Students can read Kerala SSLC Chemistry Question Paper March 2021 with Answers Malayalam Medium and Kerala SSLC Chemistry Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Chemistry Question Paper March 2021 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 1 സ്കോർ വീതം.
Question 1.
‘f’ സബ്ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോ ണുകളുടെ എണ്ണം എത്ര? (1)
(2, 6, 10, 14)
Answer:
14
Question 2.
തന്നിരിക്കുന്ന ഹൈഡ്രോ കാർബണുകളിൽ ആൽക്കീൻ ഏത്? (1)
(C2H6, C2H4, C2H2, CH4)
Answer:
C2H4
Question 3.
പ്ലാറ്റിനം, ഗോൾഡ് എന്നിവ ഭൂവൽക്കത്തിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നു. കാരണം എന്ത്? (1)
Answer:
പ്ലാറ്റിനം, ഗോൾഡ് എന്നിവയ്ക്ക് ക്രിയാശീലം വളരെ കുറവാണ്.
Question 4.
1 ഗ്രാം അറ്റോമിക മാസ് (1 GAM) ഏത് മൂലകം എടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം _____________ ആണ്. (1)
Answer:
6.022 × 1023
Question 5.
പ്രകൃതി ദത്ത റബറിന്റെ മോണോമെർ തിരഞ്ഞെടുക്കുക. (1)
(വിൽ ക്ലോറൈഡ്. ഈ തീൻ, ഐസോപ്രീൻ, ടാ ഫ്ളൂറോ ഈതിൻ)
Answer:
ഐസോപ്രിൻ
Question 6.
അമോണിയ വാതകം ഈർപ്പരഹിതമാക്കാൻ ഉപയോഗിക്കുന്ന ശോഷകാരകം ഏത്? (1)
Answer:
നീറ്റുകക്ക കാൽസ്യം ഓക്സൈഡ് (CaO)
Question 7.
ഇരുമ്പ് വളയിൽ വെള്ളി ഇലക്ട്രോ പ്ലേറ്റിംഗ് ചെയ്യുന്നതിനു് ഉപ യോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത്? (1)
Answer:
സോഡിയം സൈഡിന്റെയും സിൽവർ സയനൈഡിന്റെയും മിശ്രിത ലായനി അല്ലെങ്കിൽ സിൽവർ നൈട്രേറ്റ് ലായനി.
Question 8.
ഗാൽവനിക് സെല്ലിൽ നടക്കുന്ന ഊർജമാറ്റം എന്ത്? (1)
Answer:
രാസോർജം വൈദ്യുതോർജ്ജമായി മാറുന്നു.
9 മുതൽ 16 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 2 സ്കോർ വീതം.
Question 9.
(a) ഉരുകിയ സോഡിയം ക്ലോറൈഡ് വൈദ്യുത വിശ്ലേഷണം ചെയ്യു മ്പോൾ ആനോഡിൽ ഉണ്ടാകുന്ന വാതകം ഏത്? (1)
(b) കാഥോഡിൽ നടക്കുന്ന പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക. (1)
Answer:
(a) ക്ലോറിൻ
(b) Na+ + 1e– → Na
Question 10.
(a) ചുവടെ നൽകിയിരിക്കുന്ന സബ്ഷെൽ ഇലക്ട്രോൺ വിന്യാ സത്തിൽ ക്രോമിയത്തിന്റെ (24Cr) ശരിയായ ഇലക്ട്രോൺ വിന്യാസം തിരഞ്ഞെടുത്ത് എഴുതുക. (1)
(i) 1s2 2s2 2p6 3s2 3p6 3d4 4s2
(ii) 1s2 2s2 2p6 3s2 3p6 3d5 4s1
(b) ഈ ഇലക്ട്രോൺ വിന്യാസം തിരഞ്ഞെടുക്കാനുള്ള കാരണം എന്ത്? (1)
Answer:
(a) (ii) 1s2 2s2 2p6 3s2 3p6 3d5 4s1
(b) പകുതി നിറഞ്ഞ ‘d’ സബ് ഷെല്ലുകൾക്ക് സ്ഥിരത കൂടുതൽ ആണ്.
Question 11.
രണ്ട് രാസസമവാക്യങ്ങൾ നൽകിയിരിക്കുന്നു. (2)
(a) CH2 = CH2 + H2 → A
A-യും B-യും ഏതെല്ലാം സംയുക്തങ്ങളെന്ന് തിരിച്ചറിയുക.
Answer:
Question 12.
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണത്തിന്റെ ഫ്ളോ ചാർട്ട് നൽകിയിരിക്കുന്നു. പൂർത്തീകരിക്കുക. (2)
Answer:
Question 13.
ബോക്സിൽ ചില ലോഹങ്ങൾ നൽകിയിരിക്കുന്നു.
(a) ഇവയിൽ നേർപ്പിച്ച HCl- മായി തീവ്രമായി പ്രവർത്തിക്കുന്ന ലോഹം ഏത്? (1)
(b) പ്രവർത്തനഫലമായി ഉണ്ടാകുന്ന വാതകം ഏതാണ്? (1)
Answer:
(a) Mg
(b) ഹൈഡ്രജൻ (H2)
Question 14.
ഒരു ആൽക്കെനിന്റെ ഘടന നൽകിയിരിക്കുന്നു.
(a) ഇതിന്റെ തന്മാത്രാ സൂത്രം എന്ത്? (1)
(b) IUPAC നാമം എഴുതുക. (1)
Answer:
(a) C4H6
(b) ബ്യൂട്ട്-1-ഐൻ
Question 15.
സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കുന്നതിന് രണ്ട് രീതി കൾ ഉപയോഗിക്കുന്നു. (2)
(a) കാൽസിനേഷൻ
(b) റോസ്റ്റിങ്
ഇവ തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
(a) കാൽസിനേഷൻ – അയിരിനെ വായുവിന്റെ അസാന്നിധ ത്തിൽ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാ കുന്നു.
(b) റോസ്റ്റിങ് – അയിരിനെ വായുവിന്റെ സാന്നിധ്യത്തിൽ ദ്രവ ണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്നു.
Question 16.
CH4, C2H6, C3H8, C4H10, എന്നിവ ഒരു ഹോമലോഗ്സ് സീരി സിലെ അംഗങ്ങളാണ്.
(a) 6-ാമത്തെ അംഗത്തിന്റെ തന്മാത്രാ സൂത്രം എഴുതുക. (1)
(b) ഈ ഹോമലോഗ്സ് സീരിസിനെ സൂചിപ്പിക്കുന്ന പൊതു വാക്യം എന്ത്? (1)
Answer:
(a) C6H14
(b) CnH2n+2
17 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 3 സ്കോർ വീതം.
Question 17.
അയണിന്റെ (Fe) രണ്ട് ക്ലോറൈഡുകളുടെ പേരും രാസസൂ തവും നൽകിയിരിക്കുന്നു.
(i) ഫെറസ് ക്ലോറൈഡ്’ – FeCl2
(ii) ഫെറിക് ക്ലോറൈഡ് – FeCl3
(സൂചന ക്ലോറിൻ ആറ്റത്തിന്റെ (Cl) ഓക്സീകരണാവസ്ഥ = -1 അയണിന്റെ (Fe) അറ്റോമിക നമ്പർ = 26)
(a) അയൺ (Fe) +2 ഓക്സീകരണാവസ്ഥ കാണിക്കുന്ന സംയുക്തം ഏതാണ്? (1)
(b) Fe3+ അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക. (1)
(c) അയൺ (Fe) വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കാൻ കാരണം എന്ത്? (1)
Answer:
(a) FeCl2
(b) Fe3+ = 1s2 2s2 2p6 3s2 3p6 3d5
(c) ബാഹ്യതമഷെല്ലിലെ ‘s’ സബ്ഷെൽ ഇലക്ട്രോണുകളും തൊട്ടുമുന്നിലുള്ള ഷെല്ലിലെ ‘d’ സബ്ഷെൽ ഇലക്ട്രോണു കളും തമ്മിൽ ഊർജ്ജനിലയിൽ വലിയ വ്യത്യാസമില്ല. അതി നാൽ രാസപ്രവർത്തനങ്ങളിൽ ബാഹ്യതമ ‘s’ സബ്ഷെൽ ഇലക്ട്രോണുകളും ‘d’ സബ്ഷെൽ ഇലക്ട്രോണുകളും വിട്ടുകൊടുക്കുന്നു.
