Kerala SSLC Biology Board Model Paper March 2020 Malayalam Medium

Students can read Kerala SSLC Biology Board Model Paper March 2020 with Answers Malayalam Medium and Kerala SSLC Biology Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Biology Board Model Paper March 2020 Malayalam Medium

Time: 1½ Hours
Total Score: 40

നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിറ്റ് സമയം സമാശ്വാസസമയമാണ്.
  • ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ചു മാത്രം ഉത്തരമെഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

തന്നിരിക്കുന്ന 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും ഓരോ സ്കോർ വീതം. (5 × 1 = 5)

Question 1.
തന്നിരിക്കുന്നവയിൽ നിന്നും RNA യിൽ മാത്രമുള്ള ന്യൂക്ലിയോ റ്റഡിനെ തെരഞ്ഞെടുക്കുക. (1)
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q1
Answer:
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q1.1

Question 2.
നൽകിയിരിക്കുന്ന മാതൃക വിശകലനം ചെയ്ത് ചിത്രീകരണം പൂർത്തീകരിക്കുക. (1)
മാതൃക :
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q2
Answer:
(i) ജേക്കബ്സൺസ് ഓർഗൻ
(ii) ഗന്ധഗ്രാഹികൾ

Question 3.
നൽകിയിരിക്കുന്ന പരീക്ഷണ സംവിധാനം ജീവപരിണാമവുമായി ബന്ധപ്പെട്ട ഏതു സിദ്ധാന്തത്തെയാണ് സാധൂകരിക്കുന്നത്? (1)
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q3
Answer:
രാസപരിണാമ സിദ്ധാന്തം

Kerala SSLC Biology Board Model Paper March 2020 Malayalam Medium

Question 4.
പ്രസ്താവനകൾ വിശകലനം ചെയ്ത് നൽകിയവയിൽ നിന്നും ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക. (1)
(i) സംസ്കൃതാഹാരത്തെ വിഘടിപ്പിച്ച് വിത്തുകൾ മുളയ്ക്കാൻ സഹായിക്കുനന ഹോർമോണാണ് ജിബ്ബർലിൻ.
(ii) ഇലകളും ഫലങ്ങളും പാകമാകലിന് സഹായിക്കുന്ന ഹോർമോണാണ് സൈറ്റോകിനിൽ
(iii) പാകമായ ഇലകൾ, കായ്കൾ എന്നിവ പൊഴിയാൻ സഹാ യിക്കുന്ന ഹോർമോണാണ് അബ്സെസിക് ആസിഡ്.
(iv) കോശദീർഘീകരണം, അഗ്രമുകുളത്തിന്റെ വളർച്ച എന്നി വയ്ക്ക് സഹായിക്കുന്ന ഹോർമോണാണ് എഥിലിൻ.
ഉത്തരങ്ങൾ
(a) (i), (iv) ശരി
(b) (iii), (iv) ശരി
(c) (i), (iii) ശരി
(d) (i), (ii) ശരി
Answer:
(c) (i), (ii) ശരി

Question 5.
പാദ ജോഡി ബന്ധം മനസ്സിലാക്കി വിട്ടഭാഗം പൂരിപ്പിക്കുക. (1)
സൊമാറ്റോട്രോപ്പിൻ : വളർച്ചാ വൈകല്യങ്ങൾ
ഇന്റർ ഫെറോണുകൾ : ________________________
Answer:
വൈറൽ രോഗങ്ങൾ

Question 6.
നൽകിയിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് (i), (ii) എന്ന് സൂചിപ്പിച്ചവ തിരിച്ചറിഞ്ഞെഴുതുക. (1)
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q6
സൂചന :
(i) എൻസൈം
(ii) അയോൺ
Answer:
(i) ത്രോംബോപ്ലാസ്റ്റിൻ
(ii) കാൽസ്യം

7 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ആറ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും രണ്ട് സ്കോർ വീതം. (6 × 2 = 12)

