Students can read Kerala SSLC Biology Question Paper March 2021 with Answers Malayalam Medium and Kerala SSLC Biology Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Biology Question Paper March 2021 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
1 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.
Question 1.
മാതൃകയനുസരിച്ച് ചിത്രീകരണം പൂർത്തിയാക്കുക. (1)
മാതൃക:
Answer:
ഡീഓക്സീറൈബോസ് പഞ്ചസാര
Question 2.
ആന്റിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ്: (1)
(a) A
(b) B
(C) AB
(d) O
Answer:
(c) AB
Question 3.
ആൻരസമസ്ഥിതി പരിപാലനത്തിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം ഏത്? (1)
(a) സെറിബ്രം
(b) തലാമസ്
(c) മെഡുല്ല ഒബ്ലോംഗേറ്റ
(d) ഹൈപ്പോതലാമസ്
Answer:
(d) ഹൈപ്പോതലാമസ്
Question 4.
ശരിയായ ജോഡി തിരഞ്ഞെടുക്കുക. (1)
(a) പ്രൊലാക്ടിൻ : മുലപ്പാൽ ഉൽപ്പാദനം
(b) അൽഡോസ്റ്റിറോൺ : വളർച്ചയ്ക്ക് സഹായിക്കുന്നു
(c) കോർട്ടിസോൾ : ലവണം-ജല സംതുലിതാവസ്ഥ
(d) മെലാടോണിൻ : രക്തസമ്മർദ്ദം ക്രമീകരിക്കുന്നു.
Answer:
(a) പ്രോലാക്ടിൻ : മുലപ്പാൽ ഉൽപ്പാദനം
Question 5.
ജനിതക എഞ്ചിനീയറിങിലൂടെ ഉല്പാദിപ്പിച്ച് വൈറസ് രോഗ ങ്ങൾക്ക് എതിരെ ഉപയോഗിക്കുന്ന പ്രോട്ടീൻ: (1)
(a) ഇൻസുലിൻ
(b) ഇന്റർഫെറോണുകൾ
(c) എൻഡോർഫിൻ
(d) സൊമാറ്റോട്രോപിൻ
Answer:
(b) ഇന്റർഫെറോണുകൾ
Question 6.
പദജോഡിബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയ ഭാഗം പൂരിപ്പി ക്കുക. (1)
ജനിതക കത്രിക : റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്
ജനിതകപശ : _________________________
Answer:
ലിഗേസ്
Question 7.
ചുവടെ നൽകിയിരിക്കുന്നവയിൽ പീതബിന്ദുവിനെ സംബ ന്ധിച്ച ശരിയായ പ്രസ്താവന ഏത്? (1)
(a) ഈ ഭാഗത്ത് കാഴ്ചയില്ല
(b) ഇവിടെ പ്രകാശഗ്രാഹികളില്ല
(c) നേത്രനാഡി ആരംഭിക്കുന്നത് ഇവിടെനിന്നാണ്
(d) പ്രതിബിംബത്തിന് ഏറ്റവും തെളിമയുള്ളത് ഇവിടെയാണ്.
Answer:
(d) പ്രതിബിംബത്തിന് ഏറ്റവും തെളിമയുള്ളത് ഇവിടെയാണ്.
Question 8.
യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത് ഏത്? (1)
(a) അഡ്രിനാലിൻ
(b) തൈമോസിൻ
(c) ആൽഡോസ്റ്റിറോൺ
(d) ടെസ്റ്റോസ്റ്റിറോൺ
Answer:
(b) തൈമോസിൻ
Question 9.
പ്രോട്ടോസോവ രോഗം ഏത്? (1)
(a) മലമ്പനി
(b) എയ്ഡ്സ്
(c) എലിപ്പനി
(d) നിപ
Answer:
(a) മലമ്പനി
Question 10.
സെർക്കോപിത്തിക്കോയിലെ വിഭാഗത്തിൽ പെടുന്ന ജീവി ഏത്? (1)
(a) ഗോറില്ല
(b) ഗിബ്ബൺ
(c) കുരങ്ങ്
(d) ചിമ്പാൻസി
Answer:
(c) കുരങ്ങ്
11 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.
Question 11.
