Kerala SSLC Chemistry Board Model Paper March 2020 Malayalam Medium

Students can read Kerala SSLC Chemistry Board Model Paper March 2020 with Answers Malayalam Medium and Kerala SSLC Chemistry Previous Year Question Papers with Answers helps you to score more marks in your examinations.

Kerala Syllabus Class 10 Chemistry Board Model Paper March 2020 Malayalam Medium

Time: 1½ Hours
Total Score: 40

പൊതു നിർദ്ദേശങ്ങൾ :

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
  • ചോദ്യങ്ങളും നിർദ്ദേശങ്ങളും ശരിയായി വായിച്ചതിനുശേഷം മാത്രം ഉത്തരം എഴുതുക.
  • ഓരോ വിഭാഗത്തിലും 5 ചോദ്യങ്ങൾ വീതം ഉണ്ട്. അവയിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക.

സെക്ഷൻ – A

1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് മാത്രം ഉത്തരങ്ങൾ എഴുതിയാൽ മതി. 1 സ്കോർ വീതം.

Question 1.
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ആറ്റത്തിൽ സാധ്യമല്ലാത്ത സബ്ഷെൽ ഏതാണ്? (1)
(2p, 3f, 1s, 4d)
Answer:
3f

Question 2.
പോളിത്തീനിന്റെ മോണോമെർ ഏത്? (1)
(ക്ലോറിൻ, ഈതീൻ, വിനൈൽ ക്ലോറൈഡ്, ഐസോപ്രീൻ)
Answer:
ഈതിൻ

Question 3.
സ്ഥിര താപനില യിലും മർദ്ദത്തിലും ഒരു വാതകത്തിന്റെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം _____________ എന്നറിയപ്പെടുന്നു. (1)
(ചാൾസ് നിയമം, അവോഗാഡ്രോ നിയമം, ബോയിൽ നിയമം, ലെ ഷാറ്റ് ലിയർ നിയമം)
Answer:
അവഗാഡ്രോ നിയമം

Kerala SSLC Chemistry Board Model Paper March 2020 Malayalam Medium

Question 4.
ഉരുകിയ സോഡിയം ക്ലോറൈഡിനെ (NaCl) വൈദ്യുതവി ഷണം ചെയ്യുമ്പോൾ ആനോഡിൽ സ്വതന്ത്രമാകുന്ന വാതകമാണ് ______________ (1)
Answer:
ക്ലോറിൻ

Question 5.
ഉചിതമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക, (1)
ഇരുമ്പ് : ഹേമറ്റൈറ്റ്
അലൂമിനിയം : ___________________
Answer:
ബോക്സൈറ്റ്

സെക്ഷൻ – B

(6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 2 സ്കോർ വീതം)

Question 6.
ജലത്തിന്റെ (H2O) മോളിക്യുലാർ മാസ് 18 ആണ്.
(a) 1 GMM H2O ന്റെ മാസ് എത്ര? (1)
(b) 180 g H2O ൽ എത്രമോൾ തന്മാത്രകൾ അടങ്ങിയിരിക്കുന്നു. (1)
Answer:
(a) 18 g
(b) 10 × 6.022 × 1023

Question 7.
ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ചാണ് ഹേമറ്റൈറ്റിനെ അയൺ ആക്കി മാറ്റുന്നത്.
(a) അയണിന്റെ അയിരിനോടൊപ്പം ബ്ലാസ്റ്റ് ഫർണസിൽ നിക്ഷേ പിക്കുന്ന പദാർത്ഥങ്ങൾ ഏതെല്ലാം? (1)
(b) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരി ആയി പ്രവർത്തിക്കുന്ന സംയുക്തം ഏത്? (1)
Answer:
(a) ഹേമറ്റൈറ്റ്, കോക്ക്, ചുണ്ണാമ്പുകല്ല്
(b) കാർബൺ മോണോക്സൈഡ്