Question 18.
ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന ഏതാനും രാസപ്രവർത്തനങ്ങ ളുടെ രാസസമവാക്യങ്ങൾ നൽകിയിരിക്കുന്നു.
(i) Fe2O3 + 3CO → 2Fe + 3CO2
(ii) CaCO3 → CaO + CO2
(iii) CaO + SiO2 → CaSiO3
(a) ഹേമറ്റൈറ്റിന്റെ രാസസൂത്രം എന്ത്? (1)
(b) ഹേമറ്റൈറ്റിനെ നിരോക്സീകരിക്കുന്ന സംയുക്തം ഏത്? (1)
(c) ഇതിൽ ഉപയോഗിക്കുന്ന ഫ്ളക്സ് ഏതാണ്? (1)
Answer:
(a) Fe2O3
(b) CO
(c) CaO
Question 19.
ഒരു ഹൈഡ്രോ കാർബണിന്റെ ഘടനാ വാക്വമാണ് നൽകിയിരി ക്കുന്നത്.
(a) മുഖ്യ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം എത്ര? (1)
(b) ശാഖയുടെ സ്ഥാന സംഖ്യ എത്ര? (1)
(c) ഇതിന്റെ IUPAC നാമം എഴുതുക. (1)
Answer:
(a) 5
(b) 3
(c) 3-മീതൈൽ പെന്റെയ്ൻ
Question 20.
X, Y ചില ലോഹങ്ങളും അവയുടെ ശുദ്ധീകരണ മാർഗങ്ങളും തന്നി രിക്കുന്നു. അനുയോജ്യമായവ ബന്ധപ്പെടുത്തി എഴുതുക. (3)
ലോഹം | ശുദ്ധീകരണ മാർഗം |
ടിൻ | സ്വേദനം |
കോപ്പർ | ഉരുക്കി വേർതിരിക്കൽ |
സിങ്ക് | വൈദ്യുത വിശ്ലേഷണം |
Answer:
ടിൽ – ഉരുക്കി വേർതിരിക്കൽ
കോപ്പർ – വൈദ്യുത വിശ്ലേഷണം
സിങ്ക് – സ്വേദനം
Question 21.
X, Y എന്നീ മൂലകങ്ങളുടെ ബാഹ്യതര സബ്ഷെൽ ഇല ക്ട്രോൺ വിന്യാസം നൽകിയിക്കുന്നു.
X = 3s2
Y = 3s2 3p5
(പ്രതീകങ്ങൾ യഥാർത്ഥമല്ല)
(a) X എന്ന മൂലകത്തിന്റെ സംയോജകത എത്ര? (1)
(b) ലോഹ സ്വഭാവം കാണിക്കുന്ന മൂലകം ഏത് (1)
(c) X, Y എന്നിവ ചേർന്ന് രൂപീകരിക്കുവാൻ സാധ്യതയുള്ള സംയുക്തത്തിന്റെ രാസസൂത്രം എഴുതുക. (1)
Answer:
(a) 2
(b) X
(c) XY2
Question 22.
N2 (g) + 3H2 (g) \(\rightleftharpoons\) 2NH3 (g) + താപം
എന്ന ഉഭയദിശാ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഗ്രാഫ് ആണ് നൽകിയിരിക്കുന്നത്.
(a) ‘പ്രവർത്തനം C’ ‘പ്രവർത്തനം D’ എന്നിവയ്ക്ക് അനുയോ ജ്വമായ രാസപ്രർത്തനങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ സമ വാക്യങ്ങൾ എഴുതുക. (2)
(b) A എന്ന ബിന്ദുവിന്റെ പ്രത്യേകത എന്ത്? (1)
Answer:
(a) പ്രവർത്തനം C – പുരോപ്രവർത്തനം
N2 (g) + 3H2 (g) → 2NH3 (g) + താപം
പ്രവർത്തനം D – പശ്ചാത് പ്രവർത്തനം
2NH3 (g) + താപം → N2 (g) + 3H2 (g)
(b) A എന്ന ബിന്ദു സംതുലനാവസ്ഥയെ സൂചിപ്പിക്കുന്നു. സംതുലനാവസ്ഥയിൽ പുരോ-പശ്ചാത്പ്രവർത്തനങ്ങളുടെ വേഗതകൾ തുല്യമാകുന്നു. രാസപ്രവർത്തനങ്ങൾ നില യ്ക്കുന്നില്ല.
Question 23.
STP-യിൽ സ്ഥിതിചെയ്യുന്ന CO2 വാതകത്തിന് 112L വ്യാപ്തം ഉണ്ട്.
(സൂചന : മോളിക്യുലാർ മാസ് – 44)
(a) ഇതിൽ എത്ര മോൾ CO2 അടങ്ങിയിരിക്കുന്നുവെന്ന് കണ്ട ത്തുക. (1)
(b) 112 L CO2 വാതകത്തിന്റെ മാസ് കണക്കാക്കുക. (1)
(c) ഇതിൽ അടങ്ങിയിരിക്കുന്ന CO2 തന്മാത്രകളുടെ എണ്ണം എത്ര? (1)
Answer:
(a) 5 മോൾ (\(\frac{112}{22.4}\) = 5)
(b) 44 × 5 = 220 g
(c) 5 × 6.022 × 1023
Question 24.
ചിത്രം വിശകലനം ചെയ്ത് തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(a) ഏത് ടെസ്റ്റ് ട്യൂബിൽ താഴ്ത്തി വച്ച് ഇരുമ്പാണിയിൽ ആണ് നിറവ്യത്യാസം ഉണ്ടാകുന്നത്? (1)
(b) ഇവിടെ നടക്കുന്ന രാസപ്രവർത്തനത്തിന്റെ പേര് എഴുതുക. (1)
(c) ഈ രാസപ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക. (1)
Answer:
(a) C
(b) ആദേശ രാസപ്രവർത്തനം
(c) CuSO4 + Fe → FeSO4 + Cu
Cu2+ + Fe → Fe2+ + Cu
25 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 4 സ്കോർ വീതം.
Question 25.
ഒരു മൂലകത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം നൽകി യിരിക്കുന്നു.
1s2 2s2 2p6 3s2
(a) ഈ മൂലകത്തിന്റെ അറ്റോമിക നമ്പർ എത്ര? (1)
(b) ഈ മൂലകം ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു? (1)
(c) മൂലകത്തിന്റെ പീരിയഡ് നമ്പർ, ഗ്രൂപ്പ് നമ്പർ എന്നിവ കണ്ട ത്തുക. (2)
Answer:
(a) 12
(b) s-ബ്ലോക്ക്
(c) പിരീഡ്-3
ഗ്രൂപ്പ് – 2
Question 26.
രണ്ട് ഓർഗാനിക് സംയുക്തങ്ങളുടെ ഘടനാവാക്യം നൽകിയി രിക്കുന്നു.