ത്വക്കിനെ ശരീരത്തിന്റെ സുരക്ഷാകവചമായി കണക്കാ ക്കുന്നു. എന്തുകൊണ്ട്? (2)
Answer:
രോഗാണുക്കളെ തടയാനുള്ള അവയവമാണ് ത്വക്ക്. ത്വക്കിലെ എപ്പിഡെർമിസിൽ കാണപ്പെടുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ രോഗാണുക്കളെ തടയുന്നു. സേബേഷ്യസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന സെബം ത്വക്കിനെ എണ്ണമയമുള്ള തും, വെള്ളം പറ്റിപ്പിടിക്കാത്തതുമാക്കുന്നു. സ്വേദഗ്രന്ഥി ഉൽപാദിപ്പിക്കുന്ന വിയർപ്പിലെ അണുനാശിനികൾ രോഗാ ണുക്കളെ നശിപ്പിക്കുന്നു.
Question 12.
തന്നിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക. (2)
(a) രാസഗ്രാഹികൾ ഉദ്ദീപിപ്പിക്കപെടുന്നതിന് രുചിക്ക് കാര ണമാകുന്ന വസ്തുക്കൾ ശ്ലേഷ്മത്തിൽ ലയിക്കേണ്ടതുണ്ട്.
(b) കോക്ലിയയ്ക്ക് ഉള്ളിൽ ശബ്ദം കേൾക്കാൻ സഹായി ക്കുന്ന സവിശേഷ രോമ കോശങ്ങളുണ്ട്.
(c) കോൺകോശങ്ങളുടെ തകരാറ് മൂലം ഉണ്ടാകുന്ന രോഗാ വസ്ഥയാണ് വർണാന്ധത.
(d) ഈച്ചയുടെ കണ്ണിലെ പ്രകാശഗ്രാഹികളുടെ കൂട്ടമാണ് ഐസ്പോട്ട്.
Answer:
(a) ഉമിനീർ
(d) മാറ്റിഡിയ
Question 13.
പാട്ടിൻ നിർമ്മാണത്തിൽ mRNA-യുടെയും tRNA-യുടെയും പങ്കെന്ത്? (2)
Answer:
- പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ mRNA റൈബോസോമിലെത്തിക്കുന്നു.
- tRNA വിവിധതരം അമിനോ ആസിഡുകൾ റൈബോ സോമിലെത്തിക്കുന്നു.
Question 14.
ചുവടെ നൽകിയിരിക്കുന്ന പട്ടിക ഉചിതമായി പൂർത്തിയാ ക്കുക. (2)
ലക്ഷണം | കാരണം | രോഗം |
(i) | തലച്ചോറിൽ ഡോപമിന്റെ ഉൽപ്പാദനം കുറയുന്നു. | (iii) |
കേവല ഓർമകൾ പോലും ഇല്ലാതാ വുകയും ദിനചര്യ കൽ പോലും ചെയ്യാൻ കഴി യാതെ വരുകയും ചെയ്യുന്നു. | (ii) | (iv) |
Answer:
(i) ശരീരത്തിന്റെ തുലനനില നഷ്ടപ്പെടുക. പേശികളുടെ ക്രമരഹിതമായ ചലനം ശരീരത്തിന് വിറയൽ അനുഭവ പ്പെടുക. വായിൽ നിന്ന് ഉമിനീർ ഒഴുകുക.
(ii) മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പാട്ടിൻ അടിഞ്ഞുകൂടി ന്യൂറോണുകൾ നശി ക്കുന്നു.
(iii) പാർക്കിൻസൺസ്
(iv) അൽഷിമേഴ്സ്
Question 15.
കൂർത്ത വസ്തുവിൽ അറിയാതെ സ്പർശിക്കുമ്പോൾ നാം പെട്ടെന്ന് കൈ പിൻവലിക്കുന്നു.
(a) ഇത്തരം പ്രതികരണങ്ങൾ എന്ത് പേരിൽ അറിയപ്പെ ടുന്നു? (1)
(b) ഇതിന്റെ രണ്ട് തരങ്ങൾ ഏതെല്ലാം? (1)
Answer:
(a) റിഫ്ളക്സ് പ്രവർത്തനങ്ങൾ
(b) സെറിബ്രൽ റിഫ്ളക്സ്, സ്പൈനൽ റിഫ്ളക്സ്
Question 16.
