Kerala Plus One Malayalam Question Paper June 2022 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf June 2022 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper June 2022

Time: 2½ Hours
Total Score: 80 Marks

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് 2 ഉത്തരം തെരഞ്ഞെടുത്തെഴുതുക. (2 സ്കോർ വീതം) (4 × 1 = 4)

Question 1.
ജോനാഥൻ മറ്റു കടൽക്കാക്കകളിൽ നിന്ന് വിശ്വസ്തനാകുന്നതെ ങ്ങനെ?
• പരിമിതികളെ മറികടക്കാനുള്ള ആഗ്രഹം.
• വ്യക്തിപരമായ നേട്ടങ്ങളെ ഇഷ്ടപ്പെടുന്നു.
• പുതിയ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമം.
• താണുപറന്ന് ഇരതേടിപ്പിടിക്കൽ.
Answer:
• പരിമിതികളെ മറികടക്കാനുള്ള ആഗ്രഹം
• പുതിയ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമം

Question 2.
താഴെ ചേർത്തവയിൽ ജനപ്രിയ സിനിമകളുടെ സവിശേഷതകൾ ഏതൊക്കെയാണ്?
• യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നു
• സാമൂഹ്യപ്രശ്നങ്ങളെ ഏറ്റെടുക്കുന്നില്ല
• സങ്കല്പ്പിക്കാനാവാത്ത ഇഷ്ടങ്ങളെ അവതരിപ്പിക്കുന്നു.
• മികച്ച കലാസൃഷ്ടിയാണ്.
Answer:
• സാമൂഹ്യ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നില്ല.
• സങ്കല്പിക്കാനാവാത്ത ഇഷ്ടങ്ങളെ അവതരിപ്പിക്കുന്നു.

Question 3.
‘അനർഘനിമിഷം’ ത്തിന്റെ രണ്ട് സവിശേഷതകൾ എഴുതുക.
• സൂഫി പാരമ്പര്യം
• അവ്യക്തമായ ആഖ്യാനം
• ദുഃഖം മുഖ്യമായ ഭാവമായി വരുന്നു.
• ഹാസ്വാവതരണം
Answer:
• സൂഫി പാരമ്പര്യം
• ദുഃഖം മുഖ്യമായ ഭാവമായി വരുന്നു.

Question 4.
‘ലാത്തിയും വെടിയുണ്ടയും’ എന്ന പാഠഭാഗവുമായി ബന്ധപ്പെ ടുത്താവുന്ന രണ്ട് ആശയങ്ങൾ എടുത്തെഴുതുക. • രാജ്യസ്നേഹവും, സാമൂഹ്യനീതിയും
• കുടുംബജീവിതവും സാമൂഹ്യജീവിതവും തമ്മിലുള്ള പൊരു അത്തപ്പെടൽ
• അനുഭവങ്ങളോടുള്ള മാനുഷികമായ സമീപനം
• സായുധ സമരത്തിന്റെ ചിത്രീകരണം
Answer:
• രാജ്യസ്നേഹവും സാമൂഹ്യനീതിയും
• സായുധ സമരത്തിന്റെ ചിത്രീകരണം

Question 5.
‘മുഹ്യദ്ദീൻ മാല’ എന്ന കൃതിയുടെ സവിശേഷതയെന്ത്?
• കാലം കൃത്യമായി രേഖപ്പെടുത്താത്ത കൃതി
• അറബി മലയാളത്തിലെ ആദ്യകാല കൃതി
• കേരളീയമായ ഇതിവൃത്തം
• ഗഹനമായ ആശയം ലളിതമായ ഭാഷ
Answer:
• അറബി മലയാളത്തിലെ ആദ്യകാല കൃതി
• ഗഹനമായ ആശയം ലളിതമായ ഭാഷ.

Kerala Plus One Malayalam Question Paper June 2022 with Answers

6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (2 സ്കോർ വീതം) (3 × 2 = 6)

Question 6.
‘സന്ദർശനം’ എന്ന കവിതയിലെ പൊൻ ചെമ്പകം പൂത്തകരളെന്ന പ്രയോഗത്തിന്റെ ഔചിതഭംഗിയെന്ത്?
Answer:
പ്രണയത്തിന്റെ മൂർത്തരൂപമായ പൊൻ ചെമ്പകം
മലയാളിക്ക് പ്രിയപ്പെട്ട പ്രണയ പ്രതീകമാണ്.
പൂക്കൾ വിരിയുന്നത് വസന്തകാലത്തിലാണ്.
പ്രണയം മനസ്സിന്റെ വസന്തകാലമാണ്.

Question 7.
“എന്തിന്? മർത്ത്വായുസ്സിൽ സാരമായതു ചില
മുന്തിയ സന്ദർഭങ്ങൾ – അല്ല. മാത്രകൾ മാത്രം-” ‘ഊഞ്ഞാലിൽ’ എന്ന കവിതയിലെ ഈ വരികളിലെ ആശയമെന്ത്?
Answer:
ദീർഘമായ മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമാണ്. ഏതു പ്രതി സന്ധികൾക്കിടയിലും ജീവിതത്തിന്റെ പ്രത്യാശ കൈവിടരുത് എന്നാണ് വൈലോപ്പിള്ളി ഊഞ്ഞാലിലൂടെ സമർത്ഥിക്കുന്നത്. ജീവിതത്തിൽ വിലപ്പെട്ടതായിട്ടുള്ളത് ചില നിമിഷങ്ങളോ മാത്ര കളോ മാത്രമാണ്.

Question 8.
‘മുഹ്യിദ്ദീൻ മാല’യിൽ പരാമർശിക്കപ്പെടുന്ന സൂഫി ശ്രേഷ്ഠന്റെ അപദാനങ്ങളിൽ രണ്ടെണ്ണം പാഠഭാഗത്തിൽ നിന്ന് കണ്ടെത്തിയെ ഴുതുക.
Answer:
പാണ്ഡിത്വമോ സ്ഥാനമാനങ്ങളോ ഇല്ലാത്ത സാധാരണക്കാർക്ക് അത് വേണ്ടുവോളം സമ്മാനിച്ചു. വരാൻ പോകുന്ന ആപത്തുക ളെക്കുറിച്ച് സ്വപ്നത്തിലൂടെ ശിഷ്യന്മാർക്ക് മുന്നറിയിപ്പു നൽകി. പാമ്പിന്റെ രൂപത്തിൽ വേഷപ്രച്ഛന്നനായി എത്തിയ ജിന്നിനെ ഭയ മില്ലാതെ എടുത്തെറിഞ്ഞു.

Question 9.
‘വാസനാ വികൃതി’ എന്ന ചെറുകഥയിൽ ഹാസ്യാത്മകമായി അനു ഭവപ്പെട്ട ഒരു സന്ദർഭം എടുത്തെഴുതുക.
Answer:
കഥയിലെ നായകൻ ഒരു ഇല്ലത്തുനിന്നും മോഷ്ടിച്ച സ്വർണ്ണം കാമുകിക്ക് സമ്മാനമായി നൽകുന്നു. അവൾ അതിൽനിന്ന് ഒരു സ്വർണ്ണമോതിരം പ്രേമപൂർവ്വം നായകന്റെ വിരലിൽ ഇട്ടുകൊടു ക്കുന്നു. നായകൻ തന്റെ ജന്മസിദ്ധമായ വാസനകൊണ്ട് ഒരു പോലീസുകാരന്റെ പോക്കറ്റിൽ മോഷ്ടിക്കുന്നതായി കയ്യിടു കയും സ്വർണ്ണമോതിരം നഷ്ടപ്പെടുകയും ചെയ്യുന്നു. മോതിരം കണ്ടുപിടിക്കുന്നതിനായി പോലീസിൽ പരാതി കൊടുക്കുകയും ഒടുവിൽ അയാളുടെ വിഡ്ഢിത്തംകൊണ്ട് അവരുടെ ശിക്ഷാന ടപടികൾക്ക് വിധേയനാകുകയും ചെയ്യുന്നു.

10 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (4 സ്കോർ വീതം) (5 × 4 = 20)

Question 10.
‘തുരുമ്പുപിടിച്ച വിജാഗിരികൾ ഇളകുന്നതുപോലെയായിരുന്നു അവരുടെ ശബ്ദം’ – ‘ഓർമ്മയുടെ ഞരമ്പിലെ ഈ വാക്യം കഥ യുടെ പശ്ചാത്തലത്തെപ്പറ്റി നൽകുന്ന സൂചനയാണോ? വിശദ മാക്കുക.
Answer:
സ്ഥിരമായി ഉപയോഗിക്കാത്ത വാതിലുകളുടെ വിജാഗിരിയാ ണല്ലോ തുരുമ്പു പിടിക്കാറ്. ഇവിടെ തുരുമ്പു പിടിച്ച വിജാഗിരി കൾ ഇളകുന്നതുപോലെയാണ് അവരുടെ ശബ്ദം എന്ന് പറഞ്ഞി രിക്കുന്നതിലൂടെ വൃദ്ധ അധികം ആരോടും സംസാരിക്കാറി ല്ലെന്നും അവരെ കാണാൻ സന്ദർശകർ ആരും വരാറില്ലെന്നും ഊഹിക്കാം. കൂടാതെ അധികം ആരും ശ്രദ്ധിക്കാത്ത വൃദ്ധയുടെ ജീവിതത്തിന്റെ ഏടുകൾ, പെൺകുട്ടി വന്നതോടെ തുറക്കപ്പെ ടുന്നു എന്നും സൂചനയുണ്ട്.

Kerala Plus One Malayalam Question Paper June 2022 with Answers

Question 11.
വേരുകളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന (വേരുകൾ നഷ്ട പ്പെടുത്തുന്നവർ) രണ്ടു സവിശേഷതകൾ എഴുതുക.
Answer:

  1. വേരുകളുടെ ഔഷധ മഹിമ അറിഞ്ഞിരുന്ന അരുണാചലം, ഉടുമ്പുമാരി എന്നിവരുടെ കാലം കഴിഞ്ഞതോടെ അത്തരം അറിവുകൾ നഷ്ടമായതിനെക്കുറിച്ച് പറയുന്നത്.
  2. നാട്ടു വൃക്ഷങ്ങളുടെ വേരുകൾക്ക് ഭൂമിയിലെ ഈർപ്പത്തെ നിലനിർത്താനും ജലം ശേരിച്ച് വയ്ക്കാനുമുള്ള കഴിവുണ്ട്.
  3. വയനാട്ടിലെ കുറവുദ്വീപുകളിൽ പുഴയോരം കൈയടക്കി യിരിക്കുന്ന വേരുകൾ ദ്വീപിനെ ദൃഢപ്പെടുത്തിയിരിക്കുന്നത്.

Question 12.
‘കായലരികത്ത്’ എന്ന ഗാനത്തിൽ തെളിയുന്ന മുഖ്യഭാവം പ്രണ യമാണ്, പ്രതികരിക്കുക.
Answer:
നാട്ടിൻപുറത്തെ പ്രണയമാണ് ‘കായലരികത്ത്’ എന്ന ഗാനത്തിൽ അവതരിപ്പിക്കുന്നത്. നായികയുടെ നോട്ടത്തിൽ തന്നിൽ പ്രണ യമുദിച്ചതും, നായികയോടുള്ള ഇഷ്ടവും അവളെ വിവാഹം കഴി ക്കാനുള്ള ആഗ്രഹവും നായകൻ തുറന്നു പറയുന്നു. എങ്കിലും അവൾക്ക് തന്നോട് പ്രണയം ഇല്ലെങ്കിൽ അത് ഇപ്പോൾ തന്നെ തുറന്നു പറയണമെന്നും വെറുതെ സമയം കളഞ്ഞ് ഒടുവിൽ തന്നെ സങ്കടപുഴ നടുവിലാക്കരുതെന്നും നായകൻ അഭ്യർത്ഥി ക്കുന്നുമുണ്ട്. നടൻ വാമൊഴി പ്രയോഗങ്ങൾ കൊണ്ടും, മാഷി ഉപ്പാട്ടിന്റെ ഈണം കൊണ്ടും മലയാള ചലച്ചിത്രഗാനശാഖയിൽ വേറിട്ടതാകുന്നു ഈ ഗാനം.

Question 13.
പ്രകൃതിയിലെ പരസ്പരാശ്രിതത്വത്തെ പരാമർശിക്കുന്ന ആധാര ചിത്രമാണ് കൈപ്പാട് ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതി കരണം കുറിപ്പായി എഴുതുക.
Answer:
കൈപ്പാടുനിലങ്ങളിലേക്ക് വിത്ത് വീഴുന്ന കാലം മുതൽ അതി ഥികളായി എത്തുന്ന ഓലഞ്ഞാലികൾ മുളച്ചു തുടങ്ങിയ നെന്മ ണികൾ പെറുക്കിയെടുത്ത് തിന്നുന്നതിൽ കൈപ്പാടുനിലക്കാർക്ക് യാതൊരു പരിഭവവുമില്ല. ഇവരാണ് കീടങ്ങളെ നശിപ്പിക്കുന്ന തിൽ മുൻകൈയ്യെടുക്കുന്നത്. നിലങ്ങളുടെ അരികിലുള്ള തെങ്ങുകളിൽ ഓലഞ്ഞാലികൾ കൂടുവെയ്ക്കാൻ തുടങ്ങുന്ന കാലമാകുമ്പോഴേക്കും നെൽച്ചെടികൾ നല്ല ഉയരത്തിൽ വളർന്നു വന്നിരിക്കും. ഓലഞ്ഞാലികൾക്ക് കൂടുപണിയാനുള്ള തെങ്ങോ ലയുടെ അരികും നെല്ലോലകളും കൈപ്പാടത്തുനിന്നും കിളി കൾ കൊണ്ടുപോകും.

നെല്ലുപണിയാത്ത ഒഴിഞ്ഞിടത്തെല്ലാം വിവിധ പേരുകളിൽ അറിയപ്പെടുന്ന പോള – പോട്ട ചെടികൾ തഴച്ചു വളരും. ഈ ചെടി കളും പ്രകൃതിക്ക് ആവശ്യമായവ തന്നെ. ഇവയുടെ ഇടയിൽ അനേകം മത്സ്യ ഇനങ്ങളും ഞണ്ടും ചെള്ളിയും സ്വൈര്യമായി വളരുന്നുണ്ട്. കന്നിമാസമാകുന്നതോടെ നെല്ല് മുത്ത് പോളകൾ പഴുത്ത് ചാഞ്ഞു വീഴാൻ തുടങ്ങും. സമൃദ്ധമായി വിളവു തരുന്ന കതിരിന്റെ കനമാണ് ഇതിനുകാരണം.

കൊയ്ത്തു കഴിഞ്ഞാൽ വെള്ളം ബണ്ടുകൾ തുറന്ന് നില ങ്ങളിലേക്ക് കയറ്റി വിടും. കൊയ്ത്തുകഴിഞ്ഞ പാടത്ത് വീണു കിടക്കുന്ന നെല്ലിൻ തണ്ടുകൾ അഴുകി പായൽ പറ്റി നിറഞ്ഞു കിടക്കും ഇവയിൽ ധാരാളം മത്സ്യങ്ങൾ വളരും, പള്ളൻ, കരി മീൻ, ചെള്ളി എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. ചെള്ളി യിൽ തന്നെ മൂന്നു നാലു വിഭാഗങ്ങൾ വേറേയുമുണ്ട്.

വെള്ളത്തിൽ വളരുന്ന ആൽഗകളെയും മറ്റും ആഹരിക്കുന്നതിന് മത്സ്യങ്ങൾ നൽകണ്ട ങ്ങളിൽ വിഹരിക്കുന്നത് കാലങ്ങളായി കാണുന്ന കാഴ്ചകളാണ്.

കൊയ്ത്തുകാലം കഴിയുന്നതോടെ പാടങ്ങളിൽ ചേക്കേ റുന്ന ദേശാടനക്കിളികൾ കൈപ്പാടുകളുടെ സവിശേഷതയാണ്. ഭൂഖണ്ഡത്തിന്റെ മറ്റൊരതിർത്തിയിൽ നിന്നും മൈലുകളോളം ആകാശവീഥിയും താണ്ടി വരുന്ന 45 ഇനത്തിലധികം വരുന്ന പക്ഷി കൾ കൈപ്പാടുനിലങ്ങളിലെ മീനും ഞണ്ടും ആഹരിക്കുന്നു. ഈ പക്ഷികളുടെ വിസർജ്ജ്യങ്ങൾ കൈപ്പാടു നിലങ്ങളെ കൂടുതൽ ഫലഭൂയിഷ്ഠമാക്കുന്നു. പ്രകൃതിയും അതിലെ ജീവിവർഗ്ഗവും തമ്മി ലുള്ള അനിതരസാധാരണമായ പാരസ്പര്യത്തിന്റെ നിദർശനമാണി വിടെ കാണുന്നത്. മണ്ണിരകൾ ഈ ഫലഭൂയിഷ്ടമായ മണ്ണിനെ കൂടു തൽ സമ്പുഷ്ടമാക്കുന്നു. ആധുനികകാലഘട്ടത്തിൽ കടുംകൃഷി അല്ലെങ്കിൽ അഗ്രി ബിസിനസ്സ് എന്നീ പേരുകളിൽ മണ്ണിനേയും കാർഷിക നൈതികതയേയും തച്ചുടക്കുന്ന ലാഭക്കൊതിയുടെ കൃഷിയിടങ്ങളിൽ കൈപ്പാട് ഹരിതമായ ജീവൽ പ്രതീക്ഷകൾ നൽകുന്നു.

വെള്ളം കയറിയ മത്സ്യങ്ങൾ നിറഞ്ഞ കൈപ്പാടിൽ നിന്നും മീൻപിടുത്തം ഉപജീവനമാക്കിയ സ്ത്രീകൾ ഈ വാസ്ത വത്തെയാണ് കാണിക്കുന്നത്. ചെറിയ കുരുതികളുപയോഗിച്ച് വേലിറക്കത്തിൽ ചെറുവരമ്പുകൾ തീർത്തും, ചേറ്റിൽ കൈകൊണ്ട് മീൻ തപ്പിപ്പിടിച്ചും അന്നന്നത്തെ ആഹാരം ഉണ്ടാക്കിയെടുക്കുന്നു. കോൺക്രീറ്റ് വനങ്ങൾ പെരുകുകയും മനുഷ്യജീവിതത്തോട് പ്രകൃതിയും ആവാസവ്യവസ്ഥയും പുറം തിരിഞ്ഞു നിൽക്കു കയും ചെയ്തതിന്റെ ദുരന്ത ഫലങ്ങൾക്കിടയിൽ കൈപ്പാട്, പ്രകൃതി ജീവനത്തിന്റെ ആരും തുറന്നുനോക്കാതിരുന്ന പഴ യൊരു പാഠമാണ്. തുറന്നു നോക്കാനും പഠിക്കാനും വൈകിയ ചാഠം.

Question 14.
എന്താണ് കവിത? എം. എൽ. വിജയൻ തന്റെ ലേഖനത്തിൽ കവി തയെക്കുറിച്ച് അവതരിപ്പിച്ച രണ്ടു നിരീക്ഷണങ്ങൾ എഴുതുക.
Answer:
വാക്കുകൾകൊണ്ട് അല്ലെങ്കിൽ അതിന്റെ അർത്ഥം കൊണ്ട് ത്ത് ചെയ്യിക്കലാണ് കവിത. വാക്കിന്റെ അർത്ഥത്തെ മറികട ക്കുന്ന, പ്രത്യക്ഷാർത്ഥത്തിനപ്പുറമുള്ളതാണ് കവിത. അവ്യവസ്ഥി തത്വം കവിതയുടെ സ്വഭാവമാണ്. അർത്ഥമുള്ളത് കവിതയല്ല; അർത്ഥത്തിനപ്പുറമുള്ളതാണ് കവിത. വാക്കിന് ഒരർത്ഥത്തിൽ കവിഞ്ഞ് മറ്റൊരാർത്ഥമില്ലെങ്കിൽ അത് കവിതയാകുന്നില്ല.

Question 15.
‘അനർഘനിമിഷം’ മരണത്തെ അഭിസംബോധന ചെയ്യുന്ന രചന യാണോ? പാഠസന്ദർഭങ്ങളെ അടിസ്ഥാനമാക്കി വിശദീകരിക്കുക.
Answer:
‘അനർഘനിമിഷം’ – ബഷീറിന്റെ സാഹിത്യസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോ കാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടു ത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ മായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാത് രത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും, രീതികളിൽ നിന്നും ബഷീർ അനർഘനിമിഷ’ ത്തിൽ വ്യത്യസ്ത നാകുന്നു. ആഖ്യാനശൈലിയിലും, പദയോഗങ്ങളിലും ബഷീറിൽ ഏറ്റവും പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊ ണ്ടാണ്, ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ നമ്മെയും കൊണ്ടുപോ വുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠി നമായ അവസ്ഥ.

അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് അനർഘ നിമിഷത്തിൽ കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതി തന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവനും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം – ‘അനർഘനിമിഷത്തി’ ന്റെ അടിയൊഴുക്കായി നിലനിൽക്കു ന്നുണ്ട്. ആഴത്തിലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്ക്കാര ത്തിന്റെ അടയാളം കൂടിയാണ് അനർഘനിമിഷം.

അനർഘനിമിഷം സിംബോളിസ്റ്റ് അഥവാ എക്സ്പ്രഷനിസ്റ്റ് സാങ്കേതികവിദ്യയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാ സിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീത സരണി അനർഘ നിമിഷത്തിലുണ്ട്. പുഷ്ക്കർ സാഗർ തടാകക്കരയിലിരുന്ന് ധ്വാനത്തിൽ മുഴുകിയ ബഷീറിന്റെ ആത്മപരത അനർഘനിമിഷത്തിലുണ്ട്. ഹിമാലയ താഴ്വാരങ്ങളിൽ സൂഫിമാരോടൊപ്പം ജീവിച്ചു. അല്ലാഹു വിലേ ക്കുള്ള യാത്ര ദേഹംവിടാതെ ദേഹി പോകുന്നു. അവിസ്മരണീ യവും അനുഭൂതിദായകവുമായിരുന്ന ജീവിതമാണ് അനർഘനിമിഷത്തിൽ.

