Practicing Chemistry Class 10 Kerala Syllabus Question Paper Set 5 Malayalam Medium helps identify strengths and weaknesses in a subject.
Class 10 Chemistry Kerala Syllabus Model Question Paper Set 5 Malayalam Medium
സമയം: 1½ മണിക്കൂർ
സ്കോർ : 40
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സി ലാക്കണം.
- നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
- ചോദ്യത്തിന്റെ സ്കോർ പരിഗണിച്ച് ഉത്തരമെഴുതുക.
- ചോയ്സ് ഉള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിന് ഉത്തരം എഴുതിയാൽ മതി.
1 മുതൽ 4 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
സ്വേദനം വഴി ശുദ്ധീകരിക്കുന്ന ലോഹം ഏതാണ്? (Sn, Cu, Hg, Pb)
Answer:
Hg
Question 2.
ചേരുംപടി ചേർക്കുക.

താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| (a) | (b) | (c) | |
| A. | (ii) | (i) | (iii) |
| B. | (i) | (ii) | (iii) |
| C. | (iii) | (i) | (ii) |
| D. | (ii) | (iii) | (i) |
Answer:
D) (a)-(ii), (b) – (iii), (c) – (i)
Question 3.
താഴെപ്പറയുന്നവയിൽ ഏത് ഓർഗാനിക് സംയു ക്തമാണ് അഡിഷൻ രാസപ്രവർത്തനത്തിന് വിധേ യമാകുന്നത്?
A. CH3 – CH3
B. CH4
C. CH3CI
D. CH2 = CH2
Answer:
D. CH2 = CH2
![]()
Question 4.
പ്രസ്താവന 1: ഒരു സംയുക്തത്തിലെ ഒരാറ്റത്തിനു പകരം മറ്റൊരു ആറ്റമോ ആറ്റങ്ങളുടെ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ് ആദേശ രാസപ്രവർത്തനങ്ങൾ.
പ്രസ്താവന 2: ലഘുവായ അനേകം തന്മാത്രകൾ ഒന്നിച്ചു ചേർന്ന് സങ്കീർണ തന്മാത്രകൾ ഉണ്ടാ കുന്ന പ്രവർത്തനമാണ് പോളിമെറൈസേഷൻ.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകി യിരിക്കുന്നവയിൽ ശരിയായത് ഏത്?
A. പ്രസ്താവന 1 ഉം 2 ഉം ശരിയാണ്.
B. പ്രസ്താവന 1 ശരിയാണ് എന്നാൽ 2 ശരിയല്ല.
C. പ്രസ്താവന 1 ശരിയല്ല എന്നാൽ 2 ശരിയാണ്.
D. പ്രസ്താവന 1ഉം 2ഉം ശരിയല്ല.
Answer:
A. പ്രസ്താവന 1 ഉം 2 ഉം ശരിയാണ്.
5 മുതൽ 11 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 2 സ്കോർ വീതം. (7 × 2 = 14)
Question 5.
ഒരു മൂലകത്തിന്റെ സബ്കൽ ഇലക്ട്രോൺ വിന്യാസം രണ്ട് രീതിയിൽ തന്നിരിക്കുന്നു.
i) 1s2 2s2 2p6 3s2 3p6 3d9 4s2
ii) 1s2 2s2 2p6 3s2 3p6 3d10 4s1
ഇവയിൽ ശരിയായ ഇലക്ട്രോൺ വിന്യാസം ഏത്? കാരണം എഴുതുക.
Answer:
ii) പൂർണ്ണമായി നിറഞ്ഞിരിക്കുന്ന d സബ് ഷെല്ലിന് ഊർജം കൂടുതലാണ്. സാന്ദ്രീകരിച്ച അയിരിനെ വായുവിന്റെ പരിമി
Question 6.
