Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf Board Model Paper 2022 to improve time management during exams.
Kerala Plus One Malayalam Board Model Paper 2022 with Answers
Time: 2½ Hours
Total Score: 80 Marks
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് 2 ഉത്തരം തെരഞ്ഞെടുത്തെഴുതുക. (2 സ്കോർ വീതം) (4 × 1 = 4)
Question 1.
കാമുകന്റെ ഓർമ്മയിലെ പ്രണയാർദ്ര നിമിഷങ്ങൾ ആവിഷ്ക്കരി ക്കുന്ന പ്രയോഗങ്ങൾ സന്ദർശനം’ എന്ന കവിതയിൽനിന്ന് എടു ത്തെഴുതുക.
• കനക മൈലാഞ്ചി നീരിൽ തുടുത്ത നിൻ
വിരൽ തൊടുമ്പോൾ കിനാവ് ചുരക്കുക.
• പൊൻചെമ്പകം പൂത്ത കരൾ
• പിടയുന്ന ഏകാന്ത രോദനം
• കവിത പോലും വരണ്ടു പോവുക.
Answer:
• കനക മൈലാഞ്ചി നീരിൽ തുടുത്ത നിൻ
വിരൽ തൊടുമ്പോൾ കിനാവു ചുരക്കുക
• പൊൻ ചെമ്പകം പൂത്ത കരൾ
Question 2.
കവിതയുടെ സ്വഭാവമായ രണ്ട് ആശയ സൂചനകൾ എഴുതുക.
• അർഥത്തിനപ്പുറമുള്ളതാണ് കവിത.
• അവ്യവസ്ഥിതത്വം കവി പ്രയോഗിക്കുന്ന സിംബലുകളിലുണ്ട്.
• എല്ലാവരും ഒരുപോലെ കാണുന്നതാണ് കലാകാരൻ തിര ഞെഞ്ഞെടുക്കുന്ന സിംബലുകൾ.
• പറയാനുള്ളത് നേരെചൊവ്വെ പറയുക.
Answer:
• അർത്ഥത്തിനപ്പുറമുള്ളതാണ് കവിത
• അവ്യവസ്ഥിതത്വം കവി പ്രയോഗിക്കുന്ന സിംബലുകളിലുണ്ട്.
Question 3.
‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രത്തിന് യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?
• കേരളത്തിലെ നാടൻ കൃഷിരീതികൾ ആവിഷ്ക്കരിക്കുന്നു.
• മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള വസുധ പുരസ്ക്കാരം.
• കാഴ്ചശക്തി തീരെയില്ലാത്ത പെൺകുട്ടിയുടെ ഉൾക്കാഴ്ച യുടെ ആവിഷ്ക്കാരം.
• മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ്.
Answer:
• കാഴ്ചശക്തി തീരെയില്ലാത്ത പെൺകുട്ടിയുടെ ഉൾക്കാഴ്ചയുടെ ആവിഷ്കാരം.
• മികച്ചബാലതാരത്തിനുള്ള ദേശീയ അവാർഡ്.
Question 4.
ആൽമരങ്ങളുടെ വേരുകൾ കണ്ടപ്പോൾ ലേഖകന് തോന്നിയത് എന്താണ്?
• ഭൂമിക്ക് വേരുകളിലൂടെ ആയിരിക്കാം ആകാശത്തെ തൊടാ നാകുന്നത്.
• പുഴയുടെ കഥകൾ വേരുകൾ കേൾക്കുന്നതുപോലെ.
• ആകാശത്തുനിന്ന് ഇറങ്ങി വന്ന് ഭൂമിയെ തൊടുന്ന പോലെ.
• മഴയുടെ നനവും പുഴയുടെ കുളിരും വേരുകളിലൂടെ തൊട്ടറിയുന്നപോലെ.
Answer:
• ഭൂമിക്ക് വേരുകളിലൂടെ ആയിരിക്കാം ആകാശത്തെ തൊടാനാ കുന്നത്.
• ആകാശത്തുനിന്ന് ഇറങ്ങി വന്ന് ഭൂമിയെ തൊടുന്ന പോലെ.
Question 5.
‘അരുൾ’ ഇല്ലാത്ത മനുഷ്യൻ എന്തുപോലെയാണ്?
• പ്രത്യാശ നിറഞ്ഞ ജീവി പോലെ.
• മരുവിൽ പ്രവഹിക്കുന്ന അംബുപോലെ,
• പ്രവഹിക്കുന്ന അംബുപോലെ
• നിഷ്ഫല ഗന്ധപുഷ്പം പോലെ.
• ഇമ്പമുള്ള മനസ്സ് പോലെ.
Answer:
• മരുവിൽ പ്രവഹിക്കുന്ന അംമ്പുപോലെ
• നിഷ്ഫല ഗന്ധപുഷ്പം പോലെ
6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് രണ്ടോ മൂന്നോ വാക്വത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം) (3 × 2 = 6)
Question 6.
രക്ഷപ്പെടലിന്റെ സാദ്ധ്യത വിരളമാണ് എന്ന പ്രഖ്യാപനമാണോ മത്സ്വം എന്ന കവിത? സ്വാഭിപ്രായക്കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രതിരോധത്തിന്റെ പ്രതീകമായ മത്സ്യം എല്ലാപ്രശ്നങ്ങളെയും തരണം ചെയ്ത് മുന്നേറുന്നതായാണ് കവിതയിൽ ടി.പി. രാജീ വൻ അവതരിപ്പിക്കുന്നത്. ജീവിതത്തിൽ നമുക്കതിജീവിക്കാൻ വരുന്ന പ്രശ്നങ്ങൾ വിവിധങ്ങളാണ്. സാധ്യതകളുടെ വൈവി ധ്വങ്ങൾ തേടേണ്ടുന്നതിന്റെ ആവശ്യകതയാണ് കവിത ഉന്നയിക്കു ന്നതെന്ന് പറയാം. ചുട്ടുപഴുത്ത സൂചിപ്പൊട്ട് അതിലൊരു സാധ്യ അയാണ്.
Question 7.
‘പുറപ്പെട്ടേടത്താ-
കാരായിരം കാമവൾ നടന്നിട്ടും, – ഈ വരികൾ സൂചിപ്പി ക്കുന്ന സ്ത്രീയവസ്ഥ എന്ത്?
Answer:
സ്ത്രീ ജീവിതങ്ങളുടെ ഇന്നുവരെയുള്ള അവസ്ഥയെ സൂചിപ്പി ക്കുന്നു. മനുഷ്യചരിത്രവും സ്വാതന്ത്ര്യബോധവും ഒരുപാടു മുന്നോട്ടുപോയെങ്കിലും പുരുഷാധിപത്യത്തിന്റെ മർദ്ദന ഉപകര ണമായി ഇന്നുമവൾക്ക് നിൽക്കേണ്ടിവരുന്നു. മാറ്റമില്ല.
Question 8.
പ്രതികൂലമായ കാലാവസ്ഥകളിലും മനുഷ്യന് ആശ്രയമായിരുന്നു ശൈഖ് മുഹദ്ദീൻ അബ്ദുൾ ഖാദിർ ജീലാനി എന്ന സുഫി ശ്രേഷ്ഠൻ, ഇതിനു തെളിവായുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികൾ ചൂണ്ടിക്കാട്ടുക.
Answer:
ശൈഖ് ജീലാനിയുടെ അനുകമ്പയുടെയും വീരകൃത്യങ്ങളു ടെയും ചരിത്രമാണ് മുഹ്യുദ്ദീൻ മാലയിലുള്ളത്. മനുഷ്യന് സംഭ വിക്കാൻ പോകുന്ന അപകടങ്ങളെ സ്വരൂപത്തിൽ കാണിച്ചു കൊടുത്തും ആളുകളുടെ ദുഃഖം മനസ്സിലാക്കി കരിഞ്ഞ മരത്തിൽ കായ്കൾ നിറച്ച് സന്തോഷിപ്പിച്ചും എല്ലാവർക്കും ആശ്രയമായി അദ്ദേഹം നിന്നു.
Question 9.
‘കൈപ്പാട്’ എന്ന ഡോക്യുമെന്ററി സിനിമ ആവിഷ്ക്കരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ രണ്ടെണ്ണം എഴുതുക.
Answer:
‘കൈപ്പാട്’ നിലങ്ങളുടെ പാരിസ്ഥിതിക പ്രാധാന്വമായാണ് ഈ ഡോക്യുമെന്റിന്റെ ചിത്രം പങ്കുവെക്കുന്നത്. പരസ്പരാശ്രിതരായി മനുഷരും ജീവജാലങ്ങളും ജീവിക്കേണ്ടതിന്റെ അവബോധം സൃഷ്ടിക്കുന്നു. പ്രകൃതി എങ്ങനെ എല്ലാവർക്കും അന്നമായി മാറുന്നു എന്ന് ചിത്രീകരിക്കുന്നു.
10 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം) (5 × 4 = 20)
Question 10.
‘ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ-
യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം!’ – മാനവ ജീവി തത്തെക്കുറിച്ചുള്ള കവിയുടെ നിരീക്ഷണം ഈ വരികളിൽ പ്രതി ഫലിക്കുന്നതെങ്ങനെയാണ്?
Answer:
ഊഞ്ഞാലിൽ എന്ന കവിതയിൽ ദാമ്പത്യത്തിന്റെ സൗന്ദര്യഭാവം ആവിഷ്കരിക്കുന്നതോടൊപ്പം ലോക മഹായുദ്ധത്തിന്റെ ഭീകര തയും വിഷമതകളും തുടർച്ചയായി വരുന്നു. എന്നാൽ ജീവിത ത്തിലെ സങ്കടങ്ങൾക്കു മുകളിൽ സന്തോഷത്തിന്റെ വിജയം ആണുണ്ടാകേണ്ടതെന്ന ദാർശനിക ചിന്തയാണ് വരികളിലൂടെ കവി പറയാൻ ശ്രമിക്കുന്നത്. മരണഭയത്തിൽ നിന്നുള്ള നിരാശ യിൽ നിന്ന് പ്രതീക്ഷയുടെ പ്രത്യാശയിലേക്ക് വളർത്തുന്നതാണ്. ആത്മഹത്വക്കുള്ള ഉപകരണമായ കയറിനെ ആനന്ദത്തിനുള്ള ഉപാധിയായി മാറുക എന്നത് ഇങ്ങനെ നമ്മുടെ മനോഭാവങ്ങ ളിൽ മാറ്റമുണ്ടാകണം. പരസ്പര സ്നേഹത്തിലൂടെ ജീവിതത്തിലെ കയ്പുകളെ മധുരതരമാക്കണമെന്ന സന്ദേശമാണ് ഈ വരികളിൽ പ്രതിഫലിക്കുന്നത്.