Kerala Plus One Malayalam Question Paper June 2022 with Answers

Question 16.
‘പീലിക്കണ്ണുകൾ’ എന്ന പാഠഭാഗത്ത് ശ്രീകൃഷ്ണൻ ഓർത്തെടു ക്കുന്ന ബാല്യകാല അനുഭവങ്ങൾ എടുത്തെഴുതുക.
Answer:
ശ്രീകൃഷ്ണൻ തന്റെ അച്ഛനമ്മമാരെ ജീവിത സർവ്വസ്വമായി കരു തുന്നു. നന്ദിയോടെ സ്മരിക്കുന്നു. കുഞ്ഞായ സമയത്ത് ജീവൻ രക്ഷിച്ചവരാണ് അച്ഛനമ്മമാർ. തീയും വെള്ളവും കുഞ്ഞിന്റെ ജീവ ൻ ഹനിക്കാതെ കരുതലോടെ കൊണ്ടുനടന്ന അച്ഛനമ്മമാരെ ശ്രീക ഷ്ണൻ തന്റെ സർവ്വസ്വമായി സ്വീകരിക്കുന്നു.

സമകാലീന സമൂഹം അച്ഛനമ്മമാരോട് സമീപിക്കുന്നത് സ്നേഹവായ്പോടെയായിരിക്കാം. വിവാഹിതരായാൽ മക്കളുടെ വിഷയം അച്ഛനമ്മമാരുടെ സ്വത്ത് ഭാഗം വഷ് ആണെങ്കിൽ അതിന് സ്നേഹത്തിൽ പാഷാണം കലക്കിയതുപോലെയായിരിക്കും. ഇതിന് വിഘ്നം വരുന്നിടത്ത് സ്നേഹം അവസാനിക്കുന്നു. വൃദ്ധ സദനങ്ങൾ സ്നേഹസദനങ്ങളായ മക്കളുടെ സാമീപ്യത്തിൽ നിന്നും അകലെയായിരിക്കും. ജീവിതം മുഴുവനോടെ നൽകി വളർന്ന മക്കൾ വാർദ്ധക്വത്തിന്റെ നിസ്സഹായതയിൽ ഉഴലുന്ന അച്ഛനമ്മമാരെ കാറിൽ കൊണ്ടുപോയി പള്ളിപരിസരത്തും അമ്പ ലത്തിലും ഉപേക്ഷിക്കുന്നതും ചങ്ങലക്കിടുന്നതും പട്ടിണിക്കിട ക്കുന്നതും വാർത്തകളിൽ വന്നും നാട്ടിൽ അറിഞ്ഞും പരിതപി ക്കുന്നവരാണ് നമ്മൾ. അച്ഛനേയും അമ്മയേയും എറിഞ്ഞുകള യുന്നവർ സ്വന്തം ഭാവിതന്നെയാണ് അപായപ്പെടുത്തുന്നത്. ഇവിടെ ശ്രീകൃഷ്ണന്റെ വാക്കുകൾ സത്യമാർഗ്ഗിയുടേതാണ്. തല മുറകളുടെ വരവും പോക്കും സ്നേഹാന്വിതമായി കാണുന്ന മനു ഷ്യസ്നേഹിയുടേതാണ്.

കൃഷ്ണന്റെ ബാല്യകാലാനുഭവം ചെറുശ്ശേരി വിവരിക്കു ന്നതിൽ ഏറ്റവും ഹൃദ്യമായിത്തോന്നിയത് കൃഷ്ണനെ അശിക്ഷി ക്കുന്ന ഭാഗത്താണ് . കൂട്ടുകാരായ പിള്ളരെ നുള്ളിയതിന് അ കണ്ണനെ പീലികൊണ്ട് അടിച്ചു. കണ്ണൻ പിണങ്ങി ഊണുകഴി ക്കാൻ ചെല്ലാതിരുന്നപ്പോൾ അമ്മയ്ക്ക് സങ്കടമായി കണ്ണനെ അനു നയിപ്പിക്കാൻ അമ്മ കടുംപച്ച നിറമുള്ള ചേലയുമായി ചെന്നു. പുത്തൻ ചേല ലഭിച്ചപ്പോൾ കണ്ണന്റെ പിണക്കമെല്ലാം മാറി.

17 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (6 സ്കോർ വീതം) (5 × 6 = 30)

Question 17.
ജീവിക്കുക എന്നതിനപ്പുറം, സ്വന്തം കഴിവുകൾ ആവിഷ്ക്കരി ക്കാൻ കഴിയുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന പാഠമാണോ ജോനാഥൻ എന്ന കടൽക്കാക്ക നൽകുന്നത്? വിശദമാക്കുക.
Answer:
ആയിരം കൊല്ലം മീന്തലകളുടെ മീതെ ഇരതേടി പരക്കംപാഞ്ഞ് മരിക്കരുത് എന്ന് തീരുമാനിച്ചവനാണ് ജോനാഥൻ കടൽകാക്ക മറ്റ് കടൽകാക്കകളെപ്പോലെ മീന്തലകൾക്ക് മീതെ പറന്ന് പ സ്പരം തല കൊത്തിച്ചാകുവാൻ ജോനാഥൻ ആഗ്രഹിക്കുന്നി ല്ല. പറക്കുന്നതിന്റെ ലഹരിയിൽ ജോനാഥനെ കൂട്ടുകാർ ഉപേ ക്ഷിച്ചു. അച്ഛനമ്മമാരെ ജോനാഥൻ വെടിഞ്ഞു. സാഹസികമായ ജീവിതത്തിലേക്ക് ജോനാഥൻ പറന്നുപോയി. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ജോനാഥനെ കൂട്ടുകാർ പരിഹസിച്ചു. വെറുത്തു. ജോനാഥൻ പിന്മാറിയില്ല. ഒരു കടൽകാക്കയെങ്കിലും ഇരപിടിച്ച് ജീവിക്കുന്ന ഈ സാധാരണ സാഹചര്യത്തിൽ നിന്നും വ്യത്വസ്ത നാകണമെന്ന് അയാൾ തീരുമാനിച്ചു. അയാൾ സ്വന്തം കടലും ആകാശവും വെടിഞ്ഞു. രണ്ടു ഗുരുക്കന്മാരെ സ്വീകരിച്ചു. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാൾ പറന്നു. അയാൾക്ക് കുറേ ശിഷ്യരെ കിട്ടി. ഇങ്ങനെ സാഹസികമായി ജീവിച്ച കടൽകാക്കയായിരുന്നു ജോനാഥൻ.

ടി.പി. രാജീവിന്റെ മത്സ്യം വളരെ ചെറുതാണ്. സാഹസികത വളരെ കൂടുതലുമാണ്. മറ്റ് മത്സ്യങ്ങളെപ്പോലെ വലയിൽ കുരുങ്ങി കഥകളിൽ അറിയപ്പെട്ട് മാർക്കറ്റിൽ നാണുകെട്ട് വിൽക്കപ്പെടാൻ അത് ഇഷ്ടപ്പെടുന്നില്ല. അത് തിരമാലകളോട് പൊരുതിയാണ് ജീവിക്കു ന്നത്.

വിജയിക്കുകയും സ്വാതന്ത്ര്വം നേടുകയും ചെയ്യുന്നത് വേറിട്ട മാർഗ്ഗങ്ങൾ ആരായുന്നവർക്കുള്ളതാണ്. ബഹുജനം ഒരിക്കലും കടന്നുവരാത്ത മാർഗ്ഗമാണിത്.

സ്വന്തം വർഗ്ഗത്തിന്റെ അതിഭയങ്കരമായ അന്ധതയിൽ ദുഃഖി ക്കുകയാണ് ലിവിങ്സ്റ്റൺ. മറ്റ് കടൽകാക്കകൾ ഇരപിടിക്കുന്നതിൽ മുഴുകിയിരിക്കുന്നു. കടലിന്റെ നിറഭേദങ്ങളും ആകാശത്തിൽ ഉയ രത്തിൽ വളരെ ദൂരം പറക്കുന്നതും ജോനാഥന് ഇഷ്ടമാണ്. എന്നാൽ ജോനാഥന്റെ വർഗ്ഗത്തിലെ കടൽകാക്കകൾക്ക് അത് ഒരു വിഷയമല്ല. അവർ എപ്പോഴും ഇരപിടിക്കുന്നതിൽ മുഴുകുന്നു. ഇര പിടിക്കുന്നതിനുള്ള വ്യഗ്രതകൊണ്ട് പരസ്പരം കൊത്തി മരിക്കുക യുമാണ്. ജോനാഥൻ ഇതിനെ വെറുത്തു. പുതിയ കാഴ്ചകളും കൂടുതൽ ഉയരങ്ങളും താണ്ടി പുതുലോകങ്ങൾ കാണുവാനും തന്റെ വർഗ്ഗത്തിന് പുതിയ വെളിച്ചം നൽകി അവരെ ഇരുളിൽ നിന്നും രക്ഷിക്കുവാനും ആഗ്രഹിക്കുന്നു.

മത്സ്വത്തിന് സ്വന്തം വർഗ്ഗത്തിന്റെ ദൈന്യതകളെക്കുറിച്ച് ആവ ലാതികളോ പുരോഗമന ചിന്തകളോ ഇല്ല. മത്സ്യം ഒരു പ്രയാണ ത്തിലാണ്. അത് അതിജീവനത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ട ത്തുന്നു. വേലിയേറ്റങ്ങളുടെ സന്ധ്യാസമയങ്ങളിൽ അവൻ കട ലിനെ കീഴടക്കുന്ന കൊടികൾക്കും മുകളിൽ നിന്നുന്നു. തന്റെ നിയന്ത്രണത്തിൽ ഒതുങ്ങാത്ത പ്രതിഭാസങ്ങൾ വരുമ്പോൾ മത്സ്യം ഏറ്റവുമധികം വിജയിക്കുന്നു. ഭയപ്പാടുകൊണ്ട് ഒതുങ്ങിപ്പോകു ന്നവനല്ല. ഈ മത്സ്യം. കടലിലെ എല്ലാ ഒഴുക്കുകളും ഉൾവലി ഞ്ഞുപോകുന്ന ശാന്തതയിൽ മത്സ്യം എല്ലാ രഹസ്യങ്ങളുടേയും അടിയിൽ കഴിയുന്നു.

മത്സ്യത്തിന് ഒരു വിപ്ലവകാരിയുടെ മുഖമുണ്ട്. നാടിന്റെ കലു ഷതയിൽ തന്റെ സ്വരം ഉയർത്തിക്കേൾപ്പിക്കുന്നവനാണ് മത്സ്യം. പടയൊരുക്കങ്ങൾക്കു ശേഷമുള്ള ശാന്തതയിൽ അത് രഹസ്യ ങ്ങളുടെ ഏറ്റവും അടിത്തട്ടിൽ തന്റെ നിശ്ശബ്ദമായ ലോകത്താ ണ്. ഒരുപക്ഷേ വീണ്ടും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ കരു താർജ്ജിക്കുന്നത് ഈ രഹസ്യങ്ങളുടെ അടിത്തട്ടിൽ നിന്നായി രിക്കും.

ലിവിങ്സ്റ്റണിന്റെ വിശേഷബുദ്ധി കടൽകാക്കകളുടെ സാമാ ബുദ്ധിക്ക് വിപരീതമായി നിൽക്കുന്നു. മത്സ്യത്തിന്റെ ജീവിതം തന്റെ നിലനില്പിനുവേണ്ടി അടങ്ങാത്ത ആവേശമാണ്. മത്സ ത്തിനും സത്യബോധമുണ്ട്. അതിനാൽ മത്സ്യത്തെ വലക്കണ്ണി കൾക്ക് പിടികൂടാൻ കഴിഞ്ഞില്ല. കഥകളിൽ പ്രവേശിച്ചില്ല. ഒരു ചില്ലുകൂട്ടിലും കാഴ്ചവസ്തുവായില്ല. ഇവിടെ മത്സ്യങ്ങളുടെ സാമാന്യബുദ്ധിയിൽ നിന്നും ഈ മത്സ്യം വേറിട്ട് നിൽക്കുന്നു. സ്വാതന്ത്ര്വകാമനകൾ മനുഷ്യരെ പ്രവർത്തനോന്മുഖരാക്കുന്ന തിന്റെ പ്രതിരൂപങ്ങളാണ് ജോനാഥനും മത്സ്യവും.

Question 18.
അരികിലാവുമ്പോഴും അപരിചിതത്വവും അകൽച്ചയും ബാധിച്ച് മൗനത്തിലേക്ക് പതിക്കുന്ന പ്രണയത്തെയാണ് സന്ദർശനത്തിൽ അവതരിപ്പിക്കുന്നത് . കവിതയിലെ പ്രണയത്തിന്റെ ഭൂത വർത്ത മാനങ്ങളെ വിലയിരുത്തി വിശദീകരിക്കുക.
Answer:
ഈ കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതി കളും കാമുകിയെ സന്ദർശനമുറിയിൽ കണ്ടുട്ടുന്നതുമാണ്. അതി നാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണു ന്നുണ്ട്. പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാല വും. ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്ക്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്.

ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിറഭേദങ്ങൾ എന്നത് ഉദ്ദേശി ക്കുന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്യസ്തതകളെ യാണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വ്വത്വസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെതന്നെയാണ് കവി തയിലും എഴുതുന്നത്.

കവിയും കാമുകിയും തമ്മിലുള്ള പ്രണയ കാലഘട്ടം അവ തരിപ്പിക്കുന്നത് ഓർമ്മകളായാണ്. ആ ഓർമ്മകൾക്ക് ചക്രവാള ത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്ര മല്ല, ഓർമ്മകൾ ദുരസാഗരം തേടിയുള്ള ഒരു അലച്ചിലായി പറ യുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒതുക്കി ചേക്കേ റുന്നതുപോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്തമനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്.

ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരി പ്പിക്കുന്നത്. പ്രകൃതിയിലെ സുഗന്ധവും നിറസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്. ഒരു പൊൻചമ്പകം പൂത്തിരുന്ന കാലഘട്ട മായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലു കൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നേടി യതായിരുന്നു. അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്ന് നിൽക്കുന്നു. അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെ യായിരുന്നു.

പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണു വാൻ കൊതിച്ച, തൊടാൻ കൊതിച്ച, സുഗന്ധത്തിനായി ആഗ്രഹിച്ച ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്യം കാമുകിയുടെ നെടിയ കണ്ണിൽ കാണുന്നു. തുടുത്ത വിരലുകളിൽ കാണുന്നു. വളരെ ഭാസുരമായ പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്.

കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദര വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്ന തു്. കറപിടിച്ച ചുണ്ടും പൊലിഞ്ഞുപോയ പകൽ വെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും, നഗരവഴികളും, സത്രങ്ങളും മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു.

അനർഗ്ഗമായ സൗന്ദര്വാതിശയത്തിന്റെ കാലഘട്ടമായി പ്രണയ ത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവത രിപ്പിക്കുന്നു. കവിതയിൽ ഈ വ്യതിയാനം ആവിഷ്ക്കരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ടാണ്. വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതി സൗന്ദര്വം വർണ്ണനകളിൽ ഇല്ലാതായിരിക്കു ന്നു. അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്.

സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാന ങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമാ യിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ സ്വച്ഛമായ നിറഭേദങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തി ലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ തീ സൗന്ദര്വത്തിന്റേയും പ്രകൃതിയുടെ നിറക്കൂട്ടുകളുടേയും ഭൂതകാ ലത്തിന്റെ സൗകുമാര്യം കാണിക്കുന്നു. കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്ത തായി പറയുന്നു. ഇവിടേയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്ക്കരിക്കുന്നു.

പ്രണയശൂന്യമായ വർത്തമാന കാലത്തിന് പ്രകൃതിയുടെ ദൃശ്യ ചാരുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സതച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞു പോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.

കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകളായിരുന്നു പ്രണ യിച്ചപ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂല മായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാ രങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ശ്വഭംഗികളായി സങ്കൽപ്പിച്ച് ആവിഷ്ക്കരിക്കുന്നു.

കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്ക്കരിക്കു ന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.

Kerala Plus One Malayalam Question Paper June 2022 with Answers

Question 19.
മത്സ്യത്തിന്റെ ജീവിതലക്ഷ്യം പൊരുതി നിൽക്കുക എന്നതാണ ല്ലോ? ‘മത്സ്യം’ എന്ന കവിതയെ മുൻനിർത്തി സ്വാഭിപ്രായം രേഖ പ്പെടുത്തുക.
Answer:
ടി.പി. രാജീവൻ ഏറ്റവും ആർജ്ജവം നിറഞ്ഞതും നവീനവും ആയ സാഹിത്യ അഭിരുചികളുടെ, മാറുന്ന കാഴ്ചപ്പാടുകളുടെ പ്രതിനിധിയായി മലയാളത്തിൽ മാറുന്നു. ഒരേസമയം തികച്ചും വ്യത്യസ്തവും, എന്നാൽ ജനപ്രിയവും ആയ സാഹിത്യമേഖലക ളിൽ ഒരേ ഒരളവുകോൽ തന്നെ വിജയം കൈവരിക്കാൻ സാധി ക്കുന്നത് നിസ്സാരമായ ഒരുകാര്യമല്ല. കൃത്യമായ ഒരു ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കുന്ന എന്ന പഴയ ഫോർമുലയിൽ നിന്നുള്ള ഒരു എടുത്തുചാട്ടം കൂടിയാകാം അത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മോഹിപ്പിക്കുന്ന ആകാശങ്ങൾ കീഴടക്കാനുള്ള ശ്രമം കൂടിയാ കാം. എന്തായാലും മലയാള സമകാലീന സാഹിത്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മുഖമായി മാറാൻ രാജീവിനു കഴി യുന്നു. പ്രതിച്ഛായകളുടെ തടവറയിൽ അദ്ദേഹം ഒതുങ്ങുന്നില്ല. അതുകൊണ്ട് തന്നെ ടൈപ്പ് ചെയ്യാൻ പറ്റാത്ത, സ്റ്റഫ് ചെയ്ത് വയ്ക്കാൻ കഴിയാത്ത ഒരു ബഹുമുഖത ടി.പി. രാജീവനുണ്ട്. ‘മത്സ്യം’ എന്ന കവിതയുടെ ആദ്യവരികളിൽ തന്നെ ഈ തരത്തി ലുള്ള (മേൽപ്പറഞ്ഞ ഒരു ചോദനം നമുക്ക് കാണാൻ കഴിയും.

“മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു”

മത്സ്യത്തെ എത്രത്തോളം ചെറുതാക്കാം എന്നതല്ല; അത് – മണൽത്തരിയോളം, ഭൂമിയോളം –
തന്നെത്തന്നെ ശൂന്യവൽക്കരിക്കു ന്നതുപോലെ – ഒറ്റയ്ക്കാണ്. കൂട്ടിനാരുമില്ലാതെ പൊരുതുകയാണ്. കടലോളം വലിയ ആ എതിരാളിക്കു മുന്നിൽ പതറാതെ, തലകുനി യ്ക്കാതെ. മേൽപ്പറഞ്ഞ ടി.പി.രാജീവന്റെ വ്യത്യസ്ത സാഹിത്യമുഖ ങ്ങൾ ഒരു ഒറ്റപ്പെട്ട ഒഴുക്കാണ്. കൂട്ടിനാരുമില്ലാതെയാണ് വ്യത്യസ്ത യുടെ ഈ വഴികളിൽ ആ സാഹിത്യകാരൻ സഞ്ചരിക്കുന്നത്. പുതുമ തേടി. പിന്നെയുള്ളത് നിലനിൽപ്പിനുവേണ്ടിയുള്ള പൊരുതലാണ്. വെല്ലുവിളികളിൽ നിന്നാണ് പലപ്പോഴും ഊർജ്ജം ലഭിക്കുക. ധൈര്യ വും, സൈര്യവും ആ ഊർജ്ജം നൽകും. എല്ലാ യുദ്ധത്തിലും, നേടുവാനായി മാത്രം ഉള്ളതല്ല. എല്ലാ പൊരുതലുകളും തോൽവി യുമാകില്ല. അതിരറ്റ് സാഹസികത ചിലപ്പോൾ ദുർബലമായ ഒന്നി നേയും വിജയതീരത്തേക്ക് അടുപ്പിക്കാം.

‘അടൂർ ഗോപാല കൃഷ്ണന്റെ’ കഥാപുരുഷൻ’ എന്ന ക്ലാസ്സിക് ചിത്രം ആരംഭിക്കുന്നത് ഒരു കഥപറച്ചിലോടുകൂടിയാ ണ്. ഒരു മുത്തശ്ശിക്കഥ. കഥയിൽ ശക്തനായ രാക്ഷസൻ വില്ലൻ. രാജകുമാരൻ കോമളൻ നായകൻ. രാജകുമാരിയും രാജകുമാ രനും സന്തോഷത്തിന്റെ തേരിൽ യാത്രചെയ്യുമ്പോൾ രാക്ഷസൻ രാജകുമാരിയെ തട്ടിയെടുക്കുന്നു. അതിശക്തനായ രാക്ഷസന്റെ മുന്നിലേക്ക് ഉടവാളുമായി ചാടിയിറങ്ങുന്ന ദുർബലനായ രാജ കുമാരനെ നോക്കി രാക്ഷസൻ പരിഹസിക്കുന്നു. പ്രണയത്തിന്റെ രക്ഷകനായി വാളെടുത്ത രാജകുമാരൻ പറഞ്ഞു “നമുക്ക് പൊരുതാം. എപ്പോഴും ജയം നിന്റെ പക്ഷത്തു മാത്രമാകുമെന്ന് എന്താണുറപ്പ്.

അതിർത്തികളില്ലാത്ത സാഹസികത, വിജയം സമ്മാനിക്കും; ഒപ്പം ശുഭാപ്തിവിശ്വാസവും. മണൽത്തരിയോളം പോന്ന മത്സ്യം കടൽത്തിരയോട് പൊരുതുമ്പോൾ ഇതു രണ്ടും വേണം. ഒരു പുതിയ പാത – ജീവിതത്തിലായാലും, സാഹിത്വത്തിലായാലും വെട്ടിയുണ്ടാക്കുവാനും ഇതാവശ്യമാണ്. തളരാത്ത പോരാട്ട വീര്യം അവിടെ വലിപ്പ ചെറുപ്പങ്ങൾ അപ്രസക്തമാകുന്നു.