Question 7.
നൽകിയിരിക്കുന്ന പ്രസ്താവനകൾക്ക് ഉചിതമായ വിശദീകരണം എഴുതുക.
(a) സിനാപ്സുകൾ വ്യത്യസ്തതരം ഉണ്ട്. (1)
(b) സുഷുമ്നാനാഡി സമ്മിശ്രനാഡിയാണ്. (1)
Answer:
(a) രണ്ട് ന്യൂറോണുകൾ തമ്മിലോ, ന്യൂറോണും പേശികോശവും തമ്മിലോ, ഒരു ന്യൂറോണും ഗ്രന്ധികോശവും തമ്മിലോ സിനാപ്സ് ഉണ്ടാക്കാം.
(b) സംവേദ നാഡി തന്തുക്കളും പരിക നാഡി തന്തുക്കളും ചേർന്നുണ്ടാക്കുന്നു.

Question 8.
‘എ’ കോളത്തിനനുസരിച്ച് ‘ബി’ കോളം ക്രമപ്പെടുത്തി എഴു തുക. (½ × 4 = 2)

ബി
ഹൃദയാഘാതം കരളിൽ കൊഴുപ്പ് അടിഞ്ഞ് കുടുന്നു.
ഫാറ്റിലിവർ കൊഴുപ്പ് അടിഞ്ഞ് രക്ത ധമനികളുടെ വ്യാസം കുറയുന്നു.
പക്ഷാഘാതം ഇൻസുലിന്റെ കുറവ് പ്രവർത്തന വൈകല്യം
അമിതരക്തസമ്മർദ്ദം മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നു.
കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നു.

Answer:

ബി
ഹൃദയാഘാതം കോറാനറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നു.
ഫാറ്റി ലിവർ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു.
പക്ഷാഘാതം മസ്തിഷ്കത്തിലെ രക്തകുഴലുകൾ പൊട്ടുന്നു.
അമിതരക്തസമ്മർദ്ദം കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നു.

Question 9.
“ബാക്ടീരിയയും മനുഷ്യനും ഏറെ വ്യത്യസ്തമാണെങ്കിലും കോശഘടനയിലും ജീവധർമ്മങ്ങളിലും നിരവധി സാമ്യങ്ങളുണ്ട്”. പ്രസ്താവനയിൽ സൂചിപ്പിച്ച സാമ്യങ്ങൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക. (1 × 2 = 2)
Answer:

  • രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് എൻസൈമുകൾ.
  • ഊർജ്ജം സംഭരിക്കുന്നത് ATP തന്മാത്രകളിൽ.
  • സ്വഭാവങ്ങൾ നിർണയിക്കുന്നത് ജീനുകൾ.
  • അടിസ്ഥാന പദാർത്ഥങ്ങൾ ധാന്യങ്ങളും, പ്രോട്ടീനുകളും, കൊഴുപ്പുകളും ആണ്. (ഏതെങ്കിലും രണ്ടെണ്ണം)

Kerala SSLC Biology Board Model Paper March 2020 Malayalam Medium

Question 10.
ശ്വേത രക്താണുക്കളും പ്രതിരോധ പ്രവർത്തനങ്ങളും സൂചിപ്പി ക്കുന്ന പട്ടിക പൂർത്തീകരിക്കുക. (½ × 4 = 2)

ശ്വേതരക്താണുക്കൾ പ്രതിരോധ പ്രവർത്തനം
______(i)_______ രക്തക്കുഴലുകൾ വികസിപ്പിക്കുന്നു
ഈസിനോഫിൽ ______(ii)_______
മോണോസൈറ്റ് ______(iii)_______
______(iv)_______ രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു.

Answer:
(i) ബേസോഫിൽ
(ii) അന്വവസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉണ്ടാ ക്കുന്നു. വിങ്ങൽ പ്രതികരണത്തിന് ആവശ്യമായ രാസവ സ്തുക്കൾ നിർമ്മിക്കുന്നു.
(iii) രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
(iv) ലിംഫോസൈറ്റ്

Question 11.
രോഗലക്ഷണങ്ങൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക.

  • കേവല ഓർമകൾപോലും ഇല്ലാതാവുന്നു.
  • ദിനചര്യകൾ പോലും ചെയ്യാൻ കഴിയാതാവുന്നു.

(a) രോഗം ഏത്? (1)
(b) രോഗത്തിന്റെ കാരണമെന്ത്? (1)
Answer:
(a) അൽഷിമേഴ്സ് രോഗം.
(b) മസ്തിഷ്കത്തിലെ നാഡികലകളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അടിഞ്ഞുകൂടി ന്യൂറോണുകൾ നശിക്കുന്നു.

Question 12.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q12
(a) ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പ്രക്രിയ ഏത്? (1)
(b) വ്യതിയാനങ്ങൾ രൂപപ്പെടുന്നതിൽ ഈ പ്രക്രിയയുടെ പങ്ക് എന്ത്? (1)
Answer:
(a) ക്രോമോസോമിന്റെ മുറിഞ്ഞുമാറൽ
(b) ഈ പ്രക്രിയയുടെ ഫലമായി ഒരു DNA യുടെ ഭാഗം മുറിഞ്ഞ് മറ്റൊരു DNA യുടെ ഭാഗമാകുന്നു. ഇത് ജീനുക ളുടെ വിന്യാസത്തിൽ വ്യത്യാസമുണ്ടാക്കുന്നു.

Question 13.
പത്രവാർത്ത വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.

യുവതിയിൽ ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു

(a) വാർത്തയിൽ പരാമർശിച്ച രോഗത്തിന്റെ രോഗകാരി ഏത്? (1)
(b) ഈ രോഗകാരി രോഗമുണ്ടാക്കുന്നത് എങ്ങനെ? (1)
Answer:
(a) കോറിനിബാക്ടീരിയം ഡിഫ്തീരിയ
(b) ടോക്സിനുകളെ ഉൾപാദിപ്പിച്ച് പനി, തൊണ്ടവേദന, കഴു ത്തിലെ ലിംഫ് ഗ്രന്ഥികളിൽ വീക്കം എന്നിവ ഉണ്ടാകുന്നു. ഇവ ശ്ലേഷ്മാവരണത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. കട്ടി യുള്ള ചാരനിറത്തിലുള്ള ഒരാവണം തൊണ്ടയിൽ ഉണ്ടാക്കു ന്നു. ക്രമേണ മസ്തിഷ്ക്കം, ഹൃദയം, വൃക്ക എന്നിവ തകരാറി ലാകുന്നു.

14 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും മൂന്ന് സ്കോർ വീതം. (5 × 3 = 15)

Question 14.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q14
(a) (i) എന്ന് സൂചിപ്പിച്ച ഭാഗം തിരിച്ചറിഞ്ഞെഴുതുക. (1)
(b) (ii) യുടേയും iii യുടേയും സംവഹനം ചെയ്യപ്പെടുന്ന ആവേ ഗങ്ങളുടെ വ്യത്യാസമെന്ത്? (1)
Answer:
(a) (i) സെൻട്രൽ കനാൽ
(b) (ii) സംവേദ ആവേഗങ്ങൾ ഡോർസൽ റൂട്ടിലൂടെ സുഷു മനയിലേക്കും.
(iii) രകആവേഗങ്ങൾ വെൻട്രൽ റൂട്ടിലൂടെ പുറ ത്തേക്കും പ്രവഹിക്കുന്നു.

Question 15.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q15
(a) ഉചിതമായി പൂരിപ്പിക്കുക. (½ + ½ = 1)
(b) കാൻസർ കോശങ്ങൾ സാധാരണ കോശങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? (1)
(c) രോഗബാധ നേരത്തേ തിരിച്ചറിയുന്നത് കാൻസർ ചികിത്സ യിൽ നിർണായകമാണ് എന്ന് പറയുന്നതെന്തുകൊണ്ട്? (1)
Answer:
(a) (i) വികിരണങ്ങൾ
(ii) പുകവലി/വൈറസുകൾ
(b) കോശവിഭജന പ്രക്രിയയിലെ നിയന്ത്രണ സംവിധാനം തക രാറിലായ കോശങ്ങൾ
(c) നേരത്തേ രോഗം തിരിച്ചറിയുകയാണെങ്കിൽ ചികിത്സിച്ച് ഭേദ മാക്കാം.
രോഗം മൂർച്ഛിച്ചാൽ രോഗമുക്തി പ്രയാസകരമാണ്.

Kerala SSLC Biology Board Model Paper March 2020 Malayalam Medium

Question 16.
നൽകിയിരിക്കുന്ന ഇൻസുലിൻ ഉൽപ്പാദനത്തിന്റെ ഘട്ടങ്ങളെ ക്രമ പ്പെടുത്തി എഴുതുക. (½ × 6 = 3)

  • ഇൻസുലിൻ ഉൽപാദക ജീനിനെ പ്ലാസ്മിഡിലേക്ക് കുട്ടി ചേർക്കുന്നു.
  • മനുഷ്യ DNA യിൽ നിന്ന് ഇൻസുലിൻ ഉൽപ്പാദക ജീനിനെ മുറിച്ചെടുക്കുന്നു.
  • ബാക്ടീരിയയിൽ നിന്ന് പ്ലാസ്മിഡിനെ വേർതിരിച്ചെടുക്കുന്നു.
  • പ്രവർത്തനസജ്ജമല്ലാത്ത ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു.
  • ഇൻസുലിൻ ജീൻ കൂട്ടിച്ചേർത്ത പ്ലാസ്മിഡിനെ ബാക്ടീരിയ കോശത്തിൽ നിക്ഷേപിക്കുന്നു.
  • പ്രവർത്തന സജ്ജമായ ഇൻസുലിൻ നിർമ്മിക്കുന്നു.

Answer:

  • മനുഷ്യ DNA യിൽ നിന്ന് ഇൻസുലിൻ ഉൽപാദകജീനിനെ മുറിച്ചെടുക്കുന്നു.
  • ബാക്ടീരിയയിൽനിന്ന് പ്ലാസിഡിനെ വേർത്തിരിക്കുന്നു.
  • ഇൻസുലിൻ ഉൽപാദക ജീനിനെ പ്ലാസിഡിലേക്ക് കുട്ടി ചേർക്കുന്നു.
  • ഇൻസുലിൻ ജീൻ കൂട്ടിചേർത്ത പ്ലാസ്മിഡിനെ ബാക്ടീരിയ കോശത്തിൽ നിക്ഷേപിക്കുന്നു.
  • പ്രവർത്തന സജ്ജമല്ലാത്ത ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നു.
  • പ്രവർത്തന സജ്ജമായ ഇൻസുലിൻ നിർമ്മിക്കുന്നു.

Question 17.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q17
(a) (i), (ii) എന്ന് സൂചിപ്പിച്ചവ തിരിച്ചറിഞ്ഞെഴുതുക. (½ × 2 = 1)
(b) (ii), (iv) എന്നിവ ശരീര തുലന നില പാലിക്കുന്നതിന് സഹാ യിക്കുന്നതെങ്ങനെ? (2)
Answer:
(a) (i) വെസ്റ്റിബ്യൂലാർ നാഡി
(ii) ശ്രവണനാഡി
(iii) വെസ്റ്റിബ്യൂൾ
(iv) അർധവൃത്താകാര കുഴലുകൾ
(b) തലയുടെ ചലനങ്ങൾ ആന്തരകരണത്തിലെ വെസ്റ്റി ളിലും അർധവൃത്താകാര കുഴലുകളിലുള്ള എൻഡോലിം ഫിൽ ചലനമുണ്ടാക്കുന്നു. ഇത് രോമകോശങ്ങളെ ചലിപ്പിച്ച് ആവേഗങ്ങൾ ഉണ്ടാക്കുന്നു. ഈ ആവേഗങ്ങൾ വെസ്റ്റിബ ലാർ നാഡി വഴി സെറിബെല്ലത്തിലെത്തി ശരീരം തുലനനില പാലിക്കുന്നു.

Question 18.
ചിത്രീകരണം നിരീക്ഷിച്ച ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q18
(a) ഒന്നാം തലമുറയിലെ സസ്യത്തിൽ ഉയരം എന്ന സ്വഭാവവു മായി ബന്ധപ്പെട്ട അലീലുകൾ ഏതെല്ലാം? (1)
(b) രണ്ടാം തലമുറയിലെ സസ്യങ്ങളിൽ പ്രകടമാകുന്ന സ്വഭാവ ങ്ങൾ ഏതെല്ലാമായിരിക്കും? (1)
(c) മാതാപിതാക്കളിൽ പ്രകടമാവാത്ത സ്വഭാവങ്ങൾ സന്താനങ്ങ ളിൽ പ്രകടമാകുന്നത് എന്തുകൊണ്ട്? (1)
Answer:
(a) T, t
(b) 9 : 3 : 3 : 1 അനുപാതത്തിൽ
ഉയരം കൂടിയ ഉരുണ്ട വിത്തുള്ളവ (TTRR TTRr, TtRR, TtRr)
ഉയരം കുറഞ്ഞ ഉരുണ്ട വിത്തുള്ളവ (ttRR, ttRr)
ഉയരം കൂടിയ ചുളുങ്ങിയ വിത്തുള്ളവ (TTrr, Ttrr)
ഉയരം കുറഞ്ഞ ചുളുങ്ങിയ വിത്തുള്ളവ (ttrr)
(c) ഓരോ സ്വഭാവവും പരസ്പരം കൂടി കലരാത്ത അടുത്ത തലമുറയിലേക്ക് സ്വതന്ത്രമായി വ്യാപരിക്കുന്നതുകൊണ്ട്.

Question 19.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q19
(a) (i) എന്ന് സുചിപ്പിച്ച ഗ്രന്ഥി ഏത്? (1)
(b) അടിയന്തര ഘട്ടങ്ങളിൽ ശരീരത്തെ സജ്ജമാക്കുന്നതിന് സഹായിക്കുന്ന ഏതെല്ലാം ഹോർമോണുകളെയാണ് ഈ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്നത്? (1)
(c) നാഡിവ്യവസ്ഥയും അന്തസ്രാവി വ്യവസ്ഥയും ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിന് ഈ ഹോർമോണുകൾ എങ്ങനെ സഹാ യിക്കുന്നു? (1)
Answer:
(a) അഡ്രിനൽ ഗ്രന്ഥി
(b) എപിനെഫ്രിൻ (അഡ്രിനാലിൻ) നോർ എപിനെഫ്രിൻ (നോർ അഡ്രിനാലിൻ)
(c) അടിയന്തിര സാഹചര്യങ്ങളിൽ സിംപതറ്റിക്ക് നാഡിവ്യവസ്ഥ യോടൊത്ത് ചേർന്ന് ഇവ പ്രവർത്തിക്കുന്നതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ പോരാടാനോ, പിന്തിരിഞ്ഞോടാനോ കഴിയുന്നു.

Kerala SSLC Biology Board Model Paper March 2020 Malayalam Medium

Question 20.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q20
(a) (i) ഉചിതമായി പൂരിപ്പിക്കുക. (1)
(b) (i), (ii) വിഭാഗങ്ങളെ തമ്മിൽ വേർതിരിക്കുന്ന സവിശേഷത കൾ എന്തെല്ലാം? (1)
(c) മനുഷ്യനോട് പരിണാമപരമായി ഏറ്റവും അടുപ്പമുള്ള ജീവി ചിമ്പാൻസിയാണ് എന്നതിന് തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ എന്തെല്ലാം?
Answer:
(a) സർക്കോപിത്തികോയിഡെ
(b) സർക്കോപിത്തിക്കോയിലെ – ചെറിയ മസ്തിഷ്കം നീള മുള്ള വാലുള്ളവ
ഹോമിനോയിഡിയെ – വികസിപ്പിച്ച മസ്തിഷ്കം സ്വതന്ത്രമായി ചലിപ്പി ക്കുന്ന കൈകൾ
(c) ചിമ്പാൻസിയിലും മനുഷ്യരിലും ഹീമോഗ്ലോബിനിലെ ബീറ്റാ ശൃംഖലയിലെ അമിനോ ആസിഡുകളിൽ ഒരു വ്യത്യാസവു മില്ല. മറ്റ് ജീവികളിൽ വ്യത്യാസമുണ്ട്.

21 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ട ത്തിന് ഉത്തരമെഴുതുക. ഓരോ ചോദ്യത്തിനും നാല് സ്കോർ വീതം. (2 × 4 = 8)

Question 21.
പ്രസ്താവന വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
“രോഗാണുക്കൾ പ്രവേശിക്കുമ്പോൾ ശരീര താപനില ഉയരുന്നു. ഇത് ഒരു പ്രതിരോധ പ്രവർത്തനമാണ്”.
(a) മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില എത്രയാണ്? (1)
(b) രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ശരീര താപനില ഉയരാൻ കാരണമെന്ത്? (1)
(c) ശരീര താപനില ഉയരുന്നത് ഒരു പ്രതിരോധ പ്രവർത്തനമാണ് എന്ന് പറയുന്നതെന്തുകൊണ്ട്? (1)
Answer:
(a) 37°C
(b) രോഗാണുക്കൾ ഉൽപ്പാദിപ്പിക്കുന്ന വിഷവസ്തുക്കളുടെ സാന്നിധ്യം ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. ശ്വേത രക്താണുക്കൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കൾ ശരീര താപനില ഉയരാൻ കാരണമാകുന്നു.
(c) ശരീര താപനില ഉയരുന്നത് രോഗാണുക്കളുടെ പെറുക്കൽ നിരക്ക് കുറയ്ക്കുന്നു. ഫാഗോസൈറ്റോസിഡിന്റെ ഫല പ്രാപ്തി കൂട്ടുന്നു.

Question 22.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q22
(a) (i), (ii) എന്ന് സൂചിപ്പിച്ച കോശങ്ങൾ തിരിച്ചറിഞ്ഞെഴു തുക. (1)
(b) (i) ൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതെ നിയന്ത്രിക്കുന്നത് എങ്ങനെ? (1)
(c) എന്തുകൊണ്ടാണ് ഹോർമോൺ ലക്ഷ്യകോശത്തിൽ മാത്രം പ്രവർത്തിക്കുന്നത്? (2)
Answer:
(a) (i) ആൽഫ കോശങ്ങൾ
(ii) ബീറ്റ കോശങ്ങൾ
(b) ആൽഫാ കോശം ഉല്പാദിപ്പിക്കുന്ന ഗ്ലൂക്കഗോൺ കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റു കയും അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മി ക്കുകയും ചെയ്ത് ഗ്ലൂക്കോസിന്റെ അളവ് കുറയാതെ ക്രമീ കരിക്കണം.
(c) ഹോർമോണുകൾ രക്തത്തിൽ കലർന്ന് ശരീരത്തിലെമ്പാടും എത്തിച്ചേരുന്നു. എന്നാൽ ഓരോ ഹോർമോണും പ്രത്യേക ഗ്രാഹികളുള്ള കോശങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയു ള്ളൂ. ഹോർമോണുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന കോശ ങ്ങളാണ്. അവയുടെ ലക്ഷ്യകോശങ്ങൾ.

Kerala SSLC Biology Board Model Paper March 2020 Malayalam Medium

Question 23.
ചിത്രം പകർത്തിവരച്ച് താഴെ സൂചിപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ തിരി ച്ചറിഞ്ഞ് പേരെഴുതി അടയാളപ്പെടുത്തുക. (4)
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q23
(a) മെലാനിൻ എന്ന വർണ്ണ വസ്തു കാണപ്പെടുന്ന ഭാഗം.
(b) റെറ്റിനയിൽ പ്രകാശ് ഗ്രാഹികൾ കാണപ്പെടാത്ത ഭാഗം.
(c) രക്തത്തിൽ നിന്ന് രൂപംകൊണ്ട് രക്തത്തിലേക്ക് തന്നെ പുന രാഗിരണം ചെയ്യപ്പെടുന്ന ദ്രവം നിറഞ്ഞിരിക്കുന്ന ഭാഗം.
Answer:
Kerala SSLC Biology Board Model Paper March 2020 Malayalam Medium Q23.1
(a) ഐറിസ്
(b) അന്ധബിന്ദു
(c) അക്വസ് അറ

Leave a Comment