രാസപരിണാമവുമായി ബന്ധപ്പെട്ട ചിത്രീകരണം ചുവടെ നൽകിയിരിക്കുന്നു. ഉചിതമായി പൂർത്തിയാക്കുക. (2)
Answer:
(i) നൈട്രജൻ ബേസുകൾ
അമിനോ ആസിഡുകൾ
ഫാറ്റി ആസിഡുകൾ
(ii) ന്യൂക്ലിയോറ്റൈഡുകൾ
പ്രോട്ടീൻ
കൊഴുപ്പുകൾ
(iii) ആദിമകോശം രൂപപ്പെടുന്നു.
Question 17.
ചുവടെ നൽകിയിരിക്കുന്ന ശരീര ഭാഗങ്ങളിൽ രോഗാണു ക്കളെ പ്രതിരോധിക്കുന്നതിനായി ഉൽപ്പാദിക്കപ്പെടുന്ന ശരീ രസവങ്ങളുടെ പേരെഴുതുക. (2)
(a) ചെവി
(b) ആമാശയം
(c) ശ്വാസനാളി
(d) മൂത്രപഥം
Answer:
(a) ചെവി : കർണമെഴുക്
(b) ആമാശയം : ഹൈഡ്രോക്ലോറിക്കാസിഡ്
(c) ശ്വാസനാളി : ശ്ലേഷ്മം
(d) മൂത്രപഥം : ലൈസോസൈം
Question 18.
ബോക്സിൽ നൽകിയിരിക്കുന്ന ധർമങ്ങളെ ഉൾപ്പെടുത്തി പട്ടികയിലെ കോളം-B ഉചിതമായി പൂർത്തിയാക്കുക. (2)
A. സസ്യ ഹോർമോണുകൾ | B. ധർമം |
(a) ജിബ്ബർലിൻ | (i) |
(b) ഓക്സിൻ | (ii) |
(c) അബ്സെസിക് ആസിഡ് | (iii) |
(d) അബ്സെസിക് ആസിഡും എഥിലിനും | (iv) |
- ഇലകളും പഴങ്ങളും പൊഴിയൽ
- ഇല വിരിയൽ
- ഫല രൂപീകരണം
- ഭ്രൂണത്തിന്റെ സുപ്താവസ്ഥ
Answer:
A. സസ്യ ഹോർമോണുകൾ | B. ധർമം |
(a) ജിബ്ബർലിൻ | (i) ഇല വിരിയൽ |
(b) ഓക്സിൻ | (ii) ഫലരൂപീകരണം |
(c) അബ്സെസിക് ആസിഡ് | (iii) ഭ്രൂണത്തിന്റെ സുപ്താവസ്ഥ |
(d) അബ്സെസിക് ആസിഡും എഥി ലിനും. | (iv) ഇലകളും പഴങ്ങളും പൊഴിയൽ |
Question 19.
DNA ഫിംഗർ പ്രിന്റിംഗ് സാങ്കേതിക വിദ്യയുടെ ഏതെങ്കിലും രണ്ട് ഉപയോഗങ്ങൾ എഴുതുക. (2)
Answer:
- കുടുംബപാരമ്പര്യം കണ്ടെത്താൻ.
- മാതൃത്വ പിതൃത്വ തർക്കങ്ങളിൽ യഥാർത്ഥ മാതാപിതാ ക്കളെ അറിയാൻ.
- പ്രകൃതിക്ഷോഭം, യുദ്ധം തുടങ്ങിയ കാരണങ്ങളാൽ നഷ്ടപ്പെടുന്നവരെ വർഷങ്ങൾക്കുശേഷം കണ്ടെത്തു മ്പോൾ തിരിച്ചറിയാൻ.
- കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ നട ക്കുന്ന സ്ഥലത്ത് നിന്ന് യഥാർത്ഥ കുറ്റവാളിയെ കണ്ടെ ത്താൻ.
Question 20.