ഒരു വലിയ ജീവിത മത്സരത്തിൽ, ജയപരാജയങ്ങളുടെ കണക്കെടുപ്പിൽ – പലപ്പോഴും വലിപ്പ ചെറുപ്പങ്ങളുടെ അള വുകോലുകൾ തെറ്റുന്നു. ശക്തൻ, ദുർബലനെ കീഴ്പ്പെടുത്തും, എന്ന പഴയ പ്രകൃതി നിയമം തെറ്റുന്നു. മാൻ കൂട്ടങ്ങൾ സിംഹത്തെ ഓടിപ്പിച്ചു വിടുന്ന കാഴ്ചകളിൽ നമ്മുടെ സാമൂഹിക സമവാക്യങ്ങൾ തെറ്റുന്നു. കാട്ടുപോത്തിനോട് തോൽക്കുന്ന കടു വ, നമ്മെ ഞെട്ടിപ്പിക്കാത്ത ദൃശ്യമായി മാറുന്നു. കാട്ടുനായ്ക്കളുടെ കൂട്ടം, ഒറ്റയാനെ തുരത്തുന്ന ആവേശത്തിരമാലകളിലാണ് പുതിയ ലോകം. ആ ലോകത്തിൽ മാറുന്ന അവസ്ഥകളിൽ മണൽത്തരി മത്സ്യവും അതിജീവനത്തിന്റെ പൊരുതലിൽ ഒറ്റയ്ക്ക് തല ഉയർത്തി നമുക്ക് മുന്നിൽ നിൽക്കുന്നു.

വിജയത്തിന്റെ ഈ ലോകത്ത് ചിലപ്പോൾ ചെറുതാകുന്ന താണ് നല്ലത്. വലുതാകുന്നതിന്റെ അലട്ടലുകൾ ഇല്ല; ഭാരക്കു ടുതലിന്റെ ആശങ്കകൾ ഇല്ല; കാഴ്ചയിൽ പെടില്ല. ഒരിക്കലും അടയാളപ്പെടുത്തുവാൻ കഴിയാതെ ജീവിക്കുക; സ്വന്തമായി ഒരു നിഴലിന്റെ കനംപോലും ഇല്ലാതെ… ഭാരക്കുറവിന്റെ സുഖം, എവി ടേക്കും ഉയരാം. ശരീരം വേലിയേറ്റങ്ങളുടെ കുത്തിമറിച്ചിലിൽ ആടി ഉലയുമ്പോൾ എല്ലാറ്റിനും മുകളിലെത്താൻ മത്സ്യത്തിനു കഴിയുന്നു. വലിയ ശരീരത്തിന്റെ പ്രാരാബ്ധങ്ങൾ അവനൊരു തടസ്സമല്ല. ഒഴുക്കുകൾ ഇല്ലാതെ, സർവ്വം നിശ്ചലമാകുമ്പോൾ ചെറുചലനം പോലുമില്ലാതെ, ഒന്നും അറിയാതെ, അറിയിക്കാതെ രഹസ്യങ്ങളുടെ ഇരുട്ടിൽ ഒളിക്കുകയും ചെയ്യാം. ചെറുതാകു ന്നതിന്റെ സ്വാതന്ത്ര്യമാണത്. ആർക്കും പിടികൊടുക്കാതെ, ഒരു പക്ഷത്തും ചേരാതെ ….. വലിയ രൂപങ്ങളുടെ മറവിൽ സ്വൈര്യം വിഹരിക്കുന്നു.

വലകൾക്കൊന്നും കീഴ്പ്പെടുത്താൻ കഴിയാത്ത ശക്തിയാ ണവൻ. അടിമത്വത്തിന്റെ, അസ്വാതന്ത്ര്വത്തിന്റെ മരണത്തിന്റെ കെണികൾക്കൊന്നും അകപ്പെടുത്താൻ കഴിയാത്തത് ചെറുതാ ണവൻ. ചതികളുടേയോ, പ്രലോഭനങ്ങളുടേയോ തത്വശാസ്ത്ര ങ്ങൾക്ക് വഴിപ്പെടാത്തവൻ അവനെതിരെയുള്ള ഭീഷണികൾക്ക് അവന്റെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ പോകുന്നു.

ആക്രമണങ്ങൾക്ക് മുന്നിൽ അചഞ്ചലനാണ്. കരുത്തിന്റെ കണ്ണുകൾക്ക് അവൻ അപ്രാപ്യനാണ്. സമ്മർദ്ദങ്ങൾ കൊണ്ട് മെരു ക്കാൻ കഴിയില്ല. വിശ്വാസങ്ങളും, പ്രവചനങ്ങളും, അവന്റെ കണ ക്കുകൂട്ടലുകൾക്കും അപ്പുറം കടന്നുപോയി. ഇതിഹാസമാകാ തെ, അലങ്കാരങ്ങൾക്കു കാക്കാതെ, അടിമയാകാതെ, അനന്ത മായ കടലിന്റെ അടിയൊഴുക്കുകൾക്കൊപ്പം പാഞ്ഞുകൊണ്ടി രുന്നു.

ഭ്രാന്തുപിടിച്ച കടലിന്റെ രക്തം തിളച്ചു മറിയുന്ന വിശാല മായ കടലിന്റെ അടിത്തട്ടിലൂടെ ചുട്ടുപഴുത്ത് പായുന്ന മത്സ്യം, പിന്നിൽ തന്റെ ലോകം ചുരുങ്ങി, ചുരുങ്ങി വരുന്നത് അറിയാ തെയാണ് ആ പാച്ചിൽ നഷ്ടപ്പെട്ടത് വീണ്ടെടുക്കാനല്ല, സ്വയം നഷ്ടമാകാതിരിക്കാനാണ് പാച്ചിൽ, പൊരുതി, സ്വന്തം പ്രതിരോ ധത്തെ ശക്തിപ്പെടുത്താൻ.

സ്വയം പ്രതിരോധങ്ങൾ തീർക്കുന്നവർക്ക് ഒടുവിൽ ബാക്കി യാകുന്നത് ‘അരക്കില്ലകൾ’ തന്നെയാണെന്ന വ്യക്തമായ സൂചന യോടെയാണ് കവിത അവസാനിക്കുന്നത്. അല്ലെങ്കിൽ ഉത്തരാ ധുനിക സാഹിത്യത്തിന്റെ തനതു സ്വഭാവമായ ‘അധികവായന’ ആരംഭിക്കുന്നത്. ഈ അധികവായന (അതിതവായന) വായന ക്കാരന്റെ അവകാശമാണ്.

ഏത് പ്രതിരോധത്തേയും കീഴടക്കാൻ, പൊരുതാൻ ത്രാണി യുള്ള മത്സ്യം. അതിജീവനത്തിന്റെ പുതിയ മന്ത്രങ്ങൾ, തന്ത്രങ്ങളും സ്വായത്തമാക്കിയവൻ. എല്ലാ കൊടികളേയും, തുറമുഖങ്ങളേയും കാൽച്ചുവട്ടിലാക്കിയ നാവികൻ, എല്ലാ രഹസ്യങ്ങളുടേയും അധി പൻ. വലയും, കെണിയും നിസ്സാരമാക്കിയവൻ. വായ്ത്തലകളേ ക്കാൾ വേഗമുളളവൻ, ഭീഷണിയ്ക്കും, സമ്മർദ്ദത്തിനും, പ്രലോഭ നങ്ങൾക്കും കീഴടക്കാത്തവൻ. വിശ്വാസങ്ങളും, ഉപദേശങ്ങളും ഏശാത്തവൻ. ഇതിഹാസങ്ങൾക്കും അലങ്കാരങ്ങൾക്കും അതി തനായവൻ. അടിമയായി, കാഴ്ചവസ്തുവായി സ്വയം തകരാത്ത വൻ. എന്നിട്ടും പുതിയ പാതകൾ വെട്ടി, വളരെ വേഗം തന്റെ ലോക ത്തിന് വഴികാട്ടിയായിട്ടും, സ്വയം പ്രതിരോധമായി മാറിയിട്ടും തനിക്കു പിന്നിൽ തന്റെ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്നു എന്ന് മത്സ്യം തിരിച്ചറിയുന്നില്ല.

ആസ്വാദനത്തിന്റെ ഒരു പുതിയതലം ‘മത്സ്യം’ മുന്നോട്ടുവെ ക്കുന്നു. അധികവായനയുടെ ഊർജ്ജം പകർന്നു തരികയും ചെയ്യുന്നുണ്ട്, ഈ കവിത. ഒറ്റപ്പെട്ട് നിന്ന് പൊരുതുന്നവർക്ക് പ്രചോ ദനം പകരുന്ന ഒന്നാണ് മത്സ്യം. ആരുടേയും കാൽച്ചുവട്ടിൽ അമ രാതെ, ഉപകരണമാകാതെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറു ന്നുണ്ട് കവിതയിലെ മത്സ്യം. ചെറുതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കു ന്നത് അതിനു ചുറ്റുമുള്ള വിശാലമായ ആവാസ വ്യവസ്ഥതന്നെ യാണ്. സ്വാതന്ത്ര്യത്തെ വളർത്തുന്നതും, തളർത്തുന്നതും സ്വന്തം ചുറ്റുപാടുകൾ തന്നെയാണ്. തനിക്കു പിന്നിൽ തന്റെ വഴികൾ തന്നെ അടഞ്ഞുപോകുന്ന അനുഭവം മത്സ്യത്തിലുണ്ട്. എന്തു തന്നെ പറഞ്ഞാലും അതിജീവനത്തിന്റെ മന്ത്രം തന്നെയാണ് മത്സ്യം.

Question 20.
ദൃഢവും ആഹ്ലാദപ്രദവുമായ ദാമ്പത്യബന്ധത്തിന്റെ ആവിഷ്കാ രമാണ് ‘ഊഞ്ഞാലിൽ’ എന്ന കവിത. ഈ ആ ശ യ മുൻനിർത്തി ആസ്വാദനം തയ്യാറാക്കുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്.

ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്. ഭൂമിയ്ക്ക് പ്രായം വ്യത്യാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂളീടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും.

കവിയുടെ ഓർമ്മകൾ പിടഞ്ഞു ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആ ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് നിന്നെ കണ്ടതെ ങ്ങനെയാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവി തത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്ര തയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവിയുടെ നിലപാട് ആശ്വാസകമാണ്. സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. നാം അനുഭവിച്ച ജീവിത ത്തിൽ വ്യത്യസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞി ട്ടുണ്ടാകാം. നമ്മുടെ കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ. കൗമാരത്തിലെത്താൻ കാലമിനിയുമുരുളണം.

അതിന് ദൃഷ്ടാ ന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനി കളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തിനേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. വെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേ യും. പ്രകൃതി സഹജസ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടു കൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ട പ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വന ത്തിന്റെ ബാക്കി കാണുകയാണ്. ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്യപ്പെടുത്തലാണോ ഇതെന്ന് തോന്നിപ്പോകും.

ജീവിതം പിടിച്ച് കേറാൻ പണിപ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കടന്നുപോകുമ്പോഴും നാം എങ്ങനെ ജീവി തത്തെ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹാ യിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുത കരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന കല്ലാണി കളവാണി എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവ പ്പെടുന്നത്. അത് സൗന്ദര്വശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുട നീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്വം കൊണ്ടാണെന്ന് ഓർമ്മപ്പെടുത്തലോടെയാണ്. ജീവിതത്തിന്റെ എല്ലാ പരാജയങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മന തുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ ന നിരന്തരം മുക്കിക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകുന്നത് സ്നേഹ അനുഭൂതികളായിരിക്കും.

കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവിതാഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനുഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറി ച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടിക ളായി ജീവിതത്തിന്റെ സായാഹ്നങ്ങളിൽ കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാ വിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽതന്നെ ഉറ ച്ചുനിന്ന് റൊമാന്റിക് ഭാവനയ്ക്കു കണക്കൊപ്പിച്ചുയരുന്ന ജീവി തവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

Kerala Plus One Malayalam Question Paper June 2022 with Answers

Question 21.
അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം” – അനുകമ്പാദശകം)
ശ്രീനാരായണ ഗുരുവിന്റെ ഈ വരികളിലെ ആശയത്തെ അപ ഗ്രഥിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
മനുഷ്യന്റെ ജീവിതം അരുള് നൽകുവാനാണ്. കാരുണ്യത്തിന്റെ സ്പർശമില്ലെങ്കിൽ മനുഷ്യൻ ഗന്ധമില്ലാത്ത പൂവാണ്. അസ്ഥിയും തോലും മാത്രമായ തല നാറുന്ന ശരീരം മാത്രമാണ്. മാത്രമല്ല മരു ഭൂമിയിൽ ഒഴുകുന്ന ഒരൊറ്റ തുള്ളി വെള്ളം മാത്രമാണ്. കാരുണ്യം പുഷ്പത്തിന്റെ സുഗന്ധം പോലെയും ജലപ്രവാഹം പോലെയും ജീവചൈതന്യമുള്ള ശരീരം പോലെയുമാണ്. കാരുണ്യമാണ് മനു ഷിന് ചൈതന്യം നൽകുന്നത്.

യുഗപ്രഭാവനും, സാമൂഹിക പരിഷ്കർത്താവുമായ ശ്രീനാരാ യണഗുരുവിനെ ഈ കവിതയിലൂടെ അടുത്തറിയുകയാണ്. സാമു ദായിക, സാമൂഹിക മണ്ഡലങ്ങളിൽ സൂര്യതേജസ്സോടെ വിളങ്ങി നിന്നിരുന്ന ഗുരുവിന് ഒരു കവിമുഖം കൂടി ഉണ്ടെന്നുളളത് തികച്ചും കൗതുകകരമായ കാര്യമാണ്. ഒരു കാലഘട്ടത്തിന്റെ വെളിച്ചമായി രുന്നു ഗുരു. ഇരുട്ടിലാണ്ടു കിടന്ന ഒരു സമൂഹത്തിന് അറിവിന്റെ, മനഃശ്ശക്തിയുടെ തെളിച്ചം ഗുരു പകർന്നു കൊടുത്തു.

അയിത്തം തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തി വാണിരുന്ന നമ്മുടെ നാട്ടിൽ, ജാതീയ ചിന്തകൾ ഏറ്റവും ഭ്രാന്തമായ രീതിയിൽ തന്നെ കൈകാര്യം ചെയ്യപ്പെട്ടു. ഏറ്റവും മൃഗീയമായ രീതിയിൽ ജന ങ്ങൾ പരസ്പരം പെരുമാറി. ഒരിക്കലും മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിക്കാതെ, ജാതിക്കോമരങ്ങളായി മാറിയ സവർണ്ണാധിപത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ സമയങ്ങളിലാണ് ശ്രീനാരായണ ഗുരുദേവന്റെ രംഗപ്രവേശം. മലയാളവർഷം (1856) 1031 ചിങ്ങമാ സത്തിലെ ചതയം നാളിൽ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണ് ഗുരുദേവൻ ജനിച്ചത്.

ആത്മീയ അനുഭൂതിയുടെ സന്താനമായിരുന്നു അദ്ദേഹം അതുകൊണ്ടുതന്നെ എല്ലാ മതങ്ങളുടേയും സാരം ഒന്നുതന്നെ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റെ ഉയർച്ചയ്ക്കു വേണ്ടിയാകണം മതം ഉപകരിക്കേണ്ടതെന്ന് ഗുരു അറിഞ്ഞു. അതുകൊണ്ടു കൂടിയാണ് മനുഷ്യനെ കേന്ദ്രബിന്ദുവാക്കി ഗുരു മതത്തെ ദർശിച്ചത്. മനുഷ്യന്റെ ഉയർച്ച പ്രധാനമായും നാല് മുഖ ങ്ങളിലൂടെയായിരിക്കണം. ഭൗതികം, ധാർമ്മികം, സംസ്കാരികം, ഈ മുഖങ്ങളുടെ അവസ്ഥകളുടെ ഉണർവും, ഉയർച്ചയും ഒരേസമയം ആയിരിക്കണം. അതു മുൻകൂട്ടി കണ്ടു കൊണ്ടാണ് “മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശം ഗുരുദേവൻ നൽകിയത്. വർത്തമാനകാല സാഹചര്യ ങ്ങളിൽ, പ്രത്യേകിച്ച് വിഭാഗീയഭ്രാന്ത്, മനുഷ്യരെ ഭ്രാന്തുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ അന്ധതയുടെ കാലത്ത് ഗുരുദേവ സന്ദേ ശങ്ങൾക്ക് വലിയ പ്രസക്തി ഉണ്ട്.

കേരളം എന്ന വളരെ ചെറിയ സംസ്ഥാനത്തിലൊതുങ്ങി ഏറിയ കാലവും ജീവിച്ചെങ്കിലും ഗുരു ദേവൻ തന്റെ ജീവിതത്തിലും, വചനങ്ങളിലും കൂടി പകർന്നു തന്നത്, ഏതു കാലത്തിനും, ഏതു രാജ്യത്തിനും (കാലദേശാഭാ ഷാതിവർത്തിയായ അനുയോജ്യവും, നിത്യവുമായ ദർശനസമാ ഹാരമാണ്. നമ്മുടെ മഹത്തായ ആർഷ ഭാരതസംസ്കാരത്തിന്റെ അതിപുരാതനമായ മൂല്യങ്ങൾ, ആ ദർശനങ്ങളിൽ കുടികൊള്ളു ന്നതായി കാണാം. ശ്രീനാരായണഗുരു സ്വാമികളുടെ ഏറ്റവും വലിയ സന്ദേശം സ്വന്തം ജീവിതം തന്നെ ആയിരുന്നു. കളങ്ക ത്തിന്റെ കറ പറ്റാത്ത വിശുദ്ധമായ ജീവിതം ഗുരു നയിച്ചു. സാത്വി കഭാവത്തിൽ ഊന്നിയ കർമ്മങ്ങളിൽ വ്യാപരിച്ചു. സ്വജീവിതത്തിൽ ആചരിച്ച ആദർശങ്ങൾ മാത്രം ഉപദേശിച്ചു. ഒരു സ്പർശം കൊണ്ട് മനുഷ്യരിലെ നല്ല വശങ്ങൾ ഉണർത്താൻ ഗുരുവിന് കഴിഞ്ഞി രുന്നു.

തന്റെ ദർശനങ്ങൾ അതിലളിതമായി വിവരിക്കുവാൻ സ്വാമി കൾക്ക് (ഗുരുവിന്) കഴിയുമായിരുന്നു. ഒരു മികച്ച കവിയുടെ മറനീക്കി പുറത്തുവരൽ അത്തരം സന്ദർഭങ്ങളിൽ കാണാൻ കഴി യും. അങ്ങനെയുള്ള സന്ദർഭങ്ങളൊന്നും തന്നെ അദ്ദേഹം പാഴാ ക്കിയിരുന്നില്ല. മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലായി അനേകം കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുരുവിന്റെ കാവ്യ ലോകം മലയാള കവിതയിൽ ഒരു ഏകാന്തമായ ഗോപുരം പോലെ ഉയർന്നു നിൽക്കുന്നു. ഇഷ്ടദേവതകളെ സംബന്ധി ക്കുന്ന കവിതകളാണ് ഗുരു ആദ്യകാലത്ത് രചിച്ചത്. ഗുരു കവി തകളിലെ ഏറ്റവും സവിശേഷമായ ഘടകം കവിതയുടെ അർത്ഥ വും, ശബ്ദവും ഭംഗിയായി ഒത്തുചേർന്ന്, ആസ്വാദകരിൽ ഭക്തി യുടെ ഉദാത്തമായ ഭാവം സൃഷ്ടിക്കുന്നു എന്നതാണ്.

ശ്രീനാരായണഗുരുവിന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഈ കാവ്യമുഖത്തിന് പല ഘട്ടങ്ങൾ കണ്ടെത്താൻ കഴിയും. ആദ്യഘട്ടം നേരത്തെ സൂചിപ്പിച്ചപോലെ ദേവതാ സ്തുതികളാണെങ്കിൽ അടു ആഘട്ടം തുരും ആത്മീയാനുഭൂതിയുടെ പ്രകാശനങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത് മൂന്നാംഘട്ടത്തിൽ, തത്ത്വജ്ഞാനങ്ങൾ നിറഞ്ഞ വിവേകങ്ങളാണ് കവിതകളായി ഗുരു രചിച്ചത്. ആഴത്തിലുള്ള ആശയങ്ങളുടെ വലിയൊരു ലോകം തന്നെ ആയിരുന്നു അവ. ഗുരു വിന്റെ കാവ്യരീതിയുടെ ഏറ്റവും വലിയ സവിശേഷത അതിലടങ്ങി യിരിക്കുന്ന അനായാസമായ രചനാശൈലിയാണ്. ഗുരു പറഞ്ഞു കൊടുക്കുന്നത് ശിഷ്യഗണങ്ങൾ പകർത്തുന്ന രീതിയായിരുന്നു. ഗുരുവിന്റെ കവിതകൾ ആത്മീയാനുഭൂതിയും, ഭൗതിക അറിവുകളും ഒരുപോലെ സരളമായി പ്രതിപാദിച്ചു. കുട്ടിക്കാലത്ത് പശുക്കളെ മേയ്ക്കുവാനായി നടക്കുമ്പോൾ മനസ്സിൽ തോന്നുന്ന വരികൾ ഗുരു അപ്പപ്പോൾ ചൊല്ലുമായിരുന്നു. കവിതകൾ എഴുതിവെക്കുന്ന ശീലം ഗുരുവിന് ഒരിക്കലും ഉണ്ടായിരുന്നില്ല.

പാഠഭാഗമായ കവിതയിലും ഗുരു പുലർത്തുന്ന ലാളിത്യവും, അതിലൂടെ വിളംബരം ചെയ്യുന്ന അസാധാരണ തലത്തിലുള്ള ആദർശങ്ങളും ഏതൊരു അനുവാചകന്റേയും ഹൃദയം കവരും.

