Students can read Kerala SSLC Biology Question Paper March 2024 with Answers Malayalam Medium and Kerala SSLC Biology Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Biology Question Paper March 2024 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 1 സ്കോർ വീതം. (5 × 1 = 1)
Question 1.
ചുവടെ നൽകിയിരിക്കുന്ന പ്രകാശഗ്രാഹികോശത്തിലെ വർണകം ഏത്? (1)
Answer:
ഫോട്ടോപ്സിൻ / അയഡോപ്സിൻ
Question 2.
ന്യൂക്ലിയോറ്റൈഡിലെ ഘടകമായി വരാത്തത് ഏതെന്ന് തിരിച്ചറിഞ്ഞെഴുതുക. (1)
(a) ഫോസ്ഫേറ്റ്
(b) പഞ്ചസാര
(c) പ്രോട്ടീൻ
(d) നൈട്രജൻ ബേസ്
Answer:
(c) പ്രോട്ടീൻ
Question 3.
നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക. (1)
മോണോസൈറ്റ് : മറ്റ് ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
ലിംഫോസൈറ്റ് : മറ്റ് രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
ന്യൂട്രോഫിൽ : രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞു നശിപ്പിക്കുന്നു.
ഈസിനോഫിൽ : വിങ്ങൽ പ്രതികരണത്തിനാ വശ്യമായ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നു.
Answer:
ഈസിനോഫിൽ : വിങ്ങൽ പ്രതികരണത്തിന് ആവശ്യമായ രാസവസ്തുക്കളെ ഉൽപാദിപ്പിക്കുന്നു.
Question 4.
പദ ജോഡി ബന്ധം മനസ്സിലാക്കി വിട്ടഭാഗം പൂരിപ്പി ക്കുക. (1)
ഫലരൂപീകരണം : ഓക്സിൻ
ഫലങ്ങൾ പാകമാകൽ : ___________________
Answer:
എഥിലിൻ
Question 5.
ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിന്റെ സ്ഥാനം ഡി.എൻ.എയിൽ എവിടെയാണെന്ന് കണ്ട ത്തുന്ന സാങ്കേതിക വിദ്യയാണ്: (1)
(a) ജീൻ തെറാപ്പി
(b) ജീൻ മാപ്പിംഗ്
(c) ഡി.എൻ.എ. പ്രൊഫൈലിംഗ്
(d) ഡി.എൻ.എ. ഫിംഗർ പ്രിന്റിംഗ്
Answer:
(b) ജീൻ മാഷിംഗ്
Question 6.
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക. (1)
(a) പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ജീവൻ ഉത്ഭവിച്ച് ആകസ്മികമായി ഭൂമിയിലെത്തി യതാകാം എന്ന വാദഗതിയാണ് പാൻസ്പേർമിയ.
(b) ജീവപരിണാമവുമായി ബന്ധപ്പെട്ട പ്രകൃതി നിർധാരണ സിദ്ധാന്തം മുന്നോട്ടുവച്ച ശാസ്ത്രജ്ഞനാണ് ഹുഗോഡിവീസ്.
(c) ഒരേ ഘടനയുള്ളവയും വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്നവയുമായ അവയവങ്ങളാണ് അനുരൂപാവയവങ്ങൾ.
Answer:
(b) ചാൾസ് ഡാർവിൻ
7 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (6 × 2 = 12)
Question 7.
തന്നിരിക്കുന്ന രോഗലക്ഷണങ്ങൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) രോഗം ഏതെന്ന് തിരിച്ചറിഞ്ഞെഴുതുക. (1)
(b) രോഗകാരണം വിശദമാക്കുക. (1)
Answer:
(a) അൽഷിമേഴ്സ്
(b) ന്യൂറൽ ടിഷ്യൂകളിൽ ലയിക്കാത്ത പാട്ടിന്റെ ശേഖരണം, തലച്ചോറിലെ ന്യൂറോണുകളെ നശിപ്പി ക്കുന്നു.
Question 8.