Question 11.
‘ക്ലോക്ക് ടവറിന്റെ മുകളിൽ ചിരിച്ചുകൊണ്ടിരുന്ന മാലാഖ രക്ത കണങ്ങളുതിർത്തു കൊണ്ട് ഒരു വെള്ളിൽ പക്ഷി കണക്കെ കറങ്ങി താഴെ വന്നു വീഴുന്നു – ഈ വാക്യത്തിലെ ഭാഷാപര മായ സൗന്ദര്യം വിശകലനം ചെയ്യുക.
Answer:
അഗ്നിസാക്ഷി നോവലിന്റെ ഭാഗമായ ലാത്തിയും വെടിയുണ്ടയും എന്ന പാഠഭാഗത്തിൽ സ്വാതന്ത്ര്യ സമരകാലത്തിൽ നടക്കുന്ന സന്ദർഭങ്ങൾ വിവരിക്കുന്നുണ്ട്. മീരവാനരസേനയിലെ അംഗ ങ്ങളും നാൽപ്പത് സേവാസമിതി അംഗങ്ങളും രക്തസാക്ഷി സംഘത്തിലെ വീരയുവാക്കളും ചേർന്ന് മുദ്രാവക്യം മുഴക്കി ക്കൊണ്ട് ക്ലോക്ക് ടവറിനു സമീപം പട്ടാളക്കാരുമായി ഏറ്റുമുട്ടി യപ്പോൾ, വീരകുമാരനെന്ന കുട്ടി ക്ലോക്ക് ടവറിനു മുകളിൽ സ്വാ തന്ത്ര പതാകയുമേന്തി കയറുകയായിരുന്നു. ആ ചിത്രത്തെ അഭി മനുവിനോട് സാദൃശ്യപ്പെടുത്തുന്നു. പട്ടാളക്കാരുടെ വെടിയേറ്റ് താഴേക്ക് പതിക്കുമ്പോൾ പ്രയോഗിക്കുന്ന മുകളിലുള്ള വാക്യവും ആ സന്ദർഭത്തെ ഭാവതീവ്രമാക്കാൻ സഹായിക്കുന്നു ണ്ട്. വാക്കുകൾ ധ്വനിസാന്ദ്രമാകുമ്പോൾ കഥാ സന്ദർഭങ്ങൾക്ക് കൈവരുന്ന ഏകാഗ്രതയും ആഘാതവും ഈ സന്ദർഭത്തിലും നമുക്ക് അനുഭവിക്കാം.
Question 12.
‘ആ കസേര അവിടെ സ്ഥിരമായി ഇട്ടിരിക്കുകയാണെന്നും അവൾ അവിടെ സ്ഥിരമായി ഇരുന്നു പുസ്തകങ്ങൾ എടുക്കാ റുണ്ടെന്നും പെൺകുട്ടിക്കുതോന്നി’. വൃദ്ധയുടെ നിത്യജീവിത ത്തിന്റെ എന്തു സവിശേഷതയാണ് ഈ വാക്യത്തിലൂടെ വെളി പെടുന്നത്?
Answer:
ഓർമയുടെ ഞരമ്പ് എന്ന കഥയിലെ വൃദ്ധ ഇന്നുവരെയുള്ള സ്ത്രീജീവിതങ്ങൾക്കുണ്ടായ ദുരിതാനുഭവങ്ങളുടെ പ്രതീകമാ ണ്. വായനയും എഴുത്തും അതിലൂടെയുള്ള സ്വാതന്ത്വവും നിഷേധിക്കപ്പെട്ട കഥാപാത്രമാണ് അവർ. കഥ പറയാനിഷ്ടപ്പെ ടുന്ന, കഥ എഴുതാനിഷ്ടപ്പെടുന്ന, കഥ കേൾക്കാനിഷ്ടപ്പെടുന്ന മനസ്സാണ് പെൺക്കുട്ടിക്കുള്ളത്. കവിത എഴുതി വള്ളത്തോളിന്റെ അനുമോദനം ഏറ്റുവാങ്ങിയ വൃദ്ധയ്ക്ക് തന്റെ സ്വാതന്ത്ര്വം അടി യറ വെക്കേണ്ടി വരുന്നത് എം പിയായ ഭർത്താവിന്റെ മുന്നിലാണ് കഠിനാനുഭവങ്ങളിൽ നിന്നുണ്ടാകുന്ന സൃഷ്ടിക്ക് സാക്ഷ്യമാണ് പെൺകുട്ടി കണ്ട കാഴ്ച. സ്വാതന്ത്ര ചിന്തയ്ക്കാധാരമായ ജീവി തവൃത്തിയെ സൂചിപ്പിക്കുന്ന പ്രയോഗ സവിശേഷതയാണ് നമുക്ക് ഈ വാക്യത്തിൽ കാണാനാവുക.
Question 13.
‘എനിക്കൊരവസരം തരൂ, ഞാൻ എന്താണ് നേടിയെടുത്തിരിക്കു ന്നതെന്ന് കാണിക്കാം’- സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിൽ നിരന്തരമായ പരിശീലനത്തിനും സമർപണത്തിനുമുള്ള പ്രാധാ സ്വം ജോനാഥന്റെ ജീവിതത്തെ മുൻനിർത്തി വിലയിരുത്തുക.
Answer:
റിച്ചാർഡ് ബാക്കിന്റെ അന്യാപദേശ സ്വഭാവമുള്ളതും ജനശ്രദ്ധ നേടിയതുമായ നോവലാണ് ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽകാക്ക, സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതിന് നിരന്തരമായ പരിശീലനവും സമർപ്പണവും അതിപ്രധാനമായ ഒന്നാണ് എന്ന കാഴ്ചപ്പാട് കൂടി ഈ നോവൽ വിനിമയം ചെയ്യുന്നുണ്ട്. നമ്മ ളോരോരുത്തരും സ്വപ്നങ്ങൾക്ക് പിറകേ പറക്കാനാഗ്രഹിക്കു ന്നവരാണ്. പക്ഷേ പലപ്പോഴും നമ്മുടെ സ്വപ്നങ്ങളെ ഈ സമൂഹം അടിച്ചമർത്തുകയും എല്ലാവരും ചെയ്യുന്ന ചെറിയ കാര്യ ങ്ങളിൽ അഭിരമിക്കാൻ നിർബന്ധിക്കുകയും ചെയ്യും.
അതിനെ മറികടക്കുകയാണ് ജോനാഥൻ എല്ലാ കടൽകാക്കകളേയും പോലെ ഇര തേടിപ്പിടിക്കാൻ ജോനാഥനായില്ല. കൂടുതൽ ഉയര ത്തിൽ പറക്കുന്നവർക്ക് മാത്രമേ കൂടുതൽ ദൂരം കാണാനാവു എന്ന് വിശ്വസിച്ച ജോനാഥൻ അച്ഛനുമമ്മയും നിരുത്സാഹപ്പെടു ത്തുമ്പോഴും തന്റെ ശ്രമം തുടരുകയും വിജയത്തിൽ എത്തിച്ചേ രുകയുമാണ് ചെയ്യുന്നത്. വാസ്തവത്തിൽ ഇവിടെ മനുഷ്യരുടെ പ്രതിനിധിയാണ് ജോനാഥൻ എന്ന മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹത്തിന്റെ വിലക്കുകളെ ലംഘി ക്കുക എന്നുള്ളതാണ്. അതിന് ഏറ്റവുമെളുപ്പം വ്യക്തിപരമായ സ്വപ്നങ്ങളെ സാമൂഹികമാക്കുക എന്നതുമാണ്.
Question 14.
‘യ്യുവാൻ പോകുന്ന കാർമേഘത്തെപ്പോലെ ഈ ഓർമ്മ എന്റെ അന്തരംഗം പൊട്ടുമാറ് വിങ്ങി നിൽക്കുന്നു’ – ഏത് ഓർമ്മയെ യാണ് എഴുത്തുകാരൻ സൂചിപ്പിക്കുന്നത്?
Answer:
മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വ്യക്തിയുടെ അവ സാന പിടച്ചിൽ അടയാളപ്പെടുത്തുന്ന രചനയാണ് വൈക്കം മുഹ മ്മദ് ബഷീറിന്റെ അനർഘനിമിഷം, നർമ്മവും സാധാരണത്വവും കലർന്ന ബഷീറിന്റെ തനതു രീതിയിൽ നിന്ന് വേറിട്ട് ഭാവത വവും ദാർശനികവും കവിതയോടടുത്തു നിൽക്കുകയും ചെയ്യുന്ന ഒന്നാണ് അനർഘ നിമിഷത്തിലെ ഭാഷാരീതി. ഒരു യാത്രയ്ക്കു ഒരുങ്ങി നിൽക്കുന്ന ഏകാകിയായ വ്യക്തിയെ നമു ക്കിവിടെ കാണാം. താൻ അത്രമാത്രം സ്നേഹിക്കുന്ന പ്രപഞ്ച ത്തിൽ നിന്ന് വേർപ്പെടേണ്ടിവരുന്ന വേദനയാണ് അയാൾ അനു ഭവിക്കുന്നത്.
ഈ യാത്ര മരണത്തിലേയ്ക്കുള്ളതും മരണത്തിലെ യാത്രക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു എന്ന തിരിച്ച റിവ് അയാളുടെ അന്തരംഗം പൊട്ടുമാറ് വാങ്ങി നിൽക്കുന്നുണ്ട്. ആ ഓർമ്മയെ പെയ്യുവാൻ പോകുന്ന കാർമേഘത്തെപ്പോലെ വിങ്ങി നിൽക്കുന്നു എന്നാണ് ബഷീർ വിശേഷിപ്പിക്കുന്നത്. ജീവി തത്തിന്റെ ക്ഷണികതയേയും പ്രപഞ്ചത്തിന്റെ അപാരതയേയും വിഷയമാക്കുന്ന ഈ രചന വായനക്കാർക്ക് ഒരു കവിത അനുഭ വിക്കുന്നതിന് തുല്യമായ സുഖാനുഭൂതി പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇതിനെ കവിതയാകാൻ വെമ്പുന്ന ഗദ്യം എന്ന് വിശേഷിപ്പിക്കുന്നത് തീർത്തും ഔചിത്യപൂർണവുമാണ്.