ആദ്യശ്ലോകത്തിൽ തന്നെ ഗുരു മുന്നോട്ടുവെയ്ക്കുന്നത്, ഒരു ഉറുമ്പിനെപോലും നോവിക്കാതെന്ന ഏറ്റവും ലളിതവും, എന്നാൽ ഉത്കൃഷ്ടവും ആയ ആശയമാണ്. ഒരു ഉറുമ്പോളം താഴുക എന്നാൽ അത്രത്തോളം എളിമപ്പെടുക എന്നർത്ഥം. മനുഷ്വന് താഴേക്ക് നോക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടാക്കുന്ന കാര്യമാണ്. എപ്പോഴും ഉയരങ്ങളിലേക്ക് മാത്രമാണവന്റെ ശ്രദ്ധ മുഴുവൻ. തനിക്ക് താഴെ ഒരു ലോകമുണ്ടെന്ന സത്യം അവനെപ്പോഴും വിസ്മരിക്കും. സഹജീവികളോടുള്ള കരുണ, പലപ്പോഴും പ്രസംഗത്തിൽ മാത്രം അവശേഷിക്കും. നിത്യജീവിതത്തിൽ, പ്രായോഗികതയിൽ അതിനു വലിയ സ്ഥാനം ലഭിച്ചെന്നു വരില്ല. തനിച്ചു താഴേക്കു സൂക്ഷിച്ചു നോക്കുമ്പോൾ നമുക്കു കാണാം, നമ്മേക്കാൾ എളിയവൻ, സഹായം ആവശ്യപ്പെടുന്നവൻ, നരകയാതന അനുഭവിക്കുന്നവർ…… ആ ഒരു കാഴ്ചപ്പാട് ആദ്യമേ മനസ്സിൽ പതിഞ്ഞാലേ മറ്റൊരാൾക്ക് കഷ്ടപ്പാട് ഉണ്ടാക്കാതെ ജീവിക്കാൻ കഴിയൂ. തന്നിൽ എളിയവന് കഷ്ടപ്പാട് വരുത്താതെ ജീവിക്കാൻ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ സാധിക്കണം.

സാധുപരിപാലനം ജീവിതവ്രതമാകണം.

അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഈശ്വരോന്മുഖമായ ജീവിതവും. ഈശ്വരസമക്ഷത്തിൽ നിന്ന് ഒട്ടു നേരംപോലും വിട്ടു നിൽക്കാതെ, സദാ ഈശ്വരകടാക്ഷത്തിന് പാത്രീഭവിച്ചുകൊണ്ടുള്ള

ഒരു ജീവിതം സാധ്യമാകണമെന്നും ഗുരു ഉപദേശിക്കുന്നു. ചിന്നു കളിൽ, പ്രവൃത്തികളിൽ നേര് ഉണ്ടാകണം എല്ലായ്പ്പോഴും.

കാരുണ്യവൃത്തികൾ ജീവിതത്തിൽ ഒരു വ്രതമായി കരുതി യാൽ അത് നമുക്ക് സന്തോഷം പകർന്നുതരും.

“ഉള്ളൂരിന്റെ ‘സുഖം, സുഖം’ എന്നൊരു കവിത ഇവിടെ ആലോ ചനാമൃതമാണ്. കസ്തൂരിമാനെപ്പോലെ മനുഷ്യൻ സുഖത്തിന്റെ പിന്നാലെ പായുകയാണ്. കസ്തൂരിമാനിന് അറിയില്ല, തന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ്. ഈ സ്വർഗ്ഗീയ സുഗന്ധം ഉത്ഭവി ക്കുന്നതെന്ന്, അതെവിടെ നിന്നാണെന്ന് അറിയാതെ, ഓരോ നിമി ഷവും ആ മണത്തിന്റെ ഉറവിടമന്വേഷിച്ച് അത് അസ്വസ്ഥമായ അവ സ്ഥയിൽ കഴിയുന്നു. ആ തിരിച്ചറിവ് ലഭിക്കാതെ ഈ ലോകത്തു നിന്നും മാഞ്ഞുപോകുന്നു. മനുഷ്യനും അതുപോലെ സുഖമ ഷിച്ച് നടക്കുന്നു. സുഖം മനുഷ്വന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന ഒന്നാണ്. പക്ഷേ അതവന് അറിയില്ല. കാരുണ്യമാർന്ന ഹൃദയത്തോടെ അന്വന് ഉപകാരം ചെയ്യുമ്പോൾ (പരോപകാരം പുണ്യം) ആ സുഖം അവൻ അനുഭവിക്കുന്നു).

ശ്രീനാരായണഗുരു മുന്നോട്ടു വെക്കുന്ന മനോഹരമായ ആശയത്തിന്റെ തുടർച്ച തന്നെയാണ് ഉള്ളൂരിന്റെ കവിതയിലും കാണുവാൻ കഴിയുക. കരുണകൊണ്ട് സന്തോഷം ജനിക്കുന്നു. കാരുണ്യം അകലുമ്പോൾ, എല്ലാ ദുഃഖങ്ങളും കടന്നുവരുന്നു. കാരുണ്യമില്ലാത്ത വരണ്ട മനസ്സുകളിൽ ദുഃഖം കൂട്ടുകൂടുന്നു. കാരുണ്യത്തെ ഇല്ലാതാക്കുന്നത് അറിവില്ലായ്മ (അജ്ഞാനം) ആകുന്ന ഇരുട്ടാണെന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. ഈ ഇരുട്ട് പതിയെ പതിയെ നമ്മെ ദുഃഖത്തിന്റേയും, വിപരീത സാഹചര്യ ങ്ങളുടേയും കരുവാക്കി മാറ്റുന്നു.

അജ്ഞതയെ ഗുരു എത്രമാത്രം വെറുത്തു എന്നതിന്റെ നേർസാക്ഷ്യമാണ് വരികൾ. “വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ആഹ്വാനം ശ്രീനാരായണ ഗുരു നടത്തിയതിന് പിന്നിൽ ഗുരുദർശ നങ്ങളുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് ഇതിലൂടെ മനസ്സിലാ ക്കാം. ഭൗതികമായും ലൗകിക ജീവിതത്തിലും), ആത്മീയമായും അറിവിന് വലിയ സ്ഥാനമാണ് ഉള്ളത്. ഈ ലോകജീവിതത്തിന്റെ ഏറ്റവും വലിയ ചങ്ങലക്കെട്ടാണ് അജ്ഞാനം, അജ്ഞാനം നൽ അടിമയാക്കുന്നു. ഒപ്പം ആത്മീയമായ സന്തോഷത്തെയും അക റ്റുന്ന കൂരിരുട്ടായിത്തീരുന്നു.

കാരുണ്യവും, അനുകമ്പയും, ദയയും ഇവ മൂന്നുമാണ് മനു ഷ്യനെ ഈ ജീവിതമാകുന്ന കടൽ കടക്കാൻ സഹായി ക്കുന്നവയായി (ജീവതാരകം) മാറുന്നത്. ഈ ജീവിതത്തിന്റെ മറു കര തീർച്ചയായും മോക്ഷമാണ്. മോക്ഷത്തിലേക്കുള്ള പാലമായി ഇവ മൂന്നും വർത്തിക്കുന്നു. ഈ കാരുണ്യസ്പർശമില്ലെങ്കിലോ, മനുഷ്യൻ വെറും നാറുന്ന ശരീരമായിത്തീരും. കുമികീടങ്ങൾക്ക് ഭക്ഷണമായി മാറാവുന്ന ഈ നശ്വര ശരീരംകൊണ്ട്, അനശ്വരമായ കാരുണ്യപ്രവൃത്തികളുടെ, ഒരിക്കലും മഹിമ ചോരാത്ത അധ്യാ യങ്ങൾ രചിക്കാൻ അവനു കഴിയും; കഴിയണം. അവിടെയാണ് അവന്റെ മഹത്വം.

ഗുരുവിന്റെ കവിതകളിൽ നിന്ന് തത്വജ്ഞാനത്തിന്റെ ദർശന ത്തിന്റെ ഗരിമ മാറ്റിവെച്ചാലും അയത്ന ലളിതമായ രചനാവൈ ഭവം പൂക്കൾപോലെ ശോഭയേറി നയനാനന്ദകരമായി പൂത്തു നിൽക്കുന്നതുകാണാം. എന്നാൽ ഒരു കവിയെന്ന രീതിയിൽ വളരെ വിരളമായെ ഗുരു അറിയപ്പെട്ടിരുന്നുള്ളൂ. സാഹിത്യചരിത്രത്തിലും മറ്റും ഒരു പരാമർശത്തിനുപോലും സാധ്യതയും, ഇടവും നൽകി യിട്ടില്ലെങ്കിൽ കൂടി, അദ്ദേഹത്തിന്റെ കവിതകളും, സ്തോത്രങ്ങളും അനേക രൂപത്തിലും, ഭാവത്തിലുമുള്ള ദർശനകാവ്യങ്ങളാണ്. ഒന്നാന്തരം തത്വജ്ഞാനിയും, ചിന്തകനുമായിരുന്ന ശ്രീനാരായ ണന്റെ വേറിട്ട മുഖം കവിത്വം തുളുമ്പി നമ്മുടെ മുന്നിൽ നിൽക്കു ന്നു. അവരവരുടെ ആരാധനാപാത്രങ്ങളെ, മേന്മയുള്ളതിനൊക്കെ അവകാശികളാക്കാനുള്ള അതിരു കടന്ന ആഗ്രഹത്തെ മാറ്റി നിർത്തിയാൽ പോലും, നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരു വ്യക്തിക്കും, ആ കാവ്യപ്രതിഭയുടെ മാറ്റ് ഉൾക്കൊ ഞാൻ സാധിക്കും.

Question 22.
‘ലാത്തിയും വെടിയുണ്ടയും’ എന്ന പാഠഭാഗത്തെ ദേവീബഹൻ, തങ്കം നായർ എന്നീ രണ്ട് കഥാപാത്രങ്ങളെ മുൻനിർത്തി സാമു ഹജീവിതത്തിൽ അവർ സ്വീകരിച്ച് വ്യത്യസ്ത നിലപാടുകളെ വിശകലനം ചെയ്യുക.
Answer:
തങ്കവും ദേവീബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ. ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരി ച്ചറിഞ്ഞ തങ്കം അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കു ന്നതിനു മുമ്പ് ഇരിക്കെഷിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തി യേടത്തിയെക്കുറിച്ച് സംസാരിച്ചതും, തേതിയേടത്തിക്ക് നൽകു വാനായി നൽകിയ മംഗല്യസൂത്രവും നൽകുവാൻ പരിശ്രമിക്കു കയാണ്. ഇവിടെയാണ് അഗ്നിസാക്ഷി നോവൽ വായനക്കാര നിൽ ഒരു നിറ്റലായി അവസാനിക്കുന്നത്.

തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവു കയാണ്. തന്റെ ദേവകിയേടത്തി ദേവിബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തേതി നടത്തിയെന്ന സമരനായികയെ പ്രതത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വീണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ്യ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.

ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധ മാണ്. ഡൽഹിയിലെ പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായപ്പോൾ ഇന്ത്യ കണ്ട യൗവനത്തിന്റെ പ്രതിഷേധക്കടലിൽ ദേവിബഹനെപ്പോലുള്ളവർ തലയുയർത്തി നിൽക്കേണ്ട കാല മാണിത്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ടത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ.

എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയാ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദ നകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന്അ ടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമരസേന യിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേക്കവർ അയ ച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളിക്കുന്ന ഈ സുര ക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട ദേവീബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറ യുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല; എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്ക ത്തിന്റെ ഭർത്താവിനുള്ളത്.

സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തി കളിൽ കാണുന്നത്. ദേവിബഹനന് ധാരാളം പുസ്തകങ്ങളും പത്രങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ല ത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂ ഹപ്രവർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാ നങ്ങൾ ഉണ്ടായത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായി രുന്നു.

വ്യക്തി, കുടുംബങ്ങളെ മാത്രം ആശ്രയിക്കുന്ന സാമൂഹ്യമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവി ക്കുന്നത്. രാഷ്ട്രീയം വെറുക്കുന്ന തലമുറകളും വോട്ട് ചെയ്യാ ത്തവരും കൂടിക്കൂടി വരുന്നു. സമകാലികമായ രാഷ്ട്രീയ അരാ ജകത്വമായിരിക്കാം ഇതിന്റെ വില്ലനാകുന്നത്.

ഒരുപക്ഷേ ഇന്ത്യക്കാരന്റെ മനസ്സിലും ഒരു നീറ്റൽ ഉണ്ടായിരിക്കും. അതിന് പ്രതിഷേധത്തിന്റെ രൂപം ലഭിക്കുമ്പോഴാണ് ഇന്ത്യയിലും പുതിയ സമരങ്ങൾ ഉണ്ടാകൂ. നവോത്ഥാനങ്ങൾ വളരൂ. ജനാധിപത്യ ത്തിൽ സമരങ്ങൾക്ക് സ്വാതന്ത്രമുണ്ട്. പത്രങ്ങൾക്ക് ശക്തിയുണ്ട്. അതു കൊണ്ട് പ്രതിഷേധങ്ങൾക്ക് മാധ്യമങ്ങൾ ലഭിക്കുന്നുണ്ട്. തമ്മിലും അതി സങ്കീർണ്ണമാകുന്ന ജീവിത പരിസരം സഹനത്തിന്റെ എല്ലാ സീമകളും അത് ലംഘിക്കുമ്പോൾ സമൂഹം പൊട്ടിത്തെറിക്കും.

ഇത്തരം മുന്നേറ്റങ്ങളിൽ ആത്മവീര്യത്തോടെ ജനത്തെ നയി ക്കുന്നത്ദേ വീബഹനെപ്പോലുള്ളവരാണ്.

Kerala Plus One Malayalam Question Paper June 2022 with Answers

Question 23.
‘പുറപ്പെട്ടെടുത്താണൊരായിരം, കാമവൾ നടന്നിട്ടും’ – ‘സംക മണം’ എന്ന കവിതയിലെ ഈ വരികൾ സ്ത്രീജീവിതാവസ്ഥയുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത് നിങ്ങളുടെ പ്രതികരണം കുറി ലായി എഴുതുക.
Answer:
സ്ത്രീ ഏതുകാലഘട്ടത്തിലും പഠനവിഷയമാണ്. സംവരണ യാണ്. തിരിച്ചും മറിച്ചും വായിച്ചിട്ടും മുഴുവനാവാത്ത പാഠമാണ്. ഇതൊക്കെയാണെങ്കിലും കവി ഭാഷയിൽ പറഞ്ഞാൽ ആയിരം കാതം നടന്നിട്ടും അവൾ പുറപ്പെട്ടേടത്തുതന്നെ നിൽക്കുന്നവ ളാണ്. കാലാകാലങ്ങളിൽ താൻ എന്ത് ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നത് സമൂഹത്തിലെ പുരുഷബിംബങ്ങളാണ്. അത് മത മാകാം, സംസ്ക്കാരമാകാം, പുരുഷനാകാം. തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അവളെ ഒതുക്കി നിറുത്ത ണ്ടിടത്ത് ഒതുക്കി നിർത്താൻ കാലാകാലങ്ങളിൽ എല്ലാവരും പരി ശ്രമിച്ചിട്ടുണ്ട്. ആയിരം കാതം നടന്നിട്ടും ഒരു മലകയറി ഉന്നതിയി ലെത്താൻ അവൾക്ക് സാധിച്ചിട്ടില്ല.

ഭാഷാപരമായും സാഹിത്വപരമായും അവൾക്ക് ത്വാഗിനി യുടെ രൂപം കൊടുത്ത് ആ സാഹിത്യകൃതിയെ ഉന്നതിയിലെത്തി ക്കാൻ എഴുത്തുകാർ പരിശ്രമിച്ചപ്പോൾ അത് ശരിയായ ജീവിത ത്തിലും പകർത്തപ്പെട്ടു എന്നും ത്യാഗമനസ്ക്കയായി ജീവിക്കേ ണ്ടത് അവളാണെന്ന ചിന്താഗതി സമൂഹം കെട്ടിപ്പടുത്തു. എത്ര തെറ്റുകളെ നാം നട്ടുവളർത്തി വലുതാക്കുന്നു. ഈ ശരിയെ നമുക്ക് ഒന്ന് തൊടാൻ പോലും ധൈര്യമില്ല എന്നതാണ് സത്യം. ഭാഷാപരമായും നാം സ്ത്രീയെ വെറുതെ വിട്ടില്ല. സമൂഹം വേശ്യ വിധവ എന്നീ പദങ്ങൾ അവൾക്ക് മാത്രമായി മാറ്റിവെയ്ക്കുക യാണ് ചെയ്തത്. ഈ രണ്ട് കാര്യത്തിലും സാമൂഹ്യനീതി പുരു ഷന്റെ പക്ഷത്താണ്. മതപരമായും സ്ത്രീ നിൽക്കുന്നിടത്തുനിന്ന് ഒരടിയോളം മുന്നോട്ടുപോയിട്ടില്ല. എല്ലാ പ്രാർത്ഥനകളിലും പ്രാതി നിധ്യസ്വഭാവം സ്ത്രീക്കാണെങ്കിലും മതനേതാക്കൻമാർ എല്ലാം തന്നെ പുരുഷവർഗ്ഗരാണ്. അടിച്ചേൽപ്പിക്കാത്ത ഒരധാർമ്മികത ഒച്ചിനെപ്പോലെ നമ്മുടെ വഴികളിലൊക്കെ ഇഴഞ്ഞുനീങ്ങുന്നുണ്ട്.

വീടിന്റെ വ്യാകരണം സ്വയം നടത്തി അതിന്റെ അപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താതെ ജീവിപ്പിച്ച് അധികാരവർഗ്ഗ ത്തിന്റെ ബുദ്ധികൊണ്ട് അവരെ ഉപയോഗിച്ച് ജീവിക്കുന്ന രീതി കൾ വളരെ വേദനാജനകമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ പുരാ തനകാലംതൊട്ട് സ്ത്രീ പരിശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവളെ നിന്നിടത്ത് നിറുത്തി തനിക്ക് പാകപ്പെട്ട രീതിയിൽ വളർത്തി തന്റെ ശരീരത്തിന്റെ പരിചാരികയാക്കി മാറ്റുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതാണ് വേദനാജനകം.

24 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ നിന്ന് ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (സ്കോർ 8 വീതം) (2 × 8 = 16)

Question 24.
‘സ്വാതന്ത്ര്യം’ എന്ന വാക്ക് ഉച്ചരിച്ചപ്പോൾ അവരുടെ വ സെറ്റ് ദയനീയതയൊടെ പുറത്തേക്ക് വന്നു. ‘ഓർമ്മയുടെ
ഞരമ്പ്’ എന്ന കഥയിൽ ഈ വാക്യത്തിനുള്ള പ്രസക്തി എന്ത് ? വിശദീകരിക്കുക.
Answer:
കെ.ആർ. മീര മലയാളത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ്. പതിവു ഫെമിനിസ്റ്റ് രീതികളിൽനിന്ന് വ്യത്യസ്തമായിട്ടാണ് അവർ കഥാരചന നിർവ്വഹിക്കുന്നത്. തന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീപക്ഷ ഭാവങ്ങളെ പൂർണ്ണമായി എതിർപക്ഷ ത്തിനു നേരെ തൊടുക്കുന്ന അമ്പുകളായിട്ടല്ല അവർ അവതരി പ്പിക്കുന്നത്. വ്യക്തികളിലേക്ക് അവരുടെ വികാരങ്ങളിലേക്ക്, നേർത്തു പോകുന്ന ബന്ധങ്ങളുടെ അതിർവരമ്പുകളിലേക്ക് ആഴ്ന്നിങ്ങാൻ ഒരു പ്രത്യേക വൈഭവം തന്നെ കെ.ആർ. മീര യ്ക്കുണ്ട്. സ്ത്രീയുടെ പ്രശ്നങ്ങളെ ഒരു പുതിയ രീതിയിൽ നോക്കി കാണാൻ അവർ ശ്രമിക്കുന്നു. പഴയ അവസ്ഥകളിൽ നിന്നുള്ള ഒരു മാറ്റം. ഈ മാറ്റത്തിന് ആധുനികതയുടെ എല്ലാ രൂപഭാവങ്ങളും പകർന്നു നൽകുന്നതോടെ, വളരെ വ്യത്യസ്ത മായ ഒരു തലത്തിൽ അവർ ഉയർന്നു നിൽക്കുന്നു.

‘ഓർമ്മയുടെ ഞരമ്പിലേക്ക്’ വരുമ്പോൾ നമുക്ക് മുന്നിൽ ഓർമ്മ യുടെ അവ്യക്തമായ മൂടുപടങ്ങൾ മാത്രമല്ല ഉള്ളത്. വളരെ വ്യക്ത മായ ഒരു മുഖം നമുക്ക് തെളിഞ്ഞു കാണാം, മുഖത്തിന്, ഛായക്ക് വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ വ്യക്തിസ്വത്വമാണത്. വ്യക്തിത്വ ത്തിന്റെ അടിസ്ഥാനം. ഈ കഥയിൽ വൃദ്ധയുടെ മുഖം പലപ്പോഴും അരോചകത്വം സൃഷ്ടിക്കുന്ന അൽപ്പം വെറുപ്പുതന്നെ ഉയർത്തുന്ന ഒന്നായി അവതരിപ്പിച്ചിരിക്കുന്നു. യുവത്വവും, വാർദ്ധക്യവും പര സ്പരം ഒത്തു നോക്കുന്ന കാഴ്ച എത്തന്നെ ശ്രമിച്ചാലും അനുഭ വങ്ങളുടെ ആഴവും പരപ്പും, ചുക്കിച്ചുളിവുകളായി വാർദ്ധക്യത്തിൽ നിഴലിച്ചു കാണാൻ കഴിയും. യൗവ്വനത്തിന്റെ അതിരുകളിൽ നിന്നു കൊണ്ട് വാർദ്ധക്യത്തിന്റെ ജല്പനങ്ങളിലേക്ക്, പുലമ്പലുകളിലേക്ക് കാതോർക്കുന്ന പെൺകുട്ടി. നരച്ച ഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന വൃദ്ധ. ഓർമ്മകളുടെ പടലങ്ങൾ നീങ്ങുന്തോറും അവ കത കുറയുകയാണ്. അപരിചിതത്വം മാറുകയാണ്.

‘തുരുമ്പുപിടിച്ച വിജാഗിരി ഇളകുന്നതുപോലെയാണ് അവ രുടെ ശബ്ദം’ കഥ തുടങ്ങുന്നു. തുടക്കത്തിൽ തന്നെ കാണി ക്കുന്ന ജീർണ്ണത മുഖ്യ കഥാപാത്രത്തെ, കഥാകേന്ദ്രമായ വൃദ്ധയെ പ്രതീകവൽക്കരിക്കാൻ ഏറ്റവും ഉചിതമാണ്. ‘വയലറ്റ് നിറമുള്ള ഒരു ഞരമ്പ്’ – കഥാരംഭത്തിലെ നമ്മുടെ ശ്രദ്ധയെ പ്രത്യേകം ആകർഷിക്കും. ‘വയലറ്റ് നിറത്തിനു മാത്രമാണ് അവിടെ സവി ശേഷത. ബാക്കിയെല്ലാം തുരുമ്പു പിടിച്ചതും, ചുക്കിച്ചുളിഞ്ഞതും പഴയതുമാണ്. ഒരു പഴയ ഭാണ്ഡം പോലെ, ഉപേക്ഷിക്കപ്പെട്ടത്, അല്ലെങ്കിൽ ഒരു മൂലയിൽ ഒതുക്കപ്പെട്ടത്. ആ ഞരമ്പുമാത്രം ഒരു അക്ഷരത്തെറ്റുപോലെ വായനക്കാരന്റെ മുന്നിൽ ഉയർന്നു നിൽക്കുന്നു.

ഇരുട്ടും വെളിച്ചവും ഒളിച്ചു കളിക്കുന്ന ആ മുറിയിൽ, വല്ല പ്പോഴും വരുന്ന ഒരു അതിഥിയുടെ മുന്നിൽ ഔപചാരികതകൾ കാട്ടാൻ വൃദ്ധ തയ്യാറാവുന്നില്ല. ഓർമ്മകളുടെ ആൽബങ്ങൾ തയ്യാ റാണ്. അതൊന്നു മറിച്ചു ഉണ്ടാക്കാൻ ഇതാ ഒരാളെത്തിയിരി ക്കുന്നു.

രണ്ടുപേർ തമ്മിൽ കാണുന്നു. പക്ഷേ സംസാരിക്കുന്നതു മുഴുവൻ വൃദ്ധ മാത്രമാണ്. ഇടയ്ക്ക് മാത്രം ചില പൂരിപ്പിക്കലു കൾ മാത്രമാണ് പെൺകുട്ടി നിർവ്വഹിക്കുന്നത്. പലപ്പോഴും ആ കൂട്ടിച്ചേർക്കലുകൾ ആണ് കഥയുടെ മുന്നോട്ടുള്ള പോക്കിനു വേഗം കൂട്ടുന്നത്. ഇടയ്ക്ക് മുറിഞ്ഞുപോകുന്ന വൃദ്ധയുടെ വിവ രണത്തിനത് ഒഴുക്കുണ്ടാക്കി നൽകുന്നു.

‘സ്വാതന്ത്ര്യം’ – എന്ന വാക്കിന് ഈ കഥയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രതീകമായി മാറാൻ കഴിയുന്നുണ്ട്. സ്വാതന്ത്ര്യം എന്ന വിശാലമായ അർത്ഥത്തിനു പലപ്പോഴും വ്യക്തി യിലേയ്ക്ക് മാത്രമായി അൽപ്പം ചുരുങ്ങേണ്ട അവസ്ഥാവിശേ ഷവും വന്നുചേരുന്നുണ്ട്.

എന്താണ് സ്വാതന്ത്ര്യം? – ‘സ്വാതന്ത്ര്യം എന്ന’ വാക്ക് വൃദ്ധ ഉച്ചരിക്കുമ്പോഴേക്കും പെൺകുട്ടി അസഹ്യതയോടെ മുഖം തിരി ക്കുന്നുണ്ട്. വൃദ്ധയുടെ വെപ്പുപല്ലുകളുടെ സെറ്റ് ആ വാക്കുക രിക്കുന്നതിന്റെ ശക്തിയിൽ അറപ്പുളവാക്കും വിധം അക ത്തേക്കും പുറത്തേക്കും തള്ളപ്പെടുന്ന കാഴ്ച പെൺകുട്ടിയിൽ വെറുപ്പുളവാക്കി; അസഹ്യത സൃഷ്ടിച്ചു. അതൊരു സൂചന തന്നെയാണ്. ഏത് ആശയവും അതിന്റെ പ്രയോഗ സമയത്ത് ഉൽകൃഷ്ടവും, പിന്നീട് പഴകി പഴകി, ഉദ്ദേശ്യശുദ്ധിയിൽ നിന്ന് അകന്ന് ശുഷ്കിച്ചു പോകുന്നത് സാധാരണമാണ്. വൃദ്ധ ‘സ്വാതന്ത്ര്യം’ എന്ന പദത്തെ മഹനീയമായി കാണുന്നു. ഏറ്റവും സമ്പന്നമായ ഒരു ഭൂതകാലത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വാക്കാണത്. അതിലൂടെ ഒരു കാലഘട്ടത്തെ മുഴുവൻ രേഖപ്പെ ടുത്തിയിട്ടുണ്ട്. ‘സ്വാതന്ത്ര്യം’ – എന്ന പദത്തിന് മറ്റുള്ളവർ കൊടുത്ത ആ വലിയ വിശാലമായ അർത്ഥത്തിനുപരി, വ്യക്തി സ്വാതന്ത്ര്യം എന്ന ഒരു ഭേദഗതി വരുന്നത് നമുക്കിവിടെ കാണാം. നൈലോണും, നൈലക്സുമൊക്കെ കത്തിച്ചു കളയുന്ന ആ സ്വാതന്ത്ര്യസമരകാലത്ത്, സാരിയുടുക്കേണ്ടത് ഫാഷന്റെ ഭാഗം കൂടി യാണെന്ന് വൃദ്ധ കണ്ടെത്തുന്നുണ്ട്.

സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങളിലേക്ക് ‘ഓർമ്മയുടെ ഞരമ്പ് വെളിച്ചം വീശുന്നുണ്ട്. സ്ത്രീയെ സംബന്ധിച്ച് അവളുടെ സ്വാതന്ത്ര്യങ്ങൾ പണ്ടുമുതലേ പകുത്തു നൽകപ്പെടുന്നവയായി രുന്നു. മനുസ്മൃതിയുടെ കാലം മുതൽ അത് നമ്മുടെ സമൂഹ ത്തിൽ വേരുറച്ച് പോയിരുന്നു. പകുത്തു നൽകിയിരുന്ന സ്വാത ന്ത്ര്യം. ഓരോ കാലഘട്ടങ്ങളിലും, അവളുടെ സ്വാതന്ത്യത്തിനു ഓരോ കാവൽക്കാർ ഉണ്ടായിരുന്നു. വളർച്ചയുടെ ഓരോ കാല ഘട്ടങ്ങളിലും പിതാവും, ഭർത്താവും, പുത്രനും അത് യഥാവിധി പങ്കിട്ട്, കൃത്യമായ അളവുകോലുകൾ നിർമ്മിച്ച് അവരത് നിർവ്വ ഹിച്ചു. സഹസ്രാബ്ദങ്ങളായി തുടർന്നുകൊണ്ടുപോരുന്ന, സമു ഹത്തിന്റെ ആചാര കീഴ്വഴക്കങ്ങളുടെ ഭാഗമായ ശീലങ്ങൾ. വൃദ്ധ ഇവിടെ മുന്നോട്ടുവെയ്ക്കുന്ന സ്വാതന്ത്ര്യം, മൂന്നു തരത്തിൽ കഥയിൽ പ്രകാശിതമാകുന്നു.

(1) വ്യക്തിഗതം (2) ദേശപരം (3) ആവിഷ്ക്കാരസ്വാതന്ത്ര്യം. വ്യക്തിഗതമായ സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയിൽ നിന്നാവണം രാജ്യസ്വാതന്ത്ര്യം പൂർത്തിയാക്കേണ്ടത്. വ്യക്തിപരമായ സ്വാത അന്ത്യം, സ്ത്രീ സ്വാതന്ത്ര്യം – വൃദ്ധയുടെ വാക്കുകളിലൂടെ പൂർണ്ണമാകാത്തതാകണം ഒപ്പം സ്വാതന്ത്ര്യദാഹം പതിയെ തെളിഞ്ഞു വരുന്നുണ്ട്. മക്കൾക്ക് പേര് നിർദ്ദേശിക്കുമ്പോൾ തഴ യപ്പെടുന്ന മാതൃത്വം. കഠിനമായ പേറ്റുനോവിനപ്പുറം, വലിയ സ്വാതന്ത്ര്യം പകർന്നുകൊണ്ടാണ് ഓരോ ജനനവും. എന്നിട്ടും അമ്മയുടെ – സ്ത്രീയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വില ങ്ങിട്ടുകൊണ്ടുതന്നെയാണ് അവരുടെ നിർദ്ദേശങ്ങൾ അവഗണി ക്കപ്പെടുന്നത്. തന്റെ ഇഷ്ടത്തിനു വിപരീതമായി, ഭർത്താവിന്റെ നിർദ്ദേശം നടപ്പിൽ വരുമ്പോൾ സ്വയം സമാധാനിച്ച് വിധേയ ടുകയാണ് അവർ.

പിന്നീട് ഒന്നു പൊരുതാൻ പോലും ശ്രമിക്കാ തെ, രണ്ടാമത്തെ മകളുടെ പേരിടൽ പൂർണ്ണമായും ഭർത്താവിന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും വിട്ടുകൊടുക്കുന്ന പരിപൂർണ്ണ മായ കീഴടങ്ങൾ തന്നെയാണത്. പിന്നീട് എം പിയായി ഡൽഹി യിൽ ഭരണ സിരാകേന്ദ്രത്തിലേക്ക് ഭർത്താവ് യാത്രയായപ്പോൾ അവർ സ്വയം വീടിനുള്ളിൽ ഒതുങ്ങുകയാണ്. അമ്മായിയ യ്ക്കും, കുട്ടികൾക്കും ഒപ്പം ഡൽഹി കാണാൻ പോകുന്ന തിൽനിന്ന് ഭാരിച്ച ഉത്തരവാദിത്വങ്ങൾ തടസ്സമായി. അവിടെയും സ്ത്രീ സ്വാതന്ത്ര്യം വിലങ്ങണിയുന്നു. ഒപ്പം ആ വിധിയുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്ന അവസ്ഥയും കാണാം. സ്വയം സമാധാനിച്ചുകൊണ്ടുള്ള കീഴടങ്ങൽ

(ഒടുവിൽ പെൺകുട്ടിയും സ്വാതന്ത്വം എന്ന വാക്ക് സ്വയം ഉച്ചരിക്കുവാൻ ഭയപ്പെടുകയാണ്.)

അവസാനം ഈ വാർദ്ധക്യത്തിലും വൃദ്ധ വീണ്ടും അസ്വാ ന്ത്യത്തിന്റെ തടവറയിൽ തന്നെയാണ്. സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചു മൂടപ്പെട്ട അവസ്ഥയിൽ മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന കബളിപ്പിക്കലുകൾ അറിയാതെ ജീവിത സായാഹ്നത്തിൽ, ഓർമ്മ കളുടെ ഞരമ്പുകൾ തേടുകയാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം ഈ കഥയിലെ ശക്തമായ ഒരു മിടി ഷാണ്. ഓർമ്മകളിലൂടെ വൃദ്ധ പുറത്തുകൊണ്ടുവരുന്ന പഴയചി ത്രങ്ങൾ, അവിചാരിതമായി മാത്രം ലഭിക്കുന്ന അവസരങ്ങൾ, സ്വാത ന്ത്ര്യസമരങ്ങളുടെ തീക്ഷ്ണമായ സാഹചര്യങ്ങളിലൊന്നിൽ മുന്നിൽ ഒമ്പതാം വയസ്സിൽ അവർ പക്വതയാർന്ന് അവതരിപ്പിച്ച കവിത ഒരു സമ്മേളനത്തിന്റെ ഏറ്റവും വലിയ ആകർഷണമായിതീർന്നു. ആ ആത്മാവിഷ്ക്കാരത്തിനു ലഭിച്ച വലിയ പ്രോത്സാഹനം ഓർമ്മ യുള്ളിടത്തോളം അവരിൽ തങ്ങിനിൽപ്പുണ്ടായിരുന്നു. പിന്നീട് ജീവി തത്തിന്റെ തിരിച്ചടികളാകാവുന്ന അവഗണനകളിൽ, പതറാതെ മുന്നോട്ടുപോകാൻ അവർക്ക് തുണയായത് ഈ ഉൽക്കടമായ അഭി വാഞ്ഛ കൊണ്ടുതന്നെയാണ്.

ചുവന്ന ചട്ടയുള്ള പുസ്തകത്തിലാണ് വൃദ്ധ തന്റെ ഭൂതകാ ലത്തെ കുറിച്ചുവെച്ചിരുന്നത്. ഏകാന്തതകളിൽ ആരുമില്ലാതെ ഒറ്റയ്ക്കാകുമ്പോൾ അവർക്ക് കൂട്ട് ഈ നോട്ടുബുക്കുകളായി രുന്നു. ആദ്യത്തെ കഥകൾ സ്വാതന്ത്ര്വത്തെക്കുറിച്ച് തന്നെയായി രുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലിൽ പോകുന്ന സ്ത്രീ. സത്യ ത്തിൽ ആ സ്ത്രീ വൃദ്ധ തന്നെയാണ്. സ്വാതന്ത്ര്യം എന്ന പദത്തിന്റെ അർത്ഥവ്യാപ്തി തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ഏതു രീതിയിൽ നിങ്ങൾ ആ പദത്തിനെ സ്വീകരിക്കുന്നു, ഉള്ളിലേക്ക് ആവാഹിക്കുന്നു എന്നതിനെ ആശ്രയിച്ച് അതിന്റെ അർത്ഥ വ്യാപ്തിയും മാറുന്നു. സ്വാതന്ത്ര്യം ചിലർക്ക് വിധേയത്വമാണ്. അനുസരണയാണ്, അച്ചടക്കമാണ്, ഇരുമ്പഴികളാണ്. ഇവിടെ സ്വയം സ്വാതന്ത്ര്വം പ്രഖ്യാപിക്കലല്ല, തന്നിലൂടെ, തന്റെ നിസ്വാർത്ഥ മായ പിൻവാങ്ങലിലൂടെ മറ്റു ള്ള വർക്ക് ആഹ്ലാദ ത്തിന്റെ സ്വാതന്ത്ര്യം ലഭിക്കുന്നു. (ഉദാ: ഡൽഹിയാത്ര).

ആവിഷ്ക്കാരം പലപ്പോഴും ഒരു കളവിന്റെ ബാക്കിപത്രമാ കുന്ന കാഴ്ച വൃദ്ധയുടെ രണ്ടാം കഥ കാണിച്ചുതരുന്നു. ഈ ഘട്ട മെത്തുമ്പോഴേക്കും, പെൺകുട്ടിയുടെ വെറുപ്പുകലർന്ന അനി ഷ്ടം, ഇഷ്ടത്തിലേക്ക് വഴിമാറുന്നുണ്ട്. നരച്ച മുടിയിഴകൾക്കിടയിൽ ചില കറുത്ത മുടികൾ ഇനിയും ബാക്കിയുണ്ട്; എന്ന് അവൾ കണ്ട ത്തുന്നു. ഈ അവശതകൾക്കിടയിലും പെൺകുട്ടിയുടെ സ്വാത ന്ത്ര്യദാഹത്തെ ഉത്തേജിപ്പിക്കാനുള്ള ഓജസ്സും, ഊർജ്ജവും വൃദ്ധ ബാക്കിവെയ്ക്കുന്നുണ്ട്. സ്ത്രീയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം പലപ്പോഴും പുരുഷന്റെ കാൽച്ചുവട്ടിൽ, അവന്റെ ദയക്കുവേണ്ടി കാത്തുനിൽക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുന്നു. സ്വന്തം കഥ പ്രസിദ്ധീകരിക്കാൻ നൽകുമ്പോൾ സ്വന്തം പേര് ചാർത്താൻ പോലും സാധിക്കാത്ത ഒരു സ്ത്രീയുടെ കഥയാണ് അവർ പിന്നെ എഴുതിയത്. ഒടുവിൽ സമ്മാനം ലഭിച്ചപ്പോൾ, ഈ പ്രശസ്തി അംഗീ കാരം എല്ലാം തന്നെ, ഒട്ടും ദയയില്ലാതെ തന്നെ അവളുടെ ഭർത്താവ് സ്വയം നെറ്റിപ്പട്ടമായി ശിരസ്സിൽ അണിയുകയാണ്. ആ സമയത്ത് തീർച്ചയായും ജനലഴികളിൽ പിടിച്ച് കഥാനായിക തന്റെ അസ്വാതന്ത്ര്യത്തിന്റെ കയ്പ് കുടിച്ചിട്ടുണ്ടാകും.

മരണത്തിനു മുന്നിൽപോലും സ്വാതന്ത്ര്യം ലഭിക്കാതെ പരാ ജയപ്പെടാനായിരുന്നു സ്ത്രീ എന്ന നിലയിൽ വൃദ്ധയുടെ യോഗം. ആ ആദിമ ആവിഷ്ക്കാര രീതിയും (തൂങ്ങിമരണം), തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ അവർക്കു മുന്നിൽ നിഷ്ക്ക രുണം കൊട്ടിയടച്ചു. ജീവിതത്തിന്റെ ഇരുമ്പഴികൾക്കുള്ളിൽ നിന്നുള്ള മനോഹരമായ സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയായിരുന്നു വൃദ്ധയെ സംബന്ധിച്ചിടത്തോളം ‘മരണം’. ആ ഒരു അവസരം കുടി നിഷേധിക്കപ്പെട്ടതോടെ, ഓർമ്മതെറ്റുകൾക്കിടയിൽ അവർ ഒറ്റയ്ക്കാവുന്നു. കൂട്ടിന് അവർ കുത്തിവരച്ചുവെന്ന് വൃദ്ധമാത്രം വിശ്വസിച്ചുപോന്ന കുറച്ചു പഴയ നോട്ടുബുക്കുകളും. കാടുക യറുന്ന ഈ ജല്പനങ്ങൾക്കു നടുവിൽ മാത്രമാണ്, യഥാർത്ഥ തടവാണെങ്കിൽ പോലും ആ വൃദ്ധയ്ക്കു ശരിയായ സ്വാതന്ത്ര്യം ലഭിക്കുന്നത്.

പെൺകുട്ടിയിലൂടെ വായനക്കാരൻ മനസ്സിലാക്കുന്ന ആധു നികമായ സത്യമിതാണ്. വ്യക്തി സ്വാതന്ത്ര്യം (സ്ത്രീ/പു ആവിഷ്ക്കാര സ്വാതന്ത്ര്യം ഇവ രണ്ടും യോജിക്കുന്ന പൂർണ്ണത യിൽ മാത്രമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം മഹനീയമായി പാറിപ്പ റക്കുന്നത്.

കല്യാണത്തിനു പോകാതെ പുതുപ്പെണ്ണ് ഈ വയസ്സിത്തള്ള യുടെ ഇരുട്ടുനിറഞ്ഞ മുറിയിൽ എന്തെടുക്കുകയാണ് എന്ന് ഈ കഥയിലെ പത്മാക്ഷി എന്ന കഥാപാത്രം ചിന്തിക്കുന്നുണ്ട്. ഭർത്താവ് നിർബന്ധിച്ചിട്ടും, ഈ വൃദ്ധയുടെ ഭ്രാന്ത് കേൾക്കാൻ മടിയില്ലാതെ ഇരിക്കുന്ന പെൺകുട്ടിയെ അവർ അത്ഭുതത്തോ ടെയാണ് നോക്കിക്കാണുന്നത്. കുത്തിക്കുത്തി അതിനെക്കുറിച്ച് ചോദിക്കുമ്പോഴും പെൺകുട്ടി മൗനം ദീക്ഷിക്കുകയാണ്. ഈ ചോദ്യവും, പെൺകുട്ടിയുടെ മൗനവും വൃദ്ധയെ മാത്രം ചിരിപ്പി ക്കുന്നു.

അനിഷ്ടം നിറഞ്ഞ മനസ്സോടെ, അസഹ്യതയോടെ വൃദ്ധ യുടെ മുറിയിൽ ആദ്യ സമയത്ത് ചിലവഴിച്ച പെൺകുട്ടി പുറ ത്തിറങ്ങുന്നത് സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ്. ഒരു ബോധോദയം അവിടെ സംഭവിക്കുന്നുണ്ട്. ഒരു തിരി ച്ചറിവ്! ഒരു ഘട്ടത്തിൽ സ്വാതന്ത്ര്യം എന്ന് ഉച്ചരിക്കുമ്പോൾ തന്റെ പല്ലും ഇളകുന്നുണ്ടോ എന്ന് പെൺകുട്ടി ഭയത്തോടെ പരിശോ ധിക്കുന്നുണ്ട്. പലപ്പോഴും സ്വാതന്ത്ര്യങ്ങൾ നഷ്ടങ്ങളായിരിക്കും പകരം തരിക എന്ന തിരിച്ചറിവും, ഒപ്പം ഒരു താദാത്മ്യം പ്രാപി ക്കലും ഇവിടെ നടക്കുന്നുണ്ട്. ചില അനുഭവങ്ങളോട്, ഏറ്റവും ആത്മാർത്ഥമായി ചേർന്നു നിൽക്കുമ്പോൾ, ആ സംഭവിച്ചത് തന്നിൽ തന്നെയാണോ എന്നൊരു അയഥാർത്ഥമായ സാങ്കല്പിക ചിന്ത പലപ്പോഴും മനുഷ്യ മനസ്സിൽ ഉദിക്കാറുണ്ട്. കടന്നു വന്ന ക്രൂരമായ അനുഭവങ്ങളെ കൃത്യമായി പട്ടികപ്പെടുത്തി വൃദ്ധ, ഒരു പാഥേയംപോലെ യുവതിയുടെ മനസ്സിൽ കെട്ടിപ്പൊതിഞ്ഞി ക്കുകയാണ്. ജീവിതയാത്രയിൽ എപ്പോഴെങ്കിലും, ഈ അനുഭ വത്തിന്റെ കനലുകൾ വെളിച്ചമേകുമെന്ന പ്രാർത്ഥനയോടെ.

