Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium

Reviewing solved Kerala SSLC Biology Model Question Papers Set 4 Malayalam Medium helps in understanding answer patterns.

Biology Class 10 Kerala Syllabus Model Question Paper Set 4 Malayalam Medium

സമയം: 1½ മണിക്കൂർ
സ്കോർ : 40

നിർദ്ദേശങ്ങൾ:

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
  • ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും
  • ഉപയോഗിക്കാവുന്നതാണ്.
  • നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതു ക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
ഒരു DNA തന്മാത്രയുടെ ഒരു ഭാഗത്തിന്റെ ചിത്രീക രണമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ വിട്ടു പോയ നൈട്രജൻ ബേസ് ജോഡി ചുവടെ കൊടു ത്തിരിക്കുന്നവയിൽനിന്നും തിരഞ്ഞെടുത്തെഴുതുക?
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 1
Answer:
b) C-G

Question 2.
പ്രസ്താവനയും കാരണവും പരിശോധിച്ച് ശരി യായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന: ജല സന്തുലനം നിലനിർത്തുന്നത് വാസോപ്രസ്സിൻ അഥവാ ആന്റിഡൈയൂററ്റിക് ഹോർമോൺ എന്ന ഹോർമോണിന്റെ പ്രവർത്തന ത്താലാണ്.
കാരണം: വാസോപ്രസ്സിൻ പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻദളത്തിൽ സംഭരിക്കപ്പെടുന്നു.
a) പ്രസ്താവനയും കാരണവും ശരിയാണ്. പ്രസ്താവനയുടെ ശരിയായ വിശദീകരണ മാണ് കാരണം.
b) പ്രസ്താവനയും കാരണവും ശരിയാണ്. പ്രസ്താവനയുടെ തെറ്റായ വിശദീകരണമാണ് കാരണം.
c) പ്രസ്താവന ശരിയാണ്. കാരണം തെറ്റാണ്.
d) പ്രസ്താവന തെറ്റാണ്. കാരണം ശരിയാണ്.
Answer:
b) പ്രസ്താവനയും കാരണവും ശരിയാണ്. പ്രസ്താവനയുടെ തെറ്റായ വിശദീകരണമാണ് കാരണം.

Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium

Question 3.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന 1 : മനുഷ്യ പരിണാമ പരമ്പരയിലെ ആദ്യ കണ്ണിയാണ് അസാലോപിത്തിക്കസ്.
പ്രസ്താവന : സലാന്താപസ് ചാഡൻസി സിന്റെ ഫോസിലുകൾ ജർമ്മനിയിൽ നിന്ന് ലഭിച്ചു
a) പ്രസ്താവന 1 ഉം 2 ഉം ശരി
b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
c) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
d) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
(b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്

Question 4.
ശരിയായി ചേരുംപടി ചേർത്ത ജോഡി കണ്ട ത്തുക.

a. അക്രോമെഗലി i. തൈറോക്സിന്റെ അമിതമായ ഉത്പാദനം അയോഡിന്റെ കുറവ്
b. പ്രമേഹം ii. തൈറോയിഡിസം വളർച്ചാ ഘട്ടത്തിന് ശേഷം സൊമാറ്റോ
c. ഗോയിറ്റർ iii. ട്രോപ്പിന്റെ ഉത്പാദനം വർദ്ധിക്കുന്നു
d. ഹൈപ്പർ iv. ബീറ്റാ കോശങ്ങൾ നശിക്കുന്നത്

(a) A: i, B: ii, C: iii, D: iv
(b) A: iii, B: i, C: iv, D: ii
(c) A: iii, B: iv, C: ii, D: i
(d) A: iv, B: i, C: iii, D: ii
Answer:
(c) A: iii, B: iv, C: ii, D: i

5 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതു ക. 2 സ്കോർ വീതം. (7 × 2 = 14)