(i) CH3 – O – CH2 – CH2
(ii) CH3 – CH2 – CH2 – OH
(a) ഒന്നാമത്തെ സംയുക്തത്തിന്റെ IUPAC നാമം എന്ത്? (1)
(b) ഈ രണ്ട് ഓർഗാനിക് സംയുക്തങ്ങളും ഐസോമെറുകൾ ആണെന്ന് പറയുന്നതിന് കാരണം എന്ത്? (1)
(c) ഇവ ഏത് തരം ഐസോമെറിസമാണ് കാണിക്കുന്നത്? (1)
(d) രണ്ടാമത്തെ സംയുക്തത്തിന്റെ പൊസിഷൻ ഐസോമെ നിന്റെ ഘടനാവാക്യം എഴുതുക. (1)
Answer:
(a) മിതോക്സി ഈതെയ്ൻ
(b) ഒരേ തന്മാത്രാസൂത്രവും വ്യത്വസ്ത ഘടനാവാക്യവും. രാസ ഭൗതിക ഗുണങ്ങളിൽ വ്യത്യാസം കാണിക്കുന്നു.
(c) ഫംങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം
Question 27.
ഒരു ഗാൽവനിക് സെല്ലിന്റെ ചിത്രം നൽകിയിരിക്കുന്നു.
[സൂചന : സിങ്കിന് കോപ്പറിനേക്കാൾ ക്രിയാശീലം കൂടുതൽ]
(a) ആനോഡ്, കാഥോഡ് എന്നിവ തിരിച്ചറിയുക. (2)
(b) ഇലക്ട്രോൺ പ്രവാഹദിശ കണ്ടെത്തി എഴുതുക. (1)
(c) ആനോഡിൽ നടക്കുന്ന രാസപ്രവർത്തന സമവാക്യം എഴു തുക. (1)
Answer:
(a) ആനോഡ് – Zn
കാഥോഡ് – Cu
(b) Zn ൽ നിന്നും Cu ലേയ്ക്ക് (ആനോഡിൽ നിന്നും കാഥോ ഡിലേയ്ക്ക്
(c) Zn → Zn2+ + 2e–
Question 28.
അമോണിയ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയയുടെ രാസ സമവാക്യം നൽകിയിക്കുന്നു.
N2 (g) + 3H2 (g) \(\rightleftharpoons\) 2NH3 (g) + താപം
താഴെ പറയുന്ന ഘടകങ്ങൾ പുരോ പ്രവർത്തന വേഗത്ത എങ്ങനെ സ്വാധീനിക്കുന്നു?
(a) അമോണിയ വ്യൂഹത്തിൽ നിന്നും നീക്കം ചെയ്യുന്നു. (1)
(b) താപനില കൂട്ടുന്നു. (1)
(c) മർദ്ദം കൂട്ടുന്നു. (1)
(d) കൂടുതൽ നൈട്രജൻ ചേർക്കുന്നു. (1)
Answer:
(a) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
(b) പുരോപ്രവർത്തന വേഗത കുറയുന്നു.
(c) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
(d) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
Question 29.
ബോക്സിൽ നിന്ന് അനുയോജ്യമായ സാന്ദ്രണരീതി കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ, ലീച്ചിങ്, കാന്തികവിഭജനം, പ്ലവനപ്രക്രിയ
അയിരുകളുടെ പ്രത്യേകത | അയിരിൽ അടങ്ങി യിരിക്കുന്ന മാലിന്യ ങ്ങളുടെ പ്രത്യേകത | സാന്ദ്രണ രീതി |
സാന്ദ്രത കൂടിയ | സാന്ദ്രത കുറ ഞ്ഞവ | (a) |
കാന്തിക സ്വഭാവമുള്ളവ | കാന്തിക സ്വഭാവമി ല്ലാത്തവ | (b) |
സാന്ദ്രത കുറഞ്ഞ സൾഫൈഡ് അയിരുകൾ | സാന്ദ്രത കൂടിയവ | (c) |
ലായനിയിൽ ലയി ക്കുന്ന അലുമിനിയം അയിരുകൾ | അതേ ലായനിയിൽ ലയിക്കുന്നവ | (d) |
Answer:
(a) ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ
(b) കാന്തിക വിഭജനം
(c) പ്ലവന പ്രക്രിയ
(d) ലീച്ചിങ്
Question 30.
(a) അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് മുകളിലേക്ക് ഉയരുന്ന വായുകുമിളയുടെ വലുപ്പത്തിന് എന്ത് സംഭവിക്കുന്നു? കാരണം എന്ത്? (2)
(b) ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട വാതക നിയമം ഏത്? (1)
(c) ഈ വാതക നിയമം പ്രസ്താവിക്കുക. (1)
Answer:
(a) വലിപ്പം കൂടി വരുന്നു.
അക്വേറിയത്തിന്റെ ചുവട്ടിൽ നിന്നും മുകളിലേയ്ക്ക് ഉയ രുന്തോറും മർദ്ദം കുറയുന്നു. തന്മൂലം വ്യാപ്തം കൂടുന്നു.
(b) ബോയിൽ നിയമം
(c) താപനിലസ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാത കത്തിന്റെ വ്യാപ്തം മർദ്ദത്തിന് വിപരീതാനുപാതത്തിൽ ആയി രിക്കും.
V ∝ \(\frac{1}{p}\)
T സ്ഥിരം
Question 31.
തന്നിരിക്കുന്ന പ്രസ്താവനകളിൽ വാതകവുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുത്ത് എഴുതുക.
(i) തന്മാത്രകളുടെ ഊർജം വളരെ കൂടുതൽ ആണ്.
(ii) തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം വളരെ കൂടു തൽ ആണ്.
(iii) തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതൽ ആണ്.
(iv) തന്മാത്രകളുടെ ചലന സ്വാതന്ത്ര്യം വളരെ കുറവാണ്.
(v) തന്മാത്രകളുടെ കൂട്ടിമുട്ടലുകൾ ഇലാസ്തിക സ്വഭാവമുള്ള തിനാൽ ഊർജനഷ്ടം ഉണ്ടാകുന്നില്ല.
(vi) ആകെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോൾ തന്മാത്രക ളുടെ യഥാർത്ഥ വ്യാപ്തം വളരെ നിസാരമാണ്.
Answer:
(a) തന്മാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആണ്.
(b) തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതൽ ആണ്.
(e) തന്മാത്രകളുടെ കൂട്ടിമുട്ടലുകൾ ഇലാസ്തിക സ്വഭാവമുള്ള തിനാൽ ഊർജ്ജനഷ്ടം ഉണ്ടാകുന്നില്ല.
(f) ആകെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോൾ തന്മാത്രക ളുടെ യഥാർത്ഥ വ്യാപ്തം വളരെ നിസാരമാണ്.
Question 32.
A, B, C എന്നീ കോളത്തിൽ നിന്നും അനുയോജ്യമായവ കണ്ടെത്തി ചേർത്ത് എഴുതുക.
(A) അഭികാരകങ്ങൾ | (B) ഉൽപന്നങ്ങൾ | (C) രാസപ്രവർത്തന ത്തിന്റെ പേര് |
CH3 – CH3 + Cl2 | CO2 + H2O | താപീയ വിഘടനം |
C2H6 + O2 | [-CH2 – CH2-]n | ആദേശ ശാസ പ്രവർത്തനം |
nCH2 = CH2 | CH2 = CH2 + CH2 | ജ്വലനം |
CH3 – CH2 – CH3 | CH3 – CH2Cl + HCl | പോളിമറൈസേഷൻ |
Answer:
(A) അഭികാരകങ്ങൾ | (B) ഉൽപന്നങ്ങൾ | (C) രാസപ്രവർത്തന ത്തിന്റെ പേര് |
CH3 – CH3 + Cl2 | CH3 – CH2Cl + HCl | ആദേശ രാസപ്ര വർത്തനം |
C2H6 + O2 | CO2 + H2O | ജ്വലനം |
nCH2 = CH2 | [-CH2 – CH2-]n | പോളിമറൈസേഷൻ |
CH3 – CH2 – CH3 | CH2 = CH2 + CH4 | യാഹിയ വിഘടനം |