രക്തത്തിലെ കാൽസ്വത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി കളും അവ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളും ഉൾപ്പെ ടുത്തി പട്ടിക പൂർത്തിയാക്കുക. (2)
രക്തത്തിലെ കാൽസ്യത്തിന്റെ അളവ് | ഹോർമോൺ | ഗ്രന്ഥി |
(a) കൂടുമ്പോൾ | (i) | (ii) |
(b) കുറയുമ്പോൾ | (iii) | (iv) |
Answer:
രക്തത്തിലെ കാൽസ്യത്തിന്റെ അളവ് | ഹോർമോൺ | ഗ്രന്ഥി |
(a) കുടുമ്പോൾ | (i) കാൽസിടോണിൻ | (ii) തൈറോയ്ഡ് ഗ്രന്ഥി |
(b) കുറയുമ്പോൾ | (iii)പാരാതൊർമോൺ | (iv)പാരാതൈറോയ്ഡ് ഗ്രന്ഥി |
Question 21.
ചിത്രം നിരീക്ഷിച്ച് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (2)
(a) പ്രകാശഗ്രാഹികോശം ഏത്?
(b) ഈ കോശത്തിൽ അടങ്ങിയിരിക്കുന്ന വർണകമേത്?
(c) ഈ വർണകത്തിന്റെ ധർമം എന്ത്?
(d) ഈ വർണകത്തിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന നേതവൈകല്യം ഏത്?
Answer:
(a) റോഡ് കോശം
(b) റൊഡോപ്സിൻ
(c) മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുക.
(d) നിശാന്ധത
Question 22.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക.
(a) (i) (ii) എന്നിവ പൂരിപ്പിക്കുക. (1)
(b) കുഞ്ഞ് ആണോ പെണ്ണോ എന്ന് നിശ്ചയിക്കപ്പെടുന്നത് പിതാവിൽ നിന്നുള്ള ക്രോമസോമുകളാണ്. വിശദീകരി ക്കുക. (1)
Answer:
(a) (i) XX
(ii) XY
(b) കുട്ടി ആണാകുന്നതിനും പെണ്ണാകുന്നതിനും നിർണാ യകമാകുന്നത് പിതാവിൽ നിന്നുള്ള ക്രോമോസോമുക ളാണ്. പുരുഷനിലെ X ക്രോമസോം സ്ത്രീയിലെ X ക്രോമസോമുമായി ചേർന്നാൽ പെൺകുട്ടിയായിരിക്കും (XX). പുരുഷനിലെ Y ക്രോമസോമും സ്ത്രിയിലെ X ക്രോമസോമുമായി ചേർന്നാൽ ആൺകുട്ടിയായിരിക്കും (XY). സ്ത്രീയിലെ ലിംഗ നിർണ്ണയ ക്രോമസോമുകൾ ഒരു പോലെയുള്ളതും (XX), പുരുഷനിലെ വ്യത്യസ്തവുമാണ് (XY).
23 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.
Question 23.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) ചിത്രീകരണം തിരിച്ചറിയുക. (1)
(b) A, B എന്നിവ എന്തിനെ സൂചിപ്പിക്കുന്നു? (1)
(c) DNA തന്മാത്രയിൽ മാത്രം കാണുന്ന ‘B’ – യുടെ തരം എഴുതുക. (1)
Answer:
(a) ന്യൂക്ലിയോറ്റൈഡ്
(b) A – പഞ്ചസാര
B – നൈട്രജൻബേസ്
(c) തൈമിൽ നൈട്രജൻ ബേസ്
Question 24.
പ്രസ്താവന വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
‘അനിയന്ത്രിതമായ കോശവിഭജനം മൂലമാണ് കാൻസർ ഉണ്ടാ കുന്നത്.’
(a) അനിയന്ത്രിതമായ കോശവിഭജനത്തിന്റെ കാരണ മെന്ത്? (1)
(b) കാൻസറിന് കാരണമാകുന്ന രണ്ട് ഘടകങ്ങൾ എഴു തുക. (1)
(c) കാൻസർ സാധ്യത തടയാൻ സഹായകമായ ഏതെ ങ്കിലും രണ്ട് മുൻകരുതലുകൾ എഴുതുക. (1)
Answer:
(a) കോശവിഭജന പ്രക്രിയയിലെ നിയന്ത്രണ സംവിധാന ങ്ങൾ തകരാറിലാകുന്നത്.
(b) പരിസ്ഥിതി ഘടകങ്ങൾ, പുകവലി, വികിരണങ്ങൾ, പാര മ്പര്യ ഘടകങ്ങൾ, ചില വൈറസുകൾ.