Question 15.
മാപ്പിളപ്പാട്ടിന്റെ ഈണവും നാട്ടുഭാഷയുടെ തനിമയും ചേർത്ത് രചിക്കപ്പെട്ട ഗാനമാണ് കായലരികത്ത് സ്വാഭിപ്രായക്കുറിപ്പ് എഴു തുക.
Answer:
1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന സിനിമയിലെ ഗാന ങ്ങളെല്ലാം തന്നെ ജാതി മത ദേദമന്യേ പാടി നടക്കുന്നതും മല യാളിത്തമുള്ളതും ലളിത സംഗീത രീതിയിലുള്ളതുമായിരുന്നു. അതുകൊണ്ട് തന്നെ സാമാന്യജനങ്ങളുടെയിടയിൽ ഇതിലെ ഗാന ങ്ങൾ ഏറ്റവുമധികം ജനപ്രീതി നേടിയിട്ടുമുണ്ട്. പ്രത്യേകിച്ച് കായ ലരികത്ത്, ഗ്രാമീണ ബിംബ സമൃദ്ധിയാലും മാപ്പിളത്തനിമയാർന്ന പദാവലികളാലും പ്രാസമധുരമായ ഈരടികളാലും സമ്പന്നമാണ് ഈ ഗാനം. മാപ്പിളപ്പാട്ടിന്റെ ഗണത്തിൽപ്പെടുന്ന ഒന്നാണ്.
സംഗീ തത്തിന് മാപ്പിളപ്പാട്ടിന്റെ ശീലുകളാണ് പ്രയോഗിച്ചിരിക്കുന്നതും. മതത്തിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞ പാട്ടിനേയും സംസ്കാര ത്തെയും പൊതു ഇടത്തിൽ എത്തിക്കാൻ കഴിഞ്ഞതുകൊണ്ടു തന്നെ ഒരു സാംസ്കാരിക പ്രധാന്യം കൂടി ഈ ഗാനത്തിനുണ്ട്. ഇനി ഗാനത്തിലെ ബിംബ കല്പന നോക്കൂ. കരളിനുതളി, കയ റുപൊട്ടിയ പമ്പരം, കൊമ്പൊടിഞ്ഞൊരു ശീലക്കുടയുടെ കമ്പി പോലെ വലിഞ്ഞ ഞരമ്പുകൾ ഇങ്ങനെയുള്ള പ്രയോഗങ്ങളൊ ക്കെത്തന്നെ നിത്യജീവിതത്തിന്റെ ഭാഗമായുണ്ടായ ഒന്നാണ്.
Question 16.
‘വാസനവികൃതി’യിലെ നായകനായ കള്ളൻ മോഷണരംഗത്ത് താൻ നവീനനാണ് എന്നുപറയുന്നതിന്റെ കാരണമെന്ത്? കുറി പെഴുതുക.
Answer:
മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യചെറുകഥയാണ്. വേങ്ങ യിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ വസനാവികൃതി. അതിലെ കേന്ദ്രകഥാപാത്രമായ ഇക്കണ്ടക്കുറുപ്പ് കളവു രീതികളെ കുറിച്ച് വിവരിക്കുന്നുണ്ട് രണ്ടു തരത്തിലാണ് കളവു രീതി. ഒന്ന് ദീവെട്ടിക്കൊള്ളയും രണ്ട് ഒറ്റയ്ക്ക് പോയി കക്കലും. തെളിനാ യാട്ടും തെണ്ടി നായാട്ടും പോലെ. ആദ്യത്തേത്തിൽ കൂട്ടമായി കളവ് നടത്തലാണ്, കിട്ടുന്നത് പങ്കിട്ടെടുക്കും. എന്നാൽ തെണ്ടി നായാട്ടായ ഒറ്റയ്ക്ക് പോയി കളവ് നടത്തൽ എല്ലാ ദിവസവും എന്തെങ്കിലും കിട്ടുമെന്ന് ഉറപ്പില്ല എങ്കിലും കിട്ടുന്നത് ഒറ്റയ്ക്ക് അനുഭവിയ്ക്കാം. നാലാമച്ഛനായ ഇക്കണ്ടക്കുറുപ്പ് തെളിനാ യാട്ടിന്റെ ശീലക്കാരനായിരുന്നു. ഇക്കാര്യത്തിൽ താൻ നവീ നാണ് എന്ന് കഥാനായകൻ പറയുന്ന ഭാഗമാണ് പ്രസ്തുതം. പക രക്കാരില്ലാതെ ഒറ്റയക്കനുഭവിക്കുന്ന കളവിൽ രസം കണ്ടെത്തുന്ന നായകനെ ഇവിടെ നമുക്ക് കാണാം.
17 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം) (5 × 2 = 4)
Question 17.
സാധാരണക്കാരന്റെ പ്രത്യാശകളും നൊമ്പരങ്ങളും ചിത്രീകരി ക്കുന്ന സിനിമ എന്ന നിലയിൽ ബൈസിക്കിൾ തീവ്സിനെ വിശ കലനം ചെയ്യുക.
Answer:
അഭ്രപാളികളിലെ മാന്ത്രികസ്പർശം എന്നാണ് വിക്ടോറിയ ഡിസി ക്കയുടെ ബൈസിക്കിൾ തീവ്സ് അറിയപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ ഒരു ജനത ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും നിസ്സാഹായരായ മനുഷ്യരായി മാറുകയും ഭരണവർഗ്ഗം സുഖലോലുപ ജീവിതം നയിക്കുകയും ചെയ്തു എന്ന യാഥാർത്ഥ്യം അനുഭവിപ്പിക്കുന്ന ചിത്രമാണ് ബൈസിക്കിൾ തീവ്സ്, സാധാരണ ഒരു മനുഷ്യന്റെ പ്രത്യാശയുടെയും ദാരിദ്ര്യ ത്തിന്റെയും പ്രതീകമായി സൈക്കിളിനെ പ്രതീകമായി സിനിമയിൽ അവതരിപ്പിക്കുന്നു. ദരിദ്രനായ അന്റ് റോണിയോ റിച്ചിയ്ക്ക് ഒരു ജോലി കിട്ടുന്നു. ആ തൊഴിലിന്റെ ആദ്യദിവസം തന്നെ അദ്ദേഹ ത്തിന്റെ സൈക്കിൾ മോഷണം പോകുന്നു. നഷ്ടപ്പെട്ടാക്കി ളിനേയും മോഷ്ടാവിനേയും അന്വേഷിച്ച കഥാനായകനും മക നും പല ഇടത്തും എത്തുന്നു. മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും സൈക്കിൾ വീണ്ടെടുക്കാൻ അവർക്കാക്കുന്നി ല്ല.
മോഷ്ടാവിനോടൊപ്പം ആൾക്കൂട്ടം നിൽക്കുകയും റിച്ചി തിര സ്കൃതനാക്കുകയും ചെയ്യുന്നു. അവസാനം ഒരു സൈക്കിൾ മോഷ്ടിക്കുവാൻ റിച്ചി തീരുമാനിക്കുന്നു. എന്നാൽ മോഷണമെന്ന തൊഴിലിൽ ശീലമില്ലാത്ത റിച്ചി കൈയോടെ പിടിക്കപ്പെടുന്നു. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനെക്കാൾ ക്രൂരമായ ശിക്ഷയാ ണല്ലോ തെറ്റിന്റെ പേരിൽ സമൂഹ മദ്ധ്യത്തിൽ പരിഹസിക്കപ്പെ ടുക എന്നത്. ഇവിടെ സൈക്കിൾ ഒരു കുടുംബത്തിന്റെ അതി ജീവനത്തിന്റെ പ്രതീകമായി മാറുന്നു. ഹോട്ടലിൽ ഭക്ഷണം കഴി ക്കവേ ശമ്പളവും അലവൻസുകളും കുട്ടി ഒരു മാസത്തെ ചിലവ് കണക്കാക്കുന്ന റിച്ചിയും ബ്രായും യുദ്ധക്കെടുതിയിൽ നട്ടം തിരിയുന്നു. ഓരോ സാധാരണക്കാരന്റെയും പ്രതീകമാണ്. സിനി മയിൽ നിരന്തരം കടന്നുവരുന്ന ദുരന്തങ്ങൾ ഒരു വശത്തും വീണ്ടെടുപ്പിന്റെ തീവ പ്രതീക്ഷകളിലൂടെ റിച്ചിയും ബ്രൂണോയും മറുവശത്തും ശക്തമായി പോരടിക്കുന്നുണ്ട്. ഷേക്സ് പിയറിന്റെ ദുരന്ത നാടകങ്ങളെ ഓർമ്മിപ്പിക്കുന്ന സംഘർഷാവസ്ഥ സിനിമയിൽ ഡിസിക്ക് അനുഭവിപ്പിക്കുന്നു.
ഭാവനയെക്കാളും യാഥാർത്ഥ്വം ജനത്തെ ഉദ്രുദ്ധരാക്കുന്നു എന്ന ആശയം മുൻനിർത്തിയാണ് ഇറ്റലിയിൽ നിയോറിയലിസം ഉദയം ചെയ്തത്. യാഥാർത്ഥ പ്രതിയില്ലാത്ത ഒറ്റ സംഭവമോ കഥാപാത്രമോ നമുക്ക് ബൈസിക്കിൾ തീവ്സിൽ കാണാൻ കഴി യില്ല. സാധാരണക്കാരന്റെ പ്രത്യാശകളും നൊമ്പരങ്ങളുമാണ് സോപ്പുകുമിള് വികാരങ്ങളെക്കാൾ മികച്ചതെന്ന് തിരിച്ചറിഞ്ഞ സംവിധായകനാണ് ഡിസീക്ക എന്നുപറയാം. സ്വാതന്ത്വത്തി ന്റെയും വിമോചനത്തിന്റെയും പ്രതീകമാണ് സൈക്കിൾ എങ്കിൽ ഈ സിനിമ ഇറ്റലിയുടെ വിമോചനപ്പോരാട്ടത്തിന്റെയും കൂടിയാ കുന്നു.
