത് വായനക്കാരായിരി ക്കും. ഈ ഒരു ദോഷം ‘വാസനാവികൃതി’യിൽ ആരോപിക്കാൻ കഴിയില്ല. തികഞ്ഞ കൈയ്യൊതുക്കം ഈ കഥയ്ക്കു സ്വന്തം. വെറും ആയിരത്തി ഒരുനൂറോളം വാക്കുകൾ കൊണ്ടുമാത്രം മെനഞ്ഞെടുത്ത ഒരു കഥാശില്പമാണത്. അതുകൊണ്ടുതന്നെ വായനക്കാരനെ വിരസതയുടെ ആഴങ്ങളിലേക്ക് ഈ കഥ കൊണ്ടുചെന്നെത്തിക്കുന്നില്ല.
• കഥ പുലർത്തുന്ന വിശ്വാസ്യത
ഒരു മോഷ്ടാവിന്റെ കഥ പറയുമ്പോൾ തീർച്ചയായും ‘വിശ്വാസ്യത’ ഒരു വലിയ ഘടകമാണ്. കഥാകൃത്ത് ആ വിശ്വാസ്യത മുറുകെ പിടിച്ചുകൊണ്ട് തന്നെയാണ് കഥയിലുടനീളം സഞ്ചരിച്ചത്. കഥാ വസാനം ‘ഇക്കണ്ടക്കുറുപ്പിന്’ വരുന്ന മനംമാറ്റം പോലും തികച്ചും സ്വാഭാവികമായിത്തന്നെ ജനഹൃദയങ്ങൾ സ്വീകരിച്ചതിനർത്ഥം ആ വിശ്വാസ്യത തകർന്നിട്ടില്ല എന്നാണ്. ഒരു കള്ളൻ മനംമാറ്റം സംഭ വിക്കുമ്പോൾ സംശയദൃഷ്ടിയോടെതന്നെയാണ് ആളുകൾ വീക്ഷി ക്കുക. കാരണം എത്ര തന്നെ ആയാലും ഒരു കള്ളനല്ലേ! എന്നാൽ ‘വാസനാവികൃതി’യിലെത്തുമ്പോൾ അവസാന ഭാഗത്ത് ഒരു കള്ളന് സംഭവിക്കുന്ന അപമാനം – അത് ഒരു മോഷ്ടാ വിനും ഒരിക്കലും സംഭവിക്കരുതേ എന്ന് വായനക്കാരൻ പ്രാർത്ഥിച്ചു പോകും വളരെ വലിയ ഒന്നാണ്. അതിന് സമംവെയ്ക്കാൻ ഒരു അബദ്ധം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.
ഈ ദശാസന്ധിയിൽ ‘ഇക്കണ്ടക്കുറുപ്പ്’ എന്ന ആ കള്ളന് നമ്മുടെ കഥാനായകന് ഉണ്ടാക്കുന്ന മനംമാറ്റം തികച്ചും ന്യായമെന്നുതന്നെ വായനക്കാരന് ബോധം വരുന്നു. കാരണം ‘ഇക്കണ്ടക്കുറുപ് എന്ന ഒരു കള്ളൻ മാത്രമല്ല. ഇവിടെ അപമാനിക്കപ്പെടുന്നത്. മറിച്ച് നാലു തലമുറകൾക്കുമുമ്പ് താവഴിക്കും, തന്ത്രവഴിക്കുമുള്ള പൂർവ്വികരായ മോഷണ പ്രമുഖർ കുടിയാണ്. തന്റെ പിത ക്കളെകൂടി അപമാനിച്ച ‘ഇക്കണ്ടക്കുറുപ്പ്’ ഇനി മോഷ്ടിക്കേണ്ട എന്ന് കഥാനായകനെപോലെ തന്നെ സർവ്വ സാഹിത്യ സ്നേഹി കളും കൂടി അങ്ങ് തീരുമാനിക്കുകയായിരുന്നു. കഥാവസാനം, കഥാതന്തുവിനെ വായനക്കാരന്റെ മാനസിക ഭാവവുമായി ത യീഭവിപ്പിക്കാൻ വേങ്ങയിൽ കുഞ്ഞിരാമൻ നായർക്കു കഴിഞ്ഞ താണ് ‘വാസനാവികൃതിയുടെ കാലാതീതമായ ഈ മഹാവിജയ ത്തിന്റെ അടിസ്ഥാന കാരണം.
Question 16.
‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിൽ ശബ്ദങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്തിയിരിക്കുന്നത് എത്രമാത്രം ചി ത്വ പൂർണമാണെന്ന് പരിശോധിക്കുക.
Answer:
2009 – ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വചിത്രമാണ് ‘കേൾക്കു ന്നുണ്ടോ. നടിയും സംവിധായികയുമായ ശ്രീമതി ഗീതു മോഹൻദാസാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.
ശബ്ദങ്ങളുടേയും ഗന്ധങ്ങളുടേയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽ നിന്നും അനുഭൂതമാകുന്ന ഭാവതലവും ‘കേൾക്കുന്നുണ്ടോ?’ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകമാണ് അവൾ കൂടുതലായി സ്നേഹിക്കു ന്നത്. സിനിമയുടെ ആരംഭത്തിൽ ദൃശ്യമാകുന്ന ആനിമേഷൻ ശ്രദ്ധി ക്കുക. ഈച്ചയും പൂച്ചയും കഞ്ഞിവെച്ച കഥയിൽ പറന്നുവ രുന്ന ഈച്ചയുടെ മൂളക്കം. പൂച്ചയുടെ കരച്ചിൽ ചാക്കോ പെയിന്റ് ചെയ്യുന്ന ശബ്ദവും ഗന്ധവും ചാക്കോയുടെ പരിഹാ സവും പാട്ടയിൽ തട്ടിത്തടഞ്ഞുവീഴാൻ പോകുന്നതിലെ ചിരിയു ണർത്തുന്ന ഭാവവും ശബ്ദത്തിലൂടെയുള്ള സംവേദനത്തെയാണ് കാണിക്കുന്നത്.
കുട്ടികൾ ക്രിക്കറ്റു കളിക്കുന്ന ശബ്ദം അവളി ലുണർത്തുന്ന കുതുഹലത്തെ നോക്കുക. ഉമ്മച്ചി അടുക്കളപ്പ ണിചെയ്യുന്നിടത്തെ തത്തയുടെ ശബ്ദങ്ങളിലൂടെ ഹസ്ന ഭാവ നയിലേക്കുയരുന്നു. സഹചാരിയായ വടി തട്ടുന്ന ശബ്ദമാണ വൾക്ക് കൂട്ട്. ക്രിസ്തുമസ് ആഘോഷങ്ങൾ അവളിലേക്ക് കാരോൾ സംഗീതമായും നൃത്താഘോഷങ്ങളുടെ ശബ്ദവുമായാ ണ് വരുന്നത്. മാത്യു ആന്റ് സൺസ് ഗാരേജിലേക്കെത്തുന്ന പതിവു വാഹനങ്ങളുടെ ശബ്ദങ്ങൾക്കെല്ലാം മുകളിൽ 15 വരി റോഡിന്റെ നിർമ്മാണത്തിലേർപ്പെടുന്ന വാഹനങ്ങളുടേയും മറ്റും ശബ്ദഘോഷങ്ങൾ കടന്നുവരികയും ചെറിയ ശബ്ദങ്ങളെ ത സ്കരിക്കുകയും ചെയ്യുന്നു. യന്ത്രങ്ങളുടെ ശബ്ദഘോഷ ങ്ങൾക്കപ്പുറത്ത് തന്റെ കൂട്ടുകാർ കളിക്കാൻ തിരഞ്ഞെടുത്ത പുതിയ മൈതാനത്തെ ശബ്ദാഘോഷത്തിലേക്കെത്തുമ്പോൾ സ്ക്കൂളിലേക്കുള്ള യൂണിഫോമുമിട്ട് പ്രതീക്ഷകളുടെ വിഹായ സ്സിലേക്ക് അവൾ ഉറ്റുനോക്കുന്നു.