(c) പുകവലി ഉപേക്ഷിക്കുക, ഹാനികരമായ വികരണങ്ങൾ ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ആരോഗ്യക രമായ ജീവിതരീതിയും അതിനനുയോജ്യമായ ആഹാര ശീലങ്ങളും ഉണ്ടാക്കുക.
Question 25.
ബോക്സിൽ നൽകിയിരിക്കുന്ന പ്രസ്താവനകളെ ഉചിത മായി ക്രമീകരിച്ച് ചിത്രീകരണം പൂർത്തിയാക്കുക.
- ശരീര തുലനനില പാലിക്കുന്നു.
- സെറിബെല്ലം
- ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു
- ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം
- തലാമസ്
- ശരീരത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ സെറിബ്രത്തിലേക്ക് അയക്കുന്നു.
Answer:
(i) സെറിബെല്ലം
(ii) ശരീരതുലനനില പാലിക്കുന്നു
(iii) തലാമസ്
(iv) ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം
(v) ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.
(vi) ശരീരത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗ ങ്ങളെ സെറിബ്രത്തിലേക്ക് അയക്കുന്നു.
Question 26.
പട്ടിക വിശകലനം ചെയ്ത് A കോളത്തിന് അനുസരിച്ച് കോളം B, C എന്നിവ ക്രമീകരിക്കുക. (3)
A | B | C |
അക്രോമെഗാലി | വളർച്ചാ ഘട്ടത്തിലെ സൊമാറ്റോ ട്രോപ്പിന്റെ അമിതോൽപ്പാദനം | കഴുത്തിലെ മുഴ |
കെട്ടിനിസം | വളർച്ചാഘട്ടത്തിന് ശേഷമുള്ള സൊമാറ്റോ ട്രോപ്പിന്റെ അമി തോൽപ്പാദനം | അമിതമായ ശരീര വളർച്ച |
ഭീമാകാരത്വം | ശൈശവാവസ്ഥയിലെ തൈറോക്സിന്റെ ഉൽപാദനക്കുറവ് | മുഖം, താടിയെല്ല്, വിരൽ എന്നിവിട ങ്ങളിലെ അസ്ഥി കളുടെ അമിത വളർച്ച |
തൈറോക്സിന്റെ അമിതോൽപ്പാദനം | കുട്ടികളിൽ ഉണ്ടാ കുന്ന ശാരീരിക മാനസിക വളർച്ച മുരടിപ്പ് |
Answer:
A | B | C |
അക്രോമെഗാലി | വളർച്ചാഘട്ടത്തിന് ശേഷമുള്ള സൊമാറ്റോ ട്രോപ്പിന്റെ അമി തോൽപ്പാദനം | മുഖം, താടിയെല്ല്, വിരൽ എന്നിവിട ങ്ങളിലെ അസ്ഥി കളുടെ അമിത വളർച്ച |
കെട്ടിനിസം | ശൈശവാവസ്ഥയിലെ തൈറോക്സിന്റെ ഉൽപാദനക്കുറവ് | കുട്ടികളിൽ ഉണ്ടാ കുന്ന ശാരീരിക മാനസിക വളർച്ച മുരടിപ്പ് |
ഭീമാകാരത്വം | വളർച്ചാ ഘട്ടത്തിലെ സൊമാറ്റോ ട്രോപ്പിന്റെ അമിതോൽപ്പാദനം | അമിതമായ ശരീര വളർച്ച |
Question 27.
കേൾവിയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഫ്ളോചാർട്ടിൽ വിട്ടുപോയവ പുരിപ്പിക്കുക. (3)
Answer:
(i) കർണനാളം
(ii) കർണപടം
(iii) അസ്ഥി ശൃംഖല
(iv) കോക്ലിയ
(v) ശ്രവണനാഡി
(vi) സെറിബ്രം
Question 28.
HIV മൂലം ഉണ്ടാകുന്ന മാരക രോഗമാണ് എയ്ഡ്സ്.
(a) മനുഷ്യശരീരത്തിലെ ഏത് കോശങ്ങളെയാണ് HIV ബാധിക്കുന്നത്? (1)
(b) HIV പകരുന്ന രണ്ട് മാർഗങ്ങൾ എഴുതുക. (2)
Answer:
(a) ലിംഫോസൈറ്റുകൾ
(b)
- എച്ച്. ഐ. വി ബാധിതരുമായുള്ള ലൈംഗികബന്ധ ത്തിലൂടെ.