കണ്ണാടിക്കുമുന്നിൽ തന്റെ വരവിലും ഒട്ടും ശ്രദ്ധയില്ലാതെ നിൽക്കുന്ന ഭാര്യ, തന്റെ സർവ്വാധികാരത്തിന്റെ മുന്നിൽ ഒരു വെല്ലുവിളി ഉയർത്തുമെന്ന് ശ്രീജിത്തിനു തോന്നുന്നു. ‘ഓർമ്മ യുടെ ഞരമ്പ്’ അങ്ങനെ തലമുറകളിൽ നിന്ന്, തലമുറകളിലേക്ക് പടരുകയാണ്. നീണ്ടു പോവുകയാണ്. തനിയാവർത്തനം!

കാലഘട്ടങ്ങൾ മാറുന്നുണ്ടാകാം. ഒരു സ്വാതന്ത്ര്യ സമരത്തിനു പകരം പല സമരങ്ങളും അരങ്ങേറുന്നുണ്ടാകാം. പക്ഷേ ജീവിത സമരത്തിന് സ്ത്രീകളുടെ അതിജീവന പോരാട്ടങ്ങൾക്ക് ഇന്നും, എന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്ന ദുഃഖകരമായ സത്വം മാത്രം അവശേഷിക്കുന്നു. അത്യന്തികമായ സ്വാതന്ത്ര്വം, വ്യക്തികേന്ദ്രീകൃതവും, ആവിഷ്ക്കാര പ്രാധാന്യവും ഒത്തുചേർന്ന് ഉൾക്കൊണ്ടിട്ടുള്ള ഒന്നാണെന്ന്, പുരുഷകേന്ദ്രീകൃതമായ സമൂഹം തിരിച്ചറിയുന്ന കാലം വിദൂരം തന്നെയാണെന്ന്, ഇങ്ങനെയുള്ള രചനകൾ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

പിന്നാവാം, പിന്നാവാം എന്നു പറഞ്ഞ് കാലം കടന്നുപോ വുന്നു. കഥയിലേതുപോലെ, യഥാർത്ഥ സ്വാതന്ത്ര്യ പ്രഖ്വാപന ങ്ങൾ സാഹിത്യത്തിലെങ്കിലും മുളപൊട്ടുന്നുണ്ട് എന്നത് ആശ്വാ സപ്രദമാണ്.

തുരുമ്പുപിടിച്ച പഴയ കാലവും, തിളക്കത്തിന്റെ പുതുമോടി യിലലിഞ്ഞ ആധുനിക മുഖവും ഈ ഒരു സത്വത്തിന് മുന്നിൽ ഒന്നാകുന്നു. ആ അർത്ഥത്തിൽ വൃദ്ധയുടെ ആ പഴയ പൊടിപി ടിച്ച മുറി, ഒരു പുതുപ്പിറവിയുടെ ഗർഭഗൃഹമായി മാറുന്ന – ചിന്ത യുടെ – കാഴ്ചയും ഈ കഥ പകർന്നുതരുന്നു.

Kerala Plus One Malayalam Question Paper June 2022 with Answers

Question 25.
‘മനുഷ്യനും പ്രകൃതിയും ഇണങ്ങി ജീവിച്ച ഒരു കാലമുണ്ടായി രുന്നു’ – ഈ പ്രസ്താവനയെ മുൻനിർത്തി ‘വേരുകൾ നഷ്ട പ്പെടുത്തുന്നവർ’ എന്ന ലേഖനത്തിന് ആസ്വാദനക്കുറിപ്പ് തയ്യാ റാക്കുക.
Answer:
“കാടിന്റെ ഏകാന്തതകളിലേക്ക് ഏറെ സൂക്ഷ്മതയോടെയും, ആദ വോടെയുമാണ്ക ടന്നുചെല്ലേണ്ടതെന്ന്” – എൻ.എ. നസീർ എഴുതിയിട്ടുണ്ട്. ഒരു വന്യജീവി ഫോട്ടോഗ്രാഫറും, പരിസ്ഥിതി പ്രവർത്തകനും ഒക്കെയാണെങ്കിലും, ലേഖകൻ കാടിന്റെ കാമു കനാണ് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ഒരു കാമു കൻ ഒരിക്കലും തന്റെ പ്രണയിനിയെ പിണക്കാൻ മടിക്കുന്നവ നായിരിക്കും. എത്രതന്നെ കണ്ടാലും മതിവരാതെ, മടുക്കാതെ വീണ്ടും ആ കാടിന്റെ ഉള്ളറകളിലേക്ക്, മനുഷ്യജീവന്റെ ആ ആദിമ ഗർഭഗൃഹത്തിലേക്ക് തിരിച്ചുപോകാൻ നിരന്തരം നസ് റിനെ പ്രേരിപ്പിക്കുന്നത് ഈ പ്രണയം തന്നെയായിരിക്കാം. പ്രണയത്തിന് യുക്തി ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഭ്രാന്തമായ ആവേശത്തിൽ അദ്ദേഹം ഓരോ തവണയും ആ കാടിന്റെ ഇരുളറകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഒരു യുവകവിയുടെ വരികൾ കടമെടു ത്താൽ “എത്രതന്നെ അകറ്റി നട്ടാലും വൃക്ഷങ്ങൾ മണ്ണിനടിയി ലൂടെ വേരുകൾ കൊണ്ട് പരസ്പരം പുണരുകയാണ്” – മണ്ണി നടിയിൽ നടക്കുന്ന പവിത്രമായ ഈ അനുരാഗം തന്നെയാണ് ജീവന്റെ നിലനില്പിന് ആധാരവും, എന്നിട്ടും നാം ഈ ആധാര ശിലയെ തകർക്കാൻ ശ്രമിക്കുകയാണ്. വേരുകൾ നഷ്ടപ്പെടു ത്തുന്നവരാണ് നാം മനുഷ്യർ.

വേരുകൾ വഹിക്കുന്നത് എന്താണ്? ഈ ആധുനിക കാലത്ത് ഏറ്റവും പ്രസക്തമായ ചോദ്യമാണത്. വേരുകൾ വഹിക്കുന്നത് വെള്ളവും വളവും മാത്രമല്ല; ഒരു മഹത്തായ പാരമ്പര്യം കൂടി യാണ്. നമ്മളിന്ന്, ഈ വർത്തമാന കാലത്ത്, നിസ്സാര ലാഭങ്ങൾക്കു വേണ്ടി തുലയ്ക്കുന്നത് നമ്മുടെ മഹത്തായ, പഴക്കമുള്ള പൈത കങ്ങൾ കൂടിയാണ്. വേരുകൾ, ആചാരങ്ങളും, വിശ്വാസങ്ങളു മാണ്. വേരുകൾ മാത്രമാണ് മനുഷ്യനെയും ഈ മണ്ണിൽ പിടിച്ചു നിർത്തുന്നത്. പക്ഷേ ഒന്നിൽ നിന്നും ഒന്നും പഠിക്കാത്ത ഈ സമ കാലീന തലമുറ വേരുകൾ അരിയുകയാണ്. ആദിയും, അവ സാനവുമില്ലാത്ത, ലാഭക്കൊതിയുടെ മറ്റൊരുവശം മാത്രമാണി നാശം. ആദ്യം നാം വൃക്ഷത്തിന്റെ വേരറുക്കുന്നു…. പിന്നെ നമ്മുടെ തന്നെയും……

പാഠാരംഭത്തിൽ ഏറ്റവും വികാരനിർഭരമായി തന്നെയാണ് ലേഖകൻ വൃക്ഷത്തിന്റെ നാശം വിവരിക്കുന്നത്. അതൊരു വ്യക്തി യുടേതിന് സമാനമാണ്. ഭൂമിയുടെ നെഞ്ചിലേക്ക് അള്ളിപിടിച്ച് അണച്ചു വെച്ച വയെല്ലാം നാം വലിച്ചു പുറത്തിടുകയാണ്. കൊത്തിപ്പറിച്ചു, അമ്മയിൽ നിന്ന്, വിശുദ്ധമായ മണ്ണിൽ നിന്ന്, മാറ്റി യിടുകയാണ്. ആലംബമില്ലാതെ ഒന്നു വിറച്ച്, പിന്നെ ഒരു ക്ഷണം, അവസാനമായി പരിചയിച്ച കാഴ്ചകൾ ഒന്നുകൂടി നോക്കി വൃക്ഷ ങ്ങൾ മറിഞ്ഞു വീഴുന്നു. ആ വീഴ്ച, ഒരു നൂറ്റാണ്ടിന്റെ വീഴ്ചയാ യിരിക്കാം. അല്ലെങ്കിൽ അതിനുമപ്പുറം. ജീവിത സായാഹ്നത്തിൽ ചുമതലകളെല്ലാം നിർവ്വഹിച്ചു കഴിഞ്ഞ ഒരു കാരണവരെപ്പോലെ, ഊർദ്ധ്വൻ വലിച്ചുവലിച്ച് ഒടുവിൽ ശ്വാസം ഒരു ക്ഷണം, നിശ്ചല മാകുന്നു.

ലേഖകൻ വൃക്ഷാവസ്ഥയെ മനുഷ്യഭാവങ്ങളോടു ചേർത്തു കൊണ്ടുതന്നെയാണ് വിവരിക്കുന്നത്. അല്ലെങ്കിൽ പ്രകൃതി യിൽനിന്ന് വേറിട്ടുകൊണ്ട് ഒരു ഭാവം നമുക്ക് നേടിയെടുക്കാൻ കഴിയുന്നതെങ്ങനെ? ഈ ഒരു ചിന്ത കൈമോശം വന്ന അന്നു മുതൽ മനുഷ്യന്റെ ആർത്തിയും, ഒപ്പം നാശവും തുടങ്ങി.

ആദിമകാല മനുഷ്യന് പ്രകൃതിയെ ഭയമായിരുന്നു. അജ്ഞാത മായ പ്രകൃതിയുടെ രഹസ്യങ്ങൾ അവനെ നടുക്കംകൊള്ളിച്ചു. തീർച്ച യായും ഈ ഭയം ഒരുതരം ആരാധനയിൽ അവനെ കൊണ്ടുചെ ന്നെത്തിച്ചിട്ടുണ്ടാകാം. അജ്ഞാതമായതും, രഹസ്യങ്ങൾ കണ്ട ത്താൻ കഴിയാത്തതുമായ കാര്യങ്ങൾ പിന്നീട് ഭയഭക്തി ബഹുമാന ങ്ങൾക്ക് പാത്രമാകുമല്ലോ? എന്തായാലും ഈ ആരാധന അവനെ ഒരു പ്രകൃതി ഉപാസകനാക്കി മാറ്റി. അന്നൊന്നും അവൻ പ്രകൃതിയെ തന്നിൽ നിന്നുള്ള ഒരു വേർതിരിവായി കണ്ടിരുന്നില്ല. തന്റെ സ്വത്വം അവൻ പ്രകൃതിയിലും ആരോപിച്ചു. അഥവാ പ്രകൃതിയിൽ ലയിച്ചു ചേർന്നുകൊണ്ടുള്ള ഒരു ജീവിത ശൈലിയും, സാഹചര്യവും, സംസ്ക്കാരവും ഉടലെടുത്തു. അവൻ ആ സംസ്ക്കാരത്തിന്റെ ഭാഗ മായി. പിന്നീട് ഗോത്രവർഗ്ഗസംസ്ക്കാരത്തിൽ നിന്ന്, പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് നാഗരികതയിലേക്കുള്ള പറിച്ചുനടലും, കണ്ടുപിടു ത്തങ്ങളും, അവനിൽ വേറിട്ട കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു. അജ്ഞാ തമായ ഒന്നിനെ അതിന്റെ രഹസ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശാസ്ത്രബോധം അവൻ വളർത്തിയെടുത്തു. അന്നുമുതൽ അവ നിലെ പ്രകൃതിയോടുള്ള ആരാധന അസ്തമിക്കാൻ തുടങ്ങുകയും, യുക്തിചിന്തയും, ശാസ്ത്ര ബോധവും തൽസ്ഥാനത്തു വളർന്നു വരികയും ചെയ്തു.

പ്രകൃതിയോട് ഉപാസന മൂർത്തിയോടെന്നപോലെ ആരാധന വെച്ചുപുലർത്തിയിരുന്ന ആദിമകാലത്തു നിന്ന് പ്രകൃതിയെ കീഴ ടക്കാമെന്നും, വൃഥാ മൽസരിക്കാമെന്നുമുള്ള അതിമോഹങ്ങൾ ഉടലെടുത്തതോടുകൂടി, അവനിലെ ദുരാഗ്രഹി ഉയർത്തെഴുന്നേ റ്റു. എത്രയൊക്കെ മനസ്സിലാക്കിയിട്ടും, എങ്ങനെയൊക്കെ ചിക ഞ്ഞെടുത്തിട്ടും, അറിയാനും കീഴടക്കാനും സാധിക്കാത്തവണ്ണം അത്രമാത്രം ഗഹനവും, ഉജ്ജ്വലവുമാണ് തനിക്കു ചുറ്റുമുള്ള തെന്നുള്ള തിരിച്ചറിവിന്റെ ഇച്ഛാഭംഗമാണ്, തോൽപ്പിക്കാൻ കഴി യാത്തതിനെ നശിപ്പിക്കുക എന്ന ഹീന രീതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിച്ചത്. എന്തുതന്നെ ആയാലും, അന്നു തുടങ്ങിയ ആ നശീകരണ പ്രക്രിയ ഇന്നതിന്റെ മൂർത്ത രൂപത്തിൽ എത്തി ചേർന്നിരിക്കുന്നു.

കുന്നുകൾ അപ്രത്യക്ഷമാവുകയും, പുഴകൾ മരിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങൾ ഭയരഹിതമായി വെട്ടിവീഴ്ത്തപ്പെടുകയും, കാടിന്റെ നിഗൂഢമായ ഉള്ളറകൾ പോലും തുരന്നെടുക്കപ്പെടു കയും ചെയ്യുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമാ യി, ഓരോ മേഖലയിലും ബാധിക്കുന്നു. കുടിവെള്ളം സ്വപ്നം മാത്രമാകുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾ, മഴയുടെ അനുപാ തത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കാറ്റുകളുടെ ദിശാവ്യതിയാനങ്ങൾ, കുടികൂടി വരുന്ന അന്തരീക്ഷ ഊഷ്മാവ്….. ഒടുവിലിതാ സൂര്യാ ഘാതം പോലും താങ്ങാൻ പറ്റാതെ നമ്മൾ വാടിവീഴുന്നു……

കൊടും ചൂടിന്റെ ഇന്നിന്റെ നരകഭൂമിയിൽ നിന്നുകൊണ്ട് നസീറിന്റെ ഈ ലേഖനത്തിലേക്ക് കടക്കുമ്പോൾ, ഒരുപിടി കുളിർ ഒന്നാകെ തഴുകുന്ന അനുഭവം ഉണ്ടാകുന്നു. ജീവിതത്തിലൊരി ക്കലെങ്കിലും, കാടിനെ പ്രണയിച്ച്, അതിൽ അലിഞ്ഞു ചേരുവാൻ ഓരോ മനസ്സുകളും കൊതിക്കുന്നുണ്ട്. അത്രമാത്രം വേഴാമ്പ ലിനെ പോലെ നാം ദാഹിക്കുന്നുണ്ട്. ഇനിയും മരിച്ചു വീണിട്ടി ല്ലാത്ത, നശിച്ച് അമർന്നു പോയിട്ടില്ലാത്ത മഴക്കാടുകൾ മാടിവിളി ക്കുന്നതുപോലെ തോന്നും. അങ്ങനെയാണ് ലേഖകൻ പ്രക തിക്കു നേരെ തിരിച്ച ഒരു കണ്ണാടിയെന്നപോലെ ഈ ലേഖനത്തെ അവതരിപ്പിക്കുന്നത്.

മഴക്കാടുകളിൽ ഇലകളുടെ അടരുകൾക്കുള്ളിൽ ഒരു വലിയ ആവാസ വ്യവസ്ഥതന്നെ നിലനിൽക്കുന്നുണ്ട്. വളരെ കൗതുകകരവും, ഒപ്പം വിജ്ഞാനപ്രദവുമാണ് ഈ കാട്ടറിവുകൾ, എന്നാൽ ലേഖകൻ കാവ്യാത്മകമായാണ് ഈ ഇല കളുടെ മെത്തയെ നോക്കിക്കാണുന്നത്. പൊടിഞ്ഞും, ചീഞ്ഞും അവ മണ്ണിൽ ലയിക്കാൻ മത്സരിക്കുകയാണ്. വേരുകൾ തേടി എന്നിട്ട് വേരുകളിലൂടെ വൃക്ഷത്തിലെത്തി വീണ്ടും ജീവന്റെ ഒരു ആവൃത്തി പൂർത്തിയാക്കാൻ, അല്ലെങ്കിൽ അവയുടെ ജീവിത ചക്രത്തിന്റെ ഏറ്റവും സമ്മോഹനഘട്ടം ആരംഭിക്കാൻ, ഒരു തര ത്തിൽ മനുഷ്യസംസ്ക്കാരത്തിൽ അന്തർലീനമായി കിടക്കുന്ന പുനർജന്മമെന്ന വിശ്വാസത്തെ ഇവിടെ പരോക്ഷമായിട്ടെങ്കിലും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്.

വേരുകൾ തന്നെയാണ് പ്രധാനം. വേരുകളെപ്പറ്റി പറഞ്ഞു കൊണ്ടുതന്നെയാണ് എല്ലാം ആരംഭിക്കുന്നതും. മഴക്കാടിന്റെ ആത്മാവ് തന്നെ വേരുകളാണ്. പലപ്പോഴും ആത്മാവിന്റെ ആ അരൂപി സ്ഥാനം വിട്ട് ദേഹി (ആത്മാവ്) സ്വയം ദേഹമാകുന്ന കാഴ്ചയും വിരളമല്ല. വയനാട്ടിലെ കുറുവ ദ്വീപ് വേരുകളുടെ, ജീവനുള്ള വേരുകളുടെ ഒരു കാഴ്ചസ്ഥലമാണ്. പുഴയോരത്തെ ഒരു തടപോലെ ബലപ്പെടുത്തുന്ന വേരുകളുടെ കാഴ്ച, നമ്മ വേരുകളുടെ അനന്തമായ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തും. ‘അണ കെട്ടിയപോലെ പാറകളെ പോലും കെട്ടു പിണഞ്ഞു വരി ഞ്ഞു മുറുക്കി പലപ്പോഴും പുഴയെപോലും വരുതിയിലാക്കുന്ന ഒന്നായി അവ മാറുന്നു. വേര് പുഴയെ തൊടുകയാണോ? അതോ വേരുകളിലൂടെ പുഴ മണ്ണിനെ ഭൂമിയെ തേടുകയാണോ, എന്നു സംശയം തോന്നും. ഏതായാലും മണ്ണും, വെള്ളവും (ജലവും) വേരിലൂടെ നടത്തുന്ന ഈ കാൽപനിക ചങ്ങാത്തത്തിനു കുറുവ ദ്വീപ് പറ്റിയ ഉദാഹരണമാണ്. പ്രണയ പൂർവ്വം പരസ്പരം വികാ രങ്ങൾ പങ്കുവെയ്ക്കുകയാകാം…. തൊട്ടറിയുകയാകാം…..

ചെമ്പനോടും കുമാരനോടും ഒപ്പം ഷോളയാർ കാടുകളിൽ തേൻ മരങ്ങൾ തേടി നടന്ന ഓർമ്മകളിൽ നിറയുന്നത് കാടിന്റെ വിവരണാതീതമായ വലിയ രൂപമാണ്. പലപ്പോഴും കാട് ന അത്ഭുതപ്പെടുത്തുന്നത് അതിന്റെ ഒരിക്കലും കയറിച്ചെല്ലാൻ കഴി യാത്ത ഉയരങ്ങൾ കൊണ്ടാണ്. അമ്പരപ്പോടെ നോക്കി നിന്നാലും ദൃഷ്ടിക്കു ചെന്നെത്താൻ കഴിയാത്ത രീതിയിൽ അവ നമ്മ നോക്കി വെല്ലുവിളിക്കും. – ആ വൃക്ഷ ഭീമന്മാർ – അതിനും മുക ളിലാണ് തേനീച്ചകൾ കൂടുകൂട്ടുന്നത്. ആ കൂടു തേടിയാണ് പല പ്പോഴും കാടിന്റെ മക്കൾ ഉൾക്കാടുകയറുന്നത്. സൗന്ദര്യത്തിനും അപ്പുറം അത് ഉപജീവനത്തിന്റെ കൂടി ചിത്രമായി മാറുന്നു. ഒപ്പം സാഹസികതയുടേയും, വലിയ പ്രായോഗികതയുടേയും. കാടിന്റെ നന്മകളോടൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന അവ രുടെ അന്തമില്ലാത്ത പ്രായോഗിക അനുഭവങ്ങൾ, അവർക്കത് ജീവിതത്തിൽ നിത്വസാധാരണമായ ഒന്നാണ്. ആ കാട്ടറിവുകളുടെ ഒരു വകഭേദമാണ് വേരുകൾക്കിടയിൽ കിടക്ക ഒരുക്കുന്ന ചെമ്പ ന്റേയും, കുമാരന്റെയും വൈദഗ്ധ്വം; സുരക്ഷിതമായ താവളം.