സാന്ദ്രീകരിച്ച് അയിരിനെ അതിന്റെ ഓ ഡാക്കി മാറ്റുന്നതിനുള്ള രണ്ട് രീതികളാണ് കാൽസിനേഷനും, റോസ്റ്റിങ്ങും.
a. കാൽസിനേഷനിൽ നിന്ന് റോസ്റ്റിങ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
തമായ അളവിലോ അസാന്നിധ്യത്തിലോ ദ്രവ ണാങ്കത്തേക്കാൾ താഴ്ന്ന താപനിലയിൽ ചൂടാ ക്കുന്നതാണ് കാൽസിനേഷൻ,
സാന്ദ്രീകരിച്ച അയിരിനെ വായുവിന്റെ സാന്നി ധ്യത്തിൽ ദ്രവണാങ്കത്തേക്കാൾ താഴ്ന്ന താപ നിലയിൽ ചൂടാക്കുന്നതാണ് റോസ്റ്റിങ്.
b. Cu2S അയിര് Cu2O ആയി മാറ്റുന്നത് ________ പ്രക്രിയയിലൂടെയാണ്.
Answer:
റോസ്റ്റിങ്
Question 7.
(A) ഒരു ഹൈഡ്രോകാർബണിന്റെ IUPAC നാമം 2,3-ഡൈമീഥൈൽ ബ്യൂട്ടെയ്ൻ എന്നാണ്.
a. നൽകിയിരിക്കുന്ന ഹൈഡ്രോകാർബണിന്റെ ഘടനാവാക്യം എഴുതുക.
Answer:

b. ഒരു ഹൈഡ്രോകാർബണിന് മുഖ്യ ചെയിനിൽ 4 കാർബൺ ആറ്റങ്ങളുണ്ട്. രണ്ടാമത്തെ കാർബൺ ആറ്റത്തിൽ രണ്ട് മീഥൈൽ ഗ്രൂപ്പു കളുണ്ട്. അതിന്റെ IUPAC നാമം എഴുതുക.
Answer:
2,2-ഡൈമീഥൈൽബ്യൂട്ടെയ്ൻ
OR
(B) നൽകിയിരിക്കുന്ന സംയുക്തങ്ങളുടെ ഘടനാ വാക്യം എഴുതുക.
(i) 2,3-ഡൈമീഥൈൽബ്യൂട്ടെയ്ൻ
Answer:
2,3-ഡൈമീഥൈൽബ്യൂട്ടെയ്ൻ

(ii) ബ്യൂട്ട് 2-ഈൻ
Answer:
CH3 -CH=CH-CH3
Question 8.
താഴെപ്പറയുന്ന സാഹചര്യങ്ങൾ ഉഭയദിശാ വർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു?
(i) കൂടുതൽ അഭികാരകങ്ങൾ ചേർക്കുന്നു.
(ii) ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്നു.
Answer:
(i) പുരോപ്രവർത്തനത്തിന്റെ നിരക്ക് വർധി ക്കുന്നു.
(ii) പുരോപ്രവർത്തനത്തിന്റെ നിരക്ക് വർധി ക്കുന്നു.
Question 9.
ഇലക്ട്രോപ്ലേറ്റിംഗ് വഴി ഒരു ഇരുമ്പ് വളയിൽ കോപ്പർ ആവരണം ചെയ്യുന്നു.
a) ഇവിടെ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത്?
Answer:
കോപ്പർ സൾഫേറ്റ് ലായനി
b) ഈ പ്രക്രിയയിൽ ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുന്ന ലോഹം ഏത്?
Answer:
Cu
![]()
Question 10.
(A) ജോഡികൾ തമ്മിലുളള ബന്ധം കണ്ടെത്തുക.
(i) CH3 – CH2 – CHO : പ്രൊപ്പനാൽ CH3-CH2-COOH : ……..(a)……..
(ii) …..(b)…….: ഏഥനോൾ
CH3-COCH3 : െപാപനോൺ
Answer:
(a) പാപ്പനോയിക് ആസിഡ്
b) CH3CH2OH
OR
(B) വ്യാവസായിക ആവശ്യങ്ങൾക്കായി വ്യാപക മായി ഉപയോഗിക്കുന്ന ഒരു ആൽക്കഹോ ളാണ് എഥനോൾ,
(a) റകി ഫെഡ് സ്പിരിറ്റ് എന്നാൽ എന്താണ്?
Answer:
റെക്ടിഫൈഡ് സ്പിരിറ്റ് 95.6% ശുദ്ധമായ എഥനോൾ ആണ്. ഇത് “വാഷ്’ എന്നതിൽ നിന്ന് അംശികസ്വേദനം വഴി ലഭിക്കുന്നു.