- എച്ച് ഐ വി ബാധിതയായ അമ്മ യിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക്.
- എച്ച്. ഐ. വി ഘടകങ്ങളുള്ള സൂചിയും സിറിഞ്ചും പങ്ക് വയ്ക്കുന്നതിലൂടെ.
- എച്ച് ഐ വി അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ,
Question 29.
കാഴ്ച എന്ന അനുഭവവുമായി ബന്ധപ്പെട്ട പ്രക്രിയകൾ ചുവടെ നൽകുന്നു. അവയെ ക്രമത്തിലെഴുതുക.
- കാഴ്ച എന്ന അനുഭവം
- ലെൻസ് പ്രകാശരശ്മികളെ റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യുന്നു.
- കോർണിയ പ്രകാശരശ്മികളെ കണ്ണിലേക്ക് കടത്തിവി ടുന്നു.
- ആവേഗങ്ങൾ നേത്രനാഡിയിലൂടെ സെറിബ്രത്തിലെ ത്തുന്നു.
- റെറ്റിനയിലെ പ്രകാശഗ്രാഹികൾ ഉദ്ദീപിപ്പിക്കപ്പെടുന്നു.
- പ്യൂപ്പിളിലൂടെ കടക്കുന്ന പ്രകാശരശ്മികൾ ലെൻസിൽ പതിക്കുന്നു.
Answer:
- കോർണിയ പ്രകാശരശ്മികളെ കണ്ണിലേക്ക് കടത്തി വിടുന്നു.
- പ്പിളിലൂടെ കടക്കുന്ന പ്രകാശരശ്മികൾ ലെൻസിൽ പതിക്കുന്നു.
- ലെൻസ് പ്രകാശരശ്മികളെ റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യുന്നു.
- റെറ്റിനയിലെ പ്രകാശഗ്രാഹികൾ ഉദ്ദീപിക്കപ്പെടുന്നു.
- ആവേഗങ്ങൾ നേത്രനാഡിയിലൂടെ സെറിബ്രത്തിലെ ത്തുന്നു.
- കാഴ്ച എന്ന അനുഭവം.
Question 30.
പത്രവാർത്ത നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) വാക്സിൻ എന്നാലെന്ത്? (1)
(b) വാക്സിനുള്ളിൽ ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ട് ഘടകങ്ങൾ എഴിക്കുക. (1)
(c) ഏതെങ്കിലും രണ്ട് വാക്സിനുകളുടെ പേരെഴുതുക. (1)
Answer:
(a) ആന്റി ബോഡികളെ ശരീരത്തിനുള്ളിൽ കൃത്യമായി രൂപ പെടുത്തുന്ന വസ്തുക്കളാണ് വാക്സിനുകൾ.
(b) മൃതമാക്കപ്പെട്ട രോഗാണുക്കൾ, ജീവനുള്ള നിർവീര്യമാ ക്കപ്പെട്ട വിഷവസ്തുക്കൾ, രോഗകാരികളായി കോശദാ ഗങ്ങൾ.
(c) ബി.സി.ജി, ഒ.പി.വി, പെന്റാവാലന്റ്, എം.എം. ആർ റ്റി.റ്റി.
Question 31.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക.
(a) (i) പൂരിപ്പിക്കുക. (1)
(b) പ്രകൃതി നിർധാരണം പുതിയ ജീവജാതികൾ രൂപപ്പെ ടാൻ ഇടയാക്കുന്നത് എങ്ങനെ? (2)
Answer:
(i) നിലനിൽപ്പിനുവേണ്ടിയുള്ള സമരം
(ii) ഓരോ ജീവിയും അമിതോൽപാദനം വഴി നില നിൽക്കാനും കഴിയുന്നതിലും കൂടുതൽ സന്താനങ്ങളെ ഉൽപാദിപ്പിക്കുന്നു. അവ ഭക്ഷണം, പാർപ്പിടം, ഇണകൾ എന്നിവയ്ക്കു വേണ്ടി മത്സരിക്കുന്നു (നിലനിൽപ്പിനുവേ ണ്ടിയുള്ള സമരം).