കാട് എല്ലാം നൽകുന്നു. തിരിച്ചറിഞ്ഞ്, തരംതിരിച്ച് അതുപയോ ഗിക്കണമെന്നു മാത്രം. ആ അർത്ഥത്തിൽ കാടൊരു അക്ഷയ പാത്രം തന്നെയാണ്. അത്യാർത്തിയില്ലാതെ ചൂഷണം ചെയ്യാതെ ഉപയോഗിക്കുകയാണെങ്കിൽ കാട് മനുഷ്യനൊരു കൂടാണ്. വീണ്ടും വേരുകളിലേക്ക് തന്നെയാണ്………. വേരുകളിവിടെ അ യവും, സുരക്ഷിത താവളവും ആയിത്തീരുന്നു. കാടിനുള്ളി ലൊരു അഭയസ്ഥാനം. ഒരു രണ്ടാം വീട്….. ഒപ്പം മരം മനുഷ്യന് ഒരു പാഠവും പകർന്നു നൽകുന്നു. വേരുകൾക്കൊപ്പം താഴ്ന്നാലെ അതിന്റെ യഥാർത്ഥ മഹത്വവും, ഉയർച്ചയും തിരിച്ച റിയാൻ സാധിക്കൂ…….

ഉയരങ്ങൾ പലപ്പോഴും കീഴടക്കാൻ കഴിയുന്നത് ബലമുള്ള വേരുകളുടെ പിന്തുണകൊണ്ട് മാത്രമാണ്. ആകാശം തൊടു മ്പോഴും, ആഴങ്ങളെ മറക്കരുത് എന്ന് പാഠഭേദം. വേരുകൾ ഔഷ ധവാഹികൾ കുടിയാണ്. ഔഷധം വ്യാധിയിൽ നിന്ന് സാന്ത്വനം നൽകുന്നു. അപ്പോൾ വേരുകൾ അമൃത വാഹികൾ തന്നെയാ ണ്. ജീവരക്ഷോമാർഗ്ഗങ്ങൾ തന്നെയായ ആയിരക്കണക്കിന് വരു കൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന അരുണാചലത്തെ ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട്. വേരുകൾ അപ്പോൾ യഥാർത്ഥത്തിൽ ജീവൻ ഉള്ളിൽ വഹിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ ചില അത്യാസന്ന ഘട്ടങ്ങളിൽ തിരിച്ചു പിടിക്കാൻ ആദിവാസികൾക്ക് കൂട്ട്; ഈ വേരുകൾ നൽകുന്ന മൃതസഞ്ജീവനികൾ മാത്രം.

ഇങ്ങനെയുള്ള വേരുകൾ തഴുകിവരുന്ന വെള്ളം, എത്ര മാത്രം ഔഷധമൂല്യമുള്ളതായിരിക്കും. കാടിന്റെ ഉള്ളറകളിൽ നിന്നുള്ള ഉറവകൾ, നീലക്കൊടുവേലിയുടെ സാന്നിധ്യത്തിൽ, അവയുടെ സാമീപ്യത്തിൽ ഉറഞ്ഞൊഴുകിവരുമ്പോൾ, അവ യുടെ സ്പർശനത്തിൽ കൊടിയ വിഷദംശനങ്ങൾപോലും നിർവ്വി ര്യമായി പോകുന്നതായി കേൾക്കുന്ന കഥകൾ വെറും കഥകളല്ല എന്നു തിരുത്തേണ്ടിവരും. ഈ കന്യാവനങ്ങളിൽ നിന്നുള്ള അമ തപ്രവാഹങ്ങൾ ആധുനിക മനുഷ്യന് അന്യമായി പോകുന്നല്ലോ എന്നൊരു ദുഃഖം എഴുത്തുകാരൻ പങ്കുവെയ്ക്കുന്നുണ്ട്. അത് സത്വവുമാണ്. ‘മിനറൽ വാട്ടറിന്റെ പളപളപ്പിൽ മലയാളി മുക്കി ക്കളയുന്നത് ഈ തരത്തിലുള്ള നൈസർഗ്ഗികമായ പ്രകൃതിദത്ത മായ ജീവനമന്ത്രങ്ങളെയാണ്. പുച്ചിച്ചുകൊണ്ട് മുഖം തിരിക്കുന്ന തിനു മുമ്പ് ജീവനില്ലാത്ത ജലത്തെ അകത്താക്കുന്നതിനുമുമ്പ് ‘ഈ ജീവന്റെ ഉറവയെ തേടേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശം ലേഖകൻ തരുന്നുണ്ട്. എപ്പോഴും വേരുകൾ ചവച്ചുകൊണ്ടിരി ക്കുന്ന കാട്ടിലെ ഉടുമ്പുമാരിക്ക് വയസ്സാകുന്നേയില്ല. പ്രപഞ്ച ത്തിന്റെ നിത്യസത്വമായ ജീർണ്ണത പോലും അകറ്റാൻ കഴിയുന്ന, അമരത്വം പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നായി വേരുകൾ മാറു കയാണ്. ഈ ദൈവിക ഭാവം മാത്രമല്ല വേരുകൾക്കുള്ളത്.

സർവ്വതിനേയും തകർക്കാൻ കെല്പുള്ള ആസുരഭാവം അണിയാനും വേരുകൾക്ക് കഴിയും. ചിന്നാറിലെ മുൾക്കാടുക ളിലെ പാറകളെപ്പോലും പിളർത്താൻ തക്ക വീര്യവും ശക്തി യുമുള്ള വേരുകൾ തന്നെ ഉദാഹരണം.

ലേഖകൻ കാവുകളെ കുറിച്ചെഴുതുമ്പോൾ ഈ തലമുറയെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമാകാൻ സാധ്യതയില്ല. നാട്ടിമ്പുറങ്ങളും, നഗരങ്ങളും ഒരുപോലെ പേറുന്ന കാടിന്റെ മിനി യേച്ചർ (ചെറുപതിപ്പുകൾ) ആണ് കാവുകൾ. തീർച്ചയായും ഭൂമി മോസ കോശ ങ്ങളാകുന്ന കാടുകൾക്ക് കൈത്താങ്ങ്….. അതാണ് കാവുകൾ, എന്തുകൊണ്ട് കാവുകൾ സംരക്ഷിക്കപ്പെട്ടു പോന്നു? വളരെ രസകരമാണതിന്റെ ഉത്തരം കാവുകൾ സംരക്ഷിക്കപ്പെട്ടുപോന്നതിന്റെ അടിസ്ഥാന കാരണം വിശ്വാസം മാത്രമാണ്. വിശ്വാസവും, ഭക്തിയും അതിൽ നിന്നും ലെടുത്ത ഭയവും തന്നെയാണിന്നും കാവുകളെ നിലനിർത്തു ന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. കൂടുതൽ വായനയ്ക്ക് കാവു തീണ്ടല്ലേ – സുഗതകുമാരി.

കാവുകൾ ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ ജലസംഭ രണികൾ തന്നെയാണ്. അതുതന്നെയാണ് “കാവുതീണ്ടല്ലേ കുടി വെള്ളം മുട്ടും” – എന്ന പ്രയോഗത്തിന്റെ പ്രസക്തിയും. ദൈവ കോപമോ, മറ്റ് അനിഷ്ടങ്ങളോ ഉണ്ടാകുന്നതിനും അപ്പുറമായി മനുഷ്യന്റെ ജീവസന്ധാരണ മാർഗ്ഗങ്ങളിൽ ഒന്ന് അടയും എത ദീർഘവീക്ഷണത്തോടെയാണ് നമ്മുടെ പൂർവ്വികർ ആ ചെറുകാ ടുകളെ വിശ്വാസത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു നിർത്തിയത്. ഭീഷണികൾ ഇല്ലാതില്ല. റിയൽ എസ്റ്റേറ്റ്, ഭൂമാഫിയ സംഘങ്ങൾ കഴുകന്മാരെപ്പോലെ റാഞ്ചാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവശേ ഷിക്കുന്ന കാവുകൾ വിശ്വാസത്തിന്റെ പേരിലെങ്കിലും സംരക്ഷി ക്കപ്പെടുമെന്ന് ഉറപ്പാണ്.

വൃക്ഷങ്ങളുടെ വേരുകൾ മാത്രമല്ല ആധുനിക മനുഷ്യൻ നി പ്പിക്കുന്നത്. സ്വന്തം വേരുകൾ കുടിയാണ്. പലായനങ്ങളും, കുടി യേറ്റങ്ങളും വർദ്ധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതൽ പ്രവാസ ജീവിതത്തിൽ മുഴുകുന്നവരുടെ ശതമാന കണക്കെടു പ്പിൽ മുന്നിൽ തന്നെയാണ് മലയാളികൾ. പ്രവാസവും, പിന്നെ കുടിയേറ്റവും…. ഈ പലായനങ്ങളിൽ ബാക്കിയാകുന്നത് മുറിഞ്ഞ ബന്ധങ്ങൾ മാത്രമാണ്. വേരുകൾ നഷ്ടപ്പെടു ത്തിയതൊന്നും, കാലത്തെ അതിജീവിച്ചിട്ടില്ല. വളരെ പെട്ടെന്നു തന്നെ വാടിക്കൊഴിയാനും, ഉണങ്ങി നശിക്കാനുമാണ് അവയുടെ വിധി. ആ വിധിയുടെ അനിവാര്യതയിലേക്കാണ് മലയാളികൾ ഈയാംപാറ്റകളെപോലെ കുതിക്കുന്നത്. സാമ്പത്തിക സുരക്ഷി തത്വം മാത്രമല്ല ജീവിതം എന്നു തിരിച്ചറിയുമ്പോഴേക്കും, ഇനി യൊരു തിരിച്ചുവരവിനു പറ്റാത്തവിധം, ജീർണ്ണിച്ചുപോകും ഭൂത കാലവും ആ ബന്ധങ്ങളും എല്ലാം…..

പണ്ടത്തെ ഭരണാധികാരികളെക്കുറിച്ച് പഠിക്കുന്ന ചരിത്ര ത്തിന്റെ ഏടുകളിൽ മാത്രമാണ്; തെരുവോരത്തെ ഫലവൃക്ഷ ങ്ങളെ വെച്ചുപിടിപ്പിക്കുന്ന രീതികൾ അവശേഷിക്കുന്നത്. ആധു നിക മനുഷ്യന് നിറങ്ങളും, വ്യത്യസ്തമാർന്ന രൂപങ്ങളും മാത്രം മതി. ഗുണം വേണ്ട. അല്ലെങ്കിൽ തന്നെ അവനവനു ഗുണം കിട്ടാത്ത ഒന്നിനു വേണ്ടി, നിസ്വാർത്ഥമായി സേവനം ചെയ്യാൻ മുമ്പോട്ടു വരുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം…. സർക്കാ രുകൾക്ക് മുൻകൈ എടുക്കാം. പണ്ടത്തെ യാത്രകളിൽ തെരു വോരങ്ങൾ ഫലവൃക്ഷ സമൃദ്ധമായിരുന്നു. തണൽ മാത്രമല്ല വിശപ്പും മാറ്റാം…. പ്രകൃതിയുടെ വരദാനങ്ങൾ നുകർന്നുകൊണ്ടു ള്ള ആ യാത്രയുടെ മാധുര്യമൊക്കെ പൊയ്പോയി…. ഒരു പുതിയ കാഴ്ചപ്പാട് വന്നേ തീരൂ…. അല്ലെങ്കിൽ പിഴുതെറിയപ്പെടുന്ന വൃക്ഷങ്ങളുടേയും, അറുത്തെറിയപ്പെടുന്ന വേരുകളുടേയും ശവ പറമ്പായി മാറും നമ്മുടെ നാട്. ആ ദുരവസ്ഥയ്ക്ക് വരും തലമു റകൾപോലും മാപ്പ് തരില്ല. ഒരു പുനർജ്ജനി ആവശ്യമായിരുന്നു. വൃക്ഷത്തിന്റെ മനസ്സുമായി ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാവുന്ന ഒരു പുനർജ്ജനി….. കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. ആധുനിക സൈബർ മാധ്യമ സഹായത്തോ ടെ, പ്രതികരണത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്ക് സൃഷ്ടിക്കു ന്നതോടൊപ്പം, മണ്ണിലേക്കിറങ്ങി അതിന്റെ പ്രായോഗികത കൂടി പരീക്ഷിക്കാൻ പുതിയ തലമുറ ശ്രമിച്ചാൽ നമ്മുടെ നാടും ദൈവ ത്തിന്റെ സ്വന്തമാകും……

Kerala Plus One Malayalam Question Paper June 2022 with Answers

Question 26.
വിരസമാകാനിടയുള്ള വാർദ്ധക്യത്തെ, യൗവനകാലത്തിന്റെ ഓർമ്മകൾകൊണ്ട് മറികടക്കുകയാണോ ഊഞ്ഞാലിൽ എന്ന കവി ത? കാവ്യഭാഗത്തെ മുൻനിർത്തി വിശദീകരിക്കുക.
Answer:
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാട്ട മാണി കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതുത ന്നെയാണ്. ഇതൊരു സ്വപ്നമാണോ? ‘വൈലോപ്പിള്ളി കവിതക ളിലെ നിരന്തര സാന്നിധ്വമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാ തിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുഭവും, സുന്ദര വുമാണ് കവിത.

കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാ രധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറു തേച്ചു നീ തന്നാ ലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചൂളുമ്പോഴും, മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്യം പലതു കൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവ ഗണനയുടെ ഒക്കെ ഇരുണ്ട ലോകമായി മാറുന്നു. അങ്ങനെ യൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ടു ചൂളുമ്പോഴും മധുരം ചിരിക്കുന്ന കവിയേയും, ഭാര്യയേയും നാം കവിതയിൽ കണ്ട ത്തുന്നത്. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗ ത്തിന് മങ്ങലേൽപ്പിക്കുന്നില്ല. അതു കൊണ്ടു തന്നെയാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാ ലാട്ടമായി ഈ കവിത മാറുന്നത്.

‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്യത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ ഉണ്ടായ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി ‘നര’ എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നു തരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു.

എൻ എൻ കക്കാടിന്റെ ‘സഫലമീയാത്ര’ എന്ന കവിത ഈ അവസരത്തിൽ കടന്നുവരികയാണ്. ആ കവിതയുടെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ അന്തരീക്ഷം. അർബുദം ബാധിച്ച തൊണ്ടയുമായി, കവി അവിടെ വേദന തിങ്ങുന്ന ഓരോർമ്മയാവു കയാണ്. എങ്കിലും അരികിൽ തന്റെ പ്രിയതമ സ്നേഹത്തോടെ ചേർന്നുനിൽക്കുമ്പോൾ ജീവിതം സഫലമാകുന്നു എന്നു ആ കവിതയിൽ എൻ.എൻ.കക്കാട് പറഞ്ഞുവെക്കുന്നു. പരസ്പരം ഊന്നുവടികളാകുന്ന വേദനയുടെ അവസ്ഥയിലും – സ്നേഹം മരുന്നായിത്തീരുന്ന ഒരന്തരീക്ഷം ‘സഫലമീയാത്ര’ എന്ന കവിത യിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ‘ഊഞ്ഞാലിൽ സംതൃപ്തിയുടെ വാർധക്യമാണ് എങ്കിലും പരസ്പരമുള്ള ദാമ്പത്വത്തിന്റെ എല്ലാ മെല്ലാമായ ആ പങ്കുവെയ്ക്കലിൽ ഇരുകവിതകളും സാമ്യം പുലർത്തുന്നു, ‘സഫലമീയാത്ര യിലും ഈ കവിതയിലെന്നപോലെ “ആതിരനിലാവ്’ ഒരു കഥാപാത്രമായി മാറുന്നുണ്ട്.

ദാമ്പത്യത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേപോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അല ിഞ്ഞിട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാവർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടുണ്ടാ കാം. ജീവിതചക്രത്തിന്റെ (കാലചക്രം) തിരിച്ചിലിൽ എല്ലാം മാറി യിട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊട്ടിതു ടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി, പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്.

സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റേയും, ഐക്യ ത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ മറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർത്ഥ്വങ്ങളിലേക്ക്, കവി നമ്മെ നയിക്കുന്നുണ്ട്. കാൽപ്പനി കതയുടെ നിറവിലും, യാഥാർത്ഥത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും
“തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം” – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല.

നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ പഞ്ഞ’ ത്തെക്കുറിച്ചും (ഇല്ലായ്മ) പറ യുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരു വാതിരയെ വരവേൽക്കുന്ന അയൽ സ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധത്തിന്റെ കെടുതി അവരെയും ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനു വേണ്ടി പാടുകയാണവർ. ‘തിരുവാതിര തീക്കട്ട പോലെ’ – – എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാവുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടുത്തു നിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്; പ്രകൃതി പോലും. പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനതതികൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽക്കുകയും മനുഷ്യൻ ജയി ക്കുകയും ചെയ്യും. അങ്ങനെ കൊലക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാലുകളാകും….

ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർപോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറി ക്കുന്നു പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സക ലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു.

ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നമ്മ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിയ രാവ് സന്തോഷത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ. അവിടെ സംഗീത സാന്ദ്രമാകുന്ന തോടെ പൂനിലാവണി മുറ്റം മാലിനിതീരവും, വെൺനം കലർന്ന പി, കണ്വമുനിയുടെ ആശ്രമ കന്യകയുമായിത്തീരുന്നു. ഭാവന യുടെ അളവറ്റ പ്രവാഹത്തെ നൊടിയിടകൊണ്ട് സൃഷ്ടിക്കാൻ, സംഗീ തത്തിനു സാധിക്കുന്നു.

മനുഷ്യായുസ്സിൽ അല്പമായി മാത്രം അനുഭവിക്കാൻ കഴിയുന്ന ചില നിമിഷങ്ങൾ – (മാത്രകൾ) – അതിലൂടെ കടന്നുപോകുന്നു കവിയും പത്നിയും. അനവദ്വസുന്ദരമായ അനുഭൂതികളുടെ അള വറ്റ പ്രവാഹമാണീ സന്ദർഭത്തിൽ വൈലോപ്പിള്ളി കവിത. പിന്നീട് ഓർത്തെടുക്കാൻ വേണ്ടിയുള്ള ഓർമ്മകളുടെ ഒരു കുങ്കുമച്ചെപ്പ്. കവിതയുടെ അവസാനത്തിൽ മാസ്മരികമായ സ്നേഹത്തിന്റെ മാന്ത്രികാന്തരീക്ഷം സൃഷ്ടിക്കാൻ വൈലോപ്പിള്ളിയ്ക്ക് സാധിക്കു ന്നുണ്ട്. നിസ്വാർത്ഥമായ സ്നേഹത്തിന്റെ, നിഷ്കാമമായ പങ്കുവെ യ്ക്കലിന്റെ ഏറ്റവും ഉദാത്തമായ ജീവിതവേദിയാണ് വാർധക്യ ത്തിലെ ദാമ്പത്യം. പരസ്പരം താങ്ങാകാൻ കഴിയുന്ന, എല്ലാം അറി യുന്ന അവസ്ഥ, മറ്റാർക്കുമായി മാറ്റിവെയ്ക്കാനില്ലാത്ത വിലപ്പെട്ട നിമിഷങ്ങളിൽ അവർ മാത്രമായിത്തീരുന്ന, ഒരു ഗാനമായി അലി യുന്ന അപൂർവ്വ സന്ദർഭം. അതിന്റെ മനോഹാരിത ഊഞ്ഞാലിൽ’ എന്ന കവിതയിൽ ഉടനീളം തുളുമ്പി നിൽക്കുന്നുണ്ട്.

സ്നേഹത്തിന്റെ ശീതളിമയോടൊപ്പം, വാത്സല്യത്തിന്റെ ആർദ്ര തയും ‘ഊഞ്ഞാലി’നെ വ്യത്യസ്തമാക്കുന്നുണ്ട്. സ്നേഹം കൊണ്ട് മരണത്തെ (നാശത്തെ തോൽപ്പിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാൻ വൈലോപ്പിള്ളി താൽപര്യം കാണിക്കുന്നുണ്ട്. ഊഞ്ഞാലിന്റെ കയ റുകൊണ്ട് കൊലക്കുടുക്കുണ്ടാക്കാം. അതുപോലെതന്നെ ഉല്ല സിച്ച്, ഇരുന്നാടി രസിക്കാൻ ഊഞ്ഞാലും.’ ഈ കവിതയിൽ വൃദ്ധൻ രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ച് മരണത്തിനു മുകളിൽ മനുഷ്യാഹ്ലാദത്തിന്റെ വിജയം നേടുന്നു. ഒപ്പം വാർധക്യത്തേയും അയാൾ കീഴടക്കുന്നു.

ശുഭാപ്തി വിശ്വാസത്തിന്റെ, നന്മയുടെ, സ്നേഹത്തിന്റെ വലി യൊരു വിജയഗാഥ തന്നെയാണ് ‘ഊഞ്ഞാൽ എന്ന കവിത. മന സ്റ്റുകളുടെ മനോഹരമായ ചേർച്ചകൊണ്ട് ദാമ്പത്യം സുന്ദരമായ ‘സിംഫണി’ പോലെ ഹൃദ്യമാകുന്ന അനുഭവവും ഈ കവിത പങ്കു വെയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നം പോലെ സുന്ദര മാണി കവിത!.

വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 – 85)

ശ്രീ എന്ന തൂലികാനാമത്തിൽ കുറച്ചുകാലം അറിയപ്പെട്ട വൈലോ പിള്ളി ശ്രീധരമേനോൻ മലയാള കവിതയിലെ യുഗപരിവർത്തന ത്തിനു ഹരിശ്രീ കുറിച്ച നായകനാണ്. റൊമാന്റിസത്തിന്റെ അവ സാന യാമത്തിൽ പിറന്നദ്ദേഹം അതിന്റെ മാസ്മരികതയെ കൈവി ടാതെ തന്നെ യാഥാർത്ഥ്യത്തിന്റെ സ്ഥിതി വ്യവസ്ഥയിലേക്ക് പടർന്നുകയറിയത് മന്ദമായി സംഭവിച്ചുപോയ അവസ്ഥയാണ്. ഇടപ്പള്ളി കവികളുടെ കാല്പനികതയിൽ വീഴാതെ സമചിത്തത യോടെ, ആക്രോശങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ, യുക്തിയു ക്തമായ ചിന്തയിലൂടെ തന്റെ ആശയങ്ങളെ കവിതയിലേക്ക് കൊണ്ടെത്തിച്ചത് അദ്ദേഹമാണ്. എന്നാൽ അപാരമായ സ്വാധീന വലയം അത് വായനക്കാരുമായി നേടിയിരിക്കും.