ശബ്ദങ്ങളുടേയും ഗന്ധങ്ങളുടേയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽ നിന്നും അനുഭൂതമാകുന്ന ഭാവതലവും ‘കേൾക്കുന്നുണ്ടോ?’ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകമാണ് അവൾ കൂടുതലായി സ്നേഹിക്കു ന്നത്. സിനിമയുടെ ആരംഭത്തിൽ ദൃശ്യമാകുന്ന ആനിമേഷൻ ശ്രദ്ധി ക്കുക. ഈച്ചയും പൂച്ചയും കഞ്ഞിവെച്ച കഥയിൽ പറന്നുവ രുന്ന ഈച്ചയുടെ മൂളക്കം. പൂച്ചയുടെ കരച്ചിൽ ചാക്കോ പെയിന്റ് ചെയ്യുന്ന ശബ്ദവും ഗന്ധവും ചാക്കോയുടെ പരിഹാ സവും പാട്ടയിൽ തട്ടിത്തടഞ്ഞുവീഴാൻ പോകുന്നതിലെ ചിരിയു ണർത്തുന്ന ഭാവവും ശബ്ദത്തിലൂടെയുള്ള സംവേദനത്തെയാണ് കാണിക്കുന്നത്.
കുട്ടികൾ ക്രിക്കറ്റു കളിക്കുന്ന ശബ്ദം അവളി ലുണർത്തുന്ന കുതുഹലത്തെ നോക്കുക. ഉമ്മച്ചി അടുക്കളപ്പ ണിചെയ്യുന്നിടത്തെ തത്തയുടെ ശബ്ദങ്ങളിലൂടെ ഹസ്ന ഭാവ നയിലേക്കുയരുന്നു. സഹചാരിയായ വടി തട്ടുന്ന ശബ്ദമാണ വൾക്ക് കൂട്ട്. ക്രിസ്തുമസ് ആഘോഷങ്ങൾ അവളിലേക്ക് കാരോൾ സംഗീതമായും നൃത്താഘോഷങ്ങളുടെ ശബ്ദവുമായാ ണ് വരുന്നത്. മാത്യു ആന്റ് സൺസ് ഗാരേജിലേക്കെത്തുന്ന പതിവു വാഹനങ്ങളുടെ ശബ്ദങ്ങൾക്കെല്ലാം മുകളിൽ 16 വരി റോഡിന്റെ നിർമ്മാണത്തിലേർപ്പെടുന്ന വാഹനങ്ങളുടേയും മറ്റും ശബ്ദഘോഷങ്ങൾ കടന്നുവരികയും ചെറിയ ശബ്ദങ്ങളെ തമ സ്കരിക്കുകയും ചെയ്യുന്നു. യന്ത്രങ്ങളുടെ ശബ്ദഘോഷ ങ്ങൾക്കപ്പുറത്ത് തന്റെ കൂട്ടുകാർ കളിക്കാൻ തിരഞ്ഞെടുത്ത പുതിയ മൈതാനത്തെ ശബ്ദാഘോഷത്തിലേക്കെത്തുമ്പോൾ സ്ക്കൂളിലേക്കുള്ള യൂണിഫോമുമിട്ട് പ്രതീക്ഷകളുടെ വിഹായ സ്സിലേക്ക് അവൾ ഉറ്റുനോക്കുന്നു.
Question 17.
സ്കൂൾ ചലചിത്രോത്സവത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന തിന് നിയോറിലിസവും സൈക്കിൾ മോഷ്ടാക്കളും എന്ന വിഷ യത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:
ഇറ്റാലിയൻ നിയോറിയലിസ്റ്റു പ്രസ്ഥാനത്തിന്റെ മുഖമുദ്രയാണ് ബൈസിക്കിൾ തീവ്സ്. രണ്ടാം ലോകമഹായുദ്ധാനന്തര സമൂഹ ത്തിലെ അശരണരായ പാവപ്പെട്ടവരുടേയും തൊഴിലാളികളുടേയും പ്രശ്നങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ചലച്ചിത്രങ്ങളായിരു ന്നു നിയോറിയലിസ്റ്റിക് സിനിമകൾ. യുദ്ധാനന്തര ഇറ്റലിയിലെ ദരി ദ്രപൂർണ്ണവും അസമത്വമേറിയതുമായ ദൈനംദിനവ്യവസ്ഥിതിയുടെ ദൈന്യങ്ങളിലൂന്നിയതാണ് ഈ ചിത്രം. കഥാപാത്രങ്ങൾ പാവപ്പെട്ട തൊഴിലാളികളാണ്. അശിക്ഷിതനായ നടന്മാരാണ് അധികംപേരും. ഔട്ട്ഡോർ ചിത്രീകരണങ്ങളാണ് ഏറെയും ഹാൻഡ് ഹെൽഡ് ക്യാമ റയുപയോഗിച്ചുള്ള നീണ്ട ഷോട്ടുകൾ ബൈസിക്കിൾ തീവ്സിലു ണ്ട്. സാങ്കേതിക മികവിനുവേണ്ടിയുള്ള ഒരുവിധ തത്രപ്പാടും ഈ സിനിമയിലില്ല. ക്ലോസപ്പ്, ലോംഗ് ഷോട്ട്, കൗണ്ടർ ഷോട്ടുകൾ പര മാവധി ഒഴിവാക്കിയിട്ടുണ്ടാകും.
ഈ സിനിമയിലെ നായകൻ റിച്ചിയെന്ന സാധാരണക്കാരനായ കുടും ബത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനാണ്; പച്ച മനുഷ്യൻ. നായിക മരിയ ഭർത്താവിനെ സ്നേഹിക്കുന്നവളാണ്.അസാമാന്യതളൊന്നും ഈ കഥാപാത്രങ്ങൾക്കില്ല. ജനപ്രിയ നായകന്റെ പരിവേഷങ്ങളല്ല ജീവിതത്തിന്റെ കടുത്ത നിറങ്ങളാണ് അയാളണിയുന്നത്. അയ ഥാർത്ഥമായതൊന്നും കാണാൻ ഈ സിനിമ പ്രേക്ഷകനിടം കൊടു ക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് റിച്ചി പിടിക്കപ്പെടുന്നതും മോഷ്ടാവ് രക്ഷപ്പെടുന്നതും. നഷ്ടപ്പെട്ടത് വിക്കുവാനുള്ള അത്ഭുതകരമായ ഒരു ശക്തിയും റിച്ചിക്കില്ല. ജീവിതത്തിൽ അയാൾക്ക് ശത്രുവായിത്തീരുന്നത് അയാളെ അവസരങ്ങളിൽ സഹായിക്കാനാവാത്ത ആൾക്കൂട്ടമാണ്. ആൾക്കൂട്ടമാണ് ഈ സിനി മയിൽ വില്ലൻ വേഷമണിയുന്നത്.
പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനോ ത്രസിപ്പിക്കുന്നതിനോ ബൈസി ക്കിൾ തീവ്സിൽ ഇടമില്ല. ജീവിതത്തിന്റെ കടലാണ് പ്രേക്ഷകനു മുന്നിലുള്ളത്. കുടുംബത്തെ ശിഥിലമാക്കുന്ന സന്ദർഭങ്ങളെ എടുത്തു കാണിച്ചുകൊണ്ട് നാടകീയതയ്ക്കിടം നൽകുന്ന ജന പ്രിയ സിനിമാരീതികളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈയൊരു സിനിമ. ഇവിടെ ആകാശദൂത് സിനിമ ഓർക്കാം, ക്വാൻസർ ആയ വിധവയായ അമ്മ അവരുടെ കുട്ടികളെ ഓരോരുത്തർക്ക് ഏൽപ്പിക്കുന്നത് കരച്ചിലോടെയാണ് കേരളീയർ സ്വീകരിച്ചത്. ഇത് നാടകീയത ചേർത്തിയ ജനപ്രിയ സിനിമയാണ്. വൈകാരി കമായ ഒരു മിത്തും ഈ സിനിമയ്ക്കുളളിൽ പ്രേക്ഷകന്റെ മനസ്സു മായി ബന്ധം പുലർത്തുന്നില്ല.
Question 18.
“ഗ്രാമീണ ജീവിതത്തിന്റെ നന്മകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന കവിയാണ് വൈലോപ്പിള്ളി” – ഊഞ്ഞാലിൽ’ എന്ന കവിതയെ ആസ്പദമാക്കി ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
ധനുമാസത്തിലെ തിരുവാതിര രാവുപോലെ മഞ്ഞിൽ കുളിര ണിഞ്ഞ് നിലാവിൽ സ്വപ്നം കണ്ടു നിൽക്കുന്ന റൊമാന്റിസിസ പ്രസ്ഥാനത്തിന്റെ ഒടുവിലത്തെ നാമത്തിൽ വന്നു പിറന്ന കവി യാണ് വൈലോപ്പിള്ളി. റിയലിസത്തിന്റെ പകൽ വെളിച്ചത്തിലാണ് അദ്ദേഹം വളർന്നത്. എന്നാൽ താൻ ഏതിൽ പിറന്നുവീണുവോ ആ ആതിരരാവിന്റെ കുളിർമയും സ്വപ്നദർശനകൗതുകകവും അദ്ദേഹത്തിന്റെ ആത്മാവിൽ ശാശ്വതമുദ്രകളണിയിച്ചു. ഇട യ്ക്കിടയ്ക്ക് അവയിലേക്കു വഴുതി വീണു മയങ്ങുന്നതദ്ദേഹ ത്തിനിഷ്ടമാണ്. എങ്കിലും ആ നിദ്രാവത്വത്തിന്റെ നിമിഷങ്ങളിലല്ല. വിജ്രംഭിത വീര്യമായ കർമ്മത്തുകത്തിന്റെ നിമിഷങ്ങളിലാണ് അദ്ദേഹത്തിന്റെ തനിമ പ്രകടമാകുന്നത്. അതുകൊണ്ട് മലയാള കവിതയിലൊരു യുഗപരിവർത്തനത്തിന്റെ ഹരിശ്രീയായ കവി നാദങ്ങളിൽ ശ്രീ തന്നെയാണദ്ദേഹം. സാമ്പത്തിക സാംസ്ക്കാരിക രംഗങ്ങളിൽ അവശ്യം ഭാവിയായ വിപ്ലവങ്ങളെക്കുറിച്ച് സോദ്ദേ ശമെന്നുപോലും ഒരു നിരൂപകനു വിവരിക്കാവുന്ന വിധത്തിൽ ബോധപൂർവ്വം കവിതയെഴുതിയ കവിയാണ് അദ്ദേഹം.
ഇതുപോലെ പുതുയുഗചേതനയെപ്പറ്റി യുക്തിപൂർവ്വം ചിന്തിക്കു കയും, ചിന്തയെ വൈകാരികാനുഭൂതിയിൽ അലിയിക്കുകയും ചെയ്യാൻ കഴിഞ്ഞ കവികൾ വേറെയില്ല. വിപ്ലവക്കലികൊണ്ടു പാടിയവരുണ്ട്. വിപ്ലവത്തെ സമചിത്തതയോടെ സമീപിക്കുകയും അംഗീകരിക്കുകയും ചെയ്തവരുണ്ട്. എന്നാൽ ഏകകാലത്ത് വിപ്ലവാദർശത്തെ വിലയിരുത്തുകയും, വിപ്ലവാവേശത്തോടെ പാടുകയും ചെയ്തവർ ചുരുക്കം. അവരിലും വിശേഷിച്ച് വിപ്ല വത്തിന്റെ ആത്യന്തികൾ കണ്ടറിയുകയും അതിന്റെ സർഗ്ഗാത്മ കവും സംഹാരാത്മകവുമായ രണ്ടു വശങ്ങളെക്കുറിച്ചും ഉള്ളിൽത്തട്ടി ചിന്തിക്കുകയും ചിന്തിക്കാതെ ഉറങ്ങുകയോ ചിന്തി ക്കാതെ ആവേശത്തിൽ മുഴുകുകയോ ചെയ്യുന്നവരെ ഉണർത്തി ചിന്തിപ്പിക്കുകയും ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്ത കവി വൈലോപ്പിള്ളിയാണ്.
പുരുഷായുസ്സിന്റെ ഉത്തരാർദ്ധത്തിലേക്ക് കടക്കുന്നതിനുമുൻപേ അതിനെക്കുറിച്ചുള്ള ഭയാശങ്കകളും അതുസംബന്ധമായി വന്നു ചേരുന്ന ആത്മീയവും മാനസികവുമായ ഹാസവും ചിലരെ പീഡിപ്പിക്കുന്നു. വ്യക്തിതനയിൽ തനിയേ വന്നു ചേരുന്ന അത്യഗാധമായ ഒരു പരിണാമമാണിതെന്നും, ഓരോ വ്യക്തിത നയ്ക്കും പ്രഭാതവും മദ്ധ്യാഹ്നവും സായാഹ്നവുമുണ്ടെന്നും, മദ്ധ്യാഹ്നത്തിൽ നിന്ന് പെട്ടെന്ന് അപരാഹ്നത്തിലേക്കു കടക്കുന്ന തോടെ വലിയൊരു പതനബോധമുണ്ടാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വൈലോപ്പിള്ളിയുടെ കവിതകളിൽ പല പ്പോഴും ഇതു രണ്ടും പ്രച്ഛന്നവേഷങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വാർദ്ധക്യത്തെക്കുറിച്ചുള്ള ഭീതിബോധങ്ങൾ ചില കവിതകളിൽ മറ നീക്കി പുറത്തുവന്നിട്ടുമുണ്ട്.
എന്നാൽ ജീവിതചഷകം മോന്തുമ്പോൾ ഒരു തുള്ളി ബാക്കി വയ്ക്കാതെ ഭംഗിയായി ആസ്വദിക്കുന്ന അനുഭവവും പിള്ളിയുടെ ചില കവിതകളിൽ കാണാം. എല്ലാ കലകളിലും വച്ച് മഹത്തരമാണ് ജീവിതകല എന്നറിഞ്ഞ ഊഞ്ഞാലിലെ വൃദ്ധൻ നിത്യയൗവനഭൂഷിതനാണ്. കയറുകൊണ്ട് ആത്മാവിനു കൊല കുടുക്കുണ്ടാക്കാം. ശരീരത്തിന് ഇരുന്നാടി ഉല്ലസിക്കാനുള്ള ഊഞ്ഞാലുണ്ടാക്കാം. രണ്ടാമതു സാധിച്ചുവെന്നതാണ് ആ വൃദ്ധന്റെ വിജയം. ജീവിതത്തിലെ മൂന്നാമത്തെ ദശയെന്ന് യുങ് വിശേഷിപ്പിക്കുന്ന വാർദ്ധക്യത്തെ (ബാല്യകൗമാരങ്ങൾ, യൗവ്വനം, വാർദ്ധക്യം) കലാപരമായി ആസ്വദിക്കാൻ ആ വൃദ്ധനും കണ്ട ത്തിയിരിക്കുന്നു. സർവ്വാത്മനാ ജീവിതത്തെ സ്നേഹിക്കാൻ പഠി ച്ചിരിക്കുന്നു അയാൾ.
കേരം തിങ്ങുന്ന കേരളീയാന്തരീക്ഷവും അതിന്റെ ഔന്നത്യവും സാംഗോപാംഗ മഹത്വവും വൈലോപ്പിള്ളി കവിതയുടെ വൈശിഷ്ട്യം തന്നെ. ഇളനീർ പോലുള്ളതിന്റെ മാധുര്യവും നൈർമ്മല്യവും അതിൽ വ്യാപിച്ചു കിടക്കുന്ന കുളിർമ്മയാണ്. എം.എൻ. വിജയൻ പ്രസ്താവിച്ചതുപോലെ അതു കേരളത്തിന്റെ ബാഹ്യപ്രകൃതി മാത്രമല്ല, സംസ്കാരത്തിന്റെ ആകെത്തുകയാ കുന്നു. കേരളീയ ഗ്രാമീണജീവിതത്തിന്റെ സൗഭാഗ്യങ്ങളും, വേദ നകളും, ആനന്ദങ്ങളും, സ്വപ്നങ്ങളും, സങ്കൽപങ്ങളും യാഥാർത്ഥ്യങ്ങളും, മമതകളും ആവേശങ്ങളും ഏറ്റവുമധികം പദേപദേ സ്പന്ദിക്കുന്ന കാവ്യസഞ്ചയനമാണ് വൈലോപ്പിള്ളി യെന്ന സംക്രമ പുരുഷന്റേത്.