Question 18.
പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും സവിശേഷതകൾ കൊണ്ട് വേറിട്ടു നിൽക്കുന്ന ചെറുകഥയാണ് ‘ശസ്ത്രക്രിയ’ പ്രതികരിക്കുക.
Answer:
കെ.പി. രാമനുണ്ണിയുടെ ‘ശാസ്ത്രക്രിയ എന്ന കഥാ മാതൃസ്നേ ഹത്തിന്റെ മഹത്വം ആവിഷ്കരിക്കുന്നു. ഗർഭപാത്രത്തിന്റെ അടി മയും ഉടമയുമാണ് അമ്മ, അതിന് മറ്റൊരവകാശിയുണ്ടെങ്കിൽ അത് മകൻ മാത്രമാണ്. അതുകൊണ്ട് തന്നെ അവർക്കിടയിലുള്ള ബന്ധം പവിത്രവും പകരം വെയ്ക്കാനില്ലാത്തതുമാണ്. വില തിക്കാനാകാത്ത ആ ബന്ധത്തിന്റെ വേറിട്ട കാഴ്ചയാണ് ശസ്ത്ര ക്രിയയിൽ ആവിഷ്ക്കരിക്കുന്നത്.
ശസ്ത്രക്രിയയുടെ അന്തഃസത്ത തന്നെ മാതൃസ്നേഹത്തിന്റെ തീവ്രതയും വൈകാരികതുയുമാണ്. ഗർഭപാത്രം എന്നത് അ യേയും മകനെയും ഒന്നിപ്പിക്കുന്ന അവയവമാണ്. തന്റെ അസ്തി ത്വത്തിന്റെ ഭാഗമായ ഗർഭപാത്രം നഷ്ടപ്പെടുന്നതിന്റെ ആധിയാ യിരിക്കാം അമ്മയെ പഴയ കാലത്തിലേയ്ക്ക് നടത്തുന്നത്. ഗർഭ പാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷൻ തീരുമാനിച്ചതോടെ അമ്മ യുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ വരുന്നു. പിഴച്ച് പോകുമെന്ന് ഭയന്ന് മകന് ബാല്യത്തിൽ കൊടുക്കാൻ വിസമ്മ തിച്ച് ലാളനയും വാത്സല്യവുമെല്ലാം മധ്യവയസ്സിലെത്തിയ മകന് പകരുന്നു. പതിവില്ലാത്ത വിധമുള്ള അമ്മയുടെ സ്നേഹപ്രകട നങ്ങളെ ഏറ്റവും കാരുണ്യത്തോടെ മകൻ മനസ്സിലാക്കുന്നു. അമ്മ ഭൂതകാലം ബോധപൂർവ്വം പുനഃസൃഷ്ടിക്കുകയാണെന്ന് തിരിച്ചറിയുന്ന സീനിയർ സർജനായ മകൻ ആ സ്നേഹലാള നയ്ക്ക് വഴങ്ങുകയാണ്. മാതൃപുത്രബന്ധത്തിന്റെ ഈ ഇഴമുറു ക്കമാണ് പ്രമേയപരമായി ശസ്ത്രക്രിയയെ മികച്ച കഥയാക്കുന്നത്.
മധ്യ വയസിലെത്തിയ മകന്റെ കാഴ്ചയിലൂടെയാണ് അമ്മയുടെ മാനസിക സംഘർഷങ്ങൾ വായനക്കാരിലെത്തുന്നത്. ചെറുപ്പ ത്തിലെ വിധവയായ അമ്മയുടെ ജീവിതവും ആത്മത്തണലിൽ ചിട്ടയായി വളർന്ന മകന്റെ ജീവിതവും മകന്റെ ഓർമ്മയിലൂടെ വെളിവാക്കുന്ന ആഖ്യാനം കഥയ്ക്ക് നല്ല ഇഴമുറുക്കം നൽകു ന്നു. പ്രമേയത്തിലും ആഖ്യാനത്തിലും ഉള്ള വ്യത്യസ്തതയാണ് ശസ്ത്രക്രിയ എന്ന കഥയെ തീവ്രാനുഭവമാക്കുന്നത്.
Question 19.
പ്രതികൂല സാഹചര്യങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് ആധുനിക മനുഷ്യൻ നടത്തുന്ന നിരന്തര യാത്രയാണ് ‘മത്സ്യം’ എന്ന കവിത ആഖ്വാനം ചെയ്യുന്നത്. വിലയിരുത്തുക.
Answer:
അതിജീവനത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രശ്നം അവതരിപ്പിക്കുന്ന ടി.പി. രാജീവിന്റെ മത്സ്യം എന്ന കവിത സമ കാലിക മലയാള കവിതയ്ക്ക് മികച്ച മാതൃകയാണ്. കടലാണ് മത്സ്യ ത്തിന്റെ ജൈവികമായ ലോകം തിളയ്ക്കുന്ന കടലിൽ അതിജീ വനത്തിനായി നിരന്തരം ശ്രമിക്കുകയാണ് മത്സ്യം. സമൂഹമെന്ന സംഘർഷഭരിതമായ വലിയ കടലിലെ ഒറ്റയാനായെ വ്യക്തിയായി മത്സ്യത്തെ വായിച്ചെടുക്കാം.
വലക്കണ്ണികൾ, ചൂണ്ടക്കൊളുത്തുകൾ, വായ്ക്കലകൾ തുടങ്ങിയ കെണികൾക്കും ചതികൾക്കും പിടിക്കൊടുക്കാതെ സ്വാത ന്ത്ര്യവും ജൈവികവുമായ നിലനിൽപ്പിനുവേണ്ടി മത്സ്യം പൊരു തിക്കൊണ്ടേയിരിക്കുന്നു. ആധുനിക സാമൂഹിക വ്യവസ്ഥിതി മനു ഷ്യന്റെ സ്വാഭാവികമായ നിലനിൽപ്പുപോലും അനുഭവിക്കാതെ അവനെ നിസ്സാരനാക്കി മാറ്റുന്നു. അധികാരവും മതവും രാഷ്ട്രീ യവും നിയന്ത്രിക്കുന്ന സാമൂഹിക വ്യവസ്ഥയിൽ വ്യക്തി നിസ്സാ രനും നിസ്സഹായനുമാണ്. പക്ഷേ, അവന് തന്റെ സ്വാതന്ത്ര്യം അങ്ങേയറ്റം പ്രധാനവുമാണ്. അതുകൊണ്ട് തന്നെ അതിജീവന ത്തിന് വേണ്ടി, തന്റെ സ്വാതന്ത്ര്വത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതു കയല്ലാതെ അഭിമാനബോധമുള്ള മനുഷ്യന് മറ്റൊന്നും കഴിയില്ല. മത്സ്വത്തിന്റെ പോരാട്ടവും അതാണ് സൂചിപ്പിക്കുന്നത്.
മത്സ്യം എന്ന കവിതയിലെ മത്സ്യത്തെ പോലെ ദുർഭലരെന്നും നിസ്സാരനെന്നും കരുതുന്നവരുടെ പോരാട്ടങ്ങൾ ലക്ഷ്യം കാണുക തന്നെ ചെയ്യും. കാരണം അവർക്ക് നഷ്ടപ്പെടാൻ സ്വാ തന്ത്ര്യമല്ലാതെ ഒന്നുമില്ല. അത്തരത്തിൽ പ്രതികൂല സാഹചര്യ ങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് നിരന്തരമായ യാത്ര നടത്തുന്ന ആധുനിക മനുഷ്യന്റെ പ്രതീകമാണ് മത്സ്യം. തികച്ചും വ്യത്യസ്തമായ അർത്ഥ സാദ്ധ്യതകൾ കൂടി ഉള്ള കവിതയാണ് മത്സ്യം. എം.എൻ. വിജയൻ പറഞ്ഞതുപോലെ ഈ ബഹ്വർത്ഥ സാദ്ധ്യതയാണ് മത്സ്യം എന്ന കവിതയെ മികച്ച കവിതയാക്കുന്നത്.
Question 20.
പ്രണയവും സ്ത്രീയുടെ നോവും ഒരേ കാവ്യബിംബത്തിലൂടെ വിത്വസ്തമായി ആവിഷ്കരിക്കുന്ന കവിതകളാണ് ‘സന്ദർശനവും ‘സംക്രമണവും’ – വിശകലനക്കുറിപ്പ് തയ്യാറാക്കുക.
സൂചന :
‘കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകൾ (സന്ദർശനം)
‘ചലവും ചോയുമൊലിക്കും സന്ധ്യയിൽ’ (സംക്രമണം)
Answer:
ഭാഷയിലും ബിംബകല്പനകളിലും വേറിട്ടു നിൽക്കുന്ന രണ്ട് കവികളാണ് ബാലചന്ദ്രൻ ചുള്ളിക്കാടും ആറ്റൂർ രവിവർമ്മയും അനുഭവത്തിന്റെ തീക്ഷണത നിറഞ്ഞ കവിതകളാണ് ചുള്ളിക്കാ ടിന്റേത്. പൊള്ളിക്കുന്ന മുറിവേൽപ്പിക്കുന്ന അനുഭവമായി കവിത മാറുന്നുണ്ട്. കാതലുള്ള ഉള്ളടക്കം കരുത്തുറ്റ ഭാഷയുമായി കാവ ലോകത്തെ നിറസാന്നിധ്യമായിരുന്നു ആറ്റൂർ.
സന്ദർശനത്തിലും സംക്രമണത്തിലും ഒരേ കാവ്യബിംബങ്ങ ളിലൂടെ പ്രണയവും സ്ത്രീയുടെ നോവും വ്യത്യസ്തമായി ആവി ഷ്ക്കരിച്ചിരിക്കുന്നു. സന്ധ്യയെയാണ് വർണ്ണനാ വസ്തുവായി എടുത്തിരിക്കുന്നത്. സന്ദർശനത്തിലെ സന്ധ്യാ പ്രയോഗം പ്രണ യത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു. നിന്റെ കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകൾ എന്നതിലൂടെ പ്രണയിതാവിന്റെ മനസ്സ കുന്ന ആകാശത്തെ പ്രണയിനി വർണാഭമാക്കിയ കാഴ്ച കാണാം. സന്ധ്യാകാശം വർണ്ണശബളമാണ്. ഏറെ മനോഹരമാണ് ആ കാഴ്ചാനുഭവം പ്രണയം, നിറഭംഗിയിൽ ചാലിച്ച് വായനക്കാരിലും എത്തിച്ചിരിക്കുന്നു. ചുള്ളിക്കാട് തികച്ചും വ്യത്വസ്തമായ ആവി ഷ്കാരമാണ് സംക്രമണത്തിൽ. നൂറ്റാണ്ടുകളായി നിശ്ശബ്ദരാക്ക പ്പെട്ട അടിമ ജീവിതം നയിക്കുന്ന സ്ത്രീ ജീവിതം അതിനൊരു ഉചിതമായ ദശാന്തര പ്രാപ്തിയാണ് നൽകുന്നത്.
സന്ധ്യാകാശ ചുവപ്പ്, മനോഹാരിത നിറഞ്ഞ ദൃശ്വമാണെങ്കിൽ ഇവിടെ ചോരയും ചലവുമൊലിക്കുന്ന കാഴ്ചയായി മാറുന്നു സ്ത്രീയുടെ നോവാണ് ഇത്തരത്തിൽ ചിത്രീകരിക്കുന്നത്. സൗന്ദ ര സൂചകമായ വർണ്ണനകളിലേയ്ക്കല്ല അറപ്പുളവാക്കുന്ന അനു ഭവത്തിലേയ്ക്കാണ് എത്തിച്ചേരുന്നത്.
Question 21.
ചിറ്റാടയുണ്ടു ഞാൻ പെട്ടകം തന്നുള്ളിൽ
മറ്റാരും കാണാതെ വച്ചുപോന്നു.
‘ഊനപ്പെട്ടില്ലല്ല’ യെന്നഥ ചിന്തിച്ചു
ദീനമാകുന്നു തെന്മാനസത്തിൽ – കൃഷ്ണഗാഥയുടെ രചനാപ രമായ സവിശേഷതകൾ ഈ വരികളെ മുൻനിർത്തി വിശദീകരി ക്കുക.
Answer:
പ്രാചീന ചരിത്രത്തിന്റെ മുദ്രയുള്ള കവിതയാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, പതിനഞ്ചാം നൂറ്റാണ്ടിൽ വിരചിതമായ കൃഷ്ണഗാ ഥ, ഗാഥാ പ്രസ്ഥാനത്തെ സമ്പന്നമാക്കിയ കാവ്യമാണ്. വർണ്ണന കളാലും ശബ്ദാർത്ഥാലങ്കാര കല്പനകളാലും സമൃദ്ധം.
സംഗീതാത്മകത ഏറെ പുലർത്തുന്ന കാവ്യമാണിത്. കൃഷ്ണന്റെ ബാല്യകാലാനുഭവങ്ങളുടെ ഹൃദ്യമായ ആവിഷ്കാരം കാണാം. നിലവിൽ മഥുരാപുരിയിലെ രാജാവാണ് കൃഷ്ണൻ, എല്ലാവിധ സുഖസൗകര്യങ്ങളും പ്രാപ്യമാണ്. എന്നിട്ടും ശൈ വകാലം മുതലുള്ള ഓരോ ചെറുകാര്യങ്ങളും ഓർത്തെടുക്കു ന്നു. കരുതലത്തോടെ കാത്തുസൂക്ഷിച്ചിരിക്കുന്നു. അവ നഷ്ട പ്പെടുക, കേടുവരിക എന്നത് ചിന്തിക്കുന്നത് പോലും വേദനാജ നകമായ അനുഭവമായി മാറുന്നു. പെട്ടകടത്തിലെ സൂക്ഷിപ്പുക ളിലൊന്ന് ചിറ്റാടയാണ്. അത് കേട് വരുമൊ എന്ന കൃഷ്ണന്റെ വേവലാതി അമ്പരപ്പുണ്ടാക്കുന്നു. മഥുരാപുരിയിലെ രാജാവായ കൃഷ്ണൻ ഗൃഹാതുര സ്മരണകളെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന നാട്ടു മനുഷ്യനായി മാറുകയാണിവിടെ. ആശ താലും അലങ്കാര കല്പനകളാലും സമ്പുഷ്ടമാണ് രചന ചിറ്റാട, മറ്റാരും, ഊനപ്പെടുക, ദീനമാക്കുക ഈ ഭാഗങ്ങളിലെ ശബ്ദാലങ്കാര പ്രയോഗങ്ങളിലൂടെ താളത്തിനും സംഗീതത്തിനും നൽകുന്ന പ്രാധാന്യം ഏറെയാണ്. ലളിതമായ പദപ്രയോങ്ങൾ, പഴമയുടെ ചാരുത, താളത്തിന് ഊന്നൽ നൽകുന്ന ശബ്ദാലങ്കാ രങ്ങൾ ഇങ്ങനെ പോകുന്നു രചനാപരമായ സവിശേഷതകൾ.
Question 22.
തേതിയേടത്തി എന്ന ദേവകി മാനമ്പള്ളിക്ക് സ്വാതന്ത്ര്യ സമരഘ ട്ടത്തിലെ ഇന്ത്യൻ സ്ത്രീയുടെ ഏതു മുഖമാണുള്ളത്? പ്രതികരി ക്കുക.
Answer:
മലയാള നോവൽ സാഹിത്യത്തിൽ അനന്യസ്ഥാനത്തിന് അർഹ മായ കൃതിയാണ് ലളിതാംബിംക അന്തർജ്ജനത്തിന്റെ അഗ്നി സാക്ഷി. കേരളീയ നവോത്ഥാന മുന്നേറ്റത്തിലും ഇന്ത്യൻ സ്വാത സ്വസമരത്തിലും സ്ത്രീസ്വത്വത്തെ അടയാളപ്പെടുത്തിയ രചന യാണിത്.
ത്വാഗപൂർണ്ണമായി ജീവിച്ച് അന്യരുടെ നന്മ ലക്ഷ്യമാക്കുന്ന വരും സ്വന്തം സുഖമൊന്നും നഷ്ടപ്പെടുത്താനാവാതെ സ്വാർത്ഥ തയുടെ ലഹരിയിൽ മുഴുകുന്നവരും എക്കാലത്തും സമൂഹത്തി ലുണ്ടായിരുന്നു. പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ച് കുടും ബമായിരുന്നു അവരുടെ ലോകം. ഭർത്താവിന്റെയും മക്കളു ടെയും സുഖമായിരുന്നു അവരുടെ ലക്ഷ്യം. സ്വാർത്ഥതയുടെ സുഖഭോഗങ്ങളിൽ മുഴുകി കുടുംബത്തിന്റെ കെട്ടുപാടുകളിൽ ജീവിക്കാൻ തേതിക്കുട്ടിയ്ക്ക് കഴിയുമായിരുന്നില്ല. ആചാരങ്ങ ളോടും അവഗണനകളോടും പ്രതിഷേധിച്ച് ജീവിതം തന്നെ കലാ പമാക്കി മാറ്റുകയായിരുന്നു അവർ. സമുദായ പരിഷ്കരണ ശ്രമ ങ്ങളിലും സ്വാതന്ത്ര്യസമരത്തിലും അവർ സജീവമായി. ഗാന്ധി ജിയോടൊപ്പം ദേവ്ബഹൻ എന്ന പേരിൽ സാമൂഹിക സേവന ത്തിൽ പങ്കാളിയായി. സുമിത്രാനന്ദ എന്ന പേര് സ്വീകരിച്ച് സന്യാ സിനിയായി രാജ്യസ്നേഹവും മനുഷ്യസ്നേഹവും അവരിൽ ഒരേ പോലെ അലിഞ്ഞുചേർന്നിരുന്നു.
ഒരു സാധാരണ കുടുംബിനിയായി ഒതുങ്ങി സ്വയം ജീവിച്ചു മരിക്കാൻ അവർക്കാവുമായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം സഹന ജീവിതത്തിന്റെ വേതനം പറ്റാനും അവർ തയ്യാറാവുന്നില്ല. മാന വസേവയുടെ വഴിയിൽ സ്വയം സമർപ്പിക്കുന്ന അവർ സ്വന്തം രാജ്യത്തെ മാതൃതുല്യം കണ്ട് സഹജീവികൾക്കായി ജീവിച്ച് നിസ്വാർത്ഥതയുടെ ഉത്തമ പ്രതീകമായിരുന്നു.
Question 23.
‘വാസനവികൃതി’യിൽ കാണുന്ന ദീർഘമായ വിവരണങ്ങൾ ചെറു കഥ എന്ന രൂപത്തിന്റെ ശില്പഭംഗിക്ക് തടസ്സമാകുന്നുണ്ടോ? വിശ കലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി പരിഗണിക്കുന്ന കഥ യാണ് വേങ്ങയിൽ രാമൻ നായനാരുടെ വാസനാവികൃതി. ആദ്യ കാലത്തുണ്ടായ മറ്റ് കഥകളെപോലെ ഇതിന്റെയും ലക്ഷ്യം രസി പ്പിക്കലായിരുന്നു. അതിശയോക്തി കലർന്ന അവതരണവും അന്തർലീനമായ ഹാസ്യവും പഴഞ്ചൊല്ലുകളുടെയും ശൈലിക ളുടെയും ഉപയോഗവും അന്നത്തെ വ്യവഹാരഭാഷയോടടുത്തു നിൽക്കുന്നു ആഖ്യാനരീതിയും ഈ കഥയുടെ പ്രത്യേകതകളാ ണ്. പിറവിയെടുത്ത് നൂറ്റിമുപ്പത് വർഷം കഴിഞ്ഞിട്ടും വാസനാ വികൃതി മികച്ച വായനാനുഭവമാക്കുന്നത് അതുകൊണ്ടാണ്.
ആദ്യകാല കഥകളിലെ പതിവ് വിഷയങ്ങളായ അമളി, കോട തി, വ്യവഹാരം, കളവ്, കുറ്റാന്വേഷണം, ഏറ്റുപറച്ചിലുകൾ തുടങ്ങി പ്രമേയപരമായ പല സവിശേഷതകളും വാസനാവികൃതി ഉൾക്കൊള്ളുന്നു. സ്വയം പരിഹസിക്കുന്ന രീതിയിൽ ഇക്കണ്ടക്ക റുപ്പെന്ന കള്ളൻ സ്വന്തം കഥ പറയുന്ന രീതിയാണ് ആഖ്യാന ത്തിന് സ്വീകരിച്ചിരിക്കുന്നത്.
കഥയുടെ ആസ്വാദ്യത വർദ്ധിപ്പിക്കാനായി പഴഞ്ചൊല്ലുകളും ശൈലികളും ഉപയോഗിക്കുന്നത് ആദ്യകാല കഥകളുടെ പൊതു സ്വഭാവമാണ്. പക്ഷേ പലപ്പോഴും അവ കഥയുടെ കെട്ടുറപ്പി നെയും ഏകാഗ്രതയെ ബാധിക്കാറുണ്ട്. വാസനാവികൃതി എന്ന കഥയിൽ ഉപയോഗിച്ച ശൈലികളും പഴഞ്ചൊല്ലുകളും കഥയുടെ രസനീയത കൂട്ടിയിട്ടുണ്ടെങ്കിലും കഥയുടെ ഏകാഗ്രത നഷ്ട പ്പെടുത്തുന്നുണ്ട്. കള്ളന്റെ പാരമ്പര്യത്തെക്കുറിച്ച് ദീർഘമായ വിവരണങ്ങളാണ് കഥയിൽ ഉപയോഗിച്ചിരിക്കുന്നത്. ചെറുകഥ സംക്ഷിപ്തവും ഏകാഗ്രവും ആയിരിക്കണമെന്ന് ഇന്നത്തെ കാഴ്ചപ്പാടിൽ ഇത് വാസനാവികൃതിയുടെ ദൗർഭല്യമാണ്. കല്യാ ണിക്കുട്ടിയെ സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് ‘ഏക സംബന്ധി ജ്ഞാനപരസംബന്ധിസ്മാരകമെന്ന ന്യായേന ഇത്തരത്തിലുള്ള പ്രയോഗങ്ങളും അവസാന ഭാഗത്തെ സംസ്കൃത ശ്ലോകങ്ങളും കഥയുടെ ഘടനാപരമായ ദൗർബല്യം തന്നെയാണ്. പക്ഷേ ആദ്യ മാതൃക എന്ന നിലയിൽ ഈ പരിമിതികൾ ഒന്നും ആ കഥയുടെ മാറ്റ് കുറയുന്നില്ല.
24 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ നിന്ന് ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ 8 വീതം) (2 × 8 = 16)
Question 24.
സിനിമകൾ ജനപ്രിയത ആർജ്ജിക്കുന്നതിനു കാരണമായി ലേഖ കൻ ചൂണ്ടിക്കാട്ടുന്ന വസ്തുതകൾ വിശകലനം ചെയ്യുക.
Answer:
ജനസമ്മിതിയ്ക്കുവേണ്ടി സിനിമകൾ സ്വീകരിക്കുന്ന തന്ത്രങ്ങ ളെയും അവയുടെ അടിസ്ഥാനഘടനയെയും അപഗ്രഥിക്കുന്ന ലേഖനമാണ് ഒ.കെ. ജോണിയുടെ സിനിമയും സമൂഹവും’ ജന പ്രിയ സിനിമകൾ സമൂഹത്തിലെ പ്രബലമായ താല്പര്യങ്ങളെ വെളിപ്പെടുത്തുന്നുവെന്നും ഒരു സമൂഹത്തിന്റെ അടക്കിവച്ച പ്രചോദനകളെയും ആഗ്രഹങ്ങളെയും ഇത്തരം സിനിമകളെ വിശകലനം ചെയ്യുന്നതിലൂടെ കണ്ടെത്താമെന്നും ഈ ലേഖനം സമർത്ഥിക്കുന്നു.
ജനപ്രിയ സംസ്കാരത്തിന്റെയും കലകളുടെയും വികാസം പ്രാഥമികമായും ബഹുജനം എന്ന സങ്കല്പത്തിൽ നിന്നാണ് ആരംഭിക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങളുടെ സൗന്ദര്യാനു ഭവങ്ങളെയും ഭാവുകത്വത്തെയും സൃഷ്ടിക്കുന്നതും തൃപ്തിപെ പടുത്തുന്നതും ബഹുജന സംസ്കാരവും കലകളുമാണ്. ഒരു പാടുപേർ ഇഷ്ടപ്പെടുന്നത്. ജനങ്ങളുടെ പ്രീതിപറ്റാൻ രൂപ ടുത്തുന്നത് എന്നിങ്ങനെ ജനപ്രിയതയെക്കുറിച്ചുള്ള കാഴ്ചപ്പാ ടുകളിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. മനുഷ്യൻ കണ്ടുപിടിച്ചവയിൽ വച്ച് ഏറ്റവും ജനസമ്മതിയാർജ്ജിച്ച സംസ്കാര രൂപമാണ് സിനിമ എന്ന റെയ്മണ്ട് വില്യംസ് നിരീക്ഷിക്കുന്നുമുണ്ട്.
ജനപ്രിയ സിനിമകൾ പ്രേക്ഷക സമൂഹത്തിന്റെ ചില മാന സികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതുകൊണ്ടാണ് അവ ജന ങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത്. അവ സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് ജീവിതത്തിൽ സാക്ഷാത്കരിക്കാനാകാത്ത അഭിലാഷങ്ങളെ അവ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ഓരോ കാലത്തും സംഭവി ക്കുന്ന സാമൂഹിക – രാഷ്ട്രീയ – സാമ്പത്തിക പരിണാമം സിനിമ കളുടെ പ്രമേയമാകുന്നതിലൂടെ പ്രേക്ഷകർക്ക് അത്തരം സിനി മകളുമായി പെട്ടെന്ന് താതാത്മ്യം പ്രാപിക്കാൻ സാധിക്കുന്നു.
ജനപ്രിയസിനിമകൾ അവലംബിക്കുന്ന നാടോടികഥാ ഘട നകളുടെയും ആദിരൂപങ്ങളുടെയും പ്രത്യക്ഷ സാന്നിദ്ധ്യം പ്രേക്ഷകരെ അവയിലേയ്ക്ക് ആകർഷിക്കുന്നുണ്ട്.
ജീവിതത്തിൽ പ്രാപ്യമാകാത്ത സുഖങ്ങളും അമർത്തപ്പെട്ട വാസ നകളും മോഹങ്ങളും അയാഥാർത്ഥ്വമായി സാക്ഷാത്കരിക്കാൻ അവ സഹായിക്കുന്നു. പാട്ടുകളും സംഘട്ടനങ്ങളും നൃത്തരം ഗങ്ങളും താരാരാധനയും സിനിമയുടെ ജനപ്രിയതയ്ക്ക് കാര ണമാകുന്നു. നായകനിലൂടെ തന്റെ തന്നെ ഉള്ളിലുള്ള ആഗ്രഹ ത്തിന്റെ പൂർത്തികരണം നടത്തി പ്രേക്ഷകൻ സംതൃപ്തനാകുന്നു. നന്മയ്ക്കു വേണ്ടി നിലകൊള്ളുന്നതുമൂലം പലവിധ സഹ ങ്ങളും പരാജയങ്ങളും ഏറ്റവുാങ്ങി ഒടുവിൽ അവയെ അതി ജീവിക്കുന്ന നായക കഥാപാത്രങ്ങളെയാണ് ജനപ്രിയ സിനിമക ളിൽ കാണുന്നത്.
എല്ലാ ഇന്ത്യൻ ഭാഷകളിലേയും ജനപ്രിയ സിനിമകളിലെ മുഖ്യ പ്രതിപാദ്യം കുടുംബം ആണ്. എന്തുകൊണ്ടെന്നാൽ വൈചാരി കമായല്ല, വൈകാരികമായാണ് പ്രേക്ഷകർ സിനിമകളെ സമീപി ക്കുന്നത് എന്ന തിരിച്ചറിവ് നിർമ്മാതാക്കൾക്കുണ്ട്. അതുകൊണ്ടു തന്നെ കുടുംബം, ദാമ്പത്യം തുടങ്ങിയവയെ സംബന്ധിച്ച് പതിവു ഫോർമുലകളിൽ നിന്ന് ജനപ്രിയ സിനിമകൾ വ്യതിചലിക്കാനാ വില്ല. വാർഷ് മാതൃകയിലുള്ള കഥാപാത്രങ്ങളും ടൈപ്പ് ഇതിവ്യ ഞങ്ങളും ഇത്തരത്തിൽ സിനിമകളെ ജനപ്രിയമാക്കുന്നതിന് കാര ണമായിത്തീരുന്നു എന്ന് ലേഖകനായ ഒ കെ. ജോണി ചൂണ്ടിക്കാ ട്ടുന്നു.
Question 25.
സ്ത്രീ ഒരു നിശ്ശബ്ദ ജീവിയായിരിക്കണം എന്ന സാമൂഹികമായ കാഴ്ചപ്പാട് ഓർമ്മയുടെ ഞരമ്പ്, സംക്രമണം എന്നീ പാഠങ്ങൾ വിമർശ വിധേയമാക്കുന്നുണ്ടോ? സ്വാഭിപ്രായം രൂപീകരിക്കുക.
സൂചന :
“ഒച്ചയെടുക്കാതെ പെണ്ണ്”… വൃദ്ധ സൗമ്യതയോടെ ശാസിച്ചു
(ഓർമ്മയുടെ ഞരമ്പ്)
‘ഒരു നിശ്ശബ്ദമാം
മുറിവിന്റെ വക്കുകളതിന്റെ ചുണ്ടുകൾ’ (സംക്രമണം)
Answer:
ചരിത്രത്തിൽ സ്ത്രീയുടെ സാന്നിധ്വവും പ്രാധാന്യവും വേണ്ട വിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ല, എന്ന തിരിച്ചറിവിൽ നിന്നാണ് ആറ്റു രിന്റെ ‘സംക്രമണവും കെ.ആർ മീരയുടെ ‘ഓർമ്മയുടെ ഞരമ്പും പിറവിയെടുക്കുന്നത്. സമൂഹഘടനയിൽ ഗുണപരമായ മാറ്റങ്ങൾ പലതുമുണ്ടാക്കുകയും ജനാധിപത്യബോധം കൂടുതൽ പ്രബല മാക്കുകയും ചെയ്തെങ്കിലും സ്ത്രീയുടെ സാമൂഹ്യപദവിയിൽ ഒരു കാതലായ മാറ്റവുമുണ്ടായില്ല എന്ന വിഷയമാണ് ഈ സാഹി ത്വസൃഷ്ടികൾ ചർച്ചചെയ്യുന്നത്.
സ്ത്രീ വിമോചനത്തിന്റെ അനുഭവങ്ങളെ രണ്ടു തലമുറക ളുടെ പ്രതിനിധികളായ വൃദ്ധയിലൂടെയും പെൺകുട്ടിയിലു ടെയും മീര അവതരിപ്പിക്കുമ്പോൾ ആറ്റൂർ സ്ത്രീ വർത്തമാന ദുരിതസ്ഥിതിയിൽ നിന്ന് നാളെകളിൽ എങ്ങനെ മാറണം എന്ന് നിർദ്ദേശിക്കുന്നു. ഒരു നിശബ്ദമാം മുറിവിൽ വക്കുകളതിന്റെ ചുണ്ടുകൾ എന്ന സംക്രമണം എന്ന കവിതയിലെ വരികളിലൂടെ സ്ത്രീയുടെ നിശ്ശബ്ദത ജീവിതാവസ്ഥ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഒച്ചയെടുക്കാതെ പെണ്ണ് എന്ന പത്മാവതിയോടുള്ള വൃദ്ധയുടെ സൗമ്യമായ ശാസന വാർദ്ധക്യത്തെ തിരിച്ചറിയാത്ത ഒരു തലമുറയോടുള്ള താക്കിതു കൂടിയാണ്. ‘എനിക്കു കേൾക്കാം’, വാർദ്ധക്യം കാണുകയും കേൾക്കുകയും തിരിച്ചറി യുകയും ചെയ്യുന്നുണ്ട്. എന്നാൽ ആ അവസ്ഥയെ അംഗീകരി ക്കാൻ ചെറുപ്പക്കാർ തയ്യാറാകുന്നില്ല.
ഓർമ്മയുടെ ഞരമ്പിലെ സാമൂഹിക ജീവിതത്തിലേയ്ക്കു കട ക്കുമ്പോൾ വൃദ്ധയും പെൺകുട്ടിയും ഒരു പേരുകൊണ്ടു പോലും അടയാളപ്പെടുത്താത്തവിധം അടിച്ചമർത്തപ്പെടുന്നവരും നിശ്ശബ്ദരാക്കപ്പെടുന്നവരുമാണ്. കഥയിലാകെ ‘വൃദ്ധ’ എന്ന സംബോധനയിലുള്ള കേന്ദ്രകഥാപാത്രം സഞ്ചരിക്കുന്നതിനിട യിൽ അവരുടെ പഴയ ഓർമ്മയിൽ മാത്രമാണ് കഥാകാരി സര സ്വതി’ എന്ന പേരുപോലും സൂചിപ്പിക്കുന്നത്. പെൺകുട്ടി എന്ന അവസ്ഥയിൽ നിന്ന് ഭാര്യ എന്ന പദവിയിലേയ്ക്കുള്ള മാറ്റം സ്ത്രീയെ കൂടുതൽ നിശ്ശബ്ദയാക്കുന്നു എന്ന് വൃദ്ധയിലൂടെ വ ക്തമാക്കുമ്പോൾ, അത്തരം സ്ത്രീ അവസ്ഥകളെ പ്രതിരോധി ക്കുകയും പ്രതികരിക്കുകയും മുന്നേറുകയും ചെയ്യാനുള്ള കരുത്ത് പകരുകയാണ് പെൺകുട്ടിയുടെ അവതരണത്തിലൂടെ മീര ചെയ്യുന്നത്.
ആരും സംസാരിക്കാനില്ലാതെ, ആരോടും സംസാരിക്കാതെ തുരുമ്പുപിടിച്ച ശബ്ദത്തിൽ വൃദ്ധയുടെ കഥ ഓർമ്മകളിൽ ക നസ്മിതങ്ങളുടെ സൗരഭ്യം വിതറുന്നുണ്ട്. എന്നാൽ ദാമ്പത്യ ജീവി തത്തിലേക്കു കടക്കുമ്പോൾ അവർ ഭർത്താവിനെയും ഭർത്ത മാതാവിനെയും നിശ്ശബ്ദയാക്കപ്പെടുന്നത് കാണാം. സ്വന്തം ആത്മാവിഷ്ക്കാരത്തിന്റെ സർഗ്ഗാത്മകതയെ ഇരുവരും അടിച്ച മർത്തുന്നുണ്ട്. ജയിലിൽനിന്നും വന്ന ഭർത്താവിനോട് കഥയെ ഴുതി എന്നു പറയുന്ന വൃദ്ധ നിശ്ശബ്ദമാക്കപ്പെടുന്നത് കഥാകാരി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഭർത്ത്വമാതാവിന്റെ പക്ഷമാകട്ടെ സ്ത്രീ ചോറും കറീംവയ്ക്കാനും പെറാനും ഉള്ള ഒരു ഉപക രണം മാത്രമാണ്.
സംക്രമണത്തിലെ സ്ത്രീയും ഒരുത്തി’ ആണ്, പേരോ വ ക്തിത്വമോ ഇല്ല. ശരീരമാണ് അവളെ അടയാളപ്പെടുത്തുന്നത്. പെണ്ണിന്റെ രൂപം സമൂഹത്തിന്റെ പൊതുബോധമാകുന്നത് കവി തയുടെ ആദ്യഘട്ടത്തിൽ കാണാം. ഏറ്റവും നിർഭാഗ്യവും ദയനീ യവുമായ ഒരു സ്ത്രീ ജീവിതമാണ് ഇവിടെ കാണുന്നത് കടലിര സാത്തെ തിരിതുളുമ്പാത്ത ഒരായിരം വട്ടം നിവർന്നു നിന്നിട്ടും ചവിട്ടിയരയ്ക്കപ്പെടുകയും നിശ്ശബ്ദയാക്കപ്പെടുകയും പുറപ്പെ ട്ടെടത്തുതന്നെ തളച്ചിടുകയും ചെയ്യുന്ന പെണ്ണവസ്ഥയെയാണ് കവിത ആദ്യം ആഖ്യാനം ചെയ്യുന്നത്. എന്നാൽ രണ്ടാം ഭാഗത്ത് ഇര വേട്ടക്കാരിയായി മാറുന്ന പരിണാമം, അടിമ സംഹാരശക്തി യാർജ്ജിക്കുന്ന കാഴ്ച അവതരിപ്പിച്ചുകൊണ്ടാണ് ആറ്റൂർ കവിത അവസാനിപ്പിക്കുന്നത്.
Question 26.
‘വൈലോപ്പിള്ളിക്കവിതയിലെ പ്രണയസങ്കല്പം’ ‘ഊഞ്ഞാലിൽ’ എന്ന കവിതയെ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
തുടുവെള്ളാമ്പൽ പൊയ്കയല്ല. ജീവിതത്തിൽ
കടലേ കവിതയ്ക്ക് ഞങ്ങൾക്ക് മഷിപ്പാത്രം
എന്ന് പാടിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ, ജീവിത യാഥാർത്ഥ്യങ്ങളുടെ ഉച്ചവെയിൽ അദ്ദേഹം കവിതയിൽ ആവിഷ്കരിച്ചു. അതേ സമയം മഞ്ഞിൽ കുളിരണിഞ്ഞ് നിലാ വിൽ സ്വപ്നം കണ്ട് മയങ്ങുന്ന ആതിര രാവിന്റെ കാല്പനിക ഭംഗിയിൽ അഭിരമിക്കാനും വൈലോപ്പിള്ളിക്ക് കഴിഞ്ഞു. ഈ വൈചിത്ര്യം അദ്ദേഹത്തിന്റെ പ്രണയ സങ്കല്പത്തിലും ഉണ്ട്. കണ്ണീർപ്പാടത്തിൽ, പ്രണയം നഷ്ടമായി നയവും അഭിനയവുമായി മാറുന്ന ദാമ്പത്യത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ് കാണു ന്നത്. ഊഞ്ഞാലിൽ എന്ന കവിതയിൽ വാർദ്ധക്യത്തിലും പൂത്തു ലയുന്ന പ്രണയ വസന്തമാണുള്ളത്. വൈലോപ്പിള്ളിയുടെ കുടുംബ സങ്കല്പത്തിന്റെ ഉപനിഷത്ത് എന്നാണ് പ്രഫ. കെ.പി. ശങ്കരൻ ഊഞ്ഞാലിൽ എന്ന കവിതയെ വിശേഷിപ്പിച്ചത്.
വൈലോപ്പിള്ളിക്ക് പ്രണയവും ദാമ്പത്യസുഖവും അനുഭവി ക്കാനുള്ളതല്ല, സങ്കല്പിക്കാനുള്ളത് മാത്രമാണ് എന്ന് എം.എൻ. വിജയൻ പറഞ്ഞിട്ടുണ്ട്. അതിന് ഏറ്റവും നല്ല തെളിവാണ് ഊഞ്ഞാലിൽ എന്ന കവിത. 1944ൽ 33-ാം വയസ്സിലാണ് വൈലോ പിള്ളി ഊഞ്ഞാലിൽ എന്ന കവിത എഴുതിയത്. രണ്ടാം ലോക ഹായുദ്ധകാലത്ത്. കവിയുടെ യൗവനത്തിൽ, വാർദ്ധക്വത്തിലെ പ്രണയഭരിതമായ ദാമ്പത്യം സങ്കല്പിച്ച് എഴുതിയ കവിതയാണി ത്. വാർദ്ധക്യവും യുദ്ധവും ദുരിതവും ഒന്നും പ്രണയത്തെ ഒരി ക്കലും കെടുത്തിക്കളയുന്നില്ല.