ഹോർമോൺ പ്രവർത്തനവുമായി ബന്ധപ്പെട്ട് തന്നിരി ക്കുന്ന പട്ടിക ഉചിതമായി പൂർത്തീകരിക്കുക. (2)
A (കാരണം) | B (ഗ്രന്ഥി) | C (രോഗാവസ്ഥ) |
___(i)___ | ___(ii)___ | കറ്റിനിസം |
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണം കുറയുന്നു. |
___(iii)___ | ___(iv)___ |
Answer:
(i) ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ തൈറോക്സിന്റെ ലഭ്യത കുറയുന്നത്
(ii) തൈറോയ്ഡ് ഗ്രന്ഥി
(iii) ഹൈപ്പോതലാമസ് ഗ്രന്ഥി
(iv) ഡയബെറ്റിസ് ഇൻസിപിഡസ്
Question 9.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്ത രമെഴുതുക.
(a) ചിത്രീകരണത്തിൽ സൂചിപ്പിച്ച പ്രക്രിയ ഏത്? (1)
(b) ഈ പ്രക്രിയയുടെ പ്രാധാന്യം എന്ത്? (1)
Answer:
(a) ക്രോസിങ്ങ് ഓവർ
(b) ജീനുകളുടെ വിതരണത്തിലെ വ്യത്യാസം, പുതിയ പ്രതീകങ്ങളുടെ പ്രകടനത്തിനും സന്ത തികളിലെ വ്യതിയാനങ്ങൾക്കും കാരണമാകു.
Question 10.
നൽകിയ പ്രസ്താവനകൾക്ക് ഉചിതമായ കാരണം എഴു തുക.
(a) ഡിഫ്തീരിയ രോഗബാധിതരുടെ തൊണ്ടയിൽ കട്ടിയുള്ള ചാരനിറത്തിലുള്ള ഒരാവരണം ഉണ്ടാവുന്നു. (1)
(b) ഹീമോഫീലിയക്ക് പരിപൂർണ്ണ ചികിത്സ ലഭ്യമല്ല. (1)
Answer:
(a) കോറിനിബാക്ടീരിയം ഡിഫ്തീരിയ എന്ന രോഗകാരി ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കൾ മ്യൂക്കസിലെ കോശങ്ങളെ നശിപ്പിക്കുന്നു.
(b) ഹീമോഫീലിയ ജനിതകരോഗമായതിനാൽ.
Question 11.
ചുവടെ തന്നിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥ യുടെ നിയന്ത്രണത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തി എഴുതുക. (2)
ഉമിനീർ ഉത്പാദനം കുറയുന്നു, മൂത്രാശയം ചുരുങ്ങുന്നു. ആമാശയ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നു. ഉമിനീർ ഉത്പാദനം കൂടുന്നു. ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കുന്നു. |
Answer:
(a) ഉമിനീർ ഉൽപാദനം കുറയുന്നു.
(b) ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കുന്നു.
Question 12.
ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്ത രമെഴുതുക.
(a) ഈ പരീക്ഷണം ജീവന്റെ ഉൽപത്തിയുമായി ബന്ധ പ്പെട്ട ഏത് സിദ്ധാന്തത്തെയാണ് സാധൂകരിച്ചത്? (1)
(b) ഈ സിദ്ധാന്തം മുന്നോട്ടുവച്ച് പ്രധാന ആശയ മെന്ത്? (1)
Answer:
(a) രാസപരിണാമ സിദ്ധാന്തം / പാരിൻ ഹാൽഡൻ പരി കൽപന
(b) ആദിമഭൂമിയിലെ സവിശേഷ സാഹചര്യങ്ങളിൽ സമുദ്ര ജലത്തിലെ രാസവസ്തുക്കൾക്ക് സംഭവിച്ച മാറ്റങ്ങളുടെ ഫലമായാണ് ജീവൻ ഉത്ഭവിച്ചത്.
Question 13.
നൽകിയിരിക്കുന്ന അവയവവ്യവസ്ഥകളെ പുകവലി ദോഷകരമായി ബാധിക്കുന്നതെങ്ങനെ? (2)
(a) ശ്വസനവ്യവസ്ഥ
(b) രക്തപര്യയന വ്യവസ്ഥ
Answer:
(a) ശ്വാസകോശ കാൻസർ, ബ്രോങ്കൈറ്റിസ്, എംഫിസിമ.
(b) ഉയർന്ന രക്ത സമ്മർദ്ദം, ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടൽ, പ്രവർത്തന ക്ഷമത കുറയൽ.
14 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. ഓരോന്നിനും 3 സ്കോർ വീതം. (5 × 3 = 15)
Question 14.
സിനാപ്സിലൂടെയുള്ള ആവേഗങ്ങളുടെ പ്രഷണ ത്തിന്റെ ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക.
(a) ‘X’ എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭാഗമേത്?
(b) ‘X’ യിൽ നിന്നും സ്രവിക്കപ്പെടുന്ന രാസവസ്തു ക്കളുടെ ധർമ്മമെന്ത്?
(c) ആവേഗങ്ങൾ ‘X’ ൽ നിന്നും ‘Y’ ലേക്ക് മാത്രം സഞ്ചരിക്കുന്നത് എന്തുകൊണ്ട്?
Answer:
(a) X: സിനാപ്റ്റിക് നോബ്,
(b) ന്യൂറോ ട്രാൻസ്മിറ്റർ (അസെറ്റെൽകൊളിൻ / ഡോപാമൈൻ)
(c) സിനാപ്റ്റിക് നോബിൽ നിന്ന് സ്രവിക്കുന്ന ന്യൂറോട്രാൻസ്മിറ്റർ, അടുത്തുള്ള ഡെൻഡറ്റ് അല്ലെങ്കിൽ സെല്ലിനെ ഉത്തേജിപ്പിക്കുന്നു (Y)
Question 15.
ഗന്ധം തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് ചുവടെ നൽകിയ ഘട്ടങ്ങളെ ക്രമപ്പെടുത്തി എഴുതുക. (3)
- ഗന്ധം എന്ന അനുഭവം ഉണ്ടാകുന്നു.
- ഗന്ധകണികകൾ മൂക്കിലേക്ക് പ്രവേശിക്കുന്നു.
- ആവേഗങ്ങൾ രൂപപ്പെടുന്നു.
- ഗന്ധ ഗ്രാഹികൾ ഉദ്ദീപിക്കപ്പെടുന്നു.
- ഗന്ധ കണികകൾ ശ്ലേഷ്മത്തിൽ ലയിക്കുന്നു.
- ആവേഗങ്ങൾ സെറിബ്രത്തിൽ എത്തുന്നു.
Answer:
- ഗന്ധകണികകൾ മൂക്കിലേക്ക് പ്രവേശിക്കുന്നു.
- ഗന്ധകണികകൾ ശ്ലേഷ്മത്തിൽ ലയിക്കുന്നു.
- ഗന്ധ ഗ്രാഹികൾ ഉദ്ദീപിപ്പിക്കപ്പെടുന്നു.
- ആവേഗങ്ങൾ രൂപപ്പെടുന്നു
- ആവേഗങ്ങൾ സെറിബ്രത്തിൽ എത്തുന്നു
Question 16.
തന്നിരിക്കുന്ന പട്ടിക വിശകലനം ചെയ്ത് A കോളത്തി നനുസരിച്ച് B, C കോളങ്ങൾ ക്രമീകരിച്ചെഴുതുക.
A. രോഗാവസ്ഥ | B. ലക്ഷണം | C. പകരുന്ന വിധം |
ക്ഷയം | ശ്ലേഷ്മസ്തരത്തിലും കണ്ണിന്റെ വെള്ളയിലും നഖത്തിലും കടും മഞ്ഞ നിറം. | ക്യൂലക്സ് കൊതുകു കൾ വഴി |
ഹെപ്പറ്റൈറ്റിസ് | വിറയലോടുകൂടിയ പനി, അമിത വിയർപ്പ്, തലവേ ദന, ഛർദ്ദി, വയറിളക്കം, വിളർച്ച | രോഗി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരി ക്കുമ്പോഴോ വായു വഴിയോ |
മലമ്പനി | ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെടുക ക്ഷീണം, സ്ഥിരമായ ചുമ. | മലിനമായ ആഹാരം, ജലം രക്തഘടകങ്ങൾ, രോഗിയുടെ വിസർജ്ജ്യ വസ്തുക്കൾ എന്നിവയി ലൂടെ |
ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന ശൽക്കങ്ങൾ രൂപപ്പെടുന്നു. | അനോഫിലസ് പെൺ കൊതുകുകൾ വഴി. |
Answer:
A. രോഗാവസ്ഥ | B. ലക്ഷണം | C. പകരുന്ന വിധം |
ക്ഷയം | ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെടുക ക്ഷീണം, സ്ഥിരമായ ചുമ | രോഗി ചുമക്കുമ്പോഴാ യുമ്പോഴോ സംസാരി ക്കുമ്പോഴോ വായു വഴി |
ഹെപ്പറ്റൈറ്റിസ് | ജേഷ്തരത്തിലും കണ്ണിന്റെ വെള്ളയിലും നഖത്തിലും കടും മഞ്ഞ നിറം. | മലിനമായ ആഹാരം. ജലം രക്തഘടകങ്ങൾ, രോഗിയുടെ വിസർജ വസ്തുക്കൾ എന്നിവയി ലൂടെ |
മലമ്പനി | വിറയലോടുകൂടിയ പനി, അമിത വിയർപ്പ്, തലവേ മന, ഛർദ്ദി, വയറിളക്കം, വിളർച്ച | അനോഫിലസ് പെൺ കൊതുകുകൾ വഴി. |
Question 17.
തന്നിരിക്കുന്ന പ്രസ്താവന വിശകലനം ചെയ്ത് ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക. (3)
“അരുണ രക്താണുവിന്റെ ഉപരിതലത്തിലുള്ള A, B എന്നീ ആന്റിജനുകളുടെ സാന്നിധ്യമാണ് രക്തത്ത ഗ്രൂപ്പുകളാക്കുന്നതിനാധാരം.”
ഇപ്രകാരം മനുഷ്യനിൽ എത്ര രക്ത ഗ്രൂപ്പുകളുണ്ട്? ഓരോ ഗ്രൂപ്പിലേയും ആന്റിജനും ആന്റിബോഡിയും എഴുതുക.
Answer:
രക്ത ഗ്രൂപ്പുകൾ | ആന്റിജനുകൾ | ആന്റി ബോഡികൾ |
A | A | b |
B | B | a |
AB | A യും B യും | ഇല്ല |
O | ഇല്ല | a യും b യും |
Question 18.
ന്യൂക്ലിക് ആസിഡുകളുടെ ചില സവിശേഷതകളും അവ യുടെ നിർമാണ ഘടകങ്ങളും ചുവടെ നൽകിയിരിക്കുന്നു. അവയെ ഉചിതമായി പട്ടികയിൽപ്പെടുത്തുക.
റൈബോസ് പഞ്ചസാര, യുറാസിൽ, ഡീഓക്സിബോസ് പഞ്ചസാര, ചുറ്റുഗോവണിയുടെ ആകൃതി, ഒരിഴ, തൈമിൻ |
DNA | RNA |
|
|
Answer:
DNA | RNA |
ചുറ്റുഗോവണിയുടെ ആകൃതി | റൈബോസ് പഞ്ചസാര |
ഡിഓക്സിറൈബോസ് പഞ്ചസാര | യുറാസിൽ |
തൈമിൻ | ഒരു ഇഴ |
Question 19.
ബാക്ടീരിയയുടെ ചിത്രീകരണം നിരീക്ഷിച്ച് ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക.
(a) ‘X’ എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭാഗമേത്? (1)
(b) ജനിതക എഞ്ചിനീയറിങ്ങിൽ ‘X’ ന്റെ പ്രാധാന്യം എന്ത്? (2)
Answer:
(a) X: പ്ലാസ്മിഡ് (വൃത്താകൃതിയിലുള്ള ബാക്ടീരി യകളിലെ DNA)
(b) ഒരു കോശത്തിലെ ജീനിനെ മറ്റൊരു കോശ ത്തിലേക്ക് എത്തിക്കാനായി പ്ലാസ്മിഡ് എന്ന വാഹകരെ ഉപയോഗിക്കുന്നു. കൂട്ടിച്ചേർത്ത ജീനുകളുള്ള DNA യെ വാഹകർ ലക്ഷ്യകോശത്തിൽ പ്രവേശിക്കുകയും അങ്ങനെ പുതിയ ജീനുകൾ ലക്ഷ്യകോശ ത്തിലെ ജനിതകഘടനയുടെ ഭാഗമാകുകയും ചെയ്യുന്നു.
Question 20.
ബാക്ടീരിയയും മനുഷ്യനും ഒരു പൊതുപൂർവികനിൽ നിന്നുണ്ടായി എന്ന് സാധൂകരിക്കുന്ന ജൈവരസതന്ത്ര ത്തിലേയും ശരീരധർമശാസ്ത്രത്തിലേയും ഏതെങ്കിലും മൂന്നു തെളിവുകൾ എഴുതുക. (3)
Answer:
- എൻസൈമുകളാണ് രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
- ഊർജം സംഭരിക്കുന്നത് ATP തന്മാത്രകളിലാണ്.
- ജിനുകളാണ് പാരമ്പര്യസ്വഭാവങ്ങൾ നിർണയി ക്കുന്നത്.
- അടിസ്ഥാന പദാർത്ഥങ്ങൾ ധാന്വങ്ങളും, പ്രോട്ടീ നുകളും കൊഴുപ്പുകളുമാണ്.
21 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. (2 × 4 = 8)
Question 21.
രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്ന പ്രവർത്തനം വിശകലനം ചെയ്ത് താഴെ നൽകിയിരി ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) ‘X’ ഏതു ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോ ണാണ്? (1)
(b) ‘Y’ എന്ന് സൂചിപ്പിക്കുന്ന ഹോർമോൺ ഏതാണ്? (1)
(c) ഈ ഹോർമോണുകളുടെ മറ്റ് പ്രവർത്തനങ്ങൾ എഴുതുക. (2)
Answer:
(a) തൈറോയിഡ്
(b) പാരാതോർമോൺ
(c) കാൽസിടോണിൻ അസ്ഥികളിൽ നിന്നും കാൽസ്യം രക്തത്തിലേക്ക് കലരുന്ന പ്രവർ ത്തനം തടയുന്നു.
പാരാതോർമോൺ വൃക്കകളിൽ നിന്നും രക്ത ത്തിലേക്ക് കാത്സ്യത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു.
Question 22.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ചുവടെ നൽകിയി രിക്കുന്ന പ്രതിരോധ തന്ത്രങ്ങൾ എപ്രകാരം സഹായി ക്കുന്നു എന്ന് വിശദമാക്കുക.
(a) ഫാഗോസൈറ്റോസിസ്
(b) പനി
(c) മുറിവുണങ്ങൾ
(d) രക്തം കട്ടപിടിക്കൽ
Answer:
(a) രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
(b) രോഗാണുക്കളുടെ പെരുകൽ നിരക്ക് കുറയ് ക്കുന്നു. ഫാഗോസൈറ്റോസിസിന്റെ ഫലപ്രാപ്തി കൂട്ടുന്നു.
(c) രോഗാണുബാധയുടെ സാധ്യത കുറയ്ക്കുന്നു.
(d) മുറിവിലൂടെ രക്തം നഷ്ടപ്പെടാതിരിക്കാനും മുറി വിലൂടെയുള്ള രോഗാണുപ്രവേശനം തടയാനും.
Question 23.
ചിത്രം പകർത്തി വരച്ച് താഴെ പറയുന്ന ഭാഗങ്ങളുടെ പേരെഴുതി അടയാളപ്പെടുത്തുക.
ചിത്രം പകർത്തി വരയ്ക്കുന്നതിന് (1)
(a) കോശ ശരീരത്തിൽ നിന്ന് ആവേഗങ്ങളെ പുറ ത്തേക്കു സംവഹിക്കുന്ന ഭാഗം. (1)
(b) തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം. (1)
(c) ആവേഗങ്ങളെ കോശ ശരീരത്തിലെത്തിക്കുന്ന ഭാഗം. (1)
Answer: