Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2020 to improve time management during exams.
Kerala Plus One Malayalam Previous Year Question Paper March 2020
Time: 2½ Hours
Total Score: 80 Marks
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം
(4 × 2 = 8)
Question 1.
“തന്റെ ജനം ഇരുളിനെ കീറിമുറിച്ച് ഉയർന്നു പറക്കുന്ന സ്വപ്ന മായിരുന്നു അവന്റെ മനസ്സു നിറയെ” (ജോനാഥൻ) ഈ വാക്യ ത്തിലെ ആശയത്തിന് യോജിച്ചവ രണ്ടെണ്ണം എടുത്തെഴുതുക.
• പ്രതിസന്ധികളെ അതിജീവിക്കുക
• അടിമത്തവുമായി പൊരുത്തപ്പെടുക
• സമൂഹത്തെ പരിവർത്തിപ്പിക്കുക
• പാരമ്പര്യത്തിൽ മുഴുകി ജീവിക്കുക
Answer:
• പ്രതിസന്ധികളെ അതിജീവിക്കുക.
• സമൂഹത്തെ പരിവർത്തിപ്പിക്കുക.
Question 2.
“ജീവിതം പോലെ നിഷ്കൽ വെളിച്ചം പൊലിഞ്ഞു പോകു ന്നതും” (സന്ദർശനം) ഇവിടെ പ്രകടമാവുന്ന ഭാവങ്ങൾ ഏതൊ ക്കെയാണ് ?
• പ്രതീക്ഷ
• സംതൃപ്തി
• നിരാശ
• നിസ്സഹായത
Answer:
• നിരാശ,
• നിസ്സഹായത
Question 3.
അനർഘ നിമിഷത്തിന് യോജിച്ച രണ്ടു വിശേഷണങ്ങൾ എടു ത്തെഴുതുക.
• കവിതയോടടുത്തുനിൽക്കുന്ന ആഖ്യാനം
• ആക്ഷേപഹാസ്യം മുഖ്യ പ്രമേയമാവുന്നു
• സാമൂഹിക രാഷ്ട്രീയ വിമർശനം നിർവ്വഹിക്കുന്നു
• ജീവിതത്തെ അനർഘനിമിഷമായി കാണുന്നു
Answer:
• കവിതയോടടുത്ത് നിൽക്കുന്ന ആഖ്യാനം
• ജീവിത്തെ അനർഘനിമിഷമായി കാണുന്നു.
Question 4.
“പഴുത്ത ഇരുമ്പിൽ കൂടം തട്ടി ആയിരം രൂപങ്ങൾ വളരുന്നു (ചരിത്രം).” ഈ വരിക്ക് യോജിക്കുന്ന രണ്ടു വസ്തുതകൾ എഴു തുക.
• മനുഷ്യാധ്വാനത്തിന് യാതൊരു പ്രസക്തിയുമില്ല
• അദ്ധ്വാനം പുതിയൊരു സമൂഹത്തെ രൂപപ്പെടുത്തുന്നു
• ഉൽപ്പന്നങ്ങൾ മനുഷ്യരെ കീഴടക്കുന്നു
• അദ്ധ്വാനത്തിൽ നിന്ന് കല പിറവികൊള്ളുന്നു
Answer:
• അധ്വാനം പുതിയൊരു സമൂഹത്തെ രൂപപ്പെടുത്തുന്നു.
• അദ്ധ്വാനത്തിൽനിന്ന് കല പിറവി കൊള്ളുന്നു.
Question 5.
മുഹ്യിദ്ദീൻ മാലയുടെ സവിശേഷതയുമായി വരുന്ന രണ്ടു പ്രസ്താവനകൾ എടുത്തെഴുതുക.
• അറബി മലയാള സാഹിത്യത്തിലെ പ്രഥമകൃതി
• കോഴിക്കോട് ജീവിച്ചിരുന്ന സൂഫിവര്യനെ വാഴ്ത്തുന്നു.
• കാലം കൃത്യമായി രേഖപ്പെടുത്തിയ പ്രാചീനകൃതി
• പോർച്ചുഗീസ് അധിനിവേശത്തെക്കുറിച്ചുള്ള ഗ്രന്ഥം
Answer:
• അറബി മലയാള സാഹിത്യത്തിലെ പ്രഥമകൃതി,
• കോഴിക്കോട് ജീവി ച്ചിരുന്ന സൂഫിവര്യനെ വാഴ്ത്തുന്നു.
6 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഓന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം (3 × 2 = 6)
Question 6.
കായലരികത്ത് എന്ന ഗാനത്തിൽ സാമൂഹിക ജീവിതത്തെ പ്രതി ഫലിപ്പിക്കുന്ന രണ്ടു സൂചനകൾ എഴുതുക?
Answer:
ഉരുളിയിൽ എണ്ണാകാച്ചുന്നതും, വെള്ളം മുക്കാൻ വേണ്ടി കുടു വുമായി പെൺകുട്ടി പുഴയിലേക്ക് വരുന്നതും അക്കാലത്തെ സാമൂഹിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു.
Question 7.
“ഒരേ സമയത്തു കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരത മാതാവിനെപ്പോലെ ഉജ്ജ്വലയും ഗംഭീരവദയുമായിരുന്നു ആ യുവതി” ലാത്തിയും വെടിയുണ്ടയും ഈ പ്രയോഗം ഉചിതമാ വുന്നതെങ്ങനെ? വ്യക്തമാക്കുക.
Answer:
വെടിയേറ്റു വീണ കുഞ്ഞിന്റെ ശരീരം വാരിയെടുത്ത ദേവി ബഹനനെ പട്ടാളവും പോലീസും തല്ലിച്ചതച്ചെങ്കിലും പ വ്യൂഹം തീർത്ത പട്ടാളക്കാരന്റെ തോക്കിനെ അവർ ഭയന്നില്ല. ഉജ്വലമായ അചഞ്ചലമായ ആത്മധൈര്യം അവർക്കുണ്ടായിരുന്നു.
Question 8.
പീലിക്കണ്ണുകൾ എന്ന കവിതയിൽ അമ്മയുടെ സ്നേഹം നിറഞ്ഞുനിൽക്കുന്ന രണ്ടു മുഹൂർത്തങ്ങൾ എഴുതുക.
Answer:
കൂട്ടുകാരെ നുള്ളിയതിനുള്ള ശിക്ഷയായി പീലികൊണ്ട് കൃഷ്ണനെ അടിക്കുകയാണ് അമ്മ. പീലിയായതിനാൽ കൃഷ്ണന് വേദനിക്കുന്നില്ല. മയിൽപീലികൊണ്ട് തല്ലിയതിലുള്ള സങ്കടം മാറ്റാ നായി കടും പച്ചനിറത്തിലുള്ള മഞ്ഞച്ചേലയും ചുറ്റാടയും അമ്മ നൽകുന്നു കണ്ണന്.
Question 9.
അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരി ക്കുന്നു നാം – ഇവിടെ മൗനം കുടിയ്ക്കുക’ എന്ന പ്രയോഗം ധ്വനിപ്പിക്കുന്നതെന്ത്?.
Answer:
കവിയും പ്രണയിനിക്കും ഇടയിലുണ്ടായ അകൽച്ചയാണിവിടെ സൂചിപ്പിക്കുന്നത്. സംസാരിക്കാൻ ധാരാളമുണ്ടെങ്കിലും ഒന്നും സംസാരിക്കാനാകാത്ത മനസിന്റെ മരവിപ്പും കൂടി സൂചിതമാകുന്നു.
10 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (5 × 4 = 20)
Question 10.
“ചിറകുനിർത്തുവാനാവാതെ തൊണ്ടയിൽ പിടയുകയാണൊരേ കാന്തരോദനം.” ‘സന്ദർശന’ ത്തിലെ നായകന്റെ മാനസികാവ സ്ഥയെ ആവിഷ്കരിക്കാൻ ഈ പ്രയോഗം സഹായകമാണോ? വ്യക്തമാക്കുക.
Answer:
ഒരിക്കൽ പ്രണയിച്ചവർ വീണ്ടും കണ്ടുമുട്ടുന്നു. അവർ കണ്ടിട്ടും പരസ്പരം മൗനം കുടിച്ചിരിക്കുന്നതിൽ വിഷാദമുണ്ട്. ഈ സന്ദർഭ ത്തിൽ ജീവിതം വെളിച്ചം പൊലിഞ്ഞ് സന്ധ്യപോലെയാകുന്നു. അവിടെയും ദുഃഖമാണ്. പ്രണയം പൂത്ത കരൾ കരിഞ്ഞുപോ യതാണ്. തൊണ്ടയിൽ ഏകാന്ത രോദനം പിടയുന്നു. മാത്രമല്ല പ്രണയം നഷ്ടമായി കവി കഴിയുന്നത് നഗരത്തിൽ നരകരാത്രി യിലാണ്. മാത്രമല്ല, ഒടുവിൽ ഇനി കരച്ചിലിന്റെ അഴിമുഖം കാണാതെ പിരിയുവാൻ തീരുമാനിക്കുന്നതിലും ഈ കവിതയെ ഹൃദയസ്പർശിയാക്കുന്നത് വിഷാദഭാവമാണെന്ന് പറയാം.
Question 11.
“മണ്ണിലേക്ക് ഊർന്നു വീഴുന്ന ഒരിലപോലും വേരുകൾക്കായി ട്ടാണല്ലോ മണ്ണടരുകളിലേക്ക് താണുപോകുന്നത്.” (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ഇതിലൂടെ ലേഖകൻ മുന്നോട്ടു വയ്ക്കുന്ന ജീവിതദർശനമെന്താണ് ? നിരീക്ഷണങ്ങൾ കുറിക്കുക.
Answer:
നസീറിന്റെ അനുഭവ വിവരണത്തിൽ വേരുകളുടെ ശക്തിയെക്കു റിച്ച് അറിയുന്നു. പാറയെ പിടിച്ചുനിർത്തുന്ന വേരുകളുണ്ട്. ആകാ ശത്തോളം ഉയർന്ന മരങ്ങളെ പിടിച്ചു നിർത്തുന്നത് ബലിഷ്ഠമായ വേരുകളാണ്. വേരുകളിലൂടെയാണ് ഓരോ വൃക്ഷവും ആകാശ ത്തോളം ഉയർന്നു നിൽക്കുന്നത്. ഇതിൽ കാടിന്റെയും മരത്തി ന്റേയും മണ്ണിലേക്കുള്ള വേരോട്ടത്തിന്റെ ദൃഢതയാണ് പറയുന്നത്.
Question 12.
നിത്യ ജീവിതത്തിലെ കുറവുകളെ പൂരിപ്പിക്കുകയാണ് ജനപ്രിയ സിനിമകൾ ചെയ്യുന്നത്. ഈ പ്രസ്താവനയോട് നിങ്ങൾ യോജി ക്കുന്നുണ്ടോ ? വ്യക്തമാക്കുക.
Answer:
ഇന്ന് കാണുന്ന സമകാലിക പ്രശ്നങ്ങളോടൊക്കെ അതാതുകാ ലഘട്ടത്തിൽ പ്രതികരിക്കുന്നത് ജനപ്രിയ സിനിമകളാണ്. നമ്മുടെ രാഷ്ട്രീയം, സാംസ്ക്കാരികമായ മൂല്യച്യുതി അല്ലെങ്കിൽ മാറ്റം ഇത്തരം കാര്യങ്ങളെ ധൈര്യമായി നേരിടാൻ സിനിമയ്ക്കല്ലാതെ മറ്റൊരു മാധ്യമത്തിനും കഴിവില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല സിനിമ പ്രവർത്തിക്കുന്ന സമൂഹത്തെക്കുറിച്ച് ജനപ്രിയ സിനിമ കൾ ബോധവാന്മാരാണ്. ജനപ്രിയ സിനിമകളെക്കുറിച്ച് പൊതുവെ പറയുന്ന കുറ്റമാണ് അതിന്റെ പ്രകടമായ സ്വഭാവം അതിശയോക്തിയാണെന്നുള്ളതാണ്. എന്നാൽ ഒരു കലയെന്ന നിലയ്ക്ക് അതൊരു തെറ്റാണെന്ന് പറയാൻ സാധിക്കുകയില്ല. ഈ സവിശേഷ സ്വഭാവം സത്യത്തെ വക്രീകരിക്കുകയും യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.
സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്ന വഴികളിലൂടെ സിനിമ സഞ്ചരിക്കു കയും മറക്കാൻ ശ്രമിക്കുന്ന യാഥാർഥ്യങ്ങളെ ബോധപൂർവ്വം ഒഴിവാക്കുകയുമാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്. അതിനെ തെറ്റിനേക്കാൾ പഠനവിധേയമാക്കേണ്ട മേഖലയാണെന്നു പറയാം. നമുക്ക് നഷ്ടപ്പെട്ടുപോയ മൂല്യച്യുതിയിൽ അമർഷംകൊണ്ട ഒരു സമൂഹമാണ് സിനിമയുടെ ആസ്വാദനതലത്തിലൂടെ അത് കണ്ട ത്തുന്നതെന്ന് മറക്കരുത്. സാധാരണ ജനങ്ങൾക്ക് നഷ്ടപ്പെട്ടതോ, അവർ ആഗ്രഹിക്കുന്നതോ ആയ ഒരിടത്തിലൂടെ സിനിമയെ സഞ്ച രിപ്പിക്കുക എന്നത് സിനിമ പിടിക്കുന്നവന്റെ കഴിവ് കുടിയാണ്. ജാതി, വർഗ്ഗം, മതം, രാഷ്ട്രീയം, കുടുംബം എന്നിവയെക്കുറി ച്ചുള്ള പൊതുബോധത്തെ മിക്കപ്പോഴും മൂല്യവൽക്കരിക്കുക മാത്രമാണ് ജനപ്രിയ സിനിമകൾ ചെയ്യുക. സംഗീതം, വസ്ത്രധാ രണം, സൗന്ദര്യം എന്നിവയിലെല്ലാം അതിഭാവുകത്വം നൽകുക എന്നത് ഇത്തരം സിനിമയുടെ സ്വഭാവമാണ്.
Question 13.
ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റി വളർത്തുന്നതു നിങ്ങളല്ലോ? ഇവിടെ അടിവരയിട്ട പ്രയോഗത്തിന് ഒന്നിലധികം അർത്ഥം ലഭിക്കുന്നുണ്ടോ? പരിശോധിക്കുക.
Answer:
പെറ്റുജീവൻ നൽകുന്നതു മാത്രമല്ല അച്ഛനമ്മമാരുടെ കർത്തവ്യം, മറിച്ച് യാതൊരപകടങ്ങളിലും പെടാതെ അവരെ പരിപാലിക്ക ൽ കൂടി അവരുടെ കടമയാണ്. ആറ്റിലും തീയിലും വീഴാതെ സംരക്ഷിച്ച് കൃഷ്ണനെ വളർത്തിയ മാതാപിതാക്കളെ ബഹുമാ ന പുരസ്ക്കാരം കൃഷ്ണൻ കാണുന്നു. “ഇങ്ങിനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളെയെന്നും മറക്കില്ല’ എന്ന വരിക ളിലൂടെ, കവി കുട്ടികളുടെ ചിന്തയിലൂടെ മാതാപിതാക്കളുടെ കർത്തവ്യങ്ങളെ നമ്മളെ ഓർമ്മിപ്പിക്കുന്നു.
Question 14.
“അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം” അനുകമ്പയില്ലാത്തവരെ, ഇങ്ങനെ വിശേഷിപ്പിക്കുന്നത് എത്രമാത്രം ഉചിതമാണ്? വ്യക്ത മാക്കുക.
Answer:
കാരുണ്യം, ദയ, സഹാനുഭൂതി ഇവ മുന്നിനും കൂടി നമ്മുടെ ജീവി തത്തിൽ അർത്ഥമുണ്ടാക്കണം. ഇവ മൂന്
നും കൂടിയ അർത്ഥവി ശേഷണം ഒന്നു തന്നെയാണ് നമ്മുടെ ജീവനക്ഷത്രം. കാരുണ്യ മുള്ളവനാണ് മനുഷ്യനെന്നു മന്ത്രം ഉരുവിടുക. ജീവിതം ദേഷ് മാകും. (ജീവനക്ഷത്രമാണ് നമ്മെ ഈ സാഗരം (ജീവിതമാകുന്ന കടൽ കടത്തി മോക്ഷത്തിലേക്ക് നയിക്കുന്നത്. കാരുണ്യം വറ്റി പോയാൽ നമ്മുടെ ശരീരം വെറും അസ്ഥിയും തോലും, ഞര മ്പുകളും ചേർന്ന നാറുന്ന ഒന്നായി (ശരീരം) മാറും, മരുഭുമിയിലെ പ്രഹേളികയായ മരിചിക പോലെയും, ഗന്ധമില്ലാത്ത പൂവ് പോലെയും ആ ദേഹം (ആ പുരുഷൻ) ഫലമില്ലാത്തതാകും. തികച്ചും ഉചിതമായ ഒരു വിശേഷണം തന്നെയാണിത്.
Question 15.
“ഏതായാലും അമ്മയുടെ ഓപ്പറേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളതെന്ന് ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു.” (ശസ്ത്ര (ക്രിയ) മകന്റെ ഈ തിരിച്ചറിവിന് കാരണമെന്താവാമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? വ്യക്തമാക്കുക.
Answer:
അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പ റേഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. അമ്മയുടെ ഓപ്പറേ ഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്. അതിന് ആ രികമായ പല ഒരുക്കങ്ങളും സംഭവിക്കുന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കൂടുതൽ കൂടുതൽ തരളിത യാവുകയാണ്.
മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാനസികാവസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവസ്ഥവരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്. നാൽപ്പത്തഞ്ചു വയസ്സു ‘കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ കുഴപ്പെട്ട് കിടക്കുന്ന വല്ലാ ത്തൊരു ഗന്ധം അയാൾ അനുഭവിക്കുന്നത്.
അമ്മയുടെ മനസ്സ മാധാനത്തിന് വേണ്ടിയാണെന്ന ന്യായീകരണമാണെങ്കിലും അതാ യിരുന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾ കൊണ്ട് നിറഞ്ഞ താണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്, കഥാകാരൻ ആവി ഷ്ക്കരിച്ചിരിക്കുന്നത്. സകല നീതിശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതി ന്. അവകാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടു ക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇടമാണത്. ചെറുപ്പത്തിൽ മകനു നൽകാൻ കഴിയാത്ത വാത്സല്യം കൂടിയാണ് അമ്മ ശസ്ത്ര ക്രിയക്കു മുൻപ് പകർന്ന് നൽകാൻ ശ്രമിക്കുന്നത്.
16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ (4 × 6 = 24)
Question 16.
ഒറ്റപ്പെട്ടു പോകുന്നതിന്റെ അരക്ഷിതാവസ്ഥയും ഒറ്റക്കാണ ങ്കിലും പൊരുതി നിൽക്കാനുള്ള ശ്രമങ്ങളുമാണ് മത്സ്യത്തെ വ്യത്യ സ്തനാക്കുന്നത്? ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
ടി.പി. രാജീവൻ ഏറ്റവും ആർജ്ജവം നിറഞ്ഞതും നവീനവും ആയ സാഹിത്യ അഭിരുചികളുടെ, മാറുന്ന കാഴ്ചപ്പാടുകളുടെ പ്രതിനിധിയായി മലയാളത്തിൽ മാറുന്നു. ഒരേസമയം തികച്ചും വ്യത്യസ്തവും, എന്നാൽ ജനപ്രിയവും ആയ സാഹിത്യമേഖലക ളിൽ ഒരേ ഒരളവുകോണിൽ തന്നെ വിജയം കൈവരിക്കാൻ സാധിക്കുന്നത് നിസ്സാരമായ ഒരുകാര്യമല്ല. കൃത്യമായ ഒരു ചട്ടക്കൂ ടിൽ ഒതുങ്ങി നിൽക്കുന്ന എന്ന പഴയ ഫോർമുലയിൽ നിന്നുള്ള ഒരു എടുത്തുചാട്ടം കൂടിയാകാം അത്. വ്യക്തി സ്വാതന്ത്ര്വത്തിന്റെ മോഹിപ്പിക്കുന്ന ആകാശങ്ങൾ കീഴടക്കാനുള്ള ശ്രമം കൂടിയാ കാം. എന്തായാലും മലയാള സമകാലീന സാഹിത്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മുഖമായി മാറാൻ രാജീവിനു കഴി യുന്നു. പ്രതിച്ഛായകളുടെ തടവറയിൽ അദ്ദേഹം ഒതുങ്ങുന്നില്ല. അതുകൊണ്ട് തന്നെ ടൈപ്പ് ചെയ്യാൻ പറ്റാത്ത, സ്റ്റഫ് ചെയ്ത് വയ്ക്കാൻ കഴിയാത്ത ഒരു ബഹുമുഖത ടി.പി. രാജീവനുണ്ട്. ‘മത്സ്യം’ എന്ന കവിതയുടെ ആദ്യവരികളിൽ തന്നെ ഈ തരത്തി ലുള്ള (മേൽപ്പറഞ്ഞ ഒരു ചോദനം നമുക്ക് കാണാൻ കഴിയും.
“മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു”
മത്സ്യത്തെ എത്രത്തോളം ചെറുതാക്കാം എന്നതല്ല; അത് – മണൽത്ത രിയോളം, ഭൂമിയോളം തന്നെത്തന്നെ ശൂന്യവൽക്കരിക്കുന്നതു പോലെ – ഒറ്റയ്ക്കാണ്. കൂട്ടിനാരുമില്ലാതെ പൊരുതുകയാണ്. കട ലോളം വലിയ ആ എതിരാളിക്കു മുന്നിൽ പതറാതെ, തലകുനിയ്ക്കാ തെ. മേൽപ്പറഞ്ഞ ടി.പി.രാജീവന്റെ വ്യത്യസ്ത സാഹിത്യമുഖങ്ങൾ ഒരു ഒറ്റപ്പെട്ട ഒഴുക്കാണ്. കൂട്ടിനാരുമില്ലാതെയാണ് വ്യത്യസ്തയുടെ ഈ വഴികളിൽ ആ സാഹിത്യകാരൻ സഞ്ചരിക്കുന്നത്. പുതുമ തേടി. പിന്നെയുള്ളത് നിലനിൽപ്പിനുവേണ്ടിയുള്ള പൊരുതലാണ്. വെല്ലു വിളികളിൽ നിന്നാണ് പലപ്പോഴും ഊർജ്ജം ലഭിക്കുക. ധൈര്യവും. സ്ഥര്വവും ആ ഊർജ്ജം നൽകും. എല്ലാ യുദ്ധത്തിലും നേടു വാനായി മാത്രം ഉള്ളതല്ല. എല്ലാ പൊരുതലുകളും തോൽവിയുമാ കില്ല. അതിരറ്റ സാഹസികത ചിലപ്പോൾ ദുർബലമായ ഒന്നിനേയും വിജയതീരത്തേക്ക് അടുപ്പിക്കാം.
അതിർത്തികളില്ലാത്ത സാഹസികത, വിജയം സമ്മാനിക്കും; ഒപ്പം ശുഭാപ്തിവിശ്വാസവും. മണൽത്തരിയോളം പോന്ന മത്സ്യം കടൽത്തിരയോട് പൊരുതുമ്പോൾ ഇതു രണ്ടും വേണം. ഒരു പുതിയ പാത ജീവിതത്തിലായാലും, സാഹിത്യത്തിലായാലും വെട്ടിയുണ്ടാക്കുവാനും ഇതാവശ്യമാണ്. തളരാത്ത, പോരാട്ട വീര്യം. അവിടെ വലിപ്പ ചെറുപ്പങ്ങൾ അപ്രസക്തമാകുന്നു.
ഒരു വലിയ ജീവിത മത്സരത്തിൽ, ജയപരാജയങ്ങളുടെ കണ ക്കെടുപ്പിൽ – പലപ്പോഴും വലിപ്പ ചെറുപ്പങ്ങളുടെ അളവുകോ ലുകൾ തെറ്റുന്നു. ശക്തൻ, ദുർബലനെ കീഴ്പ്പെടുത്തും, എന്ന പഴയ പ്രകൃതി നിയമം തെറ്റുന്നു. മാൻ കൂട്ടങ്ങൾ സിംഹത്തെ ഓടിച്ചു വിടുന്ന കാഴ്ചകളിൽ നമ്മുടെ സാമൂഹിക സമവാക്യങ്ങൾ തെറ്റുന്നു. കാട്ടുപോത്തിനോട് തോൽക്കുന്ന കടുവ, നമ്മെ ഞെട്ടി പ്പിക്കാത്ത ദൃശ്യമായി മാറുന്നു. കാട്ടുനായ്ക്കളുടെ കൂട്ടം, ഒറ്റ താനെ തുരത്തുന്ന ആവേശത്തിരമാലകളിലാണ് പുതിയ ലോകം. ആ ലോകത്തിൽ മാറുന്ന അവസ്ഥകളിൽ മണൽത്തരിയും മത്സ്യവും അതിജീവനത്തിന്റെ പൊരുതലിൽ ഒറ്റയ്ക്ക് തല ഉയർത്തി നമുക്ക് മുന്നിൽ നിൽക്കുന്നു.
വിജയത്തിന്റെ ഈ ലോകത്ത് ചിലപ്പോൾ ചെറുതാകുന്നതാണ് നല്ലത്. വലുതാകുന്നതിന്റെ അലട്ടലുകൾ ഇല്ല; ഭാരക്കൂടുതലിന്റെ ആശങ്കകൾ ഇല്ല; കാഴ്ചയിൽ പെടില്ല. ഒരിക്കലും അടയാളപ്പെ ടുത്തുവാൻ കഴിയാതെ ജീവിക്കുക; സ്വന്തമായി ഒരു നിഴലിന്റെ കനംപോലും ഇല്ലാതെ… ഭാരക്കുറവിന്റെ സുഖം, എവിടേക്കും ഉയരാം. ശരീരം വേലിയേറ്റങ്ങളുടെ കുത്തിമറിച്ചിലിൽ ആടി ഉല യുമ്പോൾ എല്ലാറ്റിനും മുകളിലെത്താൻ മത്സത്തിനു കഴിയുന്നു. വലിയ ശരീരത്തിന്റെ പ്രാരാബ്ധങ്ങൾ അവനൊരു തടസ്സമല്ല. ഒഴുക്കുകൾ ഇല്ലാതെ, സർവ്വം നിശ്ചലമാകുമ്പോൾ ചെറുചലനം പോലുമില്ലാതെ, ഒന്നും അറിയാതെ, അറിയിക്കാതെ രഹസ്യങ്ങ ളുടെ ഇരുട്ടിൽ ഒളിക്കുകയും ചെയ്യാം. ചെറുതാകുന്നതിന്റെ സ്വാതന്ത്ര്യമാണത്. ആർക്കും പിടികൊടുക്കാതെ, ഒരുപക്ഷത്തും ചേരാതെ, ….. വലിയ രൂപങ്ങളുടെ മറവിൽ സര്വം വിഹരിക്കുന്നു.
വലകൾക്കൊന്നും കീഴ്പ്പെടുത്താൻ കഴിയാത്ത ശക്തിയാണവൻ. അടിമത്വത്തിന്റെ അസ്വാതന്ത്ര്യത്തിന്റെ മരണത്തിന്റെ കെണി കൾക്കൊന്നും അകപ്പെടുത്താൻ കഴിയാത്തത്ര ചെറുതാണവൻ. ചതികളുടേയോ, പ്രലോഭനങ്ങളുടേയോ തത്വശാസ്ത്രങ്ങൾക്ക് വഴിപ്പെടാത്തവൻ, അവനെതിരെയുള്ള ഭീഷണികൾക്ക് അവന്റെ വേഗത്തിനൊപ്പം എത്താൻ കഴിയാതെ പോകുന്നു. അവൻ ആക്രമണങ്ങൾക്ക് മുന്നിൽ അചഞ്ചലനാണ്. കരുത്തിന്റെ കണ്ണു കൾക്ക് അവൻ അപ്രാപ്യനാണ്. സമ്മർദ്ദങ്ങൾ കൊണ്ട് മെരു ക്കാൻ കഴിയില്ല. വിശ്വാസങ്ങളും, പ്രവചനങ്ങളും, അവന്റെ കണ ക്കുകൂട്ടലുകൾക്കും അപ്പുറം കടന്നുപോയി. ഇതിഹാസമാകാ തെ, അലങ്കാരങ്ങൾക്കു കാക്കാതെ, അടിമയാകാതെ, അനന്ത മായ കടലിന്റെ അടിയൊഴുക്കുകൾക്കൊപ്പം പാഞ്ഞുകൊണ്ടിരു ന്നു.
ഭ്രാന്തുപിടിച്ച കടലിന്റെ രക്തം തിളച്ചു മറിയുന്ന വിശാലമായ കടലിന്റെ അടിത്തട്ടിലൂടെ ചുട്ടുപഴുത്ത് പായുന്ന മത്സ്യം. പിന്നിൽ തന്റെ ലോകം ചുരുങ്ങി ചുരുങ്ങി വരുന്നത് അറിയാതെയാണ് ആ പാച്ചിൽ. നഷ്ടപ്പെട്ടത് വീണ്ടെടുക്കാനല്ല, സ്വയം നഷ്ടമാകാ തിരിക്കാനാണി പാച്ചിൽ പൊരുതി, സ്വന്തം പ്രതിരോധത്തെ ശക്തി പ്പെടുത്താൻ.
സ്വയം പ്രതിരോധങ്ങൾ തീർക്കുന്നവർക്ക് ഒടുവിൽ ബാക്കിയാ കുന്നത് ‘അരക്കില്ലകൾ’ തന്നെയാണെന്ന വ്യക്തമായ സൂചനയോ ടെയാണ് കവിത അവസാനിക്കുന്നത്. അല്ലെങ്കിൽ ഉത്തരാധുനിക സാഹിത്യത്തിന്റെ തനതു സ്വഭാവമായ ‘അധികവായന’ ആരംഭി ക്കുന്നത്. ഈ അധികവായന (അതിതവായന) വായനക്കാരന്റെ അവകാശമാണ്.
ഏത് പ്രതിരോധത്തേയും കീഴടക്കാൻ, പൊരുതാൻ ത്രാണിയുള്ള മത്സ്യം. അതിജീവനത്തിന്റെ പുതിയ മന്ത്രങ്ങൾ, തന്ത്രങ്ങളും സ്വായ മാക്കിയവൻ. എല്ലാ കൊടികളേയും, തുറമുഖങ്ങളേയും കാൽച്ചുവട്ടിലാക്കിയ നാവികൻ, എല്ലാ രഹസ്യങ്ങളുടേയും അധി പൻ. വലയും, കെണിയും നിസ്സാരമാക്കിയവൻ, വായ്ത്തലകളേ ക്കാൾ വേഗമുളളവൻ, ഭീഷണിയ്ക്കും, സമ്മർദ്ദത്തിനും, പ്രലോഭ നങ്ങൾക്കും കീഴടക്കാത്തവൻ, വിശ്വാസങ്ങളും, ഉപദേശങ്ങളും ഏശാത്തവൻ. ഇതിഹാസങ്ങൾക്കും അലങ്കാരങ്ങൾക്കും അതി തനായവൻ. അടിമയായി, കാഴ്ചവസ്തുവായി സ്വയം തകരാത്ത വൻ. എന്നിട്ടും പുതിയ പാതകൾ വെട്ടി, വളരെ വേഗം തന്റെ ലോക ത്തിന് വഴികാട്ടിയായിട്ടും, സ്വയം പ്രതിരോധമായി മാറിയിട്ടും തനിക്കു പിന്നിൽ തന്റെ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരി ക്കുന്നു എന്ന് മത്സ്യം തിരിച്ചറിയുന്നില്ല.
ആസ്വാദനത്തിന്റെ ഒരു പുതിയതലം ‘മത്സ്യം’ മുന്നോട്ടുവെക്കുന്നു. അധികവായനയുടെ ഊർജ്ജം പകർന്നു തരികയും ചെയ്യുന്നുണ്ട്, ഈ കവിത. ഒറ്റപ്പെട്ട് നിന്ന് പൊരുതുന്നവർക്ക് പ്രചോദനം പക രുന്ന ഒന്നാണ് മത്സ്യം. ആരുടേയും കാൽച്ചുവട്ടിൽ അമരാതെ, ഉപ കരണമാകാതെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറുന്നുണ്ട് കവി തയിലെ മത്സ്യം. ചെറുതിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് അതിനു ചുറ്റുമുള്ള വിശാലമായ ആവാസ വ്യവസ്ഥതന്നെയാണ്. സ്വാത ന്ത്ര്യത്തെ വളർത്തുന്നതും, തളർത്തുന്നതും സ്വന്തം ചുറ്റുപാടുകൾ തന്നെയാണ്. തനിക്കു പിന്നിൽ തന്റെ വഴികൾ തന്നെ അടഞ്ഞു പോകുന്ന അനുഭവം മത്സ്യത്തിലുണ്ട്. എന്തുതന്നെ പറഞ്ഞാലും അതിജീവനത്തിന്റെ മന്ത്രം തന്നെയാണ് മത്സ്യം.
Question 17.
കുടുംബ ബന്ധത്തിന്റെ ഊഷ്മളത സൈക്കിൾ മോഷ്ടാക്കൾ എന്ന ചലച്ചിത്രത്തിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട്? വിശദമാക്കുക.
Answer:
ഒരു ആൾക്കൂട്ടം മുഴുവൻ ദാരിദ്ര്യം അനുഭവിക്കുക. യുദ്ധം മാക്കിത്തീർക്കുക. എന്നിട്ട് തൊഴിലിന് വേണ്ടി തന്റേതായ വില പ്പെട്ട വസ്ത്രങ്ങൾ പണയം വയ്ക്കേണ്ടിവരിക. അതിൽ നിന്നും ഒരു സൈക്കിൾ സ്വന്തമാക്കുക. കടം വീട്ടാനും ജീവിക്കാനു മുള്ള ഈ സൈക്കിൾ ദരിദ്രനായ ഒരു മോഷ്ടാവ് കക്കുക. നിരാ ശയിൽ പതിച്ച വ്യക്തി ഒടുവിൽ കള്ളനാവുക എന്നത് ബൈസി ക്കിൾ തീവ്സിന്റെ നൊമ്പരങ്ങളാണ്.
റിച്ചിയെ ആൾക്കൂട്ടം പിടിച്ചതിനുശേഷം സൈക്കിൾ മോഷ്ടാ വന്ന അപമാനവുമായി റോഡിലൂടെ പോകുമ്പോൾ വിരൽ പിടിച്ച് കൂടെ നടക്കുന്ന ബ്രൂണോയാണ് റിച്ചിയെ ജീവിക്കാൻ ഇനിയും പ്രേരിപ്പിക്കുന്ന പ്രതീക്ഷകൾ നൽകുന്നത്. തിരിച്ചു നട ക്കുന്ന റിച്ചിയിൽ നിഴലിച്ച നിരാശ ബ്രൂണോയുടെ കൈപിടിക്കു ന്നതിലൂടെ ജീവിത പ്രതീക്ഷയായി മാറുന്നു.
ബൈസിക്കിൾ തീവ്സ് ദാരിദ്ര്യത്തിലും പുലർത്തുന്ന പ്രത്യാശയെ ക്കുറിച്ചുള്ള സിനിമയാണ്. യുദ്ധാനന്തരം തൊഴിലില്ലാതാകുന്ന അസംഖ്യം ആളുകൾ. തൊഴിലന്വേഷിച്ച് നടക്കുന്ന ആൾക്കൂട്ടം. അവർക്കിടയിൽ നറുക്ക് വീഴുന്ന റിച്ചി. സൈക്കിൾ ആവശ്യമായ ജോലിക്ക് അർഹരായവർക്കിടയിൽ സൈക്കിളില്ലാതെ റിച്ചി പതറി പോകുന്നതും ഭാര്യയുടെ സഹായത്തോടെ സൈക്കിൾ നേടു ന്നതും ഹൃദയദ്രവീകരണമായ സന്ദർഭങ്ങളാണ്.
ദാരിദ്ര്യത്തിന്റെ കൂടപ്പിറപ്പാണ് കടമെടുക്കലും കടം വീട്ടലും. റിച്ചിക്കും ഇതു മാത്രമാണ് ജീവിതമാർഗ്ഗം. ഇവിടെ ഭാര്യയുടെ സഹാ യത്തോടെയാണ് റിച്ചി കടമെടുക്കുന്നത്. കടം വീട്ടാനും വീട്ടിക്കാ നുമുള്ള വക ഈ സൈക്കിൾ തരുന്നതാണ്.
ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം ഹോട്ടലിൽ കാണുന്ന റിച്ചിയും ബ്രൂണോയും ഭക്ഷണം കഴിക്കുന്നിടത്ത് അവർ അനുഭവിക്കു ന്നത് വിത്യസ്തമായ വൈകാരിക തലങ്ങളാണ്. ബ്രൂണോ വെറും കുട്ടിയായി മാറുന്നു. പണക്കാരുടെ മേശയിലേക്കും അവർ കഴി ക്കുന്നതിലേക്കും നോക്കുന്നതും അവർ കഴിക്കുന്നത് ആഗ്രഹി ക്കുന്നതും ദാരിദ്ര്യത്തിന്റെ കാഴ്ചകളാണ്. സങ്കടകരമായ ജീവി തമാണ്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മകന്റെ മനസ്സു മന സ്സിലാക്കുന്ന റിച്ചി ധനിക കുടുംബത്തിലെ കുട്ടികഴിക്കുന്ന അതേ ഭക്ഷണം മകനു വേണ്ടി ഓർഡർ ചെയ്യുന്നു. റിച്ചി സൈക്കിളും മായി പിടിക്കപ്പെടുമ്പോഴാകട്ടെ ആൾക്കൂട്ടത്തോട് തന്റെ പിതാവിനുവേണ്ടി യാചിക്കുന്ന ബ്രൂണോയേയും കാണാ നാകും. ഇത് അവരുടെ ആത്മബന്ധത്തിന് തെളിവാണ്.
ഒടുവിൽ റിച്ചി മോഷ്ടാവായതിനുശേഷം സൈക്കിൾ ഉടമസ്ഥന്റെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ടതെങ്കിലും അഭിമാനം തകർന്ന് ബ്രൂണോയോടൊപ്പം തിരിച്ചുവരുന്നത് വീട്ടിലെ സ്വാസ്ഥ്യ ത്തിലേക്കാണ്. ഇനിയും ജീവിതം തിരിച്ചു പിടിക്കാമെന്ന പ്രതി ക്ഷയോടെ.
ബൈസിക്കിൾ തീവ്സിലെ റിച്ചിയുടെ കുടുംബം സന്തുഷ്ടമാ ണ്. റിച്ചിക്കൊപ്പം എപ്പോഴും കാണുന്ന ബ്രൂണോ റിച്ചിയുടെ അഭ യമായ ഭാര്യ, തൊട്ടിയിൽ ഉറങ്ങുന്ന കൊച്ചുകുഞ്ഞ് എന്നിവരുടെ ലോകം ആനന്ദകരമാണ്. റിച്ചിയും ഭാര്യയും സൈക്കിളിൽ പോകു ന്നതും റിച്ചിയും മകനും സൈക്കിൾ തിരയുന്നതും ജീവിതം
നൽകുന്ന പ്രതീക്ഷയിലാണ് തുടരുന്നത്. കള്ളനാകേണ്ടി വന്ന തിനുശേഷം ബ്രൂണോയുടെ കരം പിടിച്ചുള്ള റിച്ചിയുടെ നടത്തം കുടുംബത്തിലേക്കാണ്; ജീവിതത്തിലേക്കാണ്.
Question 18.
ഡോക്യുമെന്ററിയുടെയും കഥാചിത്രത്തിന്റെയും വ്യത്യാസങ്ങൾ കൈപ്പാട്, കേൾക്കുന്നുണ്ടോ എന്നിവയെ അടിസ്ഥാനമാക്കി വിശദീകരിക്കുക.
Answer:
‘A good documentary film is the creative treatment of actuality’ എന്ന് ഡോക്യുമെന്ററി സിനിമയെ നിർവ്വചിക്കാം. മാനവ ചരിത്രം കാലഘട്ടങ്ങളിലൂടെ നല്ലതു പോലെ മനസ്സി ലാക്കിയവർക്കു മാത്രമേ നല്ല ഡോക്യുമെന്ററി സിനിമ എടുക്കാൻ കഴിയൂ; അല്ലെങ്കിൽ പത്രവാർത്തകളെ ആശ്രയിക്കേണ്ടിവരും. സാമാനത്തിൽ കൂടുതൽ സാമൂഹികപ്രതിബദ്ധതയുളളവർക്കു മാത്രമേ നല്ല ഡോക്യുമെന്ററിയുണ്ടാക്കാൻ കഴിയു. സംവിധായ കൻ അയാൾ ചിത്രീകരിക്കുവാൻ പോകുന്ന വഴിയിൽ അല്ലെ ങ്കിൽ പ്രമേയത്തിൽ ലീനമായിട്ടുള്ള സത്യത്തെ യഥാർത്ഥമായി അറിഞ്ഞിരിക്കണം. താൻ ഗ്രഹിച്ച കാര്യങ്ങളെ ചലച്ചിത്ര മാധ്യമ മുപയോഗിച്ച് എങ്ങനെ ചിത്രീകരിക്കണമെന്ന് അറിഞ്ഞിരിക്കണം. ശാസ്ത്രസാങ്കേതികവിദ്യയുടെ സന്താനമാണ് സിനിമയെന്നു പറ യുന്നത് ശരിയല്ല. വെറുതെ ക്യാമറയ്ക്കു മുൻപിൽ കാണുന്ന പ്രകൃതിയും ദൃശ്യങ്ങളുമല്ല സിനിമ. സൗന്ദര്യാനുഭൂതി ശാസ്ത്രത ത്തിന്റെ പുതിയൊരു സങ്കേതമാണ് സിനിമയിൽ നിലവിൽ വന്ന ത്. സമയത്തെ ദൃശ്യത്തിലൂടെ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി.
ഒരു പ്രത്യേക സ്ഥലകാലത്ത് കാണുന്ന ദൃശ്യപരിണാമത്തെ ചല ചിത്രം സമയബന്ധിതമായി ഇംപ്രിന്റു ചെയ്ത് എക്കാലത്തേക്കു മായി സൂക്ഷിക്കുന്നു. അതാണ് ചലച്ചിത്ര മാധ്യമ രേഖ അഥവാ ഡോക്യുമെന്ററി വികസിതരാജ്യങ്ങളിൽ ഡോക്വമെന്ററി അഥവാ നോൺ ഫിക്ഷൻ സിനിമകൾക്ക് തന്നെയാണ് കഥാചിത്രങ്ങളേ ക്കാൾ പ്രാധാന്യവും അനശ്വരതയും കൂടുതലുള്ളത്.
കൈപ്പാടിൽ മനുഷ്യരും പ്രകൃതിയും തമ്മിൽ പാരസ്പര്യത്തോടെ കഴിയുന്നു. രാസവളങ്ങൾ ചേർക്കാത്ത കൃഷി കിളിക്കും, മത്സ്യ ങ്ങൾക്കും കൃഷിനിലം വീതംവെക്കുന്ന കൃഷിക്കാരും കൈപ്പ ടിനെ ആശ്രയിക്കുന്ന അസംഖ്യം ജീവജാലങ്ങളും ചേർന്ന് സുന്ദ രമായൊരു പ്രകൃതിജീവിതം കാണിച്ചുതരുന്നു.
‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിൽ റോഡ് വികസനം ഇല്ലാതാക്കുന്ന മണ്ണിന്റെ നൊമ്പരം ഹസ്ന ഏറ്റെടുക്കുന്നുണ്ട്. അത് ഒരുഭാഗം മാത്രമാണ്. പ്രധാനമായി കാണുന്നത് കണ്ണുകാ ണാതെ, കേട്ടുകൊണ്ട് പ്രപഞ്ചത്തെ അറിയുന്ന ഹസ്നയെയാണ്. ആ കുട്ടിയുടെ സ്വപ്നവും നിറബോധവും അറിവുകളും നാം കാണുന്നു. കണ്ണുള്ളവർ അറിഞ്ഞിട്ടും പ്രതികരിക്കാത്ത നഗര വികസനത്തിൽ ഹസ്നയിരിക്കുന്നു. ഒടുവിൽ കാണികളോട് സത്വ ങ്ങൾ കേൾക്കുന്നുണ്ടോയെന്ന് സന്ദേശമായി ചോദ്യം ഉന്നയിക്ക പെടുന്നു. അവിടെ കാണി തിരിച്ചറിയുന്നു. കണ്ണുണ്ടായിട്ടും കാണുന്നില്ലായെന്ന യാഥാർഥ്യം.
ഹസ്ന ഭാവനാലോകത്ത് കഴിയുന്നത് സുന്ദരമായൊരു ലോകത്തെ കണ്ടിട്ടായിരുന്നു. കൂട്ടുകാർക്ക് മിഠായി കൊടുക്കാൻ വിളിക്കുമ്പോൾ ഹസ്നക്ക് നിശ്ശബ്ദത മാത്രമായിരുന്നു ലഭിച്ചത്. ലാഭക്കൊതിയുള്ള സമൂഹത്തിനിടയിൽ കൈപ്പാടും ഹസ്നയും സങ്കൽപിക്കുന്നത് സുന്ദരമായൊരു ലോകമാണ്.
ശബ്ദങ്ങളുടേയും ഗന്ധങ്ങളുടേയും അനുഭവങ്ങൾ തീർക്കുന്ന രൂപങ്ങൾക്കൊപ്പം സ്പർശനത്തിൽ നിന്നും അനുഭൂതമാകുന്ന ഭാവതലവും ‘കേൾക്കുന്നുണ്ടോ?’ എന്ന ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ശബ്ദങ്ങൾ നൽകുന്ന അനുഭവങ്ങൾക്കൊപ്പം ഹസ്നയുടെ ഭാവനാതലവും ഉയർന്നുവരുന്നതിനാൽ ചിത്രത്തിൽ ശബ്ദത്തിന്റെ ലോകമാണ് അവൾ കൂടുതലായി സ്നേഹിക്കു ന്നത്.
Question 19.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാറ്റങ്ങൾ സംഭ വിക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ മാറിനിൽക്കുന്ന ഒരു സ്ത്രീയുടെ പശ്ചാത്താപമാണോ (ലാത്തിയും വെടിയുണ്ടയും തങ്കം നായർ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്? വിശകലനം ചെയ്യുക.
Answer:
തങ്കവും ദേവീബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ. ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരിച്ച റിഞ്ഞ തങ്കം തേതിയേടത്തിയോട് അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കുന്നതിനു മുമ്പ് ഇരിക്കെ പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തേതിയേടത്തിയെക്കുറിച്ച് സംസാരിച്ചതും, അറിയി ക്കാനും തേതിയേടത്തിക്ക് നൽകുവാനായി നൽകിയ മംഗല്യസ തം നൽകുവാനും പരിശ്രമിക്കുകയാണ്. ഇവിടെയാണ് അഗ്നി സാക്ഷി നോവൽ വായനക്കാരനിൽ ഒരു നീറ്റലായി അവസാനി ക്കുന്നത്.
തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുക യാണ്. തന്റെ ദേവകിയേടത്തി ദേവി ബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തി യേടത്തിയെന്ന സമരനായികയെ പ്രത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വീണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൾ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ്യ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.
ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധമാണ്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ട ത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ.
എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയാ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടി യേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസ മരസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേ കവർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളി ക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട ദേവീബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറയുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല. എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്കത്തിന്റെ ഭർത്താവിനുള്ളത്.
സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തികളിൽ കാണുന്നത്. ദേവീബഹനന് ധാരാളം പുസ്തകങ്ങളും പ്രത ങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യപ്ര വർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി. രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടാ യത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.
Question 20.
വിദ്യാഭ്യാസം ലഭിച്ചിട്ടും ജന്മവാസനയാണ് വാസനാവികൃതിയിലെ ഈക്കണ്ടക്കുറുപ്പിനെ വഴിപിഴപ്പിക്കുന്നത്. മനുഷ്യരെ കൂടുതൽ നല്ല മനുഷ്വരാക്കുന്നതിൽ സാമൂഹിക സാഹചര്യങ്ങൾക്കും വിദ്യാ ശ്വാസത്തിനും പങ്കില്ലേ ? പരിശോധിക്കുക.
Answer:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് ‘വാസനാവികൃതി’. ‘വാസന’ ജന്മസിദ്ധമാണ്. ഒരിയ്ക്കലും ഉപേക്ഷിക്കാൻ കഴിയാത്ത ഒന്ന്. ഒരു മോഷ്ടാവിന്റെ ആഖ്യാനത്തിലൂടെയാണ് ഈ കഥ ഇതൾ വിരിയുന്നത്. മോഷണ പാരമ്പര്വമുള്ള ഒരു കുടുംബ ത്തിലെ ഒരംഗം ആ മോഷണപാരമ്പര്യത്തിന്റെ പെരുമ നില നിർത്താനാവശ്യമായ എല്ലാ കർമ്മങ്ങളും നിരന്തരം ചെയ്തു കൊണ്ട് ജീവിക്കുകയാണ്.