Question 8.
അയണിന്റെ രണ്ട് ക്ലോറൈഡുകൾ ആണ് FeCl2, FeCl3 എന്നിവ
(സൂചന : Fe യുടെ അറ്റോമിക നമ്പർ = 26
Cl ന്റെ ഓക്സീകരണാവസ്ഥ = -1)
(a) FeCl2 ൽ Fe യുടെ ഓക്സീകരണാവസ്ഥ കണ്ടെത്തുക. (1)
(b) Fe3+ ന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (1)
Answer:
(a) +2
(b) Fe = 1s2 2s2 2p6 3s2 3p6 3d6 4s2
Fe3+ = 1s2 2s2 2p6 3s2 3p6 3d5

Question 9.
(a) CnH2n എന്ന പൊതുസമവാക്യമുള്ള ഹൈഡ്രോകാർബണു കൾ ഏത് ഹോമലോഗസ് സീരീസിൽ ഉൾപ്പെടുന്നു? (1)
(ആൽക്കെയ്ൻ, ആൽക്കിൻ, ആൽക്കൻ)
(b) ഇതേ ഹോമലോ ഗസ് സീരിസിൽ ഉൾപ്പെട്ടതും 3 കാർബൺ ആറ്റങ്ങൾ അടങ്ങിയതുമായ അംഗത്തിന്റെ ഘടനാവാക്വം എഴുതുക.
Answer:
(a) ആൽക്കിൻ
(b) C3H6 (CH3 – CH = CH2)

Kerala SSLC Chemistry Board Model Paper March 2020 Malayalam Medium

Question 10.
സോപ്പുകളും ഡിറ്റർജന്റുകളും ശുചീകാരികളാണ്.
(a) സോപ്പിന്റെ വ്യാവസായിക നിർമാണത്തിലെ ഉപോൽപ്പന്ന ത്തിന്റെ പേരെന്ത് ? (1)
(b) ഡിറ്റർജന്റുകളുടെ അമിത ഉപയോഗം ജലജീവികളുടെ നില നിൽപ് അപകടത്തിലാക്കുന്നത് എങ്ങനെയാണ്. (1)
Answer:
(a) ഗ്ലിസറിൻ
(b) ഡിറ്റർജന്റുകൾ ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കു ന്നു. ഇവ ജൈവവിഘടനത്തിന് വിധേയമല്ല.

സെക്ഷൻ – C

(11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 3 സ്കോർ വീതം)

Question 11.
സ്ഥിരമർദ്ദത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നിശ്ചിത മാസ് വാതക ത്തിന്റെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം പട്ടികയിൽ നൽകിയിരിക്കുന്നു.

വ്യാപ്തം (V)
(L)

താപനില (T)
(K)

600 300
400 (P)
(Q) 500

(a) (P), (Q) എന്നിവയുടെ വിലകൾ കണ്ടുപിടിക്കുക. (2)
(b) ഇവിടെ തന്നിരിക്കുന്ന ബന്ധം ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു? (1)
Answer:
(a) P = 200, Q = 1000
(b) ചാൾസ് നിയമം

Question 12.
വൈദ്യുത വിശേഷണത്തിന്റെ പ്രായോഗിക ഫലങ്ങളിൽ ഒന്നാണ് വൈദ്യുതലേപനം. ഈ പ്രക്രിയ ഉപയോഗിച്ച് ഒരു ഇരുമ്പു വള യിൽ ചെമ്പ് പൂശാൻ കഴിയും.
(a) ഈ പ്രക്രിയയിൽ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായി ബന്ധിക്കുന്ന ലോഹമേത്? (1)
(b) ഇവിടെ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏതാണ്? (1)
(c) വൈദ്യുത വിശ്ലേഷണത്തിന്റെ മറ്റേതെങ്കിലും ഒരു പ്രായോ ഗിക ഫലം എഴുതുക. (1)
Answer:
(a) അയൺ
(b) കോപ്പർ സൾഫേറ്റ് ലായനി
(c) ലോഹങ്ങളുടെ നിർമ്മാണം
അലോഹങ്ങളുടെ നിർമ്മാണം
ലോഹശുദ്ധീകരണം

Question 13.
A, B, C കോളങ്ങൾ ഉചിതമായ വിധത്തിൽ ചേർത്തെഴുതുക.

A അയിരിന്റെ പ്രത്യേകത B സാന്ദ്രണ രീതി C ഉദാഹരണം
അയിരിന് അപ്രദവത്തെ ക്കാൾ സാന്ദ്രത കൂടുതൽ പ്ലവന പ്രക്രിയ ടിൻ സ്റ്റോൺ
അയിരിന് അപ്രദവ ത്തേക്കാൾ സാന്ദ്രത കുറവ് കാന്തിക വിഭജനം സ്വർണത്തിന്റെ അയിര്
അയിരിന്റെ കാന്തിക സ്വഭാവം ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ സിങ്ക് സൾഫൈഡ്

Answer:

A അയിരിന്റെ പ്രത്യേകത B സാന്ദ്രണ രീതി C ഉദാഹരണം
അയിരിന് അപദ്രവത്തെ ക്കാൾ സാന്ദ്രത കൂടുതൽ ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ സ്വർണ്ണത്തിന്റെ അയിര്
അയിരിന് അപദവ ത്തേക്കാൾ സാന്ദ്രത കുറവ് പ്ലവനപ്രക്രിയ സിങ്ക് സൾഫൈഡ്
അയിരിന്റെ കാന്തിക സ്വഭാവം കാന്തിക വിഭജനം ടിൻ സ്റ്റോൺ

Question 14.
(a) പരീക്ഷണശാലയിൽ അമോണിയ നിർമിക്കുന്നതിനാവശ്യമായ രാസവസ്തുക്കൾ ഏതെല്ലാം? (1)
(b) അമോണിയ ഈർപ്പരഹിതമാക്കാൻ ഉപയോഗിക്കുന്ന ശോഷ കാരകം എത്? (1)
(c) അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജാർ കമഴ്ത്തി വയ്ക്കു ന്നത് എന്തുകൊണ്ട്? (1)
Answer:
(a) അമോണിയം ക്ലോറൈഡ് (NH4Cl)
കാത്സ്യം ഹൈഡ്രോക്സൈഡ് (Ca(OH)2)
(b) കാൽസ്യം ഓക്സൈഡ് (CaO) or നീറ്റുകക്ക
(c) അമോണിയയുടെ സാന്ദ്രത വായുവിനേക്കാൾ കുറവായതിനാൽ

Kerala SSLC Chemistry Board Model Paper March 2020 Malayalam Medium

Question 15.
ഒരു ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം നൽകിയിരിക്കുന്നു.
Kerala SSLC Chemistry Board Model Paper March 2020 Malayalam Medium Q15
(a) ഈ ഹൈഡ്രോകാർബണിന്റെ തന്മാത്രാസൂത്രം എന്താണ്? (1)
(b) ഇതിലെ ശാഖയുടെ പേരെന്ത്? (1)
(c) ഈ ഹൈഡ്രോകാർബണിന്റെ IUPAC നാമം എഴുതുക. (1)
Answer:
(a) C7H16
(b) മീതൈൽ
(c) 3-മീതൈൽ ഹെയ്ൻ

സെക്ഷൻ – D

(16 മുതൽ 20 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം)

Question 16.
X എന്ന മൂലകത്തിന്റെ അറ്റോമിക സംഖ്യ 12 ആണ് (പ്രതീകം യഥാർത്ഥമല്ല)
(a) X ന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (1)
(b) ഈ മൂലകം ഉൾപ്പെടുന്ന പീരിയഡ് ഏതാണ്? (1)
(c) ഇത് ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു? (1)
(d) X ന്റെ ക്ലോറൈഡിന്റെ രാസസൂത്രം എഴുതുക. (1)
(സൂചന : Cl ന്റെ സംയോജകത = 1)
Answer:
(a) 1s2 2s2 2p6 3s2
(b) 3
(c) S
(d) XCl2

Question 17.
Kerala SSLC Chemistry Board Model Paper March 2020 Malayalam Medium Q17
ഒരു ഗാൽവനിക് സെല്ലിന്റെ ചിത്രം നൽകിയിരിക്കുന്നു.
(a) ഏത് ലോഹമാണ് ആനോഡ് ആയി പ്രവർത്തിക്കുന്നത്? (1)
(b) നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ് ഏതാണ്? (1)
(c) ഈ ഇലക്ട്രോഡിൽ നടക്കുന്ന നിരോക്സീകരണ പ്രവർത്ത നത്തിന്റെ രാസസമവാക്യം എഴുതുക. (1)
(d) ഈ സെല്ലിൽ Cu ഇലക്ട്രോഡിനുപകരം Ag ഇലക്ട്രോഡ് ഉപയോഗിക്കുന്നു. എങ്കിൽ ഏത് ലോഹമായിരിക്കും ആനോഡ് ആയി പ്രവർത്തിക്കുന്നത്? (1)
Answer:
(a) അയൺ
(b) കോപ്പർ (കാഥോഡ്)
(c) Cu2+ + 2e → Cu
(d) അയൺ (Fe)

Question 18.
Kerala SSLC Chemistry Board Model Paper March 2020 Malayalam Medium Q18
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമാണത്തിലെ ഒരു പ്രധാന ഘട്ടത്തെയാണ്.
(a) സൾഫ്യൂറിക് ആസിഡിന്റെ വ്യാവസായിക നിർമാണപ്രക്രിയ ഏതുപേരിൽ അറിയപ്പെടുന്നു? (1)
(b) ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏതാണ്? (1)
(c) ചുവടെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോപ്രവർത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു? (2)
(i) ഓക്സിജൻ (O2) കൂടുതലായി ചേർക്കുന്നു.
(ii) മർദ്ദം കുറയ്ക്കുന്നു.
Answer:
(a) സമ്പർക്ക പ്രക്രിയ
(b) വനേഡിയം പെറോക്സൈഡ് (V2O5)
(c) (i) പുരോപ്രവർത്തനവേഗത വർദ്ധിക്കുന്നു.
(ii) പുരോപ്രവർത്തനവേഗത കുറയുന്നു.

Kerala SSLC Chemistry Board Model Paper March 2020 Malayalam Medium

Question 19.
ഒരു ഓർഗാനിക് സംയുക്തത്തിന്റെ ഘടനാവാക്യം നൽകിയിരി ക്കുന്നു
CH3 – CH2 – O – CH3
(a) ഈ സംയുക്തത്തിൽ അടങ്ങിയിരിക്കുന്ന ഫങ്ഷണൽ ഗ്രൂപ്പ് കണ്ടെത്തുക. (1)
(b) തന്നിരിക്കുന്ന ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങൾ പൊതുവേ ഏതു പേരിൽ അറിയപ്പെടുന്നു? (1)
(c) ഇതിന്റെ ഫങ്ഷണൽ ഐസോമെറിന്റെ ഘടനാവാക്യവും IUPAC നാമവും എഴുതുക. (2)
Answer:
(a) ആൽക്കോക്സി (R-O)
(b) ഈതർ
(c) CH3 – CH2 – CH2 – OH – പ്രൊപ്പാൻ-1-ഓൾ
OR
Kerala SSLC Chemistry Board Model Paper March 2020 Malayalam Medium Q19
പാപ്പാൻ-2-ഓൾ

Question 20.

ആദേശ രാസ പ്രവർത്തനം
പോളിനോറൈസേഷൻ
ജ്വലനം, അഡീഷൻ രാസപ്രവർത്തനം
താപീയ വിഘടനം

അനുയോജ്യമായ രാസപ്രവർത്തനത്തിന്റെ പേര് ബോക്സിൽ നിന്ന് തെരഞ്ഞെടുത്ത് പട്ടിക പൂർത്തിയാക്കുക.

രാസസമവാക്യം രാസപ്രവർത്ത നത്തിന്റെ പേര്
CH2 = CH2 + H2 → CH3 = CH3 (a)
CH3 – CH3 + Cl2 → CH3 – CH2Cl + HCl (b)
CH3 – CH2 – CH3 → CH2 = CH2 + CH4 (c)
CH4 + 2O2 → CO2 + 2H2O (d)

Answer:
(a) CH2 = CH2 + H2 → CH3 – CH3 (അഡിഷൻ രാസപ്രവർത്തനം)
(b) CH3 – CH3 + Cl2 → CH3 – CH2Cl + HCl (ആദേശരാസപ്രവർത്തനം)
(c) CH3 – CH2 – CH3 → CH2 = CH2 + CH4 (താപീയ വിഘടനം)
(d) CH4 + 2O2 → CO2 + 2H2O (ജ്വലനം)

Leave a Comment