പ്രവർത്തിക്കാതെ സ്വപ്നം കാണുന്നവനോടും, പ്രവർത്തിക്കാതെ പ്രസംഗിക്കുന്ന ബുദ്ധിജീവിയും, ഇച്ഛകൊണ്ടും വാക്കുകൊണ്ടും തൊഴിലാളിക ളുടെ കൂടെ നിന്നാലും പ്രവർത്തിക്കേണ്ടി വരുമ്പോൾ പക്ഷം മാറും ആ ദുരന്തം കൊണ്ടാണ് തൊഴിലാളി വർഗ്ഗം എന്നും രണ്ടാം തരക്കാരായി നിൽക്കേണ്ടി വരുന്നത്. കന്നിക്കൊയ്ത്ത്, ശ്രീരേഖ, ഓണപ്പാട്ടുകൾ, വിത്തും കൈക്കോട്ടും കുന്നിമണികൾ കുരുവി കൾ കയ്പവല്ലരി തുടങ്ങിയ കവിതകളിലെല്ലാം കൂടി വളർന്നു വന്ന കവിസ്വത്വം ബഹുമുഖങ്ങളെ പ്രകാശിപ്പിക്കുകയും, ജീവിത ദർശനത്തിന് വ്യത്യസ്തമായ തലങ്ങൾ കണ്ടെത്തുകയും ചെയ്തു. വാർദ്ധക്യത്തെ തോൽപ്പിച്ച വൃദ്ധനേയും അദ്ദേഹം ചിത്രീകരിച്ചി ട്ടുണ്ട്. വാത്സല്യത്തിന്റെ ആർദ്രതയും സ്നേഹത്തിന്റെ ശീതളിമയും വൈലോപ്പിള്ളിയുടെ കവിതയെ മാധുര്യസംഭാവിതമാക്കുന്നു. ഓരോ കവിതയും ജീവിതാനുഭവങ്ങളുടെ പ്രതികരണമാണ്. ജീവി തത്തെ താത്വികപരമായി ചിത്രീകരിക്കാനുള്ള കഴിവ് കുമാരനാശാൻ കഴിഞ്ഞാൽ വൈലോപ്പിള്ളിയ്ക്കായിരിക്കും.

Kerala Plus One Malayalam Question Paper June 2022 with Answers

Question 27.
സ്നേഹ വാത്സല്യങ്ങൾ, യാന്ത്രികമായ പ്രകടനപരതയായി ചുരു ങ്ങുന്ന കാലമാണിത്. വ്യത്യസ്തമായ ഒരനുഭവം ‘ശസ്ത്രക്രിയ എന്ന കഥ നൽകുന്നില്ലേ? പ്രതികരിക്കുക.
Answer:
പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടികാ ണിക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി എന്ന കഥാ കാരൻ ‘ശസ്ത്രക്രിയ’ എന്ന കഥയിലൂടെ കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം കാണിക്കുന്ന അവഗണനയും അസ ഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെ ടുത്തലാണിത്. പുതിയ കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവ നായും സ്വീകരിക്കാതെ പഴയതിൽ നിന്ന് നവവൽക്കരിക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മയുടെ ഗർഭാശയ ശസ്ത്രക്രിയയോടു കൂടിയാണ് കഥ തുടങ്ങുന്നത്. ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവ മാറ്റങ്ങൾ കഥയി ലൂടെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ താൽപ്പ ര്വത്തിനായി സത്യം മാറ്റിവെയ്ക്കുന്ന കഥാകാരൻ അഭിനന്ദാർഹ മായ സ്ഥാനം വായനക്കാരന്റെ മനസ്സിൽ നേടിയെടുക്കുന്നു. വല്ല പ്പോഴും അവധിക്ക് വരുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കാൻ വിത്രതകാട്ടുന്ന മലയാളി സമൂഹത്തിന്റെ നേരെ ഒരു തിരുത്താണ് ശസ്ത്രക്രിയ എന്ന കഥ. അമ്മ എന്ന യാഥാർത്ഥ്യം അനുഭവ ത്തിന്റെ തീഷ്ണതയാണെന്ന തിരിച്ചറിവ് ചിന്തോദ്ദീപകമാണ്.

അവിടെ സകല സൗന്ദര്യ ശാസ്ത്രവും പകച്ചുനിൽക്കുന്നു. അമ്മ യുടെ മകനായി സ്വയം മാറ്റത്തിന് വിധേയനാകുന്ന കഥാകാരൻ വ്യത്യസ്തമായ അനുഭൂതി തലങ്ങൾ അനുഭവിക്കുകയാണ്. അദ്ദേഹം ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം കണ്ടെത്തുന്ന ബാല്യകാ ലത്തേയ്ക്ക് ഊളിയിട്ടു മുന്നേറുന്നു. പുൽക്കൊടിയിൽ നിന്ന് മുത്തുതുള്ളികൾ ഇറ്റുവീഴുന്നതുപോലെയായിരുന്നു നിമിഷ ങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. സമയത്തിന് ഇങ്ങനെയും ഒരു താള മുണ്ടോ? അമ്മയുടെ അരികിലേയ്ക്ക് തിരികെയെത്തുന്ന കഥാ കാരന്റെ രണ്ടാം ബാല്യമാണ് ഈ അനുഭവം. ഈ അനുഭവത്തിൽ ജീവിക്കുന്ന അയാൾ തന്റെ ജോലിപോലും വല്ലാത്തൊരു വച്ചു കെട്ടായി തനിക്ക് തോന്നിയെന്ന് പ്രകടിപ്പിക്കുമ്പോൾ കുഞ്ഞാകാ നുള്ള സ്വാതന്ത്ര്യവും ഇഷ്ടവും ഇടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് തിരിച്ചറിയുകയാണ്.

അതി ലൂടെ കഥ മുന്നേറുമ്പോൾ കഥാകാരനും വായനക്കാരനും അൽപനേരത്തേയ്ക്കെങ്കിലും ശസ്ത്രക്രിയയുടെ കാര്യം വിസ്മ രിക്കുന്നു. പെട്ടെന്ന് മറന്നുപോയ ഒരു കാര്യം ഓർമ്മപ്പെടുത്തു ന്നപോലെയാണ് വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തേക്കണഞ്ഞത്’ എന്ന വാചകത്തോടെ കഥാകാരൻ കഥ യിലേയ്ക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. അമ്മയെ ഓപ്പറേ ഷന് കിടത്തുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാൻ ഹൈപ്പോ ക്രാറ്റസിന്റെ ഫോട്ടോയിൽ ആലേഖനം ചെയ്ത വചനങ്ങൾ മന സ്സിൽ യാന്ത്രികമായി ഉരുവിടുമ്പോൾ ശസ്ത്രക്രിയയ്ക്ക് മുൻപ് അമ്മയും ഓപ്പറേഷൻ സമയത്ത് മകനും സ്വന്തം മാനസിക രക്ഷയ്ക്ക് രണ്ടുതരം സങ്കേതങ്ങളിൽ അഭയം തേടുന്നതായി കാണാം. എന്നാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു. ഗർഭധാരണ അറ മുറിഞ്ഞു വീണപ്പോൾ താൻ ഒരുകാലത്ത് കിടന്ന് തനിക്ക് സംരക്ഷണം നൽകിയ ഒരിടമാണെന്ന ചിന്ത വായനക്കാർക്ക് അദ്ദേഹം നൽകി. ഓപ്പറേഷനുശേഷം വേദന മുക്തയായ അമ്മ മകനെ സ്നേഹ പൂർവ്വം നോക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അനേകം സാധ്യതകൾ വരികൾക്കിടയിൽ ഒളിഞ്ഞ് അർത്ഥം വിതറുന്ന കഥ യാണിത്.

ഈ കഥയുടെ നിലനിൽപ്പുതന്നെ ഗർഭപാത്രം എന്ന അടി സ്ഥാന ലോകത്തെ ആശ്രയിച്ചാണ്. അതേവരെ തോന്നാത്ത അടു ഷമാണ് ശസ്ത്രക്രിയയോടുകൂടി അമ്മയ്ക്ക് മകനോട് തോന്നു ന്നത്. അമ്മ അതുവരെ മകനോട് കാണിക്കാതിരുന്ന അടുപ്പമാണ് ശസ്ത്രക്രിയയുടെ ദിവസം നിശ്ചയിച്ച നാൾ തുടങ്ങി പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. എന്ന് തുടങ്ങിയാണോ ബാല്യത്തിലേയ്ക്ക് നാൽപ്പത്തഞ്ചുവയസ്സായ മകൻ കടന്നു ഊളിയിടാൻ തയ്യാറായ ത് അന്ന് തുടങ്ങി ലോക ജ്ഞാനത്തിന്റെ പുതിയ തലങ്ങൾ അയാൾ അനുഭവിച്ച് തുടങ്ങി. ഇന്ദ്രിയങ്ങൾകൊണ്ട് ലോകത്തെ അനുഭവിക്കുന്ന അത്ഭുത പ്രതിഭാസമാണ് മകനിൽ സംജാതമാ കുന്നത്.

അക്ഷരാർത്ഥത്തിൽ കഥയുടെ അടിസ്ഥാനം തന്നെ ഗർഭപാത്രമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഗർഭാശയം നീക്കം ചെയ്യുന്ന ഓപ്പറേഷന്റെ തീയ്യതി നിശ്ചയിക്കുന്നതോടുകൂടി അമ്മയിൽ വല്ലാത്തൊരുമാറ്റം പ്രകടമാകുന്നത് മകന്റെ മനോദ ഷ്ടിയിൽ പ്രകടമാക്കുന്നുണ്ട്. ആ മാറ്റത്തിൽ കണ്ണികളാകുന്നത് രണ്ടുപേർ മാത്രമാണ്. അമ്മയും മകനും അമ്മയ്ക്ക് ഇനി ഈ ലോകം എന്ന് പറയുന്നത് മകൻ മാത്രമായി മാറുന്നു. അതോടു കുടിയാണ് തന്നെ കാണുമ്പോൾ കണ്ണുകൾ ഇത് നിർന്നിമേഷ മാകുന്നുവെന്നതെന്ന് മകൻ തിരിച്ചറിയുന്നു. ആ തിരിച്ചറിവോടു കുടി ഒരുവട്ടം കൂടി ബാലാനുഭവത്തിന്റെ ഗർഭപാത്രത്തിലേയ്ക്ക് മുങ്ങിനിവരാൻ അയാൾ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ അ ഇത്രയേറെ തന്നെ സൂക്ഷിച്ചു നോക്കിയിട്ടില്ലെന്ന് കഥാകാരൻ ഓർമ്മിച്ചു. വാത്സല്യം അമ്മയിൽ ഇതുവരെ ഒരു നോക്കോ വാക്കോ ചെറുപുഞ്ചിരിയോ ആയിരുന്നുവെന്ന് അയാൾ സ്മരി ക്കുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ച തന്നെ ലാളിയ്ക്കുകയല്ല അമ്മ ചെയ്തിരുന്നത് മറിച്ച് ജീവിക്കാൻ പഠിപ്പിക്കലായിരു ന്നുവെന്ന് അയാൾ മനസ്സിലാക്കുന്നത് ഈ തിരിച്ചറിവിലാണ്.

അതും അമ്മയുടെ ഉള്ളിലെ ഗർഭപാത്രം ഉള്ളപ്പോൾ അത് എന്തു കൊണ്ടാണ് തന്നെ സ്നേഹിക്കാതിരുന്നത് എന്ന് അയാൾക്ക് ഒട്ടും മനസ്സിലായില്ല. ഇത് നഷ്ടപ്പെടുന്നത് തന്റെ മകന്റെ ബാല്യത്തെ കുടി നഷ്ടപ്പെടുത്തും എന്നുവരെ അമ്മ ചിന്തിക്കുന്നതായി തോന്നിപ്പോകും. ഏറ്റവും ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുമ്പോഴത്തെ സുഖം രസകരമായ അനുഭൂതി യാണെന്ന് നാൽപ്പത്തഞ്ചു കഴിഞ്ഞ മകൻ കണ്ടെത്തുന്നതോടു കൂടി അയാൾ ബാല്യത്തിന്റെ വേറിട്ട അനുഭവങ്ങൾ സ്വന്തമാക്കു ന്നു. അങ്ങനെ അയാൾ സമയത്തിന്റെ താളം പുൽക്കൊടിയിൽ നിന്ന് മഞ്ഞുതുള്ളികൾ ഇറ്റുവീഴുന്നതു പോലെയാണെന്ന് കണ്ട ത്തുന്നു. ഇത് ബാല്യത്തിന് ശേഷം അയാൾ ആദ്യമായി തിരിച്ചറി ഞ്ഞു. അമ്മയുടെ ഗന്ധത്താൽ ചുറ്റപ്പെട്ടപ്പോൾ മാത്രമാണ് അയാൾ വല്ലാത്തൊരു തിരിച്ചറിവിലേക്ക് എത്തുന്നത്. മരണ ത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലാണ് നിഴലുകളായി ജീവി തത്തിൽ കൂടെ നടക്കുന്നതെന്നും അയാൾ തിരിച്ചറിഞ്ഞു ഇനിയും അറിയാത്ത ബോധവും താളവും ഈ അമ്മയുടെ അനുഭൂതിമണ്ഡലത്തിൽ നിന്ന് അയാൾ നേടിയെടുത്തു. അക്ഷ ദാർത്ഥത്തിൽ അതൊക്കെ അമ്മയുടെ ഗർഭപാത്രാനുഭൂതികൾ തന്നെയാണ്.

അമ്മയുടെ ഗന്ധവും, അനുഭവവും ആശയുമാ യിരുന്നു ആ നാളുകളിലൊക്കെ അയാളെ കൊണ്ട് നടത്തിച്ചുകൊണ്ടിരുന്നത്. എത്രയെത്ര ബാലാനുഭവങ്ങളുടെ പ്രസന്നതയാണ് ഈ നാലുദിനം കൊണ്ട് കഥാനായകൻ അനുഭ വിച്ചത്. അവസാനം ഓപ്പറേഷൻ സമയത്ത് അമ്മയുടെ നിർബ ന്ധത്തിന് വഴങ്ങി അമ്മയെ ഓപ്പറേഷൻ ചെയ്യേണ്ടിവന്ന അയാൾ ദൈവീകമായ പരിവേഷത്തോടെ, അമ്മയുടെ ഗർഭപാത്രം ഓപ്പ റേഷൻ ടേബിളിന്റെ താഴെവെച്ച് തൊട്ടിയിലേക്ക് മുറിച്ച് ഇടുന്നു. അപ്പോൾ ആ തൊട്ടിയിലേയ്ക്ക് അയാൾ സൂക്ഷിച്ച് നോക്കി താൻ ജനിച്ച ഇടം. താൻ തന്റെ സത്യത്തെ രൂപപ്പെടുത്തിയതും മന മായി എന്റെ അമ്മയും അച്ഛനും എന്നോട് സംവദിച്ചതുമായ ഇടം. പരിചരണയോടുകൂടി തന്നെ രൂപപ്പെടുത്തിയ ഗർഭപാത്രം മുറിഞ്ഞ് വീണപ്പോൾ താനും അമ്മയും തമ്മിൽ അടുപ്പം വരാൻ കാരണമായ ആ അവയവത്തെ മനസാവരിക്കുകയാണ് അദ്ദേ ഹം, ആ ഇടപെടലാണ് എനിക്ക് അമ്മ തന്ന സ്വാതന്ത്ര്യം, സുര ക്ഷിതത്വം, സ്നേഹം, പരിഗണന എല്ലാം. അതില്ലാതെ താനില്ല. എന്ന സത്യവും അയാൾ തിരിച്ചറിയുന്നു. അങ്ങനെ നോക്കിയാൽ ഈ കഥയിൽ ഗർഭപാത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മാത്ര മല്ല ഈ കഥ ജീവിക്കുന്നതുതന്നെ ആ പ്രതീകത്തിന്റെ ശക്തി യിൽ ആണ്.

കേരളത്തിന്റെ സാമൂഹിക ചുറ്റുപാടിൽ വന്ന മാറ്റമാണ് സ്വാഭാവികമായും ഈ പ്രശ്നത്തിന് കാരണമായിത്തീർന്നിരിക്കു ന്നത്. ഇതിന്റെ തുടർച്ചയെന്നോണം നമ്മുടെ സംസ്ക്കാരത്തിലും മൗനം സംഭവിച്ചുകൊണ്ടിരുന്നു. നമുക്ക് ജോലിയോടും വിദ്യാ ഭ്വാസത്തോടും ജീവിതത്തിനോടുമുള്ള മനോഭാവത്തിനു മാറ്റം സംഭവിച്ചിരിക്കുന്നു. ഇതിന്റെയൊക്കെ അനന്തരഫലമായാണ് വൃദ്ധജനങ്ങളോട് അവഗണനാമനോഭാവം രൂപപ്പെട്ടുതുടങ്ങിയ ത്. പൊതുവേ വിദേശ ജോലി ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം യുവാക്കളും തൊഴിൽ തേടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കൂട്ടത്തിൽ അവരുടെ കുടുംബാംഗങ്ങളും ആ വഴിക്ക് സഞ്ചരി ക്കുമ്പോൾ നമ്മുടെ സംസ്ഥാനം പ്രായമായവരുടെ ആവാസകേ ന്ദ്രമായി മാറുന്നു.

പ്രായമായവരോടുള്ള അവഗണനാമനോഭാവം കാരണം അവരെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാ ണ്. അതിനാൽ തന്നെ ഒറ്റപ്പെടലിന്റെ സ്വഭാവത്തോടുകൂടിയാണ് ഇക്കൂട്ടർ ജീവിക്കുന്നത്. ഏത് കമ്പോളവും വൃദ്ധർ മാരുടെ ആവ ശ്വങ്ങളെ പരിഗണിക്കുന്നില്ല അവരുടെ ഇഷ്ടങ്ങളെ പരിഗണി ക്കാത്ത ഒരു സമൂഹമാണിത്. ഇക്കാരണം കൊണ്ടായിരിക്കാം പ്രായമായവർ സ്വന്തം സ്ഥാനം പിൻനിരയിലേയ്ക്ക് അറിഞ്ഞു കൊണ്ട് മാറ്റുന്നത്. രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളി ലുള്ള സാങ്കേതിക വസ്തുക്കളുടെ ഉപയോഗം കാരണം അവ പ്രയോഗവൈഭവം ഇല്ലാത്ത ഈ വൃദ്ധ സമൂഹം ഒറ്റപ്പെടലിന്റെ വക്കത്തെത്തി.

കൂട്ടുകുടുംബ വ്യവസ്ഥതയ്ക്ക് കൈവരുന്ന പരാജയം പ്രായമായവർ കുടുംബത്തിൽ ഒറ്റപ്പെടാൻ കാരണമായി. കുടും ബത്തിൽ പ്രായമായവരെ നോക്കേണ്ട സ്വാഗമനോഭാവം നമ്മുടെ ഉത്തരവാദിത്വമല്ലെന്ന കാഴ്ചപ്പാട് ഇതിലൂടെ രൂപപ്പെട്ട ഒന്നാണ്. ഇങ്ങനെ ഒറ്റപ്പെട്ടവരെ അടിസ്ഥാനപ്പെടുത്തി പുതിയ ബിസിനസ്സ് ശൃംഖല രൂപപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. അവരെ നോക്കാനും മരണംവരെ പരിചരിക്കാനും അവരുടെ മരണാനന്തര ക്രിയകൾ ചെയ്യാനും ധാരാളം സ്ഥാപനങ്ങൾ ഇന്ന് നിലവിൽ വന്നിട്ടുണ്ട്. പകൽവീടുകൾ തുടങ്ങിയ അനേകം വ്യവസായസംരംഭങ്ങളിൽ പങ്കാളികളാകുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇപ്പോൾ ഇല്ല. ഇതിനെ കമ്പോളവൽക്കരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം വളർന്നു കൊണ്ടിരിക്കുന്നു.

തങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്വത്തിന്റെയും ഉയർന്ന ചിന്താഗതിയുടെയും പിന്നിലുള്ളവർ നമുക്ക് മുൻപ് ജീവിച്ച വൃദ്ധ രാണ്. നാം ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒട്ടുമിക്കതും കണ്ടു പിടിച്ചിട്ടുള്ളതും അതിന്റെ ചിന്താഗതിയെ സാധാരണ മനുഷ്യരി ലേയ്ക്ക് എത്തിച്ചതും അവർ തന്നെയാണ്. ഭാഷ, സംസ്ക്കാരം, കല, വിദ്യാഭ്യാസം, സ്ഥാപനങ്ങൾ, കൊട്ടാരങ്ങൾ, ശാസ്ത്രസാഹി തം എന്നിവയെല്ലാം അവരുടെ പരിശ്രമഫലമായാണ് ഉണ്ടായത്. ലോകം അത്ഭുതപൂർവ്വം നോക്കുന്ന ലോകാത്ഭുതങ്ങളെല്ലാംതന്നെ അവരുടെ കണ്ടുപിടുത്തത്തിന്റെ ഫലമായാണ്. ഇതിനെ പുതിയ തലമുറയടക്കമുള്ളവർ അത്ഭുതത്തോടെ നോക്കുന്നുവെങ്കിലും നമുക്ക് ജീവനും വളർച്ചയും തന്ന മാതാപിതാക്കളെ സഹിഷ്ണു തയോടെ നോക്കാൻ ആരും ക്ഷമ കാണിക്കുന്നില്ല എന്നത് വേദ നാജനകമാണ്. സകല കുറ്റവും പുതിയ തലമുറയ്ക്ക് ചാരിവെ യ്ക്കുകയല്ല മറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്.

Leave a Comment