‘ഇക്കണ്ടക്കുറുപ്പ്,’ എന്നാണ് ഈ കഥയിലെ നായക കഥാപാത ത്തിന്റെ പേര്. നാട്ടിൽ നിൽക്കാവുന്നിടത്തോളം കളവ് ചെയ്തു കൂട്ടി. കളവുകൾ തന്നെ പലതരത്തിൽ ഉണ്ട്. തീവെട്ടിക്കൊള്ള യും, ഒറ്റയ്ക്കുപോയി മോഷ്ടിക്കലും, ഇങ്ങനെ മോഷണകലയിൽ പരീക്ഷണങ്ങളുമായി നാടുചുറ്റുമ്പോഴാണ് പോലീസ് കേസു കൾ ഊർജിതമായി അന്വേഷിക്കാൻ തുടങ്ങിയത്. ഒരു നമ്പൂതിരി ഗൃഹത്തിൽ നമ്പൂതിരി പുത്രന്റെ ഒത്താശയോടുകൂടി ഇക്കണ്ടക്കുറുപ്പ് വലിയ കളവ്തന്നെ നടത്തി. അച്ഛൻ നമ്പൂതി രിക്ക് കറുപ്പുകലർന്ന മരുന്ന് പാലിൽ അറിയാതെ കലക്കിക്കൊ ടുത്തുകൊണ്ടായിരുന്നു മോഷണം. ആ കഠിനപ്രയോഗം അച്ഛൻ നമ്പൂതിരിയുടെ മരണത്തിൽ തന്നെ കലാശിച്ചു. അവിടെനിന്ന് മോഷ്ടിച്ച ആഭരണപ്പെട്ടി ‘ഇക്കണ്ടക്കുറുപ്പ്’ തന്റെ പ്രാണനായി കയായ കല്യാണിക്കുട്ടിക്കാണു കൊടുത്തത്. അതിൽ നിന്ന് ഒരു പുവെച്ച മോതിരം കല്യാണിക്കുട്ടിതന്നെ കഥാനായകന്റെ ഇടതു മോതിര വിരലിന്മേൽ ഇട്ടുകൊടുക്കുകയും ചെയ്തു.
കൊച്ചി രാജ്യത്തെ പോലീസിന്റെ ശല്യം കൂടിയപ്പോൾ ഇക്കണ്ട ക്കുറുപ്പ് ‘മദിരാശിയിലേക്ക് മുങ്ങി. ഒരു മാസക്കാലം ഉണ്ടും, ഉറ ങ്ങിയും, കാഴ്ചകൾ കണ്ടും ചിലവഴിച്ചു.
ഏറ്റവും ഹാസ്യാത്മകമായി കഥയിൽ വിവരിച്ചിരിക്കുന്ന സംഭവം കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പിനു പറ്റിയ ഏറ്റവും വലിയ അമളി തന്നെ. ആ അബദ്ധം ഭൂലോകത്തിലെ എല്ലാ കള്ളന്മാർക്കും അപമാനകരവും. കൊച്ചു കുട്ടികൾപോലും ചെന്നുചാടാത്തതു മായ ഒന്നായിരുന്നു. എല്ലാവർക്കും ഒരു പാഠം.
മദിരാശിയിലെ അലസവും, ഏറ്റവും സുഖപ്രദവുമായ താമസത്തി നിടയിൽ കഥാനായകൻ ‘ഗുജിലിത്തെരുവിൽ ചെന്നുപെട്ടു വിയർക്കാതെ സമ്പാദിച്ച അന്യന്റെ സ്വത്തുകൊണ്ടുള്ള ജീവിതം അതിന്റെ സുഭിക്ഷതയിൽ ഒന്നു കൊഴുത്ത നായകൻ ഒരു തീരു മാനം എടുത്തിരുന്നു, തന്റെ ‘വാസനാ വികൃതി ഇവിടെ എടുത്തു കൂടാ. അതൊരു വിവേകം നിറഞ്ഞ് നിശ്ചയമായിരുന്നു. എന്നാൽ ഗുജിലിത്തെരുവിലെ തിരക്കിൽ, സ്വയം മറന്ന് ഒരു സുന്ദരിയുടെ നേരെ വായുംപൊളിച്ച് നോക്കിനിന്ന ഒരു കോമ്പല്ലുകാരനെ കണ്ട തോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. കഥാനായകന്റെ ജന്മവാസന വീണ്ടും വികൃതി കാണിച്ചു.
തന്റെ പൂവെച്ച മോതിരം ഇട്ട ഇടതുകൈകൊണ്ടുചെന്ന് ആ വായ് നോക്കിയുടെ പോക്കറ്റിൽ അയാൾ നിക്ഷേപിച്ചു. ഒരു നോട്ടു ബുക്കുമാത്രം കിട്ടി. അതുമെടുത്ത് ആൾക്കൂട്ടത്തിൽ ലയിച്ചു. വളരെ വൈകിയാണ് മോതിരം നഷ്ടപ്പെട്ട വിവരം ഇക്കണ്ടക്കു റുപ്പ് അറിയുന്നത്. അതെവിടെ പോയി എന്ന് എത്ര ആലോചി ച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി വിശദമായ പരാതിയും നൽകി. കല്യാണിക്കുട്ടിയെ കുറിച്ചോർത്ത പ്പോൾ പരാതി നൽകാതിരിക്കാനും സാധിച്ചില്ല. അവൾ എത സ്നേഹത്തോടെ സമ്മാനിച്ചതാണ് ആ മോതിരം! ദാനസമ്പന്നന്മാ രായ ഏതെങ്കിലും സന്മാർഗ്ഗികൾ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ കിട്ടാതെ പോകരുതല്ലോ.
ആ കഥയില്ലായ്മയ്ക്ക് അന്നുതന്നെ മറുപടി കിട്ടി. അന്നുച്ചതി രിഞ്ഞ് ഒരു പോലീസുകാരൻ വന്ന് ആ മോതിരം നീട്ടി. അതെ ങ്ങനെ കിട്ടി എന്നു പറഞ്ഞപ്പോൾ സത്വത്തിൽ ഇക്കണ്ടക്കു റുപ്പ് സ്തബ്ധനായിപോയി. ഓർമ്മപോലും നഷ്ടപ്പെട്ട് നിന്നു പോയി.
ഗുജിലി തെരുവിൽ പോലീസുകാരന്റെ പോക്കറ്റിലെ നോട്ട്ബുക്ക് കണ്ട്, അത് കനമുള്ള പേഴ്സാണെന്നുകരുതി ആർത്തിയോടെ കൈയിട്ടു. തിരിച്ചെടുത്തപ്പോൾ നോട്ട്ബുക്ക്. അതുമായി ജന ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടുമറയുന്ന ഇക്കണ്ടക്കുറുപ്പിന്റെ അമളി പറ്റിയ മുഖം. പല ഘടകങ്ങൾ അവിടെ ഒന്നിച്ചെത്തിവരു ന്നുണ്ട്. അമിതമായ ആത്മവിശ്വാസത്തിന്റെ ബലിയാടായി മാറി കഥാനായകൻ, സത്യത്തിൽ പോലീസുകാരൻ കൈക്കൂലി കൊടു ക്കാഞ്ഞിട്ടാണ് മോതിരം തരാത്തതെന്നു കരുതി ഒരു അഞ്ചുരൂപാ നോട്ട് എടുത്തുപിടിച്ചു നിൽക്കുന്ന കഥാനായകന്റെ മുഖം. ഒടു വിൽ ആ നഗ്നസത്വത്തിനുമുന്നിൽ ഓർമ്മകൾ നഷ്ടപ്പെടുന്ന ഇക്ക ക്കുറുപ്പ് എന്ന നമ്മുടെ നായകൻ വായനക്കാർക്ക് ചിരിയുടെ വിരുന്നൊരുക്കുക തന്നെയാണ് ചെയ്യുന്നത്.
കഥാകൃത്ത് പ്രകടിപ്പിച്ച വലിയൊരു സംവിധാന മികവ് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കള്ളൻ പ്രത്യേകിച്ച് ഇക്കണ്ടക്കു റുപ്പിനെപോലെ ഒരാൾ പെട്ടെന്ന് മനംമാറ്റം സംഭവിച്ച് നല്ലവനാ വുക എന്നത് വിശ്വാസയോഗ്യമായി വായനക്കാർ സ്വീകരിക്കില്ല. ഘട്ടം, ഘട്ടമായി യുക്തിഭദ്രതയോടുകൂടി, അതിനുള്ള ഒരു സാഹ ചര്യംകൂടി ഒരുക്കിക്കൊണ്ടുവരുന്നതിൽ കഥാകൃത്ത് വിജയിച്ചു. ഒരു പശ്ചാത്താപത്തിന് ഇക്കണ്ടക്കുറുപ്പിനെ പ്രേരിപ്പിക്കുംവണ്ണം, അത മാത്രം അപമാനകരമായ ഒരു അബദ്ധത്തിലേക്ക്, അയാൾ പതി ക്കേണ്ടത് കഥയുടെ ഘടനാപരമായ കെട്ടുറപ്പിന് അത്യാവശ്യമായി രുന്നു. കഥാഖ്യാനത്തിന്റെ എല്ലാ സാധ്യതകളും പരമാവധി പ്രയോ ജനപ്പെടുത്തിക്കൊണ്ടുതന്നെയാണ് കഥാകൃത്ത് അത് നിർവ്വഹിക്കു
ന്നതും.
ഇക്കണ്ടക്കുറുപ്പിന്റെ സാമൂഹിക സാഹചര്യമാണ് അയാളെ കള്ള നാക്കുന്നത്. വിദ്യാഭ്യാസവും സാമൂഹിക സാഹചര്യങ്ങളും ഒരു വ്യക്തിയെ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് 21 മുതൽ 23 വരെ യുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)
മഹത്തായ എല്ലാ ഫിക്ഷനുകളും വായനക്കാരന് ജീവിക്കാൻ മറ്റൊരു അപരലോകം നിർമ്മിച്ചുകൊടുക്കുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്കും ആർജിതാനുഭവജ്ഞാനത്തിനും ഭാഷാ ബോധത്തിനും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ഓരോന്നായി സ്വീകരിച്ച് പാഠനിർമ്മിതി നടത്താനും പലവായനകളിൽ പലതായി കണ്ടെത്തി വ്യാഖ്യാനിക്കാനും ഫിക്ഷൻ അവസരമൊരുക്കുന്നുണ്ട്. മറ്റ് കലാമാധ്യമങ്ങൾക്കൊന്നുമില്ലാത്ത ഈ വ്യതിരിക്ത സ്വഭാവമാണ് ഈ സൈബർ കാലഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്കു കാരണം. വായിക്കുന്ന ആളിന്റെ ഏകാന്തതയെയും ഓർമ്മകളെയും അത്രമേൽ ഗാഢമായി അഭിസംബോധന ചെയ്യുന്ന ഒരു മാധ്യമം ഫിക്ഷൻ പോലെ വേറെയില്ല. ഒരർത്ഥത്തിൽ, മനുഷ്യന്റെ ഏകാന്ത തയെയും ഓർമ്മകളെയും സ്വരൂപിച്ച് സർഗ്ഗാത്മകമാക്കുന്ന പ്രവ ത്തിയാണ് കഥയെഴുത്ത്, ഒരാൾ ജീവിച്ചുതീർത്തതെന്ത് എന്നതല്ല. ഒരാൾ എന്ത് ഓർമ്മിക്കുന്നു എന്നതാണ് അയാളുടെ ജീവിതമെന്ന് മാർകേസ് എഴുതുന്നത് ഈ അർത്ഥത്തിലാണ്. (കപ്പൽച്ചേതം വന്ന നാവികൻ)
Question 21.
സൈബർ കാലഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്ക് കാരണം എന്താണ്?
Answer:
ഓരോരുത്തരും തങ്ങളുടെ ഭാവനയ്ക്കും ആർജിതാനുഭവ ജ്ഞാനത്തിനും ഭാഷാബോധത്തിനും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ഓരോന്നായി സ്വീകരിച്ച് പഠന നിർമ്മിതി നടത്താനും പല വായനകളിൽ പലതായി കണ്ടെത്തി വ്യാഖ്യാനിക്കാനും ഫിക്ഷൻ അവസരം ഒരുക്കുന്നുണ്ട്. മറ്റ് കലാമാധ്യമങ്ങൾക്കൊ ന്നുമില്ലാത്ത ഈ വ്യതിരിക്ത സ്വഭാവമാണ് ഈ സൈബർ കാല ഘട്ടത്തിലും ഫിക്ഷനുള്ള ജനപ്രിയതയ്ക്ക് കാരണം.
Question 22.
കഥയെഴുത്തിനെക്കുറിച്ച് ലേഖകന്റെ അഭിപ്രായമെന്ത്?
Answer:
മനുഷ്യന്റെ ഏകാന്തതയെയും ഓർമ്മകളെയും സ്വരൂപിച്ച് സർഗ്ഗാ കമാക്കുന്ന പ്രവൃത്തിയാണ് കഥയെഴുത്ത് എന്നാണ് ലേഖ കന്റെ അഭിപ്രായം.
Question 23.
ജീവിതത്തെക്കുറിച്ച് മാർകേസിന്റെ കാഴ്ചപ്പാട് എന്ത്?
Answer:
“ഒരാൾ ജീവിച്ച് തീർത്തതെന്ത് എന്നതല്ല ഒരാൾ എന്ത് ഓർമ്മി ക്കുന്നു എന്നതാണ് അയാളുടെ ജീവിതം” എന്നാണ് മാർക്സ് അഭിപ്രായപ്പെടുന്നത്.
24 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക 8 സ്കോർ (2 × 8 = 16)
Question 24.
വൃദ്ധ, പെൺകുട്ടി, പത്മാക്ഷി എന്നീ കഥാപാത്രങ്ങളിലൂടെ സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെയാണോ ഓർമ്മയുടെ ഞരമ്പ് എന്ന കഥയിൽ ആവിഷ്ക്കരിക്കുന്നത്. പരിശോധിച്ച് നിരൂപണം തയ്യാറാക്കുക.
Answer:
കഥക്കുമുണ്ട് കഥയുടേതായ ഒരു ജീവപ്രപഞ്ചം. അതിനും നമ്മുടെ ഹൃദയത്തിന്റെ താളമുണ്ട്. നമ്മുടെ ശ്വാസകോശങ്ങളി ലേക്ക് അത് പവിത്രമായ പ്രാണവായു നൽകുന്നു. മനസ്സിൽ ഭസ്മം തൊടുവിച്ച വേദനകളിൽ അത് സ്വപ്നങ്ങൾ നൽകുന്നു. അസ്ഥികൾ പോലും പൂക്കുന്ന താഴ് വരകളിൽ അത് നമ്മെ ഇരു ത്തുന്നു. ഒടുവിൽ കഥയിലെ കഥനവും കദനവും നോക്കി മാന്ന ആസ്വാദകന്റെ ലോകത്തേക്ക് കഥാപാത്രങ്ങളുടെ നിഴ ലുകൾ വരികയായി. അവർ നിഴലായി നിന്ന് ചോദിക്കുന്നു. എന്നെ മനസ്സിലായോ?
കഥാപാത്രങ്ങൾ കഥയിലെ ഉയിരിന്റെ മുദ്രകളാണ്. അത് ഒരു പക്ഷേ നമ്മുടെ ഭാവനകളിൽ മുറിവേറ്റ കിളിയെപ്പോലെ പിടയു ന്നുണ്ടാകാം. ഒരുപക്ഷേ വളരെ സൗഹാർദ്ദമായി നമ്മെ സ്വീകരി ക്കുന്നുണ്ടാകും. അവരുടെ ഹൃദയവും ഞരമ്പും മുറിപ്പെട്ടതാ കും. നമ്മെ ആഴത്തിൽ മുറിപ്പെടുത്തുന്നവരുമുണ്ടായിരിക്കും. കാറ്റ് വന്നു തഴുകുമ്പോൾ നമ്മെ കരിമ്പടം കൊണ്ട് മൂടുന്നവരു മായിരിക്കാം. കഥാപാത്രങ്ങൾ കഥകളിലെ സാംസ്ക്കാരികമായ ഘോഷയാത്രകളല്ല. പക്ഷേ കഥയുടെ സംസ്ക്കാരം നിർണ്ണയി ക്കുന്നതിന്റെ എല്ലാ ശക്തിയും അവരിൽ നിന്നും പുറപ്പെടുന്നു. ഓർമ്മയുടെ ഞരമ്പിലെ വിഭിന്ന തലമുറക്കാരാണ് വൃദ്ധയും പെൺകുട്ടിയും.
പത്മാക്ഷിക്ക് തലമുറകളുടെ വ്യതിയാനം കുറി ക്കുവാനുള്ള വേർതിരിവില്ല. കാരണം അവർ തറവാടുകളിൽ പണിക്കു നിന്നിരുന്ന വളരെ നല്ല ഹൃദയമുള്ള വേലക്കാരിയാ ണ്. ചെറിയ ചരുവത്തിൽ കഞ്ഞിയും കൊണ്ടുവന്ന പത്മാക്ഷി വൃദ്ധയെ കളിയാക്കുന്നു. അവർ പ്രായത്തെ മാത്രമേ കണ്ടുള്ളു. വൃദ്ധയുടെ ഞരമ്പിൽ നിന്നും തുലികയിലേക്ക് പടരുന്ന ചോര യാർന്ന മഷിയെ കണ്ടിട്ടില്ല. പരീക്ഷക്കു പഠിക്കാൻ തുടങ്ങിയോ എന്ന കളിയാക്കൽ തികഞ്ഞ പരിഹാസമാണ്. പ്രായത്തിന്റെ അറു തിയിൽ ശക്തി ക്ഷയിക്കുമ്പോൾ ചുറ്റും കൂടുന്നവരുടെ ഊയ ലാട്ടത്തിൽ വൃദ്ധ പെട്ടുപോകുന്നത് ഇങ്ങനെയാണ്. ഇങ്ങിനെ യാണെങ്കിലും പത്മാക്ഷി സ്നേഹസമ്പന്നയാണ്.
ഇത്തരം വേലക്കാരികൾക്ക് സൗമ്യമായ അധികാരവും ഉണ്ടായി രിക്കും. ഇവർ നിൽക്കുന്ന വീട്ടിലെ ധർമ്മാധർമ്മങ്ങൾ, ശരിതെ റ്റുകൾ ചികയുന്നവരായിരിക്കും. ശക്തരോട് പറ്റിപ്പിടിക്കുകയും അശക്തരെ ഒഴിവാക്കുകയും ചെയ്യുന്ന വേലക്കാരിയുടെ ലളി തമായ മനസ്സാണ് പത്മാക്ഷിക്കുള്ളത്. നവവധുവായ പെൺകു ട്ടിയെ അവർ കുറ്റപ്പെടുത്തി. ശ്രീമോൻ നിർബന്ധിച്ചിട്ടും കലാ ണത്തിന് പോകാഞ്ഞതിന്. തുടർന്ന് വൃദ്ധയുടെ ഒരു ലഘുജീവ ചരിത്രം കേൾപ്പിച്ചു. അതിൽ ഒരു യാഥാർത്ഥ്യം ഓർമ്മകളുടെ ഒഴുക്കിൽ ജലത്തിനടിയിലെ മണ്ണ് പോലെ തെളിഞ്ഞുവന്നു. വൃദ്ധക്ക് പുസ്തകങ്ങൾ പ്രിയപ്പെട്ടതായിരുന്നു. പുസ്തകം തിരഞ്ഞ് മടുത്തപ്പോൾ രാധേച്ചി നൽകിയ ശ്രീമോന്റേയും മീനു മോളുടേയും പുസ്തകങ്ങൾ നോക്കി നേരം കളയുന്ന, ഓർമ്മ കൾ പിടിവിട്ടുപോയ വൃദ്ധ.
വൃദ്ധയുടെ ജീവിതാവസ്ഥകളിൽ എന്നുമുണ്ടായിരുന്നത് അക്ഷ രങ്ങളും പുസ്തകങ്ങളും ആയിരുന്നു. വള്ളത്തോളിന്റെ അനു ഗ്രഹം ലഭിച്ചത് അവരുടെ എഴുത്തിനായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും കഥകൾ എഴുതിയത് രഹസ്യമായൊരു ഒളിവു മുറിയിലാണ്. എഴുത്തുകാരിയുടെ ഭാവനാലോകമോ ചിന്താലോ കമോ ആ തറവാടിന്റെ അമ്മക്ക് താൽപ്പര്യമില്ല. അങ്ങനെയുള്ള പണികൾ സ്ത്രീകൾ എടുക്കണം. പശുവിനെ കുളിപ്പിക്കുന്നത് വീട്ടിലെ പണിയാണ്. അത് സ്ത്രീ എടുക്കണം. ആചാരങ്ങൾ പാലിക്കേണ്ടതും അവളാണ്. അച്ഛന്റെ അസ്ഥിത്തറയില് വിളക്ക് വെക്കണം. സ്ത്രീ വീടിനകത്തെ തത്തമ്മയായതിനാൽ അവൾക്ക് അക്ഷരവും വേണ്ട വിദ്യാഭ്യാസവും വേണ്ട.
എഴുത്തുണ്ടെങ്കിൽ അത് അഹങ്കാരമാണ്. അതിനാൽ മൂന്നാമത്തെ കഥ ദുരൂഹത യുളവാക്കിയ ദുർമരണം എന്ന വാക്കിലൊതുങ്ങി. ഇത് കഥ യാണോ? വൃദ്ധയുടെ ‘കഥ’ കഴിഞ്ഞതിന്റെതാണോയെന്ന് നാം നെടുവീർപ്പിടുന്നു. തുടർന്നുള്ള വാക്കുകളാണ് വൃദ്ധയുടെ മ വിയുടെ ഇരുണ്ട ഗുഹയിൽ നിന്നും വന്ന് നമ്മുടെ കന്നിൽ വീണ് തൂങ്ങിയാടുന്നത്. കുരുക്കിടുമ്പോൾ കഴുത്തിൽ ദാ ഈ ഞരമ്പിൽ വീഴണം എന്നത് വൃദ്ധയുടെ കഥാവസാനത്തിന്റെ ഞടുക്കുന്ന ഓർമ്മയാണ്. വൃദ്ധ സ്ത്രീയായിരുന്നു. എഴുത്തു കാരിയും. എങ്കിൽ അവൾക്ക് ഒരു കഥ മാത്രമേ പൂർത്തീകരി ക്കാനാകൂ. അതവളുടെ മരണത്തിന്റെ കഥാവസാനമാണ്. കാരണം എഴുത്തിന്റെ സ്വച്ഛതയും സ്വാതന്ത്ര്യവും എഴുത്തുകാ രിക്ക് ഇല്ലാതായാൽ മറയുന്നത് ആ വ്യക്തിത്വമാണ്; ജീവിതമാണ്.
പെൺകുട്ടിയുടെ വരവിനും പോക്കിനും ഭാവാന്തരങ്ങളുണ്ട്. അവ പോടെ വൃദ്ധയെ നോക്കിയിരുന്നവൾ ഒടുവിൽ വൃദ്ധയിരിക്കുന്ന മുറിയിൽ മാത്രമാണ് വായു സഞ്ചാരമുള്ളതെന്ന് തിരിച്ചറിഞ്ഞവ ളാണ്. വൃദ്ധയുടെ വപല്ല് പുറത്തേക്ക് ഉന്തുന്നത് അവളെ അസഹയാക്കി. പിന്നീട് തന്നെപ്പോലെ ആയിരുന്ന അവരുടെ ജീവിതം കഥയായി കേട്ടപ്പോൾ പെൺകുട്ടി തന്റെ സ്വത്വം ആ വൃദ്ധ യിലും കാണുന്നു. പെൺകുട്ടിക്കു മനസ്സിൽ വിദ്വേഷവും ജിജ്ഞാ സയും നിറഞ്ഞു. സ്വൽപ്പം സ്വതന്ത്രമായ ജീവിതരീതി പെൺകു ട്ടിക്ക് ഇഷ്ടമായിരുന്നു. പുരുഷന്റെ ലോകത്തുനിന്നും വരുന്ന അധികാരങ്ങളെ മൗനംകൊണ്ടവൾ എതിരിട്ടു. പെൺകുട്ടിയുടെ ഭാഷ ഇളകിമറിയുന്ന മൗനമായിരുന്നു.
കഥാന്ത്യത്തിൽ ഭർത്താവിന്റെ വരവിൽ ബഹുമാനം ലഭിക്കാത്ത തിന്റെ ഈർഷ്യ കണ്ടപ്പോൾ തന്റെ ലോകത്തുനിന്നും മാറാതെ “കണ്ണടി നോക്കിയിരുന്ന പെൺകുട്ടി അവിടെ തന്നെ തിരിച്ചറിയു കയായി. ഞരമ്പിലെ ഓർമ്മകളെ തപ്പുന്ന പെൺകുട്ടിക്ക് വൃദ്ധക്കു പിണഞ്ഞത് തനിക്കും പറ്റരുതെന്ന ഒരു നിശ്ചയമുള്ള തുപോലെ.
വൃദ്ധയിൽ മരണചിന്തകൾ നിസ്സഹായതയിൽ നിന്നും വരുമ്പോൾ പെൺകുട്ടിയിൽ ധീരമായൊരു സ്വത്വബോധമായി മരണം ധൈര്യ പൂർവ്വം ഒരുങ്ങിവരുന്നു. പെൺകുട്ടി തിരിച്ചറിഞ്ഞത് ഇന്നലെ യുടെ അസ്വാതന്ത്ര്യമായിരുന്നു. ഇന്നിന്റെ മറവികളായിരുന്നു. ഭാവിയിൽ ആസന്നമാകുന്ന മരണമായിരുന്നു.
വൃദ്ധയും പെൺകുട്ടിയും പത്മാക്ഷിയും സ്ത്രീത്വഭാവത്തിന്റെ വ്യത്യസ്തതലങ്ങൾ കാണിച്ചുതരുന്നു.
Question 25.
ദാമ്പത്യ ജീവിതത്തിന്റെ ഭദ്രതയും പൊരുത്തവും ദൃഢതയും പ്രഖ്യാപിക്കുന്ന കവിതയാണ് ഊഞ്ഞാലിൽ, കവിത മുന്നോട്ടുവ യ്ക്കുന്ന പ്രസാദാത്മക വീക്ഷണം അടിസ്ഥാനമാക്കി ആസ്വാദനം തയ്യാറാക്കുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടു തന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്. ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്.
ഭൂമിയ്ക്ക് പ്രായം, വ്വത്വാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്വം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്. നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞ ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്. അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആഗ്ര ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് കണ്ടതെങ്ങനെ യാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവി യുടെ നിലപാട് ആശ്വാസകരമാണ്. സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്.
അനുഭവിച്ച ജീവിതത്തിൽ വത്വസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാ കാം. ‘കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ, കൗമാരത്തി ലെത്താൻ കാലമിനിയുമുരുളണം’. അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനികളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തി നേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേയും. പ്രകൃതി സഹജ സ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിൽ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്. ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ട പ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്വപ്പെടുത്ത ലാണോ ഇതെന്ന് തോന്നിപ്പോകും.
ജീവിതം പിടിച്ച് കേറാൻ പണി പ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കട ന്നുപോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാ ണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന ‘കല്ല്യാണി കളവാണി’ എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് സൗന്ദര്വശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയ ത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്വം കൊണ്ടാ ണെന്ന് ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ എല്ലാ പരാജയ ങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കി ക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകു ന്നത് സ്നേഹ അനുഭൂതികളായിരിക്കും.
കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവി താഖ്യാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനു ഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവി തത്തിന്റെ സായാഹ്നങ്ങളിൽക്കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാവിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽ തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവ നയ്ക്കു കണക്കൊപ്പിച്ചുയരുന്ന ജീവിതവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.
വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായ മേറിയ കവി ഓർക്കുന്നതാണ് ‘ഊഞ്ഞാൽ’ എന്ന കവിത. മുപ്പതു കൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര രാത്രിയിൽ മഞ്ഞിറ്റുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻ ചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടും ബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേദിക്കുന്ന കവിതയാണ് ഊഞ്ഞാൽ.
പ്രായമായ കവി, നര ചുഴുന്ന അവസ്ഥയിൽ തിരുവാതിര രാവിന്റെ സൗന്ദര്യം നുകരുവാൻ ആഗ്രഹിക്കുന്നു. മഞ്ഞുവീണ് മന്നിടം ചൂളുന്നുണ്ടെങ്കിലും അത് പുഞ്ചിരിക്കുന്നുണ്ട്. അതാണ് തിരുവാ തിര രാവ്, കവി കാറ്റിന്റെ വശ്യതയിൽ തന്റെ ഭാര്യയെ വീണ്ടുമൊരു തിരുവാതിര നുകരുവാൻ ക്ഷണിക്കുന്നു. ഊഞ്ഞാലിൻപടിയിൽ ഭാര്യയെയിരുത്തി തെന്നൽ പോലെ ഊഞ്ഞാലാടാൻ കവിയും ഒരു ങ്ങി. വയസ്സായെങ്കിലും യൗവ്വനത്തിന്റെ കുസൃതികൾ തനിക്കുമു ണ്ടെന്ന് വൈലോപ്പിള്ളി പറയുന്നു.
ഊഞ്ഞാൽപ്പടിയിൽ ഇരിക്കുന്ന തന്റെ ഭാര്യയെ ചെറുവള്ളിപോലെ കവി കാണുന്നു. മക്കൾ വാഴുന്ന നഗരത്തിൽ നിന്നും വ്യത്യസ്ത മാണ് നാട്ടിൻപുറം. ആതിരപ്പെണ്ണിന് ആടുന്നതിനായി അമ്പിളിയുടെ വിളക്കേന്തി നിൽക്കുന്ന ആയിരം കൽമണ്ഡപങ്ങൾ നാട്ടിൻപുറങ്ങ ളിലുണ്ട്. ദുഃഖത്തിന്റെ തീവ്രതയിലും ജീവിതോത്സവത്തിന്റെ വേരു റപ്പ് നാട്ടിൻ പുറത്തിനുണ്ട്.
പഞ്ഞമുണ്ടായാലും യുദ്ധത്തിന്റെ കെടുതികളിൽ വേദനിച്ചാലും പാഞ്ഞിൽ ചുളിയാലും തിരുവാതിര രാവ് എന്നും തീക്കട്ട പോലെ മാനത്ത് മിന്നും. മനുഷ്യർ വീണ്ടും സ്നേഹിക്കും. ജീവനെ കൊലക്കു കൊടുക്കുന്ന കുടുക്കാകുന്ന കയറിനെ തിരുവാതിര രാവ് ഊഞ്ഞാലാക്കിത്തീർക്കുന്നതാണ് ജീവിത വിജ യമെന്ന് കവി കണ്ടെത്തുന്നു.
പട്ടിണിയും ദുരിതവും നിറഞ്ഞതാണെങ്കിലും നാട്ടിൻപുറം തിരു വാതിര കാക്കുന്നു. ഊഞ്ഞാലിട്ട് ആടുന്നു. ജീവിതനൈരാശ്യ ത്തിൽ രാത്രിയിലെ വിജനതയിൽ മാവിൽ കൊലക്കുടുക്ക് കെട്ടി ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷത്തിൽ നിലാവിൽ മുങ്ങി തിരു വാതിര കാക്കുന്ന മലയാളിയുടെ സ്വപ്നസുരഭിലമായ ജീവിത വിജയത്തിന്റെ വേരുറപ്പാണ് കവി ഇവിടെ വാഴ്ത്തുന്നത്.
നഗരങ്ങളിലില്ലാത്തതും നാട്ടിൻപുറങ്ങളിൽ വിഹരിക്കുന്നതുമായ സ്നേഹവും ആചാരങ്ങളും സന്തോഷങ്ങളും കവി കാണുന്നു. ദുരിതങ്ങൾക്കു നടുവിലാണ് തിരുവാതിരയിൽ ഊഞ്ഞാലാടു ന്നത്. പക്ഷേ ദാമ്പത്യത്തിന്റെ ഈ ഊഞ്ഞാലാടലിൽ നാട്ടിൻപുറ ത്തിന്റെ കുടുംബസുകൃതം വീണ്ടും സ്വപ്നങ്ങളായി വളരുന്നു. തിരുവാതിരയാടുന്ന ഭാര്യ നിലാവിൽ ശകുന്തളയായി മാറുന്നു. ആടുന്നത് മുറ്റത്തല്ല; മാലിനി നദീതിരത്താണ്. മാത്രമല്ല ഓമന യായ മുല്ലവള്ളി അരികിൽ നിൽക്കുന്നു. ഇതാണ് തിരുവാതിര യുടെ സാഫല്യമെന്ന് കവി വാഴ്ത്തുന്നു.
കവിയുടെ മക്കളും കവിയും ഭാര്യയും തമ്മിലുള്ള അകലം ഇതാ യിരിക്കും. മക്കൾ നഗരത്തിൽ വാഴുന്നു. നഗരം പരസ്പരം കല ഹിക്കുന്നു. കവിയും മക്കളും തമ്മിലുള്ള അന്തരം തലമുറക ളുടെ അന്തരമായിരിക്കാം. അത് കവിയും നമ്മളും തമ്മിലുള്ള അകലമാകാം. നാട്ടിൻപുറത്തിന്റെ നന്മകളിലേക്ക് കവി നമ്മ കൊണ്ടുപോകുന്നു. തിരുവാതിര രാവും ഊഞ്ഞാലും നൂറു വെറ്റില നോക്കുന്നതും മലയാളിയുടെ മനോഹരമായ ദാമ്പത്യ സ്നേഹമാണ്. ഇത് ഏത് ദുർഘടങ്ങളിലും മനുഷ്യരെ ഒന്നിപ്പി ക്കുമെന്നതാണ് കവിയുടെ ദർശനം.
വൈലോപ്പിള്ളിയുടെ ഭാവനാത്മകമായ മനസ്സിന്റെ നേർസാക്ഷ്യ മാണ് ഈ കവിത. ഒരുപക്ഷേ തന്റെ ഭാവനക്ക് അനുകൂല മായതാവാം തിരുവാതിര രാവ്. ആചാരങ്ങളുടെ സൗന്ദര്യം കവിയെ ആകർഷിച്ചിരിക്കാം. കവിക്കനുകൂലമായ സർഗ്ഗവാ പാരം പകരുന്ന ജീവിത സന്തോഷത്തിൽ വൈലോപ്പിള്ളി പെട്ടെന്ന് വശംവദനാകുന്നു. രാവും വെറ്റിലയും ഊഞ്ഞാലും നിലാവെളിച്ചവും കവിയെ ആകർഷിച്ചു. ഊഞ്ഞാലിടുന്ന കയ റിന്റെ അറ്റത്ത് കുടുക്കിടുന്ന നൈരാശ്യങ്ങളുടെ ലോകത്ത് അതിൽ ഊഞ്ഞാലാടുന്ന പരസ്പര സ്നേഹത്തിന്റെ ലയം തിരു വാതിര രാവ് പകർന്നു തരുന്നത് ഹൃദ്യമായ അനുഭവമാണ്.
ജീവിതം പ്രതീക്ഷകൾക്കും നൈരാശ്യങ്ങൾക്കുമിടയിലുള്ള ഊഞ്ഞാലാട്ടമാണ്. അതിന്റെ ഊയലാട്ടം എന്ന് കഴിയുന്നുവോ അത് നിശ്ചലമാകുകയും കൊലക്കുടുക്കാകുകയും ചെയ്യുന്നു. വൈലോപ്പിള്ളി സങ്കൽപ്പ ശക്തികൊണ്ട് ഈ കയറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ദാമ്പത്യങ്ങളെ കാണുന്നു. പ്രായമായിട്ടും ഭാര്യയെ വിളിച്ച് ഊഞ്ഞാലാടുന്നു. വൈലോപ്പിള്ളി ജീവിതത്തിൽ ദർശിക്കു ന്നത് ഈ രൂപാന്തരമാണ്. പ്രായമേറി സ്വപ്നവും സൗഭാഗ്യങ്ങളും നശിക്കുന്ന കാലത്തിൽ നിന്നും യൗവ്വനത്തിലേക്ക് സഞ്ചരിക്കുക. ഭാര്യയെ വിളിച്ച് ഊഞ്ഞാലിൽ ഇരുത്തി തന്റെ കൈകളാൽ ആ ഊഞ്ഞാലാട്ടി വർത്തമാനകാലത്തിൽ ഒരു കാലൂന്നിയും ഓർമ്മക ളിൽ മുപ്പതുകൊല്ലം മുമ്പുള്ള പൊന്നാതിര നിലാവ് നുണഞ്ഞും സ്വപ്നങ്ങളിലേക്ക് തന്റെ ഭാവനയെ ഉണർത്തിക്കൊണ്ടുള്ള ഒരു കാലമാറ്റം. വർത്തമാനകാലത്തുനിന്നും ഭൂതകാലത്തിന്റെ സൗന്ദ ര്യത്തിലേക്ക്.
ഇതിനോടൊപ്പം ജീവിതത്തിന്റെ ദുരിതങ്ങളുടെ കൊലക്കുടുക്ക് മുറുക്കുന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റുന്ന രൂപാന്തരണ ത്തിന്റെ സന്തോഷത്തിലേക്ക് ജീവിതത്തെ സുരഭിലമാക്കുന്നു കവി. മർത്ത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല എന്നു തിരുത്തി മാത്രകൾ മാത്രമെന്ന് കവി പറയുന്നതിൽ മനസ്സിന്റെ യൗവ്വനംകൊണ്ട് ജീവിതം സുന്ദരമാക്കുന്ന കവിദർശനം വിരിഞ്ഞുകാണുന്നു.
കാച്ചിക്കുറുക്കിയ കവിതയും അനുഭൂതികളും വൈലോപ്പിള്ളി യുടെ കവിതയാണ്. പ്രായത്തെയും സമയത്തെയും കുറുക്കി മാത്രകളുടെ സന്തോഷത്തിലേക്ക് കവി വന്നെത്തുന്നു. മനസ്സും ഭാവനയും സംഗമിക്കുന്ന സർഗ്ഗപരമായ അനുഭവങ്ങളിലൂടെ ഏത് കൊലക്കുടുക്കിനേയും മറികടക്കാമെന്ന വൈലോപ്പിള്ളി യുടെ മൊഴിതന്നെയാണ് ഈ കവിതയുടെ പ്രാണൻ.
Question 26.
നിരാലംബയും നിസ്സഹായയുമായ സ്ത്രീജീവിതം കരു ത്താർജ്ജിച്ച് പ്രതികാരനിർവ്വഹണത്തിന് തയ്യാറാവുന്നതിന്റെ സ്വപ്നമാണോ സംക്രമണം എന്ന കവിതയിൽ അവതരിപ്പിക്കുന്നത്? വിലയിരുത്തുക.
Answer:
ആധുനികതയുടെ ഒരു പ്രമുഖ പ്രതിനിധിയായ രവിവർമ്മയുടെ കൃതികളിൽ സ്വന്തം വ്യക്തിത്വം – പാരമ്പര്വനിരാസം എന്നിവ അ ഷ ണ മ ക ങ്ങ ളാണ് . ആധുനിക മനുഷ്യർ നഷ്ട സ്വർഗ്ഗത്തെ കരഞ്ഞു പിഴിയാൻ നിൽക്കാതെ അതു മറക്കാൻ ഭോഗങ്ങളിൽ മുഴുകുന്നതും അതിലുള്ള നിസ്സംഗതയും യാന്ത്രി കതയും അദ്ദേഹം തന്റെ കവിതകളിൽ പകർത്തുന്നുണ്ട്. ആധു നിക മനുഷ്യന്റെ സ്വാഭാവിക സ്വഭാവങ്ങളെല്ലാം കൃതികളിൽ തെളിഞ്ഞ് കിടക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ മൃതഭാരത്തെ വലി റിയുന്നതിനുള്ള ഒരു പ്രത്യായനമന്ത്രമാണ് സംക്രമണം.
ഗത കാലത്തിലേയ്ക്ക് പിൻതിരിയുക എന്നത് ഭ്രാന്തുകൊണ്ടു നശിച്ച എല്ലാ കാരണവന്മാരും, എത്തിച്ചേർന്നതായ അഗാധ വിസ്മൃതി തന്നെ. മാത്രമല്ല നിലവിലുള്ള വ്യവസ്ഥിതി നൂറായി നുറുങ്ങുക യല്ലാതെ പോംവഴികളൊന്നുമില്ലെന്നുള്ളതാണ് കവിയുടെ പക്ഷം നമ്മുടെ ആ ഷാ സംസ്ക്കാരത്തോടുള്ള ഇത്തരം മനോഭാവം ഗുണകരമാണോ എന്നറിയില്ല. തളിർത്തു പൂക്കുന്ന ജീവിതങ്ങൾ വാടിക്കൊഴിഞ്ഞു വീഴുന്നതിലുള്ള ദുഃഖവും അമർഷവും ഉള്ളിൽ തിളച്ചുമറിയുമ്പോഴാണ് രവിവർമ്മയുടെ കവിത കറുത്ത ജ്വാലക ളായി കുതിച്ചുപൊങ്ങുന്നത്. അങ്ങനെയുള്ള കൃതികൾ എപ്പോഴും ഉണ്ടാകണമെന്നില്ല. ഉണ്ടാകുമ്പോഴാകട്ടെ വലിയ പ്രക മ്പനം സൃഷ്ടിക്കുന്നു.
കവി ഉൾക്കൊള്ളുന്ന പുരുഷവർഗ്ഗത്തിന്റെ കാലുഷ്യത്തിൽ, ചീഞ്ഞളിഞ്ഞ ജഡമാകുന്ന സ്ത്രീത്വത്തിന്റെ ഒരു തിരിച്ചുവരവ് പ്രവചിക്കുന്ന പ്രവാചക സ്വഭാവമുള്ള കവിതയാണ് സംക്രമണം, സ്ത്രീയുടെ ജഡത്തിന്റെ അളിഞ്ഞ നാറ്റം അയാളേയും മറ്റുള്ള വരേയും അകറ്റുന്നത് പുരുഷന്റെ കുറ്റബോധം കൊണ്ടാണ്. സ്ത്രീ, അടിമയെപ്പോലെ ഈ ലോകത്തിന്റെ അറിവുദിച്ച ആദ്യ കാലം മുതലേ നമുക്കിടയിൽ ഉണ്ട്. അവർ അടിമത്തിന്റെ ഭീകര മായ നിസ്സംഗതയിൽ കഴിയുന്നവളാണ്. അതുകൊണ്ട് അവളുടെ കാതിൽ കടലിരമ്പുന്നില്ല. അവളുടെ കണ്ണുകൾ പാതിരയ്ക്ക് അട യ്ക്കാനുള്ളത് മാത്രമാണ്.
പ്രതികരണമില്ലായ്മയുടെ രൂക്ഷമായ നിഷ്ക്രിയത്വത്തിലാണ് സ്ത്രീ കഴിയുന്നത്. കവി സ്ത്രീയുടെ ഒരു തിരിച്ചു വരവ് സ്വപ്നം കാണുന്നു. അത് ഒരു സങ്കല്പത്തിലു ടെയാണ് ആവിഷ്ക്കരിക്കുന്നത്. സ്ത്രീയുടെ തിരിച്ചുവരവിൽ ഒരു പ്രതികാരത്തിന്റെ കനലെരിയുന്നതായാണ് കവി ഇവിടെ സങ്ക ല്പിക്കുന്നത്. സ്ത്രീയുടെ അളിഞ്ഞ ജഡത്തിന്റെ ആത്മാവിനെ വിശക്കുന്ന നരമാംസം രുചിക്കുന്ന കടുവയിലും അവളുടെ നാവിനെ വിശന്ന് ഇര വളഞ്ഞു തിന്നുന്ന ചെന്നായയിലും അവ ളിലെ വിശപ്പിനെ പട്ടണങ്ങളേയും ജനങ്ങളേയും വിഴുങ്ങുന്ന അഗ്നിയിലും, ചേർക്കുവാൻ കവി ആഹ്വാനം ചെയ്യുന്നു. ഇതാണ് സ്ത്രീത്വത്തിന്റെ തിരിച്ചുവരവ് എന്ന് കവി പ്രവചിക്കുന്നു.
സ്ത്രീ ഏതുകാലഘട്ടത്തിലും പഠനവിഷയമാണ്. സംവരണ യാണ്. തിരിച്ചും മറിച്ചും വായിച്ചിട്ടും മുഴുവനാവാത്ത പാഠമാണ്. ഇതൊക്കെയാണെങ്കിലും കവി ഭാഷയിൽ പറഞ്ഞാൽ ആയിരം കാതം നടന്നിട്ടും അവൾ പുറപ്പെട്ടേടത്തുതന്നെ നിൽക്കുന്നവ ളാണ്. കാലാകാലങ്ങളിൽ താൻ എന്ത് ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്നത് സമൂഹത്തിലെ പുരുഷബിംബങ്ങളാണ്. അത് മത മാകാം, സംസ്ക്കാരമാകാം, പുരുഷനാകാം. തനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ അവളെ ഒതുക്കി നിറുത്തേ ണ്ടിടത്ത് ഒതുക്കി നിർത്താൻ കാലാകാലങ്ങളിൽ എല്ലാവരും പരി ശ്രമിച്ചിട്ടുണ്ട്. ആയിരം കാതം നടന്നിട്ടും ഒരു മലകയറി ഉന്നതിയി ലെത്താൻ അവൾക്ക് സാധിച്ചിട്ടില്ല.
ഭാഷാപരമായും സാഹിത്വപരമായും അവൾക്ക് ത്വാഗിനിയുടെ രൂപം കൊടുത്ത് ആ സാഹിത്യകൃതിയെ ഉന്നതിയിലെത്തിക്കാൻ എഴുത്തുകാർ പരിശ്രമിച്ചപ്പോൾ അത് ശരിയായ ജീവിതത്തിലും പകർത്തപ്പെട്ടു എന്നും ത്വാമനസ്ക്കയായി ജീവിക്കേണ്ടത് അവ ളാണെന്ന ചിന്താഗതി സമൂഹം കെട്ടിപ്പടുത്തു. എത്ര തെറ്റുകളെ നാം നട്ടുവളർത്തി വലുതാക്കുന്നു. ഈ ശരിയെ നമുക്ക് ഒന്ന് തൊടാൻ പോലും ധൈര്യമില്ല എന്നതാണ് സത്യം. ഭാഷാപരമായും നാം സ്ത്രീയെ വെറുതെ വിട്ടില്ല. സമൂഹം വേശ്വ, വിധവ എന്നീ പദങ്ങൾ അവൾക്ക് മാത്രമായി മാറ്റിവെയ്ക്കുകയാണ് ചെയ്ത ത്. ഈ രണ്ട് കാര്യത്തിലും സാമൂഹ്യനീതി പുരുഷന്റെ പക്ഷ ത്താണ്. മതപരമായും സ്ത്രീ നിൽക്കുന്നിടത്തുനിന്ന് ഒരടിയോളം മുന്നോട്ടു പോയിട്ടില്ല. എല്ലാ പ്രാർത്ഥനകളിലും പ്രാതിനിധ്വസ്വ ഭാവം സ്ത്രീക്കാണെങ്കിലും മതനേതാക്കൻമാർ എല്ലാംതന്നെ പുരുഷവർഗ്ഗരാണ്. അടിച്ചേൽപ്പിക്കാത്ത ഒരധാർമ്മികത ഒച്ചിനെ പോലെ നമ്മുടെ വഴികളിലൊക്കെ ഇഴഞ്ഞുനീങ്ങുന്നുണ്ട്.
വീടിന്റെ വ്യാകരണം സ്വയം നടത്തി അതിന്റെ അപ്പുറത്തുള്ള ലോകത്തെ പരിചയപ്പെടുത്താതെ ജീവിപ്പിച്ച് അധികാരവർഗ്ഗ ത്തിന്റെ ബുദ്ധികൊണ്ട് അവരെ ഉപയോഗിച്ച് ജീവിക്കുന്ന രീതി കൾ വളരെ വേദനാജനകമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ പുരാ തനകാലംതൊട്ട് സ്ത്രീ പരിശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവളെ നിന്നിടത്ത് നിറുത്തി തനിക്ക് പാകപ്പെട്ട രീതിയിൽ വളർത്തി തന്റെ ശരീരത്തിന്റെ പരിചാരികയാക്കി മാറ്റുന്ന സ്വഭാവം പണ്ടേയുള്ളതാണ്. അതാണ് വേദനാജനകം.