Kerala Plus One Malayalam Question Paper March 2023 with Answers

Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf March 2023 to improve time management during exams.

Kerala Plus One Malayalam Previous Year Question Paper March 2023

Time: 2½ Hours
Total Score: 80 Marks

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിനു ഉചി തമായ രണ്ടു ഉത്തരം വീതം തിരഞ്ഞെടുത്തുഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 1.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘സന്ദർശനം’ എന്ന കവിതയിൽ “മിഴികളിൽ നഷ്ടപ്പെടുക” എന്ന പ്രയോഗം കൊണ്ട് കവി അർത്ഥമാക്കുന്ന രണ്ടു ആശയങ്ങൾ കണ്ടെത്തുക.
• പരസ്പരം കണ്ണുകളിൽ നോക്കിയിരിക്കുമ്പോൾ പ്രണയികൾ അവരുടെ വേദനകൾ മറന്നുപോകുന്നു.
• സന്ധ്യയായതുകൊണ്ട് ഒന്നും കാണാൻ കഴിയുന്നില്ല.
• വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ആന്തരിക ഭാവം പരസ്പരം ഉൾക്കൊള്ളുന്നു.
• പ്രണയികളുടെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു.
Answer:
• പരസ്പരം കണ്ണുകളിൽ നോക്കിയിരിക്കുമ്പോൾ പ്രണയികൾ അവരുടെ വേദനകൾ മറന്നുപോകുന്നു.
• വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ആന്തരിക ഭാവം പരസ്പരം ഉൾക്കൊള്ളുന്നു.

Question 2.
“ഓർമ്മയുടെ ഞരമ്പ്” എന്ന് കഥയിൽ സ്വാതന്ത്ര്യസമര ചരിത്ര വുമായി ബന്ധപ്പെട്ട് കടന്നുവരുന്ന രണ്ടു പരാമർശങ്ങൾ കണ്ട ഞുക.
• പെണ്ണായാൽ ചോറും കറിം വെക്കണം, പെറണം.
• ആദ്യത്തെ കഥ എഴുതുന്ന കാലത്ത് ഭർത്താവ് ജയിലിലായി രുന്നു.
• ഇവിടുത്തെയാളുടെ ഇഷ്ടം പോലാവട്ടെ, എന്തിനാ വെറുതെ ഒരു കലശൽ
• വള്ളത്തോൾ വന്ന ഒരു സമ്മേളനമുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ്.
Answer:
• ആദ്യത്തെ കഥ എഴുതുന്ന കാലത്ത് ഭർത്താവ് ജയിലിലായി രുന്നു.
• വള്ളത്തോൾ വന്ന ഒരു സമ്മേളനമുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ്.

Question 3.
“കായലരികത്ത്” എന്ന സിനിമാഗാനത്തിലെ നാടൻ പ്രയോഗ ത്തിന് രണ്ടു ഉദാഹരണങ്ങൾ എടുത്തെഴുതുക.
• കുറിയെടുക്കുമ്പോൾ നറുക്കിനു ചേർക്കാനുള്ള അപേക്ഷ.
• മുസ്ലിം ജീവിത പശ്ചാത്തലം.
• എരിയും വെയിലത്ത് കയിലും കുത്തി നടക്കുക.
• നാടോടി ജീവിതത്തിന്റെ ഭാഗം.
Answer:
• കുറിയെടുക്കുമ്പോൾ നറുക്കിനു ചേർക്കാനുള്ള അപേക്ഷ.
• എരിയും വെയിലത്ത് കയിലും കുത്തി നടക്കുക.

Question 4.
ബാബു കാമ്പ്രത്ത് സംവിധാനം ചെയ്ത ‘കൈപ്പാട്’ എന്ന ഡോക്യുമെന്ററി നേടിയ രണ്ടു പുരസ്കാരങ്ങൾ എഴുതുക.
• മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള വസുധ പുരസ്കാരം.
• 2010 ലെ ദേശീയ ടെലിവിഷൻ പുരസ്കാരം.
• 2010 ലെ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുര സ്കാരം.
• വാതാവരൺ പരിസ്ഥിതി ചലിച്ചിത്രോത്സവ പുരസ്കാരം.
Answer:
• മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള വസുധ പുരസ്കാരം.
• 2010 – ലെ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുര സ്കാരം.
• വാതാവരൺ പരിസ്ഥിതി ചലിച്ചിത്രോത്സവ പുരസ്കാരം.

Question 5.
അമ്മയുടെ സ്നേഹവാത്സല്യങ്ങൾ ആവോളം പകർന്നു കിട്ടിയ ശ്രീകൃഷ്ണന് ആ വൈകാരിക മുഹൂർത്തങ്ങൾ മറക്കുവാനു ഇതല്ല. രണ്ടു സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടുക.
• കാളിന്ദി തീരത്തെക്കാനനം തന്നിലെക്കായ്കനികൾ തിന്നത്.
• അമ്മ പാൽ വെണ്ണ നൽകിയത്.
• കൂട്ടുകാരുമൊത്തുള്ള ലീലകളെപ്പറ്റിയോർത്തത്.
• പിള്ളാരെ നുള്ളിയതിന് അമ്മ പീലികൊണ്ടടിച്ചത്.
Answer:
• അമ്മ പാൽ വെണ്ണ നൽകിയത്.
• പിള്ളാരെ നുള്ളിയതിന് അമ്മ പീലികൊണ്ടടിച്ചത്.

Kerala Plus One Malayalam Question Paper March 2023 with Answers

Question 6.
ആറ്റൂർ രവിവർമ്മയുടെ ‘സംക്രമണം’ എന്ന് കവിതയിലെ സ്ത്രീയുടെ പ്രത്യേകതകളായി വരുന്ന രണ്ടു വിശേഷണങ്ങൾ എഴുതുക.
• നടന്നിട്ടും പുറപ്പെട്ടേടത്തു തന്നെ നിന്നുപോയവൾ
• ഉയർന്ന വിദ്യാഭ്വാസം ലഭിച്ചവൾ
• നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും ഉണരാത്തവർ
• ഭരണ സ്ഥാപനങ്ങളിൽ വർധിച്ച പങ്കാളിത്തമുള്ളവൾ
Answer:
• നടന്നിട്ടും പുറപ്പെട്ടേടത്തു തന്നെ നിന്നുപോയവൾ
• നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും ഉണരാത്തവൾ

7 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യങ്ങളിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 7.
‘വേരുകൾ നഷ്ടപ്പെടുത്തുന്നവർ’ എന്ന പാഠഭാഗത്ത് മരം മനു ഷ്വഭാവം കൈവരിക്കുന്നുണ്ട്. രണ്ടു ഉദാഹരണങ്ങൾ കണ്ട ത്തുക.
മാതൃക : ഇലകൾ പുനർജന്മം പ്രാപിക്കുന്നത്.
(1)
(2)
Answer:

  • നിലം പതിക്കുന്നതിന് മുമ്പ് ഒപ്പം വളർന്ന മരങ്ങളെ അവ സാനമായി നോക്കുന്നത്.
  • പാറയെ ആലിംഗനം ചെയ്തു നിൽക്കുന്നത്.

Question 8.
‘കൈപ്പാട്’ കേൾക്കുന്നുണ്ടോ? എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രമേ യങ്ങളിലെ രണ്ടു സമാനതകൾ കണ്ടെത്തുക.
Answer:

  • പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത
  • ആരും കാണാതെ ശ്രദ്ധിക്കാത്ത കാര്യങ്ങൾ

Question 9.
“അരുളിലില്ലാത്തവനെ മനുഷ്യനായി കരുതുവാൻ വച്ച്” ആശയം ശ്രീനാരായണഗുരു വർണിക്കുന്നതെങ്ങനെ?
Answer:

  • മരുഭൂമിയിലെ ജലപ്രവാഹം
  • നിഷ്ഫലമായ പുഷ്പം

Question 10.
‘പീലിക്കണ്ണുകൾ’ എന്ന് പാഠഭാഗത്തിൽ ശ്രീകൃഷ്ണൻ ഓർത്തെ ടുക്കുന്ന കൂട്ടുകാരുമൊത്തുള്ള ബാല്യകാല നുഭവങ്ങൾ രണ്ണം എഴുതുക.
Answer:

  • കാളിന്ദി നദീതീരത്തിലെ കാനനങ്ങളിലെ കായ്കൾ തിന്നത്.
  • കൂട്ടുകാരുമൊത്തുള്ള ലീലകൾ, കുസൃതിതരങ്ങൾ

Kerala Plus One Malayalam Question Paper March 2023 with Answers

11 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് അര പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ വീതം. (6 × 4 = 24)

Question 11.
സമൂഹത്തെ ഗുണപരമായി പരിവർത്തിപ്പിക്കാനുളള ശ്രമങ്ങളിൽ ഏർപ്പെടുന്നവരെയാണ് ചരിത്രം ഓർത്തുവയ്ക്കുന്നത്. ‘ജോനാ ഥൻ’ എന്ന കടൽ കാക്കയുടെ ജീവിതവുമായി ഈ ആശയത്തി നുള്ള ബന്ധം വ്യക്തമാക്കുന്ന കുറിപ്പ് തയ്യാറാക്കുക.
Answer:
ജോനാഥൻ’ എന്ന കടൽ കാക്ക തന്റെ കർമ്മം കൊണ്ട് പ്രതിബ ന്ധങ്ങളെ തരണം ചെയ്യാൻ സന്നദ്ധനായവനാണ്. ജോനാഥൻ അതുവരെ നിലനിന്നിരുന്ന കടൽകാക്കയുടെ ജീവിതചിന്താഗ തിയെ വിലയിരുത്തുകയും പുതിയ കണ്ടെത്തലുകളുടെ സാധ്യ തകളെ മനസ്സിലാക്കുകയും ചെയ്തു. ആയിരം കൊല്ലം മീന്തല കളുടെ മീതെ പരക്കം പാഞ്ഞ് മരിക്കരുത് എന്ന്, ജോനാഥൻ മനസ്സിലുറപ്പിക്കുന്നു. നമുക്ക് ജീവിക്കണമെന്നും, അത് ന്യായമായ അവകാശമാണെന്ന് അതിൽ വിജയവും സ്വാതന്ത്ര്യവുമുണ്ടെന്നും ജോനാഥന്റെ കണ്ടെത്തൽ പ്രചോദനത്തോടെയാണ് വായനക്കാ രിൽ എത്തുന്നത്. ജോനാഥൻ എന്ന സങ്കൽപ്പത്തിന് നൂറുകണ ക്കിന് മഹാന്മാരുടെ ജീവിതവിജയത്തിന്റെ വഴികളുടെ സ്വാഭാവം ദർശിക്കാം. വിജയിയുടെ ശക്തി ലക്ഷ്യത്തിലേക്കുള്ള തീക്ഷണ മായ ആഗ്രഹമാണെന്ന് ഈ നോവൽ നിശബ്ദമായി ഘോഷിക്കു ന്നുണ്ട്. കിലോമീറ്ററിൽ ആയിരം മൈൽ വേഗതയിൽ പറക്കു മ്പോൾ പ്രാപ്പിടിയന്റെ പോലെ തന്റെ ചിറകുകൾ ഒതുക്കിവെ യ്ക്കാൻ ജോനാഥൻ മടികാണിക്കുന്നില്ല. അനാവശ്യമായ ദുരഭി മാനം അയാളെ അലട്ടാത്തതിൽ നമുക്ക് സന്തോഷം കാണാം.

ഭാവനയ്ക്ക് അത്ഭുതവും അനന്തവുമായ ഇടങ്ങൾ നൽകിയാണ് ജോനാഥൻ പറന്ന് ഉയരുന്നത്. മറ്റു കടൽകാക്കകളെപ്പോലെ താണു പറന്ന് എന്ന വാചകത്തോടു കൂടി ജോനാഥന്റെ ജീവിത ലക്ഷ്യം സാധാരണക്കാരിൽ നിന്നും വ്യത്യസ്തമാണെന്ന് വായന ക്കാരന് മനസ്സിലാക്കുന്നു. അയാൾ തന്റെ മാനസിക നിലവാ രത്തെ തോൽവിയുടെ വക്കിൽ നിന്ന് വിജയത്തിന്റെ പാതയി ലേയ്ക്ക് മാറ്റി പാർപ്പിക്കുകയും ചെയ്യുന്നു. വിജയത്തിലുളള അവന്റെ ആത്മവിശ്വാസമാണ് ഇരുട്ടിനെ കീറിമുറിച്ച് പ്രതിസന്ധി കളെ തരണം ചെയ്യാനും കൂടുതൽ ദൂരയേക്ക് പറക്കാനും അവന് ശക്തി നൽകുന്നത്. ഇത്തിരിപോന്ന ജീവിതത്തിൽ നി എന്തിനാണ് മാനവും മര്യാദയും കളഞ്ഞുകുളിക്കുന്നത് എന്ന മുതിർന്ന കാക്കകളുടെ ചോദ്യത്തിനു മറുപടിയാണ് ജോനാഥന്റെ ജീവിതം. സത്വത്തിൽ ജോനാഥൻ എന്ന കടൽകാക്ക ആവേശത്തോടെ ഉയർന്ന് പറക്കുമ്പോഴൊക്കെ നേടാൻ ആ ഹിച്ച് സ്വാതന്ത്ര്യവും ജീവിതവും വളരെ പ്രചോദനാത്മകമാണ്. വായനക്കാരൻ തന്റെ ജീവിത ബലഹീനതകളെ മറക്കുകയും ലക്ഷ്യത്തിന്റെ മാർഗ്ഗങ്ങളെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു.

Question 12.
‘ചെറുതുകളുടെ അതിജീവനമാണ് ടി.പി. രാജീവന്റെ ‘മത്സ്യം എന്ന് കവിത മുന്നോട്ടു വയ്ക്കുന്ന ആശയം. പാഠഭാഗത്തെ മുൻനിർത്തി വിശദീകരിക്കുക.
Answer:
ഏതൊരു ജീവിയും തന്റെ പരിസരവും ജീവിതവും സമരസ പെടുത്തി മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നു. ജീവിതാസ ക്തിയാണ് പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷവും സംതൃപ്തിയും നേടുവാൻ ജീവിയെ പ്രേരിപ്പിക്കുന്നത്.

എല്ലാ ജീവിയും ഓരോ പ്രശ്നങ്ങളെ പരിഹരിച്ച് സംതൃപ്തി നേടു ന്നു. പ്ലഷർ പ്രിൻസിപ്പളിന് വിധേയമാണ്. ജീവിതം കൈനീട്ടിത്ത രുന്നവയെയെല്ലാം സ്വീകരിക്കുവാനും അവ സ്വീകരിക്കുവാനും അത് ജാഗരൂകമാണ്.

ടി.പി. രാജീവിന്റെ മത്സ്യം വ്യതിരിക്തമായ വഴി തെരഞ്ഞെടുത്തു. മത്സ്യത്തിന്റെ അതിജീവനം അതിന്റെ നിലനിൽപ്പിന്റേതായിരുന്നു. അതിന്റെ ജീവിതസാഹചര്യങ്ങൾത്തന്നെ അതിനെ ദഹിപ്പിക്കുന്ന ദാരുണമായ പതനമാണ് നാം കാവ്യാവസാനത്തിൽ കാണുന്നത്. ഇന്നത്തെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്നതിന് മുമ്പ് മത്സ്യത്തിന്റെ അതിജീവന സാഹചര്യങ്ങളോടായിരുന്നില്ല. തന്നെ ഇരയാക്കുന്നവരോടാണ് അത് പൊരുതിയത്.

ടി.പി. രാജീവന്റെ മത്സ്യം അതിജീവനത്തിന്റെ രണ്ട് തലങ്ങൾ മറി കടക്കുവാൻ ശ്രമിക്കുന്നു. അത് കടൽത്തിരയോട് പൊരുതി നിന്നത് അതിന്റെ ചെറുരൂപത്തിന്റേതായ പരിമിതികൾക്കൊണ്ടാ ണ്. വേലിയേറ്റത്തിൽ ഏറ്റവും മുകളിലും വേലിയിറക്കത്തിൽ ഏറ്റവും താഴെ രഹസ്യങ്ങൾക്കടിയിലും, അത് കഴിഞ്ഞപ്പോൾ ഈ കടൽത്തിരകൾക്ക് പുതു അർത്ഥങ്ങൾ ലഭിക്കുന്നു. ഇവിടെ കടൽത്തിരകൾ വെറും ജലപ്രവാഹമല്ല, പകരം ചില പുതിയ ഘട്ടങ്ങൾ, പുതിയ ഉണർവുകൾ, സാംസ്ക്കാരികമായും സാമൂ ഹ്യമായും ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ എന്നിവയാണ്. അത് പുതിയ രാഷ്ട്രീയമാകാം. പ്രത്യയശാസ്ത്രമാകാം. ഏതായാലും മത്സ്യത്തിന്റെ പൊരുതൽ നിലനിൽക്കുന്നതിനോടോ നിലനിൽക്കേ അതിനോടോ ആയിരുന്നു. അത് കടലിലെ ഒഴുക്കിനു നേരെയോ ഒഴുക്കിനെതിരേയോ ആയിരുന്നു.

തിരകളിൽ പെടുക എന്നതാണ് മത്സ്യങ്ങളുടെ ജീവിതം. തിര പോകുന്ന ഒഴുക്കിൽ മത്സ്യവും പോകുന്നു. വേലിയേറ്റത്തിലും വേലിയിറക്കത്തിലും. മത്സ്യത്തിന് അതിശയകരമായ ഒന്നും ചെയ്യാ നാവില്ല. പക്ഷെ ഈ ചെറുമത്സ്യം അവിടെയും തന്റെ വ്യതിരിക്ത ത, വ്യക്തിത്വം സൂക്ഷിക്കുന്നു. സമൂഹത്തിലെ വേലിയേറ്റങ്ങളിൽ അതേറ്റവും തലപ്പത്താണ്. എല്ലാ കൊടികൾക്കും മീതെയാണ്. വേലിയിറക്കങ്ങളിൽ എല്ലാ രഹസ്യങ്ങൾക്കും അടിയിൽ മൗനി യാണത്. വേലിയേറ്റത്തിന്റെ ശബ്ദലോകവും വേലിയിറക്കത്തിന്റെ നിശ്ശബ്ദതയും മത്സ്യത്തിന്റെ അതിജീവനം സാധ്യമാക്കുന്നു. ചില പ്രതിബദ്ധങ്ങൾ ഈ ചെറു മത്സ്യത്തിനുണ്ട്.

തുടർന്ന് മത്സ്യത്തിന്റെ ആയോന്നതിയുടെ ദൃശ്യങ്ങളാണ് കാണുന്നത്. അവനൊരു ഇരയായി മാറുന്നില്ല. വലക്കണ്ണിക്ക് അവന ക്കാൾ ചെറുതായി ഇരപിടിക്കാനാകുന്നില്ല. ചൂണ്ടക്കൊളുത്തു കൾക്ക് അവനെ കുരുക്കാനായുള്ള വളച്ചിൽ കിട്ടുന്നില്ല. വായ്ത്തലകൾക്ക് അവന്റെ വേഗവും കിട്ടുന്നില്ല. ഇതെന്താണ് സൂചിപ്പിക്കുന്നത് ? ഈ ചെറുമത്സ്യത്തെ വേട്ടയാടുന്ന സമൂഹ ത്തിന് ഇതിനെ കൊരുത്തെടുക്കുവാനുള്ള ഉപായമൊന്നും ലഭി ച്ചിട്ടില്ല. മത്സ്യത്തിന്റെ ചെറുരൂപവും അതിന്റെ വളവും വേഗവും അതിനെ നിലനിർത്തുന്നു.

തുടർന്ന് കാണുന്നത് കച്ചവടത്തിന്റേയും കാലവ്യതിയാനങ്ങളു ടേയും മഹത്വവൽക്കരിക്കുന്ന കഥകളുടേയും ലോകത്ത് മത്സ്യം പൊരുതുന്നതാണ്. പരുന്തിന് കാണുവാൻ പോലും കഴിയുന്നി ല്ല. ഉപ്പളങ്ങളിൽ അകപ്പെടുന്നില്ല. മഞ്ഞുധ്രുവങ്ങൾ നിസ്സഹായ മാകുന്നു. ഒരു കഥയിലും അവൻ പിടികൊടുക്കുന്നില്ല. ഒരു ചന്തയിലും നാണംകെട്ട് വിൽപ്പന വസ്തുവായില്ല. ഒരു കാഴ്ച ബംഗ്ലാവിലും കാഴ്ചവസ്തുവായില്ല. ഈ മത്സ്യത്തിന്റെ ആത്മാ ന്നതിയും അഭിമാനവും മത്സ്യത്തെ വേറിട്ടതാക്കുന്നു.

ഇങ്ങനെ മത്സ്യത്തിന്റെ സ്വത്വബോധത്തെ തകർക്കുവാൻ കഴി യാത്ത ഒരു ലോകമാണ് നാം കാണുന്നത്. മത്സ്യത്തിന്റെ നിരന്തര മായ പൊരുതലാണ് മത്സ്യത്തിന്റെ കരുത്ത്. ചെറിയതായിരിക്കു ന്നതിന്റെ നിസ്സാരതയാണ് മത്സ്യത്തിന്റെ പൊരുതലിന് ശക്തിപക രുന്നത്.

മത്സ്യത്തിന്റെ പൊരുതൽ അവസാനിക്കുന്ന ഒരു ഘട്ടം കൂടി നാം കാണുന്നു. അതിലാണ് പൊരുതുന്ന മത്സ്യത്തിന്റെ അതിജീവന ത്തിന്റെ യഥാർത്ഥ രൂപം കാണുന്നത്.

മത്സ്യം പിന്നെയും പൊരുതുന്നത് സത്യമറിയാതെയാണ്. തന്റെ വേഗതയെ മറികടക്കുന്ന ഒരു വായ്ത്തലയും വേട്ടയാടുന്നവ രുടെ കൈവശമില്ല. പക്ഷേ, മത്സ്യത്തിന്റെ വേഗതയെ മറികട ക്കുന്ന ഒന്ന് അതിന്റെ ജീവസാഹചര്യത്തിന് സംഭവിച്ചിരിക്കുന്നു. അത് ജീവിക്കുന്ന കടൽ മുഴുവൻ ദഹിക്കുകയാണ്. അത് അറി യാതെ വീണ്ടും ചുട്ടുപഴുത്ത സൂചിപ്പൊട്ട് പോലെ പായുന്ന മത്സ്യം അതിജീവനത്തിന്റെ ശക്തമായ പ്രതീകമാണ്.

ഈ കവിതക്ക് ബിംബങ്ങളുടെ ഭാഷയില്ല. മത്സ്യമെന്ന പ്രതി കത്തെ ആവിഷ്ക്കരിക്കുന്ന ശക്തമായ കവിതയാണ്. മഹാഭാര തത്തിലെ സംഘർഷങ്ങൾ ഇന്നിന്റെ കുടുംബ, രാഷ്ട്രീയ പശ്ചാ ലങ്ങളെ വിവരിക്കുവാൻ സാധ്യമാകുന്ന പ്രതീകമാകുന്നതു പോലെയാണ് ഈ കവിതയിലെ മത്സ്യം. ഇത് ഒരു പ്രതീകമാണ്. അതിജീവനത്തിന്റെ പ്രതീകം.

സാധാരണ ജീവിതത്തിൽ സാധാരണ വ്യവഹാരത്തിൽ കാണുന്ന ഒരു പ്രതിഭാസം അതിന്റെ സ്വയമേയുള്ളതിൽ നിന്നും വ്യത്യസ്ത മായോ അതിൽ കൂടുതലായോ വ്യാപകമായി വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതീകമായി മാറുന്നു. ഇവ ഒരു രചനക്കകത്ത് സമഗ്രതയിൽ നിന്നുകൊണ്ട് അനേകം വസ്തുക്കളെ പ്രതിനി ധാനം ചെയ്യുമ്പോഴാണ് പ്രതീകമുണ്ടാകുന്നത്. ഇല്ലെങ്കിൽ അവ ബിംബങ്ങളാണ്. മത്സ്യം അതിജീവനത്തിന്റെ ജീവിതസാഹചര്യ ത്തിൽ തളരാതെ കാലാവസ്ഥയോടും പ്രതിലോമശക്തികളോടും അടരാടി വന്നു നിൽക്കുന്നത് വലിയൊരു തകർച്ചയിലാണ ങ്കിലും മത്സ്യം പൊരുതുകയാണ്. ഈ പൊരുതൽ ഒരു പ്രതീക മാണ്. അതിജീവനത്തിനായി ഏതൊരു വ്യക്തിയും പരിശ്രമിക്കു ന്നതിന്റെ പ്രതീകം.

മത്സ്യം കഴിയുന്ന കടൽ ദഹിച്ചതെന്തുകൊണ്ട് എന്നതിന്റെ ഉത്തരം മത്സ്യത്തെ പിടിക്കുവാൻ വരുന്നവരുടെ ദൃശ്യങ്ങളിലുണ്ട്. ഉപ്പള്ള ങ്ങളും ചന്തകളും കാഴ്ചാലയങ്ങളും വലക്കണ്ണികളും ചുണ്ട ക്കൊളത്തുകളും ആണ് കടലിന്റെ രക്തത്തെ ഭ്രാന്തുപിടിപ്പിക്കു ന്നത്. അതിന് എതിരായി നിൽക്കുന്നതാണ് മത്സ്യത്തിന്റെ പൊരുതൽ.

Question 13.
ജനപ്രിയ സിനിമകൾ നിർവഹിക്കുന്ന ധർമ്മത്തെക്കുറിച്ച് ഒ കെ. ജോണി “സിനിമയും സമൂഹവും” എന്ന ലേഖനത്തിൽ അവത രിപ്പിക്കുന്ന നിരീക്ഷണങ്ങൾ കണ്ടെത്തി അവതരിപ്പിക്കുക.
Answer:
സാധാരണ മനുഷ്യരുടെ ജീവിതവുമായി അത്രയൊന്നും ബന്ധ മില്ലാത്തതാണ് ജനപ്രിയ സിനിമകൾ. പ്രേക്ഷകർക്ക് ജീവിതത്തിൽ സാക്ഷാത്കരിക്കാനാവാത്ത അഭിലാക്ഷങ്ങളെ തൃപ്തിപ്പെടുത്തു കയാണ് ജനപ്രിയസിനിമകൾ ചെയ്യുന്നത്. സമൂഹത്തിലെ പ്രബ ലമായ താല്പര്യങ്ങളെ കൂടി ജനപ്രിയസിനിമകൾ വെളിപ്പെടുത്തു ന്നു. അതുകൊണ്ടുതന്നെ അവയെക്കുറിച്ചുള്ള പഠനം സമൂഹ ത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാണ്. സമുഹത്തിന്റെ അട ക്കിവച്ച വികാരങ്ങൾ, ആഗ്രഹങ്ങൾ എന്നിവ ഇത്തരം പഠനങ്ങ ളിലൂടെ കണ്ടെത്താൻ കഴിയും. അത്തരം സമൂഹവിരുദ്ധമായ സൂചനകൾ കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യേണ്ടത് സാമൂഹികമായ ഉത്തരവാദിത്വമാണ്. അതുപോലെ ജനപ്രിയസി നിമകളെ അപഗ്രഥിക്കുന്നതിലൂടെ അവയുടെ വിപണന തന്ത്ര ങ്ങളെക്കുറിച്ചും ജനപ്രിയമാക്കാൻ ചേർന്ന ചേരുവകളെക്കു റിച്ചും ശരിയായ ധാരണം ലഭിക്കും. ജനപ്രിയ സിനിമകളെ അപ ഗ്രഥിക്കണമെന്ന് ലേഖകൻ പറയുന്നത് ഇതൊക്കെക്കൊണ്ടാണ്.

Kerala Plus One Malayalam Question Paper March 2023 with Answers

Question 14.
“അർത്ഥമുള്ളത് കവിതയല്ല; അർത്ഥത്തിനപ്പുറമുള്ളതാണു് കവിത” ഈ ആശയത്തെ എം.എൻ. വിജയൻ എപ്രകാരമാണ് അവ തരിപ്പിക്കുന്നത്. ഉദാഹരണ സഹിതം വ്യക്തമാക്കുക.
Answer:
കവിതയ്ക്കു മാത്രം കഴിയുന്ന ഒന്നാണ് അനേകാർത്ഥങ്ങളെ ഒരേ സമയം ജനിപ്പിയ്ക്കൽ എടുക്കുമ്പോൾ ഒന്ന്, തൊടുമ്പോൾ പത്ത് കൊള്ളുമ്പോൾ നൂറ് എന്ന രീതിയിൽ അർത്ഥോല്പാദ നം, ആസ്വാദക മനസ്സിന്റെ വ്യാപ്തിക്കനുസരിച്ച് ഇങ്ങനെ വർദ്ധി ക്കും. ‘തുലിക’ എന്നത് ഒരൊറ്റ പദമാണ്. പക്ഷേ ആ വാക്ക് ജനി പ്പിക്കുന്നത് അർത്ഥസാഗരത്തെയാണ്. ഇങ്ങനെ പശ്ചാത്തലമനു സരിച്ച്, കാലഘട്ടങ്ങൾക്കനുസൃതമായി, അർത്ഥത്തെയും ഭാവ ത്തയും വ്യത്യസ്തമാക്കാൻ കവിതയ്ക്കു സാധിക്കുന്നു. കുഞ്ചൻ നമ്പ്യാർക്ക് ‘വാഴക്കുല’ രത്നങ്ങളോട് സാമ്യ പ്പെടുത്താൻ കഴിയുന്നത്. രാജഭരണകാലത്തിന്റെ ശക്തമായ സ്വാധീനമുള്ള തുകൊണ്ടു കുടിയാണ്. രാജ സദസ്യനായ നമ്പ്യാർക്ക് ആ അമൂല്യമായ വസ്തുക്കളോടുള്ള ബന്ധം കവിത യിലെ ബിംബവൽക്കരണത്തിലും ശക്തമായ സ്വാധീനം ചെലുത്തി എന്നുസാരം.

Question 15.
മുഹ്യിദീൻ മാലയിൽ പ്രകീർത്തിക്കപ്പെടുന്ന സൂഫി ശ്രേഷ്ഠനായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ അപദാനങ്ങളിൽ ഏതെ ങ്കിലും രണ്ടെണ്ണം എഴുതുക.
Answer:
അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്. അഹങ്കാ രത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാതും പറിച്ചുകളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാ ണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്കന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കളഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചുകൊടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപത്തിൽ ജിന്നു കൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴങ്ങൾ ഇല്ലാത്ത കാലത്ത് പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ മരത്തിൽ കായ്ക്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്ന യാണ്.

Question 16.
“സംക്രമണം”എന്ന കവിതയിലെ സ്ത്രീയുടെ സാമൂഹികാവ സ്ഥയെ വിവരിക്കാൻ കുറ്റിച്ചൂല്, നാഷ്, ഞണുങ്ങിയ വക്കുള്ള കഞ്ഞിപ്പാത്രം, ഒരട്ടിമണ്ണ് എന്നീ പ്രയോഗങ്ങൾ എൽ ത്തോളം സഹായകമായിട്ടുണ്ടെന്ന് വിലയിരുത്തുക.
Answer:
സ്ത്രീ ജീവിതത്തെക്കുറിച്ച് കവികൾ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കാറുള്ളത്. പഴയകാലഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകൾ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരി ക്കുന്നു. അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യവും തുടച്ചുനീക്കപ്പെട്ട സ്വവ്യക്തിത്വവും വേദനാജനകമാണെന്ന് കണ്ടെത്തലായിരിക്കാം കവിതയിലേക്കും സ്ത്രീ വിഷയങ്ങൾ പടർന്നുകയറാൻ കാരണ മായത്. കാലാകാലങ്ങളിൽ വരുന്ന മാറ്റമൊന്നും സ്ത്രീയെ സംബ ന്ധിച്ച് വിഷയമല്ലാതിരിക്കുകയാണ്. അവളുടെ സുരക്ഷിതത്വവും സമൂഹനിതിയും ഇപ്പോഴും വെല്ലുവിളികളുയർത്തി നിലനിൽക്കു ന്നവയാണ്. നിയമപരമായി ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം അഭിപ്രായസ്വാതന്ത്ര്യം, ജോലി സ്വാതന്ത്ര്വം, പ്രവർത്തന സ്വാതന്ത്ര്യം ഇതെല്ലാം സ്ത്രീകൾക്ക് അനു വദിച്ച് കൊടുത്തിട്ടുണ്ട്.

എന്നാൽ വീട് എന്ന സാമൂഹ്വവ്യവസ്ഥ അവിടെ നിസ്വാർത്ഥ സേ വനത്തിന് യാതൊരു വേതന വ്യവസ്ഥയും വിലയും കൽപ്പിക്കു ന്നില്ല. കോടിക്കണക്കിന് ഇന്ത്യൻ ജനതയെ മൂല്യാധിഷ്ഠിതമായി വളർത്തുന്നതിൽ ഒരു കുടുംബം വഹിക്കുന്ന സ്ഥാനം വലുതാ ണ്. അതിൽ തന്നെ ഏറ്റവും ത്യാഗപൂർണ്ണമായ സ്ഥാനം വഹിക്കു ന്നത് സ്ത്രീയാണ്. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോ ഷങ്ങളും വേണ്ടെന്ന് വെച്ചാണ് അവൾ മക്കളോടൊപ്പം യാത്രയാ വുകയും അവരുടെ ക്ലേശങ്ങളിൽ താങ്ങാവുകയും ചെയ്യുന്നത്. എന്നാൽ ആ സ്ത്രീയെ ത്യാഗിനിയായ സ്ത്രീയെന്ന് വിളിച്ച് പുകഴ്ത്തി പാടാനല്ലാതെ അവൾക്ക് മികച്ച ജീവിതസാഹചര്യം ഒരു ക്കിക്കൊടുക്കാൻ വരെ ആ കുടുംബവ്യവസ്ഥ തയ്യാറാകുന്നില്ല. അലിഖിതമായ ഇത്തരം നിയമങ്ങൾ കൊണ്ടാവും, പല സാഹിത്യ കൃതികളിലും പരിഗണനാർഹമായ സ്ഥാനം സ്ത്രീക്ക് കൊടു ക്കുന്നത്.

അത്തരത്തിലുള്ള രണ്ട് കവിതകളുടെ താരതമ്യമാണ് ഇവിടെ. വീട് അമ്മയുടെ മിടുക്കിൽ നടക്കുമ്പോഴും അവളുടെ ആവശ്യവ സ്തുക്കൾ വളരെ നിസാരമാണ്. ഒരു കുറ്റിച്ചൂല് മണത്തോടു കൂടിയ നിലം തുടയ്ക്കുന്ന തുണി. എല്ലാവരാലും ഉപേക്ഷിക്ക പ്പെട്ട് വക്ക് ഞണുങ്ങിയ കത്തിപാത്രം എന്നാണ് ആറ്റൂരിന്റെ അഭി പ്രായത്തിൽ ഈ വീടിന്റെ വ്യാകരണത്തിൽ നിന്ന് രക്ഷപ്രാപിക്ക ണമെന്ന താക്കീതാണ് കവി നമ്മോട് പറയുന്നത്. അല്ലാതെ സഹ താപത്തിന്റെ അനാവശ്യ കണ്ണുനില്ല. സ്ത്രീകൾ നേടിയെടു ക്കേണ്ട വഴികളുടെ ശക്തികളെ കവി കാണിച്ചുതരുന്നു. യന്ത്രം പോലെയുള്ള ആ ആത്മാവിനെ അലറി മുന്നേറാൻ തയ്യാറുള്ള കടുവയിൽ വയ്ക്കണം. ശക്തവും ധീരതയുള്ള കാൽവെപ്പാണ് നൂലട്ടപോലെ ഇഴയുന്ന തണ ഭാവത്തേക്കാൾ സ്ത്രീയ്ക്ക് സുരക്ഷിതത്വമെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

സച്ചിദാനന്ദന്റെ കവിതയിലെ ഇതിവൃത്തവും ഇതിന് സമാനമാ യതാണ്. എന്റെ ജീവിതം സ്വന്തം താൽപര്യങ്ങളെ മറന്നു പോയിരിക്കുന്നു. അതിനാൽ എനിക്കുതന്നെ മനസ്സിലാക്കാൻ സാധിക്കാത്ത രൂപത്തെ അത് ദിനംപ്രതി ആവിഷ്ക്കരിച്ചുകൊ ണ്ടിരിക്കുകയാണ്. ഞാനാകുന്ന പാത്രത്തെ എത്ര കഴുകിയാലും, എന്റെ തനി സ്വത്വം പുറത്തുവരാൻ സാധിക്കാത്തവണ്ണം അത് നിറം കെട്ടും വികൃതവുമായിപ്പോയിരിക്കുന്നു. അതിന്റെയുള്ളിൽ ആരും കാണാതെ ഈ ഞാൻ ജീവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആർക്കും എപ്പോഴും ഇടിച്ചുകേറി എന്റെ രുചി കളെ എന്റേതല്ലാതാക്കാം. നിങ്ങളുടെ താൽപ്പര്യങ്ങൾക്കുവേണ്ടി മനസ്സിൽ അവയിട്ട് ഇടിച്ച് രൂപപ്പെടുത്തി നിങ്ങളുടേതായി കൊണ്ടുപോകാം. അപ്പോഴൊക്കെ ഞാൻ തേഞ്ഞുപോയ എന്റെ യാഥാർത്ഥ്യങ്ങളെ നിർന്നിമേഷയായി അനുഭവിക്കാൻ സാധി ക്കാതെ നിൽക്കുകയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും നിങ്ങളുടെ ഉച്ചിഷ്ടങ്ങളും ഏറ്റുവാങ്ങി ഞാനൊരു എച്ചിൽ കുമ്പാരമായിരി ക്കുന്നു. എങ്കിലും എത്ര മഴയത്തും പൊങ്ങിപ്പിരക്കാതെ നിൽക്കുന്ന കിണറാണ് ഞാൻ വേറെ ആർക്കുണ്ട് ഇത്രയും മനോ ധൈര്യം.

Question 17.
‘ശസ്ത്രക്രിയ’ എന്ന് കഥയിൽ അമ്മയ്ക്ക് മകനോടുള്ള വാത്സ ല്യം, മകന് അമ്മയോടുള്ള സ്നേഹം എന്നീ ഭാവങ്ങൾക്ക് കഥാ ഭാഗത്ത് നിന്ന് രണ്ടു ഉദാഹരണങ്ങൾ കണ്ടെത്തി കുറിപ്പ് തയ്യാറാ ക്കുക.
Answer:
പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടികാണി ക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി എന്ന കഥാകാരൻ ശസ്ത്രക്രിയ എന്ന കഥയിലൂടെ കടന്നുപോകുന്നത്. പ്രായമായ വരോട് സമൂഹം കാണിക്കുന്ന അവഗണനയും അസഹിഷ്ണു തയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലാണി ത്. പുതിയ കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവനായും സ്വീക രിക്കാതെ പഴയതിൽ നിന്ന് നവവൽക്കരിക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മയുടെ ഗർഭാശയ ശസ്ത്ര ക്രിയയോടു കൂടിയാണ് കഥ തുടങ്ങുന്നത്. ആ ശസ്ത്രക്രിയ ഒര ഇയിൽ ഉണ്ടാക്കുന്ന സ്വഭാവ മാറ്റങ്ങൾ കഥയിലൂടെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ താൽപര്യത്തിനായി സത്യം മാറ്റിവെയ്ക്കുന്ന കഥാകാരൻ അഭിനന്ദാർഹമായ സ്ഥാനം വായ നക്കാരന്റെ മനസ്സിൽ നേടിയെടുക്കുന്നു. വല്ലപ്പോഴും അവധിക്ക് വരുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കാൻ വ്യഗ്രതകാട്ടുന്ന മല യാളി സമൂഹത്തിന്റെ നേരെ ഒരു തിരുത്താണ് ശസ്ത്രക്രിയ എന്ന കഥ.

അമ്മ എന്ന യാഥാർത്ഥ്യം അനുഭവത്തിന്റെ തീഷ്ണതയാ ണെന്ന തിരിച്ചറിവ് ചിന്തോദ്ദീപകമാണ്. അവിടെ സകല സൗന്ദര്യ ശാസ്ത്രവും പകച്ചുനിൽക്കയാണ്. അമ്മയുടെ മകനായി സ്വയം മാറ്റത്തിന് വിധേയനാകുന്ന കഥാകാരൻ വ്യത്യസ്തമായ അനുഭൂതി തലങ്ങൾ അനുഭവിക്കുകയാണ്. അദ്ദേഹം ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം കണ്ടെത്തുന്ന ബാല്യകാലത്തേയ്ക്ക് ഊളിയിട്ടു മുന്നേറു ന്നു. പുൽക്കൊടിയിൽനിന്ന് മുത്തുതുള്ളികൾ ഇറ്റുന്നതുപോലെ യായിരുന്നു നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. സമയത്തിന് ഇങ്ങ നെയും ഒരു താളമുണ്ടോ? അമ്മയുടെ അരികിലേയ്ക്ക് തിരികെ യെത്തുന്ന കഥാകാരന്റെ രണ്ടാം ബാല്യമാണ് ഈ അനുഭവം. ഈ അനുഭവത്തിൽ ജീവിക്കുന്ന അയാൾ തന്റെ ജോലിപോലും വല്ലാ ത്തൊരു വച്ചുകെട്ടായി തനിക്ക് തോന്നിയെന്ന് പ്രകടിപ്പിക്കുമ്പോൾ കുഞ്ഞാകാനുള്ള സ്വാതന്ത്ര്യവും ഇഷ്ടവും ഇടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് തിരിച്ചറിയുകയാണ്. അതി ലൂടെ കഥ മുന്നേറുമ്പോൾ കഥാകാരനും വായനക്കാരനും അൽപനേരത്തേയ്ക്കെങ്കിലും ശസ്ത്രക്രിയയുടെ കാര്യം വിസ്മ രിക്കുന്നു.

പെട്ടെന്ന് മറഞ്ഞുപോയ ഒരു കാര്യം ഓർമ്മപ്പെടുത്തു ന്നപോലെയാണ് കഥാകാരൻ ‘വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തേക്കണഞ്ഞത്’ എന്ന വാചകത്തോടെ കഥയി ലേയ്ക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. അമ്മയെ ഓപ്പറേഷന് കിടത്തുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാൻ ഹെപ്പോക്രാറ്റ സിന്റെ ഫോട്ടോയിൽ ആലേഖനം ചെയ്ത വചനങ്ങൾ മനസ്സിൽ യാന്ത്രികമായി ഉരുവിടുമ്പോൾ ശസ്ത്രക്രിയയ്ക്ക് മുൻപ് അമ്മയും ഓപ്പറേഷൻ സമയത്ത് മകനും സ്വന്തം മാനസിക രക്ഷയ്ക്ക് രണ്ടു തരം സങ്കേതങ്ങളിൽ അഭയം തേടുന്നതായി കാണാം. എന്നാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു. ഗർഭധാരണ അറ മുറിഞ്ഞുവീണപ്പോൾ താൻ ഒരുകാ ലത്ത് കിടന്ന് തനിക്ക് സംരക്ഷണം നൽകിയ ഒരിടമാണെന്ന ചിന്ത വായനക്കാർക്ക് അദ്ദേഹം നൽകി. ഓപ്പറേഷനുശേഷം വേദന മുക്തയായ അമ്മ മകനെ സ്നേഹപൂർവ്വം നോക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അനേകം സാധ്യതകൾ വരികൾക്കിടയിൽ ഒളിഞ്ഞ് അർത്ഥം വിതറുന്ന കഥയാണിത്.

അമ്മ എന്ന അത്ഭുത പ്രതിഭാസത്തെ സ്നേഹവും അത്ഭുതവു മായ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ശസ്ത്രക്രിയ എന്ന കഥയിലൂടെ കഥാനായകൻ, ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ് റേഷനാണെന്ന് പറഞ്ഞതോടുകൂടി അമ്മയിൽ വല്ലാത്തൊരു വ്യതിയാനമാണ് കഥാനായകൻ കാണുന്നത്. ആധിയോ ആശ കയോ ഒന്നുമില്ലാതെ സാന്ദ്രമായ മുഖം. തന്നെ കാണേണ്ട താമസം ആ ഇമകൾ നിർന്നിമേഷമാകുന്നുവെന്ന് കഥാകാരൻ കണ്ടെത്തു ന്നു. സ്മരണകൾ എത്ര അടർത്തി നോക്കിയാലും ഇത്രയധികം സമയം തന്നെ നോക്കി നിന്ന അതെ കണ്ടെത്താനായി അയാൾക്ക് സാധിച്ചില്ല. എന്നാൽ മുടി നരച്ച ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുകയാണ് അമ്മ അമ്മയുടെ ഓപ്പറേഷന് വെറും സർജിക്കലായ ഉള്ളടക്കമല്ല ഉള്ളത്.

അതിന് ആന്തരികമായ പല ഒരുക്കങ്ങളും സംഭവിക്കു ന്നുണ്ടെന്ന് കഥാകാരൻ മനസ്സിലാക്കി തുടങ്ങുന്നത് ഇതോടുകൂ ടിയാണ്. ഓപ്പറേഷന്റെ ദിവസം അടുക്കുംതോറും അമ്മ കുടു തൽ കൂടുതൽ തരളിതയാവുകയാണ്. മകനല്ലാതെ വേറാരും അമ്മയുടെ ലോകത്തില്ല. മകനാകട്ടെ നാൾക്കുനാൾ വളരെ ചെറുപ്പമായതു പോലെയാണ് അമ്മയ്ക്ക് തോന്നുന്നത് ആ മാന സികാവസ്ഥയിലേയ്ക്ക് മാറാൻ മകൻ തയ്യാറാകുന്നതോടെയാണ് കഥ മുന്നോട്ടുപോകുന്നത്. കുളിക്കാൻ തോർത്തെടുത്തുകൊണ്ട് വരുന്നതും കുളികഴിയുമ്പോൾ തലയിൽ വെള്ളം നല്ലോണം പോയിട്ടില്ല. ഇങ്ങോട്ടു കാണിച്ചോ ഞാൻ തോർത്തി തരും, എന്നിങ്ങനെ പറയുന്നിടത്തൊക്കെ ആ ഉചിതഭാവം ഉൾക്കൊ ള്ളുന്നതായി വായനക്കാർക്ക് അനുഭവപ്പെടുന്നു.

ദുർബലമായ എതിർപ്പോടുകൂടി അമ്മയ്ക്ക് വഴങ്ങുന്ന സുഖം അനുഭവിക്കു മ്പോഴാണ് കഥാകാരൻ ബാല്യത്തിന്റെ സുഖവും അമ്മ മനസ്സിന്റെ താളവും സുഖവും അനുഭവിച്ച് തീർക്കുന്നത്. അമ്മയ്ക്ക് തന്റെ മേലുള്ള അവകാശത്തിന് ജനനത്തിനേക്കാളും മുമ്പുള്ള അവ സ്ഥ വരെയുണ്ടെന്ന ധാരണയിലാണ് കഥാകാരൻ അമ്മയ്ക്ക് മുൻപിൽ നിൽക്കുന്നത്. രാത്രിയിൽ അമ്മയുടെ അരികത്ത് കിട ക്കുമ്പോഴാണ് അസ്ഥികൾ പോലെ ശുഷ്കമായ ആ വിരലുകൾ തന്റെ മുടിയിഴകളിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾ അറി യുന്നത്. അപ്പോൾ മാത്രമാണ് പുൽക്കൊടിയിൽനിന്ന് മഞ്ഞുതു ള്ളികൾ ഇറ്റുന്നതു പോലെയാണ് സമയം നീങ്ങുന്നതെന്ന് അയാൾ അറിയുന്നത്. അമ്മയുടെ വാത്സല്യം ബോധപൂർവ്വം പിടി ച്ചുവാങ്ങുന്ന ഒരുവനായി അയാൾ മാറുകയാണ്.

അമ്മയുടെ വിരലുകളുടെ ചലനം മന്ദീഭവിക്കുന്നത് ഒട്ടും താൽപ്പര്യമില്ലാതെ, അയാൾ ഒന്നുകൂടി മുരടനക്കി. അപ്പോൾ പ്രതീക്ഷിച്ചതുപോലെ വീണ്ടുമാ വിരലുകൾ തന്റെ തലച്ചോറിൽ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചത് അയാൾ അറിയുന്നു. അയാൾ അതിൽ സന്തോഷി ക്കുകയും ചെയ്യുന്നു. നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ ഞാനെന്ന ഭാവം മനസ്സിൽ നിന്ന് അടർന്ന് പോയപ്പോൾ മാത്രമാണ് അമ്മയുടെ ഗന്ധത്താൽ കുഴപ്പെട്ട് കിടക്കുന്ന വല്ലാത്തൊരു ഗന്ധം അയാൾ അനുഭവിക്കുന്നത്. അമ്മയുടെ മനസ്സമാധാന ത്തിന് വേണ്ടിയാണെന്ന ന്യായീകരണമാണെങ്കിലും അതായിരു ന്നില്ല സത്യം. അങ്ങനെ കിടന്നാൽ മാത്രമേ ആ നിഷ്കളങ്കത അനുഭവിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് അയാളെ അതിന് നിർബന്ധിപ്പിക്കുന്നത്. അങ്ങനെ ഈ കഥ മുഴുവനായും മാതൃസ്നേഹത്തിന്റെ ദീപ്തമായ ഭാവങ്ങൾകൊണ്ട് നിറഞ്ഞതാണ്. അമ്മ എന്ന ഭാവത്തിന്റെ അർത്ഥവും ഔചിത്യവും ഈ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്, കഥാകാരൻ ആവിഷ്ക്കരിച്ചിരി ക്കുന്നത്. സകല നീതിശാസ്ത്രത്തേയും സൗന്ദര്യ സങ്കൽപ്പ ത്തേയും തകർത്തുകളയുന്ന ഒരു ഉചിതഭാവമാണതിന്. അവ കാശവാദങ്ങളൊന്നും ആഗ്രഹിക്കാതെ ഉദാരമായ കൊടുക്കൽ പ്രക്രിയയുടെ നിഷ്ക്കളങ്ക ഇടമാണത്.

Kerala Plus One Malayalam Question Paper March 2023 with Answers

18 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 18.
കെ.ആർ മീരയുടെ ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയെ താഴെ കൊടുത്തിട്ടുള്ള സൂചനകളിൽ നിന്ന് ഏതെങ്കിലും മൂന്നെണ്ണ ത്തിന്റെ സഹായത്താൽ വിശകലനം ചെയ്യുക.
സൂചനകൾ :
(1) രാഷ്ട്രീയമായ സ്വാതന്ത്ര്യം
(2) സാംസ്കാരികമായ സ്വാതന്ത്ര്യം
(3) സ്ത്രീ സ്വാതന്ത്ര്യം
(4) ആവിഷ്ക്കാര സ്വാതന്ത്ര്യം
(5) വ്യക്തിയുടെ സ്വാതന്ത്ര്യം
Answer:
ഓർമ്മയുടെ ഞരമ്പ് – കഥ സ്ത്രീ സ്വാതന്ത്യത്തിന്റേയും ദേശസ്വാ തന്ത്യത്തിന്റേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും ഇല്ലായ്മ യിൽ പിടയുന്ന വൃദ്ധയുടെ ഓർമ്മകളാണ്.

രാഷ്ട്രീയസ്വാതന്ത്ര്വം: രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഈ കഥയിലെ ആവിഷ്ക്കാരം വൃദ്ധയുടെ ജീവിതകാമനകളിലേക്കും വിവാഹത്തിലേക്കും നിറം മാറി രചിക്കപ്പെട്ടിരിക്കുന്നു. വള്ള ത്തോൾ കവിയുടെ അംഗീകാരത്തെ വൃദ്ധ ഇപ്പോഴും കാണു ന്നതുപോലെയാണ് ഓർമ്മിക്കുന്നത്. സാക്ഷാൽ സരസ്വതി തന്നെ എന്ന അംഗീകാരം തന്റെ ശിരസ്സിൽ ഇപ്പോഴും ഉണ്ടെന്ന് കരുതി വൃദ്ധ തന്റെ ശിരസ്സ് തലോടുകയും ചെയ്തു. ഇന്ത്യയിലെ സ്വാത ന്ത്ര്യസമരവും വിദേശ വസ്ത്ര ബഹിഷ്ക്കരണവും കഥയിൽ പറ യുന്നുണ്ട്. അന്ന് സ്വാതന്ത്ര്യംന്ന് വച്ചാൽ എല്ലാവർക്കും വലി യൊരു ഭ്രാന്തായിരുന്നു. ആ പഴയ കാലത്ത് ഖദറേ ഉടുക്കു…. തനിക്ക് സ്വന്തമായി കറുത്ത കരയുള്ള സാരിയുണ്ടായിരുന്നതും വൃദ്ധ ഓർക്കുന്നുണ്ട്.

സ്വാതന്ത്ര്യസമരകാലത്തെ ഓർമ്മകൾ കഥയിൽ പിന്നെ വഴിമാറി പോകുകയാണ് ചെയ്യുന്നത്. വൃദ്ധയുടെ വിവാഹ ജീവിതത്തിന്റെ വിക്ഷോഭങ്ങളിലേക്ക് അത് ഒഴുകിച്ചേരുകയാണ് ചെയ്യുന്നത്. അതിനാൽ നാടിന്റെ സ്വാതന്ത്ര്വത്തെക്കുറിച്ചുള്ള കഥയിലെ ആവി ഷ്ക്കാരം ഒരു അരികുപറ്റൽ മാത്രമായിത്തീരുന്നു.

സാംസ്കാരികമായ സ്വാതന്ത്ര്യം അറിവും അക്ഷരവും സ്ത്രീകൾക്കെന്നതുപോലെ അവർണർ എന്ന് മുദ്ര കുത്തപ്പെട്ട വർക്ക് അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആരംഭിച്ച യാത്രയാണ് മലയാള സാഹിത്യത്തിനും പ്രത്യേകിച്ച് പെണ്ണെഴു ത്തിനും ഉള്ളത്. നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക സാഹ ചര്യങ്ങളോടും വ്യവസ്ഥകളോടും ഉള്ള കലഹം എന്ന നിലയി ലാണ് എഴുത്തുകാരികൾ സാഹിത്യത്തെ സമീപിച്ചത്. എങ്കിലും സാമൂഹിക പ്രശ്നങ്ങളിൽ നിന്നും അകന്നു നിൽക്കാനാണ് കൂടു തൽ എഴുത്തുകാരികളും ശ്രമിച്ചത്. സാമൂഹിക പ്രശ്നങ്ങളോട് അവരിൽ മിക്കവരും ആഭിമുഖ്യം പുലർത്തിയിരുന്നില്ല. സാഹി ത്വരംഗത്ത് കൂടുതൽ കാലം നിൽക്കുവാൻ ആരും തയ്യാറായി രുന്നില്ല.

സ്ത്രീ സ്വാതന്ത്ര്യം : സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ അധികാര ങ്ങളുടെ ഇച്ഛക്കൊപ്പമായിരുന്നു. ഡൽഹിക്കു പോകുവാൻ കഴി യാത്ത സ്ത്രീ, പശുക്കളെ നോക്കാനും അച്ഛന്റെ അസ്ഥിത്തറക്ക് വിളക്ക് വയ്ക്കുവാനുമായി വീട്ടിൽ കഴിയേണ്ടവളാണ്. വൃദ്ധയുടെ ഓർമ്മകളായാണ് ഈ സ്വാതന്ത്ര്യദാഹത്തെ കഥയിൽ ആവിഷ്ക്കരി ക്കുന്നത്. അവരെ വീട്ടുജോലികൾ പറഞ്ഞ് പഠിപ്പിച്ച് ഇരുത്തിയത് മറ്റൊരു സ്ത്രീയാണെന്നത് പുരുഷാധിപത്യത്തിന്റെ ഒരു ഉപാധികാ രമായിട്ടാണ് കാണേണ്ടത്. അതായത് ഭർത്താവിന്റെ അധികാരത്തിൻ കീഴിൽ ഭർത്താവിന്റെ അമ്മയ്ക്ക് സ്വാഭാവികമായി ലഭിക്കുന്ന അധി കാരം. ഭർത്താവിന്റെ അച്ഛന്റെ അസ്ഥിത്തറയിലെ വിളക്ക് തെളിയി ക്കാൻ മരുമകൾ വേണമെന്നത് വീട്ടിലെ അധികാരം ഭർത്താവിനാ ണെന്ന് അറിയിക്കുന്നു. അച്ഛന്റെ അസ്ഥിത്തറയിലെ വിളക്കിനെ ഭർത്താവിന്റെ അസ്ഥിത്തറയിലെ വിളക്കായി കണ്ടിരുന്നുവെങ്കിൽ ആ വീട്ടിലെ അധികാരം ഭർത്താവിന്റെ അമ്മയുടേത് ആകുമായിരു ന്നു. മരുമകളായിരുന്ന വൃദ്ധയുടെ ഓർമ്മകളിൽ ഡൽഹി കാണു ന്നതിനുള്ള കൊതിയും ഭർത്താവിനോടൊപ്പം ആയിരിക്കുവാനുള്ള ആഗ്രഹവും ഇല്ലാതാകുകയാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ചുട ലയായിരുന്നു വൃദ്ധയുടെ ജീവിതം. വള്ളത്തോൾ അഭിനന്ദിച്ച ഈ എഴുത്തുകാരിയെ ഭർത്താവിന്റെ വീട്ടുകാർ അംഗീകരിച്ചി ല്ല. സമ്മേളനത്തിന് കവിത വായിച്ച പെൺകുട്ടിയെ ഇഷ്ടപ്പെട്ട തിനെച്ചൊല്ലി ഭർത്തൃഗൃഹത്തിൽ പ്രശ്നങ്ങളുണ്ടായി. പെണ്ണായാൽ ചോറും കറി വയ്ക്കണം എന്നതാണ് ഭർത്ത്യവീട്ടിലെ പൊതു വിചാരം.

മാത്രമല്ല, ഡൽഹിക്ക് പോകാൻ കൊതിച്ച് വീട്ടിലിരുന്ന സമയത്ത് വീട്ടിലെ ആണുങ്ങളുടെ കള്ളപ്പേരിൽ രചിച്ച കഥയ്ക്ക് സമ്മാനം ലഭിച്ചപ്പോൾ ഭർത്താവ് ആ കഥ സ്വയം എഴുതിയതാണെന്ന് പറഞ്ഞ് സമ്മാനം ഏറ്റുവാങ്ങിയത് ആ വൃദ്ധയുടെ മറവിയിലും തെളിഞ്ഞു നിൽപ്പുണ്ട്. സ്ത്രീ അടുക്കളയിൽ കഴിയാനുള്ളവയാണ്. അടുക്ക ഒയിൽ നിന്നും അരങ്ങത്തേക്ക് പ്രവേശിക്കരുതെന്ന് പഴയ ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയുടെ ബലിയാടായിരുന്നു ഈ വൃദ്ധ.

സ്വാതന്ത്ര്യം എന്ന വാക്ക് പറയുമ്പോൾ വയ്പ് പല്ല് ഉന്തിവരുന്ന വികൃതമായ കാഴ്ച പെൺകുട്ടിയെ അലോസരപ്പെടുത്തുണ്ട്. വാർദ്ധക്യത്തിലെത്തിയപ്പോൾ സ്വാതന്ത്ര്വം എന്നു പറയുന്നതു പോലും കാണുന്നവർക്ക് ബീഭത്സമായിത്തീരുന്നു. വൃദ്ധയുടെ ജീവിതത്തിലെ എല്ലാ ദയനീയതയും ഈ കാഴ്ചയിൽ ഉണ്ട്.

വ്യക്തിയുടെ സ്വാതന്ത്ര്യം യാഥാസ്ഥിതിക കുടുംബവ്വവസ്ഥയിൽ ഭാര്യാഭർത്തൃബന്ധം ഉടമ അടിമ ബന്ധമായി മാറുന്നു എന്ന സൂച നയാണ് ഈ വാക്വം നൽകുന്നത്. വൃദ്ധയുമായുള്ള കൂടിക്കാഴ്ച പെൺകുട്ടിയിൽ ഉണ്ടാക്കിയ ആത്മബോധം ചെറുതല്ല, വൃദ്ധ യുടെ ജീവിതത്തിന്റെ ആവർത്തനമാണ് തന്റെ ജീവിതവും എന്ന തിരിച്ചറിവോടെ മുറിയിൽ തിരിച്ചെത്തിയ പെൺകുട്ടി, നീല കണ്ണാടിക്കുമുന്നിൽ നിന്ന് ഓർമ്മയുടെ ഞരമ്പ് തിരയുന്നു. യഥാർത്ഥത്തിൽ അവൾ തന്നെത്തനെയാണ്. തന്റെ അസ്തിത്വ മാണ് തിരയുന്നത്. വീട്ടിലേക്ക് മടങ്ങിയെത്തുന്ന ശ്രീജിത്തിന് പതി വായി കിട്ടുന്ന പരിഗണനയും ആദരവും കിട്ടാതെ വരുമ്പോൾ അയാളിൽ ഉണരുന്ന ആണഹന്തയും ഉടമസ്ഥതാഭാവവും ആണ് ഓർമ്മയുടെ ഞരമ്പ് എന്ന പാഠത്തിൽ കാണുന്നത്.

Question 19.
റിച്ചി – ഭാര്യ – മകൻ ഇവർ തമ്മിലുള്ള പരസ്പര ബന്ധം ചിത്രീക രിച്ചിരിക്കുന്ന ഏതെങ്കിലും രണ്ടു ദൃശ്യങ്ങൾ “സൈക്കിൾ മോഷ്ടാ ക്കൾ” എന്ന് സിനിമയിൽ നിന്ന് കണ്ടെത്തി ആവിഷ്ക്കാരഭംഗി വിലയിരുത്തുക.
Answer:
ബൈസിക്കിൾ തീവ്സിലെ കഥ വാൽമിലായിലെ ബ്ലോക്ക് എച്ച്-ൽ അപ്പാർട്ട്മെന്റ് ഒന്നിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ റിച്ചി, മകൻ ബ്രൂണോയും 5 മാസത്തോളം പ്രായ മായ ബ്രൂണോയുടെ അനുജനുമടങ്ങുന്ന കുടുംബത്തിന്റേയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബാന്റ് സൈക്കിളിന്റേതു മാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാ നന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതിഫലി പ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാലവിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥ. ഈ സിനിമയുടെ അന്തർധാരയാണ്. ജീവിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയ്യിലെത്തുകയും ചെയ്യുന്ന സാമൂഹികാവസ്ഥയിൽ മനുഷ്യൻ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനായിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമണിയുന്നത്.

ചലച്ചിത്രത്തിന്റെ ആരംഭത്തിൽ എംപ്ലോയ്മെന്റ് ഉദ്യോഗസ്ഥൻ പേരു വിളിക്കുമ്പോൾ ഊഴവും കാത്ത് നിൽക്കുന്ന ആൾക്കൂട്ടം അവ രുടെ മുറുമുറുപ്പുകൾ, തൊഴിലിനായി ഒച്ചവയ്ക്കൽ എല്ലാം അത്യ പ്തമായ ഒരു സമൂഹത്തിന്റെ പ്രതികരണങ്ങളാണ്. സുഹൃത്ത് റിച്ചി യെത്തേടി ആൾക്കൂട്ടത്തിൽ നിന്നും വരുന്നിടത്തുനിന്നും തുട ങ്ങുന്നു റിച്ചിയും ആൾക്കൂട്ടവും തമ്മിലുള്ള പൊരുത്തക്കേട്.

വെള്ളമെടുക്കുവാൻ വരുന്ന മരിയക്കു മുന്നിലും കുടുംബിനി കളുടെ ആൾക്കൂട്ടമുണ്ട്. ബക്കറ്റിൽ വെള്ളമെടുത്തു വരുന്ന മരി യയെ റിച്ചി സഹായിക്കുന്നു. തൊഴിൽ ലഭിച്ച സന്തോഷത്തേ ക്കാൾ പണയം വച്ച സൈക്കിളുണ്ടെങ്കിലെ ജോലിക്കു പോകാ നാകൂ എന്ന സങ്കടമാണ് റിച്ചിക്കു മുന്നിൽ. 6100 ലിറയ്ക്ക് താൻ എന്ത് ചെയ്യും എന്ന വേവലാതിയാണ് റിച്ചിക്ക് പ്രാവിൻ കൂടു കൾപോലെ അവർക്ക് ചുറ്റും അപ്പാർട്ടുമെന്റുകൾ നിരന്നു നിൽക്കുന്നുണ്ട്. വെളളം നിറഞ്ഞ നദിയിലേക്ക് താൻ ചാടിയെന്ന് റിച്ചിക്കു തോന്നുന്നു. ആൾക്കൂട്ടത്തിന്റെ അസുഖകരമായ അന്ത രീക്ഷത്തിൽ നിന്നും കുടുംബത്തിന്റെ സാന്ത്വനത്തിലേക്ക് റിച്ചി യെത്തുമ്പോൾ ഭാര്യ മരിയയുടെ ഉചിതവും തന്ത്രപരവുമായ ഇട പെടൽ നാം കാണുന്നു. തന്റെ വീട്ടിലെ കിടക്ക വിരിപ്പുകൾ മുഴു വനുമെടുത്ത് വെടിപ്പാക്കി അവർ പണപ്പെടുത്തുന്നു. അവി ടെയും ആൾക്കൂട്ടത്തെ കാണാം.

7500 ലിറയ്ക്ക് പുതപ്പുകൾ പണയം വെച്ച് 6100 ലിറയ്ക്ക് സൈക്കിളിന്റെ ബാധ്യത വീട്ടിലേക്ക് വരുന്നു. ഭാരക്കുറവുള്ള മെച്ചപ്പെട്ട മോഡലായ എശാല ബ്രാന്റ് സൈക്കിൾ ചുമലിലും വച്ചു നടക്കുന്ന റിച്ചി. ആ സൈക്കിൾ എത്ര പ്രിയപ്പെട്ടതാണെന്നു നമ്മെ അറിയിക്കുന്നു. എംപ്ലോയ്മെന്റ് ആഫീസിലെ ഉദ്യോഗസ്ഥൻ ആ സൈക്കിൾ താഴെ വയ്ക്കെടോ എന്നു പറയുമ്പോഴാണ് അയാളാ വസ്തു താഴെ വയ്ക്കുന്നത്. മരിയ ദർശനക്കാരിയുടെ വീട്ടിലേക്ക് ചെല്ലുമ്പോഴും ആൾക്കൂട്ട മുണ്ട്. ആതുരതകൾ, ദാരിദ്ര്യം ദുഃഖം ഇതെല്ലാം തന്നെ ആത്മീയ തയുടെ പേരിലുള്ള ചൂഷണങ്ങൾക്ക് പറ്റിയ അവസ്ഥകളാണെന്ന് സൈക്കിൾ മോഷ്ടാക്കൾ തെളിയിക്കുന്നു. ദർശനക്കാരിക്ക് 50 രൂപ ഭാര്യ കൊടുക്കുമ്പോൾ മുഖം ചുളിക്കുന്ന റിച്ചി പിന്നീട് സൈക്കിൾ മോഷ്ടിക്കുമ്പോൾ ദർശനക്കാരിയുടെ തിരക്കിലേക്ക് ‘ഓടിവരുന്നത് വിരോധാഭാസമായി തോന്നാം. എന്നാൽ സാമൂ ഹിക അവസ്ഥയുടെ ശരിപ്പകർപ്പാണത്.

ആൾക്കൂട്ടത്തിൽനിന്നും റിച്ചി വീട്ടിലെത്തുമ്പോഴുള്ള മാറ്റം ശ്രദ്ധിക്കുക. സന്തോഷം പങ്കി ടുന്നത്. അയാളുടെ കുടുംബത്തിലാണ്. ഭാര്യയെ നോക്കിച്ചിരി ക്കുന്നതിലും കുസൃതി വിളമ്പുന്നതിലും അയാൾ കാണിക്കുന്ന താൽപര്യം ആൾക്കൂട്ടത്തിലേക്കു പോകുമ്പോൾ ഇല്ലാതാകുന്നു. തൊഴിലിന്റെ ആദ്വദിനത്തിൽ കുട്ടിയോടൊപ്പം അയാൾ തിരിക്കു ന്നു. തെരുവുകൾ തിരക്കുള്ളതാകുന്നു. തിരക്കിനിടെ സൈക്കി ളുകൾ, ട്രാമുകൾ, തിരക്കു നിറഞ്ഞ ബസ്സുകൾ ക്യൂവിൽ കാത്തു നിൽക്കുന്ന ജനങ്ങൾ എന്നിവ പ്രേക്ഷകനെ ശ്വാസംമുട്ടിക്കുന്ന കാഴ്ചകളാണ്. പരസ്യക്കമ്പനിയുടെ ഓഫീസിൽ നിന്നും ലഭിച്ച കോണിയും തോളിലേറ്റി സൈക്കിളിൽ ഏറെ ആയാസത്തോടെ റിച്ചി പോകുന്നു. അയാൾ മാത്രമല്ല കൂട്ടിന് വേറെയുമുണ്ട് ആളു കൾ. നഗരവീഥികളിലെ തിരക്കിനിടയിലൂടെ അയാൾ ഊളിയിടു ന്നു. ആൾക്കൂട്ടങ്ങളുടെ വിഹ്വലതകളെ സൂചിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും സൈക്കിളുകൾ, ചിലതിന്റെ സമീപദൃശ്യ ങ്ങൾ. ചിലതിന്റെ വേഗത്തിൽ തിരിയുന്ന ചക്രങ്ങൾ, ചിലത് അരി കിലേക്ക്, മറ്റു ചിലത് അകലേക്ക് പാതയുടെ ഒരരികിൽ നിന്നും റിച്ചി നോക്കുമ്പോൾ അപ്പുറത്ത് തിരക്കില്ല. അവിടെ മരങ്ങൾ വരി വരിയായി നിൽക്കുന്നു. ഇവിടെ സംഗീതം പശ്ചാത്തലത്തിലുണ്ട്. റിച്ചി ഊളിയിട്ട് ആൾക്കൂട്ടത്തിൽ നിന്നും ജീവിത പ്രതീക്ഷകൾ നെയ്തെടുക്കാമെന്നത് അയാളുടെ മനസ്സിന്റെ ആഖ്യാനമായി കാണാം.

പോസ്റ്റർ എങ്ങനെയൊട്ടിക്കണമെന്ന് റിച്ചിയെ പരസ്യക്കമ്പനിയിലെ ജോലിക്കാരൻ പഠിപ്പിക്കുന്നു. ഒരു മാദകനടിയുടെ ചിത്രമുള്ള പര സ്യമാണ്. ഈ സമയത്ത് പശ്ചാത്തലത്തിൽ ഒരു ക്ലാരനറ്റ് സംഗീത മുണരുന്നു. ഭിക്ഷക്കാരായ രണ്ടു കുട്ടികളെ കാണാം. ഒരാളുടെ കയ്യിലെ ക്ലാരിനറ്റിൽ നിന്നാണ് സംഗീതം. അടുത്ത് വരുന്ന കുട്ടിയെ നിർദ്ദയം ചവിട്ടുന്ന പരസ്യക്കമ്പനിത്തൊഴിലാളിയിലൂടെ കമ്പോള വ്യവസ്ഥിതിക്ക് സ്തുതിപാടുന്ന സമൂഹം ദാരിദ്ര്യത്തെ എപ്രകാരമാണ് മെതിച്ചുകൂട്ടുന്നതെന്നു കാണാം. ഈ പശ്ചാത്തല ത്തിൽ ശാന്തമാണ് തെരുവോരം. എന്നാൽ റിച്ചി പരസ്യം പതിക്കുന്ന ഫ് ളോറിഡയിൽ ആൾക്കൂട്ടം വീണ്ടും വില്ലനായി വരുന്നു. സൈക്കിൾ കള്ളന്മാർ റിച്ചിയുടെ സൈക്കിളിൽ നോട്ടമിടുകയും തന്ത്രപൂർവ്വം മോഷ്ടിക്കുകയും ചെയ്യുന്നു. ആൾക്കൂട്ടം ഈ കളവു കാണുന്നില്ല. കള്ളന്റെ സൈക്കിൾ വേഗത്തെ സഹായി ക്കാനെന്നോണം റിച്ചി ചാടിക്കയറിയ മോട്ടോർകാർ വേഗം കുറ യ്ക്കുന്നു. റിച്ചിയുടെ നേരെ പരിഹസിക്കുന്ന ആൾക്കൂട്ടം കള്ളന്റെ കൂട്ടാളിയുടെ തന്ത്രത്തിൽ പെട്ട് റിച്ചിയുടെ സൈക്കിൾ നഷ്ടപ്പെ ടുന്നു.

പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലുന്ന റിച്ചിയുടെ മുന്നിൽ പോലീസ് ഉദ്യോഗസ്ഥൻ നിസ്സാരമായി വെറുമൊരു സ ക്കിളോ എന്നു ചോദിക്കുമ്പോൾ, അയാളുടെ മനസ്സ് തകർന്നു പോകുന്നു. വേലിതന്നെ വിളവു തിന്നുന്നത് കണ്ട വേദനയിൽ പുറത്തേക്കുവരുന്ന റിച്ചിക്കു മുമ്പിൽ തിരക്കിൽ പുളയുന്ന നഗ രവീഥി, അതേ ആൾക്കൂട്ടം. സാന്ധ്യ ശോഭയുടെ പശ്ചാത്തല ത്തിൽ റിച്ചിയുടെ ദൃശ്യങ്ങൾ വീണ്ടും ഇരുൾ വീണ മനസ്സിനെ കാണിക്കുന്നു. കുട്ടിയോടു നുണ പറഞ്ഞ് സുഹൃത്തിന തേടിയെത്തുന്ന റിച്ചി. രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേൾക്കുന്ന റിച്ചി. തന്റെ കൂട്ടുകാരന്റെ ഗായകസംഘത്തിന്റെ കഴുത സംഗീതവും, കാതടപ്പിക്കുന്ന രാഷ്ട്രീയനേതാവിന്റെ പൊള്ളയായ പ്രസംഗവും ഒരുപോലെയാണെന്ന് തിരിച്ചറിയുന്നു. സ്നേഹമയിയായ മരിയ ഈ അവസരത്തിൽ റിച്ചിയെത്തേടി വരു ന്നു. കുടുംബസ്നേഹത്തിന്റെ ശീതളച്ഛായ ഈ സന്ദർഭത്തിലുണ്ട്.

റിച്ചിയുടെ മുഖത്തുനിന്നും മരിയ വായിച്ചെടുക്കുന്ന സങ്കടം ഇതി നെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം സൈക്കിള ഷിച്ച് അയാൾ പുറപ്പെടുന്ന മുനിസിപ്പാലിറ്റിയുടെ മാലി ന്യനിർമ്മാർജ്ജന വണ്ടിയുടെ ചുമതലയുളള അയാളുടെ സുഹൃത്ത് റിച്ചിക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നു. പ്രഭാ തത്തിൽ തെരുവുകൾ വൃത്തിയാക്കുന്നതും പഴയതുപോലെ നഗരം തിരക്കിലേക്ക് വരുന്നതും ആൾക്കൂട്ടം റിച്ചിയ്ക്കു മുൻപിൽ സത്വം മറയ്ക്കുന്നൊരു മറയായി വരുന്നതും കാണുന്നു. തന്റെ ഫിഡെസ് സൈക്കിളിന്റെ ഏതെങ്കിലുമൊരു ഭാഗം ലഭിക്കുമെ ന്നൊരു പ്രതീക്ഷ റിച്ചിയിലുണ്ട്. അതുപോലെ മകൻ ബ്രൂണോയി ലും. പക്ഷേ നേരം ദീർഘിക്കുമ്പോൾ അത് മങ്ങിപ്പോകുന്നു. തന്റെ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളൊന്നും ഫലം കാണാതാവുന്ന തിൽ സങ്കടപ്പെട്ടു നിൽക്കുമ്പോൾ സൈക്കിളിന്റെ ഒരു ഫ്രെയി മിൽ ചായം തേച്ചു മറയ്ക്കുന്ന ഒരു വാണിഭക്കാരനുമായി റിച്ചി കയർക്കുന്നുണ്ട്.

പോലീസിനെ വിളിച്ച് പരിശോധിച്ചെങ്കിലും നിരാ ശയായിരുന്നു ഫലം. അയാളെ അധിക്ഷേപിക്കുന്ന വാണിഭക്കാ രനൊപ്പം ആൾക്കൂട്ടവുമുണ്ട്. പിന്നിൽ ഒരു ജനസമുദ്രം ആർത്തി രമ്പുമ്പോൾ മകനും സുഹൃത്തും കൂട്ടുകാരുമായി ആടിയുല ഞ്ഞയാൾ കടന്നുപോകുന്നു. ഇതിനിടയിൽ പെയ്യുന്ന മഴയിൽ നിശ്ചലമാകുന്ന ആൾക്കൂട്ടം. മഴയിൽ നിന്നും രക്ഷപ്പെടാൻ ഓടു മ്പോൾ ബ്രാ വീഴുന്ന രംഗം ഏറെ സ്വാഭാവിക മായിത്തോന്നും. ഇവിടേക്ക് ഓടിവരുന്ന പുരോഹിതന്മാരുടെ അരികു പറ്റിയുള്ള അവരുടെ നിൽപ്പും സംസാരവും ജീവി തക്ലേശത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന അച്ഛനെ സൂക്ഷിച്ച് നോക്കുന്ന ബ്രൂണോയെ നാം ഇവിടെ കാണുന്നു. അച്ഛന്റെ ആകുലതകളെ അടുത്തറിയുന്നത് ഒരുപക്ഷേ ആ മഴയിൽ ഒറ്റ പ്പെട്ടപ്പോഴാകാം.

മഴ മാറുന്നതോടെ അവർ നിന്നിരുന്ന കെട്ടിടത്തിന്റെ ഗേറ്റിനുമു ന്നിൽ മോഷ്ടാവ് ഒരു വൃദ്ധനോടു സംസാരിക്കുന്നതു കാണു ന്നു. അയാളെ കണ്ടപാടെ റിച്ചി അയാൾക്കു പിന്നാലെ ഓടുന്നു. ഇവിടെ ആൾക്കൂട്ടമില്ല. വിജനമായിത്തീരുന്നു നഗരം ആരും സഹായിക്കാനില്ലാതെ നിറയെ കെട്ടിടങ്ങളും വഴികളും ചെറുവ ഴികളും നിറഞ്ഞ് റിച്ചിയെ കുഴയ്ക്കുന്നു. ബ്രൂണോയുടെ മാത്രം സഹായമുണ്ട്. നഗരമൊരു പ്രഹേളികയാകുന്നു. കള്ളനുമായി സംസാരിച്ച വൃദ്ധനെ നോക്കി നടന്നു നടന്ന് ഒരു കെട്ടിടത്തിനു ള്ളിലേക്ക് കടക്കുന്നു. പള്ളിയാണത്. ക്ഷൗരം ചെയ്യാൻ വരിയായി നിൽക്കുന്ന വൃദ്ധരായ മനുഷ്യരാണ് അവിടെ അധികവും, മേൽനോട്ടം നടത്തുന്നവരുടെ അന്വേഷണങ്ങൾക്ക് റിച്ചി ചെവി കൊടുക്കുന്നില്ല. ഇവിടെയും ആൾക്കൂട്ടമുണ്ട്. ദാരിദ്ര്യം നിറഞ്ഞ നാട്ടിൽ സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തിനായെത്തിയവരാണ വർ. പക്ഷേ ഭക്ഷണം ലഭിക്കണമെങ്കിൽ പള്ളിയിലെ ശുശ്രൂഷക ളിൽ പങ്കെടുക്കണം. വൃദ്ധൻ ഭക്ഷണത്തിനായി പള്ളിയിൽ വന്ന താണ്. റിച്ചി വൃദ്ധനുവേണ്ടിയും റിച്ചിക്കു മുന്നിൽ വൃദ്ധന്റെ ദൃശ്യം മാത്രം. വൃദ്ധനു പിന്നിൽ വലിയൊരു ജനക്കൂട്ടവും.

ഇതിനിടയിൽ പള്ളിയിൽ പാട്ടുപാടുന്നത് പശ്ചാത്തലത്തിൽ കാണാം. ആരും പേജിൽ വോ) ഹ എന്നും തുടങ്ങുന്ന പാട്ട് ഒരു തര ത്തിൽ വിരോധാഭാസം പോലെ തോന്നിയേക്കാം. തമ്മിൽ തമ്മിലുള്ള സംസാരത്തിൽ നിന്ന് ഉച്ചയ്ക്ക് പാസ്തയും ഉരുളക്കിഴങ്ങു കറി യുമാണെന്നറിയുന്നു. ദാരിദ്ര്യാർത്തിയോളം വരില്ലൊരാർത്തിയും എന്ന കവി വാക്യത്തെ ഈ രംഗങ്ങൾ ശരിവയ്ക്കുന്നു. വൃദ്ധനെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മോഷ്ടാവ് ഢശം ലഹഹ യിലെ 15-ാം നമ്പർ അപ്പാർട്ടുമെന്റിലാണെന്നു മനസ്സിലാക്കി. എന്നാൽ അയാളെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെ ട്ടു. ഇടയ്ക്കുവെച്ച് വൃദ്ധൻ ഒളിച്ചുകടന്നു. ഊണു കഴിക്കണമെന്ന യാൾ നുണ പറഞ്ഞു. ഭക്തർ പുറത്തുപോകാതിരിക്കാൻ അടച്ചു പുട്ടിയ പള്ളിയിൽ നിന്നും റിച്ചി പിൻവാതിലിലൂടെ പള്ളി ഭാരവാഹി കളുടെ ജല്പനങ്ങൾക്കിടയിൽ കടന്നുവരുമ്പോൾ, പിൻവാതി ലിനോടു ചേർന്ന മുറിയിൽ കൂട്ടിയിട്ട രൂപങ്ങൾ കണ്ട് ബ്രൂണോ ഒരു നിമിഷത്തേക്ക് അതിശയിക്കുന്നുണ്ട്. വിലയില്ലാതെ ആർക്കും വേണ്ടാത്തവരായിക്കിടക്കുന്ന വിശുദ്ധ രൂപങ്ങൾ.

നിരാശനായി അച്ഛനു പിന്നാലെ കൂടെ നടക്കുന്ന ബ്രൂണോ റിച്ചി യോട് അയാളെ ഊണുകഴിക്കാൻ വിട്ടതുകൊണ്ടല്ലേ അയാൾ പോയ തെന്ന ചോദ്യം റിച്ചിയെ ചൊടിപ്പിക്കുന്നു. ബ്രൂണോക്ക് ചെകിട്ടത്ത് തന്നെ അടി കിട്ടി. ബ്രൂണോ കരഞ്ഞു. അവർ പിണങ്ങി പാതയുടെ രണ്ടുവശങ്ങളിലായി നടന്നു. വൃദ്ധൻ പുഴ കടന്നുപോയി എന്നു ചിന്തിച്ച് അയാൾ പുഴവക്കിൽ തിരയാൻ ഒരുമ്പെട്ടു. ബ്രൂണോയോട് പാലത്തിൽ കാത്തു നിൽക്കാൻ പറഞ്ഞ് പുഴവക്കത്തു നിൽക്കു മ്പോൾ ആരോ പുഴയിൽ വീണെന്ന ആരവം അയാൾ കേൾക്കു ന്നു. പാലത്തിനരികെ കാത്തുനിൽക്കുന്ന മകനെപ്പറ്റി ആകുലനായി റിച്ചി ഓടിവരുന്നു. മകൻ വെള്ളത്തിൽ വീണുപോയെന്ന ആശങ്ക യിൽ വരുമ്പോൾ പാലത്തിനരികിലെ പടി ചവിട്ടിക്കയറി വരുന്ന ബ്രൂണോയെ കാണുന്നു. കുടുംബസ്നേഹിയായ വാത്സല്യനിധി യായ റിച്ചി മകനെയും കുട്ടി ഹോട്ടലിലേക്കു പോകുന്നു. തെരു വിൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് ജയ് വിളിച്ചു പോകുന്ന ആര ധകർ നിറഞ്ഞ ട്രക്കുകൾ കാണുന്നു.

ഹോട്ടലിൽ അച്ഛനും മകനും ഭക്ഷണത്തിനിരിക്കുന്നു. തൊട്ടപ്പുറത്തൊരു ധനികകു ടുംബം ഭക്ഷണം കഴിക്കുന്നു. അവരിൽ ബ്രൂണോയുടെ സമ പ്രായക്കാരനായൊരു കുട്ടിയുണ്ട്. അവൻ കഴിക്കുന്ന അതേ ദക്ഷ ണം റിച്ചി ബ്രൂണോയ്ക്കുവേണ്ടി ഓർഡർ ചെയ്യുന്നു. മോസ സാന്റ് വിച്ച് കഴിക്കുമ്പോഴുള്ള ബ്രൂണോയുടെ അപരിചതത്വം അത്തരം ഭക്ഷണ പദാർത്ഥങ്ങൾ അവനു ശീലമില്ലെന്നും, അവന്റെ നിസ്വമായ പ്രകൃതത്തെക്കുറിച്ചും പ്രേക്ഷകനു ബോധ്യ പ്പെടും. ഈ ഭോജനശാലയിലെ ഗായകരുടെ സാന്നിദ്ധ്യം സാധാ രണക്കാർക്ക് അന്വമായ വിനോദത്തെ സൂചിപ്പിക്കുന്നു. ഹോട്ടലിലെ ഭക്ഷണവും കഴിഞ്ഞ് ഇനിയെന്തു ചെയ്യുമെന്ന ചിന്ത യിൽ പുറത്തു നിൽക്കുന്ന റിച്ചി ദർശനക്കാരിയുടെ അരികി ലേക്കു പോകാനുറയ്ക്കുന്നു. അവിടെ ആൾക്കൂട്ടങ്ങൾക്കിട യിൽ ദർശനക്കാരിയുടെ അരുളപ്പാടുകളും പണത്തോടുള്ള ആസക്തിയും വ്യക്തമാകുന്നു. ക്യൂ തെറ്റിച്ച് മുന്നോട്ടു കയറാൻ ബ്രൂണോ കാണിക്കുന്ന മിടുക്ക് ആരെയും രസിപ്പിക്കും. ഇപ്പോൾ കിട്ടിയാൽ കിട്ടും അല്ലെങ്കിൽ നോക്കേണ്ടെന്ന ദർശനക്കാരിയുടെ അരുൾ കേട്ട് റിച്ചി വിഷണ്ണനാകുന്നു. പിന്നീട് പുറത്തിറങ്ങി അപ്പാർട്ടുമെന്റുകൾക്കിടയിലൂടെ നടക്കുമ്പോൾ പാതകൾ വിജ നമാണ്.

പെട്ടെന്ന് മോഷ്ടാവ് റിച്ചിയുടെ മുന്നിൽ വന്നുപെടുന്നു. അയാൾ ഓടി വേശ്വാലയത്തിലേക്ക് ഓടിക്കയറുന്നു. പിന്നാലെ റിച്ചിയും. സമയം കഴിഞ്ഞെന്നും പുറത്തുപോകണമെന്നുമുള്ള നിർദ്ദേശ ങ്ങളെ റിച്ചി വകവെയ്ക്കുന്നില്ല. പലമുറികളിലും നോക്കി അവ സാനം മോഷ്ടാവിനെ പിടികൂടി പുറത്തേക്കു കൊണ്ടുവന്നു. ആൾക്കൂട്ടം വലുതാകാൻ തുടങ്ങി. മോഷ്ടാവിന്റെ അമ്മ ഇട പെട്ടു. കളവിന് കൂട്ടുനിന്നവനും വന്നു. ആൾക്കൂട്ടം റിച്ചിക്കെ തിരായി. എല്ലാവരും റിച്ചിക്കെതിരെ വാളോങ്ങുന്നതിനിടയിൽ ബ്രൂണോ പോലീസിനെ വിളിച്ചു കൊണ്ടു വന്നു. ഇവിടെ ആൾക്കൂട്ടം റിച്ചിക്കുമുന്നിൽ കള്ളനെ സംരക്ഷിക്കാനായി വരു ന്നു. കള്ളന്റെ മോഹാലസ്യപ്പെട്ട അവസ്ഥയ്ക്ക് റിച്ചിയാണ് കാര ണമെന്നും അവർ ആരോപിക്കുന്നു.

പോലീസ് റിച്ചിയെയും കൂട്ടി കള്ളന്റെ വീട് പരിശോധിക്കുന്നതിനായി പുറപ്പെടുന്നു. അവി ടെനിന്നും സൈക്കിളോ അതിന്റെ ഭാഗങ്ങളോ കണ്ടെടുക്കാനാ യില്ല. പോലീസും നിസ്സഹായനാകുന്നു. അധിക്ഷേപങ്ങളും പരി ഹാസങ്ങളും ഏറ്റുവാങ്ങി ബ്രൂണോയും റിച്ചിയും ആൾക്കൂട്ട ത്തിൽ നിന്നും പുറത്ത് ഫുട്ബോൾ സ്റ്റേഡിയത്തിനരികിലെത്തു ന്നു. ആരവങ്ങൾ മുറുകുന്നു. റിച്ചിയുടെ മാനസിക സംഘർഷം നിരത്തി അനേകം സൈക്കിളുകൾ മുന്നിലൂടെ വേഗത്തിൽ പായുന്നു. കറങ്ങുന്ന ചക്രങ്ങൾ, ഇതെല്ലാം റിച്ചിയുടെ മനോനി ലയെ സൂചിപ്പിക്കുന്നു. കപട ലോകത്തിൽ താൻ മാത്രം ആത്മാവും ഹൃദയവുമായി നടന്നാൽ അധിക്ഷേപിക്കപ്പെടുമെന്ന് റിച്ചിക്കു തോന്നിത്തുടങ്ങി. തെരുവോരത്ത് ഒറ്റയ്ക്കു വച്ച സൈക്കിളിൽ അയാൾ നോട്ടമിട്ടു. ഒരു ദുർബ്ബല നിമിഷത്തിൽ ബ്രൂണോയെ ബസ്സിൽ പോകാൻ നിർബന്ധിച്ച് അല്പസമയത്തി നുള്ളിൽ അയാൾ സൈക്കിളെടുത്ത് പാഞ്ഞു. ആൾക്കൂട്ടം അയാൾക്കു പിന്നാലെ പാഞ്ഞു.

റിച്ചിയേൽക്കുന്ന ദുരന്തം അയാളുടെ സൈക്കിൾ മോഷ്ടിക്കപ്പെ ട്ടപ്പോൾ ആരും സഹായിക്കാനില്ലാതായി. അയാൾ മോഷ്ടിച്ച പ്പോൾ ആൾക്കൂട്ടം അയാൾക്കു നേരെ ഒന്നടങ്കം തിരിഞ്ഞു. തന്റെ അച്ഛൻ സൈക്കിളുമായി പിടിക്കപ്പെട്ടതുകണ്ട് ബ്രൂണോ അച്ഛ നോടു ചേർന്ന് ആൾക്കൂട്ടത്തോടും യാചന ചെയ്യുന്നു. അഭിമാനം തകർന്നവനായി, എല്ലാം നഷ്ടപ്പെട്ടവനായി റിച്ചി തന്റെ വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് തിരിക്കുന്നു. അയാൾക്കരികിലൂടെ സൈക്കി ളുകൾ പായുന്നു. തിക്കിക്കയറുന്ന ബസ്സുകൾ അയാളുടെ മന സ്സിന്റെ അവസ്ഥയെ കാണിക്കുന്നു. വേഗമാർന്ന തെരുവിന്നരി കിലൂടെ പുതിയൊരു നാളെയെ വരവേൽക്കാമെന്ന ചിന്തയോടെ അവർ നീങ്ങുന്നു.

ഈ സിനിമയിൽ ആൾക്കൂട്ടം മൂല്യശോഷണം വന്ന ഒരു സമൂഹ ത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്റ്റേറ്റ് അതിന്റെ അധികാരത്തെ സമൂഹത്തിന്റെ സംരക്ഷണത്തിനുപ യോഗിക്കാതെ വരുമ്പോൾ നിയമവാഴ്ച അലങ്കോലപ്പെടുന്നു. മോഷണം സാമ്പത്തികത്തട്ടിപ്പുകൾ (മതത്തിന്റെ പേരിൽ നടക്കു ന്നതാണെങ്കിലും) കൈക്കൂലി എല്ലാം പെരുകുന്ന സമൂഹം. റിച്ചി യെപ്പോലുള്ളവർ കുടുംബത്തിന്റെ ഭദ്രതയ്ക്കു വേണ്ടി നില നിൽക്കുന്നു. ഉത്തമനായൊരു കുടുംബ നാഥ നാവാൻ അയാൾക്കു കഴിയുന്നു.

മനുഷ്യമനസ്സിന്റെ ഒരു പ്രതീകമായി സൈക്കിൾ ഈ ചലച്ചിത്ര ത്തിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ തോളിൽ സുരക്ഷിതമാക്കുന്ന സൈക്കിൾ പോലെത്തന്നെയാണ് റിച്ചിയുടെ മനസ്സും. പട്ടണ ത്തിന്റെ കാപട്യങ്ങൾക്കിടയിൽ മാദകനടിയുടെ ചിത്രമൊട്ടിക്കു മ്പോഴാണ് അയാൾക്കത് നഷ്ടപ്പെടുന്നത്. ആൾക്കൂട്ടത്തിന്റെ

അപഹാസ്യതയെയും രൗദ്രമായ ഭാവത്തെയും ഇതേ സൈക്കി ളുകൾ ഓർമ്മപ്പെടുത്തുന്നു. അസ്വസ്ഥമാവുന്ന സമൂഹമനസ്സ് പലപ്പോഴും തലങ്ങും വിലങ്ങുമായി പായുന്ന സൈക്കിളുകളി ലൂടെ ഡിസിക്ക് ഓർമ്മപ്പെടുത്തുന്നു.

Kerala Plus One Malayalam Question Paper March 2023 with Answers

Question 20.
‘ലാത്തിയും വെടിയുണ്ടയും’ എന്ന പാഠഭാഗത്തിൽ പ്രധാനമായും നടക്കുന്ന സംഘർഷം വ്യക്തിമനസ്സും സമൂഹമനസ്സും തമ്മിലു ള്ളതാണ്. ഈ പ്രസ്താവനയെ കഥാസന്ദർഭങ്ങളിൽ നിന്ന് ഉദാ ഹരണങ്ങൾ കണ്ടെത്തി സമർത്ഥിക്കുക.
Answer:
തങ്കത്തിന്റെ മക്കളാണ് അപ്പുവും മനുവും. ബ്രിട്ടീഷിന്ത്യയിൽ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ഭർത്താവ്. സ്വാതന്ത്ര്യസമ രങ്ങളോട് ഇന്ത്യക്കാരി എന്ന നിലയിൽ ഒരു അനുകൂല വികാരം ഉണ്ടായിരുന്നെങ്കിലും ജോലിയുള്ള ഭർത്താവിന്റെ കൂടെ സുഖ മായി ജീവിക്കുകയാണ് തങ്കം.

കുട്ടികളും അധ്വാപകരും വിദ്യാലയങ്ങളേയും, ഉദ്യോഗസ്ഥർ ഓഫീസുകളേയും ഉപേക്ഷിച്ച് സ്വാതന്ത്ര്വസമരത്തിനായി ഇറങ്ങി ത്തിരിച്ച ആ കാലഘട്ടത്തിൽ തങ്കം ജീവിത സുഖസൗകര്യങ്ങളിൽ നാടിന്റെ നിലവിളികൾ കേട്ടില്ല. അപ്പുവിനേയും, മനുവിനേയും തന്റെ നാട്ടിലേക്ക് അയച്ചത് അവർ കുട്ടികൾക്കിടയിൽ രൂപപ്പെട്ട സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള വിപ്ലവ സംഘത്തിൽ പെട രുതെന്ന് തീരുമാനിച്ചിട്ടാണ്.

വിപ്ലവസേനയിലെ ഒരു കുട്ടി ടവറിനു മുകളിൽ കൊടി നിവർത്തി വെടിയേറ്റ് വീണപ്പോൾ തങ്കത്തിന്റെ മനസ്സ് സ്വയം പഴി ച്ചു. തന്റെ നാടിന്റെ സമരത്തിൽ പങ്കെടുക്കാത്ത താൻ എത്ര ദുർബലയാണെന്ന് സ്വയം മനസ്സിലാക്കി.

നാടിന്റെ സമരത്തിൽ തന്റെ തേതിയേടത്തിയെക്കുടി കണ്ട ത്തിയപ്പോഴാണ് തങ്കം സ്വയം വിചാരപ്പെടുന്നത്. തന്റെ ജ്യേഷ്ഠ നായ ഉണ്ണിനമ്പൂതിരി ബ്രാഹ്മണ്യത്തിന്റെ കർമ്മങ്ങളിൽ മുഴുകി ജീവിതം ഒടുങ്ങിയതും ജ്യേഷ്ഠന്റെ ഭാര്യയായ ദേവകിയേടത്തി വീട് വിട്ടതും സ്വാതന്ത്ര്യ സമരത്തിലേക്ക് ഇറങ്ങിയതും കണ്ടു നിൽക്കുന്നുവെങ്കിലും അതിൽ അവർക്ക് പങ്കാളിയാകാൻ തോന്നിയിരുന്നില്ല. വെടിയേറ്റു വീണ കുഞ്ഞിനെ സ്വന്തം കുഞ്ഞി നെയെന്നപോലെ മാറത്തടക്കിപ്പിടിച്ച് തന്റെ തേതിയേടത്തിയെ കണ്ടപ്പോൾ തങ്കത്തിന്റെ മനസ്സിൽ അത് ഒരു തിയായി മാറി.

ഗാർഹസ്ഥ്യത്തിന്റെ മാതൃത്വം കൊതിച്ച തന്റെ തിയേ ടത്തിയാണ് വെടിയേറ്റ് വീണ ‘ഏതോ ഒരു കുട്ടിയെ മാറത്തടു ക്കുന്നത്. ഇത് തങ്കത്തെ ഉലച്ചു.

ഈ ചോദ്യം പറയുന്നത് തങ്കത്തിന്റെ വ്യത്യസ്ത നിലപാടുകൾ അപഗ്രഥിക്കാനാണ്. പ്രത്യക്ഷത്തിൽ ഇതൊരു വ്യത്യസ്ത നില പാടാണ് എങ്കിലും അതിൽ വളരെ പുരോഗമനാത്മകമായ ഒരു മനോഭാവത്തിന്റെ അലകളുണ്ട്.

അപ്പുവിനേയും മനുവിനേയും നാട്ടിലേക്ക് പറഞ്ഞയച്ചത് സ്വാത ന്ത്ര്യസമരങ്ങളെ വളരെ വ്യക്തിപരമായി നോക്കിയതിനാലാണ്. ഏതൊരാളേയും പോലെ തങ്കം സ്വാർത്ഥിയായി. സ്വന്തം സുഖം, സ്വന്തം കുടുംബം, അവരെ പ്രചോദിപ്പിച്ചു. സമരങ്ങൾ അപകട കരമാണെന്നവർ ചിന്തിച്ചു. നാടിന്റെ വേദനകൾ തങ്കം കണ്ടില്ല. ഭർത്താവിന് ജോലിയുള്ളതിനാൽ അവർ ദുരിതങ്ങൾ കണ്ടില്ല. പക്ഷേ, സ്വാതന്ത്ര്വസമരത്തിലെ ഒരു ഉജ്വലമായ രക്തസാക്ഷിത്വം കണ്ടപ്പോൾ തങ്കത്തിന്റെ മനസ്സും ചിന്തിച്ചു തുടങ്ങി. സ്വയം എത ഹീനയാണ് താൻ എന്ന് തോന്നി. വെടിയേറ്റു വീണ ആ കുഞ്ഞിനെ രക്ഷിക്കാൻ തനിക്ക് തോന്നോഞ്ഞതിൽ അവർ ദുഃഖി ച്ചു. ഇതാണ് തങ്കത്തിന്റെ മനോഭാവത്തിലെ മാറ്റം.

ഈ ദുഃഖം ദേശീയതാ വികാരത്തിലേക്ക് തങ്കത്തെ നയിച്ചുവോ എന്ന് നോവൽ ചർച്ച ചെയ്യുന്നില്ല.

അതിനാൽ ചോദ്യത്തിൽ പറഞ്ഞിരിക്കുന്നതിലെ തങ്കത്തിന്റെ വ്യത്യസ്ത മനോഭാവങ്ങൾ ആ വ്യക്തിയുടെ മാറിമറിഞ്ഞ വിചാരഗ തികളെയാണ് കാണിക്കുന്നത്. എങ്കിലും തങ്കം സ്വാതന്ത്ര്യസമര ത്തിൽ പങ്കെടുക്കുന്നില്ല. ആഗ്രഹങ്ങളുണ്ടെങ്കിലും അതെല്ലാം ചെറിയ ഇട്ടാവട്ടമായ സ്വന്തം വീട്, സ്വന്തം കുട്ടി, ഭർത്താവ് എന്നീ

ചിന്തകളോടെ ഇല്ലാതാകുകയാണ്. പ്രവർത്തിക്കാൻ സന്നദ്ധയല്ല; പക്ഷേ മനസ്സിൽ നൂൽപ്പാലം പോലെ ചാഞ്ചാട്ടങ്ങളുണ്ട് എന്നതാണ് ഇവിടെ കാണുന്നത്.

സ്വാതന്ത്ര്യസമരമായാലും ഏതൊരു നാട്ടിലെ സാമൂഹ്യപ്രശ്നങ്ങ ളായാലും അതിനു സന്നദ്ധമാക്കുന്നവർ വളരെ കുറവായിരിക്കും. അതിനോട് അനുഭാവം കാണിക്കുന്നവർ നിരപരാധിയായിരിക്കും. എന്നാൽ ഒരു പ്രസ്ഥാനത്തിനുവേണ്ടി ജീവൻ വെടിയാൻ സാധാ രണമനസ്സ് പോരാ ചരിത്രവും, മാനസപുരോഗതിയും സമൂഹ ത്തിന്റെ സുസ്ഥിതിയും അരാജകസമ്പ്രദായങ്ങളും കണ്ട് മനസ്സി ലാക്കുന്ന വെറിട്ടൊരു മനസ്സ് വേണം. അത് ദേശാഭിമാനത്താൽ നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളാൽ ഉണർന്നതായിരിക്കണം. അപ്പോഴാണ് കൂടങ്കുളവും, ചെങ്ങറയും, സൈലന്റ് വാലിയും, ചിപ്കോയും ജനകീയപ്രസ്ഥാനങ്ങളാണെന്ന് തിരിച്ചറിയുകയുള്ളൂ. ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ചിപ്കോ പ്രസ്ഥാനം 1970കളിൽ ഉത്തർപ്രദേശിൽ ആരംഭിച്ചു. വനവൃക്ഷങ്ങൾ മുറിക്കുന്നതിനെതിരായി ഉയർന്ന ഒരു കൂട്ടായ്മ യാണിത്. കോൺട്രാക്ടർമാർ വനം മുറിക്കുന്നതിനെ മര വട്ടം ചുറ്റി ഗ്രാമീണ സ്ത്രീകൾ പ്രതിരോധിച്ചു.

ഇത്തരം മൂവ്മെന്റുകൾ നിരവധിയുണ്ട്. ഇത്തരം സാമൂഹ്യനവോ സ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുണ്ട്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും നവോത്ഥാന നായകരായ സ്ത്രീകൾ ഉണ്ടായിരുന്നു. ഒപ്പം ദൂരെ നിന്നും മാറി നിൽക്കുന്നവരും അപ്പു വിനേയും മനുവിനേയും മാറ്റിപ്പാർപ്പിച്ചതിൽ തങ്കം ഇന്ന് ദുഃഖി ക്കുന്നുണ്ട്. സ്വന്തം മകനെപ്പോലെ ഒരു കുട്ടി വെടിയേറ്റ് വീണ പ്പോൾ അവരിലെ മാതൃത്വവും ദേശീയതയും ഒരുമിച്ചൊരു പൊതുവികാരമായി മാറി.

Question 21.
“വാസനാ വികൃതി” യുടെ ആഖ്യാത സവിശേഷതകളായി ചുവടെ കൊടുത്തിട്ടുള്ള സൂചനകൾക്ക് പാഠഭാഗത്തു നിന്ന് ഉദാഹരണം കണ്ടെത്തി അവതരിപ്പിക്കുക.
സൂചനകൾ:
(1) ഒരു സംഭവ വിവരണമെന്ന നിലയിലുള്ള അവതരണം
(2) സ്വന്തം കഥപറയുന്ന നായകൻ
Answer:
വാസനാവികൃതി’ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ആദ്യ കഥയാണ്. അതുമാത്രമല്ല മലയാള ചെറുകഥാ പ്രസ്ഥാനത്തിനു തന്നെ എന്നും അഭിമാനിക്കാവുന്ന ആദ്യമാതൃകയും കൂടിയാ ണ്. ഈ കഥ ഒരു മോഷ്ടാവിന്റെ ആഖ്യാന രൂപത്തിൽ അവത രിപ്പിക്കപ്പെട്ടിരിക്കുന്നു. കാലമെത്ര പുരോഗമിച്ചാലും മോഷണം മോഷണം തന്നെ. സമൂഹത്തിന്റെ – ഇരുളടഞ്ഞ ഒരു കോണി ലേക്ക് നോക്കുന്ന ദൃഷ്ടി സ്വാഭാവികമായും ഇങ്ങനെയുള്ള വിഷയത്തിൽ പതിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതുകൊ ണ്ടുതന്നെ ഗൗരവരീതിയിൽ ഈ കഥ പറഞ്ഞു ഫലിപ്പിക്കാൻ സാധ്യമല്ലെന്ന് കഥാകൃത്ത് ആദ്യംതന്നെ മനസ്സിലാക്കി. ഹാസ്യ രൂപേണ, കഥാപ്രഥനം നടത്തിയാൽ മാത്രമേ ഇതിവൃത്തത്തോട് (ഹീ) നീതി പുലർത്താനും, വായനക്കാരനോടുള്ള പ്രതിബ ദ്ധത നിറവേറ്റാനും കഴിയൂ എന്നദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരി ച്ചറിവിന്റെ പരിണത ഫലമാണ്. നൂറ്റാണ്ട് കഴിഞ്ഞിട്ടും ‘വാസനാ ‘വികൃതി’ വായനക്കാരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന തിന്റെ ഈ വിജയം.

ഒന്നേകാൽ നൂറ്റാണ്ട് മുമ്പത്തെ കേരള ചരിത്രം തീർച്ചയായും, ചാതുർവർണ്ണ്യം, അയിത്തം എന്നിങ്ങനെ എല്ലാ രീതിയിലും സവർണ്ണ മേധാവിത്വം കൊടികുത്തിവാഴുന്ന അവസ്ഥ ആയിരുന്നു. നമ്പൂതിരി മേധാവിത്വം സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും അലയടിക്കുന്ന കാലം. ജന്മിത്വം കൊടികുത്തിവാഴുന്നു. സാമ്പ ത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിൽ നിലനിൽക്കുന്നു. ഗ്രാമീ ണമായ അന്തരീക്ഷം തീർച്ചയായും ഈ ഒരു ചട്ടക്കൂടിനുള്ളിൽ ഞെരുങ്ങുന്ന കാലം. ഈ കാലഘട്ടമാണ് നമ്മുടെ ‘വാസനാവി കൃതിയുടെ രചനാകാലം.

‘ഇക്കണ്ടക്കുറുപ്പ്’ എന്ന കഥാനായകൻ ഒരു മോഷ്ടാവാണ്. ഒരു മോഷ്ടാവാകാൻ എന്തുകൊണ്ടും താൻ യോഗ്യനാണെന്ന പ്രഖ്യാ പനം നായകൻ കഥയിൽ നടത്തുന്നു. കാരണം നാലുതലമുറക്കു മുൻപ് തന്തവഴിയിലെ ഇതേ പേരുകാരനായ മുതുമുത്തച്ഛനും ഒരു തികഞ്ഞ മോഷ്ടാവായിരുന്നു. നാലുതലമുറ മുമ്പ് താവഴി യിലെ ഒരു അമ്മാവനും മോഷണത്തിൽ ഒട്ടും പിന്നിലായിരുന്നി ല്ല. പേരെടുത്ത കള്ളനായിരുന്നു. സ്വാഭാവികമായും താവഴിയി ലും, തന്തവഴിയിലും – ഏതു വഴിയിലെ ജീനായാലും – മോഷ്ടാ വാകാനുള്ള വാസന ജന്മസിദ്ധമായിത്തന്നെ ‘ഇക്കണ്ടക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ആ വാസനാവികൃതി’ ക്കായി ഒന്നു നിന്നുകൊടുക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ. ഈ സന്ദർഭത്തി ലാണ് ‘ദ്വേധാ നാരായണീയം’ എന്ന് പട്ടേരി പറഞ്ഞതുപോലെ എന്ന ശൈലിയുടെ പ്രസക്തി . രണ്ടും നാരായണീയം തന്നെ! ഏതെടുത്താലും ഒന്ന് എന്ന മട്ടിൽ. തികച്ചും സന്ദർഭോചിതവും, ചിന്തനീയവും ഒപ്പം പൊട്ടിച്ചിരിക്കാനുള്ള നർമ്മവും ആ ശൈലി പ്രയോഗത്തിലൂടെ കഥാകൃത്ത് ഒറ്റയടിക്ക് നിർവ്വഹിക്കുന്നു.

അതുപോലെ ഏത് മോഷണശ്രമത്തിലും, മോഷ്ടാവിന്റെ ബുദ്ധി യാണ് പോലീസിനെ വലയ്ക്കാറ്. ഇവിടെ കൊച്ചുകുട്ടിയുടെ നില വാരത്തിലും താഴെ ആണ് നായകൻ പെരുമാറിയത്. നാട്ടിൽ നിൽക്കാൻ നിവർത്തിയില്ല. നാടുവിട്ടോടി. മദിരാശിപ്പട്ടണത്തിൽ ആരാലും അറിയാതെ കഴിയുമ്പോഴും വിധിയുടെ ഊരാക്കുടുക്ക് കഥാനായകന്റെ കഴുത്തിൽ നിന്ന് ഊരിപ്പോകുന്നില്ല. കർമ്മബന്ധനം അഴിഞ്ഞുപോകുന്നില്ല. ഒരു ഒഴിയാബാധപോലെ അത് ഇക്കണ്ട ക്കുറുപ്പിനു പിന്നാലെ കൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് അവസാന സമയത്തെ അബദ്ധം അയാളുടെ തലവര വീണ്ടും മാറ്റി മറിച്ചത്. പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളു ത്തിപ്പട’ എന്ന അവസ്ഥ.

കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പ്’ സ്വാഭാവികമായ മോഷണ ങ്ങളിൽ പാരമ്പര്യത്തിന് യോജിച്ചവിധം വ്യാപരിക്കുന്ന സമയം. തെളിനായാട്ടും, തെണ്ടി നായാട്ടുമുണ്ട്. തെണ്ടി നായാട്ടിലാണ് മൂഷ രാൾക്ക് കമ്പം. തെണ്ടിയിട്ടായാലും കിട്ടുന്നത് പങ്കുവെയ്ക്കേണ്ട എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. അങ്ങനെ ആ കൈവിരുതിൽ കാലം കഴിക്കവേ അഭിരുചികൾ മാറി. വിലയി ല്ലാത്ത വസ്തുക്കളെ അവഗണിക്കാൻ തുടങ്ങി. വിലയുള്ളതിൽ മാത്രം ആകർഷണം. അങ്ങനെ കാലം കഴിയ്ക്കവേ ഏതു മേഖ ലയിൽ ചെന്നുപെട്ടാലും നേട്ടം തന്നെ. ആ സന്ദർഭത്തിലാണ് കഥാ കൃത്ത് – ചെന്ന ദിക്കിലെല്ലാം ഈരാറ് പന്ത്രണ്ട് എന്ന ശൈലി അവ തരിപ്പിക്കുന്നത്. ‘പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ എന്ന രീതി.

വിജയം ആളുകൾക്ക് നൽകുന്ന വല്ലാത്തൊരു ആത്മവിശ്വാസം നൽകും. ആ ആത്മവിശ്വാസത്തിന്റെ ഉത്തുംഗശൃംഗത്തിലായിരുന്നു. ‘ഇക്കണ്ടക്കുറുപ്പ് – അനിർവചനീയമായ ലഹരി ഒരുതരം ഉന്മാദാ വസ്ഥയെ പ്രാപിക്കും. അവിടെ ശരിതെറ്റുകൾ നിഷ്പ്രഭമാകും. ഒടു വിൽ ഒരു വലിയ കെണിയിലേക്കും, പാതാളക്കുഴിയിലേക്കുമായി രിക്കും അവരുടെ പതനം. കഥാന്ത്യം ഇവിടെ നായകന്റെ പശ്ചാ ത്താപത്തിലേക്കും മാനസാന്തരത്തിലേക്കും വഴിതെളിച്ച് ഒരു ശുഭാ ന്ത്വമായി തീർന്നു എന്നുമാത്രം.

ചുവടെ കൊടുത്തിട്ടുള്ള കവിതാ ഭാഗം വായിച്ച് 22 മുതൽ 24 വരെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വിതം. (3 × 2 = 6)

പൊക്കിളിൻ വള്ളി-
യടർത്തിക്കളഞ്ഞു നിൻ
പൊൽക്കരൾ കൂട്ടിന്റെ-
യുള്ളിൽ വന്നപ്പൊഴേ
പോയകാലത്തിൻ-
മധുരങ്ങളിൽക്കൊതി-
യൂറുന്ന ശീലം-
മറുന്നു തുടങ്ങി ഞാൻ
എങ്കിലുമമ്മയൊ-
രോർമ്മയായ് ആദിമ
സംഗീതമായ് വന്നു-
മുളുന്നിടയ്ക്കിടെ
അമ്മയൊരോർമ്മ-
യിപ്പുത്തൻ പ്രകാശങ്ങൾ
ജന്മമാളും വന-
പ്രാചീന നിലയിൽ
മങ്ങിയമർന്നതാ-
മോർമ്മ വല്ലപ്പൊഴും
നമ്മളോർത്താലു-
മില്ലെങ്കിലും കാവലായ്
പിൻപേ പറക്കും-
കുളിർമ്മ, രക്തത്തിലെ-
ചൂടായി നിൽക്കുന്ന
തമ്മയും താളവും
അമ്മയുടേതാ-
മെഴുത്തുകളൊക്കെയും
അമ്മയായ് തന്നെ-
യിരിക്കട്ടെയെപ്പൊഴും
(വി. മധുസൂദനൻ നായർ)

Question 22.
എപ്പോൾ മുതലാണ് “പോയകാലത്തിൻ മധുരങ്ങളിൽ കൊതി യൂറുന്ന ശീലം” മറന്നുതുടങ്ങിയത്?
Answer:
അമ്മയുമായുളള ബന്ധം അടർത്തിമാറ്റി ഭാര്യയുടേതുമാത്രമായി.

Question 23.
വല്ലപ്പോഴും ഓർത്താലുമില്ലെങ്കിലും അമ്മയെക്കുറിച്ചുള്ള ഓർമ്മക്ക് എന്തു സംഭവിക്കുന്നു?
Answer:
വല്ലപ്പോഴും ഓർത്താലുമില്ലെങ്കിലും കാവലായി പിന്നെ ഉണ്ടാകും അമ്മയുടെ ഓർമ്മകളും സ്നേഹവും.

Question 24.
“ആദിമ സംഗീതമായ് വന്നു മൂളുന്നിടയ്ക്കിടെ” എന്തിനെക്കുറി ച്ചാണിവിടെ പറഞ്ഞിരിക്കുന്നത്?
Answer:
ആദിമസംഗീതമായി അമ്മയുടെ ഓർമ്മകൾ പുത്തൻ പ്രകാശമായി മാറുന്നു.

Kerala Plus One Malayalam Question Paper March 2023 with Answers

25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഒന്നരപ്പുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വീതം.(2 × 8 = 16)

Question 25.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘സന്ദർശനം’ എന്ന കവിതയും “കായലരികത്ത്” എന്ന സിനിമാഗാനവും താരതമ്യം ചെയ്ത് രണ്ടു രചനകളിലെയും പ്രണയഭാവത്തെ സൂചനകളുപയോഗിച്ച് വില യിരുത്തുക.
സൂചനകൾ :
• തീവ്ര പ്രണയം / നാടൻ മട്ടിലുള്ള തുറന്നുപറച്ചിൽ
• വേർപിരിയലിന്റെ വേദന / നർമം
• കാവ്യാത്മകമായ ബിംബങ്ങൾ / നാടൻ പ്രയോഗങ്ങളും ശൈലികളും.
Answer:
കവിതയും ഗാനവും ഒരേ ഒഴുക്കിന്റെ രണ്ടു കൈവഴികൾ ആകു മ്പോൾ അത് സന്ദർശനവും കായലരികത്ത് ഗാനവുമാകുന്നു. വിഷയത്തിലും കവിത്വത്തിലും അത് ഒരേ വേഗത്തിലും ഒരേ താളത്തിലും ഒഴുകുന്നു.

കവിത ഗന്ധർവ്വപ്രവാഹമായി അഴിമുഖം കാണാതെ പിരിയു മ്പോൾ അതിൽ പ്രണയത്തിന്റെ ലയം സംഭവിച്ചു കഴിഞ്ഞിരിക്കു ന്നു. കായലരികത്ത് വലയെറിഞ്ഞവളാൽ പ്രണയം നിറയുമ്പോൾ ഖൽബിൽ ഓളക്കുത്തുകൾക്കും കുറുകുന്ന രാഗം നിറയുന്നു. പ്രണയിക്കുന്നതിന്റെ രണ്ടു കൈവഴികളിൽ ഈ രണ്ടു രചനകളും വ്യതിയാനങ്ങളുള്ളതും എന്നാൽ വിവശതയേറുന്നതുമായ പ്രണയത്തെയാണ് നൽകുന്നത്.

സന്ദർശനത്തിലെ പ്രണയത്തിന് ഒരു ഗന്ധർവ്വദുഃഖമുണ്ട്. ശാപം കിട്ടിയ ഗന്ധർവ്വനെപ്പോലെ കവി നരകരാത്രികളിൽ ലോഡ്ജുക ളിൽ നഗരത്തിരക്കിൽ പെടുന്നു. പ്രണയിനിയെ കാണുന്നുവെ ങ്കിലും മാനം നിറഞ്ഞ് പ്രണയകാലങ്ങളിലേക്ക് മനസ്സ് ഊളയിടു ന്നു. കനകമൈലാഞ്ചി നീരിൽ തുടുത്ത വിരലുകൾ ഇന്ന് അരി കിലേക്ക് അടുക്കുന്നില്ല. ഒരു വസന്തം വിരിയിച്ച അവളുടെ സൗന്ദര്യം ഇന്നുമുണ്ടെങ്കിലും ഒരു അതിരിനപ്പുറത്തേക്ക് മറയുന്നു. ഒടുവിൽ പുലരി കാണാതെ പിരിഞ്ഞുപോകുന്ന ഗന്ധർവ്വനെ പോലെ സ്വയം രാത്രിതൻ നിഴലുകളാണെന്ന് അറിഞ്ഞ് കവിയും പിരിയുന്നു. ഒരു വാക്കുപോലും പറയാതെയും കേൾക്കാതെയും കായലരികത്ത് പാട്ട് ശുദ്ധമായ നാട്ടിൻപുറത്തിന്റെ പ്രണയ ദ്വർത്ഥനയാണ് വീട്ടിലെ ബീടരായി തന്റെ കാമുകി മാറുമ്പോൾ നെയ്ച്ചോറ് വച്ച് തിന്നണമെന്ന് ആഗ്രഹിക്കുന്ന കാമുകനെ ഇവിടെ കാണാം. ദാരിദ്രത്തിന്റെ കമ്പി പൊട്ടിയ ശീലക്കുടയാണ് കാമുകനുള്ളതു്. അതിനാൽ തന്റെ പ്രണയഗാനം നടക്കുമോ യെന്ന ആശങ്കയും കാമുകനുണ്ട്.

പ്രണയാഭ്യർത്ഥന നടത്തുന്ന കാമുകൻ ആത്മാർത്ഥതയുള്ള വനും അതോടൊപ്പം രസികനുമാണ്. പ്രണയത്തിൽ മുങ്ങി നിവ കുമ്പോൾ അതിന്റെ ആദ്യ സന്തോഷങ്ങൾ തീരുമ്പോൾ ഒരു പക്ഷേ തന്നെ സങ്കടപ്പുഴയിലാക്കുമോയെന്ന് സംശയമുണ്ട്. ഇവിടെ പ്രണയത്തിന്റെ നിരന്തരം സംശയിക്കുന്ന ഹൃദയമാണ് കാണുന്നത്.

പ്രണയം ഒരുതരം തീപിടിക്കലാണ്. ഈ പ്രണയങ്ങൾ ആ അഗ്നി യിൽ ഉരുകുമ്പോൾ ചില സംശയങ്ങൾ സ്വാഭാവികമാണ്. പ്രണ യാഗ്നിയുടെ ഉൾവലയത്തിൽ കത്തിത്തീരേണ്ടതായ ആശങ്കക ളുടെ ആദ്യപടിയിൽ നിൽക്കുകയാണ് കായലരികത്ത് പാട്ടിലെ കാമുകൻ, എന്നാൽ സന്ദർശനം കാമുകൻ നിൽക്കുന്നത് അനു ‘രാഗനദിയുടെ മറുകരയിലാണ്.

കഴിഞ്ഞുപോയ പ്രണയത്തിന്റെ വിങ്ങലും വരാനിരിക്കുന്ന പ്രണ യത്തിന്റെ ആശങ്കകളുമാണ് സന്ദർശനവും കായലരികത്തും നൽകുന്നത്. കവിത്വത്തിന്റെ മായാവലയത്തിൽ രണ്ടും ന രസിപ്പിക്കുന്നു.

കായലരികത്ത് ദരിദ്രന്റെ സ്വപ്നമാണ്. സന്ദർശനം എല്ലാം നഷ്ട പെടുത്തിയവന്റെ നെടുവീർപ്പാണ്. പ്രണയം അസ്വസ്ഥതയാ ണെന്ന സത്യം രണ്ടും അറിയിക്കുന്നു.

നാട്ടിമ്പുറത്തുകാരന്റെ പക്വമായ മനസ്സോടെ ഗൗരവപ്പെട്ടതെ ങ്കിലും ഒരു സിനിക്കിന്റെ വിമർശനരീതിയിൽ കായലരികത്തിലെ പണം വരുന്നു. അവസാനം സങ്കടപ്പുഴയിലാക്കല്ലേ എന്നത് ജീവിതപാഠമാണ്. സന്ദർശനത്തിൽ ഇനി നമ്മൾ അഴിമുഖം കാണി ല്ലെന്ന് തീരുമാനിച്ചതും അനുഭവപാഠമാണ്. പ്രണയം മനുഷ്യനെ നീറ്റിയെടുക്കുന്നത് രണ്ടിലും കാണാം.

Question 26.
“എന്തിനു മർത്തായുസ്സിൽ സാരമായതു ചില”-
മുന്തിയ സന്ദർഭങ്ങൾ – അല്ല, മാത്രകൾ മാത്രം.- (ഊഞ്ഞാൽ) വൈലോപ്പിള്ളി പറയുന്ന മനുഷ്യായുസ്സിലെ ചില മുന്തിയ സന്ദർഭ ങ്ങൾ തന്നെയാണോ ബഷീർ പറയുന്ന ‘അനർഘ നിമിഷവും’? രണ്ടു പാഠഭാഗവും വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.
Answer:
അനർഘ നിമിഷം സിംബോളിസ്റ്റ് അഥവാ എക്സ്പ്രഷനിസ്റ്റ് സാങ്കേതികവിദ്വയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാ സിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീത സരണി അനർഘ നിമിഷത്തിലുണ്ട്. പുഷ്കർ സാഗർ തടാകക്കരയിലിരുന്ന് ധ്വാനത്തിൽ മുഴുകിയ ബഷീറിന്റെ ആത്മപരത അനർഘനിമിഷത്തിലുണ്ട്. ഹിമാലയ താഴ്വാരങ്ങളിൽ സൂഫിമാരോടൊപ്പം ജീവിച്ചു. അല്ലാഹു വിലേ ക്കുള്ള യാത്ര ദേഹംവിടാതെ ദേഹി പോകുന്നു. അവിസ്മരണീ യവും അനുഭൂതിദായകവുമായിരുന്ന ജീവിത പ്രേമമാണ് അനർഘനിമിഷത്തിൽ.

ബഷീർ മരണത്തെ അഭിമുഖം കണ്ടിട്ടുണ്ട്. പുഷ്കരസാഗറിലേ ക്കുള്ള യാത്രാമദ്ധ്യേ മണലാരണ്യത്തിലൂടെ യാത്രചെയ്യവെ പരി ക്ഷീണനായി മരണാഭിമുഖം സൂര്യാഭിമുഖം മണം അട്ടിൽ വീണു. മരണം അബോധത്തിലെവിടെയോ ഉറച്ച നിമിഷം കാതിൽ കുളിർ കാറ്റായി ഒരു ശബ്ദം ഒഴുകി വന്നു. ചുണ്ടിൽ കുളിർ തണ്ണീന്റെ തണുപ്പ് അനുഭവപ്പെട്ടു. ദിഗംബര സന്യാസിമാരായിരുന്നു അത്. മരണമെന്ന അനർഘനിമിഷത്തിനിപ്പുറത്തുനിന്നും കൈപിടിച്ചവർ കരകയറ്റി സൂഫികളോടൊന്നിച്ചും കഴിഞ്ഞു. ആത്മീയതയെ മനനം ചെയ്തുള്ള ജീവിതം ബഷീർ അവിടെ നിന്നും സ്വായത്ത മാക്കി. അനർഘനിമിഷം ഇത്തരമൊരു പശ്ചാത്തലത്തിലുമായി.

‘ഊഞ്ഞാലിൽ’ കവി പരാമർശിക്കുന്ന ജീവിത സന്ദർഭങ്ങൾ ലൗകിക ജീവിതത്തിന്റെ തുടിപ്പേറിയ സ്നേഹസമ്പൂർണ്ണമായ ദാമ്പത്യത്തിന്റെ സജീവതയാണ്. ദമ്പതികൾ തങ്ങളിലെ സ്നേഹത്തെ ബന്ധിപ്പി ക്കുന്ന ജീവിത രഹസ്യങ്ങളെ അന്വേഷിക്കുകയും തങ്ങളിൽ തന്നെ കണ്ടെത്തുകയും ചെയ്യുന്നു. നിരന്തരം ഒരുമിച്ചു പാർത്തു ജീവി ച്ചവരല്ല വൈലോപ്പിള്ളിയും ഭാര്യ ഭാനുമതിയമ്മയും. എന്നാൽ കാവ്യലോകസ്മരണകളുടെ ആമുഖത്തിൽ വൈലോപ്പിള്ളിയുടെ മകൻ കുറിച്ചതുപോലെ കുട്ടികളോടും ഭാര്യയോടും വാത്സല്യവും കൂറും ഉള്ള നല്ല ഒരു കുടുംബനാഥനായിരുന്നു അദ്ദേഹം. തന്റെ പ്രഥമ സഖിയായി അദ്ദേഹം കവിതയെ കണ്ടിരുന്നതിനാൽ കുടും ബജീവിതത്തിൽ അത്രകണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നില്ലെന്നു വേണം പറയാൻ. ദാമ്പത്യജീവിതത്തിലേയ്ക്ക് കണ്ണുപതിപ്പിയ്ക്കുമ്പോൾ മാത്രമാണ് ദാമ്പത്യത്തെ കുറിച്ചോർക്കുന്നതും ഭാര്യയെ, കാമുകി പാരവശ്യത്തോടെ നോക്കുന്നതും ആ നോട്ടത്തിൽ 45-ാം വയ സ്സിൽ താൻ വേട്ട യുവതിയുടെ തണതയും കാമ്യഭാവവും ഉന്മാദമായി മനസ്സിൽ കടന്നുവരുന്നു. ഊഞ്ഞാലിൽ ഈയൊരു പ്രക്രിയയുടെ ആവർത്തനം നടക്കുന്നു. കവിയുടെ മനസ്സിനു ന്മേഷം പകർന്ന സുന്ദര രൂപത്തിൽ അഭിരമിച്ച് ബാക്കിയാകുന്ന ജീവിതത്തെ മോഹത്തോടെ നോക്കുന്നു. വാർദ്ധക്യത്തിലുള്ള ജീവിതേച്ഛയിലാണ് സ്നേഹസുന്ദരിയായ ദാമ്പത്യജീവിതാസ്വാദനം നടക്കുന്നത്. ഉടലിൽ ശ്രദ്ധ പതിയുന്നതും അതുകൊണ്ടുതന്നെ പരിസരങ്ങളിൽ നിറഞ്ഞുനിന്ന് അനുകൂലാന്തരീക്ഷത്തെ നിരീ ക്ഷണം ചെയ്യുന്നതും ശ്രദ്ധിക്കുക പ്രണയത്തെ ഉണർത്തുന്ന തിരുവാതിര കുളിർമയിൽ കവിയും ഭാര്യയും ഏകതാനമായ വൈകാരികാനുഭൂതിയിൽ നിറയുന്നു.

‘കണ്ണീർപ്പാട’ത്തിലും മറ്റും കാണുന്ന വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളെ ദാമ്പത്യ ഭിന്നതകൾക്കിടയിലും സ്നേഹ സ പൂർണ്ണമായ ദാമ്പത്യത്തിന്റെ കനിവാർന്ന ഉറവസൂക്ഷിക്കുന്ന പാവങ്ങളെ കവി വായനക്കാരന് ചൂണ്ടിക്കാട്ടുന്നതുപോലെ ഊഞ്ഞാലിലും ദൃശ്യമാണ്. വേട്ടപക്ഷിപോലെ പറക്കുന്ന വിമാനം തികച്ചും സാന്ദർഭികമാണ്.

ഊഞ്ഞാലിലും അനർഘനിമിഷത്തിലും പരാമർശിക്കുന്ന ജീവി തത്തിലെ മുന്തിയ നിമിഷങ്ങൾ എന്ന മാനകത്തെ മുൻ നിർത്തു മ്പോൾ രണ്ടിലും വ്യത്യസ്തമായ പശ്ചാത്തലങ്ങളാണ് കടന്നുവ രുന്നതെന്ന് കാണാം. അനർഘ നിമിഷം ആത്മീയമായൊരു തലത്തെ പ്രതീകവത്ക്കരിക്കുമ്പോൾ ഊഞ്ഞാൽ ലൗകികമായ ജീവിതത്തിലെ നഷ്ടപ്പെട്ട കണ്ണികളെ വിളക്കിച്ചേർക്കുന്ന, ജീവി തപ്രക്രിയയിൽ വിജയിക്കുന്ന ദാമ്പത്യത്തെ കണ്ടെത്തുകയാണ് ചെയ്യുന്നത്.

Question 27.
“കാടിന്റെ നിഗുഢത മനുഷ്യനിൽ സൃഷ്ടിക്കുന്നത് ഭയത്തിലുപരി വല്ലാത്തൊരു ആകർക്ഷണമാണ്.” എൻ.എ. നസീറിന്റെ ‘വേരു കൾ നഷ്ടപ്പെടുത്തുന്നവർ’ എന്ന് ലേഖനത്തിന്റെ വെളിച്ചത്തിൽ ചുവടെ കൊടുത്തിട്ടുള്ള സൂചനകളുടെ സഹായത്തോടെ സുഹൃ ത്തിനൊരു കത്ത് തയ്യാറാക്കുക.
(1) കാടിന്റെ വന്യത (നിഗൂഢത
(2) വന്യമൃഗങ്ങൾ
(3) മറ്റു ജീവജാലങ്ങൾ
(4) സ്വച്ഛത
(5) കാടിന്റെ സൗന്ദര്യം
Answer:
“കാടിന്റെ ഏകാന്തതകളിലേക്ക് ഏറെ സൂക്ഷ്മതയോടെയും, ആദ രവോടെയുമാണ് കടന്നുചെല്ലേണ്ടതെന്ന്” – എൻ.എ. നസീർ എഴുതിയിട്ടുണ്ട്. ഒരു വന്യജീവി ഫോട്ടോഗ്രാഫറും, പരിസ്ഥിതി പ്രവർത്തകനും ഒക്കെയാണെങ്കിലും, ലേഖകൻ കാടിന്റെ കാമു കനാണ് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ഒരു കാമു കൻ ഒരിക്കലും തന്റെ പ്രണയിനിയെ പിണക്കാൻ മടിക്കുന്നവ നായിരിക്കും. എത്രതന്നെ കണ്ടാലും മതിവരാതെ, മടുക്കാതെ വീണ്ടും ആ കാടിന്റെ ഉള്ളറകളിലേക്ക്, മനുഷ്യജീവന്റെ ആ ആദിമ ഗർഭഗൃഹത്തിലേക്ക് തിരിച്ചുപോകാൻ നിരന്തരം നസീ റിനെ പ്രേരിപ്പിക്കുന്നത് ഈ പ്രണയം തന്നെയായിരിക്കാം. പ്രണയത്തിന് യുക്തി ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഭ്രാന്തമായ ആവേശത്തിൽ അദ്ദേഹം ഓരോ തവണയും ആ കാടിന്റെ ഇരുളറകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഒരു യുവകവിയുടെ വരികൾ കടമെടു ഞാൻ “എത്രതന്നെ അകറ്റി നട്ടാലും വൃക്ഷങ്ങൾ മണ്ണിനടിയി ലൂടെ വേരുകൾ കൊണ്ട് പരസ്പരം പുണരുകയാണ്” – മണ്ണി നടിയിൽ നടക്കുന്ന പവിത്രമായ ഈ അനുരാഗം തന്നെയാണ് ജീവന്റെ നിലനില്പിന് ആധാരവും. എന്നിട്ടും നാം ഈ ആധാര ശിലയെ തകർക്കാൻ ശ്രമിക്കുകയാണ്. വേരുകൾ നഷ്ടപ്പെടു ത്തുന്നവരാണ് നാം മനുഷ്യർ.

വേരുകൾ വഹിക്കുന്നത് എന്താണ്? ഈ ആധുനിക കാലത്ത് ഏറ്റവും പ്രസക്തമായ ചോദ്യമാണത്. വേരുകൾ വഹിക്കുന്നത് വെള്ളവും വളവും മാത്രമല്ല; ഒരു മഹത്തായ പാരമ്പര്യം കൂടി യാണ്. നമ്മളിന്ന്, ഈ വർത്തമാന കാലത്ത്, നിസ്സാര ലാഭങ്ങൾക്കു വേണ്ടി തുലയ്ക്കുന്നത് നമ്മുടെ മഹത്തായ, പഴക്കമുള്ള പൈത കങ്ങൾ കൂടിയാണ്. വേരുകൾ, ആചാരങ്ങളും, വിശ്വാസങ്ങളു മാണ്. വേരുകൾ മാത്രമാണ് മനുഷ്യനെയും ഈ മണ്ണിൽ പിടിച്ചു നിർത്തുന്നത്. പക്ഷേ ഒന്നിൽ നിന്നും ഒന്നും പഠിക്കാത്ത ഈ സമ കാലിന് തലമുറ വേരുകൾ അരിയുകയാണ്. ആദിയും, അവ സാനവുമില്ലാത്ത, ലാഭക്കൊതിയുടെ മറ്റൊരുവശം മാത്രമാണ് നാശം. ആദ്യം നാം വൃക്ഷത്തിന്റെ വേരറുക്കുന്നു…. പിന്നെ നമ്മുടെ തന്നെയും……

പാഠാരംഭത്തിൽ ഏറ്റവും വികാരനിർഭരമായി തന്നെയാണ് ലേഖകൻ വൃക്ഷത്തിന്റെ നാശം വിവരിക്കുന്നത്. അതൊരു വ്യക്തി യുടേതിന് സമാനമാണ്. ഭൂമിയുടെ നെഞ്ചിലേക്ക് അള്ളിപിടിച്ച് അണച്ചു വെച്ചവയെല്ലാം നാം വലിച്ചു പുറത്തിടുകയാണ്. കൊത്തിപ്പറിച്ചു, അമ്മയിൽ നിന്ന്, വിശുദ്ധമായ മണ്ണിൽ നിന്ന് മാറ്റി യിടുകയാണ്. ആലംബമില്ലാതെ ഒന്നു വിറച്ച്, പിന്നെ ഒരു ക്ഷണം, അവസാനമായി പരിചയിച്ച കാഴ്ചകൾ ഒന്നുകൂടി നോക്കി വൃക്ഷ ങ്ങൾ മറിഞ്ഞു വീഴുന്നു. ആ വീഴ്ച, ഒരു നൂറ്റാണ്ടിന്റെ വീഴ്ചയാ യിരിക്കാം. അല്ലെങ്കിൽ അതിനുമപ്പുറം ജീവിത സായാഹ്നത്തിൽ ചുമതലകളെല്ലാം നിർവ്വഹിച്ചു കഴിഞ്ഞ ഒരു കാരണവരെപ്പോലെ, ഊർദ്ധ്വൻ വലിച്ചുവലിച്ച് ഒടുവിൽ ശ്വാസം ഒരു ക്ഷണം, നിശ്ചല മാകുന്നു.

ലേഖകൻ വൃക്ഷാവസ്ഥ മനുഷ്യഭാവങ്ങളോടു ചേർത്തു കൊണ്ടുതന്നെയാണ് വിവരിക്കുന്നത്. അല്ലെങ്കിൽ പ്രകൃതി യിൽനിന്ന് വേറിട്ടുകൊണ്ട് ഒരു ഭാവം നമുക്ക് നേടിയെടുക്കാൻ കഴിയുന്നതെങ്ങനെ? ഈ ഒരു ചിന്ത കൈമോശം വന്ന അന്നു മുതൽ മനുഷ്യന്റെ ആർത്തിയും, ഒപ്പം നാശവും തുടങ്ങി.

ആദിമകാല മനുഷ്യന് പ്രകൃതിയെ ഭയമായിരുന്നു. അജ്ഞാത മായ പ്രകൃതിയുടെ രഹസ്യങ്ങൾ അവനെ നടുക്കംകൊള്ളിച്ചു. തീർച്ച യായും ഈ ഭയം ഒരുതരം ആരാധനയിൽ അവനെ കൊണ്ടു ന്നെത്തിച്ചിട്ടുണ്ടാകാം. അജ്ഞാതമായതും, രഹസ്യങ്ങൾ കണ്ട ത്താൻ കഴിയാത്തതുമായ കാര്യങ്ങൾ പിന്നീട് ഭയഭക്തി ബഹുമാന ങ്ങൾക്ക് പാത്രമാകുമല്ലോ? എന്തായാലും ഈ ആരാധന അവനെ ഒരു പ്രകൃതി ഉപാസകനാക്കി മാറ്റി. അന്നൊന്നും അവൻ പ്രകൃതിയെ തന്നിൽ നിന്നുള്ള ഒരു വേർതിരിവായി കണ്ടിരുന്നില്ല. തന്റെ സ്വത്വം അവൻ പ്രകൃതിയിലും ആരോപിച്ചു. അഥവാ പ്രകൃതിയിൽ ലയിച്ചു ചേർന്നുകൊണ്ടുള്ള ഒരു ജീവിത ശൈലിയും, സാഹചര്യവും, സംസ്ക്കാരവും ഉടലെടുത്തു. അവൻ ആ സംസ്ക്കാരത്തിന്റെ ഭാഗ മായി. പിന്നീട് ഗോത്രവർഗ്ഗസംസ്ക്കാരത്തിൽ നിന്ന്, പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് നാഗരികതയിലേക്കുള്ള പറിച്ചുനടലും, കണ്ടുപിടു ത്തങ്ങളും, അവനിൽ വേറിട്ട കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു. അജ്ഞാ തമായ ഒന്നിനെ അതിന്റെ രഹസ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശാസ്ത്രബോധം അവൻ വളർത്തിയെടുത്തു. അന്നുമുതൽ അവ നിലെ പ്രകൃതിയോടുള്ള ആരാധന അസ്തമിക്കാൻ തുടങ്ങുകയും, യുക്തിചിന്തയും, ശാസ്ത്ര ബോധവും തൽസ്ഥാനത്തു വളർന്നു വരികയും ചെയ്തു.

പ്രകൃതിയോട് ഉപാസന മൂർത്തിയോടെന്നപോലെ ആരാധന വെച്ചുപുലർത്തിയിരുന്ന ആദിമകാലത്തു നിന്ന് പ്രകൃതിയെ കീഴ ടക്കാമെന്നും, വൃഥാ മൽസരിക്കാമെന്നുമുള്ള അതിമോഹങ്ങൾ ഉടലെടുത്തതോടുകൂടി, അവനിലെ ദുരാഗ്രഹി ഉയർത്തെഴുന്നേ റ്റു. എത്രയൊക്കെ മനസ്സിലാക്കിയിട്ടും, എങ്ങനെയൊക്കെ ചിക ഞെഞ്ഞെടുത്തിട്ടും, അറിയാനും കീഴടക്കാനും സാധിക്കാത്തവണ്ണം അത്രമാത്രം ഗഹനവും, ഉജ്ജ്വലവുമാണ് തനിക്കു ചുറ്റുമുള്ള തെന്നുള്ള തിരിച്ചറിവിന്റെ ഇച്ഛാഭംഗമാണ്, തോൽപ്പിക്കാൻ കഴി യാത്തതിനെ നശിപ്പിക്കുക എന്ന ഹീന രീതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിച്ചത്. എന്തുതന്നെ ആയാലും, അന്നു തുടങ്ങിയ ആ നശീകരണ പ്രക്രിയ ഇന്നതിന്റെ മൂർത്ത രൂപത്തിൽ എത്തി ച്ചേർന്നിരിക്കുന്നു.

കുന്നുകൾ അപ്രത്യക്ഷമാവുകയും, പുഴകൾ മരിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങൾ ഭയരഹിതമായി വെട്ടിവീഴ്ത്തപ്പെടുകയും, കാടിന്റെ നിഗൂഢമായ ഉള്ളറകൾപോലും തുരന്നെടുക്കപ്പെടു കയും ചെയ്യുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമാ യി, ഓരോ മേഖലയിലും ബാധിക്കുന്നു. കുടിവെള്ളം സ്വപ്നം മാത്രമാകുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾ, മഴയുടെ അനുപാ തത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കാറ്റുകളുടെ ദിശാവ്യതിയാനങ്ങൾ, കൂടികൂടി വരുന്ന അന്തരീക്ഷ ഊഷ്മാവ്….. ഒടുവിലിതാ സൂര്യാ ഘാതം പോലും താങ്ങാൻ പറ്റാതെ നമ്മൾ വാടിവീഴുന്നു……

കൊടുംചൂടിന്റെ ഇന്നിന്റെ നരകഭൂമിയിൽ നിന്നുകൊണ്ട് നസീറിന്റെ ഈ ലേഖനത്തിലേക്ക് കടക്കുമ്പോൾ, ഒരുപിടി കുളിർ ഒന്നാകെ തഴുകുന്ന അനുഭവം ഉണ്ടാകുന്നു. ജീവിതത്തിലൊരി ക്കലെങ്കിലും, കാടിനെ പ്രണയിച്ച്, അതിൽ അലിഞ്ഞു ചേരുവാൻ ഓരോ മനസ്സുകളും കൊതിക്കുന്നുണ്ട്. അത്രമാത്രം വേഴാമ്പ ലിനെ പോലെ നാം ദാഹിക്കുന്നുണ്ട്. ഇനിയും മരിച്ചു വീണിട്ടി ല്ലാത്ത, നശിച്ച് അമർന്നു പോയിട്ടില്ലാത്ത മഴക്കാടുകൾ മാടിവിളി ക്കുന്നതുപോലെ തോന്നും. അങ്ങനെയാണ് ലേഖകൻ പ്രക തിക്കു നേരെ തിരിച്ച ഒരു കണ്ണാടിയെന്നപോലെ ഈ ലേഖനത്തെ അവതരിപ്പിക്കുന്നത്.

മഴക്കാടുകളിൽ ഇലകളുടെ അടരുകൾക്കുള്ളിൽ ഒരു വലിയ ആവാസ വ്യവസ്ഥതന്നെ നിലനിൽക്കുന്നുണ്ട്. വളരെ കൗതുകകരവും, ഒപ്പം വിജ്ഞാനപ്രദവുമാണ് ഈ കാട്ടറിവുകൾ. എന്നാൽ ലേഖകൻ കാവ്യാത്മകമായാണ് ഈ ഇലകളുടെ മെത്തയെ നോക്കിക്കാണുന്നത്. പൊടിഞ്ഞും, ചീഞ്ഞും അവ മണ്ണിൽ ലയിക്കാൻ മത്സരിക്കുകയാണ്. വേരുകൾ തേടി എന്നിട്ട് വേരുകളിലൂടെ വൃക്ഷത്തിലെത്തി വീണ്ടും ജീവന്റെ ഒരു ആവൃത്തി പൂർത്തിയാക്കാൻ. അല്ലെങ്കിൽ അവയുടെ ജീവിത ചക്രത്തിന്റെ ഏറ്റവും സമ്മോഹനഘട്ടം ആരംഭിക്കാൻ. ഒരു തര ത്തിൽ മനുഷ്യസംസ്ക്കാരത്തിൽ അന്തർലീനമായി കിടക്കുന്ന പുനർജന്മമെന്ന വിശ്വാസത്തെ ഇവിടെ പരോക്ഷമായിട്ടെങ്കിലും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്.

വേരുകൾ തന്നെയാണ് പ്രധാനം. വേരുകളെപ്പറ്റി പറഞ്ഞു. കൊണ്ടുതന്നെയാണ് എല്ലാം ആരംഭിക്കുന്നതും. മഴക്കാടിന്റെ ആത്മാവ് തന്നെ വേരുകളാണ്. പലപ്പോഴും ആത്മാവിന്റെ ആ അരൂപി സ്ഥാനം വിട്ട് ദേഹി (ആത്മാവ് സ്വയം ദേഹമാകുന്ന കാഴ്ചയും വിരളമല്ല. വയനാട്ടിലെ കുറുവ ദ്വീപ് വേരുകളുടെ ജീവനുള്ള വേരുകളുടെ ഒരു കാഴ്ചസ്ഥലമാണ്. പുഴയോരത്തെ ഒരു തടപോലെ ബലപ്പെടുത്തുന്ന വേരുകളുടെ കാഴ്ച, ന വേരുകളുടെ അനന്തമായ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തും. ‘അണ കെട്ടിയപോലെ പാറകളെ പോലും കെട്ടു പിണഞ്ഞു വരി ഞ്ഞു മുറുക്കി പലപ്പോഴും പുഴയെപോലും വരുതിയിലാക്കുന്ന ഒന്നായി അവ മാറുന്നു. വേര് പുഴയെ തൊടുകയാണോ? അതോ വേരുകളിലൂടെ പുഴ മണ്ണിനെ ഭൂമിയെ തേടുകയാണോ എന്നു സംശയം തോന്നും. ഏതായാലും മണ്ണും, വെള്ളവും (ജലവും) വേരിലൂടെ നടത്തുന്ന ഈ കാൽപനിക ചങ്ങാത്തത്തിനു കുറുവ ദ്വീപ് പറ്റിയ ഉദാഹരണമാണ്. പ്രണയ പൂർവ്വം പരസ്പരം വികാ രങ്ങൾ പങ്കുവെയ്ക്കുകയാകാം… തൊട്ടറിയുകയാകാം….

ചെമ്പനോടും കുമാരനോടും ഒപ്പം ഷോളയാർ കാടുകളിൽ തേൻ മരങ്ങൾ തേടി നടന്ന ഓർമ്മകളിൽ നിറയുന്നത് കാടിന്റെ വിവരണാതീതമായ വലിയ രൂപമാണ്. പലപ്പോഴും കാട് ന അത്ഭുതപ്പെടുത്തുന്നത് അതിന്റെ ഒരിക്കലും കയറിച്ചെല്ലാൻ കഴി യാത്ത ഉയരങ്ങൾ കൊണ്ടാണ്. അമ്പരപ്പോടെ നോക്കി നിന്നാലും ദൃഷ്ടിക്കു ചെന്നെത്താൻ കഴിയാത്ത രീതിയിൽ അവ നമ്മെ നോക്കി വെല്ലുവിളിക്കും – ആ വൃക്ഷ ഭീമന്മാർ – അതിനും മുക ളിലാണ് തേനീച്ചകൾ കൂടുകൂട്ടുന്നത്. ആ കൂടു തേടിയാണ് പല പ്പോഴും കാടിന്റെ മക്കൾ ഉൾക്കാടുകയറുന്നത്. സൗന്ദര്യത്തിനും അപ്പുറം അത് ഉപജീവനത്തിന്റെ കൂടി ചിത്രമായി മാറുന്നു. ഒപ്പം സാഹസികത യു ടേയും, വലിയ പ്രായോഗികതയുടേയും കാടിന്റെ നന്മകളോടൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന അവ രുടെ അന്തമില്ലാത്ത പ്രായോഗിക അനുഭവങ്ങൾ. അവർക്കത് ജീവിതത്തിൽ നിത്യസാധാരണമായ ഒന്നാണ്.

ആ കാട്ടറിവുകളുടെ ഒരു വകഭേദമാണ് വേരുകൾക്കിടയിൽ കിടക്ക ഒരുക്കുന്ന ചെമ്പ ന്റേയും, കുമാരന്റെയും വൈദഗ്ധ്യം; സുരക്ഷിതമായ താവളം. കാട് എല്ലാം നൽകുന്നു. തിരിച്ചറിഞ്ഞ്, തരംതിരിച്ച് അതുപയോ ഗിക്കണമെന്നു മാത്രം. ആ അർത്ഥത്തിൽ കാടൊരു അക്ഷയ പാത്രം തന്നെയാണ്. അത്യാർത്തിയില്ലാതെ ചൂഷണം ചെയ്യാതെ ഉപയോഗിക്കുകയാണെങ്കിൽ കാട് മനുഷ്യനൊരു കൂടാണ്. വീണ്ടും വേരുകളിലേക്ക് തന്നെയാണ്….. വേരുകളിവിടെ അഭ യവും, സുരക്ഷിത താവളവും ആയിത്തീരുന്നു. കാടിനുള്ളി ലൊരു അഭയസ്ഥാനം. ഒരു രണ്ടാം വീട്…….. ഒപ്പം മരം മനുഷ്യന് ഒരു പാഠവും പകർന്നു നൽകുന്നു. വേരുകൾക്കൊപ്പം താഴ്ന്നാലെ അതിന്റെ യഥാർത്ഥ മഹത്വവും, ഉയർച്ചയും തിരിച്ച റിയാൻ സാധിക്കു……

ഉയരങ്ങൾ പലപ്പോഴും കീഴടക്കാൻ കഴിയുന്നത് ബലമുള്ള വേരുകളുടെ പിന്തുണകൊണ്ട് മാത്രമാണ്. ആകാശം തൊടു മ്പോഴും, ആഴങ്ങളെ മറക്കരുത് എന്ന് പാഠഭേദം വേരുകൾ ഔഷ ധവാഹികൾ കൂടിയാണ്. ഔഷധം വ്യാധിയിൽ നിന്ന് സാന്ത്വനം നൽകുന്നു. അപ്പോൾ വേരുകൾ അമൃത വാഹികൾ തന്നെയാ ണ്. ജീവരക്ഷോമാർഗ്ഗങ്ങൾ തന്നെയായ ആയിരക്കണക്കിന് വേരു കൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന അരുണാചലത്തെ ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട്. വേരുകൾ അപ്പോൾ യഥാർത്ഥത്തിൽ ജീവൻ ഉള്ളിൽ വഹിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ ചില അത്യാസന്ന ഘട്ടങ്ങളിൽ തിരിച്ചു പിടിക്കാൻ ആദിവാസികൾക്ക് കൂട്ട്. ഈ വേരുകൾ നൽകുന്ന മൃതസഞ്ജീവനികൾ മാത്രം.

Kerala Plus One Malayalam Question Paper March 2023 with Answers

ഇങ്ങനെയുള്ള വേരുകൾ തഴുകിവരുന്ന വെള്ളം, എത്ര മാത്രം ഔഷധമൂല്യമുള്ളതായിരിക്കും. കാടിന്റെ ഉള്ളറകളിൽ നിന്നുള്ള ഉറവകൾ, നീലക്കൊടുവേലിയുടെ സാന്നിധ്വത്തിൽ, അവയുടെ സാമീപ്യത്തിൽ ഉറഞ്ഞൊഴുകിവരുമ്പോൾ, അവ യുടെ സ്പർശനത്തിൽ കൊടിയ വിഷദംശനങ്ങൾപോലും നിർവ്വി ദ്വമായി പോകുന്നതായി കേൾക്കുന്ന കഥകൾ വെറും കഥകളല്ല എന്നു തിരുത്തേണ്ടിവരും. ഈ കന്യാവനങ്ങളിൽ നിന്നുള്ള അമ തപ്രവാഹങ്ങൾ ആധുനിക മനുഷ്യന് അന്യമായി പോകുന്നല്ലോ എന്നൊരു ദുഃഖം എഴുത്തുകാരൻ പങ്കുവെയ്ക്കുന്നുണ്ട്. അത് സത്വവുമാണ്. മിനറൽ വാട്ടറിന്റെ പളപളപ്പിൽ മലയാളി മുക്കി ക്കളയുന്നത് ഈ തരത്തിലുള്ള നൈസർഗ്ഗികമായ, പ്രകൃതിദത്ത മായ ജീവനമന്ത്രങ്ങളെയാണ്. പുചിച്ചുകൊണ്ട് മുഖം തിരിക്കുന്ന തിനു മുമ്പ് ജീവനില്ലാത്ത ജലത്തെ അകത്താക്കുന്നതിനുമുമ്പ് ‘ഈ ജീവന്റെ ഉറവയെ തേടേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശം ലേഖകൻ തരുന്നുണ്ട്. എപ്പോഴും വേരുകൾ ചവച്ചുകൊണ്ടിരി ക്കുന്ന കാട്ടിലെ ഉടുമ്പുമാരിക്ക് വയസ്സാകുന്നേയില്ല. പ്രപഞ്ച ത്തിന്റെ നിത്യസത്വമായ ജീർണ്ണത പോലും അകറ്റാൻ കഴിയുന്ന, അമരത്വം പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നായി വേരുകൾ മാറു കയാണ്. ഈ ദൈവിക ഭാവം മാത്രമല്ല വേരുകൾക്കുള്ളത്.

സർവ്വതിനേയും തകർക്കാൻ കെല്പുള്ള ആസുരഭാവം അണിയാനും വേരുകൾക്ക് കഴിയും. ചിന്നാറിലെ മുൾക്കാടുക ളിലെ പാറകളെപ്പോലും പിളർത്താൻ തക്ക വീര്യവും ശക്തി യുമുള്ള വേരുകൾ തന്നെ ഉദാഹരണം.

ലേഖകൻ കാവുകളെ കുറിച്ചെഴുതുമ്പോൾ ഈ തലമുറയെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമാകാൻ സാധ്യതയില്ല. നാട്ടിമ്പുറങ്ങളും, നഗരങ്ങളും ഒരുപോലെ പേറുന്ന കാടിന്റെ മിനി യേച്ചർ (ചെറുപതിപ്പുകൾ) ആണ് കാവുകൾ, തീർച്ചയായും ഭൂമി യുടെ ശ്വാസ കോശ ങ്ങളാകുന്ന കാടുകൾക്ക് ഒരു കൈത്താങ്ങ്….. അതാണ് കാവുകൾ. എന്തുകൊണ്ട് കാവുകൾ സംരക്ഷിക്കപ്പെട്ടുപോന്നു? വളരെ രസകരമാണതിന്റെ ഉത്തരം. കാവുകൾ സംരക്ഷിക്കപ്പെട്ടുപോന്നതിന്റെ അടിസ്ഥാന കാരണം വിശ്വാസം മാത്രമാണ്. വിശ്വാസവും, ഭക്തിയും അതിൽ നിന്നും ലെടുത്ത ദയവും തന്നെയാണിന്നും കാവുകളെ നിലനിർത്തു ന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്.(കൂടുതൽ വായനയ്ക്ക് കാവു തീണ്ടല്ലേ – സുഗതകുമാരി)

കാവുകൾ ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ ജലസംഭ രണികൾ തന്നെയാണ്. അതുതന്നെയാണ് “കാവുതീണ്ടല്ലേ കുടി വെള്ളം മുട്ടും” – എന്ന പ്രയോഗത്തിന്റെ പ്രസക്തിയും, ദൈവ കോപമോ, മറ്റ് അനിഷ്ടങ്ങളോ ഉണ്ടാകുന്നതിനും അപ്പുറമായി മനുഷ്യന്റെ ജീവസന്ധാരണ മാർഗ്ഗങ്ങളിൽ ഒന്ന് അടയും, എത്ര ദീർഘവീക്ഷണത്തോടെയാണ് നമ്മുടെ പൂർവ്വികർ ആ ചെറുകാ ടുകളെ വിശ്വാസത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു നിർത്തിയത്. ഭീഷണികൾ ഇല്ലാതില്ല. റിയൽ എസ്റ്റേറ്റ്, ഭൂമാഫിയ സംഘങ്ങൾ കഴുകന്മാരെപ്പോലെ റാഞ്ചാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവശേ ഷിക്കുന്ന കാവുകൾ വിശ്വാസത്തിന്റെ പേരിലെങ്കിലും സംരക്ഷി ക്കപ്പെടുമെന്ന് ഉറപ്പാണ്.

വൃക്ഷങ്ങളുടെ വേരുകൾ മാത്രമല്ല ആധുനിക മനുഷ്യൻ നി പ്പിക്കുന്നത്, സ്വന്തം വേരുകൾ കുടിയാണ്. പലായനങ്ങളും, കുടി യേറ്റങ്ങളും വർദ്ധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതൽ പ്രവാസ ജീവിതത്തിൽ മുഴുകുന്നവരുടെ ശതമാന കണക്കെടു ഷിൽ മുന്നിൽ തന്നെയാണ് മലയാളികൾ. പ്രവാസവും, പിന്നെ കുടിയേറ്റവും…. ഈ പലായനങ്ങളിൽ ബാക്കിയാകുന്നത് മുറിഞ്ഞ ബന്ധങ്ങൾ മാത്രമാണ്. വേരുകൾ നഷ്ടപ്പെടു ത്തിയതൊന്നും, കാലത്തെ അതിജീവിച്ചിട്ടില്ല. വളരെ പെട്ടെന്നു തന്നെ വാടിക്കൊഴിയാനും, ഉണങ്ങി നശിക്കാനുമാണ് അവയുടെ വിധി. ആ വിധിയുടെ അനിവാര്യതയിലേക്കാണ് മലയാളികൾ ഈയാംപാറ്റകളെപോലെ കുതിക്കുന്നത്. സാമ്പത്തിക സുരക്ഷി തത്വം മാത്രമല്ല ജീവിതം എന്നു തിരിച്ചറിയുമ്പോഴേക്കും, ഇനി യൊരു തിരിച്ചുവരവിനു പറ്റാത്തവിധം, ജീർണ്ണിച്ചുപോകും ഭൂത കാലവും ആ ബന്ധങ്ങളും എല്ലാം…..

പണ്ടത്തെ ഭരണാധികാരികളെക്കുറിച്ച് പഠിക്കുന്ന ചരിത്ര ത്തിന്റെ ഏടുകളിൽ മാത്രമാണ്; തെരുവോരത്തെ ഫലവൃക്ഷ ങ്ങളെ വെച്ചുപിടിപ്പിക്കുന്ന രീതികൾ അവശേഷിക്കുന്നത്. ആധു നിക മനുഷ്യന് നിറങ്ങളും, വ്യത്യസ്തമാർന്ന രൂപങ്ങളും മാത്രം മതി. ഗുണം വേണ്ട. അല്ലെങ്കിൽ തന്നെ അവനവനു ഗുണം കിട്ടാത്ത ഒന്നിനുവേണ്ടി, നിസ്വാർത്ഥമായി സേവനം ചെയ്യാൻ മുമ്പോട്ടു വരുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം…. സർക്കാ രുകൾക്ക് മുൻകൈ എടുക്കാം. പണ്ടത്തെ യാത്രകളിൽ തെരു വോരങ്ങൾ ഫല വൃക്ഷ സമൃദ്ധമായിരുന്നു. തണൽ മാത്രമല്ല വിശപ്പും മാറ്റാം…. പ്രകൃതിയുടെ വരദാനങ്ങൾ നുകർന്നുകൊണ്ടു ള്ള ആ യാത്രയുടെ മാധുര്യമൊക്കെ പൊയ്പോയി…. ഒരു പുതിയ കാഴ്ചപ്പാട് വന്നേ തീരൂ…. അല്ലെങ്കിൽ പിഴുതെറിയപ്പെടുന്ന വൃക്ഷങ്ങളുടേയും, അറുത്തെറിയപ്പെടുന്ന വേരുകളുടേയും ശവ പറമ്പായി മാറും നമ്മുടെ നാട്. ആ ദുരവസ്ഥയ്ക്ക് വരും തലമു റകൾപോലും മാപ്പ് തരില്ല. ഒരു പുനർജ്ജനി ആവശ്യമായിരുന്നു. വൃക്ഷത്തിന്റെ മനസ്സുമായി ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാവുന്ന ഒരു പുനർജ്ജനി….. കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. ആധുനിക സൈബർ മാധ്യമ സഹായത്തോ ടെ, പ്രതികരണത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്ക് സൃഷ്ടിക്കു ന്നതോടൊപ്പം, മണ്ണിലേക്കിറങ്ങി അതിന്റെ പ്രായോഗികത കൂടി പരീക്ഷിക്കാൻ പുതിയ തലമുറ ശ്രമിച്ചാൽ നമ്മുടെ നാടും ദൈവ ത്തിന്റെ സ്വന്തമാകും……

Leave a Comment