മുപ്പതുകൊല്ലത്തെ സഫലമായ ദാമ്പത്യത്തിനു ശേഷവും വൃദ്ധ ദമ്പതികൾ പൊന്നാതിരയെ സന്തോഷത്തോടെ വര വേൽക്കുന്നു. മുറ്റത്തെ പൂത്തമാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാ ലിൽ ഒരിമിച്ചാടിക്കൊണ്ട് മഞ്ഞും കുളിരും നിലാവും മാ ണവും നിറഞ്ഞ മധുമാസ രാവിന്റെ വശ്യതയിൽ അവർ തിരുവാ തിരയെ എതിരേൽക്കുന്നു. അദ്ദേഹത്തിന് ഭാര്യ ഇന്നും പൊന്നാ തിരപ്പോലെ സുന്ദരിയാണ്. അവരുടെ ഉദരം മുന്നെപ്പോലെ ക്ലേശ മായ അനുഭവപ്പെടുന്നുള്ളു. യുദ്ധവും പഞ്ഞവും മഞ്ഞും ഒക്കെ ജീവിതയാഥാർത്ഥ്യങ്ങളായി വെല്ലുവിളി ഉയർത്തുമ്പോഴും പാടിയാടിക്കളിച്ച് ആതിരയെ വരവേൽക്കുകയാണ് അയൽക്കാ രികൾ. ആ പാട്ടിന്റെ പ്രചോദനത്താൽ വൃദ്ധ മുപ്പതുവർഷം മുൻപത്തെ മധുവിധുരാവിലെന്നപോലെ ഊഞ്ഞാൽത്താളത്തിൽ മധുരമായി പാടുന്നു. പുലരി വരുവോളം നീളുന്ന ആ പ്രണയരാവിനൊടുവിൽ ജീവിതത്തിരക്കുകളിലേക്ക് മടങ്ങുന്നു. പക്ഷേ ആ രാവും തങ്ങളുടെ ഒളിമങ്ങാത്ത പ്രണയവും ആണ്. വാർദ്ധക്യത്തെ അർത്ഥവത്താക്കുന്നതെന്ന് ആ വൃദ്ധദമ്പതി കൾക്കറിയാം.
ജീവിതത്തിൽ കൊലക്കടുക്കാക്കാവുന്ന കയറുകൊണ്ട് തന്നെ ജീവിതോല്ലാസത്തിന്റെ ഊഞ്ഞാൽ കെട്ടുന്നവനാണ് മനു ഷ്യൻ. അതുപോലെ വാർദ്ധക്യവും യുദ്ധവും ദുരിതങ്ങളും പോലെയുള്ള ജീവിത യാഥാർത്ഥ്യങ്ങൾ ജീവിതത്തിന്റെ നിറം കെടുത്തിക്കളയാം. അതിനെ അതിജീവിക്കാൻ പ്രണയത്തിന് കഴി യും. വാർദ്ധക്യത്തിലും അണഞ്ഞുപോകാത്ത പ്രണയത്തോടെ ഇരുമെയ് ചേർന്ന് നിന്നാൽ ജീവിതോല്ലാസത്തിന്റെ വേരുറപ്പു ണ്ടാവും എന്ന സങ്കല്പമാണ് വൈലോപ്പിള്ളി ഊഞ്ഞാൽ എന്ന കവിതയിൽ പങ്ക് വയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഊഞ്ഞാലിൽ എന്ന കവിതയെ വൈലോപ്പിള്ളിയുടെ പ്രണയോ പനിഷത്ത് ആയി വിശേഷിപ്പിക്കുന്നത്.
Question 27.
‘ജനലിനപ്പുറം ജീവിതം പോലെയി-
പകൽ വെളിച്ചം പൊലിഞ്ഞുപോകുന്നതും’ – പ്രണയാർദ്ര നിമി ഷങ്ങൾ നഷ്ടപ്പെട്ടു പോയതിന്റെ വിഹ്വലതയാണ് സന്ദർശനം എന്ന കവിത ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
ആധുനിക മലയാളകവിതയ്ക്ക് കാല്പനികതയുടെ വശ്യ സൗന്ദ ര്യം കൂടി പകർന്ന് നൽകിയ കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. നിരാശയുടെയാം വിഷാദത്തിന്റെ സാം നിഴൽപാടുകൾ വീണുകിടക്കുന്ന സന്ദർശനം എന്ന കവിത ആധുനികതയുടെയും കാ നികതയുടെയും സവിശേഷതകൾ ഉൾക്കൊള്ളുന്ന കവിതയാണ്.
കുറെ വർഷങ്ങൾക്കു ശേഷം തന്റെ മുൻകാമുകിയെ കവി കണ്ടെത്തുന്നു. ഏതോ ഒരു സന്ദർശന മുറിയിൽ ആണ് കണ്ടുമു ട്ടുന്നത്. രണ്ടുപേരും ഒന്നും മിണ്ടുന്നില്ല; മൗനം കുടിച്ചിരിക്കുക യാണ്.
ജീവിതത്തിലെ വെളിച്ചം പൊലിഞ്ഞതുപോലെ പകൽ മറ ഞ്ഞുപോയതും ഓർമ്മകളാകുന്ന കിളികൾ കൂട്ടിലേക്ക് പറന്നു പോകുന്നതും നോക്കി നിൽക്കുകയാണ് കവി. ഇപ്പോൾ കാഴ്ച കളിൽ അവർ പരസ്പരം നഷ്ടപ്പെടുകയാണ്. ഈ നഷ്ടപ്പെടുന്നതിന്റെ ചിന്തകൾ കവിയുടെ നെഞ്ചിടിപ്പിന്റെ താളം കൂടുന്നു. പഴയ പ്രണയാനുഭവങ്ങളുടെ സംഗീതമുള്ള നിശ്വാസം കവിക്ക് അനുഭവപ്പെട്ടു തുടങ്ങി.
പൊൻചെമ്പകം പൂത്തുലഞ്ഞ തന്റെ കരള് പണ്ടേ കരിഞ്ഞു പോയതാണെങ്കിലും കറ പിടിച്ച ചുണ്ടിലെ ആർദ്രമായ കവിത കൾ വരണ്ടുപോയെങ്കിലും ഒരു വാക്കുപോലും ഉരിയാടാനാ കാതെ ഏകാന്തമായൊരു കരച്ചിൽ തൊണ്ടയിൽ കുരുങ്ങുന്നു. വീണ്ടും ഓർമ്മകൾ നീളുകയാണ്. ഓർമ്മകളുടെ അലയാഴി തേടി കവി പോകുന്നു. അതിൽ പ്രണയാർദ്രമായ ചില സന്ദർഭങ്ങൾ ഓർക്കുന്നു. കാമുകിയുടെ സ്വർണ്ണനിറത്തിലുള്ള മൈലാഞ്ചിയെ ഴുതിയ വിരൽ ആദ്യമായി തൊട്ടപ്പോൾ മനസ്സിൽ കിനാവ് പകർന്നത് കവി ഓർക്കുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ കിരണമേറ്റ് മനസ്സ് സന്തോഷിച്ചതും എല്ലാം ചിദംബരത്തെ കുങ്കുമം തൊട്ട് വിശുദ്ധമായ സന്ധ്യപോലെ മറ വിയിൽ മാഞ്ഞിരിക്കുകയാണ്.
പിന്നീട് ജീവിതത്തിന്റെ തിരക്കുകളിൽ അമർന്നുപോകുന്നു കവി. മരണവേഗത്തിലോടുന്ന വണ്ടികളേയും മദ്യലഹരിയിൽ ആഴ്ന്നുപോയ രാത്രികളേയും സത്രങ്ങളുടെ പല മുഖം കണ്ട ചുമരുകളേയും കവി ഓർക്കുന്നു. പ്രണയം അസ്വസ്ഥതയാ ണെങ്കിലും അത് പ്രകൃതിയോടൊപ്പമുള്ള ഒരു ലയനമാണെന്ന് കവിയുടെ പ്രണയാർദ്രമായ ഓർമ്മകൾ അറിയിക്കുന്നു. എന്നാൽ പ്രണയ പ്രവാഹത്തിൽ നിന്നും അകന്നപ്പോൾ അടിഞ്ഞു കൂടി യത് ശ്വാസം മുട്ടുന്ന നഗരവീഥികളിലും വാഹനങ്ങളിലും താൽക്കാലികാഭയമാകുന്ന സത്രങ്ങളിലും മദ്യത്തിലുമായിരുന്നു.
കവി വിചാരിക്കുന്നു: ചിലപ്പോഴൊക്കെ മനുഷ്യന്റെ ഏകാന്തമായ പ്രാണൻ ദുഃഖിതനായി ഭൂതകാലങ്ങളിൽ അലഞ്ഞുപോകും. ദുഃഖ ത്തിന്റെ ആ ഇരുളിൽ പല ജന്മങ്ങൾക്ക് സാന്ത്വം നൽകുന്ന കാരുണ്യമാർന്ന തന്റെ കാമുകിയുടെ മുഖം താൻ കാണാറുണ്ട്. കവി ഓർമ്മകളിൽ നിന്നും ഉണർന്നു. പരസ്പരം നന്ദി ചൊല്ലാതെ പിരിയുകയത്രെ നന്നു. ഇനിയൊരു സമാഗമം സാധ്യമല്ല. പുഴയും കടലും സംഗമിക്കുന്ന വികാരവിക്ഷോഭങ്ങളുടെ കരച്ചിലിന്റെ ഒരു അഴിമുഖത്തേക്ക് നമ്മൾക്ക് ഇനി പോകേണ്ടതില്ല. ഇരിക്കുന്ന സന്ദർശകമുറിയിൽ നിന്നും പോകുവാൻ സമയമാകുന്നു. കവി ഈ സന്ദർശനം അവസാനിപ്പിക്കുകയാണ്. ഉള്ളിൽ നിറയുന്ന ദുഃഖത്തോടെ ഈ പ്രണയസത്യത്തെ തിരിച്ചറിയുകയാണ് – നമ്മൾ രണ്ടുപേരും രാത്രിയുടെ നിഴലുകളാണ്….. പണ്ടേ പിരിഞ്ഞവ രാണ് നമ്മുടെ പകലുകൾ പോയിക്കഴിഞ്ഞു. നമ്മൾ നിറഞ്ഞ രാത്രിയിലാണ് ഇപ്പോൾ കഴിയുന്നത്. ഈ രാത്രിയിൽ കഴിയുന്ന ശരീരങ്ങളല്ല നമ്മൾ വെറും നിഴലുകൾ മാത്രമാണ് നമ്മൾ…… ഓർമ്മകളിൽ ഒരു സന്ദർശനം നടത്തി നമ്മൾ പിരിയുകയാണ്.