(b) റസ്ടിഫൈഡ് സ്പിരിറ്റും അബ്സൊല്യൂട്ട് ആൽക്കഹോളും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
അബ്സൊല്യൂട്ട് ആൽക്കഹോൾ 99.5% ശുദ്ധമായ എഥനോൾ ആണ്. ഇത് റെക്ടി ഫൈഡ് സ്പിരിറ്റിന്റെ അംശികസദനം വഴി ലഭിക്കുന്നു.
Question 11.
താഴെപറയുന്ന ഓരോ പ്രക്രിയയിലും ബ്രാക്കറ്റിൽ നിന്ന് അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക. (ഉരുക്കി വേർതിരിക്കൽ, ലീച്ചിങ്, പ്ലവനപ്രക്രിയ, സ്വേദനം)
a. സൾഫൈഡ് അയിരുകളുടെ സാന്ദ്രണം
Answer:
പ്ലവനപ്രക്രിയ
b. കുറഞ്ഞ തിളനിലയുള്ള ലോഹങ്ങളുടെ ശുദ്ധീ കരണം.
Answer:
സ്വേദനം
12 മുതൽ 17 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 3 സ്കോർ വീതം. (6 × 3 = 18)
Question 12.
ഒരു സിങ്ക് ദണ്ഡ് കോപ്പർ സൾഫേറ്റ് (CuSO4) ലായനിയിൽ മുക്കി വച്ചപ്പോൾ നടന്ന പ്രവർത്തന ങ്ങളുടെ നിരീക്ഷണങ്ങൾ,
(i) സിങ്കിന് മുകളിൽ കോപ്പർ പറ്റിപ്പിടിക്കുന്നു.
(ii) CuSO4 ലായനിയുടെ നിറം മങ്ങുന്നു.
(a) ഏത് ലോഹമാണ് ക്രിയാശീലം കൂടിയത്?
Answer:
സിങ്ക് (Zn)
(b) രണ്ടാമത്തെ നിരീക്ഷണത്തിന്റെ കാരണം വിശദമാക്കുക.
Answer:
CuSO, ലായനി ക്രമേണ ZnSO ലായനിയായി മാറുന്നു.
(c) ഇവിടെ നടന്ന പ്രവർത്തനത്തിന്റെ രാസ സമവാക്യം എഴുതുക.
Answer:
Zn+ CuSO4 → ZnSO4 + Cu
Question 13.
(A) ചില പ്രവർത്തനങ്ങളുടെ രാസസമവാക്യങ്ങൾ നൽകിയിരിക്കുന്നു.

(a) ഇവ ഓരോന്നും ഏത് തരം രാസപ്രവർത്തന ങ്ങളാണ്?
Answer:
(i) അഡിഷൻ രാസപ്രവർത്തനം
(ii) പോളിമെറൈസേഷൻ
(b) രാസപ്രവർത്തനം (ii)-ൽ ഉണ്ടാകുന്ന ഉൽപ്പ ന്നത്തിന്റെ പേര് എഴുതുക. അതിന്റെ ഒരു ഉപ യോഗവും എഴുതുക.
Answer:
പോളിവിനൈൽ ക്ലോറൈഡ് (PVC)
ഉപയോഗങ്ങൾ: പൈപ്പ്, പാത്രങ്ങൾ, കേബിൾ ഇൻസുലേഷൻ
OR
(B) ബോക്സിൽ നൽകിയിരിക്കുന്ന രാസപ്രവർ ത്തനങ്ങളുടെ പേരുകൾ തിരഞ്ഞെടുത്തു പട്ടിക പൂർത്തിയാക്കുക.
പോളിമെറൈസേഷൻ, ജ്വലനം, അഡിഷൻ പ്രവർത്തനം, ആദേശ രാസപ്രവർത്തനം, താപീയ വിഘടനം

Answer:
a) അഡിഷൻ രാസപ്രവർത്തനം
b) ആദേശരാസപ്രവർത്തനം
c) ജ്വലനം
Question 14.