തിരുവാതിര രാവിൽ മുപ്പതു കൊല്ലം മുമ്പുള്ള ഊഞ്ഞാലും നിലാവും ഓർക്കുന്ന കവി ഊഞ്ഞാൽ കെട്ടിയ മുതുക്കൻ മാവിന്റെ രാഗഭാവങ്ങൾ വർണ്ണിക്കുന്നു. മുതുമാവ് ഇന്നും പൂത്തത് അന്നത്തെ തിരുവാതിര രാവിന്റെ ഓർമ്മ നുകർന്നിട്ടാണ്. കവിയും ഭാര്യയും ഊഞ്ഞാലാടിയ ഓർമ്മയിൽ പൂത്ത മുതുമാവിൽ ഉണ്ണിമാ ങ്ങകൾക്കായി ഒരു ഊഞ്ഞാലു കെട്ടി. അത് വിരിഞ്ഞുവന്ന മാമ്പു കളുടെ പൂങ്കുലയിൽ ഉണ്ണിമാങ്ങകൾ ഉറക്കമാണ്. അവയുടെ കുഞ്ഞുരൂപത്തെ ഉറക്കമായി സങ്കൽപ്പിക്കുന്നു. ചിരിച്ച് തുള്ളുന്ന ബാല്യവും ചിന്തകളില്ലാതെ ഉറങ്ങുകയാണ്. തുടർന്ന് ഉണ്ണിമാ ങ്ങയ്ക്കും കൗമാരമാകുന്നു. അതിന് കാലംവരണം. മാങ്ങ ഉണ്ടായ കാലത്തിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലേക്ക് എത്തിച്ചേരാൻ കൗമാരത്തിന് ഇത്തിരി കാലം വേണമെന്ന് കവി സങ്കൽപ്പിക്കുന്നു. ഈ വരികളിൽ മുതുമാവിന്റെ കൗമാരസ്വപ്നങ്ങൾ കവി കണ്ട ടുക്കുന്നു.
തിരുവാതിര രാവിന്റെ ഓർമ്മയിൽ വീണ്ടും പൂക്കുന്ന മുതുമാവിനും, മാമ്പൂവിന്റെ മദഗന്ധമുള്ള കൗമാരമാണിപ്പോൾ. പ്രായമായ കവിയുടെ തിരുവാതിര രാവ് നുകരുന്ന വേളയിൽ ഊഞ്ഞാൽ കെട്ടിയ മുതുമാവിനും കൗമാരസ്വപ്നങ്ങളുണ്ടായി യെന്ന് വളരെ വ്യംഗമായി മാധുര്യത്തിൽ, പ്രണയലോലുപമായ മനുഷ്യ മനസ്സിന്റെ ഇണക്കത്തിൽ പ്രകൃതിയേയും ആവിഷ്ക്ക രിക്കലാണ്. മുതുമാവിന്റെ കൗമാരം പ്രായമായ കവിയുടെ മുപ്പ തുകൊല്ലം മുമ്പുള്ള യൗവന സുരഭിലമായ നിമിഷങ്ങളെപ്പോലെ യാണ്. ഇത് കവിയും പ്രകൃതിയും യൗവ്വനദൃഷ്ടിയിൽ ഒന്നാണെന്ന് അറിയിക്കുന്നു. വികലമായ ഹൃദയരാഗങ്ങൾ ഈ പ്രകൃതിക്കും ഉണ്ട്. അതിൽ ഊഞ്ഞാൽ കെട്ടിയാടുവാൻ താൻ പ്രേരിതനാകുക മാത്രമാണ് എന്ന് കവി പറയുന്നു.
Question 19.
“അവ്യവസ്ഥിതത്വം കവിതയുടെ സ്വഭാവമാണ്. അർത്ഥമുള്ളത് കവിതയല്ല; അതിനപ്പുറമുള്ളതാണ് കവിത” – എം. എൻ. വിജ യന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പഠി ച്ചിട്ടുള്ള ഒരു കവിതയെ ആസ്പദമാക്കി സ്വാഭിപ്രായം വിശദമാ ക്കുക.
Answer:
എം.എൻ.വിജയൻ വാക്കിന്റെ കാണാമറയത്തുള്ള അർത്ഥങ്ങൾ അറിഞ്ഞ ചിന്തകനാണ്. ഒരു കല്ല് മുന്നോട്ട് പോകുമ്പോൾ അതിനു പിറകിലെ കൈകളുടെ പിന്നാക്കം പാരമ്പര്യത്തിലേക്ക് നീങ്ങുന്ന ആയമാണെന്ന് മനസ്സിലാക്കിയ പണ്ഡിതനാണ്. അർത്ഥ ത്തിനപ്പുറത്തെ കവിതയെ സഹ്യന്റെ മകനിലെ മസ്തകകടാഹ ത്തിൽ പിശാചുക്കൾ മന്ത്രിക്കുന്നതിൽ കണ്ടെത്തിയ വിമർശക നാണ് എം.എൻ. വിജയൻ.
കവിതക്ക് വാക്കിന്റെ പരമ്പരാഗതമായ അർത്ഥമുണ്ട്. വാഗർത്ഥ ത്തിന്റെ പാരമ്പര്യത്തെ മറികടക്കുന്ന വിശേഷപ്പെട്ടതും കാവ്യാത്മക വുമായ അർത്ഥമുണ്ട്. ഇതിൽ അക്കിത്തത്തിന്റെ വരിയെ എന്റെ മുന്നിൽ വിരുന്നുവന്ന അതിഥിയായി ഞാൻ നിരീക്ഷിക്കുകയാണ്.
“വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദമെന്നത് വാഗർത്ഥ ത്തിന്റെ പരിചിതമായ ആശയത്തിനപ്പുറത്തേക്ക് മലയാളിയെ വളർത്തിയെടുത്തു. വെളിച്ചമെങ്ങനെ ദുഃഖമാകുന്നു? ഇരുട്ട ങ്ങനെ സുഖകരമാകുന്നു? എന്നതിൽ ഇതിനെ അംഗീകരിക്കുന്ന കവിയുടേയും വായനക്കാരുടേയും ദുഃഖം ഊറിവരുന്നു.
നാം തീരെ പ്രതീക്ഷിക്കാത്ത അർത്ഥശേഷിയുള്ള വരിയാണിത്. വെളിച്ചം സുഖമാണെന്നും ഇരുട്ട് കഠിനമാണെന്നും നമ്മുടെ മത പരായ അന്തരീക്ഷത്തിൽ നാം കേട്ടവയാണ്. ഈശ്വരനെ പ്രകാ ശമായി കണ്ട് തിന്മയെ ഇരുട്ടായി ഭയപ്പെടുന്ന നമ്മുടെ മനസ്സിന്റെ അച്ചുതണ്ടിനേറ്റ് സുനാമിത്തിരയടിയാണ് അക്കിത്തത്തിന്റെ ഈ പ്രയോഗം.
നാം കണ്ട്, നാം ജീവിച്ച വെളിച്ചങ്ങൾ പ്രായോഗികജീവിതത്തിൽ ദുഃഖം നൽകുന്നു. ചില ഇരുട്ടുകൾ വളരെ സുഖപ്രദമാണ്. ഇത് സ്വപ്നവും അവയുടെ തുടർച്ചയും അനുഭവിച്ച ഓരോ വ്യക്തി യുടേയും ആന്തരികമായ സംഭ്രമങ്ങളാണ്. ഇതിന് കവിതയുടെ രൂപത്തിനകത്ത് എരിയിച്ചെടുക്കുകയാണ് ഈ വരിയ്ക്കു നിർവ്വ ഹിക്കുന്ന അർത്ഥധർമ്മം.
ഇവിടെ കവിത അർത്ഥത്തിനപ്പുറത്ത് വിശാലമായൊരു ജ്ഞാന ബോധത്തിലേക്ക് പ്രവേശിക്കുന്നു. വെളിച്ചത്തിനും ഇരുട്ടിനും ബഹുമുഖമായ അർത്ഥവിശേഷങ്ങൾ ലഭിക്കുന്നു. മതപരമായ അർത്ഥങ്ങൾ നിശ്ശേഷം പിൻവലിയുകയും മര്യാദകൾ, ബഹുമാ നങ്ങൾ, ആദരവുകൾ, സ്നേഹം പ്രകടിപ്പിക്കൽ എന്നീ വെളിച്ച ങ്ങളിലെല്ലാം ദുഃഖമുണ്ടെന്നും ഇവയൊന്നുമില്ലാത്ത ഇരുണ്ട ജീവി തങ്ങളിൽ ചില സുഖങ്ങളുണ്ടെന്നും കവിത ധ്വനിപ്പിക്കുന്നു. എം. എൻ. വിജയന്റെ ചിന്തക്ക് തിടംവച്ച പ്രയോഗമാണിത്.
Question 20.
“എല്ലാവരും തുല്യരല്ലാത്ത വ്യവസ്ഥിതിയിൽ, സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും വേണ്ടി പാർശ്വവൽകൃതർ നടത്തുന്ന സമര ങ്ങൾക്ക് പുതിയ തന്ത്രങ്ങൾ സ്വീകരിക്കേണ്ടി വരും” – ‘മത്സ്യം’ എന്ന കവിത ഇത്തരമൊരു സന്ദേശം നൽകുന്നുണ്ടോ? – വിശ കലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
ഏതൊരു ജീവിയും തന്റെ പരിസരവും ജീവിതവും സമരസ പെടുത്തി മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നു. ജീവിതാസ ക്തിയാണ് പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷവും സംതൃപ്തിയും നേടുവാൻ ജീവിയെ പ്രേരിപ്പിക്കുന്നത്.
എല്ലാ ജീവിയും ഓരോ പ്രശ്നങ്ങളെ പരിഹരിച്ച് സംതൃപ്തി നേടു ന്നു. പ്ലഷർ പ്രിൻസിപ്പളിന് വിധേയമാണ്. ജീവിതം കൈനീട്ടിത്ത രുന്നവയെയെല്ലാം സ്വീകരിക്കുവാനും അവ സ്വീകരിക്കുവാനും അത് ജാഗരൂകമാണ്.
ടി.പി. രാജീവിന്റെ മത്സ്യം വ്യതിരിക്തമായ വഴി തെരഞ്ഞെടുത്തു. മത്സ്യത്തിന്റെ അതിജീവനം അതിന്റെ നിലനിൽപ്പിന്റേതായിരുന്നു. അതിന്റെ ജീവിതസാഹചര്യങ്ങൾത്തന്നെ അതിനെ ദഹിപ്പിക്കുന്ന ദാരുണമായ പതനമാണ് നാം കാവ്യാവസാനത്തിൽ കാണുന്നത്. ഇന്നത്തെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്നതിന് മുമ്പ് മത്സ്യത്തിന്റെ അതിജീവന സാഹചര്യങ്ങളോടായിരുന്നില്ല. തന്നെ ഇരയാക്കുന്നവരോടാണ് അത് പൊരുതിയത്.
ടി.പി. രാജീവന്റെ മത്സ്യം അതിജീവനത്തിന്റെ രണ്ട് തലങ്ങൾ മറി കടക്കുവാൻ ശ്രമിക്കുന്നു. അത് കടൽത്തിരയോട് പൊരുതി നിന്നത് അതിന്റെ ചെറുരൂപത്തിന്റേതായ പരിമിതികൾക്കൊണ്ടാ ണ്. വേലിയേറ്റത്തിൽ ഏറ്റവും മുകളിലും വേലിയിറക്കത്തിൽ ഏറ്റവും താഴെ രഹസ്യങ്ങൾക്കടിയിലും. അത് കഴിഞ്ഞപ്പോൾ ഈ കടൽത്തിരകൾക്ക് പുതു അർത്ഥങ്ങൾ ലഭിക്കുന്നു. ഇവിടെ കടൽത്തിരകൾ വെറും ജലപ്രവാഹമല്ല; പകരം ചില പുതിയ ഘട്ടങ്ങൾ, പുതിയ ഉണർവുകൾ, സാംസ്ക്കാരികമായും സാമു ഹമായും ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ എന്നിവയാണ്. അത് പുതിയ രാഷ്ട്രിയമാകാം. പ്രത്യയശാസ്ത്രമാകാം. ഏതായാലും മത്സ്യത്തിന്റെ പൊരുതൽ നിലനിൽക്കുന്നതിനോടോ നിലനിൽക്കേ ണ്ടതിനോടോ ആയിരുന്നു. അത് കടലിലെ ഒഴുക്കിനു നേരെയോ ഒഴുക്കിനെതിരേയോ ആയിരുന്നു.
തിരകളിൽ പെടുക എന്നതാണ് മത്സ്യങ്ങളുടെ ജീവിതം. തിര പോകുന്ന ഒഴുക്കിൽ മത്സ്യവും പോകുന്നു. വേലിയേറ്റത്തിലും വേലിയിറക്കത്തിലും, മത്സ്യത്തിന് അതിശയകരമായ ഒന്നും ചെയ്യാ നാവില്ല. പക്ഷെ ഈ ചെറുമത്സ്യം അവിടെയും തന്റെ വ്യതിരിക്ത ത, വ്യക്തിത്വം സൂക്ഷിക്കുന്നു. സമൂഹത്തിലെ വേലിയേറ്റങ്ങളിൽ അതേറ്റവും തലപ്പത്താണ്. എല്ലാ കൊടികൾക്കും മീതെയാണ്. വേലിയിറക്കങ്ങളിൽ എല്ലാ രഹസ്വങ്ങൾക്കും അടിയിൽ മൗനി യാണത്. വേലിയേറ്റത്തിന്റെ ശബ്ദലോകവും വേലിയിറക്കത്തിന്റെ നിശ്ശബ്ദതയും മത്സ്യത്തിന്റെ അതിജീവനം സാധ്യമാക്കുന്നു. ചില പ്രതിബദ്ധങ്ങൾ ഈ ചെറു മത്സ്യത്തിനുണ്ട്.
തുടർന്ന് മത്സ്യത്തിന്റെ ആത്മോന്നതിയുടെ ദൃശ്യങ്ങളാണ് കാണു ന്നത്. അവനൊരു ഇരയായി മാറുന്നില്ല. വലക്കണ്ണിക്ക് അവനേ ക്കാൾ ചെറുതായി ഇരപിടിക്കാനാകുന്നില്ല. ചൂണ്ടക്കൊളുത്തു കൾക്ക് അവനെ കുരുക്കാനായുള്ള വളച്ചിൽ കിട്ടുന്നില്ല. വായ്ത്തലകൾക്ക് അവന്റെ വേഗവും കിട്ടുന്നില്ല. ഇതെന്താണ് സൂചിപ്പിക്കുന്നത് ? ഈ ചെറുമത്സ്യത്തെ വേട്ടയാടുന്ന സമൂഹ ത്തിന് ഇതിനെ കൊരുത്തെടുക്കുവാനുള്ള ഉപായമൊന്നും ലഭി ചിട്ടില്ല. മത്സ്യത്തിന്റെ ചെറുരൂപവും അതിന്റെ വളവും വേഗവും അതിനെ നിലനിർത്തുന്നു.
തുടർന്ന് കാണുന്നത് കച്ചവടത്തിന്റേയും കാലവ്യതിയാനങ്ങളു ടേയും മഹത്വവൽക്കരിക്കുന്ന കഥകളുടേയും ലോകത്ത് മത്സ്യം പൊരുതുന്നതാണ്. പരുന്തിന് കാണുവാൻ പോലും കഴിയുന്നി ല്ല. ഉപ്പളങ്ങളിൽ അകപ്പെടുന്നില്ല. മഞ്ഞുധ്രുവങ്ങൾ നിസ്സഹായ മാകുന്നു. ഒരു കഥയിലും അവൻ പിടികൊടുക്കുന്നില്ല. ഒരു ചന്തയിലും നാണംകെട്ട് വിൽപ്പന വസ്തുവായില്ല. ഒരു കാഴ്ച ബംഗ്ലാവിലും കാഴ്ചവസ്തുവായില്ല. ഈ മത്സ്യത്തിന്റെ ആത്മാ ന്നതിനും അഭിമാനവും മത്സ്യത്തെ വേറിട്ടതാക്കുന്നു.
ഇങ്ങനെ മത്സ്യത്തിന്റെ സ്വത്വബോധത്തെ തകർക്കുവാൻ കഴി യാത്ത ഒരു ലോകമാണ് നാം കാണുന്നത്. മത്സ്യത്തിന്റെ നിരന്തര മായ പൊരുതലാണ് മത്സ്യത്തിന്റെ കരുത്ത്. ചെറിയതായിരിക്കു ന്നതിന്റെ നിസ്സാരതയാണ് മത്സ്യത്തിന്റെ പൊരുതലിന് ശക്തിപക രുന്നത്.
മത്സ്യത്തിന്റെ പൊരുതൽ അവസാനിക്കുന്ന ഒരു ഘട്ടം കൂടി നാം കാണുന്നു. അതിലാണ് പൊരുതുന്ന മത്സ്വത്തിന്റെ അതിജീവന ത്തിന്റെ യഥാർത്ഥ രൂപം കാണുന്നത്.
മത്സ്യം പിന്നെയും പൊരുതുന്നത് സത്യമറിയാതെയാണ്. തന്റെ വേഗതയെ മറികടക്കുന്ന ഒരു വായ്ത്തലയും വേട്ടയാടുന്നവ രുടെ കൈവശമില്ല. പക്ഷേ, മത്സ്യത്തിന്റെ വേഗതയെ മറികട ക്കുന്ന ഒന്ന് അതിന്റെ ജീവസാഹചര്യത്തിന് സംഭവിച്ചിരിക്കുന്നു. അത് ജീവിക്കുന്ന കടൽ മുഴുവൻ ദഹിക്കുകയാണ്. അത് അറി യാതെ വീണ്ടും ചുട്ടുപഴുത്ത സൂചിപ്പൊട്ട് പോലെ പായുന്ന മത്സ്യം അതിജീവനത്തിന്റെ ശക്തമായ പ്രതീകമാണ്.
ഈ കവിതക്ക് ബിംബങ്ങളുടെ ഭാഷയില്ല. മത്സ്യമെന്ന പ്രതി കത്തെ ആവിഷ്ക്കരിക്കുന്ന ശക്തമായ കവിതയാണ്. മഹാഭാര തത്തിലെ സംഘർഷങ്ങൾ ഇന്നിന്റെ കുടുംബ, രാഷ്ട്രീയ പശ്ചാ ആലങ്ങളെ വിവരിക്കുവാൻ സാധ്യമാകുന്ന പ്രതീകമാകുന്നതു പോലെയാണ് ഈ കവിതയിലെ മത്സ്യം. ഇത് ഒരു പ്രതീകമാണ്. അതിജീവനത്തിന്റെ പ്രതീകം.
സാധാരണ ജീവിതത്തിൽ സാധാരണ വ്യവഹാരത്തിൽ കാണുന്ന ഒരു പ്രതിഭാസം അതിന്റെ സ്വയമേയുള്ളതിൽ നിന്നും വ്യത്യസ്ത മായോ അതിൽ കൂടുതലായോ വ്യാപകമായി വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതീകമായി മാറുന്നു. ഇവ ഒരു രചനക്കകത്ത് സമഗ്രതയിൽ നിന്നുകൊണ്ട് അനേകം വസ്തുക്കളെ പ്രതിനി ധാനം ചെയ്യുമ്പോഴാണ് പ്രതീകമുണ്ടാകുന്നത്. ഇല്ലെങ്കിൽ അവ ബിംബങ്ങളാണ്. മത്സ്യം അതിജീവനത്തിന്റെ ജീവിതസാഹചര ത്തിൽ തളരാതെ കാലാവസ്ഥയോടും പ്രതിലോമശക്തികളോടും അടരാടി വന്നു നിൽക്കുന്നത് വലിയൊരു തകർച്ചയിലാണ ങ്കിലും മത്സ്യം പൊരുതുകയാണ്. ഈ പൊരുതൽ ഒരു പ്രതീക മാണ്. അതിജീവനത്തിനായി ഏതൊരു വ്യക്തിയും പരിശ്രമിക്കു ന്നതിന്റെ പ്രതീകം.
മത്സ്യം കഴിയുന്ന കടൽ ദഹിച്ചതെന്തുകൊണ്ട് എന്നതിന്റെ ഉത്തരം മത്സ്യത്തെ പിടിക്കുവാൻ വരുന്നവരുടെ ദൃശ്യങ്ങളിലുണ്ട്. ഉള്ള ങ്ങളും ചന്തകളും കാഴ്ചാലയങ്ങളും വലക്കണ്ണികളും ചൂണ്ട ക്കൊളത്തുകളും ആണ് കടലിന്റെ രക്തത്തെ ഭ്രാന്തുപിടിപ്പിക്കു ന്നത്. അതിന് എതിരായി നിൽക്കുന്നതാണ് മത്സ്യത്തിന്റെ പൊരു തൽ.
കാവ്യഭാഗം വായിച്ച് 21 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക. (2 സ്കോർ വീതം
(3 × 2 = 6)
ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും, കണ്ണിൽ നിന്നു പോയ്മറയാപ്പൊൻകിനാക്കൾപോലെ!
പൊന്നു വയ്ക്കേണ്ടിടത്തൊരു പൂവ് മാത്രം വച്ചു കൺതുറന്നു കണികണ്ടു ധന്യരായോർ നമ്മൾ!
പൂവിരിയേണ്ടിടത്തെല്ലാം പൊന്നുതുക്കാനല്ലോ പുതിയിന്ന് നമു ക്ക് പൊന്നാൾ പൂക്കും നെഞ്ചിൽ! എങ്കിലുമിക്കണിക്കൊന്ന പൂത്തുനില്പു വീണ്ടും, മൺചിരാതിൽ നിന്നഴകിൻ നൂൽത്തിരി കൾ പോലെ! ചന്തയിൽ നിന്നഞ്ചുരൂപയ്ക്കെന്നെയൽക്കാർ വാങ്ങി ക്കൊണ്ടുവന്ന കൊച്ചുശീമക്കൊന്നമലർ കാൺകെ തന്റേതല്ലാ ക്കിടാവിനെക്കണ്ട് തള്ളയെപ്പോൽ എന്റെ മുത്തശ്ശിക്കു പഴങ്കണ്ണ് കലങ്ങുന്നു!
(എന്തിനിന്നും പൂത്തു – ഒ. എൻ.വി)
Question 21.
കണിക്കൊന്ന പൂക്കുന്നതിനെ കവി എന്തിനോടെല്ലാം സാദൃശ്യ പെടുത്തുന്നു?
Answer:
കണ്ണിൽ നിന്ന് പോയ്മറഞ്ഞകിനാക്കളോടും, മൺചിരാതിലെ അഴ കുള്ള നൂൽത്തരികളോടും ആണ് കണിക്കൊന്ന പൂക്കുന്നതിനെ കവി സാദൃശ്യപ്പെടുത്തുന്നത്.
Question 22.
ഇക്കാലത്തെ മനുഷ്യരുടെ പുതിയെക്കുറിച്ച് പറയുന്നതിലൂടെ കവി അർത്ഥമാക്കുന്നതെന്ത്?
Answer:
പരിസ്ഥിതിയെ മറന്ന് സമ്പത്തിനു പിന്നാലെ പായുന്ന മനുഷ്യരെ ക്കുറിച്ചാണ് കവി സൂചിപ്പിക്കുന്നത്.
Question 23.
ചന്തയിൽനിന്ന് വിലകൊടുത്തുവാങ്ങിയ കൊന്നപൂവ് കാണ മുത്തശ്ശിക്കുണ്ടായ ഭാവമാറ്റം എന്ത്?
Answer:
തന്റേതല്ലാത്ത കിടാവിനെ കണ്ട് തള്ളയെപ്പോലെ മുത്തശ്ശിയുടെ പഴങ്കണ്ണ് കലങ്ങി.
24 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 എണ്ണത്തിന് ഒന്ന രപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം. (1 × 8 = 8)
Question 24.
‘ശാസ്ത്രക്രിയ’ എന്ന കഥയിലെ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്കാരം എത്രത്തോളം ഉചിതമായിരി ക്കുന്നു? കഥാസന്ദർഭങ്ങൾ വിശകലനം ചെയ്ത് വിലയിരുത്തുക.
Answer:
പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടികാ ണിക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി എന്ന കഥാ കാരൻ ശസ്ത്രക്രിയ എന്ന കഥയിലൂടെ കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം കാണിക്കുന്ന അവഗണനയും അസ ഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെ ടുത്തലാണിത്. പുതിയ കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവ നായും സ്വീകരിക്കാതെ പഴയതിൽ നിന്ന് നവവൽക്കരിക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മയുടെ ഗർഭാശയ ശസ്ത്രക്രിയയോടു കൂടിയാണ് കഥ തുടങ്ങുന്നത്. ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവ മാറ്റങ്ങൾ കഥയി ലൂടെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
അമ്മയുടെ താൽപ ര്യത്തിനായി സത്യം മാറ്റിവെയ്ക്കുന്ന കഥാകാരൻ അഭിനന്ദാർഹ മായ സ്ഥാനം വായനക്കാരന്റെ മനസ്സിൽ നേടിയെടുക്കുന്നു. വല്ല പ്പോഴും അവധിക്ക് വരുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കാൻ വ്യഗ്രതകാട്ടുന്ന മലയാളി സമൂഹത്തിന്റെ നേരെ ഒരു തിരുത്താണ് ശസ്ത്രക്രിയ എന്ന കഥ. അമ്മ എന്ന യാഥാർത്ഥ്യം അനുഭവ ത്തിന്റെ തീഷ്ണതയാണെന്ന തിരിച്ചറിവ് ചിന്തോദ്ദീപകമാണ്. അവിടെ സകല സൗന്ദര്യ ശാസ്ത്രവും പകച്ചുനിൽക്കയാണ്. അമ്മ യുടെ മകനായി സ്വയം മാറ്റത്തിന് വിധേയനാകുന്ന കഥാകാരൻ വ്യത്യസ്തമായ അനുഭൂതി തലങ്ങൾ അനുഭവിക്കുകയാണ്. അദ്ദേഹം ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം കണ്ടെത്തുന്ന ബാല്യകാ ലത്തേയ്ക്ക് ഊളിയിട്ടു മുന്നേറുന്നു. പുൽക്കൊടിയിൽ നിന്ന് മുത്തുതുള്ളികൾ ഇറ്റുന്നതുപോലെയായിരുന്നു നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്.
സമയത്തിന് ഇങ്ങനെയും ഒരു താള മുണ്ടോ? അമ്മയുടെ അരികിലേയ്ക്ക് തിരികെയെത്തുന്ന കഥാ കാരന്റെ രണ്ടാം ബാല്യമാണ് ഈ അനുഭവം. ഈ അനുഭവത്തിൽ ജീവിക്കുന്ന അയാൾ തന്റെ ജോലിപോലും വല്ലാത്തൊരു വച്ചു കെട്ടായി തനിക്ക് തോന്നിയെന്ന് പ്രകടിപ്പിക്കുമ്പോൾ കുഞ്ഞാകാ നുള്ള സ്വാതന്ത്ര്യവും ഇഷ്ടവും ഇടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് തിരിച്ചറിയുകയാണ്. അതി ലൂടെ കഥ മുന്നേറുമ്പോൾ കഥാകാരനും വായനക്കാരനും അൽപനേരത്തേയ്ക്കെങ്കിലും ശസ്ത്രക്രിയയുടെ കാര്യം വിസ്മ രിക്കുന്നു. പെട്ടെന്ന് മറഞ്ഞുപോയ ഒരു കാര്യം ഓർമ്മപ്പെടുത്തു ന്നപോലെയാണ് കഥാകാരൻ വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തേക്കണഞ്ഞത്’ എന്ന വാചകത്തോടെ കഥയി ലേയ്ക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്.
അമ്മയെ ഓപ്പറേ ഷന് കിടത്തുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാൻ ഹെപ്പോ ക്രാറ്റസിന്റെ ഫോട്ടോയിൽ ആലേഖനം ചെയ്ത വചനങ്ങൾ മന സ്സിൽ യാന്ത്രികമായി ഉരുവിടുമ്പോൾ ശസ്ത്രക്രിയയ്ക്ക് മുൻപ് അമ്മയും ഓപ്പറേഷൻ സമയത്ത് മകനും സ്വന്തം മാനസിക രക്ഷയ്ക്ക് രണ്ടുതരം സങ്കേതങ്ങളിൽ അഭയം തേടുന്നതായി കാണാം. എന്നാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു. ഗർഭധാരണ അറ മുറിഞ്ഞു വീണപ്പോൾ താൻ ഒരുകാലത്ത് കിടന്ന് തനിക്ക് സംരക്ഷണം നൽകിയ ഒരിടമാണെന്ന ചിന്ത വായനക്കാർക്ക് അദ്ദേഹം നൽകി. ഓപ്പറേഷനു ശേഷം വേദന മുക്തയായ അമ്മ മകനെ സ്നേഹ പൂർവ്വം നോക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അനേകം സാധ്യതകൾ വരികൾക്കിടയിൽ ഒളിഞ്ഞ് അർത്ഥം വിതറുന്ന കഥ യാണിത്.
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ് റോഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആധിയോ ആശ കയോ ഒന്നുമില്ലാതെ സാന്ദ്രമായ മുഖം. തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തു ന്നു. സ്മരണകൾ എത്ര അടർത്തി നോക്കിയാലും ഇത്രയധികം സമയം തന്നെ നോക്കി നിന്ന അമ്മയെ കണ്ടെത്താനായി അയാൾക്ക് സാധിച്ചില്ല. എന്നാൽ മുടി നരച്ച ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുകയാണ് അ അമ്മയുടെ ഓപ്പറേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്.
അതിന് ആന്തരികമായ പല ഒരുക്കങ്ങളും സംഭവിക്കു ന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂ ടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടു തൽ കൂടുതൽ തരളിതയാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാന സികാവസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്. കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളികഴിയുമ്പോൾ തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല. ഇങ്ങോട്ടു കാണിച്ചോ ഞാൻ തോർത്തിനും, എന്നിങ്ങനെ പറയുന്നിടത്തൊക്കെ ആ ഉചിതഭാവം ഉൾക്കൊ ള്ളുന്നതായി വായനക്കാർക്ക് അനുഭവപ്പെടുന്നു. ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം അനുഭവിക്കു മ്പോഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മ മനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തീർക്കുന്നത്.
അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവ സ്ഥ വരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്. രാത്രിയിൽ അമ്മയുടെ അരികത്ത് കിട ക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ തന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറി യുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞുതു ള്ളികൾ ഇറ്റുന്നതു പോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്. അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടി ചുവാങ്ങുന്ന ഒരുവനായി അയാൾ മാറുകയാണ്. അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപര്യമില്ലാതെ, അയാൾ ഒന്നുകൂടി മുരടനക്കി. അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമതാ വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറിയുന്നു. അയാൾ അതിൽ സന്തോഷി ക്കുകയും ചെയ്യുന്നു.
നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ പുഴപ്പെട്ട് കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കുന്നത്. അമ്മയുടെ മനസ്സമാധാന ത്തിന് വേണ്ടിയാണെന്ന ന്യായീകരണമാണെങ്കിലും അതായിരു ന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കു എന്ന തിരിച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾകൊണ്ട് നിറഞ്ഞതാണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്വവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്, കഥാകാരൻ ആവിഷ്ക്കരിച്ചിരി ക്കുന്നത്. സകല നീതിശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പ ത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതിന്. അവ കാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇടമാണത്.
Question 25.
“കുടുംബഭാരമേല്പിച്ച സമ്മർദ്ദങ്ങൾ കാരണം ഇച്ഛയ്ക്കൊത്തു പ്രവർത്തിക്കാൻ കഴിയാതെ പോയ സ്ത്രീകളുടെ രണ്ട് വ്യത്യസ്ത മുഖങ്ങളാണ് ‘ഓർമ്മയുടെ ഞരമ്പിലെ’ വൃദ്ധയും ‘ലാത്തിയും വെടിയുണ്ടയും’ എന്ന പാഠത്തിലെ തങ്കം നായരും”; – രണ്ട് കഥാ പാത്രങ്ങളെയും താരതമ്യം ചെയ്ത് സ്വാഭിപ്രായം രൂപീകരിക്കുക.
Answer:
ഓർമ്മയുടെ ഞരമ്പ് – എന്ന കഥ സ്ത്രീ സ്വാതന്ത്യത്തിന്റേയും ദേശ സ്വാതന്ത്ര്യത്തിന്റേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും ഇല്ലായ്മയിൽ പിടയുന്ന വൃദ്ധയുടെ ഓർമ്മകളാണ്.
ദേശസ്വാതന്ത്ര്യം: ദേശത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഈ കഥ യിലെ ആവിഷ്ക്കാരം വൃദ്ധയുടെ ജീവിതകാമനകളിലേക്കും വിവാഹത്തിലേക്കും നിറം മാറി രചിക്കപ്പെട്ടിരിക്കുന്നു. വള്ളത്തോ ഈ കവിയുടെ അംഗീകാരത്തെ വൃദ്ധ ഇപ്പോഴും കാണുന്നതു പോലെയാണ് ഓർമ്മിക്കുന്നത്. സാക്ഷാൽ സരസ്വതി തന്നെ എന്ന അംഗീകാരം തന്റെ ശിരസ്സിൽ ഇപ്പോഴും ഉണ്ടെന്ന് കരുതി വൃദ്ധ തന്റെ ശിരസ്സ് തലോടുകയും ചെയ്തു. ഇന്ത്യയിലെ സ്വാതന്ത്ര്യസമ രവും വിദേശ വസ്ത്ര ബഹിഷ്ക്കരണവും കഥയിൽ പറയുന്നു ണ്ട്. അന്ന് സ്വാതന്ത്വാന്ന് വച്ചാൽ എല്ലാവർക്കും വലിയൊരു ഭ്രാന്തായിരുന്നു. ആ പഴയ കാലത്ത് ഖദറേ ഉടുക്കു… തനിക്ക് സ്വന്തമായി കറുത്ത കരയുള്ള സാരിയുണ്ടായിരുന്നതും വൃദ്ധ ഓർക്കുന്നുണ്ട്.
സ്വാതന്ത്ര്യസമരകാലത്തെ ഓർമ്മകൾ കഥയിൽ പിന്നെ വഴിമാറി പോകുകയാണ് ചെയ്യുന്നത്. വൃദ്ധയുടെ വിവാഹ ജീവിതത്തിന്റെ വിക്ഷോഭങ്ങളിലേക്ക് അത് ഒഴുകിച്ചേരുകയാണ് ചെയ്യുന്നത്. അതിനാൽ നാടിന്റെ സ്വാതന്ത്ര്വത്തെക്കുറിച്ചുള്ള കഥയിലെ ആവി ഷ്ക്കാരം ഒരു അരികുപറ്റിൽ മാത്രമായിത്തീരുന്നു.
സ്ത്രീ സ്വാതന്ത്ര്യം : സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ അധികാര ങ്ങളുടെ ഇച്ഛക്കൊപ്പമായിരുന്നു. ഡൽഹിക്കു പോകുവാൻ കഴി യാത്ത സ്ത്രീ, പശുക്കളെ നോക്കാനും അച്ഛന്റെ അസ്ഥിത്തറക്ക് വിളക്ക് വയ്ക്കുവാനുമായി വീട്ടിൽ കഴിയേണ്ടവളാണ്. വൃദ്ധയുടെ ഓർമ്മകളായാണ് ഈ സ്വാതന്ത്ര്യദാഹത്തെ കഥയിൽ ആവിഷ്ക്കരി ക്കുന്നത്. അവരെ വിട്ടുജോലികൾ പറഞ്ഞ് പഠിപ്പിച്ച് ഇരുത്തിയത് മറ്റൊരു സ്ത്രീയാണെന്നത് പുരുഷാധിപത്യത്തിന്റെ ഒരു ഉപാധികാ രമായിട്ടാണ് കാണേണ്ടത്. അതായത് ഭർത്താവിന്റെ അധികാരത്തിൻ കീഴിൽ ഭർത്താവിന്റെ അമ്മയ്ക്ക് സ്വാഭാവികമായി ലഭിക്കുന്ന അധി കാരം. ഭർത്താവിന്റെ അച്ഛന്റെ അസ്ഥിത്തറയിലെ വിളക്ക് തെളിയി ക്കാൻ മരുമകൾ വേണമെന്നത് വീട്ടിലെ അധികാരം ഭർത്താവിനാ ണെന്ന് അറിയിക്കുന്നു. അച്ഛന്റെ അസ്ഥിത്തറയിലെ വിളക്കിനെ ഭർത്താവിന്റെ അസ്ഥിത്തറയിലെ വിളക്കായി കണ്ടിരുന്നുവെങ്കിൽ ആ വീട്ടിലെ അധികാരം ഭർത്താവിന്റെ അമ്മയുടേത് ആകുമായിരു ന്നു. മരുമകളായിരുന്ന വൃദ്ധയുടെ ഓർമ്മകളിൽ ഡൽഹി കാണു ന്നതിനുള്ള കൊതിയും ഭർത്താവിനോടൊപ്പം ആയിരിക്കുവാനുള്ള ആഗ്രഹവും ഇല്ലാതാകുകയാണ്.
ആവിഷ്ക്കാര സ്വാതന്ത്ര്യം: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ചുട ലയായിരുന്നു വൃദ്ധയുടെ ജീവിതം. വള്ളത്തോൾ അഭിനന്ദിച്ച ഈ എഴുത്തുകാരിയെ ഭർത്താവിന്റെ വീട്ടുകാർ അംഗീകരിച്ചി ല്ല. സമ്മേളനത്തിന് കവിത വായിച്ച പെൺകുട്ടിയെ ഇഷ്ടപ്പെട്ട തിനെച്ചൊല്ലി ഭർത്തൃഗൃഹത്തിൽ പ്രശ്നങ്ങളുണ്ടായി. പെണ്ണായാൽ ചോറും കറീം വയ്ക്കണം എന്നതാണ് ഭർത്ത്യവീട്ടിലെ പൊതു വിചാരം.
മാത്രമല്ല, ഡൽഹിക്ക് പോകാൻ കൊതിച്ച് വീട്ടിലിരുന്ന സമയത്ത് വീട്ടിലെ ആണുങ്ങളുടെ കള്ളപ്പേരിൽ രചിച്ച കഥയ്ക്ക് സമ്മാനം ലഭിച്ചപ്പോൾ ഭർത്താവ് ആ കഥ സ്വയം എഴുതിയതാണെന്ന് പറഞ്ഞ് സമ്മാനം ഏറ്റുവാങ്ങിയത് ആ വൃദ്ധയുടെ മറവിയിലും തെളിഞ്ഞു നിൽപ്പുണ്ട്. സ്ത്രീ അടുക്കളയിൽ കഴിയാനുള്ളവയാണ്. അടുക്ക ളയിൽ നിന്നും അരങ്ങത്തേക്ക് പ്രവേശിക്കരുതെന്ന് പഴയ ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയുടെ ബലിയാടായിരുന്നു ഈ വൃദ്ധ.
സ്വാതന്ത്ര്യം എന്ന വാക്ക് പറയുമ്പോൾ വയ്പ് പല്ല് ഉന്തിവരുന്ന വികൃതമായ കാഴ്ച പെൺകുട്ടിയെ അലോസരപ്പെടുത്തുണ്ട്. വാർദ്ധക്യത്തിലെത്തിയപ്പോൾ സ്വാതന്ത്ര്യം എന്നു പറയുന്നതു പോലും കാണുന്നവർക്ക് ബീഭത്സമായിത്തീരുന്നു. വൃദ്ധയുടെ ജീവിതത്തിലെ എല്ലാ ദയനീയതയും ഈ കാഴ്ചയിൽ ഉണ്ട്.
തങ്കവും ദേവീബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ. ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരിച്ച റിഞ്ഞ തങ്കം അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കുന്ന തിനു മുമ്പ് ഇരിക്കെ പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തേതിയേ ടത്തിയെക്കുറിച്ച് സംസാരിച്ചതും, തേതിയേടത്തിക്ക് നൽകുവാ നായി നൽകിയ മംഗല്യസൂത്രവും നൽകുവാൻ പരിശ്രമിക്കുക യാണ്. ഇവിടെയാണ് അഗ്നിസാക്ഷി നോവൽ വായനക്കാരനിൽ ഒരു നീറ്റലായി അവസാനിക്കുന്നത്.
തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുക യാണ്. തന്റെ ദേവകിയേടത്തി ദേവീബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തേതി യേടത്തിയെന്ന സമരനായികയെ പത്രത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീ ബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വീണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ്യ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.
എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയാ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടി യേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസ മരസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേ അവർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളി ക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട് ദേവീബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറയുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല; എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്കത്തിന്റെ ഭർത്താവിനുള്ളത്.
സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തികളിൽ കാണുന്നത്. ദേവീബഹന് ധാരാളം പുസ്തകങ്ങളും പത്രങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേ ടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യപ്രവർത്തകയാ യി. തങ്കം പഠിച്ച് ഗൃഹസ്ഥയായി. രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടായത് അവ രുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.