Question 5.
A) ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 2
(a) ചിത്രത്തിൽ സൂചിപ്പിക്കുന്ന വ്യതിയാന ങ്ങൾക്ക് കാരണമായ ജനിതക പ്രക്രിയ ഏത്?
Answer:
മ്യൂട്ടേഷൻ

(b) ഈ പ്രക്രിയയ്ക്ക് കാരണങ്ങൾ എഴുതുക.
Answer:
DNA യുടെ ഇരട്ടിക്കലിൽ ഉണ്ടാകുന്ന തകരാ റുകൾ, ചില പ്രത്യേക രാസ വസ്തുക്കൾ, വികിരണങ്ങൾ തുടങ്ങിയവ മ്യൂട്ടേഷന് കാരണമാകാം.

OR

B) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ പട്ടി കപ്പെടുത്തുക.
a) അമിനോ ആസിഡുകളെ കൂട്ടിച്ചേർത്ത് പ്രോട്ടീ നുകളെ നിർമ്മിക്കുന്നു.
b) tRNA നിശ്ചിത അമിനോ ആസിഡുകളെ റൈബോസോമിലെത്തിക്കുന്നു.
c) mRNA രൂപപ്പെടുന്നു.
d) mRNA റൈബോസോമിലെത്തുന്നു.

ട്രാൻസ്ക്രിപ്ഷൻ ട്രാൻസ്ലേഷൻ

Answer:

ട്രാൻസ്ക്രിപ്ഷൻ ട്രാൻസ്ലേഷൻ
© (a), (b), (d)

Question 6.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ അനു യോജ്യമായി പട്ടികപ്പെടുത്തുക.
a) ത്വക്കിലെ ഗ്രാഹികൾ
b) കാഴ്ചയ്ക്ക് സഹായിക്കുന്ന ഗ്രാഹികൾ
c) രുചിയ്ക്ക് സഹായിക്കുന്ന ഗ്രാഹികൾ
d) ആന്തരികാവയവങ്ങളിലെ ഗ്രാഹികൾ

പൊതു സംവേദനങ്ങൾ തിരിച്ചറിയുന്നത് പ്രത്യേക സംവേദനങ്ങൾ തിരിച്ചറിയുന്നത്

Answer:

പൊതു സംവേദനങ്ങൾ തിരിച്ചറിയുന്നത് പ്രത്യേക സംവേദനങ്ങൾ തിരിച്ചറിയുന്നത്
ത്വക്കിലെ ഗ്രാഹികൾ
ആന്തരികാവയവങ്ങളി ലെ ഗ്രാഹികൾ
കാഴ്ചയ്ക്ക് സഹായി ക്കുന്ന ഗ്രാഹികൾ
രുചിയ്ക്ക് സഹായി ക്കുന്ന ഗ്രാഹികൾ

Question 7.
A) ലിംഫിന്റെ പ്രവാഹം തടസ്സപ്പെട്ട് കാലുകളിലെ ലിംഫ്വാഹികൾ വീങ്ങുന്ന ലക്ഷണമുള്ള രോഗ മാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 3
a) രോഗത്തിന്റെ പേര്, രോഗകാരി എന്നിവ എഴുതുക
Answer:
മന്ത് ഫൈലേറിയൽ വിരകൾ

b) ഈ രോഗത്തിന്റെ വ്യാപനം തടയാനുള്ള മാർഗ്ഗം നിർദ്ദേശിക്കുക.
Answer:
കൊതുകുനിയന്ത്രണം. ഈ രോഗമുള്ളവർ കൊതുകുകടി കൊള്ളാതെ സൂക്ഷിക്കണം

OR

B) ഒരു രോഗത്തിന്റെ പ്രത്യേകതകൾ ചുവടെ നൽകി യിരിക്കുന്നു.
പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയാണ് രോഗകാരി.
പെൺ അനോഫിലിസ് കൊതുകുകൾ വഴി യാണ് ഈ രോഗകാരിയെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

a) രോഗം തിരിച്ചറിയുക.
Answer:
മലമ്പനി

b) ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എഴുതുക.
Answer:
ഇടവിട്ടുള്ള പനി, വിറയലും കുളിരും, തല വേദന, ഛർദ്ദി, പേശീവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.

Question 8.
ചുവടെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.
i. DNA യിൽ ജീനിന്റെ സ്ഥാനം എവിടെയാ ണെന്ന് കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ജീൻ മാപ്പിങ്.
ii. ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തുവിനെ അതിന്റെ DNA എന്നു പറയുന്നു.
iii. ജീനുകൾ കൂട്ടിച്ചേർക്കാൻ ലിഗേസ് എൻസൈം ഉപയോഗിക്കുന്നു.
iv. ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതിക വിദ്യയാണ് ജീൻ തെറാപ്പി
Answer:
പ്രസ്താവന (i), (iii)

Question 9.
ചിത്രം നിരീക്ഷിച്ച് താഴെ നൽകിയിട്ടുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 4
a) കുരുവികളുടെ കൊക്കുകളിലെ വൈവിധ്യം വിശ ദമാക്കുക.
Answer:
ഗാലപ്പഗോസ് ദ്വീപസമൂഹത്തിൽ പതിനാലോളം വ്യത്യസ്ത സ്പീഷീസുകളിൽപ്പെട്ട കുരുവിക ളുണ്ട്. നിലത്ത് വസിച്ച് വിത്ത് കഴിക്കുന്നവ (Ground finch), കള്ളിമുൾച്ചെടിയിൽ വസിച്ച് വിത്ത് ഭക്ഷിക്കുന്നവ (Cactus finch), മരത്തിൽ വസിച്ച് പ്രാണികളെ ഭക്ഷിക്കുന്നവ (Tree finch) തുടങ്ങിയവ അവയിൽ ചിലതാണ്. ഈ സ്പീ ഷീസുകൾ പൊതുവായി കാണിക്കുന്ന മുഖ്യ വ്യത്യാസം അവയുടെ കൊക്കിന്റെ ആക തിയും വലുപ്പവുമാണ്. ഇടത്തരം വലുപ്പമുള്ള വിത്തുകൾ കഴിക്കുന്ന കുരുവികളുടെ കൊക്കു കൾ വലിയ വിത്തുകൾ കഴിക്കുന്ന കുരുവിക ളിൽ നിന്നും പ്രാണികളെ തിന്നുന്ന കുരുവിക ളിൽ നിന്നും വ്യത്യസ്തമാണ്.

b) കുരുവികളുടെ കൊക്കുകളിലെ വൈവിധ്യ ത്തിന്റെ കാരണം എന്താണ്?
Answer:
ഭക്ഷണം സമ്പാദിക്കാനുള്ള പ്രധാന മാർഗ്ഗമായ കൊക്കുകളിലെ വൈവിധ്യം.

Question 10.
സ്റ്റെം സെൽ തെറാപ്പിയുടെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്ളോ ചാർട്ട് പൂർത്തിയാക്കുക.
രക്തകോശങ്ങളെ രൂപപ്പെടുത്തുന്ന വിത്തുകോശ ങ്ങൾ ശേഖരിക്കുന്നു. (a) _________ (b) _________
Answer:
a) വൈറസിനെ വാഹകരായി ഉപയോഗിച്ച് പ്രവർ ത്തനക്ഷമമായ ജീനിനെ വിത്തുകോശങ്ങളി ലേക്ക് സന്നിവേശിപ്പിക്കുന്നു.
b) ജീൻ സന്നിവേശിപ്പിച്ച് വിത്തുകോശങ്ങളെ രോഗിയിലേക്ക് സംയോജിപ്പിക്കുന്നു. കടത്തിവിടുന്നു.

Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium

Question 11.
ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 5
(a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
(b) A, B എന്നിങ്ങനെ സൂചിപ്പിക്കുന്ന ഭാഗങ്ങൾ ഏവ?
Answer:
a) സുഷുമ്ന
b) A – ഡോർസൽ റൂട്ട് B – വെൻട്രൽ റൂട്ട്

12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. സ്കോർ വീതം. (6 × 3 = 18)

Question 12.
വ്യത്യാസം എഴുതുക – ഇൻകംപ്ലീറ്റ് ഡൊമിനൻസ്, പോളിജീനിക് ഇൻഹെറിറ്റൻസ്
Answer:
ഇൻകംപ്ലീറ്റ് ഡൊമിനൻസ്
ചുവന്ന പൂവുള്ള നാലുമണിച്ചെടിയെ വെള്ളപ്പു വുളള നാലുമണിച്ചെടിയുമായി വർഗ സങ്കരണം നട ത്തിയാൽ പിങ്ക് പൂക്കളുള്ള ചെടികൾ ഉണ്ടാകുന്നു. പ്രകടഗുണത്തിന്റെ അലീലിന് ഗുപ്തഗുണ ത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധിക്കു ന്നില്ല.

പോളിജീനിക് ഇൻഹെറിറ്റൻസ്
ത്വക്കിന്റെ നിറത്തെ നിയന്ത്രിക്കുന്നത് ഒന്നിലധികം ജീനുകൾ ചേർന്നാണ്. ഇവയുടെ പ്രവർത്തന ഫലമായി മെലാനിന്റെ ഉൽപാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിറവ്യത്യാസത്തിന് കാരണമാ കുന്നു.

Question 13.
ജനിതക മാറ്റം വരുത്തിയ ജീവികളുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.

സവിശേഷത ഉദാഹരണങ്ങൾ
കീടപ്രതിരോധ ശേഷി (a) _________
(b) _________ പോഷകസമൃദ്ധം
സോയാബീൻ (c) _________

Answer:
a) ബി.ടി. പരുത്തി
b) കളനാശിനിപ്രതിരോധ ശേഷി
c) ഗോൾഡൻ റൈസ്

Question 14.
A) രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് എത്രയാണ്? ഈ അളവ് എങ്ങനെയാണ് നിലനിർ ത്തുന്നത്?
Answer:
രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് 70-110 mg/dl രക്തമാണ്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തു ന്നത് പാൻക്രിയാസിലെ ഐലെറ്റ്സ് ഓഫ് ലാംഗർ ഹാൻസ് കലകളിലെ ഇൻസുലിൻ, ഗ്ലൂക്കഗോൺ , എന്നീ ഹോർമോണുകളുടെ സംയോജിത പ്രവർ ത്തനം വഴിയാണ്.

ഇൻസുലിൻ: ഐലെറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാ കോശങ്ങളിൽ നിന്ന് പുറത്തുവരുന്ന ഇൻസുലിൻ, കോശങ്ങളിലേക്ക് ഗ്ലൂക്കോസ് സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തിയും, ഗ്ലൂക്കോ സിനെ ഗ്ലൈക്കോജനായി മാറ്റിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായി ക്കുന്നു.

ഗ്ലൂക്കഗോൺ: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ, ഐലെറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫാ കോശങ്ങളിൽ നിന്ന് പുറത്തുവരുന്ന ഗ്ലൂക്കഗോൺ, ഗ്ലൈക്കോജനെ ഗ്ലൂക്കോസായി മാറ്റുകയും അമിനോ ആസിഡു കളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുകയും ചെയ്യുന്നു.

അല്ലെങ്കിൽ

B) താഴെ നൽകിയിട്ടുള്ള ഒരാളുടെ രക്തപരിശോ ധനാ ഫലം വിശകലനം ചെയ്ത് ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക:

ഗ്ലൂക്കോസ് – 200 mg/dl
കാത്സ്യം – 11 mg/dl

a) ഈ പരിശോധനാ റിപ്പോർട്ടിൽ സൂചിപ്പിച്ചി രിക്കുന്ന വ്യക്തിക്ക് ഉള്ള രോഗം ഏതാണ്?
Answer:
പ്രമേഹം

b) ഈ രോഗവുമായി ബന്ധപ്പെട്ട ഹോർമോണിന്റെ പേര് എഴുതുക?
Answer:
ഇൻസുലിൻ

c) ഈ രോഗത്തിന്റെ കാരണം എന്താണ്?
Answer:
പ്രമേഹം രണ്ട് തരത്തിൽ കാണപ്പെടുന്നു. ഇൻസുലിൻ ഉൽപാദനത്തിലെ ഏറ്റക്കുറച്ചി ലുകൾ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ഇൻസു ലിന്റെ പ്രവർത്തനക്ഷമത കുറയൽ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് – 2 പ്രമേഹം, ബീറ്റാകോശങ്ങൾ നശിക്കു ന്നതുമൂലം ഇൻസുലിൻ ഉൽപാദന ശേഷി ഇല്ലാതാകുന്ന അവസ്ഥയാണ് ടൈപ്പ് പ്രമേഹം.

Question 15.
സസ്യങ്ങളിലെ ചില പ്രതിരോധ സംവിധാനങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
i) കാലോസ്
ii) ക്യൂട്ടിക്കിൾ
iii) പുറംതൊലി
ഇവ ഓരോന്നും പ്രതിരോധത്തിന് സഹായിക്കു ന്നത് എങ്ങനെ?
Answer:
i) കാലോസ് കോശഭിത്തി കടന്നെത്തുന്ന രോഗാ ണുക്കളെ കോശസ്തരത്തിനുള്ളിലേക്കെ ത്താതെ നോക്കുന്നു.
ii) ക്യൂട്ടിക്കിൾ ഇലകളിലൂടെയുള്ള രോഗാണു പ്രവേശം തടയുന്നു.
iii) പുറന്തൊലി ഉൾകോശങ്ങളെ സംരക്ഷിക്കും

Question 16.
സാധാരണ പരിധിയിൽ നിന്ന് ശരീര താപനില ഉയരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പനി
a) സാധാരണ ശരീര താപനില എത്രയാണ്?
Answer:
സാധാരണ ശരീര ഊഷ്മാവ് 98.6°F അല്ലെ 108 37°C

b) ശരീര താപനില ഉയരുന്നതിന് കാരണം എന്താണ്?
Answer:
അണുബാധയോ വീക്കമോ ഉണ്ടാകുമ്പോൾ, ശരീരത്തിലെ വെളുത്ത രക്ത കോശങ്ങൾ പൈറോജൻസ് എന്ന രാസവസ്തുക്കൾ പുറ ത്തുവിടും. ഇവയാണ് താപനില ഉയർത്താൻ തലച്ചോറിന് നിർദേശം നൽകുന്നത്.

c) ശരീര താപനില ഉയരുന്നത് കൊണ്ടുള്ള പ്രയോ ജനം എന്താണ്?
Answer:
ഉയർന്ന താപനില ഫാഗോസൈറ്റുകൾ രോഗാ ണുക്കളെ കൂടുതൽ വേഗത്തിൽ വിഴുങ്ങി നശിപ്പിക്കാനും രോഗാണുക്കളുടെ വളർച്ചയെ തടയാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

Question 17.
A) സുഷുമ്നയുടെ നിയന്ത്രണത്തിലാണ് എല്ലാ റിഫ്ളക്സ് പ്രവർത്തനങ്ങളും നടക്കുന്നത് ഈ പ്രസ്താവന വിലയിരുത്തി ഉദാഹരണസഹിതം സാധൂകരിക്കുക.
Answer:

  • എല്ലാ റിഫ്ളക്സ് പ്രവർത്തനങ്ങളും സുഷു മ യുടെ നിയന്ത്രണത്തിൽ അല്ല നടക്കുന്നത്.
  • സെറിബ്രത്തിന്റെ നിയന്ത്രണത്തിലും റിഫ്ള ക്സ് പ്രവർത്തനങ്ങൾ നടക്കുന്നു (സെറി ബൽ റിഫ്ളക്സ്) ഉദാ: കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കു മ്പോൾ കണ്ണ് ചിമ്മുന്നു. (സെറിബ്രൽ റിഫ്ള കണ്ണ്)

OR

B) ആക്സോണിലൂടെയുള്ള നാഡീയ ആവേഗ ങ്ങളുടെ പ്രേഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 6
a) ചിത്രം A യെ അപേക്ഷിച്ച് ചിത്രം B യിലു ണ്ടായ മാറ്റമെന്ത്? അതിന് കാരണമെന്ത്?
Answer:
ആക്സോണിന്റെ ഒരു ഭാഗത്ത് പ്ലാസ്മാസ്ത രത്തിനകത്ത് പോസിറ്റീവ് ചാർജും പുറത്ത് നെഗറ്റീവ് ചാർജും ആയി മാറുന്നു. കാരണം ആ ഭാഗത്തെ ഉദ്ദീപനം.

b) ഈ മാറ്റം ആക്സോണിലൂടെ ആവേഗമായി പ്രേഷണം ചെയ്യുന്നതെങ്ങനെയെന്ന് വിശദമാക്കുക.
Answer:

  • ഈ മാറ്റം ആവേഗങ്ങൾ രൂപപ്പെടുത്തുന്നു.
  • തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിക്കുന്നു.
  • ആ ഭാഗത്ത് സമാന രീതിയിൽ ഉള്ള മാറ്റം ഉണ്ടാവുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു.
  • സന്ദേശങ്ങൾ ആക്സോണിലൂടെ പ്രവഹി ക്കുന്നു.

Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium

18-മത്തെ ചോദ്യത്തിന് ഉത്തരമെഴുതുക. 4 കോർ (1 × 4 = 4)

Question 18.
A] നേത്രത്തിന്റെ ഘടന കാണിക്കുന്ന ചിത്രം പകർത്തി വരയ്ക്കുക.
a) A, B, C എന്നീ ഭാഗങ്ങൾ അടയാളപ്പെടു ത്തുക.
Answer:
A → ലെൻസ്
B → അക്വസ് അറ
C → ദൃഷ്ടി പടലം

b) B, C, D എന്നീ ഭാഗങ്ങളുടെ ധർമ്മം എഴു തുക.
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 7
Answer:
B → അക്വസ് അറ :- ലെൻസിനും കോർണി യക്കും ഇടയിലുള്ള അറയാണിത്. ഇതിൽ ജല സദൃശ്യമായ അക്വസ് ദ്രവം നിറഞ്ഞിരിക്കു ന്നു. ഈ ദ്രവം ലെൻസിലേയും കോർണിയ യിലേയും കോശങ്ങൾക്കു പോഷണവും
C → ദൃഷ്ടിപടലം :- കണ്ണിന്റെ ആന്തരപാളി യാണിത്. പ്രതിബിംബം രൂപപ്പെടുന്ന പാളിയാണ്.
D → വിട്രിയസ് അറ :- ലെൻസിനും റെറ്റി നയ്ക്കും ഇടയിലായി കാണപ്പെടുന്ന വലിയ അറയാണ് വിട്രിയസ് അറ. ഇതിൽ വിട്രിയസ് ദ്രവം നിറഞ്ഞിരിക്കുന്നു. നേത്രഗോളത്തിന്റെ ആകൃതി നിലനിർത്തുന്നതിന് ഈ ദ്രവം സഹാ യിക്കുന്നു

OR

B) ചിത്രം പകർത്തിവരച്ച് താഴെ പറയുന്ന ഭാഗങ്ങളുടെ പേരെഴുതി അടയാളപ്പെടുത്തുക.
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 8
a) ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം.
b) കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവം.
c) പ്രകാശഗ്രാഹികൾ കാണപ്പെടുന്ന പാളി.
Answer:
a) കോർണിയ
b) അക്വസ്വം
c) റെറ്റിന
Kerala Syllabus Class 10 Biology Question Paper Set 4 Malayalam Medium 9

Leave a Comment