ബ്ലാസ്റ്റ് ഫർണസിലേക്ക് ചേർക്കുന്ന ‘A’ എന്ന പദാർഥം വിഘടിച്ച് ‘B’ ആവുകയും ഇരുമ്പ് നിർമ്മാ ണത്തിൽ ഫ്ളക്സ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.
a) A, B എന്നീ സംയുക്തങ്ങൾ തിരിച്ചറിയുക.
b) ബ്ലാസ്റ്റ് ഫർണസിലെ സ്ലാഗ് രൂപീകരണ ത്തിന്റെ സമവാക്യം എഴുതുക.
c) ബ്ലാസ്റ്റ് ഫർണസിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന സംയുക്തം ഏതാണ്?
Answer:
a) A-CaCO3
B – CaO → CaO + CO,
b) CaO + SiO2 → CaSiO3
c) കാർബൺ മോണോക്സൈഡ് (CO)
![]()
Question 15.
ഒരു സംയുക്തത്തിന് രണ്ട് രീതിയിൽ നമ്പർ ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക.

(a) ഇതിൽ ശരിയായി നമ്പർ ചെയ്തിരിക്കുന്നത് ഏത്?
Answer:

(b) ശരിയായത് കണ്ടെത്താൻ നിങ്ങൾ ഉപയോ ഗിച്ച നിയമം പ്രസ്താവിക്കുക.
Answer:
ഒന്നിലധികം ശാഖകളുള്ളപ്പോൾ നീളം കൂടിയ കാർബൺ ചെയിനിലെ ആദ്യത്തെ ശാഖയ്ക്ക് ചെറിയ നമ്പർ ലഭിക്കുന്ന രീതിയിൽ ഇടത്തു നിന്ന് വലത്തോട്ടോ വലത്തു നിന്ന് ഇട ത്തോട്ടോ നമ്പർ ചെയ്യണം.
(c) ഈ സംയുക്തത്തിന്റെ IUPAC നാമം എഴു തുക.
Answer:
2,4-ഡൈമീഥൈൽ ഹെയ്ൻ
Question 16.
(A) (a) ലബോറട്ടറിയിൽ അമോണിയ (NH3) നിർമ്മിക്കാൻ താഴെ പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത്?
(NaCl, Ca(OH)2, CaCl2, NH4Cl)
Answer:
NH4Cl ഉം Ca(OH)2, ഉം
(b) ഉൽപ്പാദിപ്പിക്കുന്ന അമോണിയ വാതകം നീറ്റുകക്കയിലൂടെ കടത്തിവിടുന്നു. കാരണം നൽകുക.
Answer:
ഈർപ്പം നീക്കം ചെയ്യാൻ. ശോഷകാരകമായി നീറ്റുകക്ക ഉപയോഗി ക്കുന്നു.
(c) അമോണിയ HCl മായി പ്രവർത്തിക്കു മ്പോൾ ലഭിക്കുന്ന ഉൽപ്പന്നം ഏതാണ്?
Answer:
NH3 + HCl → NH4Cl
OR
(B) (a) പരീക്ഷണ ശാല യിൽ അമോണിയ നിർമ്മിക്കുന്നതിനാവശ്യമായ രാസവസ്തു ക്കൾ ഏതെല്ലാം?
Answer:
അമോണിയം ക്ലോറൈഡ് (NH4Cl) കാൽസ്യം ഹൈഡ്രോക്സൈഡ് (CA(OH)2)
(b) അമോണിയ ഈർപ്പഹരിതമാക്കാൻ ഉപ യോഗിക്കുന്ന ശോഷകാരകം ഏത്?
Answer:
നീറ്റുകക്ക, കാൽസ്യം ഓക്സൈഡ് (CaO)
(c) അമോണിയ ശേഖരിക്കുന്ന ഗ്യാസ് ജാർ കമഴ്ത്തി വയ്ക്കുന്നത് എന്തുകൊണ്ട്?
Answer:
അമോണിയയുടെ സാന്ദ്രത വായുവിനേ ക്കാൾ കുറവായതിനാൽ അമോണിയ വാതകം നഷ്ടപ്പെടാതെ ജാറിനുള്ളിൽ നില നിർത്താൻ വേണ്ടിയാണ് ജാർ കമഴ്ത്തി വെക്കുന്നത്.
Question 17.
ചുവടെ തന്നിരിക്കുന്നവയിലെ മോൾ എണ്ണം കണ ക്കാക്കുക.
(a) 1,00,000 CO2 തന്മാത്രകൾ
Answer:
തന്മാത്രകളുടെ എണ്ണം
= മോൾ എണ്ണം × 6.022 × 103

1,00,000 CO, തന്മാത്രകൾ
= \(\frac{100000}{6.022 \times 10^{23}}\) മോൾ
(b) 1,00,000 H2 തന്മാത്രകൾ
Answer:
1,00,000 H2 തന്മാത്രകൾ
= \(\frac{100000}{6.022 \times 10^{23}}\) മോൾ
(c) 6.22 × 1023 ഗ്ലൂക്കോസ് തന്മാത്രകൾ
Answer:
6.022 × 1023 ഗ്ലൂക്കോസ് തന്മാത്രകൾ
= \(\frac{6.022 \times 10^{23}}{6.022 \times 10^{23}}\) മോൾ
ചോദ്യം പതിനെട്ടിന് ചോയ്സ് ഉണ്ട്. 4 സ്കോർ, (1 × 4 = 4)
Question 18.
(A) സിൽവർ (Ag) ഇലക്ട്രോഡും കോപ്പർ (Cu ഇലക്ട്രോഡും ഉപയോഗിച്ച് ഒരു ഗാൽവനിക് സെൽ നിർമ്മിക്കുന്നു. Cu-ന് Ag-യേക്കാൾ ക്രിയാ ശീലത ഉണ്ട്.
a) ഒരു ഗാൽവനിക് സെല്ലിൽ നടക്കുന്ന ഊർജ്ജ മാറ്റമെന്താണ്?
Answer:
രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു.
b) ഈ ഗാൽവനിക് സെല്ലിലെ ഇലക്ട്രോൺ പ്രവാഹദിശ കണ്ടെത്തുക.
Answer:
ഇലക്ട്രോൺ പ്രവാഹദിശ കോപ്പറിൽ നിന്ന് സിൽവറിലേക്ക് (ക്രിയാശീലം കൂടിയ ലോഹത്തിൽ നിന്ന് ക്രിയാശീലം കുറഞ്ഞ ലോഹത്തിലേക്ക്) or ആനോ ഡിൽ നിന്ന് കാഥോഡിലേക്ക്))
c) ഈ സെല്ലിലെ കാഥോഡിന്റെ പേരെഴുതുക.
Answer:
സിൽവർ (Ag)
d) ആനോഡിൽ നടക്കുന്ന രാസപ്രവർത്തന ത്തിന്റെ സമവാക്യം എഴുതുക.
Answer:
Cu → Cu2+ + 2e–
OR
(B) Mg, Cu ഇലക്ട്രോഡുകൾ ഉപയോഗിച്ച് ഒരു ഗാൽവനിക് സെൽ നിർമ്മിച്ചിരിക്കുന്നു. (ക്രിയാശീലം Mg > Cu
a) ഒരു ഗാൽവനിക് സെല്ലിൽ നടക്കുന്ന ഊർജ്ജ മാറ്റമെന്ത്?
Answer:
രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു.
b) തന്നിരിക്കുന്ന ഗാൽവനിക് സെല്ലിൽ ആനോഡ് ഏത്?
Answer:
മഗ്നീഷ്യം (Mg)
![]()
c) കാഥോഡിൽ നടക്കുന്ന രാസപ്രവർത്തന ത്തിന്റെ സമവാക്യം എഴുതുക.
Answer:
Cu2+ + 2e– → Cu (നിരോക്സീകരണം)
d) Mg, Zn, Cu എന്നീ ലോഹങ്ങൾ ഉപയോഗിച്ച് എത്ര ഗാൽവനിക് സെല്ലുകൾ നിർമ്മിക്കാം?
Answer:
Mg- Zn, Mg – Cu, Zn – Cu.
മൂന്ന് ഗാൽവനിക് സെല്ലുകൾ നിർമ്മിക്കാം.