ഇതിനിടയിൽ അനുഗുണമായ വ്യതിയാനങ്ങൾ ഉള്ളവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യും. അവയിലെ അനുഗുണ വ്യതിയാനങ്ങൾ തലമുറതലമുറ യായി കൈമാറ്റം ചെയ്യപ്പെടുകയും വ്യത്യസ്തരീതിയിൽ ആവർത്തിക്കപ്പെടുകയും ചെയ്യുന്നതുവഴി പുതിയ ജീവ ജാതികൾ രൂപപ്പെടുന്നു. (പ്രകൃതി നിർദ്ധാരണം)
Question 32.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക
(a) ഇവിടെ ചിത്രീകരിച്ചിരിക്കുന്ന പ്രക്രിയ ഏത്? (1)
(b) ഈ ധർമ്മം നിർവഹിക്കുന്ന ശ്വേതരക്താണുക്കൾ ഏതെല്ലാം? (1)
(c) ഈ പ്രക്രിയയുടെ പ്രാധാന്യമെന്ത്? (1)
Answer:
(a) ഫാഗോസൈറ്റോസിസ്
(b) മോണോസൈറ്റുകളും ന്യൂട്രോഫിലികളും
(c) രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
33 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.
Question 33.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) കോശം ഏത്? (1)
(b) A, B എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്ന ഭാഗങ്ങൾ ഏതെല്ലാം? (2)
(c) C എന്ന ഭാഗത്തിന്റെ ധർമം എഴുതുക. (1)
Answer:
(a) ന്യൂറോൺ/നാഡീകോശം
(b) A – ഡെൻഡ്രോൺ
B – ആക്സോൺ
(c) നാഡീയ പക്ഷം സ്രവിക്കുന്നു. ഇത് തൊട്ടടുത്ത സെൻഡന്റിനെ ഉത്തേജിപ്പിച്ച് പുതിയ ആവേഗം സൃഷ്ടിക്കുന്നു.
Question 34.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) (i), (ii) എന്നിവ എഴുതുക. (1)
(b) (ii) – ന്റെ രണ്ട് ധർമങ്ങൾ എഴുതുക. (1)
(c) (ii) – ന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ എന്ത്? (2)
Answer:
(a) ബീറ്റാ കോശം
(b) ഇൻസുലിൻ
- കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നു.
- ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നു.
(c) പ്രമേഹം
Question 35.
‘ഈ രോഗത്തിനെതിരെയുള്ള വാക്സിനാണ് BCG’
(a) ഇവിടെ സൂചിപ്പിച്ചിരിക്കുന്ന രോഗമേത്? (1)
(b) ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരു ന്നത് എങ്ങനെ? (1)
(c) ഈ രോഗമുണ്ടാക്കുന്ന ബാക്ടീരിയ ഏത്? (1)
(d) ഈ രോഗം ബാധിക്കുന്ന ഏതെങ്കിലും രണ്ട് അവയവ ങ്ങൾ എഴുതുക. (1)
Answer:
(a) ക്ഷയം
(b) വായുവിലൂടെ
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കു മ്പോഴുമൊക്കെ ക്ഷയത്തിന്റെ രോഗാണുക്കൾ വായുവി ലേക്കും അതിലൂടെ മറ്റുള്ളവരിലേക്കും വ്യാപിക്കുന്നു.
(c) മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
(d) ശ്വാസകോശം, വൃക്കകൾ, അസ്ഥികൾ, അസ്ഥിസന്ധി കൾ, തലച്ചോർ
Question 36.
ചിത്രം പകർത്തിവരച്ച് താഴെ തന്നിരിക്കുന്ന ഭാഗങ്ങൾ തിരി ച്ചറിഞ്ഞ് പേരെഴുതി അടയാളപ്പെടുത്തുക.
ചിത്രം പകർത്തി വരയ്ക്കുന്നതിന് (1)
(a) ദൃഢപടലത്തിന്റെ മുന്നോട്ടു തള്ളിയ സുതാര്യമായ മുൻഭാഗം (1)
(b) ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം (1)
(c) ആവേഗങ്ങളെ മസ്തിഷ്ക്കത്തിലേയ്ക്ക് വഹിക്കുന്ന നാഡി. (1)
Answer: